Tuesday, 10 March 2009

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാകുമോ?

മാംസാഹാരത്തിന്റെ മേന്‍മയേപ്പറ്റി, മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും
എന്ന പേരില്‍ എഴുതിയ ഒരു ബ്ളോഗു കണ്ടു. അതെഴുതിയ സൂരജ് ഒരു ഡോക്ടറാണെന്നാണറിയപ്പെടുന്നത്. പക്ഷെ ആധുനിക ശാസ്ത്രത്തിനു നിരക്കാത്ത പല പ്രസ്താവനകളും അദ്ദേഹം ആ ബ്ളോഗില്‍ നടത്തുന്നുണ്ട്. ഒരു ഡോകടറില്‍ നിന്നും അത് പ്രതീക്ഷിക്കുന്നത് അസ്വാഭാവികമല്ലെ?

അദ്ദേഹത്തിന്റെ ചില അബദ്ധ പ്രസ്താവനകളെ വിമര്‍ശിച്ച് ഞാന്‍ ചില അഭിപ്രായങ്ങള്‍ അവിടെ എഴുതി. ലാവലിന്‍ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ നിലപടുകള്‍ മറ്റൊരു ബ്ളോഗില്‍ ഞാന്‍ എതിര്‍ത്തതൊക്കെയാണ്‌, യാതൊരു ബന്ധവുമിലെങ്കിലും അവിടെ അദ്ദേഹം പരാമര്‍ ശിച്ചത്. അത്തരം അപക്വമായ പരാമര്‍ശങ്ങള്‍ ഞാന്‍ കണക്കിലെടുക്കുന്നില്ല.

സസ്യാഹാരത്തിനു ഒരു മേന്മയും അവകശപ്പെടാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാടിനെ ഖണ്ധിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ അവിടെ കോപ്പി ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ അതെല്ലാം അദ്ദേഹം ഡെലീറ്റ് ചെയ്യുകയും, ഇപ്പോള്‍ ഞാന്‍ എഴുതുന്ന അഭിപ്രായങ്ങള്‍ അതില്‍ പ്രസിദ്ധീകരിക്കാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം പല മണ്ടത്തരങ്ങളും അതില്‍ പറയുന്നുണ്ട്. മറ്റു പലരും അതൊക്കെ വിശ്വസിക്കുന്നതും കാണുന്നു. അതു കൊണ്ടാണ്‌ ഞാന്‍ ഈ പ്രശ്നം ഇവിടെ അവതരിപ്പിക്കുന്നത്.

മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ എന്നൊക്കെ ഉത്ഘോഷിച്ചു കൊണ്ടാണ്, അദ്ദേഹത്തിന്റെ ബ്ളോഗ് ആരംഭിക്കുന്നത്. ഒരു മുഴുവൈദ്യനായ അദ്ദേഹം പടിഞ്ഞാറന്‍ നാടുകളില്‍ ഗവേഷകരും വൈദ്യന്‍മാരും സസ്യാഹാരത്ത്ന്റെ മേന്‍മയും അതു കൊണ്ട് പരിഹരിക്കാവുന്ന ആധുനിക പടിഞ്ഞാറന്‍ ലോകത്തിലെ പല ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറയുന്നതുമൊക്ക, കാണാതെ പോയത് ആശ്ചര്യജനകം ആണെന്ന് എനിക്ക് തോന്നുന്നു.

അഹാരരീതികളേപ്പറ്റിയും, അതിന്റെ ചില മത രാഷ്ട്രീയമാനങ്ങളേപ്പറ്റിയും അദ്ദേഹം നടത്തിയ മിക്കവാറും പ്രസ്താവനകളെ ഞാന്‍ പിന്താങ്ങുന്നു. പക്ഷെ കാതലായ ചിലത്, വൈദ്യശാസ്ത്ര സംബന്ധിയായവ എതിര്‍ക്കാതെ വയ്യ.

അദ്ദേഹത്തിന്റെ ചില അബദ്ധ പ്രസ്താവനകളിലേക്ക് ഒന്ന് എത്തി നോക്കാം

.സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (ഒമ്നിവൊരൌസ്) ജീവിതമാണ് ജീവിച്ചത്

പരിണമത്തില്‍ വിശ്വസിക്കുന്ന ഒരാള്‍, 2 ദശലക്ഷം വര്‍ഷത്തിനപ്പുറത്തേക്ക് ചിന്തിക്കാത്തത് അത്ഭുതമുളവാക്കുന്നതാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് എല്ലാ ജീവജാലങ്ങലും ഏകകോശജീവിയില്‍ നിന്നാണുണ്ടായത്. ഏകകോശജീവികളെ ആരും സസ്യഭൂക്കെന്നോ മാംസഭൂക്കെന്നൊ വിളിക്കാറില്ല. അതില്‍ നിന്നു പരിണമിച്ചു വരുന്ന ജീവികള്‍ക്ക് എല്ലാ ഭക്ഷണങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റും . Mad Cow Disease എന്ന അസുഖം പടിഞ്ഞാറന്‍ നാടുകളില്‍ ഉണ്ടായതിനു കാരണമായി പറയപ്പെടുന്നത്, കന്നുകാലികള്‍ക്ക് മാംസ ഭക്ഷണം കൊടുത്തതാണ്. കന്നുകാലികള്‍ അവശ്യം വന്നാല്‍ മാംസാഹാരം കഴിക്കുമെന്നാണത് തെളിയിക്കുന്നത്. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടന മനുഷ്യനു മാത്രമല്ല, മറ്റു പല ജീവികള്‍ക്കും ഉണ്ടെന്ന് അതു തെളിയിക്കുന്നു. ചില തരം ചെടികള്‍ മണ്ണില്‍ നിന്നും ആഹാരം വലിച്ചെടുക്കുകയും ഷഡ്പദങ്ങളേപ്പോലുള്ള ചില ജീവികളെ പിടിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. ചില ഉദാഹരണങ്ങള്‍.സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതുകൊണ്ട് മാംസാഹാരം പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് എന്നൊക്കെ അദ്ദേഹം പറഞ്ഞു വക്കുന്നു. പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളിലാണു ജീവിക്കുന്നതെന്നും, അവര്‍ക്ക് മാംസാഹാരം സസ്യാഹാരം പോലെ ലഭ്യമല്ല, എന്നൊക്കെ ഒരു ഡോക്ടര്‍ക്കറിയില്ല എന്നതും അത്ഭുമുളവാക്കുന്ന കാര്യമാണ്. ഏതെങ്കിലും മുതലാളിത്ത രാജ്യത്തെ ആളുകള്‍ ഇതു പോലെ സംസാരിച്ചേക്കാം. പക്ഷെ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനിതൊക്കെ അറിയില്ല എന്നത് തികച്ചും ആശ്ചര്യ ജനകമാണ്.


പരസ്പര വിരുദ്ധമായ ചില പ്രസ്താവനകളും അദ്ദേഹം നടത്തുന്നു. അതിലൊന്നാണ്, മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും, എന്ന പ്രസ്താവം . ഇതില്‍ അബദ്ധവും അര്‍ത്ഥ സത്യവും ഉണ്ട്.

വന്‍ കുടലിലെ ക്യാന്‍സര്‍ ഉണ്ടാകുന്നത് എങ്ങിനെയെന്നു വ്യക്തമായി മനസിലാക്കിയിട്ടില്ല. പക്ഷെ ഗവേഷണം വിരല്‍ ചൂണ്ടുന്നത്, അത് സസ്യാഹരം ഒഴിവാക്കി മാംസാഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്കാണ്. ഇംഗ്ളണ്ടിലെ ക്യാന്‍സര്‍ സംബന്ധിച്ച് സഹായം നല്‍കുന്ന ഒരു സ്ഥാപനമായ മക് മില്ലന്‍ ഗ്രൂപ്പ് പറയുന്നത് ഇതാണ്.

http://www.cancerbackup.org.uk/Cancertype/Bowelcolonrectum/Causesdiagnosis/Causes


Research suggests that bowel cancer may be linked to diet. It is thought that a diet high in animal fat and protein, and low in fibre (fruit and vegetables), may increase the risk of developing cancer of the bowel. People who drink alcohol heavily may be at higher risk of bowel cancer.

സസ്യാഹാരം വന്‍ കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ സാധ്യത കുറക്കുമെന്നും അടുത്തകാലത്തെ വേറൊരു പഠനം തെളിയിക്കുന്നു.

www.bio-medicine.org/medicine-news/Vegetarian-Diet-Could-Reduce-Risk-of-Colon-Cancer-21492-1/Vegetarian Diet Could Reduce Risk of Colon Cancer

A recent study has found that vegetarian diet reduces risk of colon cancer .

Another research has shown that fatty soup as appetizer reduces food intake by about 20 percent.

The researches suggest that daily life factors like choosing your diet regimen or ordering an appetizer for dinner may help in managing a healthy lifestyle.

Researchers from Tata Memorial Hospital (TMH) in Mumbai, India, set out to find out whether a vegetarian diet is associated with reduced risk of CRC if started very early in life.

In this study, researchers used a prospectively created database of 8,877 Indian patients managed in a clinical nutrition service from January 1, 2000 through December 31, 2005, to inspect the relationship of life-long vegetarianism with occurrence of CRC.ഇതു പോലെ സ്വയം ഖന്ധിക്കുന്ന ഒരു പ്രസ്താവനയാണ്,

കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട്എന്നത്

പക്ഷെ ഇതല്ല സത്യം. പഠനങ്ങളൊന്നും ഇതു തെളിയിച്ചിട്ടില്ല എന്നത് നേര്. പക്ഷെ ഒരു പഠനവും ഈ സംശയം ദുരീകരിച്ചിട്ടില്ല. അങ്ങനെയാണ്, ശാസ്ത്രജ്ഞ്ഞര്‍ അഭിപ്രായപ്പെടുന്നത്.

http://www.swedish.org/111038.cfm


For now, no conclusive evidence exists either to support or totally refute the purported health risks from consuming meat or dairy from hormonally treated cows. Studies that compare long-term morbidity between people who consume products of treated cattle and people who don’t will be essential to closing the debate on their questionable healthfulness.

Until more rigorous research is done, some might prefer to err on the side of caution. Among authorities that do advise caution, most say that pre-pubescent children are at greatest risk, since their bodies naturally contain lower levels of hormones than adults, and they tend to consume more milk, if not beef, per unit of body weight. Pregnant women may also want to use caution.


albionmonitor.com/9901b/copyright/rbstcanada.html
Canada Rejects Bovine Growth Hormone

OTTAWA -- Canada's Health Ministry's refusal to approve the sale of the bovine growth hormone, rbST, in Canada is being seen here as a landmark test for biotechnology.

Health Canada (the health ministry) announced its decision after more than nine years of study in Canada of the hormone's effects on human and animal safety, and after considering the recent findings of two independent external committees formed last spring to review the adequacy of scientific data and broader issues related to the use of bovine growth hormones in Canada.

പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ പടിഞ്ഞാറന്‍ നാടുകളില്‍ കൂടുതലായി കണ്ടു വരുന്ന സ്തനാര്‍ബുദം ഹോര്‍മോണുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. അവിടെ ചില ഡോക്ട്ടര്‍മാര്‍ സ്ത്രീകളോട് ഫാമുകളില്‍ ഉത്പാതിപ്പിക്കപ്പെടുന്ന മാംസം വര്‍ജ്ജിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞ പക്ഷം ആ രോഗം ബാധിച്ച സ്ത്രീകളോട്, ഇതായിരിക്കാം ഒരു കാരണം എന്നു പറയുന്നുണ്ട്.


സൂരജ് തുടര്‍ന്നെഴുതുന്നു

മാംസാഹാരത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിനോടൊപ്പം ഉള്ളിലാകുന്ന കൊഴുപ്പാണ് മാംസാഹാരിയില്‍ കാലറി കൂടുതലെത്തിക്കുക.

സസ്യാഹാരത്തില്‍ കൊഴുപ്പു കുറവായതിനാല്‍ കാലറിയും കുറവാണ്. എന്നുവച്ച് സസ്യാഹാരം തന്നെ വറുത്തും വഴറ്റിയും പൊരിച്ചുമൊക്കെ അടിച്ചാല്‍ മാംസാഹാരത്തിലൂടെ ചെല്ലുന്ന കൊഴുപ്പുതന്നെ സസ്യാഹാരിയിലും ചെല്ലും.


ഇതും പരസ്പര വിരുദ്ധമായ നിലപാടാണ്. അദ്ദേഹം കരുതുന്നത്, മാംസത്തിലെ കൊഴുപ്പ് പ്രത്യേക പാളിയായിട്ടാണിരിക്കുന്നത്, അതെടുത്തു മാറ്റി ബാക്കി കഴിച്ചാല്‍ കുഴപ്പമില്ല എന്നാണ്. ഇത് അജ്ഞതയാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. മാംസത്തിനുള്ളില്‍ തന്നെ കൊഴുപ്പു ധാരാളമുണ്ട്.

സസ്യാഹാരത്തില്‍ കൊഴുപ്പു കുറവായതിനാല്‍ കാലറിയും കുറവാണെന്നു പറയുന്ന, ആള്‍ക്ക് സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ ഈ കൊഴുപ്പ് മൂലമുണ്ടാകുന്ന അധിക കാലറി ശരീരത്തില്‍ ചെല്ലില്ല, എന്നു സമ്മതിക്കാനെന്താണിത്ര മടി?

വറുത്തതും പൊരിച്ചതു മായ സസ്യാഹാരം സാധാരണ ഭക്ഷണത്തിന്റെ ഭാഗമല്ല.
വറുക്കാവുന്നതും വഴറ്റാവുന്നതും പൊരിക്കാവുന്നതുമായവ, സസ്യാഹരത്തില്‍ കുറച്ചു മാത്രമേ ഉള്ളു. പക്ഷെ മാംസാഹാരത്തിലെ എല്ലാം വറുക്കാവുന്നതും വഴറ്റാവുനതും പൊരിക്കാവുന്നതുമാണ്. സസ്യ എണ്ണ ഏതു തരത്തില്‍ വിശകലനം ചെയ്താലം ​ശരീരത്തിന്‌ മാംസത്തിലെ കൊഴുപ്പ് പോലെ, അത്ര ദോഷകരമല്ല. പടിഞ്ഞാറന്‍ നാടുകളിലെ പല പഠനങ്ങളും വെളിച്ചെണ്ണ കുഴപ്പക്കാരനാണെന്നു പറഞ്ഞിരുന്നു. പക്ഷെ ശ്രീ ചിത്രയില്‍ നടന്ന പഠനങ്ങള്‍ അതൊക്കെ തെറ്റാണെന്നു തെളിയിച്ചു.


കേരളത്തിലെ ജനങ്ങള്‍ രണ്ടു പറ്റിറ്റാണ്ടു മുമ്പു വരെ മാംസാഹാരം കുറഞ്ഞ അളവിലേ കഴിക്കുന്നാണ്ടായിരുന്നുള്ളു. അന്നില്ലാത്ത പല അസുഖങ്ങളും ഇന്ന് കൂടുതലായി കാണുന്നു. രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം​, പക്ഷാഘാതം മുതലായവ മംസാഹാരം കൂടൂതലയി കഴിക്കാന്‍ തുടങ്ങിയതു മുതലാണ്, വ്യപകമായത്. എന്നു ഞാന്‍ എഴുതിയപ്പോള്‍ അതിനെ കളിയാക്കി സൂരജ് എഴുതി.


ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് അടിച്ചുവിടണമെങ്കില്‍ താഴെപ്പറയുന്ന രണ്ട് കാര്യങ്ങളില്‍ ഒന്നെങ്കിലും വേണം:

1. അ)രണ്ടുപതിറ്റാണ്ടുമുന്‍പ് കേരളത്തില്‍ ഉപയോഗിച്ചിരുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
(ബ്)ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
(ക്) കേരളത്തിലെ രക്താതിസമ്മര്‍ദ്ദം,ഹൃദയാഘാതം​,പക്ഷാഘാതം എന്നിവയുടെ രണ്ട് പതിറ്റാണ്ട് മുന്‍പത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്;
(ദ്)കേരളത്തിലെ രക്താതിസമ്മര്‍ദ്ദം, ഹൃദയാഘാതം,പക്ഷാഘാതം എന്നിവയുടെ ഇന്നത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്
2. മുകളിലെ നാലും ചേര്‍ത്തുള്ള പിയര്‍ റിവ്യൂ ചെയ്യപ്പെട്ട് ജേണലുകളില്‍ വന്ന കോറിലേഷന്‍ പഠനങ്ങള്‍ .

ഇതിലേതെങ്കിലും വച്ചുകൊണ്ടാണോ കാളിദാസന്‍ ജീ ഈ അടിച്ചു വിടുന്നത് ?


ഇതിനു മറുപടിയായി ഞാന്‍ പലപഠനങ്ങളുടെയും റിപ്പോര്‍ട്ട് കോപ്പി ചെയ്തു കൊണ്ടെഴുതി. പക്ഷെ അവയെല്ലം സൂരജ് ഡെലീറ്റ് ചെയ്തു. അത് ശരിക്കും അപക്വമായ ഒരു നിലപാടായിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തെറ്റാണെന്നു മനസിലാക്കിയപ്പോള്‍, ഉണ്ടായ ജാള്യത ആയി അതു കരുതാം. ഡോക്ടറായ സൂരജ് കാണാതെ പോയ ഇതു പോലുള്ള ഒരു പഠന റിപ്പോര്‍ ട്ടാണു താഴെ. The New Ingland Journal of Medicine എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനമാണിത്.
http://content.nejm.org/cgi/content/full/356/3/213

Obesity and Diabetes in the Developing World — A Growing Challenge.

Parvez Hossain, M.D., Bisher Kawar, M.D., and Meguid El Nahas, M.D., Ph.D


Propelling the upsurge in cases of diabetes and hypertension is the growing prevalence of overweight and obesity — which have, during the past decade, joined underweight, malnutrition, and infectious diseases as major health problems threatening the developing world.

In the past 20 years, the rates of obesity have tripled in developing countries that have been adopting a Western lifestyle involving decreased physical activity and overconsumption of cheap, energy-dense food.

The growing prevalence of type 2 diabetes, cardiovascular disease, and some cancers is tied to excess weight. The increase in the prevalence of type 2 diabetes is closely linked to the upsurge in obesity. About 90% of type 2 diabetes is attributable to excess weight.

ഇതാണു വേറൊന്ന്.http://www.naturalnews.com/000482.html

Obesity follows Western culture's influence around the world

They say obesity follows the golden arches. In every city where McDonalds appears, it seems, the population begins to get fatter. It's no coincidence, of course: fast food is rich in calories, loaded with saturated fat, and high in refined carbohydrates. It all adds up to excess body fat.

This study shows that even New Zealand isn't immune from the effects of junk food. It seems that the demand for weight loss products, supplements, drugs or services will soon be nearly global.

Even Asia, a region known for healthy, traditional diets and a healthy populace, is affected by the Western diet. Cities in China, Japan, Taiwan and Korea now boast KFC, McDonalds, Burger King, Taco Bell, Pizza Hut and a long list of restaurants serving foods and drinks that add to the growing obesity problem.

That's all it takes: serve a healthy population Western food, and they suddenly become diseased with all the popular diseases that seem to baffle researchers in the Western hemisphere. But it's no secret: the cause of your disease is your food, plain and simple.


പാലും മുട്ടയും എന്നുമുതലാണ്, സസ്യാഹാരമായത് എന്ന്, ഞാന്‍ ചോദിച്ചതിന്റെ മറുപടി ഇതായിരുന്നു.

വെജിറ്റേറിയന്‍ ആഹാരത്തിന്റെ പല വകഭേദങ്ങളിലൊന്നാണ് ലാക്റ്റോ-ഓവോ വെജിറ്റേറിയനിസം. അതും സസ്യാഹാരികളുടെ ഒരു വിഭാഗം തന്നെ. പാലും മുട്ടയും കഴിക്കുന്നവര്‍.


പാലും മുട്ടയും കഴിക്കുന്നത് സസ്യാഹാരികളുടെ ഒരു വകഭേദമാണെങ്കില്‍, മാംസം കഴിക്കുന്നതും സസ്യാഹാരത്തിന്റെ മറ്റൊരു വക ഭേദമായിക്കൂടെ?

സ്വന്തം അനുഭവത്തില്‍ നിന്നും മറ്റൊരാള്‍ സസ്യാഹാരമാണ്‌ നല്ലതെന്നെഴുതിയപ്പോള്‍ സൂരജ് അദ്ദേഹത്തെ കളിയാക്കി.

നല്ല തിയറിയാണ്:)) എല്ലാവരും അങ്ങനെ അനുഭവം വച്ചു നോക്കിക്കൊണ്ടിരുന്നെങ്കില്‍ താങ്കളിപ്പോള്‍ ടൈപ്പ് ചെയ്യുന്ന കീ ബോഡ് പോലും ഭൂമിയില്‍ കണ്ടെന്ന് വരില്ല.
ചുമ്മാതല്ല, ശ്വാസകോശരോഗങ്ങളെ ചൂണ്ടിക്കാണിച്ച് പേടിപ്പിച്ചാലും പുകവലിക്കാരനെക്കൊണ്ട് വലി നിര്‍ത്തിക്കാന്‍ പറ്റാത്തതും. താങ്കള്‍ പറയുന്ന ഞായം തന്നെ അവരും പറയും. സ്വന്തം അനുഭവത്തില്‍ രോഗം വന്നു ശരിക്കങ്ങോട്ട് “വലിച്ചു”തുടങ്ങും വരെ പുകവലി നിര്‍ത്തുന്നതില്‍ ലോജിക്കില്ലല്ലോ.
.

ഇതു വളരെ അസ്ഥാനത്തായ ഒരു ലോജിക്കായിപ്പോയി.

പുകവലി കൊണ്ടുള്ള ദൂഷ്യങ്ങളേപ്പോലെ തന്നെയാണ്, ഒബീസിറ്റി കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളും. ഒരു സസ്യാഹാരി ഒബീസ് ആവാനുള്ള സാധ്യത വളരെ വിരളമാണ്. പൊണ്ണത്തടി ഉണ്ടായിക്കഴിഞ്ഞ് അത് കുറക്കാന്‍ പാടുപെടുന്നവരെ ഒരു പക്ഷെ സൂരജ് കണ്ടിട്ടുണ്ടാവില്ല. തടി കുറച്ചാലും കുറക്കാന്‍ വയ്യത്തതാണു കുടവയര്‍.

അനുഭവത്തില്‍ നിന്നും ചിലര്‍ പറയുമ്പോള്‍, അതിനെ ബഹിമാനിക്കുന്നതില്‍ തെറ്റില്ല. പുകവലി കാരണം വരുന്ന ശ്വാസകോശാര്‍ബുദം പോലെ തന്നെ പ്രധാന്യമുള്ളതാണ്‌, ഒബീസിറ്റി കാരണം ഉണ്ടാകുന്ന പ്രമേഹവും, രക്തസമര്‍ദ്ദവും, സന്ധികളുടെ തേയ്മാനവും.


സസ്യാഹാരം മാത്രം കഴിക്കുന്നവരും, കുറച്ചു മാത്രം മാംസം കഴിക്കുന്നവരും സ്വസ്ഥ ജീവിതം നയിക്കുന്നുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ അനുകരിക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ അഭിപ്രായം. പൊതുവേ സസ്യാഹാരികള്‍ മാംസാഹാരികളെക്കാള്‍ ആരോഗ്യവന്‍മാരാണെന്നു പറയപ്പെടുന്നുണ്ടെങ്കില്‍ അത് ഒരു പഠനം അര്‍ഹിക്കുന്നുണ്ട്. അത് ശാസ്ത്രീയമായി തെളിയിച്ചാലേ വിശ്വസിക്കുന്നു, എന്നൊക്കെ വാശിപിടുക്കുന്നത് നല്ലതല്ല. പക്ഷെ ഒരു കാര്യം സത്യമാണ്, മാംസാഹരം കഴിക്കുന്നതു കൊണ്ട് പല രോഗങ്ങളുമുണ്ടാകുന്നു എന്നത്. സസ്യാഹാരം കഴിച്ചാല്‍ അവ ഉണ്ടാകില്ല എന്നു തെളിയിച്ചാല്‍ വൈദ്യശാസ്ത്രത്തിനതൊരു മുതല്‍ക്കൂട്ടായിരിക്കും.

അങ്ങനെയുള്ള പല പഠനങ്ങളും പുറത്തു വന്നിട്ടും ഉണ്ട്. അവയില്‍ ചിലതാണു താഴെക്കൊടുത്തിട്ടുള്ളത്.


http://www.vegsoc.org/health/vital2.html

Vegetarian Vitality

A report on the health benefits of the vegetarian diet and the nutritional requirements of vegetarians.


A vegetarian diet confers a wide range of health benefits. Research has proven that vegetarians suffer less from many of the dieases linked to a modern Western diet: obesity, coronary heart disease, hypertension, type II diabetes, diet-related cancers, diverticular disease, constipation and gall stones (British Medical Association,1986; Dwyer, 1988).

Mortality -- Cardiovascular Disease -- Obesity -- Hypertension -- Diabetes -- Gall Stones -- Diverticular Disease and Bowel Function -- Cancer -- Colon and Rectal Cancer -- Breast Cancer -- Prostate Cancer -- Lung Cancer -- Osteoporosis
MORTALITY

Epidemiological studies provide clear evidence that vegetarians have a reduced general and cause-specific mortality (McMichael, 1992).

In an 11-year study of 1,900 vegetarians in Germany, Chang-Claude (1992) found mortality from all causes was reduced by one-half compared with the general population. This was mainly attributable to reduced cardiovascular disease in both men and women. A longer duration of vegetarianism was associated with a lower risk, pointing to a real protective effect of the lifestyle (Chang-Claude, 1993).

A 12-year follow-up study of 6,115 British vegetarians and 5,015 meat-eaters found all cause premature mortality to be 20 per cent lower among the vegetarians after adjusting for the confounding effects of smoking, body mass index and socioeconomic status (Thorogood, 1994). Cancer mortality was 39 per cent lower and ischaemic heart disease 28 per cent lower among the vegetarians.

A 21-year study of Californian Seventh-Day Adventists also revealed a significant association between meat consumption and all causes of mortality (Kahn, 1984).

While other factors influencing health such as socioeconomic differences, smoking and physical activity may play a confounding role in these studies, there is sufficient evidence to suggest that a reduced risk of mortality is directly linked to a vegetarian diet.


http://www.annecollins.com/vegetarian-diet-health-benefits.htm

Health Benefits of Vegetarianism.

A vegetarian diet provides a variety of proven health benefits. Vegetarians have significantly reduced rates of obesity, coronary heart disease, hypertension, type II diabetes, diet-related cancers, diverticular disease, constipation and gall stones.

In addition to being richer in fruits and vegetables, vegetarian diets tend to be lower in total fat. Taber & Cook (1980) found lacto-ovo vegetarians to consume an average of 35 percent of energy as fat, compared to omnivores consuming over 40 percent of energy as fat. A study of the diets of a group of French vegetarians found they had a daily intake of 25 percent less fat than non-vegetarians (Millet, 1989). Vegetarians also tend to eat proportionally more polyunsaturated fat to saturated fat compared with non-vegetarians. Animal products are the major sources of dietary saturated fat.
http://www.annecollins.com/vegetarian-diet-health-benefits.htm

Study Confirms Vegetarian Diet Takes Pounds Off


A scientific review in April's Nutrition Reviews finds that, as expected, a vegetarian diet is highly effective for weight loss.

Vegetarian populations tend to be slimmer than meat-eaters, and they experience lower rates of heart disease, diabetes, high blood pressure, and other life-threatening conditions linked to overweight and obesity. The new review, compiling data from 87 previous studies, shows the weight-loss effect does not depend on exercise or calorie-counting, and it occurs at a rate of approximately 1 pound per week.

Rates of obesity in the general population are skyrocketing, while in vegetarians, obesity prevalence ranges from 0 percent to 6 percent, note study authors Susan E. Berkow, Ph.D., C.N.S., and Neal D. Barnard, M.D., of the Physicians Committee for Responsible Medicine (PCRM).

The authors found that the body weight of both male and female vegetarians is, on average, 3 percent to 20 percent lower than that of meat-eaters. Vegetarian and vegan diets have also been put to the test in clinical studies, as the review notes.

The best of these clinical studies isolated the effects of diet by keeping exercise constant. The researchers found that a low-fat vegan diet leads to weight loss of about 1 pound per week, even without additional exercise or limits on portion sizes, calories, or carbohydrates.

"Our research reveals that people can enjoy unlimited portions of high-fiber foods such as fruits, vegetables, and whole grains to achieve or maintain a healthy body weight without feeling hungry," said Dr. Berkow, the lead author.

"There is evidence that a vegan diet causes an increased calorie burn after meals, meaning plant-based foods are being used more efficiently as fuel for the body, as opposed to being stored as fat," said Dr. Barnard. Insulin sensitivity is increased by a vegan diet, allowing nutrients to more rapidly enter the cells of the body to be converted to heat rather than to fat.

A team of researchers led by Tim Key of Oxford University has found that meat-eaters who switched to a plant-based diet gained less weight over a period of five years. Papers reviewed by Drs. Berkow and Barnard include several published by Dr. Key and his colleagues, as well as a recent study of more than 55,000 Swedish women showing that meat-eaters are more likely to be overweight than vegetarians and vegans.http://www.nature.com/oby/journal/v15/n9/full/oby2007270a.html

A Two-Year Randomized Weight Loss Trial Comparing a Vegan Diet to a More Moderate Low-Fat Diet.

Objective: The objective was to assess the effect of a low-fat, vegan diet compared with the National Cholesterol Education Program (NCEP) diet on weight loss maintenance at 1 and 2 years.

In the present study, the vegan diet was associated with significantly greater weight loss compared with the NCEP diet at both 1 and 2 years. Group support and meeting attendance were associated with sustained weight loss.

Epidemiological studies show that vegetarians and vegans tend to have lower body mass, compared with omnivores (11, 12). Such studies, however, may be confounded by exercise and other healthful behaviors (13). To our knowledge, this is the first randomized, controlled trial to examine the effects of a low-fat vegan diet on weight-loss maintenance.
http://www.phentermine-effects.com/vegetarian_diet_weight_loss.html

Vegetarian Diet and Weight Loss

Vegetarian Diet: A Priority For Weight Loss.Researches have concluded that even if a person on a vegetarian diet takes more food than his non vegetarian counterparts, he gains approximately 500 fewer calories on a daily basis. Further it has also been clinically derived that 3500 calorie cut equalizes weight loss of one pound. The reduction of 500 calories per day will lead to a massive calorie cut per week, almost one pound every week.

The benefits shown by vegetarian food in combating obesity are because of the fact that most of the vegetables available in the market contain complex carbohydrates, a special type of fiber and low fat content. Vegetarian food is better than non-vegetarian food as the highly prevalent non-vegetarian food amply contain saturated fats which are a foremost health hazard. Vegetarian food types are generally devoid of saturated fats and trans fatty acids which are extremely harmful to health and abundantly contain healthy fats like monounsaturated fats, polyunsaturated fats and Omega-3 fatty acids. Food types rich in healthy fats include flax oil, hemp oil, soybean oil, walnut oil, avocado, sesame, pumpkin seeds, cashews, brazil nuts, almonds and various others which are purely derived from vegetables.


http://health.usnews.com/articles/health/healthday/2009/01/05/obesity-linked-to-ovarian-cancer.html

Obesity Linked to Ovarian Cancer

Excess estrogen may contribute to malignancy, study suggests

Posted January 5, 2009

MONDAY, Jan. 5 (HealthDay News) -- Obese postmenopausal women who have never used hormone replacement therapy may face an increased risk of ovarian cancer, compared to normal-weight women, a new study suggests.

For the new study, investigators from the U.S. National Cancer Institute followed almost 95,000 U.S. women, aged 50 to 71, for an average of seven years.

Overall, obese women -- those with a body mass index (BMI) or 30 or above -- had a 26 percent higher chance of developing ovarian cancer than women of normal weight, a figure the researchers said was not statistically significant.

http://blogs.usatoday.com/oped/2007/07/a-veggie-diet-b.html

A veggie diet best addresses obesity

Sarah Keating, M.D. - Etobicoke, Ontario; Canada

Obesity is a serious problem, and we need an effective cure. But popping a pill is not the answer, especially when no long-term data support weight-loss drugs as effective for reducing the risk of obesity-related illnesses or death.

It's obvious that we need to exercise more and eat more fruits and vegetables.

But people also need to eat meat sparingly or leave it and other unhealthy animal products off their plates.

Building a diet from wholesome plant-based foods, including beans and whole grains, can help people lose weight and lower cholesterol.

In addition, a vegetarian diet satisfies hunger without any embarrassing or painful side effects.


ഒരു ഡോക്ടര്‍ തന്നെ വൈദ്യശാസ്ത്രത്തേ സംബന്ധിച്ച കാര്യങ്ങളില്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല. സൂരജിന്റെ കുറെയേറെ വായനക്കാര്‍ അദ്ദേഹം എഴുതുന്നത് വാസ്തവമാണെന്നു കരുതി കയ്യടിക്കുന്നുണ്ട്.

അവരില്‍ ഉണ്ടാകാനിടയുള്ള തെറ്റിദ്ധാരണ മാറ്റാണാണീ ലേഖനം. സൂരജ് അനുവദിച്ചിരുന്നു എങ്കില്‍ ഞാന്‍ ഇതെല്ലാം അവിടെ തന്നെ എഴുതുമായിരുന്നു.

21 comments:

kaalidaasan said...

ഒരു ഡോക്ടര്‍ തന്നെ വൈദ്യശാസ്ത്രത്തേ സംബന്ധിച്ച കാര്യങ്ങളില്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല.

ആധുനിക ശാസ്ത്രത്തിനു നിരക്കാത്ത പല പ്രസ്താവനകളും അദ്ദേഹം ആ ബ്ളോഗില്‍ നടത്തുന്നുണ്ട്. ഒരു ഡോകടറില്‍ നിന്നും അത് പ്രതീക്ഷിക്കുന്നത് അസ്വാഭാവികമല്ലെ?


സൂരജിന്റെ കുറെയേറെ വായനക്കാര്‍ അദ്ദേഹം എഴുതുന്നത് വാസ്തവമാണെന്നു കരുതി കയ്യടിക്കുന്നുണ്ട്.

അവരില്‍ ഉണ്ടാകാനിടയുള്ള തെറ്റിദ്ധാരണ മാറ്റാണാണീ ലേഖനം. സൂരജ് അനുവദിച്ചിരുന്നു എങ്കില്‍ ഞാന്‍ ഇതെല്ലാം അവിടെ തന്നെ എഴുതുമായിരുന്നു.

സാധാരണക്കാരന്‍ said...

എല്ലാ വിഷയങളിലും അതോറിറ്റിയായി സ്വയം അവരോധിക്കുന്നതാണു കാളിദാസാ താങ്കളേ പലരും ബഹിഷ്കരിക്കാന്‍ കാരണം. യാതൊരു യുക്തിയുമീല്ലാത്ത street smartness ആണു താങ്കളുടേത്.

Salu said...

If you want to see an idiot, look at a mirror Mr. Kalidasan.

അങ്കിള്‍ said...

:)

kaalidaasan said...

സാധാരണക്കാരാ,

സൂരജ് എന്ന ഡോക്ടര്‍ എഴുതുന്ന വിഡ്ഡിത്തങ്ങള്‍ വിശ്വസിക്കാന്‍ താങ്കള്‍ ക്കവകാശമുണ്ട്. മാംസാഹാരം മാത്രം കഴിച്ചതാണ്, പടിഞ്ഞാറന്‍ നാടുകളില്‍ പല രോഗങ്ങളുമുണ്ടാകാനുള്ള പ്രധാന കാരണമെന്ന് ആധുനിക വിദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. അതിനു പ്രതിവിധിയായി സസ്യാഹാരം അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സസ്യാഹാരത്തെ പിന്താങ്ങി സംസാരിക്കുന്നവര്‍ എല്ലാം മുറിവൈദ്യന്‍മാര്‍ എന്ന് ഒരു മുഴുവൈദ്യന്‍ ഉത്ഘോഷിക്കുന്നത് തെറ്റു തന്നെയാണ്. അതേ ഞാന്‍ ഇവിടെ പറഞ്ഞുള്ളു.

വ്യക്തിപരമായി അധിഷേപിക്കുന്നതിനു പകരം അതേക്കുറിച്ച് അഭിപ്രായം പറയൂ സാധാരണക്കാരാ.

സ്തുതിപാഠകരെ മാത്രം സ്വഗതം ചെയ്യുന്ന ചില ബ്ളോഗുകളില്‍ എന്നെ അഭിപ്രായം പറയാന്‍ അനുവദിക്കാത്തത് സാധാരണക്കാരന്റെ പ്രശ്നമല്ലല്ലോ.

kaalidaasan said...

സാലു,

2 ദശലക്ഷം വര്‍ഷം മുമ്പാണു കുരങ്ങില്‍ നിന്നു മനുഷ്യന്‍ ഉണ്ടായതെന്നാണ്, ഡോക്ടര്‍ സൂരജ് പ്രഖ്യാപിച്ചത്. എന്തിനും പഠന റിപ്പോര്‍ട്ട് തേടുന്ന അദ്ദേഹം അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം എഴുതിയത്.

കഴിഞ്ഞകാല സംഭവങ്ങള്‍ കാണാനും പണ്ടു ജീവിച്ചിരുന്നവരായി പരകായ പ്രവേശം നടത്താനും ചില ആളുകള്‍ക്ക് കഴിയുന്നുമുണ്ട്. സാലു 2 ദശലക്ഷം വര്‍ഷം മുമ്പുള്ളവരെ സ്വന്തം പ്രതിഛായയില്‍ കണുന്നു എന്നു കരുതി, ബക്കിയുള്ളവരും അത് കാണണം എന്നു വാശിപിടിക്കല്ലേ.

vrajesh said...
This comment has been removed by the author.
kaalidaasan said...

മാംസാഹാരത്തില്‍ എക്സ്ക്ലൂസീവ് ആയി കാണപ്പെടുന്നതും വെജ് ഭക്ഷണത്തില്‍ കാണാത്തതുമായ എന്തെങ്കിലുമാണ് മാംസാഹാരികളില്‍ ഒബീസിറ്റി ഉണ്ടാക്കുന്നത് എന്ന് ഒരു കോസല്‍ റിലേഷന്‍ സ്ഥാപിക്കപ്പെടുന്ന ഒരു മോളിക്യുലാര്‍ തല പഠനം.

ഒരു ഡോക്ടറുടെ അജ്ഞത വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയാണിത്. ഒരു മോളിക്യുലാര്‍ തല പഠനം ഉണ്ടെങ്കില്‍ മാത്രം വിശവസിക്കു എന്ന് ശഠിക്കുന്ന ഇ നിലപാട് വിചിത്രം തന്നെ. മാംസാഹാരത്തില്‍ കാണപ്പെടുന്നതും വെജ് ഭക്ഷണത്തില്‍ കാണാത്തതുമായ കൊഴുപ്പാണ് ഒബീസിറ്റി ഉണ്ടാക്കുന്ന ഒരു കാരണം എന്ന് വൈദ്യസാസ്ത്രം തെളിയിച്ചു കഴിന്ജ്ഞ വിവരം ഒരു ഡോക്ടര്‍ അറിയാത്തത് ആശ്ചര്യകരമാണ്.

kaalidaasan said...

മെഡിക്കല്‍ വിജ്ഞാനാ‍ര്‍ജ്ജനത്തിനാണെങ്കിലും ചരിത്രമെഴുതാനാണെങ്കിലും ഗവേഷണവും പഠന റിപ്പോര്‍ട്ടും റെഫറന്‍സും തന്നെ വേണം.

ഏതു പഠന റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തിലാണാവോ ഡോക്ടര്‍ 2 2 ദശലക്ഷം വര്‍ഷം മുമ്പാണു കുരങ്ങില്‍ നിന്നു മനുഷ്യന്‍ ഉണ്ടായതെന്നു പറഞ്ഞത് ?

kaalidaasan said...

തലനീര് എന്നൊരു സാധനമേയില്ല മോഡേണ്‍ മെഡിസിനില്‍. എന്നാല്‍ “ഇന്നലെ കുറേ വെയിലുകൊണ്ട് തലനീര് താഴ്ന്നതുകൊണ്ടാണ് എനിക്ക് ജലദോഷം വന്നത്” എന്ന് പറയുന്ന രോഗിയെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ തിരുത്തുന്നത് ഞാന്‍ കണ്ടിട്ടില്ല.

തലനീരു എന്നൊരു സാധനം മോഡേണ്‍ മെഡിസിനില്‍ കാണില്ല. കോമണ്‍ കോള്‍ഡ് എന്ന പേരു മോഡേണ്‍ മെഡിസിനില്‍ കാണുമല്ലോ. എന്താണു ഡോക്ടറേ കോമണ്‍ കോള്‍ ഡ് എന്ന വാക്കിന്റെ അര്‍ത്ഥം ? സാധാരണ തണുപ്പ് എന്നോ? ഈ വാക്കു കൊണ്ടു വിവക്ഷിക്കുന്നതെന്താണെന്നു ഡോക്ടര്‍ക്കൊന്നു പറഞ്ഞു തരാമോ?

ജലദോഷം എന്ന അസുഖം തലനീരു എന്ന നാടന്‍ പേരു വിളിച്ചാലും കോമണ്‍ കോള്‍ഡ് എന്ന സായിപ്പിന്റെ പേരു വിളിച്ചാലും വലിയ വ്യത്യാസമില്ല. ചുക്കും കുരുമുളകും ശര്‍ക്കരയും ഇട്ടു കുടിക്കുന്ന ഒരു കട്ടന്‍ ചായ തരുന്ന ആശ്വാസം മേഡേണ്‍ മെഡിസിനിലെ ഒരു മരുന്നും തരില്ല.

ജലദോഷത്തിനു കയ്യില്‍ ചികിത്സയില്ലാത്തതു കൊണ്ട്, വിവരമുള്ള ഒരു ഡോക്ടറും തലനീര്, എന്നപ്രയോഗം തിരുത്താന്‍ മെനക്കെടില്ല. സാധാരണ തണുപ്പാണെന്നു പറഞ്ഞ് ഒരു രോഗി വന്നാല്‍ സൂരജ് എന്ന ഡോക്ടര്‍ അതു തിരുത്തുമോ?

kaalidaasan said...

ശാസ്ത്രത്തിന്റെ രീതിശാസ്ത്രം അങ്ങനെയായതുകൊണ്ടാണ് ഒരു പനിവന്നാല്‍ പാരസെറ്റമോള്‍ തരാന്‍ ഒരു ഡോക്ടര്‍ക്ക് പറ്റുന്നത്.

പനി എന്നത് ആധുനിക വൈദ്യത്തില്‍ ഒരസുഖമാണോ ഡോക് ടറേ?

പരസെറ്റമോള്‍ എന്ന മരുന്ന് അസുഖം മാറ്റാനുള്ള ചികിത്സയൊന്നും അല്ലല്ലോ. അസുഖത്തിന്റെ ഒരു ലക്ഷണം നിയന്ത്രിക്കാന്‍ മാത്രമല്ലെ അതിനു പറ്റൂ

സാധാരണക്കാരന്‍ said...

താങ്കളെ വ്യക്തിപരമായി അധിഷേപിച്ചതല്ല മറിച്ച് ഇന്റെര്നെറ്റില്നിന്നും എന്തെങ്കിലുമൊക്കെ തപ്പിപ്പിടിച്ച് താങ്കള്‍ കാണികുന്ന ഈ അബദ്ദജടിലമായ അഭിപ്രായങല്ക്കു മറുപടി പറയണമെന്നു പറയുന്നത് അഹങ്കാരമാണ്. സാരമില്ല ആരെങ്കിലുമൊക്കെ താങ്കളെ സഹായിക്കാന്‍ വരും.

kaalidaasan said...

വൈദ്യന്‍ അവസാനം ഒരുപദേശവും. വൈദ്യന്‍ പറഞ്ഞത് തെറ്റാണെന്നു തെളിയിക്കുന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും പോസ്റ്റ് ചെയ്തത് നീക്കം ചെയ്ത ശേഷം തന്ന ഉപദേശം.

ഈ ബ്ലോഗില്‍ തന്നെ “തെളിവധിഷ്ഠിത വൈദ്യം” എന്ന വിഷയത്തെപ്പറ്റി രണ്ട് പോസ്റ്റുകളുണ്ട്.അതുമിതും എഴുതി ഇവിടുത്തെ വിഷയത്തിന്റെ ഫോക്കസ് കളയാതെ കാളിദാസന്‍ ജീ അതു പോയി വായിക്കുക.

മംസാഹാരത്തിന്റെ രാഷ്ട്രീയത്തില്‍ തന്നെ അബദ്ധങ്ങള്‍ അനവധി എഴുതി. അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ധൈര്യമില്ലാതെ ഉപദേശത്തിനൊന്നും പ്രസക്തിയില്ല ഡോക്ടറേ.

കാളിദാസന്‍ ആരുടെയും ഫോക്കസ് കളഞ്ഞില്ല. ആധുനിക വൈദ്യശാസ്ത്രത്തിനും സാമാന്യ ബുദ്ധിക്കും നിരക്കാത്ത കുറച്ച് മണ്ടത്തരങ്ങള്‍ എഴുതിയത് കണ്ടപ്പോള്‍, അതേക്കുറിച്ച് അഭിപ്രായം എഴുതിയേ ഉള്ളു. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ അത് തെളിയിക്കുക. വേറെ ഏതൊക്കെ വായിക്കണമെന്ന ഉപദേശമല്ല വേണ്ടത്.

kaalidaasan said...

പഠന പിന്‍ബലങ്ങളില്ലാത്ത “ചുമ്മാ പ്രസ്താവനകള്‍” ശാസ്ത്രസംബന്ധിയായ ചര്‍ച്ചയില്‍ അംഗീകരിക്കാനും കഴിയില്ല.

ഡോക്ടര്‍ പറയുന്ന ശാസ്ത്രത്തിന്റെ പരിമിതികള്‍ ഡോക്ടര്‍ക്കറിയില്ല. അതു കൊണ്ടാണീ ആഡംബരപരമായ ഉദ്ദീരണം .

ആധുനിക വൈദ്യത്തിന്‌ എത്ര അസുഖങ്ങള്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയം ​ഡോക്ടറേ? കുറച്ച് ഇന്‍ഫെക്ഷനല്ലാതെ എന്തസുഖങ്ങളാണ്, ആധുനിക വൈദ്യ ശാസ്ത്രത്തിനു ചികിത്സകൊണ്ട് മാറ്റാവുന്നത്? ശസ്ത്രക്രീയ വിട്ടുകള. അത് ആധുനിക വൈദ്യത്തിന്റെ മാത്രം സംഭാവനയല്ല.

kaalidaasan said...

സാധാരണക്കാര ,

ഇന്റര്‍നെറ്റില്‍ നിന്നും മറ്റു പ്രസിദ്ധികരണങ്ങളില്‍ നിന്നും തപ്പിപ്പിടിച്ചു തന്നെയാണ്, സൂരജും ചിലതൊക്കെ എഴുതിയത്. അല്ലാതെ അദ്ദേഹം ഗവേഷണം നടത്തി കണ്ടുപിടിച്ചതല്ല.

സൂരജ് തപ്പിപിടിക്കുന്നത് അത്ര മഹത്തരമാണെങ്കില്‍ മറ്റുള്ളവരോടൊപ്പം നിന്ന് താങ്കള്‍ക്കും അദ്ദേഹത്തിനു ഓശാന പാടാം. ആരും തന്നെ എതിര്‍ക്കുമെന്നു തോന്നുന്നില്ല. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ അത് തെളിയിക്കാന്‍ ശ്രമിക്കൂ സാധാരണക്കാരാ.

ഞാന്‍ എഴുതിയത് അബദ്ധജഠിലങ്ങളാണെന്ന് താങ്കള്‍ക്ക് തോന്നാം. അത് വൈദ്യശാസ്ത്രത്തേക്കുറിച്ച് വിവരമില്ലാത്തതു കോണ്ടാണ്. ലോകം അംഗീകരിക്കുന്ന പ്രസിദിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളിലാണ്, പല പ്രഗത്ഭരും സസ്യാഹാരം പല രോഗങ്ങളും നിയന്ത്രിക്കാന്‍ സാഹായിക്കുമെന്ന് പറഞ്ഞത്. ഒരു ഡോക്ടറായ സൂരജ് അദ്ദേഹത്തിന്റെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന, വിവരങ്ങള്‍ കണ്ടപ്പോള്‍ പേടിച്ചു പോയി. അതു കൊണ്ടവ ഡെലീറ്റ് ചെയ്തു. ആ നടപടി ശരിയാണെന്നു താങ്കള്‍ക്ക് വിശ്വസിക്കാം .

ഞാന്‍ ഇവിടെ എഴുതിയതിനെല്ലാം പിന്‍ബലമായി അവലംബിച്ച പഠന റിപ്പോര്‍ട്ടുകളെല്ലാം ലിങ്ക് സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. താങ്കള്‍ക്കും അവ പരിശോധിക്കാന്‍ പറ്റും . പ്രഗത്ഭരായ ആ ആളുകളുടെ നിഗമനങ്ങള്‍ തെറ്റാണെന്നു സൂരജിനോടൊപ്പം താങ്കള്‍ക്കും വാദിക്കാം. പക്ഷെ ഞാന്‍ അതംഗീകരിക്കാന്‍ തയ്യാറില്ല.

ഇക്കാര്യത്തില്‍ എനിക്ക് ആരുടെയും സഹായം ആവശ്യമില്ല. ഇതേക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ പറഞ്ഞത് തെറ്റാണെന്നു സ്ഥാപിക്കുന്ന ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ ആരെങ്കിലും ഇവിടെ പോസ്റ്റ് ചെയ്താല്‍ ഞാന്‍ ഡെലീറ്റ് ചെയ്യില്ല.

kaalidaasan said...

മാരീചന്‍ എന്ന ദേഹത്തിനു എന്നോട് പണ്ടെ കലിപ്പുണ്ട്. അതിനു പല കാരണങ്ങളും ഉണ്ടുതാനും . മറ്റ് പലരോടും സംവദിക്കുമ്പോളുള്ള ആത്മ വിശ്വാസം എന്നോട് സംവദിക്കുമ്പോള്‍ മരീചനു നഷ്ടപ്പെടുന്നു. പിന്നെ പുലഭ്യം പറച്ചില്‍ , മറുഭാക്ഷ ചൊല്ലല്‍ , മറ്റു പലരുമാണു ഞാനെന്നുള്ള മാനസിക വിഭ്രാന്തി മുതലായവയായി. അത്തരത്തിലുള്ള ഒന്നാണു സൂരജിന്റെ ബ്ളോഗിലെഴുതിയ മാരീചന്റെ താഴെ കാണുന്ന കമന്റ്.

നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളത്തില്‍ മഹാഭൂരിപക്ഷം മാംസാഹാരം കഴിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍. കേരളത്തിലെ ജനങ്ങള്‍ രണ്ടു പതിറ്റാണ്ടു മുമ്പുവരെ മാംസാഹാരം കുറഞ്ഞ അളവിലേ കഴിക്കുന്നൊണ്ടായിരുന്നെന്ന് ബ്ലോഗിലെ സര്‍വജ്ഞാനി...

ഇത് എഴുതിയതു കൊണ്ട് മാരീചനെ ഞാന്‍ അജ്ഞാനിയെനു വിളിക്കില്ല. പക്ഷെ അല്‍പ്പം പോലും ചിന്തിക്കാതെ, എന്നെ ഒന്നിരുത്താന്‍ വേണ്ടി മാത്രമാണിത് എഴുതിയത്.


ഞാന്‍ എഴുതിയതില്‍ ഒരു തെറ്റുമില്ല.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭൂരിപക്ഷവും മാംസാഹാരം കഴിച്ചിരുന്നില്ല എന്നു ഞാന്‍ പറഞ്ഞില്ല. പിന്നെ എന്താണ്‌ മാരിചന്റെ പ്രശ്നമെന്നു മനസിലായില്ല. രണ്ടോ മൂന്നോ പതിറ്റാണ്ടു മുമ്പു വരെ മലയാളികള്‍ കൂടുതലും സസ്യാഹാരമാണു കഴിച്ചിരുന്നത്. അതും സ്വന്തം പറമ്പില്‍ വിളയിച്ചെടുത്ത ധാന്യങ്ങളും കിഴങ്ങുകളും പച്ചക്കറികളും . മാംസം ഭൂരിപക്ഷം പേരും അഴ്ചയിലൊരിക്കലോ അതിലും വിരളമായുമേ കഴിച്ചിരുന്നു എന്നത് സത്യമാണ്. ഇന്നും ഭൂരിഭാഗം പേരും സ്ഥിരമായി മാംസം കഴിക്കുന്നില്ല.

കൂടുതല്‍ സസ്യാഹാരം കഴിച്ചിരുന്ന പലരും ഇന്ന് കൂടുതല്‍ മാംസാഹാരം കഴിക്കുന്നു എന്നതും സത്യമാണ്. അതിനെ കളിയാക്കിയിട്ടോ നിഷേധിച്ചിട്ടോ കാര്യമില്ല.നൂറ്റാണ്ടുകളയി സസ്യാഹാരം മാത്രം കഴിച്ചിരുന്ന പല കുടുംബങ്ങളിലെയും പുതിയ തലമുറ മാംസം കൂടുതല്‍ കഴിക്കുന്നു എന്നത് ഏത് മാരിചന്‍ നിഷേധിച്ചാലും അസത്യമാകില്ല. സൂരജിനേപ്പോലുള്ളവരും അതൊക്കെ അനുകൂലിക്കുന്നത് ലജ്ജാവഹമല്ലേ?

സാധാരണക്കാരന്‍ said...

കാളിദാസാ, വടക്കേയിന്ത്യയില്‍ സസയഭുക്കുകളായ ആളുകളെ താങ്കള്‍ കണ്ടിട്ടുന്ടോ? അവരുടെ പകുതി വണ്ണം മലയാളികള്ക്കുന്ടോ? അവര്‍ക്കുള്ള രോഗങളെക്കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും അറിയാമോ? പഴയ കാലത്ത് മലയാളികള്‍ക്ക് വണ്ണമിലല്ലായിരുന്നത് മാംസം കഴിക്കാതിരുന്നതുകൊണ്‍ടല്ല അവരുടെ ജീവിതരീതികൊണ്‍ഡാണ്. During those days they had to walk a long distance everyday and that burned their calories. Do you know what is the life expectancy of Kerallites in the vegetarian 40s and now?

When you argue with another person the superficiality of your argument is very clear to the third person...in spite of you internet jugglery. In fact, I went through your 'manglish' discussion in this blog itself. The problem is that you never realize your folly.

kaalidaasan said...

സാധാരണക്കാരാ,

വടക്കേ ഇന്‍ ഡ്യയിലെയോ കേരളത്തിലേയോ ആളുകളുടെ വണ്ണത്തേക്കുറിച്ച് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ. വടക്കേ ഇന്‍ ഡ്യക്കാരുടെ രോഗങ്ങളേക്കുറിച്ചും ഞാന്‍ എങ്ങും പറഞ്ഞില്ല. കേരളത്തില്‍ അടുത്തകാലത്തായി കൂടുതലായി കണ്ടു വരുന്ന ചില രോഗങ്ങളേക്കുറിച്ചേ ഞാന്‍ പറഞ്ഞുള്ളു. ആ രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം ജന്തു ജന്യ കൊഴുപ്പാണെന്നു വൈദ്യശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്. ഞാന്‍ അത് സൂചിപ്പിച്ചേ ഉള്ളു.

Whether my arguments are superficial or deep is my concern rather. I have not entrusted anybody to judge my aruments as well. I have not seen you arguing on any subjects anywhere, rather than personally abusing others calling names. I can understand that vey well. That amply gives an indication to the atmosphere which reared you. You need not worry about my follies. I am fully satisfied with what I have.

I may discuss in any way I like to. I do not think that you have anything in your upper story to discuss with others. That is why you can only abuse others. Nobody will see that as any sort of discussion.

സാധാരണക്കാരാ ഞാന്‍ തങ്കളുടെ ബ്ളോഗ് ഒരു പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. ഇസ്ലം മത ത്തേക്കുറിച്ച് താങ്കള്‍ അവിടെ എഴുതിയതിലൂടെ ഞാന്‍ ഒന്ന് ഓടിച്ചു നോക്കുകയും ചെയ്ത്. ഇവിടെ എഴുതുന്ന രീതി താങ്കളുടെ ഇസ്ലാം മത്തിലൂടെ കിട്ടിയതാണെന്നറിഞ്ഞതില്‍ പെരുത്തു സന്തോഷം. ഇതു തന്നെ എവിടെയും ആവര്‍ത്തിക്കാന്‍ ഖുറാന്‍ തന്നെ താങ്കളെ അനുഗ്രഹിക്കട്ടെ എന്നും ആശംസിക്കുന്നു.

സാധാരണക്കാരന്‍ said...

താങ്കള്‍ മതത്തിന്റെ കാര്യം ഇവിടെ പറയണ്ട കാര്യം ഇല്ലായിരുന്നു. ഈസ്ലാമിനോട് താങ്കള്ക്കു അല്പം സഹിഷ്ണുതയുണ്ടന്നു തോന്നുന്നു. കത്തോലിക്കാമ്തത്തേക്കുറിച്ചും അവരുടെ പുരോഹിതരേക്കുറിചും ജുഹുപ്സാവഹമായ രീതിയില്‍ എഴുതുന്നതുപോലെ ഈസ്ലാമിനെക്കുരിച്ച് എഴുതാതിരുന്നതു നന്നായി.

kaalidaasan said...

സാധരണക്കാരാ,

മതത്തേക്കുറിച്ച് പറയുന്നതില്‍ ഒരപാകതയുമില്ല. മതം ഇനത്തെ ഇന്‍ ഡ്യയില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്. രഷ്ട്രീയപ്പാര്‍ട്ടികള്‍ വരെ മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. എനിക്ക് എല്ലാ മതത്തോടും സഹിഷ്ണുതയുണ്ട്. അത് മത നേതാക്കളോട് എന്നു തങ്കള്‍ വയിച്ചു മനസിലാക്കുന്നത് എന്റെ കുറ്റമല്ല.

കത്തോലിക്കാ മതത്തേക്കുറിച്ച് ഞാന്‍ ഒരിടത്തും എതിരായി ഒന്നും പറഞ്ഞിട്ടില്ല. കത്തോലിക്കാ മതത്തിലെ ചില നേതക്കളേക്കുറിച്ചും അവരുടെ പ്രവര്‍ത്തികളേക്കുറിച്ചുമാണു ഞാന്‍ വിമര്‍
ശിച്ചത്. കത്തോലിക്കാ സഭ ഉള്‍പ്പെടുന ക്രൈസ്തവ സഭകള്‍ കേരളത്തിലെ സേവന രം ഗങ്ങളില്‍ നടത്തിയിട്ടുള്ളതും നടത്തുന്നതുമായ പ്രവര്‍ത്തികള്‍ വളരെ ശ്ലാഘനീയമാണ്. ഭൂരിഭാഗം വൈദികരും കന്യാസ്ത്രീകളും നിസ്തുലമായ സേവനം നടത്തുന്നവരാണ്. എന്നു കരുതി അവരിലെ ചിലര്‍ ചെയ്യുന്നതൊക്കെ വിമര്‍ശനത്തിനതീതമല്ല.

കത്തോലിക്കാമതത്തേക്കുറിച്ചോ അവരുടെ പുരോഹിതരേക്കുറിച്ചോ ഞാന്‍ ഒരുജുഹുപ്സാവഹമായ രീതിയിലും ‍ എഴുതിയിട്ടില്ല. മുസ്ലിം പുരോഹിതര്‍ കത്തോലിക്കാ മത നേതക്കളെപ്പോലെ വ്യവസ്ഥാപിത ഭരണകൂടത്തിനെതിരെ വെല്ലുവിളികല്‍ നടത്തിയാല്‍ ,അവര്‍ക്കെതിരെയും ഞാന്‍ എഴുതും .

George Andrews Moolekary said...
This comment has been removed by the author.