Monday, 30 September 2013

ആഴക്കടലിനും ചെകുത്താനും  നടുവില്‍ ചെകുത്താനും കടലിനും നടുവില്‍ എന്നത് ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. രക്ഷപെടാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളില്‍ അകപ്പെടുന്നവരുടെ ദുരവസ്ഥയേക്കുറിക്കാനാണിത് സാധാരണ പ്രയോഗിക്കുന്നതും.

ഇസ്ലാമിക ലോകത്ത് അമേരിക്ക അറിയപ്പെടുന്നത് ചെകുത്താന്‍ എന്നാണ്. ഇറാനിലെ  ഷാക്കെതിരെയുണ്ടായ വിപ്ളവം റാഞ്ചിക്കൊണ്ടു പോയി ഭരണാധികാരി ആയ അയത്തൊള്ള ഖൊമേനിയാണി പ്രയോഗത്തിന്റെ ഉപജ്ഞാതാവ്.  ഇറാന്റെ അഭിപ്രായത്തില്‍ അമേരിക്ക ഇപ്പോഴും ചെകുത്താനാണ്.  ചെകുത്താന്‍ എന്നത് ഒരു ഭാവനാസൃഷ്ടിയാണ്. തിന്മയെ പ്രതിനീധീകരിക്കാന്‍ വേണ്ടി മതങ്ങള്‍ പഠിപ്പിച്ചതും ജനങ്ങള്‍ സ്വയം വിശ്വസിക്കുന്നതുമായി ഒരു സങ്കല്‍പ്പ സൃഷ്ടിയാണു ചെകുത്താന്‍. മനുഷ്യരാരും ഇതു വരെ ചെകുത്താനെ കണ്ടതായി അവകാശപ്പെട്ടു കണ്ടിട്ടില്ല. വെറും പേരുകൊണ്ട് മാത്രം അറിയപ്പെടുന്ന ഈ മിഥ്യയെ അമേരിക്കയോട് താരതമ്യം ചെയ്യുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. പക്ഷെ തിന്മ എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ അത് ഒരു പരിധി വരെ  ശരിയുമാണ്.

പക്ഷെ ആഴക്കടല്‍  എന്നത് മിഥ്യയല്ല. യാഥാര്‍ത്ഥ്യമാണ്. അനേകം മനുഷ്യ ജീവികള്‍ ആഴക്കടലിലേക്ക് മുങ്ങിപ്പോയി മരണപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഇത് പരാമര്‍ശിക്കാന്‍ കാരണം,  ആഴക്കടലിലും ചെകുത്താനുമിടയില്‍ അകപ്പെട്ട നിലയില്‍ ഇന്ന് ലോകത്ത് ലക്ഷക്കണക്കിനു മനുഷ്യര്‍ ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും.  അമേരിക്കയെന്ന ചെകുത്താനും ഇസ്ലാകിക ഭീകരത എന്ന ആഴക്കടലും. ഇവക്കിടയില്‍ പിടഞ്ഞു വീഴുന്ന  മനുഷ്യരുടെ രോദനം എല്ലാ ദിവസവും കേള്‍ക്കാം. കഴിഞ്ഞ ദിവസങ്ങളില്‍  ലോകത്തിന്റെ മൂന്നു വ്യത്യസ്ഥ ഇടങ്ങളില്‍ ഇതിന്റെ തിക്തഫലം അനുഭവിച്ച് നൂറുകണക്കിനാളുകള്‍ ജീവന്‍ വെടിഞ്ഞു. ഈ മൂന്നു സംഭവങ്ങളിലും ഇസ്ലാമിക ഭീകരത  ഒരു വശത്തും അമേരിക്കന്‍ നിലപാടുകള്‍ മറ്റൊരു വശത്തും നിന്ന് ഏറ്റുമുട്ടിയതായിരുന്നു.


ഇവയാണാ സംഭവങ്ങള്‍

1. താലിബന്‍ എന്ന ഇസ്ലാമിക ഭീകര സംഘടന പാകിസ്താനിലെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ ബോംബ് വച്ച്  81  പേരെ വധിച്ചു. അതിനവര്‍ പറഞ്ഞ ന്യായീകരണം  അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ പാക്സിതാനികളെ കൊല്ലുന്നതിനുള്ള പകരം വീട്ടലാണിത്,  എന്നാണ്. സുബോധമുള്ള ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമുള്ള അതി വിചിത്രമായ ന്യയീകരണമാണിത്. അമേരിക്കയോടുള്ള വെറുപ്പിന്റെ പേരില്‍  സ്വന്തം സഹോദരങ്ങളെ കൊന്നൊടുക്കി സായൂജ്യമടയുന്ന മത വിഭാഗം മുസ്ലിങ്ങളേ ഇന്ന് ലോകത്തുള്ളു. താലിബാനികള്‍ ബോംബ് വച്ചു കൊന്ന ഈ ഹതഭാഗ്യരായ പാകിസ്താനികള്‍ ചെയ്ത ഏക കുറ്റം, അവര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു എന്നത് മാത്രമാണ്. അല്ലാതെ അവര്‍ ഏതെങ്കിലും പാകിസ്താനി മുസ്ലിമിനെ കൊന്നു എന്നതല്ല. സാധാരണ പാകിസ്താനി മുസ്ലിം തീവ്രവാദികള്‍ പരസ്പരം കൊന്നൊടുക്കലായിരുന്നു ഇതു വരെ. സുന്നികള്‍ ഷിയകളെയും, ഷിയകള്‍ സുന്നികളെയും  ആരാധനാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണു ബോംബ് വച്ച് കൊല്ലാറുള്ളത്. ഇവര്‍ രണ്ടു കൂട്ടരും കൂടി അഹമ്മദിയകളെയും കൊന്നൊടുക്കി ആനന്ദിക്കാറുമുണ്ട്. അതുകൊണ്ടൊക്കെ ഇവര്‍ ഉദ്ദേശിച്ച ആനന്ദം ഒരു പക്ഷെ കിട്ടുന്നുണ്ടാകില്ല. അപ്പോഴായിരിക്കും ക്രിസ്ത്യാനികളുടെ നേരെ തിരിഞ്ഞതും.

ക്രൈസ്തവ യഹൂദ ഇസ്ലാം മതങ്ങള്‍ ആരാധന നടത്താന്‍ ഞായര്‍, ശനി, വെള്ളി ദിവസങ്ങളാണുപയോഗിക്കുക. കുറെ വര്‍ഷങ്ങളായി ഇസ്ലാമിക ലോകത്ത് വെള്ളിയാഴ്ചകള്‍ ശാന്തിയും സമാധാനവും കളിയാടുന്ന ദിവസങ്ങളല്ല. അന്നാണ്, കുറെയേറെ മുസ്ലിങ്ങള്‍ക്ക് ഭ്രാന്തു പിടിക്കുന്ന ദിവസം. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മുസ്ലിങ്ങളില്‍ എത്ര പേര്‍ തിരികെ വീട്ടില്‍ വരും എന്ന് അള്ളാക്ക് പോലും നിശ്ചയമില്ല.

ക്രിസ്ത്യാനികള്‍ അങ്ങനെ സമാധാനിക്കേണ്ട എന്ന് ഇപ്പോള്‍ താലിബന്‍ തീരുമാനിച്ചിരിക്കുന്നു. സ്വന്തം മതത്തിലെ വിശ്വാസികളെ ആരാധനാലയത്തില്‍ കൊല്ലുന്ന അതേ ലാഘവത്തോടെ അവര്‍ പാകിസ്താനിലെ ക്രിസ്ത്യാനികളെയും ഇപ്പോള്‍ കൊന്നൊടുക്കുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്കേതായാലും അള്ളായുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഒരിടത്തും സമാധാനമില്ല. അവിടങ്ങളിലൊക്കെ ഇന്ന് വെള്ളിയഴ്ച ഭീതിയുടെ ദിനമാണ്. യക്ഷിക്കഥകളിലേപ്പോലെ.

2. അല്‍ ഷബാബ് എന്ന ഇസ്ലാമിക ഭീകര സംഘടന കെനിയയിലെ ഷോപ്പിംഗ് മാളില്‍ കെനിയക്കാരെ ബന്ധികളാക്കി നടത്തിയ നരമേധത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. ലോകം മുഴുവന്‍ ഉപേക്ഷിച്ച സൊമാലിയ എന്ന ആഫ്രിക്കന്‍ രാജ്യം ഇസ്ലാമിക ഭീകരതയുടെ ആഫ്രിക്കയിലെ കേന്ദ്രമാണ്. കെനിയ ഉള്‍പ്പടെയുള്ള അയല്‍  രാജ്യങ്ങള്‍ ഈ ഭീകരരുടെ ശല്യം സഹിക്കാതെ ആയപ്പോള്‍ സോമാലിയയില്‍ ഇടപെട്ടു. കുറച്ച് സമാധാനമുണ്ടാക്കിയിരുന്നു. അതിനുള്ള പ്രതികാരമായിരുന്നു. ഈ ആക്രമണം. ഇവരുടെ മറ്റൊരു ലക്ഷ്യം അമേരിക്കയെന്ന ചെകുത്താനെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു. കെനിയക്കാരെ കൊന്ന് അമേരിക്കയെ പാഠം പഠിപ്പിക്കുന്ന വിനോദം ഇസ്ലാമില്‍ മാത്രമേ ഉള്ളു. പലരും കൊല്ലപ്പെടുന്നതിനു മുന്നെ അതിക്രൂരമായ പീഢനത്തിനിരയാക്കപ്പെട്ടിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.

3. ബൊക്കോ ഹറാം എന്ന ഇസ്ലാമിക ഭീകര സംഘടന നൈജീരിയയിലെ ഒരു സ്കൂളില്‍ കടന്നു ചെന്ന് ഉറങ്ങിക്കിടന്ന 50 വിദ്യാര്‍ത്ഥികളെ വെടി വച്ചു കൊന്നു. അതിനവര്‍ പറഞ്ഞ ന്യായീകരണം ഈ കുട്ടികള്‍ പടിഞ്ഞാറന്‍ വിദ്യ അഭ്യസിക്കുന്നു എന്നതാണ്. ബൊക്കോ ഹറാം എന്ന പേരിന്റെ  അര്‍ത്ഥം പടിഞ്ഞാറന്‍ വിദ്യാഭ്യാസം ഹറാം ആണെന്നാണ്.

താലിബന്‍, അല്‍ ഷബാബ്, ബോക്കോ ഹറാം ഈ മൂന്നു ഭീകര ഇസ്ലാമിക സംഘടനകളേക്കൂടാതെ വേറെ അനേകം ഇസ്ലാമിക ഭീകര സംഘടനകള്‍ ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പതിറ്റാണ്ടു മുമ്പു വരെ അല്‍ ഖയിദ ആയിരുന്നു പ്രമുഖ ഭീകര സംഘടന. ഇവയേക്കൂടാതെ സുന്നി മുസ്ലിങ്ങള്‍ക്കും, ഷിയ മുസ്ലിങ്ങള്‍ക്കും ഓരോ പ്രദേശത്തും അവരുടേതായ ഭീകര ഗ്രൂപ്പുകളുമുണ്ട്.  ഏത് മുസ്ലിമിന്, എപ്പോള്‍ ഭ്രാന്തിളകും എന്നത് മുന്‍ കൂട്ടി പ്രവചിക്കാന്‍ ആകില്ല.

അമേരിക്ക എന്ന ചെകുത്താനും ഇസ്ലാമിക ഭീകരത എന്ന അഴക്കടലിനും ഇടയില്‍ ഞെരുങ്ങി ജീവന്‍ നഷ്ടപെടുന്നവര്‍ മറ്റ് മത വിശ്വാസികള്‍ മാത്രമല്ല. കൂടുതലും മുസ്ലിങ്ങളാണ്. ഈ പോസ്റ്റ് എഴുതികൊണ്ടിരുന്നപ്പോള്‍ വന്ന രണ്ടു റിപ്പോര്‍ട്ടുകളാണു താഴെ.

ക്രിസ്ത്യന്‍ ദേവാലയം ആക്രമിക്കപ്പെട്ട പെഷവാറിലെ ഒരു മാര്‍ക്കറ്റില്‍ ബോംബ് പൊട്ടി 40 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ബാഗ്ദാദില്‍ പല ബോംബ് സ്ഫോടനങ്ങളിലുമായി 36 പേരും.

ഇസ്ലാമിക ലോകത്തിനാകെ ഭ്രാന്തു പിടിച്ചിരിക്കുന്നു. സിറിയയിലെ  ഭരണാധികാരി രാസായുധം പ്രയോഗിച്ചു എന്ന് പരാതി പറയുന്ന ഇസ്ലമിക ഭീകരര്‍ തന്നെയാണത് ചെയ്തതെന്നും  റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പാകിസ്താന്റെ കയ്യിലുള്ള അണുബോംബ് പിടിച്ചെടുത്ത് പാകിസ്താന്‍ പൌരന്‍മാരില്‍ ഈ ഭീകരര്‍ പ്രയോഗിക്കില്ല  എന്നൊന്നും ഉറപ്പിച്ചു പറയാന്‍ ആകില്ല.

അമേരിക്കയുടെ നയങ്ങളും സമീപനങ്ങളും ഇഷ്ടപ്പെടാത്ത അനേകര്‍ ലോകം മുഴുവനും ഉണ്ട്. ഇന്‍ഡ്യയിലുണ്ട്. പക്ഷെ അതിന്റെ പേരില്‍ അമേരിക്കയേയോ സ്വന്തം ജനതയേയോ ആക്രമിക്കുന്ന ആരും ഇല്ല. അമേരിക്ക ഇസ്രായേലിനെ പിന്തുണക്കുന്നതാണ്, ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ പ്രശ്നമായി മുസ്ലിങ്ങള്‍ കരുതുന്നത്. അതിന്റെ കാരണം പാലസ്തീന്‍ മുസ്ലിങ്ങള്‍ക്ക് അള്ള തീറെഴുതികൊടുത്ത സ്ഥലമാണെന്ന അന്ധവിശ്വാസവും. സൌദി അറേബ്യയിലും മറ്റ് ഗള്‍ഫ് നാടുകളിലും അമേരിക്കയുടെ സ്വാധീനമുള്ളതാണ്, മറ്റൊരു പ്രശ്നം. ഏതായാലും മറ്റ് ഇസ്ലാമിക നാടുകളേക്കാള്‍ കൂടുതല്‍ സമാധാനം ഈ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.

മറ്റ് രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ മുസ്ലിങ്ങളാണെന്ന ഒറ്റകാരണത്താല്‍, സ്വന്തം പ്രശ്നങ്ങളായി കാണുന്നതാണ്, മുസ്ലിങ്ങളുടെ ഏറ്റവും വലിയ പാളിച്ച. പാലസ്തീന്‍  പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ്,  ഒരു പതിറ്റാണ്ടുമുന്നെ ബിന്‍ ലാദന്‍ അമേരിക്കയെ ആക്രമിച്ചത്. എന്നിട്ട് പാലസ്തീന്‍ പ്രശ്നം പരിഹരിച്ചോ? പരിഹരിച്ചില്ല എന്നു മാത്രമല്ല. സമാധാനപ്രിയരായ അനേകായിരം മുസ്ലിങ്ങളുടെ ബുദ്ധിമുട്ട് കൂടുകയേ ഉണ്ടായിട്ടുള്ളു. അമേരിക്ക നടത്തുന ആക്രമണങ്ങളില്‍  വര്‍ഷം തോറും ആയിരക്കണക്കിനു മുസ്ലിങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നു. ഇപ്പോള്‍ അമേരിക്കയുടെ തന്ത്രം ആളില്ലാത്ത വിദൂര നിയന്ത്രണ സംവിധാനമുള്ള ഡ്രോണുകളാണ്. ഭാവിയിലെ മുഖ്യ ആക്രമണ രീതിയും ഇതായിരിക്കും. അമേരിക്കയെ ആക്രമിച്ചാലൊന്നും പാലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് മുസ്ലിങ്ങള്‍ക്കുണ്ടാകണം. തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അമേരിക്കയാണുത്തരവാദി എന്ന മുസ്ലിം അന്ധവിശ്വാസമാണ്, ഈ പ്രശ്നം ഇതു വരെ പരിഹരിക്കപ്പെടാതെ പോയതിന്റെ കാരണം. കൂടെ എന്ത് അതിക്രമം കാണിച്ചാലും മുസ്ലിം ദൈവത്തിന്റെ സഹായമുണ്ടാകുമെന്ന് വലിയ ഒരു പറ്റം മുസ്ലിങ്ങള്‍ അന്ധമായി വിശ്വസിക്കുന്നതും.ബിസ്മില്ല ചൊല്ലി കഴുത്തു വെട്ടിയാല്‍ അത് അള്ളാക്ക് പ്രീതി ഉണ്ടാക്കുമെന്നതിന്റെ മറ്റൊരു രൂപം.  ഈ ചിന്താഗതികളൊക്കെ മാറാതെ ഇസ്ലാമിക ലോകത്ത് സമാധാനമുണ്ടാകില്ല.

Monday, 23 September 2013

പുള്ളിപ്പുലികളുടെ പുള്ളി."ശരിയ"  എന്നത് എല്ലാ മുസ്ലിങ്ങളും പിന്തുടരേണ്ട ആര്‍ക്കും മാറ്റാനാകാത്ത ദൈവീക നിയമമാണ്. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശരിയത്തില്‍ അധിഷ്ടിതമായ വ്യക്തി നിയമവുമുണ്ട്. ഒരു മതവിഭാഗത്തിനു വേണ്ടി പ്രത്യേക വ്യക്തി  നിയമം വേണ്ട, എല്ലാവര്‍ക്കും ബാധകമായ പൊതു നിയമം മതി എന്നത് ഇന്‍ഡ്യന്‍ ഭരണഘടനയിലുള്ള ഒരു നിര്‍ദ്ദേശമാണ്. പക്ഷെ അങ്ങനെയുള്ള ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്നു വരെ ഇന്‍ഡ്യ ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിച്ചിട്ടില്ല. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പാകിസ്ഥാനെ ആക്രമിക്കും എന്നു വരെ ഭീക്ഷണി മുഴക്കാറുള്ള ബി ജെ പി പോലും ഭരിച്ചപ്പോള്‍ അതിനു വേണ്ടി ശ്രമിച്ചു കണ്ടില്ല. ശശശരീരനായ കമ്യൂണിസ്റ്റു നേതാവ്, ഇ എം എസ് ഒരിക്കല്‍ ശരിയയില്‍ അധിഷ്ടിതമായ മുസ്ലിം വ്യക്തി നിയമം മാറ്റി, ഒരു പൊതു നിയമം വേണം എന്ന് പറഞ്ഞു. അന്ന് അതിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച സംഘടന ആയിരുന്നു. മുസ്ലിം ലീഗെന്ന മത രാഷ്ട്രീയ സംഘടന.   അന്ന് പ്രകടനം നടത്തിയ ലീഗുകാര്‍ വിളിച്ച മുദ്രവാക്യങ്ങളില്‍ ഒരെണ്ണം മൂന്നും കെട്ടും നാലും കെട്ടും, ഇ എം എസിന്റെ മോളേം കെട്ടും എന്നായിരുന്നു.

വിവാഹം സംബന്ധിച്ച ശരിയ നിയമത്തിലെ പ്രധാന വകുപ്പുകള്‍, നാലു വിവാഹം വരെ കഴിക്കാം, പ്രായ പൂര്‍ത്തി ആയാല്‍ ഏത് പെണ്‍കുട്ടിയേയും വിവാഹം കഴിച്ചയക്കാം, വേണ്ടെന്നു തോന്നിയാല്‍ വിവാഹം മൊഴി ചൊല്ലി അവസാനിപ്പിക്കാം , വീണ്ടും വിവാഹം കഴിക്കാം എന്നൊക്കെ ആണ്.

ഇതിന്റെ ഏറ്റവും  നല്ല ഉദാഹരണം ഷാ ബാനു എന്ന മുസ്ലിം സ്ത്രീയുടെ ജീവിതകഥയാണ്.

62 വയസുകാരിയും  5 കുട്ടികളുടെ അമ്മയുമായിരുന്ന അവരെ ഭര്‍ത്താവ്, പെട്ടെന്നൊരു ദിവസം 3 തലാക്ക് ചൊല്ലി , ബന്ധം വേര്‍പെടുത്തി, വീട്ടില്‍ നിന്നും ഇറക്കി വിട്ടു. എന്നിട്ടാ കിളവന്‍ വേറൊരു വിവാഹവും കഴിച്ചു. അശരണ ആയ ആ സ്ത്രീ തനിക്ക് ജീവനാംശം ലഭ്യമാക്കണമെന്നു പറഞ്ഞ് കോടതിയെ സമീപിച്ചു. കോടതി അവര്‍ക്ക് ജീവനാംശം നല്‍കാന്‍ വിധിച്ചു. പക്ഷെ എന്തുകൊണ്ടോ ഇന്‍ഡ്യയിലെ മറ്റ് മുസ്ലിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടില്ല. അവര്‍ ബഹളമുണ്ടാക്കി. അന്ന് ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, ഈ വിധി മറികടക്കാന്‍ വേണ്ടി ഒരു നിയമ നിര്‍മ്മാണം നടത്തി, മൊഴി ചൊല്ലുന്ന മുസ്ലിം ഭര്‍ത്താക്കന്‍ മാരെ ജീവനാംശം നല്‍കുന്നതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കി. ഇപ്പോളവര്‍ക്ക് ഇഷ്ടം പോലെ കെട്ടാം, മൊഴി ചൊല്ലാം.

ഇതുപോലെയുള്ള നിക്കാഹുകളും മൊഴി ചൊല്ലലും മലപ്പുറം ജില്ലയില്‍ കൂടുതലായി ഉണ്ട് എന്നത് പറഞ്ഞാല്‍ മുസ്ലിങ്ങള്‍ക്കത് ഇഷ്ടപ്പെടില്ല. ഇതുപോലെ തരം പോലെ കെട്ടുന്നതും  മൊഴിചൊല്ലുന്നതിന്റെയും വകഭേദങ്ങളാണ്‍, കേരളത്തില്‍ അറിയപ്പെടുന്ന  മൈസൂര്‍ കല്യാണവും  അറബി കല്യാണവും ഒക്കെ. ഇതേക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഇന്‍ഡ്യ വിഷന്‍ ചാനല്‍ കുറച്ചു നാളുകള്‍ക്ക് മുന്നെ സംപ്രേക്ഷണം ചെയ്തിരുന്നു. അറബി കല്യണങ്ങളും മൈസൂര്‍ കല്യാണങ്ങളും കൂടുതലായി നടക്കുന്ന മലപ്പുറം ജില്ലയില്‍ വ്യാപകമായ തോതില്‍ നിയമപരമായ വിവാഹപ്രായത്തിനു മുന്നെ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹം ചെയ്യപ്പെടുന്നുണ്ട് എന്ന ഒരു റിപ്പോര്‍ട്ട് കൂടി ഇന്‍ഡ്യ വിഷനില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. അതിനോട് ശരാശരി മുസ്ലിങ്ങള്‍ പ്രതികരിച്ച രീതി ആരിലും അമ്പരപ്പുളവാക്കുന്ന രീതിയിലായിരുന്നു. ആ റിപ്പോര്‍ട്ട് വായിച്ച ഫൌസിയ എന്ന മുസ്ലിം പെണ്‍കുട്ടിയെ വേശ്യ എന്നു വരെ ചില മുസ്ലിങ്ങള്‍ വിളിച്ചു.

എതിരെ വരുന്ന പെണ്‍കുട്ടികളില്‍ പലരും  എന്നെയൊന്ന് റേപ്പ് ചെയ്യൂ എന്ന് പതിഞ്ഞ സ്വരത്തില്‍ പറയുന്നതായി തോന്നുന്ന ബഷീര്‍ വള്ളിക്കുന്ന്, പക്ഷെ ഈ വിഷയത്തില്‍ അല്‍പ്പം മാറി ചിന്തിക്കുന്നു. വിവാഹ പ്രായത്തില്‍ പ്രവാചക മാകയോ ശരിയ നിയമമോ അല്ല, ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമം മതി എന്ന പുരോഗമന ചിന്താഗതി പ്രകടിപ്പിക്കാന്‍ അദ്ദേഹം ഒരു  ലേഖനമെഴുതി. ലേഖനത്തിന്റെ തലക്കെട്ട് പ്രായപൂർത്തിയാകാത്ത മുസ്‌ലിം സംഘടനകൾ എന്നാണ്. ഇന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ആചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, ഗോത്ര നീതിയിലും അടിയുറച്ച് വിശ്വസിക്കുന്ന  ഒരു മുസ്ലിമാണ്, കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ല എന്നാക്ഷേപിക്കുന്നത്. വള്ളിക്കുന്നിനേപ്പോലുള്ള കപട മുസ്ലിങ്ങള്‍ ഇന്‍ഡ്യ പോലുള്ള മതേതര രാജ്യത്തേ ഇതുപോലെ വീമ്പു പറയൂ. സൌദി അറേബ്യയിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്ന് അവിടെ പോയി അദ്ദേഹം പറയില്ല. ഒരു മുസ്ലിമും പറയില്ല.

അറബി കല്യാണം എന്ന വാക്കു തന്നെ  അസ്ഥാനത്തുള്ള പ്രയോഗമാണ്. ഇവയെയൊക്കെ മുസ്ലിം കല്യാണം എന്നാണു വിളിക്കേണ്ടത്. ക്രിസ്ത്യാനികളായ അറബികളൊന്നും ഇതുപോലെ പണ സഞ്ചിയുമായി കൊച്ചു കുട്ടികളെ തേടി ഇന്‍ഡ്യയില്‍ വരുന്നില്ല. മുസ്ലിങ്ങള്‍ മാത്രമേ വരുന്നുള്ളു. അടുത്ത നാളില്‍ ഇതുപോലെ ഒരു അറബി മുസ്ലിം കേരളത്തില്‍ വന്ന്  അനാഥശാലയില്‍ ഉള്ള ഒരു കുട്ടിയെ വിവാഹം കഴിച്ചു. സര്‍ക്കാര്‍ ചെലവില്‍ പഠനവും ഭക്ഷണവും ഒക്കെയായി ജീവിച്ച ആ പെണ്‍കുട്ടിക്ക് മറ്റേതെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞു കേട്ടില്ല.  ആ പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടു നടന്ന് പൂതി മാറും വരെ ഉപയോഗിച്ചിട്ട് മൊഴി ചൊല്ലി അറബി മുസ്ലിം അങ്ങ് പോയി. അതിന്റെ പിന്നില്‍ ഒരു സമൂഹിക അവസ്ഥയും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിലെ അനാഥകളും സനാഅഥകളുമായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക്  പ്രത്യേക സാമൂഹിക അവസ്ഥയില്ല. ഉണ്ടെങ്കില്‍ അത് മത വിശ്വാസവുമായി ബന്ധപ്പെട്ടുള്ള അവസ്ഥ മാത്രമാണ്. പക്ഷെ വള്ളിക്കുന്നിനേപ്പോലുള്ള കപടര്‍ അത് സമ്മതിച്ചു തരില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഇതാണ്. "അറബിക്കല്യാണങ്ങൾക്കും മൈസൂർ കല്യാണങ്ങൾക്കും പെണ്‍കുട്ടികൾക്ക് തല കുനിച്ചു കൊടുക്കേണ്ടി വരുന്നത് വിവാഹച്ചന്തയിലെ 'കച്ചവടത്തിനുള്ള' സാമ്പത്തിക ശേഷി രക്ഷിതാക്കൾക്ക് ഇല്ലാതെ വരുമ്പോഴാണ്."  വിവാഹ കമ്പോളത്തിലെ കച്ചവടം കേരളത്തിലെ മുസ്ലിങ്ങളെ മാത്രം തെരഞ്ഞു പിടിച്ച് എങ്ങനെ ബാധിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മറ്റ് മത വിശ്വാസികള്‍ക്കൊക്കെ ഇതേ കമ്പോളത്തിലെ കച്ചവടത്തിനു തല കുനിച്ചു കൊടുക്കേണ്ടത്ത തരത്തില്‍ സമ്പത്തുണ്ടെന്നാണു പറഞ്ഞു വരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ തലയില്‍ തളം വയ്ക്കേണ്ടതുണ്ട്.

ഇവരേപ്പോലുള്ളവര്‍ ആദ്യം മനസിലാക്കേണ്ട സത്യം അറബി മുസ്ലിം  കല്യാണങ്ങളും, മൈസൂർ കല്യാണങ്ങളും, ചെറുപ്രായത്തിലുള്ള വിവാഹങ്ങളും ബഹുഭൂരിപക്ഷവും നടക്കുന്നത് മുസ്ലിം സമുദായത്തിലാണെന്നാണ്. അതിന്റെ കാരണം അന്വേഷിച്ചു ചെന്നാല്‍ പല അസുഖകരമായ സത്യങ്ങളും മനസിലാകും.

ഇപ്പോള്‍ കേരളത്തിലെ വിവാദമായ അറബി മുസ്ലിം വിവാഹം ഇസ്ലാമിക വിശ്വാസമനുസരിച്ച് തികച്ചും ശരിയാണ്. Nikah Mutah എന്ന രീതിയിലോ Nikah Misyar എന്ന രീതിയിലോ ഉള്‍പ്പെടുത്താവുന്നതാണത്. ഇതിനു കുര്‍ആനില്‍ വ്യക്തമായ സാധൂകരണവുമുണ്ട്.

4:24

And [also prohibited to you are all] married women except those your right hands possess. [This is] the decree of Allah upon you. And lawful to you are [all others] beyond these, [provided] that you seek them [in marriage] with [gifts from] your property, desiring chastity, not unlawful sexual intercourse. So for whatever you enjoy [of marriage] from them, give them their due compensation as an obligation. And there is no blame upon you for what you mutually agree to beyond the obligation. Indeed, Allah is ever Knowing and Wise.

ഇവിടെ കുറ്റപ്പെടുത്തേണ്ടത് ഇസ്ലാമില ഈ പ്രാകൃത ആചാരത്തെയാണ്, അല്ലാതെ കേരളത്തിലെ ഹതഭാഗ്യരായ മുസ്ലിം പെണ്‍കുട്ടികളുടെ സാമൂഹിക അവസ്ഥയെ അല്ല.

മുസ്ലിങ്ങള്‍ മാത്രം അംഗങ്ങളായുള്ള മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്, മുസ്ലിം ലീഗ്.  അതിന്റെ നേതാവ്, പരമ്പരാഗതമായി പാണക്കാട്ടു തങ്ങള്‍മാരാണ്. അവരെ ആത്മീയ നേതാക്കളെന്നാണു പൊതുവെ അനുയായികള്‍ വിളിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വേണ്ടതിലേറെ സമുദായിക ധ്രുവീകരണം ഈ സംഘടന കേരളത്തില്‍ ഉണ്ടാക്കിക്കഴിഞ്ഞു. മുസ്ലിം മന്ത്രി  മുനീര്‍ ഭരിക്കുന്ന സാമൂഹികക്ഷേമ വകുപ്പ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കുറച്ചു കൊണ്ട്  ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുസ്ലിം വോട്ടു ബാങ്ക് ലീഗിന്റെ പിന്നില്‍ പിടിച്ചു നിറുത്താന്‍ വേണ്ടി തന്നെയായിരുന്നു അന്നത് ചെയ്തത്. വ്യാപകമായ എതിര്‍പ്പുണ്ടായപ്പോള്‍ അത് പിന്‍വലിക്കേണ്ടി വന്നു. പക്ഷെ മുസ്ലിം ലീഗ് അടങ്ങിയിരുന്നില്ല.  ഈ പോരായ്മ പരിഹരിക്കാന്‍ വേണ്ടി മുസ്ലിം  മതപണ്ഡിതരേയും സമുദായനേതാക്കളേയും അവര്‍ അണിനിരത്തി. ഈ    മുസ്ലിം സംഘടനകളുടെ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിയ സമസ്തയുടെ വൈസ് പ്രസിഡന്റ് മുസ്ലിംലീഗ് അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. ഇതിനു വേണ്ടിയുണ്ടാക്കിയ സമിതിയുടെ കണ്‍വീനര്‍ മുസ്ലിം ലീഗ് എം എല്‍ എ മായിന്‍ ഹാജിയാണ്. ഈ കൂട്ടായ്മയില്‍ ഇവരൊക്കെ കൂടെ ചേര്‍ന്ന് ചില തീരുമാങ്ങളെടുത്തു.  ഇന്‍ഡ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ച നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാണതില്‍ ഏറ്റവും ഗൌരവമേറിയ  തീരുമാനം.

അതിലെ കാതലായ ഭാഗം ഇതാണ്.

"""മുസ്ലിം വ്യക്തിനിയമത്തില്‍ വിവാഹപ്രായം നിര്‍ണയിച്ചില്ലെന്നിരിക്കെ അതിനു വിരുദ്ധമായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങള്‍ മുസ്ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.വ്യക്തിനിയമ സംരക്ഷണത്തിനുവേണ്ടി നിയമനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു . മുസ്ലിം വ്യക്തിനിയമ സംരക്ഷണ സമിതിക്ക് യോഗം രൂപംനല്‍കി."""

കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ചു ചേര്‍ന്ന്  എടുത്തതാണീ തീരുമാനം. ഇന്‍ഡ്യയില്‍ നിലവിലുള്ള വിവാഹപ്രായ നിയമം  മുസ്ലിം ശരിയത്തിനെതിരാണ്, അതുകൊണ്ട്  അതിന്റെ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണമെന്ന് ഇവരൊക്കെകൂടി തീരുമാനിച്ചു. അതിനവര്‍ പറയുന്ന ന്യായീകരണം,  ഇസ്ലാമിക വിശ്വാസത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല എന്നതും.  ഞമ്മന്റെ മത വിശ്വാസത്തില്‍ പെണ്‍കുട്ടികളെ  വളരെ ചെറിയ പ്രായത്തില്‍ വിവാഹം ​ചെയ്യാമെന്ന്  സ്വജീവിതത്തില്‍ തന്നെ ഞമ്മന്റെ പ്രവാശകന്‍ മാതൃക കാണിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് മതേതര രാജ്യമായ ഇന്‍ഡ്യയിലായാലും ഞമ്മന്റെ പെണ്ണുങ്ങളുടെ വിവാഹ പ്രായം തീരുമാനിക്കാനുള്ള അവകാശം ഞമ്മളാര്‍ക്കും അടിയറ വയ്ക്കില്ല. മുസ്ലിങ്ങള്‍ക്ക്  ഇഷ്ടമുള്ള പ്രായത്തില്‍ അവരുടെ പെണ്‍കുട്ടികളുടെ വിവഹം നടത്തണം എന്നാണിതിന്റെ വിവക്ഷ. 16 വയസിനു ശേഷം പെണ്‍കുട്ടികള്‍ വഴിതെറ്റിപോകും എന്നതില്‍ കാന്തപുരത്തിനു പോലും സംശയമില്ല. പക്ഷെ ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നതില്‍ ഇവര്‍ക്കൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. വിഷയം സ്ത്രീ എന്ന അവസ്ഥയാണ്. ബലാല്‍ സംഗം ചെയ്യപ്പെട്ടാലും വഴിതെറ്റിപ്പോയാലും കുറ്റം സ്ത്രീക്കു മാത്രം. ഈ അവസ്ഥയെ അല്‍പ്പം തമാശയോടെ കാണുന്ന ഒരു വീഡിയോ കാണുക.
വള്ളിക്കുന്നിനേക്കാള്‍ ആര്‍ജ്ജവം ഇപ്പറഞ്ഞ മുസ്ലിം സംഘടനകള്‍ക്കുണ്ട്. അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ നിഷ്കര്‍ഷകളാണവര്‍  പറഞ്ഞത്.മതേതര മുഖം മൂടി ധരിക്കുന്ന കുറച്ച് മുസ്ലിങ്ങള്‍ അതിനെതിരെ ജിഹാദിനിറങ്ങുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മുസ്ലിം പ്രവാചകനിലും അദ്ദേഹം സ്ഥാപിച്ച മതത്തിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിനും ശരിയത്തിനും , പ്രവാചക മാതൃകക്കും എതിരായി പറയാനോ പ്രവര്‍ത്തിക്കാനോ സാധിക്കില്ല.

വള്ളിക്കുന്നിന്റെ ലേഖനത്തില്‍ വളരെ വിചിത്രമായ പല അഭിപ്രായങ്ങളും കണ്ടു. അതില്‍ ഒന്ന് ഇതാണ്. പണ്ടൊക്കെ ഒരു പെണ്‍കുട്ടിക്ക് പ്രായം അറിയിക്കുന്നത് 13 മുതല്‍ ആയിരുന്നെങ്കില്‍ ഇന്ന് അത് 9 വയസ്സ് മുതല്‍ക്കാണ്,

സ്വന്തം മതത്തിന്റെ ചരിത്രം പോലും അറിയാത്ത ഒരു മുസ്ലിമിനേ ഇതുപോലെ എഴുതാന്‍ പറ്റൂ. മുസ്ലിം പ്രവാചകനായ മൊഹമ്മദ് രണ്ടാമത്തെ ഭാര്യയായ അയിശയെ വിവാഹം കഴിച്ചത് അവര്‍ക്ക് 6 വയസുള്ളപ്പോഴായിരുന്നു. 9 വയസില്‍ അവര്‍ പ്രായപൂര്‍ത്തി ആകുകയും മൊഹമ്മദ് അവരുമായി ലൈംഗിക ബന്ധം  നടത്തി എന്നും  മുസ്ലിം ചരിത്രം രേഖപ്പെടുത്തുന്നു.


മുസ്ലിം ലീഗാണ്, കേരള രാഷ്ട്രീയത്തിന്റെ അച്ചു തണ്ട് എന്ന നിലയില്‍ അതിന്റെ പല നേതാക്കളും പലതരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നു. അതിനടിവരയിടുന്നതാണ്, അവരുടെ കാര്‍മ്മികത്വത്തില്‍  ഇപ്പോള്‍ ഉണ്ടായ തീരുമാനം.  അതിനെ സാധൂകരിക്കുകയും ന്യായീകരിക്കുകയും  ചെയ്തുകൊണ്ട് പല മുസ്ലിം നേതാക്കളും രംഗത്തു വന്നു. അതില്‍ പ്രധാനി  മുസ്ലിം  ലീഗിന്റെ  നേതാവും   ആ സംഘടനയുടെ ഔദ്യോഗിക വക്താവായി ചാനലുകളില്‍  അഭിപ്രായം പറയുന്ന വ്യക്തിയുമായ മായിന്‍ ഹാജി ആയിരുന്നു. അദ്ദേഹം   ഇപ്പോള്‍ ഒരു വിവാദത്തിന്റെ കുടുക്കിലാണ്.  അദ്ദേഹം പറഞ്ഞ ഒരഭിപ്രായം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഓടി നടക്കുന്നുണ്ട്. ഇതാണത്.

ഇതറിഞ്ഞപ്പോള്‍ അദ്ദേഹത്തിനു സങ്കടം വന്നു. സങ്കടം സഹിക്കാതെ ആയപ്പോള്‍ ഒരു വിശദീകരണവുമായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ തന്നെ  വന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ 15, 16 വയസില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവയിലെ പ്രധാന  സാഹചര്യം ഇതാണ്.

"അമിതമായ വളര്ച്ചയുള്ള അപൂര്‍വം ചില കുട്ടികള്‍ 15 വയസ്സാകുമ്പോഴേക്കും തന്നെ 25 വയസ്സുകാരിയുടെ ശരീര വളര്‍ച്ചയും പക്വതയും പ്രകടമാക്കുന്ന സംഭവങ്ങളുണ്ട് . ഈ കുട്ടികളുടെ രക്ഷിതാകളുടെ ആശങ്ക 18 വയസ്സാകുന്നത് വരെ കാത്ത് നില്ക്കാന്‍ അനുവദിക്കുമോ?"  

ഇത് വായിക്കുന്ന അക്ഷരാഭ്യാസമുള്ള ആര്‍ക്കും മനസിലാകുക, "15 വയസായ ഒരു പെണ്‍കുട്ടിക്ക് 25 വയസിന്റെ ശരീര വളര്‍ച്ച ഉണ്ടെങ്കില്‍  ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കണ"മെന്നു തന്നെയാണ്.

മായിന്‍ ഹാജി അദ്ദേഹത്തിന്റെ മകള്‍ക്ക് അമിത വളര്‍ച്ച ഉണ്ടായാല്‍ ആശങ്കപ്പെടുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. വിവാഹം കഴിച്ചാല്‍ ഈ അമിത വളര്‍ച്ചക്ക് ശമനമുണ്ടാകുമെന്നൊക്കെ പറയുന്നവരെ ചികിത്സിക്കുകയാണു വേണ്ടത്.

ഇപ്പോള്‍ ഈ സംഘടനകള്‍ പറഞ്ഞത് ഇസ്ലാമിക കാഴ്ചപ്പാടുതന്നെയാണ്. അല്ല എന്നു പറയുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക വ്യക്തി നിയമം ഇന്‍ഡ്യയില്‍ ഉള്ളിടത്തോളം ഈ സംഘടനകളുടെ അഭിപ്രായത്തില്‍ യാതൊരു അതിശയവുമില്ല. മുസ്ലിങ്ങളുടെ ഈ ശരിയ അധിഷ്ടിതമായ വ്യക്തി നിയമം എടുത്തു കളയണമെന്ന് പറയാനുള്ള ആര്‍ജ്ജവം ഏതെങ്കിലും മുസ്ലിമിനുണ്ടോ? ഇല്ല എന്ന് നിസംശയം പറയാം. പുള്ളിപ്പുലികളുടെ പുള്ളി പെയിന്റടിച്ചാലൊന്നും മായില്ല.