Saturday, 25 May 2013

ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠംവളരെ കാലങ്ങള്‍ക്ക് ശേഷം അടുത്തനാളില്‍ ഒരു സഹപാഠിയെ കണ്ടുമുട്ടി.  അനേകം  കാര്യങ്ങള്‍ സംസാരിച്ച കൂടെ ജീവിതത്തേക്കുറിച്ചും സംസാരിച്ചു. സ്വാഭാവികമായി ജീവിതം നല്‍കിയ പാഠങ്ങളും  വിഷയമായി. സംസാരം സിനിമയിലൂടെ സിനിമാ നടന്‍മാരേക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു അത് കടന്നു വന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്നെ ഏതോ ഒരോണക്കാലത്ത് മോഹന്‍ ലാല്‍ എന്ന നടന്‍ പങ്കെടുത്ത ഒരു  സംവാദം കണാനിടയായിട്ടുണ്ട്. സംവാദം എന്നു പറയാന്‍ പറ്റില്ല. കൊച്ചുകുട്ടികളുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതായിരുന്നു അത്. പറഞ്ഞു പഠിപ്പിച്ചതാണെങ്കിലും ഒരു കുട്ടി ചോദിച്ച ചോദ്യം ഇതായിരുന്നു.

ഇത്രകാലം സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച അങ്ങ് ജീവിതത്തില്‍  നിന്നും എന്തു പാഠമാണു പഠിച്ചത്.

മോഹന്‍ ലാലിനു പെട്ടെന്നൊരുത്തരം പറയാന്‍ പറ്റിയില്ല. എനിക്ക് തോന്നുന്നത്  ആര്‍ക്കും അത് പറ്റിയെന്നു വരില്ല എന്നു തന്നെയാണ്.  പക്ഷെ മോഹന്‍ ലാലിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു.

നമ്മള്‍ ജീവിതത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു ആ മറുപടി. അതിനു ശേഷം  അദ്ദേഹം പല ഉരുണ്ടുകളികളും ആ ചോദ്യത്തിനുത്തരമായി നടത്തിയതോര്‍ക്കുന്നു.

മോഹല്‍ ലാലെന്ന വ്യക്തി, സ്വന്തം  ജീവിതത്തില്‍ നിന്നു  കൂടുതലായൊന്നും പഠിച്ചില്ല എന്ന്  അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളില്‍ നിന്നും മനസിലാക്കാന്‍ ആകും. 20 വയസുള്ളപ്പോള്‍ സിനിമയില്‍ കാണിച്ചിരുന്ന അതേ  കോമാളിത്തരങ്ങള്‍, 53 വയസിലും കാണിക്കുമ്പോള്‍ ഒന്നും പഠിച്ചിട്ടില്ല എന്ന് തീര്‍ച്ചയാണ്. മലയാള സാഹിത്യ സമൂഹിക രംഗങ്ങളില്‍  നിറഞ്ഞുനിന്നിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വിമര്‍ശനം വയസായ അമ്മാവന്റെ തമാശ ആയി കാണുന്ന ഒരു വ്യക്തി, ജീവിതത്തില്‍ നിന്നും ഏതായാലും ഒന്നും പഠിച്ചിട്ടില്ല എന്നത് തീര്‍ച്ചയാണ്.

ഇപ്പോള്‍ ഇതെഴുതാന്‍  കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരനേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ വന്ന പരാമര്‍ശമാണ്. ഇതാണാ പരാമര്‍ശം.  1999 ഇൽ തന്റെ പിതാവ് മരിച്ചിട്ട് കൂടി ഉടനെ തന്നെ ടീമിൽ തിരികെ എത്തി രാജ്യത്തിന്‌ വേണ്ടി കളിച്ച സച്ചിൻ. ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കോടിക്കണക്കിനു ഇന്ത്യാക്കാർ ആവേശത്തോടെ 'സച്ചിൻ സച്ചിൻ' എന്ന് വിളിക്കുന്ന ആ സച്ചിനെ മനസിലാക്കണമെങ്കിൽ സെന്സ് വേണം സെന്സിബിളിട്ടി വേണം സെന്സിട്ടിവിട്ടി വേണം.  

ഇത്രയും ആമുഖമായി പറഞ്ഞത്, ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്ന് പറയാന്‍ വേണ്ടിയാണ്.  മാതാപിതാക്കളെ ബഹുമാനിക്കുക എന്നതാണാ പാഠം.

സച്ചിന്‍ പിതാവിനേക്കാള്‍  കൂടുതലായി രാജ്യത്തെ സ്നേഹിക്കുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ്, ഇതെഴുതിയ വ്യക്തി അത് പരാമര്‍ശിച്ചത്.  സ്വന്തം  പിതാവു മരിച്ച് ദഹിപ്പിച്ച ചിത ആറുന്നതിനു മുന്നേ രാജ്യ സ്നേഹത്തേ പ്രതി  അദ്ദേഹം  കളിക്കാന്‍ ഇറങ്ങി എന്നാണി വ്യക്തി അഭിപ്രായപ്പെടുന്നത്. പക്ഷെ അത്  പിതാവിനെ അവഹേളിക്കുന്ന പ്രവര്‍ത്തി ആയിപ്പോയി എന്നാണെന്റെ അഭിപ്രായം.   ചൈനീസ് പട്ടാളമോ പാകിസ്താന്‍ പട്ടാളമോ ആക്രമിക്കാന്‍  വന്നപ്പോള്‍  അതിര്‍ത്തി കാക്കാനൊന്നുമല്ല ഈ സച്ചിനെന്ന ക്രിക്കറ്റ് കളിക്കാരന്‍ പോയത്. ലോക കപ്പു നേടുക എന്നതും, പണം ഉണ്ടാക്കുക എന്നതും, മാത്രമായിരുന്നു അതിനു പിന്നിലെ പ്രചോദനം. ഭാരിച്ച തുക പ്രതിഫലം മേടിച്ചു തന്നെയാണന്ന് കളിച്ചത്. പിതാവു മരിച്ചാല്‍ പിതാവിനോട് സ്നേഹമുള്ള ഏത് പുത്രനും  ദുഖം ഉണ്ടാകും. ആഘോഷങ്ങളുടെ പിന്നാലെ പോകില്ല. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ആഘോഷമായ ക്രിക്കറ്റിന്റെ പണക്കിലുക്കം സച്ചിനെ കളത്തിലേക്ക് മാടിവിളിച്ചു. ആ പ്രലോഭനം തടുക്കാന്‍ കഴിഞ്ഞില്ല;. പോയി കളിച്ചു.  കോടികള്‍ വരുമാനവുമുണ്ടാക്കി. ഒന്നോ രണ്ടോ  കളിയില്‍ കളിച്ചില്ല എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. 1999 ല്‍ ഈ ലോകോത്തര കളിക്കാരന്‍ കളിച്ചിട്ടും ഇന്‍ഡ്യ കപ്പു നേടിയില്ല എന്നത് മറ്റൊരു കാര്യം. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് സച്ചിന്റെ കാര്യത്തില്‍, പണത്തിനു മീതെ പിതാവും പറക്കില്ല എന്ന് തിരുത്തേണ്ടി വരും.


സ്വന്തം മാതാപിതാക്കള്‍ എത്രത്തോളം സ്നേഹം അര്‍ഹിക്കുന്നു എന്നത് മനസിലാകുന്നത് പലപ്പോഴും നമുക്ക് കുട്ടികളുണ്ടാകുമ്പോഴാണ്. അവര്‍ക്ക് വേദനിച്ചാല്‍, അവര്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍, അവര്‍ക്ക് അസുഖം വന്നാല്‍, എന്തിനേറെ അവര്‍ സംസാരിക്കുന്നത് അല്‍പ്പമൊന്നു കുറഞ്ഞാല്‍ പോലും നമ്മുടെ ഹൃദയം നുറുങ്ങും. അവരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ നമ്മള്‍ കാത്തു സംരക്ഷിക്കും. പട്ടിണി കിടന്നായാലും അവരെ തീറ്റിപ്പോറ്റും.  അല്‍പ്പം ഒരശ്രദ്ധ മതി  നമ്മുടെ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാന്‍,. വീട്ടിലെ  ബക്കറ്റില്‍ എടുത്ത് വയ്ക്കുന്ന  10 ലിറ്റര്‍ വെള്ളം മതി  അതിന്. കൈ പിടിച്ച് റോഡരുകിലൂടെ  നടക്കുമ്പോള്‍ ഒന്ന് കണ്ണു തെറ്റിയാല്‍ അത് നഷ്ടപ്പെടും. അസുഖം ബാധിച്ചാല്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് ആ ജീവന്‍ കവര്‍ന്നെടുക്കും. ഇതൊക്കെ അനുഭവത്തില്‍ വരുമ്പോള്‍ മാത്രമാണ്, നമ്മുടെ മാതാ പിതാക്കള്‍ നമ്മെ എങ്ങനെ  കാത്തു സൂക്ഷിച്ചു എന്ന് തിരിച്ചറിയുക. അവര്‍ ഒരു നിമിഷനേരത്തേങ്കിലും അശ്രദ്ധരായിരുന്നു എങ്കില്‍ നമ്മളൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല.

ഏറ്റവും നിഷ്കളങ്കവും കാപട്യമില്ലത്തതും  ആത്മാര്‍ത്ഥതയുള്ളതും പ്രതിഫലം ​ഇച്ഛിക്കാത്തതുമായ സ്നേഹം മാതാപിതാക്കള്‍ക്ക് മക്കളോടുള്ളതാണ്. മക്കള്‍ എത്ര കൊള്ളരുതാത്തവരായാലും മാതാപിതാക്കള്‍ അവരെ  സ്നേഹിക്കും. അവര്‍ക്ക് വേണ്ടി മരിക്കും. പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത  പ്രസ്താവനയാണ്. ഒരമ്മക്കും തന്റെ മകനെ തള്ളിപ്പറയാന്‍ ആകില്ല. അവന്‍ കൊടും പാപിയാണെങ്കിലും. അത് മനുഷ്യന്റെ ജൈവപരമായ പ്രത്യേകതയാണ്.

പക്ഷെ സമൂഹം പ്രായമായവര്‍ക്ക് ഈ സ്നേഹം തിരിച്ചു നല്‍കുന്നുണ്ടോ എന്നത് സംശയമാണ്. കുറച്ചു പേരെങ്കിലും  സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്നുണ്ട്.  അവരെ വഴിയില്‍ ഉപേക്ഷിക്കുന്നു., വീടുകളില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നു.

സ്വന്തം മാതാപിതാക്കളെ മാത്രമല്ല. എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുക എന്ന സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു.


143 comments:

kaalidaasan said...

സ്വന്തം മാതാപിതാക്കളെ മാത്രമല്ല. എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുക എന്ന സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു.

ajith said...

ഹൃദയത്തില്‍ തട്ടി ബഹുമാനിയ്ക്കാന്‍ മടി കാണിയ്ക്കുന്നവരാണ് ഭൂരിപക്ഷവും

മലക്ക് said...

മാതാ പിതാക്കളെ കുറിച്ച് കാളിദാസൻ പറഞ്ഞ അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നു.

പക്ഷെ സച്ചിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഇദ്ദേഹത്തിന്റെ വിവരക്കേട് കൂടി പറയാതെ ഇരിക്കാൻ കഴിയില്ല.

പണത്തിനു വേണ്ടിയാണ് സച്ചിൻ പോയത് എന്നതാണ് പ്രധാന ആരോപണം. എന്നാൽ ലോക കപ്പ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചു കഴിഞ്ഞാൽ അവർ കളിക്കളത്തിൽ ഇറങ്ങിയാലും ഇല്ലെങ്കിലും അവര്ക്ക് ലഭിക്കേണ്ട പണം ലഭിക്കും എന്നത് വസ്തുത. പിന്നെ നഷ്ടപ്പെടാൻ ഉള്ളത് മാൻ ഓഫ് ദി മാച്ച് അവാര്ഡ് മാത്രം. അത് ലഭിക്കും എന്ന് ഒരു കളിക്കാരനും ഉറപ്പിക്കാനും കഴിയില്ല. പണത്തിനു വേണ്ടിയല്ല സച്ചിൻ കളിക്കാൻ പോയത് എന്നത് വ്യക്തം.

ഇനി സച്ചിൻ എന്തിനാണ് തിരിച്ചു പോയത് എന്നത്. സച്ചിൻ തന്നെ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കാം.

"That was the most difficult stage of my life. At that moment my mom said that even my father would have wanted me to go back and play, because if I sit back at home then it would possibly be the worst thing. 'You have to go and play for your country, because that is the most important thing,' she said. And that made me strong."

"That support meant a lot, because it was a very difficult moment for our entire family; and to go and play a cricket match after just three days was not easy"

"I have always felt his absence after 1999, and I always feel that it would have been so much better if he had been here. It is a permanent loss and nothing can replace it.

"But I also feel that he is with me, guiding me all the time, in all the important decisions I take."

"One of the most important advices that he gave me was that all things in life are temporary and everything has a deadline. But the only thing that will stay forever is your nature, because it stays till your last breath. So you should always behave properly, because that is something that stays with you always and is appreciated by people. And I am just trying to follow that advice,"

തൻറെ മാതാവ് പറഞ്ഞതനുസരിച്ച് തൻറെ പിതാവിന്റെ ആഗ്രഹം അതാണെന്ന് മനസിലാക്കി സ്വന്തം രാജ്യത്തിന്‌ വേണ്ടി കളിക്കുവാനാണ് സച്ചിൻ പോയത്. അടുത്ത കളിയിൽ കെനിയക്കെതിരെ അദ്ദേഹം 140 റണ്‍സ് ആണ് അടിച്ചു കൂട്ടിയത്.

സച്ചിൻ തന്റെ മാതാ പിതാക്കളെ ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞ് ഇദ്ദേഹം എന്താണാവോ സമര്തിക്കാൻ ശ്രമിക്കുന്നത്. എന്തായാലും മാതാ പിതാക്കളെ ബഹുമാനിക്കണം എന്ന നല്ല സന്ദേശം അല്ല എന്ന് തോന്നുന്നു. പകരം ആരോ പറഞ്ഞ ചില കാര്യങ്ങൾ തെറ്റാക്കണം എന്ന വാശി അത്ര മാത്രം. കാളിദാസാ താങ്കളെ പോലെ തെറ്റുകൾ പലര്ക്കും പറ്റും. പക്ഷെ സ്വന്തം വിവരക്കേട് മറ്റുള്ളവർക്ക് തെറ്റായ സന്ദേശം കൊടുക്കുന്നതാവരുത്. അതിനാൽ ഈ പോസ്റ്റിലെ സച്ചിനെ കുറിച്ചുള്ള പരാമർശങ്ങൾ തിരുത്തുന്നതാവും ശരി.

Kurum Online said...


Do you want that to make an issue? i read all your posts. You study the things, then post.Really appreciated your knowledge in various areas. But to this, its not at all your area for a debate. Rather than to make a debate on topic, i felt you want to target that person( Ananth). Similar situation is heard from artists from 'Nadakam'. They forced to play, when child was ill, husband was not well etc. Money is a factor, but we cannot rule out the intention. All soldiers are working for money. but can we say everything they do for money?

മലക്ക് said...

@പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത പ്രസ്താവനയാണ്. ഒരമ്മക്കും തന്റെ മകനെ തള്ളിപ്പറയാന്‍ ആകില്ല. അവന്‍ കൊടും പാപിയാണെങ്കിലും. അത് മനുഷ്യന്റെ ജൈവപരമായ പ്രത്യേകതയാണ്.

മുസ്ലീങ്ങൾ എന്ത് പ്രചരിപ്പിക്കുന്നു എന്നത് അവിടെ നില്ക്കട്ടെ. ഇതേ വാചകം പല സ്ഥലങ്ങളിൽ പല പ്രാവശ്യം താങ്കള് എഴുതി കണ്ടു. അതിൽ എന്ത് അത്മാര്തത ആണ് വായിക്കുന്നവർ കാണേണ്ടത്? ആരോടുള്ള ആത്മാർഥത ആണ് താങ്കള് പ്രകടിപ്പിക്കുന്നത്? സച്ചിന് തന്റെ മാതാ പിതാക്കളോട് ഉള്ള ആത്മാര്തതയും തന്റെ മകൻ നഷ്ടപ്പെട്ട ഒരു ഉമ്മയുടെ ആത്മാര്തതയും പരിശോദിക്കുന്ന സമയം സ്വന്തം ആത്മാർഥത കൂടി ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും.

ഒരു അമ്മ തൻറെ മകനെ തള്ളിപ്പറഞ്ഞാൽ അതിൽ സ്നേഹം ഇല്ല എന്നാണു താങ്കള് മനസിലാക്കുന്നത്‌. താങ്കള് പരാമർശിച്ച ഉമ്മക്കും ബൊസ്റ്റൻ സ്പോടന കേസ്സിലെ പ്രതിയായ കുറ്റവാളികളുടെ അമ്മയ്ക്കും തങ്ങളുടെ മകനെ തള്ളിപ്പറയാൻ വ്യക്തമായ കാരണങ്ങൾ എങ്കിലും ഉണ്ട്. പക്ഷെ ഒരു തെറ്റും ചെയ്യാത്ത തങ്ങളുടെ മക്കളെ സ്വന്തം വയറ്റിൽ വച്ചു തന്നെ കൊന്നൊടുക്കുന്ന എത്രയോ സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഉണ്ട്? പിറന്ന ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്ന എത്രയോ കഥകൾ ദിവസവും കേള്ക്കുന്നുണ്ട്? വളര്ത്തി വലുതാക്കിയിട്ടും വേശ്യാ വൃത്തിക്ക് പോലും നിര്ബന്ധിക്കുന്ന അമ്മമാർ ഇന്ന് സമൂഹത്തിൽ ജീവിക്കുന്നുണ്ട്. എവിടെ ആണ് ഈ അമ്മമാരുടെ സ്നേഹം?

വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷന്റെ കണക്കു പ്രകാരം ഓരോ നിമിഷവും ഒരു കുഞ്ഞു വീതം അബോര്ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്താണ് ഈ കുഞ്ഞുങ്ങൾ ചെയ്ത തെറ്റ്? എന്താണ് ഈ അമ്മമാരുടെ ആത്മാർഥത? എവിടെ ആണ് ഈ പറയുന്ന സ്നേഹം? താങ്കള് പറഞ്ഞ അമ്മക്ക് മക്കളോട് ഉള്ള ജൈവ പരമായ പ്രത്യേകത എവിടെ പോയി?

ഇവിടെ നോക്കാം ഇതിൽ കൌണ്ട് ചെയ്യപ്പെടുന്നത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ ആണ്. അതായത് കൊലയാളികൾ ആയ അമ്മമാരുടെ എണ്ണം.


ഈ അമ്മമാര്ക്ക് യാതൊരു തെറ്റും ചെയ്യാത്ത തങ്ങളുടെ കുഞ്ഞുങ്ങളെ അവരുടെ നിഷ്കളങ്കമായ മുഖം പോലും കാണേണ്ട എന്ന് പറഞ്ഞു കൊന്നു കളയാമെങ്കിൽ വഴി പിഴച്ചു പോയ രാജ്യ ദ്രോഹിയായ തന്റെ മകൻറെ ജഡം കാണേണ്ട എന്ന് പറയാൻ ഈ കൊലയാളി അമ്മമാരുടെ പകുതിയുടെ പകുതി പോലും 'ആത്മാർഥത' ആവശ്യമില്ല.?

Ananth said...

>>>പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത പ്രസ്താവനയാണ്. <<<


കാളിദാസന്‍ എന്ന പേരിലെഴുതന്നയാള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഡോക്ടര്‍ ആണെന്നാണ്‌ മനസ്സിലായിട്ടുള്ളത് - അദ്ദേഹം ഒരു surgeon ആണോ അങ്ങനെ ആണെങ്കില്‍ ആരോ പറഞ്ഞിട്ടുള്ള a surgeon is nothing but a glorified butcher എന്ന അതിശയോക്തിയെ അടിസ്ഥാനമാക്കി അദ്ദേഹത്തെ ഒരു കശാപ്പുകാരന്‍ ആയി കണക്കാക്കാമോ എന്നൊന്നും എനിക്കറിയില്ല - പക്ഷെ ഒരു കാര്യം വളരെ വ്യക്തമാണ് - അദ്ദേഹം ഒരു കശാപ്പുകാരന്റെത്‌ പോലെ മരവിച്ച മനസ്സിന്റെ ഉടമയാണ് .....അത് കൊണ്ടാണ് വഴി തെറ്റിപോയ മകനെ സ്വന്തം ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും പറിച്ചെറിഞ്ഞ ഒരു മാതാവ്, അപഥ സഞ്ചാരതിലൂടെ മരണത്തിലെത്തിയ ആ മകന്റെ ജഡം പോലും തനിക്കു കാണണ്ടാ എന്നു പറയുന്നത്, എത്ര മാത്രം ദുഃഖം കടിച്ചമര്‍തിയാനെന്നു കാണാന്‍ അദ്ദേഹത്തിന് കഴിയാതെ പോകുന്നത് ......കുടലെടുത്തു കാണിച്ചാല്‍ വാഴനാരെന്നു പറയുന്നത് പോലെ ആ അമ്മയുടെ ത്യാഗത്തെ ആത്മാര്‍ത്ഥത ഇല്ലാത്ത പ്രചാരണ തന്ത്രം ആയി ചിത്രീകരിക്കുന്നതു വഴി അദ്ദേഹം പറഞ്ഞു വരുന്ന "ജീവിതം എന്നെ പഠിപ്പിച്ച പാഠത്തിന്റെ " അന്തസ്സത്ത അപ്പാടെ ചോര്‍ന്നു പോവുന്നു

കയ്യൊപ്പുകള്‍ .... said...

മകൻ എന്തുപണി ആണു ചെയ്യുന്നതെന്നറിയാൻ ശ്രമിക്കാതെ, തെറ്റായ വഴിയിലാണെങ്കിൽ തിരുത്താൻ ശ്രമിക്കാതെ, തീവ്രവാദിയായ മകനുണ്ടാക്കിയ പണം ഉപയോഗിച്ച് ജീവിച്ചിട്ട് അവസാനം മകൻ കൊല്ലപ്പെടുമ്പോൾ സമൂഹത്തിനു മുൻപിൽ മുഖം രേക്ഷിക്കാൻ ആ ശവം കാണണ്ട എന്ന് പറയുന്നതില ഒരു മഹത്വവുമില്ല.

kaalidaasan said...

>>>>എന്നാൽ ലോക കപ്പ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചു കഴിഞ്ഞാൽ അവർ കളിക്കളത്തിൽ ഇറങ്ങിയാലും ഇല്ലെങ്കിലും അവര്ക്ക് ലഭിക്കേണ്ട പണം ലഭിക്കും എന്നത് വസ്തുത. <<<<<

ശുദ്ധ അസംബന്ധം. ക്രിക്കറ്റ് കളിക്കാര്‍ ഏതൊക്കെ രീതിയിയാണു പണം ഉണ്ടാക്കുക എന്നതിനേക്കുറിച്ചുള്ള അറിവില്ലായ്മ ആണിതെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്. അതറിയാന്‍ ഈ വാര്‍ത്ത വായിക്കുക. സച്ചിനേക്കുറിച്ചെഴുതിയിരിക്കുന്നത് ഇങ്ങനെ.

MS Dhoni, Sachin Tendulkar Lead The World's Highest-Paid Cricketers

Tendulkar’s income last year was also hurt by injuries that kept him out of ten games with the IPL’s Mumbai Indians.

ഇതിനൊരര്‍ത്ഥമേ ഉള്ളു. കളിക്കളത്തില്‍ ഇറങ്ങിയില്ലെങ്കില്‍ കിട്ടേണ്ട പണത്തിന്റെ നല്ലൊരു പങ്ക് നഷ്ടപ്പെടും.

kaalidaasan said...

>>>>തൻറെ മാതാവ് പറഞ്ഞതനുസരിച്ച് തൻറെ പിതാവിന്റെ ആഗ്രഹം അതാണെന്ന് മനസിലാക്കി സ്വന്തം രാജ്യത്തിന്‌ വേണ്ടി കളിക്കുവാനാണ് സച്ചിൻ പോയത്. അടുത്ത കളിയിൽ കെനിയക്കെതിരെ അദ്ദേഹം 140 റണ്‍സ് ആണ് അടിച്ചു കൂട്ടിയത്. <<<<<

താന്‍ മരിച്ചു കിടക്കുമ്പോഴും മകനെ ക്രിക്കറ്റ് കളിക്കാന്‍ വിടണമേ എന്ന് പിതാവു മാതാവിനോട് പറഞ്ഞിരിക്കും. താങ്കളങ്ങനെ വിശ്വസിച്ചോളു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല.

പിതാവു മരിച്ചിട്ടു പോലും  ദുഖം ആചരിക്കാത്തതിനേക്കുറിച്ച് വിമര്‍ശനം വന്നപ്പോള്‍ പറഞ്ഞ മുട്ടു ന്യായമാണതെന്ന് മനസിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. കെനിയക്കെതിരെ സച്ചിന്‍  മാത്രമല്ല, ഒട്ടു മിക്ക കളിക്കാരും ഇതു പോലെ റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് ആ മഹത്വം പറയേണ്ട.

kaalidaasan said...

>>>>അതിനാൽ ഈ പോസ്റ്റിലെ സച്ചിനെ കുറിച്ചുള്ള പരാമർശങ്ങൾ തിരുത്തുന്നതാവും ശരി.<<<<<

അത് തിരുത്തേണ്ട യാതൊരു കാര്യവുമില്ല. മതാപിതാക്കളോട് സ്നേഹവും ആദരവുമുള്ള വ്യക്തികള്‍, അവര്‍ മരിക്കുമ്പോള്‍ ദുഖം പ്രകടിപ്പിക്കും. ഏത് ജോലി ചെയ്യുന്നവരും അവധി എടുത്ത് ദുഖിക്കുന്ന കുടുംബങ്ങളുടെ കൂടെ ചെലവഴിക്കും. അതാണു സാധാരണ മനുഷ്യരുടെ സ്വഭാവം.

താങ്കള്‍ താങ്കളുടെ പിതാവു മരിച്ചാല്‍  ശമ്പളം തരുന്ന കമ്പനിയോടുള്ള കടപ്പാടോര്‍ത്ത് പിറ്റേന്നു തന്നെ ജോലിക്കു പോകുമോ? വേറെ ആരെങ്കിലും പോകുമോ? ഉണ്ടെങ്കിലേ താങ്കളീ പറയുന്ന ഉഡായിപ്പിനു പ്രസക്തിയുള്ളു. സച്ചിന്റെ കാര്യം വിട്ടു കള. അതു പോലെ ചെയ്ത അരെയെങ്കിലും താങ്കള്‍ക്കറിയുമോ? കൂടെ ജോലി ചെയ്യുന്ന അരെയെങ്കിലും? സ്വന്തം  കുടുംബത്തിലെ ആരെയെങ്കിലും?

kaalidaasan said...

>>>>Rather than to make a debate on topic, i felt you want to target that person( Ananth). Similar situation is heard from artists from 'Nadakam'. They forced to play, when child was ill, husband was not well etc. Money is a factor, but we cannot rule out the intention. All soldiers are working for money. but can we say everything they do for money?<<<<<

ഞാന്‍ അനന്തിനെ റ്റാര്‍ഗെറ്റ് ചെയ്തെന്നോ? രസകരമായിരിക്കുന്നല്ലോ

ജോലി ചെയ്തില്ലെങ്കില്‍ പട്ടിണി കിടന്ന് ചത്തുപോകുന്ന അവസ്ഥയുള്ളവര്‍  കുട്ടികളെയും  ഭര്‍ത്താവിനെയുമൊക്കെ ഇട്ടിട്ട് ജോലിക്ക് പോകാറുണ്ട്. പക്ഷെ അവര്‍ പോലും ആരെങ്കിലും മരിച്ചാല്‍ ഇതുപോലെ ചെയ്യുമെന്ന് തോന്നുന്നില്ല. സച്ചിനേതായാലും പണത്തിനു ക്ഷാമമൊന്നുമില്ലായിരുന്നല്ലോ. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുമായി സച്ചിനെന്ന ക്രിക്കറ്റ് കളിക്കാരനെ താരത്യം ചെയ്യുന്നതേ ശുദ്ധ അസംബന്ധമാണ്.

kaalidaasan said...

>>>>മുസ്ലീങ്ങൾ എന്ത് പ്രചരിപ്പിക്കുന്നു എന്നത് അവിടെ നില്ക്കട്ടെ. ഇതേ വാചകം പല സ്ഥലങ്ങളിൽ പല പ്രാവശ്യം താങ്കള് എഴുതി കണ്ടു. അതിൽ എന്ത് അത്മാര്തത ആണ് വായിക്കുന്നവർ കാണേണ്ടത്? ആരോടുള്ള ആത്മാർഥത ആണ് താങ്കള് പ്രകടിപ്പിക്കുന്നത്? സച്ചിന് തന്റെ മാതാ പിതാക്കളോട് ഉള്ള ആത്മാര്തതയും തന്റെ മകൻ നഷ്ടപ്പെട്ട ഒരു ഉമ്മയുടെ ആത്മാര്തതയും പരിശോദിക്കുന്ന സമയം സ്വന്തം ആത്മാർഥത കൂടി ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും. <<<<

മുസ്ലീങ്ങൾ പ്രചരിപ്പിക്കുന്ന ഈ ഒരു കാര്യം  ഞാന്‍ പല സ്ഥലങ്ങളിലും  പല പ്രാവശ്യം എഴുതിയിട്ടുണ്ട്. എന്തേ അത് പാടില്ലേ?

വായിക്കുന്നവര്‍ എന്റെ ആത്മാര്‍ത്ഥത അളക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇതെഴുതിയത്. ഇത് എന്റെ അഭിപ്രായമാണ്. മറിച്ച് ചിന്തിക്കാന്‍ താങ്കള്‍ക്കവകാശമുണ്ട്. ഞാന്‍ എഴുതുന്നത് അതുപോലെ ആരെങ്കിലും അംഗീകരിക്കണമെന്ന വാശി എനിക്കില്ല.

എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച കാര്യമാണു ഞാന്‍ എഴുതിയത്. താങ്കളുടെ ജീവിതം പഠിപ്പിച്ചത് വേറെ ആയിരിക്കാം. എനിക്കതില്‍ യാതൊരു കാര്യവുമില്ല.

പിതാവിനോട് സ്നേഹമുള്ള ഒരു മകനും പിതാവു നഷ്ടപ്പെട്ട  ഉടനെ കളിക്കാന്‍ വേണ്ടി പോകില്ല. മകനോട് സ്നേഹമുള്ള ഒരമ്മയും മരിച്ച   മകന്റെ ശവശരീരം കാണേണ്ട എന്നു പറയില്ല. ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നും ഞാന്‍ ഇടപെടുന്ന ആളുകളില്‍ നിന്നും ഞാന്‍ പഠിച്ചതാണത്. ഞാന്‍ പഠിച്ച കാര്യം എനിക്ക് ഇവിടെ പറയാന്‍ പാടില്ലേ?

ഞാന്‍ അരുടെയും ആത്മാര്‍ത്ഥത പരിശോധിച്ചിട്ടില്ല. സച്ചിന്റെയും ആ അമ്മയുടെ പെരുമാറ്റത്തേക്കുറിച്ചുള്ള എന്റെ അഭിപ്രായം എഴുതി. അത്രമാത്രം. താങ്കള്‍ക്കത് ഇഷ്ടമായില്ലെങ്കില്‍ തള്ളിക്കളയാം.

kaalidaasan said...

>>>>ഒരു അമ്മ തൻറെ മകനെ തള്ളിപ്പറഞ്ഞാൽ അതിൽ സ്നേഹം ഇല്ല എന്നാണു താങ്കള് മനസിലാക്കുന്നത്‌. താങ്കള് പരാമർശിച്ച ഉമ്മക്കും ബൊസ്റ്റൻ സ്പോടന കേസ്സിലെ പ്രതിയായ കുറ്റവാളികളുടെ അമ്മയ്ക്കും തങ്ങളുടെ മകനെ തള്ളിപ്പറയാൻ വ്യക്തമായ കാരണങ്ങൾ എങ്കിലും ഉണ്ട്. <<<<

സച്ചിനു പിതാവു മരിച്ച ഉടനെ കളിക്കാന്‍ പോകാനും കാരണങ്ങള്‍ പറയാനുണ്ട്. ഞാന്‍ പരാമർശിച്ച ഉമ്മക്കും ബൊസ്റ്റൻ സ്ഫോടന കേസിലെ പ്രതിയായ കുറ്റവാളികളുടെ അമ്മയ്ക്കും തങ്ങളുടെ മക്കളെ തള്ളിപ്പറയാൻ അവരുടേതായ കാരണങ്ങൾ ഉണ്ട്. സമൂഹം തെറ്റെന്നു കരുതുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കും  അവയെ ന്യായീകരിക്കാന്‍  കാരണങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍  ലുലു മാളിന്റെ ഉടമസ്ഥന്‍  പുറമ്പോക്ക് കയ്യേറി എന്ന ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹത്തിനും പറയാന്‍  വ്യക്തമായ കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ മറ്റുള്ളവര്‍ പരിശോധിക്കുമ്പോള്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍  ഉണ്ടാകുന്നു. കുറച്ചു പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുകൊണ്ട്, പുറമ്പോക്ക് കയ്യേറിയതില്‍ തെറ്റില്ല എന്നാണ്, യൂസഫ് അലിയുടെ ആരാധകര്‍ പറയുന്നത്. അതുപോലെ ആരാധകര്‍ക്ക് പലതും പറയാം. മൂര്‍ത്തികള്‍ പറയുന്നതിനെ ന്യായീകരിക്കാം.

താങ്കള്‍ സച്ചിനെയും ഈ അമ്മയേയും ബോസ്റ്റണ്‍ കേസിലെ പ്രതിയെ തള്ളിപറഞ്ഞ അമ്മയേയും ഒക്കെ ന്യായീകരിച്ചോളു. പക്ഷെ എനിക്കവരെ വിമര്‍ശിക്കാന്‍ പാടില്ലേ?

kaalidaasan said...

>>>>പക്ഷെ ഒരു തെറ്റും ചെയ്യാത്ത തങ്ങളുടെ മക്കളെ സ്വന്തം വയറ്റിൽ വച്ചു തന്നെ കൊന്നൊടുക്കുന്ന എത്രയോ സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഉണ്ട്? പിറന്ന ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്ന എത്രയോ കഥകൾ ദിവസവും കേള്ക്കുന്നുണ്ട്? വളര്ത്തി വലുതാക്കിയിട്ടും വേശ്യാ വൃത്തിക്ക് പോലും നിര്ബന്ധിക്കുന്ന അമ്മമാർ ഇന്ന് സമൂഹത്തിൽ ജീവിക്കുന്നുണ്ട്. എവിടെ ആണ് ഈ അമ്മമാരുടെ സ്നേഹം?<<<<

ഈ അമ്മമാര്‍ക്കുമില്ലേ താങ്കളാദ്യം പറഞ്ഞ ന്യായീകരണങ്ങള്‍? അവിഹിത ഗര്‍ഭം ധരിക്കുന്ന അമ്മമാര്‍ കുട്ടി ജനിച്ചാലുണ്ടാകുന നാണക്കേടോര്‍ത്ത് അതിനെ നശിപ്പിക്കുനു. കുട്ടിയെ വളര്‍ത്തി വലുതാക്കാനുള്ള ശേഷിയോ സൌകര്യമോ ഇല്ലാത്തവര്‍ അതിനെ നശിപ്പിക്കുന്നു. കുഞ്ഞിനെയും കൊണ്ട് ജീവിച്ചാല്‍ അപമാനമുണ്ടാകുന്ന അവസ്ഥയില്‍ ചിലര്‍ കുഞ്ഞിനെ ഉപേക്ഷിക്കാറുണ്ട്. വേശ്യയായ അമ്മ മകളെയും ആ പണിക്ക് നിര്‍ബന്ധിക്കുന്നുണ്ട്.

ഇതൊക്കെ സമൂഹത്തിലെ പൊതു സ്വഭാവമാണെന്ന താങ്കളുടെ തെറ്റിദ്ധാരണയാണിതുപോലെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. താങ്കളുടെ വീട്ടിലെ ആരെങ്കിലും ഇതുപോലെ ചെയ്യുന്നുണ്ടോ? പരിചയക്കാര്‍ ചെയ്യുന്നുണ്ടോ? ബന്ധുക്കള്‍ ചെയ്യുന്നുണ്ടോ? ഇല്ല എന്നല്ലേ ഉത്തരം? സമൂഹത്തിലെ പൊതു സ്വഭാവത്തിനു വിരുദ്ധമായ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടി താങ്കളെന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? സച്ചിനും  ആ രണ്ട് അമ്മമാരും ചെയ്തത് ശരി എന്നു തെളിയിക്കാനാണോ?

സാഹചര്യങ്ങളാന്, പലരെയും ഇതുപോലെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഭീകരവാദിയായ മകനെ തള്ളിപ്പറഞ്ഞത് ഇതേ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്. മുസ്ലിങ്ങള്‍ തങ്ങള്‍ ഭീകരരല്ല എന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍  ആ അമ്മയും അവരുടെ ഭാഗം അഭിനയിച്ചു അത്ര മാത്രം.

പടിഞ്ഞാറന്‍ നാടുകളിലൊക്കെ അവിവാഹിതയായ അമ്മ എന്നത് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കില്ല. വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നവരവിടെ കൂടുതലാണ്. അപ്പോള്‍ ഗര്‍ഭം ധരിക്കുന്നതോ പ്രസവിക്കുന്നതോ ചുറ്റുമുള്ളവര്‍ അന്വേഷിക്കാറില്ല. ആണെങ്കില്‍ സര്‍ക്കാര്‍ തന്നെ കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കുന്നു. അതുകൊണ്ട് പ്രസവിച്ചാല്‍ ഉപേക്ഷിക്കേണ്ട ഗതികേടും ഉണ്ടാകുന്നില്ല. കേരളത്തിലെ അവസ്ഥ അതാണോ? അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗര്‍ഭം ധരിച്ചാല്‍ സദാചാര പോലീസുകാര്‍ അവളെ ആത്മഹത്യ ചെയ്യിക്കും. അപ്പോള്‍ പിന്നെ അവള്‍ക്കു മുന്നില്‍  വഴികള്‍ ഏറെയില്ല.

kaalidaasan said...

>>>>വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷന്റെ കണക്കു പ്രകാരം ഓരോ നിമിഷവും ഒരു കുഞ്ഞു വീതം അബോര്ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്താണ് ഈ കുഞ്ഞുങ്ങൾ ചെയ്ത തെറ്റ്? എന്താണ് ഈ അമ്മമാരുടെ ആത്മാർഥത? എവിടെ ആണ് ഈ പറയുന്ന സ്നേഹം? താങ്കള് പറഞ്ഞ അമ്മക്ക് മക്കളോട് ഉള്ള ജൈവ പരമായ പ്രത്യേകത എവിടെ പോയി? <<<<

ഓരോ മിനിറ്റിലും ഇതില്‍ കൂടുതല്‍ കൊലപാതകങ്ങളും പിടിച്ചു പറിയും ബലാല്‍ സംഗങ്ങളും അഴിമതിയും മോഷണവും ഒക്കെ നടക്കുന്നുണ്ട്. അത് തെളിയിക്കുന്നത് ഈ തെറ്റുകളോക്കെ ചെയുന്ന അനേകം ആളുകള്‍ ഇന്ന് ലോകത്തുണ്ട് എന്നാണ്. ഇതൊക്കെ ചെയ്യുന്നവര്‍ക്കും അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. ന്യയീകരണങ്ങളുണ്ടെന്നതുകൊണ്ട് താങ്കളതില്‍ യാതൊരു തെറ്റും കാണുന്നില്ലേ?

അബോര്‍ട്ട് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അത് ചെയ്യുന്നവര്‍ക്ക് അത്മാര്‍ത്ഥതയും ഇല്ല. സ്നേഹവും ഇല്ല. ജീവികള്‍ക്ക് കുഞ്ഞുങ്ങളോട് സ്വാഭാവികമായി തോന്നേണ്ട ജൈവപരമായ പ്രത്യേകത ഇവര്‍ക്കില്ല എന്നാണത് തെളിയിക്കുന്നത്. ബോസ്റ്റണ്‍ കേസിലെ ഭീകരന്റെ അമ്മക്കും, കാഷ്മീരില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച മലയാളി ഭീകരന്റെ അമ്മക്കും ആ പ്രത്യേകത ഇല്ല. അതുകൊണ്ടാണവര്‍ വേറിട്ട അമ്മമാരാണെന്നു ഞാന്‍ പറഞ്ഞത്. എനിക്കും താങ്കള്‍ക്കും രണ്ടു കയ്യും രണ്ടു കാലുമുള്ളപ്പോള്‍ ചിലര്‍ ഒരു കയ്യോ ഒരു കാലോ ആയിട്ട് ജനിക്കാറില്ലേ? അതേപോലെയാണിതും. സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു ജൈവപരമായ പ്രത്യേകത ഇല്ലാത്തതുകൊണ്ടാണ്, ഞാന്‍  ഈ അമ്മയുടെ കാര്യം എടുത്തു പറഞ്ഞത്.

kaalidaasan said...

>>>>ഈ അമ്മമാര്ക്ക് യാതൊരു തെറ്റും ചെയ്യാത്ത തങ്ങളുടെ കുഞ്ഞുങ്ങളെ അവരുടെ നിഷ്കളങ്കമായ മുഖം പോലും കാണേണ്ട എന്ന് പറഞ്ഞു കൊന്നു കളയാമെങ്കിൽ വഴി പിഴച്ചു പോയ രാജ്യ ദ്രോഹിയായ തന്റെ മകൻറെ ജഡം കാണേണ്ട എന്ന് പറയാൻ ഈ കൊലയാളി അമ്മമാരുടെ പകുതിയുടെ പകുതി പോലും 'ആത്മാർഥത' ആവശ്യമില്ല.?<<<<

രണ്ടുകൂട്ടര്‍ക്കും ആത്മാര്‍ത്ഥതയോ സ്നേഹമോ ഇല്ല. അതാണു ഞാന്‍ പറഞ്ഞത്. രണ്ടുകൂട്ടരും ചെയ്യുന്നതൊന്നു തന്നെ. അല്ലെന്നാണോ താങ്കളുടെ അഭിപ്രായം?

ആര്‍ക്കാണു കൂടുതലെന്നോ കുറവെന്നോ ഒക്കെ താങ്കളന്വേഷിച്ചു കണ്ടുപിടിച്ചോളൂ.

kaalidaasan said...

>>>>കാളിദാസന്‍ എന്ന പേരിലെഴുതന്നയാള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഡോക്ടര്‍ ആണെന്നാണ്‌ മനസ്സിലായിട്ടുള്ളത് - അദ്ദേഹം ഒരു surgeon ആണോ അങ്ങനെ ആണെങ്കില്‍ ആരോ പറഞ്ഞിട്ടുള്ള a surgeon is nothing but a glorified butcher എന്ന അതിശയോക്തിയെ അടിസ്ഥാനമാക്കി അദ്ദേഹത്തെ ഒരു കശാപ്പുകാരന്‍ ആയി കണക്കാക്കാമോ എന്നൊന്നും എനിക്കറിയില്ല - <<<<

അനന്ത് glorified clerk എന്ന hang over ഇല്‍ നിന്നും ഇതു വരെ മോചിതനായിട്ടില്ല എന്നു തോന്നുന്നു.

A surgeon is nothing but a glorified butcher എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം surgeon ഉം barber ഉം butcher ഉം ഒക്കെ ഒരുകാലത്ത് ഒരേ ആളു തന്നെ ആയിരുന്നു. ആദ്യകാലത്ത് surgery എന്നു പറഞ്ഞാല്‍ butchery തന്നെയായിരുന്നു. ബോധം കെടുത്താനുള്ള മയക്കു മരുന്നൊക്കെ കണ്ടു പിടിക്കുന്നതിനു മുന്നെ രോഗികളെ ബലമായി പിടിച്ചിരുത്തി കശാപ്പു ചെയ്യുന്നതുപോലെ ആയിരുന്നു surgery ചെയ്തിരുന്നത്. അതേക്കുറിച്ചൊന്നും കേട്ടിട്ടില്ലെങ്കില്‍ ഈ ലിങ്കുകളില്‍  കേട്ടും വായിച്ചും പഠിക്കാവുന്നതാണ്.

Blood and Guts: A History of Surgery

The Evolution of Surgery: A Historical Timeline

1540 C.E. - English barbers and surgeons unite to form The United Barber-Surgeons Company. These barber-surgeons performed tooth extractions and blood letting.
kaalidaasan said...

>>>>അദ്ദേഹം ഒരു കശാപ്പുകാരന്റെത്‌ പോലെ മരവിച്ച മനസ്സിന്റെ ഉടമയാണ് .....അത് കൊണ്ടാണ് വഴി തെറ്റിപോയ മകനെ സ്വന്തം ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും പറിച്ചെറിഞ്ഞ ഒരു മാതാവ്, അപഥ സഞ്ചാരതിലൂടെ മരണത്തിലെത്തിയ ആ മകന്റെ ജഡം പോലും തനിക്കു കാണണ്ടാ എന്നു പറയുന്നത്, എത്ര മാത്രം ദുഃഖം കടിച്ചമര്‍തിയാനെന്നു കാണാന്‍ അദ്ദേഹത്തിന് കഴിയാതെ പോകുന്നത് . <<<<

ഇത് വായിച്ചു ചിരിക്കണോ കരയണോ എന്നെനിക്കറിയില്ല.

എഴുതുന്ന വാക്കുകളുടെ അര്‍ത്ഥം പോലുമറിയാത്ത ഓരാളില്‍ നിന്നേ ഇതുപോലെ ഒരു പരാമര്‍ശം ഉണ്ടാകൂ. താങ്കളെഴുതിയത് ഇതാണ്.

വഴി തെറ്റിപോയ മകനെ സ്വന്തം ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും ഒരു മാതാവ് പ റിച്ചെറിഞ്ഞു. അപഥ സഞ്ചാരത്തിലൂടെ മരണത്തിലെത്തിയ ആ മകന്റെ ജഡം പോലും തനിക്കു കാണണ്ടാ എന്നു പറഞ്ഞു. വളരെയധികം  ദുഃഖം കടിച്ചമര്‍ത്തിയാണത് പറഞ്ഞത്.

എന്തിനാണു ഇതു പോലെ ദുഖം കടിച്ചമര്‍ത്തുന്നത്? വഴി തെറ്റിപോയവന്‍ പോകട്ടെ എന്നു കരുതിയാല്‍  പോരേ. അതിന്റെ കാരണം മനസിലാകണമെങ്കില്‍ തലക്കകത്ത് അല്‍പ്പമെങ്കിലും ചിന്താശേഷി ഉണ്ടാകണം. അതുണ്ടെങ്കില്‍ ഒരമ്മയുടെ മനസറിയാന്‍ സാധിക്കും.

വഴിതെറ്റിപ്പോയാലും ഭീകരനായാലും അവന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഏത് അമ്മയുടെയും മനസു പിടയും. പതറും. ദുഖമുണ്ടാകും. അതുണ്ടാകുന്നില്ലെങ്കില്‍ അവര്‍ അമ്മ എന്നു വിളിക്കാന്‍ യോഗ്യയല്ല. അതാണമ്മ. സമൂഹത്തിന്റെ പൊതു ബോധത്തെ പേടിയുള്ളതുകൊണ്ട് ആ അമ്മക്ക് ദുഖം കടിച്ചമര്‍ത്തി ഉള്ളില്‍ കരയേണ്ടി വന്നു. അതൊന്നും താങ്കള്‍ക്കീ ജന്മം മനസിലാകില്ല. എന്നെ കശാപ്പുകാരന്‍ എന്നു വിളിച്ചാലൊന്നും അതുണ്ടാകാന്‍  പോകുന്നില്ല. മറ്റുള്ളവര്‍ക്ക് സെന്‍സും സെന്‍സിബിലിറ്റിയും  സെന്‍സിറ്റിവിറ്റിയുമൊക്കെ ഉണ്ടാക്കിക്കൊടുക്കുന്ന ഒരാളിവിടെ ഉണ്ട് അദ്ദേഹത്തോട് ചോദിച്ചാലും കിട്ടുമെന്ന് തോന്നുന്നില്ല. ഈ വക കാര്യങ്ങള്‍ മനസിലാക്കുന്നതില്‍  അദ്ദേഹം  താങ്കളേക്കാള്‍ പിന്നിലാണ്.

ഇത് മനസിലാക്കാനുള്ള അടിസ്ഥാന വിവരം താങ്കള്‍ക്കില്ല. ആ അമ്മ ഉള്ളില്‍ കരഞ്ഞു കൊണ്ട് മറ്റാര്‍ക്കോ വേണ്ടി സ്വന്തം മകനെ തള്ളിപ്പറഞ്ഞതാണ്, എന്നു പറഞ്ഞ എന്നെ കശാപ്പുകാരനെനു വിളിക്കാനുള്ള വിവരമേ ഉള്ളു.

ആ അമ്മ ദുഖം കടിച്ചമര്‍ത്തി എന്നു പറഞ്ഞത് നൂറുശതമാനം സത്യം. മകന്റെ ശവം പോലും കാണേണ്ട എന്നു പറഞ്ഞത് വെറും അഭിനയം. താങ്കളേപ്പോലുള്ളവരെ പേടിച്ച് നടത്തിയ അഭിനയം. നാവു പറഞ്ഞതല്ല ആ അമ്മയുടെ മനസു പറഞ്ഞത്. ജൈവപരമായി ഒരമ്മയുടെ മനസിനും അങ്ങനെ പറയാന്‍ ആകില്ല. അതുകൊണ്ടാണ്, ദുഖം കടിച്ചമര്‍ത്തി എന്ന താങ്കളുടെ പ്രസ്താവന.

മയ്യത്തു കാണണ്ട എന്നു പറഞ്ഞത് ആത്‌മാര്‍ത്ഥമായിട്ടും ഹൃദയത്തില്‍ നിന്നുമായിരുന്നെങ്കില്‍ ദുഖം കടിച്ചമര്‍ത്തേണ്ട ആവശ്യമില്ല.

ആ അമ്മയുടെ മനസിന്റെ ഉള്ളിലുള്ള ദുഖം കാണാന്‍  സാധിക്കുന്നതുകൊണ്ടാണു ഞാന്‍ ഇത് പറഞ്ഞത്. വീണ്ടും പറയട്ടെ. ഒരമ്മയുടെ മനസിനും സ്വന്തം മകനെ തള്ളിപ്പറയാന്‍ ആകില്ല. പക്ഷെ താങ്കള്‍ക്കത് മനസിലാക്കാനുള്ള വിവേകമില്ല. എന്നെ കശാപ്പുകാരന്‍ എന്നു വിളിച്ചു നടക്കുന്ന സമയത്ത് ഇതുപോലെയുള്ള വിവരം ഉണ്ടാക്കാന്‍ നോക്ക്. കുറഞ്ഞ പക്ഷം എഴുതുന്നതെന്താണെന്നെങ്കിലും മനസിലാക്കിയിട്ട് എഴുത്.

kaalidaasan said...

>>>>കുടലെടുത്തു കാണിച്ചാല്‍ വാഴനാരെന്നു പറയുന്നത് പോലെ ആ അമ്മയുടെ ത്യാഗത്തെ ആത്മാര്‍ത്ഥത ഇല്ലാത്ത പ്രചാരണ തന്ത്രം ആയി ചിത്രീകരിക്കുന്നതു വഴി അദ്ദേഹം പറഞ്ഞു വരുന്ന "ജീവിതം എന്നെ പഠിപ്പിച്ച പാഠത്തിന്റെ " അന്തസ്സത്ത അപ്പാടെ ചോര്‍ന്നു പോവുന്നു<<<<

ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നു കേള്‍ക്കുന്ന കഴിവു കൂടുതലുള്ളതുകൊണ്ടുള്ള മതിഭ്രമമാണു താങ്കള്‍ക്ക്.

ആ അമ്മയുടെ ത്യാഗത്തെ ആത്മാര്‍ത്ഥത ഇല്ലാത്ത പ്രചാരണ തന്ത്രം ആയി ഞാന്‍ ചിത്രീകരിച്ചു എന്ന് മലയാളം വായിക്കുന്ന ആരും പറയാന്‍ സാധ്യതയില്ല. താങ്കള്‍ക്ക് മലയാളത്തേക്കാള്‍ ഇംഗ്ളീഷു കൂടുതല്‍ മാനസിലാകുന്നതുകൊണ്ടുള്ള കുഴപ്പമാണിത്.

ആ അമ്മ ഭീകരനായ മകന്റെ മയ്യത്ത് കാണണ്ട എന്നു പറഞ്ഞത് മഹത്തായ രാജ്യ സ്നേഹമാണെന്ന് മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണു ഞാന്‍ എഴുതിയത്.

ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച പാഠത്തിന്റെ അന്തസത്തക്ക് അടിവരയിടുന്ന പ്രസ്താവനയാണു താങ്കള്‍ ഇതിനു മുന്നെ നടത്തിയത്. അമ്മ ദുഖം കടിച്ചമര്‍ത്തിയാണത് ചെയ്തതെന്ന സത്യം. അതു തന്നെയാണു ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച പാഠം. ഒരമ്മക്കും മക്കളെ തള്ളിക്കളയാന്‍ ആകില്ല. അതാണമ്മയുടെ സ്നേഹം. ഇന്നു വരെ ജീവിതത്തില്‍ അമ്മയുടെ സ്നേഹം അനുഭവിക്കാന്‍ താങ്കള്‍ക്ക് ഒരു പക്ഷെ ഭാഗ്യമുണ്ടായില്ല. അല്ലെങ്കില്‍ താങ്കളുടെ അമ്മയും ഈ അമ്മയേപ്പോലെ ഗതികേടിലായിരിക്കും. എന്നിട്ട് മനസുകൊണ്ട് കരയും. ദുഖം കടിച്ചമര്‍ത്തും.

ഞാന്‍ എന്തൊക്കെ തെറ്റു ചെയ്താലും എന്റെ അമ്മക്ക് എന്നെ തള്ളിപ്പറയാന്‍ ആകില്ല. അതാണു ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ച പാഠം. താങ്കളുടെ അമ്മ ഇതുപോലെയല്ലെങ്കില്‍ അതെന്റെ കുറ്റമല്ല. ഞാന്‍ എന്ത് തെറ്റുചെയ്താലും എന്റെ അമ്മ എന്നെ ഉപേക്ഷിക്കില്ല. തെറ്റാണെങ്കില്‍ ശാസിക്കും. നല്ലത് പറഞ്ഞ് തരും. ഞാന്‍ എന്റെ അനുഭവമാണു പറഞ്ഞത്., എനിക്ക് പരിചയമുള്ള അമ്മമാരുമിതുപോലെയൊക്കെ തന്നെയാണ്. എങ്ങാനും വഴി തെറ്റിപ്പോയി ദാരുണ മരണം സംഭവിച്ചാലും എന്റെ ശവശരീരം കാണണ്ട എന്നു പറഞ്ഞ് എന്റെ അമ്മ രാജ്യ സ്നേഹം പ്രകടിപ്പിക്കില്ല. എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ശവശരീരം കാണണമെന്നു തന്നെ പറയും. അതില്‍ കെട്ടിപ്പിടിച്ച് കരയും. യാതൊരു സംശയവും വേണ്ട. രാജ്യസ്നേഹത്തേക്കാള്‍ വലുത് എന്റെ അമ്മക്ക് എന്നോടുള്ള സ്നേഹമാണ്.

"ജീവിതം എന്നെ പഠിപ്പിച്ച ഈ പാഠത്തിന്റെ " അന്തസ്സത്ത ഒരിക്കലും  ചോര്‍ന്നു പോവില്ല. എന്റെ അമ്മക്ക് എന്നോടുള്ള സ്നേഹത്തെ അളക്കാന്‍ താങ്കളുടെ അളവുകോലു പോരാ.

മലക്ക് said...

ക്രിക്കറ്റിനെ കുറിച്ചു പറഞ്ഞു വന്നപ്പോൾ ഞാൻ കരുതി താങ്കള് ഒരു മണ്ടൻ ആണെന്ന്. പക്ഷെ മണ്ടൻ അല്ല മര മണ്ടൻ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സച്ചിൻ വേൾഡ് കപ്പു കളിക്കാൻ പോയതിനെ തെറ്റിദ്ധരിപ്പിക്കാൻ IPL ഇൽ കോടികൾ മറിയുന്നതിന്റെ ലിങ്ക് എടുത്ത് കൊടുത്തിരിക്കുന്നു. അല്ല ഈ IPL എന്നാ ഉണ്ടായത്? ആദ്യം IPL ഉം വേൾഡ് കപ്പ് ക്രിക്കറ്റും തമ്മിൽ ഉള്ള വ്യത്യാസം പഠിച്ചിട്ടു വാ എന്നിട്ട് തർക്കിക്ക് വെറുതെ സമയം മെനക്കെടുത്താതെ.

മലക്ക് said...

@താങ്കള്‍ താങ്കളുടെ പിതാവു മരിച്ചാല്‍ ശമ്പളം തരുന്ന കമ്പനിയോടുള്ള കടപ്പാടോര്‍ത്ത് പിറ്റേന്നു തന്നെ ജോലിക്കു പോകുമോ? വേറെ ആരെങ്കിലും പോകുമോ? ഉണ്ടെങ്കിലേ താങ്കളീ പറയുന്ന ഉഡായിപ്പിനു പ്രസക്തിയുള്ളു. സച്ചിന്റെ കാര്യം വിട്ടു കള. അതു പോലെ ചെയ്ത അരെയെങ്കിലും താങ്കള്‍ക്കറിയുമോ? കൂടെ ജോലി ചെയ്യുന്ന അരെയെങ്കിലും? സ്വന്തം കുടുംബത്തിലെ ആരെയെങ്കിലും?


അമ്മ പറഞ്ഞാൽ ഞാൻ പോകും എന്റെ ജോലി സച്ചിന്റെ പോലെ രാജ്യത്തിന്‌ വേണ്ടി ഉള്ളതും, എന്റെ അമ്മയുടെ ആഗ്രഹം അതാണെങ്കിൽ ഞാൻ പോകും. ഞാൻ എന്നല്ല മാതാ പിതാക്കളോട് സ്നേഹം ഉള്ള ആരും പോകും.

എത്ര മാത്രം വേദന കടിച്ചമർത്തി ആയിരിക്കും അതൊക്കെ ചെയ്യേണ്ടി വരുന്നത് എന്നത് താങ്കൾക്കൊന്നും മനസിലാവില്ല. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് അമ്മയോട് സ്നേഹം ഇല്ലാത്ത പണത്തിനു പുറകെ പോകുന്ന ഒരാളാവും താങ്കള്, അതുകൊണ്ടാവും ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നത്.

ശ്രീ said...

"സ്വന്തം മാതാപിതാക്കളെ മാത്രമല്ല. എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുക എന്ന സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു."

നേരു തന്നെ

മലക്ക് said...

ഞാന്‍ അരുടെയും ആത്മാര്‍ത്ഥത പരിശോധിച്ചിട്ടില്ല. സച്ചിന്റെയും ആ അമ്മയുടെ പെരുമാറ്റത്തേക്കുറിച്ചുള്ള എന്റെ അഭിപ്രായം എഴുതി. അത്രമാത്രം. താങ്കള്‍ക്കത് ഇഷ്ടമായില്ലെങ്കില്‍ തള്ളിക്കളയാം.

ഉവ്വ ഉവേ....ആത്മാർഥത പരിശോദിച്ചിട്ടില്ലെന്നു, ഏത്? ഇത് പിന്നെ എന്താടോ കൂവേ എഴുതി വിട്ടിരിക്കുന്നത്?

"പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത പ്രസ്താവനയാണ്."

മലക്ക് said...

സാഹചര്യങ്ങളാന്, പലരെയും ഇതുപോലെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഭീകരവാദിയായ മകനെ തള്ളിപ്പറഞ്ഞത് ഇതേ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്. മുസ്ലിങ്ങള്‍ തങ്ങള്‍ ഭീകരരല്ല എന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ ആ അമ്മയും അവരുടെ ഭാഗം അഭിനയിച്ചു അത്ര മാത്രം.

ഇതായിരുന്നു താങ്കള് പോസ്റ്റിൽ എഴുതിയിരുന്നത് എങ്കിൽ എനിക്ക് അഭിപ്രായം പറയേണ്ടിയെ വരില്ലായിരുന്നു. യാതൊരു സംശയവും വേണ്ട സാഹചര്യങ്ങൾ തന്നെയാണ് ആ ഉമ്മയെ കൊണ്ട് അങ്ങനെ പറയിച്ചത്. ആ ഉമ്മയുടെ ത്യാഗം എന്തുകൊണ്ടും സമൂഹത്തിനു നല്ല സന്ദേശം ആണ് കൊടുക്കുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ തീവ്രവാദത്തിനു ഇറങ്ങി പുറപ്പെട്ടാൽ പെറ്റമ്മ പോലും തിരിഞ്ഞു നോക്കില്ല എന്ന സന്ദേശം. അതിനു പകരം ആ ഉമ്മയുടെ ആത്മാർഥത പരിശോദിക്കുന്ന താങ്കളെ ഞാൻ എന്ത് വിളിക്കണം?

മലക്ക് said...

@ആ അമ്മയുടെ ത്യാഗത്തെ ആത്മാര്‍ത്ഥത ഇല്ലാത്ത പ്രചാരണ തന്ത്രം ആയി ഞാന്‍ ചിത്രീകരിച്ചു എന്ന് മലയാളം വായിക്കുന്ന ആരും പറയാന്‍ സാധ്യതയില്ല. താങ്കള്‍ക്ക് മലയാളത്തേക്കാള്‍ ഇംഗ്ളീഷു കൂടുതല്‍ മാനസിലാകുന്നതുകൊണ്ടുള്ള കുഴപ്പമാണിത്.
ആ അമ്മ ഭീകരനായ മകന്റെ മയ്യത്ത് കാണണ്ട എന്നു പറഞ്ഞത് മഹത്തായ രാജ്യ സ്നേഹമാണെന്ന് മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണു ഞാന്‍ എഴുതിയത്.


ആനന്ത് എന്ത് മനസിലാക്കിയോ അത് തന്നെയാണ് എനിക്കും മനസിലായത്. താങ്കള് പോസ്റ്റിൽ എഴുതിയത് വീണ്ടും പകര്ത്തുന്നു.

"പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത പ്രസ്താവനയാണ്."

പ്രസ്താവന ആരുടെ ആണ് കാളീ? ആ ഉമ്മയുടെ അല്ലെ?

Ananth said...

>>>എന്തിനാണു ഇതു പോലെ ദുഖം കടിച്ചമര്‍ത്തുന്നത്? വഴി തെറ്റിപോയവന്‍ പോകട്ടെ എന്നു കരുതിയാല്‍ പോരേ. അതിന്റെ കാരണം മനസിലാകണമെങ്കില്‍ തലക്കകത്ത് അല്‍പ്പമെങ്കിലും ചിന്താശേഷി ഉണ്ടാകണം.<<<

മകന്‍ രാജ്യദ്രോഹി ആണെന്ന് വച്ച് ആ അമ്മ സ്വന്തം മകന്റെ ജഡം അവസാനമായി കാണുന്നതോ ദുഃഖം പ്രകടിപ്പിക്കുന്നതോ ഒരു തെറ്റായി ആരും തന്നെ പറയുമായിരുന്നില്ല .....എന്നിട്ടും ആ അവകാശം ത്യജിച്ച മനസ്സിന്റെ മാഹാത്മ്യം തിരിച്ചറിയാതെ അതൊക്കെ സമൂഹത്തെ ബോധ്യപ്പെടുത്താനായി നടത്തുന്ന ആത്മാര്‍ഥത ഇല്ലാത്ത അഭിനയം എന്നൊക്കെ പറയുന്നതാണ് - ഒരു കശാപ്പുകാരന്റെത്‌ പോലെ മരവിച്ച മനസ്സിന്റെ ഉടമയാണ് താങ്കളെന്ന് വീണ്ടും തെളിയിക്കുന്നത്

ഒരു കന്യാസ്ത്രീ ജീവിത സുഖങ്ങള്‍ വെടിഞ്ഞ് സ്വന്തം ശരീരത്തിന്റെ നൈസര്‍ഗികമായ കാമ വാസനകളെ കടിച്ചമര്‍ത്തി ജീവിതം ആത്മീയതയ്ക്കും സാമൂഹ്യ സേവനത്തിനും ഒക്കെ ഉഴിഞ്ഞു വെക്കുന്നത്‌ ഒരു മഹത്തായ ത്യാഗം എന്ന നിലയ്ക്ക് ഞാന്‍ കാണുന്നത് കശാപ്പു കാരന്റെ കാഴ്ച്ചപ്പാടില്‍ "വിവരക്കേട് " ആയിരിക്കാം .....കാരണം മരവിച്ച മനസ്സുകള്‍ കാണുന്നത് - " ഓ എന്തോന്ന് ത്യാഗം ....കെട്ടിച്ചു വിടാന്‍ കാശില്ലാത്ത വീട്ടിലെ പെങ്കൊച്ചുങ്ങള് മടത്തീ ചേരുന്നത് വല്യ കാര്യമൊന്നുമല്ല .....പിന്നെ എന്തിനാ കാമ വാസനകള് കടിച്ചമര്‍തുന്നത് .....ഒക്കെ സമൂഹത്തെ ബോധിപ്പിക്കാനുള്ള അഭിനയം അല്ലിയോ .....തരം കിട്ടിയാ എന്തുവാ ചെയ്യാത്തെ " എന്നൊക്കെ ആയിരിക്കും ......അതിനു പരിഹാരമായി ഡോകടരുടെ കൈയില്‍ മരുന്നു വല്ലതും ഉണ്ടെങ്കില്‍ സ്വയം ചികിത്സിക്കുക

kaalidaasan said...

>>>ക്രിക്കറ്റിനെ കുറിച്ചു പറഞ്ഞു വന്നപ്പോൾ ഞാൻ കരുതി താങ്കള് ഒരു മണ്ടൻ ആണെന്ന്. പക്ഷെ മണ്ടൻ അല്ല മര മണ്ടൻ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സച്ചിൻ വേൾഡ് കപ്പു കളിക്കാൻ പോയതിനെ തെറ്റിദ്ധരിപ്പിക്കാൻ IPL ഇൽ കോടികൾ മറിയുന്നതിന്റെ ലിങ്ക് എടുത്ത് കൊടുത്തിരിക്കുന്നു. അല്ല ഈ IPL എന്നാ ഉണ്ടായത്? ആദ്യം IPL ഉം വേൾഡ് കപ്പ് ക്രിക്കറ്റും തമ്മിൽ ഉള്ള വ്യത്യാസം പഠിച്ചിട്ടു വാ എന്നിട്ട് തർക്കിക്ക് വെറുതെ സമയം മെനക്കെടുത്താതെ.<<<

താങ്കള്‍ ഒരു മഹാബുദ്ധിമാനായതുകൊണ്ട് ഐ പി എലും വേള്‍ഡ് കപ്പും തമ്മിലുള്ള വ്യത്യാസം പഠിക്കേണ്ടവരെ പഠിപ്പിച്ചുകൊള്ളു. എനിക്കതേക്കുറിച്ചറിയേണ്ട. ഞാന്‍ ഇവിടെ എഴുതിയത് കളിക്കാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കുറിച്ചാണ്.

അതെന്താണെന്ന് ഞാന്‍ കൊടുത്ത ലിങ്കില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

He has a Grade A national contract with the Board of Control for Cricket in India (BCCI) that pays a base salary of about $200,000, though he also receives match fees and bonuses that boost his national pay well above $500,000 each year.

Our earnings estimates include salaries, bonuses and prize monies from both club and national teams, as well as endorsement income for the year between June 2011 and June 2012.

ഇത് വായിച്ചിട്ട് ഒന്നും മനസിലാകുന്നില്ലെങ്കില്‍  ഏതെങ്കിലും ഇംഗ്ളീഷ് അദ്ധ്യാപകരോട് ചോദിച്ചാലും മതി.

Match fees, bonuses എന്നൊക്കെ പറഞ്ഞാല്‍ മരമണ്ടനല്ല എന്നഭിമാനിക്കുന്ന തങ്കള്‍ക്ക് മനസിലാക്കാന്‍ ആകുന്നുണ്ടോ? ഉണ്ടാകാന്‍ വഴിയില്ല. ബുദ്ധി കൂടിപ്പോയതുകൊണ്ടാണ്.
kaalidaasan said...

>>>അമ്മ പറഞ്ഞാൽ ഞാൻ പോകും എന്റെ ജോലി സച്ചിന്റെ പോലെ രാജ്യത്തിന്‌ വേണ്ടി ഉള്ളതും, എന്റെ അമ്മയുടെ ആഗ്രഹം അതാണെങ്കിൽ ഞാൻ പോകും. ഞാൻ എന്നല്ല മാതാ പിതാക്കളോട് സ്നേഹം ഉള്ള ആരും പോകും. <<<

ശരിയാണ്. അമ്മ പറഞ്ഞാൽ താങ്കള്‍  പോകും. രാജ്യത്തിന്‌ വേണ്ടി ആണെന്ന് മനസിലാകാന്‍ അമ്മ തന്നെ പറഞ്ഞു തരണം. ബുദ്ധി കൂടിപ്പോയതുകൊണ്ട് അതൊന്നും  സ്വയം തോന്നില്ല.

kaalidaasan said...

>>>എത്ര മാത്രം വേദന കടിച്ചമർത്തി ആയിരിക്കും അതൊക്കെ ചെയ്യേണ്ടി വരുന്നത് എന്നത് താങ്കൾക്കൊന്നും മനസിലാവില്ല. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് അമ്മയോട് സ്നേഹം ഇല്ലാത്ത പണത്തിനു പുറകെ പോകുന്ന ഒരാളാവും താങ്കള്, അതുകൊണ്ടാവും ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നത്. <<<

പണത്തിന്റെ കിലുക്കം ഉള്ളപ്പോള്‍ എന്തും കടിച്ചമര്‍ത്തും.

എന്റെ അച്ചന്‍ മരിച്ചു കഴിഞ്ഞ ഉടനെ കളിക്കളത്തിലേക്ക് എന്നെ ഓടിക്കാന്‍ മാത്രം ക്രൂരത എന്റെ അമ്മയുടെ മനസിലുണ്ടാകില്ല. അതെനിക്ക് തീര്‍ച്ചയാണ്. അതാണ്, എന്റെ അമ്മയും സച്ചിന്റെയും താങ്കളുടെയും  അമ്മമാരും തമ്മിലുള്ള വ്യത്യാസം.

അച്ഛനോ മറ്റാര്‍ക്കെങ്കിലോ അസുഖമണെങ്കിലുടനെ അവധി എടുത്ത് വീട്ടിലേക്കു വരാനാണ്,എന്റെ അമ്മ പറയാറുള്ളത്. രോഗികള്‍ കാത്തിരിക്കുമ്പോള്‍ അവരെ ചികിത്സിച്ച് കടമ നിര്‍വഹിക്കു എന്നല്ല പറയാറ്. രോഗികളെ ചികിത്സിക്കാന്‍ ഞാനിലെങ്കിലും വേറെ ഡോക്ടര്‍മാരുണ്ടാകും. പക്ഷെ അച്ഛന്‍ എനിക്ക് ഒന്നു മാത്രമേ ഉള്ളു.

kaalidaasan said...

>>>ഉവ്വ ഉവേ....ആത്മാർഥത പരിശോദിച്ചിട്ടില്ലെന്നു, ഏത്? ഇത് പിന്നെ എന്താടോ കൂവേ എഴുതി വിട്ടിരിക്കുന്നത്?

"പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത പ്രസ്താവനയാണ്." <<<


ഞാന്‍ എന്റെ അഭിപ്രായം ​എഴുതിയത് എങ്ങനെ മറ്റുള്ളവരുടെ ആത്മാര്‍ത്തത പരിശോധിക്കലാകും. ഭീകരനായാലുമല്ലെങ്കിലും  മരിച്ച മകന്റെ ശവശരീരം കാണേണ്ട എന്ന് മകനോട് സ്നേഹമുള്ള ഒരു മാതാവും പറയില്ല എന്നു പറയുന്നത് ആരുടെയും ആത്‌മാര്‍ത്ഥത പരിശോധിച്ചതല്ല. ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠത്തിലുള്ളതാണത്. ഒരമ്മക്കും ആത്‌മാര്‍ത്ഥമായി അങ്ങനെ പറയാന്‍ ആകില്ല. അനന്ത് പറഞ്ഞ പോലെ വേദന കടിച്ചമര്‍ത്തിയാണത് പറഞ്ഞത്. അതിനെ ഞാന്‍ അഭിനയം എന്നു വിളിക്കും. മനസില്‍ ഒരു ചിന്തയും പുറത്ത് വേറൊരു ഭാവവും  ഉള്ളതിനെ ആത്‌മാര്‍ത്ഥത ഇല്ലായ്മ എന്നു മാത്രമേ എനിക്ക് പറയാനാകൂ. അതാ അമ്മയുടെ അത്മാര്‍ത്ഥത പരിശോധിച്ചതല്ല. എന്റെ അഭിപ്രായം പറഞ്ഞതാണ്.

അഭിനയിച്ച് പരിചയമുള്ളതുകൊണ്ട് താങ്കള്‍ക്കിതൊക്കെ വലിയ കാര്യമായി തോന്നില്ല.

kaalidaasan said...

>>>ആ ഉമ്മയുടെ ത്യാഗം എന്തുകൊണ്ടും സമൂഹത്തിനു നല്ല സന്ദേശം ആണ് കൊടുക്കുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ തീവ്രവാദത്തിനു ഇറങ്ങി പുറപ്പെട്ടാൽ പെറ്റമ്മ പോലും തിരിഞ്ഞു നോക്കില്ല എന്ന സന്ദേശം. <<<

അങ്ങനെ സന്ദേശനം ​നല്‍കുന്നവര്‍ വേദന കടിച്ചമര്‍ത്തുകയോ മനസിലോ പുറമെയോ കരയുകയോ ചെയ്യരുത്. പക്ഷെ അതല്ലല്ലൊ ഉണ്ടായത്. കടിച്ചമര്‍ത്തിയ വേദനയേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. അത് എന്തുകൊണ്ടുണ്ടാകുന്നു എന്നാണ്, ഞാന്‍ പറഞ്ഞത്.

അള്ളായുടെ സ്വര്‍ഗത്തിലെ ഹൂറികളെയും നിത്യ ബാലന്‍ മാരെയും മദ്യപ്പുഴകളെയും തേടിപ്പോകുന്നവര്‍ ഭൂമിയില്‍ ആരെങ്കിലും തിരിഞ്ഞു നോക്കുമെന്ന് കരുതുന്നില്ല. പെറ്റമ്മയോ മാറ്റരെങ്കിലുമോ തിരിഞ്ഞ് നോക്കണമെന്ന് ഈ ചാവേറുകള്‍ ആഗ്രഹിക്കുന്നുമില്ല. പിന്നെ എന്തിനാണിതുപോലെയുള്ള ക്ളീഷേകള്‍ ? സന്ദേശം നല്‍കേണ്ടത് മക്കളെ ഇതുപോലെയുള്ള അസംബന്ധങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ മനുഷ്യരായി ജീവിപ്പിച്ചു കാണിച്ചാണ്. അല്ലാതെ മകന്‍ കുറെപ്പേരെ കൊന്ന് കൂടെ ചാകുമ്പോള്‍ അഭിനയിച്ച് കാണിച്ചല്ല.


കൊച്ചു കുട്ടികളുടെ ശരീരത്തില്‍ ബോംബ് വച്ച് കെട്ടി മരിക്കാന്‍ വിടുന്ന അമ്മമാരും സമൂഹത്തിനു സന്ദേശം നല്‍കുന്നുണ്ട്.

kaalidaasan said...

>>>"പോലീസിന്റെ വെടിയേറ്റു മരിച്ച ഭീകരനായ മകന്റെ ശവശരീരം കാണേണ്ട എന്ന് ഒരു മാതാവു പറഞ്ഞത് കേരളത്തില്‍ ഇപ്പോഴും മുസ്ലിങ്ങളുടെ പ്രചരണായുധമായി കാണാറുണ്ട്. പക്ഷെ അത് ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത പ്രസ്താവനയാണ്."

പ്രസ്താവന ആരുടെ ആണ് കാളീ? ആ ഉമ്മയുടെ അല്ലെ? <<<


മനസിലായില്ലേ.

ആ അമ്മ താങ്കളെയും അനന്തിനേയും പോലെ ബ്ളോഗില്‍ എഴുതുകയോ മൈക്ക് വച്ച് കെട്ടി പ്രചരണം  നടത്തുകയോ ചെയ്തില്ല. മകന്‍ മരിച്ചു എന്നു കേട്ടപ്പോള്‍  വീടിനുള്ളില്‍ പറഞ്ഞ കാര്യമാണ്. ആരാണതിനു പ്രചരണം  കൊടുത്തത്? എന്തിനു വേണ്ടി? ബുദ്ധിമാനല്ലേ ചിന്തിച്ചു നോക്ക്.

മലക്ക് said...

ഇതിനെ ആണ് ഒറ്റ ബുദ്ധി എന്ന് പറയുന്നത്. എന്ത് കേട്ടാലും കൊഞ്ഞനം കുത്തി കാണിക്കുന്ന താങ്കളുടെ സ്വഭാവം ഇപ്പോൾ എടുത്തു പ്രയോഗിച്ചു, കഷ്ടം! താങ്കളുടെ ചില തന്നിഷ്ടങ്ങൾ താഴെ കൊടുക്കുന്നു.

@"താങ്കള്‍ ഒരു മഹാബുദ്ധിമാനായതുകൊണ്ട് ഐ പി എലും വേള്‍ഡ് കപ്പും തമ്മിലുള്ള വ്യത്യാസം പഠിക്കേണ്ടവരെ പഠിപ്പിച്ചുകൊള്ളു. എനിക്കതേക്കുറിച്ചറിയേണ്ട."

അറിയേണ്ടാത്തവരെ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. അറിയാൻ താത്പര്യമില്ലെങ്കിൽ പഠിപ്പിക്കാൻ എനിക്കും താത്പര്യമില്ല.

ഇതിനു ശേഷം കാളിദാസൻ ചില തിയറി ക്ലാസ്സുകൾ ഒക്കെ എടുക്കാൻ ശ്രമിക്കുന്നുണ്ട്. ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ആവും അവയും. ഉദാഹരണത്തിന്

"പണത്തിന്റെ കിലുക്കം ഉള്ളപ്പോള്‍ എന്തും കടിച്ചമര്‍ത്തും."

അനുഭവം ഗുരു.

"ഞാന്‍ എന്റെ അഭിപ്രായം ​എഴുതിയത് എങ്ങനെ മറ്റുള്ളവരുടെ ആത്മാര്‍ത്തത പരിശോധിക്കലാകും. "

സ്ഥിരം ഡയലോഗ്, ശരി താങ്കളുടെ അഭിപ്രായം മാത്രമായതുകൊണ്ട് എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു.

"മനസില്‍ ഒരു ചിന്തയും പുറത്ത് വേറൊരു ഭാവവും ഉള്ളതിനെ ആത്‌മാര്‍ത്ഥത ഇല്ലായ്മ എന്നു മാത്രമേ എനിക്ക് പറയാനാകൂ."

ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് സ്വന്തം ആത്മാർഥത ഒന്ന് പരിശോദിക്കാൻ.

മലക്ക് said...

@"സന്ദേശം ​നല്‍കുന്നവര്‍ വേദന കടിച്ചമര്‍ത്തുകയോ മനസിലോ പുറമെയോ കരയുകയോ ചെയ്യരുത്."

യേശു കുരിശ്ശിൽ ഏറിയത് ലോകത്തെ മനുഷ്യർക്ക്‌ എല്ലാം വേണ്ടി ആണെന്നാണ്‌ ക്രിസ്തു ദാസന്മാർ നാടായ നാടെല്ലാം പാടി നടക്കുന്നത്. എന്തായാലും കുരിശിൽ കിടന്നു അദ്ദേഹം നിലവിളിച്ചു പോയി. അതിനാൽ യേശു യാതൊരു സന്ദേശവും നല്കുന്നില്ല എന്നാവും ക്രിസ്തുദാസന്റെ വാദം.

"ഒമ്പതാം മണിക്കൂറില്‍ യേശു ഉറക്കെ നിലവിളിച്ച് ഏലി ഏലി ലാമ സബ്കതാനി; എന്റെ ദൈവമേ ! എന്റെ ദൈവമേ നീ എന്താണ് എന്നെ കൈവിട്ടത്? (മത്തായി 27 - 46)"

kaalidaasan said...

>>>മകന്‍ രാജ്യദ്രോഹി ആണെന്ന് വച്ച് ആ അമ്മ സ്വന്തം മകന്റെ ജഡം അവസാനമായി കാണുന്നതോ ദുഃഖം പ്രകടിപ്പിക്കുന്നതോ ഒരു തെറ്റായി ആരും തന്നെ പറയുമായിരുന്നില്ല <<<

ഒരമ്മ സ്വന്തം മകന്റെ ജഡം അവസാനമായി കാണുന്നതോ ദുഃഖം പ്രകടിപ്പിക്കുന്നതോ ഒരു തെറ്റാണെന്ന് മനുഷ്യ ജാതിയില്‍ ജനിച്ച ആരും പറയില്ല. ദുഖം കടിച്ചമര്‍ത്തി ആ അമ്മക്ക് അഭിനയിക്കേണ്ടിയും ഇരുന്നില്ല.
മകന്‍ ജിഹാദി ആയതു തടയാന്‍ കഴിഞ്ഞില്ല എന്ന് ചിലപ്പോള്‍ ആരെങ്കിലും പറഞ്ഞെന്നിരിക്കും. അല്ലാതെ ശവശരീരം  കണ്ടാല്‍ സുബോധമുള്ള ആരും ഒന്നും പറയില്ല.

ഒരു മകനും ജനിച്ചു വീഴുന്നത് ജിഹാദി ആയിട്ടല്ല. അതൊക്കെ ആയിത്തീരുന്നത് വളര്‍ത്തു ദോഷമാണ്. നല്ല രീതിയില്‍ മനുഷ്യരായി വളര്‍ത്തപ്പെടുന്ന മുസ്ലിങ്ങളാരും ജിഹാദികളായി ചാകാന്‍ പോകുന്നില്ല. താങ്കളോ മലക്കോ പോകുന്നില്ലല്ലോ. നല്ല രീതിയില്‍ വളര്‍ത്തി മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിക്കാതെ ചത്തു കഴിയുമ്പോള്‍ പ്രകടിപ്പിക്കുന്ന രാജ്യ സ്നേഹം കാപട്യമായേ ഞാന്‍ മനസിലാക്കുന്നുള്ളു.

ആ അമ്മ മകന്‍ നഷ്ടപ്പെട്ട ദുഖത്തില്‍ അവരുടെ സങ്കടം കൊണ്ട് പറഞ്ഞതാണ്. അല്ലാതെ രാജ്യ സ്നേഹം വഴിഞ്ഞൊഴുകി പ്രകടിപ്പിച്ചതൊന്നുമല്ല. അത് മറ്റുള്ളവര്‍ പറഞ്ഞു പരത്തിയതാണ്.

kaalidaasan said...

>>>ഒരു കന്യാസ്ത്രീ ജീവിത സുഖങ്ങള്‍ വെടിഞ്ഞ് സ്വന്തം ശരീരത്തിന്റെ നൈസര്‍ഗികമായ കാമ വാസനകളെ കടിച്ചമര്‍ത്തി ജീവിതം ആത്മീയതയ്ക്കും സാമൂഹ്യ സേവനത്തിനും ഒക്കെ ഉഴിഞ്ഞു വെക്കുന്നത്‌ ഒരു മഹത്തായ ത്യാഗം എന്ന നിലയ്ക്ക് ഞാന്‍ കാണുന്നത് കശാപ്പു കാരന്റെ കാഴ്ച്ചപ്പാടില്‍ "വിവരക്കേട് " ആയിരിക്കാം <<<

ഒന്നു രണ്ട് ദിവസമായി കശാപ്പിലാണല്ലോ കയറിപ്പിടിച്ചിരിക്കുന്നത്. അതെന്താ താങ്കളുടെ കുലത്തൊഴിലാണോ?

ത്യാഗം എന്നു പറഞ്ഞാല്‍ കയ്യിലുള്ളതോ വന്നു ചേരുന്നതോ ത്യജിക്കുന്നതിനെയാണ്. വരാന്‍ സാധ്യതയുള്ളതിനെ ആര്‍ക്കും ത്യജിക്കാന്‍ ആകില്ല. കന്യാസ്ത്രീ ആയാലും സാധാരണ സ്ത്രീ ആയാലും കാമ വാസന ഉണ്ടാകും. അത് സ്ത്രീശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മ്മോണിന്റെ കുഴപ്പമാണ്. അത് ആര്‍ക്കും ത്യജിക്കാനൊന്നുമാകില്ല.

കന്യാസ്ത്രീകള്‍ കല്യാണം കഴിച്ച് കുടുംബം നോക്കുന്നില്ല. മറ്റ് സ്ത്രീകള്‍ കല്യാണം കഴിച്ച് കുടുംബം നോക്കുന്നു. ഒന്ന് മറ്റൊന്നിനേക്കാള്‍ വലുതെന്ന അഭിപ്രായം ​എനിക്കില്ല. അവര്‍ രണ്ടു തരം ജോലി ചെയ്യുന്നു എന്നേ എനിക്കു തോന്നിയിട്ടുള്ളു. കല്യാണം കഴിച്ചു കുട്ടികളെ പ്രസവിച്ച് വളര്‍ത്തി വലുതാക്കി മനുഷ്യരാശിയെ മുന്നോട്ടുകൊണ്ടുപോകുന്നതിനെയാണ്, ഞാന്‍ കുറച്ചു കൂടെ നല്ലതായി കാണുന്നുള്ളു.

കന്യാസ്ത്രീ അല്ലാത്തവരും ആത്മീയതയും  സാമൂഹ്യ സേവനവുമൊക്കെ കൊണ്ടു നടക്കുന്നുണ്ട്. ഒന്നും ത്യജിക്കാതെയും  കടിച്ചമര്‍ത്താതെയും ആത്മീയതയും സമൂഹ്യ സേവനവും നടത്താന്‍ സാധിക്കും.

താങ്കള്‍ എന്തു കാണുന്നു എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. കന്യാസ്ത്രീയേക്കുറിച്ച് താങ്കള്‍ക്കുള്ള അഭിപ്രായമല്ല എനിക്കുള്ളത്.

kaalidaasan said...

>>>" ഓ എന്തോന്ന് ത്യാഗം ....കെട്ടിച്ചു വിടാന്‍ കാശില്ലാത്ത വീട്ടിലെ പെങ്കൊച്ചുങ്ങള് മടത്തീ ചേരുന്നത് വല്യ കാര്യമൊന്നുമല്ല .....പിന്നെ എന്തിനാ കാമ വാസനകള് കടിച്ചമര്‍തുന്നത് .....ഒക്കെ സമൂഹത്തെ ബോധിപ്പിക്കാനുള്ള അഭിനയം അല്ലിയോ .....തരം കിട്ടിയാ എന്തുവാ ചെയ്യാത്തെ " എന്നൊക്കെ ആയിരിക്കും ......അതിനു പരിഹാരമായി ഡോകടരുടെ കൈയില്‍ മരുന്നു വല്ലതും ഉണ്ടെങ്കില്‍ സ്വയം ചികിത്സിക്കുക<<<

സ്വയം കല്‍പ്പിച്ചുണ്ടാക്കുന്ന ആത്മരതി സ്വയം ചികിത്സിച്ചാല്‍ മതി. അതെന്റെ ചെലവില്‍ വേണ്ട.

kaalidaasan said...

>>>അറിയേണ്ടാത്തവരെ പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. അറിയാൻ താത്പര്യമില്ലെങ്കിൽ പഠിപ്പിക്കാൻ എനിക്കും താത്പര്യമില്ല. <<<

എന്നെ പഠിപ്പിക്കാന്‍ നടക്കുന്ന സമയത്ത് സ്വയമങ്ങ് പഠിക്ക് മാഷെ. ആ ലിങ്കല്‍ കൊടുത്തിരിക്കുന്ന മറ്റൊരു വാചകം കൂടിയുണ്ട്. ഇതാണത്.

Tendulkar’s income last year was also hurt by injuries that kept him out of ten games with the IPL’s Mumbai Indians, but he can find relief in the fact that the BCCI plans to reimburse the veteran for games missed in the IPL and Champions League Twenty20.

ഇതേക്കുറിച്ച് ഒരു ഭാരവാഹി പറഞ്ഞത് ഇങ്ങനെ.

BCCI to pay top players who missed IPL due to injury

The report quoted an unnamed BCCI official as saying, "A few senior players -- Sachin [Tendulkar], MS Dhoni, Yuvraj Singh, and Ashish Nehra etc. -- had met [Shashank] Manohar [the former BCCI president] and N. Srinivasan before theWorld Cup to discuss a few issues like that of the physios and players' insurance. At the meeting, the players were assured that if any of the contracted players got injured while playing for India, he would get compensation for the money he would thus lose for missing matches for his IPL franchise either in the 2011 IPL or the Champions League T20."

The paper reported that the compensation package for the players totalled Rs 7 crore ($1.26 million).

എന്നു വച്ചാല്‍ പരിക്കുമൂലം കളിക്കാതിരുരുന്നതുമൂലം  താങ്കളുടെ ദൈവത്തിനു നഷ്ടപ്പെട്ട പണം ബി സി സി ഐ നല്‍കുമെന്ന്.അത് ചെന്ന് മേടിച്ചു എന്നാണെഴുതിയിരിക്കുന്നത് അതും വാങ്ങി ബാങ്കിലിട്ടു ഈ ത്യാഗി. കളിക്കാത്ത കളിക്കും പ്രതിഫലം മേടിക്കാന്‍ ഇദ്ദേഹത്തിനശേഷം നാണമുണ്ടായില്ല.

kaalidaasan said...

>>>യേശു കുരിശ്ശിൽ ഏറിയത് ലോകത്തെ മനുഷ്യർക്ക്‌ എല്ലാം വേണ്ടി ആണെന്നാണ്‌ ക്രിസ്തു ദാസന്മാർ നാടായ നാടെല്ലാം പാടി നടക്കുന്നത്. എന്തായാലും കുരിശിൽ കിടന്നു അദ്ദേഹം നിലവിളിച്ചു പോയി. അതിനാൽ യേശു യാതൊരു സന്ദേശവും നല്കുന്നില്ല എന്നാവും ക്രിസ്തുദാസന്റെ വാദം. <<<

യേശു മനുഷ്യര്‍ക്ക് നല്‍കിയ സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ പ്രബോധങ്ങളിലാണ്. കുരിശില്‍ കിടന്നല്ല. അതൊക്കെ ബൈബിളിലുണ്ട്. വേണമെങ്കില്‍ വായിക്കാം. കയ്യിലും കാലിലും ആണി അടിച്ചാല്‍ ആരും നിലവിളിക്കും. മലക്കുകള്‍ ഒരു പക്ഷെ നിലവിളിക്കില്ല. .

മലക്ക് said...

@എന്നു വച്ചാല്‍ പരിക്കുമൂലം കളിക്കാതിരുരുന്നതുമൂലം താങ്കളുടെ ദൈവത്തിനു നഷ്ടപ്പെട്ട പണം ബി സി സി ഐ നല്‍കുമെന്ന്.അത് ചെന്ന് മേടിച്ചു എന്നാണെഴുതിയിരിക്കുന്നത് അതും വാങ്ങി ബാങ്കിലിട്ടു ഈ ത്യാഗി. കളിക്കാത്ത കളിക്കും പ്രതിഫലം മേടിക്കാന്‍ ഇദ്ദേഹത്തിനശേഷം നാണമുണ്ടായില്ല.

കണ്ടോ പഠിക്കാൻ തയ്യാറായപ്പോൾ താങ്കൾക്കു കാര്യങ്ങൾ കുറച്ചെങ്കിലും മനസിലായെന്നു തോന്നുന്നു.
ഇതാണ് ഞാൻ ആദ്യം പറഞ്ഞത്, പണത്തിനു വേണ്ടിയാണ് സച്ചിൻ പോയത് എന്നതാണ് താങ്കളുടെ പ്രധാന ആരോപണം. എന്നാൽ ലോക കപ്പ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചു കഴിഞ്ഞാൽ അവർ കളിക്കളത്തിൽ ഇറങ്ങിയാലും ഇല്ലെങ്കിലും അവര്ക്ക് ലഭിക്കേണ്ട പണം ലഭിക്കും എന്നത് വസ്തുത.

അച്ഛൻ മരിച്ചിട്ടും കളിക്കാൻ പോയത് അദ്ദേഹത്തിന്റെ ക്രിക്കറ്റിനോടുള്ള, രാജ്യത്തിനോടുള്ള ഇഷ്ടം കൊണ്ടാണ്. അല്ലാതെ പണത്തിനു വേണ്ടി അല്ല എന്ന്. അന്ന് കളിച്ചില്ലെങ്കിലും സച്ചിന് കിട്ടേണ്ട പണം കിട്ടുമായിരുന്നു. എന്തായാലും സ്വയം അത് കണ്ടെത്തി മനസിലാക്കിയ സ്ഥിതിക്ക് ഇനി എങ്കിലും ഈ കാര്യം തര്ക്കിക്കാതെ ഇരിക്കൂ.

മലക്ക് said...

@യേശു മനുഷ്യര്‍ക്ക് നല്‍കിയ സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ പ്രബോധങ്ങളിലാണ്. കുരിശില്‍ കിടന്നല്ല. അതൊക്കെ ബൈബിളിലുണ്ട്. വേണമെങ്കില്‍ വായിക്കാം. കയ്യിലും കാലിലും ആണി അടിച്ചാല്‍ ആരും നിലവിളിക്കും. മലക്കുകള്‍ ഒരു പക്ഷെ നിലവിളിക്കില്ല. .

"സന്ദേശം ​നല്‍കുന്നവര്‍ വേദന കടിച്ചമര്‍ത്തുകയോ മനസിലോ പുറമെയോ കരയുകയോ ചെയ്യരുത്."

എന്ന കണ്ടുപിടുത്തം ക്രിസ്തുദാസൻ സൊറി കാളിദാസൻ അല്ലെ നടത്തിയത്? യേശു സന്ദേശങ്ങൾ എങ്ങനെ വേണമെങ്കിലും കൊടുത്തോട്ടെ നോ പ്രോബ്ലം. പക്ഷെ അദ്ദേഹം സന്ദേശം കൊടുത്ത ആളായിരുന്നോ? അദ്ദേഹം നിലവിളിച്ചോ? താങ്കളുടെ കണ്ടുപിടുത്ത പ്രകാരം സന്ദേശം നൽകുന്നവർ നിലവിളിക്കാൻ പാടുണ്ടായിരുന്നോ? ഉത്തരം താ കാളീ..

എന്തായാലും യേശു കുരിശിൽ കിടന്ന് യാതൊരു സന്ദേശവും നല്കുന്നില്ല എന്ന് ഇദ്ദേഹം പറയുന്നു. പിന്നെ എന്തിനാണ് കാളിടാസാ പള്ളികളിൽ എല്ലാം ഇപ്പോഴും യേശുവിനെ കുരിശിൽ കിടത്തിയിരിക്കുന്നത്? ഇനി എങ്കിലും ആ പാവത്തെ ഒന്ന് താഴെ ഇറക്കി കിടത്തികൂടെ?

kaalidaasan said...

>>>>കണ്ടോ പഠിക്കാൻ തയ്യാറായപ്പോൾ താങ്കൾക്കു കാര്യങ്ങൾ കുറച്ചെങ്കിലും മനസിലായെന്നു തോന്നുന്നു.
ഇതാണ് ഞാൻ ആദ്യം പറഞ്ഞത്, പണത്തിനു വേണ്ടിയാണ് സച്ചിൻ പോയത് എന്നതാണ് താങ്കളുടെ പ്രധാന ആരോപണം. എന്നാൽ ലോക കപ്പ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചു കഴിഞ്ഞാൽ അവർ കളിക്കളത്തിൽ ഇറങ്ങിയാലും ഇല്ലെങ്കിലും അവര്ക്ക് ലഭിക്കേണ്ട പണം ലഭിക്കും എന്നത് വസ്തുത. <<<<


ഏത് കപ്പിലേക്കായാലും സെലക്ഷന്‍ ലഭിച്ചു കഴിഞ്ഞാല്‍ കളിക്കാര്‍ക്ക് ശമ്പളമായി നിശ്ചയിച്ച പണം കിട്ടും. ഈ പണം കളിക്കാരുടെ വരുമാനത്തിന്റെ നൂറിലൊന്നു പോലും ഇല്ല എന്ന് തലയില്‍ ചകിരിച്ചോറില്ലാത്ത അര്‍ക്കും അറിയാം. വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത് മറ്റ് ഇടപാടുകളിലൂടെ ആണെന്നും അവര്‍ക്കൊക്കെ അറിയാം. ഇതുവരെ പഠിക്കാത്തതുകൊണ്ട് താങ്കള്‍ക്കിതൊന്നും അറിയില്ല. ഇതൊക്കെ വിശദമായി എഴുതിയ ഒരു ലേഖനം വായിക്കാന്‍ പറഞ്ഞിട്ടും വായിക്കുന്നില്ല. എന്തു ചെയ്യാം. വെറുതെ ദൈവത്തെ ആരാധിച്ച് നടന്നാല്‍ മാത്രം പോരാ. ദൈവത്തിന്റെ ചുറ്റിക്കളികള്‍ കൂടി പഠിക്കേണ്ടതുണ്ട്. വേണമെങ്കില്‍ ഇത് ഒരാവര്‍ത്തി കൂടി വായിക്കുക.

He has a Grade A national contract with the Board of Control for Cricket in India (BCCI) that pays a base salary of about $200,000, though he also receives match fees and bonuses that boost his national pay well above $500,000 each year.

കളിക്കളത്തില്‍ ഇറങ്ങിയാലുമില്ലെങ്കിലും ഇപ്പറഞ്ഞ $200000 ലഭിക്കും. ഇറങ്ങിയാല്‍ $500000 ലഭിക്കും. അത് ബി സി സി ഐ നല്‍കുന്നത്. സ്പോണ്‍സര്‍ മാര്‍ നല്‍കുന്നത് വേറെ. അതും കൂടി ചേര്‍ത്താണ്, ധോണിയുടെ വരുമാനം $26.5 million ആയത്. കളിച്ചില്ലെങ്കില്‍ ഇത് ഒരു സ്പോണ്‍സറും കൊടുക്കില്ല.

താങ്കള്‍ പഠിച്ചിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. കളിച്ചാലേ ഏത് കളിക്കാരനും match fee ഉം bonus ഉം ലഭിക്കൂ. ഇത് ലഭിക്കാതെ വന്നപ്പോളാണ്, ദൈവത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായത്. അത് മുതലാക്കി തരണമെന്ന അപേക്ഷിക്കാനാണു, ദൈവവും മറ്റ് കുട്ടി ദൈവങ്ങളും  ബി സി സി ഐ അസ്ഥാനത്തേക്കു പോയത്. അത് കൊടുക്കാം  ,എന്ന് അവരും സമ്മതിച്ചു. കാട്ടിലെ തടി തേവരുടെ ആന. വലിയേടാ വലി എന്നു പറഞ്ഞപോലെ. ആരുടെയൊക്കെയോ കള്ളപ്പണം. അത് വെളുപ്പിച്ചു കൊടുക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്ക് വെറുതെ കുറച്ചു കൂടി ഇരിക്കട്ടെ. ദീപ സ്ഥംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

രണ്ടാമത്തെ ദൈവമായ ധോണിയുടെ ഭാര്യ അറസ്റ്റിലായ വാതുവയ്പ്പുകാരന്റെ കൂടെ ആടിക്കുഴഞ്ഞിരുന്നാണു കളി കണ്ടത്. അതേക്കുറിച്ച് ചോദ്യമുണ്ടായപ്പോള്‍ ദൈവത്തിനു മൌനം. മനസിലാക്കേണ്ടവരൊക്കെ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. ദൈവങ്ങള്‍ക്ക് തെറ്റു പറ്റില്ല എന്ന അന്ധവിശ്വാസം കൊണ്ടു നടക്കുമ്പോള്‍ ഇതൊന്നും മനസിലാകില്ല.

kaalidaasan said...

>>>>അച്ഛൻ മരിച്ചിട്ടും കളിക്കാൻ പോയത് അദ്ദേഹത്തിന്റെ ക്രിക്കറ്റിനോടുള്ള, രാജ്യത്തിനോടുള്ള ഇഷ്ടം കൊണ്ടാണ്. അല്ലാതെ പണത്തിനു വേണ്ടി അല്ല എന്ന്. അന്ന് കളിച്ചില്ലെങ്കിലും സച്ചിന് കിട്ടേണ്ട പണം കിട്ടുമായിരുന്നു. എന്തായാലും സ്വയം അത് കണ്ടെത്തി മനസിലാക്കിയ സ്ഥിതിക്ക് ഇനി എങ്കിലും ഈ കാര്യം തര്ക്കിക്കാതെ ഇരിക്കൂ. <<<<

ആശ്രിതര്‍ക്കും ആരാധകര്‍ക്കും അങ്ങനനെയല്ലെ പറയാന്‍ പറ്റൂ. മുസ്ലിം പ്രവാചകന്‍ 15 കല്യാണം കഴിച്ചത് മോശമല്ലേ എന്നു ചോദിച്ചാല്‍ എല്ലാ മുസ്ലിങ്ങളും പറയും, ആ സ്ത്രീകളുടെ ദുഖം പരിഹരിക്കാനാണത് ചെയ്തതെന്ന്. താങ്കളിപ്പോള്‍ പറയുന്നതും ഇതുപോലെ ഒരു തമാശ ആയേ ഞാന്‍ കാണുന്നുള്ളു.

രാജ്യത്തോടിഷ്ടമുള്ളവര്‍ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണു പോകുന്നത്. അല്ലാതെ ക്രിക്കറ്റ് കളിക്കാനല്ല. ക്രിക്കറ്റ് കളിച്ചാല്‍ രാജ്യത്തിന്റെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്നു കരുതുന്നവരോട് ഇതു പറഞ്ഞിട്ട് കാര്യമില്ല.

അന്ന് കളിച്ചില്ലായിരുന്നെങ്കില്‍  ബി സി സി ഐ ശമ്പളമായി നിശ്ചയിച്ച തുക കിട്ടുമായിരുന്നു. കളിച്ചതുകൊണ്ട് match fee യും bonus  ഉം ഒക്കെ കൂടി നല്ല ഒരു തുക കിട്ടി. കളിക്കാതെ വെറുതെ വീട്ടിലിരുന്നാല്‍  match fee യും bonus  ഉം കിട്ടുമെന്ന് കരുതാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അത് എന്നെ പഠിപ്പിക്കാന്‍ വരേണ്ട.

ഞാന്‍ കണ്ടെത്തിയതൊന്നും അല്ല ഇത്. ഇതാണു നടക്കുന്ന യാഥാര്‍ത്ഥ്യം ്‌. താങ്കളിതു വരെ അതൊന്നും മനസിലാക്കിയിട്ടില്ലാത്തത് എന്റെ കുറ്റമല്ല. മനസിലാക്കന്‍ വേണ്ടിയാണു ഞാന്‍ ഒരു ലേഖനത്തിന്റെ ലിങ്ക് തന്നതും. അത് വായിച്ചിട്ടും മനസിലായില്ലെങ്കില്‍ താങ്കള്‍ക്കിത് ഒരിക്കലും മനസിലാകില്ല.

ഞാന്‍ പറഞ്ഞ കാര്യത്തിനുള്ള തെളിവാണു ഞാന്‍ നല്‍കിയത്. അത് തര്‍ക്കമാണെന്ന് തോന്നുന്നത് വായിച്ചിട്ട് മനസിലാകാത്തതിന്റെ പ്രശ്നമാണ്.

ഏതായാലു ദൈവം ​ഇനി ഐ പി എല്‍ കളിക്കുന്നേ ഇല്ല എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ പി എല്‍ ലില്‍ കളിക്കുന്ന കുറെയേറെ പേര്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്. മടിയില്‍ കനമുണ്ടെങ്കില്‍ വഴിയില്‍ പേടിക്കേണ്ടതുണ്ട്. മാന്യന്‍ ആണെന്ന് ഏല്ലാവരും കരുതിയിരുന്ന ധോണി ഇപ്പോള്‍ വിവാദത്തിനു നടുവിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട വാതുവയ്പ്പുകാരന്‍ വെറുതെ ധോനിയുടെ ഭാര്യയുമായി ആടിക്കുഴയാന്‍ ഇവരും അയാളും തമ്മിലെന്താണു ബന്ധം. തലയില്‍ ആള്‍ത്താസമുണ്ടെങ്കില്‍ ചിന്തിച്ചു നോക്കുക.

kaalidaasan said...

>>>>യേശു സന്ദേശങ്ങൾ എങ്ങനെ വേണമെങ്കിലും കൊടുത്തോട്ടെ നോ പ്രോബ്ലം. <<<<

പിന്നെ എന്താണു താങ്കളുടെ പ്രശ്നം? യേശുവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പോസ്റ്റിലേക്ക് യേശുവിനെ കൊണ്ടു വന്നത് എന്തുദ്ദേശിച്ചായിരുന്നു. അനന്തും കന്യാസ്ത്രീകളെ ഇവിടേക്ക് കൊണ്ടു വന്നു കണ്ടു.

ഒരു കാര്യം വ്യകതമായി പറയാം. നിങ്ങളുടെ രണ്ടാളുടെയു ഉദ്ദേശ്യം നടക്കില്ല. ഇസ്ലാമിസ്റ്റുകള്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് പരാജയപ്പെട്ട് പിന്‍മാറിയതാണീ കളി എന്നു മാത്രം പറയട്ടെ.

Ananth said...

>>>ഒന്നു രണ്ട് ദിവസമായി കശാപ്പിലാണല്ലോ കയറിപ്പിടിച്ചിരിക്കുന്നത്. അതെന്താ താങ്കളുടെ കുലത്തൊഴിലാണോ?<<<

"A surgeon is nothing but a glorified butcher എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം surgeon ഉം barber ഉം butcher ഉം ഒക്കെ ഒരുകാലത്ത് ഒരേ ആളു തന്നെ ആയിരുന്നു. ആദ്യകാലത്ത് surgery എന്നു പറഞ്ഞാല്‍ butchery തന്നെയായിരുന്നു. "....എന്നൊക്കെ പറഞ്ഞ താങ്കള് "glorified clerk" നെ ഗുമസ്തനായി കാണുന്ന രീതിയില്‍ "glorified butcher" നെ കശാപ്പുകാരനായി കാണുന്നതില്‍ അസഹിഷ്ണുത കാണിക്കേണ്ടതില്ല

>>>അനന്തും കന്യാസ്ത്രീകളെ ഇവിടേക്ക് കൊണ്ടു വന്നു കണ്ടു. <<<<

ഒരു മാതാവിന്റെ ത്യാഗം മനസ്സിലാക്കാന്‍ കഴിയാത്ത താങ്കളുടെ മുന്നില് കന്യാസ് ത്രീയുടെ ത്യാഗത്തിന്റെ കാര്യം കൊണ്ടു വരുന്നത് അന്ധനെ വിളക്ക് കാണിക്കുന്നത് പോലെയേ ഉള്ളൂ എന്ന് മനസ്സിലായി .....അതുകൊണ്ടു ഇനി കൂടുതലൊന്നും പറയുന്നില്ല

മലക്ക് said...

സച്ചിൻ എങ്ങനെ ഒക്കെ പണം ഉണ്ടാക്കുന്നു എന്നതല്ലല്ലോ ഈ പോസ്റ്റിന്റെ അടിസ്ഥാനം. സ്വന്തം പിതാവ് മരിച്ചിട്ടും പണത്തിനു വേണ്ടിയാണ് അദ്ദേഹം കളിക്കാൻ പോയത് എന്നാണല്ലോ താങ്കള് എഴുതി വിട്ടത്. അതിനെ ആണ് ഞാൻ എതിര്ത്തത്. ആ ഒരു കളി കളിച്ചില്ലെങ്കിലും സച്ചിന് കിട്ടേണ്ട പണത്തിൽ ഒരു കുറവും വരില്ലായിരുന്നു. മാച്ച് ഫീ യോ ബോണസോ ഒന്നും അതിന്റെ പേരിൽ നഷ്ടപ്പെടില്ലായിരുന്നു. പക്ഷെ അദ്ദേഹം കളിക്കാൻ പോയത് അമ്മ പറഞ്ഞിട്ടും സ്വന്തം രാജ്യത്തോടുള്ള താത്പര്യവും കൊണ്ടായിരുന്നു. അല്ല പണത്തിനു വേണ്ടി ആയിരുന്നു എന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ അത് തെളിയിക്ക്. സച്ചിൻ കളിക്കാതെ ഇരുന്നിട്ടും കിട്ടേണ്ടതിൽ കൂടുതൽ പണം അദേഹത്തിന് വന്നു ചേരുന്നതും താങ്കള് കമന്റി, അത് തികച്ചും സത്യമാണ്. അന്നും ഇന്നും സച്ചിൻ കളിക്കാതെ ഇരുന്നിരുന്നെങ്കിലും പണം ലഭിക്കും എന്ന് താങ്കളേക്കാൾ ഉത്തമ ബോധ്യം സച്ചിന് ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം കളിക്കാൻ തയ്യാറായി സ്വന്തം രാജ്യത്തിന്‌ വേണ്ടി, സ്വന്തം മാതാ പിതാക്കൾക്ക് വേണ്ടി. അന്നത്തെ സച്ചിന്റെ നേട്ടങ്ങൾ തന്റെ പിതാവിന് സമര്പ്പിച്ച് തന്റെ പിതാവിന്റെ ഓർമ ക്രിക്കറ്റ് ലോകത്തിന് നല്കി. എന്തിന് തര്ക്കിക്കാൻ വേണ്ടി ആണെങ്കിൽ പോലും ക്രിക്കറ്റ് അറിയാത്ത താങ്കള് പോലും അദ്ദേഹത്തിന്റെ പിതാവിനെ ഇപ്പോൾ ഓർമ്മിക്കുന്നു. എന്ത് കൊണ്ട്? സച്ചിൻ കളിച്ചത് കൊണ്ട് മാത്രം. തന്റെ മാതാവിനെ അനുസരിക്കാതെ ദുഖിച്ച് വീട്ടിൽ ഇരുന്നിരുന്നെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന്റെ പിതാവിനെ ഇന്ന് ഒര്മിക്കുമോ?

മലക്ക് said...

@പിന്നെ എന്താണു താങ്കളുടെ പ്രശ്നം? യേശുവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പോസ്റ്റിലേക്ക് യേശുവിനെ കൊണ്ടു വന്നത് എന്തുദ്ദേശിച്ചായിരുന്നു.

എനിക്ക് യേശുവിനോട് യാതൊരു വിരോധവും ഇല്ല. യേശുവിനെ ഇവിടെ കൊണ്ടുവന്നത് മറ്റു മതങ്ങളെ കുറിച്ചു പറയുന്നതിലും ഒരു പക്ഷെ താങ്കൾക്കു മനസിലാകുന്നത് അതാവും എന്ന് വിചാരിച്ചാണ്. ഞാൻ എപ്പോൾ ആണ് യേശുവിനെ ചര്ച്ചക്കു കൊണ്ട് വന്നത് എന്ന് നോക്കാം.

താങ്കള് പറഞ്ഞു

"സന്ദേശം ​നല്‍കുന്നവര്‍ വേദന കടിച്ചമര്‍ത്തുകയോ മനസിലോ പുറമെയോ കരയുകയോ ചെയ്യരുത്."

യേശു എങ്ങനെ സന്ദേശം കൊടുത്താലും എനിക്ക് പ്രശ്നമില്ല. പക്ഷെ എന്നോട് തര്ക്കിക്കുന്ന ഒരാള് തെറ്റായ സന്ദേശം കൊടുത്താൽ എനിക്ക് പ്രശ്നം ഉണ്ട്. അപ്പോൾ ചിലപ്പോൾ പലരും കടന്നു വരും. യേശു മനുഷ്യർക്ക് പല സന്ദേശങ്ങളും നല്കിയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ അദ്ദേഹവും വേദന കദിച്ചമർത്തിയിരുന്നു, സഹിക്കാൻ കഴിയാതെ വന്നപ്പോൾ കരഞ്ഞിരുന്നു. വാദിച്ചു ജയിക്കാൻ താങ്കള് നടത്തുന്ന പ്രസ്താവനകളിലെ തെറ്റ് മനസിലാക്കി എന്ന് വിചാരിക്കുന്നു.

പിന്നെ അള്ളായും, മുഹമ്മദ്‌ നബിയും, സ്വർഗത്തിലെ ഹൂറിമാരും, ബാലന്മാരും ഒക്കെ ഈ പോസ്റ്റുമായി ബന്ധം ഇല്ലാത്തവർ തന്നെയാണ്. അവരെ ഒക്കെ ഇവിടെ കൊണ്ടുവന്നത് പാവം കാളിദാസന് യാതൊരു ഉദ്ദേശവും ഇല്ലാതെ ആയിരുന്നല്ലോ അല്ലേ? അവര്ക്കൊക്കെ വരാമെങ്കിൽ യേശുവിനും വരാം.

മലക്ക് said...

@ഒരു കാര്യം വ്യകതമായി പറയാം. നിങ്ങളുടെ രണ്ടാളുടെയു ഉദ്ദേശ്യം നടക്കില്ല. ഇസ്ലാമിസ്റ്റുകള്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് പരാജയപ്പെട്ട് പിന്‍മാറിയതാണീ കളി എന്നു മാത്രം പറയട്ടെ.

എന്താ കാളി, യേശുവിനെ കുറിച്ചു പറഞ്ഞാൽ ചൊറിച്ചിൽ വരുന്നുണ്ടോ? ചുവന്നുതടിച്ച് കട്ടികൂടിയ ത്വക്കില്‍നിന്ന് ശല്ക്കങ്ങള്‍ പൊഴിയുന്ന അവസ്ഥയാണിത്. ശല്ക്കങ്ങള്‍ നിറഞ്ഞ ഭാഗത്ത് എപ്പോഴും ചൊറിച്ചില്‍ ഉണ്ടാകണമെന്നില്ല. ഇത് പകര്‍ച്ചവ്യാധി അല്ലെങ്കിലും ശരീരമാകെ പടര്‍ന്നുപിടിക്കുമ്പോള്‍ ജനങ്ങളുമായി ഇടപഴകുന്നതിന് രോഗിക്ക് വൈമുഖ്യമുണ്ടാകാം. ഇതിനു നല്ല ഓയിൽമെന്റ് ഉണ്ട്. പലരുടെയും ചൊറിച്ചിൽ മാറ്റാൻ ഞാൻ ഉപയോഗിക്കുന്നതാ കുറച്ചു തരട്ടെ?

kaalidaasan said...

>>>താങ്കള് "glorified clerk" നെ ഗുമസ്തനായി കാണുന്ന രീതിയില്‍ "glorified butcher" നെ കശാപ്പുകാരനായി കാണുന്നതില്‍ അസഹിഷ്ണുത കാണിക്കേണ്ടതില്ല<<<

താങ്കള്‍ എന്നെ ഏത് രീതിയില്‍ കണ്ടാലും എനിക്ക് പ്രശ്നമില്ല. കാണുന്നത് താങ്കളുടെ കഴിവനുസരിച്ചല്ലേ. എനിക്കതില്‍ എന്തു പ്രശ്നം?

താങ്കള്‍ butcher എന്നു വിളിച്ചതില്‍ പരിഭവമില്ല എന്നു കാണിക്കാന്‍ വേണ്ടിയാണ്. ഞാന്‍  surgery യുടെ ചരിത്രം താങ്കളോട് പറഞ്ഞതും.

ഈ പോസ്റ്റില്‍ യാതൊരു പ്രസക്തിയുമില്ലാത്ത ഒരു പരാമര്‍ശമാണ്, എന്റെ profession സംബന്ധിച്ചുള്ളത്. അതില്‍ കശാപ്പൊക്കെ കൊണ്ടുവന്നപ്പോള്‍ ചോദിച്ചതാണ്, താങ്കളുടെ കുലത്തൊഴില്‍ കശാപ്പാണോ എന്ന്. പറയാന്‍ മടിയാണെങ്കില്‍ പറയേണ്ട.

kaalidaasan said...

>>>ഒരു മാതാവിന്റെ ത്യാഗം മനസ്സിലാക്കാന്‍ കഴിയാത്ത താങ്കളുടെ മുന്നില് കന്യാസ് ത്രീയുടെ ത്യാഗത്തിന്റെ കാര്യം കൊണ്ടു വരുന്നത് അന്ധനെ വിളക്ക് കാണിക്കുന്നത് പോലെയേ ഉള്ളൂ എന്ന് മനസ്സിലായി ...<<<

മാതാവിന്റെ ത്യാഗം എന്നൊക്കെ പറഞ്ഞു വന്നത് വിശദീകരിക്കാന്‍ താങ്കളുടെ ഭാണ്ഡത്തില്‍  ഒന്നുമില്ല. കാരണം മാതാവൊരു ത്യാഗവും ചെയ്തിട്ടില്ല. അതുകൊണ്ടാണ്, കന്യാസ്ത്രീയുടെ ത്യാഗവുമായി വന്നതെന്ന് മനസിലായി. കന്യാസ്ത്രീ ത്യാഗം ചെയ്യുന്നു എന്നതൊക്കെ താങ്കളുടെ തോന്നലാണ്. കല്യാണം കഴിച്ച് കുടുംബമായി താമസിക്കുന്ന ജീവിത രീതി വേണ്ട എന്ന് തീരുമാനിച്ച് അവിവാഹിതകളായി അവര്‍ കഴിയുന്നു. അതിനെ ഞാന്‍ ത്യഗാമയി കാണുന്നില്ല. ത്യാഗം എന്നു പറഞ്ഞാല്‍ എന്താണെന്ന് അറിയാത്ത താങ്കള്‍ക്ക് അത് ത്യാഗമയി തോന്നുന്നുണ്ടാകും.

കന്യാസ്ത്രിയേയും കെട്ടി വലിച്ക്ഭു കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം മനസിലായി. ബുദ്ധ സന്യാസിനിയേയോ ആനന്ദമയിയേപോലുള്ള ഹൈന്ദവസന്യാസിനിയേയോ പരാമര്‍ശിക്കാതെ നേരെ കന്യാസ്ത്രിയുടെ അടുത്തേക്ക് ചെന്നതും  മല്ലക്ക് യേശുവിനെ കയറിപ്പിടിച്ചതിന്റെ മറ്റൊരു രൂപമാണെന്നു മനസിലാക്കാന്‍ എനിക്ക് പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ട. അങ്കവും കാണാം താളിയുമൊടിക്കാം  എന്ന ഗൂഡ ഉദ്ദേശ്യം മനസിലാകുന്നു. അങ്കം വേണമെങ്കില്‍ കാണാം. പക്ഷെ താളിയൊടിക്കല്‍ നടക്കില്ല അനന്തേ.

kaalidaasan said...

>>>സച്ചിൻ എങ്ങനെ ഒക്കെ പണം ഉണ്ടാക്കുന്നു എന്നതല്ലല്ലോ ഈ പോസ്റ്റിന്റെ അടിസ്ഥാനം. സ്വന്തം പിതാവ് മരിച്ചിട്ടും പണത്തിനു വേണ്ടിയാണ് അദ്ദേഹം കളിക്കാൻ പോയത് എന്നാണല്ലോ താങ്കള് എഴുതി വിട്ടത്. <<<

പിതാവു മരിച്ച ഉടനെ പിതാവിനോട് സ്നേഹമുള്ള ഒരു മകനും പണമുണ്ടാക്കാന്‍ പോകില്ല എന്നാണു ഞാന്‍  പറഞ്ഞത്. അതിലിടയിലാണു സച്ചിന്‍ പണമുണ്ടാക്കുന്ന രീതി എനിക്ക് അറിയില്ല എന്നു താങ്കള്‍ എഴുതിയത്. അതിനുള്ള മറുപടിയായിട്ടാണ്, അദ്ദേഹത്തിനു ക്രിക്കറ്റ് കളിക്കുമ്പോള്‍ പണം എങ്ങനെയൊക്കെ ലഭിക്കുന്നു എന്ന് ഞാന്‍ വിശദമാക്കിയത്. വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി.

ആ ഒരു കളി കളിച്ചില്ലെങ്കില്‍ അതിന്റെ മാച്ച് ഫീ നഷ്ടപ്പെടും. ലോകം മുഴുവനും ഇതാണു നാട്ടു നടപ്പ്. ഇപ്പോള്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഒന്നാം റൌണ്ടില്‍ തോറ്റുപോയാലും കളിക്കുന്ന കളിക്കാരനൊരു ഫീ കിട്ടും. അതു പോലെ പൂജ്യം റണ്ണിനു സച്ചിന്‍ പുറത്തായാലും കളിയില്‍ പങ്കെടുക്കുന്നതിനൊരു ഫീ കിട്ടും. അതാണു മാച്ച് ഫീ. ബോണസ് കൊടുക്കുന്നത് കളിയില്‍ നിന്നും ലഭിക്കുന്ന മൊത്തം വരുമാനത്തില്‍ നിന്നാണ്. അത് കളിക്കുന്ന കളിക്ക് ആനുപാതികമായിട്ടാണ്. താങ്കള്‍ക്കതേക്കുറിച്ചൊന്നും അറിയില്ല. താങ്കള്‍ കരുതിയിരിക്കുന്നത് കളിച്ചാലും ഇല്ലെങ്കിലും സച്ചിനു ഒരേ പോലെ കോടികള്‍ ഒഴുകി വന്നുകൊണ്ടേയിരിക്കുമെന്നാണ്. അത് ശരിയല്ല എന്നു തെളിയിക്കാനാണ്, കളിക്കാര്‍ക്ക് പണം ​ ലഭിക്കുന്നതെങ്ങനെ എന്നൊക്കെ ഞാന്‍  എഴുതിയത്. ഒരിക്കല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് പന്തില്‍ ക്രുത്രിമം കാണിച്ചതിന്, സച്ചിന്റെ മാച്ച് ഫീ നിഷേധിച്ച കഥ കേട്ടിട്ടും താങ്കള്‍ക്കൊന്നും മനസിലാകുന്നില്ല. താങ്കള്‍ക്കതിനുള്ള ശേഷിയില്ല എന്നു മനസിലാക്കിയാല്‍ മതി. അന്നും ബി സി സി ഐ സച്ചിനു കൊടുത്തിരുന്ന ശമ്പളം മുഴുവനും  കൊടുത്തിരുന്നു. മാച്ച് ഫീ എന്തെന്നോ ബോണസ് എന്തെന്നോ അറിയാതെ വെറുതെ കിടന്ന് അതുമിതും എഴുതിയിട്ട് കാര്യമില്ല.

kaalidaasan said...

>>>പക്ഷെ അദ്ദേഹം കളിക്കാൻ പോയത് അമ്മ പറഞ്ഞിട്ടും സ്വന്തം രാജ്യത്തോടുള്ള താത്പര്യവും കൊണ്ടായിരുന്നു. അല്ല പണത്തിനു വേണ്ടി ആയിരുന്നു എന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ അത് തെളിയിക്ക്.<<<

അതിന്റെ തെളിവാണ്,. ആ കളിക്ക് പണം എണ്ണി വാങ്ങിച്ചത്. ആ പണം വാങ്ങാന്തെ എന്റെ പിതാവിന്റെ ആഗ്രഹം കൊണ്ട് ഞാന്‍ വന്നു കളിച്ചതാണ്. എനിക്കതിനു പ്രതിഫലം ​വേണ്ട എന്നു പറഞ്ഞിരുന്നെങ്കില്‍ താങ്കളീ പറയുന്നതിനു ന്യായീകരണമുണ്ടായേനേ. പക്ഷെ ഒരു പൈസ പോലും വേണ്ടെന്ന് താങ്കളുടെ ദൈവം പറഞ്ഞില്ല. ഉണ്ടെങ്കില്‍ അതിനു തെളിവു കൊണ്ടുവാ. .

മലക്ക് said...

@പിതാവു മരിച്ച ഉടനെ പിതാവിനോട് സ്നേഹമുള്ള ഒരു മകനും പണമുണ്ടാക്കാന്‍ പോകില്ല എന്നാണു ഞാന്‍ പറഞ്ഞത്.

അതെ അത് ശരിയാണ്. ഞാനും അത് തന്നെ പറയുന്നു സച്ചിനും പോകില്ല. സാധാരണ ആരും പോകാറും ഇല്ല. പക്ഷെ സ്വന്തം അമ്മ പറഞ്ഞപ്പോൾ തന്റെ രാജ്യത്തിന്‌ വേണ്ടി തൻറെ അച്ഛന് വേണ്ടി കളിക്കുവാൻ സച്ചിന് പോകേണ്ടി വന്നു. വേണമെങ്കിൽ വിശ്വസിച്ചാൽ മതി.

kaalidaasan said...

>>>എന്തിന് തര്ക്കിക്കാൻ വേണ്ടി ആണെങ്കിൽ പോലും ക്രിക്കറ്റ് അറിയാത്ത താങ്കള് പോലും അദ്ദേഹത്തിന്റെ പിതാവിനെ ഇപ്പോൾ ഓർമ്മിക്കുന്നു. എന്ത് കൊണ്ട്? സച്ചിൻ കളിച്ചത് കൊണ്ട് മാത്രം. <<<

സച്ചിന്റെ പിതാവ് താങ്കളുടെ പ്രവാചകനായിരിക്കാം. ആ വ്യക്തി ആരെന്നോ എന്നാണു മരിച്ചതെന്നോ എന്തസുഖം വന്നാണു മരിച്ചതെന്നോ എനിക്കറിയില്ല. ആ പിതാവിനോട് സ്നേഹമുണ്ടായിരുന്നെങ്കില്‍  സച്ചിന്‍  അദ്ദേഹം മരിച്ചപ്പോള്‍  ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കാന്‍ പോകില്ലായിരുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അത് ആ പിതാവിനെ ഓര്‍മ്മിക്കുന്നതല്ല.

മലക്ക് said...

@അതിന്റെ തെളിവാണ്,. ആ കളിക്ക് പണം എണ്ണി വാങ്ങിച്ചത്. ആ പണം വാങ്ങാന്തെ എന്റെ പിതാവിന്റെ ആഗ്രഹം കൊണ്ട് ഞാന്‍ വന്നു കളിച്ചതാണ്. എനിക്കതിനു പ്രതിഫലം ​വേണ്ട എന്നു പറഞ്ഞിരുന്നെങ്കില്‍ താങ്കളീ പറയുന്നതിനു ന്യായീകരണമുണ്ടായേനേ. പക്ഷെ ഒരു പൈസ പോലും വേണ്ടെന്ന് താങ്കളുടെ ദൈവം പറഞ്ഞില്ല. ഉണ്ടെങ്കില്‍ അതിനു തെളിവു കൊണ്ടുവാ.

ഹ ഹാ.. അത് കൊള്ളാമല്ലോ? തന്റെ പിതാവിന്റെ ആഗ്രഹം ഇന്ത്യക്ക് വേണ്ടി കളിക്കണം എന്നാണു തന്റെ അമ്മ പറഞ്ഞ് സച്ചിൻ അറിഞ്ഞത്. അല്ലാതെ പണം വാങ്ങാതെ കളിച്ചിട്ടു പോരാൻ അല്ല. തനിക്കു അവകാശപ്പെട്ട പണം വേണ്ട എന്ന് എന്തിനു പറയണം? സച്ചിൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നു എങ്കിൽ അതിന് പ്രതിഭലം കൊടുക്കേണ്ടത് സച്ചിന്റെ ഉത്തരവാദിത്തം അല്ല. അത് കൊടുക്കെണ്ടവർ കൊടുക്കണം. അത് ലഭിക്കേണ്ടത് സച്ചിന്റെ അവകാശവും ആണ്. അച്ഛൻ മരിച്ചെന്നു കരുതി അത് വാങ്ങാതെ ഇരിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. താങ്കള് ആള് കൊള്ളാമല്ലോ, സച്ചിൻ ഓസിനു വന്നു കളിച്ചിട്ടു പൊക്കോളും എന്ന് വിചാരിച്ചോ?

മലക്ക് said...

ആ ഒരു കളി കളിച്ചില്ലെങ്കില്‍ അതിന്റെ മാച്ച് ഫീ നഷ്ടപ്പെടും. ലോകം മുഴുവനും ഇതാണു നാട്ടു നടപ്പ്.

ഈ പറയുന്ന മാച്ച് ഫീ തന്നെ അല്ലെ കളിക്കാതെ ഇരുന്നിട്ടും സച്ചിൻ ഇപ്പോൾ IPL ൽ വാങ്ങാൻ പോകുന്നത്? അതാണ്‌ ഞാൻ പറയുന്നത് അദ്ദേഹത്തെ സംബന്ധിച്ച് ടീമിൽ ഉണ്ടായാൽ മതി, പണം വന്നുകൊള്ളും.

മലക്ക് said...

ആ പിതാവിനോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ സച്ചിന്‍ അദ്ദേഹം മരിച്ചപ്പോള്‍ ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കാന്‍ പോകില്ലായിരുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അത് ആ പിതാവിനെ ഓര്‍മ്മിക്കുന്നതല്ല.

താങ്കളുടെ വിശ്വാസം ശരിയാണ്. പണം ഉണ്ടാക്കാൻ പോകില്ലായിരുന്നു. സച്ചിൻ പോയിട്ടും ഇല്ല. അദ്ദേഹം പോയത് തന്റെ അമ്മയുടെ ആഗ്രഹപ്രകാരം ക്രിക്കറ്റ് കളിക്കാൻ മാത്രം ആണ്. ക്രിക്കറ്റ് കളിച്ച് പണം ഉണ്ടാക്കാൻ അല്ല.

kaalidaasan said...

>>>തന്റെ മാതാവിനെ അനുസരിക്കാതെ ദുഖിച്ച് വീട്ടിൽ ഇരുന്നിരുന്നെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന്റെ പിതാവിനെ ഇന്ന് ഒര്മിക്കുമോ?. <<<

ആ മാതാവ് പറഞ്ഞ വിവരക്കേടിന്, സച്ചിന്‍ നിന്നു കൊടുത്തു. ഇപ്പോള്‍ കളിച്ച് ആഘോഷിക്കേണ്ട സമയമല്ല. പിതാവിന്റെ ഓര്‍മ്മയില്‍  നമുക്ക് വീട്ടില്‍ ചെലവഴിക്കാം എന്നു തിരിച്ചു പറയനുള്ള വിവേകം പോലും സച്ചിനുണ്ടായില്ല. താങ്കളിവിടെ എഴുതിയത് ആദ്യത്തെ കളിയില്‍ തന്നെ കെനിയക്കെതിരെ 140 റണ്‍സ് നേടി എന്നായിരുന്നു. അതു നേടിയപ്പോള്‍ ആ മാതാവ് എങ്ങനെ ആയിരിക്കും അതാഘോഷിച്ചതെന്നു കൂടി ഒന്നു പറഞ്ഞു തന്നാല്‍ നനായിരുന്നു. കയ്യടിച്ചു തുള്ളിച്ചാടിയായിരിക്കും. മകനു ചേരുന്ന അമ്മ തന്നെ.

പിതാവിന്റെ ഓര്‍മ്മക്കായി എന്തെങ്കിലും സല്‍പ്രവര്‍ത്തി ചെയ്യാന്‍ ഈ മാതാവു പറഞ്ഞുകൊടുത്തിട്ടുണ്ടാകില്ല. ദരിദ്ര രാജ്യമായ ഇന്‍ഡ്യയുടെ സമ്പദ് വ്യവസ്ഥക്കുപകാരപ്പെടട്ടേ എന്നും പറഞ്ഞ് ഇറക്കുമതി ചെയ്ത ഫെറാറിയുടെ നികുതി അങ്ങടച്ചേക്ക് മോനേ എന്നു പറഞ്ഞ് കൊടുക്കാനും ഈ മാതാവിനു വിവേകമുണ്ടായില്ല. മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല. മത്ത തന്നെയേ മുളക്കു.

kaalidaasan said...

>>>എനിക്ക് യേശുവിനോട് യാതൊരു വിരോധവും ഇല്ല. യേശുവിനെ ഇവിടെ കൊണ്ടുവന്നത് മറ്റു മതങ്ങളെ കുറിച്ചു പറയുന്നതിലും ഒരു പക്ഷെ താങ്കൾക്കു മനസിലാകുന്നത് അതാവും എന്ന് വിചാരിച്ചാണ്. <<<

ഞാന്‍ കരുതിയത് താങ്കള്‍ വിചാരിച്ചതല്ല, മലക്കായതുകൊണ്ട് അള്ളാ പറഞ്ഞയച്ചതാണെന്നായിരുന്നു.

ഇതു തന്നെയാണ്, അനന്തും വിചരിക്കുന്നത്. എനിക്ക് മനസിലാകുന്നത് കന്യാസ്ത്രീകളുടെ കാര്യമാണെന്ന്. ചക്കിക്കൊത്ത ചങ്കരന്‍ തന്നെ. പക്ഷെ ചക്കിയുടെയും ചങ്കരന്റെയും  ഉദ്ദേശ്യം നടക്കില്ല.

kaalidaasan said...

>>>പിന്നെ അള്ളായും, മുഹമ്മദ്‌ നബിയും, സ്വർഗത്തിലെ ഹൂറിമാരും, ബാലന്മാരും ഒക്കെ ഈ പോസ്റ്റുമായി ബന്ധം ഇല്ലാത്തവർ തന്നെയാണ്. <<<

ഈ പോസ്റ്റുമായി ബന്ധമുള്ളതു തന്നെയാണ്. താങ്കളീ പറയുന്ന മാതാവിന്റെ മകന്‍  അള്ളായും, മൊഹമ്മദും പറഞ്ഞതനുസരിച്ച് , സ്വര്‍ഗ്ഗത്തിലെ ഹൂറിമാരെയും , മൊഞ്ചുള്ള നിത്യ ബാലന്മാരെയും മദ്യപ്പുഴകളെയും തേടി സ്വയം ചത്ത വ്യക്തിയാണ്. അല്ലെങ്കില്‍ മലയാളിയായ അദ്ദേഹം കാഷ്മീരില്‍ ജിഹാദ് നടത്താന്‍ പോകില്ലായിരുന്നു.

മലക്ക് said...

ആ മാതാവ് പറഞ്ഞ വിവരക്കേടിന്, സച്ചിന്‍ നിന്നു കൊടുത്തു. ഇപ്പോള്‍ കളിച്ച് ആഘോഷിക്കേണ്ട സമയമല്ല. പിതാവിന്റെ ഓര്‍മ്മയില്‍ നമുക്ക് വീട്ടില്‍ ചെലവഴിക്കാം എന്നു തിരിച്ചു പറയനുള്ള വിവേകം പോലും സച്ചിനുണ്ടായില്ല. താങ്കളിവിടെ എഴുതിയത് ആദ്യത്തെ കളിയില്‍ തന്നെ കെനിയക്കെതിരെ 140 റണ്‍സ് നേടി എന്നായിരുന്നു. അതു നേടിയപ്പോള്‍ ആ മാതാവ് എങ്ങനെ ആയിരിക്കും അതാഘോഷിച്ചതെന്നു കൂടി ഒന്നു പറഞ്ഞു തന്നാല്‍ നനായിരുന്നു. കയ്യടിച്ചു തുള്ളിച്ചാടിയായിരിക്കും. മകനു ചേരുന്ന അമ്മ തന്നെ.


കണ്ടോ കണ്ടോ വന്നു വന്നു കാളിദാസൻ പലതും മറക്കുന്നു. ഇപ്പൊ സച്ചിനെ വിട്ട് കുറ്റം അദ്ദേഹത്തിന്റെ അമ്മയുടെ മേൽ ആയി. എന്താണ് കാളിദാസാ താങ്കള് ജീവിതത്തിൽ നിന്നും പഠിച്ച പാഠം? മാതാ പിതാക്കളെ ബഹുമാനിക്കണം എന്ന് തന്നെ ആണോ? അതുപോലെ എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കണം എന്നാണോ? ഇപ്പോൾ എനിക്ക് സംശയമുണ്ട്‌ അതൊക്കെ താങ്കള് വെറുതെ എഴുതി വിട്ടതല്ലേ എന്ന്.

"സ്വന്തം മാതാപിതാക്കളെ മാത്രമല്ല. എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുക എന്ന സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു."

ഈ സംസ്കാരം ആദ്യം സ്വയം പഠിക്ക്, എന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്ക് സംസ്കാര ശൂന്യാ!!!

kaalidaasan said...

>>>എന്താ കാളി, യേശുവിനെ കുറിച്ചു പറഞ്ഞാൽ ചൊറിച്ചിൽ വരുന്നുണ്ടോ? <<<

യേശുവിനേക്കുറിച്ചല്ല ആരേക്കുറിച്ചു പറഞ്ഞാലും എനിക്ക് ചൊറിച്ചില്‍ വരില്ല. അള്ളായേക്കുറിച്ചോ മൊഹമ്മദിനേക്കുറിച്ചോ പറഞ്ഞാല്‍ ചിറിച്ചിലിനു പകരം  ഭ്രാന്ത് പിടിച്ച് പൊട്ടിത്തെറിച്ച് കഷണങ്ങളാകുന്നവരുടെ ജാതിയില്‍ ജനിച്ചതുകൊണ്ട് താങ്കള്‍ക്ക് തോന്നുന്നതാണ്.

മലക്ക് said...

ഈ പോസ്റ്റുമായി ബന്ധമുള്ളതു തന്നെയാണ്. താങ്കളീ പറയുന്ന മാതാവിന്റെ മകന്‍ അള്ളായും, മൊഹമ്മദും പറഞ്ഞതനുസരിച്ച് , സ്വര്‍ഗ്ഗത്തിലെ ഹൂറിമാരെയും , മൊഞ്ചുള്ള നിത്യ ബാലന്മാരെയും മദ്യപ്പുഴകളെയും തേടി സ്വയം ചത്ത വ്യക്തിയാണ്. അല്ലെങ്കില്‍ മലയാളിയായ അദ്ദേഹം കാഷ്മീരില്‍ ജിഹാദ് നടത്താന്‍ പോകില്ലായിരുന്നു.


"എന്നാല്‍ ഏതു പുരുഷന്റേയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍. ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങള്‍ അറിയേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു" (1കൊരി.11:3). - ബൈബിൾ

അപ്പൊ ജിഹാദ് നടത്തി ചത്തു പോയ ആൾ ക്രിസ്തു ആയിരുന്നോ? അപ്പൊ പിന്നെ യേശുവിനെ കുറിച്ചും പറയാം.

kaalidaasan said...

>>>അതെ അത് ശരിയാണ്. ഞാനും അത് തന്നെ പറയുന്നു സച്ചിനും പോകില്ല. സാധാരണ ആരും പോകാറും ഇല്ല. പക്ഷെ സ്വന്തം അമ്മ പറഞ്ഞപ്പോൾ തന്റെ രാജ്യത്തിന്‌ വേണ്ടി തൻറെ അച്ഛന് വേണ്ടി കളിക്കുവാൻ സച്ചിന് പോകേണ്ടി വന്നു. വേണമെങ്കിൽ വിശ്വസിച്ചാൽ മതി. <<<

അപ്പോള്‍ സച്ചിന്‍ പോകില്ലായിരുന്നു. മാതാവിന്റെ ആര്‍ത്തി ആയിരുന്നല്ലേ. ഇപ്പോഴണെനിക്ക് മനസിലായത്. മറ്റൊരു മാതാവ് താന്‍ പൂജ ചെയ്തതുകൊണ്ടാണ്, ഇന്‍ഡ്യക്ക് ലോക കപ്പ് കിട്ടിയതെന്നു പറഞ്ഞു നടന്നിരുന്നു. ഇപ്പോള്‍ മകന്‍ ജയില്‍ മോചിതനാകാന്‍ എല്ലാ ദൈവങ്ങളുടെ മുന്നിലും പൂജ നടത്തുകയാണ്. നല്ല മാതാക്കള്‍,.

പിതാവു മരിച്ച ദുഖം ആചരിക്കാന്‍ പോലും സമ്മതിക്കാത്ത മാതാക്കളും ഈ ലോകത്തുണ്ടെന്നിപ്പോള്‍ മനസിലായി. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഇപ്പോള്‍ പല മാതാക്കളും പൂജ ചെയ്യേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. ദൈവത്തിന്റെ മതാവിന്‍ പൂജ ചെയ്യാനുള്ള അവസ്ഥ വരാതിരിക്കാന്‍ അള്ളായോട് പ്രാര്‍ത്ഥിച്ചോളു.

kaalidaasan said...

>>>ഹ ഹാ.. അത് കൊള്ളാമല്ലോ? തന്റെ പിതാവിന്റെ ആഗ്രഹം ഇന്ത്യക്ക് വേണ്ടി കളിക്കണം എന്നാണു തന്റെ അമ്മ പറഞ്ഞ് സച്ചിൻ അറിഞ്ഞത്. അല്ലാതെ പണം വാങ്ങാതെ കളിച്ചിട്ടു പോരാൻ അല്ല. തനിക്കു അവകാശപ്പെട്ട പണം വേണ്ട എന്ന് എന്തിനു പറയണം? <<<

പണത്തിനു വേണ്ടിയല്ല സച്ചിന്‍ കളിച്ചതെന്ന് ഇവിടെ പറഞ്ഞത് താങ്കളാണ്. ഇപ്പോള്‍ വാക്കു മാറ്റുന്നോ. പണത്തിനു വേണ്ടിയല്ലെങ്കില്‍ പ്രതിഫലം മേടിക്കരുത്. അതാണു സാധാരണ വിവരമുള്ളവര്‍ മനസിലാക്കുക. താങ്കള്‍ മലക്കായതുകൊണ്ട് തല തിരിഞ്ഞു മനസിലാക്കുന്നു.

ലോകത്തെല്ലാവരും ക്രിക്കറ്റ് കളിക്കുന്നത് പണത്തിനു വേണ്ടിയാണ്. അല്ല എന്നത് താങ്കളുടെ തോന്നലാണ്.

kaalidaasan said...

>>>കണ്ടോ കണ്ടോ വന്നു വന്നു കാളിദാസൻ പലതും മറക്കുന്നു. ഇപ്പൊ സച്ചിനെ വിട്ട് കുറ്റം അദ്ദേഹത്തിന്റെ അമ്മയുടെ മേൽ ആയി. <<<

ഞാന്‍ സച്ചിനെ ആയിരുന്നു കുറ്റപ്പെടുത്തിയത്. പക്ഷെ സച്ചിന്‍ കളിക്കില്ലായിരുന്നു, ഒരു മകനും കളിക്കില്ല, അമ്മയാണു പറഞ്ഞു വിട്ടത് എന്ന് വിശദീകരിച്ചത് താങ്കളാണ്. അപ്പോള്‍ പിന്നെ ഉത്തരവാദി അമ്മയല്ലേ? അതോ ഒരിക്കല്‍ കൂടി വാക്കു മാറ്റുന്നോ? വേണമെങ്കില്‍ മരിച്ചു പോയ പിതാവ് മലക്കിന്റെ രൂപത്തില്‍ വന്നു പറഞ്ഞു എന്നാക്കാന്‍ സ്കോപ്പുണ്ട്.

മലക്ക് said...

ലോകത്തെല്ലാവരും ക്രിക്കറ്റ് കളിക്കുന്നത് പണത്തിനു വേണ്ടിയാണ്. അല്ല എന്നത് താങ്കളുടെ തോന്നലാണ്.

എന്റെ കാളിദാസ, വല്ലപ്പോഴും ആ ഗ്രൗണ്ടിൽ ഒക്കെ ഒന്ന് പോയി നോക്കണം. എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് ഒക്കെ ഒന്ന് പോയി കാണ്. അവര്ക്കൊക്കെ എവിടെ നിന്നാണ് പണം ലഭിക്കുന്നത്? എന്റെ നാലാം വയസ്സ് മുതൽ ഞാനും ക്രിക്കറ്റ് കളിക്കാറുണ്ട് എനിക്ക് ഇതുവരെ ആരും പണം ഒന്നും തന്നിട്ടില്ല. വെറുതെ ക്രിക്കറ്റ് കളിച്ചാൽ പണം ലഭിക്കുമെങ്കിൽ ഇന്ന് ഇന്ത്യയിലെ ജനങ്ങള് എല്ലാം വലിയ പണക്കാർ ആയിരുന്നേനെ. അവരെല്ലാം ക്രിക്കറ്റ് കളിക്കുന്നത് പണത്തിനു വേണ്ടി ആണെന്ന് പറഞ്ഞുകൊണ്ടിരുന്നോ. കഷ്ടം!

kaalidaasan said...

>>>>"സ്വന്തം മാതാപിതാക്കളെ മാത്രമല്ല. എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കുക എന്ന സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു."

ഈ സംസ്കാരം ആദ്യം സ്വയം പഠിക്ക്, എന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്ക് സംസ്കാര ശൂന്യാ!!!<<<<<


എല്ലാ മതാപിതാക്കളെയും ബഹുമാനിക്കണമെന്നു തന്നെയാണു ഞാന്‍ പറഞ്ഞത് . ഇപ്പോഴും പറയുന്നു. അതിന്റെ അര്‍ത്ഥം തെറ്റു ചെയ്യുന്ന മാതാപിതാക്കളെ വിമര്‍ശിക്കാനോ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കണിക്കാനോ പാടില്ല എന്നല്ല.

താങ്കളൊരു പ്രത്യേക സംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടാണീ പ്രശ്നം. താങ്കളുടെ പ്രവാചകന്‍ ചെയ്ത ഒരു തെറ്റുപോലും തെറ്റാണെനു സമ്മതിക്കാനോ വിമര്‍ശിക്കാനോ താങ്കള്‍ക്കോ മറ്റ് മുസ്ലിങ്ങള്‍ക്കോ സാധിക്കില്ല. അന്ധമായ വിധേയത്വമാണതിന്റെ കാരണം. എല്ലാ തെറ്റിനും ന്യായീകരണങ്ങള്‍ കണ്ടെത്തും. അതു തന്നെയാണിവിടെയും ഇപ്പോള്‍ താങ്കള്‍ ചെയ്യുന്നതും. എനിക്കാ ഗതികേടില്ല. അതുകൊണ്ട് തെറ്റാനെന്ന് എനിക്ക് ബോധ്യമുള്ള പ്രവര്‍ത്തി ആരു ചെയ്താലും ഞാന്‍ അതിനെ വിമര്‍ശിക്കും. അതുകൊണ്ടാണ്, കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെയും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാരെയും ഞാന്‍ വിമര്‍ശിച്ചത്.

പ്രവാചകന്റെ എല്ലാ തെറ്റിനെയും ന്യായീകരിക്കുന്ന ഇസ്ലാമിക സംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടും ഇപ്പോഴും ജീവിക്കുന്നതുകൊണ്ടുമാണ്, പിതാവു മരിച്ച് ദുഖത്തില്‍ ഇരിക്കുന്ന മകനെ കളിക്കളത്തിലേക്ക് പറഞ്ഞയച്ച അമ്മയുടെ പ്രവര്‍ത്തിയെ താങ്കള്‍ ന്യായീകരിക്കുന്നത്. വഴിതെറ്റിപ്പൊയ മകന്റെ ശവശരീരം കാണേണ്ട എന്ന് മറ്റൊരമ്മ പറഞ്ഞതിനെ രാജ്യസ്നേഹമായി ചിത്രീകരിക്കുന്നതും അതുകൊണ്ടാണ്.

പിതാവു മരിച്ച് ദുഖിച്ചിരിക്കുന്ന ഒരു മകനെ അതിനനുവദിക്കാതെ കളിക്കളത്തില്‍ പോയി കളിച്ചുള്ളസിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മയുടെ നടപടി ശരിയായില്ല എന്നാണെന്റെ അഭിപ്രായം. അതുപോലെ മകന്റെ ശവശരീരം കാണേണ്ട എന്നു പറഞ്ഞ അമ്മയുടെ നടപടിയും ശരിയല്ല. ഇതല്ല ഞാന്‍ മനസിലാക്കിയിരിക്കുന്ന മാതൃത്വം.

ഇപ്പോള്‍ മറ്റൊരമ്മ തെറ്റു ചെയ്തു എന്ന തെളിവു പുറത്തുവരുമ്പോഴും മകന്‍ നിരപരാധി ആണെന്നും പറഞ്ഞ് അവനുവേണ്ടി പൂജ ചെയ്യുന്നു. പ്രാര്‍ത്ഥിക്കുന്നു. മുന്തിയ വക്കീലിനെ വച്ച് അവന്റെ കേസു വാദിക്കുന്നു. ഈ അമ്മയിലാണ്, മറ്റ് രണ്ടമ്മമാരിലുള്ളതിലും കൂടുതല്‍  മാതൃത്രം ഞാന്‍ കാണുന്നത്.

അതെന്റെ കാഴ്ചപ്പാടിന്റെ വ്യത്യസ്ഥതയായിരിക്കം. പക്ഷെ അതില്‍ ഞാന്‍  ഒരു തെറ്റും കാണുന്നില്ല.

kaalidaasan said...

>>>>എന്റെ കാളിദാസ, വല്ലപ്പോഴും ആ ഗ്രൗണ്ടിൽ ഒക്കെ ഒന്ന് പോയി നോക്കണം. എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് ഒക്കെ ഒന്ന് പോയി കാണ്. അവര്ക്കൊക്കെ എവിടെ നിന്നാണ് പണം ലഭിക്കുന്നത്? <<<<<

ക്രിക്കറ്റ് കളി ഉള്‍പ്പടെയുള്ള എല്ലാ കളികളും മാനസിക ഉല്ലാസത്തിനു വേണ്ടിയിട്ടാണു കളിച്ചു തുടങ്ങിയത്. ഒളിമ്പിക്സ് ഒക്കെ ആഘോഷവും ഉല്ലാസവുമാണ്. ഇപ്പോഴുമതിന്റെ ഉദ്ദേശ്യം അതു തന്നെ. പക്ഷെ ക്രിക്കറ്റ് പോലെയുള്ള ചില കളികള്‍ ഇപ്പോള്‍ പണത്തിനു വേണ്ടിയാണു കളിക്കുന്നത്. അതാണു ഞാന്‍ പറഞ്ഞത്.

നാട്ടിന്‍ പുറത്ത് കുട്ടികള്‍  കിട്ടുന്ന കോലൊക്കെ വച്ച് ക്രിക്കറ്റ് കളിക്കുന്നതിനേക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. അത് വെറും ഉല്ലാസം. അല്ലാതെ രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല. താങ്കള്‍ നാലാം വയസു മുതല്‍ ക്രിക്കറ്റ് കളിച്ചത് ഒരു പക്ഷെ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ ആയിരിക്കും. അത് താങ്കളുടെ വിഭ്രമ ചിന്തയായേ ഞാന്‍ കാണുന്നുള്ളു. സച്ചിനും കളിച്ചു തുടങ്ങിയത് ഉല്ലാസത്തിനു വേണ്ടിയാണ്. അല്ലാതെ അന്നു മുതലേ രാജ്യ സ്നേഹം പ്രകടിപ്പിച്ചതല്ല. ഇന്ന് താങ്കളുടെ ഈ ദൈവത്തേപ്പോലുള്ള മുന്തിയ ഇനങ്ങള്‍  കളി എന്നും പറഞ്ഞ് നടത്തുന്ന വിനോദം പണത്തിനു വേണ്ടി തന്നെയണ്. അതേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. അത് പണത്തിനു വേണ്ടി മാത്രമാണ്. കണക്കു പറഞ്ഞ് മേടിക്കുന്ന പണത്തിനു വേണ്ടി മാത്രം.

കൊച്ചു കുട്ടികള്‍ മാനസിക ഉല്ലാസത്തിനു വേണ്ടി കളിക്കുന്നതുപോലെ ആയിരുന്നു പിതാവു മരിച്ചപ്പോള്‍ സച്ചിന്‍ കളിച്ചതെങ്കില്‍ അദ്ദേഹത്തെ ഒരു നരാധമന്‍ എന്നു തന്നെ ഞാന്‍ വിളിക്കും. പിതാവു മരിച്ചപ്പോള്‍ ഉല്ലസിച്ച ലോകത്തെ ആദ്യ മനുഷ്യനായിരിക്കും ഇദ്ദേഹം. പണ്ട് റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ മനസിന്റെ കുടിലത ഇത്രത്തോളം വരില്ല.

kaalidaasan said...

>>>>അപ്പൊ ജിഹാദ് നടത്തി ചത്തു പോയ ആൾ ക്രിസ്തു ആയിരുന്നോ? അപ്പൊ പിന്നെ യേശുവിനെ കുറിച്ചും പറയാം. <<<<<

അതൊക്കെ സ്വയം അന്വേഷിച്ചു കണ്ടുപിടിക്കുക. യേശു താങ്കളുടെ പ്രവാചകനല്ലേ. എല്ലാ പ്രവാചകന്‍ മാരും ജിഹാദ് നടത്തി എന്നല്ലേ ഇസ്ലാം പഠിപ്പിക്കുന്നത്?

താങ്കള്‍ മാത്രമല്ല. എല്ലാ ഇസ്ലാമിസ്റ്റുകളും ഇതുപോലെ പലതും എന്നോട് വര്‍ഷങ്ങളായി വിളിച്ചു പറയാറുണ്ട്. താങ്കള്‍ അല്‍പ്പം താമസിച്ചു പോയി എന്നേ എനിക്കഭിപ്രായമുള്ളു. താങ്കള്‍ യേശുവിനേക്കുറിച്ചോ അദ്ദേഹത്തിന്റെ പിതാവിനേക്കുറിച്ചോ മാതാവിനേക്കുറിച്ചോ ഒക്കെ പറഞ്ഞോളൂ.

യേശു ജീവിച്ച കാലത്തെ അധികാരികള്‍ക്കെതിരെ യുദ്ധം നടത്തി എന്നായിരുന്നു അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കുറ്റം. കാഷ്മീരില്‍ ജിദാഹ് നടത്തി കൊല്ലപ്പെട്ട മലയാളിയിലാരോപിക്കപ്പെട്ട കുറ്റം തന്നെ. അക്കാലത്തെ ഏറ്റവും നികൃഷ്ടമായ രീതിയില്‍ കൊല്ലപ്പെട്ട യേശുവിന്റെ ശവശരീരം കാണേണ്ട എന്നായിരുന്നില്ല യേശുവിന്റെ മാതാവു പറഞ്ഞത്. അതിനു പകരം ​കുരിശിലേറ്റാന്‍ കൊണ്ടു പോയ വഴികള്‍ മുഴുവന്‍ അനുഗമിച്ച്, മരിച്ചു കഴിഞ്ഞപ്പോള്‍ ശവശരീരം കുരിശില്‍ നിന്നിറക്കി തന്റെ മടിയില്‍ കിടത്തി മകനോടുള്ള സ്നേഹവും  വാത്സല്യവും ആ അമ്മ പ്രകടിപ്പിച്ചു. അതാണു മതൃത്വം. ഈ ചിത്രം കേരളത്തിലെ നൂറു കണക്കിനു ക്രൈസ്തവ ദേവാലയങ്ങളുടെ മുന്നില്‍ വരച്ചു വച്ചിട്ടുണ്ട്. ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മക്കള്‍ ആഞ്ചലോയുടെ പിയേത്ത എന്ന ശില്‍പ്പം ഇതാണ്.

മരിച്ചു പോയ മകനെ തള്ളിപ്പറയുന്ന മാതാവിനെ പൂജിച്ചു നടക്കുന്ന താങ്കള്‍ക്കൊന്നും  മാതൃത്വത്തിന്റെ ഈ വില അറിയില്ല. യേശുവിന്റെ മാതാവിലാണ്, ഞാന്‍ മാതൃത്വത്തിന്റെ ഏറ്റവും മഹനീയമായ മുഖം കാണുന്നത്.

kaalidaasan said...

>>>>എന്താണ് കാളിദാസാ താങ്കള് ജീവിതത്തിൽ നിന്നും പഠിച്ച പാഠം? മാതാ പിതാക്കളെ ബഹുമാനിക്കണം എന്ന് തന്നെ ആണോ? അതുപോലെ എല്ലാ മാതാപിതാക്കളെയും ബഹുമാനിക്കണം എന്നാണോ? ഇപ്പോൾ എനിക്ക് സംശയമുണ്ട്‌ അതൊക്കെ താങ്കള് വെറുതെ എഴുതി വിട്ടതല്ലേ എന്ന്.<<<<<

ജീവിതത്തില്‍ നിന്നും പഠിച്ച പാഠം മാതാപിതാക്കളെ ബഹുമാനിക്കണമെന്നു തന്നെയാണ്. താങ്കള്‍ പറയുന്നത് സച്ചിന്‍ പിതാവിനെ ബഹുമാനിക്കുന്നതിനു പകരം മാതാവ് പറഞ്ഞതു കേട്ട് കളിച്ചുല്ലസിക്കന്‍ പോയി എന്നാണ്. അത് താങ്കളുടെ മാനസിക നിലവാരം. ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം സാക്ഷരരായ മലയാളികള്‍ക്ക് മനസിലാകും. താങ്കള്‍ക്ക് മനസിലാകാത്തത് സാക്ഷരത കൂടിപ്പോയത്കൊണ്ടായിരിക്കാം..

മലയാളികളുടെ സക്ഷരതയെ കളിയാക്കി വള്ളിക്കുന്ന് സ്വന്തം സച്ചരത വെളിപ്പെടുത്തുന്ന ഒരു കമന്റ് അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുതി. ഞാന്‍ അതിനോട് പ്രതികരിച്ചത് പക്ഷെ അദ്ദേഹം ​നീക്കം ചെയ്തു. അത് ഏതായാലും ഇവിടെ കിടക്കട്ടെ

>>ഇന്നത്തെ അവസ്ഥയില്‍ ഈ പ്രോജക്റ്റുമായി മുന്നോട്ട് പോയാലുള്ള അവസ്ഥ എന്താവും?. കൊടി പിടിക്കലായി, വഴി തടയലായി, വീടിന് കല്ലെറിയലായി, എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ പിക്കറ്റിംഗായി... ഇത് 'സാച്ചര' കേരളമല്ലേ.. ഇത്തരം വയ്യാവേലികളൊക്കെ മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ തടിയൂരിയതിനെ ബുദ്ധിപരമെന്നേ ഞാന്‍ വിശേഷിപ്പിക്കൂ. 'ബുദ്ധിരാക്ഷസന്മാരായ' പൊട്ടന്മാര്‍ക്കു എന്തും പറയാം.<<

സാച്ചരത എന്ന കഷായം തന്നെയാണു പ്രശ്നം. കൂടെ ജനാധിപത്യം എന്ന മേമ്പൊടിയും. ഇത് രണ്ടും ഉണ്ടായതുകൊണ്ട് ജങ്ങളുണ്ടാക്കുന്ന നിയമങ്ങളൊക്കെ ജനങ്ങള്‍ വായിച്ചു മനസിലാക്കുന്നു. നിയമ ലംഘനം നടക്കുമ്പോള്‍ അതിനെതിരെ ശബ്ദവുമുയര്‍ത്തുന്നു.

സാച്ചരതയും ജനാധിപത്യവും ഇല്ലാത്ത അറേബ്യയാണ്, അലിക്കൊക്കെ മാളുകളും കണ്‍വെന്‍ഷന്‍ സെന്ററുകളും പണിയാന്‍ നല്ലത്.
സാച്ചരത ഇല്ലാത്തതുകൊണ്ട് ആരും നിയമവശങ്ങളൊന്നും ഒരിക്കലും പറയില്ല. ജനാധിപത്യം ഇല്ലാത്തതുകൊണ്ട് ആരെങ്കിലും ചോദിച്ചാല്‍ രാജവു പിടിച്ച് നാവു പിഴുതെടുത്തുകൊള്ളും.

തടിയൂരുന്നത് ബുദ്ധിപരമല്ല. പേടിച്ചോടലാണ്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് അലി മറുപടി പറഞ്ഞേ തീരൂ.

ലുലു മാള്‍ ഇടപ്പള്ളി കനാലിന്റെ ഭാഗം കയ്യേറി എന്നാണാരോപണം. കയ്യേറിയിട്ടില്ല എങ്കില്‍ അലിക്കത് വ്യക്തമായി പറയാം. പക്ഷെ കയ്യേറി കനാലിനു കുറുകെ പാലവും പണുതിട്ടുണ്ടെന്ന് ഏത് കഴുതക്കും മനസിലാകും. കയ്യേറിയ സ്ഥലത്തു നിന്നുമൊഴിയുക എന്നതാണു മാന്യത. ഇടപ്പള്ളിയില്‍ ഈ മാളുവന്നപ്പോള്‍ പണ്ടേ ഉള്ള ഗതാഗതകുരുക്ക് ഒന്നു കൂടി മുറുകി. അത് പരിഹരിക്കാന്‍ അലിയും സര്‍ക്കാരും ചേര്‍ന്ന് വേണ്ടത് ചെയ്യണം. അതല്ലേ ബുദ്ധിയുള്ലവര്‍ ചെയ്യുക. അതിനു പകരം ഒളിച്ചോടുകയാണോ. സുഗമമായി പ്രവേശിക്കാനാകില്ലെങ്കില്‍ ആരും ഈ മാളിലേക്ക് വരില്ല എന്നൊക്കെ ആദ്യമോര്‍ക്കേണ്ടത് അലിയാണ്. ബുദ്ധിയുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോര അത് പ്രയോഗിക്കാനും കൂടി അറിയണം. മാളു പൂട്ടിപ്പോയാല്‍ സര്‍ക്കാരിനു നഷ്ടപ്പെടാനുള്ളത് നികുതി മാത്രമാണ്. അലിക്കതാണോ?

ബോള്‍ഗാട്ടിയിലെ പ്രധാന വിഷയങ്ങള്‍ കായല്‍ നികത്തിയ നിലത്തിന്റേതും, പാട്ടത്തിനെടുക്കുന്ന ഭൂമി പണയം വയ്ക്കാമെന്നുമുള്ളതാണ്. കായല്‍ നികത്തിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കുമ്പയോഗിക്കാന്‍ നിയമം അനുവദിക്കില്ലെങ്കില്‍ അലി അതിനു വേണ്ടി ശ്രമിച്ചത് തെറ്റാണ്. അതിനുള്ള പരിഹാരം പോര്‍ട്ട് ട്രസ്റ്റിന്റെയോ അല്ലേങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലുള്ള പോര്‍ട്ടിനടുത്തതോ ദൂരെയുള്ളതോ ആയ കായല്‍ നികത്താത്ത മറ്റ് ഭൂമിയോ കൊടുത്ത് പരിഹരിക്കണം. പാട്ടഭൂമി പണയം വയ്ക്കാം എന്ന വിവാദ വ്യവസ്ഥ ഒഴിവാക്കി കരാര്‍ പുതുക്കണം. സ്മര്‍ട്ട് സിറ്റിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ വിവാദ കരാര്‍ പുതുക്കാന്‍ മുന്‍ കൈ എടുത്ത വ്യക്തിയല്ലേ അലി. അപ്പോള്‍ ഇതിലും അങ്ങനെ ചെയ്തു കൂടെ? ബുദ്ധിയുള്ളവര്‍ ഈ വഴിക്കൊക്കെയാണു നീങ്ങുക. പേടിച്ചോടുന്നവര്‍ ഭീരുക്കളാണ്.

ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. പക്ഷെ ചര്‍ച്ച ചെയ്യണം. കേരള മുഖ്യമന്ത്രിയും പ്രതി പക്ഷ നേതാവും ഈ വഴിയാണു പറഞ്ഞു തരുന്നത്.

ഇവിടെ ആരും കൊടി പിടിക്കലോ , വഴി തടയലോ, വീടിന് കല്ലെറിയലോ, എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ പിക്കറ്റിംഗോ നടത്തിയിട്ടില്ല. അതൊഴിവാക്കേണ്ടത് അലിയുടെ കൂടെ ബാധ്യതയാണ്. വള്ളിയേപ്പോലുള്ളവരുടെ കൂടെ ചേര്‍ന്ന് കേരളത്തിന്റെ സാച്ചരതയെ പരിഹസിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. താങ്കളേപ്പോലുള്ള കിഴങ്ങന്മാരാണ്, അലിക്ക് ബുദ്ധിയുപദേശിക്കുന്നതെങ്കില്‍ അലിയുടെ കാര്യം കഷ്ടമെന്നേ പറയേണ്ടതുള്ളു.

എം എം ലോറന്‍സിനെയും ദിനേശ് മണിയേയും പേടിച്ചാണോടുന്നതെങ്കില്‍ ഈ ജന്മത്ത് അലിക്ക് കൊച്ചിയില്‍ കാലുകുത്താനാകില്ല.

മലക്ക് said...

@താങ്കളൊരു പ്രത്യേക സംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടാണീ പ്രശ്നം. താങ്കളുടെ പ്രവാചകന്‍ ചെയ്ത ഒരു തെറ്റുപോലും തെറ്റാണെനു സമ്മതിക്കാനോ വിമര്‍ശിക്കാനോ താങ്കള്‍ക്കോ മറ്റ് മുസ്ലിങ്ങള്‍ക്കോ സാധിക്കില്ല. അന്ധമായ വിധേയത്വമാണതിന്റെ കാരണം. എല്ലാ തെറ്റിനും ന്യായീകരണങ്ങള്‍ കണ്ടെത്തും. അതു തന്നെയാണിവിടെയും ഇപ്പോള്‍ താങ്കള്‍ ചെയ്യുന്നതും. എനിക്കാ ഗതികേടില്ല.

പ്രവാചകൻ ചെയ്ത തെറ്റും ശരിയും അന്വേഷിച്ചു കണ്ടുപിടിക്കുക അല്ല എന്റെ പണി. യാതൊരു പ്രയോജനം ഇല്ലെങ്കിൽ കൂടി വളരെ കഷ്ടപ്പെട്ട് അതൊക്കെ താങ്കള് നന്നായി ചെയ്യുന്നും ഉണ്ട്. പിന്നെ തെറ്റ് തെറ്റാണെന്ന് പറയാൻ എനിക്ക് യാതൊരു മടിയും ഇല്ല, അതിനെ ഒരിക്കലും ന്യായീകരിക്കാനും ശ്രമിക്കാറില്ല. പക്ഷെ തെറ്റാണെന്ന് എനിക്ക് തോന്നണം. അങ്ങനെ താങ്കള് എഴുതിയ കാര്യങ്ങളിൽ തെറ്റാണെന്ന് തോന്നിയ കാര്യങ്ങൾ ആണ് ഞാൻ ഇവിടെ സൂചിപ്പിച്ചതും അതിനു ഉത്തരം കിട്ടാതെ വന്നപ്പോൾ താങ്കള് ഇതുപോലെ പുലബന്ധം പോലും ഇല്ലാത്ത ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതും.

മലക്ക് said...

അതുകൊണ്ട് തെറ്റാനെന്ന് എനിക്ക് ബോധ്യമുള്ള പ്രവര്‍ത്തി ആരു ചെയ്താലും ഞാന്‍ അതിനെ വിമര്‍ശിക്കും. അതുകൊണ്ടാണ്, കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെയും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാരെയും ഞാന്‍ വിമര്‍ശിച്ചത്.

കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ വിമർശിച്ചത് ഞാൻ ആണ്, താങ്കള് അല്ല. സംശയം ഉണ്ടെങ്കിൽ ഒന്ന് പുറകോട്ടു നോക്കിയാല മതി. താങ്കളുടെ അഭിപ്രായത്തിൽ അവര്ക്കും ന്യായീകരണം ഉണ്ട് അതുകൊണ്ട് അവരെയും ബഹുമാനിക്കണം എന്ന രീതിയിൽ ആയിരുന്നു.

മലക്ക് said...

@പ്രവാചകന്റെ എല്ലാ തെറ്റിനെയും ന്യായീകരിക്കുന്ന ഇസ്ലാമിക സംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടും ഇപ്പോഴും ജീവിക്കുന്നതുകൊണ്ടുമാണ്, പിതാവു മരിച്ച് ദുഖത്തില്‍ ഇരിക്കുന്ന മകനെ കളിക്കളത്തിലേക്ക് പറഞ്ഞയച്ച അമ്മയുടെ പ്രവര്‍ത്തിയെ താങ്കള്‍ ന്യായീകരിക്കുന്നത്. വഴിതെറ്റിപ്പൊയ മകന്റെ ശവശരീരം കാണേണ്ട എന്ന് മറ്റൊരമ്മ പറഞ്ഞതിനെ രാജ്യസ്നേഹമായി ചിത്രീകരിക്കുന്നതും അതുകൊണ്ടാണ്.

സച്ചിന്റെ അമ്മയും വഴി തെറ്റി പോയ മകന്റെ ഉമ്മയും ചെയ്തത് തെറ്റാണെന്ന് താങ്കള് മാത്രമല്ലേ പറയുന്നത്? താങ്കള് പറയുന്നത് തെറ്റാണെന്ന് ഇത് വായിക്കുന്നവർക്കെല്ലാം മനസിലായിട്ടുണ്ട്.

മലക്ക് said...

പിതാവു മരിച്ച് ദുഖിച്ചിരിക്കുന്ന ഒരു മകനെ അതിനനുവദിക്കാതെ കളിക്കളത്തില്‍ പോയി കളിച്ചുള്ളസിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മയുടെ നടപടി ശരിയായില്ല എന്നാണെന്റെ അഭിപ്രായം. അതുപോലെ മകന്റെ ശവശരീരം കാണേണ്ട എന്നു പറഞ്ഞ അമ്മയുടെ നടപടിയും ശരിയല്ല. ഇതല്ല ഞാന്‍ മനസിലാക്കിയിരിക്കുന്ന മാതൃത്വം.

എങ്കിൽ താങ്കള് 'മാതൃത്വം' എന്ന പദത്തിന്റെ അർഥം ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്. എല്ലാ മാതക്കളും താങ്കള് മനസിലാക്കിയ പോലെ ആകണമെന്നില്ല. ആകണം എന്ന വാശിയാണ് താങ്കൾക്കു. അതാണ്‌ എല്ലാത്തിനും കാരണം. സച്ചിന്റെ അമ്മയെ പോലെ ചിലര്ക്ക് തന്റെ മകൻ ദുഖിച്ച് ഒരു മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുന്നത് ഇഷ്ടമില്ലായിരിക്കും. ഓരോ അമ്മയ്ക്കും തന്റെ മകനോട്‌ അല്ലെങ്കിൽ മകളോട് പ്രത്യേക സ്നേഹം ഉണ്ട്.

ഒരു കുഞ്ഞ് അവന് ഇഷ്ടമുള്ള ഒരു വസ്തു നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യുക? അവൻ ദുഖിച്ചു കരയും. ചില മാതാപിതാക്കൾ അവൻ കരഞ്ഞോട്ടെ എന്ന് വയ്ക്കും. വേറെ ചിലര് അവന് അതുപോലെ മറ്റൊന്ന് വാങ്ങിക്കൊടുക്കും. അല്ലെങ്കിൽ അവന് ഇഷ്ടപ്പെട്ട മറ്റൊരു വസ്തു കാണിച്ച് അവന്റെ കരച്ചിൽ മാറ്റും. അങ്ങനെ തന്റെ മകന്റെ ദുഃഖം എങ്ങനെ മാറ്റാം എന്ന് ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി അവന്റെ അമ്മ ആകും. തന്റെ മകനെ എന്ത് കൊടുത്താണ് ആശ്വസിപ്പിക്കേണ്ടത് എന്ന് ഓരോ മാതാവിനും ക്രിസ്തുദാസനെക്കാൾ വളരെ വ്യക്തമായി അറിയാം. അതുപോലെ ആ മാതാവ് ചെയ്യും. സച്ചിന്റെ മാതാവും അതെ ചെയ്തുള്ളൂ. അത് ഒരു ക്രിസ്തുടാസൻ മനസിലാക്കിയത് പോലെ ആകണം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാൽ ഞാൻ പറയും അത് അങ്ങ് പള്ളിയില പോയി പറഞ്ഞാല മതി എന്ന്.

മലക്ക് said...

ഇപ്പോള്‍ മറ്റൊരമ്മ തെറ്റു ചെയ്തു എന്ന തെളിവു പുറത്തുവരുമ്പോഴും മകന്‍ നിരപരാധി ആണെന്നും പറഞ്ഞ് അവനുവേണ്ടി പൂജ ചെയ്യുന്നു. പ്രാര്‍ത്ഥിക്കുന്നു. മുന്തിയ വക്കീലിനെ വച്ച് അവന്റെ കേസു വാദിക്കുന്നു. ഈ അമ്മയിലാണ്, മറ്റ് രണ്ടമ്മമാരിലുള്ളതിലും കൂടുതല്‍ മാതൃത്രം ഞാന്‍ കാണുന്നത്. അതെന്റെ കാഴ്ചപ്പാടിന്റെ വ്യത്യസ്ഥതയായിരിക്കം. പക്ഷെ അതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല.


അങ്ങനെ തന്നെ കണ്ടുകൊള്ളൂ. അതൊക്കെ താങ്കളുടെ ഇഷ്ടം, അതിലൊന്നും എനിക്ക് യാതൊരു പരിഭവവും ഇല്ല.

മലക്ക് said...

ക്രിക്കറ്റ് കളി ഉള്‍പ്പടെയുള്ള എല്ലാ കളികളും മാനസിക ഉല്ലാസത്തിനു വേണ്ടിയിട്ടാണു കളിച്ചു തുടങ്ങിയത്. ഒളിമ്പിക്സ് ഒക്കെ ആഘോഷവും ഉല്ലാസവുമാണ്. ഇപ്പോഴുമതിന്റെ ഉദ്ദേശ്യം അതു തന്നെ. പക്ഷെ ക്രിക്കറ്റ് പോലെയുള്ള ചില കളികള്‍ ഇപ്പോള്‍ പണത്തിനു വേണ്ടിയാണു കളിക്കുന്നത്. അതാണു ഞാന്‍ പറഞ്ഞത്.

അല്ലല്ലോ കാളിദാസാ, നാലാം വയസിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ഞാൻ ഇപ്പോഴും കളിക്കുന്നുണ്ട് പക്ഷെ പണത്തിനു വേണ്ടി അല്ല. എന്നെപോലെ കോടിക്കണക്കിനു ആളുകള് ക്രിക്കറ്റ് കളിക്കുന്നുണ്ട് അവരും പണം പ്രതീക്ഷിച്ചല്ല കളിക്കുന്നത്. അങ്ങനെ കളിക്കണം എങ്കിൽ അതിനു ഒരു കാരണം ഉണ്ട്. ക്രിക്കറ്റിനോടുള്ള ഇഷ്ടം.

മലക്ക് said...

@നാട്ടിന്‍ പുറത്ത് കുട്ടികള്‍ കിട്ടുന്ന കോലൊക്കെ വച്ച് ക്രിക്കറ്റ് കളിക്കുന്നതിനേക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. അത് വെറും ഉല്ലാസം. അല്ലാതെ രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല. താങ്കള്‍ നാലാം വയസു മുതല്‍ ക്രിക്കറ്റ് കളിച്ചത് ഒരു പക്ഷെ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ ആയിരിക്കും. അത് താങ്കളുടെ വിഭ്രമ ചിന്തയായേ ഞാന്‍ കാണുന്നുള്ളു. സച്ചിനും കളിച്ചു തുടങ്ങിയത് ഉല്ലാസത്തിനു വേണ്ടിയാണ്. അല്ലാതെ അന്നു മുതലേ രാജ്യ സ്നേഹം പ്രകടിപ്പിച്ചതല്ല. ഇന്ന് താങ്കളുടെ ഈ ദൈവത്തേപ്പോലുള്ള മുന്തിയ ഇനങ്ങള്‍ കളി എന്നും പറഞ്ഞ് നടത്തുന്ന വിനോദം പണത്തിനു വേണ്ടി തന്നെയണ്. അതേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. അത് പണത്തിനു വേണ്ടി മാത്രമാണ്. കണക്കു പറഞ്ഞ് മേടിക്കുന്ന പണത്തിനു വേണ്ടി മാത്രം.

ഞാനോ എന്നെപോലെ ഉള്ള ആളുകളോ ക്രിക്കറ്റ് കളിക്കുന്നത് രാജ്യ സ്നേഹം പ്രകടിപ്പിക്കാൻ ആണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. രാജ്യത്തിന്‌ വേണ്ടി കളിക്കുന്നവർ ആണ് രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നത്. ഇതേ കളിക്കാര് IPL പോലുള്ള കളികൾ കളിക്കുന്നത് വേൾഡ് കപ്പ് കളിക്കുന്നതിനോട് ഉപമിക്കരുത്‌. അച്ഛൻ മരിച്ചിട്ടും സച്ചിൻ പോയത് വേൾഡ് കപ്പ് കളിക്കാൻ ആണ്. അതായത് രാജ്യത്തിന്‌ വേണ്ടി കളിക്കാൻ. അത് രാജ്യ സ്നേഹം തന്നെയാണ്. സച്ചിൻ IPL പോലുള്ള ഏതെങ്കിലും മാച്ച് ആണ് കളിക്കാൻ പോയിരുന്നത് എങ്കിൽ ഞാൻ താങ്കളോട് കുറച്ചെങ്കിലും യോജിക്കുമായിരുന്നു.

മലക്ക് said...

കൊച്ചു കുട്ടികള്‍ മാനസിക ഉല്ലാസത്തിനു വേണ്ടി കളിക്കുന്നതുപോലെ ആയിരുന്നു പിതാവു മരിച്ചപ്പോള്‍ സച്ചിന്‍ കളിച്ചതെങ്കില്‍ അദ്ദേഹത്തെ ഒരു നരാധമന്‍ എന്നു തന്നെ ഞാന്‍ വിളിക്കും. പിതാവു മരിച്ചപ്പോള്‍ ഉല്ലസിച്ച ലോകത്തെ ആദ്യ മനുഷ്യനായിരിക്കും ഇദ്ദേഹം. പണ്ട് റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ മനസിന്റെ കുടിലത ഇത്രത്തോളം വരില്ല.

ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു കളിക്കാരന് മാനസിക ഉല്ലാസത്തിന് വേണ്ടി മാത്രമല്ല. മനസിലെ വിഷമം മാറ്റുന്നതിനും ടെൻഷൻ അകറ്റുന്നതിനും എന്ന് വേണ്ട വെറുതെ സമയം കളയുന്നതിനു വേണ്ടി പോലും ക്രിക്കറ്റ് കളിക്കാം. ക്രിക്കറ്റ് കളി അറിയാത്ത ക്രിക്കറ്റ് കളിക്കാത്ത താങ്കൾക്കു മനസിലാവണം എന്നില്ല.

മലക്ക് said...

@മരിച്ചു പോയ മകനെ തള്ളിപ്പറയുന്ന മാതാവിനെ പൂജിച്ചു നടക്കുന്ന താങ്കള്‍ക്കൊന്നും മാതൃത്വത്തിന്റെ ഈ വില അറിയില്ല. യേശുവിന്റെ മാതാവിലാണ്, ഞാന്‍ മാതൃത്വത്തിന്റെ ഏറ്റവും മഹനീയമായ മുഖം കാണുന്നത്.

ഞാൻ ഞാന്‍ മാതൃത്വത്തിന്റെ ഏറ്റവും മഹനീയമായ മുഖം കാണുന്നത് എന്റെ സ്വന്തം മാതാവിൽ ആണ്. സ്വന്തം മാതാവിൽ ഉള്ളതിലും മാത്രുത്വം മറ്റൊരാളിൽ കാണുന്ന താങ്കള് സച്ചിന്റെയും മറ്റുള്ളവരുടെയും മാതാക്കളുടെ മാത്രുത്വത്തെ ചോദ്യം ചെയ്യുന്നതിൽ യാതൊരു അത്ഭുതവും ഇല്ല.

മലക്ക് said...

@താങ്കള്‍ പറയുന്നത് സച്ചിന്‍ പിതാവിനെ ബഹുമാനിക്കുന്നതിനു പകരം മാതാവ് പറഞ്ഞതു കേട്ട് കളിച്ചുല്ലസിക്കന്‍ പോയി എന്നാണ്. അത് താങ്കളുടെ മാനസിക നിലവാരം. ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം സാക്ഷരരായ മലയാളികള്‍ക്ക് മനസിലാകും. താങ്കള്‍ക്ക് മനസിലാകാത്തത് സാക്ഷരത കൂടിപ്പോയത്കൊണ്ടായിരിക്കാം..

എനിക്ക് വയ്യ, ഞാൻ പറയുന്നതൊന്ന് ഉരുണ്ട് കളിച്ചു കാളിദാസൻകേള്ക്കുന്നതും പറയുന്നതും വേറൊന്ന്.

സച്ചിൻ തന്റെ പിതാവിനെ ബഹുമാനിക്കാതെ ഇരുനെന്നോ? സച്ചിൻ പോയത് ചടങ്ങുകളിൽ പങ്കെടുക്കാതെ പിതാവ് മരിച്ച അതേ ദിവസം അല്ല. എവിടെ എങ്കിലും കുത്തിയിരുന്ന് കരയാതെ തന്റെ അമ്മ പറഞ്ഞത് കേട്ട അദ്ദേഹം ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാൻ പോയത് തന്റെ മാതാപിതാക്കളോട് തികഞ്ഞ ബഹുമാനം ഉള്ളത് കൊണ്ട് ആണ്. അതിൽ യാതൊരു ബഹുമാനക്കുറവും ഇല്ല. ഉണ്ടെന്ന് താങ്കള് അല്ലാതെ വേറെ ആരും പറയുകയും ഇല്ല.

പിന്നെ മാതാവ് കളിച്ചു രസിക്കാൻ വിട്ടെന്ന്. സച്ചിൻ പോയത് 'രസിക്കാൻ' ഒന്നും അല്ല. ഇന്ത്യക്ക് വേണ്ടി കളിച്ചു ജയിക്കാൻ ആണ്. പോയി കളിച്ചു 'രസിക്കാൻ' അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിട്ടും ഇല്ല.

സാക്ഷരരായ ഏതൊരു മലയാളിയും കേൾക്കുമ്പോൾ താങ്കളോട് പറയാൻ തോന്നുന്നതാണ് ഞാൻ എഴുതുന്നത്‌.

kaalidaasan said...

>>>>പ്രവാചകൻ ചെയ്ത തെറ്റും ശരിയും അന്വേഷിച്ചു കണ്ടുപിടിക്കുക അല്ല എന്റെ പണി. യാതൊരു പ്രയോജനം ഇല്ലെങ്കിൽ കൂടി വളരെ കഷ്ടപ്പെട്ട് അതൊക്കെ താങ്കള് നന്നായി ചെയ്യുന്നും ഉണ്ട്. <<<<

പ്രയോജനം ഇല്ല എന്ന് താങ്കള്‍ വെറുതെ ഊഹിക്കുന്നതല്ലേ. മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നതല്ല മൊഹമ്മദിന്റെ ചരിത്രം എന്ന് അനേകം പേര്‍ ഞാന്‍ എഴുതിയതൊക്കെ വായിച്ച് മനസിലാക്കിയിട്ടുണ്ട്. ഞാനതൊക്കെ എഴുതിയപ്പോള്‍ അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ വായിച്ചാല്‍ അത് മനസിലാകും.

kaalidaasan said...

>>>>കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ വിമർശിച്ചത് ഞാൻ ആണ്, താങ്കള് അല്ല. സംശയം ഉണ്ടെങ്കിൽ ഒന്ന് പുറകോട്ടു നോക്കിയാല മതി. <<<<

പുറകോട്ട് നോക്കിയാലും മുന്നോട്ട് നോക്കിയാലും  ഞാന്‍ മക്കളെ തള്ളിപ്പറയുന്ന അമ്മമാരെയും മക്കളെ കൊല്ലുന്ന അമ്മമാരെയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം താങ്കള്‍ വിമര്‍ശിച്ചിട്ടില്ല എന്നാണോ?

മകനെ തള്ളിപ്പറഞ്ഞ അമ്മയെ ന്യായീകരിക്കാന്‍ വേണ്ടി കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ കാര്യം താങ്കള്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇല്ല എന്നു ഞാന്‍ വാദിക്കുന്നില്ലല്ലോ.

kaalidaasan said...

>>>>സച്ചിന്റെ അമ്മയും വഴി തെറ്റി പോയ മകന്റെ ഉമ്മയും ചെയ്തത് തെറ്റാണെന്ന് താങ്കള് മാത്രമല്ലേ പറയുന്നത്? താങ്കള് പറയുന്നത് തെറ്റാണെന്ന് ഇത് വായിക്കുന്നവർക്കെല്ലാം മനസിലായിട്ടുണ്ട്.<<<<

താങ്കളെന്തിനാണു വായിക്കുന്ന മുഴുവന്‍ പേരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നത്? അവരൊക്കെ മന്ദബുദ്ധികളാണെനാണോ താങ്കള്‍ കരുതുന്നത്?

ഞാന്‍ എഴുതുന്നതൊക്കെ വായിച്ചു മനസിലാക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണിത് വായിക്കുന്നത്. ഞാന്‍ എന്റെ അഭിപ്രായം ​എഴുതി. വായിക്കുന്നവര്‍ക്ക് അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ഒക്കെ ആകാം.

പിതാവു മരിച്ചു ദുഖിച്ചിരിക്കുന്ന മകനെ കളിക്കാന്‍ പറഞ്ഞു വിട്ട അമ്മ ചെയ്തത് ശരിയല്ല എന്നു തന്നെ ഞന്‍ വിശ്വസിക്കുന്നു. ലോകത്തുള്ള മറ്റെല്ലാവരും അത് ശരി എന്നു വിശ്വസിച്ചാലും ഞാന്‍ എന്റെ അഭിപ്രായം മാറ്റാന്‍ പോകുന്നില്ല. അതുപോലെ മരിച്ചു പോയ മകന്റെ ശവശരീരം പോലും കാണേണ്ട എന്നു പറയുന്നത് മാതൃത്വത്തിന്റെ ലക്ഷണമല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. മൃഗങ്ങള്‍ പോലും ചത്തുപോകുന്ന കുട്ടിയുടെ അടുത്തു നിന്നും മാറില്ല. ആര്‍ക്കു വേണമെങ്കിലും  മറിച്ചു വിശ്വസിക്കാനുള്ള അവകാശം ഞാന്‍ അംഗീകരിക്കുന്നു.

ഞാന്‍ എന്റെ അഭിപ്രയം ഇവിടെ എഴുതി. അതിനു താങ്കളിങ്ങനെ വേവലാതിപ്പെടുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു മനസിലാകുന്നില്ല. ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കാത്തതുകൊണ്ടാണോ? എങ്കില്‍ താങ്കള്‍ ഈ ബ്ളോഗുള്ള കാലത്തോളം വേവലാതിപ്പെടേണ്ടി വരും.

താങ്കള്‍ താങ്കളുടെ അഭിപ്രായം എഴുതു മലക്കേ. വായനക്കാര്‍ രണ്ടും  വായിച്ചിട്ട് സ്വന്തമായി തീരുമാനിക്കട്ടെ.

kaalidaasan said...

>>>>എങ്കിൽ താങ്കള് 'മാതൃത്വം' എന്ന പദത്തിന്റെ അർഥം ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്. എല്ലാ മാതക്കളും താങ്കള് മനസിലാക്കിയ പോലെ ആകണമെന്നില്ല. ആകണം എന്ന വാശിയാണ് താങ്കൾക്കു. <<<<

'മാതൃത്വം' എന്ന പദത്തിന്റെ അര്‍ത്ഥം എനിക്ക് കൂടുതല്‍ പഠിക്കേണ്ട ആവശ്യമില്ല. അമ്മമാരുള്ള മക്കളൊക്കെ അതിന്റെ അര്‍ത്ഥം താനെ പഠിക്കുന്നുണ്ട്. അതൊക്കെ ഈ പോസ്റ്റില്‍ ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്.

എല്ലാ മാതാക്കള്‍ക്കും ഈ 'മാതൃത്വം' ഇല്ല എന്നു തന്നെയല്ലേ ഞാന്‍ വളരെ വ്യക്തമായി തന്നെ എഴുതിയത്? കുഞ്ഞങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്കും, കൊല്ലുന്നവര്‍ക്കും. മകളെ വേശ്യാ വൃ ത്തിക്കയക്കുന്നവര്‍ക്കും, മക്കളെ തള്ളിപ്പറയുന്നവര്‍ക്കും. പിതാവു മരിച്ച് ദുഖിച്ചിരിക്കുന്ന മകനെ കളിച്ചുല്ലസിക്കാന്‍ വേണ്ടി പറഞ്ഞു വിടുന്ന അമ്മമാര്‍ക്കും അതില്ല എന്നല്ലേ ഞാന്‍ എഴുതിയത്? എല്ലാ മാതാക്കളും ഞാന്‍  മനസിലാക്കിയ പോലെ ആകണമെന്ന വാശിയുണ്ടെങ്കില്‍  ഇതെഴുതേണ്ട ആവശ്യമുണ്ടോ? ഒരു വാശിയുമില്ല. അവര്‍ എങ്ങനെ ആയാലും എന്നെ ബാധിക്കില്ല. ഞാന്‍  കണ്ടിട്ടുള്ള 99% മാതാക്കളും ഇങ്ങനെ അല്ല എന്നാണു ഞാന്‍ എഴുതിയത്. താങ്കളുടെ മാതാവ് ഇതുപോലെയുള്ള ആരെങ്കിലും ആണെങ്കിലും അതെന്നെ ബാധിക്കില്ല.

ജന്മം നല്‍കിയതുകൊണ്ട് മാത്രം 'മാതൃത്വം' ഉണ്ടാകില്ല. രാജ്യ ദ്രോഹി എന്ന് മുദ്ര കുത്തി കുരിശില്‍ തറച്ചുകൊന്നിട്ടും, മകനെ തള്ളിപ്പറയാത്ത അമ്മക്കുണ്ടാ 'മാതൃത്വം'. പണം വാങ്ങി കളി തോറ്റുകൊടുക്കുന്നു എന്ന തെളിവുണ്ടായിട്ടും മകനെ തള്ളിപ്പറയാത്ത മാതാവിലുണ്ടാ 'മാതൃത്വം'.

ഇതൊക്കെ ഞാന്‍ വീണ്ടുമെഴുതുന്നത് താങ്കളെ എന്തെങ്കിലും പഠിപ്പിക്കാന്‍ വേണ്ടിയല്ല. എന്റെ അഭിപ്രായം  ഇതാണെന്ന് ഒന്നു കൂടി ഉറപ്പിച്ചു പറയാന്‍ വേണ്ടിയാണ്.

kaalidaasan said...

>>>>ഒരു കുഞ്ഞ് അവന് ഇഷ്ടമുള്ള ഒരു വസ്തു നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യുക? അവൻ ദുഖിച്ചു കരയും. ചില മാതാപിതാക്കൾ അവൻ കരഞ്ഞോട്ടെ എന്ന് വയ്ക്കും. വേറെ ചിലര് അവന് അതുപോലെ മറ്റൊന്ന് വാങ്ങിക്കൊടുക്കും. അല്ലെങ്കിൽ അവന് ഇഷ്ടപ്പെട്ട മറ്റൊരു വസ്തു കാണിച്ച് അവന്റെ കരച്ചിൽ മാറ്റും. അങ്ങനെ തന്റെ മകന്റെ ദുഃഖം എങ്ങനെ മാറ്റാം എന്ന് ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി അവന്റെ അമ്മ ആകും. തന്റെ മകനെ എന്ത് കൊടുത്താണ് ആശ്വസിപ്പിക്കേണ്ടത് എന്ന് ഓരോ മാതാവിനും ക്രിസ്തുദാസനെക്കാൾ വളരെ വ്യക്തമായി അറിയാം. അതുപോലെ ആ മാതാവ് ചെയ്യും. സച്ചിന്റെ മാതാവും അതെ ചെയ്തുള്ളൂ. <<<<

കളിപ്പാട്ടം നഷ്ടപ്പെട്ടു കരയുന്ന രണ്ടു വയസുള്ള കുഞ്ഞല്ലേ സച്ചിന്‍,!. താങ്കള്‍ക്കും അതേ പ്രായമാണെന്നു തോന്നുന്നു.

അച്ഛന്‍ മരിക്കുമ്പോള്‍ കളിപ്പാട്ടം നഷ്ടപ്പെട്ടാല്‍ കരയേണ്ട 26 വയസേ സച്ചിനുണ്ടായിരുന്നുള്ളു.

സച്ചിനേപ്പോലുള്ളവര്‍ക്ക് പ്രായപൂര്‍ത്തി ആകുന്നത് ഏത് പ്രായത്തിലാണെന്നു കൂടി ഒന്നു പറഞ്ഞു തരാമോ? അച്ചന്‍ മരിക്കുമ്പോള്‍ സച്ചിനു രണ്ടു വയസുള്ള ഒരു കുട്ടി ഉണ്ടായിരുന്നു എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്.

സച്ചിന്റെ അച്ഛനെ വസ്തു എന്നൊക്കെ പറഞ്ഞ് അപമാനിക്കല്ലെ.

എന്റെ കുടുംബത്തിലും നാട്ടിലുമൊക്കെ അനേകം പേര്‍ മരിച്ചു പോയിട്ടുണ്ട്. അവിടെയും ബന്ധുക്കള്‍ക്കും  മക്കള്‍ക്കും ദുഖമുണ്ടായിട്ടുമുണ്ട്. ഇതുപോലെ കളിക്കാന്‍ പോയി ദുഖം മാറ്റുന്നത് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. മരണത്തിന്റെ ഗൌരവം അറിയാത്ത കൊച്ചുകുട്ടികള്‍ കളിച്ചാല്‍ അവരെ ഇപ്പോള്‍ കളിക്കാനുള്ള സമയമല്ല എന്നു പറഞ്ഞ് മുതിര്‍ന്നവര്‍ മനസിലാക്കിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളു. താങ്കളുടെ ഒക്കെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ ഉടനെ ബന്ധുക്കളൊക്കെ ദുഖം  മാറ്റാന്‍  സിനിമ കാണലും ക്രിക്കറ്റ് കളിക്കലും, വടം വലിക്കലും ഒക്കെ ആണെന്ന് ഇപ്പോള്‍ മനസിലായി. കൂടുതല്‍ വിശദീകരിക്കണമെന്നില്ല.

Nishpakshan said...

Dear all, once I felt KAAli was good at debate and I repeated it in many blogs. But nowadays he is just arguing all the way. After reading all these comments I realise that Kaali has no specific stand other than defending christanity. Even he is arrogant at Malak whose comments were realistic and to his stand in all the blogs. (Including vallikkunnu). Mr. Kaali is identifying him as islamist.

Nishpakshan said...

Dear all, once I felt KAAli was good at debate and I repeated it in many blogs. But nowadays he is just arguing all the way. After reading all these comments I realise that Kaali has no specific stand other than defending christanity. Even he is arrogant at Malak whose comments were realistic and to his stand in all the blogs. (Including vallikkunnu). Mr. Kaali is identifying him as islamist.

Nishpakshan said...

Dear all, once I felt KAAli was good at debate and I repeated it in many blogs. But nowadays he is just arguing all the way. After reading all these comments I realise that Kaali has no specific stand other than defending christanity. Even he is arrogant at Malak whose comments were realistic and to his stand in all the blogs. (Including vallikkunnu). Mr. Kaali is identifying him as islamist.

Nishpakshan said...

Now Kaali may ask to explain the controversial part. The answer is obvious to the readers who has gone through the comments. No more explanation. By the way I really praise the way Kaali is allowing the comments of different opinion rather deleting the opposed ones like vallikkunnu.

kaalidaasan said...

>>>>അല്ലല്ലോ കാളിദാസാ, നാലാം വയസിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ഞാൻ ഇപ്പോഴും കളിക്കുന്നുണ്ട് <<<<

താങ്കളാരെ വിഡ്ഢിയാക്കാനാണിത് പറയുന്നത്? എന്താണു താങ്കളുടെ ജീവനോപാധി? ക്രിക്കറ്റാണോ? അല്ലല്ലോ. താങ്കള്‍ മറ്റേതോ പ്രൊഫഷനില്‍  ജോലി ചെയ്യുന്നു. വിശ്രമ വേളകളില്‍ ക്രിക്കറ്റ് കളിക്കുകയോ സിനിമ കാണുകയോ ചെയ്യുന്നു. ഞാന്‍ വൈദ്യശാസ്ത്രത്തില്‍ ജോലി ചെയ്യുന്നു ആ ജോലി ചെയ്യാത്തപ്പോള്‍  മറ്റ് പല വിനോദങ്ങളിലും  ഏര്‍പ്പെടാറുണ്ട്. ടെന്നീസ് കളിക്കും. ബാസ്കറ്റ് ബോള്‍ കളിക്കും. ഞാനും റോജര്‍ ഫെഡററും ടെന്നീസ് കളിക്കാരാണ്, എന്നു പറയുന്ന തമാശയേ താങ്കള്‍ സച്ചിനേപ്പോലെ ക്രിക്കറ്റ് കളിക്കുന്നു എന്നു പറയുന്നതിലുമുള്ളു.

ക്രിക്കറ്റ് സച്ചിന്റെ ജീവനോപാധി ആണ്. അതാണു വരുമാന മാര്‍ഗ്ഗം. അല്ലാതെ വേറെ എന്താണെന്ന് താങ്കള്‍ പറയ്. സച്ചിന്റെ പ്രൊഫഷനാണു ക്രിക്കറ്റ്. അതിന്റെ അര്‍ത്ഥം ജീവിക്കാന്‍ വേണ്ടി തെരഞ്ഞെടുത്ത ജോലി എന്നാണ്. അതില്ലായിരുന്നെങ്കില്‍ വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട്, താങ്കളേപ്പോലെ വിശ്രമ വേളകളില്‍ ക്രിക്കറ്റ് കളിച്ചേനെ. താങ്കള്‍ അവധിക്കാലത്തും  വിശ്രമ സമയത്തും ക്രിക്കറ്റ് കളിക്കുന്നതിനെ സച്ചിന്റെ പ്രൊഫഷനായ ക്രിക്കറ്റുമായി താരതമ്യം ചെയ്യുന്ന താങ്കളുടെ തലക്കകത്ത് ചകിരിച്ചോറു പോലും ഇല്ല എന്നാണെനിക്ക് തോന്നുന്നത്. താങ്കള്‍ ക്രിക്കറ്റ് കളിക്കുന്നത് സച്ചിന്‍  രാജ്യസഭയില്‍ പോകുന്നതും ഒരു പോലെയാണെന്ന് പറയാം. താങ്കള്‍ക്ക് പ്രൊഫഷനായ ജോലി ഇല്ലാത്തപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതുപോലെ, സച്ചിന്റെ പ്രൊഫഷനായ ക്രിക്കറ്റ് ഇല്ലാത്തപ്പോള്‍ രാജ്യ സഭയില്‍ പോയി ഇരിക്കുന്നു.

താങ്കളുടെ മാനസിക നിലയേക്കുറിച്ച് ഇപ്പോള്‍ എനിക്ക് ശരിക്കും സംശയമുണ്ട്. താങ്കള്‍ ജോലി ഇല്ലാത്തപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതുപോലെയാണു, സച്ചിനു പണിയൊന്നുമില്ലാത്തപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്നു പറഞ്ഞതുകൊണ്ടാണീ സംശയം.

kaalidaasan said...

>>>>ഞാനോ എന്നെപോലെ ഉള്ള ആളുകളോ ക്രിക്കറ്റ് കളിക്കുന്നത് രാജ്യ സ്നേഹം പ്രകടിപ്പിക്കാൻ ആണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. രാജ്യത്തിന്‌ വേണ്ടി കളിക്കുന്നവർ ആണ് രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നത്. <<<

ക്രിക്കറ്റ് കളി പ്രൊഫഷനായി തെരഞ്ഞെടുത്ത് അത് മാത്രം കളിച്ച് വരുമാനമുണ്ടാക്കി ജീവിക്കുന്നവര്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. രാജ്യത്തിനു വേണ്ടി കളിക്കുന്നവര്‍ പങ്കെടുക്കുന്ന കായിക വിനോദം  ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളാണ്. അല്ലാതെ നാലോ അഞ്ചോ രാജ്യത്തുള്ള കുറച്ചു പേര്‍ കളിക്കുന്ന ഇതുപോലെയുള്ള വിഡ്ഢി കളികളല്ല.

ക്രിക്കറ്റ് പ്രൊഫഷനായി തെരഞ്ഞെടുത്ത സച്ചിനേപ്പോലുള്ളവര്‍ ജീവിതോപാധി ആയിട്ടാണിത് കളിക്കുന്നത്. സച്ചിനു വേറെ എന്തെങ്കിലും ജോലി ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതല്ലാതെ. അവിടെ ഒരു വാക്ക് ഇതു വരെ മിണ്ടിയതായും കേട്ടിട്ടില്ല.

സച്ചിനോടുള്ള അന്ധമായ ആരാധന കാരണം താങ്കള്‍ക്കീ സത്യം ഒരിക്കലും മനസിലാകില്ല. എന്നെയും താങ്കളേയും പോലെ ജോലി ചെയ്ത് ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സച്ചിനെ കണ്ടുനോക്കൂ. അപ്പോള്‍ താങ്കളുടെ അന്ധത മാറിക്കിട്ടും.

രാജ്യ സ്നേഹം പ്രകടിപ്പിക്കുന്ന ഓരാളും നികുതി വെട്ടിക്കാന്‍ പോകില്ല. നിര്‍ഭാഗ്യവശാല്‍ താങ്കളീ കൊട്ടിപ്പാടുന്ന സച്ചിനെന്ന ദൈവം അതു ചെയ്തു.യാതൊരു ഉളുപ്പുമില്ലാതെ താങ്കളതിനെ ന്യായീകരിക്കുകയും ചെയ്തു. സച്ചിനു വേണ്ടി നിയമം മാറ്റി എഴുതുമത്രെ. നികുതി ഒഴിവാക്കി കൊടുക്കുമത്രെ. സച്ചിന്റെ അമേധ്യം വിശക്കുമ്പോള്‍ ഭക്ഷിക്കുക കൂടി ചെയ്യുക. എങ്കിലേ ആരാധന പൂര്‍ത്തി ആകൂ.

kaalidaasan said...

>>>>ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു കളിക്കാരന് മാനസിക ഉല്ലാസത്തിന് വേണ്ടി മാത്രമല്ല. മനസിലെ വിഷമം മാറ്റുന്നതിനും ടെൻഷൻ അകറ്റുന്നതിനും എന്ന് വേണ്ട വെറുതെ സമയം കളയുന്നതിനു വേണ്ടി പോലും ക്രിക്കറ്റ് കളിക്കാം.<<<<

മനസിന്റെ ടെന്‍ഷന്‍ അകറ്റുന്നതിനു പറയുന്ന മറ്റൊരു പേരാണ്, മാനസിക ഉല്ലാസം.

ദൈനം ദിന ജീവിതത്തിലെ ടെന്‍ഷന്‍ കുറയ്ക്കാന്‍ വേണ്ടിയാണ്, ഉല്ലാസ പ്രവര്‍ത്തികള്‍ കണ്ടു പിടിച്ചിരിക്കുന്നത്. ക്രിക്കറ്റ് തന്നെ ബ്രിട്ടീഷുകാര്‍ സമയം കളയാന്‍ വേണ്ടി കണ്ടു പിടിച്ച വിനോദമാണ്. അല്ലാതെ ബ്രിട്ടാനോടുള്ള രാജ്യ സ്നേഹം  പ്രകടിപ്പിക്കാന്‍ ഒന്നുമല്ല. ക്രിക്കറ്റ് കളിക്കുന്നതും സിനിമ കാണുന്നതും ഒക്കെ മോഷം കിട്ടാനുമല്ല. ടെന്‍ഷന്‍ അകറ്റുന്നതിനു വേണ്ടിയാണ്. എല്ലാം ഉല്ലാസ പ്രവര്‍ത്തികളുമാണ്.

പിതാവു മരിച്ചപ്പോള്‍ സച്ചിനും ഇതുപോലെയുള്ള ഉല്ലാസ പ്രവര്‍ത്തിക്കു പോയി. താങ്കള്‍ പറയുന്നത് സച്ചിനു ബുദ്ധിയുറക്കാത്തതുകൊണ്ട് അമ്മ പറഞ്ഞു വിട്ടു എന്നാണ്. ക്രിക്കറ്റ് കളിയില്‍ നിന്നും പണം  ലഭിക്കില്ലായിരുന്നെങ്കില്‍  സച്ചിന്‍ ഈ വിനോദത്തിനു പോകാതെ വീട്ടില്‍ തന്നെ ഇരിക്കുമായിരുന്നു.

kaalidaasan said...

>>>>ഞാൻ ഞാന്‍ മാതൃത്വത്തിന്റെ ഏറ്റവും മഹനീയമായ മുഖം കാണുന്നത് എന്റെ സ്വന്തം മാതാവിൽ ആണ്.<<<<

അച്ഛന്‍ മരിച്ച സമയത്ത് ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞു വിട്ടും, മരിച്ചു പോയ സഹോദരന്റെ മുഖം കാണേണ്ട എന്നും പറഞ്ഞ് പ്രകടിപ്പിച്ച മാതൃത്വത്തിന്റെ മുഖമല്ലെ. അതാണു മാതൃത്വം എന്നു മനസിലാക്കാനുള്ള മഹത്വം താങ്കള്‍ക്കുണ്ട്. അത് ഇനിയും വിളിച്ചു പറയേണ്ട.

മക്കളെ തള്ളിപ്പറയുന്നതാണു രാജ്യ സ്നേഹമെന്നും, നികുതി വെട്ടിപ്പുകാരനാണു രാജ്യസ്നേഹി എന്നും പഠിപ്പിച്ച മുഖമല്ലെ. ആ മുഖത്തിന്റെ മഹത്വം കൂടുതല്‍ പറയേണ്ട.

kaalidaasan said...

>>>>സച്ചിൻ തന്റെ പിതാവിനെ ബഹുമാനിക്കാതെ ഇരുനെന്നോ?<<<<

ഇരുന്നു.

ബഹുമാനിച്ചിരുന്നു എങ്കില്‍ മരിച്ച ഉടനെ കുടുംബാംഗങ്ങളോടൊത്ത് ദുഖം പങ്കിട്ട് സ്വന്തം വീട്ടില്‍ തങ്ങുമായിരുന്നു. ഇന്‍ഡ്യക്കാരുടെ സംസ്കാരം അതാണ്. അതിനു പകരം ​പണം ഉണ്ടാക്കാനായി കളിക്കാന്‍ പോയി. അതേക്കുറിച്ച് വിവാദമുണ്ടായപ്പോള്‍ മന്ദബുദ്ധിയേപ്പോലെ അമ്മ പറഞ്ഞു വിട്ടതുകൊണ്ട് പോയി എന്ന വിശദീകരണവും നല്‍കി.

kaalidaasan said...

>>>>സാക്ഷരരായ ഏതൊരു മലയാളിയും കേൾക്കുമ്പോൾ താങ്കളോട് പറയാൻ തോന്നുന്നതാണ് ഞാൻ എഴുതുന്നത്‌.<<<<

താങ്കളെഴുതുന്നത് എന്തിനാണ്, മറ്റ് മലയാളികളുടെ ചുമലില്‍ വച്ചു കൊടുക്കുന്നത്. ഞാന്‍ എഴുതുന്നത് സ്ഥിരമായി വയിക്കുന്ന കുറെപ്പേരുണ്ട്. അവര്‍ക്ക് എഴുതാനും അറിയാം. അതുകൊണ്ട് അവരുടെ ചെലവില്‍ താങ്കളുടെ വികല ചിന്തകള്‍ എഴുതേണ്ട. താങ്കള്‍ താങ്കള്‍ക്ക് വേണ്ടി എഴുതിയാല്‍ മതി., മറ്റുള്ളവര്‍ താങ്കളെ ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടില്ല.

സാക്ഷരനായ ഏതു മലയാളിയും നികുതി വെട്ടിച്ച സച്ചിനെന്ന പണക്കാരന്‍ രാജ്യ സ്നേഹി ആണെന്നു പറയില്ല. അങ്ങനെ പറയുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ചിന്താശേഷിക്ക് കാര്യമായ എന്തോ തകരാറുണ്ട്. താങ്കളുടെ മാതാപിതാക്കള്‍ താങ്കളെ പഠിപ്പിച്ച രാജ്യ സ്നേഹം നികുതി വെട്ടിപ്പായിരിക്കും. അതു പഠിപ്പിച്ചവരില്‍ താങ്കളേപ്പോലുള്ളവര്‍  വലിയ മഹത്വം  കാണുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

എന്റെ മാതാപിതാക്കള്‍ എന്നെ നികുതി വെട്ടിക്കാന്‍ പഠിപ്പിച്ചിട്ടില്ല. അത് ചെയ്യരുത് എന്നേ പഠിപ്പിച്ചിട്ടുള്ളു. താങ്കള്‍  മാതാപിതാക്കളില്‍ നിന്നും  പഠിച്ചതിവിടെ പറഞ്ഞു കഴിഞ്ഞു. സാക്ഷരനായ താങ്കള്‍ നികുതി വെട്ടിപ്പ് രാജ്യസ്നേഹമാണെന്നു പറഞ്ഞില്ലേ. ഇതേ പോലെ അനേകരുണ്ടെന്നെനിക്കറിയാം. താങ്കളേപ്പോലുള്ളവരുടെ സാക്ഷരതയുടെ വില അത്രയേ ഉള്ളു. ഭൂമി കയ്യേറിയവനെ കൊണ്ടാടുന്ന വള്ളിക്കുന്നിന്റെ സാച്ചരതയുടെ വിലയേ ഇതിനുമുള്ളു.

kaalidaasan said...

Dear Nishpaxan,

When you do some allegation, you should show the minimum decency to give evidence for that.

You accuse that I defended Christianity. Where is the evidence for that?

You also accused that I called Malak Islaamist? When?

മലക്ക് said...

@പ്രയോജനം ഇല്ല എന്ന് താങ്കള്‍ വെറുതെ ഊഹിക്കുന്നതല്ലേ. മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നതല്ല മൊഹമ്മദിന്റെ ചരിത്രം എന്ന് അനേകം പേര്‍ ഞാന്‍ എഴുതിയതൊക്കെ വായിച്ച് മനസിലാക്കിയിട്ടുണ്ട്. ഞാനതൊക്കെ എഴുതിയപ്പോള്‍ അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ വായിച്ചാല്‍ അത് മനസിലാകും.

പ്രയോജനം ഇല്ല എന്ന് ഞാൻ ഊഹിച്ചതു തന്നെയാണ്. താങ്കളുടെ ബ്ലോഗ്‌ വായിച്ച് ആരെങ്കിലും മാറിയോ എന്ന് എനിക്ക് അറിയില്ല. അതിനാൽ ഊഹിച്ചെടുത്തു. അതേ പോലെ പ്രയോജനം ഉണ്ടെന്ന് താങ്കളും ഊഹിച്ചെടുത്തതല്ലേ? താങ്കള്ക്കും അത്രയല്ലേ കഴിയൂ?

പിന്നെ താങ്കളുടെ ചരിത്രം എഴുത്ത്. ചരിത്രം അല്ലെ, ആര്ക്കും എഴുതാമല്ലോ. അതിൽ എനിക്ക് യാതൊരു പരാതിയും ഇല്ല. ഇനിയും വളരെ അധികം എഴുതണം എന്നാണു എന്റെ ആഗ്രഹം. എനിക്ക് ഒരു ഉപദേശം മാത്രമേ തരാനുള്ളൂ. പല കാര്യങ്ങൾ എഴുതുമ്പോൾ ഇടയ്ക്കു തെറ്റുകൾ ആർക്കും പറ്റാം. താങ്കള് എഴുത്ന്നതെല്ലാം തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ തെറ്റുകൾ ഇടയ്ക്കു സംഭവിക്കുന്നുണ്ട്. പക്ഷെ തെറ്റ് മനസിലാക്കിയാൽ തിരുത്തണം, തിരുത്തി ഇല്ലെങ്കിലും തെറ്റ് പറ്റി എന്ന് മനസിലാക്കുക എങ്കിലും വേണം.

മലക്ക് said...

താങ്കളെന്തിനാണു വായിക്കുന്ന മുഴുവന്‍ പേരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നത്? അവരൊക്കെ മന്ദബുദ്ധികളാണെനാണോ താങ്കള്‍ കരുതുന്നത്?

അവർ മന്ദബുദ്ധികൾ ആണെന്നല്ലല്ലോ ഞാൻ പറഞ്ഞത്. അവര്ക്ക് മനസിലാകുന്നുണ്ട് എന്നല്ലേ? അവര്ക്ക് മനസിലാകുന്നുണ്ട് താങ്കൾക്ക് മനസിലാകുന്നില്ല. അതിനിപ്പോ എന്ത് ചെയ്യും? മനസിലാക്കേണ്ടത് താങ്കളാണ്.

kaalidaasan said...

പ്രയോജനം ഇല്ല എന്ന് ഞാൻ ഊഹിച്ചതു തന്നെയാണ്. താങ്കളുടെ ബ്ലോഗ്‌ വായിച്ച് ആരെങ്കിലും മാറിയോ എന്ന് എനിക്ക് അറിയില്ല.<<<<

മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നതല്ല മൊഹമ്മദിന്റെ ചരിത്രം എന്ന് അനേകം പേര്‍ ഞാന്‍ എഴുതിയതൊക്കെ വായിച്ച് പലരും മനസിലാക്കുന്നു എന്നു പറഞ്ഞാല്‍ അത് മാറുന്നതാണെന്ന അര്‍ത്ഥം താങ്കള്‍ക്കെവിടെ നിന്നു കിട്ടി?

ആരെയെങ്കിലും മാറ്റാന്‍ വേണ്ടിയാണു ഞാന്‍ ബ്ളോഗെഴുതുന്നതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല എന്റെ ചിന്തകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും  കുറിച്ചു വയ്ക്കുന്നതാണിവിടെ. പലരും വയിക്കുന്നു. അഭിപ്രായങ്ങളെഴുതുന്നു. എന്നെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകുന്നു. പലതിനോടും ഞാന്‍ പ്രതികരിക്കുന്നു. അതിലപ്പുറം ഇതെന്റെ ജീവിതോപാധി ഒന്നുമല്ല. ഇത് കൊണ്ട് ഒരു മുല്ലപ്പൂ വിപ്ളവവും ഉണ്ടാകുമെന്ന വ്യാമോഹമൊന്നും എനിക്കില്ല.

മലക്ക് said...

ഞാന്‍ എന്റെ അഭിപ്രയം ഇവിടെ എഴുതി. അതിനു താങ്കളിങ്ങനെ വേവലാതിപ്പെടുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു മനസിലാകുന്നില്ല. ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കാത്തതുകൊണ്ടാണോ? എങ്കില്‍ താങ്കള്‍ ഈ ബ്ളോഗുള്ള കാലത്തോളം വേവലാതിപ്പെടേണ്ടി വരും. താങ്കള്‍ താങ്കളുടെ അഭിപ്രായം എഴുതു മലക്കേ. വായനക്കാര്‍ രണ്ടും വായിച്ചിട്ട് സ്വന്തമായി തീരുമാനിക്കട്ടെ.

ഈ പോസ്റ്റും ഞാനുമായി യാതൊരു ബന്ധവും ഇല്ല അല്ലെ കാളീ? വായനക്കാര്‍ രണ്ടും വായിച്ചിട്ട് സ്വന്തമായി തീരുമാനിക്കട്ടെ.

മലക്ക് said...

എല്ലാ മാതാക്കള്‍ക്കും ഈ 'മാതൃത്വം' ഇല്ല എന്നു തന്നെയല്ലേ ഞാന്‍ വളരെ വ്യക്തമായി തന്നെ എഴുതിയത്? കുഞ്ഞങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്കും, കൊല്ലുന്നവര്‍ക്കും. മകളെ വേശ്യാ വൃ ത്തിക്കയക്കുന്നവര്‍ക്കും, മക്കളെ തള്ളിപ്പറയുന്നവര്‍ക്കും. പിതാവു മരിച്ച് ദുഖിച്ചിരിക്കുന്ന മകനെ കളിച്ചുല്ലസിക്കാന്‍ വേണ്ടി പറഞ്ഞു വിടുന്ന അമ്മമാര്‍ക്കും അതില്ല എന്നല്ലേ ഞാന്‍ എഴുതിയത്?

"കളിച്ചുല്ലസിക്കാന്‍ വേണ്ടി" എന്ന പദം സച്ചിന്റെ കാര്യത്തിൽ ഒട്ടും ചേരാത്തതാണ്. എന്തിനാണ് സച്ചിന് പോകേണ്ടി വന്നത് എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും താങ്കൾക്കു മനസിലാകുന്നില്ലല്ലോ കാളീ...

മലക്ക് said...

@കളിപ്പാട്ടം നഷ്ടപ്പെട്ടു കരയുന്ന രണ്ടു വയസുള്ള കുഞ്ഞല്ലേ സച്ചിന്‍,!.

സച്ചിൻ പ്രായ പൂരത്തി ആയ ഒരാള് ആണ്, അത് നമുക്ക്. പക്ഷെ ഒരു അമ്മക്ക് തന്റെ മകൻ എത്ര വലുതായാലും കുഞ്ഞ് തന്നെ. താൻ വലുതായി ഇനി അമ്മയെ അനുസരിക്കാതിരിക്കാം എന്നൊക്കെ പലര്ക്കും തോന്നും. പക്ഷെ സച്ചിന് അങ്ങനെ തോന്നിയില്ല. അങ്ങനെ തോന്നി വഴി തെറ്റി പോയ ഒരാള് ആയിരുന്നു പോലീസിന്റെ വെടിയേറ്റ്‌ മരിച്ച അയാൾ.

മലക്ക് said...

എന്റെ കുടുംബത്തിലും നാട്ടിലുമൊക്കെ അനേകം പേര്‍ മരിച്ചു പോയിട്ടുണ്ട്. അവിടെയും ബന്ധുക്കള്‍ക്കും മക്കള്‍ക്കും ദുഖമുണ്ടായിട്ടുമുണ്ട്. ഇതുപോലെ കളിക്കാന്‍ പോയി ദുഖം മാറ്റുന്നത് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. മരണത്തിന്റെ ഗൌരവം അറിയാത്ത കൊച്ചുകുട്ടികള്‍ കളിച്ചാല്‍ അവരെ ഇപ്പോള്‍ കളിക്കാനുള്ള സമയമല്ല എന്നു പറഞ്ഞ് മുതിര്‍ന്നവര്‍ മനസിലാക്കിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളു. താങ്കളുടെ ഒക്കെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ ഉടനെ ബന്ധുക്കളൊക്കെ ദുഖം മാറ്റാന്‍ സിനിമ കാണലും ക്രിക്കറ്റ് കളിക്കലും, വടം വലിക്കലും ഒക്കെ ആണെന്ന് ഇപ്പോള്‍ മനസിലായി. കൂടുതല്‍ വിശദീകരിക്കണമെന്നില്ല.

എന്റെ നാട്ടിലും അങ്ങനെ ഒക്കെ തന്നെ കാരണം എന്റെ നാട്ടിൽ സച്ചിനെ പോലെ ഒരു ഇന്ത്യൻ പ്ലെയർ ഇല്ല. അവർ ആരും സച്ചിനെ പോലെ അല്ലല്ലോ? അവർ ആരും ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോയിട്ടുമില്ല അതുകൊണ്ട് അവരുടെ അമ്മമാർ ആരും ലോകകപ്പ്‌ കളിക്കാൻ പോകാൻ പറഞ്ഞിട്ടും ഇല്ല. പക്ഷെ തന്റെ മകന് എന്താണോ സങ്കടം മാറ്റുവാൻ ഉതകുന്നതു എന്നത് ആ അമ്മമാർക്ക് വ്യക്തമായ ഐഡിയ ഉണ്ടാവും. അത് ചെയ്യാൻ തന്റെ മകനെ നിര്ബന്ധിക്കുകയും മകൻ അത് ചെയ്യുകയും ചെയ്യും. അങ്ങനെയൊക്കെ പതിയെ പതിയെ ആ അമ്മയും മകനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും.

മലക്ക് said...

ക്രിക്കറ്റ് സച്ചിന്റെ ജീവനോപാധി ആണ്. അതാണു വരുമാന മാര്‍ഗ്ഗം. അല്ലാതെ വേറെ എന്താണെന്ന് താങ്കള്‍ പറയ്. സച്ചിന്റെ പ്രൊഫഷനാണു ക്രിക്കറ്റ്. അതിന്റെ അര്‍ത്ഥം ജീവിക്കാന്‍ വേണ്ടി തെരഞ്ഞെടുത്ത ജോലി എന്നാണ്. അതില്ലായിരുന്നെങ്കില്‍ വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട്, താങ്കളേപ്പോലെ വിശ്രമ വേളകളില്‍ ക്രിക്കറ്റ് കളിച്ചേനെ.

ഓരോ മനുഷ്യരിലും ഓരോ കഴിവുകൾ ഉണ്ട്. സച്ചിന്റെ കഴിവാണ് ക്രിക്കറ്റ്. ആ കഴിവ് അദ്ദേഹം വളരെ ബാല്യത്തിൽ തന്നെ പ്രകടിപ്പിച്ചു. അന്ന് ഇത് തന്റെ ജീവിതമാര്ഗം ആകും എന്ന് 'പ്രതീക്ഷ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സ്വപ്രയത്നം കൊണ്ട് അദ്ദേഹം നേട്ടങ്ങൾ കൊയ്തു. ഇന്ത്യയുടെ അഭിമാനമായി മാറി. യേശുദാസ് പാട്ടുകാരാൻ ആകാൻ ജനിച്ചത് പോലെ എ ആർ റഹ്മാൻ മ്യൂസിക്‌ ഡയരക്ടർ ആകാൻ ജനിച്ചത് പോലെ ശ്രീനാരായണ ഗുരു ആത്മീയാചാര്യൻ ആകാൻ ജനിച്ച പോലെ ക്രിക്കറ്റിനു വേണ്ടി ജനിച്ച ഒരാളാണ് സച്ചിൻ. അവർ അവരുടെ കഴിവ് പ്രകടിപ്പിക്കുമ്പോൾ ആളുകള്ക്ക് ഇഷ്ടപ്പെടുന്നു പണം ലഭിക്കുമ്പോൾ ജീവിത മാര്ഗവും ആകുന്നു. അവർ ജീവിതത്തിലെ ഭൂരിഭാഗം സമയവും അതിനു വേണ്ടി ജീവിക്കുന്നു.

എന്നാൽ താങ്കള് ജനിച്ചത് ഡോക്ടർ ആകാൻ അല്ലെന്ന് നിസ്സംശയം പറയാം. കാരണം ഒരു യടാര്ത ഡോക്ടര്ക്ക് താങ്കളുടെ ചിന്താഗതി നല്ലതല്ല. ജീവിക്കാൻ വേണ്ടി ജീവിത യാത്രയിൽ എങ്ങനെയോ ഡോക്ടർ ആയിപ്പോയതാവണം. അങ്ങനെ ഉള്ളവര ഭൂരിഭാഗം സമയവും ജോലി ചെയ്യുന്നത് പണത്തിനു വേണ്ടി ആവും. ആ ചിന്താഗതി ഉള്ളവര്ക്ക് മറ്റുള്ളവരും പണത്തിനു വേണ്ടി ആണെന്ന് ജോലി ചെയ്യുന്നത് എന്ന് തോന്നും. മറ്റുള്ളവര്ക്ക് ലഭിക്കുന്ന പണം കാണുമ്പോൾ അസൂയയും ഉണ്ടാവും.

സച്ചിൻ രാജ്യ സഭയിൽ പോകുന്നതിനോട് എനിക്ക് യാതൊരു താത്പര്യവും ഇല്ല. കാരണം അതല്ല അദ്ദേഹത്തിന് ചേര്ന്ന വഴി. താത്പര്യമുള്ളത്‌ രാഷ്ട്രീയക്കാര്ക്ക് ആണ്. ആ രംഗത്ത് എത്രമാത്രം ശോഭിക്കാൻ കഴിയും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്റെ മണ്ഡലത്തിൽ സച്ചിൻ ഇലക്ഷന് നിന്നാൽ അദ്ദേഹത്തിന്റെ എതിരാളി അധെഹത്തെക്കാൾ ശക്തനും ആയാൽ ഞാൻ വോട്ട് ചെയ്യില്ല.

kaalidaasan said...

പല കാര്യങ്ങൾ എഴുതുമ്പോൾ ഇടയ്ക്കു തെറ്റുകൾ ആർക്കും പറ്റാം. താങ്കള് എഴുത്ന്നതെല്ലാം തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ തെറ്റുകൾ ഇടയ്ക്കു സംഭവിക്കുന്നുണ്ട്. പക്ഷെ തെറ്റ് മനസിലാക്കിയാൽ തിരുത്തണം, തിരുത്തി ഇല്ലെങ്കിലും തെറ്റ് പറ്റി എന്ന് മനസിലാക്കുക എങ്കിലും വേണം.<<<<

തിരുത്തേണ്ടതായ ഒരു തെറ്റും ഞാന്‍ ഇവിടെ എഴുതിയിട്ടില്ല.
ഞാന്‍ ജീവിക്കുന്നത് ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിലാണ്. ഇവിടെ പ്രധാനമന്ത്രി മുതല്‍ ഏറ്റവും താഴേക്കിടയിലുള്ളവരുടെ വരെ പ്രവര്‍ത്തികളെ വിമര്‍ശിക്കാന്‍ സ്വാന്തന്ത്ര്യമുണ്ട്.

തങ്കള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തത എന്റെ അഭിപ്രായങ്ങള്‍ തിരുത്തണമെന്നു പറയുന്നത് ഫാസിസമാണ്. ആ നിലപാടാണു തിരുത്തേണ്ടത്. താങ്കള്‍ സച്ചിനേക്കുറിച്ചും മറ്റുള്ളവരേക്കുറിച്ചും പറഞ്ഞ അഭിപ്രായങ്ങള്‍ തിരുത്തണമെന്നു ഞാന്‍ പറയുന്നില്ല. താങ്കളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായം രൂപീകരിക്കാനും അത് പ്രകടിപ്പിക്കാനും എനിക്ക് സ്വാന്ത്ര്യമുണ്ട്. അത് ഞാന്‍ ഉപയോഗപ്പെടുത്തുന്നു. എന്റേതിനു വിരുദ്ധമായ പല അഭിപ്രായങ്ങളും താങ്കളിവിടെ എഴുതി കഴിഞ്ഞു. എനിക്ക് യോജിക്കാനാകാത്തതുകൊണ്ട് അത് തിരുത്തണമെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല.

സച്ചിനെന്ന വ്യക്തിയുടെ പ്രൊഫഷന്‍ ക്രിക്കറ്റാണ്. ഞാനും താങ്കളും പണമുണ്ടാക്കാന്‍ ജോലി ചെയ്യുന്നതുപോലെ സച്ചിനും ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കുന്നു. അത് രാജ്യ സ്നേഹത്തിന്റെ പേരിലാണെന്ന് ഞാന്‍ കരുതുന്നില്ല. എങ്കില്‍ ഇന്‍ഡ്യയില്‍ ജോലി ചെയ്ത് പണമുണ്ടാക്കുന്ന എല്ലാവരും രാജ്യ സ്നേഹത്തിന്റെ പേരിലാണെന്നു പറയേണ്ടി വരും. സച്ചിന്റെ പ്രൊഫഷന്‍ വേറെ ഒന്നാണെന്നതിനു തെളിവു തന്നാല്‍ ഞാന്‍  ഈ അഭിപ്രായം ​മാറ്റാം.

നികുതി കൊടുക്കാന്‍ മടിക്കുന്നത് രാജ്യ സ്നേഹമായി എനിക്ക് കാണാന്‍ ആകില്ല. താനകള്‍ കാണുന്നതില്‍  എനിക്ക് യാതൊരു വിരോധവുമില്ല.

പിതാവു മരിച്ചാല്‍ ആ പിതാവിനോട് സ്നേഹമുള്ള ആരും കളിക്കാന്‍ പോകില്ല. മറ്റ് പ്രൊഫഷനിലുള്ളാവ്രുടെയും മാതാപിതാക്കള്‍ മരിക്കാറുണ്ട്. പക്ഷെ അവരൊന്നും ഇതുപോലെ കളിക്കാന്‍ പോകാറില്ല. ഏത് ജോലി ചെയ്യുന്നവരായാലും അവധി എടുത്ത് കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കും. അത് പറയുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല.

മക്കളോട് സ്നേഹമുള്ള ഏത് അമ്മയും  മകന്‍ എത്ര തെറ്റുകാരനാണെങ്കിലും  ആ സ്നേഹം മറക്കില്ല. ഇത് ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നും പഠിച്ച പാഠമാണ്. താങ്കള്‍ വേറെന്തോ പഠിച്ചിട്ടുണ്ട് എന്നു കരുതി ഇത് തിരുത്താന്‍ എനിക്ക് സാധ്യമല്ല.

kaalidaasan said...

>>>>അവർ മന്ദബുദ്ധികൾ ആണെന്നല്ലല്ലോ ഞാൻ പറഞ്ഞത്. അവര്ക്ക് മനസിലാകുന്നുണ്ട് എന്നല്ലേ? അവര്ക്ക് മനസിലാകുന്നുണ്ട് താങ്കൾക്ക് മനസിലാകുന്നില്ല. അതിനിപ്പോ എന്ത് ചെയ്യും? മനസിലാക്കേണ്ടത് താങ്കളാണ്.<<<<

മലയാളം വായിക്കാന്‍ അറിയുന്നവര്‍ക്ക് ഞാന്‍ എഴുതുന്നത് മനസിലാകുന്നുണ്ട്. താങ്കളതെടുത്ത് പറയേണ്ട ആവശ്യമില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു.

നിഷ്പക്ഷന്‍ എന്ന വ്യക്തി വായിച്ചിട്ട് മനസിലായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ടല്ലൊ. ഞാന്‍ താങ്കളെ ഇസ്ലാമിസ്റ്റ് എന്നു വിളിച്ചു എന്നും,  ഞാന്‍ ക്രിസ്തുമതത്തെ ന്യായീകരിക്കുന്നു എന്നുമാണദ്ദേഹം ​മനസിലാക്കിയത്. അതുപോലെ മനസിലാക്കാന്‍ കഴിവുള്ളവര്‍ തന്നെയാണിതൊക്കെ വയിക്കുന്നതെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അവര്‍ക്ക് വേണ്ടി താങ്കള്‍ വാദിക്കേണ്ട എന്നു മാത്രം.

kaalidaasan said...

>>>>ഈ പോസ്റ്റും ഞാനുമായി യാതൊരു ബന്ധവും ഇല്ല അല്ലെ കാളീ? വായനക്കാര്‍ രണ്ടും വായിച്ചിട്ട് സ്വന്തമായി തീരുമാനിക്കട്ടെ.<<<<

തീരുമാനിക്കട്ടെ മലക്കേ. മുകളില്‍ നിഷ്പക്ഷന്‍ എഴുതിയത് ഞാന്‍ വായിച്ചു., അദ്ദേഹത്തിനാ തീരുമാനത്തില്‍ എത്താനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അത് പാടില്ലെന്നു ഞാന്‍ വാശിപിടിക്കുന്നില്ല.

എല്ലാവര്‍ക്കും ഒരേ അഭിപ്രായമുണ്ടായാല്‍ അത് ഒരു വക സൌദി അറേബ്യ പോലെ ആകില്ലേ. ഇന്‍ഡ്യ പോലെ ആകട്ടെ. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകട്ടെ.

kaalidaasan said...

>>>>"കളിച്ചുല്ലസിക്കാന്‍ വേണ്ടി" എന്ന പദം സച്ചിന്റെ കാര്യത്തിൽ ഒട്ടും ചേരാത്തതാണ്. എന്തിനാണ് സച്ചിന് പോകേണ്ടി വന്നത് എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും താങ്കൾക്കു മനസിലാകുന്നില്ലല്ലോ കാളീ...<<<<

താങ്കള്‍ മനസിലാക്കിയതേ ഞാനും മനസിലക്കാവൂ എന്ന് താങ്കള്‍ക്കെന്താണിത്ര വാശി. ദേശീയ മാദ്ധ്യമങ്ങളിലാണ്, ഇതേക്കുറിച്ച് വിമര്‍ശനങ്ങള്‍ വന്നത്. അപ്പോഴാണു സച്ചിന്, അമ്മ പറഞ്ഞിട്ടാണ്, കളിക്കാന്‍ പോയതെന്ന് വിശദീകരിക്കേണ്ടി വന്നതും. താങ്കള്‍ക്കുള്ളതിനു വിരുദ്ധമായ അഭിപ്രായങ്ങളുള്ളവര്‍ പലരുമുണ്ട് മലക്കേ. അതൊക്കെ സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള വിവേകമുണ്ടാക്കാന്‍ ശ്രമിക്ക്.

സച്ചിന്റെ നികുതി വെട്ടിപ്പും ദേശിയ മാദ്ധ്യമങ്ങളാണു വിമര്‍ശിച്ചതും ചര്‍ച്ച ചെയ്തതും. അതിനര്‍ത്ഥം അവര്‍ക്കും താങ്കളുടേതിനു വിരുദ്ധമായ അഭിപ്രായമുണ്ടെന്നാണ്. നിയമം തന്നെ സച്ചിനു വേണ്ടീ മാറ്റിയെഴുതിയിട്ടും  വിമര്‍ശനം അതിരു കടന്നു. അപ്പോഴും നികുതി അടയ്ക്കാന്‍ താങ്കളുടെ ഇഷ്ടദേവനു തോന്നിയില്ല. അവസാനം ഫെറാറി കമ്പനി നികുതി അടച്ചാണ്, സച്ചിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

ഇവരൊക്കെ തിരുത്തണമെന്നു പറയാന്‍ താങ്കള്‍ക്കെന്താണധികാരം?

മലക്ക് said...

@Nishpakshan
@Dear all, once I felt KAAli was good at debate and I repeated it in many blogs. But nowadays he is just arguing all the way. After reading all these comments I realise that Kaali has no specific stand other than defending christanity. Even he is arrogant at Malak whose comments were realistic and to his stand in all the blogs. (Including vallikkunnu). Mr. Kaali is identifying him as islamist.


താങ്കൾക്കു നന്ദി! എന്നെ ഒരു ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് വേറൊന്നും കൊണ്ടല്ല, ഒരുമാതിരിപ്പെട്ട മുസ്ലീങ്ങൾ എല്ലാം തന്നെ മതത്തെ കുറിച്ച് എന്തെങ്കിലും കേട്ടാൽ വെകിളി പിടിക്കും. അത് അദേഹത്തിന് നന്നായി അറിയാം. അങ്ങനെ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും ലഭിക്കാൻ ആണ് ഇടയ്ക്കു അള്ളായും മുഹമ്മദും സ്വര്ഗത്തിലെ ഹൂരിമാരും സൗദിയും ഒക്കെ കയറ്റി വിടുന്നത്. ഇതൊക്കെ കേട്ട് ഒരുവന്റെ ക്ഷമ നശിച്ചാൽ പിന്നെ ചര്ച്ച വഴിമാറും അപ്പോൾ തന്റെ തെറ്റ് മറച്ചു വയ്ക്കാം. അതാണ്‌ ലക്‌ഷ്യം. അതുപോലെ ഇടയ്ക്കു ഇവരൊക്കെ വന്നില്ലെങ്കിൽ പിന്നെ എന്ത് കാളിദാസൻ? പക്ഷെ എന്റെ അത്രയും ക്ഷമ കാളിദാസന് ഇല്ല. കാരണം യേശു എന്നൊരു വാക്ക് കേട്ടപ്പോഴേ എനിക്ക് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്നും അതൊന്നും നടക്കില്ലെന്നും ഒക്കെ പറഞ്ഞാണ് വെകിളി പൂണ്ടത്. പാവം അദ്ദേഹം യേശുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയി പോയി. ഞാൻ ഒരു ഇസ്ലാമിസ്റ്റ് അല്ലെന്ന് അദേഹത്തിന് നന്നായി അറിയാം. ഇനി ആണെന്ന് വിചാരിച്ചാലും എനിക്ക് പ്രശ്നമൊന്നുമില്ല. വിമര്ശിച്ച് വിമർശിച്ച് ഖുറാൻ മുഴുവൻ കാണാതെ പഠിച്ച് ഭാവിയിൽ കാളിദാസൻ ഇസ്ലാമിസ്റ്റ് ആയി പോകുമോ എന്ന് എനിക്ക് സംശയമുണ്ട്‌.

എന്നെ സംബന്ധിച്ച് ഞാൻ ഒരു മതത്തിന്റെ കൂടെയും നില്ക്കില്ല. കാരണം ഈ മതങ്ങള ഒന്നും ഞാൻ ഉണ്ടാക്കിയതും അല്ല എന്റെ കയ്യിൽ നില്ക്കുന്നതും അല്ല. ഏതെങ്കിലും മതത്തെ സംരക്ഷിക്കേണ്ട ചുമതലയും എനിക്കില്ല. അങ്ങനെ ഉണ്ടെന്നു ആരെങ്കിലും പറഞ്ഞാല ഞാൻ അന്ഗീകരിക്കുകയും ഇല്ല. ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലീം ആയാലും അനീതി കണ്ടാൽ എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ വിമർശിക്കും. ഞാൻ എന്തെങ്കിലും പറഞ്ഞത് തെറ്റാണെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ ക്ഷമ ചോദിക്കുന്നതിനും ഒരു മടിയുമില്ല. മതപരമായ തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന് ഓരോരുത്തര്ക്കും വിശ്വസിക്കാം. പക്ഷെ മറ്റുള്ളവര വിശ്വസിക്കുന്നത് തെറ്റാണ് എന്ന് തെളിയിക്കാൻ ശ്രമിക്കുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

ഇപ്പോൾ കാളിദാസൻ ചെയ്യുന്നത് വെറുതെ തര്ക്കിക്കുകയാണ്. അദ്ധെഹത്തിന് തെറ്റ് മനസിലായിട്ടുണ്ട്. പക്ഷെ അത് അംഗീകരിക്കാൻ മടി.

kaalidaasan said...

>>>>പക്ഷെ ഒരു അമ്മക്ക് തന്റെ മകൻ എത്ര വലുതായാലും കുഞ്ഞ് തന്നെ. താൻ വലുതായി ഇനി അമ്മയെ അനുസരിക്കാതിരിക്കാം എന്നൊക്കെ പലര്ക്കും തോന്നും. പക്ഷെ സച്ചിന് അങ്ങനെ തോന്നിയില്ല. അങ്ങനെ തോന്നി വഴി തെറ്റി പോയ ഒരാള് ആയിരുന്നു പോലീസിന്റെ വെടിയേറ്റ്‌ മരിച്ച അയാൾ.<<<<

അമ്മ പറയുന്നതു മുഴുവന്‍ അനുസരിക്കാനല്ല ഒരാള്‍ വലുതാകുന്നത്. വലുതായാല്‍ വലുതായതുപോലെ പെരുമാറണം. അതിനു ശരീരം മാത്രാം വലുതായാല്‍ പോരാ. തീയിലേക്ക് ചാട് മോനേ എന്ന് അമ്മ പറഞ്ഞാല്‍ തീയിലേക്ക് എടുത്തു ചാടുന്നത് വലുതാകലിന്റെ ലക്ഷണമല്ല.

അമ്മേ നമ്മുടെ ബന്ധുക്കളുടെയും ചുറ്റുമുള്ളവരുടെയും  വീട്ടിലുള്ളവര്‍ മരിച്ചാല്‍ മക്കള്‍ കുടുംബത്തോടൊപ്പാം ചെലവഴിക്കുന്നതാണു സാധാരണ കാണുന്നത്. അതുപോലെ ഞാനും ചെയ്യട്ടെ. എന്റെ പിതവാണു മരിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ കുറച്ചു ദിവസം ഇവിടെ തങ്ങട്ടെ , എന്നു പറയാനുള്ള വളര്‍ച്ചയാണു മകനുണ്ടാകേണ്ടിയിരുന്നത്. പക്ഷെ സച്ചിനതുണ്ടായില്ല.

ഒരളുടെ അച്ചന്‍ മരിച്ചാല്‍ ആ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്നു മനസിലാക്കാന്‍ ശേഷിയുള്ളവരാണ്, മുഴുവന്‍ ഇന്‍ഡ്യക്കാരും. സച്ചിന്‍ കളിക്കാന്‍ പോയില്ലെങ്കില്‍  അവരാരും അദ്ദേഹത്തെ കുറ്റപ്പെടുത്തില്ലായിരുന്നു. അദ്ദേഹത്തിന്റെ ദുഖത്തില്‍ പങ്കു ചേരുകയും  ചെയ്യുമായിരുന്നു. പക്ഷെ പോയതുകൊണ്ട് പലരും കുറ്റപ്പെടുത്തി. അതുകൊണ്ടാണദ്ദേഹത്തിനു പല മുട്ടായുക്തികളും പറഞ്ഞ് ഉത്തരവാദിത്തം അമ്മയുടെ തലയില്‍ കെട്ടി വയ്ക്കേണ്ടി വന്നതും.

പോലീസിന്റെ വെടിയേറ്റ്‌ മരിച്ച മകന്റെ അമ്മക്ക് അവന്‍ ജിഹാദിനു പോയി എന്നറിയാമായിരുന്നു എങ്കില്‍ അവര്‍ ചെയ്തത് രാജ്യ ദ്രോഹമാണ്. എന്തുകൊണ്ട് മകനെപ്പറ്റി അധികാരികളോട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍  വിദ്വംസക പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുമായിരുന്നില്ലേ? ഇപ്പോള്‍ അവരും ഇതില്‍ പ്രതിക്കൂട്ടിലാകുന്നു. ഇതൊക്കെ താങ്കള്‍ക്കറിയുമായിരുന്നെകില്‍ താങ്കളെന്തുകൊണ്ട് അധികാരികളോടത് പറഞ്ഞില്ല?

kaalidaasan said...

>>>>ഓരോ മനുഷ്യരിലും ഓരോ കഴിവുകൾ ഉണ്ട്. സച്ചിന്റെ കഴിവാണ് ക്രിക്കറ്റ്. ആ കഴിവ് അദ്ദേഹം വളരെ ബാല്യത്തിൽ തന്നെ പ്രകടിപ്പിച്ചു. അന്ന് ഇത് തന്റെ ജീവിതമാര്ഗം ആകും എന്ന് 'പ്രതീക്ഷ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. <<<<

കഴിവുള്ളതുകോണ്ടുതന്നെയാണു കളിക്കാരനായത്. പഠിക്കാന്‍ കഴിവുള്ളതുകൊണ്ടാണ്, ഞാന്‍ ഡോക്ടറായത്. പത്താം ക്ളാസില്‍ പത്ത് പ്രാവശ്യം തോറ്റിരുഇന്നെങ്കില്‍ എന്നെ ആരും മെഡിക്കല്‍ കോളേജില്‍ എടുക്കില്ലായിരുന്നു.

സച്ചിന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമീല്‍ അംഗമായതുമുതലേ അദ്ദേഹത്തിന്റെ പ്രൊഫഷന്‍ ക്രിക്കറ്റ് കളിയാണ്. അതാണു ജീവിതോപാധിയും. ക്രിക്കറ്റ് കളിക്കാരനായതുകൊണ്ടുണ്ടായ വരുമാനമല്ലാതെ വേറെ ഒരു വരുമാനവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അച്ഛന്‍ മരിച്ച 1999 ല്‍ അത് മാത്രമായിരുനു അദ്ദേഹത്തിന്റെ വരുമാനം. അല്ലെങ്കില്‍ വേറെ എന്തായിരുന്നു എന്ന് താങ്കള്‍ പറയണം.

kaalidaasan said...

>>>>എന്നാൽ താങ്കള് ജനിച്ചത് ഡോക്ടർ ആകാൻ അല്ലെന്ന് നിസ്സംശയം പറയാം. <<<<

ഏതായാലും താങ്കള്‍ ജനിച്ചതെന്തിനാണെന്ന് ഇപ്പോള്‍ എനിക്ക് മനസിലായി. സച്ചിന്റെ അടിവസ്ത്രം കഴുകനാണ്. അതിലപ്പുറം എന്തു മഹാ ഭാഗ്യം ആല്ലേ.

kaalidaasan said...

>>>>സച്ചിൻ രാജ്യ സഭയിൽ പോകുന്നതിനോട് എനിക്ക് യാതൊരു താത്പര്യവും ഇല്ല. <<<<

അപ്പോള്‍ താങ്കള്‍ക്ക് യോജിപ്പില്ലാത്ത കാര്യങ്ങളും ദൈവം ചെയ്യുന്നുണ്ട്. അതുപോലെ എനിക്കു യോജിക്കാന്‍ പറ്റാത്ത കാര്യങ്ങളും അദ്ദേഹം ​ചെയ്യുന്നുണ്ട്. അതാണു ഞാന്‍ പറഞ്ഞത്.

സച്ചിനു മുന്നേ രാജ്യസഭയിലേക് പോകേണ്ടിയിരുന്നത് ഗാംഗുലിയും ധോണിയുമാണ്. ഇന്‍ഡ്യ എന്ന ടീമിനെ വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ മാരാണവര്‍,. സച്ചിന്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമേ കളിച്ചിട്ടുള്ളു. അദ്ദേഹം ക്യാപറ്റനായപോള്‍ ഒരു ടെസ്റ്റ് മാച്ച് പോലും ഇന്‍ഡ്യ ജയിച്ചിട്ടില്ലെന്നാണെന്റെ അറിവ്.

അദ്ദേഹം രാജ്യ സഭയില്‍ പോയി ഒന്നും ചെയ്യില്ല. വെറുതെ ശമ്പളം വാങ്ങിക്കും. അതും കൂടെ പോരട്ടെ എന്ന ചിന്ത മനസിലുള്ളപ്പോള്‍ ചേരുന്ന പണിയല്ലെങ്കിലും അതങ്ങ് സ്വീകരിച്ചു. ആര്‍ത്തി ഒടുങ്ങിയാലല്ലേ വേണ്ട എന്നു പറയാന്‍ ആകൂ.

kaalidaasan said...

നിഷ്പക്ഷന്റെ അഭിപ്രായം 

>>>>Mr. Kaali is identifying him as islamist. <<<<

മലക്കിന്റെ മറുപടി.

ഞാൻ ഒരു ഇസ്ലാമിസ്റ്റ് അല്ലെന്ന് അദേഹത്തിന് നന്നായി അറിയാം.

നിഷ്പക്ഷന്‍ ശരിക്കും മനസിലാക്കി.

kaalidaasan said...>>>>അങ്ങനെ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും ലഭിക്കാൻ ആണ് ഇടയ്ക്കു അള്ളായും മുഹമ്മദും സ്വര്ഗത്തിലെ ഹൂരിമാരും സൗദിയും ഒക്കെ കയറ്റി വിടുന്നത്. ഇതൊക്കെ കേട്ട് ഒരുവന്റെ ക്ഷമ നശിച്ചാൽ പിന്നെ ചര്ച്ച വഴിമാറും അപ്പോൾ തന്റെ തെറ്റ് മറച്ചു വയ്ക്കാം. അതാണ്‌ ലക്‌ഷ്യം. <<<<

താങ്കളേക്കുറിച്ച് ഇപ്പോള്‍ സഹതാപം ​തോന്നുനു മലക്കേ. ഇസ്ലാം വിഷയത്തേക്കുറിച്ച്, പ്രത്യേകിച്ച് ഈ ഹൂറികളുടെയും  മറ്റും കാര്യം ഞാനും താങ്കളും തമ്മില്‍ ഇതിനു മുന്നെ ചര്‍ച്ച ചെയ്ത വിഷയമല്ലേ? അന്നൊന്നുമൊരു ചര്‍ച്ചയും വഴി മാറിപ്പോയില്ലല്ലോ.

ഇത് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് കാഷ്മീരില്‍ ജിഹാദിനു പോയ ജിഹാദിയേക്കുറിച്ച് പറഞ്ഞപ്പോഴല്ലേ? അതെങ്ങനെ ചര്‍ച്ച വഴി തിരിച്ചു വിടലാകും. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിലെ ഒരു ഭാഗമല്ലേ?

താങ്കള്‍ യേശു കരഞ്ഞതും, ബൈഉബിളിലെ വാചക ഉദ്ധരിച്ചതും എന്തിനു വേണ്ടി ആയിരുന്നു? ഇസ്ലാമിക തീവ്രവാദി വെടിയേറ്റ് മരിച്ച കാര്യം പറയുമ്പോള്‍ സ്വാഭാവികമായും കുര്‍ആനും, ജിഹാദും, സ്വര്‍ഗവും പ്രതിഫലവുമൊക്കെ കടന്നു വരും. അതിന്റെ കാരണം ഇവര്‍ ജിഹാദ് നടത്തുന്നത് ഈ പ്രതിഫലം ​മോഹിച്ചാണ്. പക്ഷെ ക്രിസ്ത്യാനികള്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയും ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. അവിടേക്കാണു കന്യാസ്ത്രീകളുടെ കാമവും  യേശുവിന്റെ കരച്ചിലും ഒക്കെ അനന്തും താങ്കളും കൊണ്ടു വന്നത്. എന്തായിരുന്നു നിങ്ങളുടെ ഉദ്ദേശ്യം? എന്റെ അനുഭവത്തില്‍ നിന്നുമാണു ഞാന്‍ എഴുതിയത്. പലരും എന്നെ ക്രൈസ്തവ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ രണ്ടു പേരും ആ വഴി പരീക്ഷിക്കുന്നതായി എനിക്ക് തോന്നുന്നു. നിഷ്പക്ഷനും അതിനൊരു പിന്നണിയും  പാടുന്നു.

ഞാന്‍ ചര്‍ച്ചയില്‍  ഏര്‍പ്പെട്ടിട്ടുള്ള മുസ്ലിം വിശ്വാസികളില്‍ കടും പിടുത്തമോ വിദ്വേഷ പ്രചരണമോ കണ്ടിട്ടില്ലാത്ത ഏക വ്യക്തി താങ്കളാണ്. അത് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. പക്ഷെ ഇവിടെ സച്ചിനേക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ പാടില്ല എന്നാണു താങ്കള്‍ ശഠിക്കുന്നത്.

5 വര്‍ഷങ്ങളായി ഞാന്‍ സജീവമായി ബ്ളോഗില്‍ ഇടപെടന്‍ തുടങ്ങിയിട്ട്. ഞാന്‍ എന്താണെന്ന് ഞാന്‍ തന്നെ വിശദീകരിക്കേണ്ട അവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ എഴുതുന്നത് വായിച്ച് വായിക്കുന്നവര്‍ അഭിപ്രായം ​ഉണ്ടാക്കട്ടെ എന്നതാണെന്റെ പോളിസി. എന്തഭിപ്രായമുണ്ടാക്കിയാലും ഞാന്‍ അതിനെ കാര്യമാക്കുന്നില്ല. ഇവിടെ ഞാന്‍ എന്റെ അഭിപ്രയം എഴുതുന്നു. അത് തുടരും.

പക്ഷെ നിഷ്പക്ഷനാകന്‍ വേണ്ടി ഞാന്‍ എല്ലാറ്റിനെയും ഒരേ സമയത്ത് വിമര്‍ശിക്കില്ല. അവസരം വരുമ്പോള്‍ മാത്രം  വേണ്ട വിഷയം പരാമര്‍ശിക്കും.

ഞാന്‍ ക്രിസ്തുമതത്തെ defend ചെയ്യുന്നു എന്നു പറഞ്ഞ നിഷ്പക്ഷനോട് ഒരു നിര്‍ദ്ദേശമുണ്ട്. ഞാന്‍ അദ്യകാലത്ത് എഴുതിയ പോസ്റ്റുകള്‍ ഒക്കെ ഒന്ന് വായിക്കുക.

Nishpakshan said...

ഞാൻ നിങ്ങളുടെ പോസ്റ്റുകൾവായിച്ചിട്ടുണ്ട്.കുറേയേറെ കാമ്പുള്ള കാര്യങ്ങൾ എഴുതിയിട്ടുമുണ്ട്. പക്ഷെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് വെറും തർക്കിക്കൽ മാത്രമാണു. അത് വായനക്കർക്കു മനസ്സിലായിട്ടുണ്ട്. നിങ്ങൾ എന്തു കൊണ്ടോ അത് മനസ്സിലായില്ലെന്നു ഭാവിക്കുകയാണു. സംവാദത്തിൽ ജയവും തോൽവിയും ഇല്ല എന്ന് മാത്രം ഓർമിക്കുക.

സ്നേഹാശംസകളോടെ

kaalidaasan said...

നിഷ്പക്ഷന്‍,

ഞാന്‍ ഇവിടെ എന്റെ അഭിപ്രായം ​എഴുതി. സച്ചിനേക്കുറിച്ചും ക്രിക്കറ്റിനേക്കുറിച്ചും ഐ പി എല്‍ ഇനേക്കുറിച്ചും മകനെ തള്ളിപ്പറഞ്ഞ അമ്മയേക്കുറിച്ചും ഒക്കെ എഴുതി. അപ്പോള്‍ അതൊക്കെ തെറ്റാണെന്നും തിരുത്തണമെന്നും പറഞ്ഞ് മലക്ക് പലതുമെഴുതി. സച്ചിനേക്കുറിച്ച് ഇതിനു മുന്നെയുള്ള പോസ്റ്റിലും മലക്ക് ഇതേ വാദങ്ങള്‍ നിരത്തിയിരുന്നു. ഈ പോസ്റ്റില്‍ ഞാന്‍ സച്ചിന്റെ പേരു പരാമര്‍ശിച്ചപ്പോഴേക്കും മലക്ക് ചാടി വീണു. സച്ചിനെ ആര്‍ക്കും വിമര്‍ശിക്കാന്‍ പാടില്ല എന്നത് ഫാസിസ്റ്റ് നിലപാടല്ലേ?

ഞാന്‍ എഴുതിയതിനെ സാധൂകരിക്കേണ്ടത് എന്റെ ബാധ്യതയാണ്. എന്റെ അഭിപ്രായം എന്തുകൊണ്ട് ഞാന്‍ തിരുത്തുന്നില്ല എന്നത് വിശദീകരിച്ചു. മലക്കിനു വിയോജിപ്പു രേഖപ്പെടുത്താം. പക്ഷെ ഞാന്‍ തിരുത്തണമെന്നൊക്കെ പറയുന്നത് ശരിയാണോ? സച്ചിന്റെ ഏല്ലാ പ്രവര്‍ത്തികളെയും ന്യായീകരിക്കാന്‍ മലക്കിനു കാരണങ്ങളുണ്ട്. അതിനദ്ദേഹത്തിനവകാശവുമുണ്ട്. അതുപോലെ എനിക്ക് യോജിക്കാന്‍ പറ്റാത്തതിനെ ഞാന്‍ വിമര്‍ശിക്കുന്നു. അതിലെന്തിനാണു മലക്കിനും താങ്കള്‍ക്കും അസഹിഷ്ണുത?

ഞാന്‍ എന്റെ ഭാഗം വിശദീകരിക്കുന്നതിനെ താങ്കള്‍ തര്‍ക്കിക്കലായി കാണുന്നു. അപ്പോള്‍ മലക്ക് നടത്തുന്നതോ?

എന്റെ പുതിയ പോസ്റ്റില്‍ അയാല്‍വാസിയുടെ കുഞ്ഞിനെ കൊന്നകേസിലെ പ്രതിയായ ഒരമ്മയെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മകന്‍ ജയിലില്‍ നിന്നും മോജിപ്പിച്ച സംഭവമാണു പ്രതിപാദിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സ്നേഹം അതൊക്കെയാണ്. കുറ്റവാളി എന്ന് നീതിപീഠം തീരുമാനിച്ചിട്ടും ഭര്‍ത്താവുപേക്ഷിച്ചിട്ടും  മകനതിനു കഴിഞ്ഞില്ല. മറ്റുള്ളവരുടെ കയ്യടി നേടാന്‍ വേണമെങ്കില്‍ ആ മകനും  കൊലപാതകി ആയ അമ്മയുടെ മുഖം കാണേണ്ട എന്നു പറഞ്ഞ് അവന്റെ വഴിക്ക് പോകാമായിരുന്നു. പക്ഷെ അവനങ്ങനെ അഭിനയിക്കാന്‍ ആകില്ല. അതൊക്കെ മനസിലാകണമെങ്കില്‍  മലക്കിന്റെ മാനസിക നില പോരാ. ഒരു പക്ഷെ ആ പോസ്റ്റിലും ഞാന്‍  മകനെ തള്ളിപ്പറഞ്ഞ അമ്മയുടെ കാര്യം പരാമര്‍ശിക്കും. മലക്കിനതു സഹിക്കില്ല എന്ന് തീര്‍ച്ചയുണ്ട്. അതും താങ്കള്‍ക്ക് തര്‍ക്കത്തിന്റെ കൂടെ വരവു വയ്ക്കാം.

Timoty Louis said...

മാതാ പിതാക്കളോടുള്ള കടമകളെ കുറിച്ചുള്ള താങ്കളുടെ കാഴ്ച്ചപാടിനോട് തീര്ച്ച യായും യോജിക്കുന്നു.
താങ്കള്‍ ഇവിടെ പ്രധിപാതിച്ച രണ്ടു വിഷയങ്ങളും രാജ്യവുമായി ബന്ധ പെട്ടതും അതിനാല്‍ തന്നെ രാജ്യ സ്നേഹവും ആയി ബന്ധ പെട്ടതാണ്, അതിനാല്‍ തന്നെ അതിലെ കഥാ പാത്രങ്ങള്‍ എടുത്ത തീരുമാനങ്ങളെ സാധാരണ ജനവുമായി താരതമ്യ പെടുത്തുന്നത് ഉചിതം അല്ല എന്ന് തോന്നുന്നു.
എന്നാല്‍ മറ്റു ചില സംഭവങ്ങള്‍ സൂചിപ്പിക്കാം. ഞങ്ങളുടെ സമുദായത്തില്‍ “ദി പെന്തകോസ്റ്റ്” എന്ന ഒരു വിഭാഗം ഉണ്ട്. അതിലെ സഭയുടെ നടത്തിപ്പുകാരെ “പാസ്റ്റര്‍” എന്നാണു വിളിക്കുന്നത്‌, ഇക്കൂട്ടര്‍ കുടുംബത്തെ മുഴുവനും ഉപേക്ഷിച്ച് “വേല” ക്കിറങ്ങുന്നത്. മാതാ പിതാക്കള്‍ ജീവിചിരിക്കുമ്പോഴോ, മരണ പെട്ടാലോ ആ വീടുകളില്‍ പോകുകയില്ല. അവരുമായി ഒരു ബന്ധവും ഇല്ല, ഇവര്‍ എല്ലാം ഉപേക്ഷിച്ചു സന്യാസത്തിനു പോകുന്ന കൂട്ടരേ പോലല്ല, കാരണം ഇവര്‍ ഒരു സമൂഹത്തെ നേര്‍ വഴിക്ക് നടത്താന്‍ ആയി പരിശ്രമിക്കുന്നവര്‍ ആണ്, മാതാ പിതാക്കളെ ശ്രദ്ധിക്കാത്ത ഇവര്‍ എങ്ങനെ മറ്റുള്ളവര്ക്ക് മാതാ പിതാകലോടുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞു കൊടുക്കും..

സച്ചിന്‍ തിരികെ പോയി കളിച്ചതിന്റെ വിവരണം അടങ്ങുന്ന ഒരു സൈറ്റിന്റെ ലിങ്ക്
http://www.hindustantimes.com/news/specials/sachin/gulu2.htm
ഇനി ചിലരുടെ ചരിത്രം.
മദര്‍ തെര്സേ പതിനെട്ടാം വയസ്സില്‍ തന്റെ സേവനത്തില്‍ ചേര്ന്നരതിനു ശേഷം മാതാവിനെ കണ്ടിട്ടേ ഇല്ല.. ഇത് വിക്കി പീഡിയയില്‍ നിന്നാണ് She left home at age 18 to join the Sisters of Loreto as a missionary. She never again saw her mother or sister.[11]
മഹാത്മാ ഗാന്ധി അമ്മ മരിക്കുമ്പോ ലെണ്ടനില്‍ പഠിക്കുക ആയിരുന്നു, കാണാന്‍ കഴിഞ്ഞില്ല,
അബ്ദുല്‍ കലാം തന്റെ ജീവ ചരിത്രത്തില്‍ പിതാവ് മരിക്കുമ്പോള്‍ ഏതോ വലിയ ഒരു പ്രോജെക്ടില്‍ ആയിരുന്നു, വീട്ടിലേക്കു വന്നിട്ട് ഉടനെ തന്നെ തിരികെ പോയി ജോലിയില്‍ പ്രവേശിച്ചു എന്ന് വായിച്ചിട്ടുണ്ട്..
അപ്പോള്‍ സാഹചര്യങ്ങള്ക്ക്ല അനുസരിചാണ് കാര്യങ്ങള്‍.. അങ്ങനെ വരുമ്പോള്‍ അവരുടെ സ്നേഹത്തെ കുറിച്ചും കടമകളെ കുറിച്ചും നാം തര്ക്കിിചിട്ടെന്തു കാര്യം.

Timoty Louis said...

മാതാ പിതാക്കളോടുള്ള കടമകളെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട് പൂര്ണ്ണമമായും യോജിക്കുന്നു.. ഇവിടെ പ്രതിബാധിച്ചിരിക്കുന്ന രണ്ടു വിഷയങ്ങളും രാജ്യ സ്നേഹവുമായി ബന്ധ പെട്ടിട്ടുള്ളതാണ്, അതിനാല്‍ തന്നെ ആ മാതാക്കളുടെ പ്രസ്താവനകളെ സാധാരണ സംഭവങ്ങളുമായി താരതമ്യ പെടുത്തുന്നത് ഉചിതം അല്ല എന്ന് തോന്നുന്നു.
എന്നാല്‍ എന്റെ സമൂഹത്തില്‍ “ദി പെന്തകൊസ്ത്” എന്ന ഒരു വിഭാഗം ഉണ്ട്, അതിലെ “സഭ” നടത്തിപ്പുകാരനെ “പാസ്റ്റര്‍” എന്നാണ് വിളിക്കുന്നത്‌, അവര്‍ മാതാ പിതാക്കളെയും കുടുംമ്പത്തെയും ഉപേക്ഷിച്ചു ആണ് ഈ “വേല” ക്കിറങ്ങുന്നത്, പിന്നീട് ഒരിക്കല്‍ പോലും അവര്‍ ആ വീട്ടിലേക്കു പോകുകില്ല എന്ന് മാത്രമല്ല അവരുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല, അവര്‍ മരിച്ചാല്‍ പോലും പോകുക ഇല്ല, ഇവര്‍ എല്ലാം ഉപേക്ഷിച്ചു സന്യാസത്തിനു പോകുന്നവരുടെ കൂട്ടല്ല, ഇക്കൂട്ടര്‍ പൂര്ണ്ണ്മായും നിയോഗിക്ക പെടുന്നത് ഒരു സമുദായത്തിലെ ജനങ്ങള്ക്ക ‌ സദുപദേശം നല്കാനും സന്മാര്ഗ്ഗത്തിലേക്ക് നയിക്കാനും ആണ്, മാതാ പിതാക്കളോടുള്ള കടമ നിര്വ്വുഹിക്കാത്തവര്‍ ആണ് ഇവര്‍ എന്ന് ഓര്ക്കണം,
ഇനി സച്ചിന്‍, പിതാവ് മരിച്ചു കിടന്നപ്പോള്‍ പോയി കളിച്ചതിനെ കുറിച്ചുള്ള ഒരു വിവരണം നല്കുന്ന ഒരു സൈറ്റിന്റെ ലിങ്കാണ് താഴെ,
http://www.hindustantimes.com/news/specials/sachin/gulu2.htm
ഇനി ചില ചരിത്രം,
മദര്‍ തെരെസേ പതിനെട്ടാം വയസ്സില്‍ മിഷനറി പ്രവര്ത്തനം തിരഞ്ഞെടുത്തതിനു ശേഷം അമ്മയെ കണ്ടിട്ടേ ഇല്ല, ഇത് വിക്കിപീഡിയയില്‍ നിന്ന്,
She left home at age 18 to join the Sisters of Loreto as a missionary. She never again saw her mother or sister.[11]
മഹാത്മാ ഗാന്ധി യുടെ അമ്മ മരിക്കുമ്പോള്‍ അദ്ദേഹം ലെണ്ടനില്‍ ആയിരുന്നു , വന്നു കാണാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അറിഞ്ഞത് പോലുമില്ല.
അബ്ദുല്‍ കലാം ഏതോ ഒരു വലിയ പ്രോജെക്ടില്‍ ആയിരുന്നപ്പോ ആണ് അദ്ധേഹത്തിന്റെ പിതാവ് മരിക്കുന്നത്, ചടങ്ങില്‍ സംബന്ധിച്ചിട്ട് ഉടനെ തന്നെ തിരികെ പോയി പ്രോജെക്ടില്‍ ജോയിന്‍ ചെയ്തു എന്ന് വായിച്ചിട്ടുണ്ട്.
അപ്പൊ ഓരോന്നും ഓരോ സാഹചര്യങ്ങള്ക്ക് അനുസരിച്ചാണ്, അതില്‍ അവരുടെ ഉദ്യേശ ശുദ്ധി നാം ചോദ്യം ചെയ്തിട്ട് യാതൊരു കാര്യവുമില്ല.

kaalidaasan said...

>>>>> ഇവിടെ പ്രതിബാധിച്ചിരിക്കുന്ന രണ്ടു വിഷയങ്ങളും രാജ്യ സ്നേഹവുമായി ബന്ധ പെട്ടിട്ടുള്ളതാണ്, അതിനാല്‍ തന്നെ ആ മാതാക്കളുടെ പ്രസ്താവനകളെ സാധാരണ സംഭവങ്ങളുമായി താരതമ്യ പെടുത്തുന്നത് ഉചിതം അല്ല എന്ന് തോന്നുന്നു.<<<<

ഞാനിവിടെ പരാമര്‍ശിച്ചത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളും സ്നേഹവുമാന്. ഞാന്‍ ഇത്രയും കാലം ജീവിച്ച ജീവിതത്തില്‍ നിന്നും മനസിലാക്കിയ കാര്യമാണത്. അതിനെ രാജ്യ സ്നേഹവുമായി ബന്ധിപ്പിക്കേണ്ട ആവശ്യവുമില്ല.

സച്ചിന്‍ പിതാവു മരിച്ചപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ പോയതും ജിഹാദില്‍ പങ്കെടുത്ത് മരിച്ച മകനെ അമ്മ തള്ളിപറഞ്ഞതും രാജ്യ സ്നേഹമാണെന്നത് താങ്കളുടെ അഭിപ്രായമാണ്. എനിക്കാ അഭിപ്രായമില്ല. സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്നത് രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല. അതദ്ദേഹത്തിന്റെ പ്രൊഫഷന്‍ ആയതുകൊണ്ടാണ്. അദ്ദേഹത്തിനു താങ്കളേപ്പോലെ മറ്റൊരു ജോലി ആയിരുന്നെങ്കില്‍ ക്രിക്കറ്റ് കളിക്കുന്നതിനു പകരം താങ്കളൊക്കെ ചെയ്യുന്നതുപോലെ അത് കളിക്കുന്നവരെ ആരാധിച്ചും അവര്‍ക്ക് വേണ്ടി വാദിച്ചും  സ്വന്തം ജോലി ചെയ്തും അല്ലാത്തപ്പോള്‍ വിനോദമായി ക്രിക്കറ്റ് കളിച്ചും ജീവിക്കുമായിരുന്നു. ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കുന്നത് രാജ്യ സ്നേഹം പ്രകടിപ്പിക്കലാണെന്ന് ഞാന്‍ കരുതുന്നില്ല.

മകന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയപ്പോള്‍  അതില്‍ നിന്നും പിന്തിരിപ്പിക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ മുഖം കണണ്ട എന്നു പറഞ്ഞത് രാജ്യ സ്നേഹം പ്രകടിപ്പിച്ചതൊന്നുമല്ല. അതാണെന്ന് കുറേപ്പേര്‍ പറഞ്ഞു പരത്തുന്നതാണ്. മകന്‍ നഷ്ടപ്പെട്ട ദുഖത്തില്‍ അവന്റെ മുഖം പോലും കാണേണ്ട എന്നു പറഞ്ഞതിന്, അമിത പ്രാധാന്യവും നല്‍കേണ്ട. വഴക്കുണ്ടാക്കുന്ന മകനെ ചീത്ത പറയുമ്പോള്‍ പല അമ്മമാരും  നീയൊക്കെ ചത്തുപോയെങ്കില്‍ നന്നായിരുന്നു എന്നൊക്കെ പറയാറുണ്ട്. അതിന്റെ അര്‍ത്ഥം  മകന്‍ മരിച്ചു പോകണമെന്ന് അമ്മ ആഗ്രഹിക്കുന്നു എന്നല്ല. അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞു പോകുന്നതാണ്. ഇതൊക്കെ മനസിലാക്കാന്‍ കഴിവില്ലാത്ത പലരും  ഈ വാക്കുകളില്‍ പിടിച്ച് അതിന്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചു കൊടുക്കും. പ്രചരണ ആയുധമാക്കും.

kaalidaasan said...

>>>>> ഇനി സച്ചിന്‍, പിതാവ് മരിച്ചു കിടന്നപ്പോള്‍ പോയി കളിച്ചതിനെ കുറിച്ചുള്ള ഒരു വിവരണം നല്കുന്ന ഒരു സൈറ്റിന്റെ ലിങ്കാണ് താഴെ,
http://www.hindustantimes.com/news/specials/sachin/gulu2.htm<<<<


ഈ ലിങ്ക് ഇവിടെ ഇട്ടതിനു നന്ദി.

ഇതിലെ ചില വാചകങ്ങള്‍ വായിച്ച് എനിക്ക് ശരിക്കുമത്ഭുതം തോന്നി.

All through the flight from London to Mumbai, Sachin's mind was on the progress of his team. One of the flight pursers kept coming to him with the latest score.

സ്വന്തം പിതാവു മരിച്ച് വിട്ടില്‍ കിടക്കുന്നു. അവിടേക്കു പോകുന്ന മകന്‍  യാത്രയിലുടനീളം തന്റെ ടീമിന്റെ കളിയേക്കുറിച്ചു മാത്രം ചിന്തിച്ചിരിക്കുന്നു. ഇതിനൊരര്‍ത്ഥമ്മേ ഉള്ളു. ഈ മകന്നു പിതാവിനോടുള്ളതിനേക്കാള്‍  കൂടുതല്‍ സ്നേഹം ആ കളിയോടായിരുന്നു. പിന്നെ ഒരു ചടങ്ങിനു വേണ്ടിയെന്നോളം മുംബയില്‍ വന്ന് ശവദാഹത്തില്‍ പങ്കെടുത്തു. കളിയോടുള്ള സ്നേഹം കാരണം പെട്ടെന്നു തിരിച്ചും പോയി. എന്നിട്ടത് വെറുതെ അമ്മയുടെ തലയില്‍ കെട്ടിവയ്ക്കുന്നു.

ഇതു വഴി സച്ചിന്‍  അച്ഛനെ മാത്രമല്ല. അമ്മയെ പോലും അവഹേളിച്ചു എന്നേ ഞാന്‍ പറയൂ.

താങ്കളുടെ പിതാവു മരിച്ചു എന്നറിഞ്ഞ് ജോലി സ്ഥലത്തു നിന്നു വീട്ടിലേക്ക് പോകുമ്പോള്‍ താങ്കള്‍ ജോലിയേക്കുറിച്ചോ അതോ പിതാവിനേക്കുറിച്ചോ ചിന്തിക്കും  എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

സച്ചിനെ ലോക കപ്പ് കളിയില്‍ പ്രോത്സാഹിപ്പിക്കാന്‍ പോയ സഹോദരങ്ങള്‍  അച്ഛന്‍ മരിച്ചപ്പോള്‍ എന്തു ചെയ്യുകയായിരുന്നു എന്ന വാര്‍ത്തയും കൂടി ആ റിപ്പോര്‍ട്ടിലുണ്ട്.

Brothers Ajit and Nitin had been with the team at Hove. They were in Chicago when they received the news.

അമേരിക്കയിലെ chicago യില്‍ ഇരുന്നു കൊണ്ട് ഇംഗ്ളണ്ടില്‍ ക്രിക്കറ്റ് കളിച്ച് സഹോദരനെ പ്രോത്സാഹിപ്പിച്ച ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇതും ഈ കുടുംബത്തിന്റെ രാജ്യ സ്നേഹമായി വരവു വയ്ക്കാം.

kaalidaasan said...

>>>>> ഇനി ചില ചരിത്രം,<<<<

ഈ ചരിത്രം എഴുതിയതുകൊണ്ട് താങ്കളുദ്ദേശിക്കുന്നത് എന്താണെന്ന് മനസിലായില്ല. ഇതൊക്കെ രാജ്യ സ്നേഹത്തിന്റെ ഉദാഹരണമായിട്ടാണെങ്കില്‍ എനിക്ക് ചിരിയേ വരുന്നുള്ളു.

മദര്‍ തെരേസ സന്യസിക്കാന്‍ പോയതാണ്., സന്യായസമെന്നു പറഞ്ഞാല്‍ എല്ലം ഉപേക്ഷിച്ചു പോകുന്നു എന്നാണതിന്റെ അര്‍ത്ഥം. തെരേസ മാതാപിതാക്കളെ ഉപേക്ഷിച്ചതുപോലെ, സച്ചിനും പിതാവിനെ ഉപേക്ഷിച്ചു കളിയുടെ പിന്നാലെ പോയി എന്നാണു താങ്കളുദ്ദേശിക്കുന്നതെങ്കില്‍  എനിക്കതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടില്ല.

മഹത്മാ ഗാന്ധിക്കും കലാമിനും താങ്കള്‍ പരാമര്‍ശിച്ചതുപോലെ പെരുമാറാന്‍ അവരുടേതായ കാര്ണങ്ങളുണ്ട്. അതുപോലൈക്കാലത്ത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലര്‍ക്കും മാതാപിതാക്കള്‍ മരിച്ചാല്‍ നാട്ടില്‍ വരാന്‍ സാധിക്കാറില്ല. അതിനൊക്കെ പല കാരണങ്ങളുമുണ്ട്. പക്ഷെ അതൊക്കെ രാജ്യസ്നേഹം പ്രകടിപ്പിക്കലാണെന്നൊക്കെ ദുര്‍വ്യാഖ്യാനിക്കുന്നതിനെ എനിക്ക് അംഗീകരിക്കാന്‍ ആകില്ല.

സച്ചിന്‍ സ്വന്തം പിതാവിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ക്രിക്കറ്റ് കളിക്കു കൊടുത്തു. അതിനു പല കാരണങ്ങളുമുണ്ട്. പക്ഷെ രാജ്യ സ്നേഹം ആ കാരണങ്ങളില്‍ ഒന്നല്ല.

മലക്ക് said...

@അമ്മ പറയുന്നതു മുഴുവന്‍ അനുസരിക്കാനല്ല ഒരാള്‍ വലുതാകുന്നത്. വലുതായാല്‍ വലുതായതുപോലെ പെരുമാറണം. അതിനു ശരീരം മാത്രാം വലുതായാല്‍ പോരാ. തീയിലേക്ക് ചാട് മോനേ എന്ന് അമ്മ പറഞ്ഞാല്‍ തീയിലേക്ക് എടുത്തു ചാടുന്നത് വലുതാകലിന്റെ ലക്ഷണമല്ല.

ഇദ്ദേഹം പറയുന്നത് കേട്ടാല തോന്നും സച്ചിന്റെ അമ്മ അദ്ധെഹത്തോട് തീയിൽ ചാടാൻ പറഞ്ഞെന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ തീയിൽ നിന്നും രക്ഷപെടാൻ സഹായിക്കുകയാണ് ആ അമ്മ ചെയ്തത്. സച്ചിന്റെ മനസ്സിൽ ഉണ്ടായ ദുഃഖം എന്ന ആ തീ അണക്കുവാൻ ആ അമ്മ സഹായിച്ചു. ദുഖിച്ച് വീട്ടില് ഇരുന്നെങ്കിൽ ഒരുപക്ഷെ ആ തീയ് ആളി കത്തുമായിരുന്നു. അതിൽ നിന്നും ആ അമ്മ തന്റെ മകനെ രക്ഷിച്ചു.

അമ്മ പറയുന്നത് മുഴുവൻ അനുസരിക്കാൻ അല്ല വലുതാകുന്നത്. അനുസരിച്ചാലും ഇല്ലെങ്കിലും ആഹാരവും ജലവും ഒക്കെ ലഭിച്ചാൽ വളരും വലുതാകും. പക്ഷെ 'വലുതായി' എന്നത് അമ്മ പറയുന്നത് അനുസരിക്കാതെ ഇരിക്കാനുള്ള ലൈസന്സ് അല്ല. സ്വാഭാവികമായും ഒരമ്മയും തന്റെ മകനോട്‌ തീയിൽ ചാടാൻ പറയില്ല. പറയണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാവും. അങ്ങനെ പറഞ്ഞാല തന്നെ ആ തീയിലും വലിയ എന്തിൽ നിന്നെങ്കിലും തന്റെ മകനെ രക്ഷിക്കാൻ ആവും അങ്ങനെ പറയുക.

മലക്ക് said...

അമ്മേ നമ്മുടെ ബന്ധുക്കളുടെയും ചുറ്റുമുള്ളവരുടെയും വീട്ടിലുള്ളവര്‍ മരിച്ചാല്‍ മക്കള്‍ കുടുംബത്തോടൊപ്പാം ചെലവഴിക്കുന്നതാണു സാധാരണ കാണുന്നത്. അതുപോലെ ഞാനും ചെയ്യട്ടെ. എന്റെ പിതവാണു മരിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ കുറച്ചു ദിവസം ഇവിടെ തങ്ങട്ടെ , എന്നു പറയാനുള്ള വളര്‍ച്ചയാണു മകനുണ്ടാകേണ്ടിയിരുന്നത്. പക്ഷെ സച്ചിനതുണ്ടായില്ല.

കാരണം അമ്മ പറഞ്ഞു ഇന്ത്യക്ക് വേണ്ടി പോയി കളിക്കാൻ. അവിടെ സച്ചിനും അദ്ദേഹത്തിന്റെ അമ്മയും ഈ പറഞ്ഞതിലും വളർന്നു.

മലക്ക് said...

@ഒരളുടെ അച്ചന്‍ മരിച്ചാല്‍ ആ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്നു മനസിലാക്കാന്‍ ശേഷിയുള്ളവരാണ്, മുഴുവന്‍ ഇന്‍ഡ്യക്കാരും. സച്ചിന്‍ കളിക്കാന്‍ പോയില്ലെങ്കില്‍ അവരാരും അദ്ദേഹത്തെ കുറ്റപ്പെടുത്തില്ലായിരുന്നു. അദ്ദേഹത്തിന്റെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുമായിരുന്നു. പക്ഷെ പോയതുകൊണ്ട് പലരും കുറ്റപ്പെടുത്തി. അതുകൊണ്ടാണദ്ദേഹത്തിനു പല മുട്ടായുക്തികളും പറഞ്ഞ് ഉത്തരവാദിത്തം അമ്മയുടെ തലയില്‍ കെട്ടി വയ്ക്കേണ്ടി വന്നതും.

അദ്ദേഹത്തെ പലരും കുറ്റപ്പെടുത്തി എന്നത് ശരിയാണ്. അതുകൊണ്ടാണല്ലോ അദേഹത്തിന് സത്യം പറയേണ്ടി വന്നതും. സത്യം പറഞ്ഞപ്പോൾ കുറ്റപ്പെദുത്തിയവർക്കു കാര്യം മനസിലായി. ഇത്രയും വര്ഷം കഴിഞ്ഞിട്ടും കാളിദാസന് മനസിലായിട്ടില്ല.

മലക്ക് said...

@പോലീസിന്റെ വെടിയേറ്റ്‌ മരിച്ച മകന്റെ അമ്മക്ക് അവന്‍ ജിഹാദിനു പോയി എന്നറിയാമായിരുന്നു എങ്കില്‍ അവര്‍ ചെയ്തത് രാജ്യ ദ്രോഹമാണ്. എന്തുകൊണ്ട് മകനെപ്പറ്റി അധികാരികളോട് പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുമായിരുന്നില്ലേ? ഇപ്പോള്‍ അവരും ഇതില്‍ പ്രതിക്കൂട്ടിലാകുന്നു. ഇതൊക്കെ താങ്കള്‍ക്കറിയുമായിരുന്നെകില്‍ താങ്കളെന്തുകൊണ്ട് അധികാരികളോടത് പറഞ്ഞില്ല?

അയാള് എങ്ങനെ മരിച്ചു എന്നാണ് പറഞ്ഞത്? പോലീസിന്റെ വെടി ഏറ്റിട്ടോ? പോലീസ് അയാളെ ശൂന്യതയിൽ നിന്നും സൃഷ്ടിച്ചു വെടി വച്ചു കൊല്ലുക ആയിരുന്നോ? അറിയാവുന്ന ആരെങ്കിലും ഒക്കെ വിവരം കൊടുക്കുമ്പോൾ ആണ് പോലീസ് അന്വേഷിച്ചു ചെല്ലുക. അപ്പോൾ അരുതാത്തത് കണ്ടാൽ ചിലപ്പോള വെടി വച്ചു കൊല്ലും. ഏത് സാഹചര്യമാണ് ഉണ്ടായത് എന്ന് എനിക്കറിയില്ല. വിവരം കൊടുത്തത് ആരെന്ന് പലപ്പോഴും പോലീസ് പുറത്തു പറയാറില്ല. അങ്ങനെ വിവരം കൊടുത്തവർ വിദ്വംസക പ്രവർത്തനങ്ങൾ തടയുക തന്നെയാണ് ചെയ്യുന്നത്.

മലക്ക് said...

കഴിവുള്ളതുകോണ്ടുതന്നെയാണു കളിക്കാരനായത്. പഠിക്കാന്‍ കഴിവുള്ളതുകൊണ്ടാണ്, ഞാന്‍ ഡോക്ടറായത്. പത്താം ക്ളാസില്‍ പത്ത് പ്രാവശ്യം തോറ്റിരുഇന്നെങ്കില്‍ എന്നെ ആരും മെഡിക്കല്‍ കോളേജില്‍ എടുക്കില്ലായിരുന്നു.


ഒരു ഡോക്ടര്ക്ക് പഠിക്കുവാനുള്ള കഴിവ് മാത്രം മതിയോ? ആ കഴിവ് കൊണ്ട് എന്ട്രന്സ് പാസാകാം അട്മിസ്ഷൻ വാങ്ങാം MBBS പരീക്ഷ പാസാവാം. ഇത്രയും മാത്രമാണ് ഒരു ഡോക്ടര്ക്ക് വേണ്ടത്. എന്തിന്? തന്റെ പേരിൽ ഡോക്ടർ എന്ന് ചേർക്കാൻ.

ഇത്ര മാത്രം ഉള്ള ഒരാളെ ആളുകൾ ഡോക്ടർ ആയി അങ്ങീകരിക്കില്ല. ഒരു ഡോക്ടർ തന്റെ പേഷ്യന്റിനെ ആരോഗ്യവാനാക്കി ഇരുത്തണം. രോഗം വന്നാല ആ രോഗം കണ്ടുപിടിച്ചു ചികിത്സിച്ചു ഭേദമാക്കണം. പിന്നീട് ഇതേ രോഗം വരാതെ നോക്കണം. വെറുതെ പഠിക്കാനുള്ള കഴിവ് മാത്രം പോരാ ഇതിനൊക്കെ. വലിയ വലിയ ഡിഗ്രികൾ വാരിക്കൂട്ടിയാലും പലര്ക്കും ഇത് പലപ്പോഴും കഴിയാറില്ല. ചിലപ്പോൾ പത്തിൽ പത്തു പ്രാവശ്യം തോറ്റവന് ഇത് സാധിച്ചെന്നിരിക്കും. അതുകൊണ്ട് ആരും നിസ്സാരക്കാർ അല്ല.

Timoty Louis said...

“മദര്‍ തെരേസ സന്യസിക്കാന്‍ പോയതാണ്” അപ്പോള്‍ താങ്കളുടെ തിയറി വെച്ച് നോക്കിയാല്‍ താങ്കളുടെ ആക്ഷേപത്തിന് ഇവരാണ് സച്ചിനെക്കാള്‍ യോഗ്യ, സച്ചിന്‍ പിതാവ് മരിച്ചപ്പോള്‍ കാണാന്‍ വരികയും ചടങ്ങില്‍ പങ്കെടുക്കുകയും എങ്കിലും ചെയ്തു..
സച്ചിന്‍ രാജ്യത്തിനു വേണ്ടി ആണ് കളിക്കുന്നത് അതിനാല്‍ ആണ് തിരകെ പോയി കളിച്ചു “മാന്‍ ഓഫ് ദ മാച്” ആയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ആദരണീയനായിരുന്ന വാജ്പേയ് സച്ചിനെ പ്രശംസിച്ചു ഫാക്സ് അയച്ചത്.
കൊടുത്ത ലിങ്കില്‍ താങ്കള്‍ വായിക്കാന്‍ വിട്ടു പോയ ഭാഗം “Prime Minister Atal Behari Vajpayee sent a congratulatory fax to the Man of the Match” അത് അന്നത്തെ ഏതൊരു ഇന്ത്യ കാരന്റെയും വികാരം ആയിരുന്നു.
പിതാവ് മരിച്ചു കിടക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിയ്ക്കാന്‍ പോയ സച്ചിനെ താങ്കള്ക്ക് മനസിലാകില്ല, എന്നാല്‍ മിഷനറി പ്രവര്ത്താനത്തിനു പോകുന്നവര്‍ മാതാ പിതാക്കളെ ജീവിതത്തില്‍ നിന്ന് ഉപേക്ഷിക്കണമെന്നത് വളരെ എളുപ്പത്തില്‍ മനസ്സില്‍ ആകുകയും ചെയ്യും. ഞാന്‍ നേരത്തെ പറഞ്ഞ “പാസ്റ്റര്‍” അതിലെ മൌനവും മനസിലാകും, താങ്കള്ക്കു കുരിശില്‍ ഏറ്റെണ്ടത് സച്ചിനെ അല്ലെ, അല്ലാതെ മാതാ പിതാകളെ സ്നേഹിക്കാത്ത എല്ലാവരെയും അല്ലല്ലോ....

kaalidaasan said...

>>സച്ചിന്റെ മനസ്സിൽ ഉണ്ടായ ദുഃഖം എന്ന ആ തീ അണക്കുവാൻ ആ അമ്മ സഹായിച്ചു. ദുഖിച്ച് വീട്ടില് ഇരുന്നെങ്കിൽ ഒരുപക്ഷെ ആ തീയ് ആളി കത്തുമായിരുന്നു. <<<<<<

ആളിക്കത്തി മകൻ ആത്മഹത്യ ചെയ്യുമായിരുന്നു. ഓ പിന്നെ പിതാവു മരിക്കുന്ന മക്കളൊക്കെ അളിക്കത്തി ആത്മഹത്യ ചെയ്യുകയെല്ലേ ഇൻഡ്യയിൽ പതിവ്

kaalidaasan said...

>>അമ്മ പറയുന്നത് മുഴുവൻ അനുസരിക്കാൻ അല്ല വലുതാകുന്നത്. <<<<<<

വലുതായാൽ ആ വളർച്ചക്കനുസരിച്ചുള്ള തീരുമാനം എടുക്കാൻ ഉള്ള ശേഷിയുണ്ടാകണം . അതിനാണ് വലുതാകൽ കൊണ്ടുദ്ദേശിക്കുന്നത് . വയസുള്ള ഒരാൾ ഒരു പ്രവർ ത്തി ചെയ്യുമ്പോൾ അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാനുള്ള ആർ ജ്ജവം കൂടി കാണിക്കണം .

kaalidaasan said...

>>>>അദ്ദേഹത്തെ പലരും കുറ്റപ്പെടുത്തി എന്നത് ശരിയാണ്. അതുകൊണ്ടാണല്ലോ അദേഹത്തിന് സത്യം പറയേണ്ടി വന്നതും. <<<<<<

ഞാൻ എന്റെ ഇഷ്ടപ്രകാരം രാജ്യത്തിനു വേണ്ടി കളിക്കാൻ പോയി എന്ന് പറയാനുള്ള ആർജ്ജവം ഉണ്ടായില്ല. അമ്മ പറഞ്ഞു ഏന്നു പറഞ്ഞാൽ പല ചോദ്യങ്ങളും ഒഴിവകുമെന്ന് ഈ കാപട്യത്തിനാരോ പറഞ്ഞു കൊടുത്തു. അത് അതേ പടി ഏറ്റു ചൊല്ലി.

kaalidaasan said...

>>>>അയാള് എങ്ങനെ മരിച്ചു എന്നാണ് പറഞ്ഞത്? പോലീസിന്റെ വെടി ഏറ്റിട്ടോ? പോലീസ് അയാളെ ശൂന്യതയിൽ നിന്നും സൃഷ്ടിച്ചു വെടി വച്ചു കൊല്ലുക ആയിരുന്നോ? അറിയാവുന്ന ആരെങ്കിലും ഒക്കെ വിവരം കൊടുക്കുമ്പോൾ ആണ് പോലീസ് അന്വേഷിച്ചു ചെല്ലുക. അപ്പോൾ അരുതാത്തത് കണ്ടാൽ ചിലപ്പോള വെടി വച്ചു കൊല്ലും. ഏത് സാഹചര്യമാണ് ഉണ്ടായത് എന്ന് എനിക്കറിയില്ല. <<<<<<

ഇതൊന്നും അറിയാതെയാണോ താങ്കളിത്ര നേരവും തർക്കിച്ചുകൊണ്ടിരുന്നത് ?

കാശ്മീരിൽ പോലീസും പട്ടാളവും ഒക്കെ ആയി ജിഹാദികൾ ഏറ്റുമുട്ടാറുണ്ട് . അതുപോലെ ഏറ്റുമുട്ടി യപ്പോഴാ ണ് ഇപ്പറഞ്ഞ മകൻ മരിച്ചുപോയത്. മകനെ മാസങ്ങളോളം കാണാതെ പോയപ്പോഴൊന്നും ആ അമ്മക്ക് അതിൽ അസ്വാഭാ വികത ഒന്നും തോന്നിയില്ല . കേരള ത്തിൽ നിന്നും കാശ്മീരിൽ പോയി ഈ മകൻ യുദ്ധം ചെയ്യുമ്പോൾ തോന്നാത്ത രാജ്യ സ്നേഹം മരിച്ചു കഴിയുമ്പോൾ പ്രകടിപ്പിക്കുന്നത് ആത്മാർത്ഥത അല്ല.

kaalidaasan said...

>>>>ഇത്ര മാത്രം ഉള്ള ഒരാളെ ആളുകൾ ഡോക്ടർ ആയി അങ്ങീകരിക്കില്ല. <<<<<<

5.5 വർഷ ക്കാലം മെഡിക്കൽ കോളേജിൽ അലഞ്ഞു നടന്നാലൊന്നു പരീക്ഷ പാസാകില്ല . പഠിക്കാനുള്ളത് പഠി ച്ചാൽ മാത്രമേ പാസാകു. പ്രധാന പരീക്ഷ പ്രാ ക്ടി ക്കലാണ്. രോഗിയെ പരിശോദിച്ച് രോഗം കണ്ടുപിടിച്ച് ചികിത്സ നിശ്ച യിക്കണം. അതിനുള്ള കഴിവുണ്ട് എന്ന സർട്ടിഫിക്കറ്റാണ്, MBBS എന്നത്. അതുള്ളവരെ ഡോക്ടർ ആയി തന്നെ അംഗീകരിക്കും.

kaalidaasan said...

>>>>“മദര്‍ തെരേസ സന്യസിക്കാന്‍ പോയതാണ്” അപ്പോള്‍ താങ്കളുടെ തിയറി വെച്ച് നോക്കിയാല്‍ താങ്കളുടെ ആക്ഷേപത്തിന് ഇവരാണ് സച്ചിനെക്കാള്‍ യോഗ്യ, സച്ചിന്‍ പിതാവ് മരിച്ചപ്പോള്‍ കാണാന്‍ വരികയും ചടങ്ങില്‍ പങ്കെടുക്കുകയും എങ്കിലും ചെയ്തു..<<<<<<

മദര്‍ തെരേസ കൂടുതൽ യോഗ്യ ആണെങ്കിൽ അങ്ങനെ കരുതിക്കോളൂ. പക്ഷെ അതുകൊണ്ട് സച്ചിനെ രക്ഷ പ്പെടുത്താൻ ആകില്ലല്ലോ .

kaalidaasan said...

>>>>സച്ചിന്‍ രാജ്യത്തിനു വേണ്ടി ആണ് കളിക്കുന്നത് അതിനാല്‍ ആണ് തിരകെ പോയി കളിച്ചു “മാന്‍ ഓഫ് ദ മാച്” ആയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ആദരണീയനായിരുന്ന വാജ്പേയ് സച്ചിനെ പ്രശംസിച്ചു ഫാക്സ് അയച്ചത്. <<<<<<

കളിച്ചു ജയിച്ചാൽ പലരും ഫാക്സ് അയക്കും . പ്രശംസിക്കും. അതുകൊണ്ട് സച്ചിൻ പിതാവിനോട് കാണിച്ച അനാദരവ് ഇല്ലാതാകില്ല

kaalidaasan said...

>>>>പിതാവ് മരിച്ചു കിടക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിയ്ക്കാന്‍ പോയ സച്ചിനെ താങ്കള്ക്ക് മനസിലാകില്ല, എന്നാല്‍ മിഷനറി പ്രവര്ത്താനത്തിനു പോകുന്നവര്‍ മാതാ പിതാക്കളെ ജീവിതത്തില്‍ നിന്ന് ഉപേക്ഷിക്കണമെന്നത് വളരെ എളുപ്പത്തില്‍ മനസ്സില്‍ ആകുകയും ചെയ്യും. ഞാന്‍ നേരത്തെ പറഞ്ഞ “പാസ്റ്റര്‍” അതിലെ മൌനവും മനസിലാകും, താങ്കള്ക്കു കുരിശില്‍ ഏറ്റെണ്ടത് സച്ചിനെ അല്ലെ, അല്ലാതെ മാതാ പിതാകളെ സ്നേഹിക്കാത്ത എല്ലാവരെയും അല്ലല്ലോ.... <<<<<<

പിതാവ് മരിച്ചു കിടക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിയ്ക്കാന്‍ പോയ സച്ചിനെ എനിക്ക് മനസിലാകും. ഞാൻ മനസിലാകിയ കാര്യങ്ങളാണ് ഞാൻ ഇവിടെ എഴുതിയത്. മിഷനറി പ്രവർ ത്ത നത്തിനു പോകുന്നതുപോലെയാണ് സച്ചിൻ കളിക്കാൻ പോകുന്നതെന്നതൊക്കെ താങ്കൾ ക്ക് തോന്നുന്നത് അന്ധമായ ആരാധന കാരണമാണ്.

എനിക്ക് വിമർശിക്കാൻ തോന്നുനവരെ ഞാൻ വിമർശിക്കുന്നു. മാതാ പിതാക്കളെ സ്നേഹിക്കാത്ത എല്ലാ മക്കളെയും താങ്കൾ വിമർശിക്കുകയോ കുരിശിൽ കയറ്റുകയോ ഒക്കെ ചെയ്തോളു.

Ananth said...

>>>രോഗിയെ പരിശോദിച്ച് രോഗം കണ്ടുപിടിച്ച് ചികിത്സ നിശ്ച യിക്കണം. അതിനുള്ള കഴിവുണ്ട് എന്ന സർട്ടിഫിക്കറ്റാണ്, MBBS എന്നത്. അതുള്ളവരെ ഡോക്ടർ ആയി തന്നെ അംഗീകരിക്കും.<<<

അപ്പോ ശരിക്കും താങ്കള് ഒരു കശാപ്പുകാരനാ ( MBBS നകത്ത് bachelor of surgery ഉണ്ടല്ലോ !! )

പല കാര്യങ്ങളിലും താങ്കളുടെ അഭിപ്രായങ്ങളോട് വിയോജിപ്പുന്റെന്കിലും ഇതുപോലെ ഒരു ബ്ലോഗ്‌ ഇത്രകാലവും കൊണ്ടുനടക്കുന്നതില്‍ താങ്കള് കാണിക്കുന്ന dedication ഉം discipline ഉം ബഹുമാനം അര്‍ഹിക്കുന്നു.....സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് താങ്കളുടെ professional commitments പൂര്‍ണമായും fulfil ചെയ്തുകൊണ്ട് ഇത്രമാത്രം എഴുതുകയും വായിക്കുകയും ചെയ്യുവാന്‍ അസാമാന്യമായ time management skills ഉണ്ടാവണം എന്നതാണ് .....ജീവിതത്തില്‍ അത്ര മഹത്തരമായ പണികളില്‍ ഒന്നും അല്ലെങ്കില്‍ കൂടി , ഞാന്‍ വല്ലപ്പോഴും ഒന്നോ രണ്ടോ കമന്റു എഴുതാന്‍ സമയം കണ്ടെത്തുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ് !

Nishpakshan said...

താങ്കള് പറഞ്ഞു

"സന്ദേശം ​നല്‍കുന്നവര്‍ വേദന കടിച്ചമര്‍ത്തുകയോ മനസിലോ പുറമെയോ കരയുകയോ ചെയ്യരുത്."

യേശു എങ്ങനെ സന്ദേശം കൊടുത്താലും എനിക്ക് പ്രശ്നമില്ല. പക്ഷെ എന്നോട് തര്ക്കിക്കുന്ന ഒരാള് തെറ്റായ സന്ദേശം കൊടുത്താൽ എനിക്ക് പ്രശ്നം ഉണ്ട്. അപ്പോൾ ചിലപ്പോൾ പലരും കടന്നു വരും. യേശു മനുഷ്യർക്ക് പല സന്ദേശങ്ങളും നല്കിയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ അദ്ദേഹവും വേദന കദിച്ചമർത്തിയിരുന്നു, സഹിക്കാൻ കഴിയാതെ വന്നപ്പോൾ കരഞ്ഞിരുന്നു. വാദിച്ചു ജയിക്കാൻ താങ്കള് നടത്തുന്ന പ്രസ്താവനകളിലെ തെറ്റ് മനസിലാക്കി എന്ന് വിചാരിക്കുന്നു.

മലക്ക് ഇത്ര clear ആയി പറഞ്ഞിട്ട് പോലും കാളിദാസൻ ഇപ്പോഴും മലക്കിനോട് ചോദിക്കുന്നു --- "താങ്കള്‍ യേശു കരഞ്ഞതും, ബൈഉബിളിലെ വാചക ഉദ്ധരിച്ചതും എന്തിനു വേണ്ടി ആയിരുന്നു?"

ഇത് പോലെ കാളിദാസന്റെ ഒരുപാടു മനസ്സിലായ മനസ്സിലാകായ്കകൾ കമന്റുകൾ മുഴുവനും വായിച്ചവർക്ക് തോന്നും. പക്ഷെ ആരും ഇതൊക്കെ വെറും തർക്കമാണെന്ന് തെറ്റിദ്ധരിക്കരുത്.

-----------------------------------------------------------------------------------------------------------------------------------------------

സംബന്ധമില്ലാതെ യേശുവിനെ വലിച്ചിഴച്ചു എന്ന് പറയുന്ന കാളിക്ക് മുഹമ്മദിന്റെ 15 കല്യാണവും മാതൃസ്നേഹവും തമ്മിലുള്ള ബന്ധം നന്നായി അറിയാം.

ഇതും വെറുതെ തര്ക്കിക്കാനായി പറഞ്ഞതാണെന്ന് വായനക്കാർ തെറ്റിധരിച്ചുപോകരുത് .

-----------------------------------------------------------------------------------------------------------------------------------------------

ഒരു islamist അല്ല എന്ന് വ്യക്തമായി അറിയുന്ന മലക്കിനോട് കാളിദാസൻ പറഞ്ഞത് --

1) താങ്കളൊരു പ്രത്യേക സംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടാണീ പ്രശ്നം. താങ്കളുടെ പ്രവാചകന്‍ ചെയ്ത ഒരു തെറ്റുപോലും തെറ്റാണെനു സമ്മതിക്കാനോ വിമര്‍ശിക്കാനോ താങ്കള്‍ക്കോ മറ്റ് മുസ്ലിങ്ങള്‍ക്കോ സാധിക്കില്ല.

2) പ്രവാചകന്റെ എല്ലാ തെറ്റിനെയും ന്യായീകരിക്കുന്ന ഇസ്ലാമിക സംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടും ഇപ്പോഴും ജീവിക്കുന്നതുകൊണ്ടുമാണ്, പിതാവു മരിച്ച് ദുഖത്തില്‍ ഇരിക്കുന്ന മകനെ കളിക്കളത്തിലേക്ക് പറഞ്ഞയച്ച അമ്മയുടെ പ്രവര്‍ത്തിയെ താങ്കള്‍ ന്യായീകരിക്കുന്നത്.
3) താങ്കള്‍ മാത്രമല്ല. എല്ലാ ഇസ്ലാമിസ്റ്റുകളും ഇതുപോലെ പലതും എന്നോട് വര്‍ഷങ്ങളായി വിളിച്ചു പറയാറുണ്ട്. താങ്കള്‍ അല്‍പ്പം താമസിച്ചു പോയി.

4) അള്ളായേക്കുറിച്ചോ മൊഹമ്മദിനേക്കുറിച്ചോ പറഞ്ഞാല്‍ ചിറിച്ചിലിനു പകരം ഭ്രാന്ത് പിടിച്ച് പൊട്ടിത്തെറിച്ച് കഷണങ്ങളാകുന്നവരുടെ ജാതിയില്‍ ജനിച്ചതുകൊണ്ട് താങ്കള്‍ക്ക് തോന്നുന്നതാണ്.

ഇത് വായിച്ചിട്ട് മലക്കിനെ കാളിദാസൻ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് തോന്നിയാൽ നിങ്ങളുടെ മാത്രം കുഴപ്പമാണ്. അദ്ദേഹം മലക്കിനെ ഒന്ന് പുകഴ്ത്തിയതല്ലേ.. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.

----------------------------------------------------------------------------------------------------------------------------------------------


Nishpakshan said...

"പല കാര്യങ്ങളിലും താങ്കളുടെ അഭിപ്രായങ്ങളോട് വിയോജിപ്പുന്റെന്കിലും ഇതുപോലെ ഒരു ബ്ലോഗ്‌ ഇത്രകാലവും കൊണ്ടുനടക്കുന്നതില്‍ താങ്കള് കാണിക്കുന്ന dedication ഉം discipline ഉം ബഹുമാനം അര്‍ഹിക്കുന്നു.....സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് താങ്കളുടെ professional commitments പൂര്‍ണമായും fulfil ചെയ്തുകൊണ്ട് ഇത്രമാത്രം എഴുതുകയും വായിക്കുകയും ചെയ്യുവാന്‍ അസാമാന്യമായ time management skills ഉണ്ടാവണം എന്നതാണ് .....ജീവിതത്തില്‍ അത്ര മഹത്തരമായ പണികളില്‍ ഒന്നും അല്ലെങ്കില്‍ കൂടി , ഞാന്‍ വല്ലപ്പോഴും ഒന്നോ രണ്ടോ കമന്റു എഴുതാന്‍ സമയം കണ്ടെത്തുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ് !"

അനന്ത് പറഞ്ഞതിനോട് 100 % യോജിക്കുന്നു. ഒരു കമന്റ്‌ എഴുതുന്നത്‌ തന്നെ വളരെ കഷ്ടപ്പെട്ടാണ്.

Nishpakshan said...

പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ എങ്ങനെ പ്രതികരിക്കണമെന്നത് വ്യക്തിപരമാണ് .

-------------------------------------------------------------------------------------------------------------------------------------------"ബഹുമാനിച്ചിരുന്നു എങ്കില്‍ മരിച്ച ഉടനെ കുടുംബാംഗങ്ങളോടൊത്ത് ദുഖം പങ്കിട്ട് സ്വന്തം വീട്ടില്‍ തങ്ങുമായിരുന്നു. ഇന്‍ഡ്യക്കാരുടെ സംസ്കാരം അതാണ്. അതിനു പകരം ​പണം ഉണ്ടാക്കാനായി കളിക്കാന്‍ പോയി"കാളിദാസന്റെ ഈ കമന്റ്‌ ഒരു നാറിയ ഭാസുരേന്ദ്ര ബാബുവിനെ ഓർമപ്പെടുത്തുന്നു . TP മരിച്ചപ്പോൾ മാധ്യമങ്ങളുടെ മുന്നില് പ്രത്യക്ഷപ്പെട്ടതിന് അദ്ദേഹത്തിന്റെ പ്രിയ പത്നി രമയെ പുലയാട്ടു പറഞ്ഞ അതേ ചുവ.

സഫ്ദർ ഹഷ്മിയുടെ വിധവ മോളായ് ശ്രീ സ്വന്തം ഭർത്താവിന്റെ മരണശേഷം രണ്ടാം ദിവസം അദ്ദേഹം അവതരിപ്പിച്ചു കൊണ്ടിരുന്ന hallabol എന്ന നാടകം അവതരിപ്പിച്ചത് അദ്ദേഹത്തെക്കാൾ സ്നേഹമുള്ളത് നാടകത്തോടായത്‌ കൊണ്ടാണെന്നു വാദിക്കാൻ കാളിദാസനെ പോലെയുള്ളവർക്ക് മാത്രം കഴിയും.

ഇതയും കമന്റുകൾ എഴുതാൻ ഒന്നര മണിക്കൂറെടുത്തു. ഉറക്കം നടിക്കുന്ന കാളിദാസനെ ഉണര്ത്താനല്ല . വെറുതെയൊരു മൂഡ്‌ തോന്നി അത്ര മാത്രം.

Ramaswami Krishnan said...

Kaalidasan,
i have started reading your blog recently. i would like to appreciate your dedication and reponsiveness.

regarding sachin, i am somehow unable to agree with your thoughts.

think about a situation that a specialist doctor working in abroad who is in a middle of critical operation to save a child's life hearing that his mother/father is expired in india. what will he do? i strongly believe he will complete the operation and try to save the child first and then only will go to home to see his mother/father.

the point here i am making is the dedication to the profesion. whether it is a doctor or cricket or something else. perhaps this dedication would lead sachin to go and play for india inspite of deep sorrow of his father's death.


i just throw my thought related to sachin's situation. rest everything i am agreeing to you thought.

not sure my comment will come to you post, but just wanted to express my openion as well.

all the best for you, keep writing.

Nishpakshan said...

കൂടെ ചേര്ത്ത് വായിക്കാവുന്നത്. കാളിദാസന്റെ അഭിപ്രായത്തിൽ മറ്റൊരു പിതൃസ്നേഹം ഇല്ലാത്തവൾ .

http://www.mangalam.com/cinema/hindi/67379

മേരികോമാകാന്‍ സങ്കടക്കടല്‍ ഉള്ളിലൊതുക്കി പ്രിയങ്ക ചോപ്ര

മേരികോമിന്റെ ജീവിതകഥയെ ആധാരമാക്കി സഞ്‌ജയ്‌ ലീലാ ബന്‍സാലി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ഒമംഗ്‌ കുമാറാണ്‌. പിതാവിന്റെ നഷ്‌ടത്തില്‍ സങ്കടപ്പെട്ടിരുന്ന പ്രിയങ്കയ്‌ക്ക് ഷൂട്ടിംഗ്‌ സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം കൊടുക്കാന്‍ നിര്‍മ്മാതാവും സംവിധായകനും തയ്യാറായിരുന്നു. പക്ഷേ താന്‍ എത്തിക്കോളാമെന്നും ഷൂട്ടിംഗ്‌ വൈകിക്കേണ്ടയെന്നും പ്രിയങ്ക പറയുകയായിരുന്നു.