Friday 28 June 2013

രാഷ്ട്രീയ വിഷാദ രോഗം 




മുസ്ലിം ലീഗ് എന്ന മത സംഘടന  ശ്രേഷ്ട ഭാഷ ആയ മലയാളത്തിനു പുതിയ സംഭാവന നല്‍കിയിരിക്കുന്നു. രാഷ്ട്രീയ വിഷാദ രോഗം. പ്രശസ്ത ഭാഷാപണ്ഡിതന്‍ കെ പി എ മജീദിന്റെ വക ആണാ സംഭാവന. കേരള രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ മലീമസമാക്കുന്ന മുസ്ലിം ലീഗിന്റെ ചില നടപടികളെ  വി എസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചപ്പോഴായിരുന്നു ആ പ്രയോഗമുണ്ടായത്. വി എസിനു രാഷ്ട്രീയ വിഷാദരോഗമാണെന്ന്. 

മജീദിനു മാത്രമല്ല ഈ അഭിപ്രായമുള്ളത്. മൊഹമ്മദ് ബഷീര്‍ ഇത് ഇംഗ്ളീഷില്‍ ആക്കി പറഞ്ഞത് ഇങ്ങനെ. രാഷ്ട്രീയ പ്രതിയോഗികള്‍ക്കുനേരെ ക്രൂരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം ആനന്ദിക്കുന്ന ‘പൊളിറ്റിക്കല്‍ സാഡിസ്റ്റ്’ ആണ് വി.എസ്.  

കുഞ്ഞാലിക്കുട്ടി ഇതിന്റെ അറബി പരിഭാഷ പറഞ്ഞില്ല. അതിനു പകരം ​മരവിച്ച ഹൃദയവുമായി നടക്കുന്നു എന്നാണു പറഞ്ഞത്. എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നു തന്നെ.

മുസ്ലിം ലീഗ് ഇതുപോലെ നിയന്ത്രണം വിടാന്‍ ഉണ്ടായ കാരണം, വി എസ് ചില കാര്യങ്ങള്‍ പറഞ്ഞതാണ്. ഇവ മര്‍മ്മത്തുതന്നെ കൊണ്ടു എന്നതിന്റെ തെളിവാണ്, മജീദിന്റെയും  ബഷീറിന്റെയും കുഞ്ഞാലിയുടെയും പ്രതികരണങ്ങളൊക്കെ. മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് തങ്ങള്‍ പക്ഷെ, വി എസ് പറഞ്ഞത് മറുപടി  അര്‍ഹിക്കുന്നില്ല എന്നു പറഞ്ഞ് തടി കയിച്ചലാക്കി. മറുപടി ഇല്ലാത്തതുകൊണ്ട് മൌനം വിദ്വാനു ഭൂക്ഷണം.

ലീഗുകാരെ ഇത്രയേറെ അലോസരപ്പെടുത്താനുണ്ടായ കാരണം വി എസ് പറഞ്ഞ കാര്യങ്ങളുടെ ഗൌരവം തന്നെയാണ്. സമകാലിന കേരളീയ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തെ ഇത്രയേറേ മലിനപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗ് എന്ന മത സംഘടനക്ക് വലിയ പങ്കുണ്ട്.

ഇതാണ്, വി എസിന്റെ പ്രസ്താവന.

മുസ്ലിം ലീഗ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണം അന്വേഷിക്കാന്‍  സര്ക്കാര്‍  തയാറാകണം. ആയുധ ഇടപാട് കേസില്‍  അബ്ബാസ് സേട്ടിനെ കസ്റ്റഡിയില്‍  എടുത്തേക്കുമെന്ന ഘട്ടത്തിലാണ് അദ്ദേഹം മരിച്ചത്. 

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ. അബ്ദുള്‍  റഷീദിനെ ചട്ടം ലംഘിച്ച് മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചു.  ഇന്ത്യയില്‍  ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഈ തസ്തികയില്‍  നിയമിക്കുന്നത്.   ഇദ്ദേഹത്തെ മറയാക്കി പാസ്പോര്‍ട്ട് തിരുത്തി പെണ്‍വാണിഭത്തിനുവേണ്ടി മനുഷ്യക്കടത്തും മറ്റു ക്രിമിനല്‍  നടപടികളും നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍  ഒരു ഡി വൈ .എസ്.പിയുടെ നേതൃത്വത്തില്‍  ചുരുങ്ങിയ കാലയളവില്‍  പാസ്പോര്‍ട്ട് തിരുത്തിയ 137 കേസുകള്‍  പോലീസ് രജിസ്റ്റര്‍  ചെയ്തു. ഇതോടെ അബ്ദുള്‍  റഷീദിന്റെ കൈയില്‍  കേസുകള്‍  ഒതുങ്ങില്ലെന്നു മനസിലാക്കിയ കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും കഴിഞ്ഞവര്‍ഷം  ഡിസംബര്‍  12ന് ഒരു യോഗം വിളിച്ചു. ഈ യോഗത്തിന്റെ മിനിട്സില്‍  മന്ത്രിമാര്‍  പേരുവച്ചിട്ടില്ല. കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ ശകാരിച്ച മന്ത്രിമാര്‍  മേലില്‍  കേസെടുക്കാന്‍  പാടില്ലെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നിയമപ്രകാരം റദ്ദാക്കിയ പാസ്പോര്ട്ട് തിരിച്ചു നല്‍കരുതെന്നാണ് വ്യവസ്ഥയെങ്കിലും, കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍  പുതുക്കുന്നതുപോലെ ഇതും പുതുക്കി നല്‍കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. മറ്റു പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കൊന്നും ബാധകമല്ലാത്ത നിര്‍ദേശമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം നല്‍കിയിരിക്കുന്നത്. പതിനാറും ഇരുപതും വയസുള്ള പെണ്‍കുട്ടികളെ മുപ്പതു വയസിനുമേലുണ്ടെന്നു കാട്ടി ഹൗസ് മെയ്ഡ് വിസയില്‍  ഗള്‍ഫിലേക്കു കടത്തുകയാണ്.  ഇവയില്‍  ഭൂരിപക്ഷവും പെണ്‍കടത്തിനു വേണ്ടിയുള്ളതാണ്.  ഇതു സംബന്ധിച്ച് സി.ബി.ഐ. കേസെടുത്ത് അന്വേഷിക്കുകയാണ്. പാസ്പോര്‍ട്ട് തിരുത്താന്‍  രണ്ട് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് രേഖാമൂലം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് വ്യക്തമാക്കണം. രാജ്യദ്രോഹകരമായ ഈ വിഷയം സംബന്ധിച്ച് പ്രതിരോധമന്ത്രി ആന്റണിക്കും പ്രധാനമന്ത്രി മന്‍മോഹന്‍  സിംഗിനും കത്തയക്കും. 

ഇതൊരു പെണ്‍കടത്ത് വിഷയം മാത്രമല്ല. പാകിസ്താനില്‍  അച്ചടിച്ച കള്ളനോട്ടുകള്‍  കടത്താനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇതൊരു മറയാണ്.  കരിപ്പൂര്‍  വിമാനത്താവളത്തിലൂടെ കള്ളനോട്ട് ഒഴുകുന്നതു സംബന്ധിച്ച കേസ് എന്.ഐ.എ. അന്വേഷിക്കണമെന്ന് ഞാന്‍  മുമ്പും ആവശ്യപ്പെട്ടിട്ടുള്ളതാണ്.  അബ്ബാസ് സേട്ടിന്റെ മരണവും ആയുധ ഇടപാടിലെ കേസന്വേഷണത്തിന്റെ കണ്ടെത്തലുകളും പാസ്പോര്‍ട്ട്  ഓഫീസിനു നല്‍കിയ വഴിവിട്ട നിര്‍ദ്ദേശവും ഗൗരവമായി അന്വേഷിക്കണം. 

മുസ്ലിം വിവാഹം രജിസ്റ്റര്‍  ചെയ്യാനുളള പ്രായപരിധി പതിനാറാക്കുന്നതിലൂടെ ശൈശവ വിവാഹത്തിന് അനുമതി നല്‍കുന്നു.  1957 ലെ മുസ്ലിം വിവാഹ നിയമം പരാമര്‍ശിച്ചാണ് ഈ വിധത്തില്‍  സര്ക്കുലര്‍  ഇറക്കിയിരിക്കുന്നത്.  എന്നാല്‍  ഇത്തരമൊരു നിയമം നിലവിലില്ല എന്നതാണ് വസ്തുത.


വി എസിനെ   ‘പൊളിറ്റിക്കല്‍ സാഡിസ്റ്റ്’ എന്നു  വിളിച്ച മുഹമ്മദ് ബഷീര്‍, അദ്ദേഹത്തെ കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന ജോലി ചെയ്യുന്ന ആളെന്നും വിശേഷിപ്പിച്ചു. ഇക്കാര്യത്തില്‍  അദ്ദേഹത്തിനു കൂട്ട് തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്ന കള്ള സന്യാസിയാണ്. കഴിഞ്ഞദിവസം അദ്ദേഹം സെക്രട്ടേറിയറ്റ് നടയില്‍  ഒരു ക്ളോസറ്റ് കൊണ്ടു വന്ന് വച്ചു.   അതില്‍ വി എസ് എന്നെഴുതി വച്ച് തന്റ്രെ മനസിലെ കക്കൂസ് മാലിന്യം തുറന്നു വിട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിച്ചു എന്നായിരുന്നു ഈ കള്ള സ്വാമിയുടെ  പരാതി.  ഇദ്ദേഹത്തിന്റെ കള്ളക്കളികള്‍ തന്റെ ഭരണ കാലത്ത് വി എസ് പുറത്താക്കിയതിന്റെ ദേഷ്യമാണീ കള്ള സ്വാമിക്ക്. ഉമ്മന്‍ ചണ്ടിയുടെ ഭരണത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും സ്വൈര്യവിഹാരം നടത്താന്‍  സാധിക്കുന്നതിന്റെ ഉപകാരസ്മരണ കൂടി ആകാം അത്. ബഷീറും ഇദ്ദേഹത്തിന്റെ തലത്തോളം ഉയരുന്നുണ്ട്. അദ്ദേഹം അവിടെയും നിറുത്തുന്നില്ല. മലപ്പുറം ജില്ലയില്‍, ലീഗിന്റെ മന്ത്രി മുന്‍മകൈ എടുത്ത് നിയമിച്ച പാസ്‌പോര്‍ട്ട് ഓഫീസര്‍ വന്‍ക്രമക്കേടുകല്‍ നടത്തുന്നു എന്നത് വിഎസിന്റെ കണ്ടു പിടുത്തമല്ല. അതേക്കുറിച്ച് അന്വേഷിച്ച സി ബി ഐയുടെ കണ്ടെത്തലാണ്. വി എസ് അത് പറഞ്ഞത് മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്നതാണെന്ന് ബഷീര്‍ പറയുന്നു. ബഷീറ്ന്റെ വാക്കുകള്‍ ഇതാണ്.   മുസ്ലിം ലീഗ് സമാന്തര ഭരണസംവിധാനം ഉണ്ടാക്കിയിട്ടില്ല. എക്കാലത്തും സമൂഹത്തിന്റെ  മുഖ്യധാരയില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍.,..  വി.എസ് ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചുപോയവരുടെ ആത്മാക്കളെയും വേട്ടയാടുകയാണ്. മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് മനുഷ്യക്കടത്ത് കേന്ദ്രമായെന്ന് ആരോപിക്കുന്നതിന് പിന്നില്‍ മലപ്പുറം ജില്ലയെ ചളിവാരിത്തേക്കാനുള്ള ശ്രമമാണ്. മലപ്പുറത്തെക്കുറിച്ച് വി.എസ് മുമ്പും ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. 

മലപ്പുറം ജില്ലയേക്കുറിച്ച് വി എസ് മാത്രമല്ല വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇന്‍ഡ്യ വിഷനില്‍ മലപ്പുറത്തുനിന്നുള്ള ഫൌസിയ എന്ന മുസ്ലിം  റിപ്പോര്‍ട്ടര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ടത് അവിടത്തെ മുസ്ലിം പെണ്‍കുട്ടികള്‍ വലിയ ഒരു ശതമാനം  ചെറിയ പ്രായത്തില്‍ വിവാഹിതരാകുന്നു എന്നായിരുന്നു. ഇത് പറഞ്ഞതിനു മുസ്ലിങ്ങള്‍ അവരുടെ നേരെ ഉറഞ്ഞു തുള്ളി. അവരെ വേശ്യ എന്നു വരെ വിളിച്ചു. അന്നവര്‍ പറഞ്ഞത് സത്യമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹപ്രായമായ 18 വയസില്‍ താഴെ മലപ്പുറം ജില്ലയിലെ 25% പെണ്‍കുട്ടികല്‍ വിവാഹം ചെയ്യപ്പെടുന്നുണ്ട് എന്നാണാ കണക്ക്. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ ഇപ്പോള്‍ ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഒരു സര്‍ക്കുലര്‍ ഇറക്കി.  16 വയസിനു മുകളില്‍  വിവാഹിതരായ  മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്തു കൊടുക്കണം എന്നാണാ സര്‍ക്കുലര്‍,. അതിനു വേണ്ടി എം കെ മുനീര്‍ എന്ന മുസ്ലിം മന്ത്രി കൂട്ടുപിടിച്ചത് ഇന്‍ഡ്യയില്‍ ഇല്ലാത്ത ഒരു നിയമമാണ്. ഇല്ലാത്ത നിയമം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെയും നിയമസംവിധാനത്തെയും തെറ്റിദ്ധരിപ്പിച്ച് ശരിയ നിയമത്തിനനുസൃതമായി ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നവരെ സുബോധമുള്ള ആരും, മതേതരരായോ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍കുന്നവരോ ആയി കാണില്ല. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവര്‍ ഇന്‍ഡ്യന്‍  പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ആണു അനുസരിക്കുന്നത്. ജമൈക്കന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ അല്ല. 

മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്നത്  ഒരു കവി ഭാവനയാണ്. മുസ്ലിം ലീഗിലെ മന്തന്‍മാര്‍ അത് സത്യമാണെന്ന് വിശ്വസിക്കുന്നു. അത് മറ്റുള്ളവരും വിശ്വസിക്കണമെന്നു ശഠിക്കുന്നു. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ കുറച്ച് അധികാര സ്ഥാനങ്ങള്‍ നേടിയാലൊന്നും മതേതരരോ, സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവരോ ആകില്ല.


ബഷീറിനേപ്പോലുള്ളവരെ വിളിക്കേണ്ട പേര്, പൊളിറ്റിക്കല്‍ ഇസ്ലാമിക ടെററിസ്റ്റ് എന്നാണ്. കോണ്‍ഗ്രസിനും  മറ്റ് യുഡി എഫ് പാര്‍ട്ടികള്‍ക്കും മതേതരത്തം  ഉള്ളതുകൊണ്ട്, തങ്ങള്‍ക്കും അത് താനെ വന്നു ചേരുമെന്നാണീ  ഭീകരന്‍ കരുതുന്നത്. ഇവരേക്കാള്‍ ആര്‍ജ്ജവം എന്‍ ഡി എഫ്, പോപ്പുലർ  ഫ്രണ്ട്, ജമയത്തേ ഇസ്ലാമി തുടങ്ങിയ മുസ്ലിം സംഘടനകള്‍ക്കുണ്ട്. കുറഞ്ഞ പക്ഷം ലീഗിനേപ്പോലെ ഒരു മതേതര മുഖം മൂടി അവര്‍ ധരിക്കുന്നില്ല. ഇസ്ലാമിക മുഖം അവര്‍ തുറന്നു തന്നെ വച്ചിരിക്കുന്നു. മുസ്ലിം ലീഗ് ഒരു മുഴുത്ത കാപട്യമാണ്. മതേതര വഞ്ചിയില്‍ കയറിപ്പറ്റി  വളഞ്ഞ വഴിയിലൂടെ ഇസ്ലാമിക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന കാപട്യം.

മുസ്ലിം ലീഗിന്റെ നേതാക്കളായ ഇ അഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ അതീവ ഗുരുതരമായ അരോപണമാണു വി എസ് ഉന്നയിച്ചിരിക്കുന്നത്. കള്ളത്തരം കാണിച്ചതിനു പിടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കാന്‍ ഈ അഹമ്മദും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടു എന്നത് ദേശദ്രോഹമാണ്. റദ്ദാക്കിയ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കാന്‍ ഈ അഹമ്മദിന്റെ മന്ത്രാലയം രേഖാമൂലം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പുമായാണ്, വി എസ് പത്രസമ്മേളനം നടത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ. അബ്ദുൾ  റഷീദാണ്, ഈ ഉത്തരവനുസരിച്ച് പല പാസ്‌പോര്‍ട്ടുകളും പുതുക്കി നല്‍കിയത്. പാസ്‌പോര്‍ട്ട് ഒഫിസറായി നിയമനം നല്‍കാന്‍ സാധ്യതയില്ലാത്ത ഒരു തസ്തികയിലാണ്, അബ്ദുള്‍ റഷീദ് ജോലി ചെയ്തിരുന്നത്. 









കുഞ്ഞാലിക്കുട്ടി അബ്ദൂള്‍ റഷീദിനേക്കുറിച്ചുള്ള ആരോപണത്തോട് പ്രതികരിച്ചത് ഇങ്ങനെ. 

മലപ്പുറം പാസ്പോര്ട്ട് ഓഫിസര്‍  എന്റെ  ഗണ്‍മാന്‍  ആയിരുന്നത് പത്ത് വര്‍ഷം  മുമ്പാണ്. അദ്ദേഹം പ്രമോഷന്‍  കിട്ടിയും ടെസ്റ്റ് എഴുതിയും എവിടെയെങ്കിലും എത്തിയിരിക്കും. ഞാന്‍  അത് എന്തിന് നോക്കണം. ദശകങ്ങള്‍ക്ക്  മുമ്പ് വി.എസ്. അച്യുതാനന്ദന്‍  എന്തായിരുന്നു തൊഴിലെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

ദശകങ്ങള്‍ക്ക് മുമ്പ്  വി എസിന്, എന്തായിരുന്നു തൊഴിലെന്ന് ആരും അന്വേഷിക്കേണ്ട കാര്യമില്ല. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവര്‍ക്ക് അതറിയാം.

നിലവിലില്ലാത്ത ഒരു നിയമത്തെ അടിസ്ഥാനമാക്കി മന്ത്രി സഭ പോലുമറിയാതെ  ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കുലര്‍ ലീഗ് ഭരിക്കുന്ന വകുപ്പ് ഇറക്കിയിരുന്നു. കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അറിയാതെ ഇതുപോലെ  നിയമ ലംഘനം നടത്തുന്നവരെ സമാന്തര സര്‍ക്കാര്‍ എന്നു വിളിക്കുന്നതില്‍ എന്താണു തെറ്റുള്ളത്.

വയസു തിരുത്തി പാസ്‌പോര്‍ട്ട് എടുക്കുന്നത് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വളരെ വ്യാപകമായി ഉള്ള സംഗതിയാണ്. പണ്ടൊക്കെ എസ് എസ് എല്‍ സി പോലും പാസാകാത്ത മുസ്ലിം ആണ്‍കുട്ടികള്‍ വയസു കൂട്ടി കാണിച്ച്  പാസ്‌പോര്‍ട്ടെടുത്ത് ഗള്‍ഫിലേക്ക് പോയിരുന്നു. ഇപ്പോള്‍  പെണ്‍കുട്ടികളും വയസ് കൂട്ടി കാണിച്ച് പാസ്‌പോര്‍ട്ടെടുത്ത്  ഗള്‍ഫിലേക്ക് പോകുന്നുണ്ട്. നിയമപരമായ വിവാഹ പ്രായത്തിനു മുന്നെ വിവാഹം കഴിക്കുന്നതുപോലെ ഈ പെണ്‍കുട്ടികള്‍ക്കും വ്യാജ ജനനത്തീയതി വച്ച് പാസ്‌പോര്‍ട്ടെടുക്കുന്നു. ലീഗിന്റെ  അടുത്ത ആളായ  പാസ്‌പോര്‍ട്ട് ഓഫീസര്‍ അതിന്, ഒത്താശ ചെയ്തുകൊടുക്കുന്നു. 

 മലപ്പുറം ആംഡ് റിസര്‍വ്  പോലീസില്‍  അസിസ്റ്റന്റ് കമാന്ഡന്റായിരുന്ന കെ. അബ്ദുള്‍  റഷീദ്, 2011 ഓഗസ്റ്റിലാണു മലപ്പുറത്ത് പാസ്പോര്ട്ട് ഓഫീസറായി ചുമതലയേറ്റത്. നേരത്തേ   കുഞ്ഞാലിക്കുട്ടിയുടെയും  കെ.പി.എ. മജീദിന്റെയും ഗണ്‍മാനായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചാണ് ആംഡ് റിസര്‍വ്  പോലീസില്‍  അസിസ്റ്റന്റ് കമാന്ഡന്റായത്.
കേന്ദ്രസര്‍വീസില്‍  ക്ലാസ് ഒന്ന് ഓഫീസറായി മൂന്നു വര്‍ഷമെങ്കിലും ജോലിചെയ്തവരാണു സാധാരണ പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കപ്പെടാറുള്ളത്.  സംസ്ഥാന തസ്തികയിലുള്ളവരെ  നിയമിക്കാറില്ല. ഈ തസ്തികയിലേക്കു പരിഗണിക്കുമ്പോള്‍  കേരള പോലീസിലെ ഡി വൈ എസ്പി  റാങ്ക് മാത്രമാണ് അബ്ദുള്‍ റഷീദിനുണ്ടായിരുന്നത്. ഇയാളെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസില്‍ നിന്നു നേരിട്ടു നിയമിക്കുകയായിരുന്നു. ലീഗിന്റെ താല്‍പ്പര്യപ്രകാരമാണ് അബ്ദുള്‍  റഷീദിനെ നിയമിച്ചതെന്നത് വളരെ സ്പഷ്ടമാണ്.  

മലപ്പുറം പാസ്പോര്ട്ട് ഓഫീസിലും സേവാകേന്ദ്രത്തിലും പാസ്പോര്ട്ട് ഓഫീസറുടെയും ഏജന്റുമാരുടെയും വീടുകളിലും സി.ബി.ഐ  റെയ്ഡ് നടത്തിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അബ്ദുള്‍  റഷീദിനെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുമുണ്ട്.  അബ്ദുള്‍  റഷീദിന്റെ ഭാര്യ മുസ്ലിം ലീഗ് നേതാവും എടയൂര്‍  പഞ്ചായത്ത് മുന്‍  പ്രസിഡന്റുമാണ്.

കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലേക്ക് കള്ളക്കടത്തും കള്ളനോട്ട് കടത്തും വ്യാപകമായി നടക്കുന്നുണ്ട്.  നിസാര ശമ്പളത്തിനു ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ പലരും കേരളത്തില്‍ കണക്കില്ലാതെ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നു. ഇതൊക്കെ കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്താണ്? ഇതിന്റെയൊക്കെ സ്രോതസുകള്‍ അന്വേഷിക്കേണ്ടതുണ്ട്. മുസ്ലിങ്ങള്‍ക്ക് മാത്രം ഇത്രയധികം പണം ഗള്‍ഫില്‍ ഉണ്ടാക്കാന്‍ പറ്റുന്നതെങ്ങനെയെന്ന് അന്വേഷിക്കണം.

വര്‍ഷം തോറും 50000 കോടി രൂപ ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നു എന്ന് വീമ്പടിക്കുന്നവരൊന്നും  ഇത് എങ്ങനെ ആരുണ്ടാക്കുന്നു എന്നന്വേഷിക്കാറില്ല. ഇതില്‍ ഭൂരിഭാഗവും കള്ളപ്പണമാണ്.  കൂടെ പാകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ള നോട്ടുകളും ഉണ്ട്. ഇത് കടത്താന്‍ കൂട്ടു നില്‍കുന്നവരില്‍ ഭൂരിഭാഗവും  മുസ്ലിങ്ങളാണെന്നതില്‍ അത്ഭുതത്തിനവകാശമില്ല. ഇന്‍ഡ്യയോടുള്ളതിനേക്കാള്‍ കൂറ്, പാകിസ്താനോടുള്ളപ്പോള്‍ ഇതല്ലേ ചെയ്യാന്‍ പറ്റൂ. പാകിസ്ഥാനില്‍ നവാസ് ഷെറിഫ് എന്ന മുസ്ലിം ലീഗുകാരന്‍ പ്രധാനമന്ത്രി ആയി സ്ഥാനമേറ്റപ്പോള്‍ കേരളത്തിലെ മുസ്ലിം ലീഗ് അദ്ദേഹത്തിനഭിവാദ്യം അര്‍പ്പിച്ചു കൊണ്ട്  മലപ്പുറത്ത് ഒരു ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 


പാകിസ്താന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ അടിക്കുന്ന ഇന്‍ഡ്യന്‍ രൂപ എങ്ങനെ കേരളത്തിലേക്ക് വരുന്നുഎന്നതിന്റെ സൂചന ഈ ഫ്ളക്സ് ബോര്‍ഡ് കാണിച്ചു തരുന്നുണ്ട്. 

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും ദേശ ദ്രോഹികള്‍ക്കും  എതിരെ വി എസ് പറയുന്നത് , മുസ്ലിം ലീഗിനെ അലോസരപ്പെടുത്തുന്നു. അതിന്റെ ആഴം എത്രയുണ്ടെന്ന് ലീഗു കാരുടെ പ്രതികരണത്തില്‍ നിന്നും വ്യക്താമാകുന്നു.

ഗുരുതരമായ പല ആരോപണങ്ങളും വി എസ് ഉന്നയിച്ചിട്ടും അതിനോടൊന്നും പ്രതികരിക്കാതെ,  ലീഗു നേതാക്കള്‍  ഒറ്റ ആരോപണത്തോടാണു പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ   പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, അബ്ബാസ് സേഠിനേക്കുറിച്ചുള്ള ആരോപണത്തിലാണ്, ലീഗ് നേതാക്കള്‍ കയറി പിടിച്ചിരിക്കുന്നത്. അദ്ദേഹം മരിച്ചു പോയതുകൊണ്ട് ആ വഴി അല്‍പ്പം സഹതാപം നേടാനുള്ള ശ്രമം കൂടി ഉണ്ട്. പ്രതിരോധ ആയുധ ഇടപാട് കേസില് ആരോപണ വിധേയനായിരുന്നു ഈ അബ്ബാസ് സേഠ്. അദ്ദേഹത്തെ ഏതുനിമിഷവും കസ്റ്റഡിയിലെടുത്തേക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് മരണം സംഭവിച്ചത്. അതുകൊണ്ട് ഈ മരണവും  ഗൗരവതരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണു ലീഗിനു പ്രശ്നമെന്ന് മനസിലാകുന്നില്ല.

അബ്ദുള്‍  റഷീദിന്റെ നിയമനത്തിലെ ക്രമക്കേടുകള്‍  സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  നേരത്തെ അബ്ദുള്‍  റഷീദിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍  അനധികൃതമായി സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപ സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന്  ഇദ്ദേഹത്തിന്റെ  ബാങ്ക് അക്കൗണ്ടുകള്‍  സി.ബി.ഐ മരവിപ്പിക്കുകയും ചെയ്തു..

 വി എസ് അച്യുതാനന്ദനെ ഞെരമ്പു രോഗി എന്നാണ്, കേരളം ​ കണ്ട ഏറ്റവും വലിയ ഞെരമ്പു രോഗി ആയ ഗണേശന്‍ വിളിച്ചത്. ഇദ്ദേഹവുമായി ബന്ധമുള്ള സ്ത്രീകളുടെ എണ്ണം എത്രയാണെന്ന് ആര്‍ക്കും നിശ്ചയമില്ല.  ഉമ്മന്‍ ചണ്ടിയുടെ ഓഫിസിലെയും സെക്രട്ടേറിയറ്റിലെയും നിത്യസന്ദര്‍ശക ആയിരുന്ന സരിത വരെ, ഗണേശന്റെ കാമുകി ആയിരുന്നു എന്നാണിപ്പോള്‍ അറിയുന്നത്. ഗണേശന്റെ സരിത ബന്ധം ഉമ്മന്‍ ചാണ്ടിയുമായി  അവരുടെ മറ്റൊരു കാമുകന്‍ സംസാരിച്ചിരുന്നു എന്നും അറിയുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടി അത് പുറത്തു പറയില്ല.

മജീദുള്‍പ്പടെയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിഷാദരോഗം പിടിപെടാന്‍ അധികം താമസമില്ല. മുനീറിന്, ഇപ്പോള്‍ തന്നെ വിഷാദരോഗമുണ്ടെന്ന്  തീര്‍ച്ചയായിട്ടുണ്ട്. അല്ലെങ്കില്‍ ജമൈക്കന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണെന്ന് അദ്ദേഹത്തിനു തോന്നില്ല. ഈ രോഗ ലക്ഷണത്തെ വൈദ്യശാസ്ത്രം  Hallucination എന്നാണു വിളിക്കുക. Schizophrenia എന്ന മാനസിക വിഭ്രാന്തിയുടെ ലക്ഷണമാണത്. അബ്ദുള്‍ റഷീദ് എങ്ങനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിതനായി എന്ന് സി ബി ഐ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ ആര്‍ക്കൊക്കെ വിഷാദരോഗം പിടിപെടുമെന്ന് കാത്തിരുന്നു കാണാം.



Thursday 27 June 2013

തീര്‍ത്ഥാടനം, ടൂറിസമോ വ്യവസായാമോ?


ആയിരക്കണക്കിനു  പേരുടെ ജീവന്‍ അപഹരിച്ച  ഉത്തരാഖണ്ഡ് പ്രളയം ചില ചിന്തകള്‍ ഉണര്‍ത്തുന്നുണ്ട്.

ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും  പ്രകൃതിദുരന്തളുണ്ടാകാറുണ്ട്.  ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ വിപത്തുകള്‍ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടാകുന്നു. കേരളത്തിലും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ കാലവര്‍ഷക്കെടുതിയില്‍ അനേകം പേര്‍ മരിച്ചിട്ടുമുണ്ട്. പക്ഷെ ഉത്തരഖണ്ഡിലുണ്ടായ ഈ ദുരന്തം സവിശേഷ  ശ്രദ്ധ ആര്‍ഹിക്കുന്നു. അതിന്റെ കാരണം  ഇന്‍ഡ്യയുടെ മുന്‍   കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍  ജനറല്‍( , വിനോദ റായി പറഞ്ഞ  അഭിപ്രായമാണ്. അദ്ദേ ഹം  സി എ ജി ആയിരുന്ന കാലത്ത്, 2009 മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ നല്‍കിയ മൂന്നു റിപ്പോര്‍ട്ടുകളിലും ഉത്തരാഖണ്ഡില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു. വികസനവും പരിസ്ഥിതിയും തമ്മില്‍ സന്തുലം വേണമെന്നായിരുന്നു മൂന്നു റിപ്പോര്‍ട്ടുകളിലെയും ശുപാര്‍ശ. ഉത്തരാഖണ്ഡില്‍ കൃത്യമായ ഒരു ദുരന്തനിവാരണ സംവിധാനം ഉണ്ടായിരുന്നില്ല. ഇതും അപകടസാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടത്തെ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകള്‍  എണ്ണത്തില്‍ കൂടുതലാണ്.  പക്ഷെ ആരും ചെവിക്കൊണ്ടില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ വന്ന കാലതാമസം ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയുടെ ആഘാതം കൂട്ടി. അദ്ദേഹം നല്‍കിയ ശുപാര്‍ശകള്‍  കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഴം കുറയ്ക്കാമായിരുന്നു.

ഭൂമികുലുക്കവും വെള്ളപ്പൊക്കവും ഹിമാലയത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.  കേദാര്‍നാഥിലേയും ബദരീനാഥിലേയും ക്ഷേത്രങ്ങള്‍ പലപ്പോഴായി തകര്‍ന്നു പോയിട്ടുമുണ്ട്.  വന്‍ ഭൂമികുലുക്കത്തില്‍ ഇവയൊക്കെ തകര്‍ന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

പക്ഷെ അടുത്തകാലത്ത്  ഹിമാലയത്തിലേക്കുള്ള തീര്‍ഥാടനം വളരെ കൂടി. പണ്ടൊക്കെ കുറച്ചു യഥാര്‍ത്ഥ ഭക്തര്‍  കാല്‍നടയായി പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബസുകളിലും, ഹെലികോപ്റ്ററുകളിലും ഒക്കെ ആയി കൂടുതല്‍ പേര്‍ വരുന്നു. സമതലത്തില്‍ നിന്നുള്ള  പുത്തന്‍ പണക്കാര്‍ തീര്‍ഥാടനത്തിനു പുതിയൊരു ഭാഷ്യം ഉണ്ടാക്കി. പില്‍ഗ്രിമേജ്‌ ടൂറിസം എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം, സര്‍ക്കാരും, സ്വകാര്യ കമ്പനികളും, ഹോട്ടല്‍ വ്യവസായികളും, വണ്ടി ഉടമകളും ഒരു വന്‍ വ്യവസായമാക്കി മാറ്റി.  കുത്തിയൊഴുകി വരുന്ന ഈ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ വേണ്ടി യാതൊരു നിയന്ത്രണവുമില്ലാതെ  ബഹുനില കെട്ടിടങ്ങള്‍ പണുതു. ഭൂരിഭാഗം കെട്ടിടങ്ങളും   ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാണു പണുതതും. പ്രകൃതിയുടെ സന്തുലിതാവസ്‌ഥയ്‌ക്കു കോട്ടം തട്ടാത്ത രീതിയില്‍ പക്ഷെ ഒന്നും പണുതില്ല. അതിന്റെ കാരണം ഇവയൊക്കെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ ആണെന്നുള്ളതാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ച് കൂണുകള്‍ പോലെ  കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ ഉയര്‍ന്നു.  ഇവരുടെയൊക്കെ  പണം കള്ളപ്പണമാന്. അതുകൊണ്ട് അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടം  ജീവന്‍ പോയവരുടെ  ബന്ധുക്കള്‍ക്ക് മാത്രം. പ്രധാനമന്ത്രി മുതല്‍ ഇങ്ങ് കേരള മുഖ്യ മന്ത്രി വരെയുള്ള എല്ലാ രാഷ്ട്രീയക്കാരും ഒന്ന് ഞെട്ടി എന്നഭിനയിച്ചു.

റ്റി വി റിപ്പോര്‍ട്ട് പ്രകാരം ഈ ദുരന്തത്തില്‍ മരിച്ചവര്‍  എല്ലാവരും തന്നെ തീര്‍ത്ഥാടകരാണ്. ഹിമാലയന്‍ ഗ്രാമങ്ങളില്‍ കുടിലുകളില്‍ താമസിക്കുന്ന തദ്ദേശവാസികളെ ഒന്നും കാണുന്നില്ല. അവര്‍ക്കൊന്നും ഒന്നും പറ്റിയിട്ടില്ല എന്ന് കരുതാന്‍ ആകില്ല. പക്ഷെ അവരുടെ കാര്യം ആരും ശ്രദ്ധിക്കുന്നില്ല എന്നതാണു സത്യം. കാരണം അവര്‍ പണക്കാരല്ലല്ലോ.  അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.

ഹിന്ദുത്വയുടെ പുതിയ മിശിഹയും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജി പി ഉയര്‍ത്തിക്കാണിക്കുന്ന ആളുമായ നരേന്ദ്ര മോദിയുടെ  'ദേശീയമുഖം' ഈ ദുരന്തത്തിനു ശേഷം വെളിപ്പെട്ടു.  മോദിക്ക് ഗുജറാത്ത് കഴിഞ്ഞേ രാജ്യമുള്ളൂ എന്നദ്ദേഹം തെളിയിച്ചു. ഇന്‍ഡ്യൻ  സേന അവിടെ  ദുരന്തത്തിനു വിധേയരായ ഒരു ലക്ഷം പേരെ രക്ഷപെടുത്തി എന്നാണു കണക്കുകള്‍ പറയുന്നത്. അതിനിടയില്‍ ഗുജറാത്തികളായ 15000 പേരെ മോദി രക്ഷപ്പെടുത്തി എന്നദ്ദേഹം അവകാശപ്പെട്ടു. അപ്പോള്‍ ബാക്കി ഇന്‍ഡ്യക്കാരൊന്നും  ഈ ഭാവി പ്രധാനമന്ത്രിക്ക് രക്ഷപ്പേടുത്തേണ്ടവരായിട്ട് തോന്നിയില്ല. ഈ കണക്ക് ചോദ്യംചെയ്യപ്പെട്ടപ്പോള്‍ സംഖ്യ ആറായിരമാക്കി അദ്ദേഹം കുറച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ന്നുനിന്നുള്ള തീര്‍ഥാടകര്‍  ദുരന്തസ്ഥലത്തു കുടുങ്ങിക്കിടക്കുമ്പോള്‍ അതില്‍ സ്വന്തം സംസ്ഥാനക്കാരെ മാത്രം തെരഞ്ഞുപിടിച്ചു രക്ഷപ്പെടുത്തുന്ന നരേന്ദ്രമോദിയുടെ ദേശീയവീക്ഷണം പ്രശംസ അര്‍ഹിക്കുന്നുണ്ട്.

മോദിയുടെ ഈ പ്രകടനം  പ്രധാനമന്ത്രിസ്ഥാത്തേക്കു വരാന്‍ ആഗ്രഹിക്കുന്ന ഒരു നേതാവിനു  ചേര്‍ന്നതല്ല. മോദിയുടെ ഈ തെരഞ്ഞു പിടിച്ചുള്ള രക്ഷാകര  മഹത്വം പ്രകീര്‍ത്തിക്കാന്‍ കേരളത്തിലും ആളുണ്ടായി. കൂടെ  കേരളത്തില്‍ നിന്നും തീര്‍ത്ഥാടനത്തിനു പോയ സ്വാമിമാരുടെ കരച്ചിലും പതം പറച്ചിലും. അവര്‍ക്ക് വേണ്ടി  ചില മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടിയും ഇടപെട്ടു കണ്ടു. ഹൈന്ദവ പുണ്യ കേന്ദ്രമായ  ഇവിടെ വച്ച് മരിച്ചാല്‍ മോഷം കിട്ടുമെന്ന് വിശ്വസിക്കുന്ന സന്യാസിമാരാണിതുപോലെ കരഞ്ഞതെന്നോര്‍ക്കുക. കലികാലം ഇതാണോ?

പ്രതികൂല കാലവസ്ഥയോട് മല്ലിട്ട്, 19 സുരക്ഷാഭടന്‍മാരുടെ ജീവന്‍ ബലിയര്‍പ്പിച്ച്, ഇന്ത്യന്‍ സേനയും ഇതര വിഭാഗങ്ങളും വളരെ സ്തുത്യര്‍ഹമായ  സേവനം ചെയ്യുന്നുണ്ട്. അവര്‍ക്ക് ഗുജറാത്തികളെന്നൊ ശിവഗിരി സന്യാസിമാരെന്നോ വിവേചനവുമില്ല.  എല്ലാവരും ഇന്‍ഡ്യക്കാര്‍ എന്നാണവര്‍ കരുതുന്നത്. അവരെ പ്രകീര്‍ത്തിക്കാന്‍  ഫെയിസ് ബുക്കോ ബ്ളോഗോ ആരും എഴുതുന്നുമില്ല.

സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവര്‍ക്കാണു മുന്‍ഗണ നല്‍കുന്നത്. ശിവഗിരിയില്‍ നിന്നുള്ള  സന്ന്യാസിമാര്‍ അവിടെ കുടുങ്ങിയെന്നും അവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തങ്ങളില്‍ സംസ്ഥാനം  സജീവമല്ലെന്നും ആരോപണമുണ്ടായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു സന്ന്യാസിമാര്‍ക്കുകൂടി മുന്‍ഗണനാപട്ടികയില്‍ ഇടം നേടിക്കൊടുത്തു. അത് എന്റെ അഭിപ്രായത്തില്‍ ശരിയായ നടപടി ആയിരുന്നില്ല.

Uttarakhand flood_Indian Army


അവിടെ മരണത്തോട് മല്ലടിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവനേക്കാളും ഒട്ടും വലുതല്ല ശിവഗിരിയിലെ സന്യാസിമാരും ഗുജറാത്തികളും. 

ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളില്‍ താന്‍ മാത്രമാണ് എന്തെങ്കിലും ചെയ്യുന്നതെന്നു വരുത്താനും  അതിലൂടെ തന്റെ പ്രതിച്ഛായ പരമാവധി മെച്ചപ്പെടുത്താനുമാണു മോദി ശ്രമിച്ചത്. ഇതു വഴി അദ്ദേഹം വെറുമൊരു പ്രാദേശിക നേതാവിന്റെ  തലത്തിലേക്ക് താഴുന്നു.  

ഈ ദുരന്തം  ആഘോഷിക്കുന്ന മറ്റൊരു കൂട്ടരാണ്, ചാനലുകാര്‍,. ദുരന്തത്തേക്കുറിച്ച് വാര്‍ത്ത നല്‍കുന്നതിനേക്കാളും ഇവര്‍ ഇതൊരു ആഘോഷമാക്കി മാറ്റുകയാണു ചെയ്യുന്നത്. ഇതാണതിന്റെ ഉദാഹരണം.



Narayan Pargaien on shoulders of a man who is standing in flood waters

Monday 24 June 2013

മലയാളി ഹൌസ്


  സോളാര്‍ പാനല്‍ തട്ടിപ്പ് കേസ്: മുഖം നഷ്ടപ്പെട്ട് സര്‍ക്കാര്‍

ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രി ആയി ചാര്‍ജ് എടുത്തപ്പോള്‍ അദ്ദേഹം തന്റെ ഓഫീസില്‍ ഒരു വെബ് ക്യാമറ വച്ച് ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക്  കാണത്തക്ക രീതിയില്‍  തത്സയമ സംപ്രേഷണം ചെയ്തു തുടങ്ങിയിരുന്നു. തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു അത് ചെയ്തത്. അതി വേഗം ബഹുദൂരം എന്ന മുദ്രവാക്യം മുഴക്കി ജനങ്ങളിലേക്കിറങ്ങി ചെന്ന് അദ്ദേഹം പല പരാതികള്‍ക്കും പരിഹാരമുണ്ടാക്കി. വില്ലേജ് ഓഫീസിലും പഞ്ചായത്ത ഓഫീസിലും ഉണ്ടാക്കേണ്ട തീരുമാനങ്ങള്‍ സംസ്ഥാനം ​ഭരിക്കുന്ന മുഖ്യ മന്ത്രി ചെയ്തപ്പോള്‍ അതിനെ മഹാസംഭവം ആയി പലരും  പ്രചരിപ്പിച്ചു. ഉമ്മന്‍ ചാണ്ടി ക്ക് അടുത്തകാലത്ത്  ഐക്യരാഷ്ട്ര സഭ ഒരാവര്‍ഡ് കൊടുത്തു. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ അംഗീകാരമെന്ന നിലയിലാണാ അവാര്‍ഡ് കൊടുത്തത്.

ഉമ്മന്‍ ചാണ്ടിയുടെ പേര്, ഇംഗ്ളീഷില്‍ എഴുതുന്നത്  Oomen എന്നാണ്.  അത് മലയാളത്തില്‍ എഴുതിയാല്‍ ഊമെൻ  എന്നേ ആകൂ. ഒരു പക്ഷെ ഇപ്പോള്‍ അതായിരിക്കും  കൂടുതല്‍ ചേരുക.

ഉമ്മന്‍ ചാണ്ടി ചില കാര്യങ്ങളില്‍ ഊമന്‍ മാത്രമല്ല ബധിരനും കൂടിയാണെന്ന് ഇപ്പോള്‍ തെളിയുന്നു. കേരളം കണ്ട ഏറ്റവും വലിയ കാപട്യവും വക്ര ബുദ്ധിയുമാണ്, ഉമ്മന്‍ ചാണ്ടി.  സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഉമ്മന്‍ ചാണ്ടി എന്ന കേരള മുഖ്യ മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍  സംശയത്തിന്റെ നിഴലില്‍ ആണ്. തട്ടിപ്പുകാരി ആയ സരിത നായരുമായി  ഉണ്ടായിരുന്ന ബന്ധത്തിന്റെ  പേരിൽ  അദ്ദേഹത്തിന്റെ  ഓഫീസിലെ മൂന്നു പേരും ഡെല്‍ഹിയിലെ അദ്ദേഹത്തിന്റെ  സഹായി ആയ ഒരാളും ഇപ്പോള്‍ ആരോപണ വിധേയരായിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയായ ടെന്നി ജോപ്പനേയും ഗണ്‍മാന്‍ സലിംരാജിനെയും പുറത്താക്കിയെങ്കിലും മുഖ്യമന്ത്രിക്ക് ഇതിന്റെ ധാര്‍മ്മീക ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ആകില്ല. മറ്റൊരു ജീവനക്കാരനായ ജിക്കുജേക്കബും സരിതയുമായി ടെലിഫോണില്‍ വിളിച്ചുവെന്ന വിവരംകൂടി വന്നതോടെ മുഖ്യമന്ത്രി കൂടുതല്‍ പ്രതിരോധത്തിലായി. മുഖ്യമന്ത്രിയുടെ സഹചാരികള്‍ നിരവധി തവണ സരിതയെ വിളിക്കുകയും സരിത മടക്കി വിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയിലെ ടെലിഫോണില്‍നിന്നും സരിതക്ക് ഫോണ്‍ പോയിട്ടുണ്ട്. ദല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ നോക്കുന്ന തോമസ് കുരുവിളക്കും സരിതയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. താന്‍ വഴി സരിത മുഖ്യമന്ത്രിയെ കണ്ടുവെന്ന സൂചനയാണ് കുരുവിള വെളിപ്പെടുത്തിയത്.

ഏറ്റവും സുതാര്യമാണ്, തന്റെ ഭരണമെന്ന് പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടി  ഇന്ന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുരൂഹതയുള്ള വ്യക്തയാണ്. സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സരിത, ഉമ്മന്‍ ചണ്ടിയുടെ സഹായികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡെല്‍ഹിയിലെ അതീവ സുരക്ഷാ മേഘലയായ വിജ്ഞാന്‍ ഭവനില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെ കാണത്തക്ക രീതിയില്‍ അവര്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സരിതയുടെ കൂട്ടു പ്രതി ആയ ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയോട് കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  തക്ക വിധം അടുപ്പം പുലര്‍ത്തിയിരുന്നു. മറ്റൊരു പ്രതിയായ ശാലു മേനോനെന്ന സീരിയല്‍ നടിക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡംഗത്വം നേടിയെടുക്കത്തക്ക രീതിയില്‍, ഭരണ കക്ഷിയായ  കോണ്‍ഗ്രസു നേതക്കളുമായി അടുപ്പമുണ്ടായിരുന്നു . പ്രതിഭ തെളിയിച്ച മലയാള നടികള്‍ ഒട്ടേറെയുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത എന്താണ് ശാലുമേനോനില്‍ കൊടിക്കുന്നില്‍ സുരേഷ് കണ്ടതെന്നറിയില്ല.  ഇതിനൊക്കെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്  എം പി മാരും, കേന്ദ്ര മന്ത്രിമാരുമാണ്. ഇതൊക്കെ നിഷേധിക്കാനാകാത്ത സത്യങ്ങളാണ്.

നാഴികക്ക് നല്‍പ്പത് വട്ടം സുതാര്യത എന്നു വിളിച്ചുപറഞ്ഞു നടക്കുന്ന മുഖ്യമന്ത്രിക്ക് താന്‍ ചെയ്യുന്ന കാര്യങ്ങളിലും ത്ന്റെ ഓഫീസ് ചെയ്യുന്ന കാര്യങ്ങളിലും സുതര്യത വേണ്ട എന്നത്  അമ്പരപ്പിക്കുന്ന നിലപാടാണ്.

ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചണ്ടിയുമായി ചര്‍ച്ച ചെയ്തത് എന്തായിരിക്കാം? അതെന്താണെന്ന് താന്‍ പരസ്യപ്പെടുത്തില്ല എന്നാണ്, ഉമ്മന്‍ ചാണ്ടി ശഠിക്കുന്നത്. ഒന്നുകില്‍ പി സി ജോര്‍ജ് പറയുമ്പോലെ  ഗണേശന്റെ സരിതയുമായുള്ള ബന്ധമായിരിക്കാം. അല്ലെങ്കില്‍  അത് സോളാര്‍ വിഷയമായിരിക്കാം. ഇതില്‍ ഏതായാലും ഉമ്മന്‍ ചാണ്ടിയെ അത്  കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കും.  ഉമ്മന്‍ ചാണ്ടി എന്തോ മറച്ചു വയ്ക്കുന്നു എന്നത് സത്യമാണ്.

തന്റെ പേരുപയോഗിച്ച് ബിജു തട്ടിപ്പു നടത്തുന്നുണ്ട് എന്ന് ഉമ്മന്‍ ചാണ്ടി എന്ന കേരള മുഖ്യ മന്ത്രി അറിയാതെ പോയി എന്നതൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഇന്ന് പ്രതിപക്ഷ നേതാവ് വി എസ്  വെളിപ്പെടുത്തിയ  മറ്റൊരു കാര്യമുണ്ട്. നിയമസഭയില്‍ ഉന്നയിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, അദ്ദേഹം ​അത് പുറത്തു പറഞ്ഞിട്ടുണ്ട്. ഉമ്മന്‍  ചാണ്ടിയുടെ  മരുമകന്‍ വിവാഹ മോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിടൊപ്പം നല്‍കിയ സത്യവാംഗ്‌മൂലത്തില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണവ. ഇപ്പോള്‍ സോളര്‍ തട്ടിപ്പു കേസില്‍ അകപ്പെട്ടവരെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍  സലിം രാജിനേക്കുറിച്ചാണത്. സ്ത്രീലമ്പടന്‍ എന്ന് ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ആരോപിച്ച ഇതുപോലെയുള്ള ഒരു വ്യക്തിയെ സ്വന്തം ഗണ്‍ മാനായി ഉമ്മന്‍ ചാണ്ടി കൊണ്ടു നടക്കുന്നു. ആ വ്യക്തി സരിത എന്ന തട്ടിപ്പുകാരിയുമായി നിരന്തരം ബന്ധപ്പെടുന്നു. ഇതിലൊക്കെ ദുരൂഹമായ പലതുമുണ്ട്. ഈ ദുരൂത നീക്കാനുള്ള ബാധ്യത, സുതാര്യത മുഖമുദ്ര ആക്കിയ ഉമ്മന്‍ ചാണ്ടിക്കുണ്ട്.

തന്റെ ഓഫീസ് ഉള്‍പ്പെട്ടു നടന്ന തട്ടിപ്പ് അന്വേഷിക്കുന്നത് തന്റെ കീഴിലുള്ള പോലിസ് എന്നത് സാമാന്യ മര്യാദക്ക് നിരക്കുന്നതല്ല. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്ന് ഒരന്വേഷണം നേരിടുന്നതാകും അഭികാമ്യം. പക്ഷെ അദ്ദേഹം ചോദിക്കുന്നത്, തന്റെ ഓഫീസ് സഹായികള്‍ തട്ടിപ്പിനു കൂട്ടുന്നിന്നതിനു താന്‍ എന്തിനു രാജി വയ്ക്കണം  എന്നാണ്. തന്റെ ഓഫീസിലുള്ളവര്‍ നടത്തിയ  ഇടപാടുകള്‍ക്ക് ധാര്‍മ്മികമായ ഒരു ഉത്തരവാദിത്തം തനിക്കുണ്ട്, എന്ന അടിസ്ഥാന തത്വം ഉമ്മന്‍ ചാണ്ടി മറക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു റെയില്‍വേ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ഒരു കോണ്‍ഗ്രസ് മന്ത്രി രാജി വച്ചിരുന്നു. ആ ജനുസില്‍ പെട്ട നേതാക്കളൊക്കെ ഇന്ന് അന്യം നിന്നു  പോയി.

ഉമ്മന്‍ ചാണ്ടിയില്‍ നിന്ന്   ഇതുപോലെ ഒരു ധാര്‍മ്മികത പ്രതീഷിക്കുന്നത്  അസ്ഥാനത്താണ്., എ കെ ആന്റണിയെ മുന്നില്‍ നിറുത്തി കോണ്‍ഗ്രസില്‍ ഗ്രൂപ്പു കളിച്ച ഉമ്മന്‍ ചാണ്ടിക്ക് ധാര്‍മ്മികതയൊന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഗാര്‍ഹിക പീഢനക്കുറ്റം ആരോപിക്കപ്പെട്ട ഗണേശനോട്,  യാമിനിയുടെ പരാതി കിട്ടിയപ്പോള്‍ തന്നെ രാജി വയ്ക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഗണേശനേക്കുറിച്ച് ബിജു രാധാകൃഷ്ണന്റെ പരാതി കിട്ടിയത് അറിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി, ഗണേശന്റെ പരസ്ത്രീ  ഗമനത്തെ പ്രോത്സാഹിപ്പിച്ച് നടക്കുകയാണുണ്ടായത്. ഇതേ ഗണേശന്, മറ്റ് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന്  യു ഡ് എഫിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ പറയുന്നു. ഗണേശനെ മന്ത്രി സ്ഥാനത്തു നിന്നുമിറക്കി വിടാന്‍ തപസിരുന്ന  ബാലകൃഷ്ണ പിള്ള, ഇപ്പോള്‍ ഗണേശനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യവുമായി  നടക്കുന്നു. അദ്ദേഹം പറയുന്നത് കേള്‍ക്കുക.
 
ഗണേഷ് കുമാര്‍ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലിന്റെ ഭാഗമാണ്. സിനിമാക്കാരനായതിനാല്‍ കെട്ടിപ്പിടിക്കാതിരിക്കാനാകില്ല. കൂടുതല്‍ കാശു കിട്ടിയാല്‍ ഇറുകെ കെട്ടിപിടിക്കും. കെട്ടിപ്പിടിക്കാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ വീട്ടില്‍ പോയിരിക്കേണ്ടിവരും. 

ന്യൂ ജെനെറേഷന്‍ സിനിമ എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആമേന്‍ എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട്.   വളിവിടുന്ന മകനും, വളിക്ക് വിളികേള്‍ക്കുന്ന അമ്മയും. അതേ ഡയലോഗ്  ഗണേശന്റെ  അച്ഛനും ചേരും. സ്ത്രീകളെ കെട്ടിപ്പിടിച്ച് നടക്കുന്ന മകനും, അതിനോശാന പാടുന്ന അച്ഛനും.

ഉമ്മന്‍ ചണ്ടിയുടെ ഭരണം ഇന്ന് ഒരു ന്യൂ ജെനറേഷന്‍ സിനിമപോലെയാണ്. എതിരെ വരുന്ന ഏത് സ്ത്രീയേയും കെട്ടിപ്പിടിക്കുന്നത് ഗണേശന്റെ തൊഴിലിന്റെ ഭാഗമാണെന്നു പറയുന്ന പിള്ള അതില്‍ ഒരു തെറ്റും കാണുന്നില്ല. അതുപോലെ തന്റെ ഓഫീസിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ആള്‍ പരാതി പറയാന്‍ വിളിച്ച സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതില്‍ ഉമ്മന്‍ ചാണ്ടിക്ക് അശേഷം കുണ്ഠിതമില്ല.  ആ സ്ത്രീയുടെ പേരു വെളിപ്പെടുത്തി, അവരുടെ ഭൂതകാലം വിളമ്പി അവരെ അധിഷേപിക്കാനാണ്, ഉമ്മന്‍ ചണ്ടി ശ്രമിച്ചത്. ആരോപണ വിധേയനായ വ്യക്തി  തന്റെ ഓഫിസ് സ്റ്റാഫാണെന്നു പോലും അദ്ദേഹം സമ്മതിക്കുന്നില്ല. തന്റെ ഓഫീസ് സഹായികൾ,  തട്ടിപ്പുകാരെ സഹായിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.


ഇപ്പോള്‍ പ്രതിപക്ഷ എം എല്‍ ആയ ജോസ് തെറ്റയിലിനെതിരെ  ഉണ്ടായ ആരോപണം കേട്ട ഉടന്‍ തന്നെ, ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുത്തിരിക്കുന്നു. പ്രായ പൂര്‍ത്തി ആയ ഒരു സ്ത്രീ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തിയ ഒരാളുമായി  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്  എങ്ങനെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തേണ്ട കുറ്റമാകും. ഇതോടൊപ്പം പുറത്തു വന്നിരിക്കുന്ന ഒരു ഫോട്ടോ ആണു താഴെ.




ഇത് പീഢനത്തിന്റെ ഏത് വകുപ്പില്‍ പെടും എന്ന എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഇതാണൂ ന്യൂ ജെനറേഷന്‍ ഭരണം. മലയാളി ഹൌസ് പോലെ മലയാളികള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി വക സുതാര്യ ഭരണം. സൂര്യ റ്റിവിയിലെ മലയാളി ഹൌസില്‍ നിന്നും മത്സരാര്‍ത്ഥികളെ പുറത്താക്കുന്നതുപോലെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടുത്ത നാളില്‍ ഒരു കോണ്‍ഗ്രസുകാരനെ ഒരു വേദിയില്‍ നിന്നും പുറത്താക്കി. അത് പക്ഷെ കോണ്‍ഗ്രസിന്റെ ഒരു സ്റ്റേജില്‍ നിന്നായിരുന്നു.   ആപ്പിൾ ട്രീ ചിട്ടിക്കമ്പനി  ചെയര്‍മാനും  കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ   കെ.ജെ. ജയിംസിനാണീ ഗതികേടുണ്ടായത്. കോട്ടയത്ത് ഡി.സി.സി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തിലാണ്, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം വേദിപങ്കിട്ട ജെയിംസിനെ  രാധാകൃഷ്ണന്‍ തന്നെ വേദിയില്‍ നിന്നും  പുറത്താക്കിയത്. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ആരോപണവിധേയായ നടി ശാലുമേനോനുമായി അടുത്തബന്ധമുണ്ടെന്ന് പറയുന്ന ഇദ്ദേഹം  ആഭ്യന്തരമന്ത്രിയുമായി സംസാരിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞപ്പോഴാണിതുണ്ടായത്.

ഇത്രയേറെ ആരോപണമുണ്ടായിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം പി സി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിനില്‍ക്കേണ്ടി വരും.  പിന്നീടൊരിക്കലും മുഖ്യ മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിനു വരാന്‍ സാധിക്കില്ല. വളരെ ശരിയായ നിരീക്ഷണം.

പ്രശ്നം കസേര തന്നെയാണ്. ഒരിക്കല്‍ ഇറങ്ങിയാല്‍ കയറാന്‍ സാധിക്കില്ല.


Friday 21 June 2013

16 വയസായ മുസ്ലിം പെണ്‍കുട്ടി സ്ത്രീയല്ലേ?

16 വയസായ മുസ്ലിം  ​പെണ്‍കുട്ടി സ്ത്രീയല്ലേ?

മുസ്ലിം ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ച ചോദ്യമാണിത്.

16 വയസു പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്തു കൊടുക്കണമെന്നു പറഞ്ഞ് മുസ്ലിം ലീഗ് മന്ത്രി എം കെ മുനീര്‍  ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് ഇറക്കിയ സര്‍ക്കുലറിനേക്കുറിച്ചുള്ള ചര്‍ച്ചയിലാണീ  ചോദ്യം ഉണ്ടായത്.

18 വയസില്‍ താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ​കഴിച്ചയക്കുന്നത് സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉണ്ടായി.  അപ്പോള്‍ ഇതു വരെ നിയമവിരുദ്ധമായി  നടന്ന വിവാഹങ്ങള്‍ നിയമ വിധേയമാക്കുന്നത് സ്ത്രീ പക്ഷ നടപടി ആണെന്ന്  സ്ഥാപിക്കാനാണു മായിന്‍ ഹാജി ഇത് പറഞ്ഞത്. ഇതാണു ഏത് നിയമലംഘനങ്ങളും നിയമപരാമാക്കുന്ന ഇസ്ലാമിക ഒടിവിദ്യ.

മറ്റൊരു മുസ്ലിം ലീഗ് നേതാവ്, അബ്ദുറബ്ബ് അഭിപ്രായപ്പെട്ടത് ഇങ്ങനെ.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിയതു പ്ളസ്ടു പഠനത്തെ ബാധിക്കില്ല. പഠനം അതിന്റെ വഴിക്കും വിവാഹം മറ്റൊരു വഴിക്കും നടക്കും 

ഇവര്‍ക്ക് രണ്ടു പേര്‍ക്കും  18 വയസില്‍ താഴെ നടക്കുന്ന വിവാഹങ്ങള്‍  നിയമവിരുദ്ധമാണെന്നോ അത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നോ  അഭിപ്രായമില്ല.

പുരുഷന്, 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ  അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ്,  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഈ സര്‍ക്കുലര്‍ ഏറെ വിവാദമുണ്ടാക്കിയിട്ടുണ്ട്. മറ്റ് സമുദായക്കാരൊക്കെ വിദ്യാഭ്യാസ കാര്യത്തില്‍  വളരെയേറി മുന്നേറിയപ്പോള്‍ മുസ്ലിങ്ങള്‍ പൊതുവെയും, ആ മതത്തിലെ സ്ത്രീകള്‍ പ്രത്യേകിച്ചും ഈ രംഗത്ത് വളരെ പിന്നിലായിരുന്നു. പക്ഷെ അടുത്ത കാലത്ത് അവരും അസൂയാവഹമായ രീതിയില്‍ മുന്നേറുന്നുണ്ട്. ഈ മുന്നേറ്റത്തെ പിന്നോട്ടടിക്കുന്ന തീരുമാനമാണിപ്പോള്‍ മുസ്ലിം ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് എടുത്തിരിക്കുന്നത്.

കുറച്ചു കാലാമായി മുസ്ലിം ലീഗില്‍  മുസ്ലിം തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. പല മുസ്ലിം ലീഗ് നേതാക്കളും തീവ്രവാദ ആശയങ്ങള്‍ കൊണ്ടു നടക്കുന്നുമുണ്ട്. മുസ്ലിം ലീഗ് മന്ത്രി അബ്ദു റബ്ബ് തന്റെ ഔദ്യോഗിക വസതിയുടെ പേര്, തേജസ് എന്നാക്കി മാറ്റിയിരുന്നു. കേരളത്തിലെ ഒരു മുസ്ലിം തീവ്രവാദ സംഘടനയുടെ മുഖ പത്രത്തിന്റെ പേരാണ്, തേജസ് എന്നത്. ഇതേ അബ്ദു റബ്ബാണിപ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചാലും  പഠനം അതിന്റെ വഴിക്ക് നടക്കുമെന്ന് പറയുന്നത്.

ഇന്‍ഡ്യാ വിഷന്‍ എന്ന മലയാളം ചാനലിലെ  ഫൌസിയ മുഫ്തഫ  എന്ന റിപ്പോര്‍ട്ടര്‍ കുറച്ചു നാളുകള്‍ക്ക് മുന്നെ മലപ്പുറം ജില്ലയേപ്പറ്റി  ഒരു പ്രത്യേക  വാര്‍ത്താ പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞ ഒരു കാര്യം മലപ്പുറം ജില്ലയിലെ എസ് എസ് എല്‍ സി ക്ളാസില്‍ പഠിക്കുന്ന 10% പെണ്‍കുട്ടികളും വിവാഹിതരാണെന്നായിരുന്നു. അല്‍പ്പം അതിശയോക്തി ഉണ്ടെങ്കിലും  ഈ അഭിപ്രായം ശരി തന്നെയാണ്. മലപ്പുറം ജില്ലയില്‍  അനേകം ​മുസ്ലിം  പെണ്‍കുട്ടികള്‍ അംഗീത വിവാഹ പ്രായത്തിനു മുന്നെ വിവാഹിതരാകുന്നുണ്ട്.  ഇങ്ങനെ വിവാഹം നടക്കുന്നില്ല എന്ന് പല മുസ്ലിങ്ങളും വീറോടെ വാദിച്ചു. പക്ഷെ ആ വാദങ്ങള്‍ തെറ്റാണെന്നും ഫൌസിയ പറഞ്ഞത് ശരിയാണെന്നും തെളിയിക്കുന്നതാണിപ്പോള്‍ മുസ്ലിം ലീഗ് മന്ത്രി ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍. നിയമപരമായ വിവാഹ പ്രായമായ 18 വയസിനു  മുന്നെ വ്യാപകമായി വിവാഹങ്ങള്‍ മുസ്ലിം സമുദായത്തില്‍ നടക്കുന്നുണ്ട്. അതിനു പക്ഷെ നിലവിലുള്ള നിയമമനുസരിച്ച് റെജിസ്റ്റ്രേഷന്‍ നടത്താന്‍ ആകില്ല.

 ഉമ്മന്‍ ചാണ്ടി മന്ത്രി സഭ സരിതയില്‍ കുടുങ്ങി  ചക്രശ്വാസം വലിക്കുന്നു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയി വി എസ് അച്യുതാനന്ദന്‍ പ്രവര്‍ത്തിച്ച 10 വര്‍ഷക്കാലം ​അദ്ദേഹത്തിന്റെ സഹായി ആയി  നിന്ന് സുരേഷ് ഉപജീവനത്തിനു വേണ്ടി  ക്യൂബ മുകുന്ദനേപ്പോലെ ഗള്‍ഫിലേക്ക് പോകുന്നു. മൂന്നു വര്‍ഷം  സുതാര്യ ഭരണം നടത്തിയ ഉമ്മന്‍  ചാണ്ടിയുടെ സഹായി ആയി നിന്നവര്‍ കോടിക്കണക്കിനു രൂപയുടെ  സ്വത്ത് സമ്പാദിക്കുന്നു. സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ  പിടികിട്ടാപ്പുള്ളിയായ ബിജു  രാധാകൃഷ്ണനുമായി എല്ലാ തിരക്കും മാറ്റി വച്ച് ഉമ്മന്‍ ചാണ്ടി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു, എന്ന വാര്‍ത്ത പുറത്തു വരുന്നു.  എം പി ആയ  ഷാനവാസ് ശുപാര്‍ശ ചെയ്തിട്ടായിരുന്നു ഉമ്മന്‍ ചാണ്ടി ഈ കൂടിക്കാഴ്ച്ച അനുവദിച്ചതും.   ഇതിലൊന്നും ഒരസ്വാഭാവികതയും കാണാത്ത ഉമ്മന്‍ ചാണ്ടി, താന്‍ എന്തിനു രാജി വയ്ക്കണം എന്നാണു ചോദിക്കുന്നത്. 

ഈ വിഷയം നിയമസഭക്കത്തും പുറത്തും കത്തിനില്‍ക്കുമ്പോള്‍  മുസ്ലിം ലീഗ് മന്ത്രി എം കെ മുനീര്‍ ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു സര്‍ക്കുലര്‍ ഇറക്കി.  ഇതാണാ സര്‍ക്കുലറിലെ നിര്‍ദേശം.

പുരുഷന്, 21 വയസു തികയാതെയും സ്ത്രീക്ക് 18 വയസു തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ക്ക് മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രെജിസ്റ്റ്രേഷന്‍ അനുവദിക്കണം.

മുസ്ലിം മതസംഘടനയായ മുസ്ലിം ലീഗിന്റെ മന്ത്രി  മുനീറാണ്, മുസ്ലിങ്ങള്‍ക്ക് വേണ്ടി  ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനു പറഞ്ഞ കാരണം, വധുവിന്,  18 വയസു തികയാത്തതുകൊണ്ട് പല തദ്ദേശ സ്ഥാപനങ്ങളും  വിവാഹം രെജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നില്ല,നിലവിലുള്ള നിയമം അതനുവദിക്കുന്നില്ല എന്നും. 

ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, മുസ്ലിങ്ങളുടെ ഇടയില്‍ ഫൌസിയ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അംഗീകൃത പ്രായത്തിനു താഴെയുള്ള വിവാഹങ്ങള്‍ നടക്കുന്നുണ്ട്. രണ്ട്, മുസ്ലിം ലീഗിന്റെ മന്ത്രി തനിക്കില്ലാത്ത അധികാരം ഉപയോഗിച്ച് നിയമ ലംഘനം നടത്തിയിട്ടുള്ള മുസ്ലിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. 


21 തികയാത്ത പുരുഷനെയും 18 തികയാത്ത സ്ത്രീയെയും വിവാഹപ്രായമാകാത്തവരായി കണക്കാക്കണമെന്നും അവർ ഉൾപ്പെട്ട വിവാഹങ്ങൾ അസാധുവാക്കണമെന്നും 2006  ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ പറയുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന്  സ്പെഷ്യൽ മാര്യേജ് ആക്റ്റിലും പറയുന്നുണ്ട്. ഇതിനെ മറികടക്കാണിപ്പോള്‍ ഈ സര്‍ക്കുലര്‍ ഉപയോഗിക്കുന്നത്.

15 തികഞ്ഞ മുസ്ളിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന്  കഴിഞ്ഞ വര്‍ഷം  ഡൽഹി ഹൈക്കോടതിയുടേതായ ഒരു  ഉത്തരവ് വന്നിരുന്നു. അതിനെ  അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ഈ സർക്കുലർ. എന്നാൽ, പതിനഞ്ചുകാരിയെ വിവാഹത്തിന് അനുവദിക്കുന്നത് ശൈശവ വിവാഹ നിരോധന നിയമത്തിനെതിരാണെന്ന് ഈ വർഷം കർണാടക ഹൈക്കോടതി വിധിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ഈ വിധി കണ്ടില്ലെന്ന് നടിച്ചാണ് സർക്കുലർ തയ്യാറാക്കിയത്. ഇന്‍ഡ്യന്‍ കോടതിവിധികളില്‍ നിലനില്‍ക്കുന്ന ഈ വൈരുദ്ധ്യം മുതലെടുത്താണ്, മുസ്ലിം ലീഗ് ഈ സര്‍ക്കുലര്‍ ഇറക്കിയതും.

ഈ വിമര്‍ശങ്ങളോട്  മുസ്ലിം ലീഗ് മന്ത്രി മുനീര്‍ പ്രതികരിച്ചത് ഇങ്ങനെ.



മുസ്‌ലീം സമുദായത്തിലായാല്‍ പോലും 18 യസ്സിനു താഴെയുള്ളവുടെ വിവാഹത്തിന് വ്യക്തിപരമായി ഞാന്‍ എതിരാണ്. 
പതിനെട്ട് വയസ്സാവുന്നതിനുമുമ്പ് നടന്ന ഒട്ടേറെ വിവാഹങ്ങളുണ്ട്. റജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ അതൊരു സാമൂഹിക പ്രശ്‌നമാകുകയാണ്. ഇങ്ങനെ വിവാഹം ചെയ്തുപോയവരും അതിലെ കുട്ടികളും എന്തുചെയ്യണമെന്ന് വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കണം. 

വ്യക്തിപരമായി എന്തിരാണെങ്കിലും,  മറ്റ് പല സമ്മര്‍ദ്ധങ്ങളും കാരണം  ഈ തീരുമാനമെടുത്തു എന്നാണിതിന്റെ അര്‍ത്ഥം. അത് ശരിയ സമ്മര്‍ദ്ധമാണെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

ഇപ്പോളിത് മുസ്ലിം ലീഗിനുള്ളില്‍ തന്നെ വിവാദത്തിനു വഴിയിയൊരുക്കിയിട്ടുണ്ട്. ലീഗിലെ താലിബാനി വിഭാഗം ​പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കുന്നതിനെ പിന്തുണക്കുന്നു. പക്ഷെ പുരോഗനാശയക്കാര്‍ അതിനെ എതിര്‍ക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ തീവ്രവാദ വിഭാഗത്തിനാണിപ്പോള്‍ ലീഗില്‍ സ്വാധീനം കൂടുതല്‍.

നടന്നു പോയ കുറച്ച് വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടിയാണി സര്‍ക്കുലര്‍ എങ്കില്‍ അതിങ്ങനെ  ഗോപ്യമായി ചെയ്യേണ്ട ആവശ്യമില്ല. 2008 ലെ നിയമം മുന്‍കാല പ്രാബല്യത്തോടെ അല്ല ഉണ്ടാക്കിയത്. അപ്പോള്‍ അതിനു മുന്നെ നടന്ന വിവാഹത്തിനെ ഇത് ബാധകമാക്കേണ്ടതുമില്ല. പക്ഷെ 2008 നു ശേഷം ഇതുപോലെ വിവാഹം നടന്നിട്ടുണ്ടെങ്കില്‍ അതൊക്കെ അസാധുവാണെന്ന് ഈ നിയമം വ്യക്തമായി പറയുന്നു. ഇപ്പോള്‍ അതിനെ മറികടന്ന് പല വിവാഹങ്ങള്‍ക്കും നിയമ സധുത നല്‍കാനാണ്, മുസ്ലിം ലീഗ് ശ്രമിക്കുന്നതും.

ഇതുപോലെയുള്ള രണ്ടു കേസുകൾ കേരള ഹൈക്കോടതി അടുത്തകാലത്ത്പരിഗണിച്ചിരുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങൾക്കു ശേഷം രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ, കല്യാണ സമയത്ത് പെണ്ണിന് പ്രായപൂർത്തിയായിരുന്നില്ലെന്ന കാരണത്താൽ നിരസിച്ചതിനെതിരായിരുന്ന അവ. വിവാഹം കഴിഞ്ഞ് കുട്ടിയായ ശേഷം രജിസ്‌ട്രേഷൻ നിരസിക്കുന്നത് ഉചിതമല്ലെന്ന് കോടതി അന്ന് വ്യക്തമാക്കി. പക്ഷെ അന്ന് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമവശങ്ങളിലേക്ക് കോടതി കടന്നില്ല. ഈ രണ്ട് കേസുകളില്‍ കോടതി എടുത്ത തീരുമാനം മറയാക്കിയാണ്,മുസ്ലിം ലീഗിങ്ങനെ ഒരു തീരുമാനം എടുത്തത്. ശരിയത്തിനെ അടിസ്ഥാനമാക്കിയുള്ള പഴയ മുസ്ലിം വ്യക്തി നിയമമാണ്, ഈ താലിബാനി തീരുമാനം എടുക്കാനുണ്ടായ ശരിക്കുള്ള കാരണം. മുസ്ലിങ്ങള്‍ ഏത് സംഘടനയാണെങ്കിലും  അനുസരിക്കേണ്ട നിയമം  ശരിയ ആണെന്ന് മുസ്ലിം ലീഗും മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നു ഈ സംഭവത്തിലൂടെ. മിത വാദ പുരോഗമന മുഖം മൂടി എന്ന പര്‍ദ്ദ ധരിച്ചിരിക്കുന്ന ലീഗിന്റെ ശരിക്കുള്ള മുഖം   പര്‍ദ്ദ നീക്കി  പുറത്ത് വന്നിരിക്കുന്നു.  തീവ്രവാദികളുടെയും തങ്ങളുടെയും അഭിപ്രായം ​ഒന്നാണെന്നും തെളിയിക്കുന്നു.

വിവാഹിതരാകുന്നവര്‍ക്കു പ്രായനിബന്ധന പറയുന്നില്ലെന്നും, പ്രായപൂര്‍ത്തിയായിരിക്കണം  എന്നേ ഈ നിയമത്തില്‍ വ്യവസ്‌ഥയുള്ളു എന്നുമാണ്‌ മുസ്ലിങ്ങളുടെ വാദം. പതിനാറു വയസ്‌ തികയുംമുമ്പു വിവാഹം കഴിഞ്ഞതുമൂലം രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ്‌ സര്‍ക്കുലര്‍ ഇറക്കേണ്ടിവന്നത്  എന്നു വിശദീകരിക്കാനും തദ്ദേശഭരണ വകുപ്പു ശ്രമിക്കുന്നുണ്ട്‌..,. നിലവിലുള്ള നിയമത്തിന്റെയും  സുപ്രീംകോടതിവിധിയുടെയും   ലംഘനമാണു സര്‍ക്കുലര്‍.,.  ഏകീകൃത സിവില്‍ കോഡ്‌ എന്ന ആശയത്തിനും ഇതിരാണ്‌.,. ഇതിനെതിരെ നിയമ പോരാട്ടമുണ്ടാകാനും സാധ്യതയുണ്ട്.

ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം  ഉണ്ട്. അപ്പോള്‍ മറ്റ് മത വിശ്വാസികളില്‍  സമാനമായ വിവാഹങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനും രെജിസ്റ്റ്രേഷന്‍  വേണ്ടെ? എന്തുകൊണ്ട് അത് കൂടെ ഈ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയില്ല?

അതിന്റെ ഉത്തരം ലളിതമാണ്. മറ്റ് മത വിശ്വാസികള്‍ ആരും ഇപ്പോള്‍ 18 വയസിനു മുന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നില്ല. ഇപ്പോഴും അതുള്ളത് മുസ്ലിം സമുദായത്തില്‍ മാത്രമാണ്.

തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരാമര്‍ശം ഈ സര്‍ക്കുലറില്‍ ഉണ്ട്. 1957ലെ മുസ്ലിം വിവാഹനിയമം എന്ന ഒരു പരാമര്‍ശം അതിലുണ്ട്. ഇതുപോലെ ഒരു നിയമം ഇന്‍ഡ്യയില്‍   നിലവിലില്ല. ഇത്  ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമല്ല. ഇതു വഴി  18 വയസ്സു തികയാത്തവരുടെ വിവാഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മതം നല്‍കിയിട്ടുണ്ടെന്ന തികച്ചും തെറ്റായ സൂചന ഈ ഔദ്യോഗിക രേഖയില്‍ കടന്നുകൂടിയിട്ടുണ്ട്.

മുസ്ലിം പെണ്‍കുട്ടി 18 വയസു കഴിഞ്ഞില്ലെങ്കിലും വിവാഹപ്രായമായി എന്നത് ഇസ്ലാമിക ശരിയത്തിലെ തത്വമാണ്.ഇതാണ്, ഇന്‍ഡ്യയിലെ നിയമത്തിനും മുകളിലായി മുസ്ലിം ലീഗു കാണുന്നത്. അതാണിതുപോലെ ഒരു സര്‍ക്കുലര്‍ ഇറങ്ങാന്‍ കാരണം. ഇത് ഇന്‍ഡ്യന്‍ പാര്‍ലമെന്റ്  2006 ല്‍ പാസാക്കിയ നിയമത്തിനു വിരുദ്ധമാണ്.

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ടുണ്ട്.

 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അയച്ചു കൊടുത്ത ഒരു റിപ്പോര്‍ട്ടാണത്.

കഴിഞ്ഞ വര്‍ഷം കൊല്ലം സെന്‍റ് ജോസഫ്സ് സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി. അത് അന്ന് മാദ്ധ്യമങ്ങളില്‍ വലിയ വാര്‍ത്തയും ആയിരുന്നു.  ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിക്കുന്ന മാനേജ്മെന്‍റ് നിലപാടിനെതിരെ ഈ മുസ്ലിം സംഘടനകളും അനേകമുസ്ലിങ്ഗളും രംഗഥു വന്നിരുന്നു.  അതേക്കുറിച്ച അന്വേഷിച്ച് ഇന്റലിജന്‍സ് വിഭാഗമാണിപ്പോള്‍ ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതും.

‘സമാധാനപരമായി വ്യത്യസ്ത സാമുദായിക മാനേജ്മെന്‍്റുകള്‍ക്ക് കീഴില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യം  ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  സ്കൂളുകളില്‍ കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും  ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, ജമായത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇപ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന അണ്‍എയ്ഡഡ് സ്കൂളില്‍,   മാനേജ്മെന്‍്റിനെറ്റിന്റെയും  പി.ടി.എയുടെയും തീരുമാനപ്രകാരം സ്കൂള്‍ വളപ്പില്‍ തട്ടമിട്ട് പ്രവേശം അനുവദിച്ചിട്ടില്ല. ഈ തീരുമാനം ഉണ്ടായപ്പോള്‍ പല മുസ്ലിം സംഘടനകളും  സ്കൂള്‍ മനേജെമ്ന്റിനെ ഭീക്ഷണിപ്പെടുത്തിയിരുന്നു.  മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ  ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചില തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നതിന്റെ  ഭാഗമായാണ് ഈ സംഭവം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടയ്ക്കലിലെ നെഹ്റു മെമോറിയല്‍ സ്കൂള്‍, മുഖത്തല സെന്‍റ് ജൂഡ് സ്കൂള്‍, മൈനാഗപ്പള്ളി ലക്ഷ്മി വിലാസ് ഗവ. ഹൈസ്കൂള്‍ തുടങ്ങിയ സ്കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതില്‍ നിന്നൊക്കെ മനസിലാക്കാന്‍ ആകുന്ന സത്യം മറ്റൊന്നാണ്. മുസ്ലിം ലീഗ് ആയാലും; എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ജമായത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളായാലും;  എല്ലാവരും ഒരു പോലെയാണ്. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലൊന്നും മാഞ്ഞു പോകില്ല.

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോളാര്‍ തട്ടിപ്പില്‍ പക്ഷെ ഈ സംഭവം മുങ്ങിപ്പോയി. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇത് ഒരു വാര്‍ത്ത പോലുമാക്കിയില്ല.

മുസ്ലിം ലീഗ് അംഗമായ ഈ മന്ത്രി സഭ ആധികാരം ഏറ്റെടുത്തതു മുതല്‍ അഹന്ത കൊണ്ടും ധാഷ്ട്യം കൊണ്ടും തന്‍പ്രമാണിത്തം കൊണ്ടും കേരളീയ സമൂഹത്തില്‍  വേണ്ടതിലധികം സാമുദായിക ധ്രുവീകരണം ഉണ്ടാക്കിക്കഴിഞ്ഞു. അതിന്റെ  ഏറ്റവും ഒടുവിലത്തെ ഉദാഹാരണമാണ്, ഇപ്പോള്‍ മുസ്ലിം ലീഗ് ഭരിക്കുന്ന  തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഈ നിയമ ലംഘനം. 

1957ലെ മുസ്‌ലിം വിവാഹനിയമത്തില്‍ വിവാഹസമയം പുരുഷന്മാര്‍ക്ക് 21 വയസും സ്ത്രീകള്‍ക്ക് 18 വയസും തികഞ്ഞിരിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. അതു മാത്രമല്ല, 2006ലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം 21 വയസ് തികയാത്ത പുരുഷനും 18 വയസ് തികയാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറഞ്ഞിട്ടില്ലെന്നതാണ്,  ലീഗിന്റെ ഇപ്പോഴത്തെ നീക്കത്തിനടിസ്ഥാനം.


മുസ്ലിം ലീഗിന്റെ ഈ തീരുമാനം സാമുദായികമായ പുതിയ പ്രശ്‌നങ്ങളും ഉണ്ടാക്കാനിടയുണ്ട്. ഈ ഉത്തരവ് രാജ്യത്തിന്റെ അടിസ്ഥാനനിയമ സംവിധാനങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുമുള്ള വെല്ലുവിളിയാണ്.മാത്രമല്ല ഇത് ഭരണഘടനാ വിരുദ്ധവുമാണ്. 

മലപ്പുറം ജില്ലയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ വിവാഹം ചെയ്യപ്പെടുന്നില്ല എന്ന മുസ്ലിങ്ങളുടെ വാദം പൊളിക്കുന്നു ഈ സംഭവം. അങ്ങനെ ഒന്നില്ലെങ്കില്‍ പിന്നെ എന്തിനാണിതുപോലെ ഒരു സര്‍ക്കുലര്‍ ഇറക്കേണ്ട ആവശ്യം?

പണ്ടൊക്കെ മുസ്ലിം ലീഗിനൊരു മിതവാദമുഖമാണുണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ ആ സംഘടന തീവ്ര ഇസ്ലാമിന്റെ വക്താക്കളായി മാറുന്നു. അടുത്തിടെ മുസ്ലിം ലീഗിന്റെ പേരില്‍ കണ്ട ഒരു പോസ്റ്ററാണിത്.


മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്താന്‍ വേണമെന്നു വാദിച്ച് പകിസ്താനുണ്ടായപ്പോള്‍ അവിടേക്ക് കുടിയേറിപ്പാര്‍ത്ത മലയാളി മുസ്ലിങ്ങള്‍ പാകിസ്താനില്‍ പതിച്ച പോസ്റ്ററൊന്നുമല്ല ഇത്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന കേരളത്തിലെ മുസ്ലിം ലീഗ് എന്നെ മതസംഘടന കേരളത്തില്‍ പതിച്ച പോസ്റ്ററാണിത്.  തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പച്ച ലഡ്ഢുവും പച്ച പായസവും വിതരണം ചെയ്ത, വിദ്യാഭ്യാസ വകുപ്പില്‍ പച്ച ബളൌസ് ഇടണമെന്ന നിര്‍ദ്ദേശം വച്ച,  മുസ്ലിം ലീഗിന്റെ, ലോകം മുഴുവന്‍ പച്ച പതാക പാറിക്കാനുള്ള മുദ്രവാക്യമാണിത്. 

ബഷീര്‍ വള്ളിക്കുന്നും മറ്റ് മുസ്ലിങ്ങളും ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ്, മുനീറിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പു നല്‍കുന്നത്.



Tuesday 18 June 2013

അബ്ദുല്‍ കലാം പറഞ്ഞത്.



മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ ആണവ  വൈദ്യുതി ഉള്‍പ്പടെയുള്ള പല നിലപാടുകളോടും എനിക്ക് വിയോജിപ്പുണ്ട്. പക്ഷെ അടുത്ത നാളില്‍ അദ്ദേഹം വളരെ പ്രസക്തമായ ഒരഭിപ്രായം പറഞ്ഞു.  കേരളത്തില്‍ ഒരു പ്രഭാഷണം നടത്തുമ്പോൾ , സമകാലീന ഇന്‍ഡ്യന്‍  സാഹചര്യത്തില്‍ ഏറ്റവും ഗൌരവമായി കാണേണ്ട ഒരു കാര്യമാണു പറഞ്ഞത്.

ഇന്‍ഡ്യയില്‍ ഇന്ന് അഴിഞ്ഞാടുന്ന അഴിമതി എന്ന വിപത്തിന്,  അറുതിവരുത്താന്‍   ഭരണകൂടത്തിനു കഴിഞ്ഞില്ലെങ്കില്‍ അത് ജനങ്ങളിലുണ്ടാക്കുന്ന നിരാശ ഒരു വിപ്ലവത്തിലേക്കായിരിക്കും ഇന്ത്യയെ നയിക്കുക എന്നാണദ്ദേഹം പറഞ്ഞത്.

Kalam warns of people’s revolution

“People are getting restless. If the cancer of corruption and frustration generated by denial of timely justice at an affordable cost is not dealt with soon, a revolution will start giving birth to empowered human beings". 

M K Sanu Endowment Lecture Series ഉത്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അത്. ശാസ്ത്രീയ കാര്യങ്ങളേക്കുറിച്ചും മറ്റും അഭിപ്രയം പറയാറുള്ള അദ്ദേഹം ആദ്യമായാണ്, ഒരു സാമൂഹിക അവസ്ഥയേക്കുറിച്ച് പ്രതികരിക്കുന്നത്. രാഷ്ട്രപദി പദത്തില്‍ നിന്നും  വിരമിച്ച കലാം വിശ്രമ ജീവിതം നയിക്കാനൊന്നുമല്ല പോയത്. ഇന്‍ഡ്യയില്‍ ഉടനീളം സഞ്ചരിച്ച്, യുവ ജനങ്ങളോട് അടുത്ത് ഇടപഴകി, അവരുടെ അഭിപ്രായങ്ങള്‍ സ്ഥിരമായി കേള്‍ക്കുന്ന കലാം പറയുന്നതിനു പ്രസക്തിയുണ്ട്.

ഇപ്പോള്‍ ഞാനിത് പരാമര്‍ശിക്കാന്‍ കാരണം, കുറച്ചു ദിവസങ്ങള്‍ക്കു മുന്നെ ഞാന്‍ ഇന്‍ഡ്യയിലെ മാവോയിസ്റ്റ് പ്രശ്നത്തേപ്പറ്റി  എഴുതിയ പോസ്റ്റില്‍ വന്ന ചില  കമന്റുകളാണ്. ആ വിഷയത്തേക്കുറിച്ച് ഒരഭിപ്രായവും പ്രകടിപ്പിക്കാതെ  മലക്ക്  എന്ന വ്യക്തി ഇന്‍ഡ്യയിലെ മാവോയിസ്റ്റ് പ്രശ്നം  ക്രൈസ്തവ  സഭ സ്പോണ്‍സര്‍ ചെയ്യുന്ന  ഭീകരവാദമാണെന്നു പറഞ്ഞു. അതിനോട് യോജിച്ചു കൊണ്ട് അനന്ത്   എന്നെ  apologist for the proselytizing evengelists  എന്ന്  മുദ്ര കുത്തി.  ബ്ളോഗുകളില്‍ പ്രസക്തമായ പല അഭിപ്രായങ്ങളുമെഴുതാറുള്ള മലക്കും ബുദ്ധി ജീവി എന്നു നടിക്കുന്ന അനന്തും ഈ വിഷയം എത്ര ലാഘവത്തോടെയാണു  കാണുന്നതെന്ന് ആ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നു.

മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും മാവോയിസ്റ്റ് വിഷയം ചര്‍ച്ച ചെയ്യാറേ ഇല്ല. കലാം കേരളത്തില്‍ വന്ന് അഴിമതി  ഒരു വിപ്ളവത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞത് മലയാള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതേ ഇല്ല.

ആന്ധ്രപ്രദേശ്‌, ബീഹാര്‍, ഒറീസ, മദ്ധ്യപ്രദേശ്‌, ബംഗാള്‍,ഛത്തീസ്‌ഗഡ്‌, ജാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ അവികസിത മേഖലകളില്‍ ഇന്ന് മാവോയിസ്റ്റുകള്‍ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. ചൂഷണങ്ങള്‍ക്കു വിധേയരായ  ദരിദ്രവിഭാഗങ്ങള്‍. ഇവിടെ അനേകരുണ്ട്. സാധാരണക്കാരും ഗിരിവര്‍ഗ്ഗക്കാരുമായ ഈ പാവങ്ങളെ അഴിമതിയില്‍ മുങ്ങിയ നേതാക്കള്‍ക്ക് ശ്രദ്ധിക്കാന്‍ സമയമില്ല. ഇവരുടെ  രക്ഷകരായി മാവോയിസ്‌റ്റുകള്‍ എന്ന  വിപ്ലവകാരികള്‍ മുന്നോട്ടുവന്നു.  ജനങ്ങള്‍ അവരുടെ പിന്നില്‍ അണിനിരന്നു. തങ്ങളെ രക്ഷിക്കാനോ തങ്ങള്‍ക്കുവേണ്ടി വാദിക്കാനോ ആരുമില്ലെന്ന ഈ മനുഷ്യ ജീവികളുടെ നിരാശാബോധമാണ്‌ മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്‌ക്കു കാരണം.  ഇതിന്റെ ഫലമായിരുന്നു അടുത്തിടെ ഛത്തീസ്‌ഗഡിലെ  ബസ്തറില്‍ പല   കോണ്‍ഗ്രസ് നേതാക്കളും ഒരു ഒളിയാക്രമണത്തില്‍  വധിക്കപ്പെട്ടത്.

ഈ മേഖലയില്‍ അനേകം സൈനികരും  മാവോയിസ്‌റ്റുകളും വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ആക്രമണം നടത്തുന്ന  മാവോയിസ്റ്റുകളുടെ നേതാക്കളില്‍ പലരും സമൂഹത്തിലെ ചൂഷണത്തിനെതിരെ രംഗത്തിറങ്ങിയ അഭ്യസ്‌തവിദ്യരും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ഉള്ളവരുമാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് മാവോയിസ്റ്റുകളെ സഹായിക്കുന്നു എന്നാരോപിച്ച്,  ഒരു ഡോക്ടറെ  ഭീകരവാദ മുദ്ര ചാര്‍ത്തി, ദേശ ദ്രോഹകുറ്റം ആരോപിച്ച് ജയിലില്‍ അടച്ചിരുന്നു. പക്ഷെ സുപ്രീം കോടതി അദ്ദേഹത്തെ വിട്ടയച്ചു. മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക സേന രൂപീകരിച്ച കോണ്‍ഗ്രസ് നേതാവാണു ബസ്തറില്‍ കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മ്മ. നീതി നിഷേധിക്കപ്പെട്ട  അശരണരായ മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും  ഇപ്പോള്‍ മാവോയിസ്റ്റ് എന്ന വട്ടപ്പേരോ, അവരെ സഹായിക്കുന്ന Sponsor മാര്‍ എന്ന പേരോ  കിട്ടാറുണ്ട്. എന്തുകൊണ്ട് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നും  ​ഒഴിഞ്ഞു പോകുന്ന ഒട്ടകപക്ഷികളാണിതുപോലെ ഊഹങ്ങളില്‍ അഭിരമിക്കുന്നവര്‍,. നിര്‍ഭാഗ്യ വശാല്‍  മലക്കും അനന്തും ആ വകുപ്പില്‍ പെടും. അനന്ത് ഒരു പടി കൂടി കടന്ന്, ഞാന്‍ മാവോയിസ്റ്റുകളെ പിന്തുണക്കുന്നു.  അതുകൊണ്ട് Evangelist കളുടെ apologist ആണ് , എന്നും കൂടി ആരോപിക്കുന്നു.

സമകാലീന ഭാരതത്തിലെ ജീര്‍ണ്ണിച്ച രണ്ടു മുഖങ്ങളാണ്, മലക്കും  അനന്തും. രണ്ടു പേര്‍ക്കും ക്രൈസ്തവ വിരോധവും ചൂക്ഷിതരോടുള്ള വെറുപ്പും ആവോളമുണ്ട്. അനേകര്‍ ഇതുപോലുണ്ട്.

മാവോയിസ്റ്റുകള്‍  സംഘടിതരും സുസജ്ജരുമാണ്. അത് മനസിലാക്കിയിട്ട്, ആഭ്യന്തര സുരക്ഷയ്‌ക്ക്‌ ഏറ്റവും വലിയ ഭീഷണി ഇന്ന്  മാവോയിസ്‌റ്റ്‌  പ്രസ്ഥാനം ആണ്, എന്നു പ്രധാനമന്ത്രി വരെ തുറന്നു പറയുന്നു. മലക്കിനേപ്പോലെ, ക്രിസ്ത്യാനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ്,  മാവോയിസം എന്ന്, മന്‍ മോഹന്‍ സിംഗ് ഇതു വരെ അരോപിച്ചിട്ടില്ല. സോണിയ ഗാന്ധിയെ പേടിച്ചായിരിക്കാന്‍ സാധ്യതയുണ്ട്. കൂടം കുളത്തെ ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട മീന്‍പിടുത്താക്കാരെ സ്പോണ്‍സര്‍ ചെയ്യുന്നത് വിദേശികളാണെന്നതില്‍ അദ്ദേഹത്തിനു സംശയമില്ല. അദ്ദേഹം ​ഇപ്പോള്‍ ആലോചിക്കുന്നത് മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ അയക്കണമെന്നാണ്. വടക്കു കിഴക്കന്‍ മേഘലയിലും കാഷ്മീരിലും  സൈന്യത്തെ അയച്ചിട്ട് എന്തു നേട്ടമുണ്ടായി എന്നാലോചിക്കാന്‍ ഇദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ കഴിയുന്നില്ല. ജനങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്‌ഥാനത്തേയും ആയുധംകൊണ്ടു മാത്രം അമര്‍ച്ച ചെയ്യാന്‍ കഴിയുകയില്ല എന്ന സത്യം ഇദ്ദേഹത്തിനു  മനസിലാകില്ല. മാവോയിസ്റ്റുകളെ രക്ഷകരായി കരുതുന്ന ജനങ്ങളുടെ സാമൂഹിക അവസ്ഥ മാറിയാലേ മാവോയിസ്‌റ്റുകള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിക്ക്‌ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളു. അഴിമതിയിലൂടെ ഇന്നത്തെ സര്‍ക്കാരിലെ അധികാരികള്‍ അടിച്ചു മാറ്റിക്കൊണ്ടു പോകുന്ന കോടിക്കണക്കിനു രൂപയില്‍ ഒരംശം മാത്രം മതി ഈ ദരിദ്രജനതയുടെ ദാരിദ്ര്യം അകറ്റാന്‍,. അതിനു തടയിടാന്‍ ശേഷിയുള്ള ഒരു ഭരണാധികാരിയും ഇന്ന് ഇന്‍ഡ്യയിലില്ല. സ്വിസ് ബാങ്കുകളില്‍ അനേകം ഇന്‍ഡ്യക്കാര്‍ കള്ളപ്പണം നിഷേപിച്ചിട്ടുണ്ട്, പക്ഷെ അവരുടെ പേരുകള്‍ പോലും വെളിപ്പെടുത്തില്ല എന്നാണ്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ നിലപാട്.

അഴിമതിയിലും ധൂര്‍ത്തിലും ആറാടി നില്‍ക്കുന്ന നിഷ്ക്രിയരായ ഭരണാധികരികളെ പുറം തള്ളാനാണ്, ലോകം മുഴുവന്‍ വിപ്ളവങ്ങള്‍ ഉണ്ടാകുന്നത്. ഇസ്ലാമിക ലോകത്ത് പലയിടത്തും ഇത് ഇപ്പോള്‍   നടക്കുന്നുമുണ്ട്. ഇന്‍ഡ്യയിലും അത് സംഭവിക്കില്ല എന്നു പറയാന്‍ ആകില്ല. ഏതു രൂപത്തിലാണുണ്ടാവുക എന്ന്  പ്രവചിക്കാന്‍ എളുപ്പമല്ല. ആരുടെ നേതൃത്വത്തിലും അതു സംഭവിക്കാം. അത് മാവോയിസ്റ്റുകള്‍ ആകാനുള്ള സാധ്യതയുമുണ്ട്.  അഴിമതി തുടച്ചുമാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‌ കടിഞ്ഞാണിടാനെങ്കിലും രാജ്യത്തിനു കഴിയേണ്ടിയിരിക്കുന്നു. അഴിമതി  നിയന്ത്രിച്ചാല്‍ ,  ചൂഷണങ്ങളും അവസാനിക്കും. അഴിമതിയിലൂടെ നഷ്ടപെടുന്ന പൊതു ധനം ചൂക്ഷണം നടക്കുന്ന മേഘലകളിലെ വികസനത്തിനുപയോഗിക്കാം.

അബ്ദുള്‍ കലാം ഈ പ്രസംഗം നടത്തുമ്പോള്‍ കേരളം മറ്റൊരു വിപുലമായ അഴിമതി കഥയിലൂടെ ഏറ്റവും ഉദ്യേഗജനകവും  ഭീതിതവുമായ രീതിയിലൂടെ കടന്നു പോകുകയാണ്. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്  വലിയ ഒരു തട്ടിപ്പിന്റെ ചരിത്രം ഇപ്പോള്‍ വെളിവായികൊണ്ടിരിക്കുന്നു.  അതിവേഗം  ​ബഹുദൂരം വികസനം എന്ന മുദ്രവാക്യവുമായി ഓടുന്ന ഉമ്മന്‍ ചാണ്ടിയെ, ഇപ്പോള്‍ മണിചിത്രത്താഴിട്ട് പൂട്ടാനുള്ള അത്ര ശക്തി ഇതിനുണ്ട്.   ഈ സംഭവത്തിലെ കേന്ദ്ര ബിന്ദുവായ സ്ത്രീക്ക് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുള്ള സ്വാധീനം ആരെയും ഞെട്ടിപ്പിക്കുന്ന മാനങ്ങളുള്ളതാണ്. അനേകം തട്ടിപ്പു കേസുകളില്‍ പ്രതിയായ ഇവര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ നിര്‍ബാധം കയറിയിറങ്ങാന്‍ സാധിച്ചിരുന്നു എന്നത്  ആരെയും  അമ്പരപ്പിക്കും. Emerging Kerala   എന്ന പേരില്‍ താട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ ഉമ്മന്‍ ചണ്ടി പൊക്കിപ്പിടിച്ചു നടന്ന മാമാങ്കത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇവരേപ്പോലുള്ള താട്ടിപ്പുകാരാണ്. മുന്‍ മന്ത്രി ഗണേശനുമായി ഈ സ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നും, ആ പ്രശ്നം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടിരുന്നു എന്നുമൊക്കെയാണിപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. അതോ ഇത് മറ്റ് തട്ടിപ്പുകള്‍ക്ക് മറയിടാന്‍  പറഞ്ഞു പരത്തുന്ന നുണയാണോ? ദേശീയ സുരക്ഷാ കൌണ്‍സില്‍ മീറ്റിംഗ് നടന്ന ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചു വരെ ഈ സ്ത്രീക്ക്  ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സാധിക്കുന്നു എന്നതൊക്കെ അതിശയത്തോടെയേ കേള്‍ക്കാന്‍ കഴിയുന്നുള്ളു.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബലഹീനായ മുഖ്യ മന്ത്രി എന്ന പേര്‍ ഉമ്മന്‍ ചാണ്ടി പണ്ടേ സ്വന്തമാക്കിയിട്ടുണ്ട്. അക്കൂടെ ഏറ്റവും നാറിയ ഭരണം കാഴ്ച്ച വയ്ക്കുന്ന മുഖ്യമന്ത്രി എന്ന പേരുകൂടി ചേര്‍ക്കാം. താന്‍ എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നലുണ്ടാക്കാന്‍ വേണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ നാടുനീളെ നടന്നപ്പോള്‍, സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് വളരെ വിദഗ്ദ്ധമായി മറയിടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.  പഞ്ചായത്ത് ഓഫീസിലും  വില്ലേജ് ഓഫീസിലും ചെയ്യേണ്ട കാര്യങ്ങള്‍ പണ്ട് രാജാക്കന്‍മാര്‍ ചെയ്തിരുന്നതുപോലെ പെരുമ്പറ കൊട്ടി  നാടു നീളെ നടന്ന് ചെയ്യുന്നതിനാണദ്ദേഹത്തിനു, ഐക്യ രാഷ്ട്ര സഭ അവാര്‍ഡ് കൊടുത്തതും. തന്റെ ഭരണ  യന്ത്രം കാര്യക്ഷമമല്ല എന്ന്  ഉമ്മന്‍ ചാണ്ടി പരോക്ഷമായി സമ്മതിക്കുന്നതാണീ പൊറാട്ടു നാടകം. അതിനാണൈക്യരാഷ്ട്ര സഭ മുദ്ര ചാര്‍ത്തിക്കൊടുത്തത്.






Wednesday 12 June 2013

ഹരിതരാഷ്ട്രീയത്തിലെ പച്ചപ്പ്, അഥവാ ഹിന്ദു എം എല്‍ എ



 സൈബര്‍ ലോകത്ത് അതി വിചിത്രമായ ഒരു പ്രചരണം നടക്കുന്നുണ്ട്. തൃത്താല എം എല്‍ എ വി റ്റി ബലറാം താന്‍ ഒരു  ഹിന്ദു എം എല്‍ എ അല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ കാരണം അദ്ദേഹത്തിന്റെ മാതൃസംഘടനയായ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ഹിന്ദു എം എല്‍ എ എന്നു വിളിച്ചു എന്ന ബലറാമിന്റെ തോന്നലാണ് . കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ഹിന്ദു എം എല്‍ എ എന്നു വിളിച്ചതായി എങ്ങും കേട്ടില്ല. വിളിച്ചു എന്ന് ബലറാം ശഠിക്കുന്നു. അങ്ങനെയാണദ്ദേഹം അവകാശപ്പെടുന്നത്.

ഒരു തറ രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടെ  അദ്ദേഹം ​എഴുതിയിരിക്കുന്നത് ഇങ്ങനെ 


ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല എന്ന ഒരു നിലപാടും ഞാനെടുത്തിരുന്നില്ല. എന്നാൽ ആ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സാംഗത്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പാർട്ടി നേതൃത്ത്വത്തോട് പങ്കുവെക്കുകയും കഴിയുമെങ്കിൽ വോട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു ചെയ്തത്. 

ഇത് വായിക്കുന്നവര്‍ എന്തു മനസിലാക്കണമെന്നാണ്, ബലറാം കരുതുന്നത്. ചക്ക് എന്ന് എഴുതിയത് കൊക്ക് എന്ന് വായിക്കുന്ന  ബലറാമിന്റെ ബുദ്ധിയാണ്, മറ്റുള്ളവര്‍ക്കുമെന്നോ?

ഇത് വായിച്ച എനിക്ക് മനസിലായത്, നിയമസഭയിലെ ഹിന്ദു എം എല്‍ എ മാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കണം എന്ന വ്യവസ്ഥയെ ബലറാം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ആ പ്രക്രിയയില്‍ പങ്കെടുക്കില്ല എന്നാണ്. അതു തന്നെയല്ലേ ബലറാം പറഞ്ഞത്?

ഹൈന്ദവ ആരാധനാലയങ്ങളെ ഭരിക്കുന്ന ദേവസം ബോര്‍ഡിനെ തെരഞ്ഞെടുക്കുന്നത്  കേരള നിയമസഭയിലെ ഹിന്ദു എം എല്‍ എ  മാരാണ്. അതിന്റെ  അര്‍ത്ഥം ഇവരൊക്കെ ഹിന്ദുത്വവാദികളാണെന്നല്ല. ഈശ്വരവിശ്വാസികളല്ലാത്ത ഹിന്ദു എം എല്‍ എ മാരും ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു. ഇതില്‍ എന്താണു ബലറാമിനു എതിര്‍പ്പെന്നു മനസിലാകുന്നില്ല. എല്ലാ എം എല്‍ എ മാരും കൂടി ദേവസ്വം ബോര്‍ഡിനെ തെരഞ്ഞെടുക്കണമെന്നാണോ? അതോ ദേവസ്വം ബോര്‍ഡു തന്നെ വേണ്ട എന്നോ? അതോ ഹൈന്ദവ  ആരാധനലയങ്ങളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വേണ്ട എന്നാണോ? ഇതില്‍ ഏത് നിലപാടുള്ളതുകൊടാണ്, ഈ തെരഞ്ഞെടുപ്പില്‍ നിന്നും തന്നെ ഒഴിവാക്കി തരണമെന്ന് ബലറാം അപേക്ഷിച്ചത്?

കേരള നിയമസഭയില്‍ 73 ഹിന്ദു എം എല്‍ എ മാരാണുള്ളത്. യു ഡി എഫിലെ 25 ഉം എല്‍ ഡി എഫിലെ 48 ഉം. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് എം എല്‍ എ മാര്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ട് അവരെ ആരും ഹിന്ദു എം എല്‍ എ എന്നോ ഹിന്ദുത്വ വാദികളെന്നോ വിളിച്ചിട്ടില്ല. പിന്നെ എന്താണു ബലറാമിന്റെ പ്രശ്നം?

ബലറാമിന്റെ  അതി ബാലിശവും ചിരി ഉണര്‍ത്തുന്നതുമായ മറ്റ് ചില പരാമര്‍ശങ്ങള്‍

ഞാൻ വിമർശിച്ചത് “ഹിന്ദു എം എൽ എ” എന്ന രാഷ്ട്രീയ ശരികേടിനെയാണ്. 

ഹിന്ദു എം എല്‍ എ എന്നു പറഞ്ഞാല്‍ എങ്ങനെ അത് രാഷ്ട്രീയ ശരികേടാകും. ബഹുഭൂരിപക്ഷം ആളുകളും  മതവിശ്വസികളായ കേരളത്തില്‍ ഇതില്‍ എന്ത് രാഷ്ട്രീയ ശരികേടാണുള്ളത്? ബലറാം എം എല്‍ എ ആകാന്‍ വേണ്ടി കൊടുത്ത  എല്ലാ  കടലാസിലും ഹിന്ദു എന്നെഴുതിയപ്പോള്‍ ഈ ശരികേട് തോന്നിയില്ലേ? സ്കൂളിള്‍ ചേര്‍ന്നപ്പോള്‍ മുതല്‍ എഴുതിയ എല്ലാ അപേക്ഷാ ഫോറങ്ങളിലും ഹിന്ദു എന്നെഴുതിയപ്പോള്‍ ഒരു ശരികേടും തോന്നിയിരുന്നില്ലേ?

ബലറാം നയം വ്യക്തമാക്കുന്നു.

വെറും 3200 വോട്ടിന്റെ മാത്രം നേരിയ ഭൂരിപക്ഷമുള്ള എന്റെ മണ്ഡലത്തിൽ ഏതെങ്കിലും ഒരു സമുദായം മാത്രം വിചാരിച്ചാൽ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മതാന്ധതയ്ക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയുമൊക്കെ പല ഘട്ടങ്ങളിലും നിലപാടുകളെടുക്കുന്നത്.

അതുകൊണ്ടുതന്നെ മതവാദികളോട് വിനീതമായി പറയട്ടെ, എനിക്ക് ഹിന്ദുക്കളുടെ വോട്ട് മതി, ഹിന്ദുത്വവാദികളുടെ വോട്ട് വേണ്ട, മുസ്ലീങ്ങളുടെ വോട്ട് മതി ഇസ്ലാമിസ്റ്റുകളുടെ വോട്ട് വേണ്ട. കൃസ്ത്യാനികളുടെ വോട്ട് മതി അവരിലെ വർഗ്ഗീയവാദികളുടെ വോട്ട് വേണ്ട. 

തൃത്താല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബലറാമിന്, ആ മണ്ഡലത്തിലെ ജനങ്ങളെ അറിയില്ല എന്നതിന്റെ തെളിവാണീ പ്രസ്താവന. തത്താലയിലെന്നല്ല മലബറിലൊരിടത്തും മുസ്ലിങ്ങളൊഴികെ ഒരു സമുദായവും തെരഞ്ഞെടുപ്പില്‍ സ്വധീനം ചെലുത്തുന്നില്ല എന്നതാണു സത്യം. തിരുവിതാംകൂറിലായിരുന്നു, ബലറാമിന്റെ മണ്ഡലമെങ്കില്‍ ഇതുപോലെ ഒരു പ്രസ്താവന ബലറാമിന്റെ ചിന്താമണ്ഡലത്തില്‍ പോലും വരില്ല.

ഇവിടെ ബലറാം ആക്ഷേപിച്ചത് ഹിന്ദുത്വവാദികളെ അല്ല. അവരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കാത്ത സാധാരണ ഹിന്ദുക്കളെ ആണ്. ഈ സാധരണ ഹിന്ദുക്കള്‍ പോകുന്ന  അമ്പലങ്ങളിലേക്കുള്ള ഭരണക്കാരെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിലാണ്, ബലറാം എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഹിന്ദു എം എല്‍ എ എന്ന പേരില്‍ വോട്ടു ചെയ്താല്‍ ആരും ബലറാമിനെ ഹിന്ദുത്വവാദി ആക്കില്ലായിരുന്നു.

ബലറാം പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരെയെന്നത് വളരെ വ്യക്തം. തൃത്താലയില്‍ ഏത് തെരഞ്ഞെടുപ്പിന്റെയും ഫലം നിര്‍ണ്ണയിക്കാന്‍  ശേഷിയുള്ള മുസ്ലിങ്ങളെ. അവര്‍ക്ക് വ്യക്തമായ സാമുദായിക അജണ്ടയുണ്ട്. ബലറാമിന്, അതിനെ പേടിയാണ്.  അവരെ തന്റെ ചേരിയില്‍ നിറുത്താനുള്ള ആവേശം കൊണ്ടാണിതു പോലെ തികച്ചും അപ്രസക്തമായ ഒരു വിഷയം  എന്തോ മഹാ കാര്യം പോലെ നയപരിപാടി ആയി ബലറാം അവതരിപ്പിക്കുന്നത്. യു ഡി എഫിലെ മറ്റ് 24 എം എല്‍ എ മാരോടൊപ്പം വോട്ടു ചെയ്തു പോയിരുന്നെങ്കില്‍ ഇതാരുമറിയില്ലായിരുന്നു. ഇതിപ്പോള്‍ നാടു മുഴുവന്‍ പാട്ടാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ബലറാം തന്നെയാണ്.

മുസ്ലിങ്ങളുടെ കാതിനിമ്പമേകുന്ന ഈ വിഷയം ഉണ്ടാക്കിയതിന്റെ ആഘോഷം പോലും പച്ച അലുക്കിട്ട ഒരു ബാനറിലാണ്.





നെഹ്രുവിന്റെ ഒരു പരാമര്‍ശം ഉദ്ധരിച്ചാണ്, ബലറാം താനും നെഹ്രുവിനേപ്പോലെ മഹാനാണെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഒരു മതേതര രാഷ്ട്രത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ പ്രതിനിധാനം ചെയ്യുന്നത് അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെയല്ല എന്ന രാഷ്ട്രശിൽപ്പി ജവഹർലാൽ നെഹ്രുവിന്റെ അഭിപ്രായമാണ് ഇക്കാര്യത്തിൽ നമുക്ക് സ്വീകാര്യമായിട്ടുള്ളത്. 

കേരളത്തില്‍ ബലറാം  ഏത് മതവിശ്വാസത്തെ പ്രതിനിധാനം ​ചെയ്യുന്നു എന്നാരും ചോദിച്ചിട്ടില്ല. പിന്നെ എന്തിനാണിതുപോലെ തികച്ചും അപ്രസക്തമായ കാര്യങ്ങള്‍  വലിച്ചു കൊണ്ടു വരുന്നത്?

നെഹ്രു പക്ഷെ മറ്റൊന്നു പറഞ്ഞിരുന്നു. മുസ്ലിം ലീഗ് ചത്ത കുതിര ആണെന്ന്. ഇത് ഏതെങ്കിലും പൊതു വേദിയിലോ സ്വന്തം ഫെയിസ് ബുക്ക് പേജിലോ എഴുതാനുള്ള തന്റേടം ബലറാമിനുണ്ടോ? ഉണ്ടാകില്ല. അപ്പോള്‍ മുട്ടു വിറക്കും.

പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഇടപെട്ട് ബലറാമും കൂടെ അഞ്ച് എം എല്‍ എ മാരും  ഒരു പുതിയ ഹരിതരാഷ്ട്രീയത്തിനു തുടക്കം കുറിച്ചപ്പോള്‍, അതിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്ത വ്യക്തിയായിരുന്നു ഞാന്‍,. പക്ഷെ അവരുടെ  ഉദ്യമം ഒരു ചാപിള്ള ആയിപോയതില്‍ അതിയായ ദുഖം ഇപ്പോള്‍ തോന്നുന്നു. വെറും വാചാടോപത്തിനപ്പുറം ഭരണ കക്ഷി ആയിരുന്നിട്ടു പോലും ഒന്നും ചെയ്യാനിവര്‍ക്ക് കഴിഞ്ഞിട്ടില്ല. 1.80 ലക്ഷം എക്കര്‍ കൃഷി ഭൂമി ഉണ്ടായിരുന്ന പാലക്കാട്ടിപ്പോള്‍ 97000 ഏക്കര്‍ കൃഷി ഭൂമിയേ ഉള്ളു. ബാലറാമിന്റെ സ്വന്തം മണ്ഡലമായ തൃത്താല സ്ഥിതി ചെയ്യുന്ന പലക്കാട് ജില്ലയിലാണിത് സംഭവിച്ചത്. ഇപ്പോഴും അവിടെ പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നു. ബാലറാമോ കൂടെ ഉള്ള കുട്ടിക്കുരങ്ങന്‍മാരോ ഒരു ചെറു വിരല്‍ പോലും അനക്കുന്നില്ല. ഇടതു ഭരണകാലത്ത്  അടങ്ങി നിന്ന റിസോര്‍ട്ട് മാഫിയ ഇപ്പോള്‍ കേരളം മുഴുവന്‍ റിസോര്‍ട്ട് പണി പുനരാരംഭിച്ചിട്ടുണ്ട്.പക്ഷെ ബലറാമിനു ശബ്ദമില്ല. ഇപ്പോള്‍ ബലറാമിന്റെ ഹരിത രാഷ്ട്രീയം മുസ്ലിം ലീഗിന്റെ പച്ച രാഷ്ട്രീയത്തിലേക്ക് കൂടുവിട്ട് കൂടു മാറുന്നു.

ആവശ്യ സാധങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്തവിധം ഉയര്‍ന്നുയര്‍ന്നു പോകുന്നു. പകര്‍ച്ച വ്യാധി പിടിപെട്ട് ദിവസേന ആളുകള്‍ മരിച്ചു വീഴുന്നു. അതേക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാതെ ഹരിത എം എല്‍ എ ആരെയും ബാധിക്കാത്ത ഒരു തെരഞ്ഞെടുപ്പിന്റെ പേരില്‍ ശുദ്ധ അസംബന്ധം വിളിച്ചു പറയാന്‍ സമയം കണ്ടെത്തുന്നു.

ഇന്‍ഡ്യയെ ഇന്‍ഡ്യയാക്കിയ നെഹ്രുവിന്റെ നയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അതിവേഗം ബഹുദൂരം അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷെ അതിനെതിരെയൊന്നും ശബ്ധിക്കാന്‍ ഈ അഹിന്ദു എന്ന് സ്വയം വിളിക്കുന്ന എം എല്‍ എ ക്ക് കഴിയില്ല. കഴിയില്ല എന്നു മാത്രമല്ല. അതിനു വേണ്ടി കയ്യടിച്ചു പിന്തുണയും കൊടുക്കും. അതിനേക്കാളൊക്കെ പ്രധാനം താന്‍ ഹിന്ദു അല്ല എന്നു തെളിയിക്കലാണെന്ന് ഈ  പച്ച എം എല്‍ എക്ക് തോന്നുന്നു. 

പ്രശ്നം വളരെ ലളിതമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിട്ട്  എം എല്‍ എ സ്ഥാനം കിട്ടിയതായിരുന്നു എങ്കില്‍,  ബലറാം ഇതുപോലെ ബാലിശമായ നിലപാടെടുക്കില്ലായിരുന്നു. രാഹുല്‍ ഗാന്ധി കെട്ടിയിറക്കിയതാണെന്ന ഒറ്റ ഹുങ്കാണിതിന്റെ പിന്നില്‍,. കൂടെയുള്ള വി ഡി സതീശനോ, റ്റി എന്‍ പ്രതാപനോ, ശ്രായാംസ്കുമാറിനോ ഹിന്ദു എം എല്‍ എ എന്ന പേരില്‍ ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍  പ്രശ്നമൊന്നുമുണ്ടായില്ല. 

മതസമുദായിക ശക്തികളോട് ഇത്ര വലിയ വിരോധമുണ്ടെങ്കില്‍ ആദ്യം എതിര്‍ക്കേണ്ടിയിരുന്നത് മുസ്ലിം ലീഗെന്ന മത സംഘടനയെ ആയിരുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയോടെ ഉള്ള ഭരണത്തെ താങ്ങി നിറുത്തി എന്താണു ബലറാം  ചെയ്യുന്നത്. പാണക്കാട്ട് തങ്ങള്‍ സ്വന്തമിഷ്ടപ്രകാരം  അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ ബലറാമിന്റെ നാവു കാശിക്കു പോയിരുന്നു.  കോണ്‍ഗ്രസിലെ എല്ലാ എം എല്‍ എ മാരും മത സാമുദായിക ശക്തികളുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ ബലറാമിനു ശബ്ദമില്ലല്ലോ.

കോണ്‍ഗ്രസുകാരനായ  ആര്യാടന്‍ മൊഹമ്മദൊക്കെ മുസ്ലിം ലീഗിനെയും പാണക്കാട്ട് തങ്ങളെയുമൊക്കെ  പേരെടുത്ത് പറഞ്ഞാണെതിര്‍ക്കുന്നത്. അതുപോലെ ലീഗിനെയോ, എന്‍ എസ് എസിനെയോ, എസ് എന്‍ ഡി പിയേയോ, ആ സംഘടനകളുടെ നേതക്കളെയോ പേരെടുത്തു പറഞ്ഞ്  അവരെ വിമര്‍ശിക്കാന്‍ ബലറാമിനു  കഴിയുമോ? ഇല്ല. അതാണു  ബലറാമിനേപ്പോലുള്ള ഞാഞ്ഞൂളുകളും ആര്യാടനും തമ്മിലുള്ള വ്യത്യാസം.


Wednesday 5 June 2013

മവൊയിസ്റ്റ് ക്വസ്റ്റ്യന്‍, മാര്‍ക്സിസ്റ്റ് ക്വസ്റ്റ്യന്‍,!!!


മൂന്നര പതിറ്റാണ്ടു നീണ്ടു നിന്ന ഇടമുന്നണി ഭരണത്തിനന്ത്യം കുറിച്ചു കൊണ്ട് മമത ബാനര്‍ജി ബംഗാളില്‍  അധികാരത്തിലേറിയത് ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുവിരുദ്ധരൊക്കെ ആഘോഷിച്ചു.  പക്ഷെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമുള്ള ഒരാളില്‍ നിന്നും  പ്രതീക്ഷിക്കുന്ന പക്വതയോ വിവേകമോ ഈ രാഷ്ട്രീയക്കാരിക്കില്ല എന്ന് അവരുടെ  ഭരണം തെളിയിച്ചു. ആദ്യ വര്‍ഷം തന്നെ അവര്‍ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒരു പ്രൊഫസറെ അറസ്റ്റ് ചെയ്തു . അതിന്റെ കാരണം  അവരേക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വിതരണം ചെയ്തു എന്നായിരുന്നു. ഇതായിരുന്നു ആ കാര്‍ട്ടൂണ്‍.


ഈ പ്രൊഫസര്‍ വരച്ച കര്‍ട്ടൂണല്ല ഇത്. മറ്റാരോ വരച്ചത് അദ്ദേഹത്തിനു  ലഭിച്ചു. അദ്ദേഹം അത് പലര്‍ക്കും അയച്ചുകൊടുത്തു. പക്ഷെ മമതക്കത് ദഹിച്ചില്ല.

മമതയുടെ ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കല്‍ക്കട്ട ടൌണ്‍ ഹാളില്‍ ക്ഷണിക്കപ്പെട്ട ഒരു സദസിനോട് സംവദിക്കാന്‍ അവര്‍ എത്തി.  ഈ കാര്‍ട്ടൂണ്‍ ഉള്‍പ്പടെയുള്ള ചില പ്രശ്നങ്ങളേപ്പറ്റി ചില ചോദ്യങ്ങളുണ്ടായി. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച മമത, ചോദ്യം ചോദിച്ചവരെ മാവോയിസ്റ്റുകള്‍  എന്ന് മുദ്ര കുത്തി ഇറങ്ങിപ്പോയി.


ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളെ വിമര്‍ശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും മാവോയിസ്റ്റുകള്‍ എന്ന് വിളിച്ച് ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന അസഹിഷ്ണുത ആണിപ്പോള്‍ പല നേതാക്കള്‍ക്കും. ബംഗാളില്‍ മാത്രമല്ല കേരളത്തിലും അവരുണ്ട്.  പ്രവാസികളുടെ യാത്ര പ്രശ്നത്തേക്കുറിച്ച്  പ്രവാസി മന്ത്രിയോട് ചോദിച്ചാല്‍ അത് മാര്‍ക്സിസ്റ്റ് ചോദ്യമാകുന്നു.



1960 കളില്‍ ഇന്‍ഡ്യന്‍ ഭരണകൂടത്തിനെതിരെ സായുധ സമരം വേണമെന്ന് ആഹ്വാനം ചെയ്ത് ബംഗാളിലെ നക്സല്‍  ബാരിയില്‍ ഉദയം  കൊണ്ട തീവ്രവാദ പ്രസ്ഥാനമാണ്, ഇന്നത്തെ മാവോയിസ്റ്റുകളുടെ പൂര്‍വ്വാശ്രമം. പിന്നീടവരെ ഭരണകൂടം അടിച്ചമര്‍ത്തി. ഉദാരവത്കരണവും ആഗോള വത്കരണവും  തുറന്നു വിട്ട കോര്‍പ്പറേറ്റ് അത്യാഗ്രഹം  അതിരുവിട്ടപ്പോള്‍ വീണ്ടുമവര്‍ ശക്തി പ്രാപിച്ചു.  നന്ദിഗ്രാമിലും സിംഗൂരും  ഈ കോര്‍പ്പറേറ്റ് മാഫിയക്കെതിരെ അവര്‍ സമരം ചെയ്തു. മമതാ ബാനര്‍ജിയും അവരോടൊപ്പം കൂടി. ബംഗാളിലെ ഇടതു ഭരണത്തിന്റെ തകര്‍ച്ചക്ക് ഒരു കാരണം  ഈ കൂട്ടുകെട്ടായിരുന്നു.

മന്‍ മോഹന്‍ സിംഗിന്റെ സാമ്പത്തിക ഉദാരവത്കരണം കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവരെ പാര്‍ശ്വവത്കരിച്ചു. അതിനാനുപാതികമായി മാവോയിസ്റ്റുകളും ശക്തി പ്രാപിച്ചു. അവരുടെ നയ പ്രഖ്യാപനം ഇതാണ്.

“Our aim is to overthrow this ‘democracy’ and ‘parliamentary rule’, which are nothing but means for the dictatorship of the feudals and comprador bureaucratic bourgeoisie, which stand in complete opposition to 95% of the population’s interests, using armed force, to establish a new people’s power. We feel it is a wonder of wonders to say that these elections and the parliament are sacred and that the present rule is the highest form of democratic rule"


മാവോയിസ്റ്റ് നിലപാടുകളോടുള്ള സര്‍ക്കാര്‍ പ്രതികരണം ഇതാണ്. 

“CPI (Maoist) philosophy of armed struggle to overthrow the Indian State is not acceptable in our parliamentary democracy and will have to be curbed at any cost” 

പ്രധാന മന്ത്രി മന്‍  മോഹന്‍ സിംഗിന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യ നേരിടുന്ന ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രശ്നം  മാവോയിസ്റ്റുകളാണ്.

40% ജനങ്ങള്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്ന ഇന്‍ഡ്യയില്‍ മാവോയിസ്റ്റുകൾ  പറയുന്നതിനു പ്രസക്തിയുണ്ട്. ഭരണകൂടത്തിലെ അഴിമതിയും, പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സബ്സിഡികള്‍  നിറുത്തലാക്കി,   പണക്കാര്‍ക്ക് വേണ്ടി കൂടുതല്‍ കൂടുതല്‍ സബ്സിഡികള്‍ നല്‍കുന്നത്  കണ്‍മുന്നില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സാധാരണക്കാര്‍ മാവോയിസ്റ്റുകള്‍ പറയുന്നത് വിശ്വസിച്ചാല്‍ അത്ഭുതപ്പെടേണ്ടതുമില്ല.

എന്തു വിലകൊടുത്തും മവോയിസ്റ്റുകളെ അടിച്ചമര്‍ത്തും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 2011 ല്‍ ആയിരുന്നു. അതിനു മുന്നെ 2005 ല്‍ ചത്തീസ്ഗര്‍  നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന മഹേന്ദ്ര കര്‍മ്മ  മാവോയിസ്റ്റുകളെ നേരിടാന്‍ വേണ്ടി ആദിവാസികളെ സംഘടിപ്പിച്ച്   Salwa Judam എന്ന  Militia ഉണ്ടാക്കി. പിന്നീട് സുപ്രീം കോടതി ഈ സംഘടന, ഭരണ ഘടന വിരുദ്ധമെന്നു പറഞ്ഞ് അതിനെ പിരിച്ചു വിടാന്‍ ഉത്തരവിട്ടു. ഇതേ മഹേന്ദ്ര കര്‍മ്മ അടുത്തിടെ ഒരു മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. 



സ്വാതന്ത്ര്യം ​നേടി 6 പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്‍ഡ്യയിലെ ആദിവാസി മേഘലകള്‍ ആരെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ പിന്നാക്കമാണ്.  വികസനം എത്തി നോക്കാത്ത ഇവിടെയൊക്കെ മാവോയിസ്റ്റുകള്‍ ശക്തിപ്രാപിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല. 

കഴിഞ്ഞ രണ്ടു പതിറ്റണ്ടുകളായി  ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വികസനം എന്ന പേരും പറഞ്ഞ് എഴുന്നള്ളിക്കുന്ന കെട്ടു കാഴ്ചകളൊന്നും  സാധാരണക്കാരുടെ ജീവിതത്തില്‍  ഒരു നേട്ടവും ഉണ്ടാക്കുന്നില്ല. Growth, Development എന്നൊക്കെ ഓമന പേരിട്ടു വിളിക്കുന്ന ഈ പൊറാട്ടു നാടകത്തിന്റെ ലക്ഷ്യം തന്നെ, അംബാനിമാര്‍ക്കും നാരായണ മൂര്‍ത്തിമാര്‍ക്കും നേട്ടങ്ങളുണ്ടാക്കുക എന്നതാണ്.  ഇതുപോലുള്ള വന്‍ വ്യവസായിമാരുടെ മുന്നിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്നതാണ്, ഇപ്പോള്‍ ഇന്‍ഡ്യന്‍ ഭരണ വര്‍ഗ്ഗത്തിന്റെ പ്രധാന ജോലി. നാരായണ മൂര്‍ത്തിയെ ഇന്‍ഡ്യന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരെ ശുപാര്‍ശ ചെയ്യാന്‍ ആളുകളുണ്ടായി. 

വികസനം കുറച്ചു പേരെയെങ്കിലും  ദോഷകരമായി ബാധിക്കും. ബാധിക്കുന്നത് പണക്കാരനാണെങ്കില്‍ അവനു വേറൊരു സ്ഥലത്തേക്ക് പറിച്ചു നടാനോ പുതിയത് കെട്ടിപ്പടുക്കാനോ ബുദ്ധിമുട്ടുണ്ടാകില്ല. മറിച്ച് അത് ബാധിക്കുന്നത് പാവപ്പെട്ടവരെ ആണെങ്കില്‍ കുടിയിറക്കപ്പെടുന്ന അവരെ പിന്നീട് ഭരണ കൂടം തിരിഞ്ഞു നോക്കാറില്ല. അപ്പോള്‍ അവരുടെ ആശ്രയം മാവോയിസ്റ്റുകള്‍ പോലുള്ള സംഘടനകളാണ്. കുറഞ്ഞ പക്ഷം ധാര്‍മ്മികമായിട്ടാനെങ്കിലും  അവര്‍ കൂടെ നില്‍ക്കുന്നു. നര്‍മ്മദ അണക്കെട്ടിനു വേണ്ടിയും ഖനികള്‍ക്ക് വേണ്ടിയും  കുടിയിറക്കപ്പെട്ട ആദിവാസികളെ മാവോയിസ്റ്റുകള്‍ സംരക്ഷിച്ചു.  

കോര്‍പ്പറേറ്റ് മാഫിയയുടെ ആവശ്യം രാജ്യത്തിന്റെ പൊതു സമ്പത്തായ പ്രകൃതി വിഭവങ്ങളും  പൌരന്‍മാരുടെ സമ്പാദ്യവും വരെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ലഭിക്കണമെന്നാണ്. തുച്ഛമായ വിലക്ക് കൊള്ള ലാഭമുണ്ടാക്കാന്‍, കല്‍ക്കരി പാടങ്ങളും എണ്ണ നിക്ഷേപങ്ങളും ഒക്കെ ഈ മാഫിയക്ക് തീറെഴുതി കൊടുക്കുന്നു. എന്നിട്ടുമവരുടെ ആര്‍ത്തി തീരുന്നില്ല. ഇതിനെതിരെ  വലിയ ഒരു ശതമാനം ജനങ്ങള്‍ തങ്ങളുടെ  തുച്ഛമായ സമ്പത്ത് കൈവിട്ടു പോകാതെ നോക്കുന്ന സമരത്തിലുമാണ്. 

ജനാധിപത്യത്തിലെ നല്ല രാഷ്ട്രീയത്തിന്, ഇതുപോലെ പാര്‍ശ്വവത്കരിക്കപ്പെടുന ജനതയുടെ ദുരിതം അകറ്റാന്‍ ഏറെ ചെയ്യാനുണ്ട്. പക്ഷെ ഇന്നത്തെ ഇന്‍ഡ്യന്‍  ജനാധിപത്യം അതില്‍ അമ്പേ പരാജയപ്പെടുന്നു. അതാണു മാവോയിസ്റ്റുകളെ ഒക്കെ വളര്‍ത്തുന്നത്. കോര്‍പ്പറേറ്റ് മാഫിയയുടെ താളത്തിനുസരിച്ച് ഭരണ  കൂടം തുള്ളുമ്പോള്‍, മാവോയിസ്റ്റുകള്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കും. 

മാവോയിസ്റ്റുകള്‍ രാജ്യത്തെ ഏറ്റവും വലിയ സുരക്ഷിതത്വ പ്രശ്നമാണെന്നു പറയുമ്പോഴും അവരെ എങ്ങനെ  അടിച്ചമര്‍ത്താമെന്നോ അഥവാ എങ്ങനെ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടു വരാമെന്നോ ഇന്‍ഡ്യന്‍ ഭരണ വര്‍ഗ്ഗത്തിനു യാതൊരു രൂപവുമില്ല.

നാലഞ്ചു വര്‍ഷം മുന്നെ കേരളത്തിലെ ഒരു ഭൂമി കച്ചവടം വലിയ ഒരു വിവാദമായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രി സഭ എച് എം റ്റി യുടെ കൈവശമുള്ള ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനു വില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാരിലെ വ്യവസായ മന്ത്രി ആ വില്‍പ്പനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍, മുഖ്യ മന്ത്രി ആയിരുന്ന വി എസ് അതിനെ എതിര്‍ത്തു.  3000 കോടി മുതല്‍ മുടക്കില്‍ 65000 പേര്‍ക്ക് തൊഴിലവസരമുണ്ടാക്കാന്‍ സൈബര്‍ സിറ്റി എന്നു പേരിട്ട് വലിയ ഒരു പദ്ധതി ആയിരുന്നു അന്ന് പരസ്യപ്പെടുത്തിയതും. ഈ  ന്യായം  പറഞ്ഞായിരുന്നു മുഖ്യ മന്ത്രി ആയിരുന്ന വി ഐസ്ന്റെ എതിര്‍പ്പിനെ അവഗണിച്ച് ആ ഭൂമി വിറ്റതും. ഭൂമി വാങ്ങി 5 വര്‍ഷം കഴിഞ്ഞിട്ടും അവിടെ ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന ആ സ്ഥലം  മറിച്ചുവില്‍ക്കാന്‍ ശ്രമം നടക്കുന്നു.


ചോദ്യങ്ങളില്‍ നിന്നും ഓടിപ്പോകല്‍ മറ്റ് പലര്‍ക്കുമുണ്ട്.



കേരളം ഭരിക്കുന്ന രണ്ടു മന്ത്രിമാരാണിതുപോലെ ചോദ്യങ്ങളില്‍ നിന്നും ഓടിപ്പോകുന്നത്. കേരളം പനിച്ച് വിറക്കുന്നു. എലിപ്പനി,  ഡെങ്കിപ്പനി തുടങ്ങി എല്ലാ പനികളും ഇന്നു നിറഞ്ഞാടുന്നു. ആളുകള്‍ മരിച്ചു വീഴുന്നു. വിദ്യുഛക്തി വകുപ്പും, ഗതാഗത വകുപ്പും, തകര്‍ച്ചയുടെ വക്കിലാണ്. ആവ്യശ്യസാധങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധം മുകളിലാണ്. ഭരണം തുടങ്ങി രണ്ടു വര്‍ഷമായിട്ടും ഇന്നും  ഏതൊക്കെ മന്ത്രിമാര്‍ ഏതൊക്കെ വകുപ്പ് ഭരിക്കണമെന്നു തീരുമാനമായിട്ടില്ല. വെറുതെ തെക്കു വടക്കു നടന്ന രമേശ് ചെന്നിത്തലയെ  മോഹിപ്പിച്ച് മന്ത്രിസഭയിലേക്ക്  ക്ഷണിച്ചു. പക്ഷെ അദ്ദേഹത്തിനു  ആഭ്യന്തര  വകുപ്പു മാത്രം മതി. കുത്തഴിഞ്ഞ് കിടക്കുന്ന ആരോഗ്യ  വകുപ്പോ, ഗതാഗത വകുപ്പോ, വിദ്യുഛക്തി വകുപ്പോ ഭരിച്ച് നേരെയാക്കാന്‍ അദ്ദേഹത്തിനു തോന്നുന്നില്ല. അപ്പോള്‍ ഉദ്ദേശ്യം ജന സേവനമല്ല. വേറെ എന്തൊക്കെയോ ആണ്.