Friday 30 October 2009

പുതിയ വിയറ്റ്നാം ???

മാത്യു ഹോ മുന്‍ അമേരിക്കന്‍ സൈനികനും അഫ്ഘാനിസ്ഥാനിലെ സബൂള്‍ പ്രവിശ്യയിലെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനും ആയിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം നാലുപേജുള്ള ഒരു രാജിക്കത്ത്  അമേരിക്കന്‍ വിദേശകാര്യ വകുപ്പിനു നല്‍കി. അത് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലച്ചു. അഫ്ഘാനിസ്ഥാനില്‍ സേവനമനുഷ്ടിച്ചവരില്‍ ആദ്യമായി രാജിവക്കുന്ന ഉദ്യോഗസ്ഥനാണദ്ദേഹം. അദ്ദേഹത്തിന്റെ രാജിക്കത്തിലെ പ്രസക്തമായ ഭാഗം ഇതാണ്.

"I have lost understanding of and confidence in the strategic purposes of the United States' presence in Afghanistan. I have doubts and reservations about our current strategy and planned future strategy, but my resignation is based not upon how we are pursuing this war, but why and to what end."



ലക്ഷ്യത്തേക്കുറിച്ച് ധാരണയില്ലാതെ യുദ്ധം ചെയ്താല്‍ വിജയിക്കാന്‍ പ്രയാസമാണ്. മുസ്ലിം തീവ്രവാദമെന്നത് ഒരു മൂര്‍ത്തമായ സംഗതിയല്ല. അതുകൊണ്ട് അതിനെതിരെ ഒരു തുറന്ന യുദ്ധം എന്നത് ഒരിക്കലും വിജയം വരിക്കാന്‍ സാധ്യതിയില്ലാത്ത യുദ്ധവും.

ലോകത്തിന്റെ നിര്‍ഭാഗ്യം കൊണ്ട് അമേരിക്കന്‍ പ്രസിഡണ്ടായ ബുഷ് കുട്ടിച്ചോറാക്കിയ ചെയ്ത ഒരു ലോക ക്രമമാണ്, പ്രസിഡണ്ട് ഒബാമക്കു കിട്ടിയത്. ഭീമമായ കടക്കെണിയും മാന്ദ്യവും കൊണ്ട് തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് നീങ്ങുന്ന ഒരു സമ്പദ് വ്യവവസ്ഥയാണദ്ദേഹത്തിനു ബുഷില്‍ നിന്നും കൈമാറി കിട്ടി. കൂടെ ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത രണ്ടു യുദ്ധങ്ങളും ബോണസായി കിട്ടി. ലോകസമാധാനത്തിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തില്ല എങ്കിലും ഒരു പ്രോത്സാഹന സമ്മാനമെന്ന നിലയില്‍ നോബല്‍ പുരസ്കാരം ഒബാമക്ക് നല്‍കപ്പെട്ടു. ഒരു പക്ഷെ ലോകത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവാടാതിരിക്കാനായിരിക്കാം അത് നല്‍കപ്പെട്ടത്. 


അഫ്ഘാനിസ്ഥാനെ ആക്രമിക്കാന്‍ ബുഷിനുണ്ടായിരുന്ന ന്യായീകരണം , അമേരിക്കയെ ആക്രമിച്ച അല്‍ ഖയിദ അഭയം തേടിയ രാജ്യത്തെ ആക്രമിച്ചു, എന്നതായിരുന്നു. ചരിത്രത്തില്‍ നിന്നും ഒരു പാഠവും പഠിക്കാതെ നടത്തിയ എടുത്തു ചാട്ടമായിരുന്നു അത്. പക്ഷെ ഇറാക്കിനെ ആക്രമിക്കാന്‍ ഒരു ന്യായീകരണവുമില്ലായിരുന്നു. അമേരിക്കയിലെ ഇസ്രായേല്‍ ലോബിയുടെ താല്‍പ്പര്യം മാത്രമായിരുന്നു പ്രധാനമായും അതിനു പിന്നില്‍. കൂടെ എണ്ണയുടെ ആകര്‍ഷണവും. മുസ്ലിം ലോകത്തെ ഏറ്റവും മതനിരപേക്ഷമായ രാജ്യമായിരുന്നു ഇറാക്ക്. മതതീവ്രവാദികള്‍ക്ക് കാലുകുത്താന്‍ സദ്ദാം ഹുസ്സയിന്‍ ഒരവസരവും കൊടുത്തിരുന്നില്ല അവിടെ. ഇന്ന് മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ലോക കേന്ദ്രമായി അത് മാറി.

അഫ്ഘാനിസ്ഥാന്റെ അറിയപ്പെടുന്ന ചരിത്രത്തിലിന്നു വരെ അത് ഒരു ഏകീകൃത ഭരണത്തിനു കീഴില്‍ ആയിരുന്നില്ല. ഗ്രീക്ക്‌  ചക്രവര്‍ത്തി അലക്സാണ്ടറുടെ കാലം മുതല്‍ പലരും ആ രാജ്യം കീഴടക്കിയിട്ടുണ്ടെങ്കിലും, സ്ഥിരതയുള്ളതും, രാജ്യം മുഴുവനും അധികാരം പ്രയോഗിച്ചതുമായ ഒരു ഭരണം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. 1747 ല്‍ ഒരു രാജ്യം എന്ന പേരില്‍ പുനരേകീകരിക്കപ്പെട്ട അഫ്ഘാനിസ്ഥാനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പലരും ശ്രമിച്ചിട്ടും പരാജയപ്പെട്ടു. രാജ്യത്തെ സിംഹ ഭഗവും എന്നും യുദ്ധ പ്രഭുക്കളുടെ കീഴിലായിരുന്നു. സോവിയറ്റ് പിന്തുണയോടെയുള്ള ഭരണം ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. ആ ഭരണത്തിനെതിരെ ഒളിപ്പോര്‍ നടത്തിയവരാണ്, പിന്നീട് അധികാരത്തിലെത്തിയ മുസ്ലിം തീവ്രവാദികള്‍. ഇവര്‍ക്ക് സര്‍വ്വ വിധ പിന്തുണയും നല്‍കിയത് അമേരിക്കയായിരുന്നു. അവരുടെ അംഗീകാരത്തോടെ ആദ്യം മുജാഹിദിനുകളും പിന്നീട് താലിബനും അവിടെ അധികാരം പിടിച്ചെടുത്തു. മുജാഹിദിനെ പുറത്താക്കി അധികാരം പിടിച്ചടക്കിയ തലിബന്‍ ഭരണം ആരംഭിച്ചതു തന്നെ ജയിലിലായിരുന്ന നജീബുള്ളയെ പരസ്യമായി തൂക്കിലേറ്റിക്കൊണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ ഭരിച്ച കമ്യൂണിസ്റ്റു സര്‍ക്കാരിനെ പുറത്താക്കാന്‍ എല്ലാ പിശാചുക്കളെയും സഹായിച്ച അമേരിക്ക പിന്നിടവിടേക്കു തിരിഞ്ഞു നോക്കിയില്ല. അന്ധകാരത്തില്‍ നിന്നും ഘോരാന്ധകാരത്തിലേക്കു പിന്‍തിരിഞ്ഞു നടന്ന ആ രാജ്യം ഒരു ശരാശരി അമേരിക്കാരന്റെ ചിന്താമണ്ഠലത്തില്‍ ഒരിക്കലും ഇടം കണ്ടെത്തിയിരുന്നില്ല. 2001 സെപ്റ്റംബര്‍ 11 നു ശേഷം ഇന്നു വരെ ആ രാജ്യം എല്ലാ അമേരിക്കക്കാരന്റെയും ചിന്താമണ്ഠലത്തില്‍ കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവായി, വേദനയായി, നീറിക്കൊണ്ടിരിക്കുന്നു. ഇനിയുമേറെ വര്‍ഷങ്ങളോളം അത് തുടരും.

ആദ്യകാലങ്ങളില്‍ അമേരിക്കയുടെ സഹയത്രികനായിരുന്ന ബിന്‍ ലാദന്‍, തന്റെ താവളം അഫ്ഘാനിസ്ഥാനിലേക്കു മാറ്റിയതും അമേരിക്കയെ പ്രധാനശത്രുവായി കണ്ടു തുടങ്ങിയതും പില്‍ക്കാല ചരിത്രം. അമേരിക്കയെ അവരുടെ മണ്ണില്‍ ആദ്യമായി ആക്രമിക്കാന്‍ ധൈര്യം കാണിച്ച അല്‍ ഖയിദയെ അമര്‍ച്ച ചെയ്യാനായി അമേരിക്ക ആരംഭിച്ച യുദ്ധം 8 വര്‍ഷങ്ങള്‍ക്കപ്പുറവും ലക്ഷ്യം കാണാതെ തുടരുന്നു.

അഫ്ഘാനിസ്ഥാനിലെ യുദ്ധപ്രഭുക്കളുടെ താലിബനെ സഹായത്തോടെ  പാകിസ്ഥാന്‍     അതിര്‍ത്തിയിലേക്ക് അമേരിക്കക്കു തുരത്താനായെങ്കിലും, അവര്‍ പുര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതായാണു കാണുന്നത്.

സമയം ​നിശ്ചലമായ ഒരിടം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് അഫ്ഘാനിസ്ഥാനാണ്. അവിടത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്നും ഏഴാം നൂറ്റാണ്ടിലെ അവസ്ഥ കാണാം. അമേരിക്ക ആഘോഷപൂര്‍വ്വം കുടിയിരുത്തിയ ഹമീദ് കര്‍സായ് കാബൂളിനു ചുറ്റം ​മാത്രം അധികാരമുള്ള ഒരു നാട്ടുരാജാവാണിന്നും. കര്‍സായിയെ മാറ്റി ആരു വന്നാലും ഈ അവസ്ഥക്കു മാറ്റം വരില്ല.

അഫ്ഘാനിസ്ഥാനിലെ സമ്പദ് ഘടനയുടെ വിശ്വസിക്കാവുന്ന ഏക ഘടകം മയക്കു മരുന്നു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കറുപ്പു കൃഷിമാത്രമാണ്. 4 ബില്ല്യണ്‍ ഡോളറിന്റെ വിറ്റുവരവുള്ള ഒരു വ്യാജ വ്യവസായത്തിന്റെ ആണിക്കല്ലാണീ കൃഷി. അധോലോക രാജാക്കന്‍മാര്‍ അമേരിക്കന്‍ തെരുവുകളില്‍ വിറ്റഴിക്കുന്ന മയക്കു മരുന്നിന്റെ നല്ല ഒരു ശതമാനം അഫ്ഘാനിസ്ഥാനില്‍ നിന്നും വരുന്നതാണ്. ഈ വിപത്തിനെ ഒരു പരിധി വരെ തടയന്‍ ശ്രമിച്ചത് താലിബനായിരുന്നു. പക്ഷെ ഇനിപ്പോള്‍ താലിബന്റെ ഏറ്റവും വലിയ വരുമാനം ഈ കറുപ്പു കൃഷിയായി മാറി.

സാധാരണ അഫ്ഘാനികള്‍ക്ക് രണ്ടു തൊഴിലേ ചെയ്യാനുള്ളു. ഒന്നുകില്‍ കറുപ്പു കൃഷി ചെയ്യുക. അല്ലെങ്കില്‍ ഏതെങ്കിലും സേനയില്‍ ചേരുക, സര്‍ക്കാരിന്റെയോ, യുദ്ധപ്രഭുക്കളുടെയോ താലിബന്റെയോ.

ഇന്നത്തെ അഫ്ഘാനിസ്ഥാന്‍ ശരിക്കും ഒരു നരകമാണ്. താലിബന്‍ ഭരിച്ചിരുന്ന കാലത്ത് ഏഴാം നൂറ്റണ്ടിലെ പ്രാകൃത ഇസ്ലാമിക് നിയമെങ്കിലുമുണ്ടായിരുന്നു. ഇന്ന് ഒരു നിയമവും അവിടെയില്ല. ഇന്ന് അവിടെ യുദ്ധം ചെയ്യുന്ന നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്ക്, എന്തിനു വേണ്ടിയാണവിടെ യുദ്ധം ചെയ്യുന്നതെന്ന് ഒരു നിശ്ചയവുമില്ല. ഹമീദ് കഴ്സായ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബുഷ് പറഞ്ഞത് അവിടെ ജനാധിപത്യം വിജയം വരിച്ചു എന്നായിരുന്നു. ഇന്ന്  ബുഷ് പോലും ആ വിഡ്ഡിത്തം പറയുമെന്നു തോന്നുന്നില്ല. ഇത്ര പ്രാകൃതവും ഭയാനകവുമായ ഒരു സ്ഥലത്ത് ജനാധിപത്യം നടപ്പാക്കാനാകും എന്നു പറയുന്നവരെ ആരും അത്ഭുതത്തോടെയേ നോക്കൂ.

ഫ്രാന്‍സും ജര്‍മ്മനിയും ഇംഗ്ളണ്ടും അവിടെ ചെലവാക്കിയ ബില്ല്യണുകള്‍ വെറുതെയായി എന്നു കരുതുന്നവരാണ്. പക്ഷെ അമേരിക്ക അങ്ങനെ കരുതുന്നില്ല. ഇറാക്കിലെ അമേരിക്കന്‍ ഇടപെടല്‍ വേണ്ടിയിരുന്നില്ല എന്നു പറഞ്ഞ ഒബാമ, പക്ഷെ അഫ്ഘാനിസ്ഥാനില്‍ ചിന്തിക്കുന്നത് മറ്റൊന്നാണ്. അവിടേക്കു കൂടുതല്‍ സഹായങ്ങളും കൂടുതല്‍ സേനകളെയും അയക്കാനാണദ്ദേഹം ഉദ്ദേശിക്കുന്നത്.

ഒബാമ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രം യാതൊരര്‍ത്ഥത്തിലുമൊരു രാഷ്ട്രമേ അല്ല, ഗിരിവര്‍ഗക്കാരുടെ ഒരു കൂട്ടമാണ്. അത് കഷണങ്ങളയി വിഭജിക്കപ്പെട്ട പരാജയപ്പെട്ട ഒന്നാണ്. അവിടെ ഭരിക്കുന്നത് കഴിവു കെട്ട, അഴിമതിയില്‍ മുങ്ങിയ, അഫ്ഘാന്‍ ജനതയുടെ വളരെ ചെറിയ ഒരംശത്തിന്റെ പിന്തുണയുള്ള ഒരു സര്‍ക്കാരാണ്. ശത്രു എളുപ്പത്തില്‍ വഴുതിപ്പോകുന്നതും പാകിസ്ഥാനില്‍ നിഷ്പ്രയാസം ​സംരക്ഷിക്കപ്പെടുന്നവരും ആണ്. ഇതില്‍ നിന്നും  അമേരിക്കക്കു രക്ഷപ്പെടുക എളുപ്പമല്ല. വിയറ്റ്നാമില്‍ അമേരിക്ക യുദ്ധം ചെയ്ത വിയറ്റ് കോംഗുകള്‍ വിയറ്റ്നാമിനപ്പുറം അമേരിക്കയെ അക്രമിക്കില്ലായിരുന്നു. അഫ്ഘാനിസ്ഥാനിലെ സ്ഥിതി വിഭിന്നമാണ്. അമേരിക്കക്കുള്ളില്‍ ചെന്ന് അമേരിക്കയെ ആക്രമിക്കാന്‍ തന്റേടം കണിച്ചവരാണ്, അഫ്ഘാനിസ്ഥാനില്‍ പയറ്റുന്നവര്‍.

അമേരിക്ക വിയറ്റ്നാമില്‍ പരാജയപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയാണിപ്പോള്‍ അഫ്ഘാനിസ്ഥാനില്‍. നേറ്റോ സഖ്യരാഷ്ട്രങ്ങളുടെ സമ്പത്തിക സൈനിക സഹായം കൊണ്ടു മാത്രം അധികാരത്തിലിരിക്കുന്ന, അഴിമതിയില്‍ ആകെ മുങ്ങിയ ഒരു സര്‍ക്കാര്‍. സാധാരന  ജനങ്ങള്‍ ഭയക്കുന്ന ഒരു സര്‍ക്കാരാണവിടെ. എപ്പോഴാണവരെ സര്‍ക്കാരിന്റെ ഏജന്റുമര്‍ അമേരിക്കന്‍ സേനക്കേല്‍പ്പിച്ചു കൊടുക്കുന്നതെന്ന ഭീതിയിലാണവര്‍ ജീവിക്കുന്നത്. താലിബന്‍ ഭരണം ഇഷ്ടമില്ലാതിരുന്ന അഫ്ഘാനികള്‍, 2002 ല്‍ അമേരിക്കന്‍ സേനയെ വരവേറ്റവര്‍, എല്ലാം ഇന്നമേരിക്കന്‍ സേനയെ വെറുക്കുന്നു. വിയറ്റനാമില്‍ സംഭവിച്ചതും അതായിരുന്നു. ലോകത്തെ 93% കറുപ്പ് ഉത്പാദിപ്പിക്കുന്ന അഫ്ഘാനിസ്ഥാനില്‍ താലിബാന്, വിയറ്റ് കോംഗുകള്‍ക്കില്ലാതിരുന്ന ഒരു മെച്ചമുണ്ട്. ഈ കൃഷിയില്‍ നിന്നും കൃത്യമായി കിട്ടുന്ന വരുമാനം. 

രാജ്യത്തിന്റെ 72% താലിബന്‍ നിയന്ത്രണത്തിലാണ്. ജനങ്ങളെ  കയ്യിലെടുക്കാന്‍ ചില വിദ്യകളും അവര്‍ ചെയ്യുന്നുണ്ട്. ഭരണത്തിലായിരുന്നപ്പോള്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍ അനുവദിക്കാതിരുന്ന അവര്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍ അനുവദിക്കുന്നു.
അമേരിക്കയില്‍ ‍ യുദ്ധ ലോബിപോലെ തന്നെ ശക്തമാണവിടത്തെ മയക്കു മരുനു മാഫിയയും.  ഈ രണ്ടും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് ഈ യുദ്ധത്തിലൂടെ പണം വാരുന്നു. പ്രതിബാദ്ധതയുള്ള ഒരു സര്‍ക്കാര്‍ അഫ്ഘാനിസ്ഥാനില്‍ അധികാരത്തില്‍ വന്നാല്‍ കറുപ്പു കൃഷി അവസാനിക്കാനോ കുറഞ്ഞ പക്ഷ ഗണ്യമായി കുറയാനോ ഇടയാകും. അത് ഈ മാഫിയകള്‍ അനുവദിക്കില്ല. അതുകൊണ്ട് ഈ യുദ്ധം നീളാനും അമേരിക്കയുടെ സമ്പൂര്‍ണ്ണ പരാജയത്തില്‍ കലാശിക്കാനുമാണു സാധ്യത.

 ഇവരെ ശക്തമായി പിന്തുണച്ച് യഹൂദ ലോബിയും ഉണ്ട്. മുസ്ലിം തീവ്രവാദികള്‍ക്കെതിരെ ആരു യുദ്ധം ചെയ്താലും യുദ്ധം ചെയ്യുന്നവരെയും അതിനു സമ്മര്‍ദ്ദം ചെലുത്തുന്നവരെയും പിന്തുണക്കുക എന്നതാണല്ലോ അവരുടെ നയം, സംഘപരിവാരിനേപ്പോലെ.

പ്രസിഡണ്ട് ഒബാമ, കൂടുതല്‍ സേനയെ അഫ്ഘാനിസ്ഥാനിലേക്കയക്കാനുള്ള സമ്മര്‍ദ്ദത്തിലാണിപ്പോള്‍. അഫ്ഘാനിസ്ഥാനിലെ ഭൂരിഭാഗം വരുന്ന പാഷ്തൂണ്‍ വിഭാഗക്കാരാണ്, താലിബനെയും കൂട്ടാളികളെയും സംരക്ഷിക്കുന്നത്. വിയറ്റ്നാമിലെ സാധാരണക്കാര്‍ വിയറ്റ് കോംഗുകളെ സംരക്ഷിച്ചപോലെ. പാഷ്തൂണ്‍ വിഭാഗം പാക്കിസ്താനും അഫ്ഘാനിസ്ഥാനുമിടയിലെ കൃത്യമായി തിരിക്കാത്ത അതിര്‍ത്തിക്കിരുപുറം ജീവിക്കുന്നവരാണ്. കൂടുതല്‍ സേന, വ്യാപകമായ യുദ്ധം എന്നു പറഞ്ഞാല്‍, പാകിസ്താനിലെ പഷ്തൂണികളെയും സജീവമായി ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരിക എന്നാണ്. എന്നു വച്ചാല്‍ അഫ്ഘാനിസ്താനോടൊപ്പം പാകിസ്ഥാനും ശിഥിലമാകുക എന്നാണത്. ഇന്‍ഡ്യ താലിബനെ സഹായിക്കുന്നു എന്നു പാകിസ്ഥാന്‍ ആരോപിക്കുന്നതിന്റെ മനശാസ്ത്രം ഇതു മുന്നില്‍ കണ്ടാണ്.

യുദ്ധത്തിനെതിരെ നിലകൊണ്ട ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സാംസ്കാരിക നായകരുടെയും പൂര്‍ണ്ണ പിന്തുണ പ്രസിഡണ്ടു തെരഞ്ഞെടുപ്പില്‍ ഒബാമക്കുണ്ടായിരുന്നു. കൂടുതല്‍ സേനയെ അഫ്ഘാനിസ്ഥാനിലേക്കയച്ചാല്‍ ഇവരുടെ എതിര്‍പ്പ് അദ്ദേഹം നേരിടേണ്ടി വരും. ഇസ്രായേലിനു വേണ്ടി, ഇറാക്കില്‍ ഇടപെട്ടതിനെ ഒബാമ എതിര്‍ത്തിരുന്നു. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുന്നത് അഫ്ഘാനിസ്ഥാനിലാണ്.

ലോകസമാധാനത്തിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നിട്ടും, നോബല്‍ പുരസ്കാരം ഒരു പ്രോത്സാഹനമെന്ന നിലയില്‍ നേടിയ ഒബാമ മറ്റൊരു ലിന്‍ഡണ്‍ ബി ജോണ്‍സണായി അവസാനിക്കുമോ അതോ ശക്തമായ നിലപാടെടുത്ത് മറ്റൊരു ജോണ്‍ എഫ് കെന്നഡി ആകുമോ?

Tuesday 27 October 2009

ചരിത്രാതീതകാലത്തിന്റെ തിരുശേഷിപ്പ്

1935 ഇന്‍ഡ്യന്‍ ചരിത്രത്തിലെ ഏറ്റവും പുരോഗമാത്മകമായ വര്‍ഷമാണ്. ആ വര്‍ഷമാണ്, ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു താള്, കീറിമാറ്റപ്പെട്ടത്. സഹസ്രാബ്ദങ്ങളോളം ദൈവത്തിന്റെ മുഖം മറച്ചിരുന്ന അധാര്‍മ്മികതയുടെ തിരശീല അന്ന് വലിച്ചു മാറ്റിയതിന്റെ മുഴുവന്‍ ബഹുമതിയും തിരുവിതാംകൂര്‍ മഹാരാജവിനായിരുന്നു. അതിന്റെ അലകള്‍ ഭാരതം മുഴുവന്‍ അലയടിച്ചു. പക്ഷെ ആ അലമാലകളില്‍ നിന്നും മാറിനിന്ന ചില തുരുത്തുകളുണ്ടായിരുന്നു, മനുഷ്യരെയും ദൈവങ്ങളെയും കൊഞ്ഞനം കാണിച്ചു കൊണ്ട്.

ദൈവത്തിന്റെ ഏതെങ്കിലും അവയവത്തില്‍ നിന്നും ജനിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കോടിക്കണക്കിനു മനുഷ്യര്‍ ക്ക് ദേവാലയത്തില്‍ പ്രവേശിക്കുന്നതൊനോ, ദൈവത്തിന്റെ പ്രതിമയെ ആരാധിക്കുന്നതിനോ അനുവദമുണ്ടായിരുന്നില്ല സഹസ്രാബ്ദങ്ങളോളം.









1935 ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ ഇന്‍ഡ്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. പക്ഷെ ചില ക്ഷേത്രങ്ങള്‍ ദളിതര്‍ക്ക് പിന്നെയും അപ്രാപ്യമായിരുന്നു. അതു പോലെയുള്ള ഒരു ക്ഷേത്രമാണ്, 100 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള, തമിഴ് നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള ചെട്ടിപുലത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം. അവിടത്തെ ദളിതരെ ഈ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഇത്ര നാളും ഉയര്‍ന്ന ജാതിക്കാര്‍ തയ്യാറായിരുന്നില്ല.

അടുത്തകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ നടത്തിയ ശ്രമങ്ങള്‍ ക്ഷേത്രാധികാരികള്‍ പരജയപ്പെടുത്തി..  സെപ്റ്റംബര്‍ 30ന്, ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാനായി ഉയര്‍ന്ന ജാതിക്കാര്‍ ക്ഷേത്രം പൂട്ടിയിട്ടു. പൂട്ടു പൊളിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 14ന്, വീണ്ടും ദളിതര്‍ മറ്റൊരു ശ്രമം നടത്തി. അത് ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ കല്ലേറിലും പിന്നീട് പോലീസ് ലാത്തി ചര്‍ജ്ജിലും കലാശിച്ചു. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സി പി എം, ഒക്ടോബര്‍ 30നകം ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും ബലമായി നവംബര്‍ 2 ന്, ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 26ന്, ബന്ധപ്പെട്ടവരെല്ലാം കൂടി ആലോചിച്ച് ഒരു തിരുമാനത്തിലെത്തുകയും 27ന്, ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  ക്ഷേത്രത്തിലെത്തിയ ദളിതരെ മറ്റു വിശ്വാസികള്‍ സ്വീകരിച്ചു.


പോലീസും മറ്റധികാരികളും ദളിതര്‍ക്ക്  വേണ്ട എല്ലാ സഹായങ്ങളും നല്‍കി. കുറെ ദിവസത്തേക്ക് അവിടെ പോലീസുകാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കുകയും ചെയ്യും.

100 വര്‍ഷങ്ങളോളം നിഷേധിക്കപ്പെട്ട ഒരവകാശം ദളിതര്‍ നേടിയെടുത്തു. ഇനിയും ഇന്‍ഡ്യയില്‍ ചിലയിടങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നില്ല. അവിടെയും അവര്‍ അവകാശങ്ങള്‍ നേടിയെടുക്കും. സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയും വേണം.

Thursday 22 October 2009

പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍

അമേരിക്കന്‍ ചിന്തകന്‍ ഫ്രാന്‍സീസ് ഫുക്കുയാമ പടിഞ്ഞാറന്‍ രാഷ്ട്രീയ വ്യവസ്ഥയെ വിശേഷിപ്പിക്കാനുപയോഗിച്ച വാക്കുകള്‍ the final form of government എന്നാണ്. പടിഞ്ഞാറന്‍ നാടുകളില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അവസ്ഥയെ Western economic liberalism എന്നാണു വിശേഷിപ്പിക്കപ്പെടാറുള്ളത്. പലരും ഇപ്പോള്‍ പറയുന്നു, ഈ വ്യവസ്ഥിതി final financial order ആണെന്ന്.

Niall Ferguson എന്ന ചരിത്രകാരന്റെ വാക്കുകള്‍ ഇതാണ്. "The financial crisis... has to raise a profound question about the viability of that Washington model, or perhaps more accurately that Wall Street model,"

"The question really is whether an alternative model will take the place of the Western financial model. And of course the prime contender is the model of the People's Republic of China."

പാശ്ചാത്യ മുതലാളിത്ത വ്യവസ്ഥിതിയില്‍ സാമ്പത്തിക മാന്ദ്യം ചില ഇടവേളകളില്‍ ഉണ്ടാകാറുണ്ട്. തീവ്ര മുതലാളിത്ത പിന്തുണക്കാര്‍ ഈ പ്രതിഭാസത്തെ സ്വയം തിരുത്തല്‍ ആയി വ്യാഖ്യാനിക്കാറുമുണ്ട്. പക്ഷെ ആ തിരുത്തലുകളില്‍ വഴിയാധാരമാകുന്നത് അസംഘ്യം ആളുകളുടെ ജീവിതവും.

ഇത്തവണത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങള്‍ പല വേദികളിലും പലരും ചര്‍ച്ച ചെയ്തിട്ടുണ്ട്. ലോകമുതലാളിത്ത വ്യവസ്ഥിതിയുടെ കേന്ദ്രമായ അമേരിക്കയിലെ പൊതു കടം 12 ട്രില്യണ്‍ ഡോളറിനടുത്താണെന്ന് പുതിയ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് Lehman Brothers എന്ന അമേരിക്കന്‍ ബാങ്ക് തകര്‍ന്ന വാര്‍ത്തയാണു ലോകം കേട്ടത്. കൂടെ Merrill Lynch എന്ന ബാങ്കിനെയും AIG എന്ന ഇന്‍ഷുറന്‍സ് സ്ഥാപനത്തെയും അമേരിക്കന്‍ സര്‍ക്കാര്‍ ബില്ല്യണ്‍ കണക്കിനു ഡോളര്‍ കൊടുത്ത് താങ്ങി നിറുത്തി എന്ന വാര്‍ത്തയും.

ഇന്നത്തെ സാമ്പത്തിക മന്ദ്യം ആരംഭിക്കുന്നതിനു വളരെ മുമ്പ്,2005 ല്‍ Goldman Sachs അവരുടെ പ്രസിദ്ധമായ Bric റിപ്പോര്‍ട്ടില്‍ ലോക സാമ്പത്തിക ശക്തികളില്‍ ചൈനക്കുള്ള വലിയ സ്ഥാനം പ്രവചിച്ചിരുന്നു. 2041 ഓടു കൂടി ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഇപ്പോള്‍ ഏതാണ്ട് തീര്‍ച്ചയായി കഴിഞ്ഞു. SEZ കള്‍ 80 % അടച്ചുപൂട്ടുകയും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് നിലച്ചു കഴിഞ്ഞിട്ടും 9% വളര്‍ച്ച ഈ വര്‍ഷമുണ്ടാകുമെന്നാണു ചൈന അവകാശപ്പെടുന്നത്. അത് തെറ്റാകാന്‍ സാധ്യത കാണുന്നില്ല

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലു ബാങ്കുകള്‍ ചൈനയുടേതാണ്. അമേരിക്കന്‍ ട്രഷറിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ചൈനക്കാണ്.  

അമേരിക്കയിലെ തകര്‍ന്നു പോയ ധനകാര്യ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ 700 ബില്ല്യണ്‍ ഡോളറാണു ചെലവഴിച്ചത്. ഇംഗ്ളണ്ടില്‍ 370 ബില്ല്യണ്‍ പൌണ്ടും. ഇന്‍ഡ്യയും പിന്നിലല്ല. ഐ സി ഐ സി ബാങ്കിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ കൊടുത്തത് 1000 കോടി രൂപയാണ്.
 
ഇങ്ങനെ കിട്ടിയ പണം ഈ ധനകാര്യ സ്ഥാനപങ്ങള്‍ എങ്ങനെ ചെലവഴിച്ചു എന്നറിയുന്നത് രസകരമായിരിക്കും. The Guardian  എന്ന പത്രം റിപ്പോര്‍ ട്ട് ചെയ്തതിപ്രകാരം.
 
http://www.guardian.co.uk/business/2008/oct/17/executivesalaries-banking
 
Financial workers at Wall Street's top banks are to receive pay deals worth more than $70bn (£40bn), a substantial proportion of which is expected to be paid in discretionary bonuses.
 
Staff at six banks including Goldman Sachs and Citigroup are in line to pick up the payouts despite being the beneficiaries of a $700bn bail-out from the US government that has already prompted criticism.
 
The sums that continue to be spent by Wall Street firms on payroll, payoffs and, most controversially, bonuses appear to bear no relation to the losses incurred by investors in the banks.
 
In the first nine months of the year Citigroup, which employs thousands of staff in the UK, accrued $25.9bn for salaries and bonuses, an increase on the previous year of 4%. Earlier this week the bank accepted a $25bn investment by the US government as part of its bail-out plan.

At Goldman Sachs the figure was $11.4bn, Morgan Stanley $10.73bn, JP Morgan $6.53bn and Merrill Lynch $11.7bn. At Merrill, which was on the point of going bust last month before being taken over by Bank of America, the total accrued in the last quarter grew 76% to $3.49bn. At Morgan Stanley, the amount put aside for staff compensation also grew in the last quarter to the end of August by 3% to $3.7bn.

Days before it collapsed into bankruptcy protection a month ago Lehman Brothers revealed $6.12bn of staff pay plans in its corporate filings. These payouts, the bank insisted, were justified despite net revenue collapsing from $14.9bn to a net outgoing of $64m.

Much of the anger about investment banking bonuses has focused on boardroom executives such as former Lehman boss Dick Fuld, who was paid $485m in salary, bonuses and options between 2000 and 2007.

Last year Merrill Lynch's chairman Stan O'Neal retired after announcing losses of $8bn, taking a final pay deal worth $161m. Citigroup boss Chuck Prince left last year with a $38m in bonuses, shares and options after multibillion-dollar write-downs. In Britain, Bob Diamond, Barclays president, is one of the few investment bankers whose pay is public. Last year he received a salary of £250,000, but his total pay, including bonuses, reached £36m.

അതമേരിക്കയിലെ കാര്യം. ഇനി ഇംഗ്ളണ്ടിലോ?

http://www.express.co.uk/posts/view/71917/Bail-out-anger-as-fat-cat-bank-chiefs-pocket-730m

BAIL-OUT ANGER AS FAT-CAT BANK CHIEFS POCKET £730M

FAT cat bosses of Britain’s beleaguered banks have pocketed almost £730million in pay and bonuses over the last four years, it was revealed last night.

The massive rewards were enjoyed by a handful of top executives, including the heads of the three banks which have had to be bailed out by the Government with £40billion of taxpayers’ money

Goldman Sachs ബാങ്കിന്റെ Vice Chairman , Lord Griffiths അടുത്തിടെ പറഞ്ഞത്  കേട്ടാല്‍ സുബോധമുള്ള ആരും ലജ്ജിച്ചു പോകും.   അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

http://www.guardian.co.uk/business/2009/oct/21/executive-pay-bonuses-goldmansachs

Public must learn to 'tolerate the inequality' of bonuses, says Goldman Sachs vice-chairman

Speaking to an audience at St Paul's Cathedral in London about morality in the marketplace last night, Griffiths said the British public should "tolerate the inequality as a way to achieve greater prosperity for all".

With public anger mounting at the forecast of bumper bonuses for bankers only a year after the industry was rescued by the taxpayer, he said bankers' bonuses should be seen as part of a longer-term investment in Britain's economy. "I believe that we should be thinking about the medium-term common good, not the short-term common good ... We should not, therefore, be ashamed of offering compensation in an internationally competitive market which ensures the bank businesses here and employs British people," he said.

Figures compiled from the annual reports of the UK’s leading banks and finance companies, found that the basic pay and cash bonuses of senior executives totalled an astonishing £729.3million between 2003 and 2007.
That figure does not include the generous share options, pension arrangements and other benefits handed out to the select few.

Executives at the banks bailed out by the taxpayer – RBS, Lloyds TSB and HBOS – received a combined £122million during that period, including more than £64million in cash bonuses alone.

Chief executive Sir Fred Goodwin, 50, of the Royal Bank of Scotland, received £15.5million, Eric Daniels, 57, of LloydsTSB took home £10.2million, while Andy Hornby, 41, of HBOS pocketed £6.9million.

മലയാളത്തിലെ പ്രസിദ്ധമായ ഒരു പഴം ചൊല്ലാണ്, പുരകത്തുമ്പോള്‍ വാഴവെട്ടുക എന്നത്. പക്ഷെ ഇതുപോലുള്ള വാഴവെട്ടാല്‍ സ്വപ്നത്തില്‍ പോലും ആരും കണ്ടിട്ടുണ്ടാവില്ല.
അമേരിക്കന്‍ നികുതിദായകരുടെ പണം ബില്ല്യണ്‍ കണക്കിനു ചെലവഴിച്ചിട്ടും സമ്പദ് വ്യവസഥ കരകയറുന്ന ലക്ഷണം കാണുന്നില്ല.

ലോകം മുഴുവനും സാമ്പത്തിക വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഈ കുഴിയില്‍ നിന്നും കരകയറുന്നതെങ്ങിനെ എന്നതിനേക്കുറിച്ചാണ്. പലരും പല പരിഹാരങ്ങളും മുന്നോട്ടു വയ്ക്കുന്നു.  അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ സാമ്പത്തിക നിയന്ത്രണങ്ങള്‍ അനിവാര്യമെന്നു പറയുന്നു. എന്നു വച്ചാല്‍ വിപണി എല്ലാം നിയന്ത്രിക്കുന്ന പഴയ അവസ്ഥ ഇനി ഉണ്ടാവില്ല എന്നാണതു സൂചിപ്പിക്കുന്നത്.

Niall Ferguson പറഞ്ഞ  Wall Street Model ലിന്റെ അവസാനമാണോ നമ്മള്‍ കാണാന്‍ പോകുന്നത്?

.

Friday 16 October 2009

നന്ദികേടിന്റെ നീതി ശാസ്ത്രം



അച്ചാര്‍ ഇന്‍ഡ്യക്കാരുടെ അപ്രധാന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നാണ്. തൊടുകറി എന്ന നിലയിലാണത് ഉപയോഗിക്കുന്നത്. സദ്യയുടെ ചട്ടവട്ടങ്ങളിലാണ്, അച്ചാറിനു പ്രാമുഖ്യം ഉണ്ടാകുന്നതും.

മനോഹര്‍ പരിക്കര്‍ ബി ജെ പിയുടെ സമുന്നത നേതാവും മുന്‍ ഗോവ മുഖ്യമന്ത്രിയുമാണ്. അദ്ദേഹം ജനിച്ചത് 1955 ല്‍. ബി ജെ പിയുടെ മുന്‍ രൂപം ജന സംഘം പിറവിയെടുത്തത് 1951 ലും.

നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തല വന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍.  ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.

ജനസംഘത്തിനു നാലു വയസുപ്രായമായപ്പോഴാണ്, പരീക്കര്‍ ജനിച്ചത്. അദ്ദേഹം അടുത്തിടെ ഒരു അച്ചാറിന്റെ ഉപമ പറഞ്ഞു. പരീക്കര്‍ അദ്വാനിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച വാക്കുകളാണ്, കാറിപ്പോയ അച്ചാര്‍ ( Pickle that has turned rancid) എന്നത്. പരീക്കര്‍ ഉപയോഗിച്ച മുഴുവന്‍ വാക്കുകളും ഇതാണ്.

"Pickle tastes good when it is left to mature for a year. But if you keep it for more than two years, it turns rancid..."

 
ബി ജെ പിയുടെ തല മുതിര്‍ന്ന നേതാവും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയുമായ അദ്വാനിയെ ഇതുപോലെ വിശേഷിപ്പിക്കാന്‍ പരീക്കര്‍ തുനിഞ്ഞതെന്തുകൊണ്ടായിരിക്കും? അദ്വാനി, രാഷ്ട്രീയത്തില്‍ വന്നതിനു ശേഷം ജനിച്ച വ്യക്തിയാണു പരീക്കര്‍. കുറച്ചു നാളുകള്‍ക്ക് മുമ്പു വരെ ഉരുക്കു മനുഷ്യന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്വാനി എന്ന അച്ചാര്‍  ഇത്രവേഗം കാറിപ്പോകാന്‍ കാരണം എന്താണ്?

വളരെയധികം അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ഹിന്ദുത്വക്കു വേണ്ടി പോരാടിയ ഈ മുന്നണി പോരാളി ഇത്ര പെട്ടെന്ന് വെറുക്കപ്പെട്ടവനായത് സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു ഫലിതമാണ്. അത്രയധികം നിര്‍ദ്ദയമായിട്ടാണ്, വളരെ കാലം കൂടെ നിന്നിരുന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. അതിലും അത്ഭുതം തോന്നിയത് മറ്റൊന്നാണ്. ശശി തരൂര്‍ പൊക്കിപ്പിടിക്കുന്ന Tvitter Generation  ഈ ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു എന്നതാണ്. കാര്യങ്ങളുടെ നിജ സ്ഥിതി അറിയതെയാണവര്‍ ഇത് ചെയ്യുന്നതും.

രഥമുരുട്ടിയും പള്ളി പൊളിച്ചും വിധ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ പറഞ്ഞും അദ്ദേഹം ഹിന്ദു തീവ്രവാദികള്‍ക്ക് ഇന്‍ഡ്യയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു.


ഈര്‍ക്കിള്‍ പാര്‍ട്ടി ആയിരുന്ന ജന സംഘത്തെ അര നൂറ്റാണ്ടുകൊണ്ട് ഭരണകക്ഷിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്വാനിയായാണ്. രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു. ഏറ്റവും വലിയ കക്ഷിയായാലും ഭരിക്കാന്‍ കഴിയണമെങ്കില്‍ ഒരു മുഖം മൂടി കൂടി ധരിക്കണമെന്ന തിരിച്ചറിവ്, അദ്വാനി ഉള്‍പ്പടെ എല്ലാ ബി ജെ പി നേതാക്കള്‍ക്കും ഉണ്ടായി. അങ്ങനെയാണ്, ബാജ്പായി ഹിന്ദുത്വയുടെ മുഖ മൂടി ആയത്.

തീവ്ര ഹിന്ദുത്വ എന്ന സത്വത്തെ അതി സമര്‍ദ്ധമായി ബാജ്പായി എന്ന മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിക്കാമെന്ന് അദ്വാനിയും കൂടെയുള്ളവരും കരുതി. തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പായ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇടക്കിടക്ക് ഹിന്ദുത്വയെ ബി ജെ പി അശ്ളേഷിക്കാറുണ്ട്. മറ്റാരും തന്നെ അത് അത്ര കര്യമായി ഇപ്പോള്‍ എടുക്കുന്നില്ല, അദ്വാനിയുടെ കസേരയിലിരിക്കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ഒഴികെ.


2005 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ മൊഹമ്മദാലി ജിന്നയെ പുകഴ്ത്തി പറഞ്ഞതിനദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടു. അന്നു  പക്ഷെ പാര്‍ട്ടി നേതക്കളാരും അദ്ദേഹത്തെ കൈവിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം വേണമെന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായത്.

2009 ല്‍ ആ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പല പ്രമുഖരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അതിന്റെ അവസാനത്തെ ഉദാഹരണമാണ്, പരീക്കറിന്റെ വാക്കുകള്‍.

പാര്‍ട്ടിക്കുള്ളിലെ അദ്വാനിയുടെ ധാര്‍മ്മികമായ അധികാരം ഏതാണ്ട് അസ്തമിച്ചു. അദ്ദേഹത്ത്ന്റെ നിഴലില്‍ യുദ്ധം ചെയ്യുകയാണ്, രാജ് നാഥ് സിംഗിനേപ്പോലെയുള്ളവര്‍. ശുഷ്ക മനസ്കനായ രാജ് നാഥ് സിംഗ് പല ഒളിയമ്പുകളും എയ്യുന്നത് അദ്വാനിയുടെ ഈ ധാര്‍മ്മിക ശോഷണത്തിന്റെ നിഴലിലാണ്. രാജസ്ഥാനില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിനു നിയമ സഭയിലെ പ്രതിപക്ഷ നേതാവു രാജിവയ്ക്കണമെന്ന വിചിത്രമായ ആവശ്യം അങ്ങനെ ഉണ്ടായതാണ്.

ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

Tuesday 13 October 2009

ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അടുത്തനാളില്‍ മാധ്യമ വേദികളില്‍ വളരെയധികം ചര്‍ച്ചാ വിഷയമായതാണ്. ശശി തരൂരും അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പല പ്രസ്താവനകളും.

അദ്ദേഹത്തിന്റെ ദൂബായ് സന്ദര്‍ശന വേളയില്‍ നടന്ന ഒരു സംവാദത്തേപ്പറ്റി കൈപ്പള്ളി എന്ന ബ്ളോഗര്‍ എഴുതി.
ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു് സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.

അതിനെ വിമര്‍ശിച്ചു കൊണ്ട് ഉറുമ്പ് എന്ന ബ്ളോഗര്‍ എഴുതിയ ലേഖനത്തില്‍ വന്ന അഭ്യര്‍ത്ഥനയാണ്,

ഒരു പഞ്ചായത്ത് മെംബര് മുതല് എം.പി വരെയുള്ള നമ്മുടെ പ്രതിനിധികള്ക്ക് അവരുടെ അധികാരപരിധിയില് എന്തല്ലാം ചെയ്യാനാവുമെന്ന് ഒരു പൊതുധാരണ ആര്ക്കെങ്കിലുമറിയുമെങ്കില് ദയവ് ചെയ്ത് ഇവിടെ പോസ്റ്റണമെന്ന് അഭ്യര്ത്ഥിക്കുന്നുഎന്നത്.

ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു കൊണ്ട് കേരള ഫാര്‍മറുടെ ഒരു പ്രസ്താവനയാണു ചുവടെ.
തിരുവനന്തപുരത്ത് വല്ലതും തരൂരിന് ചെയ്യാന് കഴിയണമെങ്കില് കോണ്ഗ്രസ് എംഎല്എമാര് ഉണ്ടാവണം. തരൂരിന്റെ ശ്രമത്തില് നടക്കുന്ന ഒരു നല്ലകാര്യവും ഇന്നത്തെ സംസ്ഥാന സര്ക്കാര് നടപ്പിലാക്കാന് അനുവദിക്കില്ല എന്ന് വക്കാലല്ലെങ്കിലും പ്രവര്ത്തിയില് നമുക്ക് കാണാം.

ഇവയുടെ വെളിച്ചത്തില്‍ പഞ്ചായത്തു മെംബര്‍ മുതല്‍ കേന്ദ്ര മന്ത്രി വരെയുള്ളവരുടെ ചുമതലകളേക്കുറിച്ച് എനിക്ക് തോന്നുന്ന അഭിപ്രായങ്ങളാണു ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഒരു സാധാരണ പൌരനായ ഞാന്‍ ജനപ്രതിനിധികളില്‍ നിന്നും പ്രതീക്ഷിക്കുന്നവയാണിത്.

പഞ്ചായത്ത് മെംബര്‍ മുതല്‍ എം.പി വരെയുള്ള നമ്മുടെ പ്രതിനിധികള്‍ക്ക് ഒരു അധികാരവും ഇല്ല. അവര്‍ അധികാരികളല്ല. ജനങ്ങളുടെ പ്രതിനിധികളാണ്. അധികാരമുള്ളത് ഭരിക്കുന്നവര്‍ക്കാണ്. ഭരിക്കുന്നവരേക്കൊണ്ട് അതാതു സ്ഥലത്തെ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും നടപ്പാക്കിക്കുക എന്നതാണു ജനപ്രതിനിധി ചെയ്യേണ്ടത്.

പഞ്ചായത്ത് മെംബര്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന വാര്‍ഡിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. അദ്ദേഹം പ്രതിപക്ഷത്തായാലും വാര്‍ഡിലെ പല കാര്യങ്ങളും നോക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ്, റോഡുകള്‍ നന്നാക്കുക, ഓടകള്‍ ശുചീകരിക്കുക, ചപ്പു ചവറുകള്‍ നിക്കം ചെയ്യുക തുടങ്ങിയവ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നു നോക്കലും നടക്കുന്നില്ലെങ്കില്‍ അത് അധികാരികളേക്കൊണ്ട് ചെയ്യിക്കലും. കൂടുതലായി പഞ്ചായത്തിന്റെ മൊത്തത്തിലുള്ള നയരൂപീകരണത്തില്‍ ഭാഗഭാക്കുകയും പൊതുവായ അവശ്യങ്ങളായ പൊതു ജനാരോഗ്യകേന്ദ്രം , അംഗന്‍ വാടി, സ്കൂളുകള്‍ , കളിസ്ഥലങ്ങള്‍ ഇവയൊക്കെ ഒരുക്കുന്നതിനായി മറ്റ് മെംബര്‍മാരും അധികാരികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിനു വേണ്ടി ബ്ളോക്ക് പഞ്ചായ്ത്ത് , ജില്ലാ പഞ്ചായത്ത് അസംബ്ളി തുടങ്ങിയ ഉന്നത കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തുകയും അവ നടപ്പാക്കി കിട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്വന്തം വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും ആവലാതികള്‍ കേട്ടറിഞ്ഞും അവ പരിഹരിക്കാന്‍ മുന്‍ കൈ എടുക്കുകയും വേണം. സംസ്ഥാന പദ്ധതികള്‍ പഞ്ചായത്തില്‍ ഉത്തരവാദപ്പെട്ടവര്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കലും പളിച്ചകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനുള്ള നടപടികള്‍ ചെയ്യിക്കുകയും വേണം. ഭരണ പക്ഷ മെംബര്‍മാര്‍ ചെയ്യട്ടേ എന്നു പറഞ്ഞ് ഒരു പ്രതിപക്ഷ മെംബറും വീട്ടില്‍ കുത്തിയിരിക്കില്ല. കേരള ഫാര്‍മര്‍ ആശ്വസിക്കുന്ന പോലെ എല്ലാവരും ഒരേ പാര്‍ട്ടിക്കാരായാലേ പ്രവര്‍ത്തിക്കു എന്നു പറഞ്ഞ് ട്വീറ്റും മറ്റുമായി ഇരുന്നാല്‍ അടുത്ത തവണ പഞ്ചായത്തില്‍ പച്ച തൊടില്ല.
 
 
എം എല്‍ എ ആയിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല കുറച്ചു കൂടെ വിപുലമാകും. പഞ്ചായത്ത് മെംബര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതോടൊപ്പം വലിയ ഒരു പ്രദേശത്തിന്റെ കൂടെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ തോളില്‍ വരുന്നു. ഒരു പ്രദേശത്ത് കോളേജ് സ്ഥാപിക്കുക, വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ജലസേചന സൌകര്യങ്ങള്‍ ഒരുക്കുക, സംസ്ഥാന റോഡുകള്‍ വിപുലീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വരും. ഇതിനൊക്കെ വേണ്ടി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുക, സെക്രറ്റേറിയറ്റില്‍ ഫയലുകള്‍ നിക്കാന്‍ നടപടി എടുക്കുക, ഉദ്യോഗസ്ഥന്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പു വരുത്തുക. കൂടുതലായി സംസ്ഥാനത്തിന്റെ നയരൂപീകരണത്തിലും നിയമനിര്‍മ്മാണത്തിലും ഭാഗഭാക്കാകുക. എം എല്‍ എ മന്ത്രിയായാല്‍ ഇക്കാര്യങ്ങളില്‍ കൂടുതലായി സ്വന്തം വകുപ്പിനോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരവും കിട്ടുന്നു. വനം വകുപ്പ് മന്ത്രിയായി എന്നു കരുതി ആലപ്പുഴയില്‍ നിന്നുള്ള എം എല്‍ എ, ഞാന്‍ ഇനി വനം ​വകുപ്പിന്റെ കാര്യം മാത്രമേ നോക്കു, മറ്റു കാര്യങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ കൊടുക്കാനേ എനിക്കാകൂ, ആലപ്പുഴക്കാര്‍ തിരയെണ്ണിക്കോ, എന്നു പറഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടും. അതാണു ജനാധിപത്യം എന്നു പറയുന്നത്.


മന്ത്രിക്ക് വ്യക്തിപരമായി നിയമ സഭാ മണ്ധലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ലെങ്കില്‍, പെഴ്സണല്‍ സ്റ്റാഫിലെ ആരോടെങ്കിലും മണ്ധലത്തിലെയും  ജനങ്ങളുടെയും പ്രശ്നങ്ങള്‍ മനസിലാക്കാനും അവ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവശ്യപ്പെടണം. എന്നിട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണം. അത് മറ്റു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയി കൊണ്ടു വരണം. വ്യക്തിപരമായി അവയില്‍ ഇടപെടണം. അവ നടപ്പിലാക്കിയോ എന്ന് ഉറപ്പു വരുത്തണം.

എം പി ആയിക്കഴിഞ്ഞാല്‍ പ്രവര്‍ ത്തന മേഖല അതിലും വിപുലമാണ്. പഞ്ചായത്ത് മെംബറും എം എല്‍ എയും ചെയ്യേണ്ട കാര്യങ്ങള്‍ ക്കൊപ്പം, സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും നിലകൊള്ളണം. വിമാനത്താവള വികസനം, റെയില്‍വേ വികസനം, ദേശിയ പാതകളുടെ വികസനം,ദേശിയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍,ശാസ്ത്ര സങ്കേതിക സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, സംസ്ഥാനത്തിനു ദോഷകരമായ ദേശിയ നയങ്ങളെ എതിര്‍ക്കല്‍, വനം വകുപ്പും തീരപ്രദേശവും സംബന്ധിച്ച് കേന്ദ്ര അനുമതി ആവശ്യമുള്ള കാര്യങ്ങളില്‍ അത് കിട്ടാന്‍  മറ്റ് എം പി മാരും സംസ്ഥാനത്തു നിന്നുള്ള മന്ത്രി മാരുമായി യോജിച്ച് ഇവക്കു വേണ്ട സമ്മര്‍ദ്ധം ചെലുത്തണം.  ഇതില്‍ കൂടുതലായി രാജ്യത്തിനു വേണ്ട നിയമ നിര്‍മ്മാണതില്‍ പങ്കാളികളാവുക എന്നതും എം പിയുടെ ഉത്തരവാദിത്തമാണ്.

ഇതു കൂടാതെ എം പി മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു പല സമിതികളും അംഗങ്ങളാണ്.

എം പി മന്ത്രിയായാല്‍ പഞ്ചായത്ത് അംഗവും എം എല്‍ എയും ചെയ്യുന്ന കാര്യങ്ങളെക്കൂടാതെ വകുപ്പ് സംബന്ധിച്ച കാര്യങ്ങളും നോക്കണം. മറ്റു വകുപ്പിന്റെ കീഴില്‍ വരുന്ന സ്വന്തം മണ്ധലത്തിലെ കാര്യങ്ങളില്‍ സജീവമായി ഇടപെടണം. മറ്റു വകുപ്പുകളിലെ മന്ത്രിമാരുമായി മണ്ധലത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം. വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യണം. എന്റെ അധികാര പരിധിയില്‍ പെട്ടതല്ല. എനിക്കൊന്നും ചെയ്യാനാകില്ല എന്നൊക്കെ പറയുന്നത് അപഹാസ്യമാണ്. രാജ്യസഭാംഗമായ എം പിയും മന്ത്രിയും നേരിട്ട് ജനങ്ങളുടെ വോട്ടു നേടി ജയിക്കുന്നില്ല. അവര്‍ ജനങ്ങള്‍ക്ക് പ്രത്യേക വാഗ്ദാനങ്ങളും നല്‍കുന്നില്ല. പക്ഷെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മന്ത്രിയാകുന്ന ഒരു എം പിയുടെ ഉത്തരവാദിത്തം കൂടുതലാണ്. അവര്‍ നേരിട്ട് ജനങ്ങളോട് ഉത്തരം പറയണം.

എങ്ങനെ എം പി മാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മുല്ലപ്പെരിയര്‍ വിഷയം. തമിഴ് നാട്ടില്‍ നിന്നുമിതു വരെ കേന്ദ്രത്തില്‍ പരിസ്ഥിതി, വനം, ജലസേചനം എന്നീ വകുപ്പുകളില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടില്ല എന്നാണെന്റെ അറിവ്. എങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവിടെ നിന്നുള്ള ഡി എം കെ, എ ഡി എം കെ, കോണ്‍ഗ്രസ്, പി എം കെ, എം ഡി എം കെ തുടങ്ങി എല്ലാ പാര്‍ട്ടികളിലും പെട്ട എം പി മാരും മന്ത്രിമാരും ഒറ്റക്കെട്ടായി നിന്ന് അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുകയും അതില്‍ ഇതു വരെ വിജയിക്കുകയും ചെയ്തു.

Friday 9 October 2009

കാണാതെ വിശ്വസിക്കാത്ത തോമാ.

യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെടുത്തി ബൈബിളില്‍ ഒരു പരാമര്‍ശമുണ്ട്. യേശു പ്രത്യക്ഷപ്പെട്ട സമയത്ത് തോമസ് അവിടെ ഉണ്ടായിരുന്നില്ല. മറ്റു ശിഷ്യന്മാര്‍ പറഞ്ഞിട്ടും തോമസിനു വിശ്വാസമായില്ല. യേശുവിനെ നേരിട്ടു കണ്ടാലേ വിശ്വസിക്കൂ എന്ന വാശിയിലായിരുന്നു അദ്ദേഹം.

ആ തോമസിന്റെ അവസ്ഥയിലാണ്, യുവരാജാവു രാഹുല്‍ ഗാന്ധി.




ലോകത്തിലെ ദരിദ്രരില്‍ 50% ഇന്‍ഡ്യയിലാണെന്ന റിപ്പോര്‍ട്ടുകളൊന്നും വിശ്വസിക്കാനുള്ള മണ്ടത്തരമൊന്നും ഈ മഹാപ്രതിഭയുടെ തലമണ്ടയില്‍ ഇല്ല. അതുകൊണ്ട് ദരിദ്രരുടെ ജീവിതവും ദുഖവും ഒന്നാം നൂറ്റാണ്ടിലെ തോമസിനേപ്പോലെ കണ്ടു മാത്രമേ ഈ നൂറ്റാണ്ടിലെ തോമ വിശ്വസിക്കൂ.
 
ഇന്‍ഡ്യയിലെ ദാരിദ്ര്യത്തേക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ടാണു താഴെ.

World Food Programme.

Nearly 50 percent of the world's hungry live in India, a low-income, food-deficit country.

Around 35 percent of India's population - 350 million - are considered food-insecure, consuming less than 80 percent of minimum energy requirements.

Nutritional and health indicators are extremely low. Nearly nine out of 10 pregnant women aged between 15 and 49 years suffer from malnutrition and anaemia.

Anaemia in pregnant women causes 20 percent of infant mortality. More than half of the children under five are moderately or severely malnourished, or suffer from stunting

ഐക്യരഷ്ട്രാസഭയിലെ എക്സ് ഗുമസ്ഥനും ഇപ്പോള്‍ കേന്ദ്ര ട്വിറ്റര്‍ വകുപ്പ് മന്ത്രിയുമായ ശശി തരൂര്‍ അഭിപ്രയപ്പെട്ടതിങ്ങനെയാണ്.

Dr. Shashi Tharoor: Understanding India.

Though we have more dollar billionaires than in any country in Asia — even more than Japan, which has been richer longer — we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line, which in the rural areas is 360 rupees a month, or thirty cents a day – in other words, a line that’s been drawn just this side of the funeral pyre.

Where paradoxes reign supreme

And yet, clichés are clichés because they are true, and the paradoxes of India say something painfully real about our society.

The paradoxes go well beyond the nature of our entry into the 21st century. Our teeming cities overflow while two out of three Indians still scratch a living from the soil. We have been recognised, for all practical purposes, as a leading nuclear power, but 600 million Indians still have no access to electricity and there are daily power cuts even in the nation’s capital.

We seem to find less space in our papers to note that though we have more dollar billionaires than in any country in Asia - even more than Japan, which has been richer longer - we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line of Rs 360 a month, or 30 cents a day - in other words, a line that’s been drawn just this side of the funeral pyre.

ഇനി ഐക്യരാഷ്ട്ര സഭയുടെയും അവിടത്തെ മുന്‍ ഗുമസ്തന്റെയും റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കില്‍, കേന്ദ്ര മന്ത്രി കുമാരി ഷെല്‍ജ ഈ വര്‍ഷം പുറത്തിറക്കിയ ഒരു ഇന്‍ഡ്യന്‍ റിപ്പോര്‍ട്ടുണ്ട്. അത് താഴെ.




 Titled -- ‘India: Urban Poverty Report 2009’ -- Kumari Selja, Minister for Housing and Urban Poverty Alleviation, launched the report. “The pace of urbanization in India is set to increase, and with it, urban poverty and urban slums, despite 62 percent of GDP now being generated in towns and cities,” the minister stated. The report is part of UNDP project supporting the government to evolve a national strategy for urban poor.

http://www.undp.org.in/index.php?option=com_content&view=article&id=540&Itemid=646

Urban India has a high incidence of poverty despite being hailed as an engine of growth and instrument of globalization. Eighty-one million people subsist in urban areas on incomes that are below the poverty line. The pace of urbanization in India is set to increase, and with it, urban poverty and urban slums. However, public policy measures for urban India have lacked focus and proper allocation of funds. There is thus an urgent need at the national level to document the key issues in urban poverty, to assess the tasks at hand, and plan for the future.

http://www.undp.org.in/content/factsheets/PovertyReduction/INDIA-URBAN-POVERTY-REPORT-2009.pdf

INDIA: URBAN POVERTY REPORT 2009

Urban poverty in India remains high, at over 25 percent. Over 80 million poor people live inthe cities and towns of India. (Source: National Sample Survey Organisation’s survey report).This is roughly equal to the population of Egypt.

Poor people live in slums which are overcrowded, often polluted and lack basic civic amenities like clean drinking water, sanitation and health facilities. Most of them are involved in informal sector activities where there is constant threat of eviction, removal, confiscation of goods and almost non-existent social security cover. A substantial portion of the benefits provided by public agencies are cornered by middle and upper income households. 54.71 percent of urban slums have no toilet facility. Most free community toilets built by state government or local bodies are rendered unusable because of the lack of maintenance.

As per the 2001 census, the total urban homeless population is 7, 78,599 people. Delhi had 3.1 percent of the national level, and Bihar and Tamil Nadu had 1.6 percent and 7.3 percent respectively. Many people interviewed chose the streets because paying rent would mean no savings and therefore no money sent back home and hence the street was the only option for them. Their condition is chiefly linked to their lack of adequate shelter. In Delhi, for over a 100,000 homeless people, the government runs 14 night shelters with a maximum capacity of 2,937 people, which is only 3 percent of the homeless people in the city. Outside in the walled city of Delhi, private contractors called thijawalahs rent out quilts (winter) and plastic sheets (monsoon) for five rupees a night. Iron cots are rented for 15 rupees a night. 71 percent said
that they had no friends. In a study of homeless populations, homeless men, women and children in four cities reported that they were beaten by the police at night and driven away from their make-shift homes/shelters.
 
 
മുകളില്‍  പറഞ്ഞിരിക്കുന്ന പ്രകാരം രാഹുല്‍ ഗാന്ധി താമസിക്കുന്ന 10 ജനപഥ് ഉള്‍പ്പെടുന്ന ഡെല്‍ഹി നഗരത്തില്‍ മാത്രം ഇന്‍ഡ്യയിലെ പട്ടണ വാസികളായ ദരിദ്രരില്‍ 3 % താമസിക്കുന്നുണ്ട്.

പക്ഷെ അടുത്തുള്ളതു കാണാന്‍ കണ്ണില്ലാത്ത രാഹുല്‍ ദാരിദ്ര്യം തേടിപ്പോയത് ഉത്തര്‍ പ്രദേശിലെ ദളിതന്റെയും ആദിവാസികളുടെയും അടുത്തേക്കാണ്.

ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായത്തില്‍ പണത്തിന്റെയും ഭക്ഷണത്തിന്റെയും കുറവാണ്, ഇന്‍ഡ്യയിലെ ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ എന്നാണു പറഞ്ഞിരിക്കുന്നത്. ഇതല്ലാതെ ഇനി വേറെ എന്തു കാരണമാണ്, ഈ ദാരിദ്ര്യത്തിന്റെ പിന്നിലെന്നറിയാനാണോ ഇദ്ദേഹം ദളിതന്റെ കുടിലില്‍ അന്തിയുറങ്ങുന്നത്?




ദളിതരുടെ കുടിലില്‍ അന്തിയുറങ്ങുന്നത് ദരിദ്രരുടെ അവസ്ഥ നേരിട്ട് മനസിലാക്കാനാണത്രെ. രാഹുലിന്റെ വാക്കുകള്‍.

"ദരിദ്രരുടെ വീടുകള്‍ തേടിയാണ് ഞാന്‍ പോകുന്നത്. അല്ലാതെ ദളിത് വീടുകള്‍ തേടിയല്ല യാത്ര. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ , അനുഭവങ്ങള്‍ , അവരുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കലാണ് പ്രധാനം. ഞാന്‍ ഓരോ സംസ്ഥാനത്ത് ചെല്ലുമ്പോഴും എന്നെ ദരിദ്രരുടെ വീടുകളില്‍ കൊണ്ടുപോകണമെന്നാണ് ഞാന്‍ പാര്‍ ട്ടിക്കാരോട് ആവശ്യപ്പെടുന്നത്. അത്തരം ഇടങ്ങളില്‍ ചെല്ലുമ്പോഴും അവരുടെ ജാതി ഞാന്‍ ചോദിക്കാറില്ല. അവരുടെ ജീവിത പ്രശ്നങ്ങള്‍ മാത്രമാണ് എന്റെ ഉത്ക്കണ്ട. ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്.ജാതി സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ പഠനങ്ങള്‍ എന്റെ ജീവിതാവസാനംവരെ തുടരുകയും ചെയ്യും"-

ദരിദ്രരേക്കുറിച്ച് പഠിക്കാനാണെങ്കില്‍ ഡെല്‍ഹിയിലെ ദരിദ്രരുടെ അടുത്തു പോയാല്‍ മതി. അല്ലാതെ കരിമ്പൂച്ചകളുടെ അകമ്പടിയില്‍ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയില്‍ നിന്നും കൊണ്ടുപോകുന്ന പ്രത്യേക വാഹനത്തില്‍ കഷ്ടപ്പെട്ട് ദരിദ്രരുടെ കുടിലുകള്‍ അന്വേഷിച്ച് ഉത്തര്‍ പ്രദേശിന്റെ വനാന്തര്‍ഭാഗത്തേക്കോ ഇന്‍ഡ്യയുടെ മറ്റു ഭഗങ്ങളിലേക്കോ പോകേണ്ടതില്ല.

കിരീടം തലയില്‍ വന്നു വീഴുന്നതിനു മുമ്പ് പലതും കണ്ടുതന്നെ ബോധ്യപ്പെടാന്‍ ഇറങ്ങിയിരിക്കുന്നു അദ്ദേഹം.

അതിനു വേണ്ടി അഴകിയ രാവണന്റെ വേഷം കെട്ടുന്നു. ആ നാടകങ്ങള്‍ കണ്ട് കണ്ണു മഞ്ഞളിച്ചു പോയ ഒരു ഭക്തന്റെ വാക്കുകള്‍ ഇതാണ്.

ഫാറൂഖ്കോളേജി വിദ്യാര്‍ ത്ഥികളുമായി സംവദിച്ച് മടങ്ങും വഴി പാലാഴി ഒലീവ് ഹോട്ടലിലെ പൊറോട്ടയും കൂടെ പാലും പഞ്ചസാരയും പിന്നെ രണ്ടുകപ്പ് കാപ്പിയും കുടിച്ചു താന്‍ പറയുന്നത് തന്നെ പ്രവര്‍ ത്തിക്കുന്നു എന്നു മറ്റുള്ളവര്‍ ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു! ഹോട്ടലില്‍ കയറിയ ഉടന്‍ കാപ്പിയാണ് ആവശ്യപ്പെട്ടത്. കഴിക്കാന്‍ പൊറോട്ട മാത്രമേയുള്ളൂ എന്ന് കടക്കാര്‍ പറഞ്ഞപ്പോള്‍ ഒരു പൊറോട്ടയാകാം എന്ന് മറുപടി. ഒപ്പം വന്നവര്‍ ക്കും ഓരോ പൊറോട്ടയും കാപ്പിയും നല്‍ കാന്‍ ആവശ്യപ്പെട്ടു. പൊറോട്ടയ്ക്ക് കറിയായി ആവശ്യപ്പെട്ടത് പാലും പഞ്ചസാരയും. എല്ലാം രുചിയോടെ കഴിച്ചശേഷം ഒരു ഗ്ലാസ് കാപ്പികൂടി ആവശ്യപ്പെട്ടു. കാപ്പിയുടെ രുചിയെ പ്രശംസിക്കാനും മറന്നില്ല.

ദരിദ്രര്‍ കഴിക്കുന്ന ഭക്ഷണം പൊറോട്ടയും പാലും പഞ്ചസരയുമാണെന്നത് ഏതായാലും പുതിയ അറിവാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നത് ശശി തരൂരിന്റെ ശൈലിയാണെന്ന് അദ്ദേഹത്തിന്റെ ഭക്തര്‍ പാടി നടക്കുന്നുണ്ടിപ്പോഴും. അതേ ശ്രേണിയില്‍ വരും ദരിദ്രന്റെ ഭക്ഷണം പൊറോട്ടയും പാലും പഞ്ചസാരയുമാണെന്ന പുതിയ സങ്കീര്‍ത്തനവും.

ദരിദ്രരുടെ കുടിലുകള്‍ തേടിയുള്ള ഈ ഭാരതയാത്രയിലെ ഒരു താവളമായിരുന്നു, കേരളവും. കേരളത്തില്‍ വന്ന യുവരാജാവു നടത്തിയ മുകളില്‍ ചേര്‍ത്തിരിക്കുന്ന പ്രസ്താവനയിലെ ചില പരാമര്‍ശങ്ങള്‍ അതിശയകരം തന്നെ.





അദ്ദേഹത്തിന്റെ ചില മൊഴിമുത്തുകള്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യേണ്ടവയാണ്. പ്രത്യേകിച്ചും ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്, എന്ന വാക്കുകള്‍ . ഇത്ര നിരുത്തരവാദപരമായ ഒരു പ്രസ്താവന സംഘപരിവാരികളുടെ വായില്‍ നിന്നേ ഇതു വരെ വന്നിട്ടുള്ളു. സുബോധമുള്ള ആരും ഇന്നു വരെ ഇതു പറഞ്ഞിട്ടുണ്ടാകില്ല. ജീവിതാവസാനംവരെ പഠനങ്ങള്‍ തുടര്‍ന്നാലും എന്തെങ്കിലും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. പഠിക്കാനുള്ള സാധ്യത വളരെ വിരളമാണ്. പഠിച്ചില്ലെങ്കിലെന്താ, കിരീടം തലയില്‍ വരാനുള്ളതല്ലേ. വിധിയെ ട്വിറ്റര്‍ മന്ത്രിക്കു പോലും തടുക്കനാകുമെന്നു തോന്നുന്നില്ല.

ഇന്‍ഡ്യയില്‍, ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങളും , അനുഭവങ്ങളും എന്താണെന്ന് ഈ ദന്തഗോപുര വാസിക്കറിയില്ല എന്നത് ശരിയാണ്. കാരണം അത് അറിയാനുള്ള അവസരം അദ്ദേഹത്തിനു കിട്ടിയിട്ടില്ല ഇതു വരെ. വായില്‍ സ്വര്ണ്ണ കരണ്ടിയുമായി ജനിച്ചുപോയ ഹതഭാഗ്യനായ ഒരു സാധു!!.

ഇന്‍ഡ്യയിലെ ദാരിദ്ര്യം എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള പാങ്ങില്ലാത്തതാണെന്ന് മനുഷ്യ ജന്മമെടുത്ത ഏത് ജീവിക്കും അറിയാം. പക്ഷെ രാഹുല്‍ ഗാന്ധി എന്ന ജീവിക്ക് അത് നേരിട്ട് ദരിദ്രരുടെ കുടിലില്‍ പോയാലേ അറിയാന്‍ സാധിക്കൂ. ബുദ്ധി വികസിച്ചു വരുന്നതേ ഉള്ളല്ലോ.

ദരിദ്രന്റെ അനുഭവം വിശന്നു വയറു പൊരിയുന്നതാണെന്നും മനുഷ്യ ജീവികള്‍ക്കൊക്കെ അറിയാം. അതെങ്ങനെ ഇരിക്കുന്നു എന്ന് ഏതെങ്കിലും ദരിദ്രന്റെ മുഖത്ത് നോക്കി ആസ്വദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ക്രൂരമായ തമാശക്ക് ഒരു നല്ല നമസ്കാരം പറയാതെ വയ്യ.

കേരളത്തിലെ ദരിദ്രരുടെ മുഖം കണ്ട് അത്മരതി സുഖം അനുഭവിക്കാന്‍ രാഹുല്‍ ഗാന്ധി എഴുന്നള്ളിയ വാഹനത്തെ കൊണ്ടുവന്ന ഒരു ചിത്രം ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതാണു താഴെ.




ഉണ്ടിരുന്ന നായര്‍ക്കൊരു വിളി എന്നു പറഞ്ഞപോലെ, രാജകുമാരനു കോഴിക്കോട്ടു വച്ച് പള്ളിയുറക്കതിനു മുമ്പൊരു മോഹമുദിച്ചു. രാത്രിയില്‍ തന്നെ നഗരത്തിലെ ദരിദ്രരെ ഒന്നു കണ്ട് നിര്‍വൃതിയടയണം. അതിനായി 10 മണിക്ക് തിരുവടികള്‍ നഗരപ്രദക്ഷിണത്തിനിറങ്ങി. സുരക്ഷ ചുമതലയുണ്ടായിരുന്ന പാവം പോലീസുകാര്‍ വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. അവരോടൊക്കെ തിരിയെ വരാന്‍ ഉടന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ തികച്ചും ഗ്രാമ്യമായ കോഴിക്കോടന്‍ ശൈലിയില്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഈ ചങ്ങായീടെ ലൊക്കേഷന്‍ എവിടെയാണ്, എന്നു ചോദിച്ചു. രാജകുമാരന്റെ തൃപ്പാദങ്ങള്‍ എവിടെയാണു പള്ളികൊള്ളുന്നതെന്നറിയാന്‍ അന്വേഷിച്ചതാണു പാവം പോലിസുകാരന്‍ . കോഴിക്കോടന്‍ Slang ഇന്‍ഡ്യക്കാര്‍ ഉപയോഗിച്ചാല്‍ കഴുത്തു വെട്ടിക്കൊല്ലുന്ന കാലമല്ലേ. കോണ്‍ഗ്രസുകാര്‍ക്കൊക്കെ അമേരിക്കന്‍ Jargon  അല്ലേ പഥ്യം. പരാതി മുല്ലപ്പള്ളിയില്‍ വരെ എത്തി എന്നാണേറ്റവും പുതിയ റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി ട്രൈയിനില്‍ രണ്ടാം ക്ളാസ് കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്തപ്പോള്‍ അത് പ്രതീകാത്മകമായ ഒരു പ്രവര്‍ത്തിയാണെന്നു കരുതിയിരുന്നു. സമ്പത്തിക മന്ദ്യത്തില്‍ ചെലവു ചുരുക്കുക എന്ന സദുദ്ദേശപരമായ ലക്ഷ്യം അതിന്റെ പിന്നിലുണ്ടായിരുന്നു എന്ന് കോടിക്കണക്കിനാളുകള്‍ വിശ്വസിച്ചു. ആ വിശ്വാസം വെറുമൊരു സങ്കല്‍പ്പമാണെന്നു രാഹുല്‍ ഗാന്ധി തന്നെ തെളിയിക്കുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെടിയുണ്ട ഏല്‍ക്കാത്ത വാഹനം കൊണ്ടുവന്ന് ആടിയ ഈ നടാകം വളരെ തരം താണതായി പോയി. ദാരിദ്ര്യത്തിന്റെ മുഖ ദര്‍ശനം ഇത്ര ചെലവേറിയതാണെന്ന് ഇന്‍ഡ്യക്കാര്‍ കരുതിയിട്ടില്ല. ഈ കോടിക്കണക്കിനു പണം നല്‍കിയല്‍ ദാരിദ്രന്റെ പട്ടിണി കുറച്ചെങ്കിലും മാറിക്കിട്ടും. ആ പണം പാവങ്ങള്‍ക്ക് കൊടുത്തിട്ട്, ദാരിദ്ര്യത്തേക്കുറിച്ച് പഠിക്കാന്‍ കുമാരി ഷെല്‍ജ പുറത്തിറക്കിയ പുസ്തകം വായിച്ചാല്‍ പോരെ?

Sunday 4 October 2009

കേരളം ഇന്‍ഡ്യയുടെ ഭാഗമോ?

സാധാരണ ഈ ചോദ്യം ചോദിക്കുക, വിഭാഗീയ ചിന്താഗതി ഉള്ളവരോ ദേശ ദ്രോഹികളോ ആണ്. ഇങ്ങനെ ഒരു ചോദ്യം എന്റെ മനസില്‍ കടന്നു വന്നത്, ഇന്‍ഡ്യ ഒപ്പുവച്ച ആസിയന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടിയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ട ശേഷമാണ്.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായതാണ്, ആസിയന്‍ കരാര്‍. ഇന്‍ഡ്യയും ആസിയന്‍ രാജ്യങ്ങളുമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാരക്കരാറാണത്. ഈ കരാറിനെ വിമര്‍ശിച്ചും ന്യായീകരിച്ചും പലരും മാധ്യമങ്ങളില്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നും ഉണ്ട്.

അക്കൂടെ വിചിത്രമായ ഒരു വാദഗതി കണ്ടു.


കരാര്‍ കൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമാണ്.

ആസിയാന്‍ കരാര്‍ കൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ദോഷങ്ങള്‍ ദേശീയതലത്തിലല്ല; പ്രധാനമായും സംസ്ഥാന തലത്തിലാണ്.

കേരളത്തിലെ കര്‍ഷകര്‍ക്ക് വരുന്ന ദോഷങ്ങള്‍ ദുരീകരിക്കാന്‍ വിലനിയന്ത്രണങ്ങള്‍ കൊണ്ടുവരണം എന്നതിനോട് അനുകൂലിക്കുന്നു.

ഇന്ത്യയ്ക്ക് സാമ്പത്തികമായി ഈ കരാര്‍ നഷ്ടമാണ് എന്നറിഞ്ഞിട്ടും എന്തിന് കേന്ദ്രസര്‍ക്കാര്‍ ഇതില്‍ ഒപ്പിട്ടു എന്നു ചിന്തിച്ചിട്ടുണ്ടോ?


ചോദ്യം ചോദിച്ച വ്യക്തി അതിനുത്തരവും നല്‍കി. അതിതാണ്.

എന്നാല്‍ ഇന്ത്യയ്ക്ക് നയതന്ത്ര (diplomatic / strategic) തലത്തില്‍, കരാറും തെക്കേ ഏഷ്യന്‍ രാജ്യങ്ങളുമായി സഹകരണം വര്‍ദ്ധിപ്പിക്കുന്നതും ദൂരവ്യാപകമായ ഗുണങ്ങള്‍ ചെയ്യുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ (നേപ്പാള്‍, പാക്കിസ്ഥാന്‍, ബര്‍മ്മ, ശ്രീലങ്ക എന്നിവിടങ്ങളില്‍) ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുകയും, തെക്കേ ഏഷ്യന്‍ സഹകരണ സംഘങ്ങളിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും ഇന്ത്യയുടെ പ്രവേശനത്തെയും ഉയര്‍ച്ചയെയും ചൈന എതിര്‍ക്കുകയും ചെയ്യുമ്പോള്‍.

ചൈനയുമായി തെക്കേ ഏഷ്യന്‍ നയതന്ത്രത്തില്‍ അല്പമെങ്കിലും തുലനം വരണമെങ്കില്‍ ആസിയാന്‍ കരാര്‍, മറ്റ് കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളുമായി വാണിജ്യ ബന്ധവും സ്വതന്ത്ര വാണിജ്യ കരാറുകളും, തുടങ്ങിയവ ആവശ്യമാണ്.

ഇന്ത്യ ആത്മവിശ്വാ‍സത്തോടെ കരുക്കള്‍ നീക്കുകയാണെങ്കില്‍ ആസിയാന്‍ രാജ്യങ്ങള്‍ യു.എന്‍. രക്ഷാസമിതി അംഗത്വം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയോടൊപ്പം നില്‍ക്കും
.


അദ്ദേഹം ചോദിച്ച ചോദ്യത്തിന്റെ പശ്ചാത്തലത്തിലേക്ക് അല്‍പ്പം വെളിച്ചം വീശട്ടേ?


ഈ വാദഗതി കാണുമ്പോള്‍ മനസ്സിലുയരുന്ന ഒരു ചോദ്യം ഇതാണ്? എന്താണു കേരളം എന്ന സംസ്ഥാനത്തിന്റെ ഇന്‍ഡ്യന്‍ യൂണിയനിലെ പ്രസക്തി? കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആകില്ലെങ്കില്‍ എന്തിനാണു കേരളം ഇന്‍ഡ്യയുടെ ഭാഗമായി നിലനില്‍ക്കുന്നത്?

ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ നെഹ്രു കേരളത്തിനൊരു ഉറപ്പു നല്‍കിയിരുന്നു. നിങ്ങള്‍ നാണ്യ വിളകള്‍ കൃഷി ചെയ്ത് വിദേശനാണ്യം നേടിക്കൊള്ളു, കേരളത്തിന്റെ ഭഷ്യസുരക്ഷ കേന്ദ്രം നോക്കിക്കൊള്ളാം. നാണ്യ വിളകള്‍ ലോകത്തിന്റെ പല ഭാഗത്തേക്കും വിതരണം ചെയ്യുന്നതിനോടൊപ്പം, വിദഗ്ദ്ധ തൊഴിലാളികളെ വിതരണം ചെയ്യുന്നതും കേരളത്തിന്റെ മുഖമുദ്രയായി.

റേഷനിംഗും പൊതു വിതരണവും സഹായവും ഒക്കെയായി കേരളം വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു. പിന്നീടെപ്പോഴോ അവസ്ഥകള്‍ മാറി.

ഹരിത വിപ്ളവം എന്ന പേരില്‍ നടപ്പിലാക്കിയ വിവരക്കേടുകള്‍ കേരളത്തിന്റെ കാര്‍ഷിക രംഗം താറുമാറാക്കി. അനിയന്ത്രിതമായ രാസ വള പ്രയോഗവും കീടനാശിനികളും അനുയോജ്യമല്ലാത്ത വിത്തുകളുമൊക്കെ ആയി അത് തകര്‍ന്നടിഞ്ഞു. ജൈവ വ്യവസ്ഥ തകിടം മറിഞ്ഞപ്പോള്‍ സര്‍വനാശമായിരുന്നു ഫലം. അന്നു വരെ കാണാത്ത പല രോഗങ്ങളും വന്ന് എല്ലാ കൃഷികളെയും നശിപ്പിച്ചു. കൃഷി ആദായകരമാല്ലതായി. കൂനിന്‍ മേല്‍ കുരു പോലെ കൂലിയും വില വര്‍ദ്ധനയും കൃഷിയെ വീണ്ടും തളര്‍ത്തി. ഭൂമാഫിയ അത് ശരിക്കും മുതലെടുത്തു. കൃഷി ഭൂമി വന്‍ തോതില്‍ വാങ്ങിക്കൂട്ടി, നികത്തി മറിച്ചു വില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് പടര്‍ന്നു പന്തലിച്ചു. ഇതിനെതിരെ നടത്തിയ നീക്കത്തെ വെട്ടിനിരത്തല്‍ എന്ന മുദ്ര ചാര്‍ത്തി വളരെ സമര്‍ദ്ധമായി പരാജയപ്പെടുത്തി.

ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടു വന്ന ഉദാരവത്ക്കരണം മറ്റു പല മാറ്റങ്ങളുമുണ്ടാക്കി. വിലകുറഞ്ഞ നാണ്യവിളകള്‍ ഇറക്കുമതി ചെയ്തു. ഇത് പ്രധാനമായും രണ്ടുവിധത്തിലാണു ഇന്‍ഡ്യന്‍ കര്‍ഷകരെ ബാധിച്ചത്.

1. ഗുണമേന്‍മയുള്ള ഇന്‍ഡ്യന്‍ നാണ്യവിളകള്‍ ലോക പ്രസിദ്ധമായിരുന്നു. ഇറക്കുമതി ചെയ്ത രണ്ടാം തരം നാണ്യവിളകള്‍ ഇന്‍ഡ്യന്‍ നാണ്യ വിളകളെന്ന നാട്യത്തില്‍ രാജ്യദ്രോഹികള്‍ കയറ്റി അയച്ചു. അതോടെ ഇന്‍ഡ്യന്‍ നാണ്യവിളകളുടെ സല്‍പ്പേരും ആവശ്യകതയും കുറഞ്ഞു.

2. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ഉത്പന്നങ്ങള്‍ക്ക് വിലകുറഞ്ഞു. കടക്കെണിയിലായ കര്‍ഷകര്‍ വളരെപ്പേര്‍ ആത്മഹത്യ ചെയ്തു.

വിദേശപണം ഒഴുകിയെത്തിയപ്പോള്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥ പാടെ മാറി. കൃഷി ചെയ്തു ജീവിക്കുക എന്ന അവസ്ഥയില്‍ നിന്നും വിദേശപണത്തെ ആശ്രയിച്ചു ജീവിക്കുക എന്ന പുതിയ അവസ്ഥയിലേക്ക് കേരളം മാറി. എല്ലാറ്റിനും വില കൂടി, പണിക്കാരുടെ കൂലി ഉള്‍പ്പടെ. പുതിയ ഒരു സാമ്പത്തിക ക്രമത്തിലേക്ക് കേരളം പതിയെ ചുവടു വച്ചു.

ക്രിക്കറ്റ് മന്ത്രി പവാര്‍ കൃഷിവകുപ്പ് ഏറ്റെടുത്തപ്പോള്‍ കേരളത്തിന്, ഒരു ഇരുട്ടടി സമ്മാനിച്ചു. കേരളത്തിനുള്ള ഭഷ്യധാന്യ വിഹിതം പത്തിലൊന്നായി വെട്ടിക്കുറച്ചു. എന്നിട്ട് പറഞ്ഞു, കൂടുതല്‍ വേണമെങ്കില്‍ കൃഷി ചെയ്ത് ഉണ്ടാക്കിക്കോളാന്‍.
 
കേരളത്തിന്റെ ശേഷിക്കുന്ന പ്രതീക്ഷകുടി ഇല്ലാതാക്കുന്നതാണു പുതിയ ആസിയന്‍ കരാര്‍. അത് കേരളത്തിനു വളരെയേറെ ദോഷകരമാണെന്നതില്‍ തര്‍ക്കമില്ല. അതിനെ നിസാരവത്ക്കരിക്കുന്ന പ്രസ്താവനയാണു ഞാന്‍ ആദ്യമേ സൂചിപ്പിച്ച അഭിപ്രായം.
 
ആസിയാന്‍ കരാറുകൊണ്ട് ദോഷങ്ങള്‍ ഉണ്ടാകും എന്നു സമ്മതിക്കുന്നതു തന്നെ നല്ലത്. ദേശീയതലത്തിലില്ല സംസ്ഥാന തലത്തിലേ നഷ്ടം ഉള്ളു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം. കേന്ദ്രവും സംസ്ഥാനങ്ങളും രണ്ടു രാജ്യങ്ങളെന്ന നിലയിലുള്ള ഈ വിലയിരുത്തലിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

 സ്വാതന്ത്ര്യം കിട്ടിയ ശേഷം കേരളത്തിനു, എന്നും അവഗണനയേ ഉണ്ടായിട്ടുള്ളു. സ്വന്തം പ്രയത്നം കൊണ്ടാണ്, കേരളം അസൂയാവഹമായ പുരോഗതി നേടിയത്. അതില്‍ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ ഗണ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. കേരള മോഡല്‍ എന്നു ലോകം മുഴുവന്‍ അറിയപ്പെട്ട ആ മുന്നേറ്റം നില നിര്‍ത്താന്‍ ആയില്ലെങ്കിലും, പുരോഗതിയുടെ മിക്ക മാന്ദണ്ധങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കേരളത്തിനു നിഷേധിച്ചിട്ട് വാരിക്കോരി കൊടുത്ത പലസംസ്ഥാനങ്ങളും ഇപ്പോഴും കാലിത്തൊഴുത്തു പോലെ ഇരിക്കുന്നതു കണുമ്പോള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ആസൂയാവഹമെന്ന് പറയേണ്ടി വരും.

ഈ അവഗണനയില്‍ മനം നൊന്താണ്, ആര്‍ ബാല്കൃഷണപിള്ള പണ്ടൊരിക്കല്‍ പഞ്ചാബ് മോഡല്‍ സമരം ​വേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടതും അദ്ദേഹത്തിനു മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതും.

എല്ലാ കേരളീയരെയും അപഹസിക്കുന്നതാണു,  കേരളത്തിന്റെ നഷ്ടത്തെ ജുഗുപ്സാവഹമായ രീതിയില്‍ ന്യായീകരിക്കുന്ന,  ഞാന്‍ ഇവിടെ പരാമര്‍ശിച്ച ആ അഭിപ്രായം. നഷ്ടമുണ്ടാക്കുന്ന ഒരു കാരാറിനെ എതിര്‍ക്കുക എന്നത് ചിന്താശേഷി നശിക്കാത്ത ജനങ്ങളുടെ സ്വഭാവമാണ്. അതിന്റെ അലയടിയാണ്, അടുത്തനാളില്‍ കണ്ട കേരളീയരുടെ പ്രതിഷേധം. കേരളത്തോടുള്ള ചതിക്കെതിരെ പ്രതിക്ഷേധിക്കാന്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ ലക്ഷക്കണക്കിനാളുകളാണു പങ്കെടുത്തത്.

ഇന്‍ഡ്യക്കാര്‍ക്ക് ദോഷകരമായ കരാറുണ്ടാക്കുന്നതില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് അഗ്രഗണ്യനാണ്.  തീര്‍ച്ചയായും ഇന്‍ഡ്യക്കാരെ സഹായിക്കലല്ല മന്‍ മോഹന്‍  സിംഗിന്റെ ഉദ്ദേശ്യം. അതിന്റെ തെളിവായി 2006 ലു 2007 ലും മന്‍ മോഹന്‍ സിംഗ് എന്ന ലോക ബാങ്ക് ഏജന്റ് ചെയ്ത വൃത്തിക്കേടിന്റെ വിവരങ്ങള്‍ മനസിലാക്കാന്‍  താഴെ കാണുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കുക.

UPA pays dollars to US farmers, Indian kisan perishes


Rs 8,500 per tonne for the Indian farmer, and Rs 16,000 per tonne for farmers abroad. The UPA government's decision to import 7.9 lakh tonnes of wheat at 390 dollars per tonne has come in for severe criticism and the UPA is finding itself increasingly isolated over the issue. This after canceling tenders for the import of 10 lakh tonnes wheat at a much lower 263 dollars per tonne. Now, the same government is willing to shell out 127 dollars more per tonne.


Wheat imports undermine India’s position in WTO

India is deliberately weakening its bargaining position in WTO by unnecessarily resorting to wheat imports against zero duty and relaxed quarantine norms when the granary is full. The government move has exposed its ulterior motives. It wants to put in place a liberalised export-import policy for agro commodities, which is likely to prove fatal for the farmers. This will, in the long run, lead to the influx of cheap subsidised imports.

Accordingly, the contract to import 5 lakh tonne of wheat was signed with the Australian public sector company, AWB Ltd. AWB fixed a higher price of $178.75 a tonne on CIF basis for supply of wheat to India, when Australian exporters had sold wheat in the global market at $131 per tonne on FoB basis. The difference between FoB and CIF cost should not be beyond $20 a tonne.

The government is not willing to pay farmers more than Rs 7,000 per tonne. It is prepared to import wheat, the cost of which including handling and transportation would amount to Rs 10,000 a tonne. Neighbouring Pakistan pays Rs 10,400 (Pak Rs) a tonne to farmers for wheat. Allowing exchange rate difference, Indian procurement price would be Pakistan-Rupees 9000 a tonne - a difference of Rs 1400.


Wheat imports: Subverting procurement

21 May 2007 - For the second year running, India is importing wheat. Last year the government justified, citing lower output in India. This year, even without that excuse, the government has decided to import 50 lakh tonnes of wheat, ostensibly to ensure that there are enough stocks to meet the requirements of the Public Distribution System (PDS). From a wheat surplus nation only a few years ago, India today has turned into the world's largest importer of wheat.

In March this year, despite predictions of a bumper wheat harvest in India, US Wheat Associates - a trade body funded by the federal government and US wheat producers - predicted India would import up to 30 lakh tonnes of wheat this year. The Indian government has in fact exceeded this claim, and has revised its own estimates for imports by a further 20 lakh tonnes. There are two questions thrown up by the wheat import policy this year. One, aren't there alternatives to high-cost imports that would be more attractive to the exchequer in India? And two, how could a foreign trade body be confident that the Indian government would be forced to import grain in large quantities despite a bumper crop in its own territory?

The government's Minimum Support Price for wheat procurement this year, Rs.850 per quintal, is lower than what private buyers are willing to give Indian farmers (Rs.1000 to 1100 per quintal). The irony is that imported wheat is not cheap, by any means. While last year India paid around $207 per tonne (approximately Rs.930 per quintal) of wheat, the cost this year is likely to be upwards of $300 per tonne (around Rs.1200 per quintal at the current exchange rate). Why should the government be willing to import wheat from foreign countries at a very high prices, but unwilling to pay Indian farmers a higher MSP rate? During last year, why did the government prefer to source PDS rations from the Australian Wheat Board, and from corporations like Glencore, Toepfer, and Cargill, rather than from Indian farmers? Why is the government bent on buying wheat from grain corporations this year as well? These are important questions, and the government's position may be telling us a little about the likely direction of Indian agriculture in the coming years.

In recent years, the Indian State has had a history of subverting procurement and price support mechanisms. Back in 2002, dairy cooperatives were on the brink of being wiped out courtesy dumping by the developed countries, which was facilitated by the State. In case of cotton, the Maharashtra government subverted the monopoly cotton procurement scheme and today the price being paid to cotton farmers is a fraction of what they received earlier. Similarly, Marketfed in Kerala, which procures pepper from farmers, is facing subversion. The cases of cardamom, coconut, cashew - in fact, almost all agri-commodities - have a common thread running through them: deliberate subversion of procurement mechanisms, and manipulation of support prices.



അമേരിക്കയില്‍ നിന്നും ഓസ്റ്റ്രേലിയയില്‍ നിന്നും, ഗോതമ്പ് ഇറക്കുമതി ചെയ്ത അദേഹത്തിന്റെ നടപടികള്‍ ഏത് ഇന്‍ഡ്യക്കാരനേയും ലജ്ജിപ്പിക്കും. ഇന്‍ഡ്യന്‍ കര്‍ഷകരോട് ചെയ്ത ഈ ദ്രോഹം സമാനതകളില്ലാത്തതാണ്. ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ ഉള്ള വിലയേക്കാളും കൂടുതല്‍ വിലക്ക്, അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന വിലയേക്കാളും കൂടുതല്‍ വില നല്‍കിയാണന്ന് ഈ സാമദ്രോഹി അമേരിക്കന്‍ കര്‍ഷകരെ സഹായിച്ചത്?

മന്‍ മോഹന്‍ സിംഗ് ആരുടെ പ്രധാനമന്ത്രിയണ്? ഇന്‍ഡ്യക്കാരുടെയോ അമേരിക്കക്കാരുടെയോ? ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടുകുത്തി നിന്നോളാമെന്നു പറയുന്ന ഈ വിനീത ദാസന്‍ ഇതിലപ്പുറം ചെയ്യും. ഇന്‍ഡ്യന്‍ കര്‍ഷകരുടെ നടുവ് ഇനിയും കൂടുതല്‍ ഒടിക്കും. കൂടുതല്‍ ആത്മഹത്യകളുണ്ടാകും.

കേരളത്തിലെ കര്‍ഷകരുടെ നടു ഒടിഞ്ഞാലെന്താ, അംബാനിമാര്‍ക്ക് ഏതു അംശബന്ധത്തില്‍ ഇന്‍ഡ്യയുടെ വിഭവങ്ങള്‍ വീതിച്ചു നല്‍കണം എന്നതല്ലേ അദ്ദേഹത്തെ അലട്ടുന്ന വലിയ പ്രശ്നം.

ഇന്ന് പ്രത്യക്ഷമായി കേരള കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകും. നാളെ അതിന്‍ഡ്യയിലെ എല്ലാ കര്‍ഷകര്‍ക്കുമുണ്ടാകും. കാണാന്‍ പോകുന്ന പൂരം ഇപ്പോഴേ അറിയേണ്ടവര്‍ അറിയുന്നുണ്ട്. ഇപ്പോള്‍ കുറെ കാര്‍ഷികോത്പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കയറ്റുമതി ചെയ്യാന്‍ ഇന്‍ഡ്യക്ക് കാര്യമായിട്ടൊന്നും ഇല്ല. സെസുകളില്‍ ഉതപാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ പോലും മറ്റ് ആസിയന്‍ രാജ്യങ്ങളിലും ചൈനയിലും ഉത്പ്പാദിപ്പിക്കുന്ന വില കുറഞ്ഞ ഉത്പന്നങ്ങളുമായി മത്സരിക്കാനാകില്ല. ഇന്‍ഡ്യ നിശ്ചയിക്കുന്ന വിലക്ക് അവ വാങ്ങാന്‍ ആരുമുണ്ടാകില്ല.

പുണ്യം കിട്ടാനായി ആരും വ്യാപാരം നടത്തില്ല. ലാഭം കിട്ടാന്‍ വേണ്ടിമാത്രമാണത് ചെയ്യുന്നത്. ഇന്‍ഡ്യക്കാര്‍ക്ക് കനത്ത നഷ്ടവും സായിപ്പന്‍മാര്‍ക്ക് കൊള്ള ലാഭവും ഉണ്ടാക്കിയാണ്, മന്‍ മോഹന്‍ സിംഗ് പല കരാറുകളും ഉണ്ടാക്കിയത്. ആണവ കരാറും, അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ഗോതമ്പിറക്കുമതി ചെയ്തതുമൊക്കെ പല നഷ്ടങ്ങളും സഹിച്ചാണ്. അതു പോലെ ഈ കരാറും നഷ്ടം സഹിച്ചാണു ഉണ്ടാക്കിയത്. ഇന്‍ഡ്യക്ക് കൂടെക്കൂടെ നഷ്ടമുണ്ടാക്കുന്ന ഒരാളെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്നു പറയുവാന്‍ ബുദ്ധിമുട്ടുണ്ട്.

കേരളത്തിനു ദോഷകരമാണെങ്കിലും അത് സഹിക്കണമെന്ന  അഭിപ്രായം പറഞ്ഞ വ്യക്തി അതിനു പറഞ്ഞ ന്യായീകരണം അതിലേറേ വിചിത്രമാണ്. അതില്‍ ‍ നിന്നും മനസിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ്.


1. ചൈനയുമായി മത്സരിക്കുക.

2. യു എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം കിട്ടാന്‍ മറ്റ് ആസിയന്‍ രാജ്യങ്ങളുടെ സഹായം നേടുക.

എന്താണീ വാദങ്ങളുടെ പ്രസക്തി?

ചൈനക്ക് വീറ്റോ അധികാരം ഉണ്ടെന്നറിയുന്ന ആരും ഈ മണ്ടത്തരം വിളിച്ചു പറയില്ല. എല്ലാ ആസിയാന്‍ രാജ്യങ്ങളും പിന്തുണച്ചാലും, മറ്റ് നാലു സ്ഥിരാംഗങ്ങള്‍ പിന്തുണച്ചാലും, ചൈന എതിര്‍ത്താല്‍ ഇന്‍ഡ്യക്കു ഒരു രക്ഷാ സമിതിയിലും അംഗമാകാന്‍ ആകില്ല.


ചൈനയോട് മത്സരിക്കാന്‍ വേണ്ടിയാണ്, അല്ലാതെ ഇന്‍ഡ്യക്കര്‍ക്ക് ഗുണം കിട്ടാനല്ല ഈ കരാറെങ്കില്‍ അതാണേറ്റവും വലിയ ചതി. ചൈന അവരുടെ കെട്ടിക്കിടക്കുന്ന വിഭവങ്ങളും ഉത്പ്പന്നങ്ങളും വിറ്റഴിക്കാന്‍ വ്യാപാര കാരറുണ്ടാക്കുമ്പോള്‍ ഇന്‍ഡ്യ, സ്വന്തം കാര്‍ഷിക രംഗവും ഉത്പാദന രംഗവും തകര്‍ക്കാനായി വില കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ഉത്പന്നങ്ങളും വിഭവങ്ങളും ഇറക്കുമതി ചെയ്യുന്നു. ഇതൊരു തല തിരിഞ്ഞ വ്യാപാര നയമല്ലേ?

ചൈനയുമായി വ്യാപാര രംഗത്ത് മത്സരിക്കാന്‍ ഇന്‍ഡ്യക്ക് അത്ര ശേഷിയുണ്ടോ?

ചൈനയുടെ വിഭവശേഷിയേക്കുറിച്ച് പറയുന്നതിങ്ങനെ.

China is the world's largest producer of rice and is among the principal sources of wheat, corn (maize), tobacco, soybeans, peanuts (groundnuts), and cotton. The country is one of the world's largest producers of a number of industrial and mineral products, including cotton cloth, tungsten, and antimony, and is an important producer of cotton yarn, coal, crude oil, and a number of other products. Its mineral resources are probably among the richest in the world but are only partially developed.

ചൈനീസ് വഹനങ്ങള്‍ക്ക് യുറോപ്യന്‍ വാഹനങ്ങളേക്കാള്‍ 50% ഉം ജാപ്പനീസ് വഹനങ്ങളേക്കാള്‍ 30%ഉം വിലക്കുറവുണ്ട്. ലോക നിലവാരമുള്ള വാഹനങ്ങള്‍ ഇത്ര വിലകുറച്ച് ഇന്‍ഡ്യക്ക് നല്‍കനാകുമോ? മറ്റു പല വ്യവസായ ഉത്പ്പന്നങ്ങളും ഇതുപോലെ തന്നെ.

ചൈന മൊട്ടു സൂചിമുതല്‍ എയര്‍ ക്രാഫ്റ്റ് വരെ ഉണ്ടാക്കി ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങലിലേക്കും തന്നെ കയറ്റു മതി ചെയ്യുന്നുണ്ട്. അതു കൊണ്ട് ഏതു രാജ്യമായും സ്വതന്ത്ര കരാറുണ്ടാക്കിയാലും അതവരെ ദോഷകരമായി ബാധിക്കില്ല. വിലകുറഞ്ഞ ഏതെങ്കിലും ഉത്പ്പനം ഇറക്കുമതി ചേയ്യേണ്ടി വന്നാലും, വിപണി പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായതുകൊണ്ട്, അത് ആഭ്യന്തര വിപണിയെ ഒരു തരത്തിലും ബാധിക്കില്ല. ആഭ്യന്തര ഉത്പാദകര്‍ക്ക് നഷ്ടവും ഉണ്ടാകില്ല. ഇന്‍ഡ്യയുടെ കയറ്റുമതി ചൈനയെ അപേക്ഷിച്ച് വളരെ കുറവാണ്. സ്വതന്ത്ര കരാറിന്റെ ഭാഗമായി ഇറക്കുമതിയാണ്, കയറ്റുമതിയേക്കാളും കൂടുതല്‍ ഉണ്ടാകുക. വില നിയന്ത്രണം ഇല്ലാത്തതു കൊണ്ട് ആഭ്യന്തര ഉത്പ്പാദനത്തേയും വിപണിയേയും ദോഷകരമായി ബാധിക്കും. നാണ്യവിളകളുടെ ഉതപാദനം തന്നെ ഇല്ലാതായേക്കും.

കയറ്റുമതി ചെയ്യാന്‍ അധികം സാധനങ്ങള്‍ ഇല്ലാത്തതു കൊണ്ട്, ഇറക്കുമതി സാധനങ്ങളുടെ തീരുവ നിയന്ത്രിക്കാം എന്ന മോഹമൊന്നും നടപ്പാകാന്‍ പോകുന്നില്ല.


നയതന്ത്രതലത്തില്‍ ഈ കരാര്‍ കൊണ്ട് ഇന്‍ഡ്യക്ക് യതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അമേരിക്കയുടെ വാലായി നടന്നിട്ടും, ശശി തരൂരിന്റെ യു എന്‍ സെക്രട്ടറി സ്ഥാനമോഹം അമേരിക്ക വീറ്റോ ചെയ്ത്, ദക്ഷിണ കൊറിയയെയാണു പിന്തുണച്ചത്. ആസിയന്‍ രാജ്യങ്ങള്‍ മിക്കതും അമേരിക്കന്‍ നയങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ പ്രീതി കിട്ടാന്‍ അമേരിക്കയുമായി അടുത്താല്‍ മാത്രം മതി. പക്ഷെ അതുകൊണ്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്‍ഡ്യക്കെതിരെ അമേരിക്കന്‍ സഹായം ഉപയോഗിച്ചു എന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടും, അവര്‍ക്കുള്ള സഹായം മൂന്നിരട്ടിയാക്കി അടുത്തനാളില്‍ അമേരിക്ക വര്‍ദ്ധിപ്പിച്ചു.

ഇന്‍ഡ്യയും ചൈനയും ഏഷ്യയിലെ വന്‍ ശക്തികളാണ്. അമേരിക്കയുടെ സ്വാധീനം ആണിനി ഏഷ്യയില്‍ മാറ്റുരക്കപ്പെടാന്‍ പോകുന്നത്. ജപ്പാനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സര്‍ക്കാര്‍ ആദ്യമായി വന്നു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറിയാല്‍ ആ പാര്‍ട്ടി കൂടുതല്‍ കാലം ഭരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ തൈവാന്‍ ചൈനയുടെ ഭാഗമാകും. ആ അവസ്ഥയില്‍ അമേരിക്കയെ പിന്തുണക്കണോ ചൈനയെ പിന്തുണക്കണോ എന്ന രണ്ടു ചോദ്യങ്ങളേ ആസിയന്‍ രാജ്യങ്ങളുടെ മുന്നിലുണ്ടാവുകയുള്ളു. അമേരിക്കയുടെ ഭാഗത്തേക്കടുക്കുന്ന ഇന്‍ഡ്യ ആ ചിത്രത്തില്‍ വരാനുള്ള സാധ്യത കുറവാണ്.

അന്തരാഷ്ട്ര തലത്തില്‍ ഇന്‍ഡ്യയുടെ ലക്ഷ്യം, വീറ്റോ അധികാരമുള്ള സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വമാണ്. ചൈനയുമായി ശത്രുതയില്‍ ആണെങ്കില്‍ അത് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കും. ചൈനയുമായി ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍, അതിര്‍ത്തി സംബന്ധിച്ചുള്ളവ, പരിഹരിക്കണം എന്ന ആവശ്യം അവിടെയാണു പ്രസക്തമാകുന്നത്. ചൈനയില്‍ നിന്നും ഇന്‍ഡ്യ എത്രത്തോളം അകലുന്നോ അത്രത്തോളം ഇന്‍ഡ്യയുടെ സ്വപ്നവും വിദൂരതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കും. സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വം എന്ന കിട്ടക്കാനിയെ സ്വപ്നം കാണുന്നതിലും ഭേദം BRIC രാജ്യങ്ങളുടെ കൂട്ടായ്മയാണ്, അഭികാമ്യം. അങ്ങനെ ഒരു സഖ്യം ലോകം മുഴുവന്‍ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളതാണ്.

രാജ്യരക്ഷ, നയതന്ത്രം, വിദേശസഹകരണം, വിഭവങ്ങള്‍ക്കുള്ള മത്സരം, എന്നൊക്കെ പറഞ്ഞ് ആസിയന്‍ കരാര്‍ വഴിയുള്ള നഷ്ടത്തെ ലാഭമാണെന്നു സ്ഥാപിക്കാന്‍  ശ്രമിക്കുന്നത് പരിതാപകരമാണ്.. ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്, ഈ ഉഡായിപ്പുകളൊന്നും ആശ്വാസം നല്‍കില്ല. ജീവിതത്തിലിന്നു വരെ കൃഷി ചെയ്യാത്ത, കര്‍ഷകരുടെ ദുരിതം കാണാത്ത ആളുകള്‍ക്ക് ഈ ഉഡായിപ്പുകളൊക്കെ ബഹു കേമമായിരിക്കും. ഭൂരിഭാഗം (60%) ആളുകളും കൃഷിയെ അശ്രയിച്ചു ജീവിക്കുന്ന ഒരു രാജ്യത്തെ ഒറ്റികൊടുക്കുന്നതിനു തുല്യമാണ്, ഈ  വാചാടോപം.

രാജ്യരക്ഷക്കു വേണ്ടത് ഇന്‍ഡ്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ബംഗ്ളാദേശും, ശ്രീലങ്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ്. ചൈനയുമായി മത്സരിച്ച് വ്യാപാരം നടത്തിയല്‍ രാജ്യക്ഷയുണ്ടാകില്ല.

സ്വന്തം ജനതയെ ദുരിത്തിലാഴ്ത്തിയിട്ട് വിദേശ സഹകരണത്തിനു പ്രസക്തിയില്ല. അതിനെ ഹോളിസ്റ്റിക് വിഷന്‍ എന്നൊന്നും ആരും വിശേഷിപ്പിക്കില്ല, കുറച്ചു മൂടുതാങ്ങികളൊഴികെ.