Tuesday, 9 December 2008

കടുവയെ കിടുവ പിടിക്കുമ്പോള്‍



നിയമ നിര്‍മാണ സഭയിലെ സീറ്റുകള്‍ ലേലം വിളിച്ചും അല്ലാതെയും വിറ്റു കാശുമേടിക്കുന്ന പതിവു ഇന്‍ഡ്യയില്‍ പണ്ടേ ഉള്ളതാണ്. അടുത്തു നടന്ന തെരഞ്ഞെടുപ്പിലും അതു സംഭവിച്ചതായാണ്‌ റിപ്പോര്‍ ട്ടുകള്‍ .ഈ പ്രശ്നത്തിന്റെ പേരിലാണ്‌ അടുത്തകാലത്ത് കോണ്‍ഗ്രസില്‍ മാര്‍ഗരറ്റ് ആല്‍വ കലഹിച്ചതും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്തായതും .

അമേരിക്കയില്‍ ഇതു പോലെ സീറ്റു വിലപന എന്നു കേട്ടാലധികമാരും അതു വിശ്വസിക്കില്ല. കാരണം , ലോകം മുഴുവനുമുള്ള അഴിമതിയുടെ കണക്കെടുക്കുകയും മറ്റു രാജ്യങ്ങളെ അധിക്ഷേപിക്കുകയുമാണല്ലോ അമേരിക്കയുടെ പ്രധാന വിനോദം . അങ്ങനെയുള്ള അഴിമതി രഹിത സ്വര്‍ഗ്ഗത്തില്‍ നടന്ന ഒരു നാറുന്ന കഥയാണിത്.

ഇല്ലിനോയിയില്‍ നിന്നുള്ള സെനറ്ററായിരുന്നു ബരാക്ക് ഒബാമ. അദ്ദേഹം ഒഴിഞ്ഞ സെനറ്റ് സീറ്റിലേക്ക് ആളെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ അമേരിക്കയില്‍ സീറ്റു കച്ചവടം നടന്നത്. ഇല്ലിനോയി ഗര്‍ണറായ ബ്ളാഗൊജെവിച് ആ സീറ്റു കച്ചവടം ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ എഫ് ബി ഐ ക്ക് കിട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇല്ലിനോയിയില്‍ നിന്നുള്ള മൂന്നു മുന്‍ ഗവര്‍ണര്‍മാരും അഴിമതിയുടെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

1 comment:

dethan said...

ശകുന്തളയുടെ നടപ്പു കണ്ടപ്പോള്‍ ,അരയന്നങ്ങളില്‍ നിന്നു ശകുന്തളയോ ശകുന്തളയില്‍ നിന്ന് അരയന്നങ്ങളോ നടത്ത പഠിച്ചു എന്ന് മറ്റേ കാളിദാസന്‍(കവി) സംശയിച്ചതു പോലെയാണിത്.
ഇന്ത്യയില്‍ നിന്ന്‍ അമേരിക്കയോ അമേരിക്കയില്‍ നിന്ന് ഇന്ത്യയോ സീറ്റു കച്ചവടം പഠിച്ചെന്ന്‍
കണ്ടെത്തേണ്ടിയിരിക്കുന്നു.
-ദത്തന്‍