Friday 15 August 2014

സ്വാതന്ത്ര്യ ദിനാശംസകള്‍ 





























കാന്തല്ലൂര്‍ പഞ്ചായത്തിലെ പുത്തൂര്‍ ചന്ദനമാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മൃഗബലി. ആദ്യം എത്തിച്ച ആടുകളെ ബലിനല്‍കിയ ശേഷം അടുത്ത ആടിനെ വെട്ടാനൊരുങ്ങുന്ന പൂജാരിയെയും ചിത്രത്തില്‍ കാണാം.

3587913743_KTM14B38322_MED_Extra-Page480X250





Sunday 3 August 2014

പാലസ്തീനും ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്നവും പിന്നെ മുസ്ലിങ്ങളും 


66 വര്‍ഷങ്ങളായി ലോക മനസാക്ഷിയെ മുറിപ്പെടുത്തുന്ന ഒരു നീറുന്ന വിഷയമാണ്, ഇസ്രേയേലും മുസ്ലിം രാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നം. അനേകം യുദ്ധങ്ങള്‍ ഇതു സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിനു ജനങ്ങള്‍ക്ക് ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ സംഘര്‍ഷമുണ്ടാകുമ്പോഴും ലോക ജനത രണ്ട് ചേരി ആയി തിരിഞ്ഞ്  ആശയതലത്തിലും പടവെട്ടുന്നു. ഇന്‍ഡ്യക്കാരും പിന്നിലല്ല. മലയാളികളും അതില്‍ അണിചേരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇതിന്റെ പ്രതിഫലനവും കാണാം. ഇതിനെ മത വിഷയമായി കണ്ട് പ്രതികരിക്കുന്നവരുണ്ട്. രാഷ്ട്രീയ വിഷയമായി പ്രതികരിക്കുന്നവരുണ്ട്. മത വിഷയമായി കണ്ട് പ്രതികരിക്കുന്നവരെ എതിര്‍ക്കുന്നവരുണ്ട്. പാലസ്തീനികളെ പിന്തുണക്കുന്നവരുണ്ട്. ഇസ്രയേലിനെ പിന്തുണക്കുന്നവരുണ്ട്. പല വിഷയങ്ങളിലുമുള്ള മുസ്ലിം നിലപാടുകളില്‍ മനം മടുത്ത് ഇസ്രായേല്‍ പക്ഷത്തേക്ക് ചുവടു മാറിയവരുണ്ട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ തമസ്കരിക്കുന്നു എന്ന് പരാതി പറയുന്നവരുമുണ്ട്. ഇന്‍ഡ്യയില്‍ ഉണ്ടാകുന്ന ഒരു സംഭവം പോലും ഇത്രയേറെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നില്ല. ആറു പതിറ്റാണ്ടുകാലം പാലസ്തീന്‍ ജനതക്ക് പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിരുന്നതാണ്, ഇന്‍ഡ്യന്‍ സര്‍ക്കാര്‍. പക്ഷെ ഇപ്പോഴത്തെ ബി ജെ പി സര്‍ക്കാര്‍ ആ പാത ഉപേക്ഷിച്ചിരിക്കുന്നു.

ഈ വിഷയത്തില്‍ പലയിടത്തും  പ്രതികരിച്ചിട്ടുള്ള എന്നോട് ഈ വിഷയം സംബന്ധിച്ച് ഒരു ലേഖനം എഴുതാമോ എന്ന് ഒരു മാന്യ വായനക്കാരന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ്, ഞാനിത് എഴുതുന്നത്.

പാലസ്തീന്‍ എന്ന വാക്ക് അറബി ഭാഷയില്‍ ഫലസ്തീന്‍ ആണ്. ചില മുസ്ലിം മാദ്ധ്യമങ്ങളില്‍ അതിനെ ഫലസ്ത്വീന്‍ എന്നും എഴുതാറുണ്ട്. മുസ്ലിങ്ങള്‍ പൊതുവെ ഇതിനെ ഫലസ്തീനെന്നു വിളിക്കുമ്പോള്‍, മറ്റുള്ളവരൊക്കെ പാലസ്തീന്‍ എന്നു തന്നെ വിളിക്കുന്നു.

പാലസ്തീന്‍ ചരിത്രം 

ഇസ്രയേല്‍ പാലസ്തീന്‍  സംഘര്‍ത്തിലേക്ക് വരുന്നതിനു മുന്നെ എന്താണു  പാലസ്തീന്‍ എന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും. പാലസ്തീന്‍ ജനത എന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന ജനവിഭാഗം ഒരു പ്രത്യേക വിഭാഗമായി ചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നതിനു യാതൊരു തെളിവുമില്ല. പക്ഷെ യഹൂദര്‍ എന്ന ജനതയുണ്ടായിരുന്നു. പാലസ്തീന്‍ എന്ന ഭൂവിഭാഗത്തിനു രണ്ടു തരത്തിലുള്ള ചരിത്രമുണ്ട്. മതവിശ്വാസങ്ങളില്‍ അധിഷ്ടിതമായ ഒരു ചരിത്രവും രാഷ്ട്രീയ ചരിത്രവും.

സത്യമോ മിഥ്യയോ എന്ന് തീര്‍ച്ചയില്ലാത്ത മതാധിഷ്ടിത ചരിത്രം.


ഫിലിസ്ത്യര്‍ എന്ന ഒരു ജന വിഭാഗത്തേപ്പറ്റി യഹൂദ വേദപുസ്തകത്തിലും ക്രൈസ്തവ വേദ പുസ്തകത്തിലും മറ്റ് പല പുസ്തകങ്ങളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷെ ആ ജന വിഭാഗം ഈ പ്രദേശത്തു വസിച്ചിരുന്ന മറ്റ് ജന പദങ്ങളില്‍ ലയിച്ച് അപ്രത്യക്ഷമായി എന്നാണു പണ്ഡിതമതം.  എന്നു വച്ചാല്‍ അവരുടെ പ്രത്യേക അസ്തിത്വം ഇല്ലാതായി എന്നേ അര്‍ത്ഥമുള്ളു. അവര്‍ ഈ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതായി എന്ന അര്‍ത്ഥമില്ല. അസുരര്‍  എന്ന ഒരു ജന വിഭാഗത്തേപ്പറ്റി ഹൈന്ദവ പുരണങ്ങളില്‍ പരാമര്‍ശമുണ്ട്. അവര്‍ കാലാന്തരത്തില്‍ ഒരു പ്രത്യേക ജനപഥം എന്ന നിലയില്‍ പിന്നീട് അറിയപ്പെട്ടില്ല. ഒരു പക്ഷെ കൊന്നൊടുക്കപ്പെടുകയോ ഹിന്ദു മതവിഭാഗത്തില്‍ ലയിച്ച് അവരുടെ പ്രത്യേക അസ്തിത്വം ഇല്ലാതാവുകയോ ചെയ്തു. അവര്‍ണ്ണര്‍ എന്ന പേരില്‍ പിന്നീടറിയപ്പെട്ട അവരുടെ പ്രത്യേക അസ്തിത്വം ഇപ്പോള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അവര്‍ ഹിന്ദുക്കള്‍  എന്ന ഒറ്റ വിഭാഗത്തിലാണ്. ജാതികള്‍ പലതുണ്ടെങ്കിലും  ഇനിയും ഒരായിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരു പക്ഷെ ഇവരൊക്കെ കൂടി ഹിന്ദുക്കള്‍ എന്ന ഒറ്റപേരില്‍ അറിയപ്പെടനാണു സാധ്യത. ഇതുപോലെ ആയിരിക്കാം   ഫിലിസ്ത്യര്‍  എന്നു വിളിക്കപ്പെട്ട ജന വിഭാഗത്തിന്റെ പരിണാമം.

യഹൂദ വേദപുസ്തകങ്ങളില്‍ ഫിലിസ്ത്യന്‍ ജനതയേക്കുറിച്ച് പരാമര്‍ശമുണ്ട്. പക്ഷെ അവര്‍ യഹൂദ ജനതയുടെ എതിരാളികള്‍ എന്ന തരത്തിലാണ്. Joshua 13:3  Samuel 6:17 യഹൂദ വേദ പുസ്തകമായ തോറയില്‍ പരാമര്‍ശിക്കപ്പെടുന്ന ഗോലിയാത്ത്  ഫിലിസ്ത്യന്‍ ആയിരുന്നു എന്നാണു പറയപ്പെടുന്നത്. യഹൂദര്‍ അവരുടെ ആദിപിതാവായി കരുതുന്ന അബ്രാഹാം ഫിലിസ്ത്യരുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതായി യഹൂദ വേദ പുസ്തകമായ പുറപ്പാടില്‍ പറയുന്നുണ്ട്. ഈജിപ്റ്റിലെ അടിമത്തത്തില്‍ നിന്നും യഹൂദരെ മോചിപ്പിച്ച മോശ ഫിലിസ്ത്യരുടെ നാട്ടില്‍ നിന്നും അകലെ മാറിയാണ്, കാനാന്‍ എന്ന യഹൂദരുടെ വാഗ്ദത്ത ഭൂമിയിലേക്ക് സഞ്ചരിച്ചതെന്നും പറയുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഫിലിസ്ത്യര്‍ യഹൂദരില്‍ നിന്നും വേറിട്ട ഒരു ജനത ആയിരുന്നു എന്നാണ്.

യഹൂദ വേദ പുസ്തകം പകര്‍ത്തി എഴുതി ഉണ്ടാക്കിയ മുസ്ലിം വേദ പുസ്ത്കമായ കുര്‍ആനിലും ഗോലിയാത്ത് എന്ന  ഫിലിസ്ത്യനേപ്പറ്റി  പരാമര്‍ശമുണ്ട്.

2:251.

So they routed them by Allah's leave and David slew Goliath; and Allah gave him the kingdom and wisdom, and taught him of that which He willeth. And if Allah had not repelled some men by others the earth would have been corrupted. But Allah is a Lord of Kindness to (His) creatures.

ഈ ആയത്തിനെ മുസ്ലിം പണ്ഡിതന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്.

Translation

And so they [Israelites] defeated them [Philistines] by Allah's will, and David killed Goliath and Allah gave him kingdom and wisdom, and taught him of that which He wishes. And were Allah not to repulse one people by means of another, the earth would be filled with corruption. Allah, however, is full of compassion for the world. (2:251)

ദാവീദ് എന്ന് യഹൂദര്‍ വിളിക്കുന്ന രാജാവ്, മുസ്ലിങ്ങള്‍ക്ക് ദാവൂദ് പ്രവാചകനാണ്. മുസ്ലിമാണ്. അപ്പോള്‍ ദാവൂദിന്റെ എതിരാളി ആയിരുന്ന ഗോലിയാത്ത് മുസ്ലിമാകാന്‍ സാധ്യതയില്ല. പിന്നീടദ്ദേഹത്തിന്റെ വംശം മുസ്ലിങ്ങളായി എന്നതിനു തെളിവും ഇല്ല. ഈ പരാമര്‍ശങ്ങള്‍ വാസ്തവമായി എടുത്താല്‍ ഈ ഫിലിസ്ത്യര്‍ ഇസ്ലാമിനു പുറത്തുള്ള ഒരു ജനത  ആയിരുന്നു. 

രാഷ്ട്രീയ ചരിത്രം 

പുരാതന കാലത്തെ പാലസ്തീന്റെ യഥാര്‍ത്ഥ രാഷ്ട്രീയ ചരിത്രം ഇന്നും അജ്ഞാതമാണെന്നു പറയാം.  ഈജിപ്റ്റിലെയും,  സിറിയയിലെയും, ഗ്രീസിലെയും, റോമിലെയും  പല എഴുത്തുകളിലും പുസ്തകങ്ങളിലും വിവരണങ്ങളിലും ഒക്കെ ഫിലിസ്ത്യര്‍ എന്ന് അനുമാനിക്കാവുന്ന ജനതയേപ്പറ്റി പരാമര്‍ശങ്ങളുണ്ട്. പക്ഷെ അവര്‍ പിന്നീട് കാനാന്‍ എന്ന ദേശത്തു വസിച്ച ജനതയുമായി ലയിച്ചു ചേര്‍ന്നു എന്നാണനുമാനിക്കപ്പെടുന്നതും.

പാലസ്തീന്‍ എന്ന് പിന്നീടറിയപ്പെട്ട മദ്ധ്യധരണ്യാഴിക്കും ജോര്‍ദ്ദാന്‍ നദിക്കുമിടയിലുള്ള പ്രദേശം പലരുടെയും ആധിപത്യത്തില്‍ ഇരുന്നിട്ടുണ്ട്. പുരാതന ഈജിപ്റ്റുകാരും, കാനാന്‍ കാരും, ഫിലിസ്ത്യരും, ഇസ്രയേല്‍ക്കാരും, അസ്സീറിയക്കാരും, ബാബിലോണിയക്കാരും,  പെര്‍ഷ്യക്കാരും, പുരാത ഗ്രീക്കുകാരും ഒക്കെ ഇവിടെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ അതേക്കുറിച്ചൊന്നും വ്യക്തമായ ഒരു രൂപ രേഖ ഇന്ന് ലഭ്യമല്ല. 

 B C 800 ല്‍ ഉണ്ടായിരിക്കാന്‍  സാധ്യതയുള്ള ചിത്രം ഇതാണ്.



B C 700 ല്‍ ല്‍ അസ്സീറിയക്കാരും ബാബിലോണിയക്കാരും ഭരിച്ചപ്പോള്‍ ഉണ്ടായിരിക്കാന്‍  സാധ്യതയുള്ള ചിത്രം ഇതാണ്.



പെര്‍ഷ്യക്കാര്‍  ഭരിച്ചപ്പോള്‍ ഉണ്ടായിരിക്കാന്‍  സാധ്യതയുള്ള ചിത്രം ഇതാണ്.



ഗ്രീക്കുകാര്‍   ഭരിച്ചപ്പോള്‍ ഉണ്ടായിരിക്കാന്‍  സാധ്യതയുള്ള ചിത്രം ഇതാണ്.






റോമക്കാര്‍ ആധിപത്യം നടത്തിയതുമുതലുള്ള ചരിത്രമേ കുറച്ചെങ്കിലും വ്യക്തതയോടു കൂടി നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നുള്ളു. B C 30 ൽ   അഗസ്റ്റസ് ചക്രവര്‍ത്തി    ഭരിച്ചപ്പോള്‍ ഉണ്ടായിരിരുന്ന സാമ്രാജ്യത്തിന്റെ  ചിത്രം ഇതാണ്.





AD 132 ല്‍ ഉണ്ടായിരിരുന്ന റോമാ സാമ്രാജ്യത്തിഉന്റെ  ചിത്രം ഇതാണ്.




ക്രിസ്തു മതം ഔദ്യോഗികമതമായി അംഗീകരിച്ച ശേഷം  ഉണ്ടായിരിരുന്ന റോമാ സാമ്രാജ്യത്തിന്റെ  ചിത്രം ഇതാണ്.



പാലസ്തീന്‍ പ്രദേശത്തിന്റെ അന്നത്തെ രൂപം ഇതായിരുന്നു.



A D 622 ല്‍ മുസ്ലിം  പ്രവാചകന്‍ അറേബ്യയില്‍ അധികാരം ​പിടിച്ചെടുത്ത് ഒരു ഇസ്ലാമിക സാമ്രാജ്യം സ്ഥാപിച്ചു.




ഈ ഭൂപടത്തില്‍ തവിട്ടു നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗമായിരുന്നു മൊഹമ്മദിന്റെ  കാലത്തെ ഇസ്ലാമിക സാമ്രാജ്യം. അന്ന് പാലസ്തീന്‍ പ്രദേശം ഇതില്‍ ഉണ്ടായിരുന്നില്ല. അത്  Byzantine സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അവിടെ വസിച്ചിരുന്നവര്‍ ക്രിസ്ത്യാനികളും യഹൂദരും ആയിരുന്നു. അറബികളായ മുസ്ലിങ്ങള്‍  വസിച്ചിരുന്നത് അറേബ്യയിലെ ഇസ്ലാമിക സാമ്രാജ്യത്തിലും.  പിന്നീട് ഭരിച്ച ഖലീഫന്മാര്‍ സാമ്രാജ്യം  വിസ്‌തൃമാക്കി. മൂന്നാമത്തെ ഖലിഫ ഉമറായിരുന്നു  പാലസ്തീന്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തോട് ചേര്‍ത്തത്.

നാലു നൂറ്റാണ്ടു കാലം ക്രിസ്ത്യാനികളുടെ നിയന്ത്രണത്തിലായിരുന്ന ക്രൈസ്തവ പുണ്യ സ്ഥലങ്ങള്‍ അറബികളുടെ നിയന്ത്രണത്തിലായപ്പോള്‍ അത് തിരികെ പിടിച്ചെടുക്കാന്‍ ക്രിസ്ത്യാനികള്‍ പല യുദ്ധങ്ങളും നടത്തി . അതിനെ കുരിശുയുദ്ധങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു. അങ്ങനെ ക്രിസ്ത്യാനികള്‍ പാലസ്തീന്‍ തിരികെ പിടിച്ചപ്പോള്‍ അതിന്റെ ചിത്രം ഇങ്ങനെ ആയിരുന്നു.



പക്ഷെ ഇസ്ലാമിക സാമ്രാജ്യം തുടരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. കുരിശുയുദ്ധക്കാര്‍ പരാജയപ്പെടുകയും അവസാനം പലസ്തീന്‍ വീണ്ടും ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി തീരുകയും ചെയ്തു. 1187 ല്‍ കുര്‍ദിഷ് സേനാനി ആയിരുന്ന സലാദിന്‍ ജെറുസലെം പിടിച്ചടക്കി ക്രൈസ്തവ ഭരണം അവസാനിപ്പിച്ചു.

പിന്നീടു നാലു  നൂറ്റാണ്ടു കാലം ഇസ്ലാമിക ഭരണത്തിനു സ്ഥിരതയുണ്ടായില്ല. പല പേരുകളിലുള്ള ഇസ്ലാമിക ഭരണം അവിടെ നടന്നു. കിടമത്സരത്തിന്റെ ഫലമായി ഇസ്ലാമിക സാമ്രാജ്യം പല കഷണങ്ങളായി വിഭജിച്ചും പോയി. മംഗോള്‍ ആക്രമണത്തില്‍ കുറച്ചു  കാലം പാലസ്തീന്‍ മംഗോളിയരുടെ അധീനതയിലും ആയിട്ടുണ്ട്. മംഗോളിയരെ പരാജയപ്പെടുത്തി വീണ്ടും ഇസ്ലാമിക ഭരണം ഉണ്ടായി. വടക്കു ഭാഗത്തു ശക്തി പ്രാപിച്ചു വന്ന ഓട്ടോമന്‍ തുര്‍ക്കികള്‍ 1516 ല്‍ പാലസ്തീന്‍ അധീനപ്പെടുത്തി. 1683 ലെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചിത്രം ഇതായിരുന്നു.



1800 ആയപ്പോഴേക്കും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു. പാലസ്തീനുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അവരുടെ സ്വാധീനം നാമമാത്രമായി. ഒന്നാം ലോക മഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടു. പാലസ്തീന്‍ പ്രദേശം ബ്രിട്ടന്റെ അധീനതയില്‍ വന്നു. ആ കാലത്തെ ഈ പ്രദേശത്തിന്റെ ചിത്രം ഇതാണ്.



ഇതായിരുന്നു ഇസ്രയേല്‍ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിനു തൊട്ടുമുമ്പു വരെയുള്ള ഈ പ്രദേശത്തിന്റെ രാഷ്ട്രീയ ചരിത്രം.

ജനങ്ങളുടെ ചരിത്രം  .

ഈ ഭൂവിഭാഗത്തു താമസിച്ചിരുന്ന ജനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴയ ചരിത്രം ഉള്ളത് യഹൂദ വേദ പുസ്തകത്തില്‍ മാത്രമാണ്.മറ്റ് മത വിശ്വാസികളും  ഉണ്ടായിരുന്നു. പക്ഷെ അവരേക്കുറിച്ചൊന്നും ഇന്ന് യാതൊരു അറിവും ഇല്ല. യഹൂദരുടെ പല രാജാക്കാന്‍മാരും ഈ പ്രദേശം ഭരിച്ചിട്ടുണ്ട് എന്ന് തോറ എന്ന അവരുടെ വേദ പുസ്തകം പറയുന്നു.യഹൂദിയ എന്നും ഇസ്രയേല്‍ എന്നും പേരായ രണ്ട് രാജ്യങ്ങള്‍ അവിടെ നിലനിന്നിരുന്നു.   ബി സി 957ല്‍ ആയിരുന്നു അവരുടെ പ്രധാന ദേവാലയമായിരുന്ന ജെറുസലെം ദേവാലയം  സോളമന്‍ രജാവു  പണികഴിപ്പിച്ചത്. ബി സി 586 ല്‍ ബാബിലോണിയക്കാര്‍ ഈ ദേവാലയം പൂര്‍ണ്ണമായി നശിപ്പിച്ചു. യഹൂദരെ ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ പല ഭാഗത്തേക്കും  ചിതറിച്ചു. ബാബിലോണിനെ പെര്‍ഷ്യ് കീഴടക്കിയപ്പോള്‍ യഹൂദര്‍ക്ക്  തിരികെ വരാന്‍ അനുവാദം ലഭിച്ചു. അവര്‍ തിരികെ വന്ന് ദേവാലയം വീണ്ടും പണുതു. ജെറുസലെം തലസ്ഥാനമായി ഒരു യഹൂദ രാജ്യം ഉണ്ടായെങ്കിലും യഹൂദ രാജാക്കന്‍മാര്‍ ഉണ്ടായില്ല. പുരോഹിതരുടെ ഒരു സംഘമാണു ഭരണം നടത്തിയിരുന്നത്. ഇക്കാലഘട്ടത്തിലാണ്, യഹൂദിയയില്‍  അറമായ  എന്ന ഭഷ സാധാരണ ഭാഷ ആയി ഉപയോഗിക്കപ്പെടന്‍ തുടങ്ങിയത്. ഹീബ്രു മത കാര്യങ്ങള്‍ക്കുള്ള ഭാഷ ആയി തുടര്‍ന്നു.  ഈ ജനങ്ങളില്‍ ദാവീദിന്റെ കാലം മുതല്‍ താമസിച്ചവരുംം ബാബിലോണിയയുടെ പല ഭാഗത്തു നിന്നും തിരികെ വന്നവരും, സമരിയക്കാരും, യഹൂദ മതതില്‍ ചേര്‍ന്ന മറ്റ് ജനങ്ങളും ഉണ്ടായിരുന്നു.  അലക്സാണ്ടര്‍ ചക്രവര്‍ത്തി പെര്‍ഷ്യക്കാരെ പരാജയപ്പെടുത്തിയപ്പോള്‍ യഹൂദിയ യവന സാമ്രാജ്യത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ മരണ ശേഷം യഹൂദര്‍ക്ക് അവിടെ ഒരു രാജ ഭരണം ഉണ്ടായി. അത് ഭരിച്ചിരുന്നത് ഹാസ്മോണിയന്‍ രാജ വംശം ആയിരുന്നു. ആ രാജ്യത്തിന്റെ ചിത്രം ഇതാണ്.






 ബി സി 63 ല്‍ റോം യഹൂദ രാജ്യം കീഴടക്കി.  കീഴടക്കി. ഭരണത്തിന്റെ സൌകര്യത്തിനു വേണ്ടി ആ പ്രദേശത്തെ അവര്‍ പലതായി വിഭജിച്ചു. ഇന്നത്തെ പാലസ്തീന്‍ ഉള്‍പ്പെട്ട പ്രദേശത്തെ അവര്‍ സിറിയ പാലസ്തീനാ എന്നു വിളിച്ചു.  എന്തുകൊണ്ട് പാലസ്തീനാ എന്ന് പ്രയോഗം ഉണ്ടായി എന്നതിനേക്കുറിച്ച് വ്യക്തതയില്ല. യഹൂദരോടുള്ള വിരോധം കാരണം യഹൂദരുടെ ശത്രുക്കളായിരുന്ന ഫിലിസ്ത്യരെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം  ആ പദം ഉപയോഗിച്ചതാണെന്ന അഭിപ്രായമുണ്ട്. യഹൂദരെ  റോമക്കാര്‍ അതികഠിനമായി പീഢിപ്പിച്ചിരുന്നു.  എ ഡി 73 ല്‍ അവരുടെ ദേവാലയം നശിപ്പിച്ചു. പാലസ്തീന്‍ റോമിന്റെ ഭരണത്തിലായിരുന്നപ്പോളാണ്, യേശു ജനിച്ചത്. ക്രിസ്തു മതത്തിന്റെ ചരിത്രം ആരംഭിക്കുന്നത്  യേശുവിന്റെ ജനാനത്തോടെ ആണ്. എ ഡി 300 ല്‍ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്റൈന്‍ ക്രിസ്തു മതം സ്വീകരിച്ചപ്പോള്‍ അത് റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതവും ആയി. ആ കാലഘട്ടത്തില്‍ അവിടത്തെ ജനത ഭൂരിഭാഗം ​പേരും ക്രിസ്ത്യാനികളായിരുന്നു. പാലസ്തീനിലെ ക്രിസ്ത്യാനികള്‍ ഒക്കെ യഹൂദ മതത്തില്‍ നിന്നും ക്രിസ്തു മതത്തിലേക്ക് വന്നവരായിരുന്നു. ഇവരില്‍ സ്വമേധയാ മതം സ്വീകരിച്ചവരും നിര്‍ബന്ധപൂര്‍വം മതം മാറ്റപ്പെട്ടവരുമൊക്കെ ഉണ്ടാകാം.  പല സാമ്രാജ്യങ്ങള്‍ പീഢിപ്പിച്ച യഹൂദരില്‍ പലരും പാലസ്തീന്‍ വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. എങ്കിലും  നല്ല ഒരു വിഭാഗം യഹൂദര്‍ പാലസ്തീനില്‍ തന്നെ ജീവിച്ചു. പിന്നീട് റോമാ സാമ്രാജ്യം ​രണ്ടായി വിഭജിക്കപ്പെട്ടു. കോണ്‍സ്റ്റന്റ്റ്റിനോപ്പിള്‍ ആസ്ഥാനമാക്കി ഭരിച്ചിരുന്ന സാമ്രാജ്യം ബൈസാന്തിയം എന്നറിയപ്പെട്ടു. പാലസ്തീന എന്നു നാമകരണം  ചെയ്യപ്പെട്ട യഹൂദരുടെ പ്രദേശം ഈ കിഴക്കന്‍ സാമ്രാജ്യത്തിന്റെ  ഭാഗമായിരുന്നു. ജനങ്ങ്ളില്‍  ഭൂരിഭാഗവും ക്രിസ്ത്യനികളായിരുന്നെങ്കിലും  വലിയ ഒരു പറ്റം യഹൂദരും അവിടെ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു അറേബ്യയിലെ മക്കയില്‍ മൊഹമ്മദ് ഇസ്ലാം മതം സ്ഥാപിച്ചത്. എ ഡി 610 ല്‍ .  യഹൂദ മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും പൈതൃകം അവകാശപ്പെട്ട് അവരുടെ വേദപുസ്തകങ്ങളില്‍ നിന്നും  പലതും പകര്‍ത്തി രൂപപ്പെടുത്തിയ മതമായിരുന്നു ഇസ്ലാം. അതുകൊണ്ട് മൊഹമ്മദ് ജെറുസലെം ദേവാലയത്തിലും അവകാശം ഉന്നയിച്ചു. മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനക്ക് തിരിഞ്ഞു നില്‍ക്കേണ്ട കിബ്‌ല ആയി പ്രഖ്യാപിച്ചു. എ ഡി 624 ല്‍ കിബ്‌ല മെക്ക ആക്കി മാറ്റി.   എ ഡി 636 ല്‍ ഇസ്ലാമിക സാമ്രാജ്യം  സിറിയയില്‍ വച്ച് ബൈസാന്തിയത്തെ പരാജയപ്പെടുത്തി. എ ഡി  638 ല്‍ ഇസ്ലാമിക  ഖലീഫ ആയിരുന്ന ഉമര്‍   പാലസ്തീന്‍ കീഴടക്കി സമ്രാജ്യത്തിന്റെ  ഭാഗമാക്കി മാറ്റി.  പാലസ്തീനാ 1 എന്ന് ബൈസാന്തിയം  വിളിച്ചിരുന്ന പ്രദേശത്തിന്റെ പേര്, Jund Filastin  എന്നാക്കി പുനര്‍നാമകരണം ചെയ്തു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും അറമായ ഭാഷ സംസാരിച്ചിരുന്ന ക്രിസ്ത്യാനികളായിരുന്നു. ഫലഭൂയിഷ്ടമായിരുന്ന ഈ മണ്ണിലേക്ക് അറേബ്യയുടെ പല ഭഗത്തു നിന്നും വിവിധ അറബി ഗോത്രങ്ങളില്‍ പെട്ട മുസ്ലിങ്ങള്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങി. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഈ കുടിയേറ്റങ്ങളും  മറ്റ് മത വിശ്വാസികളെ അടിച്ചമര്‍ത്തുന്ന മുസ്ലിം   ​നയങ്ങളും ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളെയും  മുസ്ലിങ്ങളാക്കി മാറ്റി. ഉമ്മായദ് ഖലീഫ ആയിരുന്ന മര്‍വാന്‍ ആയിരുന്നു ജെറുസലെമില്‍   യഹൂദ ദേവാലയം ​നിന്നിരുന്ന സ്ഥലത്ത് ഇസ്ലാമിക മോസ്ക്ക് പണികഴിപ്പിച്ചത്. അതാണിപ്പോഴും അവിടെ ഉള്ള ഡോം ഒഫ് ത റോക്ക് എന്ന മുസ്ലിം ദേവാലയം. കുരിശുയുദ്ധക്കാര്‍ ഈ ദേവാലയം പിടിച്ചെടുത്ത് ക്രിസ്ത്യന്‍ ദേവാലയമാക്കി മാറ്റി. പിന്നീട് മുസ്ലിങ്ങള്‍  തിരിയെ പിടിച്ച് വീണ്ടും മുസ്ലിം ദേവാലയമാക്കി മാറ്റി.

ഇസ്ലാമിക ഭരണത്തില്‍ കീഴലായപ്പോള്‍ നീണ്ട യുദ്ധങ്ങളും പടയോട്ടങ്ങ ളും പോരാട്ടങ്ങളും കൊണ്ട് ഭൂമി നശിച്ചു പോയിരുന്നു. എല്ലാ സാമ്രാജ്യങ്ങളും പീഢിപ്പിച്ച യഹൂദര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചിതറിപ്പോയി. എങ്കിലും കുറയധികം യഹൂദര്‍ ഇവിടെ തന്നെ വസിച്ചു. കുരിശു യുദ്ധം നടത്താന്‍  വന്ന ക്രിസ്ത്യാനികളെ നേരിടാന്‍ മുസ്ലിങ്ങളും യഹൂദരും ഒരുമിച്ചു നിന്നിരുന്നു എന്നാണ്, ചരിത്രം രേഖപ്പെടുത്തുന്നത്. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പുണ്യഭൂമി എന്നതിനപ്പുറം ഇവിടെ യാതൊരു പുരോഗതിയും പിന്നീടുണ്ടായില്ല. ഇസ്ലാമിക സാമ്രാജ്യം ശിഥിലമായപ്പോള്‍  ഓട്ടോമന്‍ തുര്‍ക്കികള്‍  അധികാരികളായി. അവരും ഈ ഭൂവിഭാഗത്തെ അവഗണിച്ചു.

മുസ്ലിങ്ങള്‍ പറയുന്ന രണ്ടു കാര്യങ്ങളുണ്ട്.

1. യഹൂദര്‍ എല്ലാം ലോകത്തിന്റെ പല ഭാഗത്തുനിന്നും  പാലസ്തീലേക്ക് കുടിയേറിയതാണ്.

2. നാസികള്‍ യഹൂദരെ കൂട്ടക്കൊല ചെയ്തപ്പോള്‍ അവര്‍ക്ക് വേണ്ടി ബ്രിട്ടനും പടിഞ്ഞാറന്‍ നാടുകളും(യഹൂദ നസ്സറാക്കള്‍ എന്ന് മുസ്ലിം ഭാഷ്യം) ചേര്‍ന്ന് പാലസ്തീനിലെ മുസ്ലിങ്ങളെ പുറത്താക്കി യഹൂദര്‍ക്ക്  വേണ്ടി ഒരു രാജ്യം ഉണ്ടാക്കി കൊടുത്തു.

 ഇത് ശരിയല്ല. മോശയുടെ കാലം മുതല്‍ തുടര്‍ച്ച ആയി യഹൂദര്‍ ഇവിടെ വസിച്ചിരുന്നു. അസ്സീറിയക്കാരും ബാബിലോണിയക്കാരും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും  റോമാക്കാര്‍ വരുന്നതു വരെ വലിയ ഒരു വിഭാഗം യഹൂദര്‍ അവിടെ തന്നെ വസിച്ചിരുന്നു. റോമാക്കാര്‍ ഭൂരിഭാഗം  യഹൂദരെയും പുറത്താക്കിയപ്പോഴും ചെറിയ ഒരു പറ്റം അവിടെ തുടര്‍ന്നു.

ഒന്നാം  ലോക മഹായുദ്ധത്തില്‍  ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ടപ്പോള്‍ ഈ പ്രദേശം ബ്രിട്ടന്റെ അധീനതയില്‍ ആയി. അപ്പോള്‍ അവിടെ ചെറിയ ഒരു പറ്റം യഹൂദരുണ്ടായിരുന്നു., അവരേക്കാള്‍ ചെറിയ ഒരു പറ്റം ക്രിസ്ത്യാനികളും, ഈ രണ്ടു കൂട്ടരേക്കാളും കൂടുതൽ  എണ്ണത്തില്‍ മുസ്ലിങ്ങളും ഉണ്ടായിരുന്നു. പക്ഷെ 1948ല്‍ അഭയാര്‍ത്ഥികളായി തീര്‍ന്ന അത്രയും  മുസ്ലിങ്ങളൊന്നും അവിടെ ഇല്ലായിരുന്നു . അതിന്റെ  കാരണം ആ ഭൂവിഭാഗം മിക്കവാറും  പാഴ് ഭൂമി ആയിരുന്നു എന്നതാണ്. അങ്ങിങ്ങ്  ചില കൃഷികളും കുറ്റിക്കാടുകളും പിന്നെ കുറച്ചു മരങ്ങളും. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന രീതിയില്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല.

1867 ൽ  പ്രശസ്ത എഴുത്തുകാരനായ മാര്‍ക്ക് ട്വയിന്‍ ഈ പ്രദേശം സന്ദര്‍ശിച്ച ശേഷം  എഴുതിയത് ഇതായിരുന്നു.


ഇതിൽ അതിശയോക്തി  കുറച്ച് ഉണ്ടാകാം . ഇതിനെ പലരും  ചോദ്യം ചെയ്യുന്നുമുണ്ട്. എങ്കിലും വളരെയധികം  ജനങ്ങള്‍  തിങ്ങിപ്പാര്‍ക്കുന്ന രീതിയില്‍  ഉള്ള അവസ്ഥ ഇല്ലായിരുന്നു എന്ന് അനുമാനിക്കുന്നതില്‍  തെറ്റില്ല.

ലോകം മുഴുവനും ചിതറിപ്പോയ യഹൂദരൊക്കെ ഒരു സ്വപ്നം മനസില്‍  സൂക്ഷിച്ചിരുന്നു. എന്നെങ്കിലും ഒരിക്കല്‍  വാഗ്ദത്ത ഭൂമിയിലേക്ക് തിരികെ പോവുക എന്ന ആഗ്രഹം. പാലസ്തീന്‍  പ്രദേശം ബ്രിട്ടന്റെ ആധിപത്യത്തില്‍ ആയപ്പോള്‍ പല യഹൂദരും അവിടേക്ക് പോകാന്‍ തീരുമാനിച്ചു. പലരും വന്നു ചേര്‍ന്നു. അവര്‍ വെറുതെ കിടന്ന ഭൂമി വിലകൊടുത്ത് വാങ്ങി. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ മടിയുടെ മറാല പിടിച്ചു കിടന്ന അറബികള്‍ പലരും പണം മോഹിച്ച് ഭൂമി വിറ്റു. ഭൂമി വാങ്ങിയ യഹൂദരൊക്കെ അവിടെ അത്യധ്വാനം ചെയ്തു. കൃഷി വ്യാപകമായി. വ്യവസായങ്ങളും തുടങ്ങി. സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെട്ടു. ജോലി സാധ്യത കൂടുതലായി. അപ്പോള്‍ സമീപ  ദേശങ്ങളില്‍  നിന്നൊക്കെ അറബി  മുസ്ലിങ്ങള്‍ അവിടേക്ക് പിന്നെയും വരാന്‍ തുടങ്ങി. മരുഭൂമികളില്‍ അലഞ്ഞു നടന്നവരൊക്കെ ഇവിടേക്ക് കുടിയേറി പാര്‍ത്തു. ന്യായമായും മുസ്ലിം ജനസംഖ്യ പതിന്‍മടങ്ങു വര്‍ദ്ധിച്ചു. യഹൂദര്‍ ചതിക്കുകയായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം.

League of Nations ന്റെ  ആശീര്‍വാദത്തോടും അനുമതിയോടും കൂടി ബ്രിട്ടന്‍ യഹൂദരെ അവിടേക്ക് വരാന്‍ അനുവദിച്ചു. യഹൂദര്‍ കൂടുതലായി എത്തിയപ്പോള്‍ അവരും അറബികളും തമ്മില്‍ കശപിശയും പതിവായി. യഹൂദരുടെ ഉദ്ദേശ്യം രാജ്യം സ്ഥാപിക്കുക എന്നതാണെന്നറിഞ്ഞപ്പോള്‍ പ്രശ്നം കൂടുതല്‍ വഷളായി. ബ്രിട്ടന്റെ അധീനതയില്‍ ഈ പ്രദേശം വന്നപ്പോള്‍ ജോര്‍ദ്ദാന്‍ എന്ന ഒരു രാജ്യം ഉണ്ടായിരുന്നില്ല. British Mandate ന്റെ  ഭൂരിഭാഗവും ചേര്‍ത്ത് അറബികള്‍ക്ക് വേണ്ടി ജോര്‍ദ്ദാന്‍ എന്ന രാജ്യം ബ്രിട്ടന്‍ അനുവദിച്ചു.





രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജെര്‍മനിയുടെ യഹൂദ പീഢനം കൂടി ആയപ്പോള്‍ യഹൂദര്‍ക്ക് ഒരു രാജ്യം വേണമെന്ന നിലയിലേക്ക് ഐക്യരാഷ്ട്ര സഭയും എത്തി. യഹൂദരുടെ സമ്മര്‍ദ്ദം ഇതിനുണ്ടായിരുന്നു.  ജോര്‍ദ്ദാനു നല്‍കിയതിനു ശേഷം ബാക്കി വന്ന പ്രദേശം വിഭജിച്ച് ഒരു യഹൂദ രാജ്യം സൃഷ്ടിക്കാന്‍ തീരുമാനം ആയി. ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കു ഭാഗത്തെ കുറച്ചു പ്രദേശങ്ങളും കൂടി ചേര്‍ത്ത വലിയ ഒരു രാജ്യമായിരുന്നു യഹൂദര്‍ ആവശ്യപ്പെട്ടത്. പക്ഷെ ഐക്യരാഷ്ട്ര സഭ അതനുവദിച്ചില്ല. ജോര്‍ദ്ദാന്‍ നദിയുടെ  പടിഞ്ഞാറുള്ള ഭൂവിഭാഗം രണ്ടായി വിഭജിച്ച് ഒരു ഭാഗം യഹൂദര്‍ക്കും മറ്റേത് അറബികള്‍ക്കും കൊടുക്കാന്‍ തീരുമാനിച്ചു.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച രൂപരേഖ ഇതായിരുന്നു.




പ്രതീക്ഷിച്ച അത്രയും സ്ഥലം ലഭിച്ചില്ലെങ്കിലും  യഹൂദര്‍ അത് അംഗീകരിച്ചു. പക്ഷെ അറബികള്‍ അംഗീകരിച്ചില്ല. അറബി രാഷ്ട്രങ്ങള്‍ ഒന്നായി ഇതിനെ എതിര്‍ത്തു. British Mandate ന്റെ 75% അറബികളുടെ രാഷ്ട്രമായി നേരത്തെ തന്നെ ബ്രിട്ടന്‍ കൊടുത്തിരുന്നു. ബാക്കി വന്ന 25% ഭൂമിയിലെ പകുതി യഹൂദ രാഷ്ട്രത്തിനായി നീക്കിവച്ചപ്പോള്‍ അതുപോലും അംഗീകരിക്കാന്‍  അറബികള്‍ തയ്യാറായില്ല. അറബ് ലീഗ് നേതാവ്   Azzam Pasha പറഞ്ഞത് ഇതായിരുന്നു.

“The Arab world is not in a compromising mood. It’s likely, Mr. Horowitz that your plan is rational and logical, but the fate of nations is not decided by rational logic. Nations never concede; they fight. You won’t get anything by peaceful means or compromise. You can, perhaps, get something, but only by the force of your arms. We shall try to defeat you. I am not sure we’ll succeed, but we’ll try. We were able to drive out the Crusaders, but on the other hand we lost Spain and Persia. It may be that we shall lose Palestine. But it’s too late to talk of peaceful solutions.”

ഐക്യരാഷ്ട്ര സഭക്കോ ബ്രിട്ടനോ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുന്നെ പാലസ്തീനില്‍ ആഭ്യന്തര യുദ്ധം ഉണ്ടായി. സമീപ പ്രദേശങ്ങളിലെ മുസ്ലിങ്ങള്‍ പാലസ്തീനിലെ മുസ്ലിങ്ങള്‍ക്ക്  വേണ്ടി യുദ്ധം ചെയ്യാന്‍ വന്നു. പക്ഷെ വിജയിച്ചില്ല. ഇതിനിടയില്‍ ഇസ്രയേല്‍ അവര്‍ക്ക് ലഭിച്ച ഭാഗത്ത് ഒരു രാജ്യം പ്രഖ്യാപിച്ചു. അപ്പോള്‍ എല്ലാ അറബ് രാജ്യങ്ങളും ഒരുമിച്ച് ഇസ്രയേലിനെതിരെ യുദ്ധം ചെയ്തു. അറബികള്‍ക്ക് വേണ്ടി നീക്കി വച്ചിരുന്ന ഭാഗം  ജോര്‍ദ്ദന്‍ കയ്യടക്കി. കിഴക്കന്‍  ജെറുസലെം  ഉള്‍പ്പടെ. യുദ്ധത്തില്‍ അറബികള്‍ക്ക് ജയിക്കാന്‍ സാധിച്ചില്ല എന്നു മാത്രമല്ല, കൂടുതല്‍  ഭൂവിഭാഗങ്ങള്‍ കൂടി ഇസ്രയേല്‍ കയ്യടക്കി. 1948 ല്‍ യുദ്ധം അവസാനിക്കുമ്പോള്‍ ഉള്ള പാലസ്തീന്റെ ചിത്രം ഇതായിരുന്നു. 


Map of Israel, the West Bank, and Gaza following the 1948 war.


1967 ല്‍ വീണ്ടും അറബി രാഷ്ട്രങ്ങളൊന്നായി ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിച്ചു. തിരിച്ചടിച്ച ഇസ്രയേല്‍ പാലസ്തീന്‍ പ്രദേശം മുഴുവനായും പിടിച്ചെടുത്തു. കൂടാതെ സിറിയയില്‍ നിന്നും ഗോലാന്‍ കുന്നുകളും, ഈജിപ്റ്റില്‍ നിന്നും സീനായ് ഭാഗവും കയ്യടക്കി. അപ്പോഴത്തെ ചിത്രം ഇതായിരുന്നു.


1973 ല്‍ വീണ്ടും അറബികള്‍ ഇസ്രയേലിനെ ആക്രമിച്ചു. തിരിച്ചടിച്ച ഇസ്രയേല്‍ ഈജിപ്റ്റിലേക്കും സിറിയയിലേക്കും കൂടുതല്‍ മുന്നേറി. വെടിനിറുത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ പിന്മാറി. 1979 ല്‍ ഈജിപ്റ്റുമായി കരാറുണ്ടാക്കി സിനായില്‍ നിന്നും പിന്‍മാറുകയും ചെയ്തു




ഈജിപ്റ്റുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ ശേഷം ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങളില്‍ യഹൂദ കുടിയേറ്റം ആരംഭിച്ചു. ഗാസയിലും  വെസ്റ്റ് ബാങ്കിലും പല കുടിയേറ്റ കേന്ദ്രങ്ങളും ഉയര്‍ന്നു വന്നു. പലസ്തീനികള്‍ പല നിയന്ത്രണങ്ങള്‍ക്കും വിധേയരാകാന്‍ തുടങ്ങി.  അവര്‍ക്ക്  നിത്യേന പല ഇസ്രയേലി ചെക്ക് പോസ്റ്റുകളില്‍ കൂടിയും കടന്നു പോകണമെന്ന സ്ഥിതി വന്നു. അറബ് പ്രദേശങ്ങളൊക്കെ നിശ്ചലാവസ്ഥയില്‍ ആയപ്പോള്‍ ജോലിക്കു വേണ്ടി ഇസ്രായേലിനകത്തേക്ക്  അറബികള്‍ക്ക് പോകേണ്ടി വന്നു.  പരസ്പര ആക്രമണങ്ങളില്‍ അനേകം പാലസ്തീനികളും യഹൂദരും കൊല്ലപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഒരു യുദ്ധത്തിലൂടെ ഇസ്രയേലിനെ ജയിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവുണ്ടായപ്പോള്‍ പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് തന്റെ തീവ്രവാദനിലപടുകള്‍ ഉപേക്ഷിച്ച്  ഇസ്രയേലുമായി ചര്‍ച്ചക്കും ഒത്തുതീര്‍പ്പിനും തയ്യാറായി.

അങ്ങനെ ചരിത്ര പ്രസിദ്ധമായ ഓസ്ലോ കരാര്‍ ഒപ്പു വച്ചു. അതുപ്രകാരം അറബ് പ്രദേശത്ത് പരിമിതമായ സ്വയം ഭരണം നടപ്പിലായി. 2005 ല്‍ ഗാസ മുനമ്പില്‍ നിന്നും  ഇസ്രയേല്‍ എല്ലാ കുടിയേറ്റകേന്ദ്രങ്ങളും പൊളിച്ചു മാറ്റി പിന്മാറി. പക്ഷെ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ തുടര്‍ന്നു. കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങളും പണുതുയര്‍ത്തി. ഇപ്പോള്‍ പാലസ്തീന്‍ പ്രദേശത്തിന്റെ ചിത്രം ഇതാണ്.




2007ല്‍ ഹമാസ് എന്ന സംഘടന അധികാരത്തിലെത്തിയ ശേഷം വെസ്റ്റ് ബാങ്ക് പൊതുവെ ശാന്തമായപ്പോള്‍ സംഘര്‍ഷം ഗാസയും ഇസ്രയേലും തമ്മിലായി മാറി.

മുസ്ലിങ്ങള്‍  യഹൂദരെ വെറുക്കാന്‍ കാരണം പാലസ്തീന്‍ കയ്യടക്കി എന്നതു മാത്രമല്ല. അവരുടെ വേദ പുസ്ത്കമായ  കുര്‍ആനില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും വെറുക്കപ്പെടുന്നതും യഹൂദരാണ്. മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റേതായി പരാമര്‍ശിക്കപ്പെടുന്ന ഒരു പ്രസ്താവമുണ്ട്. ഹദീസുകളില്‍ ആണതുള്ളത്.

Al Bukhari and Muslim 

 "The Hour will not be established until you fight with the Jews, and the stone behind which a Jew will be hiding will say. "O Muslim! There is a Jew hiding behind me, so kill him." 

1947 മുതല്‍ ഈ ;പ്രശ്നത്തിന്റെ പേരില്‍ മുസ്ലിങ്ങളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു കേട്ട ചില പരാമര്‍ശങ്ങള്‍ കൂടി ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

From Abid Saud King of Saudi Arabia 1947:
“There are fifty million Arabs. What does it matter if we lose ten million people to kill all of the Jews. The price is worth it.”
From Azam Pasha, Secretary General of the Arabs League 1947:
“This will be a war of extermination and momentous massacre, which will be spoken of like the Mongolian Massacres.”
From Haj Amin El Hussein Mufti of Jerusalem 1947
“I declare a holy war my Moslem brothers. Murder the Jews! Murder them all!”
Radio Cairo, May 17, 1967
“Egypt is ready to plunge into a total war that will be the end of Israel” 
ഇന്ന് ഹമാസും, ഹെസ്ബൊള്ളയും, അല്‍ ഖയിദയും, മുസ്ലിം ബ്രദര്‍ഹുഡും, ഇറാനും  ഒക്കെ ഇസ്രയേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാനുള്ള ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇസ്രയേല്‍ നിലനില്‍പ്പിനായുള്ള യുദ്ധത്തിലും. ഇന്‍ഡ്യക്കാരും ലോകത്തെ മറ്റു ജനവിഭാഗങ്ങളും ഏത് പക്ഷത്തു ചേരണം എന്നത് പലതിനെയും ആശ്രയിച്ചിരിക്കുന്നു. അതില്‍ രാഷ്ട്രീയമുണ്ട്.മത വിശ്വാസമുണ്ട്. വെറുപ്പുണ്ട്.  പ്രതികാരമുണ്ട്. നിരാശയുണ്ട്. കുറ്റബോധമുണ്ട്. ധാര്‍ഷ്ട്യമുണ്ട്. മനുഷ്യത്വമുണ്ട്. സഹാനുഭൂതിയുണ്ട്. അനുകമ്പയുണ്ട്. പേടിയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മാനുഷികഭാവങ്ങളും ഇതില്‍ പ്രവര്‍ത്തിക്കുണ്ട്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

ഹമാസ് എന്ന സംഘടനയുടെ സ്ഥാപക നേതാവായ ഷേക്ക് ഹസന്‍ യൂസഫിന്റെ മകന്‍ മൊസബ് ഹസന്‍  യൂസഫ് ഇസ്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ഓടിപ്പോയി. 
ഹമാസ് എന്ന സംഘടനയേക്കുറിച്ചും, ഇസ്രയേലിനേക്കുറിച്ചും, പാലസ്തീനേക്കുറിച്ചും, ഇസ്ലാമിക ഭീകരവാദത്തേക്കുറിച്ചും അദ്ദേഹം നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ ള്‍ ഈ വീഡിയോ ക്ളിപ്പിംഗുകളില്‍  കാണാം.




ഈ സംഘര്‍ഷത്തിനിടയില്‍ കുടുങ്ങിപ്പോയ ഒരു ജന വിഭാഗം പാലസ്തീനിലുണ്ട്. അവിടത്തെ ക്രിസ്ത്യാനികള്‍. മുസ്ലിങ്ങളും യഹൂദരും തമ്മിലുള്ള പ്രശ്നമായി ഇത് ചുരുക്കുമ്പോള്‍ അസ്തിത്വം നഷ്ടപ്പെടുന്ന ഒരു ജന വിഭാഗമാണവര്‍.  അവരേക്കുറിച്ച് ആരും ഒരു ചര്‍ച്ചയിലും പേരിനു വേണ്ടിയെങ്കിലും  ഒരു ചെറിയ പരാമര്‍ശം നടത്തി കാണാറില്ല.