tag:blogger.com,1999:blog-2579721244302752722.post5880776258797666876..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: മൃദു ഹിന്ദുത്വ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger13125tag:blogger.com,1999:blog-2579721244302752722.post-92219128914191627892013-05-20T05:19:23.982-07:002013-05-20T05:19:23.982-07:00>>>and how many more partitions would sol...>>>and how many more partitions would solve the problem?....it would be never ending.....only those who wish to see india disintegrate the way yugoslavia did, would suggest such a course of action.<<<<<

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുത്തില്ലെങ്കില്‍ വിഘടന വാദമുണ്ടാകും . അത് മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വേണമെന്നില്ല. തമിഴ് നാട്ടിലുണ്ടായത് ഭാഷയുടെ പേരിലായിരുനു. പഞ്ചാബിലുണ്ടായതും സമാനമയ രീതിയില്‍ ആയിരുന്നു. വടക്കു കിഴക്കന്‍ ഇന്‍ഡ്യയെ 50 വര്‍ഷക്കാലം ഡേല്‍ഹിയില്‍ ഇരുന്ന് ഭരിച്ച ഗോസായിമാര്‍ മറന്നു. വികസനം എത്തി നോക്കാത്ത മദ്ധ്യ ഇന്‍ഡ്യയിലും സമാന്തര ഭരണ സംവിധാനം നിലനില്‍ക്കുന്നുണ്ട്. നഗര കേന്ദ്രീക്രുതമായ വികസന അജണ്ടക്ക് നല്‍കേണ്ടി വരുന്ന വിലകളാണിവ.

യുഗോസ്ലാവിയ പോലെ ശിഥിലീകരിച്ചു പോകാനുള്ള എല്ലാ സാധ്യതയും ഇന്‍ഡ്യയിലുണ്ട്. അത് ഭരിക്കുന്നവരുടെ പിടിപ്പു കേട്. അമേരിക്കയിലേതു പോലെ ശരിക്കുള്ള ഫെഡറല്‍ സംവിധാനം ഉണ്ടായില്ലെങ്കില്‍ ഈ സാധ്യത തള്ളിക്കളയാന്‍ ആകില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54363311637369489302013-05-20T04:34:41.277-07:002013-05-20T04:34:41.277-07:00>>>this is the kind of prescription that ...>>>this is the kind of prescription that big powers would suggest to weak nations, but would never apply in their own case......yielding to islamists would never buy us peace.....it would only result in shifting their theatre of operations further into our heartland.<<<<<

വന്‍ ശക്തികളുടെ ഉദ്ദേശ്യങ്ങള്‍ പലതുമുണ്ട്. അതൊക്കെ വിശകലനം ചെയ്തും ഉപന്യസിച്ചും വേണമെങ്കില്‍ അനന്തകാലതോളാം ആര്‍ക്കും കാലം കഴിക്കാം. പക്ഷെ വേണ്ടത് പ്രശ്ന പരിഹാരമാണ്.

പാകിസ്താന് പരിശീലിപ്പിക്കുന്ന ഭീകരരാണ്, കാഷ്മീരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്‍ഡ്യക്കുള്ളിലെ മുസ്ലിങ്ങളില്‍ അനേകം പേരും അതിനു പിന്തുണ കൊടുക്കുന്നു. ഇന്ഡ്യക്കുള്ളിലുള്ളവരെ വേണമെങ്കില്‍ അടിച്ചൊതുക്കാം. പക്ഷെ ചാകാന്‍ നടക്കുന്ന ഇവരെ കൊന്നതുകൊണ്ടു പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമോ? ജീവിക്കണമെന്ന ആഗ്രഹമുള്ളവരെ പേടിപ്പിച്ചും കഠിന ശിക്ഷ നല്‍കിയുമൊക്കെ വരുതിയിലാക്കാം. ജീവിക്കണമെന്ന അഗ്രഹമില്ലാത്തവരെയോ?

വിശുദ്ധ യുദ്ധം നടത്തി ശഹീദാകുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്ന് പ്രതിഫലം മാത്രം ആഗ്രഹിക്കുന്നവര്‍ നിരനിരയായി ആണു അതിര്‍ത്തി കടന്നു വരുന്നത്. അതിര്‍ത്തി കടന്നു വരുന്ന ഇവരെ എങ്ങനെ നേരിടണമെന്നാണു താങ്കളുടെ അഭിപ്രായം? മനുഷ്യനു കയറി ചെല്ലാന്‍ ബുദ്ധിമുട്ടുള്ള മല നിരകള്‍ വഴിയാണവര്‍ വരുന്നത്. ഏത് സൂത്രം ഉപയോഗിച്ചാണിതിനെ നേരിടേണ്ടത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-58246062594313958872013-05-20T04:08:33.375-07:002013-05-20T04:08:33.375-07:00>>>ever since israel was formed, it has b...>>>ever since israel was formed, it has been the agenda of islamists to wipe it off the face of earth.......if what you suggest is true israelites should have given up long back on the face of such resolute bigotry......that is not what happened.....just as israel withstood all such attempts till now, it is quite possible for us to take a firm stand and hold our ground , if we think and act as indians - not as hindus, muslims or as apologists for proselytising evangelists.<<<<<

I really wonder what you intend by writing "apologists for proselytising evangelists"!!!

ഇന്‍ഡ്യ എന്ന സ്വതന്ത്ര മതേതര രാജ്യത്ത് മത പരിവര്‍ത്തനം എതിര്‍ക്കുന്നവര്‍ തീവ്ര ഹിന്ദുക്കള്‍ മാത്രമാണ്. താങ്കള്‍ തീവ്ര ഹിന്ദുത്വയുടെ വക്തവാണെന്നാണോ ഇത് കൊണ്ട് അര്‍ത്ഥമാക്കേണ്ടത്?

ഇസ്രയേല്‍ എന്ന രാജ്യമുണ്ടാക്കിയത് യഹൂദര്‍ക്ക് വേണ്ടിയാണ്. അല്ലാതെ എല്ലാ മത വിശ്വാസികള്‍ക്കും വേണ്ടിയല്ല. അപ്പോള്‍ യഹൂദരുടെ പെരുമാറ്റം യഹൂദ മതത്തോട് കൂടുതല്‍ ആഭിമുഖ്യം ഉണ്ടാകുന്ന തരത്തിലുമായിരിക്കും. അവര്‍ക്ക് ഇസ്രായേലിലെ മുസ്ലിങ്ങളോടോ ക്രിസ്ത്യാനികളോടോ പ്രത്യേക മമത കാണിക്കേണ്ട ആവശ്യവുമില്ല. ഇസ്ലാം മാത്രം അനുവദിക്കുന്ന സൌദി അറേബ്യയുടെ മറ്റൊരു രൂപമാണ്, ഇസ്രായേലും. 20 % വരുന്ന യഹൂദരല്ലാത്ത ജനതയോട് അവര്‍ എന്തെങ്കിലും ആനുകൂല്യം കാണിക്കുന്നുണ്ടെങ്കില്‍ അതിനു പ്രത്യേക അര്‍ത്ഥവും കല്പ്പിക്കേണ്ടതില്ല. ലോകത്തിന്റെ മുന്നില്‍ ഇടുന്ന മുഖം മൂടി മാത്രം. ഭൂരിഭാഗം മുസ്ലിങ്ങളും ഈ മുഖം മൂടി ധരിക്കുന്നുണ്ട്.

ഇന്‍ഡ്യ ഇസ്രയേലിനേപ്പോലെ ഏതെങ്കിലും ഒരുമത വിഭാഗത്തിനു വേണ്ടി ഉണ്ടാക്കിയ രാജ്യമല്ല. 1947 ല്‍ മുസ്ലിങ്ങള്‍ക്ക് ഒരു രാജ്യം വേണമെന്ന് മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടു. അതുനനുസരിച്ച് പാകിസ്താന് ഉണ്ടാക്കി. അത് ചെയ്തതത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ്. യഹൂദര്‍ക്ക് വേണ്ടി ഇസ്രയേല്‍ ഉണ്ടാക്കിയതുപോലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്താനുണ്ടാക്കി. അതിലപ്പുറം ഇസ്രായേലും ഇന്‍ഡ്യയുമായി താരതമ്യം ചെയ്യുന്നതിനു പ്രസക്തിയില്ല.

ഇസ്രയേലിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചുറ്റുമുള്ള മുസ്ലിങ്ങള്‍ അവരെ ആക്രമിച്ചു അപ്പോള്‍ അവര്‍ വെസ്റ്റ് ബാങ്കും ഗാസയും പിടിച്ചടക്കി തിരിച്ചടിച്ചു. ലെബനോനിലും സിറിയയിലും ഈജിപ്റ്റിലുമുള്ള പല ഭാഗങ്ങളും പല പ്രാവശ്യം ആക്രമിക്കുകയും പിടിച്ചടക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുപോലെ ഇന്‍ഡ്യയോട് ചേര്‍ന്ന് കിടക്കുന്ന പാക്സിതാന്റെയും ബംഗ്ളാദേശിന്റെയും ഭാഗങ്ങളെ അക്രമിക്കുകയോ പിടിച്ചടക്കി ഇന്‍ഡ്യയോട് ചേര്‍ക്കുകയോ ചെയ്യണമെന്നാണോ താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-44865439684809345082013-05-19T21:44:05.549-07:002013-05-19T21:44:05.549-07:00>>>കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും മോചിപ്...>>>കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും മോചിപ്പിക്കുക എന്നത് ലോക മുസ്ലിങ്ങളുടെ അജണ്ടയാണ്. അതിനെതിരെ യുദ്ധം നടത്തിയിട്ട് യാതൊരു ഫലവുമില്ല.<<<

ever since israel was formed, it has been the agenda of islamists to wipe it off the face of earth.......if what you suggest is true israelites should have given up long back on the face of such resolute bigotry......that is not what happened.....just as israel withstood all such attempts till now, it is quite possible for us to take a firm stand and hold our ground , if we think and act as indians - not as hindus, muslims or as apologists for proselytising evangelists

you say that...

കുറച്ച് ഭാഗം കൂടി വിട്ടു കൊടുത്ത്, ഈ പ്രശ്നം പരിഹരിക്കാം
ഇതൊരു വിഭജത്തിലേക്കാണു പോകുന്നത് etc....

this is the kind of prescription that big powers would suggest to weak nations, but would never apply in their own case......yielding to islamists would never buy us peace.....it would only result in shifting their theatre of operations further into our heartland.....

and how many more partitions would solve the problem?....it would be never ending.....only those who wish to see india disintegrate the way yugoslavia did, would suggest such a course of action.Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-30328180845911221092013-05-18T00:43:45.745-07:002013-05-18T00:43:45.745-07:00>>>അതു പോലെതന്നെ ഇടതു പക്ഷത്തിന്റെ വിശേഷി...>>>അതു പോലെതന്നെ ഇടതു പക്ഷത്തിന്റെ വിശേഷിച്ചു CPI-M ഇന്റെ ചില ഇരട്ടത്താപ്പു നയങ്ങൾ.Palastene, Iraq തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം വൈകരിതയെ പരമാവധി ചൂഷണം ചെയ്യാനാണ് അവർ ശ്രമിച്ചിട്ടുള്ളത്!.

'അഫ്ഗാനിസ്ഥാനിൽ കമ്മുനിസ്ടുകളെ നേരിടലാണ് മുസ്ലിങ്ങളുടെ കടമ ' എന്ന Yusuf Al-Qaradawiയുടെ ഫത്വ (Context: anti- Soviet Jihad) മലയാളത്തിൽ തർജമ ചെയ്തു പ്രസിദ്ധീകരിച്ച ജമാഅത്ത്മായി 'സാമ്രാജ്യത്ത വിരുദ്ദ ' വേദി പങ്കിടാൻ അവർ തയ്യാറായി(i mean some CPI-M intellectuals) .<<<<<

അജിത്

താങ്കള്‍ പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. കുറച്ച് വോട്ട് ലാഭിക്കാന്‍ വേണ്ടി പല ഇടതുപക്ഷക്കാരും ഇത്ചെയ്യുന്നുണ്ട്.

ജമായത്തേ ഇസ്ലാമിയുടെ ഒരു നേതാവ്, കമ്യൂണിസ്റ്റുകാരും മുസ്ലിങ്ങളും യോജിച്ച് സാമ്രജ്യത്വത്തിനെതിരെ പ്രവര്ത്തികണം എന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ പോസ്റ്റില്‍ പരാമര്‍ശിച്ച വ്യക്തിയും ഇടതുപക്ഷത്തെ ചിലരുടെ തീവ്രവിസ്ലാമികതയോടുള്ള അഭിനിവേശം ആണു പ്രകടിപ്പിക്കുന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-68602972411012371232013-05-18T00:37:55.270-07:002013-05-18T00:37:55.270-07:00>>>അഫ്ഘനിസ്ടനെ അനുസ്മരിപ്പിക്കുന്ന സംഭവം ...>>>അഫ്ഘനിസ്ടനെ അനുസ്മരിപ്പിക്കുന്ന സംഭവം അടുത്തിടെ അവിടെ നടന്നു

On Jan. 1, the Shariah court in the Indian-controlled portion of Kashmir, ordered the expulsion of Church of North India (CNI) pastor Chander Mani Khanna who was found “guilty” of conversions, and four other Christians.

http://www.pcusa.org/news/2012/2/1/kashmir-shariah-court-order-targets-christians/<<<<<

അജിത്

ഇത് അഫ്ഘാനിസ്താനില്‍ മാത്രമല്ല നടക്കുന്നത്. പാക്സിതാനിലും, ഇറാനിലും ്, സൌദി അറേബ്യയിലും, സോമാലിയലിലുമൊക്കെ ഉണ്ട്. കാഷ്മീരിനെയും ഇതുപോലെ ആക്കാനാണു ജിഹാദികളുടെ ശ്രമം.

ഇതു പോലെയുള്ള സംഭവങ്ങള്‍ ഇന്‍ഡ്യക്കുള്ളില്‍ പോലും നടക്കുന്നുണ്ട്. ശരിയയിലധിഷ്ടിതമായ സമാന്തര കോടതികള്‍ ഇന്‍ഡ്യയുടെ പല ഭാഗത്തും ഉണ്ട്.

ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര ഹിന്ദുക്കള്‍ മത് പരിവര്‍ത്തനത്തെ എതിര്‍ക്കുന്നുണ്ട്.ക്രൈസ്തവ മിഷണറിമാര്‍ക്ക് നേരെ ഇതേ ആരോപണം ഉന്നയിക്കുന്നുമുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-3696976345899951322013-05-18T00:29:53.082-07:002013-05-18T00:29:53.082-07:00>>>കാശ്മീര, മദനി വിഷയങ്ങളിൽ ഏറ്റവും ഇരട്ട...>>>കാശ്മീര, മദനി വിഷയങ്ങളിൽ ഏറ്റവും ഇരട്ടത്താപ്പ് ചില 'ഇടതുപക്ഷക്കാർക്ക' ആണ് . മനുഷ്യാവകാശ ലങ്ഘനങ്ങലക്കെതിരെ വാദിക്കുംപോളും അവർ കശ്മീരിലെ തീവ്ര മത മൗലിക വാദത്തെ പറ്റി മിണ്ടില്ല .<<<<<

അജിത്,

ചില ഇടതുപക്ഷക്കാര്‍ മദനിയെ ചുമലിലേറ്റി നടക്കുന്നുണ്ട്. കഷ്മീരിലെ ഭീകരവാദത്തെ എതിര്‍ക്കുന്നുമില്ല. പക്ഷെ എല്ലാവരുമങ്ങനെയല്ല.

കാഷ്മീരില്‍ തീവ്രവാദത്തേപ്പോലെ തന്നെ എതിര്‍ക്കപ്പെടേണ്ട മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. ഇന്‍ഡ്യന്‍ പട്ടാളത്തിന്, അനിയന്ത്രിതമായ അധികാരം കൊടുത്തിരിക്കുന്നത് ഭീകരരെ വേട്ടയാടാനാണ്,. അതിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നുണ്ട്.

പാലസ്തീന് പ്രശ്നം എല്ലാവരും ചേര്‍ന്ന് വഷളാക്കിയതുപോലെ കാഷ്മീര്‍ പ്രശ്നവും എല്ലാവരും ചേര്‍ന്ന് വഷളാക്കി. കാഷ്മീരികളുടെ സ്വയം നിര്‍ണ്ണയാവകാശത്തില്‍ തുടങ്ങി അതിപോള്‍ ഇസ്ലാമിക ജിഹാദായി മാറിപ്പോയി. കേരളത്തില്‍ നിന്നു വരെ ജിഹാദികള്‍ അവിടെ പോയി വിശുദ്ധ യുദ്ധം നടത്തുന്നു.

ഇത് പരിഹരിക്കാതെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുയാണ്. അതിന്റെ ഒരു പങ്ക് ഉത്തരവാദിത്തം ഇന്‍ഡ്യയിലെ അധികാരികള്‍ക്കും ഉണ്ട്. ഇന്‍ഡ്യയെ വിഭജിച്ചപ്പോള്‍ അതിര്‍ത്തിയിലുള്ള എല്ലാ മുസ്ലും ഭൂരിപക്ഷ പദേശവും വിഭജിച്ചിരുന്നു. അതുപോലെ കഷ്മീരും വിഭജിക്കേണ്ടിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശം പാകിസ്താനിലും, ഹൈന്ദവ ബൌദ്ധ ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇന്‍ഡ്യയിലും ചേര്ക്കുകയായിരുനു ന്യായമായ നടപടി. അവിടെയാണീ പ്രശ്നത്തിന്റെ ആരംഭം. അങ്ങനെ അന്ന് ചെയ്തിരുന്നെങ്കില്‍ സ്വതന്ത്ര കാഷ്മീര്‍ എന്ന ഒരു വിഷയം ഉണ്ടാകില്ലായിരുന്നു. ഇന്നിപ്പോള്‍ സ്വതന്ത്ര കാഷ്മീര്‍ വേണമെന്നൊരു കൂട്ടര്. പക്സിതാനില് ചേരനമെന്ന് മറ്റൊരു കൂട്ടര്. ഇന്‍ഡ്യയില്‍ ചേരനമെന് ഇനിയുമൊരു കൂട്ടര്. അതുകൊണ്ടീ പ്രശ്നം പരിഹരിക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. ഇപ്പോള്‍ തന്നെ കഷ്മീരിന്റെ കുറച്ചു ഭാഗം പാകിസ്താന്റെ അധീനതയിലാണ്. കുറച്ച് ഭാഗം കൂടി വിട്ടു കൊടുത്ത്, ബാക്കി ഭാഗം ഇന്ഡ്യൈല് ചേര്‍ത്ത് പ്രത്യേക പദവിയും എടുത്തു കളഞ്ഞാല്‍ ഈ പ്രശ്നം പരിഹരിക്കാം. അല്ലാതെ ഇന്‍ഡ്യയും പാകിസ്താനും കരുതുമ്പോലെ ഒരു യുദ്ധത്തില്‍ കൂടി ഒന്നും പരിഹരിക്കാന്‍ ആകില്ല.

കാഷ്മീരില്‍ ഒരു ഹിതപരിശോധന നടത്താം എന്ന് നെഹ്രു ഐക്യരാഷ്ട്ര സഭയിഉല് വാഗ്ദാനം ചെയ്തിടത്ത് എല്ലാം തകിടം മറിഞ്ഞു. ഹിത പരിശോധന് നടത്തിയാല്‍ ഒരിക്കലും കാഷ്മീരികള്‍ ഇന്‍ഡ്യയില്‍ ചേരാന്‍ തീരുമാനികില്ല. അതുകൊണ്ട് അത് ഇന്‍ഡ്യ നടത്തിയില്ല. കുറെ ചര്‍ച്ചകള്‍ നടത്തിയിട്ടോ യുദ്ധം ചെയ്തിട്ടോ, കാഷ്മീരികളെ ബോധവത്കരിച്ചിട്ടോ, ഒന്നും ഇതിനു പരിഹാരമുണ്ടാകാന്‍ ആകില്ല. കാഷ്മീരിനെ ഇന്‍ഡ്യയില്‍ നിന്നും മോചിപ്പിക്കുക എന്നത് ലോക മുസ്ലിങ്ങളുടെ അജണ്ടയാണ്. അതിനെതിരെ യുദ്ധം നടത്തിയിട്ട് യാതൊരു ഫലവുമില്ല.മരിക്കാന്‍ തയ്യാറായി വരുന്നവരോട് യുദ്ധം ചെയ്യുക എന്നത് ഭ്രാന്താണ്. ജയിക്കാനല്ല അവര്‍ യുദ്ധം ചെയ്യുന്നത് മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്ന് അള്ളാ വാഗ്ദാനം ചെയ്ത പ്രതിഫലം മേടിക്കാനാണ്.

ഇതൊരു വിഭജത്തിലേക്കാണു പോകുന്നത്. അത് എത്രയും പെട്ടെന്ന് നടത്തുന്നോ അതാണു നല്ലതും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-5115156066259971992013-05-17T22:20:49.252-07:002013-05-17T22:20:49.252-07:00>>>>ഇസ്രായേലിനെ സന്തോഷിപ്പിക്കാൻ വേണ്ട...>>>>ഇസ്രായേലിനെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ് ആര് ചെയ്തു എന്ന് ഞാൻ ഇവിടെ ഇരുന്നു പറയുന്നില്ല.<<<<<

ടോംസ്,

താങ്കള്‍ ഉദ്ദേശിച്ചത് ഇന്‍ഡ്യയുടെ നിലപാടുമാറ്റമാണെങ്കില് അത് ഇസ്രയേലിനെ സന്തോഷിപ്പിക്കാന്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഇസ്രേയേലിനെ സന്തോഷിപ്പിച്ചതുകൊണ്ട് ഇന്‍ഡ്യക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല.

ഇന്‍ഡ്യ മൂന്നു പതിറ്റാണ്ടുകാലം പാലസ്തീന്റെ ഭാഗത്തായിരുന്നു. ഇന്‍ഡ്യ മാത്രമല്ല. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും അങ്ങനെ ആയിരുന്നു. 1977 ല്‍ ബാജ് പയ് വിദേശ കാര്യമന്ത്രി ആയിരുന്നപ്പോള്‍ ഇസ്രയേലിനോട് അടുക്കാന്‍ ശ്രമിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന ജന സംഘത്തിന്റെ നിലപാടായിരുന്നതുകൊണ്ടായിരുന്നു.

പക്ഷെ കോണ്‍ഗ്രസിന്റെ നിലപാടുമാറ്റമുണ്ടാകാന് കാരണം മറ്റൊന്നാണ്. അത് സോവിയറ്റ് യൂണിയന്റെ അഫ്ഘനിസ്ഥാനില് നിന്നുള്ള പിന്മാറ്റത്തിനു ശേഷം ഇസ്ലാമിക ഭീകരര്‍ അവരുടെ ശക്തി മുഴുവന്‍ കാഷ്മീരിലേക്ക് മാറ്റിയപ്പോഴായിരുന്നു. പാലസ്തീനു കലവറയില്ലാത്ത പിന്തുണ കൊടുത്തിരുന്ന ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഇസ്ലാമിക ഭീകരര്‍ ശ്രമിച്ചുതുടങ്ങിയപ്പോള്‍ ജനങ്ങള്‍ നിലപാടുമാറ്റി. അതറിഞ്ഞ കോണ്‍ഗ്രസും നിലപാടു മാറ്റി. ഒരു കാലത്ത് പാലസ്തിനോട് അനുഭാവമുണ്ടായിരുന്ന ഇന്‍ഡ്യയുടെ പൊതു മനസ് ഇന്നിപ്പോള്‍ ആ അനുഭാവം പ്രകടിപ്പിക്കുന്നില്ല. പക്ഷെ അവരെ എതിര്‍ക്കുന്നുമില്ല. പാലസ്തീന്റെ പേരും പറഞ്ഞ് ഇന്‍ഡ്യയില്‍ വിധ്വംസക പ്രവര്‍ത്തനം മുസ്ലിങ്ങള്‍ നിറുത്തിയാല്‍ ഒരു പക്ഷെ ഇന്‍ഡ്യന്‍ പൊതു മനസ് വീണ്ടും പാലസ്തീന് പക്ഷത്തേക്ക് വരും.

പാലസ്തീനെയും കാഷ്മീരിനെയും ഒരേ സമയം ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ പിന്തുണക്കുമ്പോള്‍ ഇന്‍ഡ്യയുടെ പൊതു മനസിനു സംശയമാണ്. അത് ദുരീകരിക്കേണ്ടത് മുസ്ലിങ്ങളാണ്.

ഈ പ്രഭാഷണത്തില്‍ വിന്‍സന്റ് ഇന്‍ഡ്യ ചേരി ചേരാ നയം മാറ്റി എന്ന് വിലപിക്കുനതുകണ്ടു. ചേരി എന്നദ്ദേഹമുദ്ദേശിച്ചത് അമേരിക്കയും സോവിയത് യൂണിയനും പുറത്തുള്ള ചേരി എന്നാണ്. ഇന്ന് സോവിയത് യൂണിയനില്ല. അന്ന് സോവിയറ്റ് യൂണിയന്റെ ചേരിയില്‍ ഇന്‍ഡ്യയോടൊപ്പം അഫ്ഘാനിസ്താന്., ഇറാക്ക്, സിറിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുമുണ്ടായിരുന്നു. ഈ രാജ്യങ്ങളൊക്കെ എവിടെ പോയി? അഫ്ഘാനിസ്താനും, ഇറാക്കും, ഈജിപ്റ്റും ഇന്ന് മറ്റൊരു ചേരിയിലാണ്., സിറിയ അധികം താമസിയാതെ ആ ചേരിയിലേക്ക് വരും. പാസ്തീന്‍ രാജ്യമുണ്ടാകുമ്പോള്‍ പാലസ്തീനും ആ ചേരിയിലേക്ക് വരുമെന്നതിനു സംശയമില്ല. ഇപ്പോള്‍ പടിഞ്ഞാറന്‍ ചെറിയിലുണ്ടെന്ന് പുറമെ നടിക്കുന്ന തുര്‍ക്കിയും ഈ ചേരിയിലേക്ക് വരും. ഇറാനും വരും. മദ്ധ്യപൂര്‍വദേശത്തെ രാജഭരണങ്ങള്‍ അവസാനിക്കുമ്പോള്‍ ആ രാജ്യങ്ങളും ഈ ചേരിയില്‍ ആയിരിക്കും.

ഇന്‍ഡ്യക്കും ഇസ്രയേലിനും ഇടയില്‍ ഇട്ട് അറബികളെയും മുസ്ലിങ്ങളെയും ഞെക്കിക്കൊല്ലാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നു എന്ന ഒരാരോപണവും വിന്‍സന്റ് നടത്തുന്നുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ വെറും തോന്നലാണ്. ഇസ്രയേലിനോടൊപ്പം ചേര്‍ന്ന് ഇന്‍ഡ്യ അങ്ങനെ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല. പാലസ്തിനെ പിന്തുണക്കുന്ന അതേ അറബികളും മുസ്ലിങ്ങളും കാഷ്മീര്‍ വിഷയത്തില്‍ ഇന്‍ഡ്യന്‍ നിലപാടിനു വിരുദ്ധമായി നിലകൊള്ളുന്നു. കുറെ ഇന്‍ഡ്യന്‍ മുസ്ലിങ്ങളും നിലകൊള്ളുന്നു. അതുകൊണ്ടാണ്, ഇന്‍ഡ്യ പാലസ്തീന് വിഷയത്തില്‍ നിലപാടില്‍ അല്‍പ്പം മാറ്റം വരുത്തിയത്. പണ്ട് പലസ്തീനിനു പിന്നില്‍ മാത്രം നിന്ന ഇന്‍ഡ്യ ഇന്നൊരു പോലെ പാലസ്തീനും ഇസ്രയേലിനും നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്ന് പറയുന്നു. അതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നുമില്ല. ഇസ്ലാമിക ലോകത്തിനു ബോധോദയമുണ്ടായപ്പോള്‍ ഇസ്രയേലിനു നിലനില്ക്കാന് അവകാശമുണ്ട് എന്നു പറയാന്‍ തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ ഇനി അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ അത് പരസ്പരം അംഗീകരിച്ച് ഒരു കരാറിലേക്ക് എത്തുകയാണു വേണ്ടത്.

ഇസ്രയേല്‍ പാലസ്തീന് പ്രശ്നം പരിഹരിക്കേണ്ടത് ഇന്‍ഡ്യയുടെയോ ലോക സമൂഹത്തിന്റെയോ ബാധ്യതയല്ല. അത് പാലസിനീകളുടെയും ഇസ്രായേലിന്റെയും ബാധ്യതയാണ്. പക്ഷെ മുസ്ലിങ്ങള്‍ അതിന്റെ പേരില്‍ യൂറോപ്പിലും അമേരിക്കയിലും ഭീകരത വിതക്കുമ്പോള്‍ അവര്‍ നേടുന്നത് ഈ രാജ്യങ്ങളുടെ ഒക്കെ വെറുപ്പാണ്. അതുകൊണ്ട് പാലസ്തീനനുകൂലമായ നേരത്തെ നിലപടെടുത്തിരുന്ന പല രാജ്യങ്ങളും ഇന്ന് അങ്ങനെ ചെയ്യുന്നില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-50525373992349332612013-05-17T02:11:10.492-07:002013-05-17T02:11:10.492-07:00അതു പോലെതന്നെ ഇടതു പക്ഷത്തിന്റെ വിശേഷിച്ചു CPI-M ...അതു പോലെതന്നെ ഇടതു പക്ഷത്തിന്റെ വിശേഷിച്ചു CPI-M ഇന്റെ ചില ഇരട്ടത്താപ്പു നയങ്ങൾ.Palastene, Iraq തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം വൈകരിതയെ പരമാവധി ചൂഷണം ചെയ്യാനാണ് അവർ ശ്രമിച്ചിട്ടുള്ളത്!.

'അഫ്ഗാനിസ്ഥാനിൽ കമ്മുനിസ്ടുകളെ നേരിടലാണ് മുസ്ലിങ്ങളുടെ കടമ ' എന്ന Yusuf Al-Qaradawiയുടെ ഫത്വ (Context: anti- Soviet Jihad) മലയാളത്തിൽ തർജമ ചെയ്തു പ്രസിദ്ധീകരിച്ച ജമാഅത്ത്മായി 'സാമ്രാജ്യത്ത വിരുദ്ദ ' വേദി പങ്കിടാൻ അവർ തയ്യാറായി(i mean some CPI-M intellectuals) .
Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64668975933464628552013-05-17T02:07:36.944-07:002013-05-17T02:07:36.944-07:00കാശ്മീര, മദനി വിഷയങ്ങളിൽ ഏറ്റവും ഇരട്ടത്താപ്പ് ചില...
കാശ്മീര, മദനി വിഷയങ്ങളിൽ ഏറ്റവും ഇരട്ടത്താപ്പ് ചില 'ഇടതുപക്ഷക്കാർക്ക' ആണ് . മനുഷ്യാവകാശ ലങ്ഘനങ്ങലക്കെതിരെ വാദിക്കുംപോളും അവർ കശ്മീരിലെ തീവ്ര മത മൗലിക വാദത്തെ പറ്റി മിണ്ടില്ല . അഫ്ഘനിസ്ടനെ അനുസ്മരിപ്പിക്കുന്ന സംഭവം അടുത്തിടെ അവിടെ നടന്നു

On Jan. 1, the Shariah court in the Indian-controlled portion of Kashmir, ordered the expulsion of Church of North India (CNI) pastor Chander Mani Khanna who was found “guilty” of conversions, and four other Christians.

http://www.pcusa.org/news/2012/2/1/kashmir-shariah-court-order-targets-christians/

Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-58760772986151922412013-05-16T22:57:16.379-07:002013-05-16T22:57:16.379-07:00നല്ല അവതരണം
ഇസ്രായേലിനെ സന്തോഷിപ്പിക്കാൻ വേണ്ടി ച...നല്ല അവതരണം
ഇസ്രായേലിനെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ് ആര് ചെയ്തു എന്ന് ഞാൻ ഇവിടെ ഇരുന്നു പറയുന്നില്ല Anonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-60846613283721199592013-05-16T11:26:04.170-07:002013-05-16T11:26:04.170-07:00പാലസ്തീന് പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി.
സത്യം...പാലസ്തീന് പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി.
സത്യംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-50316107905221545902013-05-16T06:52:05.390-07:002013-05-16T06:52:05.390-07:00പാലസ്തീന് പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി. ഇന്ന്...പാലസ്തീന് പ്രശ്നം പലരും ചേര്‍ന്ന് വഷളാക്കി. ഇന്ന് അത് പലസ്തീനികളുടെ സ്വാതന്ത്ര്യ സമരമല്ല. ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. പാലസ്തീന് പ്രശ്നവും കാഷ്മീര്‍ പ്രശ്നവും പരിഹരിച്ചാല്‍ പിന്നെ ഇസ്ലാമിക ഭീകരര്‍ക്ക് വില പേശാന്‍ ഒന്നുമുണ്ടാകില്ല. അതുകൊണ്ട് അത് പരിഹരിക്കാന്‍ അവര്‍ക്ക് അശേഷം ആഗ്രഹമുണ്ടാകില്ല എരിതീയില്‍ എണ്ണഒഴിക്കാന്‍ അവര്‍ തക്കം പാര്‍ത്തിരിക്കുന്നു. നഷ്ടം പാലസ്തീനികള്‍ക്ക് മാത്രം.

ഗാസയില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണ്ണമായി പന്‍മാറികഴിഞ്ഞിരിക്കുന്നു. വെസ്റ്റ് ബങ്കിലെ ചില പ്രദേശങ്ങള്‍ വച്ച് അവര്‍ വിലപേശുന്നു. അത് ഒരു തീരുമാനത്തില്‍ എത്തിയാല്‍ പ്രശ്നം പരിഹരിക്കാം. പക്ഷെ ഇസ്രയേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റും എന്നൊക്കെ ഭീക്ഷണിപ്പെടുത്തുന്നവര്‍ ഉള്ളപ്പോള്‍ ഇസ്രയേല്‍ കര്‍ക്കശമായ നിബന്ധനകള്‍ വയ്ക്കും. പി ജെ വിന്‍സന്റിനേപ്പോലെ കഥയറിയാതെ ആട്ടം കാണുന്നവര്‍ മുസ്ലിങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം പറയുന്ന അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാന്‍ വേണ്ടിയുള്ളതുമാത്രമാണ്. മുസ്ലിങ്ങള്‍ ഇതുപോലെയുള്ള കെണികളില്‍ വീണാല്‍ പാലസ്തീന് പ്രശ്നം ഒരു കാലത്തും പരിഹരിക്കപ്പെടില്ല.

സിറിയയിലെ അസ്വസ്ഥത ലെബനോലിലേക്ക് വ്യാപിച്ചു കിട്ടാനാണ്, ഇസ്രായേല്‍ ആഗ്രഹിക്കുന്നത്. എന്നിട്ട് ഒന്നാളിക്കത്തിച്ചാല്‍ ലെബനോനിലെ പാലസ്തീനികളുടെ പ്രശ്നം ഓറ്റയടിക്ക് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷെ അതൊന്നും കാണാനുള്ള കണ്ണ്, ഇസ്ലാമികലോകത്തിനില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com