Tuesday, 19 November 2013

ശുംഭന്‍മാരുടെ ലോകം 
കുറച്ചു നാളുകള്‍ക്ക് മുമ്പ് വഴിയോരത്ത് പൊതു യോഗം കൂടുന്നത് നിരോധിച്ചു കൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്നും ഒരു വിധി വന്നിരുന്നു. സി പി എം നേതാവ്, എം വി ജയരാജന്‍ ഈ വിധി പറഞ്ഞ ജഡ്ജിയെ  ശുംഭന്‍ എന്നു വിളിച്ചു. കേരള ഹൈക്കോടതി അദ്ദേ ഹത്തെ കോടതി അലക്ഷ്യത്തിനു വിചാരണ ചെയ്തു.  ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജഡ്ജിയെ പഠിപ്പിക്കാനുള്ള ജയരാജന്റെ ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് ജയരാജന്‍ കോടതിയോട് മാപ്പു പറഞ്ഞ്  രക്ഷപ്പെടാന്‍ നോക്കി. പക്ഷെ കോടതിയോടല്ല പൊതു ജനത്തോട് മാപ്പു പറയണം എന്ന് ജഡ്ജി വാശി പിടിച്ചു. അതിനു തയ്യാറാകാത്തതുകൊണ്ട്, ജയരാജനെ  തടവിനു വിധിച്ചു.  അപ്പീലിനുള്ള സാവകാശം പോലും നല്‍കാതെ  ഈ ജഡ്ജി ജയരാജനെ പൂജപ്പുര ജയിലിലേക്കയച്ചു. അപ്പീലു പോയാല്‍ ജഡ്ജിയുടെ ശുംഭത്തരം പെട്ടെന്ന് പൊതു ജനം അറിയുമെന്ന തിരിച്ചറിവുകൊണ്ടായിരുന്നു അതുണ്ടായത്. ജയരാജന്‍ ജയിലില്‍ പോയെങ്കിലും, അപ്പീലുമായി അദ്ദേഹത്തിന്റെ വക്കീല്‍ സുപ്രീം കോടതിയില്‍ പോയി. അപ്പീല്‍ അനുവദിക്കുക മാത്രമല്ല, ജയരാജനെ ഉടന്‍ മോചിപ്പിക്കാനും സുപ്രീം കോടതി ഉത്തരവായി.  ശിക്ഷ വിധിച്ച ജഡ്ജിയുടെ ശുംഭത്തരം അന്ന് പൊതു ജനത്തിനു ബോധ്യമാകുകയും ചെയ്തു.

അടുത്ത കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു പങ്കാളിത്തമുള്ള സോളാര്‍ കേസുണ്ടായി. ഏറെ വിവാദമുണ്ടാക്കിയ ആ കേസില്‍  മുഖ്യ മന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീം രാജിനും പങ്കുണ്ടെന്നായപ്പോള്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ പിരിച്ചു വിട്ടു. സോളാര്‍ തട്ടിപ്പില്‍ മാത്രമല്ല,. ഭൂമി തട്ടിപ്പിലും ഗുണ്ടായിസത്തിലും, ഇപ്പോള്‍ ഈ പഴയ പോലീസുകാരന്‍ പ്രതിയാണ്. കേസിലെ പ്രതിയായ സലിം രാജിനെ കേരളാ പോലീസ് സ്നേഹ ബഹുമാനത്തോടെ ചോദ്യം ചെയ്തത് പക്ഷെ  കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയായ ഹാരൂണ്‍  റഷീദിനു രുചിച്ചില്ല. സലീം രാജിനു മുകളില്‍ അധികാരകേന്ദ്രം  ഉണ്ടെന്നു കൂടി പറയാനും ജഡ്ജി മറന്നില്ല. പക്ഷെ ഏതാണീ അധികാരകേന്ദ്രമെന്നു ജഡ്ജി പറഞ്ഞില്ല. അത് ആരാണെന്ന് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.  അത് ഉമ്മന്‍ ചാണ്ടി ആണെന്നു പറയാന്‍ ജഡ്ജിക്ക് പേടി ആണ്  എന്ന് പ്രതിപക്ഷ നേതാവ് വി എസ് അഭിപ്രായപ്പെട്ടു. ഉടനെ ജഡ്ജിക്ക് കലി കയറി. വി എസിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്, എന്നു  ജഡ്ജി  ചോദിച്ചു. അദ്ദേഹത്തിനു നിയമം അറിയില്ലെന്നും, കോടതിയില്‍ വരികയാണെങ്കില്‍ നിയമം പഠിപ്പിച്ചു കൊടുക്കാം എന്നും ജഡ്ജി പുംഗവന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏഴാം ക്ളാസുവരെ വിദ്യാഭ്യാസമേ ഉള്ളു എന്നും, വയസു 90 ആയി എന്നും, ഇനി കൂടുതലായി ഒന്നു പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വി എസ് മറുപടിയും കൊടുത്തു. പറഞ്ഞ ശുംഭത്തരം മനസിലായതുകൊണ്ടോ  എന്തോ പിന്നീട് ജഡ്ജി, കോടതി അലക്ഷ്യമെന്ന ഉമ്മക്കി കാട്ടി വി എസിന്റെ  പിന്നാലെ പോയില്ല. സലീം രാജിനെ ഒരു പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചോദ്യം ചെയ്യിക്കാനും ഈ ശുംഭനു സാധിച്ചുമില്ല.

സോളാര്‍ കേസിലെ ഒരു വാദി ആയ ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കണ്ടിട്ടുണ്ട് എന്ന ആരോപണം  ഉണ്ടായപ്പോള്‍, അങ്ങനെ കണ്ടിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നു. പക്ഷെ അങ്ങനെ കണ്ടാല്‍ എന്താണു കുഴപ്പമെന്ന് ഈ ജഡ്ജി ഒരിക്കല്‍ ചോദിച്ചു. അദ്ദേഹം പരിഗണിക്കുന്ന കേസുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഈ തട്ടിപ്പില്‍ ഒരു പങ്കുമില്ല എന്ന അഭിപ്രായം ​കൂടി ഈ ജഡ്ജി പറഞ്ഞു എന്നും കൂടി ഓര്‍ക്കുക.

അതിനിടയില്‍  സരിതയെ ഒരു മജിസ്റ്റ്രേട്ടിന്റെ മുമ്പില്‍ ഹജരാക്കിയപ്പോള്‍ അവര്‍ക്ക് ചിലത് പറയാനുണ്ട് എന്ന് ജഡ്ജിയോട്  പറഞ്ഞു. അദ്ദേഹം ​മറ്റുള്ളവരെയെല്ലാം പുറത്താക്കി സരിതക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടു. പക്ഷെ വളരെയേറെ ഗൌരവമുള്ള,  ഈ കാര്യങ്ങള്‍ രേഖപ്പെടുത്താനൊന്നും നിയമം പഠിച്ച്, ജഡ്ജിയായ ഇദ്ദേഹം   ​തയ്യാറായില്ല. അതിന്റെ കാരണം ഇത് രാഷ്ട്രീയത്തില്‍ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുള്ളവ ആയതുകൊണ്ടായിരുന്നു.   സരിതയോട് പറയാനുള്ളതൊക്കെ എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം സരിതക്കു പറയാനുള്ളത് 24 പേജുള്ള ഒരു statement ആയി തയ്യാറാക്കി. അതില്‍ പല ഉന്നതരുടെയും പേരുണ്ടെന്ന് സരിതയുടെ വക്കീല്‍ തന്നെ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചപ്പോള്‍ ഇതേ ജഡ്ജി പറഞ്ഞത്, അതൊക്കെ ഒരു കെട്ടു  നുണകള്‍  ആണെന്നായിരുന്നു.  ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം മനസിലാക്കിയ ഉമ്മന്‍ ചാണ്ടി, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ്  സരിതയെ ജയില്‍ മാറ്റി. ഉന്നത പോലീസുദ്യോഗസ്ഥനും മറ്റ് പലരും അവരെ ചെന്നു കണ്ടു. അതിനു ശേഷം 24 പേജുള്ള statement , വെറും നാലു പേജായി ചുരുങ്ങി. ഉന്നതരുടെ പേരുകളും അപ്രത്യക്ഷമായി. ജഡ്ജി സരിത എഴുതിക്കൊടുത്ത statement ഉം  സ്വീകരിച്ചു. പക്ഷെ ഇതില്‍ ഉണ്ടായ അട്ടിമറി  മറ്റുള്ളവര്‍ക്ക് മനസിലായി. അഡ്വക്കറ്റ് ജയശങ്കറിനേപ്പൊലുള്ളവര്‍ ഹൈക്കോടതിയില്‍ ഇതേപ്പറ്റി ഒരു പാരാതി കൊടുത്തു. ഹൈക്കോടതി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ഒരു കെട്ടു നുണ എന്നു പറഞ്ഞതൊക്കെ സത്യമാണെന്ന് ജഡ്ജിക്ക് സമ്മതിക്കേണ്ടി വന്നു. പലരും തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്നും , രണ്ടു മൂന്ന് മന്ത്രിമാരുടെ പേരുകള്‍ അവര്‍ പറഞ്ഞിരുന്നു എന്നുമാണ്, ഇപ്പോള്‍ ഈ ജഡ്ജി പറയുന്നത്. പക്ഷെ അവരുടെ പേരുകള്‍ ഇപ്പോള്‍ ഓര്‍മ്മയില്ലത്രെ. ഓര്‍മ്മയില്ലെന്ന് ഏതെങ്കിലും സാക്ഷി കോടതിയില്‍ മൊഴി കൊടുത്താല്‍, അവരെ കടിച്ചു കീറുന്ന ജഡ്ജിയാണിത് പറയുന്നതെന്നോര്‍ക്കുക. നിയമം സംരക്ഷിക്കാന്‍ വേണ്ടി ജഡ്ജി പദം അലങ്കരിക്കുന്ന ഒരു ജഡ്ജിക്ക്, ഒരു സ്ത്രീ ലൈംഗിക പീഢനം നടന്നു എന്ന് പരാതിപ്പെട്ടാല്‍ എന്തു ചെയ്യണമെന്നറിയില്ലെങ്കില്‍ ഇദ്ദേഹത്തെ ശുംഭന്‍  എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

കേരളത്തിലെ ഭൂരിഭാഗം ​ജനങ്ങളും ഇപ്പോള്‍ പന്തം കണ്ട പെരുച്ചാഴികളേപ്പോലെ  അന്തിച്ചു നില്‍ക്കുകയാണ്. ഗാഡ്‌ഗില്‍ കമ്മിറ്റിയും, കസ്തൂരി രംഗന്‍ കമ്മിറ്റിയും, യു ഡി എഫും, എല്‍ ഡി എഫും, കത്തോലിക്ക സഭയും, കോണ്‍ഗ്രസ് എം പി, പി റ്റി തോമസും കൂടി മലയാളികളെ മുഴുവന്‍ ഒരു മായിക ലോകത്തേക്ക് കൊണ്ടുപോയിരിക്കുന്നു.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഒരുത്തരവിറക്കി. മൈനിങ്, പാറപൊട്ടിക്കല്‍, മണല്‍വാരല്‍, 20,000 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടനിര്‍മ്മാണം, താപവൈദ്യുത നിലയം, 50 ഹെക്ടറിന് മുകളിലുള്ള ടൗണ്‍ഷിപ്പ്, ചുവപ്പു കാറ്റഗറിയില്‍ വരുന്ന വ്യവസായം എന്നിവയ്ക്കുമാത്രമാണ് ഈ ഉത്തരവു പ്രകാരം ഇപ്പോള്‍ നിരോധനം  ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവിറങ്ങിയ ഉടനെ രണ്ട് ക്രൈസ്തവ  ബിഷപ്പുമാര്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇടുക്കി ബിഷപ്പും താമരശ്ശേരി ബിഷപ്പും.  ഹര്‍ത്താലിനാഹ്വാനം ചെയ്തു. യു ഡി എഫ് ഘടകകക്ഷികളായ മുസ്ലിം  ലീഗും, കേരള കോണ്‍ഗ്രസും, എല്‍ ഡി എഫും ഹര്‍ത്താലില്‍ പങ്കു ചേര്‍ന്നു. പക്ഷെ പലയിടത്തും അക്രമങ്ങളുണ്ടായി. ടിപ്പര്‍ ലോറികളില്‍ അക്രമികളെ കൊണ്ടു വന്നിറക്കി വ്യാപകമായ നശാനഷ്ടങ്ങളുണ്ടാക്കി. ടിപ്പറില്‍ ആളെ ഇറക്കിയവര്‍ പാറപൊട്ടിക്കലിനും മണല്‍ വാരലിനും വേണ്ടി നിലകൊള്ളുന്നവരാണെന്നു സ്പഷ്ടം.

ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ചോദിച്ചിരിക്കുന്നു. ഈ ജഡ്ജിമാരെ ശുംഭന്‍ മാര്‍ എന്നു തന്നെ വിളിക്കാം. ഹര്‍ത്താലിഹ്വാനം ചെയ്ത ബിഷപ്പുമാരും, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇത് വായിച്ചിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ റിപ്പോര്‍ട്ട് അവരില്‍ പലരുടെയും പല തരം താല്‍പ്പര്യങ്ങള്‍ക്കെതിരായതുകൊണ്ടാണ്, ഇതിനെ എതിര്‍ക്കുന്നതെന്ന്  ഈ ജഡ്ജി മാര്‍ക്ക് മനസിലായിട്ടില്ലെങ്കില്‍ ഇവരെ ശുംഭന്‍മാര്‍ എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

ഇടുക്കിയിലെ അനധികൃത കയ്യേങ്ങളൊഴിപ്പിക്കാന്‍ ചെന്നാല്‍, ചെല്ലുന്നവരുടെ കാലു വെട്ടും  എന്ന് പറഞ്ഞ എം എം മണിയാണ്, ഹര്‍ത്താലിനാഹ്വാനം ചെയത് ഒരു രാഷ്ട്രീയ നേതാവ്. ഈ അനധികൃത കയ്യേറ്റ ഭൂമിയില്‍ പണുതിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പലതും പൊളിച്ചു മാറ്റേണ്ടി വരും എന്ന തിരിച്ചറിവു കൊണ്ടാണവര്‍ ഹര്‍ത്താലിനിറങ്ങിയത്.

താമരശ്ശേരി ബിഷപ്പ് ഡെല്‍ഹിയില്‍ ചെന്ന് സോണിയ  ഗാന്ധിയെ കണ്ട് ഒരു ഉറപ്പു വങ്ങിയതിനു  ശേഷമാണത്രെ  ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരു കര്‍ഷകനെയും കുടിയിറക്കില്ല എന്ന ഉറപ്പാണത്രെ വാങ്ങിയത്. ഏതെങ്കിലും കര്‍ഷകനെ കുടിയിറക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ നിര്‍ദ്ദേശിക്കുന്നില്ല. അതിന്റെ അര്‍ത്ഥം ഇല്ലാത്ത ഒരു നിര്‍ദ്ദേശത്തിന്റെ പേരും പറഞ്ഞാണ്, ഈ ബിഷപ്പ് ഹര്‍ത്താലിനാഹ്വാനം  ചെയ്തതെന്നല്ലേ? അപ്പോള്‍ ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ഇടുക്കി ബിഷപ്പും ഇടുക്കി എം പി ആയ പി റ്റി തോമസും നേര്‍ക്ക് നേരെ പോരാടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ പണ്ടുമുതലേ സൌഹൃദത്തിലാണ്. വിമോചന സമര കാലം മുതലേ ഉള്ള ഈ അടുപ്പത്തിനു വലിയ കോട്ടമുണ്ടായിട്ടില്ല. പക്ഷെ ഇപ്പോള്‍ പി റ്റി തോമസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും, എന്നൊക്കെ ആണു ബിഷപ്പു പറയുന്നത്.

ഇവര്‍ തമ്മിലുള്ള വാക്‌പ്പോരിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.

പി റ്റി തോമസ്. 

തെറ്റായ രീതിയിലുള്ള പ്രചാരണം അഴിച്ചുവിട്ട്‌ വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ്‌ ഇടുക്കി രൂപതാ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്‌. കാശ്‌മീര്‍ മോഡല്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്നാണു ബിഷപ്‌ പറയുന്നത്‌. ഈ പ്രഖ്യാപനത്തിലൂടെ ബിഷപ്‌ വിഘടനവാദിയായി മാറി. ഏത്‌ സാഹചര്യത്തിലാണ്‌ ഇത്തരമൊരു പ്രസ്‌താവന ബിഷപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കണം. മൂലമറ്റം പവര്‍ഹൗസ്‌ ഉപരോധിക്കാനാണ്‌ അവരുടെ തീരുമാനം. നക്‌സലുകള്‍ പോലും ചെയ്‌തിട്ടില്ലാത്ത സമരരീതിയാണിത്‌. നക്‌സലിസത്തേക്കാള്‍ മാരകമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ബിഷപ്പിന്‌ എങ്ങിനെ സാധിക്കുന്നു? പരിസ്‌ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ്‌ കത്തോലിക്കാ സഭയുടെ ചരിത്രം. പരിസ്‌ഥിതിക്ക്‌ എതിരായ പ്രവര്‍ത്തനം പറഞ്ഞു കുമ്പസാരിക്കേണ്ട ഒന്നായാണ്‌ സഭ കാണുന്നത്‌. എന്നിട്ടും ബിഷപ്‌ പരിസ്‌ഥിതി സംരക്ഷണത്തിന്‌ എതിരായി നിലകൊള്ളുന്നു. ഇതു സഭാ വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന്‌ ഉറപ്പാണ്‌. 

 ബിഷപ്പ്.

ഹൈറേഞ്ചിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്‌തമായ നേതൃത്വം ഇവിടെയില്ലാത്ത സാഹചര്യത്തിലാണ്‌ എല്ലാ വിഭാഗങ്ങളേയും കൂട്ടിയോജിപ്പിച്ച്‌ ഹൈറേഞ്ച്‌ വികസന സമിതി രൂപീകരിച്ചത്‌. ഈയൊരു നടപടി ഏറ്റവും ഭയപ്പെടുത്തിയതു പി.ടി. തോമസിനെ പോലെയുള്ള രാഷ്‌ട്രീയക്കാരെയാണ്‌. കര്‍ഷകന്‌ എതിരെ നിന്നാല്‍ ഒരൊറ്റവോട്ടും കിട്ടില്ലെന്ന്‌ ബോധ്യമായപ്പോഴാണ്‌ അസത്യപ്രചാരണത്തിലൂടെ ഞങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പി.ടി. ശ്രമിക്കുന്നത്‌. അപ്പോള്‍ ആരാണ്‌ യഥാര്‍ഥ വിഘടനവാദി? മൂലമറ്റം പവര്‍ഹൗസ്‌ ഉപരോധിക്കുന്നതു പ്രതീകാത്മകമായിട്ടാണ്‌. അത്‌ ആശയതലത്തില്‍ മാത്രമാണ്‌. പ്രായോഗിക തലത്തിലേക്കു മാറ്റുമ്പോള്‍ മാത്രമേ അത്‌ നക്‌സലിസമാകുന്നുള്ളൂ. ഒന്നു ചിരിക്കാന്‍ പോലും അറിയാത്ത വ്യക്‌തിയാണ്‌ പി.ടി. തോമസ്‌. ഉള്ളം നിറയെ കളങ്കമാണ്‌. അതുകൊണ്ടാണ്‌ എന്നെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ സാധിക്കുന്നതും.   ഗ്രൂപ്പ്‌ നേതാവായി നെഞ്ച്‌ വിരിച്ച്‌ നടക്കണമെന്ന്‌ മാത്രമേയുള്ളൂ. സാധാരണകര്‍ഷകനോട്‌ സംസാരിക്കാന്‍ പോലും പി.ടിക്കു താല്‍പ്പര്യമില്ല. കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനും സമയമില്ല. സഭയുമായി പി.ടി ക്കിപ്പോള്‍ അടുപ്പമൊന്നുമില്ല. ഇനി പി.ടി. മത്സരിക്കുകയാണെങ്കില്‍ നിലംതൊടാതെ പൊട്ടിക്കുമെന്നുറപ്പാണ്‌. എം.പി. എന്ന നിലയ്‌ക്ക്‌ പി.ടി. സമ്പൂര്‍ണ പരാജയമാണ്‌. 

സതീശനെയും ബലറാമിനെയും പോലെ ഹരിത പട്ടം സ്വയം ചാര്‍ത്തി നടക്കുന്ന ആളുമല്ല പി റ്റി തോമസ്. ബലറാം ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനു പോയിരിക്കുകയാണെന്ന് കേള്‍ക്കുന്നു. കാതിക്കുടം വിഷയത്തില്‍ സതീശനുള്ള പരിസ്ഥിതി സ്നേഹം എല്ലാവരും കണ്ടതുമാണ്. ഇതുപോലെ മുഖം മൂടി ഒന്നും ധരിക്കാത്ത പി റ്റി തോമസിനിപ്പോള്‍ ഈ വിഷപ്പുമായിഏറ്റുമുട്ടേണ്ടി വന്നത് എന്തുകൊണ്ടായിരിക്കാം? പാര്‍ട്ടി എടുത്ത തീരുമാനമായതുകൊണ്ട്, അതിനെ തള്ളിപ്പറയാന്‍ സ്ഥാനാര്‍ത്ഥിത്ത മോഹി ആയ തോമസിനു  ബുദ്ധിമുട്ടുണ്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം ​സ്വാഗതം ചെയ്തു. അല്ലെങ്കില്‍ സോണിയ ഗാന്ധി ചീട്ടു വെട്ടിക്കളയും എന്ന തിരിച്ചറിവുകൊണ്ടാണത്.

പക്ഷെ അതിപ്പോള്‍ ബൂമറാംഗ് പോലെ തിരിച്ചു വന്നിരിക്കുന്നു. ഇടുക്കിയിലെ  ഭൂരിഭാഗം പേരും എതിര്‍ക്കുന്ന ഒരു വിഷയത്തില്‍ ബിഷപ്പിനെതിരെ പരസ്യ നിലപാടെടുക്കാന്‍ കാണിച്ച ധൈര്യം ഏതായലും അനുമോദനം അര്‍ഹിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍  പി റ്റി തോമസിനോട് തോന്നിയ ആദരം പാടെ ഇല്ലാതാക്കുന്ന മറ്റ് ചില  പരാമര്‍ശങ്ങള്‍  അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പൊര്‍ട്ടിന്, എന്തു  പോരായ്‌മകള്‍ ആണുള്ളത് എന്നു ചോദിച്ചപ്പോള്‍ പി റ്റി തോമസിന്റെ മറുപടി ഇതായിരുന്നു. ഗാഡ്‌ഗിലിന്റെ നിര്‍ദേശങ്ങളില്‍ പോരായ്‌മകളുണ്ടെന്നു കരുതുന്നില്ല എന്നാണദ്ദേഹം മറുപടി പറയുന്നത്. എങ്കില്‍ പിന്നെ കസ്തൂരി രംഗന്‍ കമ്മിറ്റിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് എന്തിനു നിയോഗിച്ചു? എന്തുകൊണ്ട് തോമസ് അതിനെതിരെ പ്രതിഷേധിച്ചില്ല? ഇവിടെ തോമസ്,  വി ഡി സതീശന്‍ ലെവലിലേക്ക് താഴുന്നു.

കാഷ്മീര്‍ മോഡല്‍ സമരം നടത്തുമെന്ന് ബിഷപ്പ് പറഞ്ഞതായും അത് വിഘടന വാദത്തിനു സമമാണ്, എന്നുമാണ്, തോമസിന്റെ നിലപാട്. പണ്ട് ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡല്‍ സമരത്തിനാഹ്വാനം നടത്തിയതുപോലെ. ഇടുക്കി ബിഷപ്പിനേക്കുറിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് പരാതി പറയുമെന്നാണു തോമസ് പറയുന്നത്. വിഘടന വാദം രാജ്യ ദ്രോഹമാണ്. അതിനുള്ള പരാതി ഏതെങ്കിലും സഭയുടെ തലവന്റെ അടുത്തല്ല  കൊടുക്കേണ്ടത്. അത് നീതി ന്യായ കോടതിയിലാണ്. ഇത് പറഞ്ഞതു വഴി തോമസ് ഒരു ശുംഭന്‍ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.

തോമസ് പറഞ്ഞ ഏറ്റവും വലിയ തമാശ ഇതാണ്.

റിപ്പോര്‍ട്ട്‌ കര്‍ഷകര്‍ക്കു ദോഷം ചെയ്യാത്തതാണെങ്കില്‍ അവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച്‌ അവരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട ശേഷം നടപ്പാക്കുകയായിരുന്നെങ്കില്‍ ആശങ്കകള്‍ അകറ്റാമായിരുന്നില്ലേ? 

എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ.

ഇതേ അഭിപ്രായം തന്നെയാണ്‌ എനിക്കുമുള്ളത്‌.

2009 മുതല്‍ തോമസ് ഇടുക്കിയിലെ എം പി  ആണ്. 2011 ലായിരുനു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണു നല്ലതെന്നു പറയുന്ന ഇദ്ദേഹം  ഇതേക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ ഇതു വരെ ശ്രമിച്ചതായി കേട്ടില്ല.കോണ്‍ഗ്രസിലെ ഗ്രൂപ്പു  വഴക്കില്‍ കാണിച്ച  ച്വ്ച ആവേശ ത്തിന്റെ ആയിരത്തിലൊന്ന്, ഈ റിപ്പോര്‍ട്ടിനേപ്പറ്റി സ്വന്തം വോട്ടര്‍മാരെ ബോധവാന്‍മാരാക്കാന്‍ ഇദ്ദേഹം  ശ്രമിച്ചില്ല. ബിഷപ്പ് പറഞ്ഞതുപോലെ നെഞ്ചു വിരിച്ച് ഗ്രൂപ്പു കളിച്ചു നടന്നു. ഇപ്പോഴും അതിനു വേണ്ടി ശ്രമിക്കുന്നതായി കാണുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തു വന്നപ്പോള്‍ അദ്ദേഹം അങ്കലാപ്പിലാണ്. ബിഷപ്പ് മാത്രമല്ല  ഇടുക്കിയിലെ ലക്ഷക്കണക്കിനാളുകള്‍  പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ തോമസിന്റെ അസ്ത്രം ബിഷപ്പിനു നേരെ മാത്രം തിരിച്ചു വച്ചിരിക്കുന്നത്, അദ്ദേഹം ബിഷപ്പിനെതിരെ ആരോപിക്കുന്ന അതേ ഗൂഢ  അജണ്ടയുടെ ഭാഗമല്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.  ഏതായാലും തോമസിന്റെ കാര്യം ​ഏതാണ്ടു തീരുമാനമായി. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച്,  പിണറായി വിജയന്‍ ഇടതുപക്ഷത്തിനുണ്ടാക്കിയ  കറ ഏതാണ്ട് കഴുകിക്കളയാനുള്ള അവസരം  ഇടതുപക്ഷത്തിനു കിട്ടിയിട്ടുണ്ട്. അതവര്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നു തീര്‍ച്ച.

അടുത്ത ശുംഭത്തരം പറഞ്ഞത് കേരള മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ആണ്.

അദ്ദേഹം പറഞ്ഞത് ഇതാണ്. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര ജനതയെ ബാധിക്കില്ല. ഇ.എസ്.എയില്‍ വനം വകുപ്പിന്റെ യാതൊരു ഇടപ്പെടലുമുണ്ടാകില്ല. ജനവാസത്തിന് തടസവും വരില്ല. ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ തുടർന്നും ജീവിക്കാം. കൃഷിക്കും കന്നുകാലി വളര്‍ത്തലിനും തടസമുണ്ടാകില്ല. 

ഇത് തികച്ചും തെറ്റായ പ്രസ്താവന ആണ്.  ഉമ്മന്‍ ചാണ്ടിയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതിലോലമായി കാണണമെന്നായിരുന്നു ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പക്ഷെ  60,000 ചതുരശ്രകിലോമീറ്റര്‍ മാത്രം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ 123 വില്ലേജുകളാണ് ഇതില്‍ വരിക. കസ്തൂരിരംഗന്‍ കമ്മിറ്റി  സ്വാഭാവിക വനങ്ങളും സംരക്ഷിതപ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്ഥലങ്ങളെയാണ് പരിസ്ഥിതിലോലമായി കണക്കാക്കിയത്. ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്.ഏത് റിപ്പോര്‍ട്ട് നടപ്പാക്കിയാലും  ഈ പരിസ്തിതി ലോല  പ്രദേശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് ശുംഭത്തരമാണ്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണപരമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാണ്, വി എസ് അച്യുതാനന്ദന്‍ പറയുന്നത്. ജനങ്ങള്‍ക്ക് ദോഷകരമെന്നു തോന്നുന്ന വിഷയങ്ങളില്‍ സമവായമുണ്ടാക്കി ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പിലാക്കാം  എന്ന് ഗാഡ്ഗില്‍ തന്നെ പറയുന്നുണ്ട്.

പക്ഷെ പിണറായി വിജയന്‍  വ്യക്തമായി ഒന്നും  പറയുന്നില്ല. അദ്ദേഹം എങ്ങും തൊടാതെ ചിലത് പറയുന്നു. 'ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചില ദൗര്‍ബല്യങ്ങള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. 'ഈ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ജനങ്ങളെ പ്രകൃതിസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഇടപെടലാണ് ആവശ്യമായിട്ടുള്ളത്. അതിന് പകരം ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. കര്‍ഷക സംഘടനകളുമായും അതുപോലുള്ള വിവിധ ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാവണം.' 

ഇതിനെ കേരള രാഷ്ട്രീയത്തിലെ ക്ളൌണ്‍ എന്നു വിശേഷിപ്പിക്കാവുന്ന കെ സി ജോസഫ് പരിഹസിക്കുന്നത് ഇങ്ങനെ.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച വി.എസ്. അച്യുതാനന്ദനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പിണറായി വിജയനും ഇപ്പോള്‍ പാഷാണം വര്‍ക്കിയുടെ റോളാണ് അഭിനയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.

യു ഡി എഫ് പ്രതിരോധത്തിലാണ്. യു ഡി എഫിലെ പ്രാബല കക്ഷികളായ കേരള കോണ്‍ഗ്രസും, മുസ്ലിം ലീഗും  ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നു. കേരളത്തിലെ പ്രബല സമുദായമായ കത്തോലിക്കാ സഭയും എതിര്‍ക്കുന്നു. സി പി എമ്മുമായി ഒരു കാലത്തും അടുപ്പം കണിക്കാത്ത കത്തോലിക്കാ സഭ, സി പി എം എടുത്ത നിലപാടില്‍ വരുമ്പോള്‍ അവര്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അവരെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടു വരാന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നു. കേരളത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്, കേന്ദ്രത്തിലും ഭരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തോട് മാലയോര മേഘലകളിലെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുന്നതിന്, സി പി എമ്മിന്റെ നേരെ കുതിര കയറുന്നതില്‍ എന്തു കാര്യം?.

ഉമ്മന്‍ ചാണ്ടി കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് വരുന്നതു വരെയെങ്കിലും കാത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്  കേന്ദ്ര സര്‍ക്കരിനോട് പറയാമായിരുന്നു. അതൊന്നും ചെയ്യാതെ ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കു മാത്രമാണ്. അത് ഉമ്മന്‍ ചാണ്ടിയുടെ പരാജയം മാത്രമാണ്.

ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ മലയോര മേഘലയിലെ ആളുകള്‍ ഭയാശങ്കയിലായിരുന്നു. അതിനൊന്നും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെ പണ്ടത്തെ നാട്ടു രജാക്കന്‍മാരേപ്പോലെ പണക്കിഴി വിതരണം ചെയ്ത് നടക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും  ജോസഫും. ഇപ്പോള്‍ കാര്യങ്ങളൊക്കെ കൈ വിട്ടു പോകുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷത്തിന്റെ നേരെ കുതിര കയറിയിട്ട് യാതൊരു പ്രയോജനവുമില്ല.

സുകുമാരന്‍ നായര്‍  എന്തു പറഞ്ഞാലും ആരെ ചീത്ത വിളിച്ചാലും, അത് പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്  എന്ന് പറയുന്ന ചെന്നിത്തലയോ, പി റ്റി തോമസോ, ഉമ്മന്‍ ചാണ്ടിയോ, ആ ഔദാര്യം ഇടുക്കി ബിഷപ്പിനനുവദിച്ചു കൊടുത്ത് കണ്ടില്ല. തോമസ് ബിഷപ്പിനെ ആക്ഷേപിക്കുകയാണു ചെയ്തത്. ഉമ്മന്‍ ചാണ്ടിക്കോ  കെ സി ജോസഫിനോ ആ ധൈര്യമില്ലാത്തതുകൊണ്ട് സി പി എമ്മിനെ ചീത്ത വിളിക്കുന്നു.

കേരളം ചില ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്നാണ്, ഉമ്മന്‍ ചാണ്ടി പറയുന്നത്. ഇവയാണാ ആവശ്യങ്ങള്‍.

കസ്തുരിരംഗന്‍ ശിപാര്‍ശ ചെയ്ത വില്ളേജുകളിലെ പരിസ്ഥിതി ലോല പ്രദേശത്തെയും (ഇ.എസ്.എ) അല്ലാത്ത പ്രദേശങ്ങളെയും വേര്‍തിരിക്കണം.

വനത്തിനകത്തെ ഏലം ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍, വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍, റബ്ബര്‍തോട്ടങ്ങള്‍ എന്നിവയെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം.

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളും 121 പഞ്ചായത്തുകളും ഉൾപ്പെടുത്തിയത്  അംഗീകരിക്കില്ല.

പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെടുന്ന വില്ലേജുകളെ അപ്പാടെ ഇ.എസ്.എയായി പ്രഖ്യാപിച്ച നടപടി തിരുത്തണം.

റെഡ് കാറ്റഗറിയില്‍ നിന്ന് ആശുപത്രികളെയും ഡയറികളെയും ഒഴിവാക്കണം.

ഇതൊക്കെ ആണു നിര്‍ദ്ദേശങ്ങളെങ്കില്‍ പിന്നെ എന്തിനു വെറുതെ ഒരു കമ്മിറ്റിയെ കൂടി വച്ച് ആ പണം  കൂടെ ദൂര്‍ത്തടിക്കുന്നു? യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി  കുറച്ച് സാവകാശം ലഭിക്കാന്‍ ശ്രമിക്കുകയാണ്.  ജനങ്ങളെ വിഡ്ഢികളാക്കാന്‍. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ചിലതൊക്കെ ചെയ്യുന്നു എന്ന തോന്നലുണ്ടാക്കി, എങ്ങനെയെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പു വരെ ഇത് നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢ തന്ത്രമാണിത്.   

ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നാണ്, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതുപ്രകാരം ​പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുന്നത് ചില ആദിവാസി കോളനികള്‍ മാത്രമായിരിക്കും.  ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചാല്‍ ഒറ്റ വില്ലേജും പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്താന്‍ ആകില്ല. അപ്പോള്‍ പിന്നെ ഈ റിപ്പോര്‍ട്ടിനു പ്രസക്തി ഇല്ലാതാകും. ജനസാന്ദ്രത കണക്കിലെടുത്താല്‍ കേരളത്തിലെ 123 വില്ലേജുകളെയും പരിസ്ഥിതിലോലപരിധിയില്‍നിന്ന് ഒഴിവാക്കേണ്ടി വരും. 

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ പാളിച്ചയുമിതാണ്. ഇനി കേരളം  ആവശ്യപ്പെടുമ്പോലെ ഓരോ വില്ലേജിലും പരിസ്തിതി ലോല പ്രദേശമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ബഹിരാകാശ ശാസ്ത്രജ്ഞനായ   കസ്‌തൂരിരംഗന്‍ ആകാശത്തു നിന്ന്‌ ഭൂമിയെ കണ്ടാണീ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുകൊണ്ട് അദ്ദേഹത്തിനു യാഥാര്‍ത്ഥ്യങ്ങളൊന്നും ശരിയായ വിധത്തില്‍  കാണാന്‍ പറ്റിയില്ല. പരിസ്‌ഥിതിക്ക്‌ യാതൊരു പ്രാധാന്യവും കല്പ്പിക്കാതെയാണ്‌ കസ്‌തൂരിരംഗന്‍ പശ്‌ചിമഘട്ട സംരക്ഷണത്തെ നോക്കിക്കണ്ടതെന്ന്‌ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും. അദ്ദേഹത്തിന്‌ യാതൊരു പരിചയവുമില്ലാത്ത മേഖലയാണ്‌ പ്രകൃതിസംരക്ഷണരംഗം. അതുകൊണ്ടാണ്,. 123 വില്ലേജുകളെ ആകാശത്തു നിന്ന്  വീക്ഷിച്ചിട്ട് അവിടങ്ങളില്‍  പല കാര്യങ്ങളും ചെയ്യരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷെ ഗാഡ്ഗില്‍ എന്ന പ്രകൃതിശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ചത്, പരിസ്തിതി ലോല മേഘലയില്‍ പലതും ചെയ്യാം പക്ഷെ, പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ആയിരിക്കണമെന്നു മാത്രം. അതാതു പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും, അഭിപ്രായങ്ങളും കണക്കിലെടുത്ത്, വിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തോടു കൂടി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണു ഗാഡ്ഗില്‍ പറയുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒരു തീരുമാനവും, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളുമാണ്.  

ആറു സംസ്‌ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന്‌ പ്രശ്‌ന പരിഹാരം ഉണ്ടാക്കട്ടെയെന്ന്, കസ്‌തൂരിരംഗന്‍ നിര്‍ദേശിക്കുമ്പോള്‍, അതാതിടത്തെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചും, പ്രകൃതിക്ക് ദോഷം വരാത്തതുമായ തീരുമാനങ്ങള്‍ നടപ്പില്‍ ആക്കട്ടെ എന്നാണ്  ഗാഡ്ഗിൽ കമ്മിറ്റി  നിർദ്ദേശം . ഇതനുസരിച്ച് ഏറ്റവും ജനാധിപത്യപരമായ നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണുള്ളത്. നടപ്പാക്കേണ്ടതും അതാണ്. അതിനു വേണ്ടി,  ഓരോ പ്രദേശത്തുമുള്ള പരിസ്തിതി വിഷയത്തില്‍ പ്രാവീണ്യമുള്ള  വിദഗ്‌ധരെ സര്‍ക്കാര്‍  കണ്ടെത്തി പരിസ്‌ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ അവബോധം നല്‍കുകയാണു വേണ്ടത്‌. അതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം. ഇവ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്, നിയമങ്ങളല്ല. 

പക്ഷെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം  കര്‍ഷകരെയും കുടിയേറ്റക്കാരെയും യാതൊരു തരത്തിലും  ബാധിക്കില്ല. മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരെയുമൊക്കെ ബാധിക്കും. 


Wednesday, 6 November 2013

മംഗള്‍ യാനും മംഗളവാര്‍ത്തയും നവംബര്‍ അഞ്ചാം തീയതി ഇന്‍ഡ്യയില്‍ രണ്ടു സംഭവങ്ങളുണ്ടായി.  ചൊവ്വയിലേക്ക് ഇന്‍ഡ്യ ഒരു പേടകമയച്ചു. അതവിടെ എത്തുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. രണ്ടാമത്തെ സംഭവം ഇന്‍ഡ്യയിലെ ഒരു പ്രധാന പാര്‍ട്ടിയായ സി പി എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒരഴിമതിക്കേസിന്റെ വിചാരണയില്‍ നിന്നും കോടതി ഒഴിവാക്കി. രണ്ടും വാര്‍ത്താ പ്രാധാന്യം നേടി.

450 കോടി രൂപ ചെലവാക്കിയിട്ടാണ്, ചൊവ്വയിലേക്ക് ഈ പേടകം ഇന്‍ഡ്യ വിടുന്നത്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ആണെന്നും ഐ എസ് ആര്‍ ഒ മേധാവി, കെ  രാധാകൃഷ്ണന്‍ പറഞ്ഞു.  ബഹിരാകാശ രംഗത്തെ ഇത്തരം കാൽവെയപ്പുകള്‍  രാജ്യത്തിന് നിരവധി നേട്ടങ്ങൾ കൊണ്ടു വരുമെന്നും കൂടെ അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിനോട് മറ്റ് പലരും യോജിക്കുന്നില്ല.  മാധവന്‍ നായര്‍ എന്ന മുന്‍ മേധാവി പറയുന്നത് ഇത് ശുദ്ധ അസംബന്ധം ആണെന്നാണ്.

വിമര്‍ശനം ഇന്‍ഡ്യയില്‍ മാത്രമല്ല. അങ്ങ് ഇംഗ്ളണ്ടിലും ഉണ്ടായി. വര്‍ഷം തോറും ഇംഗ്ളണ്ട് ഇന്‍ഡ്യക്ക് 2800 കോടി രൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. ഇതുപോലെ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്ന ഇന്‍ഡ്യ ഇതുപോലെയുള്ള ഒരു ദൌത്യത്തിനിറങ്ങിയത് ശരിയാണോ എന്നവര്‍ ചോദിക്കുന്നു. ചോദ്യത്തില്‍ കഴമ്പില്ലാതില്ല. 40% ജനങ്ങള്‍ ദാരിദ്യരേഖക്കു താഴെ ജീവിക്കുന്ന, പകുതിയോളം ജനങ്ങള്‍ക്ക് മലവിസര്‍ജനത്തിനു സൌകര്യമില്ലാത്ത ഒരു ദരിദ്ര രാജ്യം ചൊവ്വയില്‍ പോയി എന്തു കണ്ടുപിടിക്കാനാണുദ്ദേശിക്കുന്നതെന്ന അവരുടെ ചോദ്യത്തില്‍ കഴമ്പില്ലാതില്ല.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതാണ്, ഇപ്പോള്‍ ഇന്‍ഡ്യ ചൊവ്വയിലേക്ക്  പേടകം അയക്കാനുണ്ടായ കാരണം. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് ഇതിന്റെ ഉപജ്ഞാതാക്കളും പറയുന്നില്ല. ചൊവ്വയില്‍ ജീവനുണ്ടെന്നു കണ്ടെത്തിയാല്‍ അത് ഇന്‍ഡ്യക്കാര്‍ക്ക് എങ്ങനെ ഉപകാരപ്പെടും എന്നു മാത്രം അവര്‍ പറയുന്നില്ല.  അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ  പോലും സംശയത്തോടെ കാണുന്ന, ദൌത്യമാണീ ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടല്‍.

നാസ ശാസ്ത്രജ്ഞന്‍ അമിതാഭ  ഘോഷും ഇന്‍ഡ്യയുടെ ചൊവ്വ ദൌത്യത്തിന്റെ വിജയത്തേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ മറ്റ് പലരും ഇന്‍ഡ്യന്‍ ദൌത്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നു.  ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍ യു. ആര്‍. റാവു ആണൊരു പ്രമുഖ വ്യക്തി. പത്തടി ഉയരത്തില്‍ പൊട്ടുന്ന ദീപാവലി പടക്കത്തിനായി മാത്രം അയ്യായിരം കോടി ചെലവിടുന്ന രാജ്യത്ത് ചൊവ്വാ ദൌത്യത്തിനായി 500 കോടി ചെലവിടുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറയുന്നു.

ഇതുപോലെ കൊട്ടിഘോഷിച്ച് പണ്ട് നമ്മള്‍ ചന്ദ്രനിലേക്കൊന്നു പോയിരുന്നു. അവിടെ പോയി ജലം ഉണ്ടെന്നു കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകളും. ആ കണ്ടെത്തലിനു ശൂന്യാകാശഗവേഷണത്തിന്റെ വത്തിക്കാന്‍ ആയ നാസയില്‍ നിന്ന് തീട്ടൂരവും കിട്ടിയിരുന്നു.   പക്ഷെ ഇപ്പോഴിതാ ചന്ദ്രനില്‍ വെള്ളം ഉണ്ടോ എന്നന്വേഷിക്കാനായി അമേരിക്ക തന്നെ മറ്റൊരു പേടകം അയക്കുന്നു. അതിന്റെ അര്‍ത്ഥം ഇതു വരെ വെള്ളമുണ്ടോ ഇല്ലയോ എന്നൊന്നും കണ്ടെത്തിയിട്ടില്ല എന്നു തന്നെയാണ്. അമേരിക്ക പല പ്രാവശ്യം ചന്ദ്രനില്‍ ആളെ ഇറക്കി. അവിടെനിന്ന് പല വട്ടം കല്ലും മണ്ണും പൊടിപടലങ്ങളുമൊക്കെ കൊണ്ടു വന്നു പരിശോധിച്ചു. ഇതു വരെ കാര്യമായി ഒന്നും  മനസിലായില്ല. ഇനി അവിടേക്ക് ആളുകളെ അയക്കേണ്ടതുമില്ല എന്നവര്‍ തീരുമാനിച്ചു.

ഇന്‍ഡ്യ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങള്‍ അയക്കുന്നതിനു പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആദ്യം അമേരിക്ക ചന്ദ്രനില്‍ ഇറങ്ങിയതിന്റെ രാഷ്ട്രീയം മാത്രമേ ഉള്ളു. ബഹിരാകാശരംഗത്ത് ചൈന ഇന്‍ഡ്യയെ കടത്തി വെട്ടിക്കഴിഞ്ഞു. പിന്നിലാകരുതല്ലോ എന്നു കരുതി, ഇവരൊക്കെ പോയ സ്ഥലത്തേക്ക് പോയി, ഞങ്ങള്‍ക്കും ഇതൊക്കെ ആകുമെന്ന് അവരെ കാണിച്ചു കൊടുക്കുക. അതിലപ്പുറം ഈ അഭ്യാസങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ ചന്ദ്രിനിലോ ചൊവ്വയിലോ പോയി തീര്‍ക്കേണ്ടവയല്ല. ഇന്‍ഡ്യക്ക് ഭൌമ പഠനത്തിനും, കാര്‍ഷിക  ആവശ്യങ്ങള്‍ക്കും, നാവിഗേഷനും, വാര്‍ത്താവിനിമയത്തിനുമൊക്കെ റോക്കറ്റുകളും സാറ്റലൈറ്റുകളും ആണു വേണ്ടത്. വെറുതെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാതെ അതിനു ചെലവാക്കുന്ന പണവും അധ്വാനവും   കൊണ്ട്, ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്കും കൂടി ഉപകാരപ്പെടുന്ന ഈ വിഷയങ്ങളിലാണ്, രാധാകൃഷ്ണനേപ്പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. റോക്കറ്റ് വിടുന്നതിനു മുന്നെ ഗുരുവായൂരില്‍ തുലാഭാരം നടത്തുന്ന അന്ധവിശ്വാസികള്‍ക്കൊക്കെ ഈ വക ബോധ്യങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണു വിഡ്ഢികള്‍.

ചൊവ്വയിലേക്ക് സ്ഥിരതാമസത്തിനാളുകളെ കൊണ്ടുപോകാമെന്ന് ഒരു ഡച്ച് കമ്പനി പരസ്യം ചെയ്തപ്പോള്‍ കുറെയേറേ സൌദി പൌരന്‍മാര്‍  അതിനു വേണ്ടി അപേക്ഷ നല്‍കി. പക്ഷെ ചൊവ്വയില്‍ പോയി തമസിക്കുന്നത് അനിസ്ലാമിക മാണെന്നും, മുസ്ലിങ്ങള്‍ അങ്ങോട്ട് പോകരുതെന്നും ഒരു സൌദി മുക്രി ഫത്വയും ഇറക്കിയ്ട്ടുണ്ട്.

ഇനി മംഗള വാര്‍ത്തയിലേക്ക് പോകാം.  ഒന്നര പതിറ്റാണ്ടായി തന്നെ വേട്ടയാടുന്നു എന്ന് പിണറയി വിജയന്‍ പറയുന്ന ലാവലിന്‍ കേസില്‍ അദ്ദേഹം സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജിയുടെ വിധിയാണത്. ലാവലിന്‍ കേസില്‍ സി. ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ല എന്നും കേസിലെ ഗൂഢാലോചനയും അഴിമതിയും സി.ബി.ഐയ്ക്ക് തെളിയിക്കാനായില്ല  എന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ഈ വിധി ഉണ്ടായപ്പോള്‍ കേരളരാഷ്ട്രീയത്തിലെ പ്രമുഖരൊക്കെ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി, മന്ത്രിസഭ യോഗം കഴിഞ്ഞും, രമേശ് ചെന്നിത്തല വിധി പഠിച്ച ശേഷവും പ്ര തികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പക്ഷെ പിന്നീട് ചെന്നിത്തല പ്രതികരിച്ചു. ഇങ്ങനെ. "ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിധി അസ്വാഭാവികമാണ്. കേസില്‍ സാങ്കേതിക പിഴവുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. 375 കോടിയുടെ  ഇത്ര സജീവമായ അഴിമതിക്കേസ് തേച്ചുമായ്ച്ചുകളയാനോ മൂടിവയ്ക്കാനോ ആവില്ല. വിധിക്കെതിരെ സി.ബി.ഐ. അപ്പീല്‍ പോകാതിരിക്കാന്‍ കാരണമൊന്നും കാണുന്നുമില്ല. മതിയായ രേഖകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടോ എന്ന്പരിശോധിക്കണം."

കോടതിവിധി വി.എസ്. അച്യുതാനന്ദനെന്ന ദുഷ്ടനേതാവിനേറ്റ തിരിച്ചടി ആണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മൊഴിഞ്ഞു. 

പിള്ള വേറേ ചിലതുകൂടി പറഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടിസെക്രട്ടറിയെ പൂജപ്പുര ജയിലില്‍ അടയ്ക്കണമെന്ന് പറഞ്ഞ അച്യുതാനന്ദന് കോടതിവിധി തിരിച്ചടിയാണ്. പിണറായി ശിക്ഷിക്കപ്പെടണമെന്ന താത്പര്യം അച്യുതാനന്ദന് മാത്രമായിരുന്നു. ലാവലിന്‍കേസില്‍ മന്ത്രിയെന്ന നിലയ്ക്ക് പിണറായിക്ക് പങ്ക് കുറവാണെന്ന തന്റെ മുന്‍നിലപാട് ശരിയാണെന്ന് തെളിഞ്ഞു. ജനകീയതാത്പര്യം സംരക്ഷിക്കാന്‍ മന്ത്രിമാര്‍ക്ക് ചിലപ്പോള്‍ ചട്ടങ്ങള്‍ മറികടക്കേണ്ടിവരും. പിണറായിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹത്തേക്കാള്‍ സന്തോഷമുണ്ട്.

ജനകീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ മറികടന്നതിന്റെ പേരില്‍ ആദ്യമായി പൂജപ്പുര ജയിലില്‍ കിടക്കേണ്ടി വന്ന ഏക രാഷ്ട്രീയക്കാരനായ പിള്ളയുടെ പരിദേവനം മനസിലാക്കാന്‍ പ്രയാസമില്ല. കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പിള്ളയെ ശിക്ഷിക്കാന്‍ കാരണക്കാരന്‍ ഈ ദുഷ്ടനായ അച്യുതാനന്ദനാണെന്നത് അറിയാവുന്നവര്‍ക്ക്  ഈ കരച്ചിലില്‍ അത്ഭുതവും തോന്നില്ല.

പക്ഷെ മറ്റ് ചിലര്‍ തിരിച്ചടി കണ്ടത് പല വിധത്തില്‍ ആണ്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കെട്ടിച്ചമച്ച കള്ളക്കേസാണ് ഇപ്പോള്‍ തകര്‍ന്നുവീണത് എന്നും ഈ വിധി കോണ്‍ഗ്രസിനേറ്റ തിരിച്ചടി ആണെന്നുമുള്ള കര്യത്തില്‍   ഡി വൈ എഫ് ഐക്കു സംശയമില്ല. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിആണെന്ന കാര്യത്തില്‍ കോടിയേരിക്കും സംശയമില്ല. 

പിണറായി വിജയനെ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്, എന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത്  വി എസിനെ ആണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടേയെന്ന്  എം എ ബേബി പറഞ്ഞു. കേരളത്തില്‍ ഭരണമാറ്റം വരാത്തത്‌ സിപിഎം ആഗ്രഹിക്കാത്തതുകൊണ്ട്  ആണെന്നും,   പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിക്കും  എന്നു കൂടി അദ്ദേഹം പറഞ്ഞു.  

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ എന്തിനു ചര്‍ച്ച ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും പിടികുട്ടുന്നില്ല. ഇത് എം  എ ബേബിക്ക് അറിയാമല്ലോ.  അത് വി എസിനുള്ള മറുപടി ആണെന്ന പാര്‍ട്ടിയുടെ നിലപാട് അങ്ങ് പറഞ്ഞാല്‍ പോരേ? 

പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അത് വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞപ്പത്രങ്ങള്‍ക്കും മഹാനായ നേതാവിനും ഇതിലുള്ള പങ്കിനേക്കുറിച്ച് അദ്ദേഹം ആദ്യമേ തന്നെ പറഞ്ഞു. മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും, ഒരു പതിറ്റണ്ടായി കേരളത്തിലെ സി പി എം ചേരുന്ന എല്ലാ യോഗങ്ങളിലും പറഞ്ഞു കൊണ്ടിരുന്നത് ഇനി എന്തു ചര്‍ച്ച ചെയ്യാന്‍?

എം എ ബേബി ഏതായാലും ഒരു സത്യം പറഞ്ഞു. ഇതു വരെ സി പി എം ഭരണമാറ്റം ആഗ്രഹിച്ചില്ല. പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിച്ചാല്‍ ഉടനെ ഭരണമാറ്റം  പാര്‍ട്ടി ആഗ്രഹിക്കും.

കോടിയേരി കുറച്ചു കൂടെ മിതത്വം പാലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

"ലോകസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ രാഷ്ട്രീയ മാറ്റുണ്ടാകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ആകില്ല. ലാവലിന്‍ കേസില്‍ യുഡിഎഫുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ വി.എസ് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കിയെന്ന് എനിക്ക് അഭിപ്രായമില്ല. പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്." 

പിണറായി വിജയന്‍ ജനപ്രതിനിധി ആകുമ്പോള്‍ ഭരണമാറ്റമുണ്ടാകുമെന്നൊന്നും പറയാനുള്ള മൂഢത്വം അദ്ദേഹത്തിനില്ല എന്നു തോന്നുന്നു. 

പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്.  എന്ന കോടിയേരിയുടെ വാക്കുകള്‍ക്ക് വലിയ മാനങ്ങളുണ്ട്. കേരളത്തിലെ പാര്‍ട്ടിക്കുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി ലാവലിന്‍ കേസു തന്നെയാണ്. അതിനു ശേഷമാണ്, റ്റി പി ചന്ദ്രശേഖരന്‍ വധമുണ്ടായതും, പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ അതിലെ പ്രതികളായതും.  ഈ രണ്ടു ഘട്ടങ്ങളിലും വി എസ് ആണു പാര്‍ട്ടിയെ രക്ഷിച്ചതെന്ന് അല്‍പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്ക് മനസിലാകും. 

ലാവലിന്‍  കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വൈദ്യുത പദ്ധതികളുടെ നവീകരണം വഴി ഖജനാവിനു നഷ്ടമുണ്ടായി എന്നും അതിനു പിന്നില്‍ അഴിമതി ഉണ്ടെന്നും പറഞ്ഞത് ഇന്‍ഡ്യയിലെ ഭരണഘടന സ്ഥാപനമായ സി എ ജി ആയിരുന്നു. മറ്റേത് സി എ ജി റിപ്പോര്‍ട്ടിനോടും പാര്‍ട്ടി പ്രതികരിക്കുന്നതുപോലെ തന്നെ ഈ റിപ്പോര്‍ട്ടിനോടും പ്രതികരിക്കണമെന്ന് വി എസ് നിലപാടെടുത്തു. പക്ഷെ ആരോപണ വിധേയനായത് പിണറായി വിജയന്‍ എന്ന പാര്‍ട്ടി നേതാവായതുകൊണ്ട്, സി പി എമ്മിന്, ഈ വിഷയത്തില്‍ തത്വാധിഷ്ടിതമായ ഒരു  നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി ഈ വിഷയം സി ബി ഐ അന്വേഷണത്തിനു വിട്ടപ്പോള്‍ പാര്‍ട്ടി  നേതൃത്വം ഒന്നാകെ ഇതിനെതിരെ രംഗത്തു വന്നപ്പോഴും, വി എസ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. അതിനദ്ദേഹം വളരെയധികം പഴി കേട്ടു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് പലരും നിലപാടു മാറ്റി സി പി എമ്മിനെ കോണ്‍ഗ്രസുപോലെ ഒരു പാര്‍ട്ടി ആക്കി മാറ്റിയപ്പോഴും, വി എസ് ഉറച്ചു തന്നെ നിന്നു. അതിനദ്ദേഹം അനേകം പ്രാവശ്യം അച്ചടക്ക നടപടികളും നേരിട്ടു.  ഒരു ജാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയോടും, ഭരണഘടന സ്ഥാപനങ്ങളോടും, നീതി ന്യായ വ്യവസ്ഥയോടും നീതി പുലര്‍ത്തണം എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. അതിനെ പിണറായി വിജയന്റെ പിന്തുണക്കാര്‍ വൈര നിര്യാതനം എന്ന ഓമന പ്പേരിട്ട് വിളിച്ചു.  നിയമ  പരമായി നേരിടേണ്ട ഒരു വിഷയത്തെ, രാഷ്ട്രീയമായി നേരിടുമെന്നു പറഞ്ഞിടത്ത് പാര്‍ട്ടിക്ക് തെറ്റി. നിയമപരമായി തന്നെ പാര്‍ട്ടിക്കതിനെ നേരിടേണ്ടി വന്നു. രാഷ്ട്രീയമായി നേരിടാന്‍ ഇറങ്ങിയപ്പോഴൊക്കെ പാര്‍ട്ടിക്ക് ശബ്ദം നഷ്ടപ്പെട്ടു. കേന്ദ്രത്തിലെ കോണ്‍ഗസ് സര്‍ക്കാരിന്റെ കൊടിയ അഴിമതികളെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികതയും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. നീതി ന്യായ വ്യവസ്ഥയിലൂടെ കടന്നു വന്നപ്പോള്‍ ഒരു പരിധി വരെ ആ ധാര്‍മ്മികത തിരിച്ചു കിട്ടിയിട്ടുണ്ട്.  

പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും മാറ്റിയതല്ലാതെ, സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിചാരണ നടന്നിട്ടില്ല. കുറ്റപത്രത്തിലെ പാളിച്ചകളാണ്, കോടതി എടുത്തു പറഞ്ഞത്. കോടതി പറഞ്ഞ ഒരു കാര്യം ഇതാണ്.

"സംസ്ഥാ​ന ഖ​ജ​നാ​വി​ന് ഉണ്ടാ​യ ന​ഷ്ടം സി. എ. ജി റി​പ്പോർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കിലും അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് തെ​ളി​യി​ക്കാൻ ക​ഴി​ഞ്ഞി​ല്ല."

ഖജനാവിനു നഷ്ടമുണ്ടാകുന്നത് അഴിമതി ആണെന്നാണു നിയമ വ്യവസ്ഥ പറയുന്നത്. ബാലകൃഷ്ണപിള്ളക്ക് ജയിലില്‍ പോകേണ്ടി വന്നത് ഇതുപോലെ നഷ്ടമുണ്ടാക്കിയതുകൊണ്ടായിരുന്നു. 

പിണറായി വിജയന്‍ ഈ നഷ്ടമുണ്ടാക്കിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല കോടതികളാണെന്നാണു വി എസ് പറഞ്ഞത്. അതിനു വേണ്ടിയാണദ്ദേഹം പാര്‍ട്ടിക്കുള്ളിലും പുറത്തും വാദിച്ചത്. പക്ഷെ ഈ സത്യം ഉള്‍ക്കൊള്ളാനുള്ള വിവേകം പാര്‍ട്ടിക്കില്ലാതെ പോയി. ലാവലിന്‍ കേസ് ഒരു കോടതിയിലും എത്താതിരുന്നെങ്കില്‍ സി പി എം എന്ന പാര്‍ട്ടി ഉള്ളിടത്തോളം എതിരാളികള്‍ ഇതൊരായുധമാക്കുമായിരുന്നു.  കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് അതിനെ പ്രതിരോധിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ വിധി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രതിരോധം അനന്തകാലത്തോളം നീണ്ടുപോകുകയും ചെയ്യുമായിരുന്നു. കുറഞ്ഞ പക്ഷം പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ ഉള്ളിടത്തോളം കാലമെങ്കിലും. അങ്ങനെയുള്ള ഒരു ഗതികേടില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചത് വിഎസ് ആണ്. വി എസ് മാത്രമാണ്.

ചന്ദ്രശേഖരന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ വധിക്കപ്പെട്ടപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ നഗ്നരാക്കപ്പെട്ട് മുഖം നഷ്ടപ്പെട്ട് സി പി എം എന്ന പാര്‍ട്ടി നിന്നു. വധിക്കപ്പെട്ട ചന്ദ്ര ശേഖരന്റെ ശവശരീരത്തോടു  പോലും പാര്‍ട്ടി സെക്രട്ടറി  വെറുപ്പു പ്രകടിപ്പിച്ചു. സംസ്കാരമുള്ള ഒരു മനുഷ്യനും ചെയ്യില്ലാത്ത നടപടി ആയിരുന്നു അത്. പൊതു സമൂഹത്തില്‍ ഒരു ഭീകര ജന്തുവിനേപ്പോലെ സി പി എം എന്ന പാര്‍ട്ടിയും, പാര്‍ട്ടി സെക്രട്ടറിയും വെറുക്കപ്പെട്ടു നിന്നപ്പോള്‍, ഈ പാര്‍ട്ടിക്ക് നന്മയുള്ള മറ്റൊരു മുഖം കൂടി ഉണ്ടെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയത് വി എസ് ആയിരുന്നു.

ലാവലിന്‍ വിഷയത്തിലും ചന്ദ്രശേഖരന്‍ വധത്തിലും വി എസിന്റെ നിലപാടുകളെ നൂറുതരത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. എങ്ങനെ വ്യാഖ്യാനിച്ചാലും അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു ശരി എന്ന് പാര്‍ട്ടിക്ക് ഇന്നല്ലെങ്കില്‍ നാളെ സമ്മതിക്കേണ്ടി വരും. മറ്റനേകം വിഷയത്തില്‍ അതുണ്ടായതാണ്.

ഈ കോടതി വിധിയോടു കൂടി എല്ലാം കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസും സി പി എമ്മും ഒത്തു കളിച്ചു എന്ന്  ബി ജെപി യും, ആര്‍ എം പിയും പറഞ്ഞു കഴിഞ്ഞു. എന്തിലും വിവാദമുണ്ടാക്കുന്ന പി സി ജോര്‍ജ് കോടതി വിധിയില്‍ ദുരൂഹത കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന് 324 കോടി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിയെ കണ്ടെത്താതെ കേസ് മുഴുവനായി തള്ളിക്കളഞ്ഞതിനോട് അദ്ദേഹത്തിനു യോജിപ്പില്ല.  ആർ.ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കുകയും പിണറായിയെ വെറുതെ വിടുകയും ചെയ്തതുവഴി രണ്ടുനീതിയാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  സി ബി ഐ അപ്പീല്‍ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുന്നു എന്നാണ്, കേരള കൌമുദി ഈ വിധിയെ വിലയിരുത്തിക്കൊണ്ട് പറയുന്നത്. പിണറായി വിജയന്‍  കേരള മുഖ്യമന്ത്രി  ആകാനുള്ള  വഴി തെളിയുന്നതാണ്. അതിനു പറയുന്ന കാരണം.   അതിനപ്പുറം കേരള രാഷ്ട്രീയത്തിന്റെ ഗതി ഈ വിധി മാറ്റുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതുന്നില്ല. ഗതി മാറണമെങ്കില്‍ മൂന്നാമതൊരു മുന്നണി അധികാരത്തിലേറണം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ തന്നെ ജനങ്ങൾ തെരഞ്ഞെടുക്കണം. ഇന്നത്തെ അവസ്ഥയിൽ  ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്നത്   തുടരും. വിജയന് പകരം കോടിയേരി ഇടതുമുന്നണിയെ നയിച്ചാലും ഇടതുമുന്നണി ജയിക്കാനാണ് സാധ്യത. വിജയന്‍  നയിച്ചാൽ ഒരു പക്ഷെ നിഷ്പക്ഷ  വോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെടാനും  മതി. അത്രക്കുണ്ട് അദ്ദേഹത്തിന്, പാർട്ടിക്കു പുറത്തുള്ള സ്വീകാര്യത. 

പക്ഷെ കേരള രാഷ്ട്രീയത്തിന്റെ ഗതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാറുമായിരുന്നു. പിണറായി വിജയന്റെ  വൈരനിര്യാതന ബുദ്ധി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍.  ഈ മന്ത്രിസഭയെ മറിച്ചിടില്ല എന്ന തീരുമാനം എടുക്കാതിരുന്നെങ്കില്‍.  വിജയത്തോളം എത്തിയിരുന്നു  ഇടതുപക്ഷ മുന്നണിയുടെ പ്രകടനം. വിജയിച്ചിരുന്നെങ്കില്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഗതി ഒരു പക്ഷെ മാറ്റിമറിക്കുമായിരുന്നു.  തുടര്‍ച്ചയായി ഉണ്ടാകുമായിരുന്ന ഒരു വിജയം. പക്ഷെ അതിനെ വിജയന്‍ തട്ടിത്തെറിപ്പിച്ചു. വിജയന്റെ ഇപ്പോഴത്തെ ഗുരു കാരാട്ടും പണ്ട് ഇതുപോലെ ഒരു തട്ടിത്തെറിപ്പിക്കല്‍  നടത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയേക്കാവുന്ന ഒരു തീരുമാനത്തെ അന്ന്  കാരാട്ട് എതിര്‍ത്തു. ജോതി ബസു പ്രധാന മന്ത്രി ആകുന്നത് അദ്ദേഹം ​മുന്നില്‍ നിന്ന് തടഞ്ഞു.

വി എസ് എന്ന വ്യക്തിയെ ഭരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അത് കേരളത്തിന്റെ  മുഖഛായ തന്നെ മാറ്റുമായിരുന്നു. വ്യക്തിയല്ല പാര്‍ട്ടിയാണു വലുതെന്ന് നാഴികക്കു നല്‍പ്പതു വട്ടം പറയുന്ന പിണറായി വിജയന്‍ എന്ന വ്യക്തി, എങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. Sunday, 3 November 2013

ശ്വേതാ മേനോനും രോഗഗ്രസ്ഥമായ ഒരു സമൂഹവും പിന്നെ വള്ളിക്കുന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് കേള്‍ക്കരുതാത്ത വാര്‍ത്തകളാണു നിത്യവും കേള്‍ക്കുന്നത്. അതിലെ പ്രധാന ഇനങ്ങള്‍ സ്ത്രീപീഠനവും, മാതാപിതാക്കള്‍ സ്വന്തം കുട്ടികളോട് ചെയ്യുന്ന ക്രൂരതകളും, കേരള മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള അധികാരസ്ഥാനത്തെ അപചയവുമൊക്കെ ആണ്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ്, മലയാള സിനിമ നടി ശ്വേതാമേനോന്‍ പൊതുവേദിയിൽ അപമാനിക്കപ്പെട്ടത് . പ്രതിസ്ഥാനത്ത് കോണ്‍ഗ്രസിന്റെ  സമുന്നത നേതാവും പാര്‍ലമെന്റ അംഗവുമായ പീതാംബര കുറുപ്പാണ്. ഒരു വള്ളം കളിയുടെ മുഖ്യാതിഥി ആയി ക്ഷണിക്കപ്പെട്ടു വന്ന ശ്വേതയോട് പീതാംബരകുറുപ്പ് അപമര്യാദയായി പെരുമാറി എന്നാണാക്ഷേപം. അതേക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നു. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയും  ആഭ്യന്തര മന്ത്രിയും പറയുന്നു. പീതാംബരക്കുറുപ്പ് വാര്‍ത്തകള്‍ നിഷേധിക്കുന്നു. കൊല്ലം ജില്ലാ കളക്ടര്‍ അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന് "ശ്വേത പരാതിപ്പെട്ടില്ല "എന്ന് ഉറപ്പിച്ചു പറയുന്നു. "പരാതി പറഞ്ഞു എന്നും, കളക്റ്റര്‍ കുറഞ്ഞത് പത്തു പ്രാവശ്യമെങ്കിലും സോറി പറഞ്ഞു" എന്ന മറുപടിയിലൂടെ  ശ്വേത അതിനെ പ്രതിരോധിക്കുന്നു. ഒരു ന്യൂജെനെറേഷന്‍ മലയാള സിനിമ പോലെ ഉദ്വേഗജനകമായി ഇത് പുരോഗമിക്കുന്നു. അവസാനം പീതാംബരക്കുറുപ്പിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല എന്ന് ശ്വേത തീരുമാനിച്ചതായാണ്, റിപ്പോര്‍ട്ടുകള്‍.

പീഢനം എന്ന് വാര്‍ത്താ ചാനലുകള്‍ പ്രചരിപ്പിച്ചപ്പോള്‍  ബഷീര്‍ വള്ളിക്കുന്ന് ഉടനെ ഒരു ലേഖനമെഴുതി. ശ്വേതയും ബോൾഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പുംഎന്ന പേരില്‍. അതിലെ പ്രധാന പരാതി ശ്വേതാ മേനോന്‍  അപ്പോള്‍ തന്നെ പ്രതികരിച്ചില്ല എന്നായിരുന്നു.  

 അതിക്രമം ആരംഭിച്ചപ്പോള്‍ തന്നെ ശ്വേത പ്രതികരിച്ചായിരുന്നെങ്കില്‍ അത് തുടരില്ലായിരുന്നു എന്നാണ് വള്ളിക്കുന്നന്റെ പക്ഷം  . സ്ത്രീയുടെ വസ്ത്രധാരണമാണ്, ബലാല്‍സംഗത്തിന്റെ പ്രധാന കാരണം  എന്ന മഹത്തായ കണ്ടുപിടുത്തം നടത്തിയ വ്യക്തിയാണദ്ദേഹം. അതു തന്നെയാണ്, ഇസ്ലാമിന്റെ തനതയാ കാഴ്ച്ചപാടെന്നതും വെറും യാദൃഛികവുമല്ല. ബലാല്‍ സംഗം ചെയ്യപ്പെടുന്ന ഇരയെ ശിക്ഷിക്കുന്ന അസംബന്ധം ഇസ്ലാം എന്ന പ്രാകൃത ആഭാസത്തിലേ കാണുവാന്‍ സാധിക്കൂ.  അറിയപ്പെടുന്ന പീഢന വീരന്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടി അനുഭാവിയും പിന്തുണക്കാരനും ആയ ഇദ്ദേഹത്തില്‍ നിന്നും ഇതല്ലാതെ  മറ്റൊരു പ്രതികരണം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. വള്ളിക്കുന്ന് എഴുതിയ ലേഖനത്തിലെ അതിശയിപ്പിക്കുന്ന  ഒരു  അഭിപ്രായത്തോട് ഞാന്‍ പ്രതികരിച്ചു. ഇതായിരുന്നു ആ പ്രതികരണം. "അപമാന ശ്രമങ്ങളോടും കയ്യേറ്റ ശ്രമങ്ങളോടും സ്ത്രീകൾ പ്രതികരിക്കേണ്ടത് എങ്ങിനെയെന്ന് പഠിപ്പിക്കാന്‍ വേണ്ടി മലപ്പുറത്ത് ഒരു സ്കൂളോ കോളേജോ തുടങ്ങിയാലോ വള്ളി?. കുഞ്ഞാലിക്കുട്ടിയെ  തന്നെ പ്രധാന അധ്യാപകനും ആക്കാം. വഴിയെ പോകുന്നഏത് ആക്രി കച്ചവടക്കാരനും, അവന്‍ മുസ്ലിമാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്ന കാലമാണിത്. 

"എൻ ഡി തിവാരി, അഭിഷേക് സിംഗ്വി തുടങ്ങി നമ്മുടെ കുര്യൻ സാർ വരെയുള്ള നിരവധി ഉദാഹരണങ്ങളില്‍" നിന്ന്  കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള പീഢനവീരനായ കുഞ്ഞാലിയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വളരെ വ്യക്തം. വിലപിടിപ്പെന്നുദ്ദേശിച്ചത്, അളിയന്‍ വശം ചിലവാക്കിയ പണത്തിന്റെ കണക്കു വച്ചാണ്.

ശ്വേതാ മേനോന്റെ വസ്ത്രധാരണമാണ്, കുറുപ്പെന്ന കിളവനെ വീഴ്ത്തിയതെന്ന് വള്ളിയോ സഹ സദാചാര പോലീസുകാരോ പറഞ്ഞില്ല. അതു തന്നെ മഹാഭാഗ്യം. 

ഒരു താര ഗോസിപ്പിനപ്പുറം ഇതിന്റെ ഗൌരവം മണസിലാക്കാനുള്ള മാനസിക വളര്‍ച്ച വള്ളിക്കില്ല എന്ന് സ്പഷ്ടം. അതോ കുഞ്ഞാലിയുടെ സഹവാസം കൊണ്ട് ഉണ്ടായ പരിണാമമോ?

ഇവിടെ വള്ളിക്ക് ആശ്ചര്യം ​ജനിപ്പിച്ചത് ശ്വേത ഈ ആഭാസനെ നേരിട്ട രീതി ആണ്. വള്ളിയേപ്പോലുള്ള മന്ദന്‍മാര്‍  വിചാരിക്കുന്നത്, ക്യാമറക്കു മുന്നില്‍ പ്രസവം കാണിക്കാന്‍ ധൈര്യപ്പെട്ട ശ്വേത ഉണ്ണിയാര്‍ച്ചയേപ്പോലെ  വാളും പരിചയുമായി പീതാംബരനെ അരിഞ്ഞ് വീഴ്തേണ്ടതായിരുന്നു എന്നാണ്.  ശ്വേതാ മേനോനോട് അതിക്രമം  കാണിച്ചതല്ല, അവര്‍ അപ്പോള്‍ തന്നെ പ്രതികരിക്കാതിരുന്നതിലാണ്, വള്ളിക്ക് ആത്മരോഷം. അപ്പോള്‍ തന്നെ പ്രതികരിക്കാതിരുന്നതുകൊണ്ട്, ശ്വേതക്ക് ബോള്‍ഡ്നെസ് ഇല്ല എന്ന മഹത്തായ കണ്ടുപിടുത്തവും വള്ളി നടത്തിയിരിക്കുന്നു. ഇംഗ്ളീഷില്‍ ഒരു ചൊല്ലുണ്ട്. Eyes do not see, what the mind does not know. കൂടുതല്‍ പറയുന്നില്ല. കുറച്ചു കൂടെ വളര്‍ച്ച പ്രാപിച്ചാല്‍ നന്നായിരുന്നു.

ഒരു പിഞ്ചു പെണ്‍കുട്ടിയെ ഇസ്ലാമിക നിയമപ്രകാരം പണക്കാരനായ ഒരറബി മുസ്ലിമിനു, വിറ്റ  യത്തീം ഖാനക്കെതിരെ കേസുപോലും ഇല്ല. ഈ സംഭവത്തേക്കുറിച്ചോ, അതിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിയുടെ ധൈര്യത്തേക്കൂറിച്ചോ കമ എന്നു മിണ്ടാത്ത വള്ളി, ശ്വേതാ മേനോന്‍  എങ്ങനെ പ്രതികരിക്കണമായിരുന്നു എന്ന് മാലോകരെ ഉപദേശിക്കുന്നു. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. 

ശ്വേതാ മേനോന്‍ പ്രതികരിച്ചത് അന്തസായിട്ടാണ്, കുലീനമായിട്ടാണ്. ഒരു തല്ലു കൊടുത്താല്‍ ഉടനെ എല്ലാ പീഢനവും ഇല്ലാതാകും എന്നൊക്കെ കരുതുന്നവരെ മന്ദന്‍മാര്‍ എന്നു തന്നെയാണു വിളിക്കേണ്ടത്. സുനന്ദ പുഷ്കര്‍ ഒരു കെ എസ് യുകാരനെ തല്ലിയപ്പോഴേക്കും കേരളത്തിലെ പീഢനങ്ങളില്ലാതായിട്ടില്ല.  അന്നവര്‍ അതൊതുക്കി തീര്‍ക്കാതെ ആ മാനസിക രോഗിയെ നീതി പീഠത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായി ശിക്ഷിച്ചിരുന്നെങ്കില്‍ ഇതുപോലെ ചെയ്യാന്‍ പീതാംബരനു പേടി ഉണ്ടാകുമായിരുന്നു. 

കുഞ്ഞാലിയും കുര്യനും മന്ത്രിമാരും എം പി മാരുമായി വിലസുന്ന രോഗാതുരമായസമൂഹത്തില്‍  ഇത് ഇനിയും ആവര്‍ത്തിക്കും. പീതാംബരനെ  നീതി പീഢത്തിന്റെ മുന്നില്‍ കൊണ്ടു വരാനാണ്, ശ്വേത ശ്രമിക്കുന്നത്. അതിനവരെ അഭിനന്ദിക്കണം. വള്ളി ആഗ്രഹിക്കുമ്പോലെ  ഒരു പ്രധാന ചടങ്ങു നടക്കുമ്പോള്‍ തല്ലുണ്ടാക്കിയിരുന്നെങ്കില്‍  അവരേക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാകുമായിരുന്നു. പണം  വാരിയെറിഞ്ഞും, നീതി പീഠത്തെ വിലക്കെടുത്തും സമൂഹത്തെ വഞ്ചിക്കുന്ന കുഞ്ഞാലിയേപ്പോലുള്ളവര്‍ക്ക് കുഴലൂത്തു നടത്തുന്ന വള്ളിയില്‍ നിന്നും ഈ നിലവാരമേ പ്രതീക്ഷിക്കേണ്ടതുള്ളു.

ഏതായാലും ഇന്ന് പീതാംബരന്‍ ദിഗംബരനായി കേരള സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നു. ഇതുപോലെ തുണിയുരിഞ്ഞ് നിറുത്തേണ്ട അനേകം പീതാംബരന്മാര്‍ ഉണ്ട്. ശശിയേയും, ഗോപിയേയും  സി പി എം എന്ന പാര്‍ട്ടി തന്നെ തുണിയിരിഞ്ഞ് നിറുത്തിയതുപോലെ, കുര്യനെയും, കുഞ്ഞാലിയേയും, ഗണേശനെയും നിറുത്തിയാല്‍ അന്ന് കേരളത്തിലെ കാക്കകളെല്ലാം മലര്‍ന്നു പറക്കും."

പക്ഷെ പതിവു  പോലെ വള്ളിക്കുന്ന് ആ കമൻറ് നീക്കം  ചെയ്തു. 

വള്ളിക്കുന്നിന്റെ നിലപാടുകള്‍  ശ്രദ്ധിക്കുക. "ഗോസിപ്പു നിലവാരത്തിലുള്ള വാര്‍ത്തയാണ്, ശ്വേതയെ അപമാനിച്ചു എന്നത്. പഠിക്കേണ്ടതും പ്രതികരിക്കേണ്ടതും  സ്ത്രീകളാണ്. പഠിപ്പിക്കേണ്ടത് പീതാംബരനേപ്പോലുള്ള ഞെരമ്പുരോഗികളെയല്ല. എന്നേപ്പോലുള്ള ഞെരമ്പുരോഗികള്‍ ഇതുപോലെ തോണ്ടും, കയറിപ്പിടിക്കും, പിതൃവാത്സല്യമെന്ന പര്‍ദ്ദയില്‍ പൊതിഞ്ഞ് കെട്ടിപ്പിടിക്കും. അതിഷ്ടമില്ലത്തവര്‍ പ്രതികരണം പഠിച്ചോളണം". ഇതാണു വള്ളിക്കുന്നിനേപ്പോലുള്ള ഇസ്ലാമിസ്റ്റുകളുടെ നിദാനശാസ്ത്രം. അതിനു വേണ്ടി വള്ളിക്കുന്നിനേപ്പോലുള്ളവര്‍ പുതിയ സ്റ്റഡി ക്ളാസുകള്‍ നടത്താന്‍ സന്നദ്ധരാണ്.

വള്ളിക്കുന്ന് എന്ന ഗോസിപ്പുകാരന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുന്ന ഒരു കമന്റുണ്ട്. ഇതാണത്. 


പീഢനം ​എന്നു കേള്‍ക്കുമ്പോഴേക്കും വള്ളിക്കുന്നന്റെ കൈ അറിയാതെ കീ ബോര്‍ഡിലേക്ക് പാഞ്ഞു പോയത്രെ!!. ഒരു ശരാശരി മലയാളിയുടെ രോഗഗ്രസ്ഥമായ മനസിന്റെ നേര്‍ചിത്രമാണീ വാക്കുകളില്‍  പല്ലിളിച്ചു കാണിക്കുന്നത്. സ്ത്രീവിഷയമായ എന്ത് കേട്ടാലും അവനിലെ കപടസദാചാരവാദിയായ മൃഗം  ചാടി എഴുന്നേല്‍ക്കും. ഉടനെ രണ്ടു വാചകം എഴുതിയില്ലെങ്കില്‍ മനസിന്റെ തരിപ്പ് മാറില്ല. വള്ളിക്കുന്നനിലും ഇതാവര്‍ത്തിക്കുന്നു. അര മണിക്കൂര്‍ കീബോര്‍ഡുമായി മല്ലടിച്ചപ്പോഴേക്കും മനസിന്റെ തരിപ്പും കൈയ്യുടെ തരിപ്പും മാറി. ഒരു രതി മൂര്‍ച്ചയില്‍ എന്നവണ്ണം ശാന്തമായി.  ബ്ളോഗില്‍ ആയിരക്കണക്കിനു വയനക്കാരുള്ള ഒരു എഴുത്തുകാരന്റെ മാനസിക അവസ്ഥ  ഇതാണെങ്കില്‍, സാധാരണക്കാരായ മലയാളികളുടെ  അവസ്ഥ ഇതിലും എത്രയോ അധ:പ്പധിച്ചതായിരിക്കും.

അവസാനം വള്ളിക്കുന്നും കൈ കഴുകി. കുറ്റം  ശ്വേതക്ക്. തീവ്ര മുസ്ലിങ്ങളും തീവ്ര ഹിന്ദുക്കളും ഏത് പീഢനവും ഇരയുടെ തലയില്‍ കെട്ടിവയ്ക്കാറുണ്ട്. വള്ളിക്കുന്നും ആ പക്ഷത്തു ചേരുന്നു. 


ഇതാണു യഥാര്‍ത്ഥ  വള്ളിക്കുന്ന്. തകിടം മറിയുന്നെങ്കില്‍ ഇങ്ങനെതന്നെ വേണം.  വള്ളിക്കുന്ന്, യാതൊന്നും കണ്ടില്ല. ഒന്നും മനസിലാക്കിയിട്ടുമില്ല. മുടിഞ്ഞ തിരക്കെന്ന് വള്ളിക്കുന്നു പറയുന്ന വേദിയില്‍ നടന്ന ഒരു സംഗതി ഇതാണ്. 
ഇത് കാണുന്ന തലയില്‍ ആള്‍താമസസമുള്ള ആര്‍ക്കും ഇവിടെ യാതൊരു തിരക്കുമില്ല എന്നു മനസിലാകും. മറ്റുള്ള എല്ലാവരും നേരെ നില്‍ക്കുമ്പോള്‍ പിതാംബരനു മാത്രം ഒരാട്ടം കാണുന്നു.  കുറുപ്പു മാത്രം കഥകളി നടനേപ്പോലെ ശ്വേതയുടെ ദേഹത്തേക്കു ചായുന്നു. ശ്വേതയില്‍ നിന്ന് മറ്റുള്ളവര്‍ മാറിനില്‍ക്കുന്നതുപോലെ കുറുപ്പിനും അല്‍പ്പം മാറിനില്‍ക്കാമായിരുന്നു. ഈ ഒരു രംഗം മാത്രം മതി ശ്വേത പറയുന്നത് നൂറു ശതമാനം സത്യമാണെന്നു മനസിലാക്കാന്‍. കുറുപ്പ് പിതൃസഹജമായ വാത്സല്യം പ്രകടിപ്പുക്കുന്നതാണെന്നു  പറയുന്ന ഞെരമ്പുരോഗികളോട് സഹതപിക്കാം.

വള്ളിക്കുന്നിന്റെ ബ്ളോഗില്‍ എഴുതിയ 90% അളുകളും ശ്വേതാ മേനോനെ അവഹേളിക്കാനാണ്, ശ്രമിച്ചത്. അവര്‍ അഭിനയിച്ച സിനിമകളുടെയും, പരസ്യങ്ങളുടെയും, ചരിത്രം വിളമ്പി അവര്‍ പീഢിപ്പിക്കപ്പെടേണ്ടവരാണെന്ന ധാരണ പരത്താനാണിവരൊക്കെ കൂടെ ശ്രമിച്ചത്. 

ശ്വേതാ മേനോന്‍ എന്നസിനിമാനടി സിനിമയില്‍ അഭിനയിക്കുന്ന കഥപാത്രങ്ങളൊക്കെ സ്വന്തം  ജീവിതമാണെന്നു ധരിച്ചു വശായിരിക്കുന്ന മാനസിക രോഗികളാണിതുപോലെ പ്രതി കരിക്കുന്നവര്‍.  ഒരു സ്ത്രീ എന്ന നിലയില്‍ ശ്വേത തനിക്കുണ്ടായ അപമാനത്തേപറ്റി പറഞ്ഞു. അപ്പോള്‍ അവരെ കല്ലെറിയാന്‍ നോക്കുന്ന ഇവരൊക്കെ  പുരുഷന്‍മാരാണെന്നോര്‍ക്കുക.   പൊതുവെ പുരോഗമന മുഖം മൂടി ധരിക്കുന്ന കേരള സമൂഹം പോലും എത്ര മേല്‍ പുരുഷാധിപത്യം വച്ചു പുലര്‍ത്തുന്നു എന്ന സത്യമാണിതു വെളിപ്പെടുന്നത്. കാമ സൂത്രയിലും രതിനിര്‍വേദത്തിലും അഭിനയിക്കാന്‍ മടിയില്ലാത്ത, അന്യ പുരുഷന്റെ മുന്നില്‍ തന്റെ പ്രസവം തുറന്നുകാണിച്ച,  ശ്വേത മേനോന്, തനിക്കെതിരെ ഉണ്ടായ അപമാനത്തോട് പ്രതികരിക്കാന്‍ അവകാശമില്ല  എന്ന അവസ്ഥ അത്യന്തം  ഭീതിയോടെ മാത്രമേ കാണുവാന്‍ സാധിക്കൂ. 

കാമസൂത്ര പോലുള്ള  പരസ്യത്തില്‍ അര്‍ദ്ധ നഗ്നയായി അഭിനയിച്ച ശ്വേതാമേനോന്‌ ഒരു ജനപ്രതിനിധിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ എന്ത്‌ അവകാശമെന്നാണ്‌ ഇവരൊക്കെ ചോദിക്കുന്നത്. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുമതിനല്‍കിയ വ്യക്‌തിയാണ്‌ ശ്വേതയെന്നും അങ്ങനെയുള്ള വ്യക്‌തിക്ക്‌ മറ്റൊരാള്‍ക്കെതിരെ പരാതി പറയാന്‍ അര്‍ഹതയില്ലെന്നും ഇവര്‍ പറയുന്നു. 

ഏതൊക്കെ പുരുഷന്‍മാര്‍ അവരുടെ ശരീരത്തു തൊടുന്നു എന്നതിന്റെ കണക്കെടുക്കുകയാണ് ചിലര്‍.  മോഹന്‍ ലാല്‍ ഒരു റിഹേഴ്സലിനിടെ അവരെ  അനാവശ്യമായി സ്പര്‍ശിച്ചപ്പോള്‍ അവര്‍ നോക്കിയ നോട്ടത്തെപ്പോലും ഒരു മനോരോഗി കളിയാക്കുന്നു. സിനിമയില്‍ മദാലസയായി അഭിനയിക്കുന്ന സ്ത്രീയുടെ ശരീരം പൊതുസ്വത്ത് ആണെന്ന രീതിയിലാണ്, ഈ  ഞെരമ്പു രോഗികളുടെ പ്രതികരണം. ശ്വേത അഭിനയിച്ച പല സിനിമകളുടെയും  ചിത്രങ്ങളുമായിട്ടാണ്, ചിലരുടെ ധാര്‍മ്മികരോഷം പൊട്ടിയൊലിച്ചത്. 

സിനിമാ രംഗത്തുള്ളവര്‍ പൊതുവെ ശ്വേതയെ പിന്തുണച്ച് രംഗത്തു വന്നെങ്കിലും ലിബര്‍ട്ടി ബഷീറും ഈസ്റ്റ് കോസ്റ്റ് വിജയനും മറ്റൊരഭിപ്രായമാണ്.  സ്വന്തം പ്രസവം തലമുറകള്‍ കാണട്ടെ എന്ന ഉദ്ദേശത്തില്‍ സിനിമയില്‍ അത് പകര്‍ത്താന്‍ അനുവാദം നല്‍കിയ ശ്വേത ഒരു വാര്‍ത്ത സൃഷ്ടിച്ച് അതിന്റെ ഗുണ ഭോക്താവാന്‍ ശ്രമിക്കുന്നു എന്നാണ്, ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആരോപിച്ചത്.  ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നു പറഞ്ഞ ലിബര്‍ട്ടി ബഷീറിനു അത് വിജയം കാണാത്തതുകൊണ്ട് ശ്വേതയോട് അല്‍പ്പം ഈര്‍ഷ്യ ഉണ്ടാകാം.


രാഷ്ട്രീയക്കാരും പിന്നിലല്ല. സ്വന്തം പ്രസവരംഗം സിനിമക്കുവേണ്ടി ചിത്രീകരിക്കാന്‍ തയാറായ ശ്വേതയെ ഇരയായി കണക്കാക്കേണ്ടതില്ല  എന്ന്‌  കെ മുരളീധരന്‍ പറഞ്ഞു. അതിന്റെ മറ്റൊരര്‍ത്ഥം അവര്‍ പൊതു സ്വത്ത് ആണെന്ന്. ഏത്  പീതാംബരനും  സ്പര്‍ശിക്കാന്‍ അവകാശമുള്ള പൊതു സ്വത്താണെന്ന്. ഞെരമ്പുരോഗി ആയ പീതംബരന്റെ പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്ന് പ്രതാപാവര്‍മ്മ തമ്പാനും പറഞ്ഞു. ശ്വേത പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ല എന്ന് ആദ്യം പറഞ്ഞ പി സി ജോര്‍ജ്ജ് പിന്നീട്,   പരാതി പറഞ്ഞതിനു പിന്നില്‍ ഗൂഡാലോചന ഉണ്ട് എന്നും കണ്ടെത്തി. ഗൂഡാലോചന നടത്തിയത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആണെന്നും  വരികള്‍ക്കിടയിലൂടെ അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കും എന്നായിരുന്നു ശ്വേത അറിയിച്ചിരുന്നത്. പക്ഷെ അതിനു മുന്നെ ഡി വൈ എഫ് ഐ പരാതി നല്‍കി. പോലീസ് ശ്വേതയുടെ വസതിയിലെത്തി തെളിവെടുത്തു. വിവരങ്ങള്‍ കൊല്ലം ജില്ലാ കമ്മിഷണര്‍ക്കു കൈമാറി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പീതാംബരക്കുറുപ്പിനെതിരേ പോലീസ്‌ കേസെടുത്തു. കുറ്റം തെളിഞ്ഞാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്നതാണ്‌ ഈ വകുപ്പുകള്‍. ഗൌരവം മനസിലാക്കിയ കുറുപ്പ് പൊടുന്നനെ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി ശ്വേതയോട് പരസ്യമായി മാപ്പു പറഞ്ഞു. ശ്വേതയ്‌ക്കുണ്ടായ ബുദ്ധിമുട്ടില്‍ അവരോടും ഭര്‍ത്താവ്‌ ശ്രീവത്സന്‍ മേനോനോടും കുറുപ്പ് ഖേദം അറിയിച്ചിരുന്നു. പക്ഷെ അതു പോരെന്ന് ബോധ്യമായപ്പോള്‍ പരസ്യമായി മാപ്പു പറയാന്‍ അദ്ദേഹം തീരുമാനിച്ചു.

 കേസുമായി ശ്വേത മുന്നോട്ടു പോകില്ല. ഒരു പരാതി പറഞ്ഞപ്പോഴേക്കും  പൊതു സമൂഹത്തിലെ മാന്യന്‍മാര്‍ എന്നു നടിക്കുന്നവര്‍ ഇവരെ കല്ലെറിഞ്ഞതും, ചീത്ത വിളിച്ചതും അവഹേളിച്ചതുമൊക്കെ അവരെ വേദനിപ്പിച്ചിട്ടുണ്ടാകും. അപമാനിക്കപ്പെടുന്ന സ്ത്രീകളെ കേരളത്തിലെ പൊതു സമൂഹം വേട്ടയാടുന്ന സത്യവും അവരെ പിന്തിരിപ്പിച്ചിരിക്കാം. ആദ്യം പരാതി കൊടുത്ത കളക്റ്റര്‍ വരെ പരാതി കിട്ടിയില്ല എന്ന പച്ചക്കള്ളം പറയുന്ന ഒരു വ്യവസ്ഥിതിയില്‍ ഒരിക്കലും നീതി ലഭിക്കില്ല എന്നും അവര്‍ കരുതിക്കാണും. പക്ഷെ  ഈ കേസിന്റെ ഭാവി എന്താണെന്ന് ഇപ്പോള്‍ തീരുമാനിക്കാന്‍ ആകില്ല. ഒരു പക്ഷെ എല്ലാ പീഢനവും ഒതുക്കി തീര്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഈ കേസും ഒതുക്കി തീര്‍ക്കും. 

ശ്വേത പരാതി പിന്‍വലിച്ചതിനെയും മന്തന്‍മാര്‍ വെറുതെ വിടുന്നില്ല. 


വള്ളിക്കുന്നന്‍  പ്രതീക്ഷിക്കുന്ന  രീതിയിൽ ശ്വേത  പ്രതികരിച്ചില്ല എന്നതുകൊണ്ട്, അവര്‍ ബോള്‍ഡ് അല്ല എന്നദ്ദേഹം തീര്‍ച്ചയാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അണികളുടെ മുന്നിൽ വച്ച് പീതാംബരന്റെ കരണക്കുറ്റിക്ക് ഒരടി കൊടുത്ത് അവിടെ ഒരു കൂട്ടത്തല്ല്, ഉണ്ടായാല്‍ വള്ളിയേപ്പോലുള്ളവര്‍ക്ക് സന്തോഷമായേനെ എന്നു തോന്നുന്നു. പക്ഷെ ശ്വേത പറഞ്ഞത്, വളരെ മാന്യമായി പീതാംബരനോട് ഇക്കാര്യം ആദ്യം തന്നെ അവര്‍ പറഞ്ഞിരുന്നു എന്നാണ്. അതിനു ഫലമുണ്ടാകാതെയിരുന്നപ്പോള്‍  ഈ ചടങ്ങ് അലങ്കോലമാകേണ്ട എന്നു കരുതി പരമാവധി സംയമനം പാലിച്ചു. അതിനു ശേഷം കളക്ടറോട് പരാതി പറഞ്ഞു. പക്ഷെ കളക്ടര്‍, രാഷ്ട്രീയക്കാരന്റെ പക്ഷം ചേര്‍ന്നു.  അപ്പോഴാണവര്‍ ഇത് പരസ്യമായി പറയാന്‍ നിര്‍ബന്ധിത ആയത്.

പ്രസിദ്ധമായ സൂര്യനെല്ലി പീഢന കേസില്‍ കേരള ഹൈക്കോടതിയിലെ ഒരു ശുംഭന്‍ ജഡ്ജി പറഞ്ഞത്, പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പേടാമായിരിരുന്നു, അലറി കരയാമായിരുന്നു എന്നൊക്കെയാണ്. ആ പെണ്‍കുട്ടിയെ രണ്ടാമതും പീഢിപ്പിക്കുകയാണീ ശുംഭന്‍ ചെയ്തത്. അതൊക്കെ മനസിലാക്കിയ ശ്വേത ഇതുപോലെയുള്ള ശുംഭന്‍മാരുടെ മുന്നില്‍ വീണ്ടും അപമാനിത ആകാന്‍ നിന്നു കൊടുക്കേണ്ടതില്ല എന്നു മനസിലാക്കിയതുകൊണ്ടായിരിക്കാം ഈ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്തുകൊണ്ട് ഇര ചെറുത്തുനില്‍പ്പ്‌ നടത്തിയില്ല എന്ന ശുംഭന്‍ ചോദ്യം കേള്‍ക്കാന്‍ ശ്വേത ഇഷ്ടപ്പെടുന്നുണ്ടാകില്ല.

ഒരു പൊതു ചടങ്ങു നടക്കുമ്പോള്‍ ചുറ്റും ക്യാമറകളുണ്ടാകുമെന്നൊക്കെ പൊതു പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ഈ സംഭവം കാരണമായിട്ടുണ്ട്. ഇനി പീതാംബരന്‍ ഒരു സ്ത്രീയുടെ അടുത്തും പിതൃവാത്സല്യം പ്രകടിപ്പിക്കാന്‍ പോകില്ല. അതിന്റെ ആവശ്യമില്ല. അതൊക്കെ പ്രകടിപ്പിക്കേണ്ടത് സ്വന്തം മക്കളുടെ അടുത്താണ്.

മലയാള സിനിമയില്‍ ഒക്കെ സെക്സ് രംഗങ്ങള്‍  ഇല്ല എന്നു തന്നെ പറയാം. ഹോളിവുഡ് സിനിമകളിലൊക്കെ അത് സര്‍വസാധാരണമാണ്. അതിലൊക്കെ അഭിനയിക്കുന്ന ഒരു നടിയേയും  കാണികളാരും ഇതുപോലെ അധിക്ഷേപിക്കാറോ അവഹേളിക്കാറോ ഇല്ല. അതൊക്കെ അഭിനയമാണെന്ന് തിരിച്ചറിയാനുള്ള മാനസിക വളര്‍ച്ച അവര്‍ക്കുണ്ട്., നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കുറെയേറെ പേര്‍ക്കും, വള്ളിക്കുന്നിന്റെ ബ്ളോഗില്‍ അഭിപ്രായം എഴുതുന്ന ഭൂരിഭാഗത്തിനും  ആ മാനസിക വളര്‍ച്ച ഉണ്ടായിട്ടില്ല.

പര്‍ദ്ദയെ സംബന്ധിച്ചും  ബലാല്‍സംഗത്തേ സംബന്ധിച്ചും നടന്ന ചര്‍ച്ചകളിലില്‍  ഇതുപോലുള്ള അഭിപ്രായങ്ങള്‍ കൂടുതലും മുസ്ലിം നാമധാരികളാണെഴുതി കണ്ടിരുന്നത്. ഇപ്പോള്‍ ഹിന്ദു പേരുകളും  കൂടുതലായി ഇതുപോലുള്ള അഭിപ്രായങ്ങളെഴുതുന്നു. കേരളം മാറുകയാണ്. തീവ്ര മുസ്ലിങ്ങളുടെ തലത്തിലേക്ക് കുറച്ച് ഹിന്ദുക്കളെങ്കിലും വളരുന്നുണ്ട്.

ശ്വേത എന്ന നടി അഭിനയിച്ച കഥാപാത്രങ്ങളെ വച്ചല്ല അവരെ അളക്കേണ്ടത്. സിനിമയുടെ സെറ്റില്‍ നിന്നും  ഇറങ്ങിക്കഴിയുമ്പോള്‍ അവര്‍ മറ്റുള്ളവരേപ്പോലെ വെറും സ്ത്രീയാണ്. ഈ സത്യം  കുറെയധികം മലയാളികള്‍  ഇതു വരെ പഠിച്ചിട്ടില്ല.   വെറും യാദൃഛികതയല്ല അത്. രോഗഗ്രസ്ഥമായ ഒരു സമൂഹത്തിന്റെ പ്രതിഫലനമാണത്.

പക്ഷെ സിനിമയിലെ കഥാപത്രങ്ങളേപ്പോലെ പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന കുറച്ച് അഭിനേതാക്കളെങ്കിലും ഉണ്ട്. ഗണേശനെന്ന മന്ത്രി ജീവിതവും സിനിമ ആണെന്ന രീതിയില്‍ പൊതു രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തെ വാനോളം പുകഴ്ത്തിയവര്‍ തന്നെയാണ്, ഇപ്പോള്‍ ശ്വേതയെ കല്ലെറിയുന്നതും. ഗണേശനെയോ, മോഹന്‍ ലാലിനെയോ, ജഗതിയേയോ ഇതുപോലെ ഇവരാരെങ്കിലും ചീത്ത പറയുമോ? ഇല്ല. അതിനൊരു കാരണമേ ഉള്ളു. കുറ്റം എപ്പോഴും സ്ത്രീയുടേത്. ഇതാണ്, കേരളത്തിലെ ഒരു പ്രബല സമുദായത്തിന്റെ  ഈ വിഷയത്തിലുള്ള കാഴ്ച്ചപ്പാട്.

കോണ്‍ഗ്രസ്  പാര്‍ട്ടി അടുത്തിടെ കര്‍ണാടകയില്‍ നിന്നും  അഭിന യത്തിന്റെ കാര്യത്തില്‍ ശ്വേതയെ വെല്ലുന്ന ഒരു നടിയെ ഇന്‍ഡ്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. പേര്‍ രമ്യ. അവര്‍ നടിച്ച ചില സിനിമകളിലെ രംഗങ്ങള്‍ താഴെയുള്ള വീഡിയോ ക്ളിപ്പിംഗുകളില്‍ കാണാം.
ഇതുപോലെ അഭിനയിച്ചതുകൊണ്ട്, ഇനി പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ കുറുപ്പിനും, വേണുഗോപാലിനും, സുരേഷിനും ഒക്കെ രമ്യയുടെ ചന്തിയില്‍ പിടിക്കാം,തൊട്ടു തലോടാം, ഒരുമണിക്കൂര്‍ നേരം കയ്യില്‍ പിടിച്ചോണ്ടിരിക്കാം. പിതൃസ്പര്‍ശനം  ആണെന്നു കരുതി രമ്യ അതൊക്കെ സഹിച്ചോളണം.