Saturday 21 August 2010

ചില്ലിട്ടു വയ്ക്കേണ്ട ചിത്രങ്ങള്‍

ചിത്രം ചില്ലിട്ട് സൂക്ഷിക്കുക എന്നത് ചരിത്രാതീത കാലം മുതലേ മനുഷ്യരുടെ സ്വഭാവമാണ്. ചരിത്രത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്ന ചിലര്‍ ചിത്രം എടുക്കുന്നതും അത് സൂക്ഷിക്കുന്നതും എതിര്‍ക്കാറുണ്ട്. ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് അതുപോലെ പുറം തിരിഞ്ഞു നിന്ന ഒരു മനുഷ്യനാണ്. അദ്ദേഹം ഒരിക്കല്‍ ഇഷ്ടഭാര്യ ഐഷയെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ കുരിശു കണ്ട പിശാചിനേപ്പോലെ പുറത്തു നിന്നു. കാരണം തിരക്കിയ ഐഷയോട് അദ്ദേഹം പറഞ്ഞു. അകത്തു കിടക്കുന്ന തിരശീലയിലെ ചിത്രങ്ങളാണ്‌ കുരിശിനേപ്പോലെ അദ്ദേഹം വെറുത്തതെന്ന്. ആ തിരശീല എടുത്തുമാറ്റിയിട്ടേ അന്ന് അദ്ദേഹം ഐഷയുടെ അന്തപ്പുരത്തില്‍ പ്രവേശിച്ചുള്ളു. ആ തിരശീല വെട്ടി തലയിണക്ക് ഉറ തയ്ച്ച് ഐഷ മൊഹമ്മദിനെ പറ്റിച്ചു എന്നത് പിന്നിടുള്ള ചരിത്രം.

ചിത്രങ്ങളെടുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവരെ അവസാന വിധി നാളില്‍ അള്ളാ ശിക്ഷിക്കുമെന്നാണ്‌ മൊഹമ്മദ് പറഞ്ഞു വച്ചത്. മൊഹമ്മദ് ചിത്രങ്ങളോട് വെറുപ്പു കാണിച്ചത് കൊണ്ട് സാധാരണ മുസ്ലിങ്ങള്‍ ചിത്രങ്ങളെടുക്കുകയോ സൂക്ഷിക്കുകയോ ചെയ്യാരുതാത്തതാണ്. എന്നു വച്ച് ചിത്രങ്ങളെടുക്കുകയും സൂക്ഷിക്കുകയും ചെയ്യാത്ത മുസ്ലിങ്ങള്‍ ആരും തന്നെ ഇല്ല. അവസാന വിധി നാളില്‍ അള്ളാ ശിക്ഷിച്ചോട്ടേ എന്നാണവരുടെ നിലപാട്. അല്ലെങ്കില്‍ മൊഹമ്മദിന്റെ എല്ലാ പൊട്ടത്തരങ്ങളും അനുസരിക്കേണ്ട എന്നു തീരുമാനിച്ചതാകാം.

കേരള മുഖ്യമന്ത്രി കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു പ്രസ്താവന നടത്തി. പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഒരു ലക്ഷ്യം അദ്ദേഹത്തിനു കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞു. കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഇസ്ലാമിക സംസ്ഥാനമോ സ്വതന്ത്ര രാജ്യം തന്നെയോ നേടിയെടുക്കുക എന്നതാണത്. അധ്യാപകന്റെ കൈ വെട്ടിനോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന തെരച്ചിലുകളില്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ആ പ്രസ്താവന.  എല്ലാ മുസ്ലിങ്ങളും ഒറ്റക്കെട്ടായി, തീവ്രവാദത്തിനെതിരെ കുരിശുയുദ്ധം നടത്തുന്നു എന്ന് വിളിച്ചുകൂവുന്നവരുള്‍പ്പടെ, സര്‍വ ശക്തിയുമെടുത്ത് മുഖ്യമന്ത്രിക്കെതിരെ ജിഹാദിനിറങ്ങി. ജമായത്തേ ഇസ്ലാമിയെ തീവ്രവാദ സംഘടന എന്ന് പിണറായി വിജയന്‍ വിളിച്ചപ്പോള്‍ കുറെയധികം മുസ്ലിങ്ങള്‍ അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന് ജമായത്തേ ഇസ്ലാമിക്കെതിരെ ജിഹാദ് നടത്തിയിട്ട് അധികം കാലമായില്ല. മറ്റൊരു തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പിണറായി ഉള്‍പ്പടെയുള്ളവര്‍ സമാന വിമര്‍ശനം നടത്തിയപ്പോള്‍ ഇവരൊക്കെ നിമിഷനേരം കൊണ്ട് മലക്കം മറിഞ്ഞു. പിണറായി വിജയന്‍ ജമായത്തേ ഇസ്ലാമിയേപ്പറ്റി പറഞ്ഞു. ജമായത്തേ ഇസ്ലാമിയേപ്പറ്റി പിണറായി പറഞ്ഞത് മൌദൂദിയുടെ തീവ്രവാദം പിന്തുടരുന്ന സംഘടനയാണ്. ഇസ്ലാമിക രാജ്യം സ്ഥാപിക്കലാണവരുടെ ലക്ഷ്യം. ജനാധിപത്യം മതേതരത്തം സോഷ്യലിസം എന്നിവക്കൊക്കെ അവര്‍ എതിരാണ്. മൌദൂദിയുടെ ആ ആശയങ്ങളൊന്നും ഞങ്ങള്‍ പിന്തുടരുന്നില്ല എന്ന് ജമയത്തുകാര്‍ കരഞ്ഞു പറഞ്ഞിട്ടും മറ്റ് മുസ്ലിങ്ങള്‍ അവരുടെ പപ്പും പൂടയും പറിച്ചു.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇതിനേക്കാളും തീവ്രമായ നിലപാടുള്ളവരാണെന്ന് അതേ പിണറായി പറഞ്ഞപ്പോള്‍ എല്ലാ മുസ്ലിങ്ങളും ഉറഞ്ഞു തുള്ളിയതിന്റെ രഹസ്യം എന്താണ്? എല്ലാ മുസ്ലിങ്ങളുടെയും ഉള്ളിന്റെ ഉള്ളില്‍ ഉള്ള ആഗ്രഹമാണ്‌ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നത്. ജമായത്തേ ഇസ്ലാമിക്കെതിരെ വാളെടുത്തതിന്റെ എല്ലാ കേടും പോപ്പുലര്‍ ഫ്രണ്ടുകാരെ അനുകൂലിച്ച് അവര്‍ തീര്‍ത്തു. ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്, എന്ന പഴം ചൊല്ല് അവര്‍ അന്വര്‍ത്ഥമാക്കി.

അതിനു ശേഷം എല്ലാ മുസ്ലിങ്ങളും ഒന്നിച്ചത് മദനി എന്ന എക്സ് ഭീകരവാദി ബാംഗളൂര്‍ സ്ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായപ്പോഴും. മദനിക്കു വേണ്ടി കണ്ണീര്‍ വാര്‍ക്കാന്‍ ഇപ്പോള്‍ കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും തയ്യാറായി. മദനി പ്രതി ചേര്‍ക്കപ്പെട്ടേ ഉള്ളു. പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയേ ഉള്ളു. ചോദ്യം ചെയ്യലും അന്വേഷണവും ഇനി ഏറെ നടക്കാനുണ്ട്. അതിനു ശേഷമേ അദ്ദേഹം തെറ്റുകാരനാണോ എന്ന് പോലീസ് ആരോപിക്കയുള്ളു. അതിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ചെയ്യണം. അപ്പോഴേ അദ്ദേഹം തെറ്റുകാരനാണോ എന്നൊക്കെ മനസിലാകൂ. പക്ഷെ അദ്ദേഹത്തെ പിന്തുണക്കുന്ന മുസ്ലിങ്ങള്‍ ഏക സ്വരത്തില്‍ പറയുന്നു, അദ്ദേഹം തെറ്റുകാരനല്ല എന്ന്.

മദനിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഉദ്വേഗജനകമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഉസ്താദിനെ അറസ്റ്റ് ചെയ്താല്‍ ചാവേറുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല എന്നാണ്‌ പൂന്തുറ സിറാജൊക്കെ ഭീഷണി മുഴക്കിയിരുന്നതും. പക്ഷെ ഒന്നും സംഭവിച്ചില്ല. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് മദനി കുര്‍ആന്‍ കയ്യില്‍ പടിച്ച് ഒരു പ്രകടനവും നടത്തി. എം എന്‍ കാരശ്ശേരിയേപ്പോലുള്ള "അള്‍ട്രാ മോഡേണ്‍ സെകുലര്‍ കള്ളന്‍മാര്‍" ഈ പ്രകടനത്തെ വിമര്‍ശിച്ചു. അദ്ദേഹം പറഞ്ഞതായിരുന്നു സത്യവും. പക്ഷെ തീവ്ര മുസ്ലിങ്ങള്‍ അത് സമ്മതിക്കില്ല. അവര്‍ പറയും. ആര്യാടനെയും എം.എന്‍ കാരശേരിയെയും പോലുള്ള അള്‍ട്രാ മോഡേണ്‍ സെകുലര്‍ കള്ളന്‍മാരും ഹൈന്ദവ ഫാസിസ്റ്റുകളുമൊഴിച്ചാല്‍ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ളിംകളും മദനിയോടൊപ്പം വേദന പങ്കിട്ടതുമാത്രം മതിയാവും, ഇനി മദനി കര്‍ണ്ണാടകത്തില്‍ തിരിച്ചുവന്നില്ലെങ്കില്‍കൂടി അദ്ധേഹം അപരാധിയല്ലെന്ന്‌ ആശ്വസിക്കാന്‍.



കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഈ എക്സ് ഭീകരവാദിയുടെ പിന്നില്‍ അണിനിരത്താന്‍ നടത്തുന്ന അപഹാസ്യമായ ശ്രമം. മറ്റ് സംസ്ഥാനങ്ങള്‍ വര്‍ഗ്ഗീയ വിദ്വേഷത്തില്‍ ആണ്ടുനിന്നപ്പോഴും പ്രായേണ സ്വസ്തമായിരുന്ന കേരളത്തെ വര്‍ഗ്ഗീയതയുടെ തീയിലേക്കെറിഞ്ഞതിന്റെ ഉസ്താദാണ്‌ മദനി. അതിനു വേണ്ടി കേരളം മുഴുവന്‍ അലറി നടന്ന ഇദ്ദേഹത്തെയോര്‍ത്ത് സമാധാനം കാംക്ഷിക്കുന്ന സുബോധമുള്ള ആരും കണ്ണീര്‍ പൊഴിക്കില്ല. ഇപ്പോള്‍ അധ്യാപകന്റെ കൈ വെട്ടിയതില്‍ എത്തി നില്‍ക്കുന്ന ഇസ്ലാമിക ഭീകരതയെന്ന ദുര്‍ഭൂതത്തെ കൂടം തുറന്നു വിട്ട ഉസ്താദാണു മദനി.

കുര്‍ആന്‍ കയ്യില്‍ പിടിച്ച് മദനി നടത്തിയ പ്രകടനം കണ്ട് കോരിത്തരിച്ച ഒരു മുസ്ലിം തീവ്രവാദി എഴുതിയിരിക്കുന്നതിങ്ങനെ.

സ്വന്തം ജീവനില് ആശങ്കയുണ്ടെങ്കിലും തളരാത്ത ആ മനുഷ്യന്, അന്വാറുശേരിയിലെ "അനാഥ"മാക്കെപ്പെട്ടുപോയേക്കാവുന്ന കുഞ്ഞുങ്ങളോട് യാത്രപറയുമ്പോല് മാത്രം വിതുമ്പിപോയ ആ ധീരനായ മനുഷ്യന്റെ ചിത്രം കേരളം ചില്ലിട്ടുവയ്ക്കേണ്ടതുണ്ട്..

ഏതാണാ ചിത്രമെന്ന് കാണണ്ടേ?



കേരളത്തിലെ എല്ലാവരും ഇത് ചില്ലിട്ടു വയ്ക്കണമെന്നാണദ്ദേഹം പറയുന്നത്. മുസ്ലിങ്ങള്‍ ചില്ലിട്ടു വയ്ക്കണമെന്നു പറഞ്ഞാല്‍ അത് മനസിലാക്കാന്‍ പ്രയാസമില്ല. ഏതു ഭീകരനും കുര്‍ആന്‍ പിടിച്ചാല്‍ അവരെ അനുമോദിക്കലാണല്ലോ ഒരു തീവ്ര മുസ്ലിമിന്റെ കടമ.

നമ്മുടെ ചിന്തയെ അല്‍പ്പം പിന്നോട്ടു കൊണ്ടുപോകാം.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലിം ലീഗ് നേതാവിനെതിരെ ഒരു പീഢനക്കേസ് ഉണ്ടായി. അന്ന് അദ്ദേഹവും കുര്‍ആന്‍ പിടിച്ച് ഒരു സത്യം ചെയ്തിരുന്നു. കേരളത്തില്‍ വച്ചും ലോക മുസ്ലിംകള്‍ ഏഴു വലം വച്ച് ആരാധിക്കുന്ന കബാലയത്തെ സാക്ഷി നിര്‍ത്തിക്കൊണ്ടും, കുര്‍ആന്‍ തൊട്ട് നിരപരാധിയാണെന്ന് സത്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം ചില്ലിട്ടു സൂക്ഷിക്കണമെന്ന് മുസ്ലിങ്ങളാരും കരയുന്നതു കണ്ടില്ല.

അതിനെ കളിയാക്കി  അദ്ദേഹത്തിനെതിരെ മദമിളകിയ മദനി തന്നെ കുര്‍ആന്‍ കൈയ്യില്‍ പിടിച്ച് മറ്റൊരു സത്യം ചെയ്യുമ്പോള്‍ ആ ചിത്രം ചില്ലിട്ട് സൂക്ഷിക്കണമെന്ന് ശഠിക്കുന്നതിന്റെ രഹസ്യം എന്താണ്.?

കുഞ്ഞാലിക്കുട്ടി ഒരു പെണ്‍കുട്ടിയെ കണ്ടു മോഹിച്ചു. അതത്ര വലിയ അപരാധമാണോ? മൊഹമ്മദും പണ്ട് പല പെണ്ണുങ്ങളെയും കണ്ട് മോഹിച്ചിട്ടില്ലേ? 6 വയസുള്ള ഒരു പിഞ്ചു ബാലികയെ കണ്ട് മോഹിച്ചിട്ടുണ്ട്. സ്വന്തം പുത്രന്റെ ഭാര്യയെ കണ്ട് മോഹിച്ചിട്ടുണ്ട്. ഒരു അടിമയെ കണ്ട് മോഹിച്ചിട്ടുണ്ട്. എന്നിട്ടും കുഞ്ഞാലിക്കുട്ടി ഒരു പെണ്ണിനെ കണ്ട് മോഹിച്ചപ്പോള്‍ മദനിയുള്‍പ്പടെയുള്ള പലര്‍ക്കും മദമിളകി.

ബാബ്രി മസ്ജിദ് പൊളിച്ച ഹിന്ദുക്കളെ വെട്ടിക്കൊല്ലണമെന്നു മാത്രമേ മദനി പറഞ്ഞുള്ളു. അതത്ര വലിയ തെറ്റായി ഒരു മുസ്ലിമും കരുതുന്നില്ല. അവിശ്വാസികളെ വെറുതെ തല്ലിക്കൊല്ലണമെന്നാണ്‌ മൊഹമ്മദ് പറഞ്ഞിരുന്നത്. അപ്പോള്‍ പള്ളി പൊളിക്കുന്നവരെ കൊല്ലുന്നത് നിസാരം.
ഇതു പോലെ പഞ്ചപാവമായ ഈ യധാര്‍ത്ഥ മുസ്ലിമിനെ വെറുമൊരു സ്ഫോടനകേസില്‍ കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്താല്‍ മുസ്ലിങ്ങള്‍ മുഴുവനും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കണം. പോര മലയാളികള്‍ മുഴുവനുമണിനിരക്കണം. അണിനിരന്നാല്‍ മാത്രം പോര കുര്‍ആനേന്തിയ ആ പുണ്യ ചിത്രം എല്ലാ കേരളീയരും ചില്ലിട്ട് സൂക്ഷിക്കണം. ഇതുപോലെ ചില്ലിട്ടു സൂക്ഷിക്കാന്‍ തോന്നുന്ന കുര്‍ആനേന്തിയ മറ്റു ചില ചിത്രങ്ങളുണ്ട്. അവയില്‍ ചിലതാണു താഴെ.
 







 
 
 
 
 
 
 



 
 
 
 
 
ചില്ലിട്ടിലെങ്കിലും എഴുതി സൂക്ഷിക്കാവുന്ന മറ്റ് ചിലരുടെ വാചകങ്ങളുണ്ട്.


പീഢനക്കേസുണ്ടായപ്പോള്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാചകനെ സമാനമായ സഹചര്യത്തില്‍ ആളുകള്‍ പീഢിപ്പിച്ചിട്ടുണ്ട്.അതു കൊണ്ട് ഈ പീഢനവും ഞാന്‍ സഹിക്കുന്നു. ക്രിക്കറ്റ് വാതു വയ്പ്പില്‍ പിടിക്കപ്പെട്ടപ്പോള്‍ അസറുദ്ദിന്‍ പറഞ്ഞു. മുസ്ലിമായതു കൊണ്ട് എന്നെ പീഢിപ്പിക്കുന്നേ. ഹിന്ദു ദൈവങ്ങളെ കഥാപാത്രങ്ങളാക്കി നഗ്ന ചിത്രങ്ങളും രതി വൈകൃതചിത്രങ്ങളും വരച്ച എം എഫ് ഹുസ്സയിന്‍ പറഞ്ഞു, നേഴ്സറി കുട്ടികള്‍ക്കു വേണ്ടി നിര്‍ദോഷകരമായ ഹിന്ദു ദൈവങ്ങളുടെ ചില ലൈംഗിക വൈകൃത ചിത്രങ്ങളേ ഞാന്‍ വരച്ചുള്ളു. അതിന്റെ പേരില്‍ ഹിന്ദുക്കള്‍ എന്നെ പീഢിപ്പിച്ചു.  ഇതൊക്കെമുസ്ലിങ്ങളുടെ സാധാരണ ഉഡായിപ്പുകളാണ്.
 
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതിന്‌ ഇന്നുവരെ ഒരു ഖേദപ്രകടനം പോലും ഹുസ്സയിന്‍ നടത്തിയിട്ടില്ല. അദ്ദേഹം വരച്ച ചില ചിത്രങ്ങാളണു താഴെ.



 



മുസ്ലിം പ്രവചകനായ മൊഹമ്മദിനെ കഥാപാത്രമാക്കി വരക്കപ്പെട്ട ചില കാര്‍ട്ടൂണുകളാണ്‌ താഴെ.
 

 
 
മൊഹമ്മദിന്റെ ചിത്രങ്ങള്‍ ഇതു പോലെ വരച്ചവരെ മുസ്ലിങ്ങള്‍ എന്തു ചെയ്തു എന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല.


എം എഫ് ഹുസ്സയിന്‍ ഇസ്ലാമിക രാജ്യമായ ഖത്തറിലേക്കുടിയേറി. അവിടത്തെ പൌരത്വവും സ്വീകരിച്ചു.

തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടും. കേസന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടും.ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയിലെ കാര്യങ്ങള്‍ അങ്ങനെയാണ്. അതിഷ്ടമില്ലാത്ത മുസ്ലിങ്ങള്‍ എം എഫ് ഹുസ്സയിന്‍ ചെയ്ത പോലെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തേക്ക് കുടിയേറുക. എന്നിട്ടവിടെ ഇന്‍ഡ്യയില്‍ ചെയ്ത കാര്യങ്ങളൊക്കെ ചെയ്യുക.
 
 
പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റൊരു ലക്ഷ്യമായി വി എസ് പറഞ്ഞത് ഇസ്ലാം പ്രചരണത്തിനായി അവര്‍ ഉപയോഗപ്പെടുത്തുന്ന വിവിധ വഴികളേക്കുറിച്ചായിരുന്നു. ലോകമേധാവിത്തമാണിസ്ലാമിന്റെ അജണ്ട എന്നത് തര്‍ക്കമറ്റ സംഗതിയാണ്. പല മുസ്ലിങ്ങളും പല വേദികളിലും പറയുന്ന ഒരു വാചകമുണ്ട്. ഇന്നേറ്റവും വേഗതയില്‍ വളരുന്ന മതമാണിസ്ലാം. സി കെ ലത്തീഫിനേപ്പോലുള്ളവര്‍ മനസില്‍ സൂക്ഷിക്കുന്ന ഒരാഗ്രഹം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ലഘുലേഖകളിലൂടെ പ്രചരിപ്പിക്കുന്നു. ഇതിനു രണ്ടു വഴികളാണ്‌ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സ്വീകരിച്ചിരിക്കുന്നത്.
 
1. മറ്റ് മതവിശ്വാസികളെ വശീകരിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുക. അങ്ങനെ കേരളത്തില്‍ മതം മാറ്റി ഭീകര പ്രവര്‍ത്തനത്തിനുപയോഗിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയും ഹിന്ദുവും കാഷ്മീരിലും ഗുജറാത്തിലും വച്ച് കൊല്ലപ്പെട്ടിട്ടുണ്ട്.
 
2.  മുസ്ലിം ചെറുപ്പക്കാര്‍ മറ്റ് മത വിശ്വാസികളായ പെണ്‍കുട്ടികളെ പ്രേമിക്കുന്നു. വിവാഹം കഴിച്ച ശേഷം ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. അതിനു വേണ്ടി പീഢിപ്പിക്കുന്നു. മതം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യം തന്നെയാണിതിനൊക്കെ പിന്നില്‍. ഇതുപോലെയുള്ള പീഢങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്കും ആദ്യത്തെ മതത്തിലേക്കും തിരിച്ചു വന്നവര്‍ അനവധിയുണ്ട് കേരളത്തില്‍.
 
ഇത് വ്യാപകമാണെന്നു മനസിലാക്കിയ ചിലര്‍ ഈ പ്രതിഭാസത്തെ ലൌ ജിഹാദ് എന്നു വിളിച്ചു. കോടതി വരെ അത് ഗൌരവമായി എടുത്തു. ഇതുകേട്ട് മിക്ക തീവ്രവാദി മുസ്ലിങ്ങള്‍ക്കും നിയന്ത്രണം വിട്ടു. അതിന്റെ തനിയാവര്‍ത്തനമാണ്‌ വി എസിന്റെ പരാമര്‍ശം അവരില്‍ ഉണ്ടാക്കിയത്. അവരെല്ലാം ഒറ്റക്കെട്ടായി വി എസിനെതിരെ ജിഹാദിനിറങ്ങി. മുസ്ലിങ്ങളുടെ ലോകമേധാവിത്തത്തിനു വേണ്ടിയുള്ള ആഗ്രഹം കേരളത്തില്‍ മാത്രമൊതുങ്ങുന്നില്ല. അവര്‍ക്ക് ചില്ലിട്ടു സൂക്ഷിക്കാന്‍ വേണ്ടി മറ്റു ചില ചിത്രങ്ങള്‍ കൂടി.
 
 










ഈ ചിത്രങ്ങള്‍ ഫൈത് ഫ്രീഡം എന്ന വെബ് സൈറ്റില്‍ നിന്നും എടുത്തവയാണ്.

Thursday 19 August 2010

കുര്‍ ആന്‍ പിടിച്ചു കൊണ്ട് യുദ്ധം.

മദനിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം ​മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ കുര്‍ ആന്‍  നെഞ്ചോട് ചേര്‍ത്ത് വളരെ വികാരനിര്‍ഭരമായ ഒരഭിനയം നടത്തി. അതേക്കുറിച്ച് അനുകൂലമായും വിമര്‍ശിച്ചും അഭിപ്രായങ്ങളുണ്ടായി. മുസ്ലിം ഭീകരര്‍ കുര്‍ ആന്‍  ഉയര്‍ത്തിപ്പിടിച്ചും അത് വായിച്ചും ഭീകരാക്രമണങ്ങള്‍ നടത്താറുണ്ട് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ജോക്കര്‍ എന്ന ബ്ളോഗര്‍ എന്നോടൊരു ചോദ്യം ചോദിച്ചിരുന്നു.

ഇന്ത്യക്ക് പുറത്ത് എവിടെയാണ് കാളിദാസാ ഖുറാന് ഓതി നേരെ പോയിയുദ്ധം ചെയ്യുന്നത്. ഇറാഖിലാണോ, ഫലസ്ഥീനിലാണോ,അഫ്ഗാനിസ്ഥാനിലാണോ, ചെച്നിയയിലാണോ ?

കമന്റ് ബോക്സില്‍ ചിത്രങ്ങള്‍ കൊടുക്കാന്‍ സാധിക്കാത്തതു കൊണ്ട് ചില ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു.



Saturday 14 August 2010

ജമായത്തേ ഇസ്ലാമി സി പി എമ്മിന്റെ അജണ്ട നിശ്ചയിക്കുന്നു.

ആടിനെ പട്ടിയാക്കുക എന്നത് ഒരു പഴം ചൊല്ലാണ്. ജമായത്തേ ഇസ്ലാമി എന്ന ആട്ടിന്‍ തോലിട്ട ചെന്നായ അതു പോലെ ഒരു ശ്രമം നടത്തുന്നുണ്ട്. സി പി എം എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലാണത്.


സി പി എം എന്ന പാര്‍ട്ടിയുടെ നയങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു വിധം ആളുകള്‍ക്കൊക്കെ അറിയാം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം, സോഷ്യലിസം, കമ്യൂണിസം, മത നിരാസം, തുടങ്ങിയവാണവ.  ആ നയങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ എഴുതിയിരിക്കുന്നതിപ്രകാരം.
 
Its aim is socialism and communism through the establishment of the state of dictatorship of the proletariat. In all its activities the Party is guided by the philosophy and principles of Marxism-Leninism which shows to the toiling masses the correct way to the ending of exploitation of man by man, their complete emancipation. The Party keeps high the banner of proletarian internationalism.
 
പക്ഷെ ജമായത്തേ ഇസ്ലാമി അത് സമ്മതിക്കില്ല. ജമായത്തേ ഇസ്ലാമിയുടെ കേരള അമീര്‍ ടി ആരിഫലിയുടെ വാക്കുകള്‍ ഇതാണ്.

സാമ്രാജ്യത്വ വിരുദ്ധതയും വര്ഗീയ ഫാഷിസത്തോടുള്ള എതിര്പ്പുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില് ഇടതുപക്ഷം ഉയര്ത്തിപ്പിടിച്ച പ്രധാന മുദ്രാവാക്യങ്ങള്. സി.പി.എമ്മിന്റെ ആദര്ശവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന നയവും ഇതുതന്നെയാണ്.
 
സാമ്രാജ്യത്വത്തോടും വര്‍ഗ്ഗിയതയോടുമുള്ള എതിര്‍പ്പ് സി പി എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഉയര്‍ത്തിപ്പിടിച്ചത്. ഇതു വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അവരുടെ മുദ്രാവാക്യമിതായിരുന്നു. ജമായത്തേ ഇസ്ലാമി തെരഞ്ഞെടുപ്പുകളെ പുച്ഛത്തോടെ കണ്ടിരുന്നപ്പോഴും സി പി എമ്മിന്റെ മുദ്രാവാക്യങ്ങളില്‍ രണ്ടെണ്ണമിതായിരുന്നു. മൌദൂദി ഇസ്ലാമിക പാകിസ്ഥാനിലേക്ക് ഓടിപ്പോയപ്പോഴും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മുദ്രാവാക്യം ഇതിനു വിരുദ്ധമായിരുന്നില്ല. പക്ഷെ സി പി എമ്മിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍ ഇതൊന്നുമല്ല. അത് ഇസ്ലാമിനു കടകവിരുദ്ധമായ കമ്യൂണിസം, സോഷ്യലിസം, മതേതരത്തം, ജനാധിപത്യം, ഈശ്വര നിഷേധം, തൊഴിലാളി വര്‍ഗ്ഗാധിപത്യം തുടങ്ങിയവയാണ്. ഒരു മുസ്ലിമിനും ഇതൊക്കെയായി യോജിക്കാനാകില്ല.  ഇവയേക്കുറിച്ചൊന്നും പരാമര്‍ശിക്കാതെ ആരിഫ് അലി സാമ്രാജ്യത്വ വിരുദ്ധതയും ഫാസിസ്റ്റ് വര്‍ഗ്ഗീയതയും മാത്രം പരാമര്‍ശിച്ചതെന്തുകൊണ്ടായിരിക്കാം? ജമായത്തേ ഇസ്ലാമി സാമ്രാജ്യത്വ വിരുദ്ധവും വര്‍ഗ്ഗിയ ഫാസിസ്റ്റ് വിരുദ്ധവുമാണെന്ന ഒരു തോന്നല്‍ വായനക്കാരിലൂണ്ടാക്കുന്നതിനാണീ  പ്രസ്താവന. സാമ്രാജ്യത്വം എന്ന് ഉദ്ദേശിക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്വമാണ്. എന്നു മുതലാണ്‌ മുസ്ലിങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധമായത്? സി പി എം അതിന്റെ ആരംഭം മുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടിരുന്ന സോവിയറ്റ് യൂണിയനെ ഒരിക്കലും തീവ്രവാദി മുസ്ലിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സോവിയറ്റ് യൂണിയനോട് കൂറുള്ള ഒരു സര്‍ക്കാര്‍ അഫ്ഘാനിസ്ഥാന്‍ ഭരിച്ചിരുന്നപ്പോള്‍ അതിനെതിരെ യുദ്ധം ചെയ്യാന്‍ ഇവരൊക്കെ തോളോടു തോള്‍ ചേര്‍ന്നിരുന്നത് ഇതേ സാമ്രാജ്യത്വ അമേരിക്കയോടായിരുന്നു. അയത്തൊള്ള ഖൊമേനി എന്ന ഇസ്ലാമിക തീവ്രവാദി അമേരിക്കയോടു യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മുതലാണിവര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായത്. പാകിസ്ഥാനിലേയും കാഷ്മീരിലേയും ജമായത്തേ ഇസ്ലാമികള്‍ അമേരിക്കയുടെ പണം വാങ്ങി തീവ്രവാദപ്രവര്‍ത്തനം നടത്തുന്നു. കേരളത്തിലെ ജമായത്തേ ഇസ്ലാമി സാമ്രാജ്യത്വ വിരുദ്ധ മുഖം മൂടി അണിയുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ എന്ന് ആരിഫ് അലി ഉദ്ദേശിക്കുന്നത് സംഘ പരിവാരിനേയാണ്. രണ്ടും കണ്ണും കാണാത്തവന്‍ ഒറ്റക്കണ്ണനെ കുരുടന്‍ എന്നു വിളിക്കുന്നതു പോലെയേ ഈ പരാമര്‍ശത്തിനു സാംഗത്യമുള്ളു.
 
World English Dictionary ഫാസിസത്തെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
any ideology or movement inspired by Italian Fascism, such as German National Socialism; any right-wing nationalist ideology or movement with an authoritarian and hierarchical structure that is fundamentally opposed to democracy and liberalism.

ഇതൊന്നു കൂടി വിശദീകരിച്ചാല്‍ any movement with an authoritarian and hierarchical structure that is fundamentally opposed to democracy and liberalism. എന്നു വായിക്കാം

ഈ നിര്‍വചനം ഏറ്റവും കൂടുതല്‍ യോജിക്കുക ഇസ്ലാം എന്ന തത്വശാസ്ത്രത്തിനാണ്. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദി വ്യാഖ്യാനിച്ച ഇസ്ലാം ഒരു യധാര്‍ത്ഥ വര്‍ഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനമാണ്. ആ വ്യവസ്ഥിതിയില്‍ അംഗീകരിക്കപ്പെടുന്നത് ഇസ്ലാം എന്ന മതം മാത്രം. മറ്റ് മതക്കാര്‍ രണ്ടാം തരം പൌരന്‍മാരേപ്പോലെ ജിസ്‌യ എന്ന പ്രത്യേക നികുതി കൊടുത്ത് ഇസ്ലാമിക നിയമമായ ശരിയ അനുസരിച്ച് ജീവിച്ചു കൊള്ളണം. ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന ഒരു ഇസ്ലാമിക ജനാധിപത്യം ഇറാനിലുണ്ട്. പരമോന്നത നേതാവ് ഖാമനേയിയുടെ നേതൃത്വത്തില്‍ താടി വച്ച ഒരു സംഘം സത്വങ്ങളാണ്‌ ആരൊക്കെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത്.

തികഞ്ഞ വര്‍ഗ്ഗീയ ഫാസിസമായ ഇസ്ലാമില്‍ വിശ്വസിക്കുന്ന  ആരിഫ് അലിയാണ്‌ സംഘപരിവാരിനെ വര്‍ഗ്ഗീയ ഫസിസ്റ്റുകള്‍ എന്നു വിശേഷിപ്പിക്കുന്നത്.
 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമായത്തേ ഇസ്ലാമി സി പി എമ്മിനെ പിന്തുണച്ചു എന്ന് അവര്‍ അവകാശപ്പെടുന്നു.  ആ അവകാശവാദത്തിനു കാരണമായി പറയുന്നത് സി പി എമ്മിന്റെ സാമ്രാജ്യത്വ വിരുദ്ധ വര്‍ഗ്ഗിയ വിരുദ്ധ നിലപാടും. സി പി എമ്മിന്റെ ഒരു പ്രധാന നയവുമായിപ്പോലും യോജിക്കാനാകാത്ത ജമായത്തേ ഇസ്ലാമി അവരെ അങ്ങോട്ടു കയറി പിന്തുണച്ചു.  അടുത്തകാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമായ കിനാലൂര്‍ പ്രശ്നത്തിന്റെ പേരിലാണ്‌ സി പി എമ്മും ജമായത്തും രണ്ടു ചേരിയിലായി നിന്ന് പരസ്പരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതും. ജനാധിപത്യത്തിനും മതേതരത്തത്തിനും സോഷ്യലിസത്തിനും എതിരായ ഒരു പ്രസ്ഥാനമാണതെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ ജമായത്തേ ഇസ്ലാമി കുറെയധികം പാടുപെട്ടു. ആ പടുപെടലിന്റെ ഏറ്റവും പുതിയ ഭാഗമാണ്, ആരിഫലിയുടെ വാക്കുകളിലുള്ളത്. അദ്ദേഹം പരിതപിക്കുന്നു.

>>>സി.പി.എമ്മിന്റെ ആദര്‍ശത്തോട് ഏറ്റവും യോജിച്ചതും അണികള്‍ക്ക് എളുപ്പം മനസിലാകുന്നതുമാണ് സാമ്രാജ്യത്വ -ഫാഷിസ്റുവിരുദ്ധ നയം. അതുതന്നെയാണ് സി.പി.എം സ്വീകരിക്കേണ്ട നയം എന്നു പൊതുജനങ്ങള്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ ആ അജണ്ടകള്‍ കൊണ്ടുമാത്രം കേരളത്തില്‍ വോട്ടു നേടാന്‍ കഴിയില്ല എന്ന് സി.പി.എം മനസിലാക്കുന്നു.<<<

 ഈ കരച്ചില്‍ ഒരു ശിഖണ്ഠി നിലപാടാണെന്നു പറയേണ്ടി വരും. അല്ലെങ്കില്‍ ആരിഫലിയുടെ രാഷ്ട്രീയ അജണ്ട ഈ രണ്ടു വാക്കുകള്‍ക്കു ചുറ്റും കിടന്നു കറങ്ങുന്നു. സി പി എം സ്വീകരിക്കേണ്ട നിലപടിതാണെന്നു ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ആരിഫ് അലി പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?  ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ വിലയിരുത്തുന്നത് അവരുടെ എല്ലാ നയങ്ങളെയും അടിസ്ഥാനമാക്കിയാണ്. സി പി എമ്മില്‍ സാമ്രാജ്യത്വ വിരുദ്ധതയും ഫാസിസ്റ്റ് വിരുദ്ധതയും മാത്രമേ ജമായത്തേ ഇസ്ലാമി കണ്ടുള്ളു എങ്കില്‍ അതവരുടെ കഴ്ചയുടെ കുഴപ്പം. അതിന്റെ മാത്രം പേരില്‍ ചാടിക്കയറി പിന്തുണ കൊടുത്തത് അവരുടെ മണ്ടത്തരം. പക്ഷെ മറ്റ് ജനങ്ങള്‍ അവരുടെ ജനക്ഷേമകരമായ മുന്‍കാല നിലപാടുകളൊക്കെ മനസിലാക്കിയാണവരെ പിന്തുണച്ചത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാമ്രാജ്യത്വം ഫാസിസം എന്നതൊക്കെ അവരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളല്ല. അവരെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് സി പി എം പരിഹാരം കാണുമെന്ന വിശ്വസത്തിലാണവരെ പിന്തുണച്ചത്.
 
ആരിഫ് അലി തുടരുന്നു.
 
>>>സി.പി.എം മറ്റൊരു സാധ്യതയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നില്‍ കാണുന്നത് എന്നാണ് മനസിലാകുന്നത്. അത് മൃദു ഹിന്ദുത്വമാണ്. മാധ്യമങ്ങളുടെയും പോലീസിലെ വര്‍ഗീയ ചിന്താഗതിയുള്ള ചിലരുടെയും ആസൂത്രിത പ്രവര്‍ത്തന ഫലമായി മുസ്ലിം വിരുദ്ധതയും ദലിത് വിരുദ്ധതയും കേരളീയ ജനതയുടെ ഒരു പൊതുബോധമായി മാറിയിരിക്കുന്നു. മുസ്ലിം വിരുദ്ധതയെ എങ്ങനെ വോട്ടാക്കി മാറ്റാം എന്നാണ് സി.പി.എം ചിന്തിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വ ഫാഷിസ്റു വിരുദ്ധതയെന്ന പ്രധാന വിഷയത്തെ മിനിമൈസ് ചെയ്യുകയും മുസ്ലിം വിരുദ്ധതയുടെ സാധ്യതകളെ മാക്സിമൈസ് ചെയ്യുകയും ആ പൊതുബോധത്തെ വോട്ടാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സി.പി.എമ്മിന്റെ അജണ്ട. ഈ നയത്തില്‍നിന്നുകൊണ്ടാണ് ജമാഅത്തിന് എതിരായ ഇപ്പോഴത്തെ അവരുടെ വിമര്‍ശനം രൂപംകൊള്ളുന്നത്.<<<

ഇവിടെ അദ്ദേഹം എത്തുന്ന നിഗമനങ്ങള്‍ രണ്ടാണ്.

1. സി പി എമ്മിന്റെ പ്രധാന അജണ്ട സാമ്രാജ്യത്വ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവുമായിരിക്കണം.

2. ജമായത്തേ ഇസ്ലാമി വളര്‍ന്നു വളര്‍ന്ന് കേരള മുസ്ലിങ്ങളുടെ പ്രധാന സംഘടനയായിക്കഴിഞ്ഞു.

ജമായത്തേ ഇസ്ലാമിക്കെതിരെ ആരെന്തു പറഞ്ഞാലും അത് മുസ്ലിങ്ങള്‍ക്കെതിരെ എന്നു വായിക്കണമെങ്കില്‍ ഭൂരിഭാഗം മുസ്ലിങ്ങളെയും പ്രതിനിധാനം ചെയ്യുന്നത് ജമായത്തേ ഇസ്ലാമി ആകണമല്ലോ? പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിമര്‍ശനം ഉണ്ടായപ്പോള്‍ അതും വ്യാഖ്യാനിക്കപ്പെട്ടത് ഇതുപോലെ തന്നെ ആയിരുന്നു.
 
ഇവര്‍ രണ്ടു കൂട്ടരുമാവേശം കൊള്ളുന്നത് മൌദൂദിയെന്ന ഇസ്ലാമിക പണ്ഡിതനില്‍ നിന്നും. അപ്പോള്‍ ചിത്രം കുറച്ചു കൂടെ വ്യക്തമാകുന്നു. മുസ്ലിം ലീഗിന്റെ മിതവാദ നിലപാട് യധാര്‍ത്ഥ ഇസ്ലാമിനു യോജിച്ചതല്ല. ജമായത്തേ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പൊലെയുള്ള തീവ്രവാദികളാണു യധാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നത്. ഇവരെ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും മുസ്ലിങ്ങളെ മുഴുവന്‍ എതിര്‍ക്കുന്നതിനു തുല്യമാണ്.
 
ആരിഫ് അലിയുടെ മറ്റൊരു കണ്ടുപിടുത്തമാണ്‌ അതി വിചിത്രം.

>>>>1980കളില്‍ ഇതേ പോലുള്ള നയ സമീപനം കേരളത്തില്‍ സി.പി.എം സ്വീകരിച്ചിരുന്നു. അന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തില്‍ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം. അന്ന് മൃദു ഹിന്ദുത്വ സമീപനത്തിലേക്ക് മാറുമ്പോള്‍ ഇ.എം.എസ് പറഞ്ഞത്, 'ഭൂരിപക്ഷ വര്‍ഗീയതപോലെ ആപല്‍ക്കരമാണ് ന്യൂനപക്ഷ വര്‍ഗീയത' എന്നായിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം ആ അജണ്ടയിലേക്ക് സി.പി.എം തിരിച്ചു പോകുമ്പോള്‍ മുഖ്യമന്ത്രി സഖാവ് അച്യുതാനന്ദന്‍ ആദ്യം പറഞ്ഞത് 'മുസ്ലിംകളിലും ക്രൈസ്തവരിലും വര്‍ഗീയതയുണ്ട്' എന്നാണ്. ഭൂരിപക്ഷ വര്‍ഗീയതയെ അദ്ദേഹം വിട്ടുകളയുകയാണ് ചെയ്തത്.<<<<

ഇതാണു ഉത്തരാധുനിക അരിഫ് അലി സിദ്ധാന്തം. മുസ്ലിം വര്‍ഗ്ഗീയ വിഷങ്ങളായ ജമായത്തേ ഇസ്ലാമിയേയും പോപ്പൂലര്‍ ഫ്രണ്ടിനേയും തള്ളിപ്പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം മൃദു ഹിന്ദുത്വ സമീപനം. ഇവരെ കൂടെ കൂട്ടിയാല്‍ അതിനെ മറ്റുള്ളവര്‍ക്കും മൃദു ഇസ്ലാമിക സമീപനം എന്നു വിളിച്ചുകൂടെ? ശരിക്കുമുപയോഗിക്കേണ്ട വാക്ക് തീവ്ര ഇസ്ലാമിക സമീപനം എന്നാണ്.

എന്‍ ഡി എഫ്, ജമായത്തേ ഇസ്ലാമി, പി ഡി പി തുടങ്ങിയ തീവ്രവാദികളെയും ഭീകരവാദികളെയും സി പി എം ആദ്യമേ തള്ളിപ്പറയാതിരുന്നത് അവര്‍ക്ക് പറ്റിയ പാളിച്ചയാണ്. ആ തെറ്റ് അവര്‍ ഇപ്പോള്‍ തിരുത്തുന്നു. അത് ഹിന്ദുക്കളുടെ വോട്ടു കിട്ടാനുള്ള മൃദു ഹിന്ദുത്വ സമീപനമാണെന്നു പറഞ്ഞാലും സാരമില്ല. സി പി എമ്മിനു മുസ്ലിം തീവ്രവാദികളുടെ വോട്ടു വേണ്ട.

ജമയത്തേ ഇസ്ലാമിയെ കൂടെ കൂട്ടിയാലേ സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ നിലപാട് സി പി എമ്മിനെടുക്കാനാകൂ എന്നൊക്കെ അവര്‍ക്ക് മനോരാജ്യം കാണാനവകാശമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും നാടിനാപത്താണ്. അതു പറയുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്ന് ജമായത്തിനേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ പറഞ്ഞാലൊന്നും സാധാരണ ജനത അതപ്പാടെ വിഴുങ്ങില്ല. മൃദു ഹിന്ദുത്വയുടെ അളവുകോല്‍ മുസ്ലിം തീവ്രവാദികളെയും ഭീകരവാദികളെയും വിമര്‍ശിക്കുന്നതുമല്ല.

സി പി എമ്മിന്റെ പ്രധാന മുദ്രാവാക്യം സാമൂഹികനീതിയാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുക എന്നതാണത്. സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധതയും അതിന്റെ ഭാഗമായ നിലപാടുകള്‍ മാത്രം. അതില്‍ അണിചേരണോ വേണ്ടയോ എന്നതൊക്കെ ജനങ്ങളുടെ ഇഷ്ടം. ജമായത്തേ ഇസ്ലാമി എന്ന മുസ്ലിം തീവ്രവാദ സംഘടന അവരുടെ കൂടെ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല.

ജമായത്തേ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും തീവ്ര വാദികളും ഭീകരവാദികളുമാണെന്നു തിരിച്ചറിഞ്ഞ ജനങ്ങള്‍, മുസ്ലിങ്ങളും മുസ്ലിങ്ങളല്ലാത്തവരും, സി പി എമ്മിന്റെ ഈ നിലപാടിനോട് യോജിക്കും.

Tuesday 10 August 2010

Pakistani Friends of India.

പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലിം തീവ്രവാദി സംഘടന കുറച്ചു നാളുകളായി കേരള സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അധ്യാപകന്റെ കൈ വെട്ടിയതിന്‌ പ്രതിക്കൂട്ടിലാണീ സംഘടനയിന്ന്. ആ സംഭവത്തിനു ശേഷം ഈ സംഘടനയുടെ പല പ്രവര്‍ത്തകരുടേയും വീടുകളം ​സ്ഥാപനങ്ങളും പരിശോധിച്ചപ്പോള്‍ രാജ്യദ്രോഹപരമായ പല ലേഖകളും കണ്ടു കിട്ടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബി ജെ പി ഒഴികെയുള്ള എല്ലാ പ്രതിപക്ഷ   രാഷ്ട്രീയപാര്‍ട്ടികളും പോപ്പുലര്‍ ഫ്രണ്ടിന്റെ വക്കാലത്ത് ഏറ്റെടുത്തു രംഗത്തു വന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യങ്ങളേക്കുറിച്ച് വി എസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാക്കി ചിത്രീകരിക്കുന്നതില്‍ ഈ പാര്‍ട്ടികളും മാദ്ധ്യമങ്ങളും തമ്മില്‍ മത്സരമായിരുന്നു. എല്ലാ മുസ്ലിങ്ങളും ഒറ്റക്കെട്ടായി വി എസിനെ ആക്രമിച്ചു. പരിഹസിച്ചു. ബ്ളോഗ് ലോകത്തെ പ്രശസ്ത ഇസ്ലാമിക പണ്ധിതനായ കാട്ടിപ്പരുത്തി പോപ്പുലര്‍ ഫ്രണ്ടിനേക്കുറിച്ച് എഴുതിയത് ഇപ്രകാരം.

എന്ഡീഫിനെ ചെറുതായി കാണേണ്ട, അവര്ക്കു ചില ലക്ഷ്യങ്ങളുണ്ട്. അവ കൂടുതല് ഭയപ്പെടേണ്ടത് മുസ്ലിങ്ങള് തന്നെയാണു.

എന്‍ ഡി എഫിനു ചില ലക്ഷ്യങ്ങളുണ്ട് എന്നതില്‍ കാട്ടിപ്പരുത്തിക്കു സംശയമില്ല. ആ ലക്ഷ്യങ്ങള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങളാണെന്നും അദ്ദേഹത്തിനശേഷം സംശയമില്ല. ആ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നു കാട്ടിപ്പരുത്തി പറയുന്നുമില്ല. ഇതൊരു ശിഖണ്ഠി നിലപടാണെന്നു പറയേണ്ടി വരുന്നു. അദ്ദേഹം തുടരുന്നു.

 പോപുലര് ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര് ഫ്രണ്ടുകാര് രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല് വിശ്വസിക്കാന് അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള് സത്യത്തില് ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും.

കാട്ടിപ്പരുത്തിയുടെ ശിഖണ്ഠി നിലപാടു കണ്ട് എനിക്ക് ചിരിയോ സഹതാപമോ അത്ഭുതമോ തോന്നുന്നില്ല. എല്ലാ തീവ്ര മുസ്ലിങ്ങളുടെയും നിലപാടിതാണ്. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നു എന്ന നാട്യേന അവരുടെ പ്രവര്‍ത്തികളെ മനസാ പിന്തുണക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ അദ്ദേഹം അതര്‍ഹിച്ചിരുന്നു എന്ന അര്‍ത്ഥത്തില്‍ എല്ലാ തീവ്ര മുസ്ലിങ്ങളും എഴുതിയത് അതുകൊണ്ടാണ്.

ചുട്ടുതിന്നില്ലെങ്കിലും മനുഷ്യജീവികളുടെ കൈയും തലയും വെട്ടാന്‍ ഇവര്‍ക്കു മടിയില്ല എന്നു തെളിഞ്ഞിട്ടുണ്ട്. ഇദി അമിന്‍ എന്ന മുസ്ലിം ഭീകരന്‍ മനുഷ്യമംസം തിന്നിരുന്നു. അത് ചുട്ടാണോ പൊരിച്ചാണൊ പച്ചക്കാണോ തിന്നിരുന്നതെന്ന് അറിയില്ല.

പോപ്പുലര്‍ ഫ്രണ്ടിന്റെ ചില ലക്ഷ്യങ്ങളേപ്പറ്റി വി എസ് പറഞ്ഞു. അതില്‍ പ്രധാനം രണ്ടെണ്ണമാണ്.

1. കേരളത്തില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക ഇസ്ലാമിക സംസ്ഥാനമോ രാജ്യമോ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വയ്ക്കുന്നു.
2. പ്രണയം നടിച്ച് മറ്റ് മതവിശ്വാസിനികളെ വിവാഹം കഴിച്ച് മതം മാറ്റുന്നു.
 
വി എസ് പറഞ്ഞതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കിയവരെല്ലാം അദ്ദേഹത്തെ പിന്താങ്ങി. തീവ്ര മുസ്ലിങ്ങളും മുസ്ലിം വോട്ട് ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയക്കാരും ഒരുമിച്ച് അദ്ദേഹത്തെ അധിക്ഷേപിച്ചു. അവരുടെ പ്രതികരണം താഴെ കാണും വിധം.
 
ഇത് പോലുള്ള അവസരങ്ങള് ഒരു വിഭാഗത്തിനെതിരെ പരാമാവധി വിദ്വേഷ പ്രചരണം അഴിച്ചു വിടുക എന്ന സാമ്രാജ്യത്വ പൈശാചികതയുടെ ഭാഗമാണിവരും. ജീവിതൊരിക്കലും അച്ചുതാനന്ദനെ ന്യായീകരിച്ചിട്ടില്ലാത്തവര് പോലും ഇപ്പോള് പല പേരുകളിലായി അദ്ദേഹത്തെ ന്യായീകരിക്കാനിറങ്ങിയതിന് പിന്നിലെ വികാരവും അതു തന്നെ.:



മുഖ്യമന്ത്രിയും, യുക്തിവാദികളും, സംഘപരിവാരങ്ങളും, മതേതര പുരോഗമന വാദികളും ഒരേ പോലെ സംസാരിച്ച വേറേ ഏതെങ്കിലും സന്ദര്ഭമുണ്ടായിട്ടുണ്ടോ..


സത്യം തിരിച്ചറിയാന്‍ കഴിവുള്ളവര്‍ വി എസ് പറഞ്ഞ സത്യവും തിരിച്ചറിഞ്ഞു. സത്യം മുഖത്തു തുറിച്ചു നോക്കിയാലും തിരിച്ചറിയില്ല എന്നു വാശിയുള്ള കാട്ടിപ്പരുത്തിമാര്‍ അതംഗീകരിക്കില്ല. ഭീകരന്‍മാരാണെങ്കിലും മുസ്ലിങ്ങളാണല്ലോ പ്രതിക്കൂട്ടില്‍. അവര്‍ മൊഴിയും. പോപ്പുലര്‍ ഫ്രണ്ടിനു ചില ലക്ഷ്യങ്ങളുണ്ട്. മുസ്ലിങ്ങള്‍ പോലും ഭയപ്പെടേണ്ടവയാണാ ലക്ഷ്യങ്ങള്‍ പക്ഷെ അത് ഞാന്‍ പറയില്ല. അത് പറയുന്നവന്‍ കേരള മുഖ്യമന്ത്രി ആയാലും ഞാന്‍ നോക്കി പല്ലിളിക്കും. സഹതപിക്കും. പക്ഷെ ഞാന്‍ എന്റെ വായ തുറക്കില്ല.
 
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വി എസ് ഈ പ്രസ്താവന നടത്തിയത്. അത് വാസ്തവവുമാണ്. ഒരു തീവ്ര മുസ്ലിം എന്ന നിലയില്‍ കാട്ടിപ്പരുത്തിക്കൊക്കെ ഇത് രുചിക്കുന്നില്ല. മുസ്ലിങ്ങളുടെ ആദ്യന്തിക ലക്ഷ്യം ലോകം മുഴുവനും മുസ്ലിം ആധിപത്യമെന്നതാണ്. ബിന്‍ ലാദന്‍ മുതല്‍ തടിയന്റവിട നസീര്‍ വരെയുള്ള മുസ്ലിം ഭീകരരുടെ അഗ്രഹവും അതു തന്നെ. ലത്തീഫിനേപ്പോലുള്ള തീവ്രവാദികള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന മതമാണിസ്ലാം എന്നൊക്കെ പല ലേഖനങ്ങളിലും ആവര്‍ത്തിക്കുന്നതു കാണാം. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലും വെബ് സൈറ്റുകളിലുമെല്ലാം ഈ പ്രസ്താവാന കാണാറുണ്ട്. പടിഞ്ഞാറന്‍ നാടുകളിലും ഇപ്പോള്‍ ഇന്‍ഡ്യയിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഒരു മത പരിവര്‍ത്തനജിഹാദുതന്നെ നടക്കുന്നുണ്ട്. വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാനാണിത് ചെയ്യുന്നത്. ക്രിസ്തുമത വിശ്വസിയായ ഒരു ഗുണ്ടയെ മുസ്ലീമാക്കി കാഷ്മീര്‍ വഴി പാകിസ്ഥാനിലേക്കയക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു.അദ്ദേഹം കാഷ്മീരില്‍ വച്ച് ഇന്‍ഡ്യന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതു കൊണ്ട് ഈ സത്യം ഇന്‍ഡ്യക്കാരറിഞ്ഞു. മതം മാറിയവരും അല്ലാത്തവരുമായ പല കേരള മുസ്ലിങ്ങളും കാഷ്മീരില്‍ വിധ്വംസക പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. അങ്ങനെ കൊല്ലപ്പെട്ട ഒരു ഭീകര്ന്റെ ജഡം കണാന്‍ അദ്ദേഹത്തിന്റെ മാതാവു വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. പ്രണേഷ് കുമാര്‍ എന്ന മത പരിവര്‍ത്തനം ചെയ്ത മറ്റൊരു ജിഹാദിയെ ഗുജറാത്തില്‍ വച്ച് വ്യാജ ഏറ്റുമുട്ടലില്‍ അവിടത്തെ പോലീസ് കൊലപ്പെടുത്തിയിട്ടുമുണ്ട്.

കാട്ടിപ്പരുത്തി ഒരു ശരാശരി മുസ്ലിം തീവ്രവാദിയെ പ്രതിനിധീകരിക്കുന്നു. സത്യം ശരിക്കും മനസിലാക്കുന്നു. പക്ഷെ പ്രതികരിക്കില്ല. പ്രതികരിക്കുന്നവനെ അധിക്ഷേപിക്കും. അവനു പല പേരുകളും മുദ്രകുത്തികൊടുക്കും. അങ്ങനെയണ്‌ വി എസ് ഇപ്പോള്‍ സംഘപരിവാരിയായത്.

1998 ജൂലൈ 29 ന്‌ തിരൂരിനടുത്ത കുറ്റൂരിലെ പാലപ്പെട്ടി അബ്ദുള്‍ റഷീദിന്റെ വീട് തീവച്ച് നശിപ്പിക്കപ്പെട്ടു. അതിന്റെ കാരണം റഷീദ് കഥകളി പഠിച്ചതാണ്. കഥകളി ഇസ്ലാം വിരുദ്ധമാണെന്ന് ചില മുസ്ലിം തീവ്രവാദികള്‍ക്ക് തോന്നി. അതാണതിനു കാരണം. കേരളത്തിന്റെ തനത് കലാരൂപമായ കഥകളി പഠിക്കുന്നത് കുറ്റകരമാണോ എന്നു ചോദിച്ചാല്‍, മുസ്ലിം തീവ്രവാദികള്‍ക്ക് അത് കുറ്റകരമാണ്. എന്‍ ഡി എഫ് എന്ന മുസ്ലിം തീവ്രവാദികള്‍ക്ക്. കഥകളി ഹൈന്ദവമെന്നാണവരുടെ നിലപാട്. ഇതിനു സമാനമായ നിലപാടെടുത്ത മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു. പൊതു വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. നിലവിളക്ക് ഹൈന്ദവമെന്നു പറഞ്ഞാണതിനെ എതിര്‍ത്തത്. നിലവിളക്കു തെളിക്കുന്നവരുടെ കൈ വെട്ടാനൊന്നും അദ്ദേഹം പോയില്ല.

അബ്ദുള്‍ റഷീദിനെ കഥകളി പഠിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍ ഖാദറിനു എന്‍ ഡി എഫില്‍ നിന്നും പല പീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യം അദ്ദേഹം നടത്തിയിരുന്ന ഹോട്ടലിനു വിലക്കേര്‍പ്പെടുത്തി. അത് ഫലിക്കാതെ വന്നപ്പോള്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ ഉടമസ്ഥനേക്കൊണ്ട് അത് പൂട്ടിച്ചു. ഖാദര്‍ പിന്നീട് ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന നടത്തിയപ്പോള്‍ അത് വാങ്ങരുതെന്ന് ആഹ്വാനം ചെയ്തു. പക്ഷെ അതൊന്നും അദ്ദേഹത്തില്‍ മാറ്റമൊന്നുമുണ്ടാക്കാതെ വന്നപ്പോള്‍ ഖാദറിന്റെ വീട്ടില്‍ വേശ്യാവൃത്തി നടക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ടു. അതും വ്യാജമാണെന്നു തെളിഞ്ഞപ്പോഴായിരുന്നു ഖാദറും കുടുംബാംഗങ്ങളും ഉറങ്ങിക്കിടന്നപ്പോള്‍ വീടിനു തീവച്ചത്. അന്നാരെയും കൊല്ലാന്‍ എന്‍ ഡി എഫിനു കഴിഞ്ഞില്ല. പിന്നീട് എന്‍ ഡി എഫ് 22 കൊലപാതകങ്ങള്‍ കേരളത്തില്‍ നടത്തി. ആ എന്‍ ഡി എഫിന്റെ ഇപ്പോഴത്തെ രൂപമാണ്, പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടന. ഈ സംഘടനയില്‍ എത്തി നില്‍ക്കുന്ന തീവ്രവാദത്തിന്റെ ആരംഭം രസകരമാണ്.

ഇന്‍ഡ്യയിലെ മുസ്ലിം തീവ്രവാദത്തിന്റെ ആരംഭം അബൂള്‍ ആലാ മൌദൂദിയുടെ ഖുറാന്‍ വ്യാഖ്യാനങ്ങളില്‍ തുടങ്ങുന്നു. അദ്ദേഹം എഴുതിയ ജിഹാദ് എന്ന പുസ്തകമാണ്, ഇവിടെ തീവ്രവാദത്തിനു പ്രചോദനം നല്‍കിയത്. മൌദൂദി സ്ഥാപിച്ച ജമായത്തേ ഇസ്ലാമി രൂപം നല്‍കിയ സിമി ആയിരുന്നു ഇന്‍ഡ്യയിലെ അദ്യത്തെ മുസ്ലിം തീവ്രവാദ സംഘടന. ഇന്‍ഡ്യയുടെ മോചനം ഇസ്ലാമിലൂടെ എന്നതായിരുനു ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. ഇത് ഇന്‍ഡ്യ മുഴുവന്‍ ചുമരെഴുത്തുകളിലൂടെ അവര്‍ പ്രചരിപ്പിച്ചു. പാകിസ്ഥാനി ഭീകരരുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടന ഇന്‍ഡ്യയില്‍ പല വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തില്‍ അവരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.  അപ്പോള്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്ന പല തീവ്രവാദികളും ജില്ലകള്‍ തോറും യംഗ് മെന്‍സ് അസ്സോസിയേഷനുകള്‍ രൂപീകരിച്ചു. ഇതിനെയൊക്കെ ഏകോപിപ്പിച്ചാണു പിന്നീട് എന്‍ ഡി എഫ് എന്ന സംഘടന ഉണ്ടാക്കിയത്. മദനിയേപ്പോലെയുള്ള മറ്റു ചിലര്‍ ഐ എസ് എസ് എന്ന സംഘടനയുമുണ്ടാക്കി. ഇവര്‍ക്കൊക്കെ കോയംബത്തൂര്‍ സ്ഫോടന കേസിലെ പ്രതികളായ അല്‍ ഉമ്മ എന്ന തമിഴ് മുസ്ലിം തീവ്രവാദ സംഘടനയുമായി ബന്ധവുമുണ്ടായിരുന്നു. പാകിസ്ഥാനില്‍ പരിശീലനം നേടിയ അവരാണ്, കേരളത്തിലെ തീവ്രവാദികള്‍ക്ക് പരിശീലനം കൊടുത്തിരുന്നത്. Natinal Development Front എന്നും National Defence Force  എന്നും അറിയപ്പെട്ടിരുന്ന എന്‍ ഡി എഫ് പിന്നീട് നിറം മാറി Popular Front Of India എന്ന പേരു സ്വീകരിച്ചു. ഇപ്പോള്‍  Social Democratic Party of India എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടിയുമായി.

അധ്യാപകന്റെ കൈ വെട്ടലില്‍ ഈ സംഘടനക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു. അതേത്തുടര്‍ന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പോലീസ് റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നിരിക്കുന്നത്. അഫ്ഘാനിസ്ഥാനിലെ താലിബന്‍ കേന്ദ്രങ്ങളില്‍ മനുഷ്യരുടെ തല വെട്ടുന്ന രംഗങ്ങള്‍ ചിത്രീകരിച്ച സി ഡികളും, അനേകം ലഘു ലേഖകളം ​പിടിച്ചെടുത്തു. അതിലൊക്കെ അവര്‍ ലക്ഷ്യമിടുന്നത് ഇസ്ലാമിക രാഷ്ട സ്ഥാപനമാണ്. ഇതിലൂടെ പ്രചരിപ്പിക്കുന്ന സംഗതികള്‍ ഇവയാണ്.

ഇസ്ലാമിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നത് മഹാഭാഗ്യമാണ്.ഇന്‍ഡ്യയില്‍ ഇന്നു നിലവിലുള്ള ജനാധിപത്യവും മതേതരത്വവും ഇസ്ലാമിനു വിരുദ്ധമാണ്. ഇസ്ലാമിക പീനല്‍ കോഡാണ്‌ ഏതു രാജ്യത്തിനും അഭികാമ്യം. ഇതൊക്കെ പ്രചരിപ്പിച്ച് വിദ്യാസമ്പന്നരായ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട പലരും ഉന്നതവിദ്യാഭ്യാസം നേടിയവരാണ്.  പോപ്പുലര്‍ ഫ്രണ്ടിന്റെ പല പ്രസിദ്ധീകരണങ്ങളും മത വികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ളവയും, ഖുറാനിലെ വാചകങ്ങള്‍ ഉദ്ധരിച്ച് ജിഹാദിനു പ്രേരിപ്പിക്കുന്നവയും, മുസ്ലിം യുവാക്കളെ ചവേര്‍പ്പടകളായി രൂപാന്തരപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നവയുമാണ്. ഇന്‍ഡ്യാവിരുദ്ധമായ പല ലേഖങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അരുണ്‍ കുമാര്‍ സിന്‍ഹ മലപ്പുറം പോലീസ് സൂപ്രണ്ടായിരിക്കുമ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ പാക് ചാര സംഘടന ആസൂത്രണം ചെയ്ത വിഘടന പദ്ധതികളേക്കുറിച്ചും അതില്‍ എന്‍ ഡി എഫിനുള്ള പങ്കിനേക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. അതിലെ പ്രസക്തഭാഗങ്ങള്‍.

പാക് തന്ത്രങ്ങളേക്കുറിച്ചോ ഭീകരവാദ പ്രസ്ഥാനങ്ങളേക്കുറിച്ചോ അറിയാത്ത നിരപരാധികളായ മുസ്ലിം സമൂഹത്തെ അടിസ്ഥാനമക്കിയാണി വിഘടന നീക്കം. കേരള ജനസംഘ്യയിലെ ഏതാണ്ട് 25 ശതമാനമണു മുസ്ലിങ്ങള്‍. ഉത്തരകേരളത്തിലെ ആറു ജില്ലകളിലാണിവരില്‍ ഭൂരിപക്ഷവും.മലപ്പുറം ജില്ലയിലെ ജനസംഘ്യ 31 ലക്ഷമാണ്. അതില്‍ 22 ലക്ഷവും മുസ്ലിങ്ങളും.ദുബായിലെ മൊത്തം ജനസംഘ്യയേക്കാള്‍ കൂടുതലാണിത്. മലപ്പുറം കേന്ദ്രീകരിച്ച് ഉത്തരകേരളത്തിലെ ആറു ജില്ലകളിലെ മുസ്ലിം ജനവിഭാഗത്തെയും പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍ പ്പെട്ട ജനങ്ങളില്‍ ഒരു വിഭാഗത്തെയും വിഘടിപ്പിച്ചാല്‍ ദുബായിയേക്കാള്‍ ജനസംഘ്യയുള്ള ഒരു രാഷ്ട്രം തന്നെ രൂപീകരിക്കാന്‍ കഴിയും.രാഷ്ട്രം രൂപീകരിച്ചാലുമില്ലെങ്കിലും ഇതിന്റെ പേരില്‍ കാഷ്മീരിലേയോ പഞ്ചാബിലേയോ പോലെ ഒരു വിഘടന വാദ പ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ കഴിയും എന്നാണവരുടെ പദ്ധതി. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ സുശക്തമായ ഒരു ശൃംഗല കേരളത്തിലുടനീളം ഐ എസ് ഐ രൂപപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെയും ഇപ്പോള്‍ റെയ്ഡുകളിലൂടെ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണു വി എസ് ചില കാര്യങ്ങള്‍ പറഞ്ഞത്. മുസ്ലം ​തീവ്രവാദ സംഘടനകളില്‍ ഏറ്റവും അപകടകാരിയാണ്‌ എന്‍ ഡി എഫ് എന്ന മുന്നറിയിപ്പുകള്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും നല്‍കിയിട്ട് ഏതാണ്ടു 15 വര്‍ഷത്തോളമായി. പക്ഷെ ഇന്നുവരെ അധികാരികള്‍ അതത്ര ഗൌരവമായി എടുത്തില്ല. അതിന്റെ പരിണതിയാണിപ്പോള്‍ അധ്യാപകന്റെ കൈവെട്ടലില്‍ ചെന്നെത്തിയത്. എന്തയാലുമിപ്പോഴെങ്കിലും പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയുടെ തനി നിറം മലയാളികള്‍ക്ക് മനസിലായി തുടങ്ങി.

പാക് ചാര സംഘടനയുടെ സഹായം എന്‍ ഡി എഫ് ഉള്‍പ്പടെയുള്ള പല മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നടന്ന പല വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനു സ്വന്തമായി ഒരു സൈനിക വിഭാഗമുണ്ട്. ഒരു സാമൂഹിക സംഘടനക്ക് സൈനികരുടെ ആവശ്യമെന്താണ്? സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളുടേതു പോലെ ഇവര്‍ക്ക് ഒരു യൂണിഫോമുണ്ട്.


ഐ എസ് ഐയില്‍ നിന്നും ശിക്ഷണം നേടിയവരാണ്‌ ഈ സൈന്യത്തെ പരിശീലിപ്പിക്കുന്നത്. ഇവരുടെ യൂണിഫോമിനു പാകിസ്ഥാനിലെ പോലീസിന്റേതിനോട് സാമ്യമുള്ളത് വെറും യാദൃഛികമാകാന്‍ തരമില്ല.


പോപ്പുലര്‍ ഫ്രണ്ടിന്റെ സൈന്യം വലതു കൈ നെഞ്ചോട് ചേര്‍ത്തു വച്ചാണാദരം പ്രകടിപ്പിക്കുന്നത്, പാകിസ്ഥാനി പോലീസിനേപ്പോലെ.

ആഗസ്റ്റ് 15 ന്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ സൈന്യം ഫ്രീഡം പരേഡ് നടത്താറുണ്ട് പതിവായി. മറ്റ് ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ സേനയോടും പോലീസ് സേനകളോടും ചേര്‍ന്നാണു സാധാരണ സ്വാതന്ത്ര്യം ആഘോഷിക്കാറുള്ളത്. അവരാരും പ്രത്യേക പരേഡുകള്‍ നടത്താറില്ല. ഇന്‍ഡ്യന്‍ പട്ടാളത്തേയും വ്യവസ്ഥിതിയേയും കളിയാക്കുന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് പരേഡ് നടത്തുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ പരേഡ് എന്ന ഹുങ്കില്‍. ഈ പരേഡുകളിലൊന്നിലും ഇതു വരെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തേക്കുറിച്ചോ ഇന്‍ഡ്യയുടെ അഖണ്ധതയേക്കുറിച്ചോ  ആരും പരാമര്‍ശിച്ചു കേട്ടിട്ടില്ല.പകരം മുസ്ലിം മത വികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളാണ്‌ സാധാരണ ഉണ്ടാകുക.

ഇങ്ങനെയുള്ള പോപ്പുലര്‍ ഫ്രണ്ടെന്ന മുസ്ലിം ഭീകര സംഘടനയേക്കുറിച്ച് കേരള മുഖ്യമന്ത്രി ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോഴേക്കും കാട്ടിപ്പരുത്തിയേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ ഉറഞ്ഞു തുള്ളുന്നതിന്റെ രഹസ്യമെന്തായിരിക്കാം? മുസ്ലിങ്ങള്‍ പോലും ഭയപ്പെടേണ്ട ചില ലക്ഷ്യങ്ങള്‍ ഇവര്‍ക്കുണ്ടെന്നു പറയുന്ന കട്ടിപ്പരുത്തിക്കൊക്കെ ഇവരുടെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമായിട്ടറിയാം. പുറത്തു പറയാന്‍ പറ്റാത്ത ആ ലക്ഷ്യം വി എസ് വെളിപ്പെടുത്തിയത് തന്നെ. പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി അണികളോടു പറഞ്ഞതും, കാട്ടിപ്പരുത്തിയേപ്പോലുള്ള തീവ്രവാദികള്‍ മനസില്‍ കൊണ്ടു നടക്കുന്നതും. ആരാണു കൂടുതല്‍ അപകടകാരികള്‍?

Sunday 8 August 2010

"അവനും", "അറബിപ്പയ്യനും", പിന്നെ പര്‍ദ്ദയിട്ട മുസ്ലിം പുരുഷന്‍മാരും.

പര്‍ദ്ദ എന്ന വാക്കിന്റെ അര്‍ത്ഥം മറ എന്നാണ്. മുസ്ലിം സ്ത്രീകള്‍ ശരീരം മറച്ചു നടക്കണം എന്ന നിര്‍ദ്ദേശമാണ്, പര്‍ദ്ദ എപ്പൊഴും ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ കാരണം. മുഖം തുറന്നിട്ട പര്‍ദ്ദയാണോ വേണ്ടത് മുഖം മൂടിയുള്ള പര്‍ദ്ദയാണോ വേണ്ടത് എന്നതു സംബന്ധിച്ച് ഖുറാന്‍ നല്‍കുന്ന നിര്‍ദ്ദേശം ഇതാണ്.

അധ്യായം 33
അല്‍അഹ്സാബ്.
59 അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായത് അതത്രെ.

തലപോയാലും സത്യം മാത്രം പറയുന്ന മൌദൂദി എന്ന ഇസ്ലാമിക പണ്ധിതന്‍ ഇതിനു നല്‍കുന്ന വ്യാഖ്യാനം ഇതാണ്.

അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.

ഇത് സ്ത്രീകള്‍ മുഖം മറയ്ക്കുന്നതിനേക്കുറിച്ചുള്ള പ്രശ്നം. മുസ്ലിം പുരുഷന്‍മാര്‍ മുഖം മറയ്ക്കുന്നതായി കേട്ടിട്ടില്ല. പക്ഷെ മാദ്ധ്യമങ്ങളില്‍ എഴുതുന്ന മുസ്ലിം പുരുഷന്‍മാര്‍ ഒരു മുഖം മൂടി അണിയുന്നുണ്ട്. മൊഹമ്മദ് മുഖം മൂടിയിരുന്നു എന്ന് ഖുറാനോ ഹദീസോ പറയുന്നില്ല. പക്ഷെ ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട മൊഹമ്മദിന്റെ ചിത്രങ്ങള്‍ പലതും മുഖം മൂടി ഒരു തുണി ഇട്ടിരിക്കുന്ന രീതിയിലാണ്. അങ്ങനെയുള്ള ഒരു ചിത്രമാണു താഴെ.



അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നപ്പോള്‍ എല്ലാ  മുസ്ലിങ്ങളും എഴുതിയത് ഇപ്രകാരം. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്റെ കൈ വെട്ടിയതില്‍ പ്രതിക്ഷേധിക്കുന്നു. ഇത് വായിക്കുന്നവര്‍ക്ക്, പ്രവാചകനെ നിന്ദിച്ചാല്‍ ശിക്ഷിക്കേണ്ട എന്നാണു മുസ്ലിങ്ങളുടെ നിലപാടെന്നു തോന്നാം. ഇവിടെയാണു മുസ്ലിങ്ങളുടെ മുഖം മൂടി കടന്നു വരുന്നത്. പ്രവാചക നിന്ദ എന്നു  കേള്‍ക്കുമ്പോള്‍ ആരുടെ മനസിലും ആദ്യം വരുന്ന പേര്, സല്‍മാന്‍ റുഷ്ദിയുടേതാണ്. പ്രവാചകനെ നിന്ദിച്ചു എന്ന് ആരോപിച്ച് ഷിയ മുസ്ലിങ്ങളുടെ ആത്മീയാചാര്യനും   ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിന്റെ നേതവുമായിരുന്ന അയത്തൊള്ള ഖൊമേനി അദ്ദേഹത്തെ  വധിക്കാന്‍ ഫത്വ ഇറക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. മൊഹമ്മദിനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ച ഒരു കര്‍ട്ടൂണിസ്റ്റിനും സമാന ഗതി നേരിടേണ്ടി വന്നു. ഇസ്ലാമിക ചരിത്രം പറയുന്നത് മൊഹമ്മദിനെ നിന്ദിക്കുന്നവരെ അതി ക്രൂരമായി ശിക്ഷിക്കണം എന്നു തന്നെയാണ്.

ജോസഫ് സാര്‍ എഴുതിയ ചോദ്യപേപ്പര്‍ പ്രകടമായ പ്രവാചക നിന്ദയാണെന്നതില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് രണ്ടു പക്ഷമില്ല. അവര്‍ അത് എല്ലാ വേദികളിലും പറഞ്ഞിട്ടുമുണ്ട്.


പ്രവാചക നിന്ദ ആരോപിക്കുന്ന ചോദ്യം ഇതാണ്.


താ­ഴെ­ക്കൊ­ടു­ത്തി­രി­ക്കു­ന്ന ഗദ്യ­ഭാ­ഗ­ത്തി­ന് ഉചി­ത­മായ ചി­ഹ്ന­ങ്ങള്‍ ചേര്‍­ത്തെ­ഴു­തു­ക.



മു­ഹ­മ്മ­ദ് പട­ച്ചോ­നേ പട­ച്ചോ­നേ
ദൈ­വം എന്താ­ടാ നാ­യി­ന്റെ മോ­നേ

മു­ഹ­മ്മ­ദ് ഒരു അയില അതു മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്

ദൈ­വം മൂ­ന്നു കഷ­ണ­മാ­ണെ­ന്ന് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ടെ­ടാ നാ­യേ


ഇതിനെ ഇസ്ലാമുമായും അതിന്റെ പ്രവാചകനുമായും  ബന്ധിപ്പിക്കുന വസ്തുത ഇതിലുപയോഗിച്ച രണ്ട് വാക്കുകളാണ്. പടച്ചോനേ എന്നും. മൊഹമ്മദ് എന്നും. തീവ്രമുസ്ലിങ്ങളുടെ ശാഠ്യമിതാണ്. പടച്ചോനേ എന്ന് മുസ്ലിങ്ങളാണു  സാധാരണ ഉപയോഗിക്കാറുള്ളത്. അതു കൊണ്ട് ആരു പടച്ചോനേ എന്നു വിളിച്ചാലും അത് അള്ളായേയാണ്. അള്ളാ എല്ലാ മൊഹമ്മദുമാരോടും സംസാരിച്ചു എന്ന് ഖുറാന്‍ പറയുന്നില്ല. ഒരേയൊരു മൊഹമ്മദിനോടാണു സംസാരിച്ചത്. അതു കൊണ്ട് ചോദ്യപ്പേപ്പറിലെ മൊഹമ്മദ് മുസ്ലിം പ്രവാചകനായ മൊഹമ്മദ് തന്നെ.
 
ഇനി ചോദ്യപ്പേപ്പറിന്റെ ചരിത്രത്തിലേക്ക് അല്‍പ്പം. മഹാത്മ ഗാന്ധി സര്‍വകലാശാല മലയാളം ബിരുദബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍  നല്‍കിയ പുസ്തകങ്ങളില്‍ ഒരെണ്ണമാണ്, തിരക്കഥകളുടെ രീതി ശാസ്ത്രം എന്നത്. അതിലെ ഒരധ്യായമായ തി­ര­ക്കഥ - ഒരു വി­ശ്വാ­സി­യു­ടെ കണ്ടെ­ത്ത­ലു­കള്‍ എഴുതിയത് പി റ്റി കുഞ്ഞുമൊഹമദ് എന്ന മറ്റൊരു മൊഹമ്മദും. ആ ലേഖനത്തിലെ   ഒരു ഭാഗം ഇങ്ങനെ.
 
വീ­ണു­കി­ട്ടു­ന്ന ഫോം പല­പ്പോ­ഴും ജീ­വി­ത­ത്തില്‍ നി­ന്നു തന്നെ കി­ട്ടു­ന്ന­താ­ണ്. ഗര്‍­ഷോ­മില്‍ കഥാ­നാ­യ­കന്‍ ദൈ­വ­വു­മാ­യി­ട്ട് സം­സാ­രി­ക്കു­ന്ന ഒരു രം­ഗ­മു­ണ്ട്. ഈ ഫോം എനി­ക്ക് വീ­ണു­കി­ട്ടി­യ­ത് ഇങ്ങ­നെ­യാ­ണ്; എന്റെ നാ­ട്ടില്‍ ഒരു ഭ്രാ­ന്ത­നു­ണ്ട്, ഈ ഭ്രാ­ന്തന്‍ സ്ഥി­ര­മാ­യി ഒറ്റ­യ്ക്കി­രു­ന്ന് ദൈ­വ­ത്തെ വി­ളി­ക്കും. "പ­ട­ച്ചോ­നേ­"... "പ­ട­ച്ചോ­നേ­"... ദൈ­വ­ത്തി­ന്റെ മറു­പ­ടി "എ­ന്താ­ടാ നാ­യി­ന്റെ മോ­നേ­"... എന്നാ­ണ്. ഇദ്ദേ­ഹം ചോ­ദി­ക്കു­ന്നു ഒരു അയി­ല, അത് മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്? ദൈ­വ­ത്തി­ന്റെ മറു­പ­ടി: (ദൈ­വം ഇദ്ദേ­ഹം തന്നെ­യാ­ണ്) "3 കഷ­ണ­മാ­ണെ­ന്ന് നി­ന്നോ­ട് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ട് നാ­യേ­"... ഈ രീ­തി­യാ­ണ് ദൈ­വ­വു­മാ­യി­ട്ട് സം­വ­ദി­ക്കാന്‍ ഞാന്‍ ഉപ­യോ­ഗി­ച്ച­ത്. ഇങ്ങ­നെ ജീ­വി­ത­ത്തില്‍ നി­ന്ന് തന്നെ­യാ­ണ് നമു­ക്ക് ഫോം കി­ട്ടു­ന്ന­ത്. ജീ­വി­ത­ത്തില്‍ നി­ന്നാ­ണ് സി­നിമ ഉണ്ടാ­വു­ന്ന­ത്. എന്റെ ജീ­വി­ത­ത്തോ­ടു­ള്ള എന്റെ സമീ­പ­ന­മാ­ണ് എന്റെ സി­നി­മ
 
പടച്ചോന്‍ എന്ന മുസ്ലിം വാദം ഇവിടെ പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് നോക്കാം. ഭ്രാന്തന്‍ പടച്ചോനേ എന്നു വിളിക്കുന്നത് അള്ളായെ തന്നെയാണല്ലോ. അള്ളാ തിരിച്ചു നായിന്റെ മോനേ എന്നു പ്രതികരിക്കുന്നു. മൊഹമ്മദിനെ അള്ളാ നായിന്റെ മോനേ എന്നു വിളിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്കുണ്ടായ നാണക്കേട് എന്തു കൊണ്ട് അതേ അള്ളാ ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിച്ചപ്പോള്‍ ഉണ്ടായില്ല? ഇവിടെയാണു മുസ്ലിം പുരുഷന്‍മാരുടെ മുഖം മൂടിയിട്ട പര്‍ദ്ദ കടന്നു വരുന്നത്.
 
പി റ്റി കുഞ്ഞുമൊഹമ്മദ് അള്ളായെ അധിക്ഷേപിച്ചു എന്ന് ഒരു മുസ്ലിമും പരിതപിച്ചു കണ്ടില്ല.
 
ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ജോസഫ് സാറോ അദ്ദേഹം ​ജോലി ചെയ്ത ന്യൂമാന്‍ കോളേജോ അല്ല. മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ സെനറ്റും സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറുമടങ്ങിയ അതി വിദ്ഗദ്ധരാണ്. മന്ത്രി എം എ ബേബിയുടെ  കീഴിലുള്ള ഒരു സ്ഥാപനത്തിലെ മേധാവികളാണ്, ഈ പുസ്തകം തെരഞ്ഞെടുത്തത്. അധ്യാപകന്‍ ചെയ്തത് മഠയത്തരം എന്നു പറഞ്ഞ ബേബിക്ക് തന്റെ കീഴിലുള്ള സര്‍വകലാശാല ചെയ്തത് മഠയത്തരമാണെന്നു പറയാനുള്ള വിവേകമുണ്ടായില്ല.
 
ന്യൂമാന്‍ കോളേജ് അധികാരികള്‍ മൊഹമ്മദിനെ നിന്ദിക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിക്കുന്ന ആരും മേല്‍പ്പറഞ്ഞവര്‍ ഒക്കെ അള്ളായെ നിന്ദിക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിക്കുന്നില്ല. അതിന്റെ കാരണം മുസ്ലിങ്ങള്‍ മൊഹമ്മദിന്റെ കാലം മുതലെ അണിയുന്ന മുഖം മൂടിയാണ്.
 
മൊഹമ്മദിനെ നിന്ദിച്ചവരുടെ കൈ വെട്ടിയ മഹാന്‍മാര്‍ എന്തേ അള്ളായെ നിന്ദിച്ച കുഞ്ഞുമൊഹമ്മദിന്റെ കഴുത്ത് വെട്ടിയില്ല? അള്ളായേക്കാളും വലിയ സൂപ്പര്‍ അള്ളായാണോ മൊഹമ്മദ്? ആണെന്നാണ്, മുസ്ലിങ്ങളില്‍ മിക്കവരുടെയും നിലപാട്. പക്ഷെ മുസ്ലിങ്ങള്‍ നടത്തുന്ന പ്രവാചക നിന്ദയുടെ  നേരെ ഇവര്‍ കണ്ണടക്കും.
 
അക്ബര്‍ എന്ന മുസ്ലിം പണ്ധിതന്‍ മൊഹമ്മദിനെ വിളിച്ച പേരുകളാണ്, അവന്‍ എന്നും അറബി പയ്യന്‍ എന്നും. ഇസ്ലാമിനെ നിന്ദിച്ചു എന്ന പേരില്‍ പിറന്ന നാടുവിട്ടോടേണ്ടി വന്ന തസ്ലീമ നസ്രീനെ അവര്‍ എന്ന ബഹുമാന സൂചകമായി അഭിസംബോധന ചെയ്ത അക്ബര്‍ എന്ന തീവ്ര മുസ്ലിമിനു മൊഹമ്മദിനെ അവന്‍ എന്നും പയ്യന്‍ എന്നും അഭിസംബോധന ചെയ്യാം. അപ്പന്‌ അടുപ്പിലുമാകാമല്ലോ? "തിരുദൂദരെ" പര്‍ദ്ദയിട്ട മുസ്ലിം പുരുഷന്‍മാര്‍ പല ഓമന പേരുകളിലും വിളിക്കുന്ന പൊറാട്ടു നാടകം ഇവിടെ കാണാം.മൊഹമ്മിനെ ഒരമുസ്ലിം അവന്‍ എന്ന് വിളിച്ചാല്‍ എല്ലാ തീവ്രവാദികളും ഏക സ്വരത്തില്‍ വിളിച്ചു കൂവും പ്രവാചക നിന്ദ.
 
അധ്യാപകന്റെ കൈ വെട്ടിയതിനെ വിശകലനം ചെയ്ത് കേരളീയ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുന്ന നല്ല ഒരു ലേഖനമാണ്, ബിജു കുമാറിന്റെ ഈ കൈവെട്ടല് അര്ഹിക്കുന്നതു തന്നെ എന്നത്. അതില്‍ ഒരു മുസ്ലിമിന്റേതായി വന്ന അഭിപ്രായമാണു താഴെ.
 
പിന്നെ, ഈ ലേഖനത്തിന്റെ തല വാചകം ഇന്നത്തെ മാദ്ധ്യമ ലോകത്തിന്റെ തനി പകര്‍പ്പാണ്. ഒപ്പം ചേര്‍ത്ത ചിത്രവും.. കാരണം ഈ തല വാചകം ഒരു ചതിയാണ്..ഇത് തന്നെയാണ് ഇവിടുത്തെ എല്ലാ മാദ്ധ്യമങ്ങളും തുടരുന്നത്. ആളെ കൂട്ടാനുള്ള തന്ത്രങ്ങള്‍...വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തല വാചകങ്ങള്‍.... ഫയറുകളും ക്രൈമുകളും നമ്മുടെ തലക്കും നാമറിയാതെ പിടിച്ചു പോയതിന്റെ ലക്ഷണങ്ങള്‍ അല്ലെ?
 
കൈ വെട്ടല്‍ പ്രവാചകനിന്ദ നടത്തിയ വ്യക്തി അര്‍ഹിക്കുന്നതാണ്‌ എന്നത് തീവ്രവാദി മുസ്ലിങ്ങളുടെ മനസില്‍ ഉള്ള അഭിപ്രായമാണ്. അത് മറ്റൊരാള്‍ എഴുതുമ്പോള്‍ തറക്കുന്നത് ആ മനസുകളിലും. അതിന്റെ വൈക്ളബ്യം മാറ്റാനാണീ അഭിപ്രായവും.
 
എം എം അക്ബര്‍ എന്ന തീവ്ര മുസ്ലിമെഴുതിയ ഒരു പുസ്തകത്തിന്റെ പുറം ചട്ടയാണു താഴെ.





 
 
ഈ പുസ്തകത്തേപ്പറ്റി തീവ്ര മുസ്ലിങ്ങളായ പലരുമെഴുതിയതിപ്രകാരം.  ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ അക്ബര്‍ ആ പുസ്തകത്തില്‍ എഴുതിയിട്ടുള്ളു . അതിന്റെ തല വാചകം ചതിയാണെന്ന് മിക്ക മുസ്ലിങ്ങള്‍ക്കും തോന്നിയിട്ടില്ല ഇതു വരെ. ഒന്നോ രണ്ടോ പേര്‍ മറിച്ചൊരഭിപ്രയം എഴുതിയത് വായിച്ചിരുന്നു. ഇക്കാര്യത്തിലും പല തീവ്ര മുസ്ലിങ്ങളും പര്‍ദ്ദയണിഞ്ഞിരിക്കുകയാണ്. അകബ്റിന്റെ അമ്പ് ക്രിസ്ത്യാനികളുടെ മനസില്‍ തറച്ചപ്പോള്‍ ഉണ്ടാകാത്ത ഇണ്ടലാണ്, ബിജുകുമാറിന്റെ അമ്പ് മുസ്ലിങ്ങളുടെ മനസില്‍ തറക്കുമ്പോഴുണ്ടാകുന്നത്.
 
ചില ഭീകരമുസ്ലിങ്ങള്‍ കട്ടറബികളുടെ ശിക്ഷാരീതി നടപ്പാക്കേണ്ടി വന്നു ചിലരുടെ അടഞ്ഞ കണ്ണു തുറക്കാന്‍.
 
ഇതൊക്കെ മുസ്ലിങ്ങളുടെ പ്രതികരണങ്ങള്‍. മുസ്ലിങ്ങളല്ലാത്ത പലരുമിതേപ്പറ്റി പ്രതികരിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒരു  പ്രതികരണമാണ്‌ ശാന്താ കാവുമ്പായി എന്ന അധ്യാപികയുടേത്.
 
ശ്രീമതി ശാന്ത കാവുമ്പായി എഴുതുന്നു.


ഇതൊക്കെ മാറ്റി വെച്ചാലും അധ്യാപകന്‍ ഒരിക്കലും വിദ്യാര്‍ഥികളുടെ മുന്നിലിട്ടു കൊടുക്കാന്‍ പാടില്ലാത്ത രണ്ടു പദങ്ങളുണ്ട് അവിടെ. ദൈവം മനുഷ്യനെ നായെന്നും നായിന്‍റെ മോനെന്നും വിളിക്കുന്നു.
 
തന്നെ നിന്ദിക്കുന്നവരെ ശിക്ഷിക്കാന്‍ കുറേപ്പേരെ ദൈവം നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ സഹായിച്ചില്ലെങ്കില്‍ ദൈവത്തിന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാവും എന്നു തോന്നുന്നല്ലോ.ഇത്ര ദുര്‍ബ്ബലനായ ഒരു ദൈവത്തെ ആരാധിക്കാന്‍ എനിക്കാവില്ല.എന്റെ ദൈവം കുറെ അംഗരക്ഷകരുടെ നടുവില്‍ നില്‍ക്കുന്നവനല്ല.എന്റെ ആരാധനക്കര്‍ഹനായ ദൈവം ആര് തെറി വിളിച്ചാലും അലിഞ്ഞു പോകുന്നവനുമല്ല.അതുകൊണ്ട് ആരൊക്കെ ആരാധിക്കുന്നു,ആരൊക്കെ നിന്ദിക്കുന്നു എന്നു നോക്കേണ്ട കാര്യമേ ഇല്ല.


ടീച്ചറുടെ നയം വ്യക്തമാണ്. സ്വന്തം ദൈവത്തെ ആരു നിന്ദിച്ചാലും ടീച്ചര്‍ക്കൊന്നുമില്ല. ടീച്ചറുടെ ദൈവം ഏതെന്നെനിക്കറിയില്ല.പക്ഷെ ആ ദൈവം നായെന്നും നായിന്റെ മോനെന്നും ആരെയെങ്കിലും വിളിച്ചാലും ടീച്ചറുടെ ധാര്‍മ്മിക രോഷം സുഖമായി ഉറങ്ങും. പക്ഷെ മുസ്ലിം ദൈവത്തെ ഒരു ക്രിസ്ത്യാനി നിന്ദിച്ചപ്പോള്‍ ടീച്ചറുടെ ധാര്‍മ്മികത സട കുടഞ്ഞെഴുന്നേറ്റു. പിന്നെ ഒരു ഗീതോപദേശം നടത്താതെ തരമില്ലല്ലോ? വിളിച്ചയാള്‍ അധ്യാപകനായാല്‍ പ്രത്യേകിച്ചും.
 
അധ്യാപകരെ ഏറെ പുകഴ്ത്തുന്ന ടീച്ചര്‍ ജോസഫ് എന്ന അധ്യാപകന്‍ കുട്ടികളുടെ മതം മനസില്‍ വച്ചു കൊണ്ടാണ്, ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് എന്നു പറയുമ്പോള്‍ ടീച്ചറുടെ അധ്യാപക മഹത്വത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു. സര്‍വകലാശാല നിര്‍ദ്ദേശിക്കുന്ന പുസ്തകം എന്തിനു വേണ്ടിയാണെന്നറിയാന്‍ വയ്യാത്ത ഒരാളാണോ ഈ അധ്യാപിക? അധ്യാപകനു ശിക്ഷ വിധിച്ചവരേപ്പോലും മനസിലാക്കാന്‍ സാധിച്ച ഈ അധ്യാപികക്ക് പ്രത്യക്ഷത്തില്‍ ദൈവ നിന്ദയുള്ള ഒരു പുസ്തകം എഴുതിയ ആളെയും അത് നിര്‍ദ്ദേശിച്ച സര്‍വകലാശാലയേയും പരാമര്‍ശിക്കാതെ, ഭ്രാന്തനു പകരം മൊഹമ്മദ് എന്ന പേരു ചേര്‍ത്ത അധ്യാപകനു മാത്രം അധ്യാപനത്തിന്റെ മഹത്വം ഉപദേശിക്കുന്നത് സംശയത്തിന്റെ നിഴലില്‍ നിറുത്തേണ്ടി വരുന്നു.
 
അരോപിക്കപ്പെടുന്ന ദൈവ നിന്ദ നടത്തിയത് ജോസഫ് സാറല്ല, പി റ്റി കുഞ്ഞുമൊഹമ്മദാണെന്ന അടിസ്ഥാന വിവരം ഒരധ്യാപികയായ ശ്രീമതി ശാന്തക്കില്ലാതെ പോയത് അത്ഭുതം ഉളവാക്കുന്നു. എന്തുകൊണ്ട് ദൈവ നിന്ദ നടത്തിയ കുഞ്ഞുമൊഹമ്മദിന്റെ കൈ വെട്ടാനോ കഴുത്തു വെട്ടാനോ ആരും തയ്യാറായില്ല എന്നു ചോദിക്കാന്‍ ടീച്ചറിന്റെ മുഖം മൂടിയിട്ട നാവിനാകുന്നില്ല. ഒരാള്‍ തെറ്റു ചെയ്‌താല്‍ ശിക്ഷിക്കാന്‍ ഒരു നിയമ വ്യവസ്ഥ നമുക്കുണ്ട്. എന്നു പറയുമ്പോള്‍ ഇപ്പോള്‍ ശിക്ഷിക്കാനിറങ്ങിയവര്‍ ആ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യറല്ല എന്ന സാമാന്യവിവരം ടീച്ചര്‍ക്കില്ലാതെ പോകുന്നു. ഇതൊന്നും പറയാതെ ടീച്ചര്‍ നടത്തുന്ന സാരോപദേശം ഒരധ്യാപികക്കു യോജിച്ചതല്ല. ടീച്ചറുടെ വിലാപം, പ്രവാചകനിന്ദ നടത്തിയ അധ്യാപകന്റെ കൈ വെട്ടിയതില്‍ പ്രതിക്ഷേധിക്കുന്നു എന്നു പറയുന്ന മുസ്ലിങ്ങളുടെ നിലപാടില്‍ നിന്നും ഏറെ വിഭിന്നമല്ല.
 
ഇനി ഒരു സാങ്കല്‍പിക ചോദ്യം ചോദിക്കാം. പി റ്റി കുഞ്ഞ് മൊഹമ്മദിന്റെ
 
ഭ്രാന്തന്‍  പട­ച്ചോ­നേ പട­ച്ചോ­നേ
ദൈ­വം എന്താ­ടാ നാ­യി­ന്റെ മോ­നേ
ഭ്രാന്തന്‍  ഒരു അയില അതു മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്
ദൈ­വം മൂ­ന്നു കഷ­ണ­മാ­ണെ­ന്ന് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ടെ­ടാ നാ­യേ


എന്ന ലേഖനഭാഗം അതേ പോലെ പകര്‍ത്തുകയാണ്‌ ജോസഫ് സാര്‍ ചെയ്തിരുന്നതെങ്കിലോ? ഇപ്പോള്‍ ബഹളമുണ്ടാക്കിയ മുസ്ലിങ്ങള്‍ നിശബ്ദരായിരിക്കുമായിരുന്നോ? പടച്ചോന്‍ എന്ന മുസ്ലിം ദൈവം ഒരാളെ നായിന്റെ മോനേ എന്നു വിളിക്കുന്നത് ദൈവ നിന്ദയല്ലേ? ആ ദൈവ നിന്ദക്ക് ആരുടെ കൈ വെട്ടുമായിരുന്നു? അതെഴുതിയ പി റ്റി കുഞ്ഞുമൊഹമ്മദിന്റെയോ? ഭ്രാന്തന്‍ എന്ന പ്രയോഗം മാറ്റി മൊഹമ്മദ് എന്ന പേരു നല്‍കിയത് പ്രവാചകനിന്ദയാണെന്നു ശഠിക്കുന്ന മുസ്ലിങ്ങളില്‍ നിന്നും ഒരുത്തരം പ്രതീക്ഷിക്കുന്നു.
 
കുറഞ്ഞ പക്ഷം പി റ്റി കുഞ്ഞുമൊഹമ്മദ് ചെയതത് ദൈവ നിന്ദയാണെന്നെങ്കിലും പറയുമോ? ആരെ നിന്ദിക്കുന്നതാണ്‌ ഗൌരവമുള്ളത്? അള്ളായെന്ന മുസ്ലിം ദൈവത്തേയോ ആള്ളായുടെ പ്രവാചകനെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന മൊഹമ്മദിനെയോ?
 

Thursday 5 August 2010

മുസ്ലിം തീവ്രവാദം വളര്‍ത്തിയത് ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരോ?

മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥക്കും അവര്‍ തീവ്രവാദത്തിലേക്ക്  പോയതിനു ഉത്തരവാദികള്‍ ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരാണെന്ന് പലരും വാദിച്ചു കാണാറുണ്ട്. എന്തോ എനിക്കതിനോട് യോജിക്കാനാകുന്നില്ല. ഇപ്പോള്‍ ലോകത്തിന്റെ മിക്കഭാഗത്തും മുസ്ലിം തീവ്രവാദികളുണ്ട്. അമേരിക്കയിലും ഇംഗ്ളണ്ടിലും സ്പെയിനിലും റഷ്യയിലും ചൈനയിലും, ഫിലിപ്പീന്‍സിലുമൊക്കെ അവര്‍ ആക്രമണം നടത്തിയിട്ടും ഉണ്ട്. മുസ്ലിം രാജ്യങ്ങളായ ഈജിപ്റ്റിലും, സൌദിയിലും, ഇറാക്കിലും, പാകിസ്ഥാനിലും, അഫ്ഘാനിസ്ഥാനിലും ഒക്കെ അവര്‍ തുടര്‍ച്ചയായി ബോംബ് സ്ഫോടനങ്ങള്‍ നടത്തുന്നു. ഇതിനൊക്കെ പിന്നില്‍ ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരാണെന്നു പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇതിനെയെല്ലാം കോര്‍ത്തിണക്കുന്ന ഏക കണ്ണി ഇസ്ലാം മാത്രമാണ്. സുന്നി മുസ്ലിങ്ങള്‍ ഷിയ മുസ്ലിങ്ങളെ പ്രര്‍ത്ഥനാലയത്തില്‍ വച്ചു പോലും  വധിക്കുന്നത് ഒരു രാഷ്ട്രീയ കാരണത്താലുമല്ല. ഇസ്ലാമിലെ അടിസ്ഥാന സ്വഭാവമായ അസഹിഷ്ണുതയും വെറുപ്പും മാത്രമാണതിനു പിന്നില്‍. ഒരേ ദൈവത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, ഒരേ പ്രാത്ഥന ഉരുവിടുകയും ചെയ്യുന്നവര്‍ പരസ്പരം കടിച്ചു കീറുന്നതിനു മടിയില്ലെങ്കില്‍, മറ്റ് വിശ്വസികളെ കൊല്ലുന്നതൊക്കെ ഇവര്‍ക്ക് നിസാര കാര്യമാണ്. അള്ളായെ പ്രീതിപ്പെടുത്താന്‍ മെക്കയില്‍ ലക്ഷക്കണക്കിനു ജീവികളെ കഴുത്തറുക്കുന്നതു പോലെതന്നെയാണ്‌ മനുഷ്യ ജീവികളുടെ കൈ വെട്ടുന്നതും കാലു വെട്ടുന്നതും കഴുത്തു വെട്ടുന്നതും.

ഈ വിഷയത്തില്‍ രഷ്ട്രീയക്കാരെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ വലിയ കാര്യമില്ല. ജമായത്തേ ഇസ്ലാമിയും, എന്‍ ഡി എഫും, മദനിയുമൊക്കെ മുഖം മൂടി ഇട്ടു വന്നപ്പോള്‍ അവരെ ചിലരൊക്കെ തെറ്റിദ്ധരിച്ചു എന്നത് ശരിയാണ്. ഇടതുപക്ഷം അതില്‍ വീണത് അവരുടെ ഏറ്റവും വലിയ പാളിച്ചയാണെന്നു പറയാം. മദനിയുമായി കൂടിയതിന്റെ ഫലം അവര്‍ അനുഭവിച്ചു. അതു കൊണ്ട് ജമായത്തിനേയും പോപ്പുലര്‍ ഫ്രണ്ടിനെയും തള്ളിപ്പറയാന്‍ അവര്‍ക്ക് സാധിക്കുന്നു. പക്ഷെ മുസ്ലിം ലീഗും കോണ്‍ഗ്രസും വളരെ അപകടകരമായ നിലപാടാണെടുക്കുന്നത്.

മുസ്ലിങ്ങളുടെ ഇന്നത്തെ പിന്നാക്കാവസ്ഥക്കു കാരണം രാഷ്ട്രീയക്കാരാണെന്നും അവര്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞത് ഈ പിന്നാക്കാവസ്ഥ കാരണമാണെന്നെനും വ്യാഖ്യാനിച്ചു കാണാറുണ്ട്. അതും ഒട്ടും അടിസ്ഥാനമില്ലാത്ത സംഗതിയായേ എനിക്ക് തോന്നിയിട്ടുള്ളു.

സ്വതന്ത്ര്യം കിട്ടിയ സമയത്ത് ഇന്‍ഡ്യയിലെ എല്ലാ മത ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ മതത്തിലെ ഭൂരിഭാഗം പേരും ഏതാണ്ട് സമാന സാഹചര്യത്തിലാണു ജീവിച്ചിരുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മില്‍ അന്ന് സാമൂഹ്യപരമായി വലിയ അന്തരം ഉണ്ടായിരുന്നില്ല. പക്ഷെ ക്രിസ്ത്യാനികള്‍ ആധുനിക വിദ്യാഭ്യാസത്തിനു പ്രാമുഖ്യം കൊടുക്കുകയും മത വിദ്യാഭ്യസം താഴ്ന്ന തലത്തില്‍ നിറുത്തുകയും ചെയ്തു. മുസ്ലിങ്ങള്‍ മദ്രസ വിദ്യാഭ്യാസത്തിന്‌ ആധുനിക വിദ്യാഭ്യാസത്തേക്കാള്‍ പ്രാമുഖ്യം കൊടുത്തു. അവരുടെ നേതാക്കളില്‍ പലരും ആധുനിക വിദ്യാഭ്യാസത്തെ ഭയപ്പെടുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യാനികള്‍ മുന്നേറിയപ്പോള്‍ മുസ്ലിങ്ങള്‍ പിന്നാക്കം പോയി. ഏതോ ഒരു മുസ്ലിം ഒരു ബ്ളോഗില്‍ പരാതി പറഞ്ഞതിപ്രകാരം. ഭരണ രംഗത്തു പോലും ക്രിസ്ത്യാനികള്‍ ആധിപത്യം നേടുന്നു എന്ന്. അതവര്‍ വിദ്യാഭ്യാസം നേടിയതു കൊണ്ടാണ്. ഭൂരിഭാഗം ക്രിസ്ത്യനികള്‍ക്കും സംവരണത്തിന്റെ അനുകൂല്യമില്ല. കഴിവുണ്ടായിട്ടു തന്നെയാണവര്‍ വിജയം നേടിയത്. സംവരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും മുസ്ലിങ്ങള്‍ക്ക് പ്രമുഖ സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തത് അവരുടെ തന്നെ കുറവു കൊണ്ടാണെന്നേ മനസിലാക്കാന്‍ പറ്റൂ. അതിനു മറ്റാരെയും പഴി പറഞ്ഞിട്ടു കാര്യമില്ല. ആധുനിക വിദ്യാഭ്യാസം നേടിയപ്പോള്‍ ക്രിസ്ത്യാനികള്‍ ലോക കാര്യങ്ങളേക്കുറിച്ചും മറ്റ് മതങ്ങളേക്കുറിച്ചും കൂടുതല്‍ അറിവു നേടി. അതുകൊണ്ട് അവര്‍ ഭൂരിഭാഗം പേരും സങ്കുചിതത്വം വെടിഞ്ഞു. കേരളത്തില്‍ സാമൂഹിക രംഗത്ത് പക്ഷെ മുസ്ലിങ്ങള്‍ ഒറ്റപ്പെട്ടിരുന്നില്ല. മറ്റ് മലയാളികളേപ്പോലെ തന്നെ അവര്‍ ജീവിച്ചു.
കേരളത്തിനു പുറത്തെ സ്ഥിതി വ്യത്യസ്ഥമായിരുന്നു. സാമൂഹിക രംഗത്തു നിന്നു പോലും അവരുടെ നേതാക്കള്‍ അവരെ ഒറ്റപ്പെടുത്തി. രാഷ്ട്രീയക്കാരല്ല. അവരുടെ സ്ഥിതി വളരെ ദയനീയമാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അവരുടെ നേതാക്കള്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല, അവരെ ഗല്ലികളിലും ഘെറ്റോകളിലും വേര്‍പെടുത്തി സംരക്ഷിച്ച് അരക്ഷിത ബോധം ഊട്ടിയിറപ്പിച്ചു. ഇപ്പോള്‍ അവരുടെ മനസില്‍ അരക്ഷിത്ത്വവും ഭയവും ഒരിക്കലും വിട്ടു പോകാത്ത വ്യാധി പോലെയായി. അവര്‍ ദാരിദ്ര്യത്തിലും രോഗത്തിലും അന്ധകാരത്തിലും ജീവിക്കുന്നതിനേക്കുറിച്ച് ഒരു മുസ്ലിം നേതാവും ആകുലപ്പെടുന്നില്ല. മദ്രസ വിദ്യാഭ്യാസം കൂടൂതല്‍ നേടിയ കേരളത്തിനു പുറത്തെ മുസ്ലിങ്ങള്‍ അവിടന്നു പകര്‍ന്നു കിട്ടിയ ഇത്തിരി അറിവു വച്ച് മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കാനും തങ്ങള്‍ ഇരകളാണെന്ന വികലമായ കാഴ്ച്ചപ്പാടില്‍ ജീവിക്കാനും തുടങ്ങി. മൌദൂദിയും മറ്റും ഈ ഒറ്റപ്പെടലിന്റെ ഗതിവേഗം കൂട്ടി. മതേതരത്വവും ജനാധിപത്യവുമായി മുസ്ലിങ്ങള്‍ക്ക് യോജിക്കാനാകില്ല എന്ന അറിവ് അവരില്‍ അരക്ഷിത ബോധമുണ്ടാക്കി. പിന്തിരിപ്പന്‍ നേതാക്കള്‍ ഈ വികല കാഴ്ചപ്പാടിനാക്കം കൂട്ടി. ഇരവാദം അരക്കിട്ടുറപ്പിക്കാന്‍ പുരോഗമന ആശയക്കാര്‍ വരെ ഇറങ്ങിത്തിരിച്ചപ്പോള്‍ ഇരവാദം മുസ്ലിങ്ങളുടെ ആറാമത്തെ ചര്യയാവുകയും ചെയ്തു.
കേരളത്തിനു വെളിയിലുള്ള മുസ്ലിങ്ങള്‍ ഭൂരിഭാഗം പേരുമീ അവസ്ഥയില്‍ ജീവിച്ചപ്പോള്‍ കേരള മുസ്ലിങ്ങള്‍ വളരെപ്പേര്‍ ആധുനിക വിദ്യാഭ്യാസം നേടി. കേരളത്തിലെ പ്രത്യേക സാഹചര്യം അവരെ അതിനു സഹായിച്ചു. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഇടങ്ങളില്‍ അവരില്‍ കുറച്ചുപേരെങ്കിലും മറ്റ് സമുദായങ്ങളോടൊപ്പം മുന്നേറി. വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും രാഷ്ട്രീയവും അവര്‍ക്കൊന്നും ചതുര്‍ത്ഥിയായിരുന്നില്ല. കേരളത്തിനു പുറത്തുള്ള മുസ്ലിങ്ങള്‍ മൌദൂദിയുടെ ആശയങ്ങളാണു കൂടുതലും സ്വീകരിച്ചത്. ഇന്‍ഡ്യന്‍ പൊതു ധാരയില്‍ ഇടപെടാനോ, ആധുനിക വിദ്യാഭ്യാസം നേടാനോ, രാഷ്ടിയത്തില്‍ ഭഗഭാക്കാകാനോ, സര്‍ക്കാര്‍ ജോലി സ്വീകരിക്കാനോ അവര്‍ മിക്കവരും തയാറായില്ല. ആദ്യമൊക്കെ അവര്‍ സ്വയം മാറിനിന്നു. പിന്നീട് മുസ്ലിം തീവ്രവാദം ഇറക്കുമതി ചെയ്തു തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ അവരെ ഒറ്റപ്പെടുത്താനും തുടങ്ങി. ലോകത്തിന്റെ പല ഭാഗത്തും നടന്ന ഭീകരാക്രമണം ഇതിനാക്കം കൂട്ടുകയും ചെയ്തു.
 
കേരളത്തിലെ മുസ്ലിങ്ങള്‍ വിദ്യാഭ്യാസപരമയി പിന്നാക്കം അയിരുന്നെങ്കിലും അവര്‍ സമൂഹികമായി ഒറ്റപ്പെട്ടിരുന്നില്ല. അല്ലെങ്കില്‍ അവരുടെ നേതാക്കള്‍ അവരെ ഒറ്റപ്പെടാന്‍ അനുവദിച്ചിരുന്നില്ല. 1979ലെ ഇറാന്‍ വിപ്ളവത്തിനു ശേഷം മൌദൂദിയുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കേരളത്തിലും പ്രചാരം ലഭിച്ചു. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങിയത് അന്നു മുതലാണ്. ബാബ്രി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കൂട്ടക്കൊലയുമൊക്കെ മൌദൂദിയുടെ ആശയങ്ങളെ പ്രചരിപ്പിക്കാനായി ഉപയോഗപ്പെടുത്തപ്പെട്ടു. കെ എ എന്‍ കുഞ്ഞഹമ്മദിനേപ്പോലുള്ള ഇടതുപക്ഷ ബുദ്ധിജീവി നാട്യക്കാരുടെ ഇര വാദം ഈ പ്രക്രീയക്ക് ആക്കം കൂട്ടി. ഇസ്ലാമിക ഛിഹ്നങ്ങള്‍ പൊതു സമൂഹത്തില്‍ കൂടുതലായി കാണപ്പെട്ടുതുടങ്ങിയത് ഇതിനു ശേഷമാണ്. മുസ്ലിം സമൂഹം കൂടുതലായി ഇസ്ലാമിനേക്കുറിച്ച് അറിവു നേടി. അതിന്റെ പരിണിതഫലമാണ്, ജമായത്തേ ഇസ്ലാമി മുതല്‍ പോപ്പുലര്‍ ഫ്രണ്ടു വരെയുള്ള തീവ്രവാദികളുടെ മേല്‍ക്കൈ നേടലും ഇപ്പോള്‍ ഒരധ്യാപകന്റെ കൈ വെട്ടലില്‍ കലാശിച്ചതും. മുസ്ലിങ്ങള്‍ കൂടുതലായി ഇസ്ലാമിനേക്കുറിച്ചു പഠിച്ചപ്പോള്‍ സംഭവിച്ചത് അവര്‍ കൂടുതല്‍ തീവ്രവാദികളും അസഹിഷ്ണുകളും വിദ്വേഷികളും ആയീത്തീരുകയാണ്. ഇതില്‍ യാതൊരു വിരോധാഭാസവുമില്ല. അതിന്റെ കാരണം മൌദൂദിയൊക്കെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് യധാര്‍ഥ ഇസ്ലാമിന്‌ ആധുനിക സംസ്കാരത്തിലെ ഒരു മൂല്യവുമായി യോജിച്ചു പോകാനാവില്ല. ഇസ്ലാമിനു മേല്‍ക്കൈ ഉള്ള ഒരു സാമൂഹിക അവസ്ഥയുമായി മാത്രമേ മുസ്ലിങ്ങള്‍ക്ക് പൊരുത്തപ്പെടാനാകൂ. അതു കൊണ്ടാണ്, പോപ്പുലര്‍ ഫ്രണ്ട് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാനുള്ള യത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും.
 
ബ്ളോഗുകളില്‍ പല മുസ്ലിങ്ങളും സജീവമായി എഴുതാറുണ്ട്. ലത്തീഫിനേപ്പോലുള്ള മലയാളികള്‍ സൂകര പ്രസവം പോലെ എഴുതി കൂട്ടുന്നുണ്ട്. എല്ലാം ഇസ്ലാമിന്റെയും, ഖുറാന്റെയും, മൊഹമ്മദിന്റെയും മഹത്വം പ്രകീര്‍ത്തിക്കുന്നതോ അല്ലെങ്കില്‍ മറ്റ് മതങ്ങളെ വിമര്‍ശിക്കുന്നതോ മാത്രമാണ്. ഇസ്ലാമിനെ വിമര്‍ശിച്ചു കൊണ്ട് ആരെന്തെഴുതിയാലും ഒരു നേര്‍ച്ച പോലെ ഇവര്‍ ചാടി വീഴും. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയേപ്പറ്റിയോ അവരെ ബാധിക്കുന്ന പ്രശ്നങ്ങളേപ്പറ്റിയോ ആരുമെഴുതി ഇന്നു വരെ ഞാന്‍ കണ്ടിട്ടില്ല.
 
കേരളത്തിലെ മുസ്ലിങ്ങള്‍ പൊതുവെ മൌദൂദിയുടെ പിന്തിരിപ്പന്‍ ആശയങ്ങളെ അത്ര കാര്യമായി എടുത്തിരുന്നില്ല. ഗള്‍ഫ് നാടുകളിലേക്ക് കൂടുതലായി അവര്‍ പോയിത്തുടങ്ങിയതിനു ശേഷവും ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിനു ശേഷവുമാണ്, മൊഹമ്മദ് ജീവിച്ച കാലത്തെ ഇസ്ലാമിനിവിടെ വേരോട്ടമുണ്ടായിത്തുടങ്ങിയത്. മൌദൂദി ആ ഇസ്ലാമിനെ വ്യാഖ്യാനിച്ചതിനിവിടെ പ്രചാരം ലഭിച്ചു. ഇന്നിപ്പോള്‍ വിദ്യാഭ്യാസമുള്ള അനേകം മുസ്ലിങ്ങള്‍ മൌദൂദിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു,. അതിനുവേണ്ടി വീറോടെ വാദിക്കുന്നു. കൈവെട്ടുന്ന കലാപരിപാടി ഒരു ശിക്ഷയായി ഇന്ന് ഇസ്ലാമില്‍ മാത്രമേ ഉള്ളു. ഒരു ഭംഗിക്കു വേണ്ടി ഇവര്‍ ഇതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും മനസാ അതിനെ ന്യായീകരിക്കുന്നുണ്ട്. അതിനെ വിമര്‍ശിച്ച് എഴുതിയവര്‍ പോലും അതിലേക്ക് നയിച്ച സംഭവങ്ങളെ വിശദീകരിക്കുന്നതൊക്കെ അതിനെ മനസാ അനുകൂലിക്കുന്നതുകൊണ്ടാണ്.
 
ജമായത്തേ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ആവേശം കൊള്ളുന്നത് മൌദൂദിയുടെ പ്രാകൃത ഇസ്ലാമില്‍ നിന്നാണ്. അദ്ദേഹത്തെ തല പോയാലും സത്യം പറയുന്ന വ്യക്തിയെന്നാണ്‌ ലത്തീഫ് എന്ന തീവ്ര മുസ്ലിം വിശേഷിപ്പിച്ചതും. ഇന്‍ഡ്യയിലാണു ജനിച്ചതെങ്കിലും മുസ്ലിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച പാകിസ്ഥാനിലേക്കദ്ദേഹം കുടിയേറി. അദ്ദേഹത്തിന്റെ നിലപാടില്‍ പ്രധാനം മറ്റ് സമൂഹങ്ങളുമായും മതങ്ങളുമായും ഇസ്ലാമിനു സഹകരിക്കാനോ സഹവര്‍ത്തിക്കാനോ ആകില്ല എന്നതും. മൊഹമ്മദ് വിഭാവനം ചെയ്ത ഇസ്ലാമിന്റെ അന്തസത്തയും അതു തന്നെ. തല പോയാലും സത്യം മാത്രം പറയുന്ന യധാര്‍ഥ മുസ്ലിമായ മൌദൂദി മതേതര ഇന്‍ഡ്യ ഒരു യധാര്‍ഥ മുസ്ലിമിനു ജീവിക്കാന്‍ അനുയോജ്യമല്ല എന്ന ഉറച്ച വിശ്വാസത്തില്‍ ഇസ്ലാമിക പാകിസ്താനിലേക്കു പോയി.
 
മൌദൂദിക്കു മുമ്പ് ഖുറാന്‍ വിവര്‍ത്തനം ചെയ്തവരും വ്യാഖ്യാനിച്ചവരും മൊഹമ്മദുദ്ദേശിക്കാത്ത തരത്തിലാണതൊക്കെ ചെയ്തത്. ഒരു പക്ഷെ ഇസ്ലാം മറ്റുള്ളവര്‍ക്ക് സ്വീകാര്യമാവാന്‍ വേണ്ടി മനപ്പുര്‍വം അത് ചെയ്തതാകാം. മൌദൂദി അങ്ങനെയുള്ള ദുര്‍വ്യാഖ്യനങ്ങളൊക്കെ തള്ളിക്കളഞ്ഞ്, സത്യസന്ധമായി ഖുറാന്‍ വ്യാഖ്യാനിച്ചു. യധാര്‍ഥ ഇസ്ലാമിന്‌ ജനാധിപത്യം, മതേതരത്തം, സോഷ്യലിസം, തുടങ്ങിയ ആശയങ്ങളുമായി പൊരുത്തപ്പെടാനാവില്ല. അതാണു സത്യം. കുറേക്കാലം മൌദൂദിയില്‍ നിന്നും അകലം പാലിച്ച കേരള മുസ്ലിങ്ങളില്‍ ചിലര്‍ കുറച്ചു കാലമായി മൌദൂദിയെ പിന്തുടരുന്നു. പോപ്പുലര്‍ ഫ്രണ്ടുപോലെയുള്ളവര്‍ ഇസ്ലാമിക രാജ്യത്തേക്ക് പോകാന്‍ സാധിക്കാത്തതു കൊണ്ട്, കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കി മാറ്റി ഇവിടെ ഇസ്ലാമിക ഭരണം നടപ്പാക്കാമെന്ന് സ്വപ്നം കാണുന്നു.


ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞത് ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമാണെന്ന ഒരു തെറ്റിദ്ധാരണ പലരും പ്രചരിപ്പിച്ചു കണ്ടു. അത് തികച്ചും തെറ്റാണ്. മൌദൂദിയുടെ തീവ്രാശയങ്ങള്‍ അതിനും എത്രയോ മുമ്പ് ഇന്‍ഡ്യില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതില്‍ നിന്നും ആശേശം കൊണ്ട മുസ്ലിങ്ങള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഇന്‍ഡ്യയില്‍ മുസ്ലിം തീവ്രവാദം ശക്തി പ്രാപിച്ചത് ഇറാനിലെ അയത്തൊള്ള ഖൊമേനിയുടെ ഇസ്ലാമിക വിപ്ലവം വിജയിച്ചതിനു ശേഷമാണ്. ഇസ്ലാമിന്റെ അദ്യകാലങ്ങളിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഇസ്ലാമിക ഭരണം സാധ്യമാണെന്ന ഒരു തോന്നല്‍ മുസ്ലിങ്ങളിലുണ്ടായത് അതിനു ശേഷമാണ്. മൌദൂദിയുടെ ആശയങ്ങള്‍ക്ക് പുനര്‍ജന്മം കിട്ടിയതിന്റെ പ്രധാന കാരണം ഇറാനിലെ മുസ്ലിങ്ങള്‍ പ്രാകൃത യുഗങ്ങളിലേക്ക് തിരിച്ചു നടന്നതിനു ശേഷവും. ബാബ്രി മസ്ജിദ് തകര്‍ത്തത് ഈ പ്രക്രീയക്കാക്കം കൂട്ടി എന്നു മാത്രം. മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണ പോലെ.

ഇസ്ലാം  അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഭീകരതയുടെയും മതമാണ്. അറബിയറിയാന്‍ വയ്യാതിരുന്ന ഭൂരിഭാഗം മുസ്ലിങ്ങളും മദ്രസകളില്‍ ഖുറാന്‍  കാണാപ്പാഠം പഠിച്ചും മുക്രിമാരും മുല്ലമാരും പറഞ്ഞതൊക്കെ വിശ്വസിച്ചും നടന്നിരുന്നു. ആദ്യകാലങ്ങളില്‍ ഖുറാന്‍ തര്‍ജ്ജമ ചെയ്തവരൊക്കെ അതിനെ മൃദുവായി അവതരിപ്പിച്ചു.അതു കൊണ്ട് ഇസ്ലാം  സമാധാനത്തിന്റെ മതം എന തെറ്റായ ധാരണ പലരിലും ഉണ്ടായി. മൌദൂദിയൊക്കെ ഖുറാനെ ശരിയായി വ്യാഖ്യാനിച്ച് മുസ്ലിങ്ങള്‍ പിന്തുടരേണ്ട നയങ്ങളും വിശദീകരിച്ചു. ഇറാനിലെ വിപ്ളവത്തില്‍ നിന്നും  ആവേശം കൊണ്ട കുറച്ചു മുസ്ലിങ്ങള്‍ മൊഹമ്മദിന്റെ കാലത്തെ ഇസ്ലാം പിന്തുടരുന്നു. ആ ഇസ്ലാമിലെ ശിക്ഷാരീതിയാണു കൈ വെട്ടുക എന്നത്. അത് ചിലര്‍ പ്രാവര്‍ത്തികവുമാക്കി. അതിനു രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൈവെട്ടും തലവെട്ടുമായി അസഹിഷ്ണുത നിറഞ്ഞ പ്രാകൃത ഇസ്ലാമില്‍ വിശ്വസിക്കണോ അതോ സഹിഷ്ണുതയുള്ള അധുനിക സമൂഹത്തില്‍ മറ്റുള്ളവരോട് സഹവര്‍ത്തിത്തതില്‍ ജീവിക്കണോ എന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം.

മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള ഇന്‍ഡ്യയുടെ ചില ഭാഗങ്ങളില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നൊക്കെ ഏത് മുസ്ലിം തീവ്രവാദിക്കും മോഹിക്കാം. ആ മോഹം മറ്റുള്ളവര്‍ വകവച്ചു തരണമെന്നില്ല. ഹിന്ദു ഭൂരിപക്ഷമുണ്ടായിട്ടും ഇന്‍ഡ്യ ഒരു ഹിന്ദു രാഷ്ട്രമാകാതെ മതേതരരാഷ്ട്രമായി നിലനില്‍ക്കുന്നത്, ഇവിടുത്തെ ഭൂരിപക്ഷ മതമായ ഹിന്ദുക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനേപ്പോലെയോ ആര്‍ എസ് എസിനേപ്പോലെയോ ചിന്തിക്കാത്തതുകൊണ്ടാണ്. ഹിന്ദു തീവ്രവാദികള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാകാത്തതും അവരുടെ ജാഗ്രതകൊണ്ടാണ്. മുസ്ലിം തീവ്രവാദികള്‍ക്ക് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള അനുവാദമല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മുസ്ലിം ലീഗിനെ തകര്‍ക്കാന്‍  സി പി എം മുസ്ലിം തീവ്ര വാദികളെ പ്രോത്സാഹിപ്പിച്ചു എന്നൊരു ആരോപണം പലരും ഉന്നയിച്ചു കണ്ടു. അതില്‍ ഒരു കഴമ്പുമില്ല എന്നാണെന്റെ അഭിപ്രായം. കേരള മുസ്ലിങ്ങളെ തീവ്രവാദത്തിലേക്ക് തള്ളിവിടാതെ നോക്കുന്നത് മുസ്ലിം ലീഗാണെന്നും അഭിപ്രായം കേള്‍ക്കാറുണ്ട്. അതും ശരിയല്ല. ലക്ഷക്കണക്കിനു മുസ്ലിങ്ങള്‍ കോണ്‍ഗ്രസിലും ഇടതു പാര്‍ട്ടികളിലും അംഗങ്ങളായും അവരുടെ പിന്തുണക്കാരായുമുണ്ട്. അതു മാത്രമല്ല, കേരളത്തിനുള്ളിലും പുറത്തും അനേക മുസ്ലിങ്ങള്‍ മിതവാദികളായിട്ടുണ്ട്. അവരെയൊക്കെ കളിയാക്കുന്ന ഒരു പ്രസ്താവനയാണ്‌ മുസ്ലിം ലീഗിനേക്കുറിച്ചീ പറയുന്നത്. ലീഗ് ഉണ്ടായാലും ഇല്ലെങ്കിലും ഇപ്പോള്‍ തീവ്രവാദത്തിലേക്കു പോയ മുസ്ലിങ്ങളൊക്കെ ഈ  നിലപാടെടുക്കുമായിരുന്നു.

ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ മുസ്ലിം ലീഗ് പ്രതികരിക്കാതിരുന്നതാണ്, മദനിയൊക്കെ തീവ്രവാദിയായതെന്നു പറയുന്നത് അല്‍പ്പത്തരമാണ്. ഈ വാദത്തിന്റെ മുനയൊടിക്കാന്‍ മദനി അന്ന് ചെയ്ത ഒരു പ്രസ്താവന മാത്രം മതി. 1921ല്‍ ഊരിയ വാള്‍ മുസ്ലിങ്ങള്‍ ഉറയിലിട്ടിട്ടില്ല എന്നാണദ്ദേഹം അന്ന് പ്രസംഗിച്ചത്. എന്നു വച്ചാല്‍ മുസ്ലിങ്ങള്‍ 1921 മുതലേ വാളുമൂരിപിടിച്ചാണു നടക്കുന്നതെന്ന്. ഏതായാലും വാളുപയോഗിക്കുന്നത് പുറം ചൊറിയാനല്ലല്ലോ. ബാബ്രി മസ്ജിദ് തകര്‍ന്നാലും ഇല്ലെങ്കിലും മുസ്ലിങ്ങള്‍ 1921 മുതലേ ഊരിപ്പിടിച്ച വാളുമായിട്ട് നടക്കുകയായിരുന്നു. അവസരം പാര്‍ത്ത്. ബാബ്രി മസ്ജിദ് തകര്‍ത്തത് അതുപയോഗിക്കാനൊരവസരമുണ്ടാക്കി. മുസ്ലിം ലീഗ് അതിനഹ്വാനം ചെയ്തില്ല എന്നത് നേര്. അതവരുടെ നേതാക്കള്‍ക്ക് സുബോധം നശിക്കാത്തതു കൊണ്ടും. ഇപ്പോള്‍ പ്രവാചക നിന്ദ എന്നു പറഞ്ഞ് വീണ്ടുമുപയോഗിക്കാന്‍ അവസരമുണ്ടാക്കി. അവസരങ്ങള്‍ക്ക് വേണ്ടി ഇനിയും കാത്തിരിക്കും. ഊരിയ വാള്‍ അതിനു വേണ്ടിയാണ്.
മുസ്ലിം ലീഗ് അന്ന് എന്തു ചെയ്യണമെന്നായിരുന്നു ആരോപണം ഉന്നയിക്കുന്നവരുടെ അഭിപ്രായം?  ഇപ്പോള്‍ അധ്യാപകന്റെ കൈ വെട്ടിയ പോലെ കുറെ ബി ജെ പി ക്കാരുടെയും ആര്‍ എസ് എസ് കാരുടെയും കൈകള്‍ വെട്ടണമായിരുന്നോ? സൂഫിയ ബസ് കത്തിച്ച പോലെ കേരളത്തിലെ ആയിരക്കണക്കിനു ബസുകള്‍  കത്തിക്കണമായിരുന്നോ? അതൊക്കെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ തീവ്രവാദത്തിലേക്കു പോയ ആയിരക്കണക്കിനു കേരള മുസ്ലിങ്ങള്‍ കുഞ്ഞാടുകളായി ജീവിക്കുമായിരുന്നോ? ഒരിക്കലുമില്ല. മൊഹമ്മദ് ഖുറാനിലൂടെയും മൌദൂദി അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങളിലൂടെയും മറ്റ് മതവിശ്വാസങ്ങളെയും തത്വ സംഹിതകളെയും വെറുക്കാനും മറ്റ് മതസ്ഥരെ വധിക്കാനുമൊക്കെ പറഞ്ഞു വച്ചത് ആരും പള്ളി പൊളിച്ചിട്ടായിരുന്നില്ല. ഇസ്ലാം എന്ന സംഹിത അതിന്റെ ശരിയായ അര്‍ത്ഥത്തിലിതൊക്കെയാണ്. അഫ്ഘാനിസ്ഥാനിലെ ബുദ്ധ പ്രതിമകളൊക്കെ താലിബന്‍ വെടി വച്ച് തകര്‍ത്തത് ഈ വെറുപ്പിന്റെ തത്വ ശാസ്ത്രം അതേപടി പകര്‍ത്തിയിട്ടാണ്. സൌദി അറേബ്യ എന്ന ഇസ്ലാമിന്റെ ഈറ്റില്ലത്തില്‍ മറ്റൊരു മത വിശ്വാസവും അനുവദിക്കാത്തതും ഈ വെറുപ്പിന്റെ ബഹിസ്ഫുരണം മാത്രം.

Tuesday 3 August 2010

ഞെട്ടാനാകാത്ത മുസ്ലിങ്ങള്‍!!!

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ ഞെട്ടിപ്പിക്കുന്ന പലതും സംഭവിച്ചു. അറിയപ്പെടുന്ന മുസ്ലിം പണ്ധിതരൊക്കെ യുക്തിവാദിയെന്നു മുദ്രയടിച്ച ജോസഫ് സാര്‍ മത വിശ്വാസിയാണെന്ന ഞെട്ടിപ്പിക്കുന്ന വര്‍ത്തയാണു കേരളം മനസിലാക്കിയത്.  അദ്ദേഹത്തിന്റെ കൈ വെട്ടിയത് കേട്ട് ഏതായാലും എനിക്ക് ഞെട്ടലുണ്ടായില്ല. ഇസ്ലാമിന്റെ കാട്ടു നീതി ആദ്യമായി കേരളത്തില്‍ നടപ്പിലായത് കാണുവാന്‍ സാധിച്ചു. ഇസ്ലാമിനെ ശരിയായി മനസിലാക്കിയവരൊക്കെ ഇത് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവരില്‍ ഭൂരിഭാഗം പേരും കേരളത്തില്‍ ഇത് സംഭവിക്കുമോ  എന്ന്‌ സന്ദേഹിച്ചിരുന്നു.  അവരുടെ ആ സന്ദേഹം ഏതായാലും മാറിക്കിട്ടി. കൈ അല്ലേ വെട്ടിയുള്ളു. തല വെട്ടിയില്ലല്ലോ എന്ന ആശ്വാസം മാത്രം. മൊഹമ്മദിനെ നിന്ദിച്ചാല്‍ തല വെട്ടുകയാണ്‌ ഇസ്ലാമിലെ രീതി.
 
കൈവെട്ടിയതിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മുഖ്യമന്ത്രി വി എസിന്റെ ഒരു പ്രസ്താവനയാണ്. പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലിം മതതീവ്രവാദ സംഘടനയേക്കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ ലഭിച്ച ചില സത്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി.അത് ഏതായാലും മുസ്ലിങ്ങള്‍ക്ക് ഹിതകരമായതല്ല. അവരുടെ പ്രതിക്ഷേധം ആരിലും ഞെട്ടലുണ്ടാക്കിയില്ല. മുസ്ലിങ്ങളെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ വരെ സംഘപരിവാരിയാക്കി മുദ്ര കുത്തിയത് കണ്ട് സുബോധമുള്ളവര്‍ ഞെട്ടി. മുസ്ലിങ്ങളെ വിമര്‍ശിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ ചാര്‍ത്തികിട്ടുന്ന മുദ്രയാണല്ലോ സംഘപരിവാരി എന്നത്.
 
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വി എസിന്റെ ഒരഭിപ്രായത്തെ പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചു. അതു കൊണ്ട് വി എസിന്റെ ഹെയിറ്റ് ക്ളബില്‍ അംഗമായ പലരും മൌനം പാലിച്ചു. മദനിയെന്ന എക്സ് മുസ്ലിം തീവ്രവാദിയെ പുനരധിവസിപ്പിക്കുന്നതിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത കമ്യൂണിസ്റ്റുകാര്‍ അതെ ഉത്സാഹം ജമായത്തെ ഇസ്ലാമി എന്ന മുസ്ലിം തീവ്രവാദ സംഘടനയെ പുരധിവസിപ്പിക്കുന്നതില്‍ അത്ര പ്രകടിപ്പിച്ചു കണ്ടില്ല. കാരണം സ്പഷ്ടം. കോണ്‍ഗ്രസും മുസ്ലിം ലീഗും മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ വി എസിനെതിരെ ഉറഞ്ഞു തുള്ളിയത് വെറും രാഷ്ട്രീയം.വി എസിനെ വെറുക്കുന്ന കമ്യൂണിസ്റ്റുകാര്‍ ഭൂരിഭാഗവും ഇക്കാര്യത്തില്‍ വി എസിനെ സംഘപരിവാരിന്റെ ആലയില്‍ കെട്ടാന്‍ ധൈര്യപ്പെട്ടില്ല. പക്ഷെ വി എസിനെ മൃദു ഹിന്ദുത്വയുടെ അപ്പോസ്തലന്‍ എന്ന്  പണ്ടേ മുദ്ര കുത്തിയിട്ടുള്ള സെബിന് എബ്രാഹമിനാ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഒറ്റയടിക്ക് അദ്ദേഹം വി എസിനെ തൊഗാഡിയയുടെ തലത്തിലേക്കുയര്‍ത്തി. അതേതായാലും ഞെട്ടിപ്പിക്കുന്ന സംഗതിയായേ എനിക്കനുഭവപ്പെട്ടുള്ളു. മുസ്ലിങ്ങള്‍ക്കാര്‍ക്കുമത് ഞെട്ടിപ്പിക്കുന്ന സംഗതിയല്ല.
 
അമേരിക്ക ഐ എസ് ഐ വഴി അഫ്ഘാനിസ്ഥാനില്‍ സ്ഫോടനം ​നടത്തുന്നതറിഞ്ഞ് മറ്റെല്ലാവരും ഞെട്ടുമെന്നാണ്‌ എം എ ബക്കര്‍ എന്ന മുസ്ലിം വിചാരിക്കുന്നത്. അദ്ദേഹം എഴുതുന്നു.  അഫ്ഗാനിസ്താനില് സ്പോടനങ്ങള് നടത്താന് അമേരിക്കയാണ് ഐ.എസ്.ഐ ക്ക് പണം നല്കുകയും താലിബാനെ സഹായിക്കാന് ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളതെന്ന വെളിപ്പെടല് ഞെട്ടലോടെയല്ല മുസ്ളിംകള് കണ്ടത്. കാരണം മുസ്ളിംകള്ക്ക് അത് പുതുമയുള്ള കാര്യമല്ല.
 
അഫ്ഘാനിസ്ഥാനില്‍ നേരിട്ടും, അഫ്ഘാന്‍ സര്‍ക്കാര്‍ വഴിയും, പാകിസ്ഥാന്‍ സര്‍ക്കാര്‍ വഴിയും, ഐ എസ് ഐ യെ ഉപയോഗിച്ചും മുസ്ലിങ്ങളെ അമേരിക്ക കൊന്നൊടുക്കുന്നതില്‍ മുസ്ലിമായ ബക്കറിനു ഞെട്ടലില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഏതോ ദൈവം ഏതോ മൊഹമ്മദിനെ നായിന്റെ മോനേ എന്നു വിളിച്ചപ്പോഴേക്കും നിയന്ത്രണം വിടുന്ന ബക്കര്‍മാര്‍ക്കൊന്നും മുസ്ലിം ലോകത്തു നടക്കുന്ന കൊലപാതകങ്ങളെ ഓര്‍ത്ത് ഞെട്ടാനുള്ള ധാര്‍മ്മികാവകാശമില്ല എന്നതാണ്‌ കേവല സത്യം.
 
ബക്കറിനേപ്പോലുള്ള മുസ്ലിങ്ങള്‍ ഞെട്ടുമെന്നും ആരും പ്രതീക്ഷിക്കുന്നില്ല. മുസ്ലിങ്ങള്‍ക്ക് പുതുമയുള്ള ഒരു കാര്യവും ഈ ദുനിയാവില്‍ ഇല്ലല്ലോ. എല്ലാം തികഞ്ഞ എക്കാലത്തേക്കും വേണ്ടിയുള്ള സംഹിതയില്‍ അങ്ങനെയല്ലേ വേണ്ടതും?

അഫ്ഘാനിസ്ഥാനിലെ സ്ഫോടനങ്ങള്‍ക്ക് നാലു പതിറ്റാണ്ടോളം പഴക്കമുണ്ട്. 60 കളിലും 70 കളിലും നടത്തിയ സ്ഫോടനങ്ങള്‍ക്കും ഐ എസ് ഐ വഴി അമേരിക്ക തന്നെയായിരുന്നു എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. ബക്കറിനേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് അതൊക്കെ ഓര്‍ക്കാനുള്ള ഓര്‍മ്മ ശക്തിയില്ല. സോവിയറ്റ് ചായ്‌വുള്ള ഒരു സര്‍ക്കാര്‍ അഫ്ഘാനിസ്ഥാന്‍ ഭരിച്ചപ്പോള്‍ അതിനെതിരെ അമേരിക്ക നിരന്തരം യുദ്ധം ചെയ്തിരുന്നത് മുസ്ലിം ചാവേറുകളിലൂടെ ആയിരുന്നു. അന്നവിടെ ബോംബുകള്‍ പൊട്ടിച്ചിരുന്നതും ഈ ചാവേറുകളായിരുന്നു എന്ന കാര്യം മുസ്ലിങ്ങള്‍ മറന്നാലും മറ്റുള്ളവര്‍ മറക്കില്ല. അന്ന് ഐ എസ് ഐ നല്‍കിയിരുന്ന അമേരിക്കന്‍ പണം ഉപയോഗിച്ച് വിവരം കെട്ട മുസ്ലിങ്ങള്‍ മുസ്ലിം രാജ്യമായ അഫ്ഘാനിസ്ഥാനില്‍ ബോംബ് പൊട്ടിച്ച് മുസ്ലിങ്ങളെ കൊന്നു. അന്ന് മുസ്ലിങ്ങളാരും ഞെട്ടിയിരുന്നതായി കേട്ടിട്ടില്ല. മാത്രമല്ല പല മുസ്ലിം രാജ്യങ്ങളില്‍ നിന്നും തീവ്ര മുസ്ലിങ്ങള്‍ ഇതിനു വേണ്ടി ക്യൂ നില്‍ക്കുകയും ആയിരുന്നു. ഒസാമ ബിന്‍ ലാദനൊക്കെ അങ്ങനെയാണ്‌ അഫ്ഘാനിസ്ഥാനില്‍ എത്തിപ്പെട്ടതും. അവരൊക്കെ അഫ്ഘാനിസ്ഥാനില്‍ മാത്രമല്ല, ഇന്‍ഡ്യയുടെ ഭാഗമായ കാഷ്മീരിലും ബോംബ് പൊട്ടിച്ചു. ഇപ്പോഴും പൊട്ടിക്കുന്നുണ്ട്. ചില മലയാളി ബക്കര്‍മാരും അവരുടെ കൂടെ ചേര്‍ന്നു. അത് കണ്ടിട്ടും ബക്കര്‍മാര്‍ ഞെട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയുടെ പണം വാങ്ങി ഐ എസ് ഐ മുസ്ലിങ്ങള്‍ ബോംബ് പൊട്ടിച്ച് അഫ്ഘാനി മുസ്ലിങ്ങളെ കൊന്നൊടുക്കുമ്പോഴും ഞേട്ടേണ്ടതില്ല. ഇപ്പോള്‍ പാകിസ്ഥാനില്‍ നിത്യവും മോസ്കുകളില്‍ പ്രാര്‍ത്ഥിക്കുന്ന മുസ്ലിങ്ങള്‍ സ്ഫോടനങ്ങളില്‍ മരിക്കുന്നത് കണ്ടിട്ട് ഞെട്ടാത്ത ഒരു മുസ്ലിമിനും ഒരിക്കലും ഞെട്ടാനുള്ള അര്‍ഹതയില്ല. നാളെ പാകിസ്ഥാനില്‍ നേരിട്ട് അമേരിക്ക ബോംബിടും. അപ്പോഴും ഞെട്ടരുത്.

അഫ്ഘാനിസ്ഥാനില്‍ മാത്രമല്ല, ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം സ്ഫോടനം നടത്താനും ഐ എസ് ഐ പണവും പരിശീലനവും പല ബക്കര്‍മാര്‍ക്കും നല്‍കുന്നുണ്ടെന്നതും മുസ്ലിങ്ങളല്ലാത്ത എല്ലാ ഇന്‍ഡ്യക്കാര്‍ക്കും അറിവുള്ളതാണ്. അത് മനസിലാക്കി ഇന്‍ഡ്യക്കാര്‍ ആരും ഞെട്ടുന്നുമില്ല. ആ പണവും അമേരിക്കയില്‍ നിന്നും പിച്ചക്കാരനേപ്പോലെ പാക്കിസ്ഥാന്‍ ഇരന്നു വാങ്ങുന്നതാണെന്നും ഇന്‍ഡ്യക്കാര്‍ക്കറിയാം.
 
മുസ്ലിം രാജ്യങ്ങളായ അഫ്ഘാനിസ്ഥാനിലോ ഇറാക്കിലോ, സോമാലിയയിലോ, പാകിസ്ഥാനിലോ മിന്ഡനാവോയിലോ, കോസൊവോയിലോ, ബോസ്നിയയിലോ , ചെച്നിയയിലോ,ഗാസയിലോ, ലെബനോനിലോ മുസ്ലിമായി ജനിക്കാതിരുന്നതിന്‌ ബക്കര്‍ അള്ളായോട് നന്ദി പറയുക. അവിടെയാണു ജനിച്ചിരുന്നതെങ്കില്‍ ഞെട്ടാന്‍ പോയിട്ട് ഒന്ന് നില്‍ക്കാന്‍ പോലുമുള്ള സാധ്യത വിരളമായേനേ.

സ്ഫോടനം നടത്താന്‍ അമേരിക്ക പണം നല്‍കുന്നു എന്നു കേട്ട് സുബോധമുള്ള ആരും ഞെട്ടില്ല. അമേരിക്കയുടെ പണം വാങ്ങി മുസ്ലിങ്ങളായ ഐ എസ് ഐ ക്കാര്‍ മുസ്ലിങ്ങളെ കൊല്ലാന്‍ സ്ഫോടനം നടത്തുന്നു എന്നു കേട്ട് ഞാന്‍ ശരിക്കും ഞെട്ടുന്നു. മുസ്ലിം ഉമ്മ എന്ന പൊറാട്ടുനാടകത്തിലെ വ്യാളികള്‍ പല്ലിളിച്ചു കാണിക്കുന്നത് കണ്ട് ഞെട്ടിയില്ലെങ്കില്‍ ഈ ജന്മം താങ്കള്‍ക്ക് ഞെട്ടേണ്ടി വരില്ല. അമേരിക്കയുടെ പണം വാങ്ങി യാതൊരു കുറ്റബോധവുമില്ലാതെ അഫ്ഘാനിസ്ഥാനിലെ മുസ്ലിങ്ങളെ അള്ളയുടെ അടുത്തേക്ക് കയറ്റി അയക്കുന്ന ഐ എസ് ഐ എന്ന പാകിസ്ഥാനി മുസ്ലിങ്ങളെ ഓര്‍ത്തല്ലേ താങ്കള്‍ ഞെട്ടേണ്ടതും ലജ്ജിക്കേണ്ടതും? ഇതേക്കുറിച്ചൊന്നു ചിന്തിക്കൂ. ഞെട്ടല്‍ താനെ വന്നു കൊള്ളും.
 
അമേരിക്കയുടെ നയം വളരെ വ്യക്തമാണ്. മുസ്ലിം തീവ്രവാദത്തിനെതിരെ അവര്‍ യുദ്ധം പ്രഖ്യാപിച്ചതാണ്. അതിനവര്‍ എല്ലാ വഴികളും തേടും. അതിനിടെ നിരപരാധി മുസ്ലിങ്ങള്‍ മരിച്ചു വീഴുന്നുണ്ടോ എന്നതൊന്നുമവര്‍ക്ക് പ്രശ്നമല്ല. മുസ്ലിങ്ങളോട് മുസ്ലിങ്ങള്‍ക്കില്ലാത്ത പരിഗണന അവര്‍ നല്‍കിയെന്നും വരില്ല. താലിബാനെ സഹായിക്കാന്‍ ഇപ്പോള്‍ മൂന്നംഗസമിതിയെ അമേരിക്ക നിയോഗിച്ചതില്‍ ഒരത്ഭുതവുമില്ല. പണ്ട് ഇതേ താലിബാനെ സഹായിക്കാന്‍ ഐ എസ് ഐയെ മൊത്തമായിട്ടാണവര്‍ നിയോഗിച്ചിരുന്നത്. ഞെക്കിക്കൊല്ലാന്‍ പറ്റിയില്ലെങ്കില്‍ നക്കി ക്കൊല്ലുക എന്നതും അവരുടെ അടവുനയം. ഇറാനിലെ മുസ്ലിങ്ങളെ കൊല്ലാനുള്ള യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ പൂര്‍ത്തിയാക്കി എന്നാണു വാര്‍ത്തകള്‍. അതിനവരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് മെക്കയിലെയും മദീനയിലെയും മോസ്കുകളുടെ കാവല്‍ക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സൌദി രാജാവും. ഇത് കേട്ടാലും ബക്കറിനു ഞെട്ടലുണ്ടാകാന്‍ തരമില്ല. അവസാനം സൌദിയെ തന്നെ അമേരിക്ക ആക്രമിച്ചു കീഴ്പെടുത്തിയാലും ഞെട്ടരുത്.


കേരളത്തിലെ മുഖ്യധാര മുസ്ലിങ്ങള്‍ ഇതു വരെ ഞെട്ടാതിരുന്നതിന്റെ ഫലമാണിപ്പോള്‍ കാണുന്നത്. ഞെട്ടേണ്ട സമയത്ത് ഞെട്ടിയിരുന്നെങ്കില്‍ ഒരു സമുദായം ​മുഴുവന്‍ ഇപ്പോള്‍ പ്രതിരോധത്തിലാകേണ്ടി വരില്ലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടെന്ന ഭീകര സംഘടനയേക്കുറിച്ച് കേരള മുഖ്യമന്ത്രി വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ടിട്ടും അദ്ദേഹത്തിനെതിരെ ജിഹാദ് നടത്തുന്നവരുടെ ഉദ്ദേശ്യം കേരള ജനത തിരിച്ചറിയും.