Sunday, 21 December 2008

മുസ്ലിം ഭീകരതയില്‍ നിന്നും ഹിന്ദു ഭീകരതയിലേക്ക് എന്തു ദൂരം ?

മുംബൈയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ ബാക്കിപത്രം ഇതു വരെ എഴുതി കഴിഞ്ഞിട്ടില്ല. പക്ഷെ അത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലും, പാക്കിസ്ഥാനി രാഷ്ട്രീയത്തിലും, ആഗോളതലത്തിലും അസുഖകരമായ പല പ്രശ്നങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്, എന്നതില്‍ ഒട്ടും സംശയമില്ല.


പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി അമേരിക്കയുടെ സഖ്യ രാഷ്ട്രമാണ്‌. ഇക്കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണവേളയില്‍ , ഭീകരതെക്കെതിരെയുള്ള യുദ്ധം ഒരു പ്രധാന വിഷയമായിരുന്നു. അഗോളതലത്തില്‍ മുസ്ലിം ഭീകരത ആഞ്ഞടിച്ചപ്പോള്‍, കാര്യവിവരമുള്ളവര്‍ പാക്കിസ്ഥാനാണ്‌ എല്ലാ ഭീകരതയുടെയും പ്രഭവകേന്ദ്രമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ അമേരിക്ക അതു വക വച്ചു തന്നിരുന്നില്ല. ഇന്‍ഡ്യ തെളിവു സഹിതം പാക്കിസ്ഥാനുള്ള പങ്ക് അമേരിക്കയെ ബോദ്ധ്യപ്പെടുത്തിയപ്പോഴും അവര്‍ അതു ഗൌനിച്ചതായി ഭാവിച്ചില്ല. അഫ്ഘാനിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ ഇന്‍ഡ്യ പൂര്‍ണ്ണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടും അമേരിക്ക അതു തള്ളിക്കളഞ്ഞ്, പാക്സിസ്ഥാന്റെ പക്ഷത്തു നിലയുറപ്പിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പ്രചാരണവേളയുഇല്‍ നിയുക്ത പ്രസിഡണ്ട്, ഒബാമ പറഞ്ഞു, ഭീകരരെ പാക്കിസ്ഥാന്‍ നിയന്ത്രിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യണം . അതിനവര്‍ക്ക് സാധിച്ചില്ലെങ്കില്‍ , അമേരിക്ക ഇടപ്പെട്ട് അതു ചെയ്യും .ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മക് കെയിന്‍ പറഞ്ഞു, പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യ രാഷ്ട്രമാണ്‌. അവരെ ആക്രമിക്കാന്‍ അമേരിക്കക്കു സാധിക്കില്ല എന്ന്. ഒബാമ അടുത്ത മാസം പ്രസിഡണ്ടായി അധികാരം ഏല്‍ക്കുകയാണ്‌ . പ്രസക്തമായ ചോദ്യം, അമേരിക്ക പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുമോ ഇല്ലയോ എന്നതാണ്‌. അതിനുള്ള സാധ്യത വിദൂരമാണ്‌. കാരണം അമേരിക്ക ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരല്ല, കുറച്ച് മാഫിയകളാണ്‌.


പാക്കിസ്ഥാനില്‍ മാത്രമല്ല, ലോകം മുഴുവന്‍ മുസ്ലിം ഭീകരത വളര്‍ത്തുന്നതില്‍ അമേരിക്കക്കു കാര്യമായ പങ്കുണ്ട്. യുഗോസ്ലാവിയയിലും , സോവിയറ്റ് യൂണിയനിലും , കാഷ്മീരിലും , അഫ്ഘാനിസ്ഥാനിലും ഭരണകൂടങ്ങള്‍ക്കെതിരെ പോരാടാന്‍ , മുസ്ലിം ഭീകരരെ വളര്‍ത്തിയെടുത്തതില്‍ വലിയ പങ്ക് സി ഐ എക്കാണ്‌. റൊനാള്‍ഡ് റീഗനും സിയ ഉള്‍ ഹക്കുമായിരുന്നു ഈ പരസ്പര സഹകരണത്തിന്റെ സൂത്രധാരകര്‍ . അഫ്ഘാനിസ്ഥാനിലും യുഗോസ്ലാവിയയിലും ഇത് ലക്ഷ്യം കണ്ടപ്പോള്‍, അമേരിക്ക സന്തോഷിച്ചു. അതു കൊണ്ട് അതിനെ നിര്‍ബാധം വളരാനും അനുവദിച്ചു. അവര്‍ തുറന്നു വിട്ട് പരിപോഷിപ്പിച്ച സത്വത്തിന്റെ യധാര്‍ത്ഥ മുഖം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ അവര്‍ക്ക് ശരിക്കും കാണാന്‍ സാധിച്ചത്, 2001 സെപ്റ്റം ബര്‍ 11 ന്‌. അപ്പോഴേക്കും അതു ആര്‍ക്കും തടുക്കാനാവാത്തവിധം വളര്‍ന്നു പോയിരുന്നു. കഴിഞ്ഞ 7 വര്‍ഷം യുദ്ധം ചെയ്തിട്ടും അതിന്റെ ശക്തി കുറയുന്നില്ല, കൂടുകയാണു ചെയ്യുന്നതും .


ഇസ്ലാമിക ഭീകരത എന്ന വാക്കു കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത് അഫ്ഘാനിസ്ഥാനിലെ ഭീകരര്‍ അമേരിക്കക്കെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതു മുതലാണ്‌. മതം ഭീകരതക്കുപയോഗിച്ചു എന്നു കരുതി അത് മറ്റ് ഭീകരതകളില്‍ നിന്നും വ്യത്യസ്ഥമല്ല. ഖലിസ്ഥാന്‍ ഭീകരതയും, ശ്രീലങ്കന്‍ പുലികളുടെ ഭീകരതയും, ഉള്‍ഫയുടെ ഭീകരതയും, ഐറീഷ് റിപബ്ളിക്കന്‍ ആര്‍മിയുടെ ഭീകരതയും ഏറ്റവും ഒടുവിലെ സംഘ പരിവാര്‍ ഭീകരതയും എല്ലാം ഒന്നു തന്നെ. ഇന്നലെ വരെ ഭീകരായിരുന്ന നേപ്പാളി മാവോയിസ്റ്റുകള്‍ ഇന്ന് ആ ഗണത്തില്‍ പെടുന്നില്ല. പി എല്‍ ഓ എന്ന സംഘടന വളരെക്കാലം ഭീകര സംഘടനയായിരുന്നു പടിഞ്ഞാറന്‍ നാടുകള്‍ക്കെല്ലാം . അന്നു പക്ഷെ അല്‍ ഖയിദ പോലുള്ള സംഘടനകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നല്ല പിള്ളകളായിരുന്നു.


പാക്കിസ്ഥാനില്‍ മുസ്ലിം ഭീകരരെ രണ്ടു തരത്തിലാണവര്‍ ഉപയോഗിച്ചത്. ഒന്നു അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ചായ് വുള്ള സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും മറ്റേത് കാഷ്മീരിലെ ഇന്‍ഡ്യന്‍ ഭരണത്തിനെതിരെ യുദ്ധം ചെയ്യാനും . ഇന്‍ഡ്യ സോവിയറ്റ് ചേരിയിലായിരുന്നതാണതിനു കാരണം. ഇന്‍ഡ്യയില്‍ ഭീകരാക്രമണം കൂടുതലായി ഉണ്ടായത് എണ്‍പതുകള്‍ക്ക് ശേഷമാണ്‌. അതു കാഷ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടും കിടക്കുന്നു. കഷ്മീരിലെ ഒരു വിഭാഗം മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ സമരം പാകിസ്ഥാന്‍ വളരെ സമര്‍ദ്ധമായി, ഇന്‍ഡ്യയെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിച്ചു. അതിനു മുഴുവന്‍ പിന്തുണ കൊടുത്തത് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമായിരുന്നു. ഇന്നുള്ള വലിയ ഭീകരപ്രസ്ഥാനങ്ങളെല്ലം ഉദയം കൊണ്ടത് അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റു ചായ്വുള്ള സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ സി ഐ എ നിയോഗിച്ച ഒളിപ്പോരാളികളില്‍ നിന്നുമാണ്‌. അതു ചെയതത് ഐ എസ് ഐ എന്ന പാകിസ്ഥാന്‍ ചാര ഏജന്‍സിയുടെ ഉത്തരവാദിത്തത്തിലും . അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റു ഭരണം അവസാനിപ്പിച്ചതിനു ശേഷം പണിയില്ലാതായ ഒളിപ്പോരാളികളെ ഇന്‍ഡ്യന്‍ അധീന കാഷ്മീരിലേക്കയച്ചു. അത് കാഷ്മീരും കടന്ന് ഇന്‍ഡ്യയുടെ പല ഭഗങ്ങളിലേക്കും വ്യാപിച്ചു. ഒരു വിഭാഗം ഇന്‍ഡ്യന്‍ മുസ്ലിങ്ങളും അതിനു സഹായവും ചെയ്തു. 1992 ല്‍ ഹിന്ദു തീവ്രവാദികള്‍ ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ കൂടുതല്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞു. അത് ഹിന്ദു തീവ്രവാദികള്‍ ഒരു മറയാക്കി.ഈ ഭീകരര്‍ക്ക് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഇന്‍ഡ്യയും പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാനി സേനയെ പുനര്‍വിന്യസിപ്പിക്കുകയാണൊന്ന്. അത് അഫ്ഘാനിസ്ഥാനില്‍ ഭീകരര്‍ക്ക് കുറച്ചുകൂടെ മേല്‍ക്കൈ നേടാന്‍ സഹായിക്കും . രണ്ട് ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദു ഭീകരരുടെ അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുക അതു വഴി കൂടുതല്‍ മുസ്ലിങ്ങളെ ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കുക.

പാക്കിസ്ഥാനിലുള്ള എണ്ണമറ്റ ഭീകര സംഘടനകളില്‍, പാക്കിസ്ഥാനി മിലിട്ടറിയുമായി ഇന്നും സഹകരിക്കുന്ന ഒന്നാണ്‌ ലഷ്കര്‍ എ തായിബ. ഇത് ഒരു സാമൂഹ്യ സേവന സംഘടനയായിട്ടാണ്‌ അറയപ്പെടുന്നതും അംഗീകാരം നേടിയതും . കൂടുതലും പഞ്ചാബി സംസാരിക്കുന്നവരുടേതാണിത്. അതു കൊണ്ട് ഇതിനെ അഫ്ഘാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ ഐ എസ് ഐ ഉപയോഗിച്ചില്ല. പകരം കാഷ്മീരായിരുന്നു ഇതിന്റെ പ്രധാന പ്രവര്‍ത്തനമേഖല. അതിന്റെ ഏറ്റവും പുതിയ ആക്രമണമാണ്‌ മുംബൈയില്‍ അടുത്തയിടെ അരങ്ങേറിയത്.

മുസ്ലിം ഭീകരതയുടെ ഏറ്റവും പുതിയ മുഖമായ ലഷ് കര്‍ എ തായിബയുടെ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ വാക്കുകള്‍ ഇവയാണ്‌.


'ഇന്ത്യക്ക് കോട്ടം തട്ടാതിരിക്കുവോളം സമാധാനം പുലരുകയില്ല. അവരെ വെട്ടിമാറ്റുക, അവര്‍ കരുണക്കായി നിങ്ങളുടെ കാല്‍ക്കല്‍ വീണു യാചിക്കുവോളം അവരെ വെട്ടിയൊതുക്കുക'. 'ഇന്ത്യയാണ് നമുക്ക് ഈ വഴി കാണിച്ചുതന്നത്. നാം ഇന്ത്യക്ക് ഉരുളക്കുപ്പേരിയായി മറുപടി നല്‍കാന്‍ , അവര്‍ ചെയ്ത അതേ രീതിയില്‍ , കാഷ്മീരിലെ മുസ്ലിംകളെ കൊല്ലുന്ന വിധത്തില്‍ തന്നെ ഹിന്ദുക്കളെ കൊന്ന് തിരിച്ചടിക്കണം'.

ലഷ്കര്‍ എ തായിബയെ നമുക്ക് ഭീകര സംഘടന എന്നു വിളിക്കാം . പക്ഷെ ഒരു ജനാധിപത്യ സംഘടനയായ ബി ജെ പിയുടെ ഒരു പ്രാദേശിക നേതാവ് പറഞ്ഞതോ? 2002 ലെ ഗുജറാത്ത് കലാപത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബാബു ബജ് റംഗി. തികച്ചും ജനാധിപത്യവാദിയും, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ ഒരാളുമായിരുന്ന, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

'ഒരൊറ്റ മുസ്ലിംകടയും ഞങ്ങള്‍ ബാക്കിവെച്ചില്ല. എല്ലാം ഞങ്ങള്‍ ചുട്ടെരിച്ചു. കൊത്തിനുറുക്കി തീയിട്ടു. അവരെ ചുട്ടുകൊല്ലണമെന്നാണ് ഞങ്ങളുടെ നിശ്ചയം. കാരണം ഈ തെമ്മാടികള്‍ക്ക് ശവദാഹം പേടിയാണ്. എനിക്ക് ഒരു അന്ത്യാഭിലാഷമുണ്ട്. എന്നെ വധശിക്ഷക്ക് വിധിക്കട്ടെ. തൂക്കിക്കൊന്നാലും എനിക്കൊരു ചുക്കുമില്ല. തൂക്കിലേറ്റും മുമ്പ് എനിക്ക് രണ്ടുനാള്‍ തരിക. എന്നിട്ട് എനിക്ക് ജുഹാപുരയില്‍ ഏഴോ എട്ടോ ലക്ഷം ഈ ജാതിക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ചെല്ലണം. അവരെ മുഴുവന്‍ ഞാന്‍ വകവരുത്തും. അവരെ കുറച്ചുപേരെ കൂടി യമപുരിക്ക് അയക്കണം. ചുരുങ്ങിയത് 25-50 ആയിരം പേര്‍ കൂടി ചാവണം'.


ഇനി നമ്മുടെ ഓര്‍മ്മ കുറച്ചുകൂടി പിന്നോട്ട് കൊണ്ടുപോകാം. മോദിയുടെയും അദ്വാനിയുടെയും ബാജ് പേയിയുടെയും ബജ് രംഗിയുടേയും താത്വികാചാര്യന്‍ , അര്‍ എസ് എസ് എന്ന ഹിന്ദു സംഘടന സ്ഥാപിച്ച, ഗുരുജി എന്നു വിളിക്കപ്പെടുന്ന ഗോള്‍ വാക്കറുടെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം.

'മുസ്ലിംകള്‍ ആദ്യമായി ഹിന്ദുസ്ഥാനില്‍ കാലുകുത്തിയ ആ നശിച്ച നാള്‍ മുതല്‍ ഇന്നോളം ഹിന്ദുരാഷ്ട്രം ഈ പിടിച്ചുപറിക്കാരെ അമര്‍ച്ച ചെയ്യാന്‍ ധീരമായി പൊരുതിവരികയാണ്. വംശീയവികാരം ഉണര്‍ന്നെണീറ്റു കൊണ്ടിരിക്കുകയാണ്'.


ഇതിനു ശേഷം എണ്ണിയാലൊടുങ്ങാത്ത ഇസ്ലാമിക ഭീകരരുടെ വാക്കുകളും നമുക്ക് ശ്രദ്ധിക്കാം . ഇതിന്റെയെല്ലാം അന്തസത്ത ഒന്നു തന്നെയല്ലേ? വംശീയ വിദ്വേഷം, മത വിദ്വേഷം, എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം . ബജ് രംഗി പ്രതിനിധാനം ചെയ്യുന്ന ഭീകരതക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അത് ജാതീയ വിദ്വേഷത്തിന്റേതാണ്‌. സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയിലെ കീഴ്ജാതിക്കാരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിച്ച ജാതീയ വിദ്വേഷത്തിന്റെ മുഖം. മുസ്ലിങ്ങളല്ലാത്തവരെ എതിര്‍ക്കുക , അവരില്‍ ഭീതി പരത്തുക അവരെ ഉല്‍മൂലനം ചെയ്യുക എന്നതാണ്‌ ഇസ്ലാമിക ഭീകരതയുടെ ലക്ഷണങ്ങള്‍ . അതു തന്നെയാണ്‌ ഹിന്ദു ഭീകരതയുടെ ലക്ഷണങ്ങളും . അതു കൊണ്ടാണ്‌ അടുത്തയിടെ അവര്‍ ഒറീസയിലും കര്‍ണാടകയിലും ക്രിസ്ത്യാനികളെ വകവരുത്താനും അവരുടെ ഇടയില്‍ ഭീതി പരത്താനും ഒരു ശ്രമം നടത്തിയത്. അടുത്ത ഡിസം ബര്‍ 25 ന്‌ ഒറീസയില്‍ ബന്ദ് ആചരിക്കാനാണ്‌ ഹിന്ദു ഭീകരര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസം ബര്‍ 25 ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും വിശേഷപ്പെട്ട ഒരു ദിനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . എന്തുകൊണ്ടായിരിക്കാം ഹിന്ദു ഭീകരര്‍ അന്നു തന്നെ ഒരു ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തത്? ക്രിസ്ത്യാനികളില്‍ ഭീതി പരത്തുക അവരുടെ സമാധാനം തകര്‍ക്കുക. ഇതു രണ്ടുമാണ്‌ ഈ ഭീകരരുടെ ലക്ഷ്യം.


ഗുജറാത്തില്‍ നരഹത്യ നടത്തിയവരെയോ ഒറീസ്സയില്‍ ഭീകര താണ്ധവം ആടിയവരെയോ ആരും ഭീകരര്‍ എന്നു വിളിച്ചില്ല. ഭീകരത എന്ന വാക്കു കുറച്ചുപേര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണല്ലോ.


മലേഗാവ് സ്ഫോടനം മുസ്ലിം ഭീകരരിലായിരുന്നു ആദ്യം അരോപിക്കപ്പെട്ടിരുന്നത്. പിന്നീട് അതിന്റെ നിജസ്ഥിതി വെളിച്ചത്തു വരികയും ചെയ്തു. ഹിന്ദു ഭീകരതയുടെ പുതിയ മുഖങ്ങളായ പ്രഗ്യ ഠാക്കൂറും മറ്റും ഇപ്പോള്‍ അറസ്റ്റിലാണ്‌. അവരെ അറസ്റ്റു ചെയ്ത ഹേമന്ത് കാര്‍ക്കറെയുടെ കൊലപാതകത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കുഴപ്പത്തിലുമായി.എല്ലാ ഭീകരരെയും ഭീകരര്‍ എന്നു വിളിക്കുകയും കാണുകയും ചെയ്യാതെ ഭീകരതയെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ല.

Sunday, 14 December 2008

ഏതു ജനതയുടെ ആത്മാവിഷ്കാരം ?

കൈരളി ചാനല്‍ തുടങ്ങിയത് സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ്‌. അതു പാര്‍ട്ടി പരിപാടികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടിയാണെന്നാണ്‌ സി പി എം പ്രവര്‍ത്തകര്‍ കരുതിയത്. കുറഞ്ഞപക്ഷം പാര്‍ട്ടി അനുഭാവികളായ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കും എന്നവര്‍ കരുതി. അതു കൊണ്ടാണ്‌ അതിനു വേണ്ടി പണപ്പിരിവും സഹായകവും അവര്‍ ചെയ്തതും.

ഒരു ജനതയുടെ ആത്മാവിഷ്കാരം എന്നാണ്‌ ആ ചാനലിന്റെ പരസ്യം തന്നെ. പക്ഷെ ഏതു ജനതയുടേതെന്നാണ്‌ പ്രസക്തമായ ഒരു ചോദ്യം . കേരള ജനതയുടേതാണെന്നു കരുതാന്‍ പ്രയാസമാണ്‌. ആ ചാനലില്‍ ഉപയോഗിക്കുന്ന ഭാക്ഷ 80 ശതമാനവും മലയാളമല്ല. മലയാളം എന്നു തോന്നിക്കുന്ന ചില പരിപാടികളില്‍ കടിച്ചാല്‍ പൊട്ടാത്ത സംസ്കൃതപദങ്ങളും സംസ്കൃതപ്രയോഗങ്ങളും കാണാം .പരിപാടികളുടെ പരസ്യങ്ങളെല്ലാം തന്നെ ഇംഗ്ളീഷിലാണ്‌. അപ്പോള്‍ ഉയരുന്ന ചോദ്യം, മലയാളികളുടെ മാതൃഭാഷ ഏതാണ്?


കൈരളി ചാനിലിന്റെ വെബ് സൈറ്റില്‍ കാണുന്ന പരിപാടികളേക്കുറിച്ചുള്ള പരസ്യങ്ങളാണ്‌ ചുവടെ.ഇതു കാണുന്ന മലയാളിയല്ലാത്ത ആരും കരുതും ഇതൊരു ഇംഗ്ളീഷ് ചാനല്‍ ആണെന്ന്‌മുകളില്‍ കൊടുത്തിരിക്കുന്നവയില്‍ രസകരമായ ഒന്നാണ്‌ cross fire എന്നത്. ഈ പേരിന്റെ പ്രസക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഈ വാക്കിനു വെടിയുതിര്‍ക്കുക എന്നാണര്‍ത്ഥം . വാക്കുകള്‍ കൊണ്ട് വെടി ഉതിര്‍ക്കുക എന്നായിരിക്കാം ഉദ്ദേശിക്കുന്നതും . ഇതിനു ഇടക്കിടക്ക് ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ഒരു പരസ്യമുണ്ട്. An enlightened platform for dialogue എന്നാണത്. അപ്രസക്തമായ പൊടിപ്പും തൊങ്ങലും അഴിച്ചുമാറ്റി, ഇതിനെ മലയാളത്തില്‍ ആക്കിയാല്‍, സംവാദം എന്നു വരും . സംവാദം എന്നത് എത്ര സുന്ദരവും വളരെ എളുപ്പത്തില്‍ മനസിലാക്കാവുന്നതുമായ പദമാണ്‌. ജോണിന്റെ ഇംഗ്ളീഷ് വളരെ താണ നിലവാരത്തിലുള്ളതുമാണെന്നു പറയാതെ വയ്യ. ഇംഗ്ളീഷ് അറിയാമെന്നു കാണിക്കാന്‍ എന്തിനു പ്രേക്ഷകരുടെ മുന്നില്‍ ഇതു പോലെ ചെറുതാവുന്നു. മികച്ചതല്ലെങ്കിലും ഭേദപ്പെട്ട നിലവാരമുള്ള ഒരു അവതാരകനാണ്‌ ജോണ്‍ ബ്രിട്ടാസ്.എന്തിനതു കളഞ്ഞു കുളിക്കുന്നു.


താഴെക്കാണുന്ന പരിപാടികള്‍ കണ്ടാല്‍ ആരും അല്‍പ്പം ഒന്നമ്പരന്നു പോകും .

നേഴ്സറി ക്ളാസ്സിലെ കുട്ടികള്‍ a for apple, b for ball , c for cat, e for elephant എന്നൊക്കെ പഠിക്കാറുണ്ട്. ഇതുപോലൊരു തലവചകം കൊടുക്കുക വഴി ഇതിന്റെ ശില്‍പ്പികള്‍ നേഴ്സറി നിലവാരമുള്ളവരാണെന്നു തെളിയിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം വരുന്ന തൊഴിലാളികളും സാധാരണക്കാരും വീടുകളില്‍ ആനയെ വളര്‍ത്തുന്നവരായതു കൊണ്ട് ഈ പരിപാടി അവര്‍ക്ക് ഉപകരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

രണ്ടാമത്തെ പരിപാടിക്കു ചമയം എന്നാണ്‌ പേരെങ്കിലും അത് അവതരിപ്പിക്കുന്നത് വികൃതമായ ഇംഗ്ളീഷ് സംസാരിക്കുന്ന ഒരു ജീവിയാണ്. 99% ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്ന ഇവര്‍ പരിചയപ്പെടുത്തുനത്, വജ്രവും മറ്റും പതിപ്പിച്ച ആധുനിക ആഭരണങ്ങളും മുന്തിയ ചെരുപ്പുകളുമാകുന്നു. മലായാളികളെ എല്ലാവരെയും പണക്കാരാക്കി കഴിഞ്ഞ സ്ഥിതിക്ക്, ഇത് മുകുന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍, ആധുനിക ലോകത്തിനു യോജിച്ച പരിപാടിയും .

മൂന്നാമത്തേതാണ്‌ ഏറ്റവും രസകരം . B 4 midnite എന്ന പ്രയോഗം മറ്റെല്ലാ ചാനലിനേയും കവച്ചു വക്കും എന്നു പറയാതെ വയ്യ. ഇത് തലയില്‍ ഉദിച്ച ആ ജീവിയെ നല്ല ഒരു പുരസ്കാരം കൊടുത്ത് ബഹിമാനിക്കേണ്ടതാണ്‌. സാധാരണ ഇങ്ങനത്തെ പ്രയോഗം കുട്ടികള്‍ക്ക് വേണ്ടിയുള്ള കാര്‍ട്ടൂണൂകളില്‍ കാണാം . ഭാവിയില്‍ കൈരളി കാര്‍ട്ടൂണ്‍ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയതാവാനും മതി.

Tuesday, 9 December 2008

കടുവയെ കിടുവ പിടിക്കുമ്പോള്‍നിയമ നിര്‍മാണ സഭയിലെ സീറ്റുകള്‍ ലേലം വിളിച്ചും അല്ലാതെയും വിറ്റു കാശുമേടിക്കുന്ന പതിവു ഇന്‍ഡ്യയില്‍ പണ്ടേ ഉള്ളതാണ്. അടുത്തു നടന്ന തെരഞ്ഞെടുപ്പിലും അതു സംഭവിച്ചതായാണ്‌ റിപ്പോര്‍ ട്ടുകള്‍ .ഈ പ്രശ്നത്തിന്റെ പേരിലാണ്‌ അടുത്തകാലത്ത് കോണ്‍ഗ്രസില്‍ മാര്‍ഗരറ്റ് ആല്‍വ കലഹിച്ചതും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്തായതും .

അമേരിക്കയില്‍ ഇതു പോലെ സീറ്റു വിലപന എന്നു കേട്ടാലധികമാരും അതു വിശ്വസിക്കില്ല. കാരണം , ലോകം മുഴുവനുമുള്ള അഴിമതിയുടെ കണക്കെടുക്കുകയും മറ്റു രാജ്യങ്ങളെ അധിക്ഷേപിക്കുകയുമാണല്ലോ അമേരിക്കയുടെ പ്രധാന വിനോദം . അങ്ങനെയുള്ള അഴിമതി രഹിത സ്വര്‍ഗ്ഗത്തില്‍ നടന്ന ഒരു നാറുന്ന കഥയാണിത്.

ഇല്ലിനോയിയില്‍ നിന്നുള്ള സെനറ്ററായിരുന്നു ബരാക്ക് ഒബാമ. അദ്ദേഹം ഒഴിഞ്ഞ സെനറ്റ് സീറ്റിലേക്ക് ആളെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ അമേരിക്കയില്‍ സീറ്റു കച്ചവടം നടന്നത്. ഇല്ലിനോയി ഗര്‍ണറായ ബ്ളാഗൊജെവിച് ആ സീറ്റു കച്ചവടം ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ എഫ് ബി ഐ ക്ക് കിട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇല്ലിനോയിയില്‍ നിന്നുള്ള മൂന്നു മുന്‍ ഗവര്‍ണര്‍മാരും അഴിമതിയുടെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

Saturday, 6 December 2008

ഇന്‍ഡ്യന്‍ ചരിത്രത്തിലെ കറുത്ത ഏട്
ഹിന്ദു ഭീകരവാദികള്‍ ഒരു ആരാധനാലയം തകര്‍ത്തതിന്റെ വാര്‍ഷികമാണ്‌ ഡിസംബര്‍ 6. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ കറുത്ത ഏടാണ്‌ ഇത്. ആദ്യത്തേത് രാഷ്ട്ര പിതാവിനെ വധിച്ചതായിരുന്നു. രണ്ട് നിര്‍ഭാഗ്യ സംഭവങ്ങളുടെയും പിന്നില്‍ ഹിന്ദു വര്‍ഗ്ഗീയ വാദികളായിരുന്നു എന്നതും ചരിത്ര സത്യം .

ഹിന്ദു ഭീകരര്‍ ബാബ്രി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചില രംഗങ്ങള്‍ ഇവിടെ കാണാം.


ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചതി എന്നു പറയവുന്നതാണ്‌ ആ സംഭവം . അന്നത്തെ സര്‍ക്കാരിനും കോടതികള്‍ക്കും മസ്ജിദ് തകര്‍ക്കില്ല എന്ന ഉറപ്പു കൊടുത്ത് അതു പാലിക്കാതിരുന്ന ചതി. 150000 ഹിന്ദു തീവ്രവാദികള്‍ എല്‍ കെ അദ്വാനിയുടെയും എം എം ജോഷിയുടേയും സാന്നിദ്ധ്യത്തില്‍ ഒരു ആരാധനാലയം തകര്‍ത്തു.

Wednesday, 3 December 2008

വി പി സിംഗ്, ഒരു സ്മരണാഞ്ജലി

മുംബൈ ഭീകരാക്രമണത്തിന്റെ ഇടയിലാണ്‌ മുന്‍ പ്രധാനമന്ത്രി വി പി സിം ഗ് അന്തരിച്ചത്. അതു കൊണ്ട് അധികമൊന്നും മാധ്യമ ശ്രദ്ധ ആ സംഭവത്തിനു കിട്ടിയില്ല. രാഷ്ട്രീയ നേതാക്കള്‍ ഒരു ചടങ്ങെന്ന പോലെ അതും തള്ളിനീക്കി.

അരാണ്‌ വിശ്വനാഥ് പ്രതാപ് സിം ഗ്? അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില വാക്കുകള്‍ കേട്ടാലും ഈ രാജ്യത്തിലും സമൂഹത്തിലും സാമൂഹിക നീതിയും സമത്വവും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ , തികച്ചും ശരിയായ പ്രവര്‍ ത്തിയാണ്‌ ചെയ്യുന്നതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഇതു പറഞ്ഞത് അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത്, മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയും,ഇന്‍ഡ്യയിലെ ഉയര്‍ന്ന ജാതിക്കാര്‍ അതിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്തപ്പോഴായിരുന്നു. ഇത് നടന്നത് ബി ജെ പിയുടെ നേത്വത്തില്‍ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടന്ന സമരാഭാസങ്ങളുടെ സമയത്തായിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം മുതല്‍,സംശുദ്ധമായ ഒരു പൊതു ജീവിതം നയിച്ച വ്യക്തിയാണ്‌ വി പി സിം ഗ്. സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വതയാണത്.1984 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ്, സിം ഗിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതും ധനകാര്യ വകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതും . ധനകാര്യ മന്ത്രിയായി ചുമതല ഏറ്റപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത്, നികുതി നല്‍കാന്‍ തയ്യാറല്ലാത്ത വലിയ പണക്കാരുടെ നികുതി വെട്ടിപ്പ് തടയാനുള്ള ശ്രമമായിരുന്നു. റിലയന്‍സിനു അങ്ങനെ അദ്ദേഹം കണ്ണിലെ കരടായി. അദ്ദേഹത്തിനു ധനകാര്യ വകുപ്പ് നഷ്ടപ്പെട്ടു. റിലയസ് ഇന്നും നികുതി വെട്ടിപ്പും,ഇന്‍ഡ്യന്‍ പ്രധനമന്ത്രിയുടെ അജണ്ട നിശ്ചയിക്കുന്നവരുമായി തുടരുന്നു. പിന്നീട് പ്രതിരോധവകുപ്പിലേക്ക് മാറ്റപ്പെറ്റ അദ്ദേഹം അവിടെയും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു. ബോഫോഴ് സ് പ്രശ്നത്തില്‍ രാജീവ് ഗാന്ധിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതും , തെറ്റിയതും , കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോന്നതും,പില്‍ കാല ചരിത്രം . അതു ഇന്‍ഡ്യയിലെ രണ്ടാമത്തെ കോണ്‍ഗ്രസിതര സര്‍ക്കാരുണ്ടാവുന്നതില്‍ കലാശിച്ചു. അയോധ്യ പ്രശ്നത്തില്‍ ബി ജെ പി പിന്തുണ പിന്‍വലിക്കുന്നത് വരെ അതു തുടര്‍ ന്നു.

ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്‌. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ കൊള്ളക്കാരെ നിയന്ത്രിച്ചതും , പ്രധാനമന്ത്രിയെന്ന നിലയില്‍ പഞ്ചാബ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതും നികുതി വെട്ടിക്കുന്ന പണക്കാര്‍ എന്ന കൊള്ളക്കാരെ നേരിട്ടതും,എല്ലാം അദ്ദേഹത്തിന്റെ യശസുയര്‍ത്തി. പക്ഷെ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം .


സ്വതന്ത്ര ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നയപരമായ തീരുമാനമായിരുന്നു അത്. സഹസ്രാബ്ദങ്ങളോളം സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഭൂരിപക്ഷ ജനത സാമൂഹിക നീതി നേടിയെടുത്തതും,രാഷ്ട്രീയത്തിലും ഭരണത്തിലും,സമൂഹത്തിലും,അവര്‍ക്കര്‍ഹതപ്പെട്ട സ്ഥാനം നേടിയെടുക്കാന്‍ തുടങ്ങിയതും,അതിനു ശേഷമാണ്‌.

Sunday, 30 November 2008

തൂക്കിലേറ്റേണ്ടത് ആരെ?

മുംബൈയിലെ ഭീകരാക്രമണം തത്സമയം സംപ്രേക്ഷണം ചെയ്ത മാധ്യമ പ്രവര്‍്ത്തകരെ തൂക്കിലേറ്റണമെന്നാണ് മാരീചന്‍ എന്നദേഹം ഇവിടെ
പറയുന്നത്.


യുദ്ധത്തില്‍ സ്വന്തം പടയെ ഒറ്റുന്നവര്‍ എന്നവരെ മുദ്രയടിച്ച് മരണശിക്ഷ വിധിച്ചും കഴിഞ്ഞു . ദയയും കാരുണ്യവും അവര്‍ക്കു നേരെ ചൊരിയരുതെന്നും അരുളിച്ചെയ്തു . ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരെന്ന കൂലിക്കാരാണിതിനു പിന്നില്‍ എന്നും അദ്ദേഹം തീര്‍്ച്ചയാക്കി കഴിഞ്ഞു. കാഴ്ചയുടെ ഓരോ കന്നം തിരിവുകളേ!

കമാന്‍ഡോകളുടെയും ഓരോ നീക്കവും അവര്‍ കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച്, സൈനിക തന്ത്രങ്ങള്‍ എതിരാളിയ്ക്ക് ചോര്ത്തുകയാണവര്‍ എന്നെല്ലാം പറയുമ്പോള്‍ , ഈ ഭീകരാക്രമണത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരക്കേടു അതിഭീകരമായി പുറത്ത് വരുന്നു. ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ടെലിവിഷന്‍ സെറ്റുകള്‍ ഓണ്‍ ‍ചെയ്ത് വാര്‍ത്താ ചാനലിലേക്ക് റിമോട്ട് ഞെക്കി വിവരങ്ങള്‍ അറിയും പോലും .എത്ര പൊലീസുകാരുണ്ടെന്നും എവിടെയൊക്കെ അവര്‍ മറഞ്ഞിരിക്കുന്നുവെന്നും ഭീകരര്‍ക്ക് നേരിട്ടു കണ്ട് അവരെയെല്ലാം തോല്‍പ്പിച്ച് യുദ്ധം ജയിക്കുകയായിരുന്നല്ലോ അവരുടെ പ്ലാന്‍!


ഭീകരര്‍് ഒരു കെട്ടിടം പിടിച്ചെടുക്കുമ്പോള്‍ അവര്‍് ആദ്യം ചെയ്യുക അവിടെ നിന്നുള്ള എല്ലാ വാര്‍ത്താ ബന്ധങ്ങളും വിഛേദിക്കുക എന്നതാണ് സാധാരണ കണ്ടു വരാറുള്ളത്. ഉത്തരാധുനിക ഭീകരര്‍് ഒരു പക്ഷെ നേരെ തിരിച്ചായിരിക്കും.


സുരക്ഷാ ഭടന്മാരുടെ തന്ത്രവും ഭീകരര്‍ മുന്‍കൂട്ടി അറിയുന്നത് ആള്‍നാശത്തിലേ കലാശിക്കുകയുളളൂവെന്ന് തിരിച്ചറിയാനുളള ബോധം പരിചയസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണമെന്നു ശഠിക്കുന്നയാള്‍ , ആ ബോധം എന്ത് കൊണ്ട്ട് ഈ പ്രശ്നം നിയന്ത്രിച്ച അധികാരികള്‍ക്കില്ല എന്ന ചോദ്യം ചോദിക്കുന്നില്ല. ഏഷ്യാനെറ്റ് എന്ന മാധ്യമം റുപര്‍ട്ട് മര്‍ഡോക് എന്നയാള്‍ വാങ്ങാനുള്ള അനുവാദത്തിനു വേണ്ടി കേരള മുഖ്യമന്ത്രിക്ക് എന്തോ ഉറപ്പു കൊടുത്തു, എന്ന വിഡ്ഢി പ്രസ്താവന നടത്തിയ അദ്ദേഹം വിഡ്ഢിച്ചോദ്യങ്ങള്‍ ചോദിക്കുന്ന വാര്‍ത്താ അവതാരകരുടെ നേരെ ഉറഞ്ഞു തുള്ളുന്നത് കാണുമ്പോള്‍ ആരും ചിരിച്ചു പോകും.


തൂക്കിലേറ്റേണ്ടത് ഈ പാവപ്പെട്ട കൂലിക്കാരെയല്ല മറ്റു പലരെയുമാണ്. എല്ലാ അഞ്ചു വര്‍്ഷം കുടുമ്പോഴും നമ്മളെ കാത്തു രക്ഷിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്ത് ഭാരിച്ച ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്ന കുറച്ച് പേരെ . പ്രധാനമന്ത്രി , ആഭ്യന്തര മന്ത്രി , പ്രതിരോധമന്ത്രി , സുരക്ഷ ഉപദേഷ്ടാവ് തുടങ്ങിയ ഭീകരരെയാണ് തൂക്കിലേറ്റേണ്ടത്. കഴിഞ്ഞ ഒരു വര്‍്ഷം എത്ര ഭീകരാക്രമണം ഇന്‍ഡ്യയിലുണ്ടായി? സുരക്ഷാ പാളിച്ചകള്‍ക്കുത്തരവാദികള്‍ മാധ്യമ പ്രവര്‍ത്തകരല്ല, ഭരണ കര്‍ത്താക്കളാണ്.

നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളിലെത്തിക്കുക മാധ്യമ പ്രവര്‍ത്തകരുടെ ജോലി.അതവര്‍ ചെയ്യുന്നു. എല്ലാവര്ക്കും തൃപ്തിയാവുന്ന പോലെ അവര്‍ ചെയ്തെന്നു വരില്ല. കാണാന്‍ ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കുക.

Friday, 21 November 2008

സഭയുടെ വിലാപങ്ങള്‍

ദീപിക ദിനപത്രത്തില്‍ ടി ദേവ പ്രസാദ് എന്ന പേരില്‍ അഭയ കേസിനേ സം ബന്ധിച്ച് വന്ന ഒരു ലേഖത്തിലെ വാചകങ്ങളാണ്‌ താഴെക്കൊടുക്കുന്നത്.

പതിനാറു വര്‍ഷമായി അന്വേഷിക്കുകയും നാലുവട്ടം എഴുതിത്തള്ളണമെന്ന് സി.ബി.ഐ തന്നെ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്ത കേസില്‍ പൊടുന്നനെ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും അറസ്റ്റു ചെയ്ത സി.ബി.ഐ നടപടി സ്വന്തം മുഖം രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന് കേരളാ പോലീസിലെ പ്രഗത്ഭരായ പല കുറ്റാന്വേഷകരും കരുതുന്നു.


ഇത് ഒരു പരിധി വരെ ശരിയാണ്. കത്തോലിക്ക സഭയും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭരണ സംവിധാനങ്ങളും വികൃതമാക്കിയ സി ബി ഐയുടെ നഷ്ടപ്പെട്ട മുഖം രക്ഷിച്ചെടുക്കാനുള്ള ആദ്യത്തെ കാല്‍വയ്പ്പാണിത്. ഇന്‍ഡ്യയിലെ പ്രഗത്ഭ്മായ അന്വേഷണ സംഘമാണ്‌ സി ബി ഐ യുടേത്. കത്തോലിക്കാ സഭ പോലുള്ള സംഘടിത പ്രസ്ഥാനങ്ങള്‍ പണവും സ്വാധീനവും ഉപയോഗിച്ച് വികൃതമാക്കിയ മുഖം ആരെങ്കിലും തേച്ചു മിനുക്കി എടുക്കേണ്ടെ? അതാണ്, സി ബി ഐ ഇപ്പോള്‍ ചെയ്യുന്നതും .

സഭക്ക് അതിലുള്ള വേവലാതി മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. 16 വര്‍ഷം പ്രതികളെ സംരക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും നടത്തിയ മഹായജ്ഞം പരാജയപ്പെടുമ്പോഴുള്ള ജാള്യത എല്ലാവര്‍ക്കും മനസിലാകും . അന്വേഷണം അതിന്റെ വഴിക്കു വിട്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഈ വൈദികരും കന്യാസ്ത്രീയും 16 വര്‍ഷം മുമ്പു തന്നെ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു.

ദേവ പ്രസാദ് കരായാനും മാത്രം ഒന്നും സംഭവിച്ചില്ല. കുറ്റം ആരോപിക്കപ്പെടുന്നവര്‍ അറസ്റ്റു ചെയ്യപ്പെടുക എന്നത് നിയമ വാഴ്ച നില നില്‍ക്കുന്ന ഇടങ്ങളില്‍ സാധാരണമാണ്. വൈദികനായതു കൊണ്ടോ കന്യാസ്ത്രീ ആയതു കൊണ്ടോ നിയമത്തിനു മുമ്പില്‍ പ്രത്യേക പരിഗണന കിട്ടിയെന്നു വരില്ല.

16 വര്‍ ഷത്തിനിടയില്‍ പലവട്ടം കേസന്വേഷണം അവസാനിപ്പിക്കാന്‍ തുനിഞ്ഞ സി.ബി.ഐ ഒടുവില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത് നിയമവാഴ്ചയും നീതിയും ഇനിയും മരിച്ചിട്ടില്ല എന്നു തെളിയിക്കുന്നു. ഇതോടൊപ്പം കുറ്റമറ്റതും നിഷ്പക്ഷവുമാവേണ്ട സി ബി ഐ എന്ന അന്വേഷണ ഏജന്‍സിയുടെ ബലഹീനതകള്‍ പുറത്തു വരുകയും ചെയ്യുന്നു.അഭയകേസിന്റെ നാള്‍ വഴി ഇങ്ങനെ.


1992 മാര്‍ച്ച് 27 ന്‌ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെടുന്നു. അത് കൊലപതകമാണെന്ന് അഭയയുടെ മാതാപിതാക്കള്‍ അരോപിക്കുന്നു.. അതേപറ്റി അന്വേഷിച്ച ക്രൈംബ്രാഞ്ച് അഭയ ആത്മഹത്യചെയ്തതാണെന്ന നിഗമനത്തിലെത്തുന്നു. ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 1994 ല്‍ സി.ബി.ഐ കൊച്ചി യൂണിറ്റ് കേസന്വേഷണം ഏറ്റെടുക്കുന്നു. ഇടപെടലുകള്‍ മൂലം ചുമതല നിര്‍വഹണം അസാധ്യമായിത്തോന്നിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി വര്‍ഗ്ഗീസ് പി. തോമസ് രാജിവെക്കുന്നു. തുടര്‍ന്ന് സി.ബി.ഐ ഡെല്‍ഹി യൂണിറ്റിന് അന്വേഷണ ചുമതല കൈമാറുന്നു. മൂന്നു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സി.ബി.ഐ സ്ഥിരീകരിക്കുന്നു. പക്ഷേ, പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കാതെ അവര്‍ പിന്തിരിയുന്നു. അതിന് വഴങ്ങാതെ എറണാകുളം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാന് ഉത്തരവിടുന്നു. ഗത്യന്തരമില്ലാതായ സി.ബി.ഐ സംഘങ്ങള്‍ വരി വരിയായി അന്വേഷണം നടത്തുന്നു.


തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ കണ്ടെത്തുക അസാധ്യമാണെന്ന് 2002ല്‍ രണ്ടാമതും കോടതിമുമ്പാകെ സി ബി ഐ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അതിനും വഴങ്ങിയില്ല. സി.ബി.ഐയുടെ ഒളിച്ചുകളി അവസാനിച്ചത് പ്രശ്നം ഹൈക്കോടതിയിലെത്തിയപ്പോളാണ്‌. ജസ്റ്റിസ് വി. രാംകുമാര്‍ സി.ബി.ഐയുടെ എല്ലാ വാദഗതികളും തള്ളി കേസന്വേഷണം സി.ബി.ഐ കേരള ഘടകത്തെ തിരിച്ചേല്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

അതിനിടയില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ നാര്‍ക്കോ അനാലിസിസ് സി.ഡികളിലെ കൃത്രിമം കണ്ടുപിടിക്കപ്പെട്ടു. പിന്നീട് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും നീതിപീഠം ശക്തമായി ഇടപെട്ടു. ജസ്റ്റീസ് രാം കുമാര്‍ കേസു കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയതും ഒരു പക്ഷെ അവിഹിത ഇടപെടല്‍ കൊണ്ടായിരിക്കാം . ഒടുവില്‍ രണ്ടു വൈദികരുടെയും ഒരു കന്യാസ്ത്രീയുടെയും അറസ്റ്റില്‍ സംഭവമെത്തി. ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുകയോ ഇവര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുമെന്ന് ഒരുറപ്പും ഇല്ല. തെളിവുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടിട്ടുമുണ്ട്.

സി.ബി.ഐ തുടക്കം മുതല്‍ നിഷ്പക്ഷമായും കാര്യക്ഷമമായും ചുമതല നിറവേറ്റാന്‍ തയാറായിരുന്നെങ്കില്‍, കേസിന് തുമ്പുണ്ടാവുമായിരുന്നു. അതിന് സി.ബി.ഐക്ക് സാധിക്കാതെ പോയത് മുകളില്‍ നിന്നുള്ള നിരന്തരമായ ഇടപെടലുകള്‍ കൊണ്ടാണെന്ന് വ്യക്തം. സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകയാല്‍ സംശയത്തിന്റെ മുന സ്വാഭാവികമായും നീളുന്നത് അവിടേക്കുതന്നെ. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെ മാത്രമേ പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിക്കാനാവൂ എന്ന കാര്യത്തിലും സംശയമില്ല. രാജിവച്ച ഡി വൈ എസ് പി പറഞ്ഞത്, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വരെ കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ്‌. നരസിംഹ റാവു പ്രതിയായതു കൊണ്ടല്ല അതെന്നു എല്ലാവര്‍ക്കും മനസിലാകും . ആരായിരിക്കാം പ്രധാനമന്ത്രിയുടെ ഒഫീസില്‍ വരെ സ്വാധീനം ചെലുത്തിയതെന്നും മനസിലാക്കാന്‍ പ്രയാസമില്ല.


ഈ കേസിന്റെ ആരംഭം മുതല്‍ കോട്ടയം രൂപത അധികാരികള്‍ വളരെ നിഷേധാത്മകമായ സമീപനമാണ്‌ സ്വീകരിച്ചത്. ഇപ്പോള്‍ വൈദികര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും കോട്ടയം അതിരൂപത അധികരികളും, കത്തോലിക്കാ സഭ നേതാക്കള്‍ മുഴുവനായും പ്രതികരിച്ചിരിക്കുന്നത് നിഷേധാത്മകമായാണ്. സഭയുടെ ജിഹ്വയായ ദീപിക ഇങ്ങനെയെല്ലാം എഴുതിയതും അതു കൊണ്ടാണ്‌.


വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ച പ്രമാദമായ ഈ കൊലക്കേസിന്റെ അന്വേഷണത്തോടും തുടര്‍ നടപടികളോടും സഭാനേതൃത്വം പൂര്‍ണ്ണമായി സഹകരിച്ചിരുന്നെങ്കില്‍ അതു സഭയുടെ അന്തസ്സ് ഉയര്‍ത്തുകയേ ചെയ്യുമായിരുന്നുള്ളൂ. എന്തു വിലകൊടുത്തും ആരെയോ രക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നു എന്ന ധാരണ സൃഷ്ടിച്ചത് സഭക്കു നാണക്കേടായിപ്പോയി. സി ബി ഐക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കേണ്ടതുണ്ട്. ഇതു ഒരു അത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആദ്യം മുതല്‍ ശ്രമിച്ചവരെ എല്ലാം അതിനു ഉത്തരം പറയിക്കണം . പോസ്റ്റ് മോര്‍ട്ടെം റിപ്പോര്‍ട്ട് തിരുത്തിയത്, രാസ പരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയത്, നാര്‍ക്കോ അനാലിസിസിന്റെ സി ഡിയില്‍ കൃത്രിമം കാണിച്ചത്. തുടങ്ങി പല ചോദ്യങ്ങളും അവശേഷിക്കുന്നു. അതിനെല്ലാം ഉത്തരം കണ്ടു പിടിക്കണം . കൈകള്‍ സ്വതന്ത്രമായ സി ബി ഐ അതു ചെയ്യുമെന്നു പ്രത്യാശിക്കാം .

Wednesday, 12 November 2008

ഇന്‍ഡ്യയുടെ നാണക്കേട്

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. സാമ്പത്തിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അതി വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയെ പക്ഷെ ഇപ്പോള്‍ നയിക്കുന്നത് ആത്മ വിശ്വാസമില്ലത്ത ഒരു നേതാവാണ്. ഒരു റോബോട്ടിനേപ്പോലെ ചലിക്കുന്ന , നിസഹായത മുഖത്ത് എപ്പോഴും പ്രതിഫലിക്കുന്ന അദേഹം ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടിലാണിപ്പോള്‍ . ബി ജെ പിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് വീണു കിട്ടിയ പ്രധാനമന്ത്രിപദം ഒരു വിനീത ദാസനേപ്പോലെ അദേഹം കൊണ്ടു നടക്കുന്നു. സോണിയയുടെ ദാസന്‍ എന്നതിലുപരി ഐ എം എഫ്, വേള്‍ ഡ് ബാങ്ക്, യു എസ് എ എന്നിവരുടെയും ദാസനായിട്ടാണദ്ദേഹം അറിയപ്പെടുന്നതും . അതു കൊണ്ടാണ്‌ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്‍ഡ്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനദ്ദേഹം ഇത്രയധികം ആവേശവും, തിടുക്കവും കാണിച്ചത്.

മന്‍ മോഹന്‍ സിംഗ് ഒരു സാമ്പത്തിക വിദഗ്ധന്‍ എന്നാണറിയപ്പെടുനത്. ആ നിലയില്‍ നിന്നും അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഏജന്റ് എന്ന നിലയിലാണിപ്പോള്‍ അദ്ദേഹം മാറിയിരിക്കുന്നത്. ഇന്‍ഡ്യന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, അമേരിക്കന്‍ സാമ്പത്തിക രംഗത്തെ സഹായിക്കുക എന്നതാണ്‌, ഇപ്പോള്‍ സിംഗിന്റെ താലപര്യം .


ഇന്‍ഡ്യയുടെ ചാന്ദ്രയാന്‍, ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചപ്പോഴാണ്‌ ഇന്‍ഡ്യയെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തിയ പ്രവര്‍ത്തി അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ആണവ കരാര്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഇന്‍ഡ്യക്കെതിരായി നിലപാടെടുത്ത ആളാണ്‌ ബരാക്ക് ഒബാമ. ആണവ വിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ, ഇന്‍ഡ്യയുമായി സഹകരണം വേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിനു. ബുഷിന്റെ കരാറില്‍ കര്‍ശന വ്യവസ്ഥകള്‍ എഴുതി ചേര്‍ത്തതും അദ്ദേഹമാണ്. ഇന്‍ഡ്യ ചാന്ദ്രയാന്‍ വിക്ഷേപിച്ചപ്പോള്‍, ഇന്‍ഡ്യ അമേരിക്കയുടെ ശക്തമായ പ്രതിയോഗിയണെന്നദ്ദേഹം പറഞ്ഞു. ഇന്‍ഡ്യന്‍ അധികാരികള്‍ അത് ചിരിച്ചു തള്ളുകയണുണ്ടായത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇന്‍ഡ്യയെ നാണം കെടുത്തിയത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥങ്ങളും ഉണ്ടാവുന്നു.

തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഒബാമ എല്ലാ പ്രധാന രാഷ്ട്രങ്ങളുടെയും നേതാക്കളെ വിളിച്ച് കുശലം പറഞ്ഞു. ഇന്‍ഡ്യയുടെ ശത്രു രാജ്യങ്ങളായ പാക്കിസ്താനും ചൈനയും അതില്‍ പെടും . പക്ഷെ ഒബാമാക്കു ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ വിളിക്കാന്‍ തോന്നിയതേ ഇല്ല. ഇന്‍ഡ്യയെ അമേരിക്ക എത്ര പരിഗണിക്കുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണത്. ഒബാമ മന്‍ മോഹന്‍ സിംഗിനെ വിളിക്കാന്‍ ശ്രമിച്ചു, യാത്രയിലായതിനാല്‍ സംസാരിക്കാന്‍ പറ്റിയില്ല എന്നൊക്കെ ഇപ്പോള്‍ ഉരുണ്ടുകളികുന്നതെല്ലം ജാള്യത മറച്ചു വക്കാനുള്ള ശ്രമം മാത്രം . ഇന്‍ഡ്യയെ ഇത്രയധികം നാണം കെടുത്തിയ സംഭവം വേറെയുണ്ടാവില്ല.2000ല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടക്ക്, ബുഷ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആരാനെന്നറിയില്ല എന്നു പറഞ്ഞതിലും വലിയ ഇടിച്ചു താഴ്ത്തലായി പോയി ഇപ്പോള്‍ നടന്നത്.
ഒരു അന്താരാഷ്ട്ര ദുരന്തമായ ബുഷിനെ ലോകം മുഴുവന്‍ വെറുത്തപ്പോഴും, സിംഗ് അദ്ദേഹത്തെ ചെന്നു കണ്ട് ആശീര്‍വാദം വാങ്ങി പറഞ്ഞു, ഇന്‍ഡ്യക്കാര്‍ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു എന്ന്. ഇന്‍ഡ്യ എന്നാല്‍ സിംഗും അദ്ദേഹത്തിന്റെ കുറച്ച് കുശിനിക്കാരുമാണെന്ന് കരുതുന്ന പാവം മണ്ടന്‍ . ഇന്‍ഡ്യയുടെ സ്വതന്ത്ര്യം അടിയറ വക്കുന്ന അണവ കരാര്‍ എന്തോ മഹത്തായ ഒന്നാണെന്നു പ്രചരിപ്പിക്കുന്ന ഈ അമേരിക്കന്‍ മൂടു താങ്ങിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതല്ലേ മണ്ടത്തരം ?

ആണവകരാര്‍ ഒപ്പിട്ടു കിട്ടാന്‍ വേണ്ടി ഇന്‍ഡ്യയിലെ ജനങ്ങളെ വഞ്ചിച്ച ഈ രാജ്യദ്രോഹി ഇതിലപ്പുറം ചെയ്തില്ലെങ്കിലല്ലേ അത്ഭുതത്തിനവകാശമുള്ളൂ.ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍, ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കുതിര കച്ചവടം നടത്തിയ ഈ അഴിമതി വീരന്‍ ഇന്‍ഡ്യന്‍ ജനതക്ക് ഒരുറപ്പു നല്‍കിയിരുന്നു. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ അനുമതി തേടുമെന്ന്. പക്ഷെ അതുണ്ടായില്ല. ഇന്‍ഡ്യന്‍ ജനതയെ ഇങ്ങനെ വഞ്ചിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണിദ്ദേഹം . കരാര്‍ ഒപ്പിട്ടു കിട്ടാന്‍ വേണ്ടി വാഷിങ്ടണിലെ പിടിക്കാവുന്ന എല്ലാ കാലുകളും പിടിച്ച ഈ പാവ, ഇന്‍ഡ്യക്ക് അപമാനമാണ്.


ഇന്‍ഡ്യയുമായി ആണവ സഹകരണം മാത്രമല്ല സാമ്പത്തിക സഹകരണവും, പുനര്‍ പരിശോധനക്കു വിധേയമാക്കും ഒബാമ. അമേരിക്കന്‍ കമ്പനികളുടെ വിദേശ നിക്ഷേപവും, ബി പി ഓയും എതിര്‍ക്കുന്ന ഒബാമ, സിംഗിനെ നാണം കെടുത്തിയതു വഴി വരാന്‍ പോകുന്നതിന്റെ ഒരു സൂചന നല്‍കുകയാണു ചെയ്തത്. ബുഷ് ഒരു തീവ്രവാദ മുതലാളിത്തക്കാരനായിരുന്നു. ഒബാമ ഒരു സോഷ്യലിസ്റ്റ് ചിന്തഗതിക്കാരനും . ബുഷ് അമേരിക്കയിലെ സാധാരണക്കാരെയും, സിംഗ് ഇന്‍ഡ്യയിലെ സാധാരണക്കാരെയും മറന്നാണ്‌ പല തീരുമാനങ്ങളും എടുത്തത്. ബുഷ് അമേരിക്കയിലെ അതി സമ്പന്നരുടെ വക്താവായിരുന്നു. ഒബാമ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും . ബുഷ് അമേരിക്കയിലെ വ്യവസായ കുത്തകള്‍ക്ക് വേണ്ടിയാണ്, ഇന്‍ഡ്യയുമായി ഒരു ആണവകരാറുണ്ടാക്കിയത്. ഒബാമ ആ കുത്തകകളെ അത്രക്കങ്ങു ബഹുമാനിച്ചെന്നു വരില്ല. വ്യവസായികളോട് അമേരിക്കയില്‍ വ്യവസായം തുടങ്ങി അമേരിക്കന്‍ സമ്പദ് ഘടനയെ ഉദ്ധരിക്കാന്‍ ഒബാമ ആവശ്യപ്പെടും . അമേരിക്കന്‍ പറുദീസ സ്വപ്നം കണ്ട് ജീവിക്കുന്ന മണ്ടന്‍ സിംഗിനും ചിദംബരം ചെട്ടിക്കും ഏല്‍ക്കുന്ന ഏറ്റവും വലിയ അടിയായിരിക്കും അത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്‍ഡ്യ അതി സങ്കീര്‍ണ്ണമായ കാലഘട്ടത്തിലൂടെയാണ്, കടന്നു പോകുന്നത്. സാമ്പത്തിക വളര്‍ച്ച ഏതാണ്ട് നിലച്ച മട്ടായി. പല സാമ്പത്തിക സ്ഥാപങ്ങളും നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. സാമൂഹിക സാംസ്കാരിക രംഗത്തു ആകെ പ്രശ്നങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ മുമ്പില്ലാത്തവിധം ആക്രമിക്കപ്പെടുന്നു. പ്രാദേശികവാദം എല്ലാ സീമകളും ലംഘിച്ച് അഴിഞ്ഞാടുന്നു. ഭീകരപ്രവര്‍ത്തനം അതിന്റെ ഉച്ഛസ്ഥായിയിലാണ്. ഇതു വരെ ഇസ്ലാം ഭീകരത എന്ന പല്ലവി പാടിക്കൊണ്ടിരുന്ന ഹിന്ദു തീവ്രവാദികള്‍ പ്രതിരോധത്തിലാണ്. അവര്‍ നടത്തിയ ഭീകര പ്രവര്‍ത്തനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതെല്ലാം നടക്കുമ്പോഴും ദിശാബോധം നഷ്ടപെട്ട ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വൈതാളിക വൃന്ദവും ഇരുട്ടില്‍ തപ്പുന്നു. പണം നല്‍കി എം പി മാരെ വിലക്കു വാങ്ങിയ അദ്ദേഹത്തിന്റെ പാര്‍ട്ടി പണം വാങ്ങി ഇപ്പോള്‍ സീറ്റു വില്‍പന നടത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രി, ഇന്‍ഡ്യയെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും നാണം കെടുത്തിയ പ്രധാനമന്ത്രി, നഗ്നമായി കുതിര കച്ചവടം നടത്തി സ്ഥാനം ഉറപ്പിച്ച പ്രധാനമന്ത്രി എന്നെല്ലാമുള്ള കിരീടങ്ങള്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുന്നു.

ഇന്‍ഡ്യക്കു വേണ്ടത് ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ മനസിലാകുന്ന ഒരു നേതാവിനെയാണ്‌ . അല്ലാതെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചാരനെയല്ല. പ്രധാനമന്ത്രി എന്ന നിലയിലും, സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും, സിംഗ് ഒരു സമ്പൂര്‍ണ്ണ പരാജയമാണ്. മന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയപ്പോള്‍ സ്വാഗതം ചെയ്ത വ്യക്തിയാണു ഞാന്‍ . നാലു വര്‍ഷത്തിനപ്പുറം അതു തിരുത്തേണ്ടി വന്നിരിക്കുന്നു. ഇന്‍ഡ്യന്‍ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സിംഗ് മനസിലാക്കുന്നില്ല എന്നതിനു തെളിവാണ്, ഇന്‍ഷുറന്‍സ് രംഗത്ത് വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം അടുത്തയിടെ തീരുമാനിച്ചത്. അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് അദ്ദേഹം ഇനിയും ഇന്‍ഡ്യയെ വിദേശികള്‍ക്ക് പണയം വക്കുന്ന കലാപരിപാടി തുടരും എന്നതിനു സംശയമില്ല. ഇന്‍ഡ്യയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കിയ നെഹ്രുവും ഇന്ദിരയും ഇരുന്ന കസേരയിലാണല്ലോ ഈ രാജ്യദ്രോഹി ഇരിക്കുന്നത് എന്നു മനസിലാക്കി എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ലജ്ജിക്കാം .


സുകുമാര്‍ അഴീകോടിന്റെ ഒരു ലേഖനത്തിലെ വാചകങ്ങളാണ്‌ ചുവടെ ചേര്‍ക്കുന്നത്.
ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഇതില്‍നിന്ന് പുതിയൊരു പാഠം പഠിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പുനര്‍നിര്‍മാണമായിരിക്കണം അവരുടെ ലക്ഷ്യം. അല്ലാതെ ഏതെങ്കിലുമൊരു പവര്‍ഗ്രൂപ്പിലെ അംഗമായി ഇരിക്കുകയല്ല. ബുഷിന്റെ ദുഃസ്വാധീനത്തില്‍പ്പെട്ട് അദ്ദേഹത്തിനു സ്തുതിപറഞ്ഞ, അമേരിക്കയുടെ പവര്‍ഗ്രൂപ്പിലേക്കു മാര്‍ഗംകൂടിയ മന്‍മോഹന്‍സിങ്ങും പ്രണബ് മുഖര്‍ജിയും ഒബാമയുടെ മുന്നില്‍ എങ്ങനെ പ്രതികരിക്കുമെന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.


മന്‍ മോഹന്‍ സിംഗ് എങ്ങനെ പെരുമാറുമെന്ന് നമുക്ക് കാത്തിരുന്നു കാണാം . സിംഗിനു ഇനി കുറച്ചു നാളുകളെ അധികാരമുള്ളു. വീണ്ടും പ്രധാനമന്ത്രിയായി വരുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഒബാമ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധിക്കാനാണു സാധ്യത മുഴുവന്‍ . അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാന്‍ കുറച്ചു വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്നാണ്‌ വിദഗ്ദ്ധര്‍ പറയുന്നതും . സിംഗിന്റെ കാലവധിക്കു മുമ്പ് ഇന്‍ഡ്യയുമായി ബുഷ് കാണിച്ച പോലെ, പുതിയ ബാന്ധവത്തിനു അദ്ദേഹം ശ്രമിക്കുമെന്നൊരു പ്രതീക്ഷയും നമ്മള്‍ വച്ചു പുലര്‍ത്തേണ്ട.

ഇന്‍ഡ്യ അതിവേഗം പുരോഗമിക്കുന്ന ഒരു രാജ്യമാണ്‌. ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തികളാണ്‌ വേണ്ടത്. അതിനു പകരം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരീക്ഷിച്ചു പരാജയപ്പെട്ട മുതലാളിത്ത വ്യവസ്ഥയെ പുണരുന്നത് ആത്മഹത്യാപരമായിരിക്കും . സമ്പന്ന രാഷ്ട്രങ്ങളുടെ നയങ്ങള്‍ ദാരിദ്ര്യം കൂടുതലുള്ള ഇന്‍ഡ്യയില്‍ നടപ്പിലാക്കുന്നത് മണ്ടത്തരമായിരിക്കും .

മണ്ടനില്‍ നിന്നും മണ്ടത്തരമല്ലതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ ?

Sunday, 9 November 2008

മുകുന്ദന്റെ വിലാപങ്ങള്‍ .

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന ഭേദപ്പെട്ട നോവല്‍ എഴുതിയ മുകുന്ദന്‍ ഒരു പുരോഗമന സാഹിത്യകാരനാണെന്നു ആരും പറയില്ല. അന്ധവിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ നോവലിലൂടെ അദ്ദേഹം ശ്രമിച്ചത്. പിന്നീട് വളരെ കാലങ്ങള്‍ക്ക് ശേഷം വിവാദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം അദ്ദേഹം കേശവന്റെ വിലാപങ്ങള്‍ എന്ന ഒരു പൊറാട്ടു നാടകം എഴുതി. വി എസ് അച്യുതാനന്ദനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി മാത്രം എഴുതിയതായിരുന്നു അത്. ഒരു ചലനവും ഉണ്ടാക്കാതെ അതു കലാ കേരളം തള്ളിക്കളഞ്ഞു. പക്ഷെ അതൊന്നും വി എസിനെ കേരളിയരുടെ മുമ്പില്‍ ചെറുതാക്കിയില്ല. മുമ്പത്തേക്കാളും കൂടുതലായി അദ്ദേഹം ജനങ്ങള്‍ക്ക് സ്വീകാര്യനായി.മുകുന്ദനത് സഹിക്കുന്നില്ല. അതിന്റെ ബഹിസ്ഫുരണമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിലാപങ്ങള്‍ .

ഇപ്പോള്‍ അദ്ദേഹം പറയുന്നു വി എസ് കാലഹരണപ്പെട്ട പുണ്യവാളന്‍ ആണെന്നു. പിണറായി വിജയനാണത്രെ ഈ കാലഘട്ടത്തിനു യോജിച്ച നേതാവ്. വി എസിന്റെ നയങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും പിണറായിയുടെ നയങ്ങള്‍ കാലത്തിനു യോജിച്ചതാണെന്നും പറഞ്ഞു. പക്ഷെ ഏതെല്ലാം നയങ്ങളാണ്‌ കാലഹരണപ്പെട്ടതെന്നോ ഏതെല്ലാം നയങ്ങളാണു പുരോഗമനപരം എന്നൊന്നും അദ്ദേഹത്തിനു പറയാന്‍ സാധിച്ചില്ല.

ആദര്‍ശം കൊണ്ടുമാത്രം ഭരണാധികാരിയായ ആളാണ്‌ വി എസ് എന്ന് മുകുന്ദന്‍ പറയുന്നു. അത് അദ്ദേഹത്തിന്റെ അജ്ഞത എന്നേ വിലയിരുത്താനാവൂ. ഭരണാധികാരിക്കു ആദര്‍ശം വേണ്ട എന്നത്, അദ്ദേഹം പിണറായിയുടെ സഹവാസത്തില്‍ നിന്നും പഠിച്ചതായിരിക്കണം . സാമ്പത്തിക കുറ്റവാളികളായ സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, ഫാരീസ് അബൂബേക്കറുമയി സഹകരിക്കുന്നത് എന്തായാലും ആദര്‍ശം വേണ്ട കാര്യമല്ലല്ലോ. അനധികൃതമയി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ പിന്തുണക്കുന്നതിനും ആദര്‍ശം വേണ്ടല്ലോ. കയ്യേറ്റ ഭൂമിയില്‍ പാര്‍ട്ടി ഓഫിസ് നില നിര്‍ത്തുന്നതിനും ആദര്‍ശം വേണ്ടല്ലോ. പവങ്ങള്‍ക്കും അശരണര്‍ക്കും വേണ്ടി കൊണ്ടുനടക്കുന്ന പാര്‍ട്ടി തന്നെ അതി സമ്പന്നര്‍ക്ക് താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്നതിനും ആദര്‍ശം വേണ്ടല്ലോ. സമ്പന്നരുടെ നേരമ്പോക്കിനു വേണ്ടി കോടികള്‍ മുടക്കി അമ്യൂസ്മെന്റ് പാര്‍ക്ക് നടത്താനും ആദര്‍ശം വേണ്ടല്ലോ. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എതിര്‍ക്കുകയും സ്വന്തം മകനെ വിദേശ സര്‍വകലാശാലയില്‍ വിട്ടു പഠിപ്പി‍ക്കുകയും ചെയ്യുന്നതിനും ആദര്‍ശം വേണ്ടല്ലോ. കേരളത്തിനു പുറത്തു സ്വാശ്രയ സ്ഥാപനത്തില്‍ മകളെ പഠിപ്പിക്കുന്നതിനും ആദര്‍ശം വേണ്ടേ വേണ്ട. എ ഡി ബി വായ്പ തരാന്‍ വന്ന സായിപ്പിനെ കരി ഓയില്‍ ഒഴിച്ചു അഭിഷേകം ചെയ്ത് അപമാനിക്കുകയും , അധികാരം കിട്ടിയപ്പോള്‍ യാതൊരു ഉളുപ്പും കൂടാതെ അതേ എ ഡി ബി വായ്പ വാങ്ങുന്നതിനും ആദര്‍ശം വേണ്ടല്ലോ.


അധിനിവേശ വിരുദ്ധ സമരത്തില്‍ മുകുന്ദന്‍ അപാകത കാണുന്നതില്‍ അത്ഭുതമില്ല. ഇപ്പോഴും ഫ്രഞ്ചു സായിപ്പിനെ ബഹുമാനിക്കുകയും അവരുടെ ഉച്ചിഷ്ടം കേമമെന്നു കരുതുകയും ചെയ്യുന്ന മുകുന്ദന്‌ അധിനിവേശത്തെ എതിര്‍ക്കുന്നതില്‍ കുണ്ഠിതമുണ്ടാകുന്നത് സ്വാഭാവികമാണ്. പൂര്‍ണ്ണമായും മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്‌ ലോകം എന്ന് അദ്ദേഹത്തിന്റെ ഉദീരണം തന്നെ അദ്ദേഹം എവിടെ നില്‍ക്കുന്നു എന്ന് മനസിലാകും . പക്ഷെ ആ മുതാലളിത്ത ലോകത്തു സംഭവിക്കുന്നതൊന്നും കാണാന്‍ മുകുന്ദനു സാധിക്കാത്തത് അദ്ദേഹത്തിന്റെ അന്ധത എന്നേ പറയാന്‍ പറ്റൂ. ഒരു സോഷ്യലിസ്റ്റ് എന്ന് എതിരാളി വിശേഷിപ്പിച്ച ഒബാമ മുതലാളിത്തത്തിന്റെ മെക്കയില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളിത്ത വ്യവസ്ഥിതി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ്‌ ലോകമെങ്ങും കാണപ്പെടുന്നത്. അതിനെ രക്ഷപ്പെടുത്താന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും, ദേശ സാല്‍ക്കരണം പോലുള്ള നടപടികളും വ്യാപകമായി സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് മുകുന്ദനു കാണാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ അന്ധമായ മുതലാളിത്ത ആരാധന കൊണ്ടാണ്. മുതലാളിത്ത വ്യവസ്ഥിതി ഇപ്പോള്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുകയാണ്. കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ കൂടുതലായി വായിക്കപ്പെടുന്നു. നികുതി ദായകരുടെ പണം ഭീമമായ തോതില്‍ ധനകാര്യ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്നു. സാമ്പത്തിക രംഗത്തു കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. ഇന്നത്തെ കുഴഞ്ഞു മറിഞ്ഞ സമ്പദ് വ്യവസ്ഥ, മുതലളിത്തതിന്റെ സൃഷ്ടിയാണ്. അതു പരാജയപ്പെട്ടു എന്ന് മുതലാളിത്തത്തിന്റെ അപ്പോസ്തലര്‍ തന്നെ സമ്മതിക്കുന്നു. അതിനു പരിഹാരമായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കുന്നു. മുകുന്ദനെ പോലുള്ള വിവരദോഷികള്‍ അതൊന്നും കാണാതെ മുതലാളിത്തത്തിനു ചൂട്ടു പിടിക്കുന്നു. ലോകം മുഴുവന്‍ മുതലാളിത്ത സൃഷ്ടിയായി മാറ്റിയെടുത്തതാണിപ്പോഴത്തെ ദുരന്തവും . മുതലാളിത്തിലെ എല്ലാ പാളിച്ചകളും ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്നു. അതില്‍ നിന്നും രക്ഷപ്പെട്ടവര്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്വീകരിച്ചവര്‍ മാത്രം . സാധാരണ സാംസ്കാരിക നായകര്‍ ഇതെല്ലാം കാണുകയും മനസിലാക്കുകയും അതുള്‍കൊള്ളുകയും ചെയ്യാറുണ്ട്. പക്ഷെ കള്ള നാണയമായ മുകുന്ദനു അതുള്‍കൊള്ളാന്‍ സാധിക്കാത്തതില്‍ അത്ഭുതമില്ല. അത്യാഗ്രഹികളായ മുതലാളിത്തത്തിന്റെ പിണിയാളുകള്‍ ലോകം മുഴുവന്‍ നടത്തിയ അധിനിവേശങ്ങളും നീച കൃത്യങ്ങളും ലോകമെല്ലാം തിരിച്ചറിയുകയും ഇന്ന് ലോകത്തേറ്റവും വെറുക്കപ്പെട്ട ഒന്നായി അധിനിവേശത്തെ വിലയിരുത്തുകയും ചെയ്യപ്പെടുന്നു. അധിനിവേശത്തിനു വിടുപണി ചെയ്യുന്ന മുകുന്ദനെ മുതലാളിത്തത്തിന്റെ കാവല്‍ നായ എന്നു തന്നെയേ വിളിക്കാന്‍ പറ്റൂ. വെറുതെ കുരക്കുമ്പോള്‍ അതൊക്കെ ഒന്നു ആലോചിക്കുന്നത് നല്ലതാണ്.


ഇതൊക്കെ പറഞ്ഞപ്പോള്‍ മുകുന്ദന്‍ വിമര്‍ശിക്കപ്പെട്ടു. അപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ മൂന്നാം കിട രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ അഭിമുഖം വളച്ചൊടിച്ചു, എന്ന രക്ഷാമാര്‍ഗ്ഗം തേടലും . ഇതു നാണക്കേടാണു മുകുന്ദാ, മഹാ നാണക്കേട്. കേരളം മുഴുവന്‍ ആദരിക്കുന്ന വ്യക്തി , പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന മുഖ്യമന്ത്രി. അദ്ദേഹം കാലഹരണപ്പെട്ടതാണന്നു പറയുമ്പോള്‍ അതു വിവാദമാകും എന്നു തിരിച്ചറിയുവാനുള്ള സാമാന്യ ബോധം താങ്കള്‍ക്കില്ലാതെ പോയി. സാംസ്കാരിക കേരളത്തിനു താങ്കള്‍ അപമാനമാണ്. താങ്കള്‍ വിവാദം സൃഷ്ടിച്ചിട്ട് താഹ വിവാദമാക്കി എന്നു പറയുന്നത് ആശയ പാപ്പരത്തമാണ്.

ഗന്ധിജി വിദേശ വസ്ത്രം ബഹിഷ്കരിച്ചത് മഹത്തായി കണുന്ന മുകുന്ദന്‍, ആഡംബര വസ്തുക്കള്‍ കമ്യൂണിസ്റ്റുകാര്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുന്നത് കാണാന്‍ നല്ല ശേലുണ്ട്. വെടിയുണ്ടയും, ലാപ് റ്റോപ്പും കൂടെ കൊണ്ടുനടക്കുന്ന, പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്ന പിണറയി വിജയനാണ്, കാലഘട്ടത്തിനു യോജിച്ച കമ്യൂണിസ്റ്റുനേതാവെന്ന്, താങ്കള്‍ പറയുമ്പോള്‍ താങ്കളുടെ ബുദ്ധിസ്ഥിരതക്ക് കര്യമായ കുഴപ്പമുണ്ട്. താങ്കള്‍ പാടി പുകഴ്ത്തുന്ന പിണറായി,താങ്കള്‍ സ്വപ്നം കാണുന്ന മുതലാളിത്ത വ്യവസ്ഥയിലെ നല്ല നേതാവായിരിക്കാം , ആധുനിക സുഖങ്ങളില്‍ അഭിരമിക്കു
ന്ന കമ്യൂണിസ്റ്റുകാരുടെ നേതാവായിരിക്കം . പക്ഷെ കമ്യൂണിസ്റ്റുകേരളത്തിന്റെ നേതവാകാന്‍ സാധിക്കില്ല.

റ്റെലിവിഷന്‍ ചാനലില്‍ കൂടി മുകുന്ദന്‍ പറഞ്ഞ ഉദാഹരണമാണ്‌ ഏറെ വിചിത്രം . വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ വി എസിനെപോലുള്ള കലാഹരണപ്പെട്ട നേതാവു ഓടി ചെന്ന് ദുരന്തത്തിനിരയായവരുടെ കണ്ണീരൊപ്പുമെന്നും, അത് ആധുനിക ലോകത്തിനു , മുകുന്ദന്‍ വിഭാവനം ചെയ്യുന്ന പോസ്റ്റ് മോഡേണ്‍ ലോകത്തിനു, യോജിച്ചതും അ
ല്ലത്രേ. അതിനു പകരം വെള്ളപ്പൊക്കം എന്തു കൊണ്ട് ഉണ്ടാകുന്നു എന്ന്‌ പിണറായിപോലെ ഉള്ള നേതാക്കള്‍ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം എന്തു കൊണ്ടാണുണ്ടാകുന്നതെന്നറിവില്ലാത്ത മുകുന്ദനും പിണറായിയും അതു ചെയ്തേക്കാം . തലയില്‍ ആള്‍ത്താമസമുള്ള എല്ലാവര്‍ക്കും എന്തു കൊണ്ടാണ്, വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് അറിയാം . പേമാരിയും കൊടുങ്കാറ്റും കാരണമാണ്, വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം . ലോകം മുഴുവന്‍ അങ്ങനെയാണ്, വെള്ളപ്പൊക്കമുണ്ടാകുന്നത്. ചുരുക്കമായി സുനാമി പോലുള്ള ദുരന്തത്തിലുമതുണ്ടാവും . പേമാരിക്കെതിരെയോ സുനാമിക്കെതിരെയോ ഒരു ബന്ധങ്ങു നടത്തിയാല്‍ ഒരു പക്ഷെ അതെല്ലം പേടിച്ച് അകന്നു പോയേക്കാം . വെള്ളപ്പൊക്കത്തില്‍ കെടുതികളുണ്ടാവുമ്പോള്‍ സുബോധമുള്ള എല്ലാ നേതാക്കളും, അതിനിരയാവുന്നവരെ പോയി ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യും . മുകുന്ദനും പിണറായിയും ഒരു പക്ഷെ ഒരു കമ്പ്യൂട്ടറുമായി ഇരുന്ന് വെള്ളപ്പൊക്കത്തിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തേക്കും . പക്ഷെ സാധാരണ ജനങ്ങള്‍‍ അങ്ങനെയുള്ള നേതാക്കളെയും അവരുടെ മൂടു താങ്ങികളെയും കല്ലെറിഞ്ഞോടിക്കും .


മുകുന്ദന്‍ പുകഴ്ത്തുന്ന നേതാവ് ചെയ്യാന്‍ സാധ്യതയുള്ളതെന്തെന്ന് ഭാവനയില്‍ കണുന്നത് നല്ലതായിരിക്കും . ഒരു ഹെലികോപ്റ്ററില്‍ പറന്നു ചെന്ന് കണ്ണീരൊലിപ്പിക്കുന്നവരെ പൊക്കിയെടുക്കാം. അവരുടെ കണ്ണീര്‍ ക്യാനഡയില്‍ നിന്നും ഇറക്കുമതി ചെയ്ത ഒരു ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കാം . അവരെ കോഴിക്കാലും കോളയും കൊടുത്ത് സന്തോഷിപ്പിക്കാം . പിന്നെ ഒരു ദിവസം മുഴുവനും വിസ്മയ പാര്‍ക്കില്‍ ഉല്ലസിക്കാന്‍ വിടാം . രാത്രിയാവുമ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ കിടത്തി ആനന്ദിപ്പിക്കാം . മുകുന്ദനാവട്ടെ ഈ പോസ്റ്റ് മോഡേണ്‍ ദുരിതാശ്വാസത്തിന്റെ ചുക്കാന്‍ .

Wednesday, 5 November 2008

മാര്‍ട്ടിന്‍ ലൂഥര്‍‍ കിംഗില്‍ നിന്നും ബറാക് ഒബാമയിലേക്ക്.


വര്‍ണ വിവേചനം അമേരിക്കയിലെ യാധാര്‍ത്ഥ്യമായിരുന്നത് വളരെ മുമ്പൊന്നുമല്ല. ആ സാമൂഹിക തിന്‍മക്കെതിരെ ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗായിരുന്നു.അതിലേക്ക് ആദ്യം വഴിതെളിച്ചത് 1956 വരെ അവിടെ നിലനിന്നിരുന്ന പൊതു സ്ഥലങ്ങളില്‍ കറുത്തവരെ വെളുത്തവരില്‍ നിന്നും വേര്‍തിരിക്കുന്ന നിയമവുമായിരുന്നു. അലബാമയിലെ മോണ്ട്ഗോമറിയില്‍ റോസ പാര്‍ക്സ് എന്ന വനിതയെ ബസില്‍ വെള്ളക്കാരന്റെ സീറ്റില്‍ ഇരുന്നതിന്‌ അറസ്റ്റ് ചെയ്തു. അതിനേത്തുടര്‍ന്നുണ്ടായ നിസഹരണത്തിനു നേതൃത്വം കൊടുത്തത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആയിരുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ അവിടത്തെ ബസുകളെല്ലം ബഹിഷ്കരിച്ചു. ഈ ഗാന്ധിയന്‍ സമരത്തിനിടക്ക് കിംഗ് അറസ്റ്റു ചെയ്യപ്പെട്ടു, അദ്ദേഹത്തിന്റെ വീട് ബോംബ് വച്ചു തകര്‍ത്തു. അദ്ദേഹത്തെ അമേരിക്കയിലുടനീളം വെളുത്തവര്‍ അധിക്ഷേപിച്ചു. അമേരിക്കയിലെ സുപ്രീം കോടതി കറുത്തവര്‍ക്ക് പ്രത്യേക സീറ്റുകള്‍ എന്ന നിയമം ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞ് അസാധുവാക്കി. അന്നാണ്‌ കിംഗ് സാമൂഹിക നീതിയുടെ വക്താവായി ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങിയതും . അനീതിയും വിവേചനവുമുള്ള ഇടങ്ങളിലെല്ലാം അദ്ദേഹം ചെന്നെത്തുകയും പ്രതിഷേധത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു. പല പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടു.


സാങ്കേതികമായി വോട്ടവകാശം ലഭിച്ചിരുന്നു എങ്കിലും കറുത്തവരെ വോട്ടുചെയ്യാന്‍ കാര്യമായി അനുവദിച്ചിരുന്നില്ല. സംസ്ഥാനതലത്തില്‍ പല നിയന്ത്രണങ്ങളും കടമ്പകളും കടന്നു വേണമായിരുന്നു വോട്ടു ചെയ്യാനുള്ള അവകാശം നേടിയെടുക്കാന്‍ . കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ടവകാശം നിഷേധിക്കാന്‍ പല പരീഷകളും കഠിനമായ വ്യവസ്ഥകളും പല സംസ്ഥാനങ്ങളും നടപ്പില്‍ വരുത്തി. മനം മടുത്ത കറുത്തവര്‍ വോട്ടര്‍ രെജിസ്റ്ററില്‍ പേരു ചേര്‍ക്കുക പോലും ചെയ്തിരുന്നില്ല. കിംഗ് കറുത്തവര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി വ്യാപകമായ പ്രചാരണം നടത്തി. 1965ല്‍ ലിണ്ടണ്‍ ജോണ്‍സണ്‍ "The Voting Rights Act of 1965" എന്ന നിയമം പാസ്സാക്കിയപ്പോഴാണ്‌ സംസ്ഥാനങ്ങളുടെ ഈ കുത്സിത പ്രവര്‍ത്തികള്‍ അവസാനിച്ചത്. എങ്കിലും 70 കളുടെ ആരംഭത്തിലാണ്‌ കറുത്ത വര്‍ഗ്ഗക്കാര്‍ നിര്‍ഭയമായി വോട്ടു ചെയ്യാന്‍ തുടങ്ങിയത്

1963ല്‍ കിംഗ് വാഷിങ്ടണില്‍ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു എല്ലാവര്‍ക്കും സ്വതന്ത്ര്യവും സമത്വവും കൈവരുന്ന ഒരു നാളെയെ പ്രവചിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് ഒരു സ്വപ്നമുണ്ട്. തൊലിയുടെ നിറം വച്ച് മനുഷ്യനെ അളക്കാതെ കഴിവനുസരിച്ച് അളക്കുന്ന ഒരു നാളെയായിരുന്നു ആ സ്വപ്നം . ആ സ്വപ്നം പൂവണിയാന്‍ വര്‍ണ്ണ വെറിയന്‍മാര്‍ കിംഗിനെ അനുവദിച്ചില്ല.

ഒബാമയിലൂടെ ആ സ്വപ്നം ഇപ്പോള്‍ സാഷാത്കരിക്കപ്പെട്ടു. ഇതു വരെ അമേരിക്കന്‍ ജനാധിപത്യം പക്വതയാര്‍ജ്ജിച്ചിരുന്നില്ല. ഒബാമ എന്ന കറുത്ത വര്‍ഗ്ഗക്കാരനെ നേതാവായി അംഗീകരിച്ചതു വഴി അതു പക്വത പ്രാപിച്ചു.

ചരിത്ര നിമിഷം

ബറാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട്


Monday, 3 November 2008

മുബാറക് ഹുസ്സൈന്‍ ഒസാമ.

മുബാറക് ഹുസ്സൈന്‍ ഒസാമ എന്നത് എന്റെ പ്രയോഗമല്ല. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഒരു മലയാളിയുടേതാണ്. അമേരിക്കക്കാരില്‍ പലരും ലോകകാര്യങ്ങളില്‍ തികച്ചും അജ്ഞരാണ്. സ്വന്തം രാജ്യത്തിനുള്ളിലെ കാര്യങ്ങളിലും അജ്ഞരാണെന്നത് ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിന്‌ അഭിമാനിക്കാന്‍ വകയുള്ള കാര്യമല്ല.
ഒബാമക്കുള്ള പോരായ് മകള്‍ ഇവരുടെ അഭിപ്രായത്തില്‍ മൂന്നാണ്.


1. ഒബാമ കറുത്ത വര്‍ഗ്ഗക്കരനാണ്‌
2. ഒബാമ മുസ്ലിം ആണ്‌
3. ഒബാമ കമ്യൂണിസ്റ്റാണ്.

കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത് ഇവര്‍ക്കൊന്നും സഹിക്കില്ല. തഴെക്കാണുനത് 1956 ലെ ഒരു ചിത്രമാണ്. ചിത്രത്തിലുള്ളത് റോസാ പാര്‍ക്സ് എന്ന കറുത്ത വര്‍ഗ്ഗക്കാരിയും .
ബസില്‍ യാത്ര ചെയ്യുമ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരനു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല എന്നതിനു അറസ്റ്റ് ചെയ്യപ്പെട്ടു അവര്‍ . അതു 60 കളില്‍ മുഴുവന്‍ വ്യാപിച്ച വര്‍ണ്ണ അസ്വാരസ്യത്തിനു വഴി വച്ചു. അമേരിക്ക മുഴുവനും അതു പോലെയല്ലെങ്കിലും അമേരിക്കയിലെ നല്ല ഒരു ശതമാനം ആളുകള്‍ ഇപ്പോഴും ആ ചിന്താഗതിയിലണ്, ജീവിക്കു ന്നത്. റോസാ പാര്‍ക്ക്സിന്റെയും സാമാന ചിന്താഗതിക്കാരുടെയും പിന്നില്‍ അമേരിക്കയില്‍ അന്നു പ്രചാരം നേടിക്കൊണ്ടിരുന്ന ഇടതുപക്ഷ ചിന്താഗതികളായിരുന്നു. അധികാരി വര്‍ഗ്ഗം അതിനെ നിഷ്ട്ടൂരം അടിച്ചമര്‍ത്തി. മക്കാര്‍ത്തിയിസം എന്ന പേരില്‍ അതു അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട ഏടായി ഇന്നും നില നില്‍ക്കുന്നു.

ഒബാമ മുസ്ലിം ആണെന്നത് വളരെ പണ്ടേ ഉള്ള അരോപണമാണ്. അതു അവാസ്തവമാണെന്നു മാധ്യമങ്ങളിലൂടെയും മറ്റും അസംഘ്യം ആളുകള്‍ തെളിയിച്ചിട്ടും , ജോണ്‍ മക്കയിനിന്റെ ഒരു തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ ഒരു സ്ത്രീ ഇതുന്നയിച്ചു. ആ സ്ത്രീ അമേരിക്കന്‍ ജനതയിലെ നല്ല ഒരു ശതമാനത്തിന്റെ പ്രതിനിധിയാണ്. ആ ചിന്ത അവരുടെ മനസില്‍ നിന്നും മാഞ്ഞുപോകും എന്നു കരുതനാവില്ല.


അവസാനത്തെ അരോപണം ഒബാമ ഒരു സോഷ്യലിസ്റ്റാണെന്നാണ്. പലരും ഒരു പടികൂടി കടന്നു അദ്ദേഹം കമ്യൂണിസ്റ്റാണെന്നു തറപ്പിച്ചു പറയുന്നു. അതിന്റെ കാരണം സാമൂഹിക നീതിക്കു വേണ്ടി അദ്ദേഹം നില കൊള്ളുന്നു എന്നാണ്. നല്ല ഒരു ശതമാനം ആളുകള്‍ പാവങ്ങളായിട്ടുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം എന്നത് ഒരു വിരോധാഭാസമാണ്. താഴത്തെ ചിത്രത്തിലുള്ളതു പോലെ കുറെയേറെ ആളുകള്‍ അമേരിക്കന്‍ തെരുവുകളില്‍ കാണാം .

ലോകം ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു ഇതു വരെ. കത്രീന എന്ന കൊടുങ്കാറ്റാണു എല്ലാം തകിടം മറിച്ചത്. അന്ന് ലോകത്തിന്റെ കണ്ണു മുഴുവന്‍ അവിടെ പതിഞ്ഞു. കറുത്ത വര്‍ഗ്ഗക്കാര്‍ അവിടെ പരിതാപകരമായ അവസ്ഥയിലാണു ജീവിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷവും അന്നു വീടു നഷ്ടപ്പെട്ടവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇന്നും ജീവിക്കുന്നു. അമേരിക്ക എന്ന രാജ്യത്തിന്റെ പാപ്പരത്തം ഉറക്കെ വിളിച്ചു പറയുന്ന സത്യമാണ്, ന്യൂ ഓര്‍ളിയന്‍സ്.


അമേരിക്കയില്‍ 10% ആളുകള്‍ 90 ശതമാനവും സ്വത്തു കയ്യടക്കി വച്ചിരിക്കുന്നു. ഇവര്‍ നികുതി കൊടുക്കാറില്ല. കൊടുത്താല്‍ തന്നെ വളരെ തുശ്ചമായതു മാത്രം . സാമ്പത്തിക വികസനം എന്ന പേരില്‍ ഇവര്‍ക്ക് എന്നും റ്റാക്സ് ഹോളിഡേ ആണ്. ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഒരു തരം കാട്ടുതീപോലെ പടര്‍ന്നു പിടിക്കുന്ന തല തിരിഞ്ഞ വികസനം .

ഒബാമ പറഞ്ഞത്, ഇങ്ങനെ നികുതി വെട്ടിച്ചു നടക്കുന്ന അതിസമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി പിരിച്ചു പവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കും എന്നാണ്. അതിനെയാണ്‌ സോഷ്യലിസം ​നടപ്പാക്കുന്നു, കമ്യൂണിസം നടപ്പാക്കുന്നു എന്നെല്ലാം അക്ഷേപിക്കുന്നത്. ഇപ്പറഞ്ഞ സമ്പന്നരെല്ലാം കൂടിയാണ്, വികലമായ, അനിയന്ത്രിതമായ നടപടികളിലൂടെ അത്യഗ്രഹത്തിന്റെ പേരില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയും കൂടെ ലോക സമ്പദ് വ്യവസ്ഥയും നശിപ്പിച്ചിരിക്കുന്നത്. അറിയപ്പെടുന്ന ബാങ്കുകളെല്ലാം കുളം തോണ്ടി. സോഷ്യലിസ്റ്റ് വ്യവസ്ത്ഥിതിയില്‍ നിലവിലുള്ള പോലെ, അവയെല്ലം ദേശസാല്ക്കരിക്കപ്പെട്ടു. ബാങ്കുകള്‍ മാത്രമല്ല സ്വകാര്യ പെന്ഷന്‍ ഫണ്ടുകളും ദേശസാല്ക്കരിക്കാന്‍ ജെര്‍മ്മനിയും ഫ്രാന്‍സും തീരുമാനിച്ചു കഴിഞ്ഞു.

ഇവിടെ ശ്രദ്ധേയമായ വസ്തുത കോളേജു കാമ്പസുകളില്‍ ഈ മനോഭാവത്തിനു വലിയ സ്വീകാര്യതയാണെന്നതാണ്. ഭാവി ഈ ചെറുപ്പക്കാരുടെ കയ്യിലാണിരിക്കുന്നതും .

ഒബാമ ഒരു പ്രതീകമാണ്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതീകം . സാമൂഹിക നീതി മനുഷ്യരാശിയുടെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞവന്റെ പ്രതീകം . ഒബാമ പ്രസിഡണ്ടാവും എന്നു ഇപ്പോഴും തീര്‍ച്ചയില്ല. പ്രസിഡണ്ടായാലും വലിയ മാറ്റങ്ങള്‍ അമേരിക്കയില്‍ നടപ്പാകും എന്നു എനിക്കു വിശ്വാസവുമില്ല. കാരണം അമേരിക്ക ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടൊന്നുമല്ല. അതു കുറച്ചു ലോബികളും മാഫിയകളുമാണ്. ഡ്രഗ് മാഫിയ, വെപ്പണ്‍ മാഫിയ , ഓയില്‍ മാഫിയ തുടങ്ങി അസംഘ്യം മാഫിയകള്‍ . പണം എറിഞ്ഞു കാര്യങ്ങള്‍ നടത്തുന്ന കഴുകന്‍മാര്‍ . അവര്‍ കൈ പിടിച്ചു തിരിച്ചാല്‍ ഒബാമക്കും ഒന്നും ചെയ്യാന്‍ പറ്റിയെന്നു വരില്ല.

പക്ഷെ ഇന്‍ഡ്യക്കു ഇതു പ്രധാനപെട്ട തെരഞ്ഞെടുപ്പാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ മുസ്ലിം തീവ്രവാദ പ്രശ്നങ്ങളുടേയും പ്രഭവ കേന്ദ്രം പാക്കിസ്താനാണ്. ഇന്‍ഡ്യ പതിറ്റാണ്ടുകളയി തെളിവു സഹിതം പറഞ്ഞു കൊണ്ടിരിക്കുന്ന സത്യം . ആദ്യമായി ഒരു അമേരിക്കന്‍ നേതാവ് അതു മനസിലാക്കി എന്നതാണ്, കാര്യം .ഒബാമയാണ്‌ പ്രസിഡണ്ടെങ്കില്‍ അദ്ദേഹം പാകിസ്താനു മേല്‍ സമര്‍ദ്ധം ചെലുത്തും . അതു ഒരു പക്ഷെ ഒരു നേരിട്ട യുദ്ധത്തിലേക്കു വലിച്ചിഴക്കപ്പെടാം . അതു ഇന്‍ഡ്യയെ വളരെ ദോഷകരമായി ബാധികും . ഇപ്പോഴത്തെ പാകിസ്താന്‍ ഭരണകര്‍ത്താക്കള്‍ സമചിത്തതയോടെ കാര്യങ്ങള്‍ കാണുകയാണെങ്കില്‍ ഈ ഭാഗത്തെ മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും . അതു ഇന്‍ഡ്യക്കു ഗുണകരമായിരികും .

ഒബാമ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ സാമ്പത്തിക സാമൂഹിക രംഗത്ത് സോഷലിസത്തില്‍ അധിഷ്ടിതമായ സാമൂഹിക നീതി നടപാക്കാന്‍ പറ്റുമോ എന്നതാണ്, ഏറ്റവും വലിയ ചോദ്യം . അമേരിക്കന്‍ യുവ തലമുറ നല്‍കുന്ന സൂചന ഒരു ചൂണ്ടുപലക ആണെങ്കില്‍ അതു സാധ്യമാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ പറഞ്ഞ പോലെ സോഷ്യലിസമാണ്‌ മനുഷ്യരാശിക്കു ഏറ്റവും യോജിച്ച നയം എന്ന് അമേരിക്ക തെളിയിക്കും . കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ക്ക് ഇപ്പോള്‍ ലോകമെമ്പാടും , അമേരിക്കയുള്‍പ്പടെ, കൂടൂതല്‍ വായനക്കാരുണ്ടാവുന്ന കാലമാണ്. കാത്തിരുന്നു കാണാം .

Wednesday, 29 October 2008

ചിത്രകാരന്റെ അവര്‍ണ്ണവിലാപം

സവര്‍ ണ്ണരെയും അതിന്റെ കൂടെ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും അവഹേളിക്കുക എന്ന ഒറ്റ അജണ്ടയിലാണ്, ചിത്രകാരന്റെ പേക്കുത്തുകള്‍ . വിചിത്രമായ വാദഗതികളാണദേഹത്തിന്റേത്. ഗള്‍ഫ് മലയാളിയെ സ്തുതിക്കുന്നതിന്റെ മറവില്‍ കേരളത്തിന്റെ അസ്തിത്വത്തെ തന്നെ അദ്ദേഹം പുലഭ്യം പറയുന്നു.ആത്മത്യാഗം നടത്തിയ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള മനുഷ്യരുടെ വിപ്ലവപ്രസ്ഥാനങ്ങളെ, സവര്‍ണ്ണനേതാക്കള്‍ ഹൈജാക്കു ചെയ്തു എന്നതാണദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിലാപം .കപടനേതൃത്വങ്ങളെ അനുസരിച്ച് പലരും ആര്‍ക്കോ വേണ്ടി പരസ്പ്പരം വെട്ടി മരിക്കുന്നു എന്നു പറഞ്ഞത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ഉദ്ദേശിച്ചായിരിക്കണം . മാര്‍സിസ്റ്റുപാര്‍ട്ടി ഇന്ന്‍ കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്നത്തെ അതിന്റെ മുതിര്‍ന്ന നേതാക്കള്‍ വി എസ് അച്യുതനന്ദനും പിണറായി വിജയനുമാണ്. ഇവരും ഇവരോടൊപ്പമുള്ള പാലൊളി , ഐസ്സക്ക്, കരീം , ഗുരുദാസന്‍ , സുധാകരന്‍ തുടങ്ങിയവര്‍ സവര്‍ണ്ണ നേതാക്കളാണെനു പറയണമെങ്കില്‍ അസാമാന്യ ബുദ്ധിഭ്രമം ഉണ്ടാവണം .


ബ്രാഹ്മണരും ശൂദ്രനായന്‍മാരും ഇടതു പക്ഷത്തിന്റെ വര്‍ഗ്ഗ ശത്രുക്കളാണെന്നുള്ള ഉദീരണം ആരിലും വമനേഛയുണ്ടാക്കും . വര്‍ഗ്ഗ സമരം എന്താണെന്നറിയാതെ വിശകലനം നടത്തുന്ന ഒരു പമ്പര വിഡ്ഡിയാണല്ലോ ചിത്രകാരന്‍ എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കാതെ വയ്യ.

ബ്രിട്ടീഷ് ഭരണം കേരളത്തില്‍ ‍ സംസ്ക്കാരികവും സാമൂഹീകവുമായ ഉണര്‍വ് ‍നല്‍കി എന്നൊക്കെ വെറുതെ വച്ചു കാച്ചാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. ബ്രിട്ടീഷ് ഇന്‍ഡ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന അജ്ഞത ഇതിലൂടെ പുറത്തു വരുന്നു. ബ്രീട്ടിഷുകര്‍ കേരളത്തില്‍ നേരിട്ടു ഭരിച്ചത് മലബാറില്‍ മാത്രമായിരുന്നു. അവിടെ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ പോലെ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായതായി ചരിത്രം പറഞ്ഞു കേള്‍ക്കുന്നില്ല. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന ഇന്‍ഡ്യയുടെ മറ്റു ഭഗത്തും ഇതു പോലെ ഒന്നുണ്ടായിട്ടില്ല.ബ്രിട്ടീഷ് ഭരണം കേരളത്തിലോ ഇന്‍ഡ്യയിലോ ‍ സംസ്ക്കാരികവും സാമൂഹീകവുമായ എന്തെങ്കിലും ഉണര്‍വ്വ് നല്‍കിയിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ മുഖം എത്രയോ വിഭിന്നമാവുമായിരുന്നു.


അയ്യങ്കാളിയുടെ അനീതിക്കെതിരെയുള്ള പോരാട്ടത്തിനു പിന്തുണ കൊടുത്തവര്‍ സവര്‍ണ്ണരായ മഹത്മാ ഗാന്ധി, മന്നത്തു പദ്മനാഭന്‍ , ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, തുടങ്ങിയവരായിരുന്നു. ശ്രീനാരായണ പ്രസ്ഥാനം അലസിപ്പോയത് സവര്‍ണ്ണര്‍ എന്തെങ്കിലും ചെയ്തിട്ടല്ല. അത് ശ്രീനാരയണനില്‍ നിന്നു തന്നെ അലസി തുടങ്ങി. സവര്‍ണ്ണ മേധാവിത്വത്തിനെതിരെ എന്നതിനു പകരം, ആ മേധാവിത്വത്തിന്റെ എല്ലാ ചിട്ടവട്ടങ്ങലും പകര്‍ത്താനാനദ്ദേഹം ശ്രമിച്ചതും ചെയ്തതും . അതു കൊണ്ടാണ്, വേദ വിധി പ്രകാരം ശിവ പ്രതിഷ്ട അദ്ദേഹം നടത്തിയതും . മറ്റു പല ക്ഷേത്ര പ്രതിഷ്ടകളും അദ്ദേഹം നടത്തി. സാമൂഹിക വിപ്ളവം നടത്തുന്നതിനു പകരം ബ്രഹമണ മതം അദ്ദേഹത്തിന്റെ ജാതിക്കു നിഷേധിച്ച അവകാശങ്ങള്‍ നേടി എടുക്കാനാണദ്ദേഹം ശ്രമിച്ചത്. അതുകൊണ്ട് ബ്രാഹമണ മതത്തിന്റെ എല്ലാ ദുഷിപ്പുകളും ശ്രീനാരായണീയ പ്രസ്ഥാനം ഏറ്റു വാങ്ങി . അദ്ദേഹത്തിന്റെ അനുയായികള്‍ അതിപ്പോഴും തുടരുന്നു. ഒരു സാമൂഹിക വിപ്ളവ പ്രസ്ഥ്ഹാനം തുടങ്ങുന്നതിനു പകരം ഹിന്ദു മതത്തെ നവീകരിക്കനാണദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആദ്യത്തെ വിപ്ളവ പ്രവര്‍ത്തി ബ്രാഹമണ ശിവനു പകരം ഈഴവ ശിവനെ പ്രതിഷ്ടിക്കലായിരുന്നു. അതു കൊണ്ട് ഹിന്ദു മതത്തിലെ മറ്റൊരു വാലായി ഈഴവ ജാതി അധഃപതിച്ചു. ശ്രീബുദ്ധനേപ്പോലെ മറ്റൊരു മതം സ്ഥാപിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനം മഹത്തായതാകുമായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ ശ്രീനാരയണന്റെ ഇഷ്ടം നടപ്പിലാക്കന്‍ കുറച്ചു കൂടെ ശ്രമിച്ച് ഈഴവരെ ഒരു ശക്തമായ ജാതിയാക്കി മാറ്റി. എസ് എന്‍ ഡി പി എന്ന പ്രസ്ഥാനം തുടങ്ങി, വില പേശല്‍ ശക്തി കൂട്ടി.

ഇവരൊക്കെ ആവശ്യപ്പെട്ട കാര്യങ്ങള്‍ സാധിച്ചു. എതിര്‍പ്പുണ്ടായിരുന്നെങ്കിലും അധികാരികള്‍ക്ക് അത് അനുവദിക്കേണ്ടി വന്നു.അയ്യന്‍ കാളി ആവശ്യപ്പെട്ടത് പൊതു നിരത്ത് ഉപയോഗിക്കാനുള്ള അവകാശം നല്‍കുക , ദളിത് സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം നല്‍കുക, ജോലി നിശ്ച്ചിത മണിക്കൂറാക്കി നിജപെടുത്തുക തുടങ്ങിയവയൊക്കെയായിരുന്നു. അവയെല്ലം നേടി എടുക്കുകയും ചെയ്തു. ശ്രീനാരയണന്റെ പ്രഥമ ആവശ്യം ഈഴവരെ ഹിന്ദു മതത്തിന്റെ ഭാഗമായി അംഗീകരിക്കുക എന്നതായിരുന്നു. ക്ഷേത്ര പ്രവേശനവും ഹൈന്ദവ ദൈവങ്ങളെ അരാധിക്കാനുള്ള അവകാശവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങള്‍ . അത് ഈഴവര്‍ നേടി എടുത്തു. ഇപ്പറഞ്ഞവരെല്ലാം അവരുടെ ലക്ഷ്യങ്ങള്‍ നേടി എന്നത് തലയില്‍ ആള്‍ത്താമസമുള്ള കേരളീയര്‍ക്കെല്ലാം മനസിലാകും . ചിന്താശേഷി നശിച്ച ചിത്രകാരനേപ്പോലുള്ളവര്‍ക്ക് അതു മനസിലാവാത്തത് മറ്റാരുടേയും കുഴപ്പമല്ല.


കേരളീയന്റെ രാഷ്ട്രീയ വിമോചന ചരിത്രം മുകളില്‍ പറഞ്ഞവരുടേതുമായി അഭേദ്യമായി
ബന്ധപ്പെട്ടതല്ല. കേരളത്തിലെ ക്ഷേത്ര പ്രവേശന വിളമ്പരം നടന്നതെന്നാണെന്ന് അറിവില്ലാത്തതു കൊണ്ടാണ്‌ ചിത്രകാരന്‍ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നത്. ഇടതുപക്ഷ പ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത് 1937ല്‍ ആയിരുന്നു. ഇ എം എസ് , കൃഷ്ണ പിള്ള, എന്‍ സി ശെഖര്‍ , കെ. ദാമോദരന്‍ എസ് വി ഘാടെ എന്നിവരായിരുനു അതു തുടങ്ങിയതു തന്നെ. സവര്‍ണ്ണരായിരുന്നു ഇതു തുടങ്ങിയത് എന്ന് ബുദ്ധി വികസിച്ചവര്‍ക്കൊക്കെ മനസിലാവും . ചത്തുപോയ ആ നംബൂതിരിപ്പാടിന്റെ സവര്‍ണ്ണതയാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വഞ്ചന എന്ന് ചിത്രകാരന്റെ വക്രവും മലിനവുമായ ബുദ്ധിയുടെ ജല്‍പനത്തിന്റെ സത്യം ഇതാണ്‌. 1936 ല്‍ അയിരുന്നു അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചത്. ഒരു പ്രസ്ഥാനം ഉണ്ടായി സവര്‍ണ്ണവല്‍ക്കരണത്തിലൂടെ ജീര്‍ണ്ണിക്കുന്നതിനു മുമ്പു തന്നെ കേരളത്തിലെ അന്നത്തെ ഭരണ കര്‍ത്താക്കള്‍ അവര്‍ണ്ണരെന്നു അക്ഷേപിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ ജനതയെ ഹിന്ദുക്ഷേത്രങ്ങളിലേക്കും,ആള്‍ ദൈവങ്ങളിലേക്കും തെളിച്ചുകൊണ്ടു പോയിരുന്നു. അതു കാണാനുള്ള കണ്ണ്‌ നിര്‍ഭാഗ്യവശാല്‍ ചിത്രകാരനില്ല.

ശിഖണ്ഠി വിപ്ളവം

ചിത്രകാരന്‍ എന്ന ബ്ളോഗര്‍ എഴുതുന്ന ഗള്‍ഫ് മലയാളികളേക്കുറിച്ചുള്ള

കേരളത്തില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളി

എന്ന കണ്ടുപിടുത്തത്തേക്കുറിച്ചാണീ കുറിപ്പ്.

അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഞാന്‍ എഴുതിയപ്പോള്‍ എന്നെ അദ്ദേഹം അഭിസംബോധന ചെയ്തത് എടാ കാളിദാസ എന്നാണ്. സഭ്യത മുറ്റി നില്‍ക്കുന്ന ഈ അഭിസംബോധനയില്‍ നിന്നും അദ്ദേഹത്തിന്റെ മനസില്‍ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കിന്റെ വലുപ്പം എല്ലാവര്‍ക്കും മനസിലാക്കാം .

ചിത്രകാരന്റെ അഞ്ചെട്ടുവര്‍ഷം പഴക്കമുള്ള മാറാപ്പ് വീണ്ടും അഴിച്ചപ്പോളുണ്ടായ ദുര്‍ഗ്ഗന്ധം അസഹനീയം . ഇംഗ്ളീഷുഭാഷയില്‍ verbal diarrhea എന്നൊരു പ്രയോഗമുണ്ട്. അതിവിടെ ആവോളം ആസ്വദിക്കാം . ചിത്രകാരന്റെ മുഖമുദ്രയായ സവര്‍ണ്ണ ചെറ്റത്തരം ,കൂട്ടിക്കൊടുപ്പ്, വേശ്യാത്തി, വന്ധ്യം കരണം , ജാതീയത, മനുഷ്യത്വഹീനമായ സവര്‍ണ്ണസംസ്ക്കാരം ,നായര്‍ സാഹിത്യം തുടങ്ങിയവ ധാരാളം .

അപാരം അനിര്‍വചനീയം .

ഒരു മനസിലുള്ള ദുഷ്ടുകള്‍ ഒന്നായി പുറത്തു വരുന്നതിന്റെ യധാര്‍ത്ഥ ചിത്രം . എന്നിട്ട് ഈ മനോവൈകല്യത്തെ ന്യായീകരിക്കാന്‍ ഒരു ഡിസ്ക്ളൈമറും .ചിത്രകാരന്‍ നെറ്റില്‍ ആരോടും ഇഷ്ടം കൂടാറില്ല. ഉപജാപ സൌഹൃദങ്ങളെ പരമാവധി ആട്ടിയകറ്റുക എന്നതുതന്നെയാണ് ചിത്രകാരന്റെ ശൈലി. ബ്ലോഗില്‍ സൌഹൃദം കൊതിക്കുന്നവര്‍ ഭീരുക്കളാണെന്നും, സാംസ്കാരികതയെ അംഗബലം കൊണ്ട് വിഷലിപ്തമാക്കുന്നവരാണ് അത്തരം സൌഹൃദ കാംക്ഷികളെന്നും , കോക്കസ്സുകള്‍ അഭിപ്രായങ്ങളെ വന്ധ്യംങ്കരിക്കാനുള്ള സവര്‍ണ്ണ വാസനയുടെ (കേരള സാഹചര്യത്തില്‍)തുടര്‍ച്ചയാണെന്നും ചിത്രകാരന്‍ തിരിച്ചറിയുന്നു.

ഒരു മനോരോഗിയുടെ ജല്‍പ്പനങ്ങളായി ആര്‍ക്കും വിലയിരുത്താവുന്ന , അതിന്റെ തിരുശേഷിപ്പായി ചില്ലിട്ടു സൂക്ഷിക്കാവുന്ന ഒരു അധമ സംസ്കാരത്തിന്റെ ബാക്കി പത്രം . മലമൂട്ടില്‍ മത്തായി വേറൊരു ബ്ളോഗില്‍ പറഞ്ഞു, അവര്‍ണ്ണന്റെ അധമബോധം എന്ന്. അതിനു ഏറ്റവും യോജിക്കുന്ന ആള്‍ രൂപം ഒരു പക്ഷെ ചിത്രകാരനായിരിക്കാം . അധമ സംസ്കാരമുള്ള ചുരുക്കം ചില മലയാളികളുടെ എല്ലാ ദുഷിപ്പും ആവാഹിച്ചെടുത്ത ഈ വിചിത്ര ജന്‍മം ഇനിയും പലതും എഴുതും .

മന്ദബുദ്ധിയായി സിനിമയില്‍ അഭിനയിക്കാന്‍ ആര്‍ക്കും കഴിയും . മലയാളത്തിലെ എതാണ്ടെല്ലാ മുന്‍ നിര അഭിനേതാക്കളും മന്ദബുദ്ധികളായി അഭിനയിച്ചിട്ടുണ്ട്. അവരുടെ എല്ലം അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ആ സിനിമകളിലൊക്കെ ആയിരുന്നു. അതു തെളിയിക്കുന്ന ഒരു സത്യമുണ്ട്.. മന്ദബുദ്ധിത്തത്വം കുറച്ച് എല്ലാ മനുഷ്യരിലും ഉണ്ട്. അങ്ങനെ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ സുബോധമുള്ളവര്‍ ആ മന്ദബുദ്ധി വശം അങ്ങനെ പ്രകടമായി പുറത്തു കാണിക്കാറില്ല. എല്ലാവരെയും തെറി പറയാന്‍ വളരെ എളുപ്പമാണ്. നമ്മുടെ നാല്‍ക്കവലകളിലും നാട്ടുവഴികളിലും വൈകുന്നേരങ്ങളില്‍, കാണുന്ന എല്ലാ വിളക്കുകാലിനേയും വേലിയേയും തെറി പറഞ്ഞു നടക്കുന്ന ആളുകളെ കാണാം . ബ്ളോഗിലും അങ്ങനെ ചിലര്‍ .വിപ്ലവപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും, ജീവിതരീതിയിലും , സംസ്ക്കാരത്തിലും വലിയൊരു പൂജ്യമാണ് എന്നത് വളരെ അബദ്ധജഠിലവും വിവേക ശൂന്യവുമായ ഒരു പ്രസ്താവനയാണ്. കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ സ്വാധീനം കേരള്ത്തിന്റെ സമഗ്ര മേഖലകളിലും ശക്തമായിട്ടുണ്ട്. കമ്യൂണിസ്റ്റുപ്രസ്ഥാനം രുപം കൊടുത്ത കേരളത്തിലെ ആദ്യ സര്‍ക്കാരാണ്, കേരളത്തിന്റെ സമഗ്ര പുരോഗതിക്കു വേണ്ടി വിത്തു പാകിയത്. ഭൂപരിഷ്കരണം , വിദ്യാഭ്യാസ പരിഷ്കരണം , അരോഗ്യ രംഗനവീകരണം, നിയമപരിഷ്കരണം തുടങ്ങി പുരോഗമന പ്രസ്ഥാനങ്ങളുടെ എല്ലാം മുന്നില്‍ കമ്യൂണിസ്റ്റുകാര്‍ ഉണ്ടായിരുന്നു.

വിപ്ളവ പ്രസ്ഥാനങ്ങളോടുള്ള ചിത്രകാന്റെ അസഹിഷ്ണുത മനസിലാക്കം . പക്ഷെ അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ കേരള സാമൂഹിക വ്യവസ്ഥയില്‍ ഒരു സ്വാധീനവും ചെലുത്തിയില്ല എന്ന പ്രസ്ഥാവന ചരിത്രത്തെ വ്യഭിചരിക്കുന്നതിനു തുല്യമാണ്. മലയാളി ഗള്‍ഫില്‍ പോകുന്നതിനു മുമ്പേ കേരളത്തിലെ സാമൂഹിക രംഗത്ത് പല മറ്റങ്ങളും വന്നിരുന്നു. ചിത്രകാരനു കണ്ണില്ലാത്തതു കൊണ്ട് അതൊന്നും കാണാന്‍ പറ്റുന്നില്ല.

കാളിദാസന്‍ എന്നു കേള്‍ക്കുമ്പോള്‍ ശുദ്രത്വം മാത്രം മനസില്‍ വരുന്നത് മനോരോഗിയായതുകൊണ്ടാണ്. എടാ എന്നു പൊതു വേദിയില്‍ വിളിക്കുനതു തന്നെ അധമ ജന്‍മത്തിന്റെ ലക്ഷണമാണ്.അക്ഷരവൈരമില്ലാത്തവര്‍ക്ക് കാളിദാസന്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് രാമയണമാണ്.

രോമം മുറിച്ചെടുക്കല്‍ കുലത്തൊഴിലായിട്ടുള്ളവര്‍ക്ക് മറ്റുള്ളവരെല്ലാം രോമം മുറിച്ചെടുക്കാന്‍ നടക്കുന്നതായി തോന്നും . അതെന്റെ കുറ്റമല്ല. ബുലോകത്തും മറ്റു ലോകത്തും ജാതി വാലുണ്ടോ എന്ന് നോക്കല്‍ എന്റെ വിനോദമല്ല. ജാതിയുണ്ടായാലും ഇല്ലെങ്കിലും അതെന്നെ ബാധിക്കില്ല.

കാളിദാസന്റെ ബ്ലോഗിന്റെ ഉത്തരവും,കഴുക്കോലും,മരപ്പണികളും നടത്താന്‍ ചിത്രകാരന്റെ രോമം എന്നല്ല ഒരു രോമവും ആവശ്യമില്ല. സവര്‍ണ്ണ ജാതിപ്പേരു പറഞ്ഞു വിമര്‍ശിക്കാനേ ചിത്രകാരനു വശമുള്ളു. അവര്‍ണ്ണ ജാതിപ്പേരു പറഞ്ഞു വിമര്‍ശിക്കുന്ന കലാപരിപാടി ചിത്രകാരനു വശമില്ല. സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും സ്വയം തെരഞ്ഞെടുത്തതല്ല ജാതിപ്പേരെന്നു തലയില്‍ ആള്‍ത്താമസമുള്ളവര്‍ക്കെല്ലാം മനസിലാവും . ഹൈന്ദവ ജാതികള്‍ കേരളത്തില്‍ വരുന്നതിനും മുമ്പ് കേരളത്തില്‍ ജാതികളുണ്ടായിരുന്നു. ചിത്രകാരന്‍ ഇപ്പോള്‍ വരിച്ചിരിക്കുന്ന മുത്തപ്പ ദൈവത്തെ ആരാധിക്കുന്നവര്‍ ഒരു കാലത്തു കേരളത്തിലെ ഭരണാധികാരികള്‍ ആയിരുന്നു.

ചത്തുപോയ നമ്പൂതിരി എന്നു പറയുന്നത് ജാതിപ്പേരു പറഞ്ഞു വിമര്‍ശിക്കുന്നതാണെന്നു മനുഷ്യജാതി കരുതില്ല. നമ്പൂതിരി എന്നു കേള്‍ക്കുമ്പോള്‍ സാധാരണ നമ്പൂതിരിമാര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അളുകളുടെ മനസില്‍ വരും . അതു ചെയ്യാത്തവരെ നമ്പൂതിരിയായി ആരും കരുതില്ല. നമ്പൂതിരി എന്ന വാലു കാണുമ്പോള്‍ ഹാലിളകുന്നവര്‍ക്ക് പലതും തോന്നും . വര്‍ഷങ്ങളായി മറ്റുള്ളവര്‍ വിളിച്ചു പതിഞ്ഞ ഒരു പേരുപേക്ഷിച്ചില്ല എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. അച്യുമമേനോനും വാസുദേവന്‍ നായരും ശങ്കരന്‍ നമ്പൂതിരിയും അവരുടെ വാലുപയോഗിച്ചു അനര്‍ഹമായതെന്തെങ്കിലും നേടുകയോ, മറ്റുള്ളവരെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലേ അതില്‍ മനുഷ്യര്‍ അസ്വാഭാവികത കാണൂ. മനുഷ്യ ജന്‍മത്തിനു പുറത്തുള്ളവര്‍ അസ്വാഭാവികത കാണുന്നതില്‍ വലിയ അത്ഭുതവുമില്ല.


ജാതിപ്പേരിനു പിന്നിലുള്ള ഒരു ചരിത്ര സത്യവും ചിത്രകാരന്‍ പുതിയതായി വെളിപ്പെടുത്തിക്കൊടുക്കുന്നില്ല. ബ്രാഹ്മണര്‍ ജാതികളെ സൃഷ്ടിച്ചത് എന്തിനു എന്നത് ഈ നൂറ്റാണ്ടില്‍ പ്രസക്തമല്ല. ചതുര്‍വര്‍ണ്യത്തിനു പുറത്തുള്ള ഗിരി വര്‍ഗ്ഗക്കാരിലും ആദിവാസികളിലും ജാതികളും ഉപജാതികളും ഉണ്ട്. ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിലും പല ജതികളും ഉച്ച നീചജത്വങ്ങളും ഉണ്ട്. അതു മനുഷ്യകുലത്തിന്റെ പരിണാമത്തിന്റെ ഘടകങ്ങളാണ്. ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്നു. ഇന്നും ഉത്തരേന്‍ഡ്യയില്‍ പലയിടത്തും അതുണ്ട്. പക്ഷെ കേരളത്തില്‍ ഇല്ല. ഏതെങ്കിലും നായരോ നമ്പൂതിരിയോ അതു ചെയ്യുന്നുണ്ടെങ്കില്‍ അതിനു പ്രസക്തിയുണ്ട്.

നായന്‍മാര്‍ കുലത്തൊഴിലായി വേശ്യവൃത്തി നടത്തിയിരുന്നു എന്നൊക്കെ പറയുന്നത് ചിത്രകാരന്റെ അജ്ഞതയുടെ ആഴം വെളിപ്പെടുത്തുന്നു. പിന്നെ വേശ്യാവൃത്തി സ്വീകരിക്കുന്നവര്‍ എല്ലാം മനുഷ്യരല്ല എന്നൊക്കെ പറഞ്ഞാല്‍ അത് തമാശയായിട്ടെ മനുഷ്യര്‍ കരുതൂ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഏതെങ്കില്‍ നായരച്ചി വേശ്യാവൃത്തി സ്വീകരിച്ചുരുന്നെങ്കില്‍ അത് ഇന്നത്തെ ഒരു നായരും ഏറ്റു പറയേണ്ട ആവശ്യമില്ല. ഇന്ന് ഒരച്ചിക്കു വേശ്യയായിട്ടു ജീവിക്കണമെങ്കില്‍ അതും ആവാം . ഇന്നാരെങ്കിലും അതു പിന്തുടരുന്നുണ്ടെങ്കില്‍ അതു ഉപേക്ഷിച്ചാല്‍ മാത്രം മതി. ലോകത്തെ ഏറ്റവും വലിയ വേശ്യാതെരുവായ കാമാട്ടിപുരയിലെ വേശ്യമാരെല്ലം എന്തായാലും നായര്‍ ജാതി അല്ലല്ലോ. ഒരു പക്ഷെ അവര്‍ ചിത്രകാരന്റെ ജാതി ആയിരിക്കും .

ആത്തച്ചി, കൂത്തച്ചി,തേവിടിശ്ശി,പച്ചപ്പൊലിയാടിച്ചി എന്ന് ഇന്നാരെയും വിളിക്കുന്നില്ല എന്ന് മലയാളികള്‍ക്കെല്ലാം അറിയാം . ചിത്രകാരന്റെ വീട്ടില്‍ ഇതൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു മറ്റു കേരളീയരുടെ പ്രശ്നമല്ല.

പട്ടിക ജാതിക്കാരായിരുന്ന നായരും വര്‍മ്മയും എങ്ങിനെ സവര്‍ണ്ണരായി
എന്ന് മനസ്സിലാക്കുന്നതില്‍ ഒരു പ്രാധാന്യവുമില്ല. നായരും വര്‍മ്മയും പണ്ട് എന്തു തരം ജീവികളായിരുന്നു എന്നത് മറ്റു കേരളീയരെ ബാധിക്കുന്ന പ്രശ്നമല്ല. ഇന്നത്തെ സവര്‍ണന്റെ മുതു മുത്തച്ചന്‍മാര്‍ ആരായിരുന്നു എന്ന് അറിഞ്ഞാല്‍ എന്താണു കിട്ടുക? ചിത്രകാരന്‍ ഒരു പുരോഗമന ചിന്താഗതിക്കാരനും ദൈവ വിശ്വാസമില്ലാത്തവനും ആണല്ലോ? പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ , കുരങ്ങില്‍ നിന്നാണ്, ചിത്രകാരന്റെ പൂര്‍വികര്‍ ഉണ്ടായതെന്നണതിനര്‍ത്ഥം . ചിത്രകാരന്റെ മുതു മുത്തച്ഛന്‍ ഒരു കുരങ്ങായിരുന്നു എന്നു പറഞ്ഞു ചിരിക്കുന്നതിലും മോശമായ ഒരു ചിരി നായരുടെയും വര്‍മ്മയുടെയും മുത്തച്ഛന്മാര്‍ പട്ടിക വര്‍ഗക്കാരായിരുന്നു എന്നു പറഞ്ഞു ചിരിക്കാന്‍ പറ്റുമോ?

നയരും വര്‍മ്മയും പട്ടിക വര്‍ഗ്ഗക്കാരായിരുന്നു എന്നറിഞ്ഞാല്‍ മനുഷ്യരാശിയെ അതു ഒരു തരത്തിലും ബാധിക്കില്ല. കുറച്ചു നളുകള്‍ക്കുമ്പുമ്പ് അമേരിക്കയിലെ കറുത്തവരെല്ലാം അടിമകളായിരുന്നു, ചിത്രകാരന്‍ പറയുന്ന നായന്‍മാര്‍ അടിമകളായിരുന്ന പോലെ. പക്ഷെ ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട് പദവിയുടെ അടുത്തെത്തി നില്‍ ക്കുന്നു.

Tuesday, 16 September 2008

പുലി വരുന്നേ പുലി.

ഇത് ഒരു സാരോപദേശ കഥയുടെ തലവാചകമാണ്. ഗ്രാമീണരെ വിഡ്ഡികളാക്കാന്‍ ഒരു ബാലന്‍ ചെയ്ത ഒരു നേരമ്പോക്ക്. വിഡ്ഡികളാക്കപ്പെട്ട ഗ്രാമീണരുടെ നേര്‍ക്ക് കൈകൊട്ടിച്ചിരിച്ച ആ ബാലന്‍ ഓര്‍ത്തില്ല, ഒരു ദിവസം യധാര്‍ത്ഥ പുലി വരുമെന്ന്. പക്ഷെ ഗ്രാമീണര്‍ അത് പതിവുപോലെ ശ്രദ്ധിച്ചില്ല. അങ്ങനെ ഒരവസ്ഥയിലാണ്, കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാര്‍ ഇന്ന്.

ഇല്ലാത്ത എന്തോ ഒന്നുണ്ട് എന്നു പറഞ്ഞ്, കേരളീയരെ പേടിപ്പിക്കന്‍ തുടങ്ങിയിട്ട് കുറച്ചു നളുകളായി. പാഠപുസ്തകത്തില്‍ ഇല്ലാത്ത ഒന്ന് ഉണ്ടെന്നു സ്ഥാപിക്കാന്‍ പുരോഹിതരുടെയും ബിഷപ്പുമാരുടെയും ഒരു നീണ്ട നിര അണിനിരന്നു. അവരുടെ ചില പ്രസിദ്ധമായ ലേഖനങ്ങളുടെ തലവാചകങ്ങള്‍ രസാവഹമണ്. ചിലതു താഴെ കൊടുത്തിരിക്കുന്നു.

ഒളിയര്‍ഥങ്ങള്‍ നിറഞ്ഞ കേരള പാഠാവലി - ഏറ്റവും വില കുറഞ്ഞ ഓഹരികള്‍

കത്തോലിക്കരോടുള്ള ഒടുങ്ങാത്തപക തീര്‍ത്താല്‍ തീരാത്തവിധം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു

വിദ്യാഭ്യാസത്തെ ചുവപ്പണിയിക്കാനുള്ള ആസൂത്രിത ശ്രമം പാഠപുസ്തകങ്ങളിലൂടെ

പാഠപുസ്തകത്തിലെ വിഷലിപ്തമായ സമീപനങ്ങള്‍

പുതിയ തലമുറയെ മാര്‍ക്സിസ്റ്റു മൂശയില്‍ വാര്‍ത്തെടുക്കാന്‍ നിഗൂഢ നീക്കങ്ങള്‍


വരികള്‍ക്കിടയിലൂടെയും വാചകങ്ങള്‍ക്കിടയിലൂടെയും അവര്‍ പലതും വയിച്ചെടുത്തു. അതു തോന്നുന്ന പോലെ വ്യാഖ്യാനിച്ച് കേരളീയരെ ആശയക്കുഴപത്തിലാക്കി.

സാധാരണ ഇന്‍ഡ്യയിലും ലോകത്തും എന്തെങ്കിലും സംഭവിക്കുമ്പോള്‍ കേരളീയര്‍ പ്രതികരിക്കാറുണ്ട്. ഇറാക്കിനെ ആക്രമിച്ചപ്പോഴും സദ്ദാമിനെ തൂക്കിലേറ്റിയപ്പോഴും അവര്‍ അവരുടെ അനിഷ്ടം പ്രകടിപ്പിച്ചു. ഗുജറാത്തിലെ നരഹത്യയിലും അവര്‍ തെരുവിലിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഒറീസ്സയിലെ അക്രമത്തില്‍ കേരളിയരുടെ പ്രതിഷേധം പണ്ടു നടന്ന പോലെ ആവേശത്തോടെ ആയിരുന്നില്ല. സാംസ്കാരിക നായകരൊന്നും കാര്യമായി പ്രതികരിച്ചില്ല. കര്‍ണാടകയിലെ അതിക്രമത്തോടും കാര്യമായ പ്രതിഷേധം പ്രകടിപ്പിച്ചു കണ്ടുമില്ല. അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ , കുറച്ചു പേരെങ്കിലും അത് ഒരു പരിധി വരെ വേണമായിരുന്നു എന്നു പ്രതികരിച്ചിരുന്നു. അതു പോലെ ഇപ്പോഴും സം ഭവിച്ചു. കുറച്ചു പേരെങ്കിലും ഇത് വേണ്ടതാണെന്നഭിപ്രായപ്പെടുകയും ചെയ്തു.

ഇത് ഒരു ചൂണ്ടുപലകയാണ്. കത്തോലിക്കാ സഭയിലെ ഒരു വിഭാഗം തീവ്രവാദികളോടുള്ള കേരളീയരുടെ മനോഭാവം ആണ്‌ അതു കാണിക്കുന്നത്. സഭാ നേതാകള്‍ക്ക് മനസിലാവുന്നുണ്ടോ?

പള്ളിയും സ്ഥാപങ്ങളും നശിപ്പിച്ചാല്‍ വീണ്ടുമുണ്ടാക്കാം , വിശ്വാസം നശിച്ചാല്‍ ഉണ്ടാക്കാനാവില്ല എന്ന വളരെ വിചിത്രമായ പ്രസ്താവന ബിഷപ് ജോസഫ് പവ്വത്തില്‍ പുറപ്പെടുവിക്കുകയുണ്ടായി. തീവ്ര ഹിന്ദുക്കള്‍ ചുട്ടു കൊന്ന അദ്ദേഹത്തിന്റെ അനുയായികളേക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അതു വെറും പള്ളിയും സ്ഥാപനങ്ങളും നശിപ്പിക്കുന്ന നടപടി എന്ന പരാമര്‍ശം , ഒരു പക്ഷെ കേരളീയരെ ഇതു നിസാരവല്‍ക്കരിക്കാന്‍ പ്രേരിപിച്ചിരിക്കാം.ക്രൈസ്തവരെ ചുട്ടു കൊല്ലുന്ന തീവ്ര വര്‍ഗ്ഗീയവാദികളേക്കാള്‍ അപകടകാരികള്‍ , ക്രൈസ്തവര്‍ക്ക് ജീവിക്കുവാന്‍ സംരക്ഷണം നല്കുന്ന കമ്യൂണീസ്റ്റുകാരാണെന്ന, അദ്ദേഹത്തിന്റെ പ്രസ്ഥാവന എന്തായാലും കേരളജനത അവജ്ഞയോടെ തള്ളിക്കളഞ്ഞു.

സമകാലീന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മത വിരുദ്ധതയോ മറ്റെന്തെങ്കിലുമോ പറയാം . പക്ഷെ ഒരു ബിഷപ്പില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തിലാവണമെന്നു മാത്രം . മനുഷ്യനെ ചുട്ടു കൊല്ലുന്നത് പാഠപുസ്തകത്തിലെ മത നിഷേധത്തേക്കാള്‍ തഴെയാണെന്നു ഒരു ബിഷപ്പ് പറയുമ്പോള്‍ അതിലെന്തോ അക്ഷരത്തെറ്റുണ്ട്. മനുഷ്യ ജീവനാണ്, ഏറ്റവും മഹത്തായതെന്നു പഠിപ്പിക്കുന്ന ഒരു മത നേതാവാണ്, അതു പറഞ്ഞത് എന്നു വരുമ്പോള്‍ , സാധാരണ ജനങ്ങള്‍ അദ്ദേഹത്തിന്റെ സുബോധത്തെ തന്നെ സംശയിച്ചേക്കാം . അതാണിവിടെ ഉണ്ടായതും.

Friday, 1 August 2008

ലാല്‍ സലാം

Photobucket


നിസ്വാര്‍ത്ഥവും സാര്‍ത്ഥകവുമായ ആ ധന്യ ജീവിതത്തിന്റെ ഓര്‍മ്മക്ക്

കത്തോലിക്കാ സഭയും കേരള വിദ്യാഭ്യാസ രംഗവും .

ഈ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ കേരളത്തിലെ കത്തോലിക്കാ സഭ അല്‍പ്പം അങ്കലാപ്പിലാണ്. അതിനു കാരണവുമുണ്ട്. ഇതിനു മുന്പുള്ള ഇടതുപക്ഷ സര്‍ക്കാരുകളിലൊന്നും കമ്യൂണിസ്റ്റുപാര്‍ട്ടി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നില്ല. മുണ്ടശ്ശേരിക്കു ശേഷം കമ്യൂണിസ്റ്റുകാര്‍ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് ആദ്യമാണ്. അതു കോണ്ടാണ് പവ്വത്തില്‍ ബിഷപ്പ്, കൂടെ കൂടെ ഈ സര്‍ക്കാരാണ് 1957 ലെ സര്‍ ക്കാരിന്റെ യധാര്‍ത്ഥ പിന്‍ഗാമി എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതും . സഭയുടെ അങ്കലാപ്പിനു കാരണമുണ്ട്. ഇതിനു മുന്‍പുള്ള വിദ്യാഭ്യാസ മന്ത്രിമാരെല്ലാം സഭയുടെ താളത്തിനു തുള്ളിയിരുന്നു. ഇപ്പോള്‍ അങ്ങനെ ഇല്ല. എന്നു മാത്രമല്ല, പല കാര്യത്തിലും സഭയുടെ ഇച്ഛക്കനുസരിച്ചല്ല കാര്യങ്ങള്‍ നീങ്ങുന്നതും . കഴിഞ്ഞ നാലു പതിറ്റാണ്ടായി, വിദ്യാഭ്യാസ രംഗം കേരളാ കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. അതിനു കാരണമുണ്ട്. വിദ്യാഭ്യാസ കച്ചവടക്കാര്‍ ഈ രണ്ടു പാര്‍രട്ടികളെയും നിയന്ത്രിക്കുന്ന മത നേതൃത്വങ്ങളാണ്. ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഇവരുടെ താല്പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നു ഇതു വരെ. പക്ഷെ, ഇപ്രാവശ്യം പ്രധാന പാര്‍ട്ടി തന്നെ ഈ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും , കായംകുളം കൊച്ചുണ്ണിമാര്‍ക്കും പഴയ പോലെ വിലസാന്‍ പറ്റുന്നില്ല. വിദ്യാഭ്യാസ മന്ത്രി നേര്‍ച്ച പോലെ അരമനകളിലും മദ്രസ്സകളിലും മുഖം കാണിക്കാന്‍ ഓഛാനിച്ചു നില്‍ക്കുന്നില്ല. അതിന്റെ കലിപ്പങ്ങു മാറുന്നുമില്ല. ഫലം നാമിപ്പോള്‍ തെരുവുകളിലും പള്ളികളിലും കാണുന്നു.


സ്വാശ്രയ നിയമത്തില്‍ തുടങ്ങിയതാണ് സഭയും സര്‍ ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ . പിന്നീട് ഏകജാലകം വഴി ഇപ്പോള്‍ പാഠപുസ്തക വിവാദത്തില്‍ വരെ എത്തി നില്‍ക്കുന്നു അത്.
സഭക്ക് അങ്കലാപ്പുണ്ടാവാനുള്ള പ്രധാന കാരണം , വിദ്യാഭ്യാസ കുത്തക നഷ്ടപ്പെടുമെന്നുള്ളതാണ്. വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ തുടങ്ങിയ കാലം മുതല്‍ കത്തോലിക്കാ സഭക്ക് അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് ഈ രംഗത്തുള്ളത്. തമാശക്കാണെങ്കിലും ഒരു സിനിമയില്‍ ഒരു നായര് , സ്വന്തം സ്ഥാപനത്തിനു, സെന്റ് മേരീസ് കോളേജെന്നു പേരിട്ടിരിക്കുന്നതായി ച്ത്രീകരിച്ചിട്ടുണ്ട്. അതു വാചാലമായ ഒരു സത്യമാണു താനും . അങ്ങനത്തെ മഹത്തായ ഒരു പൈതൃകം , സഭ എങ്ങനെ കളഞ്ഞു കുളിച്ചു എന്നത് ആശ്ചര്യകരമായി തോന്നാം . അത് അത്യുന്നതങ്ങളില്‍ നിന്നുള്ള ഒരു വീഴ്ചയായിരുന്നു. സേവനം എന്ന മഹത്തായ ലക്ഷ്യം മാറ്റി കച്ചവടം എന്ന പുതിയ ലക്ഷ്യം പ്രതിഷ്ടിച്ചപ്പോഴുണ്ടായ ഒരു വീഴ്ച.

വിദ്യാഭ്യാസം മാത്രമല്ല സഭക്ക് പേരെടുക്കാന്‍ പറ്റിയിരുന്ന മണ്ഠലങ്ങള്‍ . ആതുര ശുശ്രൂഷയും അഗതി ശുശ്രൂഷയും അതിലുണ്ട്. രണ്ടു പതിറ്റാണ്ടുമുമ്പ് ലിസ്സി ആശുപത്രിയും, ലിറ്റല്‍ ഫ്ളവര്‍ ആശുപത്രിയും കേരളത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചികിത്സാ കേന്ദ്രങ്ങളായിരുന്നു. പരമ്പരാഗതമായി കത്തോലിക്കാ സ്കൂളുകള്‍ നല്ല പഠന നിലവാരവും വിജയ ശതമാനവും നല്‍കിയിരുന്നു. അതിനു കാരണമുണ്ട്. ആ സ്കൂളുകളില്‍ കൂടുതലും വൈദികരും കന്യാസ്ത്രീകളും ആയിരുന്നു പ്രധാനാധ്യാപകരും നല്ല ഒരു ശതമാനം അധ്യാപകരും . അവര്‍ക്കെല്ലാം പരിശീലനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടുവോളം സമയവും ഉണ്ടായിരുന്നു. അതു കൊണ്ട് സ്വഭാവികമായി വിജയ ശതമാനവും കൂടി. കൂടാതെ സര്‍ക്കാര്‍ സ്കൂളുകളേക്കുറിച്ച് മോശമായ ഒരഭിപ്രായം രൂപീകരിക്കുന്നതില്‍ സഭ ചെറുതല്ലാത്ത ഒരു പങ്കും വഹിച്ചു. പൊതുവെ സര്‍ക്കാര്‍ സ്കൂളുകള്‍ തല്ലിപ്പൊളികളുടെ സ്കൂളുകള്‍ എന്ന പേരിലായി അറിയപ്പെടുന്നതും . പക്ഷെ ബേബി മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോള്‍ , ഈ തള്ളിക്കളഞ്ഞിരുന്ന സ്കൂളുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ഏറ്റവും പിന്നില്‍ നിന്ന സ്കൂളൂകളെ പ്രത്യേക പരിഗണന നല്‍കി ശ്രദ്ധിച്ചു. അതു അധികാരികളുടെയും , അധ്യാപകരൂടേയും വിദ്യാര്‍ ത്ഥികളുടെയും കൂട്ടായ ഒരു ശ്രമമായിരുന്നു. അതിനു ഫലവും ഉണ്ടായി. നൂറു ശതമാനം തോല്‍വി അടഞ്ഞിരുന്ന സ്കൂളുകളിലെ വിജയ ശതമാനം അമ്പതിനു മുകളില്‍ ആയി. ആനുപാതികമായി മറ്റു സ്കൂളുകളിലും വിജയ ശതമാനം കൂടി.

അതു കത്തോലിക്കാ സഭക്കു സഹിച്ചില്ല. ആ അസഹിഷ്ണുത ബിഷപ്പുമാരുടെ വാക്കുകളില്‍ ക്കൂടെ പുറത്തു വന്നു. എസ് എസ് എല്‍ സി വിജയ ശതമാനം മാര്‍ക്ക് വാരി ക്കോരി കൊടുത്തുണ്ടാക്കിയതാണെന്നവര്‍ പറഞ്ഞു. സര്‍ ക്കാര്‍ സ്കൂളുകളില്‍ വിജയശതമാനം കൂടുന്നത് അവര്‍ എങ്ങനെ സഹിക്കും ? അവര്‍ ഇത്ര നാളും സര്‍ക്കാര്‍ സ്കൂളുകളെപറ്റി പറഞ്ഞിരുന്നതെല്ലാം കളവാണെന്നു വരും . ഏതു മാനദണ്ഠം വച്ച് അളന്നാലും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ കത്തോലിക്കാ സ്കൂളുകളിലേക്കാള്‍ പ്രഗത്ഭരരാണ്. അവിടങ്ങളിലെ അന്തരീക്ഷം മോശമാണെന്നേ ഉള്ളൂ. ബേബി ആ സ്കൂളുകളിലെ അന്തരീക്ഷം മെച്ചമാക്കാന്‍ കിണഞ്ഞു ശ്രമിക്കുണ്ട്. അതിന്റെ ഫലം കാണുന്നുമുണ്ട്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് വളരെയധികം മെച്ചപ്പെടുമെന്നുള്ളത് വാസ്തവവും . കത്തോലിക്ക ബിഷപ്പുമാര്‍ക്ക് അതങ്ങ് സഹിക്കാന്‍ പറ്റുന്നില്ല.

ഏകജാലകം ആണു മറ്റൊരു വിവാദ വിഷയം . ഏകജാലകം വിദ്യാഭ്യാസ വകുപ്പിലെ സമീപകാലത്തെ ഏറ്റവും നല്ല പരിഷ്കാരമാണ്‌. ഇതിനു മുന്പ് 80 % സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തിലും ബാക്കി 20 % മാനേജ്മെന്റ് സീറ്റുകളുമായിരുന്നു. ഈ അനുപാതം പാലിക്കുന്നുണ്ടോ എന്നു നോക്കാന്‍ യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. മനേജര്‍ പറയുന്നത് ബാക്കിയുള്ളവര്‍ വിശ്വസിച്ചിരുന്നു. ഫലത്തില്‍ 40 % നു മുകളില്‍ വരെ മാനേജ്മെന്റ് അഡ്മിഷന്‍ കൊടുത്തിരുന്നു പല സ്ഥലത്തും . പക്ഷെ ഏകജാലകം വന്നപ്പോള്‍ ഇത്തരത്തിലുള്ള തിരിമറികള്‍ നടത്താന്‍ വയ്യാതായി. അതു കൊണ്ടാണ്‌ ഈ സം വിധാനത്തെ എല്ലാവരും സ്വാഗതം ചെയ്തതും . സഭ പതിവുപോലെ എതിര്‍ത്തു.


എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പി എസ് സിക്കു വിടാനുള്ള നിര്‍ദ്ദേശമാണ് മറ്റൊരു വിഷയം . സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അധ്യാപകരുടെ നിയമനം സര്‍ക്കാര്‍ നടത്തുന്നതില്‍ എന്താണ് കുഴപ്പം ? എന്തു കൊണ്ട് കത്തോലിക്കാ സ്കൂളുകള്‍ ശമ്പളം സ്വന്തമായി കൊടുത്തോളാം എന്നു പറയുന്നില്ല.? സമീപ ഭാവിയില്‍ തന്നെ അതുണ്ടാവും . ഒന്നുകില്‍ ശമ്പളവും നിയമനവും സര്‍ക്കാര്‍ നടത്തും , അല്ലെങ്കില്‍ ഇതു രണ്ടും മാനേജ്മെന്റ് നടത്തും . മാനേജ്മെന്റ് നടത്തേണ്ടി വന്നാല്‍ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കേണ്ടി വരും . അതെല്ലാവര്‍ക്കും താങ്ങാന്‍ പറ്റിയെന്നു വരില്ല. കുറേപ്പേര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരേണ്ടിയും വരും . ആ സമയത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ഇന്നത്തെ വേഗത്തില്‍ അഭിവൃത്തിപ്പെടുകയാണെങ്കില്‍ , അതു മനേജ്മെന്റ് സ്കൂളുകളുടെ നടുവൊടിക്കും . അതിന്റെ അങ്കലാപ്പില്‍ നിന്നാണ് പവ്വത്തില്‍ ചില വിഭാഗീയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചതും . കത്തോലിക്കാ കുട്ടികള്‍ കത്തോലിക്കാ സ്കൂളുകളില്‍ തന്നെ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ ഇവിടെയാണ്. സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴുക്ക് അങ്ങനെ തടയാമെന്നാണദ്ദേഹം വിചാരിക്കുന്നത്.

Thursday, 31 July 2008

മന്‍മോഹന്‍ സിംഗിന്റെ വിശ്വാസ്യത.

ദീപിക പത്രം മാത്രമേ മന്‍മോഹന്‍ സിംഗ് ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണെന്നു പറഞ്ഞുള്ളു. ഇന്‍ഡ്യയില്‍ വേറൊരു പത്രവും അതു പറഞ്ഞില്ല.

നാലു വര്‍ഷം ഭരിച്ച കോണ്‍ ഗ്രസിന്റെ അവസാനമായുണ്ടായിരുന്ന മുതല്‍ കൂട്ടായിരുന്നു , മന്‍മോഹന്‍ സിംഗിന്റെ വ്യക്തിപരമായ വിശാസ്യത. അദ്ദേഹം സത്യസന്ധനെന്നാണറിയപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മന്ത്രിമാരുടെ കരങ്ങള്‍ അത്രയൊന്നും ശുദ്ധമല്ലെന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. അഴിമതിയില്‍ പല മന്ത്രിമാരും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ സത്യസന്ധതയില്‍ വോട്ടര്‍ സംശയിച്ചില്ല. വോട്ടുചെയ്യാന്‍ കോഴ കൈമാറിയെന്ന അപവാദം പുറത്തുവന്നതോടെ, അധികാരത്തില്‍ തുടരാന്‍ കുതിരക്കച്ചവടമോ കുറുക്കുവഴികളോ തേടാന്‍ മടിക്കാത്ത വെറും ശരാശരി രാഷ്ട്രീയക്കാരന്‍ മാത്രമായാണ് ജനങ്ങള്‍ മന്‍മോഹന്‍ സിംഗിനെയും വിലയിരുത്തുന്നത്. അഴിമതിക്കാര്‍ക്ക് ശിക്ഷ നല്‍കുകയും സത്യസന്ധരെ പിന്തുണക്കുകയും ചെയുന്നത് വോട്ടര്‍മാരുടെ സ്വഭാവരീതിയാണ്. വ്യക്തിപരമായി സത്യസന്ധര്‍ എന്നറിയപ്പെടുന്നതുകൊണ്ടാണ് നരേന്ദ്രമോഡി വരെയുള്ള നേതാക്കള്‍ ജയിക്കുന്നത്. മന്‍ മോഹന്‍ സിംഗിന്റെ സത്യസന്ധതാ പ്രതിച്ഛായ കോണ്‍ഗ്രസിന്റെ വിലപ്പെട്ട സമ്പത്തായിരുന്നു. ആ പ്രതിച്ഛായയാണ് ഇപ്പോള്‍ മൂക്കുകുത്തി വീണത്. ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മന്‍മോഹന്‍ സിംഗിന് സാമ്പത്തിക വിദഗ്ധന്‍ എന്ന പ്രതിച്ഛായ ഉണ്ടായിരുന്നു. പണപ്പെരുപ്പ നിരക്കു സകല റെക്കോര്‍ഡുകളും ഭേദിച്ചതോടെ അതും നഷ്ടമായി.


മന്‍മോഹന്‍ സിംഗിനിപ്പോള്‍ പഴയപടി ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ സാധ്യമല്ല . എം.പിമാരെ വിലക്കെടുത്ത ഇടപാടില്‍ അദ്ദേഹം വ്യക്തിപരമായി തന്നെ ഭാഗഭാക്കായിട്ടുണ്ടെന്നതും സത്യമാണ്.
വോട്ടെടുപ്പ് ചര്‍ച്ചയുടെ തൊട്ടുതലേ ദിവസം വരെ അദ്ദേഹത്തിന്റെ മുഖത്ത് അനിശ്ചിതത്വമുണ്ടായിരുന്നു. തിങ്കളാഴ്ചയായപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ മുഖവും തിങ്കള്‍ക്കലപോലെ ശോഭിക്കുന്നത് കണ്ടു. വിരലുകളാല്‍ വിജയമുദ്ര കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ലോക്സഭാപ്രവേശം. വേണ്ടത്ര എം.പിമാരെ വിലക്കെടുത്ത വാര്‍ത്ത തലേന്നു അധികാരദല്ലാളന്മാര്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. നാലുവര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കാന്‍ അവലംബിച്ച ധാര്‍മ്മികതയുടെ മുഖംമൂടികള്‍ അഴിഞ്ഞ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പതിച്ചു.

പാര്‍ലമെന്റില്‍ മാത്രമാണ് അദ്ദേഹം വിശ്വാസം നേടിയത്. അതേസമയം, ദേശത്തിന്റെ വിശ്വാസം കളഞ്ഞുകുളിക്കുകയും ചെയ്തു. കോഴയായി കിട്ടിയ കറന്‍സിക്കെട്ടുകള്‍ സഭയില്‍ മൂന്നു ബി.ജെ.പി അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ മുഖം വിളറിവെളുത്തു. യു.എസുമായി സൌഹൃദം സ്ഥാപിക്കുന്നതിനെ സ്വാഗതംചെയ്തുപോന്ന മധ്യവര്‍ഗ്ഗത്തെ പാര്‍ലമെന്റിലെ ഈ സംഭവം നിരാശരാക്കി. അഴിമതിമുക്തനെന്ന് തങ്ങള്‍ സങ്കല്പിച്ച വ്യക്തിയുടെ പ്രതിച്ഛായ തകരുന്നത് കണ്ടായിരുന്നു ആ നിരാശ.


ഇതില്‍ കോണ്ഗ്രസിനു പറ്റിയ പാളിച്ചകള്‍ പലതാണ്. പ്രതിപക്ഷം പല കഷണങ്ങളയി ഇണങ്ങിയും പിണങ്ങിയും കിടക്കുകയായിരുന്നു. വിശ്വാസവോട്ട് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു. യു എന്‍ പി എ ഏതു വഴിക്കു പോകും എന്നു നിശ്ചയമില്ലായിരുന്നു. അവര്‍ ഒന്നിച്ചെന്നു മത്രമല്ല, മായവതി കൂടി അവരുടെ കൂടെ വന്നു. മുലായം സിംഗിന്റെ ചുവടു മാറ്റമാണ് മയാവതിയെ ഇതിലേക്കടുപ്പിച്ചത്.

ബി ജെ പി ക്കെതിരെ ഒരു കൂട്ടുകെട്ട് എന്നതായിരുനു സോണിയയുടെ ആശയം .പക്ഷെ സിംഗിന്റെ കൂടൂതല്‍ വലത്തോട്ടുള്ള ചായ്വ് അതിനു തടയിട്ടു. ഇപ്പോള്‍ അതേതായാലും ഇല്ലാതായി.ഇന്നിപ്പോള്‍ ദേശിയ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗിയതെക്കെതിരെയുള്ള കൂട്ടായ്മ എന്നതിലും പ്രധാന പ്രശ്നം , സാമ്രാജ്യത്വത്തിനെതിരെയുള്ള കൂട്ടായ്മ എന്നു വരുന്നു. അതു അഴിമതിക്കെതിരെ എന്നതാവും അടുത്ത തെരഞ്ഞെടുപ്പില്‍ . ഈ കോഴ പ്രശ്നം കത്തി ത്തന്നെ നില്‍ക്കും . കോഴവാങ്ങിയവരും വിപ്പ് ലംഘിച്ചവരും ലോക്സഭയില്‍ നിന്നും പുറത്താവേണ്ടതാണ്, സോംനാഥ് വീണ്ടും പാദ സേവ നടത്തുന്നില്ലെങ്കില്‍.

ബി ജെ പി യാണിപ്പോള്‍ സ്തംഭിച്ചു നില്ക്കുന്നത്. അദ്വാനി അടുത്ത പ്രധാനമന്ത്രി എന്ന് അവര്‍ ഏകദേശം ഉറപ്പിച്ചതായിരുന്നു. ഇപ്പോള്‍ ഒരു ഇലക്ഷനു പോയിരുന്നെങ്കില്‍ വലിയ നഷ്ടം ബി ജെ പി ക്കായിരുന്നു. അതു കൊണ്ട് അവരും ചെറിയ ഒരു കളി കളിച്ചു. ബി ജെ പി നേതാക്കളുടെ അറിവോടെയായിരിക്കാം കുറെ എം പി മാര്‍ കൂറു മാറിയതും .


കോഴ കൊടുത്തു എം പി മാരെ വിലക്കെടുക്കുക എന്നത് കോണ് ഗ്രസിനു പുത്തരിയല്ല. നര സിംഹറാവു അതു പണ്ട് ചെയ്തിരുന്നു. അന്നു ധനമന്ത്രി കസേരയില്‍ മന്‍മോഹന്‍ സിംഗ് ഇരിക്കുന്നുണ്ടായിരുന്നു. അന്നു റാവു കളിച്ച കളികള്‍ അദ്ദേഹത്തിനറിയാം . ഇന്ന് ആ കളികള്‍ അദ്ദേഹം സ്വന്തമായി കളിച്ചു . അത്രമാത്രം .


അധികാരം സിംഗില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്നു കരുതാന്‍ വയ്യ. ഒരു കപട മുഖം അദ്ദേഹം ഒളിപ്പിച്ചു വച്ചിരുന്നു എന്നതാണ് ശരി. തക്ക സമയത്ത് അതു പുറത്തെടുത്തെന്നു മാത്രം .

വില കൊടുത്തു വിജയം വങ്ങുന്നവരെ വിശ്വസിക്കാമോ? കേരളത്തില്‍ പണ്ട് മാര്‍ക്ക് തട്ടിപ്പ് നടന്നിരുന്നു. അതു പണം കൊടുത്തു മാര്‍ക്ക് തിരുത്തി ഉപരി പഠനത്തിനു അഡ്മിഷന്‍ വാങ്ങുന്ന പരിപാടിയായിരുന്നു. അവര്‍ക്കുള്ള അത്ര വിശ്വാസ്യതയേ മന്‍മോഹന്‍ സിംഗ് എന്ന ഈ വ്യാജ സിംഹത്തിനും ഉള്ളൂ.

Friday, 25 July 2008

പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍സോമ്നാഥ് ചാറ്റര്‍ജിയെ പുകഴ്ത്താന്‍ കോണ്ഗ്രസ്സിന്‌ ഇപ്പോള്‍ നാവുകള്‍ ആയിരമാണ്‌. കാരണം സോമ്നാഥ് ലോക പ്രശസ്ത ഭരണഘടനാ വിദഗ്ദനും, പാര്‍ലമെന്റേറിയനും ആകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോക്സഭ അംഗമായ അദ്ദേഹത്തെ പണ്ടിവര്‍ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ ലോക്സഭ രേഖകളില്‍ ഇപ്പോഴും കണ്ടേക്കാം . സോമ്നാഥ് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും സ്പീക്കറായതും സി പി എം എന്ന പാര്‍ട്ടി ലേബലില്‍ ആണ്‌. അദ്യന്തികമായി അദ്ദേഹം സി പി എം അംഗമാണ്‌. അതു കൊണ്ട് അദ്ദേഹം സി പി എം ന്റെ അച്ചടക്കത്തിനുള്ളില്‍ നില്‍ക്കണം . അതാണ്‌ ആദ്യ മര്യാദ. പക്ഷെ ആ മര്യാദ കാണിക്കാനുള്ള വിവേകം അദ്ദേഹത്തിനില്ലാതെ പോയി. അതിനു കാരണമുണ്ട്. പാര്‍ലമെന്ററി വ്യാമോഹമാണത്. അങ്ങനെയുള്ള കമ്യൂണ്സ്റ്റുകാരന്റെ ഉദാഹരണമാണദ്ദേഹം .

കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നു കിട്ടാവുന്ന എല്ലാം കിട്ടി. ഒരു കമ്യൂണിസ്റ്റുകാരനു ഇന്നത്തെ അവസ്ഥയില്‍ ഇന്‍ഡ്യയില്‍ കിട്ടാവുന്ന പരമോന്നത പദവി വരെ കിട്ടി. ഇതിലും വലിയത് ലക്ഷ്യം വച്ചതായിരുന്നു. പ്രസിഡന്റാവാന്‍ ഒരു ശ്രമം നടത്തിയതായിരുന്നു. അതിനു വേണ്ടിയാണ്‌, സി പി എം സ്ഥാനാര്‍ത്ഥി, പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കണമെന്നു അദ്ദേഹം വാദിച്ചതും. പക്ഷെ പാര്‍ട്ടി അതു വകവച്ചില്ല. അതിന്റെ കലിപ്പ് അദ്ദേഹം മനസില്‍ സൂക്ഷിച്ചു. തക്ക സമയത്ത് പുറത്തെടുത്തു. അത് ബസുവിന്റെ പ്രധാനമന്ത്രി മോഹവുമായി താരതമ്യം ചെയ്യാവുന്നതാണ്‌. ആ വിഷമം ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണദ്ദേഹം . സോമ്നാഥും ആ തലത്തിലേക്ക് ഉയര്‍ന്നു. സമകാലീന രാഷ്ട്രീയത്തില്‍ ഇദ്ദേഹത്തിന്റെ അധികാര സ്ഥാനത്തോടുള്ള ആര്‍ത്തി , മന്‍മോഹന്‍ സിം ഗിന്റെ പ്രധാനമന്ത്രി സ്ഥാനത്തോടുള്ള ആര്‍ത്തിയോട് കിടപിടിക്കുന്നതാണ്‌. അധികാരം നില നിര്‍ത്താന്‍ ഇന്ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട കുതിര കച്ചവടം നടത്തിയ അദ്ദേഹത്തിനു കൂട്ടാളിയായി സോമ്നാഥ് ഉള്ളത് ഒട്ടും അതിശയപ്പെടുത്തുന്ന കാര്യമല്ല.

പാര്‍ട്ടി പറഞ്ഞപ്പോള്‍ രാജി വക്കാതിരിക്കാന്‍ അദ്ദേഹം പറഞ്ഞ കാരണമാണു ഏറെ വിചിത്രം . ബി ജെ പി യോടൊപ്പം വോട്ടു ചെയ്യാന്‍ പറ്റില്ല എന്നാണത്. ബി ജെ പി ജനസംഘമായിരുന്നപ്പോള്‍ ഒരു മുന്നണിയായി മത്സരിക്കുകയും ബി ജെ പി വോട്ടുകള്‍ നേടി ജയിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം . അതിനു ശേഷമാണ്‌ ജനസംഘം വര്‍ഗ്ഗീയ മുഖഛായ വെടിഞ്ഞ് ജനതാ പാര്‍ട്ടിയുടെ ഭാഗമായതും , വീണ്ടും വര്‍ഗ്ഗീയ മുഖം മൂടിയണിഞ്ഞ് ബി ജെ പി യായി പുനരവതരിച്ചതും . അതെ വര്‍ഗ്ഗിയ ബി ജെ പി യുമായി ചേര്‍ന്ന് 1989 ല്‍ വി പി സിം ഗിനു വോട്ടു ചെയ്തത്, സോമ്നാഥ് നേത്രൃത്വം കൊടുത്ത സി പി എം തന്നെയായിരുന്നു.

അന്നൊന്നും ബി ജെ പിയോട് സഹകരിക്കുന്നതിനു യാതൊരു ഉളുപ്പും ഇദ്ദേഹം കാണിച്ചില്ല. പിന്നെ എവിടന്നാണ്‌ പെട്ടെന്നൊരു ബി ജെ പി വിരോധം ഇദ്ദേഹത്തില്‍ വന്നത്? സി പി എം ന്‌ ഈ സര്‍ക്കാരില്‍ വിശ്വാസമില്ല. വേറെ ആര്‍ക്കൊക്കെ ഉണ്ടെന്ന്‌ സോമ്നാഥ് തിരക്കേണ്ട ആവശ്യം തന്നെയില്ല.

സ്പീക്കര്‍ സ്ഥാനത്ത് നിഷ്പക്ഷനാണെന്നൊക്കെ ഒരു വെറും ഭംഗിവാക്കു മാത്രമാണ്. ചോദ്യത്തിന്‌ കോഴ വാങ്ങിയ കേസില്‍ എം പി മാരെ പുറത്താക്കാന്‍ എന്തു ധ്ൃതിയായിരുന്നു സോമ്നാഥിന്. സമാന സാഹചര്യത്തില്‍ എം പി മാരെ വിലക്കെടുക്കുകയായിരുന്നു ഇപ്പോള്‍ . കോഴ കൊടുക്കുന്നതിന്റെ വീഡിയോ ദ്ൃശ്യങ്ങള്‍ കണ്ടിട്ടും അദ്ദേഹത്തിനു യാതൊരു കുലുക്കവുമില്ല. അത് അദ്ദേഹത്തിന്റെ പ്രതിബദ്ധത ആരോടാണെന്നു വ്യക്തമാക്കുന്നു. നിഷ്പക്ഷതയുടെ മഹത്വം എത്രയുണ്ടെന്നും തെളിയിക്കുന്നു. ഇന്‍ഡ്യയിലെ സ്പീക്കര്‍മാര്‍ക്ക് രാഷ്ട്രീയമുണ്ടെന്നുള്ളത് ഒരു രഹസ്യമൊന്നുമല്ല. ഇംഗ്ളണ്ടിലേപ്പോലെ സ്പീക്കര്‍മാര്‍ രാഷ്ട്രീയം പാടെ ഉപേക്ഷിക്കുകയൊന്നും ഇല്ല.

എം ഐ ഷാനവാസ് ഒരു ന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെട്ട്, ഒരു കഥകളി നടന്റെ അംഗവിഷേപത്തോടെ കുറെ ജല്‍പനങ്ങള്‍ നടത്തി . അതിന്റെ കാതല്‍ സ്പീക്കറോട് രാജി വക്കാന്‍ പറയുക വഴി സി പി എം അധ:പതനത്തിന്റെ അടിത്തട്ടില്‍ എത്തിയെന്നാണീ, പഴയ കരുണാകരന്റെ മൂടു താങ്ങി, തട്ടി വിട്ടത്. കഴിഞ്ഞ കേരള നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ സ്പീക്കറായിരുന്നു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് രാജി വക്കാന്‍ പറയുകയും അദ്ദേഹം രാജി വച്ച് മന്ത്രിയാവുകയും ചെയ്തു. ആ സ്പീക്കറുടെ അരാഷ്ട്രീയത പരിശോധിക്കാതെ സോമ്നാഥ് അരാഷ്ട്രീയനായിരിക്കണം എന്നു വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് എന്തായിരിക്കാം?

വക്കം ആന്റണി ഗ്രൂപ്പിലായിരുന്നതു കൊണ്ടായിരിക്കുമോ?
ചരിത്രം സോമ്നാഥിനെ അരാഷ്ട്രീയക്കാരനും നിഷ്പക്ഷനുമായ സ്പീക്കറായി വിലയിരുത്തില്ല. പാര്‍ലമെന്ററി വ്യാമോഹമുള്ള ഒരു കമ്യൂണിസ്റ്റുകാരനായി മാത്രമേ അദ്ദേഹത്തെ വിലയിരുത്തൂ. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച് എതിര്‍ പക്ഷത്തെ സഹായിച്ച വഞ്ചകനായും വിലയിരുത്തും .

Thursday, 24 July 2008

പാഠപുസ്തക വിവാദം

കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബ്ളോഗ് വായിച്ചാല്‍ ഒരു കാര്യം മനസിലാകും, സഭാ നേതാക്കള്‍ നിഴലിനെതിരെയാണ്‌ യുദ്ധം ചെയ്യുന്നതെന്ന്‌. അവിടെ എഴുതുന്ന എല്ലാ പുരോഹിതരും ഉപയോഗിക്കുന്ന ഒരു വാക്യമുണ്ട്.

അക്ഷരങ്ങള്‍ക്കിടയിലൂടെയും , വാക്കുള്‍ക്കിടയിലൂടെയും , വരികള്‍ക്കിടയിലൂടെയും വായിച്ചാല്‍ പലതും മനസ്സിലാവും

എന്നാണത്. അതാണിവിടത്തെ കുഴപ്പം . എഴുതാത്ത കാര്യങ്ങള്‍ വായിക്കുന്നതാണ്‌. നേരെ ചൊവ്വെയുള്ള അര്‍ത്ഥം മനസിലാക്കിയാല്‍ യാതൊരു കുഴപ്പുവുമില്ല.

കത്തോലിക്കാ സഭ ഇങ്ങനെ വായിക്കുന്നതിനൊരു കാരണമുണ്ട്. സ്വാശ്രയ പ്രശ്നം തൊട്ട് , സഭ ഈ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണല്ലോ. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെങ്കിലും , ജനങ്ങളുടെ കോടതിയില്‍ വിധി അവര്‍ക്കെതിരാണ്‌. പല കത്തോലിക്കരും , ലത്തീന്‍കാര്‍ പ്രത്യേകിച്ചും സഭാ നേത്ര്^ത്വത്തിന്റെ ഈ പോക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. അതവര്‍ക്ക് നനായി അറിയാം . പിന്നീട് വന്ന എല്ലാ പ്രശ്നങ്ങളിലും സഭ പ്രതിരോധത്തിലാണ്‌. അവസാനത്തെ അടി ഏകജാലകമായിരുന്നു. അതു കൊണ്ട് കിട്ടുന്ന അവസരത്തിലെല്ലാം , സര്‍ക്കാരിനെ ആക്രമിക്കുക എന്ന ഒരു വ്ര്^തം തന്നെ നേത്ൃത്വം എടുത്തു. അതിന്റെ തുടര്‍ച്ചയാണീ പാഠ പുസ്തക വിവാദവും .

എന്തു കൊണ്ട് അവര്‍ ഇതു ചെയ്തു എന്നത് ഒരു തന്‍പ്രാമാണിത്ത വിഷയവും . അഗോളതലത്തില്‍ ക്രിസ്തുമതം എന്നു പറഞ്ഞാല്‍ പലരും കാണുന്നത്, കത്തോലിക്കാ സഭയേയും പോപ്പിനേയുമാണ്‌. അതു കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നാല്‍ കത്തോലിക്കാ സഭയും , സ്വാശ്രയമെന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനു കീഴിലെ സ്ഥാപനങ്ങളും എന്ന ഒരു ധരണയുണ്ട്. അപ്പോള്‍ മതവിശ്വാസവും ദൈവവിശ്വാസവും അവരുടെ കുത്തകയായി അവര്‍ കാണുന്നു. അതു പോലെ പെരുമാറുന്നു. അതുകൊണ്ട് വേറെ ആരും അറിയുന്നതിനു മുന്‍പ്, അക്ഷരങ്ങള്‍ക്കിടയില്‍ കൂടി വായിച്ച് അവര്‍ പലതും കണ്ടുപിടിച്ചു. അതാണ്‌ ഈ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള എല്ലാവരെയും സംഘടിപ്പിച്ച് ഇവര്‍ ഒരു യുദ്ധത്തിനു ഇറങ്ങിയിരിക്കുന്നതും .

കത്തോലിക്കാ സഭയുടെ ഇന്നത്തെ നയത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

കത്തോലിക്ക സഭയുടേത് രാഷ്ട്രീയമൊന്നുമല്ല, ധാര്‍ഷ്ട്യമാണ്. പഠപുസ്തകങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി യാതൊരു പ്രകോപനവും കൂടാതെ മത്തായി ചാക്കോയുടെ അന്ത്യ കുദാശ വിവാദം ഉയര്‍ത്തി ക്കൊണ്ടുവന്നതല്ലെ.

കേരളത്തിലെ ജനങ്ങള്‍ പല പാഠപുസ്തകങ്ങളും പഠിച്ചവരാണ്. അന്നൊന്നും അവര്‍ ഒരു പാഠപുസ്തകവും മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണെന്നു ചോദിച്ചിട്ടില്ല. അവരാരും ഈ പുസ്തകം വായിക്കുകയോ അതിനേക്കുറിച്ച് ചര്‍ച്ചചെയ്യുകയോ ഉണ്ടാവുമായിരുന്നില്ല. ഈ വിവാദം കാരണം അവരെല്ലാം ഇത് വായിച്ചു. ഇന്നിപ്പോള്‍ ഏഴാം ക്ളാസിലെ മാത്രമല്ല. എല്ലാ ക്ളാസിലെ കുട്ടികളും , മുതിര്‍ന്നവരും എല്ലാം പുസ്തകം വായിച്ചു കഴിഞ്ഞു. പലര്‍ക്കും അതിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം കണാപ്പാഠവുമാണ്‌. ഇനിയത് പിന്‍വലിച്ചാല്‍ തന്നെ വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല.


മതം വേണ്ടെനു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മതത്തില്‍ വിശ്വസിക്കാത്ത അച്യുതാനന്ദന്‍ കേരളം ഭരിച്ചിട്ട് ആര്‍ക്കും പ്രശ്നമില്ല. മതത്തെ കിട്ടുന്ന വേദികളിലെല്ലാം ആക്രമിക്കുന്ന സുധാകരനും ഭരിച്ചിട്ട് കുഴപ്പമില്ല. ഇതിനു രണ്ടിനും ഇടക്കു വരുന്ന, മറ്റു കമ്യൂണിസ്റ്റുകാരും ഭരിച്ചിട്ട് ഒരു കുഴപ്പവുമില്ല. ഇവരെല്ലം കിട്ടുന്ന എല്ലാ വേദികളിലും മതമില്ലെന്ന് പറഞ്ഞിട്ടും ഒരു പ്രശ്നവുമില്ല. അതു എല്ലാ വാര്‍ത്ത മാധ്യമങ്ങളില്‍ കൂടി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ല. അതു ഒരു പാഠപുസ്തകത്തില്‍ വന്നപ്പോഴേക്കും ഏതോ വലിയ ദുരന്തം സംഭവിച്ചതു പോലെയാണ് ചിലര്‍ രോഷം കൊള്ളുന്നത്

മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു എന്നൊരു പരാതി കേട്ടു. മതത്തെ ആരും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതല്ല. മതം രാഷ്ട്രീയം കളിക്കാന്‍ മേക്കപ്പണിഞ്ഞ് നിന്നപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചു കൊണ്ടുപോയി. വാണിഭക്കാരാണ് പെണ്‍കുട്ടികളെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപയോഗിക്കുന്നത്. അഭിസാരികമാരെ ആരും വലിച്ചിഴച്ചു വ്യഭിചാരത്തിനു കൊണ്ടുപോകാറില്ല. അഭിസാരിക, തയ്യാറാണെന്ന ചേഷ്ടകളുമായി വഴിയരികില്‍ നില്‍ക്കും . ആവശ്യക്കാര്‍ സ്നേഹത്തോടെ വിളിച്ചുകൊണ്ടു പോകും , കാര്യം കഴുയിമ്പോള്‍ പറഞ്ഞുറപ്പിച്ച കാശും കൊടുത്തു പോകുന്നു. അഭിസാരികക്കു ആരാണ് വിളിക്കുന്നതെന്നു നോക്കേണ്ട ആവശ്യമില്ല. കാശുകിട്ടിയാല്‍ മതി.

കേരളത്തില്‍ മതത്തിന്റെ അവസ്ഥയും ഇതു പോലെയാണ്. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവര്‍ സഹകരിക്കും . അതിനു ഏറ്റവും നല്ല ഉദാഹരണം എന്‍ എസ് എസ് ആണ്. സമദൂര സിദ്ധാന്തം എന്ന വ്ൃ ത്തികേടിലൂടെ ഏതു പാര്‍ട്ടി ഭരിച്ചാലും നേട്ടമുണ്ടാക്കും . ഇപ്പോള്‍ എല്ലാ മതങ്ങളുടെയും അവസ്ഥയും ഇതു പോലാണ്.

രാഷ്ട്രീയത്തില്‍ ഇടപെട്ടല്ല, നേട്ടമുണ്ടാക്കി രസം പിടിച്ചു. അതുകൊണ്ടാണ് കത്തോലിക്കാ സഭക്കും മറ്റു തീവ്രവദ മത പ്രസ്ഥനങ്ങള്‍ക്കും ഈ വെപ്രാളം .

കഴിഞ്ഞ നാലു പതിറ്റാണ്ടായി, വിദ്യാഭ്യാസ രംഗം കേരളാ കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. അതിനു കാരണമുണ്ട്. വിദ്യാഭ്യാസ കച്ചവടക്കാര്‍ ഈ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്ന മത നേത്ൃത്വങ്ങളാണ്. ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഇവരുടെ താല്‍പ്പര്യങ്ങള്‍ ‍സംരക്ഷിക്കപ്പെട്ടിരുന്നു ഇതു വരെ. പക്ഷെ, ഇപ്രാവശ്യം പ്രധാന പാര്‍ട്ടി തന്നെ ഈ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും , കായംകുളം കൊച്ചുണ്ണിമാര്‍ക്കും പഴയ പോലെ വിലസാന്‍ പറ്റുന്നില്ല. വിദ്യാഭ്യാസ മന്ത്രി നേര്‍ച്ച പോലെ അരമനകളിലും മദ്രസ്സകളിലും മുഖം കാണിക്കാന്‍ ഓഛാനിച്ചു നില്‍ക്കുന്നില്ല. അതിന്റെ കലിപ്പങ്ങു മാറുന്നുമില്ല. ഫലം നാമിപ്പോള്‍ തെരുവുകളിലും പള്ളികളിലും കാണുന്നു.

കത്തോലിക്കാ മത നേതാക്കള്‍ ചില പിടിവാശിയിലാണു. അതു കൊണ്ട് അവര്‍ക്ക് ഒരു വശം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അതു കൊണ്ടാണ്‌, മതത്തിനെ അനുകൂലിച്ച് പുസ്തകത്തിലുള്ള പല പരാമര്‍ശനങ്ങളും കാണാതെ, മതമില്ലാത്തതിനേക്കുറിച്ചുള്ള ഒരു പരാമര്‍ശം ഏറെ വലുതാക്കി കാണിച്ച് എന്തോ ഇല്ലാത്തത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതൊരു തരം തീവ്രവാദമാണ്‌.

മതവും ദൈവവും എളുപ്പം ചിലവാകുന്നതും , വൈകാരികതയുണര്‍ത്താന്‍ സാധിക്കുന്നതുമായ വില്‍ പ്പന ചരക്കാണ്‌. ഈ രണ്ടു കാര്യങ്ങളും രാഷ്ട്രീയ ചേരികളെയും ഭേദിച്ച് ആളുകളുമായി എളുപ്പത്തില്‍ സം വദിക്കും . അതു കൊണ്ടാണ്‌ മത വിഷയത്തില്‍ പെട്ടെന്നു ആളുകള്‍ വികാരാധീനരാവുന്നത്. രാഷ്ട്രീയ വിഷയത്തില്‍ അത്രക്ക് പെട്ടെന്നു അങ്ങനെ ആവില്ല. അതുകൊണ്ടാണ്‌ സ്വന്തം മത ഗ്രന്‍ഥത്തില്‍ ഉള്ളവ തമസ്കരിച്ചിട്ട് , പാഠപുസ്തകത്തിലുള്ള നിസ്സാരവിഷയങ്ങള്‍ കുത്തിപ്പൊക്കി ഒരു യുദ്ധാന്തരീക്ഷം സ്ൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ആദവും ഹവ്വയും നഗ്നരായിരുന്നു എന്ന് എല്ലാ വൈദികരും കുട്ടികളെ പഠിപ്പിക്കുന്നതാണ്‌. ഈ വൈദികരുടെ സംവേദനശേഷിയുള്ള ആര്‍ക്കും അരോപിക്കാം , ബൈബിള്‍ നഗ്നത പ്രോത്സാഹിപ്പിക്കുന്നു എന്ന്‌. ചിന്താ ശേഷിയുള്ള ആരും അങ്ങനെ പറയില്ല.

രണ്ടുകുട്ടികള്‍ ഒരു മജിസ്റ്റ്റേട്ടിനെ വെടി വച്ചു കൊന്നത്, കുട്ടികളില്‍ അക്രമ വാസന ഉണ്ടാക്കും എന്നു ആരോപിക്കുന്നവര്‍ ചെയ്യുന്നതോ? കായേന്‍ ആബേലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നതായിട്ടാണ്‌, എല്ലാ ക്രിസ്തീയ കുട്ടികളേയും വളരെ ചെറുപ്പം മുതല്‍ , ഒന്നാം ക്ളാസു മുതല്‍ പഠിപ്പിക്കുന്നത്. അതോ ഒരു തെറ്റും ചെയാത്ത ആബേലിനെ, അസൂയ നിമിത്തം . തോക്കൊക്കെ കിട്ടാന്‍ അത്ര എളുപ്പമല്ലല്ലോ. കല്ലാണെങ്കില്‍ എവിടെയും സുലഭം . ഒന്നാം ക്ളാസു മുതലേ കല്ലുകൊണ്ടിടിച്ചു കൊല്ലുന്നത് വായിച്ചിട്ട് അക്രമ വാസന കാണിക്കാത്ത കുട്ടി ഏഴുവര്‍ഷം കഴിഞ്ഞ് തോക്കുകൊണ്ട് വെടി വച്ചു കൊല്ലന്നതു വായിച്ച് അക്രമവാസന കാണിക്കും എന്നു പറയുന്നവരുടെ തലയില്‍ തളം വെക്കേണ്ടതല്ലെ?

മതം ഉണ്ടാക്കിയത് മനുഷ്യനെ നന്നാക്കാന്‍ വേണ്ടിയാണെന്നത് ഒരു മിഥ്യാ ധാരണയാണെന്നാണ്‌ എനിക്കു തോന്നുന്നത്. അതായിരിക്കണം ലക്ഷ്യമെങ്കിലും . പക്ഷെ ഇതിലെ തമാശ, മത സ്ഥാപകരായി അറിയപ്പെടുന്നവരൊന്നും ഇന്നു കാണുന്ന മതങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല, എന്നതാണ്‌. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യനെ നന്നാക്കണം എന്നതാവേണ്ടതാണ്‌. മനുഷ്യന്‍ നന്നാവാനുള്ള നല്ല കാര്യങ്ങള്‍ മതങ്ങളിലെല്ലാം ഉണ്ട്. പക്ഷെ ഇന്നത്തെ മിക്ക മത നേതാക്കളിലും അതില്ല.

Wednesday, 23 July 2008

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ധാര്‍മ്മികത!!!

ദീപിക ദിനപത്രം കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജിഹ്വ എന്നാണറിയപ്പെടുന്നത്. കമ്യൂണിസ്റ്റുവിരോധം എന്ന ഭൂതം ബാധിച്ചാല്‍ സഭ എത്ര വരെ താഴും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ജൂലൈ 23 ന്റെ മുഖപ്രസംഗം . കഴിഞ്ഞ രണ്ടു വര്‍ഷമായി സഭാനേതൃത്വം കേരളിയരുടെ മുന്‍പില്‍ നാറുന്ന കാഴ്ച്ച ഭയാനക മാണ്‌. നാണമില്ലാത്തവര്‍ നാറിയാല്‍, നാറ്റത്തില്‍ തന്നെ നില്‍ക്കും എന്നതിനു തെളിവാണ്‌ ഈ മുഖപ്രസംഗവും .

ദീപിക പത്രം ആരുടെയോ ബിനാമിയായ ഒരു വ്യവസായി വളരെ എളുപ്പത്തില്‍ സ്വന്തമാക്കിയ കഥ നമുക്കെല്ലാവര്‍ക്കും അറിയാം . ആറു കോടി മുടക്കി, മുപ്പതു കോടി പിടിച്ചെടുത്തുകൊണ്ടു പോയത് അയാളുടെ മിടുക്ക്. സഭയുടെ പത്രം സഭക്കു തന്നെ തിരിച്ചു കൊടുക്കുന്നതിനു ഒരു ബിഷപ്പു പറഞ്ഞ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും . ഒരു അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനമാണത്!!!!.


ദീപിക പത്രം കടത്തിലായതെങ്ങനെ എന്നത് ദുരൂഹമായ ഒരു സംഗതിയാണ്‌. കേരളത്തിലെ എറ്റവും ആസ്തിയുള്ള സ്ഥാപനം കത്തോലിക്കാ സഭയാണ്‌. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ പത്രം കടത്തിലായതെങ്ങനെയെന്നത് ഇന്നും മനസിലാക്കാന്‍ പറ്റാത്ത ഒരു നിഗൂഡതയാണ്‌.

കെ എം മാണി ഒരുറച്ച കത്തോലിക്കനാണ്‌. അദ്ദേഹം കുറച്ചു നാള്‍ മുന്‍പ് ഒരു സത്യം പറഞ്ഞു. സഭയുടെ ഏതെങ്കിലും ഒരു സ്ഥാപനം വിറ്റ് ദീപിക തിരിച്ചെടുക്കണം . അത് വളരെ പ്രസക്തമായ ഒരു നിര്‍ദ്ദേശമായിരുന്നു. സഭ സ്ഥാപനം വിറ്റോ എന്നറിയില്ല. ദീപിക തിരിച്ചെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ദീപികയുടേ താളുകള്‍ അലങ്കരിച്ചിരുന്ന നാറ്റം അതോടെ അവസാനിച്ചു. പിന്നീട് സ്വാശ്രയ പ്രശ്നത്തിലും മറ്റും സ്വീകരിച്ച നിലപാടു സഭയുടെ നിലപാടു തന്നെയായി. അതിനെ ആരും എതിര്‍ത്തൊന്നും ഇല്ല. കാരണം അതു പ്രതീക്ഷിച്ചിരുന്നതാണ്‌. അതിനു ശേഷം ദീപിക പ്രതീക്ഷിക്കാത്ത ഒരു അധാര്‍മ്മിക നിലപാടെടുത്തു കാണുന്നത് ഇപ്പോഴാണ്‌. അതു ഇപ്പോള്‍ കഴിഞ്ഞ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞും . അതിലേക്കു വരാം .

മുഖ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെ.
ജൂലൈ 22 ഇന്ഡ്യയുടെ അഭിമാന ദിനം .
സുബോധം നശിക്കാത്ത ഏതൊരു ഇന്ഡ്യക്കാരനും ഇതു കേട്ട് മൂക്കത്തു വിരല്‍ വച്ചു പോകും .അറിയപ്പെടുന്ന കോണ്ഗ്രസ് പിന്‍തുണക്കാരായ മനോരമ പോലും വാക്കുകളില്‍ മിതത്വം കാണിച്ച് വിശ്വാസ പ്രമേയം പാസ്സാക്കിയതിന്റെ പിന്നിലെ കച്ച്വടത്തിലേക്കും വിരല്‍ ചൂണ്ടുന്നു. മനോരമ എഴുതിയതിങ്ങനെ.
ഇനി സമാജ് വാദി പാര്‍ട്ടിയുടെ വഴിവിട്ട ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന പക്ഷം കോട്ടം കോണ്‍ ഗ്രസിനു തന്നെയായിരിക്കും . വിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ വിലപേശിയവരുടെ സമ്മര്‍ദ്ദവും പ്രധാനമന്ത്രിക്ക് അതി ജീവിക്കേണ്ടി വരും .വിശ്വാസ വോട്ടില്‍ നിന്നും മാറിനിന്നു കൊണ്ട് സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കാന്‍ സമാജ് വാദി പാര്‍ട്ടി മുന്‍കൂറായി നല്കിയതെന്നു പറഞ്ഞു കൊണ്ട് നോട്ടുകെട്ടുകള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയതും പ്രധാനമന്ത്രിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതും നമ്മുടെ ജനാധിപത്യത്തിനും അതിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനും നാണക്കേടായി മാറി.


ഇന്ഡ്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ വിമര്‍ശകരും മാധ്യമ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഒന്നു പോലെ ഈ ദിനത്തെ വിശേഷിപ്പിച്ചത്, ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ്‌. യു പി എ എന്ന സഖ്യത്തിനു 263 പേരുടെ പിന്‍തുണയേ ഉണ്ടായിരുന്നുള്ളൂ, എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്‌. ബാക്കി പിന്തുണ എങ്ങിനെ ഉണ്ടാക്കി എന്നത് , മനോരമ പറഞ്ഞതാണ്. പിന്തുണക്കു വില പേശി‌. അതിനെ വിളിക്കാന്‍ പല പേരുമുണ്ട്. കുതിര ക്കച്ചവടം , ചാക്കിട്ടു പിടിത്തം, കോഴ, അവസര വാദം, ഭീഷണി, വാഗ്ദാനങ്ങള്‍ . അവരവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കം . ഇതില്‍ പലതും തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും .പക്ഷെ ചില സത്യങ്ങള്‍ അവശേഷിക്കുന്നു.

ലക്നോ വിമാനത്താവളത്തിനു ചരണ്‍ സിംഗിന്റെ പേരു നല്കാന്‍ തീരുമാനിച്ചത്, മന്‍മോഹന്‍ സിംഗ് മൂത്രമൊഴിച്ചപ്പോള്‍ കണ്ട സ്വപ്നമൊന്നും അല്ല. ഷിബു സോറന്‍ കുറ്റവിമുക്തനായത് നാളുകള്‍ക്ക് മുന്‍പായിരുന്നു. കുറ്റത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് മന്‍മോഹന്‍ സിംഗു തന്നെയായിരുന്നു. സമാജ്വാദി പാര്‍ട്ടി ഇത്ര നാളും ആണവ കരാറിനെ എതിര്‍ത്തതും ഒരു തമാശയായി ആരും കാണില്ല. അതിനൊക്കെ നല്ല വില കൊടുക്കേണ്ടി വരും . അതെല്ലാം കാത്തിരുന്നു കാണാന്‍ പോകുന്ന കാര്യങ്ങളാണ്‌. കലുമാറ്റത്തിലൂടെയും മറ്റും ഒപ്പിച്ചെടുത്ത ഭൂരിപക്ഷം അങ്ങനെ തന്നെ നിലനില്‍ക്കുമെന്നൊന്നും തീര്‍ച്ചയില്ല.

മുഖപ്രസംഗത്തിലെ ഏറ്റവും ഭയാനകമായ വരികള്‍ ഇതാണ്‌.


നീല തലപ്പാവണിഞ്ഞ ഒരു കൊച്ചു മനുഷ്യന്‍ . അന്തസ്സും ആഭിജാത്യവും ശാന്തതയും സന്തോഷവും ഓളം വെട്ടി തെളിഞ്ഞു നില്ക്കുന്ന ആത്മ വിശ്വാസത്തിന്റെയും സത്യ സന്ധതയുടെയും ആള്‍ രൂപം.


ഇവിടെ എല്ലാം പൂര്‍ത്തിയായി. മുകളില്‍ സൂചിപ്പിച്ച വിശേഷണങ്ങളുള്ളവരെ, ഒരു പ്രത്യേക തരത്തില്‍ സഭ നേതൃത്വം ഉപയോഗിക്കുന്നുണ്ട്. അവരെയെല്ലാം ചില്ലു കൂടുകളിലാക്കി, മെഴുകു തിരി കത്തിച്ചു വച്ച് ദിവസവും പ്രാര്‍ത്ഥിക്കുന്നു. ഇവരില്‍ മുന്തിയ ആളുകള്‍ സഭക്ക് നല്ല വരുമാന മാര്‍ഗ്ഗവുമാണ്‌. ഇടപ്പള്ളി , എടത്വ, അരുവിത്തുറ, വല്ലാര്‍പാടം , അര്‍ത്തുങ്കല്‍ മുതലായ സ്ഥലങ്ങളില്‍ ഇവര്‍ സഭയുടെ ഖജനാവിലേക്ക് , കോടികള്‍ മുതല്‍ക്കൂട്ടുന്ന വരുമാനവും . അഫോന്‍ സാമ്മക്കു ശേഷം മന്‍മോഹന്‍ സിംഗാവട്ടെ സഭയുടെ താരം , ഇന്‍ ഡ്യയില്‍ .

സിംഗിനെ പുകഴ്ത്താന്‍ ഉപയോഗിച്ച ചില വിശേഷണങ്ങളിലേക്ക് ഒന്നെത്തി നോക്കാം .

കൊച്ചു മനുഷ്യന്‍ എന്നു പറഞ്ഞത് വളരെ യോജിക്കും . ആകാരത്തിലും പെരുമാറ്റത്തിലും . ബുഷ് ഇരിക്കാന്‍ പറഞ്ഞാല്‍ കുനിഞ്ഞ് കുറച്ചു കൂടെ ചെറുതായി കൊടുക്കും . അന്തസ്സും ആഭിജാത്യവും സ്വന്തമായി തീരുമാനങ്ങളെടുക്കാനും പ്രാവര്‍ത്തികമാക്കാനും കഴിവുള്ളവര്‍ക്കാണുണ്ടാവുക. ഇന്‍ഡ്യന്‍ പ്രധാനമത്രി പദം ഇദ്ദേഹത്തിനു വീണു കിട്ടിയതാണ്‌. അപ്രതീക്ഷിതമായി ബി ജെ പി പരാജയപ്പെട്ടപ്പോള്‍ , കോണ്‍ഗ്രസ്സിനു വീണുകിട്ടിയ ഒരു ഭാഗ്യം . ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ രാഷ്ട്രീയത്തിലും ഭരണത്തിലുമുണ്ടായിരുന്ന ഒരു പറ്റം പ്രഗത്ഭ നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. അവരെയെല്ലാം തഴഞ്ഞ് സിംഗിനെ തെരഞ്ഞെടുക്കാന്‍ ഒരേയൊരു കാരണമേയുള്ളൂ. വിനീത ദാസന്‍ എന്ന ചാപ്പ. സോണിയയുടെ വിരല്‍തുമ്പിലെ കുട്ടിക്കുരങ്ങന്‍, എന്നതില്‍ കവിഞ്ഞ് ഒരു അന്തസ്സും ആഭിജാത്യവും ഇദ്ദേഹത്തിനില്ല. സോണിയയോട് ചോദിക്കാതെ മൂത്രമൊഴിക്കാന്‍ പോലും മടിക്കുന്ന ഇദ്ദേഹത്തില്‍ ദീപിക അന്തസ്സു കണ്ടെങ്കില്‍ , അതു സ്വന്തം മുഖഛായ ദര്‍ശിച്ചതു കൊണ്ടാണ്‌.

ശാന്തതയും സന്തോഷവും , സുരക്ഷിതത്വം ഉള്ള ഏതൊരു അടിമയും പ്രകടിപ്പിക്കും.

ദീപിക ഇദ്ദേഹത്തില്‍ സത്യ സന്ധത കണ്ടതാണ്‌ ഏറെ വിചിത്രം. ഇന്ഡ്യയുടെ ചരിത്രത്തിലെ സത്യസന്ധതയില്ലാത്ത ഏക പ്രധനമന്ത്രി ഇദ്ദേഹമായിരിക്കും . വഞ്ചന ഇദ്ദേഹത്തിന്റെ മുഖ മുദ്രയാണ്‌. ഭരണം തുടങ്ങുന്നതിനു മുന്‍പ് , ഇദ്ദേഹവും ഇടതു പക്ഷവും കൂടി സി എം പി എന്ന ഒരു രേഖയുണ്ടാക്കിയിരുന്നു. അതില്‍ അമേരിക്കയുമായി ഒരു strategic partnership വേണമെന്നു ഇദ്ദേഹം വാശിപിടിച്ചിരുന്നു. ഇടതുപക്ഷമെതിര്‍ത്തപ്പോള്‍ അതു വേണ്ടെന്നു വച്ചു. അതു ഭരണം കിട്ടാനുള്ള ഒരു തന്ത്രവും വഞ്ചനയുമായിരുന്നു, എന്ന് ഇപ്പോളാണ്‌ മനസിലാവുന്നതും . അന്തസ്സും സത്യസന്ധതയുള്ളവനായിരുന്നെങ്കില്‍ അന്നു തന്നെ ഇടതു പക്ഷത്തിന്റെ പിന്‍തുണ വേണ്ടെന്നു വക്കുമായിരുന്നു. ഇന്നു കൊടുത്ത വാഗ്ദാനങ്ങള്‍ അന്നു കൊടുത്തിരുന്നെങ്കില്‍ , സമാജ്വാദി പാര്‍ട്ടി അന്നും കൂടെ വരുമായിരുന്നു. സമാജ്വാദി പാര്‍ട്ടിയെ അന്നു കൂടെ നിര്‍ത്താന്‍ അല്‍പ്പം ജാള്യതയുണ്ടായിരുന്നു എന്നതും സത്യം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലേപ്പോലെ അന്നും കോണ്‍ഗ്രസിന്റെ ആക്രമണ മുന മുഴുവന്‍ മുലായമിനെതിരെ ആയിരുന്നു. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യം വച്ചുകൊണ്ട് നടത്തിയ ഒരു പാഴ്വേലയായിരുന്നത്. അതുകൊണ്ടാണ്‌ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുലായത്തെ വീണ്ടും ആക്രമിച്ചതും, മായാവതിയെ വെറുതെ വിട്ടതും . മുസ്ലിംങ്ങള്‍ മായാവതിയുടെ ചേരിയിലേക്ക് മാറിയ കാര്യം കോണ്‍ഗ്രസ്സിനു മനസിലാ‍ക്കാന്‍ പറ്റിയില്ല.ഇനിയിപ്പോള്‍ മുലായത്തിനെതിരെ ചൊരിഞ്ഞ അസഭ്യങ്ങളെല്ലാം , കോണ്‍ഗ്രസ്സിനു വിഴുങ്ങണം . മുലായം അതിനെല്ലാം നഷ്ടപരിഹാരം നേടുമെന്നത് തീര്‍ച്ചയാണ്‌.സിംഗിന്റെ വഞ്ചനക്കുള്ള ഏറ്റവും അടുത്ത ഉദാഹരണം , കഴിഞ്ഞയാഴ്ച്ച നടന്നതായിരുന്നു. ഇടതു പക്ഷത്തോട് ആലോചിക്കാതെ IAEA യില്‍ പോകില്ല എന്നു പറഞ്ഞ പ്രധാനമന്ത്രി അതു ചെയ്തു എന്നു മാത്രമല്ല, അതു പത്രക്കരോടാണ്‌ ആദ്യം പറഞ്ഞതും . ഇതെല്ലാം സത്യസന്ധതയുടെ ലക്ഷണങ്ങളായി, കത്തോലിക്കാ മത നേതൃത്വം കാണുന്നുണ്ടെങ്കില്‍ അവരുടെ സംവേദന ക്ഷമതക്കു കര്യമായ എന്തോ തകരാറുണ്ട്.

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ പ്രശ്നം, സിംഗില്‍ സ്വന്തം മുഖം കാണുന്നു എന്നതാണ്‌. സിംഗിന്റെ വഞ്ചനക്കു സമാനമായ ഒന്നു കേരളത്തിലും ഉണ്ടായി. സിംഗ് ഭരണത്തില്‍ കേറാന്‍, ഇടതുപക്ഷത്തോട് സമ്മതിച്ചത് ഒന്ന്, അവസാനം ചെയ്തത് വേറൊന്ന്. ബിഷപ്പുമാര്‍ കേരളത്തില്‍, സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു കിട്ടാന്‍, ആന്റണിയോട് സമ്മതിച്ചത് ഒന്ന് , അവസാനം ചെയ്തത് വേറൊന്ന്. ഒരേ തൂവല്‍ പക്ഷികള്‍ . സിംഗിനെ സഭാ നേതൃത്വം പിന്താങ്ങുന്നതിലും പുകഴ്ത്തുന്നതിലും, വിവേചന ബുദ്ധി നശിക്കാത്ത ആരും ഒരത്ഭുതവും കാണില്ല.

സിംഗ് കടന്നു കൂടാന്‍ കോടികള്‍ മറിച്ചതൊന്നും , കത്തോലിക്കാ നേതൃത്വത്തിനു ഒരു പ്രശ്നമായി തോന്നുന്നേ ഇല്ല. അതു കൊണ്ടാണ്‌, മുഖ പ്രസംഗത്തില്‍ അതിനേക്കുറിച്ച് ഒരു വേവലാതിയും കാണിക്കാത്തതും . ചെറിയ കള്ളന്‍മാര്‍ സാധാരണ വലിയ കള്ളന്‍മാരെ ആരാധനയോടെ കാണും . സീറ്റൊന്നിന്, മുപ്പതു ലക്ഷം മേടിക്കുന്നവര്‍ , സീറ്റൊന്നിന്, മുപ്പതു കോടി കൊടുക്കുന്നതിനെ അത്ഭുദാരങ്ങളോടെയേ നോക്കി കാണൂ.

ഇന്നത്തെ കത്തോലിക്കാ നേതൃത്വത്തിനു വേണ്ടത്, മോഡിയേപ്പോലുള്ള ഒരു പ്രധാനമന്ത്രിയേയാണ്‌.
ബാക്കിയുള്ളവര്‍ പക്ഷെ അത്രക്കങ്ങ് അധ:പ്പതിക്കാന്‍ പാടില്ലല്ലോ. .