Sunday, 21 December 2008

മുസ്ലിം ഭീകരതയില്‍ നിന്നും ഹിന്ദു ഭീകരതയിലേക്ക് എന്തു ദൂരം ?

മുംബൈയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ ബാക്കിപത്രം ഇതു വരെ എഴുതി കഴിഞ്ഞിട്ടില്ല. പക്ഷെ അത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലും, പാക്കിസ്ഥാനി രാഷ്ട്രീയത്തിലും, ആഗോളതലത്തിലും അസുഖകരമായ പല പ്രശ്നങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്, എന്നതില്‍ ഒട്ടും സംശയമില്ല.


പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി അമേരിക്കയുടെ സഖ്യ രാഷ്ട്രമാണ്‌. ഇക്കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണവേളയില്‍ , ഭീകരതെക്കെതിരെയുള്ള യുദ്ധം ഒരു പ്രധാന വിഷയമായിരുന്നു. അഗോളതലത്തില്‍ മുസ്ലിം ഭീകരത ആഞ്ഞടിച്ചപ്പോള്‍, കാര്യവിവരമുള്ളവര്‍ പാക്കിസ്ഥാനാണ്‌ എല്ലാ ഭീകരതയുടെയും പ്രഭവകേന്ദ്രമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ അമേരിക്ക അതു വക വച്ചു തന്നിരുന്നില്ല. ഇന്‍ഡ്യ തെളിവു സഹിതം പാക്കിസ്ഥാനുള്ള പങ്ക് അമേരിക്കയെ ബോദ്ധ്യപ്പെടുത്തിയപ്പോഴും അവര്‍ അതു ഗൌനിച്ചതായി ഭാവിച്ചില്ല. അഫ്ഘാനിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ ഇന്‍ഡ്യ പൂര്‍ണ്ണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടും അമേരിക്ക അതു തള്ളിക്കളഞ്ഞ്, പാക്സിസ്ഥാന്റെ പക്ഷത്തു നിലയുറപ്പിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പ്രചാരണവേളയുഇല്‍ നിയുക്ത പ്രസിഡണ്ട്, ഒബാമ പറഞ്ഞു, ഭീകരരെ പാക്കിസ്ഥാന്‍ നിയന്ത്രിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യണം . അതിനവര്‍ക്ക് സാധിച്ചില്ലെങ്കില്‍ , അമേരിക്ക ഇടപ്പെട്ട് അതു ചെയ്യും .ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മക് കെയിന്‍ പറഞ്ഞു, പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യ രാഷ്ട്രമാണ്‌. അവരെ ആക്രമിക്കാന്‍ അമേരിക്കക്കു സാധിക്കില്ല എന്ന്. ഒബാമ അടുത്ത മാസം പ്രസിഡണ്ടായി അധികാരം ഏല്‍ക്കുകയാണ്‌ . പ്രസക്തമായ ചോദ്യം, അമേരിക്ക പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുമോ ഇല്ലയോ എന്നതാണ്‌. അതിനുള്ള സാധ്യത വിദൂരമാണ്‌. കാരണം അമേരിക്ക ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരല്ല, കുറച്ച് മാഫിയകളാണ്‌.


പാക്കിസ്ഥാനില്‍ മാത്രമല്ല, ലോകം മുഴുവന്‍ മുസ്ലിം ഭീകരത വളര്‍ത്തുന്നതില്‍ അമേരിക്കക്കു കാര്യമായ പങ്കുണ്ട്. യുഗോസ്ലാവിയയിലും , സോവിയറ്റ് യൂണിയനിലും , കാഷ്മീരിലും , അഫ്ഘാനിസ്ഥാനിലും ഭരണകൂടങ്ങള്‍ക്കെതിരെ പോരാടാന്‍ , മുസ്ലിം ഭീകരരെ വളര്‍ത്തിയെടുത്തതില്‍ വലിയ പങ്ക് സി ഐ എക്കാണ്‌. റൊനാള്‍ഡ് റീഗനും സിയ ഉള്‍ ഹക്കുമായിരുന്നു ഈ പരസ്പര സഹകരണത്തിന്റെ സൂത്രധാരകര്‍ . അഫ്ഘാനിസ്ഥാനിലും യുഗോസ്ലാവിയയിലും ഇത് ലക്ഷ്യം കണ്ടപ്പോള്‍, അമേരിക്ക സന്തോഷിച്ചു. അതു കൊണ്ട് അതിനെ നിര്‍ബാധം വളരാനും അനുവദിച്ചു. അവര്‍ തുറന്നു വിട്ട് പരിപോഷിപ്പിച്ച സത്വത്തിന്റെ യധാര്‍ത്ഥ മുഖം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ അവര്‍ക്ക് ശരിക്കും കാണാന്‍ സാധിച്ചത്, 2001 സെപ്റ്റം ബര്‍ 11 ന്‌. അപ്പോഴേക്കും അതു ആര്‍ക്കും തടുക്കാനാവാത്തവിധം വളര്‍ന്നു പോയിരുന്നു. കഴിഞ്ഞ 7 വര്‍ഷം യുദ്ധം ചെയ്തിട്ടും അതിന്റെ ശക്തി കുറയുന്നില്ല, കൂടുകയാണു ചെയ്യുന്നതും .


ഇസ്ലാമിക ഭീകരത എന്ന വാക്കു കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത് അഫ്ഘാനിസ്ഥാനിലെ ഭീകരര്‍ അമേരിക്കക്കെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതു മുതലാണ്‌. മതം ഭീകരതക്കുപയോഗിച്ചു എന്നു കരുതി അത് മറ്റ് ഭീകരതകളില്‍ നിന്നും വ്യത്യസ്ഥമല്ല. ഖലിസ്ഥാന്‍ ഭീകരതയും, ശ്രീലങ്കന്‍ പുലികളുടെ ഭീകരതയും, ഉള്‍ഫയുടെ ഭീകരതയും, ഐറീഷ് റിപബ്ളിക്കന്‍ ആര്‍മിയുടെ ഭീകരതയും ഏറ്റവും ഒടുവിലെ സംഘ പരിവാര്‍ ഭീകരതയും എല്ലാം ഒന്നു തന്നെ. ഇന്നലെ വരെ ഭീകരായിരുന്ന നേപ്പാളി മാവോയിസ്റ്റുകള്‍ ഇന്ന് ആ ഗണത്തില്‍ പെടുന്നില്ല. പി എല്‍ ഓ എന്ന സംഘടന വളരെക്കാലം ഭീകര സംഘടനയായിരുന്നു പടിഞ്ഞാറന്‍ നാടുകള്‍ക്കെല്ലാം . അന്നു പക്ഷെ അല്‍ ഖയിദ പോലുള്ള സംഘടനകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നല്ല പിള്ളകളായിരുന്നു.


പാക്കിസ്ഥാനില്‍ മുസ്ലിം ഭീകരരെ രണ്ടു തരത്തിലാണവര്‍ ഉപയോഗിച്ചത്. ഒന്നു അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ചായ് വുള്ള സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും മറ്റേത് കാഷ്മീരിലെ ഇന്‍ഡ്യന്‍ ഭരണത്തിനെതിരെ യുദ്ധം ചെയ്യാനും . ഇന്‍ഡ്യ സോവിയറ്റ് ചേരിയിലായിരുന്നതാണതിനു കാരണം. ഇന്‍ഡ്യയില്‍ ഭീകരാക്രമണം കൂടുതലായി ഉണ്ടായത് എണ്‍പതുകള്‍ക്ക് ശേഷമാണ്‌. അതു കാഷ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടും കിടക്കുന്നു. കഷ്മീരിലെ ഒരു വിഭാഗം മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ സമരം പാകിസ്ഥാന്‍ വളരെ സമര്‍ദ്ധമായി, ഇന്‍ഡ്യയെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിച്ചു. അതിനു മുഴുവന്‍ പിന്തുണ കൊടുത്തത് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമായിരുന്നു. ഇന്നുള്ള വലിയ ഭീകരപ്രസ്ഥാനങ്ങളെല്ലം ഉദയം കൊണ്ടത് അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റു ചായ്വുള്ള സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ സി ഐ എ നിയോഗിച്ച ഒളിപ്പോരാളികളില്‍ നിന്നുമാണ്‌. അതു ചെയതത് ഐ എസ് ഐ എന്ന പാകിസ്ഥാന്‍ ചാര ഏജന്‍സിയുടെ ഉത്തരവാദിത്തത്തിലും . അഫ്ഘാനിസ്ഥാനിലെ കമ്യൂണിസ്റ്റു ഭരണം അവസാനിപ്പിച്ചതിനു ശേഷം പണിയില്ലാതായ ഒളിപ്പോരാളികളെ ഇന്‍ഡ്യന്‍ അധീന കാഷ്മീരിലേക്കയച്ചു. അത് കാഷ്മീരും കടന്ന് ഇന്‍ഡ്യയുടെ പല ഭഗങ്ങളിലേക്കും വ്യാപിച്ചു. ഒരു വിഭാഗം ഇന്‍ഡ്യന്‍ മുസ്ലിങ്ങളും അതിനു സഹായവും ചെയ്തു. 1992 ല്‍ ഹിന്ദു തീവ്രവാദികള്‍ ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ കൂടുതല്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞു. അത് ഹിന്ദു തീവ്രവാദികള്‍ ഒരു മറയാക്കി.ഈ ഭീകരര്‍ക്ക് രണ്ട് ലക്ഷ്യങ്ങളുണ്ട്. ഇന്‍ഡ്യയും പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാനി സേനയെ പുനര്‍വിന്യസിപ്പിക്കുകയാണൊന്ന്. അത് അഫ്ഘാനിസ്ഥാനില്‍ ഭീകരര്‍ക്ക് കുറച്ചുകൂടെ മേല്‍ക്കൈ നേടാന്‍ സഹായിക്കും . രണ്ട് ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദു ഭീകരരുടെ അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുക അതു വഴി കൂടുതല്‍ മുസ്ലിങ്ങളെ ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കുക.

പാക്കിസ്ഥാനിലുള്ള എണ്ണമറ്റ ഭീകര സംഘടനകളില്‍, പാക്കിസ്ഥാനി മിലിട്ടറിയുമായി ഇന്നും സഹകരിക്കുന്ന ഒന്നാണ്‌ ലഷ്കര്‍ എ തായിബ. ഇത് ഒരു സാമൂഹ്യ സേവന സംഘടനയായിട്ടാണ്‌ അറയപ്പെടുന്നതും അംഗീകാരം നേടിയതും . കൂടുതലും പഞ്ചാബി സംസാരിക്കുന്നവരുടേതാണിത്. അതു കൊണ്ട് ഇതിനെ അഫ്ഘാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ ഐ എസ് ഐ ഉപയോഗിച്ചില്ല. പകരം കാഷ്മീരായിരുന്നു ഇതിന്റെ പ്രധാന പ്രവര്‍ത്തനമേഖല. അതിന്റെ ഏറ്റവും പുതിയ ആക്രമണമാണ്‌ മുംബൈയില്‍ അടുത്തയിടെ അരങ്ങേറിയത്.

മുസ്ലിം ഭീകരതയുടെ ഏറ്റവും പുതിയ മുഖമായ ലഷ് കര്‍ എ തായിബയുടെ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ വാക്കുകള്‍ ഇവയാണ്‌.


'ഇന്ത്യക്ക് കോട്ടം തട്ടാതിരിക്കുവോളം സമാധാനം പുലരുകയില്ല. അവരെ വെട്ടിമാറ്റുക, അവര്‍ കരുണക്കായി നിങ്ങളുടെ കാല്‍ക്കല്‍ വീണു യാചിക്കുവോളം അവരെ വെട്ടിയൊതുക്കുക'. 'ഇന്ത്യയാണ് നമുക്ക് ഈ വഴി കാണിച്ചുതന്നത്. നാം ഇന്ത്യക്ക് ഉരുളക്കുപ്പേരിയായി മറുപടി നല്‍കാന്‍ , അവര്‍ ചെയ്ത അതേ രീതിയില്‍ , കാഷ്മീരിലെ മുസ്ലിംകളെ കൊല്ലുന്ന വിധത്തില്‍ തന്നെ ഹിന്ദുക്കളെ കൊന്ന് തിരിച്ചടിക്കണം'.

ലഷ്കര്‍ എ തായിബയെ നമുക്ക് ഭീകര സംഘടന എന്നു വിളിക്കാം . പക്ഷെ ഒരു ജനാധിപത്യ സംഘടനയായ ബി ജെ പിയുടെ ഒരു പ്രാദേശിക നേതാവ് പറഞ്ഞതോ? 2002 ലെ ഗുജറാത്ത് കലാപത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബാബു ബജ് റംഗി. തികച്ചും ജനാധിപത്യവാദിയും, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ ഒരാളുമായിരുന്ന, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

'ഒരൊറ്റ മുസ്ലിംകടയും ഞങ്ങള്‍ ബാക്കിവെച്ചില്ല. എല്ലാം ഞങ്ങള്‍ ചുട്ടെരിച്ചു. കൊത്തിനുറുക്കി തീയിട്ടു. അവരെ ചുട്ടുകൊല്ലണമെന്നാണ് ഞങ്ങളുടെ നിശ്ചയം. കാരണം ഈ തെമ്മാടികള്‍ക്ക് ശവദാഹം പേടിയാണ്. എനിക്ക് ഒരു അന്ത്യാഭിലാഷമുണ്ട്. എന്നെ വധശിക്ഷക്ക് വിധിക്കട്ടെ. തൂക്കിക്കൊന്നാലും എനിക്കൊരു ചുക്കുമില്ല. തൂക്കിലേറ്റും മുമ്പ് എനിക്ക് രണ്ടുനാള്‍ തരിക. എന്നിട്ട് എനിക്ക് ജുഹാപുരയില്‍ ഏഴോ എട്ടോ ലക്ഷം ഈ ജാതിക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ചെല്ലണം. അവരെ മുഴുവന്‍ ഞാന്‍ വകവരുത്തും. അവരെ കുറച്ചുപേരെ കൂടി യമപുരിക്ക് അയക്കണം. ചുരുങ്ങിയത് 25-50 ആയിരം പേര്‍ കൂടി ചാവണം'.


ഇനി നമ്മുടെ ഓര്‍മ്മ കുറച്ചുകൂടി പിന്നോട്ട് കൊണ്ടുപോകാം. മോദിയുടെയും അദ്വാനിയുടെയും ബാജ് പേയിയുടെയും ബജ് രംഗിയുടേയും താത്വികാചാര്യന്‍ , അര്‍ എസ് എസ് എന്ന ഹിന്ദു സംഘടന സ്ഥാപിച്ച, ഗുരുജി എന്നു വിളിക്കപ്പെടുന്ന ഗോള്‍ വാക്കറുടെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം.

'മുസ്ലിംകള്‍ ആദ്യമായി ഹിന്ദുസ്ഥാനില്‍ കാലുകുത്തിയ ആ നശിച്ച നാള്‍ മുതല്‍ ഇന്നോളം ഹിന്ദുരാഷ്ട്രം ഈ പിടിച്ചുപറിക്കാരെ അമര്‍ച്ച ചെയ്യാന്‍ ധീരമായി പൊരുതിവരികയാണ്. വംശീയവികാരം ഉണര്‍ന്നെണീറ്റു കൊണ്ടിരിക്കുകയാണ്'.


ഇതിനു ശേഷം എണ്ണിയാലൊടുങ്ങാത്ത ഇസ്ലാമിക ഭീകരരുടെ വാക്കുകളും നമുക്ക് ശ്രദ്ധിക്കാം . ഇതിന്റെയെല്ലാം അന്തസത്ത ഒന്നു തന്നെയല്ലേ? വംശീയ വിദ്വേഷം, മത വിദ്വേഷം, എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം . ബജ് രംഗി പ്രതിനിധാനം ചെയ്യുന്ന ഭീകരതക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അത് ജാതീയ വിദ്വേഷത്തിന്റേതാണ്‌. സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയിലെ കീഴ്ജാതിക്കാരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിച്ച ജാതീയ വിദ്വേഷത്തിന്റെ മുഖം. മുസ്ലിങ്ങളല്ലാത്തവരെ എതിര്‍ക്കുക , അവരില്‍ ഭീതി പരത്തുക അവരെ ഉല്‍മൂലനം ചെയ്യുക എന്നതാണ്‌ ഇസ്ലാമിക ഭീകരതയുടെ ലക്ഷണങ്ങള്‍ . അതു തന്നെയാണ്‌ ഹിന്ദു ഭീകരതയുടെ ലക്ഷണങ്ങളും . അതു കൊണ്ടാണ്‌ അടുത്തയിടെ അവര്‍ ഒറീസയിലും കര്‍ണാടകയിലും ക്രിസ്ത്യാനികളെ വകവരുത്താനും അവരുടെ ഇടയില്‍ ഭീതി പരത്താനും ഒരു ശ്രമം നടത്തിയത്. അടുത്ത ഡിസം ബര്‍ 25 ന്‌ ഒറീസയില്‍ ബന്ദ് ആചരിക്കാനാണ്‌ ഹിന്ദു ഭീകരര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസം ബര്‍ 25 ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും വിശേഷപ്പെട്ട ഒരു ദിനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . എന്തുകൊണ്ടായിരിക്കാം ഹിന്ദു ഭീകരര്‍ അന്നു തന്നെ ഒരു ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തത്? ക്രിസ്ത്യാനികളില്‍ ഭീതി പരത്തുക അവരുടെ സമാധാനം തകര്‍ക്കുക. ഇതു രണ്ടുമാണ്‌ ഈ ഭീകരരുടെ ലക്ഷ്യം.


ഗുജറാത്തില്‍ നരഹത്യ നടത്തിയവരെയോ ഒറീസ്സയില്‍ ഭീകര താണ്ധവം ആടിയവരെയോ ആരും ഭീകരര്‍ എന്നു വിളിച്ചില്ല. ഭീകരത എന്ന വാക്കു കുറച്ചുപേര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണല്ലോ.


മലേഗാവ് സ്ഫോടനം മുസ്ലിം ഭീകരരിലായിരുന്നു ആദ്യം അരോപിക്കപ്പെട്ടിരുന്നത്. പിന്നീട് അതിന്റെ നിജസ്ഥിതി വെളിച്ചത്തു വരികയും ചെയ്തു. ഹിന്ദു ഭീകരതയുടെ പുതിയ മുഖങ്ങളായ പ്രഗ്യ ഠാക്കൂറും മറ്റും ഇപ്പോള്‍ അറസ്റ്റിലാണ്‌. അവരെ അറസ്റ്റു ചെയ്ത ഹേമന്ത് കാര്‍ക്കറെയുടെ കൊലപാതകത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കുഴപ്പത്തിലുമായി.എല്ലാ ഭീകരരെയും ഭീകരര്‍ എന്നു വിളിക്കുകയും കാണുകയും ചെയ്യാതെ ഭീകരതയെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ല.

45 comments:

സാധാരണക്കാരന്‍ said...

അര്ദ്ധ സത്യങ്ങള് ഉപയോഗിച്ച് വസ്തുതകളുടെ അധിവിധഗ്തമായ വളച്ചൊടിക്കല്. ഇതു വിസ്വസ്സിക്കാനും അനുകൂലമായ അഭിപ്രായം എഴുതുവാനും ഒരു കൂലിപ്പട്ടാലതെകൂടി സന്ഘടിപ്പിക്കണം. താന്കള് മസ്തിഷ്ക പ്രക്ഷാലനതിനു വിധേയനായ ഒരു പാവം കമ്മ്യൂനിസ്ടുകാരനാനല്ലെ ?

kaalidaasan said...

സാധാരണക്കാരാ ,

ഞാന്‍ എഴുതിയ അര്‍ദ്ധ സത്യങ്ങളും വളച്ചൊടിക്കലും വിട്ടു കള. വളച്ചൊടിക്കാതെ നേരെ ചൊവ്വേ മുഴുവന്‍ സത്യങ്ങളും എഴുതിക്കൂടേ?

സാധാരണക്കാരന്‍ said...

താങ്കള്‍ക്ക് അമേരിക്കയെ ഒന്നു തെറി പറയണം അതിന് ഭീകരവാദം കൂട്ടുപിടിച്ചെന്നെ ഒള്ളൂ. അതിനാന്നിപ്പോള്‍ മാര്‍ക്കറ്റ്. കംമു‌നിസ്റ്റ് നേതാക്കള്‍ക്ക് താന്കലെപ്പോലെയുള്ള ഞാന്ഞൂലുകളെ രക്തസാക്ഷികലാകാനും, അടികൊല്ലാനും വേണം. പിനരായീടെ മോന്‍ ലണ്ടനിലും, അച്ചുതാനന്തന്റ്റെ മകന്‍ കമ്പൂട്ടര്‍ പഠിക്കാനും പോയി. തല്ലു കൊല്ലാനും വെട്ടിനിരത്താനും താങ്കളെപ്പോലെയുള്ള കുറെ വരട്ടുവാദവിഡ്ഢികള്‍ മു‌ടസ്വര്‍ഗ്ഗ സ്വപ്നജീവിതം നയിക്കുന്നുണ്ട്‌. ആട് മാഞ്ഞിയംകാരനും, ബ്ലേട്‌കാരനും, കമ്മുനിസ്ടുകാരനും സ്വൈരവിഹാരം നടത്താന്‍ പറ്റിയ വികല മനസ്സാണ് മലയാളിയുടെ. താങ്കളുടെ ബ്ലോഗിന് മറുപടിയെഴുതാന്‍ ഞാന്‍ എന്‍റെ സമയം കളയുന്നില്ല. ജീവിക്കാന്‍ മറ്റൊരു പണി കണ്ടുപിടിക്ക് സഹോദരാ.

kaalidaasan said...

സാധാരണക്കാരാ,

അമേരിക്കയെ വിമര്‍ശിക്കുമ്പോള്‍ അവരെ തെറി പറയുന്നതാണെന്നു തോന്നുന്നത് താങ്കളുടെ അമേരിക്കന്‍ ഭക്തി കാരണമാണ്.


അമേരിക്കയാണ്, അഫ്ഘാനിസ്ഥാനില്‍ പോരടാന്‍ ബിന്‍ ലാദന്‍ അടക്കമുള്ള ഭീകരരെ പരിശീലിപ്പിച്ചതെന്ന്, താങ്കള്‍ ഒഴികെ ലോകം മുഴുവനും അറിയാവുന്ന സംഗതിയാണ്. പാക്കിസ്ഥാനെ ഇത്ര കാലം പിന്തുണച്ചതും, സാമ്പത്തികമായും ആല്ലാതെയും സഹയിച്ചതും അമേരിക്കയാണെന്നും എല്ലാവര്‍ക്കും അറിയാം . മുസ്ലിം ഭീകരത എത്തിനൊക്കാതിരുന്ന ഇറാക്കിനെ ഒരു ഭീകര ഉത്പാദന കേന്ദ്രമാക്കി മാറ്റിയതും അമേരിക്കയാണെന്നു എല്ലാവര്‍ക്കും അറിയാം . ഈ സത്യങ്ങളൊക്കെ ലോകം മുഴുവനും അംഗീകരിച്ച കാര്യങ്ങളാണ്‌. ജനങ്ങള്‍ അംഗീകരിക്കുമ്പോഴാണ്‌ എന്തിനും മാര്‍ക്കറ്റുണ്ടാവുന്നത്. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അത് കേട്ടിട്ട് ഞാഞ്ഞൂള്‍ , രക്തസാക്ഷി, ലണ്ടന്‍ , വരട്ടു വാദം , മൂഡസ്വര്‍ഗം എന്നൊകെ പുലമ്പിയിട്ടൊന്നും കാര്യമില്ല. ലോകത്തു നടക്കുന്ന സംഭവങ്ങള്‍ മനസിലാക്കാന്‍ പഠിക്കുക.

ആട്, മാഞ്ചിയം ബ്ളേട് തുടങ്ങിയവയില്‍ സ്വൈരവിഹാരം നടത്തുന്നവര്‍ക്ക് ഇതൊന്നും അറിയാന്‍ പറ്റിയെന്നു വരില്ല. പക്ഷെ എല്ലാവരും അതാണെനു കരുതുന്നത് വിഡ്ഡിത്തമാണ്. കമ്യൂണിസ്റ്റുകാരന്‌ ഇതൊകെ അറിയാമെന്നുള്ളത് ശരിയാണ്. അതു കൊണ്ട് ഇതൊക്കെ നിറുത്തി ലോക കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ തുടങ്ങുക. എന്തു ചെയ്യാം .

George Andrews Moolekary said...

Your writing seems to carry a great deal of propagandist undertones, just like a blind religious speech. That is where the problem is. Use a little more tact.

kaalidaasan said...

George Andrews,

What I wrote does not have any undertones or overtones. It is well known and now accepted fact that almost all terrorism starts from Pakistan. Dawood Ibrahim is the most wanted terrorist by India. Pakistan has given him political asylum and now protect him as well. President elect of USA, Obama categorically stated that Pakistan harbours terrorists. These they knew long ago. And now some sort of sense dawned to them or they are forced to accept the reality and stopped fooling others. Since you still live in the Bush era of world politics, you can not realise these facts. World is changing. India had many terror attacks in the past. The source of those are not different. Until now world leaders were shy of implicating Pakistan. Now they started implicating Pakistan. And Pakistan is still a staunch ally of USA. It will be one, as long as Bush is in office. There is strong evidence that it will change after Obama takes over as president.
Regarding Hindu terrorism , it was not an accepted entity so far. Even though nobody called it terrorism, it was there. And now it is a reality. I really wonder, why you can not comprehend these.

George Andrews Moolekary said...

I am not talking about the truth or untruth of what you said. The tone of language is purely propagandist.

kaalidaasan said...

George Andrews,
I really can not understand what you mean by tone of language. The word ,Propaganda, is used for issues rather than language. I presume that the propaganda you raised is pointing fingers at USA. I do stand by my points. You are free to counter those.

The western world was always biased in its approach to terrorism. They like to impart the tone of terrorism selectively. The best example is BBC. When London was attacked and just 50 people were killed, they were sure that the attack was done by Terrorists. There was no ambiguity about the designation. But when Mumbai was attacked and 200 people were killed, the perpetrators were just Gunmen. So terrorism is a word which could be twisted to suit their taste. That is the real propagandist tone in using language. I do not think you will ever be able to realise these truths.

What I wrote is just plain truths. Since you have already firmly fixed yourself in the other side of the fence, you are unable to realise what this side of the fence have to say. To know that you should nurture the habit of seeing issues from both side. Since you are familiar to the propagandist media which support US policies, you are blind and deaf to other views and analyses. Even the opinion inside USA is changing. Now the US citizens do not blindly believe to what Bush and his cronies say. That is why they opted for a change in domestic and international policies proposed by Obama. And that change is in the pipeline. The strongest evidence of that is the shift of policy vis a vis Pakistan. They have realised that , they can fool the world always. You are fee to either accept this or reject this.

ചിത്രകാരന്‍chithrakaran said...

വൈറസ്സും,ആന്റി വൈറസ്സും സൃഷ്ടിക്കുന്നത് വിപണി താല്‍പ്പര്യങ്ങളാണ്.
ഹിംസാത്മകമായ ഇസ്ലാം മതം ലോകത്തു വൈറസുപോലെ പ്രചരിപ്പിച്ചുകഴിഞ്ഞാല്‍ ആന്റി വൈറസ്സായി ധാരാളം യുദ്ധോപകരണങ്ങള്‍ ചിലവാകുമെന്ന്
ലോക വിപണി നിയന്ത്രിക്കുന്ന രാജ്യങ്ങള്‍ക്കറിയാം.
ഹിന്ദു തീവ്രവാദവും ഒരു വര്‍ഗ്ഗീയ വൈറസ്സ് തന്നെ.അതു വളര്‍ത്തുന്നതും വിപണിതന്നെ.
പക്ഷേ, ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?

mukkuvan said...

കാളി,

വളരെ നല്ല ലേഖനം.


ചിത്രകാരന്റെ കമന്റ് കലക്കി...

ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?

ബിനോയ് said...

വളരെ പ്രസക്തമായ ലേഖനം. ഭീകരവാദത്തിന്റെ വിപണി സാധ്യതകള്‍ കണ്ടറിഞ്ഞ് അത് വളര്‍ത്തുവാനും മുതലെടുക്കുവാനും കാലാകാലങ്ങളില്‍ അമേരിക്ക എടുത്തിട്ടുള്ള നിലപാടുകള്‍ മനസിലാക്കാന്‍ കമ്യുണിസ്റ്റാകണ്ട. പത്രം വായിച്ചാല്‍ മതി. പക്ഷെ ചിത്രകാരന്‍ പറഞ്ഞപോലെ സ്വയം വൈറസ്സാകാന്‍ തയ്യാറുള്ള ചാവേറുകളെ സൃഷ്ടിക്കുന്ന mass production unit കളായി മത പാഠശ്ശലകള്‍ മാറിയതിനു സായിപ്പിനെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. പിന്നെ ഹിന്ദു തീവ്രവാദം. അത് തീവ്രവാദമല്ലല്ലോ, ദേശസ്നേഹത്തിന്റെ പാരമ്യം! സഹോദരസ്നേഹത്തിന്റെ ഉദാത്ത ഭാരതിയ സംസ്കാരം! ഇക്കണക്കിനു പോയാല്‍ ഉപ്പിലും വഷളാകും ഉപ്പിലിട്ടത്‌.

kaalidaasan said...

ചിത്രകാരാ,

ഉപ്പോളം വരില്ല ഉപ്പിലിട്ടത്. പക്ഷെ ഉപ്പിലിട്ടതും മോശമല്ല. പ്രശ്നം അതല്ല. ഉപ്പിനേക്കുറിച്ച് മാത്രം ചിന്തിക്കുന്നതിനിടക്ക് ഉപ്പിലിട്ടത് ശ്രദ്ധിക്കപ്പെടാതെ പോകും .

ഹിംസാത്മകമായ ഇസ്ലാം മതം ലോകത്തു വൈറസുപോലെ പ്രചരിപ്പിച്ചുകഴിഞ്ഞാല്‍, എന്ന പ്രയോഗം ശരിയല്ല.ചിത്രകാരന്‍ ഉദ്ദേശ്ശിക്കുന്ന ലോകം മൂന്നാം ലോകമാണ്. അവിടെ എന്തു നടന്നാലും വിപണി നിയന്ത്രിക്കുന്നവര്‍ക്ക് പ്രശ്നമല്ല. അവരുടെ ലോകത്ത് ഈ വൈറസ് പടരാന്‍ അവര്‍ അനുവദിക്കില്ല.

മുക്കുവാ

സ്വാഗതം

ബിനോയി,

അമേരിക്ക എടുത്തിട്ടുള്ള നിലപാടുകള്‍ മനസിലാക്കാന്‍ കമ്യുണിസ്റ്റാകണമെന്നു നിര്‍ബന്ധമില്ല. പക്ഷെ പ്രശ്നമതല്ല. മനസിലാക്കിയിട്ടും കമ്യൂണിസ്റ്റുകാരൊഴികെ ആരും പ്രതികരിക്കാറില്ല.

മത പാഠശ്ശലകള്‍ ചാവേറുകളെ സൃഷ്ടിക്കുന്ന കാര്യം സായിപ്പിനു നന്നായി അറിയാം . ആ ചാവേറുകള്‍ മറ്റുള്ളവരെ കൊല്ലുന്നതും സായിപ്പു കണ്ടു രസിച്ചു. സ്വന്ത നെഞ്ചിനു നേറെ വാളോങ്ങിയപ്പോള്‍ അവരുടെ കണ്ണ് അല്പം തുറന്നു. അതു കഴിഞ്ഞും mass production unit കളുടെ കേന്ദ്രങ്ങളായ പാക്കിസ്ഥാനെയും സൌദി അറേബിയയേയും ഇപ്പോഴും സായിപ്പു പിന്തുണക്കുന്നതാണിപ്പോഴത്തെ വിരോധാഭാസം .
ഉപ്പിലിട്ടത് മറ്റുള്ളവരെ വിഡ്ഡികളാക്കി ഇത്രനാളും നടന്നു. ജനങ്ങള്‍ അതിപ്പോള്‍ മനസിലാക്കി. ഇനി ഉപ്പും ഉപ്പിലിട്ടതും തമ്മില്‍ ഒരു മത്സരമുണ്ടായാല്‍ അതായിരിക്കും ഇന്‍ഡ്യയുടെ ദുരന്തം .

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

വളരെ കാലിക പ്രസക്തിയുള്ള ലേഖനം. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വ്യാപ്തി വളരെ വലുതും വിശാലമായ ചര്‍ച്ച ആവശ്യപ്പെടുന്നതുമാണ്.
ഭീകരത - അതിനു പിറകില്‍ ഏതു ശക്തികളായിരുന്നാലും തീര്‍ച്ചയായും എതിര്‍ത്തു തോല്പിക്കേണ്ടതു തന്നെയാണ്. പക്ഷേ വിശ്വാസിയായ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന്‍ ഉള്‍പ്പെടുന്ന മതമോ സംഘടനയോ ചെയ്യുന്ന കാര്യം അവന്റെ കൂടി ജീവിതലക്ഷ്യമായി തീരുന്നു. വിവിധ തരത്തിലുള്ള അസമത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഭീകരത വിവിധ ലേബലുകളില്‍ ഇറങ്ങിക്കൊണ്ടിരിക്കും. അതിനെ തിരിച്ചറിയാനും ചെറുത്തു നില്‍പ്പിന് വേണ്ടവിധത്തിലുള്ള കര്‍മ്മ പരിപാടി തയ്യാറാക്കാനും ഗവര്‍മ്മെന്റുകള്‍ക്കു സാധിച്ചാല്‍ സിക്ക് ഭീകരരെ ഒതുക്കിയതു പോലെ സമാധാന പരമായ ഒരന്തരീക്ഷം സൃഷിക്കാനാകും.

നരിക്കുന്നൻ said...

വളരെ പ്രസക്തമായ ലേഖനം.

ഭീകരത ഏത് ശക്തികളിൽ നിന്നായാലും എതിർക്കപ്പെടണം. ഭീകരത ഉപ്പാണെങ്കിലും ഉപ്പിലിട്ടതാണെങ്കിലും ഒരേ ഫലമേ തരൂ.....

kaalidaasan said...

മോഹന്‍ ,

വിശ്വാസിയായ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന്‍ ഉള്‍പ്പെടുന്ന മതമോ സംഘടനയോ ചെയ്യുന്ന കാര്യം അവന്റെ കൂടി ജീവിതലക്ഷ്യമായി തീരുന്നു, എന്നു സാമാന്യവത്കരിക്കാന്‍ പറ്റുമോ?
ബഹുഭൂരിപക്ഷം സാധാരണവിശ്വാസികള്‍ മതമോ നേതാക്കളോ ചെയ്യുന്ന കാര്യങ്ങളൊനും ജീവിത ലക്ഷ്യമായി കാണുന്നില്ല. കുറച്ചുപേര്‍ കാണുന്നു എന്ന്ത് ശരിയാണ്. പിന്നെ പലരും പലതരത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ പുകമറകള്‍ ഉണ്ടാകുന്നു.


ജിഹാദ് എല്ലാ മുസ്ലിങ്ങളുടെയും ജീവിത ലക്ഷ്യമാണെന്നു അവര്‍ വിശ്വസിക്കുന്നു. അതു വ്യാഖ്യനിച്ച് വ്യാഖ്യാനിച്ച് , അവിശ്വാസികളെ കൊല്ലുക എന്നത് എല്ലാ മുസ്ലിങ്ങളുടേയും ജീവിത ലക്ഷ്യമാണെന്നായി. അതു സത്യത്തില്‍ നിന്നും വളരെ അകലെയാണു താനും . അവിശ്വാസികളെ കൊല്ലുന്നത് ജീവിത ലക്ഷ്യമാക്കിയ കുറെയധികം മുസ്ലിങ്ങള്‍ ഉണ്ടെന്നത് ശരിയാണ്‌. പക്ഷെ അവിശ്വസികളെ സഹോദരരേപ്പോലെ സ്നേഹിക്കുന്ന കുറെയധികം മുസ്ലിങ്ങളും ഉണ്ട്. മുസ്ലിങ്ങളാണ്‌ ഇന്‍ ഡ്യയുടെ സകല പ്രശ്നങ്ങള്‍ ക്കും കാരണം എന്നു ഗോള്‍ വാര്‍ ക്കര്‍ പറയുകയും അത് ശരിയാണെന്നു കരുതുകയും ചെയ്യുന്ന കുറെയധികം ഹിന്ദുക്കളുണ്ട്. മുസ്ലിങ്ങളെ ഇഷ്ടപ്പെടുന്ന ഹിന്ദുക്കളും ഉണ്ട്. ബിന്‍ ലാദന്‍ , സവാഹിരി, സയീദ് തുടങ്ങിയ മുസ്ലിങ്ങളും മോദി , തൊഗാഡിയ സുദര്‍ശന്‍ തുടങ്ങിയ ഹിന്ദുക്കളും വഴിതെറ്റിപ്പോയ നേതാക്കളാണ്‌. ഇവരെ അന്ധമായി വിശ്വസിക്കുന്ന അനുയായികളാണ്‌ കുഴപ്പമുണ്ടാക്കുന്നവര്‍ .

അസമത്വങ്ങള്‍ നിലനില്‍ക്കുന്നത് മാത്രമല്ല, ഭീകരതയിലേക്ക് നയിക്കുന്നത്. മിക്കപ്പോഴും കുറച്ചു പേരുടെ സ്ഥാപിത താല്‍പ്പര്യങ്ങളായിരിക്കും ഭീകരതിയിലേക്ക് നയിക്കുന്നത്. ഇന്‍ഡ്യന്‍ ഉപഭൂഖണ്ധത്തിലെ ഭീകരതയുടെ ഉറവിടം അസമത്വമല്ല. വന്‍ശക്തികളുടെ പിടിപ്പുകേടാണ്‌. കാഷ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടാതിരുന്നതും, അഫ്ഘാനിസ്ഥാനില്‍ അമേരിക്ക നടത്തിയ അവിശുദ്ധ യുദ്ധവുമാണതിന്‌ ഇത്രയധികം വഴിമരുന്നിട്ടത്. പാലസ്തീനിലെ അനീതിയാണ്‌ ഇസ്ലാമിക ഭീകരര്‍ എന്നും ഉപയോഗിക്കുന്ന ഒരു വിഷയം . അതു ഇത്രനാളും പരിഹരിക്കാതെ വിട്ടത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മണ്ടത്തരമാണ്.

അസമത്വം ഭീകരതയിലേക്ക് നയിക്കുന്നു എന്ന പ്രസ്ഥാവന അത്രക്ക് ശരിയാണോ?. ഒറ്റപ്പെട്ട ഭീകരത അസമത്വത്തിന്റെ ഫലമായി ഉണ്ടാകാം . പാലസ്തീനിലെ ഭീകരതയും ശ്രീലങ്കയിലെ ഭീകരതയും നീതിനിഷേധത്തില്‍ നിന്നും ഉടലെടുത്തതാണ്‌.

ഭീകരത തിരിച്ചറിഞ്ഞതുകൊണ്ടോ,ചെറുത്തു നില്‍പ്പിന് വേണ്ടവിധത്തിലുള്ള കര്‍മ്മ പരിപാടി തയ്യാറാക്കിയതു കൊണ്ടോ മാത്രം അതിനെ ചെറുത്തു തോല്‍പിക്കാനാവില്ല. അതിനാദ്യം വേണ്ടത് ആത്മാര്‍ത്ഥതയാണ്. നിര്‍ഭാഗ്യവശാല്‍ വന്‍ശക്തികള്‍ക്ക് ഇതില്‍ ഇന്നും ഇരട്ടത്താപ്പാണുള്ളത്. ചില സ്ഥലങ്ങളില്‍ ഭീകരരെ എതിര്‍ക്കുന്നു , മറ്റു ചിലയിടങ്ങളില്‍ സഹായിക്കുന്നു. കൊസോവോയിലെ മുസ്ലിങ്ങള്‍ ക്ക് രാജ്യം നേടിക്കൊടുക്കുന്നതും, പാലസ്തീനിലെ മുസ്ലിങ്ങളെ അടിമളാക്കി വക്കുന്നതും ഒരേ ശക്തി തന്നെയാവുമ്പോള്‍ ആരും അതില്‍ ആര്‍ജ്ജവത്വം കാണില്ല. അതു കൊണ്ട് സാധാരണക്കാര്‍ താങ്കള്‍ സൂചിപ്പിച്ച കര്‍മ്മ പരിപാടി സംശയത്തോടെയേ വീക്ഷിക്കൂ.

സഖാവ് said...

വളരെ ദൂരമുണ്ട് സഖാവേ.. താങ്കളുടെ പ്രത്യയശാസ്ത്രം താങ്ങി നടക്കുന്ന ഒറ്റക്കാലന്‍ നേതാവിന്റെ രക്ഷാ ഭടന്‍ ഡല്‍ഹിയില്‍ അറസ്റ്റ് വരിച്ചത്‌ താന്കള്‍ കേട്ടില്ലേ. മുസ്ലീം ഭീകരര്‍ ലോകം മുഴുവന്‍ നശിപ്പിക്കും. അവര്‍ക്ക് കമ്മ്യൂണിസവും പ്രത്യയ ശാസ്ത്രവും കൂടെ ശത്രുക്കളാണ്. വോട്ടു ബന്കിനായി ജല്പനം നടത്തി അവസാനം സ്വന്തം കുഴി
തോണ്ടണ്ട. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരു പരിധി വരെ സമാധാന പ്രിയരാണ്. അത് കൊണ്ടാണ് പ്രത്യയ ശാസ്ത്രമെല്ലാം നടന്നു പോകുന്നത്. മുസ്ലീം വോട്ട് പ്രത്യയ ശാസ്ത്രത്തിനു കിട്ടും എന്ന് കരുതണ്ട. അതിനു മുസ്ലീം ലീഗും പീഡിപിയും ഒക്കെയുണ്ട്...

kaalidaasan said...

സഖാവേ,

ദൂരമുണ്ടെന്നാണ്‌ ഇത്ര നാളും എല്ലാവരും കരുതിയത്. അതില്ല എന്നിപ്പോള്‍ ഹിന്ദു ഭീകരര്‍ തെളിയിച്ചു.


എന്റെ പ്രത്യയ ശാത്രം ഒരു ഒറ്റക്കാലനേയും താങ്ങി നടക്കുന്നില്ല. ഒറ്റക്കാലനായാല്യം ​രണ്ടുകാലനായാലും നിയമവ്യവസ്ഥയെ അഹ്വഹേളിക്കുന്ന തരത്തില്‍ കേസു ചാര്‍ജ്ജ് ചെയ്യാതെ ജയിലിലിട്ടതിനെയാണ്‌ എന്റെ പ്രത്യയശാസ്ത്രം എതിര്‍ത്തത്. ഒറ്റക്കാലനെ ഏതെങ്കിലും ആളുകള്‍ താങ്ങി നടക്കുന്നുണ്ടെങ്കില്‍ അതവരുടെ ബുദ്ധിമോശം .
മദനി തീവ്രവാദം ഉപേക്ഷിച്ചപ്പോള്‍ താങ്കളുടെ പ്രത്യയശസ്ത്രത്തിന്‌ ഒരു ഇര നഷ്ടപ്പെട്ടു എന്നത് നേര്. പക്ഷെ എന്തു ചെയ്യാം . മദനി പഴയപോലെ ന്നകാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയില്ല.

ഹിന്ദുക്കളും ക്രിസ്ത്യാനികളും മത്രമല്ല, മനുഷ്യരെല്ലാവരും ഒരു പരിധി വരെ സമാധാനപ്രിയരാണ്‌. ഞാന്‍ അവരേ ക്കുറിച്ചല്ല എഴുതിയത്. സമാധാന പ്രീയരല്ലാത്ത മോദി, തൊഗാഡിയ , ബിന്‍ ലാദന്‍ , സവാഹിരി , പ്രഭാകരന്‍ തുടങ്ങിയവരേക്കുറിച്ചാണ്‌. നിര്‍ഭഗ്യവശാല്‍ അവരില്‍ ചിലര്‍ താങ്കളുടെ നേതാക്കളായിപ്പോയത് എന്റെ കുറ്റമാഅണോ?

സഖാവ് said...

താന്കള്‍ പറഞ്ഞതാരും എന്റെ നേതാക്കന്മാരല്ല.
ബുഷിനെയും ഒബാമയെയും പറയാന്‍ മാത്രം മെച്ചമ്മല്ല പ്രത്യയശാസ്ത്രവും ചൈനയും ക്യൂബയും.
പിന്നെ ഇവന്മാരെയൊക്കെ താങ്ങി ഉള്ള കേരളവും ലീഗ് അടിച്ചുമാറ്റാന്‍ അധികം വൈകില്ല. ഞമ്മക്ക്‌ പുള്ളാര് ഏറി വരികയാണ്.
പിന്നെ പ്രത്യയ ശാസ്ത്രം വളരെ മുന്നോട്ടു പോകും എന്ന് തോന്നുന്നില്ല.
ലോകം മുഴുവന്‍ നിറഞ്ഞതല്ലേ മുസ്ലീം ഭീകരര്‍. ഹിന്ദു ക്രിസ്ത്യന്‍ തീവ്ര വാദികള്‍ വളരെ കുറവല്ലേ. താങ്കളുടെ വിശ്വാസം താന്കളെ രക്ഷിക്കട്ടെ.
ലാല്‍ സലാം.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

കേരളം മുസ്ലിം ലീഗ് അടിച്ചുമാറ്റും എന്ന് പേടി സ്വപ്നം കാണുന്ന ഒരു വര്‍ഗ്ഗമേ കേരളത്തിലുള്ളു. അത് സംഘപരിവാറാണ്‌. മറ്റു കേരളീയര്‍ക്കൊന്നും ആ പേടിയില്ല. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നിട്ടും 5 സീറ്റേ ലീഗിനു കിട്ടിയുള്ളു. 5 സീറ്റ് സി പി എമ്മിനും കിട്ടി. മറ്റു പാര്‍ട്ടികളുടെ തോളിലിരുന്ന് ലീഗ് നാലു സീറ്റു നേടുമ്പോഴേക്കും കേരളം അടിച്ചുമാറ്റും എന്നൊക്കെ ആര്‍ക്കും സ്വപ്നം കാണുന്നതിനുള്ള അവകാശമുണ്ട്.

മെച്ചപ്പെട്ടവര്‍ക്ക് മാത്രമേ ബുഷിനെയും ഒബാമയേയും കുറ്റം പറയാന്‍ പാടുള്ളു എന്ന് ഒരു നിയമവുമില്ല. പ്രത്യയ ശാസ്ത്രമോ ചൈനയോ ക്യൂബയോ തെറ്റു ചെയ്താല്‍ താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാം . അതിനിടക്ക് പ്രത്യയശാസ്ത്രം എത്ര മുന്നോട്ട് പോകുമെന്നുള്ള കണക്ക് കവടി നിരത്തി പരിശോധിക്കാം .


ഹിന്ദു, ക്രിസ്ത്യന്‍ തീവ്രവാദികളും മുസ്ലിം തീവ്ര വാദികളുടെ അത്ര വരും . കണ്ണിനു തിമിരം ബാധിച്ചവര്‍ക്ക് അതു കാണാന്‍ സാധിക്കില്ല.അതുകൊണ്ടാണ്‌ മുസ്ലിങ്ങള്‍ ചെയ്യുന്നതെല്ലാം തീവ്രവാദത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്നതും മറ്റുള്ളവര്‍ ചെയ്യുന്നത് ആ കണക്കിലൊന്നും ഉള്‍പ്പെടുത്താത്തതും. എല്‍ റ്റി റ്റി ഇ എയും ഉള്‍ഫയേയും ഹിന്ദു തീവ്രവാദികള്‍ എന്നും, ഇറാക്കില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ ഭീകരരെ ക്രിസ്ത്യന്‍ തീവ്രവാദികളെന്നും വിളിക്കാന്‍ താങ്കള്‍ക്ക് തോന്നാത്തത് ആ തിമിരത്തിന്റെ ഫലമായിട്ടാണ്.

താങ്കളേപ്പൊലുള്ളവരാണ്‌ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള സമരം ഒരു തമാശയാക്കുന്നത്. കുറച്ചു പേരില്‍ തീവ്രവാദത്തിന്റെ അളവു കൂടുതല്‍ ചാര്‍ത്തിക്കൊടുത്ത് , മറ്റു ചിലര്‍ ചെയ്യുന്നത് ലളിതവത്ക്കരിക്കുമ്പോള്‍ ആ സമരം ​ഒരു പൊറാട്ടുനാടകമായി അധഃപ്പതിക്കുന്നു. അതു കൊണ്ടാണ്, ഏറെ കൊട്ടിഘോഷിച്ച് ബുഷും ചീനിയും നടത്തിയ ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എങ്ങുമെത്താതെ അവസാനിക്കാന്‍ പോകുന്നത്. വിവരമുള്ളവര്‍ അതു ചിരിച്ചു തള്ളി. അതിനു കാരണം അമേരിക്കയുടെ അത്മാര്‍ത്ഥതയില്ലായ് മയാണു താനും .

സാധാരണക്കാരന്‍ said...

ക്രിസ്ത്യാനിയും, ഹിന്ദുവും, മുസ്ലീമുമല്ല യഥാര്ഥ തീവ്രവാദി. ഇരുപതാം നൂറ്റാണ്ടില് നൂറ്റി ഇ‌ര്പതു മില്ല്യന് ആളുകളെ കൊന്ന കില്ലിംഗ് മെഷീന് ആയ കമ്മ്യുണിസം ആണ്. ഒരു തീവ്രവാദിയും ഇത്രയും ആളുകളെ കൊല്ലില്ല. ചെകുത്താന്‍ വേദം ഓതുന്നു.

kaalidaasan said...

ഇരുപത്തിയൊന്നം നൂറ്റാണ്ടില്‍ ജീവിക്കാന്‍ ശ്രമിക്കൂ സാധാരണക്കാരാ.


ഈ നൂറ്റാണ്ടിലെ കാഷ്മീരില്‍ , അസ്സാമില്‍ , ശ്രീലങ്കയില്‍ , അമേരിക്കയില്‍ , ചെച്ന്യയില്‍ , അഫ്ഘാനിസ്ഥാനില്‍ , ഇറാക്കില്‍ , ലെബനോനില്‍ , പാകിസ്ഥാനില്‍ , ഇസ്രായേലില്‍ , പലാസ്തീനില്‍ , ഇംഗ്ളണ്ടില്‍, സ്പെയിനില്‍ , ഇന്‍ഡോനേഷ്യയില്‍ , അഫ്രിക്കയില്‍ അങ്ങോളമിങ്ങോളം , അവസാനമായി കഴിഞ്ഞ വര്‍ഷം ഇന്‍ഡ്യയുടെ പല ഭാഗത്തും , ഇപ്പോള്‍ ഗാസയിലും , ഒക്കെ കൊല്ലുന്നവരൊക്കെ പശുക്കളും കാളകളും പന്നികളുമല്ല. ഇരുപത്തൊന്നം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യരാണ്‌. അവരൊക്കെ കമ്യൂണിസ്റ്റുകാരാണെന്ന് സാധാരണക്കാരനു വിശ്വസിക്കാം . പക്ഷെ മറ്റുള്ളവര്‍ വിശ്വസിച്ചു എന്നു വരില്ല.

സാധാരണക്കാരന്‍ said...

ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യര്‍ മനുഷ്യനല്ലേ. റഷ്യയിലും മറ്റു രാജ്യങ്ങളിലും കശാപ്പ് ചെയ്യപ്പെട്ട നിരപരാധികളുടെ ജെടത്തില്‍ നിന്നാണ് താങ്കള്‍ സംസാരികുന്നത്. രക്തരക്ഷസായ കമ്മുനിസ്റ്റ്‌ അഹിംസ സംസാരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. ലോകം നിങ്ങളെ മറന്നിട്ടില്ല. ഇരുപതാം നൂറ്റാണ്ട് നിങ്ങള്‍ ഇത്ര പെട്ടന്ന് മറന്നു പോയല്ലോ. ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യര്‍ മനുഷ്യനല്ലേ. റഷ്യയിലും മറ്റു രാജ്യങ്ങളിലും കശാപ്പ് ചെയ്യപ്പെട്ട നിരപരാധികളുടെ ജെടത്തില്‍ നിന്നാണ് താങ്കള്‍ സംസാരികുന്നത്. രക്തരക്ഷസായ കമ്മുനിസ്റ്റ്‌ അഹിംസ സംസാരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. ഇരുപതാം നൂറ്റാണ്ട് നിങ്ങള്‍ ഇത്ര പെട്ടന്ന് മറന്നു പോയല്ലോ. കമ്മുനിസ്റ്റ്‌ ഭീകരതയിലെക് ഒരു നക്ഷത്ര വര്ഷം ദൂരമുണ്ട്. നിങ്ങള്‍ വരട്ടു വാദമെഴുതി മറുപടി പറഞ്ഞാലും സഹോദരാ അത് കമ്മ്യൂണിസ്റ്റ് കാരന്റെ ഹിപോക്രസിയുടെ മറ്റൊരു മുഖം മാത്രം.

സാധാരണക്കാരന്‍ said...

ലോകത്തിലെ എല്ലാ ഭീകരതെയും കവച്ചുവെച്ച് കമ്മ്യൂണിസം വീണ്ടും ചിലപ്പോള്‍ രക്തരക്ഷസ്സായി വന്നേക്കാന്‍ സാധ്യധയുണ്ട്.

kaalidaasan said...

ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യര്‍ മനുഷ്യനല്ലേ.റഷ്യയിലും മറ്റു രാജ്യങ്ങളിലും കശാപ്പ് ചെയ്യപ്പെട്ട നിരപരാധികളുടെ ജെടത്തില്‍ നിന്നാണ് താങ്കള്‍ സംസാരികുന്നത്.

ഞാന്‍ ആരുടെയും ജഠത്തില്‍ നിന്നും സംസാരിക്കുന്നില്ല. ഒരു കൊലപാതകത്തെയും ന്യായീകരിച്ചു മില്ല. ഇന്നത്തെ യധാര്‍ത്ഥ്യമാണ്‌ എനിക്കു കഴിഞ്ഞ നൂറ്റാണ്ടിലെ കഥകളേക്കാള്‍ പ്രാധാനപ്പെട്ടത്.
ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിലെ മാത്രമല്ല, അതിനു പിന്നിലെ എല്ലാ നൂറ്റാണ്ടിലെ മനുഷ്യരും മനുഷ്യരാണ്. സഹസ്രാബ്ദങ്ങള്‍ക്ക് പിന്നിലെ മനുഷ്യരും മനുഷ്യര്‍ തന്നെയാണ്‌. മഹഭാരത്തത്തില്‍ പറഞ്ഞിരിക്കുന്ന ഹിന്ദു അക്ഷൌഹിണികള്‍ കൊന്നൊടുക്കിയ മനുഷ്യരും മനുഷ്യര്‍ തന്നെയാണ്. അമേരിക്കയിലെ ഇപ്പോഴത്തെ അധികാരികളുടെ മുന്‍ തലമുറ കൊന്നൊടുക്കിയ കോടിക്കണക്കിനു റെഡ് ഇന്‍ഡ്യക്കാരും മനുഷ്യര്‍ തന്നെയാണ്. ഇങ്ക്വിസിഷന്‍ എന്ന പേരില്‍ കത്തോലിക്ക സഭ തീയിട്ടു ചുട്ടു കൊന്നവരും മനുഷ്യര്‍ തന്നെയാണ്. കഴിഞ്ഞ നുടാണ്ടില്‍ തന്നെ അമേരിക്കന്‍ ഒത്താശയോടെ പിനോഷെ, സുഹാര്‍ത്തോ , സലാസര്‍ , ഫ്രാങ്കോ, സദ്ദാം ഹുസ്സയിന്‍ തുടങ്ങിയ ഏകാധിപതികള്‍ കൊന്നൊടുക്കിയവരും മനുഷ്യര്‍ തന്നെയണ്. ഹിറ്റ്ലര്‍ എന്ന സ്വേച്ഛാധിപതി യൂറോപ്പില്‍ കൊന്നൊടുക്കിയവരും മനുഷ്യര്‍ തന്നെയാണ്. കത്തോലിക്കാ സഭ അതിനും മൌനാനുവാദം നല്‍കി എന്നതും സത്യമല്ലെ. കത്തോലിക്കാ സഭയെ പരാമര്‍ശിച്ചതിനു കാരണം , കേരളത്തിലെ സഭ നേതാക്കള്‍ കൂടെ കൂടെ താങ്കള്‍ എഴുതിയ പോലെ പറയാറുണ്ട്. അവര്‍ രണ്ടു വാക്കുകള്‍ എഴുതിയാല്‍ അതിലൊന്നു കമ്യൂണിസ്റ്റുകാര്‍ റഷ്യയില്‍ കൊന്നൊടുക്കിയതിനേക്കുറിച്ച് പറഞ്ഞ് സാധാരണക്കാരെ പേടിപ്പിക്കാന്‍ ശ്രമികും . താങ്കളുടെ ശബ്ദത്തിനും അതേ ഛായ.

റഷ്യയില്‍ മാത്രമല്ല ലോകത്ത് പലയിടത്തും പല ഭരണാധികാരികളും നിരപരാധികളെ കൊന്നിട്ടുണ്ട്. ഗുജറത്തില്‍ ആരോ തീവണ്ടിക്ക് തീവച്ചതിന്റെ പ്രതികാരമായി 2000 നിരപരാധികളെയാണ്‌ മോദി എന്ന ഭീകരന്‍ വകവരുത്തിയത്. ഇന്ദിര ഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വെടി വച്ചു കൊന്നതിനു ഡെല്‍ഹിയിലെ 3000 നിരപരാധികളെയാണ്, കോണ്‍ ഗ്രസുകാര്‍ കൊന്നൊടുക്കിയത്. അതും അഹിംസ മഹത്തായതെന്നു പറയുന്ന നാട്ടിലും . ഈ നാട്ടില്‍ ജീവിക്കുന്ന താങ്കള്‍ ഇതിലൊന്നും വേവലതി പ്പെടാതെ , റഷ്യയില്‍ നടന്ന കാര്യങ്ങളേക്കുറിച്ച് ഇത്ര രോഷം കൊള്ളുന്നതിന്റെ കാരണം എന്താണ്. സാധാരണക്കാര്‍ സാധാരണ, സാധാരണ കാര്യങ്ങളും സ്വന്തം ചുറ്റുവട്ടത്തു നടക്കുന്ന കാര്യങ്ങളുമാണ്‌ ആദ്യം , മനസിലാക്കുക. അതൊക്കെ മനസിലാക്കി അതിനെതിരെ പ്രതികരിക്കുകയല്ലെ ആദ്യം ചെയ്യേണ്ടത്. റഷ്യയില്‍ എന്തു നടന്നു എന്നത് ഒരു ഇന്‍ഡ്യക്കാരനെ സംബന്ധിച്ച് അത്ര പ്രധാനമല്ല. പക്ഷെ ഗുജറത്തിലും ഡെല്‍ ഹിയിലും ബാംഗളൂരിലും ജയ്പൂരിലും മുംബൈയിലും നടന്നത് ദേശ സ്നേഹമുള്ള ഏതൊരു ഇന്‍ഡ്യക്കാരനും പ്രാധാന്യമുള്ളതാണ്. ഇതൊക്കെ നടത്തിയവര്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ തന്നെയുണ്ട്. പലരും നമ്മുടെ നേതാക്കളുമാണ്. അതൊക്കെ തമസ്കരിച്ചിട്ട്, റഷ്യയിലെ ഭരണാധികാരികള്‍ റഷ്യക്കാരെ കൊന്നു എന്നൊക്കെ പുലമ്പുന്നത് വിഡ്ഡിത്തമല്ലേ സാധാരണക്കാര.

ഇരുപതാം നൂറ്റാണ്ടിനുമുമ്പത്തെ നൂറ്റാണ്ടുകളൊക്കെ താങ്കള്‍ മറന്നതു കൊണ്ടല്ലേ, ഇരുപതം നൂറ്റാണ്ടില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ തന്നെയായിരുന്നു താങ്കളുടെ നേതാക്കള്‍, തോറ്റു പിന്മാറുന്ന ഒരു ജന്തയുടെ മേല്‍ ആറ്റം ബോംബ് വര്‍ഷിച്ച് ആഹ്ളാദിച്ചതും . ഇരുപതാം നൂറ്റണ്ടില്‍ തന്നെയായിരുന്നു, ലോകത്തെ പല ഭാഗങ്ങളിലും പല സ്വേഛാധിപതികളെയും താങ്കളുടെ തത്വശാസ്ത്രം പിന്തുണച്ചതും മനുഷ്യരാശിയെ കൊന്നൊടുക്കിയതും . ഇരുപതാം നൂറ്റാണ്ടില്‍ തന്നെയായിരുന്നു ആഫ്രിക്കയിലെ മൂന്നിലൊന്നു ജനസംഘ്യയെ കൊന്നൊടുക്കിയതും . അതു കാണാതെ റഷ്യയിലേക്ക് മാത്രം കാഴ്ച്ച് തിരിച്ചു വച്ചിരിക്കുന്നത് എന്തു കാരണത്താലാണെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

കേരളത്തിലും ബംഗാളിലും കമ്യൂണിസ്റ്റുപാര്‍ട്ടി വളരെയധികം നാളുകള്‍ അധികരത്തിലിരുന്നിട്ടുണ്ട്. അവര്‍ എത്ര പേരെ കൊന്നൊടുക്കി എന്ന് ഇന്‍ഡ്യക്കാര്‍ക്കറിയം . താങ്കള്‍ കഷ്ടപ്പെട്ട് അവരെ പഠിപ്പിക്കാന്‍ ശ്രമികണമെന്നില്ല.

ലോകത്തിലെ എല്ലാ ഭീകരതെയും കവച്ചുവെച്ച് കമ്മ്യൂണിസം വീണ്ടും ചിലപ്പോള്‍ രക്തരക്ഷസ്സായി വന്നേക്കാന്‍ സാധ്യധയുണ്ട്.

വരാന്‍ സധ്യതയുള്ളതിനേക്കുറിച്ച് എന്തിനിത്ര വേവലാതി?

കണ്‍മുമ്പില്‍ കാണുന്ന സത്യം മനസിലാക്കുന്ന വിദ്യ ആദ്യം പഠിക്കൂ സാധാരണക്കാരാ.

സാധാരണക്കാരന്‍ said...

ലോകത്തിലെ ഏറ്റവും വലിയ കൊലപാതകി ചെറിയ കൊലപാതകികളെ ധര്‍മശാസ്ത്രം പഠിപ്പിക്കുന്ന വലിയ തമാശയാണ് താങ്കള് ചെയ്തുകൊണ്ടിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ 'കഥകള്' നിങ്ങള് സൌകര്യപൂര്‍വ്വം മറന്നതിന്റെ ഗൂടലക്ഷ്യം എന്താണന്നു, ഇന്നത്തെ യാധാര്ധ്യതോടുള്ള അമിതപ്രേമത്ത്തിനും കാരണം ഏത് വിട്ടിക്കും മനസ്സിലാകും. കേരളത്തിലും, ബെന്ങാളിലും നിങ്ങള്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, ടാടയെന്ന ബഹുരാഷ്ട്ര കുത്തകയ്കുവേണ്ടി നന്ദിഗ്രാമില്‍ നിങ്ങള്‍ നടത്തിയ നരനായാട്ടും നിങ്ങള്‍ മറന്നു കാന്നുമായിരിക്കുമല്ലോ. എന്തിനേറെ സമാധാന പ്രിയരായ ഈ കൊച്ചു കേരളത്തിലെ എയ്ടവും വലിയ തീവ്രവാതികള്‍ നിങ്ങളല്ലേ. കത്തോലിക്ക സഭ എന്താണ് പറഞ്ഞതെന്ന് ഞാന്‍ കേട്ടില്ല, പക്ഷെ നിങ്ങള്‍ സാധാരണക്കാരെ പേടിപ്പിക്കുന്നത്‌ ആരുടെ കാര്യം പറഞ്ഞാനന്നു ഞാന്‍ പറയണ്ട ആവശ്യമില്ലല്ലോ. ക്രിസ്ത്യാനിയെയും, ഹിന്ദുവിനെയും, മുസ്ലിമിനെയും മര്യാദ പഠിപ്പിക്കുവാന്‍ ഇറങ്ങിയിരിക്കുന്ന കമ്മുനിസ്റ്റ്‌ ഗുണ്ടയുടെ ഭാഷയാണ് താങ്കള്‍ക്ക്. കത്തോലിക്കന്റെ കാര്യം വിട്. ആ ചാപ്പ എന്റെ കാലില്‍ അടിച്ച് ഭീഷനിപെടുതണ്ട. പിണറായി അരമനയുടെ കുശിനി കയരിയിരങ്ങിതുടങ്ങി. ഇലക്ഷന്‍ അടുത്തില്ലേ. താങ്കളുടെ നേതാക്കന്മാര്ക് ഇത്ത്രമാത്രം രാജഭക്തി ഇപ്പോള്‍ തത്ത്വശാസ്ത്രതോടില്ല. അതുകൊണ്ടല്ലേ അച്ചു ഇരുപതന്ച്ചു ലക്ഷം കൊടുത്തു മകളെ ബാന്കലൂരില്‍ ടോക്ടരാക്കിയത്. നിങ്ങള്ക്ക് ഈ വിഡ്ഢി വേഷം കെട്ടാന്‍ ലജ്ജയില്ലേ.

keralam said...

ഞാന്‍ ഒരു തിരുത്ത്‌ ആവശ്യപെടുകയാണ് ഇതില്‍ ആരോ ഒരാള്‍ അമേരിക്കയുടെ ഇറാഖിലെ പ്രവര്‍ത്തനങ്ങളെ ക്രിസ്ത്യന്‍ ഭികരതയന്നു വിളിച്ചുകണ്ടു‌ അമേരിക്ക ഒരു മതരാജ്യമല്ലെന്നു ആദ്യം മനസിലാക്കുക മുതലാളിത്ത ഭീകരതയെന്ന് വിളിക്കുന്നതാവും കൂടുതല്‍ അഭികാമ്യം അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ ലാഭം മാത്രം നോക്കിയാണ് ഒരു വിവരം ഇല്ലാത്തവന് മാത്രമെ അവയെ ക്രിസ്ത്യന്‍ മതവുമായി കൂട്ടി കെട്ടാന്‍ സാധിക്കൂ

keralam said...
This comment has been removed by the author.
kaalidaasan said...

സാധാരണക്കാരാ ,

താങ്കളുടെ വിലയിരുത്തല്‍ വിചിത്രമായിരിക്കുന്നു. ഒന്നാമത്തെ കാര്യം ഞാന്‍ ആരെയും കൊന്നിട്ടില്ല. പിന്നെങ്ങിനെ എന്നെ കൊലപാതകി എന്നു വിളിക്കാനാവും ? രണ്ടാമത് ഞാന്‍ ആരെയും ധര്‍മ്മ ശാസ്ത്രമോ മറ്റേതെങ്കിലും ശാസ്ത്രമോ പഠിപ്പിക്കുന്നില്ല. അമേരിക്കന്‍ സാമ്രാജ്യം ലോകം മുഴുവന്‍ ചെയ്യുന്ന ഹീന പ്രവര്‍ത്തികളെ വിമര്‍ശിക്കുമ്പോള്‍ താങ്കള്‍ എന്തിനിത്ര അസഹിഷ്ണുത കാണിക്കുന്നു? താങ്കളുടെ മാതൃരാജ്യം അമേരിക്കയാണോ?

ഇരുപതാം നൂറ്റാണ്ടിലെ കഥകള്‍ ഞാന്‍ എങ്ങും മറന്നില്ല. അതോര്‍ക്കുന്നതിനൊപ്പം അതിനു പിന്നിലെ നൂറ്റാണ്ടിലെ കഥകള്‍ കൂടി ഓര്‍ക്കണമെന്നേ ഞാന്‍ സൂചിപ്പിച്ചുള്ളു. ആരെങ്കിലും അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതോര്‍ക്കുന്നത് അതേ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്‌ അതു ആവര്‍ ത്തിക്കാനാണെങ്കില്‍ അതോര്‍ത്തിട്ട് എന്തു കാര്യം . റഷ്യയില്‍ കമ്യൂണിസ്റ്റുകര്‍ ഇപ്പോള്‍ എന്തെങ്കിലും അതിക്രമങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞതിന്‌ പ്രസക്തിയുണ്ടാകുമായിരുന്നു. പക്ഷെ അമേരിക്ക കഴിഞ്ഞ നൂറ്റാണ്ടില്‍ ചെയ്തത് പതിന്‍മടങ്ങായി ഈ നൂറ്റാണ്ടിലും ചെയ്യുന്നു.

ഇസ്രായേലിന്റെ കാര്യത്തില്‍ അവര്‍ എന്നും പൊകിപ്പിടിക്കുന്ന ഒന്നാണ്‌ ഊതി വീര്‍പിച്ച ഹിറ്റ്ലര്‍ നടത്തിയ യഹൂദ നരഹത്യ. അതിന്‌ ഇരയായി എന്നു പറയുന്നവരുടെ ഇനത്തെ തലമുറ അതു മറ്റുള്ളവരോട് ചെയ്യുന്നതു കാണുമ്പോള്‍ സുബോധമുള്ള ആരും പറയും, യഹൂദര്‍ അനുഭവിച്ചതില്‍ തെറ്റില്ലെന്ന്. ഹിറ്റ്ലര്‍ നടത്തിയ യഹൂദ കൂട്ടക്കൊല ഫലത്തില്‍ പലസ്തീനികളെ കൊന്നൊടുക്കാനുള ന്യായീകരണമായി ഇസ്രായേല്‍ കരുതുന്നു . അമേരിക്ക അതിനു സര്‍വ ഒത്താശയും ചെയ്യുന്നു.താങ്കളെപ്പോലുള്ളവര്‍ ആ വൃത്തികേടിനു ചൂട്ടു പിടിക്കുന്നു.

റഷ്യക്കാര്‍ റഷ്യക്കു പുറത്തുള്ള ആരെയും കൊന്നൊടുക്കിയതായി പറയപെടുന്നില്ല. പക്ഷെ അമേരിക്ക സ്വന്തം ജനതയേയും, മറ്റു ജനതയേയും കൊന്നൊടുക്കി. കോടികണക്കിനു അമേരിക്കന്‍ ഇന്‍ഡ്യക്കാരെ കൊന്നൊടുക്കി, അവരുടെ സംസ്കാരം നശിപിച്ചു, അവരുടെ മതം നശിപ്പിച്ചു. അതു കഴിഞ്ഞ നൂറ്റാണ്ടുകളിലെ കഥ. സുഹാര്‍ത്തോ എന്ന് ഏകാധിപതിക്ക് കമ്യൂണിസ്റ്റുകാരെ വകവരുത്താന്‍ എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. തെക്കേ അമേരിക്കയിലെ കുറെയധികം ഏകാധിപതികളെ സ്വന്തം ജനങ്ങളെ കൊന്നൊടുക്കാന്‍ സഹായിച്ചു. 50 കളിലും 60 കളിലും അമേരിക്കയിലെ തന്നെ ഇടതു പക്ഷ ചിന്തഗതിക്കാരെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു. ഇറാക്ക് മുസ്ലിം ലോകത്തെ പുരോഗമിച്ചതും മതേതരവുമയ ഒരേയൊരു രാഷ്ട്രമയിരുന്നു. അതിനെ തകര്‍ത്ത് , ലക്ഷങ്ങളെ കൊന്നൊടുക്കി ഇപ്പോള്‍ ഒരു കാലിത്തൊഴുത്തു പോലെയാക്കി. മുസ്ലിം ഭീകരര്‍ എത്തിനോക്കാന്‍ ധൈര്യപെടാതിരുന്ന ഇറാക്ക് ഇന്ന് ഭീകരരെ ഉത്പദിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്തായി. സൌദി അറേബ്യ പോലത്തെ മനുഷ്യവകാശ ലംഘനം ​നടക്കുന്നതും ഇരുണ്ട മധ്യകാല കിരാതനിയമം നിലനില്കുന്നതുമായ ഭരണകൂടങ്ങളെ പൂര്‍ണ്ണ പിന്തുണകൊടുത്തു താങ്ങി നിര്‍ത്തുന്നു. അതൊക്കെയണ്‌ താങ്കളുടെ ആരധ്യ രാജ്യത്തിന്റെ വിനോദങ്ങള്‍ . അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ചായ്വുള്ള ഭരണത്തിന്തിരെ പോരാടാന്‍ അല്‍ ഖയിദയെ വളര്‍ത്തിയെടുത്തതും അവരാണ്‌. പിന്നീട് ആ അല്‍ ഖയിദ തനെ അവര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരം ഏല്‍ പിച്ചതും അടുത്തു നടന്നതാണ്‌. എന്നിട്ടും പാഠം പഠിക്കാതെ ഒരിക്കലും ജയിക്കാനാവാത്ത ഒരു യുദ്ധം നടത്തുന്നതും ആണിപ്പോള്‍ അവരുടെ പുതിയ വിനോദം . ആ യുദ്ധത്തിലേക്ക് ഇന്‍ഡ്യയെ വലിച്ചിഴക്കാനുള്ള അവസാനത്തെ ശ്രമമാണ്‌ മുംബയില്‍ കണ്ടത്.അതൊന്നും മനസിലാക്കാന്‍ താങ്കള്‍ക്കാവില്ലാത്തത് എന്റെ കുറ്റമല്ല.അമേരിക്കയുടെ ഇരട്ടത്താപ്പ് മനസിലാക്കന്‍ താങ്കള്‍ക്കോ ഇപ്പോഴത്തെ ഇന്‍ഡ്യയുടെ ഭരണകര്‍ത്താക്കള്‍ക്കോ പറ്റില്ല. കോണ്‍ഡോലിസ്സ റൈസ് ആദ്യം പറഞ്ഞു , പാകിസ്ഥാനാണ്‌ ഈ അക്രമണത്തിനു പിന്നിലുള്ളതെന്നതിനു തെളിവുണ്ടെന്ന്. പിന്നീട് പറഞ്ഞു ഭീകര സംഘടനയുടെ നേതാവിനെ ഇന്‍ഡ്യക്കു കൈമാറണമെന്ന്. ഇന്നലെ പറഞ്ഞു അതു ചെയ്യേണ്ടെന്ന്. അതിന്‌ ഒരര്‍ത്ഥമേ ഉള്ളു. ഇതു വരെ ഭീകരരെ പിന്താങ്ങിയ അമേരിക്കന്‍ നയം ഇനിയും പിന്തുടരുമെന്ന്. അതു മനസിലാക്കാന്‍ താങ്കള്‍ക്കോ അമേരിക്കന്‍ മൂടു താങ്ങിയായ മന്‍ മോഹന്‍ സിംഗിനോ പറ്റില്ല. ഇതൊരു സമര്‍ദ്ധമായ നാടകം കളിയാണ്‌ സാധരണക്കാരാ. അമേരിക്ക നയം മാറ്റില. അവര്‍ ഇനിയും പാക്കിസ്ഥാനെ പിന്തുണക്കും . പാക്കിസ്ഥാന്‍ നടത്തുന്ന എല്ലാ ഭീകരാക്രമണങ്ങളെയും പിന്തുണക്കും . കഴുതകളായ കുറച്ച് ഇന്‍ഡ്യക്കാരെ വിഡ്ഡികളാക്കാന്‍ പരസ്യമായി ചില അക്രോശങ്ങള്‍ നടത്തും . നാടകം തുടരും .

ബംഗാളിലും കേരളത്തിലും മാത്രമല്ല രാഷ്ട്രീയ കൊലപതകങ്ങള്‍ നടക്കാറുള്ളത്. ആര്‍ എസ് എസ് കാരും മുസ്ലിം ലീഗും എന്‍ ഡി എഫും നടത്തുന്ന കേരളത്തിലെ രാഷ്ട്രീയ കൊലപതകം തങ്കളുടെ കണ്ണില്‍ പെടാത്തതിനു ഒരു കാരണമേ ഉള്ളു. തിമിരം . മാറാട് മുസ്ലിങ്ങള്‍ ബി ജെപി ക്കാരെ കൊന്നതിന്‌ 63 പേരെയാണ്‌ കുറ്റക്കാര്‍ എന്ന് കോടതി കണ്ടെത്തിയത്. അതിനു മുമ്പ് മുസ്ലിംങ്ങളെ കൊന്നത് ബി ജെ പിക്കാരായിരുന്നു. അതിന്റെ വിചാരണ കഴിഞ്ഞിട്ടില്ല.

ഒരു ബഹുരാഷ്ട്ര കുത്തകക് വേണ്ടിയും ആരും ബംഗാളില്‍ ഒരു നായാട്ടും നടത്തിയില്ല. നക്സലുകളും മാവോയിസ്റ്റുകളും ഒരു മുസ്ലിം തീവ്രവാദ സംഘടനയും മമത ബാനര്‍ജിയുടെയും ബി ജെപിയുടെയും നേതൃത്വത്തില്‍ നന്ദിഗ്രാം എന്ന ഗ്രാമത്തെ തടവറയില്‍ വച്ചതിന്റെ ഫലമായുണ്ടായതാണ്‌ അവിടത്തെ പ്രശ്നം .അതിലേക്ക് നയിച്ച സംഭവം നിര്‍ഭഗ്യകരമായി. ഉണ്ടാകാന്‍ പാടിലാത്തതായിരുന്നു. ബുദ്ധദേവിന്റെ ബുദ്ധിമോശം എന്നേ അതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ. നന്ദിഗ്രാമിലെ ജനങ്ങള്‍ക്ക് കാര്‍ ഫാക്റ്ററി വേണ്ടെങ്കില്‍ വേണ്ടെന്നു വക്കുക. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണ്‌ അവര്‍ക്ക് വേണ്ടാത്തത് അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതാണ്‌ ബുദ്ധ്ദദേവിനു പറ്റിയ അബദ്ധം .കാര്‍ ഫാക്റ്ററി ഗുജറാത്തിലേക്ക് പോയപ്പോള്‍ മമതക്കും താങ്കള്‍ക്കും സമാധാനമായി കാണും . അതു കേരളത്തിലും ചെയ്യാന്‍ ശ്രമിക്കുക. സ്മാര്‍ട്ട് സിറ്റിയേയും നമുക്ക് പടികടത്തി ആന്ധ്രയിലേക്കോ ഗുജറാത്തിലേക്കൊ വിടാം .

നിയമ വാഴ്ചയെ അംഗീകരിക്കാതെ ഒരു പറ്റം സാമൂഹ്യ ദ്രോഹികള്‍ നന്ദിഗ്രാമില്‍ റോഡുകളില്‍ കിടങ്ങുകള്‍ കുഴിച്ചും മറ്റും വേര്‍ പെടുത്തുകയാണ്‌ മമതയും മറ്റുള്ളവരും ചെയ്തത്. പോലീസ് ബലം പ്രയോഗിച്ച് അവിടെ പ്രവേശിച്ചപ്പോള്‍ ബോംബും കുന്തവും വാളും മറ്റുമായി പോലീസിനെ ആക്രമിച്ചതുകൊണ്ടാണ്‌ അവിടെ 14 പേര്‍ വെടിവയ്പില്‍ മരിച്ചത്. 14 പേര്‍ മരിച്ചത് നരനായട്ടാണെങ്കില്‍ ഗുജറാത്തില്‍ 2000 പേര്‍ മരിച്ചതും ഡെല്‍ഹിയില്‍ 3000 പേര്‍ മരിച്ചതും എന്തു പേരു പറഞ്ഞു താങ്കള്‍ വിളിക്കും ?

ഞങ്ങള്‍ കേരളത്തിലെ ഒരു തരത്തിലുള്ള തീവ്രവാദികളുമല്ല. കണ്ണൂരിലും പരിസരത്തും വിഡ്ഡികളായ കുറച്ചു പേര്‍ പരസ്പരം വെട്ടി മരിക്കുന്നു. ആര്‍ എസ് എസും ബി ജെ പിയും കമ്യൂണിസ്റ്റുകാരും അതിലുണ്ട്. പണ്ട് കോണ്‍ഗ്രസുണ്ടായിരുന്നു. അത് ആ നാടിന്റെ പാരമ്പര്യം . വെട്ടി മരിക്കാനാണവരുടെ ഇഷ്ടമെങ്കില്‍ അത് നടക്കട്ടെ.


കത്തോലിക്കാ സഭ എന്താണ്‌ പറഞ്ഞതെന്നു തങ്കള്‍ കേട്ടിട്ടില്ല അതുകൊണ്ടാണ്‌ ഞാന്‍ അത് ഓര്‍ മ്മിപ്പിച്ചത്.


ഞാന്‍ ഒരു സാധാരണക്കരനേയും പേടിപ്പിച്ചില്ല. ഇന്ന് ഇന്‍ഡ്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തീവ്രവാദമാണ്. ഹിന്ദു തീവ്രവാദത്തിനെ ആരും പുറത്തു നിന്നു സഹായിക്കുന്നില്ല.പക്ഷെ മുസ്ലിം തീവ്രവാദത്തെ പാകിസ്ഥാന്‍ അകമഴിഞ്ഞു സഹയിക്കുന്നുണ്ട്. അതിനു എല്ലാ ഒത്താശയും അമേരിക്ക ചെയ്യുന്നുമുണ്ട്. അതു ഞാന്‍ ചൂണ്ടികാണിച്ചു . അതാരെയും പേടിപ്പിക്കാനല്ല. ഒരു സത്യം ഓര്‍മ്മിപ്പിച്ചു എന്നു മാത്രം . അമേരിക്കന്‍ ഭക്തി കാരണം താങ്കള്‍ക്കതു മനസിലാകാത്തത് എന്റെ കുറ്റമല്ല.

മര്യാദ പഠിപ്പിക്കേണ്ടവരെ മര്യാദ പഠിപ്പിക്കണം . അതാണ്‌ സംസ്കാരത്ത്ന്റെ ലക്ഷണം . പ്രാകൃത മനുഷ്യര്‍ക്ക് അതൊന്നും മനസിലാവില്ല. തെറ്റു ചെയ്ത മുസ്ലിങ്ങളെ അഫ്ഘാനിസ്ഥനില്‍ നിന്നും പിഠിച്ചു കൊണ്ടുപോയി ഗ്വണ്ടനാമോ തടവറയില്‍ താങ്ക്ളുടെ ആരധ്യപുറ്ഷന്‍ ബുഷ് പീഡിപ്പിക്കുന്നത്, അവരെ മര്യാദ പഠിപ്പിക്കനാണ്‌. ആ ബുഷില്‍ കാണാത്ത ഗുണ്ടായിസം അതേക്കുറിച്ചെഴുതുക മാത്രം ചെയുന്ന എന്നില്‍ കാണുന്നത് കാഴ്ചയുടെ ദോഷമാണ്‌.

കത്തോലിക്കന്റെ കാര്യം തങ്കള്‍ ക്ക് വിടാം . പക്ഷെ മറ്റുള്ളവര്‍ വിടണമെന്നില്ല.ചരിത്രത്തിലെ ഏറ്റവും നിഷ്ടൂരമായ ഇങ്ക്വിസിഷന്‍ എന്ന കിരാത നടപടി നടത്തിയ അവര്‍ കമ്യൂണിസ്റ്റുകാരെ പുലഭ്യം പറയുന്നത് താങ്കള്‍ക്ക് നിസ്സാരമായിരിക്കാം . പക്ഷെ എനിക്കങ്ങനെയല്ല. അതു ഞാന്‍ എന്നും വിളിച്ചു പറയും .

പിണറായി അരമനയുടെ കുശിനി കയറുമ്പോള്‍ അദ്ദേഹത്തെ തടയാനുള്ള ആര്‍ജ്ജവം ബിഷപ്പുമാര്‍ കാണിക്കണം . ഇലക്ഷന്‍ അടുക്കുമ്പോള്‍ രഷ്ട്രീയക്കാര്‍ വോട്ടു തേടും . അതു കൊടുക്കണോ വേണ്ടയോ എന്നത് വോട്ടര്‍മാരുടെ ഇഷ്ടം . കുഞാടുകളുടെ വോട്ടുകള്‍ മൊത്തക്കച്ചവടം നടത്തുന്നത് ബിഷപ്പുമാരാണെങ്കില്‍ ആവശ്യക്കര്‍ അന്വേഷിച്ചു വരും . അതിഷ്ടമില്ലെങ്കില്‍ കച്ചവടം നിറുത്തുക.


തത്വശാസ്ത്രത്തോട് നേതാക്കള്‍ക്ക് എത്ര ഭക്തിയുണ്ടെന്നുള്ളതല്ല ഇവിടത്തെ വിഷയം . അത് അമേരിക്കയും ഭീകരവാദവുമാണ്. അതിനേക്കുറിച്ചല്ലെ സംസാരിക്കേണ്ടത്, സാധാരണക്കാരാ? അതിനുള്ള പാങ്ങില്ലാതെ അച്ചു മകളെ ഡോക്ടറാക്കി എന്നൊക്കെ പുലമ്പുന്നത് വിഡ്ഡിത്തമല്ലേ സാധാരണക്കാരാ.

kaalidaasan said...

കേരളം ,

ക്രിസ്ത്യന്‍ ഭീകരത എന്ന വാക്കുപയോഗിച്ചത് ഞാനാണ്‌. അതു അമേരിക്ക ഒരു ക്രിസ്ത്യന്‍ ഭീകര രാഷ്ട്രമാണെന്ന് പറഞ്ഞതല്ല. മുസ്ലിംങ്ങള്‍ ചെയ്യുന്നതെല്ലാം ഇസ്ലമിക ഭീകരത എന്നാണു വിളിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ക്രിസ്ത്യാനികളായ ബുഷും ചീനിയും ചെയ്യുന്നത് ക്രിസ്ത്യന്‍ ഭീകരത എന്നു വിളിക്കപ്പെടേണ്ടതല്ലെ?

ഇറാക്കിലേത് മുതലാളിത്ത ഭീകരത എന്നു വേണമെങ്കില്‍ വിളിക്കാം . എണ്ണവ്യാപാരത്തില്‍ കണ്ണുവച്ച മുതലാളിത്ത ഭീകരരുടെ ഭീകരത.
മുതലളിത്ത ഭീകരത അവിടെയും നില്‍ക്കുന്നില്ല. സാധാരണക്കരെ മോഹിപ്പിച്ച് തങ്ങാവുന്നതിലധികം കടമെടുപ്പിച്ച്, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിപ്പിച്ച്, അവരുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ആവിയാക്കിക്കളഞ്ഞ ഭീകരത. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ചാകര അവസാനിച്ചപ്പോള്‍ എണ്ണ രംഗത്ത് ചാടിയിറങ്ങി ഊഹകച്ചവടത്തിലൂടെ എണ്ണ വില കുട്ടി, മറ്റുള്ളവരുടെ നടുവൊടിപ്പിക്കുന്ന ഭീകരത. എലാ സാധനങ്ങളുടെയും വില കൂടിയ അവസരത്തില്‍ എണ്ണയുടെ മാത്രം വില കുറച്ച് വിനോദിക്കുന്ന ഭീകരത.

എണ്ണ കമ്പനികളുടെ നഷ്ടം നികത്തിയിട്ടേ വില കുറക്കൂ എന്നു വാശി പിടിച്ച മുതലാളിത്ത കൂട്ടിക്കൊടുപ്പുകാരുടെ ഭീകരത. സാധാരണകാരന്റെ ജീവിത ഭാരം കൂടിയാലും എണ്ണ കമ്പനികളുടെ നഷ്ടം നികത്തും എന്ന ക്രൂരമായ തമാശ കാണിക്കുന്ന ഭീകരനെ കേരളം കണ്ടോ എവിടെയെങ്കിലും ?

വിലകുറഞ്ഞ വിദേശനാണ്യവിളകള്‍ ഇറക്കുമതി ചെയ്ത് ഇന്‍ഡ്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് അവരെ ആത്മഹത്യയിലേക്ക് നയിച്ച ഭീകരത . അമേരിക്കയിലും ഓസ്റ്റ്രേലിയയിലും മാര്‍ക്കറ്റിലുള്ള വിലയേക്കാള്‍ കൂടിയ വിലക്ക്, അതും ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന തിനേക്കാള്‍ വളരെ കൂടിയ വിലക്ക്, ഗോതമ്പു വാങ്ങിച്ച് ഗോഡൌണുകളില്‍ കിടന്നു പുഴുവരിക്കാന്‍ അനുവദിച്ച മുതലാളിത്ത ഭീകരത . അമേരിക്കയില്‍ നടത്തിപ്പു ദോഷം കോണ്ട് തകര്‍ന്നടിഞ്ഞ കമ്പനികളെ ഇന്‍ഡ്യന്‍ സാമ്പത്തിക രംഗം ചൂഷണം ചെയ്യാന്‍ അനുവദിക്കുന്ന ഭീകരത. ഈ ഭീകരത ചെയ്യുന്നത് മുതലാളിത്തത്തിന്റെ ഇന്‍ഡ്യയിലെ കൂട്ടി ക്കൊടുപ്പുകാരനായ മന്‍ മോഹന്‍ സിംഗ് എന്ന രാജ്യദ്രോഹിയും . മുതലാളിത്ത ഭീകരതക്ക് അങ്ങനെ പല പല മുഖങ്ങളുമുണ്ട്.

അമേരിക്ക ഒരു മത രാജ്യമല്ല എന്നത് ചായം തേച്ച ഒരു പ്രസ്താവനയേ ആകൂ. ഹിന്ദു തീവ്രവാദികളുടെ ശ്രമഫലമായി പത്തു കല്‍പ്പനകളുടെ ഫലകം പൊതു രംഗത്തു നിന്നും നീക്കം ചെയ്തു എന്നു കരുതി , അമേരിക്ക ഒരു മതരാജ്യമല്ലാതാവുന്നില്ല. തീവ്രമായ മത വിശ്വാസമുള്ള ഒരു നാടാണമേരിക്ക. മത വിശ്വാസം നയരൂപീകരണത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന നാടാണത്. സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നതും , സ്റ്റെം സെല്‍ റിസേര്‍ച്ചിനെ എതിര്‍ക്കുന്നതും ഗര്‍ഭഛിദ്രം എതിര്‍ക്കുന്നതും , ക്ളോണിംഗ് അനുവദിക്കാത്തതും മത വിശ്വാസത്തിന്റെ ഭഗമായിട്ടാണ്. ബുഷ് തീവ്രവാദിയായ ഒരു ഇവാഞെലിസ്റ്റാണ്. അമേരിക്കയിലെ എല്ലാ രാഷ്ട്രീയ നേതാക്കളും അവരുടെ പ്രസംഗം അവസാനിപ്പിക്കുനത് താഴെ കാണുന്ന രണ്ട് പ്രസ്താവനകളോടേയാണ്. God Blesss you. God Bless America മതത്തിനും ദൈവത്തിനും അമേരിക്കന്‍ സമൂഹത്തിലുള്ള പ്രാധാന്യത്തിനുദാഹരണമാണവ.
മത പ്രചരാണം അമേരിക്കന്‍ അധിനിവേശത്തിന്റെ മുഖ മുദ്രയാണ്. ഇന്‍ഡ്യയിലെ മത പരിവര്‍ത്തനത്തിനു ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് അമേരിക്കന്‍ ഭരണകൂടങ്ങളാണെന്നത് നിസ്ത്തര്‍ക്കമായ സംഗതിയല്ലേ? അടുത്തയിടെ അഫ്ഘാനിസ്ഥാനിലുണ്ടായ ഒരു സംഭവം അതിനു തെളിവാകുന്നു.

താലിബാന്‍കാര്‍ കുറച്ച് കൊറിയന്‍ ക്രിസ്ത്യന്‍ മിഷനറിമാരെ തടവിലാക്കി. അവരില്‍ ആരോപിക്കപ്പെട്ട കുറ്റം മത പ്രചരണവും മത പരിവര്‍ ത്തനവുമാണ്. അതു വിളിച്ചു പറയുന്ന ഒരു സത്യമുണ്ട്. കേരളത്തിനു അതു മനസിലാക്കനാവുന്നുണ്ടോ?

George Andrews Moolekary said...
This comment has been removed by the author.
keralam said...

താങ്കള്‍ക്ക് ഏവിടെനിന്നുമാണ് ഈ കുഞ്ഞറിവുകള്‍ ലഭിച്ചത്?കോമഡി പത്രമായ ദേശാഭിമാനിയില്‍ നിന്നുമാണോ? മുസ്ലിംങ്ങള്‍ ചെയുന്നതെല്ലാം ഇസ്ലാമിക ഭീകരതയനെന്നു ആരും പറയില്ല മുസ്ലിംങ്ങള്‍ ഇസ്ലാമിന്‍റെ പേരില്‍ നിരപരാധികളായ അപര മതസ്ഥരെ കൊലയും കൊള്ളയും കൊള്ളിവെയ്പും നടത്തുന്നത് മാത്രമെ ഇസ്ലാമിക ഭീകരതയാവൂ. ക്രിസ്ത്യാനികളായ ബുഷും ചീനിയും ചെയ്യുന്നത് ക്രിസ്ത്യന്‍ ഭീകരത എന്നു താങ്കള്‍ വിളിച്ചതില്‍ ഏനിക്കു താങ്കളോട് സഹതാപമേയുള്ളൂ. താങ്കള്‍ ഏനിക്കു തന്ന മറുപടി വായിച്ചപ്പോള്‍ താങ്കളുടെ ലോകവിവരത്തെ പറ്റി ഓര്‍ത്തു ഏനിക്കു കഷ്ടം തോന്നി താങ്കള്‍ ദേശാഭിമാനി പത്രത്തിന്റെ സ്ഥിരം വായനകാരന്‍ ആണെന്ന് മനസിലായി അമേരിക്ക ഏന്നാണ് സാധാരണക്കരെ മോഹിപ്പിച്ച് തങ്ങാവുന്നതിലധികം കടമെടുപ്പിച്ച്, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിപിചെതെന്നു ഏനിക്കു മനസിലായില്ല? ഞാന്‍ കേട്ടതും അനുഭവിച്ചതും ആര്‍ത്തിപിടിച്ച സാധാരണക്കാരനും അതുപോലെ തന്നെ ആര്‍ത്തി പിടിച്ച അമേരിക്കയിലെ ചില ബങ്കുകളും നടത്തിയ ഊഹ കച്ചവടത്തിന്റെ ഫലമായി രണ്ടുകൂട്ടരും പൊട്ടിയ കഥകള്‍ ഏനിക്കറിയാം ഏന്തിന്നു കൂടുതല്‍ പറയുന്നു പ്രിയ സ്നേഹിതാ താങ്കള്‍ ദേശാഭിമാനി പത്രം വായന ഇങ്ങനെ സ്ഥിരമായി തുടര്‍ന്നാല്‍ താങ്കളുടെ മാനസീക നില കൂടുതല്‍ തകരാറില്‍ ആവും പറഞ്ഞില്ലെന്നു വേണ്ടാ

kaalidaasan said...

കേരളം ,


അമേരിക്കയിലെ മത വിശ്വാസത്തെപ്പറ്റിയോ അമേരിക്കന്‍ അധികാരികള്‍ മത പരിവര്‍ത്തനം നടത്തുന്നതിനേപ്പറ്റിയോ ദേശാഭിമാനി റി പ്പോര്‍ട്ട് ചെയ്തതായി എങ്ങും വായിച്ചിട്ടില്ല.


മുസ്ലിംങ്ങള്‍ ചെയ്യുന്നത് ഇസ്ലാമിക ഭീകരതയാണെന്ന് എല്ലാവരും പറയില്ല. പക്ഷെ അമേരിക്കന്‍ അധികാരികളും, സംഘ പരിവാരികളും, യഹൂദ തീവ്ര വാദികളും പറയും . അതു കൊണ്ടാണ്, പാലിസ്തീനിലെ സ്വാതന്ത്ര്യ സമരം ഇസ്ലാമിക ഭീകരതയാവുന്നത്. ഹെസ്ബൊള്ള പല്സ്തീന്‍ അധിനിവേശത്തിനെതിരെ സമരം ചെയ്യുമ്പോള്‍ അവരെ ഇസ്ലാമിക ഭീകരരെന്നാണ്‌ ഇവര്‍ വിളിക്കുന്നത്. ഇറാന്‍ അതേ ആവശ്യത്തിനു ചിലരെ പിന്തുണക്കുമ്പോള്‍ അത് ഇസ്ലാമിക ഭീകരത എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനെയൊക്കെ ഇസ്ലാമിക ഭീകരതെക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ അങ്ങനെ തന്നെ വിളികുന്നുണ്ട്. അതിനെ നേരിടുന്നുമുണ്ട്. താങ്കളുടെ വലിയ അറിവുകളില്‍ അത് വരാത്തത് മറ്റാരുടെയും തകരാറല്ല.

മുസ്ലിങ്ങളായ പാലസ്തീന്‍ ജനത അധിനിവേശത്തിനെതിരെ ചെയ്യുന്ന സമരം ​ഇസ്ലമിക ഭീകരതയെന്നു ബുഷിനും ചീനിക്കും വിളിക്കാമെങ്കില്‍ , ക്രിസ്ത്യാനികളായ ബുഷും ചീനിയും നടത്തുന്ന ഇറാക്കിലെ യുദ്ധം ക്രിസ്ത്യന്‍ ഭീകരതയാണ്. ഇതു പറഞ്ഞതു കൊണ്ട് ആരെന്നോട് സഹതപിച്ചാലും എനിക്കു വിരോധമില്ല.

എന്റെ ലോക വിവരത്തെ പറ്റി കഷ്ടം തോന്നാതെ , ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തങ്കള്‍ ശരിയായ വിവരം ​നല്‍കുകയണ്‌ വേണ്ടത്. അല്ലാതെ സഹതപിച്ചിട്ടോ കഷ്ടം തോന്നിയിട്ടോ കാര്യമില്ല. പലസ്തീനിലെ സമരം സ്വാതന്ത്ര്യ സമരമാണെന്ന് ബുഷിനേക്കൊണ്ടോ ചീനിയേക്കൊണ്ടോ താങ്കള്‍ക്ക് പറയിക്കാമോ? അതു പറ്റുമെങ്കില്‍ ചെയ്യുക. അല്ലെങ്കില്‍ എന്നും സഹതപിച്ചു കൊണ്ടിരിക്കുക.

ഞാന്‍ ഏതു പത്രം സ്തിരമായി വായിക്കുന്നു എനതിനു പ്രസക്തിയില്ല. താങ്കള്‍ക്ക് വായിക്കാന്‍ ഞാന്‍ ചില പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ തരാം .അതൊക്കെ വായിച്ച് മനസിലക്കാന്‍ ശ്രമിക്കുക. ലോക കാര്യങ്ങളേക്കുറിച്ച് ദേശാഭിമാനി ഒന്നുമെഴുതാറില്ല. ന്യൂ യോര്‍ക്ക് റ്റൈംസ് , ഗാര്‍ഡിയന്‍ , തുടങ്ങിയ പത്രങ്ങളും ബി ബി സി , സി എന്‍ എന്‍ , സ്കൈ , അല്‍ ജസീറ , യൂറോന്യൂസ്, ഫ്രാന്സ് 24 ,തുടങ്ങിയ ന്യൂസ് സൈറ്റുകളും ലോക കാര്യങ്ങള്‍ സ്തിരം വിശകലനം ചെയ്യാറുണ്ട്. ദേശാഭിമാനിയെ വിട്ടു കള. അത് ഒരു ശരാശരി നിലവാരം ​പുലര്‍ത്തുന്ന പാര്‍ട്ടി പത്രമാണ്‌.


താങ്കള്‍ മനസിലാക്കിയത് താങ്കള്‍ക്ക് ശരിയാണെന്നു വിശ്വസിക്കാം . താങ്കള്‍ കേട്ടതും അനുഭവിച്ചതും പക്ഷെ ശരിയല്ല. ആര്‍ത്തി പിടിച്ച കുറച്ചു സാധാരണക്കാരനും ബാങ്കുകളും ഊഹകച്ചവടം നടത്തിയാണ്‌ രണ്ടുകൂട്ടരും പൊട്ടിയതെന്നു വിശ്വസിക്കുവാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്. അനിയന്ത്രിതമായ മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്വാഭാവികമായി ഉണ്ടായതാണിത്. കൂടുതല്‍ ലാഭം കൊയ്യാനുള്ള ആര്‍ത്തി കൊണ്ടാണതുണ്ടായതും . പക്ഷെ ഊഹക്കച്ചവടമല്ല. ശരിയായ കച്ചവടമായിരുന്നു. ഭരണകൂടം അംഗീകരിച്ച കച്ചവടമായിരുന്നു. പക്ഷെ അതു ഊഹമായിരുനില്ല എന്നു മാത്രം . തിരിച്ചടക്കാനുള്ള കഴിവുണ്ടോ എന്നു നോക്കാതെ ലാഭം കൊയ്യാന്‍ ചെയ്ത മണ്ടത്തരം. അമേരിക്കയിലെ ആരും ഊഹക്കച്ചവടം നടത്തിയതല്ല. ഊഹകച്ചവടം നടത്തിയത് അമേരിക്കക്കു പുറത്തുള്ളവരായിരുന്നു. കൊള്ള ലാഭം കൊയ്യുന്ന അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് യുറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും ഊഹക്കച്ചവടക്കാര്‍ പണമിറക്കി . അവര്‍ക്ക് സാമാന്യം നല്ല നഷ്ടവും പറ്റി. അമേരിക്കന്‍ മോഡലില്‍ 120 % വരെ മോര്‍ട്ട് ഗേജ് കൊടുത്തും അമേരിക്കയില്‍ ഊഹക്കച്ചവടം നടത്തിയും പൊളിഞ്ഞു പോയതാണ്‌ ഇം ഗ്ളണ്ടിലെ നോര്‍ത്തേണ്‍ റോക്ക് എന്ന ബാങ്ക്.


തിരച്ചടക്കാന്‍ പ്രാപ്ത്തിയില്ലാത്ത കടം കൊടുകലുകൊണ്ട് ഉണ്ടായതാണ്‌ അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം . അതെങ്ങനെ സംഭവിച്ചു എന്നത് ആര്‍ക്കും മനസിലാവുന്ന ഭാഷയില്‍ ഒരു വിദഗ് ദ്ധന്‍ ഇവിടെ
പറഞ്ഞിട്ടുണ്ട്. വയിക്കാന്‍ സന്‍മനസുണ്ടെങ്കില്‍ വായിക്കാം .

ഈ ലേഖനത്തിന്റെ തുടക്കം ഇങ്ങനെയണ്‌.

How to Fix the U.S. Financial Crisis

The origin of the U.S. financial crisis is that commercial banks and investment banks lent vast sums—trillions of dollars—for housing purchases and consumer loans to borrowers ill-equipped to repay. The easy lending pushed up housing prices around the U.S., which then ratcheted still higher when speculators bought houses on the expectation of yet further price increases. When the easy lending slowed and then stopped during 2006-07, the housing prices peaked and began to fall. The housing boom began to unravel and now threatens an economy-wide bust.കൂടെ താഴെക്കാണുന്ന റിപ്പോര്‍ ട്ടുകളും വായിക്കുക.

guardian


independent

spiegel


wikipedia


iht


telegraph

guardian

kirotveconomics.harvard


economictimes


അറിവിന്റെ ഭണ്ഡാഗാരമായ താങ്കളുടെ വലിയ മനസിലേക്ക് ഈ കുഞ്ഞു കാര്യങ്ങള്‍ കേറുമോ ആവോ!!


ഈ റിപ്പോര്‍ട്ടുകളെല്ലാം ഇവരൊകെ ദേശാഭിമാനിയില്‍ നിന്നും മോഷ്ടിച്ചെടുത്തതാണെന്നു കേരളത്തിനു വിശ്വസിക്കാം പക്ഷെ
ഒരപേക്ഷയുണ്ട്. ഇതെല്ലാം ദേശാഭിമാനിയുടെ പടിഞ്ഞാറന്‍ പതിപ്പുകളാണെന്നു മാത്രം പറയല്ലേ.

keralam said...

കാളിദാസന്‍:
താങ്കള്‍ പലസ്തീനിലെ സ്വാതന്ത്ര സമരക്കാരോട് പോയി തിരക്ക് കശ്മീരില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ ഭീകരര്‍ നടത്തുന്നത് എന്ത് പ്രവര്‍ത്തനം ആണെന്ന് അവര്‍ ഭീകരപ്രവര്‍ത്തനം ആണ് അവിടെ നടക്കുന്നതെന്ന് സമ്മതിച്ചാല്‍ താങ്കള്‍ പറയുന്നതു ഞാന്‍ അഗീകരിക്കും അവരെ സ്വാതന്ത്ര സമരകരെന്നു ഞാനും വിളിക്കും മറിച്ചാണ് അവര്‍ പറയുന്നതെങ്കിലോ?. ഒരു കാര്യം മനസിലാക്കുക അവര്‍ ഒരിക്കലും പറയില്ല കഷ്മീരിലേത് ഭീകര പ്രവര്‍ത്തനം ആണെന്ന് അവര്‍ക്കത് സ്വതന്ത്ര ഇസ്ലാമിക രാജ്യത്തിന്‌ വേണ്ടിയുള്ള വിശുദ്ധ യുത്ധമാന്നു പാലസ്തീന്‍ പോരാളികളെ സ്വാതന്ത്ര സമരകാരെന്നു വിളിക്കുന്ന താങ്കള്‍ മനസിലാക്കുക പാലസ്തീന്‍ സമരക്കാരും ഇന്ത്യ രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്ന ഭീകരരും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് അവരുടെ ലക്ഷ്യം വെറും പലസ്തീന്‍ വിമോചനം മാത്രമല്ലെന്നും. താങ്കള്‍ പറയുന്ന ഹിസ്ബുള്ളയും, ഹമാസും കശ്മീര്‍ ഭീകരരുമായി ബന്ധമൊന്നും ഇല്ലാത്ത നല്ല മനുഷ്യര്‍ ആണെന്ന് എന്നോട് പറയരുത്. സ്നേഹിതാ താങ്കള്‍ അല്പമെങ്കിലും രാജ്യ സ്നേഹം ഉണ്ടെങ്കില്‍ പാലസ്തീന്‍ ഭീകരരെ അനുകൂലിച്ചു സംസാരിക്കില്ല. ഞാന്‍ ഇത്രയും പറയുമ്പോള്‍ താങ്കള്‍ ന്യായം പറയുവാന്‍ ശ്രമിക്കും ഇസ്രയേല്‍ അധിനിവേശവും മറ്റും പക്ഷെ ഒരു ഇന്ത്യക്കാരനെന്ന നിലയ്ക്ക് ഞാന്‍ എന്‍റെ രാജ്യത്തിന്‍റെ സുരക്ഷിതത്തിനാന്നു പ്രാമുഖ്യം കല്പിക്കുന്നത് പാലസ്തീന്‍ സ്വത്ന്ത്രമായാല്‍ ഇസ്ലാമിക ഭീകരുടെ അടുത്ത ലക്ഷ്യം കാശ്മീര്‍ അതിന് ശേഷം മലബാര്‍ അതിന് ശേഷം ഇന്ത്യ മൊത്തം മടവാള്‍ കഴുത്തോട് ചേര്ത്തു വെച്ചു ലിംഗാഗ്രം ചേദിക്കപെട്ടു പ്രാകൃതമായ ഇസ്ലാമിക മതത്തിന്‍റെ ഭാഗമാകുവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവോ?

ജിപ്പു said...
This comment has been removed by the author.
ജിപ്പു said...

നന്നായിരിക്കുന്നു കാളിദാസന്റെ പോസ്റ്റ്.
ചില അഭിപ്രായങ്ങളും ശ്രദ്ധയില്‍ പെട്ടു.
ഒരു കേരളീയന്റെ ബുദ്ധിക്ക് യോജിക്കാത്ത ചില 'പരമാര്‍ഥങ്ങളും',ഊഹങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു കേരളത്തിന്റെ അഭിപ്രായങ്ങള്‍.
കാശ്മീരില്‍ പാകിസ്ഥാന്റെ കൂലിപ്പട്ടാളക്കാര്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയോട് (കാശ്മീരികള്‍ അവരുടെ ജീവനും മാനത്തിനും വേണ്ടി സമാധാനപരമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭീകരതയെന്ന് എനിക്കഭിപ്രായമില്ല) ഫലസ്തീനികള്‍ നടത്തുന്ന സ്വാതത്ര്യപ്പോരാട്ടത്തെ ഉപമിച്ച കേരളത്തിന്റെ ലോജിക്ക് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

"പാലസ്തീന്‍ സമരക്കാരും ഇന്ത്യ രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്ന ഭീകരരും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് അവരുടെ ലക്ഷ്യം വെറും പലസ്തീന്‍ വിമോചനം മാത്രമല്ലെന്നും. താങ്കള്‍ പറയുന്ന ഹിസ്ബുള്ളയും, ഹമാസും കശ്മീര്‍ ഭീകരരുമായി ബന്ധമൊന്നും ഇല്ലാത്ത നല്ല മനുഷ്യര്‍ ആണെന്ന് എന്നോട് പറയരുത്. സ്നേഹിതാ താങ്കള്‍ അല്പമെങ്കിലും രാജ്യ സ്നേഹം ഉണ്ടെങ്കില്‍ പാലസ്തീന്‍ ഭീകരരെ അനുകൂലിച്ചു സംസാരിക്കില്ല. ഞാന്‍ ഇത്രയും പറയുമ്പോള്‍ താങ്കള്‍ ന്യായം പറയുവാന്‍ ശ്രമിക്കും ഇസ്രയേല്‍ അധിനിവേശവും മറ്റും പക്ഷെ ഒരു ഇന്ത്യക്കാരനെന്ന നിലയ്ക്ക് ഞാന്‍ എന്‍റെ രാജ്യത്തിന്‍റെ സുരക്ഷിതത്തിനാന്നു പ്രാമുഖ്യം കല്പിക്കുന്നത് പാലസ്തീന്‍ സ്വത്ന്ത്രമായാല്‍ ഇസ്ലാമിക ഭീകരുടെ അടുത്ത ലക്ഷ്യം കാശ്മീര്‍ അതിന് ശേഷം മലബാര്‍ അതിന് ശേഷം ഇന്ത്യ മൊത്തം"

അമ്പമ്പോ...എന്നാ നിരീക്ഷണമാ അച്ചായാ ഇത്.
ഇങ്ങനെ ഒന്നും നിരീക്ഷിക്കല്ലേ...മൊസാദോ, സി.ഐ.എ യോ കേട്ടാല്‍ വന്ന് കൊത്തിക്കൊണ്ട് പോകും.
വൈറ്റ് ഹൗസിനെ അനാവരണം ചെയ്ത ചോരക്കറ കഴുകിക്കളയാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ ഒരു ക്ലീനറുടെ ഒഴിവുണ്ടെന്ന് കേള്‍ക്കുന്നുണ്ട്.
ഒന്ന് അപേക്ഷിക്കരുതോ...

ഒന്നു കൂടി കൂട്ടിച്ചേര്‍ക്കട്ടെ.
"ലിംഗാഗ്രം ചേദിക്കപെട്ടു പ്രാകൃതമായ ഇസ്ലാമിക മതത്തിന്‍റെ ഭാഗമാകുവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവോ? "
കേരളത്തിന്റെ അവസാനത്തെ ഈ അഭിപ്രായപ്രകടനത്തില്‍ നിന്നു വായനക്കാര്‍ക്കു മനസ്സിലാക്കാം സഹജീവികളോടുള്ള അസഹിഷ്ണുത കുത്തി നിറച്ച ഒരു മനസ്സിന്റെ ഉടമയാണു ഇയാള്‍ എന്ന്.
അത് കൊണ്ട് തന്നെ ഇദ്ധേഹത്തിന്റെ മുന്‍ അഭിപ്രായങ്ങളിലുള്ള അമേരിക്കന്‍ സ്നേഹം നമുക്ക് മനസ്സിലാക്കാം.

'ഞാന്‍ ആരുടെയും ജഠത്തില്‍ നിന്നും സംസാരിക്കുന്നില്ല. ഒരു കൊലപാതകത്തെയും ന്യായീകരിച്ചു മില്ല. ഇന്നത്തെ യധാര്‍ത്ഥ്യമാണ്‌ എനിക്കു കഴിഞ്ഞ നൂറ്റാണ്ടിലെ കഥകളേക്കാള്‍ പ്രാധാനപ്പെട്ടത്.'

കാളിദാസന്റെ പോസ്റ്റിനോടും അഭിപ്രായങ്ങളോടും യോജിച്ച് കൊണ്ട് തന്നെ പറയട്ടെ ഞാന്‍ കോപി ചെയ്ത താങ്കളുടെ ഈ വാചകത്തില്‍ സ്റ്റാലിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ കാട്ടിക്കൂട്ടിയ കൊലകളേയും കൊള്ളിവെപ്പുകളേയും അറിയാതെയെങ്കിലും ലഘൂകരിച്ചിരിക്കുന്നു.

എന്തായാലും തുടരുക താങ്കളുടെ എഴുത്ത്.
അഭിനന്ദങ്ങള്‍.

സാധാരണക്കാരന്‍ said...

കൊമ്മുനിസ്ടിന്റെ കപട വേഷത്തിലുള്ള ഒരു മതഭ്രാന്തന്‍ നിങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. താങ്കളുടെ ചില അഭിപ്രായങ്ങളില്‍ അത് വ്യക്തമാണ്.

kaalidaasan said...

കേരളം ,കഷ്മീരില്‍ ഭീകരര്‍ നടത്തുന്നത് ഭീകര പ്രവര്‍ത്തനം ആണോ എന്ന് പാലസ്തീന്‍കാരോടെന്തിനു ചോദിക്കണം ? പാലസ്തീലിനിലെ സ്വാതന്ത്ര്യ സമരക്കാര്‍ , കാഷ്മീരിനേക്കുറിച്ച്   എന്തു പറയുന്നു എന്നതനുസരിച്ച് താങ്കള്‍ ഞാന്‍ പറയുന്നത് അംഗീകരിക്കേണ്ടതില്ല.പാലസ്തീന്‍ സമരക്കാര്‍ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്നു. അതു പോലെ കാഷ്മീരിലെ സമരക്കാര്‍ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്നു. പരിഹരിക്കപെടാത്ത ഏതു പ്രശ്നങ്ങളും ഭീകരര്‍ ഉപയോഗപ്പെടുത്തും . ഹെസ്ബൊള്ളക്കും ഹമാസിനും മറ്റു ഭീകരരുമായി ബന്ധമുണ്ടാകാം .അതു സ്വാഭാവികമാണ്.ഞാന്‍ ഒരു പാലസ്തീന്‍ ഭീകരേയും അനുകൂലിച്ചു സംസാരിച്ചില്ല. പലസ്തീനിലെ സ്വതന്ത്ര്യ സമരത്തെ ഞാന്‍ അനുകൂലിക്കുന്നു. അ സമരക്കാരില്‍ ഭീകരരുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അര നൂറ്റാണ്ടായി അതു പരിഹരികാത്ത വന്‍ ശക്തികളാണ്‌. പാലസ്തീന്‍ പ്രശ്നം യഥാസമയത്ത് പരിഹരിച്ചായിരുന്നെങ്കില്‍, ഹമാസോ ഹെസ്ബൊള്ളയോ ഉണ്ടാകുക തന്നെയുണ്ടായിരുന്നില്ല.ഭീകരത എന്നത് താങ്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അപ്പപ്പോള്‍ തോന്നുന്നതാണ്‌ താങ്കളുടെ ഇഷ്ടദൈവങ്ങള്‍ക്ക് ഒസാമയും മറ്റും അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് ചായ് വുള്ള ഭനണകൂടത്തിനെതിരെ യുദ്ധം ചെയ്തപ്പോള്‍ ഭീകരരായിരുന്നില്ല. പി എല്‍ ഓ എന്ന സം ഘടന പണ്ടവര്‍ക്ക് ഭീകരരായിരുന്നു.  സ്വന്തം ഇഛക്കനുസരിച്ച് ആളുകളെ ഭീകരക്കുന്നതും അല്ലാതാക്കുന്നതുമായ ഇരട്ടത്താപ്പാണ്‌ ഇതിനെല്ലാം കാരണം .അമേരിക്ക വളര്‍ത്തി വലുതാക്കിയ അല്‍ ഖയിദ, മറ്റുള്ളവരെ ആക്രമിച്ചപ്പോള്‍, അവരൊന്നും ഭീകരാരായിരിന്നില്ല. അമേരിക്കക്കു നേരെ തിരിഞ്ഞപ്പോള്‍ അവര്‍ ഭീകരരായി. അഞ്ചു പറ്റിറ്റാണ്ടുകാലം പാക്കിസ്ഥാനി ഭീകരര്‍ കാഷ്മീരില്‍ യുദ്ധം ചെയ്തപ്പോഴും അമേരിക്ക അതില്‍ ഭീകരത കണ്ടില്ല. താങ്കള്‍ ക്കൊനും അതു മനസിലാവില്ല.ഒരിന്‍ ഡ്യക്കരനെന്ന നിലയില്‍ രജ്യത്തിന്റെ സുരക്ഷിതത്വം അഗ്രഹിക്കണം . അതു പാടില്ല എന്നാരും പറയില്ല.ഭീകരര്‍ ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റുന്നതരത്തില്‍ സഹചര്യം നിര്‍മ്മിക്കുമ്പോള്‍ അവര്‍ അതുപയോഗപ്പെടുത്തുന്നു. പതിറ്റാണ്ടുകളോളം ഇന്‍ഡ്യ പാലസ്തീന്‍ അനുകൂല നിലപാടെടുത്തിരുന്നു. ഒരു ദിവസം പെട്ടെന്ന് ആ നിലാപാട് മാറ്റിയപ്പോളാണ്‌  ഇന്‍ഡ്യയില്‍ ഭീകര പ്രവര്‍ത്തനം ഉണ്ടായത്. ഇസ്ലമിക ഭീകര പ്രവര്‍ത്തനത്തെ പ്രതിരോധിക്കുവന്‍ ഹിന്ദു ഭീകരര്‍ ആരംഭിച്ചപ്പോള്‍ അതിനു വലിയ ഒരു  മാനം കൈവന്നു. തൊട്ടടുത്ത ശ്രീലങ്കയില്‍ തമിഴരെ സിംഹളര്‍ രണ്ടാം കിട പൌരന്‍മാരായി കാണാതിരുന്നെകില്‍ അവിടെ എല്‍ റ്റി റ്റി ഇ ഭീകരത ഉണ്ടാവില്ലായിരുന്നു.പലസ്തീന്‍ സ്വതന്ത്രമായാല്‍ അടുത്ത ലക്ഷ്യം കാഷ്മീര്‍ എന്നത് വളരെ നിലവാരം കുറഞ്ഞ ഒരു പ്രസ്താവന ആയിപ്പോയി. മറ്റിടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്താതിരിക്കാന്‍ പാലസ്തീനു സ്വതന്ത്ര്യം കൊടുക്കാതിരിക്കുക എന്നൊക്കെ ശരിക്കും ഇരുണ്ട ഒരു മനസില്‍ നിന്നേ വരൂ.അനീതിയിലൂടെ സ്ഥാപിച്ച ഒരു രാഷ്ട്രത്തെ നില നിര്‍ത്താന്‍ എല്ലാ അനീതികളും ചെയ്യുന്ന ഒരവസ്ഥയില്‍ കൂടുതല്‍ ഭീകര പ്രവര്‍ത്തനം ഉണ്ടാകും . അതൊന്നും മനസിലാവാത്ത താങ്കളേപ്പോലുള്ളവരാണ്‌ ഭീകര പ്രവര്‍ത്തനത്തെ പ്രോസാഹിപ്പിക്കുന്നത്. പാലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചെല്ലെങ്കില്‍ അതിനു ലോകം നല്‍കാന്‍ പോകുന്ന വില അതി ഭയങ്കരമായിരിക്കും . ആയുധശേഷികൊണ്ട് അടിച്ചമര്‍ ത്താന്‍ പറ്റുന്നതല്ല ഒരു ജനതയുടെ സ്വാതന്ത്ര്യം . പറ്റുമായിരുന്നെങ്കില്‍ പാലസ്തീനികള്‍ എന്നേ നിശ്ബ്ദരാവുമയിരുന്നു. പാലസ്തീന്‍ സ്വതന്ത്രമായാല്‍ ഇന്‍ ഡ്യക്കാരെല്ലം മുസ്ലിങ്ങള്‍ ആകേണ്ടി വരും എന്ന പരമര്‍ശം ഒരു പ്രതികരണവും അര്‍ഹിക്കുന്നില്ല.

kaalidaasan said...

ജിപ്പു,

 ഞാന്‍ സ്റ്റാലിനെ അനുകൂലിച്ച് സംസാരിച്ചില്ല. കമ്യൂണിസ്റ്റു റഷ്യ ഒരു അടഞ്ഞ സമൂഹമായിരുന്നു. അവിടെ നടന്ന കര്യങ്ങള്‍ ഭൂരിഭാഗവും ഊഹാപോഹങ്ങളാണ്. സ്റ്റാലിന്‍ റഷ്യക്കു പുറത്ത് ആരേയും കൊലപ്പെടുത്തിയില്ല. സദ്ദാം ഹുസ്സയിനെതിരെയുള്ള അരോപണം, അദ്ദേഹം സ്വന്തം ആളുകളെ കൊന്നൊടുക്കി എന്നാണ്. ഇപ്പോള്‍ അമേരിക്കന്‍ പട്ടാളവും ചെയ്യുന്നത് അതു തന്നെയല്ലേ. ഭരണത്തിലുള്ളവര്‍ക്കെതിരെ അയുധമെടുത്ത് പോരാടിയപ്പോള്‍, സദ്ദാം കുറച്ചു പേരെ കൊന്നു. സ്റ്റാലിനുമങ്ങനെ ചെയ്തിട്ടുണ്ടാവും . പഞാബിലെ ഖലിസ്ഥാനികളെ ഇന്‍ഡ്യ കൈകാര്യം ചെയ്തതും അതു പോലെയാണ്‌ .അമേരിക്കയില്‍ ഭരണകൂടത്തിനെതിരെ നടന്ന അഭിപ്രായം പോലും അടിച്ചമര്‍ ത്തിയിട്ടുണ്ട്. മക്കാര്‍ത്തിയിസം എന്ന പേരില്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റു വേട്ടയും അതു പോലെയൊന്നായിരുന്നു.സ്റ്റലിന്‍ ചെയ്തതു തെറ്റു തന്നെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന സം ഭവങ്ങളുപയോഗിച്ച് ഇപ്പോഴത്തെ പ്രശ്നത്തിനു ന്യായീകരണം കണ്ടെത്തരുതെന്നേ ഞാന്‍ പറഞ്ഞുള്ളു.


ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ പാലസ്തീനില്‍ അടിച്ചേല്‍ പിക്കുകയായിരുന്നു. അതിനി മാറ്റാനൊന്നും പറ്റില്ല. ഇസ്രായേലിനെ സംരക്ഷിക്കാന്‍ പിഴുതെറിയപ്പെട്ടവരെ വഴിയിലുപേക്ഷിക്കുന്നത് നീതിയല്ല. പലസ്തീന്‍കാര്‍ക്ക് അവരുടെ രാഷ്ട്രം നല്‍കണം . അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണം . അതല്ലാതെ അതു പരിഹരിക്കാന്‍ പറ്റില്ല. അതു ചെയ്തില്ലെങ്കില്‍ ഇസ്രായേല്‍ എന്ന രാഷ്ട്രം തന്നെ അപത്യക്ഷമായേക്കും .

kaalidaasan said...

സാധാരണക്കാരാ ,

തങ്കള്‍ക്ക് എന്തും മതത്തിന്റെ കണ്ണടയിലൂടെയേ കാണാന്‍ പറ്റുന്നുള്ളൂ. അതുകൊണ്ടാണ്‌ മതഭ്രാന്തനെയൊക്കെ അന്വേഷിച്ചു നടക്കുന്നത്.

സാധാരണക്കാരന്‍ said...

ഈ നൂറ്റാണ്ടിലും കുറെ ആളുകളെ കൊല്ലട്ടെ അടുത്ത നൂറ്റാണ്ടില്‍ താന്കലെപോലെയുള്ള കുറെ വിഡ്ഢികള്‍ അത് ന്യായീകരിച്ചുകൊല്ലും. കാതോലികാമതക്കാരെകുറിച്ചുള്ള പരാമര്‍ശവും, അസഹിഷ്ണതയും, മൊത്തത്തിലുള്ള അടിചാക്ഷേപിക്കലും കണ്ടു പറഞ്ഞതാണ്. താങ്കള്‍ ഈ മതക്കാരനല്ലന്നു ഉറപ്പ്‌. താങ്കളുടെ ചെറിയ മനസ് അറിയാന്‍ വലിയ ബുദ്ധി വേണ്ടാ.

സാധാരണക്കാരന്‍ said...

താങ്കളുടെ അഭിമാനസ്തംഭമായ കമ്മുനിസ്റ്റ്‌ ചൈന ടിബെത്കാരെ ഓടിച്ത്തിനെപ്പട്ടിയെന്താനഭിപ്രായം. അവര്‍ ബുദ്ധമാതക്കാരായത് താങ്കളുടെ ഭാഗ്യം. അല്ലെങ്ങില്‍ വിവരം അറിയാമായിരുന്നു.

kaalidaasan said...

സാധാരണക്കാരാ,

താങ്കള്‍ ല്ക് നൂറ്റാണ്ടാണ്‌ പ്രശ്നമെന്നു തോന്നുന്നു.

ഞാന്‍ ഒരു നൂറ്റാണ്ടിലെ കൊലപാതകവും ന്യായീകരിച്ചിട്ടില്ല. കൊലപാതകം എനു നടന്നാലും അതു കൊലപതകം തന്നെ. റഷ്യയില്‍ കമ്യൂണീസ്റ്റുപാര്‍ ട്ടി എന്തിങ്കിലും ചെയ്തത് ഇസ്രായേലിനു പാലസ്തീനികളെ കൊന്നൊടുക്കനുള്ള ന്യായികരണമല്ല.

കത്തോലിക്ക സഭ നടത്തിയ കൊലപതകങ്ങളേക്കുറിച്ച് എഴുതിയത് അവര്‍ അറ്റ്ര്ഹു മറന്നു പോയതു കൊണ്ടാണ്‌. കേരളത്തിലെ കമ്യൂണീസ്റ്റുകാര്‍ ആരും കൊലപാതകം നടത്തിയിട്ടില്ല. അതു കണ്‍ മുമ്പില്‍ കാണുന്ന കേരളീയരക്കറിയം .റഷ്യയില്‍ നടന്ന കൊലപാതകം ചൂണ്ടിക്കാണീച്ച് കേരളീയരെ പേടിപ്പെടുത്താന്‍ ബിഷപ്പുമാരും പുരോഹിതരും ശ്രമിച്ചപ്പോള്‍ ഞാന്‍ ചിലത് ഓര്‍ മ്മിപ്പിച്ചു എന്നു മാത്രം .

കത്തോലിക്കാ സഭയെ ഞാന്‍ അടച്ചക്ഷേപിച്ചിട്ടില്ല. കത്തോലിക്കാ സഭ ചെയ്ത സേവങ്ങലെ ഞാന്‍ എന്നും ബഹുമനിച്ചിട്ടേ ഉള്ളൂ. പക്ഷെ സഭ ഇപ്പോള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തെ ഞാന്‍ എതിര്‍ ക്കുന്നു. അടുത്ത കാലത്ത് മലങ്കര കാതോലിക്ക ക്ളീമീസ് മന്നത്തു പദ്മനാഭന്റെ സമധിയില്‍ ആരാധികുന്ന ഒരു ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ലജ്ജാവഹം എന്നേ എനിക്കതിനേപ്പറ്റി പറയാനുള്ളൂ. മനത്തു പദ്മനാഭനെ പരസ്യമായി ആരാധിക്കേണ്ട ഗതികേട് ഒരു കത്തോലിക്കാ വൈദിക മേലധ്യക്ഷനു വരുമ്പോള്‍ എനിക്ക് സഭയെ ഓര്‍ ത്ത് സഹതാപം തോന്നുന്നു.

ഞാന്‍ ഏതു മതക്കരനാണ്‌ എന്നതിനു പ്രസക്തിയില്ല. ഞാന്‍ എഴുതുന്നതിനണ്‌ പ്രസക്തി. അതിനെ വിമര്‍ ശിക്കാനും ഖണ്ധിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും സാധാരണക്കാരനുണ്ട്

സാധാരണക്കാരന്‍ said...

കമ്മുനിസ്റ്റ്‌ നര ഹത്യയെപറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ക്കുണ്ടായ വേദനയും അതിന് മുന്പ് വളരെ നൂറ്റാണ്ടുകള്‍ക്കു മുന്‍പുണ്ടായ കത്തോലിക്കാ സഭയുടെ ഇന്ക്വിസിശനെപറ്റി പറ്റി പറഞ്ഞപ്പോലുള്ള ആവേശവും താങ്കളുടെ വികല വിചാരങ്ങളുടെ വലിയ ഉദാഹരണമാണ്. ഇന്നു ചൈനയില്‍ നടക്കുന്ന അഭിപ്രായ സ്വാതണ്ട്ര്യ, മനുഷ്യാവകാശ ദ്വംശനങ്ങലെപ്പറ്റി താങ്കളെ ഓര്‍മിപ്പിക്കെണ്ടിവരുന്നതും താങ്കളുടെ ഹിപ്പോക്രസ്സിയുടെ ഭീകര മുഖമാണ്.

ഏത് വ്യക്ത്തിക്കും കച്ചവട സ്വാതന്ദ്രിയമുള്ള ഈ രാജ്യത്ത്, കമ്മുനിസ്റ്റ്‌കാര്‍ വാട്ടര്‍ തീം പാര്‍ക്കും നടത്തുമ്പോള്‍, എല്ലാ സമുദായക്കാരും, വ്യക്തികളും വിദ്യാഭ്യാസമുല്പടെ എല്ലാ കച്ചവടവും നടത്തുമ്പോള്‍ നിങ്ങള്ക്ക് കത്തോലിക്ക മതക്കാരോടുള്ള പ്രത്യേക വിരോധം വളരെ വ്യക്തമാണ്. ഒരു മലങ്കര കാതോലിക്ക ക്ളീമീസ് മറ്റൊരു സമുദായ ആചാര്യനെ ആദരിച്ചത് വിമര്‍ശിക്കുന്ന താങ്കളുടെ എളിയ ചിന്തധാരയോട് എനിക്ക് പുച്ഛമാണ് തോന്നുന്നത്. എന്താ കത്തോലിക്ക സഭയ്ക്ക് കൊമ്പുണ്ടോ. നായന്മാര്‍ അത്ത്ര മോശക്കാരാണോ.

kaalidaasan said...

സാധാരണക്കാരാ,

കമ്യൂണിസ്റ്റുനരഹത്യയേക്കുറിച്ചു പറഞ്ഞപ്പോള്‍ എനിക്ക് ഒരു വേദനയും ഉണ്ടായില്ല. കമ്യൂണിസ്റ്റുഭരണകര്‍ത്താക്കള്‍ റഷ്യയില്‍ ഭരണത്തെ എതിര്‍ത്തവരെ അടിച്ചമര്‍ത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ അധികാരികള്‍ ഖലിസ്താനികളെയും ഉള്‍ഫയേയും അടിച്ചമര്‍ത്തുന്ന പോലെ. ലോകത്തെ എല്ലാ രാജ്യങ്ങളിലും അതു നടന്നിട്ടുണ്ട്. പക്ഷെ കത്തോലിക്കാ സഭ അധികാരികളെ എതിര്‍ത്തവരെ മാത്രമല്ല അടിച്ചമര്‍ത്തിയത്. സത്യം വിളിച്ചു പറഞ്ഞ ശാസ്ത്രജ്ഞരെ വരെ ചുട്ടുകൊല്ലുകയും കാരാഗ്രഹത്തില്‍ അടക്കുകയും ചെയ്തു. ബ്രൂണോയും ഗാലി ലെയോയും അവരില്‍ ചിലര്‍ മാത്രമാണ്.

ചൈനയില്‍ മനുഷ്യാവകാശ ധ്വംസനമുണ്ടെന്നു അമേരിക്ക പറയുന്നതില്‍ വലിയ കഴമ്പില്ല. അതു അവരുടെ പതിവു വിലാപം മാത്രമാകുന്നു. ചൈനയുമായി വ്യാപാരം നടത്തുകയും അവിടെ നിക്ഷേപം നടത്തുകയും ചൈനീസ് ഉല്പന്നങ്ങള്‍ യധേഷ്ടം ഉപയോഗിക്കുകയും ചെയ്യുന്നവര്‍ അതു ചെയ്യാതെ ചൈനയെ ബഹിഷ്ക്കരികുകയാണ്‌ വേണ്ടത്. തങ്കളേപ്പോലുള്ള വികല മനസുകളെ സമാധാനിപ്പിക്കാന്‍ അവര്‍ ചില മനോവ്യാപാരങ്ങള്‍ നടത്തും . താങ്കളേപ്പോലുള്ളവര്‍ അത് കണ്ണുമടച്ച് വിശ്വസിക്കും .

ഭിന്ദ്രന്‍ വാലക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപയോഗിച്ച് അദ്ദേഹം ഒരു രാഷ്ട്രം തന്നെ ആവശ്യപ്പെട്ടു. താങ്കള്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഒരു പക്ഷെ അത് അനുവദിക്കുമയിരുന്നിരിക്കാം . പക്ഷെ മറ്റാരും അതു ചെയ്യില്ല. ചൈനക്കാരും അതു പോലത്തെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. എന്തു ചെയ്യാം .

കമ്യൂണിസ്റ്റുകാര്‍ വാട്ടര്‍ തീം പാര്‍ക്ക് നടത്തുന്നു എന്ന് സാമാന്യവത്ക്കരിക്കരുത്. ഇപ്പോഴത്തെ കമ്യൂണിസ്റ്റുനേതാക്കളില്‍ ചിലര്‍ അതു നടത്തുന്നുണ്ട്. അതു കമ്യൂണിസ്റ്റുകരുടെ സ്വഭാവമല്ല. അവര്‍ പഞ്ച നക്ഷത്ര ഹോട്ടലും നടത്തുന്നുണ്ട്. മുതലാളിത്തം തലക്കു പിടിച്ച ചിലര്‍ അങ്ങനെ ചെയ്തു. അതു എല്ലാ കമ്യൂണിസ്റ്റുകാരുടെയും ലക്ഷണമല്ല. ആ നേതാക്കളില്‍ ഒരാള്‍ മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും പറഞ്ഞിട്ടുണ്ട്. അതെല്ലാം വഴിതെറ്റിപ്പോയ ചില കപട കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ ത്തികളാണ്.

കത്തോലിക സഭ വിദ്യഭ്യാസ കച്ചവടം നടത്തുനതിനു താങ്കള്‍ പറഞ്ഞ ന്യായീകരണം വിചിത്രമാണ്‌.കത്തോലിക്കാ സഭ വിദ്യാഭ്യാസം ഒരു സേവനം എന്ന അവസ്ഥയില്‍ നിന്നും മാറ്റി കച്ചവടം എന്ന അവസ്ഥയിലേക്ക് കൊണ്ടുവന്നതാണിന്നത്തെ പ്രശ്നം . അത് താങ്കള്‍ തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്തതില്‍ സന്തോഷം . അതാണ്‌ കേരളത്തിലെ മറ്റുള്ളവര്‍ പറഞ്ഞതും , കത്തോലിക്കാ സഭ നിഷേധിക്കാന്‍ പാടു പെടുന്നതും .

മറ്റുള്ളവര്‍ കച്ചവടം നടത്തുന്നത് സഭക്കും കച്ചവടം നടത്താനുള്ള സ്വാതന്ത്ര്യമാണെന്നു പറയുന്ന താങ്കളെ ഓ ര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. കേരളത്തില്‍ നിലവിലുള്ള മറ്റു കച്ചവടങ്ങളും സഭ നടത്തുന്നത് കാണാന്‍ കേരളം കാത്തിരിക്കുന്നു.
വിദ്യാഭ്യാസ കച്ചവടം നടത്തുന്ന എല്ലാവരോടും എനിക്ക് വെറുപ്പാണ്. മറ്റു കച്ചവടക്കാര്‍ അതു കച്ചവടമാണെന്നു അം ഗീകരിക്കുന്നു. പക്ഷെ സഭ അത് അം ഗീകരിക്കുന്നില്ല. സീറ്റൊന്നിന്‌ 50 ലക്ഷം വാങ്ങി വില്‍ക്കുന്നത് കച്ചവടം തന്നെയാണെന്ന് സഭക്കങ്ങു സമ്മതിക്കരുതോ?

മറ്റൊരു സമുദായ ആചാര്യനെ ആദരിക്കുന്നതില്‍ ആരും ഒരു തെറ്റും കാണില്ല. പക്ഷെ സമാധിയില്‍ ചെന്നു പുഷ്പാര്‍ച്ചന നടത്താന്‍ മാത്രം മന്നത്തു പദ്മനാഭന്‍ സഭക്കാരാണ്‌? അല്‍ഫോന്‍സാമ്മയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതും മന്നത്തു പദ്മനാഭന്റെ ശവകുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തുന്നതും സാധാരണക്കാര്‍ക്ക് ഒന്നു പോലെയേ തോന്നൂ. അസാധരാണക്കാരനായ താങ്കള്‍ക്ക് അത് രണ്ടു രീതിയില്‍ കാണാന്‍ കഴിയുന്നത് വിചിത്രമെന്ന് ഞാന്‍ പറയില്ല.

മന്നത്തു പദ്മനാഭന്‍ മരിച്ചിട്ട് പതിറ്റാണ്ടുകളായി. ഇന്നു വരെ ഒരു ബിഷപ്പും അദ്ദേഹത്തിന്റെ സമാധിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് കണ്ടിട്ടില്ല. എന്തേ മന്നം ഇപ്പോള്‍ ഇത്രക്കു വിശുദ്ധനായി ക്ളീമീസിനു തോന്നാന്‍ ? സത്യം അതല്ല
സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ഇപ്പോള്‍ എന്‍ എസ് എസ് സഭക്കു കൂട്ടാളിയാണ്‌ . അതു കൊണ്ടാണ്‌ ക്ളീമീസിനീ ഗതികേടു വന്നത്.

നയന്‍മാര്‍ മോശക്കാരല്ല. സഭക്കു കൊമ്പുണ്ടോ എന്നത് എനിക്കറിയില്ല. മന്നത്തു പദ്മനാഭനേയും സഭക്ക് വിശുദ്ധനായി പ്രഖ്യാപിക്കാം , അല്‍ഫോന്‍സാമ്മയേപ്പോലെ. എന്നിട്ട് എല്ലാ ബിഷപ്പുമാര്‍ക്കും സമാധിയില്‍ എന്നും പുഷ്പാര്‍ച്ചന നടത്തുകയും ആവാം .