Monday, 26 April 2010

അള്ളായുടെ മദ്യപ്പുഴകള്‍

മുസ്ലിങ്ങള്‍ക്ക് ഹറാമായ വസ്തുവാണ്‌ മദ്യം. അവര്‍ ഏറ്റവും വെറുക്കുന്നു എന്നു നടിക്കുന്ന വസ്തുവും മദ്യമാണ്. പക്ഷെ അനേകം മുസ്ലിങ്ങള്‍ മദ്യം കഴിക്കാറുമുണ്ട്.

മദ്യം കൊണ്ടുണ്ടാകുന്ന വിപത്തുകളേക്കുറിച്ച് മുസ്ലിങ്ങള്‍ ഘോരഘോരം പ്രസംഗിക്കാറുമുണ്ട്. മദ്യം കഴിക്കരുതെന്ന് മൊഹമ്മദ് പറഞ്ഞിട്ടുണ്ട് എന്നാണാവര്‍ അവകാശപ്പെടുന്നതും. മൊഹമ്മദ് ഖുറാനില്‍ പറഞ്ഞിരിക്കുന്നത് അത് ചെകുത്താന്റെ പ്രവര്‍ത്തിയാണെന്നും. മദ്യം കഴിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് അടങ്ങിയ പല ആയത്തുകളും ഖുറാനിലുണ്ട്. അതിലൊന്ന് ഇതാണ്.


അധ്യായം 5 അല്മാഇദ

90-92 അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണടഭാഗ്യംനോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയസൌഭാഗ്യം പ്രതീക്ഷിക്കാം.47 മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ? അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനമനുസരിക്കുകയും വിരമിക്കുകയും ചെയ്യുക. പക്ഷേ, നിങ്ങള്‍ ആജ്ഞയില്‍നിന്നു പുറംതിരിയുകയാണെങ്കില്‍ അറിഞ്ഞിരിക്കുക, വിധികള്‍ വ്യക്തമായി എത്തിച്ചുതരുന്ന ഉത്തരവാദിത്വം മാത്രമേ നമ്മുടെ ദൂതന്നുള്ളൂ.
പക്ഷെ അള്ളാ പറയുന്നത് മറ്റൊന്നും. മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ സത്യവിശ്വാസിയെ കാത്തിരിക്കുന്നത് മദ്യപ്പുഴകളാണ്. ഖുറാനില്‍ മൊഹമ്മദ് പറയുന്നതിപ്രകാരം.

അധ്യായം 47 മുഹമ്മദ്..


13-15 പ്രവാചകാ, നിന്നെ പുറത്താക്കിയ സ്വന്തം പട്ടണത്തെക്കാള്6 വളരെയേറെ പ്രബലങ്ങളായിരുന്ന എത്രയെത്ര പട്ടണങ്ങളാണ് കഴിഞ്ഞുപോയിട്ടുള്ളത്! നാം അവരെ നശിപ്പിച്ചുകളഞ്ഞു. അവരെ തുണക്കാനാരുമുണ്ടായില്ല. കൊള്ളാം, തന്റെ റബ്ബിങ്കല്നിന്നുള്ള വ്യക്തവും ഖണ്ഡിതവുമായ സന്മാര്ഗത്തില് നടക്കുന്ന ഒരുവന്, സ്വന്തം ദുഷ്കര്മങ്ങള് ഭൂഷണമായി ത്തോന്നുകയും സ്വേച്ഛകളെ പിന്തുടരുകയും ചെയ്യുന്നവര്ക്കു തുല്യനാവുകയോ? ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്ഗത്തിന്റെ അവസ്ഥയിതത്രെ: അതില് കലര്പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്. ശുദ്ധമായ തെളിഞ്ഞ തേനരുവികളുണ്ട്.7 അവിടെ എല്ലാത്തരം പഴങ്ങളുമുണ്ടായിരിക്കും. അവരുടെ റബ്ബിങ്കല്നിന്നുള്ള പാപമുക്തിയും.

47. Muhammad

(14) A similitude of the Garden which those who keep their duty (to Allah) are promised: Therein are rivers of water unpolluted, and rivers of milk whereof the flavour changeth not, and rivers of wine delicious to the drinkers, and rivers of clear-run honey; therein for them is every kind of fruit, with pardon from their Lord.


സ്വാദിഷ്ടമായ മദ്യം ആവോളം കുടിപ്പിച്ച് പാപ മുക്തി കൊടുക്കുന്നവനാണ്‌ അള്ളാ എന്നു പറഞ്ഞ മൊഹമ്മദിനെ ആരുമൊന്നു നമിച്ചുപോകും. അതു മത്രമല്ല, കര്‍പ്പൂരം ചേര്‍ത്തും ചുക്കു ചേര്‍ത്തും പലരീതികളിലുള്ള മദ്യ സല്‍ക്കാരം നടത്തുന്നതിലും പ്രാവീണ്യമുണ്ട് മൊഹമ്മദ് പരിചയപ്പെടുത്തുന്ന ദൈവത്തിന്.അധ്യായം 76അല്ഇന്സാന്5-22 സജ്ജനങ്ങളോ, (സ്വര്ഗത്തില്) കര്പ്പൂരം ചേര്ത്ത ചഷകങ്ങളില്നിന്ന് കുടിക്കുന്നതാകുന്നു. അത് ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവയായിരിക്കും. ദൈവദാസന്മാര് അതിലെ തെളിനീര് കുടിക്കുന്നു. അവര് യഥേഷ്ടം അനായാസം അതിന്റെ കൈവഴികളൊഴുക്കുകയും ചെയ്യുന്നു. (ഇഹലോകത്ത്) നേര്ച്ചകള് വീട്ടുകയും4 സര്വത്ര ആപത്ത് ഗ്രസിച്ച ആ ദിനത്തെ ഭയപ്പെടുകയും ചെയ്യുന്നവരത്രെ ഈ ജനം.


7 (സ്വര്ഗ പരിപാലകര്) അവയെ കൃത്യമായ കണക്കനുസരിച്ച് നിറച്ചിരിക്കുന്നു. അവിടെ ചുക്കു ചേര്ത്ത പാനപാത്രവും അവര്ക്ക് കുടിക്കാന് കൊടുക്കും.8 അത് സ്വര്ഗത്തിലുള്ള ഒരു ഉറവയാകുന്നു.


സല്സബീല് എന്നത്രെ അത് വിളിക്കപ്പെടുന്നത്. അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള് ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക. അവിടെ എങ്ങോട്ടു കണ്ണയച്ചാലും മേല്ക്കുമേല് അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്റെ സജ്ജീകരണങ്ങളും കാണാം.

ഇതിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെ

8. മദ്യത്തില്‍ ചുക്കുവെള്ളം കലര്‍ത്തുന്നത് അറബികള്‍ക്ക് പ്രിയംകരമായിരുന്നു. അതുകൊണ്ടാണ്, അവിടെ അവര്‍ ചുക്കുചേര്‍ത്ത പാനീയം കുടിപ്പിക്കപ്പെടുമെന്ന് എടുത്തുപറഞ്ഞത്.
ജീവനോടെ ഭൂമിയില്‍ ഇരിക്കുമ്പോള്‍ മദ്യം കഴിക്കാതിരിക്കുന്ന മനുഷ്യര്‍ മരിച്ച് അരൂപികളായി ചെല്ലുമ്പോള്‍ ആഘോഷിക്കാന്‍ മദ്യപ്പുഴകള്‍ ഒഴുക്കുന്ന അബ്കാരി കോണ്‍ട്രാക്ടറുടെ തലത്തിലേക്ക് അള്ളായെ തരം തഴ്ത്തുന്ന മൊഹമ്മദാണ്, അനുയായികള്‍ക്ക് ആദരണീയനായ വ്യക്തി. ഇവിടെയും മൊഹമ്മദിന്റെ അസംബന്ധം അള്ളായുടെ തലയിലായി.

ഈ വാക്കുകള്‍ മൊഹമ്മദ് മദ്യ ലഹരിയിലായിരിക്കാം എഴുതിയത്.

Sunday, 25 April 2010

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കെട്ടു കാഴ്ച്ച.ഇന്‍ഡ്യന്‍ വിദേശ കാര്യ വകുപ്പിലെ ഒരു സഹമന്ത്രി എന്നത് അത്ര വലിയ പ്രാധാന്യമുള്ള സ്ഥാനമല്ല. പക്ഷെ ചില സ്ഥാനങ്ങള്‍ അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം നേടാറുണ്ട് അല്ലെങ്കില്‍ നേടി എടുക്കാറുണ്ട്. ഐക്യരാഷ്ട്ര സഭയിലെ അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ശശി തരൂര്‍, ഇന്‍ഡ്യയിലെ അനേകം സഹ മന്ത്രിമാരില്‍ ഒരാളായപ്പോള്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധയും പ്രാധാന്യവും നേടി. കോര്‍പ്പറേറ്റ് മാഫിയ ഭരിക്കുന്ന പടിഞ്ഞാറന്‍ നാടുകളില്‍ പരസ്യത്തിനാണു പ്രാധാന്യം. അത് ശരിയായി മനസിലാക്കിയ വ്യക്തിയാണു ആ വ്യവസ്ഥിതിയുടെ അംബാസഡറായ ശശി തരൂര്‍ എന്ന മുന്‍ ഐക്യരാഷ്ട്ര സഭാ ഗുമസ്തന്‍.

ഐക്യരാഷ്ട്ര സഭയിലെ ഒരു സാധാരണ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴോ, അവിടെ പിന്നീട് അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായപ്പോഴോ, കുറച്ചു പുസ്ത്കങ്ങള്‍ എഴുതിയപ്പോഴോ ഇന്‍ഡ്യക്കാരിലെ ബഹുഭൂരിപക്ഷവും ശശി തരൂരിനേപ്പറ്റി കേട്ടിരുന്നില്ല. ഐക്യരാഷ്ട്രസഭയില്‍ ഒഴിവു വന്ന സെക്രട്ടറി ജെനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാണദ്ദേഹം ഇന്‍ഡ്യയില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങിയത്. ആ മത്സരത്തില്‍ നിന്നും പിന്മാറിയപ്പോള്‍ ഇന്‍ഡ്യയിലേക്കു തിരിച്ചു വരാനോ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലിടപെടാനോ അദ്ദേഹമുദ്ദേശിച്ചിരുന്നില്ല. ദുബായിയില്‍ താമസിക്കാനും മറ്റ് ചില ബിസിനസ് നടത്താനുമായിരുന്നു അന്നത്തെ ഉദ്ദേശ്യം. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തേക്കുറിച്ച് എഴുതിയപ്പോഴെല്ലാം കോണ്‍ഗ്രസിന്റെ നയങ്ങളെ തീവ്രമായി എതിര്‍ത്തിരുന്നു തരൂര്‍. സംഘപരിവാറിന്റെ കാഴ്ച്ചപ്പാടുമായി യോജിച്ചു പോകുന്ന നിലപാടുണ്ടായിരുന്ന അദ്ദേഹത്തിനു ബി ജെ പി ആയിരുന്നു സ്വാഭാവിക രാഷ്ട്രീയ പാര്‍ട്ടി. സോണിയ ഗാന്ധിയെ വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചിട്ടുള്ള തരൂര്‍  കോണ്‍ഗ്രസ് തെരഞ്ഞെടുത്തതും, സോണിയ സ്വീകരിച്ചതും അല്‍പ്പം ആശ്ചര്യ ജനകം തന്നെ. സോണിയയെ വിമര്‍ശിച്ച ആരെയും വച്ചു പൊറുപ്പിക്കില്ല എന്നത് നയമാക്കിയ കോണ്‍ഗ്രസില്‍ ശശി തരൂര്‍ ചേര്‍ന്നതു തന്നെ അത്ഭുതം. സമസ്താപരാധങ്ങളും പൊറുക്കണമെന്ന് പറഞ്ഞ് നമസ്ക്കരിച്ചാല്‍ ആരുടെയും മനസലിയും. സോണിയയുടെയും മനസലിഞ്ഞു.

അപ്രതീക്ഷിതമായി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക് വലിഞ്ഞു കേറി വന്ന ഈ കെട്ടു കാഴ്ച്ച പരസ്യം എന്ന മാദ്ധ്യമത്തിന്റെ സാധ്യതകള്‍ മുഴുവന്‍ മുതലെടുത്തു. ട്വിറ്റര്‍ എന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ അനേകമാളുകളില്‍ ഒരു മിഥ്യാ ധാരണ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.


പുതിയ ഏത് സാധനത്തിലും മയങ്ങി വീഴുക എന്ന പ്രത്യേകതയുള്ള ഇന്‍ഡ്യന്‍ മദ്ധ്യവര്‍ഗ്ഗം ഈ പുതിയ ഉത്പന്നത്തിലും മയങ്ങി വീണു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളെ ചോദ്യചെയ്തിരുന്ന, കോണ്‍ഗ്രസിന്റെ മഹാറാണിയായ സോണിയ ഗാന്ധിയെ ടൂറിനിലെ ശവക്കച്ച എന്നു വിളിച്ച തരൂര്‍ ആ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടെ ഇഷ്ടക്കേടിനെ അവഗണിച്ച് സ്ഥാനാര്‍ത്ഥിയായപ്പോള്‍, അതിന്റെ അപഹാസ്യത ഈ വര്‍ഗ്ഗത്തിനു മനസിലായില്ല. അതിന്റെ കാരണം ഈ വര്‍ഗ്ഗത്തെ നയിക്കുന്നത് ആദര്‍ശങ്ങളോ നിലപാടുകളോ അല്ല. വെറും പുറം മോടികള്‍ മാത്രം. പണമാണവരുടെ ദൈവം.

ഇന്‍ഡ്യയുടെ ശില്‍പ്പി നെഹ്രുവിനെയും, ബാങ്ക് ദേശസാല്‍ക്കരിച്ച ഇന്ദിരയേയും, സോണിയയേയും ലജ്ജകരമാം വണ്ണം വിമര്‍ശിച്ചിരുന്ന തരൂര്‍ അങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മന്‍മോഹന്‍ സിംഗ് എന്ന വേള്‍ഡ് ബാങ്ക് ഏജന്റിന്റെ നോമിനിയായി. ഗതികേടു കൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് അതിനെ അംഗീകരിക്കേണ്ടിയും വന്നു. അങ്ങനെ ഡെല്‍ഹി നായര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തരൂര്‍ കെട്ടുകാഴ്ച്ച മത്സരിച്ചു. ജയിച്ചു. വിദേശകാര്യ സഹമന്ത്രിയുമായി. ആരംഭം തന്നെ ഏത് കോര്‍പ്പറേറ്റ് മാഫിയ തലവനേയും വെല്ലുന്ന രീതിയിലും.
 
സാമ്പത്തിക മന്ദ്യം കൊണ്ട് നട്ടം തിരിഞ്ഞ അമേരിക്കയിലും ഇംഗ്ളണ്ടിലും സര്‍ക്കാര്‍ നല്‍കിയ ധനസഹായം സ്വന്തം സുഖജീവിതത്തിനു വേണ്ടി ചെലവഴിച്ച കോര്‍പ്പറേറ്റ് മാഫിയ തലവന്‍മാരുടെ ഇന്‍ഡ്യയിലെ മുഖമായിരുന്നു തരൂര്‍. വ്യായാമം ചെയ്യാനും സ്വകാര്യതക്കും കുറവു വരരുതെന്ന ന്യായത്തില്‍ അദ്ദേഹം കേരള ഹൌസിലെ താമസം ഒഴിവാക്കി പഞ്ചനക്ഷത്ര ഹോട്ടലില്‍ തന്നെ താമസം തുടങ്ങി. കാളവണ്ടിയില്‍ സഞ്ചരിക്കാനും വിരോധമില്ലാത്ത എ കെ ആന്റണിക്കൊക്കെ കേരള ഹൌസ് മതിയാകും. പക്ഷെ രാജകീയ പ്രതാപത്തില്‍ മാത്രം ജീവിച്ച തരൂരിനെ അതിന്നൊന്നും കിട്ടില്ല. കോര്‍പ്പറേറ്റ് മാഫിയ തലവന്‍മാര്‍ മന്ത്രിമാരാകുന്ന അമേരിക്കയില്‍ അതൊക്കെ സാധാരണമാണ്. അതു കൊണ്ട് അവരെ ആരാധിക്കുന്ന തരൂരും ആ വഴി തന്നെ തെരഞ്ഞെടുത്തു.
 
ഇന്‍ഡ്യന്‍ രാഷ്ട്രീയം എന്തെന്നോ, ഇന്‍ഡ്യയുടെ നിലപാടുകള്‍ എന്തെന്നോ ഒന്നുമദ്ദേഹം അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തില്ല. ഇന്‍ഡ്യയെ സംബന്ധിച്ച അമേരിക്കന്‍ നിലപാടുകളൊക്കെ അദ്ദേഹത്തിനു കണാപ്പാഠമായിരുന്നു. കാഷ്മീര്‍ പ്രശ്നത്തില്‍ മദ്ധ്യസ്ഥത വേണമെന്ന ആ നിലപടിനെ പിന്തുണച്ചു കൊണ്ടാണ്, സൌദി അറേബ്യ മദ്ധ്യസ്ഥനാകുന്നത് നല്ലതാണെന്ന ഒരഭിപ്രായമദ്ദേഹം പ്രകടിപ്പിച്ചതും. മറ്റൊരു അമേരിക്കന്‍ ഏജന്റായ മന്‍മോഹന്‍ സിംഗ് ആ വേദിയില്‍ ഉണ്ടായിരുന്നിട്ടും അതിനെ തിരുത്തിയുമില്ല.
 
കോട്ടും സ്യൂട്ടും മാത്രം ധരിച്ച് പരിചയമുള്ള തരൂര്‍ വോട്ടര്‍മാരെ പറ്റിക്കാന്‍ ഖദറും കൂടെ ഒരു കോണ്‍ഗ്രസ് പുതമുണ്ടും അണിഞ്ഞ് അഴകിയ രാവണനേപ്പോലെ നടക്കാനും തുടങ്ങി. തരൂരിനൊട്ടും ചേരാത്ത വേഷമായിരുന്നു ഇത്. മോരും മുതിരയും പോലെ. കേരളത്തില്‍ വരുമ്പോഴും പാര്‍ലമെന്റില്‍ ഇരിക്കുമ്പോഴും മാത്രം പുതിയ വേഷം അദ്ദേഹം അണിഞ്ഞു. അല്ലാത്തപ്പോഴൊക്കെ ഇഷ്ട വസ്ത്രമായ സായിപ്പിന്റെ വേഷം അണിയാന്‍ അദ്ദേഹം മറന്നില്ല.


ഖദര്‍ വേഷം പോലെ തന്നെ അദ്ദേഹത്തിനണങ്ങാത്ത കുപ്പായമായിരുന്നു ഇന്‍ഡ്യ എന്ന ദരിദ്ര രാജ്യത്തെ മന്ത്രിപ്പണിയും. അശ്രീകരങ്ങളെ അവഹേളിക്കാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. കഴിവും പ്രവര്‍ത്തന പരിചയമുള്ള അസംഘ്യം കോണ്‍ഗ്രസ് നേതാക്കളുടെ തലക്കു മുകളില്‍ കൂടി എം പി സ്ഥാനവും മന്ത്രി സ്ഥാനവും നല്‍കിയ സോണിയയെയും രാഹുലിനേയും വരെ അപമാനിക്കാനും ഈ അഴകിയ രാവണനു മടി തോന്നിയില്ല.

ഇന്‍ഡ്യയിലെ ഒരു സഹമന്ത്രിയായ ശേഷവും ഐക്യ രാഷ്ട സഭയിലെ അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളാണെന്നും, ന്യൂ യോര്‍ക്കിലാണു താമസമെന്നും, എന്നും കാണുന്നത് അമേരിക്കാരെയാണെന്നും, സംസരിക്കുന്നത് അമേരിക്കന്‍ ജനതയോടാണെന്നുമേ അദ്ദേഹം കരുതിയിട്ടുള്ളു. അതുകൊണ്ട് ഇന്‍ഡ്യക്കാര്‍ക്ക് മനസിലാകാത്തതും അമേരിക്കയിലെ കൊച്ചു കുട്ടികള്‍ക്കുപോലും മനസിലാകുന്നതുമായ സ്ലാങ്ങുകള്‍ ആ നാവില്‍ നിന്നും പൊഴിഞ്ഞു വീണിരുന്നു. അതൊക്കെ വിവാദമായപ്പോള്‍ കുറ്റം അമേരിക്കന്‍ സ്ലാങ്ങുകള്‍ പഠിക്കാത്ത ഇന്‍ഡ്യക്കാരുടെ തലയിലുമായി. ചാവേറുകള്‍ വീറോടെ ഇന്‍ഡ്യക്കാരെ പുലഭ്യം പറഞ്ഞും, തരൂരിന്റെ മൂടു താങ്ങിയും അതൊക്കെ ആഘോഷിച്ചു. അമേരിക്കന്‍ സ്ലാങ്ങു പഠിക്കാത്ത ഇന്‍ഡ്യക്കാരെ ഭരിക്കുന്ന തരൂരിന്റെ ബദ്ധപ്പാടോര്‍ത്ത് അവര്‍ നെടുവീര്‍പ്പിടുകയും ചെയ്തു.

ഒരു വര്‍ഷം മന്ത്രിക്കസേരയില്‍ ഇരുന്നപ്പോഴേക്കും തരൂര്‍ എന്ന വാക്ക് വിവാദം എന്നതിന്റെ പര്യായമായി മാറി. വിവാദങ്ങളുണ്ടായപ്പോഴൊക്കെ പാവം തരൂരിന്റെ രക്ഷക്ക് ആരാധകര്‍ എത്തുകയും ചെയ്തു.

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്കെടുത്ത് ചാടുമ്പോള്‍ തരൂര്‍ പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അനേക വര്‍ഷങ്ങളുടെ സേവനത്തിനു ശേഷമാണു ഞാന്‍ ഇന്‍ഡ്യയിലേക്കു തിരികെ വന്നത്. എന്റെ സ്വന്തം രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനുള്ള അദമ്യമായ ആഗ്രഹം ഞാന്‍ എന്നും മനസില്‍ സൂക്ഷിച്ചു. ഇതിന്റെ മറ്റൊരു പരിഭാഷ, ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയാകാനുള്ള അദമ്യമായ ആഗ്രഹം ഞാന്‍ എന്നും മനസില്‍ സൂക്ഷിച്ചു. വാസ്തവത്തില്‍ വഴിതെറ്റി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ വന്നതാണദ്ദേഹം. യധാര്‍ത്ഥ സ്വപ്നം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജെനറലിന്റെ കസേരയായിരുന്നു. അമേരിക്കയുടെ മൂടു താങ്ങി നടന്ന് അവരുടെ ഇംഗിതങ്ങളൊക്കെ നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചപ്പോഴൊക്കെ ആ കസേരയായിരുന്നു മനസു നിറയെ. അമേരിക്ക തന്നെ ആ സ്വപ്നം തല്ലിക്കൊഴിച്ചു. സോണിയയേയും കോണ്‍ഗ്രസിനേയും പണ്ട് ചീത്ത പറഞ്ഞപ്പോഴൊന്നും മന്‍മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകുമെന്ന് തരൂര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഐക്യരാഷ്ട്ര സഭയിലെ കസേര സ്വപ്നം പൊലിഞ്ഞപ്പോഴും അവിടം വിടാന്‍ അദ്ദേഹത്തിനു മനസുണ്ടായിരുന്നില്ല. പുതിയ സെക്രട്ടറിയുടെ കീഴില്‍ ഏതെങ്കിലും തസ്തിക കിട്ടിയിരുന്നെങ്കില്‍ അവിടെ തന്നെ കൂടുമായിരുന്നു. അതുണ്ടായില്ല. പീന്നിടുണ്ടായിരുന്ന മോഹം ദുബായിലെ ബിസിനസ് രംഗവും. അന്നൊന്നും ആദ്യ പ്രണയമായിരുന്ന എഴുത്ത് എന്ന കലാപരിപാടിയിലേക്കു തിരികെ പോകാന്‍ അദ്ദേഹത്തിനു തോന്നിയതേ ഇല്ല. സര്‍ഗ്ഗ ശേഷിയുടെ ഉറവ വറ്റിപ്പോയിരിക്കാം.

ഡോക്ടര്‍ സാമുവെല്‍ ജോണ്‍സണ്‍ രാഷ്ട്രീയത്തേക്കുറിച്ച് എഴുതിയത് ഇങ്ങനെ.
Politics is the last resort of a scoundrel. ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ അതിനെ ഇങ്ങനെ ഭേദഗതി ചെയ്യാം. Politics is the last resort of  a criminal. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ പാര്‍ലമെന്റിലും നിയമ സഭകളിലും അംഗങ്ങളായിരിക്കുന്നത് ഇന്‍ഡ്യയിലാണ്. പക്ഷെ അവര്‍ ക്രിമിനലുകളാണെങ്കിലും ഇന്‍ഡ്യക്കാരേക്കുറിച്ചും ഇന്‍ഡ്യയുടെ നയങ്ങളേക്കുറിച്ചും അറിവുള്ളവരാണ്. തരൂരിനതുപോലും ഇല്ല.


ശശി തരൂര്‍ തികഞ്ഞ കാപട്യമാണ്. അദ്ദേഹത്തിന്റെ ജല്‍പ്പങ്ങള്‍ക്ക് യാധാര്‍ത്ഥ്യവുമായി പുലബന്ധമില്ല. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം എത്തിപ്പെട്ടത് തികച്ചും യാദൃഛികമായിട്ടായിരുന്നു. മാതൃരാജ്യത്ത് മാറ്റമുണ്ടാക്കാന്‍ വന്നു എന്നു പറഞ്ഞതു തന്നെ കപടതയാണ്. പതിറ്റാണ്ടുകള്‍ ഐക്യരാഷ്ട്ര സഭയില്‍ വല്ലവരുടെയും പണം ചെലവഴിച്ച് ജീവിച്ചപ്പോഴൊന്നും മാതൃരാജ്യത്തേക്കുറിച്ച് അദ്ദേഹം ആലോചിച്ചില്ല. കിട്ടാവുന്ന വേദികളിലെല്ലാം ഇന്‍ഡ്യന്‍ സാഹചര്യങ്ങളെ ഇകഴ്ത്തിക്കാണിച്ചിട്ടേ ഉള്ളു. മന്ത്രിയായപ്പോള്‍ മുന്തിയ ഹോട്ടലില്‍ ആര്‍ഭാടത്തോടെയും സ്വകാര്യതയോടെയും ജീവിച്ചത് രണ്ടാമത്തെ കാപട്യം. ഭാര്യയോ മക്കളോ കൂടെയില്ലാത്ത ഒരു കേന്ദ്രമന്ത്രിക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവിക്കാന്‍ മാത്രം എന്തു  സ്വകാര്യത എന്നൊന്നും ചോദിക്കരുത്. ചെലവു ചുരുക്കുക എന്ന കോണ്‍ഗ്രസ് നയം ഇഷ്ടപ്പെടാതെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സോണിയയേയും രാഹുലിനേയും കളിയാക്കിയത് മറ്റൊരു കാപട്യം.


ഇതിനൊക്കെ മകുടം ചാര്‍ത്തുന്നതായിരുന്നു ട്വിറ്റര്‍ കലാപരിപാടി. ജനങ്ങളോട് സംവദിക്കുന്നു എന്ന കള്ളപ്പേരില്‍ കൊച്ചു വര്‍ത്തമാനം പറയലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. ഗൌരവമായ പ്രഭാഷണങ്ങള്‍ നടക്കുന്ന വേദികളില്‍ പോലും അവിടത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ട്വിറ്ററിലൂടെ കൊച്ചു വര്‍ത്തമാനം പറയുന്ന ഈ കപടതയെ അഭ്യസ്ഥവിദ്യര്‍ എന്നു മേനി നടിക്കുന്ന പലരും പുകഴ്ത്തുന്നത് ബ്ളോഗുകളില്‍ പോലും വായിക്കാനിടയായിട്ടുണ്ട്. ദിവസം നൂറു കണക്കിന്‌  ട്വിറ്റര്‍ സന്ദേശങ്ങളാണീ കാപട്യം എഴുതിവിട്ടിരുന്നത്. അതെന്തോ മഹത്തായ നേട്ടമായി ഈ വിശുദ്ധ പശുവിന്റെ കറവക്കാര്‍ പാടി നടന്നു. ഈ കലാപരിപാടി കഴിഞ്ഞിട്ട് മന്ത്രിപ്പണി ചെയ്യാന്‍ എന്തെങ്കിലും സമയം ബാക്കിയുണ്ടാകുമോ എന്നൊന്നും ഈ ചേകവന്‍മാര്‍ക്ക് ആലോചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി ഈ മുഴുത്ത കാപട്യത്തിനു മന്ത്രിപ്പണി എന്ന ഭാരമില്ല. ട്വിറ്ററിനുവേണ്ടിത്തന്നെ മുഴുവന്‍ സമയവും ഉപയോഗിക്കാം. ദാസ്യ വൃന്ദത്തിന്‌ അതു മുഴുവന്‍ അസ്വദിക്കാം.

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് സ്വൈര വിഹാരം നടത്തിയിരുന്നതിന്റെ പരിസമാപ്തിയായിരുന്നു ഐ പി എല്‍ വിവാദം. കേരളത്തെ ലോക രാജ്യങ്ങളുടെ മുന്നിലെത്തിക്കാനായിരുന്നു കേരളത്തിനു വേണ്ടി ഐ പി എല്‍ ടീം നേടിയെടുത്തതെന്നാണിദ്ദേഹം അവകാശപ്പെടുന്നത്. ഭാവി വധു സുനന്ദക്കും അതു വഴി തനിക്കും വേണ്ടി 70 കോടി രൂപയുടെ ഓഹരി ഒരു മന്ത്രി നേടിയെടുത്തതില്‍ ഒരപാകതയും ഈ കുലാക്കിനു കാണാന്‍ ആകുന്നില്ല. അന്താരാഷ്ട്ര രംഗത്ത് അതൊക്കെ സര്‍വ്വ സാധാരണമാണെന്നാണിദ്ദേഹവും  ഭക്തരും പറയുന്നത്. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് സുനന്ദ ആ ഓഹരികള്‍ വേണ്ടെന്നു വച്ചു എന്നതിനിപ്പോഴും ആരും ഉത്തരം തരുന്നില്ല. ഐ പി എല്‍ ലേലം നടന്ന സ്ഥലത്ത് ഇദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയെ, ഡ്യൂട്ടിക്കു നിയോഗിച്ചതിന്റെ കാരണം മനസിലാക്കാന്‍ കന്നുകാലികളായ ഇന്‍ഡ്യക്കാര്‍ ശ്രമിക്കില്ല എന്നാണീ കൌശലക്കാരന്‍ കരുതിയിരുന്നത്. ലളിത് മോഡി ഇതൊക്കെ പരസ്യമാക്കിയപ്പോള്‍ തരൂരിന്റെ മറ്റൊരു മുഖം മൂടി കൂടി അഴിഞ്ഞു വീണു. ഗത്യന്തരമില്ലാതെ രാജിവക്കേണ്ടി വന്നപ്പോള്‍ നടത്തിയ പ്രസ്താവന ഇതായിരുന്നു.

"If my resignation leads to real reform, it will be worthwhile. Our cricket should be clean,"

ഇദ്ദേഹത്തിന്റെ കാപട്യങ്ങളില്‍ ഏറ്റവും കേമം ഇതാണെന്നു പറയേണ്ടി വരും. Unclean എന്നു  തികച്ചും ബോധ്യമുണ്ടായിരുന്ന ഐ പി എല്‍ വഴിയാണു കേരളത്തിന്റെ വികസനം നടത്താന്‍ ഇദ്ദേഹം ശ്രമിച്ചത്. അപ്പോള്‍ രാജി വക്കേണ്ടി വന്നില്ലായിരുന്നെങ്കിലോ? സുനന്ദ ഇദ്ദേഹത്തിന്റെ അടുപ്പക്കാരിയല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതൊരു വന്‍ വിവാദം ആകില്ലായിരുന്നു. തരുര്‍ ഐ പി എല്‍ വഴി കേരളത്തെ വികസിപ്പിക്കുകയും ചെയ്യുമായിരുന്നു. ഐ പി എല്‍ Unclean ഉം ആകില്ലായിരുന്നു.

ഗാന്ധി ജയന്തി ദിനത്തില്‍ അവധി എടുക്കാതെ കൂടുതല്‍ ജോലി ചെയ്ത് രാജ്യസ്നേഹം പ്രകടിപ്പിക്കണം എന്നുത്ബോധിപ്പിച്ച ഈ കാപട്യത്തിന്‌ ക്രിക്കറ്റ് മത്സരം ​നടക്കുമ്പോള്‍ ഇന്‍ഡ്യയില്‍ നഷ്ടപ്പെടുന്ന ജോലി സമയത്തേക്കുറിച്ചൊന്നും ഒരു വേവലാതിയുമില്ല. ഹൈക്കോടതികള്‍ വരെ സ്വയം അവധി പ്രഖ്യാപിച്ച് പോകുന്ന സംഗതി കേട്ടിട്ടു പോലുമില്ല. ജോലിസമയത്ത് അര്‍പ്പണ ബോധത്തോടെ ജോലി ചെയ്യാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ഒന്നും മന്ത്രിയായപ്പോള്‍ നടത്തിയതായി കേട്ടിട്ടില്ല. ധാര്‍ഷ്ട്യവും നിഷേധാത്മകനിലപാടും മുഖമുദ്രയാക്കിയ ഇന്‍ഡ്യന്‍ എംബസ്സി ഉദ്യോഗസ്ഥരെ നിലക്കു നിറുത്താന്‍ തരൂര്‍  എന്ന വിദേശ കാര്യ സഹമന്ത്രി എന്തെങ്കിലും നടപടികളെടുത്തതായും കേട്ടില്ല.

ഐ പി എല്‍ എന്ന ചൂതാട്ടവുമായി തരൂര്‍ ബന്ധപ്പെട്ടത് യാദൃഛികമല്ല. മന്‍മോഹന്‍ സിംഗ് പ്രതിനിധാനം ചെയ്യുന്ന ആഗോളവത്കരണത്തിന്റെ ഉപോത്പ്പന്നമാണ്,ധനകേന്ദ്രിതമായതും സാധാരണ ജനങ്ങളില്‍നിന്ന് ഏറെ അകലം പാലിക്കുന്നതുമായ പുത്തന്‍ രാഷ്ട്രീയശൈലി. ജനങ്ങളെ അഭിമുഖീരിക്കാന്‍ വിമുഖത കണിക്കുന്ന മന്‍മോഹന്‍ സിംഗ് ആണീ പുതിയ ശൈലിയുടെ ഇന്‍ഡ്യയിലെ പ്രൊമോട്ടര്‍. രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങളിലും കായികവേദികളിലും സാമ്പത്തിക താല്‍പര്യങ്ങളുണ്ട്. മന്ത്രിപ്പണിവരെ പാര്‍ട്ട്ടൈം പണിയായി കൊണ്ടുനടക്കുന്ന ശരദ് പവാറൊക്കെ ഇതിന്റെ പ്രണേതക്കളാണിന്ന്. ഇവര്‍ക്കൊക്കെ താരപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഇന്‍ഡ്യന്‍ മദ്ധ്യവര്‍ഗ്ഗമാണ്‌ തരൂരിനെയും നെഞ്ചിലേറ്റിയതും അദ്ദേഹത്തിന്റെ ഐ പി എല്‍ റൊന്ദേവുകളെ ഓശാന പാടി പുകഴ്ത്തുന്നതും.  തരൂര്‍ ബിനാമിയെ ഉപയോഗിച്ച് ഈ കച്ചവടത്തില്‍ പങ്കുപറ്റാന്‍ ശ്രമിച്ചു എന്നത് തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കണ്. പക്ഷേ, ഒട്ടും സുതാര്യതയില്ലാത്തതും ഏറെ ദുരൂഹവുമായ ഈ ഇടപാടുകള്‍ക്ക് മാന്യത നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു എന്നത് വളരെ വ്യക്തമാണ്. 

ഇതൊന്നും അത്ര ഗരവമുള്ളതല്ല എന്ന അദ്ദേഹത്തിന്റെയും ചേവകരുടേയും മനോഭാവമാണ്‌ ആശങ്കാജനകം. ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്ന മഹാരാഷ്ട്ര സംസ്ഥാനം 12 കോടി രൂപയാണ്‌ വിനോദ നികുതി ഇനത്തില്‍ ഐ.പി.എല്ലിന് ഇളവു നല്‍കിയത്. സുരക്ഷാ സംവിധാനങ്ങള്‍ക്കും മറ്റുമായി ചെലവിടുന്ന കോടികള്‍ വേറെ. മറ്റുള്ള സംസ്ഥാനങ്ങളം ​കൂടി എടുക്കുമ്പോള്‍ തുക അമ്പരപ്പിക്കുന്നതാണ്. വികസനം എന്ന പേരില്‍ ഇത്രയധികം നികുതിവെട്ടിപ്പുകളും ധൂര്‍ത്തും താങ്ങാന്‍ മാത്രം ശേഷി ഇന്‍ഡ്യയെന്ന ദരിദ്ര രാജ്യത്തിനുണ്ടോ? ശരത് പവാറും ശശി തരൂരുമടക്കം പല മന്ത്രിമാരും ജനങ്ങളെയും സ്വന്തം വകുപ്പുകളെയും അവഗണിച്ച് ഈ വൃത്തികേടുകളില്‍ മുഴുകുമ്പോള്‍ ധാര്‍മ്മികതയുടെ സ്വരം വരുന്നത് സ്പോര്‍ട്സ് മന്ത്രി എം.എസ്. ഗില്ലില്‍ നിന്നാണ്‌. ഐ.പി.എല്ലിന് നല്‍കുന്ന നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ കോര്‍പ്പറേറ്റ് മാഫിയക്കാരോ അതിന്റെ ചക്രവര്‍ത്തി മന്‍ മോഹന്‍ സിംഗോ അത് കേട്ടില്ല.

ശശി തരൂര്‍ ഒരു മന്ത്രിയാകാന്‍ യോഗ്യനായിരുന്നോ?  ഇല്ല എന്നാണദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ തെളിയിച്ചത്. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിന്നും ഭരണാധികാരി എന്ന നിലയിലേക്ക് വളരാന്‍ അദ്ദേഹത്തിനായില്ല. പരിഹാസ്യമാം വിധം തിരക്കു പിടിച്ചതാണു മന്ത്രിപ്പണിയെന്നു പറയുന്ന ഒരാള്‍ ഒരിക്കലും മന്ത്രിയാകാന്‍ യോഗ്യനല്ല. രാജ്യസുരക്ഷക്കുവേണ്ടി ഇന്ത്യാ സന്ദര്‍ശനത്തില്‍ വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി വിസാ നിയന്ത്രണം കൊണ്ടുവരണമെന്നുള്ള തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചത് സ്വന്തം മന്ത്രി പദവി പോലും മറന്നായിരുന്നു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാനാകാത്ത ഇദ്ദേഹം മന്ത്രിയല്ലാതിരിക്കുന്നതാണുത്തമം. തിരുവനന്തപുരം മണ്ഡലത്തെ ലണ്ടന്‍ നഗരത്തെപ്പോലെയാക്കുമെന്നു വാഗ്ദാനം നല്‍കി വിജയിച്ച തരൂര്‍ ഐ പി എല്‍ എന്ന ചൂതാട്ടത്തിലെ മെന്റര്‍ പദവിയിലൂടെ മന്ത്രിസഭയില്‍ നിന്നും പുറത്തായത് കാവ്യ നീതി എന്നു വിശേഷിപ്പിക്കാം. തന്റെ നേരെയുണ്ടായ ആരോപണത്തേപ്പറ്റി മന്ത്രി എന്ന നിലയില്‍ വിശദീകരണം നല്‍കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് അപമാനിതനായി തലകുനിച്ച് പോകേണ്ടിവന്നതില്‍ ഇദ്ദേഹത്തോടു സഹതപിക്കാം.
 
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

Tuesday, 20 April 2010

കുരങ്ങുകളും പന്നികളും പിന്നെ എലികളും

പ്രത്യക്ഷത്തില്‍ ഈ ജീവികള്‍ക്ക് തമ്മില്‍ യാതൊരു ബന്ധവുമില്ല. പക്ഷെ ഇവയെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയുണ്ട്. ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദാണത്. ക്രിസ്ത്യാനികളെയും യഹൂദന്‍മാരെയും വിശേഷിപ്പിക്കാന്‍ അള്ളാ ഉപയോഗിക്കുന്ന വാക്കുകളാണിവ. ഖുറാന്‍ മുഴുവനായി വായിക്കാത്തവര്‍ക്ക് അള്ളാക്ക് അവിശ്വാസികളോടുള്ള വെറുപ്പിന്റെ ആഴം മനസിലാക്കാന്‍ സാധിച്ചെന്നു വരില്ല. ഈ വെറുപ്പ് അള്ളാ പ്രകടിപ്പിക്കുന്നത് അവരെ നായ, ഒട്ടകം, പശു, പന്നി, കുരങ്ങ്, എലി തുടങ്ങിയ പേരുകള്‍ വിളിച്ചും. ഇതു പോലെ മൃഗങ്ങളുടെ പേരുകള്‍ അമുസ്ലിങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന ശക്തി യധാര്‍ത്ഥത്തില്‍ ദൈവം തന്നെയാണോ? ആകാന്‍ വഴിയില്ല. മൊഹമ്മദിന്‌ അവരോടുള്ള വെറുപ്പായേ സാമാന്യ യുക്തിക്കത് മനസിലാക്കാന്‍ ആകൂ. എപ്പോഴും ചെയ്ത പോലെ അതൊക്കെ ദൈവത്തിന്റെ തലയില്‍ തന്നെ മൊഹമ്മദ് വച്ചു കൊടുത്തു.  ഖുറാനിലെ അസംബന്ധങ്ങളൊക്കെ അള്ളായുടെ നിലപാടുകള്‍ എന്നതിനേക്കാള്‍ മൊഹമ്മദിന്റെ നിലപാടുകളായേ ഞാന്‍ വിശ്വസിക്കുന്നുള്ളു. മൊഹമ്മദിന്റെ അഭിപ്രായത്തില്‍ അവിശ്വാസികള്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടജീവികളാണ്. ഇതിനെ സാധൂകരിക്കുന്ന ഖുറാനില്‍ നിന്നുള്ള ചില ഉദ്ധരണികളാണു ചുവടെ.

ഖുറാന് ഭാഷ്യം.. 

അധ്യായം 8
അല്‍അന്‍ഫാല്‍

55-57 അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഭൂമിയില്‍ ചലിക്കുന്ന സൃഷ്ടികളിലേറ്റം നികൃഷ്ടമായവര്‍ സത്യത്തെ മനഃപൂര്‍വം തള്ളിക്കളഞ്ഞവരും പിന്നീടൊരിക്കലും അതു സ്വീകരിക്കാന്‍ കൂട്ടാക്കാതിരിക്കുന്നവരുമാകുന്നു. അവരില്‍നിന്നു നീയുമായി കരാറിലേര്‍പ്പെടുകയും പിന്നെ അല്‍പവും ദൈവഭയമില്ലാതെ എല്ലാ ഘട്ടത്തിലും അതു ലംഘിക്കുകയും ചെയ്യുന്ന ആളുകള്‍ (വിശേഷിച്ചും). അവരെ യുദ്ധത്തില്‍ കണടുമുട്ടുന്നപക്ഷം അവര്‍ക്കു പുറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കത്തക്കവിധം വകവരുത്തുക.

മൃഗം എന്ന വാക്ക് ജമായത്തേ എസ്ലാമി സൌകര്യപൂര്‍വ്വം പൂഴ്ത്തി. പക്ഷെ എല്ലാ ഇംഗ്ളീഷ് പരിഭാഷയിലും മൃഗം എന്ന വാക്കുപയോഗിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെ.

008.055


YUSUFALI: For the worst of beasts in the sight of Allah are those who reject Him: They will not believe.

PICKTHAL: Lo! the worst of beasts in Allah's sight are the ungrateful who will not believe.

SHAKIR: Surely the vilest of animals in Allah's sight are those who disbelieve, then they would not believe.

ഇത് മൊഹമ്മദ് പറഞ്ഞതിന്റെ പിന്നിലെ ചരിത്രം ഇബ്ന്‍ അബ്ബാസ് പറയുന്നത് ഇപ്രകാരം. ഖുറൈസാ യഹൂദര്‍ ആദ്യം മൊഹമ്മദിന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്തിരുന്ന സൈന്യത്തിനു കീഴടങ്ങി. അവര്‍ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ അവരോട് ഇസ്ലാം സ്വീകരിക്കാന്‍ മൊഹമ്മദ് ആവശ്യപ്പെട്ടു. പക്ഷെ അവര്‍ യഹൂദ മതം ഉപേക്ഷിക്കുന്നതിലും സ്വീകാര്യം മരണമാണെന്നു തീരുമാനിച്ചു. എഴുന്നൂറോളം വരുന്ന ആ യഹൂദരെ മൊഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ കഴുത്തുവെട്ടി കൊലപ്പെടുത്തി. അറവുശാലയിലേക്ക് മാടുകളെ നയിക്കുന്നതു പോലെ ഇത്രയും പേരെ മൊഹമ്മദിന്റെ കൂട്ടാളികള്‍ നയിച്ചു. അവിശ്വാസികളില്‍ ഭീതിയുണ്ടാക്കാനും ഇസ്ലാം സ്വീകരിച്ചിട്ട് ഉപേക്ഷിക്കുന്നവര്‍ക്ക് താക്കിതായുമാണ്‌ മൊഹമ്മദ് അത്യന്തം നിന്ദ്യമായ ഈ കിരാത നടപടി കൈക്കൊണ്ടത്. ഇബ്ന്‍ കതീര്‍ എന്ന ഇസ്ലാമിക പണ്ഡിതനും ഈ ആയത്തിന്റെ പിന്നിലെ ചരിത്രം ഇതു തന്നെയാണെന്നു സാഷ്യപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിങ്ങളല്ലാത്തവര്‍ വിവിധ ജാതി മൃഗങ്ങളാണെന്നു മൊഹമ്മദ് പ്രഖ്യാപിക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. അവയില്‍ ചിലത്.

അധ്യായം 25
അല്‍ഫുര്‍ഖാന്‍.

43-44 സ്വേച്ഛയെ ഇലാഹാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണെടന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു.

51-52 നാം ഉദ്ദേശിച്ചുവെങ്കില്‍ തീര്‍ച്ചയായും ഓരോ നാട്ടിലും ഓരോ മുന്നറിയിപ്പുകാരനെ നിയോഗിക്കുമായിരുന്നു. അതിനാല്‍ പ്രവാചകാ, സത്യനിഷേധികള്‍ക്ക് ഒട്ടും വഴങ്ങിപ്പോകരുത്. ഈ ഖുര്‍ആന്‍കൊണ്ട് അവരോട് മഹാ സമരത്തിലേര്‍പ്പെടുക.

അധ്യായം 7
അല്‍അഅ്റാഫ്

175-176 നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച അറിവ് നല്‍കിയിട്ടുണടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക. ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണടിരിക്കും.49 ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ.

അധ്യായം 2
അല്‍ബഖറ
65-66 നിങ്ങളില്‍, സാബത്തുനാളിന്റെ27 നിയമം ധിക്കരിച്ചവരുടെ കഥ അറിയാമല്ലോ. നാം അവരോട് ആജ്ഞാപിച്ചു: 'വാനരന്മാരായിത്തീരുവിന്‍. നാനാഭാഗത്തുനിന്നും നിങ്ങളുടെ മേല്‍ ശകാരവര്‍ഷമുണ്ടാകട്ടെ.' ഇവ്വിധം അവരുടെ പരിണതിയെ നാം അക്കാലക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കും പാഠവും ഭയഭക്തിയുള്ളവര്‍ക്ക് സദുപദേശവുമാക്കിവച്ചു.


അധ്യായം 5
അല്‍മാഇദ
60. ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ.
 
അധ്യായം 2
അല്‍ബഖറ


171. അല്ലാഹു കാണിച്ചുകൊടുത്ത മാര്‍ഗം പിന്തുടരാന്‍ വിസമ്മതിക്കുന്ന ജനങ്ങളുടെ അവസ്ഥ, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട്‌ ഇടയന്‍ ഒച്ചയിടുന്നതുപോലെയാകുന്നു. ഇവര്‍ മൂകരും ബധിരരും അന്ധരുമാകുന്നു. അതുകൊണടഒന്നും മനസ്സിലാവുകയില്ല.
 
അധ്യായം 7
അല്‍അഅ്റാഫ്


179. നാം നരകത്തിനു വേണടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണട്. അവര്‍ക്കു ഹൃദയങ്ങളുണട്; എന്നാല്‍ അതുകൊണട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണട്; അതുകൊണടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണട്; അതുകൊണടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു.
മുസ്ലിമല്ലാത്ത മനുഷ്യര്‍ പല ജാതികളില്‍ പെട്ട കാലികളാണെന്നു തീരുമാനിച്ച മൊഹമ്മദ് അവരെ എന്തു ചെയ്യണമെന്ന് തന്റെ ജീവിതകാലത്തു തന്നെ കാണിച്ചു കൊടുത്തു. മൊഹമ്മദിന്റെ യധാര്‍ത്ഥ അനുയായികള്‍ അതിപ്പോഴും പിന്തുടരുന്നു.ഇസ്ലാം ഉപേക്ഷിച്ചവരെ നികൃഷ്ടമായി കഴുത്തു വെട്ടിക്കൊന്ന മൊഹമ്മദിന്റെ അതേ നടപടി 1400 വര്‍ഷങ്ങള്‍ക്കു ശേഷവും മൊഹമ്മദിന്റെ അനുയായികള്‍ നടപ്പാക്കുന്നു. ആ ഹീന കൃത്യം നടത്തുന്ന അതിഭീകരമായ ദൃശ്യമാണു താഴെ ക്കൊടുത്തിരിക്കുന്ന ലിങ്കില്‍ കണുവാന്‍ സാധിക്കുക. ലോല മനസുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കാന്‍ ശ്രമിക്കുക. ഇത്രയധികം കിരാതമായ ഈ കൃത്യം ഖുറാന്‍ വയിച്ചാണു ചെയ്യുന്നത്.

സൊമാലിയക്കാരന് മണ്സൂ്ര് മൊഹമ്മദിനെ മുസ്ലിങ്ങള് കഴുത്തു വെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ... 

ഇവിടെ കഴുത്തു വെട്ടിക്കൊലപ്പെടുത്തപ്പെടുന്ന വ്യക്തി ചെയ്ത കുറ്റമെന്താണെന്നോ? ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചു. അടുത്തകാലത്താണ്, ഒരു സൌദി അറേബ്യന്‍ വനിത ക്രിസ്തു മതം സ്വീകരിച്ചു എന്നതിന്റെ പേരില്‍ സ്വന്തം പിതാവിനാല്‍ വധിക്കപ്പെട്ടത്.

മൊഹമ്മദ് വ്യക്തിപരമായി വിശ്വസിച്ചിരുന്നത് യഹൂദന്‍മാര്‍ എലികളാണെന്നാണ്. ഹദീസുകളില്‍ ഇങ്ങനെ കാണുന്നു.

ബുഖാരി

Volume 4, Book 54, Number 524:

Narrated Abu Huraira:


The Prophet said, "A group of Israelites were lost. Nobody knows what they did. But I do not see them except that they were cursed and changed into rats, for if you put the milk of a she-camel in front of a rat, it will not drink it, but if the milk of a sheep is put in front of it, it will drink it." I told this to Ka'b who asked me, "Did you hear it from the Prophet ?" I said, "Yes." Ka'b asked me the same question several times.; I said to Ka'b. "Do I read the Torah? (i.e. I tell you this from the Prophet.)"

സഹീഹ് മുസ്ലിം

Book 042, Number 7135:

Abu Huraira reported that Allah's Messenger (may peace be upon him) said: A group of Bani Isra'il was lost. I do not know what happened to it, but I think (that it 'underwent a process of metamorphosis) and assumed the shape of rats. Don't you see when the milk of the camel is placed before them, these do not drink and when the milk of goat is placed before them, these do drink. Abu Huraira said: I narrated this very hadith to Ka'b and he said: Did you hear this from Allah's Messenger (may peace be upon him)? I (Abu Huraira) said: Yes. He said this again and again, and I said: Have I read Torah? This hadith has been transmitted on the authority of Ishaq with a slight variation of wording..

മൊഹമ്മദിന്‌ യഹൂദന്‍മാരോടും ക്രിസ്ത്യാനികളോടും ഉണ്ടായിരുന്ന വെറുപ്പിന്റെ ആഴം അദ്ദേഹത്തിന്റെ അവസാന വാക്കുകളില്‍ വ്യക്തമായി മനസിലാക്കാം. മൊഹമ്മദ് അനുയായികളോട് അവസാനമായി നിര്‍ദ്ദേശിച്ച മൂന്നു കാര്യങ്ങളില്‍ ഒന്ന് യഹൂദരെയും ക്രിസ്ത്യാനികളെയും അറേബ്യയില്‍ നിന്നു തുരത്തുക എന്നായിരുന്നു. വേദന കൊണ്ട് പുളയുന്ന സമയത്തും ആ നാവില്‍ നിന്നും വീണത് ശാപവാക്കുകളും.


May Allaah curse the Jews and the Christians! They have taken the graves of their prophets as places of prostration - do not make my grave an idol that is worshipped.”


വെറുപ്പിന്റെ അപ്പോസ്തലനില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍?

Friday, 9 April 2010

യുക്തിയില്ലാത്തവരുടെ നടപ്പുദീന്‍

അടുത്തകാലത്ത് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഒരു ചോദ്യപ്പേപ്പറില്‍ മുസ്ലിം മത നിന്ദയും പ്രവാചക നിന്ദയുമുണ്ടെന്ന് ആരോപിച്ച് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി. അതിനെ ന്യായീകരിച്ചും വിമര്‍ശിച്ചും പല ലേഖനങ്ങളും കണാനിടയായി. ആ ചോദ്യപ്പേപ്പര്‍ തയ്യാറക്കിയ അധ്യാപകന്‍ ആരാണെന്നതിനേക്കുറിച്ചും ചൂടുള്ള ചര്‍ച്ചകളും നടന്നു. മംഗളം പത്രത്തില്‍ സിവിക് ചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം നിരീശ്വരവാദിയായ യുക്തിവാദിയാണ്. ലത്തീഫിനേപ്പോലുള്ള ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായത്തില്‍ അദ്ദേഹം ദൈവനിഷേധിയായ സെക്കുലര്‍ സഖാവാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍,   ഇതിന് പിന്നില് ദൈവവിശ്വാസമല്ല കളിച്ചത്. പറഞ്ഞ ആള് ക്രൈസ്തവനായി പോയി എന്നത് മാത്രമാണ് ഇതില് ക്രൈസ്തവതയുമായുള്ള ബന്ധം എന്ന് തോന്നുന്നു. യഥാര്ഥ ഉപജ്ഞാതാക്കള് ദൈവനിഷേധികള് തന്നെ എന്നതിലേക്കാണ് സൂചനകള് നീങ്ങുന്നത്..

യുക്തിവാദികളെ ഇതു പോലെയുള്ള സംഭവങ്ങളിലേക്ക് വലിച്ചിഴക്കുന്ന പ്രവണതകളെ വിമര്‍ശിച്ചുകൊണ്ട് അപ്പൂട്ടന്‍ യുക്തിവാദിയെന്നത് വട്ടപ്പേരോ?.. എന്നു ചോദിച്ചു കൊണ്ട് മറ്റൊരു ലേഖനവും എഴുതി. രണ്ടിടത്തും ദീര്‍ഘമായ ചര്‍ച്ചകളും കണ്ടു.
 
ലത്തീഫ്ന്റെ ബ്ളോഗില്‍ യുക്തിവാദികളെ തരം തിരിക്കുന്ന ഒരഭിപ്രായം വായിക്കാനിടയായി. അതിങ്ങനെ. കണ്ടിടത്തോളം ജബ്ബാര് മാത്രമാണ് ഇവിടെ ഒരു ആത്മാര്ത്ഥതയുള്ള യുക്തിവാദി. :) മറ്റുള്ളവരൊക്കെ ഒന്നുകില് ക്രിസ്ത്യന് യുക്തിവാദിയോ, ഹിന്ദു യുക്തിവാദിയോ ഒക്കെയാണ്. ജബ്ബാറിന് ഈ ആത്മാര്ത്ഥത കിട്ടിയത് അയാള് ജനിച്ച മതത്തില് നിന്നാണെന്നു തോന്നുന്നു. ഇസ്ലാമിനെതിരെ എല്ലാവരും യുക്തിവാദികള് ആവുന്നതില് അത്ഭുതപ്പെടാനില്ല. നോക്കൂ വിചാരത്തിന്റെയോ യരലവയുടെയോ പോലും ആത്മാര്ത്ഥത സി കെ ബാബുവിനോ കാളിദാസനോ ഇല്ല. ഈ ആത്മാര്ത്ഥതാ ഭാവത്തിനു ഇവരൊക്കെ ഇസ്ലാം മതത്തിനോടു കടപ്പെട്ടിരിക്കുന്നു..

ഇതിന്റെ പാഠഭേദം ഇതാണ്. യുക്തിവാദിയാണെങ്കിലും ആത്മാര്‍ത്ഥത കിട്ടണമെങ്കില്‍ ഇസ്ലാം മതത്തില്‍ ജനിക്കണം. അതു കുറച്ചുകൂടി വലിച്ചു നീട്ടിയാല്‍ ഇങ്ങനെയിരിക്കും. ഈ അത്മാര്ഥതക്ക് അവര്ക്ക് മദ്രസയില്നിന്ന് കിട്ടിയ അടിക്ക് കടപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതാകും ശരി...

താടിവച്ച സത്വങ്ങളുടെ ഒരു കഴിവേ? ജബ്ബാറിനേയും യരലവയേയും വിചാരത്തേയും ആത്മാര്‍ത്ഥതയുള്ളവരാക്കിയതിനു അവരെ അടിച്ച ഈ സത്വങ്ങളെ മനസിലെങ്കിലും അവര്‍ വണങ്ങാതെ പറ്റില്ല എന്നാണ്‌ പള്ളിക്കൊളവും ലത്തീഫും പറയുന്നത്. ജബ്ബാറും യരലവയും വിചാരവും അവരില്‍ ആത്മാര്‍ത്ഥത ഉണ്ടാക്കിക്കൊടുത്ത ഈ സത്വങ്ങളെ വണങ്ങുന്നില്ല എന്നാണവരുടെ ലേഖനങ്ങള്‍ തെളിയിക്കുന്നത്. അസംബന്ധങ്ങളും വൃത്തികേടുകളും ദൈവ വചനങ്ങള്‍ എന്നു പറഞ്ഞ് അവരുടെ മനസില്‍ ‍ കുത്തിനിറച്ച ഈ സത്വങ്ങളെ അവര്‍ വെറുക്കുന്നു എന്നാണവരുടെ ലേഖനങ്ങള്‍ വായിക്കുന്ന ആര്‍ക്കും മനസിലാകുക.

ജബ്ബാര്‍ പറയുന്നു, മൊഹമ്മദ് അറബികളുടെ പ്രാകൃത ആചാരങ്ങളും നിയമങ്ങളും ഇസ്ലാമിന്റെ ഭാഗമാക്കി ദൈവം ഇറക്കിക്കൊടുത്തതാണെന്നു പറഞ്ഞ് മുസ്ലിങ്ങളില്‍ അടിച്ചേല്‍പ്പിച്ചു എന്ന്. ഇതുപോലെയുള്ള വികല ചിന്തകള്‍ ഒരു ദൈവത്തില്‍ നിന്നും വരില്ല എന്നും കൂട്ടിച്ചേര്‍ത്തു. യരലവയും വിചാരവും അതു തന്നെ പറയുന്നു. കാളിദാസനും ബാബുവും പറയുന്നതും ഇതു തന്നെ. പക്ഷെ മുസ്ലിം തീവ്രവാദികളുടെ അഭിപ്രായത്തില്‍ ജബ്ബാര്‍ അത്മാര്‍ത്ഥതയുള്ള യുക്തി വാദി. യരലവയും വിചാരവും മദ്രസയില്‍ നിന്നും അടി കൊണ്ട യുക്തിവാദികള്‍. കാളിദാസനും ബാബുവും ആത്മാര്‍ത്ഥതയില്ലാത്ത യുക്തിവാദികള്‍. വട്ടപ്പേരുകള്‍ അങ്ങനെ ഘോഷയാത്രയായി വരികയല്ലേ? ഖുറാനിലെ അസംബന്ധങ്ങളോടൊപ്പം വട്ടപ്പേരിടാനും കൂടി താടി വച്ച സത്വങ്ങള്‍ മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടോ ആവോ!

ഖുറാനിലെ അസംബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നിയന്ത്രണം വിടുന്നവരുടെ ഈ വിലാപങ്ങളെ എന്തു വിളിക്കാം? യുക്തിയില്ലാത്തവരുടെ നടപ്പു ദീന്‍ എന്നു വിളിക്കാനേ എനിക്ക് തോന്നുന്നുള്ളു.

അല്ലെങ്കില് പ്രശ്നത്തെ ലഘൂകരിക്കാനും ഇല്ലായ്മ ചെയ്യാനും കടമപ്പെട്ടവര് ചെയ്യേണ്ട പണിയായിരുന്നില്ല അത്. ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നില് യുക്തിവാദികളാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല് പ്രസ്തുത അധ്യാപകനെ അപ്രകാരം ചെയ്യാന് പ്രേരിപ്പിച്ച ഘടകം യുക്തിവാദത്തിന്റെ നടപ്പുദീനമാകാം എന്ന നിഗമനത്തോട് കൂടുതല് അടുപ്പമുണ്ട്...

ദീന്‍ എന്നു പറയുന്നത് മുസ്ലിങ്ങളുടെ മതം അല്ലെങ്കില്‍ ജീവിത രീതിയെ സൂചിപ്പിക്കുന്ന പദമാണ്. അതു കൊണ്ടാണ്‌ തീവ്ര മുസ്ലിം വിശ്വാസികളുടെ ഈ നിലപാടിനെ വിശേഷിപ്പിക്കാന്‍ ആ പദം തന്നെ ഞാന്‍ ഉപയോഗിച്ചത്.

ഇവര്‍ക്ക് ഈ നടപ്പു ദീന്‍ ബാധിച്ചതിന്റെ ഹേതു തൊടുപുഴയില്‍ നടന്ന സംഭവമാണെന്ന് ആദ്യമേ പറഞ്ഞല്ലോ.

ആ സംഭവം രണ്ടു മുസ്ലിങ്ങളുടെ വീക്ഷണത്തില്‍ എങ്ങനെയെന്നു നോക്കാം.

ഈശ്വരദാസ് എന്ന മുസ്ലിം എഴുതിയത് ഇതാണ്.

മുസ്ലിംഐക്യവേദിയുടെ മാന്യാമായ പ്രതിഷേധത്തെ കലാപമാക്കാൻ   കൊതിച്ചവരുടെ വൈക്ലബ്ബ്യവും,അസൂയയും, സഹിഷ്ണുതയും,ഇച്ഛാഭംഗവും ചില വിഷച്ചാനൽ ഛർദ്ദീലുകളിൽ വല്ലാതെ നാറുന്നുണ്ടായിരുന്നു.  ദ്ര് ക്സാക്ഷികളും സ്ഥലവാസികളും മുസ്ലിംഐക്യവേദിയുടെ ആത്മസംയമനത്തേയും പക്വതയേയും അംഗീകരിക്കുകയും, കാര്യങ്ങൾ വേണ്ടവിധം തിരിച്ചറിയുകയും ചെയ്തു.

ഇതേ അഭിപ്രായമാണ്‌ ഷെരീഫ് കൊട്ടാരക്കര, പള്ളിക്കൊളം ചിന്തകന്‍ എന്നിവര്‍ക്ക്.

പക്ഷെ നൌഷാദ് വടക്കേല്‍ എന്ന മുസ്ലിമിന്റെ അഭിപ്രായം ഇതാണ്.

എന്നാല് ഉച്ചയോടു കൂടി തൊടുപുഴയില് ഒരു വ്യാജ 'മുസ്ലിം ഐക്യ വേദി' രൂപം കൊണ്ടു. ആരാണ് ഇതിനു നേതൃത്വം കൊടുത്തത്? . (ആധികാരികമായി പ്രവര്ത്തിക്കുന്ന മത സംഘടനകളായ സമസ്തയുടെ ഇരു വിഭാഗങ്ങളോ ,ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമയോ,മുജാഹിദ് ഇരു വിഭാഗങ്ങളോ,ജമാ അതെ ഇസ്ലാമിയോ അല്ല . പിന്നെ ആരാണെന്ന് ഊഹിച്ചു കൊള്ളുക )  ഇവരുടെ നേതൃത്വത്തില് പിന്നീടുണ്ടായ കപട പ്രവാചക സ്നേഹമാണ് തോടുപുഴയിലുണ്ടായ അക്രമ സമരം, വാഹനങ്ങള് തടയലും ,കടകളടപ്പിക്കലും ആയിരുന്നു കപട പ്രവാചക സ്നേഹത്തിലെ മുഖ്യ ഇനങ്ങള് .കുറ്റം ചെയ്തവര് ശിക്ഷിക്കപ്പെടണമെന്ന് ഇവര്ക്കാഗ്രഹമില്ല ..ഇസ്രായേലിന്റെയും, അമേരിക്കയുടെയും എജെന്റ്റ് മാര് എന്ന് ക്രിസ്തു മത വിശ്വാസികളായ സഭയെയും ,എം .പി യെയും ,മന്ത്രിയെയും ,ഉദ്ധ്യോഗസ്തരെയും മറ്റും ആക്ഷേപിക്കുന്ന ഇവര് ആരെയാണ് ഇനി വിശ്വസിക്കുവാന് തയ്യാരുള്ളത്.

യുക്തിയില്ലാത്ത നടപ്പു ദീന്‍ ബാധിക്കാത്തവര്‍ ഇതില്‍ ഏത് വിശ്വസിക്കണം?

ഈ ചോദ്യപ്പേപ്പറും അതിലെ പരാമര്‍ശങ്ങളും മനസിലാകുന്ന അല്‍പ്പം ചിന്താശേഷിയുള്ള ഏത് വ്യക്തിക്കും നൌഷാദിന്റെ അഭിപ്രായമാണു ശരി എന്ന് തിരിച്ചറിയാനാകും. കോളേജധ്യാപകന്റെ വിവരക്കേടെന്നോ, ബോധപൂര്‍വ്വം ഇസ്ലാമിനെ അവഹേളിച്ചതെന്നോ, ക്രിസ്ത്യാനികളുടെ കുടിലതയെന്നോ, പോലീസിന്റെ ഒത്താശയെന്നോ, ഭരണ വര്‍ഗ്ഗത്തിന്റെ ഇംഗിതമെന്നോ, സാമ്രാജ്യത്വതിന്റെ ഇടപെടലെന്നോ, ഇസ്രയേലി അമേരിക്കന്‍ ചാരന്‍മാരുടെ കുത്സിത ശ്രമമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെട്ട ആ ചോദ്യത്തില്‍ കലാപമുണ്ടാക്കാനും തക്ക കാരണമുണ്ടോ?

മുസ്ലിം ഐക്യവേദി എന്ന പേരില്‍ തൊടുപുഴയില്‍ ഇടപെട്ട, ഹിന്ദുക്കളെ ഇതിലേക്കു വലിച്ചിഴച്ച, താടി വച്ച ഒരു സത്വം നേതൃത്വം നല്‍കിയ ഈ പ്രകടനം എന്തിനു വേണ്ടി ആയിരുന്നു? സംശയമില്ല. കേരളത്തിലെ മത സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ഉദ്ദേശിച്ചു തന്നെ. ഗണ്യമായ സംഘ്യയില്‍ മുസ്ലിങ്ങളുള്ള ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഇപ്പോള്‍ കലാപ ഭൂമികളാണ്. ഇന്‍ഡ്യയുടെ പലഭാഗങ്ങളും ആ വഴിക്ക് പോയപ്പോഴും കേരളം അതിനപവാദമായി നിലകൊള്ളുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യധാര മുസ്ലിങ്ങളെ നയിക്കുന്ന മുസ്ലിം ലീഗ് എന്ന സംഘടനക്കും മതതീവ്രവാദം ജീവവായുവല്ല എന്നു തിരിച്ചറിഞ്ഞ കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കുമാണ്. മുസ്ലിം ലീഗിന്റെ പല നിലപാടുകളെയും ഞാന്‍ എതിര്‍ക്കുമ്പോഴും ഈ  വിഷയത്തില്‍ അവരുടെ സംയമനം ശ്ലാഘനീയം. ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ മദനി നടത്തിയ വിഷം വമിക്കുന്ന പ്രസംഗങ്ങളേക്കാള്‍ എത്രയോ മഹത്തരമായിരുന്നു പാണക്കാടു തങ്ങളുടെ സമചിത്തത. തൊടുപുഴ സംഭവത്തിലും മുസ്ലിം ലീഗ് ഉത്തരവാദിത്തത്തോടു കൂടി പെരുമാറി. പ്രതിഷേധം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ അവര്‍ സ്വയം പിന്‍മാറി.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ മുസ്ലിം ഐക്യ വേദി, ആര്‍ എസ് എസിനേയും ബി ജെ പിയേയും അവരുടെ ലക്ഷ്യത്തിലേക്ക് വലിച്ചിഴക്കുന്നതിന്റെ അടുത്തുവരെ എത്തിയിരുന്നു. പക്ഷെ സര്‍ക്കാരിന്റെ സമയോജിതമായ ഇടപെടല്‍ മൂലം ലക്ഷ്യം സാധിക്കാതെ പിന്‍വാങ്ങേണ്ടിയും വന്നു. ഈ മുസ്ലിം ഐക്യവേദി എന്ന തട്ടിക്കൂട്ടു സംഘടനയെ പിന്തുണക്കുന്ന ലത്തീഫും ഷെരീഫും ഈശ്വരദാസും ചിന്തകനും പള്ളിക്കൊളവുമിപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. അവരുടെ ഉദ്ദേശം നടക്കാതെ പോയപ്പോള്‍ അവരെല്ലാം കൂടി യുക്തിവാദികളുടെ മേല്‍ കുതിര കയറുന്നു. അതു കൊണ്ട് ലത്തീഫ് യുക്തിവാദികളുടെ ഒരു പ്രസ്താവനക്കുനേരെ ജിഹാദും നടത്തുന്നു.

ആ ചോദ്യത്തില്‍ എത്രത്തോളം മുസ്ലിം മത നിന്ദയുണ്ടെന്നത് തര്‍ക്കവിഷയമാണ്. പടച്ചോന്‍ ദൈവം മൊഹമ്മദ് എന്നീ പദങ്ങള്‍ ഉള്ളതു കൊണ്ട് അത് മുസ്ലിങ്ങളെ ഉദ്ദേശിച്ചാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതാണു പടച്ചോന്‍ എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാലും മറ്റാരുമുപയോഗിക്കുന്നില്ല എന്നു പറയാനാകുമോ? സി പി എം നേതാവായ ശിവദാസമേനോന്‍ സംസാരിക്കുമ്പോള്‍ ഈ വാക്ക് കൂടെക്കൂടെ ഉപയോഗിക്കുന്നതായി കാണുവാന്‍ സാധിക്കും. ദൈവം എന്ന വാക്ക് മുസ്ലിങ്ങള്‍ ഒരിക്കലുമുപയോഗിക്കാറില്ല. അള്ള എന്നു മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളു. പടച്ചോന്‍ എന്നത് മുസ്ലിങ്ങളുടെ പ്രയോഗമാണെന്ന് അറിയാവുന്ന കോളേജ് പ്രൊഫസ്സര്‍ക്ക് മുസ്ലിങ്ങള്‍ ദൈവത്തെ വിളിക്കുന്നത് അള്ളാ എന്നാണെന്നറിയില്ല എന്നത് അവിശ്വനീയമാണ്.

അവിശ്വാസികളെ അവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്തി അവരെ ഖുറാനിലുടനീളം ചീത്ത വിളിക്കുന്ന അള്ളാ നായിന്റെ മോനെ എന്ന പ്രയോഗം കേട്ട് ബോധം കെടാന്‍ സാധ്യതയില്ല. തീയിലിട്ട് ചുടാന്‍ ഒരാളേക്കൂടി കിട്ടിയെന്നു കരുതി സന്തോഷിക്കാനെ തരമുള്ളു. ചുടുമ്പോള്‍ ഒരു പ്രാവശ്യം കൂടി ചര്‍മ്മം മാറ്റി പീഢനത്തിന്റെ തീവ്രത അല്‍പ്പം കൂടി ഉയര്‍ത്തിയേക്കാം.  നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ തീര്ച്ചയായും നാം അഗ്നിയില് എറിയുന്നതാകുന്നു. അവരുടെ ചര്മങ്ങള് വെന്തുപാകമാകുമ്പോഴെല്ലാം, തല്സ്ഥാനത്തു വേറെ ചര്മങ്ങള് മാറ്റിക്കൊടുത്തുകൊണടിരിക്കും; അവര് നന്നായി പീഡനമനുഭവിക്കേണടതിന്ന്.. എന്നാണല്ലോ അള്ളായുടെ മുദ്രാവാക്യം തന്നെ.

അവിശ്വാസികളും അവരുടെ ദൈവങ്ങള്‍ പോലും നരകത്തിലെ വിറകു കഷണങ്ങളാണെന്നു പറയുന്ന അള്ളായല്ലേ യധാര്‍ത്ഥ മത നിന്ദ നടത്തുന്നത്?

നിങ്ങളും, അല്ലാഹുവിനെക്കൂടാതെ നിങ്ങള് ഇബാദത്തു ചെയ്തിരുന്ന ആരാധ്യരും നരകത്തിന്റെ വിറകാകുന്നു..


അള്ളായില്‍ വിശ്വസിക്കാത്തവരെ നികൃഷ്ടജീവികളെന്നും കുരങ്ങന്‍മാരെന്നും പന്നികളെന്നും യഹൂദന്‍മാരെ എലികളെന്നും വിളിച്ച് അള്ളായും മൊഹമ്മദും കൂടി നടത്തിയ മത നിന്ദയുടെ ഏഴയലത്തു വരില്ല ഈ അധ്യാപകനില്‍ ആരോപിക്കപ്പെടുന്ന മത നിന്ദ.

ക്രിസ്തു ദൈവമല്ലെന്നും ബൈബിള്‍ വ്യാജമാണെന്നും ബ്ളോഗുകളില്‍ മുഴുവന്‍ പറഞ്ഞു നടക്കുന്ന ആളാണു ലത്തീഫ്. ലത്തീഫും കൂട്ടരും നടത്തുന്നതും ക്രിസ്തു മത നിന്ദയല്ലേ? ഇതു തന്നെ കേരളത്തിലെ പല മദ്രസകളിലും പഠിപ്പിക്കുന്നില്ലേ? അവിടത്തെ ചോദ്യപ്പേപ്പറില്‍ ഇതു സംബന്ധിച്ചൊരു ചോദ്യം വന്നാല്‍ അത് ക്രിസ്തു മത നിന്ദയാകില്ലേ ? ആകില്ലെങ്കില്‍ ചില താടി വച്ച സത്വങ്ങള്‍ തൊടുപുഴയില്‍ കാണിച്ചത് നാറിത്തരമല്ലേ? മറ്റ് മതങ്ങളെ നിന്ദിക്കാന്‍ മടികാണിക്കാത്ത മുസ്ലിങ്ങള്‍ മറ്റുള്ളവര്‍ നിന്ദിക്കുമ്പോള്‍ നിയന്ത്രണം വിടുന്നത് ശരിയായ ഇരട്ടത്താപ്പായിട്ടേ ഞാന്‍ മനസിലാക്കൂ.

ഇത് ക്രിസ്ത്യന്‍ മതനേതാക്കളുടെ ഒത്താശയോടെ ചെയ്ത ഒരു മത നിന്ദയാണെന്നാണ്, ചില മുസ്ലിങ്ങള്‍ പറയുന്നത്. പല തീവ്രവാദി മുസ്ലിങ്ങളും പറയുന്നത് ഇത് യുക്തിവാദിയായ ഒരധ്യാപകന്റെ പണിയാണെന്നും. പള്ളിക്കുളത്തേപ്പോലുള്ള വിദഗ്ദ്ധ കുറ്റന്വേഷകരുടെ അഭിപ്രായത്തില്‍ ഇത് വളരെ അസൂത്രിതമായി കരുതിക്കൂട്ടി ചെയ്ത ഒരു നടപടിയാണ്. പക്ഷെ അതിന്റെ പേരില്‍ നടന്ന പ്രതിഷേധം അന്നു വരെ അറിയപ്പെടാത്ത ഒരു മുസ്ലിം തീവ്രവാദ ഗ്രൂപ്പിന്റെ പണിയായിരുന്നു എന്നാണ്, തൊടുപുഴയില്‍ ജീവിക്കുന്ന ഒരു മുസ്ലിം എഴുതിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കലപമുണ്ടാക്കാന്‍ ശ്രമിച്ചത് ഈ ഈര്‍ക്കിള്‍ സംഘടനയും അതൊഴിവാക്കിയത് മുസ്ലിം ലീഗുമാണ്.

മംഗളത്തിലെ ലേഖനത്തില്‍ ഹിന്ദുക്കളേക്കുറിച്ചു വിലപിക്കുന്ന ലേഖകന്‍ ലിബറലും ജനാധിപത്യപരവും മതേതരവുമായ ഇസ്ലാമിനേക്കുറിച്ച് വേവലാതിപ്പെടാത്തതു തികച്ചും സ്വാഭാവികം. കാരണം അങ്ങനെ ഒന്നുണ്ടാകാന്‍ ഒരിക്കലും സാധ്യതയില്ല. ലിബറല്‍ എന്ന വാക്ക് ഇസ്ലാമിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത് തന്നെ ഒരു തമാശയാണ്. കേരളത്തിലെ മുസ്ലിം ലീഗ് എന്ന സംഘടനയായിരിക്കും അതിനോടേറ്റവും അടുത്തു നില്‍ക്കുന്നത്. വിശ്വാസ കാര്യത്തില്‍ ലിബറല്‍ ചിന്താഗതിയൊന്നും അവര്‍ക്കുമുണ്ടാകാന്‍ തരമില്ല.

തൊടുപുഴയിലെ പ്രതികരണം അറിവില്ലായ്മയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉണ്ടായതു മാത്രം. അറബിയില്‍ എന്തെഴുതിയാലും ഖുറാനാണെന്നു വിശ്വസിക്കുന്നവര്‍ മൊഹമ്മദ് എന്ന പേരു കേള്‍ക്കുമ്പോള്‍ അത് പ്രവാചകനാണെന്നു കരുതുക സ്വാഭാവികം. അത് വായിച്ചു മനസിലാക്കാനുള്ള വിവേകമില്ലാത്ത ചില താടി വച്ച സത്വങ്ങളാണ്‌ അവിടെ പ്രകടനത്തിനു മുന്നില്‍ നിന്നത്. അപ്പോള്‍ പിന്നെ വിവരമില്ലാത്തവരൊക്കെ ചാടിപ്പുറപ്പെടും. എന്നിട്ട് ബ്ളോഗുകളില്‍ സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ആളുകള്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കും എന്നൊക്കെ പ്രഭാഷണങ്ങള്‍ നടത്തും.

എന്തു കൊണ്ടാണ്‌ മുസ്ലിങ്ങള്‍ ഇതു പോലെ നിസാര വിഷയങ്ങളില്‍ പെട്ടെന്ന് പ്രകോപിതരാക്കുന്നത്? ആ ചോദ്യം വായിക്കുന്ന ആര്‍ക്കും മുസ്ലിം മത നിന്ദയോ ദൈവ നിന്ദയോ പ്രവാചക നിന്ദയോ കാണാനാകില്ല. അള്ളായെന്നോ മൊഹമ്മദ് നബി എന്നോ പ്രവാചകന്‍ എന്നോ ഉപയോഗിച്ചിരുന്നെങ്കില്‍ അവിടെ മുസ്ലിം മത വികാരം വൃണപ്പെട്ടു എന്നൊക്കെ വാദിക്കാമായിരുന്നു. മൊഹമ്മദ് എന്നത് മധ്യപൂര്‍വ്വ ദേശത്തെ ഒരു സാധാരണ പേരു മാത്രം. മൊഹമ്മദ് എന്ന പേര്, മറ്റാര്‍ക്കുമുപയോഗിച്ചു കൂട എന്നൊക്കെ മൊഹമ്മദ് നിഷ്കര്‍ഷിച്ചുരുന്നെങ്കില്‍ ഈ വിവാദത്തില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നു. മൊഹമ്മദിന്റെ പത്നിമാരെ മറ്റാരും വിവാഹം കഴിക്കരുതെന്ന് നിയമമുണ്ടാക്കിയ പോലെ.

നായ എന്ന ജീവി ഒരില അനങ്ങിയാലും കുരക്കും. അതിന്റെ കടമ അതാണ്. ഇല അനക്കുന്നതാരെന്നോ എന്തിനെന്നോ അത് സാധാരണ ചിന്തിക്കാറില്ല. മനുഷ്യരും ആ ജീവിയുടെ തലത്തിലേക്ക് താഴുന്നത് കഷ്ടം.