Saturday, 28 January 2012

റോഡപകടങ്ങളുടെ സ്വന്തം നാട് !!!!.
സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ കേരളം അസൂയാവഹമായ നേട്ടങ്ങള്‍ കൈ വരിച്ചിട്ടുണ്ട്. പക്ഷെ ചില കാര്യങ്ങളില്‍ കേരളം വളരെ പിന്നിലാണ്. അതിലൊന്നാണ്‌ റോഡ് സുരക്ഷ. റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.സാക്ഷര കേരളത്തിനെന്തു പറ്റി?

ഇന്നത്തെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണു ചുവടെ.


2011 ല്‍ വഴിയില്‍ വീണുടഞ്ഞ ജീവന്‍ 4100.

>>>>തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണം ആദ്യമായി നാലായിരം കടന്നു. കഴിഞ്ഞ വര്‍ഷം 35,208 അപകടങ്ങളിലായി 4098 ജീവനുകളാണു പൊലിഞ്ഞത്.<<<<

 ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനൊപ്പം വായിച്ച മറ്റ് ചില വാര്‍ത്തകള്‍ കൂടി.


ദേശീയപാതയില്‍ രാത്രി ബൈക്ക് അപകടം; രണ്ടു യുവാക്കള്‍ രക്തം വാര്‍ന്നു മരിച്ചു  
 
>>>>ആറ്റിങ്ങല്‍: ദേശീയപാതയില്‍ രാത്രി ബൈക്ക് അപകടത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ രക്തം വാര്‍ന്നു മരിച്ചു. നാവായിക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം ശ്രീനിലയത്തില്‍ പരേതനായ രവീന്ദ്രന്‍ നായരുടെ മകന്‍ ശ്രീകാന്ത് (31), നാവായിക്കുളം നൈനാംകോണം ഷിജു മന്ദിരത്തില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ഷിജു (കുട്ടന്‍- 31) എന്നിവരാണു മരിച്ചത്.<<<< 


മധുരയ്ക്കുസമീപം വാഹനാപകടം; പൊല്‍പ്പുള്ളിസ്വദേശികളായ രണ്ടുപേര്‍ മരിച്ചു 


  >>>>>മധുരയ്ക്കടുത്ത് തിരുവോണത്ത് വാഹനാപകടത്തില്‍ പൊല്‍പ്പുള്ളിസ്വദേശികളായ രണ്ട് ലോറിഡ്രൈവര്‍മാര്‍ മരിച്ചു.


പൊല്‍പ്പുള്ളി പാപ്പാങ്ങോട് പരേതനായ ദേവദാസിന്റെ മകന്‍ രാമദാസ് (33), വേര്‍കോലി കണ്യാര്‍കുളമ്പ് ഗണേശന്റെ മകന്‍ സുനില്‍ (27) എന്നിവരാണ് മരിച്ചത്.


തിരുവോണത്തിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരുലോറിയില്‍ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു. <<<<<

കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് മലയാളി എന്‍ജി. വിദ്യാര്‍ഥികള്‍ മരിച്ചു 

>>>>>ചെന്നൈ: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.എസ്.ആര്‍.എം.എന്‍ജിനീയറിങ് കോളേജില്‍ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ആലപ്പുഴ മുല്ലക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ ആര്‍. ശ്രീനിവാസന്റെയും രതി ശ്രീനിവാസന്റെയും എക മകന്‍ ആകാശ് (20) തൃശ്ശൂര്‍ മിഷന്‍ ആസ്പത്രിയില്‍ അസോസിയേറ്റ് പ്രൊഫ. ജെറി ഇരാളിയുടെയും അമല ആസ്പത്രിയില്‍ റിസേര്‍ച്ച് വിഭാഗത്തിലെ കെസിയ ജെറിയുടെയും എക മകന്‍ ജോസഫ് ഇരാളി (20) എന്നിവരാണ് മരിച്ചത്. <<<<<

സ്വകാര്യബസിനടിയില്‍പ്പെട്ട്‌ വഴിയാത്രക്കാരന്‍ മരിച്ചു

>>>>>കുമരകം: വഴിയാത്രക്കാരനായ മധ്യവയസ്‌കന്‍ ഇടുങ്ങിയ കലുങ്കില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. കുമരകം മട്‌ലേച്ചിറ ശശിധരന്‍ (65) ആണ്‌ ദാരുണമായി മരിച്ചത്‌..<<<<

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ യുവാവു മരിച്ചു

>>>>>കടുത്തുരുത്തി: ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവറായ യുവാവു മരിച്ചു. ഓട്ടോയാത്രികരായ രണ്ടു യുവാക്കള്‍ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കടുത്തുരുത്തി പാലകര പുഞ്ചമുള്ളില്‍ പി.ടി. ബിജു (39) ആണ്‌ മരിച്ചത്‌. ഇരവിമംഗലം കാരുവേലില്‍ ജോബി (26), വാലാച്ചിറ വഞ്ചിപ്പുരയ്‌ക്കല്‍ നിജോ (28) എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കുറുപ്പന്തറ പുളിന്തറ വളവിനു സമീപമായിരുന്നു അപകടം.<<<<<തമിഴ്‌നാട്ടില്‍നിന്നു വന്ന കാര്‍ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു
>>>>>പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന്‌ പുനലൂരിലേക്ക്‌ വന്ന കാര്‍ വാളക്കോട്‌ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. മൂന്ന്‌ പേര്‍ക്ക്‌പരുക്ക്‌.

തമിഴ്‌നാട്‌ ശങ്കരന്‍കോവില്‍ മണാപ്പെട്ടി പെട്ടിനല്ലൂര്‍ കിഴക്കേതെരുവില്‍ വെള്ളദുരൈ(57) ആണ്‌ മരിച്ചത്‌. കാറിലുണ്ടായിരുന്ന പൂവയ്യ, റാശയ്യ, കാശി എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.<<<<<
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടിലെ അസ്വസ്ഥ ജനകമായ  ഭാഗം ഇതാണ്.

 -മരിച്ചവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍.
 -ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതല്‍.

ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്

ചോരത്തിളപ്പുള്ള  യുവാക്കള്‍  കൂടുതല്‍ വേഗമുള്ള ആധുനിക ബൈക്കുകളില്‍  ചെത്തിനടക്കുന്നു.   വേഗം നിയന്ത്രിക്കണമെന്ന ചിന്തയൊന്നും അവര്‍ക്കില്ല. ഇതോടൊപ്പം മിക്കപ്പോഴും അവര്‍ മദ്യപിച്ചിട്ടുമുണ്ടാകും. മദ്യപിച്ചാല്‍ വേഗത നിയത്രിക്കാനൊന്നും തോന്നില്ല. 

മലയാളികള്‍ക്ക് അടിസ്ഥാനപരമായി ഒരു  ന്യൂനതയുണ്ട്. എവിടെയും ഇടിച്ചു കയറുക എന്നതാണത്. ഒരിടത്തും  ക്യൂ പാലിക്കാനോ തന്റെ ഉഴത്തിനു വേണ്ടി കാത്തുനില്‍ക്കാനോ  അവനു ക്ഷമയില്ല. റോഡിലുകളിലും ഇതാവര്‍ത്തിക്കുന്നു. അക്ഷമയും അശ്രദ്ധയുമാണ്, കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണം.ഇതോടൊപ്പം ഡ്രൈവിംഗില്‍ ശരിയായ പരിശീലനം ലഭിക്കായ്കയും കൂടെ ആകുമ്പോള്‍  കേരളത്തിലെ റോഡുകള്‍ ചോരക്കളമാകുന്നു. 

പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍  കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും  വണ്ടി ഓടിക്കുന്നവരും  കാല്‍നട യാത്രക്കാരും  ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

അധികാരികളും പൊതു ജനങ്ങളും ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട ഒരു സംഗതിയാണിത്. ബോധവത്കരണത്തിനൊക്കെ ഇതില്‍ വളരെ വലിയ ഒരു പങ്കുണ്ട്.Tuesday, 24 January 2012

Monday, 23 January 2012

മുണ്ടുരിഞ്ഞുള്ള പീഡനം.
കേരളത്തില്‍ എത്ര മുസ്ലിങ്ങളുണ്ട്? ചില മുസ്ലിങ്ങളോട് ചോദിച്ചാല്‍ ഉത്തരം റെഡി. പ്രത്യേകിച്ച് കരിനാക്കുള്ള മുസ്ലിങ്ങളോട് ചോദിച്ചാല്‍ വളരെ കൃത്യമായി പറഞ്ഞു തരും. കേരള മുസ്ലിങ്ങളുടെ അഭിമാനത്തിന്റെ അടിയാധാരവും മേലാധാരവും കയ്യിലുള്ള കരിനാക്കന്‍മാരുടെ അഭിപ്രായത്തില്‍ അവര്‍ 258 പേരേ ഉള്ളു.

ഇപ്പോള്‍ ഈ കണക്കെടുപ്പു നടത്താനുള്ള കാരണം, ഒരു പ്രത്യേക തരം മുസ്ലിം പീഢനം കേരളത്തില്‍ നടക്കുന്നു എന്ന തോന്നലില്‍ നിന്നാണ്. അതാണ്, മുണ്ടുരിഞ്ഞുള്ള പീഡനം. മുസ്ലിം പേരുള്ള ആരോട് എന്തു പറഞ്ഞാലും ആര്‍ക്കെതിരെ എന്ത് ആരോപണം വന്നാലും, ഉടന്‍ ഇരയാക്കപ്പെടുന്നു പീഢിപ്പിക്കപ്പെടുന്നു എന്ന കരച്ചില്‍ തുടങ്ങും. ഈ ശ്രേണിയിലെ ഏറ്റവും പുതിയ എപിസോഡാണ്, മുണ്ടുരിഞ്ഞുള്ള പീഡനം.

ഈ കരച്ചിലിലേക്ക് നയിച്ച സംഭവഗതികള്‍ ഇങ്ങനെ.

മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന മുസ്ലിങ്ങളുടെ പ്രസിദ്ധീകരണമായ മാധ്യമം എന്ന പ്രസിദ്ധീകരണത്തില്‍  കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു എന്ന പേരില്‍ അതിശയോക്തിപരമായ ഒരു ലേഖനം വന്നു.  ഈ ലേഖകന്‍ പറയുന്നത്,  കേരള സര്‍ക്കാര്‍ കുറച്ചു മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് നോട്ടപ്പുള്ളികളാക്കി എന്നാണ്. ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ വെറും ഗോസിപ്പ് കോളമെഴുത്തുകാരനാകുന്ന ദയനീയ കാഴ്ച്ചയാണീ ലേഖ നം  ​വായിച്ചാല്‍ കാണാനാകുക. ഈ  മെയില്‍ ഐ ഡി കളുടെ ഉടമസ്ഥര്‍ എങ്ങനെ എന്തുകൊണ്ട് നോട്ടപ്പുള്ളികളായി എന്ന് ഈ ലേഖനത്തിലൊരിടത്തും പറയുന്നില്ല. എന്നു വച്ചാല്‍ അത് വളരെ സമര്‍ദ്ധമായി മുക്കിക്കളഞ്ഞു.

വിജു വി നായര്‍ എഴുതിയത് ഇതായിരുന്നു. 


>>>>>ക്രൈം എന്‍ക്വയറി സെല്ലിന്റെ  അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന്‌ ഒരു കത്തയച്ചത്രെ.  കത്തിനൊപ്പം നല്‍കിയിട്ടുള്ള നീണ്ട പട്ടികയിലെ വ്യക്തികളുടെ ഇ- മെയില്‍ ഐ.ഡികള്‍ പരിശോധിക്കുക, അവരുടെ ലോഗ് ഇന്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മെയില്‍സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് സംഘടിപ്പിക്കുക എന്നിവയാണ് കത്തിലെ ആവശ്യം.അവരുടെ ഇലക്ട്രോണിക് വിനിമയത്തിന്റെ ലോഗ്-ഇന്‍ വിവരങ്ങള്‍ ശേഖരിക്കുക എന്നു പറയുമ്പോള്‍ പാസ്വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികള്‍ അവരറിയാതെ പൊലീസിനു ലഭ്യമാക്കുക എന്നാണര്‍ഥം.<<<<ഈ ആവശ്യത്തോട്, ബന്ധപ്പെട്ട മെയില്‍സര്‍വീസ് പ്രൊവൈഡര്‍മാര്‍  എങ്ങനെ പ്രതികരിച്ചു എന്നത് മാദ്ധ്യമത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്.


>>>>പട്ടികയില്‍ പെട്ടവരുടെ വിനിമയങ്ങളുടെ പകര്‍പ്പുകള്‍ ചേര്‍ത്തുള്ള വിപുലശേഖരമാണ് കൈമാറിയതെന്ന് കമ്പനി വക്താക്കള്‍  പറയുന്നു.  വിപുല വിവരങ്ങള്‍ അടങ്ങിയ ഏഴു ജിഗാ ബൈറ്റുള്ള സീഡികള്‍ ഹൈടെക് സെല്‍ ഡിവൈ.എസ്.പി വിനയകുമാരന്‍ നായരുടെ നേതൃത്വത്തിലെ അഞ്ചംഗ സംഘം ഇപ്പോള്‍ പരിശോധിച്ചുവരുകയാണ്.<<<<< 

ഇതെങ്ങനെ ഇ മെയില്‍ ചോര്‍ത്തലാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല.


അവരുടെ ഇലക്ട്രോണിക് വിനിമയത്തിന്റെ ലോഗ്-ഇന്‍ വിവരങ്ങളോ പാസ്‌വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികളോ  അവരറിയാതെ പൊലീസിനു ലഭ്യമാക്കിയതായി  ഈ ലേഖനത്തില്‍ പറയുന്നില്ല. പകരം ഇ മെയില്‍ വിനിമയങ്ങളുടെ വിശദാംശങ്ങള്‍ കൈ മാറി എന്നേ ഉള്ളു.

ഇതില്‍ നിന്നും സുബോധമുള്ളവര്‍ മനസിലാക്കുക,  പോലീസിന്‌ പാസ്‌വേഡ് ലഭിക്കുകയോ ആരുടെയെങ്കിലും ഇ മെയിലില്‍ പോലീസ് അതിക്രമിച്ചു കയറുകയോ ചെയ്തിട്ടില്ല എന്നാണ്.


ഈ സി ഡിയിലുള്ളത്  ആരുടെയും പാസ് വേഡ് ഉള്‍പ്പടെയുള്ള  ലോഗ് ഇന്‍ വിവരങ്ങള്‍  ഉപയോഗിച്ച്, ഇ മെയിലില്‍ അതിക്രമിച്ചു കയറി ശേഖരിച്ചവയല്ല. തികച്ചും നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ ബന്ധപ്പെട്ട മെയില്‍സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് ഔദ്യോഗികമായി ശേഖരിച്ചവയാണ്.


ഇ മെയില്‍ ചോര്‍ത്തുന്നതെങ്ങനെ, എന്നതിനേപ്പറ്റി അടിസ്ഥാന വിവരമുള്ള ആരും ഇത് ഇ മെയില്‍ ചോര്‍ത്തലാണെന്ന് പറയില്ല.

മുസ്ലിങ്ങളെ മുണ്ടുരിഞ്ഞ് പീഡിപ്പിക്കുന്നേ എന്ന് കരയുന്ന എല്ലാവരും എന്തു കൊണ്ട് ഈ അന്വേഷണം വേണ്ടി വന്നു എന്ന് മനസിലാക്കിയിട്ടും, മനപ്പൂര്‍വ്വം അത് തമസ്കരിക്കുന്നു.


ആരാവശ്യപ്പെട്ടാലും  ഒരു സര്‍വീസ് പ്രൊവൈഡറും ഒരാളുടെയും പാസ് വേഡ് കൊടുക്കില്ല. അങ്ങനെ കൊടുത്താല്‍ അവരുടെ വിശ്വാസ്യത തകരും. നിലനില്‍പ്പുമില്ലാതാകും.  ഇ മെയിലിലുള്ള വിശദാംശങ്ങള്‍  ആവശ്യപ്പെടുന്ന അധികാരികള്‍ക്ക് എല്ലാവരും കൈ മാറാറുണ്ട്. അതൊന്നുമിന്നലെ തുടങ്ങിയതല്ല.

കേരള പോലീസിന്റെ  ഇന്റെലിജെന്‍സ്‌ വിഭാഗം ഈ ഇമെയില്‍ ഐ ഡി കളെ പറ്റി അന്വേഷണം നടത്തുന്നതിനു പല കാരണങ്ങളുണ്ടാകാം. എന്തുകൊണ്ടാണവര്‍ ഇത് ചെയ്തതെന്നു ഇതു വരെ പുറത്തു പറഞ്ഞിട്ടില്ല. കേഅസന്വേഷണം തീരുന്നതു വരെ അത് പുറത്തു പറയാനും പോകുന്നില്ല.  അതു വരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാവും.

കുറ്റവാളിയെന്ന് പോലീസ് സംശയിക്കുന്ന ഒരു ക്രിമിനലിന്റെ  പക്കല്‍ നിന്ന് കുറെ ഇ മെയില്‍ വിലാസങ്ങള്‍ കിട്ടി.  അത് ആരുടെയൊക്കെ എന്നും അവരുമായി ഇയാള്‍ നടത്തിയ ആശയവിനിമയങ്ങള്‍ എന്തൊക്കെയെന്നും അന്വേഷിക്കുന്നത് കുറ്റാന്വേഷണത്തിന്റെ ഭാഗമാണ്. അറസ്റ്റ്  സംശയിക്കപ്പെട്ടയാള്‍ മുസ്ലിമാണ്. സ്വാഭാവികമായും അയാളുമായി ബന്ധപ്പെടുന്നവര്‍ കൂടുതലും മുസ്ലിങ്ങളായി പോയി. അത് കേരള പോലീസിന്റെയോ കേരള സര്‍ക്കാരിന്റെയോ മറ്റ് മലയാളികളുടെയോ കുഴപ്പമല്ല. ഭൂരിഭാഗവും മുസ്ലിങ്ങളുടെ ഐ ഡി സൂക്ഷിച്ച ആ വ്യക്തിയുടെ കുറ്റമാണ്. അത് മുസ്ലിങ്ങളുടെ പൊതു സ്വഭാവവുമാണ്. ഭൂരിഭാഗം മുസ്ലിങ്ങളും മുസ്ലിങ്ങളുമായേ ചെങ്ങാത്തം കൂടൂ.

അദ്ദേഹത്തില്‍ നിന്നും ലഭിച്ച 268 ഇ മെയില്‍ ഐ ഡികളില്‍ 258 ഉം
മുസ്ലിങ്ങളു ടേതായി പോയതിന്‌ കേരള പോലീസിന്റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല.

വിദ്വംസക പ്രവര്‍ത്തനം നടത്തുന്നതിനു തെളിവുകളുള്ള ഒരാളുടെ പക്കല്‍ കേരളത്തിലെ അനേകം മുസ്ലിം നേതാക്കളുടെ ഇ മെയില്‍ വിലാസങ്ങള്‍ എങ്ങനെ വന്നു?

അവരുടെ ഇലക്ട്രോണിക് വിനിമയത്തിന്റെ ലോഗ്-ഇന്‍ വിവരങ്ങളും  പാസ്‌വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികളും അവരറിയാതെ പൊലീസിനു ലഭ്യമാക്കിയിരുന്നെങ്കില്‍  ഏഴു ഗിഗാ ബൈറ്റുള്ള ഒരു സി ഡി നല്‍കേണ്ട ആവശ്യമില്ല. ഒന്നോ രണ്ടൊ പേജില്‍ നല്‍കാവുന്ന വിവരങ്ങളേ അതിനു വേണ്ടൂ.  ബാക്കി പോലീസ് കണ്ടു പിടിച്ചുകൊള്ളും. ഏഴു ഗിഗാ ബൈറ്റുള്ള സി ഡി കള്‍ നല്‍കി എന്നത്, ലോഗ്-ഇന്‍ വിവരങ്ങളും  പാസ്‌വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികളും പോലീസിനു നല്‍കി എന്നതിനെ പൊളിച്ചടുക്കുന്നു.

ഇതില്‍ നിന്നും സുബോധമുള്ളവര്‍ മനസിലാക്കുക,  പോലീസിന്‌ പാസ്‌വേഡ് ലഭിക്കുകയോ ആരുടെയെങ്കിലും ഇ മെയിലില്‍ പോലീസ് അതിക്രമിച്ചു കയറുകയോ ചെയ്തിട്ടില്ല എന്നാണ്. ഇ മെയില്‍ ചോര്‍ത്തി എന്ന കരച്ചില്‍ കള്ളക്കരച്ചിലാണെന്ന് വരുന്നു. 

അപ്പോള്‍ കുറച്ചു മുസ്ലിങ്ങളും അവരുടെ പിണിയാളുകളും പ്രചരിപ്പിക്കുന്നത്  ഊതിപ്പെരുപ്പിച്ച അതിശയോക്തികളാണെന്ന് തെളിയുന്നു. ഇതൊക്കെ എഴുതി വിടുന്നവര്‍ റ്റാര്‍ഗെറ്റ് ചെയ്യുന്നത് വ്യക്തമായും മുസ്ലിം ലീഗിനെയാണ്. ഇവര്‍ പ്രചരിപ്പിക്കുന്നത്  ഇതാണ്. മുസ്ലിങ്ങളെ ഒന്നാകെ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പോലീസും തീവ്രവാദികളായി മുദ്രകുത്തുന്നു. അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ ഇരിക്കുന്ന മുസ്ലിം ലീഗ് മുസ്ലിങ്ങള്‍ക്കെതിരാണ്. ഈ സന്ദേശം നല്‍കിയിട്ട് ഇവര്‍ എന്തു നേടുന്നു?

വ്യക്തികളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നു എന്നതിനപ്പുറം, മുസ്ലിങ്ങളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നു എന്നാണിപ്പോഴത്തെ ആരോപണം. ഒളിഞ്ഞു നോട്ടത്തിന്റെ ധാര്‍മികതക്കപ്പുറം ഇതിനൊരു വര്‍ഗ്ഗീയ പരിവേഷം നല്‍കപ്പെട്ടിരിക്കുന്നു. ലോകത്തുണ്ടാകുന്ന എല്ലാ  ഭീകര സംഭവങ്ങളിലും മുസ്ലീം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണം ഇപ്പോള്‍ തന്നെയുണ്ട്. ആ ധാരണക്ക് പുതിയ ഒരു മാനം നല്‍കാനായി  മാദ്ധ്യമത്തിലൂടെ വിജു  വി നായര്‍ക്ക്. ഈ വിഷയത്തില്‍ പ്രതികരിച്ച മുസ്ലിം സമുദായത്തിലെ ഭൂരിഭാഗം പേര്‍ക്കും ഉള്ള ഈ ധാരണയെ ഉറപ്പിക്കാന്‍ ഈ സംഭവം ഏറെ സഹായിച്ചിട്ടുണ്ട്.   ഇത്തരം ഒരു വിവാദം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു സംഭവവും  നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  ജോസഫ് സാറിന്റെ കൈവെട്ടിലേക്ക് നയിച്ച സംഭവത്തിന്റെ തനിയാവര്‍ത്തനമാണിത്. പ്രവാചാകനെ നിന്ദിച്ചേ എന്ന് അലറി കരഞ്ഞവര്‍ തന്നെ  മുസ്ലിം സമുദായത്തിന്റെ മുണ്ടിരിയുന്നേ എന്നും കരയുന്നു. കേരളത്തില്‍ ഒരു കാക്ക പറന്നാലും അത് മുസ്ലിങ്ങള്‍ക്കെതിരെ എന്നാക്കി തീര്‍ക്കാന്‍  ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലിം പേരുള്ള എന്തു കണ്ടാലും  അതില്‍ ഒരു വര്‍ഗ്ഗീയത ഇവര്‍ കുഴിച്ചെടുക്കും. ബോധപൂര്‍വം അതിന്റെ ഭാഗമാകുന്നു പലരും.

അബ്ദുള്‍ വഹാബ് എം പി പറഞ്ഞത് അദ്ദേഹത്തേപ്പറ്റി കുറെ നാളുകളായി അന്വേഷണം  നടക്കുന്നു എന്നാണ്. പക്ഷെ ഇന്നു വരെ അദ്ദേഹത്തെ പോലീസ് ഉപദ്രവിച്ചു എന്നൊന്നും  പറഞ്ഞു കേട്ടിട്ടില്ല. 

മുസ്ലിം ലീഗ് ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന നിലപാട് പക്വതയുള്ളതാണ്. അണികളെ ഇളക്കി വിട്ട്  വര്‍ഗ്ഗീയ  ചേരിതിരിവുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. 

നിരപ രാധികളാണെങ്കിലും ചിലപ്പോള്‍ അന്വേഷണത്തെ നേരിടേണ്ടി വന്നേക്കാം. അതൊക്കെ നീതി ന്യായ വ്യവസ്ഥയുടെ ഭാഗങ്ങളാണ്. എത്രയോ മറ്റ് സമുദായക്കാര്‍ ഇവിടെ അനേകം ​കേസുകളില്‍ അകപ്പെടുന്നു. വിചാരണയെ നേരിടുന്നു. നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്നു. അവരാരും ഞങ്ങളെ മുണ്ടുരിഞ്ഞ് പീഡിപ്പിക്കുന്നേ എന്ന് കരഞ്ഞു നടക്കാറില്ല. മറ്റുള്ളവര്‍ക്കില്ലാത്ത ഏതെങ്കിലും പ്രത്യേക കൊമ്പ് മുസ്ലിങ്ങള്‍ക്കുണ്ടോ?