Sunday, 9 November 2008

മുകുന്ദന്റെ വിലാപങ്ങള്‍ .

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന ഭേദപ്പെട്ട നോവല്‍ എഴുതിയ മുകുന്ദന്‍ ഒരു പുരോഗമന സാഹിത്യകാരനാണെന്നു ആരും പറയില്ല. അന്ധവിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ നോവലിലൂടെ അദ്ദേഹം ശ്രമിച്ചത്. പിന്നീട് വളരെ കാലങ്ങള്‍ക്ക് ശേഷം വിവാദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം അദ്ദേഹം കേശവന്റെ വിലാപങ്ങള്‍ എന്ന ഒരു പൊറാട്ടു നാടകം എഴുതി. വി എസ് അച്യുതാനന്ദനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി മാത്രം എഴുതിയതായിരുന്നു അത്. ഒരു ചലനവും ഉണ്ടാക്കാതെ അതു കലാ കേരളം തള്ളിക്കളഞ്ഞു. പക്ഷെ അതൊന്നും വി എസിനെ കേരളിയരുടെ മുമ്പില്‍ ചെറുതാക്കിയില്ല. മുമ്പത്തേക്കാളും കൂടുതലായി അദ്ദേഹം ജനങ്ങള്‍ക്ക് സ്വീകാര്യനായി.മുകുന്ദനത് സഹിക്കുന്നില്ല. അതിന്റെ ബഹിസ്ഫുരണമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിലാപങ്ങള്‍ .

ഇപ്പോള്‍ അദ്ദേഹം പറയുന്നു വി എസ് കാലഹരണപ്പെട്ട പുണ്യവാളന്‍ ആണെന്നു. പിണറായി വിജയനാണത്രെ ഈ കാലഘട്ടത്തിനു യോജിച്ച നേതാവ്. വി എസിന്റെ നയങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും പിണറായിയുടെ നയങ്ങള്‍ കാലത്തിനു യോജിച്ചതാണെന്നും പറഞ്ഞു. പക്ഷെ ഏതെല്ലാം നയങ്ങളാണ്‌ കാലഹരണപ്പെട്ടതെന്നോ ഏതെല്ലാം നയങ്ങളാണു പുരോഗമനപരം എന്നൊന്നും അദ്ദേഹത്തിനു പറയാന്‍ സാധിച്ചില്ല.

ആദര്‍ശം കൊണ്ടുമാത്രം ഭരണാധികാരിയായ ആളാണ്‌ വി എസ് എന്ന് മുകുന്ദന്‍ പറയുന്നു. അത് അദ്ദേഹത്തിന്റെ അജ്ഞത എന്നേ വിലയിരുത്താനാവൂ. ഭരണാധികാരിക്കു ആദര്‍ശം വേണ്ട എന്നത്, അദ്ദേഹം പിണറായിയുടെ സഹവാസത്തില്‍ നിന്നും പഠിച്ചതായിരിക്കണം . സാമ്പത്തിക കുറ്റവാളികളായ സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, ഫാരീസ് അബൂബേക്കറുമയി സഹകരിക്കുന്നത് എന്തായാലും ആദര്‍ശം വേണ്ട കാര്യമല്ലല്ലോ. അനധികൃതമയി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ പിന്തുണക്കുന്നതിനും ആദര്‍ശം വേണ്ടല്ലോ. കയ്യേറ്റ ഭൂമിയില്‍ പാര്‍ട്ടി ഓഫിസ് നില നിര്‍ത്തുന്നതിനും ആദര്‍ശം വേണ്ടല്ലോ. പവങ്ങള്‍ക്കും അശരണര്‍ക്കും വേണ്ടി കൊണ്ടുനടക്കുന്ന പാര്‍ട്ടി തന്നെ അതി സമ്പന്നര്‍ക്ക് താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്നതിനും ആദര്‍ശം വേണ്ടല്ലോ. സമ്പന്നരുടെ നേരമ്പോക്കിനു വേണ്ടി കോടികള്‍ മുടക്കി അമ്യൂസ്മെന്റ് പാര്‍ക്ക് നടത്താനും ആദര്‍ശം വേണ്ടല്ലോ. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എതിര്‍ക്കുകയും സ്വന്തം മകനെ വിദേശ സര്‍വകലാശാലയില്‍ വിട്ടു പഠിപ്പി‍ക്കുകയും ചെയ്യുന്നതിനും ആദര്‍ശം വേണ്ടല്ലോ. കേരളത്തിനു പുറത്തു സ്വാശ്രയ സ്ഥാപനത്തില്‍ മകളെ പഠിപ്പിക്കുന്നതിനും ആദര്‍ശം വേണ്ടേ വേണ്ട. എ ഡി ബി വായ്പ തരാന്‍ വന്ന സായിപ്പിനെ കരി ഓയില്‍ ഒഴിച്ചു അഭിഷേകം ചെയ്ത് അപമാനിക്കുകയും , അധികാരം കിട്ടിയപ്പോള്‍ യാതൊരു ഉളുപ്പും കൂടാതെ അതേ എ ഡി ബി വായ്പ വാങ്ങുന്നതിനും ആദര്‍ശം വേണ്ടല്ലോ.


അധിനിവേശ വിരുദ്ധ സമരത്തില്‍ മുകുന്ദന്‍ അപാകത കാണുന്നതില്‍ അത്ഭുതമില്ല. ഇപ്പോഴും ഫ്രഞ്ചു സായിപ്പിനെ ബഹുമാനിക്കുകയും അവരുടെ ഉച്ചിഷ്ടം കേമമെന്നു കരുതുകയും ചെയ്യുന്ന മുകുന്ദന്‌ അധിനിവേശത്തെ എതിര്‍ക്കുന്നതില്‍ കുണ്ഠിതമുണ്ടാകുന്നത് സ്വാഭാവികമാണ്. പൂര്‍ണ്ണമായും മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്‌ ലോകം എന്ന് അദ്ദേഹത്തിന്റെ ഉദീരണം തന്നെ അദ്ദേഹം എവിടെ നില്‍ക്കുന്നു എന്ന് മനസിലാകും . പക്ഷെ ആ മുതാലളിത്ത ലോകത്തു സംഭവിക്കുന്നതൊന്നും കാണാന്‍ മുകുന്ദനു സാധിക്കാത്തത് അദ്ദേഹത്തിന്റെ അന്ധത എന്നേ പറയാന്‍ പറ്റൂ. ഒരു സോഷ്യലിസ്റ്റ് എന്ന് എതിരാളി വിശേഷിപ്പിച്ച ഒബാമ മുതലാളിത്തത്തിന്റെ മെക്കയില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളിത്ത വ്യവസ്ഥിതി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ്‌ ലോകമെങ്ങും കാണപ്പെടുന്നത്. അതിനെ രക്ഷപ്പെടുത്താന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും, ദേശ സാല്‍ക്കരണം പോലുള്ള നടപടികളും വ്യാപകമായി സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് മുകുന്ദനു കാണാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ അന്ധമായ മുതലാളിത്ത ആരാധന കൊണ്ടാണ്. മുതലാളിത്ത വ്യവസ്ഥിതി ഇപ്പോള്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുകയാണ്. കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ കൂടുതലായി വായിക്കപ്പെടുന്നു. നികുതി ദായകരുടെ പണം ഭീമമായ തോതില്‍ ധനകാര്യ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്നു. സാമ്പത്തിക രംഗത്തു കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. ഇന്നത്തെ കുഴഞ്ഞു മറിഞ്ഞ സമ്പദ് വ്യവസ്ഥ, മുതലളിത്തതിന്റെ സൃഷ്ടിയാണ്. അതു പരാജയപ്പെട്ടു എന്ന് മുതലാളിത്തത്തിന്റെ അപ്പോസ്തലര്‍ തന്നെ സമ്മതിക്കുന്നു. അതിനു പരിഹാരമായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കുന്നു. മുകുന്ദനെ പോലുള്ള വിവരദോഷികള്‍ അതൊന്നും കാണാതെ മുതലാളിത്തത്തിനു ചൂട്ടു പിടിക്കുന്നു. ലോകം മുഴുവന്‍ മുതലാളിത്ത സൃഷ്ടിയായി മാറ്റിയെടുത്തതാണിപ്പോഴത്തെ ദുരന്തവും . മുതലാളിത്തിലെ എല്ലാ പാളിച്ചകളും ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്നു. അതില്‍ നിന്നും രക്ഷപ്പെട്ടവര്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്വീകരിച്ചവര്‍ മാത്രം . സാധാരണ സാംസ്കാരിക നായകര്‍ ഇതെല്ലാം കാണുകയും മനസിലാക്കുകയും അതുള്‍കൊള്ളുകയും ചെയ്യാറുണ്ട്. പക്ഷെ കള്ള നാണയമായ മുകുന്ദനു അതുള്‍കൊള്ളാന്‍ സാധിക്കാത്തതില്‍ അത്ഭുതമില്ല. അത്യാഗ്രഹികളായ മുതലാളിത്തത്തിന്റെ പിണിയാളുകള്‍ ലോകം മുഴുവന്‍ നടത്തിയ അധിനിവേശങ്ങളും നീച കൃത്യങ്ങളും ലോകമെല്ലാം തിരിച്ചറിയുകയും ഇന്ന് ലോകത്തേറ്റവും വെറുക്കപ്പെട്ട ഒന്നായി അധിനിവേശത്തെ വിലയിരുത്തുകയും ചെയ്യപ്പെടുന്നു. അധിനിവേശത്തിനു വിടുപണി ചെയ്യുന്ന മുകുന്ദനെ മുതലാളിത്തത്തിന്റെ കാവല്‍ നായ എന്നു തന്നെയേ വിളിക്കാന്‍ പറ്റൂ. വെറുതെ കുരക്കുമ്പോള്‍ അതൊക്കെ ഒന്നു ആലോചിക്കുന്നത് നല്ലതാണ്.


ഇതൊക്കെ പറഞ്ഞപ്പോള്‍ മുകുന്ദന്‍ വിമര്‍ശിക്കപ്പെട്ടു. അപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ മൂന്നാം കിട രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ അഭിമുഖം വളച്ചൊടിച്ചു, എന്ന രക്ഷാമാര്‍ഗ്ഗം തേടലും . ഇതു നാണക്കേടാണു മുകുന്ദാ, മഹാ നാണക്കേട്. കേരളം മുഴുവന്‍ ആദരിക്കുന്ന വ്യക്തി , പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന മുഖ്യമന്ത്രി. അദ്ദേഹം കാലഹരണപ്പെട്ടതാണന്നു പറയുമ്പോള്‍ അതു വിവാദമാകും എന്നു തിരിച്ചറിയുവാനുള്ള സാമാന്യ ബോധം താങ്കള്‍ക്കില്ലാതെ പോയി. സാംസ്കാരിക കേരളത്തിനു താങ്കള്‍ അപമാനമാണ്. താങ്കള്‍ വിവാദം സൃഷ്ടിച്ചിട്ട് താഹ വിവാദമാക്കി എന്നു പറയുന്നത് ആശയ പാപ്പരത്തമാണ്.

ഗന്ധിജി വിദേശ വസ്ത്രം ബഹിഷ്കരിച്ചത് മഹത്തായി കണുന്ന മുകുന്ദന്‍, ആഡംബര വസ്തുക്കള്‍ കമ്യൂണിസ്റ്റുകാര്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുന്നത് കാണാന്‍ നല്ല ശേലുണ്ട്. വെടിയുണ്ടയും, ലാപ് റ്റോപ്പും കൂടെ കൊണ്ടുനടക്കുന്ന, പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്ന പിണറയി വിജയനാണ്, കാലഘട്ടത്തിനു യോജിച്ച കമ്യൂണിസ്റ്റുനേതാവെന്ന്, താങ്കള്‍ പറയുമ്പോള്‍ താങ്കളുടെ ബുദ്ധിസ്ഥിരതക്ക് കര്യമായ കുഴപ്പമുണ്ട്. താങ്കള്‍ പാടി പുകഴ്ത്തുന്ന പിണറായി,താങ്കള്‍ സ്വപ്നം കാണുന്ന മുതലാളിത്ത വ്യവസ്ഥയിലെ നല്ല നേതാവായിരിക്കാം , ആധുനിക സുഖങ്ങളില്‍ അഭിരമിക്കു
ന്ന കമ്യൂണിസ്റ്റുകാരുടെ നേതാവായിരിക്കം . പക്ഷെ കമ്യൂണിസ്റ്റുകേരളത്തിന്റെ നേതവാകാന്‍ സാധിക്കില്ല.

റ്റെലിവിഷന്‍ ചാനലില്‍ കൂടി മുകുന്ദന്‍ പറഞ്ഞ ഉദാഹരണമാണ്‌ ഏറെ വിചിത്രം . വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ വി എസിനെപോലുള്ള കലാഹരണപ്പെട്ട നേതാവു ഓടി ചെന്ന് ദുരന്തത്തിനിരയായവരുടെ കണ്ണീരൊപ്പുമെന്നും, അത് ആധുനിക ലോകത്തിനു , മുകുന്ദന്‍ വിഭാവനം ചെയ്യുന്ന പോസ്റ്റ് മോഡേണ്‍ ലോകത്തിനു, യോജിച്ചതും അ
ല്ലത്രേ. അതിനു പകരം വെള്ളപ്പൊക്കം എന്തു കൊണ്ട് ഉണ്ടാകുന്നു എന്ന്‌ പിണറായിപോലെ ഉള്ള നേതാക്കള്‍ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം എന്തു കൊണ്ടാണുണ്ടാകുന്നതെന്നറിവില്ലാത്ത മുകുന്ദനും പിണറായിയും അതു ചെയ്തേക്കാം . തലയില്‍ ആള്‍ത്താമസമുള്ള എല്ലാവര്‍ക്കും എന്തു കൊണ്ടാണ്, വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് അറിയാം . പേമാരിയും കൊടുങ്കാറ്റും കാരണമാണ്, വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം . ലോകം മുഴുവന്‍ അങ്ങനെയാണ്, വെള്ളപ്പൊക്കമുണ്ടാകുന്നത്. ചുരുക്കമായി സുനാമി പോലുള്ള ദുരന്തത്തിലുമതുണ്ടാവും . പേമാരിക്കെതിരെയോ സുനാമിക്കെതിരെയോ ഒരു ബന്ധങ്ങു നടത്തിയാല്‍ ഒരു പക്ഷെ അതെല്ലം പേടിച്ച് അകന്നു പോയേക്കാം . വെള്ളപ്പൊക്കത്തില്‍ കെടുതികളുണ്ടാവുമ്പോള്‍ സുബോധമുള്ള എല്ലാ നേതാക്കളും, അതിനിരയാവുന്നവരെ പോയി ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യും . മുകുന്ദനും പിണറായിയും ഒരു പക്ഷെ ഒരു കമ്പ്യൂട്ടറുമായി ഇരുന്ന് വെള്ളപ്പൊക്കത്തിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തേക്കും . പക്ഷെ സാധാരണ ജനങ്ങള്‍‍ അങ്ങനെയുള്ള നേതാക്കളെയും അവരുടെ മൂടു താങ്ങികളെയും കല്ലെറിഞ്ഞോടിക്കും .


മുകുന്ദന്‍ പുകഴ്ത്തുന്ന നേതാവ് ചെയ്യാന്‍ സാധ്യതയുള്ളതെന്തെന്ന് ഭാവനയില്‍ കണുന്നത് നല്ലതായിരിക്കും . ഒരു ഹെലികോപ്റ്ററില്‍ പറന്നു ചെന്ന് കണ്ണീരൊലിപ്പിക്കുന്നവരെ പൊക്കിയെടുക്കാം. അവരുടെ കണ്ണീര്‍ ക്യാനഡയില്‍ നിന്നും ഇറക്കുമതി ചെയ്ത ഒരു ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കാം . അവരെ കോഴിക്കാലും കോളയും കൊടുത്ത് സന്തോഷിപ്പിക്കാം . പിന്നെ ഒരു ദിവസം മുഴുവനും വിസ്മയ പാര്‍ക്കില്‍ ഉല്ലസിക്കാന്‍ വിടാം . രാത്രിയാവുമ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ കിടത്തി ആനന്ദിപ്പിക്കാം . മുകുന്ദനാവട്ടെ ഈ പോസ്റ്റ് മോഡേണ്‍ ദുരിതാശ്വാസത്തിന്റെ ചുക്കാന്‍ .

11 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണ് എന്നവകാശപ്പെടാത്ത മുകുന്ദന്‍ പാര്‍ട്ടിയുടെ ഓരം ചേര്‍ന്ന് നേടിയത് പുരോഗമനവാദിയെന്ന ലേബലൂം, സ്ഥാനമാനങ്ങളും,അക്കാദമിയുമാണ്. പെന്‍ഷന്‍ പറ്റിയാലും ജീവിക്കേണ്ടേ? ഇനിയൊരു പ്രവാസം.. ഈശ്വരാ..!

കമ്മ്യൂണിസ്റ്റ് ആശയമെഴുതുന്നു എന്ന വ്യാജേന അതിനെ പരിഹസ്സിക്കാനാണ് മുകുന്ദന്‍ ശ്രമിച്ചിട്ടുള്ളത്. കേശവന്റെ വിലാപവും, അടുത്തിറങ്ങിയ പ്രവാസവും ശ്രദ്ധിച്ചാലത് മനസ്സിലാകും.പക്ഷെ അതെല്ലാം മാര്‍ക്കറ്റ് ചെയ്യാന്‍ ഇ. എം.എസ്സ്, പ്രവാസി എന്നൊക്കെ ലേബലടിച്ചാല്‍ സാധിക്കും എന്ന് ഡി.സി രവി മുതലാളിക്കറിയാം. മുകുന്ദന്റെ കൌശലപൂര്‍വ്വമായ എഴുത്തുകളെ നന്നായി മാര്‍ക്കറ്റ് ചെയ്ത ഡി.സി രവിമുതലാളിയുടെ “പച്ചക്കുതിര“ എന്ന ആളുകള്‍ ഇതുവരെയറിയാതിരുന്ന പ്രസിദ്ധീകരണത്തിന്റെ മാര്‍ക്കറ്റിംങ് കൂട്ടാന്‍ മുകുന്ദന്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ? ഒരു പ്രത്യുപകാരമെന്ന നിലയില്‍?
അതു മാത്രമേ മുകുന്ദന്‍ ചെയ്തിട്ടുള്ളു. വി.എസ്സിനെതിരില്‍ വല്ലതും പറഞ്ഞാല്‍ വാങ്ങി വായിക്കാനാളുണ്ടാകുമെന്ന ബിസ്സിനസ്സ് തന്ത്രം മെനഞ്ഞ ഡി.സി.യും, മുകുന്ദനും മുഴുവന്‍ മലയാളികളെയും നോക്കി ചിരിക്കുന്നുണ്ടാകണം.

kaalidaasan said...

രാമചന്ദ്രന്‍ ,

മുകുന്ദന്‍ ഒരു വ്യജകമ്യൂണിസ്റ്റാണ്. അദ്ദേഹം കമ്യൂണിസ്റ്റാശയങ്ങള്‍ ഒരിടത്തും എഴുതിയതായി എനിക്കു തോന്നുന്നില്ല. സ്വന്തം നിലനില്‍പ്പിനു വേണ്ടി കാണുന്നവരുടെയൊക്കെ വിഴുപ്പലക്കുന്നു.

മുതലാളിത്തമാണ്, ലോകത്തിനു ആവശ്യം എന്നാണദ്ദേഹം വ്യക്തമായി അഭിമുഖത്തില്‍ പറഞ്ഞത്.


വി എസിനെതിരെ പറഞ്ഞാല്‍ വായിക്കനാളുണ്ടാകും എന്നതു കൊണ്ടുമാത്രമല്ല അദ്ദേഹം അതു പറഞ്ഞത്. അതു കുറച്ചുകാലമായി അദ്ദേഹത്തിന്റെ അജണ്ടയിലുള്ളതാണ്. വി എസിനോടുള്ല വെറുപ്പ് പ്രകടിപ്പിക്കാനവസരം കിട്ടിയപ്പോള്‍ അതു ചെയ്തു അത്രമാത്രം . പണ്ട് ഫാരിസ് അബൂബേക്കര്‍ ചെയ്ത പോലെ.

Nat said...

അതിനു പകരം വെള്ളപ്പൊക്കം എന്തു കൊണ്ട് ഉണ്ടാകുന്നു എന്ന്‌ പിണറായിപോലെ ഉള്ള നേതാക്കള്‍ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം എന്തു കൊണ്ടാണുണ്ടാകുന്നതെന്നറിവില്ലാത്ത മുകുന്ദനും പിണറായിയും അതു ചെയ്തേക്കാം . തലയില്‍ ആള്‍ത്താമസമുള്ള എല്ലാവര്‍ക്കും എന്തു കൊണ്ടാണ്, വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് അറിയാം .


:) agree with u....

kaalidaasan said...

മുകുന്ദന്‌ വി എസിന്റെ മറുപടി.

ദീപിക

റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞാന്‍ പഴഞ്ചന്‍ തന്നെ: വി.എസ്

തിരുവനന്തപുരം: തന്നെ കാലഹരണപ്പെട്ട പുണ്യവാളെനെന്ന് വിളിച്ച കേരളസാഹിത്യ അക്കാഡമി ചെയര്‍മാന്‍ എം.മുകുന്ദന്റെ ആരോപണം അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിന്ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നവേളയില്‍ മുകുന്ദന്റെ പരാമര്‍ശത്തെക്കുറിച്ച് ചോദ്യമുണ്ടായപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. എഴുതി തയാറാക്കിയ കുറിപ്പ് പോക്കറ്റില്‍ നിന്ന് എടുത്ത് മുഖ്യമന്ത്രി വായിക്കുകയായിരുന്നു.

'ഞാന്‍ പഴഞ്ചനാണ്. എനിക്ക് 85 വയസായില്ലെ. ഞാന്‍ പഴഞ്ചന്‍ തന്നെ. ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം 1848 ല്‍ ഉണ്ടാക്കിയതാണ്. വരുംകാലത്തിന്റേയും തത്വശാസ്ത്രമാണതെന്നാണ് ഞാന്‍ കരുതുന്നത്. ആ പഴഞ്ചന്‍ മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നവനെന്ന നിലയില്‍ ഞാന്‍ ഇപ്പോഴും പഴഞ്ചാനയതില്‍ അഭിമാനിക്കുന്നു. മാര്‍ക്സ് ജീവിച്ചിരുന്ന കാലത്തും കമ്മൂണിസ്റുകാരെ പഴഞ്ചന്‍മാരെന്നാണ്‌ മുതലാളിത്വവ്യവസ്ഥക്കാര്‍ വിളിച്ചത്. സോവ്യറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവ് യൂഗം ശക്തിപ്പെട്ടപ്പോള്‍ കമ്മൂണിസം തകര്‍ന്നെന്നും ചരിത്രം അവസാനിച്ചെന്നും ഇത്തരക്കാര്‍ വിളിച്ചുപറഞ്ഞു. ഇപ്പോഴും ചില ആധുനികോത്തരന്‍മാര്‍ ഇത്തരം സമീപനം സ്വീകരിക്കുന്നു'- മുഖ്യമന്തി പറഞ്ഞു.. 'എല്ലാമൂല്യങ്ങളും കാലഹരണപ്പെട്ടുപോകും എന്നത് മുതലാളിത്വത്തിന്റെ തത്വശാസ്ത്രമാണ്. സത്യം, നീതി, സമത്വം, കാരുണ്യം എന്നീ മൂല്യങ്ങളെ കാലം വിചാരിച്ചാല്‍ ഹരിക്കാനാകുമോ. അത്യന്താധുനികതയില്‍ അഭിരമിക്കുന്ന്വര്‍ മുല്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ പഴഞ്ചന്‍മാരെന്ന് വിളിക്കും. നാടോടുമ്പോള്‍ നടുവേ, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം എന്നിങ്ങനെയാണ് അവരുടെ വിചാരം. അമേരിക്കയാണ് ദൈവം എന്നൊക്കെയാണല്ലോ ഇവരുടെ പല്ലവികള്‍. അതൊക്കെ ഇവിടെയും സ്വീകരിക്കണമെന്നാണ് മുതലാളിത്തത്തിന്റെ വൈതാളികന്മാര്‍ ഉപദേശിക്കുന്നത്. അതിനെ എതിര്‍ക്കുന്നവരെ പഴഞ്ചന്മാരെന്നു വിളിക്കുന്നു. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയും മുതലാളിത്ത മൂല്യങ്ങളും കുമിള പൊട്ടുമ്പോലെ പൊട്ടുമ്പോള്‍ ഈ മൂല്യ നിരാസക്കാര്‍ക്ക് എന്ത് പറയാനുണ്ട്. മുതലാളിത്തവും സാമ്രാജ്യത്വവും മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവയെ തിരിച്ചു പിടിക്കാനും സംരക്ഷിക്കാനും ശ്രമമുണ്ടാകും. അത് വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണ്. മുതലാളിത്വത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവരെയാണല്ലോ കാലഹരണപ്പെട്ടവര്‍ എന്ന് ആക്ഷേപിക്കുന്നത് ഇതില്‍ എനിക്ക് അഭിമാനമുണ്ട്' മുഖ്യമന്ത്രി പറഞ്ഞു.

Baiju Elikkattoor said...

Very Good. Abhyvadyangal!

Suraj said...

കാളിദാസന്‍ ജീ,

മുകുന്ദനെ കുറിച്ച് അദ്ദേഹത്തിന്റെ ചില ചെറുകഥകള്‍ ആസ്വാദ്യമാണെന്നതൊഴിച്ചാല്‍ മറ്റ് അഭിപ്രായമൊന്നും ഈയുള്ളവനില്ല. മാത്രവുമല്ല, സാഹിത്യകാരന്റെ സാഹിത്യത്തിനപ്പുറം പൊതുജീവിതത്തിലെ ഗിമ്മിക്കുകളില്‍ താല്പര്യവുമില്ല.

പക്ഷേ,

താങ്കള്‍ ഈ എഴുതിയത് :
[...]വളരെ കാലങ്ങള്‍ക്ക് ശേഷം വിവാദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം അദ്ദേഹം കേശവന്റെ വിലാപങ്ങള്‍ എന്ന ഒരു പൊറാട്ടു നാടകം എഴുതി. വി എസ് അച്യുതാനന്ദനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി മാത്രം എഴുതിയതായിരുന്നു അത്.

ഇത് വസ്തുതാപരമായി പൊട്ടത്തെറ്റാണ് എന്ന് ആ കൃതി വായിച്ചിട്ടുള്ളവര്‍ക്കും, ചുരുങ്ങിയപക്ഷം അതിനെചുറ്റിപ്പറ്റിയുണ്ടായ സംവാദങ്ങള്‍ പിന്തുടര്‍ന്നവര്‍ക്കും ബോധ്യമാവും. കേശവന്റെ വിലാപങ്ങളില്‍ എവിടെയാണ് അച്യുതാനന്ദന്‍ വരുന്നത് ? (ഇ.എം.എസിനെയാണോ ഉദ്ദേശിച്ചത് ?)

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജേ കാളിദാസന്‍ പറഞ്ഞത്‌ ശരിയാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌ . EMS നെ വിഗ്രഹവല്‍ക്കരിക്കുകയാണ്‌ കേശവന്റെ വിലാപങ്ങളില്‍ മുകുന്ദന്‍ ചെയ്തത്‌. എന്നാല്‍ അക്കാലത്ത്‌ അങ്ങനെ ഒരു ആള്‍ദൈവ സാധ്യത CPM ഇല്‍ ഇല്ലായിരുന്നു. എന്നാല്‍ മുകുന്ദന്‍ പ്രവചനാത്മകമായി വി.എസിന്റെ ഇപ്പോഴത്തെ രീതികള്‍ എഴുതിയതാണോ എന്ന് എനിക്ക്‌ ഇപ്പോള്‍ തോന്നുന്നു. ചിലപ്പോള്‍ അതാകും കാളിദാസന്‍ ഉദ്ദ്യേശിച്ചിരിക്കുക. അപ്പോള്‍ തെറ്റു പറ്റിയത്‌ താങ്കള്‍ക്കാണ്‌

Radheyan said...

അദ്ദേഹം ഉദ്ദേശിച്ചത് ദിനോസറുകളുടെ കാലം എന്ന കഥയെയാണ്.

ഒന്നു മനസ്സിലായി കാളിദാസന്‍ ഈ കേശവന്റെ വിലാപങ്ങള്‍ എന്ന നോവലോ ദിനോസറെന്ന ചെറുകഥയോ വായിച്ചിട്ടില്ല...

അല്ലെങ്കില്‍
അഞ്ജനമെന്നത് ഞാനറിയും
മഞ്ഞളു പോലെ വെളുത്തിരിക്കും
എന്ന ശൈലിയില്‍ ഒരു സാഹിത്യനിരൂപണം നടത്തില്ലായീരുന്നു.

രാഷ്ട്രീയം വ്യക്തികേന്ദ്രീകൃതമാകുമ്പോള്‍ ആള്‍ദൈവങ്ങള്‍ പിറക്കും.അത്തരം ദൈവങ്ങളെ (ഏത് ദൈവത്തെയും) അന്ധമായി പിന്‍‌തുടരുമ്പോള്‍ അവരുടെ വിഴുപ്പ് കൂടിചുമക്കേണ്ടി വരും.(വി എസിനെ അന്ധമായി പിന്‍‌തുടരുന്നവര്‍ക്ക് അരുണ്‍കുമാര്‍ എന്ന വിഴുപ്പ് ഫ്രീ ആയി കിട്ടുന്നത് പോലെ).

കമ്മ്യൂണിസം തറവാട് സ്വത്താണെന്ന് മാര്‍ക്സ് പോലും പറഞ്ഞിട്ടില്ല.വ്യക്തികളുടെ ജയവും അപചയവും പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തുന്നത് അത്ര ആശാസ്യമല്ല.

മുകുന്ദന്‍ നടത്തുന്ന പോലെ ഒരു താരതമ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടത്താവുന്നതല്ല.അവിടെ വ്യക്തി വിഷയമാകുന്നത് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കുമ്പോള്‍ മാത്രമാണ്.ചന്ദനത്തോപ്പ് വെടിവെയ്പ് നടന്നപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി അയച്ചത് വെടിവെയ്പ്പിനെ ശക്തമായി എതിര്‍ത്ത സ.കെ ദാമോദരനെ ആയിരുന്നു.പാര്‍ട്ടി നല്‍കുന്ന ചുമതലകള്‍ എന്തായാലും നിര്‍വ്വഹിക്കുക എന്നത് മാത്രമാണ് ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമ എന്ന് മഹാനായ ആ കമ്മ്യൂണിസ്റ്റ് കരുതി.

ഇന്നത്തെ പോലെ പാര്‍ട്ടിയില്‍ നിന്നു വ്യതിരിക്തമായി തങ്ങള്‍ക്ക് ഒരു ഇമേജ് ഉണ്ട് എന്ന് കരുതുന്ന നേതാക്കള്‍ ഒരു പക്ഷെ അത്തരം നിലപാടുകള്‍ എടുക്കില്ല എന്നു മാത്രമല്ല, പാര്ര്ട്ടി തീരുമാനം തിരുത്താന്‍ കലാപത്തിനു പ്രേരിപ്പിച്ചെന്നും വരും.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

സൂരജ്,

എന്റെ പരാമര്‍ശത്തില്‍ ഒരു തെറ്റു പറ്റി. അതു ചൂണ്ടിക്കാണിച്ചതിനു നന്ദി.

ദിനോസറുകളുടെ കാലം എന്ന കഥയാണ്‌ ഞാന്‍ പരാമര്‍ശിക്കേണ്ടിയിരുന്നത്.


കേശവന്റെ വിലാപങ്ങളില്‍ കിരണ്‍ ചൂണ്ടിക്കാണിച്ചതു പോലെ വി എസിനേക്കുറിച്ച് പ്രവചനാത്മകമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എന്നൊന്നും ഞാന്‍ പറയില്ല.കേശവന്റെ വിലാപങ്ങള്‍ ഒരു പ്രവചനവും നടത്തിയിട്ടില്ല. സമകാലീന കേരള കമ്യൂണിസത്തില്‍ ഉണ്ടായ അപചയമാണവിടെ ചര്‍ച്ച ചെയ്യുന്നത്.

രാധേയന്‍ ,

ഞാന്‍ സാഹിത്യ നിരൂപണം നടത്തിയിട്ടൊന്നും ഇല്ല. മുകുന്ദനേക്കുറിച്ച് എഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ ചില രചനകളേക്കുറിച്ച് പരാമര്‍ശിച്ചു എന്നു മാത്രം . അതു നിരൂപണമായി എടുക്കല്ലെ.


രാഷ്ട്രീയത്തില്‍ മാത്രമല്ല , ഏതു രംഗത്തും വ്യക്തികേന്ദ്രീകൃതമായ അവസ്ഥകള്‍ ഉണ്ട്. സിനിമാ രംഗത്താണത് കൂടുതല്‍ കാണുന്നത്. ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നതിനു പല കാരണങ്ങളുമുണ്ട്. തമിഴ് നാട്ടില്‍ എം ജി ആര്‍ ഇന്നും ദൈവത്തേപ്പോലെയാണ്. ജനങ്ങള്‍ ഒരു വ്യക്തിയെ ഇഷ്ടപ്പെടുമ്പോഴാണതുണ്ടാവുന്നത്. അതിനു ആ വ്യക്തികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇഷ്ടപ്പെടുന്നവരോട് ഇഷ്ടപ്പെടാന്‍ പാടില്ല എന്നു പറയാനാവില്ല.


ജനാധിപത്യ വ്യവസ്ഥിതിയില്‍, വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തിന്‌ വളരെയധികം പ്രസക്തിയുണ്ട്. അല്ലെങ്കില്‍ അതിനേ പ്രസക്തിയുള്ളു . പാര്‍ട്ടി ഭരണം നടക്കുന്ന രാജ്യങ്ങളില്‍ രാധേയന്‍ പറഞ്ഞ അഭിപ്രായത്തിനു പ്രസക്തിയുണ്ടാകാം . പക്ഷെ ജനാധിപത്യ രീതി പിന്തുടരുമ്പോള്‍ അത് മാറ്റേണ്ടി വരും . ഒറ്റപ്പാര്‍ട്ടി വ്യവസ്ഥ നിലവിലുള്ള ചൈനയിലും മറ്റും ആരു നേതാവായി വന്നാലും അതൊരു വിഷയമല്ല. പക്ഷെ ഇന്‍ഡ്യ പോലുള്ള ജനാധിപത്യ വ്യവസ്ഥിതിയില്‍ നേതാവിനു പ്രസക്തിയുണ്ട്. അതിന്റെ ഉത്തമ ഉദഹരണമാണ്‌ വി എസും പിണറായിയും . എന്തുകൊണ്ട് വി എസ് പാര്‍ട്ടിക്കതീതമായി സ്വീകാര്യനും പിണറായി പര്‍ട്ടിക്കു പുറത്ത് അസ്വീകാര്യനുമാവുന്നു?
പാര്‍ട്ടി അണികളുമയി മാത്രം സംവദിച്ചാല്‍ , പാര്‍ട്ടി നേതാവേ ആകൂ, ജനനേതാവാകില്ല. അച്ചടക്കത്തിന്റെ വാളും ചുഴറ്റി ഇരുന്നാല്‍ അണികള്‍ അച്ചടക്കത്തോടെ അനുസരിച്ചേക്കും . അത് പട്ടാള ഭരണത്തില്‍ അധികാരിയെ അനുസരിക്കുന്നതിനു സമമാണ്‌.

പിണറായി വിജയന്‍ നല്ല പാര്‍ട്ടി നേതാവാണ്‌ നല്ല സംഘാടകനാണ്‌. പക്ഷെ വ്യത്യസ്ത അഭിപ്രായങ്ങളും അഭിരുചികളുമുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജനങ്ങളുടെ നേതാവാകാന്‍ അതു മാത്രം പോര.


ആള്‍ ദൈവമല്ലെങ്കിലും ഇഷ്ടപ്പെടുന്നവരുടെ വിഴുപ്പു ഏതൊരാള്‍ക്കും ചുമക്കേണ്ടി വരും. നമ്മുടെ സുഹൃത്തിന്റെ ബന്ധു മോശക്കാരനാണെന്നു കരുതി നമ്മള്‍ സുഹൃത്തുക്കളെ തളിപ്പറയാറില്ല. അതു മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്.

വി എസിനെ ഇഷ്ടപ്പെടുന്നവരെല്ലാം അരുണ്‍ കുമാറിന്റെ വിഴുപ്പു ചുമക്കണം എന്നൊക്കെ രാധേയനു വിശ്വസിക്കാം . പക്ഷെ വി എസിനെ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം പേരും അരുണ്‍ കുമാറിനെ അറിയുകയോ ആ വിഴുപ്പ് എന്താണെന്ന് മനസിലാക്കുകയോ ഇല്ല. വിഴുപ്പില്‍ വലിയ തല്‍പ്പര്യമുള്ളവര്‍ക്ക് അതെല്ലാം ചികഞ്ഞു പുറത്തിടുകയും അത് മൂന്നുനേരം ഭജിക്കുകയുചെയ്യും . സാധാരണ ജങ്ങള്‍ക്ക് അതില്‍ ഒരു താല്‍പ്പര്യവുമില്ല. അരുണ്‍ കുമാര്‍ വിഴുപ്പാണോ നൈവേദ്യമാണോ എന്നു നോക്കിയല്ല ജനങ്ങള്‍ വി എസിനെ ഇഷ്ടപ്പെടുന്നത്. അതു അദ്ദേഹം അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതു കൊണ്ടാണ്‌. രാഷ്ട്രീയ പക പോക്കലിനും പാര പണിക്കും അരുണ്‍ കുമാറും, വിഴുപ്പും ഉപകരിച്ചേക്കാം എന്നു മാത്രം.


വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനങ്ങളുടെയും സംസ്ഥാനത്തിറ്റെയും പ്രശ്നങ്ങളില്‍ ഇടപെട്ടു. അതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്കറിയാം . അത് വി എസിന്റെ കൂടെ എത്ര വിഴുപ്പ് ഉണ്ട് എന്നു മണത്തു മനസിലാക്കിയിട്ടല്ല. അതു കൊണ്ടാണ്, വി എസ് മത്സരിക്കുന്നില്ല എന്ന് കേട്ടപ്പോള്‍ പാര്‍ട്ടികള്‍ക്കതീതമായി അതിനെതിരെ പ്രതികരിച്ചതും. പിണറായി മത്സരിക്കുന്നില്ല എന്നും ജനങ്ങള്‍ അറിഞ്ഞിരുന്നു. മറ്റു പാര്‍ട്ടിക്കാരും അറിഞ്ഞിരുന്നു. അരെങ്കിലും അതിനെതിരെ പ്രതിക്ഷേധിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല. അതിന്റെ കാരണം രാധേയനു മനസിലാവുമെന്നാണെനിക്കു തോന്നുന്നത്.

കമ്യൂണിസം തറവാടു സ്വത്താണോ പൊതു സ്വത്താണോ എന്ന് ഇവിടെ പറഞ്ഞതിന്റെ പ്രസക്തി എനിക്കു മനസിലായില്ല. പ്രത്യയശാസ്ത്രം എന്നത് അമൂര്‍ത്തമായ ഒരു സങ്കല്‍പമല്ല. അതിനു പ്രസക്തിയുണ്ടാവുന്നത് വ്യക്തികള്‍ അതു പിന്തുടരുമ്പോഴും സംരക്ഷിക്കുമ്പോഴുമാണ്. വെറുതെ എഴുതി വച്ചതു കൊണ്ടായില്ല. അതിന്റെ അന്തസത്തയില്‍ പിന്തുടരണം . പ്രത്യയശാസ്ത്രം പരിരക്ഷിക്കാന്‍ ചുമതലുള്ളവര്‍ പരാജയപ്പെടുമ്പോള്‍ ഫലത്തില്‍ പ്രത്യയശാസ്ത്രമാണ്‌ പരാജയപ്പെടുന്നത്. കുറച്ചു കൂടി വിശദമാക്കിയാല്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ പ്രത്യശാസ്ത്രത്തെ പരാജയപ്പെടുത്തുന്നു.

കമ്യൂണിസം റഷ്യയില്‍ തകര്‍ന്നത്, കമ്യൂണിസത്തിന്റെ പരാജയമല്ല, അത് നടപ്പിലാക്കിയവര്‍ നേരിട്ട പരാജയമാണ്‌. റൊമേനിയയില്‍ ചെഷെസ്ക്യു എന്ന കമ്യൂണിസ്റ്റുകാരന്‍ സ്വര്‍ണ്ണ പാനപത്രത്തിലാണ്‌ വീഞ്ഞു കുടിച്ചിരുന്നതെന്ന് ലോകം അറിഞ്ഞത് അദ്ദേഹത്തിന്റെ വധത്തിനു ശേഷമാണ്. സുഖലോലുപത എന്നത് കമ്യൂണിസ്റ്റാശയമല്ല. മുതലാളിത്ത ആശയമാണ്. ഇന്‍ഡ്യയിലും കേരളത്തിലും മുതലാളിത്ത ആശയങ്ങള്‍ പിന്തുടരുന്ന കമ്യൂണിസ്റ്റുകാരുണ്ട്. അതു ചെയ്തു എന്നത് കമ്യൂണിസത്തിന്റെ പരാജയമായി ആരും കാണില്ല, നടപ്പിലാക്കുന്നവരുടെ പരാജയമായിട്ടേ കാണൂ. അല്ലെങ്കില്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ പരാജയപ്പെടുത്തി എന്നു പറയാം .


ചന്ദനത്തോപ്പ് വെടിവെയ്പ്പിനെ ശക്തമായി എതിര്‍ത്ത സ.കെ ദാമോദരന്‌, എതിര്‍ക്കന്‍ ചില കാരണങ്ങള്‍ ഉണ്ടാകും . വെടിവക്കുക എന്നതു തന്നെ നല്ല ഒരു നടപടി അല്ല. നന്ദിഗ്രാമിലും വെടി വയ്പ്പുണ്ടായി. അതിനെയും പാര്‍ട്ടിക്ക് ന്യയീകരിക്കേണ്ടി വന്നു. വെടിവയ്പ്പ് ഉണ്ടാവാതെ നോക്കുക എന്നതാണ്‌ ഒരു നല്ല കമ്യൂണിസ്റ്റുകാരന്റെയും ഭരണകര്‍ത്താവിന്റെയും കടമ. എതിര്‍ത്ത വെടിവെയ്പ്പിനെ ന്യായീകരിക്കാന്‍ ഒരാളെ നിര്‍ബന്ധിക്കുക എന്നത് തന്നെ ചിന്താശേഷിയിലുള്ള കടന്നു കയറ്റമാണ്. അടിമയാക്കലാണ്‌. അതു കൊണ്ടാണ്‌ പലരും പാര്‍ട്ടി ചാവേറുകളെ സൃഷ്ടിക്കുന്നു എന്നൊക്കെ ആരോപിക്കുന്നത്. ഇസ്ലാമിക ഭീകരര്‍ വിശ്വാസികളെ ജീവനുള്ള ബോംബ് ആയി ഉപയോഗിക്കുന്നതും ഇതും തമ്മില്‍ വലിയ വ്യത്യാസമില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ സിന്ധു ജോയി. അവര്‍ മുടന്തി നടക്കുന്നത് സ്വാശ്രയ സമരത്തില്‍ കിട്ടിയ മര്‍ദ്ദനത്തിന്റെ ഫലമാണ്‌. അതിനെതിരെ സമരം ചെയ്ത് , തല്ലു കൊണ്ടിട്ട്, അതിനെ തന്നെ പിന്നീട് ന്യായീകരിക്കേണ്ടി വരുന്നത് കഷ്ടമല്ലേ? എ ഡി ബി വിഷയത്തിലും അതാണു സം ഭവിച്ചത്. കരി ഓയില്‍ വരെ ഒഴിച്ച് എ ഡി ബി ഉദ്യോഗസ്ഥനെ അഭിഷേകം ചെയ്തവര്‍ , അതേ ഏ ഡി ബി വായ്പയെ ന്യായീകരിക്കുന്നത്, പ്രത്യയ ശാസ്ത്രത്തിന്റെ പരാജയമല്ല, നേതാക്കളുടെ പരാജയമാണ്‌.


പാര്‍ട്ടി നല്‍കുന്ന ചുമതലകള്‍ എന്തായാലും നിര്‍വ്വഹിക്കുക എന്നത് മാത്രമാണ് കടമ, എന്ന് കരുതുന്നത്, കമ്യൂണിസ്റ്റുകരന്റെ സ്വഭാവമല്ല. ഇരുമ്പു ചട്ടക്കൂടൂള്ള ഏതു സംഘടനയുടെയും സ്വഭാവമാണ്‌. കമ്യൂണിസ്റ്റുകാരന്റെ കടമ കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് വേണ്ടി നില കൊള്ളുക, അതില്‍ നിന്നും വ്യതി ചലിക്കാതെ ഇരിക്കുക എന്നതാണ്.

സഖാവു ദാമോദരന്‍ ചെയ്ത പണി, ഇന്‍ഡ്യന്‍ സേനയിലെ ഏതു പട്ടാളക്കാരനും ചെയ്യേണ്ട പണി, എന്നതിനപ്പുറം ഒട്ടും പ്രസക്തമല്ലാത്ത ഒരു കാര്യമാണ്‌. ഷൂട്ട് എന്ന ആജ്ഞ കിട്ടിയാല്‍ വെടി വക്കുക എന്നതായാളുടെ ജോലി. മുന്നില്‍ നില്‍ക്കുന്നത് മനുഷ്യനാണോ മൃഗമാണോ എന്നൊന്നും നോക്കേണ്ട ജോലി അയാള്‍ക്കില്ല.

പാര്‍ട്ടിയില്‍ നിന്നു വ്യതിരിക്തമായി തങ്ങള്‍ക്ക് ഒരു ഇമേജ് ഉണ്ട് എന്ന് കരുതുന്ന നേതാക്കള്‍ ആരും പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. എല്ലാ കമ്യൂണിസ്റ്റു നേതാക്കളെയും ജനങ്ങള്‍ ഒരു പോലെ ഇഷ്ടപ്പെടണം , കാണണം എന്നൊക്കെ വാശിപിടിക്കുന്നത് വളര്‍ച്ചയില്ലാത്തതിന്റെ ലക്ഷണമാണ്‌. കേരളത്തിലെ ജനങ്ങള്‍ എന്നു പറയുന്നത് കമ്യൂണിസ്റ്റുകാര്‍ മത്രമല്ല. ഇ എം എസ്, എ കെ ജി, നായനാര്‍,അച്യുതമേനോന്‍ തുടങ്ങിയവരെ പാര്‍ട്ടിക്കതീതമായി ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നു.അതിനെ ആര്‍ക്കും എങ്ങിനെ വേണമെങ്കിലും വ്യഖ്യാനിക്കാം. പാര്‍ട്ടിക്കതീതമായി ഒരു ഇമേജ് അവര്‍ക്കുണ്ടായതു കൊണ്ടാണ്‌ ജനങ്ങള്‍ അവരെ ഇഷ്ടപ്പെട്ടത്. വെറുതെ ഇമേജ് ഉണ്ടാകണം എന്നു പറഞ്ഞു നിവര്‍ന്നു നിന്നാല്‍ ഉണ്ടാകില്ല. അതു തനിയെ ഉണ്ടാകുന്നതാണ്‌. ഓരോരുത്തര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കൊണ്ട് ഉണ്ടാകുന്നതാണ്‌. അതു കണ്ട് അസൂയപ്പെട്ടു വിറളി പിടിക്കുന്നതില്‍ ഒരു കര്യവുമില്ല.

മുകുന്ദന്‍ പറഞ്ഞ കാര്യത്തിലേക്കു വരാം . ഒരു ദുരന്തമുണ്ടാവുമ്പോള്‍ പിണറയിയേപ്പോലുള്ള നേതാവ് ഓടിച്ചെന്നു കാണ്ണീരു തുടക്കില്ല എന്നാണദ്ദേഹം പറഞ്ഞത്. പക്ഷെ ഇന്ന് കൈരളി ചാനല്‍ വളരെ പ്രാധാന്യത്തോടെ കാണിച്ച് ഒരു വാര്‍ത്താ ശകലമുണ്ട്. 9 കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ച അതി ദാരുണമായ ഒരു ദുരന്തം അടുത്തിടെ കേരളത്തില്‍ ഉണ്ടായല്ലോ. പിണറായി അപകടത്തില്‍ മരിച്ചരുടെ കിഴിമാടങ്ങളില്‍ ചെന്ന് ഉപചാരം അര്‍പ്പിക്കുന്നതും, പരുക്കേറ്റവരുടെ വീടുകളില്‍ ചെന്ന് ആശ്വസിപ്പിക്കുന്നതുമാണ്‌ കൈരളി കാണിച്ചത്.

അപ്പോള്‍ മുകുന്ദന്റെ വാദഗതി തെറ്റാണെന്നു തെളിയുന്നു. പിന്നെ എന്തായിരിക്കും ഈ മുകുന്ദ വിലാപത്തിന്റെ പിന്നാമ്പുറ രഹസ്യം ?

nelly said...

ഹലോ, ഞാൻ മിസിസ് നെല്ലി വിലയേറിയ വെറും 2% പലിശ വായ്പ പ്രദാനം ഒരു സ്വകാര്യ വായ്പ ബാങ്കായ ആകുന്നു. ഞങ്ങൾ വ്യക്തവും ഒപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ വായ്പ നിബന്ധനകൾ പ്രകാരം സാമ്പത്തിക വൈഷമ്യത്തിലകപ്പെടുമ്പോൾ വ്യക്തികൾക്കും കമ്പനികൾക്ക് സ്വകാര്യ ലോൺ, കാർ വായ്പ ബിസിനസ്സ് തലസ്ഥാനമായ, സ്വകാര്യ വായ്പ തുടങ്ങിയവ അർപ്പിച്ചു. ഇമെയിൽ വഴി ഞങ്ങളെ ഇന്നുതന്നെ ബന്ധപ്പെടുക ഞങ്ങൾ നിന്നെ ലോൺ നിബന്ധനകളും വ്യവസ്ഥകളും നൽകാൻ കഴിയും: (nellyperious@gmail.com)