Friday 27 March 2009

"അച്ചുമ്മാനും നവ കമ്മൂണിസ്റ്റുകാരും"

ഇന്‍ഡ്യയില്‍ ഇന്നു സജീവ രാഷ്ട്രീയത്തിലുള്ള ഏറ്റവും മുതിര്‍ന്ന സി പി എം നേതാവാണ്, വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടിക്കതീതനായി അദ്ദേഹം ജനകീയനേതാവുമാണ്. അതിനു കാരണം ജനകീയ പ്രശ്നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും .

അച്ചുമ്മാന്‍ എന്ന വാക്ക് പൊതു വേദികളില്‍ ആദ്യമായി ഉപയോഗിച്ചത് മിമിക്രിക്കാരാണ്. ആ മിമിക്രിക്കാരുടെ തലത്തിലേക്ക് പുത്തന്‍ കമ്യൂണിസ്റ്റുകാരുടെ ബ്ളോഗിലെ പ്രതിനിധി ഡോക്ടര്‍ സൂരജ് താഴുന്നത് അല്‍പ്പം ഭയത്തോടെയേ സുബോധമുള്ളവര്‍ കാണുകയുള്ളു. ഒരു വ്യക്തിയെ വെറുക്കുന്നത് മനസിലാക്കാം. നാലം കിട മിമിക്രിക്കാരേപ്പോലെ വെറുക്കുന്നത് ഏത് തരം രോഗമാകാം?

സൂരജ് അവിടെയും നിറുത്തുന്നില്ല. പുതിയ വിളിപ്പേര്, അപ്പൂപ്പന്‍ എന്നാണ്. ഒരര്‍ത്ഥത്തില്‍ കെട്ടുപ്രായം എത്താത്ത സൂരജിന്റെ അപ്പൂപ്പനാവാനുള്ള പ്രായം വി എസിനുണ്ട്.


വി എസ് നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ല എന്നു പറഞ്ഞതാണു സൂരജ് ഉയര്‍ത്തിക്കൊണ്ടു വരുന്ന മറ്റൊരു വിഷയം. വി എസ് കേരള മാര്‍ച്ചില്‍ പങ്കെടുത്തില്ല. സമാപന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നുള്ള പലരുടെയും അഭ്യര്‍ത്ഥന മാനിച്ച് പങ്കെടുത്തു. പിണറായി ഭക്തര്‍ അത് പ്രതീക്ഷിച്ചില്ലായിരുന്നു. വരാതിരുനെങ്കില്‍ അച്ചുമ്മാമന്‍ എന്ന അപ്പൂപ്പനെ തെറിപറയാന്‍ അവര്‍ക്ക് ഒരു കാരണം കൂടി കിട്ടിയേനെ.

വി എസ് അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുത്തില്ല. ആ നിരാശയില്‍ നിന്നും ഉണ്ടായ വിലാപമാണ്, അപ്പൂപ്പന്‍ ഒടുക്കം സൂചി കുത്തിവിട്ട ബലൂണു പോലെ വാലുമാട്ടിക്കൊണ്ട് ചെന്ന് സ്റ്റേജിലിരുന്നു എന്നൊക്കെ. സ്റ്റേജിലും സദസിലും ഇരുന്ന എല്ലാവരും എഴുന്നേറ്റു നിന്നു അപ്പൂപ്പനെ ബഹുമാനിച്ചപ്പോള്‍ കോണകം ​ഉടുത്തു നടക്കുന്ന രണ്ടു പൈതങ്ങള്‍ മാത്രം എഴുന്നേറ്റില്ല. അഖിലേന്ത്യന്‍ മുഖത്തു നോക്കി ചിരിക്കുകയെങ്കിലും ചെയ്തപ്പോള്‍, പ്രസ്ഥാനം ഇരുന്നതിങ്ങനെ.




കേരളീയരുടെ എല്ലാം മുമ്പില്‍ പ്രസ്ഥാനം അധപ്പതിച്ചപ്പോള്‍ എല്ലാ കമ്യൂണിസ്റ്റുകാരും ലജ്ജിച്ചു തല താഴ്ത്തി. സൂരജിനേപ്പോലുള്ള കമ്മൂണിസ്റ്റുകാര്‍ അത് മഹത്തായ വൈരനിര്യതനമായി അഘോഷിച്ചു. മത തീവ്രവാദിയായ സഗാവു മദനിയെ എഴുന്നേറ്റു നിന്നു, അതേ പ്രസ്ഥാനം ആദരിച്ചപ്പോള്‍, കമ്മൂണിസ്റ്റുകാരെല്ലാം കോള്‍മയിര്‍ കൊണ്ടു. ബ്ളോഗായ ബ്ളോഗിലെല്ലാം, സഗാവു മദനിയുടെ മഹത്വം കൊട്ടിപ്പാടുന്നു. കുറ്റിപ്പുറത്തെ സഗാക്കളെ, സഗാവു മദനി മക്കളേ എന്നു വിളിച്ചപ്പോള്‍, അവര്‍ക്കൊക്കെ ഏഴാം സ്വര്‍ഗ്ഗം കിട്ടിയ പോലെയായി. ബ്ളോഗിലെ ബുദ്ധിരാഷസ സഗാക്കള്‍ക്ക് ഒരു പുതിയ വസന്തം വിടര്‍ന്ന പോലെ. എത്ര ബ്ളോഗുകളിലും പോസ്റ്റുകളിലുമാണു മദനിയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നത്? ഇതാണു മാര്‍ക്സ് സ്വപ്നം കണ്ട പുതിയ ആകാശവും പുതിയ ഭൂമിയും. ആനന്ദലബ്ദിക്കിനിയെന്തു വേണം ?



ബക്കറ്റും തിരയുമൊക്കെ കേട്ട് അണികള്‍ ആവേശം കൊണ്ടു, എന്നൊക്കെ വീമ്പിളക്കുന്ന ഡോക്ടറൊന്നും വി എസിന്റെ പ്രസം​ഗം കേട്ടിട്ടുണ്ടാവില്ല. കാരണം ദേശാഭിമാനി അതു റിപ്പോര്‍ട്ട് ചെയ്തില്ല. വി എസിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇപ്പോഴും വീഡിയോ ക്ളിപ്പിങ്ങായി പലയിടത്തും ഉണ്ട്.

ഒന്നാം ക്ലാസുകാരന്‍ നവസാക്ഷരന്‍ തപ്പുന്നതുപോലെ ഇടയ്ക്കിടെ തപ്പിപ്പോയ ആ പ്രസംഗം, കുട്ടി സഗാക്കള്‍ക്കും, ബ്ളോഗിലെ പത്താം ക്ളാസിനപ്പുറം വിദ്യാഭ്യാസം നേടിയ ബുദ്ധിയുള്ളവര്‍ക്കും, മെഡിക്കല്‍ കോളേജു വിദ്യാഭ്യാസം കിട്ടാന്‍ ഭാഗ്യമുണ്ടായ ഡോക്ടര്‍ക്കും വേണ്ടി ഞാന്‍ ഇവിടെ പകര്‍ത്തിയെഴുതുന്നു. പ്രസക്ത ഭാഗങ്ങളിവയാണ്, പ്രത്യേകിച്ച് അഴിമതിക്കെതിരെ.

ഇവിടെ പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച്, പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ച് എല്ലാം ഉയര്‍ത്തിയിട്ടുള്ള അഴിമതി ആക്ഷേപത്തേപറ്റി, ഇവിടെ ഉയര്‍ന്ന വളരെ ശക്തമായ അക്ഷേപങ്ങളുണ്ടായിരുന്നു. നമ്മുടെ പാര്‍ട്ടി അഴിമതിക്കതീതമാണെന്നു മാത്രമല്ല, അഴിമതിക്കെതിരായി പോരാടിയിട്ടുമുണ്ട്. ഈ അഴിമതി ഉന്നയിക്കുന്ന കോണ്‍ഗ്രസോ യു ഡി എഫോ, മൂന്നഴിമതിക്കേസിലെ പ്രതികളാണ്. ഒന്ന് പാമോയില്‍ കേസ്. അതുപോലെ തന്നെ ഇടമലയാര്‍ കേസ്. വേറൊന്ന് ബ്രഹ്മപുരം കേസ്. യു ഡി എഫിലെ പ്രമുഖനായ ആര്‍ ബാലകൃഷ്ണപിള്ളയാണ്‌, ഇടമലയാര്‍ കേസിലെ പ്രതി.

അദ്ദേഹം, ഹൈക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. ശിക്ഷിച്ചുകഴിഞ്ഞ ഉടനെ അദ്ദേഹം ബോധഹീനനായി വീണ്, കോടതിയില്‍ നിന്നു തന്നെ ഏതെങ്കിലും സൌജന്യം ആ വിധിക്കെതിരെ കിട്ടുമോ എന്നു നോക്കി. കോടതി അത് മൈന്‍ഡു ചെയ്തില്ല. അതിന്റെ ഫലമായി രണ്ടുദിവ്സം പോയി പൂജപ്പുര സെന്ട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നു. സുപ്രീം കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിട്ടാണ്, ഇപ്പോള്‍ ഇഷ്ടന്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതു പോലെ തന്നെ കെ കരുണാകരന്‍ പമോയില്‌. പാമോയില്‌ കുറഞ്ഞ വിലക്ക് ഇവിടെ കൊടുക്കുന്നു എന്നു വരുത്തിയിട്ട്, നാളികേരത്തിന്റെ വിലയിടിയാനിടയാകത്തക്ക നയം സ്വീകരിച്ചിട്ട്, പാമോയില്‍ കമ്പനിക്ക് സഹായം ചെയ്യുകയാണു ചെയ്തത്. കോടികളുടെ വെട്ടിപ്പാണതില്‍ നടന്നത്. അതെല്ലാം തന്നെ സുപ്രീം കോടതി തന്നെ ഒരു പ്രാവശ്യം പരിശോധിച്ചിട്ട്, വിജിലന്‍സ് കോടതിക്ക് റെഫര്‍ ചെയ്തതാണ്. വീണ്ടും അപ്പീലു പോയതിന്റെ ഫലമായിട്ട് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലില്‍ ഇരിക്കുകയാണ്. അതു പോലെ തന്നെ ബ്രഹ്മപുരം കേസിന്റെ കാര്യത്തില്‍ പദ്മരാജനും . ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അവസരത്തില്‍ പദ്മരാജന്റെ ഫ്രാന്‍ സുമായിട്ടുള്ള ഇടപാടില്‍ 25 കോടി രൂപയുടെ അഴിമതി നടന്നു എന്നാണു ഞാന്‍ അക്ഷേപിച്ചത്. ആ ആക്ഷേപം ശരിയല്ലെന്നു വാദിച്ചു പോന്ന, പദ്മരാജന്‍ പിന്നിട് 96 ലെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത്, നമ്പ്യാര്‍ എന്ന ജഡ് ജിയുടെ മുമ്പില്‍ ആ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊടുത്തതിന്റെ ഫലമായി അദ്ദേഹം അന്വേഷിച്ചപ്പോഴോ, 125 കോടി രൂപയുടെ അഴിമതിയാണ്. ആ 125 കോടി രൂപയുടെ അഴിമതിയുമായിട്ടാണ്,കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പദ്മരാജന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

അതേപോലെ ഈ കേസിന്‌ വിധേയരായിട്ടുള്ള ആളുകള്‍ക്കെല്ലാം അറിയാം ഈ മൂന്നു കൂട്ടരും മറ്റുള്ളവരെ അഴിമതിക്കാര്‍ എന്നു വിളിക്കുമ്പോഴും, പറയുമ്പോഴും ആക്ഷേപിക്കുമ്പോഴും, ഞങ്ങളിന്നവരാണേ എന്ന കാര്യം മറന്നു പോകുന്നു.

ഏത് അഴിമതിക്കെതിരായും,സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും. ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍. ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല. അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട്, എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന്, ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു. അഴ്മതിക്കെതിരാഅയ പോരാട്ടം ഈ പാര്‍ട്ടി എത്രയോ കാലമായി നടത്തിക്കൊണ്ടിരിക്കുന്നു. മൂന്നു കൊല്ലത്തെ ശിക്ഷക്കു വിധേയമായ സുഖറാമിന്റെ കേസുതന്നെ ഏറ്റവും സജീവമായി റ്റേക്ക് അപ്പ് ചെയ്തത് സി പി എമ്മാണ്. അതുകൊണ്ട് അഴിമതിയുടെ കാര്യത്തില്‍ ഇങ്ങനെ പൊക്കിപ്പിടിച്ചുകൊണ്ട്. സി പി എമ്മിനെ ആക്ഷേപിക്കാന്‍ നടത്തുന്ന ശ്രമം അവഹേളനാത്മകമാണ്, അതു നിറുത്തുകയാണു വേണ്ടത് എന്നു കൂടി ഈ അവസരത്തില്‍ അറിയിച്ചുകൊണ്ട്, ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള സുഹ്രുത്തക്കളേയും സഖക്കളെയും അഭിവാദ്യം ചെയ്തുകൊണ്ട് ഞാന്‍ നിറുത്തുന്നു.



യധാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്കൊക്കെ, വി എസ് പറഞ്ഞതെന്താണെന്നു മനസിലാക്കാന്‍ ഒരു പ്രയസവുമില്ല. പിന്നെ എപ്പോഴും പത്തു മിനിറ്റ് പുറകിലായവര്‍ക്ക് അതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്. സൂരജിനേപ്പോലുള്ളവര്‍ക്ക് വേണ്ടി അതിന്റെ രണ്ടു ഭാഗങ്ങള്‍ ഞാന്‍ എടുത്തെഴുതുന്നു.

സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും. ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍. ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല.

അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട് എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന് ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു.

ഇതു ചുമ്മാ ആലോചിച്ചാല്‍ മനസിലാകില്ല. ഇപ്പോള്‍ യു ഡി എഫിലെ മൂന്നു പേര്‍ കോടതി കയറി നടക്കുന്ന പോലെയുള്ള അവകാശം , ഭരണകക്ഷിയില്‍ ആക്ഷേപത്തിനു വിധേയരായിട്ടുള്ള പിണറായി വിജയനും ഉണ്ടെന്നാണതിനര്‍ത്ഥം.


ബക്കറ്റിനും വെള്ളത്തിനും പറയാനുള്ള മറ്റൊരു കഥ വി എസ് പിന്നീടു പറഞ്ഞു. അതിലെ പ്രസക്ത ഭാഗങ്ങളിതാണ്.

പല മഹാസമുദ്രങ്ങളും വറ്റി വരണ്ടാണ് ഈ മരുഭൂമികള്‍ ഉണ്ടായത്. ഇന്നും ഭൂമുഖത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മഹാസമുദ്രങ്ങളാണ്. എന്നാല്‍ പല മഹാസമുദ്രങ്ങളും പ്രപഞ്ചത്തിലും സാമൂഹിക വ്യവസ്ഥിതിയിലും വറ്റി വരണ്ടു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തില്‍ നിന്ന് അതിശക്തമായ അലകള്‍ വീശിയതിനെ തുടര്‍ന്നാണ് ഇന്ത്യയെപ്പോലുള്ള, മൂന്നാംലോക രാജ്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നത്. നിര്‍ഭാടഗ്യകരമെന്നു പറയട്ടെ, ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രവും വറ്റിവരളാന്‍ ഇടയായി.

പിന്നീടതില്‍ നിന്നു കോരുന്ന ബക്കറ്റ് വെള്ളത്തിനു, മറ്റൊരു കഥയേ പറയാന്‍ കഴിയൂ. എന്നാല്‍ ലോകം അത് അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണു, ലാറ്റിന്‍ അമേരിക്കയിലും മധ്യേഷ്യയിലും, മറ്റും ഇപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ഗോര്‍ബച്ചേവുമാരുടെ ദുഷ്ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണു കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പുറം രാജ്യങ്ങളില്‍ സ്വയം അധ്വാനം വിറ്റു കണ്ണീരും വിയര്‍പ്പും ഒഴുക്കിക്കഴിയുന്നവര്‍ മടങ്ങി വരുമ്പോള്‍, അവര്‍ക്കൊരു കൂര പണിയാന്‍ അഞ്ചു സെന്റ് ഭൂമി സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്

Sunday 22 March 2009

മദനിയും, വി എസും, പിന്നെ പിണറായിയും

പിണറായി വിജയന്‍ നയിച്ച കേരള യാത്രയില്‍ വി എസ് പങ്കെടുക്കുമോ എന്നത്, വലിയ ഒരു ചോദ്യമായിരുന്നു കേരളത്തില്‍ . അവസനം അദ്ദേഹം അതില്‍ പങ്കെടുത്തു.

കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ അദ്ദേഹം വരികയും പ്രസംഗിക്കുകയും ചെയ്തു. ജനങ്ങള്‍ ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ എതിരേറ്റു. അന്നേരം പ്രസംഗിച്ചു നിന്ന ആള്‍ പ്രസംഗം നിറുത്തിയില്ല, കൂടാതെ അസഹ്ഷ്ണുത പ്രകടിപ്പിക്കുന്നതും കണ്ടു. വി എസ് വേദിയില്‍ കയറിയപ്പോള്‍ മിക്കവരും എഴുന്നേറ്റ് നിന്ന് ആദരവു പ്രകടിപ്പിക്കുകയും ചെയ്തു. പലരും മനസില്ലാമനസോടെയാണെങ്കിലും . പക്ഷെ രണ്ടു പേര്‍ ഇത്തരം ആദരത്തിലൊന്നും വിശ്വസിച്ചില്ല. പ്രകാശ് കാരാട്ടും പിണറായി വിജയനും.






പിന്നീട് ഇടതുപക്ഷ രഷ്ട്രീയത്തില്‍ പല കൊടുങ്കാറ്റുകളും ആഞ്ഞു വീശി. ഇപ്പോഴും വീശുന്നു. മദനി മതേതരനോ തീവ്രവാദിയോ എന്ന്, ഇടതുപക്ഷത്തിന്നുള്ളില്‍ തന്നെ ഒരു സമവായത്തിലെത്തിയിട്ടില്ല ഇനിയും. മറ്റുള്ളവര്‍ എന്തു വിളിച്ചാലും പിണറായി വിജയനു യാതൊരു സംശയവുമില്ല. മദനി പത്തര മാറ്റുള്ള മതേതരന്‍ തന്നെ. ആ പത്തരമാറ്റിനെ എങ്ങനെ സ്വീകരിക്കണം. അത് സി പി എ പ്രസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെട്ട ഊതിക്കാച്ചിയ പൊന്ന് തെളിയിച്ചു, അങ്ങ് കുറ്റിപ്പുറത്ത്.




കുറ്റിപ്പുറത്തു നടന്ന ഇടതുമുന്നണിയുടെ പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിക്കു സിപിഎം രാജകീയ വരവേല്‍പ്പാണു നല്‍കിയത്. പിണറായി അടക്കമുള്ള നേതാക്കള്‍ അരമണിക്കൂറോളം മദനിക്കായി കാത്തുനിന്ന ശേഷമാണു ചടങ്ങു തുടങ്ങിയത്. അധ്യക്ഷപ്രസംഗം തുടങ്ങിയ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മദനിയുടെ വാഹനവ്യൂഹം എത്തിയതോടെ പ്രസംഗം നിര്‍ത്തുകയും, മൈക്ക് ഓഫാക്കുകയും ചെയ്തു. പിണറായി അടക്കമുള്ള എല്ലാ നേതാക്കളും എഴുന്നേറ്റു നിന്ന് മദനിയെ സ്വീകരിച്ചു.

സഖാവു വെളിയം വെളിവില്ലാത്തവനാണല്ലോ. സഖാവു മദനിയോ? വി എസിനേക്കാളും ആദരം പ്രകടിപ്പിക്കേണ്ട, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബഹുമാനിക്കേണ്ട, നടത്തുന്ന പ്രസംഗം നിറുത്തി, മൈക്ക് ഓഫാക്കി ആദരിക്കേണ്ട, തേന്‍ കട്ട അല്ലേ.

പ്രസ്ഥാനത്തിന്റെ അധഃപ്പതനം ഇവിടെ പൂര്‍ത്തിയാവുന്നു.

Saturday 21 March 2009

നിഷ്പക്ഷ വോട്ടര്‍മാര്‍ അവസരവാദികളോ?

നിഷ്പക്ഷ വോട്ടര്‍മാരെ എന്തു വിളിക്കാം? അവസരവാദികളെന്നു വിളിക്കണമെന്ന് ഒരു മാന്യദേഹം ഒരു ബ്ളോഗില്‍ എഴുതി കണ്ടു. പാര്‍ട്ടി വിധേയത്വം കൊണ്ട് അന്ധത ബാധിച്ച ഒരാളേ ഇതു പോലെ ഒരഭിപ്രായം പറയൂ.

ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും തിളങ്ങുന്ന വശമാണ്, നിഷ്പക്ഷ വോട്ടര്‍മാര്‍. ഉറച്ച പാര്‍ട്ടി അനുയായികള്‍, എന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കേ വോട്ടു ചെയ്യൂ. പാര്‍ട്ടിയും നേതാക്കളും എന്തു തെറ്റു ചെയ്താലും ഇവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യും. അതിന്റെ കാരണം സ്വന്തം പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും ഒരിക്കലും തെറ്റു ചെയ്യില്ല, എന്ന വിശ്വാസം ഇവര്‍ക്കുള്ളതു കൊണ്ടാണ്. ചില കേഡര്‍ പാര്‍ട്ടികളില്‍, പ്രത്യേകിച്ച് സി പി എം പോലുള്ള പാര്‍ട്ടികളില്‍ പാര്‍ട്ടി സ്ഥാനര്‍ത്ഥിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുകയും ചെയ്യും.

നിഷ്പക്ഷ വോട്ടര്‍ മാര്‍ക്ക് ഈ ഗതികേടില്ല. പാര്‍ട്ടിയുടെ നയത്തിനും സ്ഥാനാര്‍ത്ഥികളുടെ കഴിവിനും അനുസരിച്ച് അവര്‍ക്ക് വോട്ടു ചെയ്യാം. നിഷ്പക്ഷ വോട്ടര്‍മാര്‍ നിര്‍ണ്ണായകമാകുന്ന അവസ്ഥയില്‍ പാര്‍ട്ടിയെ മുരടിപ്പു ബാധിക്കില്ല. അല്ലെങ്കില്‍ പാര്‍ട്ടി മുരടിപ്പു ബാധിച്ച് ശുഷ്ക്കിക്കും. കോണ്‍ഗ്രസിനു സ്വതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അതു സംഭവിച്ചു. അന്ന് ഏതു കുറ്റിച്ചൂലു സ്ഥാനര്‍ത്ഥിയായാലും ജയിക്കുന്ന അവസ്ഥയായിരുന്നു. രണ്ടു പതിറ്റാണ്ടോളം അത് തുടര്‍ന്നു. പിന്നീട് പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും മുരടിപ്പു ബാധിച്ചു. ഇന്ന് കോണ്‍ഗ്രസ് ഒറ്റക്കു കേന്ദ്ര ഭരണത്തില്‍ കയറാന്‍ മാത്രം ശക്തിയുള്ള ഒരു പാര്‍ട്ടിയല്ല.


ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഈ മുരടിപ്പ് കണ്ടുതുടങ്ങി. അണികള്‍ എന്നും കൂടെയുണ്ടെന്നും, അവര്‍ മറ്റാര്‍ക്കും വോട്ടുചെയ്യില്ല എന്നും, കരുതിയതു കൊണ്ട്, കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അവിടത്തെ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചത്.

നിഷ്പക്ഷ വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ കേരളത്തില്‍ ഒരു പാര്‍ട്ടിയേയും മുരടിപ്പു ബാധിച്ചിട്ടില്ല. നിഷ്പക്ഷ വോട്ടര്‍മാര്‍ നിര്‍ണ്ണായകമാണെന്നുള്ളതിന്റെ തെളിവാണ്, പൊന്നാനിക്ക് വേണ്ടി ഇടതുപക്ഷ മുന്നണിയിലുണ്ടായ പ്രശ്നങ്ങള്‍ . സി പി എം പാര്‍ട്ടിയുടെ വോട്ടുമാത്രം മതിയെങ്കില്‍, അവിടെ മദനിയേപ്പോലുള്ള ഒരു തീവ്രവാദിയെ കൂട്ടു പിടിക്കേണ്ടതില്ലായിരുന്നു. പൊന്നാനിയിലെ ഭൂരിഭാഗം പേരും ഇതു വരെ മുസ്ലിം ലീഗിനാണ്, വോട്ടു ചെയ്തിരുന്നത്. മുസ്ലിം ലീഗിന്റെ ഉറച്ച വോട്ടുകളായിരുന്നു അവയെല്ലം. അവര്‍ ഇത്തവണ പി ഡി പി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്നെങ്കില്‍ അവരെയും അവസരവാദികള്‍ എന്നു വിളിക്കേണ്ടി വരും. കഴിഞ്ഞ തവണ ഹംസക്കു കിട്ടിയ വോട്ടുകള്‍ കൂടുതലും ഈ അവസരവാദികളേടേതാണെന്നു വിലയിരുത്തേണ്ടി വരും. തിരൂരും കുറ്റിപ്പുറത്തും ഈ നിഷ്പക്ഷ വോട്ടര്‍മാരാണ്, മുസ്ലിം ലീഗിനെ പരാജയപ്പെടുത്തിയത്.


ജനാധിപത്യത്തിന്റെ സൌന്ദര്യമാണ്, നിഷ്പക്ഷ വോട്ടര്‍മാര്‍. ഇവര്‍ക്ക് കേരളത്തില്‍ വലിയ പ്രാധാന്യമുണ്ട്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ രണ്ടു മുന്നണികളും തമ്മിലുള്ള വ്യത്യാസം, ഒരു ശതമാനത്തില്‍ താഴെയാണ്. ഏതു മുന്നണിയുടെയും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് ഈ നിഷ്പക്ഷ വോട്ടര്‍മാരാണ്. പാര്‍ട്ടികളും മുന്നണികളും പ്രകടന പത്രിക തയാറാക്കുന്നതും, പല സ്ഥനാര്‍ത്ഥികളെയും നിശ്ചയിക്കുന്നതും ഈ നിഷ്പക്ഷ വോട്ടര്‍മാരെ മുന്നില്‍ കണ്ടാണ്.

ചുവന്ന ചെല്ലികള്‍

ഷാജി കൈലാസിന്റെ ഏറ്റവും പുതിയ സിനിമയാണ്, റെഡ് ചില്ലീസ്. അതിന്റെ റ്റൈറ്റില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.







ചില്ലി എന്നുദ്ദേശിച്ചത് മുളക് എന്ന അര്‍ത്ഥത്തിലാണ്. ചുവന്ന മുളക് എന്ന Red Chillies ഇംഗ്ളീഷില്‍ എഴുതിയത് Red Chellis എന്നായത് അരോചകം തന്നെയാണ്. ഇതൊരു നോട്ടപ്പിശകായി തോന്നുന്നില്ല. Red Chellis എന്നതിനു വേറെ വല്ല അര്‍ത്ഥവുമുണ്ടോ എന്ന് മനസിലാക്കാനും പറ്റുന്നില്ല. ആകാന്‍ സാധ്യതയില്ല. Red Chillis എന്നു തന്നെയാണ്, സിനിമയില്‍ പരാമര്‍ശിക്കുന്ന ട്രൂപ്പിന്റെ പേരെന്ന് പലപ്രാവശ്യം പറയുന്നുമുണ്ട്.

ഈ സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ വിമര്‍ശനം അര്‍ഹിക്കുന്നില്ല. നാലാം കിടയിലും താഴെ നില്‍ക്കുന്ന ഈ സിനിമാഭാസം ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയില്‍ കയ്യടി പ്രതീക്ഷിച്ച് തട്ടിക്കൂട്ടിയതാണെന്ന് ഏത് സിനിമാ പ്രേമിക്കും മനസിലാകും .


ഇതൊരു രാഷ്ട്രീയ സിനിമയാണോ അല്ലയോ എന്നത് ഇപ്പോള്‍ ബ്ളോഗില്‍ ഒരു തര്‍ക്ക വിഷയമാണ്. ഫാരീസ് അബൂബേക്കര്‍ വി എസ് അച്യുതാനന്ദനുമായി നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണീ സിനിമ എന്ന് ബ്ളോഗില്‍ പലരും എഴുതുന്നു. അപ്പോള്‍ ഈ സിനിമയുടെ പിന്നില്‍ ഫാരീസ് അബൂബേക്കറാണെന്നു വരുന്നു. ഈ സാമ്പത്തിക കുറ്റവാളി കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ മണ്ധലങ്ങളില്‍ സജീവമായി ഇടപെടുന്ന ആപല്‍കരമായ പ്രതീകമാണീ സിനിമ. ഫാരീസ് അബൂബെക്കറിന്റെ ഇഷ്ടക്കാരനാണ്, ഒരു സി പി എം സ്ഥാനാര്‍ത്ഥി എന്ന ആരോപണം നിലനില്‍ക്കുന്നുമുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അടുപ്പക്കാരാനാണ്, ഫാരീസ് അബൂബേക്കറെന്നത് എല്ലാവര്‍ക്കും സുപരിചിതമായ സംഗതിയും. പാര്‍ട്ടി ഫണ്ടുകളിലേക്ക് നിര്‍ലോപമായി സംഭാവന നടത്തുന്ന ഇദ്ദേഹം, പാര്‍ട്ടി വേദികളില്‍ വളരെയേറെ സ്വീകാര്യനാണ്. പാര്‍ട്ടി മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ മാത്രമായി ഇദ്ദേഹം ദീപിക പത്രം കുതന്ത്രത്തിലൂടെ കൈ കടത്തുകയും, അവസാനം കത്തോലിക്കാ സഭ അത് തിരികെ വാങ്ങുകയും ചെയ്തത് അടുത്തകാലത്താണ്.

രണ്ടുവര്‍ഷക്കാലം വി എസിനെ ദീപിക പത്രത്തിലൂടെ പാര്‍ട്ടി പിന്തുണയോടെ നിരന്തരമായി അധിക്ഷേപിച്ചിട്ടും അത് ഒരു ചലനവും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയില്ല. ഫാരീസ് പൂര്‍വ്വാധികം വെറുക്കപ്പെട്ടവനായി ദീപികയില്‍ നിന്നും ഒഴിഞ്ഞു പോയി. വാര്‍ത്ത എന്ന പത്രം നടത്തുന്നതിലൂടെ വീണ്ടും വി എസിനെ അധിക്ഷേപിച്ചിട്ടും, വി എസിന്റെ ശത്രുക്കള്‍ പോലും അത് വാങ്ങി വായിക്കുന്നില്ല. അപ്പോള്‍ ഫാരിസ് അടവു നയം ഒന്നു മാറ്റി. വി എസിനെ നല്ലവനായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ മക്കളെ ആക്രമിക്കുക.

രൌദ്രം എന്ന സിനിമയിയുടെ പിന്നിലും ഫാരിസ് ആയിരുന്നു എന്നു കേട്ടിരുന്നു. ഇപ്പോള്‍ ചുവന്ന ചെല്ലികളും ഫാരീസിന്റേതാണെന്നു പറയപ്പെടുന്നു.

അപ്പോള്‍ സ്വാഭാവികമായും ഇനി പിണറായിയാണ് പടത്തിന്റെ ബിനാമി പ്രൊഡ്യൂസര്‍ എന്ന് നസ്യമിറങ്ങിക്കൊള്ളും എന്ന അഭിപ്രായം നൂറുശതമാനം ശരിയാണ്. ഫാരിസ്സാണീ സിനിമയുടെ പിന്നില്‍ എങ്കില്‍, അത് പിണറായിക്കുവേണ്ടിയാണ്, എന്നത് സ്വാഭാവിക സംശയമാണ്. അതിനുള്ള വഴിമരുന്നിട്ടിട്ട്, മാധ്യമ സിന്‍ഡിക്കേറ്റ് വാര്‍ത്തയുണ്ടാക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല.

ഇതൊരു രാഷ്ട്രീയ സിനിമയായി എനിക്ക് തോന്നുന്നില്ല. മലയാളത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ സിനിമകള്‍ മീനമാസത്തിലെ സൂര്യന്‍, അമ്മ അറിയാന്‍, പിറവി, മുഖാമുഖം എന്നിവയാണ്. ഒരു പരിധി വരെഅറബിക്കഥയും. സന്ദേശവും പഞ്ചവടിപ്പാലവും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ആക്ഷേപഹാസ്യങ്ങളാണ്.

രാഷ്ട്രീയ സിനിമ എന്നു പറഞ്ഞാല്‍, രഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളിലെ വ്യക്തികള്‍ തമ്മിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും ഉള്ള പടല പിണക്കങ്ങളും, അവയെ നിറം പിടിപ്പിച്ച് തട്ടിക്കൂട്ടുന്ന ഭവനാ സൃഷ്ടികളുമാണെന്നു കരുതുന്ന കുറെ വിഡ്ഡികള്‍ മാത്രമെ ചുവന്ന ചെല്ലികള്‍ എന്ന ആഭാസത്തിനെ രാഷ്ട്രീയ സിനിമയുടെ പട്ടികയില്‍ പെടുത്തു.

ഈ സിനിമയില്‍ ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നില്ല. ഇതില്‍ അരോപിക്കപ്പെടുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ചന്തപ്പെണ്ണുങ്ങളുടെ സദസുകളില്‍ നടക്കുന്ന അടക്കം പറച്ചിലുകളുടെ അത്ര ഗൌരവമേ നല്‍കേണ്ടതുള്ളു.

പതിവു പോലെ വി എസ് ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ ഇതില്‍ പല സൂചനകളും കാണുന്നു. വി എസിന്റെ മകന്‍ വെറുക്കപ്പെട്ടവരുടെ ഇടയിലെത്തി എന്നൊക്കെ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. തനിക്കുണ്ടെന്ന് വിഎസ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശ വ്യക്തിത്വത്തിന്റെ അവസാനം, അദ്ദേഹത്തിന്റെ മകനിലൂടെ നശിക്കുമെന്നൊരു മുന്നറിയിപ്പും കൂടി, ചില ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ വായിച്ചെടുക്കുന്നു.

60 വര്‍ഷം നീണ്ടു നിന്ന പൊതു ജീവിതത്തിന്റെ അവസാനത്തോടടുക്കുകയാണ്, വി എസ്. അദ്ദേഹത്തിന്റെ ഒടുക്കം മകനിലൂടെ എന്നൊക്കെ തമാശ പറയുന്നവര്‍ക്ക് അവരുടേതായ ഗൂഡ ലക്ഷ്യങ്ങളുണ്ട്. വെറുക്കപ്പെട്ടവരുടെ ഇടയില്‍ വി എസിന്റെ മകനെ ആക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് പലതും സ്വപ്നം കാണാമെന്നെ വിചാരിക്കാന്‍ പറ്റൂ. ഹെയിറ്റ് ക്ളബ് അംഗങ്ങളുടെ ആരാധ്യപുരുഷന്‍മാരെല്ലാം വെറുക്കപ്പെട്ടവരുടെ കൂടാരത്തില്‍ തമ്പടിച്ചു കിടക്കുകയാണല്ലോ. ഫാരിസ് അബൂബേക്കര്‍, സാന്റിയഗോ മാര്‍ട്ടിന്‍ , ലിസ് ചാക്കോ. ലിസ്റ്റ് നീണ്ടതാണ്.ചുവന്ന ചെല്ലികളില്‍ പറയുന്ന പോലെ, വി എസിന്റെ മകനും വെറുക്കപ്പെട്ടവരുടെ കൂടാരത്തില്‍ എത്തിച്ചേരണം എന്നൊക്കെ സ്വപ്നം കാണുന്നവരോട് സഹതപിക്കാം.


ഫാരിസ് അബൂബേക്കര്‍ എന്ന സാമ്പത്തികകുറ്റവാളിയായിരുന്ന, റീയല്‍ എസ്റ്റേറ്റ് മാഫിയക്കാരനും അയാളുടെ പിന്നിലുള്ളവരുടെയും മുന്നറിയിപ്പാണു, കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്നു പറയുന്നവരുടെ, തല ഒന്നു പരിശോധിക്കുന്നതല്ലേ നല്ലത്?

Wednesday 18 March 2009

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗുരുജി.







കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ന്യൂനപക്ഷങ്ങളോട് എന്നും ആഭിമുഖ്യമായിരുന്നു. നെഹ്രു ഗാന്ധി കുടുംബം എന്നും അവരുടെ സംരക്ഷകരായിട്ടാണറിയപ്പെട്ടിരുന്നതും. അടിയന്തരാവസ്ഥ കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യയുടെയും ചരിത്രത്തിലെ ഇരുണ്ട ഏടായിട്ടാണറിയപ്പെടുന്നത്. അക്കാലത്തെ പല അതിക്രമങ്ങള്‍ക്കും ഇന്ദിരയേക്കള്‍ ഉത്തരവാദി സഞയ് ഗാന്ധിയണെന്നു പറയപ്പെടുന്നു. പുത്രവാത്സല്യത്താല്‍ ഇന്ദിര അതെല്ലാം നിശബ്ദം അനുവദിച്ചു. അന്ന് സഞയ് ഗാന്ധിയുടെ പ്രധാനപ്പെട്ട ഒരു നയപരിപാടി, കൂട്ട വന്ധ്യം കരണമായിരുന്നു. കൂടുതല്‍ അം ഗങ്ങളുള്ള കുടുംബങ്ങളാണ്, ദാരിദ്ര്യം ഉണ്ടാവാന്‍ കാരണം എന്ന വികലമായ ഒരു നിലപടില്‍ നിന്നാണാ പ്രവര്‍ത്തി ഉണ്ടായതും. ഇന്‍ഡ്യയില്‍ പൊതുവേ മുസ്ലിങ്ങളാണ്, കൂടുതല്‍ കുട്ടികളുള്ളവര്‍. നിര്‍ബന്ധിത വന്ധ്യം കരണം മുസ്ലിങ്ങളെ ഉദ്ദേശിച്ചായിരുന്നു എന്ന് അന്നുണ്ടായ ഒരാരോപണമാണ്. ഡെല്‍ഹി ജുമാ മസ്ജിദ് ഇമാം അബ്ദുള്ളബുഖാരി ഈ അഭിപ്രയക്കാരനായിരുന്നു. നിര്‍ബന്ധിത വന്ധ്യം കരണത്തോടൊപ്പം ബുള്‍ഡോസര്‍ ഉപയോഗിച്ച് ചേരികള്‍ തകര്‍ക്കുന്നതും ദരിദ്രരെ ഉല്‍മൂലനം ചെയ്യലും അദ്ദേഹത്തിന്റെ നയപരിപാടികളില്‍ ഒന്നായിരുന്നു. ഇന്ദിരയുടെ മുദ്രാവാക്യം ഗരീബി ഹഠാവോ എന്നായിരുനെങ്കില്‍, സഞയ് അത് ഗരീബ് ഹഠാവോ എന്നാക്കി മാറ്റി. ഹിറ്റ്ലര്‍ മറാരോഗങ്ങള്‍ ഇല്ലാതാക്കാന്‍ മാറാരോഗികളെ കൊന്നൊടുക്കിയ പോലെ സഞയ് ദാരിദ്ര്യമില്ലാതാക്കാന്‍ ദരിദ്രരെ തന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. അന്ന് ബുള്‍ഡോസറുകളുടെ അടിയില്‍പ്പെട്ട് ആയിരക്കണക്കിനു ദരിദ്രര്‍ മരിച്ചു എന്നതാണു സത്യം .

ഇപ്പറഞ്ഞ സഞയ് ഗന്ധിയുടെ മകനും ഇപ്പോള്‍ ബി ജെ പി നേതാവുമായ വരുണ്‍ നെഹ്രു ഗാന്ധി ഇക്കഴിഞ്ഞ മാര്‍ച്ച് ആറം തീയതി അദ്ദേഹം മത്സരിക്കുന്ന പിലിഭിറ്റില്‍ ഒരു പ്രസംഗം നടത്തി. അതിലെ പ്രസക്തഭാഗങ്ങളാണു ചുവടെ.

ജയ് ശീറാം വിളികളോടെ ഹിന്ദു തീവ്രവാദികള്‍ വരുണിന്റെ വാക്കുകളെല്ലം എതിരേറ്റു.

ആരെങ്കിലും ഹിന്ദുക്കളുടെ നേര്‍ക്ക് കൈ ഉയര്‍ത്തിയാല്‍ ഗീതതൊട്ടു ഞാന്‍ സത്യം ചെയ്യുന്നു ആ കൈ ഞാന്‍ വെട്ടും. ഇതു വെറുമൊരു 'കൈ' അല്ല, 'താമര'യുടെ ശക്തിയാണിത്. ഇതു മുസ്ലിംകളുടെ തലകള്‍ കൊയ്യും. എല്ലാ ഹിന്ദുക്കളും ഇവിടെ കഴിയണം. മറ്റുള്ളവരെ പാക്കിസ്ഥാനിലേക്ക് കടത്തുക. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്നോ നേതാക്കളില്ലാത്തവരാണെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നേതാക്കള്‍ വോട്ടിനുവേണ്ടി തങ്ങളുടെ ചെരിപ്പു നക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍, ആരെങ്കിലും ഹിന്ദുക്കളുടെ നേരെ ചെറു വിരലനക്കിയാല്‍ ആ കൈ ഞാന്‍ വെട്ടും. കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്‍ക്ക്. അവരെ രാത്രിയില്‍ കണ്ടാല്‍ ഭയക്കണം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന്‍ ലാദിന്‍ നിങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ടോ എന്നാണ്

Friday 13 March 2009

പിണറായി വിജയന്‍ മാധ്യമ സിന്‍ഡിക്കേറ്റിനു പഠിക്കുമ്പോള്‍

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്ക്, കേരള രാഷ്ട്രീയത്തിനു സം​ഭാവന ചെയ്ത വ്യക്തിയാണ്, സഖാവു പിണറായി വിജയന്‍. സി പി എമ്മിനേ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്ന് വേറൊരു തരത്തില്‍ പറയുന്നതിനാണത് ഉപയോഗിച്ചതും. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു കോക്കസ് കേരളത്തിലുണ്ട്, കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, എന്നണദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. എവിടെ പ്രസംഗിച്ചാലും, മാധ്യമ സിന്‍ഡിക്കേറ്റിനേക്കുറിച്ച് രണ്ടു വാക്കു പറയാതിരിക്കാനദ്ദേഹത്തിനാവില്ല. പക്ഷെ അതേ പിണറായി വിജയന്‍ കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ പത്രക്കാരോടു പറഞ്ഞു ഇന്നലെ. പൊന്നാനിയിലെ സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണതു പറഞ്ഞതും. ഹുസ്സയിന്‍ രണ്ടത്താണിയുമായി കെ ഇ ഇസ്മായില്‍ നടത്തിയ സംഭാഷണത്തേക്കുറിച്ച്, അദ്ദേഹം കേട്ടതും, മാധ്യമങ്ങളില്‍ വന്നതുമായ, വാര്‍ത്തകള്‍ ശരിയാണെന്ന തരത്തിലാണദ്ദേഹം സംസാരിച്ചത്. അദ്ദേഹം കൂടെക്കൂടെ പറഞ്ഞു, ഞാന്‍ കേട്ടത്, മാധ്യമങ്ങളില്‍ വന്നത് എന്നൊക്കെ. അവിടെയും നിറുത്തിയില്ല ആദ്ദേഹം, സി പി ഐ എന്ന പാര്‍ട്ടിക്കുള്ളില്‍ നടന്നു എന്ന ഊഹത്തില്‍ വേറേ ചിലതും പറഞ്ഞു. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ .


ഇന്നദ്ദേഹം പറഞ്ഞത് കേട്ടല്ലോ നിങ്ങളെല്ലാവരും. അവിടെ സ്ഥാനാര്‍ത്ഥിയെന്തോ ഞാന്‍ പോയി നിറുത്തുകയാണു ചെയ്തതെന്ന്. ഈ ഹുസ്സയിന്‍ രണ്ടത്താണി എന്നു പറയുന്ന മനുഷ്യനെ ഇതേവരെ ഞാന്‍ കണ്ടിട്ടില്ല. അതാണ്‌ അതിന്റെ വസ്തുത. സ്ഥാനാര്‍ത്ഥി എന്ന നിലക്ക്, അദ്ദേഹത്തെ നിറുത്താന്‍ വേണ്ടി, ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുമില്ല. യധാര്‍ത്ഥത്തില്‍ ഉണ്ടായതെന്താണ്‌?

ഞങ്ങള്‍ സംസാരിച്ചതിന്റെ സ്പിരിറ്റ്, അത് ആര്‍ക്കും മനസിലാകുന്ന ഒരു കാര്യമാണ്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി അവിടെ വരണംന്നുള്ളതാണ്. അതുമായി ബന്ധപ്പെട്ട് ഹുസ്സയിന്‍ രണ്ടത്താണിയെ പോയി കാണുന്നത് സഖാവ്, കെ ഇ ഇസ്മായിലാണ്. അവരു തമ്മില്‍ സംസാരിക്കുന്നു. പക്ഷെ പാര്‍ട്ടി ഛിഹ്ന്നത്തില്‍ മത്സരിക്കുമോ എന്നു ചോദിക്കുന്ന നിലയുണ്ടായി എന്നാണ്‌ കേള്‍ക്കുന്നത്. ഇതൊന്നും കൃത്യമായിട്ടുള്ള വിവരമല്ല . ഞാന്‍ കേള്‍ക്കുന്ന വിവരമാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞുപോലും, അങ്ങനെ മത്സരിക്കാന്‍ കഴിയില്ല. പാര്‍ട്ടി ഛിഹ്ന്നത്തില്‍ മത്സരിക്കാന്‍ കഴിയില്ല. പിന്നെ മത്സരിച്ചു ജയിച്ചു കഴിഞ്ഞാല്‍ , ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകുമോ? ഞാന്‍ സി പി ഐയോ സി പി എമ്മോ ഒന്നുമല്ല. ഞാന്‍ ഒരു സ്വതന്ത്രന്‍ മാത്രമാണ്. അങ്ങനെ എന്നെ അങ്ങനുവദിക്കണം . അതു പറഞ്ഞു കഴിഞ്ഞപ്പോഴാണു പോലും, സഖാവ് കെ ഇ ഇസ്മായേലു പറഞ്ഞത്, നിങ്ങള്‍ ഞങ്ങളുടെ എല്ലവരുടെയും കൂടി സ്ഥാനാര്‍ത്ഥിയാണ്. ഇതാണു ഞാന്‍ കേട്ടത്. പക്ഷെ പിന്നീടത് അവരുടെ പാര്‍ട്ടിക്കകത്ത് ചില പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടാകും. അതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ അവരുടെ പാര്‍ട്ടിക്കകത്തു നടന്നു. നിങ്ങള്‌ സീറ്റു കൊണ്ടുപോയി കളയുകയാണെന്നുള്ള ചര്‍ച്ച വന്നപ്പോള്‍, നേരെ മറുകണ്ടം ചാടുന്ന നിലപാടെടുക്കുന്നു എന്നാണ്, നിങ്ങളില്‍ ചിലരൊക്കെ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്. എനിക്ക് നേരിട്ടു വിവരമില്ല അതിനെപ്പറ്റി.

ഞാന്‍ കേട്ടത്, അവസാനം അവരു പിരിയുന്നത്, ഞങ്ങളെല്ലാവരും നിങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാനാണു കാണുന്നത് എന്നു പറഞ്ഞുകൊണ്ടാണ്. ഈ ഹുസ്സയിന്‍ രണ്ടത്താണിക്ക് നമ്മുടെ രാഷ്ട്രീയ തീരുമാനങ്ങളുടെ മറ്റ് പ്രശ്നങ്ങളൊന്നും അറിയില്ലായിരുന്നു. അദ്ദേഹം ഒരു പ്രിന്‍സിപ്പാളാണെന്നാ തോന്നുന്നത്. രഷ്ട്രീയത്തില്‍ അദ്ദേഹം ഇതേവരെ അങ്ങനെ ഇടപെട്ടിട്ടില്ല എന്നാണു തോന്നുന്നത്. ഈ വാക്കിന്റെ മേലെ, ഇവരു തമ്മിലുള്ള സംസാരത്തിന്റെ അടിസ്ഥാനത്തില്‍, പുറപ്പെടുകയാണ്. അങ്ങനെ പലരെയും ബന്ധപ്പെടുകയാണ്, ആളുകളെ കാണുകയാണ്, പൊതുവില്‍ ആ സ്ഥാനാര്‍ത്ഥിത്വം നല്ല രീതിയില്‍ അങ്ങ് സ്വീകരിക്കപ്പെടുകയാണ്. നാടും നല്ല രീതിയില്‍ സ്വീകരിക്കുകയാണ്.



ഹുസ്സയിന്‍ രണ്ടത്താണിയും കെ ഇ ഇസ്മായിലും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍, അദ്ദേഹം എങ്ങനെ അറിഞ്ഞു? സി പി ഐ ക്കുള്ളില്‍ നടന്ന സംഭാഷണങ്ങളും അദ്ദേഹം എങ്ങനെ അറിഞ്ഞു? സി പി എമ്മിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങള്‍ പുറത്താകുമ്പോള്‍, അത് മാധ്യമ സിന്‍ഡിക്കേറ്റ് സൃഷ്ടിക്കുന്നത് എന്നാണദ്ദേഹം എന്നും വിശേഷിപ്പിക്കുന്നത്. താന്‍ കേള്‍ക്കാത്ത സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, ആധികാരിക വിവരമായി തീരുമാനിച്ച്, അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന പിണറായി വിജയന്റെ നടപടിയെ എങ്ങനെ വിശേഷിപ്പിക്കാം? മലര്‍ന്നു കിടന്നു തുപ്പുന്നു എന്ന് വിശേഷിപ്പിച്ചു കൂടെ?

Thursday 12 March 2009

നീര്‍വീഴ്ചയും, ജലദോഷവും, പിന്നെ സാധാരണ തണുപ്പും

കെട്ടുകണക്കിനു വൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങള്‍ പടച്ചു വിടുന്നതുകൊണ്ട്, ബ്ളോഗ് ലോകത്തെ അറിയപ്പെടുന്ന ഡോക്ടറാണ്, സൂരജ്. എഴുതി വിടുന്നതിലെ വിഡ്ഡിത്തം ആരെങ്കിലും ചോദ്യം ചെയ്താല്‍, വിതണ്ഡതാവാദം എന്നമുദ്ര കുത്തി കളിയാക്കാന്‍ അദ്ദേഹം ഒരിക്കലും മറക്കാറില്ല. തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കിയാല്‍ കണാകുണാ “അനുഭവശാസ്ത്രം” പറഞ്ഞോണ്ടിട്ടാല്‍ കമന്റ് ഞാന്‍ ഡിലീറ്റും ! എന്ന ഭീക്ഷണിയും അവയൊക്കെ ഡെലീറ്റ് ചെയ്യലും. സ്വന്തം വിഡ്ഡിത്തം ചൂണ്ടിക്കാണിച്ചാല്‍ അസഹിഷ്ണുത കാണിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. സ്തുതിപാഠകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അത് പതിന്‍മടങ്ങ് വര്‍ദ്ധിക്കും .

മലയാളത്തിലുള്ള ഒരു സാധാരണ പ്രയോഗത്തെ ഡോക്ടര്‍ കളിയാക്കി എഴുതി.

തലനീര് എന്നൊരു സാധനമേയില്ല മോഡേണ്‍ മെഡിസിനില്‍എന്നാല്‍ “ഇന്നലെ കുറേ വെയിലുകൊണ്ട് തലനീര് താഴ്ന്നതുകൊണ്ടാണ് എനിക്ക് ജലദോഷം വന്നത്” എന്ന് പറയുന്ന രോഗിയെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ തിരുത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുപോലെയുള്ള പഠന പിന്‍ബലങ്ങളില്ലാത്ത “ചുമ്മാ പ്രസ്താവനകള്‍” ശാസ്ത്രസംബന്ധിയായ ചര്‍ച്ചയില്‍ അംഗീകരിക്കാനും കഴിയില്ല.


സ്മാര്‍ത്ത വിചാരം നിലനിന്നിരുന്ന കാലത്ത് അവിഹിത ഗര്‍ഭം ധരിക്കുന്ന അന്തര്‍ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നതാണ്, സാധനം എന്ന വാക്കുപയോഗിച്ച്. മലയാളികള്‍ ഈ വാക്കുപയോഗിക്കുന്നത്, ഒരു വസ്തുവിനേക്കുറിച്ച് പറയുമ്പോഴാണ്. ഡോക്ടര്‍ക്ക് തലനീര്, എന്നു പറഞ്ഞാല്‍ ഒരു സാധനമാണ്. ശാസ്ത്രസംബന്ധിയായ ചര്‍ച്ചകളില്‍ ഉപയോഗിക്കാന്‍ പറ്റിയ വാക്കു തന്നെ.


മലയാളിയുടെ ഈ പ്രയോഗത്തെ അധിക്ഷേപിക്കുന്ന ഈ അഭിനവ സായിപ്പ് സാക്ഷാല്‍ സായിപ്പിന്റെ പ്രയോഗമായ Common Cold ഇങ്ങനെ അധിക്ഷേപിക്കുമോ? ഒരു സാധ്യതയും ഇല്ല. പൂവിട്ടു പൂജിക്കുന്ന സ്വന്തം നേതാവ് അഴിമതി കേസില്‍ പ്രതിയായപ്പോഴുള്ള അസ്ഖ്യത ബ്ളോഗില്‍ എല്ലായിടത്തും പ്രകടിപ്പിച്ചത്, കുത്തക മുതലാളിയായ ലാവലിനെ ന്യായീകരിച്ചുകൊണ്ടാണ്. ഇനിയും ഒപ്പിടാത്ത ഒരു കരാറും പൊക്കിപ്പിടിച്ച് നേതാവിനെയും ബഹുരാഷ്ട്ര കുത്തകയേയും വെള്ളപൂശുന്ന, ഈ ഉത്തരാധുനിക കമ്മൂണിസ്റ്റ് മറ്റുള്ളവരെ അധിക്ഷേപിക്കുന്നതില്‍ ആരും ഒരു അസ്വാഭാവികതയും കാണില്ല.

ഏതു സഹചര്യത്തിലാണ്, ജലദോഷം വരുന്നതെന്ന് ഒരു ഡോക്ടറായ സൂരജിനറിയാമെന്നാണ്, മറ്റുള്ളവര്‍ വിശ്വസിക്കുന്നത്. ജലദോഷം എന്ന പ്രയോഗം ഉണ്ടായതു തന്നെ ജലവുമായി ബന്ധപ്പെട്ടാണ്, ഈ അസുഖം വരുന്നതെന്നതു കൊണ്ടാണ്. മഴയും തണുപ്പും ആരംഭിക്കുമ്പോഴാണ്, ജലദോഷം വരുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ള സംഗതിയണ്. ഒരു വൈറസ് കാരണമാണീ അസുഖം ഉണ്ടാകുന്നതെങ്കിലും, മഴയും തണുപ്പും ഈ അസുഖം പരത്തുന്നതിലെ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് സുബോധമുള്ള ഒരു ഡോക്ടറും ഏതെങ്കിലും രോഗി ജലവുമായി ഇതിനെ ബന്ധപ്പെടുത്തിയാല്‍ അതിനെ കളിയാക്കില്ല. വെയിലുകൊണ്ട് തലയില്‍ നീരു താഴുന്നത് ഏതു നാട്ടിലാണെന്നൊന്നും ചോദിക്കരുത്. അത് സൂരജിന്റെ ഒരു ചുമ്മാ പ്രസ്താവനയായി എടുത്താല്‍ മതി. വെയിലു കൊണ്ടാല്‍ സാധാരണ, തലയിലെ ജലം ആവിയായി പോകയേ ഉള്ളു.


Common Cold എന്ന അസുഖത്തേക്കുറിച്ച് പ്രതിപാതിക്കുന്ന ഏത് വൈദ്യശാസ്ത്ര ഗ്രന്‍ഥത്തിലും, മഴയും തണുപ്പുമായി ഇതിനെ ബന്ധപ്പെടുത്തും. അതിനു കാരണം ശാസ്ത്ര പിന്‍ബലം തന്നെയാണ്. Common Cold എന്ന അസുഖത്തിന്റെ Aetiopathogenesis അറിയാത്ത സൂരജിനെ ആരെങ്കിലും മര്യാദപൂര്‍വം മുറിവൈദ്യന്‍ എന്നു വിളിച്ചാല്‍, അവരുടെ നേരെ ദേഷ്യപ്പെട്ടിട്ടു കാര്യമില്ല.


മഴ നനയുമ്പോഴാണ്, ജലദോഷം സാധാരണ വരാറുള്ളത്. ശീതമേഖലയിലുള്ള ഇംഗ്ളണ്ടില്‍ അത് തണുപ്പു കാലത്താണു കാണപ്പെടുന്നത്. അതു കൊണ്ട് അവര്‍ ആ അസുഖത്തെ സാധാരണ തണുപ്പ് എന്ന അര്‍ത്ഥം വരുന്ന Common Cold എന്നു വിളിക്കുന്നു. I have a Cold എന്ന് ഒരു രോഗി ഏതു ഡോക്ടറോടു പറഞ്ഞാലും, അത് തെളിവധിഷ്ഠിത വൈദ്യത്തിനു യോജിക്കില്ല, അതു കൊണ്ട് ഈ ചുമ്മ പ്രസ്താവന അംഗീകരിക്കില്ല എന്നും പറഞ്ഞു കളിയാക്കില്ല. പക്ഷെ സുബോധം നിറഞ്ഞുനില്‍ക്കുന്ന സൂരജിനേപ്പോലുള്ള ഡോക്ടര്‍മാര്‍ അതിനു ശ്രമിച്ചേക്കാം .

ശാസ്ത്രസംബന്ധിയായ ചര്‍ച്ചയെന്നും പറഞ്ഞു നടത്തുന്ന ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്നതോ? അന്ധവിശ്വാസങ്ങളുടെ ഒരു മലവെള്ളപ്പാച്ചിലും. വേദങ്ങളും , ഇതിഹാസങ്ങളും, ഉപനിഷത്തുക്കളും ഒക്കെയാണീ ബ്ളോഗില്‍, ശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവലംബിക്കുന്ന ശാസ്ത്ര ഗ്രന്‍ഥങ്ങള്‍ . അദ്ദേഹം ആരംഭിക്കുന്നതു തന്നെ ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ എന്ന ഒരു ശാസ്ത്രീയ പിന്‍ബലവുമില്ലാത്ത, പ്രസ്താവനവനയുമായിട്ടാണ്. പരിണാമ സിദ്ധാന്തം എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമല്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു അനുമാനം മാത്രമാണതിന്നും . ഇത് സത്യമാണെങ്കില്‍ തന്നെ, മനുഷ്യനു തൊട്ടു മുമ്പുള്ള ആള്‍ക്കുരങ്ങ് സസ്യഹാരിയായിരുന്നു എന്ന് ആര്‍ക്കും ഖണ്ധിതമായി പറയാന്‍ കഴിയില്ല. മനുഷ്യനോട് ഏറെ രൂപസാശ്യമുള്ള Intelligent Ape എന്നറിയപ്പെടുന്ന ഒറാങ് ഉട്ടാന്‍ എന്ന ആല്‍ക്കുരങ്ങ്, കീടങ്ങളെയും മത്സ്യങ്ങളെയും ഭക്ഷിക്കുന്ന ഒരു മിശ്രഭുക്കാണ്.


ഇനി സൂരജ് കളിയാക്കിയ ജലദോഷത്തിലേക്ക് തിരിച്ചു വരാം .

തലനീര്, ജലദോഷം എന്നീ വാക്കുകള്‍ മോഡേണ്‍ മെഡിസിനില്‍ കാണില്ല. പക്ഷെ Common Cold ഉണ്ടെന്ന്, ഏത് മുറിവൈദ്യനും അംഗീകരിക്കും. മോഡേണ്‍ മെഡിസിനും അപ്പുറം വേറെയും മെഡിസിന്‍ ഉണ്ടെന്ന് തിരിച്ചറിയുന്ന ഏത് മുറിവൈദ്യനും, ഈ വാക്കുകളെയൊക്കെ സാധനം എന്നു വിളിച്ച് കളിയാക്കില്ല. പടിഞ്ഞാറന്‍ നാടുകളില്‍ Alternate Medicines എന്നത് അംഗീകരിക്കപ്പെട്ട ശഖകളാണ്. Herbal medicine, Homeopathy, Acupuncture എന്നിവയെല്ലാം അതില്‍ ഉണ്ട്. Chinese Herbal Medicine വളരെ പ്രസിദ്ധമാണിന്ന്.

ഏത് മുറിവൈദ്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ആയുര്‍വേദം കേരളത്തിലെ പ്രധാനപ്പെട്ട ഒരു വൈദ്യശാഖയാണ്. തലനീര്, എന്ന വാക്കു അതിലെ കളിയാക്കപ്പെടാത്ത ഒരു പ്രയോഗവും. ആയൂര്‍വേദ ചികിത്സാരീതികള്‍ പടിഞ്ഞാറന്‍ നാടുകളില്‍ പോലും വളരെയധികം പ്രചാരം നേടുന്നുണ്ട്. കേരളത്തില്‍ വരുന്ന വളരെയധികം ടൂറിസ്റ്റുകള്‍ ഈ ചികിത്സകള്‍ക്ക് വിധേയരാകുന്നു. കേരളത്തില്‍ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ച ഒരു രംഗമാണ്, ആയുര്‍വേദം. ഈ യധാര്‍ത്ഥ്യങ്ങളൊക്കെ കണ്ടിട്ടും കേട്ടിട്ടും, അതിനെയൊക്കെ പരിഹസിക്കുന്നവരെ, കുഞ്ഞഹമ്മദിനേപ്പോലെ മന്ദബുദ്ധി എന്നൊന്നും ഞാന്‍ വിളിക്കില്ല. പക്ഷെ കൌശലക്കാരന്‍ എന്നു വിളിക്കും.


താന്‍ നില്‍ക്കുന്ന ഠാ വട്ടത്തിനപ്പുറം സത്യങ്ങളൊന്നുമില്ല എന്നു കരുതുന്നവരെ ആരും മന്ദബുദ്ധി എന്നു വിളിച്ചില്ലെങ്കിലും, ബുദ്ധിമാന്‍ എന്നു വിളിക്കില്ല.

തലയില്‍ നീരിറങ്ങിയത് കൊണ്ട് ജലദോഷം വന്നു, എന്ന ചുമ്മാ പ്രസ്താവന, ശാസ്ത്രസംബന്ധിയായ ചര്‍ച്ചയില്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മുറിവൈദ്യന്റെ അറിവിലേക്കായി ഒരു ഒരു ഗവേഷണ റിപ്പോര്‍ട്ട്.


Mothers 'were right' over colds

If your mother always warned you to wrap up warm to avoid catching a cold, it seems she may have had a point.

Scientists say they have the first proof that there really is a link between getting cold and catching one.

Staff at the Common Cold Centre in Cardiff took 180 volunteers and asked half of them to keep their bare feet in icy water for 20 minutes.

They found 29% developed a cold within five days, compared with only 9% in the control group not exposed to a chill.


Professor Ronald Eccles, director of the centre, said the study had shown, for the first time, a scientific link between chilling and viral infection - something previously dismissed by other studies.

"When colds are circulating in the community, many people are mildly infected but show no symptoms," Prof Eccles said.

"If they become chilled, this causes a pronounced constriction of the blood vessels in the nose and shuts off the warm blood that supplies the white cells that fight infection.

"The reduced defences in the nose allow the virus to get stronger and common cold symptoms develop.

"Although the chilled subject believes they have 'caught a cold' what has, in fact, happened is that the dormant infection has taken hold."

The Common Cold Centre, at Cardiff University, is the world's only centre dedicated to researching and testing new medicines for the treatment of flu and the common cold.


The research findings published in the medical journal, Family Practice say the fact that common colds are more prevalent in the winter could be related to an increased incidence of chilling causing more clinical colds.

But another explanation could be our noses are colder in winter.

"A cold nose may be one of the major factors that causes common colds to be seasonal," Prof Eccles explained.

"When the cold weather comes, we wrap ourselves up in winter coats to keep warm, but our nose is directly exposed to the cold air.

"Cooling of the nose slows down clearance of viruses from the nose and slows down the white cells that fight infection.

"Mothers can now be confident in their advice to children to wrap up well in winter."

Tuesday 10 March 2009

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാകുമോ?

മാംസാഹാരത്തിന്റെ മേന്‍മയേപ്പറ്റി, മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും
എന്ന പേരില്‍ എഴുതിയ ഒരു ബ്ളോഗു കണ്ടു. അതെഴുതിയ സൂരജ് ഒരു ഡോക്ടറാണെന്നാണറിയപ്പെടുന്നത്. പക്ഷെ ആധുനിക ശാസ്ത്രത്തിനു നിരക്കാത്ത പല പ്രസ്താവനകളും അദ്ദേഹം ആ ബ്ളോഗില്‍ നടത്തുന്നുണ്ട്. ഒരു ഡോകടറില്‍ നിന്നും അത് പ്രതീക്ഷിക്കുന്നത് അസ്വാഭാവികമല്ലെ?

അദ്ദേഹത്തിന്റെ ചില അബദ്ധ പ്രസ്താവനകളെ വിമര്‍ശിച്ച് ഞാന്‍ ചില അഭിപ്രായങ്ങള്‍ അവിടെ എഴുതി. ലാവലിന്‍ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ നിലപടുകള്‍ മറ്റൊരു ബ്ളോഗില്‍ ഞാന്‍ എതിര്‍ത്തതൊക്കെയാണ്‌, യാതൊരു ബന്ധവുമിലെങ്കിലും അവിടെ അദ്ദേഹം പരാമര്‍ ശിച്ചത്. അത്തരം അപക്വമായ പരാമര്‍ശങ്ങള്‍ ഞാന്‍ കണക്കിലെടുക്കുന്നില്ല.

സസ്യാഹാരത്തിനു ഒരു മേന്മയും അവകശപ്പെടാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാടിനെ ഖണ്ധിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ അവിടെ കോപ്പി ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ അതെല്ലാം അദ്ദേഹം ഡെലീറ്റ് ചെയ്യുകയും, ഇപ്പോള്‍ ഞാന്‍ എഴുതുന്ന അഭിപ്രായങ്ങള്‍ അതില്‍ പ്രസിദ്ധീകരിക്കാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം പല മണ്ടത്തരങ്ങളും അതില്‍ പറയുന്നുണ്ട്. മറ്റു പലരും അതൊക്കെ വിശ്വസിക്കുന്നതും കാണുന്നു. അതു കൊണ്ടാണ്‌ ഞാന്‍ ഈ പ്രശ്നം ഇവിടെ അവതരിപ്പിക്കുന്നത്.

മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ എന്നൊക്കെ ഉത്ഘോഷിച്ചു കൊണ്ടാണ്, അദ്ദേഹത്തിന്റെ ബ്ളോഗ് ആരംഭിക്കുന്നത്. ഒരു മുഴുവൈദ്യനായ അദ്ദേഹം പടിഞ്ഞാറന്‍ നാടുകളില്‍ ഗവേഷകരും വൈദ്യന്‍മാരും സസ്യാഹാരത്ത്ന്റെ മേന്‍മയും അതു കൊണ്ട് പരിഹരിക്കാവുന്ന ആധുനിക പടിഞ്ഞാറന്‍ ലോകത്തിലെ പല ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറയുന്നതുമൊക്ക, കാണാതെ പോയത് ആശ്ചര്യജനകം ആണെന്ന് എനിക്ക് തോന്നുന്നു.

അഹാരരീതികളേപ്പറ്റിയും, അതിന്റെ ചില മത രാഷ്ട്രീയമാനങ്ങളേപ്പറ്റിയും അദ്ദേഹം നടത്തിയ മിക്കവാറും പ്രസ്താവനകളെ ഞാന്‍ പിന്താങ്ങുന്നു. പക്ഷെ കാതലായ ചിലത്, വൈദ്യശാസ്ത്ര സംബന്ധിയായവ എതിര്‍ക്കാതെ വയ്യ.

അദ്ദേഹത്തിന്റെ ചില അബദ്ധ പ്രസ്താവനകളിലേക്ക് ഒന്ന് എത്തി നോക്കാം

.സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (ഒമ്നിവൊരൌസ്) ജീവിതമാണ് ജീവിച്ചത്

പരിണമത്തില്‍ വിശ്വസിക്കുന്ന ഒരാള്‍, 2 ദശലക്ഷം വര്‍ഷത്തിനപ്പുറത്തേക്ക് ചിന്തിക്കാത്തത് അത്ഭുതമുളവാക്കുന്നതാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് എല്ലാ ജീവജാലങ്ങലും ഏകകോശജീവിയില്‍ നിന്നാണുണ്ടായത്. ഏകകോശജീവികളെ ആരും സസ്യഭൂക്കെന്നോ മാംസഭൂക്കെന്നൊ വിളിക്കാറില്ല. അതില്‍ നിന്നു പരിണമിച്ചു വരുന്ന ജീവികള്‍ക്ക് എല്ലാ ഭക്ഷണങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റും . Mad Cow Disease എന്ന അസുഖം പടിഞ്ഞാറന്‍ നാടുകളില്‍ ഉണ്ടായതിനു കാരണമായി പറയപ്പെടുന്നത്, കന്നുകാലികള്‍ക്ക് മാംസ ഭക്ഷണം കൊടുത്തതാണ്. കന്നുകാലികള്‍ അവശ്യം വന്നാല്‍ മാംസാഹാരം കഴിക്കുമെന്നാണത് തെളിയിക്കുന്നത്. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടന മനുഷ്യനു മാത്രമല്ല, മറ്റു പല ജീവികള്‍ക്കും ഉണ്ടെന്ന് അതു തെളിയിക്കുന്നു. ചില തരം ചെടികള്‍ മണ്ണില്‍ നിന്നും ആഹാരം വലിച്ചെടുക്കുകയും ഷഡ്പദങ്ങളേപ്പോലുള്ള ചില ജീവികളെ പിടിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. ചില ഉദാഹരണങ്ങള്‍.







സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതുകൊണ്ട് മാംസാഹാരം പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് എന്നൊക്കെ അദ്ദേഹം പറഞ്ഞു വക്കുന്നു. പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളിലാണു ജീവിക്കുന്നതെന്നും, അവര്‍ക്ക് മാംസാഹാരം സസ്യാഹാരം പോലെ ലഭ്യമല്ല, എന്നൊക്കെ ഒരു ഡോക്ടര്‍ക്കറിയില്ല എന്നതും അത്ഭുമുളവാക്കുന്ന കാര്യമാണ്. ഏതെങ്കിലും മുതലാളിത്ത രാജ്യത്തെ ആളുകള്‍ ഇതു പോലെ സംസാരിച്ചേക്കാം. പക്ഷെ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനിതൊക്കെ അറിയില്ല എന്നത് തികച്ചും ആശ്ചര്യ ജനകമാണ്.


പരസ്പര വിരുദ്ധമായ ചില പ്രസ്താവനകളും അദ്ദേഹം നടത്തുന്നു. അതിലൊന്നാണ്, മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും, എന്ന പ്രസ്താവം . ഇതില്‍ അബദ്ധവും അര്‍ത്ഥ സത്യവും ഉണ്ട്.

വന്‍ കുടലിലെ ക്യാന്‍സര്‍ ഉണ്ടാകുന്നത് എങ്ങിനെയെന്നു വ്യക്തമായി മനസിലാക്കിയിട്ടില്ല. പക്ഷെ ഗവേഷണം വിരല്‍ ചൂണ്ടുന്നത്, അത് സസ്യാഹരം ഒഴിവാക്കി മാംസാഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്കാണ്. ഇംഗ്ളണ്ടിലെ ക്യാന്‍സര്‍ സംബന്ധിച്ച് സഹായം നല്‍കുന്ന ഒരു സ്ഥാപനമായ മക് മില്ലന്‍ ഗ്രൂപ്പ് പറയുന്നത് ഇതാണ്.

http://www.cancerbackup.org.uk/Cancertype/Bowelcolonrectum/Causesdiagnosis/Causes


Research suggests that bowel cancer may be linked to diet. It is thought that a diet high in animal fat and protein, and low in fibre (fruit and vegetables), may increase the risk of developing cancer of the bowel. People who drink alcohol heavily may be at higher risk of bowel cancer.

സസ്യാഹാരം വന്‍ കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ സാധ്യത കുറക്കുമെന്നും അടുത്തകാലത്തെ വേറൊരു പഠനം തെളിയിക്കുന്നു.

www.bio-medicine.org/medicine-news/Vegetarian-Diet-Could-Reduce-Risk-of-Colon-Cancer-21492-1/



Vegetarian Diet Could Reduce Risk of Colon Cancer

A recent study has found that vegetarian diet reduces risk of colon cancer .

Another research has shown that fatty soup as appetizer reduces food intake by about 20 percent.

The researches suggest that daily life factors like choosing your diet regimen or ordering an appetizer for dinner may help in managing a healthy lifestyle.

Researchers from Tata Memorial Hospital (TMH) in Mumbai, India, set out to find out whether a vegetarian diet is associated with reduced risk of CRC if started very early in life.

In this study, researchers used a prospectively created database of 8,877 Indian patients managed in a clinical nutrition service from January 1, 2000 through December 31, 2005, to inspect the relationship of life-long vegetarianism with occurrence of CRC.



ഇതു പോലെ സ്വയം ഖന്ധിക്കുന്ന ഒരു പ്രസ്താവനയാണ്,

കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട്എന്നത്

പക്ഷെ ഇതല്ല സത്യം. പഠനങ്ങളൊന്നും ഇതു തെളിയിച്ചിട്ടില്ല എന്നത് നേര്. പക്ഷെ ഒരു പഠനവും ഈ സംശയം ദുരീകരിച്ചിട്ടില്ല. അങ്ങനെയാണ്, ശാസ്ത്രജ്ഞ്ഞര്‍ അഭിപ്രായപ്പെടുന്നത്.

http://www.swedish.org/111038.cfm


For now, no conclusive evidence exists either to support or totally refute the purported health risks from consuming meat or dairy from hormonally treated cows. Studies that compare long-term morbidity between people who consume products of treated cattle and people who don’t will be essential to closing the debate on their questionable healthfulness.

Until more rigorous research is done, some might prefer to err on the side of caution. Among authorities that do advise caution, most say that pre-pubescent children are at greatest risk, since their bodies naturally contain lower levels of hormones than adults, and they tend to consume more milk, if not beef, per unit of body weight. Pregnant women may also want to use caution.


albionmonitor.com/9901b/copyright/rbstcanada.html




Canada Rejects Bovine Growth Hormone

OTTAWA -- Canada's Health Ministry's refusal to approve the sale of the bovine growth hormone, rbST, in Canada is being seen here as a landmark test for biotechnology.

Health Canada (the health ministry) announced its decision after more than nine years of study in Canada of the hormone's effects on human and animal safety, and after considering the recent findings of two independent external committees formed last spring to review the adequacy of scientific data and broader issues related to the use of bovine growth hormones in Canada.

പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ പടിഞ്ഞാറന്‍ നാടുകളില്‍ കൂടുതലായി കണ്ടു വരുന്ന സ്തനാര്‍ബുദം ഹോര്‍മോണുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. അവിടെ ചില ഡോക്ട്ടര്‍മാര്‍ സ്ത്രീകളോട് ഫാമുകളില്‍ ഉത്പാതിപ്പിക്കപ്പെടുന്ന മാംസം വര്‍ജ്ജിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞ പക്ഷം ആ രോഗം ബാധിച്ച സ്ത്രീകളോട്, ഇതായിരിക്കാം ഒരു കാരണം എന്നു പറയുന്നുണ്ട്.


സൂരജ് തുടര്‍ന്നെഴുതുന്നു

മാംസാഹാരത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിനോടൊപ്പം ഉള്ളിലാകുന്ന കൊഴുപ്പാണ് മാംസാഹാരിയില്‍ കാലറി കൂടുതലെത്തിക്കുക.

സസ്യാഹാരത്തില്‍ കൊഴുപ്പു കുറവായതിനാല്‍ കാലറിയും കുറവാണ്. എന്നുവച്ച് സസ്യാഹാരം തന്നെ വറുത്തും വഴറ്റിയും പൊരിച്ചുമൊക്കെ അടിച്ചാല്‍ മാംസാഹാരത്തിലൂടെ ചെല്ലുന്ന കൊഴുപ്പുതന്നെ സസ്യാഹാരിയിലും ചെല്ലും.


ഇതും പരസ്പര വിരുദ്ധമായ നിലപാടാണ്. അദ്ദേഹം കരുതുന്നത്, മാംസത്തിലെ കൊഴുപ്പ് പ്രത്യേക പാളിയായിട്ടാണിരിക്കുന്നത്, അതെടുത്തു മാറ്റി ബാക്കി കഴിച്ചാല്‍ കുഴപ്പമില്ല എന്നാണ്. ഇത് അജ്ഞതയാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. മാംസത്തിനുള്ളില്‍ തന്നെ കൊഴുപ്പു ധാരാളമുണ്ട്.

സസ്യാഹാരത്തില്‍ കൊഴുപ്പു കുറവായതിനാല്‍ കാലറിയും കുറവാണെന്നു പറയുന്ന, ആള്‍ക്ക് സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ ഈ കൊഴുപ്പ് മൂലമുണ്ടാകുന്ന അധിക കാലറി ശരീരത്തില്‍ ചെല്ലില്ല, എന്നു സമ്മതിക്കാനെന്താണിത്ര മടി?

വറുത്തതും പൊരിച്ചതു മായ സസ്യാഹാരം സാധാരണ ഭക്ഷണത്തിന്റെ ഭാഗമല്ല.
വറുക്കാവുന്നതും വഴറ്റാവുന്നതും പൊരിക്കാവുന്നതുമായവ, സസ്യാഹരത്തില്‍ കുറച്ചു മാത്രമേ ഉള്ളു. പക്ഷെ മാംസാഹാരത്തിലെ എല്ലാം വറുക്കാവുന്നതും വഴറ്റാവുനതും പൊരിക്കാവുന്നതുമാണ്. സസ്യ എണ്ണ ഏതു തരത്തില്‍ വിശകലനം ചെയ്താലം ​ശരീരത്തിന്‌ മാംസത്തിലെ കൊഴുപ്പ് പോലെ, അത്ര ദോഷകരമല്ല. പടിഞ്ഞാറന്‍ നാടുകളിലെ പല പഠനങ്ങളും വെളിച്ചെണ്ണ കുഴപ്പക്കാരനാണെന്നു പറഞ്ഞിരുന്നു. പക്ഷെ ശ്രീ ചിത്രയില്‍ നടന്ന പഠനങ്ങള്‍ അതൊക്കെ തെറ്റാണെന്നു തെളിയിച്ചു.


കേരളത്തിലെ ജനങ്ങള്‍ രണ്ടു പറ്റിറ്റാണ്ടു മുമ്പു വരെ മാംസാഹാരം കുറഞ്ഞ അളവിലേ കഴിക്കുന്നാണ്ടായിരുന്നുള്ളു. അന്നില്ലാത്ത പല അസുഖങ്ങളും ഇന്ന് കൂടുതലായി കാണുന്നു. രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം​, പക്ഷാഘാതം മുതലായവ മംസാഹാരം കൂടൂതലയി കഴിക്കാന്‍ തുടങ്ങിയതു മുതലാണ്, വ്യപകമായത്. എന്നു ഞാന്‍ എഴുതിയപ്പോള്‍ അതിനെ കളിയാക്കി സൂരജ് എഴുതി.


ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് അടിച്ചുവിടണമെങ്കില്‍ താഴെപ്പറയുന്ന രണ്ട് കാര്യങ്ങളില്‍ ഒന്നെങ്കിലും വേണം:

1. അ)രണ്ടുപതിറ്റാണ്ടുമുന്‍പ് കേരളത്തില്‍ ഉപയോഗിച്ചിരുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
(ബ്)ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
(ക്) കേരളത്തിലെ രക്താതിസമ്മര്‍ദ്ദം,ഹൃദയാഘാതം​,പക്ഷാഘാതം എന്നിവയുടെ രണ്ട് പതിറ്റാണ്ട് മുന്‍പത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്;
(ദ്)കേരളത്തിലെ രക്താതിസമ്മര്‍ദ്ദം, ഹൃദയാഘാതം,പക്ഷാഘാതം എന്നിവയുടെ ഇന്നത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്
2. മുകളിലെ നാലും ചേര്‍ത്തുള്ള പിയര്‍ റിവ്യൂ ചെയ്യപ്പെട്ട് ജേണലുകളില്‍ വന്ന കോറിലേഷന്‍ പഠനങ്ങള്‍ .

ഇതിലേതെങ്കിലും വച്ചുകൊണ്ടാണോ കാളിദാസന്‍ ജീ ഈ അടിച്ചു വിടുന്നത് ?


ഇതിനു മറുപടിയായി ഞാന്‍ പലപഠനങ്ങളുടെയും റിപ്പോര്‍ട്ട് കോപ്പി ചെയ്തു കൊണ്ടെഴുതി. പക്ഷെ അവയെല്ലം സൂരജ് ഡെലീറ്റ് ചെയ്തു. അത് ശരിക്കും അപക്വമായ ഒരു നിലപാടായിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തെറ്റാണെന്നു മനസിലാക്കിയപ്പോള്‍, ഉണ്ടായ ജാള്യത ആയി അതു കരുതാം. ഡോക്ടറായ സൂരജ് കാണാതെ പോയ ഇതു പോലുള്ള ഒരു പഠന റിപ്പോര്‍ ട്ടാണു താഴെ. The New Ingland Journal of Medicine എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനമാണിത്.




http://content.nejm.org/cgi/content/full/356/3/213

Obesity and Diabetes in the Developing World — A Growing Challenge.

Parvez Hossain, M.D., Bisher Kawar, M.D., and Meguid El Nahas, M.D., Ph.D


Propelling the upsurge in cases of diabetes and hypertension is the growing prevalence of overweight and obesity — which have, during the past decade, joined underweight, malnutrition, and infectious diseases as major health problems threatening the developing world.

In the past 20 years, the rates of obesity have tripled in developing countries that have been adopting a Western lifestyle involving decreased physical activity and overconsumption of cheap, energy-dense food.

The growing prevalence of type 2 diabetes, cardiovascular disease, and some cancers is tied to excess weight. The increase in the prevalence of type 2 diabetes is closely linked to the upsurge in obesity. About 90% of type 2 diabetes is attributable to excess weight.

ഇതാണു വേറൊന്ന്.



http://www.naturalnews.com/000482.html

Obesity follows Western culture's influence around the world

They say obesity follows the golden arches. In every city where McDonalds appears, it seems, the population begins to get fatter. It's no coincidence, of course: fast food is rich in calories, loaded with saturated fat, and high in refined carbohydrates. It all adds up to excess body fat.

This study shows that even New Zealand isn't immune from the effects of junk food. It seems that the demand for weight loss products, supplements, drugs or services will soon be nearly global.

Even Asia, a region known for healthy, traditional diets and a healthy populace, is affected by the Western diet. Cities in China, Japan, Taiwan and Korea now boast KFC, McDonalds, Burger King, Taco Bell, Pizza Hut and a long list of restaurants serving foods and drinks that add to the growing obesity problem.

That's all it takes: serve a healthy population Western food, and they suddenly become diseased with all the popular diseases that seem to baffle researchers in the Western hemisphere. But it's no secret: the cause of your disease is your food, plain and simple.


പാലും മുട്ടയും എന്നുമുതലാണ്, സസ്യാഹാരമായത് എന്ന്, ഞാന്‍ ചോദിച്ചതിന്റെ മറുപടി ഇതായിരുന്നു.

വെജിറ്റേറിയന്‍ ആഹാരത്തിന്റെ പല വകഭേദങ്ങളിലൊന്നാണ് ലാക്റ്റോ-ഓവോ വെജിറ്റേറിയനിസം. അതും സസ്യാഹാരികളുടെ ഒരു വിഭാഗം തന്നെ. പാലും മുട്ടയും കഴിക്കുന്നവര്‍.


പാലും മുട്ടയും കഴിക്കുന്നത് സസ്യാഹാരികളുടെ ഒരു വകഭേദമാണെങ്കില്‍, മാംസം കഴിക്കുന്നതും സസ്യാഹാരത്തിന്റെ മറ്റൊരു വക ഭേദമായിക്കൂടെ?

സ്വന്തം അനുഭവത്തില്‍ നിന്നും മറ്റൊരാള്‍ സസ്യാഹാരമാണ്‌ നല്ലതെന്നെഴുതിയപ്പോള്‍ സൂരജ് അദ്ദേഹത്തെ കളിയാക്കി.

നല്ല തിയറിയാണ്:)) എല്ലാവരും അങ്ങനെ അനുഭവം വച്ചു നോക്കിക്കൊണ്ടിരുന്നെങ്കില്‍ താങ്കളിപ്പോള്‍ ടൈപ്പ് ചെയ്യുന്ന കീ ബോഡ് പോലും ഭൂമിയില്‍ കണ്ടെന്ന് വരില്ല.
ചുമ്മാതല്ല, ശ്വാസകോശരോഗങ്ങളെ ചൂണ്ടിക്കാണിച്ച് പേടിപ്പിച്ചാലും പുകവലിക്കാരനെക്കൊണ്ട് വലി നിര്‍ത്തിക്കാന്‍ പറ്റാത്തതും. താങ്കള്‍ പറയുന്ന ഞായം തന്നെ അവരും പറയും. സ്വന്തം അനുഭവത്തില്‍ രോഗം വന്നു ശരിക്കങ്ങോട്ട് “വലിച്ചു”തുടങ്ങും വരെ പുകവലി നിര്‍ത്തുന്നതില്‍ ലോജിക്കില്ലല്ലോ.
.

ഇതു വളരെ അസ്ഥാനത്തായ ഒരു ലോജിക്കായിപ്പോയി.

പുകവലി കൊണ്ടുള്ള ദൂഷ്യങ്ങളേപ്പോലെ തന്നെയാണ്, ഒബീസിറ്റി കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളും. ഒരു സസ്യാഹാരി ഒബീസ് ആവാനുള്ള സാധ്യത വളരെ വിരളമാണ്. പൊണ്ണത്തടി ഉണ്ടായിക്കഴിഞ്ഞ് അത് കുറക്കാന്‍ പാടുപെടുന്നവരെ ഒരു പക്ഷെ സൂരജ് കണ്ടിട്ടുണ്ടാവില്ല. തടി കുറച്ചാലും കുറക്കാന്‍ വയ്യത്തതാണു കുടവയര്‍.

അനുഭവത്തില്‍ നിന്നും ചിലര്‍ പറയുമ്പോള്‍, അതിനെ ബഹിമാനിക്കുന്നതില്‍ തെറ്റില്ല. പുകവലി കാരണം വരുന്ന ശ്വാസകോശാര്‍ബുദം പോലെ തന്നെ പ്രധാന്യമുള്ളതാണ്‌, ഒബീസിറ്റി കാരണം ഉണ്ടാകുന്ന പ്രമേഹവും, രക്തസമര്‍ദ്ദവും, സന്ധികളുടെ തേയ്മാനവും.


സസ്യാഹാരം മാത്രം കഴിക്കുന്നവരും, കുറച്ചു മാത്രം മാംസം കഴിക്കുന്നവരും സ്വസ്ഥ ജീവിതം നയിക്കുന്നുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ അനുകരിക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ അഭിപ്രായം. പൊതുവേ സസ്യാഹാരികള്‍ മാംസാഹാരികളെക്കാള്‍ ആരോഗ്യവന്‍മാരാണെന്നു പറയപ്പെടുന്നുണ്ടെങ്കില്‍ അത് ഒരു പഠനം അര്‍ഹിക്കുന്നുണ്ട്. അത് ശാസ്ത്രീയമായി തെളിയിച്ചാലേ വിശ്വസിക്കുന്നു, എന്നൊക്കെ വാശിപിടുക്കുന്നത് നല്ലതല്ല. പക്ഷെ ഒരു കാര്യം സത്യമാണ്, മാംസാഹരം കഴിക്കുന്നതു കൊണ്ട് പല രോഗങ്ങളുമുണ്ടാകുന്നു എന്നത്. സസ്യാഹാരം കഴിച്ചാല്‍ അവ ഉണ്ടാകില്ല എന്നു തെളിയിച്ചാല്‍ വൈദ്യശാസ്ത്രത്തിനതൊരു മുതല്‍ക്കൂട്ടായിരിക്കും.

അങ്ങനെയുള്ള പല പഠനങ്ങളും പുറത്തു വന്നിട്ടും ഉണ്ട്. അവയില്‍ ചിലതാണു താഴെക്കൊടുത്തിട്ടുള്ളത്.


http://www.vegsoc.org/health/vital2.html

Vegetarian Vitality

A report on the health benefits of the vegetarian diet and the nutritional requirements of vegetarians.


A vegetarian diet confers a wide range of health benefits. Research has proven that vegetarians suffer less from many of the dieases linked to a modern Western diet: obesity, coronary heart disease, hypertension, type II diabetes, diet-related cancers, diverticular disease, constipation and gall stones (British Medical Association,1986; Dwyer, 1988).

Mortality -- Cardiovascular Disease -- Obesity -- Hypertension -- Diabetes -- Gall Stones -- Diverticular Disease and Bowel Function -- Cancer -- Colon and Rectal Cancer -- Breast Cancer -- Prostate Cancer -- Lung Cancer -- Osteoporosis
MORTALITY

Epidemiological studies provide clear evidence that vegetarians have a reduced general and cause-specific mortality (McMichael, 1992).

In an 11-year study of 1,900 vegetarians in Germany, Chang-Claude (1992) found mortality from all causes was reduced by one-half compared with the general population. This was mainly attributable to reduced cardiovascular disease in both men and women. A longer duration of vegetarianism was associated with a lower risk, pointing to a real protective effect of the lifestyle (Chang-Claude, 1993).

A 12-year follow-up study of 6,115 British vegetarians and 5,015 meat-eaters found all cause premature mortality to be 20 per cent lower among the vegetarians after adjusting for the confounding effects of smoking, body mass index and socioeconomic status (Thorogood, 1994). Cancer mortality was 39 per cent lower and ischaemic heart disease 28 per cent lower among the vegetarians.

A 21-year study of Californian Seventh-Day Adventists also revealed a significant association between meat consumption and all causes of mortality (Kahn, 1984).

While other factors influencing health such as socioeconomic differences, smoking and physical activity may play a confounding role in these studies, there is sufficient evidence to suggest that a reduced risk of mortality is directly linked to a vegetarian diet.


http://www.annecollins.com/vegetarian-diet-health-benefits.htm

Health Benefits of Vegetarianism.

A vegetarian diet provides a variety of proven health benefits. Vegetarians have significantly reduced rates of obesity, coronary heart disease, hypertension, type II diabetes, diet-related cancers, diverticular disease, constipation and gall stones.

In addition to being richer in fruits and vegetables, vegetarian diets tend to be lower in total fat. Taber & Cook (1980) found lacto-ovo vegetarians to consume an average of 35 percent of energy as fat, compared to omnivores consuming over 40 percent of energy as fat. A study of the diets of a group of French vegetarians found they had a daily intake of 25 percent less fat than non-vegetarians (Millet, 1989). Vegetarians also tend to eat proportionally more polyunsaturated fat to saturated fat compared with non-vegetarians. Animal products are the major sources of dietary saturated fat.




http://www.annecollins.com/vegetarian-diet-health-benefits.htm

Study Confirms Vegetarian Diet Takes Pounds Off


A scientific review in April's Nutrition Reviews finds that, as expected, a vegetarian diet is highly effective for weight loss.

Vegetarian populations tend to be slimmer than meat-eaters, and they experience lower rates of heart disease, diabetes, high blood pressure, and other life-threatening conditions linked to overweight and obesity. The new review, compiling data from 87 previous studies, shows the weight-loss effect does not depend on exercise or calorie-counting, and it occurs at a rate of approximately 1 pound per week.

Rates of obesity in the general population are skyrocketing, while in vegetarians, obesity prevalence ranges from 0 percent to 6 percent, note study authors Susan E. Berkow, Ph.D., C.N.S., and Neal D. Barnard, M.D., of the Physicians Committee for Responsible Medicine (PCRM).

The authors found that the body weight of both male and female vegetarians is, on average, 3 percent to 20 percent lower than that of meat-eaters. Vegetarian and vegan diets have also been put to the test in clinical studies, as the review notes.

The best of these clinical studies isolated the effects of diet by keeping exercise constant. The researchers found that a low-fat vegan diet leads to weight loss of about 1 pound per week, even without additional exercise or limits on portion sizes, calories, or carbohydrates.

"Our research reveals that people can enjoy unlimited portions of high-fiber foods such as fruits, vegetables, and whole grains to achieve or maintain a healthy body weight without feeling hungry," said Dr. Berkow, the lead author.

"There is evidence that a vegan diet causes an increased calorie burn after meals, meaning plant-based foods are being used more efficiently as fuel for the body, as opposed to being stored as fat," said Dr. Barnard. Insulin sensitivity is increased by a vegan diet, allowing nutrients to more rapidly enter the cells of the body to be converted to heat rather than to fat.

A team of researchers led by Tim Key of Oxford University has found that meat-eaters who switched to a plant-based diet gained less weight over a period of five years. Papers reviewed by Drs. Berkow and Barnard include several published by Dr. Key and his colleagues, as well as a recent study of more than 55,000 Swedish women showing that meat-eaters are more likely to be overweight than vegetarians and vegans.



http://www.nature.com/oby/journal/v15/n9/full/oby2007270a.html

A Two-Year Randomized Weight Loss Trial Comparing a Vegan Diet to a More Moderate Low-Fat Diet.

Objective: The objective was to assess the effect of a low-fat, vegan diet compared with the National Cholesterol Education Program (NCEP) diet on weight loss maintenance at 1 and 2 years.

In the present study, the vegan diet was associated with significantly greater weight loss compared with the NCEP diet at both 1 and 2 years. Group support and meeting attendance were associated with sustained weight loss.

Epidemiological studies show that vegetarians and vegans tend to have lower body mass, compared with omnivores (11, 12). Such studies, however, may be confounded by exercise and other healthful behaviors (13). To our knowledge, this is the first randomized, controlled trial to examine the effects of a low-fat vegan diet on weight-loss maintenance.




http://www.phentermine-effects.com/vegetarian_diet_weight_loss.html

Vegetarian Diet and Weight Loss

Vegetarian Diet: A Priority For Weight Loss.Researches have concluded that even if a person on a vegetarian diet takes more food than his non vegetarian counterparts, he gains approximately 500 fewer calories on a daily basis. Further it has also been clinically derived that 3500 calorie cut equalizes weight loss of one pound. The reduction of 500 calories per day will lead to a massive calorie cut per week, almost one pound every week.

The benefits shown by vegetarian food in combating obesity are because of the fact that most of the vegetables available in the market contain complex carbohydrates, a special type of fiber and low fat content. Vegetarian food is better than non-vegetarian food as the highly prevalent non-vegetarian food amply contain saturated fats which are a foremost health hazard. Vegetarian food types are generally devoid of saturated fats and trans fatty acids which are extremely harmful to health and abundantly contain healthy fats like monounsaturated fats, polyunsaturated fats and Omega-3 fatty acids. Food types rich in healthy fats include flax oil, hemp oil, soybean oil, walnut oil, avocado, sesame, pumpkin seeds, cashews, brazil nuts, almonds and various others which are purely derived from vegetables.


http://health.usnews.com/articles/health/healthday/2009/01/05/obesity-linked-to-ovarian-cancer.html

Obesity Linked to Ovarian Cancer

Excess estrogen may contribute to malignancy, study suggests

Posted January 5, 2009

MONDAY, Jan. 5 (HealthDay News) -- Obese postmenopausal women who have never used hormone replacement therapy may face an increased risk of ovarian cancer, compared to normal-weight women, a new study suggests.

For the new study, investigators from the U.S. National Cancer Institute followed almost 95,000 U.S. women, aged 50 to 71, for an average of seven years.

Overall, obese women -- those with a body mass index (BMI) or 30 or above -- had a 26 percent higher chance of developing ovarian cancer than women of normal weight, a figure the researchers said was not statistically significant.

http://blogs.usatoday.com/oped/2007/07/a-veggie-diet-b.html

A veggie diet best addresses obesity

Sarah Keating, M.D. - Etobicoke, Ontario; Canada

Obesity is a serious problem, and we need an effective cure. But popping a pill is not the answer, especially when no long-term data support weight-loss drugs as effective for reducing the risk of obesity-related illnesses or death.

It's obvious that we need to exercise more and eat more fruits and vegetables.

But people also need to eat meat sparingly or leave it and other unhealthy animal products off their plates.

Building a diet from wholesome plant-based foods, including beans and whole grains, can help people lose weight and lower cholesterol.

In addition, a vegetarian diet satisfies hunger without any embarrassing or painful side effects.


ഒരു ഡോക്ടര്‍ തന്നെ വൈദ്യശാസ്ത്രത്തേ സംബന്ധിച്ച കാര്യങ്ങളില്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. സൂരജിന്റെ കുറെയേറെ വായനക്കാര്‍ അദ്ദേഹം എഴുതുന്നത് വാസ്തവമാണെന്നു കരുതി കയ്യടിക്കുന്നുണ്ട്.

അവരില്‍ ഉണ്ടാകാനിടയുള്ള തെറ്റിദ്ധാരണ മാറ്റാണാണീ ലേഖനം. സൂരജ് അനുവദിച്ചിരുന്നു എങ്കില്‍ ഞാന്‍ ഇതെല്ലാം അവിടെ തന്നെ എഴുതുമായിരുന്നു.

Sunday 8 March 2009

മാര്‍ക്സ് മാര്‍ക്സിനെ വിമര്‍ശിക്കുമ്പോള്‍









അന്താരാഷ്ട്രപ്രസിദ്ധനായ സാമൂഹികശാസ്ത്രജ്ഞന്‍ റൈനാര്‍ഡ്‌ മാര്‍ക്സ്‌ ജര്‍മ്മനിയിലെ മ്യൂണിക്ക്‌ ആര്‍ച്ചുബിഷപ്പാണ്‌. അദ്ദേഹം അടുത്തനാളില്‍ എഴുതിയ പുസ്തകമാണ്‌ "മൂലധനം - മനുഷ്യനുവേണ്ടി ഒരു വാദം." . അതിന്റെ ആമുഖത്തില്‍ കാള്‍ മാര്‍ക്സിനെഴുതുന്ന കത്ത് എന്ന രൂപത്തില്‍ കമ്യൂണിസത്തെ വിമര്‍ശിച്ചിരിക്കുന്നതിനേക്കുറിച്ച്, ഒരു ലേഖനം മാര്‍ക്സ് മാര്‍ക്സിനെഴുതുമ്പോള്‍ എന്ന പേരില്‍ ഡോ. ജോര്‍ജ്‌ കുടിലില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു. അത് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണീ ലേഖനത്തില്‍ .

അതില്‍ അദ്ദേഹം, സഭയും മാര്‍കിസവും തമ്മില്‍ ഒരു സംവാദം നടത്തണമെന്ന് ഭഗ്യന്തരേണ സൂചിപ്പിക്കുന്നു.

അതിനു ആമുഖമെന്നോണം അദ്ദേഹം എഴുതുന്നു, മരണത്തിനു തൊട്ടുമുമ്പ് കാള്‍ മാര്‍ക്സ് പറഞ്ഞത്രേ, ഞാന്‍ ഒരു മാര്‍ക്സിസ്റ്റല്ല എന്ന്. മരണത്തിനു മുമ്പ് ക്രിസ്തു താന്‍ ഒരു ക്രിസ്ത്യാനിയാണെന്നു പറഞ്ഞിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

മുതലാളിത്തം കമ്യൂണിസം പോലെ അപകടകരമാണ്‌. ഒരു പോലെ അപകടകരമായ ഇവ രണ്ടിനും ബദലായി നില്‍ക്കാന്‍ കത്തോലിക്കാ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തത്തിനു സാധിക്കുമെന്ന്‌ അദ്ദേഹം ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു.

കത്തോലിക്കാ സഭക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ട്. ഇന്നു വരെ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തം നിര്‍മ്മിച്ചെടുക്കാന്‍ അതിനു സാധിക്കാത്തത് ഒട്ടും ആശ്ചര്യ ജനകമല്ല. കാരണം അങ്ങനെയൊന്ന് സധ്യമല്ല എന്നതു തന്നെ. അതുകൊണ്ടാണ്, കമ്യൂണിസം അപകടകരമാണെന്നൊക്കെ അദ്ദേഹം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്.

സഭയുടെ ചരിത്രത്തില്‍ ഇന്നു വരെ ഒരു സാമ്പത്തിക ക്രമത്തേക്കുറിച്ച് ഒരു സഭാനേതാവും അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.

അധ്വാനിക്കുന്നവരെ ഭാരം ചുമക്കുന്നവരെ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ , ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ്, യേശു പറഞ്ഞത്. പക്ഷെ സഭ ആരുടെ കൂടെയായിരുന്നു ഇത്രകാലവും ? പടിഞ്ഞാറന്‍ നാടുകളില്‍ സഭ എന്നും അടിച്ചമര്‍ത്തുന്നവരുടെയും ഏകാധിപതികളുടെയും കൂടെ ആയിരുന്നു. ഹിറ്റ്ലര്‍ , മുസ്സോലിനി ,ഫ്രാങ്കോ , പിനോഷെ തുടങ്ങിയ എല്ലാ സ്വേഛാധിപതികളെയും സഭ പിന്താങ്ങിയിരുന്നു.

കേരളത്തില്‍ ഇന്നും സഭ പണക്കാരുടെ കൂടെ തന്നെയാണ്. സഭയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ സ്വാശ്രയ സ്ഥാപനങ്ങള്‍ പണക്കാരെ വിദ്യാഭ്യാസം ചെയ്യിക്കാനാണ്. ഇന്നും പണക്കാര്‍ക്കാണ്‌ സഭയുടെ ഇടനാഴികളില്‍ സ്വാധീനവും മേല്‍ ക്കൈയ്യും . പാവപ്പെട്ടവര്‍ വെറും ഉപകരണം . അവരെ മുന്നില്‍ നിറുത്തി പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും പണം പിടുങ്ങുന്നു എന്നു മാത്രം . ഈ സത്യം മനസിലാക്കാതെ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തം സഭയുടെ വിദൂര സ്വപ്നങ്ങളില്‍ മാത്രമായിരിക്കും .

കേരളത്തില്‍ സഭക്കുള്ളത്ര ആസ്തി വേറൊരു സ്ഥാപനത്തിനും ഇല്ല. സഭയിലെ ഭൂരിഭാഗം പേരും പാവപ്പെട്ടവരാണ്. സഭയുടെ കണക്കറ്റ പണം ഉപയോഗിച്ച് പാവപ്പെട്ട സഭാംഗങ്ങള്‍ക്ക് വേണ്ടി സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടല്ലെ, പുതിയ സാമൂഹിക സാമ്പത്തിക ക്രമം സഭ ആരംഭിക്കേണ്ടത്?


മുതലാളിത്തരാജ്യങ്ങളിലുണ്ടായ സാമ്പത്തിക പുരോഗതി വിശദീകരിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ പാടുപെടുകയാണെന്നാണ്, ആര്‍ച്ച് ബിഷപ് പറയുന്നത്. അത് കഴിഞ്ഞകാലത്തെപ്പറ്റിയാണ്. ഇന്ന് മുതലാളിത്ത ലോകത്തുണ്ടായിട്ടുള്ള സാമ്പത്തിക സുനാമി വിശദീകരിക്കാന്‍, മുതലാളിത്തത്തിന്റെ ചേവകന്‍മാര്‍ പാടുപെടുകയണ്. ഇതെങ്ങനെ തരണം ചെയ്യാമെന്ന് പടിഞ്ഞാറന്‍ നാടുകളിലെ ആര്‍ക്കും നിശ്ചയമില്ല. അമേരിക്കയും ബ്രിട്ടനും, ബില്യണ്‍ കണക്കിനു ഡോളറും പൌണ്ടും അടിച്ചിറക്കാന്‍ പോകുന്നു. അമേരിക്ക ചൈനയുടെയും റഷ്യയുടെയും സഹായം തേടിയിരിക്കുന്നു.


കാള്‍ മാര്‍ക്സ് പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു. മുതലാളിത്തം അതിന്റെ തന്നെ അസംബന്ധങ്ങളില്‍ തട്ടി പടിഞ്ഞാറന്‍ നാടുകളില്‍ തകര്‍ന്നിരിക്കുന്നു. മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്ക കമ്യൂണിസ്റ്റാശയമായ ദേശസാല്‍ക്കരണം പോലുള്ള നടപടികള്‍ എടുക്കുന്നു. സ്വകാര്യ സ്വത്ത് നിലനിര്‍ത്തുകയല്ല, അത് രാജ്യത്തിന്റേതാക്കി മാറ്റുന്നതാണത്. ഇന്ന് പടിഞ്ഞാറന്‍ നാടുകളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം മാര്‍ക്സിന്റേതാണ്. റ്റൈം മാഗസിന്‍ അതിന്റെ പുറം ചട്ടയില്‍ മാര്‍ക്സിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നു.
മുതലാളിത്ത ആശയങ്ങളില്‍ വള്ളിപുള്ളി വിടാതെ കടിച്ചുതൂങ്ങുന്നവര്‍ മുതലാളിത്തരാജ്യങ്ങളിലുണ്ടായ ഈ പുതിയ സംഭവവികാസം വിശദീകരിക്കാന്‍ ഇന്ന് പാടുപെടുകയാണ്‌.

സോവിയറ്റ് യൂണിയന്‍ ഇല്ലാതായപ്പോഴേക്കും, 'പാശ്ചാത്യമുതലാളിത്തലോകം' 'പൂര്‍വ്വ കമ്യൂണിസ്റ്റ്‌ ലോക' ത്തെ തോല്‍പിച്ചു എന്ന് ആര്‍ച്ച് ബിഷപ്പ് തീര്‍ച്ചയാക്കി. അതുകൊണ്ട്‌ മാര്‍ക്സിനെയും മാര്‍ ക്സിന്റെ ആശയങ്ങളെയും എന്നേക്കുമായി ഇല്ലാതാക്കിയെന്ന്‌ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷെ പടിഞ്ഞാറന്‍ നാടുകള്‍ ഇന്ന് ചെയ്യുന്നതെന്താണ്? ദേശസാല്‍ക്കരണം പോലുള്ള കമ്യൂണിസ്റ്റാശയങ്ങള്‍ അവര്‍ നടപ്പിലാക്കി തുടങ്ങുന്നു. അവര്‍ക്ക് മാര്‍ക്സിന്റെ ആശയങ്ങളെ തോല്‍പ്പിക്കാനായില്ല എന്നു മത്രമല്ല, അവര്‍ ആ ആശയങ്ങള്‍ സ്വീകരിക്കാനും നിര്‍ബന്ധിതരായി എന്നതാണ്, സത്യം . ഇല്ലാതാക്കിയെന്ന് അഭിമാനിച്ച മാര്‍ക്സിന്റെ അശയങ്ങള്‍ മുതലാളിത്തം സ്വീകരിക്കുന്നതാണ്, കവ്യനീതി എന്നു പറയുന്നത്.


മത്സരാധിഷ്ഠിതമായ സമൂഹമായി മാറിയ മുതലാളിത്ത വ്യവസായവല്‍കൃതസമൂഹം, കമ്പോളവ്യവസ്ഥിതിയിലെ തൊഴിലാളികളെ അതിന്റെ ഗുണഭോക്താക്കളായി മാറ്റുകവഴി, എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി, എന്ന് ആര്‍ ച്ച് ബിഷപ് എഴുതുന്നു. എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി, എന്നത് ശരിയാണ്. അത് ഒരു തോന്നല്‍ മാത്രമായിരുന്നു എന്ന സത്യം സമകാലീന മുതലാളിത്തലോകം തെളിയിക്കുന്നു. ദിവസം തോറും ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്, തൊഴില്‍ നഷ്ടപ്പെടുന്നത്.
തൊഴിലാളികള്‍ ചൂഷണവിധേയരായ ഇരകള്‍ മത്രമാണെന്ന് അത് തെളിയിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടത് കൊണ്ട് അവരുടെ ജീവിതം ചോദ്യഛിഹ്ന്നമായി. അവര്‍ക്ക് തൊഴില്‍ നല്‍കിയ മുതലാളിമാരോ? അവര്‍ ഇന്നും ആര്‍ഭാടജീവിതം നയിക്കുന്നു.


പടിഞ്ഞാറന്‍ നാടുകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടുന്നത്, നഷ്ടത്തിലായതു കൊണ്ടല്ല, കൊള്ള ലാഭത്തിന്റെ അളവു കുറഞ്ഞത് കൊണ്ടാണ്. കണ്ണ്‌ ലാഭത്തില്‍ മാത്രമായ മത്സരാധിഷ്ഠിത മുതലാളിത്തത്തിന്റെ ബീഭത്സമുഖമാണത്.

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേതനവ്യവസ്ഥകള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹിക-തൊഴില്‍നീതി എന്നിവ അര്‍ത്ഥശൂന്യമായ പദങ്ങളാണ്. ലാഭമുണ്ടാകുമ്പോല്‍ മാത്രം ഇവയെല്ലാം നല്‍കുക. ലാഭം കുറയുമ്പോള്‍ തൊഴിലാളികളെ തെരുവിലേക്ക് വലിച്ചെറിയുക. ഇതാണ്‌ മുതലാളിത്തത്ത്ന്റെ ശരിയായ മുഖം . ലാഭം കുറഞ്ഞാലും , ചിലപ്പോള്‍ നഷ്ടം ഉണ്ടായാലും , തൊഴിലാളിയേയും അവന്റെ കുടുംബത്തെയും സംരക്ഷിക്കുക എന്നത്, കമ്യൂണിസത്തിന്റെ മുഖവും. തൊഴില്‍ നഷ്ടപ്പെട്ട ലക്ഷങ്ങളോട് ചോദിക്കൂ, നിങ്ങള്‍ ഏതാണിഷ്ടപ്പെടുന്നതെന്ന്. അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും, ഇതില്‍ കമ്യൂണിസത്തിന്റെ മുഖമാണ്‌, മുതലാളിത്തത്തിന്റെ മുഖത്തേക്കാള്‍ നല്ലതെന്ന്.

മുതലാളിത്തത്തിന്‌ ഓശാന പാടുന്ന ഈ ബിഷപ്പ്, കത്തോലിക്കാ സഭക്കു വേണ്ടി രൂപപ്പെടുത്തും എന്നു പറഞ്ഞ പുതിയ സാമ്പത്തിക ക്രമം, ഇന്ന് പടിഞ്ഞാറന്‍ നാടുകളില്‍ പരാജയപ്പെട്ട മുതലാളിത്തത്തിന്റെ മറ്റൊരു പതിപ്പാവുമെന്ന് തര്‍ക്കമില്ലാത്ത വിഷയമാണ്‌. അതുകൊണ്ടാണദ്ദേഹം മുതലാളിത്തത്തെ ഇത്രയധികം പുകഴ്ത്തുന്നത്.


ഹാബെര്‍മാസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് എഴുതുന്നു. ഈ സാഹചര്യങ്ങളില്‍ "ഭാവിയില്‍ വിപ്ലവം നടത്തേണ്ട തൊഴിലാളികള്‍ തൊഴിലാളികളല്ലാതായിത്തീര്‍ന്നു."

തൊഴിലാളികള്‍ തൊഴിലാളികളല്ലാതായിത്തീര്‍ന്നു എന്നത് കമ്യൂണിസത്തിന്റെ പ്രശ്നം .
അതിനെ പുലഭ്യം പറയുന്ന ക്രൈസ്തവ സഭയുടെ പ്രശ്നമോ? അതിങ്ങനെ സംഹരിക്കാം . ഭാവിയില്‍ സ്വര്‍ഗ്ഗ രാജ്യത്തിനു വേണ്ടി ക്യൂ നില്‍ക്കേണ്ട വിശ്വാസികള്‍ , മത വിശ്വാസവും ദൈവ വിശ്വാസവും ഉപേക്ഷിച്ചു പോകുന്നു. കൊഴിഞ്ഞു പോക്ക് കത്തോലിക്കാ സഭയില്‍ നിന്നാണ്‌ കൂടുതലും. ബിഷപ്പ് മാര്‍ക്സിന്റെ ഇടവകയില്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കുറച്ച് വയസന്മാരല്ലാതെ ആരെങ്കിലും കുര്‍ബാന കാണാന്‍ വരുന്നുണ്ടോ? മുതലാളിത്ത വ്യവസ്ഥിതിയില്‍ ആളുകള്‍ ദൈവ വിശ്വാസവും മത വിശ്വാസവും ഉപേക്ഷിക്കുന്നത് വിരോധഭാസമല്ലേ?

സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ എന്നു നിശ്ചയമില്ലാത്ത മാര്‍ക്സിനു കത്തെഴുതി കഷ്ടപ്പെടുന്ന സമയത്ത്, ദൈവത്തിനൊരു കത്തെഴുതി, സഭക്കീ ഗതികേട് വന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്?


ആംഗ്ളിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ല്യംസ് പക്ഷെ പറയുന്നത് ഇതല്ല. അദ്ദേഹം പറയുന്നത്, മാര്‍ക്സ് മുതലാളിത്തത്തേക്കുറിച്ച് പറഞ്ഞത് കുറെയൊക്കെ ശരിയായിരുന്നു എന്നാണ്.



അദ്ദേഹം പറയുന്നത് ഇതാണ്

കെട്ടു കഥയിലൂടെയും കടലാസില്‍ മാത്രമൊതുങ്ങുന്ന ഇടപാടുകളിലൂടെയും , മൂര്‍ത്തമായ പരിണതഫലം ഇല്ലാതെ കച്ചവടക്കാര്‍ക്ക് മാത്രം ലാഭമുണ്ടാക്കാനായി ഊഹിക്കാനാവാത്ത തരത്തില്‍ മുതലാളിത്തം പണമുണ്ടാക്കി.

Spectator എന്ന പ്രസിദ്ധീകരണത്തില്‍ ആര്‍ച്ച് ബിഷപ്പ് വില്ല്യംസ് എഴുതി.

"Individuals find that their own personal financial decisions and calculations have nothing to do with what is happening to their resources, in a process for which a debt is simply someone else's wholly disposable asset."

"It is no use pretending that the financial world can maintain indefinitely the degree of exemption from scrutiny and regulation that it has got used to."


"Without a background of social stability everyone will eventually suffer,"

"Governments should not lose their nerve as they look to identify a few more targets."

"Fundamentalism is a religious word, not inappropriate to the nature of the problem."

"Marx long ago observed the way in which unbridled capitalism became a kind of mythology, ascribing reality, power and agency to things that had no life in themselves; he was right about that, if about little else. And ascribing independent reality to what you have in fact made yourself is a perfect definition of what the Jewish and Christian Scriptures call idolatry."


ഐക്യരാഷ്ട്ര സഭയുടെ ഒരു സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് വില്ല്യംസ് പറഞ്ഞു.

"Let this meeting in New York be an occasion where the consciences and the hearts of all are truly touched and changed, turned towards the needs of the poorest, turned towards the recognition that we have it in our hands to make a difference."

ഏത് ആര്‍ച്ച് ബിഷപ്പിനെ നമ്മള്‍ വിശ്വസിക്കണം ?


ബെനെഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പപ്പയും മാര്‍ക്സിനേക്കുറിച്ചു പറഞ്ഞിട്ടുണ്ട്, അടുത്ത കാലത്ത്.





"With great precision, albeit with a certain one-sided bias, Marx described the situation of his time, and with great analytical skill he spelled out the paths leading to revolution"

"Together with the victory of the revolution, though, Marx's fundamental error also became evident. He showed precisely how to overthrow the existing order, but he did not say how matters should proceed thereafter."

Friday 6 March 2009

തിരകളുടെ ഉപമ







യേശു ക്രിസ്തു ഉപമകളിലൂടെയാണു സംസാരിച്ചിരുന്നത്. ഇ പി ജയരാജന്‍, കമ്യൂണ്സിറ്റു പ്രസ്ഥാനമാണെന്നു വിശേഷിപ്പിച്ച പിണറായി വിജയന്‍ നീണ്ട ഒരു മാര്‍ച്ചിനു ശേഷം ഉപമയിലൂടെ അണികളോട് സംസാരിച്ചു. ദേശാഭിമാനി ഈ മാര്‍ച്ചിനെ ലോംഗ് മാര്‍ച്ചിനോടും, എ കെ ജി നടത്തിയ മാര്‍ച്ചിനോടുമൊക്കെയാണു താരതമ്യപ്പെടുത്തിയത്. ആ മാര്‍ച്ചുകളുടെ തലത്തിലേക്ക് ഇതിനെയും ഉയര്‍ത്തി.


എയര്‍ കണ്‍ഡീഷന്‍ ചെയ്ത കാറില്‍ പട്ടണങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്ക് സഞ്ചരിക്കുന്നതിനെ ആ മാര്‍ച്ചുകളുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ?


ഈ മാര്‍ച്ചിന്റെ സമാപനത്തില്‍ പിണറായി വിജയനും ഉപമകളിലൂടെ സംസാരിച്ചത് തിരകളേപ്പറ്റിയാണ്‌.

ബക്കറ്റില്‍ തിരയുണ്ടാകുമോ?

ഇല്ലെന്നാണ്‌ സഖാവു പിണറായി വിജയന്‍ പറയുന്നത്. അത് ശരിയാണോ?

ഞാനൊക്കെ സ്കൂളില്‍ പഠിച്ചത് കാറ്റു വീശുമ്പോഴാണ്‌ തിരയുണ്ടാകുന്നത് എന്നാണ്‌. ബക്കറ്റില്‍ വെള്ളമെടുത്ത് വച്ചാലും അതില്‍ തിരയുണ്ടാകും. കാറ്റു വീശുമ്പോള്‍ അതില്‍ ചെറിയ തിര കാണാം. അതുപോലെ ജലാശയങ്ങളിലും പുഴകളിലും തിര കാണാം. സമുദ്രത്തില്‍ ശക്തമായ കാറ്റുള്ളതുകൊണ്ട് വലിയ തിരയുണ്ടാകുന്നു.


വാസ്തവത്തില്‍ എന്തിനായിരുന്നു ഈ തിരയുടെ ഉപമ? വി എസിനെ ഒന്നു ഞോണ്ടാന്‍ . അല്ലാതെന്തിന്‌? ഇടക്കിടക്ക് വി എസിനെ ഞോണ്ടാതെ എന്തു പാര്‍ട്ടി പ്രവര്‍ത്തനം?

വി എസ് പാര്‍ട്ടിക്കതീതനാനെന്നും, പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നിലെന്നും, പാര്‍ ട്ടിയെ ധിക്കരിക്കുന്നു എന്നൊക്കെ, എന്നും അക്ഷേപം ഉന്നയിച്ച ആളാണ്‌ പിണറായി. യാതൊരു പ്രകോപനവും കൂടാതെ അദ്ദേഹം വി എസിനെ ഒന്നിരുത്തിയതാണന്ന് കണ്ടത്.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു നവകേരള യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു പിണറായിയുടെ ബക്കറ്റിലെ വെള്ളത്തിന്റെ ഉപമ പ്രസംഗം. വിഎസ് പാര്‍ട്ടിയേക്കാള്‍ മുകളിലാണെന്നു നടിക്കുന്നതു മണ്ടത്തരമാണെന്നു സൂചിപ്പിച്ച പിണറായി, പഴയൊരു ഉറുദു കവിത ഉദ്ധരിച്ചാണു ബക്കറ്റിലെ വെള്ളത്തിന്റെ കഥ പറഞ്ഞത്.

സമുദ്രത്തിന്റെ മാര്‍ത്തട്ടിനോടു ചേര്‍ന്നു നില്‍ക്കുമ്പോഴേ വെള്ളത്തിനു തിരകളും ശക്തിയുമുണ്ടാവൂ. പ്രസ്ഥാനത്തിന്റെ മാര്‍ത്തട്ടിനോടു ചേര്‍ന്നു നില്‍ക്കുമ്പോഴേ നേതാക്കള്‍ക്ക് ശക്തിയുണ്ടാവൂ എന്നായിരുന്നു വിഎസ്സിനെ വേദിയിലിരുത്തി ശംഖുമുഖം കടപ്പുറത്ത് അന്നു പിണറായിയുടെ ഉപദേശം.


പക്ഷെ സഖാവു പിണറായി മറന്നുപോകുന്ന ഒരു സത്യമുണ്ട്. വെള്ളം ഉണ്ടെന്നു കരുതി സമുദ്രത്തില്‍ തിരയുണ്ടാകുമോ.









ബക്കറ്റിലെ വെള്ളം സമുദ്രത്തില്‍ കൊണ്ടുപോയി ഒഴിച്ചാല്‍ മാത്രം തിരയുണ്ടാവില്ല. കാറ്റു വീശണം . പാര്‍ട്ടിയാകുന്ന സമുദ്രത്തില്‍ ജനകീയ സമരങ്ങളാകുന്ന കാറ്റു വീശണം. എന്നാലെ മാറ്റങ്ങളാകുന്ന തിരകളുണ്ടാകൂ.

ഇനത്തെ പാര്‍ട്ടി നേതൃത്വം അടുത്തകാലത്തൊന്നും ഒരു ജനകീയ സമരം , നടത്തിയതായിട്ടോ, ജനങ്ങളുടെ പ്രശ്നങ്ങളില്‍ കൊടുങ്കാറ്റു പോലെ ഇടപ്പെട്ടതായിട്ടോ ആര്‍ക്കും അറിയില്ല. വി എസിന്റെ നേതൃത്വത്തില്‍ നടന്ന രണ്ട് വിപ്ളാവത്മക സമരങ്ങളെ പാര്‍ട്ടിയിലെ ഒരു വിഭാഗം അളുകളുടെ ഒത്താശയയോടെ മാഫിയകള്‍ പരാജയപ്പെടുത്തി.

ബക്കറ്റിലെ വെള്ളം ഒഴിച്ചതുകൊണ്ടുമാത്രം സമുദ്രത്തില്‍ തിരയുണ്ടാവില്ല എന്നത് സഖാവിനറിയാത്തതാണോ അതോ മനപ്പുര്‍വം പറയാതിരുന്നതാണോ?


വി എസും മറ്റൊരു ബക്കറ്റിന്റെ കഥ പറഞ്ഞു. രണ്ടുനാള്‍ കഴിഞ്ഞ്. അത് പല യഥാര്‍ത്ഥ്യങ്ങളും, ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അറിയിച്ചു.

അതിലെ പ്രസക്ത ഭാഗങ്ങളാണു താഴെ.

പല മഹാസമുദ്രങ്ങളും വറ്റി വരണ്ടാണ് ഈ മരുഭൂമികള്‍ ഉണ്ടായത്. ഇന്നും ഭൂമുഖത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മഹാസമുദ്രങ്ങളാണ്. എന്നാല്‍ പല മഹാസമുദ്രങ്ങളും പ്രപഞ്ചത്തിലും സാമൂഹിക വ്യവസ്ഥിതിയിലും വറ്റി വരണ്ടു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തില്‍ നിന്ന് അതിശക്തമായ അലകള്‍ വീശിയതിനെ തുടര്‍ന്നാണ് ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നത്. നിര്‍ഭാഗ്യടഗ്യകരമെന്നു പറയട്ടെ, ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രവും വറ്റിവരളാന്‍ ഇടയായി.

പിന്നീടതില്‍ നിന്നു കോരുന്ന ബക്കറ്റ് വെള്ളത്തിനു മറ്റൊരു കഥയേ പറയാന്‍ കഴിയൂ. എന്നാല്‍ ലോകം അത് അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണു, ലാറ്റിന്‍ അമേരിക്കയിലും മധ്യേഷ്യയിലും മറ്റും ഇപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ഗോര്‍ബച്ചേവുമാരുടെ ദുഷ്ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണു, കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പുറം രാജ്യങ്ങളില്‍ സ്വയം അധ്വാനം വിറ്റു കണ്ണീരും വിയര്‍പ്പും ഒഴുക്കിക്കഴിയുന്നവര്‍ മടങ്ങി വരുമ്പോള്‍ അവര്‍ക്കൊരു കൂര പണിയാന്‍ അഞ്ചു സെന്റ് ഭൂമി സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്.

ഭൂമിവില കുത്തനെ ഉയരാന്‍ കാരണം ഭൂമാഫിയകളുടെ പ്രവര്‍ത്തനമാണ്. വഴിവിട്ട രീതിയില്‍ പ്രവര്‍ത്തനം നടത്തി പണം സ്വരൂപിച്ചു കേരളത്തില്‍ കൊണ്ടു വന്ന് ഒഴുക്കി ഒരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെ വിരലിലെണ്ണാവുന്ന ചിലര്‍ ചേര്‍ന്നു സൃഷ്ടിച്ചിരിക്കുകയാണ്. ഇതില്‍ രാഷ്ട്രീയ നേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും കൂട്ടുകെട്ട് അഭംഗുരം തുടരുന്നു എന്നാണു നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. ഗള്‍ഫില്‍ ഉപജീവനത്തിനെത്തിയ സാധാരണക്കാര്‍ ഈ വിപത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

അര്‍ദ്ധ രാത്രി സൂര്യനുദിച്ചാല്‍ ഇത്തരക്കാരുടെ മുഖംമൂടി വളരെ വേഗം തിരിച്ചറിയാവുന്നതാണ്. ഇതു ഗള്‍ഫിലെ സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളാണു വേഗം തിരിച്ചറിയുന്നത്.




കേരളപ്പിറവിക്കു ശേഷം ഉണ്ടായ ഏറ്റവും വിപ്ലവാത്മകമായ സമരം എന്നു വിശേഷിപ്പിക്കാവുന്നതാണു നെല്‍വയല്‍ നിരത്തലിനെതിരെ, വി എസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമരം. അതിനെ, 'വെട്ടി നിരത്തല്‍ സമരം' എന്ന് ആക്ഷേപിച്ച് , വിമര്‍ശിച്ച് എതിര്‍ത്തു പരാജയപ്പെടുത്തി, ഭൂമാഫിയകള്‍. അത് പരാജയപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്കും വ്യക്തമായ ഒരു പങ്കുണ്ട്.

അതിനു ശേഷം ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ നടന്ന നീക്കവും സമാന സ്വഭാവമുള്ളതും, അഭൂത പൂര്‍വമായതുമായിരുന്നു. ഭൂമാഫിയക്കാരെ പേടിച്ചും അവര്‍ക്ക് ഒത്താശചെയ്തും ഭരണ നേതൃത്വം നിന്നിരുന്ന കേരളത്തില്‍, അവര്‍ക്കെതിരെ ആദ്യമായാണങ്ങനെ ഒരു നീക്കമുണ്ടായത്. നിര്‍ഭാഗ്യമെന്നു പറയട്ടെ പാര്‍ട്ടി നേതൃത്വം അത് പരാജയപ്പെടുത്തുന്നതിലും നല്ല ഒരു പങ്കു വഹിച്ചു.

ഈ ഭൂമാഫിയക്കാരു തന്നെയാണിപ്പോള്‍ ഭൂമി വില സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ ആക്കിയതും. ആ മാഫിയക്കാരില്‍ ഒരാളായ ഫാരീസ് അബൂബേക്കര്‍ ഇന്ന് പാര്‍ട്ടിയുടേ ചങ്ങാതിയാണ്.


കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ കളങ്കങ്ങളാണവയൊക്കെ. ഇത്തരത്തിലുള്ള കളങ്കങ്ങള്‍ക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി വി എസ് നില കൊള്ളും എന്ന്, ഈ വിപത്തുകളുടെ ഭീകരത തിരിച്ചറിയുന്നവര്‍ മനസിലാക്കും.

Sunday 1 March 2009

മന്ദബുദ്ധികള്‍ ഉണ്ടാകുന്നത്

കേരള മുഖ്യമന്ത്രിയെ, കെ ഇ എന്‍ കുഞ്ഞഹമ്മദ്, മന്ദബുദ്ധി എന്നു വിളിച്ചു. വി എസ്, കെ ഇന്‍ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്നും വിളിച്ചു. ഇത് അടുത്തനാളില്‍ കേരളത്തില്‍ നടന്ന ഒരു സംഭവമാണ്.


ഈ സംഭവത്തെ നരവംശശാസ്ത്രവും, ഭാഷാ ശാസ്ത്രവും, സാഹിത്യ ചരിത്രവും, കേരള ചരിത്രവും, വംശീയ അധിക്ഷേപ ചരിത്രവും , വര്‍ണ്ണ വിവേചന ചരിത്രവും , ക്രിക്കറ്റ് ചരിത്രവും എടുത്ത് വിശകലനം ചെയ്ത്, രണ്ട് സാംസ്കാരിക അപ്പോസ്തലന്‍മാര്‍ എഴുതി ,

കേരളീയ സാംസ്കാരിക സ്ഥലിയില്‍ നിരന്തരം ഇടപെട്ടുകൊണ്ട് പോതുബോധത്തെ നിയന്ത്രിക്കുന്ന അധീശ പ്രത്യയശാസ്‌ത്രത്തിനെതിരായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമരോത്സുകമായി ജീവിക്കുന്ന കെ.ഇ.എനെയാണ് കുരങ്ങനായി വി.എസ്.സംബോധന ചെയ്തതെന്നത് കൂടുതല്‍ ഗൌരവമായ അന്വേഷണം ആവശ്യപ്പെടുന്നു.

അവരുടെ ലേഖനം
എന്തുകൊണ്ട് കുരങ്ങന്‍
എന്ന പേരില്‍ വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ തുടര്‍ന്നെഴുതുന്നു

സാംസ്‌ക്കാരികമായ അപചയവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ എന്നതാണ് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

അവരുടെ ഉത്ഖണ്ഠ വളരെ ശരിയാണ്. സാംസ്കാരികമായ അധഃപ്പതനമുണ്ടിതിനു പിന്നില്‍ . പക്ഷെ അധഃപ്പതനം കാണേണ്ടിടത്തല്ല അവര്‍ കണ്ടത്.


വി.എസ്സിനെപ്പോലെ സമരോത്സുകമായി ജീവിച്ച കമ്മ്യൂണിസ്‌റ്റ് നേതാക്കള്‍ പൊതുബോധത്തിന്റെയും അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധമേഖലകളാല്‍ (Blind Spots) നിയന്ത്രിക്കപ്പെടുന്നത് തീര്‍ച്ചയായും ഭയപ്പെടേണ്ടതാണെന്നു, പറയാന്‍ മടിയില്ലാത്ത ഇവര്‍ വി എസിനെ മന്ദബുദ്ധി എന്നു വിളിച്ചത്, വിമര്‍ശിക്കപ്പെടേണ്ടതാണെന്നു പറയാത്തതിലെ യുക്തി, സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിനെ കൊഞ്ഞനം കുത്തലായിപ്പോയി. കേരളം മുഴുവന്‍ ആദരിക്കുന്ന, ഇന്ന് ജീവിച്ചിരിക്കുന്ന, സജീവ രാഷ്ട്രീയത്തിലുള്ള, ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവിനെ മന്ദബുദ്ധി എന്നു സംബോധന ചെയ്യുന്നതും, സത്വപരമായ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയില്ലേ, എന്നൊരു ചോദ്യം എന്തുകൊണ്ട് അവര്‍ ചോദിച്ചില്ല?


മന്ദബുദ്ധികള്‍ മനുഷ്യരിലേ ഉള്ളു. മൃഗങ്ങളെ ആരും മന്ദബുദ്ധികള്‍ എന്നു വിളിക്കാറില്ല. മന്ദബുദ്ധികളെ പരിഹാസ്യപാത്രമായി അവതരിപ്പിക്കുന്നതിന്റെ മൊത്തക്കച്ചവടം, കൈരളി സംപ്രേക്ഷണം ചെയ്യുന്ന ഒരു മിമിക്രി പരിപാടിക്കാണ്. അതില്‍ മന്ദബുദ്ധിയായ ഒരു പെണ്‍കുട്ടിയെ ഏറ്റവും വികൃതമായ രീതിയിലാണവതരിപ്പിക്കുന്നത്. പടിഞ്ഞാറന്‍ നടുകളീലായിരുന്നെങ്കില്‍ ഇതു പോലെ മന്ദബുദ്ധികളെ പരിഹാസ്യപാത്രമാക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിട്ടേ കാണൂ.

പൊതു സമൂഹം ബഹുമാനിക്കുന്ന ആരാധ്യനായ ഒരു വ്യക്തിയെ മന്ദബുദ്ധി എന്നു വിളിച്ചതില്‍ ഒരു തെറ്റും കാണാതെ , കുരങ്ങന്റെ ചരിത്രം തേടിപ്പോകുന്ന രാമചന്ദ്രപോക്കര്‍മാരെ സാംസ്കാരിക പ്രവര്‍ത്തകരെന്നോ എഴുത്തുകാര്‍ എന്നോ വിളിക്കന്‍ ലജ്ജിക്കണം.


കെ ഇ എന്‍ വി എസിനെ മന്ദബുദ്ധി എന്നു വിളിച്ചത് ആശയരംഗത്ത് സംവാദങ്ങളും സമരങ്ങളുമാണെന്നു പറയാന്‍ തക്ക അധഃപ്പതനം ഇവര്‍ക്കെങ്ങനെ സംഭവിച്ചു?

പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ പ്രതിയാക്കപ്പെട്ടത്, അസാധാരണമായ ഒരു സംഭവമാണ്. സി പി എം പോളിറ്റ് ബ്യൂറോ പെട്ടെന്നു തന്നെ അഭിപ്രായം പറഞ്ഞു, രഷ്ട്രീയപ്രേരിതമാണ്, രാഷ്ട്രീയമായി നേരിടും . കേരള മുഖ്യമന്ത്രിയും ഇന്‍ഡ്യയിലെ ഇന്ന് സജീവ രാഷ്ട്രീയത്തിലുള്ള ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവുമായ വി എസ് അതിനോട് യോജിച്ചില്ല. അദ്ദേഹം പരസ്യമായ ഒരഭിപ്രായ പ്രകടനം നടത്തിയില്ല.

വി എസിന്റെ മൌനം കേരളം മുഴുവന്‍ മൂന്നാഴ്ച്ചക്കാലം സംസാര വിഷയമായിരുന്നു. ആ സമയത്ത് പുരോഗമന കലാ സമിതിയിലെ കെ ഇ എന്‍ കുഞ്ഞഹമ്മദ് ഒരു പ്രസ്താവന നടത്തി “നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന ഏതു ബുദ്ധിമാനെയും മര്യാദപൂര്‍വം മന്ദബുദ്ധിയെന്ന്‌ വിളിക്കേണ്ടിവരുമെന്ന്‌ ”. ഈ പ്രസ്താവനയില്‍ പറയുന്ന ബുദ്ധിമാന്‍ എന്ന പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്നു മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. മൌനമായിരിക്കുന്നത് ശരിയല്ല എന്ന് അന്തുസുള്ള ഭാക്ഷയില്‍ പറയാമായിരുന്നു. സംസ്കാരമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പദപ്രയോഗം അതാണ്‌ . മന്ദബുദ്ധി എന്ന വാക്ക് ആര്‍ക്കെതിരെ ഉപയോഗിക്കുന്നതും സംസ്കാരത്തിന്റെ ലക്ഷണമല്ല.


പ്രതികരിക്കാത്ത എല്ലാവരും മന്ദബുദ്ധികളാണെന്നു ഒരു പരിഷ്കൃതസമൂഹവും കരുതുന്നില്ല. പൊതു പ്രസ്താവന നടത്തുന്നത് പൊതുവായ പ്രശ്നങ്ങളേക്കുറിച്ച് , പൊതു സമൂഹം എടുക്കുന്ന നിലപാടുകളെക്കുറിച്ചുമാണ്. പ്രതികരിക്കാത്തവര്‍ മന്ദബുദ്ധികളാണെന്ന് കേരളീയ സമൂഹം ഒരു നിലപാടെടുത്തിട്ടുണ്ടെങ്കില്‍, കെ ഇ എന്‍ പറഞ്ഞതിനു പ്രസക്തിയുണ്ടായേനെ.

കെ ഇ എന്‍ പറഞ്ഞ കാര്യം എന്താണെന്നു മനസിലാകുമ്പോള്‍ അദ്ദേഹത്തിന്റെ കാപട്യം മുഴുവന്‍ അനാവരണം ചെയ്യപ്പെടും . അദ്ദേഹം പരാമര്‍ശിക്കുന്ന കാര്യമെന്താണ്‌? ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവിനെതിരെ സി ബി ഐ കുറ്റപത്രം ​സമര്‍പ്പിച്ചതാണോ? ഇത് മഹാസംഭവമായി കാണുന്ന കെ ഇ എന്‍ അല്ലേ ഏറ്റവും വലിയ മന്ദബുദ്ധി?

കെ ഇ എന്‍ ഉള്‍പ്പടെയുള്ള അനുചര സംഘം ഇതെന്തോ അശനിപാതം പോലെയാക്കി. ആകാശം ഇപ്പോള്‍ ഇടിഞ്ഞു വീഴും എന്ന തരത്തിലാണ്, സുധാകരന്‍ , ജയരാജന്‍ എന്നിവരൊക്കെ പ്രതികരിച്ചത്. നേതാവാണു പ്രസ്ഥാനമെന്നു കരുതുന്നവര്‍ക്ക്, ഇത് എല്ലാവരും പ്രതികരിക്കേണ്ട സംഭവമാണ്. എല്ലാവരും അത് മഹാസംഭവമായി കാണണം എന്നൊക്കെ വാശിപിടിക്കുന്നത് മനസിന്റെ വലിപ്പം ഇല്ലായ്മയാണ്.

സി ബി ഐ എത്രയോ ആളുകള്‍ക്കെതിരെ, കുറ്റപത്രം സമര്‍പ്പിക്കുന്നു, കേസെടുക്കുന്നു , ശിക്ഷ വാങ്ങി ക്കൊടുക്കുന്നു. ഇതൊക്കെ മഹാസംഭവങ്ങളായി, സമൂഹം ഒന്നാകെ പ്രതികരിക്കേണ്ട സംഭവങ്ങളായി മാറ്റിയെടുക്കാന്‍, കെ ഇ എന്നിനേപ്പോലുള്ളവര്‍‍ ശ്രമിക്കുന്നു. പിണറായി വിജയന്‍ കുറ്റം ആരോപിക്കപ്പെടാന്‍ പറ്റാത്ത, എന്തോ ജീവിയാണെന്നിവര്‍ വരുത്തി ത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് സാംസ്കാരികവും സാമൂഹികവുമായ അധഃപ്പതനമാണ്. ഇടുങ്ങിയ മനസുള്ളവരെ ഇതൊക്കെ പരസ്യമായി പറയൂ.

പിണറായി വിജയന്‍ ലാവലിന്‍ കരാറില്‍ അഴിമതി കാണിച്ചു, എന്ന് സി ബി ഐ പറയുന്നത് ഒരു ആശയ സമരത്തിന്റെയും ഭാഗമല്ല. അത് വ്യക്തി പരമായ ഒരു പ്രശ്നം മാത്രം .

വി എസ് എന്തായിരുന്നു പറയേണ്ടിയിരുന്നത്? ജയരാജനേയും സുധാകരനേയും പോലെ സി ബി ഐയെ തെറി വിളിക്കണമായിരുന്നോ?


കെ ഇ എന്‍ ഒരു കപട ബുദ്ധിജീവിയാണ്‌. കുരങ്ങന്‍ എന്നല്ല ഇദ്ദേഹത്തെ വിളിക്കേണ്ടത്. കഴുത എന്നാണ്, യജമാനനു വേണ്ടി അന്ധമായി പണിയെടുക്കുന്ന വെറും കഴുത,. അല്ലെങ്കില്‍ അഴിമതി കേസില്‍ പ്രതിയായ സ്വന്തം നേതാവിനെ, കേരളത്തിന്റെ മുഖ്യമന്ത്രി ന്യായീകരിക്കണം എന്ന് പറയില്ല. അദ്ദേഹത്തെ മന്ദബുദ്ധി എന്നും വിളിക്കില്ല.

ഇതുപോലെയുള്ള വിറകു വെട്ടികളെയും, വെള്ളം കോരികളെയും ബുദ്ധിജീവി എന്ന മുദ്ര കുത്തി ചുമക്കുക എന്നത് പ്രബുദ്ധ കേരളത്തിന്റെ ഗതികേട്.


കെ ഇ എന്നിനു കിട്ടേണ്ടത് കിട്ടിയപ്പോള്‍ തൃപ്തിയായി. ബുദ്ധി ജീവി എന്ന വിശേഷണം മാത്രം പോര, ബുദ്ധിപരമായി ചിന്തിക്കുകയും പ്രതികരിക്കുകയും വേണം . മിണ്ടാതിരിക്കുന്നത് മന്ദബുദ്ധികളാണെന്ന്, സംസ്കാരത്തിന്റെ ഏതളവു കോലു വച്ച് അളന്നാലും , പറയാന്‍ പറ്റില്ല. പിണറായി വിജയന്‍ കേരളത്തിലെ പൊതു സമൂഹത്തില്‍ ഒരു പദവിയും വഹിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറി ആണെന്നത്, പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ ആഭ്യന്തര കാര്യത്തേക്കുറിച്ച്, പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറൊയില്‍ വി എസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാ കുരങ്ങന്‍മാരും കേള്‍ക്കെ അഭിപ്രായം പറയണം എന്നു ശഠിച്ചാല്‍ നടക്കുമെന്നും തോന്നുന്നില്ല.


ഇതില്‍ ആശയസമരങ്ങളോ സത്വപരമായ പ്രതിനിധാനമോ ഇല്ല. പൊതു വേദികളില്‍ പ്രകടിപ്പിക്കേണ്ട ഔചിത്യ ബോധം, എന്ന അടിസ്ഥാനപരമായ തത്വം മാത്രമേ ഉള്ളു. പുരോഗമന കലാ സമിതിയുടെ ഭാരവാഹി എന്ന പദവി വഹിക്കുന്നവര്‍ , അതനുസരിച്ച് അന്തസായി പെരുമാറുകയും സംസാരിക്കുകയും ചെയ്യണം .

സാംസ്കാരിക അന്ധത ബാധിച്ചവര്‍ക്ക്, കെ.ഇ.എന്‍ ഒരു കീഴാള മനുഷ്യേതര പ്രതീകമായി മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട് എന്നൊക്കെ വിലപിക്കാന്‍ അവകാശമുണ്ട്. ഇതില്‍ ആശയ സമരമോ, പ്രത്യയശാസ്ത്രമോ, മേലാള കീഴാള മനസ്തിതിയോ ഒന്നുമില്ല. പരിഹാസത്തിന്റെ മണ്ഡലങ്ങളിലേക്ക് ഇതിനെ ആരും ചുരുക്കുന്നുമില്ല.


ഉത്തരവാദിത്തത്തോടെ സംസാരിച്ചില്ലെങ്കില്‍, ചുട്ട മറുപടി കിട്ടിയെന്നു വരും. ഭാഷയിലെ പദപ്രയോഗങ്ങള്‍ കുറച്ച് പേര്‍ക്ക് മാത്രം സംവരണം ചെയ്തതല്ല.

വി എസ് കുരങ്ങനെന്നു വിളിച്ചത് ശരിയാണോ എന്നു ചോദിക്കാം . പൊതു വേദിയില്‍ ഉപയോഗിക്കേണ്ട പദപ്രയോഗങ്ങള്‍ അറിയില്ലാത്ത ബുദ്ധിജീവികളെ, അതോര്‍മ്മിപ്പിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. വി എസ് അതു ചെയ്തു എന്നു കരുതിയാല്‍ മതി. മന്ദബുദ്ധി എന്നു വി എസിനെ വിളിച്ചില്ലായിരുന്നെങ്കില്‍ , അദ്ദേഹം ഒരിക്കലും കുരങ്ങന്‍ എന്ന പദം ഉപയോഗിക്കില്ലായിരുന്നു. പണ്ടൊരിക്കല്‍ സ്വരാജ് പിതൃശൂന്യര്‍ എന്നൊരു പ്രയോഗം നടത്തിയിരുന്നു. നല്ല മതാപിതാക്കള്‍ക്കു ജനിച്ചവര്‍ അങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കില്ല എന്നു വി എസ് പറഞ്ഞു. അന്ന് പോളിറ്റ് ബ്യൂറോയില്‍ പരാതി നല്‍കുമെന്ന് പരസ്യമായി പറഞ്ഞ സ്വരാജിനേക്കുറിച്ച്, ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല.

ചില ആളുകളെ അവര്‍ എവിടെ നില്‍ക്കുന്നു എന്നറിയിക്കാന്‍ ഇതു പോലെ ചിലതൊക്കെ വേണ്ടി വരും .

കേരള മുഖ്യമന്ത്രിയെ മന്ദബുദ്ധി എന്ന് വിളിച്ചാല്‍ അത് വാര്‍ത്തയാകും എന്ന്, സാമാന്യബോധമുള്ള ആര്‍ക്കും അറിയാം . കപട ബുദ്ധിജീവികള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും അറിയില്ലെങ്കില്‍, അതവരുടെ കുറ്റം. പത്രക്കാര്‍ അതു ചോദിക്കും . അതിനാണവരെ അവരുടെ മുതലാളിമാര്‍ ശമ്പളം കൊടുത്ത് ജോലിക്കെടുത്തിരിക്കുന്നത്. മറ്റുള്ളവരെ മന്ദബുദ്ധി എന്നു വിളിക്കുന്നത് കമ്യൂണിസ്റ്റുപാരമ്പര്യമല്ല. കുരങ്ങിനേപ്പോലെ നടക്കുകയും പെരുമാറുകയും ചെയ്യുന്നവരെ കുരങ്ങന്‍ മാരെന്നു വിളിക്കുന്നതാണ്, യധാര്‍ത്ഥ കമ്യൂണിസ്റ്റുപാരമ്പര്യം .

കുട്ടിക്കുരങ്ങന്‍മാരേക്കൊണ്ട് ചുടുചോറു മാന്തിക്കുന്നവരെ എന്തു വിളിക്കാം ?

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സെക്രട്ടറി മാത്രമായ പിണറായി വിജയനെതിരെ, ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്, ലോകവസാനമാണെന്ന തരത്തില്‍ വിലയിരുത്തുകയും വിലപിക്കുകയും ചെയ്യുന്നവരല്ലേ ശരിയായ മന്ദബുദ്ധികള്‍ ?