Monday, 6 September 2010

ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായതെന്ന്?

ഞാന്‍ എഴുതിയ എലോഹ് ഇലാഹ് അല്ലാഹ് എന്ന പോസ്റ്റില്‍ ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിനും മുന്നേ ആണെന്നു പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കാന്‍ മക്കയിലെ ഹറം മോസ്ക്കിലെ ചന്ദ്രക്കലകളുടെ ചിത്രങ്ങളും കൊടുത്തിരുന്നു. ആ പോസ്റ്റിന്‌ അതേ പേരില് ഒരു വിമര്‍ശനം കാട്ടിപ്പരുത്തി നടത്തി.ഞാന്‍ പറഞ്ഞതൊക്കെ വിവരക്കേടെന്നും പറഞ്ഞ് നമ്പറിട്ട് എഴുതിയവയില്‍ അവസാനത്തെ സംഗതി അല്‍പ്പം തമാശക്കുള്ള വകയാണ്. മക്കയിലെ മോസ്ക്കു പുതുക്കിപ്പണിതപ്പോള്‍ ചന്ദ്രക്കല ഒരു തമാശക്കാരോ അവിടെ പിടിപ്പിച്ചതാണത്രെ.

മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ മുസ്ലിങ്ങള്‍ അള്ളായെ ആരാധിക്കാനുപയോഗിക്കുന്ന സ്ഥലത്തു തന്നെ മുസ്ലിങ്ങള്‍ തമാശ കളിക്കുന്നു എന്നത് എനിക്കൊട്ടും ആശ്ചര്യജനകമായി തോന്നിയില്ല. മുസ്ലിങ്ങള്‍ അവരുടെ യഥാര്‍ത്ഥ മുഖം അവിടെയും കാണിക്കുന്നു. വിഗ്രഹാരാധന പാടില്ല എന്നു പറയുന്ന മതത്തിന്റെ കേന്ദ്രത്തില്‍ തന്നെ ഒരു കല്ലിനെ ഏഴു പ്രാവശ്യം വലം വയ്ക്കുന്നു. അതിനെ കുമ്പിടുന്നു. ചുംബിക്കുന്നു. ആ കല്ല്  വച്ചിരിക്കുന്ന കബയേയും ചുംബിക്കുന്നു. ഇതുപോലെ മറ്റൊരു തമാശയാണ്‌ മക്കയിലെ മോസ്ക്കിന്റെ മുകളില്‍ ആരോ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത കുറച്ച് ചന്ദ്രക്കലകള്‍ പതിപ്പിച്ചു എന്നു പറയുന്നതും.
 
കൂടെ അദ്ദേഹമൊരു വെല്ലുവിളിയും നടത്തിയിരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില് നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില് അത് തെളിയിക്കുകയാണു വേണ്ടത്.

വെല്ലുവിളി ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. കമന്റില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആകാത്തതു കൊണ്ട് ഒരു പ്രത്യേക പോസ്റ്റായി അതിവിടെ പ്രസിദ്ധീകരിക്കുന്നു.

ടുനീസ്യ എന്ന മുസ്ലിം രാജ്യത്തെ Kairouan എന്ന സ്ഥലത്തെ ഒരു പുരാതന മോസ്ക്കിന്റെ ചിത്രങ്ങളാണു താഴെ.
 
 

 

ഈ മോസ്ക്കിനേക്കുറിച്ചുള്ള വിശദവിവരങ്ങളാണു താഴെ.


The Great Mosque of Kairouan (in Tunisia), considered as the ancestor of all the mosques in the western Islamic world[3] , is one of the best preserved and most significant examples of early great mosques. Founded in 670 AD, it dates in its present form largely from the Aghlabid period (9th century).[4] The Great Mosque of Kairouan is constituted of a massive square minaret, a large courtyard surrounded by porticos and a huge hypostyle prayer hall covered on its axis by two cupolas.[3]

Built by the Arab general Uqba ibn Nafi from 670 A.D. (the year 50 according to the Islamic calendar) at the founding of the city of Kairouan, the mosque is spread over a surface area of 9,000 square metres and is considered as the oldest place of worship in the western Islamic world, as well as a model for all later mosques in the Maghreb [1]. The Great Mosque of Kairouan is certainly one of the most impressive and largest islamic monuments in North Africa [2], its perimeter is almost equal to 405 metres (1,328 feet). This vast space contains a hypostyle prayer hall, a huge marble-paved courtyard and a massive minaret. In addition to its spiritual prestige [3], the Mosque of Uqba is universally reputed as a masterpiece of both architecture and Islamic art.[4][5][6]

Shortly after its construction, the mosque was destroyed about 690[12] , during the occupation of Kairouan by the Berbers, originally conducted by Kusaila. It was rebuilt by the Ghassanid general Hasan ibn al-Nu'man in 703[13]. With the gradual increase of the population of Kairouan and the consequent increase in the number of faithfuls, Hisham ibn Abd al-Malik, Umayyad Caliph in Damascus, charged his governor Bishr ibn Safwan to carry out development work in the city which include the renovation and expansion of the mosque at around 724–728 years[14]. In view of its expansion, he pulled down the mosque and rebuilded it with the exception of the mihrab, it was under his auspices the construction of the minaret began[15]. In 774, a new reconstruction accompanied by modifications and embellishments[16], took place under the direction of the Abbasid governor Yazid Ibn Hatim

Under the Aghlabids (9th century), huge works gave the mosque its present aspect[7]Under the rule of Aghlabid sovereigns , Kairouan is at its apogee and the mosque profited from this period of stability and prosperity. In 836, Ziadet-Allah I reconstructed the mosque once more [18] : this is when the building acquired, at least in its entirety, the appearance we see today[19] · [20], at the same time the mihrab's ribbed dome on squinches was raised[2


The Minaret, which occupies the center of the northern facade, the closest of the building, with its 31.5 meters tall and is seated on a square base of 10.7 meters on each side[44]. Located inside the enclosure and does not have direct access from the outside, It consists of three tapering levels the last of which is topped with a small ribbed dome which is most probably built later than the rest of the tower[45]. Each of the three tiers has a railing with crenelated rounded battlements. The Minaret was serving both as a watchtower and to call the faithful to prayer[45].

The door that opens access is lined with ancient sculptures[46]. Stones from the Roman and period which bear Latin inscriptions, the use of which probably dates to the work done under Umayyad governor Bishr ibn Safwan at around 725, have been reused at the base of the tower[46]. The greater part of the minaret, work of Aghlabid princes (ninth century), consists of regular layers of carefully cut rubble stone, thus giving the work a stylistic homogeneity and unity considered admirable[47].

The interior includes a staircase of 129 steps, surmounted by a barrel vault, which gives access to terraces and first tier of the Minaret. The south facade of the courtyard is pierced with windows that provide light and ventilation[48] while the other three facades, facing north, east and west, are pierced with small openings in the form of Arrowslits[44]. Dating from the early eighth century, or 836, it is in both cases the oldest minaret in the Muslim world[49] · [50] and also the world's oldest still standing[51].

Due to its age and its architectural features, the minaret of the Great Mosque of Kairouan is the prototype of all the minarets of the Muslim West : it served as a model both in North Africa and in Andalusia. Despite its massive form and austere decoration, it nevertheless presents an harmonious structure and a majestic appearance[52] · [48

എ ഡി 836 ല്‍ പണിത ഇതിന്റെ മിനാരമാണ്‌ ഇസ്ലാമിക ലോകത്തിലെ ഏറ്റവും പഴക്കമേറിയ മിനാരമെന്നാണിവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

കാട്ടിപ്പരുത്തി പറയുന്ന 1453 നും ആറു നൂറ്റാണ്ടു മുമ്പാണീ മോസ്ക്കിന്റെ താഴികക്കുടങ്ങളും മിനാരവും പണിതത്. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള മോസ്ക്കും ഇതു തന്നെ. ഇതിന്റെ മുകളിലെ ചന്ദ്രക്കല 1453 നു ശേഷം ടുണീസ്യയിലെ മുസ്ലിങ്ങള്‍ വച്ചു പിടിപിച്ചതാണെന്ന് കാട്ടിപ്പരുത്തിക്ക് വാദിക്കാം.

ജെറുസലേമിലെ യഹൂദ ദേവാലയം നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ കാണുന്ന Dome of the Rock എന്ന മുസ്ലിം ദേവാലയത്തിന്റെ ചിത്രമാണു താഴെ.
ഈ മുസ്ലിം ദേവാലയം പണുതത് ജെറുസലേം മുസ്ലിങ്ങള്‍ കീഴടക്കിയതിനു ശേഷം എ ഡി 691 ലാണ്. കുരിശുയുദ്ധക്കാലത്ത് അത് ക്രിസ്ത്യാനികള്‍ തിരികെ പിടിച്ചു. അതിന്റെ താഴികക്കുടത്തിനു മുകളിലെ ചന്ദ്രക്കല എടുത്തു മാറ്റി അവര്‍ ഒരു കുരിശു സ്ഥാപിച്ചു. എ ഡി 1187ല്‍ സലാദിന്‍ എന്ന മുസ്ലിം ഇത് തിരികെ പിടിച്ചു. അദ്ദേഹം ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് എടുത്തുമാറ്റി അവിടെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഒരു ചന്ദ്രക്കല സ്ഥാപിച്ചു. അതേക്കുറിച്ച് ചരിത്രം രേഖപ്പെടുത്തിയതിങ്ങനെ.


Ayyubids and MamluksJerusalem was recaptured by Saladin on 2 October 1187, and the Haram was reconsecrated as a Muslim sanctuary. The cross on top of the Dome of the Rock was replaced by a golden crescent, and a wooden screen was placed around the rock below.ഇതിന്റെ മുകളിലെ ചന്ദ്രക്കലയും 1453 നു ശേഷം  മുസ്ലിങ്ങള്‍ വച്ചു പിടിപിച്ചതാണെന്ന് കാട്ടിപ്പരുത്തിക്ക് വാദിക്കാം. പക്ഷെ അതൊക്കെ അപ്പാടെ വിശ്വസിക്കാന്‍ വായിക്കുന്ന എല്ലാവരും കാട്ടിപ്പരുത്തിമാരല്ലല്ലോ.

23 comments:

kaalidaasan said...

എ ഡി 836 ല്‍ പണിത ഇതിന്റെ മിനാരമാണ്‌ ഇസ്ലാമിക ലോകത്തിലെ ഏറ്റവും പഴക്കമേറിയ മിനാരമെന്നാണിവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

കാട്ടിപ്പരുത്തി പറയുന്ന 1453 നും ആറു നൂറ്റാണ്ടു മുമ്പാണീ മോസ്ക്കിന്റെ താഴികക്കുടങ്ങളും മിനാരവും പണിതത്. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള മോസ്ക്കും ഇതു തന്നെ.

ഇതിന്റെ മുകളിലെ ചന്ദ്രക്കലയും 1453 നു ശേഷം ടുണീസ്യയിലെ മുസ്ലിങ്ങള്‍ വച്ചു പിടിപിച്ചതാണെന്ന് കാട്ടിപ്പരുത്തിക്ക് വാദിക്കാം. പക്ഷെ അതൊക്കെ അപ്പാടെ വിശ്വസിക്കാന്‍ വായിക്കുന്ന എല്ലാവരും കാട്ടിപ്പരുത്തിമാരല്ലല്ലോ.

Baiju Elikkattoor said...

"മക്കയിലെ മോസ്ക്കു പുതുക്കിപ്പണിതപ്പോള്‍ ചന്ദ്രക്കല ഒരു തമാശക്കാരോ അവിടെ പിടിപ്പിച്ചതാണത്രെ."

aa thamashakkaranu ippol kai undo aavo...?!!! :)

മുക്കുവന്‍ said...

ഇങ്ങനെ കൃത്യമായി നൂറ്റാണ്ടൊക്കെ പറഞ്ഞെഴുതിയാ‍ല്‍ കാട്ടി വരിലാ കാളി... കാട്ടിയുടെ ലോകത്ത് ആകെ ഒരൊറ്റ പൊത്തകമെ സത്യമായുള്ളൂ... ബാക്കി എല്ലാം അസത്യങ്ങളാണു...

kaalidaasan said...

മുക്കുവന്‍,

കാട്ടി വരില്ല. കുറെനാളായി വരാറില്ല. പക്ഷെ ഞാന്‍ എഴുതുന്നതെല്ലാം വായിക്കാറുണ്ട്. കുറെ നളുകള്‍ക്ക് ശേഷം അതേക്കുറിച്ച് വിമര്‍ശനവുമെഴുതറുണ്ട്. ഞാന്‍ പ്രതികരിക്കാറില്ല എന്ന് മറ്റ് ചിലയിടങ്ങളില്‍ പരിതപിക്കാറുമുണ്ട്.

kaalidaasan said...

ബൈജു,

ഇസ്ലാമിന്റെ അടിസ്ഥാന ഛിഹ്നം പതിപ്പിക്കുന്നവരെ ആരും കൈ വെട്ടി വിനോദിക്കില്ല. ഇത് ഇസ്ലാമിന്റെ ഛിഹ്നമായി കാട്ടിപ്പരുത്തിയൊന്നും അംഗീകരിക്കില്ല. കബയിലെ കല്ലിനെ ഏഴു വലം വച്ച് ചുംബിക്കുന്നത് വിഗ്രഹാരാധനയാണെന്ന് അംഗീകരിക്കാന്‍ മടിക്കുന്നതുപോലെ.

പ്രതികരണൻ said...

ബാക്കിയുള്ളവരെക്കൂടി വായിക്കട്ടെ.

kaalidaasan said...

പ്രതികരണന്‍,

ബാക്കിയുള്ളവരെക്കൂടി വായിക്കട്ടെ.

കാട്ടിപ്പരുത്തിയൊക്കെ ഞാനുമായി സംവാദത്തിനില്ല എന്നും പറഞ്ഞ് ഇവിടെ നിന്നും ഒടിപ്പോയതാണ്. പക്ഷെ ഞാന്‍ ഇവിടെ എഴുതുന്നതിനൊക്കെ അദ്ദേഹത്തിന്റെ ബ്ളോഗില്‍ മറുപടി എഴുതാറുണ്ട്. ഞാന്‍ അവിടെ സ്വീകാര്യനല്ലാത്തതുകൊണ്ട് അദ്ദേഹം എഴുതിയ ചിലതിനേക്കുറിച്ച് ഇവിടെ പ്രതികരിക്കാം.

ദേ- പിന്നെയും കാളിദാസന്‍ ചരിത്രം ഭാവനയാക്കുന്നു.

ചരിത്രം ഭാവനയാക്കുന്നു എന്നൊക്കെ പറയുന്നത് ആദ്യം കേള്‍ക്കുകയാണ്. ഭാവന ചരിത്രമാക്കുന്നു എന്നു പറഞ്ഞാല്‍ മനസിലാക്കാം. ചരിത്രമെങ്ങനെ ഭാവനയാക്കാന്‍ ആകും?

kaalidaasan said...

ഹിബ്രുവിലെ ഏല്‍ എന്ന പദം അരാമിക്കിനെ പോലെ ദൈവ എന്ന അര്‍ത്ഥം ഉള്‍കൊള്ളുന്നു. അപ്പോള്‍ ഇന്ന് ഹിബ്രുവില്‍ ഉപയോഗിക്കുന്ന എലോഹിം എന്ന പദം ഏല്‍ എന്ന പദത്തോട് ബഹുമാനസൂചകമായ ഹിം എന്ന പദവും കൂടി ചേര്‍ന്നതാണു. ഭാഷയുടെ പ്രയോഗങ്ങളും അതിന്റെ ചരിത്രവും പഠിക്കാന്‍ മത ഗ്രന്ഥങ്ങള്‍ മാത്രം പഠിച്ചാല്‍ പോര. അത് മതിയെന്നു വാശി പിടിച്ചിട്ടു കാര്യമില്ല.


ഏല്‍ എന്ന പദത്തോട് ഹിം ചേര്‍ത്താല്‍ എലോഹിം ആകില്ല. എലോഹ് എന്ന പദത്തിന്റെ ബഹുവചനമാണ്‌ എലോഹിം എന്നത്. യഹൂദര്‍ അവരുടെ ദൈവത്തെ എല്‍ എന്നു വിളിച്ചിട്ടില്ല ഒരിക്കലും. എല്‍ എന്നത് യഹൂദ മതത്തിനു മുന്നെ ഉണ്ടായിരുന്ന കാനാന്‍ ദേശ വാസികള്‍ ദൈവത്തെ വിളിച്ചിരുന്ന പേരാണ്. എല്‍ കലഘട്ടം കഴിഞ്ഞാണ്‌ എലോഹ് എന്ന പേരുപയോഗിച്ചിരുന്നത്. എലോഹ് എല്ലാവ്രും ദൈവത്തെ വിളിക്കാന്‍ ഉപയോഗിച്ച പേരായിരുന്നതുകൊണ്ട് യഹൂദര്‍ എലോഹിം എന്നാണവരുടെ ദൈവ്ത്തെ വിളിച്ചത്. എലോഹ് ഏക വചനവും എലോഹിം ബഹുവചനവുമായിരുന്നു. ബഹുമാനം സൂചിപ്പിക്കാനായിരുന്നു ബഹുവചനമാക്കി ഉപയോഗിച്ചത്.

നിര്‍ഭാഗ്യവശാല്‍ കാട്ടിപ്പരുത്തി പഠിപ്പിക്കുന്ന ഭാഷാശസ്ത്രമല്ല ഇവിടെ പ്രയോഗിക്കാന്‍ ആകുക.

kaalidaasan said...

ചില കാര്യങ്ങളില്‍ കാളിക്ക് തനിക്കു തോന്നുന്നത് ചരിത്ര രേഖയേക്കാള്‍ തെളിവാകുന്നതാണു പ്രശ്നം. കാരണം ഖുര്‍‌ആനിനു പതിനാലു നൂറ്റാണ്ടായി നല്‍കാത്ത ഒരു വ്യാഖ്യാനം നല്‍കുകയാണു കാളി ചെയ്യുന്നത്.

ഞാന്‍ കുര്‍ആനിനൊരു വ്യാഖ്യാനവും നല്‍കിയിട്ടില്ല. അള്ളാ എന്ന പദം എങ്ങനെ ഉണ്ടായി എന്ന് കുര്‍ആനിലൊരിടത്തും പറയുന്നില്ല ആകേക്കൂടി പറയുന്നത് അള്ളാ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ഏക ദൈവമാണെന്നു മാത്രമാണ്. അല്ലാതെ അള്ളാ എന്ന പദം എവിടെ നിന്നെങ്കിലും കുടിയേറി വന്നതാണെന്നതിനു ഒരു സൂചനയും കുര്‍ആനിലില്ല.

ഖുറൈഷികളും ക്രിസ്ത്യാനികളും യഹൂദരും അള്ളാ എന്ന വക്കാണു ദൈവത്തെ കുറിക്കാന്‍ ഉപയോഗിച്ചിരുന്നത്.ഖുറൈഷികള്‍ ആരാധിച്ചിരുന്ന അള്ളാ മറ്റേ അള്ളാ അല്ല എന്നതിനു കുറെയേറെ തെളിവുകള്‍ കുര്‍ആനിലുണ്ട്. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും അള്ളാ ഏക ദൈവമായിരുന്നു. അദ്ദേഹത്തിനു പെണ്‍മക്കളുമില്ലായിരുന്നു. ഖുറൈഷികള്‍ ആരാധിച്ചിരുന്ന അള്ളാക്ക് പെണ്‍മക്കള്‍ ഉണ്ടായിരുന്നു.

53:19,20,21,22.


Have you thought upon al-Lat and al-'Uzza and Manat, the third, the other? Are yours the males and his the females? That indeed were an unfair division


എന്ന കുര്‍അന്‍ വചനങ്ങള്‍ അള്ളായുടെ പെണ്‍മക്കളേപ്പറ്റി അസന്ധിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഖുറൈഷികളോടാണ്‌ മൊഹമ്മദ് ഈ വാചനങ്ങള്‍ പറഞ്ഞത്, അവരുടെ അള്ളാക്ക് പെണ്‍മക്കള്‍ ഉണ്ടായിരുന്നു എന്നു മാത്രമേ അതിനര്‍ത്ഥമുള്ളു. ഖുറൈഷികളോടൊപ്പം അറേബ്യയില്‍ ജീവിച്ചിരുന്ന യഹൂദരുടെയും ക്രിസ്ത്യാനികളുടെയും അള്ളാക്ക് പെണ്‍മക്കളില്ലായിരുന്നു എന്ന് മൊഹമ്മദിനും ഖുറൈഷികള്‍ക്കും അറിയാമായിരുന്നു. കട്ടിപ്പരുത്തിക്കതറിയാത്തത് മറ്റാരുടെയും കുറ്റമല്ല.

kaalidaasan said...

പ്രവാചകന്‍ അല്ലാഹു എന്ന് ഉപയോഗിക്കുന്ന പദം അറബികള്‍ സുപ്രീം ഗോഡ് എന്ന രീതിയിലെ ഭാഷാപരമായ അര്‍ത്ഥമുള്ള ഒന്നായിരുന്നു. പക്ഷെ അത്രയും വലിയ ദൈവത്തെ വിളിക്കാന്‍ തങ്ങള്‍ യോഗ്യരല്ല. അതിനാല്‍ അവനിടയില്‍ ചില ദല്ലാളുകള്‍ വേണം എന്നായിരുന്നു അവരുടെ വാദം. അല്ലാഹു എന്നാല്‍ ക്രൈസ്തവരുടെയും യഹൂദരുടെയും കുറൈശികളുടെയും എല്ലാം ദൈവമായ അല്ലാഹുതന്നെയാണു. പക്ഷെ അവര്‍ അവനെ മാത്രം ആരാധിക്കുന്നില്ല എന്നതാണു പ്രശ്നം.

പാവം കാട്ടിപ്പരുത്തി. ഇത്ര നിഷ്കളങ്കനായിപ്പോയല്ലോ. ഖുറൈഷികള്‍ക്ക് അള്ളായെ അറിയാമായിരുന്നു. പക്ഷെ അത് വലിയ ദൈവമായതുകൊണ്ട് വിളിക്കാനുള്ള യോഗ്യത ഇല്ലായിരുന്നു എന്നല്ലേ കാട്ടിയുടെ അഭിപ്രായം. കഷ്ടം ഈ വലിയ ദൈവത്തെ അറേബ്യയിലെ ഖുറൈഷികളുടെ ഇടയില്‍ ജീവിച്ച ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും വിളിക്കാന്‍ ഒരു യോഗ്യതക്കുറവുമുണ്ടായിരുന്നില്ല. എന്നു പറഞ്ഞാല്‍ ഹിന്ദുക്കളുടെ ദൈവത്തെ കണാനും ആരാധിക്കാനും അവര്‍ണ്ണര്‍ക്ക് അര്‍ഹതയില്ലായിരുന്നു എന്നു പറഞ്ഞതു പോലെ. ചുരുക്കി പ്പറഞ്ഞാല്‍ ഖുറൈഷികള്‍ അറേബ്യയിലെ അവര്‍ണ്ണരായിരുന്നു എന്നര്‍ത്ഥം. പുതിയ കാട്ടിപ്പരുത്തി സിദ്ധാന്തം. സംഘ ഗാനം പാടുന്നവരൊക്കെ ഇത് വിശ്വസിച്ചേക്കാം. പക്ഷെ തലയില്‍ ആള്‍ത്താമസമുള്ള ആരും വിശ്വസിക്കില്ല.


കാട്ടിപ്പരുത്തി മുസല്യാരേ കഷ്ടം തോന്നുന്നു താങ്കളുടെ സ്ഥിതിയോര്‍ത്ത്.

ഖുറൈഷികള്‍ അള്ളായെ വിളിച്ചു പ്രര്‍ത്ഥിച്ചിരുന്നു കാട്ടിപ്പരുത്തി. അതൊക്കെ മൊഹമ്മദ് കുര്‍ആനില്‍ എഴുതി വച്ചിട്ടുണ്ട്. ഇതാണത്.

അധ്യായം 29

അല്‍അന്‍കബൂത്ത്

61-63 നീ ഈ ജനത്തോട് ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്നും സൂര്യചന്ദ്രന്മാരെ കീഴ്പ്പെടുത്തിവെച്ചതാരെന്നും ചോദിച്ചാല്‍, തീര്‍ച്ചയായും ഇവര്‍ പറയും: 'അല്ലാഹു.'

മാനത്തുനിന്ന് മഴ വര്‍ഷിക്കുന്നതും ചത്തുകിടന്ന ഭൂമിയെ അതുവഴി സജീവമാക്കുന്നതും ആരെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇവര്‍ പറയും: 'അല്ലാഹു.'

65: ഈ ജനം കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ ദീന്‍ അല്ലാഹുവിന് മാത്രമായിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുന്നു. അവനവരെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരതാ അവനു പങ്കാളികളെ കല്‍പിച്ചു തുടങ്ങുന്നു.
ബൈബിളുയും തോറയും തപ്പി അതിലെ തെറ്റുകള്‍ കണ്ടുപിടിക്കാനും തിരുത്താനും നടക്കുന്ന സമയത്ത് ഇതൊക്കെ വായിച്ചു മനസിലാക്കിക്കൂടേ കാട്ടിപ്പരുത്തി?. കുര്‍ആനിലെ ഇല്ലാത്ത ശാസ്ത്ര രഹസ്യങ്ങള്‍ അന്വേഷിച്ചു നടക്കുന്ന സമയത്ത് ഇതൊക്കെയല്ലേ പഠിക്കേണ്ടത്.

അത്രയും വലിയ ദൈവത്തെ വിളിക്കാന്‍ തങ്ങള്‍ യോഗ്യരല്ല എന്നു കരുതുന്ന ഖുറൈഷികള്‍ അള്ളായെ വിളിച്ചിരുന്നു എന്നാണു മൊഹമ്മദ് പറയുന്നത്. മൊഹമ്മദ് കള്ളം പറയുകയായിരുന്നു അല്ലേ.
യോഗ്യതയില്ലാത്തതുകൊണ്ട് അള്ളായെ വിളിക്കാതെ ഇടനിലക്കാരെ വച്ച് വിളിച്ചിരുന്നു എന്നൊക്കെയുള്ള വിഢിത്തം വിളമ്പാതെ കാട്ടി.


യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ അള്ളായെ വിളിക്കാന്‍ ഒരയോഗ്യതയും ഉണ്ടായിരുന്നില്ല. ഇതേ അള്ളായെ വിളിക്കാന്‍ ഖുറൈഷികള്‍ക്ക് അയോഗ്യതയുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല കാട്ടിപ്പരുത്തി. പ്രത്യേകിച്ച് അതേ അള്ളായേയായിരുന്നു ഖുറൈഷികള്‍ ആരാധിച്ചിരുന്നതെന്ന മണ്ടത്തരം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍.

യഹൂദരുടെയും ക്രിസ്ത്യാനികളുടെയും അള്ളായെ മാത്രമായി അവര്‍ ആരാധിച്ചിരുന്നു. ഖുറൈഷികളുടെ അള്ളാക്കൊപ്പം 360 ദൈവങ്ങളെ അവരും ആരാധിച്ചിരുന്നു. അവരില്‍ മൂന്നു ദേവിമാര്‍ മാത്രമായിരുന്നു അള്ളായുടെ ഇടനിലക്കാര്‍. കാരണം അവര്‍ അള്ളായുടെ പെണ്‍മക്കളായിരുന്നു.

kaalidaasan said...

പക്ഷെ അവര്‍ അവനെ മാത്രം ആരാധിക്കുന്നില്ല എന്നതാണു പ്രശ്നം. അങ്ങിനെ പൂര്‍ണ്ണ നിഷ്കളങ്കമായി അവനെ മാത്രം ആരാധിക്കുവാന്‍ ഖുറൈശികള്‍ തയ്യാറായില്ല. അതാണു ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് പറയുന്നതിലെ അര്‍ത്ഥം.
എനിക്കെന്റെ ദൈവം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവം. എനിക്കെന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എന്നു കാളി എഴുതുമ്പോള്‍ അതിലെ ആദ്യത്തെ പദം കാളി കെട്ടിച്ചമച്ചതാണു. ഇങ്ങിനെ കുറെ കെട്ടിചമക്കലുകളിലൂടെ യല്ലാതെ ചരിത്ര രേഖകള്‍ ഒന്നും തന്നെ തെളിവായി ഹാജറാക്കാന്‍ കാളിക്കു കഴിയുന്നില്ല.


ചരിത്ര രേഖ ഹാജരാക്കാന്‍ ഉത്തരവിടുന്നതിനു മുന്നെ എഴുതുന്നതിന്റെ അര്‍ത്ഥം മനസിലാക്കു കാട്ടി. ആരാധിക്കുക എന്ന വാക്കിന്റെയെങ്കിലും അര്‍ത്ഥം മനസിലാക്ക്. സാധാരണ ആളുകള്‍ ആരാധിക്കുന്നത് ദൈവത്തെയാണ്. ഞാന്‍ ആരാധിക്കുന്നത് എന്നു പറഞ്ഞാല്‍ എന്റെ ദൈവം എന്നാണതിന്റെ അര്‍ത്ഥം. അല്ലാതെ പിശചെന്നല്ല. ഇനി കാട്ടിപ്പരുത്തി ആരധിക്കുന്നത് പിശചിനേയാണോ എന്നെനിക്കറിയില്ല. മുസ്ലിങ്ങളൊക്കെ ആരധിക്കുന്നത് അള്ളയ്ന്ന ദൈവത്തേയാണെന്നാണു ഞാന്‍ മനസിലാക്കിയത്. ഇനി എനിക്ക് തെറ്റു പറ്റിയതാണാവോ?

kaalidaasan said...

ഖുര്‍‌ആന്‍ ചരിത്ര പുസ്തകമാണെന്നു ആരും അവകാശപ്പെട്ടിട്ടില്ല. അത് മത ഗ്രന്ഥമാണു. അതില്‍ ചരിത്രവുമുണ്ടാകുമെന്നതല്ലാതെ ഒരിക്കലും ചരിത്രപഠന ഗ്രന്ഥമായി ആരും ഉപയോഗിക്കുന്നില്ല.

കുര്‍ആന്‍ മൊഹമ്മദ് ഉത്ഘോഷിച്ചത് അറേബ്യയിലെ മനലാരണ്യത്തോടായിരിക്കും. ഒരു കണക്കിനു ശരിയാണ്. കാട്ടിപ്പരുത്തിയേപ്പോലുള്ളവരേക്കാള്‍ ബുദ്ധിയുണ്ടാകും അറേബ്യയിലെ മനള്‍ത്തരികള്‍ക്ക്.

ഖുറൈഷികള്‍ ചെയ്യുന്ന ഇന്ന കാര്യങ്ങളൊക്കെ ശരിയല്ല എന്നു പറയുമ്പോള്‍ അതില്‍ നിന്നും മനസിലാകുന്നത് മൊഹമ്മദ് വിമര്‍ശിച്ച കാര്യങ്ങളൊക്കെ ഖുറൈഷികള്‍ ചെയ്യുന്നുണ്ടായിരുന്നു എന്നാണ്. അതാണ്‌ സാമാന്യ യുക്തി മനുഷ്യരെ പഠിപ്പിക്കുന്നത്, അത് ചരിത്രമാണെന്നു സുബോധമുള്ളവര്‍ മനസിലാക്കും. ജബ്ബാറിന്റെ വാക്കുകള്‍ കടമെടുത്താല്‍ പോത്തുകളോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെയല്ലെ കാട്ടു പോത്തുകളോട്.

kaalidaasan said...

കൂടാതെ സെമെസ്റ്റിക്‍ ഭാഷ എന്ന ഒരു ഭാഷയില്ല എന്ന ഒരു വിവരക്കേട് പിന്നെ എഴുന്നെള്ളിക്കുന്നു. ദ്രാവിഡ ഭാഷ എന്നത് പോലെ ഒരു പ്രയോഗമാണത്, ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് പറയുമ്പോള്‍ ഒരു ഭാഷാ കുടും‌ബത്തെ അങ്ങിനെ പറയുമോ എന്നെല്ലാം ഒന്നു മനസ്സിലാക്കുക.

മലയാളം, തമിഴ്, ഹിന്ദി ഇംഗ്ളീഷ് എന്നൊക്കെ യുള്ള ഭാഷപോലെ ഒരു ഭാഷയാണല്ലൊ ദ്രാവിഡ ഭാഷ. കഷ്ടം തന്നെ.

kaalidaasan said...

എലോഹിം എന്നതിന്റെ ഉച്ചാരണം ഇലോഹിം എന്നുമാകാം. കാരണം ഏല്‍ എന്നത് എല്ലാ ആരാധ്യ വസ്തുക്കളെയും കുറിക്കുന്ന പദമായിരുന്നു.

എപ്പോള്‍ എന്നതിന്റെ ഉച്ചാരണം ഇപ്പോള്‍ എന്നാകുന്നതു പോലെ. ഹീബ്രുവിനേക്കുറിച്ച് അറിയാവുന്നവരും ഹീബ്രുവിനേക്കുറിച്ച് പഠിച്ചവരും പറയുന്നത് എലോഹിം എന്നായിരുന്നു ഉച്ചാരണമെന്നാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി ആ ഭാഷ ഉപയോഗിച്ചവരും അവരുടെ വേദപുസ്തകം പരായണം ചെയ്തവരും പരമ്പരയാ കൈമാറിവന്ന ഉച്ചാരണവും അതു തന്നെ. ഇപ്പോള്‍ കാട്ടിയുടെ ആയിരിക്കാം എന്ന ഊഹത്തേക്കാള്‍ സാധുത വിദഗ്ദ്ധരുടെ അഭിപ്രായത്തിനാണ്.


മറ്റുള്ളവരുടെ ഭാവന ചരിത്രമാകുന്നു എന്ന് പരിഹസിക്കുന്നവര്‍ സ്വന്തം ഭാവന ചരിത്രമാക്കുന്നതു കാണുമ്പോള്‍ സഹതപിക്കാതെ വയ്യ.

kaalidaasan said...

എലോഹ് എന്ന പദത്തില്‍ നിന്ന് അറബിയിലേക്ക് വന്ന പദമാണു ഇലാഹ് എന്നത് എന്റെ അഭിപ്രായമല്ല. ഭാഷാപണ്ഡിതരുടെ അഭിപ്രായമാണു. കൂടുതല്‍ വായനക്ക് Mark S. Smith എഴുതിയ God in translation എന്ന പുസ്തകം റെഫര്‍ ചെയ്യുക.

ഈ പുസ്തകത്തിന്റെ ഏതു പേജിലാണ്‌ എലോഹ് അറബിയിലേക്കു വന്ന് ഇലാഹ് ആയി എന്ന് രേഖപ്പെടുതിയിരിക്കുന്നത്? ഏത് ഭാഷാപണ്ഡിതനാണതു പറഞ്ഞത്?

ഹീബ്രുവിലെ എലോഹ് എന്ന പദത്തിനു സമാനമായ അറബി പദമാണ്‌ ഇലാഹ് എന്നാണു ഞാന്‍ വായിച്ചിട്ടുള്ളത് ഒരേ ഭഷാകുടുംബത്തില്‍ പെട്ട പദങ്ങളായതുകൊണ്ട് സാമ്യമുണ്ടാകുക സ്വാഭാവികം. അതിലപ്പുറം ഈ രണ്ടു പദങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല.

എലോഹ് എന്ന ഹീബ്രു പദം ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമണുപയോഗിച്ചിട്ടുള്ളത്. ഏക ദൈവം എന്ന അര്‍ത്ഥത്തില്‍ അതുപയോഗിച്ചിട്ടില്ല. ഏക ദൈവം എന്ന അര്‍ത്ഥത്തിലുപയോഗിച്ച പദങ്ങള്‍ എലോഹിം, യഹോവ എലോഹിം, യഹോവ എന്നുമാണ്‌.

പുരാതന ഇസ്രായേലിലെ എല്ലാ ജനങ്ങളും അവരുടെ ദൈവത്തെ വിളിക്കാന്‍ എലോഹ് എന്ന പദമുപയോഗിച്ചിരുന്നു. പല ദൈവങ്ങളിലൊരു ദൈവം എന്നാണതു കോണ്ടുദ്ദേശിച്ചിരുനത്. ഇലാഹ് എന്ന അറബി പദവും പല ദൈവങ്ങളില്‍ ഒരാളെന്നാണു മനസിലാക്കേണ്ടതും. ലാ ഇലാഹ ഇല്‍ അള്ള എന്നതിനിലെ ഇലാഹക്ക് അതേ അര്‍ത്ഥമുള്ളു. മുസ്ലിമായ കാട്ടിപ്പരുതിക്കാതറിയില്ലെങ്കില്‍ കഷ്ടം എന്നേ പറയേണ്ടൂ. അപ്പോള്‍ കാട്ടിപരുത്തി പരയുന്ന ഇലാഹ് അറേബ്യയിലെ പല ദൈവങ്ങളില്‍ ഒന്നു മാത്രമാണ്ന്നെന അര്‍ത്ഥം വരുന്നു. അതേ ഞാനും പറഞ്ഞുള്ളു. ഇസ്രായേലില്‍ ഏക ദൈവ ആരാധന ഉണ്ടാകുന്നതിനു മുന്നേയുള്ള പദമാണീ എലോഹ്. അള്ളാ ഖുറൈഷികളുടെ പല ദൈവങ്ങളിലൊന്നു മാത്രമായിരുന്നു. എലോഹ് ഇസ്രായേലിലെ പല ദൈവങ്ങളില്‍ ഒന്നായിരുന്ന പോലെ ഇലാഹ് അറേബ്യയിലെ പല ദൈവങ്ങളില്‍ ഒന്നു മാത്രമായിരുന്നു.

ഇസ്രായേലിലെ പലദൈവങ്ങളില്‍ ഒന്നായ എലോഹ് അറബിയിലേക്കു കുടിയേറി ഇലാഹ് എന്ന പല ദൈവങ്ങളില്‍ ഒരു ദൈവമായി ഇരിക്കുന്നതില്‍ എന്താണിത്ര ആഘോഷിക്കാനുള്ളത് കാട്ടി. യഹൂദരുടെയും ക്രിസ്ത്യാനികളുടെയ്യും എലോഹ് ഏക ദൈവമായപ്പോഴും അറബികളുടെ ഇലാഹ് അള്ളാ ആയതല്ലാതെ ഏക ദൈവമായിരുന്നില്ല. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും അള്ളായെന്നറിയപ്പെട്ടിരുന്ന ഏക ദൈവം ഖുറൈഷികളുടെ ഇടയില്‍ തന്നെയുണ്ടായിരുന്നു. അപ്പോഴും ഖുറൈഷികളുടെ അള്ളാ പല ദൈവങ്ങളില്‍ ഒന്നുമാത്രമായിരുന്നു.

മൊഹമ്മദ് കുര്‍ആന്‍ പ്രബോധനം ചെയ്തു തുടങ്ങുമ്പോള്‍ ഈ അള്ളാക്ക് ഖുറൈഷികളുടെ പ്രധാന ദൈവമായി സ്ഥാനക്കയറ്റം കിട്ടി എന്നല്ലാതെ ഏക ദൈവമായിരുന്നില്ല.

Mark Smith നെ വിടാതെ പിടിക്കുന്നതു കൊണ്ട് ഞാന്‍ മറ്റൊരു നിര്‍ദ്ദേശം തരാം. അദ്ദേഹത്തിന്റെ തന്നെ The Early History of God , The Origins of Biblical Monotheism. എന്നീ പുസ്തകങ്ങള്‍ ഒന്നു വായിക്കുക. അത് വായിച്ചു കഴിയുമ്പോള്‍ കാട്ടി പറയും എലോഹെന്നല്ല യഹോവ എന്ന ദൈവത്തേയും മുസ്ലിങ്ങള്‍ക്ക് വേണ്ട എന്ന്.

kaalidaasan said...

ബാബിലോണിലെ അറമായിക്ക് ഭാഷയിലെ എലാഹ് യഹൂദരുടെ ദൈവത്തെക്കുറിക്കുന്ന പദമല്ല എന്നു കാളി പറയുമ്പോള്‍ ദൈവത്തെ കുറിക്കുന്ന പദം എന്ന ഭാഷാപ്രയോഗം തന്നെ തെറ്റാണു. ദൈവം എന്നത് ഒരു പദമാണു.

കാട്ടിപ്പരുത്തി പറഞ്ഞു എന്നു കരുതി അത് തെറ്റാവുകയില്ല. കാട്ടിപ്പരുത്തിക്ക് തെറ്റായാലും ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു പ്രയോഗമാണു ദൈവത്തേക്കുറിക്കുന്ന പദമെന്നത്.

ഹിന്ദുക്കളുടെ ദൈവം, മുസ്ലിങ്ങളുടെ ദൈവം, ക്രിസ്ത്യാനികളുടെ ദൈവം എന്നൊക്കെ മലയാളത്തിലെ അംഗീകരിക്കപ്പെട്ട പ്രയോഗങ്ങളാണ്. അതു പോലെ Hinud God, muslim god, Christian God എന്നൊക്കെ ഇംഗ്ളീഷ് ഭാഷയിലെ അറിയപ്പെടുന്ന പ്രയോഗങ്ങളാണ്. അള്ളാ എല്ലാവരുടെയും ദൈവം എന്ന മനസിലിരുപ്പാണിവിടെ പുറത്തു വരുന്നത്. പക്ഷെ എല്ലാവരും അംഗീകരിക്കില്ല.

kaalidaasan said...

കൂടാതെ ബാബിലോണിയയിലെ എലാഹ് എന്നതായിരുന്നു ദൈവത്തിനുപയോഗിച്ച പദം എന്നു പറഞ്ഞതും തെറ്റ്. ബാബിലോണിയയില്‍ എലാഹ് എന്ന പദമില്ല, ഏല്‍ എന്നോ ഈല്‍ എന്നോ ഉള്ള പദമേ ഉള്ളൂ. അത് മൂന്നാം നൂറ്റാണ്ടിലാണു ഹിബ്രുവിലേക്ക് വന്നത് എന്നതിനു തെളിവൊന്നുമില്ല. ഹിബ്രുവിലെ ബഹുമാന സൂചകമായി ഹിം ഈ പദവുമായി ചേര്‍ന്നപ്പോഴാണു എലോഹിം ഉണ്ടാകുന്നത്.


ഇല്‍ എന്നും ഇലു എന്നും ബാബിലോണിയയില്‍ ഉപയോഗിച്ചുഇരുന്നത് കാലം ഏതെന്നു നിര്‍ണ്ണയിക്കാനാകാത്ത അതിപ്രാചീന കാലത്താണ്. അന്ന് ഇസ്രയേലില്‍ ഉപയോഗിച്ചിരുന്നത് എല്‍ എന്ന പദമായിരുന്നു. ഇല്‍ അല്ലെങ്കില്‍ ഇലു എന്ന പദത്തില്‍ നിന്നും ഇലാഹുണ്ടായി. എല്‍ എന്ന പദത്തില്‍ നിന്നും എലോഹും പിന്നിട് എലോഹിമും ഉണ്ടായി.

അറമായ ഭഷയിലെ വക്കാണ്‌ എലാഹ് എന്നത്. ആ ഭാഷ ബാബിലോണിയയില്‍ പ്രബലയ്ത്തിലിരുനപ്പോളാണ്, ഇസ്രയേല്‍ക്കാരുടെ ബബിലോന്‍ പ്രവസം. അവര്‍ തിരികെ വന്നന്പ്പോള്‍ കൊണ്ടു വന്നതാണ്‌ എലാഹ് എന്ന പ്രയോഗം.

ബൈബിള്‍ പഴയ നിയമത്തിലെ ബി സി മുന്നാം നൂടാണ്ടു കഴിഞ്ഞെഴുതപ്പെട്ട പുസ്തകങ്ങളില്‍ മാതര്മാണീ പ്രയോഗമുള്ളത്. അതുകൊണ്ട് സുബോധമുള്ളവര്‍ കരുതുന്നത് ആ കാലഘട്ടത്തിനു ശേഷമാണീ പദ ഇസ്രായേലിലേക്ക് വന്നതെന്നുമാണ്.

എലാഹ് അല്ല എലോഹ് ആയി മാറിയത്.

ബി സി മൂന്നം നൂറ്റാണ്ടില്‍ ആരും ചരിത്രമെഴുതി തുടങ്ങിയിരുന്നില്ല. അതു കൊണ്ട് തെളിവു കിട്ടാന്‍ പ്രയാസമാണ്. മനുഷ്യര്‍ മറ്റ് ചില സൂചനകളില്‍ നിന്നുമാണ്‌ അന്നു നടന്ന സംഭവങ്ങള്‍ മനസിലാക്കുന്നത്. അങ്ങനെ മനസിലാക്കിയതാണ്‌ എലാഹ് എന്ന പദം ഇസ്രായേലിലേക്കു വന്നതെങ്ങനെയെന്ന്.എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നൂലില്‍ കെട്ടി ഇറക്കി കിട്ടില്ലല്ലോ, ലോകാരംഭം മുതലുള്ള ചരിത്രം മനസിലാക്കാന്‍.

kaalidaasan said...

എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു.

അപ്പോള്‍ കാട്ടിപ്പരുത്തിക്ക് കാര്യമറിയാം.


തൊട്ടു മുകളില്‍ കാട്ടിപ്പരുത്തി എഴുതി.
എലോഹ് എന്ന പദത്തില്‍ നിന്ന് അറബിയിലേക്ക് വന്ന പദമാണു ഇലാഹ് എന്നത് എന്റെ അഭിപ്രായമല്ല. ഭാഷാപണ്ഡിതരുടെ അഭിപ്രായമാണു.

അപ്പോള്‍ ഇലാഹ് അല്ലേ പ്രചീന പദം. പിന്നെന്തിനാണ്‌ എലോഹ് ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് വന്നു എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇലാഹ് എന്നത് അറബിയില്‍ ഉണ്ടായ പദമാണ്. അറബി ഭാഷയുണ്ടായപ്പോള്‍ മുതല്‍ അറബികള്‍ ദൈവത്തെ വിളിക്കാനുപയോഗിച്ച പദം. അതിനു ഹീബ്രുവിലെ ഒരു പദവുമായി ബന്ധമില്ല. പല ഇലാഹുമാരും അറബികള്‍ക്കുണ്ടായിരുന്നു . അതിലൊരു ഇഅലാഹാണ്‌ അള്ളാ. അതാണ്‌ ലാ ഇലാഹ ഇല്‍ അള്ള എന്ന വാചകത്തിന്റെ അര്‍ത്ഥം. മൊഹമ്മദ് കുര്‍ആന്‍ പ്രബോധനം ചെയ്ത സമയത്ത് ഈ അള്ളായായിരുന്നു അവരുടെ പ്രധാന ദൈവം.

kaalidaasan said...

എത്ര തെളിവു വേണം ചരിത്രകാരാ-


എവിടെ ഏതു പുസ്തകത്തിലാണാ തെളിവുകള്‍ ഉള്ളത്? കുര്‍ആന്റെ കൂടെ ഇതുപോലെ ഒരു ചരിത്രപുസ്തകവും അള്ളാ ഇറക്കിയിരുന്നോ?

kaalidaasan said...

യഹൂദരും ക്രൈസ്തവരും ചന്ദ്രനെ ആരാധിച്ചിരുന്നു എന്ന് ഞാന്‍ ആരോപിക്കാത്തിടത്തോളം എന്തിനാണിങ്ങനെ ഒരു വാദം. ഇല്ലാത്ത ആരോപണത്തിനു ഇല്ലാത്ത വാദമോ?

താങ്കള്‍ ആരോപിച്ചാല്‍ മാത്രമാണോ ഇതു പറയാവുള്ളൂ.

യഹൂദര്‍ മാത്രമല്ല ലോകത്തെല്ലാ ജനതകളും ചന്ദ്രന്‍ സൂര്യന്‍ മുതലായ വസ്തുക്കളെ ആരാധിച്ചിരുന്നു. Mark Smith ന്റെ മറ്റ് പുസ്തകങ്ങള്‍ കൂടി വായിച്ചാല്‍ ഇതൊക്കെ മനസിലാകും

ഖുറൈഷികളും അത് ചെയ്തിരുന്നു. മൊഹമ്മദ് ജീവിച്ച കാലത്തും അവര്‍ അത് ചെയ്തു. പക്ഷെ യഹൂദരൊക്കെ അത് അതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ ഉപേച്ചിരുന്നു എന്ന വ്യത്യാസമുണ്ട്.

kaalidaasan said...

സാധ്യതകളുടെ കലയല്ല കാളീ ചരിത്രം. അതിന്നൊരു ശാസ്ത്രമാണു. അതിനു വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ അതിന്റെ തെളിവുകളും ഹാജറാക്കണം. വാദം സമര്‍ത്ഥിക്കാന്‍ കഴിയുമെങ്കില്‍ തെളിവുകള്‍ കൊണ്ട് വരിക.

എഴുതപ്പെടാത്ത ചരിത്രം സാധ്യതകളുടെ കല തന്നെയണ്. യഹൂദന്‍മാരുടെയും ക്രിസ്ത്യനിഅക്ളുടെയും ചരിത്രമെടുത്ത് അതാണു സ്വന്തം ചരിത്രമെന്നെഴുതുമ്പോലെയല്ല അത്. നിഗൂഡമായ സൂചനകളില്‍ നിന്നും ശിലാഫലകങ്ങളില്‍ നിന്നും നാണയങ്ങളില്‍ നിന്നുമൊക്കെയാണ്‌ വിദഗ്ദ്ധര്‍ ചരിത്രം ഊഹിച്ചെടുക്കുന്നത്. അവര്‍ക്ക് ഒരള്ളായും ഒരു ചരിത്രവും നൂലില്‍ കെട്ടി ഇറക്കിക്കൊടുക്കുന്നതല്ല. പുരാതന അവശിഷ്ടങ്ങളില്‍ നിന്നും തപ്പിപ്പിടിച്ചെടുത്ത് എത്തിച്ചേരുന്ന നിഗമനങ്ങളാണു ചരിത്രം. പല ബിംബങ്ങളില്‍ നിന്നും മുദ്രകളില്‍ നിന്നും കലകളില്‍ നിന്നുമൊക്കെയാണ്‌ പുരാതന ചരിത്രത്തേക്കുറിച്ചുള്ള നിഗമനങ്ങളിലെത്തിച്ചേരുക.

എം എന്‍ റോയ് പറഞ്ഞതു പോലെ, മാനസിക വിഭ്രാന്തിയില്‍ മൊഹമ്മദ് ഏതോ ഗുഹയില്‍ പോയിരുന്ന് തട്ടിപ്പടച്ചുണ്ടാക്കിയിട്ട് അള്ളാ ഇറക്കിയതാണെന്നു പറഞ്ഞ് താങ്കളെയൊക്കെ വിശ്വസിപ്പിക്കുന്ന മണ്ടത്തരങ്ങളല്ല ചരിത്രം.

കബയിലെ വിഗ്രഹങ്ങള്‍ ശുക്ഷിച്ചു വച്ചിരുന്നെങ്കില്‍ ഗവേഷകര്‍ ഖുറൈഷികളുടെ ചരിത്രം ഇതുപോലെ എഴുതുമായിരുന്നു.

kaalidaasan said...

ചന്ദ്രക്കല ഒരു മതചിഹ്നം എന്ന രീതിയില്‍ എന്നു മുതല്‍ രൂപപ്പെട്ടു എന്നതിന്റെ ചരിത്രത്തെയും തൊടാന്‍ കാളിക്കാവുന്നില്ല. അപ്പോള്‍ ഇന്ന് മുസ്ലിങ്ങള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയാണു കാളി ചെയ്യുന്നത്.


ചന്ദ്രക്കല ഒരു മത ഛിഹ്നമയിട്ടുപയോഗിക്കുന്നത് ചരിത്രാതീത കാലം മുതലാണ്. അറേബ്യയിലെ ഖുറൈഷികളും മറ്റ് ഗോത്രവര്‍ഗ്ഗക്കാരും ഇതുപയോഗിച്ചിരുന്നു. കബയില്‍ ഇതിന്റെ ചിഹ്നമുണ്ടായിരുന്നു. ഇസ്ലാമിന്റെ ആരംഭകലം മുതല്‍ എല്ലാ മുസ്ലിം ആരാധനാലയങ്ങളുടെ മുകളിലുമതുണ്ടായിരുന്നു. ഇന്നുമുണ്ട്.

മുസ്ലിങ്ങള്‍ ചന്ദ്രക്കല ഒരു ചിഹ്നമായി ഉപയോഗിക്കുന്നതിനെ ഞാന്‍ ഒരിക്കലും ചോദ്യം ചെയ്യില്ല. അവര്‍ ഇസ്ലാമിനു മുമ്പുള്ള അവരുടെ പുരാതന പൈതൃകം തുടരുന്നു. അത്രമാത്രം. അവരുടെ പഴയ ഒരു ദൈവത്തെ ഓര്‍ക്കുന്നതിനെ ഞാന്‍ എന്തിന്‌ ചോദ്യം ചെയ്യണം?

Afsal said...

ഹൈന്ദവതയുടെ വിഗ്രഹാരാധനയെ ന്യായീകരിക്കാന്‍ ചിലര്‍ നടത്തുന്ന പാഴ്ശ്രമം മാത്രമാണ് ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ട് എന്ന് പറയാന്‍ ഹജറുല്‍ ആസ്വാദ് കല്ലിനെ എടുത്തു കാട്ടുന്നത് ...പലപ്പോഴും മുസ്ലിങ്ങള്‍ തന്നെ ഇത് നല്ല പോലെ വിശദീകരിച്ചു കൊടുത്തിട്ടുണ്ട് എന്നാലും അവര്‍ക്ക് മതിയാവില്ല .........

അയ്യപ്പ വിഗ്രഹം .....അയ്യപ്പ ദൈവത്തിന്റെത് ..
പത്മനാഭ വിഗ്രഹം പ്ത്മനാഭാന്റെത് .....
അവയെ ഒക്കെ ആരാധിക്കുമ്പോ അതെ ദൈവത്തെ മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ട് ഹൈന്ദവര്‍ ആരാധന നടത്തുന്നു ...........
അയ്യപ്പ വിഗ്രഹം അത് കേവലം ഒരു ലോഹം മാത്രമാണെന്നോ ...പത്മനാഭ വിട്രഹം കേവലം ഒരു കല്ല്‌ മാത്രമാണെന്നും .അതില്‍ കവിഞ്ഞു അവയ്ക്ക് പ്രസക്തി ഇല്ല എന്നും താങ്കള്‍ സമ്മതിക്കാന്‍ തയ്യാറുണ്ടോ ...........
ഹജറുല്‍ ആസ്വാദ് കേവലം ഒരു കല്ല്‌ മാത്രമാണെന്നും ..അതില്‍ കവിഞ്ഞു അതിനു യാതൊരു പ്രസക്തിയും ഇല്ലെന്നും സമ്മതിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാണ് ........