Friday, 18 February 2011

തിരുകേശവും വിധവകളും ചന്ദ്രക്കലയും


തിരുനബിയുടെ തിരുകേശവും 40 കോടിയുടെ മോസ്ക്കും സംബന്ധിച്ച ചര്‍ച്ച ബ്ളോഗില്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ദേയമായ ചര്‍ച്ച നടക്കുന്നത് ശ്രദ്ധേയന്റെ ബ്ളോഗിലാണ്.

അവിടെ കണ്ട ചില അഭിപ്രായങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്.

1. ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ 


മുസ്ലിം വിധവകളേക്കുറിച്ചുള്ള ശ്രദ്ധേയന്റെ കരച്ചില്‍ ഇങ്ങനെ. 

>>>>>>പടച്ചതമ്പുരാനോട്‌ 'വീശിയടിക്കുന്ന കാറ്റിനെ തൊട്ടു ഞങ്ങളെ കാക്കണേ' എന്ന് ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മനമുരുകി പ്രാര്‍ഥിക്കുന്നത് വിശാലമായ വയല്നിലങ്ങളിലെ വാഴത്തോട്ടം നിലംപതിക്കുമോ എന്ന് കരുതിയിട്ടല്ല<<<<<<<


ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മുസ്ലിങ്ങളില്‍ ഉണ്ടെന്നൊക്കെ ഇദ്ദേഹം ഓര്‍ത്തതു ശ്രദ്ധേയമാണ്. ഇടക്കൊക്കെ ഇതുപോലെ ഓര്‍ക്കുന്നതും നല്ലതാണ്. ഈ വിധവകള്‍ക്ക് സഹായം നല്‍കുന്നത് ഏതു മോസ്കു പണിയുന്നതിലും ഭേദവുമാണ്. പക്ഷെ അദ്ദേഹത്തേപ്പൊലുള്ളവര്‍ ഒരിക്കലും ശ്രദ്ധിക്കാത്ത സംഗതി, എന്തുകൊണ്ടാണിതു പോലെ ഭര്‍ത്താവുപേക്ഷിച്ച വിധവകള്‍ ഇത്രയധികം മുസ്ലിം സമുദയത്തില്‍ ഉണ്ടാകുന്നതെന്നു മാത്രമാണ്. ഇഷ്ടം പോലെ കെട്ടാനും മൊഴി ചൊല്ലാനും അനുവാദം കൊടുക്കുന്ന മതത്തില്‍ ഇതുപോലെ വിധവകളുണ്ടാകും. 

അതില്ലാകണമെങ്കില്‍  കാലഹരണപ്പെട്ട ശരിയ മറ്റിയെഴുതണം. അതിനു ശരിയ പടച്ചുവിടുന്ന മുസ്ലിം വിധവകളെ ഓര്‍ത്ത് മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഒരു മുതലയച്ചനും തന്റേടമില്ല. ലോകാവസാനം വരെ ഇതു പോലെ വിധവകളെ പടച്ചു വിടുന്ന നിയമം വേണം. അത് പടച്ചോന്‍ ഇറക്കിയതായതുകൊണ്ട് മനുഷ്യനു മറ്റാനുമാകില്ല. 

ശ്രദ്ധേയന്റെ നിലപാടിതാണ്, പടച്ചോന്റെ തെറ്റിന്‌  കാന്തപുരം പ്രായശ്ചിത്തം ചെയ്യണം. പക്ഷെ കാന്തപുരം ഇത് കേള്‍ക്കുമോ? ഒട്ടും സാധ്യതയില്ല. 

2. മുസ്ലിങ്ങളിലെ ഒരു വലിയ വിഭാഗത്തെ ബഹുദൈവാരാധകരായി ചിത്രീകരിക്കുന്നു. 



>>>>>>ഒരു വലിയ വിഭാഗം മുസ്‌ലിംകളെ ബഹുദൈവാരാധകരായി ചിത്രീകരിക്കുവാനുള്ള ഈ കുത്സിതശ്രമം പക്ഷെ വിജയിക്കുകയില്ല. ചില തത്പരകക്ഷികളുടെ കൈയ്യടിക്ക് വേണ്ടി എന്തും പറയുന്നത് നന്നല്ല എന്ന് മാത്രം ഉണർത്തട്ടെ.

ഞാനടക്കമുള്ള സുന്നികൾ ഒരിക്കലും അല്ലാഹുവിനല്ലാതെ ആരാധിക്കുന്നില്ല. എന്നാൽ അല്ലാഹുവും അവന്റെ പ്രവചകനും ആദരിച്ചതിനെ ആദരിക്കുക എന്നത് ചെയ്യുന്നു. അത് ആരാധനയാക്കി ചിത്രികരിക്കുന്ന ഹീനതന്ത്രത്തിലൂടെ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് സ്വയം ചിന്തിക്കുക<<<<<.




മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റേതായാലും തലമുടിയെ ആദരിക്കുന്നത് ബഹു ദൈവ ആരാധന എന്ന കൊടിയ പാപത്തില്‍ വരും, എന്ന ആക്ഷേപത്തിനുള്ള  പ്രതികരണമായിട്ടാണ്, ഈ അഭിപ്രായം എഴുതപ്പെട്ടത്.

ഏക ദൈവ ആരാധകരായ ക്രിസ്ത്യാനികള്‍ അവരുടെ വിശുദ്ധരെയും മറ്റ് പല തിരുശേഷിപ്പുകളെയും വണങ്ങുന്നതിനെ ബഹു ദൈവ ആരാധനയാണെന്നാണ്, സുന്നികള്‍   ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആക്ഷേപിച്ചു  കാണാറുള്ളത്.  ഇപ്പോള്‍ അതേപോലുള്ള  മൊഹമ്മദിന്റെ തിരുശേഷിപ്പു വണങ്ങുന്നതില്‍ ഇവര്‍ക്ക് അശേഷം മനസാക്ഷിക്കുത്തു തോന്നുന്നില്ല.

ഇനിയെങ്കിലും ഈ വിഷയത്തില്‍ ഇവര്‍ ക്രിസ്ത്യാനികളെ ചീത്ത പറയുന്നതു നിറുത്തുമോ എന്തോ. അതിനും സാധ്യത കാണുന്നില്ല.

3 ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമാണോ?

ചന്ദ്രക്കല ഇസ്ലാം പൂര്‍വ്വ അറബികളില്‍ നിന്നും ഇസ്ലാമിനു കിട്ടിയ തിരുശേഷിപ്പാണെന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. 

അതിനെ വിമര്‍ശിച്ചുകൊണ്ട് കാട്ടിപ്പരുത്തി അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുതിയത് ഇതായിരുന്നു. 

>>>>>>വിവരക്കേട്- മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍  നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് മതപരമല്ല. അതേ പോലെ മാത്രമാണു ചന്ദ്രക്കലയും<<<<<.


കാന്തപുരം പണിയാനുദ്ദേശിക്കുന്ന മോസ്കിന്റെ ചിത്രവും പരസ്യമാക്കിയിട്ടുണ്ട്. അതിന്റെ രൂപരേഖയാണു താഴെ. 

Great_masjid





തിരു കേശം സൂക്ഷിക്കാനുള്ള മോസ്കിന്റെ നടുവിലെ താഴികക്കുടത്തില്‍ തന്നെ ചന്ദ്രക്കല പതിപ്പിച്ചിട്ടുമുണ്ട്. 

മുസ്ലിങ്ങള്‍ ഉപയോഗിക്കുന്ന ചന്ദ്രക്കല മതപരമല്ല , രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നതാണ്, എന്ന കാട്ടിപ്പരുത്തിയുടെ അവകാശവാദമാണിവിടെ തകര്‍ന്നു വീഴുന്നത്. കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഛിഹ്നം അദ്ദേഹം പുതുതായി പണിയുന്ന മോസ്കിന്റെ മുകളില്‍ പതിപ്പിച്ചു വയ്ക്കുന്നു എന്നു കരുതാന്‍ മാത്രം കഴുതകളാണോ മലയാളികള്‍? ആണെന്നാണ്, കാട്ടിപ്പരുത്തിയേപ്പോലുള്ള മുസ്ലിങ്ങള്‍ കരുതുന്നത്.  


കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ തുര്‍ക്കി സുല്‍ത്താന്റെ ഛിഹ്നമാണ്, ചന്ദ്രക്കല. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. തുര്‍ക്കി സുല്‍ത്താന്റെ താവഴിയില്‍ പെട്ട കാന്തപുരം സ്വന്തം മോസ്കില്‍ അത് പതിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതവുമില്ല.


2 comments:

kaalidaasan said...

ശ്രദ്ധേയന്റെ നിലപാടിതാണ്, പടച്ചോന്റെ തെറ്റിന്‌ കാന്തപുരം പ്രായശ്ചിത്തം ചെയ്യണം. പക്ഷെ കാന്തപുരം ഇത് കേള്‍ക്കുമോ? ഒട്ടും സാധ്യതയില്ല.

VilayoorTimes said...

നിനക്ക് സുഗമില്ലെ....................... നീ എന്തൊക്കെയാ എഴുതിവെചിരിക്കുന്നേ............................?