Tuesday, 15 January 2013

ബോംബ്ലോക ക്രമത്തെ അപ്പാടെ മാറ്റി മറിച്ച സംഭവമായിരുന്നു, 9/11. ഇസ്ലാമിക ഭീകരര്‍ അന്ന്   അമേരിക്കയില്‍ ആക്രമണം നടത്തി. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയില്‍ ഉണ്ടായ ആ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു. അമേരിക്ക സഖ്യരാഷ്ട്രമെന്നു കരുതിയിരുന്ന സൌദി അറേബ്യന്‍ പൌരന്‍മാരാണാ അക്രമണം നടത്തിയത്. പണ്ട് അവിടെ പഠിക്കാന്‍ പോയ കുറച്ച് മുസ്ലിങ്ങള്‍ അല്‍ ഖയിദ എന്ന തീവ്രവാദ സംഘടനയീല്‍ ചേര്‍ന്ന ശേഷം  തിരികെ അമേരിക്കയില്‍ വന്നാണത് ചെയ്തതും. അതിനു ശേഷം അമേരിക്ക അവിടെ വരുന്ന എല്ലാവര്‍ക്കും കര്‍ശനമായ പരിശോധനകള്‍ ഏപ്പെടുത്തി തുടങ്ങി. മുസ്ലിങ്ങളാണെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യലും  ഉണ്ടാകുന്നു. അമേരിക്കക്കു  പിന്നാലെ ഇംഗ്ളണ്ടിലും സ്പെയിനിലും  മറ്റും  ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും  അവരുടെ രാജ്യത്ത് ചെല്ലുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു. ഒരു തരം തീവ്രവാദ സംശയരോഗമാണവര്‍ക്കിപ്പോള്‍. ലോകം മുഴുവന്‍ ഇപ്പോള്‍ ഇസ്ലാമിക ഭീകരതക്കെതിരെ ഒരവബോധമുണ്ടായിട്ടുണ്ട്. ഇതിനെ ഇസ്ലാമോഫോബിയ എന്നാണ്, മുസ്ലിങ്ങള്‍ വിശേഷിപ്പിക്കുന്നതും.

ഇന്‍ഡ്യയുടെ മുന്‍ പ്രസിഡണ്ട് അബ്ദുല്‍ കലാം, സൂപ്പര്‍ സ്റ്റാര്‍ ഷാ രുഖ് ഖാന്‍, മലയാള നടന്‍ മമ്മൂട്ടി എന്നീ മുസ്ലിങ്ങള്‍ക്കും, മുസ്ലിം പേരിനോട് സാമ്യമുള്ള കമല്‍ ഹാസന്‍ എന്ന ഹിന്ദുവിനും അമേരിക്കയില്‍ ചെന്നപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടി വന്നിട്ടുണ്ട്. മാമുക്കോയ എന്ന നടനും സമാനമായ അനുഭവം ഓസ്റ്റ്രേലിയയിലും ഉണ്ടായി.


എന്നാണമേരിക്ക ഇസ്ലാമിക ലോകത്തിന്റെ ശത്രു ആയത്? അരനൂറ്റാണ്ടു കാലം കാഷ്മീരിലെ ഇസ്ലാമിക ഭീകരര്ക്ക് ഐ എസ് ഐ വഴി അവര്‍  സഹായം നല്കി. ഇന്ഡ്യയെ അസ്ഥിരപ്പെടുത്താന് തന്നെയായിരുന്നു അത്. ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ എല്ലാ കൊള്ളരുതായ്മകള്ക്കും അവര്‍  കൂട്ടുനിന്നിട്ടുണ്ട്. മൂന്നു യുദ്ധങ്ങളില്‍  അവര്‍  പാകിസ്താനെ സഹായിച്ചു.  1971 ലെ യുദ്ധത്തില്‍  അവരുടെ ഏഴാം കപ്പല്‍  പടയെ ബംഗാള്‍  ഉള്ക്കടലിലേക്കയച്ച് ഐക്യ ദാര്ഡ്യം പ്രകടിപ്പിച്ചു.

സൌദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍  നിന്നുള്ള മുസ്ലിം യുവാക്കള്‍  അമേരിക്കയില്‍ പോയി നിര്ബാധം  പഠിച്ചിരുന്നു. അന്നൊക്കെ അവിടെ ഡ്രൈവിംഗ് ലൈസന്സ് നല്കിയുരുന്നത് ആജീവനാന്തമായിരുന്നു.ഡ്രൈവിംഗ് ലൈസന്സ് കാണിച്ചു കൊടുത്താല്‍  തോക്കു ലഭിക്കുന്ന രാജ്യമാണമേരിക്ക.  അവിടെ പഠനം അവസാനിപ്പിച്ച് പോന്ന സൌദി യുവക്കള്‍  ഭീകരാരയ ശേഷം തിരികെ വന്ന് അവിടെ തോക്കും  ഭീകരപ്രവര്ത്തനത്തിനു വേണ്ട മറ്റു പലതും വങ്ങിക്കൂട്ടിയത് ഇതുപോലെ ആജീവനാന്ത ലൈസന്സ് ഉപയോഗിച്ചായിരുന്നു. അന്നൊക്കെ അവിടെ യാത്രക്കാരുടെ ബന്ധുകള്ക്ക് വിമാനത്തിന്റെ അടുത്ത് വരെ പോകാനും അനുവാദമുണ്ടായിരുന്നു. സെക്യൂരിറ്റി പരിശോധനയൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. ഏറ്റവും സുരക്ഷിതമെന്ന അഹന്ത പോലും അവര്ക്കുണ്ടായിരുന്നു. ഈ അനുകൂല സാഹചര്യം ഇസ്ലാമിക ഭീകരര്‍  മുതലെടുത്തു. അവര്ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ അവര്  ദുരുപയോഗപ്പെടുത്തി. ഇപ്പോള്‍  മുസ്ലിം പേരുള്ള ആരു വന്നാലും അവര് സംശയിക്കുന്നു. അതിന്റെ കാരണം  ഈ പേരുകളിലുള്ള പല ഭീകരരും അവരുടെ ലിസ്റ്റിലുണ്ട്. അതുകൊണ്ടാണ്, ഖാന്‍  എന്ന പേരുള്ള ഷാ രുഖ് ഖാനെ സംശയിച്ചത്.

അമേരിക്ക ഇപ്പോള്‍  തീവ്രവാദ സംശയ രോഗത്തിന്റെ മൂര്ദ്ധന്യാവസ്ഥയിലാണ്. എല്ലാവരും ഒരു പോലെ മാന്യന്‍  മാരാകണമെന്നില്ല. ചിലര്‍  ഈ അവസ്ഥ ദുരുപയോഗം ചെയ്യുന്നു. 3000 അമേരിക്കാരെ കൊന്നവന്റെ ജാതിയല്ലേ, അല്പ്പം ഒന്നു ബുദ്ധിമുട്ടിച്ചേക്കാം എന്ന് ചിലര്‍  കരുതുന്നു. ആ ബുദ്ധിമുട്ടിക്കലിന്റെ ഇരകളാണ്, കലാമും, ഖാനും, കമല്‍ ഹാസനും. പാവം കമല്‍  ഹാസന്‍ , ഹാസന്‍  എന്ന പേര്, ഹസന്‍  എന്നവര്‍  വായിക്കുന്നു. ഏതെങ്കിലും ഹസന്‍  അവരുടെ ഭീകര ലിസ്റ്റിലുണ്ടാകും. അതിനു  ഹാസന്‍  പീഢിപ്പിക്കപ്പെടുന്നു. മുസ്ലിം പക്ഷത്തു നിന്നിരുന്ന ഒരു രാജ്യത്തെ  മുസ്ലിങ്ങള്ക്കെതിരാക്കിയത് മുസ്ലിങ്ങള്‍  തന്നെയാണ്.  കമല്‍  ഹാസന്‍  ഇനി ഒരിക്കലും അമേരിക്കയിലേക്ക് പോകില്ല എന്നു തീരുമാനിച്ചു. അതു പോലെ വേണമെങ്കില്‍  ഷാ രുഖ് ഖാനും മറ്റ്  മുസ്ലിം പേരുള്ളവര്ക്കും തീരുമാനിക്കാം.


ഈ പശ്ചാത്തലത്തിലാണ്, തങ്ങള്‍ ഭീകരരല്ല എന്നു തെളിയിക്കേണ്ട ബാധ്യത ചില മുസ്ലിങ്ങള്‍ ഏറ്റെടുത്തതും. ഷാ രുഖ് ഖാന്‍ അതിനു വേണ്ടി  My Name is Khan എന്ന സിനിമ നിര്‍മ്മിച്ച്, താന്‍ ഭീകരനല്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ടിനോട് പറഞ്ഞു. താനും ഭീകരനല്ല എന്നു തെളിയിക്കാന്‍ മമ്മൂട്ടിയും  Bombay March 12  എന്ന സിനിമയില്‍ അഭിനയിച്ചു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ്, Native Bapa എന്ന ഹിപ് ഹോപ് സംഗീത ആല്‍ബം.ഈ ആല്‍ബത്തില്‍ അഭിനയിച്ച മാമുക്കോയ പറയുന്നത് അദ്ദേഹത്തിനും ഓസ്റ്റ്രേലിയയില്‍ മുസ്ലിമായതിന്റെ പേരില്‍ കൂടുതല്‍ പരിശോധനക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍>>>>ഈ വിഷയം വളരെ സജീവമായി ചര്‍ച്ച ചെയ്യാനുള്ളതാണ്. കാരണം ഞാന്‍ പോലും ഓസ്റ്റ്രേലിയയില്‍ അനുഭവിച്ച ഒരു സംഭവമാണ്. രണ്ടുമൂന്നു കൊല്ലം മുമ്പ് ഞാന്‍  ഓസ്റ്റ്രേലിയയില്‍ പോയ സമയത്ത് എന്നെ അവിടെ ഇറങ്ങാന്‍ അനുവദിച്ചില്ല. മൂന്നു നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു മനസിലായത് പാസ്പോര്‍ട്ടില്‍ എന്റെ പേര്, മുസ്ലിം നെയിം ആയതുകൊണ്ടു മാത്രമാണ്. ഞങ്ങള്‍ തീവ്രവാദിയാണോ, കൊലപ്പുള്ളിയാണോ, കള്ളക്കടത്തു കാരനാണോ എന്നൊക്കെയാണു സംശയിക്കുന്നത്. എന്റെ പേര്, മൊഹമ്മദ് എന്ന് അതില്‍ കണ്ടതുകൊണ്ടു മാത്രമാണ്. പേരിന്റെ കരണത്താല്‍ ഒരു വിഭാഗം അടിച്ചമര്‍ത്തപ്പെടുകയാണ്. അതിനോട് പ്രതികരിക്കാന്‍ ആളില്ല ശക്തിയില്ല. മുസ്ലിങ്ങളായവരെല്ലാം ഇതിനെ എതിര്‍ക്കണം. തെറ്റു ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടുകയും വേണം.<<<<<

ഇത് മഹത്തായ കലാസൃഷ്ടി ആണെന്നാണു പലരും അഭിപ്രായപ്പെടുന്നത്. കലാപരമായി ശരാശരിയിലും താഴെ നില്‍ക്കുന്ന, അമേരിക്കന്‍ ഹിപ് ഹോപ് സംഗീതത്തിന്റെ അനുകരണമായ ഈ പ്രചരണ വീഡിയോ മഹത്തായതാണെന്ന് ഞാന്‍ കരുതുന്നില്ല.


മാത്രമല്ല അപകടകരമായ ചില സൂചനകളും ഇത് നല്‍കുന്നുണ്ട്.

1. ഇതിലെ പ്രമേയം  ഒരു നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മലയാളി മുസ്ലിം തീവ്രവാദിയുടെ കഥയാണിതില്‍ പറയുന്നത്. കാഷ്മീര്‍ മോചനത്തിനു വേണ്ടി  ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ക്കെതിരെ കാഷ്മീരില്‍ യുദ്ധം ചെയ്യാന്‍ പോയ ഒരു മലയാളി മുസ്ലിമിന്റെ കഥ. ഇത് ഇതിവൃത്തമാക്കിയ ഇതിന്റെ രചയിതാവ് ഉദ്ദേശിക്കുന്നതെന്താണ്? ഇതുപോലെ ചെയ്താല്‍ ആരും മുസ്ലിങ്ങളെ വിമര്‍ശിക്കരുതെന്നോ?

2. മാപ്പിള ലഹള എന്നാണീ ആല്‍ബം ഉണ്ടാക്കിയ സംഘത്തിന്റെ പേര്. ഈ പേരു തന്നെ അല്‍പ്പം കല്ലുകടിയാണ്. രണ്ടം ലോക മഹായുദ്ധാനന്തരം ഇസ്ലാമിക ഖലീഫയെ പുറത്താക്കിയതിനെതിരെ ഇന്‍ഡ്യയിലെ  മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധമായിരുന്ന ഖിലാഫത്ത് പ്രസ്ഥാനമണ്, മപ്പിള ലഹള എന്ന പേരില്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ച ലഹള മലബാറിലെ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിം പീഢനത്തില്‍ വരെ അത് ചെന്നെത്തി. ഈ ലഹള ഇന്‍ഡ്യന്‍  സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചില ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കാറുണ്ട്. ഈ പുതിയ മാപ്പിള ലഹളക്കാര്‍ എന്താണുദ്ദേശിക്കുന്നത്? സ്വാതന്ത്ര്യമാണെങ്കില്‍ ആരില്‍ നിന്നുള്ള സ്വാതന്ത്ര്യം? ഇന്‍ഡ്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണെങ്കില്‍ അതിന്റെ മറ്റൊരു പതിപ്പല്ലേ കാഷ്മീരിന്റെ സ്വാതന്ത്ര്യവും?

3. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങളും ചില പ്രശ്നങ്ങളുണ്ടാക്കും. ഇതിലെ അഭിനേതാക്കള്‍ ഉപോയോഗിക്കുന്ന ശിരോ വസ്ത്രം അറേബ്യന്‍ പുരുഷന്‍ മാര്‍ ഉപയോഗിക്കുന്നതാണ്. ലോക വ്യാപകമയി ഇസ്ലാമിക ഭീകരതയെ കുറിക്കാന്‍  ഉപയോഗിക്കുന്ന ഇതു തന്നെ മുസ്ലിങ്ങള്‍ ഭീകരരല്ല എന്ന പ്രചരണത്തിനുപയോഗിച്ചത് ശരിയാണെന്നു തോന്നുന്നില്ല.


4. അമേരിക്കന്‍ ഹിപ് ഹോപ് സംഗീതവും ഇംഗ്ളീഷ് ഭാഷയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. അമേരിക്കയും അമേരിക്കന്‍ സംസ്കാരവും മോശമാണെന്നു പ്രചരിപ്പിക്കുന്നവരാണ്, മിക്ക മുസ്ലിങ്ങളും. മലയാള വിവരണവും ഇംഗ്ലീഷ് വരികളും  മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നു.

5. ഇതിലെ  ബാപ്പയെ വിശേഷിപ്പിക്കുന്നത് Reluctant Secularist എന്നാണ്. ഇത് അറിയാതെ ഉപയോഗിച്ചതാണോ അതോ ബോധ പൂര്‍വം ആണോ?. രണ്ടായാലും ഇത് നല്‍കുന്ന സന്ദേശം അതീവ ഗുരുതരമാണ്. ഇതുപ്രകാരം ഇതിലെ ബാപ്പ Voluntary Secularist അല്ല. ആരോ നിര്‍ബന്ധിച്ചതുകൊണ്ട് Reluctant Secularist ആയിപ്പോയ ഹതഭാഗ്യനാണ്.


ഷാ രുഖ് ഖാന്‍ പണ്ട് Mu Name is Khan എന്ന സിനിമ നിര്‍മ്മിച്ചതുപോലെ ഇതും ഒരു publicity stunt മാത്രം. ഷാ രുഖ് ഖാന്‍ ഈ സിനിമ നിര്‍മ്മിച്ചത് കോടിക്കണക്കിനാളുകള്‍ കണ്ടു. എന്നിട്ട് ആര്‍ക്കെങ്കിലും ഇസ്ലമിക ഭീകരതയോടുള്ള നിലപാടു മാറിയോ?. ഇതിലെ കഥാപാത്രം അമേരിക്കന്‍ പ്രസിഡണ്ടിനോട് ഞാന്‍ ഭീകരനല്ല എന്നു പറഞ്ഞിട്ട് അദ്ദേഹത്തിനു മാനസാന്തരം വന്നോ? ഷാ രുഖിന്റെ ബാങ്ക് ബാലന്‍സ് കൂടി. മുസ്ലിങ്ങളുടെയൊക്കെ വിവരക്കേട് അദ്ദേഹം അതി സമര്‍ദ്ധമായി മുതലെടുത്തു. അതുപോലെ ഈ വീഡിയോ കൊണ്ടും ഒരു മാറ്റവും ഉണ്ടാകില്ല. ഇത് നിര്‍മ്മിച്ചവര്‍ക്ക് നാലു പുത്തന്‍ തടയും എന്നു മാത്രം.

ഇസ്ലാമോഫോബിയ എന്നു വിളിച്ചു കൂവുന്ന മുസ്ലിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഹിന്ദു ഇന്‍ഡ്യയില്‍ ഷാ രുഖ് ഖാനേപ്പോലുള്ള ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടായത് തന്നെ മുസ്ലിങ്ങളുടെ ഈ നിലപാടു തെറ്റാണെന്നു തെളിയിക്കുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല ഷാ രുഖിന്റെ സിനിമ കാണുന്നത്. ഇസ്ലാമോ ഫോബിയ ഉണ്ടായിരുന്നെങ്കില്‍ മുസ്ലിമായ ഷാ രുഖ് ഖാന്‍ ഇന്‍ഡ്യയില്‍ സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു സാദാ നടന്‍ പോലുമാകില്ലായിരുന്നു.

ഈ വീഡിയോ കണ്ടിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാ മാദ്ധ്യമങ്ങളിലും ഞങ്ങള്‍ തീവ്രവദികളല്ല എന്ന് മുസ്ലിങ്ങളൊക്കെ പറയുന്നുണ്ടല്ലോ. അതിന്റെ മറ്റൊരു പതിപ്പാണിതും. ഇത് കലാപരമായോ, ആശയം കൊണ്ടോ, പ്രമേയത്തിന്റെ മേന്മ കൊണ്ടോ ശരാശരിക്കും താഴെയാണ്.

അതില്‍ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണു താനും. മകന്‍ ഭീകരനോ കുറ്റവാളിയോ കൊള്ളരുതാത്തവനോ ആയാലും മരിച്ചു പോയാല്‍  ഒരച്ഛനും മകനെ തള്ളിപ്പറയില്ല. മകന്‍ വഴിതെറ്റിപ്പോകുന്നു എന്നു മനസിലാക്കുന്ന നിമിഷം നിയമത്തിനു പിടിച്ചു കൊടുത്ത് മാതൃകാപരമായ ശിക്ഷ മേടിച്ചു കൊടുത്തിരുന്നെങ്കില്‍ ഈ അച്ഛനും അമ്മക്കും മഹത്വമുണ്ടാകുമായിരുന്നു.

മയ്യത്തു കാണണ്ട എന്നു ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കു വേണ്ടി പറയുന്ന അച്ഛനും  അമ്മയും മനസില്‍ കരയുന്നുണ്ടാകും. (ഈ വീഡിയോയിലെ Reluctant Secularist ബാപ്പയും അതാണു ചെയ്യുന്നത്). ആത്മാര്‍ത്ഥമായാണ്, അവര്‍ അത് പറയുന്നതെങ്കില്‍ അവര്‍ക്ക് മനസിനെന്തോ കുഴപ്പമുണ്ട്. എത്ര കൊള്ളരുതാത്തവനായാലും  മകന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഏത് അമ്മയും കരയും. അതാണ്, മാതൃത്വം എന്നു പറയുന്നത്. അതിനപ്പുറം ഉള്ളത് വെറും അഭിനയം മാത്രം. ഈ വീഡിയോയില്‍ മാമുക്കോയ നടത്തുന്നതുപോലെ വെറും അഭിനയം.

ഈ Native Bapa  തന്റെ ഉപ്പ ഉപ്പൂപ്പമാര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ ആണെന്ന് പറയുന്നുണ്ട് . ആല്‍ബം നിര്‍മ്മിച്ചവരുടെ പേരായ മാപ്പിള ലഹള ആണുദ്ദേശിച്ചതെങ്കില്‍ അത് തികച്ചും അസ്ഥാനത്താണ്. കാരണം ഇതിലെ കേന്ദ്ര കഥാപാത്രത്തിന്റെ മകന്‍ ഇന്‍ഡ്യയില്‍ നിന്നും കാഷ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച ഇസ്ലാമിക തീവ്രവാദിയാണ്.  രാജ്യ സ്നേഹം കൊണ്ടായിരുന്നു മലബാറീലെ മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതെങ്കില്‍ അതില്‍ സത്യത്തിന്റെ കണിക അധികമില്ല. അന്ന് പാകിസ്താനു വേണ്ടി വാദിച്ച പാര്‍ട്ടിയിലെ അംഗങ്ങളാണു മലബാറില്‍ നിന്നുള്ള മുസ്ലിങ്ങളില്‍ ഏറിയ പങ്കും. അവര്‍ ഏത്  രാജ്യത്തിന്റെ  സ്നേഹികള്‍ ആണ്?  അങ്ങനെ ഉള്ളവര്‍ ഇവിടെ ബോംബ്‌ ഉണ്ടാക്കുന്നു,  പൊട്ടിക്കുന്നു.  മതത്തിന്റെ പേരില്‍ ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ചാകുന്നു, പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്ന  കള്ളനോട്ടുകള്‍ ഇന്‍ഡ്യയില്‍ വിതരണം ചെയ്യുന്നു. ആ നോട്ടിന്റെ ബലത്തില്‍ സ്വത്തുക്കള്‍ വാങ്ങി കൂട്ടുന്നു.  ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന അനേകം മുസ്ലിങ്ങളുണ്ട് ഇന്‍ഡ്യയിലിന്ന്. ഇതിനൊക്കെ എതിരെ ആണ്, ഒരു മുസ്ലിം പോരാടി രാജ്യ സ്നേഹം തെളിയിക്കേണ്ടത്. അല്ലാതെ ഞാന്‍ തീവ്രവാദിയല്ലാ എന്നു തെളിയിക്കാന്‍ വീഡിയോ ഉണ്ടാക്കുകയല്ല വേണ്ടത്.


 മുസ്ലിങ്ങള്‍ പറയുന്ന ഇസ്ലാമോഫോബിയ പൊതു സമൂഹത്തിലില്ല. ഉണ്ടെങ്കില്‍ എല്ലാ മുസ്ലിങ്ങളും  അതനുഭവിക്കുമായിരുന്നു. കേരളത്തില്‍  ദളിതനായ ഒരു വകുപ്പു മേധാവി വിരമിച്ചപ്പോള്‍ ചാണക വെള്ളം തളിച്ച് ഓഫീസും ഉപകരണങ്ങളും ചില സവര്‍ണ്ണര്‍ ശുദ്ധീകരിച്ചു. ഏതെങ്കിലും മുസ്ലിമിനാ അനുഭവം ഉണ്ടായിട്ടുണ്ടോ?

ഇസ്ലാമിക ഭീകരത ഒരു യാഥാര്‍ത്ഥ്യമാണ്. ഇസ്ലാം സമാധാനത്തിന്റെ മതമെന്നു മുസ്ലിങ്ങളൊക്കെ കൊട്ടിഘോഷിക്കുന്ന അതേ ഒച്ചയില്‍ ഇസ്ലാം സമാധാനത്തിന്റെ മതമല്ല എന്ന് ചില മുസ്ലിം പണ്ഡിതരും കൊട്ടിഘോഷിക്കുന്നു. മുസ്ലിം ഭീകരര്‍ സമൂഹത്തില്‍ വിതക്കുന്ന അസമാധാനം കാണുമ്പോള്‍ പൊതു ജനം അതിനെ വിമര്‍ശിക്കുന്നു. അതിനെയാണു മുസ്ലിങ്ങളൊക്കെ ഇസ്ലാമോഹോബിയ എന്ന് പറയുന്നത്.ഇസ്ലാമിനെ സംശയവും പേടിയുമാണ്, പൊതു സമൂഹത്തിലുള്ളത് . ചൂടൂവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയാണിപ്പോള്‍ അമേരിക്കയിലും മറ്റ് പടിഞ്ഞാറന്‍  നാടുകളിലും ഉള്ളത്. ഇസ്ലാമിക ലോകത്ത് ദിവസം അഞ്ചുനേരം വീതം  നടക്കുന്ന പൊട്ടിത്തെറി  മനസിലാക്കാന്‍ ശേഷിയുള്ള ആരും മുസ്ലിങ്ങളെ പേടിക്കും. സഹ മുസ്ലിങ്ങളെ വെറുതെ കൊന്നൊടുക്കാന്‍ പേടിയില്ലാത്തവര്‍ മറ്റ് ജാതിക്കാരെ കൊല്ലില്ലേ എന്ന് ന്യായമായും അവര്‍ സംശയിക്കും. അതുകൊണ്ടാണു പലരും മുസ്ലിങ്ങളുടെ ചെയ്തികളെയും നിലപാടുകളെയും  വിമര്‍ശിക്കുന്നത്.

അമേരിക്കയില്‍ ചെല്ലുന്ന എല്ലാ മുസ്ലിം നാമധാരികളെയും അവര്‍  സംശയിക്കുന്നു. അതവരുടെ സുരക്ഷയുടെ   പ്രശ്നമാണത് . 9/11നു  മുന്നെ ഇതുപോലെ ആരെയും സംശയിച്ചിരുന്നില്ല. അതൊരു വക തീവ്രവാദ സംശയ രോഗത്തിന്റെ അവസ്ഥയില്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നു. ഇതില്‍ നിന്നും ഇനി ഒരു തിരിച്ചു പോക്കുണ്ടാകില്ല. ഇസ്ലാമികലോകം മാറില്ല. മുസ്ലിങ്ങളുടെ നിലപാടും മാറില്ല. അതുപോലെ ഇനി പടിഞ്ഞാറന്‍ നാടുകളുടെ മനോഭാവും  മാറില്ല. അതുകൊണ്ട് ഇതുമായി സമരസപ്പെട്ട് ജീവിക്കേണ്ടി വരും.

ആദ്യമാദ്യം അമേരിക്കയിലും  ബ്രിട്ടനിലും മാത്രം ഒതുങ്ങിനിന്ന ഈ ചിന്താഗതി ഇന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലേക്കും പടര്‍ന്നു പിടിച്ചിട്ടുണ്ട്. അതൊക്കെ ഇസ്ലാമിനെ വെറുക്കുന്നതല്ല. മുസ്ലിങ്ങളെ പേടിക്കുന്നതാണ്. ഇസ്ലാമില്‍ കാതലായ മാറ്റമുണ്ടായില്ലെങ്കില്‍ ഈ പേടി കൂടിക്കൂടി വരും. അതിന്റെ ഫലം ഇസ്ലാമിക ലോകത്തെ ഒരു പ്രശ്നവും പരിഹരിക്കാന്‍ പുറത്തുള്ളവര്‍ സമയം കളയില്ല എന്നതാണ്. മാത്രമല്ല പ്രശ്നങ്ങള്‍ ആളിക്കത്തിക്കാനും ശ്രമമുണ്ടാകും. പരസ്പരം വെട്ടി ചാകുന്നെങ്കില്‍ ആയിക്കോട്ടെ എന്നവര്‍ കരുതും. ഓരോ രാജ്യവും അവരവരുടെ സുരക്ഷയേ ഇനി നോക്കൂ. ഇന്‍ഡ്യക്ക് ഇന്‍ഡ്യയുടെ സുരക്ഷ നോക്കേണ്ടി വന്നപ്പോള്‍ പാലസ്തീന്‍ പ്രശ്നം  പോലും ഇന്‍ഡ്യ മറന്നു.
Sunday, 6 January 2013

അരുന്ധതി റോയ് പറഞ്ഞ സത്യം


ജ്യോതി സിംഗ് പാണ്ഡേ എന്ന പെണ്‍കുട്ടി  ഡെല്‍ഹിയില്‍  മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ അത് ഇന്‍ഡ്യ മുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായി. ഇന്‍ഡ്യ മുഴുവന്‍ പ്രതിക്ഷേധിച്ചു. പ്രതികളെ  വധ ശിക്ഷക്കു വിധിക്കണം, ശരിയ നിയമനുസരിച്ച് തല വെട്ടണം , എന്നൊക്കെ ആവശ്യങ്ങളുയര്‍ന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ശരിയ  മോഡലില്‍ പരസ്യമായി കൈയും കാലും വെട്ടണം  എന്നു വരെ പറഞ്ഞു. ജമായത്തേ ഇസ്ലാമി ഒരു പടി കൂടി കടന്ന് പരസ്യമായി വധ ശിക്ഷ നല്‍കണം എന്നു പറഞ്ഞു.

മുമ്പെങ്ങും ഉണ്ടാകാത്ത വിധം പ്രതിഷേധമുയരാന്‍ ഇത് എന്തുകൊണ്ട് ഇത്ര വാര്‍ത്താ പ്രാധാന്യം നേടി. ആദ്യം ഉണ്ടായ ബലാല്‍ സംഗം പോലെയാണെല്ലാവരും പ്രതിഷേധിച്ചത്. ഇതില്‍ ഒരല്‍പ്പം കല്ലുകടി തോന്നിയ  അരുന്ധതി റോയ് ഇതേക്കുറിച്ച് പ്രതികരിച്ചു. അവരുടെ വാക്കുകള്‍., റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരം.

സൈന്യത്തിന്റെയും പൊലീസിന്റെയും കാര്‍മികത്വത്തില്‍  നിരവധി നിരപരാധികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴില്ലാത്ത രോഷം ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ കാര്യത്തില്‍ മാത്രമുണ്ടാകുന്നത് അദ്ഭുതകരമാണ്.  ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. കശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പൊലീസും ഭരണകൂടത്തിന്റെ  ആയുധം എന്ന നിലക്കുതന്നെ  ബലാത്സംഗത്തെ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഒട്ടുവളരെ പേരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്‍െറ പേരില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ടത്താപ്പാണ്.
പട്ടാളവും പൊലീസും  ഉന്നതജാതിക്കാരും ബലാത്സംഗം നടത്തുന്നുണ്ട്. അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ  ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല.


അരുന്ധതി റോയ് പറഞ്ഞ ചില കാര്യങ്ങള്‍ പലര്‍ക്കും ദഹിക്കുന്നില്ല. ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി അരുന്ധതിയെ വിമര്‍ശിച്ച് എഴുതിയ അഭിപ്രായം അദ്ദേഹം തന്നെ പിന്നീട് നീക്കം ചെയ്തു.

ഇതിനെ അടിസ്ഥാനമാക്കി  വേറൊരാളുടെ കമന്റ് ഇങ്ങനെ

ഇത്രയും കാലം മാഡം എവിടായിരുന്നു ? മാഡത്തിന്‍റെ ഈ  പ്രസ്താവന പ്രകാരം, പീഡിപ്പിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കുന്നവരുടെയും  സമുദായവും ജാതിയും കുലവും  സമ്പത്തും എല്ലാം നോക്കി കൊണ്ടാകണം ഇനി മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ എന്നാണു എനിക്ക് മനസിലായത്. അതില്‍ തന്നെ ഉന്നത കുല ജാതര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ഒരാളും മിണ്ടരുത്. അവര്‍ക്ക് നീതി കിട്ടേണ്ട കാര്യമില്ലല്ലോ . 


അരുന്ധതി റോയ് പറഞ്ഞത് ഇതുപോലെ മനസിലാക്കണമെങ്കില്‍ തലക്കകത്ത് സാമാന്യം നല്ല ചകിരിച്ചോറ്, ഉണ്ടായിരിക്കണം.

ഇദ്ദേഹത്തിന്റെ ആദ്യ ചോദ്യം  അരുന്ധതി ഇതു വരെ എവിടെ ആയിരുന്നു എന്നാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ അരുന്ധതി നടത്തിയ ഇടപെടലുകളേക്കുറിച്ച് ഇദ്ദേഹം  ഇതു വരെ  കേട്ടിട്ടില്ലെങ്കില്‍  ഇദ്ദേഹത്തോട് എന്തു പറയാന്‍.

ഇദ്ദേഹം  തുടരുന്നു.

ആയമ്മയുടെ ചീള് പോപ്പുലാരിറ്റിക്ക് വേണ്ടി പറഞ്ഞതാകാനെ വഴിയുള്ളൂ. അനാവശ്യമായ മുന്‍ വിധികള്‍ മാത്രം മനസ്സില്‍ കുത്തി നിറച്ചു കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ കുഴപ്പമാണ് ... അവര് പറയുന്നതില്‍ കാര്യമില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ , പറഞ്ഞല്ലോ, അനവസരത്തില്‍ ആയിപ്പോയി ഈ പ്രസ്താവന .  സമൂഹത്തിന്റെ ഒരു പ്രധാന വിഷയത്തില്‍ എല്ലാവരും ഒന്നായി ആ സമരത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഉപരി വര്‍ഗത്തിന്റെ കൂട്ടായ്മയായി അതിനെ കാണുന്ന ഇവരുടെ നിലപാട് ശരിയല്ല. അവരുടെ ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടുള്ള ചിലരുടെ അഭിപ്രായങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അത് പ്രകാരം പെണ്‍കുട്ടിക്ക് അങ്ങിനെ സംഭവിച്ചത് നന്നായി എന്നാണ്.

ഇതുപോലെയൊക്കെ അരുന്ധതിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കണമെങ്കില്‍ ചകിരിച്ചോറല്ല തലക്കത്ത് കളിമണ്ണു തന്നെ ഉണ്ടാകണം.

അരുന്ധതി മുന്‍ വിധിയോട് കൂടി എന്തോ പറയുന്നു എന്നു ശഠിക്കുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു അറിവില്ലായ്മ ഇങ്ങനെ.

ഈ പീഡിപ്പിക്കപ്പെട്ട കുട്ടി ഉന്നത കുല ജാതയാണെന്ന് എഴുതി കണ്ടു. അതാരു പറഞ്ഞു തന്നു എനിക്കറിയില്ല. അത് തെറ്റാണ് എന്നാണെനിക്കു അറിയാന്‍ സാധിച്ചത് . കാരണം ആ കുട്ടിയുടെ അച്ഛന്‍ ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന്റെ കൃഷി ഭൂമി വിറ്റാണ് മകളെ പഠിപ്പിച്ചിരിക്കുന്നത്. 

കര്‍ഷകന്‍ ഉന്നത കുല ജാതനാകാന്‍ പാടില്ല എന്ന അധമ ചിന്തയാണീ പ്രസ്താവനയുടെ പിന്നില്‍,.  30  വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ നിന്ന് ഡെല്‍ഹിലേക്ക് കുടിയേറിയ  ഈ അച്ഛന്‍ ഡെല്‍ഹിയില്‍ എന്തു കൃഷിയാണാവോ ചെയ്യുന്നത്?  പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് ഈ അച്ഛന്‍ ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് തൊഴിലാളിയാണ്.


ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന നാലു റിപ്പൊര്‍ട്ടുകളാണു താഴെ.

എസ്.ഐ ക്രൂരമായി പീഡിപ്പിച്ചതായി സ്ത്രീയുടെ പരാതി

കഴിഞ്ഞ ഒക്ടോബർ 26ന് പുതുപ്പാടി സ്വദേശി കുന്ദമംഗലത്തിനടുത്ത് മലയമ്മകുന്നിൽ താമസിക്കുന്ന വീട്ടമ്മയെ എസ്.ഐ റോയി കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും സ്റ്റേഷനിൽ വച്ച് അടിവസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിൽ കാലിന്റെ പെരുവിരൽ കയറ്റി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കമ്മിഷന് ലഭിച്ച പരാതി. കണ്ണിൽ മുളക്പൊടി വിതറുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയും ചെയ്തുവത്രേ. 

14കാരിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ പതിനാലുകാരിയെ ബന്ധുവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അച്ഛനും മക്കളും പിടിയിൽ

വീട്ടിൽ ടി.വി. കാണാനെത്തിയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അയൽക്കാരനേയും രണ്ട് ആൺമക്കളേയും പൊലീസ് പിടികൂടി. എട്ടും,​ ആറും വയസുള്ള ബാലികമാരെ പീഡിപ്പിച്ച കേസിൽ 

വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി

തൊണ്ടയാടിന് സമീപം നെല്ലിക്കോട് കുടമൂളിക്കുന്നിൽ വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി. 

കോട്ടും സ്യൂട്ടുമിട്ട് നടക്കുന്ന പ്രവീണ്‍ ശേഖരന്‍മാരൊന്നും ദിവസേന വരുന്ന ഇതുപോലുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുക പോലുമില്ല. ഡെല്‍ഹിയില്‍ ഒരു മാനഭംഗം നടന്നപ്പോഴേക്കും, ഇതുപോലുള്ള ഒട്ടകപക്ഷികളുടെ സാമൂഹ്യ ബോധം സടകുടഞ്ഞ് എണീല്‍ക്കുന്നു.

അരുന്ധതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല. ഇല്ലെങ്കില്‍ കാത്തിരുന്നു കണ്ടോളൂ.

ഇപ്പോള്‍ തന്നെ പ്രതിഷേധം കെട്ടടങ്ങി. ഡെല്‍ഹി സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ചപ്പോഴേക്കും ഉപരി വര്‍ഗ്ഗത്തിനു തൃപ്തി ആയി. ഒരാഴ്ച്ച കഴിയുമ്പോഴേക്കും എല്ലാവരും ഇത് മറക്കും. പുതിയ നിയമം ഉണ്ടാക്കിയേക്കാം. ഇപ്പോഴത്തെ ശിക്ഷയായ 7 വര്‍ഷം തടവ്, ജീവപര്യന്തമോ   തൂക്കുമരമോ കയ്യും കാലും വെട്ടലോ ഒക്കെ ആക്കിയേക്കാം. പ്രതികള്‍ അങ്ങനെ ശിക്ഷിക്കപ്പെടുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഈ കേസിലെ ഇര മരിച്ചതുകൊണ്ട് കൊലക്കുറ്റം ചുമത്തി ഇപ്പൊഴുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുമെന്ന് ഏതാണ്ടുറപ്പാണ്. അത് പ്രതികള്‍ സാധാരണക്കാരായതുകൊണ്ട്  മാത്രം. കുഞ്ഞാലിക്കുട്ടിയേയോ പി ജെ കുര്യനേയോ പോലെ ഉള്ള രാഷ്ട്രീയ നേതാക്കളാണു പ്രതിയെങ്കില്‍  ഒന്നും നടക്കില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടും. നിയമം പൊതു ജനത്തെ നോക്കി പല്ലിളിക്കും. നീതി പീഠം പോലും അവിടെ നിസഹായമായി പോകും. സൂര്യനെല്ലി കേസില്‍ അപ്പീല്‍ നല്‍കിയത് 2005 ല്‍ ആയിരുന്നു. 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. അരുന്ധതി പറഞ്ഞതിന്റെ പൊരുള്‍ മാനസിലാകണമെങ്കില്‍ ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനുള്ള ശേഷി കൂടി ഉണ്ടാകണം. അതില്ലാത്ത കൂപമണ്ഡൂകങ്ങള്‍, ആയമ്മ ചീളു പോപ്പുലാരിറ്റിക്കു വേണ്ടി  പറയുന്നു എന്ന് ജപിച്ചുകൊണ്ടിരിക്കും.

ഒരാള്‍ക്കൂട്ടത്തിന്റെയും പിന്‍ബലമില്ലാതെ അരുന്ധതി റോയ് ഇതുപോലുള്ള വിഷയങ്ങളില്‍ പതിറ്റാണ്ടുകളായി ഇടപെടുന്നുണ്ട്. പ്രവീണ്‍ ശേഖരന്‍മാര്‍ മഞ്ഞക്കണ്ണട വച്ച് നടക്കുന്നതുകൊണ്ട് അതൊന്നും ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ഡെല്‍ഹിയില്‍ നടന്നത് വെറുമൊരു ബലാല്‍സംഗമല്ല. അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. അതിനൊക്കെ ഉത്തരം കണ്ടെത്തുമ്പോള്‍ സമകാലീന ഇന്‍ഡ്യ എത്തി നില്‍ക്കുന്ന അപചയത്തിന്റെ ആഴം മനസിലാകും. ഡെല്‍ഹി ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയാണ്. അര്‍ദ്ധ രാത്രി വരെയെങ്കിലും പ്രവര്‍ത്തിക്കുന്ന പൊതുയാത്രാസംവിധാനങ്ങള്‍ ഡെല്‍ഹിയിലില്ല. ബല്ലിയ എന്ന ഉത്തരപ്രദേശ് ഗ്രാമത്തില്‍ നിന്നും  കാര്‍ഷിക വൃ ത്തി ഉപേക്ഷിച്ച് ഡെല്‍ഹിയിലേക്ക് ഈ പെണ്‍കുട്ടിയുടെ കുടുംബം കുടിയേറി. മുന്തിയ ജോലി ചെയ്യാനൊന്നുമല്ല. ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് ജോലി ചെയ്യാനാണാ കുട്ടിയുടെ അച്ഛന്‍  കുടിയേറിയത്. ഈ കുട്ടിയുടെ പഠനച്ചെലവിനു വേണ്ടി ആ കുട്ടിയുടെ  അച്ഛന്‍ കൃഷി ഭൂമി വിറ്റു എന്നു പറഞ്ഞു കേള്‍ക്കുന്നു. കൃഷി തുടര്‍ന്നും ചെയ്തിരുന്നെങ്കില്‍  ഒരു പക്ഷെ ആ കുടുംബം പണ്ടേ അനാഥമായേനെ.


ഭരണത്തിന്റെ വിവിധതലങ്ങളിലുള്ള പാളിച്ചകള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ട്. ഇത്ര ദാരുണമായ സംഭവം നടന്നിട്ട് അധികാരികളും പൊതു ജനവും  ചെയ്തതോ? അതിലേറെ ലജ്ജാവഹം.

അതിക്രൂരമായ നീചതക്കു വിധേയയാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയോടും സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയത് അതിലും  വലിയ ക്രൂരതയായിരുന്നു. പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തി. പക്ഷെ  സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ല.  അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും കൊടുത്തില്ല.  ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.

പെണ്‍കുട്ടിയുടെ  സുഹൃത്തായ  അവീന്ദ്രയുടെ വാക്കുകള്‍,

''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു. പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു. ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല. ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌. വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു. മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം. ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു".

ഈ ഹതഭഗ്യരായ മനുഷ്യ ജീവികളെ ഉപദ്രവിക്കാനും സഹായം നിഷേധിക്കാനും കൈ കോര്‍ത്തവര്‍ ആരൊക്കെയെന്നു നോക്കു. പൊതു ജനം, പോലീസുകാര്‍, മജിസ്റ്റ്രേട്ട്.  പിറ്റേദിവസം മെഴുകു തിരി കത്തിച്ച് നാടകം അഭിനയിക്കാന്‍ കൂടിയ പലരും ആ കാളരാത്രിയില്‍ നഗ്നരായി ജീവനു   വേണ്ടി യാചിച്ച ഈ മനുഷ്യ ജീവികളെ തിരിഞ്ഞു നോക്കാത്ത പലരുമുണ്ടാകും. അരുന്ധതി റോയ് വിളിച്ചു പറഞ്ഞ സത്യം കേട്ടപ്പോള്‍ ഹാളിളകിയ പ്രവീണ്‍ ശേഖരന്‍മാരുണ്ടാകും. അതിന്റെ കൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആയി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. എല്ലാവരും കൂടി നാടകം കളിക്കുകയാണ്. ഇതൊന്നും ഉള്‍കൊള്ളാനോ മനസിലാക്കാനോ ശേഷിയില്ലാത്ത കഴുതകള്‍  ഇതിന്റെയൊക്കെ പൊള്ളത്തരം വിളിച്ചു പറഞ്ഞ അരുന്ധതിയുടെ നേരെ കുതിര കയറുന്നു.

അരുന്ധതി റോയ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. വരേണ്യ വര്‍ഗ്ഗത്തിനതിഷ്ടപ്പെടില്ല.


Thursday, 3 January 2013

വള്ളിക്കുന്നിനെ ആരെങ്കിലും ഒന്ന് റേപ്പ് ചെയ്യൂ, പ്ളീസ്

മലബാറിലെ ചില ഭാഗത്ത് ആണ്‍കുട്ടികളെ കുണ്ടന്‍ എന്നാണു വിളിക്കുക.  കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുരുഷ സ്വവര്‍ഗ്ഗരതി ഉള്ള സ്ഥലമാണു മലബാര്‍ എന്നു പറയപ്പെടുന്നു. അതില്‍ വാസ്തവമുണ്ട് എന്നതിന്റെ തെളിവാണ്, അവിടെ ചെറുപ്രായമുള്ള ആണ്‍കുട്ടികളില്‍ രതി ജന്യ രോഗങ്ങള്‍ കൂടുതലായി കാണുന്നത്. പുരുഷന്‍മാര്‍  കുണ്ടന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനവിടങ്ങളില്‍ പറയുന്ന പേരാണ്, കുണ്ടനടി. ഇതിപ്പോള്‍ ഇവിടെ പരാമര്‍ശിക്കാന്‍ കാരണം പ്രശസ്ത ബ്ളോഗറായ വള്ളിക്കുന്നിന്റെ ബ്ളോഗില്‍ ഇത് സംബന്ധമായി നടക്കുന്ന കശപിശയാണ്. ബലാല്‍ സംഗത്തിന്റെ കാരണം വസ്ത്ര ധാരണ രീതിയാണെന്ന് പറയുന്ന  വള്ളിക്കുന്നിനെ ആരോ കുണ്ടനടിക്കാന്‍ ശ്രമിച്ചു എന്നാണ്, ഇപ്പോഴത്തെ പരാതി.
ഡെല്‍ഹിയില്‍ അതി ദാരുണമായി നടന്ന ബലാല്‍ സംഗം ഇതി വൃത്തമാക്കി   ബഷീര്‍ വള്ളിക്കുന്ന്  എഴുതിയ മഹാകാവ്യത്തിന്റെ തലവാചകം എന്നെയൊന്ന് റേപ്പ് ചെയ്യൂ എന്നാണ്. അതിന്റെ മുദ്രയാണ്, മുകളില്‍ പതിച്ചിരിക്കുന്ന ചിഹ്നം.


കാവ്യത്തില്‍ അദ്ദേഹം പറയാന്‍ ഉദ്ദേശിക്കുന്നത് സ്വന്തം മതമായ ഇസ്ലാമിന്, ഈ വിഷയത്തിലുള്ള കാഴ്ച്ചപ്പാടും. ഇസ്ലാമില്‍ ബലാല്‍ സംഗം നടന്നാലും വ്യഭിചാരം നടന്നാലും കുറ്റക്കാരി സ്ത്രീയാണ്. ബലാല്‍ സംഗം ചെയ്യപ്പെടുന്ന സ്ത്രീയെ ശിക്ഷിക്കുന്ന വിചിത്രമായ  കാഴ്ച ഇസ്ലാമില്‍ മാത്രമേ ഉള്ളു. അതിന്റെ ചുവട് പിടിച്ച് വളിക്കുന്ന്  ചില  "ക്രിയാത്മക ചിന്തകളും സമീപനങ്ങളും" അവതരിപ്പിക്കുന്നു. ഇത്തരം ഭീതിതമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന "സാംസ്കാരിക ചുറ്റുപാടുകളെയും ജീവിത ശൈലികളെയും" ശ്രീമാന്‍ വള്ളിക്കുന്ന്  വിവരിക്കുന്നുണ്ട്.  ഇതാണത്.

 >>>സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങളും സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായിട്ടാണ് അവതരിപ്പിക്കുന്നത്‌. ദൃശ്യ മാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താ ചാനലുകളില്‍ പോലും നിറഞ്ഞു നില്‍ക്കുന്നു. സിനിമാ നടികളുടെ സ്വാഭാവിക പ്രസവം വരെ  ചിത്രീകരിച്ചു ഹിറ്റാക്കുന്നു. . 'ബോള്‍ഡ് സെക്സും' അനുബന്ധ ആഭാസത്തരങ്ങളും കുത്തിനിറച്ച ന്യൂ ജനറേഷന്‍ ഉരുപ്പടികളും വേണ്ടത്ര വിറ്റഴിക്കപ്പെടുന്നു. ഇതൊക്കെ കണ്ടും കേട്ടും സമനില തെറ്റുന്ന യുവത്വം ഞരമ്പ്‌ രോഗത്തിന്റെ അങ്ങേത്തലക്കല്‍ എത്തുന്നു.<<<<

ഇതാണ്, വള്ളിക്കുന്നു വൈദ്യന്‍ ഡെല്‍ഹിയില്‍ നടന്ന ബലാല്‍ സംഗത്തിന്റെ കാരണമായി കണ്ടെത്തിയ നഗ്ന സത്യം.

ഇതിനു പ്രതിവിധി ആയിട്ടുള്ള മരുന്ന് ഇതും.

>>>വ്യക്തി തലത്തിലും കുടുംബതലത്തിലും ഓരോരുത്തര്‍ക്കും ചില ഉത്തരവാദിത്വങ്ങള്‍ ഊണ്ട്. സ്വയം മാറുവാനും വീടും കുടുംബവുമടങ്ങുന്ന പരിമിത വൃത്തത്തിലെങ്കിലും - ഏറ്റവും ചുരുങ്ങിയത് സ്വന്തം മക്കളിലെങ്കിലും - ചില മാറ്റങ്ങള്‍ വരുത്തുവാനും എളിയ ശ്രമങ്ങള്‍ ഉണ്ടാവണം.<<<<

ഈ ചികിത്സക്ക്  ഒരാധികാരികത  ഉണ്ടാകാനായി ലിയോ ടോള്‍സ്റ്റോയിയുടെ അതിപ്രസിദ്ധമായ വാചകം കൂടി അദ്ദേഹം ഉദ്ധരിക്കുന്നു.  'ലോകത്തെ മാറ്റിമറിക്കുന്ന കാര്യം എല്ലാവരും ചിന്തിച്ചു തലപുകയ്ക്കുന്നു, എന്നാല്‍ സ്വയം  മാറുന്നതിനെക്കുറിച്ച്‌ ആരും ചിന്തിക്കുന്നില്ല' 


ആമുഖമായി ഇത്രയും പറഞ്ഞിട്ട്  യഥാര്‍ത്ഥ വിഷയത്തിലേക്ക് കടക്കുന്നത് ഇങ്ങനെ.

>>>>ഇത്തരം പ്രശ്നങ്ങളോടുള്ള സമീപനങ്ങളില്‍ സ്ത്രീകള്‍ക്കുമാവാം ചില മാറ്റങ്ങള്‍.  'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്, മാന്യമായി പെരുമാറുവാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക' എന്നതാണ് പ്രക്ഷോഭകരുടെ പ്ലക്കാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാചകം.<<<< 

ശ്രദ്ധിക്കുക. പ്രക്ഷോഭകരുടെ പ്ലക്കാര്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാചകം, എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്, മാന്യമായി പെരുമാറുവാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക' എന്നാണ്, വള്ളിക്കുന്ന്  കണ്ടു പിടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി  ഡെല്‍ഹിയിലും ഇന്‍ഡ്യയിലെ മറ്റ് പല നഗരങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളെ മാദ്ധ്യമങ്ങളിലൂടെ ഞാനും കണ്ടിരുന്നു. പക്ഷെ ഇതുപോലുള്ള ഒരു പ്ളക്കാര്‍ഡ് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഇംഗ്ളീഷില്‍ ഒരു പഴം ചൊല്ലുണ്ട്. Eyes does not see what the mind does not know. എന്നാണത്. വള്ളിക്കുന്നിന്റെ കാര്യത്തില്‍ അതിന്‌ അല്‍പ്പം മാറ്റം വരുത്താം. Eyes are  allowed to see only what the mind is  taught എന്നാക്കാം. സ്വന്തം മത വിശ്വാസം പഠിപ്പിച്ചിരിക്കുന്ന വസ്ത്ര ധാരണ രീതി  മനസില്‍ വേരു പിടിച്ചിരിക്കുന്നു. അതുകൊണ്ട് ഇത് മാത്രമേ അദ്ദേഹം കണ്ടുള്ളു.

സ്ത്രീകള്‍ക്ക് അദ്ദേഹം നല്‍കുന്ന  ഉപദേശം ഇതാണ്. വസ്ത്ര ധാരണത്തില്‍ അല്പം മാന്യത നിങ്ങള്‍ക്കുമാവാം. ഞങ്ങള്‍ എങ്ങിനെയും നടക്കും, പക്ഷെ നിങ്ങള്‍ മര്യാദക്ക് നടന്നേ തീരൂ എന്ന് പറയുന്നിടത്ത് അല്പം ചില പന്തികേടുകളുണ്ട് എന്ന് മാത്രം പറയട്ടെ.  ഇതദ്ദേഹം പറയാന്‍ കാരണം ഈ  പ്ളക്കാര്‍ഡാണ്.Don't tell me how to dress എന്നതിന്റെ അര്‍ത്ഥം വള്ളിക്കുന്ന് മനസിലാക്കിയത്  ഞങ്ങള്‍ എങ്ങിനെയും നടക്കും, എന്നാണ്. 

വള്ളിക്കുന്ന് ഈ ഒരു പ്ളക്കാര്‍ഡ് മാത്രം തെരഞ്ഞു പിടിച്ച്  വളച്ചൊടിക്കുന്നതിനൊരു ഉദ്ദേശ്യമേ ഉള്ളു. ഇസ്ലാമിക Dress Code നെ ന്യായീകരിക്കുക. ഇസ്ലാം മാത്രമേ സ്ത്രീകള്‍ക്ക്  Dress Code നിര്‍ദ്ദേശിക്കുന്നുള്ളു. പുരുഷന്‍  എന്ത് ധരിക്കണമെന്ന് പക്ഷെ ആ മതം നിര്‍ദ്ദേശിക്കുന്നില്ല. അപ്പോള്‍ ആ പ്ളക്കാര്‍ഡ് എവിടെ ചെന്ന് തറയ്ക്കുന്നു എന്നത് വള്ളിക്കുന്നിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. വള്ളിത്ത് ആണ്‍കുെ  വളച്ചൊടിക്കലിനു ടിപ്പണിയുമായി മറ്റ് ഇസ്ലാമിസ്റ്റുകള്‍ അണിനിരക്കുന്നു. 

ഡെല്‍ഹിയില്‍ നടന്ന പ്രതിഷേധവും അതില്‍ നിന്ന് വള്ളിക്കുന്ന് വായിച്ചെടുക്കുന്നതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ബലാല്‍ സംഗത്തെ മോഷണത്തോടാണദ്ദേഹം താരതമ്യം ചെയ്യുന്നതും. സമൂഹത്തില്‍ ബലാല്‍ സംഗക്കാരുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന മാന്യമായ വസ്ത്രമായ പര്‍ദ്ദ പോലുള്ള വസ്ത്രം ധരിച്ച് നടക്കണം. സമൂഹത്തില്‍ കള്ളന്‍മാരുണ്ട്. അതുകൊണ്ട് എല്ലാവരും വാതിലുകള്‍ അടച്ച് വീട് സുരക്ഷിതമാക്കണം. കളവിനും ബലാല്‍ സംഗത്തിനും   ഇസ്ലാമിക നിദാന ശാസ്ത്രപ്രകാരം എളുപ്പം പരിഹാരമായി. സ്ത്രീകള്‍,  വാതിലുകള്‍ പൂട്ടുന്നതുപോലെ എല്ലാം പൂട്ടി വച്ച്,( പര്‍ദ്ദ ധരിച്ച് )നടക്കുക. സ്ത്രീകള്‍ക്കദ്ദേഹം ഒരു ഉപദേശം കൂടി നല്‍കുന്നു. തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. 

വള്ളിക്കുന്നും അവിടെ അഭിപ്രായമെഴുതിയ മറ്റ് ഇസ്ലാമിസ്റ്റുകളും ഏക സ്വരത്തില്‍ പറയുന്നത്, സ്ത്രീകളെ ബോധവത്കരിക്കുക. സ്ത്രീകളെ മാന്യമായ വസ്ത്രം ധരിപ്പിക്കുക. അതിന്റെ ഒരുദാഹരണം ഇതാണ്.ബലാല്‍ സംഗം എന്ന നീചപ്രവര്‍ത്തിയേക്കാള്‍ കൂടുതല്‍ ഇവരൊക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തിലും പെരുമാറ്റ ദൂഷ്യത്തിലും കിടന്ന് വട്ടം ചവിട്ടുന്നതുകണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.


അപ്പോള്‍ വള്ളിക്കുന്നിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 


ഇതിനോട് ഞാന്‍ പ്രതികരിച്ചു.

>>>>എന്നെയൊന്ന് റേപ്പ് ചെയ്യൂ !!

നല്ല തല വാചകം. 

മഞ്ഞപ്പത്ര നിലവരത്തിലേക്കുള്ള വള്ളിയുടെ പ്രയാണം അസലായിട്ടുണ്ട്. 

പര്ദ്ദയെക്കുറിച്ച് ഓര്ക്കുമ്പോഴല്ല ചൊറിച്ചില് വരുന്നത്. പര്‍ദ്ദ ധരിക്കാത്ത സ്ത്രീയെ ബലാല്‍ സംഗം ചെയ്യണം എന്നു തോന്നുന്ന വള്ളിയുടെ അഭിപ്രായത്തോടു ചൊറിച്ചിലുണ്ട്. 

മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്ന എല്ലാവരെയും റേപ്പ് ചെയ്യാനുള്ള വള്ളിയുടെ മനോനിലക്കൊരു പച്ച സല്യൂട്ട്. 

ഒരു സാദാ ഇസ്ലാം വിശ്വാസിയുടെ മാന്യമായ വസ്ത്രം കൈവിരലുകളും മുഖവും ഒഴിച്ചുള്ളവയൊക്കെ മറച്ചു നടക്കുന്ന വസ്ത്രം തന്നെയല്ലേ. അതിനെ തന്നെയല്ലേ പര്‍ദ്ദ എന്നു വിളിക്കുന്നത്? തീവ്ര മുസ്ലിങ്ങള്‍ മുഖം കൂടി മറയ്ക്കുന്നു.

വസ്ത്രം പോലും ധരിക്കാതെ ആന്ദമാന്‍ ദ്വീപുകളില്‍ മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവിടത്തെ സ്ത്രീകളൊക്കെ എന്നും ബലാല്‍ സംഗം ചെയ്യപ്പെടുന്നു എന്നൊക്കെ വള്ളിയേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് വിശ്വസിക്കാനുള്ള എല്ലാ അവകാശത്തെയും  ആദരിച്ചു കൊണ്ട് പറയട്ടെ, താങ്കളോട് ശരിക്കും സഹതാപം തോന്നുന്നു.

ഡെല്‍ഹിയിലെ പെണ്‍കുട്ടിയെ ബലാല്‍ സംഗം ചെയ്തവര്‍ക്കും സ്വന്തം മക്കളെ വരെ പീഢിപ്പിക്കുന്ന അച്ഛന്‍മാര്‍ക്കും താങ്കളേപ്പോലുള്ള കപട സദാചാരവാദികളേക്കാള്‍ മാന്യതയുണ്ട്. അവരാരും "സ്ത്രീ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് പീഢിപ്പിച്ച"തെന്ന അസംബന്ധം പറഞ്ഞിട്ടില്ല. 

ഡെല്‍ഹിയില്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട കുട്ടിക്കു പകരം പര്‍ദ്ദയിട്ട മുസ്ലിം പെണ്‍കുട്ടിയായിരുന്നു കയറിയതെങ്കില്‍ (താലിബന്‍ മോഡലില്‍ ചാക്കുകെട്ടിനേപ്പോലെ ആയിരുന്നു വന്നിരുന്നത് എങ്കിലും)ആ കുട്ടിയും ബലാല്‍ സംഗം ചെയ്യപ്പെടുമായിരുന്നു.

മലക്കും മറ്റ് പലരും ഇവിടെ എഴുതിയ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. വസ്ത്ര ധാരണം ഒരിക്കലും ബലാല്‍ സംഗത്തിനൊരു കാരണമല്ല. പര്‍ദ്ദ വാദികള്‍ എപ്പോഴും  ഇതൊരു കാരണമായി പൊക്കിപ്പിടിക്കാറുണ്ട്. <<<<<

പക്ഷെ ഈ കമന്റ് വള്ളിക്കുന്ന് ഡെലീറ്റ് ചെയ്തു. പല പ്രാവശ്യം ഞാന്‍ ഇത് പോസ്റ്റ് ചെയ്തപ്പോഴും നീക്കം ചെയ്യപ്പെട്ടു.


വിലാപകാവ്യത്തിന്റെ ഒന്നാം ഖണ്ഡത്തില്‍ വള്ളിക്കുന്ന് നല്‍കുന്ന ഗുണപാഠം ഇതാണ്. സ്ത്രീകള്‍ പ്രദര്‍ശന വസ്തുക്കള്‍ ആയതുകൊണ്ട് ബലാല്‍സംഗം ചെയ്യപ്പെടുന്നു. 


വള്ളിക്കുന്നിന്റെ വസ്ത്രപുരാണത്തെ കളിയാക്കി സിമി നസ്രേത്ത് എന്ന വ്യക്തി ഒരു കമന്റെഴുതി. "ബഷീറിന്റെ വസ്ത്രധാരണം കണ്ട്  കുണ്ടിക്കടിക്കാന്‍ തോന്നിയാല്‍ അത് ബഷീറിന്റെ  കുറ്റമാണോ",  എന്നാണ്, സിമി ചോദിച്ചത്. "സ്വവര്‍ഗ്ഗ രതിയില്‍ താല്‍പ്പര്യമുള്ള ഒരാള്‍, വള്ളിക്കുന്നിന്റെ വസ്ത്രധാരണരീതിയിലെ മൊഞ്ച് കണ്ട് മയങ്ങി വള്ളിക്കുന്നിനെ ബലാല്‍സംഗം ചെയ്യുകയാണെങ്കില്‍ എന്തു സംഭവിക്കും" എന്ന "ഭാവന" അവതരിപ്പിച്ചപ്പോള്‍ വള്ളിക്കുന്നിന്റെ സര്‍വ്വ നിയന്ത്രണവും പോയി.  സിമി എഴുതിയ കമന്റ് ഇതാണ്.ആക്ഷേപഹാസ്യം മനസിലാകാതെ വരുമ്പോള്‍ പറ്റുന്ന അമളിയാണു വള്ളിക്കുന്നിനു പറ്റിയത്.

സംഗതി പിടിവിട്ടു എന്നു മനസിലായപ്പോള്‍ ബഷീര്‍ കളം മാറി ചവിട്ടാന്‍ ഒരു ശ്രമം നടത്തി. അങ്ങനെ വിലാപത്തിന്റെ രണ്ടാം ഭാഗം വന്നു. എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!അതിലെ കുമ്പസാരം ഇങ്ങനെ.

>>>സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറുകളെ  മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ചര്‍ച്ച എത്തിപ്പെട്ടത് പര്‍ദ്ദയിലാണ്. പിന്നെ അത് പാക്കിസ്ഥാനിലേക്കും താലിബാനിലേക്കും വരെ പോയി!!!<<<<<

സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ക്ക് സ്ത്രീകളെ പഴിച്ചിരുന്ന വള്ളിക്കുന്നിനു ബോധോദയം ഉണ്ടാകുന്നതിന്റെ ലക്ഷണമാണീ അഭിപ്രായം.


പക്ഷെ കലിപ്പ് അവിടെയും തീരുന്നില്ല.

>>>>മാന്യമായ വസ്ത്രധാരണമെന്നത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയമല്ല. അതൊരു സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഉടുതുണി അഴിച്ചിട്ടു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇരുന്നു കുരയ്ക്കുന്ന വേതാളങ്ങള്‍ പോലും സ്വന്തം വീട്ടില്‍ അത് പ്രാവര്‍ത്തികമാക്കാത്തത്. സ്വന്തം ഭാര്യക്കും മക്കള്‍ക്കും ആ സ്വാതന്ത്ര്യം വേണ്ട!!.  പക്ഷെ ആരാന്റെ അമ്മയും പെങ്ങളും ഉടുതുണി അഴിച്ചിട്ടു നടന്നാല്‍ കാണാന്‍ നല്ല ചേലാണ്!! . നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയുന്നത് വെറുതെയാണ്. കുതിരവട്ടത്ത് ഒഴിവുണ്ടെങ്കില്‍ അവര്‍ക്കൊരു റൂം ബുക്ക്‌ ചെയ്ത് അങ്ങോട്ടെത്തിക്കുന്നതാവും കൂടുതല്‍ നല്ലത്.<<<<< 

 വസ്ത്രം വിട്ട ഒരു കളിക്കും വള്ളിക്കുന്നില്ല. പഠിച്ചതല്ലേ പാടാന്‍ ആകൂ. "ഉടുതുണി അഴിച്ചിട്ട് നടക്കാനുള്ള സ്വാത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ വേതാളങ്ങള്‍ ഇരുന്നു കുരയ്ക്കുന്നു" പോലും. സിമിയുടെ കമന്റ് മര്‍മ്മത്തുകൊണ്ട് പുളയുന്ന വള്ളിയെ ഈ വാക്കുകളില്‍ വായിച്ചെടുക്കാം.


ആ പുളപ്പ് പുറത്തു വരുന്നതിങ്ങനെ.

>>>>കഴിഞ്ഞ പോസ്റ്റിനെക്കുറിച്ച വിവാദങ്ങള്‍ക്കിടയില്‍ സ്വവര്‍ഗഭോഗിയായ ഒരുത്തന്‍ എന്റെ ജി പ്ലസ്സില്‍ ഒരു ഫയങ്കര കമന്റ് എഴുതി. താങ്കളുടെ ടീ ഷര്‍ട്ടിട്ട ഫോട്ടോ കണ്ടിട്ട് എനിക്ക് വല്ലാത്ത വികാരം വരുന്നു എന്ന്. കൂടെ ഇവിടെ എഴുതാന്‍ കൊള്ളാത്ത മറ്റ് ചിലതും. നേരത്തെ പറഞ്ഞ പോലെ തുപ്പാക്കി മുറിച്ചു കളയേണ്ട ഒരു ഞരമ്പ്‌ രോഗം തന്നെയാണ് അവന്റെതും. ആ കമന്റ് ഞാന്‍ ഉടനെ ഡിലീറ്റ് ചെയ്തു. <<<<<

ഭാവനയും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ വയ്യാത്ത മണ്ടനൊന്നുമല്ല വള്ളിക്കുന്ന്. വള്ളിക്കുന്ന് സ്ത്രീകളേപ്പറ്റി എഴുതിയ അതേ രീതിയില്‍ വള്ളിക്കുന്നിനേപ്പറ്റി സിമി എഴുതിയതേ ഉള്ളു എന്ന് വള്ളിക്കുന്നിനറിയാം. പക്ഷെ അഹം ഭാവം അതംഗീകരിക്കാന്‍ സമ്മതിക്കുന്നില്ല.

പക്ഷെ ഒന്നുണ്ട്. വള്ളിക്കുന്നിന്റെ ഈ ബ്ളോഗിലെ ഒരു ഫോട്ടൊ കണ്ടാല്‍ സ്വവര്‍ഗ്ഗഭോഗികളായ ആര്‍ക്കും വികാരം വരും. ഒന്ന് ബലാല്‍സംഗം ചെയ്യാനും തോന്നും. അത്രക്ക് "മൊഞ്ചുണ്ട്" ഇതിന്.


തെളിവ് ഈ കമന്റാണ്.
പര്‍ദ്ദയേക്കുറിച്ചും വള്ളിക്കുന്ന് അഭിപ്രായമെഴുതി. അതിങ്ങനെ.

>>>>>പര്‍ദ്ദ ഈ ചര്‍ച്ചകളില്‍ വല്ലാതെ കടന്നു വന്നത് കൊണ്ട് രണ്ടു വാക്ക് അതിനെക്കുറിച്ചും പറയട്ടെ. കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖപടം ധരിച്ച് സ്ത്രീകള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് നടക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല.<<<<<

ഇസ്ലാമിന്റെ വേദപുസ്തകമായ കുര്‍ആന്‍ വള്ളിക്കുന്ന് വായിച്ചിട്ടുണ്ടാകും. പക്ഷെ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട് എന്നു പറയുന്നത്, തുണിയുടുക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു എന്നു മനസിലാക്കിയപോലെ ആയിപ്പോയി എന്നു മാത്രം.

മുഖം കൂടി മൂടുന്ന വസ്ത്രം ധരിക്കണമെന്ന് കുര്‍ആനില്‍ പറയുന്നുണ്ട്.


തഫ്ഹീമുല്‍ ഖുര്‍ആന്‍ 

24:31.

(31-) വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ.  ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്.  മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. 


മുഖപടം താഴ്ത്തിയിട്ട് മാറുമറയ്ക്കട്ടെ എന്നാണിവിടെ പറയുന്നത്. മുഖം മറയുക്കുന്ന തുണിക്കാണു മുഖപടം എന്നു പറയുന്നത്. 

Translations of the Qur'an, Chapter 24: 

024.031

Waqul lilmu/minati yaghdudna min absarihinna wayahfathna furoojahunna wala yubdeena zeenatahunna illa ma thahara minha walyadribna bikhumurihinna AAala juyoobihinna wala yubdeena zeenatahunna illalibuAAoolatihinna aw aba-ihinna aw aba-i buAAoolatihinna aw abna-ihinna aw abna-i buAAoolatihinna aw ikhwanihinna aw banee ikhwanihinna aw banee akhawatihinna aw nisa-ihinna aw ma malakat aymanuhunna awi alttabiAAeena ghayri olee al-irbati mina alrrijali awi alttifli allatheena lam yathharoo AAala AAawrati alnnisa-i wala yadribna bi-arjulihinna liyuAAlama ma yukhfeena min zeenatihinna watooboo ila Allahi jameeAAan ayyuhaalmu/minoona laAAallakum tuflihoona 


YUSUFALI: And say to the believing women that they should lower their gaze and guard their modesty; that they should not display their beauty and ornaments except what (must ordinarily) appear thereof; that they should draw their veils over their bosoms and not display their beauty except to their husbands, their fathers, their husband's fathers, their sons, their husbands' sons, their brothers or their brothers' sons, or their sisters' sons, or their women, or the slaves whom their right hands possess, or male servants free of physical needs, or small children who have no sense of the shame of sex; and that they should not strike their feet in order to draw attention to their hidden ornaments. And O ye Believers! turn ye all together towards Allah, that ye may attain Bliss. 


PICKTHAL: And tell the believing women to lower their gaze and be modest, and to display of their adornment only that which is apparent, and to draw their veils over their bosoms, and not to reveal their adornment save to their own husbands or fathers or husbands' fathers, or their sons or their husbands' sons, or their brothers or their brothers' sons or sisters' sons, or their women, or their slaves, or male attendants who lack vigour, or children who know naught of women's nakedness. And let them not stamp their feet so as to reveal what they hide of their adornment. And turn unto Allah together, O believers, in order that ye may succeed. 


SHAKIR: And say to the believing women that they cast down their looks and guard their private parts and do not display their ornaments except what appears thereof, and let them wear their head-coverings over their bosoms, and not display their ornaments except to their husbands or their fathers, or the fathers of their husbands, or their sons, or the sons of their husbands, or their brothers, or their brothers' sons, or their sisters' sons, or their women, or those whom their right hands possess, or the male servants not having need (of women), or the children who have not attained knowledge of what is hidden of women; and let them not strike their feet so that what they hide of their ornaments may be known; and turn to Allah all of you, O believers! so that you may be successful. 


KHALIFA: And tell the believing women to subdue their eyes, and maintain their chastity. They shall not reveal any parts of their bodies, except that which is necessary. They shall cover their chests, and shall not relax this code in the presence of other than their husbands, their fathers, the fathers of their husbands, their sons, the sons of their husbands, their brothers, the sons of their brothers, the sons of their sisters, other women, the male servants or employees whose sexual drive has been nullified, or the children who have not reached puberty. They shall not strike their feet when they walk in order to shake reveal certain details of their bodies. All of you shall repent to GOD, O you believers, that you may succeed. 


ഇതേക്കുറിച്ച് മുമ്പ് ചര്‍ച്ച ചെയ്തപ്പോള്‍ "മുഖമല്ല, മാറിടം മറയ്ക്കുന്ന കാര്യമാണ്, ഇവിടെ പരാമര്‍ശിക്കുന്നത് "എന്നാണു പല ഇസ്ലാമിസ്റ്റുകളും  വാദിച്ചത്. പക്ഷെ ഈ വാചകത്തിനു ശേഷം വരുന്ന ഭാഗം ഇതാണ്.

"ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍4. എന്നിവര്‍ക്കൊഴികെ അവര്‍ സൌന്ദര്യം വെളിവാക്കരുത്".

എന്താണിവിടെ പറയുന്ന സൌന്ദര്യം? മുഖമാണോ അതോ മാറിടമാണോ?

മാറിടമാണു മറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെങ്കില്‍ "ഒരു മുസ്ലിം സ്ത്രീക്ക് ഇപ്പറഞ്ഞവര്‍ക്കൊക്കെ തന്റെ മാറിടം തുറന്നു കാണിക്കാം" എന്ന അര്‍ത്ഥം വരുന്നു. ഇനി വള്ളിക്കുന്നിന്റെ ആദ്യം എഴുതിയ കമന്റിലേക്ക് പോകണം. "സ്ത്രീകള്‍ക്ക് ഉടുതുണി അഴിച്ചിട്ടു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇരുന്നു കുരയ്ക്കുന്ന വേതാളങ്ങള്‍ പോലും സ്വന്തം വീട്ടില്‍ അത് പ്രാവര്‍ത്തികമാക്കാത്തത്. സ്വന്തം ഭാര്യക്കും മക്കള്‍ക്കും ആ സ്വാതന്ത്ര്യം വേണ്ട."

മുസ്ലിം സ്ത്രീകള്‍ക്ക് "ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍4. എന്നിവര്‍ക്കൊക്കെ തന്റെ നഗ്നത തുറന്നു കാണിക്കാം " എന്നു ഉത്ബോധിപ്പിക്കുന്ന ഒരു മതത്തില്‍ വിശ്വസിക്കുന്ന വള്ളിക്കുന്നാണിതു പറയുന്നത്.


വള്ളിക്കുന്നിനു പുറം പോക്കില്‍ നിന്ന് തടിയൂരാന്‍ കഴിയുന്നില്ല.

വീണ്ടും പറയുകയാണ്‌, സ്ത്രീകള്‍ ഒരു പ്രദര്‍ശന വസ്തുവല്ല എന്ന് സമൂഹത്തില്‍ ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുവാന്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും ബാധ്യതയുണ്ട്. പാര്‍ട്ടികളിലും ചടങ്ങുകളിലും കോട്ടും സൂട്ടുമിട്ട് അന്തസ്സായി വരുന്ന പുരുഷന്മാരോടൊപ്പം പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് നടക്കാനുള്ള അവകാശത്തെയല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിക്കേണ്ടത്. അതിന് പേര് വേറെയാണ്. 

സാരാംശം ഇതാണ്.

"പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് ഒരു സ്ത്രീ നടന്നാല്‍ അത് വക വച്ചു തരില്ല. നിങ്ങളെ കണുമ്പോള്‍ എന്നെ  റേപ്പ് ചെയ്യണേ എന്ന് നിങ്ങള്‍ കെഞ്ചുകയാണ്, എന്നേ വള്ളിക്കുന്നെന്ന  ഞാന്‍ മനസിലാക്കൂ."വള്ളിക്കുന്ന് അവസാനിപ്പിക്കുന്നത് ഇങ്ങനെ.  >>>'റേപ്പ് മി പ്ലീസ് 3' എന്നെക്കൊണ്ട് എഴുതിപ്പിക്കരുത്.<<<<

അതിനു ലഭിച്ച മറുപടി അതി ഗംഭീരം.

>>>>>പാര്‍ട്ട്‌ മൂന്നും നാലും അഞ്ചും ആറും....അങ്ങനെ തുടര്‍ച്ചയായി എഴുതണം എന്നാണ് എന്‍റെ അപേക്ഷ, എപ്പോഴെങ്കിലും കാര്യം മനസിലായിപ്പോയാലോ !<<<<<


വള്ളിക്കുന്നിനു കാര്യം മനസിലായില്ല എന്നതൊക്കെ വെറും തോന്നലാണ്. കാര്യം ശരിക്കും മനസിലായി. അതിന്റെ ജാള്യതയാണീ രണ്ടാം ഭാഗം.


പടിഞ്ഞാറന്‍ നാടുകളിലെ റേപ്പിന്റെ കണക്കൊക്കെ വള്ളിക്കുന്ന് പകര്‍ത്തി വച്ചിട്ടുണ്ട്.

സൌദി അറേബ്യയില്‍ ബലാല്‍ സംഗത്തിന്റെ തോത് കുറവാണെന്ന് പലരും എഴുതി കണ്ടിട്ടുണ്ട്. ഒരു ഈച്ച അനങ്ങിയാല്‍ പോലും കേസാകുന്ന അമേരിക്കയില്‍ എല്ലാ ബലാല്‍സംഗങ്ങളുടെയും കണക്കുകള്‍ ലഭ്യമാണ്. ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്‍ഡ്യയിലെ ഔദ്യോഗിക കണക്കുമായി അത് താരതമ്യം ചെയ്യുന്നതു ശുദ്ധ അസംബന്ധമാണ്. എല്ലാം മൂടി വയ്ക്കുന്ന സൌദി അറേബ്യ പോലുള്ള ഇരുണ്ട ഗുഹയില്‍ നിന്നും വരുന്ന ഒരു കണക്കും വിശ്വാസ യോഗ്യമല്ല. 99% വീട്ടുവേലക്കാരികളും സൌദി അറേബ്യയില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. അതൊന്നും അവിടത്തെ സര്‍ക്കാര്‍ നല്‍കുന്ന കണക്കില്‍ വരില്ല.

വളരെ അപൂര്‍വമായി പുറത്തു വരുന്ന വീഡിയോകളില്‍ ഒരെണ്ണം ഇവിടെ കാണാം. മുഖം പോലും മൂടി പര്‍ദ്ദ ഇട്ടു നടക്കുന്ന മാന്യകളാണിതിലെ ഇരകള്‍.,.

കഴിഞ്ഞ രണ്ടുമൂന്നാഴ്ചകളായി ഞാന്‍ കേരളത്തില്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പട്ടണങ്ങളിലൂടെ പോയി. മാന്യമല്ലാത്ത വസ്ത്രം ധരിച്ച ആരെയും ഞാന്‍ അവിടങ്ങളില്‍ കണ്ടില്ല. വള്ളിക്കുന്നിനേക്കാള്‍ മൊഞ്ചുള്ള കുണ്ടന്‍മാരെ പലയിടത്തും കണ്ടു. അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

സ്ത്രീകള്‍ എന്തു വസ്ത്രം ധരിച്ചാലും അവര്‍  നമ്മളേപ്പോലെ മനുഷ്യ ജീവിയാണെന്ന് മനസിലാക്കുകയാണു വേണ്ടത്. ബോധവത്കരണം സ്ത്രീകള്‍ക്കല്ല വേണ്ടത്. വള്ളിക്കുന്നിനേപ്പോലുള്ള  പുരുഷന്‍മാര്‍ക്കാണത് വേണ്ടത്. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് പടിഞ്ഞാറന്‍ നാടുകളിലുള്ളവരെ കണ്ടു പഠിക്കണം. അവിടെ ആദ്യം ചെല്ലുന്നവര്‍ വള്ളിക്കുന്നിനേപ്പോലെ വാ പൊളിച്ചു നടക്കും. പിന്നീട് സ്വയം ബോധ്യമാകും.   ബസിലോ നിരത്തിലോ ട്രെയിനിലോ ആരും അറിയാതെ പോലും സ്ത്രീകളെ തൊടില്ല, അവര്‍ ഏതു വേഷം ധരിച്ചു നടന്നാലും.