Wednesday, 16 September 2009

കന്നുകാലി ക്ളാസിലെ കല്ല്യാണിക്കുട്ടി.

തലമുടി പിന്നിയിട്ടാലും, കെട്ടിവച്ചാലും, അഴിച്ചിട്ടാലും, കല്ല്യാണിക്കുട്ടി കല്ല്യാണിക്കുട്ടി തന്നെ. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മലയാള പാഠപുസ്തകത്തിലെ വരികളാണ്.

മറ്റൊരു മലയാള പഴം ചൊല്ലുണ്ട്. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല.

ഇത് രണ്ടും  യോജിക്കുന്ന ഒരു വ്യക്തിയുണ്ട്. കുറച്ചു മലയാളികളുടെയെങ്കിലും പുതിയ മിശിഹാ ആയ ശശി തരൂര്‍.

അദ്ദേഹത്തിന്റെ ഇന്നലത്തെ പരാമര്‍ശമാണ്, "വിശുദ്ധ പശുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ളാസില്‍ തന്നെ ആയിരിക്കും അടുത്ത തവണ കേരളത്തിലേക്കു യാത്ര ചെയ്യുക". എന്ന്.

കന്നുകാലികള്‍ എന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ തഴെക്കിടയിലുള്ള ജനങ്ങളെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന ജാതി ഹുന്ദുക്കള്‍ തഴ്ന്നജാതിക്കാര്‍ക്ക് കന്നുകാലികള്‍ക്കു നല്‍കുന്ന പരിഗണനപോലും നല്‍കിയിരുന്നില്ല. ഇന്നും ചിലര്‍ അത് ചെയ്യുന്നുണ്ട്. ഉയര്‍ന്ന ജാതി ചിന്ത കത്തുസൂക്ഷിക്കുന്ന ചില നായന്‍മാരും ഇന്നുണ്ട്. നാരായണ പണിക്കര്‍ അതു പോലത്തെ ഒരു നായരാണ്. നയരായതു കൊണ്ട് സ്ഥാനാര്‍ത്ഥി ആയി എന്നും, അത് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരു കാരണമായി എന്നും പറഞ്ഞു കേട്ടിരുന്ന ഒരാളാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് ഇറക്കു മതി ചെയ്യപ്പെട്ട മുന്‍ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥനായ ശശി തരൂര്‍.

കോണ്‍ഗ്രസ് പാരമ്പര്യമനുസരിച്ച് സ്ഥനാര്‍ത്ഥിത്തം കിട്ടാന്‍ ഒട്ടും യോഗ്യത ഇല്ലാതിരുന്ന ആദ്ദേഹം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആയത് മറ്റു പല പരിഗണനയും വച്ചാണ്. കോണ്‍ഗ്രസ് സെക്രട്ടറി ആയിരുന്ന ടോം വടക്കന്‍ ത്രിശൂരില്‍ സ്ഥാനാര്‍ത്ഥിയാകാതിരുന്നത്, അദ്ദേഹത്തിനു മണ്ഢലത്തില്‍ പ്രവര്‍ത്തി പരിചയം ഇല്ലാതിരുന്നതു കൊണ്ടാണെന്നു പറയപ്പെടുന്നു. ഇന്‍ഡ്യന്‍ സമൂഹിക രംഗത്തോ, ഇന്‍ഡ്യന്‍ രാഷ്ട്രീയരംഗത്തോ, കോണ്‍ഗ്രസ് രാഷ്ട്രീയത്തിലോ ഇന്നു വരെ ഒരു സംഭാവനയും നല്‍കാത്ത, ശശി തരൂരെന്ന  ഈ അഴകിയ രാവണന്‍ കേരളത്തില്‍ നിന്നുള്ള എം പി യും കേന്ദ്ര മന്ത്രിയുമായത് അത്ഭുതമയി അവശേഷിക്കുന്നു.

ശശി തരൂര്‍ വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഇന്‍ഡ്യയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ സായിപ്പിനേപ്പോലെ കൈ നെഞ്ചോടു ചേര്‍ത്തു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതാണാദ്യം വിവാദമായത്. അതിന്റെ പേരില്‍ ഒരു കേസും നിലവിലുണ്ട്. കേസുണ്ടാകുന്നത് ഇക്കാലത്തെ ഒരു അഡംബരമാണല്ലോ.

രണ്ടാമത്തെ വിവാദം മന്ത്രിയായതിനു ശേഷം പഞ്ച നക്ഷത്ര ഹോട്ടലില്‍ തമസിച്ചതാണ്. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവാക്കി എന്ന തൊടു ന്യയത്തില്‍, അന്ന് തലയൂരാന്‍ ശ്രമിച്ചു. പക്ഷെ ആ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ആ വിവാദം കാരണം പെട്ടെന്ന്, കോണ്‍ഗ്രസുകാരെല്ലം ഔചിത്യ ബോധമുള്ളവരായി മാറി. രാഹുല്‍ ഗാന്ധി രണ്ടാം ക്ളാസ് കംപാര്‍ട്ട് മെന്റില്‍ തീവണ്ടി യാത്ര ചെയ്യുന്നു. സോണിയ ഗാന്ധി എക്കോണമി ക്ളാസില്‍ വിമാനയാത്ര ചെയ്യുന്നു. പല നാടകങ്ങളും കണ്ട് ജനം കണ്ണുമിഴിക്കുന്നു. ആന്റണി എന്നാണാവോ കാള വണ്ടിയില്‍ ഡെല്‍ഹിയില്‍ നിന്നും കേരളത്തിലേക്കു വരുന്നത്?

ഈ ചെലവു ചുരുക്കലിനെ കളിയാക്കാനായിട്ടാണ്, ശശി തരൂര്‍ ഇവരെ വിശുദ്ധ പശുക്കള്‍ എന്നു വിളിച്ചത്. കൂട്ടത്തില്‍ ഇതു പോലെ യാത്ര ചെയ്യുന്നവരെ കന്നുകാലികള്‍ എന്നും വിളിച്ചും. സാധാരണക്കാരെ പുച്ഛിക്കുന്ന തമ്പ്രാന്‍ മനസ്ഥിതിയുടെ പുളിച്ചു തികട്ടലാണിവയെല്ലാം . ഇദ്ദേഹത്തിന്, വോട്ടു ചെയ്തു ജയിപ്പിച്ച തിരുവനന്തപുരംകാര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും.കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പുകാലത്ത് ബരാക്ക് ഒബാമ ചുണ്ടില്‍ ചായം ​തേച്ച പന്നി എന്ന ഒരു പ്രയോഗം നടത്തിയിരുന്നു. സാറ പാലിനെ ഉദ്ദേശിച്ചാണാ പരാമര്‍ശം എന്നും പറഞ്ഞ്, വലിയ വിവാദം തന്നെ ഉണ്ടായിരുന്നു. പക്ഷെ ആ പരാമര്‍ശം തികച്ചും യോജിക്കുക ശശി  തരൂരിനായിരിക്കും. ചുണ്ടില്‍ ചായം തേച്ച പന്നിയേപ്പോലെയുള്ള ഈ അമ്പലക്കാളയെ പേറേണ്ട ദുര്യോഗം എങ്ങനെ കേരളീയര്‍ക്ക് വന്നു പെട്ടു.?52 comments:

kaalidaasan said...

ശശി തരൂരിന്റെ ഏറ്റവും പുതിയ പരാമര്‍ശമാണ്, വിശുദ്ധ പശുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ളാസില്‍ തന്നെ ആയിരിക്കും അടുത്ത തവണ കേരളത്തിലേക്കു യാത്ര ചെയ്യുക എന്നത്.

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പുകാലത്ത് ബരാക്ക് ഒബാമ ചുണ്ടില്‍ ചായം ​തേച്ച പന്നി എന്ന ഒരു പ്രയോഗം നടത്തിയിരുന്നു. സാറ പാലിനെ ഉദ്ദേശിച്ചാണാ പരാമര്‍ശം എന്നും പറഞ്ഞ് വലിയ വിവാദം തന്നെ ഉണ്ടായിരുന്നു. പക്ഷെ ആ പരാമര്‍ശം തികച്ചും യോജിക്കുക ശശി തരൂരിനായിരിക്കും. ചുണ്ടില്‍ ചായം തേച്ച പന്നിയേപ്പോലെയുള്ള ഈ അമ്പലക്കാളയെ പേറേണ്ട ദുര്യോഗം എങ്ങനെ കേരളീയര്‍ക്ക് വന്നു പെട്ടു.?

cALviN::കാല്‍‌വിന്‍ said...

:)

Prasanth Krishna said...

ഡോ. താരൂം ജയന്തി നടരാജന്റെ കന്നാലി ക്ലാസും ഭാഷ പരിക്ജ്ഞാനം ഇല്ലാതെപോയാല്‍ വരുന്ന പൊല്ലാപ്പുകള്‍. പാഠപുസ്തകത്തിലെ അച്ചടി ഇംഗ്ലീഷ് മനപാഠമാക്കി ഉരുവിട്ടു പഠിച്ച നമുക്ക് ഈ പദാനുപദ വിവര്‍ത്തനം മാത്രമേ അറിയൂ എന്ന് പാവം ഡോ. താരൂര്‍ അറിയാതെ പോയി.

bright said...

ഇംഗ്ളീഷ് വാക്കുകള്‍ മലയാളീകരിച്ച് മലയാളം ഡിക്ഷ്ണറിയില്‍നോക്കി അര്‍ഥം കണ്ടുപിടിക്കുന്ന ഈ വിഡ്ഢിക്കൂശ്മാണ്ഡങ്ങളെപ്പറ്റി എന്തു പറയാന്‍ ...പണ്ടൊരു മുന്‍ വൈസ് ചാന്‍സലറും സുകുമാര്‍ അഴീക്കോടും തമ്മില്‍ ഇതുപോലൊരു തര്‍ക്കമുണ്ടായിട്ടുണ്ട്.'A sucker is born every minute' എന്ന പ്രയോഗത്തിലെ 'Sucker' എന്ന വാക്ക് മലയാളീകരിച്ചു മലയാളം ഡിക്ഷ്ണറിയില്‍നിന്ന് അര്‍ത്ഥം കണ്ടുപിടിച്ചു തെറിവിളിച്ചേ എന്ന ആരോപണവുമായി വന്ന ഈ 'വിദ്യാസമ്പന്നന്‍മാരുടെ' പാത പിന്തുടരുന്ന ചിലരും ഭൂലോകത്തുമുണ്ടല്ലോ...സന്തോഷം:-) രാഷ്ട്രീയക്കാരേയും പത്രക്കാരെയും പറഞ്ഞിട്ട് കാര്യമില്ല.അവരുടെ നിലവാരം ഏറെക്കുറേ പ്രദീക്ഷിക്കാവുന്നതാണ്.

kaalidaasan said...

തരൂരിനെ വെള്ള പൂശാന്‍ പ്രശാന്ത് നടത്തുന്ന യത്നത്തിനൊരു ചീയേര്‍സ്.

അമേരിക്കക്കാര്‍ക്ക് മാത്രം മനസിലാകുന്ന ഒരു പ്രയോഗം നടത്തിയതാണെന്ന് ലളിത വത്കരണം നടത്തിയാലൊന്നും ഇതിന്റെ ഗൌരവം ചോര്‍ന്നു പോകില്ല. ഇന്‍ഡ്യയുടെ വിദേശകാര്യമന്ത്രി സംസാരിക്കേണ്ടത് ഇന്‍ഡ്യക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലാണ്.


Cattle Class എന്നുപയോഗിച്ചത്, Economy Class ആണെന്നറിഞ്ഞു കൊണ്ടു തന്നെയാണു ഞാന്‍ ഈ പോസ്റ്റ് ഇവിടെ ഇട്ടത്. പ്രശാന്ത് വിമര്‍ശിച്ച ജയന്തി നടരാജനും അത് Economy Class ആണെന്നറിഞ്ഞ് തന്നെയാണു വിമര്‍ശിച്ചത്.

ആരാണീ ശശി തരൂര്‍? സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കി വിട്ട ദേവ ദൂതനോ? ഇന്‍ഡ്യയിലെ വോട്ടര്‍ മരാരും ശശി തരൂര്‍ മത്സരിച്ച് മന്ത്രിയയില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. ജീവിതത്തിന്റെ ആയ കാലം മുഴുവന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു വിടുപണി ചെയ്ത, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലാകാന്‍ ബുഷിന്റെ വരെ കാലു നക്കിയ, ഇന്‍ഡ്യയിലെ ദരിദ്രനാരായണന്‍മാരെ പുച്ഛിക്കുന്ന ഒരു കോമാളി മാത്രം. ഇതിനു മുമ്പ് ഇന്‍ഡ്യയിലെ ഒരു തെരഞ്ഞെടുപ്പില്‍ പോലും വോട്ടു ചെയ്തിട്ടില്ലത്ത ഇദ്ദേഹം ഒരു സുപ്രഭാതത്തില്‍ എം പി യും മന്ത്രിയുമായതെങ്ങനെയെന്ന് അന്വേഷിക്കേണ്ടതാണ്.

അദ്ദേഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതില്‍ ഞാന്‍ അത്ഭുതപ്പെട്ടില്ല. കാരണം താമസ സ്ഥലം ശരിയാകാത്തതുകൊണ്ട് ധനകാര്യ വകുപ്പിന്റെ അനുമതി യോടെയാണദ്ദേഹം അത് ചെയ്തത്. അതു കൊണ്ട് മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹത്തിനു കൊടുക്കാന്‍ ഞാന്‍ തയ്യറായില്ല.

പക്ഷെ ഇത് ക്ഷമിക്കാവുന്നതിലപ്പുറമാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടതിലുള്ള കലിപ്പ് മാറ്റാന്‍ മനപ്പൂര്‍വ്വം പറഞ്ഞതാണത്. എല്ലാവര്‍ക്കും മനസിലാകുന്ന Economy Class എന്നുപയോഗിക്കാതെ Cattle Class എന്നു തന്നെ ഉപയോഗിച്ചത് അതു കൊണ്ടാണ്. പശുവും കിടാവും ( സോണിയയും രഹുലും ) ദരിദ്ര നാരായണന്മാരുടെ Economy Claas ല്‍ സഞ്ചരിക്കുമ്പോള്‍, അവരോടും, വിമര്‍ശനം നടത്തിയ മറ്റു വിശുദ്ധ പശുക്കളോടുമൊപ്പം സാധാരണക്കാരേപ്പോലെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനാണു ഞാന്‍ എന്നാണാ വിലാപത്തിന്റെ പൊരുള്‍.

kaalidaasan said...

ബ്രൈറ്റ്,


ഇംഗ്ളീഷ് വാക്കുകള്‍ മലയാളീകരിച്ച് മലയാളം ഡിക്ഷ്ണറിയില്‍നോക്കി അര്‍ഥം കണ്ടുപിടിക്കുന്ന ഈ വിഡ്ഢിക്കൂശ്മാണ്ഡങ്ങളെപ്പറ്റി എന്തു പറയാന്‍ ...

Cattle Class എന്നതിന്റെ യധാര്‍ത്ഥ അര്‍ത്ഥം കന്നുകാലികളുടെ ക്ളാസ് എന്നു തന്നെയാണ്. കന്നുകാലികളേപ്പോലെ മനുഷ്യരെ കരുതുന്ന സഹചര്യത്തില്‍ നിന്നാണതുണ്ടായത്.

അതിതാണ്. 'Cattle class' _ Pertains to flying economy class (or 'coach' in America) on a flight. It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals.


Economy Claasനെ സൂചിപ്പിക്കാന്‍ അപൂര്‍ വ്വമായി മാത്രം ഉപയോഗിക്കുന്ന ഒരു ഒരു പ്രയോഗമാണ്, Cattle Class എന്നത് കന്നുകാലികളേപ്പോലെ അടുക്കി നിറച്ച് കൊണ്ടുപോകുന്നതിനാണാ പ്രയോഗം ഉണ്ടായതു തന്നെ. അതിന്റെ ചില ഉദാഹരണങ്ങളാണു ചുവടെയുള്ള ലിങ്കുകളില്‍.

Cattle Class Bus..


Cattle Class Train

Cattle Class Train

Cattle Class Accommodation.

Cattle Class Plane

Baiju Elikkattoor said...

kaalidaasan,

prashantinulla marupadi ishtappettu. tharoor malsarikkan theerumanam aaya naal muthal sahsranamarchana thudangia aal aanu idheham. tharoor keezhshwasam vittalum aa shabdathinu yanki englishil enthenkilum artham kandethi nyayikarikkan bhaktharkku yaathoru uluppum kaanukayilla.

allenkil 'cattle class' enna prayogam indiayil bahupooripakasham janagalum 'kannukali class' enna parihasa arthathile edukku ennu manassilakkan samanyabudhi pore. dictionariyo, googlo allenkil atlantic thaandi americayil poyi anweshikkenda kaariyam undo?

kaalidaasan said...

പ്രശാന്ത്,

താങ്കള്‍ എഴുതി, ഇതിനെ ഏറ്റുപിടിച്ച് പദാനുപദ തര്‍ജ്ജമ നടത്തി പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും രംഗത്തെത്തിയപ്പോള്‍ കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി എന്ന്.

ഏതിംഗ്ളീഷ് പത്രത്തേപ്പറ്റിയാണു താങ്കള്‍ പരാമര്‍ശിച്ചത്? ഞാന്‍ വായിച്ച പത്രങ്ങള്‍ എഴുതിയത് ഇവയാണ്.Times of India ..

In keeping with his view that he was hardly in the wrong as he was paying his bills, he tweeted that he would definitely travel "in cattle class out of solidarity with all our holy cows!" The suggestion that the austerity drive was a put on and the dig at economy travellers did not go down well with the party. Spokesperson Jayanthi Natarajan told reporters that the party "strongly disapproves of the statement and finds it unacceptable". She said Tharoor's comments hurt sensitivty of people as thousands of Indians travelled economy class every day.


The Hindu


Faced with a flurry of questions on his ‘tweet,’ Congress spokesperson Jayanthi Natarajan said the party strongly disapproved of the expression “cattle class.” Conceding that the term “cattle class” is a commonly used jargon, she said: “But we find it unacceptable because thousands of Indians travel on ordinary class.”


Indian Express

“The party strongly disapproves of this expression (cattle class). It may be slang or a jargon but we find it unacceptable. Since thousands of Indians travel by economy class...We don’t approve of this articulation,” AICC spokesperson Jayanthi Natarajan said at a press briefing at the party headquarters here.

ശ്രീ (sreyas.in) said...

ഒരു ചിന്ന സംഭവം ഉണ്ടായതില്‍ ഏറ്റവും സന്തോഷം കോണ്‍-ഗ്രാസ്സി-ന്‍റെ മറ്റു അധികാരമോഹികള്‍ക്കാണ്, ഇനി വേറെയാരും ഇതില്‍ ക്രെഡിറ്റ് എടുക്കേണ്ട ആവശ്യമില്ല! അവര്‍ തന്നെ ആഘോഷിക്കട്ടെ!!

ഭാഷയുടെ ഓരോ പുലിവാലേ... പക്ഷെ, തരൂര്‍ പറഞ്ഞ തമാശ, മറ്റ് മുന്‍വിധികള്‍ മാറ്റിവച്ച്, അതേ രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മണിക്കൂറുകളോളം ചിരിക്കാം.

kaalidaasan said...

ബൈജു,


Cattle Class എന്നത് Economy Class എന്ന് സമതിച്ചാലും ഒട്ടും യോജിക്കുന്നില്ല. തരൂരിന്റെ വാക്കുകള്‍ ഇതാണ്. absolutely, in cattle class out of solidarity with all our holy cows!

Cattle Class എന്നത് തരൂര്‍ ഉപയോഗിച്ചത് പ്രശാന്ത് പറഞ്ഞ Economy Class എന്ന അര്‍ത്ഥത്തിലല്ല. ഇന്റെ Original അര്‍ത്ഥത്തിലാണ്. അതിതാണ്.

'Cattle class' _ Pertains to flying economy class (or 'coach' in America) on a flight. It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals.

With our Holy Cows എന്നെഴുതിയതിനു പ്രശാന്ത് പറയുന്ന അര്‍ത്ഥം വരാന്‍ ഒരു സാധ്യതയുമില്ല. Holy Cow എന്നല്ല ഉപയോഗിച്ചത് Holy Cows എന്നാണ്. Holy Cow എന്ന Slang ഉപയോഗിക്കുന്നത് bewilderment, surprise, or astonishment തുടങ്ങിയവയെ സൂചിപ്പിക്കാനാണ്. Bewilderment എന്നതിന്റെ അര്‍ത്ഥം വ്യാമോഹം, വിഭ്രാന്തി, അന്ധാളിപ്പ് തുടങ്ങിയവയാണ്. Surprise എന്നതിന്റെ അര്‍ത്ഥം ആകസ്മികമായ, മുന്നറിവില്ലായ്മ തുടങ്ങിയവയാണ്. Astonishment എന്നതിന്റെ അര്‍ത്ഥം. അത്ഭുതപ്പെടുത്തുന്നത് എന്നാണ്.

ഇതൊക്കെ Holy cow എന്ന വാക്ക് മാത്രം ഉപയോഗിക്കുമ്പോഴാണ്. ഇവിടെ ഉപയോഗിച്ചത് With all Our Holy Cows എന്നാണ്. മേല്‍ പറഞ്ഞ ഒരര്‍ത്ഥവും Holy Cows എന്ന പ്രയോഗത്തിനു ഇല്ല.

Hole Cow എന്ന വാക്കിനു ഇന്‍ഡ്യയില്‍ വേറൊരര്‍ത്ഥം കൂടി ഉണ്ട്. പശുക്കളെ ദൈവമായി കാണുന്നവര്‍ അതിന്റെ പേരില്‍ ബഹളങ്ങളൊന്നും ഇതു വരെ ഉണ്ടാക്കിയിട്ടില്ല.

Our എന്ന് തന്നേക്കുറിച്ചാണ്, തരൂര്‍ ഉപയോഗിച്ചതെങ്കില്‍, അവിടെ പല്ലിളിച്ചു കാട്ടുന്നത്, മറ്റൊരു ദുര്‍ഭൂതം കൂടിയാണ്. എന്റെ എന്ന അര്‍ ത്ഥത്തില്‍ നമ്മുടെ എന്ന് പരാമര്‍ശിക്കുന്നത്, ആഡ്ഡ്യന്‍മാര്‍ എന്ന ഭിമാനിക്കുന്ന വരേണ്യ വര്‍ഗ്ഗമാണ്. എങ്കില്‍ ജാതിക്കോമരമെന്നും ഈ ചാന്തു പൊട്ടിനെ വിളിക്കുന്നതില്‍ തെറ്റില്ല.

Anonymous said...

Prasanth Krishna said...
ഡോ. താരൂം ജയന്തി നടരാജന്റെ കന്നാലി ക്ലാസും ഭാഷ പരിക്ജ്ഞാനം ഇല്ലാതെപോയാല്‍ വരുന്ന പൊല്ലാപ്പുകള്‍. പാഠപുസ്തകത്തിലെ അച്ചടി ഇംഗ്ലീഷ് മനപാഠമാക്കി ഉരുവിട്ടു പഠിച്ച നമുക്ക് ഈ പദാനുപദ വിവര്‍ത്തനം മാത്രമേ അറിയൂ എന്ന് പാവം ഡോ. താരൂര്‍ അറിയാതെ പോയി.
-------------------
കൂലി എഴുത്തുകാരെക്കുറിച്ച് പറയുന്നത് സത്യമാണെന്ന് ഇപ്പോല്‍ വിശ്വാസ്സമായി.

പിമ്പ് എന്നൊരു വാക്കും അമേരിക്കക്കാര്‍ സാധാരണ ഉപയോഗിക്കുന്നതാണ്.

സുബിന്‍ പി തോമസ്‌ said...

അമേരിക്കക്ക് വേണ്ടി അലക്കി അലക്കി അവരൊക്കെ നന്നാവട്ടെ. ദിവസവും ഫൈവ് സ്റ്റാര്‍ ഫുഡും ജിം ഉം ഒക്കെ വേണം എന്നാ ഒരു സാധാരണ ആവശ്യം മുന്നില്‍ നിര്‍ത്തി പോക്കറ്റില്‍ നിന്നും ചെറിയ തുകകള്‍ ചെലവാക്കി അങ്ങനെ അടിച്ചു പൊളിച്ചു ലളിത ജീവിതം നയിച്ചവനെ ചീത്ത വിളിച്ചവനെ ഒക്കെ പിന്നെ കന്നുകാലി എന്നെങ്കിലും വിളിക്കണ്ടേ! അയാള്‍ ഉദ്ദേശിച്ചതും അതുതന്നെ അല്ല എന്ന് ആര് കണ്ടു?

kaalidaasan said...

ഒരു ചിന്ന സംഭവം ഉണ്ടായതില്‍

ശ്രീ,

ഇതൊരു ഒറ്റപ്പെട്ട ചിന്ന സംഭവമല്ല. ശശി തരൂറിനേക്കുറിച്ച് കേള്‍ക്കുന്ന കര്യങ്ങള്‍ ഒരുന്‍ മന്ത്രിക്കു ചേര്‍ന്നതല്ല. ചില കോമഡി ഷോകളില്‍ മുരളീധരനെ കളിയാക്കുന്ന തരത്തിലാണവയില്‍ പലതും.

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ വിദേശകാര്യ വകുപ്പിന്റെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് വിരസതയുണ്ടാക്കുന്നതാണ്, എന്ന്.

പിന്നെന്തിനാണാവോ ഈ വിചിത്ര ജീവി മന്ത്രിയായത്? തിന്നു കുടിച്ച്, ജിമ്മിലൊക്കെ പോയി, കുളിച്ചു താമസിക്കാനോ?

മറ്റൊരു കൊച്ചു വര്‍ത്തമാനം കഴുത്തില്‍ കെട്ടുന്ന കോണകത്തേക്കുറിച്ചാണ്. വിദേശയാത്രവേളയില്‍ കെട്ടിയ ആ തൊങ്ങലിനേക്കുറിച്ച് പറഞ്ഞത് , ആറുമാസത്തിനു ശേഷം ഇപ്പോഴാണു ഞാന്‍ ടൈ കെട്ടുന്നത്. അതിനെ ഞാന്‍ വെറുക്കുന്നു. ഒരു പുരുഷായുസു മുഴുവനും തന്നെ കെട്ടിനടന്ന ആ അടയാഭരണം ഇപ്പോള്‍ വെറുക്കപ്പെട്ടതായി എന്ന്. കാപട്യത്തിനു വേറെ ഉദാഹരണം വല്ലതും വേണോ?

ശ്രീ (sreyas.in) said...

@kaalidaasan:

"മന്ത്രിയെന്ന നിലയില്‍ വിദേശകാര്യ വകുപ്പിന്റെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് വിരസതയുണ്ടാക്കുന്നതാണ്.
ആറുമാസത്തിനു ശേഷം ഇപ്പോഴാണു ഞാന്‍ ടൈ കെട്ടുന്നത്. അതിനെ ഞാന്‍ വെറുക്കുന്നു."

ഇത്തരം ചെറിയ സംഭവം വച്ച് ഒരാളെ വിലയിരുത്തുന്നതിനെയല്ലേ ബാലിശം എന്ന് പറയേണ്ടത്? ഇത്രയും സില്ലിയായ കാര്യങ്ങളെ പെരുപ്പിച്ചു കാണിച്ചാലും എത്രത്തോളം? ഇതൊക്കെ ഇമേജ് കുറയ്ക്കാന്‍ ഒരിക്കലും കാരണമാവില്ല.

കോടികളുടെ അഴിമതി നടത്തി എന്ന് കേട്ടാല്‍ നാം പ്രതികരിക്കേണ്ടത് എങ്ങനെയാണ് അതുപോലെയല്ലേ നമ്മളൊക്കെ ഇപ്പോള്‍ പ്രതികരിക്കുന്നത്? അത് സഹിഷ്ണുത കുറവല്ലേ?

ട്വിറ്ററിംഗ് എന്നത് ഒരു സുഹൃദ്ചാറ്റ് പോലെയാണ് എന്ന് സമ്മതിക്കുമല്ലോ. അതില്‍ മനസ്സ് തുറന്നു സംസാരിക്കുന്നതല്ലേ ഏറ്റവും ബഹുമാനിക്കേണ്ടത്? മന്ത്രിയായാല്‍ മസിലും പെരുക്കിനടക്കണം എന്ന നമ്മുടെയൊക്കെ മുന്‍വിധിയല്ലേ നാം ഈ തെറ്റൊക്കെ പൊക്കിയെടുക്കുന്നതില്‍ അര്‍ഥം?

ആരുടേയും ഒരു ഫാന്‍ അല്ല, അല്പം പ്രൊഫഷണല്‍ ആയി ചിന്തിച്ചാല്‍ അദ്ദേഹത്തെ യാതൊരു തെറ്റും പറയാന്‍ കഴിയുന്നില്ല.

kaalidaasan said...

സുബിന്‍

ചീത്ത വിളിച്ചവനെ ഒക്കെ പിന്നെ കന്നുകാലി എന്നെങ്കിലും വിളിക്കണ്ടേ! അയാള്‍ ഉദ്ദേശിച്ചതും അതുതന്നെ അല്ല എന്ന് ആര് കണ്ടു?

അങ്ങേര്‍ ഉദ്ദേശിച്ചത് അതു തന്നെ. ഭക്തര്‍ പാടുന്നത് അല്ല എന്നാണെങ്കിലും. വിമര്‍ശിച്ചവരെ വിശുദ്ധ പശുക്കള്‍ എന്നാണു വിളിച്ചത്. വോട്ടു തന്നു ജയിപ്പിച്ച, താഴ്ന്ന ക്ളാസുകളില്‍ യാത്ര ചെയ്യുന്ന അശ്രീകരങ്ങളെയാണു കന്നുകാലി എന്നുദ്ദേശിച്ചത്. അവരോടൊപ്പം യാത്ര ചെയ്യേണ്ട ഗതികേടോര്‍ത്ത് അറിയാതെ വീണു പോയ വാക്കുകളാണ്.

ഓട്ടകാലണ said...

തള്ളെ നീയെന്തിര് പറയണത്‌, യെവന്‍ പണ്ട് കാന്ക്രസ്സുകാരെ വിളിച്ച തെറികളൊക്കെ അണ്ണന്‍ മറന്നാ?
പിന്നെയല്ലേ മദാമ്മയെ കേറി വിശുദ്ധ പശു എന്നൊക്കെ വിളിക്കണത്! യവനെ നായന്മാര് തന്നെ "ഡല്‍ഹി നായരെന്നു" പറഞ്ഞു വിട്ടതും അണ്ണന്‍ മറന്നോ? യെവനെയൊക്കെ ചുമക്കുന്ന നമ്മടെ കാര്യം കഷ്ടം തന്നെ അണ്ണാ! കാന്ഗ്രസ്സുകാരുടെ ആസനത്തില്‍ കിളിര്‍ത്ത ആലാണെങ്കിലും യെവന്‍
അവര്‍ക്കിട്ടു തന്നെ പണിയും കേട്ടാ. ഒരു വിശുദ്ധ പശു ഫൂ

ശ്രീ (sreyas.in) said...

പക്ഷെ, അദ്ദേഹം ഭാരതത്തിലാണ് ജീവിക്കുന്നത് എന്നും, നമുക്ക് ഇടുങ്ങിയ ചിന്തകള്‍ കൂടുതലാണെന്നുമുള്ള അറിവ് അദ്ദേഹത്തിനില്ല എന്നത് ഒരു അപരാധം തന്നെയാണ്. അതനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹം പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നും മാഡം സംരക്ഷിക്കാന്‍ കാണില്ലല്ലോ! ശശി തരൂര്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടാകാം, പക്ഷെ നമ്മുടെ നാടന്‍ രാഷ്ട്രീയത്തില്‍ ശിശുതന്നെ! പഴയ ഉദ്യോഗത്തില്‍ നിന്നും രാഷ്ട്രീയജീവിതം വേറിട്ട്‌ കാണേണ്ടിയിരിക്കുന്നു.

Baiju Elikkattoor said...

party marannum chilar tharoorine thangan kaanikkunna vyagratha pandu ayal israeli pathrathil ezhuthiya lekhanathinte kuliril aanennu thonnunnoo...!!!!!

Anonymous said...

തിരോന്തത്തിന്‍റെ ശബ്ദം ഡല്ലീല്‍ കേപ്പിക്കുവെന്നാരുന്നു അണ്ണന്‍ തെരഞ്ഞെടുപ്പു സമേത്ത് പറഞ്ഞത്. ജയിച്ചപ്പപ്പറഞ്ഞു, കേരളാ ഹൗസില്‍ പ്രൈവസി കിട്ടുന്നില്ലേന്ന്... ഇപ്പ ശബ്ദോം കേട്ടു: കന്നുകാലികളേ നിങ്ങള്‍ക്കൊരു കപ്പല്‍... പ്രിയപ്പെട്ടവരെ, അടുത്ത ബെല്ലോടുകൂടി എന്തായാലും നാടകം ആരംഭിക്കുന്നതാണ്..

Anonymous said...

നമ്മടെ ഷാനവാസിക്കേം നിലാവു നോക്കി വെച്ചു ഒരു പൊയ് വെടി... അണ്ണന്‍ പറഞ്ഞത് ശരിയല്ലാന്ന്..അതു കേട്ട് ചാനലിന്‍റെ കുരിശില്‍ തൂങ്ങിക്കിടന്നു, വടക്കന്‍... വേറെ പണിയുണ്ട് മാ...ഷെ

kaalidaasan said...

ശ്രീ

ഇത്തരം ചെറിയ സംഭവം വച്ച് ഒരാളെ വിലയിരുത്തുന്നതിനെയല്ലേ ബാലിശം എന്ന് പറയേണ്ടത്? ഇത്രയും സില്ലിയായ കാര്യങ്ങളെ പെരുപ്പിച്ചു കാണിച്ചാലും എത്രത്തോളം? ഇതൊക്കെ ഇമേജ് കുറയ്ക്കാന്‍ ഒരിക്കലും കാരണമാവില്ല.

ഈ സംഭവം മാത്രം വച്ചല്ല ഞാന്‍ ശശി തരൂരിനെ വിലയിരുത്തിയത്. സുനില്‍ കൃഷ്ണന്റെ ബ്ളോഗില്‍ ശശി തരൂരിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ചില്ല എന്നും പറഞ്ഞ കുറെപ്പേര്‍ എന്നെ ചീത്ത വിളിച്ചിരുന്നു.


ആരുടെയും ഇമേജ് കുറക്കുകയെന്നതും എന്റെ ലക്ഷ്യമല്ല. ചെറിയ ചെറിയ പല സംഭവങ്ങളും ആകുമ്പോള്‍ അത് വലുതാകും. ശശി തരൂരിന്, അത്ര വലിയ ഇമേജുണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഒരു തരംഗത്തില്‍ അങ്ങു ജയിച്ചു എന്നത് ഇമേജിന്റെ പ്രശ്നമല്ല. ശശി തരൂരിനെ വ്യക്തിപരമായി ആരാധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നേ സംബന്ധിച്ച് അദ്ദേഹം ശരാശരിയിലും താണ ഒരു എഴുത്തുകാരനും , ഐക്യരാഷ്ട്ര സഭയിലെ മുന്‍ ഉദ്യോഗസ്ഥനും ആയിരുന്നു. അതു കൊണ്ട് അദ്ദേഹം ഇന്‍ഡ്യക്കു വേണ്ടി എന്തെങ്കിലും ചെയ്തു എന്നും എനിക്ക് തോന്നുന്നില്ല. മന്ത്രിയായിട്ട് അധികകാലമായില്ല. കഴിവു തെളിയിച്ചിട്ടും ഇല്ല. അതു വച്ച് അദ്ദേഹത്തിനെന്തെങ്കിലും ഇമേജുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെന്താണു കുറക്കാനുള്ളത്?

അദ്ദേഹം എന്തു ചെയ്തിട്ടാണ്, ഇമേജുണ്ടെന്നു ശ്രീ പറയുന്നത്?

kaalidaasan said...

ശ്രീ,

കോടികളുടെ അഴിമതി നടത്തി എന്ന് കേട്ടാല്‍ നാം പ്രതികരിക്കേണ്ടത് എങ്ങനെയാണ് അതുപോലെയല്ലേ നമ്മളൊക്കെ ഇപ്പോള്‍ പ്രതികരിക്കുന്നത്? അത് സഹിഷ്ണുത കുറവല്ലേ?


കോടികളുടെ അഴിമതി നടത്തുന്നതിനേക്കാള്‍ പ്രാധാന്യമുണ്ട്, നികുതി ദായകരുടെ പണം വാങ്ങി അവരെ അവഹേളിക്കുന്നതില്‍ . പഞ്ച നക്ഷത്ര ഹോട്ടലില്‍ തമസിച്ചതു സ്വന്തം കയ്യില്‍, നിന്നും പണം ചെലവാക്കി ആണെനൊക്കെ പിടിച്ചു നില്‍ക്കാന്‍ പറയുന്നതാണ്. അത് വിവാദമായില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ തന്നെ പണം നല്‍ കിയേനെ. ഇപ്പോള്‍ കണ്ണുരുട്ടുന്ന പ്രണാബ് മുഖര്‍ജി തന്നെ പണം അനുവദിക്കുമായിരുന്നു. വിവദമായതു കൊണ്ട് എല്ലാവരും സ്വന്തം തടി സംരക്ഷിക്കുന്നു. അതിലപ്പുറം പ്രണാബിന്റെ വിലാപത്തിലും കാര്യമില്ല.

ഇപ്പോള്‍ സോണിയയും രാഹുലും തഴ്ന്ന ക്ളാസില്‍ യാത്ര ചെയ്യുന്നതു കൊണ്ട്, വരള്‍ച്ചയെ പിടിച്ചു നിറുത്താനും പോകുന്നില്ല. പക്ഷെ ഇതിലൊകെ ഉള്ളത് ഔചിത്യമെന്ന ഒരു പ്രശ്നമാണ്. നമ്മുടെ ബന്ധുവല്ലാത ഒരാള്‍ മരിച്ചാലും നമ്മള്‍ മരണ വിട്ടില്‍ പോകും അവരുടെ ദുഖത്തില്‍ പങ്കു ചേരും. അത് മരിച്ച ആളെ ജീവിപ്പിക്കാനല്ല. ഔചിത്യം തന്നെ വിഷയം. കെ എം മാണിയേക്കുറിച്ചു പറയപ്പെടുന്ന ഒരു തമാശയുണ്ട്. അദ്ദേഹത്തിന്റെ മണ്ഢലത്തില്‍ ഒരു മരണം നടന്നാലും കല്യാണം നടന്നാലും അവിടെ ഓടിയെത്തും. ഒരിക്കല്‍ മരണ വീടാണെന്നു തെറ്റിദ്ധരിച്ച് ഒരു കല്യാണവീട്ടില്‍ ചെന്നു കരഞ്ഞു. അത്രത്തോളം പോയില്ലെങ്കിലും , മന്ത്രി എന്ന നിലയില്‍ ചെലവു ചുരുക്കി വരള്‍ച്ച ബാധിതരെ സഹയിക്കുന്ന ഒരു സഹാനുഭൂതി തരൂരിനു സ്വീകരിക്കാം. അതാണു ജനപ്രതിനിധിയില്‍ നിന്നും പ്രതീക്ഷിക്കുന്നതും. അതിനു പകരം മറ്റു നേതാക്കളെ കളിയാക്കുന്ന തരത്തില്‍ ഒരു പരാമര്‍ശം വരുന്നത് ഔചിത്യമില്ലായ്മ തന്നെയാണ്. അതാണു വലിയ ഒരു വിഭഗം ജനങ്ങള്‍ പങ്കു വച്ചതും.

kaalidaasan said...

ശ്രീ,

ട്വിറ്ററിംഗ് എന്നത് ഒരു സുഹൃദ്ചാറ്റ് പോലെയാണ് എന്ന് സമ്മതിക്കുമല്ലോ. അതില്‍ മനസ്സ് തുറന്നു സംസാരിക്കുന്നതല്ലേ ഏറ്റവും ബഹുമാനിക്കേണ്ടത്?

തരൂര്‍ നടത്തിയത് ഒരു സൌഹൃദ ചാറ്റ് ആയിട്ടെനിക്ക് തോന്നിയില്ല. ഐശ്വര്യാ റായിയുടെ പുതിയ സിനിമയേക്കുറിച്ച് അല്ല അവര്‍ സംഭാക്ഷിച്ചത്. സൌഹൃദ സംഭക്ഷണത്തില്‍ പോലും പൊതു വിഷയത്തെക്കുറിച്ച് ഒരു മന്ത്രി സംസാരിക്കുമ്പോള്‍ കരുതലോടെ വേണം. അതാണൌചിത്യം. ഒരു മന്ത്രി അവിടെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ വളരെ സൂക്ഷിക്കണം. അനാവശ്യമായ ഒരു പരാമര്‍ശം പോലും വിവാദമായേക്കാം.


മന്ത്രിയായാല്‍ മസിലു പെരുക്കി നടക്കേണ്ട. അന്തസുള്ള ഭാഷയില്‍ സംസാരിക്കാം. ഏതെങ്കിലും ഓണം കേറാമൂലയില്‍ അരോ സംസാരിക്കുന്ന ഒരു നാടന്‍ പ്രയോഗം, ദ്വയാര്‍ത്ഥരൂപേണ ഉപയോഗിക്കാന്‍ പാടില്ല. പൊതു പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു മിനിമം ഡീസന്‍സിയുണ്ട്. അതെങ്കിലും വേണം. അതിനു സാധിക്കാത്തവര്‍ ഉള്ള 15 കോടി അടിച്ചു പൊളിച്ചു ചെലവാക്കി, ഇഷ്ടമുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ജിമ്മും, പഞ്ച നക്ഷത്രവും ഒക്കെയായി അര്‍മ്മാദിച്ചു തകര്‍ക്കണം, എവിടെ വേണമെങ്കിലും. റ്റ്വിറ്ററിംഗിലോ, ഇമെയിലിലോ, എസ് എം എസിലോ എന്തു വഷളത്തവും പടച്ചു വിടാം. ആരും അതേക്കുറിച്ച് ഒരു ആക്ഷേപവും ഉന്നയിക്കില്ല. ശശി തരൂര്‍ വിദേശമന്ത്രിയുടെ കസേരയില്‍, ഇരുന്നില്ല എന്നു കരുതി, പാകിസ്ഥാന്‍ ഇവിടെ അണു ബോംബിടാനൊന്നും പോകുന്നില്ല.

വലിയ കാര്യങ്ങള്‍ ചെയ്തില്ലെങ്കിലും, ശമ്പളം തന്ന് സ്ഥാനത്തിരുത്തിയ സാധാരണക്കാരെയും മന്ത്രിയാകാന്‍ അവസരം ​തന്ന പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരെയും അധിക്ഷേപിക്കരുത്.

ശ്രീ (sreyas.in) said...

ഹി ഹി ഹി.
എന്തു മറുപടി പറയാന്‍! ഇതെല്ലാം തികഞ്ഞ ഒരു ഭരണകര്‍ത്താവ് ഭാരതത്തില്‍ / കേരളത്തില്‍ എന്നുണ്ടാകും എന്ന് ചിന്തിച്ചു കാലംകഴിക്കാം. കളികാലം, തെറ്റിപ്പോയി, കലികാലം എന്നുകരുതാം!

പൊട്ട സ്ലേറ്റ്‌ said...

ഇത് എന്റെ അഭിപ്രായം.
my opinion

Baiju Elikkattoor said...

ഹി ഹി ഹി.

shree, sathyam parayu, ee chiri oru chammaline marakkanalle?

ha ha ha.........!!!!!!

"വലിയ കാര്യങ്ങള്‍ ചെയ്തില്ലെങ്കിലും, ശമ്പളം തന്ന് സ്ഥാനത്തിരുത്തിയ സാധാരണക്കാരെയും മന്ത്രിയാകാന്‍ അവസരം ​തന്ന പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരെയും അധിക്ഷേപിക്കരുത്."

kaalidasan,

hats off!

kaalidaasan said...

ശ്രീ,

പക്ഷെ, അദ്ദേഹം ഭാരതത്തിലാണ് ജീവിക്കുന്നത് എന്നും, നമുക്ക് ഇടുങ്ങിയ ചിന്തകള്‍ കൂടുതലാണെന്നുമുള്ള അറിവ് അദ്ദേഹത്തിനില്ല എന്നത് ഒരു അപരാധം തന്നെയാണ്.

ഇതിന്റെ ആദ്യഭാഗത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു. ഇന്‍ഡ്യയിലാണു ജീവിക്കുനതെന്ന അറിവ് ഇപ്പോഴും അദ്ദേഹത്തിനില്ല. അദ്ദേഹം കരുതുന്നത് ഇപ്പോഴും ന്യൂ യോര്‍ക്കിലാണെന്നാണ്. അതു കൊണ്ടാണ്, അന്നദാതാവയിരുന്ന അമേരിക്കക്കാരന്റെ Slang മാത്രം നാവില്‍ വരുന്നത്. ഇന്‍ഡ്യയിലാണു ജീവിക്കുന്നതെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കില്‍, ഇന്‍ ഡ്യക്കാര്‍ക്ക് മനസിലാവുന്ന Slang നാവിന്‍ തുമ്പില്‍ വരുമയിരുന്നു.

നമ്മുടെ ചിന്താഗതി ഇടുങ്ങിയതാണെന്നു പറഞ്ഞ് അപഹാസ്യരാകാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ മറ്റെല്ലാ ഇന്‍ഡ്യക്കാരും ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നു തീരുമാനിക്കാന്‍ ശ്രീക്കധികാരമില്ല. അവഹേളിക്കപ്പെടുന്നത് പഞ്ചപുച്ഛമടക്കി വാ പൊത്തി അംഗീകരിക്കുന്നത് വിശാല ചിന്താഗതിയാണെന്നും ഞാന്‍ കരുതുന്നില്ല. അവഹേളിക്കപ്പെടുമ്പോള്‍ മന്ത്രിയാണെങ്കിലും എതിര്‍ക്കണം. അതിലാത്തവര്‍ അടിമ സ്വഭാവമുള്ളവരാണ്.

ചെലവു ചുരക്കലിന്റെ ഭഗമായി മറ്റ് നേതാക്കള്‍ ചെയ്യുന്നത് ജാടയാണെന്നു കരുതുകയും അത് അംഗീകരിക്കാന്‍ ആകുകയും ഇല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജി വച്ച് എതിര്‍പ്പു രേഖപ്പെടുത്തണം. അല്ലാതെ നേതാക്കളെയും ജനങ്ങളെയും അവഹേളിച്ചല്ല അരിശം തീര്‍ക്കേണ്ടത്.

എന്നും മാഡം സംരക്ഷിക്കാന്‍ കാണില്ലല്ലോ!

ഇതാണിതിലെ കാതല്‍. മാഡം സംരക്ഷിക്കുനാതാണിതിനു പിന്നിലെ ഗുട്ടന്‍സ് അല്ലാതെ ഇമേജ് എന്ന ഉഡായിപ്പല്ല. ശശി തരൂരിന്റെ ഇമേജുകൊണ്ടൊന്നും എം പി യോ മന്ത്രിയോ ആയതല്ല. മാഡം കനിഞ്ഞു നല്‍കിയ ഉത്തരവില്‍ പ്രകാരം നടപ്പാക്കപ്പെട്ടതാണ്. ഇനിയും ശ്രീ ശശി തരൂരിന്റെ ഇമേജ് കുറക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നു എന്നു പറയരുതേ. മാഡം കല്‍പിച്ചു നല്‍കിയ ഇമേജ് മാത്രമേ ഈ രാഷ്ട്രീയ ശിശുവിനുള്ളു.

പഴയ ഉദ്യോഗത്തില്‍ നിന്നും രാഷ്ട്രീയജീവിതം വേറിട്ട്‌ കാണേണ്ടിയിരിക്കുന്നു.

വളരെ ശരി. ശശി കരുതുന്നത്, ഇപ്പോഴും യു എന്‍ ഉദ്യോഗസ്ഥനും അമേരിക്കയില്‍ ജീവിക്കുന്ന ആളുമാണെന്നാണ്. അതു കൊണ്ടാണ്, പഞ്ച നക്ഷത്ര ഹോട്ടലില്‍ തന്നെ താമസിക്കാമെന്നും അമേരിക്കക്കാര്‍ക്ക് മനസലികുന്ന ഉപയോഗിച്ച് ഇന്‍ഡ്യക്കാരെ അഭി സം ബോധന ചെയ്യാമെന്നും തീരുമാനിച്ചത്. ആദ്യം അദേഹം ഇന്‍ഡ്യക്കാരനാകട്ടേ. ഇന്‍ഡ്യക്കാര്‍ ക്ക് മനസിലാകുന ഭാഷ സംസാരിക്കട്ടേ. എനിട്ടു മതിയില്ലെ എം പിയും മന്ത്രിയുമൊക്കെ ആകാന്‍. കുറഞ്ഞ പക്ഷം സംരക്ഷിക്കുന്ന മാഡത്തെ എങ്കിലും അവഹേളികാതിരിക്കുക. സ്ത്രീയാണെന്നു കരുതി വിശുദ്ധ പശു എന്ന പദപ്രയോഗം ഉപയോഗിച്ച് വിമര്‍ശിക്കുന്നതൊക്കെ ശരിയാണോ?

ശ്രീ (sreyas.in) said...

@Baiju Elikkattoor:

ഈയുള്ളവന്‍ ഒന്ന് കമന്‍റിയിട്ട് പോയ്ക്കൊള്ളട്ടെ :-)

കുട്ടിക്കളിക്ക് തീരെ സമയമില്ല. രാമായണം മ്പ൩ പബ്ലിഷ് ചെയ്യാന്‍ സമയം ധാരാളം എടുക്കുന്നുണ്ട്, അതിനിടയില്‍ കൂടുതല്‍ സമയം തമാശ പറയാന്‍ ഇല്ലാത്തത് കൊണ്ടാണ്, ക്ഷമിക്കണേ.

@kaalidaasan:

"ഇതെല്ലാം തികഞ്ഞ ഒരു ഭരണകര്‍ത്താവ് ഭാരതത്തില്‍ / കേരളത്തില്‍ എന്നുണ്ടാകും എന്ന് ചിന്തിച്ചു കാലംകഴിക്കാം. "

ഈ വാചകത്തോടും യോജിക്കില്ലേ? ഈയുള്ളവന്‍ എഴുതിയ ഓരോ വാക്യവും എടുത്തു മറുപടി പറയുമ്പോള്‍ ഇതിനും കൂടി ഒരു മറുപടി എഴുതാന്‍ അപേക്ഷിക്കുന്നു.

Baiju Elikkattoor said...

ശ്രീ,

താങ്കളുടെ കമന്റിടാനുള്ള സ്വതന്ത്ര്യത്തോട് അങ്ങേയറ്റം ആദരവ്. എന്നിലെ ശിശു ഇപ്പോഴും സജീവം എന്ന് തങ്കളിലൂടെ അറിഞ്ഞതില്‍ നന്ദിയും സന്തോഷവും.

ശ്രീമാന്‍ തരൂര്‍ cattle class പ്രയോഗത്തില്‍ മാപ്പ് പറഞ്ഞതായി രാവിലെ പത്രത്തില്‍ കണ്ടു.

ശ്രീ (sreyas.in) said...

@Baiju Elikkattoor:

ഊപ്സ്‌, താങ്കള്‍ ബാലിശമാണ് എന്നല്ല വിവക്ഷ, ഈ ഭാഷയുടെ ഓരോ കാര്യങ്ങളേ...

ഈ ട്വീറ്റിനെ വിമര്‍ശിച്ച കോണ്‍ഗ്രസ്സും കൊള്ളാം, ബീ ജെ പീയും കൊള്ളാം, ചിരിക്കാന്‍ വക നല്‍കി. :-) ഇടതുപക്ഷം എന്തെങ്കിലും പറഞ്ഞതായി അറിവില്ല, താങ്കള്‍ കേട്ടോ?

dethan said...

കാളിദാസന്,
കണ്ണന്റെ ചുവട്ടില്‍ കദളി മുളയ്ക്കില്ല. എന്നു കേട്ടിട്ടില്ലേ?ശശി തരൂരില്‍ നിന്നും ഇതിനപ്പുറം ആരെങ്കിലും പ്രതീക്ഷിക്കുമോ?ഗാന്ധിജി മുതല്‍ കൊണ്‍ഗ്രസ്സിന്റെ ത്യാഗധനരായ നിരവധി നേതാക്കളെ പുലഭ്യം പറഞ്ഞു
പുസ്തകമെഴുതുകയും ഭാരതത്തിന്റെ ദേശീയഗാനത്തെ അവഹേളിക്കുകയും ചെയ്ത ഈ അമേരിക്കന്‍ ഭക്തനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും ജയിച്ചപ്പോള്‍ മന്ത്രിയാക്കുകയും ചെയ്ത കോണ്‍ഗ്രസ്
നേതൃത്വത്തിന് എന്തായാലും കിട്ടേണ്ടതു കിട്ടി.ഈ കന്നാലിയെ ഇനിയും വച്ചു കൊണ്ടിരിക്കുന്ന കേന്ദ്രത്തിന്റെ ഗതികേടില്‍ നമുക്കു സഹതപിക്കാം.
അന്തര്‍ദ്ദേശീയ മാലാഖയെ വാഴ്ത്തിപ്പാടി നടന്നവര്ക്ക്‍, മാലാഖ വെട്ടുപോത്താണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടാകുന്ന ചമ്മലാണ് 'ശ്രീ'യുടെയും മറ്റും വാക്കുകളില്‍ .
-ദത്തന്‍

ശ്രീ (sreyas.in) said...

@dethan:
ഹി ഹി ഹി
ശശിയണ്ണന്‍റെയോ രാജേട്ടന്‍റെയോ അച്ചുമാമന്‍റെയോ മറ്റോ വാക്കുകള്‍ക്ക് അനുസരിച്ചല്ല എന്തായാലും ശ്രീ ചിന്തുക്കുന്നതും, പ്രവര്‍ത്തിക്കുന്നതും. വെറുതെ ശ്രീയെ കാറ്റഗറൈസ് ചെയ്യാന്‍ സമയം കളയേണ്ട എന്നര്‍ത്ഥം! :-)
പക്ഷെ, ശരിയും തെറ്റും ഈയുള്ളവന്‍റെ ഉള്‍മനസ്സില്‍ തോന്നുന്നത് അഭിപ്രായപ്പെടുന്നു, അതിന് സത്യവും ധര്‍മ്മവും മാത്രമാണ് ആധാരം.
സമയം കിട്ടുമ്പോള്‍ ശ്രേയസ്.ഇന്‍ , ബൂലോകം.ഇന്‍ എന്നിവ വായിക്കുക.
അപ്പോള്‍ ചിലപ്പോള്‍ മനസ്സിലാകും. :-)

kaalidaasan said...
This comment has been removed by the author.
kaalidaasan said...

ശ്രീ,

"ഇതെല്ലാം തികഞ്ഞ ഒരു ഭരണകര്‍ത്താവ് ഭാരതത്തില്‍ / കേരളത്തില്‍ എന്നുണ്ടാകും എന്ന് ചിന്തിച്ചു കാലംകഴിക്കാം. "

ഇതെല്ലാം തികഞ്ഞ നേതാക്കള്‍ ഉണ്ടാകുമോ ഇല്ലയോ എന്നതല്ലല്ലൊ ഇവിടെ ചര്‍ച്ച ചെയ്തത്. ശശി തരൂര്‍ എന്ന നേതാവില്‍ നിന്നുണ്ടായ പ്രവര്‍ത്തിയാണ്. ഐക്യരഷ്ട്ര സഭയിലെ ആലങ്കാരിക പദവി പോലെയല്ല, ഇന്‍ഡ്യയിലെ ഉത്തരവാദപ്പെട്ട മന്ത്രി പദവി. ശശി തരുര്‍ കരുതിയത്, അവിടത്തേപ്പോലെ തമാശകള്‍ പറഞ്ഞ് സുഖിച്ചു ജീവിക്കാം എന്നായിരുന്നു.

അദ്ദേഹം ആ സംഭവത്തിനു മാപ്പു ചോദിച്ചു കഴിഞ്ഞു. അവിടെയും പുകമറ സൃഷ്ടിച്ചാണത് ചെയ്തതും. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

"It's a silly expression but meant no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstood,"

"I am told it sounds worse in Malayalam, especially out of context. To those hurt by the belief that my repeating the phrase showed contempt: sorry,"

The Minister said it was the journalist's phrase that he had repeated.

അവിടെയും അഹങ്കാരത്തിനൊട്ടും കുറവില്ല. I am told it sounds worse in Malayalam എന്ന്. മലയാളത്തില്‍ മൊഴിമാറ്റിയാല്‍ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള ഭഷാപരിജ്ഞാനം അദ്ദേഹത്തിനില്ലാതെ പോയി. ഇംഗ്ളീഷ് പരിജ്ഞാനം മതിയല്ലോ, മലയാള പരിജ്ഞാനം ഇല്ലെങ്കിലെന്ത്!

കുറ്റം, ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനാണ്. അദ്ദേഹം ആ വക്കുപയോഗിച്ചു, അത് കൊണ്ട് മറുപടിയിലും അതുപയോഗിച്ചു അത്രെ.


"Tell us minister, next time you travel to Kerala, will it be fucking economy class?"എന്നു ചോദിച്ചിരുന്നെങ്കില്‍ , ഉത്തരം "Absolutely, in fucking economy class out of solidarity with all our holy dicks."എന്നായിരുന്നേനെ എന്ന്. കാരണം Fucking എന്ന വാക്കുപയോഗിക്കാതെ സാധാരണ അമേരിക്കക്കാര്‍ സംസാരിക്കാറില്ല.

അപ്പോഴും രാജഭക്തര്‍ പറയും, അമേരിക്കന്‍ ഇംഗ്ലീഷില്‍ സര്‍‌വ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു സ്ലാംങ് മാത്രമാണ് Fucking എന്ന പ്രയോഗം. ഇത്തരം ടിപ്പിക്കല്‍ സ്ലാങ്‌-കളുടെ അര്‍ത്ഥം മനസ്സിലാകണമങ്കില്‍ വിദ്യാഭ്യാസം മാത്രം പോരാ നല്ല ഭാഷാ പരിജ്ഞാനവും കൂടിയുണ്ടാകണം.

എല്ലാം തികഞ്ഞ ഭരണകര്‍ത്താവിനെ കിട്ടിയില്ലെങ്കിലും, ഇതു പോലത്തെ ഒരു സ്പെസിമനെ കിട്ടാതിരിക്കുന്നതാണു നല്ലത്.

ശ്രീ (sreyas.in) said...

@kaalidaasan:

"അവിടെയും അഹങ്കാരത്തിനൊട്ടും കുറവില്ല. I am told it sounds worse in Malayalam എന്ന്. മലയാളത്തില്‍ മൊഴിമാറ്റിയാല്‍ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള ഭഷാപരിജ്ഞാനം അദ്ദേഹത്തിനില്ലാതെ പോയി. ഇംഗ്ളീഷ് പരിജ്ഞാനം മതിയല്ലോ, മലയാള പരിജ്ഞാനം ഇല്ലെങ്കിലെന്ത്!"

മലയാള പരിജ്ഞാനം മതിയോ ഭാരതം ഭരിക്കാന്‍? നമ്മള്‍ എന്തിനാ വെറുതെ എഴുതാപ്പുറം വായിച്ചു കുറ്റം മാത്രം പറയാന്‍ ശ്രമിക്കുന്നത്?

രാഷ്ട്രീയം പറയുകയല്ല, പക്ഷേ, അച്യുതാനന്ദനോ പിണറായിയോ നമ്മുടെ വിദേശകാര്യ മന്ത്രിയായാല്‍ എങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളോട് സംസാരിക്കുക? അവിടെ മലയാളം നിന്ന് ആംഗ ലേയത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ തന്നെ അര്‍ത്ഥവ്യത്യാസം വരുന്നു, തിരിച്ചും.

അതിനാല്‍ മലയാള പരിജ്ഞാനം ഒരു വിഷയമല്ല എന്ന് മനസ്സിലാക്കാം.

കുറഞ്ഞ പക്ഷം, അദ്ദേഹം മീറ്റിംഗ്-കളില്‍ സംസാരിക്കുന്നത് തികഞ്ഞ ഒരു പ്രൊഫഷണല്‍ ആയിട്ടാണ്, അല്ലാതെ മിമിക്രിയൊന്നും കാണിക്കാറില്ല.

പറഞ്ഞു വന്നത്, ഒരു ട്വിറ്റെര്‍ സംഭവം വച്ച് എന്തായാലും അദ്ദേഹത്തെ ഇകഴ്ത്താന്‍ കാര്യമില്ല എന്നുള്ളത് സത്യമാണ്.

Baiju Elikkattoor said...

"..........ജയിച്ചപ്പോള്‍ മന്ത്രിയാക്കുകയും ചെയ്ത കോണ്‍ഗ്രസ്
നേതൃത്വത്തിന് എന്തായാലും കിട്ടേണ്ടതു കിട്ടി."

:) :) :)

Baiju Elikkattoor said...

shree,
ee mantri punkavanmar ithranalum panchanakshathrathil thamasichappol (50 kodi bpl ullla rajyathu swantham paise enna thodu njyam angju palliyil!) aadyam shabdam uyarthendi irunnathu idathupakshamayirunnoo..... avarude pani ippol ithonnum allello...!!

kaalidaasan said...

ദത്തന്‍,

ഗാന്ധിജി മുതല്‍ കൊണ്‍ഗ്രസ്സിന്റെ ത്യാഗധനരായ നിരവധി നേതാക്കളെ പുലഭ്യം പറഞ്ഞു
പുസ്തകമെഴുതുകയും ഭാരതത്തിന്റെ ദേശീയഗാനത്തെ അവഹേളിക്കുകയും ചെയ്ത ഈ അമേരിക്കന്‍ ഭക്തനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും ജയിച്ചപ്പോള്‍ മന്ത്രിയാക്കുകയും ചെയ്ത കോണ്‍ഗ്രസ്
നേതൃത്വത്തിന് എന്തായാലും കിട്ടേണ്ടതു കിട്ടി.


കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പെയ്മെന്റ് സീറ്റിനേക്കുറിച്ച് പിന്നാമ്പുറങ്ങളില്‍ കുശുകുശുപ്പുകള്‍ നടന്നിരുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല. പണമുണ്ടെങ്കില്‍ എന്തു ഗാന്ധിജി, എന്ത് ഇന്ദിരാ ഗാന്ധി?

അടിയന്തരാവസ്ഥയേയും ഇന്ദിരാ ഗാന്ധിയേയും ഇത്രയധികം പുലഭ്യം പറഞ്ഞ ഒരാളെ കോണ്‍ഗ്രസ് തന്നെ പട്ടും വളയും നല്‍കി ആദരിക്കുന്നത് കാണുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോകും.

ശശി തരൂരല്ല ഏത് കുറ്റിച്ചൂലായാലും കഴിഞ്ഞ തവണ തിരുവന്തപുരത്ത് ജയിക്കുമായിരുന്നു. അത് ശശി തരൂരിന്റെ മിടുക്കായി ഭക്തര്‍ പാടിയാലൊന്നും കാര്യമില്ല.

വിശുദ്ധ പശുക്കളെ ഇനിയും ഇദ്ദേഹം പുലഭ്യം പറയും.

kaalidaasan said...

ശ്രീ,

മലയാള പരിജ്ഞാനം മതിയോ ഭാരതം ഭരിക്കാന്‍? നമ്മള്‍ എന്തിനാ വെറുതെ എഴുതാപ്പുറം വായിച്ചു കുറ്റം മാത്രം പറയാന്‍ ശ്രമിക്കുന്നത്?

ഭാരതം ഭരിക്കാന്‍ ഏതു ഭാഷ വേണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. തരൂര്‍ പറഞ്ഞത് മനസിലാക്കാനുള്ള ഭാഷാപരിജ്ഞാനം വിദ്യാഭ്യാസമുണ്ടായാല്‍ കിട്ടില്ല എന്ന് പ്രശാന്ത് ഒരു അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതാണു ഞാന്‍ ഉദ്ദേശിച്ചത്. എന്നു വച്ചാല്‍ അതിന്റെ അര്‍ത്ഥം, തരൂരിന്റെ അത്ര ഭാഷ പരിജ്ഞാനം മലയാളികള്‍ക്കും മറ്റ് ഇന്‍ഡ്യക്കാര്‍ക്കും ഇല്ലെന്ന്. അതിനു മറ്റൊരു പാഠഭേദം കൂടിയുണ്ട്. തരൂര്‍ എന്ന മന്ത്രിയുടെ ഭരണം അനുഭവിക്കാന്‍ ഭാഗ്യമുണ്ടാകണമെങ്കില്‍ നമ്മള്‍ ഭാഷാ പരിജ്ഞനം അമേരിക്കക്കരുടേതിനു തുല്യമായി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യണമെന്ന്.

ഞാന്‍ എഴുതാപ്പുറം വയിച്ചതാണെന്നു ശ്രീ കരുതുന്നതില്‍ യതൊരു വിരോധവുമില്ല.

മഹാത്മാ ഗാന്ധി ദളിതരുടെയും മറ്റ് താഴ്ന്ന ജാതിക്കാരുടേയും കുടിലുകളില്‍ അന്തിയുറങ്ങിയിട്ടുണ്ട്. അത് വെറും ജാടയാണെന്നു വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും, എല്ലാവര്‍ക്കും ആ ജാട കാണിക്കാനുള്ള വിവേകമില്ല. ഉയരത്തില്‍ നിന്നിറങ്ങി വന്ന് തഴ്ന്നവരുമായി താദാദ്മ്യം പ്രാപിച്ചതു കോണ്ടാണദ്ദേഹത്തെ മഹാത്മാവെന്നു വിളിക്കുന്നത്. എല്ലാവര്‍ക്കും അതിനു സാധിച്ചെന്നു വരില്ല. പക്ഷെ.....

രാഷ്ട്രീയം പറയുകയല്ല, പക്ഷേ, അച്യുതാനന്ദനോ പിണറായിയോ നമ്മുടെ വിദേശകാര്യ മന്ത്രിയായാല്‍ എങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളോട് സംസാരിക്കുക? അവിടെ മലയാളം നിന്ന് ആംഗ ലേയത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ തന്നെ അര്‍ത്ഥവ്യത്യാസം വരുന്നു, തിരിച്ചും.

ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളായ ചൈന, റഷ്യ, ജപ്പാന്‍, ജെര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ബ്രസീല്‍, തുടങ്ങി പല രാജ്യങ്ങളിലെയും വിദേശ കാര്യമന്ത്രിമാര്‍ അവരുടെ മാതൃ ഭഷ തന്നെയാണെല്ലായിടത്തും ഉപയോഗിക്കുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ അത് പരിഭാഷപ്പെടുത്തുകയാണു സാധാരണ ചെയ്യറുള്ളത്. അച്യുതാനന്ദനായാലും പിണറായിയാലും അതു പോലെ മലയാളത്തില്‍ സംസാരിച്ചാല്‍ അത് പരിഭഷപ്പെടുത്തും. മറ്റുള്ളവരുടെ സംസാരം പരിഭാഷപ്പെടുത്തുമ്പോള്‍ വരുന്ന അര്‍ത്ഥ വ്യത്യാസം മാത്രമേ ഇവര്‍ സംസാരിച്ചാലും വരൂ.

തരൂര്‍ ഇത്ര നാളും ജോലി ചെയ്ത ഐക്യരഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകള്‍ ആറെണ്ണമുണ്ട്. ഫ്രഞ്ചിനും ഇംഗ്ളീഷിനും ഒരേ പോലെ പ്രധാന്യമൂണ്ടവിടെ.

അതു കൊണ്ട് അച്യുതനന്ദനോ പിണറായിയോ വിദേശ കാര്യമന്ത്രിയയാല്‍ എങ്ങനെ മറ്റുള്ള രാജ്യങ്ങളോടു സം സാരിക്കും എന്ന് വേവലാതിപ്പെടുന്നതില്‍ കര്യമില്ല.

kaalidaasan said...

ശ്രീ,


കുറഞ്ഞ പക്ഷം, അദ്ദേഹം മീറ്റിംഗ്-കളില്‍ സംസാരിക്കുന്നത് തികഞ്ഞ ഒരു പ്രൊഫഷണല്‍ ആയിട്ടാണ്, അല്ലാതെ മിമിക്രിയൊന്നും കാണിക്കാറില്ല.

മീറ്റിങ്ങുകള്‍ മഹാ ബോറിംഗ് എന്നാണദ്ദേഹം പറഞ്ഞിട്ടുള്ളത്. അതൊക്കെ ശ്രീക്ക് തികച്ചും പ്രൊഫഷണല്‍ ആയി തോന്നുന്നത് നല്ല കാര്യം.

മിമിക്രി കാണിച്ചില്ലെങ്കിലും ഇന്‍ഡ്യക്കരെയും അവരുടെ ഭാഷാ പരിജ്ഞാനത്തെയും കോക്ക്രി കാണിക്കാതിരുന്നാല്‍ മതി.

പറഞ്ഞു വന്നത്, ഒരു ട്വിറ്റെര്‍ സംഭവം വച്ച് എന്തായാലും അദ്ദേഹത്തെ ഇകഴ്ത്താന്‍ കാര്യമില്ല എന്നുള്ളത് സത്യമാണ്.

ശ്രീ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഇകഴ്ത്തേണ്ട തരത്തില്‍ സംസാരിച്ചാല്‍ ആരായാലും ഇകഴ്ത്തണം. അതിനാണു മനുഷ്യര്‍ക്ക് സാമാന്യ ബോധം എന്ന വസ്തു ഉള്ളത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉത്തര വാദിത്തത്തോടെ സംസാരിക്കണം. അമേരിക്കയിലെ തറ ഭാഷ ഇന്‍ഡ്യക്കാരോടു സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ഉത്തരവാദപ്പെട്ട കാര്യമല്ല.

പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി കരുതുന്നത് ശ്രീ കരുതുമ്പോലെ അല്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി ശശി തരൂരിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ശശിക്കെതിരെ അച്ചടക്ക നടപടി തള്ളിക്കളയുന്നും ഇല്ല.

Times of India റിപ്പോര്‍ട്ട് ചെയ്യുന്നതാണു താഴെ

Congress on Tharoor comment: Action at appropriate time


TIMES NEWS NETWORK & AGENCIES 2 hours ago

Congress didn't rule out action against MoS for external affairs Shashi Tharoor over his 'cattle class' comment. It also justified Rajasthan CM's criticism of Tharoor.

ശ്രീ (sreyas.in) said...

ശ്രീ കാളിദാസാ,
തരൂരിന്‍റെ പ്രതിപക്ഷം കോണ്‍ഗ്രസ് തന്നെയാണ്, അത് എല്ലാവര്‍ക്കും അറിയാം. സത്യത്തില്‍ പ്രകാശ്‌ കാരാട്ട് എന്ത് പറയുന്നു എന്നാണു ഞാന്‍ കാത്തിരിക്കുന്നത്. കാരണം അദ്ദേഹവും പഠനം വെളിയില്‍ ആണല്ലോ. രാജസ്ഥാന്‍ മുഖ്യമന്ത്രിയും, എന്തിനു നമ്മുടെ ടോം വെടക്കനും ചിലപ്പോള്‍ തിരുവനന്തപുരത്തെ ശിവകുമാറും എല്ലാം തരൂരിനെതിരെ എന്തെങ്കിലും ഒരു കച്ചിതുരുമ്പ് കിട്ടിയാല്‍ ആഞ്ഞടിക്കും, നാളെ അതൊക്കെ വെറുമൊരു political gimmick മാത്രമായി മാറും. ഈ സംഭവം കൊണ്ടെങ്കിലും കോണ്‍ ഗ്രസ്സിലെ പടല പ്പിണക്കം തരൂര്‍ തിരിച്ചറിഞ്ഞു ഇന്ത്യന്‍ പോളിട്രിക്ക്സ് കൂടുതല്‍ മനസ്സിലാക്കട്ടെ എന്നാശിക്കുന്നു. പക്ഷെ, അദ്ദേഹത്തിന്‍റെ ഭരണത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു.

kaalidaasan said...

തരൂരിന്‍റെ പ്രതിപക്ഷം കോണ്‍ഗ്രസ് തന്നെയാണ്, അത് എല്ലാവര്‍ക്കും അറിയാം.

വിഡ്ഡിത്തം പറയതിരിക്കൂ ശ്രീ. തരൂരിന്റെ പ്രതിപക്ഷം കോണ്‍ഗ്രസ് തന്നെയാണെന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമായല്ലോ. രക്തസാക്ഷി പരിവേഷം താനെ വന്നു കൊള്ളും. അതാണല്ലോ നാട്ടുനടപ്പ്. സി പി എമ്മില്‍ പ്രതിപക്ഷം വി എസ്, കോണ്‍ഗ്രസില്‍ പ്രതിപക്ഷം കരുണാകരന്‍, തരൂരിന്റെ പ്രതിപക്ഷം കോണ്‍ഗ്രസ്.

കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത തരൂരിനെ എം പി ആക്കാനും പിന്നെ മന്ത്രിയാക്കി ഭരണപക്ഷ പ്രതിപക്ഷ നാടകം കളിക്കാനും, അതിലുള്ളവര്‍ക്ക് മഹാ കൃമികടിയല്ലായിരുന്നോ? തരൂരിനെ ഇത്രത്തോളമാക്കിയത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ്. അല്ലാതെ തരൂര്‍ കഴിവു തെളിയിച്ച അവഗണിക്കപ്പെടാനാവത്ത വ്യക്തിയായതുകൊണ്ടല്ല. ആ കോണ്‍ഗ്രസ് ഹൈക്കമാന്റ്, അതിന്റെ വക്താവായ മനീഷ് തിവാരിയിലൂടെ തരൂരിന്റെ പരാമര്‍ശത്തെ വെള്ളിയാഴ്‌ച വീണ്ടും അപലപിച്ചു. അദ്ദേഹത്തിനെതിരെ യഥാസമയം ഉചിതനടപടി സ്വീകരിക്കുമെന്നും ‌ മനീഷ്‌ തിവാരി മുന്നറിയിപ്പു നല്‌കി. തരൂര്‍ രാജിവെക്കണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിന്റെ ആവശ്യം സ്വാഭാവിക പ്രതികരണമാണെന്ന്‌ അദ്ദേഹം ന്യായീകരിക്കുകയും ചെയ്‌തു.

കോണ്‍ഗ്രസ് പാര്‍ട്ടി എന്താണെന്നറിയാതെ ശ്രീ ഇങ്ങനെ പ്രതികരിച്ച് അപഹാസ്യനാകാതെ. ഒരു നൂറ്റാണ്ടിനു മേല്‍ പാരമ്പര്യമുള്ള, ഇന്നത്തെ ഇന്‍ഡ്യയുടെ ഭാഗധേയം ഈ വിധത്തില്‍ രൂപപ്പെടുത്തിയ കോണ്‍ഗ്രസിനേപ്പറ്റി ശ്രീ പറഞ്ഞത് വളരെ മോശമായി പോയി. ഇന്നലെ കയറി വന്ന ഒരു അമേരിക്കന്‍ മൂടുതാങ്ങിയുടെ പ്രതിപക്ഷമാണ്, ആ പാര്‍ട്ടി എന്നൊക്കെ പറയുന്നത് സുബോധത്തിന്റെ ലക്ഷണമായി ഞാന്‍ കാണുന്നില്ല. ആരാധന ആകാം പക്ഷെ അന്ധമായ വിധേയത്വം ആവരുത്.

തരൂരിന്റെ ഉയര്‍ച്ചയില്‍ അസൂയയുള്ള പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസിലുണ്ട് എന്നത് ശരിയാണ്. അതു കൊണ്ട് മാത്രം തരൂരിനെ നേതാക്കള്‍ തള്ളിപറയുകയുമില്ല.

തരൂര്‍ കോണ്‍ഗ്രസിലെ പ്രതിപക്ഷമാണെന്ന് വേണമെങ്കില്‍ വാദിക്കാം. കോണ്‍ഗ്രസ് നേതൃത്വം എടുത്തതും, അതിന്റെ പരമോന്നത നേതാക്കളായ സോണിയയും രാഹുലും നടപ്പാക്കിയതുമായ ഒരു സോദ്ദേശപരമായ നയത്തെ, ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ വിമര്‍ശിച്ച നടപടി പ്രതിപക്ഷത്തിന്റേതായിരുന്നു. പക്ഷെ പ്രതിപക്ഷത്തെ ഒരു നേതാവും ആ നടപടിയെ പുച്ഛിച്ചില്ല. പക്ഷെ തരൂര്‍ അതു ചെയ്തു.

ആ ഹൈക്കമാന്റ് മന്ത്രിസ്ഥാനത്തു നിന്നും മാറ്റാന്‍ നാളെ തീരുമാനിച്ചാല്‍ അപ്പോള്‍ തീര്‍ന്നു ഈ ഊതി വീര്‍പ്പിച്ച ബലൂണിന്റെ പ്രസക്തി. ഒറ്റക്കു തിരുവനന്തപുരത്തു നിന്നും ജയിച്ച് ഇന്‍ഡ്യ ഭരിക്കാന്‍ വിശുദ്ധ പശുവായാലും ചാവാലിപ്പശുവായാലും ഒരു വ്യക്തിക്കും കഴിയില്ല. ശ്രീയെപ്പോലുള്ളവര്‍ ഇല്ലാത്ത മഹത്വമാണീ അഴകിയ രാവണില്‍ ചാര്‍ത്തിക്കൊടുക്കുന്നത്.

മധ്യമങ്ങളിലൂടെ വോട്ടര്‍മാരും സാധാരണക്കാരുമായി ബന്ധം ഉള്ളത് നല്ല കാര്യമാണ്. പക്ഷെ അത് ഉത്തരവാദിത്തതോടെ ഉപയോഗിക്കാന്‍ അറിയുക എന്നതാണ്, ഒരു നേതാവിനു വേണ്ട പ്രധാന യോഗ്യത. നിര്‍ഭാഗ്യവശാല്‍ തരൂരിനതില്ലാതെ പോയി.

kaalidaasan said...

ശ്രീ,

സത്യത്തില്‍ പ്രകാശ്‌ കാരാട്ട് എന്ത് പറയുന്നു എന്നാണു ഞാന്‍ കാത്തിരിക്കുന്നത്. കാരണം അദ്ദേഹവും പഠനം വെളിയില്‍ ആണല്ലോ.

ശ്രീ ഇത്രയധികം തരം താണ ഒരു പ്രസ്താവന നടത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

കാരാട്ട് ആരാണെന്നാണു ശ്രീ കരുതിയത്? എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും 1970 മുതല്‍ സി പി എം അം ഗവും, 1985 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗവും 1992 മുതല്‍ പി ബി അംഗവും 2005 മുതല്‍ ജെനറല്‍ സെക്രട്ടറിയും ആയ കാരാട്ടിന്റെ മുമ്പില്‍ ശശി തരൂര്‍ ആരാണ്? എന്നാണദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായത്. എന്തു പാരമ്പര്യമാണ്, തരൂരിനു കോണ്‍ഗ്രസിലുള്ളത്?

അണ്ണാന്‍ കുഞ്ഞിനെ ആനയോടുപമിക്കാതെ ശ്രീ.

രാജസ്ഥാന്‍ മുഖ്യമന്ത്രിയും, എന്തിനു നമ്മുടെ ടോം വെടക്കനും ചിലപ്പോള്‍ തിരുവനന്തപുരത്തെ ശിവകുമാറും എല്ലാം തരൂരിനെതിരെ എന്തെങ്കിലും ഒരു കച്ചിതുരുമ്പ് കിട്ടിയാല്‍ ആഞ്ഞടിക്കും,

അത് തികച്ചും സ്വാഭാവികമാണ്.ഇവരൊക്കെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണ്. സോണിയ ഗാന്ധി രജീവിനൊപ്പം വിമാനം പറപ്പിച്ചു നടന്ന 1980 ല്‍ എം പി ആയ ആളാണു രാജസ്ഥാന്‍ മുഖ്യമന്ത്രി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് രണ്ടുവട്ടം എം പി ആയിരുന്ന ആളാണു ശിവകുമാര്‍. വെടക്കന്‍ എന്നു താങ്കള്‍ വിശേഷിപ്പിച്ച വ്യക്തിയും കോണ്‍ഗ്രസിന്റെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. അവര്‍ക്കൊക്കെ അതിനുള്ള അവകാശമുണ്ട്. കോമാളികള്‍ എല്ലാം തമാശയായി എടുക്കുമെങ്കിലും, എല്ലാവരും അതിനു കോമാളികളല്ലല്ലോ.

കോണ്‍ഗ്രസിനുള്ളില്‍ മന്‍ മോഹന്‍ സിംഗ് ഒഴികെ ആരും തരുരിനെ പിന്തുണച്ച് ഇതേവരെ സംസാരിച്ചിട്ടില്ല. സിംഗിന്റെ അവസ്ഥയും തരൂരിന്റെ അവസ്ഥ പോലെ ആയിരുന്നു. ധനകാര്യ മന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് അംഗം പോലുമായിരുന്നില്ല. സോണിയയുടെ കാരുണ്യം കൊണ്ട് പ്രധാനമന്ത്രിയായ ഈ വിശ്വസ്ത സേവകന്റെ മഹത്വം മാത്രമേ തരൂരിനും ഉള്ളു. കോണ്‍ഗ്രസിന്റെ യധാര്‍ത്ഥ നേതാക്കളുടെ പ്രതികരണം അതാണു തെളിയിക്കുന്നത്. അവരെല്ലാം കച്ചിത്തുരുമ്പു കിട്ടിയാല്‍ ആഞ്ഞടിക്കുന്നവരാണെങ്കില്‍, അതാണു കോണ്‍ഗ്രസ് നയം എന്നേ മറ്റുള്ളവര്‍ മനസിലാക്കൂ.

ശ്രീ (sreyas.in) said...

"ആരാധന ആകാം പക്ഷെ അന്ധമായ വിധേയത്വം ആവരുത്.

You said it, Kaalidaasan. :-)

So why don't all of us think about it for a while and meditate on that to look into our inner heart and listen what it says?

:-)

kaalidaasan said...

Sre,

So why don't all of us think about it for a while and meditate on that to look into our inner heart and listen what it says?

Yes absolutely. Certainly we can. And I have looked into my inner heart which says many truths and it is not what Mr. Sasi Tharoor claims. If your heart does not say those, I will try to say a few things.

In his web site he claims a few attributes. You can read those as
My Credo.
Honesty and integrity are fundamental in public life.

As per his website, honesty is as if a manthra for him. But I think it is a lie. He acted dishonestly regarding his opinion about terrorism .

In the post 9/11 period, Tharoor was vociferous in criticizing Muslim terrorists. He repeated the same words on several stages and in several articles, including many news papers, journals and his own web site. The relevant words are as follows.

Globalization and the Human Imagination.

creed of the Koran and the Kalashnikov—the Koran crudely interpreted, the Kalashnikov crudely made.

Symposium sponsored by the Virtue Foundation..


"The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made."


This was just a ploy to fool his US masters, with an eye on the post of UN secretary general. But his US masters ditched him and unceremoniously striped of his post in UN. He did not have any other choice. As rightly pointed out, politics is the last resort of a scoundrel; at the ripe age of 53 he joined politics. While he was young and robust he did not find it a necessity to work among masses and climb the ladders. But used his previous disproportionately blown up, self created and false grandiosity to plant himself at the top of the ladder in a very very dubious and dishonest way. Probably the clean chit he gave to Congress party in the now infamous Oil for Food loot of Iraq under his and his boss’s blessings, has the secret of this artificial implantation.


The question is why he chose Congress party for that. The answer is simple, it was the ruling party. If it was BJP, he would not have any hesitation in joining that. Since his stand in Koran and Kalashnikov, is exactly similar to BJP stand, his natural choice would have been BJP. And it was the same platform on which BJP came to power in India. Since BJP lost market value, he chose Congress. The motto was simple, make hey while the sun shines. His thirst for serving Indians was so intense that he himself asked for a seat to contest the parliamentary elections. He got it. And what did he do for winning the election? He simply removed his Koran Kalashnikov articles from his web site. Not only from there, but from many newspapers, which he could influence, as well. But it is still there in many sites and in his book as well.

Since people do have a short memory, it is a blessing in disguise for crooks like Sasi Tharoor. |Now the million Dollar question is , will he dare to repeat his bread and butter manthra of 9 years, ”The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made." The answer is a strong NO, as long as he is a minister and in Congress party.
I see this as the most dishonest act by a crooked person.

ശ്രീ (sreyas.in) said...

"ആരാധന ആകാം പക്ഷെ അന്ധമായ വിധേയത്വം ആവരുത്." എന്ന തീം വച്ചിട്ട് അവനവനോട് തന്നെ നമുക്ക് ചോദിക്കാം "ഞാന്‍ ആരെയെങ്കിലുമോ ഏതെങ്കിലും ഇസത്തെയോ അന്ധമായി പിന്തുടരുന്നുണ്ടോ എന്ന്" എന്നാണ് കഴിഞ്ഞ കമന്‍റില്‍ ഉദ്ദേശിച്ചത്. താങ്കള്‍ക്കും താങ്കളുടെ മനസ്സാക്ഷിയോട്‌ ആ ചോദ്യം ചോദിക്കാം. That's what I meant.

താങ്കള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ആ അഭിപ്രായം എഴുതാനുള്ള കഴിവില്ലാതിരുന്നതില്‍ ഖേദം രേഖപ്പെടുത്തുന്നു. ഭാഷയുടെയും മനസ്സിന്‍റെയും ഓരോ കാര്യങ്ങളേ....

kaalidaasan said...

ശ്രീ,

"ഞാന്‍ ആരെയെങ്കിലുമോ ഏതെങ്കിലും ഇസത്തെയോ അന്ധമായി പിന്തുടരുന്നുണ്ടോ എന്ന്" എന്നാണ് കഴിഞ്ഞ കമന്‍റില്‍ ഉദ്ദേശിച്ചത്. താങ്കള്‍ക്കും താങ്കളുടെ മനസ്സാക്ഷിയോട്‌ ആ ചോദ്യം ചോദിക്കാം.

തരൂരിനെ വിമര്‍ശിച്ചതില്‍ ഞാന്‍ ആരെയെങ്കിലുമോ ഏതെങ്കിലും ഇസത്തെയോ പിന്തുടരുന്നുണ്ടോ എന്ന ചോദ്യത്തിനു യതൊരു പ്രസക്തിയും ഇല്ല. കാരണം ഇത് ആരെയെങ്കിലും പിന്തുടരുന്നതിന്റെ പ്രശ്നമല്ല. തരൂര്‍ ചെയ്ത ഒരു പ്രവര്‍ത്തിയെ വിമര്‍ശിച്ചതിന്റെ പ്രശ്നമാണ്.
എന്റെ മനസാക്ഷിയോടു ചോദിച്ചപ്പോള്‍, മനസാക്ഷി പറഞ്ഞതാണ്, തരൂരിന്റെ വേറെ ചില പ്രവര്‍ത്തികള്‍. അതിലൊന്നാണ്, മുസ്ലിം തീവ്രവാദം സംബന്ധിച്ച് അദ്ദേഹം ഒരു പതിറ്റാണ്ടോളം കൊണ്ടു നടന്ന ആശയം. ഇപ്പോള്‍ അത് അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതാരും ഹാക്ക് ചെയ്ത് നീക്കം ചെയ്തതല്ല. അദ്ദേഹം തന്നെ നീക്കം ചെയ്തതാണ്. അദ്ദേഹത്തിനു വേണ്ടി വാദിച്ച താങ്കള്‍ക്ക്, എന്തിനാണത് നീക്കം ചെയ്തതെന്ന് അദ്ദേഹത്തോട് റ്റ്വിറ്ററിലൂടെ ഒന്നു ചോദിക്കാമോ?

Baiju Elikkattoor said...

"If it was BJP, he would not have any hesitation in joining that. Since his stand in Koran and Kalashnikov, is exactly similar to BJP stand, his natural choice would have been BJP. And it was the same platform on which BJP came to power in India. Since BJP lost market value, he chose Congress."

kaalidaasan,
thanks for your sharp observation. within his inner heart mr. tharoor is an ardent sangh man. those people who were keenly waiting for mr. karat's reaction in this issue had better look up bjp's reaction!

kaalidaasan said...

Baiju,

within his inner heart mr. tharoor is an ardent sangh man. those people who were keenly waiting for mr. karat's reaction in this issue had better look up bjp's reaction!

Exactly. That was evident in his election speeches. All Congress candidates did criticize BJP in the last election. But Tharoor did not say a single word against BJP. And BJP did not even seem to have noticed the usage of Hoy Cow in Tharoor’s comic strip. Probably all BJP leaders and supporters were educated in American style English.

Just imagine, if Sonia Gandhi had used an Italian slang or usage in any of her speeches, what catastrophe, BJP would have created in this country. Or just the word Holy Cow in any of her speeches. India would have been burning even now.

Whatever his fans and supporters say, this man is a crook. I really wonder how many of his followers who swear on his books did really read any of his books. And the way his being justified for spending millions from his pocket to enjoy life is a cruel joke. That too in a country where 50% people, live below poverty line. The 1 lakh he spent per day could have done wonders in the lives millions of people in India. Fans certainly do not have that much sensibility in their thinking process. That is why still they are celebrating this fraud as if came from an alien planet not knowing the culture of Indians.


Just wearing mill spun expensive silk juba and dhothi is not enough to identify with masses. If this crook still loves American way of life and American slang and other usages, he should have shown the minimum decency to use the American dress as well. That is what honesty means. From tip to toe he is a crook.

It seems he twitter with 1000s of fans every day. Has anybody got an idea how much time he spends for this exercise? Is that for he is being paid as minister?


He stated that it is boring to attend meetings of his ministry. Thank goodness he is enjoying twitter business to his core. It is better to give him the portfolio of public relations instead of external affairs. If this tweety boy uses some of his twittering time to solve the issues with Pakistan, Nepal, China and Bangladesh, it would have helped to stabilize this region and would have solved many problems. I do not think he has any sort of capacity to do that.

There is a famous saying third rated people deserves only seventh rated leaders That is why many sixth rated ones clap for this fraud and justifies his slips.

ശ്രീ (sreyas.in) said...

"ആരാധന ആകാം പക്ഷെ അന്ധമായ വിധേയത്വം ആവരുത്." എന്ന് ഈയുള്ളവനോട് ഉപദേശിച്ചത്, താങ്കള്‍ സ്വയം ചോദിക്കുന്നതും നല്ലതാണ് എന്നുമാത്രമേ പറഞ്ഞുള്ളൂ.
introspection നല്ലതല്ലേ, അതില്‍ തെറ്റില്ലല്ലോ?

"എന്തിനാണത് നീക്കം ചെയ്തതെന്ന് അദ്ദേഹത്തോട് റ്റ്വിറ്ററിലൂടെ ഒന്നു ചോദിക്കാമോ? " സംശയമുള്ള താങ്കള്‍തന്നെ ശ്രമിച്ചു നോക്കൂ, ഇതൊക്കെ പരസഹായം ഇല്ലാതെ തന്നെ നടക്കുമല്ലോ. മറുപടി കിട്ടാതിരിക്കില്ല.

തരൂര്‍ ആയാലും തിരൂര്‍ ആയാലും അത് ഈയുള്ളവനെ ബാധിക്കില്ല. ഇവിടെ ശശി തരൂരിനെ പിന്താങ്ങി ഈയുള്ളവന്‍ സംസാരിച്ചിട്ടുമില്ല. പക്ഷേ, നാം കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല എന്നോര്‍മ്മിപ്പിച്ചു, അത്രമാത്രം.

kaalidaasan said...

ഈയുള്ളവനോട് ഉപദേശിച്ചത്, താങ്കള്‍ സ്വയം ചോദിക്കുന്നതും നല്ലതാണ് എന്നുമാത്രമേ പറഞ്ഞുള്ളൂ.
ഇന്റ്രൊസ്പെക്റ്റിഒന്‍ നല്ലതല്ലേ, അതില്‍ തെറ്റില്ലല്ലോ?


തെളിച്ചു പറയൂ ശ്രീ. ഞാന്‍ ഇവിടെ ആരോടാണ്, ആരാധനയും വിധേയത്വവും കണിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസമില്ല. അമേരിക്കക്കരുടെ Slang ഉം jargon ഉം അത്ര പരിചയവും ഇല്ല. അതു കൊണ്ട് ശ്രീയുടെ മറുഭാഷ മനസിലാകുന്നില്ല.

സംശയമുള്ള താങ്കള്‍തന്നെ ശ്രമിച്ചു നോക്കൂ, ഇതൊക്കെ പരസഹായം ഇല്ലാതെ തന്നെ നടക്കുമല്ലോ. മറുപടി കിട്ടാതിരിക്കില്ല.

എനിക്ക് സം ശയമില്ല. അത് ശരിയല്ല എന്ന് തരൂരിനു തന്നെ തോന്നി. അതു കൊണ്ട് എടുത്തുമാറ്റി. തരൂര്‍ എഴുതിയതില്‍ യാതൊരു തെറ്റുമില്ല എന്നല്ലേ ശ്രീ പറയുന്നത്. ശരിയായ ഒരു കാര്യം വെബ് സൈറ്റില്‍ നിന്നു എടുത്തുമാറ്റേണ്ട അവശ്യമില്ലല്ലൊ.

പക്ഷേ, നാം കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല എന്നോര്‍മ്മിപ്പിച്ചു, അത്രമാത്രം.

ഞാന്‍ കണ്ണടച്ച് ഇരുട്ടക്കിയില്ല. കണ്ണു തുറന്നു തന്നെ കണ്ടു. അതുകൊണ്ട് എനിക്കും മറ്റു പലര്‍ക്കും തരൂര്‍ പറഞ്ഞതിലെ അസഭ്യം തിരിച്ചറിയാന്‍ പറ്റി. കണ്ണടച്ചിരുന്ന മറ്റു പലര്‍ക്കും തരൂരിനേപ്പോലെ ഇരുട്ടാണു സുഖം എന്നു തോന്നി.

കണ്ണടച്ച് ഇരുട്ടാക്കിയ തരുരിനു കണ്ണു തുറന്നപ്പോള്‍ സത്യം ബോധ്യമായി. അതുകൊണ്ടാണദ്ദേഹം മാപ്പു ചോദിച്ചതും സംഭാഷണം വെബ് സൈറ്റില്‍ നിന്നും എടുത്തുകളഞ്ഞതും .

Bijoy said...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kaalidaasan-currentaffairs.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus