Sunday, 3 November 2013

ശ്വേതാ മേനോനും രോഗഗ്രസ്ഥമായ ഒരു സമൂഹവും പിന്നെ വള്ളിക്കുന്നും 



ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് കേള്‍ക്കരുതാത്ത വാര്‍ത്തകളാണു നിത്യവും കേള്‍ക്കുന്നത്. അതിലെ പ്രധാന ഇനങ്ങള്‍ സ്ത്രീപീഠനവും, മാതാപിതാക്കള്‍ സ്വന്തം കുട്ടികളോട് ചെയ്യുന്ന ക്രൂരതകളും, കേരള മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള അധികാരസ്ഥാനത്തെ അപചയവുമൊക്കെ ആണ്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ്, മലയാള സിനിമ നടി ശ്വേതാമേനോന്‍ പൊതുവേദിയിൽ അപമാനിക്കപ്പെട്ടത് . പ്രതിസ്ഥാനത്ത് കോണ്‍ഗ്രസിന്റെ  സമുന്നത നേതാവും പാര്‍ലമെന്റ അംഗവുമായ പീതാംബര കുറുപ്പാണ്. ഒരു വള്ളം കളിയുടെ മുഖ്യാതിഥി ആയി ക്ഷണിക്കപ്പെട്ടു വന്ന ശ്വേതയോട് പീതാംബരകുറുപ്പ് അപമര്യാദയായി പെരുമാറി എന്നാണാക്ഷേപം. അതേക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നു. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയും  ആഭ്യന്തര മന്ത്രിയും പറയുന്നു. പീതാംബരക്കുറുപ്പ് വാര്‍ത്തകള്‍ നിഷേധിക്കുന്നു. കൊല്ലം ജില്ലാ കളക്ടര്‍ അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന് "ശ്വേത പരാതിപ്പെട്ടില്ല "എന്ന് ഉറപ്പിച്ചു പറയുന്നു. "പരാതി പറഞ്ഞു എന്നും, കളക്റ്റര്‍ കുറഞ്ഞത് പത്തു പ്രാവശ്യമെങ്കിലും സോറി പറഞ്ഞു" എന്ന മറുപടിയിലൂടെ  ശ്വേത അതിനെ പ്രതിരോധിക്കുന്നു. ഒരു ന്യൂജെനെറേഷന്‍ മലയാള സിനിമ പോലെ ഉദ്വേഗജനകമായി ഇത് പുരോഗമിക്കുന്നു. അവസാനം പീതാംബരക്കുറുപ്പിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നില്ല എന്ന് ശ്വേത തീരുമാനിച്ചതായാണ്, റിപ്പോര്‍ട്ടുകള്‍.

പീഢനം എന്ന് വാര്‍ത്താ ചാനലുകള്‍ പ്രചരിപ്പിച്ചപ്പോള്‍  ബഷീര്‍ വള്ളിക്കുന്ന് ഉടനെ ഒരു ലേഖനമെഴുതി. ശ്വേതയും ബോൾഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പുംഎന്ന പേരില്‍. അതിലെ പ്രധാന പരാതി ശ്വേതാ മേനോന്‍  അപ്പോള്‍ തന്നെ പ്രതികരിച്ചില്ല എന്നായിരുന്നു.  

 അതിക്രമം ആരംഭിച്ചപ്പോള്‍ തന്നെ ശ്വേത പ്രതികരിച്ചായിരുന്നെങ്കില്‍ അത് തുടരില്ലായിരുന്നു എന്നാണ് വള്ളിക്കുന്നന്റെ പക്ഷം  . സ്ത്രീയുടെ വസ്ത്രധാരണമാണ്, ബലാല്‍സംഗത്തിന്റെ പ്രധാന കാരണം  എന്ന മഹത്തായ കണ്ടുപിടുത്തം നടത്തിയ വ്യക്തിയാണദ്ദേഹം. അതു തന്നെയാണ്, ഇസ്ലാമിന്റെ തനതയാ കാഴ്ച്ചപാടെന്നതും വെറും യാദൃഛികവുമല്ല. ബലാല്‍ സംഗം ചെയ്യപ്പെടുന്ന ഇരയെ ശിക്ഷിക്കുന്ന അസംബന്ധം ഇസ്ലാം എന്ന പ്രാകൃത ആഭാസത്തിലേ കാണുവാന്‍ സാധിക്കൂ.  അറിയപ്പെടുന്ന പീഢന വീരന്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടി അനുഭാവിയും പിന്തുണക്കാരനും ആയ ഇദ്ദേഹത്തില്‍ നിന്നും ഇതല്ലാതെ  മറ്റൊരു പ്രതികരണം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. വള്ളിക്കുന്ന് എഴുതിയ ലേഖനത്തിലെ അതിശയിപ്പിക്കുന്ന  ഒരു  അഭിപ്രായത്തോട് ഞാന്‍ പ്രതികരിച്ചു. ഇതായിരുന്നു ആ പ്രതികരണം. 



"അപമാന ശ്രമങ്ങളോടും കയ്യേറ്റ ശ്രമങ്ങളോടും സ്ത്രീകൾ പ്രതികരിക്കേണ്ടത് എങ്ങിനെയെന്ന് പഠിപ്പിക്കാന്‍ വേണ്ടി മലപ്പുറത്ത് ഒരു സ്കൂളോ കോളേജോ തുടങ്ങിയാലോ വള്ളി?. കുഞ്ഞാലിക്കുട്ടിയെ  തന്നെ പ്രധാന അധ്യാപകനും ആക്കാം. വഴിയെ പോകുന്നഏത് ആക്രി കച്ചവടക്കാരനും, അവന്‍ മുസ്ലിമാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്ന കാലമാണിത്. 

"എൻ ഡി തിവാരി, അഭിഷേക് സിംഗ്വി തുടങ്ങി നമ്മുടെ കുര്യൻ സാർ വരെയുള്ള നിരവധി ഉദാഹരണങ്ങളില്‍" നിന്ന്  കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള പീഢനവീരനായ കുഞ്ഞാലിയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് വളരെ വ്യക്തം. വിലപിടിപ്പെന്നുദ്ദേശിച്ചത്, അളിയന്‍ വശം ചിലവാക്കിയ പണത്തിന്റെ കണക്കു വച്ചാണ്.

ശ്വേതാ മേനോന്റെ വസ്ത്രധാരണമാണ്, കുറുപ്പെന്ന കിളവനെ വീഴ്ത്തിയതെന്ന് വള്ളിയോ സഹ സദാചാര പോലീസുകാരോ പറഞ്ഞില്ല. അതു തന്നെ മഹാഭാഗ്യം. 

ഒരു താര ഗോസിപ്പിനപ്പുറം ഇതിന്റെ ഗൌരവം മണസിലാക്കാനുള്ള മാനസിക വളര്‍ച്ച വള്ളിക്കില്ല എന്ന് സ്പഷ്ടം. അതോ കുഞ്ഞാലിയുടെ സഹവാസം കൊണ്ട് ഉണ്ടായ പരിണാമമോ?

ഇവിടെ വള്ളിക്ക് ആശ്ചര്യം ​ജനിപ്പിച്ചത് ശ്വേത ഈ ആഭാസനെ നേരിട്ട രീതി ആണ്. വള്ളിയേപ്പോലുള്ള മന്ദന്‍മാര്‍  വിചാരിക്കുന്നത്, ക്യാമറക്കു മുന്നില്‍ പ്രസവം കാണിക്കാന്‍ ധൈര്യപ്പെട്ട ശ്വേത ഉണ്ണിയാര്‍ച്ചയേപ്പോലെ  വാളും പരിചയുമായി പീതാംബരനെ അരിഞ്ഞ് വീഴ്തേണ്ടതായിരുന്നു എന്നാണ്.  ശ്വേതാ മേനോനോട് അതിക്രമം  കാണിച്ചതല്ല, അവര്‍ അപ്പോള്‍ തന്നെ പ്രതികരിക്കാതിരുന്നതിലാണ്, വള്ളിക്ക് ആത്മരോഷം. അപ്പോള്‍ തന്നെ പ്രതികരിക്കാതിരുന്നതുകൊണ്ട്, ശ്വേതക്ക് ബോള്‍ഡ്നെസ് ഇല്ല എന്ന മഹത്തായ കണ്ടുപിടുത്തവും വള്ളി നടത്തിയിരിക്കുന്നു. ഇംഗ്ളീഷില്‍ ഒരു ചൊല്ലുണ്ട്. Eyes do not see, what the mind does not know. കൂടുതല്‍ പറയുന്നില്ല. കുറച്ചു കൂടെ വളര്‍ച്ച പ്രാപിച്ചാല്‍ നന്നായിരുന്നു.

ഒരു പിഞ്ചു പെണ്‍കുട്ടിയെ ഇസ്ലാമിക നിയമപ്രകാരം പണക്കാരനായ ഒരറബി മുസ്ലിമിനു, വിറ്റ  യത്തീം ഖാനക്കെതിരെ കേസുപോലും ഇല്ല. ഈ സംഭവത്തേക്കുറിച്ചോ, അതിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിയുടെ ധൈര്യത്തേക്കൂറിച്ചോ കമ എന്നു മിണ്ടാത്ത വള്ളി, ശ്വേതാ മേനോന്‍  എങ്ങനെ പ്രതികരിക്കണമായിരുന്നു എന്ന് മാലോകരെ ഉപദേശിക്കുന്നു. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. 

ശ്വേതാ മേനോന്‍ പ്രതികരിച്ചത് അന്തസായിട്ടാണ്, കുലീനമായിട്ടാണ്. ഒരു തല്ലു കൊടുത്താല്‍ ഉടനെ എല്ലാ പീഢനവും ഇല്ലാതാകും എന്നൊക്കെ കരുതുന്നവരെ മന്ദന്‍മാര്‍ എന്നു തന്നെയാണു വിളിക്കേണ്ടത്. സുനന്ദ പുഷ്കര്‍ ഒരു കെ എസ് യുകാരനെ തല്ലിയപ്പോഴേക്കും കേരളത്തിലെ പീഢനങ്ങളില്ലാതായിട്ടില്ല.  അന്നവര്‍ അതൊതുക്കി തീര്‍ക്കാതെ ആ മാനസിക രോഗിയെ നീതി പീഠത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായി ശിക്ഷിച്ചിരുന്നെങ്കില്‍ ഇതുപോലെ ചെയ്യാന്‍ പീതാംബരനു പേടി ഉണ്ടാകുമായിരുന്നു. 

കുഞ്ഞാലിയും കുര്യനും മന്ത്രിമാരും എം പി മാരുമായി വിലസുന്ന രോഗാതുരമായസമൂഹത്തില്‍  ഇത് ഇനിയും ആവര്‍ത്തിക്കും. പീതാംബരനെ  നീതി പീഢത്തിന്റെ മുന്നില്‍ കൊണ്ടു വരാനാണ്, ശ്വേത ശ്രമിക്കുന്നത്. അതിനവരെ അഭിനന്ദിക്കണം. വള്ളി ആഗ്രഹിക്കുമ്പോലെ  ഒരു പ്രധാന ചടങ്ങു നടക്കുമ്പോള്‍ തല്ലുണ്ടാക്കിയിരുന്നെങ്കില്‍  അവരേക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാകുമായിരുന്നു. പണം  വാരിയെറിഞ്ഞും, നീതി പീഠത്തെ വിലക്കെടുത്തും സമൂഹത്തെ വഞ്ചിക്കുന്ന കുഞ്ഞാലിയേപ്പോലുള്ളവര്‍ക്ക് കുഴലൂത്തു നടത്തുന്ന വള്ളിയില്‍ നിന്നും ഈ നിലവാരമേ പ്രതീക്ഷിക്കേണ്ടതുള്ളു.

ഏതായാലും ഇന്ന് പീതാംബരന്‍ ദിഗംബരനായി കേരള സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നു. ഇതുപോലെ തുണിയുരിഞ്ഞ് നിറുത്തേണ്ട അനേകം പീതാംബരന്മാര്‍ ഉണ്ട്. ശശിയേയും, ഗോപിയേയും  സി പി എം എന്ന പാര്‍ട്ടി തന്നെ തുണിയിരിഞ്ഞ് നിറുത്തിയതുപോലെ, കുര്യനെയും, കുഞ്ഞാലിയേയും, ഗണേശനെയും നിറുത്തിയാല്‍ അന്ന് കേരളത്തിലെ കാക്കകളെല്ലാം മലര്‍ന്നു പറക്കും."

പക്ഷെ പതിവു  പോലെ വള്ളിക്കുന്ന് ആ കമൻറ് നീക്കം  ചെയ്തു. 

വള്ളിക്കുന്നിന്റെ നിലപാടുകള്‍  ശ്രദ്ധിക്കുക. "ഗോസിപ്പു നിലവാരത്തിലുള്ള വാര്‍ത്തയാണ്, ശ്വേതയെ അപമാനിച്ചു എന്നത്. പഠിക്കേണ്ടതും പ്രതികരിക്കേണ്ടതും  സ്ത്രീകളാണ്. പഠിപ്പിക്കേണ്ടത് പീതാംബരനേപ്പോലുള്ള ഞെരമ്പുരോഗികളെയല്ല. എന്നേപ്പോലുള്ള ഞെരമ്പുരോഗികള്‍ ഇതുപോലെ തോണ്ടും, കയറിപ്പിടിക്കും, പിതൃവാത്സല്യമെന്ന പര്‍ദ്ദയില്‍ പൊതിഞ്ഞ് കെട്ടിപ്പിടിക്കും. അതിഷ്ടമില്ലത്തവര്‍ പ്രതികരണം പഠിച്ചോളണം". ഇതാണു വള്ളിക്കുന്നിനേപ്പോലുള്ള ഇസ്ലാമിസ്റ്റുകളുടെ നിദാനശാസ്ത്രം. അതിനു വേണ്ടി വള്ളിക്കുന്നിനേപ്പോലുള്ളവര്‍ പുതിയ സ്റ്റഡി ക്ളാസുകള്‍ നടത്താന്‍ സന്നദ്ധരാണ്.

വള്ളിക്കുന്ന് എന്ന ഗോസിപ്പുകാരന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുന്ന ഒരു കമന്റുണ്ട്. ഇതാണത്. 


പീഢനം ​എന്നു കേള്‍ക്കുമ്പോഴേക്കും വള്ളിക്കുന്നന്റെ കൈ അറിയാതെ കീ ബോര്‍ഡിലേക്ക് പാഞ്ഞു പോയത്രെ!!. ഒരു ശരാശരി മലയാളിയുടെ രോഗഗ്രസ്ഥമായ മനസിന്റെ നേര്‍ചിത്രമാണീ വാക്കുകളില്‍  പല്ലിളിച്ചു കാണിക്കുന്നത്. സ്ത്രീവിഷയമായ എന്ത് കേട്ടാലും അവനിലെ കപടസദാചാരവാദിയായ മൃഗം  ചാടി എഴുന്നേല്‍ക്കും. ഉടനെ രണ്ടു വാചകം എഴുതിയില്ലെങ്കില്‍ മനസിന്റെ തരിപ്പ് മാറില്ല. വള്ളിക്കുന്നനിലും ഇതാവര്‍ത്തിക്കുന്നു. അര മണിക്കൂര്‍ കീബോര്‍ഡുമായി മല്ലടിച്ചപ്പോഴേക്കും മനസിന്റെ തരിപ്പും കൈയ്യുടെ തരിപ്പും മാറി. ഒരു രതി മൂര്‍ച്ചയില്‍ എന്നവണ്ണം ശാന്തമായി.  ബ്ളോഗില്‍ ആയിരക്കണക്കിനു വയനക്കാരുള്ള ഒരു എഴുത്തുകാരന്റെ മാനസിക അവസ്ഥ  ഇതാണെങ്കില്‍, സാധാരണക്കാരായ മലയാളികളുടെ  അവസ്ഥ ഇതിലും എത്രയോ അധ:പ്പധിച്ചതായിരിക്കും.

അവസാനം വള്ളിക്കുന്നും കൈ കഴുകി. കുറ്റം  ശ്വേതക്ക്. തീവ്ര മുസ്ലിങ്ങളും തീവ്ര ഹിന്ദുക്കളും ഏത് പീഢനവും ഇരയുടെ തലയില്‍ കെട്ടിവയ്ക്കാറുണ്ട്. വള്ളിക്കുന്നും ആ പക്ഷത്തു ചേരുന്നു. 


ഇതാണു യഥാര്‍ത്ഥ  വള്ളിക്കുന്ന്. തകിടം മറിയുന്നെങ്കില്‍ ഇങ്ങനെതന്നെ വേണം.  വള്ളിക്കുന്ന്, യാതൊന്നും കണ്ടില്ല. ഒന്നും മനസിലാക്കിയിട്ടുമില്ല. മുടിഞ്ഞ തിരക്കെന്ന് വള്ളിക്കുന്നു പറയുന്ന വേദിയില്‍ നടന്ന ഒരു സംഗതി ഇതാണ്. 




ഇത് കാണുന്ന തലയില്‍ ആള്‍താമസസമുള്ള ആര്‍ക്കും ഇവിടെ യാതൊരു തിരക്കുമില്ല എന്നു മനസിലാകും. മറ്റുള്ള എല്ലാവരും നേരെ നില്‍ക്കുമ്പോള്‍ പിതാംബരനു മാത്രം ഒരാട്ടം കാണുന്നു.  കുറുപ്പു മാത്രം കഥകളി നടനേപ്പോലെ ശ്വേതയുടെ ദേഹത്തേക്കു ചായുന്നു. ശ്വേതയില്‍ നിന്ന് മറ്റുള്ളവര്‍ മാറിനില്‍ക്കുന്നതുപോലെ കുറുപ്പിനും അല്‍പ്പം മാറിനില്‍ക്കാമായിരുന്നു. ഈ ഒരു രംഗം മാത്രം മതി ശ്വേത പറയുന്നത് നൂറു ശതമാനം സത്യമാണെന്നു മനസിലാക്കാന്‍. കുറുപ്പ് പിതൃസഹജമായ വാത്സല്യം പ്രകടിപ്പുക്കുന്നതാണെന്നു  പറയുന്ന ഞെരമ്പുരോഗികളോട് സഹതപിക്കാം.

വള്ളിക്കുന്നിന്റെ ബ്ളോഗില്‍ എഴുതിയ 90% അളുകളും ശ്വേതാ മേനോനെ അവഹേളിക്കാനാണ്, ശ്രമിച്ചത്. അവര്‍ അഭിനയിച്ച സിനിമകളുടെയും, പരസ്യങ്ങളുടെയും, ചരിത്രം വിളമ്പി അവര്‍ പീഢിപ്പിക്കപ്പെടേണ്ടവരാണെന്ന ധാരണ പരത്താനാണിവരൊക്കെ കൂടെ ശ്രമിച്ചത്. 

ശ്വേതാ മേനോന്‍ എന്നസിനിമാനടി സിനിമയില്‍ അഭിനയിക്കുന്ന കഥപാത്രങ്ങളൊക്കെ സ്വന്തം  ജീവിതമാണെന്നു ധരിച്ചു വശായിരിക്കുന്ന മാനസിക രോഗികളാണിതുപോലെ പ്രതി കരിക്കുന്നവര്‍.  ഒരു സ്ത്രീ എന്ന നിലയില്‍ ശ്വേത തനിക്കുണ്ടായ അപമാനത്തേപറ്റി പറഞ്ഞു. അപ്പോള്‍ അവരെ കല്ലെറിയാന്‍ നോക്കുന്ന ഇവരൊക്കെ  പുരുഷന്‍മാരാണെന്നോര്‍ക്കുക.   പൊതുവെ പുരോഗമന മുഖം മൂടി ധരിക്കുന്ന കേരള സമൂഹം പോലും എത്ര മേല്‍ പുരുഷാധിപത്യം വച്ചു പുലര്‍ത്തുന്നു എന്ന സത്യമാണിതു വെളിപ്പെടുന്നത്. കാമ സൂത്രയിലും രതിനിര്‍വേദത്തിലും അഭിനയിക്കാന്‍ മടിയില്ലാത്ത, അന്യ പുരുഷന്റെ മുന്നില്‍ തന്റെ പ്രസവം തുറന്നുകാണിച്ച,  ശ്വേത മേനോന്, തനിക്കെതിരെ ഉണ്ടായ അപമാനത്തോട് പ്രതികരിക്കാന്‍ അവകാശമില്ല  എന്ന അവസ്ഥ അത്യന്തം  ഭീതിയോടെ മാത്രമേ കാണുവാന്‍ സാധിക്കൂ. 

കാമസൂത്ര പോലുള്ള  പരസ്യത്തില്‍ അര്‍ദ്ധ നഗ്നയായി അഭിനയിച്ച ശ്വേതാമേനോന്‌ ഒരു ജനപ്രതിനിധിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ എന്ത്‌ അവകാശമെന്നാണ്‌ ഇവരൊക്കെ ചോദിക്കുന്നത്. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുമതിനല്‍കിയ വ്യക്‌തിയാണ്‌ ശ്വേതയെന്നും അങ്ങനെയുള്ള വ്യക്‌തിക്ക്‌ മറ്റൊരാള്‍ക്കെതിരെ പരാതി പറയാന്‍ അര്‍ഹതയില്ലെന്നും ഇവര്‍ പറയുന്നു. 

ഏതൊക്കെ പുരുഷന്‍മാര്‍ അവരുടെ ശരീരത്തു തൊടുന്നു എന്നതിന്റെ കണക്കെടുക്കുകയാണ് ചിലര്‍.  മോഹന്‍ ലാല്‍ ഒരു റിഹേഴ്സലിനിടെ അവരെ  അനാവശ്യമായി സ്പര്‍ശിച്ചപ്പോള്‍ അവര്‍ നോക്കിയ നോട്ടത്തെപ്പോലും ഒരു മനോരോഗി കളിയാക്കുന്നു. സിനിമയില്‍ മദാലസയായി അഭിനയിക്കുന്ന സ്ത്രീയുടെ ശരീരം പൊതുസ്വത്ത് ആണെന്ന രീതിയിലാണ്, ഈ  ഞെരമ്പു രോഗികളുടെ പ്രതികരണം. ശ്വേത അഭിനയിച്ച പല സിനിമകളുടെയും  ചിത്രങ്ങളുമായിട്ടാണ്, ചിലരുടെ ധാര്‍മ്മികരോഷം പൊട്ടിയൊലിച്ചത്. 

സിനിമാ രംഗത്തുള്ളവര്‍ പൊതുവെ ശ്വേതയെ പിന്തുണച്ച് രംഗത്തു വന്നെങ്കിലും ലിബര്‍ട്ടി ബഷീറും ഈസ്റ്റ് കോസ്റ്റ് വിജയനും മറ്റൊരഭിപ്രായമാണ്.  സ്വന്തം പ്രസവം തലമുറകള്‍ കാണട്ടെ എന്ന ഉദ്ദേശത്തില്‍ സിനിമയില്‍ അത് പകര്‍ത്താന്‍ അനുവാദം നല്‍കിയ ശ്വേത ഒരു വാര്‍ത്ത സൃഷ്ടിച്ച് അതിന്റെ ഗുണ ഭോക്താവാന്‍ ശ്രമിക്കുന്നു എന്നാണ്, ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആരോപിച്ചത്.  ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നു പറഞ്ഞ ലിബര്‍ട്ടി ബഷീറിനു അത് വിജയം കാണാത്തതുകൊണ്ട് ശ്വേതയോട് അല്‍പ്പം ഈര്‍ഷ്യ ഉണ്ടാകാം.


രാഷ്ട്രീയക്കാരും പിന്നിലല്ല. സ്വന്തം പ്രസവരംഗം സിനിമക്കുവേണ്ടി ചിത്രീകരിക്കാന്‍ തയാറായ ശ്വേതയെ ഇരയായി കണക്കാക്കേണ്ടതില്ല  എന്ന്‌  കെ മുരളീധരന്‍ പറഞ്ഞു. അതിന്റെ മറ്റൊരര്‍ത്ഥം അവര്‍ പൊതു സ്വത്ത് ആണെന്ന്. ഏത്  പീതാംബരനും  സ്പര്‍ശിക്കാന്‍ അവകാശമുള്ള പൊതു സ്വത്താണെന്ന്. ഞെരമ്പുരോഗി ആയ പീതംബരന്റെ പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്ന് പ്രതാപാവര്‍മ്മ തമ്പാനും പറഞ്ഞു. ശ്വേത പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ല എന്ന് ആദ്യം പറഞ്ഞ പി സി ജോര്‍ജ്ജ് പിന്നീട്,   പരാതി പറഞ്ഞതിനു പിന്നില്‍ ഗൂഡാലോചന ഉണ്ട് എന്നും കണ്ടെത്തി. ഗൂഡാലോചന നടത്തിയത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആണെന്നും  വരികള്‍ക്കിടയിലൂടെ അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കും എന്നായിരുന്നു ശ്വേത അറിയിച്ചിരുന്നത്. പക്ഷെ അതിനു മുന്നെ ഡി വൈ എഫ് ഐ പരാതി നല്‍കി. പോലീസ് ശ്വേതയുടെ വസതിയിലെത്തി തെളിവെടുത്തു. വിവരങ്ങള്‍ കൊല്ലം ജില്ലാ കമ്മിഷണര്‍ക്കു കൈമാറി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പീതാംബരക്കുറുപ്പിനെതിരേ പോലീസ്‌ കേസെടുത്തു. കുറ്റം തെളിഞ്ഞാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്നതാണ്‌ ഈ വകുപ്പുകള്‍. ഗൌരവം മനസിലാക്കിയ കുറുപ്പ് പൊടുന്നനെ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി ശ്വേതയോട് പരസ്യമായി മാപ്പു പറഞ്ഞു. ശ്വേതയ്‌ക്കുണ്ടായ ബുദ്ധിമുട്ടില്‍ അവരോടും ഭര്‍ത്താവ്‌ ശ്രീവത്സന്‍ മേനോനോടും കുറുപ്പ് ഖേദം അറിയിച്ചിരുന്നു. പക്ഷെ അതു പോരെന്ന് ബോധ്യമായപ്പോള്‍ പരസ്യമായി മാപ്പു പറയാന്‍ അദ്ദേഹം തീരുമാനിച്ചു.

 കേസുമായി ശ്വേത മുന്നോട്ടു പോകില്ല. ഒരു പരാതി പറഞ്ഞപ്പോഴേക്കും  പൊതു സമൂഹത്തിലെ മാന്യന്‍മാര്‍ എന്നു നടിക്കുന്നവര്‍ ഇവരെ കല്ലെറിഞ്ഞതും, ചീത്ത വിളിച്ചതും അവഹേളിച്ചതുമൊക്കെ അവരെ വേദനിപ്പിച്ചിട്ടുണ്ടാകും. അപമാനിക്കപ്പെടുന്ന സ്ത്രീകളെ കേരളത്തിലെ പൊതു സമൂഹം വേട്ടയാടുന്ന സത്യവും അവരെ പിന്തിരിപ്പിച്ചിരിക്കാം. ആദ്യം പരാതി കൊടുത്ത കളക്റ്റര്‍ വരെ പരാതി കിട്ടിയില്ല എന്ന പച്ചക്കള്ളം പറയുന്ന ഒരു വ്യവസ്ഥിതിയില്‍ ഒരിക്കലും നീതി ലഭിക്കില്ല എന്നും അവര്‍ കരുതിക്കാണും. പക്ഷെ  ഈ കേസിന്റെ ഭാവി എന്താണെന്ന് ഇപ്പോള്‍ തീരുമാനിക്കാന്‍ ആകില്ല. ഒരു പക്ഷെ എല്ലാ പീഢനവും ഒതുക്കി തീര്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഈ കേസും ഒതുക്കി തീര്‍ക്കും. 

ശ്വേത പരാതി പിന്‍വലിച്ചതിനെയും മന്തന്‍മാര്‍ വെറുതെ വിടുന്നില്ല. 


വള്ളിക്കുന്നന്‍  പ്രതീക്ഷിക്കുന്ന  രീതിയിൽ ശ്വേത  പ്രതികരിച്ചില്ല എന്നതുകൊണ്ട്, അവര്‍ ബോള്‍ഡ് അല്ല എന്നദ്ദേഹം തീര്‍ച്ചയാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അണികളുടെ മുന്നിൽ വച്ച് പീതാംബരന്റെ കരണക്കുറ്റിക്ക് ഒരടി കൊടുത്ത് അവിടെ ഒരു കൂട്ടത്തല്ല്, ഉണ്ടായാല്‍ വള്ളിയേപ്പോലുള്ളവര്‍ക്ക് സന്തോഷമായേനെ എന്നു തോന്നുന്നു. പക്ഷെ ശ്വേത പറഞ്ഞത്, വളരെ മാന്യമായി പീതാംബരനോട് ഇക്കാര്യം ആദ്യം തന്നെ അവര്‍ പറഞ്ഞിരുന്നു എന്നാണ്. അതിനു ഫലമുണ്ടാകാതെയിരുന്നപ്പോള്‍  ഈ ചടങ്ങ് അലങ്കോലമാകേണ്ട എന്നു കരുതി പരമാവധി സംയമനം പാലിച്ചു. അതിനു ശേഷം കളക്ടറോട് പരാതി പറഞ്ഞു. പക്ഷെ കളക്ടര്‍, രാഷ്ട്രീയക്കാരന്റെ പക്ഷം ചേര്‍ന്നു.  അപ്പോഴാണവര്‍ ഇത് പരസ്യമായി പറയാന്‍ നിര്‍ബന്ധിത ആയത്.

പ്രസിദ്ധമായ സൂര്യനെല്ലി പീഢന കേസില്‍ കേരള ഹൈക്കോടതിയിലെ ഒരു ശുംഭന്‍ ജഡ്ജി പറഞ്ഞത്, പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പേടാമായിരിരുന്നു, അലറി കരയാമായിരുന്നു എന്നൊക്കെയാണ്. ആ പെണ്‍കുട്ടിയെ രണ്ടാമതും പീഢിപ്പിക്കുകയാണീ ശുംഭന്‍ ചെയ്തത്. അതൊക്കെ മനസിലാക്കിയ ശ്വേത ഇതുപോലെയുള്ള ശുംഭന്‍മാരുടെ മുന്നില്‍ വീണ്ടും അപമാനിത ആകാന്‍ നിന്നു കൊടുക്കേണ്ടതില്ല എന്നു മനസിലാക്കിയതുകൊണ്ടായിരിക്കാം ഈ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്തുകൊണ്ട് ഇര ചെറുത്തുനില്‍പ്പ്‌ നടത്തിയില്ല എന്ന ശുംഭന്‍ ചോദ്യം കേള്‍ക്കാന്‍ ശ്വേത ഇഷ്ടപ്പെടുന്നുണ്ടാകില്ല.

ഒരു പൊതു ചടങ്ങു നടക്കുമ്പോള്‍ ചുറ്റും ക്യാമറകളുണ്ടാകുമെന്നൊക്കെ പൊതു പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ഈ സംഭവം കാരണമായിട്ടുണ്ട്. ഇനി പീതാംബരന്‍ ഒരു സ്ത്രീയുടെ അടുത്തും പിതൃവാത്സല്യം പ്രകടിപ്പിക്കാന്‍ പോകില്ല. അതിന്റെ ആവശ്യമില്ല. അതൊക്കെ പ്രകടിപ്പിക്കേണ്ടത് സ്വന്തം മക്കളുടെ അടുത്താണ്.

മലയാള സിനിമയില്‍ ഒക്കെ സെക്സ് രംഗങ്ങള്‍  ഇല്ല എന്നു തന്നെ പറയാം. ഹോളിവുഡ് സിനിമകളിലൊക്കെ അത് സര്‍വസാധാരണമാണ്. അതിലൊക്കെ അഭിനയിക്കുന്ന ഒരു നടിയേയും  കാണികളാരും ഇതുപോലെ അധിക്ഷേപിക്കാറോ അവഹേളിക്കാറോ ഇല്ല. അതൊക്കെ അഭിനയമാണെന്ന് തിരിച്ചറിയാനുള്ള മാനസിക വളര്‍ച്ച അവര്‍ക്കുണ്ട്., നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കുറെയേറെ പേര്‍ക്കും, വള്ളിക്കുന്നിന്റെ ബ്ളോഗില്‍ അഭിപ്രായം എഴുതുന്ന ഭൂരിഭാഗത്തിനും  ആ മാനസിക വളര്‍ച്ച ഉണ്ടായിട്ടില്ല.

പര്‍ദ്ദയെ സംബന്ധിച്ചും  ബലാല്‍സംഗത്തേ സംബന്ധിച്ചും നടന്ന ചര്‍ച്ചകളിലില്‍  ഇതുപോലുള്ള അഭിപ്രായങ്ങള്‍ കൂടുതലും മുസ്ലിം നാമധാരികളാണെഴുതി കണ്ടിരുന്നത്. ഇപ്പോള്‍ ഹിന്ദു പേരുകളും  കൂടുതലായി ഇതുപോലുള്ള അഭിപ്രായങ്ങളെഴുതുന്നു. കേരളം മാറുകയാണ്. തീവ്ര മുസ്ലിങ്ങളുടെ തലത്തിലേക്ക് കുറച്ച് ഹിന്ദുക്കളെങ്കിലും വളരുന്നുണ്ട്.

ശ്വേത എന്ന നടി അഭിനയിച്ച കഥാപാത്രങ്ങളെ വച്ചല്ല അവരെ അളക്കേണ്ടത്. സിനിമയുടെ സെറ്റില്‍ നിന്നും  ഇറങ്ങിക്കഴിയുമ്പോള്‍ അവര്‍ മറ്റുള്ളവരേപ്പോലെ വെറും സ്ത്രീയാണ്. ഈ സത്യം  കുറെയധികം മലയാളികള്‍  ഇതു വരെ പഠിച്ചിട്ടില്ല.   വെറും യാദൃഛികതയല്ല അത്. രോഗഗ്രസ്ഥമായ ഒരു സമൂഹത്തിന്റെ പ്രതിഫലനമാണത്.

പക്ഷെ സിനിമയിലെ കഥാപത്രങ്ങളേപ്പോലെ പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന കുറച്ച് അഭിനേതാക്കളെങ്കിലും ഉണ്ട്. ഗണേശനെന്ന മന്ത്രി ജീവിതവും സിനിമ ആണെന്ന രീതിയില്‍ പൊതു രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തെ വാനോളം പുകഴ്ത്തിയവര്‍ തന്നെയാണ്, ഇപ്പോള്‍ ശ്വേതയെ കല്ലെറിയുന്നതും. ഗണേശനെയോ, മോഹന്‍ ലാലിനെയോ, ജഗതിയേയോ ഇതുപോലെ ഇവരാരെങ്കിലും ചീത്ത പറയുമോ? ഇല്ല. അതിനൊരു കാരണമേ ഉള്ളു. കുറ്റം എപ്പോഴും സ്ത്രീയുടേത്. ഇതാണ്, കേരളത്തിലെ ഒരു പ്രബല സമുദായത്തിന്റെ  ഈ വിഷയത്തിലുള്ള കാഴ്ച്ചപ്പാട്.

കോണ്‍ഗ്രസ്  പാര്‍ട്ടി അടുത്തിടെ കര്‍ണാടകയില്‍ നിന്നും  അഭിന യത്തിന്റെ കാര്യത്തില്‍ ശ്വേതയെ വെല്ലുന്ന ഒരു നടിയെ ഇന്‍ഡ്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. പേര്‍ രമ്യ. അവര്‍ നടിച്ച ചില സിനിമകളിലെ രംഗങ്ങള്‍ താഴെയുള്ള വീഡിയോ ക്ളിപ്പിംഗുകളില്‍ കാണാം.








ഇതുപോലെ അഭിനയിച്ചതുകൊണ്ട്, ഇനി പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ കുറുപ്പിനും, വേണുഗോപാലിനും, സുരേഷിനും ഒക്കെ രമ്യയുടെ ചന്തിയില്‍ പിടിക്കാം,തൊട്ടു തലോടാം, ഒരുമണിക്കൂര്‍ നേരം കയ്യില്‍ പിടിച്ചോണ്ടിരിക്കാം. പിതൃസ്പര്‍ശനം  ആണെന്നു കരുതി രമ്യ അതൊക്കെ സഹിച്ചോളണം. 

33 comments:

kaalidaasan said...

ശ്വേത എന്ന നടി അഭിനയിച്ച കഥാപാത്രങ്ങളെ വച്ചല്ല അവരെ അളക്കേണ്ടത്. സിനിമയുടെ സെറ്റില്‍ നിന്നും ഇറങ്ങിക്കഴിയുമ്പോള്‍ അവര്‍ മറ്റുള്ളവരേപ്പോലെ വെറും സ്ത്രീയാണ്. ഈ സത്യം കുറെയധികം മലയാളികള്‍ ഇതു വരെ പഠിച്ചിട്ടില്ല. വെറും യാദൃഛികതയല്ല അത്. രോഗഗ്രസ്ഥമായ ഒരു സമൂഹത്തിന്റെ പ്രതിഫലനമാണത്.

പക്ഷെ സിനിമയിലെ കഥാപത്രങ്ങളേപ്പോലെ പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന കുറച്ച് അഭിനേതാക്കളെങ്കിലും ഉണ്ട്. ഗണേശനെന്ന മന്ത്രി ജീവിതവും സിനിമ ആണെന്ന രീതിയില്‍ പൊതു രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തെ വാനോളം പുകഴ്ത്തിയവര്‍ തന്നെയാണ്, ഇപ്പോള്‍ ശ്വേതയെ കല്ലെറിയുന്നതും. ഗണേശനെയോ, മോഹന്‍ ലാലിനെയോ, ജഗതിയേയോ ഇതുപോലെ ഇവരാരെങ്കിലും ചീത്ത പറയുമോ? ഇല്ല. അതിനൊരു കാരണമേ ഉള്ളു. കുറ്റം എപ്പോഴും സ്ത്രീയുടേത്. ഇതാണ്, കേരളത്തിലെ ഒരു പ്രബല സമുദായത്തിന്റെ ഈ വിഷയത്തിലുള്ള കാഴ്ച്ചപ്പാട്.

stephen jose said...

കാളിദാസന്‍ ,
ഈ വിഷയത്തില്‍ കണ്ട മറ്റൊരു പ്രതികരണം ഇതായിരുന്നു...ഒരിക്കല്‍ ഒരു സമ്മേളനത്തില്‍ വെച്ചു ഇന്ദിരാഗാന്ധിയെ ഫിഡെല്‍ കാസ്ട്രോ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ചിരുന്നു..ഈ കാരണം കൊണ്ട് കാസ്ട്രോ പെണ്ണ്‍ പിടിയനാണെന്ന് പറയാന്‍ പറ്റില്ല....പിന്നെ ശ്വേതമേനോനുണ്ടായത് കേരളത്തിലെ ഏതൊരു ബസ്സിലും സ്ത്രീകള്‍ക്കുണ്ടാകുന്ന സ്ഥിരം അനുഭവമാണ്...പിന്നെ ഒരുകാര്യം,സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരയാണെന്ന് കരുതുന്നത് മൌഡ്യമാണ് ...വള്ളികുന്നിനെ ഇങ്ങനെ കടന്നാക്രമിക്കണോ?മലയാള ബ്ലോഗ് ലോകത്തെ മമ്മൂട്ടിയാണ് അദ്ദേഹം.മികച്ച ബ്ലോഗേര്‍ക്കുള്ള അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുള്ള ആളാണ്..

kaalidaasan said...

>>>>>ഈ വിഷയത്തില്‍ കണ്ട മറ്റൊരു പ്രതികരണം ഇതായിരുന്നു...ഒരിക്കല്‍ ഒരു സമ്മേളനത്തില്‍ വെച്ചു ഇന്ദിരാഗാന്ധിയെ ഫിഡെല്‍ കാസ്ട്രോ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ചിരുന്നു..ഈ കാരണം കൊണ്ട് കാസ്ട്രോ പെണ്ണ്‍ പിടിയനാണെന്ന് പറയാന്‍ പറ്റില്ല....<<<<

സ്റ്റീഫന്‍ 

കെട്ടിപ്പിടിച്ചാല്‍ ആ കാരണം കൊണ്ട് ആരെയും പെണ്ണു പിടിയന്‍ എന്നു വിളിക്കില്ല. കാസ്ട്രോ അസ്ഥാനത്ത് അരോചകമായി സ്പര്‍ശിച്ചു എന്ന് ഇന്ധിരാ ഗാന്ധി പറഞ്ഞാല്‍ കാസ്ട്രോയെ പെണ്ണുപിടിയന്‍ എന്നു തന്നെ വിളിക്കും.

മറ്റൊരാള്‍ തന്റെ ശരീരത്തില്‍ തൊടാന്‍ ഒരു സ്ത്രീക്ക് ഇഷ്ടമില്ലെങ്കില്‍ അന്തസുള്ളവന്‍ അത് ചെയ്യരുത്. ഒരാള്‍ നോക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ അതെന്തിനെന്ന് ഒരു സ്ത്രീക്കു തിരിച്ചറിയാനുള്ള കഴിവുണ്ട്. എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. അത് പ്രണയമാണോ, സൗഹൃദമാണോ, കാമമാണോ എന്നൊക്കെ തിരിച്ചറിയാന്‍ സ്ത്രീക്കേ കഴിയൂ. ശ്വേത പോലീസിനു കൊടുത്ത മൊഴിയില്‍ പറഞ്ഞിരിക്കുന്നത്, ശല്യം സഹിക്കാതെ വന്നപ്പോൾ പലതവണ അനിഷ്ടം പ്രകടിപ്പിച്ചു. രണ്ടുതവണ ദേഷ്യപ്പെടുകയും ചെയ്തു എന്നൊക്കെയാണ്. അത് മനസിലാക്കാന്‍  ശേഷിയുണ്ടായിരുന്നെങ്കില്‍ കുറുപ്പിനീ ഗതി വരില്ലായിരുന്നു.

ക്ലാസ്ട്രോയുടെ സ്പര്‍ശത്തെ വരെ വിശകലനം ചെയ്യാന്‍  കഴിവുള്ള താങ്കള്‍ ഞാന്‍ ഇവിടെ ഇട്ടിരിക്കുന്ന വീഡിയോ ക്ളിപ്പിംഗ് കണ്ടല്ലോ. അത് ഏത് തരം സ്പര്‍ശമാണെന്നു പറഞ്ഞു തരാമോ? കാസ്ട്രോ ഇന്ദിരയെ കെട്ടിപ്പിടിച്ച പോലെ ആണോ?

പിന്നെ ഒരു കാര്യം കൂടി. കാസ്ട്രോയും ഇന്ദിരയും  കെട്ടിപ്പിടിക്കുകയല്ല, ഉഭയസമ്മതപ്രകാരം  ഇനി കാമ കേളികള്‍ ആടിയാലും എനിക്കതില്‍ യാതൊരു എതിര്‍പ്പുമില്ല.

സിനിമയില്‍ പലതും കാണിക്കുന്ന ശ്വേത ജീവിതത്തിലും  അതൊക്കെ ആണെന്നു മനസിലാക്കാനുള്ള വിവരമേ കുറുപ്പിനുണ്ടായുള്ളു. ഇതുപോലുള്ള കൈക്രിയകളൊക്കെ അവര്‍ അസ്വദിച്ചോളും എന്ന മൂഢവിശ്വാസവും ഉണ്ടായിരുന്നു. ഒരു പൊതു പ്രാവര്‍ത്തകനത് പാടില്ല എന്ന പാഠം എല്ലാവരും പഠിച്ചാല്‍ നന്ന്.

കുറുപ്പിന്റെ കൂടെ നിന്നിരുന്ന പലരും ഒരു പക്ഷെ ഇതൊക്കെ ചെയ്തിട്ടുണ്ടാകും. എല്ലാവരുടെയും പേരും  മുഖവും ഓര്‍ത്തിരിക്കാന്‍ ശ്വേത സ്മാര്‍ത്തവിചാരത്തിലെ താത്രിക്കുട്ടിയല്ല. അതുകൊണ്ട് അറിയാവുന രണ്ടുപേരുടെ പേരേ പറഞ്ഞുള്ളു.

kaalidaasan said...

>>>>>പിന്നെ ശ്വേതമേനോനുണ്ടായത് കേരളത്തിലെ ഏതൊരു ബസ്സിലും സ്ത്രീകള്‍ക്കുണ്ടാകുന്ന സ്ഥിരം അനുഭവമാണ്...<<<<

സ്റ്റീഫന്‍ 

അതേ. ശ്വേതമേനോനുണ്ടായത് കേരളത്തിലെ ഏതൊരു ബസ്സിലും സ്ത്രീകള്‍ക്കുണ്ടാകുന്ന സ്ഥിരം അനുഭവമാണ്.. ആരെയാണതിനു കുറ്റപ്പെടുത്തേണ്ടത്, സ്ത്രീകളെയോ അതോ അതൊക്കെ ചെയ്യുന്ന പുരുഷന്‍മരെയോ. താങ്കളീ പറഞ്ഞത് അതി ഭയനകമായ ഒരു സത്യമാണ്. കേരളത്തിലെ വളരെയധികം പുരുഷന്‍മാര്‍ ഞെരമ്പു രോഗികളാണെന്നാണത്. ഈ ഞെരമ്പു രോഗികളെ എങ്ങനെ ചികിത്സിക്കണമെന്നല്ലേ അരോഗ്യമുള്ള ഒരു സമൂഹം ചിന്തിക്കേണ്ടത്. പക്ഷെ എനിക്ക് തോന്നുന്നത് താങ്കളേപ്പൊലുള്ളവര്‍ കാസ്ട്രോയുടെ കഥ പറഞ്ഞ് ഈ ഞെരമ്പു രോഗികളെ ന്യായീകരിക്കുകയാണെന്നാണ്.

ശ്വേത ചെയ്യേണ്ടിയിരുന്നത് പരാതി പിന്‍വലിക്കയല്ലായിരുന്നു എന്നാണെന്റെ അഭിപ്രായം. ഇതുപോലെയുള്ള ഞെരമ്പു രോഗികള്‍ക്ക് അര്‍ഹിഉക്കുന്ന ശിക്ഷ വങ്ങിച്ചു കൊടുക്കുക്യാണ്. ഏതായാലും അവര്‍ കുറച്ചു കൂടെ ബുദ്ധിമതിയാണ്. കേരളത്തിലെ ശുംഭന്‍ ജഡ്ജിമാരുടെ കാമ ദാഹത്തിനു കൂടെ ഇരയാകാതെ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഇത് കേസായി വിചാരണ നടത്തിയാല്‍ എന്തുകൊണ്ട് അലറിക്കരഞ്ഞില്ല.എന്നൊക്കെയുള്ള ശുംഭന്‍ ചോദ്യങ്ങള്‍  കേള്‍ക്കേണ്ടി വരുമായിരുന്നു.

ശ്വേത പരതിയേ പിന്‍വലിച്ചുള്ളു. കുറുപ്പിന്റെ പ്രവര്‍ത്തികളേപ്പറ്റി പറഞ്ഞതൊന്നും പിന്‍വലിച്ചിട്ടില്ല. അതിന്റെ അര്‍ത്ഥം കേരളത്തിന്റെ മനസാക്ഷിക്കുമുന്നില്‍ കുറുപ്പ് ഇപ്പോഴും കുറ്റവാളി തന്നെയാണെന്നാണ്. ഇനി എന്തു ചെയ്യണമെന്ന് നീതിപീഠത്തിനു തീരുമാനിക്കാം.

kaalidaasan said...

>>>>>പിന്നെ ഒരുകാര്യം,സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരയാണെന്ന് കരുതുന്നത് മൌഡ്യമാണ് ...<<<<

സ്റ്റീഫന്‍ 

ആരാണങ്ങനെ പറഞ്ഞത്? കേരളത്തിലെ അറിയപ്പെടുന്ന കേസുകളിലെ ശാരിയും, വിതുര പെണ്‍കുട്ടിയും, റെജീനയും, പറവൂര്‍ പെണ്‍കുട്ടിയും ഒക്കെ ഇരയിട്ട് ആണുങ്ങളെ വലവീശീപ്പിടിച്ചതാണെന്നു കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

ഇരയല്ല ഇനി വേട്ടക്കാരി ആണെന്നു തന്നെ കരുതിക്കോളൂ. ആരെങ്കിലും ഇരവച്ച് ചൂണ്ടയിട്ടാല്‍ ഉടനെ അതില്‍ കൊത്തുന്ന ശുംഭന്‍മാര്‍ അതിന്റെ ഭവിക്ഷ്യത്തു കൂടി അറിഞ്ഞിട്ടേ ചൂണ്ടയില്‍ കൊത്താവൂ.

ഇരയായാലും വേട്ടക്കാരിയായാലും ഇതിലൊക്കെ ചെന്ന് തല വച്ചു കൊടുത്താല്‍ അത് ജീവിതകാലം ​മുഴുവന്‍ ഒരു കറുത്ത പാടായി അവശേഷിക്കും. കുര്യനും, കുഞ്ഞാലിയും, തെറ്റയിലും, നീല ലോഹിതദാസനും, ശശിയും, ഗോപിയും ഒക്കെ ഏത് ഗംഗയില്‍ പോയി കുളിച്ചാലും ഈ കറ മാഞ്ഞു പോകില്ല.

കുറുപ്പിന്റെ കാര്യത്തില്‍ ഈ സംഭവം ഇനി ശരിക്കും ഉപയോഗപ്പെടുത്താന്‍ പോകുന്നത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആയിരിക്കും.

kaalidaasan said...

>>>>>വള്ളികുന്നിനെ ഇങ്ങനെ കടന്നാക്രമിക്കണോ?മലയാള ബ്ലോഗ് ലോകത്തെ മമ്മൂട്ടിയാണ് അദ്ദേഹം.മികച്ച ബ്ലോഗേര്‍ക്കുള്ള അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുള്ള ആളാണ്..<<<<

സ്റ്റീഫന്‍ 

വള്ളിക്കുന്ന് മികച്ചതാണോ അല്ലയോ എന്നതൊന്നും എന്നെ ബാധിക്കുന്ന സംഗതിയല്ല. അദ്ദേഹത്തെ ആരാധിക്കാനൊക്കെ താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. താങ്കളദ്ദേഹത്തെ മമ്മൂട്ടിയെന്നോ മോഹന്‍ ലാലെന്നോ ദിലീപെന്നോ ഒക്കെ വിളിച്ചോളൂ.

ഞാന്‍ വളരെ ചെറിയ ഒരു ബ്ളോഗറാണ്. ഇതെന്റെ ജീവിതോപാധിയുമല്ല. സമയം കിട്ടുമ്പോള്‍ മാത്രം എഴുതുന്ന വ്യക്തിയും. വളരെ കുറച്ചു പേരേ ഞാന്‍ എഴുതുന്നത് വായിക്കാറുള്ളു. ഇവിടെ അഭിപ്രായം എഴുതുന്നതും കുറച്ചു പേരേ ഉള്ളു. മിക്കവരും നിലവാരമുള്ള അഭിപ്രായം ​ആണെഴുതുന്നതും. അതില്‍ ഞാന്‍ തികച്ചും സംതൃ പ്തനുമാണ്.

വള്ളിക്കുന്നിനെ മാത്രമല്ല ഞാനീ പോസ്റ്റില്‍ വിമര്‍ശിച്ചത്. മറ്റ് പലരെയുമുണ്ട്. അതൊന്നും താങ്കള്‍ കണ്ടില്ലേ?

മികച്ച ബ്ളോഗറുടെ പക്വത പക്ഷെ അദ്ദേഹത്തില്‍ ഞാന്‍ കണ്ടില്ല. എതിരഭിപ്രായം ​എഴുതുമ്പോള്‍ അതൊക്കെ നീക്കം ചെയ്യുന്ന അസഹിഷ്ണുവാണദ്ദേഹം. ഒരു പോസ്റ്റെഴുതി പൊതു വേദിയില്‍ ചര്‍ച്ചക്ക് തുറന്നു വയ്ക്കുമ്പോള്‍ എതിരഭിപ്രായം ​മാനിക്കാനുള്ള മാന്യത കാണിക്കുമ്പോഴേ മികച്ച ബ്ളോഗറെന്ന താങ്കളുടെ പാടിപ്പുകഴ്ത്തലിനര്‍ത്ഥമുണ്ടാകൂ. മഞ്ഞപ്പത്രത്തിലെ ഗോസിപ്പു പോലെയാണു പലതുമെനിക്കനുഭവപ്പെട്ടത്.

ഒരു കാര്യം മാത്രം സൂചിപ്പിക്കാം. മലപ്പുറം ജില്ലയില്‍ ശൈശവ വിവാഹം നടക്കുന്നുണ്ട് എന്ന് ഇന്‍ഡ്യ വിഷന്‍ ചാനലില്‍ ഫൌസിയ മുഫ്തഫ എന്ന ഒരു അവതാരക പറഞ്ഞു. അതില്‍ ദേഷ്യം പൂണ്ട വള്ളിക്കുന്നും സഹ മലപ്പുറം കാരും അവരെ വേശ്യ എന്നു വരെ വിളിച്ചു. അങ്ങനെ ഒന്ന് ഇല്ല എന്നാണവര്‍ ആണയിട്ടു പറഞ്ഞതും. പക്ഷെ അതേ മലപ്പുറത്തു നിന്ന് ആഴ്ചയില്‍ ഒന്നു വീതം ബാല വിവാഹങ്ങള്‍ കോടതി ഇടപെട്ടു തടയുന്ന വാര്‍ത്തകളാണിപ്പോള്‍ വരുന്നതും. എല്ലാം മുസ്ലിം പെണ്‍കുട്ടികളും. മികച്ച ബ്ളോഗര്‍ എന്ന് സ്തുതി പാഠകര്‍  പാടി നടന്നിട്ട് കാര്യമില്ല. സ്വന്തം ചുറ്റുവട്ടത്തു നടക്കുന്ന സത്യങ്ങള്‍ കാണാനുള്ള വിവേകം കൂടി വേണം. ഫൌസിയ മുസ്തഫയെ വേശ്യ എന്നു വിളിച്ചവരാണ്, ഇപ്പോള്‍ ശ്വേതാ മേനോനെയും  അധിക്ഷേപിക്കുന്നത്. മമ്മൂട്ടി ബ്ളോഗറുടെ ബ്ളോഗ് വായിക്കുന്നവരുടെ നിലവാരം അത് വിളിച്ചു പറയുന്നു.

ഞാന്‍ അവിടെ എഴുതിയ അഭിപ്രായം ഇവിടെയും പകര്‍ത്തി വച്ചിട്ടുണ്ട്. താങ്കളത് വായിച്ചു കാണുമല്ലോ. അത് നീക്കം ചെയ്യാന്‍ മാത്രം എന്തു വൃത്തികേടാണു താങ്കളതില്‍ കണ്ടതെന്ന് ഒന്ന് പറയാമോ?

ajith said...

കേസുമായി മുമ്പോട്ട് പോയാല്‍ എന്തായിരിയ്ക്കും അതിന്റെ ഭാവിയെന്ന് പല ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. അതുകൊണ്ട് പരാതി പിന്‍വലിച്ചത് തന്നെ അവര്‍ക്ക് നല്ലത്. ഇത്ര കേസുകള്‍ വന്നതില്‍ സ്ത്രീപക്ഷത്തിന് അനുകൂലമായി വിധി വന്നത് എത്രയെന്ന് ഒരു കണക്കെടുത്തുനോക്കിയാല്‍ അറിയാം നമ്മുടെ യഥാര്‍ത്ഥനീതിബോധം!

മുക്കുവന്‍ said...

wow wow... TP action was wrong.. he should be punished...

same time, why is so big news? the kid got killed in idukki did not get a single day attention.

yea... publicity/ratings... :)

kaalidaasan said...

അജിത്ത്,

18 വര്‍ഷങ്ങളായി നീതി തേടി ഒരു പെണ്‍കുട്ടി കോടതി കയറി ഇറങ്ങുന്നത് ശ്വേതക്കും അറിയാം. അവരെ കള്ളക്കേസില്‍ കുടുക്കി വീണ്ടും പീഢിപ്പിക്കുന്നതും നമ്മുടെ പുരുഷകേസരികളാണ്. കീഴ്ക്കോടതി ശിക്ഷിച്ചവരെ കേരള ഹൈക്കോടതി വെറുതെ വിട്ടത് നമ്മളൊക്കെ കണ്ടതാണ്. നീതി ഒരിക്കലും ലഭിക്കില്ല എന്നു തീര്‍ച്ചയാക്കിയ വിതുര പെണ്‍കുട്ടി ഇപ്പോള്‍ സ്വസ്ഥമായി ജീവിക്കുന്നു. അവര്‍ക്ക് നീതി നിഷേധിച്ച ശുംഭന്‍മാര്‍ വീണ്ടും ആ കേസില്‍ വിചാരണ നേരിടണമെന്നും പറഞ്ഞ് ആ പെണ്‍കുട്ടിയെ പീഢിപ്പിക്കാനിറങ്ങിയിട്ടുണ്ട്. ഇതൊക്കെ അറിയാവുന്ന ശ്വേത പിന്‍മാറിയതില്‍ യാതൊരു അത്ഭുതവുമില്ല.

പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവളെന്നാണ്, പീതാംബരന്റെ പാര്‍ട്ടി ശ്വേതയെ വിളിച്ചത്. ആ പാര്‍ട്ടിയുടെ കുട്ടിക്കുരങ്ങന്‍മാര്‍ അവരുടെ കോലം കത്തിക്കുന്നു, പരമാവധി അവഹേളിക്കുന്നു. അതൊക്കെ വരാന്‍ ഇരിക്കുന്ന സംഗതികളുടെ സൂചനകളാണ്. ഇനി കേസായി കോടതിയില്‍ വന്നാല്‍ വക്കീലന്‍മാരും ന്യായാധിപന്‍ മാരും ചോദിക്കും, കുറുപ്പ് എവിടെയൊക്കെയാണു തടവിയത്, പിടിച്ചത്, അപ്പോള്‍ എന്തു തോന്നി എന്നൊക്കെ. ഈ ആഭാസന്‍മാരുടെ മുന്നില്‍ നില്‍ക്കുന്നത്, ഇപ്പോള്‍ ഉണ്ടായ അപമാനത്തേക്കാള്‍ വലുതായിരിക്കും. അതുകൊണ്ട് അവര്‍ ബുദ്ധിപൂര്‍വം പിന്‍മാറി.

ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് വീണ്ടും പീഢിപ്പിക്കും എന്ന ഭീഷണി ഉണ്ടായതായും പറഞ്ഞു കേള്‍ക്കുന്നു.

kaalidaasan said...

>>>>wow wow... TP action was wrong.. he should be punished...<<<<

മുക്കുവന്‍,

പീതാംബരക്കുറുപ്പ് യാതൊരു തെറ്റും ചെയ്തില്ല എന്നാണ്, കോണ്‍ഗ്രസ് നിലപാട്. അദ്ദേഹം പിതൃ വാത്സല്യം  പ്രകടിപ്പിച്ചതാണത്രെ. അദ്ദേഹം ​പങ്കെടുത്ത പത്രസമ്മേളനത്തില്‍  കൊല്ലം ഡി സി സി പ്രസിഡണ്ട് പറഞ്ഞത്, ശ്വേത പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്ത്രീ ആണെന്നാണ്. റെജീന പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്ത്രീ, യാമിനി തങ്കച്ചിയും പണത്തിനു വേണ്ടി എന്തും ചെയ്യാന്‍  മടിയില്ലാത്ത സ്ത്രീ. ഇതാണ്, കോണ്‍ഗ്രസിന്റെ സ്ത്രീ പക്ഷ നിലപാട്.

പീതാംബരന്‍ പറഞ്ഞത്, പ്രോട്ടോക്കോള്‍ പ്രകാരം ഈ വള്ളം കളി മത്സരവേദിയില്‍ എം പി എന്ന നിലയില്‍ തനിക്കു പോകേണ്ട ആവശ്യമില്ലായിരുന്നു എന്നാണ്. പക്ഷെ പണത്തിനു വേണ്ടി എന്തും ചെയ്യാം മടിയില്ലാത്ത ശ്വേത വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ പോകാതിരിക്കാന്‍ തോന്നിയില്ല. പഞ്ച പാവം. മറ്റുള്ള കാമ ഭ്രാന്തന്‍മാര്‍ ശ്വേതയെ തൊടതിരിക്കാന്‍ വേണ്ടി സംരക്ഷണം കൊടുത്തതാണത്രെ. ആരും തള്ളിക്കയറാത്ത വേദിയില്‍ വച്ചും സംരക്ഷിച്ചു. അത് ശ്വേതയോട് ഒട്ടിചേര്‍ന്നു നിന്നും. അത്രക്ക് സംരക്ഷണം വേണ്ട എന്ന് ശ്വേത പല പ്രാവശ്യം പറഞ്ഞപ്പോഴും സംരക്ഷിച്ചേ അടങ്ങൂ എന്ന വാശി ആയിരുന്നു കുറുപ്പിന്.

ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോ പറഞ്ഞതുപോലെ ഇനി കുട്ടികളോട് പത്ത് എം പി മാരുടെ പേരു പറയാന്‍  ആവശ്യപ്പെട്ടാല്‍ അവര്‍ കുര്യന്റെയും കുറുപ്പിന്റെയും  ​പേരുകള്‍ തീര്‍ച്ചയായും പറയും.

ഇത് കേസായി കോടതിയില്‍ വന്നാലും കുറുപ്പോ സഹ പീഢകനോ ശിക്ഷിക്കപ്പെടാന്‍ ഒരു സാധ്യതയും ഇല്ല. ജനങ്ങള്‍ക്കൊക്കെ ഇവരേക്കുറിച്ച് മനസിലാക്കാന്‍ ആകും എന്നു മാത്രം. പി ജെ കുര്യനു പിന്നീടൊരിക്കലും ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യമുണ്ടായില്ല. വളഞ്ഞ വഴിയിലൂടെ രാജ്യ സഭ വഴി പാര്‍ലമെന്റില്‍ കയറേണ്ടി വന്നു. നാടാര്‍,  രാഷ്ട്രീയം ഭാര്യയെ ഏല്‍പ്പിച്ചു. തെറ്റയില്‍ ഇനി അങ്കമാലിയില്‍ മത്സരിക്കുമെന്നു തോന്നുന്നില്ല. കുഞ്ഞാലി ജാതിമത വോട്ടു ബാങ്കിന്റെ പിന്‍ബലത്തില്‍ തല്‍ക്കാലം  രക്ഷപ്പെട്ടു നില്‍ക്കുന്നു എന്നു മാത്രം.

kaalidaasan said...

>>>>same time, why is so big news? the kid got killed in idukki did not get a single day attention.<<<<

മുക്കുവന്‍,

പണക്കാരിയും ഉന്നത കുല ജാതയും പീഢിപ്പിക്കപ്പെടുമ്പോള്‍ അത് വലിയ വാര്‍ത്ത ആകും. കൂടാതെ പ്രതി എം പിയും. അപ്പോള്‍ വിപണന മൂല്യം വളരെ കൂടും.

അതിലും കൂടുതലായി കൊല്ലപ്പെട്ട കുട്ടിയെ പീഢിപ്പിച്ചവരുടെ ഭാഗത്ത് ചേരാനും  പീഢിപ്പിക്കപ്പെട്ട കുട്ടിയെ അധിക്ഷേപിക്കാനും ആരുമുണ്ടായിരുന്നില്ല. ശ്വേതയുടെ കാര്യത്തില്‍ ഇത് രണ്ടും ഉണ്ടായി. അവര്‍ അഭിനയിച്ച കഥാപാത്രങ്ങളെയും പരസ്യങ്ങളെയും ഒക്കെ എടുത്തിട്ട് അവര്‍ ചീത്തയാണെന്ന് സ്ഥപിക്കാന്‍ പുരുഷകേസരികള്‍ മത്സരിച്ചു. ഇന്ദിരഗാന്ധി എന്ന സ്ത്രീ നയിച്ച പാര്‍ട്ടി, സോണിയ ഗാന്ധി എന്ന സ്ത്രീ നയിക്കുന്ന പാര്‍ട്ടിയുടെ അധ:പതനം. കുറുപ്പ് ശ്രീരാമനേക്കാള്‍ മര്യാദക്കാരനും സാത്വികനും മുത്തച്ഛനു ഒക്കെ ആണെന്ന് സ്ഥാപിക്കാന്‍ ആഞ്ഞു ശ്രമിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒഴികെ ഒറ്റ കോണ്‍ഗ്രസ് നേതാവും കുറുപ്പു ചെയ്തത് മോശമായി എന്നു പറഞ്ഞില്ല. മുരളീധരനേപ്പോലുള്ളവര്‍ ശ്വേതയെ അധിക്ഷേപിക്കാനാണു ശ്രമിച്ചത്. ഇതൊക്കെ ഈ വിഷയത്തിന്, എരിവും പുളിയും കൂട്ടി. ചാനലുകള്‍ ആഘോഷിച്ചു.

കൂടാതെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കീഴിലുള്ള വനിതാക്കമ്മീഷന്‍ മൌനം പാലിച്ചപ്പോള്‍ ഡി വൈ എഫ് ഐ ഇക്കാര്യത്തില്‍ ഇടപെട്ടു. കേസുകൊടുത്തു. സ്വരാജിനേപ്പൊലുള്ള സി പി എം കാര്‍ ഇതേറ്റെടുത്തത് സ്ത്രീപീഢനത്തോടുള്ള അടങ്ങാത്ത എതിര്‍പ്പുകൊണ്ടൊന്നുമല്ല. അതിന്റെ രാഷ്ട്രീയ മൂല്യം മനസില്‍ കണ്ടുകൊണ്ടാണ്. സി പി എമ്മില്‍ ഈ വിഷയത്തില്‍ ഇടപെടാനുള്ള ധാര്‍മ്മികതയുള്ള നേതാവ് വി എസ് മാത്രമേ ഉള്ളു.

ശശിയേയും ഗോപിയേയും അവസാനം വരെ സംരക്ഷിക്കാന്‍ രാജേഷുമാരും സ്വരാജുമാരും മുന്നിട്ടു നിന്നതാണ്. അതുകൊണ്ട് അവരുടെ മുതലക്കണ്ണീരിനു വലിയ പ്രാധാന്യം നല്‍കേണ്ടതുമില്ല.

ഇര പരാതിപ്പെട്ടില്ലെങ്കിലും സ്ത്രീപീഢനം ​എന്ന ആരോപണമുണ്ടായാല്‍ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അതുകൊണ്ട് ഡി വൈ എഫ് ഐക്കാരുടെ പരാതി പോലീസിനെഴുതി തള്ളാനൊന്നും ആകില്ല. കോടതിക്കേ അതിനു സാധിക്കൂ.

kaalidaasan said...

>>>>yea... publicity/ratings... :)<<<<

മുക്കുവന്‍,

പ്രശസ്തിക്കു വേണ്ടി ആണ്, ശ്വേത ഇതു പറയുന്നതെന്ന് വിശ്വസിക്കാന്‍  ബുദ്ധിമുട്ടുണ്ട്. അല്ലാതെ തന്നെ അവര്‍ വളരെ പ്രശസ്തയാണ്. കളിമണ്ണെന്ന സിനിമയില്‍ പ്രസവം ചിത്രീകരിച്ചപ്പോള്‍ കേരള അസംബ്ളി സ്പീക്കര്‍ വരെ അതിനു പ്രചരണം കൊടുത്തു. മാദ്ധ്യമങ്ങളും  സദാചാര പോലീസുകാരും  അത് പൊതു വേദികളില്‍ ചര്‍ച്ചയാക്കി. ലിബര്‍ട്ടി ബഷീറിന്റെ നേത്വത്തില്‍ സിനിമശാലക്കാരും ആവശ്യത്തിലേറെ പ്രചരണം കൊടുത്തു. അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ കളിമണ്ണും ആയിരുന്നു. അവര്‍ പ്രശസ്ത ആയതുകൊണ്ടു തന്നെയാണ്, വളം കളി ഉത്ഘാടനം ചെയ്യാന്‍ അവരെ ക്ഷണിച്ചതും. അതുകൊണ്ട് കൂടുതല്‍ പ്രശസ്തിക്കു വേണ്ടി അവര്‍  നുണ പറയുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ റേറ്റിംഗ്. അതൊരു വലിയ തമാശയാണ്. ഇതാണ്, ഉത്തരാധുനിക മുതലാളിത്ത സ്റ്റണ്ട്. എന്തും സെന്‍സേഷനലയി അവതരിപ്പിക്കാലാണ്, ന്യൂ ജെനറേഷന്‍  മാദ്ധ്യമ ധര്‍മ്മം. വാര്‍ത്ത ജനങ്ങളെ അറിയിക്കുക എന്നതിനപ്പുറം  ഇതൊകെ ഇപ്പോള്‍ ഒരു ജീവന്‍ മരണ പോരാട്ടം പോലെ ആണ്. ഏറ്റവും രസകരമായ അവസ്ഥ മനോരമ ന്യൂസ് ചാനലിന്റേതാണ്. മനോരമ പത്രം യു ഡി എഫിനെയും കോണ്‍ഗ്രസിനെയും ഉറച്ചു പിന്തുണക്കുമ്പോള്‍ ന്യൂസ് ചാനല്‍ കടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. മറ്റ് മുഖ്യ ചാനലുകളായ ഏഷ്യാ നെറ്റും, റിപ്പോര്‍ട്ടറും, ഇന്‍ഡ്യ വിഷനും ഒക്കെ ഇടതുപക്ഷത്തോട് അല്‍പ്പം ചായ്‌വും, പ്രകടമായി യു ഡി എഫിനെ എതിര്‍ക്കുന്ന നിലപാടുമുള്ളവരാണിന്ന്. അതിനെ കവച്ചു വയ്ക്കാന്‍ വേണ്ടി മനോരമ ന്യൂസ് ചാനല്‍ യു ഡി എഫിലെ ഏത് വിഷയവും മഹാ സംഭവമായി ഇന്നാഘോഷിക്കുന്നു. ഉദ്ദേശ്യം റേറ്റിംഗ് തന്നെ.

റേറ്റിംഗ് കൂട്ടാന്‍ വേണ്ടി സൂര്യ റ്റി വി മലയാളി ഹൌസ് എന്ന പേരില്‍ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അത് മുഴുവന്‍ കണ്ടവരും അതിനെതിരെ ഉറഞ്ഞു തുള്ളുകയുണ്ടായി. മലയാളിയുടെ സംസ്കാരം നശിപ്പിക്കുന്നേ എന്നായിരുന്നു അതേപ്പറ്റി ഉണ്ടായ ഏറ്റവും വലിയ വിമര്‍ശനം. അതേക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ സൂര്യയിലെ തന്നെ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ നടന്നിട്ടുണ്ട്. ആ റിയാലിറ്റി ഷോയില്‍ പങ്കെടുത്തവരൊക്കെ ചര്‍ച്ചക്കുണ്ടായിരുന്നു. ആ ഷോയില്‍ സബ്യതക്ക് നിരക്കാത്ത പല പ്രവര്‍ത്തികളും ഉണ്ടായി എന്ന ആക്ഷേപം വന്നപ്പോള്‍, അതിലെ അഭിനേതക്കാള്‍ പറഞ്ഞത്, കേരളത്തിലെ എല്ലാ വീടുകളിലും നടക്കുന്ന കാര്യങ്ങളേ അവരും ചെയ്തിട്ടുള്ളു എന്നായിരുന്നു. ഇവിടെ സ്റ്റീഫന്‍ പറയുന്നതും അതു തന്നെ. കേരളത്റ്റിലെ ഏത് ബസിമ്നുള്ളില്‍ നടക്കുന്ന സംഭവമേ ശ്വേതയുടെ പ്രശ്നത്തിലും ഉണ്ടായിട്ടുള്ളൂ എന്നാണ്. ഇത് രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തിലെ ഏത് ബസിനുള്ളിലും സ്ത്രീ കള്‍ അപമാനികപ്പെടുന്നുണ്ട്. അതുകൊണ്ട് ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ടാലും അതിനെ ഗൌരവത്തോടെ കാണേണ്ടതില്ല. ശരാശരി മലയാളി ഇതുപോലെ മാന്സിക രോഗികളായി മാറുന്നു എന്നത് ഭീതിജനകമാണെന്നു പറയേണ്ടി വരുന്നു.

ശ്രീകണ്ടന്‍ നായര്‍ ഷോ ഈ ലിങ്കുകളില്‍ കാണാം.

Sree Kantan Nair Show | Dt 28-09-13

Sreekandan Nair Show Dt 05-10-13

ഏതായാലും ആ റിയാലിറ്റി ഷോ കൊണ്ട് ഒരു ഗുണമുണ്ടായി. ഹൈന്ദവ സംസ്കാരത്തിന്റെ കേരളത്തിലെ ജ്വലിക്കുന്ന മുഖമായ, പടത്തലവന്‍ എന്നു വരെ വിശേഷിപ്പിക്കാവുന്ന, രാഹുല്‍ ഈശ്വറിന്റെയും, ബൌദ്ധിക സിംഹമെന്ന് മറ്റുള്ളവര്‍ കൊട്ടിപ്പാടുകയും, സ്വയമവകാശപ്പെടുകയും ചെയ്യുന്ന പ്രദീപിന്റെയുമൊക്കെ യഥാര്‍ത്ഥ മുഖമൊക്കെ മറ്റുള്ളവര്‍ മനസിലാക്കി. ഇവര്‍ പറഞ്ഞത് ഇവരുടെയും മറ്റുള്ളവരുടെയും വീടുകളില്‍ നടക്കുന്ന കാര്യങ്ങളെ ആ ഷോയില്‍ നടന്നിട്ടുള്ളൂ എന്നാണ്. ആ വീടുകളില്‍ എന്തു നടക്കുന്നു എന്ന് ഇപ്പോള്‍ ലോകം മുഴുവന്‍  മന്സിലാക്കിയിരിക്കുന്നു. ഷോയിലെ ഒരു സീനില്‍ രാഹുല്‍ ഈശ്വര്‍ ഒരു പെണ്‍കുട്ടിയുടെ ചന്തിയില്‍ കാല്‍ വിരല്‍ കൊണ്ട് ഒരഭ്യാസം നടത്തുന്നുണ്ട്. നമ്മുടെ പീതാംബരന്‍ കൈ കൊണ്ട് ചെയ്ത പോലെ. രാഹുല്‍ ഈശ്വരന്റെ വീട്ടിലെ സഹോദരിമാരോടും, അമ്മയോടുമൊക്കെ അദ്ദേഹം ചെയ്യുന്നത് ഇതാണെന്നൊക്കെ പറയണമെങ്കില്‍ ആ മനസിന്റെ കുടിലത അളക്കവുന്നതിലപ്പുറമായിരിക്കണം. പീതാംബരന്‍ ഏതായാലും സ്വന്തം മക്കളോട് ചെയ്യുന്നതേ ശ്വേതയോടും ചെയ്തുള്ളു എന്നു പറഞ്ഞിട്ടില്ല. പക്ഷെ പിതൃവാത്സല്യം പ്രകടിപ്പിച്ചതാണെന്ന് മറ്റുള്ളവര്‍ പറയുന്നു.

Baiju Khan said...

കാളിദാസന്‍,
ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ടു Times of India (Bangalore Edition, 4/11/2013) അവരുടെ അഭിപ്രായമായി പറഞ്ഞതു വളരെ പ്രസക്തമാണു അതു ഞാന്‍ ഇവിടെ പങ്കുവെക്കുകയാണു.
Times View: A rape or sexual molestation survivor owes it to herself and to other women that she reports a crime and also bears full witness in order to bring the guilty to book.
Actor Shwetha Menon did the first, but, sadly and shockingly, failed in the second. It is doubly damning because the perpetrator in this case happens to be a powerful man, and the retraction comes from a person who essayed roles, both in movies and in real life, that challenged the usual predatory ways in which women are looked at. It strengthens suspicion that Menon, despite protestations to the contrary, was pressured to withdraw her case against Kurup.

kaalidaasan said...

ബൈജു,

ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് അക്ഷരം പ്രതി ശരിയാകാനാണ്, സാധ്യത. സ്ത്രീപീഢനം നടത്തുന്ന ഒരു രാഷ്ട്രീയക്കാരനെയും ശിക്ഷിക്കാനുള്ള പ്രായ പൂര്‍ത്തി ഇന്‍ഡ്യന്‍ നീതി ന്യായവ്യവസ്ഥക്കുണ്ടായിട്ടില്ല. ശിശുക്കളായ പല ശുംഭന്‍മാരും രാഷ്ട്രീയക്കാരാല്‍ പീഢിപ്പിക്കപ്പെട്ട സ്ത്രീകളെ കോടതിക്കുള്ളില്‍ വീണ്ടും പീഢിപ്പിക്കാനേ ശ്രമിച്ചു കണ്ടിട്ടുള്ളു. പണക്കിലുക്കത്തില്‍ ഈ ശുംഭന്‍മാര്‍ വീണു പോകുന്നു.

പി ജെ കുര്യനെതിരെ പരാതി പറയുന്ന പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കിയതോര്‍ക്കുക. കേസുമായി മുന്നോട്ടു പോയാല്‍ ശ്വേതക്കും ഇതേ ഗതി ഉണ്ടാകുമായിരുന്നു. അതവരെ പല ഉന്നതരും ഓര്‍മ്മിപ്പിച്ചിട്ടുണ്ടാകും.അല്ലെങ്കില്‍ അവര്‍ പെട്ടെന്നു മലക്കം മറിയേണ്ട കാര്യമില്ല. ഈ അഭിനേത്രി മോശപ്പെട്ടവളാണെന്നു ചിത്രീകരിക്കാന്‍ മുരളി, തമ്പാന്‍ തുടങ്ങി പല കോണ്‍ഗ്രസ് നേതക്കളും ഇറങ്ങി എന്നത് വെറും യാദൃഛികവുമല്ല. അവര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞപ്പോഴും, അവരുടെ കോലം കത്തിച്ചപ്പോഴും ഒക്കെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍  ചാണ്ടിയോ ചെന്നിത്തലയോ അതിനെ വിലക്കിയില്ല എന്നു ശ്രദ്ധിക്കുക. ഇവരേക്കൊണ്ട് ഇതൊക്കെ പറയിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയൊക്കെ പിന്‍വാതിലിലൂടെ മറ്റ് പല കളികളും കളിക്കുകയായിരുന്നു എന്നത് സ്പഷ്ടം. ഭീഷണിപ്പെടുത്തിയിരിക്കും എന്നത് തീര്‍ച്ച. മാനം ​മര്യാദ ആയി സമൂഹത്തില്‍ ജീവിക്കണമെന്ന ആഗ്രഹമുള്ള ശ്വേത പ്രായോഗിക വഴി തേടി. നാണവും മാനവുമില്ലത്ത ഉമ്മന്‍ ചാണ്ടിയേപ്പോലുള്ളവര്‍ക്ക് എന്തായാലും പ്രശ്നമില്ലല്ലോ. പക്ഷെ എല്ലാവരും ചാണ്ടിമാരല്ലല്ലോ.

മുക്കുവന്‍ said...

from the video I am sure that TP had touched her butt. but she did not show any resistance at time... hmmm bit strange though. I do not see much crowd at that place too.. there is enough place to move around and still continue to stay at same place.

none of this will stop punishing his act though. but if you are filing a case against a MP, be prepare to stay on it..

now she has withdrawn the case.... it is nearly impossible to prove a case like this. she knows it.. she need some attention she got that. i guess she planned it well... poor TP... he was fooled by this lady :)

CA Monitor said...

ശ്വേതയെ വിമർശിക്കുന്നവർ ഒരു കാര്യം ഓർത്താൽ നന്നായിരിക്കും, ഇത് അവരുടെ മാത്രം പ്രശ്നമല്ല. കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്ക്കും ഇത്തരം ദുരനുഭവങ്ങൾ പതിവാണ്.
സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് തന്നെ ചോദിച്ചാല അറിയാം. ശ്വേതയെപ്പോലെ ഒരു മുൻ മിസ്സ്‌ ഇന്ത്യയ്ക് പൊതു വേദിയിൽ വച്ച് ഇതാനുണ്ടായതെങ്കിൽ ഒരു സാധാരനക്കാരിക്ക് ബസിലൊക്കെ എന്തെല്ലാം പ്രശ്നങ്ങള കാണും?
ഇനി ഇവന്റെയൊക്കെ സ്വന്തം അമ്മയെയോ പെങ്ങളെയോ ആരെങ്കിലും ബസിൽ വച്ച് തോണ്ടിയാൽ അത് ആരുടെ കുറ്റം?
അവർ എന്ത് കൊണ്ട് അപ്പോൾ പ്രതികരിച്ചില്ല എന്ന് തന്നെ ചോദിക്കുമോ?

CA Monitor said...

A link to an article worth reading. Please note some sick comments at the end.
http://www.mangalam.com/opinion/114314

kaalidaasan said...

മുക്കുവന്‍,

ശ്വേത പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത് ഇതാണ്.

‘ഹോട്ടലില്‍നിന്ന് വള്ളംകളിവേദിയിലത്തെി കാറില്‍ നിന്നിറങ്ങിനടന്നപ്പോള്‍ തന്നെ എം.പി എന്റെ അരയില്‍ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ പിടിച്ച് മുന്നോട്ടുവരാനായി പറഞ്ഞു. പരിപാടി സ്ഥലത്ത് എത്തിയപ്പോഴും കൈയില്‍ പിടിച്ചുകൊണ്ടിരുന്നു. താന്‍ മൈക്കിലൂടെ സംസാരിക്കുന്നതിനിടെ ദേഹത്ത് അസഹ്യത ഉളവാക്കുന്ന വിധം രണ്ട് പ്രാവശ്യം സ്പര്‍ശിക്കുകയും തോള്‍ കൊണ്ട് ഉരസുകയും ചെയ്തു. പരിപാടിക്കിടെ പലപ്രാവശ്യം വന്നുചേര്‍ന്ന് നില്‍ക്കുകയും ചെയ്തു. ഒരു വലിയ പരിപാടിക്കിടെ പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതിയാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നത്. പരിപാടിക്കിടെ എം.പി അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചതും പിടിച്ചതും മാനഹാനിയും മനോവിഷമവും ഉണ്ടാക്കി. തിരികെ പോകാനായി ഇറങ്ങിയപ്പോള്‍ പിന്നില്‍നിന്ന് സ്വര്‍ണ നിറമുള്ള കുര്‍ത്ത ധരിച്ച ഷാള്‍ കഴുത്തില്‍ ഇട്ട കണ്ണട വെച്ചയാള്‍ എന്റെ പിറകുഭാഗത്ത് കൈവെച്ചു. ഇതിലും മാനഹാനി ഉണ്ടായി'

ഈ വക പ്രവര്‍ത്തികളിലൊക്കെ എതിര്‍പ്പു പ്രകടിപ്പിക്കേണ്ടിയിരുന്നു എങ്കില്‍ ആ പരിപാടി അപ്പാടെ ഉപേക്ഷിച്ച് അവര്‍ക്ക് തിരികെ പോകേണ്ടിയിരുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് മറ്റുള്ളവര്‍ എല്ലാവരും കണ്ടില്ല എന്നതിന്റെ അര്‍ത്ഥം എതിര്‍പ്പില്ലായിരുന്നു എന്നല്ലല്ലോ.
അറിഞ്ഞിടത്തോളം ശ്വേതാ മേനോനും  കുറുപ്പും തമ്മില്‍ മുന്‍ പരിചയമില്ല. അടുത്തിടപഴുകുന്നവരും അടുത്തറിയുന്നവരുമാണെങ്കില്‍ പിതൃ വാത്സല്യം പ്രകടിപ്പിച്ചു എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ട്. ആദ്യം കാണുന്ന രണ്ടു വ്യക്തികള്‍ ഹസ്തദാനം നടത്തുന്നതില്‍ അപാകത ഇല്ല. പക്ഷെ കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ പിടിച്ച കൈ, കൂറുപ്പ് വേദിയില്‍ എത്തുമ്പോഴും വിട്ടില്ല എന്നു പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്. കൂടാതെ അരയില്‍ ചുറ്റിപിടിച്ച് അപരിചിത ആയ ഒരു സ്ത്രീയോട് പിവാത്സല്യം പ്രകടിപ്പിക്കുന്നത് ഞെരമ്പു രോഗം തന്നെ ആണ്.

ഒരു നടനോ നടിക്കോ ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ അരോചകമായ രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരാറുണ്ട്. നമ്മള്‍ സിനിമകളില്‍ കാണുന്ന ബലാല്‍സംഗ രംഗങ്ങളൊക്കെ എല്ലാ നടിമാരും ആസ്വദിച്ച് അഭിനയിക്കുകയാണെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമല്ലേ? അങ്ങനെയെങ്കില്‍ ശാരദയും ഷീലയും, ജയഭാരതിയും തുടങ്ങി, മഞ്ചു വാര്യര്‍  വരെ ഇതൊക്കെ ആസ്വദിക്കുന്ന സ്ത്രീകളണെന്നൊക്കെ പറയേണ്ടി വരുന്നു. അത്രക്ക് നമ്മളൊക്കെ അധ:പ്പധിക്കണോ?

kaalidaasan said...

>>>i guess she planned it well... poor TP... he was fooled by this lady :)<<<

ഏത് തരത്തില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാം. അപരിചിതനയ ഒരാള്‍ ദേഹത്തു സ്പര്‍ശിക്കുമ്പോള്‍ അപമാനിക്കപ്പെട്ടു എന്ന തോന്നലൊകെ തികച്ചും വ്യക്തിപരമാണ്. വേണമെങ്കില്‍ ശ്വേതക്ക് അത് അവഗണിക്കാമായിരുന്നു. കേരളത്തിലെ പൊതു സ്ഥലങ്ങളില്‍ വച്ച് ഇതുപോലെ അപമാനിക്കപ്പെടുന്ന 99.9% സ്ത്രീകളും അതൊക്കെ അവഗണിക്കാറാണു പതിവ്. അതിന്റെ പ്രധാന കാരണ്മ പൊതു സമൂഹം ഇട്ട്ഹുപോലുള്ള അതിക്രമങ്ങളോട് നിസംഗത് പുലര്‍ത്തുന്നു,. കൂടുതല്‍ പേരും സ്ത്രീയുടെ പക്ഷത്തു നില്‍ക്കാറുമില്ല. അടുത്തനാളിലായിരുന്നു, മുതിര്‍ന്ന കുട്ടികളുള്ള ഒരു വീട്ടമ്മയെ കുറച്ചു പേര്‍ നഗ്നയാക്കി പൊതു വഴിയിലൂടെ വലിച്ചഴച്ച് മര്‍ദ്ദിച്ചത്. അപ്പോള്‍ ഭൂരിഭാഗം പേരും അതിനോട് മുഖം തിരിച്ചു നിന്നതും. ഇതുപോലെ അവഗണിക്കുമ്പോള്‍ ഞെരമ്പു രോഗികളുടെ ഞെരമ്പുരോഗം കൂടുകയേ ഉള്ളു.

ശ്വേത പരാതി പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. പക്ഷെ ഇത് പൊതു വേദികളില്‍ ചര്‍ച്ച ആയി. സാത്വികനെന്നും  സന്യാസിയെന്നും ഒക്കെ പലരും കരുതിയിരുന്ന കുറുപ്പിന്റെ അസുഖം ഇന്ന് നാട്ടില്‍ പാട്ടാണ്. അതു തന്നെ അദ്ദേഹത്തിനു കിട്ടിയ ശിക്ഷയാണ്. ഇതുപോലെ സാത്വികനും സന്യാസിയുമായി അഭിനയിക്കുന്നവരെ സൂക്ഷിക്കണമെന്ന ഒരു സന്ദേശം ഇതു വഴി പൊതു ജനത്തിനു കിട്ടി. കുറേപ്പേര്‍ തെറ്റിദ്ധരിക്കപ്പെടും എന്നത് തീര്‍ച്ചയാണ്. പക്ഷെ അത് സഹിക്കാതെ പറ്റില്ല.

ജോസ് തെറ്റയിലിനെ ഒരു പെണ്‍കുട്ടി കുടുക്കിയതായിരുന്നു., പരമ സാധുവായ ജോസിനെ അല്ല കുടുക്കിയത്. ഈ വക കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ജോസിനെ ആണ്.

kaalidaasan said...

>>>ഇനി ഇവന്റെയൊക്കെ സ്വന്തം അമ്മയെയോ പെങ്ങളെയോ ആരെങ്കിലും ബസിൽ വച്ച് തോണ്ടിയാൽ അത് ആരുടെ കുറ്റം?<<<

CA Monitor,

കോണ്‍ഗ്രസ് സംസ്കാരം അനുസരിച്ച്, തീര്‍ച്ചയായും ആ സ്ത്രീകളുടെ കുറ്റം. അല്ലെങ്കില്‍ അവര്‍ അതര്‍ഹിക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ അഭിപ്രായത്തില്‍ അതൊക്കെ അനിവാര്യത ആണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അവര്‍ പറഞ്ഞത് സ്ത്രീ സമൂഹത്തിനു തന്നെ അങ്ങെയറ്റം നാണക്കേടാണ്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സ്ത്രീയാണ്, ശ്വേതാ മേനോന്‍ എന്ന് പ്രതാപ വര്‍മ്മ തമ്പാന്‍ പറഞ്ഞതിനെ അവര്‍ ന്യായീകരിക്കുന്നത് ഇങ്ങനെ. ഇന്നയിന്ന കഥാപാത്രങ്ങളെ ഇന്നയിന്ന സിനിമകളില്‍ അവതരിപ്പിച്ച ശ്വേത പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സ്ത്രീയാണെന്നേ പറഞ്ഞുള്ളൂ. എന്തൊരു വിശദീകരണം!!. അഭിനയത്തൊഴിലാളി എന്ന നിലയില്‍ പ്രതിഫലം മേടിച്ച് അഭിനയിക്കുന്ന സ്ത്രീ ആയതുകൊണ്ട് ശ്വേതയെ പൊതു വേദിയില്‍ ആര്‍ക്കും കയറിപ്പിടിക്കാം എന്നാണീ രാഷ്ട്രീയ നേതാവു പറയുന്നതിന്റെ ധ്വനി. അവര്‍ അവിടെയും നിറുത്തുന്നില്ല. അമ്മപെങ്ങന്‍മാരെ പൊതു സമൂഹം എങ്ങനെ തിരിച്ചറിയണമെന്നു പറയുന്നതിനോട് കൂടി, സഹോദരന്‍മാരെയും പിതാക്കന്‍മാരെയും എങ്ങനെ തിരിച്ചറിയണമെന്നു കൂടി ചര്‍ച്ച ചെയ്യണമത്രെ. പിതാവിനേപ്പോലെ പെരുമാറിയ കുറുപ്പിനെ ശ്വേതാ മേനോന്‍ തെറ്റിദ്ധരിച്ചു എന്നാണ്, ബിന്ദുവിന്റെ ഉറച്ച നിലപാട്. അവരുടെ മാസ്റ്റര്‍ പീസ് ഇതാണ്, മമ്മൂട്ടി ഒരു പൊതു വേദിയില്‍  ഈ റോട്ടില്‍ ഇറങ്ങി നിന്നാല്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ മമ്മൂട്ടിയുടെ ദേഹത്തു ചെന്നു പിടിക്കും. അങ്ങനെയുള്ള ഒരു കള്‍ചറാണിവിടെ ഉള്ളത്. അതിന്റെ അര്‍ത്ഥം ,അഭിനേതാക്കള്‍ ഇതുപോലെ പലതും സഹിക്കാന്‍ തയ്യാറാകണം. ഒരു ഞെരമ്പു രോഗി കാണിച്ച ചെറ്റത്തരത്തെ ന്യായീകരിക്കന്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ഒക്കെ ഈ ലിങ്കില്‍ കാണാം.

ÈàÄßµßGÞX çÏÞ·cÄ æÄ{ßÏßAçÃÞ?

ബിന്ദു കൃഷ്ണയുടെ പാര്‍ട്ടി അടുത്തിടെ കര്‍ണാടകയില്‍ നിന്നും  അഭിയത്തിന്റെ കാര്യത്തില്‍ ശ്വേതയെ വെല്ലുന്ന ഒരു നടിയെ ഇന്‍ഡ്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. പേര്‍ രമ്യ. അവര്‍ നടിച്ച ചില സിനിമകളിലെ രംഗങ്ങള്‍ താഴെയുള്ള വീഡിയോ ക്ളിപ്പിംഗുകളില്‍ കാണാം.

Ramya hot

Kannada - Julie - Dava Dava Edeyali - Ramya

Ramya(divya spanandana) very hot song


ഇതുപോലെ അഭിനയിച്ചതുകൊണ്ട്, ഇനി പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ കുറുപ്പിനും, വേണുഗോപാലിനും, സുരേഷിനും ഒക്കെ രമ്യയുടെ ചന്തിയില്‍ പിടിക്കാം,തൊട്ടു തലോടാം, ഒരുമണിക്കൂര്‍ നേരം കയ്യില്‍ പിടിച്ചോണ്ടിരിക്കാം. പിതൃസ്പര്‍ശനം  ആണെന്നു കരുതി രമ്യ അതൊക്കെ സഹിച്ചോളണം. അതാണിവിടുത്തെ കള്‍ച്ചറെന്നും കൂടി മനസിലാക്കിക്കോളണം. നാളെ ബിന്ദു എം എല്‍ എയും മന്ത്രിയുമൊക്കെ ആകുമ്പോള്‍ ഏത് പൊതു വേദിയിലും ആര്‍ക്കും ഇനി അവരുടെ ചന്തിയില്‍ പിടിക്കാം. കാരണം അതാണീ നാട്ടിലെ കള്‍ച്ചര്‍ ബിന്ദുച്ചേച്ചി സന്തോഷത്തോടെ അതൊക്കെ ആസ്വദിച്ചു കൊള്ളും.

Ananth said...

off topic ......പ് റസവം ചിത് റീകരിച്ചത് അഭിനയത്തിന്റെ ഭാഗം ആവുന്നതെങ്ങനെ എന്ന് മനസ്സിലാവുന്നില്ല ......അതില്‍ എവിടെ ആണ് അഭിനയം ?.....യഥാര്‍ത്ഥത്തില്‍ അല്ലാതെ ഒരു രംഗതിനാവശ്യമായ ഭാവങ്ങള്‍ മുഖവും ശരീര ഭാഷയുമൊക്കെ ഉപയോഗിച്ച് പ് റകടിപ്പിക്കുന്ന തിനെയല്ലേ അഭിനയം എന്ന് പറയുക ......ഇത്തരം സിനിമാക്കാര്‍ കഥയുടെ സന്ദര്‍ഭം ആവശ്യപ്പെടുന്നു എന്ന പേരില് കൊലപാതകമോ വാഹനാപകടമോ ഒക്കെ യഥാര്‍ത്ഥത്തില്‍ തന്നെ നടത്തി ചിത് റീകരിക്കുമോ ? ഇല്ലല്ലോ ....അപ്പോള് പിന്നെ അങ്ങനെയുള്ള സിനിമ എടുക്കുന്നവരും അതില് "അഭിനയി"ക്കുന്നവരും ഒക്കെ പണത്തിനു വേണ്ടി (ഒരു പക്ഷേ publicity ക്ക് വേണ്ടിയും ) എന്തും ചെയ്യാന്‍ മടിക്കാത്ത മനസ്ഥിതി ഉള്ള ആളുകള് എന്നേ പറയാന്‍ പറ്റൂ

kaalidaasan said...

അനന്ത്,

പ്രസവം ചിത്രീകരിക്കുന്നത് അഭിനയമൊന്നുമല്ല. ആ സിനിമയുടെ പൂര്‍ണ്ണതക്ക് വേണ്ടിയാണ്, ഒരു കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പ്രസവം ചിത്രീകരിച്ചതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം അളക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷെ പ്രശസ്തിക്കു വേണ്ടി ആയിരിക്കാം. അതിനനുവദിച്ച ശ്വേത പണത്തിനു വേണ്ടിയും  ആയിരിക്കാം. ഇതൊക്കെ വിലയിരുത്തുന്നവരുടെ സ്വാതന്ത്ര്യം മാത്രമാണ്.

ഒരു സിനിമയില്‍ ചിത്രീകരിക്കുന്നതെല്ലാം അഭിനയമൊന്നുമല്ല. യഥാര്‍ത്ഥ സംഭവങ്ങളും മറ്റും പലപ്പോഴും ചിത്രീകരിക്കാറുണ്ട്.

പ്രസവ രംഗത്തില്‍ അഭിനയിച്ചു എന്നല്ല ശ്വേതയേക്കുറിച്ചുള്ള ആരോപനം. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുവാദം കൊടുത്ത ചീത്ത സ്ത്രീ എന്നാണ്. ഇത് ചെയ്യാന്‍ മടിയില്ലാത്തവരെ ആര്‍ക്കും എവിടെ വച്ചും അപമാനിക്കാം എന്നാണ്, പലരുടെയും നിലപാട്. അനന്തിനുമതിനോട് യോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

Ananth said...

>>>ഇത് ചെയ്യാന്‍ മടിയില്ലാത്തവരെ ആര്‍ക്കും എവിടെ വച്ചും അപമാനിക്കാം എന്നാണ്, പലരുടെയും നിലപാട്. അനന്തിനുമതിനോട് യോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.<<<

പണത്തിനോ publicity ക്കോ വേണ്ടി സ്വന്തം പ് റസവം പോലും കച്ചവട ചരക്കാക്കുവാന്‍ മടിക്കാത്തവര്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ഒരു കാഴ്ചപ്പാടാണ് എനിക്കുള്ളത് ....അല്ലാതെ അവരെ ആര്‍ക്കും എവിടെ വച്ചും അപമാനിക്കാം എന്നൊന്നും ആരും പറയുമെന്ന് തോന്നുന്നില്ല .......പിന്നെ visuals ഇല് കാണുന്നതു തിരക്കുള്ള ഒരു വേദിയില്‍ ഉണ്ടാവുന്ന കൂട്ടി മുട്ടലുകള്‍ എന്നതിലുപരി കുറുപ്പ് ദുരുദ്ദേശ പരമായ എന്തെങ്കിലും ചെയ്തതായി തെളിയിക്കാന്‍ ഉതകുന്ന കാര്യങ്ങളും അല്ല .....പരിപാടിയില്‍ ഉടനീളം ചിരിച്ചുല്ലസിച്ച്‌ പാട്ടു പാടി വള്ളംകളി ആസ്വദിച്ച നടി കുറുപ്പുമായി വളരെ ലോഹ്യത്തില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുന്ടു ......വള്ളംകളി കഴിഞ്ഞ് ഏതോ ഹോട്ടലില്‍ സമയം ചിലവിട്ട് അതിനുശേഷം സ്വര്‍ണക്കടയില്‍ purchase മൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ നടി മണിക്കൂറുകള്‍ക്കു മുന്‍പ് താന്‍ അപമാനിക്കപ്പെട്ട കാര്യം ഓര്‍മ്മിക്കുകയും അതു മാധ്യമങ്ങളെ വിളിച്ചറിയിക്കുകയും ആണ് ഉണ്ടായത് ....അവര് ആര്ക്കും പരാതിയൊന്നും കൊടുത്തിരുന്നില്ല ( കളക്ടറെ വിളിച്ചു പറഞ്ഞു എന്നതിന് അങ്ങനെയല്ല തന്റെ ഫോണ്‍ record പരിശോധിക്കാം എന്ന അദ്ദേഹത്തിന്റെ മറുപടി അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല ) ഇതില്‍ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ചിലരൊക്കെ നടത്തിയ വാഴവെട്ടലുകളാണ് പോലീസ് കേസിനു വഴിവെച്ചത് .....ആളിക്കത്തിയ വിവാദം ആവോളം ആസ്വദിച്ച നടി അത്തരം തല്പര കക്ഷികളുടെ താല്പര്യത്തിനു വിധേയമായി മൊഴി കൊടുക്കുകയും .....എന്നാല് ഈ വിവാദം ഉണ്ടാക്കുന്ന publicity ഗുണത്തെക്കാളേറെ ദോഷമാണ്‌ career നെ സംബന്ധിച്ച് ചെയ്യുക എന്ന തിരിച്ചറിവ് ഉണ്ടായപ്പോള്‍ തലയൂരുകയും ചെയ്തു ......ഈ വിവാദത്തില്‍ കുറുപ്പാണ്‌ അപമാനത്തിനു വിധേയനായത്

(യഥാര്‍ത്ഥത്തില്‍ ദുരുദ്ദേശപരമായ സ്പര്‍ശനം ഉണ്ടായാല്‍ ഏതൊരു സാധാരണക്കാരിയും സുനന്ദ പുഷ്കറിനെ പോലെ ചെവിട്ടത്ത് അടിച്ചില്ലെങ്കിലും മറ്റെല്ലാവര്‍ക്കും വളരെ വ്യക്തമാകുന്ന വിധത്തില്‍ അനിഷ്ടം പ് റകടിപ്പിക്കും ...അപ്പോള്‍ തന്നെ ...അങ്ങനെ ആയിരുന്നു വെങ്കില്‍ ഈ visuals ന്റെ ഒന്നും ആവശ്യവും ഉണ്ടാവുമായിരുന്നില്ല അവിടെ ഉള്ള എല്ലാ ആളുകളും സാക്ഷി ആവുമായിരുന്നു ....പക്ഷെ അവിടെ ഉണ്ടായിരുന്നവരാരും ആ രീതിയില്‍ എന്തെകിലും ഉണ്ടായതായി പറഞ്ഞിട്ടില്ല .... പക്ഷെ സമൂഹത്തിന്റെ കണ്ണില്‍ കുറുപ്പ് ശിഷ്ടകാലം സ് ത് റീ പീഡകന്‍ എന്ന അപമാനം ചുമക്കെന്റി വരും ... ഇനി എന്തൊക്കെ പറഞ്ഞാലും കുറുപ്പിന് സംഭവിച്ച മാനഹാനി മാറ്റിയെടുക്കാന്‍ സാധ്യമല്ല )

Ananth said...

she is at it again - here is the conclusive proof that she is seeking to gain publicity only.....while confirming that she is not pressing any complaint why else would she seek to keep the issue alive through media interaction....

പരാതി ഇല്ല എന്നാലും മുഖ്യ മന്ത് റി യെ കണ്ടു കാര്യങ്ങള്‍ ബോധിപ്പിച്ചു വത് റെ ......ഒരു വന്ദ്യ വയോധികന്‍ കൈ പിടിച്ചു വേദിയിലേക്ക് ആനയിച്ചത്‌ മഹാ അപമാനമായി കാണുന്ന ഈ സാധ്വി താനവതരിപ്പിക്കുന്ന reality show യില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാരെയൊക്കെ കെട്ടിപ്പിടിക്കുന്നതു അഭിനയം ഒന്നും അല്ലല്ലോ ...അതിന്റെ കണക്കും ഇടക്കിടെ മുഖ്യ മന്ത് റി യെ ബോധിപ്പിക്കാറുണ്‍ടോ എന്തോ

ദിനം തോറും പെരുകി വരുന്ന ദൃശ്യ മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരം ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുവാനും ഊതിപ്പെരുപ്പിക്കുവാനും മറ്റുമുള്ള അനാരോഗ്യകരമായ പ് റവണതകള്‍ക്ക് മാത്രമല്ല ഇടയാക്കുന്നത് - ചാനല്‍ rating ഉം ചാനലില്‍ നിന്ന് കിട്ടുന്ന rate ഉം വര്‍ദ്ധിപ്പിക്കാനായി ആരെ വേണമെങ്കിലും ആലിംഗനം ചെയ്യുന്നതിനും ആരെ വേണമെങ്കിലും അപമാനിക്കുന്നതിനും ഒരു മടിയുമില്ലാത്ത ഇത്തരം സൌന്ദര്യ റാണിമാരുടെ idiosyncracies ചര്‍ച്ച ചെയ്യുന്നതിലേക്ക് സമൂഹത്തിന്റെ ബൌധിക തലം താഴ്ന്നു പോവുന്നു - അതുകൊണ്ടു സംഭവിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പീഡന വിധേയരാവുന്ന സാധാരണക്കാരുടെ വാര്‍ത്തകള്‍ അര്ഹിക്കുന്ന ഗൌരവം കിട്ടാതെ തമസ്കരിക്കപ്പെടുന്നു

kaalidaasan said...

>>>>ഈ വിവാദത്തില്‍ കുറുപ്പാണ്‌ അപമാനത്തിനു വിധേയനായത് <<<<

അനന്ത്,

കുറുപ്പ് അപമാനത്തിനു വിധേയനായെങ്കില്‍ അദ്ദേഹം  മാനനഷ്ടത്തിനു കേസു കൊടുക്കുകയാണു വേണ്ടത്. താങ്കള്‍ മുകളില്‍ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ കുറുപ്പ് ഇതാണു ചെയ്യേണ്ടത്. കളക്റ്ററേപ്പറ്റി ശ്വേത പറഞ്ഞത് തെറ്റാണെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ വിളികളുടെ വിശാംശങ്ങള്‍ പുറത്തു വിട്ട് ശ്വേതയുടെ ഗൂഡാലോചന കുറുപ്പിനു പൊളിക്കാവുന്നതേ ഉള്ളു.

മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ഒരു കാഴ്ചപ്പാടുള്ളവര്‍, അതിനിടക്ക് എന്തിനാണ്, പ്രസവം പോലും കച്ചവട ചരക്കാക്കുവാന്‍ മടിക്കാത്തവര്‍ എന്ന പൂളു തിരുകുന്നത്? ശ്വേത പ്രസവം കച്ചവടച്ചരക്കാക്കി എന്നത് താങ്കളേപ്പോലുള്ള കുറച്ചു പേരുടെ മാത്രം അഭിപ്രായമാണ്. അങ്ങനെയെങ്കില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരയുമ്പോള്‍ വീഴ്ത്തുന്ന കണ്ണീരുമവര്‍ കച്ചവടച്ചരക്കാക്കുന്നു എന്നു പറയേണ്ടി വരും.

സിനിമ എന്ന കലാരൂപത്തേക്കുറിച്ചുള്ള താങ്കളുടെ ധാരണ തികച്ചും തെറ്റാണ്. പ്രസവം അഭിനയമല്ല എന്ന് ആദ്യം പറഞ്ഞു കേട്ടു. അഭിനയമല്ലാത്ത പലതും സിനിമയില്‍ ഉണ്ട്. മമ്മൂട്ടിയും മോഹന്‍ ലാലും ഒക്കെ ചാടി മറിയുന്നതൊക്കെ കാണുന്നവര്‍ക്ക് തോന്നുക അവര്‍ തന്നെയാണത് ചെയ്യുന്നതെന്നാണ്. പക്ഷെ വാസ്തവത്തില്‍ പല രംഗങ്ങളും അഭിനയിക്കുന്നത് ഡ്യൂപ്പുകളായിരിക്കും. ക്രെഡിറ്റ് ലഭിക്കുക മമ്മൂട്ടിക്കും മോഹന്‍ ലാലിനും. പൊണ്ണത്തടി വച്ച് മോഹന്‍ ലാല്‍ ഇതൊക്കെ ചെയ്യുന്നല്ലോ എന്ന് പലരും അത്ഭുതവും കൂറും.

യഥാര്‍ത്ഥ അഭിനയ കല നാടകമാണ്. മുഖ്യ ധാര സിനിമയില്‍ പകുതിയേ ഇതൊക്കെ വരൂ. പക്ഷെ ആര്‍ട്ട് സിനിമകളില്‍ ഇതുപോലെയുള്ള ഉഡായിപ്പുകളൊന്നുമില്ല. ഇപ്പോഴാണെങ്കില്‍ പലതും കമ്പ്യൂട്ടറുകളിലാണു ചെയ്യുന്നത്.

ഇവിടെ ഒരു സ്ത്രീ, അവര്‍ ആരുമായിക്കോട്ടെ, അപമാനിക്കപ്പെട്ടു എന്നവര്‍ പറയുന്നു. പരാതി കൊടുത്തില്ലെങ്കില്‍ പോലും കേസെടുക്കണമെന നിയമമുള്ള നാടാണിന്‍ഡ്യ. ആ വേദിയില്‍ വച്ച് അവര്‍ പരാതി പറഞ്ഞില്ല എന്നാണു താങ്കളുടെ മുഖ്യ ആരോപണം. അപമാനിക്കപ്പെടുന്ന 99.9 % സ്ത്രീകളും നടന്ന സംഭാവത്തിനു ശേഷം വളരെ കഴിഞ്ഞാണ്, പരാതി പറയുകയോ പ്രതികരിക്കുകയോ ചെയ്യാറുള്ളത്. ഒരു സുനന്ദ പുഷ്കറോ, അഞലി ഹരിദാസോ അപ്പോള്‍ തന്നെ പ്രതികരിച്ചു എന്നു കരുതി എല്ലാവര്‍ക്കും അതിനുള്ള ധൈര്യമുണ്ടായെന്നു വരില്ല.

വള്ളംകളി കഴിഞ്ഞ് പലതും ചെയ്ത ശേഷം വീട്ടിലെത്തിയ നടി മണിക്കൂറുകള്‍ക്കു മുന്‍പ് താന്‍ അപമാനിക്കപ്പെട്ട കാര്യം ഓര്‍മ്മിക്കുകയും അതു മാധ്യമങ്ങളെ വിളിച്ചറിയിക്കുകയും ആണ് ഉണ്ടായതെന്നത് താങ്കളുടെ അഭിപ്രായം. ഇതൊക്കെ ചെയ്യുമ്പോഴും ഇനി എന്തു ചെയ്യണമെന്ന് ചിന്തിക്കുകയായിരുന്നു എന്നത് എന്റെ അഭിപ്രായം. അവര്‍ അവര്‍ക്ക് വേണ്ടpപെട്ടവരോട് ആലോചിച്ചാണീ തീരുമാനം എടുത്തത്. ഒരു കാമ ഭ്രാന്തന്‍ ചെയ്ത ചില വൃത്തികേടുകളോടെ തന്റെ ജീതിതം തുലഞ്ഞേ എന്നു കരയുന്നവരെ മാത്രമേ താങ്കള്‍ക്ക് പരിചയമുള്ളൂ. അതുകൊണ്ടാണ്, എന്തുകൊണ്ട് അപ്പോള്‍ അനിഷ്ടം പ്രകടിപ്പിച്ചില്ല, പരാതി പറഞ്ഞില്ല എന്നൊക്കെ ചോദിക്കുന്നത്.

ഒരു തിരക്കുമില്ലാത്ത വേദിയില്‍ കുറുപ്പ് ശ്വേതയെ കൂട്ടിമുട്ടുന്ന ക്ളിപ്പാണു ഞാനീ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. അത് കണ്ടിട്ടും താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ കൂടുതല്‍ ഒന്നു പറയാനില്ല.

Ananth said...

>>>അത് കണ്ടിട്ടും താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ കൂടുതല്‍ ഒന്നു പറയാനില്ല.<<<

എനിക്കു മാത്രമല്ല മനസ്സിലാവാത്തത് .....ഈ വിഷയത്തെ കുറിച്ച് സൈബര്‍ ലോകത്ത് നടക്കുന്ന ചര്‍ച്ചകളുടെ ഒരു sample ഈ ലിങ്കില്‍ കാണാം

ശ്വേതമേനോന്റെ പീഡനവാര്‍ത്ത സത്യമോ ???

കുറുപ്പിനെ ക് റൂ ശിക്കണം എന്നു നൂറു ശതമാനം ആളുകളും പറഞ്ഞു തുടങ്ങിയ ചര്‍ച്ച അന്പതിലേറെ പേജുകള്‍ താണ്ടിയപ്പോള്‍ നടിയുടെ പരാതിയില്‍ കഴമ്പുള്ളതായി തൊണ്ണൂറു ശതമാനം പേര്‍ക്കും മനസ്സിലാവുന്നില്ല .... ഓ നടിക്ക് സത്യത്തില്‍ പരാതി ഇല്ലല്ലോ - മാദ്ധ്യമങ്ങള്‍ മുഖാന്തരം ചില പരിഭവം പറച്ചിലുകളേ അവര് ഉദ്ദേശിച്ചിരുന്നുള്ളൂ !!

kaalidaasan said...

>>>she is at it again - here is the conclusive proof that she is seeking to gain publicity only.....while confirming that she is not pressing any complaint why else would she seek to keep the issue alive through media interaction....

പരാതി ഇല്ല എന്നാലും മുഖ്യ മന്ത് റി യെ കണ്ടു കാര്യങ്ങള്‍ ബോധിപ്പിച്ചു വത് റെ <<<<


കേരളത്തിന്റെ ഭരണാധികാരി ആയ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ എന്താണു തെറ്റ്? പരാതി ഉണ്ടെങ്കില്‍ മാത്രമേ മുഖ്യമന്ത്രിയെ കണ്ട് ഇതൊക്കെ പറയാവൂ? മുഖ്യമന്ത്രി കുറുപ്പിനെ പിടിച്ച് നാളെ ജയിലില്‍ ഇടാന്‍ വേണ്ടിയൊന്നുമല്ല ശ്വേത അത് ചെയ്തത്. കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഒരു സംഭവം, അതും ജനപ്രതിനിധിയായ ഒരാള്‍ ആരോപണ വിധേയനായ ഒരു സംഭവം, കേരള മുഖ്യമന്ത്രിയെ ആരോപണമുന്നയിച്ച വ്യക്തി തന്നെ നേരിട്ടു ചെന്ന് കാര്യങ്ങളുടെ നിജ സ്ഥിതി ബോധിപ്പിക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. ഇത് തന്നെയാണ്, യാമിനി തങ്കച്ചിയും ചെയ്തത്. അതില്‍ ഞാന്‍ യാതൊരു അസ്വാഭികതയും കണുന്നില്ല. പ്രതാപവര്‍മ്മ തമ്പാന്‍, മുരളീധരന്‍, ബിന്ദു ഷ്ണ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ താങ്കളേപ്പോലെ ശ്വേതയെ കുറ്റപ്പെടുത്തുമ്പോള്‍ തന്റെ ഭാഗം അധികാരസ്ഥാനത്തിരിക്കുന്നവരോടും, പൊതു ജനത്തോടും  പറയേണ്ടത് ശ്വേത എന്ന വ്യക്തിയുടെ ബാധ്യതയാണ്. അതവര്‍ ചെയ്യുന്നു. താങ്കള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവര്‍ക്കതിനു സ്വാതന്ത്ര്യമുണ്ടെന്നാണെന്റെ അഭിപ്രായം.

അതൊക്കെ പ്രശസ്തിക്കു വേണ്ടിയാണു ചെയ്യുന്നതെന്നത് താങ്കളിതിനെ ഒരു പ്രത്യേക കണ്ണുകൊണ്ട് കാണുന്നതുകൊണ്ട് തോന്നുന്നതാണ്. ഒരു സ്ത്രീക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തി വേറൊരാള്‍ ചെയ്താല്‍ അതിനെതിരെ പ്രതികരിക്കുന്നതും, അത് വേണ്ടപ്പെട്ടവരെ ഒക്കെ അറിയിക്കേണ്ടതും അവരുടെ സ്വാതന്ത്ര്യമാണ്. വേണമെങ്കില്‍ അത് മൂടി വയ്ക്കാമായിരുന്നു. അതുമവരുടെ സ്വാതന്ത്ര്യം.

താങ്കളീ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? അയല്‍വക്കക്കാര്‍ തമ്മിലുണ്ടാകുന്ന പല വഴക്കുകളിലും ആരും പരാതിയുമായി കോടതിയിലോ പോലീസിലോ പോകാറില്ല. പക്ഷെ മിക്കപ്പോഴും ഈ പ്രശ്നങ്ങള്‍ പൊന്തി വരാറുമുണ്ട്. അതൊക്കെ മനുഷ്യ സഹജമായ ചില വാസനകളാണ്. ആവര്‍ പ്രശസ്തിക്കു വേണ്ടിയാണത് ചെയ്യുന്നതെന്നു പറയുന്നത് വിവരക്കേടാണ്. മുറിവേറ്റ മനസ് പല രീതികളിലും  പ്രവര്‍ത്തിക്കും. ചിലര്‍ എല്ലാം ഉള്ളിലൊളിപ്പിച്ച് വാര്‍ഷങ്ങളോളം കാത്തിരുന്നിട്ട് പ്രതികാരം ചെയ്യും. ചിലര്‍ കൂടെ കൂടെ അത് പറഞ്ഞു കൊണ്ടിരിക്കും.

ഈ വിഷയം പൊതു സമൂഹം ചര്‍ച്ച ചെയ്യണം, ജനപ്രതിനിധി ആയാലും വയോധികന്‍  ആയാലും അന്നു വരെ അറിയാത്ത ഒരു സ്ത്രീയോട് പെരുമാറുമ്പോള്‍ കാണിക്കേണ്ട ചില മാന്യതകളൊക്കെ ഈ സംഭവം സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു. പണത്തിനു വേണ്ടി സിനിമയിലും പരസ്യങ്ങളിലും അഭിനയിക്കുന്ന സ്ത്രീ പൊതു സ്വത്താണെന്നു കരുതുന്നതാങ്കള്‍ക്കിത് മനസിലാകില്ല.

ഇത് സജീവമായി നിറുത്തണോ വേണ്ടയോ എന്നതൊക്കെ ശ്വേതയുടെ സ്വാതന്ത്ര്യമാണ്. അതുകൊണ്ട് കുറുപ്പിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനു പല വഴികളുമുണ്ട്. നിയമപരമായ മാര്‍ഗ്ഗത്തിലൂടെ ശ്വേതയെ നിശബ്ദയാക്കം. ശ്വേത എന്നേക്കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നു, അതില്‍ നിന്നും രക്ഷിക്കണമെന്ന ഒരപേക്ഷ കൊടുത്താല്‍ ഏത് കോടതിയും ശ്വേതയോട് മിണ്ടാതിരിക്കാന്‍ ഉത്തരവിടും. മാനഹാനിക്ക് കേസുകൊടുക്കാം. ഇത് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് താങ്കള്‍ക്കെന്താണിത്ര വാശി?

ഒരു പരാതിയുമായി കോടതിയുടെ മുന്നിലേക്ക് പോകാന്‍ ശ്വേത ആഗ്രഹിക്കുന്നില്ല. അതിനു പല കാരണങ്ങളുമുണ്ടാകും. കേരളത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവാണു കുറുപ്പ്. നിയമപരമായി അദ്ദേഹത്തോടേറ്റുമുട്ടുമ്പോള്‍ പല പ്രശ്നങ്ങളുമുണ്ടാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് നിശബ്ദയായി ഇരിക്കാനും അവര്‍ തയ്യറല്ല. ശ്വേത ഇത് പൊതു ജനത്തോട് പറയുമ്പോള്‍ കുറുപ്പിനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ മാനഹാനി ഉണ്ടാകുന്നെങ്കില്‍ അതിനു പരിഹാരമുണ്ടാക്കാന്‍ ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ചന്ദ്രിക പത്രം അപകീര്‍ത്തികരമായ ചില കാര്യങ്ങളെഴുതിയപ്പോള്‍ സുകുമാരന്‍ നായര്‍ കോടതിയില്‍ പോകുകയാണു ചെയ്തത്. അതുപോലെ ശ്വേത അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യങ്ങള്‍ പറഞ്ഞു എങ്കില്‍ കുറുപ്പിനു നിയമ വഴി തേടാവുന്നതാണ്.

കോടതിയില്‍ പോയി കുറുപ്പിനെ ശിക്ഷിച്ചതുകൊണ്ട് ശ്വേതക്കുണ്ടായ അപമാനം ഇല്ലാതാകില്ല. അതിന്റെ അര്‍ത്ഥം അവര്‍ക്കുണ്ടായ അപമാനത്തേപ്പറ്റി മിണ്ടാതിരിക്കണമെന്നും അല്ല.

kaalidaasan said...

>>>ഒരു വന്ദ്യ വയോധികന്‍ കൈ പിടിച്ചു വേദിയിലേക്ക് ആനയിച്ചത്‌ മഹാ അപമാനമായി കാണുന്ന ഈ സാധ്വി താനവതരിപ്പിക്കുന്ന reality show യില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാരെയൊക്കെ കെട്ടിപ്പിടിക്കുന്നതു അഭിനയം ഒന്നും അല്ലല്ലോ ...അതിന്റെ കണക്കും ഇടക്കിടെ മുഖ്യ മന്ത് റി യെ ബോധിപ്പിക്കാറുണ്‍ടോ എന്തോ <<<<

kകൈപിടിച്ച് വേദിയിലേക്കാനയിച്ചുഎന്നല്ലല്ലോ ശ്വേത പറഞ്ഞത്. കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ പിടിച്ച കൈ വേദിയില്‍ ചെന്നിരുന്നിട്ടും വിട്ടിരുന്നില്ല എന്നല്ലേ. ഇതിനിടക്ക അരക്ക് ചുതിപ്പിടിച്ചു എന്നുമവര്‍ പറയുന്നു. ഇത് വയോധികന്റെ ആനയിക്കലായി എനിക്ക് കാണാന്‍ സാധിക്കില്ല. ഞെരമ്പു രോഗിയുടെ പരക്രമമായിട്ടേ ഞാന്‍ കാണുന്നുള്ളു.

വന്ദ്യ വയോധികനായാലും അല്ലെങ്കിലും ഇന്നു വരെ കണ്ടുമുട്ടാത്ത, ഒരിക്കല്‍  പോലും സംസാരിക്കാത്ത ഒരു സ്ത്രീയെ അവരുടെ അരക്ക് ചുറ്റിപ്പിടിച്ച് എതിരേല്‍ക്കുന്നതല്ല മാന്യത. താങ്കള്‍ വളര്‍ന്ന സംസ്കാരത്തില്‍ ഒരു പക്ഷെ ഇത് പതിവായിരിക്കം. പക്ഷെ ഞാന്‍ വളര്‍ന്നസംസ്കാരത്തിലും, കേരളത്തിന്റെ പൊതു സംസ്കാരത്തിലും  ഇതല്ല ആനയിക്കുന്ന രീതി. കൈ കൂപ്പി തൊഴു, അഥിതിക് വഴി കൊടുത്ത് ആഅണു സാധാരണ ഏത് വേദിയിലേക്കും ആനയിച്ചു കണ്ടിട്ടുള്ളത്.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന ചെറുപ്പക്കാരെ ശ്വേത കെട്ടിപ്പിടിച്ചപ്പോള്‍ ആരെങ്കിലും  അതില്‍ എതിര്‍പ്പു പ്രകടിപ്പിക്കയോ പിന്നീട് പരാതി പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ശ്വേത കുറ്റക്കാരിയണ്. ഇപ്പോള്‍ കുറുപ്പിനെ കുറ്റപ്പെടുത്തുന്നതുപോലെ ശ്വേതയേയും കുറ്റപ്പെടുത്തണം. അങ്ങനെ ആര്‍ക്കെങ്കിലും  പരാതി ഉണ്ടെങ്കില്‍ അവര്‍ക്കത് മുഖ്യമന്ത്രിയേയും പൊതു സമൂഹത്തെയും അറിയിക്കാം.

kaalidaasan said...

>>>അതുകൊണ്ടു സംഭവിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പീഡന വിധേയരാവുന്ന സാധാരണക്കാരുടെ വാര്‍ത്തകള്‍ അര്ഹിക്കുന്ന ഗൌരവം കിട്ടാതെ തമസ്കരിക്കപ്പെടുന്നു<<<<



പീഢന വിധേയയായ സാധാരണക്കാരികളായിരുന്നു, സൂര്യ നെല്ലി പെണ്‍കുട്ടിയും, വിതുര പെണ്‍കുട്ടിയും, റെജീനയും, ശാരിയുമൊക്കെ. ഇവരുടെ പീഢനങ്ങല്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലധികമായി. ഗൌവരത്തോടെ തന്നെ ചര്‍ച്ച ചെയ്തു. പലരും ഇവര്‍ക്ക് വേണ്ടി കോടതികള്‍ കയറി ഇറങ്ങി. ഇപ്പോഴും കയറി ഇറങ്ങുന്നു. അതില്‍ നിന്ന് സമൂഹം എന്തു നേടി? ഏതെങ്കിലും ഒരാള്‍ക്ക് നീതി കിട്ടിയോ? ഇവേ വീണ്ടും വീണ്ടും പീഢിപ്പിക്കന്‍ അധികാരികളും നീതി ന്യായ വ്യവസ്ഥയും കൂട്ടു നിന്നു. ഇപ്പോഴും കൂട്ടു നില്‍ക്കുന്നു.

രോഗഗ്രസ്ഥമായ സമൂഹത്തെ ചങ്ങലക്കിടാന്‍ ഇവിടെ ഭരിക്കുന്ന അധികാരികള്‍ക്കോ നീതി ന്യായ വ്യവസ്ഥക്കോ സാധിക്കുന്നില്ല. അപ്പോള്‍ പിന്നെ ഇതേക്കുറിച്ചൊക്കെ സമൂഹത്തിനു ചില മുന്നറിയിപ്പുകള്‍ കൊടുക്കുന്നതാണിതു പോലുള്ള സംഭവങ്ങള്‍. വയോധികന്റെ ഞെരമ്പു രോഗം ഇപ്പോള്‍ പരസ്യമായതുകൊണ്ട്, അടുത്തു ചെല്ലുന്ന പെണ്‍കുട്ടികള്‍ക്ക് സൂക്ഷിക്കാന്‍ സാധിക്കും. പ്രമുഖരാല്‍ പീഢിപ്പിക്കപ്പെട്ടാല്‍ ഇവിടത്തെ അധികാരികള്‍ക്കും നീതിന്യായ വ്യവസ്ഥക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് സ്വയ രക്ഷക്ക് വേണ്ട മുന്‍കരുതല്‍ സ്ത്രീകള്‍ക്കെടുക്കാന്‍ സാധിക്കും. അതാണിതിന്റെ ബാക്കി പത്രം.

kaalidaasan said...

>>>എനിക്കു മാത്രമല്ല മനസ്സിലാവാത്തത് .....ഈ വിഷയത്തെ കുറിച്ച് സൈബര്‍ ലോകത്ത് നടക്കുന്ന ചര്‍ച്ചകളുടെ ഒരു sample ഈ ലിങ്കില്‍ കാണാം<<<<

താങ്കളേപ്പോലുള്ള അനേകം പേര്‍ സൈബര്‍ ലോകത്തും പൊതു സമൂഹത്തിലും ഉണ്ട്. അവരൊക്കെ ഒരു പക്ഷെ ഇതില്‍ ഉണ്ടാകാന്‍ പോകുന്ന നിയമയുദ്ധത്തിന്റെ ഹര്‍ഷോന്മാദത്തിലായിരിക്കണം കുറുപ്പിനെ ക്രൂശിക്കുക എന്നൊക്കെ ആദ്യമേ വിളിച്ചു പറഞ്ഞത്. ഇപ്പോള്‍ ശ്വേതയെ ക്രൂശിക്കുക എന്നാക്കി മാറ്റിയതിന്റെ ഉദ്ദേശ്യവും  ഒന്നു തന്നെ. അവര്‍ക്ക് ആരെയെങ്കിലുമൊക്കെ ഒന്ന് ക്രൂശിച്ചു കണ്ടാല്‍ മതി.

ഇതുപോലെയുള്ള അളുകളെ പൊതു നിരത്തുകളിലും കാണാം, ഒരു വാഹനാപകടമുണ്ടാകുമ്പോള്‍ കുറഞ്ഞത് നൂറുപേരെങ്കിലും ചുറ്റും തടിച്ചു കൂടും. അപകടത്തില്‍ പെട്ട് ചോരയൊലിപ്പിച്ചു കിടക്കുന്നവരുടെ ഫോട്ടോ മൊബൈലില്‍ എടുക്കാനാണിവരൊക്കെ തടിച്ചു കൂടുന്നത്. ഇതൊക്കെ ഒരു തരം മാനസിക രോഗത്റ്റിന്റെ ലക്ഷണങ്ങള്‍ മാത്രം.

ഞാന്‍ പറഞ്ഞത്, യാതൊരു തിരക്കുമില്ല വേദിയില്‍ മറ്റെല്ലാവരും ശ്വേതയില്‍ നിന്നും അകന്നു മാറിനില്‍ക്കുമ്പോള്‍ കുറുപ്പു മാത്രം കൂടെ കൂടേ ശ്വേതയുടെ ദേഹത്തേക്ക് ചായുന്നു എന്നാണ്. ശ്വേതയെ ക്രൂശിക്കാന്‍ തീരുമാനിച്ചതുകൊണ്ട് താങ്കള്‍ക്കതു മനസിലായില്ല. താങ്കളേപ്പോലെ മറ്റ് പലര്‍ക്കും മനസിലായില്ല.

Ananth said...

>>>റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന ചെറുപ്പക്കാരെ ശ്വേത കെട്ടിപ്പിടിച്ചപ്പോള്‍ ആരെങ്കിലും അതില്‍ എതിര്‍പ്പു പ്രകടിപ്പിക്കയോ പിന്നീട് പരാതി പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ശ്വേത കുറ്റക്കാരിയണ്.<<<

ആദ്യമൊക്കെ അപ് റതീക്ഷിത ആലിംഗനത്തില്‍ ചെറുപ്പക്കാര്‍ നാണം കൊണ്ടു ചൂളി പോവുമായിരുന്നു പിന്നീട് അതൊക്കെ പ് റതീക്ഷിച്ചു വന്നിരുന്നവരൊക്കെ നിര്‍വൃതി അടയുകയും .....പക്ഷെ അവരുടെ പലരുടെയും ഭാര്യമാര്‍ മതി മതി വിടൂ വിടൂ എന്നൊക്കെ പറഞ്ഞാലും ശീലാവതി അത് റ പെട്ടെന്ന് ഒന്നും പിടി വിടുമായിരുന്നില്ല .......എന്തായാലും പുറമേക്ക് എതിര്‍പ്പു പ്രകടിപ്പിക്കയോ പരാതി പറയുകയോ ഒന്നും ചെയ്തില്ലെങ്കിലും സ്വന്തം ഭര്‍ത്താവിനെ ഒരു സൌന്ദര്യ റാണി കെട്ടിപ്പിടിക്കുന്നതു കാണുംപോള്‍ ഏതൊരു ഭാര്യക്കും ഉള്ളില്‍ എന്തൊരു സന്തോഷം ആയിരിക്കും അല്ലേ .......അവരോടൊക്കെ ഒന്ന് ചോദിക്കാമായിരുന്നില്ലേ ........അത്തരത്തില്‍ നാണവും മാനവുമില്ലാതെ career minded ആയിട്ടുള്ളവര്‍ , ആരെങ്കിലും ഒന്ന് തട്ടുകയോ മുട്ടുകയോ ചെയ്‌താല്‍ എന്റെ മാനം പോയേ എന്നു വിളിച്ചു കൂവി അപമാനം market ചെയ്തു publicity mileage നേടാന്‍ ശ് റമിക്കുന്നതില്‍ അത്ഭുതമില്ല ......പക്ഷേ അപമാനത്തിന്റെ market potential ഉം strategy യുമൊക്കെ മണിക്കൂറുകളെടുത്തു work out ചെയ്തെങ്കിലും അതിനിടെ ഓരോരോ അവമ്മാര് സഹായത്തിനു വന്നു കേസും പുക്കാറുമൊക്കെ ആക്കി career കൊളമാക്കും എന്ന് വന്നപ്പോള്‍ അതീന്നൊക്കെ ഒരു കണക്കിന് തലയൂരി എന്നേ ഉള്ളൂ .....എന്നാലും media യില്‍ അപമാനത്തിന്റെ market potential പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് തീരുമാനം എന്നു തോന്നുന്നു

സൂര്യ നെല്ലി പെണ്‍കുട്ടിയും, വിതുര പെണ്‍കുട്ടിയും, റെജീനയും, ശാരിയുമൊക്കെ. പീഢന വിധേയയായ സാധാരണക്കാരികളായിരുന്നു.....അവരുടെ കഥകള്‍,.... പീഢിപ്പിക്കപ്പെട്ടാല്‍ ഇവിടത്തെ അധികാരികള്‍ക്കും നീതിന്യായ വ്യവസ്ഥക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് സ്വയ രക്ഷക്ക് വേണ്ട മുന്‍കരുതല്‍ എടുക്കണം എന്ന സന്ദേശം സ്ത്രീകള്‍ക്ക് നല്കുന്നുവെങ്കില്‍ .........ശാലു മേനോന്‍ , സരിതാ നായര്‍ , ശ്വേതാ മേനോന്‍ തുടങ്ങിയവര്‍ vip കളുടെ സാമീപ്യം സ്വന്തം career growth നു എങ്ങിനെ പ് റയോജനപ്പെടുത്തുന്നു എന്നത് പലപ്പോഴും ആ vip യുടെ career നെ negative ആയി ബാധിക്കും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് vip കള്‍ ഇത്തരം yuppies ( young upwardly mobile professionals ) ഇല്‍ നിന്നും അകലം പാലിക്കണം എന്നതാണ് ഈ episode ന്ടെ take away ആയി ഞാന്‍ കാണുന്നത്

kaalidaasan said...

>>>>എന്തായാലും പുറമേക്ക് എതിര്‍പ്പു പ്രകടിപ്പിക്കയോ പരാതി പറയുകയോ ഒന്നും ചെയ്തില്ലെങ്കിലും സ്വന്തം ഭര്‍ത്താവിനെ ഒരു സൌന്ദര്യ റാണി കെട്ടിപ്പിടിക്കുന്നതു കാണുംപോള്‍ ഏതൊരു ഭാര്യക്കും ഉള്ളില്‍ എന്തൊരു സന്തോഷം ആയിരിക്കും അല്ലേ .......അവരോടൊക്കെ ഒന്ന് ചോദിക്കാമായിരുന്നില്ലേ <<<<

ഭാര്യമാര്‍ക്ക് പ്രശ്നമുണ്ടോ ഇല്ലയോ എന്നതല്ലല്ലോ വിഷയം. കെട്ടിപ്പിടിക്കപ്പെട്ട വ്യക്തിക്ക് പരാതി ഉണ്ടോ എന്നതല്ലേ. പരാതി ഉണ്ടെങ്കില്‍ ശ്വേത കുറ്റക്കാരിയാണ്. അവര്‍ക്കെതിരെ കേസെടുക്കണം.

kaalidaasan said...

>>>>ശാലു മേനോന്‍ , സരിതാ നായര്‍ , ശ്വേതാ മേനോന്‍ തുടങ്ങിയവര്‍ vip കളുടെ സാമീപ്യം സ്വന്തം career growth നു എങ്ങിനെ പ് റയോജനപ്പെടുത്തുന്നു എന്നത് പലപ്പോഴും ആ vip യുടെ career നെ negative ആയി ബാധിക്കും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് vip കള്‍ ഇത്തരം yuppies ( young upwardly mobile professionals ) ഇല്‍ നിന്നും അകലം പാലിക്കണം എന്നതാണ് ഈ episode ന്ടെ take away ആയി ഞാന്‍ കാണുന്നത്<<<<

സ്ത്രീ വിരോധവും male chauvinism ഉം പൊട്ടിയൊലിക്കുന്നതിനോട് പ്രതികരിക്കുന്നില്ല.

70 വയസുള്ള കുറുപ്പെന്ന ഞെരമ്പു രോഗി ഇപ്പറഞ്ഞ അകലം പാലിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കിടന്ന് നാറേണ്ടി വരില്ലായിരുന്നു. ശ്വേത ഈ ഞെരമ്പു രോഗിയുടെ മേലേക്ക് ഇടിച്ചു കയറിയൊന്നുമില്ല. മാന്യമായ അകലത്തില്‍ നിന്ന് പെരുമാറിയിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. എല്ലാ vip കള്‍ക്കും  ഇതൊരു പാഠമാകണം. അല്ലെങ്കില്‍ കുറുപ്പിന്റെ ഗതി ഉണ്ടാകും. മറ്റൊരു vip ആയ ഗണേശന്‍ പോയ വഴിയെ പുല്ലു പോലും കിളുത്തില്ല എന്നോര്‍ക്കുക.

സരിത നായരെ ആരൊക്കെ എന്തൊക്കെ ചെയ്തു എന്നത് ഇപ്പോള്‍ വീണ്ടും ചര്‍ച്ച ആയിട്ടുണ്ട്. ഒരു ജഡ്ജി അതെങ്ങനെ ഒതുക്കി തീര്‍ത്തു എന്നതിനേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഇന്നലെ ഹൈക്കോടതിക്ക് നല്‍കിയിട്ടുണ്ട്.