Sunday 23 March 2014

ഇറച്ചി വിലയും നികൃഷ്ട ജീവിയും


ഇറച്ചി വില, നികൃ ഷ്ട ജീവി എന്നീ  രണ്ടു പദങ്ങള്‍ അടുത്ത നാളില്‍ കേരള രാഷ്ട്രീയത്തില്‍ തത്തിക്കളിക്കുന്നുണ്ട്.

വി എസ് അച്യുതാനന്ദന്‍ എന്ന സി പി എം നേതാവ് അടുത്ത കാലത്ത് എടുത്ത ചില നിലപാടുകളോട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത് ഇറച്ചിയുടെ വില പറഞ്ഞുകൊണ്ടാണ്. അതി ദാരുണമായി കൊല്ലപ്പെട്ട ഒരു രാഷ്ട്രീയക്കാരനേക്കുറിച്ച് പറയാവുന്ന ഏറ്റവും ഹീനമായ പദപ്രയോഗമാണത്.

ചന്ദ്രശേഖരനെ വധിച്ച വിഷയത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വ്യക്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ തൃപ്തി ഉണ്ട് എന്നും ,ചന്ദ്രശേഖരന്റെ ഭാര്യ രമ  ഇപ്പോള്‍ യു ഡി എഫിന്റെ വാലായി പ്രവര്‍ത്തിക്കുന്നു എന്നും വി എസ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണീ പരാമര്‍ശം വന്നത്.

ചന്ദ്രശേഖരനു വധ ഭീക്ഷണി ഉണ്ടെന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂരിനോടും ചന്ദ്രശേഖരന്‍ പറഞ്ഞിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ തിരുവഞ്ചൂരിനും  പോലീസിനും കഴിഞ്ഞില്ല. സി പി എമ്മിനെതിരെ ഈ വിഷയം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. ഈ വധത്തിനു വേണ്ടി ഗൂഡാലോചന നടത്തിയ വന്‍ സ്രാവുകളേക്കുറിച്ച് അറിവു കിട്ടിയിട്ടുണ്ട്, അവരെ പിടിക്കും എന്ന് കേരളം മുഴുവന്‍ വീമ്പടിച്ചു നടന്നത് തിരുവഞ്ചൂര്‍ എന്ന ആഭ്യന്തര മന്ത്രി ആയിരുന്നു. അതിനു ശേഷം ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റ് വന്‍ സ്രാവുകളെ രക്ഷപ്പെടുത്തി ചെറിയ പരലായ പി മോഹനനില്‍ അന്വേഷണം  അവസാനിപ്പിച്ചത് ഇതേ തിരുവഞ്ചൂരായിരുന്നു. അദ്ദേഹമാണിപ്പോള്‍, വിഎസ് ചന്ദ്രശേഖരനെ ഇറച്ചി വിലക്ക്  വിറ്റു എന്നാക്ഷേപിക്കുന്നത്. നികൃ ഷ്ട ജീവി എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് തിരുവഞ്ചൂരിനാണെന്നു പറയേണ്ടി വരും. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന നികൃഷ്ടമായ തരത്തില്‍ ഒത്തുതീര്‍പ്പാക്കിയ മഹാനാണീ തിരുവഞ്ചൂര്‍. അതിന്റെ പേരിലാണദ്ദേഹത്തിന്, ആഭ്യന്തര മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതും. രമേശന്‍  ആ സ്ഥാനം പിടിച്ചു മേടിച്ചതും. ഗൂഡാലോചന അന്വേഷണം  അട്ടിമറിച്ച തിരുവഞ്ചൂര്‍ പിന്നീട് ആടിയ  നാടകം അതിലും   നികൃഷ്ടമായ രീതിയിലായിരുന്നു. സി ബി ഐ അന്വേഷണം  ആവശ്യപ്പെട്ട് രമ നിരാഹാരം കിടന്ന പന്തലില്‍ ഇളിഭ്യ ചിരിയോടെ അഭിവാദ്യം അര്‍പ്പിക്കാന്‍ ഇദ്ദേഹം എത്തി യിരുന്നു. കള്ളനു കഞ്ഞിവച്ച മുഖഭാവവുമായി.  പിന്നീട് കേസന്വേഷണത്തേക്കുറിച്ച് ഒരു പുസ്തകം വരെ എഴുതി വിറ്റ് ഇപ്പോള്‍ പണമുണ്ടാക്കുന്നു.

സി ബി ഐ അന്വേഷണം നടത്തണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാന്‍  ഉമ്മന്‍  ചാണ്ടിക്കും  രമേശനെന്ന  പുതിയ അഭ്യന്തര മന്ത്രിക്കും വളരെയധികം തല പുകക്കേണ്ടി വന്നു. അവസാനം വി എസ് ഇട്ടു കൊടുത്ത കച്ചിത്തുരുമ്പില്‍ പിടിച്ചായിരുന്നു  അതിനു തീരുമാനം എടുത്തതും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വി എസിന്റെ  നിലപാടുകളെ ഇറച്ചി വിലക്ക് വിറ്റ് ലാഭം കൊയ്യാം എന്ന സ്വപ്നം പൊലിഞ്ഞ നിരാശയാണ്, ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും, തിരുവഞ്ചൂരിനും, എം എം ഹസനും, വി എം സുധീരനും. അതിന്റെ  വിലാപമാണവരുടെ വാക്കുകളിലൂടെ പുറത്തു വരുന്നതും. സി ബി ഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ  എന്ന് വി എസ് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. വി എസ് പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കുമെന്നു പറയുന്ന കേരള അഭ്യന്തര മന്ത്രി തീര്‍ച്ചയായും കേരളത്തിനപമാനമാണ്. ഇതും ഒരു നിക്രുഷ്ടനിലപാടാണ്.

വി എസ്, സി പി എമ്മിന്റെ സ്ഥപക നേതവാണെന്ന സത്യം ഇവരൊക്കെ മറക്കുന്നു. ഉള്‍പ്പാര്‍ട്ടി വിഷയങ്ങളില്‍ വ്യത്യസ്ഥ നിലപാടുകള്‍ വി എസ് പല പ്രാവശ്യം എടുത്തിട്ടുണ്ട്. ചിലപ്പൊഴൊക്കെ അത് പുറത്തേക്കു വന്ന് യു ഡി എഫിനെ സഹായിക്കുന്ന  അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നു കരുതി എന്നത്തേക്കും വി എസ് ഇവരെ സഹായിച്ചു കൊണ്ടിരിക്കും എന്നു പ്രതീഷിക്കുന്ന ഇവര്‍ ശരിക്കും മന്തന്‍മാരാണെന്നു പറയേണ്ടി വരും. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയിലെ ആര്‍ക്കും പങ്കില്ല എന്നു പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടിക്ക് അവസാനം  ഒരാള്‍ക്കെങ്കിലും പങ്കുണ്ടെന്നു സമ്മതിക്കേണ്ടി വന്നു. അത് വി എസ് നടത്തിയ പോരാട്ടത്തിന്റെ  ഫലമാണ്.

വി എസ് തന്റെ നിലപാടുകള്‍ അല്‍പ്പം ലഘൂകരിച്ചിട്ടേ ഉള്ളു. റ്റി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട് എന്നതാണദ്ദേഹത്തിന്റെ നിലപാട്. അതില്‍ മാറ്റം വന്നിട്ടില്ല. ഇതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കും എന്ന് പാര്‍ട്ടി തന്നെ പറഞ്ഞിട്ടുമുണ്ട്. അതില്‍ ഒരാളെയെങ്കിലും പുറത്താക്കിച്ച് പാര്‍ട്ടിയുടെ മാനം അല്‍പ്പമെങ്കിലുമദ്ദേഹം രക്ഷിച്ചെടുത്തു. എല്ലാം എല്ലാവര്‍ക്കും നേടാനാവുകയൊന്നുമില്ല.

ലാവലിന്‍ കേസ് അഴിമതി കേസാണെന്നും അത് നീതി ന്യായ വ്യവസ്ഥ ആണു തീരുമാനിക്കേണ്ടതെന്നുമായിരുന്നു വി എസിന്റെ നിലപാട്. പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നു തീരുമാനിക്കേണ്ടത്, പാര്‍ട്ടി അല്ല കോടതി ആണെന്നും പറഞ്ഞു. ഇപ്പോള്‍ കോടതി തീരുമാനിച്ചു. ഇതുപോലെ കോടതി
തീരുമാനിച്ചില്ലായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം ലാവലിന്‍ കേസാകുമായിരുന്നു. സി പി എം അതിനു എന്നും മറുപടി പറയേണ്ടിയും വരുമായിരുന്നു. ആ ഗതികേടില്‍ നിന്നും പാര്‍ട്ടിയെ രക്ഷിച്ചത് വി എസ് തന്നെയാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അഴിമതികളേപ്പറ്റി ഒരു പ്രതിരോധവും കൂടാതെ പാര്‍ട്ടിക്കിപ്പോള്‍ പറയാമെന്നായിട്ടുണ്ട്.

തെരഞ്ഞെടുപ്പു സമയത്ത് ചന്ദ്രശേഖരന്‍ വധത്തിന്റെ കാര്യത്തിൽ വി എസ് എന്തു നിലപാട് സ്വീകരിക്കുമെന്നത് പാര്‍ട്ടി നേതൃത്വത്തെ  വല്ലാതെ അലട്ടിയിരുന്നു.  വി എസിന്റെ നിലപാടിലൂടെ വിഷയം  തിരഞ്ഞെടുപ്പ് രംഗത്ത് കത്തിപ്പടരുമെന്നും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുമെന്നും അവർ ഭയപ്പെട്ടു.  തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെതന്നെയായിരുന്നു ഗൂ‌ഢാലോചനയെപ്പറ്റി സി.ബി.ഐ അന്വേഷണത്തിന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തയ്യാറായതും .  വി എസ് കത്ത്  നൽകുക കൂടി ചെയ്തപ്പോൾ വി എസിനെ തന്നെ കരുവാക്കി നേട്ടമുണ്ടാക്കാം എന്നും അവര്‍ കരുതിയിരുന്നു. തിരഞ്ഞെടുപ്പ് വേദികളിലും വി എസ് അതേ നിലപാട് സ്വീകരിക്കുമെന്നും അവര്‍ സ്വപ്നം കണ്ടിരുന്നു. പക്ഷെ എല്ലം തകിടം മറിഞ്ഞു. ഇപ്പോള്‍ റ്റി പി വധം ഒരു തിരഞ്ഞെടുപ്പ് വിഷയമേ അല്ലാതായി മാറുന്നു. റ്റി  പി വധത്തിന്റെ കാര്യത്തിൽ പൊതുസമൂഹത്തിന് മുന്നിൽ തല താഴ്​ത്തി നിന്നിരുന്ന പാര്‍ട്ടിക്ക്  വി എസിന്റെ നിലപാട് പുതിയ ഉണര്‍വാണു നല്‍കുന്നത്. യു ഡി എഫ്, ആവനാഴി ഒഴിഞ്ഞ് നിസഹായരായി നില്‍ക്കുന്നു. ഇനി തെരഞ്ഞെടുപ്പില്‍ സോളാറും മറ്റും  പ്രധാന വിഷയമാകും. അതിന്റെ കലിപ്പാണ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.

വി എസും പാർട്ടി കേന്ദ്ര നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ചാണ് വി എസ് നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് തോന്നുന്നത്.  വി എസിന്റെ സഹായം പാർട്ടി ദേശീയ നേതൃത്വം തേടി. ബംഗാളില്‍ പാര്‍ട്ടി അടുത്ത കലാത്തൊന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനാകാത്ത വിധം ജീര്‍ണ്ണിച്ചാണു കിടക്കുന്നത്. പാർട്ടിക്ക് കേരളത്തിലാണ് എന്തെങ്കിലും പ്രതീക്ഷയുള്ളതും. അത് നശിപ്പിക്കരുതെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ അഭ്യർത്ഥന. ഉറച്ച കമ്യൂണിസ്റ്റായ വി എസ്  പാർട്ടിയെ സഹായിക്കാമെന്ന് സമ്മതിച്ചു. അതിന്റെ പരിസമാപ്തിയാണ്, പാർട്ടി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും, ശിക്ഷിക്കപ്പെട്ട ഒരാളെ പുറത്താക്കി നടപടിയെടുത്തതും. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് കേന്ദ്രനേതൃത്വം ഈ തീരുമാനം നടപ്പാക്കിയത്. വി എസിന്റെ ഒരു വര്‍ഷം നീണ്ട പോരാട്ടം തന്നെയാണിതിലേക്കു നയിച്ചതും. ഇത് വി എസിന്റെ കീഴടങ്ങലായി വ്യാഖ്യാനിക്കേണ്ടവര്‍ക്ക് അതാകാം. ലാവലിന്‍ കേസില്‍ മേല്‍ക്കോടതി ഉണ്ട്  എന്നും , റ്റി പി വധത്തിന്റെ ഗൂഡാലോചന സി ബി ഐ അന്വേഷിക്കുന്നുണ്ട്  എന്നുമുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നും  മനസിലാക്കേണ്ടവര്‍ക്ക് പലതും മനസിലാക്കാം. ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ പാര്‍ട്ടിയെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നിലപാടുകള്‍ മയപ്പെടുത്തിയിട്ടേ ഉള്ളു. ഒറ്റുകാരന്‍ എന്നും, വര്‍ഗ്ഗ വഞ്ചകന്‍ എന്നും ക്യാപിറ്റല്‍ പണീഷ് മെന്റിനര്‍ഹന്‍ എന്നുമൊക്കെ ആക്ഷേപിച്ചവരൊക്കെ ഇപ്പോള്‍  വി എസിന്റെ  ചിത്രം ആലേഘനം ചെയ്ത ഫ്ളക്സ് ബോര്‍ഡുകളുമായിട്ടാണു തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്.പാര്‍ട്ടിയെ രക്ഷപ്പെടുത്താനും തെരഞ്ഞെടുപ്പു വിജയിക്കാനും വി എസ് തന്നെ വേണമെന്നത് അദ്ദേഹത്തിനുള്ള അംഗീകാരവും  അദ്ദേഹത്തിന്റെ  പ്രസക്തിയുമാണു തെളിയിക്കുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും വി എസിനെ മാറ്റുന്നത് കാണാനാണിപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാത്തു നില്‍ക്കുന്നത്. എത്ര കാലമായി ഈ കാത്തു നില്‍പ്പു തുടങ്ങിയിട്ട് എന്നതിനു കണക്കില്ല.

വി.എസ് നിലപാട് മാറ്റിയെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുകയാണ്  എന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞത്. ഇപ്പറഞ്ഞ അഭിപ്രായത്തോട് ആരും യോജിക്കും. വി എസ് നിലപാട് മാറ്റിയാലും അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കും. വ്യക്തികളല്ല പ്രധാനം പ്രശ്നങ്ങളാണ്. വി എസ് ഉന്നയിച്ച കാര്യങ്ങള്‍ പ്രസക്തമാണെങ്കില്‍ സുധീരനും അതുന്നയിച്ചു കൊണ്ടിരിക്കാം. പരിഹാരം നേടാം. വി എസ് രംഗത്തു നിന്നും മാറിയാലും ഇതൊക്കെ ഉണ്ടാകും. സുധീരനും ആന്റണിക്കും ഉന്നയിക്കാന്‍ സാധിക്കാത്ത പ്രസക്തമായ ചോദ്യങ്ങള്‍ വി എസ് പൊതു സമൂഹത്തോട് ചോദിച്ചു. വിജയാന്‍ മാഷ് പണ്ടു പറഞ്ഞതുപോലെ, ചോദ്യങ്ങളാണു പ്രസ്ക്തം. ചോദിക്കുന്ന വ്യക്തിയല്ല. ജീര്‍ണത ബാധിച്ച കേരള സമൂഹത്തില്‍ പ്രസക്തമായ കാര്യങ്ങള്‍ വി എസ് ഉന്നയിച്ചു എന്നതാണു പ്രസക്തം. അതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചോ എന്നതിനു പ്രസക്തിയില്ല. ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള നട്ടെല്ലില്ലാത്തവര്‍ക്ക് അവക്കെല്ലാം  വി എസ് പരിഹരമുണ്ടാക്കിയില്ല എന്ന് ആക്ഷേപിക്കാനുള്ള ധാര്‍മ്മിക അവകാശം ഇല്ല.

വി എം  സുധീരന്‍ കെ പി സി സി പ്രസിഡണ്ടായതിനെ സ്വാഗതം ചെയ്ത വ്യക്തിയാണു ഞാന്‍. പല വിഷയങ്ങളിലും കോണ്‍ഗ്രസിന്റേതില്‍ നിന്നും വ്യത്യസ്തമായി സത്യസന്ധവും നീതിപൂര്‍വകവുമായ നിലപ്പാടുകള്‍ ഉള്ള വ്യക്തിയാണദ്ദേഹം. ആറന്‍മുള വിമാനത്താവള വിഷയത്തില്‍  ആ നിലപാട് വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട് സുധീരന്‍. കെ പി സി  സി പ്രസിഡണ്ടായ ശേഷം മത മേധവികളെ സന്ദര്‍ശിച്ച്  അനുഗ്രഹം ​വാങ്ങാനൊന്നും അദ്ദേഹം പോയില്ല. ആകേക്കൂടി പെരുന്നയില്‍ പോയി മന്നം സമാധി സന്ദര്‍ശിച്ചു. നായന്‍മാരുടെ പോപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന നായരെ കണ്ടു വണങ്ങാന്‍ അദ്ദേഹം നിന്നില്ല. അതില്‍ അരിശം പൂണ്ട നായര്‍ നടത്തിയ പുലയാട്ടൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു കോണ്‍ഗ്രസ് നേതാവും ഇന്നു വരെ കാണിക്കാത്ത ധൈര്യമാണ്, സുധീരന്‍ കാണിച്ചത്. പക്ഷെ പി റ്റി തോമസിന്റെ കാര്യത്തില്‍ അദ്ദേഹം എടുത്ത നിലപാട് വളരെ നികൃഷ്ടമായി പോയി. സുധീരനൊക്കെ മാസങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്, പി റ്റി തോമസും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷെ തോമസ് പറഞ്ഞതൊക്കെ കത്തോലിക്കാ സഭക്ക് ദഹിച്ചില്ല അതുകൊണ്ട് അവര്‍ തോമസിനെ എതിര്‍ത്തു. അവര്‍ അദ്ദേഹത്തിന്റെ ശവസംസ്കാരം വരെ നടത്തി. സുധീരന്‍ ഇതു വരെ പറഞ്ഞു കൊണ്ടിരുന്നതിന്റെ അടിസ്ഥാനത്തില്‍ തോമസിനെ തന്നെ ഇടുക്കിയില്‍ മത്സരിപ്പിക്കാനുള്ള ചങ്കൂറ്റം  സുധീരന്‍ കാണിക്കേണ്ടി ഇരുന്നു. പെരുന്ന നായരെ അവഗണിച്ച പോലെ ഇടുക്കി ബിഷപ്പിനെയും  അവഗണിക്കുകയായിരുന്നു വേണ്ടിയിരുന്നത്. തോമസിനെ തന്നെ ഇടുക്കിയില്‍ മത്സരിപ്പിക്കണമായിരുന്നു. തോമസ് തോറ്റാല്‍ അത് അന്തസോടെ  അംഗീകരിച്ച്, മത മേധാവികളുടെ ധാര്‍ഷ്ട്യം പുച്ഛത്തോടെ തള്ളിക്കളയണമായിരുന്നു. പക്ഷെ അവിടെ സുധീരന്‍ നികൃഷ്ടമായി പെരുമാറി. ഇടുക്കി ബിഷപ്പിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ്  പാര്‍ട്ടി നികൃഷ്ടമായി പരിഹസിക്കുന്നതിനേപ്പറ്റി അഭിപ്രായം പറയുന്നില്ല. ഇതുപോലെ മലക്കം മറിഞ്ഞ സുധീരനാണ്, വി എസിന്റെ നിലപാടു മാറി എന്നും പറഞ്ഞ് പരിഹസിക്കുന്നത്.

നികൃഷ്ടജീവി എന്നു പ്രയോഗിച്ച് അവസാനം മാപ്പു പറയേണ്ടി വന്ന ഹതഭാഗ്യനാണു, തൃത്താല എം എല്‍ എ ബലറാം. സ്ഥലകാല ബോധമില്ലാത്തതുകൊണ്ടുണ്ടായ പ്രശ്നമാണദ്ദേഹത്തിന്റേത്. ഇടുക്കി ബിഷപ്പിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി, പി റ്റി തോമസിനെ മാറ്റി ഡീന്‍ കുര്യാക്കോസിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി ആക്കിയതിനെ ബലരാമന്‍ എതിര്‍ത്തതായി എങ്ങും കേട്ടില്ല. ഡീന്‍ കുര്യാക്കോസും ഇടുക്കി ബിഷപ്പിനെ വിമര്‍ശിക്കുന്നതില്‍ പിശുക്കു കാണിച്ച വ്യക്തിയൊന്നുമല്ല. പരിവാരസമേതം വോട്ടു തേടി അദ്ദേഹവും  ഇടുക്കി ബിഷപ്പിന്റെ അടുത്ത് ചെന്നു. ബിഷപ്പ് അദ്ദേഹത്തെ ചീത്ത പറഞ്ഞു.   അതില്‍ പ്രകോപിതനായിട്ടായിരുന്നു ബലരാമന്റെ വക അധിക്ഷേപം. ഞങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു എന്ന് ഇന്റര്‍നെറ്റില്‍ ആക്രോശിക്കുന്ന ബലരാമനു പക്ഷെ താന്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ അറിയാതെ പോയി. സകല മാന മത ജാതി വര്‍ഗ്ഗ സംഘടനകളുടെ നേതാക്കളെയും താണു വണങ്ങലാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം. ഇതറിഞ്ഞുകൊണ്ടു തന്നയാണ്, ബലരാമന്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്നതും. മുസ്ലിം നേതാക്കളൊഴികെ ബാക്കി  എല്ലാ മത നേതാക്കളുടെ മേലും ഇദ്ദേഹം കുതിര കയറും. ഇദ്ദേഹത്തിന്റെ നേതാക്കളൊക്കെ ഇവരുടെ കാലു തിരുമ്മും. പക്ഷെ അതിനെതിരെ ഒന്നും ഇദ്ദേഹം ശബ്ദമുയര്‍ത്തില്ല. ഇന്നു വരെ ഒരു മുസ്ലിം നേതാവിനെയും  ബലരാമന്‍ വിമര്‍ശിച്ചു കണ്ടിട്ടില്ല. ഇദ്ദേഹം എഴുതുന്ന നെഴ്സറി നിലവാരമുള്ള അസംബന്ധങ്ങള്‍ക്കൊക്കെ ഓശാന പാടാന്‍ കുറെ അനുയായികളുമുണ്ട്. അവരെ ആവേശം കൊള്ളിക്കാനുദ്ദേശിച്ചായിരുന്നു ഇപ്രാവശ്യം ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചാക്ഷേപിച്ചതും. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അദ്ദേഹത്തെ ചെവിക്കു പിടിച്ച് മര്യാദ പഠിപ്പിച്ചു. അനുസരണയുള്ള കുഞ്ഞാടിനേപ്പൊലെ ബലരാമന്‍ തന്റെ പരാമര്‍ശത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു തടിയൂരി. അവിടെ തീരുന്നു ബലരാമന്റെ വിപ്ളവം. ഇപ്പോള്‍ മതരാഷ്ട്രീയ പാര്‍ട്ടി ആയ മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പു പ്രചരണ സമിതി അദ്ധ്യക്ഷനായി സസുഖം വാഴുന്നു. മുസ്ലിം ലീഗിനേപ്പോലെ ഒരു മത സംഘടന മുന്‍ സീറ്റിലിരുന്നു ഡ്രൈവ് ചെയ്യുന്നതിലോ, ഒരു മന്ത്രി സഭയെ ബന്ദിയാക്കി അനര്‍ഹമായ ആവശ്യങ്ങള്‍ നേടി എടുക്കുന്നതിലോ ബലരാമനു യാതൊരു  പ്രശ്നവുമില്ല. പിന്‍ സീറ്റു ഡ്രൈവിംഗ് പക്ഷെ സഹിക്കില്ല. അതുകൊണ്ട് പെരുന്ന നായരുടെയും ഇടുക്കി ബിഷപ്പിന്റെയും മേല്‍ കുതിര കയറും. മുസ്ലിം ലീഗിന്റെ ആത്മീയ നേതാവ് ഇദ്ദേഹത്തിന്റെ വിശുദ്ധനാണ്. പാണക്കാട്ടു തങ്ങള്‍ക്കെതിരെ  ഒരക്ഷരം ഇദ്ദേഹമുരിയാടില്ല. അതാണു ബലരാമന്‍. മുസ്ലിം നേതാക്കളെ ചീത്ത പറഞ്ഞാല്‍ തൃക്കാലുകല്‍ ഒരു പക്ഷെ ഒടിഞ്ഞു മടങ്ങിയേക്കും. ആ പേടി കാരണം  അവരെ ആരെയും ചീത്ത വിളിക്കില്ല. ബലരാമന്‍ മദ്ധ്യ തിരുവിതാംകൂറിലാണു മത്സരിക്കുന്നതെങ്കില്‍ അദ്ദേഹവും  ഡീന്‍ കുര്യാക്കോസിനേപ്പോലെ അരമന തോറും ഇതുപോലെ വോട്ടു തേടി പോകും.

കഴിഞ്ഞ കുറെ കാലങ്ങളായി ചന്ദ്രശേഖരനെ  വച്ചു രാഷ്ട്രീയം കളിച്ച യുഡിഎഫ് നേതാക്കളുടെ ഇപ്പോഴത്തെ അന്ധാളിപ്പ് കാണുമ്പോൾ അറിയാം ഇറച്ചി കച്ചവടം ആരാണ് നടത്തിയതെന്ന്. യൂത്ത് കോണ്‍ഗ്രസ്‌ നേതാക്കളെ കൊല ചെയ്തപ്പോൾ ഹര്‍ത്താൽ നടത്താത്തവർ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.  സിപി എമ്മിന്റെ  ഉന്നത നേതാക്കൾ പ്രതി സ്ഥാനത്തുണ്ട്  എന്നു പറഞ്ഞിട്ട് പി മോഹനനില്‍ അന്വേഷണം  നിറുത്തി ആരാണ്, ചന്ദ്രശേഖരന്റെ ഇറച്ചി കച്ചവടം ചെയ്തതെന്നു തെളിയിച്ചു. അവസാനം ചന്ദ്രശേഖരന്റെ ഭാര്യ രമ  സര്‍ക്കാരിന്റെ നിലപാടിനെതിരെ നിരാഹാരം കിടന്നപ്പോൾ മന്ത്രിമാരെല്ലാം അവിടെ ഓടി ചെന്നതും ഈ ഇറച്ചി കച്ചവടത്തിന്റെ  ഭാഗമായിരുന്നു.ഇതേ  കച്ചവടത്തിന്റെ  ഭാഗമായി ആഭ്യന്തര വകുപ്പു  നഷ്ടപ്പെട്ടപ്പോള്‍ കേസിനേക്കുറിച്ച് പുസ്തകം എഴുതി കച്ചവടത്തിനു പുതിയ മാനം  പോലും തിരുവഞ്ചൂര്‍ നല്‍കി.

സിപി എമ്മി ന്റെ നേതാവായ വി സ് തെരഞ്ഞെടുപ്പു സമയത്ത്  സ്വന്തം പാർട്ടിയുടെ കൂടെ നില്‍ക്കുന്നതാണിവരുടെ കലിപ്പിന്റെ കാരണം.  വി സ് പാർട്ടിയെ എതിര്‍ത്താൽ നല്ലവൻ, കൂടെ നിന്നാൽ മോശക്കാരൻ എന്നതാണിവരുടെ നിലപാട്. വി എസിനെ വിറ്റ് വോട്ടാക്കാന്‍ ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട നിരാശയാണിവര്‍ക്കിപ്പോള്‍. 25 വര്‍ഷങ്ങളായി കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ചീത്ത പറഞ്ഞു നടന്നിരുന്ന പ്രേമചന്ദ്രന്റെ നിലപാട് മാറ്റത്തിൽ ഒരു കച്ചവടവും ഇവര്‍ കാണുന്നില്ല.  

Saturday 22 March 2014

അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും ...



ഇത് ക്രിസ്ത്യാനികളുടെ നോമ്പു കാലമാണ്. അവരുടെ ദൈവമായ യേശുവിന്റെ പീഢാനുഭവത്തെ ഓര്‍മ്മിക്കുന്ന കാലം. ചെയ്യാത്ത കുറ്റത്തിനു കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിന്റെ ഓര്‍മ്മയാചരണം.  ചെയ്യാത്ത കുറ്റത്തിനു മറ്റൊരു ക്രിസ്ത്യാനി ഇപ്പോള്‍ പീഢ അനുഭവിക്കുന്നു. നാലു വര്‍ഷം മുന്നെ അദ്ദേഹത്തിന്റെ   വലതു കയ്യും ഇടതു കാലും ഇസ്ലാമിക ഭീകരര്‍ ഛേദിച്ചു. അതിന്റെ കാരണം  കേരളത്തിലെ മുസ്ലിങ്ങളൊന്നാകെ കണ്ടു പിടിച്ച  മുസ്ലിം പ്രവാചക നിന്ദയും.  ജോസഫ് സാറിന്റെ  ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ടായിരുന്നു ശരിയ നിയമം അവര്‍ നടപ്പിലാക്കിയത്.    അടുത്ത നാളില്‍ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ അമ്മ ഇന്ന് മരുമകള്‍ മരിച്കതുപോലും തിറിച്ചറിയാത്ത വിധം മാനസിക വ്യഥയിലാണ്.

മുസ്ലിങ്ങള്‍ ജോസഫ് സാറില്‍ ആരോപിക്കുന്ന കുറ്റം ഇതാണ്. അദ്ദേഹം തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കി. പ്രശസ്ത സിനിമ സംവിധായകനായ പി റ്റി കുഞ്ഞു മൊഹമ്മദ് എന്ന മ്സുലിം എഴുതിയ ഒരു പുസ്തകത്തിലെ ഒരു സന്ദര്‍ഭം  എടുത്തായിരുന്നു ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. അത് ഇതാണ്.




പി റ്റി കുഞ്ഞു മൊഹമ്മദ് ഭ്രാന്തന്‍ എന്നെഴുതിയ ഭാഗത്ത് ജോസഫ് സാര്‍ കുഞ്ഞു മൊഹമ്മദിന്റെ പേരുതന്നെയായ മൊഹമ്മദ് എന്നു ചേര്‍ത്തു. ചോദ്യം വായിച്ച് ഉത്തരമെഴുതിയ മുസ്ലിം വിദ്യര്‍ത്ഥികള്‍ക്കൊന്നും അത് അവരുടെ പ്രവാചകന്‍ മൊഹമ്മദാണെന്നു തോന്നിയില്ല. പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്ന ഏതോ ഒരു മൊഹമ്മദ് എന്നേ അവര്‍ കരുതിയുള്ളു.  പക്ഷെ മറ്റ് ചില മുസ്ലിങ്ങള്‍ക്ക് തോന്നി. അവര്‍ പ്രതിഷേധിച്ചു. കേരളത്തിലെ മുഴുവന്‍ മുസ്ലിങ്ങളും അതേറ്റു പിടിച്ചു. പ്രകടനങ്ങള്‍ നടത്തി. ജോസഫ് സാറിനു ഭീക്ഷണികള്‍ ഉണ്ടായി. അദ്ദേഹം ഒളിവില്‍ പോയി.  മത വികാരം ​വൃണപ്പെടുത്തി എന്നും പറഞ്ഞ് ജോസഫ് സാറിനെതിരെ കേരള സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തു. കൂടുതല്‍ പ്രശ്നങ്ങളുണ്ടാകേണ്ട എന്നു കരുതി കോളേജധികാരികള്‍ സാറിനെ പിരിച്ചു വിട്ടു. 

പല പ്രാവശ്യം  ജോസഫ്  സാറിനു നേരെ ആക്രമണുമുണ്ടായി. പിന്നീട് ഒരു ദിവസം പള്ളിയില്‍ ആരാധന കഴിഞ്ഞു വരുന്നസമയത്ത്  ഇസ്ലാമിക ഭീകരര്‍  അദ്ദേഹത്തെ ആക്രമിച്ചു. ആക്രമിച്ചത് ഇസ്ലാമിക ഭീകരരായതുകൊണ്ട്, ശരിയ നിര്‍ദ്ദേശിക്കുന്ന പ്രകാരം അദ്ദേഹത്തിന്റെ  കൈയ്യും കാലും എതിര്‍ദിശയില്‍ ഛേദിച്ചു.




(33-34)

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.



മൊഹമ്മദ് എന്ന മുസ്ലിം  പ്രവാചകനോട് ജോസഫ് സര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നു ദുര്‍വ്യഖ്യാനിച്ച മുസ്ലിങ്ങള്‍, കുര്‍ആനില്‍ മൊഹമ്മദ് നിര്‍ദ്ദേശിക്കുന്ന ശിക്ഷ നടപ്പിലാക്കി.  കൈകാലുകള്‍ വിപരീതമായി തന്നെ ഛേദിച്ചു. 

ഇസ്ലാമികലോകത്തെ മുസ്ലിങ്ങള്‍ക്ക് ഭ്രാന്തു പിടിക്കുന്നത് അവരുടെ ആരാധന ദിവസമായ വെള്ളിയാഴ്ചയാണ്. ജോസഫ് സാറിനെ ശരിയ നിയമപ്രകരം ശിക്ഷിക്കാന്‍  തെരഞ്ഞെടുത്തതും സാറിന്റെ ആരാധന ദിവസമായ ഞായറാഴ്ച തന്നെയായിരുന്നു.

ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടുന്ന സോമാലിയയില്‍ ഒരു 17 വയസു കാരനു നൽകിയ ശിക്ഷയും ജോസഫ് സാറിനു നല്‍കിയപോലെ ആയിരുന്നു. 

ismael somalia


ജോസഫ് സാറിന്റെ കൈയ്യും കാലും ഇസ്ലാമിക ഭീകരര്‍ വെട്ടുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയും അമ്മയുമായിരുന്നു. അന്നത്തെ ഷോക്കില്‍ നിന്നും  അവര്‍ രക്ഷപ്പെട്ടില്ല. ഭാര്യ ജീവിതം തന്നെ അവസാനിപ്പിച്ചു. അമ്മ സ്വബോധം നഷ്ടപ്പെട്ടു ജീവിക്കുന്നു.  ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ ആ കുടുംബത്തിന്റെ നിസഹായ അവസ്ഥക്ക് നിറം പിടിപ്പിച്ച കുറെ കഥകളുമായി പല മാദ്ധ്യമങ്ങളും  ഇറങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ ഒരു ഇസ്ലാമിക മതവിശ്വാസി, ഇതേ കുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ ദൈവിക നിയമമാണെന്നു തന്നെ വിശ്വസിക്കുന്ന ഒരു മുസ്ലിം, വിചിത്രമായ ഒരു നിര്‍ദ്ദേശം കൊണ്ടു വന്നിരിക്കുന്നു. ഇസ്ലാമിക  ഭീകരര്‍ ചെയ്ത ഈ ഹീനത മറക്കണമത്രെ. അതിന്റെ കൂടെ അതി വിചിത്രമായ ഒരു കണ്ടു പിടുത്തവും. കോടതി കുറ്റവിമുക്തനാക്കിയ ഉടനെ തന്നെ ജോസഫിനെ സർവീസിൽ തിരിച്ചെടുത്തിരുന്നുവെങ്കിൽ ആ വീട്ടമ്മയുടെ കയറിൽ തൂങ്ങിയ മൃതദേഹം നമുക്ക് കാണേണ്ടി വരില്ലായിരുന്നു.

ഇദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ ന്യൂമാന്‍ കോളേജ് ജോസഫ് സാറിനെ സര്‍വീസില്‍ തിരിച്ചെടുക്കാത്തതാണത്രെ ഈ ആത്മഹത്യയുടെ കാരണം. എത്ര ലളിതമായിട്ടാണ്, ഇസ്ലാമിക ഭീകരരെ രക്ഷപ്പെടുത്തി എടുക്കുന്നത്. കേരള മുസ്ലിങ്ങളുടെ ഒരു പരിഛേദമാണീ മുസ്ലിം. ഇപ്പോള്‍ കുറ്റം ന്യൂമാന്‍  കോളേജിനാണ്.

സലോമി ആത്മഹത്യ ചെയ്തത് ജോസഫ് സാറിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതുകൊണ്ടല്ല. ജോസഫ് സാറിനെ നേരത്തെ തിരിച്ചെടുത്തിരുന്നെങ്കിലും  ഈ ആത്മഹത്യ  തടയാനും കഴിയില്ലായിരുന്നു. അത് മനസിലാകണമെങ്കില്‍  സ്വന്തക്കാരുടെ കൈയ്യും കാലും എതിര്‍ദിശയില്‍ മത ശാസന അനുസരിച്ച്  കണ്‍മുന്നിലിട്ട് വെട്ടുന്നത് കാണേണ്ടി വരും ചില ജന്മങ്ങള്‍ക്ക്. അവരെ തല്‍ക്കാലം മനുഷ്യ ജാതിയില്‍ പെടുത്താന്‍ പറ്റില്ല. ആടിനെ വെട്ടുന്ന ലാഘവത്തോടെ ഒരു മനുഷ്യനെ വെട്ടുന്നത്  നേരില്‍ കാണുന്ന ഏത് മനുഷ്യന്റെയും സമനില തെറ്റും. പ്രത്യേകിച്ച് സ്വന്തം ഭര്‍ത്താവിന്റെ.  പരിശീലനത്തിനു വേണ്ടി നായ്ക്കളെ വെട്ടി ശീലിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ല. ഈ പേടി സ്വപ്നം എന്നും  കാണുന്നതിലും നല്ലത് ജീവിതം അവസാനിപ്പിക്കുകയാണെന്ന് സലോമിക്കു തോന്നി. പള്ളിയില്‍ നിന്നും മടങ്ങിവരുംവഴി ജോസഫ് സാറിനെ ഇസ്ലാമിക ഭീകരര്‍   കാര്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുമ്പോള്‍ സലോമിയും അമ്മയും  കാറിലുണ്ടായിരുന്നു. സലോമിയുടെ  കണ്‍മുമ്പിലിട്ടാണു സാറിന്റെ കൈയ്യും കാലും  ഇസ്ലാമിക  ഭീകരര്‍ വെട്ടിയത്. ആ ഭീകര  കാഴ്‌ചയില്‍ വിറങ്ങലിച്ചുപോയ അവരുടെ മനസിനു പിന്നീടൊരിക്കലും അതില്‍ നിന്നും കരകയറാനായിട്ടില്ല. അതിന്റെ പരിസമാപ്തിയാണീ ആത്മഹത്യ.

കത്തോലിക്കാ സഭ ചെയ്യേണ്ടതൊന്നും ചെയ്തില്ല എന്നത് സത്യമാണ്. പക്ഷെ  ഈ ആത്മഹത്യക്ക് ഉത്തരവാദി കത്തോലിക്ക സഭയോ ന്യൂമാന്‍ കോളേജോ ആണെന്ന് ഞാന്‍ കരുതുന്നില്ല.  ഈ ക്രൂരത നടത്തിയ ജന്തുക്കള്‍ തന്നെയാണ്. അവരെ രക്ഷിച്ചെടുക്കാന്‍ ഇപ്പോള്‍ സഭയുടെ തലയില്‍ കയറുന്നവര്‍ക്ക് മാറ്റ്‌ ചില അജണ്ടകളുണ്ടെന്നു പറയേണ്ടി വരും. കൈയ്യും കാലും  വെട്ടിയ ജന്തുക്കള്‍ക്ക് അതിനു വളം വച്ചു കൊടുക്കാന്‍ കേരളത്തിലെ 99% മുസ്ലിങ്ങളും ഉണ്ടായിരുന്നു. അവര്‍ ഏക സ്വരത്തില്‍ അലറിയത്, ഞങ്ങളുടെ പ്രവാചകനെ നിന്ദിച്ചേ എന്നായിരുന്നു. ജോസഫ് സാറിനെ പുറത്താക്കാനും അദ്ദേഹത്തിനെതിരെ കേസെടുക്കാനും  നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതും അവരായിരുന്നു. സര്‍ക്കാരും സഭയും അതിനനുസരിച്ച് പ്രവര്‍ത്തിച്ചു.

കൈയ്യു കാലും  വെട്ടിയ ക്രൂരത മറക്കണമത്രെ. എന്നിട്ട് ജോസഫ് സാറിനെ വിരമിക്കുന്നതിനു മുന്നെ തിരിച്ചെടുത്ത് സന്തോഷിപ്പിക്കണമത്രെ. അപ്പോള്‍ ജോസഫ് സാര്‍ സന്തോഷിക്കുമെന്ന് ഏത് മന്തനും മനോരാജ്യം കാണാം. സന്തോഷമൊകെ എന്നേ അദ്ദേഹത്തെയും കുടുംബത്തെയും വിട്ടു പോയി. ലോകം  മുഴുവന്‍ കൊടുത്താലും  അതൊന്നും തിരികെ വരില്ല. ഇതൊക്കെ അവരുടെ വിധി ആണെന്നു കരുതി അവര്‍ സമാധാനിച്ചോളും. ഇനിയും ഇതുപോലെ തമാശ പറഞ്ഞ് അദ്ദേഹത്തെ വേദനിപ്പിക്കാതിരുന്നാല്‍ മാത്രം മതി.

കൈയ്യും കാലും  വെട്ടിയ ക്രൂരത മാത്രം മറന്നാല്‍ മതിയോ?. എങ്കില്‍ അതുപോലെയുള്ള പല ക്രൂരതകളും നമുക്കങ്ങ് മറക്കാം. 2002 ല്‍ മോദി നടത്തിയ മുസ്ലിം കൂട്ടക്കൊല മറന്ന് മോദിയെ പ്രധാനമന്ത്രി ആക്കാം. അതിനെ  എത്ര മുസ്ലിങ്ങള്‍ പിന്തുണക്കുമെന്നറിയാന്‍  ആഗ്രഹമുണ്ട്.  മോദി എന്നു കേള്‍ക്കുമ്പോള്‍ മുസ്ലിം കൂട്ടക്കൊല മനസില്‍ വരാത്ത ഏത് മുസ്ലിമുണ്ട് കേരളത്തില്‍?

കേരളീയ മുസ്ലിം സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ്, സലോമിയുടെ ആത്മഹത്യ. പ്രവാചകനെ നിന്ദിച്ചു എന്ന് വിലപിച്ച ഓരോ മുസ്ലിമിന്റെയും മുഖത്തേറ്റ അടി. അതിന്റെ  വേദന മാറാന്‍ ഈ ഉഡായിപ്പുകള്‍ക്കൊന്നും ആകില്ല.  ജോസഫ് സാറിനെ വെറുതെ വിട്ടേക്കുക. അദ്ദേഹത്തിന്റെ ജീവിതം ഇല്ലാതാക്കിയവര്‍ക്ക് സാരോപദേശം നല്‍കാനുള്ള യോഗ്യത ഇല്ല.


ഗുജറാത്ത് കൂട്ടക്കൊല മറക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ഒരു ചോദ്യം  ആ മുസ്ലിമിന്റെ ബ്ളോഗില്‍ ചോദിച്ചിരുനു . അതിനദ്ദേഹം നല്‍കിയ മറുപടി അതി വിചിത്രമാണ്.

 ജോസഫിന്റെ കൈ വെട്ടിയ ആൾ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം പറയാം. പിന്തുണക്കുമോ ഇല്ലയോ എന്ന്.. 

എന്നിട്ട്, വർഗീയ വിഷവും അസംബന്ധവും കുത്തിനിറച്ച താങ്കളുടെ പല കമന്റുകളും സ്പാം ഫോൾഡറിലേക്ക് നീക്കുകയാണ് പതിവ്.. എന്നും പറഞ്ഞ് എന്റെ എല്ലാ കമന്റുകളും ഡെലീറ്റ് ചെയ്തു.

ഗുജറാത്ത് കൂട്ടക്കൊല മറക്കണമെന്ന് ബി ജെ പി കാരും സംഘ പരിവാറും ആവര്‍ത്തിച്ച്  അപേക്ഷിച്ചിട്ടും, മറക്കില്ല എന്നു ശഠിക്കുന്ന ഈ ജന്തുക്കളാണിപ്പോള്‍ ജോസഫ് സാറിന്റെ കൈയ്യും കാലും വെട്ടിയത് മറക്കണമെന്നു പറയുന്നത്.  ഗുജറാത്ത്  കൂട്ടക്കൊല മറക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ കൈയ്യും കാലും വെട്ടിയത് മറക്കണമെന്നു പറയുന്നതിന്റെ യുക്തി എന്താണെന്ന് ഞാന്‍  ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി എന്നൊക്കെ പറഞ്ഞ്  ആ മുസ്ലിം ഉരുണ്ടു കളിക്കുന്നു.  ജോസഫ് സാര്‍ അത് മറന്നാലും കേരളത്തിലെ പൊതു  സമൂഹം അത് മറക്കില്ല. അതുപോലെ തന്നെയാണ്, ഗുജറാത്ത് കൂട്ടക്കൊലയും.

ജോസഫ് സാറിന്റെ കുടുംബത്തോട്  ഇവര്‍ക്കൊക്കെ ഇപ്പോഴുള്ള സ്നേഹം കണ്ട്  ആരും മൂക്കത്തു വിരല്‍ വയ്ക്കും. ഈ സ്നേഹം പ്രകടിപ്പിക്കേണ്ടത് ഇപ്പോഴല്ലായിരുന്നു. അദ്ദേഹം എഴുതിയതില്‍ ഇല്ലാത്ത പ്രാവചക  നിന്ദ കുഴിച്ചെടുത്ത് അദ്ദേഹത്തിന്റെ ജീവിതം ഇവ്വിധമാക്കിയതിന്റെ ഉത്തരവാദികള്‍ കേരളത്തിലെ, മുസ്ലിങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ പൊഴിക്കുന്ന മുക്തലക്കണ്ണീരില്‍ ആരും വീഴില്ല. അദ്ദേഹത്തെ കോളേജിലേക്ക് തിരികെ എടുത്താലൊന്നും അദ്ദേഹത്തിനുണ്ടായ നഷ്ടം നികക്കില്ല. വലതു കൈക്ക്  സ്വാധീനമില്ല. ഇടതു കാലിനും  സ്വാധീനക്കുറവുണ്ട്. അദ്ദേഹം  എങ്ങനെയെങ്കിലും ശിഷ്ടകാലം കഴിച്ചു കൊള്ളും. മുസ്ലിങ്ങളളൊക്കെ കരുതുമ്പോലെ അദ്ദേഹം അത്മഹത്യ ചെയ്യനൊന്നും പോകില്ല. അത് വേണമായിരുന്നെകില്‍ പണ്ടേ ആകാമായിരുന്നു.

കൈയ്യും കാലും വെട്ടിയവര്‍ക്ക് ഈ മുസ്ലിമിനേപ്പോലുള്ള  ഒട്ടകപക്ഷികളേക്കാള്‍ ആര്‍ജ്ജവമുണ്ട്. മതസഹിഷ്ണുതയുടെ ആട്ടിന്‍ തോലിട്ടു നടന്നിട്ട്, ഇല്ലാത്ത പ്രവാചകനിന്ദ കണ്ടുപിടിച്ചവരാണ്, യഥാര്‍ത്ഥ ഭീകരര്‍. ഇവര്‍ക്കൊക്കെ സത്ബുദ്ധി ഉപദേശിച്ചു കൊടുക്കാനുള്ള ആര്‍ജ്ജവമാണ്, മുസ്ലിങ്ങള്‍ക്ക് വേണ്ടത്.

ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുകയാണ്, കേരളത്തിലെ മുസ്ലിങ്ങള്‍ ചെയ്തത്. അതില്‍ തരിമ്പും  ഖേദമില്ലാതെ,  അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും നായക്ക് മുറുമുറുപ്പ്, എന്നു പറഞ്ഞതുപോലെയാണവരുടെ നിലപാട്. ഇത് കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയാതെ പോകരുത്.

മുസ്ലിങ്ങള്‍ ജോസഫ് സാറിന്റെ കൈയ്യും കാലും ശരിയ നിയമം അനുശാസിക്കുന്ന വിധം  വെട്ടിയത് കേരള സമൂഹം മറക്കണം, പക്ഷെ ഗുജറാത്തിലെ മുസ്ലിങ്ങളെ  സംഘ പരിവാര്‍ കൊലപ്പെടുത്തിയത് മറക്കാന്‍ പാടില്ല. ഈ ഇരട്ടത്താപ്പും കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയണം.


Tuesday 4 March 2014

ആള്‍ ദൈവം



കഴിഞ്ഞ കുറച്ചു നാളുകളായി മലയാള മാദ്ധ്യമങ്ങളില്‍ വ്യാപകമായി കാണുന്ന വാക്കാണ്, ആള്‍ ദൈവം. ഇന്‍ഡ്യയിലെ സമ്പന്നമായ ഒരു കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ അധിപ ആയ മാത  അമൃതാനന്ദമയി എന്നറിയപ്പെടുന്ന സുധാമണിയുടെ പഴയ സന്തത സഹചാരി ആയ ഒരു വിദേശ വനിത എഴുതിയ പുസ്തകമാണിതിന്റെ കാരണം . ഇവരെ ആള്‍ ദൈവം എന്നു വിശേഷിപ്പിക്കുന്നത് മറ്റ് മത വിശ്വാസികളും നിരീശ്വര വാദികളും യുക്തി വാദികളും ആണ്.

ആള്‍ ദൈവം എന്ന വിഷയത്തിലേക്ക് വരുന്നതിനു മുന്നെ എന്താണു ദൈവം എന്ന സങ്കല്‍പ്പം എന്നാലോചിക്കാം,

അതി പുരാതന കാലത്ത് മനുഷ്യന്‍ ജീവിച്ചത് മൃഗങ്ങളേപ്പോലെ തന്നെ ആയിരുന്നു. ദൈവ സങ്കല്‍പ്പം ഉണ്ടായി വന്നത് പേടിയില്‍ നിന്നായിരിക്കാം. തനിക്ക് മനസിലാകാത്തതും,  കീഴടക്കാന്‍ ആകാത്തതും, നാശം വിതക്കുന്നതുമൊക്കെ അവനു പേടിയുടെ കാരണങ്ങളായിരുന്നു. അതിനൊക്കെ ഒരു അമാനുഷിക ഛായ കൈ വന്നു. പേടിയില്‍ നിന്നും തുടങ്ങി ആരാധനയില്‍ അത് ചെന്നെത്തി. അങ്ങനെ ആയിരിക്കാം  ഒരു പക്ഷെ ആദ്യ ദൈവ സങ്കല്‍പ്പം ഉണ്ടായത്. പേടി ഉണ്ടാക്കുന്ന  പ്രകൃതി ശക്തികളൊക്കെ അവന്റെ ദൈവമായി.  ആര്‍ത്തിരമ്പി വരുന്ന കടലും, പേമാരിയും,കൊടുങ്കാറ്റും, ഇടിമിന്നലും ഒക്കെ  പേടിപ്പിക്കുന്ന ദൈവത്തിന്റെ പ്രതിരൂപങ്ങളുമായി. ഇവയെ മനുഷ്യന്‍ ആരാധിക്കാനും  തുടങ്ങി. അതോടൊപ്പം കീഴ്പെടുത്താന്‍ പറ്റാത്ത വിഷപ്പാമ്പുകളും കാട്ടു മൃഗങ്ങളും ആരാധനാ പാത്രങ്ങളായിരിക്കാം. ഗ്രീക്ക് മതത്തിലും ഹിന്ദു മതതിലുമൊക്കെ വിവരിക്കപ്പെടുന്ന പല ദൈവങ്ങളും പ്രകൃതി ശക്തികളാണെന്നോര്‍ക്കുക.  അന്നൊന്നും പക്ഷെ സംഘടിത മതങ്ങളുണ്ടായിരുന്നില്ല. ഓരോരോ ദേശത്തുമുള്ള ആളുകളുടെ ദൈവങ്ങളും വ്യത്യസ്ഥങ്ങളായിരുന്നു.

ആദ്യകാലങ്ങളില്‍ വെറും സങ്കല്‍പ്പമായിരുന്ന ദൈവത്തിനു പിന്നീടെപ്പോഴോ മൂര്‍ത്ത രൂപം കൈവന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിനെ ദൈവമെന്നു സങ്കല്‍പ്പിച്ച് ആരാധിച്ചു തുടങ്ങി. മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയ രൂപങ്ങളെ അവര്‍ ആരാധിച്ചു. പിന്നീടത് ലോഹം കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളായി.

മനുഷ്യന്റെ ചിന്ത പിന്നീടെപ്പോഴോ ഇവര്‍ക്കൊക്കെ മാനുഷിക രൂപം നല്‍കി. അപ്പോഴയിരിക്കാം സംഘടിത മതങ്ങളുണ്ടായതും. നിസഹായതയില്‍ അവര്‍ ഒരു രക്ഷകനെ പ്രതീക്ഷിച്ചു. ഈ രക്ഷകന്‍ വരുമെന്നവര്‍ തീര്‍ച്ചപ്പെടുത്തി. രക്ഷകനെ ദൈവമായി പല മതങ്ങളും കണ്ടപ്പോള്‍, മറ്റ് ചില മതങ്ങള്‍ രക്ഷകനെ ദൈവത്തിന്റെ ദൂതരായി കണ്ടു. അവരൊക്കെ മനുഷ്യരൂപത്തിലോ, മറ്റ്  ജീവികളുടെ രൂപത്തിലോ, അല്ലെങ്കില്‍ മനുഷ്യനും മറ്റ് ജീവികളും കലര്‍ന്ന  രൂപത്തിലോ ഒക്കെ ഉണ്ടായി വന്നു. പിന്നീട് ദൈവങ്ങള്‍ മനുഷ്യരൂപത്തില്‍ ഭൂമിയില്‍ വരുന്നു എന്ന സങ്കല്‍പ്പമുണ്ടായി.  ഇതിന്റെ കൂടെ പൂര്‍വികരെ ആരാധിക്കുന്ന അവസ്ഥ ഉണ്ടായി. സ്വര്‍ഗ്ഗവും നരകവും ഇല്ലാത്ത മതങ്ങളില്‍ പോലും പൂര്‍വികരെ ആരാധിക്കുന്ന ചടങ്ങുകളുണ്ടായിരുന്നു. മരിച്ചു പോകുന്നവരുടെ ശവശരീരം കേടു കൂടാതെ സൂക്ഷിക്കുന്ന രീതി ഉണ്ടായി. നല്ലത് വരുത്തുന്ന ശക്തി ദൈവമെന്നും ചീത്ത വരുത്തുന ശക്തി പിശാച്, പ്രേതംം ഭൂതം എന്നൊക്കെ അറിയപ്പെട്ടു.

പല ദൈവങ്ങളെ  ആരാധിച്ചിരുന്ന ചില സമൂഹങ്ങള്‍ ഏക ദൈവത്തെ ആരാധിക്കുന്ന അവസ്ഥ ഉണ്ടായി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം ഇസ്ലാമാണ്. പല ദൈവങ്ങളെ ആരാധിച്ചിരുന്ന അറബി ഗോത്രങ്ങളൊക്കെ അള്ളാ എന്ന ഏക ദൈവത്തെ ആരാധിക്കാന്‍ തുടങ്ങി. മൊഹമ്മദ് എന്ന മുസ്ലിം  ​പ്രവാചകനു മുന്നെ അറബികള്‍ അള്ളയുള്‍പ്പടെ അനേകം ദൈവങ്ങളെ ആരാധിച്ചിരുന്നു. മൊഹമ്മദ് അറേബ്യ പിടിച്ചടക്കിയപ്പോള്‍, മറ്റ് ദൈവങ്ങളെ ഒക്കെ നിഷ്കാസനം ചെയ്ത്, അള്ളാ എന്ന ഏക ദൈവത്തെ അറബികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. ഇന്നും അറേബ്യയിലെ അറബികള്‍ക്ക്  ഈ ദൈവത്തെ മാത്രമേ ആരാധിക്കാന്‍ സ്വാതന്ത്ര്യമുള്ളു.

ഇന്‍ഡ്യയിലെ പ്രബല മതങ്ങള്‍ ഹിന്ദു മതവും ഇസ്ലാമും ക്രിസ്തു മതവുമാണ്. ഇതില്‍ ക്രിസ്തു മതത്തിന്റെ ദൈവം യേശു, ഒരു മനുഷ്യനായിരുന്നു. അപ്പോള്‍ അവരുടെ ദൈവം നിശ്ചയമായും ആള്‍ ദൈവം എന്ന വിവക്ഷയില്‍ വരും. ഹിന്ദുക്കള്‍ക്ക് മുപ്പത്തി മൂന്നു കോടി ദൈവങ്ങളുണ്ട്. അതിലെ പലതും മനുഷ്യ രൂപത്തിലുള്ളതുമാണ്. അപ്പോള്‍ ആള്‍ ദൈവം എന്ന വിശേഷണത്തിന്, അതില്‍ പലതും അര്‍ഹത നേടുന്നു. ഇനി ബാക്കിയുള്ളത് ഇസ്ലാമാണ്. മനുഷ്യ രൂപത്തിലുള്ള ഒരു ദൈവത്തെ ഇസ്ലാം ഒരിക്കലും അംഗീകരിക്കില്ല. ക്രിസ്ത്യാനികളുടെ ദൈവമായ യേശു അവര്‍ക്ക് പ്രവാചകനാണ്. പക്ഷെ ഇസ്ലാമിലെ അടിസ്ഥാന വിശ്വാസം ആള്‍ദൈവം ഉണ്ടെന്നു  തെളിയിക്കുന്നു. അതിന്റെ ആരംഭം തന്നെ അവരുടെ ദൈവമായ അള്ളാ സ്വര്‍ഗത്തില്‍ ഒരു സിംഹാസനത്തില്‍ ഇരിക്കുന്നു എന്നാണ്. ആ ദൈവം ഒരു പുസ്തകം എഴുതി വച്ചിരിക്കുന്നു. അത് ജിബ്രീല്‍ എന്ന  മലക്ക് വശം ഭൂമിയിലേക്ക് കൊടുത്തയച്ച് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനേക്കൊണ്ട് വയിപ്പിച്ചു. ഇതേ ദൈവം മൊഹമ്മദിനെ സ്വര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചു വരുത്തി അവിടത്തെ കാഴ്ചകള്‍ കാണിച്ചു കൊടുക്കുന്നു. സ്ത്രീകളെയും പുരുഷനെയും വിവാഹം കഴിപ്പിക്കുന്ന, മദ്യവും മാദകത്തിടമ്പുകളെയും  ഇഷ്ടം പോലെ നല്‍കുന്ന, ഒരു സല്‍ക്കാര പ്രിയനാണി ദൈവം. ഇത് ആള്‍ ദൈവമല്ലാതെ മറ്റെന്താണ്? ഇനി ആള്‍ ദൈവം എന്ന വിശേഷണം കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീശ്വര വാദികളും യുക്തി വാദികളം ​ആണ്. ദൈവം ​ഇല്ലെങ്കില്‍ പിന്നെ എന്ത് ആള്‍ദൈവം?

ഇവിടെ പരാമര്‍ശിക്കപ്പെട്ട അമൃതാനന്ദമയി ദൈവമാണെന്ന് ചിലര്‍ പറയുന്നു. മനുഷ്യരൂപത്തിലുള്ള ദൈവം എന്ന നിലയില്‍ ഇവര്‍ ആള്‍ ദൈവം എന്ന  വിശേഷണത്തിനു യോഗ്യയാണ്. സന്യാസിനി ആണെന്ന് ചിലര്‍ പറയുന്നു. പക്ഷെ ഇവര്‍ അറിയപ്പെടുന്നത് അമ്മ എന്നാണ്. ഇവരുടെ പ്രത്യേകത മുന്നില്‍ വരുന്ന എല്ലാവരെയും കെട്ടിപ്പിടിക്കുക ഉമ്മ വയ്ക്കുക എന്നതൊക്കെ ആണ്. ഭക്തര്‍ ഇവരുടെ ചിത്രം വച്ച് പൂജിക്കുന്നു. പീഠത്തിലിരുത്തി പൂകൊണ്ട് മൂടുന്നു. കിരീടം ധരിപ്പിക്കുന്നു. പാലുകൊണ്ട് കാല്‍ കഴുകുന്നു.

ഹിന്ദു മതത്തില്‍ പല ആചാര്യന്‍മാരും സന്യാസിമാരും, സ്വാമിമാരും ഒക്കെ ഉണ്ടായിട്ടുണ്ട്. പ്രാചീന കാലത്തുള്ളവരേക്കുറിച്ച് ഈ തലമുറക്ക്  നേരിട്ടറിയില്ല. പക്ഷെ  കേരളത്തിലും സമീപ പ്രദേശങ്ങളിലും  ജീവിച്ച ചില സന്യാസിമാരെ ഇന്നത്തെ തലമുറക്ക് പരിചയമുണ്ടാകും. രമണ മഹര്‍ഷി, ചിന്മയാനന്ദ, നിത്യ ചൈതന്യ യതി, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ സുപരിചിതരാണ്.













ഇവരൊന്നും അവതാരങ്ങളല്ലെങ്കിലും ശരിക്കും സന്യാസിമാരായിരുന്നു. എന്നു വച്ചാല്‍ എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞ്  ആത്മീയതയില്‍ മാത്രം വിരാജിച്ചിരുന സന്യാസിമാര്‍. ഭൌതികത വെടിഞ്ഞു എന്നതിന്റെ  തെളിവ്, മെല്ലിച്ച് എല്ലുന്തി അല്പ്പ വസ്ത്ര ധാരികളായ ഇവരുടെ രൂപങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരുമായി താരതമ്യം ചെയ്താല്‍ അതാനന്ദമയിയുടെ രൂപവും ഭാവവും അതി വിചിത്രമാണെന്നു പറയേണ്ടി വരും.













ആദ്യമാദ്യം വിവിധ നിറങ്ങളിലുള്ള പട്ടു സരിയും ആഭരണങ്ങളും രത്നം പതിച്ച കിരീടവും അണിഞ്ഞ് ദര്‍ശനം നല്‍കിയിരുന്ന സുധാമണി പിന്നീടെപ്പോഴോ പെന്തകോസ്തുകാരുടെ രീതിയില്‍ കൈ നീളമുള്ള വെള്ള റൌക്കയും വെള്ള സാരിയും  ധരിക്കാന്‍ തുടങ്ങി. നരച്ച തലമുടി ഡൈ ചെയ്ത് കറുപ്പിക്കാനും മറന്നില്ല.

























ഈ ചിത്രങ്ങളൊക്കെ നല്‍കുന്ന രൂപം ദുര്‍മേദസു പിടിച്ച ഒരു വ്യക്തിയുടേതാണ്. സന്യാസം  സ്വീകരിച്ചയാളുടെ അല്ല.

സ്വാമി ചിന്മയാന്ദന്റെയും നിത്യ ചൈതന്യ യതിയുടെയും പ്രഭാഷണങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. കേഴ്വിക്കാരെ ആത്ഥ്യാത്മിക  തലത്തിലേക്ക് ഉയര്‍ത്താന്‍ ശേഷിയുള്ളവയാണവ. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ അമൃതാനന്ദമയിയുടെ പ്രഭാഷണങ്ങള്‍ വെറും പ്രൈമറി സ്കൂള്‍ കുട്ടികളുടെ തലത്തിലേ ഉള്ളു.

സുധാമണി എന്ന പേരില്‍ ഒരു പാവപ്പെട്ട വീട്ടില്‍ ജനിച്ച ഈ സ്ത്രീ ഇന്ന് ശത കോടീശ്വരി ആണ്. ഏത് രാജകൊട്ടരത്തെയും വെല്ലുന്ന കൊട്ടാരത്തിലാണവരുടെ വാസം.








സ്വദേശികളും വിദേശികളുമായ ഭ്രുത്യന്‍മാര്‍ അവര്‍ക്ക് പാലഭിഷേകം നടത്തി ആരാധിക്കുന്നു. 




ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഒരു മതത്തിന്റെ പരമോന്നത നേതാവിന്റെ ഒരു ചിത്രം അടുത്ത നാളില്‍ കാണുകയുണ്ടായി.



ഇതിനു കൂടുതല്‍ വിശദീകരണം വേണമെന്നു തോന്നുന്നില്ല.

വിദേശത്തായാലും ഇന്‍ഡ്യയില്‍ ആയാലും ഒരു മദാമ്മയെ എപ്പോഴും മുന്നില്‍ നിറുത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്



അമൃതാനന്ദ മയി എന്ന സുധാമണിയുടെ ആശ്രമത്തില്‍  കുറച്ചു കാലം മുന്നെ ഒരു വിദേശ വനിത വന്നു ചേര്‍ന്നു. ഗെയ്ൽ  ല്‍ ട്രെഡ്‌വെല്‍ എന്നാണവരുടെ പേര്. ദൈവത്തെ അന്വേഷിച്ച് ഓസ്ട്രേലിയയില്‍ നിന്നും ഇന്‍ഡ്യയില്‍ എത്തിയവരായിരുന്നു അവര്‍.




ആത്മീയത ഇല്ലാതായ പാശ്ചാത്യ ലോകത്തിന്റെ പ്രതീകമായിരുന്നു അവര്‍. പല ആശ്രമങ്ങളിലും അലഞ്ഞു നടന്ന്  അവസാനം എത്തിപ്പെട്ടത് സുധാമണിയുടെ അടുത്താണ്. 39 വര്‍ഷം മുന്നെ ആണത്. അന്ന് സുധാമണി ഒട്ടും പ്രശസ്ത അല്ലായിരുന്നു. കേരളത്തിലെ ആയിരക്കണക്കിനു സ്വാമിമാരുടെയും സന്യാസിനി മാരുടെയും കൂട്ടത്തില്‍ ഒരാള്‍.  താനെന്തോ അത്ഭുതപ്രവര്‍ത്തികളൊക്കെ ചെയ്തു എന്ന് ചുറ്റുമുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ച് നടന്ന സുധാമണിയെ ഗെയ്ൽ വിശ്വസിച്ചു പോയി. പച്ചവെള്ളം അമൃതാക്കി എന്നാണ്, ഒരു കഥ. പക്ഷെ പ്ന്നീട് ലോക പ്രശസ്ത ആയപ്പോള്‍ ഒരിക്കല്‍ പോലും ഈ അത്ഭുതം  അവര്‍ത്തിച്ചതായി കേട്ടിട്ടില്ല. വിശന്നു വലയുന്നവര്‍ എന്തു കിട്ടിയാലും ഭക്ഷിക്കും എന്നു പറഞ്ഞപോലെ, ആത്മീയ വിശപ്പു മൂലം കഷ്ടപ്പെട്ടിരുന്ന ഗെയ്ൽ സുധാമണിയുടെ മോഹ വലയത്തില്‍ വീണു പോയി എന്നതാണു യാഥാര്‍ത്ഥ്യം.

ഗെയ്ൽ ട്രെഡ്‌വെല്ലിനേപ്പോലെയുള്ള വിദേശ  വ്യക്തികളെ മുന്നില്‍ നിറുത്തിയായിരുന്നു സുധാമണി ആത്മീയ കച്ചവടം നടത്താന്‍ തുടങ്ങിയത്. ഇതവര്‍ക്ക് വിദേശത്തേക്കൊരു വാതില്‍ തുറന്നു കൊടുത്തു. അതുകൊണ്ട് ഗെയ്ൽനെ അവര്‍ ഒന്നാം അനുയായി അല്ലെങ്കില്‍ ദാസി ആക്കി. സുധാമണിക്ക് ഭഷണം  ഉണ്ടാക്കി കൊടുത്തും, കാലു കഴുകി കൊടുത്തും, കാ ലു തിരുമ്മി കൊടുത്തും, വിളിച്ചാല്‍ വിളിപ്പുറത്തുണ്ടായും, കിടപ്പുമുറിയുടെ മുന്നിലെ വരാന്തയിലെ തറയില്‍ കിടന്നുറങ്ങിയും ഈ ദാസ്യ വേല നീണ്ടു നീണ്ടു പോയി. വിദേശ യാത്രകളില്‍ അനുഗമിച്ചു. വിദേശ രാജ്യങ്ങളിലെ  സമാന ആത്മീയ ദരിദ്രകളെയും ദരിദ്രന്‍മാരെയും പരിചയപ്പെടുത്തി കൊടുത്തു. അവരെ ഏണിയാക്കി സുധാമണി വിദേശ യാത്രകളും വിദേശത്ത് സ്വീകാര്യതയും നേടിഎടുത്തു. ഈ വിദേശ യാത്രകളൊക്കെ പണക്കാരുടെ രാജ്യങ്ങളായ അമേരിക്കയിലേക്കും, യൂറോപ്പിലേക്കും, ഓസ്ട്രേലിയയിലേക്കും  മാത്രമായിരുന്നു. പട്ടിണി കൊണ്ടും  യുദ്ധം കൊണ്ടും നരക യാതന അനുഭവിക്കുന്ന അഫ്രിക്കയിലേക്കോ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കോ ഒന്നും സുധാമണി പോയില്ല. വിദേശത്തു നിന്നും എത്തിയ ധനസഹായം  കൊണ്ട് സുധാമണി ഒരു ചെറിയ സാമ്രാജ്യം പണുതുയര്‍ത്തി. കൂടെ കുറച്ച് ജീവകാരുണ്യ പ്രവര്‍ത്തികളും ചെയ്തു. സാമ്രാജ്യം കൂടുതല്‍ വിപുലമായി. ഏക്കറുകണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. പല സ്ഥാപനങ്ങളും പണുതുയര്‍ത്തി. പണവും സ്വാധീനവും ഉണ്ടായപ്പോള്‍ അധികാരികളുമായി അടുപ്പവും ഉണ്ടായി. പല രാഷ്ട്രീയ നേതാക്കളും സുധാമണിയുടേ ആലിംഗനത്തില്‍ വിവശരായി. സ്തുതി പാഠകരായി.








ദുര്‍മേദസു പിടിച്ച, അനുയായികളേക്കൊണ്ട് ദാസ്യ വേല ചെയ്യിക്കുന്ന,  തല മുടി ചായം തേച്ച് നര മറച്ചു വയ്ക്കുന്ന, ഭൌതിക സുഖങ്ങളെ ആസ്വദിക്കുന്ന ഒരു  ഹൈ ടെക്ക് സ്ത്രീയാണിവര്‍. വിദേശത്തു നിന്നും വരുമ്പോള്‍ സാധാരണ സുരക്ഷാപരിശോധനക്കോ, ബാഗുകളെ കസ്റ്റംസ് പരിശോധനക്കൊ വിധേയമാക്കുന്നില്ല എന്നാണ്, കേള്‍ക്കുന്നത്. ഇതുപോലെയുള്ള ഇവരോട് എനിക്ക് ആദരമൊന്നും തോന്നുന്നില്ല. പക്ഷെ അല്‍പ്പം അവജ്ഞയും സഹതാപവും  തോന്നുന്നുണ്ട്. 

 ഹിന്ദു മത വിശ്വാസം മയിയേപ്പോലുള്ള ഏത് അവതാരത്തെയും ഉള്‍ക്കാനുള്ള ചട്ടക്കൂട്ടിലാണ്, മെനഞ്ഞെടുത്തിരിക്കുന്നത്. മയിയും അവതരമാണെന്ന് അവകാശപ്പെട്ടു. കുഴപ്പം ​ഇവരുടേത് മാത്രമല്ല. ഇവരൊക്കെ പറയുന്നത് അംഗീകരിക്കാന്‍ കുറച്ച് അനുയായികളുള്ളതാണ്. മയി പറഞ്ഞതൊക്കെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും കുറച്ചു പേരുണ്ടായതുകൊണ്ട് അവര്‍ ദേവി ആയി. അവര്‍ക്ക് വലിയ ഒരു സാമ്രാജ്യം ഉണ്ടായി.

എനിക്ക് മയിയോട് സഹതാപമാണുള്ളത്. മാനസിക വിഭ്രാന്തിയില്‍ അവര്‍ പറഞ്ഞ പിച്ചും പേയും അവതാരത്തിന്റെ ലക്ഷണമായി കുറച്ചു പേര്‍ക്ക് തോന്നി. അവരെ അതി സമര്‍ദ്ധമായി മുതലെടുത്ത് ഒരു സാമ്രാജ്യം ഉണ്ടാക്കി. അതിന്റെ മറവില്‍ പല അനാശാസ്യ നടപടികളും ചെയ്തു.

കേരളത്തില്‍ സുനാമി ഉണ്ടായ സമയത്ത് സുനാമി വള്ളിക്കാവിനെയും വെറുതെ വിട്ടിരുന്നില്ല. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലില്‍ ഒരു സ്വാമി പ്രസംഗിക്കുന്നത് കേട്ടതോര്‍മ്മ വരുന്നു. സാധാരണ മയി  പ്രാര്‍ത്ഥന നടത്താറുള്ളത് താഴത്തെ നിലയിലായിരുന്നു. പക്ഷെ അന്ന് പ്രാര്‍ത്ഥന മുകളിലത്തെ നിലയിലേക്ക് മാറ്റി. സ്വാമി പറഞ്ഞതിന്റെ വിവക്ഷ, മയിക്ക് സുനാമി വരുന്നുണ്ടെന്ന്  ദിവ്യശക്തിയാല്‍ അറിവു കിട്ടിയിരുന്നു എന്നാണ്. മയി  അത് നിഷേധിച്ചിട്ടില്ല. കേരളത്തില്‍ അനേകം പേര്‍ അന്ന് സുനാമിയില്‍ മരണമടഞ്ഞിരുന്നു. ഇവര്‍ ശരിക്കും ദിവ്യ ശക്തിയുള്ള വ്യക്തി ആണെങ്കില്‍ എന്തുകൊണ്ട്, ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പു കൊടുത്തില്ല അവരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവരാരും മരണപ്പെടില്ലായിരുന്നു. സ്വാമിയെ വിശ്വസിക്കുകയാണെങ്കില്‍ ഈ സ്ത്രീ ക്രൂരയും സമഷ്ടി സ്നേഹമില്ലാത്തവരും ആണെന്ന് പറയേണ്ടി വരും. 

സുനാമി ഉണ്ടായ ശേഷം പുനരധിവാസം ​പല സന്നദ്ധ സംഘടനകളെയും ഏല്‍പ്പിക്കുകയാണുണ്ടായത്. മയിക്ക് ലഭിച്ചത് കുറഞ്ഞു പോയി എന്ന് പരാതി ഉണ്ടായിരുന്നു. ഒരു ടെലിവിഷന്‍ ചാനലില്‍  അന്നവര്‍ തറ രാഷ്ട്രീയക്കാരേപ്പോലെ തന്റെ പങ്കിനു വേണ്ടി കടിപിടി കൂടിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. 

തന്റെ കൊട്ടാരത്തിനു ചുറ്റും ഭൂമാഫിയ  ചെയ്യുന്നതുപോലെ ഏക്കറുകണക്കിനു പടശേഖരങ്ങള്‍ ഇവര്‍ മണ്ണിട്ടു നികത്തുന്നുണ്ട്. അതിനു സഹായിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവിനെ സ്വാധീനിക്കുന്ന  വാര്‍ത്ത അടുത്ത നാളില്‍ പുറത്തു വന്നിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം. 


ഭക്തരെ കെട്ടിപിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നതിന്റെ ഇടയിലാണിവര്‍ പാടം മണ്ണിട്ടു നികത്തുന്നതിനെ ന്യായീകരിക്കുന്നതെന്നു കാണുക. എന്നു വച്ചാല്‍ നിലവിലുള്ള നിയമത്തിന്റെ ലംഘനം.

കുറച്ചു നാളുകള്‍ക്ക് മുന്നെ മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പക്കാരന്‍ സുധാമണിയുടെ സാന്നിദ്ധ്യത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞപ്പോള്‍ ഈ ദൈവത്തിന്റെ സേവകര്‍ ആ ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. പിന്നീടദ്ദേഹം പോലീസ് കസ്റ്റഡിയില്‍ മരണപ്പെടുകയും ചെയ്തു. 

 
ഇതിനു മുന്നെയും പല അപകട മരണങ്ങളും  സുധാമണിയുടെ സാമ്രാജ്യത്തില്‍ നടന്നിട്ടുണ്ട്. പക്ഷെ ഇവിടത്തെ ഭരണ കൂടം അതിന്നും  അന്വേഷിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ കാലില്‍ വീണ്, നമസ്കരിക്കുന്ന ഇവരെ തൊടാന്‍ ആര്‍ക്കും ധര്യമില്ല എന്നതാണു വസ്തുത.


ഏറേ ദുരൂഹത നിറഞ്ഞ ഇവിടെ ദൈവത്തെ തേടി വന്ന ഗെയ്ൽ   ട്രെഡ്‌വെല്‍ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്നും പുറത്തു പോയി. അവരുടെ ഭാഷയില്‍ രക്ഷപ്പെട്ടു. പിന്നീട് ഏറെക്കാലത്തിനു ശേഷം, അമൃതാനന്ദമയിയുടെ സന്തത സഹചാരി ആയി കഴിഞ്ഞ കാലത്തെ അനുഭവങ്ങളെ ആധാരമാക്കി, അവര്‍ ഒരു പുസ്ത്കം എഴുതി. അതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അവര്‍ അവരുടെ അനുഭവങ്ങളാണെഴുതിയിരിക്കുന്നത്. എന്നു വച്ചാല്‍ അവിടെ  നടന്ന സംഭവങ്ങള്‍ പലതും അവര്‍ക്ക് അനുഭവപ്പെട്ട രീതിയില്‍ അവരെഴുതിയിരിക്കുന്നു. ഇതില്‍ സത്യമുണ്ടാകാം അതിശയോക്തികളുണ്ടാകാം.



മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ജീവിത ചര്യ എന്നു വിശേഷിപ്പിക്കാവുന്ന ഹദീസുകളിലെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതിയാല്‍ ഗെയിലിന്റെ  പുസ്തകത്തെ വെല്ലുന്ന ഒന്ന് ലഭിക്കും.

അടിസ്ഥാനപരമായി ഇതൊരു   ആത്മകഥയാണ്. ഗെയ്ൽ  ട്രെഡ്‌വെലിന്റെ
വീക്ഷണകോണില്‍ നിന്നും എഴുതിയ അത്മകഥ . ആ പുസ്‌തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ അമൃതാനന്ദമയിയെ ആരാധിക്കുന്നവര്‍ക്ക് രുചിക്കുന്നില്ല.  ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഗെയ്‌ല്‍  ചെന്നു പെട്ട വഴികളേക്കുറിച്ചുള്ള വിവരണം  വിചിത്രവും വിസ്‌മയകരവുമാണ്‌. തന്റെതന്നെ വിഡ്ഢിത്തങ്ങളെയും അനുഭവ പാഠങ്ങളെയും സഹനങ്ങളെയും നിസംഗതയോടെ വിവരിക്കുകയാണിവര്‍. ആശ്രമത്തിലെ ഒരു സന്യാസിയുടെ ബലാത്സംഗത്തിന്‌ ആവര്‍ത്തിച്ച്‌ വിധേയയായതൊക്കെ ആത്മപീഡനത്തിന്റെ ഭാഷയിലാണവര്‍ വിവരിക്കുന്നത്. ഒരു തരം ആത്മപരിഹാസമാണ്‌ ഇതിലുള്ളതും. ഇത്പക്ഷെ പലരെയും അലോസരപ്പെടുത്തി.

കേട്ടു കേഴ്വി മാത്രമുള്ള ഇന്ത്യന്‍ മതദര്‍ശനങ്ങളിലും തത്വചിന്തയിലും , ആകൃഷ്‌ടരായി ഇവിടെയെത്തുന്ന വിദേശികളിലേറെയും  ആധ്യാത്മികവ്യാപാരികളുടെ കെണിയില്‍  അകപ്പെടുന്നു.  ആചാരാനുഷ്‌ഠാനങ്ങളും, അന്ധവിശ്വാസങ്ങളും, ആള്‍ദൈവങ്ങളുടെ അസംബന്ധ പ്രകടനങ്ങളും  ആത്മീയതയായി തെറ്റിദ്ധരിക്കപ്പെടുന്നു. അങ്ങനെ വഞ്ചിക്കപ്പെട്ട വരിലൊരാളാണ്‌ താനെന്ന തിരിച്ചറിവ്‌  ഗെയ്‌ലിനുണ്ടാകുന്നു. അതാണീ പുസ്തകത്തിന്റെ സാരാംശം.

ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള യതൊരു  കാഴ്‌ചപ്പാടുമില്ലാതെ അലസ ജീവിതം നയിച്ചിട്ട് പെട്ടെന്നൊരു ദിവസം അതന്വേഷിച്ച് ലോകം മുഴുവന്‍ അലയുന്നവരുടെ പ്രതിനിധിയാണ്, ഗെയ്‌ല്‍.  ഇവരേപ്പോലുള്ളവര്‍ ഇവരേക്കാള്‍  നിസാരരായ ഏത്‌ ആള്‍ദൈവങ്ങളുടെയും വലയില്‍ അകപ്പെടും. ഗെയ്‌ലിനേപ്പോലുള്ളവരിലൂടെയാണ്‌ ഭക്‌തിയുടെയും ആദ്ധ്യാത്മികതയുടെയും പേരിലുള്ള കപടസംഘങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു പടര്‍ന്നു കയറുന്നത്. അമൃതാനന്ദമയിയുടെ സാമ്രാജ്യം അതിന്റെ ഉത്തമ ഉദാഹരണമാണ്. . ഗെയ്‌ലിനെ സുധാമണി  അതി സമര്‍ദ്ധമായി മുതലെടുത്തു. ഗെയ്‌ലിനെയും  ഗെയ്‌ല്‍ വഴി അടിഞ്ഞു  കൂടിയ മറ്റ് സായിപ്പുമാരെയും മദാമ്മമാരെയും പാദസേവകരായി അരങ്ങില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌, സുധാമണി നാട്ടിലുള്ളവരെ   ആകര്‍ഷിച്ച്‌ അടിമകളാക്കി. സായിപ്പു പോലും പദ സേവ ചെയ്യുന്നു എന്നറിയുമ്പോള്‍ നാട്ടിലെ നിരക്ഷര കുഷികളായ സാധാരണക്കാര്‍ അമ്പരക്കും. ആ അമ്പരപ്പ്  ആരാധന ആയി മാറും. അതാണിവിടെ ഉണ്ടായതും.  ഈ അടിമകളില്‍ രാഷ്ട്രീയക്കാരും, മറ്റ് മത സമുദായ നേതാക്കളും ഒക്കെ ഉണ്ട്.

അമൃതാനന്ദമയിയുടെ ആശ്രമം കൊണ്ട് അനുഗ്രഹീതമായ കേരളത്തിന്റെ അവസ്ഥ നോക്കൂ. പിടിച്ചു പറിയും, കൊലപാതകവും, ബലാല്‍സംഗങ്ങളും, അഴിമതിയും, പെണ്‍വാണിഭവും, ചതിയും, ഗുണ്ടകളും, ക്വട്ടേഷന്‍ സംഘങ്ങളും, അരങ്ങു വാഴുകയാണിവിടെ. അഞ്ചും ആറും വയസായ പെണ്‍കുട്ടികള്‍ക്ക് സ്വന്തം പിതാക്കന്‍മാരില്‍ നിന്നു പോലും രക്ഷയില്ലാത്ത നാടാണു കേരളം. ഗെയ്‌ല്‍ ഇപ്പോള്‍ ജീവിക്കുന്ന ഇംഗ്ളണ്ടും ജനിച്ചു വളര്‍ന്ന ഓസ്ട്രേലിയയും  ഇതിനേക്കാള്‍ എത്രയോ ഭേദമാണ്. ഗെയ്‌ലിനാ തിരിച്ചറിവുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പഠിച്ച ഏറ്റവും വലിയ പാഠം അതായിരിക്കും.

ഹിന്ദു മതത്തിന്റെ ആത്മീയതയുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും  മറവില്‍ പടര്‍ന്നു പന്തലിക്കുന്ന വാണിജ്യസ്‌ഥാപനമാണ്,  ഈ മഠം. ഇത്  വെറും കച്ചവടകേന്ദ്രം  മാത്രമല്ല,  വര്‍ഗീയതകൂടി വളര്‍ത്തുന്നു. ഗെയ്‌ലിനെതിരെ വാളെടുത്ത് വന്നത് എല്ലാം ഹിന്ദു മത സംഘടനകളും, സ്വാമിമാരും, നേതാക്കളും ഒക്കെ ആയിരുന്നു. ഇതിനെ അവര്‍ ഹിന്ദു മതത്തിനെതിരെ ഉള്ള ആക്രമണമായിട്ടാണു വിലയിരുത്തുന്നതും.

സുധാമണി എന്ന ഒരു പാവപ്പെട്ട സാധാരണ  സ്ത്രീയില്‍ നിന്നും അമൃതാനന്ദമയി എന്ന ദേവിയിലേക്കുള്ള  പകര്‍ന്നാട്ടത്തിന്റെ ഒരു രേഖാ  ചിത്രം ഈ പുസ്തകത്തിലുണ്ട്.  സുധാമണിയുടെ കുടില്‍ കോടികളുടെ ആസ്‌തിയും ലക്ഷക്കണക്കിന്‌ അനുയായികളുമുള്ള സാമ്രാജ്യമായി വളര്‍ന്നതിന്റെ  വിവരണം ഇതിലുണ്ട്. കേരളീയ സമൂഹത്തിന്റെ കാപട്യങ്ങളിലേക്കും ആദ്ധ്യാത്മിക കച്ചവടത്തിന്റെ ഉള്ളുകള്ളികളിലേക്കും ഇത്  വെളിച്ചംവീശുന്നു. ഈ പുസ്തകത്തികല്‍ ഗെയ്‌ല്‍ ഉപയോഗിച്ചിരിക്കുന്ന ഒരു വചകം ഇതിന്റെ ആകെത്തുക നമ്മോടു പറയുന്നു. "ഞാന്‍ ദൈവത്തെ അന്വേഷിച്ച് ഇവിടെ വന്നു. അവസാനം സ്വയം കണ്ടെത്തി". ചെയ്തു പോയ വിഡ്ഢിത്തങ്ങളും ചെന്നു ചാടിയ ചതിക്കുഴികളും അവര്‍ തിരിച്ചറിഞ്ഞു. അതാണീ പുസ്തകത്തിന്റെ പ്രസക്തി. മറ്റ് പലര്‍ക്കും സ്വയം കണ്ടെത്താനിത് സഹായിക്കുമെങ്കില്‍ അത് വളരെ നല്ലത്.