Monday, 26 April 2010

അള്ളായുടെ മദ്യപ്പുഴകള്‍

മുസ്ലിങ്ങള്‍ക്ക് ഹറാമായ വസ്തുവാണ്‌ മദ്യം. അവര്‍ ഏറ്റവും വെറുക്കുന്നു എന്നു നടിക്കുന്ന വസ്തുവും മദ്യമാണ്. പക്ഷെ അനേകം മുസ്ലിങ്ങള്‍ മദ്യം കഴിക്കാറുമുണ്ട്.

മദ്യം കൊണ്ടുണ്ടാകുന്ന വിപത്തുകളേക്കുറിച്ച് മുസ്ലിങ്ങള്‍ ഘോരഘോരം പ്രസംഗിക്കാറുമുണ്ട്. മദ്യം കഴിക്കരുതെന്ന് മൊഹമ്മദ് പറഞ്ഞിട്ടുണ്ട് എന്നാണാവര്‍ അവകാശപ്പെടുന്നതും. മൊഹമ്മദ് ഖുറാനില്‍ പറഞ്ഞിരിക്കുന്നത് അത് ചെകുത്താന്റെ പ്രവര്‍ത്തിയാണെന്നും. മദ്യം കഴിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് അടങ്ങിയ പല ആയത്തുകളും ഖുറാനിലുണ്ട്. അതിലൊന്ന് ഇതാണ്.


അധ്യായം 5 അല്മാഇദ

90-92 അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണടഭാഗ്യംനോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയസൌഭാഗ്യം പ്രതീക്ഷിക്കാം.47 മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ? അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനമനുസരിക്കുകയും വിരമിക്കുകയും ചെയ്യുക. പക്ഷേ, നിങ്ങള്‍ ആജ്ഞയില്‍നിന്നു പുറംതിരിയുകയാണെങ്കില്‍ അറിഞ്ഞിരിക്കുക, വിധികള്‍ വ്യക്തമായി എത്തിച്ചുതരുന്ന ഉത്തരവാദിത്വം മാത്രമേ നമ്മുടെ ദൂതന്നുള്ളൂ.
പക്ഷെ അള്ളാ പറയുന്നത് മറ്റൊന്നും. മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ സത്യവിശ്വാസിയെ കാത്തിരിക്കുന്നത് മദ്യപ്പുഴകളാണ്. ഖുറാനില്‍ മൊഹമ്മദ് പറയുന്നതിപ്രകാരം.

അധ്യായം 47 മുഹമ്മദ്..


13-15 പ്രവാചകാ, നിന്നെ പുറത്താക്കിയ സ്വന്തം പട്ടണത്തെക്കാള്6 വളരെയേറെ പ്രബലങ്ങളായിരുന്ന എത്രയെത്ര പട്ടണങ്ങളാണ് കഴിഞ്ഞുപോയിട്ടുള്ളത്! നാം അവരെ നശിപ്പിച്ചുകളഞ്ഞു. അവരെ തുണക്കാനാരുമുണ്ടായില്ല. കൊള്ളാം, തന്റെ റബ്ബിങ്കല്നിന്നുള്ള വ്യക്തവും ഖണ്ഡിതവുമായ സന്മാര്ഗത്തില് നടക്കുന്ന ഒരുവന്, സ്വന്തം ദുഷ്കര്മങ്ങള് ഭൂഷണമായി ത്തോന്നുകയും സ്വേച്ഛകളെ പിന്തുടരുകയും ചെയ്യുന്നവര്ക്കു തുല്യനാവുകയോ? ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്ഗത്തിന്റെ അവസ്ഥയിതത്രെ: അതില് കലര്പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്. ശുദ്ധമായ തെളിഞ്ഞ തേനരുവികളുണ്ട്.7 അവിടെ എല്ലാത്തരം പഴങ്ങളുമുണ്ടായിരിക്കും. അവരുടെ റബ്ബിങ്കല്നിന്നുള്ള പാപമുക്തിയും.

47. Muhammad

(14) A similitude of the Garden which those who keep their duty (to Allah) are promised: Therein are rivers of water unpolluted, and rivers of milk whereof the flavour changeth not, and rivers of wine delicious to the drinkers, and rivers of clear-run honey; therein for them is every kind of fruit, with pardon from their Lord.


സ്വാദിഷ്ടമായ മദ്യം ആവോളം കുടിപ്പിച്ച് പാപ മുക്തി കൊടുക്കുന്നവനാണ്‌ അള്ളാ എന്നു പറഞ്ഞ മൊഹമ്മദിനെ ആരുമൊന്നു നമിച്ചുപോകും. അതു മത്രമല്ല, കര്‍പ്പൂരം ചേര്‍ത്തും ചുക്കു ചേര്‍ത്തും പലരീതികളിലുള്ള മദ്യ സല്‍ക്കാരം നടത്തുന്നതിലും പ്രാവീണ്യമുണ്ട് മൊഹമ്മദ് പരിചയപ്പെടുത്തുന്ന ദൈവത്തിന്.അധ്യായം 76അല്ഇന്സാന്5-22 സജ്ജനങ്ങളോ, (സ്വര്ഗത്തില്) കര്പ്പൂരം ചേര്ത്ത ചഷകങ്ങളില്നിന്ന് കുടിക്കുന്നതാകുന്നു. അത് ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവയായിരിക്കും. ദൈവദാസന്മാര് അതിലെ തെളിനീര് കുടിക്കുന്നു. അവര് യഥേഷ്ടം അനായാസം അതിന്റെ കൈവഴികളൊഴുക്കുകയും ചെയ്യുന്നു. (ഇഹലോകത്ത്) നേര്ച്ചകള് വീട്ടുകയും4 സര്വത്ര ആപത്ത് ഗ്രസിച്ച ആ ദിനത്തെ ഭയപ്പെടുകയും ചെയ്യുന്നവരത്രെ ഈ ജനം.


7 (സ്വര്ഗ പരിപാലകര്) അവയെ കൃത്യമായ കണക്കനുസരിച്ച് നിറച്ചിരിക്കുന്നു. അവിടെ ചുക്കു ചേര്ത്ത പാനപാത്രവും അവര്ക്ക് കുടിക്കാന് കൊടുക്കും.8 അത് സ്വര്ഗത്തിലുള്ള ഒരു ഉറവയാകുന്നു.


സല്സബീല് എന്നത്രെ അത് വിളിക്കപ്പെടുന്നത്. അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള് ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക. അവിടെ എങ്ങോട്ടു കണ്ണയച്ചാലും മേല്ക്കുമേല് അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്റെ സജ്ജീകരണങ്ങളും കാണാം.

ഇതിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെ

8. മദ്യത്തില്‍ ചുക്കുവെള്ളം കലര്‍ത്തുന്നത് അറബികള്‍ക്ക് പ്രിയംകരമായിരുന്നു. അതുകൊണ്ടാണ്, അവിടെ അവര്‍ ചുക്കുചേര്‍ത്ത പാനീയം കുടിപ്പിക്കപ്പെടുമെന്ന് എടുത്തുപറഞ്ഞത്.
ജീവനോടെ ഭൂമിയില്‍ ഇരിക്കുമ്പോള്‍ മദ്യം കഴിക്കാതിരിക്കുന്ന മനുഷ്യര്‍ മരിച്ച് അരൂപികളായി ചെല്ലുമ്പോള്‍ ആഘോഷിക്കാന്‍ മദ്യപ്പുഴകള്‍ ഒഴുക്കുന്ന അബ്കാരി കോണ്‍ട്രാക്ടറുടെ തലത്തിലേക്ക് അള്ളായെ തരം തഴ്ത്തുന്ന മൊഹമ്മദാണ്, അനുയായികള്‍ക്ക് ആദരണീയനായ വ്യക്തി. ഇവിടെയും മൊഹമ്മദിന്റെ അസംബന്ധം അള്ളായുടെ തലയിലായി.

ഈ വാക്കുകള്‍ മൊഹമ്മദ് മദ്യ ലഹരിയിലായിരിക്കാം എഴുതിയത്.

12 comments:

kaalidaasan said...

ജീവനോടെ ഭൂമിയില്‍ ഇരിക്കുമ്പോള്‍ മദ്യം കഴിക്കാതിരിക്കുന്ന മനുഷ്യര്‍ മരിച്ച് അരൂപികളായി ചെല്ലുമ്പോള്‍ ആഘോഷിക്കാന്‍ മദ്യപ്പുഴകള്‍ ഒഴുക്കുന്ന അബ്കാരി കോണ്‍ട്രാക്ടറുടെ തലത്തിലേക്ക് അള്ളായെ തരം തഴ്ത്തുന്ന മൊഹമ്മദാണ്, അനുയായികള്‍ക്ക് ആദരണീയനായ വ്യക്തി. ഇവിടെയും മൊഹമ്മദിന്റെ അസംബന്ധം അള്ളായുടെ തലയിലായി.

ഈ വാക്കുകള്‍ മൊഹമ്മദ് മദ്യ ലഹരിയിലായിരിക്കാം എഴുതിയത്.

Baiju Elikkattoor said...

ee sookthangal avatharicha sandharbham manassilakkiyanno thaankal ingane okke ezhuthi vidunnathu, kaalidaasa..?!

:)

vrajesh said...
This comment has been removed by the author.
ക്ഷമ said...

vrajesh നോട്... ചില മാനസ്സിക രോഗികളെ ഇവിടെയും കാണാം...
തേവിടിശ്ശികളെ സൃഷ്ട്ടിക്കുന്നവര്‍...!!!

:)

kaalidaasan said...

ബൈജു,

സ്വര്‍ഗ്ഗവും അവിടത്തെ സൌകര്യങ്ങളും വിവരിക്കുന്ന സന്ദര്‍ഭത്തിന്‌ എന്തെങ്കിലും പ്രത്യേകതയുണ്ടെന്നു തോന്നുന്നില്ല. ജിഹാദുനടത്തി സ്വര്‍ഗ്ഗത്തില്‍ പോയാലും ഹജ്ജു നടത്തി സ്വര്‍ഗ്ഗത്തില്‍ പോയാലും അഞ്ചുനേരം നിസ്കരിച്ചു സ്വര്‍ഗ്ഗത്തില്‍ പോയാലും അവിശ്വാസികളെ വധിച്ച് സ്വര്‍ഗ്ഗത്തില്‍ പോയാലും കിട്ടുന്ന പ്രതിഫലങ്ങളെല്ലാം ഒന്നു തന്നെ. അങ്ങനെ കിട്ടുന്ന ഒന്നാണ്, കുടിയന്മാര്‍ക്ക് വേണ്ടി സ്വാദിഷ്ടമായ മദ്യപ്പുഴകളുമായി കാത്തിരിക്കുന്ന അള്ളാ.

മദ്യം ഒരു നീണ്ട കമ്പു കൊണ്ട് പോലും തൊടാന്‍ പാടില്ല എന്നാണു മുസ്ലിങ്ങള്‍ ശഠിക്കുന്നത്. അവര്‍ക്ക് സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടമാകുന്ന ചിലതാണ്, മദ്യം പന്നി മാംസം പിന്നെ യേശു ദൈവമാണെന്നു പറയുന്നതും. ഈ ലോകത്ത് മദ്യം കഴിക്കാതിരിക്കുന്ന സത്യവിശ്വാസികള്‍ക്ക് വേണ്ടിയാണ്‌ അള്ള പരലോകത്ത് മദ്യ സല്‍ക്കാരം നടത്തുനത് എന്നു പറയുന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. മദ്യം നല്‍കുമെന്നു പറയുന്ന അതേ വാചകത്തില്‍ തന്നെയാണ്, വെള്ളം, പാല്‌ തേന്‍ എന്നിവയേയും പരാമര്‍ശിച്ചിരിക്കുന്നത്. മദ്യം എന്താണെന്നറിയാത്ത മൊഹമ്മദും അള്ളായും വെറുതെ ഒരു തമാശക്ക് എഴുതിയതാണിതെന്ന് ഞാന്‍ കരുതുന്നില്ല.


മദ്യം നിഷിദ്ധമാക്കുന്ന ഖുറാനിലെ ആയത്ത് ഞാന്‍ ആദ്യം എഴുതിയിരുന്നില്ല. ഇപ്പോള്‍ അത് കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്. അതു മാത്രമല്ല. മൊഹമ്മദ് തന്നെ സ്വയം മദ്യ സേവ നടത്തിയിരുന്നു എന്നാണ്, ഹദീസുകളില്‍ കാണുന്നതും.

kaalidaasan said...

absract thinking നഷ്ടപ്പെടുന്നത് ചില മാനസിക രോഗങ്ങളുടെ ലക്ഷണമാണ്.താങ്കള്‍കും അതാണ് സംഭവിച്ചതെന്ന് തോന്നുന്നു

Abstract thinking നഷ്ടപ്പെട്ട മാനസിക രോഗിയാണു ഞാന്‍ എന്ന് കണ്ടുപിടിച്ചതിന്‌ രാജേഷിനോട് കടപ്പാടുണ്ട്. Abstract thinking എന്നു പറഞ്ഞാല്‍ ഒരേ വിഷയം പല രീതികളില്‍ മനസിലാക്കുക എന്നു കൂടി അര്‍ത്ഥമുണ്ട്. Concrete thinking ഇല്‍ പി എച് ഡി എടുത്തിട്ടുള്ള രാജേഷിനോടൊരു ചോദ്യം. രാജേഷ് ഖുറാന്‍ എന്ന പുസ്തകം ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ?ഉണ്ടെങ്കില്‍ താഴെ പകര്‍ത്തിയിരിക്കുന്ന ഖുറാന്‍ ഭാഗങ്ങളുടെ ഞാന്‍ മനസിലാക്കാത്ത അര്‍ത്ഥം ഒന്നു വിവരിച്ചു തരാമോ?

അധ്യായം 16 അന്നഹ് ല്.

67 (ഇതേവിധം) ഈത്തപ്പനകളില്നിന്നും മുന്തിരിവല്ലികളില്നിന്നും നിങ്ങളെ പാനീയം കുടിപ്പിക്കുന്നു. അതിനെ നിങ്ങള് ലഹരിപദാര്ഥങ്ങളും ശുദ്ധ ഭോജ്യങ്ങളുമാക്കുന്നു.18 നിശ്ചയം, ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് ഇതില് ദൃഷ്ടാന്തമുണട്.


അധ്യായം 83 അല്മുത്വഫ്ഫിഫീന്

18-28 ഒരിക്കലുമല്ല.5 നിസ്സംശയം, സജ്ജനത്തിന്റെ കര്മപുസ്തകം ഉന്നതസ്ഥാനീയരുടെ
പട്ടികയിലാകുന്നു. ഉന്നതസ്ഥാനീയരുടെ പട്ടിക എന്തെന്നു നിനക്കെന്തറിയാം. അത് എഴുതപ്പെട്ട പുസ്തകമാകുന്നു. ദൈവസാമീപ്യം സിദ്ധിച്ച മലക്കുകളാണ് അത് സൂക്ഷിക്കുന്നത്. നിസ്സംശയം, സജ്ജനങ്ങള് ആനന്ദത്തിലാകുന്നു. ഉയര്ന്ന മഞ്ചങ്ങളിലിരുന്ന് അവര് നോക്കിക്കാണുന്നു. അവരുടെ വദനങ്ങളില് ആനന്ദഹര്ഷം കളിയാടുന്നത് നിനക്കു കണ്ടറിയാം. അടച്ചു മുദ്രവെച്ച് സൂക്ഷിച്ചിരുന്ന മേത്തരം വീഞ്ഞ് അവര് കുടിപ്പിക്കപ്പെടുന്നു. കസ്തൂരിയത്രെ അതിന്റെ മുദ്ര. കിടമത്സരം നടത്തി ജയിക്കാനാശിക്കുന്നവര് ഇതു നേടുന്നതില് മത്സരിക്കട്ടെ. ആ പാനീയത്തിന്റെ ചേരുവ തസ്നീമാകുന്നു.6 അതൊരു അരുവിയാകുന്നു. ദൈവസാമീപ്യം സിദ്ധിച്ചവര് അതിലെ വെള്ളത്തോടൊപ്പം ഈ പാനീയം കുടിക്കുന്നു.

kaalidaasan said...

മാനസിക രോഗിയല്ലാത്ത രാജേഷിനോട്,

ഖുറാനില്‍ മൊഹമ്മദ് അള്ളായുടേതെന്നു പറഞ്ഞ് എഴുതിയിരിക്കുന്ന അസംബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മുസ്ലിങ്ങളോടൊപ്പം നിയന്ത്രണം വിട്ട് എഴുതുന്നവരെ മനസിക രോഗി എന്നു മുദ്ര കുത്തുന്ന താങ്കള്‍ ഈശ്വരദാസനേപ്പോലെ ഒരു മുറി മുസ്ലിമാണോ?

ഖുറാനിലെ പകുതിയോളം പരാമര്‍ശങ്ങള്‍ ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന അബദ്ധ പഞ്ചാംഗങ്ങളാണ്. മൌദൂദിയേപ്പോലുള്ള തീവ്രവാദികളുടെ വ്യാഖ്യാനമാണ്, മുസ്ലിം ഭീകരതയുടെ ഉറവിടം. പുരോഗമന ചിന്താഗതിക്കാരായ പല ഇടതു പക്ഷ വിശ്വാസികളും തീവ്ര ഇസ്ലാമിന്റെ പിന്തുണക്കാരായി മാറിയ കൂടെ താങ്കളും മാറിയതില്‍ അത്ഭുതമില്ല. പക്ഷെ അതിനു വേണ്ടി മറ്റുള്ളവരെ യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പക്വതയുടെ ലക്ഷണമല്ല.

ശാശ്വത്‌ :: Saswath Tellicherry said...

വൈന്‍ ഒരു മദ്യം ആയി നാം കണക്കാക്കരുത്... വെറുതെ കുടിയന്മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കരുത്!

CID Samu said...

ഖുരാന്‍ സൂത്രങ്ങള്‍ അവതരിച്ച സന്ദര്‍ഭം കൂടി മനസ്സിലാക്കി തന്നെ വേണം മനസ്സിലാക്കാന്‍..
for example..
വി. ഖു 1:1 അവതരിച്ച സന്ദര്‍ഭം നോക്കുക.. പത്തായിത്തഞ്ഞൂറു വര്‍ഷം മുന്‍പ്..
ഇപ്പോളത്തേ സാമൂഹിക വയ്വസ്തിതികളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഏതൊ ഒരു സന്ദര്‍ഭം..
ആ വാക്യം അവഗണിക്കുക..
അടുത്ത വാക്യം എടുക്കുക..അവതരിച്ച സന്ദര്‍ഭം നോക്കുക.. (ഓരോന്നൊക്കെ വായിക്കുമ്പോ ചിരിക്കാന്‍ പാടില്ല)
ദങ്ങനെ.. ദങ്ങനെ..

kaalidaasan said...

http://www.history-science-technology.com/Notes/Notes%207.htm

Ethanol

Ethanol, also called ethyl alcohol, pure alcohol, grain alcohol, or drinking alcohol, is a volatile, flammable, colorless liquid. It is a powerful psychoactive drug, best known as the type of alcohol found in alcoholic beverages and in modern thermometers. Ethanol is one of the oldest recreational drugs. In common usage, it is often referred to simply as alcohol or spirits.

The fermentation of sugar into ethanol is one of the earliest organic reactions employed by humanity. The intoxicating effects of ethanol consumption have been known since ancient times.

Ethanol has been used by humans since prehistory as the intoxicating ingredient of alcoholic beverages. Dried residues on 9,000-year-old pottery found in China imply that alcoholic beverages were used even among Neolithic people.[2] Its isolation by distillation was first described by the Arab chemist, Al-Kindi (Alkindus, 801–873), who unambiguously described the distillation of wine. Jābir ibn Hayyān (721–815) also contributed to the development of distillation techniques, mentioning the flammable vapors of boiled wine.[3]


മുസ്ലിങ്ങള്‍ സാധാരണ ഉപയോഗിച്ചിരുന്ന വൈന്‍ വാറ്റിയാണ്‌ അല്‍ കിന്ദിയും ജാബിര്‍ ഇബ്‌ന്‍ ഹയ്യാനും അല്‍കഹോള്‍ വേര്‍തിരിച്ചെടുത്തത്. അത് ഒരു വ്യവസായിക ആവശ്യത്തിനുമായിരുന്നില്ല. വൈന്‍ എന്ന മദ്യത്തില്‍ അടങ്ങിയിരിക്കുന്ന രാസ പദാര്‍ത്ഥം എന്താണെനറിയാന്‍ നടത്തിയ അന്വേഷണ അവസാനിച്ചത് ആല്‍ക്കഹോള്‍ വര്‍തിരിച്ചെടുക്കുന്നതില്‍ എത്തി. അതിനു ശേഷം ആയിരത്തോളം വര്‍ഷം കഴിഞ്ഞാണ്‌ യൂറോപ്പില്‍ ആല്‍ക്കഹോള്‍ വ്യവസായികാവശ്യത്തിനുപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ന് ആല്‍ക്കഹോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മദ്യമുണ്ടാക്കാനും വാഹനമോടിക്കാനുമാണ്.

ഒരു വ്യവസായത്തിലും അറബികളോ മുസ്ലിങ്ങളോ ആല്‍ക്കഹോള്‍ ഉപയോഗിച്ചിട്ടില്ല. ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള വ്യവസായം എന്നു പറയുന്നത് തീവ്രവിശ്വാസികളായ മുസ്ലിങ്ങളുമായി യോജിക്കുന്ന പ്രയോഗമല്ല.

ആല്‍ക്കഹോളും ഇസ്ലാമുമായുള്ള ബന്ധത്തേക്കുറിച്ച് കൂടുതല്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും വായിക്കാം.

www.history-science-technology.com/Notes/Notes%207.htm

Alcohol and the Distillation of Wine in Arabic Sources

kaalidaasan said...

സാമു,
ചിരിക്കാതെ ഖുറാന്‍ എന്ന പുസ്തകം ആര്‍ക്കും വായിക്കാനാവില്ല. ഒരിടത്തു പറഞ്ഞതിനു കടക വിരുദ്ധമായിട്ടായിരിക്കും മറ്റൊരിടത്ത് പറഞ്ഞിരിക്കുക. ഒരാള്‍ തന്നെ എഴുതിയതാണെങ്കിലിതു പോലെ പരസ്പര വിരുദ്ധത വരാന്‍ പ്രയാസമാണ്.

അവതരിച്ച സന്ദര്‍ഭം എന്നതൊക്കെ മുസ്ലിങ്ങളുടെ പിടിച്ചു നില്‌ക്കാനുള്ള തത്രപ്പാടില്‍ നിന്നും വരുന്ന വിലാപം മാത്രമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. മിനിറ്റിനു മിനിറ്റിനഭിപ്രായം മറുന്ന ഒരു മാനസിക രോഗിയുടെ തലത്തിലേക്കാണ്‌ മുസ്ലിങ്ങള്‍ അള്ളാ എന്ന ദൈവത്തെ തരം താഴ്ത്തുന്നത്. മൊഹമ്മദ് ഓരോരോ സമയത്ത് മനസില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞതായിരിക്കണം. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞതില്‍ പലതിനേയും അനുയായികള്‍ മാറ്റി മറിച്ചതാകും. മൊഹമ്മദ് മരിച്ച് 60 70 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പാടി നടന്നവ മറ്റു ചിലര്‍ ചേര്‍ന്ന് ക്രോഡീകരിച്ചതാണ്‌ ഇന്ന് ലഭ്യമായ ഖുറാന്‍.

യേശു വീഞ്ഞുണ്ടാക്കി എനത് മനുഷ്യരുടെ കൈകടത്തലായിട്ടാണു പ്രശസ്ത ഇസ്ലാമിക പണ്ഡിതര്‍ ശ്രി ലത്തീഫ് ഉറപ്പിക്കുന്നത്. വീഞ്ഞ് എന്ന മദ്യം യേശുവിന്റെ കാലത്തും മൊഹമദിന്റെ കാലത്തും അതിനു ശേഷവും മദ്യ പൂര്‍വദേശത്തെ സര്‍വ്വ സാധാരണ പാനീയമായിരുന്നു. മൂനു ദിവ്സം മുതല്‍ മുപ്പത് ദിവ്സം വരെ പഴങ്ങള്‍ കെട്ടിവച്ചണവ് ഉണ്ടാക്കിയിരുന്നത്. ദിവസസം ​കൂടുന്തോറും ലഹരിയും കൂടും. മൂന്നു ദിവസം വരെ കെട്ടിവച്ചത് കുടിക്കുന്നത് മൊഹമ്മദിനും ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും ആദ്യ ഖലീഫമാരും കുറച്ചുകൂടെ വീര്യമുള്ളത് കുടിച്ചിരുന്നു. അന്ന് സുലഭമായിരുന്ന വീഞ്ഞ് വാറ്റിയാണ്, അല്‍ കിന്ദി എന്ന മുസ്ലിം ആല്‍ക്കഹോള്‍ വേര്‍തിരിച്ചെടുത്തതും. ഇതൊക്കെ ചരിത്ര യാധാര്‍ത്ഥ്യങ്ങളാണ്.

യേശു വീഞ്ഞു കുടിച്ചിട്ടില്ല. അങ്ങനെയുള്ള പരാമര്‍ശം ആരോ മനുഷ്യര്‍ കൈകടത്തിയ ഫലമായി സുവിശേഷത്തില്‍ വന്നതാണെന്ന് ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച മൊഹമ്മദിനു അള്ളാ പറഞ്ഞു കൊടുത്തുപോലും. എന്നിട്ടും ആദ്യകാല മുസ്ലിങ്ങള്‍ അതൊന്നും ചെവിക്കൊണ്ടില്ല. അവര്‍ വീഞ്ഞുണ്ടാകുക മാത്രമല്ല ചെയ്തത്. അതില്‍ നിന്നും അല്‍ക്കഹോള്‍ വേര്‍തിരിച്ചെടുക്കാനും ധൈര്യം കാണിച്ചു.

സൂക്ഷ്മമായി വായിച്ചാല്‍ ഖുറാനില്‍ പലരും കൈകടത്തിയതായി ആര്‍ക്കും മനസിലാക്കാം. ഒരളാണെഴുതിയതെങ്കില്‍ ഒരഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമായിരുന്നു. പത്ത് സ്ഥലത്ത് പത്തഭിപ്രായം എഴുതിയത് തന്നെ മറ്റ് പലരും കൈകടത്തിയതിന്റെ തെളിവാണ്. അതിന്റെ വൈക്ളബ്യം മാറ്റാനായി അവതരിച്ച സന്ദര്‍ഭത്തില്‍ മുസ്ലിങ്ങളൊക്കെ അഭയം തേടുന്നു.

kaalidaasan said...

ബീമാപ്പള്ളിയുടെ ബ്ളോഗിലിട്ട ഒരു കമന്റ്.


1. ഹൂറികള്‍ പൊതുസ്ത്രീകളായി ഉള്ളതല്ല, സ്വകാര്യമായി തന്നെ നല്‍കുന്നതാണു. അപ്പോള്‍ പര എന്ന വ്യാഖ്യാനത്തില്‍ വരില്ല.ഒരോരുത്തര്‍ക്കും പ്രത്യേകം. അതവരുടെ സ്വകാര്യാധികാരത്തിലുള്‍ലവരായിരിക്കും.

ഖുറാനില്‍ നിന്നുള്ള ഒരു ഉദ്ധരണിയാണു താഴെ.

അധ്യായം 56. അല്വാഖിഅ.

22-40 അവര്ക്കായി നാണംതുളുമ്പും കണ്ണുകളുള്ള ഹൂറികളുമുണ്ടായിരിക്കും. രഹസ്യമായി സൂക്ഷിക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവര്. ഇഹത്തില് ചെയ്തുകൊണ്ടിരുന്ന കര്മങ്ങള്ക്ക് പ്രതിഫലമായി ഇതൊക്കെയും അവര്ക്ക് ലഭിക്കുന്നു. അവിടെ അവര് അപശബ്ദങ്ങളോ ആഭാസവര്ത്തമാനങ്ങളോ കേള്ക്കുകയില്ല. കേള്ക്കുന്നതെന്തും തികച്ചും നേരായതായിരിക്കും. വലതുപക്ഷക്കാര്! വലതുപക്ഷക്കാരുടെ (സൌഭാഗ്യങ്ങള്) എങ്ങനെ വര്ണിക്കേണ്ടൂ! അവര് മുള്ളില്ലാത്ത ഇലന്തവൃക്ഷങ്ങളിലും3 പടലകളായി കുലച്ച വാഴകളിലും ദൂരദൂരം പരന്നുകിടക്കുന്ന തണലുകളിലും നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന തെളിനീരിലും ഒരിക്കലും അവസാനിക്കാതെ നിര്ബാധം ലഭിക്കുന്ന പഴസമൃദ്ധിയിലും ഉന്നതമായ വിശ്രമശാലകളിലുമായിരിക്കും. അവരുടെ മണവാട്ടികളെ നാം പുതുതായി സവിശേഷം സൃഷ്ടിക്കുന്നു. അവരെ കന്യകകളും മണവാളരോടനുരാഗമുള്ളവരും സമവയസ്കരുമാക്കും. ഇതെല്ലാം വലതുപക്ഷക്കാര്ക്കുള്ളതാകുന്നു. അവര് മുന്ഗാമികളില് വളരെപ്പേരുണ്ട്. പിന്ഗാമികളിലും വളരെപ്പേരുണ്ട്.

നാണം തുളുമ്പും കണ്ണുകളുള്ള, മുത്തുകളെന്നോണം അഴകുറ്റ ഹൂറികളെ നല്‍കും അതോടൊന്നിച്ച് എഴുതിയിരിക്കുന്നു. മണവാട്ടികളെ നാം പുതുതായി സവിശേഷം സൃഷ്ടിക്കുന്നു. മണവാട്ടികളും ഹൂറികളുമൊന്നാണെങ്കില്‍ ഒരിടത്തു തന്നെ ഇവരേക്കുറിച്ച് രണ്ടു തരത്തില്‍ രണ്ടു പേരുകളില്‍ എഴുതേണ്ട ആവശ്യമില്ല.

ഹൂറികളേക്കുറിച്ചുള്ള മറ്റ് ചില പരാമര്‍ശങ്ങളാണു ചുവടെ.

78 അന്നബഅ്

31-37 നിശ്ചയം, ഭക്തജനങ്ങള്ക്കുള്ളത് വിജയസ്ഥാനമാകുന്നു. ഉദ്യാനങ്ങളും മുന്തിരിവള്ളികളും വയസ്സൊത്ത മാദകത്തിടമ്പുകളും പതഞ്ഞ ചഷകങ്ങളും.

37 അസ്സ്വാഫ്ഫാത്ത്

49. അവരുടെ ചാരത്ത് കണ്ണുകളെ സൂക്ഷിക്കുന്നവരും മനോഹരാക്ഷികളുമായ തരുണീമണികളുമുണ്ട്. തോടുകള്ക്കകത്ത് സൂക്ഷിക്കപ്പെട്ട മുട്ടയെന്നോണം ശാലീനമൃദുലകളായിട്ടുള്ളവര്.

55. അര്റഹ് മാന്

ഈ അനുഗ്രഹങ്ങള്ക്കിടയില് ലജ്ജാവതികളായ കൃശനയനികളുമുണ്ടായിരിക്കും.13 ഈ സ്വര്ഗവാസികള്ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്ശിച്ചിട്ടില്ല.ഇതിലൊക്കെ ഉപയോഗിച്ചിരിക്കുന്ന വാക്ക് വയസ്സൊത്ത മാദകത്തിടമ്പുകള്‍ എന്നും. അതിന്റെ കൂടെയുള്ള പരാമര്‍ശങ്ങള്‍ മുന്തിരിവള്ളികള്‍ പതഞ്ഞ ചഷകങ്ങള്‍ എന്നിവയും. ഇതൊക്കെ കൂട്ടിവായിക്കാന്‍ അറിയുന്നവര്‍ക്ക് സംഗതി പിടി കിട്ടും. ഒന്നും മനസിലാകില്ല എന്ന വശിയുള്ളവര്‍ക്ക് ഒന്നും പിടി കിട്ടില്ല. മാദകത്തിടമ്പുകള്‍ പതഞ്ഞ ചക്ഷകങ്ങള്‍ നിറച്ചു കൊടുക്കുന്ന സ്ഥലം ഏതാണെന്ന് ചിന്താശേഷിയുള്ളവര്‍ക്ക് എളുപ്പം മനസിലാകും. ആ മാദകത്തിടമ്പുകള്‍ എങ്ങനെയുള്ളവരാണെന്നും അവര്‍ മനസിലാക്കും. കട്ടിപ്പരുത്തിയുടെ നട്ടിലൊക്കെ ഭാര്യയോട് ചായ കൊണ്ടുവാ എന്നു പറയുന്നത് ഒരു പക്ഷെ വയസ്സൊത്ത മാദകത്തിടമ്പേ ആ പതഞ്ഞ ചക്ഷകം ഇങ്ങു കൊണ്ടുവാ എന്നായിരിക്കാം.

ഈ ലോകത്തെ ഭാര്യയെ മുഖമുള്‍പ്പടെ പര്‍ദ്ദ ഇട്ടു മൂടി നടത്തിയിട്ട് സ്വര്‍ഗ്ഗത്തില്‍ മാദക തിടമ്പേ എന്ന് അഭിസംബോധചെയ്യുന്നത് ഉത്തരാധുനിക ഫലിതമായി വായിക്കുന്നവര്‍ക്ക് തോന്നിയേക്കാം.

ഖുറാന്‍ അവിടെയും നിറുത്തുന്നില്ല. ഹൂറികളോടൊപ്പം ചക്ഷകങ്ങള്‍ കൊണ്ടു നടക്കുന്നത് നിത്യബാലന്‍മാരാണ്.

52 അത്തൂര്

24. അവരെ (സേവിക്കാന്) പ്രത്യേകം നിയുക്തരായ ബാലന്മാര് ചുറ്റിനടക്കുന്നുണ്ടാകും; ഒളിച്ചു സൂക്ഷിക്കപ്പെടുന്ന മുത്തുകളെന്നോണം അഴകുറ്റവര്.

56 അല്വാഖിഅ

17 ഒഴുകുന്ന ഉറവകളില്നിന്നുള്ള പാനീയങ്ങള് നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്.

76 അല്ഇന്സാന്

19 അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള് ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക.എന്തിനാണീ ബാലന്‍മാരെ തന്നെ അള്ള നിയോഗിച്ചിരിക്കുന്നതെന്ന് കട്ടിപ്പരുത്തിക്കൊന്നു പറയാമോ?