മുംബൈയിലെ ഭീകരാക്രമണം തത്സമയം സംപ്രേക്ഷണം ചെയ്ത മാധ്യമ പ്രവര്‍്ത്തകരെ തൂക്കിലേറ്റണമെന്നാണ് മാരീചന്‍ എന്നദേഹം ഇവിടെ
പറയുന്നത്.
യുദ്ധത്തില്‍ സ്വന്തം പടയെ ഒറ്റുന്നവര്‍ എന്നവരെ മുദ്രയടിച്ച് മരണശിക്ഷ വിധിച്ചും കഴിഞ്ഞു . ദയയും കാരുണ്യവും അവര്‍ക്കു നേരെ ചൊരിയരുതെന്നും അരുളിച്ചെയ്തു . ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരെന്ന കൂലിക്കാരാണിതിനു പിന്നില്‍ എന്നും അദ്ദേഹം തീര്‍്ച്ചയാക്കി കഴിഞ്ഞു. കാഴ്ചയുടെ ഓരോ കന്നം തിരിവുകളേ!
കമാന്‍ഡോകളുടെയും ഓരോ നീക്കവും അവര്‍ കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച്, സൈനിക തന്ത്രങ്ങള്‍ എതിരാളിയ്ക്ക് ചോര്ത്തുകയാണവര്‍ എന്നെല്ലാം പറയുമ്പോള്‍ , ഈ ഭീകരാക്രമണത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരക്കേടു അതിഭീകരമായി പുറത്ത് വരുന്നു. ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ടെലിവിഷന്‍ സെറ്റുകള്‍ ഓണ്‍ ചെയ്ത് വാര്‍ത്താ ചാനലിലേക്ക് റിമോട്ട് ഞെക്കി വിവരങ്ങള്‍ അറിയും പോലും .എത്ര പൊലീസുകാരുണ്ടെന്നും എവിടെയൊക്കെ അവര്‍ മറഞ്ഞിരിക്കുന്നുവെന്നും ഭീകരര്‍ക്ക് നേരിട്ടു കണ്ട് അവരെയെല്ലാം തോല്‍പ്പിച്ച് യുദ്ധം ജയിക്കുകയായിരുന്നല്ലോ അവരുടെ പ്ലാന്‍!
ഭീകരര്‍് ഒരു കെട്ടിടം പിടിച്ചെടുക്കുമ്പോള്‍ അവര്‍് ആദ്യം ചെയ്യുക അവിടെ നിന്നുള്ള എല്ലാ വാര്‍ത്താ ബന്ധങ്ങളും വിഛേദിക്കുക എന്നതാണ് സാധാരണ കണ്ടു വരാറുള്ളത്. ഉത്തരാധുനിക ഭീകരര്‍് ഒരു പക്ഷെ നേരെ തിരിച്ചായിരിക്കും.
സുരക്ഷാ ഭടന്മാരുടെ തന്ത്രവും ഭീകരര്‍ മുന്‍കൂട്ടി അറിയുന്നത് ആള്‍നാശത്തിലേ കലാശിക്കുകയുളളൂവെന്ന് തിരിച്ചറിയാനുളള ബോധം പരിചയസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണമെന്നു ശഠിക്കുന്നയാള്‍ , ആ ബോധം എന്ത് കൊണ്ട്ട് ഈ പ്രശ്നം നിയന്ത്രിച്ച അധികാരികള്‍ക്കില്ല എന്ന ചോദ്യം ചോദിക്കുന്നില്ല. ഏഷ്യാനെറ്റ് എന്ന മാധ്യമം റുപര്‍ട്ട് മര്‍ഡോക് എന്നയാള്‍ വാങ്ങാനുള്ള അനുവാദത്തിനു വേണ്ടി കേരള മുഖ്യമന്ത്രിക്ക് എന്തോ ഉറപ്പു കൊടുത്തു, എന്ന വിഡ്ഢി പ്രസ്താവന നടത്തിയ അദ്ദേഹം വിഡ്ഢിച്ചോദ്യങ്ങള്‍ ചോദിക്കുന്ന വാര്‍ത്താ അവതാരകരുടെ നേരെ ഉറഞ്ഞു തുള്ളുന്നത് കാണുമ്പോള്‍ ആരും ചിരിച്ചു പോകും.
തൂക്കിലേറ്റേണ്ടത് ഈ പാവപ്പെട്ട കൂലിക്കാരെയല്ല മറ്റു പലരെയുമാണ്. എല്ലാ അഞ്ചു വര്‍്ഷം കുടുമ്പോഴും നമ്മളെ കാത്തു രക്ഷിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്ത് ഭാരിച്ച ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്ന കുറച്ച് പേരെ . പ്രധാനമന്ത്രി , ആഭ്യന്തര മന്ത്രി , പ്രതിരോധമന്ത്രി , സുരക്ഷ ഉപദേഷ്ടാവ് തുടങ്ങിയ ഭീകരരെയാണ് തൂക്കിലേറ്റേണ്ടത്. കഴിഞ്ഞ ഒരു വര്‍്ഷം എത്ര ഭീകരാക്രമണം ഇന്‍ഡ്യയിലുണ്ടായി? സുരക്ഷാ പാളിച്ചകള്‍ക്കുത്തരവാദികള്‍ മാധ്യമ പ്രവര്‍ത്തകരല്ല, ഭരണ കര്‍ത്താക്കളാണ്.
നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളിലെത്തിക്കുക മാധ്യമ പ്രവര്‍ത്തകരുടെ ജോലി.അതവര്‍ ചെയ്യുന്നു. എല്ലാവര്ക്കും തൃപ്തിയാവുന്ന പോലെ അവര്‍ ചെയ്തെന്നു വരില്ല. കാണാന്‍ ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കുക.
Subscribe to:
Post Comments (Atom)
2 comments:
തമാശകള് തന്നെയാണേ.
എങ്ങിനെ ടെലിവിഷന്‍ യുദ്ധത്തെ (?)ബാധിക്കുന്നു, ഏതെല്ലാം ഷോട്ടുകള്‍ ആവാം, ഗംഭീര ചര്‍ച്ചകള്‍.
തീവ്രവാദി ട്രയിന്‍ഡ് ആണോ, ഇപ്പോള്‍ പിടികിട്ടിയവന്‍ ട്രയിന്‍ഡ് അല്ലെ, ആണെങ്കില്‍ അവന്‍ കാറിലുള്ളവനെ തട്ടേണ്ടേ... അങ്ങിനെയും പോകുന്നു വേറൊരു ട്രാക്ക്.
ഇതാണ് ബ്ലൊഗിന്റെ സ്ഥിതിയെങ്കില്‍ പാവം ചാനല്‍ ജോലിക്കാരന്‍ ചെയ്തത് എങ്ങിനെ തെറ്റു പറയാനാവും.
ഏതായാലും ഒരു ചര്‍ച്ച ഉയര്‍ന്നു വന്നു എന്നത് നല്ലകാര്യം തന്നെ.
തമാശകള്‍ തന്നെ അനില്‍ ,
മാധ്യമ പ്രവര്‍ത്തകര്‍ ഇത് തത്സമയം പ്രക്ഷേപണം ചെയ്തില്ലായിരുന്നെങ്കില്‍ ഈ ഭികരരെ എല്ലാം ഒറ്റ നിമിഷം കൊണ്ട് നമുടെ പ്രഗത്ഭ സേന വകവരുത്തി ബന്ദികളെയെല്ലാം രക്ഷിച്ചേനെ എന്നാണു ചിലരുടെ ഭാവം.
Post a Comment