Saturday, 26 February 2011

ഐക്യജനാധിപത്യമുന്നണിയുടെ പൂഴിക്കടകന്‍

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അസൂയാവഹമായ വിജയം നേടിയിരുന്നു ഐക്യജനാധിപത്യമുന്നണി. അടുത്ത അസംബ്ളി തെരഞ്ഞെടുപ്പില്‍ അനായാസ വിജയവുമവര്‍ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകരും സാധാരണ ജനങ്ങളും അത് ശരി വച്ചു.


പക്ഷെ പെട്ടെന്നാണെല്ലാം തകിടം മറിഞ്ഞത്. അശനിപാതം പോലെ ഐക്യ ജനാധിപത്യ മുന്നണി പ്രശ്നങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടു. എല്ലാം യു ഡി എഫിന്റെ ഉള്ളില്‍ നിന്നാണ്, ആരംഭിച്ചത്.

കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മില്‍ ലീഗില്‍ നിലനില്‍ക്കുന്ന പോരാട്ടത്തിന്റെ ബാക്കി പത്രമായിരുന്നു ഇന്‍ഡ്യാ വിഷനിലൂടെ പുറത്തുവന്നത്. പണം കൊടുത്താണ്, കുഞ്ഞാലിക്കുട്ടി പെണ്‍വാണിഭക്കേസില്‍ നിന്നും രക്ഷപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ റൌഫാണ്, മുനീര്‍ ചെയര്‍മാനായിരിക്കുന്ന ചാനലിലൂടെ പരസ്യമാക്കിയത്.

ഇതിനിടയില്‍ ഇടമലയാര്‍ അഴിമതിക്കേസിന്റെ വിധിയും വന്നു. ബാലകൃഷ്ണപിള്ള ജയിലിലുമായി. റ്റി എം ജേക്കബിനെതിരെയുള്ള കേസ് സുപ്രീം കോടതി ഇപ്പോള്‍ പരിഗണിക്കുന്നു. പാം ഓയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര്, കോണ്‍ഗ്രസുകാരനായ മുസ്തഫ തന്നെ വലിച്ചുകൊണ്ടു വന്നു. 

ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി  ജഡ്ജിക്ക് പണം നല്‍കിയതിന് താന്‍ സാക്ഷിയാണെന്നു പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച നിയമാനുസൃതമായ അന്വേഷണവും  ഇപ്പോള്‍ നടക്കുന്നുണ്ട്. അതു കഴിഞ്ഞപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിക്കുവേണ്ടി മകള്‍ക്കും കെപിസിസി പ്രസിഡന്റിനും എക്സൈസ് മന്ത്രിക്കും ലക്ഷങ്ങള്‍ നല്‍കിയെന്ന് ഒരു ബാര്‍ഉടമ വെളിപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സുധാകരനെ ഈ വിഷയത്തില്‍ കയ്യൊഴിയേണ്ടി വന്നു.  

കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ നിരനിരയായി ആണു വരുന്നത്.  മോങ്ങാനിരുന്ന  നായയുടെ  തലയില്‍ തേങ്ങ വീണെന്നു പറഞ്ഞതുപോലെ, യാതൊരു പ്രകോപനവുമില്ലാതെ, കെ എം മാണി തൊടുപുഴയില്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രഖ്യാപിച്ചു. കേരളത്തിന്റെ  പല ഭാഗത്തും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തെരുവില്‍ ഏറ്റുമുട്ടി. 

 ഇതുപോലെയുള്ള പ്രശ്നങ്ങള്‍ യു ഡി എഫിനെ  പിടിച്ചുലച്ചു കൊണ്ടിരുന്നപ്പോളാണ്, നടപ്പാകുമോ എന്നു സംശയമുണ്ടായിരുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണം കണ്ടത്. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട്  ഈ കരാര്‍ നടപ്പാക്കുന്നത് വി എസ് അച്യുതാനന്ദന്‍ എന്ന ഒറ്റ വ്യക്തിയുടെ നേട്ടമായി കാണേണ്ടി വരും. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊളായിരുന്നു കേരള മുഖ്യ മന്ത്രി എങ്കില്‍ പല വിട്ടു വീഴ്ചകളും ചെയ്ത് കേരളത്തിനു നഷ്ടമുണ്ടാക്കുമായിരുന്നു.

ഇടമലയാര്‍ കേസിലും വി എസ് എന്ന വ്യക്തിയുടെ പോരാട്ടമാണ്, അത് സുപ്രീം കോടതിയില്‍ എത്താനും ഇപ്പോള്‍ ശിക്ഷിക്കപ്പെടാനും കാരണം.

കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭകേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം അരംഭിച്ചതും വി എസിന്റെ ജനസമ്മതി ഉയര്‍ത്തി.

ഇതിന്റെ കൂടെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ആയപ്പോള്‍ വി എസിന്റെ നേതൃത്വത്തിലാകും ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് യു ഡി എഫ് തീര്‍ച്ചയാക്കി.

വ്യവസായ രംഗത്തും, ആരോഗ്യ രംഗത്തും, വൈദ്യുതി രംഗത്തും, ധനകാര്യ രംഗത്തും, പൊതു വിതരണ രംഗത്തും,  ഇടതുമുന്നണി  സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തുമെന്നും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്നും കൂടി അറിഞ്ഞപ്പോള്‍ യു ഡി എഫിന്റെ സര്‍വ നിയന്ത്രണങ്ങളും വിട്ടു.

വി എസിനെ  അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കില്ല എന്നായിരുന്നു യു ഡി എഫ് നേതാക്കള്‍ ഇത്ര നാളും കരുതിയിരുന്നത്. പക്ഷെ പെട്ടെന്ന് ആ ധാരണക്കു മാറ്റം വന്നു. വി എസായിരിക്കും എല്‍ ഡി എഫിനെ നയിക്കുക എന്ന് ഇപ്പോള്‍ അവര്‍ തീര്‍ച്ചയാക്കിയ മട്ടുണ്ട്. അതിനെങ്ങനെയെങ്കിലും തടയിടുക എന്ന ലക്ഷ്യം മുന്നില്‍ വച്ചാണവരുടെ ഇപ്പോഴത്തെ അങ്കപ്പുറപ്പാട്.

അതുകൊണ്ട് അവരുടെ സകല അമ്പുകളുമിപ്പോള്‍ വി എസിന്റെ നേരെയാണു തൊടുക്കുന്നത്.  വി എസിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ച് തള്ളപ്പെട്ടവയാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതൊന്നും ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കേസുകളില്‍പ്പെട്ട് നട്ടം തിരിഞ്ഞപ്പോള്‍ യുഡിഎഫ് ഇപ്പോള്‍ വി എസിനും  മകനുമെതിരെ ആരോപണം ഉന്നയിച്ച് പരിഹാസ്യരാവുകയാണ്. ഇതുകൊണ്ടൊക്കെ ജനങ്ങളുടെ ബോധ്യത്തെ മാറ്റാനാവുമോ എന്ന് അവര്‍ ശ്രമിച്ചു നോക്കുകയാണ്. . ഇതുകൊണ്ട്  രക്ഷപ്പെടാന്‍ സാധ്യത കാണുന്നില്ല, കൂടുതല്‍ ഒറ്റപ്പെടാനാണു സാധ്യത.


തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ വളരെ പിന്നില്‍ നിന്ന എല്‍ ഡി എഫ്,  യുഡി എഫിന്റെ ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണിപ്പോള്‍ കേരളം  കാണുന്നത്. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഒരു പക്ഷെ യു ഡി എഫിനെ പിന്നിലാക്കാനുള്ള സാധ്യതയുമുണ്ട്. അതു തടയണമെങ്കില്‍ വി എസ് മത്സര രംഗത്തുണ്ടാകരുത്.  അതിനുള്ള നീക്കങ്ങളാണിപ്പോള്‍ നടക്കുന്നതും. സി പി എമ്മിനുള്ളില്‍ വി എസിനെതിരെ ഉപയോഗിക്കപ്പെട്ട വിഷയമാണ്, അദ്ദേഹത്തിന്റെ മകനെതിരെ ഉണ്ടായ ആരോപണങ്ങള്‍. അതുപയോഗിച്ച് പാര്‍ട്ടിക്കുള്ളില്‍ വി എസിനെതിരെ വീണ്ടുമൊരു നീക്കമുണ്ടാക്കാനാണിപ്പോള്‍ യു ഡി എഫ് കിണഞ്ഞു ശ്രമിക്കുന്നത്.

ഇന്‍ഡ്യ വിഷന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത  ഒരു വാര്‍ത്തയുണ്ട്. യുഡി എഫ് ഉന്നതാധികാര സമിതി , പുതിയ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കിയെന്നാണാ വാര്‍ത്ത. വി എസിനും കുടുംബത്തിനുമെതിരെ ഇതു വരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളൊക്കെ പൊടി തട്ടിയെടുത്ത് മൂര്‍ച്ച കൂട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നാണാ കമ്മിറ്റിയുടെ ജോലി. ഇന്‍ഡ്യയുടെ  ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമിത്.

സി പി എമ്മിനുള്ളില്‍ വി എസിനെപ്രതി അന്തഛിദ്രമുണ്ടാക്കുക എന്നാണ്, യു ഡി എഫിന്റെ ലക്ഷ്യം. സി പി എം ആ ചൂണ്ടയില്‍ കൊത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Friday, 18 February 2011

ഇസ്ലാമിക ലോകത്തെ പുതിയ വിപ്ളവം


ഇസ്ലാമിക ലോകത്ത് ഒരു പുതിയ വിപ്ളവം നടക്കുന്നുണ്ട്. ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കെതിരെ നടക്കുന്ന ആ വിപ്ളവത്തില്‍ രണ്ട് ഭരണാധികാരികള്‍ സ്ഥാനം ഒഴിഞ്ഞു.

ടുനീഷ്യയില്‍ ആരംഭിച്ച്, ഈജിപ്റ്റിലുടെ പടര്‍ന്ന് അതിപ്പോള്‍ യമനിലും,ഇറാനിലും, ബഹറിനിലും , ലിബിയയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനെ ജനാധിപ്ത്യ വിപ്ളവമെന്നാണ്, പലരും വിശേഷിപ്പിച്ചു കണ്ടതും.

ഇവിടെയൊക്കെ ജനാധിപത്യം പുനസ്ഥാപിച്ചു കഴിഞ്ഞതായി പലരും അവകാശപ്പെടുന്നു.
പക്ഷെ മുസ്ലിങ്ങളുടെ ചരിത്രത്തില്‍ എന്നെങ്കിലും ജനാധിപത്യം ഉണ്ടായിരുന്നിട്ടുണ്ടോ?


മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് അറേബ്യയില്‍ അധികാരം പിടച്ചടക്കിയതും ഒരു സായുധ വിപ്ളവത്തിലൂടെ ആയിരുന്നു. ആരാലും തെരഞ്ഞെടുക്കപ്പെടാതെ സ്വയം പ്രഖ്യാപിത ഖലീഫയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരായ മൂന്നു പേരും മൊഹമ്മദിന്റെ ഭാര്യാപിതാക്കന്‍മാരുമായിരുന്നു. മൊഹമ്മദിന്റെ അടുത്ത അനുചര വൃന്ദത്തിലുള്ളവര്‍ ചേര്‍ന്ന് ഖലീഫമാരെ തീരുമാനിച്ചു. ജനങ്ങള്‍ക്കതില്‍ യാതൊരു പങ്കുമില്ലായിരുന്നു.  ഈ മൂന്നു പേരും വധിക്കപ്പെടുകയണുണ്ടായത്. അതിനര്‍ത്ഥം ഇവരോട് രൂക്ഷമായ എതിര്‍പ്പുണ്ടായിരുന്നു എന്നാണ്. നാലാമത്തെ ഖലീഫ മൊഹമ്മദിന്റെ മകളുടെ ഭര്‍ത്താവുമായിരുന്നു. ഇദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുത്തപ്പോള്‍ എതിര്‍ത്തത് മൊഹമ്മദിന്റെ ഇഷ്ടഭാര്യ ഐഷ തന്നെയായിരുന്നു. ഖലീഫക്കെതിരെ ഒരു യുദ്ധം പോലും ഇവര്‍ നയിച്ചിട്ടുണ്ട്.

ഈ ഖലീഫമാര്‍ക്കു ശേഷം ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപന്‍മാര്‍ രാജവംശങ്ങളുമായിരുന്നു.  ഇസ്ലാമിക സാമ്രാജ്യത്തിലൊരിടത്തും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടന്നിട്ടില്ല. രാജാക്കന്‍മാരെ പുറം തള്ളി അധികാരം പിടിച്ചടക്കിയവര്‍ ആദ്യ ഖലീഫമാര്‍  കാണിച്ച മാതൃകയില്‍ കിരീടാവകാശികളെ നിശ്ചയിച്ച് അധികാരം അവര്‍ക്ക് കൈമാറി. 

പകിസ്താനില്‍ ജനിച്ച താലിബന്‍ മൊഹമ്മദിന്റെ മാതൃക പിന്തുടര്‍ന്ന് അഫ്ഘാനിസ്താനില്‍ അധികാരം പിടച്ചടക്കി. അയത്തൊള്ള ഖൊമേനി ഇതേ പാതയില്‍ ഇറാനിലും അധികാരം പിടിച്ചടക്കി. പക്ഷെ ഇവിടെയൊന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്താനോ ജനങ്ങള്‍ക്ക് അധികാരം നല്‍കാനോ ഇവരൊന്നും തയ്യാറായില്ല. ഈ രണ്ടു രാജ്യങ്ങളും ലോക രാഷ്ട്രങ്ങളെ പരമാവധി വെറുപ്പിക്കാനും ശ്രമിച്ചു. 

ഈ പശ്ചാത്തലത്തിലാണിപ്പോള്‍ ഇസ്ലാമിക ലോകത്ത് പുതിയ ഒരു വിപ്ളവം അരങ്ങേറുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. 

ടുനീഷ്യയിലെന്ന പോലെ പതിറ്റാണ്ടോളം അധികാരത്തിലിരുന്ന വ്യക്തി ഈജിപ്തിലും അധികാരം വിട്ടൊഴിജ്ഞു. ഇന്റര്‍നെറ്റിലൂടെ നടന്ന വിപ്ളവം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വിജയിക്കാനുള്ള കാരണം മറ്റൊന്നാണ്.  മുബാറക്കിനെ അമേരിക്ക തുടര്‍ന്നും  പിന്തുണക്കില്ല എന്ന അറിവാണ്, ജനങ്ങള്‍ക്ക് ധൈര്യമേകിയത്.  

പ്രസിഡന്റ് പദവിയില്‍ നിനു മുബാറക്ക്  മാറി. പക്ഷെ അദ്ദേഹം അധികാരം സൈന്യത്തിനാണു കൈമാറിയത്.  അതിനി ജനങ്ങളിലേക്കെത്തുമെന്നു ഇപ്പോള്‍ യാതൊരു ഉറപ്പുമില്ല. ഇറാനിലേതു പോലെ മുല്ലമാരും മുക്രിമാരും നിയന്ത്രിക്കുന്ന ഒരു കപടജനാധിപത്യം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഈജിപ്റ്റിലുണ്ട്. 

മുബാറക്ക് ഒഴിഞ്ഞുപോയിട്ടും അവിടെ ജനങ്ങള്‍ പ്രക്ഷോഭണം നിറുത്തിയില്ല. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് അവര്‍ പ്രക്ഷോഭണം തുടര്‍ന്നു. ഇപ്പോള്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു, വീട്ടില്‍ ,പോയി ഇരിക്കാനും ജോലി ചെയ്യാനും.

ടുനീഷ്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പ്രസിഡണ്ട് ബെന്‍ ആലി അതിനെ അടിച്ചമര്‍ത്തുമെന്നാണ്, ലോക മാദ്ധ്യമങ്ങളിലൂടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. പക്ഷെ ബെന്‍ ആലി അധികാരം വിട്ടൊഴിഞ്ഞു പോയി. ഈജിപ്റ്റിലേക്കത് പടര്‍ന്നപ്പോഴും അവര്‍ വിലയിരുത്തിയത് മുബാറക്കുമതിനെ അടിച്ചമര്‍ത്തുമെന്നായിരുന്നു. പക്ഷെ അദ്ദേഹം അധികരം വിട്ടൊഴിഞ്ഞു. കുറച്ചു നാളുകളും കൂടി അധികാരത്തില്‍ ഇരിക്കാന്‍ അദ്ദേഹം ആവതു ശ്രമിച്ചു. പക്ഷെ അമേരിക്ക അദേഹത്തെ ഇനിയും പിന്തുണക്കില്ല എന്നു ബോധ്യമായപ്പോള്‍ സൈന്യത്തിനധികാരം കൈ മാറി അദ്ദേഹം അരങ്ങൊഴിജ്ഞു. ഈജിപ്റ്റിന്റെ എല്ലാ സന്നിഗ്ദ്ധതകളും സൈനത്തിന്റെ  തലയിലേക്ക് വച്ചു കൊടുത്ത് അദ്ദേഹം തലയൂരി. 

മുബാറക്ക് ചിത്രത്തല്‍ നിന്നും മാറുമ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ അനവദിയാണ്. ഇസ്രായേലുമായുള്ള അറബികളുടെ ബന്ധം, എണ്ണ രാഷ്ട്രങ്ങളുടെ ഭാവി, ഇറാന്റെ പ്രസക്തി, മുസ്ലിം തീവ്രവാദത്തിന്റെ അടുത്ത നീക്കം തുടങ്ങിയവയൊക്കെയാണിനി മാറ്റുരക്കപ്പെടാന്‍ പോകുന്നത്.

ഈജിപ്റ്റിലും ടുനീഷ്യയിലും ഇസ്ലാമിസ്റ്റുകളൊന്നും ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ആദ്യമുണ്ടായിരുനില്ല. പിന്നീടവര്‍ അതിലേക്ക് ചാടിക്കയറുകയാണുണ്ടായത്.  ഇസ്ലാമിക ലോകത്തെ പ്രാദേശിക വിപ്ളവങ്ങള്‍ എന്ന നിലയിലാണിപ്പോള്‍ ഇതിന്റെ അവസ്ഥ. ഇനിയുമിതൊരു ഇസ്ലാമിക വിപ്ളവമായി രൂപാന്തരപ്പെട്ടിട്ടില്ല. ഇസ്ലാമിസ്റ്റുകള്‍ അതിനു വേണ്ടി ശ്രമിച്ചേക്കാം.

അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ നാടുകളില്‍ ഇത്  എന്തു പ്രതികരണമാണുണ്ടാക്കുക എന്നു പിന്നിടേ വ്യക്തമാകൂ. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും മുകളില്‍ സ്ഥിരതയ്ക്കാണവര്‍ ഏക്കാലവും പ്രാധാന്യം നല്‍കി പോന്നത്. അതുകൊണ്ട് ജനങ്ങള്‍ക്കിഷ്ടമില്ലാത്ത പല ഭരണാധികാരികളെയും പിന്താങ്ങിയിരുന്നു. ഇപ്പോഴും പിന്താങ്ങുന്നുമുണ്ട്. മറ്റുള്ളവരെ പ്രകോപിക്കുന്നത് വൃതമാക്കിയ അഹമ്മദി നെജാദിനേപ്പോലുള്ള ജോക്കറുകള്‍ക്കും മുബാറക്കിനേപ്പോലുള്ള സ്വേച്ഛാധിപതികള്‍ക്കും ഇടയിലൊന്നായിരിക്കും ഇനി അവര്‍ പ്രതീക്ഷിക്കുക.


തിരുകേശവും വിധവകളും ചന്ദ്രക്കലയും


തിരുനബിയുടെ തിരുകേശവും 40 കോടിയുടെ മോസ്ക്കും സംബന്ധിച്ച ചര്‍ച്ച ബ്ളോഗില്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ദേയമായ ചര്‍ച്ച നടക്കുന്നത് ശ്രദ്ധേയന്റെ ബ്ളോഗിലാണ്.

അവിടെ കണ്ട ചില അഭിപ്രായങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്.

1. ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ 


മുസ്ലിം വിധവകളേക്കുറിച്ചുള്ള ശ്രദ്ധേയന്റെ കരച്ചില്‍ ഇങ്ങനെ. 

>>>>>>പടച്ചതമ്പുരാനോട്‌ 'വീശിയടിക്കുന്ന കാറ്റിനെ തൊട്ടു ഞങ്ങളെ കാക്കണേ' എന്ന് ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മനമുരുകി പ്രാര്‍ഥിക്കുന്നത് വിശാലമായ വയല്നിലങ്ങളിലെ വാഴത്തോട്ടം നിലംപതിക്കുമോ എന്ന് കരുതിയിട്ടല്ല<<<<<<<


ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മുസ്ലിങ്ങളില്‍ ഉണ്ടെന്നൊക്കെ ഇദ്ദേഹം ഓര്‍ത്തതു ശ്രദ്ധേയമാണ്. ഇടക്കൊക്കെ ഇതുപോലെ ഓര്‍ക്കുന്നതും നല്ലതാണ്. ഈ വിധവകള്‍ക്ക് സഹായം നല്‍കുന്നത് ഏതു മോസ്കു പണിയുന്നതിലും ഭേദവുമാണ്. പക്ഷെ അദ്ദേഹത്തേപ്പൊലുള്ളവര്‍ ഒരിക്കലും ശ്രദ്ധിക്കാത്ത സംഗതി, എന്തുകൊണ്ടാണിതു പോലെ ഭര്‍ത്താവുപേക്ഷിച്ച വിധവകള്‍ ഇത്രയധികം മുസ്ലിം സമുദയത്തില്‍ ഉണ്ടാകുന്നതെന്നു മാത്രമാണ്. ഇഷ്ടം പോലെ കെട്ടാനും മൊഴി ചൊല്ലാനും അനുവാദം കൊടുക്കുന്ന മതത്തില്‍ ഇതുപോലെ വിധവകളുണ്ടാകും. 

അതില്ലാകണമെങ്കില്‍  കാലഹരണപ്പെട്ട ശരിയ മറ്റിയെഴുതണം. അതിനു ശരിയ പടച്ചുവിടുന്ന മുസ്ലിം വിധവകളെ ഓര്‍ത്ത് മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഒരു മുതലയച്ചനും തന്റേടമില്ല. ലോകാവസാനം വരെ ഇതു പോലെ വിധവകളെ പടച്ചു വിടുന്ന നിയമം വേണം. അത് പടച്ചോന്‍ ഇറക്കിയതായതുകൊണ്ട് മനുഷ്യനു മറ്റാനുമാകില്ല. 

ശ്രദ്ധേയന്റെ നിലപാടിതാണ്, പടച്ചോന്റെ തെറ്റിന്‌  കാന്തപുരം പ്രായശ്ചിത്തം ചെയ്യണം. പക്ഷെ കാന്തപുരം ഇത് കേള്‍ക്കുമോ? ഒട്ടും സാധ്യതയില്ല. 

2. മുസ്ലിങ്ങളിലെ ഒരു വലിയ വിഭാഗത്തെ ബഹുദൈവാരാധകരായി ചിത്രീകരിക്കുന്നു. >>>>>>ഒരു വലിയ വിഭാഗം മുസ്‌ലിംകളെ ബഹുദൈവാരാധകരായി ചിത്രീകരിക്കുവാനുള്ള ഈ കുത്സിതശ്രമം പക്ഷെ വിജയിക്കുകയില്ല. ചില തത്പരകക്ഷികളുടെ കൈയ്യടിക്ക് വേണ്ടി എന്തും പറയുന്നത് നന്നല്ല എന്ന് മാത്രം ഉണർത്തട്ടെ.

ഞാനടക്കമുള്ള സുന്നികൾ ഒരിക്കലും അല്ലാഹുവിനല്ലാതെ ആരാധിക്കുന്നില്ല. എന്നാൽ അല്ലാഹുവും അവന്റെ പ്രവചകനും ആദരിച്ചതിനെ ആദരിക്കുക എന്നത് ചെയ്യുന്നു. അത് ആരാധനയാക്കി ചിത്രികരിക്കുന്ന ഹീനതന്ത്രത്തിലൂടെ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് സ്വയം ചിന്തിക്കുക<<<<<.
മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റേതായാലും തലമുടിയെ ആദരിക്കുന്നത് ബഹു ദൈവ ആരാധന എന്ന കൊടിയ പാപത്തില്‍ വരും, എന്ന ആക്ഷേപത്തിനുള്ള  പ്രതികരണമായിട്ടാണ്, ഈ അഭിപ്രായം എഴുതപ്പെട്ടത്.

ഏക ദൈവ ആരാധകരായ ക്രിസ്ത്യാനികള്‍ അവരുടെ വിശുദ്ധരെയും മറ്റ് പല തിരുശേഷിപ്പുകളെയും വണങ്ങുന്നതിനെ ബഹു ദൈവ ആരാധനയാണെന്നാണ്, സുന്നികള്‍   ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആക്ഷേപിച്ചു  കാണാറുള്ളത്.  ഇപ്പോള്‍ അതേപോലുള്ള  മൊഹമ്മദിന്റെ തിരുശേഷിപ്പു വണങ്ങുന്നതില്‍ ഇവര്‍ക്ക് അശേഷം മനസാക്ഷിക്കുത്തു തോന്നുന്നില്ല.

ഇനിയെങ്കിലും ഈ വിഷയത്തില്‍ ഇവര്‍ ക്രിസ്ത്യാനികളെ ചീത്ത പറയുന്നതു നിറുത്തുമോ എന്തോ. അതിനും സാധ്യത കാണുന്നില്ല.

3 ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമാണോ?

ചന്ദ്രക്കല ഇസ്ലാം പൂര്‍വ്വ അറബികളില്‍ നിന്നും ഇസ്ലാമിനു കിട്ടിയ തിരുശേഷിപ്പാണെന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. 

അതിനെ വിമര്‍ശിച്ചുകൊണ്ട് കാട്ടിപ്പരുത്തി അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുതിയത് ഇതായിരുന്നു. 

>>>>>>വിവരക്കേട്- മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍  നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് മതപരമല്ല. അതേ പോലെ മാത്രമാണു ചന്ദ്രക്കലയും<<<<<.


കാന്തപുരം പണിയാനുദ്ദേശിക്കുന്ന മോസ്കിന്റെ ചിത്രവും പരസ്യമാക്കിയിട്ടുണ്ട്. അതിന്റെ രൂപരേഖയാണു താഴെ. 

Great_masjid

തിരു കേശം സൂക്ഷിക്കാനുള്ള മോസ്കിന്റെ നടുവിലെ താഴികക്കുടത്തില്‍ തന്നെ ചന്ദ്രക്കല പതിപ്പിച്ചിട്ടുമുണ്ട്. 

മുസ്ലിങ്ങള്‍ ഉപയോഗിക്കുന്ന ചന്ദ്രക്കല മതപരമല്ല , രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നതാണ്, എന്ന കാട്ടിപ്പരുത്തിയുടെ അവകാശവാദമാണിവിടെ തകര്‍ന്നു വീഴുന്നത്. കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഛിഹ്നം അദ്ദേഹം പുതുതായി പണിയുന്ന മോസ്കിന്റെ മുകളില്‍ പതിപ്പിച്ചു വയ്ക്കുന്നു എന്നു കരുതാന്‍ മാത്രം കഴുതകളാണോ മലയാളികള്‍? ആണെന്നാണ്, കാട്ടിപ്പരുത്തിയേപ്പോലുള്ള മുസ്ലിങ്ങള്‍ കരുതുന്നത്.  


കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ തുര്‍ക്കി സുല്‍ത്താന്റെ ഛിഹ്നമാണ്, ചന്ദ്രക്കല. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. തുര്‍ക്കി സുല്‍ത്താന്റെ താവഴിയില്‍ പെട്ട കാന്തപുരം സ്വന്തം മോസ്കില്‍ അത് പതിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതവുമില്ല.


Sunday, 13 February 2011

അള്ളായും അല്ലാഹുവും

 മുസ്ലിം ദൈവത്തെ അള്ളായെന്നാണോ അല്ലാഹുവെനാണോ വിളിക്കേണ്ടത് എന്നത്
ചില തര്‍ക്കങ്ങള്‍ക്കിടയക്കിയിട്ടുണ്ട്. ഞാന്‍ എന്റെ പോസ്റ്റുകളില്‍ അള്ളാ എന്നെഴുതുന്നത് തെറ്റാണെന്നും അത് മനപ്പൂര്‍വം ആക്ഷേപിക്കാനാണെന്നും ആലിക്കോയ എന്ന ബ്ളോഗര്‍ അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹം എഴുതിയതിങ്ങനെ

ഇസ്‌ലാമിക സാഹിത്യം വായിച്ചു നോക്കിയാല്‍ അല്ലാഹു എന്ന് എഴുതിയതേ കാണുകയുള്ളു. എന്നാല്‍ ചീല മുസ്‌ലിം വിരുദ്ധര്‍ അരിശം പ്രകടിപ്പിക്കാന്‍ വേണ്ടി അള്ളയെന്ന് ഉച്ചരിക്കാറുണ്ട്.

പക്ഷെ എന്താണു വാസ്തവം?  പല മുസ്ലിങ്ങളും അള്ളാ എന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അള്ള എന്നുച്ചരിക്കുന്ന ഇസ്ലാമിക പണ്ഡിതരുണ്ട്. കേരളത്തിലെ ഒരു പ്രശസ്ത ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗത്തില്‍ അദ്ദേഹം പല പ്രാവശ്യം അള്ളാ എന്നു പറയുന്നുണ്ട്

ഇതേക്കുറിച്ച് ഞാന്‍ എഴുതിയപ്പോള്‍ പ്രശസ്ത പണ്ഡിതന്‍ ലത്തീഫ് അഭിപ്രായപ്പെട്ടതിങ്ങനെ.   

യുക്തിവാദികള്‍ അപ്രകാരമാണ് ഉച്ചരിക്കുന്നത് എന്ന് പറയാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അല്‍പം കഴിഞ്ഞാല്‍ യുക്തിവാദികളുടെ ആരോപണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ പേരില്‍ തന്നെ വെച്ച് കെട്ടിയെന്നും വരും.


പക്ഷെ ആ പണ്ഡിതന്റെ വാക്കുകള്‍ ഇവയാണ്.


അപ്പോള്‍ മുജാഹിദ് മൌലവിന്റെ മറുപടി, അത് അള്ളാ നമ്മളൊക്കെ പുതിയ വീടൊക്കെ ഉണ്ടാക്കിയാല്‍ മാറിത്താമസിക്കൂല്ലേ? അതുപോലെ പടച്ചവന്‍ മറിയിങ്ങട്ട് താമസിച്ചതാണെന്ന്. ഇങ്ങനെ യുക്തിവാദികളേക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനായി അള്ളാ സിംഹാസനത്തിനു മുകളില്‍ ഇരിക്കുകയാണെനും അള്ളാ ആകാശത്തിലാണെന്നും പറഞ്ഞിട്ട്, കുര്‍ആനിന്റെ അര്‍ത്ഥം മുഴുവനും ദുര്‍വ്യാഖ്യാനം ചെയ്ത് ഹലീസിന്റെ അര്‍ത്ഥം ദുര്‍വ്യാഖ്യാനം ചെയ്ത് ഇവിടെ പഠിപ്പിക്കുകയാണ്‌ മുജാഹിദ്.

യുക്തിവാദികള്‍ പറയുന്ന കാര്യമല്ല പണ്ഡിതന്‍ പറയുന്നത്. മുജാഹിദുകള്‍ പറയുന്ന കാര്യമാണ്

ഇതു ഞാന്‍ എഴുതിയപ്പോള്‍ അലിക്കോയ പ്രതികരിച്ചതിങ്ങനെ. 


അള്ളാ എന്ന് ഉച്ഛരിക്കുന്ന മുസല്യാര്‍ക്ക് തകരാറില്ല.ഉണ്ടാകാന്‍ പാടില്ല. അതല്ലേ ഇസ്ലാം.

ബിസ്മില്ല. അബ്ദുള്ള, അല്‍ ഹംദൊലില്ല എന്നൊക്കെ നിത്യവും തൊണ്ട കാറി കൂവുന്നവരുടെ ഏതവയവത്തിനാണാവോ തകരാറ്?

ഇവിടെ ഒരു മുസല്യാര്‍ പറയുന്നു.

ചില ഫോട്ടോയിലൊക്കെ കാണാറുണ്ട് ചില സാധനങ്ങള്‌. രണ്ടു കയ്യും, കയ്യിമ്മേല്‍ നിന്ന് വേറൊരു കയ്യും,മൂക്കിന്റെ അറ്റത്തു നിന്നു പാലം ഇങ്ങനെ. ഇങ്ങനത്തെയൊക്കെ കാണുന്നതുപോലെ. അതുപോലെയാണ്, ഈ രണ്ടു കയ്യും, അള്ളാക്കു രണ്ടു കയ്യും വലതുഭാഗത്താണെന്ന്. 

മറ്റേ മുസല്യാര്‍ പറയുന്നു.

എന്നിട്ട് അദ്ദേഹം ഉദാഹരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഒരുപാടാളുകളുണ്ടല്ലോ. അവരാരാധിക്കുന്ന പല കയ്യുള്ള പിന്നെ മൂക്കിങ്ങനെ നീണ്ട, അങ്ങനെ ഒരു പ്രത്യേക കോലത്തിലുള്ള, ഒരു പ്രത്യേക  രൂപമുള്ള,ഒരാളാണ്, മുജാഹിദുകള്‍ വിശ്വസിക്കുന്ന അള്ളാ.

ഈ ഇസ്ലാമിക പണ്ഡിതരൊക്കെ മുസ്ലിം ദൈവത്തെ അധിക്ഷേപിക്കുന്നു എന്നാണോ ആലിക്കോയയും ലത്തീഫും പറഞ്ഞു വരുന്നത്?

കാന്തപുരം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന സാധനം ഹിന്ദു ദൈവമായ ഗണപതിയാണ്. ആ ദൈവത്തെ സാധനം എന്നു വിളിച്ചതിന്‌ ഹിന്ദുകള്‍ ഇതു വരെ പ്രതിഷേധിച്ചു കണ്ടിട്ടില്ല. മുസ്ലിം ദൈവത്തെയാണു സാധനം എന്നു വിളിച്ചിരുന്നതെങ്കില്‍ ഒരു പക്ഷെ മുസ്ലിങ്ങള്‍ പ്രതിക്ഷേധിക്കില്ല. പക്ഷെ മൊഹമ്മദിനെ സാധനം  എന്നു വിളിച്ചിരുന്നെങ്കില്‍ ആ വിളിക്കുന്നവന്റെ നാവരിഞ്ഞേനേ.

തിരുനബിയുടെ തിരുകേശം


Great_masjid

ഒരു മോസ്ക്ക് നിര്‍മ്മാണത്തേക്കുറിച്ചുള്ള വാര്‍ത്ത കുറച്ചു ദിവസം മുമ്പ് മാദ്ധ്യമങ്ങളില്‍ വായിച്ചിരുന്നു.  തിരുനബിയുടെ തിരുകേശം സൂക്ഷിക്കാനായി ഇന്‍ഡ്യയിലെ ഏറ്റവും വലിയ മോസ്ക്ക് കോഴിക്കോട്ട് നിര്‍മ്മിക്കാന്‍ കാന്തപുരം അബൂബേക്കര്‍ മുസല്യാര്‍ തീരുമാനിച്ചതായാണാ വാര്‍ത്ത.

വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ .

"കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്‍റ് മോസ്‌കിന് ലഭിക്കും. 


തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്‍റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു."

ഈ മോസ്ക്കിനു രണ്ട് പ്രത്യേകതകളാണുള്ളത്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ മോസ്കായിരിക്കുമിത്. കൂടാതെ മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ അപൂര്‍വമായ തലമുടി അവിടെ സൂക്ഷിക്കും.

ഈ വാര്‍ത്തയെ വിമര്‍ശിച്ചുകൊണ്ട് മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ചില പ്രതിക്ഷേധങ്ങള്‍ വന്നു. ഇത് സംബന്ധിച്ച് നീണ്ട സംവാദങ്ങള്‍ രണ്ടു ബ്ളോഗിലും നടക്കുന്നുണ്ട്.

അതില്‍ ശ്രദ്ധേയമായ ഒരഭിപ്രായം താഴെ.


വളരെ പ്രസക്തമായ ഒരഭിപ്രായമാണിത്. പക്ഷെ ഇത് അന്വേഷിക്കേണ്ട അവശ്യമുണ്ടോ. പകല്‍ പോലെ വ്യക്തമല്ലേ ഉറവിടം. അറബിയുടെ പണം. 40 കോടി എന്നു പറഞ്ഞ് തുടങ്ങിയാല്‍ എത്ര കോടി പിരിക്കും?

അറബിനാട്ടിലെ പണം കേരളത്തില്‍ നല്ല കാര്യങ്ങള്‍ക്കുപയോഗിക്കുന്നുണ്ട്. ചീത്ത കാര്യങ്ങള്‍ക്കുമുപയോഗിക്കാറുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്നുണ്ട്. 

40 കോടി ചെലവഴിച്ച് ആരാധനാലായം ​പണിയുന്നത് ധൂര്‍ത്തു തന്നെ.പക്ഷെ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഉപയോഗിക്കുന്നതിലും നല്ലത് ഇതു തന്നെ.

പക്ഷെ ഞാന്‍ ചിന്തിച്ചത് ഇതൊന്നുമല്ല. തിരുനബിയുടെ തിരുകേശവും എന്നെ ആകര്‍ഷിക്കുന്നില്ല. അതിനെ ഭൂരിഭാഗം പേര്‍ എതിര്‍ക്കുന്നതും എനിക്ക് മനസിലാകുന്നുണ്ട്.

കേരളത്തിലെ ഏറ്റവും പ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ്, കാന്തപുരം. തിരുകേശത്തിന്റെ ന്യായാന്യായത അദ്ദേഹത്തിനറിയാതെ പോകുമോ? 

പ്രവാചകന്റെ തിരു ശേഷിപ്പ് സൂക്ഷിക്കാന്‍ പാടില്ലെന്നു ശഠിക്കുന്നതിലും വലിയ കാര്യമില്ല. ലോകത്തിന്റെ പല ഭാഗത്തും അവ സൂക്ഷിക്കുന്നുണ്ട്. വണങ്ങപ്പെടുന്നുമുണ്ട്.

കാന്തപുരത്തിനിതൊക്കെ വ്യക്തമായി അറിയാം. മറ്റുള്ളവര്‍ക്കും അറിയാം. പ്രവാചകനും അദ്ദേഹത്തിന്റെ തിരുശേഷിപ്പിനും പ്രാധാന്യമില്ല എന്നൊക്കെ അവര്‍ വെറുതെ ഭംഗിവാക്കു പറയുന്നതാണ്. അടുത്തയാഴ്ച്ച നബി ദിനം കൊണ്ടാടുന്നുണ്ട്. പക്ഷെ അത് വേണ്ടെന്നോ അന്ന് അവധി വേണ്ടെന്നോ ഇവരാരും ആവശ്യപ്പെടില്ല. അന്നവര്‍ അവധി എടുക്കും. പ്രവാചകനോടുള്ള ബഹുമാനം പ്രകടിപ്പിക്കും. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ തിരുകേശത്തോട് കാന്തപുരം ബഹുമാനം പ്രകടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതിലെ യുക്തി എന്താണ്?


തിരു കേശം സൂക്ഷിക്കാനുള്ള മോസ്കിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ നടുവിലെ താഴികക്കുടത്തില്‍ തന്നെ ചന്ദ്രക്കല പതിപ്പിച്ചിട്ടുമുണ്ട്.

കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ തുര്‍ക്കി സുല്‍ത്താന്റെ ഛിഹ്നമാണ്, ചന്ദ്രക്കല. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. തുര്‍ക്കി സുല്‍ത്താന്റെ താവഴിയില്‍ പെട്ട കാന്തപുരം സ്വന്തം മോസ്കില്‍ അത് പതിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതവുമില്ല.


Saturday, 5 February 2011

ലീഗിന്റെ ചൂണ്ട.


ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിക്ക് പതിച്ചു കിട്ടിയ ഒരു ജില്ല കേരളത്തിലുണ്ടെങ്കില്‍ അത് മലപ്പുറം ജില്ലയും, പാര്‍ട്ടി മുസ്ലിം ലീഗുമാണ്.
ജില്ല ഉണ്ടായ കാലം മുതല്‍ ലീഗ് മലപ്പുറത്ത് കുത്തക നിലനിറുത്തി. 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും പക്ഷെ പാര്‍ട്ടിക്ക് അവിടെ അടിതെറ്റി. വന്‍മരങ്ങള്‍ കടപുഴകി വീണു.
കുഞ്ഞാലിക്കുട്ടിക്കെതിരെയുണ്ടായിരുന്ന പെണ്‍വാണിഭക്കേസ് അതില്‍ കര്യമായ എന്തെങ്കിലും പങ്കു വഹിച്ചിരുന്നോ എന്നത് സംശയാസ്പദമാണ്.


അധികാരത്തിന്റെ മുഷ്ക്കും പണവും ഗുണ്ടായിസവും കൊണ്ട് കുറച്ചു കാലം ഒതുക്കി വച്ചിരുന്നു എങ്കിലും, കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പെണ്‍വാണിഭക്കേസ് അവസാനിച്ചില്ല. എങ്ങനെയാണു കുഞ്ഞാലിക്കുട്ടി ആ കേസൊതുക്കിയതെന്നതിന്റെ അണിയറ രഹസ്യങ്ങള്‍ പുറത്തു വരുന്നു.

മനസാക്ഷിസൂക്ഷിപ്പുകാരന്‍ തന്നെ അതൊക്കെ ഇപ്പോള്‍ പൊതുവേദിയില്‍ ഇട്ടലക്കുന്നു. നാറ്റം സഹിക്കാതെ കേരളം  ഒന്നാകെ മൂക്കു പൊത്തുന്നു. മുസ്ലിം ലീഗ് ഞെട്ടിത്തരിക്കുന്നു. എന്തു പറയണം എന്തു ചെയ്യണം  എന്ന് ഒരു നേതാവിനും ഒരു രൂപവുമില്ല. പ്രവാചാകന്‍ മൊഹമ്മദിനേപ്പോലെ അജ്ഞാശക്തിയുണ്ടായിരുന്ന പാണക്കാട്ടു തങ്ങളുടെ അഭിപ്രായം ​സമുന്നത നേതാക്കളായ കുഞ്ഞലിക്കുട്ടിയും മുനീറും ധിക്കരിക്കുന്നു.

അഭൂതപൂര്‍വ്വമായ സംഭവ വികാസങ്ങളാണ്, മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയിലുടലെടുത്തിരിക്കുന്നത്. ഇതിന്റെ ആഘാതത്തില്‍ നിന്നും അടുത്തൊന്നും കരകയറുമെന്ന് തോന്നുന്നില്ല. അത് പാര്‍ട്ടി നേതാക്കള്‍ക്ക് വ്യക്തമായി അറിയാം.

ഈ സാഹചര്യത്തില്‍ വളരെയധികം ആലോചിച്ച് അവര്‍ ഒരു ചൂണ്ടയുമായി ഇറങ്ങിയിരിക്കുന്നു.  മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഗൂഡാലോചന എന്നതാണാ ചൂണ്ട. ചൂണ്ടയില്‍ കൊളുത്തിയിട്ടിരിക്കുന്ന ഇര മറ്റാരുമല്ല വമ്പന്‍ തന്നെയാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ലക്ഷ്യം മറ്റാരുമല്ല. സി പി എമ്മിലെ വി എസിനെതിരെ നിലകൊള്ളുന്ന ഔദ്യോഗിക വിഭാഗം. സി പി എം ചൂണ്ടയില്‍ കൊത്തുമോ എന്നുള്ള ചോദ്യത്തിനു മുന്നേ ചോദിക്കേണ്ട ചോദ്യം ഉമ്മന്‍ ചാണ്ടി മുസ്ലിം ലീഗിന്റെ ചൂണ്ടയിലെ ഇരയാകാന്‍  നിന്നു കൊടുക്കുമോ എന്നതാണ്.

ലീഗ് പ്രതിസന്ധിയിലാണ്. അവര്‍ അതില്‍ നിന്നും രക്ഷപ്പെടാനല്ല ശ്രമിക്കുന്നത്. മറ്റുള്ളവരെ പ്രതിസന്ധിയിലാക്കി ആ വിടവിലൂടെ നേട്ടം കൊയ്യാനാണ്. തികച്ചും നിഷേധാത്മകമായ നിലപാടാണിത്.


കുഞ്ഞാലിക്കുട്ടി പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു.
റൌഫിന്റെ ഉദ്ദേശ്യം മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ഓടുന്ന പട്ടിക്കൊരു മുഴം മുമ്പേ എറിഞ്ഞു. പക്ഷെ എറിഞ്ഞതു മുഴുവന്‍ ബൂമറാംഗ് പോലെ തിരികെ വന്നു.

ആദ്യം പറഞ്ഞു, റൌഫിനു വേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്ന്. വഴിവിട്ട സഹായങ്ങള്‍, ജഡ്ജിമാരെ സ്വാധീനിക്കാനും പെണ്‍കുട്ടികളേക്കൊണ്ട് മൊഴിമാറ്റിപ്പറയിക്കാനുമായിരുന്നു എന്ന് റൌഫ് മറുപടി പറഞ്ഞു.

എറണാകുളം കേന്ദ്രീകരിച്ചാണ്, അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടന്നതെന്ന് പിന്നീടു പറഞ്ഞു. ഗൂഡാലോചന നടത്തിയതില്‍ ഇന്‍ഡ്യ വിഷന്‍ ചാനല്‍ പ്രതിനിധികള്‍ക്കും, യു ഡി എഫിലെ തന്നെ ഒരു ഘടകകഷിക്കും പങ്കുണ്ടെന്നും പറഞ്ഞു.  

ഇപ്പോള്‍ പറയുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്, ഗൂഡാലോചനയെന്ന്.

കുഞ്ഞാലിക്കുട്ടിക്കനുകൂലമായി വിധി പറഞ്ഞിട്ടുള്ള ജസ്റ്റീസ് നാരായണക്കുറുപ്പു പറഞ്ഞ ഒരു വാചകമുണ്ട്. കൂടെക്കൂടെ അഭിപ്രായം മാറ്റുന്ന റെജീനയെ എങ്ങനെ വിശ്വസിക്കാം എന്ന്. അപ്പോള്‍ മിനിറ്റിനു മിനിറ്റിന്‌ അഭിപ്രായം മാറ്റുന്ന കുഞ്ഞാലിക്കുട്ടിയെ എങ്ങനെ വിശ്വസിക്കാം?

മുനീര്‍ ഇന്‍ഡ്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നാണ്, മുസ്ലിം ലീഗിലെ പൊതുവികാരം. പക്ഷെ അതിനദ്ദേഹം തയ്യാറല്ല.  വേണമെങ്കില്‍ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാം എന്നു മറുപടിയും നല്‍കി.

അവിടെ ലീഗാകെ ഞെട്ടി. സി എച്ച് മുഹമ്മദ് കോയയുടെ മകന്‌ ലീഗ് പദവിയേക്കാള്‍ പ്രധാനം ഒരു ചാനലിന്റെ ചെയര്‍മാന്‍ പദവിയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ലീഗിനു കഴിയുന്നില്ല. പാണക്കാട്ടു തങ്ങള്‍ ശ്രമിച്ചിട്ടു പോലും മുനീര്‍ അഭിപ്രായം മാറ്റിയില്ല. മുനീര്‍ നല്‍കുന്ന സന്ദേശം ഇതാണ്. മന്ത്രിയെന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത, ഒരു പെണ്‍വാണിഭക്കാരനെ സംരക്ഷിക്കുന്നതിലും നല്ലത് ആ സംരക്ഷണക്കൂട്ടത്തില്‍ നിന്നുമൊഴിഞ്ഞു നില്‍ക്കുന്നതാണ്. കൂടെ പറയാതെ പറയുന്നത്, തന്റെ അറിവോടുകൂടിയാണ്, ഇന്‍ഡ്യാവിഷന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വാര്‍ത്തകള്‍ സംപ്രേക്ഷണം നടത്തിയത് എന്നും.

ലീഗിനുള്ളിലെ ഈ പോരാട്ടം എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. പക്ഷെ രാഷ്ട്രീയത്തില്‍ ലീഗ് ഒരു ജീവന്മരണ പോരാട്ടത്തിലാണ്. ഈ പോരാട്ടത്തില്‍ കിട്ടാവുന്ന കച്ചിത്തുരുമ്പൊക്കെ ലീഗ് പിടിക്കുകയും ചെയ്യുന്നു.


യു ഡി എഫിലെ അപ്രമാദിത്വം നിലനിറുത്താന്‍ ലീഗ്,  ഈ ചക്കളത്തിപോരാട്ടത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ വളരെ സമര്‍ദ്ധമായി വലിച്ചിഴച്ചു കൊണ്ടു വന്നിരിക്കുന്നു. യു ഡി എഫിലെ മറ്റൊരു കക്ഷി എറണാകുളം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഡാലോചന നടത്തി എന്നാണ്, ഉമ്മന്‍ ചണ്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അതേക്കുറിച്ച് ചൂടേറിയ ചര്‍ച്ച യു ഡി എഫില്‍ വരും നാളുകളില്‍ ഉണ്ടാകും. കക്ഷി ബന്ധങ്ങള്‍ മാറുന്നതില്‍ വരെ അത് കലാശിച്ചേക്കാം. കുഞ്ഞാലിക്കുട്ടി ലക്ഷ്യം വയ്ക്കുന്നത് കേരളാ കോണ്‍ഗ്രസാണെങ്കില്‍ അത് യു ഡി എഫിനു
നികത്താനാവാത്ത നഷ്ടമായിരിക്കും.

ഒരു തീരുമാനമെടുക്കാനാവാതെ നട്ടം തിരിയുന്ന ലീഗ്, കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ഇതിലേക്ക് വലിച്ചിഴച്ചു കഴിഞ്ഞു.  വകതിരിവോടെ ഇതില്‍ ഒരു തീരുമാനമെടുക്കാനുള്ള കഴിവ് ഉമ്മന്‍ ചാണ്ടിക്കുണ്ടെന്നു തോന്നുന്നില്ല. ഇത് മുസ്ലിം ലീഗിന്റെ ആഭ്യന്തര പ്രശ്നമാണ്, നിങ്ങള്‍ തന്നെ പരിഹരിച്ചോളൂ എന്നു പറയാനുള്ള തന്റേടം അദ്ദേഹത്തിനില്ല. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ആര്യാടനൊഴികെ ആര്‍ക്കും തന്നെയില്ല. പക്ഷെ ആര്യാടന്‍ അത് പറയുമോ എന്ന് തീര്‍ച്ചയില്ല.

അതിനു പകരം മുസ്ലിം ലീഗിന്റെ ലക്ഷ്യമായ സി പി എമ്മിനുള്ളില്‍ ഇതിന്റെ പേരില്‍ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാം എന്നവര്‍ കണക്കുകൂട്ടുന്നു. പി ശശി കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇടപെട്ടു എന്നത് ഈ വിഷയവുമായി ഉണ്ടായ ഒരാരോപണമാണ്. വി എസിന്റെ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ച ശശിയുടെ ഈ വിഷയത്തിലുള്ള ഇടപെടല്‍ വി എസ് ഉയര്‍ത്തിക്കൊണ്ടു വരാനുള്ള സാധ്യത കണക്കിലെടുത്താണ്, വി എസിന്റെ ഓഫീസും ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ട് എന്ന ആരോപണം ഉന്നയിക്കുന്നതുതന്നെ. ഇത് സി പി എമ്മില്‍ ചേരിതിരിവുണ്ടാക്കാം എന്നാണിപ്പോള്‍ ലീഗ് വ്യാമോഹിക്കുന്നത്. പക്ഷെ ലീഗിന്റെ വ്യാമോഹം നടക്കുമെന്ന് തോന്നുന്നില്ല. ഇതൊന്നും ഇല്ലാതെ തന്നെ ശശിക്കെതിരെ നടപടി ഏതാണ്ട് ഉറപ്പാണ്. ശശി രാജിവയ്ക്കുകയോ ശശിയെ പുറത്താക്കുകയോ ചെയ്താല്‍ ഈ പ്രശ്നം സി പി എമ്മിനുള്ളില്‍ ഒരു ചലനവും ഉണ്ടാക്കില്ല.പ്രസക്തമായ സംഗതി, റൌഫുന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നില്ല എന്നാണ്. ചാനലുകാര്‍ കെട്ടുകഥകളുണ്ടാക്കുന്നു എന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ചിലര് വിളിച്ചുപറയുന്നത് എന്ന ഒരു കാര്യം മാത്രമാണെടുത്തു പറയുന്നത്.


കുഞ്ഞാലി ഭക്തനായ ഒരു മുസ്ലിം ലീഗുകാരന്‍ ഈ വിഷയം നിസാരവത്ക്കരിക്കുന്നതിങ്ങനെ.

"കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല".


വളരെ ശരിയാണ്. കുഞ്ഞാലിക്കുട്ടിക്ക് കാശുണ്ട്. അതിറക്കി. അദ്ദേഹം പീഢിപ്പിച്ച കുട്ടികളുടെ മൊഴിമാറ്റിക്കാന്‍ കാശിറക്കി. അവര്‍ക്ക് വീടും കാറും മേടിക്കാന്‍ കാശിറക്കി. ചിലരെ വിദേശത്തയക്കാന്‍ കാശിറക്കി.   കോടതിയില്‍ നിന്നും അനുകൂല വിധി കിട്ടാന്‍ കാശിറക്കി. ഇതിനൊക്കെ അധികാരവും ഇറക്കി. ഇദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായം  ശ്രദ്ധിക്കുക.

 "ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല".

കുഞ്ഞാലിക്കുട്ടിയേക്കാള്‍ കൊടിയ വിഷം ഈ അഭിപ്രയം എഴുതുന്ന വ്യക്തിയിലാണെന്നേ ഞാന്‍ പറയൂ.

കുഞ്ഞാലിമാരെ കെട്ടിയെഴുന്നള്ളിക്കുന്ന ബഷീറുമാരാണിതിനൊക്കെ വളം വച്ചു കൊടുക്കുന്നത്. കേരളീയരെ ഒന്നാകെ ആക്ഷേപിക്കുന്ന ബഷീറുമാരൊക്കെ  ചെയ്യേണ്ടത് മറ്റൊന്നാണ്. ഒരേ സമയം നാലു സ്ത്രീകളെ വരെ കല്യാണം കഴിക്കാന്‍ ഇസ്ലാമില്‍ വ്യവസ്ഥയുണ്ട്. ഒന്നു കൊണ്ട് മതിയാകുന്നില്ലെങ്കില്‍ മൂന്നെണ്ണത്തിനെ കൂടി കെട്ടിച്ചു കൊടുക്കുക.

 കുഞ്ഞാലിയേയും ബഷീറിനേയും പോലുള്ളവരെ ചുമക്കുന്നതാണ്, കേരളീയരുടെ യഥാര്‍ത്ഥ വിധി. ഇത്  വിധിയെന്നും പറഞ്ഞ് സമാധാനിക്കുകയാണോ കേരളീയര്‍ ചെയ്യേണ്ടത്? അതോ ഇവരെയൊക്കെ അടിച്ചു പുറത്താക്കി ചാണക വെള്ളം തളിക്കുകയാണോ ചെയ്യേണ്ടത്?