നരേന്ദ്ര മോദി അറിയപ്പെടുന്നത് ലോക ഹിന്ദുത്വയുടെ രക്ഷകനായിട്ടാണ്. അടുത്ത ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്ന നിലയിലാണ്, സംഘപരിവാര്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതും. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കാന്‍ ഈ മത തീവ്രവാദിക്ക് യോഗ്യതയുണ്ടോ? ഇല്ലെന്നാണ്, ദിവസം ചെല്ലുന്തോറും തെളിഞ്ഞു വരുന്നത്. തീവ്രവാദ സംശയ രോഗം കലശലായി ബാധിച്ച ഇദ്ദേഹം, തീവ്രവാദികളെന്നു സംശയിച്ച്, അല്ലെങ്കില്‍ മുദ്ര കുത്തി 24 പേരെയാണ്, കാലപുരിക്കയച്ചതായി അരോപണമുള്ളത്. അതില്‍ രണ്ടെണ്ണം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വ്യാജ എറ്റുമുട്ടലുകളായി തിരിച്ചറിഞ്ഞു കഴിഞ്ഞു. 2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം 400 ല്‍ അധികം ആളുകളാണു ഗുജറാത്തില്‍ അപ്രത്യക്ഷരായിട്ടുള്ളത്.
2005 നവംബര്‍ 26 ന്, സൊഹ്രാബുദീന്‍ ഷൈഖ് എന്ന വ്യക്തിയ അഹമ്മദാബാദില്‍ വച്ച് ഒരു ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലീസ് വധിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ കൌസെര്‍ബിയും സുഹൃത്ത് തുള്‍സീറാം പ്രജാപതിയും വധിക്കപ്പെട്ടു. അതിന്റെ നാള്‍ വഴി ഇങ്ങനെ. കര്‍ണാടകയിലെ ബല്‍ഗാമില്‍ വച്ച്, ഒരു രാത്രിയില്‍ ഒരു ടൂറിസ്റ്റ് ബസില്‍ നിന്നാണ്, സൊഹ്രബുദ്ദീനെയും കൌസെര്‍ബിയേയും തുള്‍സീറാമിനെയും ജീപ്പില്‍ വന്ന ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സൊഹ്രാബുദ്ദിന്‍ ഒരു ഏറ്റുമുട്ടലില്‍ അഹമ്മദാബാദില്‍ വച്ച് കൊല്ലപ്പെട്ടു. അതിനു ശേഷം കൌസെര്‍ബി അപ്രത്യക്ഷയായി. ഒരു വര്‍ഷത്തിനു ശേഷം തുള്‍സീറാമും മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഗുജറാത്തിലെ ഭീകര വിരുദ്ധ സേനയുടെ തലവന്‍, ഡി ജി വിന്‍സാര അന്ന് വിജയശ്രീലളിതനായി പറഞ്ഞു, ദേശഭക്തരായ പോലീസുകാരുടെ ശ്രമ ഫലമായി, ലഷ്കര്‍ എ തോയിബയും ഐ എസ് ഐ യുമായി ബന്ധങ്ങളുള്ള, ഒരു ഭീകരനെ വധിച്ചു. നരേന്ദ്ര മോദി സംഘപരിവാര്‍ വേദികളില്‍ ഒരു വീര ദേശഭക്തനായി വഴ്ത്തപ്പെട്ടു.
പക്ഷെ ഈ നാടകം അവിടെ അവസാനിച്ചില്ല. ഭീകരന്‍മാര്‍ക്ക് ബന്ധുകളുണ്ടായിരുന്നു. സൊഹ്രാബുദ്ദിന്റെ സഹോദരന്‍ കൌസെര്‍ബിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി ആവശ്യപ്രകാരം ഗുജറാത്ത് പോലീസിലെ സി ഐ ഡി വിഭാഗം ഗീതാ ജോഹ്രി എന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍, അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു കണ്ടെത്തി. മോദിക്കോ കിങ്കരന്‍മാര്‍ക്കോ ഇടപെടാന്‍ പറ്റാത്ത വിധത്തിലായിരുന്നു, കോടതി ആ അന്വേഷണം നിയന്ത്രിച്ചിരുന്നത്. ജോഹ്രിയെ അന്വേഷണ ചുമതലയില്‍ നിന്നും മോദി മാറ്റിയെങ്കിലും, സത്യം പിന്നെയും മൂടി വക്കാന്‍ മോദിക്കായില്ല. ജോഹ്രിക്കു ശേഷം വന്ന രജനീഷ് റായി ദാരുണ കൊലപാതകങ്ങളുടെയും, വെള്ള പൂശുന്ന അന്വേഷണങ്ങളുടെയും, ഉത്തരവാദിത്ത രാഹിത്യത്തിന്റെയും ഞെട്ടിക്കുന്ന സത്യങ്ങള്‍ കണ്ടെടുത്തു. അവസാനം ഗത്യന്തരമില്ലാതെ സൊഹ്രാബുദ്ദിന്റെ മരണം കരുതിക്കൂട്ടി നടത്തിയ കൊലപാതകമായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാരിനു സമ്മതിക്കേണ്ടി വന്നു. തുടര്‍ന്ന് ഡി ജി വന്‍സാര, രാജ് കുമാര്‍ പാണ്ഢ്യന്‍, ദിനേശ് കുമാര്‍ എന്നീ മൂന്നു പോലീസുദ്യോഗസ്ഥര്‍ അറസ്റ്റിലായി. പിന്നാലെ, കൌസര്‍ബിയും ഇതു പോലെ വധിക്കപ്പെടുകയാണുണ്ടായതെന്നും സമ്മതിച്ചു.
നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന ഭീകരന്‍ എന്ന മുദ്രയാണ്, ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തത്. അന്നുമുതല്‍ ഗുജറാത്ത് സര്‍ക്കാരും പോലീസും ഇതേ വാദത്തില്‍ ഉറച്ചു നിന്നു. കഴിഞ്ഞ ഗുജറാത്ത് അസംബ്ളി തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ഇഷ്ട വിഭവമായ വികസനം ജനങ്ങളില്‍ സംശയം ഉണ്ടാക്കി. അപ്പോഴാണു മോദി പ്രചാരണത്തിന്റെ മുഖ്യ വിഷയം ഈ ഭീകര നിഗ്രഹത്തിലേക്ക് മാറ്റിയത്. അന്ന് സോണിയ ഗാന്ധി ഈ വധവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ മരണത്തിന്റെ വ്യാപാരി എന്നാണു വിശേഷിപ്പിച്ചത്. അന്നു മോദി പറഞ്ഞത് ഇതാണ്.
കോണ്‍ഗ്രസ് പറയുന്നു, സൊഹ്രാബുദിന്‍ വധിക്കപ്പെട്ടത് മോദിയുടെ നിര്‍ദ്ദേശപ്രകരമാണെന്ന്. ഞാന്‍ കോണ്‍ഗ്രസിനെ വെല്ലു വിളിക്കുന്നു, നിങ്ങള്‍ക്ക് കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ചുണയുണ്ടെങ്കില്‍ എന്നെ വന്ന് തൂക്കിക്കൊല്ലുക. സൊഹ്രാബുദിന്‍ എ കെ 47 തോക്കു കൊണ്ട് നമ്മുടെ മണ്ണില്‍ പോലീസിനെ ആക്രമിച്ചതാണ്. അപ്പോള്‍ ഗുജറാത്ത് പോലീസ് എന്തു ചെയ്യും?അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടു നടക്കുന്ന ഒരാളെ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം.
മോദി അന്നു ജനങ്ങളോട് ചോദിച്ചു, സൊഹ്രാബുദ്ദിനെ എന്തു ചെയ്യണം ? അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. അവനെ കൊല്ലുക, അവനെ കൊല്ലുക. അപ്പോള്‍ മോദി പ്രതിവചിച്ചു. അതാണ്. ഇത് ചെയ്യാന്‍ ഞാന്‍ സോണിയ ഗാന്ധിയുടെ അനുവാദം വാങ്ങണോ? ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കി കൊല്ലുക.
പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ആ ദിവസങ്ങളില്‍ മറ്റൊരു റാലിയില്‍ പറഞ്ഞു. മോദിയെ പിന്തുണക്കുന്ന കാലത്തോളം ഗുജറാത്തികള്‍ സുരക്ഷിതരാണ്. നിങ്ങള്‍ മോദിക്കെതിരെ ആയാല്‍ ദൈവത്തിനു മാത്രമേ നിങ്ങളെ രക്ഷിക്കാനാകൂ.
പ്രശസ്ത പത്രപ്രവര്‍ത്തകന്‍, ബി ജി വര്‍ഗീസ് നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സമാനമായ 21 വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിക്കണം എന്ന് സുപ്രീം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
2009 ഏപ്രിലില്‍ സുപ്രീം കോടതി ഗുജറാത്ത് കലാപത്തില്‍ മോദിക്കും മറ്റ് 50 പേര്‍ക്കുമുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക നവേഷണ സംഘത്തോടവശ്യപ്പെട്ടു.
മലയാളിയായ പ്രണേഷ്കുമാര്‍ ഉള്‍പ്പടെ നാലു പേരെ ഗുജറാത്ത് പോലീസ് വെടിവച്ചു കൊന്നതുമൊരു വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു എന്നാണ്, മെട്രോപ്പോളീറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി. തമാംഗ് അടുത്തിടെ നല്കിയ ഒരു ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഓഗസ്റ് 13-നാണ് തമാംഗ് കമ്മിറ്റി സംഭവത്തില്‍ അന്വേഷണമാരംഭിച്ചത്. മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി 240 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ തീവ്രവാദി സംഘമെന്ന് ആരോപിച്ചാണ് അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15-നു പുലര്‍ച്ചെ നാലിന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പോലീസ്; ഇസ്രത്ത് ജഹാന്‍, ജാവേദ് ഗുലാം ഷൈഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ള, രാജ്‌കുമാര്‍ അക്‌ബര്‍ അലി റാണ, ജിസാന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെ, വെടിവച്ച് കൊലപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെ വധിക്കാനെത്തിയ നാലുപേരേയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് പിന്നീട് പോലീസും സര്‍ക്കാരും പറഞ്ഞുപരത്തിയത്.
എന്നാല്‍, ഇവരെ പോലീസ് സ്വാര്‍ത്ഥലാഭത്തിനായി ആസൂത്രിതമായും ക്രൂരമായും വധിക്കുകയായിരുന്നുവെന്നാണ് എസ്.പി തമാംഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും ലഷ്കറുമായി ബന്ധമില്ലെന്നും അഹമ്മദാബാദ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 240 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലുപേരേയും മുംബൈയില്‍നിന്നു തട്ടിക്കൊണ്ടുവന്നശേഷം അഹമ്മദാബാദിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്നും നാലുപേരേയും തോക്കിനു തൊട്ടടുത്ത് നിര്‍ത്തിയാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അന്നത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ കെ. ആര്‍. കൌശിക്, ക്രൈംബ്രാഞ്ച് ജെ.സി.പി. പി.പി. പാണ്ഡെ, സസ്പെന്‍ഷനിലായ ഡി. ഐ. ജി ഡി.ജി. വന്‍സാര, എ.സി.പിമാരായ ജി. എല്‍. സിംഗാള്‍, എല്‍.കെ. അമീന്‍ എന്നിവരാണ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചത്.വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന് പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത്.
മലയാളിയായ പ്രാണേഷിന്റെ പിതാവ് എം. ആര്‍. ഗോപിനാഥപിള്ള നല്‍കിയ ഹര്‍ജിയില്‍ അഡി. ഡി.ജി.പി തലത്തിലുള്ള മൂന്നംഗത്തെ അന്വേഷണം നടത്താന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കപ്പെടും.
റിട്ട. ഡി.ജി.പി. കൗശിക്കുള്‍പ്പെടെ 41 പോലീസുകാരാണ് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതെന്ന് തമാംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലിന് നേതൃത്വം നല്‌കിയെന്നു പറയുന്ന ഡി.ഐ.ജി. ഡി.ജി. വന്‍സാര സൊഹ്‌റാബുദ്ദീന്‍ ഷൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതിന്റെ പേരില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
2000 വര്‍ ഷം മുമ്പ് സോഹ്രാബുദ്ദിന്‍ വധത്തിനു സമാനമായ ഒരു രംഗം അരങ്ങേറി ജെറുസലേമില്‍ . അന്നും മോദിമാരുണ്ടായിരുനു. അവര്‍ ജനകൂട്ടത്തോട് ചോദിച്ചു. ഇവനെ എന്തു ചെയ്യണം . അന്നും ജനക്കൂട്ടം പറഞ്ഞു അവനെ കൊല്ലുക, അവനെ കൊല്ലുക.
എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടില്ല എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പരമോന്നത നീതി പീഠം പോലുള്ള സ്ഥാപങ്ങളാണ്. അധര്‍മ്മം എന്നത്തേക്കും വിജയിക്കില്ല. മൂടി വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്തറിയും. ഹിന്ദുത്വയുടെ സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും അസത്യം ഇതു പോലെ അനാവരണം ചെയ്യപ്പെടും. അതാണു ജീവിതം .
Wednesday, 9 September 2009
Subscribe to:
Post Comments (Atom)
41 comments:
നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന ഭീകരന്‍ എന്ന മുദ്രയാണ്, ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തത്. അന്നുമുതല്‍ ഗുജറാത്ത് സര്‍ക്കാരും പോലീസും ഇതേ വാദത്തില്‍ ഉറച്ചു നിന്നു. കഴിഞ്ഞ ഗുജറാത്ത് അസംബ്ളി തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ഇഷ്ട വിഭവമായ വികസനം ജനങ്ങളില്‍ സംശയം ഉണ്ടാക്കി. അപ്പോഴാണു മോദി പ്രചാരണത്തിന്റെ മുഖ്യ വിഷയം ഈ ഭീകര നിഗ്രഹത്തിലേക്ക് മാറ്റിയത്. അന്ന് സോണിയ ഗാന്ധി ഈ വധവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ മരണത്തിന്റെ വ്യാപാരി എന്നാണു വിശേഷിപ്പിച്ചത്. അന്നു മോദി പറഞ്ഞത് ഇതാണ്.
കോണ്‍ഗ്രസ് പറയുന്നു, സൊഹ്രാബുദിന്‍ വധിക്കപ്പെട്ടത് മോദിയുടെ നിര്‍ദ്ദേശപ്രകരമാണെന്ന്. ഞാന്‍ കോണ്‍ഗ്രസിനെ വെല്ലു വിളിക്കുന്നു, നിങ്ങള്‍ക്ക് കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ചുണയുണ്ടെങ്കില്‍ എന്നെ വന്ന് തൂക്കിക്കൊല്ലുക. സൊഹ്രാബുദിന്‍ എ കെ 47 തോക്കു കൊണ്ട് നമ്മുടെ മണ്ണില്‍ പോലീസിനെ ആക്രമിച്ചതാണ്. അപ്പോള്‍ ഗുജറാത്ത് പോലീസ് എന്തു ചെയ്യും?അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടു നടക്കുന്ന ഒരാളെ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം.
മോദി അന്നു ജനങ്ങളോട് ചോദിച്ചു, സൊഹ്രാബുദ്ദിനെ എന്തു ചെയ്യണം ? അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. അവനെ കൊല്ലുക, അവനെ കൊല്ലുക. അപ്പോള്‍ മോദി പ്രതിവചിച്ചു. അതാണ്. ഇത് ചെയ്യാന്‍ ഞാന്‍ സോണിയ ഗാന്ധിയുടെ അനുവാദം വാങ്ങണോ? ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കി കൊല്ലുക.
പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ആ ദിവസങ്ങളില്‍ മറ്റൊരു റാലിയില്‍ പറഞ്ഞു. മോദിയെ പിന്തുണക്കുന്ന കാലത്തോളം ഗുജറാത്തികള്‍ സുരക്ഷിതരാണ്. നിങ്ങള്‍ മോദിക്കെതിരെ ആയാല്‍ ദൈവത്തിനു മാത്രമേ നിങ്ങളെ രക്ഷിക്കാനാകൂ.
200 വര്‍ഷം മുമ്പ് സോഹ്രാബുദ്ദിന്‍ വധത്തിനു സമാനമായ ഒരു രംഗം അരങ്ങേറി ജെറുസലേമില്‍. അന്നും മോദിമാരുണ്ടായിരുനു. അവര്‍ ജനക്കൂട്ടത്തോട് ചോദിച്ചു. ഇവനെ എന്തു ചെയ്യണം. അന്നും ജനക്കൂട്ടം പറഞ്ഞു അവനെ കൊല്ലുക, അവനെ കൊല്ലുക.
എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടില്ല എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പരമോന്നത നീതി പീഠം പോലുള്ള സ്ഥാപങ്ങളാണ്. അധര്‍മ്മം എന്നത്തേക്കും വിജയിക്കില്ല. മൂടി വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്തറിയും.ഹിന്ദുത്വയുടെ സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും അസത്യം ഇതു പോലെ അനാവരണം ചെയ്യപ്പെടും. അതാണു ജീവിതം
കാശ്മീരിലും ദില്ലിയിലും ഇൻഡ്യയുടെ പല ഭാഗങ്ങളിലും ‘ഭീകരരെ’യും ‘തീവ്രവാദികളെ’യും പൊലീസ്/അർധസൈനികർ/പട്ടാളം ഇവർ ‘ഏറ്റുമുട്ടലിൽ’ കൊല്ലുന്നതിന്റെയും രഹസ്യം ഇതു തന്നെയാണ്. ഇപ്പറഞ്ഞത് അവിടെ തീവ്രവാദം ഇല്ലെന്ന അർഥത്തിലല്ല. എന്നാൽ തീവ്രവാദികൾ എന്ന ലേബലിൽ ഏതു നിരപരാധനെയും തട്ടാൻ ഈ ഏജൻസികൾക്ക് അധികാരം ഉണ്ടെന്നതാണ്. അക്കാര്യം പൊതുസമൂഹം വകവച്ചു കൊടുത്തിരിക്കയാണ്.ഇങ്ങനെ വല്ലപ്പോഴുമേങ്കിലും സത്യം പുറത്തുവരുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലാത്തവിധം മുസ്ലിങ്ങളെ മുഴുവൻ ‘ഭീകരരും’ ‘തീവ്രവാദികളുമായി കാണുന്ന വിധം ജനമനസ്സിനെ, ഐ ബി, റോ, മീഡിയ, സിനിമ ഇതെല്ലാം ചേർന്ന് വർഗീയവത്കരിച്ചുകഴിഞ്ഞു. എന്നിരുന്നാലും സത്യം എക്കാലത്തും മൂടിവയ്ക്കാൻ കഴിയില്ല എന്നതിന്റെ സൂചനകളായ ഇത്തരം വെളിപ്പെടുത്തലുകളെ കൂരിരുട്ടിലെ മിന്നാമിനുങ്ങുവെട്ടമായെങ്കിലും കണ്ടേ പറ്റൂ. കാളിദാസന്റെ സമയോചിത ഇടപെടൽ അഭിനന്ദനാർഹം.
ഈ മോഡീന്റെ ഒരു കാര്യം, ഭീകരന്മാര്‍ പരസ്യമായി തങളുടെ രക്തസാക്ഷിയായി പ്രഖ്യാപിച്ച വിവരമേലും ആ മജിസ്റ്റ്രേട്ടിനെ അറിയിക്കേണ്ടായിരുന്നോ.
പിന്നെ ഈ ഭീകരരെയൊക്കെ ചുമ്മ വെടിവെക്കാതെ നമ്മ്ടെ ഒരു കേരളാ ലൈന്‍ നോക്കേണ്ടായിരുന്നോ.
ഒരു ഭീകരനേക്കിട്ടിയാല്‍ നമ്മുടെ സ്ഥലത്തു പരിപാടിയൊന്നും വേണ്ട അയല്‍ സംസ്ഥാനത്തു പോയി പണി ചെയ്തോ എന്നു പറഞ്ഞു വിടുവല്ലേ വേണ്ടത്. അവിടെപ്പിടിച്ചു ജയിലില്‍ ഇടുമ്പോള്‍ മനുഷ്യാവകാശം നമ്പര്‍ ഇറക്കി അവരെ തിരഞ്ഞെടുപ്പു സഖ്യകക്ഷിയാക്കി പത്ത് വോട്ടു പിടിക്കുക തുടങ്ങിയ കേരള ഇടതു ലൈനല്ലേ വേണ്ടത്.
ഇതൊന്നുമല്ലേങ്കില്‍ ഞങ്ങളുടെ കണ്ണൂര്‍ മോഡല്‍ ‘ജനകീയ പ്രധിരോധം’ വേണ്ടേ നടത്താന്‍.
സൊഹരാഭുദ്ദിന്‍ കേരളത്തിലായിരുന്നെങ്കില്‍ ഞങ്ങല്‍ ആഭ്യന്തര മന്ത്രിയാക്കിയേനെ.
ഗുജറാത്തിലായതു കൊണ്ട് ലദ്ദേഹത്തിനെ ഭൂത കാലം ഞങ്ങള്‍ക്കൊരു പ്രശനമല്ല. പചേങ്കില്‍ കേരളത്തിലാണെങ്കില്‍ ഞങ്ങള്‍ പോള്‍ മുത്തൂറ്റിന്റെ വരെ ഭൂതകാലം അന്വേഷിക്കും.
നിയമപരമായ മുന്നറിയിപ്പ്: പിന്നെ ഞങ്ങല്‍ സ്വതന്ത്ര ഇടതന്മാരാണേ, ഒഫീഷ്യല്‍ ഇടതന്മാരുടെ ഇമ്മാതിരി ലൈനുകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല. ഞങ്ങള്‍ സംഘ വിരുദ്ധര്‍ ആയ ഇടതു മതേതര (ജാതി) വാദികള്‍ ആണ്
അനോണികളെന്ന ‘ഭീകരരെ’ അനുവദിക്കാതിരിക്കുന്നതാണ് ഇത്തരം പോസ്റ്റുകൾ എഴുതുന്നവർ ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ ഭീരുക്കൾ കൊഞ്ഞനം കുത്തി പ്രശ്നത്തിന്റെ ഗൌരവം ഇല്ലാതാക്കാൻ ശ്രമിക്കും; വിഷയം വഴിതിരിച്ചുവിടും.
സത്യാന്വേഷിയും ഒരു പോസ്റ്റ് ഇതു സംബന്ധമായി ഇട്ടിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനത്തിന്റെ ഭീകര മാതൃകകൾ
"everything shall be forgiven but those who have spilt the innocent blood shall never be forgiven."
- elie wiesel
modi mar niyamithinu munnil ochhanichu nilkunna naal vidooramalla ennu aashikkam. b j p yile urulpottal thudakkam aayirikkaam!
എന്നിരുന്നാലും സത്യം എക്കാലത്തും മൂടിവയ്ക്കാൻ കഴിയില്ല എന്നതിന്റെ സൂചനകളായ ഇത്തരം വെളിപ്പെടുത്തലുകളെ കൂരിരുട്ടിലെ മിന്നാമിനുങ്ങുവെട്ടമായെങ്കിലും കണ്ടേ പറ്റൂ.
അതേ സത്യാന്വേഷി, സത്യം എക്കാലവും മൂടി വയ്ക്കാനാകില്ല. അത് എന്നെങ്കിലുമ്പുറത്തു വരും.
മോദിക്കു വേണ്ടി അധ്വാനിച്ച പോലീസുകാരെല്ലാം പല അതിക്രമങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. അതിന്റെ ആരംഭം തുടങ്ങി. 2002 ലെ ഗുജറാത്ത് കലാപത്തില്‍ പലരും പ്രതികളാക്കപ്പെടും. ഉത്തരം പറയേണ്ടിയും വരും.
ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് കെ കരുണാകരനെ ആണ്. കരുണാകരന്‍ ചെയ്ത കുറ്റം, ഒരു അസത്യ പ്രസ്താവന നടത്തി എന്നു മാത്രമായിരുന്നു. രാജന്‍ എന്ന നക്സലൈറ്റിനെ പോലീസുകാര്‍ വധിച്ചു എന്നും അത് ശരിയായിരുന്നു എന്നും, അദ്ദേഹം പറഞ്ഞിരുന്നില്ല. അന്ന് കരുണാകരന്റെ രാജിക്കു വേണ്ടി മുറവിളി കൂട്ടിയവരില്‍ ഇന്നത്തെ ബി ജെ പി ക്കാര്‍ (ജനസംഘമായി ജനതാ പാര്‍ട്ടിയില്‍ ലയിച്ചു ചേര്‍ന്ന ഒ രാജഗോപാലടക്കം ) പലരുമുണ്ടായിരുന്നു. അവരൊക്കെ രണ്ടു വര്‍ഷം മുമ്പ് നടന്ന ഈ വെളിപ്പെടുത്തലിനേപ്പറ്റി നിശബ്ദരാണ്. മോദി എന്ന ഭീകരനെ അവരും ഭയക്കുന്നുണ്ടാകും.
സ്വതന്ത്ര ഇന്‍ഡ്യയുടെ മുഖത്തെ ആദ്യത്തെ കളങ്കമായിരുന്നു ഗന്ധിജിയുടെ വധം. രണ്ടാമത്തേത് ബാബ്രി മസ്ജിദ് തകര്‍ത്തത്. മൂന്നാമത്തെ കളങ്കമാണ്, മോദി. മൂന്നും സംഘപരിവാറില്‍ നിന്നും പ്രചോദനം കൊണ്ടു എന്നതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.
സത്യാന്വേഷി,
അനോണികളെന്ന ‘ഭീകരരെ’ അനുവദിക്കാതിരിക്കുന്നതാണ് ഇത്തരം പോസ്റ്റുകൾ എഴുതുന്നവർ ആദ്യം ചെയ്യേണ്ടത്.
അനോണികളെ അനുവദിക്കാതിരിക്കുന്നത് നല്ലതാണ്.
പക്ഷെ ചില അനോണീകള്‍ ആരാണെന്നു പെട്ടെന്നു തിരിച്ചറിയാം. പല പ്രാവശ്യം അവരുമായി സംവദിക്കുമ്പോള്‍, അവരുടെ ഭാഷയിലൂടെ, ചില പ്രയോഗങ്ങളിലൂടെ അവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അതൊരു രസമാണ്.
ഇരട്ടമുഖങ്ങളുള്ളവരും എഴുതട്ടെ. അഭിപ്രായങ്ങള്‍ അറിയുന്നത് നല്ലതാണെന്നേ ഞാന്‍ കരുതുന്നുള്ളു.
അനോണികള്‍ എഴുതുന്നതില്‍ പ്രതികരിക്കേണ്ടതിനോട് മാത്രമേ ഞാന്‍ പ്രതികരിക്കാറുള്ളു. ചവറുകള്‍ കണ്ടില്ലെന്നു നടിക്കും.
modi mar niyamithinu munnil ochhanichu nilkunna naal vidooramalla ennu aashikkam. b j p yile urulpottal thudakkam aayirikkaam!
ബൈജു,
എല്ലാ മോദിമാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പറ്റിയെന്നു വരില്ല. കുറച്ചു പേരെയെങ്കിലും കൊണ്ടു വരാന്‍ പറ്റും. ചരിത്രം അതിനു സാക്ഷിയാണ്.
ഒന്നോ രണ്ടോ തെരഞ്ഞെടുപ്പു ജയിച്ചപ്പോഴേക്കും. എന്നെ തൊടാന്‍ ധൈര്യമുണ്ടോ എന്നാണ്, ഈ നൂറ്റാണ്ടിലെ ഹിറ്റ്ലര്‍ വെല്ലുവിളിച്ചത്.
മോദി ബി ജെ പിയുടെ ഏറ്റവും വലിയ ബാധ്യത ആകാന്‍ പോകുകയാണ്. ഒരിക്കല്‍ ബി ജെ പിക്ക് ഇദ്ദേഹത്തെ തള്ളിപ്പറയേണ്ടി വരും.
ഗുജറാത്ത് ജനത ഇന്നു കണ്ണുമൂടപ്പെട്ട ഒരു കൂട്ടമാണ്. എന്നും അവരുടെ കണ്ണുകള്‍ മൂടിയിരിക്കില്ല. അവരുടെ കണ്ണുകള്‍ തുറക്കപ്പെടുമ്പോള്‍ അവര്‍ ഈ നരാധമന്റെ ശരിയായ മുഖം കാണും. അതിനധിക കാലം ബാക്കിയില്ല.
സൊഹരാഭുദ്ദിന്‍ കേരളത്തിലായിരുന്നെങ്കില്‍ ഞങ്ങല്‍ ആഭ്യന്തര മന്ത്രിയാക്കിയേനെ.
വളരെ ശരിയാണ്. ഞങ്ങള്‍ക്ക് അധികാരം കിട്ടിയിരുന്നെങ്കില്‍ കേരളം ഈ വിദ്യ പരീക്ഷേക്കുമായിരുന്നു. സൊഹ്രബുദ്ദിനേക്കാള്‍ ആയിരം ഇരട്ടി വിഷമുള്ള ജന്തുവല്ലേ ഗുജറാത്തിലെ മുഖ്യമന്ത്രിക്കസേരയില്‍. അനുഭവത്തില്‍ നിന്നും അനുയായികള്‍ പറയുമ്പോള്‍ ചെവികൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഞങ്ങളെ മലയാളികള്‍ ഏഴയലത്ത് പോലും അടുപ്പിക്കുന്നില്ലല്ലോ?
കാശ്മീരില്‍ എന്താണ് യഥാര്‍തഥത്തില്‍ നടക്കുന്നത്. നടക്കുന്നത്. സിനിമയില്‍ നാം കണ്ടതു പോലെയാണൊ.
തീവ്ര വാതികളല്ലാത്ത ബാക്കി പേരെ കൂടി തീവ്ര വാതത്തിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള ക്രൂരതകളും ബലാല്‍ സംഘങ്ങളും ചെയ്ത് കൂട്ടിയ നമ്മുടെ മിലിട്ടറിയെ വെള്ളപൂശി ശുദ്ദന്‍ മാരായല്ലെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.
നമ്മുടെ ദേശീയത ഉണരാന്‍ അതങ്ങനെ വേണമായിരിക്കും . പക്ഷെ ...
കാളിദാസൻ, ഇങ്ങനെ- "പക്ഷെ ഞങ്ങളെ മലയാളികള്‍ ഏഴയലത്ത് പോലും അടുപ്പിക്കുന്നില്ലല്ലോ"- ആശ്വസിക്കുന്നതിൽ ഒരു കാര്യവുമില്ല. മലയാളി മനസ് വളരെയധികമായി ഈ’ ഞങ്ങളിൽ’ എത്തിയിട്ടുണ്ടെന്ന യാഥാർഥ്യം കാണാതിരുന്നുകൂടാ. തിരഞ്ഞെടുപ്പിൽ ജയിക്കാവുന്ന ഒരു സ്ഥിതി അവർക്കുണ്ടെന്നു തോന്നിയാൽ ആ നിമിഷം ഈ മനസ്സുകൾ അവരെ വീട്ടിനുള്ളിൽത്തെന്നെ കയറ്റിക്കിടത്തും. സി പി എം - കോൺഗ്രസ് തുടങ്ങിയ ‘മതേതര’ സംഘടനകളിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ വരെ സ്വകാര്യ സംഭാഷണത്തിൽ സംഘ് പരിവാറുകാരെപ്പോലെ സംസാരിക്കുന്നത് എന്തുകൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? എസ് എസ് ഡി പി , കെ പി എം എസ് എന്നീ ജാതി സംഘടനകളിൽ പ്രവർത്തിക്കുന്നവരും വ്യത്യസ്തമല്ല. ധീവര-വിശ്വകർമ-കുഡുംബി സംഘടനകളിലെ പ്രവർത്തകരുടെ കാര്യം പറയാനുമില്ല.
"ഗുജറാത്ത് ജനത ഇന്നു കണ്ണുമൂടപ്പെട്ട ഒരു കൂട്ടമാണ്. എന്നും അവരുടെ കണ്ണുകള്‍ മൂടിയിരിക്കില്ല. അവരുടെ കണ്ണുകള്‍ തുറക്കപ്പെടുമ്പോള്‍ അവര്‍ ഈ നരാധമന്റെ ശരിയായ മുഖം കാണും. അതിനധിക കാലം ബാക്കിയില്ല."
പാവങ്ങള്‍... ഒരു വിവരവുമില്ല... വിവരങ്ങള്‍ മുഴുവോനും നമ്മുടെ സിങൂര്‍, കണ്ണൂര്‍, കാളിദാസ സിംഹങ്ങളുടെ കൈയില്‍ അല്ലേ ഇരിക്കുന്നത്.
ജാതിഅന്വേഷി, അനോണി ഭീഗരന്മാര്‍ പറയുന്നതില്‍ കാര്യ്മില്ലേങ്കില്‍ എന്തിനാ ഇത്ര മെണക്കുന്നേ, അതങ്ങു വിട്ടാല്‍ പോരെ.
“പക്ഷെ ഞങ്ങളെ മലയാളികള്‍ ഏഴയലത്ത് പോലും അടുപ്പിക്കുന്നില്ലല്ലോ?“
പിന്നെന്തിനാ അണ്ണാ ഇത്ര കഴപ്പ്, പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ എല്ലാ അവനും കലിപ്പിക്കുന്നത് സംഘ പരിവാറിനിട്ടാണല്ലോ...
“കേരള ജനത ഇന്നു കണ്ണുമൂടപ്പെട്ട ഒരു കൂട്ടമാണ്. എന്നും അവരുടെ കണ്ണുകള്‍ മൂടിയിരിക്കില്ല. അവരുടെ കണ്ണുകള്‍ തുറക്കപ്പെടുമ്പോള്‍ അവര്‍ ഈ നരാധമന്റെ ശരിയായ മുഖം കാണും. അതിനധിക കാലം ബാക്കിയില്ല.“
എന്നങു പറഞ്ഞാല്‍ താന്‍ സമ്മതിക്കുവായിരിക്കും.
എന്തൊരു ബ്ലോഗ്ഗം...
കാലി ദാസന്‍ ഒരു പോസ്റ്റിടും, ജാതിഅന്വെഷിയും എലിക്കാട്ടവും വന്നു വാഹ വാഹ് വിളിക്കും, ഇതു തന്നെ മറ്റവന്മാരുടെ ബ്ലോഗ്ഗിലും. ഇടക്കു ഓരോ അനോണിമാര്‍ വന്ന് ഓരോന്നു ചോദിക്കുന്നതി മറുപടിയില്ലേല്‍ നിര്‍ത്തിയേര്‍ അണ്ണാ...
കാളിദാസിന്റെ പോസ്റ്റ് നല്ലത്.
ജാതി അന്വേഷിയുടെ കൂട്ടുകാരന്‍ നിസ്സഹായ സണോണിയുടെ ബ്ലോഗ്ഗില്‍ നിന്നും
============================
“1) താന്‍ പ്രസിദ്ധീകരിച്ച വിഷയത്തിന്മേല്‍ തനിയ്ക്ക് അംഗീകരിക്കാനാവുന്ന ഉത്തരങ്ങളേ / പ്രതികരണങ്ങളേ അയക്കാവൂ, അല്ലെങ്കില്‍ അവ പ്രസിദ്ധീകരിക്കില്ല.
2) എതിരഭിപ്രായം ഉന്നയിക്കപ്പെട്ടാലും അവയ്ക്ക് ഉത്തരം പറയാന്‍ തനിക്ക് ത്രാണിയുണ്ടെങ്കില്‍ മാത്രമെ അവ പബ്ലിഷ് ചെയ്യൂ.
ചുരുക്കിപ്പറഞ്ഞാല്‍ താല്‍പ്പര്യമുള്ള ഒരു വിഷയം പോസ്റ്റ് ചെയ്തശേഷം, സര്‍വ്വസ്വതന്ത്രമായ അതിന്റെ വികാസം തടയുകയാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നവരില്‍ ചിലരെങ്കിലും. തന്റെ കാഴ്ച്ചപാട് ഏകപക്ഷീയമായി
ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു. ഇത് എഴുതാന്‍ കാരണം ചില രാഷ്ട്രീയ /ആത്മീയ ചര്‍ച്ചകളില്‍ എതിര്‍ നിലപാടുകള്‍ അറിയിച്ചപ്പോള്‍ അത് പ്രസിദ്ധീകരിക്കാതിരുന്നത് കണ്ടതിന്റെ അനുഭവത്തിലാണ് ഇത് പറയാന്‍ കാരണം. ഈ വിഷയത്തിലെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
“
=========================
ഇതൊക്കെ നമ്മുടെ ഒരു കളി അല്ലേ...
കമ്പ്യൂട്ടർ പഠിയ്ക്കുക. ഇന്റെർനെറ്റ് ബ്രൌസിംഗ് അറിയുക. പിന്നെ ബ്ലോഗ് , സൈറ്റ്..... വരമൊഴി, കീമാൻ ടൈപ്പിംഗ്......അതെ അല്പസ്വല്പം അക്ഷരം അറിയാവുന്നവർ വിരാജിയ്ക്കുന്ന ഒരു മേഖല;
അക്ഷരം അറിയാവുന്നവർ ഒട്ടൊക്കെ വായിക്കാനും അറിയാനും മനസ്സിലാക്കാനും ഒക്കെ കഴിവുള്ളവർ ആണ്. അങ്ങനെയൊരു ലോകത്തും മേൽ എഴുതിയതുപോലെയുള്ള അനോണികൾ ഉണ്ട് എന്നതുതന്നെ രാജ്യത്ത് എത്രവലിയ അപകടങ്ങളാണു പതിയിരിയ്ക്കുന്നത് എന്നതിന്റെ തെളിവാണ്.
എങ്കിലും അനോണി കമന്റുകൾക്ക് അവസരം നൽകണം എന്നു തന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം. കാരണം ഇങ്ങനെയൊക്കെ ചിന്തിയ്ക്കാനും, എഴുതാനും പറയാനും കഴിയുന്ന അഭ്യസ്ഥവിദ്യർ ഉണ്ടെന്ന തിരിച്ചറിവു നലാക്ൻ അത് ഉപകരിയ്ക്കും.
പാതിവഴിയ്ക്ക് വഴിയിൽ പഠനവും നിറുത്തി ജോലിയും കൂലിയും ഇല്ലാതെ വെട്ടും കുത്തും കൊലപാതകവുമായി നടക്കുന്ന ക്രിമിനലുകളുടെ മാത്രം ബലം അല്ല, ഹിന്ദു-മുസ്ലിം വർഗീയ-ഭീകര വാദ പ്രസ്ഥാനങ്ങൾക്കുള്ളതെന്നതിന്റെ സാക്ഷ്യപത്രങ്ങൾ ആണ് ഇത്തരം അനോണി കമന്റുകൾ!
എങ്കിലും സംവദിയ്ക്കാൻ വരാനുള്ള അത്രയും ഒരു ജനാധിപത്യബോധം കാനിയ്ക്കുന്ന സ്ഥിതിയ്ക്ക് ഇത്തരം അനോണികളോടൂം നമുക്ക് അല്പം സഹിഷ്ണുതയുള്ളവർ ആകാം!
അല്ല, അനോണീ ഈ സഹിഷ്ണുത ഔദാര്യമല്ല, ഇന്ത്യൻ പൌരൻ എന്ന നിലയിൽ നിങ്ങളുടെ അവകാശം തന്നെയാണ്.
“1) താന്‍ പ്രസിദ്ധീകരിച്ച വിഷയത്തിന്മേല്‍ തനിയ്ക്ക് അംഗീകരിക്കാനാവുന്ന ഉത്തരങ്ങളേ / പ്രതികരണങ്ങളേ അയക്കാവൂ, അല്ലെങ്കില്‍ അവ പ്രസിദ്ധീകരിക്കില്ല.
2) എതിരഭിപ്രായം ഉന്നയിക്കപ്പെട്ടാലും അവയ്ക്ക് ഉത്തരം പറയാന്‍ തനിക്ക് ത്രാണിയുണ്ടെങ്കില്‍ മാത്രമെ അവ പബ്ലിഷ് ചെയ്യൂ.
ചുരുക്കിപ്പറഞ്ഞാല്‍ താല്‍പ്പര്യമുള്ള ഒരു വിഷയം പോസ്റ്റ് ചെയ്തശേഷം, സര്‍വ്വസ്വതന്ത്രമായ അതിന്റെ വികാസം തടയുകയാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നവരില്‍ ചിലരെങ്കിലും. തന്റെ കാഴ്ച്ചപാട് ഏകപക്ഷീയമായി
ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു“.
ഈ അനോണി എത്ര നല്ല വർഗ്ഗീയവാദിയാണെങ്കിലും മേൽ അദ്ദേഹം പറഞ്ഞ വാക്കുകളെ ഈയുള്ളവൻ അക്ഷരം പ്രതി ശരിവയ്ക്കുന്നു.കമന്റ് മോഡറേഷൻ സഭ്യേതരവും, രാജ്യദ്രോഹപരവും, ഏതെങ്കിലും വ്യക്തികളെ ഹത്യ ചെയ്യുന്ന തരത്തിൽ ഉള്ളതും മറ്റുമായ കമന്റുകൾ പ്രത്യക്ഷപ്പെടാതിരിയ്ക്കുവാനുള്ള മുൻ കരുതൽ ആണ്.പക്ഷെ പലരും അത് സ്വന്തം താല്പര്യങ്ങൾക്കനുസരിച്ചും തങ്ങൾതന്നെ കേമരെന്നു വരുത്തി തീർക്കാൻ ഉപയുക്തമായ വിധത്തിലും ദുരുപയോഗം ചെയ്യുക തന്നെയാണ്.
സത്യാന്വേഷി,
തിരഞ്ഞെടുപ്പിൽ ജയിക്കാവുന്ന ഒരു സ്ഥിതി അവർക്കുണ്ടെന്നു തോന്നിയാൽ ആ നിമിഷം ഈ മനസ്സുകൾ അവരെ വീട്ടിനുള്ളിൽത്തെന്നെ കയറ്റിക്കിടത്തും.
അത് തെരഞ്ഞെടുപ്പില്‍ ജയിക്കാവുന്ന ഒരു സ്ഥിതി ഉണ്ടാകുമ്പോഴല്ലേ?
തിരഞ്ഞെടുപ്പില്‍ ജയിക്കാവുന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ നല്ല ഒരു ശതമാനം ആളുകള്‍ ഏതു പാര്‍ട്ടികളുടെ കൂടെയും കൂടാറുണ്ട്. പക്ഷെ ബി ജെ പിയെ സംബന്ധിച്ച് അങ്ങനെ ഒരു അവസ്ഥ ഉണ്ടാകനുള്ള സാധ്യത വിരളമാണ്. ജന പിന്തുണ കിട്ടിയാല്‍ ഒരു ജനാധിപത്യത്തില്‍ അതിനെ ആര്‍ക്കും എതിര്‍ക്കാന്‍ ആകില്ല. കേരളത്തില്‍ ദേവ ഗൌഡമാരില്ലല്ലോ.
ഹിന്ദുമതം ഉള്ളിടത്ത് മൃദു ഹിന്ദുത്വം ഉണ്ടാകും. അതു പക്ഷെ സംഘപരിവാറിനുള്ള പിന്തുണ ആണെന്നു ഞാന്‍ കരുതുന്നില്ല. ബി ജെ പി തീവ്ര ഹിന്ദുത്വം ഉപേക്ഷിക്കാന്‍ അര്‍ എസ് എസ് സമ്മതിക്കുമെന്നു തോന്നുന്നില്ല. അദ്വാനിയോട് കണിച്ച നീതികേട് അത് വെളിപ്പെടുത്തുന്നു.
ഒരായുസു മുഴുവന്‍ ആര്‍ എസ് എസുമായും സംഘപരിവാറുമായും അടുത്തു പ്രവര്‍ത്തിച്ചിട്ട്, അധികാരം കിട്ടാന്‍ വേണ്ടി മാത്രമായിട്ട് തീവ്ര ഹിന്ദുത്വം അദ്ദേഹം ഉപേക്ഷിച്ചു എന്നു ഞാന്‍ കരുതുന്നില്ല. അര്‍ എസ് എസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജനതാ പാര്‍ട്ടിയോടൊപ്പം നിന്നിരുന്നെങ്കില്‍ അദ്വാനി ഒരു പക്ഷെ എത്രയോ മുമ്പേ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകുമായിരുന്നു.
മുസ്ലിങ്ങളുടെ തീവ്ര നിലപാടുകളെ എതിര്‍ക്കുമ്പോള്‍ ഹിന്ദുക്കളുടെ തീവ്ര നിലപാടുകളെ അനുകൂലിക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവില്‍ നിന്നാണാ മാറ്റം. ലോകം മുഴുവന്‍ ആളുകള്‍ തീവ്ര നിലപടുകളില്‍ നിനും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും തീവ്ര നിലപാടുകള്‍ ഉപേക്ഷിക്കാതിരിക്കാനാകില്ല.
സത്യാന്വേഷി,
സി പി എം - കോൺഗ്രസ് തുടങ്ങിയ ‘മതേതര’ സംഘടനകളിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ വരെ സ്വകാര്യ സംഭാഷണത്തിൽ സംഘ് പരിവാറുകാരെപ്പോലെ സംസാരിക്കുന്നത് എന്തുകൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ?
ചില പ്രവര്‍ത്തകരും അനുഭാവികളും സംഘപരിവാറുകാരേപ്പോലെ സംസാരിക്കുന്നു എന്ന ആക്ഷേപം ഉണ്ട്. ബ്ളോഗിലും അതുണ്ടായിട്ടുണ്ട്. മദനി എന്ന മുസ്ലിം മത തീവ്രവാദിയെ കൂടെ കൂട്ടിയതിനെ എതിര്‍ത്ത ഞാന്‍ ഉള്‍ പ്പടെയുള്ള പലരെയും സംഘപരിവാരിയായി മുദ്ര കുത്തിയിട്ടുണ്ട്. മാരീചനെപ്പോലുള്ളവര്‍ ഇവരുടെ അടിവസ്ത്രം കാവിയാണോ എന്നു പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് വിലയിരുത്തലിലെ അപക്വത എന്നേ പറയാന്‍ പറ്റൂ. സംഘപരിവാറിന്റെ ഹിന്ദു മത തീവ്രവാദം എതിര്‍ക്കുന്ന ആര്‍ക്കും മദനിയുടെ മുസ്ലിം മത തീവ്രവാദത്തെ അംഗീകരിക്കാന്‍ ആകില്ല. മദനിയെ കൂടെ കൂട്ടിയത് മുസ്ലിം മത തീവ്രവാദത്തെ അംഗീകരിക്കുന്നതു കൊണ്ടും അല്ല.
ഉത്തരേന്‍ഡ്യയില്‍ പലയിടത്തും ബി ജെ പി കൊണ്ടുവന്ന ഗോവധനിരോധം എടുത്തു കളയാന്‍ കോണ്‍ഗ്രസ് ധൈര്യപ്പെട്ടിട്ടിട്ടില്ല. അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസ് സംഘപരിവാറുകാരേപ്പോലെ ചിന്തിക്കുന്നു എന്നല്ല.
പാവങ്ങള്‍... ഒരു വിവരവുമില്ല... വിവരങ്ങള്‍ മുഴുവോനും നമ്മുടെ സിങൂര്‍, കണ്ണൂര്‍, കാളിദാസ സിംഹങ്ങളുടെ കൈയില്‍ അല്ലേ ഇരിക്കുന്നത്.
കണ്ണുമൂടപ്പെട്ടവര്‍ എന്നു കേട്ടാല്‍ വിവരമില്ലാത്തവര്‍ എന്നു മനസിലാക്കുന്ന മഹാബുദ്ധിക്ക് ഒരു നല്ല നമസ്കാരം.
പിന്നെന്തിനാ അണ്ണാ ഇത്ര കഴപ്പ്, പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ എല്ലാ അവനും കലിപ്പിക്കുന്നത് സംഘ പരിവാറിനിട്ടാണല്ലോ...
സംഘപരിവാര്‍ കലിപ്പിക്കേണ്ട പ്രവര്‍ ത്തികള്‍ ചെയ്താല്‍ കലിപ്പിക്കും. അത് മനുഷ്യ സ്വഭാവമല്ലേ? മോദി നടത്തിയ പോലത്തെ പരീക്ഷണങ്ങള്‍ കേരളത്തില്‍ നടത്താന്‍ ശ്രമിച്ചാല്‍ സി പി എം സെക്രട്ടറി മാത്രമല്ല എല്ലാ പാര്‍ട്ടികളുടെ സെക്രട്ടറിമാരും ഒരു പക്ഷെ കലിപ്പിക്കും.
എന്നങു പറഞ്ഞാല്‍ താന്‍ സമ്മതിക്കുവായിരിക്കും.
കേരള ജനത കണ്ണു തുറന്നിരിക്കുന്ന ജനതയാണ്. അതു കൊണ്ടാണ്, സംഘപരിവാറിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ഏഴയലത്തു പോലും അടുപ്പിക്കാത്തത്. തല്‍ക്കാലം അവര്‍ക്ക് വോട്ടു കച്ചവടം നടത്തി നാലു കാശുണ്ടാക്കാം.
വെറുപ്പിന്റെ മാറാപ്പ് അഴിച്ചു കളഞ്ഞിട്ട് കേരള ജനതയെ സമീപിച്ചു നോക്ക്. അപ്പോള്‍ അവര്‍ ഒരു പക്ഷെ സ്വീകരിച്ചേക്കാം.
മനോമനാ,
എങ്കിലും അനോണി കമന്റുകൾക്ക് അവസരം നൽകണം എന്നു തന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം. കാരണം ഇങ്ങനെയൊക്കെ ചിന്തിയ്ക്കാനും, എഴുതാനും പറയാനും കഴിയുന്ന അഭ്യസ്ഥവിദ്യർ ഉണ്ടെന്ന തിരിച്ചറിവു നലാക്ൻ അത് ഉപകരിയ്ക്കും.
ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ബ്ളോഗ്, സമൂഹത്തെ നന്നാക്കാനോ എന്റെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍ പിക്കാനോ ഉള്ള ഒരു ഇടമായി, ഞാന്‍ കരുതുന്നില്ല. എല്ലാവരും അങ്ങനെ ആകണമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നും ഇല്ല. എന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കു വക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക. ഇതു മാത്രമേ ഇവിടെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളു. അനോണിയായിട്ടോ സനോണീയായിട്ടോ ആര്‍ക്കും അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം.
ഞാന്‍ എഴുതുന്നതിനോടു യോജിക്കാത്ത ആരോടും എനിക്ക് യാതൊരു വെറുപ്പുമില്ല.
മുഖ്യധാരാ മാധ്യമങ്ങള്‍ പറയാന്‍ മടിക്കുന്ന പലതും ബ്ളോഗുകളിലൂടെ പുറത്തു വരുന്നുണ്ട്. അതാണീ മാധ്യമത്തിന്റെ ശക്തി. പടിഞ്ഞാറന്‍ നാടുകളിലെ മുഖ്യധാര മാധ്യമങ്ങളുടെ ഓണ്‍ ലൈന്‍ എഡിഷനുകളില്‍ പല ബ്ളോഗുകളും മാധ്യമത്തേക്കാള്‍ പ്രചാരം നേടുന്നുണ്ട്.
ഗുജറാത്ത് ജനത കണ്ണു തുറന്നിരിക്കുന്ന ജനതയാണ്. അതു കൊണ്ടാണ്, ഇടതു കപട മതേതര വെറുപ്പിന്റെ പ്രത്യയശാസ്ത്രമായ കമ്മ്യൂണിസ്റ്റുകളെയും സോണിയാ ഭക്തരായ കോണ്‍ഗ്രസ്സുകാരെയും ഏഴയലത്തു പോലും അടുപ്പിക്കാത്തത്.
കേരളത്തില്‍ വേട്ടു കച്ചവടം നടത്തി 19 ഓണ്ടാരുന്നത് 2 ആക്കി ഞെളിഞ്ഞിരിക്കുന്നവന്റെ ഗീര്‍വാണം കൊള്ളാം.
ഇടതു മതേതര ജനകീയ പ്രധിരോധം വീഡിയോ
"സംഘപരിവാര്‍ കലിപ്പിക്കേണ്ട പ്രവര്‍ ത്തികള്‍ ചെയ്താല്‍ കലിപ്പിക്കും. അത് മനുഷ്യ സ്വഭാവമല്ലേ?"
കറക്റ്റ് തന്നെ അണ്ണാ,
ചങ്ങനാശേരിയില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട കേസിലും, പോല്‍ മുത്തൂറ്റ് ‘S' കത്തി കലിപ്പുകളും ഒക്കെ നമ്മള്‍ കണ്ടതല്ലേ.
സിക്രട്ടറിക്കറിയാം തങ്ങളുടെ എ ടീമായ സോണിയാ കാണ്‍ഗ്രസ്സല്ല തങളുടെ യഥാര്‍ദ്ധ ഭീക്ഷണി എന്ന്, അങോര്‍ എന്തു പറഞ്ഞാലും അത് അവസാനം സംഘപരിവാറിനുമേല്‍ ചാരാന്‍ നോക്കും. ഇടതന്മാരുടെ സമനില തെറ്റിക്കൊണ്ടിരിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായ ‘S' കത്തി തിയറി.
“മദനി എന്ന മുസ്ലിം മത തീവ്രവാദിയെ കൂടെ കൂട്ടിയതിനെ എതിര്‍ത്ത ഞാന്‍ ഉള്‍ പ്പടെയുള്ള പലരെയും സംഘപരിവാരിയായി മുദ്ര കുത്തിയിട്ടുണ്ട്. മാരീചനെപ്പോലുള്ളവര്‍ ഇവരുടെ അടിവസ്ത്രം കാവിയാണോ എന്നു പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.“
അതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും ഈ മതേതര ചമയല്‍.
ടി റിപ്പോര്‍ട്ട് സ്റ്റേ ചെയത ഹൈക്കോടതി മജിസ്റ്റ്രേറ്റ് അധികാര പരിധി ലംഘിച്ചതായി നിരീക്ഷിച്ചതൊക്കെ ആരു കാണാന്‍.
മതേതര കാണ്‍ഗ്രസ്സിന്റെ അന്വേഷകര്‍ സെതല്വാദിന്റെ ശൂലം കണ്ടെത്തിയ പോലെ ഇതും പുറത്താകുംമ്പോള്‍ (അവര്‍ ഇവരൊക്കെ ഭീകരരാണെന്നു സത്യ്‌വാങ്മൂലം നള്‍കിക്കഴിഞ്ഞു) നമ്മള്‍ ഇതു പോലെ തന്നെ പോസ്റ്റണം - കള്ളക്കളി എന്ന്...
മനനം മനു,
എവിടെയാണ് ഞാന്‍ പറഞ്ഞതില്‍ വര്‍ഗ്ഗിയ ‘വാതം‘ എന്ന് ഒന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.
“പാതിവഴിയ്ക്ക് വഴിയിൽ പഠനവും നിറുത്തി ജോലിയും കൂലിയും ഇല്ലാതെ വെട്ടും കുത്തും കൊലപാതകവുമായി നടക്കുന്ന ക്രിമിനലുകളുടെ മാത്രം ബലം അല്ല, ഹിന്ദു-മുസ്ലിം വർഗീയ-ഭീകര വാദ പ്രസ്ഥാനങ്ങൾക്കുള്ളതെന്നതിന്റെ സാക്ഷ്യപത്രങ്ങൾ ആണ് ഇത്തരം അനോണി കമന്റുകൾ!“
ഹഹഹ,
എയര്‍പോര്‍ട്ട് ഷ്യാം, സിറ്റി സുനില്‍, ഓം പ്രകാശ്, രാജേഷ്, പടക്കം പൊട്ടിച്ച എമ്മെല്ലേ പുത്രന്‍.... ഇവരെയൊന്നും മനൊമനന്നന്‍ കണ്ടിട്ടെയില്ല, കേട്ടിട്ടേയില്ല.
വിദ്യാആഭാസന്മാരുടെ ഒരു വിവരമേ, കണ്ണുരു കൊന്നിട്ട പാവാങ്ങളുടെ ചിത്രം വച്ച് സംഘ പരിവാര്‍ ഭീകരത എന്നു പോസ്റ്റിടുന്ന വിധ്യാ സമ്പന്നന്മാരെ കുറിച്ചും മാരിചരെ പോലുള്ള മൂടു താങികളേക്കുറിച്ചു ഒന്നും മനോമനനറിയില്ല. എന്തു ചെയ്യാന്‍.
ഇടയ്ക്ക് ഇതൊക്കെ ഒന്നു വായിക്കുന്നത് നല്ലതാണ്
ഈ ലിങ്ക് മനനം മനോരമന് ഡെഡിക്കേറ്റ് ചെയ്യുന്നു.
വിധ്യാ സമ്പന്നരായ മാര്‍ക്സിസ്റ്റുകാര്‍ ബ്ലോഗെഴുതിയാല്‍ ഇങ്ങനെയിരിക്കും...
നരേന്ദ്ര മോഡി എന്ന നരാധമനെ ഇവരെല്ലാം കൂടി എന്നാണ് ദൈവമാക്കി മാറ്റുന്നത് എന്നു നോക്കിയാല്‍ മതി.അവതാരപുരുഷന്റെ സിംഹാസനം ഉറപ്പിക്കാന്‍ വ്യാജ ഏറ്റുമുട്ടല്‍ ബലിക്ക് ആളെ കിട്ടാതെ വരുമ്പോള്‍
ഈ അനോണിമാര്‍ കഴുത്തു നീട്ടി ക്കൊടുക്കുമായിരിക്കും.
-ദത്തന്‍
ദത്തന്‍,
സിക്രട്ടറി ദൈവാരാധനക്കാരനായ അങ്ങ് ഹിന്ദുക്കള്‍ നരബലിയും മ്രുഗബലിയുമൊക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്നെ നിര്‍ത്തിയ കാര്യം ഒന്നും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. അതൊക്കെയിപ്പം നിങ്ങലളുടെ ‘ഇടതു മതേതര പ്രധിരോധ ബലി’ എന്ന് പേറ്റന്റ് ഐറ്റം അല്ലേ.
ഇടതു നരാധമന്ന്മാരുടെ നരബലി ഫോട്ടോകള്‍ കാണുക. അതിലൊന്ന് തളര്‍ന്നു കിടന്ന ഒരാള്‍ക്കുള്ള ഇടതു മതേതര പ്രധിരോധ ദയാവധ നരബലി ആയിരുന്നു.
ഗുജറാത്ത് ജനത കണ്ണു തുറന്നിരിക്കുന്ന ജനതയാണ്.
കണ്ണു തുറന്നിരുന്നിട്ട് കാര്യമില്ല. കണ്‍മുന്നില്‍ കാണുന്നത് മനസിലാക്കാന്‍ ആ കണ്ണുകളുടെ പിറകില്‍ മറ്റൊന്നു കൂടി വേണം. സൊഹ്രാബുദിനെ എന്തു ചെയ്യണമെന്നു ചോദിച്ചപ്പോള്‍ കൊല്ലണം എന്നാക്രോശിച്ച ജനതക്ക്, അത് ഒരു വ്യാജ ഏറ്റുമുട്ടലാണെന്നു മോദി പിന്നീടു സമ്മതിക്കുമ്പോള്‍ അത്, എന്തിനു ചെയ്തു എന്നു ചോദിക്കാനുള്ള വിവേകം ഉണ്ടാകണമായിരുന്നു. അതില്ലാഅത്തവര്‍ ഷണ്ധീകരികപ്പെട്ട ജനതയായേ വിലയിരുത്തപ്പെടൂ. അതിനെ ന്യായീകരിക്കുന്ന താങ്കളും അങ്ങനെ മുദ്ര കുത്തപ്പെട്ടാല്‍ പരിഭവിക്കരുത്. നാണമില്ലത്തവരുടെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും തണല്‍ എന്നേ ഈ പെരുമാറ്റത്തെ വിലയിരുത്താനാകൂ.
മോദി എന്ന ഭീകരനെ അന്ധമായി വിശ്വസിക്കുന്നതാണ്, ഗുജറാത്തിന്റെ ഗതികേട്. ഹിറ്റല്റെ ജെര്‍മ്മനി വിശ്വസിച്ചപോലെ.
ടി റിപ്പോര്‍ട്ട് സ്റ്റേ ചെയത ഹൈക്കോടതി മജിസ്റ്റ്രേറ്റ് അധികാര പരിധി ലംഘിച്ചതായി നിരീക്ഷിച്ചതൊക്കെ ആരു കാണാന്‍.
സ്റ്റേ ചെയ്തിട്ടല്ലേ ഉള്ളു. റിപ്പോര്‍ട്ട് റദ്ദാക്കിയിട്ടില്ലല്ലോ. അതിന്റെ കാരണം, ഇപ്പോള്‍ തന്നെ വേറൊരു സംഘം ആ കേസ് അന്വേഷിക്കുന്നതുകൊണ്ടാണ്. മജിസ്റ്റ്രേറ്റിന്റെ കണ്ടെത്തലുകള്‍ ആ സംഘത്തിനു കൈമാറാം എന്നും കോടതി പറഞ്ഞിട്ടുണ്ട്.
സൊഹ്രാബുദിനെ കര്‍ണ്ണാടകയില്‍ നിന്നു തട്ടിക്കൊണ്ടു പോയി വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്ന് മോദിയുടെ സര്‍ക്കാര്‍ സമ്മതിച്ചത് ആരും നിര്‍ബന്ധിച്ചു പറയിച്ചതല്ല. അതിന്റെ പേരില്‍ കുറച്ചു പേര്‍ ജയിലിലടക്കപ്പെട്ടതും സ്വമേധയാ അങ്ങു പോയി കിടന്നതും അല്ല.
നരേന്ദ്ര മോഡി എന്ന നരാധമനെ ഇവരെല്ലാം കൂടി എന്നാണ് ദൈവമാക്കി മാറ്റുന്നത് എന്നു നോക്കിയാല്‍ മതി.അവതാരപുരുഷന്റെ സിംഹാസനം ഉറപ്പിക്കാന്‍ വ്യാജ ഏറ്റുമുട്ടല്‍ ബലിക്ക് ആളെ കിട്ടാതെ വരുമ്പോള്‍
ഈ അനോണിമാര്‍ കഴുത്തു നീട്ടി ക്കൊടുക്കുമായിരിക്കും.
ദത്തന്‍,
കഴുത്തുനീട്ടിയില്ലെങ്കിലും മോദി അതറുത്തെടുത്തോളും.
ഹരേന്‍ പാണ്ഡ്യ ഗുജറാത്തിലെ ബി ജെ പിയുടെ പ്രഗത്ഭ നേതാവായിരുന്നു. അദ്ദേഹം മോദിയുടെ വെറുപ്പ് ശാസ്ത്രത്തെ അനുകൂലിച്ചിരുന്നില്ല. 2002 ലെ മുസ്ലിം കുട്ടക്കൊല മോദി ആസൂത്രണം ചെയ്തതായിരുന്നെന്ന് പരസ്യമായി പറഞ്ഞ ബി ജെ പി നേതാവായിരുന്നു അദ്ദേഹം അതിന്റെ ദേഷ്യത്തിനു, മോദി ആ കഴുത്തും അറുത്തെടുത്തു. പാണ്ഡ്യയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പിതാവു ഗുജറാത്ത് കൂട്ടക്കൊല അന്വേഷിച്ച നാനാവതി കമീഷന്റെ മുമ്പാകെ പറഞ്ഞതിന്റെ ഒരു റിപ്പോര്‍ട്ടാണു ചുവടെ.
'Haren Pandya said Modi authored riots'.
AHMEDABAD: Vithal Pandya, father of slain Gujarat minister Haren Pandya, told the Nanavati-Shah commission of inquiry on Thursday that his son had
informed him that the 2002 riots were "statesponsored" and "orchestrated" by CM Narendra Modi who was the "author and architect of the riots".
Pandya said his son had told him that a meeting of BJP workers took place in Lunawada in the Panchmahals on February 27, 2002 — the day when the Godhra carnage took place — where Modi instructed workers to fan out in the state. "Haren told me about the incident. He also told me that the authorities had instructed the police that revenge for the Godhra deaths should be allowed and that they should go soft on kar sevaks," Pandya told the commission.
Pandya said, "He (Haren) had observed that this was for the first time that the state government had supported a bandh call given by an outfit (on February 28) and no previous chief minister of Gujarat had supported such a call during past communal riots."
Stressing that his son was not a fanatic, Pandya said Haren had remarked on February 27 that if not checked in Godhra itself, the repercussions of the train carnage would go out of hand. "Most party members shared his (Haren's) sentiments, but some fundamentalists within the party did not approve of this feeling," he said.
According to Pandya, Haren had roamed around in his constituency along with then area deputy police commissioner VM Pargi to pacify the people. "Haren later on told me that Modi was the author and architect of the riots and that the post-Godhra events were sponsored by the state," he said.
He added that there was a general feeling among Hindus that Modi would 'save' them from Muslims. "Haren always believed that this was not Hindutva but Moditva," he said. At this point, Pandya senior got into a row with the commission, whose members asked him to give only relevant details. Pandya said that if he was not allowed to depose about whatever he wanted to say, he would shut up and then walked out of the witness box.
Pandya senior will be cross-examined on February 23. The crucial cross-examination of Best Bakery prime witness Zaheera Sheikh is to take place on Friday.
ഹിന്ദുക്കള്‍ നരബലിയും മ്രുഗബലിയുമൊക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്നെ നിര്‍ത്തിയ കാര്യം ഒന്നും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. അതൊക്കെയിപ്പം നിങ്ങലളുടെ ‘ഇടതു മതേതര പ്രധിരോധ ബലി’ എന്ന് പേറ്റന്റ് ഐറ്റം അല്ലേ.
മൃഗബലി നടത്തിയില്ല എന്നു കരുതി മൃഗങ്ങള്‍ അല്ലാതാവണമെന്നില്ല.
ആര്‍ എസ് എസ് കണ്ണൂരു വെട്ടിക്കൊലപ്പെടുത്തിയ സി പി എം കാരുടെ ഫോട്ടോകളും ഇതു പോലെ ഒക്കെ തന്നെ ഇരിക്കും. പിന്നെ സി പി എം കാര്‍ ആര്‍ എസ് എസുകാരേപ്പോലെ മൃഗങ്ങളല്ലാത്തത് കൊണ്ട് അവ പ്രചാരണ ആയുധമാക്കുന്നില്ല. ശവശരീരത്തോടു പോലും ബഹുമാനമില്ലാത്ത മൃഗങ്ങള്‍ ഇത് ലോകം മുഴുവന്‍ പ്രസിദ്ധപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളു.
ആര്‍ എസ് എസുകാര്‍ കാക്കി ട്രൌസറുമിട്ട് വടിയും വാളുമായി ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം പരിശീലനം നടത്തുന്നത്, വഴവെട്ടാനാണെന്ന് മറ്റുള്ളവര്‍ കരുതുന്നില്ല.
സി പി എം എന്ന പാര്‍ട്ടി കേരളത്തില്‍ മുഴുവന്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ്. കണ്ണൂരു പോലെ തന്നെ ശക്തിയുള്ള കേന്ദ്രങ്ങള്‍ പലയിടത്തും ഉണ്ട്. അവിടെയൊന്നും അവര്‍ക്കില്ലാത്ത കൊലപാതക രാഷ്ട്രീയവും, ഇടതു മതേതര പ്രധിരോധ ബലിയും കണ്ണുരുണ്ടെന്നു വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല.
കുറച്ചു നാളു മുമ്പു വരെ കോണ്‍ഗ്രസും മുസ്ലിം ലീഗും അക്രമങ്ങളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ അര്‍ എസ് എസും സി പി എമ്മുമാണ്. അത് ആ സ്ഥലത്തിന്റെ പ്രത്യേകതയാണ്. കൊണ്ടും കൊടുത്തും പകരം വീട്ടിയും മുന്നേറുന്ന ചേവക പാരമ്പര്യം .
അവിടത്തെ യധാര്‍ത്ഥ പ്രശ്നം മനസിലാക്കാനോ പരിഹരിക്കാനോ ആത്മാര്‍ത്ഥമായ ഒരു ശ്രമവും ആരും നടത്തുന്നില്ല. അതു കൊണ്ട് ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകനുള്ള സാധ്യത കൂടുതലാണ്.
"സ്റ്റേ ചെയ്തിട്ടല്ലേ ഉള്ളു. റിപ്പോര്‍ട്ട് റദ്ദാക്കിയിട്ടില്ലല്ലോ. അതിന്റെ കാരണം, ഇപ്പോള്‍ തന്നെ വേറൊരു സംഘം ആ കേസ് അന്വേഷിക്കുന്നതുകൊണ്ടാണ്. മജിസ്റ്റ്രേറ്റിന്റെ കണ്ടെത്തലുകള്‍ ആ സംഘത്തിനു കൈമാറാം എന്നും കോടതി പറഞ്ഞിട്ടുണ്ട്." ഇശ്റത്ത് കേസിലെ കാളിദാസന്‍റെ ഈ മറുപടി വാദത്തിനു വേണ്ടി തല്‍ക്കാലം നമുക്ക് വിഴുങ്ങാം അനോണിച്ചേട്ടാ..
എന്നാല്‍ സൊഹ്റാബുദ്ധീന്‍ കേസില്‍ മോഡിയുടെ കുറ്റ സമ്മതത്തെക്കുറിച്ച് അനോണി സുഹൃത്തിനെന്ത് പറയാനുണ്ട് ?
സി.പി.എം അത് ചെയ്തു സി.പി.എം ഇത് ചെയ്തു.ഇത് പണ്ട് സി.പി.എമ്മും ചെയ്തതല്ലേ എന്നൊക്കെ അനോണിപ്പട ഉറക്കെ ഓളിയിടുമ്പോള്‍ അതിനു പിന്നാലെ പോയി ചര്‍ച്ച വഴി മാറിപ്പോകുന്നുണ്ടോ എന്ന് ഒരു സംശയം.ഇവിടെ സി.പി.എം അല്ല വിഷയം എന്ന് തന്നെയാണു എന്‍റെ വിശ്വാസം.
ഇത്തരം ഗമന്‍റടികള്‍ക്ക് 'സി.പി.എം-വിമര്‍ശനങ്ങള്‍ക്ക് മറുപടി' എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റിട്ട് ചര്‍ച്ച ചെയ്യുന്നതല്ലേ കാളിദാസാ നല്ലത്.ഇവിടെ പല അനോണികളും ചര്‍ച്ച വഴി തിരിച്ച് വിടാന്‍ വേണ്ടി തന്നെയാണു അവതരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.
"ആര്‍ എസ് എസ് കണ്ണൂരു വെട്ടിക്കൊലപ്പെടുത്തിയ സി പി എം കാരുടെ ഫോട്ടോകളും ഇതു പോലെ ഒക്കെ തന്നെ ഇരിക്കും. പിന്നെ സി പി എം കാര്‍ ആര്‍ എസ് എസുകാരേപ്പോലെ മൃഗങ്ങളല്ലാത്തത് കൊണ്ട് അവ പ്രചാരണ ആയുധമാക്കുന്നില്ല. ശവശരീരത്തോടു പോലും ബഹുമാനമില്ലാത്ത മൃഗങ്ങള്‍ ഇത് ലോകം മുഴുവന്‍ പ്രസിദ്ധപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളു."
ഒരെണ്ണം അണ്ണാ പ്ലീസ്, ഒരു സാമ്പിള്‍
“കുറച്ചു നാളു മുമ്പു വരെ കോണ്‍ഗ്രസും മുസ്ലിം ലീഗും അക്രമങ്ങളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ അര്‍ എസ് എസും സി പി എമ്മുമാണ്. അത് ആ സ്ഥലത്തിന്റെ പ്രത്യേകതയാണ്. കൊണ്ടും കൊടുത്തും പകരം വീട്ടിയും മുന്നേറുന്ന ചേവക പാരമ്പര്യം .
അവിടത്തെ യധാര്‍ത്ഥ പ്രശ്നം മനസിലാക്കാനോ പരിഹരിക്കാനോ ആത്മാര്‍ത്ഥമായ ഒരു ശ്രമവും ആരും നടത്തുന്നില്ല. അതു കൊണ്ട് ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകനുള്ള സാധ്യത കൂടുതലാണ്.“
അണ്ണന്റെ കണൂര്‍ ഇതൊക്കെ നടക്കുമ്പം ചേകവ പാരമ്പര്യം, ഗുജറത്തിലാകുംപ്പൊല്‍ മരണത്തിന്റെ വ്യാപാരം അല്ലേ.. നല്ല യുക്തി
“എന്നാല്‍ സൊഹ്റാബുദ്ധീന്‍ കേസില്‍ മോഡിയുടെ കുറ്റ സമ്മതത്തെക്കുറിച്ച് അനോണി സുഹൃത്തിനെന്ത് പറയാനുണ്ട് ?
സീപിയെമ്മിന്റെ സിക്രട്ടറി പരസ്യമായി സമ്മതിച്ച ‘മതേതര ജനകീയ ന്യൂനപക്ഷ പ്രതിരോധത്തിനായി‘ തളര്‍ന്നു കിടന്ന ഒരാളെ വെട്ടിക്കോന്നതിനേക്കുറിച്ചും, ജയക്രിഷ്ണന്‍ മാഷിനെ കുട്ടികളുടെ മുന്നി ഇട്ടു വെട്ടി കൊന്നതിനേക്കുറിച്ചും, അതിലെ പ്രതി കള്‍ക്ക് നള്‍കിയ സ്വീകരണ യോഗത്തില്‍ ഇനിയും ഇമ്മതിരി പണി വേനേല്‍ നടത്തും എന്നു പറഞ്ഞതിനേക്കുറിച്ചുമുള്ള ജിപ്പൂസിന്റെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം...
അനോണി സാറേ,
ഞാന്‍ ഏതു സെക്രട്ടറിദൈവത്തെ ആരാധിക്കുന്നെന്നാണ് താങ്കള്‍ പറയുന്നത്? ആരെയെങ്കിലും
ദൈവമായി ആരാധിക്കാതെ ജീവിക്കാന്‍ സാധിക്കില്ല എന്ന് താങ്കള്‍ക്കുള്ള പോലുള്ള വിശ്വാസം എനിക്കില്ല.
ദളിതനെ വഴി നടക്കാനോ മനുഷ്യനുഷ്യനായി കരുതാനോ കൂട്ടാക്കാത്തവര്‍ ഏതു ഹിന്ദുവിന്റെ കാര്യമാണ്
പറയുന്നത്?നരേന്ദ്രമോഡി അധികാരക്കസേരയില്‍ ഇരുന്നുകൊണ്ടു ചെയ്യിച്ച കൊലപാതകങ്ങളുടെ രേഖകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഏതോ തെരുവുഗുണ്ടകള്‍ നടത്തിയ കൊലപാതക ചിത്രങ്ങള്‍ കാട്ടി ന്യായീകരിക്കുന്നത്
ഏത് ഹൈന്ദവ ദര്‍ശനത്തിന്റെ ഭാഗമാണോ ആവോ?ഊരും പേരും ഇല്ലാത്തവര്‍ക്ക് എന്ത് അധമത്വവും വിളമ്പാമെന്നാണോ?
-ദത്തന്‍
ജിപ്പൂസ്,
ഇവിടെ പല അനോണികളും ചര്‍ച്ച വഴി തിരിച്ച് വിടാന്‍ വേണ്ടി തന്നെയാണു അവതരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.
ചര്‍ച്ച വഴിതിരിച്ചു വിടുക എന്നത് ഉദ്ദേശ്യമായിരിക്കാം. പക്ഷെ അതിലും കൂടുതലായി ജാള്യതയും കുറ്റബോധവുമാണ്.
കണ്ണുരെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സി പി എമ്മിനേകുറിച്ചുള്ള ആരോപണം, പാര്‍ട്ടി ഗ്രാമങ്ങളില്‍ മേല്‍ക്കോയ്മ നഷ്ടപ്പെടാതിരിക്കാന്‍ നടത്തുനതാണെന്നാണ്.വളരെ അര്‍ത്ഥ ശൂന്യമയ ഒരാരോപണമാണിത്. 99% പാര്‍ ട്ടി അംഗങ്ങള്‍ മാത്രമുള്ള ഇടങ്ങളില്‍ മേല്‍ക്കോയ്മ നഷ്ടപ്പെടാന്‍ ഒരു സാധ്യതയുമില്ല.
സി പി എമ്മിന്റെ ജനപിന്തുണ കുറക്കാന്‍ നടത്തുന്ന ഒരു ശ്രമം മാത്രമാണിത്. അതിന്, കരുവാക്കപ്പെടുന്നത് എളുപ്പത്തില്‍ കൊല്ലപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും.
ജനപിന്തുണ നിലനിര്‍ത്താനാണു സി പി എം അക്രമവും കൊലപതകവും നടത്തുന്നതെന്ന അരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂരും വടകരയിലും അവര്‍ തോല്‍ക്കില്ലായിരുന്നു.
കണ്ണൂര്‍ സംഭവിച്ചതിനേക്കുറിച്ച് അര്‍ത്ഥവത്തായ ഒരു അന്വേഷണവും നടക്കുന്നില്ല. സി പി എം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനുത്തരവാദികളാണ്. രാഷ്ട്രീയം എന്നതിനപ്പുറം ഇതൊരു സാമൂഹിക പ്രശ്നമായിട്ട് കാണണം .ചെറുപ്പക്കാരായ ആളുകളാണവിടെ വെട്ടി മരിക്കുന്നത്.
സി പി എം എത്ര മുമ്പേ കണ്ണുരും പരിസരങ്ങളിലും ജനാധിപത്യ രീതിയില്‍ ശക്തി തെളിയിച്ചതാണ്. ബി ജെപിക്ക് അവിടെയൊന്നും ചുവടുറപ്പിക്കാന്‍ ആയിട്ടില്ല. വോട്ടു വിറ്റും വാങ്ങിയും ബി ജെ പി ചില പഞ്ചായത്ത് തല സീറ്റുകള്‍ നേടുന്നതൊന്നും സി പി എമ്മിനെ പേടിപ്പിക്കുന്നില്ല. ആര്‍ എസ് എസിന്റെ രഹസ്യ അജണ്ട മറയ്ക്കാനാണ്, സി പി എം വിരണ്ടുപോകുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്നത്.
ജിപ്പൂസ് ,
എന്നാല്‍ സൊഹ്റാബുദ്ധീന്‍ കേസില്‍ മോഡിയുടെ കുറ്റ സമ്മതത്തെക്കുറിച്ച് അനോണി സുഹൃത്തിനെന്ത് പറയാനുണ്ട് ?
പറയാനില്ലല്ലോ. അതു കൊണ്ടല്ലെ കണ്ണൂരിന്റെ ചരിത്രം തേടിപ്പോകുന്നത്.
സൊഹ്രാബുദ്ദിന്‍ ഷൈഖ് ഉള്‍പ്പടെയുള്ളവര്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതൊക്കെ മോദിക്കറിയാമായിരുന്നു. അത് പരസ്യമായപ്പോള്‍ സംഘപരിവാരികളെല്ലാം പരക്കം പായുകയാണ്. കൂടുതല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും കുറ്റസമ്മതങ്ങളും വരാനിരിക്കുന്നേ ഉള്ളു.
വേറെ തൊഴിലൊന്നും ചെയ്യാതെ ഇരിക്കുന്ന ചെറുപ്പക്കാര്‍ പരസ്പരം വെട്ടി മരിക്കുന്നതും, ഒരു സം സ്ഥാന മുഖ്യമന്ത്രി ജന പിന്തുണ നില നിര്‍ത്താന്‍ വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.
ഈ കൊലപാതകങ്ങളുടെ ചരിത്രവും സമയവും പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു സംഗതിയുണ്ട്. മോദിയുടെ പിന്തുണ കുറഞ്ഞു വരുന്ന സന്ദര്‍ഭങ്ങളില്‍ ആണീ കൊലപാതകങ്ങള്‍ മിക്കതും നടത്തിയതും അവയെ പൊതു വേദികളില്‍ ഉപയോഗിച്ചിട്ടുള്ളതും. ഈ കൊലപാതകങ്ങള്‍ക്കെല്ലാം പറയുന്ന കാരണം ഒന്നു മാത്രം. മോദിയെ വധിക്കാന്‍ വന്ന ഭീകരന്‍. അതും പാകിസ്താനി ബന്ധമുള്ള ഭീകരന്‍. ഇത് ബോധപൂര്‍വം സൃഷ്ടിച്ച ഒരു സങ്കല്‍പ്പമാണ്. എന്നു വച്ചല്‍ ഭീകരന്‍മാര്‍ നിരന്തരം ലക്ഷ്യം വക്കുന്ന ഒരു വ്യക്തി എന്ന സഹതാപം പിടിച്ചു പറ്റാന്‍, മോദി നടത്തുന്ന വൃത്തികെട്ട കളിയാണിതിനു പിന്നില്‍. ആ മാനസിക രോഗത്തിനു കൂടുതല്‍ ബലം നല്‍കാനാണ്, കര്‍ണാടകയില്‍ നിന്നും മുംബൈയില്‍ നിന്നും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന്, കൊലപെടുത്തി അതിനു മറ്റൊരു നിറം നല്‍കി പ്രചരിപ്പിക്കുന്നത്. ഇതിനു രണ്ടു ലക്ഷ്യങ്ങളുണ്ട്. ഗുജറാത്തിനു പുറത്തുള്ള ഇന്‍ഡ്യക്കാര്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ ലക്ഷ്യം വക്കുന്നു. പാകിസ്താനും ഗുജറാത്ത് മുഖ്യമന്ത്രിയെ ലക്ഷ്യം വക്കുന്നു. പ്രണേഷ് കുമാറിനെ തട്ടിക്കൊണ്ടു പോയി വധിച്ചതിനു പിന്നില്‍ മൂന്നാമതൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ചില ഹിന്ദുക്കള്‍ മത പരിവര്‍ത്തനം ചെയ്യുന്നത് ഹിന്ദുകളെ ഇല്ലാതാക്കാനാനെന്ന സംഘപരിവാര്‍ ആരോപണത്തിനു സാധുത നല്‍കുക എന്നതും.
മുസ്ലിം ഭീകരത, തീവ്ര ഹിന്ദുക്കളുടെ ഇടയില്‍ പെട്ടെന്നു വിറ്റഴിക്കപ്പെടുന്ന ചരക്കാണ്. പാകിസ്താനി ബന്ധമുള്ള മുസ്ലിം ഭീകരതക്ക് വലിയ കമ്പോളമാണിന്ന് തീവ്ര ഹിന്ദുക്കള്‍.
മോദിയെ ഹിന്ദുത്വയുടെ ആഗോള രക്ഷകനായി കണുന്ന ഹിന്ദുത്വ വാദികളായ ഗുജറാത്തികളും മറ്റു തീവ്ര ഹിന്ദുകളും ഇത് അപ്പടി വിശ്വസിക്കുന്നു. ഇവരൊക്കെ അറിഞ്ഞോ അറിയാതെയോ മോദിയുടെ ഭീകരതക്ക് വളം വച്ചു കൊടുക്കുകയാണിന്ന്. ഹരെന്‍ പാണ്ഡ്യയുടെ അനുഭവം അറിയാവുന്നവര്‍ പേടി കൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നും ഇല്ല.
അണ്ണന്റെ കണൂര്‍ ഇതൊക്കെ നടക്കുമ്പം ചേകവ പാരമ്പര്യം, ഗുജറത്തിലാകുംപ്പൊല്‍ മരണത്തിന്റെ വ്യാപാരം അല്ലേ.. നല്ല യുക്തി
കണ്ണൂരില്‍ കേരള മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചു ആരെയും കൊലപ്പെടുത്തുന്നില്ല. ആര്‍ എസ് എസുകാരെ ഗുജറത്തില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ തട്ടിക്കൊണ്ടു വന്ന്, പയ്യാമ്പലം കടപ്പുറത്ത് നാടകം കളിക്കുന്നില്ല. വര്‍ഷങ്ങളായി പരസ്പരം അറിയാവുന്ന ആര്‍ എസ് എസുകാരനും സി പി എം കാരനും ആണിവിടെ വെട്ടി മരിക്കുന്നത്. അത് മിക്കതും പട്ടാപ്പകല്‍ പരസ്യമായിട്ടാണു ചെയ്യുന്നതും. പൊതു വഴികളിലും, ബസിനുള്ളില്‍ നിന്നും വീടിനുള്ളില്‍ നിന്നും വിളിച്ചിറക്കിയും, നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിലിട്ടാണ്, വെട്ടി കൈത്തരിപ്പു തീര്‍ക്കുന്നത്. ശ്രീരാമന്‍ ബാലിയെ വധിക്കാന്‍ ചെയ്ത പോലെ ഒരു ഒളിയമ്പു പോലും എയ്യുന്നില്ല. നേര്‍ക്കു നേരെ വെട്ടി മരിക്കുകയാണ്.
മോദി എന്ന ഭീകരന്‍ ചെയ്യുന്നതതല്ല. പോലീസുകാരെ ഉപയോഗിച്ചു ഗുജറാത്തിനു പുറത്തു നിന്നും മുസ്ലിങ്ങളെ തട്ടി ക്കൊണ്ടു വന്ന് വെടി വച്ചു കൊന്നിട്ട്, അത് ഭീകരന്‍ മാര്‍ തന്നെ വധിക്കാന്‍ വന്നതാണ്, എന്റെ പോലീസ് അവരെ ഭഗീരഥപ്രയത്നത്താല്‍ കൊലപ്പെടുത്തി ഹിന്ദുക്കളുടെ മനം രക്ഷിച്ചു എന്നാണ്, മോദി എന്ന ഭീകരന്‍ പറയാറുള്ളത്. തീവ്രവാദ സംശയരോഗത്തിന്റെ പാരമ്യമാണത്.
ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള വളര്‍ച്ച താങ്കളൊന്നും നേടിയിട്ടിലാത്തതു കൊണ്ടാണീ, കുരുട്ടു യുക്തി.
കേരള മുഖ്യമന്ത്രി ഏതെങ്കിലും ആര്‍ എസ് എസുകരനെ ഗുജറത്തില്‍ നിന്നും തട്ടിക്കൊണ്ടു വന്ന് കൊലപെടുത്തിയിട്ടുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞതിന്, എന്തെങ്കിലും സാംഗത്യമുണ്ടായേനേ.
"മോദി എന്ന ഭീകരന്‍ ചെയ്യുന്നതതല്ല. പോലീസുകാരെ ഉപയോഗിച്ചു ഗുജറാത്തിനു പുറത്തു നിന്നും മുസ്ലിങ്ങളെ തട്ടി ക്കൊണ്ടു വന്ന് വെടി വച്ചു കൊന്നിട്ട്, അത് ഭീകരന്‍ മാര്‍ തന്നെ വധിക്കാന്‍ വന്നതാണ്, എന്റെ പോലീസ് അവരെ ഭഗീരഥപ്രയത്നത്താല്‍ കൊലപ്പെടുത്തി ഹിന്ദുക്കളുടെ മനം രക്ഷിച്ചു എന്നാണ്, മോദി എന്ന ഭീകരന്‍ പറയാറുള്ളത്. തീവ്രവാദ സംശയരോഗത്തിന്റെ പാരമ്യമാണത്."
ഹഹ.. രണ്ടു പേരെ പാകിസ്ഥാനില്‍ നിന്നും തട്ടി കോണ്ടു വന്നിരുന്നു, ഗുജരാത്തില്‍ മുസ്ക്കീമുകള്‍ തീര്‍ന്നു പോയിക്കാണും അല്ലേ.
“കേരള മുഖ്യമന്ത്രി ഏതെങ്കിലും ആര്‍ എസ് എസുകരനെ ഗുജറത്തില്‍ നിന്നും തട്ടിക്കൊണ്ടു വന്ന് കൊലപെടുത്തിയിട്ടുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞതിന്, എന്തെങ്കിലും സാംഗത്യമുണ്ടായേനേ.“
ഇവിടെയുള്ള ആര്‍ എസ് എസുകരനെ ഒക്കെ കൊല്ലം അല്ലേ....
മുഖ്യന്‍ ആ പണിയൊക്കെ ആഭ്യതരനെ ഏലിപ്പിച്ചു നോക്കി നില്‍ക്കുവല്ലേ. ചങനാശേരിയില്‍ പോലീസുകാര്‍ന്‍ മരിച്ച് സംഭവത്തി ഇതൊക്കെ നമ്മള്‍ കണ്ടതല്ലേ കാളിദാസാ..
“ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള വളര്‍ച്ച താങ്കളൊന്നും നേടിയിട്ടിലാത്തതു കൊണ്ടാണീ, കുരുട്ടു യുക്തി.“
കഷ്ടം കാളിദാസാ... എന്തു തരം വരട്ടു വാദമാ താന്‍ പറയുന്ന്തെന്ന് തനിക്ക് ഒരിക്കലും മനസ്സിലാകില്ല എന്നു മനസ്സിലായതിനാല്‍ ഞാന്‍ നിര്‍ത്തുന്നു. ലാല്‍ സലാം..
ഹഹ.. രണ്ടു പേരെ പാകിസ്ഥാനില്‍ നിന്നും തട്ടി കോണ്ടു വന്നിരുന്നു, ഗുജരാത്തില്‍ മുസ്ക്കീമുകള്‍ തീര്‍ന്നു പോയിക്കാണും അല്ലേ.
ഗുജറാത്തിലെ മുസ്ലിങ്ങള്‍ തീര്‍ന്നു പോയിട്ടല്ല. ബാക്കിയുള്ളതിനെ കശാപ്പു ചെയ്യാനുള്ള കാരണം അന്വേഷിച്ചു നടക്കുന്നതാണ്. ഗുജറാത്തിലെ മുസ്ലിങ്ങളുടെ സഹായത്തോടെ പുറത്ത് നിന്നും മുസ്ലിങ്ങള്‍ മോദിയെ വധിക്കാന്‍ വരുന്നു എന്ന ഭീതി പരത്തിയാല്‍, സംഗതി എളുപ്പമാണല്ലോ. അടുത്ത വീട്ടിലെ മുസ്ലിമിനെ നോട്ടപ്പുള്ളിയാക്കി വച്ചിട്ട്, ഗോധ്ര പോലെ എന്തെങ്കിലും സംഭവിച്ചാല്‍, അവന്റെ കഴുത്തറുക്കാന്‍ കാരണം ആയല്ലോ, 2002 ല്‍ സംഭവിച്ചപോലെ.
ഇവിടെയുള്ള ആര്‍ എസ് എസുകരനെ ഒക്കെ കൊല്ലം അല്ലേ....
മുഖ്യന്‍ ആ പണിയൊക്കെ ആഭ്യതരനെ ഏലിപ്പിച്ചു നോക്കി നില്‍ക്കുവല്ലേ. ചങനാശേരിയില്‍ പോലീസുകാര്‍ന്‍ മരിച്ച് സംഭവത്തി ഇതൊക്കെ നമ്മള്‍ കണ്ടതല്ലേ കാളിദാസാ..
ആര്‍ എസ് എസുകാരനും സി പി എം കാരനും ഒരനുഷ്ടാനം പോലെ കൊല്ലപ്പെടുന്നത് കണ്ണൂരാണല്ലോ.
അര്‍ എസ് എസുകാര്‍ കേരളത്തില്‍ മുഴുവന്‍ ഉണ്ട്. കണ്ണൂരൊഴികെ മറ്റിടങ്ങളില്‍ അവര്‍ കൊല്ലപ്പെടുനില്ലല്ലോ, കണൂരു പോലെ. കണ്ണൂരിനു പുറത്തുള്ള ആര്‍ എസ് എസുകാരനും സി പി എം കാരനും വ്യാജന്‍ മാരാണോ?
ചങ്ങനാശ്ശേരിയില്‍ ഒരു വിദ്യാലയത്തില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. അന്നവിടെ പുറത്തു നിന്നുള്ള ആര്‍ എസ് എസുകാര്‍ ഉണ്ടായിരുന്നു. സ്വാഭവികമായി അവര്‍ സംശയിക്കപ്പെട്ടു. അതില്‍ ഒരു അസ്വാഭാവികതയും ഇല്ല. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്ക് കോളേജില്‍ എന്തു കാര്യം?
കഷ്ടം കാളിദാസാ... എന്തു തരം വരട്ടു വാദമാ താന്‍ പറയുന്ന്തെന്ന് തനിക്ക് ഒരിക്കലും മനസ്സിലാകില്ല എന്നു മനസ്സിലായതിനാല്‍ ഞാന്‍ നിര്‍ത്തുന്നു. ലാല്‍ സലാം..
ഞാന്‍ പറഞ്ഞത് എന്താണെന്നു താങ്കള്‍ക്ക് മനസിലാകില്ല. ഒരു മുഖ്യമന്ത്രി സം സ്ഥാനത്തിനു പുറത്തു നിന്നും ആളുകളെ തട്ടി ക്കൊണ്ടു വന്ന് വ്യാജ ഏറ്റുമുട്ടല്‍ ഉണ്ടാക്കി കൊലപ്പെടുത്തുന്നതും, ഒരു സ്ഥലത്തു താമസിക്കുന്ന രണ്ടു വിഭാഗം ആളുകള്‍ പതിറ്റാണ്ടുകളായി പരസ്പരം വെട്ടി മരിക്കുന്നതും ഒരേ തലത്തില്‍ കാണുന്ന തങ്കള്‍ക്ക് അത് മനസിലാകാനുള്ള വളര്‍ച്ചയില്ല.
Post a Comment