Saturday, 5 February 2011

ലീഗിന്റെ ചൂണ്ട.


ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിക്ക് പതിച്ചു കിട്ടിയ ഒരു ജില്ല കേരളത്തിലുണ്ടെങ്കില്‍ അത് മലപ്പുറം ജില്ലയും, പാര്‍ട്ടി മുസ്ലിം ലീഗുമാണ്.
ജില്ല ഉണ്ടായ കാലം മുതല്‍ ലീഗ് മലപ്പുറത്ത് കുത്തക നിലനിറുത്തി. 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും പക്ഷെ പാര്‍ട്ടിക്ക് അവിടെ അടിതെറ്റി. വന്‍മരങ്ങള്‍ കടപുഴകി വീണു.
കുഞ്ഞാലിക്കുട്ടിക്കെതിരെയുണ്ടായിരുന്ന പെണ്‍വാണിഭക്കേസ് അതില്‍ കര്യമായ എന്തെങ്കിലും പങ്കു വഹിച്ചിരുന്നോ എന്നത് സംശയാസ്പദമാണ്.


അധികാരത്തിന്റെ മുഷ്ക്കും പണവും ഗുണ്ടായിസവും കൊണ്ട് കുറച്ചു കാലം ഒതുക്കി വച്ചിരുന്നു എങ്കിലും, കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പെണ്‍വാണിഭക്കേസ് അവസാനിച്ചില്ല. എങ്ങനെയാണു കുഞ്ഞാലിക്കുട്ടി ആ കേസൊതുക്കിയതെന്നതിന്റെ അണിയറ രഹസ്യങ്ങള്‍ പുറത്തു വരുന്നു.

മനസാക്ഷിസൂക്ഷിപ്പുകാരന്‍ തന്നെ അതൊക്കെ ഇപ്പോള്‍ പൊതുവേദിയില്‍ ഇട്ടലക്കുന്നു. നാറ്റം സഹിക്കാതെ കേരളം  ഒന്നാകെ മൂക്കു പൊത്തുന്നു. മുസ്ലിം ലീഗ് ഞെട്ടിത്തരിക്കുന്നു. എന്തു പറയണം എന്തു ചെയ്യണം  എന്ന് ഒരു നേതാവിനും ഒരു രൂപവുമില്ല. പ്രവാചാകന്‍ മൊഹമ്മദിനേപ്പോലെ അജ്ഞാശക്തിയുണ്ടായിരുന്ന പാണക്കാട്ടു തങ്ങളുടെ അഭിപ്രായം ​സമുന്നത നേതാക്കളായ കുഞ്ഞലിക്കുട്ടിയും മുനീറും ധിക്കരിക്കുന്നു.

അഭൂതപൂര്‍വ്വമായ സംഭവ വികാസങ്ങളാണ്, മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയിലുടലെടുത്തിരിക്കുന്നത്. ഇതിന്റെ ആഘാതത്തില്‍ നിന്നും അടുത്തൊന്നും കരകയറുമെന്ന് തോന്നുന്നില്ല. അത് പാര്‍ട്ടി നേതാക്കള്‍ക്ക് വ്യക്തമായി അറിയാം.

ഈ സാഹചര്യത്തില്‍ വളരെയധികം ആലോചിച്ച് അവര്‍ ഒരു ചൂണ്ടയുമായി ഇറങ്ങിയിരിക്കുന്നു.  മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഗൂഡാലോചന എന്നതാണാ ചൂണ്ട. ചൂണ്ടയില്‍ കൊളുത്തിയിട്ടിരിക്കുന്ന ഇര മറ്റാരുമല്ല വമ്പന്‍ തന്നെയാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ലക്ഷ്യം മറ്റാരുമല്ല. സി പി എമ്മിലെ വി എസിനെതിരെ നിലകൊള്ളുന്ന ഔദ്യോഗിക വിഭാഗം. സി പി എം ചൂണ്ടയില്‍ കൊത്തുമോ എന്നുള്ള ചോദ്യത്തിനു മുന്നേ ചോദിക്കേണ്ട ചോദ്യം ഉമ്മന്‍ ചാണ്ടി മുസ്ലിം ലീഗിന്റെ ചൂണ്ടയിലെ ഇരയാകാന്‍  നിന്നു കൊടുക്കുമോ എന്നതാണ്.

ലീഗ് പ്രതിസന്ധിയിലാണ്. അവര്‍ അതില്‍ നിന്നും രക്ഷപ്പെടാനല്ല ശ്രമിക്കുന്നത്. മറ്റുള്ളവരെ പ്രതിസന്ധിയിലാക്കി ആ വിടവിലൂടെ നേട്ടം കൊയ്യാനാണ്. തികച്ചും നിഷേധാത്മകമായ നിലപാടാണിത്.


കുഞ്ഞാലിക്കുട്ടി പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു.
റൌഫിന്റെ ഉദ്ദേശ്യം മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ഓടുന്ന പട്ടിക്കൊരു മുഴം മുമ്പേ എറിഞ്ഞു. പക്ഷെ എറിഞ്ഞതു മുഴുവന്‍ ബൂമറാംഗ് പോലെ തിരികെ വന്നു.

ആദ്യം പറഞ്ഞു, റൌഫിനു വേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്ന്. വഴിവിട്ട സഹായങ്ങള്‍, ജഡ്ജിമാരെ സ്വാധീനിക്കാനും പെണ്‍കുട്ടികളേക്കൊണ്ട് മൊഴിമാറ്റിപ്പറയിക്കാനുമായിരുന്നു എന്ന് റൌഫ് മറുപടി പറഞ്ഞു.

എറണാകുളം കേന്ദ്രീകരിച്ചാണ്, അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടന്നതെന്ന് പിന്നീടു പറഞ്ഞു. ഗൂഡാലോചന നടത്തിയതില്‍ ഇന്‍ഡ്യ വിഷന്‍ ചാനല്‍ പ്രതിനിധികള്‍ക്കും, യു ഡി എഫിലെ തന്നെ ഒരു ഘടകകഷിക്കും പങ്കുണ്ടെന്നും പറഞ്ഞു.  

ഇപ്പോള്‍ പറയുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്, ഗൂഡാലോചനയെന്ന്.

കുഞ്ഞാലിക്കുട്ടിക്കനുകൂലമായി വിധി പറഞ്ഞിട്ടുള്ള ജസ്റ്റീസ് നാരായണക്കുറുപ്പു പറഞ്ഞ ഒരു വാചകമുണ്ട്. കൂടെക്കൂടെ അഭിപ്രായം മാറ്റുന്ന റെജീനയെ എങ്ങനെ വിശ്വസിക്കാം എന്ന്. അപ്പോള്‍ മിനിറ്റിനു മിനിറ്റിന്‌ അഭിപ്രായം മാറ്റുന്ന കുഞ്ഞാലിക്കുട്ടിയെ എങ്ങനെ വിശ്വസിക്കാം?

മുനീര്‍ ഇന്‍ഡ്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നാണ്, മുസ്ലിം ലീഗിലെ പൊതുവികാരം. പക്ഷെ അതിനദ്ദേഹം തയ്യാറല്ല.  വേണമെങ്കില്‍ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാം എന്നു മറുപടിയും നല്‍കി.

അവിടെ ലീഗാകെ ഞെട്ടി. സി എച്ച് മുഹമ്മദ് കോയയുടെ മകന്‌ ലീഗ് പദവിയേക്കാള്‍ പ്രധാനം ഒരു ചാനലിന്റെ ചെയര്‍മാന്‍ പദവിയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ലീഗിനു കഴിയുന്നില്ല. പാണക്കാട്ടു തങ്ങള്‍ ശ്രമിച്ചിട്ടു പോലും മുനീര്‍ അഭിപ്രായം മാറ്റിയില്ല. മുനീര്‍ നല്‍കുന്ന സന്ദേശം ഇതാണ്. മന്ത്രിയെന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത, ഒരു പെണ്‍വാണിഭക്കാരനെ സംരക്ഷിക്കുന്നതിലും നല്ലത് ആ സംരക്ഷണക്കൂട്ടത്തില്‍ നിന്നുമൊഴിഞ്ഞു നില്‍ക്കുന്നതാണ്. കൂടെ പറയാതെ പറയുന്നത്, തന്റെ അറിവോടുകൂടിയാണ്, ഇന്‍ഡ്യാവിഷന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വാര്‍ത്തകള്‍ സംപ്രേക്ഷണം നടത്തിയത് എന്നും.

ലീഗിനുള്ളിലെ ഈ പോരാട്ടം എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. പക്ഷെ രാഷ്ട്രീയത്തില്‍ ലീഗ് ഒരു ജീവന്മരണ പോരാട്ടത്തിലാണ്. ഈ പോരാട്ടത്തില്‍ കിട്ടാവുന്ന കച്ചിത്തുരുമ്പൊക്കെ ലീഗ് പിടിക്കുകയും ചെയ്യുന്നു.


യു ഡി എഫിലെ അപ്രമാദിത്വം നിലനിറുത്താന്‍ ലീഗ്,  ഈ ചക്കളത്തിപോരാട്ടത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ വളരെ സമര്‍ദ്ധമായി വലിച്ചിഴച്ചു കൊണ്ടു വന്നിരിക്കുന്നു. യു ഡി എഫിലെ മറ്റൊരു കക്ഷി എറണാകുളം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഡാലോചന നടത്തി എന്നാണ്, ഉമ്മന്‍ ചണ്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അതേക്കുറിച്ച് ചൂടേറിയ ചര്‍ച്ച യു ഡി എഫില്‍ വരും നാളുകളില്‍ ഉണ്ടാകും. കക്ഷി ബന്ധങ്ങള്‍ മാറുന്നതില്‍ വരെ അത് കലാശിച്ചേക്കാം. കുഞ്ഞാലിക്കുട്ടി ലക്ഷ്യം വയ്ക്കുന്നത് കേരളാ കോണ്‍ഗ്രസാണെങ്കില്‍ അത് യു ഡി എഫിനു
നികത്താനാവാത്ത നഷ്ടമായിരിക്കും.

ഒരു തീരുമാനമെടുക്കാനാവാതെ നട്ടം തിരിയുന്ന ലീഗ്, കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ഇതിലേക്ക് വലിച്ചിഴച്ചു കഴിഞ്ഞു.  വകതിരിവോടെ ഇതില്‍ ഒരു തീരുമാനമെടുക്കാനുള്ള കഴിവ് ഉമ്മന്‍ ചാണ്ടിക്കുണ്ടെന്നു തോന്നുന്നില്ല. ഇത് മുസ്ലിം ലീഗിന്റെ ആഭ്യന്തര പ്രശ്നമാണ്, നിങ്ങള്‍ തന്നെ പരിഹരിച്ചോളൂ എന്നു പറയാനുള്ള തന്റേടം അദ്ദേഹത്തിനില്ല. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ആര്യാടനൊഴികെ ആര്‍ക്കും തന്നെയില്ല. പക്ഷെ ആര്യാടന്‍ അത് പറയുമോ എന്ന് തീര്‍ച്ചയില്ല.

അതിനു പകരം മുസ്ലിം ലീഗിന്റെ ലക്ഷ്യമായ സി പി എമ്മിനുള്ളില്‍ ഇതിന്റെ പേരില്‍ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാം എന്നവര്‍ കണക്കുകൂട്ടുന്നു. പി ശശി കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇടപെട്ടു എന്നത് ഈ വിഷയവുമായി ഉണ്ടായ ഒരാരോപണമാണ്. വി എസിന്റെ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ച ശശിയുടെ ഈ വിഷയത്തിലുള്ള ഇടപെടല്‍ വി എസ് ഉയര്‍ത്തിക്കൊണ്ടു വരാനുള്ള സാധ്യത കണക്കിലെടുത്താണ്, വി എസിന്റെ ഓഫീസും ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ട് എന്ന ആരോപണം ഉന്നയിക്കുന്നതുതന്നെ. ഇത് സി പി എമ്മില്‍ ചേരിതിരിവുണ്ടാക്കാം എന്നാണിപ്പോള്‍ ലീഗ് വ്യാമോഹിക്കുന്നത്. പക്ഷെ ലീഗിന്റെ വ്യാമോഹം നടക്കുമെന്ന് തോന്നുന്നില്ല. ഇതൊന്നും ഇല്ലാതെ തന്നെ ശശിക്കെതിരെ നടപടി ഏതാണ്ട് ഉറപ്പാണ്. ശശി രാജിവയ്ക്കുകയോ ശശിയെ പുറത്താക്കുകയോ ചെയ്താല്‍ ഈ പ്രശ്നം സി പി എമ്മിനുള്ളില്‍ ഒരു ചലനവും ഉണ്ടാക്കില്ല.പ്രസക്തമായ സംഗതി, റൌഫുന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നില്ല എന്നാണ്. ചാനലുകാര്‍ കെട്ടുകഥകളുണ്ടാക്കുന്നു എന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ചിലര് വിളിച്ചുപറയുന്നത് എന്ന ഒരു കാര്യം മാത്രമാണെടുത്തു പറയുന്നത്.


കുഞ്ഞാലി ഭക്തനായ ഒരു മുസ്ലിം ലീഗുകാരന്‍ ഈ വിഷയം നിസാരവത്ക്കരിക്കുന്നതിങ്ങനെ.

"കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല".


വളരെ ശരിയാണ്. കുഞ്ഞാലിക്കുട്ടിക്ക് കാശുണ്ട്. അതിറക്കി. അദ്ദേഹം പീഢിപ്പിച്ച കുട്ടികളുടെ മൊഴിമാറ്റിക്കാന്‍ കാശിറക്കി. അവര്‍ക്ക് വീടും കാറും മേടിക്കാന്‍ കാശിറക്കി. ചിലരെ വിദേശത്തയക്കാന്‍ കാശിറക്കി.   കോടതിയില്‍ നിന്നും അനുകൂല വിധി കിട്ടാന്‍ കാശിറക്കി. ഇതിനൊക്കെ അധികാരവും ഇറക്കി. ഇദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായം  ശ്രദ്ധിക്കുക.

 "ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല".

കുഞ്ഞാലിക്കുട്ടിയേക്കാള്‍ കൊടിയ വിഷം ഈ അഭിപ്രയം എഴുതുന്ന വ്യക്തിയിലാണെന്നേ ഞാന്‍ പറയൂ.

കുഞ്ഞാലിമാരെ കെട്ടിയെഴുന്നള്ളിക്കുന്ന ബഷീറുമാരാണിതിനൊക്കെ വളം വച്ചു കൊടുക്കുന്നത്. കേരളീയരെ ഒന്നാകെ ആക്ഷേപിക്കുന്ന ബഷീറുമാരൊക്കെ  ചെയ്യേണ്ടത് മറ്റൊന്നാണ്. ഒരേ സമയം നാലു സ്ത്രീകളെ വരെ കല്യാണം കഴിക്കാന്‍ ഇസ്ലാമില്‍ വ്യവസ്ഥയുണ്ട്. ഒന്നു കൊണ്ട് മതിയാകുന്നില്ലെങ്കില്‍ മൂന്നെണ്ണത്തിനെ കൂടി കെട്ടിച്ചു കൊടുക്കുക.

 കുഞ്ഞാലിയേയും ബഷീറിനേയും പോലുള്ളവരെ ചുമക്കുന്നതാണ്, കേരളീയരുടെ യഥാര്‍ത്ഥ വിധി. ഇത്  വിധിയെന്നും പറഞ്ഞ് സമാധാനിക്കുകയാണോ കേരളീയര്‍ ചെയ്യേണ്ടത്? അതോ ഇവരെയൊക്കെ അടിച്ചു പുറത്താക്കി ചാണക വെള്ളം തളിക്കുകയാണോ ചെയ്യേണ്ടത്?

16 comments:

kaalidaasan said...

കുഞ്ഞാലിയേയും ബഷീറിനേയും പോലുള്ളവരെ ചുമക്കുന്നതാണ്, കേരളീയരുടെ യഥാര്‍ത്ഥ വിധി. ഇത് വിധിയെന്നും പറഞ്ഞ് സമാധാനിക്കുകയാണോ കേരളീയര്‍ ചെയ്യേണ്ടത്? അതോ ഇവരെയൊക്കെ അടിച്ചു പുറത്താക്കി ചാണക വെള്ളം തളിക്കുകയാണോ ചെയ്യേണ്ടത്?

chithrakaran:ചിത്രകാരന്‍ said...

ചാണകവെള്ളം തളിക്കല്‍ ശരിയല്ല കാളിദാസാ !!ചാണക വെള്ളത്തിന് മറ്റൊരു ജീര്‍ണ്ണ വ്യവസ്ഥിതിയായ ബ്രാഹ്മണ ഹിന്ദുമതത്തിന്റെ സവര്‍ണ്ണ ഗന്ധമുണ്ട്. പച്ചക്കറികള്‍ക്കോ വളത്തിനോ ഉപയോഗിക്കാം. മനസ്സു നന്നാക്കാനൊന്നും ഉപയോഗിച്ചുകൂട. കേരള പെണ്ണുപിടിക്കല്‍ അസോസിയേഷന്റെ ചെയര്‍മാനായ കുഞ്ഞാലിക്കുട്ടിക്ക് ലീഗിന്റെ നേതൃത്വ പദവി ഉണ്ടായിരിക്കുന്നത് നല്ലതാണ്. ലീഗ് ഒരു പെണ്ണ് പിടിയന്‍/ സ്ത്രീപീഢക പാര്‍ട്ടിയാണെന്ന് ഇനി ദൈര്യമായി പറയാമല്ലോ.അതുപോലെ ഒരു കൂട്ടിക്കൊടുപ്പുകാരന്റെ മാനസികാവസ്ഥയിലേക്ക് വീണുകിടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ യു.ഡി.എഫിന് പെണ്‍ വാണിഭമുന്നണിയുടെ എല്ലാ ലക്ഷണങ്ങളും നല്‍കാന്‍ ഇടവന്നിരിക്കുന്നു. യു.ഡി.എഫ്. എന്ന സ്ത്രീപീഢക മുന്നണിയെ എല്‍.ഡി.എഫ്ഫും. ജനങ്ങളും അഭിനന്ദിക്കുകയാണു വേണ്ടത്.സ്വയം നാശത്തിലേക്ക് തകര്‍ന്നു വീണതിന്റെ പേരില്‍ !

YUKTHI said...

നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്തിരിക്കുന്ന ഈ വേളയില്‍ എല്‍.ഡി.എഫ് നു നിനച്ചിരിക്കാതെ കിട്ടിയ ഒരു ബോണസ് ആണ് കുഞ്ഞാലി പ്രശ്നം. അതുകൊണ്ട് തന്നെ സി.പി.എം ലെ ആഭ്യന്തര കലഹം ഈ വിഷയത്തില്‍ പരമാവധി ബാധിക്കാതെ അവര്‍ നോക്കുകയും ചെയ്യും. മോചനയാത്രയുടെ തിളക്കം മുഴുവന്‍ ഈ ഒറ്റ പ്രശ്നത്തില്‍ ചോര്‍ന്നു പോവുകയും ചെയ്തു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്നപോലെ കുഞ്ഞാലി പ്രശ്നം തുടങ്ങിയ ദിവസം ഉമ്മന്‍ ചാണ്ടി പനി പിടിച്ചു ആശുപത്രിയിലുമായി. ചിലരൊക്കെ അതിനെ പേടിപനി എന്നോ മറ്റോ വ്യാഖ്യാനിക്കുകയും ചെയ്തു.

പാഞ്ഞിരപാടം............ said...
This comment has been removed by the author.
പാഞ്ഞിരപാടം............ said...

ഒന്നും അങ്ങ് കൊള്ളുന്നില്ലല്ലൊ കാളിദാസാ...

മുഖ്യന്റെ ഓഫീസ് ഇതില്‍ കളിച്ചിട്ടുണ്ടെന്നു നൂറുതരം.
"യു ഡി എഫിലെ മറ്റൊരു കക്ഷി എറണാകുളം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഡാലോചന നടത്തി " അതേതാണെന്നു പറയാതെ പരഞ്ഞല്ലൊ കുഞ്ഞാലിക്കുട്ടി, എഴതാപ്പുറം ഇത്രയും വായിച്ചിട്ടും ഇവിടെ മാത്രം പാര്‍ട്ടി കേരളാ കോണ്‍ഗ്രസല്ലെന്ന് കാളിക്കു മനസ്സിലായില്ലെ?

"എറണാകുളം കേന്ദ്രീകരിച്ചാണ്, അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടന്നതെന്ന് പിന്നീടു പറഞ്ഞു. ഗൂഡാലോചന നടത്തിയതില്‍ ഇന്‍ഡ്യ വിഷന്‍ ചാനല്‍ പ്രതിനിധികള്‍ക്കും, യു ഡി എഫിലെ തന്നെ ഒരു ഘടകകഷിക്കും പങ്കുണ്ടെന്നും പറഞ്ഞു."
കൂടെ വേറൊന്നും പറഞ്ഞു കുഞ്ഞാലിക്കുട്ടി, എല്‍ ഡി എഫിലെ ഒരു കക്ഷിയും - അതില്‍ തന്നെ പാര്‍ട്ടിയില്‍ പ്രധാനി ആവാന്‍ നോക്കുന്ന ഒരു നേതാവുമാണെന്നു.... ആരെന്നു മനസ്സിലായില്ലെ? പോളിറ്റ് ബ്യൂറൊയില്‍ നിന്നും താഴെയെത്തിയ , അടുത്തുതന്നെ
മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറങ്ങാന്‍ സമയം നോക്കിയിരിക്കുന്ന നമ്മുടെ മുക്യന്‍ തന്നെയല്ലെ അതു?

ഇപ്പോ ബൂമാറാങ്ങ് അച്ചുതാനന്തന്റെ മോന്താക്കണു തലൊടാന്‍ പോകുന്നത്... പാര്‍ട്ടി തീരുമാനം ചോര്‍ത്തി ലാവ്ലിന്‍ ചേട്ടന്റെ വലം കൈ ശശിയെ (ഉശിരനും ധീരനുമായ സഖാവാണ് പി.ശശിയെന്ന് മന്ത്രി ജി. സുധാകരന്‍) ഒരു പരുവമാക്കിയതിനും പിന്നെ കല്ലുവാതുക്കലെ മുഖ്യന്റെ ഇടപ്പെടെലുകളെ കുറിച്ചു ശശിയുടെ വെളിപ്പെടുത്തലുകളും..... അതിനു പുറമെ ഇന്‍ഡ്യവിഷന്റെ തെളിവുകള്‍ തട്ടികൂട്ടാന്‍ മുഖ്യന്റെ ഓഫീസിന്റെ കളികളും പുറത്തു വരുംബോള്‍ ഈ മുഖ്യന്റെ കളി നമുക്കു കാണാം...ഉത്തരം മുട്ടുംബോള്‍ ബ ബ ബാ അടിക്കുന്ന മുഖ്യനെ നമുക്കു ഉടനെ ഇന്‍ഡ്യവിഷനില്‍ തന്നെ കാണാം.

സ്വന്തം പാര്‍ട്ടിക്കകത്തെ ഞെരന്‍ബു രോഗിയെ പുറത്താക്കാന്‍, എന്താണു നടന്നതെന്നു പോലും പുറത്തു പറയാന്‍ വോയ്സ് ഇല്ലാത്ത ഒരു "പാവ" മുഖ്യന്റെ കളി പാര്‍ട്ടിയെ ഒരു പരുവത്തിലാക്കും എന്നുള്ളതു നൂറു തരം....

kaalidaasan said...

ചിത്രകാരന്‍,

ശരിയാണ്. ഉമ്മന്‍ ചാണ്ടിയും യു ഡി എഫും കുഞ്ഞാലിക്കുട്ടിയുടെ ദാസന്‍മാരാകുകയാണിപ്പോള്‍. ഇടതുപക്ഷത്തിനു വീണുകിട്ടിയ അവസരമാണിത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ലീഗ് ഇട്ട ചൂണ്ടയില്‍ കൊത്താതെ സ്വന്തം കാര്യം നോക്കി നടന്നാല്‍ അവര്‍ക്ക് ഗുണമുണ്ടാകും.

ചാണക വെള്ളം തളിക്കുക എന്നത് ആലങ്കാരികമായി ഉപയോഗിച്ചതാണ്.

ഇവരെയൊക്കെ ശുദ്ധമാക്കാന്‍ ലോകത്തുള്ള ചണകം മുഴുവനുപയോഗിക്കേണ്ടി വരും. താങ്കള്‍ പറഞ്ഞതുപോലെ അത് വല്ല പച്ചക്കറിക്കും വളമായി ഇട്ടാല്‍ ഗുണമുണ്ടാകും.

kaalidaasan said...

യുക്തി,

സി.പി.എം ലെ ആഭ്യന്തര കലഹം ഈ വിഷയത്തെ‍ ബാധിക്കാതെ അവര്‍ നോക്കുമെന്നു തന്നെയാണു ഞാന്‍ കരുതുന്നത്.

kaalidaasan said...

>>>>>ഇന്‍ഡ്യവിഷന്റെ തെളിവുകള്‍ തട്ടികൂട്ടാന്‍ മുഖ്യന്റെ ഓഫീസിന്റെ കളികളും പുറത്തു വരുംബോള്‍ ഈ മുഖ്യന്റെ കളി നമുക്കു കാണാം...<<<<

പാഞ്ഞിരപാടം,

വരട്ടെ. അങ്ങനെ എന്തെങ്കിലും കളിയുണ്ടെങ്കില്‍ പുറത്തു വരട്ടെ.

ഉമ്മന്‍ ചാണ്ടിക്ക് തെളിവു കൊടുത്തു എന്നാണല്ലോ പറയപ്പെടുന്നത്.

ഉമ്മന്‍ ചാണ്ടി എന്നാണ്, ലീഗിന്റെ ഹൈക്കമാന്റായത്?

വി എസ് ഗൂഡാലോചന നടത്തി എന്നതിനു തെളിവുണ്ടെങ്കില്‍ അത് ഇന്‍ഡ്യാവിഷനിലൂടെ തന്നെ പുറത്തു വിടാന്‍ മുനീറിനോട് പറയാന്‍ ലീഗിനാകുമോ? പറ്റുമെങ്കില്‍ അത് ചെയ്യ്. അപ്പോഴല്ലേ മുഖ്യന്‍ ബ ബ ബ അടിക്കുമോ എന്നൊക്കെ പറയാനാകൂ? ഇനി മുനീര്‍ അനുസരിക്കില്ല എങ്കില്‍ ചന്ദ്രികയിലൂടെ ലീഗിനു തന്നെ അത് പരസ്യമാക്കാം.

kaalidaasan said...

>>>>>എഴതാപ്പുറം ഇത്രയും വായിച്ചിട്ടും ഇവിടെ മാത്രം പാര്‍ട്ടി കേരളാ കോണ്‍ഗ്രസല്ലെന്ന് കാളിക്കു മനസ്സിലായില്ലെ?...<<<<

പാഞ്ഞിരപാടം,

ആ പാര്‍ട്ടി കോണ്‍ഗ്രസാണെന്നാണോ താങ്കള്‍ പറയുന്നത്?

kaalidaasan said...

>>>>>കുഞ്ഞാലിക്കുട്ടി, എല്‍ ഡി എഫിലെ ഒരു കക്ഷിയും - അതില്‍ തന്നെ പാര്‍ട്ടിയില്‍ പ്രധാനി ആവാന്‍ നോക്കുന്ന ഒരു നേതാവുമാണെന്നു.... ആരെന്നു മനസ്സിലായില്ലെ? ...<<<<

പാഞ്ഞിരപാടം,

പാഞ്ഞിരപാടം,

മുഖ്യമന്ത്രിയുടെ ഓഫിസിലാണ്‌ ഗൂഡാലോചന നടന്നതെന്ന് കുഞ്ഞാലി പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. ഇപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

kaalidaasan said...

പാഞ്ഞിരപാടം,

സ്വന്തം പാര്‍ട്ടിക്കകത്തുള്ള ഞെരമ്പുരോഗിയെ മുഖ്യന്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ പുറത്താക്കും.


പക്ഷെ ഞെരമ്പുരോഗിയാണെന്നറിഞ്ഞിട്ടും ഇപ്പോഴും ഒരാളെ മറ്റൊരു പാര്‍ട്ടി എഴുന്നള്ളിച്ചു നടക്കുന്നുണ്ടല്ലോ. ഈ ഞെരമ്പുരോഗത്തിന്റെ വിശാദാംശങ്ങള്‍ ഇദ്ദേഹത്തിന്റെപാര്‍ട്ടി സെക്രട്ടറി സ്വന്തം ചാനലിലൂടെയാണ്‌ വിളിച്ചു പറഞ്ഞത്.

അതിനെന്തു ചെയ്യും?

മുക്കുവന്‍ said...

തൂറ്റിയവനെ പേറിയാല്‍, പേറിയവന്‍ നാറും.. അതു കൊണ്ട് അതില്‍ നിന്ന് മാറിനില്‍കുന്നതല്ലേ ഉചിതം? ഈ കുഞ്ഞാലിക്കുട്ടിക്ക് ഇനിയെങ്കിലും കുറ്റം ഏറ്റ് പറഞ്ഞ് കുറച്ച് ഗോതമ്പുണ്ട കഴിച്ച് നടന്നാല്‍ പുള്ളിടെ പടച്ചോന്‍ വേണേല്‍ ക്ഷമിക്കുമായിരിക്കും.. ഇല്ലേല്‍ ഈ കേസ് അയാളുടെ മരണം വരെ എല്ലാ ഇലക്ഷനും വന്നുകൊണ്ടിരിക്കും. പാമോലിന്‍ പോലെ.. പേടിക്കേണ്ട കുഞ്ഞാലി.. ഇതും തെളിയാനൊന്നും പോണില്ലാ‍ാ !

kaalidaasan said...

മുക്കുവന്‍,

ലീഗിനു കുഞ്ഞാലിയെ കൈവെടിയാനാകില്ല. കുഞ്ഞാലി പോയാല്‍ കൂടെ പലതും പോകും.

സത്യം മുനീറിന്റെ ഭാഗത്താണ്. മുനീറിന്റെ അറിവോടും സമ്മതത്തോടും കൂടെയാണ്, ഈ സംഗതികളൊക്കെ പുറത്തു വന്നതും. അതിശയോക്തി തട്ടിക്കിഴിച്ചാലും പല സത്യങ്ങളും ഇതിലുണ്ട്. വീണ്ടുമൊരന്വേഷണം വന്നാല്‍ കുഞ്ഞാലി കുടുങ്ങുമെന്നത് സത്യം. കുഞ്ഞാലിക്കും ലീഗിനുമതറിയാം. പക്ഷെ അവര്‍ നിസഹായരാണ്.

മുനീറിനെ വരുതിയിലാക്കി റൌഫിനെ നിശ്ബദനാക്കി എങ്ങനെയെങ്കിലും തലയൂരാനാണിപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. പണമാണ്‌ റൌഫിന്റെ ഉദ്ദേശ്യമെങ്കില്‍ വീണ്ടും പണമെറിഞ്ഞ് കുഞ്ഞാലി അയാളെ പാട്ടിലാക്കും. അയാളുടെ പ്രതിബദ്ധത അത്രയേ ഉള്ളു. അതല്ല സത്യം പുറത്തുവരാനുള്ള യഥാര്‍ത്ഥ ഉദ്ദേശ്യമുണ്ടെങ്കില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകും.

കുഞ്ഞാലി കള്ളനു കഞ്ഞിവച്ചവനാണ്. എത്രവേണമെങ്കിലും താഴാനും ഏത് നികൃഷ്ടപ്രവര്‍ത്തികള്‍ ചെയ്യാനും അദ്ദേഹം മടിക്കില്ല. ഇനി പരീക്ഷിക്കപ്പെടാന്‍ പോകുന്നത് മുനീറിന്റെ പ്രതിബദ്ധതയാണ്. അദ്ദേഹം സത്യത്തിന്റെയും നീതിയുടേയും ഭാഗത്തു നില്‍ക്കുമോ അതോ താപ്പാനകളുടെ ഏറാന്‍ മൂളിയായി പത്തി താഴ്ത്തുമോ എന്ന് കണ്ടറിയണം. തല്‍ക്കാലം പത്തി മടക്കി അടുത്ത അവസരത്തിനുവേണ്ടി കാത്തിരിക്കുമെന്നാണെനിക്ക് തോന്നുനത്. നിസാര ന്യായങ്ങള്‍ പറഞ്ഞ് ഇന്‍ഡ്യാ വിഷന്റെ ചെയര്‍മാന്‍ സ്ഥാനം കൈവിടാതിരിക്കുന്നത് അതിന്റെ ലക്ഷണമാണ്. കുഞ്ഞാലിയെ ശരിക്കുമദ്ദേഹം മനസിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ എങ്ങനെയെങ്കിലും ഇന്‍ഡ്യവിഷനി നിന്നും അദ്ദേഹത്തെ പുറത്താക്കിക്കുക എന്നതാണ്‌ കുഞ്ഞാലിയുടെ ലക്ഷ്യം. . പീന്നിട് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നോ പര്‍ട്ടിയില്‍ നിന്നും തന്നെയോ മാറ്റുക എന്നതാണാ മനസിലുള്ളത്.

Ajith said...

From past experiences ,the weekening of M league could be seen only with a bit of anxiety by the Kerala polity . Its true that League is infected with all sort of malaise let it be
be neptotism or corruption ,but at times of crisis they have behaved as a responsible political organisation

The void caused by the weekening of the laegue may be filled with fundamentalist groups who alraedy managed to gain certain foothold in malabar. Fallout
of the current episode may end up in the purge of moderate voices with in the M.league

kaalidaasan said...

അജിത്,

താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു.
അസംഘ്യം മുസ്ലിം സംഘടനകളില്‍ മുസ്ലിം ലീഗു തന്നെയാണ്, മിതവാദ സംഘടന. മറ്റ് സംഘടനകളൊക്കെ തീവ്ര നിലപാടെടുത്ത പല വിഷയത്തിലും ലീഗ് മിതവാദ നിലപാടെടുത്തിട്ടുണ്ട്.

പക്ഷെ കുഞ്ഞാലി വിഷയം ​മറ്റ് സംഘടനകള്‍ മുതലെടുക്കും. പി ശശിയെ സി പി എം മാറ്റിനിറുത്തുന്നതുപോലെ ലീഗിനും കുഞ്ഞാലിയെ മാറ്റി നിറുത്താവുന്നതാണ്. പക്ഷെ അതത്ര എളുപ്പമല്ല.

Vanaran said...

ലണ്ടനിലെ അയ്യായിരത്തോളം മുസ്ലിം വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന പുതിയ വിഷയം - കൈവെട്ട്‌.
വേറെ അവയവങ്ങളുടെ വെട്ടും പഠിക്കുന്നുണ്ട്. ഇനിയീ കുഞ്ഞാലിയെങ്ങാനും ലണ്ടനിലോ മറ്റോ ചെന്നിറങ്ങിയാല്‍ !
http://thatsmalayalam.oneindia.in/news/2011/02/11/world-muslim-kids-learning-to-cut-off-hands-aid0031.html