Sunday, 6 January 2013

അരുന്ധതി റോയ് പറഞ്ഞ സത്യം


ജ്യോതി സിംഗ് പാണ്ഡേ എന്ന പെണ്‍കുട്ടി  ഡെല്‍ഹിയില്‍  മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ അത് ഇന്‍ഡ്യ മുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായി. ഇന്‍ഡ്യ മുഴുവന്‍ പ്രതിക്ഷേധിച്ചു. പ്രതികളെ  വധ ശിക്ഷക്കു വിധിക്കണം, ശരിയ നിയമനുസരിച്ച് തല വെട്ടണം , എന്നൊക്കെ ആവശ്യങ്ങളുയര്‍ന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ശരിയ  മോഡലില്‍ പരസ്യമായി കൈയും കാലും വെട്ടണം  എന്നു വരെ പറഞ്ഞു. ജമായത്തേ ഇസ്ലാമി ഒരു പടി കൂടി കടന്ന് പരസ്യമായി വധ ശിക്ഷ നല്‍കണം എന്നു പറഞ്ഞു.

മുമ്പെങ്ങും ഉണ്ടാകാത്ത വിധം പ്രതിഷേധമുയരാന്‍ ഇത് എന്തുകൊണ്ട് ഇത്ര വാര്‍ത്താ പ്രാധാന്യം നേടി. ആദ്യം ഉണ്ടായ ബലാല്‍ സംഗം പോലെയാണെല്ലാവരും പ്രതിഷേധിച്ചത്. ഇതില്‍ ഒരല്‍പ്പം കല്ലുകടി തോന്നിയ  അരുന്ധതി റോയ് ഇതേക്കുറിച്ച് പ്രതികരിച്ചു. അവരുടെ വാക്കുകള്‍., റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരം.

സൈന്യത്തിന്റെയും പൊലീസിന്റെയും കാര്‍മികത്വത്തില്‍  നിരവധി നിരപരാധികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴില്ലാത്ത രോഷം ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ കാര്യത്തില്‍ മാത്രമുണ്ടാകുന്നത് അദ്ഭുതകരമാണ്.  ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. കശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പൊലീസും ഭരണകൂടത്തിന്റെ  ആയുധം എന്ന നിലക്കുതന്നെ  ബലാത്സംഗത്തെ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഒട്ടുവളരെ പേരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്‍െറ പേരില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ടത്താപ്പാണ്.
പട്ടാളവും പൊലീസും  ഉന്നതജാതിക്കാരും ബലാത്സംഗം നടത്തുന്നുണ്ട്. അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ  ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല.


അരുന്ധതി റോയ് പറഞ്ഞ ചില കാര്യങ്ങള്‍ പലര്‍ക്കും ദഹിക്കുന്നില്ല. ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി അരുന്ധതിയെ വിമര്‍ശിച്ച് എഴുതിയ അഭിപ്രായം അദ്ദേഹം തന്നെ പിന്നീട് നീക്കം ചെയ്തു.

ഇതിനെ അടിസ്ഥാനമാക്കി  വേറൊരാളുടെ കമന്റ് ഇങ്ങനെ

ഇത്രയും കാലം മാഡം എവിടായിരുന്നു ? മാഡത്തിന്‍റെ ഈ  പ്രസ്താവന പ്രകാരം, പീഡിപ്പിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കുന്നവരുടെയും  സമുദായവും ജാതിയും കുലവും  സമ്പത്തും എല്ലാം നോക്കി കൊണ്ടാകണം ഇനി മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ എന്നാണു എനിക്ക് മനസിലായത്. അതില്‍ തന്നെ ഉന്നത കുല ജാതര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ഒരാളും മിണ്ടരുത്. അവര്‍ക്ക് നീതി കിട്ടേണ്ട കാര്യമില്ലല്ലോ . 


അരുന്ധതി റോയ് പറഞ്ഞത് ഇതുപോലെ മനസിലാക്കണമെങ്കില്‍ തലക്കകത്ത് സാമാന്യം നല്ല ചകിരിച്ചോറ്, ഉണ്ടായിരിക്കണം.

ഇദ്ദേഹത്തിന്റെ ആദ്യ ചോദ്യം  അരുന്ധതി ഇതു വരെ എവിടെ ആയിരുന്നു എന്നാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ അരുന്ധതി നടത്തിയ ഇടപെടലുകളേക്കുറിച്ച് ഇദ്ദേഹം  ഇതു വരെ  കേട്ടിട്ടില്ലെങ്കില്‍  ഇദ്ദേഹത്തോട് എന്തു പറയാന്‍.

ഇദ്ദേഹം  തുടരുന്നു.

ആയമ്മയുടെ ചീള് പോപ്പുലാരിറ്റിക്ക് വേണ്ടി പറഞ്ഞതാകാനെ വഴിയുള്ളൂ. അനാവശ്യമായ മുന്‍ വിധികള്‍ മാത്രം മനസ്സില്‍ കുത്തി നിറച്ചു കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ കുഴപ്പമാണ് ... അവര് പറയുന്നതില്‍ കാര്യമില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ , പറഞ്ഞല്ലോ, അനവസരത്തില്‍ ആയിപ്പോയി ഈ പ്രസ്താവന .  സമൂഹത്തിന്റെ ഒരു പ്രധാന വിഷയത്തില്‍ എല്ലാവരും ഒന്നായി ആ സമരത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഉപരി വര്‍ഗത്തിന്റെ കൂട്ടായ്മയായി അതിനെ കാണുന്ന ഇവരുടെ നിലപാട് ശരിയല്ല. അവരുടെ ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടുള്ള ചിലരുടെ അഭിപ്രായങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അത് പ്രകാരം പെണ്‍കുട്ടിക്ക് അങ്ങിനെ സംഭവിച്ചത് നന്നായി എന്നാണ്.

ഇതുപോലെയൊക്കെ അരുന്ധതിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കണമെങ്കില്‍ ചകിരിച്ചോറല്ല തലക്കത്ത് കളിമണ്ണു തന്നെ ഉണ്ടാകണം.

അരുന്ധതി മുന്‍ വിധിയോട് കൂടി എന്തോ പറയുന്നു എന്നു ശഠിക്കുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു അറിവില്ലായ്മ ഇങ്ങനെ.

ഈ പീഡിപ്പിക്കപ്പെട്ട കുട്ടി ഉന്നത കുല ജാതയാണെന്ന് എഴുതി കണ്ടു. അതാരു പറഞ്ഞു തന്നു എനിക്കറിയില്ല. അത് തെറ്റാണ് എന്നാണെനിക്കു അറിയാന്‍ സാധിച്ചത് . കാരണം ആ കുട്ടിയുടെ അച്ഛന്‍ ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന്റെ കൃഷി ഭൂമി വിറ്റാണ് മകളെ പഠിപ്പിച്ചിരിക്കുന്നത്. 

കര്‍ഷകന്‍ ഉന്നത കുല ജാതനാകാന്‍ പാടില്ല എന്ന അധമ ചിന്തയാണീ പ്രസ്താവനയുടെ പിന്നില്‍,.  30  വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ നിന്ന് ഡെല്‍ഹിലേക്ക് കുടിയേറിയ  ഈ അച്ഛന്‍ ഡെല്‍ഹിയില്‍ എന്തു കൃഷിയാണാവോ ചെയ്യുന്നത്?  പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് ഈ അച്ഛന്‍ ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് തൊഴിലാളിയാണ്.


ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന നാലു റിപ്പൊര്‍ട്ടുകളാണു താഴെ.

എസ്.ഐ ക്രൂരമായി പീഡിപ്പിച്ചതായി സ്ത്രീയുടെ പരാതി

കഴിഞ്ഞ ഒക്ടോബർ 26ന് പുതുപ്പാടി സ്വദേശി കുന്ദമംഗലത്തിനടുത്ത് മലയമ്മകുന്നിൽ താമസിക്കുന്ന വീട്ടമ്മയെ എസ്.ഐ റോയി കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും സ്റ്റേഷനിൽ വച്ച് അടിവസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിൽ കാലിന്റെ പെരുവിരൽ കയറ്റി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കമ്മിഷന് ലഭിച്ച പരാതി. കണ്ണിൽ മുളക്പൊടി വിതറുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയും ചെയ്തുവത്രേ. 

14കാരിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ പതിനാലുകാരിയെ ബന്ധുവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അച്ഛനും മക്കളും പിടിയിൽ

വീട്ടിൽ ടി.വി. കാണാനെത്തിയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അയൽക്കാരനേയും രണ്ട് ആൺമക്കളേയും പൊലീസ് പിടികൂടി. എട്ടും,​ ആറും വയസുള്ള ബാലികമാരെ പീഡിപ്പിച്ച കേസിൽ 

വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി

തൊണ്ടയാടിന് സമീപം നെല്ലിക്കോട് കുടമൂളിക്കുന്നിൽ വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി. 

കോട്ടും സ്യൂട്ടുമിട്ട് നടക്കുന്ന പ്രവീണ്‍ ശേഖരന്‍മാരൊന്നും ദിവസേന വരുന്ന ഇതുപോലുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുക പോലുമില്ല. ഡെല്‍ഹിയില്‍ ഒരു മാനഭംഗം നടന്നപ്പോഴേക്കും, ഇതുപോലുള്ള ഒട്ടകപക്ഷികളുടെ സാമൂഹ്യ ബോധം സടകുടഞ്ഞ് എണീല്‍ക്കുന്നു.

അരുന്ധതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല. ഇല്ലെങ്കില്‍ കാത്തിരുന്നു കണ്ടോളൂ.

ഇപ്പോള്‍ തന്നെ പ്രതിഷേധം കെട്ടടങ്ങി. ഡെല്‍ഹി സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ചപ്പോഴേക്കും ഉപരി വര്‍ഗ്ഗത്തിനു തൃപ്തി ആയി. ഒരാഴ്ച്ച കഴിയുമ്പോഴേക്കും എല്ലാവരും ഇത് മറക്കും. പുതിയ നിയമം ഉണ്ടാക്കിയേക്കാം. ഇപ്പോഴത്തെ ശിക്ഷയായ 7 വര്‍ഷം തടവ്, ജീവപര്യന്തമോ   തൂക്കുമരമോ കയ്യും കാലും വെട്ടലോ ഒക്കെ ആക്കിയേക്കാം. പ്രതികള്‍ അങ്ങനെ ശിക്ഷിക്കപ്പെടുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഈ കേസിലെ ഇര മരിച്ചതുകൊണ്ട് കൊലക്കുറ്റം ചുമത്തി ഇപ്പൊഴുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുമെന്ന് ഏതാണ്ടുറപ്പാണ്. അത് പ്രതികള്‍ സാധാരണക്കാരായതുകൊണ്ട്  മാത്രം. കുഞ്ഞാലിക്കുട്ടിയേയോ പി ജെ കുര്യനേയോ പോലെ ഉള്ള രാഷ്ട്രീയ നേതാക്കളാണു പ്രതിയെങ്കില്‍  ഒന്നും നടക്കില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടും. നിയമം പൊതു ജനത്തെ നോക്കി പല്ലിളിക്കും. നീതി പീഠം പോലും അവിടെ നിസഹായമായി പോകും. സൂര്യനെല്ലി കേസില്‍ അപ്പീല്‍ നല്‍കിയത് 2005 ല്‍ ആയിരുന്നു. 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. അരുന്ധതി പറഞ്ഞതിന്റെ പൊരുള്‍ മാനസിലാകണമെങ്കില്‍ ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനുള്ള ശേഷി കൂടി ഉണ്ടാകണം. അതില്ലാത്ത കൂപമണ്ഡൂകങ്ങള്‍, ആയമ്മ ചീളു പോപ്പുലാരിറ്റിക്കു വേണ്ടി  പറയുന്നു എന്ന് ജപിച്ചുകൊണ്ടിരിക്കും.

ഒരാള്‍ക്കൂട്ടത്തിന്റെയും പിന്‍ബലമില്ലാതെ അരുന്ധതി റോയ് ഇതുപോലുള്ള വിഷയങ്ങളില്‍ പതിറ്റാണ്ടുകളായി ഇടപെടുന്നുണ്ട്. പ്രവീണ്‍ ശേഖരന്‍മാര്‍ മഞ്ഞക്കണ്ണട വച്ച് നടക്കുന്നതുകൊണ്ട് അതൊന്നും ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ഡെല്‍ഹിയില്‍ നടന്നത് വെറുമൊരു ബലാല്‍സംഗമല്ല. അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. അതിനൊക്കെ ഉത്തരം കണ്ടെത്തുമ്പോള്‍ സമകാലീന ഇന്‍ഡ്യ എത്തി നില്‍ക്കുന്ന അപചയത്തിന്റെ ആഴം മനസിലാകും. ഡെല്‍ഹി ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയാണ്. അര്‍ദ്ധ രാത്രി വരെയെങ്കിലും പ്രവര്‍ത്തിക്കുന്ന പൊതുയാത്രാസംവിധാനങ്ങള്‍ ഡെല്‍ഹിയിലില്ല. ബല്ലിയ എന്ന ഉത്തരപ്രദേശ് ഗ്രാമത്തില്‍ നിന്നും  കാര്‍ഷിക വൃ ത്തി ഉപേക്ഷിച്ച് ഡെല്‍ഹിയിലേക്ക് ഈ പെണ്‍കുട്ടിയുടെ കുടുംബം കുടിയേറി. മുന്തിയ ജോലി ചെയ്യാനൊന്നുമല്ല. ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് ജോലി ചെയ്യാനാണാ കുട്ടിയുടെ അച്ഛന്‍  കുടിയേറിയത്. ഈ കുട്ടിയുടെ പഠനച്ചെലവിനു വേണ്ടി ആ കുട്ടിയുടെ  അച്ഛന്‍ കൃഷി ഭൂമി വിറ്റു എന്നു പറഞ്ഞു കേള്‍ക്കുന്നു. കൃഷി തുടര്‍ന്നും ചെയ്തിരുന്നെങ്കില്‍  ഒരു പക്ഷെ ആ കുടുംബം പണ്ടേ അനാഥമായേനെ.


ഭരണത്തിന്റെ വിവിധതലങ്ങളിലുള്ള പാളിച്ചകള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ട്. ഇത്ര ദാരുണമായ സംഭവം നടന്നിട്ട് അധികാരികളും പൊതു ജനവും  ചെയ്തതോ? അതിലേറെ ലജ്ജാവഹം.

അതിക്രൂരമായ നീചതക്കു വിധേയയാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയോടും സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയത് അതിലും  വലിയ ക്രൂരതയായിരുന്നു. പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തി. പക്ഷെ  സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ല.  അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും കൊടുത്തില്ല.  ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.

പെണ്‍കുട്ടിയുടെ  സുഹൃത്തായ  അവീന്ദ്രയുടെ വാക്കുകള്‍,

''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു. പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു. ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല. ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌. വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു. മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം. ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു".

ഈ ഹതഭഗ്യരായ മനുഷ്യ ജീവികളെ ഉപദ്രവിക്കാനും സഹായം നിഷേധിക്കാനും കൈ കോര്‍ത്തവര്‍ ആരൊക്കെയെന്നു നോക്കു. പൊതു ജനം, പോലീസുകാര്‍, മജിസ്റ്റ്രേട്ട്.  പിറ്റേദിവസം മെഴുകു തിരി കത്തിച്ച് നാടകം അഭിനയിക്കാന്‍ കൂടിയ പലരും ആ കാളരാത്രിയില്‍ നഗ്നരായി ജീവനു   വേണ്ടി യാചിച്ച ഈ മനുഷ്യ ജീവികളെ തിരിഞ്ഞു നോക്കാത്ത പലരുമുണ്ടാകും. അരുന്ധതി റോയ് വിളിച്ചു പറഞ്ഞ സത്യം കേട്ടപ്പോള്‍ ഹാളിളകിയ പ്രവീണ്‍ ശേഖരന്‍മാരുണ്ടാകും. അതിന്റെ കൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആയി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. എല്ലാവരും കൂടി നാടകം കളിക്കുകയാണ്. ഇതൊന്നും ഉള്‍കൊള്ളാനോ മനസിലാക്കാനോ ശേഷിയില്ലാത്ത കഴുതകള്‍  ഇതിന്റെയൊക്കെ പൊള്ളത്തരം വിളിച്ചു പറഞ്ഞ അരുന്ധതിയുടെ നേരെ കുതിര കയറുന്നു.

അരുന്ധതി റോയ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. വരേണ്യ വര്‍ഗ്ഗത്തിനതിഷ്ടപ്പെടില്ല.


602 comments:

1 – 200 of 602   Newer›   Newest»
kaalidaasan said...

ഈ ഹതഭഗ്യരായ മനുഷ്യ ജീവികളെ ഉപദ്രവിക്കാനും സഹായം നിഷേധിക്കാനും കൈ കോര്‍ത്തവര്‍ ആരൊക്കെയെന്നു നോക്കു. പൊതു ജനം, പോലീസുകാര്‍, മജിസ്റ്റ്രേട്ട്. പിറ്റേദിവസം മെഴുകു തിരി കത്തിച്ച് നാടകം അഭിനയിക്കാന്‍ കൂടിയ പലരും ആ കാളരാത്രിയില്‍ നഗ്നരായി ജീവനു വേണ്ടി യാചിച്ച ഈ മനുഷ്യ ജീവികളെ തിരിഞ്ഞു നോക്കാത്ത പലരുമുണ്ടാകും. അരുന്ധതി റോയ് വിളിച്ചു പറഞ്ഞ സത്യം കേട്ടപ്പോള്‍ ഹാളിളകിയ പ്രവീണ്‍ ശേഖരന്‍മാരുണ്ടാകും. അതിന്റെ കൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആയി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. എല്ലാവരും കൂടി നാടകം കളിക്കുകയാണ്. ഇതൊന്നും ഉള്‍കൊള്ളാനോ മനസിലാക്കാനോ ശേഷിയില്ലാത്ത കഴുതകള്‍ ഇതിന്റെയൊക്കെ പൊള്ളത്തരം വിളിച്ചു പറഞ്ഞ അരുന്ധതിയുടെ നേരെ കുതിര കയറുന്നു.

അരുന്ധതി റോയ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. വരേണ്യ വര്‍ഗ്ഗത്തിനതിഷ്ടപ്പെടില്ല.

Harshavardhan V said...

There is primal fault in Arundathi Roy’s words and your interpretation of it. She stated that the Delhi girl comes from an affluent family belonging to the upper caste (From your own pasted words above of Arundhathi Roy). If her family was rich, then why in the world would her father work as a mere loading worker at the airport? And there is also the selling of the agricultural land for their daughter’s studies.
I am in no way proclaiming that the alleged rapes by soldiers and cops are for the safe keeping of our nation. But Arundathi Roy’s observations regarding this particular incident seems prejudiced to the core .
After the receptions and applause for the trash novel that was’ bookered ‘(my personal opinion), her next 15 secs in the limelight came years after , when she was arrested for contempt of court. Before and after that she tried various stunts at Goa, Narmada etc etc , but none fetched her the much needed spotlight. Then came the comment of Kashmir Issue . That kept her in the limelight for some time. And now this.
For the sake of argument, let us consider that the noodle haired angel was 100% sincere in this one comment; Then the shadow of misgivings that her words casted on the departed soul’s family being wealthy , whether knowingly or unknowingly , can only be termed as atrocious. If she was misinformed, then she is every bit the stupid damsel as many believe her to be. If she knew the facts and yet chose to ignore them, then she is every bit manipulative and limelight hogging, which I personally believe she is . There is no middle ground there.

kaalidaasan said...

Harshvarddhan,

Yes. He used the word rich? So what? Do you know that the official stand of the govt of India is that, If a family has an income of Rs 29 per day, they are considered rich.

The austerity of the affluent

Spend Rs. 29 a day in urban India or Rs. 23 in rural India and you are not poor. He's even asked the Supreme Court to uphold the imposition of such rigour on hundreds of millions of his fellow citizens. One affidavit filed by the Planning Commission defended a line of Rs. 32 (urban) and Rs. 26 (rural) a day.

And the chief minister of Delhi Shiela Dixit says that if one family has Rs 600 it is sufficient for them to feed for one month.

Rs. 600 is enough to feed a family of five,

"In Rs. 600, he would get dal, rice and wheat...A family of five can easily complete their needs," Ms Dikshit said at the launch of the scheme which was unveiled by Congress President Sonia Gandhi.

Then what is wrong if Arundhathi refers them to be wealthy?

kaalidaasan said...

Harshavarddhan,

Compared to 40% of Indians who cannot afford two meals per day, this girl's family is definitely affluent. Why her father had to sell agricultural land for her studies should be asked to Man Mohan Singh , who claims that he had made wonders in India. He was India's finance minister for 5 years and PM for more than 8 years. If a family has to sell their land for educating their children it is definitely an economic failure of a country ruled by the so called economist. When Man Mohan Singh is adorning the throne, farmers are committing suicide.

kaalidaasan said...

Harshavarddhan,

You can have your opinion regarding this issue.

In my opinion Roy's comments are true to the core. She was fighting for the cause of oppressed and suppressed women for the past three decades. Why you have not heard of it is, just because your ears are deaf. Mainstream media did not give adequate coverage for her views.

kaalidaasan said...

Harshavarddhan,

Whether you "proclaim that the rapes by soldiers and cops are for the safe keeping of our nation or not", does not even stand the merit of scrutiny.

Armed Forces Special Powers Act (AFSPA), the legislation which is in force in Kashmir and Manipur , gives broad licence to the security forces to act with impunity. This not at all advisable in a so called democracy like India. The soldiers can commit any atrocity without any accountability. Rape and cold blooded murders are rampant in Kashmir and Manipur. Arundhathi Roy has been vociferous in questioning such atrocities. Just because mainstream media do not report these, you are nor aware of those.

kaalidaasan said...

Harshavarddhan,

Whether her novel is trash or praiseworthy, she came into limelight with that. Only a hand full of people have got that prize. In my opinion her novel is reasonably good, much much better than most Indian novels. She is a columnist regularly writing in world class journals and publications and giving lectures in world famous Universities. She is in the limelight for quite a long time. If you are not aware of this, It is not anybody else's fault.

kaalidaasan said...

Harshavarddhan,

Arundhathi was not just arrested, she was punished for contempt of court. She was imprisoned for one day and fined. But she never regretted her act. She stood by it even after the punishment. It was for criticizing judiciary. Judiciary is not beyond criticism. Even the Chief Justice of India one day said that 20% of judges are corrupt. But nobody filed a contempt case against him. One Kerala M P, K. Sudhakaran said that he had witnessed judges accepting bribery. Nobody filed any case.

After the contempt punishment Arundhathi Roy issued a statement. If you want you can read it here.

Statement by Arundhati Roy

She did not retract her stand. And the supreme court decided, it was better to keep quiet.

kaalidaasan said...

Harshavarddhan,

Regarding Kashmir, Arundhathi said that it was not an integral part of India. I am also of that opinion. I can not travel to Kashmir just like traveling to TN or AP.

India's PM, Nehru had assured the UN General Assembly that there would be a plebiscite in Kashmir. If Kashmir was an integral part of India, he would not have stated that. But it never happened. Arundhathi was just echoing Nehru. What is wrong in that?

Kashmir was not part of India when India came into existence. It was one of the greatest mistakes of Nehru to allow Kashmir to remain independent. All Muslim majority areas along the border was included in Pakistan. But Kashmir was allowed to stay independent against the will of the people there. Majority of Kashmiris do not want to be part of India. Nobody can suppress the will of the people by force for ever. There should be a settlement some where down the line.

What we have got because of the unsettled Kashmir issue? Three wars and scores of terror attacks. We spend one third of our defense budget in Kashmir.Even after 65 years of independence still majority of Kashmiris do not feel as Indians.

What Arundhathi said is cent per cent correct. It is not an integral part of India. It is some thing like an Indian colony run by military. Military there do have a lot of special powers. And they commit atrocities like rape and murder at their will.

Harshavardhan V said...

The government’s policy on who is rich and who is not does not make one affluent in a real time scenario. Rich/affluent and upper cast in this economy divided society means those who can influence the government machinery by means of their wealth and connections. The fact remains that Arundhathi Roy’s words severely misrepresents the truth. The unfortunate girl was from a poor family. There are people who are poorer than her family but that doesn’t make her rich in real life.
That is what makes Arundhathi Roy’s stamen ridiculous and dangerous. Like always, she has created a controversy, hogged the limelight for 15 secs and disappeared . Mark my words, next time ashe will pop up somewhere else with another controversial statement, attract the limelight and will scram . The patternhas repeated in the past and will repeat in the future. Such is the nature of that lady and she is not the first one to use this strategy.
The issue here is the brutal rape and murder that happened in Delhi. Arundhathi Rai’s statement about the girls wealth and caste (which are blatant lies, of course ) are w=very much in the lines of the statements that some coveted Islamic Fanatics made about Malala . If you think hard you will remember your own outburst against the fanatics who casually tried to mention that Malala is getting the attention just because she is a 15 year old beautiful girl’ Arundhathi Rai’s comment about this case getting attention is just because the Delhi girl was rich and belonged to the upper caste arises from a similar malicious mind. Any number of arguments doesn’t change that fact.
Regarding her court case, i meant arrested as jailed . But being jailed for one day and issuing a statement that she has no regrets doesn’t make her a champion of this Land. Not in a country where likes of Lala Lajpath Rai opposed the might British Empire and died for it. Arundhathi Rai is unfortunately a celebrity in modern India and any man with commonsense can know the kind of honourable treatment that will be dished out to celebrities if they land in jail for a day or two . So please do not wave the banner of her heroism in that regard. It is not even as relevant as a tiny speck of dirt on the heel of my shoes.
Now to booker price . Take a closer look at the winners ...most of them are from downtrodden countries (unfortunately ours is one economically when it comes to the wide world platform). That is when the price is not awarded to someone from UK or occasionally to Canadian residents .Also Kiran Desai and Aravind Adiga has won this prize. So I do not consider it be all and end all of literature. To quote Richard Gott "Booker Prize is a significant and dangerous iceberg in the sea of British culture that serves as a symbol of its current malaise." To me it is awarded to those non UK ites who later becomes social activists in their respective countries
God of Small Things remains a trash in my opinion. Your’s is yours . So no need to elaborate on that any further
Coming to the Army . If the army is not given wide scop in places like Kashmir, where the state is under special provision as per the constitution, the chaos that will erupt there will be beyond control. To take away the widened scope of the armed forces in states like Kashmir, the provisions to make Kashmir an ordinary state under the Indian Union should be made first. Until that point, the view point that whether an Indian citizen supports the army is relevant. And as an Indian Citizen i do support the army, but denounce their atrocities. Whether you scrutinize it for the sake of proving something and approve it is irrelevant as it is my personal opinion

Will Continue :)

Harshavardhan V said...
This comment has been removed by the author.
Harshavardhan V said...

Regarding the issue of Kashmir , i agree with you. A lot of stupid mistakes has been made when it comes to that place.
My solution there is simple
1) Bring Kashmir under Indian Constitution minus any special provision.
2) Allow outsiders settlement (from other Indian states ) there
3) Develop the place as tourist location under the patronage of MNCs. They will take care of the extremists in their own sweet way.
4) Remove the army’s special provisions from the cities and let them concentrate on the borders to prevent infiltration
Regarding this topic , we can continue later as the current issue is the Delhi Fiasco

kaalidaasan said...

Harshavardhan,

I think it is better to continue in Malayalam rather than writing in English.

kaalidaasan said...

The government’s policy on who is rich and who is not does not make one affluent in a real time scenario. Rich/affluent and upper cast in this economy divided society means those who can influence the government machinery by means of their wealth and connections.

ഹര്‍ഷവര്‍ദ്ധന്‍,

താങ്കളിതുപോലെ real time scenario, എന്നൊക്കെയുള്ള ക്ളീഷേകള്‍ തിരുകി കയറ്റി ദുരൂഹമാക്കാന്‍ തക്ക വിധത്തില്‍ ഒന്നും അരുന്ധതി പറഞ്ഞിട്ടില്ല. ഈ പെണ്‍കുട്ടി താങ്കളൊക്കെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുപോലെ അത്ര ദരിദ്രയൊന്നുമല്ല. അവളുടെ boy friend ഒരു software engineer ആണ്. ഇതൊക്കെ മറച്ച് വച്ച് പിതാവ് കൃഷിഭൂമി വിറ്റു എന്നൊക്കെ എഴുതി താങ്കളെന്ത് സ്ഥാപിക്കാനാണു ശ്രമിക്കുന്നത്?

ഈ boyfriend ന്റെ സാക്ഷിമൊഴികൊണ്ടാണീ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നത്. പ്രതികള്‍ സമ്പന്നരും  സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരുമായിരുന്നെങ്കില്‍ ഇദ്ദേഹം പണ്ടേ വിലക്കു വാങ്ങപ്പെട്ടേനെ. കുഞ്ഞാലിക്കുട്ടി ചെയ്തതുപോലെ. എതിര്‍ത്തിരുന്നെങ്കില്‍ ഒരു പക്ഷെ കൊല്ലപ്പെട്ടേനെ. ഇതൊക്കെ ആണ്, ഇന്‍ഡ്യയിലെ ഇന്നത്തെ യാഥാര്‍ത്ഥ്യം.

താങ്കളെന്തൊക്കെ മനസിലാക്കിയാലും  ഈ കേസിലെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും  അവളുടെ boyfriend ഉം പ്രതികളേക്കാള്‍ ഉന്നതരാണ്. അതുകൊണ്ട് ഇത് വലിയ വാര്‍ത്ത ആയി എന്നേ അരുന്ധതി പറഞ്ഞുള്ളു. മറിച്ചായിരുന്നെങ്കില്‍ വാര്‍ത്ത ആകില്ല. തെരുവിലൂടെ തെണ്ടി നടന്ന ഒരു പെണ്‍കുട്ടിയെ ഇതുപോലെ ഇതേ പ്രതികള്‍  ബലാല്‍ സംഗം ചെയ്തിരുന്നെങ്കില്‍ ആരും അതറിയുക പോലുമുണ്ടാകില്ല. ആരും മെഴുകു തിരി കത്തിച്ചോ ബാരിക്കേടുകള്‍ തകര്‍ത്തോ പ്രതിഷേധിക്കുകയും ഇല്ല.

ഈ കണ്ട പ്രതിഷേധം ബലാല്‍ സംഗത്തിനെതിരെ ആയിരുന്നു എന്നൊക്കെ താങ്കള്‍ ധരിക്കുന്നു എങ്കില്‍ താങ്കള്‍ക്ക് തെറ്റി. കുറച്ചു പേര്‍ ആത്മാര്‍ത്ഥമായും ബലാല്‍ സംഗത്തിനെതിരെ പ്രതിഷേധിച്ചിരിക്കാം. ഇതിനു ശേഷം കേരളത്തില്‍ തന്നെ എത്ര ബലാല്‍ സംഗങ്ങള്‍ നടന്നു. ജ്യോതിക്കു വേണ്ടി ജാഥ നടത്തിയ ആരെങ്കിലും  ഇതില്‍ പ്രതിഷേധിച്ചു കണ്ടോ? ഡെല്‍ഹിയില്‍ തന്നെ വീണ്ടും ബലാല്‍ സംഗം നടന്നു. ആരെങ്കിലും പ്രതിഷേധിച്ചോ?


kaalidaasan said...

>>>That is what makes Arundhathi Roy’s stamen ridiculous and dangerous. Like always, she has created a controversy, hogged the limelight for 15 secs and disappeared . Mark my words, next time ashe will pop up somewhere else with another controversial statement, attract the limelight and will scram . The patternhas repeated in the past and will repeat in the future. Such is the nature of that lady and she is not the first one to use this strategy.<<<<

ഹര്‍ഷവര്‍ദ്ധന്‍,

അരുന്ധതി റോയ് ഒരു സത്യം വിളിച്ചു പറഞ്ഞു. താങ്കളും വരേണ്യ വര്‍ഗ്ഗത്തിന്റെ വക്താവായതുകൊണ്ട് അത് ridiculous and dangerous എന്നൊക്കെ തോന്നുന്നു. അവര്‍ ഒരു controversy ഉം ഉണ്ടാക്കിയില്ല. അവര്‍ ഒരു സത്യം വിളിച്ചു പറഞ്ഞു. താങ്കളേപ്പോലുള്ളവര്‍ക്ക് ദഹിക്കാത്ത സത്യം. ഇന്‍ഡ്യയില്‍ അങ്ങഓളമിങ്ങോളം നടക്കുന്ന ഒരു സത്യം. കണ്ണുമൂടപ്പെട്ട താങ്കളൊന്നും അത് കാണുന്നില്ല. ഇപ്പോള്‍ അവര്‍ താങ്കളേപ്പോലുള്ളവരുടെ മുഖം മൂടി വലിച്ചു മാറ്റി. ഇനി ഇതുപോലെ ഭാവിയിലും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല.

ഇതിനു മുമ്പ് നടന്നിട്ടുള്ള പല ബലാല്‍ സംഗത്തിലും അവര്‍ പ്രതിഷേധിച്ചിട്ടുണ്ട്. അവയ്ക്കൊന്നും ഇല്ലാത്ത കൊമ്പും വാലുമുള്ള മുന്തിയ ബലാല്‍ സംഗമാണിതെന്ന് അവര്‍ക്ക് തോന്നുന്നില്ല.

കഴിഞ്ഞ ആഴ്ച്ച് ഡെല്‍ഹിയില്‍  പ്രതിഷേധം നടത്തിയവരാണു ഹിപ്പോക്രൈറ്റുകള്‍. ഇന്നു വരെ ഒരു ബലാല്‍ സംഗത്തിനെതിരെയും പ്രതിഷേധിക്കാത്ത ഹിപ്പോക്രൈറ്റുകള്‍. ഇവര്‍ പണ്ടേ ഇതൊക്കെ ചെയ്തിരുന്നു എങ്കില്‍ ജ്യോതി ഇന്നും ജീവനോടെ ഇരിക്കുമായിരുന്നു. ഇനിയും ജ്യോതിമാര്‍ ബലാല്‍ സംഗം ചെയ്യപ്പെടും. കൊല്ലപ്പെടും. ഹര്‍ഷ വര്‍ദ്ധന്‍  മാരോ പ്രവീണ്‍ ശേഖരന്‍ മാരോ അതൊന്നും അറിയുക പോലുമില്ല. You can mark these words as well.

kaalidaasan said...

>>>The issue here is the brutal rape and murder that happened in Delhi. Arundhathi Rai’s statement about the girls wealth and caste (which are blatant lies, of course ) are w=very much in the lines of the statements that some coveted Islamic Fanatics made about Malala . If you think hard you will remember your own outburst against the fanatics who casually tried to mention that Malala is getting the attention just because she is a 15 year old beautiful girl’ Arundhathi Rai’s comment about this case getting attention is just because the Delhi girl was rich and belonged to the upper caste arises from a similar malicious mind. Any number of arguments doesn’t change that fact. <<<<

ഹര്‍ഷവര്‍ദ്ധന്‍,

യൂസഫ് മലാല പ്രശസ്ത അയതുകൊണ്ടു തന്നെയാണ്, അവരെ വെടി വച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയത്. അല്ലാതെ അവള്‍ 15 year old beautiful girl ആയതുകൊണ്ടല്ല. ആ കുട്ടി 10 വയസായപ്പോള്‍ മുതല്‍ അന്തരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. അതുകൊണ്ട് അവളെ ലോകത്തിന്റെ പല ഭാഗത്തുമുള്ളവര്‍ അറിഞ്ഞിരുന്നു.

ഇസ്ലാമിക തീവ്രവാദികളുടെ അവകശവദവുമായി താരതമ്യം ചെയ്യവുന്നത് താങ്കളുടെ പ്രസ്താവനയാണ്. അരുന്ധതി റോയ് പ്രസിദ്ധിക്കു വേണ്ടി എന്തോ പറഞ്ഞു എന്ന പ്രസ്താവന. അരുന്ധതി റോയ് ലോകത്തിന്റെ പല ഭാഗത്തും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. ഇന്നും പല പ്രസിദ്ധീകരണങ്ങളിലും അവര്‍ എഴുതുന്നു. ഹാര്‍വാര്‍ഡ് പോലുള്ള അതി പ്രശസ്ത സര്‍വകലാശാലകളില്‍  പ്രഭാക്ഷണം നടത്തുന്നു. അവര്‍ക്ക് പ്രശസ്തയാകാന്‍  താങ്കള്‍ കരുതുമ്പോലെയുള്ള ഗിമ്മിക്കുകളുടെ ആവശ്യമില്ല.

ഡെല്‍ഹി പെണ്‍കുട്ടിയെ ബലാല്‍ സംഗം  ചെയ്തവര്‍ അവരേക്കാള്‍ സമ്പത്തികമായും  സാമുദായികമായും താഴ്ന്നവരായതുകൊണ്ടു തന്നെയാണിത് വാര്‍ത്ത ആയത്. ഡെല്‍ഹിയില്‍  താഴ്ന്ന ജാതിക്കാരായ അനേകം സ്ത്രീകള്‍  ദിവസേന ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. എന്തുകൊണ്ട് അതൊന്നും വാര്‍ത്ത ആകുന്നില്ല എന്ന് താങ്കള്‍ പറയണം.

kaalidaasan said...

>>>Regarding her court case, i meant arrested as jailed . But being jailed for one day and issuing a statement that she has no regrets doesn’t make her a champion of this Land. Not in a country where likes of Lala Lajpath Rai opposed the might British Empire and died for it. Arundhathi Rai is unfortunately a celebrity in modern India and any man with commonsense can know the kind of honourable treatment that will be dished out to celebrities if they land in jail for a day or two . So please do not wave the banner of her heroism in that regard. It is not even as relevant as a tiny speck of dirt on the heel of my shoes. <<<<

ഹര്‍ഷവര്‍ദ്ധന്‍,

താങ്കളീ പറയുന്നത് മറുപടി അര്‍ഹിക്കുന്ന പ്രസ്താവന അല്ല. എങ്കിലും ഞാന്‍ ചിലത് പറയട്ടെ.

എന്തിനാണവരെ ജയിലില്‍ ഇട്ടത്? ജുഡീഷ്യറിയെ വിമര്‍ശിച്ചതിന്റെ പേരില്‍അല്ലേ?. തന്‍ നടത്തിയ വിമര്‍ശനത്തില്‍  ഉറച്ചു നില്‍ക്കുന്നു എന്നാണവര്‍  അതിനു ശേഷവും പറഞ്ഞത്. അതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ ഞാന്‍ എന്തു പറയാന്‍.? Especially when you say that, a celebrity in modern India and any man with commonsense can know the kind of honorable treatment that will be dished out to celebrities if they land in jail for a day or two . You are talking about the treatment she received, completely forgetting what she said afterwards. It may not be relevant to you. But it is really relevant to me.

With the so called tiny speck or mountainous speck of dirt on the heel of your honorable shoes, where have you reached? How many people know you outside India? In which University the students and faculty listen to your enlightened outbursts?

അവര്‍ താങ്കളൊക്കെ കരുതുമ്പോലെ celebrity ആകാന്‍ വേണ്ടിയോ lime light നില്‍ക്കാന്‍ വേണ്ടിയോ, champion of this land ആകാന്‍ വേണ്ടിയോ അല്ല അത് ചെയ്തതെന്നാണാ പ്രസ്താവന തെളിയിക്കുന്നത്. താന്‍ ശരിയെന്നു കരുതുന്ന ഒരു കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ശിക്ഷയെപ്പോലും തൃണവത്കരിച്ച്.

ജുഡീഷ്യറിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുന്ന ഏക ജനാധിപത്യ രാജ്യം ഇന്‍ഡ്യയാണ്.


kaalidaasan said...

>>>Now to booker price . Take a closer look at the winners ...most of them are from downtrodden countries (unfortunately ours is one economically when it comes to the wide world platform). That is when the price is not awarded to someone from UK or occasionally to Canadian residents . <<<<

ഹര്‍ഷവര്‍ദ്ധന്‍,

വിവരക്കേട് ഇതുപോലെ വിളിച്ചു പറയാതെ. Man Booker prize എന്താണെന്ന് താങ്കള്‍ക്കറിയില്ല. അതുകൊണ്ടാണിതു പോലെ മണ്ടത്തരങ്ങള്‍ എഴുതി വിടുന്നത്.

ഇതു വരെ ലഭിച്ചവരുടെ പേരുകളും  അവരുടെ രാജ്യങ്ങളും ഇവിടെയുണ്ട്.

Man_Booker_Prize

29 പ്രാവശ്യം ഇംഗ്ളണ്ടില്‍ നിന്നുള്ളവര്‍ക്കും, 6 പ്രാവശ്യം അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ക്കും,4 പ്രാവശ്യം ഓസ്റ്റ്രേലിയയില്‍ നിന്നുള്ളവര്‍ക്കും, 3 പ്രാവശ്യം ക്യാനഡയില്‍ നിന്നുള്ളവര്‍ക്കും, 3 പ്രാവശ്യം ഇന്‍ഡ്യയില്‍ നിന്നുള്ളവര്‍ക്കും, ആണത് ലഭിച്ചിട്ടുള്ളത്. Take a closer look at the winners ...most of them are from downtrodden countries എന്ന തങ്കളുടെ പ്രസ്താവനക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല.

Harshavardhan v said...

കാളിദാസന്‍
വികാരം പലപ്പോഴും വിവേകത്തിന്‍റെ ശത്രുവാണ്. ഞാന്‍ എഴുതി സ്ഥാപിച്ചത് അല്ല സുഹൃത്തെ . പുറത്തു വന്ന വിവരങ്ങള്‍ തന്നെയാണ് ആ പെണ്‍കുട്ടിയുടെ കുടുമ്പം ഭൂമി വിറ്റതും ഒക്കെ.
വീണ്ടും വീണ്ടും താങ്കള്‍ അരുന്ധതി റോയി പറഞ്ഞ നുണയെ അല്ലെങ്കില്‍ അസംബന്ധത്തെ 'സത്യം സത്യം' എന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് അത് സത്യമാകില്ല. ആ പെണ്‍കുട്ടി നിത്യവൃത്തിക്ക് കഷട്ടപ്പെടുന്ന ഒരാള്‍ ആയിരുന്നില്ല എന്നത് സത്യം. പക്ഷെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ "ബോയ്‌ ഫ്രണ്ട് " (ഇത് താങ്കളുടെ സ്വന്തം ) ആയുള്ള എല്ലാവരും വരേണ്യ വര്‍ഗ്ഗത്തില്‍ ഉള്ളവരാണെന്ന് ഞാന്‍ അറിഞ്ഞില്ല. വരേണ്യത ഇത്ര ചീപ്പോ ഇന്ത്യയില്‍. എങ്കില്‍ ഞാന്‍ ആ വര്‍ഗ്ഗത്തെ പ്രതിനിധികരിക്കുന്നത് നിറുത്തി . ഇറ്റ്‌ ഈസ്‌ സൊ ബിനീത്ത് മീ :) മധ്യവര്‍ത്തി എന്ന് വേണമെങ്കില്‍ ആ കുട്ടിയെ വിളിക്കാം. പക്ഷെ വരേണ്യത ആ കുട്ടിയിന്മേല്‍ അരുന്ധതി റോയ് എന്ന യിപ്പി ലിറ്റററി ട്രാഷ് അല്ലെങ്കില്‍ ആധുനിക എഴുത്തിന്‍റെ ചവറ് കൂമ്പാരം (ഇത് എന്‍റെ സ്വന്തം ) ആരോപിച്ച ഒരു നുണ മാത്രമാണ്. വസ്തുതകളെ വളച്ചു ഓടിച്ചു യഥാര്‍ത്ഥ പ്രശനത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു കയ്യടി നേടാന്‍ ശ്രമിക്കുന്ന അവരാണ് സത്യത്തിന്‍റെ കാവല്‍ മാലഖയെങ്കില്‍ സത്യം ഡല്‍ഹി യിലെ ആ പെണ്‍കുട്ടി നേരിട്ടതിലും ഭീകരമായ അവസ്ഥയിലായിരിക്കും . അരുന്ധതി റോയ് പതിനഞ്ചു സെക്കണ്ടുകള്‍ നീളുന്ന പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന ആളാണ് എന്ന എന്‍റെ നിഗമനം ചുമ്മാ അങ്ങനെ എത്തി ചേര്‍ന്ന ഒന്നല്ല . ആക്റ്റിവിസം എന്ന് പറഞ്ഞാല്‍ വെറുതെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു വിവാദം ഉണ്ടാക്കി, അടുത്ത വിവാദ പ്രശ്നം എവിടെ എന്ന് നോക്കി പോകുന്നതാണ് എന്ന് എനിക്ക് വിശ്വാസമില്ല . ഇറോം ഷര്‍മിള ചെയ്യുന്നത് പോലെ പന്ത്രണ്ടു കൊല്ലമായി താന്‍ വിശ്വസിക്കുന്ന ഒന്നിന് വേണ്ടി നിരാഹാരം നടത്തണം എന്ന് ഞാന്‍ പറയില്ല. പക്ഷെ വിടുവായില്‍ വിളിച്ചു പറഞ്ഞ അഭിപ്രായത്തിന്‍റെ ഏറ്റവും ചുരുങ്ങിയ ഫോളോ അപ്പ്‌ , അതെങ്കിലും ചെയ്യാന്‍ എല്ലാ അക്ടിവിസ്റ്റുകളും ബാധ്യസ്ഥരാണ് അത് ചെയാതെ വായില്‍ തോന്നിയ കള്ളങ്ങള്‍ വിളിച്ചു പറഞ്ഞിട്ട് അടുത്ത ചില്ലയിലെ കയ്യടികള്‍ നോക്കി പോകുന്നവര്‍ എന്റെ കണ്ണില്‍ ആക്റ്റിവിസ്റ്റ് അല്ല വെറും ആര്‍ട്ടിസ്റ്റുകള്‍ ആണ് . അതില്‍ തന്നെ ഏറ്റവും വില കുറഞ്ഞ ന്നിലവരാത്തില്‍ ഉള്ള ഒരു ആര്‍ട്ടിസ്റ്റ് ആണ് എനിക്ക് അരുന്ധതി റോയ് .

ഇനി താങ്കള്‍ പറഞ്ഞത് പോലെ ആ പെണ്‍കുട്ടിയുടെ "ബോയ്‌ ഫ്രണ്ട് " സ്വാധിനിക്കാന്‍ തക്ക വണ്ണം പാവപ്പെട്ടവന്‍ ആണോ അല്ലയോ എന്ന് നോക്കാം . ആര് സ്വാധീനിക്കാന്‍ ? കുബേരന്‍റെയോ , മിഡാസിന്‍ന്‍റെയോ, ഷൈലൊക്കിന്‍റെയോ മക്കള്‍ ഒന്നുമല്ലല്ലോ പ്രതികള്‍. അവന്മാരും ചോദിക്കാനും പറയാനും ആരുമില്ലത്തവന്മാര്‍. പഴയ ഒരു സിനിമയിലെ വാചകം അല്‍പ്പം മാറ്റിയാല്‍ 'പിന്നെ എന്തോന്ന് എടുത്തിട്ട് സ്വാധിനിക്കാന്‍ ?" :) ഇനി സ്വാധിനിക്കാന്‍ സാധ്യത ഉള്ളത് സര്‍ക്കാര്‍ ആണ്. അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവുകള്‍ ആണ്. അത് യാതൊരു സ്വാധീനവും ഇല്ലാതെ തന്നെ ആ പയ്യന്‍ നല്‍കുകയും ചെയ്യും . പോലീസുകാര്‍ അവരുടെ മുഖം രക്ഷിക്കാനുള്ള സ്വാധീനം ആ പയ്യനില്‍ ചെലുത്താന്‍ ശ്രമിച്ചു , നടന്നില്ല അവര്‍ ആ പയ്യന്‍റെ പേരില്‍ (സീ ന്യൂസിന്‍റെയും ) കേസ് എടുക്കുകയും ചെയ്തു . പക്ഷെ സംഭവം നാട്ടുകാരുടെ പ്രതിഷേധം കത്തി കൈ വിട്ടു പോയത് കൊണ്ട് ഇപ്പൊ കൂടുതല്‍ ഒന്നും ചെയ്യാന്‍ നിവ്രത്തിയില്ല. അത് കൊണ്ട് ഡല്‍ഹി പോലീസുകാര്‍ തത്കാലം അടങ്ങിയിരിക്കുന്നു.

ആ പെണ്‍കുട്ടിയുടെ മരണം ഇത്ര വലിയ ഇഷ്യൂ ആയതു വരേണ്യത കൊണ്ടല്ല സുഹൃത്തെ . നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്‌ കൊണ്ടാണ് .നാട്ടില്‍ ശ്രദ്ധ നേടുന്ന ഇതൊരു ഇഷ്യുവിനോടും സര്‍ക്കാര്‍ ഇങ്ങനെ തന്നെയേ പ്രതികരിക്കു . അത് പ്രതിബദ്ധതയല്ല, മുഖം രക്ഷിക്കാനുള്ള ബദ്ധപ്പാട്. കശ്മീരിലും ആസാമിലും ഒക്കെ നടക്കുന്ന ബലാത്സംഗങ്ങള്‍ ഇത്ര ശ്രദ്ധ നേടാതെ പോകുന്നത് അവിടെ കമ്പ്ലീറ്റ് അധകൃതര്‍ ആയതു കൊണ്ടുമല്ല തീവ്രവാദം വേര്‍സസ്സ് പട്ടാളം ഈ യുദ്ധത്തിനിടെ അവിടുത്തെ ജനങള്‍ക്ക് നടക്കുന്ന ഓരോ സംഭവങ്ങളോടും എങ്ങനെ പ്രതികരിക്കണം ഈന്നു അറിയാത്ഹ അവസ്ഥ വന്നത് കൊണ്ടാണ്. ഒരു തരം മരവിപ്പ്. അത് മാറ്റാന്‍ അരുന്ധതി റോയി എന്ന ചവറിനെ പ്രോസ്ത്സാഹിപ്പിക്കുന്നതിലും നല്ലത് ഇറോം ഷര്‍മിളയെ പോലുള്ളവര്‍ക്ക് പിന്തുണ നല്‍കുന്നതാണ് എന്നാണ് എന്‍റെ മതം.

Harshavardhan v said...

Contd...വഴിയില്‍ മരണത്തോട് മല്ലടിച്ച് കിടന്ന ആ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തിരിഞ്ഞു നോക്കാത്ത അതെ നാട്ടുകാര്‍ തന്നെയാകും പ്രതിഷേധവുമായി ഇന്ത്യ ഗേറ്റിലും മറ്റു സ്ഥലങ്ങളിലും അണിനിരന്നത്. പക്ഷെ അവര്‍ പോലും അരുന്ധതി റോയിയെ പോലുള്ള അഴുകിയ ശവത്തിന്റെ മജ്ജ ഊറ്റിക്കുടിക്കാന്‍ ശ്രമിക്കുന്ന കുറുക്കന്‍(കുറുക്കത്തി )മാരെക്കാളും ഭേദമാണ് . താങ്കളും അവര്‍ക്കൊപ്പം ചേര്‍ന്ന് ആ പെണ്‍കുട്ടിയെ അമ്പാനിയുടെ മകളാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമുണ്ട് പക്ഷെ അത്ഭുതമില്ല

പിന്നെ ഹര്‍ഷവര്‍ദ്ധന്മാര്‍ അറിഞ്ഞാലും ഇല്ലെങ്കിലും ഈ ഹര്‍ഷവര്‍ദ്ധന്‍ അറിയേണ്ട കാര്യങ്ങള്‍ അറിയാറുണ്ട് പറേണ്ടത്‌ പറയാറുമുണ്ട്

kaalidaasan said...

>>>Also Kiran Desai and Aravind Adiga has won this prize. So I do not consider it be all and end all of literature. To quote Richard Gott "Booker Prize is a significant and dangerous iceberg in the sea of British culture that serves as a symbol of its current malaise." To me it is awarded to those non UK ites who later becomes social activists in their respective countries
God of Small Things remains a trash in my opinion. Your’s is yours . <<<<


ഹര്‍ഷവര്‍ദ്ധന്‍,

നോബല്‍ സമ്മാനത്തേക്കുറിച്ചും പലരും ഇതിലും മഹത്തായ അഭിപ്രായങ്ങളൊക്കെ എഴുതാറുണ്ട്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടാന്‍ ഏറ്റവും അര്‍ഹനായത് മഹാത്മാ ഗാന്ധി ആയിരുന്നു. പക്ഷെ ലഭിച്ചില്ല. അതുകൊണ്ട് നോബല്‍ സമ്മാനത്തിന്റെ മഹത്വം ഇല്ലാതാകില്ല.

അരുന്ധതി റോയിയേക്കാളും നല്ല എഴുത്തുകാര്‍ ഇന്‍ഡ്യയിലുണ്ട്. പക്ഷെ കിട്ടണമെങ്കില്‍ എഴുത്ത് ഇംഗ്ളീഷില്‍ ആയിരിക്കണം.

മോശം പുസ്തകം ആണെന്ന് കരുതാന്‍ താങ്കള്‍ക്കെല്ലാ അവകാശവുമുണ്ട്. അത് മോശമല്ലാത്തതാണെന്നു കരുതാന്‍ എനിക്കുള്ള അവകാശം ഞാന്‍ ഉപയോഗപ്പെടുത്തുന്നു. ഈ പുസ്തകം ആര്‍ക്കെങ്കിലും വേണ്ടി എഴുതിയ വേദപുസ്തകമൊന്നുമല്ല. അതൊരു നോവലാണ്. ഭാനവയില്‍ നിന്നും ഒരാളെഴുതിയ നോവല്‍. വേണമെങ്കില്‍ വായിക്കാം. വേണ്ടെങ്കില്‍ അവഗണിക്കാം.

Harshavardhan v said...

Take a closer look at the winners ...most of them are from downtrodden countries (unfortunately ours is one economically when it comes to the wide world platform). That is when the price is not awarded to someone from UK or occasionally to Canadian residents
എന്റെ വാക്കുകള്‍ എടുക്കുമ്പോള്‍ അത് മുഴുവനായി പറയു കാളിദാസ. ബുക്കര്‍ പ്രൈസ് അധമ രാജ്യത്തുള്ളവര്‍ക്ക് കിട്ടുന്നത് എപ്പോഴാണ് എന്ന് ഞാന്‍ അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
യു കെ , ക്യാനഡ എന്നിവയ്ക്കൊപ്പം ആസ്ത്രേലിയ കൂട്ടി ചേ ര്‍ക്കത്തതാണ് കുഴപ്പം എങ്കില്‍ അതൂടെ ചേര്‍ത്തോ . ആയര്‍ലണ്ട് എന്നാ രാജ്യട്ട്തോട് യു കെക്കുള്ള 'താത്പര്യം' ചരിത്രം അല്‍പ്പമൊക്കെ അറിയാവുന്ന കാളിദാസന് അറിയാം എന്ന് ച്വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ വിശദമായി പിന്നെ പറഞ്ഞു തരാം . ഈ ചര്‍ച്ചയില്‍ അത് ചൊല്ലി വഴി തെറ്റണ്ട

എന്നെ വിവരമില്ലത്തവനായി സ്ഥാപിച്ചെടുക്കാന്‍ ഉള്ള ബദ്ധപ്പാടില്‍ സ്വയം വിവരമില്ലാത്തവന്‍ ആകാതെ :)

kaalidaasan said...

>>>If the army is not given wide scop in places like Kashmir, where the state is under special provision as per the constitution, the chaos that will erupt there will be beyond control. To take away the widened scope of the armed forces in states like Kashmir, the provisions to make Kashmir an ordinary state under the Indian Union should be made first. <<<<

ഹര്‍ഷവര്‍ദ്ധന്‍,

അപ്പോള്‍ താങ്കള്‍ക്ക് കാര്യം അറിയാം. എങ്കിലും വെറുതെ പൊട്ടന്‍ കളിക്കുന്നു.

പ്രത്യേക പദവി നല്‍കി പ്രത്യേകമായി സംരക്ഷിക്കുന്ന ഒരു സംരക്ഷിത പ്രദേശമാണു കാഷ്മീര്‍സംസ്ഥാനം. കേരളമോ തമിഴ് നാടോ പോലെ ഒരു ഇന്‍ഡ്യന്‍ പൌരനു കടന്നു ചെല്ലാന്‍ പറ്റാത്ത പ്രദേശം. അതല്ലേ അരുന്ധതിയും പറഞ്ഞുള്ളു.

അത് ഇന്‍ഡ്യയുടെ അവിഭാജ്യ ഘടകം ആണെന്ന് തത്ത പറയുമ്പോലെ അര്‍ത്ഥശൂന്യമായി താങ്കള്‍ ഉരുവിട്ടുകൊണ്ടിരുന്നോളൂ. കേരളം പോലെ കാഷ്മീര്‍ ഒരു സംസ്ഥാനമാകുമ്പോഴേ അതിനെ ഇന്‍ഡ്യയുടെ അവിഭാജ്യ ഘടകമായി ഞാന്‍ കാണൂ.

"To take away the widened scope of the armed forces in states like Kashmir, the provisions to make Kashmir an ordinary state under the Indian Union should be made first", എന്ന് താങ്കളരോടാണു പറയുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയോടോ അതോ റഷ്യന്‍ പ്രസിഡണ്ട് പുട്ടിനോടോ?

kaalidaasan said...

>>>I1) Bring Kashmir under Indian Constitution minus any special provision. <<<<

That means it is not under Indian Constitution now. Great.

>>2) Allow outsiders settlement (from other Indian states ) there <<<

No sensible human being will go and settle in that hell. Hindus from Jammu are fleeing that hell. Your dream does not have any sense at all.

>>>3) Develop the place as tourist location under the patronage of MNCs. They will take care of the extremists in their own sweet way. <<<<

Even after 65 years of effort, the might of Indian army could not take care of extremists. You have the freedom to dream that your MNCs can succeed where Indian army could not, is probably the greatest joke of all time.

>>>4) Remove the army’s special provisions from the cities and let them concentrate on the borders to prevent infiltration <<<

No comment

Harshavardhan v said...
This comment has been removed by the author.
Harshavardhan v said...
This comment has been removed by the author.
Harshavardhan v said...

കാളിദാസാ , പുട്ടിന്‍ , ഒബാമ ഇവരോട് ഒന്നുമല്ല . അഭിപ്രായങ്ങള്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ പറഞ്ഞു. അത്ര തന്നെ. ഹിന്ദുക്കള്‍ കാശ്മീരില്‍ നിന്നും ഓടുന്നത് അറിയാം . ഞാന്‍ പറഞ്ഞ സെറ്റില്‍മെന്‍റ് സാധാരണ ജനങ്ങളെ ഉദ്ദേശിച്ചുള്ളതല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഷ്മീര്‍ പ്രശനങ്ങള്‍ക്ക് പരിഹാരമായി ഒരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരുന്നു. ഏറ്റവും കുരിക്കിയ ഭാഷയില്‍ പറഞ്ഞാല്‍ തോക്കിനു ലൈസന്‍സ് ഉള്ള എക്സ് സര്‍വിസ് മെന്‍ കോട്ടേജുകള്‍ അവിടെ കൊണ്ട് വരണം എന്ന്. സംഭവം വന്നാല്‍ രാഷ്ട്രീയപരമായ മുതലെടുപ്പ് പവസാനിക്കും എന്നറിയാവുന്ന രാഷ്ട്രീയക്കാര്‍ അത് ചവറ്റു കോട്ടയില്‍ കളഞ്ഞു . പിന്നെ എം എന്‍ സി കളുടെ കാര്യം. വ്യക്തമായ ബിസിനെസ്സ് അജണ്ടയോടെ പ്രോജെക്ട്ടുകള്‍ക്ക് അവിടെ അനുമതി നല്‍കിയാല്‍ നല്ല ക്ലീന്‍ ക്ലീനായി ഈ പ്രശ്നങ്ങള്‍ ഒതുക്കപ്പെടും . ടോക്കിയോ ഒഴിയികെയുള്ള അഷ്യന്‍ ഹബ്ബുകളിലെ അധോലോകത്തെ ഉള്ളം കയ്യില്‍ ഇട്ടു അമ്മാനമാടിയിരുന്ന മുംബൈ ഇന്ന് നല്ല വെടിപ്പുള്ള നഗരമായില്ലേ (ഗുണ്ടാ പിരിവുകാര്‍ പോയിട്ട് ലാന്‍ഡ്‌ ഗ്രാബിംഗ് മാഫിയ ടൈ കെട്ടി ഇറങ്ങി- പക്ഷെ പബ്ലിക് ന്യൂയിസന്‍സ് കുറവ് ) . വെടിപ്പായി എന്ന് ഉദ്ദേശിച്ചു കുറ്റ കൃത്യങ്ങള്‍ നടക്കുന്നില്ല എന്നല്ല. പക്ഷെ ഗുല്‍ഷന്‍ കുമാര്‍ പോലുള്ള സംഭവങ്ങള്‍ ഇന്ന് മുംബയില്‍ നടക്കുന്നത് വിരളം, അന്ന് സുലഭം . അത്രേ ഉള്ളു

പിന്നെ കാശ്മീര്‍ ആസാം പ്രശ്നങ്ങളില്‍ അരുന്ധതി പറഞ്ഞ അഭിപ്രായത്തെ ചൊല്ലിയല്ലല്ലോ കാളിദാസ നമ്മുടെ ചര്‍ച്ച. പൊട്ടന്‍ കളിക്കുന്നത് കാളിദാസനോ ഞാനോ ? ദല്‍ഹിയിലെ പെണ്‍കുട്ടിയെ വരേണ്യ വര്‍ഗ്ഗ ശ്രേണിയില്‍ പെടുത്തിയ അരുന്ധതി റോയിയുടെ നുണയോടാണ് ഞാന്‍ പ്രതികരിച്ചത് . കശ്മീര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച നമുക്ക് വിശദമായി തന്നെ ആവാം. പക്ഷെ തത്കാലം ഫോക്കസ് വരേണ്യ വര്‍ഗ്ഗ കമന്റില്‍ തന്നെ നിറുത്താം , എന്താ ? ഒപ്പം അരുന്ധതിയുടെ പ്രശസ്തിക്കു വേണ്ടിയുള്ള ദാഹത്തിലും :)

Harshavardhan v said...

കുറച്ചു നേരത്തേക്ക് ചില തിരക്കുകള്‍ ഉണ്ട്. ബാക്കി കാര്യങ്ങള്‍ വൈകുന്നേരം തിരികെ എത്തിയിട്ട് .
തുടരാം ...
ഹര്‍ഷവര്‍ദ്ധന്‍

kaalidaasan said...

>>>>വികാരം പലപ്പോഴും വിവേകത്തിന്‍റെ ശത്രുവാണ്. ഞാന്‍ എഴുതി സ്ഥാപിച്ചത് അല്ല സുഹൃത്തെ . പുറത്തു വന്ന വിവരങ്ങള്‍ തന്നെയാണ് ആ പെണ്‍കുട്ടിയുടെ കുടുമ്പം ഭൂമി വിറ്റതും ഒക്കെ.<<<<

ഹര്‍ഷവര്‍ദ്ധന്‍,

വളരെ ശരി. കുട്ടികളെ പഠിപ്പിക്കാന്‍ ഭൂമി വില്‍ക്കുക എന്നതൊക്കെ സ്ഥിരം നടക്കുന്ന ഏര്‍പ്പാടാണ്. ഈ കുടുംബത്തേക്കാള്‍ ഉയര്‍ന്നനിലയിലുള്ളവരും ഭൂമി വില്‍ക്കാറുണ്ട്. ഇതൊരു വൈകാരിക പ്രശ്നമാക്കി അവതരിപ്പിക്കുന്നത് താങ്കളേപ്പോലുള്ളവരാണ്.

എന്തുകൊണ്ട് ഈ കുടുംബനാഥനു മകളെ പഠിപ്പിക്കാന്‍ ഭൂമി വില്‍ക്കേണ്ടി വരുന്നു എന്നതൊന്നും താങ്കളേപ്പോലുള്ളവര്‍ ചിന്തിക്കില്ല. അതാണിതിലെ ഏറ്റവും  ദയനീയ വശം. മിടുക്കിയായിരുന്ന അവളെ പഠിപ്പിക്കാന്‍  പറ്റിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വിറ്റ ഭൂമിയുള്ള സ്ഥലത്തില്ല. ഡെല്‍ഹിയില്‍ പോലും അതിനു വായ്പ്പ ലഭിച്ചില്ല. അതൊന്നും  നല്‍കാനുള്ള സംവിധാനം ​ഇന്‍ഡ്യ എന്ന മഹത്തായ രാജ്യത്തില്ല. ഉണ്ടായിരുന്നെങ്കില്‍ താങ്കാളേപ്പോലുള്ളവര്‍ക്ക് ഇതുപോലെ വൈകാരികമായ ക്ളീഷേകള്‍ എഴുതി പിടിപ്പിക്കാന്‍ അവസരം കിട്ടില്ല.

kaalidaasan said...

>>>>വീണ്ടും വീണ്ടും താങ്കള്‍ അരുന്ധതി റോയി പറഞ്ഞ നുണയെ അല്ലെങ്കില്‍ അസംബന്ധത്തെ 'സത്യം സത്യം' എന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് അത് സത്യമാകില്ല. ആ പെണ്‍കുട്ടി നിത്യവൃത്തിക്ക് കഷട്ടപ്പെടുന്ന ഒരാള്‍ ആയിരുന്നില്ല എന്നത് സത്യം. പക്ഷെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ "ബോയ്‌ ഫ്രണ്ട് " (ഇത് താങ്കളുടെ സ്വന്തം ) ആയുള്ള എല്ലാവരും വരേണ്യ വര്‍ഗ്ഗത്തില്‍ ഉള്ളവരാണെന്ന് ഞാന്‍ അറിഞ്ഞില്ല. വരേണ്യത ഇത്ര ചീപ്പോ ഇന്ത്യയില്‍. എങ്കില്‍ ഞാന്‍ ആ വര്‍ഗ്ഗത്തെ പ്രതിനിധികരിക്കുന്നത് നിറുത്തി . ഇറ്റ്‌ ഈസ്‌ സൊ ബിനീത്ത് മീ :) മധ്യവര്‍ത്തി എന്ന് വേണമെങ്കില്‍ ആ കുട്ടിയെ വിളിക്കാം. പക്ഷെ വരേണ്യത ആ കുട്ടിയിന്മേല്‍ അരുന്ധതി റോയ് എന്ന യിപ്പി ലിറ്റററി ട്രാഷ് അല്ലെങ്കില്‍ ആധുനിക എഴുത്തിന്‍റെ ചവറ് കൂമ്പാരം (ഇത് എന്‍റെ സ്വന്തം ) ആരോപിച്ച ഒരു നുണ മാത്രമാണ്. <<<<

ഹര്‍ഷവര്‍ദ്ധന്‍,

താങ്കള്‍ കത്തിക്കയറുകയാണല്ലോ. താങ്കള്‍ അരുന്ധതി റോയ് പറഞ്ഞത് കേട്ടോ? അവരുടെ വാക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനെ അടിസ്ഥാനമാക്കി താങ്കളേപ്പോലുള്ള മറ്റൊരാള്‍ എഴുതിയതാണു ഞാന്‍ ഇവിടെ പകര്‍ത്തി വച്ചത്.

ഈ പെണ്‍കുട്ടിയും അവളുടെ ബോയ് ഫ്രണ്ടും വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് ഞാന്‍ എവിടെയാണു പറഞ്ഞത്? താങ്കളേപ്പോലുള്ള വരേണ്യ വര്‍ഗ്ഗത്തിന്, അരുന്ധതി പറഞ്ഞതിഷ്ടപ്പെടില്ല എന്നെഴുതിയല്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി വരേണ്യ വര്‍ഗത്തില്‍ പെട്ടതാണെന്നു താങ്കള്‍ മനസിലാക്കിയത് എന്റെ തെറ്റല്ല.

മധ്യ വര്‍ത്തി എന്ന് ഈ കുട്ടിയെ വിളിക്കാമല്ലോ. എങ്കല്‍ അരുന്ധതി ഉപയോഗിച്ച വാക്കുകള്‍ അതു തന്നെയാണ്. റിപ്പോര്‍ട്ട് ചെയ്തവര്‍ പൊടിപ്പും തൊങ്ങലുമതിനു ചാര്‍ത്തിക്കൊടുത്തു. അത് കേട്ട പാതി താങ്കളേപ്പോലുള്ളവര്‍ ഉറഞ്ഞു തുള്ളുന്നു.

ഇതാണ്, അരുന്ധതി പറഞ്ഞത്.

Rape is used as a weapon by Indian Army: Arundhati Roy

"However, the real problem is why is this crime creating such a lot of outrage is because it plays into the idea of the criminal poor, like the vegetable vendor, gym instructor or bus driver actually assaulting a middle class girl. Whereas when rape is used as a means of domination by upper castes, the army or the police it is not even punished,”

“I think it will lead to some new laws perhaps, an increased surveillance, but all of that will protect middle class women. But in cases of the army and the police as perpetrators, we are not looking for laws. What do you do when the police themselves burn down villages, gang-rape women. I have personally listened to so many testimonies of women to whom this has been done."

താങ്കള്‍ അരുന്ധതിയെ എന്ത് വൃത്തികെട്ട പദമുപയോഗിച്ച് വിളിക്കുന്നതിലും  എനിക്ക് വിരോധമില്ല. പക്ഷെ കുറച്ചു കൂടി മാന്യമായി എഴുതിയാല്‍ നന്നായിരിക്കും. കുറഞ്ഞ പക്ഷം അവര്‍ പറഞ്ഞത് എന്താണെന്ന് കേള്‍ക്കുകയെങ്കിലും ചെയ്തിട്ട്.

Harshavardhan v said...

താങ്കള്‍ പറഞ്ഞ "ക്ലീഷേകള്‍ " എഴുതാന്‍ ഉള്ള അവസരങ്ങള്‍ ഇല്ലാതാകുന്ന ഒരു രാജ്യം എനിക്ക് ഏറ്റവും സ്വീകാര്യമാണ്.
ഇനി വിഷയത്തിലേക്ക് വീണ്ടു മടങ്ങി വരാം
താങ്കള്‍ ഇപ്പോള്‍ പറഞ്ഞു പറഞ്ഞു നിയമത്തിന്‍റെ , വിദ്യാഭ്യാസ സൊവുകര്യത്തിന്‍റെ അഭാവം ഒക്കെ കൊണ്ടാണ് ആ കുട്ടി അങ്ങനെ ഒരു ദുരവസ്ഥയെ നേരിടേണ്ടി വന്നത് എന്നാ അവസ്ഥയില്‍ എത്തിയല്ലോ കാളിദാസാ. ആ കുട്ടി ഡല്‍ഹിയില്‍ എത്തിയത് പഠിക്കാന്‍ വേണ്ടിയാണ് . ആ കുട്ടിയുടെ ജന്മ ദേശത്തു ഇതിനുള്ള സൌകര്യങ്ങളും ഇല്ലായിരുന്നു. ഇത്രയും കാര്യങ്ങള്‍ തന്നെയല്ലേ ഞാന്‍ ആദ്യം മുതല്‍ പറയുന്നത്. ഇന്ത്യയിലെ ഏത് വരേണ്യ വര്‍ഗ്ഗ ജാതാണ് അല്ലങ്കില്‍ ജാഥയ്ക്ക് ആണ് കാളിദാസ സാമ്പത്തികം ,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വരുക ? ചുരുക്കത്തില്‍ അരുന്ധതി റോയി എന്ന ഉഡായിപ്പ് പറഞ്ഞതും മണ്ടന്മാരായ അവരുടെ ആരാധകര്‍ (താങ്കള്‍ അക്കൂട്ടത്തില്‍ ഉണ്ടോ എന്ന് സ്വയ വിമര്‍ശനം നടത്തി തീരുമാനിക്കുക . ഞാനായിട്ട് നേരിട്ട് വിളിക്കുന്നില്ല ) ഹോയ് കൂയ് സിന്ദാബാദ് വിളിച്ച് കയ്യടിച്ചതുമായ വരേണ്യ വര്‍ഗ്ഗ ആരോപണം
ശുദ്ധ നുണയാണ് എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന അവസ്ഥയായി . അത്രയേ ഞാനും പറഞ്ഞുള്ളൂ. അതിന് ക്ലീഷേ , ക്ലീഷേ എന്ന് ഇടയ്ക്കിടെ ജപിച്ചു സ്വന്തം പാമാരത്ത്വ ത്തിന് സ്വയം ചാപ്പ കുത്തിയത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല കാളിദാസാ.
നിയമത്തിന്‍റെ വിലയേറിയ സംരക്ഷണം പ്രാപ്യമല്ലാത്ത അതാസ്ഥിത വര്‍ഗ്ഗത്തില്‍ തന്നെയായിരുന്നു ആ പെണ്‍കുട്ടിയുടെയും സ്ഥാനം . അത് ഇന്ന് പലരും കുട്ടിക്കാലം മുതല്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന ജന്മം കിട്ടിയ ജാതി/മത വിഭാഗത്തെ ഓര്‍ത്തുള്ള ഫ്രസ്ട്രേഷന്‍ അല്ല . സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന അവസ്ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ അടയാളപ്പെടുത്തിയ ജാതി/മതം ഇതൊന്നും നോക്കിയിട്ടല്ല ഇന്ത്യയില്‍ ഒരാളെ പിടികൂടുന്നത് . സമ്പത്തിന്‍റെ/അധികാരത്തിന്‍റെ സിംഹ ഓഹരി തീരെ ചെറിയ ഒരു ശതമാനത്തിന്‍റെ കൈയ്യില്‍ മാത്രം ഉള്ള ഇന്ത്യയില്‍ രണ്ടു വര്‍ഗ്ഗമേ ഉള്ളു കാളിദാസാ .ഉള്ളവരും , ഇല്ലാത്തവരും. അതില്‍ ഡല്‍ഹിയിലെ പെണ്‍കുട്ടി ഇല്ലാത്തവരുടെ വിഭാഗത്തില്‍ പെടുന്നു. വിദ്യ , സ്വന്തമായ യാത്ര സൌകര്യം ഇതൊന്നും സ്വായത്താക്കാനുള്ള ശേഷി ഇല്ലാത്തവരുടെ വകുപ്പില്‍. അല്ലാതെ അരുന്ധതി റായ് എന്ന ബൌദ്ധിക ഫ്രോഡ് പറഞ്ഞത് പോലെ വരേണ്യ വര്‍ഗ്ഗത്തില്‍ അല്ല .

kaalidaasan said...

>>>>വസ്തുതകളെ വളച്ചു ഓടിച്ചു യഥാര്‍ത്ഥ പ്രശനത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു കയ്യടി നേടാന്‍ ശ്രമിക്കുന്ന അവരാണ് സത്യത്തിന്‍റെ കാവല്‍ മാലഖയെങ്കില്‍ സത്യം ഡല്‍ഹി യിലെ ആ പെണ്‍കുട്ടി നേരിട്ടതിലും ഭീകരമായ അവസ്ഥയിലായിരിക്കും . അരുന്ധതി റോയ് പതിനഞ്ചു സെക്കണ്ടുകള്‍ നീളുന്ന പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന ആളാണ് എന്ന എന്‍റെ നിഗമനം ചുമ്മാ അങ്ങനെ എത്തി ചേര്‍ന്ന ഒന്നല്ല . <<<<

ഹര്‍ഷവര്‍ദ്ധന്‍,

ഈ വിഷയത്തില്‍ താങ്കള്‍ അരുന്ധതിയുടെ മേല്‍ ആരോപിച്ച കുറ്റം എങ്ങനെ എത്തിച്ചേര്‍ന്നതാണെന്ന് എനിക്ക് ശരിക്കും ബോധ്യപ്പെട്ടു. അതുപോലെ തന്നെയല്ലേ മറ്റുള്ളവയും.കൂടുതല്‍ വിശദീകരിച്ച് ബുദ്ധിമുട്ടണ്ട.

വസ്തുതകളെ വളച്ചൊടിക്കുന്നത് താങ്കളാണ്. എന്താണു വസ്തുത എന്നുപോലും താങ്കള്‍ക്കറിയില്ല. ആരോ വളച്ചൊടിച്ച് എഴുതി വച്ചതാണു വസ്തുത എന്നു കരുതുന്ന താങ്കള്‍ക്കൊരിക്കലും വസ്തുതകള്‍ മനസിലാകാനും പോകില്ല.

കഴിഞ്ഞ വര്‍ഷം(2012) ഡെല്‍ഹിയില്‍ 635 ബലാല്‍ സംഗങ്ങള്‍ നടന്നു. അതില്‍ ഒരാളെ മാത്രമേ ശിക്ഷിച്ചുള്ളു.

Only one conviction out of 635 rape cases in Delhi this year, reveals home ministry data

NEW DELHI: There has been only one conviction out of over 600 cases of rape reported to Delhi Police this year even as crime against women has been on the rise in the national capital.

As many as 754 accused were arrested in the 635 cases reported to Delhi Police between January and November, the highest in past five years, home ministry data said.

ഇതൊക്കെ ഡെല്‍ഹി സര്‍ക്കാരിന്റെ കണക്കുകളാണ്. ഈ ബലാല്‍ സംഗങ്ങള്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണു താങ്കളിപ്പോള്‍ നടന്ന ബലാല്‍ സംഗത്തില്‍ കണ്ടത്?

kaalidaasan said...

>>>>ഇനി താങ്കള്‍ പറഞ്ഞത് പോലെ ആ പെണ്‍കുട്ടിയുടെ "ബോയ്‌ ഫ്രണ്ട് " സ്വാധിനിക്കാന്‍ തക്ക വണ്ണം പാവപ്പെട്ടവന്‍ ആണോ അല്ലയോ എന്ന് നോക്കാം . ആര് സ്വാധീനിക്കാന്‍ ? കുബേരന്‍റെയോ , മിഡാസിന്‍ന്‍റെയോ, ഷൈലൊക്കിന്‍റെയോ മക്കള്‍ ഒന്നുമല്ലല്ലോ പ്രതികള്‍. അവന്മാരും ചോദിക്കാനും പറയാനും ആരുമില്ലത്തവന്മാര്‍. പഴയ ഒരു സിനിമയിലെ വാചകം അല്‍പ്പം മാറ്റിയാല്‍ 'പിന്നെ എന്തോന്ന് എടുത്തിട്ട് സ്വാധിനിക്കാന്‍ ?" :) <<<<

ഹര്‍ഷവര്‍ദ്ധന്‍,

Rich/affluent, those who can influence the government machinery by means of their wealth and connectionsതുടങ്ങിയവയൊക്കെ താങ്കളുടെ പ്രയോഗങ്ങളാണ്. അതെന്റെ വായില്‍ തിരുകാന്‍ നോക്കേണ്ട. അരുന്ധതിയും അങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.

ആ പെണ്‍കുട്ടിയുടെ "ബോയ്‌ ഫ്രണ്ട് " സ്വാധിനിക്കാന്‍ തക്ക വണ്ണം പാവപ്പെട്ടവന്‍ ആണോ പണക്കാരനാണോ അല്ലയോ എന്നതൊന്നും എന്റെ പ്രശനമല്ല. അതുകൊണ്ട് ഞാന്‍ അതിനോട് പ്രതികരിക്കുന്നില്ല.

ഈ പെണ്‍കുട്ടിയെ ബലാല്‍ സംഗം ചെയ്തവര്‍ പണക്കരായിരുന്നെങ്കില്‍ അവര്‍ വരേണ്യ വര്‍ഗ്ഗ്റ്റഹ്തെ സ്വാധീനിക്കുമായിരുന്നു എന്ന് അരുന്ധതി പറഞ്നു. ഞാനതിനോട് പൂര്‍ണ്ണമയും യോജിക്കുന്നു.

ഉദാഹരണം കേരളത്തിലുണ്ട്. റെജീനയെ ബലല്‍ സംഗമം ​ചെയ്ത കുഞ്ഞാലിക്കുട്ടി ഭരണത്തെയും ജുഡീഷ്യറിയേയും സ്വാധീനിച്ച് രക്ഷപെട്ടു. പി ജെ കുര്യനും  അതു തന്നെ ചെയ്തു.
കുഞ്ഞലികുട്ടിയേയും കുര്യനേയും പോലെ സ്വാധിനം ചെലുത്താന്‍ ഉള്ള ശേഷി ഇല്ലാത്തതുകൊണ്ട് ബസ് ഡ്രൈവര്‍മാരും മറ്റുമായ പ്രതികള്‍ പിടിയിലായി. അത് താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ മനസിലാക്കേണ്ട ആവശ്യമില്ല.

ബലാല്‍ സംഗം ചെയ്യുന്ന ഉന്നതരായാവര്‍ സ്വാധീനിക്കുന കാര്യമാണു ഞാന്‍ പറഞ്ഞത്. അത് താങ്കളെന്തിന്, ബലാല്‍ സംഗം ചെയപ്പെട്ടവര്‍ സ്വാധീനിക്കുന്നതായി ദുര്‍വ്യാഖ്യാനിക്കുന്നു?


Harshavardhan v said...

കാളിദാസന്‍ , താങ്കളുടെ വാക്കുകള്‍ തന്നെയാണ് അരുന്ധതി റായ് പറഞ്ഞതായി ഞാന്‍ എടുത്തത്. അല്ലാതെ ഇത്തരം ചവറുകള്‍ ഞാന്‍ വായിക്കാറില്ല. താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് മേലാണ് ഞാന്‍ ചര്‍ച്ച തുടങ്ങിയതും. അതില്‍ അരുന്ധതി റായ് എന്നാ സാമൂഹിക ബിംബത്തെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞു. അതില്‍ മാറ്റങ്ങള്‍ ഏതുമില്ല .
ഇനി , മുകളില്‍ താങ്കള്‍ കൊടുത്ത വാക്കുകള്‍ അവരുടേത് തന്നെയാണല്ലോ അല്ലെ ? എങ്കില്‍ മിഡില്‍ ക്ലാസ് എന്ന പദമാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത് . അപ്പോഴും ആ വാക്കുകള്‍ക്ക് പ്രശ്നമുണ്ട് കാളിദാസ.മിഡില്‍ ക്ലാസ് പെണ്‍കുട്ടിയെ അവളെക്കാള്‍ താഴ്ന്ന ക്ലാസ്സില്‍ പച്ചക്കറി വില്ല്പനക്കാരന്‍ ജിംഇന്‍സ്ട്രക്റ്റര്‍ എന്നിവരൊക്കെ ചേര്‍ന്ന് ആക്രമിച്ചത് കൊണ്ടാണ് ഇത്രയും ശ്രദ്ധ ആ കേസ്സില്‍ വന്നത് എന്ന് അവര്‍ വ്യക്തമായി മൊഴിയുന്നുണ്ട്. ഇന്ത്യയില്‍ ഇതു പ്രധാന ഇഷ്യുവില്‍ നിന്നിം ശ്രദ്ധ തിരിച്ചു വിടാനാനുള്ള ഏറ്റവും നല്ല ആയുധമാണ് ആ പ്രശനത്തില്‍ ജാതി കൊണ്ട് വരിക എന്നത്. ഇതില്‍ അരുന്ധതി റായ് ചെയ്തതും അത്ര തന്നെ. ഒരു പക്ഷെ ആയമ്മയുടെ ഇന്റര്‍വ്യൂ വന്നു വിവാദമായതിനു ശേഷമാകനമ പലരും അക്രമികളുടെ ജാതി തന്നെ അന്വേഷിച്ച് കൂട്ടത്തില്‍ ഞമ്മന്റെ ആളുകള്‍ അല്ലെങ്കില്‍ അധകൃത വിഭാഗത്തിലെ വേദനിക്കുന്ന ചെറുപ്പക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് പരത്തി തുടങ്ങിയത്. കോഴ വിവാദത്തില്‍ പുറത്തായപ്പോള്‍ ഇടയ്ക്ക് മുഹമ്മദ്‌ അസ്സ്രുദ്ധിനും ഇത് പോലെ ഒരു നമ്പര്‍ കളിച്ചു നോക്കിയിരുന്നു എന്നത് ഇവിടെ സ്മരണീയം . അവിടെ അങ്ങേര രക്ഷപ്പെടാനും, ഇവിടെ അരുന്ധതി റായി കയ്യടി/ചെരിപ്പേര്‍ അത് എന്തായാലും ശ്രദ്ധ തന്‍റെ ,മേലേക്ക് വരാനും (കുപ്രസ്സിദ്ധിയാണ് ഏറ്റവും നല്ല പ്രശസ്തി എന്ന് അവരെക്കാള്‍ നന്നായി അറിയാവുന്നവര്‍ ചുരുങ്ങും ). അവര്‍ പറഞ്ഞത് കേട്ട പാതി കേള്‍ക്കാത്ത പാതി കാളിദാസനെ പോലെ ജനന സര്‍ട്ടിഫിക്കറ്റിലെ ജാതി ചൊറിയുന്നവര്‍ അത് ഏറ്റു പലരും ഇത് കൌണ്ടര്‍ ചെയ്തേക്കാം എന്ന് മുന്‍കൂട്ടി കാണാനുള്ള ബുദ്ധി എന്തായാലും അരുന്ധതി റായ് കാണിച്ചു . അത് കൊണ്ടാണല്ലോ Its really very sad, cause you know, its a terrible thing to say to such a tragic event. എന്ന ജാമ്യം പോക്ക്രിത്തരം വിളിച്ചു പറയുന്നതിന് മുന്നേ അവര്‍ എടുത്തിരിക്കുന്നത്. കാളിദാസന് ആ ബുദ്ധി തന്നതെയും പോയി .

Actually, it is not sad or terrible, it is just pathetic and heinous

kaalidaasan said...

>>>>പോലീസുകാര്‍ അവരുടെ മുഖം രക്ഷിക്കാനുള്ള സ്വാധീനം ആ പയ്യനില്‍ ചെലുത്താന്‍ ശ്രമിച്ചു , നടന്നില്ല അവര്‍ ആ പയ്യന്‍റെ പേരില്‍ (സീ ന്യൂസിന്‍റെയും ) കേസ് എടുക്കുകയും ചെയ്തു . പക്ഷെ സംഭവം നാട്ടുകാരുടെ പ്രതിഷേധം കത്തി കൈ വിട്ടു പോയത് കൊണ്ട് ഇപ്പൊ കൂടുതല്‍ ഒന്നും ചെയ്യാന്‍ നിവ്രത്തിയില്ല. അത് കൊണ്ട് ഡല്‍ഹി പോലീസുകാര്‍ തത്കാലം അടങ്ങിയിരിക്കുന്നു. <<<<

ഹര്‍ഷവര്‍ദ്ധന്‍,

ഇത്രയൊക്കെ മനസിലാക്കാന്‍ താങ്കള്‍ക്ക് ശേഷിയുണ്ട്. ബലാല്‍ സംഗം ചെയ്തവര്‍ ഇടപെടാഞ്ഞിട്ടു പോലും  പോലീസുകാര്‍ വാദിയെ പ്രതിയാക്കാന്‍ നോക്കുന്നു.

അപ്പോള്‍ അഴിമതി അരങ്ങു തകര്‍ക്കുന്ന ഒരു വ്യവസ്ഥിതിയില്‍  പ്രതികള്‍ പണം നല്‍കിയാല്‍ ഈ പോലീസുകാര്‍ എന്തൊക്കെ ചെയ്യില്ല? അതുകൂടി ആലോചിച്ചാല്‍ താങ്കള്‍ക്ക് അരുന്ധതി പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടും. അതിനു വേണ്ടത് തുറന്ന മനസാണ്.

kaalidaasan said...

>>>>ആ പെണ്‍കുട്ടിയുടെ മരണം ഇത്ര വലിയ ഇഷ്യൂ ആയതു വരേണ്യത കൊണ്ടല്ല സുഹൃത്തെ . നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്‌ കൊണ്ടാണ് .<<<<

ഹര്‍ഷവര്‍ദ്ധന്‍,

നാട്ടുകാരുടെ പ്രതിഷേധം എന്തുകൊണ്ടുണ്ടായി എന്നതിനേക്കുറിച്ചാണ്, അരുന്ധതി പറഞ്ഞത്.

However, the real problem is why is this crime creating such a lot of outrage is because it plays into the idea of the criminal poor, like the vegetable vendor, gym instructor or bus driver actually assaulting a middle class girl. Whereas when rape is used as a means of domination by upper castes, the army or the police it is not even punished,”

കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയില്‍ നടന്ന 635 ബലാല്‍സംഗത്തിലും ഉണ്ടാകാത്ത പ്രതിഷേധം എന്തുകൊണ്ട് ഈ ബലാല്‍ സംഗത്തില്‍ മാത്രമുണ്ടായി? ഉത്തരം പറയേണ്ടത് താങ്കളാണ്?

kaalidaasan said...

>>>>അത് മാറ്റാന്‍ അരുന്ധതി റോയി എന്ന ചവറിനെ പ്രോസ്ത്സാഹിപ്പിക്കുന്നതിലും നല്ലത് ഇറോം ഷര്‍മിളയെ പോലുള്ളവര്‍ക്ക് പിന്തുണ നല്‍കുന്നതാണ് എന്നാണ് എന്‍റെ മതം.<<<<

ഹര്‍ഷവര്‍ദ്ധന്‍,

വേണ്ട അരുന്ധതിയെ പ്രോത്സാഹിപ്പിക്കേണ്ട. താങ്കളേപ്പോലെ അന്ധമായ വിരോധം കൊണ്ടു നടക്കുന്നവരുടെ പ്രോത്സാഹനം അവര്‍ പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇറോം ശര്‍മിള നിരഹാരം കിടക്കുന്നു. ഇന്നു വരെ താങ്കള്‍ എന്ത് പ്രോത്സാഹനം അവര്‍ക്ക് നല്‍കിയിട്ടുണ്ട്?

Harshavardhan v said...

ഈ boyfriend ന്റെ സാക്ഷിമൊഴികൊണ്ടാണീ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നത്. പ്രതികള്‍ സമ്പന്നരും സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരുമായിരുന്നെങ്കില്‍ ഇദ്ദേഹം പണ്ടേ വിലക്കു വാങ്ങപ്പെട്ടേനെ. കുഞ്ഞാലിക്കുട്ടി ചെയ്തതുപോലെ. എതിര്‍ത്തിരുന്നെങ്കില്‍ ഒരു പക്ഷെ കൊല്ലപ്പെട്ടേനെ. ഇതൊക്കെ ആണ്, ഇന്‍ഡ്യയിലെ ഇന്നത്തെ യാഥാര്‍ത്ഥ്യം."

കാളിദാസ , കോടതിയെ വിമര്‍ശിച്ചതിന് പിടിച്ചു അകത്തിടുന്ന ഏക രാജ്യം ഇന്ത്യയാണ് എന്ന് അങ്ങോട്ട്‌ കയറി അധികാരികമായിട്ടു പറഞ്ഞു കളയരുതേ. ഫെദര്‍ ഉദ്യോഗസ്ഥന്മാരെ തെറ്റായ രീതിയില്‍ അഭിസംഭോധന ചെയ്‌താല്‍ അകത്താകാനുള്ള നിയമം അമേരിക്ക പോലുള്ള രാജ്യത്ത് നിലവിലുണ്ട് (നയന്‍ ഇലവന് ശേഷം) . ആപ്പിന്നെ കോടതി അഭിപ്രായം പറയരുത് എന്ന് വിധി എഴുതിയ ഒരു കേസ്സില്‍ അഭിപ്രായം പരഞ്ഞിഒട്ടു ഒരു ദിവസം ജയലില്‍ സ്വുഖാവാസം അനുഷ്ടിച്ചു പുറത്തു വരാനുള്ള സൗകര്യം സെളിബ്രിട്ടികള്‍ക്ക് ഇന്ത്യയില്‍ മാത്രമേ കാണു എന്ന് വേണമെങ്കില്‍ പറയാം. കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് പുറം രാജ്യങ്ങളില്‍ ചിലതില്‍ നടത്തിയാല്‍ ജയലില്‍ കിടന്നോ കമ്യൂണിറ്റി സര്‍വീസ് നടത്തിയോ ആയമ്മയുടെ നടുവ് ഒടിഞ്ഞേനേ . അത് കൊണ്ട് അത് കള

kaalidaasan said...

>>>>പക്ഷെ അവര്‍ പോലും അരുന്ധതി റോയിയെ പോലുള്ള അഴുകിയ ശവത്തിന്റെ മജ്ജ ഊറ്റിക്കുടിക്കാന്‍ ശ്രമിക്കുന്ന കുറുക്കന്‍(കുറുക്കത്തി )മാരെക്കാളും ഭേദമാണ് . താങ്കളും അവര്‍ക്കൊപ്പം ചേര്‍ന്ന് ആ പെണ്‍കുട്ടിയെ അമ്പാനിയുടെ മകളാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമുണ്ട് പക്ഷെ അത്ഭുതമില്ല <<<<

ഹര്‍ഷവര്‍ദ്ധന്‍,

അരുന്ധതി ആ പെണ്‍കുട്ടിയേക്കുറിച്ചോ അവര്‍ക്ക് നേരിടേണ്ടി വന്ന അവസ്ഥയേക്കുറിച്ചോ ഒരക്ഷരം പറഞ്ഞിട്ടില്ല. എന്നിട്ടും ഇതുപോലെ അല്‍പ്പത്തരം വിളിച്ചു കൂവാന്‍ താങ്കള്‍ക്ക് ലജ്ജയില്ലേ?

ഇന്‍ഡ്യയില്‍ ആദ്യമായി നടക്കുന്ന ബലാല്‍ സംഗം പോലെ ആര്‍ത്തലച്ച് നടന്ന പ്രതിഷേധത്തേക്കുറിച്ചാണ്, അരുന്ധതി പറഞ്ഞത്. അന്ന് പ്രതിഷേധിച്ചവരൊക്കെ ഇപ്പോള്‍ എവിടെ പോയി? അതിനു ശേഷം എത്ര ബലാല്‍ സംഗങ്ങള്‍ നടന്നു? ഡെല്‍ഹിയില്‍ പോലും നടന്നു?

ഞാനോ അരുന്ധതിയോ പറയാത്ത കാര്യമാണു താങ്കളിപ്പോള്‍ ആരോപിക്കുന്നത്. ആ പെണ്‍കുട്ടി പണക്കാരിയാണെന്ന് അരുന്ധതി ആരോപിച്ചതായി താങ്കള്‍ക്കുണ്ടായ തോന്നലാണ്. തോന്നലുകളോട് പ്രതികരിക്കേണ്ട അവശ്യം എനിക്കില്ല.

താങ്കള്‍ പണക്കാരുടെ കാര്യം പറഞ്ഞപ്പോള്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ പണക്കാരെ നിശ്ചയിക്കുന രീതി ഞാന്‍ സൂചിപ്പിച്ചു. അത്രമാത്രം.

Harshavardhan v said...

ഇറോം ഷര്‍മിള നടത്തുന്ന നിരാഹാരത്തില്‍ ഞാന്‍ എന്ത് സപ്പോര്‍ട്ട് നല്‍കി എന്ന് താങ്കളെ ബോധ്യപ്പെടുത്താന്‍ അല്ല എങ്കിലും പറയാം. രണ്ടായിരത്തി പത്തില്‍ ഡല്‍ഹി ജെ എന്‍ യു വില്‍ ഇറോം ഷര്‍മിളയുടെ നിരാഹാരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ വേണം എന്ന് അപ്പേള്‍ നല്‍കാന്‍ ഒരു മൂവ്മെന്റ് രൂപികരിച്ചു. അതിന്റെ തുടക്കം മുതല്‍ , ആ മൂവ്മെന്‍റ് രാഷ്ട്രീയപരമായി മറ്റൊരു ദിശയിലേക്കു മാറും വരെ എല്ലാത്തിലും കൂടെ ഉണ്ടായിരുന്ന ആളാണ്‌ ഞാന്‍. രണ്ടായിരത്തി പതിനൊന്നില്‍ ല്‍ കിങ്ങ്സ്വേ ക്യാമ്പില്‍ നടന്ന വന്ദേമാതരം പാടി വന്ന ഗുണ്ടകളുടെ അക്രമത്തെ പ്രത്യക്ഷത്തില്‍ നേരിട്ടിട്ടും ഉണ്ട് . പിന്നെ ഷര്‍മിള യുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞങ്ങളാല്‍ കഴിയുന്ന പിന്തുണ നല്‍കാന്‍ രൂപം കൊണ്ട സംഘത്തിന്റെ , ദിശ , ആശയങ്ങള്‍ ഇതൊക്കെ മാറുകയും അത് ദഹിക്കാതെ വരികയും ചെയ്തപ്പോള്‍ അത് വിട്ടു പോരുകയും ചെയ്തു.

kaalidaasan said...

>>>>എന്റെ വാക്കുകള്‍ എടുക്കുമ്പോള്‍ അത് മുഴുവനായി പറയു കാളിദാസ. ബുക്കര്‍ പ്രൈസ് അധമ രാജ്യത്തുള്ളവര്‍ക്ക് കിട്ടുന്നത് എപ്പോഴാണ് എന്ന് ഞാന്‍ അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. <<<<

ഹര്‍ഷവര്‍ദ്ധന്‍,

ബുക്കര്‍ പ്രൈസ് ആര്‍ക്കാണു കൊടുക്കുന്നതെന്ന് അന്വേഷിച്ചാല്‍ ഈ അധമ രാജ്യക്കാരേക്കുറിച്ച് പറഞ്ഞ അധമത്വം മനസിലാകും.

Harshavardhan v said...

അത് കൊണ്ട് തന്നെ കാളിദാസാ എന്താണ് ആക്റ്റിവിസം എന്താണ് തിയറ്റ്രിക്ക്യാലിറ്റി എന്നത് ഒറ്റ നോട്ടത്തില്‍ എനിക്ക് തിരിച്ചറിയാനാകും. അരുന്ധതി റോയ് രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത് ആ തിരിച്ചറിവ് കൊണ്ടാണ്

Harshavardhan v said...

താങ്കള്‍ ഉരുണ്ടു കളിക്കുകയാണല്ലോ കാളിദാസാ :സൈന്യത്തിന്റെയും പൊലീസിന്റെയും കാര്‍മികത്വത്തില്‍ നിരവധി നിരപരാധികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴില്ലാത്ത രോഷം ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ കാര്യത്തില്‍ മാത്രമുണ്ടാകുന്നത് അദ്ഭുതകരമാണ്. ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. കശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പൊലീസും ഭരണകൂടത്തിന്റെ ആയുധം എന്ന നിലക്കുതന്നെ ബലാത്സംഗത്തെ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഒട്ടുവളരെ പേരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്‍െറ പേരില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ടത്താപ്പാണ്.
പട്ടാളവും പൊലീസും ഉന്നതജാതിക്കാരും ബലാത്സംഗം നടത്തുന്നുണ്ട്. അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല."
ഇത് താങ്കളുടെ പോസ്സ്ടിലെ വാക്കുകള്‍ ആണ് " ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ." എന്ന് പറഞ്ഞത് താങ്കള്‍ തന്നെ സുഹൃത്തെ. അതിനോടാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത് .

kaalidaasan said...

>>>>ഏറ്റവും കുരിക്കിയ ഭാഷയില്‍ പറഞ്ഞാല്‍ തോക്കിനു ലൈസന്‍സ് ഉള്ള എക്സ് സര്‍വിസ് മെന്‍ കോട്ടേജുകള്‍ അവിടെ കൊണ്ട് വരണം എന്ന്. സംഭവം വന്നാല്‍ രാഷ്ട്രീയപരമായ മുതലെടുപ്പ് പവസാനിക്കും എന്നറിയാവുന്ന രാഷ്ട്രീയക്കാര്‍ അത് ചവറ്റു കോട്ടയില്‍ കളഞ്ഞു . <<<<

ഹര്‍ഷവര്‍ദ്ധന്‍,

എങ്കില്‍ പിന്നെ പട്ടാളത്തെ തന്നെ ഇന്‍ഡ്യയുടെ ഭരണം അങ്ങ് ഏല്‍പ്പിച്ചാല്‍ പോരേ? എന്തിന്ത്ര കഷ്ടപ്പെടുന്നു.

ഒരു എക്സ് സെര്‍വീസ് മെന്നും അവിടെ പോയി താമസിക്കില്ല. തലക്ക് സുനാമി പിടിച്ച വല്ല ജന്തുക്കളും ഒഴികെ. 65 വര്‍ഷക്കാലം പട്ടാളം തന്നെ നോക്കിയിട്ട് പണി പളുന്നു. പിന്നെ ആണിനി പെന്‍ഷന്‍ പറ്റിയ പട്ടാളക്കാര്‍.

kaalidaasan said...

>>>>പിന്നെ കാശ്മീര്‍ ആസാം പ്രശ്നങ്ങളില്‍ അരുന്ധതി പറഞ്ഞ അഭിപ്രായത്തെ ചൊല്ലിയല്ലല്ലോ കാളിദാസ നമ്മുടെ ചര്‍ച്ച. പൊട്ടന്‍ കളിക്കുന്നത് കാളിദാസനോ ഞാനോ ? ദല്‍ഹിയിലെ പെണ്‍കുട്ടിയെ വരേണ്യ വര്‍ഗ്ഗ ശ്രേണിയില്‍ പെടുത്തിയ അരുന്ധതി റോയിയുടെ നുണയോടാണ് ഞാന്‍ പ്രതികരിച്ചത് . കശ്മീര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച നമുക്ക് വിശദമായി തന്നെ ആവാം. പക്ഷെ തത്കാലം ഫോക്കസ് വരേണ്യ വര്‍ഗ്ഗ കമന്റില്‍ തന്നെ നിറുത്താം , എന്താ ? <<<<

ഹര്‍ഷവര്‍ദ്ധന്‍,

അരുന്ധതിയുടെ "നുണ"യോട് തന്നെ പ്രതികരിച്ചോളൂ. പക്ഷെ അതിനു മുന്നേ അരുന്ധതി പറഞ്ഞ "നുണ" എന്നോടും കൂടി ഒന്നു പറയേണ്ടി വരും. അവര്‍ ചാനല്‍ ഫോറിനു നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ലിങ്ക് ഇവിടെ ഇട്ടിട്ടുണ്ട്. അത് മുഴുവനായി ഒന്ന് കേട്ടിട്ടു മതിയില്ലേ അവര്‍ പറഞ്ഞ "നുണ"യേപ്പറ്റി ചര്‍ച്ച ചെയ്യാന്‍?

Harshavardhan v said...

ജാതി മതം എന്നിവയുടെ കാലങ്ങാലായി നില നില്‍ക്കുന്ന സ്പര്‍ദ്ധ ഈ വിഷയത്തില്‍ കൊണ്ട് വന്നു, നടന്ന ഒരു ഹീന കൃത്യത്തിലേക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ശ്രദ്ധ കൂടി ഇല്ലാതാക്കാന്‍ മാത്രമേ അരുന്ധതി റായ് എന്ന ബൌധിക കേട്ട് കാഴ്ച്ചയുടെ തിരുമൊഴി വഴി മരുന്നിടു എന്ന സത്യം വിളിച്ചു പരയ്യുന്നതിനു ഞാന്‍ എന്തിനു ലജ്ജിക്കണം കാളിദാസാ . ആയമ്മയുടെ വാക്കുകള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ജാതി കോമരം കയറി തുള്ളി എന്റെ വാക്കുകള്‍ ശരിയാണ് എന്ന് തെളിയിച്ചവര്‍ (കാളിദാസന്‍ അന്നേ ഒരാളാണ് എന്ന് ഞാന്‍ പറയില്ല) അല്ലെ ലജ്ജിക്കേണ്ടത്‌ ?

kaalidaasan said...

>>>>ഇന്ത്യയിലെ ഏത് വരേണ്യ വര്‍ഗ്ഗ ജാതാണ് അല്ലങ്കില്‍ ജാഥയ്ക്ക് ആണ് കാളിദാസ സാമ്പത്തികം ,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വരുക ? ചുരുക്കത്തില്‍ അരുന്ധതി റോയി എന്ന ഉഡായിപ്പ് പറഞ്ഞതും മണ്ടന്മാരായ അവരുടെ ആരാധകര്‍ (താങ്കള്‍ അക്കൂട്ടത്തില്‍ ഉണ്ടോ എന്ന് സ്വയ വിമര്‍ശനം നടത്തി തീരുമാനിക്കുക . ഞാനായിട്ട് നേരിട്ട് വിളിക്കുന്നില്ല ) ഹോയ് കൂയ് സിന്ദാബാദ് വിളിച്ച് കയ്യടിച്ചതുമായ വരേണ്യ വര്‍ഗ്ഗ ആരോപണം <<<<

ഹര്‍ഷവര്‍ദ്ധന്‍,

ഏത് വരേണ്യ വര്‍ഗത്തിനാണെന്ന് താങ്കള്‍ അന്വേഷിച്ച് കണ്ടു പിടിക്കുക. വരേണ്യ വര്‍ഗത്തിനങ്ങനെ ബുദ്ധിമുട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

Harshavardhan v said...

അരുന്ധതിയുടെ നുണയുടെ ട്രാന്‍സ്ലേഷന്‍ ഞാന്‍ വായിക്കുന്നത് താങ്കളുടെ ബ്ലോഗില്‍ കൂടിയാണ്.അവരുടെ അഭിപ്രായങ്ങള്‍ അല്ലാതെ ഞാന്‍ കാണാ റോ വയിക്കാറോ ഇല്ല. അത് ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ താങ്കള്‍ മിട്ടില്‍ ക്ലാസ് എന്നാണ് അവര്‍ പറഞ്ഞത് എന്ന് സ്വയം തിരുത്തിയപ്പോള്‍ ഞാന്‍ ആ ലിങ്ക് കണ്ടു . അതിനെക്കുറിച്ചും അഭിപ്രായം മുകളില്‍ പറഞ്ഞിട്ടുണ്ട് .
സ്വയം തിരുത്തിയത് താങ്കളാണ് എന്ന് പറഞ്ഞത് "സമ്പന്ന , ഉന്നതകുല ജാത " എന്നെ പ്രയോഗങ്ങള്‍ താങ്കള്‍ പോസ്റ്റില്‍ തന്നെ നടത്തിയത് കൊണ്ടാണ്

Harshavardhan v said...

പട്ടാളത്തിനെ ഇന്ത്യയുടെ ഭാരം ഏല്‍പ്പിക്കാന്‍ ആര് പറഞ്ഞു കാളിദാസാ ? എക്സ് സര്‍വീസ് മെന്‍ പദ്ധതി വന്നത് മദ്രാസ് റെജിമെന്റില്‍ (ശരിയായ പടമാണോ എന്ന് അറിയില്ല മദ്രാസിലെ പട്ടാള വിഭാഗം ഏതോ അത്) സേവനം അനുഷ്ടിച്ചിരുന്ന ഒരു കൂട്ടം പട്ടാളക്കാരില്‍ നിന്നായിരുന്നു . അതിനു തയാറായി ഒരു അന്‍പതോളം ആളുകള്‍ ഉണ്ടായിരുന്നു താന് അത് അനുവദിക്കുകയും താമസിക്കുന്നവര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ഈ വിഭാഗത്തിനു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ അതിന് ഒരുങ്ങുമായിരുന്നു. പ്രശനത്തിന്റെ പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്ന് മാത്രമാണിത് . തലക്കു സുനാമി ഒന്നും വേണ്ട കാളിദാസാ . മിനിമം സെന്‍സും , പൊളിറ്റിക്കല്‍ ബോധവും ഉള്ള (താത്പര്യവും കൂടി വേണം ) ഉള്ള ഒരു നല്ല നേതാവിന് ഒരു വര്ഷം കൊണ്ട് പരിഹരിക്കാവുന്ന പ്രശനങ്ങളെ കാശ്മീരില്‍ ഉള്ളു . താങ്കള്‍ക്ക് "വ്യക്തിപരമായി പരിചയമുള്ള " (ഇത് ചിരിപ്പിച്ചു ) ഇരകളോട് തന്നെ ചോദിച്ചു നോക്ക് . അവര്‍ പറയും സത്യാവസ്ഥ

kaalidaasan said...

>>>താങ്കളുടെ വാക്കുകള്‍ തന്നെയാണ് അരുന്ധതി റായ് പറഞ്ഞതായി ഞാന്‍ എടുത്തത്. <<<

എന്റെ വാക്കുകളോ? അരുന്ധതിയുടെ വാക്കുകള്‍ എന്ന പേരില്‍  ഒരു മലയാള പത്രം പ്രസിദ്ധീകരിച്ചതും അതിനെ അടിസ്ഥാനമാക്കി രണ്ട് ബ്ളോഗര്‍മാര്‍ എഴുതിയതുമാണ്, ഞാന്‍ പകര്‍ത്തി വച്ചത്. അതിന്റെ വിമര്‍ശനമാണീ പോസ്റ്റുതന്നെ. അതെങ്ങനെ എന്റെ വാക്കുകളാകും?

Harshavardhan v said...

ഹര്‍ഷവര്‍ദ്ധന്‍,

ഏത് വരേണ്യ വര്‍ഗത്തിനാണെന്ന് താങ്കള്‍ അന്വേഷിച്ച് കണ്ടു പിടിക്കുക. വരേണ്യ വര്‍ഗത്തിനങ്ങനെ ബുദ്ധിമുട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

ബുദ്ധിമുട്ട് ഉണ്ട് അന്ന് പറഞ്ഞിട്ടില്ല പക്ഷെ ആ പെണ്‍കുട്ടിയെ വരേണ്യ ആകിയ കാളിദാസന്റെ"ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. " ഈ വാക്കുകളില്‍ ഉള്ള വൈരുധ്യം ചൂണ്ടി കാണിക്കാനാണ് ഞാന്‍ ഇന്ത്യയില്‍ വരെന്യര്‍ക്കു ഒരിക്കലും ആ പെണ്‍കുട്ടിയുടെ അവസ്ഥ ഉണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞത്.

Harshavardhan v said...

താങ്കള്‍ ക്വോട്ട് ചെയ്ത ആ വാക്കുകള്‍ താങ്കള്‍ തിരുത്തിയിട്ടോ വിശകലനം ചെയ്തിട്ടോ ഇല്ല. പിന്നെ തിരുത്തുന്നത്.മിനിമം മിഡില്‍ ക്ലാസ് എന്നാ പദം എങ്കിലും ഉപയോഗിക്കുന്നത് എന്റെ ഒരു ഇരുപതു കമന്റുകള്‍ എങ്കിലും കഴിഞ്ഞതിനു ശേഷമാണ് . അത് കൊണ്ട് കൂടതല്‍ ഉരുളണം എന്നില്ല. പിന്നെ ഉരുണ്ടാല്‍ മറുപടിക്ക് ഞാന്‍ ഇവിടെ തന്നെ ഉണ്ട് കേട്ടോ :)

Harshavardhan v said...

മാധ്യമങ്ങള്‍ അരുന്ധതി റോയ് പറഞ്ഞതിനെ വളചോടിച്ചതാണ് എങ്കില്‍ അതിനെ വിമര്‍ശിച്ചാണ് താങ്കളുടെ പോസ്റ്റ്‌ എങ്കില്‍ ആദ്യം വിശകലനം ചെയ്യേണ്ടത് ആ വളചോടിക്കള്‍ ? ആല്ലേ ആണ് എന്നാണ് എന്റെ അഭിപ്രായം. അത് ചെയ്യാതെ വരേണ്യ വര്‍ഗ്ഗത്തിന്റെ കൂമ്പിനിടിച്ച് എന്റെ സര്‍ട്ടിഫിക്കറ്റില്‍ നിന്നുള്ള ചൊറിച്ചില്‍ മാറ്റാം എന്ന് കരുതുന്നവര്‍ക്ക് സ്ഥിരം പറ്റുന്ന അബദ്ധം താങ്കള്‍ക്കും അത്തരക്കാരോട് സ്ഥിരമായി പ്രതികരിക്കുന്ന ശൈലി എനിക്കും .സംഭവിച്ചു അത്ര മാത്ര, അത് കോസ്മിക് ലോ :)

kaalidaasan said...

>>>മിഡില്‍ ക്ലാസ് പെണ്‍കുട്ടിയെ അവളെക്കാള്‍ താഴ്ന്ന ക്ലാസ്സില്‍ പച്ചക്കറി വില്ല്പനക്കാരന്‍ ജിംഇന്‍സ്ട്രക്റ്റര്‍ എന്നിവരൊക്കെ ചേര്‍ന്ന് ആക്രമിച്ചത് കൊണ്ടാണ് ഇത്രയും ശ്രദ്ധ ആ കേസ്സില്‍ വന്നത് എന്ന് അവര്‍ വ്യക്തമായി മൊഴിയുന്നുണ്ട്. <<<

അതെ അവര്‍ വളരെ വ്യക്തമായി മൊഴിയുന്നുണ്ട്. അത് വാസ്തവം ആണു താനും. അതൊക്കെ വെറുതെ താങ്കളേപ്പോലെ വെറും തോന്നലുകളില്‍ നിന്നോ വളച്ചൊടിക്കപ്പെട്ട്റ്റ പ്രസ്താവനയുടെ അടിസ്ഥാനത്തിലോ അല്ല. കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തിലാണ്.

ഉയര്‍ന്ന ക്ലാസ്സില്‍ ഉള്ളവരെ( ജാതികൊണ്ടും, സമ്പത്തുകൊണ്ടും, പദവി കൊണ്ടും),താഴ്ന്ന ക്ളസുകാര്‍ ബലാല്‍ സംഗം ചെയ്യുമ്പോഴേ ഇതുപോലുള്ള പൊറാട്ടു നാടകങ്ങള്‍ കാണാറുള്ളു. മറിച്ചാണെങ്കില്‍  ഉണ്ടാകാറില്ല. അതാരുടെയും തോന്നലല്ല. ഇന്‍ഡ്യയില്‍ ഇന്നുള്ള യാഥാര്‍ത്ഥ്യം. കേരളത്തില്‍ പോലും ദളിത് പെണ്‍കുട്ടികള്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ അത് വാര്‍ത്ത ആകുന്നില്ല.

kaalidaasan said...

>>>ഇന്ത്യയില്‍ ഇതു പ്രധാന ഇഷ്യുവില്‍ നിന്നിം ശ്രദ്ധ തിരിച്ചു വിടാനാനുള്ള ഏറ്റവും നല്ല ആയുധമാണ് ആ പ്രശനത്തില്‍ ജാതി കൊണ്ട് വരിക എന്നത്. ഇതില്‍ അരുന്ധതി റായ് ചെയ്തതും അത്ര തന്നെ. ഒരു പക്ഷെ ആയമ്മയുടെ ഇന്റര്‍വ്യൂ വന്നു വിവാദമായതിനു ശേഷമാകനമ പലരും അക്രമികളുടെ ജാതി തന്നെ അന്വേഷിച്ച് കൂട്ടത്തില്‍ ഞമ്മന്റെ ആളുകള്‍ അല്ലെങ്കില്‍ അധകൃത വിഭാഗത്തിലെ വേദനിക്കുന്ന ചെറുപ്പക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് പരത്തി തുടങ്ങിയത്. <<<

ഇതു വരെ പറഞ്ഞതെല്ലാം നിലം പരിശായപ്പോള്‍ പുതിയ അയുധമെടുക്കുന്നു അല്ലേ മാഷേ.

താങ്കളൊക്കെ ഇന്‍ഡ്യയില്‍ തന്നെ ആണോ ജീവിക്കുന്നത്? ഇനി അരുന്ധതി റോയി ആണ്, ഇന്‍ഡ്യയില്‍ ജാതി ഉണ്ടാക്കിയതെന്നു കൂടി പറഞ്ഞാല്‍ എല്ലാം പൂര്‍ത്തി ആകും.

താഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്യുന്നതൊക്കെ ഉത്തരേന്ത്യയില്‍ പതിവാണു മാഷേ. ഇന്നും  അവിടെ വലിയ മറ്റങ്ങളുണ്ടായിട്ടില്ല. ഫൂലന്‍ ദേവിയെ ഉയര്‍ന്നജാതിക്കാര്‍ ബലാല്‍ സംഗം ചെയ്തപ്പോള്‍ ഒരു നീതി വ്യവസ്ത്യയും അവരുടെ സഹായത്തിനു വന്നില്ല. അവര്‍ക്ക് ആയുധം എടുത്ത പകരം ചോദിക്കേണ്ടി വന്നു.

ഇതൊക്കെ അരുന്ധതി പതിറ്റാണ്ടുകളായി പറയുന്ന കാര്യങ്ങളാണ്. താങ്കള്‍ ഒരു പക്ഷെ കേട്ടിട്ടുണ്ടാകില്ല.


kaalidaasan said...

>>>കോടതിയെ വിമര്‍ശിച്ചതിന് പിടിച്ചു അകത്തിടുന്ന ഏക രാജ്യം ഇന്ത്യയാണ് എന്ന് അങ്ങോട്ട്‌ കയറി അധികാരികമായിട്ടു പറഞ്ഞു കളയരുതേ. ഫെദര്‍ ഉദ്യോഗസ്ഥന്മാരെ തെറ്റായ രീതിയില്‍ അഭിസംഭോധന ചെയ്‌താല്‍ അകത്താകാനുള്ള നിയമം അമേരിക്ക പോലുള്ള രാജ്യത്ത് നിലവിലുണ്ട് (നയന്‍ ഇലവന് ശേഷം) . ആപ്പിന്നെ കോടതി അഭിപ്രായം പറയരുത് എന്ന് വിധി എഴുതിയ ഒരു കേസ്സില്‍ അഭിപ്രായം പരഞ്ഞിഒട്ടു ഒരു ദിവസം ജയലില്‍ സ്വുഖാവാസം അനുഷ്ടിച്ചു പുറത്തു വരാനുള്ള സൗകര്യം സെളിബ്രിട്ടികള്‍ക്ക് ഇന്ത്യയില്‍ മാത്രമേ കാണു എന്ന് വേണമെങ്കില്‍ പറയാം. കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് പുറം രാജ്യങ്ങളില്‍ ചിലതില്‍ നടത്തിയാല്‍ ജയലില്‍ കിടന്നോ കമ്യൂണിറ്റി സര്‍വീസ് നടത്തിയോ ആയമ്മയുടെ നടുവ് ഒടിഞ്ഞേനേ . അത് കൊണ്ട് അത് കള <<<

കോടതിയെ വിമര്‍ശിക്കുന്നതിനു ജയില്‍ ഇടുന്ന മറ്റൊരു ജനാധിപത്യ രാജ്യവുമില്ല . അമേരിക്കയില്‍ കോടതിയില്‍ അനാദരവു കാണിച്ചാലോ കോടതി ഉത്തരവ് അനുസരിക്കാതിരുന്നാലോ മാത്രമേ കോടതിയലക്ഷ്യമാകൂ.

Harshavardhan v said...

അരുന്ധതി റായി പറഞ്ഞതൊക്കെ ഒരു കാലത്ത് വളരെ വിശദമായി കേള്‍ക്കുകയും , അവരുടെ ആശയങ്ങള്‍ മനസിലാക്കുകയും ചെയ്തത് കൊണ്ടാണല്ലോ കാളിദാസാ എന്റെ നിലപാടുകള്‍ ഇപ്പോഴും മാറാതെ ഇരിക്കുന്നതും കാളിദാസന്റെ നിലാപാടുകള്‍ ഒന്നേ രണ്ടേ മൂന്നേ എന്നാ തരത്തില്‍ മാറുകയും ...
1) Yes. He used the word rich? So what? Do you know that the official stand of the govt of India is that, If a family has an income of Rs 29 per day, they are considered rich.
2)വളരെ ശരി. കുട്ടികളെ പഠിപ്പിക്കാന്‍ ഭൂമി വില്‍ക്കുക എന്നതൊക്കെ സ്ഥിരം നടക്കുന്ന ഏര്‍പ്പാടാണ്. ഈ കുടുംബത്തേക്കാള്‍ ഉയര്‍ന്നനിലയിലുള്ളവരും ഭൂമി വില്‍ക്കാറുണ്ട്. ഇതൊരു വൈകാരിക പ്രശ്നമാക്കി അവതരിപ്പിക്കുന്നത് താങ്കളേപ്പോലുള്ളവരാണ്.
3)ഈ പെണ്‍കുട്ടിയും അവളുടെ ബോയ് ഫ്രണ്ടും വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് ഞാന്‍ എവിടെയാണു പറഞ്ഞത്? (കമന്റ് # 1 നോക്കിയാല്‍ മതി കാളിദാസാ )
... ഒടുവില്‍ ഇതു വരെ പറഞ്ഞതെല്ലാം നിലം പരിശായപ്പോള്‍ പുതിയ അയുധമെടുക്കുന്നു അല്ലേ മാഷേ.? എന്ന ചോദ്യത്തിലും എത്തിയത് ?
ആര് നിലംപരിശായി കാളിദാസാ ? നിലപാടുകള്‍ മാറ്റത്ത ഞാനോ അതോ ചര്‍ച്ച തുടങ്ങി മിനിമം നാലു തവണ പ്ലേറ്റ് മാറ്റിയ താങ്കളോ ? :)

Harshavardhan v said...

ഇന്ത്യയില്‍ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് കോടതിയുടെ നീയമങ്ങല്‌ ആളുകള്‍ അവരുടെ താത്പര്യത്തിന് ഉപയോഗിക്കുന്നു. അമേരിക്കയില്‍ അത് കുറവാണ് . പക്ഷെ അമേരിക്കയില്‍ കിട്ടാത്ത ഒരു സൌകര്യം ഇന്ത്യയില്‍ ഉണ്ട്. പ്രശസ്തര്‍ക്ക് ജയില്‍ വാസം സുഖ ചികിത്സയാണ്. അരുന്ധതി റായി ആ ചികിത്സ അനുഭവി ച ശേഷവും അവരുടെ നിലപാടില്‍ മാറ്റം വരുത്താത്തതില്‍ ഒരു അത്ഭുതവും ഇല്ല . ഇതാണ് ഞാന്‍ പറഞ്ഞതിന്റെ രത്ന ചുരുക്കം

kaalidaasan said...

>>>രണ്ടായിരത്തി പത്തില്‍ ഡല്‍ഹി ജെ എന്‍ യു വില്‍ ഇറോം ഷര്‍മിളയുടെ നിരാഹാരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ വേണം എന്ന് അപ്പേള്‍ നല്‍കാന്‍ ഒരു മൂവ്മെന്റ് രൂപികരിച്ചു. <<<

തമാശ ഇങ്ങനെയും പറയാം അല്ലേ. താങ്കളുടെ തൊലിക്കട്ടിക്കു മുന്നില്‍ കാണ്ടാമൃഗം വെറും അശു.

ഇറോം ശര്‍മ്മിള നിരാഹാരം കിടക്കുന്നത് മണിപ്പൂരിലെ പട്ടാളക്കാര്‍ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം എടുത്തു മാറ്റണമെന്നും പറഞ്ഞാണ്.

പട്ടാളക്കാര്‍ക്ക് മാത്രമല്ല തോക്കിനുള്ള ലൈസന്‍സും കോടുത്ത് എക്സ് സര്‍വീസ് മെന്നിനെകൂടി കാഷ്മീരിലേക്കും മണിപ്പൂരിലേക്കും അയക്കണം, എന്നു ഇപ്പോള്‍ പറഞ്ഞ താങ്കള്‍ തന്നെയാണോ, ഇറോം ശര്‍മ്മിളയുടെ പരാതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്മെന്റ് നടത്തി എന്ന് അവകാശപ്പെടുന്നത്. കഷ്ടം.

Harshavardhan v said...

കാളിദാസാ ആസാമില്‍ പട്ടാളത്തിന്റെ അധികാര ദുര്വിനയോഗം എതിര്‍ത്ത ഞാന്‍ ഇന്ത്യ മുഴുവന്‍ ഓടി നടന്നു പട്ടാളത്തിനെ എതിര്‍ക്കണം എന്ന് പറയുന്നത് ഇവിടുത്തെ ന്യായം സിവിലിയന്‍ ജീവിതത്തില്‍ പട്ടാളത്തിന് അധികാരങ്ങള്‍ കൊടുക്കുന്നതിനു ഞാന്‍ എതിരാണ് . എന്നാ തീവ്രവാദികളെ നേരിടാന്‍ അവര്‍ക്ക് കൂടുതല്‍ നിയമ പരിരക്ഷ നല്‍കണം എന്നാ അഭിപ്രായക്കാരനും വിമുക്ത ഭടന്മാര്‍ക്ക് തോക്കിന്റെ ലൈസന്‍സും സ്വയ രക്ഷക്കും ഉള്ള അധികാരമാണ് നല്‍കാന്‍ പറഞ്ഞത് . ഇത് മനസിലാക്കാനുള്ള കോമന്‍ സെന്‍സ് ഇല്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് പറയാന്‍ ?

Harshavardhan v said...

അസ്സാം എന്നാ പദം ആദ്യം മുതല്‍ കശ്മീര്‍ ആസാം എന്ന് എഴുതി കമന്റുകള്‍ ഇട്ട ഒഴുക്കില്‍ ട്രന്‍സ്ലെട്ടര്‍ പറ്റിച്ച പണിയാണ് ശ്രദ്ധിച്ചില്ല. ക്ഷമിക്കുക . തെറ്റ് പറ്റിയതില്‍ നിര്‍വ്യാജ്യം ഖേദിക്കുന്നു

kaalidaasan said...

>>>അതിനോടാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത് .<<<

താങ്കള്‍ ആരോടാണിവിടെ പ്രതികരിച്ചതെന്ന് ഇത് വായിക്കുന്ന എല്ലാവര്‍ക്കും മനസിലായി കഴിഞ്ഞു. എഴുതിയ ഓരോ വാക്കിലും അരുന്ധതിയോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നത് എന്നോട് പ്രതികരിക്കുന്നതാണെന്ന് മനസിലാക്കാനിതൊക്കെ വായിക്കുന്നവര്‍ വെറും കഴുതകളല്ല.

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ നിലപാടനുസരിച്ച് ഈ പെണ്‍കുട്ടി സമ്പന്ന തന്നെയാണ്. അവര്‍ അംബാനിമാരേപ്പോലെ പണക്കാരിയാണെന്നതൊക്കെ താങ്കള്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതാണ്.

Harshavardhan v said...

പിന്നെ മണിപ്പൂരില്‍ ഷര്‍മിള നടത്തുന്ന സമരത്തിനു ആ സമയത്ത് ഡല്‍ഹിയില്‍ പഠിക്കുന്ന ഞാന്‍ എങ്ങനെ പിന്തുണ നല്‍കണം കാളിദാസ ? ഷര്‍മിളയ്ക്ക് സിവിക് ആക്റ്റിവിസ്റ്റ് പിന്തുണ പില്‍ക്കാലത്ത് ലഭിക്കാനുള്ള പ്രചോദനവും ദല്‍ഹി ജെ എന്‍ യുവിലെ ഈ ഒരു നീക്കം തന്നെയായിരുന്നു. തൊലിക്കട്ടിയല്ല കാളിദാസ, മനക്കട്ടി അത് ആവശ്യത്തില്‍ അധിഖം ഉള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒക്കെ സാധിക്കുന്നത് .

Harshavardhan v said...

മണ്ടത്തരങ്ങള്‍ ഇങ്ങനെ വിളിച്ചു കൂവാതെ കാളിദാസ. താങ്കള്‍ പറയുന്നതനുസരിച്ച് ഒരു കേസ്സില്‍ നടപടി എടുക്കുന്നതിനു മുന്‍പ് ദിവസം 29 രൂപ വരുമാനം ആ കേസ്സിലെ വാദി /പ്രതി ഭാഗത്തിന് ഉണ്ടടോ എന്ന് നോക്കി ആയിരിക്കണമല്ലോ പോലീസുകാര്‍ വാദികള്‍ അല്ലെങ്കില്‍ പ്രതില്‍ വരേണ്യര്‍ അത് അല്ലാത്തവര്‍ എന്ന് തീരുമാനിക്കുന്നത് . സമ്പന്നര്‍ എന്ന് തനക്ല്‍ ഉദ്ദേശിച്ചത് സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവര്‍ എന്നാ അര്‍ത്ഥത്തില്‍ തന്നെയാണ്. ഞാന്‍ കോട്ട് ട് ചെയ്ത താങ്കളുടെ നാലഞ്ചു അഭിപ്രായങ്ങള്‍/ കമന്റുകളില്‍ ഇവയില്‍ നിന്ന് തനക്ള്‍ക്ക് തന്നെ അത് ബോധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.
ഇനി അരുന്ധതി റോയ്. അവരുടെ നിലപാടുകള്‍ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. അവരോടു വെറുപ്പ്‌ തീരെ ഇല്ല .എനിക്ക് വെറുക്കാനുള്ള ഒരു ക്ലാസ് അവര്‍ക്കുണ്ട് എന്ന് തോന്നിയിട്ടില്ല . (ക്ലാസ് എന്ന് ഉദ്ദേശിച്ചത് താങ്കള്‍ക്ക് ചൊരിയുന്ന സര്‍ട്ടിഫിക്കേറ്റ് ക്ലാസ് അല്ല കേട്ടോ ) .അവരോടുള്ള എതിര്‍പ്പ് ഞാന്‍ ഒരിടത്തും മറച്ചു വെച്ചിട്ടുമില്ല . പിന്നെ എന്താണ് കാളിദാസാ പ്രശ്നം ?

kaalidaasan said...

>>>ജാതി മതം എന്നിവയുടെ കാലങ്ങാലായി നില നില്‍ക്കുന്ന സ്പര്‍ദ്ധ ഈ വിഷയത്തില്‍ കൊണ്ട് വന്നു, നടന്ന ഒരു ഹീന കൃത്യത്തിലേക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ശ്രദ്ധ കൂടി ഇല്ലാതാക്കാന്‍ മാത്രമേ അരുന്ധതി റായ് എന്ന ബൌധിക കേട്ട് കാഴ്ച്ചയുടെ തിരുമൊഴി വഴി മരുന്നിടു എന്ന സത്യം വിളിച്ചു പരയ്യുന്നതിനു ഞാന്‍ എന്തിനു ലജ്ജിക്കണം കാളിദാസാ . ആയമ്മയുടെ വാക്കുകള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ജാതി കോമരം കയറി തുള്ളി എന്റെ വാക്കുകള്‍ ശരിയാണ് എന്ന് തെളിയിച്ചവര്‍ (കാളിദാസന്‍ അന്നേ ഒരാളാണ് എന്ന് ഞാന്‍ പറയില്ല) അല്ലെ ലജ്ജിക്കേണ്ടത്‌ ?<<<

ജാതി മതം എന്നിവയുടെ സ്പര്‍ദ്ധ കാലങ്ങളായി ഇന്‍ഡ്യയില്‍ നില നില്‍ക്കുന്നു എന്നൊക്കെ അപ്പോള്‍ താങ്കള്‍ക്കറിയാം. പക്ഷെ ഉയര്‍ന്നജാതിക്കാര്‍ ബലാല്‍ സംഗം ഉള്‍പ്പടെയുള്ള അതിക്രമം നടത്തുന്ന കാര്യം അറിയില്ല. അത് കഴ്ച്ചയുടെ കുഴപ്പമാണ്. അരുന്ധതി അത് പറഞ്ഞപ്പോഴേക്കും താങ്കള്‍ക്ക് നോവുന്നു. അതിന്റെ കാരണം താങ്കളൊക്കെ ഈ അതിക്രമം നടത്തുന്നവരോട് മാനസിക ഐക്യം ഉള്ളതുകൊണ്ടാകാം.

ആരും ശ്രദ്ധിക്കാത്ത അരുന്ധതി പറഞ്ഞാല്‍ എങ്ങനെ ഇതില്‍ നിന്നും ശ്രദ്ധ മാറിപ്പോകും? അതോ താങ്കള്‍ വീണ്ടും കാലു മാറിയോ? അതില്‍ ആരൊക്കെ ശ്രദ്ധ ഊന്നി നിന്നാലും  ഒന്നും നടക്കാന്‍ പോകുന്നില്ല. കൂടി വന്നാല്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ഒരു നിയമം കൂടി പാസാക്കും. ലംഘിക്കപ്പെടാന്‍ ഒരു നിയമുണ്ടാകുന്നതും അതില്ലാത്തതുമൊരു പോലെയാണ്.

കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയില്‍ നടന്ന 635 ബലാല്‍ സംഗങ്ങളില്‍ പകുതി പേരെയെങ്കിലും  നിലവിലുള്ള നിയമപ്രകാരം ​ശിക്ഷിച്ചിരുന്നെങ്കില്‍  ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന കെട്ടു കാഴ്ചകൊണ്ട് എന്തെങ്കിലും  ഗുണമുണ്ടായേനെ. ഉള്ള നിയമം നടപ്പിലാക്കാന്‍ കഴിയാത്ത ഷണ്ഡന്‍മാര്‍ ഇനിയുണ്ടാക്കാന്‍ പോകുന്ന നിയമവും നടപ്പാക്കില്ല എന്ന് എനിക്ക് നൂറു ശതമാനവും ഉറപ്പുണ്ട്. അതുകൊണ്ട് ഒരു ഉമ്മാക്കി കണ്ടും എനിക്ക് ലജ്ജിക്കേണ്ടി വരില്ല.

സിവിലിയന്‍മാര്‍ക്ക് വരെ തോക്കും കൊടുത്ത് ജനങ്ങളെ വെടി വച്ചു കൊല്ലാന്‍ വിടണം എന്നൊക്കെ പറയുന്ന താങ്കള്‍ക്കേതായലും ലജ്ജ തോന്നില്ല. അതുകൊണ്ട് ലജ്ജിക്കണമെന്ന് ഞാന്‍ ഇനി പറയുന്നില്ല.

kaalidaasan said...

>>>അരുന്ധതിയുടെ നുണയുടെ ട്രാന്‍സ്ലേഷന്‍ ഞാന്‍ വായിക്കുന്നത് താങ്കളുടെ ബ്ലോഗില്‍ കൂടിയാണ്.അവരുടെ അഭിപ്രായങ്ങള്‍ അല്ലാതെ ഞാന്‍ കാണാ റോ വയിക്കാറോ ഇല്ല. <<<

അത് മനസിലായി. അവര്‍ പറയുന്നതോ എഴുതുന്നതോ വായിക്കാറില്ല. എങ്കിലും അവരേക്കുറിച്ച് പലാതുമെഴുതും. നല്ല നിലപാട്. അത് തുടരുക.

kaalidaasan said...

>>>എക്സ് സര്‍വീസ് മെന്‍ പദ്ധതി വന്നത് മദ്രാസ് റെജിമെന്റില്‍ (ശരിയായ പടമാണോ എന്ന് അറിയില്ല മദ്രാസിലെ പട്ടാള വിഭാഗം ഏതോ അത്) സേവനം അനുഷ്ടിച്ചിരുന്ന ഒരു കൂട്ടം പട്ടാളക്കാരില്‍ നിന്നായിരുന്നു . <<<

ആരില്‍ നിന്നു വന്നതായാലും താങ്കള്‍ക്കതിനോട് യോജിപ്പാണല്ലോ. അതേ ഞാന്‍ പറഞ്ഞുള്ളു. സിവിലയന്‍ മാരെ തോക്കും കൊടുത്ത കൊല്ലാന്‍ വിടണം. അതിനെതിരെ നിരഹാരം കിടക്കുന്ന ഇറോം ശര്‍മിളയുടെ പരാതി പരിഹരിക്കപ്പെടുകയും ചെയ്യണം. എന്തു നിലപാടാണിത്?

kaalidaasan said...

>>>ബുദ്ധിമുട്ട് ഉണ്ട് അന്ന് പറഞ്ഞിട്ടില്ല പക്ഷെ ആ പെണ്‍കുട്ടിയെ വരേണ്യ ആകിയ കാളിദാസന്റെ"ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. " ഈ വാക്കുകളില്‍ ഉള്ള വൈരുധ്യം ചൂണ്ടി കാണിക്കാനാണ് ഞാന്‍ ഇന്ത്യയില്‍ വരെന്യര്‍ക്കു ഒരിക്കലും ആ പെണ്‍കുട്ടിയുടെ അവസ്ഥ ഉണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞത്.<<<

ഉന്നതകുലജാതയും സമ്പന്നയും ആയാല്‍ വരേണ്യ വര്‍ഗ്ഗമാകും എന്ന് താങ്കളുടെ അഭിപ്രായം. എനിക്കങ്ങനെ ഒരഭിപ്രായമില്ല.

സമ്പന്നരും ഉന്നത കുല ജാതരും ബലാല്‍ സംഗം ചെയ്യപ്പെടുന്നില്ല എന്നത് താങ്കളുടെ മറ്റൊരു വിവരക്കേട്.

Harshavardhan v said...

അരുന്ധതി റായി എന്നാ വ്യക്തിയെ ഞാന്‍ ശ്രദ്ധിക്കുന്നില്ല പക്ഷെ അവര്‍ സെലബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരാളാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഞാന്‍ എങ്ങനെ അവരെ ആരും ശ്രദ്ധിക്കാത്ത ഒരാള്‍ എന്ന് പറയും കാളി ദാസാ ? അത് താങ്കളുടെ മാത്രം ഭാവന . അവരെ ഞാന്‍ ശ്രദ്ധിക്കാത്തത് എന്‍റെ വ്യക്തിപരമായ അഭിരുചി . അവര സെലിബ്രിറ്റി ആയതു മാധ്യമങ്ങള്‍ നല്‍കിയ സ്ഥാനം . ആ സ്ഥാനം അവര്‍ക്ക് കുറെ മീഡിയ കവറേജ് നല്‍കുന്നു. അതിലൂടെ അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും മിസ്‌ ലീഡ് ചെയ്യുന്നവയാണ് . ഇനിയും ലളിതമായി എന്റെ നയം വിശദമാക്കണം എങ്കില്‍ പറഞ്ഞാല്‍ മതി. നേര്സരി , കുട്ടികള്‍ക്കും പി എച് ഡി കാര്‍ക്കും ഓരോത്തര്‍ക്കും മനസിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ എനിക്ക് കഴിയും :)
പിന്നെ ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ ഞാന്‍ അറിയുന്നവ ഞാന്‍ പ്രതികരിക്കുന്നവ ജാതി നോക്കിയല്ല . ലളിതമായി പറഞ്ഞാല്‍ എന്‍റെ കണ്മുന്നില്‍ ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍ കയറി പിടിച്ചാല്‍ ഞാന്‍ പിടിച്ചവന്റെ ജാതിയും പിടിക്കപ്പെട്ടവളുടെ ജാതിയും നോക്കിയിട്ടല്ല പിടിച്ചവന്റെ കരണത്ത് പൊട്ടിക്കുക പക്ഷെ കാളിദാസനെ പോലെയുള്ളവര്‍ ഉറപ്പായും ജാതി നോക്കിയേ പ്രതികരിക്കു എന്ന് എനിക്ക് മനസിലായി. ഇനി അബദ്ധത്തില്‍ പിടിക്കപ്പെട്ടവല്‍ "വരേണ്യ" ആണെങ്കിലോ ? നമ്മുടെ ചൊറിച്ചില്‍ നിലപാടുകള്‍ക്ക് അത് എതിരല്ലേ ? :)

kaalidaasan said...

>>>താങ്കള്‍ ക്വോട്ട് ചെയ്ത ആ വാക്കുകള്‍ താങ്കള്‍ തിരുത്തിയിട്ടോ വിശകലനം ചെയ്തിട്ടോ ഇല്ല. പിന്നെ തിരുത്തുന്നത്.മിനിമം മിഡില്‍ ക്ലാസ് എന്നാ പദം എങ്കിലും ഉപയോഗിക്കുന്നത് എന്റെ ഒരു ഇരുപതു കമന്റുകള്‍ എങ്കിലും കഴിഞ്ഞതിനു ശേഷമാണ് . അത് കൊണ്ട് കൂടതല്‍ ഉരുളണം എന്നില്ല. പിന്നെ ഉരുണ്ടാല്‍ മറുപടിക്ക് ഞാന്‍ ഇവിടെ തന്നെ ഉണ്ട് കേട്ടോ :)<<<

ഞാന്‍ അത് തിരുത്തേണ്ട ആവശ്യം ഇല്ല. പ്രവീണ്‍ ശേഖര്‍ എന്ന ബ്ളോഗര്‍ എഴുതിയ ബ്ളോഗിനേക്കുറിച്ചുള്ള വിമര്‍ശനമാണീ പോസ്റ്റ്. അവര്‍ ഉപയോഗിച്ച അതേ വാക്കുകള്‍ ഞാനും ഉപയോഗിച്ചു. അത് മാറ്റണമെന്ന് എനിക്ക് തോന്നുന്നില്ല.

താങ്കളീ പോസ്റ്റു മുഴുവന്‍ വിമര്‍ശിച്ചതെന്റെ വാക്കുകളല്ല. അരുന്ധതിയുടെ വാക്കുകളാണ്. താങ്കള്‍ അരുന്ധതിയേക്കുറിച്ച് പറഞ്ഞതൊക്കെ തെറ്റാണെന്ന് ബോധ്യമായല്ലോ. അതേ ഞാന്‍ ഉദ്ദേശിച്ചുള്ളു.
ഇനി എന്റെ നിലപാടുകളേക്കുറിച്ച് ചര്‍ച്ച വേണമെങ്കില്‍ അതാകാം. ഒരു വിരോധവുമില്ല

kaalidaasan said...

>>>അരുന്ധതി റായി പറഞ്ഞതൊക്കെ ഒരു കാലത്ത് വളരെ വിശദമായി കേള്‍ക്കുകയും , അവരുടെ ആശയങ്ങള്‍ മനസിലാക്കുകയും ചെയ്തത് കൊണ്ടാണല്ലോ കാളിദാസാ എന്റെ നിലപാടുകള്‍ ഇപ്പോഴും മാറാതെ ഇരിക്കുന്നതും കാളിദാസന്റെ നിലാപാടുകള്‍ ഒന്നേ രണ്ടേ മൂന്നേ എന്നാ തരത്തില്‍ മാറുകയും ...
1) Yes. He used the word rich? So what? Do you know that the official stand of the govt of India is that, If a family has an income of Rs 29 per day, they are considered rich.<<<


അവരുടെ അഭിമുഖത്തില്‍ അവര്‍  rich poor എന്നീ വാക്കുകളുപയോഗിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആ പെണ്‍കുട്ടി പണക്കാരിയാണെന്നല്ലല്ലോ.

താങ്കള്‍ ഇതിലേക്ക് എന്ന rich/affluent വാക്ക് കൊണ്ടുവന്നപ്പോള്‍ ഒരു കമ്ന്റിലാണു ഞാന്‍ അതെഴുതിയത്. വേറൊരു കമന്റില്‍ സമ്പന്നയും ഉന്നതകുലജാതയും എന്നുപയോഗിച്ചിട്ടുണ്ട്. സമ്പന്നരും ഉന്നതകുലജാതരുമായ ആളുകള്‍ ബലാല്‍ സംഗം നടത്തിയാല്‍ ശിക്ഷിക്കപ്പെടാറില്ല.kaalidaasan said...

>>>3)ഈ പെണ്‍കുട്ടിയും അവളുടെ ബോയ് ഫ്രണ്ടും വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് ഞാന്‍ എവിടെയാണു പറഞ്ഞത്? (കമന്റ് # 1 നോക്കിയാല്‍ മതി കാളിദാസാ )<<<

താങ്കള്‍ പോയി ആദ്യം വരേണ്യ വര്‍ഗ്ഗം എന്ന വാക്കിന്റെ അര്‍ത്ഥം പഠിച്ചിട്ട് വാ? ഏത് ഡിക്ഷനറിയിലാണ്, അതിന്റെ അര്‍ത്ഥം rich  എന്നു വായിച്ചിട്ടുള്ളത്?

kaalidaasan said...

>>>ഇന്ത്യയില്‍ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് കോടതിയുടെ നീയമങ്ങല്‌ ആളുകള്‍ അവരുടെ താത്പര്യത്തിന് ഉപയോഗിക്കുന്നു. അമേരിക്കയില്‍ അത് കുറവാണ് . പക്ഷെ അമേരിക്കയില്‍ കിട്ടാത്ത ഒരു സൌകര്യം ഇന്ത്യയില്‍ ഉണ്ട്. പ്രശസ്തര്‍ക്ക് ജയില്‍ വാസം സുഖ ചികിത്സയാണ്. അരുന്ധതി റായി ആ ചികിത്സ അനുഭവി ച ശേഷവും അവരുടെ നിലപാടില്‍ മാറ്റം വരുത്താത്തതില്‍ ഒരു അത്ഭുതവും ഇല്ല . ഇതാണ് ഞാന്‍ പറഞ്ഞതിന്റെ രത്ന ചുരുക്കം<<<

താങ്കള്‍ ഇവിടെ എഴുതിയത് കോടതിയെ വിമര്‍ശിച്ചതിന്, അരുന്ധതിയെ കോടതി ശിക്ഷിച്ചതിനേക്കുറിച്ചാണ്. ഇവിടെ എഴുതിയതുമായി യതൊരു ബന്ധവുമില്ലാതെ വെറുതെ അരുന്ധതിയോടുള്ള ദേഷ്യത്തിലാണു താങ്കളത് പരാമര്‍ശിച്ചത്. ഞാന്‍ അതിനോട് പ്രതികരിച്ചു. കോടതിയെ വിമര്‍ശിക്കുന്നതിനു ശിക്ഷ നല്‍കുന്ന ഏക ജനാധിപത്യ രാജ്യം ഇന്‍ഡ്യയണ്. അമേരിക്കയില്‍ അതുണ്ടെങ്കില്‍ അതിനു തെളിവു കൊണ്ടു വരൂ. അപ്പോള്‍ ഞാന്‍ വിശ്വസിക്കാം.

kaalidaasan said...

>>>കാളിദാസാ ആസാമില്‍ പട്ടാളത്തിന്റെ അധികാര ദുര്വിനയോഗം എതിര്‍ത്ത ഞാന്‍ ഇന്ത്യ മുഴുവന്‍ ഓടി നടന്നു പട്ടാളത്തിനെ എതിര്‍ക്കണം എന്ന് പറയുന്നത് ഇവിടുത്തെ ന്യായം സിവിലിയന്‍ ജീവിതത്തില്‍ പട്ടാളത്തിന് അധികാരങ്ങള്‍ കൊടുക്കുന്നതിനു ഞാന്‍ എതിരാണ് . എന്നാ തീവ്രവാദികളെ നേരിടാന്‍ അവര്‍ക്ക് കൂടുതല്‍ നിയമ പരിരക്ഷ നല്‍കണം എന്നാ അഭിപ്രായക്കാരനും വിമുക്ത ഭടന്മാര്‍ക്ക് തോക്കിന്റെ ലൈസന്‍സും സ്വയ രക്ഷക്കും ഉള്ള അധികാരമാണ് നല്‍കാന്‍ പറഞ്ഞത് <<<

വേണ്ട ആസാമില്‍ മാത്രം എതിര്‍ത്താല്‍ മതി. ഇന്‍ഡ്യ മുഴുവന്‍ എതിര്‍ക്കുന്നവരെ തെറി പറയാതിരുന്നാല്‍ മാത്രം മതി.

എക്സ് സര്‍വീസ് മെന്ന് സിവിലിയന്‍മാരാണ്. അവരെ ആരും പട്ടളക്കാരായി കരുതില്ല. അവര്‍ക്ക് ആയുധം കൊടുത്ത് മനുഷ്യരെ കൊല്ലാന്‍ വിടണം എന്ന് താങ്കള്‍ തന്നെയല്ലേ പറഞ്ഞത്?

മണിപ്പൂരിലെ പട്ടാളക്കാരുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ ആണു ശര്‍മ്മിള നിരഹാരം കെടക്കുന്നതെന്ന താങ്കള്‍ക്കറിയില്ലേ? അത് പരിഹരിക്കാന്‍ വേണ്ടീ എങ്തോ ചെയ്തു എന്ന് വീമ്പടിക്കുന്ന താങ്കളുടെ ഇരട്ടത്താപ്പാണു ഞാന്‍ തുറന്നു കാട്ടിയത്?

കാഷ്മീരില്‍ പട്ടാളവും  എക്സ് സര്‍വീസുകാരും അധികാര ദുര്‍വിനിയോഗം ചെയ്തോട്ടേ എന്ന നിലപാട് കഷ്മീരികള്‍ മുസ്ലിങ്ങളായതുകൊണ്ടാണോ?

kaalidaasan said...

>>>എന്നാ തീവ്രവാദികളെ നേരിടാന്‍ അവര്‍ക്ക് കൂടുതല്‍ നിയമ പരിരക്ഷ നല്‍കണം എന്നാ അഭിപ്രായക്കാരനും വിമുക്ത ഭടന്മാര്‍ക്ക് തോക്കിന്റെ ലൈസന്‍സും സ്വയ രക്ഷക്കും ഉള്ള അധികാരമാണ് നല്‍കാന്‍ പറഞ്ഞത് . ഇത് മനസിലാക്കാനുള്ള കോമന്‍ സെന്‍സ് ഇല്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് പറയാന്‍ ? <<<

തീവ്രവാദികളെ നേരിടുന്നു എന്ന വ്യാജേന കാഷ്മീരില്‍ പട്ടാളക്കാര്‍ ബലാല്‍ സംഗങ്ങളും വധങ്ങളും  നടത്തുന്നുണ്ട്, പക്ഷെ അവര്‍ക്ക് നിയമ പരിരക്ഷയുണ്ട് എന്നാണ്, അരുന്ധതി പറഞ്ഞത്. അതിനെതിരെ ആരും പ്രതികരിക്കുന്നില്ല. പ്രതിക്ഷേധിക്കുന്നില്ല. തീവ്രവദികളെ നേരിടുന്നു എന്ന പേരില്‍ മണിപ്പൂരില്‍ പട്ടളക്കര്‍ ബലാല്‍ സംഗങ്ങളും വധങ്ങളും  നടത്തുന്നു. അതിനെതിരെ ഇറോം ശര്‍മിള നിരാഹാരം കിടക്കുന്നു. ശര്‍മിളയെ പിന്തുണക്കുന്ന താങ്കള്‍ എക്സ് സര്‍വീസ്മെന്നിനെ തോക്കും കൊടുത്ത് കഷ്മീരികളെ ബലാല്‍ സംഗം ചെയ്യന്‍  വിടണം എന്നു പറയുന്നത് വൈരുദ്ധ്യമല്ലേ മാഷേ?

kaalidaasan said...

>>>സമ്പന്നര്‍ എന്ന് തനക്ല്‍ ഉദ്ദേശിച്ചത് സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവര്‍ എന്നാ അര്‍ത്ഥത്തില്‍ തന്നെയാണ്. ഞാന്‍ കോട്ട് ട് ചെയ്ത താങ്കളുടെ നാലഞ്ചു അഭിപ്രായങ്ങള്‍/ കമന്റുകളില്‍ ഇവയില്‍ നിന്ന് തനക്ള്‍ക്ക് തന്നെ അത് ബോധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. <<<

അത് താങ്കളുടെ തോന്നലാണു മാഷേ. ഒരു സ്വധീനവും ചെലുത്താതെ പണക്കാരും ഉയര്‍ന്ന ജാതിക്കാരും പലതും നേടി എടുക്കുന്നു. കൈക്കൂലി കൊടുത്തില്ലെങ്കില്‍ പോലും പോലീസുകാരും അധികാരി വര്‍ഗ്ഗങ്ങളും അവരുടെ ഭാഗത്ത് നില്‍ക്കുന്നു. സ്വധീനം ചെലുത്താന്‍ ശേഷി ഉള്ളതുകൊണ്ടല്ല അത്. സഹസ്രാബ്ധങ്ങളായി ജനമനസില്‍ അടിഞ്ഞു കൂടിയ ചിന്ത കൊണ്ടാണത്.

പണക്കാരന്‍ എവിടെ ചെന്നാലും അവന്, പാവപ്പെട്ടവനേക്കാളും സ്വീകാര്യത ലഭിക്കുന്നു. പണക്കരനെ സാറെ എന്നു വിളിക്കുന്ന പോലീസുകാരന്‍ പാവപ്പെട്ടവനെ തെറിയാണു വിളിക്കുക. ഇതൊക്കെ താങ്കള്‍ മനസിലാക്കാത്ത യാഥാര്‍ത്ഥ്യങ്ങളാണ്.

kaalidaasan said...

>>>ഇനി അരുന്ധതി റോയ്. അവരുടെ നിലപാടുകള്‍ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. അവരോടു വെറുപ്പ്‌ തീരെ ഇല്ല .എനിക്ക് വെറുക്കാനുള്ള ഒരു ക്ലാസ് അവര്‍ക്കുണ്ട് എന്ന് തോന്നിയിട്ടില്ല . (ക്ലാസ് എന്ന് ഉദ്ദേശിച്ചത് താങ്കള്‍ക്ക് ചൊരിയുന്ന സര്‍ട്ടിഫിക്കേറ്റ് ക്ലാസ് അല്ല കേട്ടോ ) .അവരോടുള്ള എതിര്‍പ്പ് ഞാന്‍ ഒരിടത്തും മറച്ചു വെച്ചിട്ടുമില്ല . പിന്നെ എന്താണ് കാളിദാസാ പ്രശ്നം ? <<<

പ്രശ്നമുണ്ടല്ലോ. ഞാനൊക്കെ നിലപാടുകളെ എതിര്‍ക്കുമ്പോള്‍ ആരെയും താങ്കള്‍ അരുന്ധതിയെ അഭിസംബോധന ചെയ്യാനുപയോഗിച്ച വാക്കുകള്‍ ഉപയോഗിക്കാറില്ല.


നിലപാടുകളെ എതിര്‍ക്കുന്നവര്‍ ഈ വാക്കുകള്‍ ഉപയോഗിക്കില്ല. ഇനി താങ്കള്‍ സാധാരണ സംസാരത്തില്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളാണവ എങ്കില്‍ എനിക്കു യാതൊരു എതിര്‍പ്പുമില്ല.

താങ്കള്‍ അവരെ വിളിക്കാനുപയോഗിച്ച വാക്കുകളില്‍ നിന്നും താങ്കളുടെ ക്ളാസ് എന്തായിരിക്കുമെന്ന് എനിക്ക് മനസിലായി.

kaalidaasan said...

>>>അരുന്ധതി റായി എന്നാ വ്യക്തിയെ ഞാന്‍ ശ്രദ്ധിക്കുന്നില്ല <<<

അരുന്ധതി റോയ് എന്ന വ്യക്തിയെ താങ്കള്‍  ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നമല്ല. ഞാന്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്. ലോകം മുഴുവനുമുള്ള അനേകര്‍ ശ്രദ്ധിക്കുന്നുണ്ട്. ബി ബി സിയുടെ ചാനല്‍ ഫോറില്‍ വരെ അവരുടെ അഭിപ്രായത്തിനു മാന്യത ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഡെല്‍ഹി സംഭവതത്തേക്കുറിച്ച് താങ്കളുടെ അഭിപ്രായം ചോദിക്കാതെ അവര്‍ അരുന്ധതിയുടെ അഭിപ്രായം ചോദിച്ചത്.

താങ്കളേപ്പോലുള്ളവര്‍ക്ക് അരുന്ധതി പറയുന്നത് മനസിലാകുന്നില്ല. മറ്റുള്ളവര്‍ എഴുതി വിടുന്ന നുണകളാണു പഥ്യം.

kaalidaasan said...

>>>അതിലൂടെ അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും മിസ്‌ ലീഡ് ചെയ്യുന്നവയാണ് . ഇനിയും ലളിതമായി എന്റെ നയം വിശദമാക്കണം എങ്കില്‍ പറഞ്ഞാല്‍ മതി. നേര്സരി , കുട്ടികള്‍ക്കും പി എച് ഡി കാര്‍ക്കും ഓരോത്തര്‍ക്കും മനസിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ എനിക്ക് കഴിയും :)<<<

വേണ്ട വേണ്ട. അരുന്ധതി പറഞ്ഞത് താങ്കള്‍ മനസിലാക്കിയ രീതി ഞാന്‍ കണ്ടു. ആ രീതി എനിക്കു വേണ്ട. അരുന്ധതി പറയുന്നത് മനസിലാക്കാനുള്ള ശേഷി തല്‍ക്കാലം എനിക്കുണ്ട്.

Harshavardhan v said...

കാളിദാസാ ,
താങ്കളുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞപ്പോള്‍ താങ്കള്‍ യഥാര്‍ത്ഥ പ്രശനത്തില്‍ നിന്നും ഒരുപാട്സു ദൂരെ ചെന്ന് നിന്ന് "കിട്ടിയ അടിയെല്ലാം ഞാന്‍ കരണം കൊണ്ട് തടുത്തു തന്നെ തോല്‍പ്പിച്ചേ " എന്ന് വീരവാദം മുഴക്കുകയാണ്. പക്ഷെ അത് അങ്ങനെ അങ്ങ് സമ്മതിച്ചു തരാന്‍ പറ്റില്ലല്ലോ :) അത് കൊണ്ട് തുടക്കം മുതലുള്ള നമ്മുടെ ചര്‍ച്ച ഒന്ന് ക്രോഡീകരിക്കാം . വണ്‍ , ടൂ , ത്രീ ലൈനില്‍
1) ചര്‍ച്ചയില്‍ ഞാന്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയത് താങ്കളുടെ വരേണ്യ വര്‍ഗ്ഗം എന്നാ വാദത്തിന് എതിരായിട്ടാണ്. കൃഷിക്കാരനും , പിന്നെ ലോഡിംഗ് തൊഴിലായിലും ആയതു കൊണ്ട് മാത്രം ആരും താഴ്ന്ന ജാതിയില്‍ പെട്ടവന്‍ ആകുന്നില്ല. പക്ഷെ അത് കൊണ്ട് മാത്രം ആരും ഉന്നതരുടെ ശ്രേണിയില്‍ വരുന്നതും ഇല്ല . പണമുള്ളവന്‍ ഉന്നതന്‍ , ഇല്ലാത്തവന്‍ താഴ്ന്നവന്‍ ആ ഒരു നില മാത്രമേ ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളു എന്ന് ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു. ഉന്നത വിഭാഗത്തില്‍ പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം) സാധാരണക്കാരോട് പക്ഷപാതം കാണിക്കുന്ന ഒരു നിയമ വ്യവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ താങ്കള്‍ പറഞ്ഞ ഈ അക്രം നടക്കുന്ന കാശ്മീരില്‍ ഭ്രാമാനാര്‍ ജീവനും കൊണ്ട് ഓടില്ല .
2) പെണ്‍കുട്ടി സമ്പന്ന കുടുമ്പത്തിലെതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഇരുപ്പത്തി യൊന്‍പത് രൂപയുടെ കണക്കു പറഞ്ഞുള്ള സര്‍ക്കസ് കാളിദാസന്‍ കളിച്ചപ്പോഴാണ് ഇന്ത്യയില്‍ സ്വാധീന ശക്തി ചെലുത്താന്‍ 29 രൂപ ദിവസ വരുമാനം പോര എന്ന് ഞാന്‍ പറഞ്ഞത്
3) വാദങ്ങള്‍ ഏല്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ കാളിദാസന്‍ പ്ലേറ്റ് മാറ്റി . അരുന്ധതി റായി പെണ്‍കുട്ടിയെ മിഡില്‍ ക്ലാസ് എന്നാണു വിളിച്ചത് എന്ന് പറഞ്ഞു. - അരുന്ധതി റായി പറഞ്ഞ നുണകള്‍ ദല്‍ഹി കേസ്സില്‍ നിന്നും വഴി തിരിച്ചു വിടാന്‍ മാത്രമേ സഹായിക്കു എന്ന എന്‍റെ അഭിപ്രായത്തില്‍ ഞാന്‍ എത്തുന്നത് കാളിദാസന്‍റെ തന്നെ വാക്കുകളി കൂടിയാണ്. അല്ലാതെ അരുന്ധതി റായി എന്നാ വ്യക്തിക്ക് ഞാന്‍ യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. ഇത് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്
4) ഇനി ഉള്ള പ്രശനം വരേണ്യതയാണ് . പെണ്‍കുട്ടി വരേണ്യ വിഭാഗമായതു കൊണ്ടാണ് ഇത്രയും ശ്രദ്ധ ഈ കേസ്സില്‍ ഉണ്ടായത് എന്നും , മറ്റു സ്ഥലങ്ങളില്‍ വരേണ്യര്‍ അല്ലാത്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ ആരും തിരിഞ്ഞു പോലും നോക്കില്ല എന്നും കാളിദാസന്‍ തത്വത്തില്‍ പറഞ്ഞു സ്ഥാപിച്ചു , അല്ലെങ്കില്‍ അങ്ങനെ സ്വയം വിശ്വസിച്ചു. അതിനു കാളിദാസന് പ്രചോദനം ആയതു അരുന്ധതി റോയിയുടെ വാക്കുകളും . അതിനോട് പ്രതികരിച്ച ഞാന്‍ പറഞ്ഞത് തത്കാലം ക്ടല്‍ഹി കേസ്സില്‍ നിന്നും ഫോക്കസ് മാറ്റാന്‍ താത്പര്യമില്ല എന്നാണു. അരുധതി രോയിടെ വാക്കുകള്‍ അങ്ങനെ ഒരു ശ്രദ്ധ തിരിക്കലിന് സഹായകമാകും എന്നും ഞാന്‍ പറഞ്ഞു. എന്തായാലും കാളിദാസന്‍ മറ്റു കേസുകളില്‍ കടിച്ചു തൂങ്ങി കിടക്കുന്നത് കൊണ്ട് മറ്റു കേസുകളും അതിനെക്കുറിച്ച് എന്‍റെ വീക്ഷണങ്ങളും പറയാതെ വയ്യ .
വരേണ്യ വര്‍ഗ്ഗം അല്ലാത്തവര്‍ ഇരകളായ ജല്‍ഗാവ് റേപ്പ് കേസ്, മാതുര റേപ്പ് കേസ്, കുനന്‍ പോഷ്പോര സംഭവം, സോപിയാന്‍ കൊലപാതകം (അവസാന രണ്ടെണ്ണം നടന്നത് ജെ ആന്‍ഡ്‌ കെ യില്‍ ) ഇതിലെല്ലാം ജന രോഷം ഇരമ്പിയിട്ടുണ്ട് . ചില കേസുകളില്‍ ജനക്കൂട്ടം തന്നെയാണ് പോലീസിനെ ക്കൊണ്ട് ബലമായി എഫ് ഐ ആര്‍ എഴുതിച്ചത്. ....

Harshavardhan v said...

...ആ കേസുകളില്‍ എല്ലാം കുറ്റവാളികള്‍ രക്ഷപ്പെടുകയോ അല്ലെങ്കില്‍ കുറഞ്ഞ ശിക്ഷ വാങ്ങുകയോ ആണ് ചെയ്തത്. അത് ജന രോഷം ഇല്ലാതെ പോയത് കൊണ്ടല്ല . നിയമത്തിന്റെ അപര്യാപ്തത അല്ലെങ്കില്‍ ബലഹീനത എന്നിവ കൊണ്ടാണ് . അത് നമ്മുടെ നാട്ടിലെ ഭരണത്തിന്‍റെയും അവരെ തിരഞ്ഞെടുക്കുന്ന നമ്മുടെയും പരാജയമാണ് അല്ലാതെ വരേണ്യ, അവര്‍ണ്ണ വത്യാസത്തില്‍ സാധാരണക്കാര്‍ പ്രതികരിക്കാതിരുന്നത് കൊണ്ടല്ല
അധികാര വര്‍ഗ്ഗത്തിന് ഒരു പ്രത്യേക വിഭാഗത്തിനെ സംരക്ഷിക്കണം എന്ന് തോന്നുമ്പോള്‍ അല്ലാതെ

Harshavardhan v said...

....അപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഭരബ വ്യവസ്ഥയും , നിയമങ്ങളും അന്ന് . അല്ലാതെ സര്ട്ടിഫിക്കെട്ടിലെ ജാതി കാണുമ്പോള്‍ ഉണ്ടാകുന്ന ചോരിചിലുകള്‍ അല്ല. നിര്‍ഭാഗ്യവശാല്‍ അരുന്ധതി റായി എന്ന ഫ്രോഡ് നടത്തിയ അഭിപ്രായ പ്രകടനം ചുരുങ്ങിയ പക്ഷം ഈ ബ്ലോഗിഗിലെങ്കിലും അതിലേക്കാണ് വഴി വെച്ചത്

kaalidaasan said...

>>>പിന്നെ ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ ഞാന്‍ അറിയുന്നവ ഞാന്‍ പ്രതികരിക്കുന്നവ ജാതി നോക്കിയല്ല . ലളിതമായി പറഞ്ഞാല്‍ എന്‍റെ കണ്മുന്നില്‍ ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍ കയറി പിടിച്ചാല്‍ ഞാന്‍ പിടിച്ചവന്റെ ജാതിയും പിടിക്കപ്പെട്ടവളുടെ ജാതിയും നോക്കിയിട്ടല്ല പിടിച്ചവന്റെ കരണത്ത് പൊട്ടിക്കുക <<<

ഉന്നതജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്യുന്നത് ശിക്ഷിക്കപ്പെടാറോ താങ്കളേപ്പോലുള്ള ഒട്ടകപക്ഷികള്‍ ശ്രദ്ധിക്കാറോ, അവര്‍ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാറോ ഇല്ല, എന്നു പറഞ്ഞാല്‍ ജാതി നോക്കി പ്രതികരിക്കുന്നു എന്ന് മനസിലാക്കിയ താങ്കള്‍ എങ്ങനെ പ്രതികരിച്ചാലും വിരോധമില്ല.

ഉശിരൊക്കെ കൊള്ളാം. പക്ഷെ താങ്കള്‍ക്ക് കാണാന്‍ പാകത്തിനാരെങ്കിലും ബലാല്‍ സംഗം ചെയ്താലല്ലേ പൊട്ടിക്കാനൊക്കെ ആകുക.

Harshavardhan v said...

ദല്‍ഹി സംഭവത്തില്‍ അരുന്ധതി റോയി യോട് ബി ബി സി അഭിപ്രായം ചോദിച്ചത് നാട്ടിലെ സാധാരണക്കാര്‍ കിളവിക്ക് വട്ടാണ് (സ്വകാര്യ സംഭാഷണങ്ങളില്‍ വട്ട് എന്ന വാക്കല്ല...കുറച്ചു കൂടി കളര്‍ഫുള്‍ വാക്കുകള്‍ ആണ് ആളുകള്‍ ഉപയോഗിച്ച് കേട്ടത്) എന്ന് പറഞ്ഞത് സ്മരണീയം .
കാളിദാസന്‍ അരുന്ധതി റോയുടെ വയ്ക്കുക ശ്രദ്ധിചോല് . പോക്രിത്തരം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുള്ളത് പോലെ , അത് കേള്‍ക്കാനുള്ള സ്വാതന്ത്ര്യം കാളിദാസനും ഉണ്ടല്ലോ നമ്മുടെ നാട്ടില്‍ .

kaalidaasan said...

>>>പക്ഷെ കാളിദാസനെ പോലെയുള്ളവര്‍ ഉറപ്പായും ജാതി നോക്കിയേ പ്രതികരിക്കു എന്ന് എനിക്ക് മനസിലായി. ഇനി അബദ്ധത്തില്‍ പിടിക്കപ്പെട്ടവല്‍ "വരേണ്യ" ആണെങ്കിലോ ? നമ്മുടെ ചൊറിച്ചില്‍ നിലപാടുകള്‍ക്ക് അത് എതിരല്ലേ ? :) <<<

ഉന്നതജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്താല്‍ ഇന്‍ഡ്യയില്‍  ശിക്ഷിക്കപ്പെടാറില്ല. താങ്കളേപ്പോലുള്ള ഒട്ടകപക്ഷികള്‍ അത്  ശ്രദ്ധിക്കാറില്ല. അവര്‍ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാറില്ല. ഇത് ഞാന്‍ എവിടെയും പറയും. ഇത് താങ്കള്‍ ഏത് തരത്തില്‍ ദുര്‍വ്യാഖ്യാനിച്ചാലും എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

Harshavardhan v said...

ഇനി നമ്മുടെ വണ്‍ ടൂ ത്രീയിലെ അടുത്ത പോയന്‍റ്
5) ബി ബി സി അഭിമുഖം നടത്തിയത് കൊണ്ടോ, ബുക്കര്‍ പ്രൈസ് കിട്ടിയത് കൊണ്ടോ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളില്‍ അരുന്ധതി റോയി നടത്തുന്ന അഭിപ്രായങ്ങള്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവുകള്‍ അല്ലാതെയാകുമോ ? ഇല്ല , മരിച്ചു ആരൊക്കെ തന്‍റെ ജല്‍പ്പനങ്ങളെ ഹി ലൈറ്റ് ചെയ്തു ജയ് വിളിക്കും എന്നും അത് എത്ര നാള്‍ നീണ്ടു നില്‍ക്കും എന്നും കൃത്യമായി അറിയാവുന്ന ഒരു അഭിനേത്രിയാണ് അവര്‍. അത് കൊണ്ടാണല്ലോ ഓരോ അഭിപ്രായ പ്രകടനവും കഴിഞ്ഞ വഴി (വിവാദങ്ങളുടെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍) അവരെ കനാതാകുന്നതും , അടുത്ത കൃഷി ഇറക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ മറ്റൊരു വിവാദ പ്രസ്താവനയുമായി കുറച്ചു കാലത്തിനു ശേഷം അവര്‍ പ്രത്യക്ഷപ്പെടുന്നതും

kaalidaasan said...

>>>താങ്കളുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞപ്പോള്‍ താങ്കള്‍ യഥാര്‍ത്ഥ പ്രശനത്തില്‍ നിന്നും ഒരുപാട്സു ദൂരെ ചെന്ന് നിന്ന് "കിട്ടിയ അടിയെല്ലാം ഞാന്‍ കരണം കൊണ്ട് തടുത്തു തന്നെ തോല്‍പ്പിച്ചേ " എന്ന് വീരവാദം മുഴക്കുകയാണ്. പക്ഷെ അത് അങ്ങനെ അങ്ങ് സമ്മതിച്ചു തരാന്‍ പറ്റില്ലല്ലോ :) അത് കൊണ്ട് തുടക്കം മുതലുള്ള നമ്മുടെ ചര്‍ച്ച ഒന്ന് ക്രോഡീകരിക്കാം . വണ്‍ , ടൂ , ത്രീ ലൈനില്‍<<<

എന്റെ വാദങ്ങള്‍ പൊളിഞ്ഞു എന്ന് താങ്കള്‍ കരുതിക്കോളൂ. യാതൊരു വിരോധവും ഇല്ല.

Harshavardhan v said...

ഉയര്‍ന്ന ജാതിക്കാര്‍ ശിക്ഷിക്കപ്പെട്ട (ജന രോഷം കാരണം ) കേസുകള്‍ക്ക് ഒരു ഉദാഹരണം പറയാം ജെസ്സിക്ക ലാല്‍ കേസ് . പിന്നെ സ്വാധീനം ഉള്ളവര്‍ നമ്മുടെ നാട്ടില്‍ ഇതു കേസ്സില്‍ നിന്നും രക്ഷപ്പെടും കാളിടാസാ. അത് ഞാന്‍ നേരത്തെ പറഞ്ഞത് പോലെ നമ്മുടെ തന്നെ പരാജയമാണ്

Harshavardhan v said...

പിന്നെ സര്‍ട്ടിഫിക്കറ്റിലെ ജാതി നോക്കി മാത്രം പ്രതികരിക്കുന്ന ഒരാള്‍ എന്നത് കാളിദാസനെ ക്കുറിച്ചുള്ള എന്റെ വ്യാഖ്യാനം ആയിട്ട് തെറ്റിദ്ധരിക്കരുത് . അത് കണ്ക്ളൂഷന്‍ ആണ് . കാരണം ഇത്തരം സര്‍ട്ടിഫിക്കറ്റ് ജാതിയുടെ പേരിലുള്ള ഫ്രസ്ട്രേഷനുകള്‍ ഉള്ളില്‍ ഒതുക്കിയും അവസരം കിട്ടുമ്പോള്‍ ആവുന്നത്ര വിഷം തുപ്പിയും ജീവിക്കുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട് . :)

kaalidaasan said...

>>>ചര്‍ച്ചയില്‍ ഞാന്‍ അഭിപ്രായം പറഞ്ഞു തുടങ്ങിയത് താങ്കളുടെ വരേണ്യ വര്‍ഗ്ഗം എന്നാ വാദത്തിന് എതിരായിട്ടാണ്. <<<

വരേണ്യ വര്‍ഗ്ഗം എന്ന വാക്കു ഞാനുപയോഗിച്ചത് പോസ്റ്റിന്റെ അവസാനം മാത്രമാണ്. ആ വാചകം ഇതാണ്.

അരുന്ധതി റോയ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. വരേണ്യ വര്‍ഗ്ഗത്തിനതിഷ്ടപ്പെടില്ല.

താങ്കളാ വരേണ്യ വര്‍ഗ്ഗത്തിന്റെ വക്താവായതുകൊണ്ട് സ്വാഭാവികമായും അരുന്ധതി പറഞ്ഞ്ത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവരെ ചീത്ത വിളിച്ചു. എനിക്ക് അതില്‍ യാതൊരു പ്രശ്നവുമില്ല. നിലപാടുകളെ താങ്കള്‍ എതിര്‍ക്കുന്ന പദപ്രയോഗങ്ങളൊക്കെ അതുകൊണ്ട് മനസിലാക്കാന്‍ പറ്റി.

Harshavardhan v said...

കാളിദാസന് വിരോധം ഉണ്ടായാലും ഇല്ലെങ്കിലും എനിക്കും വിരോധം ഇല്ല . തീര്‍ന്നില്ലേ ആ പ്രശനം :)

Harshavardhan v said...

ഇനി ഓനെ ടൂ ത്രീയിലെ ബാക്കി
6) മലാല സംഭവത്തില്‍ ചില ആണി ഇലകിയവന്മാര്‍ ആ കുട്ടി സുന്ദരിയും , പതിനഞ്ചു കാരിയും ആയതു കൊണ്ടാണ് ഇത്രയും ശ്രദ്ധ നേടിയത് എന്ന് പറഞ്ഞപ്പോള്‍ കാളിദാസന്‍ പൊട്ടിത്തെറിച്ചിരുന്നു. അന്ന് അത് വായിച്ചപ്പോള്‍ എനിക്ക് തോന്നി കാളിദാസന്‍റെ വികാര പ്രകടനം ആത്മാര്‍ത്ഥമാണ് എന്ന്. പക്ഷെ ഡല്‍ഹി പെണ്‍കുട്ടിയെ വരേണ്യ വര്‍ഗ്ഗത്തിന്റെ ശ്രേണിയില്‍ പെടുത്താന്‍ പെടാപ്പാടു പെടുന്ന കാളിദാസന്‍ പക്ഷെ ഒരു ഹിപ്പോ ക്രാറ്റിലും തരാം താണ , ജാതിയുടെ വിഷം ഉള്ളില്‍ നിറഞ്ഞ ഒരു സഹതാപാര്‍ഹന്‍ മാത്രമായി സ്വയം പതിക്കുന്നു . കഷ്ടം എന്ന് ഞാന്‍ പറഞ്ഞു അത്രേ ഉള്ളു അതില്‍ കാര്യം

Harshavardhan v said...

അല്ലാലോ കാളിദാസാ . വരേണ്യം എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചത് അവസാനം തന്നെ പക്ഷെ പൊട്ടിലും കമന്റുകളിലും ഉടനീളം 'ഇപ്പോള്‍ തന്നെ പ്രതിഷേധം കെട്ടടങ്ങി. ഡെല്‍ഹി സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ചപ്പോഴേക്കും ഉപരി വര്‍ഗ്ഗത്തിനു തൃപ്തി ആയി. ഒരാഴ്ച്ച കഴിയുമ്പോഴേക്കും എല്ലാവരും ഇത് മറക്കും.' തുടങ്ങിയ വാക്കുകളുടെ വിളയാട്ടം അല്ലെ ? അതിനോടാണ് ഞാന്‍ പ്രതികരിച്ചത് .

kaalidaasan said...

>>> പെണ്‍കുട്ടി സമ്പന്ന കുടുമ്പത്തിലെതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഇരുപ്പത്തി യൊന്‍പത് രൂപയുടെ കണക്കു പറഞ്ഞുള്ള സര്‍ക്കസ് കാളിദാസന്‍ കളിച്ചപ്പോഴാണ് ഇന്ത്യയില്‍ സ്വാധീന ശക്തി ചെലുത്താന്‍ 29 രൂപ ദിവസ വരുമാനം പോര എന്ന് ഞാന്‍ പറഞ്ഞത്<<<

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ നിലപാടനുസരിച്ച് ഈ പെണ്‍കുട്ടി സമ്പന്നയാണ്. അത് പെണ്‍കുട്ടി സമ്പന്നയാണെന്ന് വരുത്തിത്തീര്‍ക്കാനല്ല. ജീവിക്കാന്‍  ബുദ്ധിമുട്ടില്ലാത്ത കുടുംബത്തില്‍ നിന്നുള്ളതാണെന്ന് മനസിലാക്കിക്കാന്‍ വേണ്ടിയാണ്. ഭൂമി വിറ്റു പഠിപ്പേണ്ട തരത്തില്‍ ദരിദ്രയാണെന്നു പ്രചരിപ്പിക്കുന്നതിനോട് പ്രതികരിച്ചതാണത്.

വരുമാനവും സ്വാധീന ശക്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. യാതൊരു വരുമാനവും ഇല്ലാതിരുന്ന ദരിദ്ര ജീവിതം നയിച്ചിരുന്ന മഹാത്മ ഗന്ധിയാണ്, ഇന്‍ഡ്യയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തി. മറ്റുളവര്‍ നല്‍കുന്ന സഹായം കൊണ്ട് ജീവിച്ചിരുന്ന മദര്‍ തെരേസ ആയിരുന്നു കല്‍ക്കട്ടയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി. അന്ന് മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബസുവിന്റെ ഓഫീസില്‍ അനുവാദം ഇല്ലാതെ കയറി ചെല്ലാന്‍ സാധിച്ചിരുന്നു അവര്‍ക്ക്.

Harshavardhan v said...

പിന്നെ താങ്കള്‍ പറഞ്ഞ ഡല്‍ഹിയില്‍ കൈകോര്‍ത്ത ഉപരി വര്‍ഗ്ഗം ഇതുവരെ ത്രിപ്തര്‍ ആയിട്ടുമില്ല. പ്രതിഷേധങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്
പിന്നെ ജാതി കണ്ണാടി മാറ്റി വെച്ചാല്‍ ഇവിടെ പണം/അധികാരം - അതുള്ളവന്‍ , ഇല്ലാത്തവന്‍ എന്നാ രണ്ടു വിഭാഗമേ ഉള്ളു എന്ന് കാളിദാസന് വരെ വ്യക്തമാകും. കണ്ണാടി മാറ്റണം എന്ന് മാത്രം. അത് അല്‍പ്പം ബുദ്ധിമുട്ടാണ്. അറിയാം. പറഞ്ഞു എന്നേയുള്ളൂ :)

Harshavardhan v said...

അതിനാണ് പണം /അടികാരം എന്ന് ഞാന്‍ പറഞ്ഞത് കാളിദാസ. ഇപ്പോള്‍ കാളിദാസന്‍ പറയുന്നത് സമ്പന്ന അല്ലയിരുന്നുവെങ്കിലും ഡല്‍ഹിയിലെ ആ പെണ്‍കുട്ടി ഭയകര സ്വാധീനം ഉള്ള കുടുമ്പത്തില്‍ നുന്നും ആയിരുന്നു എന്നാണോ ? കഷ്ടം തന്നെ കാളിദാസാ ഈ കൈകാലിട്ടടി

kaalidaasan said...

>>> വാദങ്ങള്‍ ഏല്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ കാളിദാസന്‍ പ്ലേറ്റ് മാറ്റി . അരുന്ധതി റായി പെണ്‍കുട്ടിയെ മിഡില്‍ ക്ലാസ് എന്നാണു വിളിച്ചത് എന്ന് പറഞ്ഞു. - <<<

അരുന്ധതി പെണ്‍കുട്ടിയെ മിഡില്‍ ക്ളാസ് എന്നു മാത്രമേ വിളിച്ചിട്ടുള്ളു. സമ്പന്ന എന്നും ഉന്നതകുല ജാത എന്നും വിളിച്ചു എന്നു പറഞ്ഞു പരത്തിയത് അരുന്ധതിയുടെ വാക്കുകള്‍ മനസിലാക്കാന്‍ ശേഷിയില്ലാത്തവരായിരുന്നു. താങ്കളത് ഏറ്റു ചൊല്ലിയത് താങ്കള്‍ക്കും അതേക്കുറിച്ച് ഗ്രാഹ്യമില്ലാത്തതുകൊണ്ടായിരുന്നു.

മാധ്യമം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഞാന്‍ പകര്‍ത്തി വച്ചത് എന്റെ വാക്കുകളാണെന്ന് താങ്കള്‍ ദുര്‍വ്യാഖ്യാനിക്കുന്നത് എന്റെ കുഴപ്പമല്ല.

kaalidaasan said...

>>> പെണ്‍കുട്ടി വരേണ്യ വിഭാഗമായതു കൊണ്ടാണ് ഇത്രയും ശ്രദ്ധ ഈ കേസ്സില്‍ ഉണ്ടായത് എന്നും , മറ്റു സ്ഥലങ്ങളില്‍ വരേണ്യര്‍ അല്ലാത്തവര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ ആരും തിരിഞ്ഞു പോലും നോക്കില്ല എന്നും കാളിദാസന്‍ തത്വത്തില്‍ പറഞ്ഞു സ്ഥാപിച്ചു , അല്ലെങ്കില്‍ അങ്ങനെ സ്വയം വിശ്വസിച്ചു. <<<

പെണ്‍കുട്ടിയെ ബലാല്‍ സംഗം ചെയ്തവര്‍  അവളേക്കാള്‍ ജാതിയിലും  സമ്പത്തിലും ഉയര്‍ന്നവരായിരുന്നെങ്കില്‍, മദ്ധ്യമങ്ങള്‍ ഇത് വാര്‍ത്തയക്കില്ലായിരുന്നു എന്നും  പ്രവീണ്‍ ശേഖര്‍മാരും ഹര്‍ഷ വര്‍ദ്ധന്‍ മാരും  പ്രതിഷേധിക്കാനോ മെഴുകു തിരികത്തിക്കാനോ പോകില്ലായിരുന്നു എന്നും കാളിദാസന്‍ പറഞ്ഞു. അതിപ്പോഴും ആവര്‍ത്തിക്കുന്നു.

Harshavardhan v said...
This comment has been removed by the author.
Harshavardhan v said...

വരേണ്യ വര്‍ഗ്ഗം പ്രതിയായപ്പോള്‍ ഹര്ഷവര്‍ദ്ധന്മാര്‍ മെഴുകുതിരി കത്തിച്ചതിനു ഉദാഹരണമായിട്ടാണ് കാളിദാസ ഞാന്‍ ജെസ്സിക്ക ലാല്‍ കേസ് ചൂണ്ടി കാണിച്ചത്‌. ഉരുണ്ടു ചുമരില്‍ ഇടിച്ചിട്ടു ചുമരിനു മേലെ ഉരുളാന്‍ ശ്രമിക്കാതെ :)

Harshavardhan v said...

An off for your off :മഹാത്മാ ഗാന്ധിയെ ദരിദ്രന്‍ ആക്കി കൊണ്ട് നടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചില്ലറ കാശ് ഒന്നുമല്ല പൊട്ടിച്ചത് .' ശാരീരികവും മാനസികവുംമായ പീഡനം അനുഭവിക്കുന്ന ആളുകള്‍ നിറഞ്ഞ അനാഥാലയങ്ങള്‍ ' നടത്തുന്ന വ്യക്തി തുടങ്ങിയ ആരോപണങ്ങള്‍ താങ്കള്‍ നേരത്തെ ഘോഷിച്ച ബി ബി സി നിലവാരമുള്ള ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളില്‍ നിന്നും ഏറ്റു വാങ്ങിയ മദര്‍ തെരേസാ എന്ന മത പരിവര്‍ത്തകയെ കുറിച്ച് ചര്‍ച്ച നമുക്ക് പിന്നീട് ഒരു അവസരത്തിലാകം. വിഷയത്തില്‍ നിന്നും ഇല്ലെങ്കില്‍ നമ്മള്‍ പിന്നെയും ബഹു ദൂരം പോകും. അല്ല, ഇനി ഇതില്‍ പിടിച്ചു തൂങ്ങിയെ പറ്റു എങ്കില്‍ 'ഐ അം റെഡി ഫോര്‍ അനദര്‍ ട്വന്റി രൗണ്ട്സ്' :)

Harshavardhan v said...

വരേണ്യ വര്‍ഗ്ഗം പ്രതിയായപ്പോള്‍ ഹര്ഷവര്‍ദ്ധന്മാര്‍ മെഴുകുതിരി കത്തിച്ചതിനു ഉദാഹരണമായിട്ടാണ് കാളിദാസ ഞാന്‍ ജെസ്സിക്ക ലാല്‍ കേസ് ചൂണ്ടി കാണിച്ചത്‌. ഉരുണ്ടു ചുമരില്‍ ഇടിച്ചിട്ടു ചുമരിനു മേലെ ഉരുളാന്‍ ശ്രമിക്കാതെ :)

Harshavardhan v said...

താങ്കളുടെ വാക്കുകള്‍ എന്ന് ഞാന്‍ ഒരിടത്തും ദുര്വ്യാഖ്യാനിച്ചിട്ടില്ല
വരേണ്യ വര്‍ഗ്ഗം, എസ് ഷീ (താങ്കള്‍ ഹീ എന്ന് ഉപയോഗിച്ചു ) സെഡ് റിച്ച് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചത് കാളിദാസന്‍ തന്നെയാണ്. അതിനോടാണ് ഞാന്‍ പ്രതികരിച്ചത്.

Harshavardhan v said...

കാളിദാസാ കമന്റ് നൂറില്‍ ഇടിക്കുന്നു. പെട്ടന്ന് എന്തെങ്കിലും ചെയ്യ് :) നൂറില്‍ ഉടക്കി നില്ക്കാന്‍ ഇത് എന്തോന്ന് ക്രിക്കറ്റോ ? :)

kaalidaasan said...

>>> ആ കേസുകളില്‍ എല്ലാം കുറ്റവാളികള്‍ രക്ഷപ്പെടുകയോ അല്ലെങ്കില്‍ കുറഞ്ഞ ശിക്ഷ വാങ്ങുകയോ ആണ് ചെയ്തത്. അത് ജന രോഷം ഇല്ലാതെ പോയത് കൊണ്ടല്ല . നിയമത്തിന്റെ അപര്യാപ്തത അല്ലെങ്കില്‍ ബലഹീനത എന്നിവ കൊണ്ടാണ് . <<<

അപ്പോള്‍ ജനരോഷം ഉണ്ടായതുകൊണ്ട് കാര്യമില്ല. എന്നും കൂടി മനസിലായല്ലോ.
നിയമത്തിനു യാതൊരു അപര്യാപ്തതയുമില്ല. മറ്റ് പല രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടിയ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. പരാജയപ്പെടുത്തുന്നത് വരേണ്യ വര്‍ഗ്ഗമാണ്. അധികാര സ്ഥനത്തിരിക്കുന്നവരും നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായവരുമൊക്കെ ചേര്‍ന്നാണ്. ഇപ്പോള്‍ താങ്കളൊക്കെ മുറവിളി കൂട്ടി ഉണ്ടാക്കാന്‍ പോകുന്ന നിയമത്തിന്റെ ഗതിയും ഇതായിരിക്കും. താഴേക്കിടയിലുള്ളവര്‍ക്ക് നീതി ലഭിക്കില്ല.

Harshavardhan v said...

താങ്കളുടെ വാക്കുകള്‍ എന്ന് ഞാന്‍ ഒരിടത്തും ദുര്വ്യാഖ്യാനിച്ചിട്ടില്ല
വരേണ്യ വര്‍ഗ്ഗം, എസ് ഷീ (താങ്കള്‍ ഹീ എന്ന് ഉപയോഗിച്ചു ) സെഡ് റിച്ച് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചത് കാളിദാസന്‍ തന്നെയാണ്. ഞാന്‍ അതിനോട് പ്രതികരിച്ചു എന്ന് മാത്രം

Harshavardhan v said...

വരേണ്യ വര്‍ഗ്ഗം പ്രതിയായപ്പോള്‍ ഹര്ഷവര്‍ദ്ധന്മാര്‍ മെഴുകുതിരി കത്തിച്ച ത്തിന് ഉദാഹരണമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയ ജെസ്സിക്ക ലാല്‍ കേസ് .
This comment is missing :(

Harshavardhan v said...

നിയമത്തിന്റെ അപര്യാപ്തത ചര്‍ച്ചക്ക് വന്നത് ഒരു അമ്പതു കമന്റുകളില്‍ ജാതി ബസ് ചെയ്തുള്ള കാളിദാസന്‍റെ കോമരം തുല്ലല്ലിനെ ഞാന്‍ ഖണ്ടിച്ചതില്‍ പിന്നെയല്ലേ ? അത് കൊണ്ട് ആ അപര്യാപ്തത ചര്‍ച്ച ചെയുകയായിരുന്നു കാളിദാസന്റെ പോസ്റ്റി ന്‍റെ ലക്‌ഷ്യം എന്നാണ് പറയുന്നത് എങ്കില്‍ അത് അരുന്ധതി റോയി ആരാധകര്‍ വിശ്വസിക്കും :)

kaalidaasan said...

>>> അപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഭരബ വ്യവസ്ഥയും , നിയമങ്ങളും അന്ന് . അല്ലാതെ സര്ട്ടിഫിക്കെട്ടിലെ ജാതി കാണുമ്പോള്‍ ഉണ്ടാകുന്ന ചോരിചിലുകള്‍ അല്ല. <<<

ജാതിയും അതിനെ അടിസ്ഥാനമാക്കിയുള്ള വിവേചനവും നീതി നിഷേധം ഉള്ളിടത്തോളം അതൊക്കെ ചര്‍ച്ച ചെയ്യും. ഭരണ വ്യവസ്ഥക്കും നിയമങ്ങള്‍ക്കും യാതൊരു കുഴപ്പവുമില്ല. അത് പ്രാവര്‍ത്തികമാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കാണു കുഴപ്പം. അവരുടെ പരാജയമാണ്, ഡെല്‍ഹിയില്‍ കണ്ടത്. നീതി താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാത്തിടത്തോളം  അത് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയില്‍ സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള പൊതു യാത്രാ സംവിധാനങ്ങളില്ല. അത് ഭരണ വ്യവസ്ഥയുടെ തകരാറല്ല. ഭരിക്കുന്നവരുടെ തകരാറാണ്.

Harshavardhan v said...

കേസുകളുടെ ബലഹീനതക്ക് കാരണം നിയമത്തിലെ അപര്യാപ്തത തന്നെയാണ്. വാദികള്‍ ഇന്ന നിയമ പ്രകാരം കേസ് ചാര്‍ജ് ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാത്തത് കാരണം താത്പര കക്ഷികള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തുന്നു. അവിടെ സ്വാധീനം ചെലുത്തുന്നത് അധികാരവും പണവുമാണ്‌. ജാതി സര്‍ട്ടിഫിക്കറ്റ് അല്ല :)

Harshavardhan v said...

ജാതി വഴി പിന്നോക്കം എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ സ്വാധീനം ഇല്ലാത്ത മുന്നോക്ക വിഭാഗങ്ങളുടെ വരെ പീഡനം അനുഭവിക്കുന്ന നാട് ആണ് ഇന്ത്യ എങ്കില്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്ന സമയത്ത് താങ്കള്‍ പറയുന്ന പിന്നോക്ക വിഭാഗത്തിനു നീതി ലഭിച്ചിട്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥ വരേണ്ടതല്ലേ ? അതാണ്‌ പറഞ്ഞത് ഉപരി വര്‍ഗ്ഗം എന്നത് സര്‍ട്ടിഫിക്കറ്റില്‍ അല്ല , അത് അധികാരവും പണവും, സ്വാധീനവും ഒക്കെയാണ് നിശ്ചയിക്കുന്നത് . അത് മനസിലാക്കാന്‍ ബി ബി സി ഒന്നും കാണണ്ടാ ഒരു അല്‍പ്പം കോമണ്‍ സെന്‍സ് മതി കാലിദാസാ

kaalidaasan said...

>>> ദല്‍ഹി സംഭവത്തില്‍ അരുന്ധതി റോയി യോട് ബി ബി സി അഭിപ്രായം ചോദിച്ചത് നാട്ടിലെ സാധാരണക്കാര്‍ കിളവിക്ക് വട്ടാണ് (സ്വകാര്യ സംഭാഷണങ്ങളില്‍ വട്ട് എന്ന വാക്കല്ല...കുറച്ചു കൂടി കളര്‍ഫുള്‍ വാക്കുകള്‍ ആണ് ആളുകള്‍ ഉപയോഗിച്ച് കേട്ടത്) എന്ന് പറഞ്ഞത് സ്മരണീയം . <<<

ഇതേ ചിന്തഗതി ഉള്ളതുകൊണ്ടാണ്, സാധാരണക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുന്നത്. അത് അനുഭവത്തില്‍ വരുമ്പോഴേ അരുന്ധതി പറഞ്ഞതിന്റെ അര്‍ത്ഥം പിടികിട്ടൂ. കേരളത്തിലെ സാധാരണക്കാര്‍ ഡെല്‍ഹിയില്‍ നടന്ന ബലാല്‍ സംഗത്തിലേ പ്രതിഷേധിക്കുന്നുള്ളൂ. നാട്ടില്‍ ദിവസേന നടക്കുന്ന ബലാല്‍ സംഗത്തിനോട് പ്രതിഷേധിക്കുന്നില്ല. അതവരുടെ ഇരട്ടത്താപ്പ്.

Harshavardhan v said...


==ജാതിയും അതിനെ അടിസ്ഥാനമാക്കിയുള്ള വിവേചനവും നീതി നിഷേധം ഉള്ളിടത്തോളം അതൊക്കെ ചര്‍ച്ച ചെയ്യും. ഭരണ വ്യവസ്ഥക്കും നിയമങ്ങള്‍ക്കും യാതൊരു കുഴപ്പവുമില്ല. അത് പ്രാവര്‍ത്തികമാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കാണു കുഴപ്പം. അവരുടെ പരാജയമാണ്, ഡെല്‍ഹിയില്‍ കണ്ടത്. നീതി താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാത്തിടത്തോളം അത് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയില്‍ സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള പൊതു യാത്രാ സംവിധാനങ്ങളില്ല. അത് ഭരണ വ്യവസ്ഥയുടെ തകരാറല്ല. ഭരിക്കുന്നവരുടെ തകരാറാണ്. ==
എഴുതി ഉണ്ടാക്കി വെച്ചിരിക്കുന്നത് ചട്ടങ്ങള്‍ . ആളുകള്‍ ആ ചട്ടങ്ങള്‍ കൈകാര്യം ചെയ്തു ഒരു ഭരണയന്ത്രം തിര്കുമ്പോള്‍ മാത്രമാണ് അത് ഒരു വ്യവസ്ഥ അല്ലെങ്കില്‍ സിസ്റ്റെം ആകുന്നത്‌. ആ വ്യവസ്ഥ നിയന്ത്രിക്കുന്നവര്‍ കുഴപ്പക്കാരാന്. പക്ഷെ ആ കുഴപ്പം കാളിദാസന്‍ കണ്ട ജാതി കുഴപ്പം അല്ല എന്ന് മാത്രം.

kaalidaasan said...

>>> ബി ബി സി അഭിമുഖം നടത്തിയത് കൊണ്ടോ, ബുക്കര്‍ പ്രൈസ് കിട്ടിയത് കൊണ്ടോ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളില്‍ അരുന്ധതി റോയി നടത്തുന്ന അഭിപ്രായങ്ങള്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവുകള്‍ അല്ലാതെയാകുമോ ?<<<

ബി ബി സി എന്നു പറയുന്നത് മാദ്ധ്യമമാണെന്നറിയാത്ത പടു വിഡ്ഢിയാണോ താങ്കള്‍? .

കേരളത്തിലെ മാധ്യമം പത്രം പോലെ നാലും മൂന്നേഴാളുകള്‍ വായിക്കുന്നതല്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതില്‍ കൂടുതല്‍ എന്തു മാദ്ധ്യമ ശ്രദ്ധയാണു താങ്കളുദേശിക്കുന്നത്.

kaalidaasan said...

>>> ഉയര്‍ന്ന ജാതിക്കാര്‍ ശിക്ഷിക്കപ്പെട്ട (ജന രോഷം കാരണം ) കേസുകള്‍ക്ക് ഒരു ഉദാഹരണം പറയാം ജെസ്സിക്ക ലാല്‍ കേസ് . പിന്നെ സ്വാധീനം ഉള്ളവര്‍ നമ്മുടെ നാട്ടില്‍ ഇതു കേസ്സില്‍ നിന്നും രക്ഷപ്പെടും കാളിടാസാ. അത് ഞാന്‍ നേരത്തെ പറഞ്ഞത് പോലെ നമ്മുടെ തന്നെ പരാജയമാണ്<<<

ബലാല്‍ സംഗത്തേക്കുറിച്ച് പറയുമ്പോള്‍ കൊലപാതകകേസ് പൊക്കിക്കൊണ്ടു വരുന്നത് പാപ്പരത്തമല്ലേ മാഷേ?

kaalidaasan said...

>>> പക്ഷെ ഡല്‍ഹി പെണ്‍കുട്ടിയെ വരേണ്യ വര്‍ഗ്ഗത്തിന്റെ ശ്രേണിയില്‍ പെടുത്താന്‍ പെടാപ്പാടു പെടുന്ന കാളിദാസന്‍ പക്ഷെ ഒരു ഹിപ്പോ ക്രാറ്റിലും തരാം താണ , ജാതിയുടെ വിഷം ഉള്ളില്‍ നിറഞ്ഞ ഒരു സഹതാപാര്‍ഹന്‍ മാത്രമായി സ്വയം പതിക്കുന്നു . കഷ്ടം എന്ന് ഞാന്‍ പറഞ്ഞു അത്രേ ഉള്ളു അതില്‍ കാര്യം<<<

ഡല്‍ഹി പെണ്‍കുട്ടിയെ വരേണ്യ വര്‍ഗ്ഗത്തിന്റെ ശ്രേണിയില്‍ പെടുത്തുന്നു എന്നത് താങ്കളുടെ അധമ ബോധം പറയിക്കുന്നതാണ്. ഈ പെണ്‍കുട്ടി അവരെ ബലാല്‍ സംഗം ചെയ്തവരേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവളാണ്. സാമ്പത്തികമായും സമുദായികമായും, സാമൂഹ്യപരമായും. അതിന്റെ അര്‍ത്ഥം അവര്‍ വരേണ്യ വര്‍ഗ്ഗത്തിലാണെന്നത് താങ്കളുടെ ദുര്‍വ്യാഖ്യാനം.

kaalidaasan said...

>>> അല്ലാലോ കാളിദാസാ . വരേണ്യം എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചത് അവസാനം തന്നെ പക്ഷെ പൊട്ടിലും കമന്റുകളിലും ഉടനീളം 'ഇപ്പോള്‍ തന്നെ പ്രതിഷേധം കെട്ടടങ്ങി. ഡെല്‍ഹി സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ചപ്പോഴേക്കും ഉപരി വര്‍ഗ്ഗത്തിനു തൃപ്തി ആയി. ഒരാഴ്ച്ച കഴിയുമ്പോഴേക്കും എല്ലാവരും ഇത് മറക്കും.' തുടങ്ങിയ വാക്കുകളുടെ വിളയാട്ടം അല്ലെ ? അതിനോടാണ് ഞാന്‍ പ്രതികരിച്ചത് .<<<

അതെ അതൊക്കെ ഡെല്‍ഹിയില്‍ പ്രതിഷേധ നാടകം കളിച്ചവരേക്കുറിച്ചല്ലേ. അത് പെണ്‍കുട്ടിയേപ്പറ്റി ആണെന്ന് താങ്കളുടെ അധിക വയനയാണ്. അസ്ഥാനത്തുള്ള വായന. ഇവരേക്കുറിച്ചു തന്നെയാണു ഞാനാ വാക്കുകയോഗിച്ചത്.

kaalidaasan said...

>>> പിന്നെ താങ്കള്‍ പറഞ്ഞ ഡല്‍ഹിയില്‍ കൈകോര്‍ത്ത ഉപരി വര്‍ഗ്ഗം ഇതുവരെ ത്രിപ്തര്‍ ആയിട്ടുമില്ല. പ്രതിഷേധങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട് <<<

ഒരു പ്രതിഷേധവും നടക്കുന്നില്ല. എവിടെയാണു പ്രതിഷേധം നടക്കുന്നത്.

kaalidaasan said...

>>> വരേണ്യ വര്‍ഗ്ഗം പ്രതിയായപ്പോള്‍ ഹര്ഷവര്‍ദ്ധന്മാര്‍ മെഴുകുതിരി കത്തിച്ച ത്തിന് ഉദാഹരണമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയ ജെസ്സിക്ക ലാല്‍ കേസ് .<<<

ബലാല്‍ സംഗത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് കൊലപാതകകേസ് കൊണ്ടു വരുന്നത് പാപ്പരത്തമല്ലേ മാഷേ?

kaalidaasan said...

>>> നിയമത്തിന്റെ അപര്യാപ്തത ചര്‍ച്ചക്ക് വന്നത് ഒരു അമ്പതു കമന്റുകളില്‍ ജാതി ബസ് ചെയ്തുള്ള കാളിദാസന്‍റെ കോമരം തുല്ലല്ലിനെ ഞാന്‍ ഖണ്ടിച്ചതില്‍ പിന്നെയല്ലേ ? അത് കൊണ്ട് ആ അപര്യാപ്തത ചര്‍ച്ച ചെയുകയായിരുന്നു കാളിദാസന്റെ പോസ്റ്റി ന്‍റെ ലക്‌ഷ്യം എന്നാണ് പറയുന്നത് എങ്കില്‍ അത് അരുന്ധതി റോയി ആരാധകര്‍ വിശ്വസിക്കും :)<<<

നിയമത്തിന്റെ അപര്യപ്തത ചര്‍ച്ച ചെയ്യാന്‍ എനിക്ക് ഒരുദ്ദേശ്യവുമില്ല. ഉള്ള നിയമം നടപിലാക്കാന്‍ ഇവിടെ സാധിക്കുന്നില്ല. പിന്നെന്തിനു നിയമത്തിന്റെ അപര്യാപ്തത ചര്‍ച്ച ചെയ്ത് സമയം കളയണം. വേണ്ടവര്‍ ചര്‍ച്ച ചെയ്തോട്ടെ.

kaalidaasan said...

>>> കേസുകളുടെ ബലഹീനതക്ക് കാരണം നിയമത്തിലെ അപര്യാപ്തത തന്നെയാണ്. വാദികള്‍ ഇന്ന നിയമ പ്രകാരം കേസ് ചാര്‍ജ് ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാത്തത് കാരണം താത്പര കക്ഷികള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തുന്നു. <<<

വാദികള്‍ നിര്‍ബന്ധം പിടിക്കണമെന്നോ. താങ്കള്‍ക്ക് ശരിക്കും വട്ടാണോ?

ബലാല്‍ സംഗം എന്ന ക്രിമിനല്‍ കുറ്റം നടന്നാല്‍  ആരാണു വാദി? താങ്കള്‍ക്ക് കേസുകളുടെ ബാല പാഠങ്ങള്‍ പോലും അറിയില്ലല്ലോ.

Harshavardhan v said...

1) പ്രതിഷേധം നടക്കുന്ന സ്ഥലം ജന്തര്‍ മന്ത്ര, ഇന്ത്യ ഗേറ്റ് ഇതൊക്കെ തന്നെ കാളിദാസാ
2) ദല്‍ഹിയിലും ഒടുക്കം സംഭവിച്ചു കൊലപാതകം തന്നെയാണല്ലോ കാളിദാസ . ഇനി വരേണ്യ വര്‍ഗ്ഗം ബലാത്സംഗം ചെയ്‌താല്‍ മാത്രമേ കുഴപ്പമുള്ളൂ, കൊലപാതകം ചെയ്താല്‍ നോ പ്രോബ്ലം എന്നാണോ കാളിദാസന്‍റെ മതം ? അതല്ലേ പാപ്പരത്തം ?

Harshavardhan v said...

നിയമം അപര്യാപ്തം ആകുന്നത്‌ കാളിദാസനെ പോലെ ജാതി പറഞ്ഞാല്‍ കോടിക്ക് പിന്നെ പറഞ്ഞ കാര്യത്തിന്‍റെ പോഴത്തരം നോക്കാതെ ആനി നിരക്കുന്ന ആളുകള്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടാണ് കാളിദാസാ . ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കിലും മറ്റു ജാതിക്കാരെ പത്തു ചീത്ത പറയാനുള്ള അവസരങ്ങള്‍ മതി എന്ന് വിലപിക്കുന്ന ത്തകളെ പോലെയുള്ളവര്‍ ഉള്ളപ്പോള്‍ ആധികാരിക അത് മുതലെടുക്കുക തന്ന ചെയ്യും

kaalidaasan said...

>>> ജാതി വഴി പിന്നോക്കം എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ സ്വാധീനം ഇല്ലാത്ത മുന്നോക്ക വിഭാഗങ്ങളുടെ വരെ പീഡനം അനുഭവിക്കുന്ന നാട് ആണ് ഇന്ത്യ എങ്കില്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്ന സമയത്ത് താങ്കള്‍ പറയുന്ന പിന്നോക്ക വിഭാഗത്തിനു നീതി ലഭിച്ചിട്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥ വരേണ്ടതല്ലേ ? <<<

നമിച്ചിരിക്കുന്നു മഷേ.

മുകളില്‍ താങ്കളെഴുതി വാദികള്‍ ഇന്ന നിയമ പ്രകാരം കേസ് ചാര്‍ജ് ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാത്തത് കാരണം താത്പര കക്ഷികള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തുന്നു എന്ന്. എന്നിട്ട് ഈ പൊട്ടചോദ്യം ചോദിക്കുന്നു. ദുര്‍ബല വകുപുകള്‍ ചാര്‍ത്തി വരുന്ന കേസില്‍ ഇല്ലാത്ത വകുപ്പനുസരിച്ച് കെ ജി ബാലകൃഷ്ണന്‍ വിധിക്കണമെന്നൊക്കെ പറയുന്നതിനു ഞാന്‍ എന്തു മറുപടി പറയാന്‍.?

kaalidaasan said...

>>>എഴുതി ഉണ്ടാക്കി വെച്ചിരിക്കുന്നത് ചട്ടങ്ങള്‍ . ആളുകള്‍ ആ ചട്ടങ്ങള്‍ കൈകാര്യം ചെയ്തു ഒരു ഭരണയന്ത്രം തിര്കുമ്പോള്‍ മാത്രമാണ് അത് ഒരു വ്യവസ്ഥ അല്ലെങ്കില്‍ സിസ്റ്റെം ആകുന്നത്‌. ആ വ്യവസ്ഥ നിയന്ത്രിക്കുന്നവര്‍ കുഴപ്പക്കാരാന്. <<<

ഇന്‍ഡ്യ എങ്ങനെ ഭരിക്കണമെന്ന രേഖയാണ്‌ ഇന്‍ഡ്യന്‍ ഭരണഘടന. അതില്‍ ചട്ടങ്ങളും, നിയമങ്ങളും, ഭരണ രീതികളും ഭരണ നടപടികളുമുണ്ട്. അതാണ്, ഭരണ വ്യവസ്ഥ എന്നു പറയുന്നത്. അത് അതുപോലെ നടപ്പിലാക്കിയാല്‍ മതി.

Harshavardhan v said...

വാദികള്‍ എന്ന് ഞാന്‍ ഉദ്ദേശത് സംഭവത്തിനു ഇരയായവര്‍, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ എന്നാ അര്‍ത്ഥത്തിലാണ് . പോലീസ് കേസ് എടുക്കുന്ന സംഭവങ്ങള്‍ മാത്രമല്ല കാളിദാസാ പ്രസക്തം. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിക്കുന്ന കേസിലും (താത്വികമായി സര്‍ക്കാരാണ് വാദിയെങ്കിലും ) ഇരകള്‍ക്ക് വിദഗ്ധമായ നിയമോപദേശം ലഭിക്കാറില്ല. അത് കൊണ്ട് കൂടിയാണ് കുറഞ്ഞ ശിക്ഷ/ശിക്ഷ ഇളവു /വെറുതെ വിടല്‍ എന്നിവ സംഭവിക്കുന്നതും വട്ടു എനിക്കോ അതോ വാദങ്ങള്‍ പൊളിയുമ്പോള്‍ ഹാലിളകി മറ്റുള്ളവരെ പഴിക്കുന്നവര്‍ക്കോ ?

Harshavardhan v said...

കേരളത്തിലെ ആളുകള്‍ ഡല്‍ഹിയിലെ സംഭവത്തില്‍ പ്രതികരിച്ചു ഇവിടുത്ത സംഭവത്തില്‍ പ്രതി കരിച്ചില്ല എന്ന് തങ്ക പറഞ്ഞതിനോട് - അതെ സൌമ്യ കേസ്സില്‍ പ്രതികരിച്ച നാട്ടുകാരെ ബംഗാളില്‍ നിന്നും കൊണ്ട് വരികയായിരുന്നല്ലോ അല്ലെ ?

kaalidaasan said...

>>>ദല്‍ഹിയിലും ഒടുക്കം സംഭവിച്ചു കൊലപാതകം തന്നെയാണല്ലോ കാളിദാസ . ഇനി വരേണ്യ വര്‍ഗ്ഗം ബലാത്സംഗം ചെയ്‌താല്‍ മാത്രമേ കുഴപ്പമുള്ളൂ, കൊലപാതകം ചെയ്താല്‍ നോ പ്രോബ്ലം എന്നാണോ കാളിദാസന്‍റെ മതം ? അതല്ലേ പാപ്പരത്തം ?<<<

എങ്കില്‍ കൊലപാതകത്തിനെതിരെയുമൊരു മെഴുകു തിരി കത്തിച്ച് പ്രതിഷേധിക്ക് മഷേ? എന്തിനാണു ഡെല്‍ഹിയില്‍ മാത്രമാക്കുന്നത്. എല്ലാ ദിവസവും പ്രതിഷേധിക്കാന്‍ മാത്രമുള്ള കൊലപാതകങ്ങളും ബലാല്‍ സംഗങ്ങളും ഇന്‍ഡ്യയില്‍ പലയിടത്തും നടക്കുന്നുണ്ട്?

കൊലപാതകത്തിനെതിരെ എന്തു പറഞ്ഞാണു പ്രതിഷേധിക്കുന്നതെന്നു കൂടി പറയണേ.

Harshavardhan v said...== ഇന്‍ഡ്യ എങ്ങനെ ഭരിക്കണമെന്ന രേഖയാണ്‌ ഇന്‍ഡ്യന്‍ ഭരണഘടന. അതില്‍ ചട്ടങ്ങളും, നിയമങ്ങളും, ഭരണ രീതികളും ഭരണ നടപടികളുമുണ്ട്. അതാണ്, ഭരണ വ്യവസ്ഥ എന്നു പറയുന്നത്. അത് അതുപോലെ നടപ്പിലാക്കിയാല്‍ മതി.==
അതെ കാളിദാസന്‍റെ സമ്മതം കിട്ടാത് കൊണ്ട് മാത്രമാണ് ഇത്രകാലം "അത് പോലെ നടപ്പാക്കല്‍" നടക്കാത്തത്
മനസിലാക്കില്ല എന്നാ വാശി കാളിദാസന് ഉണ്ടെങ്കിലും ഞാന്‍ വീണ്ടും പറയാം. കാല്ടാസാ, സുഹൃത്തെ ആ വ്യവസ്ഥക അതെ പടി നടക്കാത്തതിന്‍റെ കാരണം ജാതി വ്യവസ്ഥ അല്ല മരിച്ചു അധികാരം/ സ്വാധീനം ഇവ ഉള്ളവര്‍ക്ക് അത് ദുരുപയോഗം ചെയ്യാനുള്ള അവസരം നമ്മള്‍ ഉണ്ടാക്കി കൊടുത്തിട്ടാണ് ഇ എന്നാണ് ഞാന്‍ ഇത് വരെ പറഞ്ഞതിന്റെ സാരാംശം

Harshavardhan v said...
This comment has been removed by the author.
kaalidaasan said...

>>>നിയമം അപര്യാപ്തം ആകുന്നത്‌ കാളിദാസനെ പോലെ ജാതി പറഞ്ഞാല്‍ കോടിക്ക് പിന്നെ പറഞ്ഞ കാര്യത്തിന്‍റെ പോഴത്തരം നോക്കാതെ ആനി നിരക്കുന്ന ആളുകള്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടാണ് കാളിദാസാ . <<<

മറുഭാഷ വശമില്ല. അതുകൊണ്ട് ഒന്നും മനസിലായില്ല.

Harshavardhan v said...>>എങ്കില്‍ കൊലപാതകത്തിനെതിരെയുമൊരു മെഴുകു തിരി കത്തിച്ച് പ്രതിഷേധിക്ക് മഷേ? എന്തിനാണു ഡെല്‍ഹിയില്‍ മാത്രമാക്കുന്നത്. എല്ലാ ദിവസവും പ്രതിഷേധിക്കാന്‍ മാത്രമുള്ള കൊലപാതകങ്ങളും ബലാല്‍ സംഗങ്ങളും ഇന്‍ഡ്യയില്‍ പലയിടത്തും നടക്കുന്നുണ്ട്?

കൊലപാതകത്തിനെതിരെ എന്തു പറഞ്ഞാണു പ്രതിഷേധിക്കുന്നതെന്നു കൂടി പറയണേ.<<
കാളിദാസാ താങ്കളുടെ രോഷം എനിക്ക് മനസിലാകും . ഉത്തരം മുട്ടുമ്പോള്‍ ഇടുങ്ങിയ മനസ്സുള്ളവര്‍ക്ക് സാധാരണ ഉണ്ടാകാറുള്ള അസ്കിതയാണ്. സാരമില്ല. കൊലപാതകം , ബലാത്സംഗം ഇതിനൊക്കെ എതിരെ പ്രതികരിക്കേണ്ടത് ഒരേ കാര്യം പറഞ്ഞു തന്നെയാണ് കാളിദാസാ "ഭരണഘടന അനുവദിച്ചിട്ടുള്ള ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കു " എന്ന് പറഞ്ഞ് .

Harshavardhan v said...
This comment has been removed by the author.
Harshavardhan v said...

>>>നിയമം അപര്യാപ്തം ആകുന്നത്‌ കാളിദാസനെ പോലെ ജാതി പറഞ്ഞാല്‍ കോടിക്ക് പിന്നെ പറഞ്ഞ കാര്യത്തിന്‍റെ പോഴത്തരം നോക്കാതെ ആനി നിരക്കുന്ന ആളുകള്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടാണ് കാളിദാസാ . <<<

മറുഭാഷ വശമില്ല. അതുകൊണ്ട് ഒന്നും മനസിലായില്ല.<<
ഞാന്‍ പറഞ്ഞല്ലോ കാളിദാസാ . കാളിദാസന്‍റെ ബുദ്ധി നിലവാരത്തിനു അനുസരിച്ച് തന്നെ വിശധീകരിക്കാന്‍ എനിക്ക് നല്ല ക്ഷമയാണ് എന്ന്. കേട്ടോളു .
വര്‍ഗ്ഗീയത പറഞ്ഞാല്‍ വോട്ടു ചെയ്യാന്‍ ആളുള്ള നാട്ടില്‍ അധികാര വര്‍ഗ്ഗം വര്‍ഗ്ഗീയത പറയുന്നു വോട്ടു വാങ്ങുന്നു . ജാതി സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിട്ടുള്ള ജാതി ചൂണ്ടിക്കാണിച്ചു ഇരയെയും വേട്ടക്കാരെയും വേര്‍തിരിച്ചാല്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കാളിദാസനെ പോലെ ജാതി കണ്ണാടി ( നീതി വേണ്ട, ജാതി മതി ബാച്ചുകള്‍ ) വെച്ചവര്‍ കയ്യടിക്കും എന്ന് അറിയാവുന്ന അരുന്ധതി അത് ചെയ്തു. കാളിദാസന്‍ കയ്യടിച്ചു . സംഭവം സിമ്പിള്‍ കയ്യടിക്കുന്നവര്‍ മാറി ചിന്തിച്ചാല്‍ ആ കയ്യടി നേടാന്‍ ശ്രമിക്കുന്നവര്‍ താനേ മാറും

Harshavardhan v said...

>>പിന്നെ നിയമം അപര്യാപ്തം ആകുന്നതു കാളിദാസനെ പോലെ ജാതി പറഞ്ഞാല്‍ കൊടിക്ക് പിന്നില്‍ പറഞ്ഞ കാര്യത്തിന്റെ പോഴത്തം നോക്കാതെ അണി നിരക്കുന്ന ആളുകള്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടാണ് കാളി ദാസാ<< എന്ന് മുകളിലെ കമന്‍റ്ഹേതു തിരുത്തി വായിക്കാന്‍ അപേക്ഷ . ഗൂഗിള്‍ ചതിച്ചു...ഞാന്‍ ശ്രദ്ധിച്ചില്ല, :)

Harshavardhan v said...

>>എഴുതി ഉണ്ടാക്കി വെച്ചിരിക്കുന്നത് ചട്ടങ്ങള്‍ . ആളുകള്‍ ആ ചട്ടങ്ങള്‍ കൈകാര്യം ചെയ്തു ഒരു ഭരണയന്ത്രം തിര്കുമ്പോള്‍ മാത്രമാണ് അത് ഒരു വ്യവസ്ഥ അല്ലെങ്കില്‍ സിസ്റ്റെം ആകുന്നത്‌. ആ വ്യവസ്ഥ നിയന്ത്രിക്കുന്നവര്‍ കുഴപ്പക്കാരാന്. <<<

ഇന്‍ഡ്യ എങ്ങനെ ഭരിക്കണമെന്ന രേഖയാണ്‌ ഇന്‍ഡ്യന്‍ ഭരണഘടന. അതില്‍ ചട്ടങ്ങളും, നിയമങ്ങളും, ഭരണ രീതികളും ഭരണ നടപടികളുമുണ്ട്. അതാണ്, ഭരണ വ്യവസ്ഥ എന്നു പറയുന്നത്. അത് അതുപോലെ നടപ്പിലാക്കിയാല്‍ മതി.<<
ഇതിനു എഴുതിയ മറുപടി കാണുന്നില്ല . സാരമില്ല ഒന്നൂടെ എഴുതാം
എഴുതി വെച്ച നിയമങ്ങള്‍ വെറും ചട്ടങ്ങള്‍ ആന്നു കാളിദാസാ . ഭരണകര്‍ത്താക്കള്‍ അത് നടപ്പാക്കുമ്പോള്‍ ആണ് അത് ഒരു വ്യവസ്ഥ അല്ലെങ്കില്‍ സിസ്റ്റം ആകുന്നതു. ബാര്‍ണകര്‍ത്താക്കള്‍ കുഴപ്പക്കാര്‍ അയാള്‍ സിസ്റ്റവും കുഴപ്പമാകും. ഞാന്‍ പറഞ്ഞതിന്റെ സാരാംശവും അത് തന്നെ . കുഴപ്പത്തിന് കാരണം പക്ഷെ ജാതി അല്ല മറിച്ച് നമ്മള്‍ ഞങ്ങള്‍ അനുവദിക്കുന്ന അവസ്ഥകള്‍ തന്നെയാണ്. (ജാതി പറഞ്ഞു ആളുകളെ മയക്കാവുന്ന അവസ്ഥ )

Harshavardhan v said...

>>> കേസുകളുടെ ബലഹീനതക്ക് കാരണം നിയമത്തിലെ അപര്യാപ്തത തന്നെയാണ്. വാദികള്‍ ഇന്ന നിയമ പ്രകാരം കേസ് ചാര്‍ജ് ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാത്തത് കാരണം താത്പര കക്ഷികള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തുന്നു. <<<

വാദികള്‍ നിര്‍ബന്ധം പിടിക്കണമെന്നോ. താങ്കള്‍ക്ക് ശരിക്കും വട്ടാണോ?

ബലാല്‍ സംഗം എന്ന ക്രിമിനല്‍ കുറ്റം നടന്നാല്‍ ആരാണു വാദി? താങ്കള്‍ക്ക് കേസുകളുടെ ബാല പാഠങ്ങള്‍ പോലും അറിയില്ലല്ലോ.<< <<
ഇതിനുള്ള മറുപടിയും മിസ്സിംഗ്‌
വീണ്ടും എഴുതാം :)
വാദികള്‍ എന്ന് ഉദ്ടെഷതു ഇരകള്‍ ,അല്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ടവര്‍ എന്നാ അര്‍ത്ഥത്തിലാണ്. കേസ് താത്വികമായി വാദിക്കുന്നത് സര്‍ക്കാരും പബ്ലിക് പ്രോസ്സിക്യൂട്ടരും ആണെങ്കിലും, ആ കേസുകളില്‍ ഇരകള്‍ക്ക് വിദഗ്ധമായ നിയമോപദേശം ലഭിക്കുന്നില്ല എന്നതും പ്പ്രതികള്‍ക്ക് കുറവ് ശിക്ഷ/ ശിക്ഷ ഇളവുകള്‍/ കുറ്റ വിമുക്തി എന്നിവ നേടിക്കൊടുക്കാന്‍ സഹായിക്കും . ഇവിടെ ഇരകളെ നിയമത്തില്‍ നിന്നും വഞ്ചിക്കുന്നത് താത്പര കക്ഷികള്‍ ആണ്. അവര്‍ക്ക് ജാതി ഒന്നേ ഉള്ളു പണം/അധികാരം/സ്വാധീനം ഇതില്‍ ഏതെങ്കിലും പേരില്‍ വിളിക്കുന്ന ഒന്ന്. പ്രതി ടിക്കു വിഭാഗം ആയാലും , പാണ്ടേ വിഭാഗം ആയാലും , യാദവന്‍ ആയാലും, മുണ്ടാ വിഭാഗം ആയാലും സ്വാധീനം വരുന്നത് പണം /അധികാരം ഇവയിലൂടെയാണ്. അത് ജാതി സര്‍ട്ടി ഫിക്കറ്റ് വഴിയല്ല

Harshavardhan v said...

കുറെ അധികം കമന്റുകള്‍ കാണാതെ പോയല്ലോ കാളിദാസ ? ഇതെന്തു കളി കാളി ?

Harshavardhan v said...

എല്ലാം കൂടി മിക്സ് ചെയ്തു ഒന്നൂടെ പറയാം
1) പ്രതിഷേധിക്കാന്‍ കൂടിയവരെ മാത്രമാണ് കാളിദാസന്‍ വരേണ്യ വര്‍ഗ്ഗം , ഉഅപരി വര്‍ഗ്ഗം സമ്പന്നര്‍ എന്നൊക്കെ വിളിച്ചത് എന്ന് കാളിദാസന്‍ പറഞ്ഞു :
അല്ലല്ലോ കാളിദാസാ . എനിക്കുള്ള ആദ്യത്തെ മറുപടിയില്‍ 'എസ് ഷീ ( കാളിദാസന്‍ ഹീ എന്ന് ഉപയോഗിച്ചു ) സെഡ് റിച്ച്' എന്ന് തുടങ്ങി കാളിദാസന്‍ അരുന്ധതിയെ ന്യായികരിച്ചു. പിന്നെ 29 രൂപാ സര്‍ക്കസ് ഇറക്കി ആ പെണ്‍കുട്ടി സമ്പന്നയാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു . ഇതില്‍ എന്ത് അധിക വായന ?
2) കാളിദാസന്‍ പറയുന്ന ന്യായ പ്രകാരം നാട്ടില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം പിന്നോക്കം നില്‍ക്കുന്നവര്‍ അതെ സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം മുന്നോക്കം നില്‍ക്കുന്നവര്‍ (അവര്‍ സ്വാധീന ശക്തി ഇല്ലാത്തവര്‍ അയാല്‍ പോലും ) ചെയ്ത കുറ്റ കൃത്യത്തിനു ഇരയായാല്‍ അവര്‍ക്ക് നീതി ലഭിക്കില്ല എന്നാണ് .
അങ്ങനെയെങ്കില്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഇടയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം പിന്നോക്കം നില്‍ക്കുന്നവര്‍ വാരിക്കോരി ലഭിച്ച നീതി വെയ്ക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥ വരേണ്ടതല്ലേ ? അങ്ങനെ ഉണ്ടായില്ലലോ ? (കെ ജി ബി സംമാര്‍ദ്ധങ്ങള്‍ക്ക് വഴങ്ങുന്ന ആളാണ് എന്ന് പറഞ്ഞു കളയരുത് (ആര്‍ ടി ഐ പോലും കാല് മടക്കി അടിച്ച പാര്‍ട്ടിയാണ് ). അപ്പോള്‍ പ്രശ്നം സര്‍ട്ടിഫിക്കറ്റ്‌ ജാതി അല്ല . മറിച്ച് പണം/അധികാരം ഇവ നല്‍കുന്ന ജാതിയാണ്
3) ദുബാലമായ വകുപ്പുകള്‍ ചാര്‍ത്തി വരുന്ന കേസുകളെക്കുറിച്ച് കാളി പരിതപിച്ച കമന്റ് ഇപ്പോഴാണ് കണ്ടത് .അതാണല്ലോ പറഞ്ഞത് >>വാദികള്‍ എന്ന് ഉദ്ദേശിച്ചത് ഇരകള്‍ ,അല്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ടവര്‍ എന്നാ അര്‍ത്ഥത്തിലാണ്. കേസ് താത്വികമായി വാദിക്കുന്നത് സര്‍ക്കാരും പബ്ലിക് പ്രോസ്സിക്യൂട്ടരും ആണെങ്കിലും, ആ കേസുകളില്‍ ഇരകള്‍ക്ക് വിദഗ്ധമായ നിയമോപദേശം ലഭിക്കുന്നില്ല എന്നതും പ്പ്രതികള്‍ക്ക് കുറവ് ശിക്ഷ/ ശിക്ഷ ഇളവുകള്‍/ കുറ്റ വിമുക്തി എന്നിവ നേടിക്കൊടുക്കാന്‍ സഹായിക്കും . ഇവിടെ ഇരകളെ നിയമത്തില്‍ നിന്നും വഞ്ചിക്കുന്നത് തത്പര കക്ഷികള്‍ ആണ്. അവര്‍ക്ക് ജാതി ഒന്നേ ഉള്ളു പണം/അധികാരം/സ്വാധീനം ഇതില്‍ ഏതെങ്കിലും പേരില്‍ വിളിക്കുന്ന ഒന്ന്. പ്രതി ടിക്കു വിഭാഗം ആയാലും , പാണ്ടേ വിഭാഗം ആയാലും , യാദവന്‍ ആയാലും, മുണ്ടാ വിഭാഗം ആയാലും സ്വാധീനം വരുന്നത് പണം /അധികാരം ഇവയിലൂടെയാണ്. അത് ജാതി സര്‍ട്ടി ഫിക്കറ്റ് വഴിയല്ല <<

Harshavardhan v said...

അതാണ്‌ പറഞ്ഞത് . മുണ്ടേ ആയാലും , യാദവന്‍ ആയാലും, പാണ്‍ഡേ ആയാലും ചൂഷണം ചെയ്യപ്പെടാന്‍ ജാതിപ്പേര് പറഞ്ഞാല്‍ വികാരം കൊള്ളുന്ന കാളിദാസനെ പോലെയുള്ളവര്‍ നാട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ അത് വൃത്തിയായി ചൂഷണം ചെയ്യും, കുട്ടാകൃത്യങ്ങളില്‍ നിന്നും പുല്ലു പോലെ രക്ഷപ്പെടുകയും ചെയ്യും . കാളിദാസന്മാര്‍ അപ്പോഴും ജാതി സര്‍ട്ടിഫിക്കറ്റ് നോക്കിയും, ഏതെങ്കിലും വിഷ ജന്തുക്കള്‍ ചീറ്റുന്ന വിഷം അമൃത് പോലെ കുടിച്ചും കയ്യടിക്കും . മേരാ ഭാരത്‌ മഹാന്‍ . സൊ മി സെ നബ്ബേ ബേവകൂഫ് ഓര്‍ ആട്ട് ബെയിമാന്‍ ' അത്രേ പറയാനുള്ളൂ

Harshavardhan v said...

ഭാരത് മഹാനിലെ ശതമാനം തൊണ്ണൂറ്റി എട്ടു ആക്കിയത് രണ്ടു ശതമാനം എന്നെ പോലയുള്ള ആളുകള്‍ ഉള്ളത് കൊണ്ടാണ്. കാളിദാസന് മനസിലാകണം എന്നില്ല. അത് കൊണ്ട് ചോദിക്കാതെ തന്നെ വിശദീ കരിക്കുന്നു :)

Harshavardhan v said...

>>> ബി ബി സി അഭിമുഖം നടത്തിയത് കൊണ്ടോ, ബുക്കര്‍ പ്രൈസ് കിട്ടിയത് കൊണ്ടോ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളില്‍ അരുന്ധതി റോയി നടത്തുന്ന അഭിപ്രായങ്ങള്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവുകള്‍ അല്ലാതെയാകുമോ ?<<<

ബി ബി സി എന്നു പറയുന്നത് മാദ്ധ്യമമാണെന്നറിയാത്ത പടു വിഡ്ഢിയാണോ താങ്കള്‍? .

കേരളത്തിലെ മാധ്യമം പത്രം പോലെ നാലും മൂന്നേഴാളുകള്‍ വായിക്കുന്നതല്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതില്‍ കൂടുതല്‍ എന്തു മാദ്ധ്യമ ശ്രദ്ധയാണു താങ്കളുദേശിക്കുന്നത്.<<

അല്ലല്ലോ കാളിദാസാ . ബി ബി സി പോലുള്ള മാധ്യമങ്ങള്‍ അഭിമുഖം തുടര്‍ന്നും നടത്താനുള്ള വിദ്യകളാണ് അരുന്ധതി കാണിക്കുന്നത് എന്നെ ഞാന്‍ തുടക്കം മുതല്‍ പറഞ്ഞിട്ടുള്ളൂ. അവര്‍ക്ക് ലൈംലൈറ്റ് ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല. ബി ബി സിയെ പോലുള്ളവര്‍ എന്ത് വിഷയത്തില്‍ എന്ത് അഭിപ്രായം പറഞ്ഞാല്‍ തന്നെ തേടി എത്തും എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അത് മനസിലാക്കാനുള്ള കോമന്‍ സെന്‍സ് ഇല്ലാത്തവര്‍ അല്ലെ കാളിടാഷാ പമ്പര വിഡ്ഢികള്‍ ? ഞാന്‍ ഏതായാലും അക്കൂട്ടത്തില്‍ ഇല്ല

Harshavardhan v said...

ചില കമന്റുകള്‍ക്ക് മറുപടി നല്‍കിയത് തീര്‍ത്തും അപ്രത്യക്ഷ്യം . വീണ്ടും അവ ചേര്‍ക്കുന്നു. ഇനി അവ ഇവിടെ തന്നെ കാണും എന്നാ പ്രതീക്ഷയില്‍ :)
1) >>> പെണ്‍കുട്ടി സമ്പന്ന കുടുമ്പത്തിലെതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഇരുപ്പത്തി യൊന്‍പത് രൂപയുടെ കണക്കു പറഞ്ഞുള്ള സര്‍ക്കസ് കാളിദാസന്‍ കളിച്ചപ്പോഴാണ് ഇന്ത്യയില്‍ സ്വാധീന ശക്തി ചെലുത്താന്‍ 29 രൂപ ദിവസ വരുമാനം പോര എന്ന് ഞാന്‍ പറഞ്ഞത്<<<

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ നിലപാടനുസരിച്ച് ഈ പെണ്‍കുട്ടി സമ്പന്നയാണ്. അത് പെണ്‍കുട്ടി സമ്പന്നയാണെന്ന് വരുത്തിത്തീര്‍ക്കാനല്ല. ജീവിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത കുടുംബത്തില്‍ നിന്നുള്ളതാണെന്ന് മനസിലാക്കിക്കാന്‍ വേണ്ടിയാണ്. ഭൂമി വിറ്റു പഠിപ്പേണ്ട തരത്തില്‍ ദരിദ്രയാണെന്നു പ്രചരിപ്പിക്കുന്നതിനോട് പ്രതികരിച്ചതാണത്.

വരുമാനവും സ്വാധീന ശക്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. യാതൊരു വരുമാനവും ഇല്ലാതിരുന്ന ദരിദ്ര ജീവിതം നയിച്ചിരുന്ന മഹാത്മ ഗന്ധിയാണ്, ഇന്‍ഡ്യയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തി. മറ്റുളവര്‍ നല്‍കുന്ന സഹായം കൊണ്ട് ജീവിച്ചിരുന്ന മദര്‍ തെരേസ ആയിരുന്നു കല്‍ക്കട്ടയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി. അന്ന് മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബസുവിന്റെ ഓഫീസില്‍ അനുവാദം ഇല്ലാതെ കയറി ചെല്ലാന്‍ സാധിച്ചിരുന്നു അവര്‍ക്ക്.<<
കാളിദാസന്‍ പറഞ്ഞ ന്യായം വെച്ച് ഒരു കേസ്സില്‍ പ്രതിയും വാതിയും മിനിമം 29 രൂപ ദിവസ വരുമാനം ഉള്ളവര്‍ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇന്ത്യയില്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട് എന്നാണോ ? കാളിദാസ സംഭവം അങ്ങനെയല്‍ യഥാര്‍ത്ഥ ലോകത്തില്‍ നടക്കുന്നത്. പ്രതിക സ്വാധീനം ഉള്ളവര്‍ ആണെങ്കില്‍ (അതിനു ഡൈലി 29 രൂപ വരുമാനം പോര ) അവര്‍ രക്ഷപ്പെടും.
ഇനി മഹത്മാ ഗാന്ധി . അദ്ദേഹത്തെ ദരിദ്രന്‍ ആക്കി നിറുത്താന്‍ ചില്ലറ കാശൊന്നുമല്ല ഇന്ത്യ പൊട്ടിച്ചിട്ടുള്ളത്
മദര്‍ തെരേസ :- താങ്കള്‍ ഘോഷിച്ച ബി ബി സി പോലെയുള്ള ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങള്‍ 'ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങുന്ന അന്തേവാസികള്‍ നിറഞ്ഞ അനാഥാലായങ്ങളുടെ നടത്തിപ്പുകാരി' തുടങ്ങിയ അനേകം വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്ത മദര്‍ തെരേസാ എന്ന മത പരിവര്‍ത്തകയെക്കുറിച്ച് വിശദമായി മറ്റൊരു അവസരത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാം . ഇല്ലെങ്കില്‍ വിഷയത്തില്‍ നിന്നും വീണ്ടും നമ്മള്‍ ബഹുദൂരം അകലെ പോകും. ഇനി അല്ല അതില്‍ പിടിച്ചു തൂങ്ങിയെ അടങ്ങു എന്നാണ് താങ്കള്‍ക്ക് എങ്കില്‍ 'ഐ ആം റെഡി ഫോര്‍ അനദര്‍ ട്വെന്റി റൌണ്ട്സ് ' :)

Harshavardhan v said...

കാളിദാസന്‍ പറഞ്ഞു പറഞ്ഞു പറഞ്ഞു ആ പെണ്‍കുട്ടിയെ സ്മപന്ന അല്ലനെകിലും സ്വാധീനം ഉള്ള കുടുമ്പത്തില്‍ നിന്നും ആക്കി. താരതമയും മഹാത്മാ ഗാന്ധി ,മദര്‍ തെരേസ എന്നിവര്‍ വരെയുമെത്തി . നൂറു കമന്‍റില്‍ കാളിദാസന് കാര്യം മനസിലായില്ല പക്ഷെ അരുന്ധതി റോയിക്ക് നേരത്തെ തന്നെ കാര്യം അറിയാം അതാണല്ലോ ക്ഷമാപണ പൂര്‍വ്വം തന്നെ അവര്‍ ആ പോക്രിത്തരം പറഞ്ഞു തുടങ്ങുന്നതും , പറഞ്ഞ ശേഷം അപ്രത്യക്ഷ ആകുന്നതും . ജാതി കണ്ണാടി വെച്ച് വരേണ്യം, റിച്ച് , സ്വാധീനത്തിന് 29 രൂപ മതി ചട്ടം പെര്ഫെകറ്റ് പക്ഷെ വ്യവസ്ഥ മോശം എന്നൊക്കെ പറഞ്ഞു കാളിദാസന്‍ ഇവിടെക്കിടന്നു അവരെ ന്യായികരിക്കാന്‍ പെടുന്ന പെടാപ്പാട് വല്ലതും അവര്‍ക്ക് അറിയണോ ?
അപ്പോള്‍ പറഞ്ഞു വന്നത് സംഭവത്തിന്‍റെ സത്യാവസ്ഥ ഇത്ര മാത്രം . പബ്ലിസിറ്റി എങ്ങനെ ഉണ്ടാക്കണം എന്ന് ആരും പഠിപ്പിച്ചു കൊടുക്കണ്ടാത്ത ഒരു ബൌധിക ഫ്രോഡ് വിളിച്ചു പറഞ്ഞ പോക്രിത്തരം കാളിദാസന്‍ ജാതിക്കണ്ണട വെച്ചു ഏറ്റു പിടിച്ചു . കിടക്കട്ടെ അവരുടെ അഭിപ്രായത്തിന് എന്‍റെ വക പഞ്ച് എന്ന മട്ടില്‍ കുറെ ഏറെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുകയും ചെയ്തു ( വീണ്ടും ഓരോന്നായി എടുത്തെഴുതാന്‍ ഞാന്‍ തയാറാണ് :) ) അത് കൊണ്ടൊന്നും ജാതി പറഞ്ഞു ഈ കേസ്സില്‍ നിന്നും ശ്രദ്ധ പതിനഞ്ച് സെക്കണ്ട് നേരത്തേക്ക് തന്‍റെ മേല്‍ വരാന്‍ വേണ്ടി അരുന്ധതി റോയി കളിച്ച കളി സത്യം അല്ലാതാകുന്നില്ല കാളിദാസാ . അത് മനസിലാവാത്തത് കണ്ണാടി ഇപ്പോഴും മുഖത്തു തന്നെ ഉള്ളത് കൊണ്ടാണ് . മാറ്റി നോക്ക് അപ്പോള്‍ കാണാം ഇന്തയില്‍ രണ്ടേ രണ്ടു ജാതികള്‍ ഉള്ളവനും ഇല്ലാത്തവനും . അത് സര്‍ട്ടിഫിക്കറ്റ് വഴി കിട്ടുന്ന ജാതികള്‍ അല്ല . പക്ഷെ ഉള്ളവനും ഇല്ലാത്തവനും നിയമത്തില്‍ രണ്ടു തരത്തിലെ വ്യവസ്ഥകള്‍ ഉണ്ടാകുന്നത് താങ്കളെപ്പോലെ ജാതി എന്ന് കേട്ടാല്‍ ചൊരിയുന്ന തരം ആളുകള്‍ ഇന്നും ഇന്ത്യയില്‍ ഉള്ളത് കൊണ്ടാണ് .
വര്‍ഗീയത പറഞ്ഞാല്‍ വോട്ടു കിട്ടുന്ന നാട്ടില്‍ "മിടുക്കന്മാര്‍" വര്‍ഗ്ഗീയത പറഞ്ഞു വോട്ടു നേടുന്നു. ജാതി എന്ന് കേട്ടാല്‍ തുള്ളുന്ന കാലിദാസന്മാരുടെ കയ്യടി അരുന്ധതി ജാതി പറഞ്ഞു നേടുന്നു. ഇക്യെഷന്‍ രണ്ടിലും ഒന്ന് തന്നെ . മിടുക്കന്മാര്‍/ മിടുക്കികള്‍ കാര്യം നടത്താന്‍ ഉപയോഗിക്കുന്ന വെറും ഉപകരണങ്ങള്‍ (ടൂള്‍സ് ആണ് ഭംഗിയുള്ള വാക്ക് ) വേരിയബിള്‍സ് ആയ കാളിദാസന്‍മാരും

kaalidaasan said...

>>>>കാളിദാസാ താങ്കളുടെ രോഷം എനിക്ക് മനസിലാകും . ഉത്തരം മുട്ടുമ്പോള്‍ ഇടുങ്ങിയ മനസ്സുള്ളവര്‍ക്ക് സാധാരണ ഉണ്ടാകാറുള്ള അസ്കിതയാണ്. സാരമില്ല. കൊലപാതകം , ബലാത്സംഗം ഇതിനൊക്കെ എതിരെ പ്രതികരിക്കേണ്ടത് ഒരേ കാര്യം പറഞ്ഞു തന്നെയാണ് കാളിദാസാ "ഭരണഘടന അനുവദിച്ചിട്ടുള്ള ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കു " എന്ന് പറഞ്ഞ് .<<<<<

എനിക്ക് ചിരിയേ വരുന്നുള്ളു. ജ്യോതി സിംഗ് പാണ്ഡെയുടെ ബലാല്‍ സംഗമാണ്, ഇന്‍ഡ്യയിലെ ആദ്യത്തെ ബലാല്‍ സംഗം എന്ന താങ്കളുടെ നിലപാടോര്‍ത്ത് ചിരി വരുന്നു. സമൂഹത്തിലെ അധസ്ഥിതര്‍ പ്രതികളാകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധ കാപട്യം ഓര്‍ത്ത് വീണ്ടും ചിരിക്കുന്നു.

ഉത്തരം ​മുട്ടുമ്പോഴുള്ള അസ്ഖ്യത എനിക്കല്ലല്ലോ. താങ്കള്‍ക്കൊക്കെ അല്ലേ. എന്റെ ചോദ്യം എന്തുകൊണ്ട് രാജ്യത്ത് നടക്കുന്ന മറ്റ് ബലല്‍ സംഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമൊക്കെ എതിരെ താങ്കള്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ തഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്യുന്ന, സമ്പന്നര്‍ പാവപ്പെട്ടവരെ ബലാല്‍ സംഗം ചെയ്യുന്ന, അധികാരികള്‍ ഭരിക്കപ്പെടുന്നവരെ ബലാല്‍ സംഗം ചെയ്യുന്ന, പോലീസുകാരും പട്ടാളക്കാരും സാധാരണക്ക്കാരെ ബലാല്‍ സംഗം ചെയ്യുന്ന അവസരങ്ങളിലൊന്നും പ്രതിഷേധിക്കുന്നില്ല. കേരളത്തില്‍ ഒരു ദിവസം നടന്ന നാലു ബലാല്‍ സംഗത്തിന്റെ റിപ്പോര്‍ട്ട് ഞാന്‍ ഇവിടെ തന്നു. ഒന്നിനെതിരെ പോലും താങ്കളുടെ കപട മുഖം പ്രതികരിച്ചു കണ്ടില്ല.

ഇന്നലെ മറ്റൊരു ബലാല്‍ സംഗക്കേസ് സുപ്രീം കോടതിയില്‍ വന്നിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസുകാര്‍ ജനനേന്ദ്രിയത്തില്‍ കല്ലും മണ്ണും വാരി ഇട്ട് പീഢിപ്പിച്ച കേസാണത്.

മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച്‌ അറസ്‌റ്റ്: അധ്യാപികയെ ജഗദല്‍പൂര്‍ ജയിലിലേക്കു മാറ്റി

ഡല്‍ഹിയില്‍ അറസ്‌റ്റ് ചെയ്‌തു ഛത്തീസ്‌ഗഡിലേക്കു കൊണ്ടു പോയെങ്കിലും സോണിയെ പോലീസ്‌ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നു കഠിനമായ മര്‍ദനമേറ്റു വാങ്ങിയ സോണി, തന്നെ പോലീസ്‌ ലൈംഗികമായി പീഡിപ്പിച്ചെന്നും ജനനേന്ദ്രിയത്തില്‍ മണ്ണു വാരിയിടുന്നതടക്കമുള്ള ക്രൂരതകള്‍ കാട്ടിയെന്നും ചുണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നു കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു സംഘം ഡോക്‌ടര്‍മാര്‍ സോണിയെ പരിശോധിച്ചതിനെ തുടര്‍ന്ന്‌ ഇവരുടെ സ്വകാര്യ അവയവങ്ങളില്‍ മണ്ണും കല്ലും ഉള്‍പ്പെടെയുള്ളവ കണ്ടെത്തുകയും ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്‌തു.

പോലീസുകാര്‍ സാധാരണക്കാരെ പീഢിപ്പിക്കുമ്പോള്‍ താങ്കളുടെ ഒക്കെ ധാര്‍മ്മിക രോഷം ഉപ്പിലിട്ട് വയ്ക്കുന്നു. താഴേക്കിടയിലുള്ളവര്‍ പീഢിപ്പിക്കുമ്പോള്‍ അത് ഉപ്പില്‍ നിന്നെടുത്ത് ഉണക്കാന്‍ ഇടുന്നു. അതിനെയാണു ഞാന്‍ വിമര്‍ശിച്ചത്. അതില്‍ ഒരു  രോഷ പ്രകടനവുമില്ല. താങ്കളേപ്പോലെ കുറച്ചു പേര്‍ നടത്തുന്ന നാടകം കൊണ്ട് ഇവിടെ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണത്.

kaalidaasan said...

>>>>വര്‍ഗ്ഗീയത പറഞ്ഞാല്‍ വോട്ടു ചെയ്യാന്‍ ആളുള്ള നാട്ടില്‍ അധികാര വര്‍ഗ്ഗം വര്‍ഗ്ഗീയത പറയുന്നു വോട്ടു വാങ്ങുന്നു . ജാതി സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിട്ടുള്ള ജാതി ചൂണ്ടിക്കാണിച്ചു ഇരയെയും വേട്ടക്കാരെയും വേര്‍തിരിച്ചാല്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കാളിദാസനെ പോലെ ജാതി കണ്ണാടി ( നീതി വേണ്ട, ജാതി മതി ബാച്ചുകള്‍ ) വെച്ചവര്‍ കയ്യടിക്കും എന്ന് അറിയാവുന്ന അരുന്ധതി അത് ചെയ്തു. കാളിദാസന്‍ കയ്യടിച്ചു . സംഭവം സിമ്പിള്‍ കയ്യടിക്കുന്നവര്‍ മാറി ചിന്തിച്ചാല്‍ ആ കയ്യടി നേടാന്‍ ശ്രമിക്കുന്നവര്‍ താനേ മാറും<<<<<

ഇതായിരുന്നോ താങ്കള്‍ മറുഭാഷയിലൂടെ പറയാനുദ്ദേശിച്ചത്.

വര്‍ഗ്ഗീയത പറഞ്ഞാല്‍ എന്തുകൊണ്ട് ആളുകള്‍ വോട്ടു ചെയ്യുന്നു? വര്‍ഗ്ഗങ്ങള്‍ (ജാതികള്‍,) ഉള്ളതുകൊണ്ടല്ലേ?

കേരളത്തിന്റെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. എന്ന ജാതിക്കോമരം ഇന്നലെ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?

കേരളത്തിലെ ജാതി സംഘടനയുടെ നേതാവ്, സുകുമാരന്‍ നായര്‍ക്ക്‌ തന്നെ ശാസിക്കാനും വിമര്‍ശിക്കാനും അവകാശം ഉണ്ട്‌. അത്‌ ഒരു ജ്യേഷ്‌ഠ സഹോദരന്റെ ഉപദേശമായാണു താന്‍ കണക്കാക്കുന്നത് എന്ന്. അതിനെ പിന്താങ്ങി മറ്റൊരു ജാതിക്കോമരം പറഞ്ഞത് ഇങ്ങനെ. വിനീത വിധേയനും നന്ദിയുമുള്ള നായരായതിനാലാണ് എൻ.എസ്.എസ്സിന് തന്നെ ശാസിക്കാൻ അധികാരമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. പറഞ്ഞത്. താങ്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും  ഇതുപോലെയുള്ള ഉയര്‍ന്ന ജാതികളും  നേതാക്കളും  അവരുടെ മൂടുതാങ്ങികളായ രാഷ്ട്രീയക്കാരുമുണ്ട്.

താങ്കളുടെ കയ്യില്‍ എന്തെങ്കിലും മാന്ത്രിക വടി ഉണ്ടെങ്കില്‍ അതുപയോഗിച്ച് ജാതി ഇല്ലാതാക്ക്.

ജാതി സര്‍ട്ടിഫിക്കറ്റുക്കളില്‍ ജാതി എഴുതി വച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ എന്താണു കുഴപ്പം? ജാതി എഴുതി വച്ച് ജാതിയുടെ പേരില്‍ വിവേചനം  കട്ടുന്നതില്‍ താങ്കള്‍  കുറ്റമൊന്നും കാണുന്നില്ല. തഴ്ന്ന ജാതി ആയതുകൊണ്ട് ഇരയാക്കപ്പെടുന്ന വ്യവസ്ഥിതിയില്‍ അത് ചൂണ്ടിക്കാണിക്കും.താഴ്ന്ന ജാതി എന്നു മുദ്ര കുത്തി ബലാല്‍ സംഗം  ചെയ്യപ്പെടുന്നതില്‍  ബുദ്ധിമിട്ടില്ലാത്തവര്‍ ഇരയുടെ ജാതി ആരെങ്കിലും  ചൂണ്ടിക്കാണിച്ചാല്‍ കിടന്ന് നിലവിളിക്കേണ്ടതുമില്ല. താഴ്ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടാല്‍ കണ്ണടക്കുന്ന താങ്കളേപ്പോലുള്ളവരുടെ കാപട്യം പുറത്തു വരുന്നത് ഉയര്‍ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ അഭിനയികുന്ന പൊറട്ടു നാടകം ഉണ്ടാകുമ്പോഴാണ്. അത് മനസിലാകുന്ന വിവേകമുള്ളവര്‍ അത് ചൂണ്ടിക്കാണിക്കും. അവര്‍ക്ക് കയ്യടിയും കിട്ടും. അത് സ്വാഭാവികമാണ്. അതില്‍ യാതൊരു അപകാതയും ഞാന്‍ കാണുന്നില്ല. താഴ്ന്ന ജാതിക്കാരെ എന്തും  ചെയ്യാം.അതിനെ ആരും ചോദ്യം  ​ചെയ്യരുത് എന്ന അധമ ചിന്ത മനസിലുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. ഉണ്ടാകണം. അതിനു വേണ്ടി തന്നെയാണു കയ്യടിക്കുന്നതും.

സഹസ്രാബ്ദങ്ങളോളം അടിമകളാക്കി വച്ചവര്‍ ഇപ്പോള്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോഴും അനീതികള്‍ക്കെതിരെ ശബ്ദിക്കുമ്പോഴും അസ്ഖ്യത ഉണ്ടാകുന്നത് സവര്‍ണ്ണ ചിന്ത മനസില്‍ അടിയുറച്ചു പോയതുകൊണ്ടാണ്. ആ അസ്ഖ്യതയാണ്, അവര്‍ക്ക് വേണ്ടി വാദിക്കുന്നവരെ വെറുക്കുന്ന മനശാസ്ത്രവും.

kaalidaasan said...

>>>>>>പിന്നെ നിയമം അപര്യാപ്തം ആകുന്നതു കാളിദാസനെ പോലെ ജാതി പറഞ്ഞാല്‍ കൊടിക്ക് പിന്നില്‍ പറഞ്ഞ കാര്യത്തിന്റെ പോഴത്തം നോക്കാതെ അണി നിരക്കുന്ന ആളുകള്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടാണ് കാളി ദാസാ<<<<<<<

ഓഹോ. അങ്ങനെയാണോ?

താഴ്ന്ന ജാതിക്കാരന്‍ പ്രതിയാകുമ്പോഴേക്കും ഇതു വരെ പര്യാപ്തമായിരുന്ന നിയമം അപര്യാപ്തം!!. അതു തന്നെയാണു ഞാന്‍ പറഞ്ഞതും.65 വര്‍ഷക്കാലം പര്യാപ്തമായിരുന്ന ബലാല്‍ സംഗ നിയമം ഇപ്പോള്‍ മാത്രം അപര്യാപ്തം. ഇതു വരെ താഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്ത് ഉയര്‍ന്ന ജാതിക്കാര്‍ രക്ഷപ്പെട്ടപ്പോഴൊന്നും ഹര്‍ഷ വര്‍ദ്ധന്‍മാര്‍ക്ക് നിയമം അപര്യാപ്തമാണെന്നു തോന്നിയിരുന്നില്ല. പര്യാപ്തമായിരുന്ന നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വരേണ്യ വര്‍ഗ്ഗം എന്നും രക്ഷപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയും കുര്യനും ബലാല്‍ സംഗം ചെയ്തപ്പോള്‍ ഈ നിയമം തീര്‍ത്തും പര്യാപ്തമായിരുന്നു. അന്ന് ഹര്‍ഷവര്‍ദ്ധന്‍മാര്‍ക്കൊക്കെ ഹര്‍=ഷോന്മാദവും ആയിരുന്നു. നിയമത്തിന്റെ പഴുതുകളിലൂടെയും ജുഡീഷ്യറിയെ വിലക്കെടുത്തും ഈ വരേണ്യ വര്‍ഗ്ഗം രക്ഷപ്പെട്ടപ്പോള്‍ ഹര്‍ഷ വര്‍ദ്ധന്മാരുടേ നാവ്, കാശിക്കു പോയിരുന്നു. ഇപ്പോള്‍ ഒരു ഉയര്‍ന്ന ജാതിക്കാരിയെ താഴ്ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്തപ്പോഴേക്കും ്‌, ഇതു വരെ പര്യാപ്തമായിരുന്ന നിയമം അപര്യാപ്തം. സവര്‍ണ്ണ ചിന്തകളുടെ കുത്തൊഴുക്ക് കണ്ട് ബോധം കെട്ടു പോകുന്നു.


ഇസ്ലാമിലെ കാട്ടുനീതിയിലൊഴികെ എല്ലാ നിയമങ്ങളും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്താണു നിര്‍മ്മിക്കുന്നത്. അതിന്റെ അര്‍ത്ഥം നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ കുറ്റവളികളെ രക്ഷപ്പെടുത്തണമെന്നല്ല. നിയമം ഇല്ലാത്തതുകൊണ്ടൊന്നുമല്ല കഴിഞ്ഞ വര്‍ഷം  ഡെല്‍ഹിയില്‍ നടന്ന 635 ബലാല്‍ സംഗക്കേസുകളില്‍ 634 ഉം ശിക്ഷിക്കപ്പെടാതെ പോയത്. ഇരകളേക്കാള്‍ അധികാരവും സ്വാധീനവും പണവും കുറ്റവാളികള്‍ക്കുണ്ടായിരുന്നു. അതിന്റെ പങ്കു പറ്റി നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാരും, പോലീസും. നീതി ന്യായ വ്യവസ്ഥയും ഇരകളെ വഞ്ചിച്ചതാണ്.

സൂര്യ നെല്ലി കേസില്‍ കുറ്റവാളികള്‍ വിട്ടയക്കപ്പെട്ടിരുന്നു. 2005ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും അരുന്ധതിയേപ്പോലുള്ളവരും ഇടപെട്ട് അപ്പീല്‍ നല്‍കി. 7 വര്‍ഷം കഴിഞ്ഞിട്ടും  ഇന്നും ആ കേസ് പരിഗണനക്കു വരുന്നില്ല. ആദ്യം കേസു കേട്ട ജഡ്ജിക്ക് നിയമം അറിയാത്തതുകൊണ്ടോ, കേസു നടത്തിയ പ്രോസിക്യൂഷനു തെറ്റു പറ്റിയതോ ആയിരുന്നില്ല. ഇവരൊക്കെ ഒത്തു ചേര്‍ന്ന് ആ പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നു. കേസ് സുപ്രീം കോടതി പരിഗണിക്കുമെന്ന അവസ്ഥ വന്നപ്പോഴേക്കും ആ പെണ്‍കുട്ടിയെ പണാപഹരണ കേസില്‍ കുടുക്കിയതൊക്കെ കേരളം കണ്ടു. ഐസ് ക്രീം കേസില്‍ എങ്ങനെയാണ്, കുഞ്ഞാലി ജുഡീഷ്യറിയേയും സക്ഷികളെയും  ഇരകളെയും വിലക്കെടുത്തതെന്നത് അദ്ദേഹത്തിന്റെ അളിയന്‍ റൌഫ് തന്നെ കേരളത്തോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും നിയമത്തിന്റെ അപര്യാപ്തത അല്ല. നിയമത്തെ വ്യഭിചരിച്ച് വരേണ്യ വര്‍ഗ്ഗം രക്ഷപ്പടുന്നതാണ്.

kaalidaasan said...

>>>>>>അതെ കാളിദാസന്‍റെ സമ്മതം കിട്ടാത് കൊണ്ട് മാത്രമാണ് ഇത്രകാലം "അത് പോലെ നടപ്പാക്കല്‍" നടക്കാത്തത്
മനസിലാക്കില്ല എന്നാ വാശി കാളിദാസന് ഉണ്ടെങ്കിലും ഞാന്‍ വീണ്ടും പറയാം. കാല്ടാസാ, സുഹൃത്തെ ആ വ്യവസ്ഥക അതെ പടി നടക്കാത്തതിന്‍റെ കാരണം ജാതി വ്യവസ്ഥ അല്ല മരിച്ചു അധികാരം/ സ്വാധീനം ഇവ ഉള്ളവര്‍ക്ക് അത് ദുരുപയോഗം ചെയ്യാനുള്ള അവസരം നമ്മള്‍ ഉണ്ടാക്കി കൊടുത്തിട്ടാണ് ഇ എന്നാണ് ഞാന്‍ ഇത് വരെ പറഞ്ഞതിന്റെ സാരാംശം<<<<<<<


അധികാരവും  സ്വാധീനവും  ഉള്ളവര്‍ നീതി ന്യയ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നു എന്നൊക്കെയുള്ള തിരിച്ചറിവ് താങ്കള്‍ക്കുണ്ട്. ഞാന്‍ അത്രക്ക് പ്രതീക്ഷിച്ചില്ല.

ഇതു തന്നെയാണ്, അരുന്ധതി പറഞ്ഞതും. അധികാരമുള്ള പോലീസും പട്ടാളവും  ബലാല്‍ സംഗം ചെയ്യുന്നു. പണവും സ്വാധീനവുമുള്ള ഉയര്‍ന്ന ജാതികാര്‍ ബലാല്‍ സംഗം ചെയ്യുന്നു. അവര്‍ നിയമത്തിന്റെ പിടിയി നിന്നും രക്ഷപെടുന്നു. അപ്പോഴൊന്നും ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ പ്രതികരിക്കാറില്ല. പക്ഷെ പ്രതി താഴ്ന്ന ജാതിക്കാരനാകുമ്പോള്‍ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ സട കുടഞ്ഞെണീല്‍ക്കുന്നു. ആ ഇരട്ടാത്താപ്പിനെയാണു അരുന്ധതി വിമര്‍ശിച്ചതും ഞാന്‍ പിന്താങ്ങിയതും.

അധികാരവും  സ്വാധീനവും ഉള്ളവര്‍ക്ക് അത് ദുരുപയോഗം ചെയ്യാനുള്ള അവസരം അരും  ഉണ്ടാക്കി കൊടുത്തിട്ടില്ല. ഞാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല. താങ്കള്‍ ഉണ്ടാക്ക്ക്കൊടുക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെന്ന് താങ്കള്‍ പറയുമ്പോള്‍ ഞാന്‍ എതിര്‍ക്കുന്നില്ല.

അധികാരവും  സ്വാധീനവും  ഉള്ളവര്‍ നിയമ വ്യവസ്ഥയെ അപ്രസക്തമാക്കുന്നു. പ്രത്യേകിച്ച് അവര്‍ പ്രതികളകുമ്പോള്‍ നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടുന്നു. താഴ്ന്ന ജതിക്കാര്‍ പ്രതികളാകുമ്പോള്‍ നിയമത്തിന്റെ എല്ലാ പല്ലുകളും ഉപയോഗിച്ച് അവരെ ശിക്ഷിക്കുന്നു. അതാണു ഞാന്‍ പറഞ്ഞത്.

Harshavardhan v said...

സ്വന്തം >>സഹസ്രാബ്ദങ്ങളോളം അടിമകളാക്കി വച്ചവര്‍ ഇപ്പോള്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോഴും അനീതികള്‍ക്കെതിരെ ശബ്ദിക്കുമ്പോഴും അസ്ഖ്യത ഉണ്ടാകുന്നത് സവര്‍ണ്ണ ചിന്ത മനസില്‍ അടിയുറച്ചു പോയതുകൊണ്ടാണ്. ആ അസ്ഖ്യതയാണ്, അവര്‍ക്ക് വേണ്ടി വാദിക്കുന്നവരെ വെറുക്കുന്ന മനശാസ്ത്രവും.<<
യഥാര്‍ത്ഥ പ്രശ്നം ഒടുവില്‍ പുറത്തു വന്നാലോ കാളിദാസ ? ജാതി ഇന്നും സര്‍ട്ടിഫിക്കറ്റില്‍ നിലനില്‍ക്കുന്നത്, അത് ചൂണ്ടി കാണിച്ചുള്ള വിവേചനം നടക്കുന്നതും എന്ത് കൊണ്ടാണ് എന്ന് പറഞ്ഞു തരാം .

ഒരു സമൂഹത്തിന് നിയമ പരമായി ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ ആ സമൂഹത്തിനലെ സാമ്പത്തികമായി താഴെക്കിടയില്‍ ഉള്ളവര്‍ക്ക് നഷ്ടമാകുന്നത് പ്രധാനമായും അതെ സമൂഹത്തിലെ സമ്പന്നര്‍ താങ്കള്‍ ഈ പറഞ്ഞ "ചോദിച്ചു വാങ്ങുന്ന അവകാശം " പിടിച്ചു പറ്റുന്നത് കൊണ്ടാണ് . ഉദാഹരണമായി ഒരു പ്രതിപക്ഷ നേതാവിന്‍റെ നേതാവിന്‍റെ മകന്‍ ജനിക്കും മുന്‍പേ തന്നെ കയര്‍ മുതല്‍ കോണ്ടം വരെയുള്ള ഫെ ഡ റേ ഷ നുകളില്‍ ഏതെങ്കിലും ഒന്നിന്‍ന്‍റെ എം ഡി ആയി അവ്രോധിക്കപ്പെടുന്നു. അതെ പ്രതിപക്ഷ നേതാവ് ജനിച്ച സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മുട്ടില്‍ നിന്നും ഇരക്കേണ്ട ഗതികേടും . വിദേശത്തു ജോലി ചെയ്തും, ചാരായം വാറ്റിയും ഒക്കെ സാമ്പത്തികമായി ഉന്നതി നേടിയവരും(രണ്ടും ഒരേ നിലവാരത്തില്‍ കാണുകയല്ല മറിച്ച് രണ്ടു നിലവാരങ്ങള്‍ പറഞ്ഞതാണ് ) "അവകാശങ്ങള്‍" പിടിച്ചു പറ്റുന്നു . അതെ ജാതിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ അവനു കിട്ടാനുള്ള കുറെ അവസരങ്ങള്‍ കൂടി നഷ്ട്പ്പെട്ടത്‌ അറിയാതെ ഔദാര്യങ്ങള്‍ക്ക് പിന്നെയും ഇരക്കുന്നു. എന്നിട്ട് അവരുടെ ശ്രദ്ധ തിരിച്ചു വിടാന്‍ സവര്‍ണ്ണ ഫാസ്സിസ്റ്റ് വര്‍ഗ്ഗീയത എന്നൊരു തേഞ്ഞു പഴകിയ പ്രയോഗവും. കാളിദാസനെ പോലുള്ളവര്‍ ഈ പ്രയോഗം കേള്‍ക്കേണ്ട താമസം ' എനിക്ക് കിട്ടാനുള്ള അനുകൂല്യത്തിന്‍ന്‍റെ പങ്കു എന്‍റെ ജാതി/സമുദായത്തിലെ ബാര്‍ മുതലാളിയുടെ മകനും കൂടി കൈപ്പറ്റി എന്‍റെ അവകാശം നഷ്ടമായാലും വേണ്ടില്ല. സവര്‍ണ്ണന്‍ എന്ന് സര്‍ട്ടിഫിക്കറ്റ് അടയാളപ്പെടുത്തിയവരെ എനിക്ക് നാല് തെറി വിളിക്കാന്‍ പറ്റിയല്ലോ ' എന്ന് കരുതും ഞാന്‍ നേരത്തെ പറഞ്ഞ നീതി വേണ്ട , ജാതി മതി ലൈന്‍. അങ്ങനെ ഒരു കാലത്തും മുന്നോട്ടു വരണ്ട എന്ന് സ്വയം തീരുമാനിച്ച് സ്വന്തം സമുദായത്തിലെ ഉന്നതന്മാരും കാളിദാസനെ പോലെ അവര്‍ക്ക് ഗഞ്ചിറ അടിക്കുന്ന ജാതി കോമരങ്ങളും ഉള്ള ഈ നാട്ടില്‍ ജാതി എവിടെ നീങ്ങാന്‍ കാളിദാസ . കാളിദാസന്‍ നന്നാകും എന്ന് കരുതിയല്ല ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും പറഞ്ഞത്. നിങ്ങളെ പോലുള്ള വിവിഷങ്ങളെ ആരെങ്കിലും ഒക്കെ വിഷം എന്ന് തന്നെ വിളിക്കണം എന്നത് കൊണ്ട് പറഞ്ഞു .

kaalidaasan said...

>>>>>>എഴുതി വെച്ച നിയമങ്ങള്‍ വെറും ചട്ടങ്ങള്‍ ആന്നു കാളിദാസാ . ഭരണകര്‍ത്താക്കള്‍ അത് നടപ്പാക്കുമ്പോള്‍ ആണ് അത് ഒരു വ്യവസ്ഥ അല്ലെങ്കില്‍ സിസ്റ്റം ആകുന്നതു. ബാര്‍ണകര്‍ത്താക്കള്‍ കുഴപ്പക്കാര്‍ അയാള്‍ സിസ്റ്റവും കുഴപ്പമാകും. ഞാന്‍ പറഞ്ഞതിന്റെ സാരാംശവും അത് തന്നെ .<<<<<<<

എഴുതി വെച്ച നിയമങ്ങളേക്കുറിച്ചോ വെറും ചട്ടങ്ങളേക്കുറിച്ചോ അല്ല ഞാന്‍ പറഞ്ഞത്. ഇന്‍ഡ്യയുടെ ഭരണ വ്യവസ്ഥ വിശദീകരിക്കുന്ന ഇന്‍ഡ്യന്‍ ഭരണഘടനയേക്കുറിച്ചാണ്, അതേക്കുറിച്ചിതു വരെ കേട്ടിട്ടില്ലെങ്കില്‍ ഇവിടെ വായിക്കാം.


THE CONSTITUTION OF INDIA


ഇത് വയിച്ചു കഴിഞ്ഞിട്ടും മനസിലായില്ലെങ്കില്‍ അതൊന്നും താനക്ളുടെ പരിധിയില്‍ ഒതുങ്ങില്ല എന്നു കരുതി വിട്ടുകളഞ്ഞേക്കുക.

Harshavardhan v said...

>>പോലീസുകാര്‍ സാധാരണക്കാരെ പീഢിപ്പിക്കുമ്പോള്‍ താങ്കളുടെ ഒക്കെ ധാര്‍മ്മിക രോഷം ഉപ്പിലിട്ട് വയ്ക്കുന്നു. താഴേക്കിടയിലുള്ളവര്‍ പീഢിപ്പിക്കുമ്പോള്‍ അത് ഉപ്പില്‍ നിന്നെടുത്ത് ഉണക്കാന്‍ ഇടുന്നു. അതിനെയാണു ഞാന്‍ വിമര്‍ശിച്ചത്. അതില്‍ ഒരു രോഷ പ്രകടനവുമില്ല. താങ്കളേപ്പോലെ കുറച്ചു പേര്‍ നടത്തുന്ന നാടകം കൊണ്ട് ഇവിടെ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണത്.<<
വിവരക്കേട് ഒരു കുറ്റമല. പക്ഷെ അത് അലങ്കാരം ആണെന്ന് ഭാവിച്ചാല്‍, കഷ്ടം തന്നെ കാളിദാസാ . ബംഗാളിലും , മറ്റു സ്ഥലങ്ങളിലും നടന്ന , കാളിദാസന്‍ ഈ പറഞ്ഞ , പീഡന കഥകള്‍ പുറത്തു വന്നു നിയമത്തിന്‍റെ മുന്നില്‍ എത്തിയ കഥകള്‍ തന്നെയല്ലേ കാളിദാസാ ? അല്ലാതെ കാളിദാസന്‍ ഭാഷയിലെ 'വരേണ്യര്‍' രഹസ്യമായി മൂടി വെച്ച സംഭങ്ങള്‍ കാളിദാസന്‍ സാഹസികമായി അന്വേഷിച്ച് കണ്ടെത്തിയത് ഒന്നുമല്ലല്ലോ? അപ്പോള്‍ ആരെങ്കിലും ഒക്കെ പ്രതികരിക്കുന്നു , അതിനു ഫലങ്ങളും (തുടക്കത്തില്‍ ) ഉണ്ടാകുന്നു , ഇതെല്ലാം നടക്കുന്നുണ്ട് . അത് തുടക്കം ആണ് കാളിദാസ. ജനാധിപത്യ രാജ്യത്ത് ജനത്തിനു ഇത്തരം പ്രതികരങ്ങളില്‍ കൂടി കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കണേ സാധിക്കു . ശിക്ഷിക്കേണ്ടത് നിയമമാണ്. ആ നിയമമാ അപര്യാപ്തം ആകുന്നതു കാളിദാസനെ പോലുള്ള ജാതി ചൊറി ശരീരവും മനസ്സും മൊത്തം പടര്‍ന്ന രോഗികള്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടും . അതിന്‍റെ കാരണം ഒരു നൂറു കമന്‍റ് ആയിട്ട് മുകളില്‍ പറഞ്ഞിട്ടുണ്ട്. വേണമെങ്കില്‍ വീണ്ടും വിശദീകരിക്കാം. ജാതി കണ്ണാടി മാറ്റത്തെ കാളിദാസന് കാര്യം പിടി കിട്ടിയതായി സമ്മതിക്കാന്‍ പറ്റില്ല , എന്നാലും സാരമില്ല .

Harshavardhan v said...

സഹസ്രാബ്ദങ്ങളോളം അടിമകളാക്കി വച്ചവര്‍ ഇപ്പോള്‍ അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോഴും അനീതികള്‍ക്കെതിരെ ശബ്ദിക്കുമ്പോഴും അസ്ഖ്യത ഉണ്ടാകുന്നത് സവര്‍ണ്ണ ചിന്ത മനസില്‍ അടിയുറച്ചു പോയതുകൊണ്ടാണ്. ആ അസ്ഖ്യതയാണ്, അവര്‍ക്ക് വേണ്ടി വാദിക്കുന്നവരെ വെറുക്കുന്ന മനശാസ്ത്രവും.<<
അവര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ എന്നത് ആ പാവങ്ങളുടെ കണ്ണി പൊടിയിടാനുള്ള ഒരു അടവ് മാത്രമല്ലേ കാളിദാസാ. ശമ്പതിക്കമായി അവരെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവരുടെ സമുദായത്തില്‍ ഉള്ളവര്‍ തന്നെ ആ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് പങ്കു പറ്റുന്നു. അവരുടെ അനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നു. അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇല്ലാത്ത മറ്റു ജാതിക്കാരുടെ ഭീകരത ചൂണ്ടി കാണിച്ചു അവരെ ഇളക്കി വിടുന്നു. കറുപ്പ് കുടിച്ച ആ പാവങ്ങള്‍ ആ ശീലത്തില്‍ തുള്ളുന്നു. ഇതില്‍ എവിടെ എന്‍റെ വെറുപ്പ്‌. എനിക്ക് ആകെയുള്ളത് ആ പാവങ്ങളോട് സഹതാപവും, അവരെ കറുപ്പില്‍ മയക്കി കിടാത്തന്‍ അഹോരാത്രം വിയര്‍ക്കുന്ന കാളിദാസനെ പോലുള്ള വിഷങ്ങളോടുള്ള എതിര്‍പ്പും മാത്രമാണ്

Harshavardhan v said...

സൂര്യ നെല്ലി കേസില്‍ കുറ്റവാളികള്‍ വിട്ടയക്കപ്പെട്ടിരുന്നു. 2005ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും അരുന്ധതിയേപ്പോലുള്ളവരും ഇടപെട്ട് അപ്പീല്‍ നല്‍കി. 7 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ കേസ് പരിഗണനക്കു വരുന്നില്ല. ആദ്യം കേസു കേട്ട ജഡ്ജിക്ക് നിയമം അറിയാത്തതുകൊണ്ടോ, കേസു നടത്തിയ പ്രോസിക്യൂഷനു തെറ്റു പറ്റിയതോ ആയിരുന്നില്ല. ഇവരൊക്കെ ഒത്തു ചേര്‍ന്ന് ആ പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നു. കേസ് സുപ്രീം കോടതി പരിഗണിക്കുമെന്ന അവസ്ഥ വന്നപ്പോഴേക്കും ആ പെണ്‍കുട്ടിയെ പണാപഹരണ കേസില്‍ കുടുക്കിയതൊക്കെ കേരളം കണ്ടു. ഐസ് ക്രീം കേസില്‍ എങ്ങനെയാണ്, കുഞ്ഞാലി ജുഡീഷ്യറിയേയും സക്ഷികളെയും ഇരകളെയും വിലക്കെടുത്തതെന്നത് അദ്ദേഹത്തിന്റെ അളിയന്‍ റൌഫ് തന്നെ കേരളത്തോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും നിയമത്തിന്റെ അപര്യാപ്തത അല്ല. നിയമത്തെ വ്യഭിചരിച്ച് വരേണ്യ വര്‍ഗ്ഗം രക്ഷപ്പടുന്നതാണ്.<<
ആ വരേണ്യ വര്‍ഗ്ഗം ജാതി സര്‍ട്ടിഫിക്കറ്റില്‍ കൂടി ഉണ്ടായ വരേണ്യ വര്‍ഗ്ഗം ആണ് എന്നാ കാളിദാസന്‍റെ മനസ്സിലെ വിഷത്തിനെയാണ് അല്ല അനിയാ , അത് അധികാരവും/ സ്വാധീനവും ഉണ്ടാക്കിയ ജാതിയാണ് എന്ന് ഞാന്‍ എതിര്‍ത്തത് . അപ്പൊ കാളിദാസന് കാര്യങ്ങള്‍ ആയിരം തവണ പറഞ്ഞാല്‍ മനസിലാകും. മിടുക്കന്‍

Harshavardhan v said...

അധികാരവും സ്വാധീനവും ഉള്ളവര്‍ നിയമ വ്യവസ്ഥയെ അപ്രസക്തമാക്കുന്നു. പ്രത്യേകിച്ച് അവര്‍ പ്രതികളകുമ്പോള്‍ നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടുന്നു. താഴ്ന്ന ജതിക്കാര്‍ പ്രതികളാകുമ്പോള്‍ നിയമത്തിന്റെ എല്ലാ പല്ലുകളും ഉപയോഗിച്ച് അവരെ ശിക്ഷിക്കുന്നു. അതാണു ഞാന്‍ പറഞ്ഞത്.<< <<
ഇന്ത്യ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ അഴിമതികള്‍ നടത്തി എന്ന ആരോപണം നേരിട്ടിട്ടും ഇപ്പോഴും ഉന്നത സ്ഥാനങ്ങളില്‍ വിലസുന്ന ലാലു പ്രസാദ് യാദവ് , ബഹന്‍ മായാവതി എന്നിവര്‍ ഒക്കെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം ഉന്നത ജാതിയില്‍ പെട്ടവര്‍ ആണോ കാളിദാസാ ?
മധുമിത കൊലക്കേസില്‍ ഉണ്ട തിന്നുന്ന അമര്‍മണി ത്രിപാഡി അയാളുടെ പത്നി എന്നിവര്‍ തീര്‍ച്ചയായും ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം താഴ്ന്ന ജാതിക്കാര്‍ ആയതു കൊണ്ട് പീഡിപ്പിക്ക പെട്ടവര്‍ തന്നെ അല്ലെ ? എന്‍ ഡി തിവാരി (പണി കുന്തമായി കിട്ടി ), ഹരാക് സിങ്ങ് റാവത്ത് ( അങ്ങേരുടെയും പണി പോയി ) ഇവര്‍ എല്ലാവരും താഴ്ന്ന ജാതിക്കാര്‍ തന്നെ അല്ലെ ?
കാളിദാസ , ഉദാഹരങ്ങങ്ങള്‍ നൂറു കണക്കിന് ...
സത്യം ഇത്ര മാത്രം
ഉയര്‍ന്ന ജാതി :- പണം/സ്വാധീനം /അധിക്കാരം അതുള്ളവന്‍ \
താഴ്ന്ന ജാതി :- ഇതൊന്നും ഇല്ലാത്തവന്‍

അപ്പോഴും കാളിദാസന്‍ ജാതി കന്നടയും വെച്ച് സര്ട്ടിഫിക്കട്റ്റ് ജാതി ചൂണ്ടി "സവര്‍ണ്ണ വര്‍ഗ്ഗെയത ചേര്ക്കു സഹോദരങ്ങളെ " എന്ന് ഒപ്പാരി
ദയനീയം തന്നെ സഹോദരാ

Harshavardhan v said...

ഐസ് ക്രീം കേസില്‍ എങ്ങനെയാണ്, കുഞ്ഞാലി ജുഡീഷ്യറിയേയും സക്ഷികളെയും ഇരകളെയും വിലക്കെടുത്തതെന്നത് അദ്ദേഹത്തിന്റെ അളിയന്‍ റൌഫ് തന്നെ കേരളത്തോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും നിയമത്തിന്റെ അപര്യാപ്തത അല്ല. നിയമത്തെ വ്യഭിചരിച്ച് വരേണ്യ വര്‍ഗ്ഗം രക്ഷപ്പടുന്നതാണ്.<< <<
സ്വന്തം ജാതി /സമുദായത്തിലുള്ള പണം സ്വാധീനം എന്നിവ കൈമുതലായുള്ള വരേണ്യര്‍ (അല്ലാതെ കാളി ഓലി യിടുംപോലെ ജാതി സര്‍ട്ടിഫിക്കറ്റ് ജാതി തിരച്ച ആളുകള്‍ അല്ല ) അതെ ജാതി/സമുദായത്തില്‍ ഉള്ളവരെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് ഈ കേസ് . ഇത് പോലെ നൂറു കണക്കിന് സംഭവങ്ങള്‍ നാട്ടില്‍ ഉണ്ട് . ഇതെല്ലം തെളിയിക്കുന്നത് പ്രശം സര്‍ട്ടിഫിക്കറ്റ് ജാതി യല്ല, അധിക്കാരം /പണം ഇവ നല്‍കുന്ന ജാതി തിരിവാണ് . ഇത് തന്നെയാണ് കാളിദാസ എന്റെ 100+ കമന്റുകളും പറയുന്നത്.

kaalidaasan said...

>>>>>>വാദികള്‍ എന്ന് ഉദ്ടെഷതു ഇരകള്‍ ,അല്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ടവര്‍ എന്നാ അര്‍ത്ഥത്തിലാണ്. കേസ് താത്വികമായി വാദിക്കുന്നത് സര്‍ക്കാരും പബ്ലിക് പ്രോസ്സിക്യൂട്ടരും ആണെങ്കിലും, ആ കേസുകളില്‍ ഇരകള്‍ക്ക് വിദഗ്ധമായ നിയമോപദേശം ലഭിക്കുന്നില്ല എന്നതും പ്പ്രതികള്‍ക്ക് കുറവ് ശിക്ഷ/ ശിക്ഷ ഇളവുകള്‍/ കുറ്റ വിമുക്തി എന്നിവ നേടിക്കൊടുക്കാന്‍ സഹായിക്കും . <<<<<<<

ഇരകള്‍ വിദ്യഭ്യാസമോ ലോക പരിചയമോ ഇല്ലാത്ത അവസ്ഥയേക്കുറിച്ചാണു അരുന്ധതി പറഞ്ഞത്. ജാതി ഇഷ്ടമില്ലാത്ത താങ്കളോട് വിശദീകരിക്കാം.

ഇര താഴ്ന്ന ജാതിക്കാരാണങ്കില്‍ അവര്‍ക്ക് വിദഗ്ദ്ധം പോയിട്ട് അത്യാവശ്യ നിയമ ഉപദേശം പോലും ലഭിക്കുന്നില്ല. അതാണു ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം നടക്കുന്നത്. ഏത് വകുപ്പനുസരിച്ച് കേസുകൊടുക്കണമെന്ന് വിദ്യാഭ്യാസമോ അക്ഷരാഭ്യാസമോ ഇല്ലാത്ത ഇരകള്‍ക്ക് എങ്ങനെ അറിയാനാകും? അവര്‍ക്ക് വേണ്ടി പ്രോസിക്യൂഷന്‍  ദുര്‍ബലമായ വകുപ്പുകള്‍ അനുസരിച്ച് കേസുകുടുക്കും. ഉയര്‍ന്ന ജതിക്കാരനാണെങ്കില്‍ ഇത് നടപ്പില്ല. അവനു നിയമ വശങ്ങള്‍ അറിയാം. അവന്‍ പ്രതിയാണെങ്കില്‍ ഈ അറിവുപയോഗിച്ച് തന്റെ ഭഗം വാദിച്ച് രക്ഷപ്പെടും. പ്രോസിക്യൂഷനും  നീതി ന്യയ വ്യവസ്ഥയും അവനു വേണ്ടി കണ്ണടക്കും. ഇല്ലെങ്കില്‍ അവന്‍ കണ്ണടപ്പിക്കും. വിലക്കെടുത്ത്.

ഇക്കാര്യമാണ്, അരുന്ധതി പറഞ്ഞത്. നീതി ന്യായ വ്യവസ്ഥയേക്കുറിച്ച് അറിവില്ലാത്തവരെ നീതി നടപ്പാക്കാന്‍ ബാധ്യസ്തരായവര്‍ അതി സമര്‍ദ്ധമായി പറ്റിക്കുന്നു. ഏത് ശക്തമായ നിയമം വന്നാലും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവനു നീതി ലഭിക്കില്ല.

kaalidaasan said...

>>>>>>പ്രതിഷേധിക്കാന്‍ കൂടിയവരെ മാത്രമാണ് കാളിദാസന്‍ വരേണ്യ വര്‍ഗ്ഗം , ഉഅപരി വര്‍ഗ്ഗം സമ്പന്നര്‍ എന്നൊക്കെ വിളിച്ചത് എന്ന് കാളിദാസന്‍ പറഞ്ഞു :
അല്ലല്ലോ കാളിദാസാ . എനിക്കുള്ള ആദ്യത്തെ മറുപടിയില്‍ 'എസ് ഷീ ( കാളിദാസന്‍ ഹീ എന്ന് ഉപയോഗിച്ചു ) സെഡ് റിച്ച്' എന്ന് തുടങ്ങി കാളിദാസന്‍ അരുന്ധതിയെ ന്യായികരിച്ചു. പിന്നെ 29 രൂപാ സര്‍ക്കസ് ഇറക്കി ആ പെണ്‍കുട്ടി സമ്പന്നയാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു . ഇതില്‍ എന്ത് അധിക വായന ? <<<<<<<


ജീവിക്കാന്‍ ആവശ്യമുള്ള പണമുള്ളവരൊക്കെ വരേണ്യ വര്‍ഗ്ഗമാണെന്നതാണ്, അധിക വായന. വരേണ്യ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ എന്താണെന്നറിയാത്ത കുഴപ്പം.

Harshavardhan v said...

ഇക്കാര്യമാണ്, അരുന്ധതി പറഞ്ഞത്. നീതി ന്യായ വ്യവസ്ഥയേക്കുറിച്ച് അറിവില്ലാത്തവരെ നീതി നടപ്പാക്കാന്‍ ബാധ്യസ്തരായവര്‍ അതി സമര്‍ദ്ധമായി പറ്റിക്കുന്നു. ഏത് ശക്തമായ നിയമം വന്നാലും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവനു നീതി ലഭിക്കില്ല. <<
അല്ലല്ലോ കാളി ദാസാ. താങ്കള്‍ ഇത് വരെ പറഞ്ഞത് താഴ്ന്ന ജാതിക്കാര്‍ എന്ന് തന്നെയാണ്, അരുന്ധതി റായി പറഞ്ഞത് അത് തന്നെ . നിയമോപദേശം , അതി വിദഗ്ദ്ധമായ, പറ്റിക്കല്‍ സാമ്പത്തികം/അധികാരം എന്നിവ നല്‍കുന്ന ജാതി ഇതൊക്കെ പറഞ്ഞത് ബി ബി സി ഇന്റെര്‍വ്യൂ ചെയാത്ത പാവം ഞാനും. എട്ടുകാലി മമ്മു ആകാതെ കാളിദാസാ . സര്‍ട്ടിഫിക്കറ്റ് ജാതി , അതില്‍ ഉറച്ചു നിലക്ക്. അതാണ്‌ കുറച്ചു കൂടി അന്തസ്സ് :)

kaalidaasan said...

>>>>>>കാളിദാസന്‍ പറയുന്ന ന്യായ പ്രകാരം നാട്ടില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം പിന്നോക്കം നില്‍ക്കുന്നവര്‍ അതെ സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം മുന്നോക്കം നില്‍ക്കുന്നവര്‍ (അവര്‍ സ്വാധീന ശക്തി ഇല്ലാത്തവര്‍ അയാല്‍ പോലും ) ചെയ്ത കുറ്റ കൃത്യത്തിനു ഇരയായാല്‍ അവര്‍ക്ക് നീതി ലഭിക്കില്ല എന്നാണ് .
അങ്ങനെയെങ്കില്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഇടയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം പിന്നോക്കം നില്‍ക്കുന്നവര്‍ വാരിക്കോരി ലഭിച്ച നീതി വെയ്ക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥ വരേണ്ടതല്ലേ ? <<<<<<<


കെ ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയാല്‍ താഴ്ന്ന ജാതികാര്‍ക്ക് നീതി ലഭിക്കുമെന്ന് ആരും അവകാശപ്പെട്ടിട്ടില്ല. അതിലും മുന്തിയ താഴ്ന്ന ജതിക്കാര്‍ വന്നാലും നീതി ലഭിക്കില്ല. കോടതിയില്‍ തന്റെ ബഞ്ചില്‍  വരുന്ന കേസിലേ ബാലകൃഷ്ണനു വിധി പറയാന്‍ ആകൂ. ബാലകൃഷ്ണനു സ്വന്തമായി ഒരു കേസും ചാര്‍ജ് ചെയ്യാന്‍ ആകില്ല. എല്ലാ താഴന്ന ജാതിക്കാരുടെ കേസുകളിലും ബാലകൃഷ്ണന്‍ വിധി പറയുമെന്നൊക്കെ ധരിച്ചിരിക്കുന്നവരോട് ഇത് പറഞ്ഞിട്ട് കര്യമില്ല.

താങ്കളേപ്പൊളുള്ള സവര്‍ണ്ണ ലോബിയുടെ വക്താക്കള്‍  ഇറകുന്ന സ്ഥിരം നമ്പറാണിത്. ഏതെങ്കിലും ഒന്നോ രണ്ടോ ദളിതനെ പിടിച്ച് ചില സ്ഥാനങ്ങളില്‍ അവരോധിക്കും. എന്നിട്ട് താഴ്ന്ന ജാതിക്കാര്‍ക്ക് പരിഗണന നല്‍കിയേ എന്ന് വിളിച്ചു കൂവും.

താഴ്ന്ന ജാതിക്കാരന്‍ ഇന്നും സമൂഹത്തിന്റെ പുറമ്പോക്കുകളിലാണു ഹര്‍ഷവര്‍ദ്ധനാ. ഏത് നിയമമുണ്ടായാലും അവനു നീതി ലഭിക്കില്ല.

Harshavardhan v said...

ജീവിക്കാന്‍ ആവശ്യമുള്ള പണമുള്ളവരൊക്കെ വരേണ്യ വര്‍ഗ്ഗമാണെന്നതാണ്, അധിക വായന. വരേണ്യ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ എന്താണെന്നറിയാത്ത കുഴപ്പം<< <<
അറിവില്ലായ്മ ആര്‍ക്കാണ്‌ എന്നത് തൊട്ടു മുകളിലെ എട്ടുകാലി മമ്മൂഞ്ഞ് കളിയും അതിനുള്ള എന്‍റെ മറുപടിയും വായിച്ചാല്‍ വ്യക്തമാകും .

kochuvava said...

ഹോ എന്തുവാ സാറമ്മാരെ ഇത് രണ്ടാക്കും കാരിയമൊക്കെ ശരിയാം വണ്ണം തെരിയും എന്നിട്ടെന്തൊന്നിനീ കശപിശകള്
കാളി പറഞ്ഞത് ദാസന്‍ ശരിവച്ചത്‌ മറ്റേ അണ്ണന് പുടിച്ചില്ല
അതെന്തെരാന്നു വച്ചാ അങ്ങോരും പറഞ്ഞുവന്നപ്പോ ഒരു ആക്റ്റിവിസ്റ്റാ അപ്പൊ കാരിയം പുടികിട്ടി
വലിയ ചാന്‍സൊന്നും കിട്ടാതെ നടക്കുന്ന എക്സ്ട്രാ നടമ്മാര് സൂപ്പര്‍ അണ്ണ മ്മാരെ പറ്റി പറെന്നത് കേട്ടിട്ടോന്ടാ
അവനൊക്കെ വെറും ജാടയല്ലേ അഭിനയം എന്താണെന്ന് പോലും അറിയാമ്മേല ഞാനവമ്മാരു ടെ പടമൊന്നും കാണാറെയില്ല ഫൂ ചെറ്റകള്‍ !!!

Harshavardhan v said...

താങ്കളേപ്പൊളുള്ള സവര്‍ണ്ണ ലോബിയുടെ വക്താക്കള്‍ ഇറകുന്ന സ്ഥിരം നമ്പറാണിത്. ഏതെങ്കിലും ഒന്നോ രണ്ടോ ദളിതനെ പിടിച്ച് ചില സ്ഥാനങ്ങളില്‍ അവരോധിക്കും. എന്നിട്ട് താഴ്ന്ന ജാതിക്കാര്‍ക്ക് പരിഗണന നല്‍കിയേ എന്ന് വിളിച്ചു കൂവും.

താഴ്ന്ന ജാതിക്കാരന്‍ ഇന്നും സമൂഹത്തിന്റെ പുറമ്പോക്കുകളിലാണു ഹര്‍ഷവര്‍ദ്ധനാ. ഏത് നിയമമുണ്ടായാലും അവനു നീതി ലഭിക്കില്ല.<< <<
എന്നെ പോലുള്ള ആളുകള്‍ വ്യക്തികളുമായി ഇടപെടുമ്പോള്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് ജാതി നോക്കാറില്ലല്ലോ കാളിദാസാ . സ്വഭാവത്തിന്‍റെ ജാതി മാത്രമേ നോക്കരുല്ല്. പിന്നെ താഴ്ന്ന ജാതിക്കാരന്‍ ഇന്നും സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ ആയതിന് കാരണം ഒന്നേ യുള്ളൂ. അതെ ജാതിയില്ലുള്ള സമ്പന്നര്‍ നടത്തുന്ന ചൂഷണം (ആനുകൂല്യങ്ങളില്‍ അവര്‍ സിംഹ ഭാഗം പറ്റുന്നത്...മുകളില്‍ വിശദമാക്കിയിട്ടുണ്ട് ) ആ സമ്പന്നര്‍ അവരുടെ ചൂഷണം മറയ്ക്കാന്‍ മറ്റു ജാതിക്കാരെ ശത്രുക്കള്‍ എന്ന് പാവപ്പെട്ട താഴ്ന്ന ജാതിക്കാര്‍ക്ക് കാട്ടികൊടുക്കും. അതെ സമ്പന്നര്‍ക്ക് ജാള്‍റയടിക്കുന്ന കാളിദാസന്മാര്‍ ഏത് നിയമമുണ്ടായാലും താഴ്ന്ന ജാതിക്കാര്‍ക്ക് നീതി ലഭിക്കില്ല എന്നാ കറുപ്പ് അവനു കലക്കി അമൃത് എന്നാ പേരില്‍ കൊടുക്കുകയും ചെയും . പാവങ്ങള്‍ അവര്‍ എന്തറിയുന്നു ?

kaalidaasan said...

>>>>>>അതാണ്‌ പറഞ്ഞത് . മുണ്ടേ ആയാലും , യാദവന്‍ ആയാലും, പാണ്‍ഡേ ആയാലും ചൂഷണം ചെയ്യപ്പെടാന്‍ ജാതിപ്പേര് പറഞ്ഞാല്‍ വികാരം കൊള്ളുന്ന കാളിദാസനെ പോലെയുള്ളവര്‍ നാട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ അത് വൃത്തിയായി ചൂഷണം ചെയ്യും, കുട്ടാകൃത്യങ്ങളില്‍ നിന്നും പുല്ലു പോലെ രക്ഷപ്പെടുകയും ചെയ്യും . കാളിദാസന്മാര്‍ അപ്പോഴും ജാതി സര്‍ട്ടിഫിക്കറ്റ് നോക്കിയും, ഏതെങ്കിലും വിഷ ജന്തുക്കള്‍ ചീറ്റുന്ന വിഷം അമൃത് പോലെ കുടിച്ചും കയ്യടിക്കും . <<<<<<<

താഴ്ന്ന ജാതിക്കാരെ ചൂക്ഷണം ചെയ്യുന്നതും അവര്‍ക്ക് നീതി നിഷേധിക്കുന്നതും മനസിലാകണമെങ്കില്‍ ഉയര്‍ന്ന ജാതി എന്ന അഹന്ത മാറ്റിയിട്ട് നോക്കണം. പാണ്ഡേമാര്‍ക്കും യാദവന്‍മാര്‍ക്കും ഇവിടെ നീതി ലഭികുമ്പോള്‍ മുണ്ഡേമാര്‍ക്ക് നീതി ലഭികുന്നില്ല അതിന്റെ കാരണം  പണ്ഡേയും യാദവനും മുണ്ഡേയേക്കാള്‍ ഉയര്‍ന്ന ജാതി ആയതുകൊണ്ടാണ്.

പാണ്ഡേമാര്‍ മുണ്ഡേമാരെ ബലാല്‍ സംഗം ചെയ്താല്‍ ഒരു ഹര്‍ഷ വര്‍ദ്ധനും മെഴുകുതിരി കത്തിച്ച് നാടകം കളിക്കില്ല. നിയമത്തിന്റെ അപര്യാപ്തതയേപ്പറ്റി ഗിരിപ്രഭാഷണം നടത്തില്ല. പക്ഷെ മുണ്ഡേമാര്‍ പാണ്ഡെയേ ബലാല്‍ സംഗം ചെയ്താല്‍ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍  ഉടനെ മെഴുകുതിരിയുമായി റോഡിലേക്കിറങ്ങും. നിയമത്തിന്റെ അപര്യാപ്തതയേപ്പറ്റി വാവിട്ടു കരയും.

അത് വിളിച്ചു പറയുന്ന അരുന്ധതിയെ വിഷം ചീറ്റുന്ന ജീവി എന്നു വിളിച്ചാലൊന്നും ഈ യാഥാര്‍ത്ഥ്യം മാഞ്ഞു പോകില്ല.

Harshavardhan v said...

അവനൊക്കെ വെറും ജാടയല്ലേ അഭിനയം എന്താണെന്ന് പോലും അറിയാമ്മേല ഞാനവമ്മാരു ടെ പടമൊന്നും കാണാറെയില്ല ഫൂ ചെറ്റകള്‍ !!!<< <<
കൊച്ചുവാവ എഴുതിയത് വായിച്ചു . അരുന്ധതി റോയി എന്ന വ്യക്തിയോട് എനിക്ക് അസൂയ ഉണ്ട് എന്നാണ് ധാരണ എങ്കില്‍ അങ്ങനെ തന്നെ. തത്കാലം സാറിന്‍റെ ധാരണ മാറ്റാന്‍ സമയമില്ല .പിന്നെ സാറിനു എന്നെക്കുറിച്ചുള്ള ധാരണ എനിക്ക് ഏതെങ്കിലും തരത്തില്‍ വിലപ്പെട്ടത്‌ ആണെങ്കില്‍ മാത്രം അതിനെ ക്കുറിച്ച് ഞാന്‍ ചിന്തിച്ചാല്‍ മതിയല്ലോ. കൂടുതല്‍ ഈ വിഷയത്തില്‍ പിന്നെ സംസാരിക്കാം . ഇല്ലെങ്കിലെ കാളി സംവാദം വഴിതെറ്റി പോകും :)

Harshavardhan v said...

പാണ്ഡേമാര്‍ മുണ്ഡേമാരെ ബലാല്‍ സംഗം ചെയ്താല്‍ ഒരു ഹര്‍ഷ വര്‍ദ്ധനും മെഴുകുതിരി കത്തിച്ച് നാടകം കളിക്കില്ല. നിയമത്തിന്റെ അപര്യാപ്തതയേപ്പറ്റി ഗിരിപ്രഭാഷണം നടത്തില്ല. പക്ഷെ മുണ്ഡേമാര്‍ പാണ്ഡെയേ ബലാല്‍ സംഗം ചെയ്താല്‍ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ ഉടനെ മെഴുകുതിരിയുമായി റോഡിലേക്കിറങ്ങും. നിയമത്തിന്റെ അപര്യാപ്തതയേപ്പറ്റി വാവിട്ടു കരയും.

അത് വിളിച്ചു പറയുന്ന അരുന്ധതിയെ വിഷം ചീറ്റുന്ന ജീവി എന്നു വിളിച്ചാലൊന്നും ഈ യാഥാര്‍ത്ഥ്യം മാഞ്ഞു പോകില്ല.<< <<
ഹര്‍ഷവര്‍ദ്ധന്‍ നാടകമോ എട്ടുകാലി മമ്മൂഞ്ഞ് റോളോ കളിക്കാറില്ല കാളിദാസ . അത് കാളിദാസന്മാര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യം . മുണ്ടെ വിഭാഗത്തില്‍പെട്ട ഒരു സ്ത്രീയെ യാദവാണോ , പണ്ടെയോ ബലാത്സംഗം ചെയ്‌താല്‍ നമ്മുടെ നാട്ടില്‍ നടപാവുന്ന സധാര നീതി ഒന്നേ ഉള്ളു... മുണ്ടെ പക്ഷത്തിനു സ്വാധീനം (ആള്‍ അല്ലെങ്കില്‍ പണം അല്ലെങ്കില്‍ അധിക്കാരം ) ഉണ്ടെങ്കില്‍ യാദവന്‍/ പാണ്ടേ ഉണ്ട തിന്നും. ഇല്ലേ യാദവന്‍/പാണ്ടേ ഇവര്‍ക്കാണ് സ്വാധീനം എങ്കില്‍ അവര്‍ രക്ഷപ്പെടും. അത്യായത് ഉയര്‍ന്ന ജാതി- പണം/സ്വ്വാധീനം ഉള്ളവന്‍
താഴ്ന്ന ജാതി- അത് ഇല്ലാത്തവന്‍
അല്ലാതെ കാളി ചീറ്റുന്ന വിഷം പോലെ ജാതി സര്‍ട്ടിഫിക്കറ്റില്‍ ഉള്ള ജാതിയല്ല. ഇതാണ് കാളി 100 + കമന്റുകളില്‍ ഞാന്‍ പറഞ്ഞതും :)

Harshavardhan v said...

പിന്നെ ഹര്‍ഷവര്‍ദ്ധന്‍ന്‍റെ അഹന്ത . എനിക്ക് അഹന്തകള്‍ ഉണ്ട് കാളി സമ്മതിക്കുന്നു. പക്ഷെ അത് കാളിദാസന്‍ ഉദ്ദേശിക്കുന്ന ഉയര്‍ന്ന ജാതിയുടെ അഹന്തയല്ല . കാളിദാസനെ പോലെയുള്ള ജാതി കണ്ണട വെച്ച ജന്മഗല്‍ അരുന്ധതി റോയിയെ പോലെയുള്ള പബ്ലിസിറ്റി ആര്‍ട്ടിസ്റ്റുകളുടെ കയ്യിലെ ടൂള്‍സ് ആയി മാറി അവരുടെ ഉദേശം സാധിച്ചു കൊടുക്കാന്‍ അഹോരാത്രം വിളിച്ചു പറയുന്ന മണ്ടത്തരങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയുമ്പോള്‍ , നിങ്ങളെക്കാള്‍ തിരിച്ചറിവ് കൂടിയതിന്‍റെ അഹന്ത ഒക്കെ ഉണ്ട് . മനുഷ്യനല്ലേ ? എന്തെങ്കിലും കുറവ് ഒക്കെ എനിക്കും വേണ്ടേ :)

kaalidaasan said...

>>>>>>അല്ലല്ലോ കാളിദാസാ . ബി ബി സി പോലുള്ള മാധ്യമങ്ങള്‍ അഭിമുഖം തുടര്‍ന്നും നടത്താനുള്ള വിദ്യകളാണ് അരുന്ധതി കാണിക്കുന്നത് എന്നെ ഞാന്‍ തുടക്കം മുതല്‍ പറഞ്ഞിട്ടുള്ളൂ.<<<<<<<

ബി ബി സി എന്ന മാദ്ധ്യമം അരുന്ധതിയെ ശ്രദ്ധിക്കുന്നു. കൂടുതല്‍ മാദ്ധ്യമ ശ്രദ്ധ അവര്‍ക്ക് വേണ്ട. ബി ബി സി അരുന്ധതിയോട് മാത്രമല്ല അഭിപ്രായം ചോദിച്ചത്. ഡെല്‍ഹിയില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച പലരോടും അവര്‍ അഭിപ്രായം ചോദിച്ചിരുന്നു. അതൊക്കെ അറിയണമെങ്കില്‍ ബി ബി സി ഇടക്കൊക്കെ കാണണം. തോന്നലുകളെ അടിസ്ഥാനമാക്കി അഭിപ്രായം എഴുതിക്കൊണ്ടിരുന്നാല്‍ പോരാ.

അരുന്ധതി പറയുന്നത് ഞാനും പറയുന്നുണ്ടല്ലോ. വര്‍ഷങ്ങളായി ഞാനും ഇതൊക്കെ തന്നെ എഴുതുന്നു. ഒരു മാദ്ധ്യമവും എന്നേ തേടി വരുന്നില്ല. താങ്കളോടും ആരും അഭിപ്രായം ചോദിക്കുന്നില്ല. അതിന്റെ അര്‍ത്ഥം എന്റേതിനേക്കാളും താങ്കളുടേതിനേക്കാളും പ്രസക്തമാണ്, അരുന്ധതിയുടെ അഭിപ്രായമെന്നാണ്. ബി ബി സി മാത്രമല്ല മറ്റ് പല മാദ്ധ്യമങ്ങളും അവരുടെ അഭിപ്രായത്തിനു വില കല്‍പ്പിക്കുന്നു.

അവര്‍ എന്തു പറഞ്ഞാലും ബി ബി സി അവരുടെ അഭിപ്രയം ചോദിക്കുന്നു എന്നതാണു സത്യം. എന്തുകൊണ്ട് ബി ബി സി അവരോട് അഭിപ്രായം ​ചോദിക്കുന്നു എന്നതിന്റെ കാരണം അവര്‍ മനുഷ്യാവാകാശ പ്രശ്നങ്ങളില്‍ സജീവ മായി ഇടപെടുന്നു. അറിയപ്പെടുന്ന എഴുത്തുകാരിയാണ്, അനീതികളോട് നിരന്തരം സമരം ചെയ്യുന്നു എന്നൊക്കെയാണ്. അനീതിക്കു കുടപിടിക്കുന്ന താങ്കള്‍ക്കത് സഹിക്കില്ല. എന്തു ചെയ്യാം അതൊക്കെയാണു യാഥാര്‍ത്ഥ്യങ്ങള്‍.

kaalidaasan said...

>>>>>>കാളിദാസന്‍ പറഞ്ഞ ന്യായം വെച്ച് ഒരു കേസ്സില്‍ പ്രതിയും വാതിയും മിനിമം 29 രൂപ ദിവസ വരുമാനം ഉള്ളവര്‍ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇന്ത്യയില്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട് എന്നാണോ ? കാളിദാസ സംഭവം അങ്ങനെയല്‍ യഥാര്‍ത്ഥ ലോകത്തില്‍ നടക്കുന്നത്. പ്രതിക സ്വാധീനം ഉള്ളവര്‍ ആണെങ്കില്‍ (അതിനു ഡൈലി 29 രൂപ വരുമാനം പോര ) അവര്‍ രക്ഷപ്പെടും.<<<<<<<

അത് താങ്കളുടെ അധിക വായന.
പട്ടണങ്ങളില്‍ താമസിക്കുന്ന ഒരാള്‍ക്ക് ദിവസം 29 രൂപാ വരുമാനമുണ്ടെങ്കില്‍ അവനെ ധനവാന്‍ ആയി ഇന്‍ഡ്യന്‍ സര്‍ക്കാര്‍ കണക്കാക്കുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

ഒരു കേസ്സില്‍ പ്രതിയും വാദിയും മിനിമം 29 രൂപ ദിവസ വരുമാനം ഉള്ളവര്‍ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇന്ത്യയില്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുമോ എന്നൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാരിനോട് ചോദിച്ച് ബോധ്യപ്പെടുക. എനിക്ക് അത് അന്വേഷിക്കേണ്ട കാര്യമില്ല.

Harshavardhan v said...

അത് താങ്കളുടെ അധിക വായന.
പട്ടണങ്ങളില്‍ താമസിക്കുന്ന ഒരാള്‍ക്ക് ദിവസം 29 രൂപാ വരുമാനമുണ്ടെങ്കില്‍ അവനെ ധനവാന്‍ ആയി ഇന്‍ഡ്യന്‍ സര്‍ക്കാര്‍ കണക്കാക്കുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

ഒരു കേസ്സില്‍ പ്രതിയും വാദിയും മിനിമം 29 രൂപ ദിവസ വരുമാനം ഉള്ളവര്‍ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇന്ത്യയില്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുമോ എന്നൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാരിനോട് ചോദിച്ച് ബോധ്യപ്പെടുക. എനിക്ക് അത് അന്വേഷിക്കേണ്ട കാര്യമില്ല.<<
കാളിദാസന്‍ ഒന്നും അന്വേഷിക്കാറില്ല എന്നത് തന്നെയാണ് കാളിദാസന്‍റെ കാഴ്ചപ്പാടുകളുടെ. ബി ബി സി , അരുന്ധതി റോയി തുടങ്ങിയ മറ്റുള്ളവരുടെ ബുദ്ധി തിന്നു ജീവിക്കുന്നവര്‍ , പിന്നെ ജാതി കണ്ണട ഇതൊക്കെ ചേര്‍ന്ന മുന്‍വിധികള്‍ , അബദ്ധ ധാരണകള്‍ എന്നിവ കൊണ്ട് മാത്രം എല്ലാം നോക്കി കാണുന്ന കാളിദാസന്‍ എന്ത് അന്വേഷിക്കാന്‍ ? അതൊക്കെ ആവശ്യമുള്ളവര്‍ ചെയ്യുന്നുണ്ട് . വിഷമിക്കാതെ കാളിദാസാ . 29 രൂപ സര്‍ക്കസ് ഇറക്കി ആ പെണ്‍കുട്ടിയെ സമ്പന്ന എന്നും സ്വാധീനം ഉള്ളവള്‍ എന്നും സ്ഥാപിക്കാനുള്ള മണ്ടത്തരം കണ്ടപ്പോള്‍ ചോദിച്ച ചോദ്യമാണ് കേസ് റെജിസ്റ്റര്‍ ചെയ്യുന്ന കാര്യം. എന്ത് ചെയ്യാന്‍ കാളി, സര്‍ക്കാസം ഇപ്പോള്‍ പഴയത് പോലെ ഏല്‍ക്കുന്നില്ല. പ്രത്യേകിച്ച് വിഡ്ഢികളോട് പറയുമ്പോള്‍

kaalidaasan said...

>>>>>>ഇനി മഹത്മാ ഗാന്ധി . അദ്ദേഹത്തെ ദരിദ്രന്‍ ആക്കി നിറുത്താന്‍ ചില്ലറ കാശൊന്നുമല്ല ഇന്ത്യ പൊട്ടിച്ചിട്ടുള്ളത്
മദര്‍ തെരേസ :- താങ്കള്‍ ഘോഷിച്ച ബി ബി സി പോലെയുള്ള ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങള്‍ 'ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങുന്ന അന്തേവാസികള്‍ നിറഞ്ഞ അനാഥാലായങ്ങളുടെ നടത്തിപ്പുകാരി' തുടങ്ങിയ അനേകം വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്ത മദര്‍ തെരേസാ എന്ന മത പരിവര്‍ത്തകയെക്കുറിച്ച് വിശദമായി മറ്റൊരു അവസരത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാം .<<<<<<<


മഹാത്മ ഗാന്ധിയെ ദരിദ്രന്‍ ആക്കി നിറുത്താന്‍ കാശു ചെലവാക്കണമെന്ന് അദ്ദേഹം ​ആരുടെ മുന്നിലും അപേക്ഷ നല്‍കിയിട്ടില്ല. അദ്ദേഹം മരിക്കുന്നത് വരെ ദരിദ്രനായിരുന്നു. ഇന്‍ഡ്യയില്‍ ഏറ്റവുമം ​കൂടുതല്‍ സ്വാധീനമുള്ള വ്യക്തിയും ആയിരുന്നു.

മദര്‍ തെരേസ ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങുന്ന അന്തേവാസികള്‍ നിറഞ്ഞ അനാഥാലായങ്ങളുടെ നടത്തിപ്പുകാരി' ആണോ അല്ലയോ എന്നതല്ല ഞാന്‍ പറഞ്ഞത്. അത് താങ്കള്‍ക്ക് സ്ഥിരമുള്ള അധിക വായന. അവര്‍ ദരിദ്രയായിരുന്നു. മറ്റുള്ളവരോട് യാചിച്ചു കിട്ടുന്ന പണം കൊണ്ട് ജീവിച്ചു. അനാധരെ സേവിച്ചു. അവര്‍ കല്‍ക്കട്ടിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയുമായിരുന്നു. അതിലപ്പുറം  ഇവിടെ അവര്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ട് ചര്‍ച്ച ചെയ്യണമെന്ന് എനിക്കു തോന്നുന്നില്ല. അവര്‍ മത പരിവര്‍ത്തനം ചെയ്തതൊന്നും എന്റെ വിഷയമല്ല. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ ഉപേക്ഷിച്ച് റോഡുവക്കില്‍ പുഴുക്കളേപ്പോലെ ചാകാന്‍ കിടന്ന മനുഷ്യരെ എടുത്തുകൊണ്ടു പോയി പരിചരിച്ച് അന്തസായി മരിക്കാന്‍ അവസരം കൊടുത്തിരുന്നു. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ അത് ചെയ്തിരുന്നെങ്കില്‍ അല്‍ബേനിയയില്‍ നിന്നും വന്ന് അവര്‍ക്ക് അത് ചെയ്യേണ്ടി വരുമായിരുന്നില്ല.

Harshavardhan v said...


അവര്‍ എന്തു പറഞ്ഞാലും ബി ബി സി അവരുടെ അഭിപ്രയം ചോദിക്കുന്നു എന്നതാണു സത്യം. എന്തുകൊണ്ട് ബി ബി സി അവരോട് അഭിപ്രായം ​ചോദിക്കുന്നു എന്നതിന്റെ കാരണം അവര്‍ മനുഷ്യാവാകാശ പ്രശ്നങ്ങളില്‍ സജീവ മായി ഇടപെടുന്നു. അറിയപ്പെടുന്ന എഴുത്തുകാരിയാണ്, അനീതികളോട് നിരന്തരം സമരം ചെയ്യുന്നു എന്നൊക്കെയാണ്. അനീതിക്കു കുടപിടിക്കുന്ന താങ്കള്‍ക്കത് സഹിക്കില്ല. എന്തു ചെയ്യാം അതൊക്കെയാണു യാഥാര്‍ത്ഥ്യങ്ങള്‍.<<
അല്ലല്ലോ കാളിദാസാ . ഒരു പ്രത്യേക ഭൂ വിഭാഗത്തെക്കുറിച്ച് ചില പ്രത്യേക അഭിപ്രായങ്ങള്‍ വേണ്ട സമയത്ത് ബി ബി സി / സി എന്‍ എന്‍ ഇതൊക്കെ അരുന്ധതി റോയിയെ വിളിക്കും. അവര്‍ എന്ത് അഭിപ്രായം പറയും എന്നും , അതില്‍ നിന്നും അവര്‍ ഇതു തരത്തിലെ പബ്ലിസിറ്റി ആണ് ഉദ്ദേശിക്കുന്നത് എന്നും ബി ബി സിക്ക് അറിയാം . അത് അവര്‍ നല്‍കുന്നു, അരുന്ധതി പതിനഞ്ചു സെക്കണ്ട് നേരത്തേക്ക് കയ്യടി വാങ്ങുന്നു.
കണ്ടിട്ടില്ലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ നമ്മുടെ നാട്ടിലെ ചാനലുകാര്‍ വള്ളിക്കുന്ന് / ഫിലിപ്പ് പ്രസാദ് ബാച്ചുകളെ മാത്രമേ വിളിക്ക്. അത് പോലെ കെ കരുണാകരനെ പട്ടി അഭിപ്രായം പറയാന്‍ വി എസ ശിവകുമാറിനെയും . കാളിദാസനെ പോലെ ജാതി കണ്ണ ട വെച്ച കോമരങ്ങള്‍ ഇതിനൊക്കെ ന്യൂസ് വാല്യൂ ഉണ്ടാക്കി കൊടുക്കുകയും ചെയ്യും. പരസ്പര പുരകമായ ഒരു സുഖിപ്പിക്കല്‍. ഇതില്‍ ബി ബി സി , അരുന്ധതി സഖ്യം നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. കാളി മണ്ടനായി തുടരുന്നു. അതും സത്യം

Harshavardhan v said...
This comment has been removed by the author.
Harshavardhan v said...

മഹാത്മ ഗാന്ധിയെ ദരിദ്രന്‍ ആക്കി നിറുത്താന്‍ കാശു ചെലവാക്കണമെന്ന് അദ്ദേഹം ​ആരുടെ മുന്നിലും അപേക്ഷ നല്‍കിയിട്ടില്ല. അദ്ദേഹം മരിക്കുന്നത് വരെ ദരിദ്രനായിരുന്നു. ഇന്‍ഡ്യയില്‍ ഏറ്റവുമം ​കൂടുതല്‍ സ്വാധീനമുള്ള വ്യക്തിയും ആയിരുന്നു.

മദര്‍ തെരേസ ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങുന്ന അന്തേവാസികള്‍ നിറഞ്ഞ അനാഥാലായങ്ങളുടെ നടത്തിപ്പുകാരി' ആണോ അല്ലയോ എന്നതല്ല ഞാന്‍ പറഞ്ഞത്. അത് താങ്കള്‍ക്ക് സ്ഥിരമുള്ള അധിക വായന. അവര്‍ ദരിദ്രയായിരുന്നു. മറ്റുള്ളവരോട് യാചിച്ചു കിട്ടുന്ന പണം കൊണ്ട് ജീവിച്ചു. <<

ഗാന്ധിയെ അങ്ങനെ നില നിറുത്തേണ്ടത് ഭരണ കൂടത്തിന്‍റെ ആവശ്യമായിരുന്നു. അത് കൊണ്ട് അവര്‍ അത് ചെയ്തു. അവിടെയും കളിക്കുന്നത് പണവും / സ്വാധീനവും തന്നെ .
ഇനി മദര്‍ തെരെസേ >> നല്ല ബെസ്റ്റ് യാചന തന്നെയായിരുന്നു അവര്‍ നടത്തിയിരുന്നത് ഡുവാലിയര്‍ , കീറ്റിങ്ങ് അങ്ങനെ ഭൂലോക കള്ളന്മാര്‍ ലക്ഷക്കണക്കിന്‌ ഡോളറുകള്‍ അവരുടെ കല്‍ക്കെഴില്‍ കൊണ്ട് ചൊരിഞ്ഞിരുന്നു. അങ്ങനെയുള്ള സാമ്പത്തിക ശ്രോതസ്സുകളെ ആകര്‍ഷിക്കാനുള്ള കഴിവുള്ളവര്‍ക്ക് സ്വന്തം ബാങ്ക് അക്കൌണ്ടില്‍ ഒരു രൂപ പോലും വേണം എന്നില്ല കാളി. അവര്‍ക്ക് നമ്മുടെ നാട്ടിലെ ഭരണ കേന്ദ്രങ്ങളില്‍ നല്ല സ്വാധീന ശക്തി ഉണ്ടാവും . അവിടെയും കളി പണത്തിന്‍റെ തന്നെ .

kaalidaasan said...

>>>>>>കാളിദാസന്‍ പറഞ്ഞു പറഞ്ഞു പറഞ്ഞു ആ പെണ്‍കുട്ടിയെ സ്മപന്ന അല്ലനെകിലും സ്വാധീനം ഉള്ള കുടുമ്പത്തില്‍ നിന്നും ആക്കി. <<<<<<<

ആ പെണ്‍കുട്ടി അവരെ ബലാല്‍ സംഗം ചെയ്തവരേക്കാളും ഉയര്‍ന്ന നിലയുള്ളവളായിരുന്നു. സാമ്പത്തികമായും  സാമുദായികമയും, വിദ്യാഭ്യസപരമായും ഒക്കെ. അത് കാളിദാസന്‍ പറഞ്ഞതുകൊണ്ടല്ല. അതാണു സത്യം. ആധുനിക വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നവളായിരുന്നു ആ കുട്ടി എന്നാണവളുടെ അച്ഛന്‍ പറഞ്ഞത്. ഇതൊന്നും കാളിദാസന്റെ കണ്ടു പിടുത്തമല്ല.

അവളെ ബലാല്‍ സംഗം ചെയ്തത് അവളേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരായിരുന്നെങ്കില്‍ നീതി ന്യായ വ്യവസ്ഥ അവരോടൊപ്പം നില്‍ക്കുമായിരുന്നു. ആ പെണ്‍കുട്ടിയെ വേണമെങ്കില്‍ താങ്കളിപ്പോള്‍ അരുന്ധതിയെ അധിഷേപിക്കുന്നതുപോലെ അധിക്ഷേപിക്കുകയും ചെയ്തേനെ.
അരുന്ധതിയും അവരോടൊപ്പം ഞാനും ആ പെണ്‍കുട്ടിയെ അധിഷേപിക്കുന്നു എന്ന് സ്ഥാപിക്കാനാണു താങ്കള്‍ ശ്രമിക്കുന്നത്. പക്ഷെ വിജയിക്കില്ല. അരുന്ധതി വിമര്‍ശിച്ചത് തെരുവിലിറങ്ങി പ്രതിഷേധം നടത്തിയ ഹര്‍ഷ വര്‍ദ്ധന്‍ മാരെയാണ്. ഞാനുമതാണു ചെയ്തത്.
ബലാല്‍ സംഗത്തേ തുടര്‍ന്ന് ആ പെണ്‍കുട്ടി വധിക്കപ്പെട്ടു. കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ, വധ ശിക്ഷ തന്നെ നല്‍കണം.

Harshavardhan v said...

അവളെ ബലാല്‍സംഗം ചെയ്തത് അവളേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരായിരുന്നെങ്കില്‍ നീതി ന്യായ വ്യവസ്ഥ അവരോടൊപ്പം നില്‍ക്കുമായിരുന്നു. ആ പെണ്‍കുട്ടിയെ വേണമെങ്കില്‍ താങ്കളിപ്പോള്‍ അരുന്ധതിയെ അധിഷേപിക്കുന്നതുപോലെ അധിക്ഷേപിക്കുകയും ചെയ്തേനെ.
അരുന്ധതിയും അവരോടൊപ്പം ഞാനും ആ പെണ്‍കുട്ടിയെ അധിഷേപിക്കുന്നു എന്ന് സ്ഥാപിക്കാനാണു താങ്കള്‍ ശ്രമിക്കുന്നത്. പക്ഷെ വിജയിക്കില്ല. അരുന്ധതി വിമര്‍ശിച്ചത് തെരുവിലിറങ്ങി പ്രതിഷേധം നടത്തിയ ഹര്‍ഷ വര്‍ദ്ധന്‍ മാരെയാണ്. ഞാനുമതാണു ചെയ്തത്.
ബലാല്‍ സംഗത്തേ തുടര്‍ന്ന് ആ പെണ്‍കുട്ടി വധിക്കപ്പെട്ടു. കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ, വധ ശിക്ഷ തന്നെ നല്‍കണം.<<
അല്ലല്ലോ കാളിദാസാ .ഉയര്‍ന്ന നിലയില്‍ ഉള്ളവര്‍ ചെയ്ത കുറ്റകൃത്യത്തിന്‍റെ പ്രതികരണത്തിന് ഉദാഹരണമായി ഞാന്‍ ജെസിക്ക ലാല്‍ കൊലപാതകം ചൂണ്ടി കാണിച്ചത്‌ കാളി മറന്നു . അപ്പോള്‍ ഉണ്ടായ പ്രതികരണം തന്നെ എനിക്ക് ഇപ്പോഴും. ജാതി സര്‍ട്ടിഫിക്കറ്റ് അന്നും നോക്കിയില്ല. ഇന്നും നോക്കിയില്ല. ഈ കാര്യത്തില്‍ ജാതി പറഞ്ഞത് അരുന്ധതി റോയി ആണ് . അത് സത്യം. അത് ഏറ്റു പാടി ഓലി യിട്ടത് കാളിയും. അതും സത്യം. കേസ്സില്‍ നിന്നും ഫോക്കസ് സ്വന്തം മേലേക്ക് തിരിച്ച് പതിനഞ്ചു സെക്കണ്ട് കയ്യടി നേടാന്‍ അരുന്ധതി റോയി ശംരിച്ചി - ഇത് ഞാന്‍ പറഞ്ഞു. അതും സത്യം.
കളിയെ പോലുള്ളവരുടെ ഒലി യിടല്‍ അരുന്ധതി ഉദ്ദേശിച്ച കയ്യടി അവര്‍ക്ക് നല്‍കി. അവര്‍ ഹാപ്പി . ഇപ്പോള്‍ അടുത്ത മേച്ചില്‍ പുറം തേടുന്നു. കാളി ഇപ്പോഴും ഓലി തുടരുന്നു. ഇത് വലിയ സത്യം

Harshavardhan v said...
This comment has been removed by the author.
Harshavardhan v said...

കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ എന്നാ കാര്യത്തില്‍ കാളി ദാസനുമായി ഞാനും യോജിക്കുന്നു. പക്ഷെ കാളിദാസനും ഞാനുമായുള്ള വ്യത്യാസം കാടത്തം കാണിച്ചതിന് സത്നാം സിംഗ് അല്ലെങ്കില്‍ ഗുല്‍ഷന്‍ പാണ്ടേ , നവീന്‍ പണ്ടിന്റ്റ് , അല്ലെങ്കില്‍ ജഗന്‍ മുണ്ട ( പേരുകള്‍ സാങ്കല്‍പ്പികം ) ഇവരില്‍ ആര് ശിക്ഷിക്കപ്പെട്ടാലും അത് എനിക്ക് സ്വീകാര്യമാണ്. പക്ഷെ പോക്രിത്തരം കാണിച്ചവന്‍ ജാതി സര്‍ട്ടിഫിക്കറ്റില്‍ താഴ്ന്ന ജാതിയില്‍ പെട്ടവന്‍ ആണെങ്കില്‍ കാളിദാസന്‍റെ "കുഴന്ത മനസ്സ്" വല്ലാതെ നോവും. അതാണ്‌ കാളിദാസ പ്രശ്നവും . ഇങ്ങനെ പ്രശ്നങ്ങള്‍ ഉള്ളവര്‍/ മനസ്സില്‍ വിഷം മുറ്റിയവര്‍, ഒരുപാട് ഉണ്ട് ഈ നാട്ടില്‍ എന്ന് തിരിച്ചറിയുന്നതും, അവരെ ഉപയോഗിച്ച് കയ്യടി വാങ്ങുന്നതും അരുന്ധതിയെ പോലെയുള്ളവരുടെ കഴിവും

kaalidaasan said...

>>>>>>പബ്ലിസിറ്റി എങ്ങനെ ഉണ്ടാക്കണം എന്ന് ആരും പഠിപ്പിച്ചു കൊടുക്കണ്ടാത്ത ഒരു ബൌധിക ഫ്രോഡ് വിളിച്ചു പറഞ്ഞ പോക്രിത്തരം കാളിദാസന്‍ ജാതിക്കണ്ണട വെച്ചു ഏറ്റു പിടിച്ചു . കിടക്കട്ടെ അവരുടെ അഭിപ്രായത്തിന് എന്‍റെ വക പഞ്ച് എന്ന മട്ടില്‍ കുറെ ഏറെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുകയും ചെയ്തു ( വീണ്ടും ഓരോന്നായി എടുത്തെഴുതാന്‍ ഞാന്‍ തയാറാണ് :) ) അത് കൊണ്ടൊന്നും ജാതി പറഞ്ഞു ഈ കേസ്സില്‍ നിന്നും ശ്രദ്ധ പതിനഞ്ച് സെക്കണ്ട് നേരത്തേക്ക് തന്‍റെ മേല്‍ വരാന്‍ വേണ്ടി അരുന്ധതി റോയി കളിച്ച കളി സത്യം അല്ലാതാകുന്നില്ല കാളിദാസാ . <<<<<<<

ഇത്ര നേരവും സമ്പന്ന എന്നു പറഞ്ഞു എന്നായിരുന്നു അധിഷേപം. ഇപ്പോള്‍ അത് ജാതി പറഞ്ഞു എന്നാക്കി. നല്ലത്.

ജാതിപറയുന്നത് തെറ്റായി താങ്കള്‍ക്ക് തോന്നുന്നത് സഹസ്രാബ്ദങ്ങളോളം ജാതിയുടെ പേരില്‍  മനുഷ്യരെ പീഢിപ്പിച്ച് രസിച്ചിരുന്നവരുടെ വക്താഅവായിരിക്കുന്ന കുറ്റം ബോധം കോണ്ട് തോന്നുനതാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ നീതി നിഷേധമുള്ളിടത്തോളം ജാതി പറയുനതില്‍ യാതൊരു കുഴപ്പവുമില്ല. അരുന്ധതി ലോകത്തോട് വിളിച്ചു പറഞ്ഞ സത്യം  കൊള്ളേണ്ടിടത്ത് കൊണ്ടു. അതാണു താങ്കള്‍ക്കിത്ര വേദനിക്കുന്നത്. ഹര്‍ഷ വര്‍ദ്ധന്മാരുടെ ഉഡായിപ്പൊന്നുമിനി അത്ര എളുപ്പത്തില്‍ ചെലവാകില്ല. ബലാല്‍ സംഗം ചെയ്യപ്പെടുന്ന താഴന്ന ജാതിക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് ജതികണ്ണട വയ്ക്കുന്നതാണെങ്കില്‍ അങ്ങനെ തന്നെ. എനിക്കതില്‍ അഭിമാനമേ ഉള്ളു. ജാതിയുടെ പേരില്‍ നീതി നിഷേധിക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്ക് അഭിമാനമുണ്ട്.

ഇന്‍ഡ്യയില്‍ ബലാല്‍ സംഗം ചെയ്യപ്പെടുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന് അരുന്ധതി റോയ് പറയുന്നത് ഇന്നും ഇന്നലെയും ഒന്നുമല്ല. ഇനിയുമത് പറയും. കേള്‍ക്കേണ്ടവരൊക്കെ കേട്ടു . ലോകം മുഴുവനുമുള്ള കോടിക്കണക്കിനാളുകള്‍ കേട്ടു. 15 സെക്കന്ഡ് പോലും അത് പറയാന്‍ ആവശ്യമില്ല. മനസിലാക്കേണ്ടവര്‍ മനസിലാക്കി. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ക്ക് വേണ്ടി അതവസാനിപ്പിക്കാനൊന്നും പോകുന്നില്ല. അടുത്ത അവസരത്തില്‍ ഒരു പക്ഷെ 10 സെക്കന്‍ഡ് കൊണ്ട് പറയും. താഴ്ന്ന ജാതിക്കാരായതുകൊണ്ട് മനുഷ്യ ജീവികള്‍ക്ക് നീതി നിഷേധിക്കാന്‍ ഹര്‍ഷ വര്‍ദ്ധന്‍ മാരുള്ളിടത്തോളം അതുണ്ടാകും. സംശയം വേണ്ട.

Harshavardhan v said...

ഇനി നിയമത്തിന്‍റെ കാര്യം . ഇന്റര്‍നെറ്റ്‌ , വിക്കിപീഡിയ ഇതൊക്കെ ഉള്ളത് കൊണ്ട് പലര്‍ക്കും ഇന്ത്യന്‍ ഭരണഘടനയിലെ ചില വാക്കുകള്‍ എങ്കിലും വായിക്കാന്‍ സാധിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം . ഘടന എന്നത് ഒരു വ്യവസ്ഥ ആകുന്നത് അത് ഭരണകര്‍ത്താക്കള്‍ ഉപയോഗിച്ച് ആ സിസ്റ്റം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ആണ് കാളിടാസാ. ഇത് മനസിലാകാന്‍ വിക്കിപീഡിയ വേണ്ട അരി പീടിക കണക്കു മനസിലാക്കാനുള്ള കോമണ്‍സെന്‍സ് മതി .
നിയമങ്ങള്‍ ഉണ്ട്. അത് നടപ്പാക്കാത്തത് ഇരകള്‍ വഞ്ചിക്കപ്പെടുന്നത് കൊണ്ടാണ് . ഇത്രയും കാളിദാസന്‍ സമ്മതിച്ചു തന്നതില്‍ പെരുത്തു സന്തോഷം . ഞാന്‍ കരുതി അതിനും ഇനി മണ്ടത്തരങ്ങള്‍ വല്ലതും വിളിച്ചു പറയും എന്ന്.
നൂറിലധികം കമന്റുകളില്‍ ഞാന്‍ പറഞ്ഞതും കാളി കാണാത്തതുമായ കാര്യം ഇത്യെ ഉള്ളു. ഇരകള്‍ വഞ്ചിതര്‍ ആകുന്നത്‌ പണം/ സ്വാധീനം ഇവയുടെ ശക്തി കൊണ്ടാണ്. അല്ലാതെ സര്‍ട്ടിഫിക്കറ്റ് ജാതി കൊണ്ടല്ല .
വിദ്യാഭ്യാസം , ലോക പരിചയം എന്നിവയുടെ കുറവ് കൊണ്ട് വഞ്ചിതരാകുന്ന ഇരകള്‍ ആ അവസ്ഥയില്‍ ആകാന്‍ കാരണം ഇതിനൊക്കെയുള്ള അവരുടെ അവസരങ്ങള്‍ തട്ടിയെടുത്തു അവരെ ചൂഷണം ചെയ്യുന്ന അവരുടെ തന്നെ സര്‍ട്ടിഫിക്കറ്റ് ജാതി വിഭാഗത്തിലെ സമ്പന്നരും. ആ സമ്പന്നരെ അതിന് സഹായിക്കുന്നത് ഇല്ലാത്ത ശത്രുവിനെ കാണിച്ചു ആ പാവങ്ങളോട് പട പൊരുതാന്‍ ആഹ്വാനം ചെയ്യുന്ന കാളിദാസന്മാരും

Harshavardhan v said...

ഇന്‍ഡ്യയില്‍ ബലാല്‍ സംഗം ചെയ്യപ്പെടുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല എന്ന് അരുന്ധതി റോയ് പറയുന്നത് ഇന്നും ഇന്നലെയും ഒന്നുമല്ല. ഇനിയുമത് പറയും. കേള്‍ക്കേണ്ടവരൊക്കെ കേട്ടു . ലോകം മുഴുവനുമുള്ള കോടിക്കണക്കിനാളുകള്‍ കേട്ടു. 15 സെക്കന്ഡ് പോലും അത് പറയാന്‍ ആവശ്യമില്ല. മനസിലാക്കേണ്ടവര്‍ മനസിലാക്കി. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ക്ക് വേണ്ടി അതവസാനിപ്പിക്കാനൊന്നും പോകുന്നില്ല. അടുത്ത അവസരത്തില്‍ ഒരു പക്ഷെ 10 സെക്കന്‍ഡ് കൊണ്ട് പറയും. താഴ്ന്ന ജാതിക്കാരായതുകൊണ്ട് മനുഷ്യ ജീവികള്‍ക്ക് നീതി നിഷേധിക്കാന്‍ ഹര്‍ഷ വര്‍ദ്ധന്‍ മാരുള്ളിടത്തോളം അതുണ്ടാകും. സംശയം വേണ്ട<< <<
സമ്പന്ന എന്ന്നു ആ കുട്ടിയെ വിളിച്ചത് താങ്കള്‍ ആണ് അരുന്ധതി അല്ല. അരുന്ധതി ജാതി തന്നെയാണ് പറഞ്ഞത് ഈ രണ്ടു നിലപാടിലും ഞാന്‍ ആദ്യം മുതലേ തെളിവായി തന്നെ നില്‍ക്കുന്നു .
പിന്നെ ഈ പൊറാട്ട് നാടകം ഇനിയും തുടരും എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല കാളിദാസാ. അരുന്ധതി റോയ് പബ്ലിസിറ്റി ഇല്ലാതെ ജീവിക്കാന്‍ സാധ്യമല്ലാത്ത വ്യക്തിയാണ്. കാളിദാസനെ പോലെയുള്ള മണ്ടന്മാരെക്കൊണ്ട് ഓലിയിടിച്ച് കയ്യടി വാങ്ങാന്‍ എന്ത് കാര്‍ഡ് ഇതു സമയത്ത് ഇറക്കണം എന്ന് അവര്‍ക്ക് വ്യക്തമായി അറിയാന്‍. ഓലിക്കു കാളിയും തയാര്‍. പിന്നെ ഇതെവിടെ നില്‍ക്കാന്‍ ?

Harshavardhan v said...

ഇനി നേരത്തെ സൂചിപ്പിച്ച അഭ്യന്തര മന്ത്രി പെരുന്നയിലെ ദൈവത്തിന്‍റെ പാദ സേവ ചെയ്യുന്ന കാര്യം
രാഷ്ട്രീയക്കാര്‍ സാമുദായിക നേതാക്കന്മാരെ സുഖിപ്പിക്കുന്നത് നായര്‍ , നടേശ, നാടാര്‍ ഇവരുടെ ആരുടെയും വ്യക്തി പ്രഭാവം കണ്ടിട്ടല്ല . സമുദായം എന്നാ പേരില്‍ കുറെ വിളിവില്ലത്തവന്മാര്‍ ഈ നേതാക്കള്‍ക്ക് ജയ് വിളിക്കാന്‍ ഉള്ളത് കൊണ്ടാണ് . കാളി ഇപ്പോള്‍ അരുന്ധതിയുടെ ജാതി കാര്‍ഡിന് ജയ് വിളിക്കുന്നില്ലേ അത് പോലെ . ഈ ജയ് വിളിക്കുന്നവന്മാര്‍ക്ക് എന്ന് സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാനും, ആത്മാഭിമാനത്തോടെ ജീവിക്കാനും ഉള്ള സെന്‍സ് ഉണ്ടാകുമോ (അടുത്തൊന്നും നടക്കില്ല...എങ്കിലും ആഗ്രഹിക്കാമല്ലോ ) അന്നേ ഈ ബാര്‍ഗെയ്നിങ്ങ് / ബൂട്ട് ലിക്കിങ്ങ് അവസ്ഥ തീരു. പക്ഷെ കാളിദാസന്മാര്‍ ജാതി/മത കണ്ണട വെച്ച് നീതി വേണ്ട ജാതി മതി എന്ന് വിലപിക്കുന്ന ഈ സമൂഹത്തില്‍ സുകുമാര നായരും, യോഗക്ഷേമ തിരുമേനിയും, അറ്റത്തില്‍ മൗലവിയും, വാഴ്ത്തപ്പെട്ട മാര്‍ കിണറ്റിലും ഒക്കെ ഈ നാട്ടില്‍ കാളി കൂളി കളിക്കും. മിച്ചം വല്ലതും ഉണ്ടെങ്കില്‍ അത് കാവി, പച്ച , ചുവപ്പ് എന്ന് പോവുകയും ചെയ്യും . അതിന് പരിഹാരം ഒന്നേയുള്ളൂ കാളിദാസാ. ആത്മാഭിമാനം നമ്മുടെ ഉള്ളില്‍ നിന്നന്ന്നു ഉണ്ടാകുന്നത് അല്ലാതെ ജാതി സര്‍ട്ടിഫിക്കറ്റില്‍ നിന്നുമല്ല എന്ന് മനസിലാക്കുക . സിമ്പിളാണ് പക്ഷെ കാളിയെക്കൊണ്ട് നടക്കില്ല :)

Harshavardhan v said...

അപ്പോള്‍ കഥ ഇതു വരെ...
അരുന്ധതി റോയി ജാതി കാര്‍ഡ് ഇറക്കി . കാളി ഡല്‍ഹിയിലെ കുട്ടിയെ 29 രൂപ മാസ വരിമാനമുള്ള സമ്പന്ന ആക്കി അതിനു കയ്യടിച്ചു. അരുന്ധതി റോയി പബ്ലിസിറ്റിക്ക് വേണ്ടി നടത്തിയ നാടകത്തിനു കാളിദാസന്‍റെ കയ്യടി ഞാന്‍ ചൂണ്ടി കാണിച്ചു . 29 രൂപ സര്‍ക്കസില്‍ തുടങ്ങി , അന്യ രാജ്യങ്ങളിലെ കോടതി, ബി ബി സി , മഹാത്മാ ഗാന്ധി, മദര്‍ തെരേസ്സ , അഭ്യന്തര രാധാകൃഷ്ണന്‍ , പെരുന്ന സുകുമാരന്‍ ഇവിടങ്ങളിലേക്ക്‌ ഒക്കെ കാളിദാസന്‍ പിന്നെ ഒരു തീര്‍ത്ഥാടനം ആയിരുന്നു. ക്ഷീണിച്ചു തിരിച്ചു വന്നപ്പോഴും ഞാന്‍ ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങള്‍ നില നില്‍ക്കുന്നു
1) അരുന്ധതി റോയി പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പോക്രിത്തരം
2) അവരുടെ ജാതി കാര്‍ഡ് ഏറ്റു പിടിച്ച് കയ്യടിച്ച കാളിദാസന്‍ മുഖത്തു വെച്ചിരിക്കുന്ന ജാതി കണ്ണട കാരണം സത്യം കാണുന്നില്ല.
3) സത്യം എന്താണ് എന്ന് വെച്ചാല്‍ ഇന്തയില്‍ നീതി നിഷേധം നടക്കുന്നത് സര്‍ട്ടിഫിക്കറ്റ് ജാതി നോക്കിയല്ല ഉള്ളവന്‍ (പണം/സ്വാധീനം/അധികാരം എന്നിവയില്‍ ഏതും ) ഇല്ലാത്തവന്‍ എന്നാ ജാതി നോക്കിയാണ്
ഇരുനൂറിന് അടുത്തു കമന്‍റുകള്‍ ആയി .കാളി ഇപ്പോള്‍ ബി ബി സി , അരുന്ധതി റോയ് , ജാതി സര്‍ട്ടിഫിക്കറ്റ് എന്നീ സ്ഥലങ്ങളില്‍ തിരികെ എത്തിയിട്ടുണ്ട് . പുതിയ മണ്ടത്തരങ്ങള്‍ ഉടനെ ഉണ്ടാകുമോ എന്ന് അറിയില്ല . പക്ഷെ ആ ഒരു കാര്യത്തില്‍ കാളിദാസന്‍ എന്നെ ഓരോ കമന്‍റിലും അത്ഭുതപ്പെടുത്തുന്നതിനാല്‍ നല്ല ഫ്രെഷ്നെസ്സ് ഉള്ള മണ്ടത്തരങ്ങള്‍ ഞാന്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു . അതിനുള്ള മറുപടികള്‍ ഞാന്‍ തരാം .അപ്പോഴും നിലപാടുകള്‍ മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങളില്‍ നിന്നും മാറില്ല എന്ന് മാത്രം.

ഒരു അപേക്ഷ , ക്ലീഷേ എന്നാ വാക്ക് വിട്ടിട്ടു ഇപ്പോള്‍ പിടിച്ചിരിക്കുന്ന അതിവായന ഒന്ന് മാറ്റി പിടിച്ചാല്‍ നന്നായിരിക്കും. അല്ല ഇനി കാളി അധികമായി എഴുതുന്ന മണ്ടത്തരങ്ങള്‍ ഞാന്‍ വായിക്കുന്നതാണ് അതിവായന എങ്കില്‍ എനിക്ക് ഓക്കേ (പറഞ്ഞു എന്നെ ഉള്ളു. മാറ്റണോ വേണ്ടേ എന്ന് ബ്ലോഗര്‍ ഇഷ്ടം ഡോട്ട് കോം. ഇനി ആ സ്വാതന്ത്ര്യം ഹര്‍ഷവര്‍ദ്ധന്‍ എന്നാ വരേണ്യതയുടെ വ്യക്താവ് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന് പറയരുത് പ്ലീസ്)
അപ്പോള്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടെങ്കില്‍ തിരക്കുക കഴിഞ്ഞു അവയുമായി വരൂ കാളിദാസാ. നമുക്ക് തുടരാം ... :)

kaalidaasan said...

>>>>>>അത് മനസിലാവാത്തത് കണ്ണാടി ഇപ്പോഴും മുഖത്തു തന്നെ ഉള്ളത് കൊണ്ടാണ് . മാറ്റി നോക്ക് അപ്പോള്‍ കാണാം ഇന്തയില്‍ രണ്ടേ രണ്ടു ജാതികള്‍ ഉള്ളവനും ഇല്ലാത്തവനും . <<<<<<<

കണ്ണുള്ളവര്‍ നോക്കുമ്പോള്‍ ഇന്‍ഡ്യയില്‍ കാണുന്നത് കാക്കത്തൊള്ളായിരം ജാതികളും ഉപജാതികളുമാണ്. കണ്ണു തുറന്നു പിടിച്ചാല്‍ കാണവുന്ന കാഴ്ചകള്‍ ഇതും.

India's "Untouchables" Face Violence, Discrimination

"Dalits are not allowed to drink from the same wells, attend the same temples, wear shoes in the presence of an upper caste, or drink from the same cups in tea stalls,"

"There have been large-scale abuses by the police, acting in collusion with upper castes, including raids, beatings in custody, failure to charge offenders or investigate reported crimes,"

Despite the fact that untouchability was officially banned when India adopted its constitution in 1950, discrimination against Dalits remained so pervasive that in 1989 the government passed legislation known as The Prevention of Atrocities Act. The act specifically made it illegal to parade people naked through the streets, force them to eat feces, take away their land, foul their water, interfere with their right to vote, and burn down their homes.


Delhi Gang-Rape Protests: What About The Sex Crimes Against Untouchable Women?

In September, three months before the much-publicized Delhi incident, a 16-year-old Dalit girl was gang-raped by at least eight drunken higher-caste men for three hours in a village in the northern state of Haryana. The men even videotaped the assault on their cellphones, and eventually the images were shown to the girl’s father, who committed suicide shortly thereafter
Dalit man paraded naked for alleged rape

Barabanki: A Dalit man's face was blackened by villagers in the Barabanki district for allegedly trying to molest a village girl.

Babloo Rawat, the accused was tied to a tree and a garland of shoes was hung around his neck as a punishment for his alleged offence.

Walk of Shame: Teen paraded, molested, villagers say they're not sorry

An adivasi teen was stripped and molested in full public view; the walk of shame was the entire village.
Strangers have encountered their child in a horrific MMS. As she walks along, naked, hundreds of villagers cheer. She is paraded for close to 8 kilometres across three villages. A dozen men reach out and grab her at different points in her journey.

Dalits roll over Brahmin food

Bangalore, Dec. 6: A state-run temple in BJP-ruled Karnataka has lifted a ban on a ritual in which backward castes roll on banana leaves with food leftovers of Brahmins believing they will be “blessed”, sparking an outcry.

Groups representing lower castes, academicians and social activists have described the decision by the authorities of the Kukke Subrahmanya Temple to revive made snana (bath in leftovers) as abominable and uncivilised.

Orissa Dalit MLA served food separately at official meeting

"While three other MLAs of Nayagarh district and Kandhamal MP were served food at a room with dignity, I was given food in a leaf plate outside," Mallik said in a written complaint to the speaker.

kaalidaasan said...

Contd...

In Perali village, Dalits can't cycle in upper caste areas

Source: http://www.defence.pk/forums/world-affairs/131696-shining-india-dalit-not-allowed-cycle-upper-caste-areas.html#ixzz2HSV8FOVz


After several years of struggle and agitation, the Dalits of Perali village in Perambalur district say they continue to face discrimination at the hands of caste Hindus.

They still cannot ride a bicycle on streets where upper caste members reside. Those who dare to violate the ‘ban' face abuse and threats.


Dalits stopped at temples, police out in strength

In the wake of reports that some members of the Scheduled Castes were not being allowed to visit temples, police have been deployed in strength in two villages of Uttar Pradesh’s Chandauli and Bareilly districts.

Senior officials rushed to Chandauli’s Kazipur village following reports that Dalits were stopped from entering a Shiva temple there, IGP, Law and Order, B P Singh said here.

The wife of Bhola Yadav in whose agricultural field the temple was located reportedly stopped some people on Monday from offering prayers on the second Monday of the holy month of shravan saying it was closed, the IGP said.

Dalits punished for entering temple: Government steps in

Puri: A board outside a temple for the Goddess Kali orders Dalits to stop at this point. "Harijans can pray from here," it declares. The warning sign was put up in August last year after three schoolgirls entered the shrine to offer Prasad to the Goddess, an icon of empowerment and Shakti.

100 Dalits arrested for trying to enter temple

A hundred Dalits were arrested after they tried to enter a temple in the Madurai district of Tamil Nadu on Monday morning.

Dalits discriminated with two separate cemeteries

MADURAI: Dalits of Karadipatti near Tirupparankundram in Madurai have been victims of what could be seen as a very tangible form of discrimination. The village has two separate cemeteries for caste Hindus and Dalits and only the former has a water tank and motor pump facility and a proper pathway to the shed.

When M. Karuppiah (45), a Dalit who was a ‘thotti' (one who works in a graveyard and also does conservancy work), died on Thursday, caste Hindus of the village opposed the move by the Dalits to take his body through the pathway used by them for many years.

മരിച്ച ശവശരീരത്തോട് പോലും അനാദരവ് കാണിക്കുന്ന ശവം തീനികള്‍ ഈ ജാതി ഹിന്ദുക്കളാണ്. അത് മനസിലാക്കാനുള്ള അറിവ് ഏതായാലും താങ്കള്‍ക്കില്ല.

കണ്ണട ഇല്ലെന്നും പറഞ്ഞ് നടന്നാല്‍ ഇതൊന്നും കാണില്ല.
കാഴ്ചശേഷിയുള്ള കണ്ണുകള്‍ കൂടീ വേണം. വെളിച്ക്വ്ഹം ദുഖമാണുണ്ണീ. തമസല്ലോ സുഖ പ്രദം.

kochuvava said...

ഹോ എന്തുവാ സാറമ്മാരെ ഇത് രണ്ടാക്കും കാരിയമൊക്കെ ശരിയാം വണ്ണം തെരിയും എന്നിട്ടെന്തൊന്നിനീ കശപിശകള്
കാളി പറഞ്ഞത് ദാസന്‍ ശരിവച്ചത്‌ മറ്റേ അണ്ണന് പുടിച്ചില്ല
അതെന്തെരാന്നു വച്ചാ അങ്ങോരും പറഞ്ഞുവന്നപ്പോ ഒരു ആക്റ്റിവിസ്റ്റാ അപ്പൊ കാരിയം പുടികിട്ടി
വലിയ ചാന്‍സൊന്നും കിട്ടാതെ നടക്കുന്ന എക്സ്ട്രാ നടമ്മാര് സൂപ്പര്‍ അണ്ണ മ്മാരെ പറ്റി പറെന്നത് കേട്ടിട്ടോന്ടാ
അവനൊക്കെ വെറും ജാടയല്ലേ അഭിനയം എന്താണെന്ന് പോലും അറിയാമ്മേല ഞാനവമ്മാരു ടെ പടമൊന്നും കാണാറെയില്ല ഫൂ ചെറ്റകള്‍ !!!


Harshavardhan v said...

അരുന്ധതി റോയി എന്ന വ്യക്തിയോട് എനിക്ക് അസൂയ ഉണ്ട് എന്നാണ് ധാരണ എങ്കില്‍ അങ്ങനെ തന്നെ.

>>>> എന്റെ സാറേ സത്യം പറെന്നോരെ തിരുത്താനൊക്കുവെല കേട്ടാ

സാറിനു എന്നെക്കുറിച്ചുള്ള ധാരണ എനിക്ക് ഏതെങ്കിലും തരത്തില്‍ വിലപ്പെട്ടത്‌ ആണെങ്കില്‍ മാത്രം അതിനെ ക്കുറിച്ച് ഞാന്‍ ചിന്തിച്ചാല്‍ മതിയല്ലോ

>>>> എന്റെ കാര്യം വിട് സാറേ സത്യത്തീ ആ പെമ്പ്രന്നോരുടെ വാക്കിനു വലിയ വെല കല്‍പിക്കുന്നത്‌ കൊണ്ടല്ലേ സാറു കുത്തിപ്പിടിച്ചിരുന്നു നൂറു കണക്കിന് കമന്റുകള് അടിച്ചു വിടണത് പിന്നെ ഈ കലിപ്പെല്ലാം എന്തരാന്നു ഞങ്ങാ പറഞ്ഞേല്‍ എന്തുവാ സാറേ തെറ്റ് അല്ലാണ്ട് ഈ കാലിദാസരു എന്തരു അഭിപ്രായം വച്ച് പുലര്തതാണ് എന്നത സാറിനു വലിയ വിലപ്പെട്ടത്‌ ആയത് കൊണ്ടാ ?

kaalidaasan said...

>>>ഒരു സമൂഹത്തിന് നിയമ പരമായി ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ ആ സമൂഹത്തിനലെ സാമ്പത്തികമായി താഴെക്കിടയില്‍ ഉള്ളവര്‍ക്ക് നഷ്ടമാകുന്നത് പ്രധാനമായും അതെ സമൂഹത്തിലെ സമ്പന്നര്‍ താങ്കള്‍ ഈ പറഞ്ഞ "ചോദിച്ചു വാങ്ങുന്ന അവകാശം " പിടിച്ചു പറ്റുന്നത് കൊണ്ടാണ് . <<<

ഏത് നിയമത്തേക്കുറിച്ചാണു താങ്കളീ പറയുന്നത്. മനുവിന്റെ വിശ്വവിഖ്യാതമായ നിയമത്തേക്കുറിച്ചോ?

80% വരുന്ന ജനങ്ങളെ തൊട്ടുകൂടാത്തവരെന്നും പറഞ്ഞ് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിച്ച സമയത്ത് താങ്കളീ പറയുന്ന ഒരു നിയമവും ഉണ്ടായിരുന്നില്ല. ഉന്നത ജാതിക്കാരെന്ന് സ്വയം മുദ്ര കുത്തി എല്ലാ സമ്പത്തും അധികാരങ്ങളും അടാക്കി വച്ച പരിഷകളെ അട്ടിപ്പായിച്ചശേഷം മനുഷ്യരുണ്ടാക്കിയ നിയമത്തേക്കുറിച്ചാണെങ്കില്‍ അത് പറയാനുള്ള യോഗ്യത താങ്കള്‍ക്കില്ല.

സമ്പത്തുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല അധസ്ഥിതര്‍ക്ക് സംവരണം കൊടുക്കുന്നത്. സംവരണം അട്ടിമറിക്കാന്‍ വേണ്ടി ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ സ്ഥിരമിറക്കുന്ന നമ്പറാണ്, അനൂകൂല്യങ്ങള്‍ സമൂഹത്തിനലെ സാമ്പത്തികമായി താഴെക്കിടയില്‍ ഉള്ളവര്‍ക്ക് നഷ്ടമാകുന്നു എന്ന ആരോപണം. വളരെക്കുറച്ച് ആളുകള്‍ ഇതുപോലെ നേടി എടുക്കുന്നുണ്ടെങ്കിലും സംവരനത്തിന്റെ ആനുകൂല്യം വലിയ ഒരു വിഭാഗം അര്‍ഹിക്കുന്നവര്‍ക്ക് തന്നെ ലഭിക്കുണ്ട്. അതില്‍ സംവരണസമുദയക്കാര്‍ക്ക് താങ്കള്‍ പറയുമ്പോലെയുള്ള പരാതി ഇല്ല.

ജനാധിപത്യ വ്യവസ്ഥിതിയില്‍ ,മനുഷ്യരുണ്ടാക്കുന്ന നിയമങ്ങള്‍ക്ക് എന്തെങ്കിലും  പോരായ്മയുണ്ടെങ്കില്‍ അതവര്‍ തന്നെ പരിഹരിക്കും. ക്രീമി ലെയറിനെ മാറ്റി നിറുത്തുന്നത് അതിന്റെ ഭാഗമാണ്.

kaalidaasan said...

>>>ഉദാഹരണമായി ഒരു പ്രതിപക്ഷ നേതാവിന്‍റെ നേതാവിന്‍റെ മകന്‍ ജനിക്കും മുന്‍പേ തന്നെ കയര്‍ മുതല്‍ കോണ്ടം വരെയുള്ള ഫെ ഡ റേ ഷ നുകളില്‍ ഏതെങ്കിലും ഒന്നിന്‍ന്‍റെ എം ഡി ആയി അവ്രോധിക്കപ്പെടുന്നു. അതെ പ്രതിപക്ഷ നേതാവ് ജനിച്ച സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മുട്ടില്‍ നിന്നും ഇരക്കേണ്ട ഗതികേടും . <<<

യോഗ്യതയുണ്ടെങ്കില്‍ ആരും സര്‍ക്കാര്‍ വകുപ്പുകളില്‍ ഗുമസ്തനയി പ്രവേശിച്ച് പ്രമോഷന്‍ കിട്ടി എം ഡി ആകുന്നത് സാധാരണയാണ്. പ്രതിപക്ഷനേതാവിന്റെ മകനൊന്നുമത് പാടിലല്ലെന്നു തോന്നുന്നത്, പ്രതിപക്ഷനേതാവ് താങ്കളൊക്കെ അയിത്തം കല്‍പ്പിച്ചു മാറ്റി നിറുത്തിയ സമുദായത്തില്‍ നിന്നായതുകൊണ്ട് തോന്നുന്ന കുശുമ്പാണ്.

വി എസിന്റെ മകന്‍ 20 വര്‍ഷം മുമ്പ് ഒരു സര്‍ക്കാര്‍ വകുപില്‍ ഗുമസ്തനായി പ്രവേശിച്ചതാണ്. 20 വര്‍ഷം കൊണ്ട് എം ഡി ആയതില്‍ താങ്കളെന്തിനാണിത്ര ഉത്ഖണ്ഠപ്പെടുന്നത്. 20 വര്‍ഷം മുന്നെ കേരള സെക്രട്ടേറിയറ്റില്‍  ഗുമസ്തനായി പ്രവേശിച്ച പലരും ഇപ്പോള്‍ വകുപ്പു തലവന്‍മരാണ്. അതൊക്കെ സര്‍ക്കര്‍ സര്‍വീസിലെ നടപടികള്‍ മാത്രം. വി എസ് പ്രതിപക്ഷ നേതാവാകുനതിനും ഒരു പതിറ്റാണ്ടു മുന്നെയണ്, അദ്ദേഹത്തിന്റെ മകന്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. ഈഴവനായതുകൊണ്ട് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ഇപ്പോള്‍ രാജഭരണമൊന്നുമല്ല.

ഈഴവ സമുദായം സംവരണം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയ സമുദായമാണ്. അതില്‍ എന്തിനസൂയപ്പെടണം? സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈഴവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. മറ്റുള്ള സമുദായക്കാര്‍ക്കുള്ള ഗതികേട് മാത്രമേ അവര്‍ക്കുള്ളൂ. ഇന്നും സംവരണ സമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദവികല്‍ ലഭിച്ചിട്ടില്ല എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

Harshavardhan v said...

കണ്ണുള്ളവര്‍ നോക്കുമ്പോള്‍ ഇന്‍ഡ്യയില്‍ കാണുന്നത് കാക്കത്തൊള്ളായിരം ജാതികളും ഉപജാതികളുമാണ്. കണ്ണു തുറന്നു പിടിച്ചാല്‍ കാണവുന്ന കാഴ്ചകള്‍ ഇതും. <<
കണ്ണുള്ളവര്‍ അല്ല കാളിദാസാ ജാതി കണ്ണാടി വെച്ചവര്‍.
കാളിദാസന്‍ ലിങ്കുകള്‍ കൊടുത്ത സംഭവങ്ങള്‍ എല്ലാം ഇന്ത്യയില്‍ നടന്നിട്ടുള്ളത് തന്നെ . പക്ഷേ എന്ത് കൊണ്ട് ഇതൊക്കെ നടക്കുന്നു ? ബ്രാഹ്മണന്‍ ആഹാരം കഴിച്ച ഇലയില്‍ കിടന്നു ഉരുളുന്നത് പുണ്യമായി കണക്കാക്കുന്ന താഴ്ന്ന ജാതിക്കാര്‍ ഈ നാട്ടില്‍ ഉണ്ടെങ്കില്‍ അത് അവരുടെ അറിവില്ലായ്മയാണ്. ആ അറിവില്ലായ്മ ഞാന്‍ നേരത്തെ പറഞ്ഞ വിദ്യാഭ്യാസം/ ലോക പരിചയം ഇവയുടെ കുറവ് കൊണ്ടും . ഇപ്പോഴും ആ കുറവുകള്‍ അവരുടെ ഇടയില്‍ നില നില്‍ക്കുന്നു എങ്കില്‍ അതിനു കാരണക്കാര്‍ പ്രധാനമായും താങ്കള്‍ ആവേശത്തോടെ വാഴ്ത്തിയ >>
80% വരുന്ന ജനങ്ങളെ തൊട്ടുകൂടാത്തവരെന്നും പറഞ്ഞ് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിപ്പായിച്ച സമയത്ത് താങ്കളീ പറയുന്ന ഒരു നിയമവും ഉണ്ടായിരുന്നില്ല. ഉന്നത ജാതിക്കാരെന്ന് സ്വയം മുദ്ര കുത്തി എല്ലാ സമ്പത്തും അധികാരങ്ങളും അടാക്കി വച്ച പരിഷകളെ അട്ടിപ്പായിച്ചശേഷം മനുഷ്യരുണ്ടാക്കിയ ...<< ആ നിയമങ്ങള്‍ ഉണ്ടാക്കിയ മനുഷ്യരും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് ലഭിക്കേണ്ട സൌകര്യങ്ങള്‍ കയ്യിട്ടു വാരുന്ന അതാതു സമൂഹത്തിലെ ഉന്നതരും തന്നെയാണ്.
അതാണ്‌ ഉണ്ണി വെളിച്ചം , അത് കാന് കണ്ണുകള്‍ തുറക്കു . അതിനു ആദ്യം ജാതി കണ്ണട മാറ്റു . ഇല്ലെങ്കില്‍ തമസ്സ് തന്നെ ശരണം .

Harshavardhan v said...

പിന്നെ വി എസ്‌ സഖാവിന്റെ മകന്‍ ഇരുപതു കൊല്ലം മുന്‍പ് കയര്‍ ഫെഡ് എന്നാ സ്ഥാപനത്തില്‍ ഗുമസ്തന്‍ ആയിട്ടു കയറി എന്നാണോ കാളിദാസന്‍ പറഞ്ഞു സ്ഥാപിക്കുന്നത് ? ആടെഹത്തിനു മാത്രം പരീക്ഷ എഴുതാന്‍ അദ്ദേഹം പഠിച്ച കോളേജിനെ എസ എഫ് ഐ അക്കാലത്ത് നടത്തിയ തീക്ഷണ സമരത്തില്‍ നിന്നും ഒഴിവാക്കിയത് ഗുമസ്ത പണി റെഡിയായി ഇരുന്നത് കൊണ്ടാണോ ? കഷ്ടം കാളിദാസാ . താങ്കള്‍ ഇപ്പോള്‍ കണ്ണുകള്‍ കെട്ടിയിരിക്കുകയാണ്. അനധികൃത പി എച് ഡി തിരിമറി വരെ അരുണ്‍ കുമാറിന് മേല്‍ ആരോപിക്കപ്പെടുമ്പോള്‍ എനിക്ക് എന്ത് അസൂയ കാളിദാസാ ? അരുണ്‍കുമാറിന്‍റെ സമുദായത്തില്‍ ഉള്ളവര്‍ക്ക് (അര്‍ഹതയുള്ള പാവങ്ങള്‍ക്ക് ) ആ അര്‍ഹത എങ്ങനെ നഷ്ടമാകുന്നു, അതിനു ആര് കാരണം എന്നതിന്റെ വെറും ഉദാഹരം അല്ലെ അരുണ്‍കുമാര്‍ ? അതില്‍ എനിക്ക് എന്ത് അസൂയ ?

Harshavardhan v said...

പിന്നെ ഈഴവന്‍ ആയതു കൊണ്ട് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിക്കരുത് എന്നത് കാളിദാസന്‍റെ കണ്ടു പിടിത്തം . എന്‍റെ അഭിപ്രായം വ്യക്തമാണ് ബ്രാഹമണ, നായര്‍, എഴാവന്‍, നാടാര്‍ , പുലയര്‍, പറയാറ , വേടര്‍ ഇവരില്‍ ആരായാലും അര്‍ഹത ഉണ്ടെങ്കില്‍ ( മെറിറ്റ്‌ അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥ ) സര്‍ക്കാര്‍ സര്‍വീസില്‍ കയറാം . അര്‍ഹത ഇല്ലാത്തവന്‍ ഇളംകുളം മനയില്‍ നിന്നോ വേലിക്കകത്ത് നിന്നോ അയാളും അവനു നിയമനം പാടില്ല തന്നെ.
പക്ഷെ കാളിയെ പോലെ നാട്ടില്‍ നടക്കുന്ന പോക്രിത്തരങ്ങള്‍ക്കു ഒപ്പാരി പാടി സത്യം പറയുന്നവരെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഉള്ള നാട്ടില്‍ അര്‍ഹതയുള്ള പാവങ്ങള്‍ എന്നും പടിക്ക് പുറത്തെ നില്‍ക്കു . അര്‍ഹത പെട്ട ആനുകൂല്യങ്ങള്‍ പാവപ്പെട്ട താഴ്ന്ന ജാതിക്കരന് ഒരിക്കലും പൂര്‍ണ്ണമായി ലഭ്ഹിക്കില്ല. കാരണം അത് ലഭിച്ചു അവന്‍ നന്നായാല്‍ പിന്നെ കാളി ഒക്കെ ആരുടെ ദുഃഖം ചൊല്ലി ഓലി ഇടും ? അല്ലെ ? .... അത് ദുഃഖ: സത്യം

Harshavardhan v said...

കൊച്ചുവാവാ : സത്യംന്‍ പറയുന്നവരെ തിരുത്താന്‍ ഒക്കുകെലാ . പക്ഷെ വാവയെ പോലെ ശരാശരിക്കു താഴെ ഐ ക്യൂ ഉള്ളവരെ സുഖമായി തിരുത്താം . തത്കാലം കാളിദാസന്‍ സംവാദം തുടരാന്‍ ആണ് താത്പര്യം. അത് ഒരു തീരുമാനം ആയിട്ടു സമയമുണ്ടെങ്കില്‍ താങ്കള്‍ക്ക് മറുപടി എഴുതാം . പിന്നെ കാളിദാസന്‍ന്‍റെയോ ,താങ്കളുടെയോ നിങ്ങളുടെ ദൈവം അരുന്ധതിയുടെയോ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നത് കൊണ്ടാണ് കമന്റിനു മേല്‍ കമന്റ് കാളിദാസന്റെ ബ്ലോഗിന് സംഭാവന നല്‍കുന്നത് എന്ന് തെറ്റിദ്ധരിക്കല്ലേ. ഇത് എനിക്ക് വെറും ഒരു ടൈം പാസ് . ഒപ്പം സത്യങ്ങള്‍ പറയുന്നു എന്ന സന്തോഷവും

Harshavardhan v said...

പിന്നെ ഒരു ഗുണം കൂടി ഉണ്ട്. ഗൂഗിള്‍ ട്രാന്‍സ്ലേ റ്റര്‍ ഇന്നലെ മുതലാണ്‌ ഞാന്‍ ശരിക്ക് ഉപയോഗിച്ച് തുടങ്ങിയത് . വിവരമുള്ള ആളുകളുമായി ഒരുപ്പാട്‌ സംവാദം വേണ്ടി വരാറില്ല. കാരണം രണ്ടു കൂട്ടര്‍ക്കും കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ സംവാദം പെട്ടെന്ന് തന്നെ തീരുമാനത്തില്‍ എത്തും. അപ്പോള്‍ ട്രാന്‍സ്ലേ റ്റര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അക്ഷര പിശകുകള്‍ പെട്ടെന്ന് മാറില്ല. ഇത് ഇപ്പോള്‍ എനിക്ക് കോമണ്‍സെന്‍സ് ഉണ്ട്, ഞാന്‍ സംവദിക്കുന്ന ആളുകള്‍ക്ക് അതും , വിവരവും ഇല്ല എന്നാണെങ്കില്‍ സംവാദം നീളും, എന്‍റെ അക്ഷര പിശകുകള്‍ കുറയും. കൊച്ചുവാവ ഇതിന് നല്ല ഒരു ക്യാന്‍ഡിഡേറ്റ് ആണ് എന്ന് അറിയാത്തതല്ല .പക്ഷെ തത്കാലം കാളിദാസന്‍ തന്നേ ആവശ്യത്തില്‍ കൂടുതല്‍ മണ്ടത്തരങ്ങള്‍ അവതരിപ്പിച്ചു അക്ഷര പിശകുകള്‍ മാറ്റാനുള്ള അവസരം തരുന്നുണ്ട്. സൊ തത്കാലം കൊച്ചുവാവയില്‍ എനിക്ക് താത്പര്യമില്ല .അത്ര മാത്രം :)

kaalidaasan said...

>>>വിദേശത്തു ജോലി ചെയ്തും, ചാരായം വാറ്റിയും ഒക്കെ സാമ്പത്തികമായി ഉന്നതി നേടിയവരും(രണ്ടും ഒരേ നിലവാരത്തില്‍ കാണുകയല്ല മറിച്ച് രണ്ടു നിലവാരങ്ങള്‍ പറഞ്ഞതാണ് ) "അവകാശങ്ങള്‍" പിടിച്ചു പറ്റുന്നു . <<<

വിദേശത്തു ജോലി ചെയ്തും, ചാരായം വാറ്റിയും ഒക്കെ സാമ്പത്തികമായി ഉന്നതി നേടിയിട്ടുണ്ടെങ്കില്‍ അതൊക്കെ അവരുടെ സ്വനതം കഴിവുകൊണ്ടാണത് നേടുന്നത്. വ്യവസ്ഥാപിത മായ രീതിയിലൂടേ ഉന്നതി നേടുന്നതില്‍ താങ്കളെന്തിനു ബേജാറാകണം? അവര്‍ ഉന്നതി പ്രാപിക്കാതെ ഇന്നും താങ്കളേപ്പോലുള്ളവരുടെ അടിമകളായി തുടര്‍ന്നിരുന്നെങ്കില്‍ താങ്കള്‍ക്ക് സന്തോഷമായേനെ എന്നറിയാം.

ഭരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഉള്ള അവകാശങ്ങള്‍ നൂറ്റാണ്ടുകളോളം താങ്കളുടെ സമുദായം ഇവര്‍ക്ക് നിഷേധിച്ചതുകൊണ്ടാണ്, ഇപ്പോള്‍ സംവരണത്തിലൂടെ ആ അവകാശങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുന്നത്. അതവര്‍ പിടിച്ചു പറ്റുന്നതു തന്നെയാണ്.

kaalidaasan said...

>>>എന്നിട്ട് അവരുടെ ശ്രദ്ധ തിരിച്ചു വിടാന്‍ സവര്‍ണ്ണ ഫാസ്സിസ്റ്റ് വര്‍ഗ്ഗീയത എന്നൊരു തേഞ്ഞു പഴകിയ പ്രയോഗവും. <<<

സവര്‍ണ്ണ ഫാസ്സിസ്റ്റ് വര്‍ഗ്ഗീയത തേഞ്ഞു പഴകിയ പ്രഗോഗമൊന്നുമല്ല. ഇന്നും സജീവമായി ഇന്‍ഡ്യയുടെ പല ഭാഗത്തും നില്‌നില്‍ക്കുന്ന നഗ്ന സത്യമാണ്. അതിന്റെ ഉദാഹരണങ്ങളാണു ഞാന്‍ മുകളില്‍ തന്ന ലിങ്കുകളില്‍ ഉള്ളത്.

kaalidaasan said...

>>>ഞാന്‍ നേരത്തെ പറഞ്ഞ നീതി വേണ്ട , ജാതി മതി ലൈന്‍. അങ്ങനെ ഒരു കാലത്തും മുന്നോട്ടു വരണ്ട എന്ന് സ്വയം തീരുമാനിച്ച് സ്വന്തം സമുദായത്തിലെ ഉന്നതന്മാരും കാളിദാസനെ പോലെ അവര്‍ക്ക് ഗഞ്ചിറ അടിക്കുന്ന ജാതി കോമരങ്ങളും ഉള്ള ഈ നാട്ടില്‍ ജാതി എവിടെ നീങ്ങാന്‍ കാളിദാസ . <<<

ജാതി ഉണ്ടായതുകൊണ്ട് ആര്‍ക്കും പ്രത്യേക കുഴപ്പമില്ല. താങ്കള്‍ ബ്രാഹ്മണനെന്നോ നടേശന്‍ ഈഴവനെനോ സുകുമാരന്‍ നായരെന്നോ സ്വയം വിളിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് യാതൊരു പ്രശ്നവുമില്ല. ഞാന്‍ ബ്രാഹ്മണാണ്, അതുകൊണ്ട് നടേശന്‍ 100 അടി മാറിനില്‍ക്കണം എന്ന് താങ്കള്‍ പറഞ്ഞാലേ പ്രശ്നമുള്ളൂ. അത് പറയാത്തിടത്തോളം ആര്‍ക്കുമൊരു പ്രശ്നവുമില്ല. ദളിതന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ട എന്ന് ഒരു ഉന്നത ജാതിക്കോമരം പറഞ്ഞാലേ പ്രശ്നമുള്ളു.

Harshavardhan v said...

പിന്നെ അഭിപ്രായം പറയാന്‍ എനിക്ക് അവകാശം ഇല്ല എന്ന വാദം
ഇതൊരു മാത്രി മാത ഭ്രാന്തു ലൈന്‍ ആണല്ലോ കാളിദാസ ? ഞങ്ങളെക്കുറിച്ചും , ഞങ്ങളുടെ മതത്തില്‍ നടക്കുന്ന അനാചാരങ്ങളെ ക്കുറിച്ചും അഭിപ്രായം പറയാന്‍ നിങ്ങള്ക്ക് യാതൊരു അവകാശവുമില്ല എന്നാ ലൈന്‍. പറഞ്ഞു പറഞ്ഞു കാളി ജാതി താലിബാന്‍ ആയോ ?

ഇനി
>>ഭരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഉള്ള അവകാശങ്ങള്‍ നൂറ്റാണ്ടുകളോളം താങ്കളുടെ സമുദായം ഇവര്‍ക്ക് നിഷേധിച്ചതുകൊണ്ടാണ്, ഇപ്പോള്‍ സംവരണത്തിലൂടെ ആ അവകാശങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുന്നത്. അതവര്‍ പിടിച്ചു പറ്റുന്നതു തന്നെയാണ്.<<
പിടിച്ചു പറ്റുന്നത് വളരെ നല്ല കാര്യം പക്ഷെ സ്മപന്നരുടെ മക്കള്‍ കൂടി ആ അനൂകൂല്യങ്ങളില്‍ കയ്യിട്ടു വാരി അതൊരിക്കലും പൂര്‍ണ്ണമായ അളവില്‍ താഴെക്കിടയില്‍ ഉള്ള പാവങ്ങളില്‍ എത്തിക്കില്ലല്ലോ . അവിടെ അല്ലേ പ്രശ്നം . അതെങ്ങനെ പാവങ്ങളായ അവര്‍ പഠിച്ചു മുന്നോക്കം വന്നാല്‍ പിന്നെ കാളിയും , കാളി ഒപ്പാരി പാടുന്ന സമ്പന്ന കയ്യിട്ടു വാരികളും ആരുടെ ദുഖത്തെ ചൊല്ലി കണ്ണുനീര്‍ ഒഴുക്കും ?

>>സവര്‍ണ്ണ ഫാസ്സിസ്റ്റ് വര്‍ഗ്ഗീയത തേഞ്ഞു പഴകിയ പ്രഗോഗമൊന്നുമല്ല. ഇന്നും സജീവമായി ഇന്‍ഡ്യയുടെ പല ഭാഗത്തും നില്‌നില്‍ക്കുന്ന നഗ്ന സത്യമാണ്. അതിന്റെ ഉദാഹരണങ്ങളാണു ഞാന്‍ മുകളില്‍ തന്ന ലിങ്കുകളില്‍ ഉള്ളത്.>>
സവര്‍ണ്ണ ഫാസ്സിസ്റ്റ് വര്‍ഗ്ഗീയത എന്നാ പ്രയോഗം ഇന്ന് പരക്കെ തന്നെ നിലവില്‍ ഉണ്ട്. അത് നില നില്‍ക്കേണ്ടത് കാളി യുടെയും , കാളി ജാള്‍റ അടിക്കുന്ന സമ്പന്ന കയ്യിട്ട് വാരി വര്‍ഗ്ഗത്തിന്‍ന്‍റെ യും ആവശ്യമല്ലേ ? ആ വാക്ക് എങ്ങാനും ഇല്ലാതെയായി ഇനി താഴെക്കിടയിലുള്ള പാവപ്പെട്ടവന്‍ നിങ്ങള്‍ നടത്തുന്ന ചൂഷണത്തെ തിരിച്ചറിഞ്ഞാലോ ? അത് പാടില്ല. അതപ്പോള്‍ അത് മൂടി വെയ്ക്കാന്‍ ഏറ്റവും നല്ലത് ഇത് പോലുള്ള പദങ്ങള്‍/പടങ്ങള്‍ ഒക്കെ തന്നെ

Harshavardhan v said...

ജാതി ഉണ്ടായതുകൊണ്ട് ആര്‍ക്കും പ്രത്യേക കുഴപ്പമില്ല. താങ്കള്‍ ബ്രാഹ്മണനെന്നോ നടേശന്‍ ഈഴവനെനോ സുകുമാരന്‍ നായരെന്നോ സ്വയം വിളിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് യാതൊരു പ്രശ്നവുമില്ല. ഞാന്‍ ബ്രാഹ്മണാണ്, അതുകൊണ്ട് നടേശന്‍ 100 അടി മാറിനില്‍ക്കണം എന്ന് താങ്കള്‍ പറഞ്ഞാലേ പ്രശ്നമുള്ളൂ. അത് പറയാത്തിടത്തോളം ആര്‍ക്കുമൊരു പ്രശ്നവുമില്ല. ദളിതന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ട എന്ന് ഒരു ഉന്നത ജാതിക്കോമരം പറഞ്ഞാലേ പ്രശ്നമുള്ളു <<

ഞാന്‍ ബ്രാഹ്മണാണ്, അതുകൊണ്ട് നടേശന്‍ 100 അടി മാറിനില്‍ക്കണം എന്ന് താങ്കള്‍ പറഞ്ഞാലേ പ്രശ്നമുള്ളൂ. നൂറു ശതമാനം സത്യം . അതിനെക്കാളും പ്രശ്നമാണ് കാളിദാസന്‍ രാമനുണ്ണി ബ്രാഹ്മണന്‍ ആണ് അവന്റെ അപ്പുപ്പന്‍ന്‍റെ അപ്പുപ്പന്‍ നിന്‍റെ അപ്പുപ്പന്‍റെ അപ്പുപ്പനെ പീഡിപ്പിച്ചു കാണാന്‍ സാധ്യത ഉണ്ട് എന്ന് നടേശനോട് (സങ്കല്‍പ്പിക നാമം :) ) പറഞ്ഞു അഷ്ടിക്കു വകയില്ലാത്ത ,പഷ്ണി കഞ്ഞിയായ രാമനുന്നിയെ വെറുപ്പോടെ കാണാന്‍ നടേശനെ പ്രേരിപ്പിക്കുന്നതും . അത് പ്രശ്നം അല്ല ശരിക്കും വിഷം കുത്തി വെയ്ക്കല്‍ തന്നെയാണ് കാളിദാസാ

kochuvava said...

ഹോ എന്തുവാ സാറമ്മാരെ ഇത് രണ്ടാക്കും കാരിയമൊക്കെ ശരിയാം വണ്ണം തെരിയും എന്നിട്ടെന്തൊന്നിനീ കശപിശകള്
കാളി പറഞ്ഞത് ദാസന്‍ ശരിവച്ചത്‌ മറ്റേ അണ്ണന് പുടിച്ചില്ല
അതെന്തെരാന്നു വച്ചാ അങ്ങോരും പറഞ്ഞുവന്നപ്പോ ഒരു ആക്റ്റിവിസ്റ്റാ അപ്പൊ കാരിയം പുടികിട്ടി
വലിയ ചാന്‍സൊന്നും കിട്ടാതെ നടക്കുന്ന എക്സ്ട്രാ നടമ്മാര് സൂപ്പര്‍ അണ്ണ മ്മാരെ പറ്റി പറെന്നത് കേട്ടിട്ടോന്ടാ
അവനൊക്കെ വെറും ജാടയല്ലേ അഭിനയം എന്താണെന്ന് പോലും അറിയാമ്മേല ഞാനവമ്മാരു ടെ പടമൊന്നും കാണാറെയില്ല ഫൂ ചെറ്റകള്‍ !!!


Harshavardhan v said...

അരുന്ധതി റോയി എന്ന വ്യക്തിയോട് എനിക്ക് അസൂയ ഉണ്ട് എന്നാണ് ധാരണ എങ്കില്‍ അങ്ങനെ തന്നെ.

>>>> എന്റെ സാറേ സത്യം പറെന്നോരെ തിരുത്താനൊക്കുവെല കേട്ടാ

സാറിനു എന്നെക്കുറിച്ചുള്ള ധാരണ എനിക്ക് ഏതെങ്കിലും തരത്തില്‍ വിലപ്പെട്ടത്‌ ആണെങ്കില്‍ മാത്രം അതിനെ ക്കുറിച്ച് ഞാന്‍ ചിന്തിച്ചാല്‍ മതിയല്ലോ

>>>> എന്റെ കാര്യം വിട് സാറേ സത്യത്തീ ആ പെമ്പ്രന്നോരുടെ വാക്കിനു വലിയ വെല കല്‍പിക്കുന്നത്‌ കൊണ്ടല്ലേ സാറു കുത്തിപ്പിടിച്ചിരുന്നു നൂറു കണക്കിന് കമന്റുകള് അടിച്ചു വിടണത് പിന്നെ ഈ കലിപ്പെല്ലാം എന്തരാന്നു ഞങ്ങാ പറഞ്ഞേല്‍ എന്തുവാ സാറേ തെറ്റ് അല്ലാണ്ട് ഈ കാലിദാസരു എന്തരു അഭിപ്രായം വച്ച് പുലര്തതാണ് എന്നത സാറിനു വലിയ വിലപ്പെട്ടത്‌ ആയത് കൊണ്ടാ ?

വാവയെ പോലെ ശരാശരിക്കു താഴെ ഐ ക്യൂ ഉള്ളവരെ സുഖമായി തിരുത്താം .

>>>> അയ്യയ്യോ സാറൊരു ഭയങ്കര സംഭവം തന്നെ കേട്ടാ എന്റെ രണ്ടു പോസ്റ്റു മുയുക്കേം വായിച്ചില്ല ഒടനെ കണ്ടുപുടിച്ച്ചു കളഞ്ഞല്ലാ എനക്ക് ഐയും ക്യുവും ഒന്നും ഇല്ലാന്ന് അപ്പൊ എങ്ങനാ സാറ് ഓരോ കാര്യോം തീരുമാനിക്കുന്നത് എന്ന കാര്യം ഏതാണ്ടൊരു മാതിരി പുടികിട്ടി കേട്ടാ

പിന്നെ കാളിദാസന്‍ന്‍റെയോ ,താങ്കളുടെയോ നിങ്ങളുടെ ദൈവം അരുന്ധതിയുടെയോ

>>>>അത് കൊള്ളാം കാളി ,പെമ്പ്രന്നോരു എന്നൊക്കെ ഒരുത്തിയെപറ്റി പറഞ്ഞാല്‍ അവരെ ദൈവം ആയി കാണുന്നതു കൊണ്ടാന്നു വിചാരിക്കാന്‍ പെരുത്ത ഐ ക്യു തന്നെ വേണം

ഇത് എനിക്ക് വെറും ഒരു ടൈം പാസ്

>>>> അപ്പൊ പിന്നെ എന്ത് പറഞ്ഞാലും ഓ ക്കേ ഞങ്ങ എല്ലാം വയിറ്റ് പെഴപ്പിനു വേണ്ടി കമന്റു എഴുതുവാന്നെ അത് കൊണ്ടല്ലേ ഞാങ്ങാടെ കുടുമം കയ്ഞ്ഞു പോണത്

തത്കാലം കൊച്ചുവാവയില്‍ എനിക്ക് താത്പര്യമില്ല

>>>> എന്നാലും എന്റെ സാറേ എന്നെ ഇങ്ങനെ വഴിയാധാരമാക്കിയത്‌ വലിയ ചതി ആയിപ്പോയി കേട്ടാ ഞാനിനി എന്ത് ചെയ്യും

Harshavardhan v said...

പ്രശ്നം നിങ്ങളെ പോലുള്ള വിഷം ചീറ്റുന്ന ജീവികളുടെ മനസുകളില്‍ ആണ് കാളിദാസാ
താഴ്ന്ന ജാതിയില്‍ പെട്ടവര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ സാമ്പത്തികമായി താഴേക്കിട യില്‍ നില്‍ക്കുന്നവര്‍ക്ക് നിയമ മൂലം ലഭിക്കുന്ന അനൂകൂല്യങ്ങളും , അവകാശങ്ങളും ( റിസര്‍വേഷന്‍, ഗ്രാന്റ് ഇതൊക്കെ ) ഒട്ടും ചോരാതെ എത്തിച്ചാല്‍ , അവര്‍ക്ക് വിദ്യാഭ്യാസം, ലോക പരിചയം ഇതൊക്കെ ഉണ്ടാകും. ചൂഷണങ്ങള്‍ കുറയും . അതിനു ആദ്യം വേണ്ടത് അതാതു ജാതികളില്‍ തന്നെ താഴെക്കിടയില്‍ ഉള്ളവരുടെ അവകാശം കയ്യിട്ടു വാരി അവരെ ഒരു കാലത്തും മുന്നോട്ടു വരാന്‍ അനുവദിക്കാത്ത സമ്പന്നര്‍, അവരുടെ ജാള്‍റയടിക്കരായ കാളിദാസന്മാര്‍ എന്നിവരെ തിരിച്ചറിഞ്ഞു കയ്യിട്ടു വാരല്‍ സംവിധാനം നിറുത്തല്‍ ആക്കുകയാണ്.
അല്ലാതെ നാട്ടിലെ ഇപ്പോള്‍ ജാതി വഴി സവര്‍ണ്ണന്‍ എന്ന് വിളിക്കുന്നവരെ മുഴുവന്‍ ഇല്ലാതാക്കിയാല്‍ അകെ സംഭവിക്കുന്നത്‌ യാദവന്‍ മുണ്ടയ്ക്ക് സവര്‍ണ്ണന്‍ ആകും. മുണ്ട സന്താളിന് സവര്‍ണ്ണന്‍ , സന്താള്‍ ഊരാളിക്ക് സവര്‍ണ്ണന്‍ . അത് അങ്ങനെ പോകും . ആ വ്യവസ്ഥ നിങ്ങളെ പോലെയുള്ള വിഷ സഞ്ചികള്‍ ഈ സമൂഹത്തില്‍ ഉള്ള കാലം അങ്ങനെ തന്നെ നില്‍ക്കും. പാവങ്ങളുടെ വിധി , അല്ലാതെ എന്ത് പറയാന്‍

Harshavardhan v said...

>>>> അയ്യയ്യോ സാറൊരു ഭയങ്കര സംഭവം തന്നെ കേട്ടാ എന്റെ രണ്ടു പോസ്റ്റു മുയുക്കേം വായിച്ചില്ല ഒടനെ കണ്ടുപുടിച്ച്ചു കളഞ്ഞല്ലാ എനക്ക് ഐയും ക്യുവും ഒന്നും ഇല്ലാന്ന് അപ്പൊ എങ്ങനാ സാറ് ഓരോ കാര്യോം തീരുമാനിക്കുന്നത് എന്ന കാര്യം ഏതാണ്ടൊരു മാതിരി പുടികിട്ടി കേട്ടാ <<
കൊച്ചുവാവ , ഐ ക്യൂ കൂടുത ഉള്ള എന്നെ പോലെയുള്ളവര്‍ അരി വെന്തോ എന്ന് അറിയാന്‍ അതിലെ ഒരു മണി എടുത്തു നോക്കും. അത്ര മതി അതിന്‍റെ നിലവാരം അളക്കാന്‍ . ശരാശരിയിലും താഴെ ബുദ്ധിയുള്ളവര്‍ക്ക് അത് മനസിലാകണം എന്നില്ല. പിന്നെ അരുന്ധതി റോയിയെ കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങള്‍ എന്‍റെ കമന്റുകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വേണേല്‍ വായിക്കു , ഇല്ലേലും എനിക്ക് ഏത് മണ്ണും ഇല്ല .
കൊച്ചുവാവയ്ക്ക് ഉള്ള അവസാന മറുപടിയാണ് . ഇനി കാളി സംവാദം കഴിയും വരെ കൊച്ചുവാവക്ക് മറുപടി ഇല്ല . കൊച്ചുവാവ വഴിയാധരാമായാലും കൊല്ലം, വായും വയറും ആയി ഇരുന്നാലും കൊള്ളാം , അത് എന്‍റെ വിഷയമല്ല :)

«Oldest ‹Older   1 – 200 of 602   Newer› Newest»