Thursday, 16 May 2013

മൃദു ഹിന്ദുത്വബഷീര്‍ വള്ളിക്കുന്ന് എന്ന ബ്ളോഗര്‍ ഇന്‍ഡ്യ വിഷനെയും  ഫൌസിയ എന്ന അതിന്റെ ലേഖികയേയും അധിക്ഷേപിക്കുന്ന ഒരു ലേഖനത്തില്‍ ഞാന്‍ ചില കമന്റുകള്‍ എഴുതിയിരുന്നു. അതില്‍ സാന്ദര്‍ഭികമായി  പാലസ്തീനേപ്പറ്റി പരാമര്‍ശിക്കേണ്ടി വന്നു. അപ്പോള്‍  എന്നെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാള്‍   ഒരു കമന്റെഴുതിയിട്ടുണ്ട്. ഇതാണത്.


AnonymousMay 12, 2013 at 9:07 PM

>>>>@ കാളീ , അങ്ങ് നാഴികക്ക് നാല്പതു വട്ടം ഫസ്തീനിൽ കൊല്ലപ്പെടുന്ന മുസ്ലിംങൾക്കെതിരെയും പറയുന്നു. 
ആന്റി മുസ്ലിം ജ്വരം കയറിയ അങ്ങയോടു പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.
എന്നാലും 
http://www.youtube.com/watch?v=Vq0jF_leyH4<<<<


ഈ വ്യക്തി പരാമര്‍ശിക്കുന്ന വീഡിയോ ഇതാണ്.
സോളിഡാരിറ്റി എന്ന മുസ്ലിം സംഘടനയുടെ  പാലസ്തീന്‍ അനുസ്മരണ വേദിയില്‍ പി ജെ വിന്‍സന്റ് എന്ന ദേഹം പ്രസംഗിക്കുന്ന വീഡിയോ ക്ളിപ്പാണത്. തീവ്ര മുസ്ലിങ്ങളുടെ കയ്യടി കിട്ടാന്‍ വേണ്ടി ചരിത്രത്തെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും  വളച്ചൊടിക്കുന്ന ആ പ്രസംഗം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഇത് ക്വോട്ട് ചെയ്ത വ്യക്തിയേപ്പോലുള്ള  ഒരു ശരശരി മുസ്ലിമിനെ എത്ര എളുപ്പത്തില്‍  തെറ്റിദ്ധരിപ്പിക്കാന്‍ ആകുമെന്നതില്‍  യാതൊരു അത്ഭുതവും തോന്നുന്നില്ല. ഏതോ സോളിഡാരിറ്റിക്കാരന്‍ എഴുതിക്കൊടുത്ത പ്രസംഗം വായിക്കുന്നതുപോലെയേ എനിക്ക് അത് കണ്ടിട്ട് തോന്നിയുള്ളു.

ഇടതുപക്ഷ ആശയങ്ങളുള്ള വ്യക്തിയാണിദ്ദേഹം എന്നെനിക്ക് തോന്നുന്നു. പക്ഷെ ഒരു ഇടതുപക്ഷക്കാരന്, ഇന്‍ഡ്യയുടെ രാഷ്ട്രീയ സമൂഹിക  മാറ്റങ്ങളേക്കുറിച്ച് ഇത്രയേറെ അജ്ഞത ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന്റെ  ചില പരാമര്‍ശങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.


>>>>അറബ് ഇസ്രയേലി സംഘര്‍ഷത്തിന്റെ തുടക്കത്തിന്, ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന വാദം നൂറു ശതമാനം തെറ്റാണ്.<<<< 

അറബി ഇസ്രയേലി സംഘര്‍ഷത്തിന്, ഇസ്രയേലിന്റെ രൂപീകരണത്തോളമേ  പഴക്കമുള്ളു. പക്ഷെ യഹൂദ മുസ്ലിം സംഘാര്‍ഷത്തിന്, ഇസ്ലാമിന്റെ ആരംഭത്തോളം പഴക്കമുണ്ട്. മുസ്ലിം പ്രവാചകന്‍ ഇസ്ലാം സ്ഥാപിക്കുമ്പോള്‍ അറേബ്യയില്‍ അനേകം യഹൂദരും ക്രിസ്ത്യനികളുമുണ്ടായിരുന്നു. യഹൂദരുടെയും ക്രിസ്ത്യാനികളുടേയും വേദപുസ്തക ഭാഗങ്ങള്‍ പകര്‍ത്തി കുര്‍ആന്‍ എന്ന പുതിയ വേദപുസ്തകമുണ്ടാക്കിയപ്പോള്‍ മക്കയിലെ ഖുറേഷികള്‍ അദ്ദേഹത്തിന്റെ മതം സ്വീകരിച്ചില്ല. ഖുറേഷികള്‍ അദ്ദേഹത്തെയും അനുയായികളെയും  അവിടെ നിന്നും ആട്ടിപ്പായിച്ചു. പിന്നീട് അഭയം നേടിയത് മദീനയിലായിരുന്നു. മദീനയിലെ യഹൂദര്‍  അദ്ദേഹത്തെ സ്വീകരിച്ചപ്പോള്‍ സ്വാഭാവികമായും   അദ്ദേഹം കരുതി, അവര്‍ പുതിയ മതവും സ്വീകരിക്കുമെന്ന്. അതിനു വേണ്ടി യഹൂദരുടെ പുണ്യ നഗരമായ  ജെറുസലേമിലേക്കു തിരിഞ്ഞായിരുന്നു ആദ്യം മുസ്ലിങ്ങള്‍  പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷെ യഹൂദര്‍  മുസ്ലിം പ്രവാചകന്റെ പുതിയ മതത്തോട് യാതൊരു ആഭിമുഖ്യവും കാണിച്ചില്ല. ആ ദേഷ്യത്തില്‍ ആരാധനയുടെ ദിശ ജെറുസലേമില്‍ നിന്നും മാറ്റി മക്കയുടെ നേരെ ആക്കി. പിന്നോടൊരിക്കലും മുസ്ലിം പ്രവാചകന്‍ യഹൂദരോട് സഖ്യമുണ്ടാക്കിയില്ല, എന്നു മാത്രമല്ല മരിക്കുന്നതു അവരോടുള്ള വെറുപ്പ് മനസില്‍ സൂക്ഷിക്കുകയും ചെയ്തു. യഹൂദരെ എലികളെന്നും, കുരങ്ങന്‍മാരെന്നും ഒക്കെ ആണദ്ദേഹം ​വിളിച്ചിരുന്നത്. ഒരു യഹൂദ സ്ത്രീ നല്‍കിയ വിഷത്തിന്റെ ഫലമായി മരിക്കുന്നതിനു മുന്നെ അദ്ദേഹത്തിന്റെ ഒരു പ്രാര്‍ത്ഥന യഹൂദരെ ശപിക്കണമേ എന്നായിരുന്നു. അന്നു തുടങ്ങിയ മുസ്ലിങ്ങള്‍ക്കുള്ള യഹൂദ വിരോധം ഇന്നും ഉണ്ട്. അറബി ഇസ്രയേലി സംഘര്‍ഷ്ത്തില്‍ ഈ വെറുപ്പ് ചെറുതല്ലാത്ത ഒരു പങ്കും വഹിച്ചിട്ടുണ്ട്.


>>>>യഹൂദരുടെ ദേവാലയം തച്ചുടച്ചത്  റോമാക്കാരുടെ സൈന്യാധിപനായിരുന്ന ടൈറ്റസാണ്. അന്ന് ലോകത്തെമ്പാടും ചിതറപ്പെട്ട ഈ ജനതക്ക് പരിമിതമായ തോതിലെങ്കിലും മനുഷ്യാവകാശം ലഭിക്കുന്നത് മധേഷ്യയില്‍ ഇസ്ലാമിന്റെ ഉദയത്തിനു ശേഷമാണ്.<<<<<

ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണ്. ഇസ്ലാം ഉദയം കൊണ്ടത് മധേഷ്യയിലല്ല.  അറേബ്യയിലാണ്. അറേബ്യയില്‍ ഉദയം  കൊണ്ട ശേഷം ഇസ്ലാം ആദ്യം ചെയ്തത് അവിടത്തെ മറ്റ് മത വിശ്വാസികളെ അതിനിഷ്ടൂരമായി അടിച്ചമര്‍ത്തുകയായിരുന്നു., അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും നിരോധിച്ച്, അവരെയൊക്കെ ഇസ്ലാം മതത്തിന്റെ ഭാഗമാക്കി മാറ്റി. അറേബ്യക്ക് പുറത്തേക്ക് ഇസ്ലാം വ്യാപിപ്പിച്ചപ്പോഴും  അവിടത്തെ ജനതയെ മുസ്ലിങ്ങളാക്കി. ഭാഷ അറബിയാക്കി. അറേബ്യയിലെ കട്ടറബികളേക്കാള്‍ ഉന്നത നാഗരികത മെസോപ്പൊട്ടേമിയയിലെയും, ബാബിലോണിയയിലെയും, ഈജിപ്റ്റിലെയും, ബാഗ്ദാദിലെയും, പെര്‍ഷ്യയിലെയും, ജെറുസലേമിലെയും  ജനതക്കുണ്ടായിരുന്നു., ഇവയൊക്കെ ഇസ്ലാം നശിപ്പിച്ചു. റോമാ സാമ്രാജ്യത്തിന്റെ ഒരു ഭാഗം  കീഴടക്കിയപ്പോള്‍ യഹൂദര്‍ക്ക് റോമക്കാര്‍ നല്‍കിയതിനേക്കാളും അല്‍പ്പം കൂടി  മനുഷ്യാവകാശം ലഭിച്ചു എന്നത് നേരാണ്.  പ്രാസംഗികന്‍ സൂചിപ്പിക്കുമ്പോലെ വളരെ പരിമിതമായ തോതിലേ അതുണ്ടായുള്ളു,.  ജിസ് യ എന്ന പ്രത്യേക നികുതി നല്‍കി രണ്ടാം തരം പൌരന്‍മാരായി  ജീവിക്കാന്‍ അവരെ അനുവദിച്ചു. ഇന്നത്തെ അറേബ്യയില്‍ ഇസ്ലാമല്ലാത്ത എല്ലാ മത വിശ്വാസങ്ങളും നിരോധിച്ചിരിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍  അന്നത്തെ അവസ്ഥ കുറച്ചു കൂടി ഭേദമായിരുന്നു എന്നു മാത്രം.


>>>>>637 ലാണ്, ഉമര്‍ പാലസ്തീന്‍ കീഴടക്കുന്നത്. അതിനു ശേഷം അത് മുസ്ലിം ഭരണാധികാരികളുടെ അല്ലെങ്കില്‍ അറബി ഭരണാധികാരികളുടെ  കീഴിലയിരുന്നു. ഈ കാലഘട്ടത്തില്‍ ആ പ്രദേശത്ത് ജീവിച്ചിരുന്ന യഹൂദര്‍ക്ക് പരീപൂര്‍ണ്ണമായ മനുഷ്യാവകാശം ഉണ്ടായിരുന്നു. അക്കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ ലോകത്തില്‍ യഹൂദരെ വേട്ടയാടിയപ്പോള്‍ അവരെല്ലാം രക്ഷപ്പെട്ടു വന്നതും താമസിച്ചതും ഇസ്ലാമിക ലോകത്താണ്.<<<<< 

ഈ പരാമര്‍ശത്തില്‍ രണ്ടു വലിയ സത്യങ്ങളുണ്ട്. കൂടെ ഒരസത്യവും.

അസത്യം ആദ്യം പറയാം. ഇത് ഇദ്ദേഹം കുറച്ചുമുന്നെ പറഞ്ഞ പ്രസ്താവനക്കു കടക വിരുദ്ധമാണ്. യഹൂദര്‍ക്ക് പരിമിതമായ തോതില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നു പറഞ്ഞിട്ട്, പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നെഴുതുന്നത് യുക്തിസഹമല്ല. പരിമിതമായ സ്വാതന്ത്ര്യത്തോടെ പ്രത്യേക നികുതി കൊടുത്ത് രണ്ടാം തരം പൌരന്‍ മാരായി അവര്‍ ജീവിച്ചു എന്നതാണു സത്യം.

ഇനി സത്യങ്ങളിലേക്ക് കടക്കാം.

അറബികളല്ല പാലസ്തീന്‍ കീഴടക്കിയത്. മുസ്ലിങ്ങളാണ്. അവര്‍ അത് കീഴടക്കിയതിനു ശേഷമാണ്, അവിടത്തെ ഭാഷകളായ അറമായയും ഹീബ്രുവും  മാറ്റി, അറബി അടിച്ചേല്‍പ്പിച്ചത്. കൂടെ ഇസ്ലാം എന്ന മതവും. ഭൂരിഭാഗവും യഹൂദരും ക്രിസ്ത്യാനികളും ആയിരുന്ന  ജനത്തെ മുസ്ലിങ്ങളും അറബി സംസാരിക്കുന്നവരുമാക്കി മാറ്റി.

അടുത്ത സത്യം, അവിടെ അപ്പോഴും കുറെയേറെ യഹൂദരുണ്ടായിരുന്നു എന്നതാണ്.  പിന്നീടുള്ള അനേക നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ പീഢനത്തെ അതിജീവിക്കാന്‍ ശേഷിയില്ലാതെ യഹൂദര്‍ കൂട്ടത്തോടെ വന്ന് പാലസ്തീനില്‍ താമസം തുടങ്ങി എന്നതും സത്യമാണ്.  പാലസ്തീനെ വിഭജിക്കുമ്പോള്‍ യഹൂദര്‍ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു  എന്ന പ്രസ്താവനക്ക് കടകവിരുദ്ധമാണീ അഭിപ്രായം. 

ഇതില്‍ നിന്നും മനസിലാക്കേണ്ടത് പാലസ്തീന്‍ അറബികള്‍ക്കോ മുസ്ലിങ്ങള്‍ക്കോ പൈതൃകമായി ലഭിച്ച സ്ഥലമല്ല. ആക്രമിച്ച് കീഴടക്കിയതാണ്,എന്നും യഹൂദര്‍ അവിടെ  നല്ല തോതില്‍ അപ്പോള്‍ തന്നെ ഉണ്ടായിരുന്നു എന്നുമാണ്.
>>>ഫലസ്തീന്‍ വിഭജനത്തിനു ശേഷം രണ്ടു രാജ്യം ഉണ്ടായില്ലല്ലോ. ഇന്ന് പലസ്തീനികള്‍ പറയുന്നത്  ഇസ്രായേല്‍ അവിടെ നിന്നോട്ടെ. വെസ്റ്റ് ബാങ്കിലും ഗാസയിലും ഞങ്ങള്‍പ്പ്ക്ക് ഒരു രാജ്യം താന്നാല്‍ മതി .<<<<<

ഈ ചോദ്യം വളരെ പ്രസക്തമാണ്. എന്തുകൊണ്ട് പാല്സ്തീനികള്‍ക്ക് ഒരു രാജ്യമുണ്ടായില്ല?. അതിന്റെ ഉത്തരം എന്തുകൊണ്ട്  1948 ല്‍ ഇസ്രയേല്‍ അവിടെ നിന്നോട്ടേ  എന്ന് മുസ്ലിങ്ങള്‍ക്ക് പറയാന്‍ സാധിച്ചില്ല? എന്ന ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട്. പക്ഷെ ആ ചോദ്യം ചോദിക്കാനുള്ള വിവേകം ഇസ്ലാമിക ലോകത്ത് ആര്‍ക്കുമില്ല. 

1948 ല്‍ ബ്രിട്ടന്‍  പിന്‍മാറിയപ്പോള്‍ യഹൂദര്‍  അവര്‍ക്ക് ലഭിച്ച സ്ഥലത്ത് ഒരു രാജ്യമുണ്ടാക്കി. ബാക്കി സ്ഥലങ്ങളായ ഗാസ ഈജിപ്റ്റും, വെസ്റ്റ് ബാങ്ക് ജോര്‍ദ്ദാനും അവരുടെ രാജ്യങ്ങളോട് ചേര്‍ത്തു. മുസ്ലിങ്ങള്‍  പലസ്തീനികളെയും അവരുടെ രാജ്യത്തേയും മറന്നു. അന്നുമുതല്‍ അവരുടെ ചിന്ത ഇസ്രായേലിനെ എങ്ങനെ ഇല്ലാതാക്കാം എന്നു മാത്രമായിരുന്നു. അതിനു വേണ്ടി  ചുറ്റുമുള്ള മുസ്ലിങ്ങള്‍ രാജ്യങ്ങള്‍ ഒന്നായി ചേര്‍ന്ന് ഇസ്രയേലിനെതിരെ യുദ്ധം  നടത്തി. ഇസ്രയേല്‍  കുറച്ചു കൂടി സ്ഥലങ്ങള്‍ അവരുടെ രാജ്യത്തോട് ചേര്‍ത്തതല്ലാതെ  പാലസ്തീനികള്‍ക്ക് ഒരു രാജ്യം കൊടുക്കാന്‍ മുസ്ലിങ്ങള്‍  അനുവദിച്ചില്ല. 

1967 വരെ ഇതേ സ്ഥിതി തുടര്‍ന്നു. ഈ 20 വര്‍ഷക്കാലത്തോളം ഒരു മുസ്ലിമും പാലസ്തീനികള്‍ക്ക് രാജ്യം വേണമെന്ന് ചിന്തിച്ചില്ല. അന്ന് ഇവരൊക്കെ ചേര്‍ന്നൊരിക്കല്‍ കൂടി ഇസ്രായേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാന്‍ ഒരു യുദ്ധം കൂടി നടത്തി. നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ട ഇസ്രായേല്‍ ഗാസയും വെസ്റ്റ് ബാങ്കും കിഴ്ക്കന്‍ ജെറുസലേമും  കൂടി ഇസ്രയേലിന്റെ അധീനതയില്‍ ആക്കി. 

ഇന്നിപ്പോള്‍ ഗസയിലും വെസ്റ്റ് ബാങ്കിലും ആയെങ്കിലും ഒരു രാജ്യം മതി എന്ന സുബോധത്തിലേക്ക് പാലസ്തീനികള്‍ വന്നു എന്നത് നല്ലതാണ്. പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില അതു ഭീമമായിരുന്നു എന്നു മാത്രം.


>>>ഇസ്ലാമിസ്റ്റുകള്‍ തുടര്‍ച്ചയായി നിരന്തരമായി സാമ്രാജ്യത്വ നിലപാടെടുക്കുന്നു.<<<<<<  

തികച്ചും തെറ്റായ പ്രസ്ഥവനയാണിത്. പാലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്ക ഇസ്രയേലിന്റെ പക്ഷം പിടിച്ചപ്പോള്‍ ഇസ്ലാമിസ്റ്റുകളൊക്കെ സാമ്രാജ്യത്വ വിരുദ്ധ നിലപാട്  മാറിയും മറിഞ്ഞും ഒക്കെ സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവസരവാദ പരമാണ്.  അഫ്ഘാനിസ്താനില്‍ കമ്യൂണിസ്റ്റുഭരണകൂടമുണ്ടായിരുന്നപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ സാമ്രാജ്യത്വത്തിന്റെ ചേരിയിലായിരുന്നു ഇസ്ലാമിസ്റ്റുകളൊക്കെ. പിന്നീട് അല്‍ ഖയിദ അമേരിക്കയെ ആക്രമിച്ചപ്പോള്‍, അവര്‍ തിരിച്ചടിച്ചു. അന്നാണ്,  ഭീകരവാദികളായ ഇസ്ലമിസ്റ്റുകളൊക്കെ സാമ്രാജ്യവിരുദ്ധ നിലപാടെടുത്തത്. ഇറാക്കിലെ ഇസ്ലാമിസ്റ്റുകളെ സദ്ദാം ഹുസ്സൈന്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഇസ്ലാമിസ്റ്റുകൾ  അമേരിക്കയുടെ സഹായം തേടി. അമേരിക്കയെ അവിടേക്ക് സ്വാഗതം ചെയ്തു. അങ്ങനെ സദ്ദാമിനെ പുറത്താക്കാന്‍ അമേരിക്കയും ഇസ്ലാമിസ്റ്റുകളും ഒരേ ചേരിയില്‍ നിന്നു പോരാടി. 

ഇപ്പോള്‍ സിറിയയിലെ ഇസ്ലാമിസ്റ്റുകള്‍ ഇതേ സാമ്രാജ്യത്വത്തിന്റെ സഹായം തേടുന്നു. സ്വീകരിക്കുന്നു.  സിറിയയില്‍ നിന്നുള്ള ഏറ്റവും പുതിയ വര്‍ത്തമാനം ഈ വീഡിയോയില്‍ കാണാം.ഇതില്‍ നിന്നും അല്പ്പമെങ്കിലും ചിന്താശേഷിയുള്ളവര്‍ മനസിലാക്കുക, ഇസ്ലാമിസ്റ്റുകള്‍ തുടര്‍ച്ചയായോ നിരന്തരമായോ സാമ്രാജ്യത്വ നിലപാടെടുക്കുന്നില്ല എന്നാണ്.  അവര്‍ പല സന്ദര്‍ഭങ്ങളിലും ഇതേ സാമ്രാജ്യത്വത്തിന്റെ ചേരിയില്‍ ആയിരുന്നു എന്നതാണു വാസ്തവം.  


>>>>ഇറാന്‍ ചരിത്രാതീത കാലം മുതല്‍ ഏത് രാജ്യത്തെയണാക്രമിച്ചിട്ടുള്ളത്? <<<< 

ഇത് പറയുന്ന വ്യക്തിക്ക് ഇറാന്റെ ചരിത്രമറിയില്ല. അതുകൊണ്ട് ഇതുപോലെ അവാസ്തവങ്ങളായ കാര്യങ്ങള്‍ പറയുന്നു. ഇസ്ലാമിക സാമ്രാജ്യം  പെര്‍ഷ്യയെ(ഇറാനെ) ആക്രമിച്ച് കീഴടക്കുന്നതിനു മുന്നെ പേര്‍ഷ്യന്‍ സാമ്രാജ്യം അതി വിപുലമായിരുന്നു. സമീപ രാജ്യങ്ങളൊക്കെ കീഴടക്കി  അത് അഭിവൃദ്ധി പ്രാപിച്ചിരുന്ന കാര്യമൊന്നും പ്രാസംഗികന്‍ അറിഞ്ഞിട്ടില്ല. അതേക്കുറിച്ച് ഈ ലിങ്കില്‍ വായിക്കാവുന്നതാണ്.


History of Iran


>>>>>>നെഹ്രുവിന്റെ സെക്കുലറിസം നമ്മള്‍ പൂര്‍ണ്ണമായും  ഉപേക്ഷിച്ചു.  അതിന്റെ സ്ഥാനത്ത് ഒരു മൃദു ഹിന്ദുത്വം ഇന്‍ഡ്യയുടെ ഒരു മുഖ്യ ധാരയിലേക്ക് കടന്നു വന്നിട്ടുണ്ട്. <<<<<

ഇത് വളരെ ശരിയാണ്. പക്ഷെ ഈ മൃദു ഹിന്ദുത്വ ഇന്‍ഡ്യയുടെ മുഖ്യ ധാരയിലേക്ക് കടന്നു വന്നിട്ടുണ്ട് എന്ന് ഇദ്ദേഹം പറയുന്നത് ഏത് വേദിയില്‍ നിന്നാണെന്നു ശ്രദ്ധിക്കുക. തീവ്ര ഇസ്ലാമികതയുടെ ഇന്‍ഡ്യയിലെ വക്താക്കളായ സോളിഡരിറ്റി എന്ന മുസ്ലിം സംഘടനയുടെ വേദിയില്‍ നിന്നാണ്. തീവ്ര ഇസ്ലാമികത ഇദ്ദേഹത്തെ അലട്ടുന്നില്ല. അതിനെ ആശ്ലേഷിക്കാനും അദ്ദേഹത്തിനു മടിയില്ല. പക്ഷെ മൃദു ഹിന്ദുത്വ  തീര്‍ച്ചയായും അലട്ടുന്നു. അതിനെ വെറുക്കുകയും ചെയ്യുന്നു. അമേരിക്ക അണുബോംബ് ഉണ്ടാക്കി വച്ചിരിക്കുന്നതില്‍ ഖിന്നനായ ഇദ്ദേഹത്തിന്, ഇറാനിലെ ഇസ്ലാമിസ്റ്റുകള്‍ അണുബോംബ് ഉണ്ടാക്കുന്നതില്‍  അശേഷം പേടിയുമില്ല.

ഇദ്ദേഹം മറ്റൊരു കാര്യം കൂടി പറയുന്നു.  കേരളത്തില്‍ മൃദു ഹിന്ദുത്വ ഇല്ല  പക്ഷെ ഉത്തരേന്ത്യയില്‍ ഉണ്ട്. പക്ഷെ ചില സി പി എം വക്താക്കള്‍ കേരളത്തിലും അതുണ്ട് എന്നു പറയുന്നു. വി എസ് അച്യുതാനന്ദനാണത് വലിച്ചു കൊണ്ടു വന്നത് എന്നൊക്കെയാണ്. അതിനവരുടെ കാരണം പിണറായി വിജയന്‍ മദനിയേപ്പോലുള്ള മുസ്ലിം തീവ്രവാദികളുടെ തോളില്‍ കയ്യിട്ട് നടക്കുന്നതിനെ എതിര്‍ക്കുന്നതും.

പക്ഷെ വാസ്തവത്തില്‍ ഉത്തരേന്ത്യയില്‍ മൃദു ഹിന്ദുത്വ അല്ല ഉള്ളത് സാമാന്യം തീവ്ര ഹിന്ദുത്വയാണ്.  ബി ജെ പി എന്ന പാര്‍ട്ടി ഹിന്ദുത്വയുടെ വക്തക്കളാണ്. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിനു  പിന്തുണ കൊടുത്ത നരേന്ദ്ര മോഡി പലവട്ടം ഗുജറാത്തിലെ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരിക്കുന്നു.  പക്ഷെ ഇതിന്റെയൊക്കെ കാരണം ഇദ്ദേഹം പറയുന്നതുപോലെ ആഗോളീകരണ കാലത്തെ ശക്തികളുടെ  പണിയൊന്നുമല്ല. 1980  കളില്‍ കാഷ്മീരിലെ സ്വാതത്ര്യ പോരാട്ടം ഇസ്ലാമിസ്റ്റുകള്‍ റാഞ്ചിക്കൊണ്ടുപോയതിനു ശേഷമാണ്. പാകിസ്താന്റെ ഒത്താശയോടെ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ ചെയ്തു തുടങ്ങിയപ്പോഴാണ്. ഇവര്‍ പകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ ഇവിടെ കൊണ്ടു വന്ന് വിതരണം ചെയ്ത് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കാനും ശ്രമിക്കുന്നു. ഇത് അതി സമര്‍ദ്ധമായി ബി ജെ പി യും ശിവസേനയും മുതലെടുത്തു. അവര്‍ തീവ്ര ഹിന്ദുക്കളെ അവരുടെ പക്ഷത്തേക്കു കൊണ്ടുപോയി. അതിനു ശേഷം  അവരോട് പിടിച്ചു നില്‍ക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നെഹ്രുവിന്റെ സെക്കുലറിസത്തില്‍ വെള്ളം ചേര്‍ത്ത്  മൃദു ഹിന്ദുത്വ ലൈനിലേക്ക് മാറുകയും ചെയ്തു.  ബി ജെപി ക്കും കോണ്‍ഗ്രസിനും കൂടി 50 % ഇന്‍ഡ്യക്കാരുടെ പിന്തുണയുണ്ട്.  ഈ അവസ്ഥക്ക്  ഇന്‍ഡ്യന്‍ ജനതയുടെ പിന്തുണയില്ല എന്നത്  പ്രാസംഗികന്‍ പറയുന്ന ഒരു ഫലിതം പോലെയേ എനിക്കു തോന്നുന്നുള്ളു. ഇതിനെ തിരുത്തിക്കാനുള്ള ശക്തമയ ജനകീയ ഇടപെടല്‍  തെരഞ്ഞെടുപ്പിലുടെ ഉണ്ടാകണം എന്ന് ഇദ്ദേഹം പറയുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. 


ഈ സംഭവവികാസം ഒരു പറ്റം മുസ്ലിം തീവ്രവാദികളും ഭീകരവാദികളും ഉണ്ടാക്കി വച്ചതാണ്. അല്ലാതെ ആഗോളീകരണം  കൊണ്ട് ഉണ്ടായതല്ല. കേരളം താരതമ്യേന  ഹിന്ദുത്വക്ക് പുറം തിരിഞ്ഞ് നിന്നിരുന്നു. മൃദു ഹിന്ദുത്വയേപ്പോലും അവര്‍  അടുപ്പിച്ചില്ലായിരുന്നു. മുസ്ലിം ലീഗെന്ന പാര്‍ട്ടി അനര്‍ഹമായി ഭീക്ഷണിപ്പെടുത്തി പലതും നേടി എടുക്കുന്ന അവസ്ഥ ഉണ്ടായപ്പോള്‍, ഹൈന്ദവ സംഘടനകള്‍ സംഘടിച്ചിട്ടുണ്ട്. മൃദുഹിന്ദുത്വയും കഴിഞ്ഞ് ഒരു വക തീവ്ര വാദ ഹിന്ദുത്വയിലേക്ക് അവരില്‍ പലരും പോകുന്ന കാഴ്ചയാണു കേരളമിപ്പോള്‍ കാണുന്നത്. 

ആഗോളീകരണത്തെയും സാമ്രാജ്യത്വത്തെയും കുറ്റം പറഞ്ഞിരിക്കുന്നവര്‍ കണ്ണടച്ച് സ്വയം ഇരുട്ടാക്കുകയാണ്.

ഗാസയേക്കുറിച്ച് ഇദ്ദേഹം ര ണ്ടു കാര്യങ്ങള്‍ പറയുന്നുണ്ട്. 

>>>>5000 വര്‍ഷമെങ്കിലും പഴക്കമുള്ള ചരിത്രകാലഘട്ടത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്<<<<<.

ഇതു പറയുന്ന വ്യക്തിക്ക് 5000 വര്‍ഷം എന്നു പറഞ്ഞാല്‍ എന്താണെന്നറിയില്ല. പുരാതനം എന്നു പറഞ്ഞാലും എന്താണെന്നറിയില്ല. ഗാസയുടെ ചരിത്രം പോലും ഇദ്ദേഹം വയിച്ചിട്ടുണ്ടാകില്ല. 

ലോകത്തെ പുരാതന നഗരങ്ങളേക്കുറിച്ച് വിവരമുള്ളവര്‍ എഴുതി വച്ചിരിക്കുന്നത്  താഴെ വായിക്കാം.


ഗാസക്ക് എത്ര പഴക്കമുണ്ടായാലും അവിടെ മുസ്ലിങ്ങള്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 1300 വര്‍ഷങ്ങളേ ആയിട്ടുള്ളു. 

>>>>ഗസയില്‍ നിന്ന് ഏതാനും റോക്കറ്റുകള്‍ വന്നു എനു കരുതി ജനങ്ങളുടെ നേരെ കുതിര കയറാന്‍ ഇസ്രയേലിന്, ഒരവകാശവുമില്ല.<<<< 

ഇതിനോട് ഞാന്‍ പ്രതികരിക്കുന്നില്ല. കഷ്ടം എന്നു മാത്രം പറയുന്നു.പാലസ്തീന്‍ പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി. ഇന്ന് അത് പലസ്തീനികളുടെ സ്വാതന്ത്ര്യ സമരമല്ല. ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. പാലസ്തീന്‍ പ്രശ്നവും കാഷ്മീര്‍ പ്രശ്നവും പരിഹരിച്ചാല്‍ പിന്നെ ഇസ്ലാമിക ഭീകരര്‍ക്ക് വില പേശാന്‍ ഒന്നുമുണ്ടാകില്ല. അതുകൊണ്ട് അത് പരിഹരിക്കാന്‍  അവര്‍ക്ക് അശേഷം ആഗ്രഹമുണ്ടാകില്ല എരിതീയില്‍ എണ്ണഒഴിക്കാന്‍ അവര്‍ തക്കം പാര്‍ത്തിരിക്കുന്നു. നഷ്ടം പാലസ്തീനികള്‍ക്ക് മാത്രം.

ഗാസയില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണ്ണമായി പന്‍മാറികഴിഞ്ഞിരിക്കുന്നു. വെസ്റ്റ് ബങ്കിലെ ചില പ്രദേശങ്ങള്‍ വച്ച് അവര്‍ വിലപേശുന്നു. അത് ഒരു തീരുമാനത്തില്‍ എത്തിയാല്‍ പ്രശ്നം ​പരിഹരിക്കാം. പക്ഷെ ഇസ്രയേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റും എന്നൊക്കെ ഭീക്ഷണിപ്പെടുത്തുന്നവര്‍ ഉള്ളപ്പോള്‍ ഇസ്രയേല്‍ കര്‍ക്കശമായ നിബന്ധനകള്‍ വയ്ക്കും. പി ജെ വിന്‍സന്റിനേപ്പോലെ കഥയറിയാതെ ആട്ടം കാണുന്നവര്‍  മുസ്ലിങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം ​പറയുന്ന അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാന്‍ വേണ്ടിയുള്ളതുമാത്രമാണ്.  മുസ്ലിങ്ങള്‍ ഇതുപോലെയുള്ള കെണികളില്‍ വീണാല്‍ പാലസ്തീന്‍ പ്രശ്നം ഒരു കാലത്തും പരിഹരിക്കപ്പെടില്ല.

സിറിയയിലെ അസ്വസ്ഥത ലെബനോലിലേക്ക് വ്യാപിച്ചു കിട്ടാനാണ്, ഇസ്രായേല്‍ ആഗ്രഹിക്കുന്നത്. എന്നിട്ട് ഒന്നാളിക്കത്തിച്ചാല്‍  ലെബനോനിലെ പാലസ്തീനികളുടെ പ്രശ്നം ഓറ്റയടിക്ക് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷെ അതൊന്നും കാണാനുള്ള കണ്ണ്, ഇസ്ലാമികലോകത്തിനില്ല.
13 comments:

kaalidaasan said...

പാലസ്തീന്‍ പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി. ഇന്ന് അത് പലസ്തീനികളുടെ സ്വാതന്ത്ര്യ സമരമല്ല. ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. പാലസ്തീന്‍ പ്രശ്നവും കാഷ്മീര്‍ പ്രശ്നവും പരിഹരിച്ചാല്‍ പിന്നെ ഇസ്ലാമിക ഭീകരര്‍ക്ക് വില പേശാന്‍ ഒന്നുമുണ്ടാകില്ല. അതുകൊണ്ട് അത് പരിഹരിക്കാന്‍ അവര്‍ക്ക് അശേഷം ആഗ്രഹമുണ്ടാകില്ല എരിതീയില്‍ എണ്ണഒഴിക്കാന്‍ അവര്‍ തക്കം പാര്‍ത്തിരിക്കുന്നു. നഷ്ടം പാലസ്തീനികള്‍ക്ക് മാത്രം.

ഗാസയില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണ്ണമായി പന്‍മാറികഴിഞ്ഞിരിക്കുന്നു. വെസ്റ്റ് ബങ്കിലെ ചില പ്രദേശങ്ങള്‍ വച്ച് അവര്‍ വിലപേശുന്നു. അത് ഒരു തീരുമാനത്തില്‍ എത്തിയാല്‍ പ്രശ്നം ​പരിഹരിക്കാം. പക്ഷെ ഇസ്രയേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റും എന്നൊക്കെ ഭീക്ഷണിപ്പെടുത്തുന്നവര്‍ ഉള്ളപ്പോള്‍ ഇസ്രയേല്‍ കര്‍ക്കശമായ നിബന്ധനകള്‍ വയ്ക്കും. പി ജെ വിന്‍സന്റിനേപ്പോലെ കഥയറിയാതെ ആട്ടം കാണുന്നവര്‍ മുസ്ലിങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം ​പറയുന്ന അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാന്‍ വേണ്ടിയുള്ളതുമാത്രമാണ്. മുസ്ലിങ്ങള്‍ ഇതുപോലെയുള്ള കെണികളില്‍ വീണാല്‍ പാലസ്തീന്‍ പ്രശ്നം ഒരു കാലത്തും പരിഹരിക്കപ്പെടില്ല.

സിറിയയിലെ അസ്വസ്ഥത ലെബനോലിലേക്ക് വ്യാപിച്ചു കിട്ടാനാണ്, ഇസ്രായേല്‍ ആഗ്രഹിക്കുന്നത്. എന്നിട്ട് ഒന്നാളിക്കത്തിച്ചാല്‍ ലെബനോനിലെ പാലസ്തീനികളുടെ പ്രശ്നം ഓറ്റയടിക്ക് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷെ അതൊന്നും കാണാനുള്ള കണ്ണ്, ഇസ്ലാമികലോകത്തിനില്ല.

ajith said...

പാലസ്തീന്‍ പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി.
സത്യം

Anonymous said...

നല്ല അവതരണം
ഇസ്രായേലിനെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ് ആര് ചെയ്തു എന്ന് ഞാൻ ഇവിടെ ഇരുന്നു പറയുന്നില്ല

Ajith said...


കാശ്മീര, മദനി വിഷയങ്ങളിൽ ഏറ്റവും ഇരട്ടത്താപ്പ് ചില 'ഇടതുപക്ഷക്കാർക്ക' ആണ് . മനുഷ്യാവകാശ ലങ്ഘനങ്ങലക്കെതിരെ വാദിക്കുംപോളും അവർ കശ്മീരിലെ തീവ്ര മത മൗലിക വാദത്തെ പറ്റി മിണ്ടില്ല . അഫ്ഘനിസ്ടനെ അനുസ്മരിപ്പിക്കുന്ന സംഭവം അടുത്തിടെ അവിടെ നടന്നു

On Jan. 1, the Shariah court in the Indian-controlled portion of Kashmir, ordered the expulsion of Church of North India (CNI) pastor Chander Mani Khanna who was found “guilty” of conversions, and four other Christians.

http://www.pcusa.org/news/2012/2/1/kashmir-shariah-court-order-targets-christians/Ajith said...

അതു പോലെതന്നെ ഇടതു പക്ഷത്തിന്റെ വിശേഷിച്ചു CPI-M ഇന്റെ ചില ഇരട്ടത്താപ്പു നയങ്ങൾ.Palastene, Iraq തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം വൈകരിതയെ പരമാവധി ചൂഷണം ചെയ്യാനാണ് അവർ ശ്രമിച്ചിട്ടുള്ളത്!.

'അഫ്ഗാനിസ്ഥാനിൽ കമ്മുനിസ്ടുകളെ നേരിടലാണ് മുസ്ലിങ്ങളുടെ കടമ ' എന്ന Yusuf Al-Qaradawiയുടെ ഫത്വ (Context: anti- Soviet Jihad) മലയാളത്തിൽ തർജമ ചെയ്തു പ്രസിദ്ധീകരിച്ച ജമാഅത്ത്മായി 'സാമ്രാജ്യത്ത വിരുദ്ദ ' വേദി പങ്കിടാൻ അവർ തയ്യാറായി(i mean some CPI-M intellectuals) .

kaalidaasan said...

>>>>ഇസ്രായേലിനെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ് ആര് ചെയ്തു എന്ന് ഞാൻ ഇവിടെ ഇരുന്നു പറയുന്നില്ല.<<<<<

ടോംസ്,

താങ്കള്‍ ഉദ്ദേശിച്ചത് ഇന്‍ഡ്യയുടെ നിലപാടുമാറ്റമാണെങ്കില്‍ അത് ഇസ്രയേലിനെ സന്തോഷിപ്പിക്കാന്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഇസ്രേയേലിനെ സന്തോഷിപ്പിച്ചതുകൊണ്ട് ഇന്‍ഡ്യക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.

ഇന്‍ഡ്യ മൂന്നു പതിറ്റാണ്ടുകാലം പാലസ്തീന്റെ ഭാഗത്തായിരുന്നു. ഇന്‍ഡ്യ മാത്രമല്ല. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും അങ്ങനെ ആയിരുന്നു. 1977 ല്‍ ബാജ് പയ് വിദേശ കാര്യമന്ത്രി ആയിരുന്നപ്പോള്‍ ഇസ്രയേലിനോട് അടുക്കാന്‍ ശ്രമിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന ജന സംഘത്തിന്റെ നിലപാടായിരുന്നതുകൊണ്ടായിരുന്നു.

പക്ഷെ കോണ്‍ഗ്രസിന്റെ നിലപാടുമാറ്റമുണ്ടാകാന്‍ കാരണം മറ്റൊന്നാണ്. അത് സോവിയറ്റ് യൂണിയന്റെ അഫ്ഘനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റത്തിനു ശേഷം ഇസ്ലാമിക ഭീകരര്‍ അവരുടെ ശക്തി മുഴുവന്‍ കാഷ്മീരിലേക്ക് മാറ്റിയപ്പോഴായിരുന്നു. പാലസ്തീനു കലവറയില്ലാത്ത പിന്തുണ കൊടുത്തിരുന്ന ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഇസ്ലാമിക ഭീകരര്‍ ശ്രമിച്ചുതുടങ്ങിയപ്പോള്‍ ജനങ്ങള്‍ നിലപാടുമാറ്റി. അതറിഞ്ഞ കോണ്‍ഗ്രസും നിലപാടു മാറ്റി. ഒരു കാലത്ത് പാലസ്തിനോട് അനുഭാവമുണ്ടായിരുന്ന ഇന്‍ഡ്യയുടെ പൊതു മനസ് ഇന്നിപ്പോള്‍ ആ അനുഭാവം പ്രകടിപ്പിക്കുന്നില്ല. പക്ഷെ അവരെ എതിര്‍ക്കുന്നുമില്ല. പാലസ്തീന്റെ പേരും പറഞ്ഞ് ഇന്‍ഡ്യയില്‍ വിധ്വംസക പ്രവര്‍ത്തനം മുസ്ലിങ്ങള്‍ നിറുത്തിയാല്‍ ഒരു പക്ഷെ ഇന്‍ഡ്യന്‍ പൊതു മനസ് വീണ്ടും പാലസ്തീന്‍ പക്ഷത്തേക്ക് വരും.

പാലസ്തീനെയും കാഷ്മീരിനെയും ഒരേ സമയം ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ പിന്തുണക്കുമ്പോള്‍ ഇന്‍ഡ്യയുടെ പൊതു മനസിനു സംശയമാണ്. അത് ദുരീകരിക്കേണ്ടത് മുസ്ലിങ്ങളാണ്.

ഈ പ്രഭാഷണത്തില്‍ വിന്‍സന്റ് ഇന്‍ഡ്യ ചേരി ചേരാ നയം മാറ്റി എന്ന് വിലപിക്കുനതുകണ്ടു. ചേരി എന്നദ്ദേഹമുദ്ദേശിച്ചത് അമേരിക്കയും സോവിയത് യൂണിയനും പുറത്തുള്ള ചേരി എന്നാണ്. ഇന്ന് സോവിയത് യൂണിയനില്ല. അന്ന് സോവിയറ്റ് യൂണിയന്റെ ചേരിയില്‍ ഇന്‍ഡ്യയോടൊപ്പം അഫ്ഘാനിസ്താന്‍., ഇറാക്ക്, സിറിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുമുണ്ടായിരുന്നു. ഈ രാജ്യങ്ങളൊക്കെ എവിടെ പോയി? അഫ്ഘാനിസ്താനും, ഇറാക്കും, ഈജിപ്റ്റും ഇന്ന് മറ്റൊരു ചേരിയിലാണ്., സിറിയ അധികം താമസിയാതെ ആ ചേരിയിലേക്ക് വരും. പാസ്തീന്‍ രാജ്യമുണ്ടാകുമ്പോള്‍ പാലസ്തീനും ആ ചേരിയിലേക്ക് വരുമെന്നതിനു സംശയമില്ല. ഇപ്പോള്‍  പടിഞ്ഞാറന്‍ ചെറിയിലുണ്ടെന്ന് പുറമെ നടിക്കുന്ന തുര്‍ക്കിയും ഈ ചേരിയിലേക്ക് വരും. ഇറാനും വരും. മദ്ധ്യപൂര്‍വദേശത്തെ രാജഭരണങ്ങള്‍ അവസാനിക്കുമ്പോള്‍ ആ രാജ്യങ്ങളും ഈ ചേരിയില്‍ ആയിരിക്കും.

ഇന്‍ഡ്യക്കും ഇസ്രയേലിനും ഇടയില്‍ ഇട്ട് അറബികളെയും മുസ്ലിങ്ങളെയും ഞെക്കിക്കൊല്ലാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നു എന്ന ഒരാരോപണവും വിന്‍സന്റ് നടത്തുന്നുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ വെറും തോന്നലാണ്. ഇസ്രയേലിനോടൊപ്പം ചേര്‍ന്ന് ഇന്‍ഡ്യ അങ്ങനെ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല. പാലസ്തിനെ പിന്തുണക്കുന്ന അതേ അറബികളും മുസ്ലിങ്ങളും കാഷ്മീര്‍ വിഷയത്തില്‍ ഇന്‍ഡ്യന്‍ നിലപാടിനു വിരുദ്ധമായി നിലകൊള്ളുന്നു. കുറെ ഇന്‍ഡ്യന്‍ മുസ്ലിങ്ങളും നിലകൊള്ളുന്നു. അതുകൊണ്ടാണ്, ഇന്‍ഡ്യ പാലസ്തീന്‍ വിഷയത്തില്‍ നിലപാടില്‍ അല്‍പ്പം മാറ്റം വരുത്തിയത്. പണ്ട് പലസ്തീനിനു പിന്നില്‍ മാത്രം നിന്ന ഇന്‍ഡ്യ ഇന്നൊരു പോലെ പാലസ്തീനും ഇസ്രയേലിനും നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്ന് പറയുന്നു. അതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നുമില്ല. ഇസ്ലാമിക ലോകത്തിനു ബോധോദയമുണ്ടായപ്പോള്‍  ഇസ്രയേലിനു നിലനില്‍ക്കാന്‍ അവകാശമുണ്ട് എന്നു പറയാന്‍ തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ ഇനി അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ അത് പരസ്പരം അംഗീകരിച്ച് ഒരു കരാറിലേക്ക് എത്തുകയാണു വേണ്ടത്.

ഇസ്രയേല്‍ പാലസ്തീന്‍  പ്രശ്നം പരിഹരിക്കേണ്ടത് ഇന്‍ഡ്യയുടെയോ ലോക സമൂഹത്തിന്റെയോ ബാധ്യതയല്ല. അത് പാലസിനീകളുടെയും ഇസ്രായേലിന്റെയും ബാധ്യതയാണ്. പക്ഷെ മുസ്ലിങ്ങള്‍ അതിന്റെ പേരില്‍ യൂറോപ്പിലും അമേരിക്കയിലും ഭീകരത വിതക്കുമ്പോള്‍ അവര്‍ നേടുന്നത് ഈ രാജ്യങ്ങളുടെ ഒക്കെ വെറുപ്പാണ്. അതുകൊണ്ട് പാലസ്തീനനുകൂലമായ നേരത്തെ നിലപടെടുത്തിരുന്ന പല രാജ്യങ്ങളും ഇന്ന് അങ്ങനെ ചെയ്യുന്നില്ല.

kaalidaasan said...

>>>കാശ്മീര, മദനി വിഷയങ്ങളിൽ ഏറ്റവും ഇരട്ടത്താപ്പ് ചില 'ഇടതുപക്ഷക്കാർക്ക' ആണ് . മനുഷ്യാവകാശ ലങ്ഘനങ്ങലക്കെതിരെ വാദിക്കുംപോളും അവർ കശ്മീരിലെ തീവ്ര മത മൗലിക വാദത്തെ പറ്റി മിണ്ടില്ല .<<<<<

അജിത്,

ചില ഇടതുപക്ഷക്കാര്‍  മദനിയെ ചുമലിലേറ്റി നടക്കുന്നുണ്ട്. കഷ്‌മീരിലെ ഭീകരവാദത്തെ എതിര്‍ക്കുന്നുമില്ല. പക്ഷെ എല്ലാവരുമങ്ങനെയല്ല.

കാഷ്മീരില്‍ തീവ്രവാദത്തേപ്പോലെ തന്നെ എതിര്‍ക്കപ്പെടേണ്ട മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. ഇന്‍ഡ്യന്‍ പട്ടാളത്തിന്, അനിയന്ത്രിതമായ അധികാരം കൊടുത്തിരിക്കുന്നത് ഭീകരരെ വേട്ടയാടാനാണ്,. അതിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നുണ്ട്.

പാലസ്തീന്‍ പ്രശ്നം എല്ലാവരും ചേര്‍ന്ന് വഷളാക്കിയതുപോലെ കാഷ്മീര്‍ പ്രശ്നവും  എല്ലാവരും ചേര്‍ന്ന് വഷളാക്കി. കാഷ്മീരികളുടെ സ്വയം നിര്‍ണ്ണയാവകാശത്തില്‍ തുടങ്ങി അതിപോള്‍ ഇസ്ലാമിക ജിഹാദായി മാറിപ്പോയി. കേരളത്തില്‍ നിന്നു വരെ ജിഹാദികള്‍ അവിടെ പോയി വിശുദ്ധ യുദ്ധം നടത്തുന്നു.

ഇത് പരിഹരിക്കാതെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുയാണ്. അതിന്റെ ഒരു പങ്ക് ഉത്തരവാദിത്തം ഇന്‍ഡ്യയിലെ അധികാരികള്‍ക്കും ഉണ്ട്. ഇന്‍ഡ്യയെ വിഭജിച്ചപ്പോള്‍ അതിര്‍ത്തിയിലുള്ള എല്ലാ മുസ്ലും ഭൂരിപക്ഷ പദേശവും വിഭജിച്ചിരുന്നു. അതുപോലെ കഷ്മീരും വിഭജിക്കേണ്ടിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശം പാകിസ്താനിലും, ഹൈന്ദവ ബൌദ്ധ ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇന്‍ഡ്യയിലും ചേര്‍ക്കുകയായിരുനു ന്യായമായ നടപടി. അവിടെയാണീ പ്രശ്നത്തിന്റെ ആരംഭം. അങ്ങനെ അന്ന് ചെയ്തിരുന്നെങ്കില്‍ സ്വതന്ത്ര കാഷ്മീര്‍ എന്ന ഒരു വിഷയം ഉണ്ടാകില്ലായിരുന്നു. ഇന്നിപ്പോള്‍ സ്വതന്ത്ര കാഷ്മീര്‍ വേണമെന്നൊരു കൂട്ടര്‍. പക്സിതാനില്‍ ചേരനമെന്ന് മറ്റൊരു കൂട്ടര്‍. ഇന്‍ഡ്യയില്‍ ചേരനമെന്‍ ഇനിയുമൊരു കൂട്ടര്‍. അതുകൊണ്ടീ പ്രശ്നം പരിഹരിക്കാന്‍  എളുപ്പത്തില്‍ സാധിക്കില്ല. ഇപ്പോള്‍ തന്നെ കഷ്മീരിന്റെ കുറച്ചു ഭാഗം  പാകിസ്താന്റെ അധീനതയിലാണ്. കുറച്ച് ഭാഗം കൂടി വിട്ടു കൊടുത്ത്, ബാക്കി ഭാഗം ഇന്‍ഡ്യൈല്‍ ചേര്‍ത്ത് പ്രത്യേക പദവിയും എടുത്തു കളഞ്ഞാല്‍ ഈ പ്രശ്നം പരിഹരിക്കാം. അല്ലാതെ ഇന്‍ഡ്യയും പാകിസ്താനും കരുതുമ്പോലെ ഒരു യുദ്ധത്തില്‍ കൂടി ഒന്നും പരിഹരിക്കാന്‍ ആകില്ല.

കാഷ്മീരില്‍ ഒരു ഹിതപരിശോധന നടത്താം എന്ന് നെഹ്രു ഐക്യരാഷ്ട്ര സഭയിഉല്‍  വാഗ്ദാനം ചെയ്തിടത്ത് എല്ലാം തകിടം മറിഞ്ഞു. ഹിത പരിശോധന്‍ നടത്തിയാല്‍ ഒരിക്കലും  കാഷ്മീരികള്‍ ഇന്‍ഡ്യയില്‍ ചേരാന്‍  തീരുമാനികില്ല. അതുകൊണ്ട് അത് ഇന്‍ഡ്യ നടത്തിയില്ല. കുറെ ചര്‍ച്ചകള്‍ നടത്തിയിട്ടോ യുദ്ധം  ചെയ്തിട്ടോ, കാഷ്മീരികളെ ബോധവത്കരിച്ചിട്ടോ, ഒന്നും ഇതിനു പരിഹാരമുണ്ടാകാന്‍ ആകില്ല. കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും മോചിപ്പിക്കുക എന്നത് ലോക മുസ്ലിങ്ങളുടെ അജണ്ടയാണ്. അതിനെതിരെ യുദ്ധം നടത്തിയിട്ട് യാതൊരു ഫലവുമില്ല.മരിക്കാന്‍ തയ്യാറായി വരുന്നവരോട് യുദ്ധം ചെയ്യുക എന്നത് ഭ്രാന്താണ്. ജയിക്കാനല്ല അവര്‍ യുദ്ധം ചെയ്യുന്നത് മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്ന് അള്ളാ വാഗ്ദാനം ചെയ്ത പ്രതിഫലം മേടിക്കാനാണ്.

ഇതൊരു വിഭജത്തിലേക്കാണു പോകുന്നത്. അത് എത്രയും പെട്ടെന്ന് നടത്തുന്നോ അതാണു നല്ലതും.

kaalidaasan said...

>>>അഫ്ഘനിസ്ടനെ അനുസ്മരിപ്പിക്കുന്ന സംഭവം അടുത്തിടെ അവിടെ നടന്നു

On Jan. 1, the Shariah court in the Indian-controlled portion of Kashmir, ordered the expulsion of Church of North India (CNI) pastor Chander Mani Khanna who was found “guilty” of conversions, and four other Christians.

http://www.pcusa.org/news/2012/2/1/kashmir-shariah-court-order-targets-christians/<<<<<


അജിത്

ഇത് അഫ്ഘാനിസ്താനില്‍ മാത്രമല്ല നടക്കുന്നത്. പാക്സിതാനിലും, ഇറാനിലും ്‌, സൌദി അറേബ്യയിലും, സോമാലിയലിലുമൊക്കെ ഉണ്ട്. കാഷ്മീരിനെയും  ഇതുപോലെ ആക്കാനാണു ജിഹാദികളുടെ ശ്രമം.

ഇതു പോലെയുള്ള സംഭവങ്ങള്‍ ഇന്‍ഡ്യക്കുള്ളില്‍ പോലും  നടക്കുന്നുണ്ട്. ശരിയയിലധിഷ്ടിതമായ സമാന്തര കോടതികള്‍ ഇന്‍ഡ്യയുടെ പല ഭാഗത്തും ഉണ്ട്.

ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര ഹിന്ദുക്കള്‍ മത് പരിവര്‍ത്തനത്തെ എതിര്‍ക്കുന്നുണ്ട്.ക്രൈസ്തവ മിഷണറിമാര്‍ക്ക് നേരെ ഇതേ ആരോപണം ഉന്നയിക്കുന്നുമുണ്ട്.

kaalidaasan said...

>>>അതു പോലെതന്നെ ഇടതു പക്ഷത്തിന്റെ വിശേഷിച്ചു CPI-M ഇന്റെ ചില ഇരട്ടത്താപ്പു നയങ്ങൾ.Palastene, Iraq തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം വൈകരിതയെ പരമാവധി ചൂഷണം ചെയ്യാനാണ് അവർ ശ്രമിച്ചിട്ടുള്ളത്!.

'അഫ്ഗാനിസ്ഥാനിൽ കമ്മുനിസ്ടുകളെ നേരിടലാണ് മുസ്ലിങ്ങളുടെ കടമ ' എന്ന Yusuf Al-Qaradawiയുടെ ഫത്വ (Context: anti- Soviet Jihad) മലയാളത്തിൽ തർജമ ചെയ്തു പ്രസിദ്ധീകരിച്ച ജമാഅത്ത്മായി 'സാമ്രാജ്യത്ത വിരുദ്ദ ' വേദി പങ്കിടാൻ അവർ തയ്യാറായി(i mean some CPI-M intellectuals) .<<<<<


അജിത്

താങ്കള്‍ പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. കുറച്ച് വോട്ട് ലാഭിക്കാന്‍ വേണ്ടി പല ഇടതുപക്ഷക്കാരും ഇത്ചെയ്യുന്നുണ്ട്.

ജമായത്തേ ഇസ്ലാമിയുടെ ഒരു നേതാവ്, കമ്യൂണിസ്റ്റുകാരും  മുസ്ലിങ്ങളും യോജിച്ച് സാമ്രജ്യത്വത്തിനെതിരെ പ്രവര്‍ത്തികണം എന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ പോസ്റ്റില്‍ പരാമര്‍ശിച്ച വ്യക്തിയും ഇടതുപക്ഷത്തെ ചിലരുടെ തീവ്രവിസ്ലാമികതയോടുള്ള അഭിനിവേശം ആണു പ്രകടിപ്പിക്കുന്നത്.

Ananth said...

>>>കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും മോചിപ്പിക്കുക എന്നത് ലോക മുസ്ലിങ്ങളുടെ അജണ്ടയാണ്. അതിനെതിരെ യുദ്ധം നടത്തിയിട്ട് യാതൊരു ഫലവുമില്ല.<<<

ever since israel was formed, it has been the agenda of islamists to wipe it off the face of earth.......if what you suggest is true israelites should have given up long back on the face of such resolute bigotry......that is not what happened.....just as israel withstood all such attempts till now, it is quite possible for us to take a firm stand and hold our ground , if we think and act as indians - not as hindus, muslims or as apologists for proselytising evangelists

you say that...

കുറച്ച് ഭാഗം കൂടി വിട്ടു കൊടുത്ത്, ഈ പ്രശ്നം പരിഹരിക്കാം
ഇതൊരു വിഭജത്തിലേക്കാണു പോകുന്നത് etc....

this is the kind of prescription that big powers would suggest to weak nations, but would never apply in their own case......yielding to islamists would never buy us peace.....it would only result in shifting their theatre of operations further into our heartland.....

and how many more partitions would solve the problem?....it would be never ending.....only those who wish to see india disintegrate the way yugoslavia did, would suggest such a course of action.

kaalidaasan said...

>>>ever since israel was formed, it has been the agenda of islamists to wipe it off the face of earth.......if what you suggest is true israelites should have given up long back on the face of such resolute bigotry......that is not what happened.....just as israel withstood all such attempts till now, it is quite possible for us to take a firm stand and hold our ground , if we think and act as indians - not as hindus, muslims or as apologists for proselytising evangelists.<<<<<

I really wonder what you intend by writing "apologists for proselytising evangelists"!!!

ഇന്‍ഡ്യ എന്ന സ്വതന്ത്ര മതേതര രാജ്യത്ത് മത പരിവര്‍ത്തനം  എതിര്‍ക്കുന്നവര്‍ തീവ്ര ഹിന്ദുക്കള്‍ മാത്രമാണ്. താങ്കള്‍ തീവ്ര ഹിന്ദുത്വയുടെ വക്തവാണെന്നാണോ ഇത് കൊണ്ട് അര്‍ത്ഥമാക്കേണ്ടത്?

ഇസ്രയേല്‍ എന്ന രാജ്യമുണ്ടാക്കിയത് യഹൂദര്‍ക്ക് വേണ്ടിയാണ്. അല്ലാതെ എല്ലാ മത വിശ്വാസികള്‍ക്കും വേണ്ടിയല്ല. അപ്പോള്‍ യഹൂദരുടെ പെരുമാറ്റം ​യഹൂദ മതത്തോട് കൂടുതല്‍ ആഭിമുഖ്യം ഉണ്ടാകുന്ന തരത്തിലുമായിരിക്കും. അവര്‍ക്ക് ഇസ്രായേലിലെ മുസ്ലിങ്ങളോടോ ക്രിസ്ത്യാനികളോടോ പ്രത്യേക മമത കാണിക്കേണ്ട ആവശ്യവുമില്ല. ഇസ്ലാം മാത്രം  അനുവദിക്കുന്ന സൌദി അറേബ്യയുടെ മറ്റൊരു രൂപമാണ്, ഇസ്രായേലും. 20 % വരുന്ന യഹൂദരല്ലാത്ത ജനതയോട് അവര്‍ എന്തെങ്കിലും ആനുകൂല്യം  കാണിക്കുന്നുണ്ടെങ്കില്‍  അതിനു പ്രത്യേക അര്‍ത്ഥവും കല്‍പ്പിക്കേണ്ടതില്ല. ലോകത്തിന്റെ മുന്നില്‍ ഇടുന്ന മുഖം മൂടി മാത്രം. ഭൂരിഭാഗം മുസ്ലിങ്ങളും ഈ മുഖം മൂടി ധരിക്കുന്നുണ്ട്.

ഇന്‍ഡ്യ ഇസ്രയേലിനേപ്പോലെ ഏതെങ്കിലും ഒരുമത വിഭാഗത്തിനു വേണ്ടി ഉണ്ടാക്കിയ രാജ്യമല്ല. 1947 ല്‍  മുസ്ലിങ്ങള്‍ക്ക് ഒരു രാജ്യം വേണമെന്ന് മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടു. അതുനനുസരിച്ച് പാകിസ്താന്‍ ഉണ്ടാക്കി. അത് ചെയ്തതത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ്. യഹൂദര്‍ക്ക് വേണ്ടി ഇസ്രയേല്‍  ഉണ്ടാക്കിയതുപോലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്താനുണ്ടാക്കി. അതിലപ്പുറം  ഇസ്രായേലും ഇന്‍ഡ്യയുമായി താരതമ്യം ചെയ്യുന്നതിനു പ്രസക്തിയില്ല.

ഇസ്രയേലിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചുറ്റുമുള്ള മുസ്ലിങ്ങള്‍  അവരെ ആക്രമിച്ചു അപ്പോള്‍ അവര്‍ വെസ്റ്റ് ബാങ്കും ഗാസയും പിടിച്ചടക്കി തിരിച്ചടിച്ചു. ലെബനോനിലും സിറിയയിലും ഈജിപ്റ്റിലുമുള്ള പല ഭാഗങ്ങളും പല പ്രാവശ്യം ആക്രമിക്കുകയും പിടിച്ചടക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുപോലെ ഇന്‍ഡ്യയോട് ചേര്‍ന്ന് കിടക്കുന്ന പാക്സിതാന്റെയും ബംഗ്ളാദേശിന്റെയും ഭാഗങ്ങളെ അക്രമിക്കുകയോ പിടിച്ചടക്കി ഇന്‍ഡ്യയോട് ചേര്‍ക്കുകയോ ചെയ്യണമെന്നാണോ താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്?

kaalidaasan said...

>>>this is the kind of prescription that big powers would suggest to weak nations, but would never apply in their own case......yielding to islamists would never buy us peace.....it would only result in shifting their theatre of operations further into our heartland.<<<<<വന്‍ ശക്തികളുടെ ഉദ്ദേശ്യങ്ങള്‍ പലതുമുണ്ട്. അതൊക്കെ വിശകലനം ​ചെയ്തും  ഉപന്യസിച്ചും വേണമെങ്കില്‍  അനന്തകാലതോളാം ആര്‍ക്കും  കാലം കഴിക്കാം. പക്ഷെ വേണ്ടത് പ്രശ്ന പരിഹാരമാണ്.

പാകിസ്താന്‍ പരിശീലിപ്പിക്കുന്ന ഭീകരരാണ്, കാഷ്മീരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്‍ഡ്യക്കുള്ളിലെ മുസ്ലിങ്ങളില്‍ അനേകം പേരും അതിനു പിന്തുണ കൊടുക്കുന്നു. ഇന്‍ഡ്യക്കുള്ളിലുള്ളവരെ വേണമെങ്കില്‍ അടിച്ചൊതുക്കാം. പക്ഷെ ചാകാന്‍ നടക്കുന്ന ഇവരെ കൊന്നതുകൊണ്ടു പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമോ? ജീവിക്കണമെന്ന ആഗ്രഹമുള്ളവരെ പേടിപ്പിച്ചും കഠിന ശിക്ഷ നല്‍കിയുമൊക്കെ വരുതിയിലാക്കാം. ജീവിക്കണമെന്ന അഗ്രഹമില്ലാത്തവരെയോ?

വിശുദ്ധ യുദ്ധം നടത്തി ശഹീദാകുമ്പോള്‍  സ്വര്‍ഗ്ഗത്തില്‍ ചെന്ന് പ്രതിഫലം മാത്രം ആഗ്രഹിക്കുന്നവര്‍ നിരനിരയായി ആണു അതിര്‍ത്തി കടന്നു വരുന്നത്. അതിര്‍ത്തി കടന്നു വരുന്ന ഇവരെ എങ്ങനെ നേരിടണമെന്നാണു താങ്കളുടെ അഭിപ്രായം? മനുഷ്യനു കയറി ചെല്ലാന്‍ ബുദ്ധിമുട്ടുള്ള മല നിരകള്‍ വഴിയാണവര്‍ വരുന്നത്. ഏത് സൂത്രം  ഉപയോഗിച്ചാണിതിനെ നേരിടേണ്ടത്?

kaalidaasan said...

>>>and how many more partitions would solve the problem?....it would be never ending.....only those who wish to see india disintegrate the way yugoslavia did, would suggest such a course of action.<<<<<

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുത്തില്ലെങ്കില്‍ വിഘടന വാദമുണ്ടാകും . അത് മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വേണമെന്നില്ല. തമിഴ് നാട്ടിലുണ്ടായത് ഭാഷയുടെ പേരിലായിരുനു. പഞ്ചാബിലുണ്ടായതും സമാനമയ രീതിയില്‍ ആയിരുന്നു. വടക്കു കിഴക്കന്‍ ഇന്‍ഡ്യയെ 50 വര്‍ഷക്കാലം ഡേല്‍ഹിയില്‍ ഇരുന്ന് ഭരിച്ച ഗോസായിമാര്‍ മറന്നു. വികസനം എത്തി നോക്കാത്ത മദ്ധ്യ ഇന്‍ഡ്യയിലും സമാന്തര ഭരണ സംവിധാനം നിലനില്‍ക്കുന്നുണ്ട്. നഗര കേന്ദ്രീക്രുതമായ വികസന അജണ്ടക്ക് നല്‍കേണ്ടി വരുന്ന വിലകളാണിവ.

യുഗോസ്ലാവിയ പോലെ ശിഥിലീകരിച്ചു പോകാനുള്ള എല്ലാ സാധ്യതയും ഇന്‍ഡ്യയിലുണ്ട്. അത് ഭരിക്കുന്നവരുടെ പിടിപ്പു കേട്. അമേരിക്കയിലേതു പോലെ ശരിക്കുള്ള ഫെഡറല്‍ സംവിധാനം ഉണ്ടായില്ലെങ്കില്‍ ഈ സാധ്യത തള്ളിക്കളയാന്‍ ആകില്ല.