Wednesday, 29 May 2013

കലിയുഗത്തിലെ കൃഷ്ണന്‍ മഹാഭാരതം എന്ന കൃതിയിലെ പ്രധാന കഥാപാത്രവും ഹിന്ദുക്കളുടെ ദൈവവുമായ ശ്രീകൃഷ്ണന്‍  ജനിച്ചത് തടവറയില്‍ ആയിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി മറ്റൊരാള്‍ പരിപാലിച്ചു. പിന്നീട് വളര്‍ന്നു വലുതായപ്പോള്‍ തടവറയില്‍ നിന്നും തന്റെ മാതാപിതക്കളെ മോചിപ്പിച്ചു. ഇത് ദ്വാപര യുഗത്തില്‍ നടന്നത്.

ഇപ്പോഴത്തെ കലിയുഗത്തില്‍ മറ്റൊരു കൃഷ്ണന്‍ ഇതേ പ്രവര്‍ത്തി ചെയ്തിരിക്കുന്നു. 19 വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് വിജയകുമാരി എന്ന സ്ത്രീ, തടവറയില്‍ അടക്കപ്പെട്ടപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നു. അവര്‍ തടവറയില്‍ വച്ച് ഒരു മകനെ പ്രസവിച്ചു. ആ കുഞ്ഞിനു ശ്രീഷ്ണന്റെ മറ്റൊരു പേരായ കനൈയ്യ എന്നു പേരിട്ടു.   തടവറയില്‍ വച്ച് പ്രസവിച്ച മകനെ സര്‍ക്കാര്‍ വക Juvenile Home  ഇലേക്കയച്ചു.18 വയസു വരെ അവന്‍ വിവിധ Juvenile Home കളില്‍  വളര്‍ന്നു.  വിജയ കുമാരിക്ക് ജാമ്യം അനുവദിച്ചെങ്കിലും, ജാമ്യ സംഖ്യ  കെട്ടിവയ്ക്കാന്‍ അവരുടെ കയ്യില്‍ പണമില്ലായിരുന്നു. ആരും സഹായിച്ചുമില്ല. ഭര്‍ത്താവ് അവരെയും മകനെയും  ഉപേക്ഷിച്ചു പോയി. വിചാരണ കൂടാതെ അവര്‍ നീണ്ട 19 വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നു. നീതിപീഠവും അധികാരികളും അവരെ മറന്നു. പക്ഷെ കനൈയ്യ മുടങ്ങാതെ അവരെ വന്നു കണ്ടിരുന്നു. ജോലി ചെയ്യാന്‍ പ്രായമായപ്പോള്‍ അവന്‍ ഒരു തയ്യല്‍ കടയില്‍ ജോലി ചെയ്തു. കിട്ടിയ പണം സൂക്ഷിച്ചു വച്ചു. അമ്മയുടെ ജാമ്യത്തിനു വേണ്ട സംഖ്യ ആയപ്പോള്‍ ഒരു വക്കീലിനെ കണ്ട് അമ്മക്ക് ജാമ്യം ഏര്‍പ്പാടാക്കി പുറത്തു കൊണ്ടു വന്നു. ജാമ്യമല്ല, നിരുപാധികം കോടതി അവരെ വിട്ടയച്ചു എന്നാണ്, റിപ്പോര്‍ട്ടുകള്‍.

അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥയാണിത്. മാതൃപുത്ര ബന്ധത്തിന്റെ തിളങ്ങുന്ന അദ്ധ്യായം.

ഇന്‍ഡ്യന്‍ തടവറകളില്‍ വിജയകുമാരിയേപ്പോലെ 300000 കുറ്റാരോപിതര്‍ വിചാരണ കൂടാതെ കിടക്കുന്നുണ്ട്. അധികാരികളുടെയോ കോടതികളുടെയോ കണക്കുകളില്‍ പോലും ഇവരില്‍ പലരുമില്ല.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട മദനി എന്ന എക്സ് തീവ്രവാദിക്കു വേണ്ടി ശബ്ദിക്കാന്‍  കേരളത്തിലെ മുസ്ലിങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. പക്ഷെ ഇതുപോലെ തടവിലാക്കപ്പെടുന്ന നിരാലംബരായ ആളുകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ല.

സഞയ് ദത്ത് എന്ന ഹോളിവുഡ് നടനെ നിയമവിരുദ്ധമായി ആയുധം കയ്യില്‍ വച്ചു എന്ന കുറ്റത്തിന്റെ പേരില്‍ സുപ്രീം കോടതി  ശിക്ഷിച്ചിരുന്നു. അദ്ദേഹത്തെ ജയിലിലടക്കരുതെന്ന്  ചലച്ചിത്ര രംഗത്തും  പുറത്തുമുള്ള അനേകര്‍  വാദിച്ചു. മലയാള നടന്‍  മോഹന്‍ ലാല്‍ അതിനു വേണ്ടി ഒരു ലേഖനം പോലും എഴുതി. കുറ്റവാളി എന്ന് കോടതി കണ്ടെത്തിയ വ്യക്തിയെ രക്ഷിക്കാനാണിത് ചെയ്തതെന്നോര്‍ക്കുക. അടുത്തനാളില്‍  വനപാലകരെ ആക്രമിച്ചു എന്ന കേസില്‍ കലാഭവന്‍ മണിയെ രക്ഷപ്പെടുത്താന്‍ മോഹന്‍ ലാലോ മറ്റേതെങ്കിലും ചലചിത്ര പ്രവര്‍ത്തകരോ  വാദിച്ചതായി കേട്ടില്ല. ചലചിത്ര രംഗത്ത് മണിക്ക് മൂല്യം അല്‍പ്പം കുറവായിരിക്കാം.


Saturday, 25 May 2013

ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠംവളരെ കാലങ്ങള്‍ക്ക് ശേഷം അടുത്തനാളില്‍ ഒരു സഹപാഠിയെ കണ്ടുമുട്ടി.  അനേകം  കാര്യങ്ങള്‍ സംസാരിച്ച കൂടെ ജീവിതത്തേക്കുറിച്ചും സംസാരിച്ചു. സ്വാഭാവികമായി ജീവിതം നല്‍കിയ പാഠങ്ങളും  വിഷയമായി. സംസാരം സിനിമയിലൂടെ സിനിമാ നടന്‍മാരേക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു അത് കടന്നു വന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്നെ ഏതോ ഒരോണക്കാലത്ത് മോഹന്‍ ലാല്‍ എന്ന നടന്‍ പങ്കെടുത്ത ഒരു  സംവാദം കണാനിടയായിട്ടുണ്ട്. സംവാദം എന്നു പറയാന്‍ പറ്റില്ല. കൊച്ചുകുട്ടികളുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതായിരുന്നു അത്. പറഞ്ഞു പഠിപ്പിച്ചതാണെങ്കിലും ഒരു കുട്ടി ചോദിച്ച ചോദ്യം ഇതായിരുന്നു.

ഇത്രകാലം സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച അങ്ങ് ജീവിതത്തില്‍  നിന്നും എന്തു പാഠമാണു പഠിച്ചത്.

മോഹന്‍ ലാലിനു പെട്ടെന്നൊരുത്തരം പറയാന്‍ പറ്റിയില്ല. എനിക്ക് തോന്നുന്നത്  ആര്‍ക്കും അത് പറ്റിയെന്നു വരില്ല എന്നു തന്നെയാണ്.  പക്ഷെ മോഹന്‍ ലാലിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു.

നമ്മള്‍ ജീവിതത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു ആ മറുപടി. അതിനു ശേഷം  അദ്ദേഹം പല ഉരുണ്ടുകളികളും ആ ചോദ്യത്തിനുത്തരമായി നടത്തിയതോര്‍ക്കുന്നു.

മോഹല്‍ ലാലെന്ന വ്യക്തി, സ്വന്തം  ജീവിതത്തില്‍ നിന്നു  കൂടുതലായൊന്നും പഠിച്ചില്ല എന്ന്  അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളില്‍ നിന്നും മനസിലാക്കാന്‍ ആകും. 20 വയസുള്ളപ്പോള്‍ സിനിമയില്‍ കാണിച്ചിരുന്ന അതേ  കോമാളിത്തരങ്ങള്‍, 53 വയസിലും കാണിക്കുമ്പോള്‍ ഒന്നും പഠിച്ചിട്ടില്ല എന്ന് തീര്‍ച്ചയാണ്. മലയാള സാഹിത്യ സമൂഹിക രംഗങ്ങളില്‍  നിറഞ്ഞുനിന്നിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വിമര്‍ശനം വയസായ അമ്മാവന്റെ തമാശ ആയി കാണുന്ന ഒരു വ്യക്തി, ജീവിതത്തില്‍ നിന്നും ഏതായാലും ഒന്നും പഠിച്ചിട്ടില്ല എന്നത് തീര്‍ച്ചയാണ്.

ഇപ്പോള്‍ ഇതെഴുതാന്‍  കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരനേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ വന്ന പരാമര്‍ശമാണ്. ഇതാണാ പരാമര്‍ശം.  1999 ഇൽ തന്റെ പിതാവ് മരിച്ചിട്ട് കൂടി ഉടനെ തന്നെ ടീമിൽ തിരികെ എത്തി രാജ്യത്തിന്‌ വേണ്ടി കളിച്ച സച്ചിൻ. ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കോടിക്കണക്കിനു ഇന്ത്യാക്കാർ ആവേശത്തോടെ 'സച്ചിൻ സച്ചിൻ' എന്ന് വിളിക്കുന്ന ആ സച്ചിനെ മനസിലാക്കണമെങ്കിൽ സെന്സ് വേണം സെന്സിബിളിട്ടി വേണം സെന്സിട്ടിവിട്ടി വേണം.  

ഇത്രയും ആമുഖമായി പറഞ്ഞത്, ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്ന് പറയാന്‍ വേണ്ടിയാണ്.  മാതാപിതാക്കളെ ബഹുമാനിക്കുക എന്നതാണാ പാഠം.

സച്ചിന്‍ പിതാവിനേക്കാള്‍  കൂടുതലായി രാജ്യത്തെ സ്നേഹിക്കുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ്, ഇതെഴുതിയ വ്യക്തി അത് പരാമര്‍ശിച്ചത്.  സ്വന്തം  പിതാവു മരിച്ച് ദഹിപ്പിച്ച ചിത ആറുന്നതിനു മുന്നേ രാജ്യ സ്നേഹത്തേ പ്രതി  അദ്ദേഹം  കളിക്കാന്‍ ഇറങ്ങി എന്നാണി വ്യക്തി അഭിപ്രായപ്പെടുന്നത്. പക്ഷെ അത്  പിതാവിനെ അവഹേളിക്കുന്ന പ്രവര്‍ത്തി ആയിപ്പോയി എന്നാണെന്റെ അഭിപ്രായം.   ചൈനീസ് പട്ടാളമോ പാകിസ്താന്‍ പട്ടാളമോ ആക്രമിക്കാന്‍  വന്നപ്പോള്‍  അതിര്‍ത്തി കാക്കാനൊന്നുമല്ല ഈ സച്ചിനെന്ന ക്രിക്കറ്റ് കളിക്കാരന്‍ പോയത്. ലോക കപ്പു നേടുക എന്നതും, പണം ഉണ്ടാക്കുക എന്നതും, മാത്രമായിരുന്നു അതിനു പിന്നിലെ പ്രചോദനം. ഭാരിച്ച തുക പ്രതിഫലം മേടിച്ചു തന്നെയാണന്ന് കളിച്ചത്. പിതാവു മരിച്ചാല്‍ പിതാവിനോട് സ്നേഹമുള്ള ഏത് പുത്രനും  ദുഖം ഉണ്ടാകും. ആഘോഷങ്ങളുടെ പിന്നാലെ പോകില്ല. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ആഘോഷമായ ക്രിക്കറ്റിന്റെ പണക്കിലുക്കം സച്ചിനെ കളത്തിലേക്ക് മാടിവിളിച്ചു. ആ പ്രലോഭനം തടുക്കാന്‍ കഴിഞ്ഞില്ല;. പോയി കളിച്ചു.  കോടികള്‍ വരുമാനവുമുണ്ടാക്കി. ഒന്നോ രണ്ടോ  കളിയില്‍ കളിച്ചില്ല എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. 1999 ല്‍ ഈ ലോകോത്തര കളിക്കാരന്‍ കളിച്ചിട്ടും ഇന്‍ഡ്യ കപ്പു നേടിയില്ല എന്നത് മറ്റൊരു കാര്യം. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് സച്ചിന്റെ കാര്യത്തില്‍, പണത്തിനു മീതെ പിതാവും പറക്കില്ല എന്ന് തിരുത്തേണ്ടി വരും.


സ്വന്തം മാതാപിതാക്കള്‍ എത്രത്തോളം സ്നേഹം അര്‍ഹിക്കുന്നു എന്നത് മനസിലാകുന്നത് പലപ്പോഴും നമുക്ക് കുട്ടികളുണ്ടാകുമ്പോഴാണ്. അവര്‍ക്ക് വേദനിച്ചാല്‍, അവര്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍, അവര്‍ക്ക് അസുഖം വന്നാല്‍, എന്തിനേറെ അവര്‍ സംസാരിക്കുന്നത് അല്‍പ്പമൊന്നു കുറഞ്ഞാല്‍ പോലും നമ്മുടെ ഹൃദയം നുറുങ്ങും. അവരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ നമ്മള്‍ കാത്തു സംരക്ഷിക്കും. പട്ടിണി കിടന്നായാലും അവരെ തീറ്റിപ്പോറ്റും.  അല്‍പ്പം ഒരശ്രദ്ധ മതി  നമ്മുടെ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാന്‍,. വീട്ടിലെ  ബക്കറ്റില്‍ എടുത്ത് വയ്ക്കുന്ന  10 ലിറ്റര്‍ വെള്ളം മതി  അതിന്. കൈ പിടിച്ച് റോഡരുകിലൂടെ  നടക്കുമ്പോള്‍ ഒന്ന് കണ്ണു തെറ്റിയാല്‍ അത് നഷ്ടപ്പെടും. അസുഖം ബാധിച്ചാല്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് ആ ജീവന്‍ കവര്‍ന്നെടുക്കും. ഇതൊക്കെ അനുഭവത്തില്‍ വരുമ്പോള്‍ മാത്രമാണ്, നമ്മുടെ മാതാ പിതാക്കള്‍ നമ്മെ എങ്ങനെ  കാത്തു സൂക്ഷിച്ചു എന്ന് തിരിച്ചറിയുക. അവര്‍ ഒരു നിമിഷനേരത്തേങ്കിലും അശ്രദ്ധരായിരുന്നു എങ്കില്‍ നമ്മളൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല.

ഏറ്റവും നിഷ്കളങ്കവും കാപട്യമില്ലത്തതും  ആത്മാര്‍ത്ഥതയുള്ളതും പ്രതിഫലം ​ഇച്ഛിക്കാത്തതുമായ സ്നേഹം മാതാപിതാക്കള്‍ക്ക് മക്കളോടുള്ളതാണ്. മക്കള്‍ എത്ര കൊള്ളരുതാത്തവരായാലും മാതാപിതാക്കള്‍ അവരെ  സ്നേഹിക്കും. അവര്‍ക്ക് വേണ്ടി മരിക്കും. പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത  പ്രസ്താവനയാണ്. ഒരമ്മക്കും തന്റെ മകനെ തള്ളിപ്പറയാന്‍ ആകില്ല. അവന്‍ കൊടും പാപിയാണെങ്കിലും. അത് മനുഷ്യന്റെ ജൈവപരമായ പ്രത്യേകതയാണ്.

പക്ഷെ സമൂഹം പ്രായമായവര്‍ക്ക് ഈ സ്നേഹം തിരിച്ചു നല്‍കുന്നുണ്ടോ എന്നത് സംശയമാണ്. കുറച്ചു പേരെങ്കിലും  സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്നുണ്ട്.  അവരെ വഴിയില്‍ ഉപേക്ഷിക്കുന്നു., വീടുകളില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നു.

സ്വന്തം മാതാപിതാക്കളെ മാത്രമല്ല. എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുക എന്ന സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു.


Sunday, 19 May 2013

ഹെന്റെ കേരളം ഹെത്ര സുന്ദരം അഹന്തക്ക് കൊമ്പു മുളച്ച  നാലു പേരാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ക്രിക്കറ്റ്  താരം ശ്രീശാന്ത്, സിനിമാതാരങ്ങളായ  രഞ്ചിനി ഹരിദാസ്, കലാഭവന്‍ മണി, ഗണേശ കുമാരന്‍ എന്നിവരാണവര്‍,. നാലു പേരും വ്യത്യസ്തങ്ങളായ നാലു കാരണങ്ങള്‍ കൊണ്ടാണ്, വാര്‍ത്തകളില്‍ നിറയുന്നത്.

ശ്രീശാന്ത് എന്ന വാക്കിന്റെ അര്‍ത്ഥം ശ്രീയുള്ള ശാന്തനായ വ്യക്തി എന്നാ ണ്. പക്ഷെ ശ്രീയും ശാന്തതയും ഈ ക്രിക്കറ്റ് കളിക്കാരന്റെ  അരികത്തു കൂടി പോയിട്ടില്ല. ശ്രീ എന്നു പറഞ്ഞാല്‍ ശ്രീത്വമുള്ള, മുഖ ശ്രീയുള്ള എന്നൊക്കെ ആണു വിവക്ഷ. ഇത് പക്ഷെ ഈ ക്രിക്കറ്റ് കളിക്കാരന്റെ ഏഴയലത്തു കൂടി പോയിട്ടില്ല എന്നതാണു സത്യം. കളിക്കളത്തില്‍ ഒരു കുരങ്ങിന്റെ മുഖ ഭാവവും ചേഷ്ടകളുമാണിദ്ദേഹത്തിന്. ശാന്തത എന്നത് അദ്ദേഹത്തില്‍ തൊട്ടുതീണ്ടിയിട്ടുമില്ല. ശാന്തതക്കു പകരം കളിക്കളത്തില്‍  ശ്രീശാന്ത് എന്നും അശാന്തിയാണു വിതച്ചത്.   എതിരാളികള്‍ക്കു നേരെ കണ്ണുരുട്ടി വികൃതമായ  കോപ്രായങ്ങള്‍ കാട്ടി. എതിര്‍ ടീമിലുള്ളവരുടെയും സ്വന്തം ടീമിലുള്ളവരുടെയും വെറുപ്പു സമ്പാദിച്ചു.എല്ലാ കളിക്കാരെയും പ്രകോപ്പിക്കുക എന്നത് ജീവിത ലക്ഷ്യമായി കാണുന്ന ഈ അശ്രീകരത്തിനു  ഒരിക്കല്‍ കിട്ടേണ്ടത് കിട്ടി. അത് സഹകളിക്കാരനായ ഹര്‍ഭജന്‍ സിംഗില്‍ നിന്നുമായിരുന്നു. 


സ്വന്തം കയ്യിലിരിപ്പു കൊണ്ട്  കരണകുറ്റിക്ക്  കിട്ടേണ്ടതു കിട്ടിയപ്പോള്‍ അത് ഇദ്ദേഹം അര്‍ഹിക്കുന്നതാണെന്ന് പലരും പറഞ്ഞിരുന്നു. 

ശ്രീശാന്തിന്റെ കോപ്രായങ്ങള്‍ സഹിക്കാവുന്നതിലപ്പുറമായപ്പോള്‍ ഇന്‍ഡ്യന്‍  ടീമില്‍ നിന്നും പുറത്തായി തെക്കു വടക്ക് നടന്നു. അപ്പോഴാണ്, മന്‍ മോഹന്‍ സിംഗിന്റെ ആഗോളവതകരണത്തിന്റെ ഉപോത്പന്നമായ  ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗെന്ന അസംബന്ധം ഇന്‍ഡ്യയില്‍  പിറന്നു വീണത്. ദാവൂദ് ഇബ്രാഹിമും, അധോലോകവും ബോളിവുഡും ഹവാലപ്പണവും ഒക്കെ  അരങ്ങു നിറഞ്ഞാടുന്ന കെട്ടുകാഴ്ചയാണീ ലീഗ്. രാഷ്ട്രീയക്കാരുടെയും, കള്ളക്കടത്തുകാരുടെയും, ബിസിനസുകാരുടെയും, സിനിമാതാരങ്ങളുടെയും കയ്യിലുള്ള കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്ന ചീഞ്ഞു നാറുന്ന ഇടമാണിത്. ശ്രീശാന്ത് എന്ന ന്യൂ ജെനെറേഷന്‍  കോപ്രായത്തിനു മേയാന്‍ പറ്റിയ ഇടം. ഇന്‍ഡ്യന്‍ ടീമില്‍ നിന്നും  പുറത്തായാലും,  കോടികള്‍ ഉണ്ടാക്കാന്‍ പറ്റിയ  സുരക്ഷിത സ്ഥലമായ  ലീഗില്‍ ശ്രീശാന്തും ഇടം നേടി. പക്ഷെ ഇന്നിപ്പോള്‍  മറ്റൊരു കയ്യിലിരിപ്പു കൊണ്ട്  രാജ്യത്തെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളുടെയും വെറുപ്പു സമ്പാദിച്ചിരിക്കുന്നു. വാതു വയ്പ്പുകാര്‍ ഉണ്ടാക്കുന്ന കോടികളുടെ പങ്കു പറ്റി ക്രിക്കറ്റ് കാണികളെ വിഡ്ഢികളാക്കിയതിന്,  പിടിയിലായിരിക്കുന്നു. കാണികളെ വിഡ്ഢികളാക്കുന്ന ഈ കെട്ടു കാഴ്ചയില്‍ ഇതൊക്കെ അരങ്ങേറാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയി.  ഇതൊക്കെ അറിഞ്ഞിട്ടും ഈ അശ്രീകരങ്ങള്‍ക്ക് വേണ്ടി   കയ്യടിക്കാനും ആര്‍പ്പിവിളിക്കാനും കഴുതകളായ കോടിക്കണക്കിന്, ഇന്‍ഡ്യക്കാരുണ്ട്. 

മൂന്നു നാലു വര്‍ഷങ്ങളായി നടക്കുന്ന ഈ ചതി ഇപ്പോഴാണു പിടിക്കപ്പെട്ടത്. പക്ഷെ ഇതില്‍ ശ്രീശാന്തിനെ ശിക്ഷിക്കാന്‍ പറ്റുമോ എന്നത് സംശയകരമാണ്. ടീമില്‍ നിന്നും ഒരു പക്ഷെ പുറത്തായേക്കും. ആജീവനാന്ത വിലക്കും ലഭിച്ചേക്കും. പണ്ട് അസറുദ്ദിനും, ജഡേജയുമൊക്കെ പോയ വഴിയെ നാണം കെട്ട് പോകാമെന്നു മാത്രം. അതു കഴിഞ്ഞ് വീണ്ടും ഇതു തന്നെ നടക്കും. വിഡ്ഢികളായ കുറച്ചു പേര്‍  സ്റ്റേഡിയങ്ങളിലേക്കോഴുകിയും  റ്റെലിവിഷന്റെ മുന്നില്‍ ചടഞ്ഞു കൂടിയും ചതിയന്‍മാര്‍ക്ക് വേണ്ടി ആര്‍പ്പുവിളിക്കും. കോടതികള്‍ വരെ സ്വയം അവധി എടുത്ത്  ഇവരെ പ്രോത്സാഹിപ്പിക്കും. ജഡ്ജിമാര്‍ വരെ അഴിമതിക്കാരാകുമ്പോള്‍ എല്ലാവര്‍ക്കും കുശാല്‍.,.  ആര്‍ക്ക് വേണമെങ്കിലും കള്ളപ്പണം വെളുപ്പിക്കാം. അതാണീ മാമാങ്കത്തിന്റെ  ഏക ഗുണം.

അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അര്‍ത്ഥരാത്രി ഇദ്ദേഹത്തിന്റെ കാറില്‍ ഒരു മറാത്തി സിനിമാ നടി ഉണ്ടായിരുന്നു. അത് നിശാക്ളബ്ബില്‍ നിന്നും  തിരികെ പോരുന്ന വഴിയും. നിശാക്ളബ്ബുകളില്‍ ചെലവഴിക്കാനും സ്ത്രീകള്‍ക്കു കൊടുക്കാനും പണം വേണം. അത് കണ്ടെത്താന്‍  കണ്ട എളുപ്പവഴി  ഇതുപോലത്തെ തരം താണ പ്രവര്‍ത്തികളാണ്.

ക്രിക്കറ്റ് കളിക്കാര്‍ രാജ്യത്തിനു വേണ്ടി എന്തൊക്കെയോ നേട്ടങ്ങളുണ്ടാക്കുന്നു എന്നൊക്കെ  പലരും പറയുന്നുണ്ട്. കഴിഞ്ഞ ലോക കപ്പ് നേടിയ്പ്പോള്‍ എല്ലാ കളിക്കാരും  ഏക സ്വരത്തില്‍ പറഞ്ഞത്, രാജ്യത്തിനു  വേണ്ടി കപ്പ നേടി എന്നായിരുന്നില്ല. ആ കപ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വേണ്ടി  ആണെന്നായിരുന്നു പറഞ്ഞത്.  ഭാരത രത്നം നല്‍കി ആദരിക്കണമെന്ന് ആരാധകര്‍ നിരന്തരം ആവശ്യപ്പെടുന്ന ഇദ്ദേഹം ആരാണ്.?  എന്താണിദ്ദേഹം ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത്? എന്റെ അറിവില്‍ ഒന്നുമില്ല.  ക്രിക്കറ്റ് കളിച്ച് കോടിക്കണക്കിനു രൂപ സമ്പാദിച്ചതല്ലാതെ ആ പണത്തില്‍ നിന്നും ഒരു ചില്ലിക്കാശ്, കാര്യമായ എന്തെങ്കിലും ജീവ കാരുണ്യ പ്രവര്‍ത്തിക്ക് വേണ്ടി ചെലവഴിച്ചതായി എന്റെ അറിവില്‍ ഇല്ല. വിദേശത്തു നിന്നും സമ്മാനമായി ലഭിച്ച വിലകൂടിയ കാറിന്, നികുതി അടക്കണമെന്ന് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, അതില്‍ നിന്നും രക്ഷപ്പെടാന്‍ സുപ്രീം കോടതിയില്‍ വരെ പോയി നിയമയുദ്ധം ​നടത്തിയ ഇദ്ദേഹത്തിനെന്തു രാജ്യ സ്നേഹമാണുള്ളത്? ഇതുപോലെ പണത്തോട് ആര്‍ത്തിയുള്ള  ഇദ്ദേഹം ഒരിക്കലും ഭാരത രത്നം പോലുള്ള ബഹുമതികള്‍ അര്‍ഹിക്കുന്നില്ല. 

വാര്‍ത്തകളില്‍ ഇടം പിടിച്ച രണ്ടാമത്തെ മലയാളി  രഞ്‌ജിനി ഹരിദാസാണ്. 

ഹിപ്പോപ്പൊട്ടാമസും  കുരങ്ങും  വാ പൊളിക്കുന്നതുപോലെ, അലറിച്ചിരിക്കാറുള്ള  ഇവരുടെ അഹന്തക്കും കുറവൊന്നുമില്ല. സ്വയം എന്തോ മഹാ സംഭവമാണെന്നു കരുതുന്ന ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ പരിശോധനയ്‌ക്കുള്ള ക്യൂ തെറ്റിച്ചത്‌ മറ്റൊരാള്‍  ചോദ്യം ചെയ്ത പ്പോഴായിരുന്നു  അഹന്ത ഫണം വിരിച്ചാടിയത്. മഹാറാണിക്ക് പരവതാനി വിരിക്കാന്‍ തയ്യാറായി നിന്ന ഉദ്യോഗസ്തര്‍ പോലും ഇവരുടെ അഹന്തക്ക് കുട പിടിച്ചതാണു റിപ്പോര്‍ട്ടുകള്‍,. എമിഗ്രേഷന്‍ പരിശോധനകഴിഞ്ഞ്‌ കസ്‌റ്റംസ്‌ പരിശോധനയ്‌ക്ക് വേണ്ടി ക്യൂ നിന്ന ഒരു കുടുംബത്തെ മറികടന്ന്‌ ഇവര്‍ ക്യൂവിന്റെ മുമ്പില്‍ നിന്നപ്പോള്‍, മറ്റുള്ളവര്‍ അതിനെ  ചോദ്യം ചെയ്‌തു. ആ കുടുംബത്തെ രഞ്ചിനി പുലഭ്യം പറഞ്ഞു . അഹന്ത അവിടെയും തീര്‍ന്നില്ല. പിന്നില്‍ നിന്നിരുന്ന വേറെ രണ്ടു പേരേക്കൂടി  ഈ സ്ത്രീ പിടിച്ച് മുന്നിലേക്ക് കൊണ്ടു വന്നു. അപ്പോള്‍ വീണ്ടും ബഹളമായി. എറണാകുളം സിറ്റി പോലീസ് കമ്മീഷണറെ   രഞ്ചിനി നേരിട്ട്  ഫോണില്‍ വിളിച്ചു എന്നും,  അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം  യാത്രക്കാരന്റെ പേരില്‍ കേസെടുത്തു എന്നുമാണു റിപ്പോര്‍ട്ടുകള്‍.

സദാചാര പോലീസിന്റെ വിഷയത്തില്‍  ഈ സ്ത്രീ  നടത്തിയിട്ടുള്ള ചില പരാമര്‍ശങ്ങള്‍ ഈ വീഡിയോയിൽ  കാണാം.  
തന്റെ ഭാഗത്ത് ആളുകള്‍ ഉണ്ടെങ്കില്‍  സദാചാരപോലീസിനെതിരെ പ്രതികരിക്കുമെന്നു പറഞ്ഞിട്ടുള്ള ഇവര്‍,  അധികാരികളും പോലീസും കൂടെയുണ്ടെന്ന അഹന്തയില്‍  മറ്റുള്ളവരുടെ ന്യായമായ അവകാശത്തേപ്പോലും ചോദ്യം ചെയ്യുന്നു. തന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന പോലീസുകാരേക്കൊണ്ട് കേസെടുപ്പിക്കുന്നു.


അഹന്ത തലക്കു പിടിച്ച മൂന്നാമത്തെ മലയാളി നടന്‍ കലാഭവന്‍ മണിയാണ്. അതിരപ്പള്ളി വന മേഘലയില്‍ വാഹന പരിശോധന  നടത്തിയ വനപാലകരെ കയ്യേറ്റം ചെയ്താണ്, മണി തന്റെ അഹന്ത പ്രകടിപ്പി ച്ചത്.  വന മേഘലയില്‍ നിന്നും  ​വരുന്ന വാഹനങ്ങൾ  പരിശോധിക്കുക എന്നത്  വനപാലകരുടെ ജോലിയാണ്. അതിനു മണി സമ്മതിച്ചില്ല. പകരം അവരെ കയ്യേറ്റം ചെയ്തു. അതിന്റെ പേരില്‍ പോലീസ് മണിക്കെതിരെ കേസെടുത്തു.  തന്നെയും കൂടെയുള്ള സ്ത്രീയേയും വനപലകര്‍ ഉപദ്രവിച്ചെന്നും പറഞ്ഞ് വനപാലകര്‍ക്കെതിരെ മണി കേസുകൊടുത്തു. കൂടെ തന്നെ  ജാതിപ്പേരു  വിളിച്ച് ആക്ഷേപിച്ചെന്നും കൂട്ടിച്ചേര്‍ത്തു. എങ്കിലും മണിക്കെതിരെ ഉള്ള കേസു പിന്‍വലിച്ചില്ല. ജാമ്യം ലഭിക്കാത്ത വകുപ്പാണ്, മണിക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. മണി ഒളിവിലും പോയി. മുന്‍കൂര്‍ ജാമ്യം തേടി മണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന മണിയുടെ ജാമ്യാപേക്ഷ തീര്‍പ്പാകുന്നതു വരെ അറസ്റ്റ് തടയണമെന്ന ആവശ്യം പക്ഷെ കോടതി അനുവദിച്ചില്ല. അതുകൊണ്ട് മണിക്ക് ഒളിവില്‍ തന്നെ കഴിയേണ്ടി വരുന്നു.mangalam malayalam online newspaper

സാധാരണ പൌരന്‍ മാര്‍ക്കില്ലാത്ത അവകാശമാണ്, മണിയും രഞ്ചിനിയും, സച്ചിന്‍ ടെണ്ടുല്‍ക്കറുമൊക്കെ ആവശ്യപ്പെടുന്നത്. രണ്ടു തരത്തിലുള്ള നീതി വേണമെന്നാണിവരുടെ ആഗ്രഹം. സാധാരണക്കാര്‍ക്ക് ഒരു നീതിയും., തങ്ങളേപ്പോലുള്ള വരേണ്യ വര്‍ഗ്ഗത്തിനു  പ്രത്യേക നീതിയും.

വാര്‍ത്തകളില്‍ നിറയുന്ന നാലാമത്തെ മലയാളി ഗണേശകുമാരനാണ്. ഗാര്‍ഹിക പീഢനത്തിന്റെയും പരസ്ത്രീ ബന്ധത്തിന്റെയും  പേരില്‍ മന്ത്രി സ്ഥാനം ​ഒഴിയേണ്ടി വന്ന അതേ ഗണേശ കുമാരന്‍,. മന്ത്രിസ്ഥാനം തനിക്ക് പുല്ലാണെന്ന് വീമ്പു പറഞ്ഞിരുന്ന കുമാരനിപ്പോള്‍ മന്ത്രി സ്ഥാനം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. സ്വന്തം അച്ഛൻ  തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്നാരോപിച്ച് അച്ഛനെ പൊതു ജന മദ്ധ്യത്തില്‍ അവഹേളിച്ച ഗണേശനിപ്പോള്‍, മന്ത്രി ആകാന്‍ വേണ്ടി അച്ഛന്റെ കാലു പിടിക്കുന്നു. മുട്ടാവുന്ന വാതിലുകളിലൊക്കെ മുട്ടുന്നു. ക്യാനഡയില്‍ തനിക്ക് 5 ലക്ഷം രൂപാ ശമ്പളമുള്ള ജോലി ശരിയായിട്ടുണ്ട്. അതുകൊണ്ട് മന്ത്രി ആക്കിയില്ലെങ്കില്‍  എം എല്‍ എ സ്ഥാനവും രാജി വച്ചു പോകും എന്നാണിപ്പോള്‍ കുമാരന്റെ ഭീഷണി. മന്ത്രിപ്പണിയാണോ അതോ നീലച്ചിത്രത്തിലെ അഭിനയമാണോ ഈ 5 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി എന്നത് തീര്‍ച്ചയില്ല.ചെന്നിത്തല കാസര്‍കോടു നിന്ന് കേരള യാത്ര തുടങ്ങുമ്പോള്‍ പറഞ്ഞത് അതവസാനിക്കുമ്പോള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നായിരുന്നു. മാറ്റമല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് . യു ഡി എഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു. മന്ത്രിസ്ഥാനങ്ങള്‍ക്കും  കെ പി സി സി പ്രസിഡണ്ടു സ്ഥാനത്തിനും വേണ്ടി ഇപ്പോള്‍ കോണ്‍ഗ്രസില്‍ കടിപിടിയാണു. ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന് കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ചെന്നിത്തലയും. വിജിലന്‍സോടു കൂടി ആഭ്യന്തര മന്ത്രിസ്ഥാനം വേണമെന്നാണു ചെന്നിത്തലക്ക്. മന്ത്രിസ്ഥാനത്തെ നീണ്ട കമ്പുകൊണ്ട് പോലും തൊടില്ല എന്ന് വിളിച്ചു കൂവി നടന്നിരുന്ന ചെന്നിത്തല അതിപ്പോള്‍ കൂടിയേ തീരൂ എന്നാണു പറയുന്നത്. ഗണേശനും അത് കൂടിയേ തീരൂ. ഗണേശനെ മന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടി , പിള്ളക്ക് ക്യാബിനറ്റ് പദവി വച്ചു നീട്ടുന്നു. അതും മുന്നോക്ക വികസന കോര്‍പ്പറേഷന്‍  ചെയര്‍ മാന്‍ പദവി. മുന്നോക്കക്കാരെ എന്തു നല്‍കി വികസിപ്പിക്കാനാണീ കോര്‍പ്പറേഷന്‍ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

Thursday, 16 May 2013

മൃദു ഹിന്ദുത്വബഷീര്‍ വള്ളിക്കുന്ന് എന്ന ബ്ളോഗര്‍ ഇന്‍ഡ്യ വിഷനെയും  ഫൌസിയ എന്ന അതിന്റെ ലേഖികയേയും അധിക്ഷേപിക്കുന്ന ഒരു ലേഖനത്തില്‍ ഞാന്‍ ചില കമന്റുകള്‍ എഴുതിയിരുന്നു. അതില്‍ സാന്ദര്‍ഭികമായി  പാലസ്തീനേപ്പറ്റി പരാമര്‍ശിക്കേണ്ടി വന്നു. അപ്പോള്‍  എന്നെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാള്‍   ഒരു കമന്റെഴുതിയിട്ടുണ്ട്. ഇതാണത്.


AnonymousMay 12, 2013 at 9:07 PM

>>>>@ കാളീ , അങ്ങ് നാഴികക്ക് നാല്പതു വട്ടം ഫസ്തീനിൽ കൊല്ലപ്പെടുന്ന മുസ്ലിംങൾക്കെതിരെയും പറയുന്നു. 
ആന്റി മുസ്ലിം ജ്വരം കയറിയ അങ്ങയോടു പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.
എന്നാലും 
http://www.youtube.com/watch?v=Vq0jF_leyH4<<<<


ഈ വ്യക്തി പരാമര്‍ശിക്കുന്ന വീഡിയോ ഇതാണ്.
സോളിഡാരിറ്റി എന്ന മുസ്ലിം സംഘടനയുടെ  പാലസ്തീന്‍ അനുസ്മരണ വേദിയില്‍ പി ജെ വിന്‍സന്റ് എന്ന ദേഹം പ്രസംഗിക്കുന്ന വീഡിയോ ക്ളിപ്പാണത്. തീവ്ര മുസ്ലിങ്ങളുടെ കയ്യടി കിട്ടാന്‍ വേണ്ടി ചരിത്രത്തെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും  വളച്ചൊടിക്കുന്ന ആ പ്രസംഗം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഇത് ക്വോട്ട് ചെയ്ത വ്യക്തിയേപ്പോലുള്ള  ഒരു ശരശരി മുസ്ലിമിനെ എത്ര എളുപ്പത്തില്‍  തെറ്റിദ്ധരിപ്പിക്കാന്‍ ആകുമെന്നതില്‍  യാതൊരു അത്ഭുതവും തോന്നുന്നില്ല. ഏതോ സോളിഡാരിറ്റിക്കാരന്‍ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുന്നതുപോലെയേ എനിക്ക് അത് കണ്ടിട്ട് തോന്നിയുള്ളു.

ഇടതുപക്ഷ ആശയങ്ങളുള്ള വ്യക്തിയാണിദ്ദേഹം എന്നെനിക്ക് തോന്നുന്നു. പക്ഷെ ഒരു ഇടതുപക്ഷക്കാരന്, ഇന്‍ഡ്യയുടെ രാഷ്ട്രീയ സമൂഹിക  മാറ്റങ്ങളേക്കുറിച്ച് ഇത്രയേറെ അജ്ഞത ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന്റെ  ചില പരാമര്‍ശങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.


>>>>അറബ് ഇസ്രയേലി സംഘര്‍ഷത്തിന്റെ തുടക്കത്തിന്, ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന വാദം നൂറു ശതമാനം തെറ്റാണ്.<<<< 

അറബി ഇസ്രയേലി സംഘര്‍ഷത്തിന്, ഇസ്രയേലിന്റെ രൂപീകരണത്തോളമേ  പഴക്കമുള്ളു. പക്ഷെ യഹൂദ മുസ്ലിം സംഘാര്‍ഷത്തിന്, ഇസ്ലാമിന്റെ ആരംഭത്തോളം പഴക്കമുണ്ട്. മുസ്ലിം പ്രവാചകന്‍ ഇസ്ലാം സ്ഥാപിക്കുമ്പോള്‍ അറേബ്യയില്‍ അനേകം യഹൂദരും ക്രിസ്ത്യനികളുമുണ്ടായിരുന്നു. യഹൂദരുടെയും ക്രിസ്ത്യാനികളുടേയും വേദപുസ്തക ഭാഗങ്ങള്‍ പകര്‍ത്തി കുര്‍ആന്‍ എന്ന പുതിയ വേദപുസ്തകമുണ്ടാക്കിയപ്പോള്‍ മക്കയിലെ ഖുറേഷികള്‍ അദ്ദേഹത്തിന്റെ മതം സ്വീകരിച്ചില്ല. ഖുറേഷികള്‍ അദ്ദേഹത്തെയും അനുയായികളെയും  അവിടെ നിന്നും ആട്ടിപ്പായിച്ചു. പിന്നീട് അഭയം നേടിയത് മദീനയിലായിരുന്നു. മദീനയിലെ യഹൂദര്‍  അദ്ദേഹത്തെ സ്വീകരിച്ചപ്പോള്‍ സ്വാഭാവികമായും   അദ്ദേഹം കരുതി, അവര്‍ പുതിയ മതവും സ്വീകരിക്കുമെന്ന്. അതിനു വേണ്ടി യഹൂദരുടെ പുണ്യ നഗരമായ  ജെറുസലേമിലേക്കു തിരിഞ്ഞായിരുന്നു ആദ്യം മുസ്ലിങ്ങള്‍  പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷെ യഹൂദര്‍  മുസ്ലിം പ്രവാചകന്റെ പുതിയ മതത്തോട് യാതൊരു ആഭിമുഖ്യവും കാണിച്ചില്ല. ആ ദേഷ്യത്തില്‍ ആരാധനയുടെ ദിശ ജെറുസലേമില്‍ നിന്നും മാറ്റി മക്കയുടെ നേരെ ആക്കി. പിന്നോടൊരിക്കലും മുസ്ലിം പ്രവാചകന്‍ യഹൂദരോട് സഖ്യമുണ്ടാക്കിയില്ല, എന്നു മാത്രമല്ല മരിക്കുന്നതു അവരോടുള്ള വെറുപ്പ് മനസില്‍ സൂക്ഷിക്കുകയും ചെയ്തു. യഹൂദരെ എലികളെന്നും, കുരങ്ങന്‍മാരെന്നും ഒക്കെ ആണദ്ദേഹം ​വിളിച്ചിരുന്നത്. ഒരു യഹൂദ സ്ത്രീ നല്‍കിയ വിഷത്തിന്റെ ഫലമായി മരിക്കുന്നതിനു മുന്നെ അദ്ദേഹത്തിന്റെ ഒരു പ്രാര്‍ത്ഥന യഹൂദരെ ശപിക്കണമേ എന്നായിരുന്നു. അന്നു തുടങ്ങിയ മുസ്ലിങ്ങള്‍ക്കുള്ള യഹൂദ വിരോധം ഇന്നും ഉണ്ട്. അറബി ഇസ്രയേലി സംഘര്‍ഷ്ത്തില്‍ ഈ വെറുപ്പ് ചെറുതല്ലാത്ത ഒരു പങ്കും വഹിച്ചിട്ടുണ്ട്.


>>>>യഹൂദരുടെ ദേവാലയം തച്ചുടച്ചത്  റോമാക്കാരുടെ സൈന്യാധിപനായിരുന്ന ടൈറ്റസാണ്. അന്ന് ലോകത്തെമ്പാടും ചിതറപ്പെട്ട ഈ ജനതക്ക് പരിമിതമായ തോതിലെങ്കിലും മനുഷ്യാവകാശം ലഭിക്കുന്നത് മധേഷ്യയില്‍ ഇസ്ലാമിന്റെ ഉദയത്തിനു ശേഷമാണ്.<<<<<

ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണ്. ഇസ്ലാം ഉദയം കൊണ്ടത് മധേഷ്യയിലല്ല.  അറേബ്യയിലാണ്. അറേബ്യയില്‍ ഉദയം  കൊണ്ട ശേഷം ഇസ്ലാം ആദ്യം ചെയ്തത് അവിടത്തെ മറ്റ് മത വിശ്വാസികളെ അതിനിഷ്ടൂരമായി അടിച്ചമര്‍ത്തുകയായിരുന്നു., അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും നിരോധിച്ച്, അവരെയൊക്കെ ഇസ്ലാം മതത്തിന്റെ ഭാഗമാക്കി മാറ്റി. അറേബ്യക്ക് പുറത്തേക്ക് ഇസ്ലാം വ്യാപിപ്പിച്ചപ്പോഴും  അവിടത്തെ ജനതയെ മുസ്ലിങ്ങളാക്കി. ഭാഷ അറബിയാക്കി. അറേബ്യയിലെ കട്ടറബികളേക്കാള്‍ ഉന്നത നാഗരികത മെസോപ്പൊട്ടേമിയയിലെയും, ബാബിലോണിയയിലെയും, ഈജിപ്റ്റിലെയും, ബാഗ്ദാദിലെയും, പെര്‍ഷ്യയിലെയും, ജെറുസലേമിലെയും  ജനതക്കുണ്ടായിരുന്നു., ഇവയൊക്കെ ഇസ്ലാം നശിപ്പിച്ചു. റോമാ സാമ്രാജ്യത്തിന്റെ ഒരു ഭാഗം  കീഴടക്കിയപ്പോള്‍ യഹൂദര്‍ക്ക് റോമക്കാര്‍ നല്‍കിയതിനേക്കാളും അല്‍പ്പം കൂടി  മനുഷ്യാവകാശം ലഭിച്ചു എന്നത് നേരാണ്.  പ്രാസംഗികന്‍ സൂചിപ്പിക്കുമ്പോലെ വളരെ പരിമിതമായ തോതിലേ അതുണ്ടായുള്ളു,.  ജിസ് യ എന്ന പ്രത്യേക നികുതി നല്‍കി രണ്ടാം തരം പൌരന്‍മാരായി  ജീവിക്കാന്‍ അവരെ അനുവദിച്ചു. ഇന്നത്തെ അറേബ്യയില്‍ ഇസ്ലാമല്ലാത്ത എല്ലാ മത വിശ്വാസങ്ങളും നിരോധിച്ചിരിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍  അന്നത്തെ അവസ്ഥ കുറച്ചു കൂടി ഭേദമായിരുന്നു എന്നു മാത്രം.


>>>>>637 ലാണ്, ഉമര്‍ പാലസ്തീന്‍ കീഴടക്കുന്നത്. അതിനു ശേഷം അത് മുസ്ലിം ഭരണാധികാരികളുടെ അല്ലെങ്കില്‍ അറബി ഭരണാധികാരികളുടെ  കീഴിലയിരുന്നു. ഈ കാലഘട്ടത്തില്‍ ആ പ്രദേശത്ത് ജീവിച്ചിരുന്ന യഹൂദര്‍ക്ക് പരീപൂര്‍ണ്ണമായ മനുഷ്യാവകാശം ഉണ്ടായിരുന്നു. അക്കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ ലോകത്തില്‍ യഹൂദരെ വേട്ടയാടിയപ്പോള്‍ അവരെല്ലാം രക്ഷപ്പെട്ടു വന്നതും താമസിച്ചതും ഇസ്ലാമിക ലോകത്താണ്.<<<<< 

ഈ പരാമര്‍ശത്തില്‍ രണ്ടു വലിയ സത്യങ്ങളുണ്ട്. കൂടെ ഒരസത്യവും.

അസത്യം ആദ്യം പറയാം. ഇത് ഇദ്ദേഹം കുറച്ചുമുന്നെ പറഞ്ഞ പ്രസ്താവനക്കു കടക വിരുദ്ധമാണ്. യഹൂദര്‍ക്ക് പരിമിതമായ തോതില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നു പറഞ്ഞിട്ട്, പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നെഴുതുന്നത് യുക്തിസഹമല്ല. പരിമിതമായ സ്വാതന്ത്ര്യത്തോടെ പ്രത്യേക നികുതി കൊടുത്ത് രണ്ടാം തരം പൌരന്‍ മാരായി അവര്‍ ജീവിച്ചു എന്നതാണു സത്യം.

ഇനി സത്യങ്ങളിലേക്ക് കടക്കാം.

അറബികളല്ല പാലസ്തീന്‍ കീഴടക്കിയത്. മുസ്ലിങ്ങളാണ്. അവര്‍ അത് കീഴടക്കിയതിനു ശേഷമാണ്, അവിടത്തെ ഭാഷകളായ അറമായയും ഹീബ്രുവും  മാറ്റി, അറബി അടിച്ചേല്‍പ്പിച്ചത്. കൂടെ ഇസ്ലാം എന്ന മതവും. ഭൂരിഭാഗവും യഹൂദരും ക്രിസ്ത്യാനികളും ആയിരുന്ന  ജനത്തെ മുസ്ലിങ്ങളും അറബി സംസാരിക്കുന്നവരുമാക്കി മാറ്റി.

അടുത്ത സത്യം, അവിടെ അപ്പോഴും കുറെയേറെ യഹൂദരുണ്ടായിരുന്നു എന്നതാണ്.  പിന്നീടുള്ള അനേക നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ പീഢനത്തെ അതിജീവിക്കാന്‍ ശേഷിയില്ലാതെ യഹൂദര്‍ കൂട്ടത്തോടെ വന്ന് പാലസ്തീനില്‍ താമസം തുടങ്ങി എന്നതും സത്യമാണ്.  പാലസ്തീനെ വിഭജിക്കുമ്പോള്‍ യഹൂദര്‍ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു  എന്ന പ്രസ്താവനക്ക് കടകവിരുദ്ധമാണീ അഭിപ്രായം. 

ഇതില്‍ നിന്നും മനസിലാക്കേണ്ടത് പാലസ്തീന്‍ അറബികള്‍ക്കോ മുസ്ലിങ്ങള്‍ക്കോ പൈതൃകമായി ലഭിച്ച സ്ഥലമല്ല. ആക്രമിച്ച് കീഴടക്കിയതാണ്,എന്നും യഹൂദര്‍ അവിടെ  നല്ല തോതില്‍ അപ്പോള്‍ തന്നെ ഉണ്ടായിരുന്നു എന്നുമാണ്.
>>>ഫലസ്തീന്‍ വിഭജനത്തിനു ശേഷം രണ്ടു രാജ്യം ഉണ്ടായില്ലല്ലോ. ഇന്ന് പലസ്തീനികള്‍ പറയുന്നത്  ഇസ്രായേല്‍ അവിടെ നിന്നോട്ടെ. വെസ്റ്റ് ബാങ്കിലും ഗാസയിലും ഞങ്ങള്‍പ്പ്ക്ക് ഒരു രാജ്യം താന്നാല്‍ മതി .<<<<<

ഈ ചോദ്യം വളരെ പ്രസക്തമാണ്. എന്തുകൊണ്ട് പാല്സ്തീനികള്‍ക്ക് ഒരു രാജ്യമുണ്ടായില്ല?. അതിന്റെ ഉത്തരം എന്തുകൊണ്ട്  1948 ല്‍ ഇസ്രയേല്‍ അവിടെ നിന്നോട്ടേ  എന്ന് മുസ്ലിങ്ങള്‍ക്ക് പറയാന്‍ സാധിച്ചില്ല? എന്ന ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട്. പക്ഷെ ആ ചോദ്യം ചോദിക്കാനുള്ള വിവേകം ഇസ്ലാമിക ലോകത്ത് ആര്‍ക്കുമില്ല. 

1948 ല്‍ ബ്രിട്ടന്‍  പിന്‍മാറിയപ്പോള്‍ യഹൂദര്‍  അവര്‍ക്ക് ലഭിച്ച സ്ഥലത്ത് ഒരു രാജ്യമുണ്ടാക്കി. ബാക്കി സ്ഥലങ്ങളായ ഗാസ ഈജിപ്റ്റും, വെസ്റ്റ് ബാങ്ക് ജോര്‍ദ്ദാനും അവരുടെ രാജ്യങ്ങളോട് ചേര്‍ത്തു. മുസ്ലിങ്ങള്‍  പലസ്തീനികളെയും അവരുടെ രാജ്യത്തേയും മറന്നു. അന്നുമുതല്‍ അവരുടെ ചിന്ത ഇസ്രായേലിനെ എങ്ങനെ ഇല്ലാതാക്കാം എന്നു മാത്രമായിരുന്നു. അതിനു വേണ്ടി  ചുറ്റുമുള്ള മുസ്ലിങ്ങള്‍ രാജ്യങ്ങള്‍ ഒന്നായി ചേര്‍ന്ന് ഇസ്രയേലിനെതിരെ യുദ്ധം  നടത്തി. ഇസ്രയേല്‍  കുറച്ചു കൂടി സ്ഥലങ്ങള്‍ അവരുടെ രാജ്യത്തോട് ചേര്‍ത്തതല്ലാതെ  പാലസ്തീനികള്‍ക്ക് ഒരു രാജ്യം കൊടുക്കാന്‍ മുസ്ലിങ്ങള്‍  അനുവദിച്ചില്ല. 

1967 വരെ ഇതേ സ്ഥിതി തുടര്‍ന്നു. ഈ 20 വര്‍ഷക്കാലത്തോളം ഒരു മുസ്ലിമും പാലസ്തീനികള്‍ക്ക് രാജ്യം വേണമെന്ന് ചിന്തിച്ചില്ല. അന്ന് ഇവരൊക്കെ ചേര്‍ന്നൊരിക്കല്‍ കൂടി ഇസ്രായേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാന്‍ ഒരു യുദ്ധം കൂടി നടത്തി. നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ട ഇസ്രായേല്‍ ഗാസയും വെസ്റ്റ് ബാങ്കും കിഴ്ക്കന്‍ ജെറുസലേമും  കൂടി ഇസ്രയേലിന്റെ അധീനതയില്‍ ആക്കി. 

ഇന്നിപ്പോള്‍ ഗസയിലും വെസ്റ്റ് ബാങ്കിലും ആയെങ്കിലും ഒരു രാജ്യം മതി എന്ന സുബോധത്തിലേക്ക് പാലസ്തീനികള്‍ വന്നു എന്നത് നല്ലതാണ്. പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില അതു ഭീമമായിരുന്നു എന്നു മാത്രം.


>>>ഇസ്ലാമിസ്റ്റുകള്‍ തുടര്‍ച്ചയായി നിരന്തരമായി സാമ്രാജ്യത്വ നിലപാടെടുക്കുന്നു.<<<<<<  

തികച്ചും തെറ്റായ പ്രസ്ഥവനയാണിത്. പാലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്ക ഇസ്രയേലിന്റെ പക്ഷം പിടിച്ചപ്പോള്‍ ഇസ്ലാമിസ്റ്റുകളൊക്കെ സാമ്രാജ്യത്വ വിരുദ്ധ നിലപാട്  മാറിയും മറിഞ്ഞും ഒക്കെ സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവസരവാദ പരമാണ്.  അഫ്ഘാനിസ്താനില്‍ കമ്യൂണിസ്റ്റുഭരണകൂടമുണ്ടായിരുന്നപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ സാമ്രാജ്യത്വത്തിന്റെ ചേരിയിലായിരുന്നു ഇസ്ലാമിസ്റ്റുകളൊക്കെ. പിന്നീട് അല്‍ ഖയിദ അമേരിക്കയെ ആക്രമിച്ചപ്പോള്‍, അവര്‍ തിരിച്ചടിച്ചു. അന്നാണ്,  ഭീകരവാദികളായ ഇസ്ലമിസ്റ്റുകളൊക്കെ സാമ്രാജ്യവിരുദ്ധ നിലപാടെടുത്തത്. ഇറാക്കിലെ ഇസ്ലാമിസ്റ്റുകളെ സദ്ദാം ഹുസ്സൈന്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഇസ്ലാമിസ്റ്റുകൾ  അമേരിക്കയുടെ സഹായം തേടി. അമേരിക്കയെ അവിടേക്ക് സ്വാഗതം ചെയ്തു. അങ്ങനെ സദ്ദാമിനെ പുറത്താക്കാന്‍ അമേരിക്കയും ഇസ്ലാമിസ്റ്റുകളും ഒരേ ചേരിയില്‍ നിന്നു പോരാടി. 

ഇപ്പോള്‍ സിറിയയിലെ ഇസ്ലാമിസ്റ്റുകള്‍ ഇതേ സാമ്രാജ്യത്വത്തിന്റെ സഹായം തേടുന്നു. സ്വീകരിക്കുന്നു.  സിറിയയില്‍ നിന്നുള്ള ഏറ്റവും പുതിയ വര്‍ത്തമാനം ഈ വീഡിയോയില്‍ കാണാം.ഇതില്‍ നിന്നും അല്പ്പമെങ്കിലും ചിന്താശേഷിയുള്ളവര്‍ മനസിലാക്കുക, ഇസ്ലാമിസ്റ്റുകള്‍ തുടര്‍ച്ചയായോ നിരന്തരമായോ സാമ്രാജ്യത്വ നിലപാടെടുക്കുന്നില്ല എന്നാണ്.  അവര്‍ പല സന്ദര്‍ഭങ്ങളിലും ഇതേ സാമ്രാജ്യത്വത്തിന്റെ ചേരിയില്‍ ആയിരുന്നു എന്നതാണു വാസ്തവം.  


>>>>ഇറാന്‍ ചരിത്രാതീത കാലം മുതല്‍ ഏത് രാജ്യത്തെയണാക്രമിച്ചിട്ടുള്ളത്? <<<< 

ഇത് പറയുന്ന വ്യക്തിക്ക് ഇറാന്റെ ചരിത്രമറിയില്ല. അതുകൊണ്ട് ഇതുപോലെ അവാസ്തവങ്ങളായ കാര്യങ്ങള്‍ പറയുന്നു. ഇസ്ലാമിക സാമ്രാജ്യം  പെര്‍ഷ്യയെ(ഇറാനെ) ആക്രമിച്ച് കീഴടക്കുന്നതിനു മുന്നെ പേര്‍ഷ്യന്‍ സാമ്രാജ്യം അതി വിപുലമായിരുന്നു. സമീപ രാജ്യങ്ങളൊക്കെ കീഴടക്കി  അത് അഭിവൃദ്ധി പ്രാപിച്ചിരുന്ന കാര്യമൊന്നും പ്രാസംഗികന്‍ അറിഞ്ഞിട്ടില്ല. അതേക്കുറിച്ച് ഈ ലിങ്കില്‍ വായിക്കാവുന്നതാണ്.


History of Iran


>>>>>>നെഹ്രുവിന്റെ സെക്കുലറിസം നമ്മള്‍ പൂര്‍ണ്ണമായും  ഉപേക്ഷിച്ചു.  അതിന്റെ സ്ഥാനത്ത് ഒരു മൃദു ഹിന്ദുത്വം ഇന്‍ഡ്യയുടെ ഒരു മുഖ്യ ധാരയിലേക്ക് കടന്നു വന്നിട്ടുണ്ട്. <<<<<

ഇത് വളരെ ശരിയാണ്. പക്ഷെ ഈ മൃദു ഹിന്ദുത്വ ഇന്‍ഡ്യയുടെ മുഖ്യ ധാരയിലേക്ക് കടന്നു വന്നിട്ടുണ്ട് എന്ന് ഇദ്ദേഹം പറയുന്നത് ഏത് വേദിയില്‍ നിന്നാണെന്നു ശ്രദ്ധിക്കുക. തീവ്ര ഇസ്ലാമികതയുടെ ഇന്‍ഡ്യയിലെ വക്താക്കളായ സോളിഡരിറ്റി എന്ന മുസ്ലിം സംഘടനയുടെ വേദിയില്‍ നിന്നാണ്. തീവ്ര ഇസ്ലാമികത ഇദ്ദേഹത്തെ അലട്ടുന്നില്ല. അതിനെ ആശ്ലേഷിക്കാനും അദ്ദേഹത്തിനു മടിയില്ല. പക്ഷെ മൃദു ഹിന്ദുത്വ  തീര്‍ച്ചയായും അലട്ടുന്നു. അതിനെ വെറുക്കുകയും ചെയ്യുന്നു. അമേരിക്ക അണുബോംബ് ഉണ്ടാക്കി വച്ചിരിക്കുന്നതില്‍ ഖിന്നനായ ഇദ്ദേഹത്തിന്, ഇറാനിലെ ഇസ്ലാമിസ്റ്റുകള്‍ അണുബോംബ് ഉണ്ടാക്കുന്നതില്‍  അശേഷം പേടിയുമില്ല.

ഇദ്ദേഹം മറ്റൊരു കാര്യം കൂടി പറയുന്നു.  കേരളത്തില്‍ മൃദു ഹിന്ദുത്വ ഇല്ല  പക്ഷെ ഉത്തരേന്ത്യയില്‍ ഉണ്ട്. പക്ഷെ ചില സി പി എം വക്താക്കള്‍ കേരളത്തിലും അതുണ്ട് എന്നു പറയുന്നു. വി എസ് അച്യുതാനന്ദനാണത് വലിച്ചു കൊണ്ടു വന്നത് എന്നൊക്കെയാണ്. അതിനവരുടെ കാരണം പിണറായി വിജയന്‍ മദനിയേപ്പോലുള്ള മുസ്ലിം തീവ്രവാദികളുടെ തോളില്‍ കയ്യിട്ട് നടക്കുന്നതിനെ എതിര്‍ക്കുന്നതും.

പക്ഷെ വാസ്തവത്തില്‍ ഉത്തരേന്ത്യയില്‍ മൃദു ഹിന്ദുത്വ അല്ല ഉള്ളത് സാമാന്യം തീവ്ര ഹിന്ദുത്വയാണ്.  ബി ജെ പി എന്ന പാര്‍ട്ടി ഹിന്ദുത്വയുടെ വക്തക്കളാണ്. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിനു  പിന്തുണ കൊടുത്ത നരേന്ദ്ര മോഡി പലവട്ടം ഗുജറാത്തിലെ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരിക്കുന്നു.  പക്ഷെ ഇതിന്റെയൊക്കെ കാരണം ഇദ്ദേഹം പറയുന്നതുപോലെ ആഗോളീകരണ കാലത്തെ ശക്തികളുടെ  പണിയൊന്നുമല്ല. 1980  കളില്‍ കാഷ്മീരിലെ സ്വാതത്ര്യ പോരാട്ടം ഇസ്ലാമിസ്റ്റുകള്‍ റാഞ്ചിക്കൊണ്ടുപോയതിനു ശേഷമാണ്. പാകിസ്താന്റെ ഒത്താശയോടെ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ ചെയ്തു തുടങ്ങിയപ്പോഴാണ്. ഇവര്‍ പകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ ഇവിടെ കൊണ്ടു വന്ന് വിതരണം ചെയ്ത് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കാനും ശ്രമിക്കുന്നു. ഇത് അതി സമര്‍ദ്ധമായി ബി ജെ പി യും ശിവസേനയും മുതലെടുത്തു. അവര്‍ തീവ്ര ഹിന്ദുക്കളെ അവരുടെ പക്ഷത്തേക്കു കൊണ്ടുപോയി. അതിനു ശേഷം  അവരോട് പിടിച്ചു നില്‍ക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നെഹ്രുവിന്റെ സെക്കുലറിസത്തില്‍ വെള്ളം ചേര്‍ത്ത്  മൃദു ഹിന്ദുത്വ ലൈനിലേക്ക് മാറുകയും ചെയ്തു.  ബി ജെപി ക്കും കോണ്‍ഗ്രസിനും കൂടി 50 % ഇന്‍ഡ്യക്കാരുടെ പിന്തുണയുണ്ട്.  ഈ അവസ്ഥക്ക്  ഇന്‍ഡ്യന്‍ ജനതയുടെ പിന്തുണയില്ല എന്നത്  പ്രാസംഗികന്‍ പറയുന്ന ഒരു ഫലിതം പോലെയേ എനിക്കു തോന്നുന്നുള്ളു. ഇതിനെ തിരുത്തിക്കാനുള്ള ശക്തമയ ജനകീയ ഇടപെടല്‍  തെരഞ്ഞെടുപ്പിലുടെ ഉണ്ടാകണം എന്ന് ഇദ്ദേഹം പറയുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. 


ഈ സംഭവവികാസം ഒരു പറ്റം മുസ്ലിം തീവ്രവാദികളും ഭീകരവാദികളും ഉണ്ടാക്കി വച്ചതാണ്. അല്ലാതെ ആഗോളീകരണം  കൊണ്ട് ഉണ്ടായതല്ല. കേരളം താരതമ്യേന  ഹിന്ദുത്വക്ക് പുറം തിരിഞ്ഞ് നിന്നിരുന്നു. മൃദു ഹിന്ദുത്വയേപ്പോലും അവര്‍  അടുപ്പിച്ചില്ലായിരുന്നു. മുസ്ലിം ലീഗെന്ന പാര്‍ട്ടി അനര്‍ഹമായി ഭീക്ഷണിപ്പെടുത്തി പലതും നേടി എടുക്കുന്ന അവസ്ഥ ഉണ്ടായപ്പോള്‍, ഹൈന്ദവ സംഘടനകള്‍ സംഘടിച്ചിട്ടുണ്ട്. മൃദുഹിന്ദുത്വയും കഴിഞ്ഞ് ഒരു വക തീവ്ര വാദ ഹിന്ദുത്വയിലേക്ക് അവരില്‍ പലരും പോകുന്ന കാഴ്ചയാണു കേരളമിപ്പോള്‍ കാണുന്നത്. 

ആഗോളീകരണത്തെയും സാമ്രാജ്യത്വത്തെയും കുറ്റം പറഞ്ഞിരിക്കുന്നവര്‍ കണ്ണടച്ച് സ്വയം ഇരുട്ടാക്കുകയാണ്.

ഗാസയേക്കുറിച്ച് ഇദ്ദേഹം ര ണ്ടു കാര്യങ്ങള്‍ പറയുന്നുണ്ട്. 

>>>>5000 വര്‍ഷമെങ്കിലും പഴക്കമുള്ള ചരിത്രകാലഘട്ടത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്<<<<<.

ഇതു പറയുന്ന വ്യക്തിക്ക് 5000 വര്‍ഷം എന്നു പറഞ്ഞാല്‍ എന്താണെന്നറിയില്ല. പുരാതനം എന്നു പറഞ്ഞാലും എന്താണെന്നറിയില്ല. ഗാസയുടെ ചരിത്രം പോലും ഇദ്ദേഹം വയിച്ചിട്ടുണ്ടാകില്ല. 

ലോകത്തെ പുരാതന നഗരങ്ങളേക്കുറിച്ച് വിവരമുള്ളവര്‍ എഴുതി വച്ചിരിക്കുന്നത്  താഴെ വായിക്കാം.


ഗാസക്ക് എത്ര പഴക്കമുണ്ടായാലും അവിടെ മുസ്ലിങ്ങള്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 1300 വര്‍ഷങ്ങളേ ആയിട്ടുള്ളു. 

>>>>ഗസയില്‍ നിന്ന് ഏതാനും റോക്കറ്റുകള്‍ വന്നു എനു കരുതി ജനങ്ങളുടെ നേരെ കുതിര കയറാന്‍ ഇസ്രയേലിന്, ഒരവകാശവുമില്ല.<<<< 

ഇതിനോട് ഞാന്‍ പ്രതികരിക്കുന്നില്ല. കഷ്ടം എന്നു മാത്രം പറയുന്നു.പാലസ്തീന്‍ പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി. ഇന്ന് അത് പലസ്തീനികളുടെ സ്വാതന്ത്ര്യ സമരമല്ല. ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. പാലസ്തീന്‍ പ്രശ്നവും കാഷ്മീര്‍ പ്രശ്നവും പരിഹരിച്ചാല്‍ പിന്നെ ഇസ്ലാമിക ഭീകരര്‍ക്ക് വില പേശാന്‍ ഒന്നുമുണ്ടാകില്ല. അതുകൊണ്ട് അത് പരിഹരിക്കാന്‍  അവര്‍ക്ക് അശേഷം ആഗ്രഹമുണ്ടാകില്ല എരിതീയില്‍ എണ്ണഒഴിക്കാന്‍ അവര്‍ തക്കം പാര്‍ത്തിരിക്കുന്നു. നഷ്ടം പാലസ്തീനികള്‍ക്ക് മാത്രം.

ഗാസയില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണ്ണമായി പന്‍മാറികഴിഞ്ഞിരിക്കുന്നു. വെസ്റ്റ് ബങ്കിലെ ചില പ്രദേശങ്ങള്‍ വച്ച് അവര്‍ വിലപേശുന്നു. അത് ഒരു തീരുമാനത്തില്‍ എത്തിയാല്‍ പ്രശ്നം ​പരിഹരിക്കാം. പക്ഷെ ഇസ്രയേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റും എന്നൊക്കെ ഭീക്ഷണിപ്പെടുത്തുന്നവര്‍ ഉള്ളപ്പോള്‍ ഇസ്രയേല്‍ കര്‍ക്കശമായ നിബന്ധനകള്‍ വയ്ക്കും. പി ജെ വിന്‍സന്റിനേപ്പോലെ കഥയറിയാതെ ആട്ടം കാണുന്നവര്‍  മുസ്ലിങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം ​പറയുന്ന അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാന്‍ വേണ്ടിയുള്ളതുമാത്രമാണ്.  മുസ്ലിങ്ങള്‍ ഇതുപോലെയുള്ള കെണികളില്‍ വീണാല്‍ പാലസ്തീന്‍ പ്രശ്നം ഒരു കാലത്തും പരിഹരിക്കപ്പെടില്ല.

സിറിയയിലെ അസ്വസ്ഥത ലെബനോലിലേക്ക് വ്യാപിച്ചു കിട്ടാനാണ്, ഇസ്രായേല്‍ ആഗ്രഹിക്കുന്നത്. എന്നിട്ട് ഒന്നാളിക്കത്തിച്ചാല്‍  ലെബനോനിലെ പാലസ്തീനികളുടെ പ്രശ്നം ഓറ്റയടിക്ക് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷെ അതൊന്നും കാണാനുള്ള കണ്ണ്, ഇസ്ലാമികലോകത്തിനില്ല.
Wednesday, 15 May 2013

സൂരി നമ്പൂതിരിമാര്‍ 
എല്ലാ മഴക്കാലത്തും കേരളത്തിലെ കുറെയേറെ ജനങ്ങളെ  മുള്‍മുനയില്‍ നിറുത്തുന്ന ഒരു ചോര്‍ച്ചയുണ്ട്. അത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയാണ്. പക്ഷെ രാഷ്ട്രീയ കേരളത്തെ കഴിഞ്ഞ മൂന്നു വര്‍ഷമായി മുള്‍മുനയില്‍ നിറുത്തുന്നത് മറ്റൊരു ചോര്‍ച്ചയാണ്. അത് സി പി എം എന്ന പാര്‍ട്ടിയിലെ വര്‍ത്താ ചോര്‍ച്ച. ലോകത്തിന്റെ തന്നെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തീരുമനങ്ങളെടുക്കുന്നത് ചോരുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അതെങ്ങനെ സഹിക്കും. സി പി എമ്മിനു ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും  ശാഖകളുണ്ട്. പക്ഷെ കേരളത്തില്‍ മാത്രം  ആണീ ചോര്‍ച്ച എന്ന അസുഖം കാണപ്പെടുന്നത്. ഇതിലെ രസകരമായ വസ്തുത  ഈ വാര്‍ത്തകളൊക്കെ ചോര്‍ത്തുന്നത് വി എസ് അച്യുതാനന്ദന്‍ എന്ന പാര്‍ട്ടി നേതാവിന്റെ  പേര്‍സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ മാത്രമാണെന്നതാണ്. അപ്പോള്‍ ഇതിന്, ഒരു വ്യക്തി കേന്ദ്രീകൃതമായ സ്വഭാവം വരുന്നു.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ഓ ചന്തുമേനോന്റെ ഇന്ദുലേഖ ആണ്. ആ നോവലിലെ നായികയായ ഇന്ദുലേഖയുമായി സംബന്ധം ആഗ്രഹിച്ച് സൂരി നമ്പൂതിരി എന്ന കഥാപാത്രം വരുന്നു. ഇന്ദുലേഖയെ  കിട്ടാതെ വന്നപ്പോള്‍ നമ്പൂതിരി ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടിയെ കിട്ടുമോ എന്ന് നോക്കുന്നു. അതിലും പരാജയപ്പെട്ടപ്പോള്‍ ഇന്ദുലേഖയുടെ തോഴിയെക്കൊണ്ട് തൃപ്തനാകുന്നു. ആ സൂരിനമ്പൂതിരിയുടെ അവസ്ഥയാണിപ്പോള്‍ സി പി എം എന്ന പാര്‍ട്ടിയുടെ കേരള സെക്രട്ടറിക്കും കേന്ദ്ര സെക്രട്ടറിക്കും.  വി എസിനെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ തോഴന്‍മാര്‍ എങ്കിലുമാകട്ടെ. ആരുടെയെങ്കിലും പേരില്‍ നടപടി എടുത്തേ പറ്റൂ എന്ന അവസ്ഥയിലാണ്, കേരള സെക്രട്ടറി  വിജയന്‍.,.  അത്രക്കു ചൊറിച്ചിലാണദ്ദേഹത്തിന്. ചൊറിയുന്ന പുണ്ണു മാന്തിക്കൊടുക്കാന്‍ എം എ ബേബിയും , കോടിയേരിയും കൂടെ, രാമചന്ദ്രന്‍ പിള്ളയും.
വി.എസിന്റെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കി

                                                                           

 വി എസിന്റെ പെര്‍സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ വാര്‍ത്ത ചോര്‍ത്തി എന്നു പറഞ്ഞാണിപ്പോള്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. അവര്‍ പങ്കെടുക്കാത്ത യോഗത്തിലെ വാര്‍ത്ത അവര്‍ ചോര്‍ത്തി എന്നു പറയുന്നതിലെ വൈരുദ്ധ്യം ഈ സൂരി നമ്പൂതിരിമാര്‍ക്ക്  മനസിലാകില്ല. വാര്‍ത്ത ചോര്‍ത്തിയെങ്കില്‍ അത് വി എസ് മാത്രമാണ്. വി എസ് എന്ന ഇന്ദുലേഖയെ  കിട്ടില്ല എന്നറിവുള്ള സൂരി നമ്പൂതിരിമാര്‍, എങ്കില്‍ തോഴികളായവരെ എങ്കിലും മതി എന്നാണു തീരുമാനിച്ചത്. വി എസിനെ പുറത്താക്കാന്‍ ആണായി പിറന്ന ആരും ഇന്ന് സി പി എമ്മിലില്ല.

രണ്ടു ദിവസം ​മുന്നെ സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗവും പി ബി യോഗവും  ചര്‍ച്ച ചെയ്ത പ്രധാന വിഷയം  കേരളത്തിലെ മൂന്നു ബ്രാഞ്ച്  അംഗങ്ങളെ പുറത്താക്കുന്ന കാര്യമായിരുന്നു. ഒരു പാര്‍ട്ടിയിലെ ഏറ്റവും താഴെക്കിടയിലുള്ള മുന്നു പേരെ പുറത്താക്കാന്‍  പാര്‍ട്ടിയുടെ പരമോന്നത സമിതി കൂടേണ്ടി വന്നു എന്നത്  ഈ പാര്‍ട്ടിയുടെ ചരിത്രത്തിലേ ഏറ്റവും വലിയ നാണക്കേടാണ്. ഇതിനേക്കാള്‍ കൂടുതല്‍ ഇനി ഈ പാര്‍ട്ടിക്ക് അധഃപ്പതിക്കാനില്ല.
വി.എസ്-പാര്‍ട്ടി വൈരുധ്യം കൂടുംവി എസ് അച്യുതാനന്ദന്‍ എന്ന നേതാവിനേക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യാന്‍  സി പി എമ്മിന്റെ പരമോന്നത സമിതി എത്ര വട്ടം യോഗം ചേര്‍ന്നു എന്നത്  ഈ സമിതിയിലെ അംഗങ്ങള്‍ക്ക് പോലും നിശ്ചയമുണ്ടാകില്ല. വി എസിന്റെ അച്ചടക്ക ലംഘനമാണ്, എന്നും ചേരുന്ന യോഗങ്ങളുടെ മുഖ്യ അജണ്ട. ഇത്രയേറെ അച്ചടക്കം ലംഘിക്കുന്ന  ഇദ്ദേഹത്തിനെ എന്തിനാണീ പാര്‍ട്ടി ഇപ്പോഴും കൊണ്ടു നടക്കുന്നത്? അതിന്റ ഉത്തരം ഒന്നേ ഉള്ളു. പാര്‍ട്ടിയുടെ പര്‍ലമെന്ററി വ്യാമോഹം. തെരഞ്ഞുടുപ്പില്‍ വോട്ടു നേടണമെങ്കില്‍ വി എസ് വേണം. പിണറായി വിജയനോ, ജയരാജന്‍മാരോ ഇളമരം കരിമോ, ലോറന്‍സോ വോട്ടു ചോദിച്ചാല്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും വോട്ടു ചെയ്യില്ല.

സംസ്ഥാന സമിതിയിലും  സെക്രട്ടേറിയറ്റിലും വി എസിനെ ചീത്ത വിളിക്കുന്ന ഈ നപുംസകങ്ങളൊക്കെ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ അച്ചടിക്കുന്ന  ഫ്ളക്സ് ബോര്‍ഡുകളില്‍ വിഎസിന്റെ ചിത്രം വയ്ക്കും. സ്വന്തം മണ്ഡലത്തില്‍ അദ്ദേഹത്തെ പ്രസംഗിക്കന്‍ ക്ഷണിക്കുന്നതിനു വേണ്ടി മത്സരിക്കും.  വി എസ് നയിച്ചാല്‍ മുന്നണി തോറ്റുപോകുമെന്ന് പറയുന്നവര്‍ വരെ  ഇതിനു വേണ്ടി മത്സരിക്കും. ഇതുപോലെ നാണം കെട്ട വേറേ ഒരു രാഷ്ട്രീയ വര്‍ഗ്ഗം ഉണ്ടെന്നു തോന്നുന്നില്ല.

ഇന്‍ഡ്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ    മാത്രം  ശക്തിയുള്ള, അഞ്ച് ശതമാനത്തില്‍ താഴെ മാത്രം  വോട്ടുള്ള ഈ പാര്‍ട്ടിയിലെ ഒരു സംസ്ഥാനനേതാവായ വി എസിന്റെ വിഷയം ദേശീയ മാദ്ധ്യമങ്ങളില്‍ വരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. പി ബി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ നിറഞ്ഞ ചിരിയോടെ  കാരാട്ട് സംസാരിച്ചു തുടങ്ങിയത് പിബി  തീരുമാനം ഇതിനകം മാധ്യമങ്ങളില്‍ വാര്‍ത്തയായല്ലോ എന്നുള്ള ആമുഖത്തോടെയായിരുന്നു. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് സമയം പാഴാക്കുന്നില്ല, എന്നും കാരാട്ട് തമാശമട്ടില്‍ പറഞ്ഞു..  കേന്ദ്ര കമ്മിറ്റി തീരുമാനം ചോര്‍ന്നു എന്നാണതിന്റെ  അര്‍ത്ഥം. വാര്‍ത്ത ചോര്‍ത്തി എന്നും പറഞ്ഞ് മൂന്നു പേരെ പുറത്താക്കാന്‍ എടുത്ത തീരുമാനവും  ചോരുന്നു. നമ്മളൊക്കെ കാണുന്നത് സ്വപ്നമാണോ അതോ  യാഥാര്‍ത്ഥ്യമാണോ? കള്ളന്‍ കപ്പലില്‍ തന്നെ. ശുദ്ധ അസംബന്ധ ചോദ്യങ്ങള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദിക്കാറുള്ള ഒരു പത്ര ലേഖകനും,  ആരാണീ വാര്‍ത്ത ചോര്‍ത്തിയതെന്ന്  സൂരി നമ്പൂതിരിയോട് ചോദിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും  കൃത്യമായി വാര്‍ത്ത ചോര്‍ത്തുന്ന വീരന്‍മാര്‍ ഉണ്ട്. കേരള സൂരി നമ്പൂതിരിയുടെ അശ്രിതന്‍ മാരായതുകൊണ്ട് അവരെ കേന്ദ്ര സൂരി നമ്പൂതിരി സംരക്ഷിക്കുന്നു. ലക്ഷ്യം വി എസ് മാത്രമാകുമ്പോള്‍  ഈ ആശ്രിതരുടെ ചോര്‍ത്തലുകള്‍ സൂരിയുടെ ചിന്താ മണ്ഡലത്തിലേ വരില്ല. അതാണ്  ഈ  പാര്‍ട്ടിയേപ്പറ്റി മറ്റാര്‍ക്കും ഒരു ചുക്കുമറിയില്ല എന്ന്  വിജയന്‍ കൂടെക്കൂടെ പറയുന്നതിന്റെ രഹസ്യം.

വി എസ്‌. വിട്ടുനിന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍നിന്നും വാര്‍ത്ത ചോര്‍ന്നിരുന്നു. അത് വി എസോ അദ്ദേഹത്തിന്റെ സ്റ്റാഫോ അല്ല  ചെയ്തത്. വാര്‍ത്തചോര്‍ത്തിയ കുറ്റം നിഷേധിച്ചു കത്തെഴുതിയ വി എസിന്റെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങള്‍, വി എസ്‌. പങ്കെടുക്കാത്ത സെക്രട്ടറിയേറ്റ്‌ യോഗത്തിന്റെ വാര്‍ത്ത തത്സമയം ചാനലുകളില്‍ വന്നതു സി ഡിയിലാക്കി കേന്ദ്രനേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം സൂരിനമ്പൂതിരിമാര്‍  തള്ളി. ഈ നമ്പൂതിരിമാര്‍ ചേര്‍ന്നിരുന്ന്  എടുത്ത തീരുമാനവും തല്‍സമയം ചാനലുകളില്‍ വന്നതിലും, സൂരിനമ്പൂതിരിക്ക് യാതൊരു പ്രശ്നവുമില്ല. കുറ്റാരോപിതര്‍ വി എസോ അദ്ദേഹത്തോടടുത്തവരോ ആകുമ്പോള്‍ ആണു പ്രശ്നം. നമ്പൂതിരി ഭാഷയില്‍ അസ്ഖ്യത.


ഇന്ദുലേഖ നോവലിലെ സൂരി നമ്പൂതിരി തോഴിയെ കൊണ്ടുപോയപ്പോള്‍ ആശ്രിതരോട് കൊണ്ടുപോയത് ഇന്ദുലേഖയെ തന്നെയാണ്  എന്ന് പ്രചരിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഈ സൂരി നമ്പൂതിരിമാരും  പ്രചരിപ്പിക്കാന്‍ പോകുന്നത്, നടപടി വി എസിനെതിരെ ആണെന്നായിരിക്കും.  പക്ഷെ സൂരി നമ്പൂതിരി എന്നും സൂരിനമ്പൂതിരി ആയിരിക്കും. ഇന്ദുലേഖ ഇന്ദുലേഖയും. അത് വി എസിന്റെ പെഴ്സണല്‍ അസിസ്റന്റ് എ സുരേഷിന്റെ വാക്കുകളിലുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍,. വി എസ് അച്യുതാന്ദന്‍ എന്ന ചുവന്ന സൂര്യനെ  പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ കഴിയില്ല. ഇത്തരം നടപടികള്‍ കൊണ്ട് വി എസിനെ  ഒതുക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ഇത്തരം ഓലപ്പാമ്പു കാട്ടിയാല്‍ വി എസ് പേടിക്കുമെന്നാണ്, സൂരി നമ്പൂതിരിമാര്‍ കരുതുന്നത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. വി എസ് പുന്നപ്ര വയലാര്‍ സമരം ചെയ്യുമ്പോള്‍ വള്ളിനിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടന്നവാരാണീ സൂരി നമ്പൂതിരിമാര്‍,. എ കെ ജി സെന്ററില്‍ പ്യൂണിന്റെ ജോലി ചെയ്ത് ജെനെറല്‍ സെക്രട്ടറി പദത്തോളം എത്തിപ്പെട്ട വ്യക്തിയാണ്,  കാരാട്ട്. ജീവിതത്തില്‍ ഇന്നു വരെ ഒരു ജനകീയസമരത്തിലും പങ്കെടുക്കാത്ത കാരാട്ടിന്, വി എസിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ഇല്ല. 2006 ലും, 2011 ലും തെരഞ്ഞെടുപ്പിനു മുന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കേന്ദ്രത്തില്‍ നിന്നും പി ബി അയച്ചത് കാരാട്ടിനെ ആയിരുന്നു. വി എസ് മത്സരിക്കണമെന്ന പി ബി  നിര്‍ദ്ദേശം  കേരളത്തില്‍ അവതരിപ്പിക്കാനാണന്ന് അയച്ചതും. പക്ഷെ കേരളത്തിലെത്തിയപ്പോള്‍ കാരാട്ടിന്റെ മുട്ടു വിറച്ചു. വിജയന്റെ വിരട്ടലില്‍ കാരാട്ട് വന്ന കാര്യം മറന്നു. പറയാനുള്ളത് പറയാതെ വിജയന്റെ ധാര്‍ഷ്ട്യത്തിനു കുട പിടിച്ചിട്ട് തിരിച്ചു പോയി.  പക്ഷെ പി ബി യിലെ എല്ലാവരും കിഴങ്ങന്‍ മാരല്ലാത്തതുകൊണ്ട് അവര്‍  അവരുടെ തീരുമാനം നടപ്പിലാക്കി. കരാട്ടിനേപ്പോലെ കേരള സൂരി നമ്പൂതിരി വിജയന്‍ പാര്‍ട്ടിയുടെ അമരത്ത് വന്നതിനു ശേഷം ഒരു ജനകീയ സമരം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. ഈ വര്‍ഷം നടത്തിയ പല സമരങ്ങളും പൊതു ജനം അവജ്ഞയോടെ തള്ളിക്കളഞ്ഞു.

വി എസിനു ജനകീയ നേതാവായിരിക്കാന്‍ പാര്‍ട്ടി അംഗത്വം പോലും ആവശ്യമില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തദ്ദേഹം ഉണ്ടായാലും ഇല്ലെങ്കിലും  ജനമനസില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഒരു സൂരി നമ്പൂതിരിക്കും ഇല്ലാതാക്കാനും ആകില്ല.

എന്താണു വി എസിന്,   ഇതുപോലെ പ്രധാന്യമുണ്ടാകാന്‍ കാരണം?

അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ അപൂര്‍വം മുഖങ്ങളിലൊന്നാണു വി എസ്.  അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങളും ഇടപെട്ട പ്രശ്നങ്ങളും ദീര്‍ഘ കാലം പൊതു സമൂഹത്തില്‍ പ്രസക്തമായതുകൊണ്ടാണത്.


ഒരുകാലത്ത് സി പി എം  പ്രവര്‍ത്തിച്ചിരുന്നത് അതി ശക്തമായ അച്ചടക്കത്തിലായിരുന്നു. പാര്‍ട്ടിക്ക് തീരുമാനം  ഒന്നുമാത്രമായിരുന്നു. അതിന്റെ കാരണം കമ്യൂണിസ്റ്റ് തത്വങ്ങളില്‍ നിന്നും അന്നത്തെ നേതാക്കള്‍ വ്യതിചലിച്ചിരുന്നില്ല എന്നതും. അതുകൊണ്ട് തീരുമാനങ്ങള്‍  പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു.   അതിന്റെ ഫലമായി പാര്‍ട്ടിയെക്കുറിച്ച് ബഹുജനങ്ങളില്‍ ആരാധനയും വളര്‍ന്നു. പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കുപോലും  പാര്‍ട്ടിയോട് മതിപ്പുണ്ടായി.  വ്യക്തമായ അഭിപ്രായമുള്ളതും ഉറച്ച നിലപാടുള്ളതുമായ നേതാക്കളും  പാര്‍ട്ടിക്കുണ്ടായിരുന്നു. ഇതുപോലുള്ള  നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളെയും നയങ്ങളെയും മറ്റു നേതാക്കളുടെ ഇടയില്‍ അവതരിപ്പിച്ച് അവരുടെകൂടെ അംഗീകാരം നേടി അത് സംഘടനാ തീരുമാനമായി  മാറ്റി. അതിന്റെ കാരണം ആ അഭിപ്രായങ്ങള്‍ ഒരിക്കലും കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതി ചലിച്ചിരുന്നില്ല എന്നതും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അത് ആശയ സമരമായിരുന്നു. പക്ഷേ, ഇതെല്ലാം ഇന്ന് പഴം കഥകളാണ്.   പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടാകുമ്പോള്‍ അവര്‍ക്ക് കൂടി സ്വീകാര്യമായ രീതിയില്‍  വിഷയങ്ങളില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി അത് പൊതു സ്വീകര്യമായ തീരുമാനമായി നടപ്പിലാക്കാന്‍ കഴിവുള്ളവരുടെ കാലം ഇന്നില്ല.

ഏവര്‍ക്കും സ്വീകാര്യമായിരുന്ന ഈ രീതി നേതൃനിരയില്‍ വ്യാജനേതാക്കള്‍ കടന്നുവരാന്‍ തുടങ്ങിയതോടുകൂടി ഇല്ലാതായി. വ്യജന്‍മാര്‍ അവരുടെ ഇഷ്ടങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പിലാക്കി. സംഘടനക്കുള്ളിലെ  ബന്ധം അധികാരിയും അടിയാന്‍മാരും  തമ്മിലുള്ള പോലെയായി. വിധേയന്മാര്‍ അരങ്ങു വാഴാന്‍ തുടങ്ങിയപ്പോഴാണ്, പാര്‍ട്ടി അധഃപ്പതിക്കാന്‍ തുടങ്ങിയത്. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വെണ്ടി ചേരിമാറലും കാലു വാരലും സാധാരണയായി.  പാര്‍ട്ടി നേതാക്കളെ പൊതുതെരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിക്കുന്ന അവസ്ഥ അവരെ അത് ചെന്നെത്തി. വലതുപക്ഷ വ്യതിയാനങ്ങളും, പല തരത്തിലുള്ള മാഫിയകളുടെ കൂട്ടെകെട്ടുകളും, മുതലാളിത്ത സുഖവാസരീതികളും പാര്‍ട്ടിയില്‍ പടര്‍ന്നു കയറി. പലോറ മാതയുടെ ആടിനെ വിറ്റ പണം കൊണ്ട് കെട്ടിപ്പൊക്കിയ പാര്‍ട്ടി പഞ്ച നക്ഷത്ര ഹോട്ടലുകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളും നടത്താന്‍ ആരംഭിച്ചു.  ഇതിനെയൊക്കെ ചോദ്യം ചെയ്തവരെ ലെനിനിസ്റ്റ് സംഘടന തത്വം കൊണ്ട് അടിച്ചമര്‍ത്തി.

പാര്‍ട്ടി കയ്യടക്കിയവരുടെ ഈ ഭൂമികയിലാണ്, വി എസ്  തനിക്ക് ശരിയെന്ന് ബോധ്യമുള്ള കമ്യൂണിസ്റ്റു നയങ്ങളും പോരാട്ടങ്ങളുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നത്. അതിനു വലിയ സ്വീകാര്യത ഉണ്ടാവുകയും ചെയ്തു.

കേരളത്തിന്റെ  സാമൂഹിക ജീവിതം രൂപീകരിക്കുന്നതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കമ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടാകുന്നതിനു മുനെ കേരളീയരുടെ മനസില്‍ പുരോഗന ചിന്തയും ഇടതുപക്ഷ ആശയങ്ങളും വേരു പിടിച്ചിരുന്നു. കേരളത്തിലെ  കോണ്‍ഗ്രസില്‍ പോലും ഒരു ഇടതുപക്ഷ മനസുണ്ട്.  60 കളിലും 70 കളിലും 80 കളിലും കേരളത്തില്‍ ഇടത്തും വലത്തും ചര്‍ച്ച ചെയ്യപ്പെട്ടത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു.  ആ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അമരത്തിരുന്ന സി പി എമ്മില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ജീര്‍ണതയാണ്. പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നത് വി എസിനെ എന്ന് സി പി എമ്മില്‍ നിന്നു പുറത്താക്കുമെന്നും. വേറേ ഏതൊരു പാര്‍ട്ടിയില്‍ നിന്നും ആരെയെങ്കിലും പുറത്താക്കുന്നുണ്ടോ എന്നത് ഇത്രയേറെ ഉദ്വേഗത്തോടെ ആരും ചര്‍ച്ച ചെയ്യുന്നില്ല  അതിന്റെ കാരണം കേരള രാഷ്ട്രീയം ഒരു പതിറ്റാണ്ടിലധികമായി വി എസ് എന്ന രണ്ടരക്ഷരത്തിനു ചുറ്റും കിടന്നു കറങ്ങുന്നു  എന്നതാണ്. ഇടതുപക്ഷ ആശയങ്ങളില്‍ ഊന്നി വി എസ് കലാപത്തിനിറങ്ങുമ്പോള്‍ പിണറായി വിജയന്‍ മുതലാളിത്തത്തിന്റെ  തിരുശേഷിപ്പുകളായ ഷോപ്പിംഗ് മാളുകള്‍ക്കും, പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കും, അമ്യൂസ് മെന്റ് പാര്‍ക്കുകള്‍ക്കും വേണ്ടി  നിലകൊള്ളുന്നു.  ഇതാണു കേരളത്തിലെ പാര്‍ട്ടിയുടെ പുതിയ ശൈലി. വി എസ് ആ ശൈലിയുടെ ഭാഗമാകുന്നില്ല അതാണ്, വി എസും പിണറായി വിജയനും തമ്മിലുള്ള പോരിന്റെ അടിസ്ഥാന  കാരണം. വിജയന്റെ പുതിയ ഇടപാടുകളില്‍ ഇടതുപക്ഷ രാഷ്ട്രീയമില്ല. അത് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നില്ല.  ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ  ആവശ്യങ്ങളാണവ. ഇത് മുതലാളിത്ത ആഭിമുഖ്യം ആണ്. വെടിയുണ്ടയും തോക്കും അംഗരക്ഷകരും ആയി നടക്കുന്നവര്‍ സാധാരണ ജനത്തില്‍ നിന്നും ബോധ പൂര്‍വം അകന്നു നില്‍ക്കുന്നു. ഇതിനെയെല്ലാം വി എസ് എതിര്‍ത്തു. ആ എതിര്‍പ്പുയര്‍ത്തുന്ന രാഷ്ട്രീയം കേരളീയ പൊതു ബോധത്തിനു സ്വീകാര്യമാണ്. അതുകൊണ്ട് വി എസ് എത്തുന്ന ഇടങ്ങളില്‍ സാധാരണക്കാര്‍ തടിച്ചു കൂടുന്നു. കോക കോളക്കെതിരായ സമരം ആഗോളീകരണത്തിനെതിരെ ഉയര്‍ന്ന ധര്‍മ്മികതയുടെ സ്വരമായിരുന്നു. ജലസ്രോതസ്സ് സംരക്ഷണവും ആവാസവ്യവസ്ഥ സംരക്ഷിക്കലും മനുഷ്യന്റെ അതിജീവനത്തിനു വേണ്ടതാണെന്നു തിരിച്ചറിഞ്ഞവര്‍ അതിനു പിന്നില്‍ അണിനിരന്നു. ഇടമലയാര്‍ കേസില്‍ വി എസ് നടത്തിയ പോരാട്ടം കേരളത്തിനു പുറത്തുപോലും അദ്ദേഹത്തിനു ജനസമ്മതി നേടിക്കൊടുത്തു. മതികെട്ടാനിലും മറ്റും നടത്തിയത് പാരിസ്ഥിതിക പോരാട്ടങ്ങളായിരുന്നു. മൂന്നാറിലും കേരളത്തിന്റെ മറ്റിടങ്ങളിലും  ഭൂമാഫിയക്കെതിരെ പോരാടി. ലോട്ടറി മാഫിയക്കും മണല്‍ മാഫിയക്കും ഒക്കെ എതിരായി നിലകൊണ്ട്. അപ്പോഴൊക്കെ പിണറായി വിജയന്‍ ഒളിഞ്ഞും തെളിഞ്ഞും ഈ പോരാട്ടങ്ങള്‍ക്ക് തുരങ്കം വച്ചൂ എന്നു മാത്രമല്ല, ഫാരീസ് അബൂബേക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ലിസ് ചാക്കോ തുടങ്ങിയ മാഫിയ രാജാക്കന്‍ മാരെ സംരക്ഷിക്കുകയും ചെയ്തു. തച്ചങ്കരിയേപ്പോലെ ഭരണ രംഗത്തുള്ള  ജനദ്രോഹികളെ ശിക്ഷിക്കാന്‍ വി എസ് തുനിഞ്ഞപ്പോള്‍ വിജയന്‍ അവരില്‍  പലരെയും സംരക്ഷിച്ചു. ഈ പോരാട്ടങ്ങളില്‍ പലതും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും,  വി എസ് തുടങ്ങി വച്ച  ഇത്തരം പ്രക്ഷോഭങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ലാവലിന്‍ അഴിമതിക്കെതിരായ വി എസിന്റെ  ശബ്ദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്., അതില്‍ അഴിമതി ഇല്ലെന്ന് പാര്‍ട്ടി അന്വേഷിച്ചു കണ്ടെത്തിയിട്ടും  വി എസ് തന്റെ നിലപാട് മാറ്റിയിട്ടില്ല. വി എസിനെ പുറത്താക്കിയാലും ഇതുപോലുള്ള വിഷയങ്ങള്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിക്കൊണ്ടു  വരും. അല്ലെങ്കില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയായി തീരണം. ഇത് വെറും രണ്ട് വ്യക്തികള്‍ തമ്മിലുള്ള വഴക്കല്ല, പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ്.  ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിലെ ഹരിത രാഷ്ട്രീയക്കാര്‍ എന്നറിയപ്പെടുന്ന  ഒരു വിഭാഗം  ഇതില്‍ പലതും ഏറ്റെടുത്തു കഴിഞ്ഞു. ബംഗാളില്‍ സി പി എം ഉപേക്ഷിച്ചുപോയ സ്ഥലികളിലേക്ക്  മമത കയറി നിന്നതുപോലെ.  വി എസ് ഉയര്‍ത്തുന്ന  വിഷയങ്ങള്‍ പാര്‍ട്ടി ഉപേക്ഷിച്ചാല്‍ അവിടേക്ക് മറ്റ് പലരും കയറി വരും. അന്ന് പാര്‍ട്ടിക്ക് ബംഗാളിലുണ്ടായ അനുഭവം ഉണ്ടാകും. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിജയനും കൂടെയുള്ള ഗൂഡ സംഘവുമാണ്.


അടുത്ത കാലത്ത് വി എസ് ഉയര്‍ത്തിയ പാര്‍ട്ടിയുമായി ബ്വന്ധപ്പെട്ട രണ്ടു വിഷയങ്ങളാണ്, പാര്‍ട്ടിയെ കൂടുതലായി ഉലയ്ക്കാന്‍ പോകുന്നത്. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടുണ്ട് എന്ന്  വി എസ് വിശ്വസിക്കുകയും അത് പൊതുസമൂഹത്തിനു  മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തതാണ്.  പാര്‍ട്ടി സെക്രട്ടറിയെ അഴിമതിക്കാരനെന്ന്  കേന്ദ്രകമ്മിറ്റി അംഗം വിളിക്കുകയും അതിനുശേഷം ഇരുവരും ഒരു പര്‍ട്ടിയില്‍ തന്നെ നില്‍ക്കുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യമുണ്ട്. ഇത് പാര്‍ട്ടിയുടെ പ്രതിസന്ധി എന്നതിനപ്പുറം വി എസ് പറഞ്ഞതാണു ശരി എന്നു വരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നില്ല? വിജയന്‍ അഴിമതി നടത്തിയിട്ടില്ല എന്ന് പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ടെങ്കില്‍ വി എസിനെ പുറത്താക്കണം എന്നാണ്, സാധാരണ  ജനം പ്രതീക്ഷിക്കുക. അത് നടന്നില്ലെങ്കില്‍ വിജയന്‍  അഴിമതിക്കാരനാണെന്ന് പാര്‍ട്ടി സമ്മതിക്കുന്നതായി അവര്‍ വിലയിരുത്തും. ഇതുപോലെയുള്ള ഒരു പ്രതിസന്ധി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.  അപ്പോള്‍ നുണ പറയുന്നത് ആരാണ്?  പാര്‍ട്ടി നേതൃത്വമോ വി എസോ? പാര്‍ട്ടി നേതൃത്വമാണെന്ന് ഏത് കൊച്ചു കുട്ടിയും പറയും. ഇതിലെ രസകരമായ കാര്യം ലാവലിന്‍ കേസില്‍ വിജയനു വേണ്ടി വാദിക്കുന്നതും ഐസ് ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി വാദിക്കുന്നതും ഒരേ വക്കീലാണന്നതാണ്.

രണ്ടാമത്തെ വിഷയം ടി  പി ചന്ദ്രശേഖരന്റെ കൊലപാതകമാണ്. അതില്‍  കേരളത്തിലെ പാര്‍ട്ടിയുടെ ജനവിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമടക്കം അറുപതിലധികം പേര്‍ ജയിലിലുണ്ട്. പാര്‍ട്ടിയാണ് ടി പിയെ കൊന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇക്കാര്യം  വിഎസ് പാര്‍ട്ടി നേതൃത്തെ അറിയിച്ചിട്ടുണ്ട്.  ഇത് തിരുത്താനുള്ള ശ്രമം പാര്‍ട്ടി ചെയ്യണമെന്ന് വി എസ്  ആവശ്യപ്പെടുന്നു. കൊല നടത്തിയ ഗുണ്ടകളെ പാര്‍ട്ടി ഓഫീസുകളിലും മറ്റിടങ്ങളിലും പാര്‍ട്ടി  സംരക്ഷിച്ചു. ഇപ്പോള്‍ ഗുണ്ടകള്‍ക്കും  പ്രതികളായ പാര്‍ട്ടി അംഗങ്ങള്‍ക്കും വേണ്ടി ഒരേ വക്കീലു തന്നെ വാദിക്കുന്നു. അത് കാണുന്ന ജനങ്ങള്‍  പാര്‍ട്ടിയാണ് അത് ചെയ്തതെന്ന് വിശ്വസിക്കുന്നു.  പാര്‍ട്ടിക്കിതില്‍ പങ്കില്ല എന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം പറയുന്നു. അതിനൊപ്പം  പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വച്ചിട്ടുണ്ട് എന്നും പറയുന്നു. പക്ഷെ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട ആര്‍ക്കും അതേക്കുറിച്ച് അറിയില്ല.  അന്വേഷണം ഏതാണ്ടു പൂര്‍ത്തി ആയിട്ടുണ്ട് എന്നും പറയുന്നു. വിഷയം കോടതിയിലായതുകൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആകില്ല എന്നു കൂടി പറയുന്നു. ആദ്യം  വാദിച്ചതുപോലെ പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍, അതില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടുകൂടെ? റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണം  പാര്‍ട്ടിക്കിതില്‍ വ്യക്തമായ പങ്കുണ്ട് എന്നല്ലേ. പൊതു ജനം അതേ വിശ്വസിക്കു. ഇതും  പാര്‍ട്ടിയുടെ പ്രതിസന്ധിയാണ്.

ചന്ദ്രശേഖരന്‍ വി എസിന്റെ ഉറച്ച അനുയായി ആയിരുന്നു. മലബാറില്‍ വി എസിന്റെ പിന്നില്‍ അണിനിരന്ന ഏറ്റവും തലയെടുപ്പും ജനസമ്മതിയും ഉള്ള നേതാവ്. അദ്ദേഹത്തെ തന്റെ വരുതിയിലാക്കാന്‍ ശ്രമിച്ച് വിജയന്‍ പരാജയപ്പെട്ടു. അതിന്റെ കലിപ്പായിരുന്നു ഒഞ്ചിയത്തെ ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ജനതാ ദളിനു വിട്ടുകൊടുക്കന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി അണികളുടെ  അഭിപ്രായത്തിനു വിരുദ്ധമായി ഈ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണു പ്രശ്നമായത്. പഞ്ചായത്ത് നേതാക്കള്‍ അറിയാതെ ജില്ലാ നേതക്കള്‍ അങ്ങനെ ഒരു തീരുമനം എടുത്തിരുന്നു എന്നാണതിനു ന്യായീകരണം പറഞ്ഞത്. അതിന്റെ പേരില്‍ പൊട്ടിത്തെറി ഉണ്ടായി. ഒരേരിയ കമ്മിറ്റി അപ്പാടെ വിട്ടുപോയി. പിന്നീട് ആര്‍ക്ക് വേണ്ടിയാണോ ഒരേരിയ കമ്മിറ്റിയെ ബലികൊടുത്തത്, അതേ ജനതാ ദളിനെ വിജയന്‍ തന്നെ ഇടതുമുന്നണിയില്‍ നിന്നും ചവുട്ടിപ്പുറത്താക്കി. പിന്നീട് നടന്നത് ചരിത്രം. നാലു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു നാടകം ഷൊര്‍ണ്ണൂരില്‍ ആവര്‍ത്തിക്കുന്നു. അവിടെ പാര്‍ട്ടി വിട്ടുപോയ മുരളി കോണ്‍ഗ്രസുമായി ഒരു ധാരണയുണ്ടാക്കി. ഒഞ്ചിയത്തേപ്പോലെ   രഹസ്യമായി അല്ല. പരസ്യമായി തന്നെ. ആദ്യം മുരളി പ്രസിഡണ്ടാവുക. പിന്നെ കോണ്‍ഗ്രസിനു പ്രസിഡണ്ട് സ്ഥാനം വിട്ടു കൊടുക്കുക. പക്ഷെ മുരളി അത് തെറ്റിച്ചു. സി പി എം  ഇപ്പോള്‍ മുരളിയെ പിന്തുണക്കുന്നു. ധാരണയുടെ പരിപവനത പറഞ്ഞ് കറകളഞ്ഞ കമ്യൂണിസ്റ്റായ ചന്ദ്രശേഖരനെ പുറത്താക്കി വധിച്ച അതേ പാര്‍ട്ടി   തന്നെ, ധാരണ തെറ്റിച്ച്   വരുന്ന മുരളിയെ പിന്തുണക്കുന്നു. ജനങ്ങളോട് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വിചിത്ര നിലപാടാണിത്. ചന്ദ്രശേഖരനെ വധിച്ചാല്‍  അദ്ദേഹത്തിന്റെ പാര്‍ട്ടി  ഇല്ലാതാകുമെന്നു ധരിച്ചവര്‍ക്ക് തെറ്റിപ്പോയി.  അതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ചരമ  വാര്‍ഷിക ദിനത്തില്‍  അവിടേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലി. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍  അദ്ദേഹത്തിന്റെ വിധവയെ അവിടെ പ്രസംഗിക്കാന്‍ വേണ്ടി ക്ഷണിക്കുന്നു.


ചന്ദ്രശേഖരന്‍ വധത്തിനു മുന്നെ വി എസിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കണമെന്നതായിരുന്നു  വിജയന്റെയൊക്കെ ആഗ്രഹം. പക്ഷെ ഇപ്പോളത്    പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന്  മാറ്റണം എന്നതായിരിക്കുന്നു. വി എസിനെ മാറ്റി,  യു ഡി എഫ് മന്ത്രിസഭയെ മറിച്ചിട്ട്, ഏതെങ്കിലും വിധേയനെ മുഖ്യമന്ത്രി ആക്കി അവരോധിച്ച്,  ടി  പി വധക്കേസ് അട്ടിമറിച്ച് കേസില്‍  അകപ്പെട്ട  പാര്‍ട്ടി അംഗങ്ങളെ രക്ഷിച്ചെടുക്കണം എന്നതാണിപ്പോഴത്തെ ലക്ഷ്യം. വി എസിനെ പുറത്താക്കിയാല്‍ ഒരു പക്ഷെ പാര്‍ട്ടി പിളരും. യു ഡി എഫില്‍ നിന്നും കാലുമാറി ചിലര്‍ വന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം  ലഭിക്കാന്‍ സാധ്യതയില്ല. അതിലും നല്ലത് വിഎസിനെ ഒതുക്കി ഒരു മൂലയിരുത്തി  ഈ കേസില്‍ നിന്നും  തടിയൂരണം എന്നാണിപ്പോള്‍ വിജയന്റെയും  കിങ്കരന്‍മാരുടെയും ആഗ്രഹം. സംസ്ഥാന നേതാക്കളുടെ ഈ പാര്‍ലമെന്ററി വ്യാമോഹത്തെ  കേന്ദ്ര നേതാക്കള്‍ അതേ വ്യാമോഹം  കൊണ്ട് തട്ടിത്തെറിപ്പിച്ചു. പാര്‍ട്ടിയുടെ സംഘടനാരീതികള്‍ അനുസരിച്ച് സംസ്ഥാന കമ്മിറ്റി ഒരു പ്രമേയം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പാസാക്കിയാല്‍ അത് അംഗീകരിക്കാനുള്ള  ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനുണ്ട്.പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ പാരമാവധി പാര്‍ലമെന്റ് സീറ്റുകള്‍  ഒപ്പിച്ചെടുക്കുക എന്ന പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച അവര്‍  വിജയന്റെ സ്വപ്നത്തിനു കടക്കല്‍ തന്നെ കത്തി വച്ചു.

വി എസിനെ ഒഴിവാക്കി മുന്നോട്ടുപോകാന്‍  സി പി എമ്മിന് ആവില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാം. അത്   പാര്‍ട്ടി നേതാക്കള്‍ക്കും  അറിയാം. അതുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ വിജയന്‍ ഇപ്പോള്‍  ശ്രമിക്കില്ല.  മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വി എസ്  സൃഷ്ടിച്ച പ്രതിച്ഛായ അഴിമതിക്കെതിരായ പോരാളി എന്നാണ്. അഴിമതിക്കെതിരെ പോരാടുന്ന നേതാവിനെ പുറത്താക്കാന്‍ നടക്കുന്ന പാര്‍ട്ടിയെ , അഴിമതിയെ അനുകൂലിക്കുന്ന പാര്‍ട്ടി എന്നായിരിക്കും മറ്റുള്ളവര്‍ വിലയിരുത്തുക. ആ യുക്തിയാണ് ഇവിടെ  മേല്‍ക്കൈ നേടിയത്. അതുകൊണ്ടാണ് വി എസിനെ പാര്‍ട്ടി പുറത്താക്കാത്തത്. കാരണം വി എസിനെ  പുറത്താക്കാന്‍ ശ്രമിച്ചാല്‍ സി പി എം അഴിമതിക്കാരുടെ സംരക്ഷണസംഘമായി മാറും. സത്യം പറഞ്ഞതിനാണ് തന്നെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കിയതെന്ന് വി എസ് പറഞ്ഞത് ഇപ്പോഴും തിരുത്തപ്പെട്ടിട്ടില്ല.  പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടി വന്നാല്‍    ഇനിയും കൂടുതൽ സത്യങ്ങള്‍ അദ്ദേഹം തുറന്നുപറയും. അതൊരു പക്ഷെ   സി പി എമ്മിനെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടാനും  വഴിയുണ്ട്.   അതുകൊണ്ട് ഇന്ദുലേഖയില്ലെങ്കിലും  തോഴിമാര്‍  ആയാലും മതി എന്ന നിലയില്‍, മൂന്നു വര്‍ഷം മുന്നെ എഴുതപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോഴിമാരെ ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നു.

ഇവരെ പുറത്താക്കിയത് വി എസിനു ക്ഷീണമുണ്ടാക്കും. പക്ഷെ അതൊന്നും അദ്ദേഹത്തിന്റെ പോരാട്ടത്തെ  പിന്നോട്ടടിക്കില്ല. പുറത്താക്കപ്പെട്ടവര്‍ തന്നെ അദ്ദേഹം ​ആവശ്യപ്പെടുന്ന എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നു പറയുന്നതിനു വലിയ അര്‍ത്ഥ വ്യാപ്തിയുണ്ട്. ചന്ദ്രശേഖരനെ പുറത്താക്കി വധിച്ചതുപോലെ  ഇവരെയും ക്വട്ടേഷന്‍ നല്‍കി വധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

അയല്‍ക്കാരും ബന്ധുക്കളും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ സാധാരണ കണ്ടു വരുന്ന ചില നടപടികളുണ്ട്. പറമ്പിലേക്ക് മലം വലിച്ചെറിയുക.  മരങ്ങള്‍ വെട്ടി നശിപ്പിക്കുക. ആടിനും പശുവിനും കപ്പയുടെ ഇലയും റബറിന്റെ ഇലയും തിന്നാന്‍ കൊടുക്കുക, കിണറില്‍ മാലിന്യം   കൊണ്ടു പോയി ഇടുക  തുടങ്ങിയ ചില തറ വേലത്തരങ്ങള്‍  ആണവ. ഇപ്പോള്‍ വി എസിന്റെ  സഹായികള്‍ക്കെതിരെ എടുത്ത നടപടിയും ഇതിനു സമാനമാണ്. സി പി എം എന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ മാനസിക നിലവാരം ഇതാണ്. വെറുതെയല്ല പാര്‍ട്ടി  മൂന്നു പതിറ്റാണ്ടായി ഒരിഞ്ച് പോലും വളരാതെ നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുന്നത്. ജനസമ്മതിയുള്ള നേതാക്കളെ  പുറത്താക്കിയും, അവഹേളിച്ചും, കൊലപ്പെടുത്തിയും നടന്നാല്‍ പാര്‍ട്ടി വളരുന്നത്   പടവലങ്ങ പോലെ താഴോട്ടായിരിക്കും.


Tuesday, 14 May 2013

മുല്ലപ്പൂ വിപ്ളവം കേരളത്തിലും 


ഇസ്ലാമിക ലോകത്തെ  ഏകാധിപതികളെ  പുറത്താക്കാന്‍ ആരംഭിച്ച  വിപ്ളവത്തെ മുല്ലപ്പൂ വിപ്ളവം എന്നാണു വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ ആണതിനാഹ്വാനം നല്‍കിയതും. ഈ വിപ്ളത്തിലൂടെ  ലിബിയ, ടുനീസ്യ, ഈജിപ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍  ഏകാധിപതികള്‍ ഭരണത്തില്‍ നിന്നും പുറത്തായി. 

വാസ്തവത്തില്‍ ഇതുപോലെയുള്ള മുല്ലപ്പൂ വിപ്ളവങ്ങള്‍  ആരംഭിച്ചത് ഇറാനില്‍ അയിരുന്നു. 1979 ല്‍ ഏകാധിപതി ആയിരുന്ന ഷായെ പുറത്താക്കാന്‍ വിപ്ളവം നയിച്ചത് അവിടത്തെ കമ്യൂണിസ്റ്റുകാരും. പക്ഷെ അധികാരകൈ മാറ്റമുണ്ടാകുമെന്നായപ്പോള്‍ ഫ്രാന്‍സിലേക്ക് ഓടിപ്പോയ  അയത്തൊള്ള ഖൊമേനി ഓടി വന്ന് അധികാരം റാഞ്ചിക്കൊണ്ടു പോയി. അധികാരം ലഭിച്ച ഉടനെ അദ്ദേഹം  ചെയ്തത് വിപ്ളം നടത്തിയ കമ്യൂണിസ്റ്റുകാരെ വധിക്കുകയായിരുന്നു.  പിന്നീട് പ്രാകൃത ഇസ്ലാമാണവിടെ ഭരിക്കുന്നത്. ജനാധിപത്യം എന്നു പേരിട്ടിരിക്കുന്ന ഈ അസംബന്ധത്തില്‍ ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കുറച്ച് താടി വച്ച സത്വങ്ങള്‍ തീരുമാനിക്കും. ആരു ജയിച്ചാലും ഭരിക്കുന്നത്  ഇസ്ലാമിക പണ്ഡിതരെന്ന് സ്വയം വിശേഷിപ്പി ക്കുന്ന ഇവരായിരിക്കും. ഭരണ ഘടന ഇസ്ലാമിക ശരിയയും.

രണ്ടാമത്തെ മുല്ലപ്പൂ വിപ്ളവം നടന്നത് അഫ്ഘാനിസ്ഥാനിലായിരുന്നു. സോവിയറ്റ് യൂണിയന്‍ പിന്തുണച്ച ഭരണ കൂടത്തിനെതിരെ  സായുധ സമരം ചെയ്തവര്‍ മുജാഹിദിനുകളും. ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരര്‍ അവിടെ വന്ന് തമ്പടിച്ചു. കമ്യൂണിസത്തെ എതിര്‍ത്ത അമേരിക്ക ഇവരെയൊക്കെ സഹായിച്ചു.  അന്ന് പാകിസ്ഥാനിലെ  മദ്രസകളില്‍ ഇസ്ലാമിക തീവ്രവാദവും ഭീകരവാദവും പഠിച്ചു കൊണ്ടിരുന്ന താലിബന്‍ സമരത്തിന്റെ മുന്നണിയിലോ പിന്നണിയിലോ ഉണ്ടായിരുന്നില്ല. മുജഹിദിനുകള്‍ അധികാരം കയ്യടക്കി കഴിഞ്ഞതിനു ശേഷമാണ്, താലിബനികള്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഘാനിസ്ഥാനിലേക്ക് വന്നത്. മുജാഹിദിനുകള്‍ക്ക് ഇസ്ലാമികത കുറവാണെന്നും  പറഞ്ഞ് അവര്‍ അധികാരം പിടിച്ചടക്കി.  അധികാരം ഏറ്റെടുത്ത ഉടനെ അവര്‍ ചെയ്തത് കമ്യൂണിസ്റ്റ് നേതാക്കളെയും അനുഭാവികളെയും പരസ്യമായി തൂക്കിലേറ്റുകയായിരുന്നു. പിന്നീടവിടെ താലിബനികളുടെ കിരാത ഭരണം നടന്നു. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഇസ്ലാം ആയിരുന്നു അവരുടെ ആദര്‍ശം. സ്ത്രീകളെ ചാക്കുകെട്ടുകളേപ്പോലെ ആട്ടി തെളിച്ചും പരസ്യമായി  അടിച്ചുമൊക്കെ ആയിരുന്നു അവര്‍  അവിടെ ഇസ്ലാം  നടപ്പിലാക്കിയത്. 


അവരുടെ മറ്റ് വിനോദങ്ങളില്‍ ചിലതാണു താഴെ.അമൂല്യമെന്ന് പരിഷ്കൃത   ലോകം കരുതിയിരുന്ന ബാമിയനിലെ  ബുദ്ധ പ്രതിമകള്‍ കുര്‍ആന്‍ അനുശാസിക്കുന്നതനുസരിച്ച്  തകര്‍ത്തു കളഞ്ഞു. അങ്ങനെ അവര്‍ ലോകത്തെ ഏക നിര്‍മ്മലമായ ഇസ്ലാം ആണെന്ന് തെളിയിച്ചു.


അല്‍ ഖയിദക്ക് അഭയം കൊടുക്കുക വഴി അവര്‍ അമേരിക്കയുടെ വെറുപ്പു സമ്പാദിച്ചു. അല്‍ ഖയിദ അമേരിക്കയെ ആക്രമിച്ചപ്പോള്‍ അവരുടെ വിധിയും തീരുമാനിക്കപ്പെട്ടു. 

മൂന്നാമത്തെ വിപ്ളവം നടന്നത് ഇറാക്കിലാണ്.പ്രസിഡണ്ട് സദ്ദാം  ഏകാധിപതി ആയിരുന്നെങ്കിലും ഇസ്ലാമിക ലോകത്തെ അപൂര്‍വം  മതേതര രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇറാക്ക്. ഇസ്ലാമിക യാഥാസ്തികരെയും തീവ്ര വാദികളെയും  സദ്ദാം ഹുസ്സൈന്‍ അടിച്ചമര്‍ത്തിയിരുന്നു. കുവൈറ്റ് ആക്രമിക്കുക എന്ന മണ്ടത്തരം കാണിച്ച അദ്ദേഹത്തിനെതിരെ  വിപ്ളവം നടന്നു. അതിനുള്ള എല്ലാ സഹായങ്ങളും അമേരിക്ക ചെയ്തു കൊടുത്തു. പിന്നീടവിടെ പ്രകടമായി ഇടപെട്ടു. സദ്ദാമിനെ പുറത്താക്കി. പിന്നീടദ്ദേഹത്തെ തൂക്കിലേറ്റി. ഇന്ന് ഇസ്ലാമിക ലോകത്തെ നരകമാണിറാക്ക്.അതിനു ശേഷമാണ്, ടുനീസ്യയിലും, ഈജിപ്റ്റിലും, ലിബിയയിലും  മുല്ലപ്പൂ വിപ്ളവങ്ങള്‍ നടന്നത്. ലിബിയയിലെ  ഗദ്ദാഫിയെ ഇസ്ലാമിക ലോകത്തെ മഹനായ വിപ്ളവകാരിയായാണ്, ഇസ്ലാമിസ്റ്റുകള്‍ കൊണ്ടാടിയിരുന്നത്. അമേരിക്കയെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചതും അവരുടെ വിമാനം ബോംബ് വച്ച് തകര്‍ത്തതും ആയിരുന്നു അദ്ദേഹത്തിന്റെ  മഹത്വം. പക്ഷെ ഇസ്ലമിസ്റ്റുകളുടെ കയ്യാല്‍ പിടിക്കപ്പെ  അതി ക്രൂരമായി അദ്ദേഹവും വധിക്കപ്പെട്ടു.

ഈ ജിപ്റ്റിലെ മുല്ലപ്പൂ കാലത്ത് മുന്നണിയിലുണ്ടായിരുന്നവര്‍ മതേതര ആശയക്കാരും  സമാധാനപ്രേമികളും ആയിരുന്നു. പല ക്രൂരതകളുടെയും കറ പുറണ്ടിള്ള തീവ്ര ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ്  പിന്നണിയില്‍ നിന്നതേ ഉള്ളൂ. മുബാറക്ക് പുറത്തായപ്പോള്‍ ബ്രദര്‍ ഹുഡ് മുന്നിലേക്ക് വന്നു.  യഥാര്‍ത്ഥ വിപ്ളവകാരികള്‍   കൂട്ടുകാരായി കണ്ട ക്രിസ്ത്യാനികളെ പക്ഷെ ബ്രദര്‍ ഹുഡ് അങ്ങനെ കണ്ടിരുന്നില്ല.  അവരെ ആക്രമിച്ചും അടിച്ചൊതുക്കിയും വധിച്ചും ആരാധനാലയങ്ങള്‍ള്‌ക്ക്  തീവച്ചും അവര്‍ അവരുടെ തനി നിറം പുറത്തു കാണിച്ചു. തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന്റെ സ്ഥാനാര്‍ത്ഥി മുര്‍സി അധികാരത്തില്‍ വന്നു. ഇസ്ലാമിക ശരിയയില്‍ അധിഷ്ടിതമായ  ഒരു ഭരണ ക്രമം അവിടെ ഇപ്പോള്‍ നടപ്പിലാക്കി. പിന്നീട് എല്ലാ അധികരങ്ങളും മുര്‍സി കയ്യടക്കി. മുബാറക്കിനെതിരെ വിപ്ളവം നടത്തിയ പലരും ഇന്ന് മുര്‍സിക്കെതിരെ വിപ്ളവം നടത്തുന്ന തിരക്കിലാണ്.

അടുത്ത മുല്ലപ്പൂ വിരിഞ്ഞത് സിറിയയിലാണ്. ഇറാക്കിനേപ്പോലെ കുറച്ചെങ്കിലും മതേതരമുഖമുള്ള മുസ്ലിം രാജ്യമാണ്, സിറിയ. അവിടെ വിപ്ളവം തുടങ്ങിയത് ഒരു മതേതര പ്ളാറ്റ്ഫോമിലായിരുന്നു. പിന്നീടതിനെ ഇസ്ലാമിസ്റ്റുകള്‍ റാഞ്ചിക്കൊണ്ടു പോയി. ഇപ്പോള്‍ അവിടെ പല വിപ്ളവസംഘടനകളുമുണ്ട്. അതിലെ പ്രധാനപ്പെട്ട സംഘടനയെ നയിക്കുന്നത് മുസ്ലിം ബ്രദര്‍ഹുഡാണ്. അവര്‍ പരസ്യമായി അല്‍ ഖയിദയോട് അനുഭാവം പ്രകടിപ്പിക്കുന്നവരും.  ബ്രദര്‍ ഹുഡ്  നേതൃത്തിലേക്ക് വന്നപ്പോള്‍ തന്നെ രണ്ട് ക്രിസ്ത്യന്‍ ബിഷപ്പുമാരെ  ആവര്‍ റാഞ്ചികൊണ്ടു പോയി തടവിലാക്കി. വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു സൂചനയാണിത്. സിറിയയിലെ മുല്ലപ്പൂ വില്‍പ്പനക്കാരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയാണിപ്പോള്‍ അമേരിക്കും സഖ്യ കക്ഷികള്‍ക്കും.

ഇപ്പോള്‍ സിറിയയില്‍ നിന്നും അതി ക്രൂരവും ബീഭത്സവുമായ ഒരു സംഭവമം ​റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കാണുന്നവരുടെ രക്തം കട്ടപിടിക്കുന്ന പൈശാചികത. ഇസ്ലാമിക ഭീകരരുടെ നേതാവ് അബു സക്കര്‍ എന്ന വ്യക്തി ഒരു സുറിയന്‍ പട്ടാളക്കാരനെ വധിച്ച് ശവശരീരത്തിന്റെ മാറു പിളര്‍ന്ന് ഹൃദയം കയ്യിലെടുത്ത് തിന്നുന്നു. പിന്നണിയില്‍ ഇസ്ലാമിക ഭീകരരുടെ തക് ബീര്‍ ധ്വനികളും. കാണാന്‍ ധൈര്യമുള്ളവര്‍ ഈ വീഡിയോ കാണുക.

ഈ വീഡിയോയില്‍ കാണുന്ന താലിബനി സ്വര്‍ഗ്ഗത്തിലെ ഭാഷയായ അറബിയില്‍ പറയുന്നതിന്റെ ഇംഗ്ളീഷ് പരിഭാഷ ഇങ്ങനെ.

"I swear to God we will eat your hearts and your livers, you soldiers of Bashar the dog,"

ഇസ്ലാമിക ലോകത്തെ മുല്ലപ്പൂവിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കേരളത്തിലും  ഒരു ചിന്നമുല്ലപ്പൂ അരങ്ങേറി. അതിനാഹ്വാനം നല്‍കിയ വ്യക്തി അങ്ങനെ അവകാശപ്പെടുന്നു. ഒരു മഞ്ഞപ്പത്രത്തിന്റെ നിലവാരമുള്ള ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ളോഗിലാണതുപോലെയുള്ള ഒരു ലേഖനം പ്രത്യക്ഷപ്പെട്ടത്. അതിനാധാരമായ  സംഭവം ഇന്‍ഡ്യ വിഷന്‍ എന്ന മലയാളം ചാനല്‍ പ്രക്ഷേപണം ചെയ്ത  ഒരു  റിപ്പോര്‍ട്ടായിരുന്നു. സൌദി അറേബ്യയിലെ  തൊഴില്‍ പ്രശ്നങ്ങളുടെ  വെളിച്ചത്തില്‍ മലപ്പുറം ജില്ലയിലെ  മുസ്ലിം സ്ത്രീകളുടെ ഇടയിലല്‍ നടത്തിയ ചില അന്വേഷണങ്ങളില്‍ ലഭിച്ച കാര്യങ്ങളാണാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അതിനെ വിമര്‍ശിച്ചുകൊണ്ട് വള്ളിക്കുന്ന് എഴുതുന്നതിങ്ങനെ. പര്‍ദ്ദയേക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ വന്നപ്പോഴേക്കും  എല്ല ഇസ്ലാമിസ്റ്റുകളും വള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ ഫൌസിയയെ ചീത്ത വിളിച്ചു  അവരെ വേശ്യ എന്നു വരെ വിളിച്ചു. അഫ്ഘാനിസ്താനിലും, ഇറാനിലും, സിറിയയിലും  ഇസ്ലാമിസ്റ്റുകള്‍ കാണിച്ച അതേ ഇസ്ലാമിക സംസ്കാരം അവര്‍ കേരളത്തിലും കാണിച്ചു. 


അതിനോട് ഞാന്‍ ഒരു പ്രതികരണം എഴുതി.

പള്ളീലച്ചന്മാരും , കന്യാസ്ത്രീകളും , സന്യാസിനിമാരുമൊക്കെ ലൌകികജീവിതം വേണ്ട എന്ന് തീരുമാനിച്ച് സന്യസിക്കുന്നവരാണ്. അവരേപ്പോലെയാണോ മുസ്ലിം സ്ത്രീകളും? 

പണ്ടു കാലത്ത് മുഖം മാത്രം പുറത്തു കാണിച്ചുള്ള വസ്ത്രമായിരുന്നു കന്യാസ്ത്രീകള്‍  ധരിച്ചിരുന്നത്. ഇന്ന് അവരില്‍ ഭൂരിഭാഗവും സാധാരണ വസ്ത്രം ധരിക്കുന്നു. സാരി ചുറ്റി നടക്കുന്ന അനേകം കന്യാസ്ത്രീകള്‍ കേരളത്തിലുണ്ട്. പടിഞ്ഞാറന്‍ നാടുകളിലെ ഒരു പള്ളീലച്ചനും കന്യാസ്ത്രീയും ഇന്ന് ശരീരമാസകലം മൂടുന്ന വസ്ത്രം ധരിക്കുന്നില്ല. കേരളത്തില്‍ പോലും ഇന്ന് പള്ളിലച്ചന്‍മാര്‍ പുറത്തുപോകുമ്പോള്‍ പാന്റും ഷര്‍ട്ടുമാണു ധരിക്കുന്നത്. അടുത്ത നാളില്‍ അമേരിക്കയില്‍ ആണവ വിരുദ്ധ പ്രക്ഷോഭത്തിനു ശിക്ഷ വിധിക്കപ്പെട്ട ഒരു കന്യാസ്ത്രീയുടെ വേഷം ഇവിടെ  കാണാം.

iol news pic US nuclear plant invasion

അപ്പോള്‍ ഒരാള്‍  കന്യാസ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകത്തതിനേപ്പറ്റി പറഞ്ഞു  വിലപിച്ചു. 


 ഞാനതേക്കുറിച്ച് ഒരു പ്രതികരണം എഴുതി

കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് കുട്ടികള്‍ വേണ്ട എന്ന് അവര്‍ തീരുമാനിച്ചാല്‍ താങ്കളേപ്പൊലുള്ളവര്‍ക്ക് എന്താണതില്‍ ഇത്ര ബുദ്ധിമുട്ട്? 

താങ്കളുടെ പ്രവാചകന്‍ പന്ത്രണ്ടിലധികം വിഹാഹം കഴിച്ചിട്ടും 2 ഭാര്യമാര്‍ക്ക് മാത്രമേ കുട്ടികളുണ്ടായുള്ളു. മറ്റുള്ളവരുടെ കുടുംബങ്ങള്‍ ഇല്ലാതായതിനു പ്രത്യേക കാരണമുണ്ടോ? അത് താങ്കളെ ഒട്ടും അലോസരപ്പെടുത്തുന്നില്ലേ? ആ സ്ത്രീകളൊക്കെ ഓരോ കുടുംബബന്ധത്തിൽ വിശ്വസിച്ച അച്ഛനും അമ്മയിൽ നിന്നുമാണ് ഉണ്ടായത് എന്ന് പോലും ഓര്‍ക്കാതെ അവരെ പര്‍ദ്ദക്കുള്ളില്‍ തളച്ചിട്ട് അവരുടെ ജന്മങ്ങള്‍ പാഴാക്കിയത് താങ്കളുടെ പ്രവാചകനല്ലേ? അമ്മയാകാനുള്ള അവകാശങ്ങളെ , ജീവിതത്തിലെ സൌഭാഗ്യങ്ങളെ അവരില്‍ നിന്നും തട്ടിപ്പറിച്ചത് താങ്കളുടെ പ്രവാചകനല്ലേ? അതില്‍ ഒരു സ്ത്രീ സ്വന്തം മകന്റെ ഭാര്യ തന്നെ അല്ലായിരുന്നോ? 9 വയസില്‍ വിവാഹം കഴിച്ച് 20 വയസുവരെ കൂടെ ജീവിച്ച അയിശക്കു പോലും ഒരു കുട്ടിയെ കൊടുക്കാതെ അവരുടെ ജന്മം പാഴാക്കി കളഞ്ഞതിന്റെ ഉത്തരവാദി ആരാണു മാഷേ?കര്‍ത്താവിന്റെ മണവാട്ടികളേക്കുറിച്ചൊക്കെ ആലോചിച്ച് തലപുണ്ണാക്കുന്ന നേരത്ത് ഈ മണവാട്ടികളുടെ കാര്യങ്ങളും കൂടി വല്ലപ്പോഴും ഒന്നാലോചിക്കണേ? 

പക്ഷെ ഈ അഭിപ്രായം  വള്ളിക്കുന്ന് നീക്കം ചെയ്തു. 

അവസാനം മുല്ലപ്പൂ ജയിച്ചു എന്നവകാശപ്പെട്ട് വള്ളിക്കുന്നിന്റെ വിജയഭേരി ഇങ്ങനെ.

സോഷ്യൽ മീഡിയയുടെ കരുത്ത് തെളിയിച്ച ഒരു വാരമാണ് കടന്നു പോയത്. ഒരു വിഭാഗം ജനങ്ങളെ അപകീർത്തിപ്പെടുത്താൻ വേണ്ടി അസംബന്ധങ്ങൾ കുത്തിനിറച്ച ഒരു ചാനൽ പരിപാടിക്കെതിരെ അതിശക്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പതിനായിരക്കണക്കിനു പേർ ഒന്നിച്ചുയർത്തിയത്‌. അവസാനം ചാനലിന് പരസ്യമായി മാപ്പ് പറഞ്ഞ് പിൻവലിയേണ്ടി വന്നു. വിവാദ എപ്പിസോഡ് അവരുടെ പബ്ലിക് ശേഖരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. വായിൽ തോന്നിയത് വിളിച്ചു കൂവുന്ന എല്ലാ മാധ്യമ പ്രവർത്തകർക്കും ഇതൊരു പാഠമാണ്‌. തങ്ങളെ വളർത്തി വലുതാക്കിയ സമൂഹത്തോട് ഒട്ടും പ്രതിബദ്ധതയില്ലാതെ പത്രപ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കും ഒരു മുന്നറിയിപ്പാണ്. 


നിര്‍ഭാഗ്യവശാല്‍  വള്ളിക്കുന്നിന്, ഇന്‍ഡ്യ വിഷന്‍ എഴുതിയതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. പിന്‍ വലിച്ച് മാപ്പു പറയുന്നവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതൊക്കെ തെറ്റായിരുന്നു എന്നും പറഞ്ഞാണ്, പിന്‍ വലിച്ച് മാപ്പു പറയേണ്ടത്. പക്ഷെ അവര്‍ പറഞ്ഞത് ഇതായിരുന്നു.

പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണ്.

പരിപാടി സസംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഇന്‍ഡ്യാ വിഷനെതിരെ അപകീര്‍ത്തികരമായ ഒരു കാമ്പയിന്‍ നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങെയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഫൌസിയ വ്യക്തിപരമായ നിലയിലും ഇന്‍ഡ്യ വിഷനും നിയമ നടപടി സ്വീകരിക്കുന്നുണ്ട്.

ഞങ്ങളുടെ പ്രോഗ്രാമിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും ആരെയെങ്കിലും വൈകാരികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.പല ഗള്‍ഫ് മുസ്ലിങ്ങളും ആ പരിപാടിയില്‍ പരാമര്‍ശിച്ച പലതിനെയും പറ്റി ആക്ഷേപമുന്നയിച്ചു. അപ്പോള്‍ അവര്‍ ഒരു വിശദീകരണം നല്‍കി. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം  മുസ്ലിങ്ങള്‍ക്കും,  അതിന്റെ അര്‍ത്ഥം മനസിലായില്ല. പക്ഷെ ആ പരിപാടിയില്‍ പരാമര്‍ശിച്ച ഏതെങ്കിലും ഒന്ന് തെറ്റാണെന്നൊന്നും അവര്‍ പറഞ്ഞില്ല. അതിന്റെ അര്‍ത്ഥം അതില്‍ പറഞ്ഞിരിക്കുന്നവയൊക്കെ സത്യമാണെന്നുതന്നെയാണ്. 

ഈ മുസ്ലിങ്ങളൊക്കെ  പറയുമ്പോലെ തെറ്റായ വിവരങ്ങള്‍ നല്‍കിയതുകൊണ്ട് അത് എടുത്തുമാറ്റുന്നു എന്നോ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു എന്നോ അവര്‍ പറഞ്ഞിട്ടില്ല.  കുറച്ചു പേര്‍ക്ക് വൈകാരികമായ വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നേ അവര്‍ എഴുതിയിട്ടുള്ളു. സത്യമാണെങ്കിലും അവ  ഗള്‍ഫുകാര്‍ക്ക് വൈകാരിക വേദന ഉണ്ടാക്കുന്നു എന്നാണതിന്റെ അര്‍ത്ഥം.. 

പാലസ്തീനിലെ ഏതെങ്കിലും ചാവേറിനെ ഇസ്രയേലി പട്ടാളം വെടി വച്ചു കൊന്നാലും വേദനിക്കുന്നവര്‍ക്ക് വേദനിക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലല്ലോ. പി കെ ബഷീറിനു പേടിയുണ്ട്, ഇനി എഴുതാന്‍ കൈ അവിടെ കണ്ടില്ലെങ്കിലോ എന്ന പേടി. അത്രയേ ഇതിലുള്ളു. പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്നേ അവര്‍ പറയുന്നുള്ളൂ. അത് തെറ്റാണെന്നൊന്നും പറഞ്ഞിട്ടില്ല. ആ പ്രോഗ്രാമില്‍ അത് പരാമര്‍ശിക്കേണ്ടി ഇരുന്നില്ല എന്നു മാത്രം.

ആ പരിപാടിയിലെ ഏത് പരാമര്‍ശമാണ്, അവര്‍ പിന്‍വലിച്ചതെന്ന് വള്ളിക്കുന്നിനോടും മറ്റുള്ളവരോടും ചോദിച്ചിട്ട് അവരാരും മറുപടി പറഞ്ഞില്ല. മുസ്ലിങ്ങള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്നെ പര്‍ദ്ദ കേരളത്തിലെ ഒരപൂര്‍വ വസ്തുവായിരുന്നു. മലബാറിലെ ചില കാട്ടുമുക്കില്‍ മാത്രം കണ്ടിരുന്ന ഈ വിചിത്ര വേഷം ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍ വ്യാപകമായി. ഇസ്ലാമിക തീവ്രവാദവും ഭീകര വാദവും ശക്തി പ്രാപിച്ചതിനൊപ്പമാണീ പ്രതിഭാസം കാണപ്പെട്ടതും. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ പര്‍ദ്ദയിട്ട ഒരു സ്ത്രീയേയും ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടില്ല. പക്ഷെ ഇന്ന് അനേകം പേരെ കാണുന്നു. 

കുറച്ചു ദിവസം മുന്നെ മറ്റൊരു കാഴ്ചയും  കണ്ടു. ബര്‍മുഡയും  കൈയില്ലാത്ത ടോപ്പും ധരിച്ച് മാറിലെയും കൈകാലുകളിലെയും  കഷത്തിലെയും രോമം   പ്രദര്‍ശിപ്പിച്ച് നടക്കുന്ന പുരുഷന്റെ കൂടെ മുഖം മൂടി പര്‍ദ്ദയിട്ട ഒരു മനുഷ്യ രൂപത്തെ. എന്തു കൊണ്ട് ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് മാത്രം  ഡ്രസ് കോഡ്? എന്തുകൊണ്ട് പുരുഷനു ഡ്രസ് കോഡ് ഇസ്ലാം അനുശാസിക്കുന്നില്ല? 

സ്ത്രീകളുടെ ഏതെങ്കിലും ശരീരഭാഗം  കണ്ടാല്‍ നിയന്ത്രണം പോകുന്ന മുസ്ലിം പുരുഷന്റെ രോമമുള്ള മാറും  കൈ കാലുകലും കണ്ടാല്‍  ഒരു സ്ത്രീക്ക് നിയന്ത്രണം പോയിക്കൂടേ? സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ട ജീവി ആണെന്ന അധമ ചിന്തയല്ലേ സ്ത്രീക്ക് മാത്രം ഡ്രസ് കോഡ് നിബന്ധന വയ്ക്കുന്നത്?

ഫൌസിയ പറഞ്ഞ പ്രധാന വസ്തുത ഗല്‍ഫ് മാപ്പിളമാരുടെ പേടിയാണ്. ഭര്‍ത്താക്കന്‍ മാര്‍ പോയികഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ആധി കാരണം പലരും ഭാര്യമാരോട് പര്‍ദയിട്ട് നടക്കാന്‍ പറയുന്നു. അതിനു നിര്‍ബന്ധിക്കുന്നു. സ്ത്രീയാണെന്നു കരുതി എല്ലാ വികാരങ്ങളും എത്ര കാലം ​അടക്കിപ്പിടിച്ചു നടക്കും. ഒരു ദുര്‍ബല  നിമിഷത്തില്‍ ചിലപ്പോള്‍ എല്ലം കൈവിട്ടു പോകും. പര്‍ദ്ദ അതിനു തടയിടുന്നെങ്കില്‍ അതെങ്കിലുമാകട്ടെ എന്നവര്‍ കരുതുന്നു. കുറച്ചു സ്ത്രീകളെങ്കിലും ഈ നിസഹായ അവസ്ഥ ഫൌസിയയോട് പറഞ്ഞിട്ടുണ്ട്. അതവര്‍ തുറന്നു പറഞ്ഞു. അപ്പോള്‍ ഗള്‍ഫിലുള്ള പല മപ്പിളമാര്‍ക്കും പേടി കൂടുതലായി. അവര്‍ ഫോണിലൂടെയും മറ്റും ഇന്‍ഡ്യ വിഷന്‍ കാരെ ചീത്ത പറഞ്ഞു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെയും അതാവര്‍ത്തിക്കുന്നു. വള്ളിക്കുന്ന്  അതിനു വളം വച്ചു കൊടുക്കുന്നു.

സത്യം അല്‍പ്പം കഠിനം തന്നെയാണ്. പക്ഷെ നേരിട്ടല്ലേ പറ്റൂ.

കേരള താലിബന്റെ രണ്ടാമത്തെ എപിസോഡ് വന്നത്  സദാചാര പോലീസിന്റെ രൂപത്തിലായിരുന്നു. സൂര്യ  റ്റെലിവിഷനിലെ  ഒരു Reality Show ആണതിനു കാരണം.  

നമ്മുടെ സംസ്കാരത്തിന്റെയും ആ സംസ്കാരം നിർണയിക്കുന്ന സഭ്യതയുടെയും അതിരുകളെ ഈ ഷോ എങ്ങിനെ അതിലംഘിക്കുന്നുവെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം ഒരു എപ്പിസോഡിന്റെ ഏതാനും ഭാഗങ്ങൾ ഇവിടെ ചേർക്കാൻ എന്നെ അനുവദിക്കുക.ഇത് കണ്ടിട്ട് ഈ താലിബാനികള്‍ക്ക് എന്തു സദാചാര  ലംഘനമുണ്ടായി എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

നമ്മുടെ കാളിദാസിനെ കാണുന്നില്ലല്ലോ....എന്ന ഒരു കമന്റവിടെ കണ്ടു.

അപ്പോള്‍ ഞാന്‍ എന്റെ പ്രതികരണം അറിയിച്ചു.


കാളിദാസന്‍ ഇവിടൊക്കെ തന്നെയുണ്ട്. ഫൌസിയ എന്ന സ്ത്രീയെ വേശ്യ എന്നു വിളിച്ചവരുടെ കപട സദാചാര പ്രസംഗം ആസ്വദിക്കുകയായിരുന്നു. സന്തോഷ് പണ്ഢിറ്റിനെ തെറി പറയുന്നവര്‍ക്ക് ഈ പരിപാടിയെ വിമര്‍ശിക്കാന്‍ എന്തു യോഗ്യത ആണുള്ളത്. സന്തോഷ് പണ്ഢിറ്റ് എങ്ങനെയാണു കൂതറ ആയത്? അങ്ങനെ പറയാന്‍ വള്ളിക്ക് ആരാണധികാരം നല്‍കിയത്? വള്ളിയുടെ സദാചാരത്തിനു വിരുദ്ധമായി എന്താണദ്ദേഹം ​ചെയ്തിട്ടുള്ളത്. എന്റെ അഭിപ്രായത്തില്‍ സന്തോഷിനേക്കാള്‍ കൂതറ വള്ളിയാണ്. ഒരു മുസ്ലിം സ്ത്രീയെ വൃത്തികേടുകള്‍ പറഞ്ഞാക്ഷേപിക്കാന്‍  അവസരമുണ്ടാക്കിക്കൊടുത്തതിലും വലിയ അപരാധം സന്തോഷ് പണ്ഢിറ്റ് ചെയ്തിട്ടില്ല. യാതൊരു വൃത്തികേടുകളുമില്ലാത്ത ഒരു സിനിമ നിര്‍മ്മിച്ചതിനാണോ അദ്ദേഹത്തെ കൂതറ എന്നു വിളിച്ചാക്ഷേപിക്കുന്നത്? നിങ്ങളേപ്പോലെ ഉള്ളവരല്ലേ അദ്ദേഹത്തിന്റെ സിനിമ പോയി കണ്ട് അത് ഹിറ്റാക്കിയത്?

വള്ളി ഇവിടെ എഴുതി വച്ചിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്. ഈ റിയാലിറ്റി ഷോയില്‍  ഇതുപോലെ ഹാലിളകാന്‍ മാത്രം എന്താണുള്ളത്? ആണും പെണ്ണും ഒരുമിച്ച് അടുത്തിടപഴകി പാട്ടു പാടി ഡാന്‍സ് ചെയ്യുന്നതോ? ഇസ്ലാമിക കാഴ്ചപ്പാടില്‍ അത് തെറ്റായിരിക്കാം. എങ്കില്‍ മുസ്ലിങ്ങള്‍ അത് കാണാതിരിക്കുക. എന്റെ അഭിപ്രായം വില്ലേജ് മാന്റെ അഭിപ്രായം ​തന്നെയാണ്. മലയാളത്തില്‍ അനേകം ചാനലുകളുണ്ട്. സൂര്യയെ ബഹിഷ്ക്കരിച്ചേക്കുക. ബഹിഷ്കരിക്കാന്‍ വില്ലേജ് മാന്‍  പറഞ്ഞതിനോട് വള്ളിയുടെ പ്രതികരണം ചിരി ഉണര്‍ത്തുന്നതാണ്,. തീവ്ര വാദ മത സംഘടനയായ എന്‍ ഡി എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും  ബഹിഷ്കരിക്കാന്‍ മടിയില്ലാത്തവര്‍ക്ക് സൂര്യയെ ബഹിഷ്കരിക്കാന്‍ എന്താണു പ്രശ്നം?

മലയാളികള്‍ മൊത്തമായി കണ്ട് അപാരം എന്ന് ഇപ്പോള്‍ കൊട്ടിപ്പാടുന്ന അമേന്‍ എന്ന സിനിമ തുടങ്ങുന്നതു തന്നെ മലയാളികളുടെ മുഖത്തേക്ക് മലം എറിഞ്ഞു കൊണ്ടാണ്. അത് സഹിച്ച് ആ സിനിമയെ വിജയിപ്പിക്കാന്‍ മടിയില്ലെങ്കില്‍ പിന്നെ ഇതിലെന്താണു പ്രശ്നം? എല്ലാ കാഥപാത്രങ്ങളേക്കൊണ്ടും പച്ചതെറിയും  കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളും  പറയിപ്പിക്കുന്ന അനൂപ് മേനോന്റെ സിനിമകള്‍ കണ്ട് മഹത്തരം എന്നു പറയുന്നവര്‍ക്ക് ഇതിനെ വിമര്‍ശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.

ഇതില്‍ സദാചര വിരുദ്ധം എന്നു പറയാവുനത് ആണുങ്ങളും പെണ്ണുങ്ങളും  അടുത്തിടപഴകുന്നതു മാത്രമാണ്. ആണുങ്ങളെയും പെണ്ണുങ്ങളെയും വേലി കെട്ടി തിരിക്കുന്ന സംസ്കാരത്തില്‍ വളര്‍ന്നവര്‍ക്ക് അത് അരോചകമായി തോന്നാം.

മറ്റൊരു കപട സദാചാര വാദിയായ രാഹുല്‍ ഈശ്വരന്റെ കണാമറയത്തെ പ്രകടനം നന്നായിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍  കുഞ്ഞാലിക്കുട്ടിയേയും, പി ജെ കുര്യനെയും, പി ശശിയേയും, ഗോപി കൊട്ടമുറിക്കലിനെയുമൊക്കെ ഇതുപോലെ ഉള്ള റിയാലിറ്റി ഷോകളില്‍ അവതരിപ്പിപ്പണം. ഇരുട്ടിന്റെ മറവില്‍ ഇവരൊക്കെ ചെയ്യുന്നത് ഇതുപോലെ എല്ലാവരും കാണട്ടെ.

ബലാല്‍ സംഗത്തിന്റെയും കൊള്ളയുടെയും കൊലപാതകത്തിന്റെയും വാര്‍ത്തകള്‍ ഇല്ലാതെ ഒരു ചാനലും  ഇന്ന് ഒരു പ്രേക്ഷകനും  കാണാന്‍ ആകില്ല. അത് കാണുന്ന കുട്ടികളൊക്കെ ബലാല്‍ സംഗം ചെയ്യാനും കൊല ചെയ്യാനും പോകില്ലെങ്കില്‍ ഈ ഷോ കണ്ട് അവര്‍ മറ്റൊന്നും ചെയ്യില്ല. കുട്ടികളെ മാതാപിതാക്കള്‍ എങ്ങനെ വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണവര്‍ നല്ലതോ ചീത്തയോ തെരഞ്ഞെടുക്കുന്നത്. അല്ലാതെ റിയാലിറ്റി ഷൊ കണ്ടല്ല.

സോഷ്യല്‍  മീഡിയയുടെ ശക്തി എന്നൊക്കെ പറഞ്ഞ് ഇന്‍ഡ്യ വിഷനെതിരെ കുതിര കയറുന്നതുപോലെ സൂര്യയുടെ മേല്‍ കുതിര കയറിയാല്‍  അണ്ണാച്ചി വെറുതെ വിടില്ല. ഉള്ള വികലാംഗത മുഴുവന്‍ വികലാംഗത ആക്കി വിടും.


പതിവു പോലെ വള്ളിക്കുന്ന് താലിബന്‍ ആ കമന്റും നീക്കം ചെയ്തു.ഈ പരിപാടിയെ വിമര്‍ശിച്ചതിന്റെ കൂടെ,  "ഇന്‍ഡ്യ വിഷന്റെ വാക്കുകള്‍ കടമെടുത്താല്‍ ", ലേഖനത്തിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന്  നീര്‍വിളാകന്‍  എന്ന ബ്ളോഗര്‍ അഭിപ്രായപ്പെട്ടു. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ശബരിമലയേയും, അവിടത്തെ തന്ത്രിയേയും, എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായരെയും പരാമര്‍ശിച്ചവ ആയിരുന്നു അത്.  പക്ഷെ അതിനോട് വള്ളിക്കുന്നു താലിബാനിയുടെ അഹന്ത  പ്രതികരിച്ചത് ഇങ്ങനെ.

ഒരു വ്യക്തിയോ മതസ്ഥാപനമോ ആണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നു താങ്കൾ കരുതുന്നുവെങ്കിൽ ഒരു ചാക്ക് സഹതാപം മാത്രമേ എനിക്ക് പകരം തരാനുള്ളൂ. 

ഈ പ്രതികരണത്തോട് ഞാനും ഒന്നു പ്രതികരിച്ചു. ഇങ്ങനെ.


ഒരു ചാക്കു സഹതാപം ​ചൊരിയുന്ന സമയത്ത് സ്വന്തം തലമണ്ടക്കകത്ത് ഒരു തരി വിവേകം ഉണ്ടാക്കാന്‍ നോക്ക്. നീര്‍വിളാകന്‍ മാന്യമായി ചോദിച്ച ഒരു ചോദ്യത്തിനു ജിഹാദ് മോഡല്‍ ഉത്തരമാണല്ലോ വള്ളിയുടേത്. 

ശബരി മലയിലെ പൂജയുടെ ഭാഗമായിട്ടാണു ഞാന്‍ ഈ ഷോയില്‍ പങ്കെടുക്കുന്നതെന്ന് രാഹുലന്‍ പറഞ്ഞിട്ടുണ്ടോ? അള്ളായും മൊഹമ്മദും നിര്‍ദേശിച്ചതനുസരിച്ച് ഭീകരപ്രവര്‍ത്തികള്‍  ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഇസ്ലാമിക ഭീകരരെ വിമര്‍ശിക്കുമ്പോള്‍, അവര്‍ക്ക് ഇസ്ലാമുമായി ബന്ധമില്ല എന്നാണല്ലോ താങ്കളും സഹ താലിബാനികളും കരഞ്ഞു പറയാറുള്ളത്. താങ്കളേക്കാളും മാന്യതയുണ്ട് ഈ ഷോയിലെ അഭിനേതാക്കള്‍ക്ക്. എന്താണു മലയാളികളുടെയോ താങ്കളുടെ മതമായ ഇസ്ലാമിന്റെയോ സദാചാരത്തിനു വിരുദ്ധമായി ഈ ഷോയിലുള്ളത്? ഇപ്പോഴിറങ്ങുന്ന ന്യൂ ജെനെറേഷന്‍ സിനിമകളില്‍ ഉള്ളതിലും മോശമായ എന്താണിതിലുള്ളത്?

ഇവിടെ സന്ദര്‍ശിച്ചവരുടെ കണക്കെടുക്കുന്ന കൂടെ ഫൈസ് ബുക്കിലെ മറ്റ് ചില സൈറ്റുകളിലെ കണക്കു വേണമെങ്കില്‍  ഞാന്‍ പറയാം, സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണമല്ല ഒരു പോസ്റ്റിന്റെ പ്രസക്തി. ഇവിടെ താങ്കളെ അനുകൂലിച്ച് അഭിപ്രായമെഴുതുന്നതില്‍  99% പേരും മുസ്ലിങ്ങളാണ്. അതിന്റെ കാരണം ഞാന്‍ പറയേണ്ടതില്ലല്ലോ.

സുകുമാരന്‍ നായര്‍ സംവരണത്തിനു വേണ്ടി വാദിക്കുന്നു. അത് തെറ്റാണെങ്കില്‍ എന്തിനാണ്, മുസ്ലിങ്ങള്‍ സംവരണം  വേണമെന്നു ശഠിക്കുന്നത്. താങ്കളുടെ പാര്‍ട്ടിയായ മുസ്ലിം ലീഗിനേക്കൊണ്ട് മുസ്ലിങ്ങള്‍ക്ക് സംവരണം വേണ്ട എന്നു പറയിക്കുക. അതിനു ശേഷം സുകുമാരന്‍ നായര്‍ സംവരണത്തിനു വേണ്ടി വാദിക്കുന്നതിനെ എതിര്‍ക്കുക. അല്ലെങ്കില്‍ താങ്കളീ പറയുന്നത് വേശ്യയുടെ ചരിത്ര പ്രസംഗമായേ വിവരമുള്ളവര്‍ മനസിലാക്കൂ. ഇവിടെ സന്ദര്‍ശിച്ച 26000 ത്തിന്റെ കാര്യമല്ല പറഞ്ഞത്. 

താലിബനി ഈ കമന്റും നീക്കം ചെയ്തു.

താലിബനികള്‍ അഫ്ഘാനിസ്താനിലായലും, ഈജിപ്റ്റിലായാലും, സിറിയയിലായാലും ഒന്നു തന്നെ. പ്രാദേശിക വ്യത്യാസങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ എല്ലാം ഒരേ തൂവല്‍ പക്ഷികള്‍..