Tuesday, 22 September 2009

മൂന്നാം കിട ജനങ്ങളും ഏഴാം കിട നേതാവും.


“Simplicity of living, if deliberately chosen, implies a compassionate approach to life. It means that we are choosing to live our daily lives with some degree of conscious appreciation of the condition of the rest of the world.”

Duane Elgin


കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വളരെ പ്രചാരമുള്ള വാക്കുകളായിരുന്നു ആട്, തേക്ക് , മാഞ്ചിയം. പിന്നീട് സന്തോഷ് മാധവനും ഒരു പറ്റം സന്യാസിമാരും ആയി പ്രചാരമുള്ള വാക്കുകള്‍. പിന്നീട് ആംവേ , ടോട്ടല്‍ ഫോര്‍ യു തുടങ്ങിയവയ്ക്കായി പ്രചാരം. ഇതിലൊക്കെ ആകൃഷ്ടരായ കൂടുതല്‍ ആളുകളും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉന്നത ശ്രേണിയിലുള്ളവരായിരുന്നു എന്നത് അതിശയകരമായ സംഗതിയാണ്. ഇന്‍ഡ്യയില്‍ ഏറ്റവും അധികം തട്ടിപ്പിനിരയാകുന്നത് ഒരു പക്ഷെ മലയാളികളായിരിക്കും. വിദ്യാഭ്യാസത്തിലും സമൂഹികാവബോധത്തിലും മുന്‍ പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ എന്തു കൊണ്ട് ഏറ്റവും എളുപ്പം വഞ്ചിതരാകുന്നു?

മലയാളികളില്‍ വളരെപ്പേര്‍ ഒരു തരം മോഹവലയത്തിനുള്ളിലാണു ജീവിക്കുന്നത്. അതു കൊണ്ട് പുറം പൂച്ചില്‍ അവര്‍ മയങ്ങി വീഴുന്നു. ഇന്‍ഡ്യയില്‍ ഏതൊരു പുതിയ ഉത്പ്പന്നത്തിന്റെയും ആദ്യ വിപണി കേരളമായിട്ട് പല പതിറ്റാണ്ടുകളായി. ഉപഭോക്ത്രു സംസ്ഥാനം എന്ന അപരനാമത്തില്‍ ആണിപ്പോള്‍ ഇതറിയപ്പെടുന്നത്. ഭൌതിക ഉത്പന്നങ്ങളൊക്കെ ഇറക്കുമതി ചെയ്താലും അതില്‍ യാതൊരു അസ്വാഭാവികതയും ദര്‍ശിക്കാത്ത ഒരു വരേണ്യ വര്‍ഗ്ഗം ഇവിടെ പുതിയതായി ഉണ്ടായിട്ടുണ്ട്. ഉത്പന്നങ്ങള്‍ മാത്രമല്ല, നേതാക്കളെയും ഇറക്കുമതി ചെയ്താലും അവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്ന പുതിയ കമ്പോള സംസ്കാരം അടിമുടി ആവേശിച്ചവരാണവര്‍.

അങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ട് സ്വീകാര്യനായ ഏറ്റവും പുതിയ ഉത്പന്നമാണ്, കേന്ദ്ര ട്വിറ്റര്‍ വകുപ്പു മന്ത്രി ശശി തരൂര്‍. യാതൊരു രഷ്ട്രീയപാരമ്പര്യവും ഇല്ലാതെ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയായ ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും ഇദ്ദേഹം. ഇദ്ദേഹം വംശം എന്നു വിശേഷിപ്പിച്ച നെഹ്രു കുടുംബത്തിനു സ്വീകാര്യനാണെന്ന ഒറ്റക്കാരണമാണ്, രാഷ്ട്രീയ പാരമ്പര്യവും, സേവന പാരമ്പര്യവും ഉള്ള അനേകരെ പിന്തള്ളി സ്ഥാനാര്‍ത്ഥിയാകാനും മന്ത്രിയാകാനും ഇദ്ദേഹത്തിനു സാധിച്ചത്. മന്‍ മോഹന്‍ സിംഗ് മന്ത്രിയായത് പക്ഷെ കഴിവു തെളിയിച്ച സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന മാനദണ്ഡം വച്ചായിരുന്നു. പക്ഷേ ശശി തരൂരിനേക്കുറിച്ച് ആരും അങ്ങനെ ഒരാക്ഷേപം ഉന്നയിക്കാന്‍ സാധ്യതയില്ല.

ഉപ്പു തൊട്ടു കര്‍പ്പൂരത്തിനു വരെ പുറത്തുള്ളവരെ ആശ്രയിക്കുന്ന കേരളത്തിനു ഏറ്റവും യോജിച്ച ഇറക്കുമതിച്ചരക്കാണ്, ശശി തരൂര്‍. മായിക പ്രപഞ്ചത്തില്‍ മയങ്ങിപ്പോയ ഒരു പറ്റം കേരളീയര്‍ അഭിമാനപൂര്‍വ്വം വോട്ടു ചെയ്തു ജയിപ്പിച്ചതാണദ്ദേഹത്തെ.

ഈ വ്യക്തി ഒരു മുഴുത്ത കാപട്യമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. അതിന്റെ കാരണങ്ങളാണു താഴെ പരാമര്‍ശിക്കപ്പെടുന്നത്.സ്ലം ഡോഗ് മില്ല്യണെയര്‍ എന്ന സിനിമ കഴിഞ്ഞ പ്രാവശ്യം കുറെയധിക ഓസ്ക്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ചലച്ചിത്രമാണ്. അതില്‍ നിന്നുമുള്ള ചില ദൃശ്യങ്ങളാണു മുകളില്‍ കാണിച്ചത്. അതിവിടെ കാണിക്കാന്‍ ഒരു കാരണമുണ്ട്. അടുത്ത നാളില്‍ ഇന്‍ഡ്യയില്‍ ഏറെ വിവാദമുണ്ടാക്കിയ വ്യക്തിയാണു കേന്ദ്ര ട്വിറ്റര്‍ വകുപ്പു മന്ത്രി ശശി തരൂര്‍. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഈ ചലച്ചിത്രത്തിന്റെ ഒരു നിരൂപണം എഴുതിയിരുന്നു,  Gritty Portrait of Real India on Reel: A Review of Slumdog Millionaire എന്ന പേരില്‍. അതിന്റെ പ്രസക്ത ഭാഗങ്ങളാണു ചുവടെ.Exuberant, exciting, gaudy and gritty in a way that can only be called Dickensian, Slumdog Millionaire brings contemporary Mumbai to life from the seamy side up, with brio, compassion and all-round cinematic excellence. For the first time since Gandhi, there's genuine Oscar buzz around a movie set in India, with Indian characters, Indian actors and Indian themes. One fair warning to Indian viewers: its depiction of Indian poverty and slum life is searingly real. It was filmed in large part with small hand-held digital cameras on location in Dharavi and in the Juhu slums, and the mounds of garbage, the cesspits, the overflowing drains are all very present. There is even a scene involving human excrement that is both revolting and hilarious. But this is not, despite all of that, an exercise in the pornography of poverty. Slum life is depicted with integrity and dignity, and with a joie de vivre that transcends its setting.

Danny Boyle's film is the work of an artist at the peak of his powers. India is his palette and Mumbai—that teeming 'maximum city', with 19 million strivers on the make, jostling, scheming, struggling and killing for success—is his brush. It will stay in the mind's eye a long time.

ശശി തരൂരിന്റെ ഭാഷയില്‍ ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സത്യസന്ധമായവയും യാധാര്‍ത്ഥ്യമായവയും ആണ്. അദ്ദേഹം ഇതെഴുതിയത് കഴിഞ്ഞ വര്‍ഷം നവംബര്‍  മാസത്തിലും. അദ്ദേഹം ആശംസിച്ചപോലെ ചിത്രം പല ഓസ്ക്കാറുകളും നേടി.

അതിനു മുമ്പ് ഇദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.ആ സഭയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും എടുത്ത ചില വിവരങ്ങളാണു താഴെ.

World Food Programme.

Nearly 50 percent of the world's hungry live in India, a low-income, food-deficit country.

Around 35 percent of India's population - 350 million - are considered food-insecure, consuming less than 80 percent of minimum energy requirements.

Nutritional and health indicators are extremely low. Nearly nine out of 10 pregnant women aged between 15 and 49 years suffer from malnutrition and anaemia.

Anaemia in pregnant women causes 20 percent of infant mortality. More than half of the children under five are moderately or severely malnourished, or suffer from stunting.

ഈ വാര്‍ത്തയുടെ മൊത്തക്കച്ചവടക്കാരനായ തരൂര്‍ ചില പ്രസിദ്ധികരണങ്ങളില്‍ എഴുതിയതും, മറ്റുമായ കാര്യങ്ങളാണു ചുവടെ.

Dr. Shashi Tharoor: Understanding India.

Though we have more dollar billionaires than in any country in Asia — even more than Japan, which has been richer longer — we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line, which in the rural areas is 360 rupees a month, or thirty cents a day – in other words, a line that’s been drawn just this side of the funeral pyre.

Where paradoxes reign supreme

And yet, clichés are clichés because they are true, and the paradoxes of India say something painfully real about our society.

The paradoxes go well beyond the nature of our entry into the 21st century. Our teeming cities overflow while two out of three Indians still scratch a living from the soil. We have been recognised, for all practical purposes, as a leading nuclear power, but 600 million Indians still have no access to electricity and there are daily power cuts even in the nation’s capital.

We seem to find less space in our papers to note that though we have more dollar billionaires than in any country in Asia - even more than Japan, which has been richer longer - we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line of Rs 360 a month, or 30 cents a day - in other words, a line that’s been drawn just this side of the funeral pyre.
Seven distinct trends that could imperil the future of India as a State and of Indians as a nation .

Poverty.

This is a real threat to India's future. By poverty I don't simply mean the kind of poverty that economists refer to, that of a lack of sufficient food, though, of course, it is perhaps the most important. Here I also refer to the lack of opportunities that the poor suffer from, often caused by illiteracy, the lack of healthcare that causes the poor to not be totally fit.

Such lack of opportunities prevent the complete participation of huge masses of Indians in the nation's democracy, the country's governance. And linked to poverty are the problems of illiteracy and lack of healthcare, both of which create their own sets of problems.ഇതുപോലെയുള്ള നൂറു കണക്കിന്, പ്രബന്ധങ്ങളും പ്രസംഗങ്ങളും വെബ് സൈറ്റുകളില്‍ ലഭ്യമാണ്. Tharoor and Poverty എന്നു Google ല്‍ റ്റൈപ് ചെയ്ത് Search ചെയ്താല്‍ ലഭ്യമാണ്. വമനേഛയുണ്ടാക്കുന്ന തരത്തില്‍ വരെ ദാരിദ്ര്യത്തേപ്പറ്റിയുള്ള ഈ വിലാപങ്ങള്‍ അവിടെയെല്ലാം കാണാം.

ഈ മാന്യ ദേഹം അണ്ടര്‍ സെക്രട്ടറി അയിരുന്ന ഐക്യരാഷ്ട്ര സഭ ഈ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നടത്തിയിട്ടുള്ള പരിപടികളില്‍ ഇദ്ദേഹത്തിനെന്തു റോളായിരുന്നു എന്നു ചോദിച്ചാല്‍ ആരും ഉത്തരം നല്‍കില്ല. പക്ഷെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒന്നുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒന്നും ചെയ്യാത്ത മുതലാളിത്ത രാജ്യങ്ങളുടെ മൂടു താങ്ങിയായിരുന്നു ഇദ്ദേഹം. മൂന്നാം ലോക രാജ്യങ്ങളില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതിനു കാരണമായ പല അധിനിവേശങ്ങള്‍ക്കും ഹല്ലേലൂയ്യ പാടിയിട്ടുമുണ്ട് ഇദ്ദേഹം. ഇറാക്ക് എന്ന സാമാന്യം സുഭിക്ഷമായ രാജ്യത്തില്‍ അധിനിവേശം നടത്തി അവിടം ദാരിദ്ര്യത്തിന്റേയും മുസ്ലിം തീവ്രവാദത്തിന്റെയും കേന്ദ്രമാക്കിയ അമേരിക്കന്‍ നടപടിയെ ഓശാന പാടി അംഗീകരിച്ചു ഇദ്ദേഹം. കൂടെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ദാരിദ്ര്യത്തേപ്രതി മുതലക്കണ്ണീര്‍ പൊഴിക്കലും.


അമേരിക്ക എന്ന പറുദീസയെ സന്തോഷിപ്പിക്കാനായി മുസ്ലിം തീവ്രവാദത്തിനു പുതിയ വ്യാഖ്യാനവും നല്‍കി. നൂറുകണക്കിനു വേദികളിലും പ്രസിദ്ധീകരണങ്ങളിലും പലപ്രവശ്യം ആവര്‍ത്തിച്ച ക്ഷീരബലയാണ്, താഴെ കൊടുത്തിരിക്കുന്നത്.


Globalization and the Human Imagination.
It should come as no surprise that the Taliban recruited its foot soldiers from the religious schools that were the only source of nurture and education—or indoctrination—for the many children who learned not science or mathematics or computer programming, but rather only the creed of the Koran and the Kalashnikov—the Koran crudely interpreted, the Kalashnikov crudely made..


Symposium sponsored by the Virtue Foundation..


In his opening remarks to the symposium's afternoon session, Shashi Tharoor, Under Secretary General of the United Nations for communications and public information, noted that many know no other story, no other history or truth but the one they learn by rote: "The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made." He also said "Those who feel mired by hopelessness and rage clutch at terrorism. The pilots of 9/11 were not poor, but they were fuelled by resentment. With technology, terrorists use the very tools of modernism against us. Terrorists are our near neighbors, wherever we live."


ഇതേ വാചകങ്ങള്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റിലും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് http://www.shashitharoor.com/  എന്ന വെബ് സൈറ്റ് തന്നെ അപ്രത്യക്ഷമായി. കാപട്യത്തിന്റെ ഓരോരോ മുഖങ്ങള്‍ പല്ലിളിച്ചു കാണിക്കുന്നത് വായനക്കാര്‍ കാണുന്നില്ലേ.

തരൂരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു പുസ്തകമാണ്.From Midnight to the Millennium and Beyond. അതിന്റെ കുറച്ചു ഭാഗങ്ങള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. ഇപ്പോള്‍ തരൂര്‍ മൂടുതാങ്ങുന്ന നെഹ്രു ഗാന്ധി കുടുംബത്തേക്കുറിച്ച് അതില്‍ എഴുതിയിരിക്കുനത് വായിക്കുന്ന ഒരു യധാര്‍ത്ഥ കോണ്‍ഗ്രസുകാരനും ഈ കാപട്യത്തിനു വിടു പണി ചെയ്യില്ല. തരൂരിന്റെ നെഹ്രു ഗാന്ധി സ്തുതികളില്‍ ചിലതാണു താഴെ.

From Midnight to the Millennium and Beyond .

Indira Gandhi.

“Had Indira’s Parsi husband been a toddywalla (liquor trader) rather than so conveniently a Gandhi, I sometime wonder, might India’s political history have been different?”

“Mrs. Gandhi was skilled at the acquisition and maintenance of power, but hopeless at the wielding of it for larger purposes. She had no real vision or program beyond the expedient campaign slogans; “remove poverty” was a mantra without a method ?. Declaring a state of Emergency, Indira arrested opponents, censored the press, and postponed elections. As a compliant Supreme Court overturned her conviction, she proclaimed a ‘20-point programme’ for the uplift of the common man (No one found it humorous enough to remark, as Clemenceau had done of Wilson’s Fourteen Points, that “even the good Lord only had ten.”) Its provisions ? remained largely unimplemented. Meanwhile her thuggish younger son, Sanjay (1946-1980) emphasizing two of the 20 points, ordered brutally insensitive campaigns of slum demolitions and forced sterilizations.”

Rajiv Gandhi

Prime Minister’s first year was exhilarating for people like him “who were swept up in the unfamiliar excitement of having one of our own as Prime Minister”: Instead of the “visionless expediency that had been his mother’s only credo, Rajiv offered transparent sincerity and conviction.” But then, “the rot set in ?Compromise followed sellout as New Delhi returned to business as usual. Charges of corruption in a major howitzer contract with the Swedish arms manufacturer Bofors tarnished the mystique of the dynasty; little children sang, Galli-galli mein shor hai/Rajiv Gandhi chor hai: ‘Hear it said in every nook/Rajiv Gandhi is a crook.’?”

Sonia Gandhi.

A builder’s daughter from Turino, without a college degree, with no experience of Indian life beyond the rarefied realms of the Prime Minister’s residence, fiercely protective of her privacy, so reserved and unsmiling in public that she has been unkindly dubbed ‘the Turin Shroud’ leading a billion Indians at the head of the world’s most complex, rambunctious and violent democracy? This situation, improbable if weren’t true, is proof again of the enduring appeal of the Nehru-Gandhi dynasty.”

Rahul Gandhi.

“And then there is, after all, in true dynastic tradition, the need to think of the aspirations of the next generation ... Their [Rahul and Priyanka] father’s seat must, observers suggest, be kept warm for one of them — and who better to nurse the Amethi constituency he so successfully nurtured than Sonia herself?”

ഇതില്‍ മാത്രമല്ല തരൂരിനു കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുള്ളത്.


സംവരണം ബാബ്രി മസ്ജിദ് വിഷയങ്ങളേപ്പറ്റി അദ്ദേഹം പറയുന്നത് ഇതാണ്.
 
 From Midnight to the Millennium and Beyond.

The youths who smashed the Babri Masjid wore the shirts and trousers of lower- middle-class urban youth, men whose opportunities have not matched their expectations and they are taking out their resentment on the visible Other.

Argubly it was another government policy -- approval of 'Mandal proposal' for reservation of 'Backward Classes"-- that gave impetus to the agitation that led to the destruction of the Babri Masjid at Ayodhya, as Hindu leaders sought to put mandir (temple) before Mandal.

സംവരണമാണ്, ബാബ്രി മസ്ജിദ് തകര്‍പ്പെടാനുണ്ടായ കാരണമെന്നു പറയുന്ന തരൂരിന്റെ തല ആര്‍ക്കെങ്കിലും പരിശോധിക്കാന്‍ തോന്നുന്നുണ്ടോ?
 
Tharoor’s column in Times of India


On the other hand, post-Mandal reservations and the politics of opportunism have preserved the institution into the 21st century: after all, in much of rural India, when you cast your vote, you vote your caste. So the main thing that keeps caste going today is not negative discrimination but positive: the 'affirmative action' programmes with their quotas and reservations have created a vested interest in social backwardness. Not that the privileges for the Scheduled Castes and Tribes are unjustified: after centuries of oppression, it is the least that can be done for those who have known millennia of suffering. But today there are many parts of the country where you can't go forward if you're not a Backward..

Dr. Shashi Tharoor: Understanding India.Ultimately I would like to see a situation in which merit is the sole decisive factor, but I don’t expect that to occur in my lifetime.


Seven distinct trends that could imperil the future of India as a State and of Indians as a nation .

Economic reforms and employment.


I seriously believe that for the sake of India's future, there can be no going back to the era of socialism. As I said earlier, all we did in those decades was stifle growth and distribute poverty. Economic reforms are needed to ensure that the Indian economy grows at a healthy rate of at least seven per cent per annum.
ഇങ്ങനെയൊക്കെയുള്ള ശശി തരൂര്‍, അണ്ടര്‍ സെക്രട്ടറി ഉദ്യോഗം നഷ്ടപ്പെട്ട്, സെക്രട്ടറിയാകാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട്, ഇളിഭ്യനായി പറഞ്ഞതെല്ലം വിഴുങ്ങി, പുലഭ്യം പറഞ്ഞ അതേ Dynasty  യുടെ കാരുണ്യം കൊണ്ട്, രാഷ്ട്രീയ യോഗ്യതയില്ലെങ്കിലും, തെരഞ്ഞെടുപ്പില്‍ മത്സരിച്ച്, ഒരു തരംഗത്തില്‍ അങ്ങു ജയിച്ച്, മന്ത്രിയുമായി.

വിദേശകാര്യ വകുപ്പിന്റെ കാര്യങ്ങള്‍ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ട്വിറ്ററിംഗ് എന്ന കൊച്ചു വര്‍ത്തമാന കലയുമായി ലക്ഷക്കണക്കിനാരാധകരുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ ദിവസം ഒരു ലക്ഷം രൂപാ വാടക കൊടുത്ത് താമസവും തുടങ്ങി.
ഇത് മൂന്നുമാസത്തോളം തുടര്‍ന്നു. ഇതേക്കുറിച്ച് വിമര്‍ശനം വന്നപ്പോള്‍, സ്വന്തം കയ്യില്‍ നിന്നാണു പണം നല്‍കുന്നതെന്നും, കേരള ഹൌസില്‍ സ്വകാര്യത കുറവാണെന്നും, തന്റെ (സ്ത്രൈണ സൌന്ദര്യം) നിലനിറുത്താനുള്ള വ്യായാമ സൌകര്യങ്ങള്‍ അവിടെ ഇല്ലെന്നും പറഞ്ഞു.
ഇതു മൂന്നും വെള്ളം തൊടാതെ വിഴുങ്ങുന്നവരുടെ തല പരിശോധിച്ചില്ലെങ്കിലും അവരുടെ സുബോധം സംശയത്തിന്റെ നിഴലില്‍ നിറുത്തേണ്ടതാണ്. ആകെ 15 കോടി രൂപ ആസ്തിയുള്ള തരൂര്‍ അതില്‍ ഒരു കോടി രൂപാ വെറും മൂന്നു മാസത്തെ താമസത്തിനുവേണ്ടി ഉപയോഗിച്ചു എന്നത് സത്യമാണെങ്കില്‍, അവരോടൊരു ചോദ്യം. തരൂര്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ ഇതു പോലെ പണം ചലവഴിച്ചു താമസിക്കുമായിരുന്നോ? അപ്പോള്‍ വെറും നാലു വര്‍ഷം ഇതു പോലെ ജീവിച്ചാല്‍ അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യവും ആവിയായി പോകില്ലേ?


ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ചെലവു ചുരുക്കല്‍ നയത്തെ വിമര്‍ശിച്ചു, Holy Cows എന്ന പദപ്രയോഗത്തിലൂടെ. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് കോണ്‍ഗ്രസിനുള്ളില്‍ തങ്ങേണ്ടി വന്നാല്‍, മന്മോഹന്‍ സിംഗിനേപ്പോലെ മറ്റൊരു വിശുദ്ധ പശുവായി വാലാട്ടി നില്‍ക്കേണ്ടി വരും. ഇവരൊക്കെ ചെയ്യുന്നതു പോലെ, തരൂര്‍ പണ്ട് പരിഹസിച്ച Dynasty  യിലെ ആരെങ്കിലും മുറിയിലേക്ക് വന്നാല്‍, വിശ്വസ്തനായ നായയേപ്പോലെ വാലാട്ടി നില്‍ക്കേണ്ടിയും വരും. എത്ര സ്പീഡില്‍ വാലാട്ടുന്നോ അതനുസരിച്ച് സ്ഥാനക്കയറ്റം കിട്ടും. ഊതി വീര്‍പ്പിച്ച ബയോഡേറ്റയൊക്കെ ചവറ്റു കൊട്ടയില്‍ എറിയപ്പെടും. ഇപ്പോള്‍ തന്നെ അത് ചെയ്യുന്നുണ്ടാകും. ആ ദേഷ്യമായിരിക്കാം In Solidaarity with all our Holy Cows എന്ന പരാമര്‍ശത്തിലൂടെ പുറത്തു വന്നത്.


സായിപ്പന്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന Slang എന്നൊക്കെ പറഞ്ഞാണ്, Cattle Class നെ രക്ഷപ്പെടുത്തിയത്. ശശി തരൂര്‍ എന്ന മാധ്യമ സൃഷ്ടി സധാരണക്കാരില്‍ നിന്നും എത്ര അകലെ നില്‍ക്കുന്നു എന്നു തെളിയിക്കുന്നതാണദ്ദേഹത്തിന്റെ പഞ്ചനക്ഷത്ര വാസവും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും ന്യായീകരണവും. അമേരിക്കക്കാരനായ തരൂര്‍ ഉപയോഗിച്ച അമേരിക്കന്‍ Slang ഇന്‍ഡ്യക്കാര്‍ക്ക് മനസിലായില്ലത്രേ. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച, എന്നും ഉന്നതങ്ങളില്‍ മാത്രം ജീവിച്ച തരൂരിന്റെ ഭാഷ ഇന്‍ഡ്യക്കാര്‍ക്ക് മനസിലാകാത്തതു സ്വാഭാവികമെന്നാണദ്ദേഹത്തിന്റെ ഭക്തര്‍ ഇപ്പോഴും പാടി നടക്കുന്നത്.തരൂര്‍ വാനോളം പുകഴ്ത്തിയ, ദരിദ്രരായ ഇന്‍ഡ്യക്കാരുടെ യധാര്‍ത്ഥ ചിത്രമെന്നു വിശേഷിപ്പിച്ച സ്ലം ഡോഗ് മില്ല്യണയറിലേക്ക് തിരികെ വരാം.


ഈ ലേഖനത്തിന്റെ ആരംഭത്തില്‍ കാണിച്ച ചിത്രങ്ങള്‍ മുംബൈയിലെ ദരിദ്ര ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.ഈ കുട്ടി മേലാസകലം വാരിപ്പുതച്ചിരിക്കുന്നത്, തരൂര്‍ എന്നും കാണാറുള്ള കാര്‍ട്ടൂണ്‍ കഥാപത്രം ചോക്ക്ളേറ്റ് നദിയില്‍ മുങ്ങി നിവര്‍ന്നു വരുന്നതല്ല. അമേരിക്കയിലെ സായിപ്പന്‍മാരുടെ നിത്യ ജീവിതത്തിലെ സംഭഷണങ്ങളില്‍ ഒഴിച്ചു കൂടാത്ത Slang ഉം, സുരേഷ് ഗോപി കേരളത്തില്‍ പ്രചരിപ്പിച്ചതും, ഇന്‍ഡ്യയിലെ വരേണ്യ വര്‍ഗ്ഗം അമേദ്യമെന്നും പഞ്ച നക്ഷത്ര വിദ്യാഭ്യാസവും പി എഛ് ഡിയും ഇല്ലാത്ത തനി നാടന്‍ മലയാളികള്‍ തീട്ടമെന്നും വിളിക്കുന്ന വസ്തുവില്‍ മുങ്ങിയാണാ കുട്ടി വരുന്നത്. അമിതാഭ് ബച്ചനെ കാണുക എന്ന കൊച്ചു മോഹം മാത്രമേ ആ കുട്ടിയുടെ മനസിലുള്ളു. ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറിയാകാനുള്ള മോഹം ആ മനസിലുണ്ടെന്നു തോന്നുന്നില്ല.
Shit എന്ന Slang  ന്റെ അര്‍ത്ഥം ഇന്‍ഡ്യക്കാര്‍ക്കറിയില്ല എന്ന തമാശപറഞ്ഞു ഞങ്ങളെ ഇനിയും ചിരിപ്പിക്കരുതേ.

 മിസ്റ്റര്‍ ട്വിറ്റര്‍ വകുപ്പു മന്ത്രി, താങ്കള്‍ ഒരു ദിവസം കൊടുത്ത വീട്ടു വാടക ഉണ്ടായിരുന്നെങ്കില്‍ പ്രകൃതിയുടെ വിളി വരുമ്പോള്‍ വെള്ളവുമായി ഓടിനടക്കുന്ന, റെയില്‍ പാളത്തിനരുകില്‍ കുന്തിച്ചിരിക്കുന്ന എത്ര ജീവികളുടെ മാനം സംരക്ഷിക്കാമായിരുന്നു?

താഴേക്കാണുന്നത് അതേ ചലച്ചിത്രം പകര്‍ത്തിയ, ശശി തരൂരിന്റെ വാക്കുകളിലെ മുംബൈയിലെ യാധാര്‍ത്ഥ ചിത്രങ്ങളാണ്.നൂറു ദിവസം ഒരു കോടി വാടക ഇനത്തില്‍ നല്‍കിയ ശശി തരൂര്‍, ഇഷ്ട ചിത്രമായ സ്ലം ഡോഗില്‍ പകര്‍ത്തിയ ഈ യധാര്‍ത്ഥ ചിത്രങ്ങളിലെ ജീവിതത്തേപ്പറ്റി ഒരു പ്രവശ്യമെങ്കിലും ഓര്‍ത്തിരുന്നോ?


താഴെക്കാണുന്നത്, സ്ലം ഡോഗില്‍ ജമാലിനു കിട്ടിയ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫ് വിറ്റു കാശുമേടിക്കുന്ന സലീമിന്റെ കൈകളാണ്.
ശശി തരൂര്‍ ചെയ്യുന്നതും ഇതു തന്നെ. ദരിദ്രരായ ഇന്‍ഡ്യക്കരുടെ മോഹങ്ങളും സ്വപ്നങ്ങളും വിറ്റു കാശുമേടിക്കുന്നു.

താഴെ കാണുന്ന ചിത്രങ്ങള്‍ക്ക് വേറൊരു കഥയാണു പറയാനുള്ളത്. 9 വര്‍ഷം ശശി തരൂര്‍  ലോകം മുഴുവന്‍ നടന്നു പ്രസംഗിച്ച ഇഷ്ട വിഭവമായ മുസ്ലിം തീവ്രവാദത്തെ തോല്‍പ്പിക്കാന്‍ ശശി തരൂരിന്റെ  അനുയായികള്‍ വിഭാവനം ചെയ്ത പദ്ധതികളിലൊന്നാണിത്.എണ്ണമറ്റ വേദികളിലും മാധ്യമങ്ങളിലും കൂടി ശശി തരൂര്‍ പ്രചരിപ്പിച്ച തിയറിയാണു ചുവടെ.


It should come as no surprise that the Taliban recruited its foot soldiers from the religious schools that were the only source of nurture and education—or indoctrination—for the many children who learned not science or mathematics or computer programming, but rather only the creed of the Koran and the Kalashnikov—the Koran crudely interpreted, the Kalashnikov crudely made.

Symposium sponsored by the Virtue Foundation..
In his opening remarks to the symposium's afternoon session, Shashi Tharoor, Under Secretary General of the United Nations for communications and public information, noted that many know no other story, no other history or truth but the one they learn by rote: "The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made." He also said "Those who feel mired by hopelessness and rage clutch at terrorism. The pilots of 9/11 were not poor, but they were fuelled by resentment. With technology, terrorists use the very tools of modernism against us. Terrorists are our near neighbors, wherever we live."


ഇത് ശശി തരൂര്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റിലും എഴുതിയിരുന്നു. യു എന്‍ സെക്രട്ടറി ജനറലാകും എന്നുള്ള സ്വപ്നം പൂവണിയുമെന്ന് കരുതിയിരുന്നതു കൊണ്ട്, അമേരിക്കയെ പ്രീണിപ്പിക്കാന്‍ അത് കാത്തു സൂക്ഷിക്കുകയും ചെയ്തു. അത് വിഫലമാകുകയും പുതിയ മേച്ചില്‍ പുറമായ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറങ്ങുകയും ചെയ്തപ്പോള്‍, അതെല്ലാം നീക്കം ചെയ്തു. വെബ് സൈറ്റുതന്നെ മാറ്റി. അന്നു വരെ പ്രസംഗിച്ച എല്ലാ വേദികളിലം ​പറഞ്ഞിരുന്ന, "The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made."  ഒരു തെരഞ്ഞെടുപ്പു വേദിയിലും അദ്ദേഹം പറഞ്ഞില്ല. ഒരു പതിറ്റാണ്ടുകാലം നെഞ്ചോടു ചേര്‍ത്തു വച്ച തിയറിയാണതെന്നോര്‍ക്കണം. കാപട്യത്തിന്റെ മുഖം എത്ര വികൃതമാണല്ലേ!.
അടുത്തത് Millionaire മത്സരത്തിലെ മറ്റൊരു ചോദ്യമാണ്. Darsan Do എന്ന കവിത ആരാണെഴുതിയത്.?


ഉത്തരകേരളത്തിലെ തീവണ്ടികളിലും ബസുകളിലും പൊതു സ്ഥലങ്ങളിലും കണ്ണുകാണാത്ത കുട്ടികള്‍ പാടുന്ന ഒരു പാട്ടാണത്. സംഗീത കോളേജുകളിലല്ല അവര്‍ അത് പഠിക്കുന്നത്. ആ കണ്ണുകാണാത്തവര്‍ എങ്ങനെ അതായിത്തീരുന്നു എന്നാണ്, ഈ ചിത്രം കാണിക്കുന്നത്.
മുകളിലത്തെ ചിത്രത്തില്‍ കണ്ണു ശസ്ത്ര ക്രിയ കഴിഞ്ഞ് കെട്ടിയ ബാന്‍ഡേജല്ല. പഴുത്ത ഇരുമ്പു കമ്പികൊണ്ട് അബോധാവസ്ഥയില്‍ കണ്ണു കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെടുത്തി യാചകനാക്കുന്ന ഒരു കുട്ടിയുടെ ചിത്രമാണത്.

അങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് ജമാല്‍ പോലീസ് ഇന്‍സ്പെറ്റ്കറോടു പറയുന്നതാണു താഴെക്കാണുന്ന ചിത്രത്തില്‍.

വിദേശ ടൂറിസ്റ്റിനെ താജ് മഹല്‍ കാണിക്കുന്ന ജമാലിന്റെ വാക്കുകളാണു താഴെ.

Jamal : Taj Mahal was built by Emporer Khuram for his wife Mumtaz, who was the maximum beautiful woman in the world.  When she died Emporer decided to build this five star hotel for every one who would like to visit her tomb. But he died in 1587, before any of the rooms were built. But this swimming pool as you can see here, was completed on schedule in top class fashion.


Tourist: But nothing like that is here in this guide book.

Jamal: The guide book was written by a bunch of lazy good fucking Indian beggars

Jamal: And this, lady and gentleman,  is the burial place of Mumtaz.

Tourist: And how did she die?.

Jamal: In a road traffic accident. Maximum pile up.

Tourist: Really.

Tourist: But I thought she died during child birth.

Jamal: Exactly sir. She was on her way to hospital when it happened.

ഈ സംഭാഷണത്തിനു ഞാന്‍ ഒരു വ്യാഖ്യാനം നല്‍കുന്നില്ല. ഇന്‍ഡ്യക്കാര്‍ക്കു മനസിലാകാത്ത സ്ലാങ്ങുകളാല്‍ സമൃദ്ധമാണാ സംഭാഷണം.ശശി തരൂരിനു വേണ്ടി മറ്റൊരു ചിത്രം. താഴെ അതിന്റെ വിവരണവും.
Jamal: This is the biggest dhobighat in whole of India.


Tourist: It is amazing. Come on let us take a good look at this.

Jamal: You see that every man in Uttar Pradesh is wearing a kurtha that has been washed at least a 1000 times.

അമേരിക്കന്‍ ഡോളറിനേക്കുറിച്ചൊരു ചോദ്യം .


ജമാല്‍ അതിന്റെ ഉത്തരം കണ്ടുപിടിക്കുന്നത് ഇപ്രകാരം, ഓര്‍മ്മയില്‍ നിന്നും.

അമേരിക്കയേക്കുറിച്ച് സാധാരണ ഇന്‍ഡ്യക്കാര്‍ക്കറിയില്ല എന്ന തരൂരിന്റെയും ഭക്തരുടെയും അഹന്തക്കു കൊടുക്കുന്ന അടിയാണിത്.ഈ ചോദ്യം ശശി തരൂരിനുള്ളതാണ്.
ജമാലിനേപ്പോലുള്ള സാധാരണ ഇന്‍ഡ്യക്കാര്‍ക്ക് ഇതിന്റെ ഉത്തരം A ആണ്. ശശി തരൂരിനും മറ്റ് ഭക്തര്‍ക്കും B C D എന്നിവയില്‍ ഏതെങ്കിലും ഒന്നോ, എല്ലാം കൂടിയോ ആണ്.


മിസ്റ്റര്‍ ശശി തരൂര്‍, എന്തും വിലക്കു വാങ്ങുന്ന കമ്പോളത്തിന്റെ സംസ്കാരത്തിനടിമപ്പെട്ട ഒരു പറ്റം മലയാളികളുടെ മിശിഹാ അയിരിക്കാം താങ്കള്‍, പക്ഷെ സംവേദനക്ഷമത ഇനിയും നഷ്ടപ്പെടാത്ത വലിയ ഒരു വിഭാഗം മലയാളികളുടെ മനസില്‍ പതിഞ്ഞ അക്ഷരത്തെറ്റാണ്. കഥയറിയാതെ ആട്ടം കാണുന്ന കുറേപ്പേര്‍ താങ്കളെ വാനോളം പുകഴ്ത്തുന്നുണ്ട്. അതാണു താങ്കളുടെ ട്വിറ്റര്‍ സൈറ്റിലെ കൊച്ചുവര്‍ത്താനങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷെ അവരും എന്നെങ്കിലും താങ്കളുടെ തനി നിറം തിരിച്ചറിയും.


(ജനങ്ങള്‍ എന്നുദ്ദേശിച്ചത്, കേരളത്തിലെ മുഴുവന്‍ ജനങ്ങളെയുമല്ല. ശശി തരൂരിന്‌ വോട്ടു ചെയ്യുകയും അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്ന ആളുകളെയാണ്)

Wednesday, 16 September 2009

കന്നുകാലി ക്ളാസിലെ കല്ല്യാണിക്കുട്ടി.

തലമുടി പിന്നിയിട്ടാലും, കെട്ടിവച്ചാലും, അഴിച്ചിട്ടാലും, കല്ല്യാണിക്കുട്ടി കല്ല്യാണിക്കുട്ടി തന്നെ. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മലയാള പാഠപുസ്തകത്തിലെ വരികളാണ്.

മറ്റൊരു മലയാള പഴം ചൊല്ലുണ്ട്. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല.

ഇത് രണ്ടും  യോജിക്കുന്ന ഒരു വ്യക്തിയുണ്ട്. കുറച്ചു മലയാളികളുടെയെങ്കിലും പുതിയ മിശിഹാ ആയ ശശി തരൂര്‍.

അദ്ദേഹത്തിന്റെ ഇന്നലത്തെ പരാമര്‍ശമാണ്, "വിശുദ്ധ പശുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ളാസില്‍ തന്നെ ആയിരിക്കും അടുത്ത തവണ കേരളത്തിലേക്കു യാത്ര ചെയ്യുക". എന്ന്.

കന്നുകാലികള്‍ എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ തഴെക്കിടയിലുള്ള ജനങ്ങളെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന ജാതി ഹുന്ദുക്കള്‍ തഴ്ന്നജാതിക്കാര്‍ക്ക് കന്നുകാലികള്‍ക്കു നല്‍കുന്ന പരിഗണനപോലും നല്‍കിയിരുന്നില്ല. ഇന്നും ചിലര്‍ അത് ചെയ്യുന്നുണ്ട്. ഉയര്‍ന്ന ജാതി ചിന്ത കത്തുസൂക്ഷിക്കുന്ന ചില നായന്‍മാരും ഇന്നുണ്ട്. നാരായണ പണിക്കര്‍ അതു പോലത്തെ ഒരു നായരാണ്. നയരായതു കൊണ്ട് സ്ഥാനാര്‍ത്ഥി ആയി എന്നും, അത് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരു കാരണമായി എന്നും പറഞ്ഞു കേട്ടിരുന്ന ഒരാളാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് ഇറക്കു മതി ചെയ്യപ്പെട്ട മുന്‍ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥനായ ശശി തരൂര്‍.

കോണ്‍ഗ്രസ് പാരമ്പര്യമനുസരിച്ച് സ്ഥനാര്‍ത്ഥിത്തം കിട്ടാന്‍ ഒട്ടും യോഗ്യത ഇല്ലാതിരുന്ന ആദ്ദേഹം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആയത് മറ്റു പല പരിഗണനയും വച്ചാണ്. കോണ്‍ഗ്രസ് സെക്രട്ടറി ആയിരുന്ന ടോം വടക്കന്‍ ത്രിശൂരില്‍ സ്ഥാനാര്‍ത്ഥിയാകാതിരുന്നത്, അദ്ദേഹത്തിനു മണ്ഢലത്തില്‍ പ്രവര്‍ത്തി പരിചയം ഇല്ലാതിരുന്നതു കൊണ്ടാണെന്നു പറയപ്പെടുന്നു. ഇന്‍ഡ്യന്‍ സമൂഹിക രംഗത്തോ, ഇന്‍ഡ്യന്‍ രാഷ്ട്രീയരംഗത്തോ, കോണ്‍ഗ്രസ് രാഷ്ട്രീയത്തിലോ ഇന്നു വരെ ഒരു സംഭാവനയും നല്‍കാത്ത, ശശി തരൂരെന്ന  ഈ അഴകിയ രാവണന്‍ കേരളത്തില്‍ നിന്നുള്ള എം പി യും കേന്ദ്ര മന്ത്രിയുമായത് അത്ഭുതമയി അവശേഷിക്കുന്നു.

ശശി തരൂര്‍ വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഇന്‍ഡ്യയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ സായിപ്പിനേപ്പോലെ കൈ നെഞ്ചോടു ചേര്‍ത്തു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതാണാദ്യം വിവാദമായത്. അതിന്റെ പേരില്‍ ഒരു കേസും നിലവിലുണ്ട്. കേസുണ്ടാകുന്നത് ഇക്കാലത്തെ ഒരു അഡംബരമാണല്ലോ.

രണ്ടാമത്തെ വിവാദം മന്ത്രിയായതിനു ശേഷം പഞ്ച നക്ഷത്ര ഹോട്ടലില്‍ തമസിച്ചതാണ്. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവാക്കി എന്ന തൊടു ന്യയത്തില്‍, അന്ന് തലയൂരാന്‍ ശ്രമിച്ചു. പക്ഷെ ആ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ആ വിവാദം കാരണം പെട്ടെന്ന്, കോണ്‍ഗ്രസുകാരെല്ലം ഔചിത്യ ബോധമുള്ളവരായി മാറി. രാഹുല്‍ ഗാന്ധി രണ്ടാം ക്ളാസ് കംപാര്‍ട്ട് മെന്റില്‍ തീവണ്ടി യാത്ര ചെയ്യുന്നു. സോണിയ ഗാന്ധി എക്കോണമി ക്ളാസില്‍ വിമാനയാത്ര ചെയ്യുന്നു. പല നാടകങ്ങളും കണ്ട് ജനം കണ്ണുമിഴിക്കുന്നു. ആന്റണി എന്നാണാവോ കാള വണ്ടിയില്‍ ഡെല്‍ഹിയില്‍ നിന്നും കേരളത്തിലേക്കു വരുന്നത്?

ഈ ചെലവു ചുരുക്കലിനെ കളിയാക്കാനായിട്ടാണ്, ശശി തരൂര്‍ ഇവരെ വിശുദ്ധ പശുക്കള്‍ എന്നു വിളിച്ചത്. കൂട്ടത്തില്‍ ഇതു പോലെ യാത്ര ചെയ്യുന്നവരെ കന്നുകാലികള്‍ എന്നും വിളിച്ചും. സാധാരണക്കാരെ പുച്ഛിക്കുന്ന തമ്പ്രാന്‍ മനസ്ഥിതിയുടെ പുളിച്ചു തികട്ടലാണിവയെല്ലാം . ഇദ്ദേഹത്തിന്, വോട്ടു ചെയ്തു ജയിപ്പിച്ച തിരുവനന്തപുരംകാര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും.കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പുകാലത്ത് ബരാക്ക് ഒബാമ ചുണ്ടില്‍ ചായം ​തേച്ച പന്നി എന്ന ഒരു പ്രയോഗം നടത്തിയിരുന്നു. സാറ പാലിനെ ഉദ്ദേശിച്ചാണാ പരാമര്‍ശം എന്നും പറഞ്ഞ്, വലിയ വിവാദം തന്നെ ഉണ്ടായിരുന്നു. പക്ഷെ ആ പരാമര്‍ശം തികച്ചും യോജിക്കുക ശശി  തരൂരിനായിരിക്കും. ചുണ്ടില്‍ ചായം തേച്ച പന്നിയേപ്പോലെയുള്ള ഈ അമ്പലക്കാളയെ പേറേണ്ട ദുര്യോഗം എങ്ങനെ കേരളീയര്‍ക്ക് വന്നു പെട്ടു.?Sunday, 13 September 2009

റോഡപകടങ്ങളുടെ സ്വന്തം നാട് !!!!.

കഴിഞ്ഞ രണ്ടു ദിവസമായി മലയാള പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളാണു ചുവടെ.
സാക്ഷര കേരളത്തിനെന്തു പറ്റി? റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.
അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ നിയമം കയ്യിലെടുത്തു തന്നെ. പോലീസ് സ്റ്റേഷന്‍ കയ്യേറി പ്രതികളെ മോചിപ്പിക്കുന്ന നാട്ടില്‍ , അശ്രദ്ധമായി വാഹനമോടിച്ച് കൊലപാതകം നടത്തുന്നവരെ കൈ കാര്യം ചെയ്യാന്‍ ആരുമില്ലേ?

Wednesday, 9 September 2009

മരണത്തിന്റെ വ്യാപാരി

നരേന്ദ്ര മോദി അറിയപ്പെടുന്നത് ലോക ഹിന്ദുത്വയുടെ രക്ഷകനായിട്ടാണ്. അടുത്ത ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്ന നിലയിലാണ്, സംഘപരിവാര്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതും. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കാന്‍ ഈ മത തീവ്രവാദിക്ക് യോഗ്യതയുണ്ടോ? ഇല്ലെന്നാണ്, ദിവസം ചെല്ലുന്തോറും തെളിഞ്ഞു വരുന്നത്.  തീവ്രവാദ സംശയ രോഗം കലശലായി ബാധിച്ച ഇദ്ദേഹം, തീവ്രവാദികളെന്നു സംശയിച്ച്, അല്ലെങ്കില്‍ മുദ്ര കുത്തി 24 പേരെയാണ്,  കാലപുരിക്കയച്ചതായി അരോപണമുള്ളത്. അതില്‍ രണ്ടെണ്ണം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വ്യാജ എറ്റുമുട്ടലുകളായി തിരിച്ചറിഞ്ഞു കഴിഞ്ഞു. 2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം 400 ല്‍ അധികം ആളുകളാണു ഗുജറാത്തില്‍ അപ്രത്യക്ഷരായിട്ടുള്ളത്.

2005 നവംബര്‍ 26 ന്, സൊഹ്രാബുദീന്‍ ഷൈഖ് എന്ന വ്യക്തിയ അഹമ്മദാബാദില്‍ വച്ച് ഒരു ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലീസ് വധിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ കൌസെര്‍ബിയും സുഹൃത്ത് തുള്‍സീറാം പ്രജാപതിയും വധിക്കപ്പെട്ടു. അതിന്റെ നാള്‍ വഴി ഇങ്ങനെ.  കര്‍ണാടകയിലെ ബല്‍ഗാമില്‍ വച്ച്, ഒരു രാത്രിയില്‍ ഒരു ടൂറിസ്റ്റ് ബസില്‍ നിന്നാണ്, സൊഹ്രബുദ്ദീനെയും കൌസെര്‍ബിയേയും തുള്‍സീറാമിനെയും ജീപ്പില്‍ വന്ന ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സൊഹ്രാബുദ്ദിന്‍ ഒരു ഏറ്റുമുട്ടലില്‍ അഹമ്മദാബാദില്‍ വച്ച് കൊല്ലപ്പെട്ടു. അതിനു ശേഷം കൌസെര്‍ബി അപ്രത്യക്ഷയായി. ഒരു വര്‍ഷത്തിനു ശേഷം തുള്‍സീറാമും മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.


ഗുജറാത്തിലെ ഭീകര വിരുദ്ധ സേനയുടെ തലവന്‍, ഡി ജി വിന്‍സാര അന്ന് വിജയശ്രീലളിതനായി പറഞ്ഞു, ദേശഭക്തരായ പോലീസുകാരുടെ ശ്രമ ഫലമായി, ലഷ്കര്‍ എ തോയിബയും ഐ എസ് ഐ യുമായി ബന്ധങ്ങളുള്ള, ഒരു ഭീകരനെ വധിച്ചു. നരേന്ദ്ര മോദി സംഘപരിവാര്‍ വേദികളില്‍ ഒരു വീര ദേശഭക്തനായി വഴ്ത്തപ്പെട്ടു.

പക്ഷെ ഈ നാടകം അവിടെ അവസാനിച്ചില്ല. ഭീകരന്‍മാര്‍ക്ക് ബന്ധുകളുണ്ടായിരുന്നു. സൊഹ്രാബുദ്ദിന്റെ സഹോദരന്‍ കൌസെര്‍ബിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി ആവശ്യപ്രകാരം ഗുജറാത്ത് പോലീസിലെ സി ഐ ഡി വിഭാഗം ഗീതാ ജോഹ്രി എന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍, അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു കണ്ടെത്തി. മോദിക്കോ കിങ്കരന്‍മാര്‍ക്കോ ഇടപെടാന്‍ പറ്റാത്ത വിധത്തിലായിരുന്നു, കോടതി ആ അന്വേഷണം നിയന്ത്രിച്ചിരുന്നത്. ജോഹ്രിയെ അന്വേഷണ ചുമതലയില്‍ നിന്നും മോദി മാറ്റിയെങ്കിലും, സത്യം പിന്നെയും മൂടി വക്കാന്‍ മോദിക്കായില്ല. ജോഹ്രിക്കു ശേഷം വന്ന രജനീഷ് റായി ദാരുണ കൊലപാതകങ്ങളുടെയും, വെള്ള പൂശുന്ന അന്വേഷണങ്ങളുടെയും, ഉത്തരവാദിത്ത രാഹിത്യത്തിന്റെയും ഞെട്ടിക്കുന്ന സത്യങ്ങള്‍ കണ്ടെടുത്തു. അവസാനം ഗത്യന്തരമില്ലാതെ സൊഹ്രാബുദ്ദിന്റെ മരണം കരുതിക്കൂട്ടി നടത്തിയ കൊലപാതകമായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാരിനു സമ്മതിക്കേണ്ടി വന്നു. തുടര്‍ന്ന് ഡി ജി വന്‍സാര, രാജ് കുമാര്‍ പാണ്ഢ്യന്‍, ദിനേശ് കുമാര്‍ എന്നീ മൂന്നു പോലീസുദ്യോഗസ്ഥര്‍ അറസ്റ്റിലായി. പിന്നാലെ, കൌസര്‍ബിയും ഇതു പോലെ വധിക്കപ്പെടുകയാണുണ്ടായതെന്നും സമ്മതിച്ചു.

നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന ഭീകരന്‍ എന്ന മുദ്രയാണ്, ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തത്. അന്നുമുതല്‍ ഗുജറാത്ത് സര്‍ക്കാരും പോലീസും ഇതേ വാദത്തില്‍ ഉറച്ചു നിന്നു. കഴിഞ്ഞ ഗുജറാത്ത് അസംബ്ളി തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ഇഷ്ട വിഭവമായ വികസനം ജനങ്ങളില്‍ സംശയം ഉണ്ടാക്കി. അപ്പോഴാണു മോദി പ്രചാരണത്തിന്റെ മുഖ്യ വിഷയം ​ഈ ഭീകര നിഗ്രഹത്തിലേക്ക് മാറ്റിയത്. അന്ന് സോണിയ ഗാന്ധി ഈ വധവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ മരണത്തിന്റെ വ്യാപാരി എന്നാണു വിശേഷിപ്പിച്ചത്. അന്നു മോദി പറഞ്ഞത് ഇതാണ്.


കോണ്‍ഗ്രസ് പറയുന്നു, സൊഹ്രാബുദിന്‍ വധിക്കപ്പെട്ടത് മോദിയുടെ നിര്‍ദ്ദേശപ്രകരമാണെന്ന്. ഞാന്‍ കോണ്‍ഗ്രസിനെ വെല്ലു വിളിക്കുന്നു, നിങ്ങള്‍ക്ക് കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ചുണയുണ്ടെങ്കില്‍ എന്നെ വന്ന് തൂക്കിക്കൊല്ലുക. സൊഹ്രാബുദിന്‍ എ കെ 47 തോക്കു കൊണ്ട് നമ്മുടെ മണ്ണില്‍ പോലീസിനെ ആക്രമിച്ചതാണ്. അപ്പോള്‍ ഗുജറാത്ത് പോലീസ് എന്തു ചെയ്യും?അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടു നടക്കുന്ന ഒരാളെ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം.


മോദി അന്നു ജനങ്ങളോട് ചോദിച്ചു, സൊഹ്രാബുദ്ദിനെ എന്തു ചെയ്യണം ? അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. അവനെ കൊല്ലുക, അവനെ കൊല്ലുക. അപ്പോള്‍ മോദി പ്രതിവചിച്ചു. അതാണ്. ഇത് ചെയ്യാന്‍ ഞാന്‍ സോണിയ ഗാന്ധിയുടെ അനുവാദം വാങ്ങണോ? ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കി കൊല്ലുക.

പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ആ ദിവസങ്ങളില്‍ മറ്റൊരു റാലിയില്‍ പറഞ്ഞു. മോദിയെ പിന്തുണക്കുന്ന കാലത്തോളം ഗുജറാത്തികള്‍ സുരക്ഷിതരാണ്. നിങ്ങള്‍ മോദിക്കെതിരെ ആയാല്‍ ദൈവത്തിനു മാത്രമേ നിങ്ങളെ രക്ഷിക്കാനാകൂ.


പ്രശസ്ത പത്രപ്രവര്‍ത്തകന്‍, ബി ജി വര്‍ഗീസ് നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സമാനമായ 21 വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിക്കണം എന്ന് സുപ്രീം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

2009 ഏപ്രിലില്‍ സുപ്രീം കോടതി ഗുജറാത്ത് കലാപത്തില്‍ മോദിക്കും മറ്റ് 50 പേര്‍ക്കുമുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക നവേഷണ സംഘത്തോടവശ്യപ്പെട്ടു.

മലയാളിയായ പ്രണേഷ്കുമാര്‍ ഉള്‍പ്പടെ നാലു പേരെ ഗുജറാത്ത് പോലീസ് വെടിവച്ചു കൊന്നതുമൊരു വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു എന്നാണ്, മെട്രോപ്പോളീറ്റന്‍ മജിസ്‌ട്രേട്ട്‌ എസ്‌.പി. തമാംഗ് അടുത്തിടെ നല്കിയ ഒരു ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഓഗസ്റ് 13-നാണ് തമാംഗ് കമ്മിറ്റി സംഭവത്തില്‍ അന്വേഷണമാരംഭിച്ചത്. മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി 240 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ തീവ്രവാദി സംഘമെന്ന് ആരോപിച്ചാണ് അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15-നു പുലര്‍ച്ചെ നാലിന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പോലീസ്; ഇസ്രത്ത്‌ ജഹാന്‍, ജാവേദ്‌ ഗുലാം ഷൈഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ള, രാജ്‌കുമാര്‍ അക്‌ബര്‍ അലി റാണ, ജിസാന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെ,  വെടിവച്ച് കൊലപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെ വധിക്കാനെത്തിയ നാലുപേരേയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് പിന്നീട് പോലീസും സര്‍ക്കാരും പറഞ്ഞുപരത്തിയത്.

എന്നാല്‍, ഇവരെ പോലീസ് സ്വാര്‍ത്ഥലാഭത്തിനായി ആസൂത്രിതമായും ക്രൂരമായും വധിക്കുകയായിരുന്നുവെന്നാണ് എസ്.പി തമാംഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും ലഷ്കറുമായി ബന്ധമില്ലെന്നും അഹമ്മദാബാദ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 240 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലുപേരേയും മുംബൈയില്‍നിന്നു തട്ടിക്കൊണ്ടുവന്നശേഷം അഹമ്മദാബാദിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്നും നാലുപേരേയും തോക്കിനു തൊട്ടടുത്ത് നിര്‍ത്തിയാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അന്നത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ കെ. ആര്‍. കൌശിക്, ക്രൈംബ്രാഞ്ച് ജെ.സി.പി. പി.പി. പാണ്ഡെ, സസ്പെന്‍ഷനിലായ ഡി. ഐ. ജി ഡി.ജി. വന്‍സാര, എ.സി.പിമാരായ ജി. എല്‍. സിംഗാള്‍, എല്‍.കെ. അമീന്‍ എന്നിവരാണ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചത്.വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന് പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത്.

മലയാളിയായ പ്രാണേഷിന്റെ പിതാവ് എം. ആര്‍. ഗോപിനാഥപിള്ള നല്‍കിയ ഹര്‍ജിയില്‍ അഡി. ഡി.ജി.പി തലത്തിലുള്ള മൂന്നംഗത്തെ അന്വേഷണം നടത്താന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കപ്പെടും.

റിട്ട. ഡി.ജി.പി. കൗശിക്കുള്‍പ്പെടെ 41 പോലീസുകാരാണ്‌ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതെന്ന്‌ തമാംഗിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലിന്‌ നേതൃത്വം നല്‌കിയെന്നു പറയുന്ന ഡി.ഐ.ജി. ഡി.ജി. വന്‍സാര സൊഹ്‌റാബുദ്ദീന്‍ ഷൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതിന്റെ പേരില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌.

2000 വര്‍ ഷം മുമ്പ് സോഹ്രാബുദ്ദിന്‍ വധത്തിനു സമാനമായ ഒരു രംഗം അരങ്ങേറി ജെറുസലേമില്‍ . അന്നും മോദിമാരുണ്ടായിരുനു. അവര്‍ ജനകൂട്ടത്തോട് ചോദിച്ചു. ഇവനെ എന്തു ചെയ്യണം . അന്നും ജനക്കൂട്ടം പറഞ്ഞു അവനെ കൊല്ലുക, അവനെ കൊല്ലുക.

എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടില്ല എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പരമോന്നത നീതി പീഠം പോലുള്ള സ്ഥാപങ്ങളാണ്. അധര്‍മ്മം എന്നത്തേക്കും വിജയിക്കില്ല. മൂടി വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്തറിയും. ഹിന്ദുത്വയുടെ സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും അസത്യം ഇതു പോലെ അനാവരണം ചെയ്യപ്പെടും. അതാണു ജീവിതം .

Tuesday, 1 September 2009

ഓണാശംസകള്‍
ഓണം എന്ന ആഘോഷത്തിനു രണ്ടു തലമുണ്ട്. ഒന്ന് സമൃദ്ധിയുടെ ഓര്‍മ്മയും മറ്റൊന്ന്, ഹൈന്ദവ ആചാരവും. ഓണം മറ്റു പല ആചരങ്ങളും പോലെ ദ്രാവിഡരുടെ, അസുരന്‍മാരുടെ ആഘോഷമായിരുന്നു. ഇതിന്റെ ആരംഭം സമൃദ്ധിയുടെ അഘോഷമായിട്ടാണ്. അത് സനാതന മതത്തിന്റെ ഭഗമായിരുന്നില്ല. സനാതന മതം കേരളത്തില്‍ എതുന്നതിനും മുമ്പുള്ള കാലത്താണീ ആഘോഷം ഉണ്ടായത്. സനാതന മതം മുഖ്യമതമായി തീര്‍ന്നപ്പോള്‍ ഈ അഘോഷവും അതിന്റെ ഭാഗമായി. അതിനെ സാധൂകരിക്കാന്‍, ഹിന്ദു പുരാണത്തിലെ ഒരു കഥ ഇതുമായി ബന്ധിപ്പിച്ചു.
ഇതിലെ മതവുമായി ബന്ധപ്പെട്ടത് വെറും കെട്ടുകഥ മാത്രമായിട്ടേ ഞാന്‍ കരുതുന്നുള്ളു. വാമനന്‍ എന്ന ദൈവം, സല്‍ഭരണം നടത്തിയ ഒരു ചക്രവര്‍ത്തിയെ വധിക്കും എന്നു ഞാന്‍ കരുതുന്നില്ല. ഒരു പക്ഷെ വാമനന്‍ അധിനിവേശം നടത്തിയ സനാതന യോദ്ധാവായിരിക്കാം. ഈ വാമന കഥ മറ്റൊരു പുരാണ കഥയുമായി പൊരുത്തപ്പെടുന്നും ഇല്ല.

പരശുരാമന്‍ എന്ന ദൈവം മഴു എറിഞ്ഞു കടലില്‍ നിന്നുമുയര്‍ത്തി ക്കൊണ്ടു വന്നതാണു കേരളം എന്ന കഥ ഇതിനു നേരെ വിപരീതമാണ്. ദൈവം ​സൃഷ്ടിച്ച ഭൂമി അസുരന്‍മാരെ ഭരിക്കാന്‍ ഏല്‍പ്പിക്കുമെന്നത് യുക്തിക്കു നിരക്കുന്നതല്ല.


വാമനന്‍ ഒരു പക്ഷെ ഒരു സനാതന യോദ്ധാവായിരുന്നിരിക്കാം. അദ്ദേഹം മഹബലി എന്ന കേരള ചക്രവര്‍ത്തിയെ അധികാര ഭൃഷ്ടനാക്കിയിരിക്കാം. ആ സംഭവത്തെ പ്രതീകാത്മകമായി അവതരിപ്പിച്ച കഥയാണ്, വാമനാവതരം. അത് ഭൌതികമായ അധികാരം നേടിയ കഥ.പരശുരാമന്‍ മഴു എറിഞ്ഞത് ആത്മീയമായി സനാതന മതം കേരളത്തില്‍ അധീശത്വം നേടിയതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.

അതിലപ്പുറം ഈ അഘോഷത്തിനു മതവുമായി ഒരു ബന്ധവുമില്ലെന്നാണു ഞാന്‍ കരുതുന്നത്.
 
ഓണം എന്ന ഐതീഹ്യവും ഓണം എന്ന ആചരവും വെവ്വേറെ കണാനാണ്, എനിക്ക് താല്‍പ്പര്യം.

ലോകത്തെ മിക്ക ജനതതികളും നഷ്ടസ്വര്‍ഗ്ഗങ്ങളെയോ, നഷ്ട സ്വപ്നങ്ങളെയോ ഒരുതരം ഗൃഹാതുരയോടെ ആഘോഷിക്കാറുണ്ട്. ഓണം അത്തരത്തിലുള്ള ഒന്നായിട്ടാണു ഞാന്‍ കാണുന്നത്. മാവേലി നാടു വാണ കാലം ഒരു പക്ഷെ വെറും ഒരു സ്വപ്നമായിരിക്കാം. കാരണം ഐതീഹ്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നല്ല ഒരു കാലത്തിന്റെ ഓര്‍മ്മയോ, അതേക്കുറിച്ചുള്ള ഒരു സ്വപ്നമോ അയിരിക്കാം ഈ ആഘോഷത്തിനു പിന്നില്‍.

ദ്രാവിഡരുടെ ഒരു ആഘോഷം സ്വന്തമാക്കാനായി, ഹിന്ദു മതക്കാര്‍ അതില്‍ അവതാരത്തിന്റെ ഒരു കല്‍പ്പന ചേര്‍ത്തു. അടിച്ചമര്‍ത്തിയ ദ്രാവിഡരെ അഘോഷങ്ങളുടെ ചുമതലയില്‍ നിന്നും മാറ്റി, അവരെ തമ്പ്രാക്കള്‍ക്ക് കാഴ്ചകളുമായി വരുന്ന സേവകരാക്കി മാറ്റി.

ഇതിലെ പരിണാമ ഗുപ്തി എന്താണെന്നു വച്ചാല്‍, കേരളത്തിനുള്ളില്‍ ഈ അഘോഷത്തിന്റെ സ്പിരിറ്റ് കുറഞ്ഞു വരുന്നു എന്നതാണ്. അവതാരമൂര്‍ത്തിയെ പൂജിച്ചു നടത്തുന്ന ഓണാഘോഷം ചുരുങ്ങിയ സ്ഥലങ്ങളിലേ ഉള്ളു. പൊതു ചടങ്ങുകളില്‍ വാമന മൂര്‍ത്തി  ആരാധിക്കപ്പെടുന്നില്ല.


കേരളത്തിനു പുറത്താണിപ്പോള്‍ ഓണാഘോഷം ഗംഭീരമായി നടത്തപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ എല്ലാ ജാതികളും മതസ്ഥരും കേരളത്തിന്റെ ദേശിയ ഉത്സവം എന്ന നിലയില്‍ മാത്രമേ ഇതിനെ കാണുന്നും അഘോഷിക്കുന്നുമുള്ളു. വാമന മൂര്‍ത്തിയൊന്നും അവരുടെ പൂക്കളങ്ങളില്‍ ഒട്ടും സ്വീകാര്യനല്ല. കേരളത്തിലുമതു പോലെ ഒരു കാലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.