ലോക ക്രമത്തെ അപ്പാടെ മാറ്റി മറിച്ച സംഭവമായിരുന്നു, 9/11. ഇസ്ലാമിക ഭീകരര്‍ അന്ന് അമേരിക്കയില്‍ ആക്രമണം നടത്തി. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയില്‍ ഉണ്ടായ ആ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു. അമേരിക്ക സഖ്യരാഷ്ട്രമെന്നു കരുതിയിരുന്ന സൌദി അറേബ്യന്‍ പൌരന്‍മാരാണാ അക്രമണം നടത്തിയത്. പണ്ട് അവിടെ പഠിക്കാന്‍ പോയ കുറച്ച് മുസ്ലിങ്ങള്‍ അല്‍ ഖയിദ എന്ന തീവ്രവാദ സംഘടനയീല്‍ ചേര്‍ന്ന ശേഷം തിരികെ അമേരിക്കയില്‍ വന്നാണത് ചെയ്തതും. അതിനു ശേഷം അമേരിക്ക അവിടെ വരുന്ന എല്ലാവര്‍ക്കും കര്‍ശനമായ പരിശോധനകള്‍ ഏപ്പെടുത്തി തുടങ്ങി. മുസ്ലിങ്ങളാണെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യലും ഉണ്ടാകുന്നു. അമേരിക്കക്കു പിന്നാലെ ഇംഗ്ളണ്ടിലും സ്പെയിനിലും മറ്റും ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും അവരുടെ രാജ്യത്ത് ചെല്ലുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു. ഒരു തരം തീവ്രവാദ സംശയരോഗമാണവര്‍ക്കിപ്പോള്‍. ലോകം മുഴുവന്‍ ഇപ്പോള്‍ ഇസ്ലാമിക ഭീകരതക്കെതിരെ ഒരവബോധമുണ്ടായിട്ടുണ്ട്. ഇതിനെ ഇസ്ലാമോഫോബിയ എന്നാണ്, മുസ്ലിങ്ങള്‍ വിശേഷിപ്പിക്കുന്നതും.
ഇന്‍ഡ്യയുടെ മുന്‍ പ്രസിഡണ്ട് അബ്ദുല്‍ കലാം, സൂപ്പര്‍ സ്റ്റാര്‍ ഷാ രുഖ് ഖാന്‍, മലയാള നടന്‍ മമ്മൂട്ടി എന്നീ മുസ്ലിങ്ങള്‍ക്കും, മുസ്ലിം പേരിനോട് സാമ്യമുള്ള കമല്‍ ഹാസന്‍ എന്ന ഹിന്ദുവിനും അമേരിക്കയില്‍ ചെന്നപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടി വന്നിട്ടുണ്ട്. മാമുക്കോയ എന്ന നടനും സമാനമായ അനുഭവം ഓസ്റ്റ്രേലിയയിലും ഉണ്ടായി.
എന്നാണമേരിക്ക ഇസ്ലാമിക ലോകത്തിന്റെ ശത്രു ആയത്? അരനൂറ്റാണ്ടു കാലം കാഷ്മീരിലെ ഇസ്ലാമിക ഭീകരര്ക്ക് ഐ എസ് ഐ വഴി അവര്‍ സഹായം നല്കി. ഇന്ഡ്യയെ അസ്ഥിരപ്പെടുത്താന് തന്നെയായിരുന്നു അത്. ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ എല്ലാ കൊള്ളരുതായ്മകള്ക്കും അവര്‍ കൂട്ടുനിന്നിട്ടുണ്ട്. മൂന്നു യുദ്ധങ്ങളില്‍ അവര്‍ പാകിസ്താനെ സഹായിച്ചു. 1971 ലെ യുദ്ധത്തില്‍ അവരുടെ ഏഴാം കപ്പല്‍ പടയെ ബംഗാള്‍ ഉള്ക്കടലിലേക്കയച്ച് ഐക്യ ദാര്ഡ്യം പ്രകടിപ്പിച്ചു.
സൌദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം യുവാക്കള്‍ അമേരിക്കയില്‍ പോയി നിര്ബാധം പഠിച്ചിരുന്നു. അന്നൊക്കെ അവിടെ ഡ്രൈവിംഗ് ലൈസന്സ് നല്കിയുരുന്നത് ആജീവനാന്തമായിരുന്നു.ഡ്രൈവിംഗ് ലൈസന്സ് കാണിച്ചു കൊടുത്താല്‍ തോക്കു ലഭിക്കുന്ന രാജ്യമാണമേരിക്ക. അവിടെ പഠനം അവസാനിപ്പിച്ച് പോന്ന സൌദി യുവക്കള്‍ ഭീകരാരയ ശേഷം തിരികെ വന്ന് അവിടെ തോക്കും ഭീകരപ്രവര്ത്തനത്തിനു വേണ്ട മറ്റു പലതും വങ്ങിക്കൂട്ടിയത് ഇതുപോലെ ആജീവനാന്ത ലൈസന്സ് ഉപയോഗിച്ചായിരുന്നു. അന്നൊക്കെ അവിടെ യാത്രക്കാരുടെ ബന്ധുകള്ക്ക് വിമാനത്തിന്റെ അടുത്ത് വരെ പോകാനും അനുവാദമുണ്ടായിരുന്നു. സെക്യൂരിറ്റി പരിശോധനയൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. ഏറ്റവും സുരക്ഷിതമെന്ന അഹന്ത പോലും അവര്ക്കുണ്ടായിരുന്നു. ഈ അനുകൂല സാഹചര്യം ഇസ്ലാമിക ഭീകരര്‍ മുതലെടുത്തു. അവര്ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ അവര് ദുരുപയോഗപ്പെടുത്തി. ഇപ്പോള്‍ മുസ്ലിം പേരുള്ള ആരു വന്നാലും അവര് സംശയിക്കുന്നു. അതിന്റെ കാരണം ഈ പേരുകളിലുള്ള പല ഭീകരരും അവരുടെ ലിസ്റ്റിലുണ്ട്. അതുകൊണ്ടാണ്, ഖാന്‍ എന്ന പേരുള്ള ഷാ രുഖ് ഖാനെ സംശയിച്ചത്.
അമേരിക്ക ഇപ്പോള്‍ തീവ്രവാദ സംശയ രോഗത്തിന്റെ മൂര്ദ്ധന്യാവസ്ഥയിലാണ്. എല്ലാവരും ഒരു പോലെ മാന്യന്‍ മാരാകണമെന്നില്ല. ചിലര്‍ ഈ അവസ്ഥ ദുരുപയോഗം ചെയ്യുന്നു. 3000 അമേരിക്കാരെ കൊന്നവന്റെ ജാതിയല്ലേ, അല്പ്പം ഒന്നു ബുദ്ധിമുട്ടിച്ചേക്കാം എന്ന് ചിലര്‍ കരുതുന്നു. ആ ബുദ്ധിമുട്ടിക്കലിന്റെ ഇരകളാണ്, കലാമും, ഖാനും, കമല്‍ ഹാസനും. പാവം കമല്‍ ഹാസന്‍ , ഹാസന്‍ എന്ന പേര്, ഹസന്‍ എന്നവര്‍ വായിക്കുന്നു. ഏതെങ്കിലും ഹസന്‍ അവരുടെ ഭീകര ലിസ്റ്റിലുണ്ടാകും. അതിനു ഹാസന്‍ പീഢിപ്പിക്കപ്പെടുന്നു. മുസ്ലിം പക്ഷത്തു നിന്നിരുന്ന ഒരു രാജ്യത്തെ മുസ്ലിങ്ങള്ക്കെതിരാക്കിയത് മുസ്ലിങ്ങള്‍ തന്നെയാണ്. കമല്‍ ഹാസന്‍ ഇനി ഒരിക്കലും അമേരിക്കയിലേക്ക് പോകില്ല എന്നു തീരുമാനിച്ചു. അതു പോലെ വേണമെങ്കില്‍ ഷാ രുഖ് ഖാനും മറ്റ് മുസ്ലിം പേരുള്ളവര്ക്കും തീരുമാനിക്കാം.
ഈ പശ്ചാത്തലത്തിലാണ്, തങ്ങള്‍ ഭീകരരല്ല എന്നു തെളിയിക്കേണ്ട ബാധ്യത ചില മുസ്ലിങ്ങള്‍ ഏറ്റെടുത്തതും. ഷാ രുഖ് ഖാന്‍ അതിനു വേണ്ടി My Name is Khan എന്ന സിനിമ നിര്‍മ്മിച്ച്, താന്‍ ഭീകരനല്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ടിനോട് പറഞ്ഞു. താനും ഭീകരനല്ല എന്നു തെളിയിക്കാന്‍ മമ്മൂട്ടിയും Bombay March 12 എന്ന സിനിമയില്‍ അഭിനയിച്ചു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ്, Native Bapa എന്ന ഹിപ് ഹോപ് സംഗീത ആല്‍ബം.
ഈ ആല്‍ബത്തില്‍ അഭിനയിച്ച മാമുക്കോയ പറയുന്നത് അദ്ദേഹത്തിനും ഓസ്റ്റ്രേലിയയില്‍ മുസ്ലിമായതിന്റെ പേരില്‍ കൂടുതല്‍ പരിശോധനക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍
>>>>ഈ വിഷയം വളരെ സജീവമായി ചര്‍ച്ച ചെയ്യാനുള്ളതാണ്. കാരണം ഞാന്‍ പോലും ഓസ്റ്റ്രേലിയയില്‍ അനുഭവിച്ച ഒരു സംഭവമാണ്. രണ്ടുമൂന്നു കൊല്ലം മുമ്പ് ഞാന്‍ ഓസ്റ്റ്രേലിയയില്‍ പോയ സമയത്ത് എന്നെ അവിടെ ഇറങ്ങാന്‍ അനുവദിച്ചില്ല. മൂന്നു നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു മനസിലായത് പാസ്പോര്‍ട്ടില്‍ എന്റെ പേര്, മുസ്ലിം നെയിം ആയതുകൊണ്ടു മാത്രമാണ്. ഞങ്ങള്‍ തീവ്രവാദിയാണോ, കൊലപ്പുള്ളിയാണോ, കള്ളക്കടത്തു കാരനാണോ എന്നൊക്കെയാണു സംശയിക്കുന്നത്. എന്റെ പേര്, മൊഹമ്മദ് എന്ന് അതില്‍ കണ്ടതുകൊണ്ടു മാത്രമാണ്. പേരിന്റെ കരണത്താല്‍ ഒരു വിഭാഗം അടിച്ചമര്‍ത്തപ്പെടുകയാണ്. അതിനോട് പ്രതികരിക്കാന്‍ ആളില്ല ശക്തിയില്ല. മുസ്ലിങ്ങളായവരെല്ലാം ഇതിനെ എതിര്‍ക്കണം. തെറ്റു ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടുകയും വേണം.<<<<<
ഇത് മഹത്തായ കലാസൃഷ്ടി ആണെന്നാണു പലരും അഭിപ്രായപ്പെടുന്നത്. കലാപരമായി ശരാശരിയിലും താഴെ നില്‍ക്കുന്ന, അമേരിക്കന്‍ ഹിപ് ഹോപ് സംഗീതത്തിന്റെ അനുകരണമായ ഈ പ്രചരണ വീഡിയോ മഹത്തായതാണെന്ന് ഞാന്‍ കരുതുന്നില്ല.
മാത്രമല്ല അപകടകരമായ ചില സൂചനകളും ഇത് നല്‍കുന്നുണ്ട്.
1. ഇതിലെ പ്രമേയം ഒരു നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മലയാളി മുസ്ലിം തീവ്രവാദിയുടെ കഥയാണിതില്‍ പറയുന്നത്. കാഷ്മീര്‍ മോചനത്തിനു വേണ്ടി ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ക്കെതിരെ കാഷ്മീരില്‍ യുദ്ധം ചെയ്യാന്‍ പോയ ഒരു മലയാളി മുസ്ലിമിന്റെ കഥ. ഇത് ഇതിവൃത്തമാക്കിയ ഇതിന്റെ രചയിതാവ് ഉദ്ദേശിക്കുന്നതെന്താണ്? ഇതുപോലെ ചെയ്താല്‍ ആരും മുസ്ലിങ്ങളെ വിമര്‍ശിക്കരുതെന്നോ?
2. മാപ്പിള ലഹള എന്നാണീ ആല്‍ബം ഉണ്ടാക്കിയ സംഘത്തിന്റെ പേര്. ഈ പേരു തന്നെ അല്‍പ്പം കല്ലുകടിയാണ്. രണ്ടം ലോക മഹായുദ്ധാനന്തരം ഇസ്ലാമിക ഖലീഫയെ പുറത്താക്കിയതിനെതിരെ ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധമായിരുന്ന ഖിലാഫത്ത് പ്രസ്ഥാനമണ്, മപ്പിള ലഹള എന്ന പേരില്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ച ലഹള മലബാറിലെ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിം പീഢനത്തില്‍ വരെ അത് ചെന്നെത്തി. ഈ ലഹള ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചില ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കാറുണ്ട്. ഈ പുതിയ മാപ്പിള ലഹളക്കാര്‍ എന്താണുദ്ദേശിക്കുന്നത്? സ്വാതന്ത്ര്യമാണെങ്കില്‍ ആരില്‍ നിന്നുള്ള സ്വാതന്ത്ര്യം? ഇന്‍ഡ്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണെങ്കില്‍ അതിന്റെ മറ്റൊരു പതിപ്പല്ലേ കാഷ്മീരിന്റെ സ്വാതന്ത്ര്യവും?
3. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങളും ചില പ്രശ്നങ്ങളുണ്ടാക്കും. ഇതിലെ അഭിനേതാക്കള്‍ ഉപോയോഗിക്കുന്ന ശിരോ വസ്ത്രം അറേബ്യന്‍ പുരുഷന്‍ മാര്‍ ഉപയോഗിക്കുന്നതാണ്. ലോക വ്യാപകമയി ഇസ്ലാമിക ഭീകരതയെ കുറിക്കാന്‍ ഉപയോഗിക്കുന്ന ഇതു തന്നെ മുസ്ലിങ്ങള്‍ ഭീകരരല്ല എന്ന പ്രചരണത്തിനുപയോഗിച്ചത് ശരിയാണെന്നു തോന്നുന്നില്ല.
4. അമേരിക്കന്‍ ഹിപ് ഹോപ് സംഗീതവും ഇംഗ്ളീഷ് ഭാഷയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. അമേരിക്കയും അമേരിക്കന്‍ സംസ്കാരവും മോശമാണെന്നു പ്രചരിപ്പിക്കുന്നവരാണ്, മിക്ക മുസ്ലിങ്ങളും. മലയാള വിവരണവും ഇംഗ്ലീഷ് വരികളും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നു.
5. ഇതിലെ ബാപ്പയെ വിശേഷിപ്പിക്കുന്നത് Reluctant Secularist എന്നാണ്. ഇത് അറിയാതെ ഉപയോഗിച്ചതാണോ അതോ ബോധ പൂര്‍വം ആണോ?. രണ്ടായാലും ഇത് നല്‍കുന്ന സന്ദേശം അതീവ ഗുരുതരമാണ്. ഇതുപ്രകാരം ഇതിലെ ബാപ്പ Voluntary Secularist അല്ല. ആരോ നിര്‍ബന്ധിച്ചതുകൊണ്ട് Reluctant Secularist ആയിപ്പോയ ഹതഭാഗ്യനാണ്.
ഷാ രുഖ് ഖാന്‍ പണ്ട് Mu Name is Khan എന്ന സിനിമ നിര്‍മ്മിച്ചതുപോലെ ഇതും ഒരു publicity stunt മാത്രം. ഷാ രുഖ് ഖാന്‍ ഈ സിനിമ നിര്‍മ്മിച്ചത് കോടിക്കണക്കിനാളുകള്‍ കണ്ടു. എന്നിട്ട് ആര്‍ക്കെങ്കിലും ഇസ്ലമിക ഭീകരതയോടുള്ള നിലപാടു മാറിയോ?. ഇതിലെ കഥാപാത്രം അമേരിക്കന്‍ പ്രസിഡണ്ടിനോട് ഞാന്‍ ഭീകരനല്ല എന്നു പറഞ്ഞിട്ട് അദ്ദേഹത്തിനു മാനസാന്തരം വന്നോ? ഷാ രുഖിന്റെ ബാങ്ക് ബാലന്‍സ് കൂടി. മുസ്ലിങ്ങളുടെയൊക്കെ വിവരക്കേട് അദ്ദേഹം അതി സമര്‍ദ്ധമായി മുതലെടുത്തു. അതുപോലെ ഈ വീഡിയോ കൊണ്ടും ഒരു മാറ്റവും ഉണ്ടാകില്ല. ഇത് നിര്‍മ്മിച്ചവര്‍ക്ക് നാലു പുത്തന്‍ തടയും എന്നു മാത്രം.
ഇസ്ലാമോഫോബിയ എന്നു വിളിച്ചു കൂവുന്ന മുസ്ലിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഹിന്ദു ഇന്‍ഡ്യയില്‍ ഷാ രുഖ് ഖാനേപ്പോലുള്ള ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടായത് തന്നെ മുസ്ലിങ്ങളുടെ ഈ നിലപാടു തെറ്റാണെന്നു തെളിയിക്കുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല ഷാ രുഖിന്റെ സിനിമ കാണുന്നത്. ഇസ്ലാമോ ഫോബിയ ഉണ്ടായിരുന്നെങ്കില്‍ മുസ്ലിമായ ഷാ രുഖ് ഖാന്‍ ഇന്‍ഡ്യയില്‍ സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു സാദാ നടന്‍ പോലുമാകില്ലായിരുന്നു.
ഈ വീഡിയോ കണ്ടിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാ മാദ്ധ്യമങ്ങളിലും ഞങ്ങള്‍ തീവ്രവദികളല്ല എന്ന് മുസ്ലിങ്ങളൊക്കെ പറയുന്നുണ്ടല്ലോ. അതിന്റെ മറ്റൊരു പതിപ്പാണിതും. ഇത് കലാപരമായോ, ആശയം കൊണ്ടോ, പ്രമേയത്തിന്റെ മേന്മ കൊണ്ടോ ശരാശരിക്കും താഴെയാണ്.
അതില്‍ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണു താനും. മകന്‍ ഭീകരനോ കുറ്റവാളിയോ കൊള്ളരുതാത്തവനോ ആയാലും മരിച്ചു പോയാല്‍ ഒരച്ഛനും മകനെ തള്ളിപ്പറയില്ല. മകന്‍ വഴിതെറ്റിപ്പോകുന്നു എന്നു മനസിലാക്കുന്ന നിമിഷം നിയമത്തിനു പിടിച്ചു കൊടുത്ത് മാതൃകാപരമായ ശിക്ഷ മേടിച്ചു കൊടുത്തിരുന്നെങ്കില്‍ ഈ അച്ഛനും അമ്മക്കും മഹത്വമുണ്ടാകുമായിരുന്നു.
മയ്യത്തു കാണണ്ട എന്നു ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കു വേണ്ടി പറയുന്ന അച്ഛനും അമ്മയും മനസില്‍ കരയുന്നുണ്ടാകും. (ഈ വീഡിയോയിലെ Reluctant Secularist ബാപ്പയും അതാണു ചെയ്യുന്നത്). ആത്മാര്‍ത്ഥമായാണ്, അവര്‍ അത് പറയുന്നതെങ്കില്‍ അവര്‍ക്ക് മനസിനെന്തോ കുഴപ്പമുണ്ട്. എത്ര കൊള്ളരുതാത്തവനായാലും മകന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഏത് അമ്മയും കരയും. അതാണ്, മാതൃത്വം എന്നു പറയുന്നത്. അതിനപ്പുറം ഉള്ളത് വെറും അഭിനയം മാത്രം. ഈ വീഡിയോയില്‍ മാമുക്കോയ നടത്തുന്നതുപോലെ വെറും അഭിനയം.
ഈ Native Bapa തന്റെ ഉപ്പ ഉപ്പൂപ്പമാര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ ആണെന്ന് പറയുന്നുണ്ട് . ആല്‍ബം നിര്‍മ്മിച്ചവരുടെ പേരായ മാപ്പിള ലഹള ആണുദ്ദേശിച്ചതെങ്കില്‍ അത് തികച്ചും അസ്ഥാനത്താണ്. കാരണം ഇതിലെ കേന്ദ്ര കഥാപാത്രത്തിന്റെ മകന്‍ ഇന്‍ഡ്യയില്‍ നിന്നും കാഷ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച ഇസ്ലാമിക തീവ്രവാദിയാണ്. രാജ്യ സ്നേഹം കൊണ്ടായിരുന്നു മലബാറീലെ മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതെങ്കില്‍ അതില്‍ സത്യത്തിന്റെ കണിക അധികമില്ല. അന്ന് പാകിസ്താനു വേണ്ടി വാദിച്ച പാര്‍ട്ടിയിലെ അംഗങ്ങളാണു മലബാറില്‍ നിന്നുള്ള മുസ്ലിങ്ങളില്‍ ഏറിയ പങ്കും. അവര്‍ ഏത് രാജ്യത്തിന്റെ സ്നേഹികള്‍ ആണ്? അങ്ങനെ ഉള്ളവര്‍ ഇവിടെ ബോംബ് ഉണ്ടാക്കുന്നു, പൊട്ടിക്കുന്നു. മതത്തിന്റെ പേരില്‍ ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ചാകുന്നു, പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്ന കള്ളനോട്ടുകള്‍ ഇന്‍ഡ്യയില്‍ വിതരണം ചെയ്യുന്നു. ആ നോട്ടിന്റെ ബലത്തില്‍ സ്വത്തുക്കള്‍ വാങ്ങി കൂട്ടുന്നു. ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന അനേകം മുസ്ലിങ്ങളുണ്ട് ഇന്‍ഡ്യയിലിന്ന്. ഇതിനൊക്കെ എതിരെ ആണ്, ഒരു മുസ്ലിം പോരാടി രാജ്യ സ്നേഹം തെളിയിക്കേണ്ടത്. അല്ലാതെ ഞാന്‍ തീവ്രവാദിയല്ലാ എന്നു തെളിയിക്കാന്‍ വീഡിയോ ഉണ്ടാക്കുകയല്ല വേണ്ടത്.
മുസ്ലിങ്ങള്‍ പറയുന്ന ഇസ്ലാമോഫോബിയ പൊതു സമൂഹത്തിലില്ല. ഉണ്ടെങ്കില്‍ എല്ലാ മുസ്ലിങ്ങളും അതനുഭവിക്കുമായിരുന്നു. കേരളത്തില്‍ ദളിതനായ ഒരു വകുപ്പു മേധാവി വിരമിച്ചപ്പോള്‍ ചാണക വെള്ളം തളിച്ച് ഓഫീസും ഉപകരണങ്ങളും ചില സവര്‍ണ്ണര്‍ ശുദ്ധീകരിച്ചു. ഏതെങ്കിലും മുസ്ലിമിനാ അനുഭവം ഉണ്ടായിട്ടുണ്ടോ?
ഇസ്ലാമിക ഭീകരത ഒരു യാഥാര്‍ത്ഥ്യമാണ്. ഇസ്ലാം സമാധാനത്തിന്റെ മതമെന്നു മുസ്ലിങ്ങളൊക്കെ കൊട്ടിഘോഷിക്കുന്ന അതേ ഒച്ചയില്‍ ഇസ്ലാം സമാധാനത്തിന്റെ മതമല്ല എന്ന് ചില മുസ്ലിം പണ്ഡിതരും കൊട്ടിഘോഷിക്കുന്നു. മുസ്ലിം ഭീകരര്‍ സമൂഹത്തില്‍ വിതക്കുന്ന അസമാധാനം കാണുമ്പോള്‍ പൊതു ജനം അതിനെ വിമര്‍ശിക്കുന്നു. അതിനെയാണു മുസ്ലിങ്ങളൊക്കെ ഇസ്ലാമോഹോബിയ എന്ന് പറയുന്നത്.
ഇസ്ലാമിനെ സംശയവും പേടിയുമാണ്, പൊതു സമൂഹത്തിലുള്ളത് . ചൂടൂവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയാണിപ്പോള്‍ അമേരിക്കയിലും മറ്റ് പടിഞ്ഞാറന്‍ നാടുകളിലും ഉള്ളത്. ഇസ്ലാമിക ലോകത്ത് ദിവസം അഞ്ചുനേരം വീതം നടക്കുന്ന പൊട്ടിത്തെറി മനസിലാക്കാന്‍ ശേഷിയുള്ള ആരും മുസ്ലിങ്ങളെ പേടിക്കും. സഹ മുസ്ലിങ്ങളെ വെറുതെ കൊന്നൊടുക്കാന്‍ പേടിയില്ലാത്തവര്‍ മറ്റ് ജാതിക്കാരെ കൊല്ലില്ലേ എന്ന് ന്യായമായും അവര്‍ സംശയിക്കും. അതുകൊണ്ടാണു പലരും മുസ്ലിങ്ങളുടെ ചെയ്തികളെയും നിലപാടുകളെയും വിമര്‍ശിക്കുന്നത്.
അമേരിക്കയില്‍ ചെല്ലുന്ന എല്ലാ മുസ്ലിം നാമധാരികളെയും അവര്‍ സംശയിക്കുന്നു. അതവരുടെ സുരക്ഷയുടെ പ്രശ്നമാണത് . 9/11നു മുന്നെ ഇതുപോലെ ആരെയും സംശയിച്ചിരുന്നില്ല. അതൊരു വക തീവ്രവാദ സംശയ രോഗത്തിന്റെ അവസ്ഥയില്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നു. ഇതില്‍ നിന്നും ഇനി ഒരു തിരിച്ചു പോക്കുണ്ടാകില്ല. ഇസ്ലാമികലോകം മാറില്ല. മുസ്ലിങ്ങളുടെ നിലപാടും മാറില്ല. അതുപോലെ ഇനി പടിഞ്ഞാറന്‍ നാടുകളുടെ മനോഭാവും മാറില്ല. അതുകൊണ്ട് ഇതുമായി സമരസപ്പെട്ട് ജീവിക്കേണ്ടി വരും.
ആദ്യമാദ്യം അമേരിക്കയിലും ബ്രിട്ടനിലും മാത്രം ഒതുങ്ങിനിന്ന ഈ ചിന്താഗതി ഇന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലേക്കും പടര്‍ന്നു പിടിച്ചിട്ടുണ്ട്. അതൊക്കെ ഇസ്ലാമിനെ വെറുക്കുന്നതല്ല. മുസ്ലിങ്ങളെ പേടിക്കുന്നതാണ്. ഇസ്ലാമില്‍ കാതലായ മാറ്റമുണ്ടായില്ലെങ്കില്‍ ഈ പേടി കൂടിക്കൂടി വരും. അതിന്റെ ഫലം ഇസ്ലാമിക ലോകത്തെ ഒരു പ്രശ്നവും പരിഹരിക്കാന്‍ പുറത്തുള്ളവര്‍ സമയം കളയില്ല എന്നതാണ്. മാത്രമല്ല പ്രശ്നങ്ങള്‍ ആളിക്കത്തിക്കാനും ശ്രമമുണ്ടാകും. പരസ്പരം വെട്ടി ചാകുന്നെങ്കില്‍ ആയിക്കോട്ടെ എന്നവര്‍ കരുതും. ഓരോ രാജ്യവും അവരവരുടെ സുരക്ഷയേ ഇനി നോക്കൂ. ഇന്‍ഡ്യക്ക് ഇന്‍ഡ്യയുടെ സുരക്ഷ നോക്കേണ്ടി വന്നപ്പോള്‍ പാലസ്തീന്‍ പ്രശ്നം പോലും ഇന്‍ഡ്യ മറന്നു.
1,273 comments:
«Oldest ‹Older 801 – 1000 of 1273 Newer› Newest»>>>>കണ്മുന്നില്‍ കാണുന്നത് സത്യം ആണെന്ന് ഞാന്‍ വിശ്വസിക്കും. പക്ഷെ താങ്കള്‍ക്കു അത് പ്രശ്നമില്ലായിരിക്കാം. <<<<
പാലസ്തീന്‍ വിഷയത്തില്‍ കണ്‍മുന്നില്‍ കാണുന്നത് മാത്രമാണു സത്യം എനു താങ്കളൊക്കെ വിശസിച്ചോളൂ. എനിക്ക് അതും അതിനു മുന്നെയുള്ളതും കൂടി പ്രശ്നമാണ്. അതുകൊണ്ടാണ്, അതും കൂടി കണക്കെലെടുത്താലേ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂ എന്നു വിശ്വസിക്കുന്നത്. ഇസ്രായേല്‍ എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അതംഗീകരിക്കാതെ ഈ പ്രശ്നം പരിഹരിക്കാന്‍ ആകില്ല. 1967 വരെ പാലസ്തീനികള്‍ക്ക് ഒരു രാജ്യമുണ്ടാക്കാന്‍ മുസ്ലിങ്ങള്‍ ശ്രമിച്ചില്ല അതിന്റെ ഫലമാണിപ്പോള്‍ അനുഭവിക്കുന്നത്. 1967 ലെ അതിര്‍ത്തിയിലേക്ക് ഇസ്രയേല്‍ തിരിച്ചു പോകും. ഇസ്രായേലിനു ജീവിക്കാനുള്ള ഉറപ്പു മുസ്ലിങ്ങള്‍ കൊടുക്കണം. അത് ചെയ്യാത്തിടത്തോളം പാലസ്തീന്‍ രാജ്യം ഒരു മിഥ്യയായി അവശേഷിക്കാനാണു സാധ്യത.
ഇസ്രായേല്‍ കൂട്ടക്കുരുതി ഒന്നും നടത്തുന്നില്ല. ഇസ്രായേലിലേക്ക് മിസൈല്‍ അയക്കുമ്പോള്‍ അവര്‍ തിരിച്ചടിക്കുന്നു. അവരുടെ പൌരന്‍മാരുടെ സുരക്ഷ അവരുടെ ബാധ്യത ആണ്. ഒരു യഹൂദനും ശരീരത്തില്‍ ബോംബ് വച്ചു കെട്ടി പാലസ്തീനികളുടെ നടുവിലേക്ക് പോയി പൊട്ടിക്കുന്നില്ല. അത് ചെയ്യുന്നത് പാലസ്തീനി മുസ്ലിങ്ങളാണ്.
ഞാന്‍ താങ്കളെ ഒരു കൂട്ടരുടെ പക്ഷത്തേക്കും തള്ളിവിടുന്നില്ല. രണ്ടുകൂട്ടര്‍ക്കും നീതി ലഭിക്കണമെന്നു തന്നെയാണെന്റെയും അഭിപ്രായം. ഇസ്രായേലിനെ തുടച്ചു മാറ്റാന്‍ ഒരു കൂട്ടം മുസ്ലിങ്ങള്‍, അതും പാലസ്തിനുമായി യാതൊരു ബന്ധവുമില്ലാത്തവര്‍, നടക്കുമ്പോള്‍ നീതി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതിനു വേണ്ടത് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയാണ്. അത് ചെയ്യാത്തിടത്തോളം ഇസ്രായേലിനു സമാധാനമുണ്ടാകില്ല. പാലസ്തീനികള്‍ക്ക് രാജ്യവും ഉണ്ടാകില്ല.
>>>>ഇപ്പം കാളിദാസന്‍ കാര്യം വ്യക്തമായി പറഞ്ഞു. ഇത് തന്നെയാണ് ഞാനും പറഞ്ഞു കൊണ്ടിരുന്നത്.<<<<
ഇതിനു മുമ്പും ഇതേ ഞാന്‍ പറഞ്ഞിട്ടുള്ളു മലക്കെ. പാലസ്തീനു സ്വാന്തന്ത്ര്യം കൊടുക്കണമെന്നും പറഞ്ഞ് അമേരിക്കയിലും, ഇംഗ്ളണ്ടിലും, ഫ്രാന്‍സിലും, സ്പെയിനിലും കെനിയയിലും ജിഹാദ് നടത്തുമ്പോള്‍ സംഗതി ആകെ മാറി മറിയുന്നു. അതു പക്ഷെ താങ്കള്‍ക്ക് മാനസിലാകുന്നില്ല. ഈ ജിഹാദികളൊക്കെ വേണമെങ്കില്‍ പാലസ്തീനിലോ ഇസ്രായേലിലോ ചെന്ന് അവരുമായി നേരിട്ടേറ്റുമുട്ടുക. അതിനു പകരം മറ്റു രാജ്യങ്ങളില്‍ ചെന്ന് ജിഹാദു നടത്തുന്നതുകൊണ്ടാണ്, മുസ്ലിങ്ങളെ മറ്റുള്ളവര്‍ സംശയത്തോടെ വീക്ഷിക്കുന്നത്. 9/11 ആക്രമണത്തില്‍ പങ്കെടുത്തവരില്‍ പാലസ്തീനികളാരുമില്ലായിരുന്നു. മറ്റ് മുസ്ലിങ്ങളുടെ ചിന്താഗതി ഇതാണെങ്കില്‍ അവരെ അമേരിക്കക്കാര്‍ സംശയിക്കുന്നത് ന്യായമല്ലേ? ഇത് ഒന്നും നേടിത്തരില്ല. വെറുപ്പല്ലാതെ.
9/11 ആക്രമണം ഉണ്ടായതുകൊണ്ടാണ്, അമേരിക്ക മുസ്ലിങ്ങളെ ഒക്കെ സംശയിച്ചു തുടങ്ങിയത്. അതുണ്ടായിരുന്നില്ലെങ്കില്‍ മുസ്ലിങ്ങള്‍ക്ക് ആവിടെ എന്നും സ്വാഗതമേ ഉണ്ടാകുമായിരുന്നുള്ളു.
പാലസ്തീനികള്‍ നടത്തുന്ന സ്വാതന്ത്ര്യ സമരത്തെ ഞാനനുകൂലിക്കുന്നു എന്ന് താങ്കള്‍ തന്നെ അല്ലെ പറഞ്ഞത്? അനുകൂലിക്കുന്ന സാഹചര്യത്തില്‍ ആ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാന്‍ കൂടി സപ്പോര്‍ട്ട് ചെയ്യ്. പാവം പലസ്തീന്‍കാര്‍ അവര് ശരീരത്തില്‍ ബോംബ് വച്ചുകെട്ടി ആത്മഹത്യ ചെയ്തുകൊണ്ട് ആണെങ്കിലും ഈ സ്വാതന്ത്ര്യ സമരം വിജയിക്കാന്‍ ആശംസിക്കൂ.
@ഇതിനു മുമ്പും ഇതേ ഞാന്‍ പറഞ്ഞിട്ടുള്ളു മലക്കെ. പാലസ്തീനു സ്വാന്തന്ത്ര്യം കൊടുക്കണമെന്നും പറഞ്ഞ് അമേരിക്കയിലും, ഇംഗ്ളണ്ടിലും, ഫ്രാന്‍സിലും, സ്പെയിനിലും കെനിയയിലും ജിഹാദ് നടത്തുമ്പോള്‍ സംഗതി ആകെ മാറി മറിയുന്നു. അതു പക്ഷെ താങ്കള്‍ക്ക് മാനസിലാകുന്നില്ല. ഈ ജിഹാദികളൊക്കെ വേണമെങ്കില്‍ പാലസ്തീനിലോ ഇസ്രായേലിലോ ചെന്ന് അവരുമായി നേരിട്ടേറ്റുമുട്ടുക. അതിനു പകരം മറ്റു രാജ്യങ്ങളില്‍ ചെന്ന് ജിഹാദു നടത്തുന്നതുകൊണ്ടാണ്, മുസ്ലിങ്ങളെ മറ്റുള്ളവര്‍ സംശയത്തോടെ വീക്ഷിക്കുന്നത്. 9/11 ആക്രമണത്തില്‍ പങ്കെടുത്തവരില്‍ പാലസ്തീനികളാരുമില്ലായിരുന്നു. മറ്റ് മുസ്ലിങ്ങളുടെ ചിന്താഗതി ഇതാണെങ്കില്‍ അവരെ അമേരിക്കക്കാര്‍ സംശയിക്കുന്നത് ന്യായമല്ലേ? ഇത് ഒന്നും നേടിത്തരില്ല. വെറുപ്പല്ലാതെ.
തീര്‍ച്ചയായും. ഇതിനെ ഞാനും പിന്തുണയ്ക്കുന്നു.
കാളിദാസന് പറയുന്നത് പലസ്തീന് സ്വാതന്ത്രം ലഭിക്കാന്‍ പിന്തുണ നല്‍കുന്നു. പക്ഷെ അതിന്റെ പേരില്‍ ആരും ശരീരത്തില്‍ ബോംബ് വച്ചുകെട്ടി ചാവാന്‍ നടക്കരുത്. ഇനി ആക്രമണം നിര്‍ബന്ധം ആണെങ്കില്‍ നേരെ പലസ്തീനില്‍ പോയി ഇസ്രായേലിനോട് നേരിട്ട് ഏറ്റുമുട്ടുക. ഇതിന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ ആരും ആക്രമണം നടത്തരുത്. തികച്ചും സ്വീകാര്യമാകേണ്ട കാര്യങ്ങള്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്.
>>>>അമേരിക്കയും റഷ്യയും ഉള്‍പ്പെടെ പല രാജ്യങ്ങളും ആയുധം കയറ്റി അയക്കുന്നുണ്ട്. സമാധാനം ഉണ്ടായാല് അവരുടെ കച്ചവടം പൂട്ടുമല്ലോ. അതുകൊണ്ട് ഒരിക്കലും സമാധാനം ഉണ്ടാവരുത്.<<<<
ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ഇവര്‍ ആയുധം കയറ്റി അയക്കുന്നുണ്ട്. എന്തുകൊണ്ട് ഇസ്ലാമിക ലോകത്തു മാത്രം ഇത്രയധികം അസമാധാനമുണ്ടാകുന്നു?
ആയുധം എന്നു പറയുന്നത് ഭക്ഷണം പോലെ ആവശ്യ വസ്തുവൊന്നുമല്ല. വാങ്ങാന്‍ ആളുണ്ടായിട്ടു തന്നെയാണിത് കയറ്റി അയക്കപ്പെടുന്നത്. താലിബാന്‍ ഭരിച്ചിരുന്നപ്പോഴും അഫ്ഘാനിസ്താനില്‍ നിന്നും കോടിക്കണക്കിനു ഡോളറുകളുടെ ഹെറോയിന്‍ കയറ്റി അയക്കപ്പെട്ടിരുന്നു. അതും വാങ്ങാന്‍ ആളുണ്ടായിട്ടാണു കയറ്റി അയക്കാന്‍ സാധിച്ചിരുന്നത്.
വാങ്ങാന്‍ ആളില്ലെങ്കില്‍ ആര്‍ക്കും കയറ്റി അയക്കാനാകില്ല. രാജ്യ രക്ഷക്കു വേണ്ടി ഭരിക്കുന്നവര്‍ ആയുധം വാങ്ങുന്നതുപോലെയല്ല ജിഹാദിനു വേണ്ടി മുസ്ലിങ്ങള്‍ ആയുധം വാങ്ങുന്നത്. ഇതില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് പരസ്പരം കൊന്നൊടുക്കാനാണ്. അഫ്ഘാനിസ്താനിലും ഇറാക്കിലും അധിനിവേശം നടത്തുന്ന അമേരിക്കന്‍ പട്ടാളക്കാരെ കൊല്ലുന്നത് മനസിലാക്കാം. പക്ഷെ പൊതു സ്ഥലങ്ങളായ മാര്‍ക്കറ്റിലും, ആരാധനാലയത്തിലും ബോംബ് വച്ച് നിരപരാധികളെ കൊല്ലുന്നതിന്റെ മനശാസ്ത്രം മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്.
ഇതുപോലെ എല്ലാറ്റിനും മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇടക്കൊക്കെ ഒരു സ്വയം വിചിന്തനം കൂടി ആകാം.
>>>>ചാതുര്‍ വര്‍ണ്ണ്യ പ്രകാരമാണ് കേരളത്തില്‍ ഈഴവര്‍ മുതല്‍ താഴോട്ടുള്ള ജാതി ആളുകളെ അമ്പലത്തില്‍ കയറ്റാതിരുന്നത് എന്ന് പറയുന്നത് ആദ്യത്തെ തെറ്റ്. കാരണം ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി പ്രകാരം വിഭജിച്ചാല്‍ ഈഴവര്‍ മുതലായവര്‍ ശൂദ്ര വിഭാഗത്തില്‍ വരും.പത്മനാഭ സ്വാമി ക്ഷേത്രം പണിയുമ്പോള്‍ ഈഴവര്‍ ജോലിക്കാര്‍ ആയിരുന്നു എന്നത് തെളിവ്. അവര്‍ണ്ണ വര്‍ഗം എന്നൊന്ന് ഉണ്ടാവില്ല. <<<<
അമ്പലം പണുതപ്പോള്‍ അത് വെറുമൊരു കെട്ടിടം മാത്രമായിരുന്നു. അവിടെ പ്രതിഷ്ഠ ഉണ്ടാകുമ്പോഴാണ്, അത് അമ്പലമാകുന്നത്. പ്രതിഷ്ഠ ഉണ്ടായിക്കഴിഞ്ഞ് 1936 വരെ ഒരീഴവനേയും പത്മനാഭ സ്വാമി ക്ഷേത്തില്‍ കയറ്റിയിട്ടില്ല. പത്മനാഭ സ്വാമി ക്ഷേത്രം പണിയാന്‍ ഈഴവര്‍ മാത്രമല്ല മറ്റ് പല അവര്‍ണ്ണരുടെയും അധ്വാനം സവര്‍ണ്ണര്‍ ഉപയോഗിച്ചിട്ടുണ്ട്. മോസ്ക് പണിയാനും പള്ളി പണിയാനും ഹിന്ദുക്കളായ പണിക്കാര്‍ പോകാറുണ്ട്. അതിന്റെ ആര്‍ത്ഥം ഇവരൊക്കെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആണെന്നാണോ?
അമ്പലം പണിയാന്‍ മാത്രമല്ല. ഹിന്ദുക്കളുടെ വീടുകള്‍ പണിയാനും, പറമ്പുകളിലും പാടങ്ങളിലും പണിയെടുക്കാനും അവര്‍ണ്ണരെ സവര്‍ണ്ണര്‍ ഉപയോഗിച്ചിട്ടുണ്ട്.
ചാതുര്‍വര്‍ണ്ണ്യപ്രകാരം തന്നെയാണ്, അമ്പലത്തില്‍ കയറ്റാതിരുന്നത്. സവര്‍ണ്ണര്‍ക്ക് അമ്പലത്തിലും സവര്‍ണ്ണ വീടുകളിലും പ്രവേശനം ഉണ്ടായിരുന്നു. അവര്‍ണ്ണര്‍ക്ക് ഉണ്ടായിരുന്നില്ല. കേരളത്തിലെ നായര്‍ ശൂദ്രനും ഈഴവന്‍ അവര്‍ണ്ണനും ആയിരുന്നു.
ഞാന്‍ ഇതിന്റെ കൂടെ കുറച്ചു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? ഇസ്രയേല്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്നതിന്റെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷെ അതിന്റെ പേരില്‍ അമേരിക്ക മറ്റു രാജ്യങ്ങളുടെ കോണകം അന്വേഷിക്കരുത്. ഇസ്രായേലിനു സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ അവിടെ നേരിട്ട് പോയി യുദ്ധം ചെയ്തു കൊള്ളണം. ഒളിഞ്ഞും തിരിഞ്ഞും സ്നേഹം നടിച്ചും ആക്രമിച്ചും മറ്റു രാജ്യങ്ങളില്‍ ജിഹാദിനേക്കാള്‍ ഒരു തരം മൂന്നാംകിട പണി കാണിക്കരുത്.
@അമ്പലം പണുതപ്പോള്‍ അത് വെറുമൊരു കെട്ടിടം മാത്രമായിരുന്നു. അവിടെ പ്രതിഷ്ഠ ഉണ്ടാകുമ്പോഴാണ്, അത് അമ്പലമാകുന്നത്. പ്രതിഷ്ഠ ഉണ്ടായിക്കഴിഞ്ഞ് 1936 വരെ ഒരീഴവനേയും പത്മനാഭ സ്വാമി ക്ഷേത്തില്‍ കയറ്റിയിട്ടില്ല. പത്മനാഭ സ്വാമി ക്ഷേത്രം പണിയാന്‍ ഈഴവര്‍ മാത്രമല്ല മറ്റ് പല അവര്‍ണ്ണരുടെയും അധ്വാനം സവര്‍ണ്ണര്‍ ഉപയോഗിച്ചിട്ടുണ്ട്. മോസ്ക് പണിയാനും പള്ളി പണിയാനും ഹിന്ദുക്കളായ പണിക്കാര്‍ പോകാറുണ്ട്. അതിന്റെ ആര്‍ത്ഥം ഇവരൊക്കെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആണെന്നാണോ?
അമ്പലം പണിയാന്‍ മാത്രമല്ല. ഹിന്ദുക്കളുടെ വീടുകള്‍ പണിയാനും, പറമ്പുകളിലും പാടങ്ങളിലും പണിയെടുക്കാനും അവര്‍ണ്ണരെ സവര്‍ണ്ണര്‍ ഉപയോഗിച്ചിട്ടുണ്ട്. ചാതുര്‍വര്‍ണ്ണ്യപ്രകാരം തന്നെയാണ്, അമ്പലത്തില്‍ കയറ്റാതിരുന്നത്. സവര്‍ണ്ണര്‍ക്ക് അമ്പലത്തിലും സവര്‍ണ്ണ വീടുകളിലും പ്രവേശനം ഉണ്ടായിരുന്നു. അവര്‍ണ്ണര്‍ക്ക് ഉണ്ടായിരുന്നില്ല. കേരളത്തിലെ നായര്‍ ശൂദ്രനും ഈഴവന്‍ അവര്‍ണ്ണനും ആയിരുന്നു.
ചാതുര്‍ വര്ന്യ പ്രകാരം ജോലികള്‍ ചെയ്യുന്ന പണിക്കാരെ ശൂദ്രര്‍ എന്നാണു വിളിച്ചിരുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യം പറഞ്ഞത് ജോലികള്‍ ചെയ്തിരുന്ന ഇഴവര് മുതല്‍ താഴോട്ടുള്ള ജാതികള്‍ ഇതില്‍ പെടും അല്ലാതെ അവര്‍ണ്ണര്‍ അല്ല എന്ന് പറയുവാന്‍ ആണ്. അപ്പോഴും അവര്‍ ഹിന്ദുക്കള്‍ തന്നെ. അങ്ങനെ നോക്കുമ്പോള്‍ അവര്‍ണ്ണര്‍ എന്ന വര്‍ഗം ഇല്ലാതെ വരും. അതായത് താഴ്ന്ന ജാതിക്കാര്‍ എല്ലാവരും ഹിന്ദുക്കള്‍ തന്നെ എന്ന്.
അല്ലാതെ അമ്പലത്തില്‍ കയറ്റിയില്ല എന്ന കാരണം കൊണ്ട് അവര് ആരും ഹിന്ദുക്കള്‍ അല്ലാതാവില്ല. താങ്കള്‍ ഹിന്ദു എന്നതും സവര്‍ണ്ണര്‍ എന്നതും വേര്‍തിരിച്ചു മനസിലാക്കൂ അപ്പോള്‍ താങ്കളുടെ മണ്ടത്തരം മനസിലാകും.
>>>>സവര്ന്നരുടെ അമ്പലങ്ങളില്‍ കയട്ടിയിരുന്നില്ല എന്ന കാരണം എങ്ങനെ അവര്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല എന്ന തീരുമാനത്തില്‍ എത്തിക്കും? <<<<
അള്ളായെ ദൈവമായി ആരാധിക്കുന്നവരെയാണ്, മുസ്ലിങ്ങള്‍ എന്നു വിളിക്കുന്നത്. യേശുവിനെ ദൈവമായി ആരാധിക്കുന്നവരെയാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്നത്. യഹോവയെ ദൈവമായി അരാധിക്കുനവരെയാണ്, യഹൂദര്‍ എന്നുവിളിക്കുന്നത്. അതുപോലെ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നവരെയാണു ഹിന്ദുക്കള്‍ എന്നുവിളിക്കേണ്ടത്.
ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ അവര്‍ണ്ണരെ അനുവദിക്കാത്തതിനും അമ്പലങ്ങളില്‍ കയറ്റാത്തതിനും വേറെ എന്തു കാരണമാണു താങ്കള്‍ കണ്ടെത്തിയത്?
ഹിന്ദുക്കളുടെ ദൈവങ്ങളാരൊക്കെയാണെന്ന് വേദങ്ങളിലും പുരാണങ്ങളിലും പറയുന്നുണ്ട്. ദ്രാവിഡ ദൈവങ്ങളൊന്നും ഹിന്ദുക്കളുടെ ദൈവങ്ങളായിരുന്നില്ല. പിന്നീട് ദ്രാവിഡരെ ഹിന്ദുക്കളുടെ ഭാഗമാക്കാന്‍ വേണ്ടി അവരുടെ ദൈവങ്ങളൊക്കെ ഹിന്ദുക്കളുടെ ദൈവങ്ങളുടെ അവതാരമാണെന്ന കഥകളുണ്ടാക്കി. ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ദൈവങ്ങളെയും പ്രവാചകരെയും ഇസ്ലാമിന്റെ ദൈവങ്ങളും പ്രവാചകരും ആക്കി മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് ദത്തെടുത്തതുപോലെ ഒരു ദത്തെടുക്കാല്‍ ആയിരുന്നു ഇതും. അതിനു പല ഗൂഡ ലക്ഷ്യങ്ങളുമുണ്ടായിരുന്നു.
അന്യമത വിശ്വാസികള്‍ വധിക്കപ്പെടേണ്ടവരാണെന്ന പല പരാമര്‍ശങ്ങളും കുര്‍ആനില്‍ ഉള്ളതുപോലെ അവര്‍ണ്ണരും വധിക്കപ്പെടേണ്ടവരാണെന്ന പല പരാമര്‍ശങ്ങളും പുരാണങ്ങളിലുണ്ട്.
@അള്ളായെ ദൈവമായി ആരാധിക്കുന്നവരെയാണ്, മുസ്ലിങ്ങള്‍ എന്നു വിളിക്കുന്നത്. യേശുവിനെ ദൈവമായി ആരാധിക്കുന്നവരെയാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്നത്. യഹോവയെ ദൈവമായി അരാധിക്കുനവരെയാണ്, യഹൂദര്‍ എന്നുവിളിക്കുന്നത്. അതുപോലെ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നവരെയാണു ഹിന്ദുക്കള്‍ എന്നുവിളിക്കേണ്ടത്.
"അള്ളായെ ദൈവമായി ആരാധിക്കുന്നവരെയാണ്, മുസ്ലിങ്ങള്‍ എന്നു വിളിക്കുന്നത്. യേശുവിനെ ദൈവമായി ആരാധിക്കുന്നവരെയാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്നത്. യഹോവയെ ദൈവമായി അരാധിക്കുനവരെയാണ്, യഹൂദര്‍ എന്നുവിളിക്കുന്നത്."
ഇത്രയും പറഞ്ഞത് ശരിയാണ്. പക്ഷെ ഹിന്ദുക്കളുടെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമായാണ് ദൈവത്തെ കാണുന്നത്. ഈ പ്രപഞ്ചം തന്നെ ദൈവമായി കാണുന്നു. അതിനാല്‍ ഹിന്ദു, ഈ പ്രപഞ്ചത്തിലെ എന്തിനെ ആരാധിച്ച്ചാലും അതില്‍ ദൈവത്തെ കാണുന്നു എന്ന് വേണം പറയാന്‍. അല്ലാതെ ഹിന്ദു ദൈവത്തെ ആരാധിച്ചാല്‍ ഹിന്ദു ആകും എന്നല്ല.
@ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ അവര്‍ണ്ണരെ അനുവദിക്കാത്തതിനും അമ്പലങ്ങളില്‍ കയറ്റാത്തതിനും വേറെ എന്തു കാരണമാണു താങ്കള്‍ കണ്ടെത്തിയത്?
വേറൊന്നും അല്ല. കേരളത്തില്‍ നിലനിന്നിരുന്നതും ഇന്നും നിലനില്‍ക്കുന്നതും ആയ ജാതി വ്യവസ്ഥ തന്നെ.
@ഹിന്ദുക്കളുടെ ദൈവങ്ങളാരൊക്കെയാണെന്ന് വേദങ്ങളിലും പുരാണങ്ങളിലും പറയുന്നുണ്ട്.
തെറ്റ്! വേദങ്ങളിലും പുരാണങ്ങളിലും പറയുന്നത് അനുസരിച്ചാണെങ്കില്‍ ദൈവങ്ങള്‍ ഇല്ല. ദൈവം! ഏക വചനം ആണ്. ഒരു ദൈവമേ ഉള്ളൂ...അത് ഓം കാരമാണ്. ആ ഒരു ദൈവത്തിന്റെ പല രൂപ ഭാവങ്ങള്‍ ആണ് ഇന്ന് പലരും ആരാധിക്കുന്ന ദൈവങ്ങള്‍.
>>>>ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ എന്ന് പല പ്രാവശ്യം താങ്കള്‍ ഉദ്ദേശ്ശിച്ചത് കേരളത്തിലെ ജാതി വ്യവസ്ഥയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകളെ ആണ്. <<<<
ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ എന്ന് പല പ്രാവശ്യം ഞാന്‍ ഉദ്ദേശ്ശിച്ചത് ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകളെ തന്നെ ആണ്. അവരാണു സവര്‍ണ്ണര്‍,. ജാതി വ്യവസ്ഥ എന്നത് സനാതന ധര്‍മ്മമെന്ന ഹിന്ദു മതത്തിലെ അംഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയല്ല. പക്ഷെ ഹിന്ദു മതമെന്ന ഏകീകൃത മതവും അതിന്റെ ദൈവങ്ങളും ം ഉയര്‍ന്നജാതികളുടേതു മാത്രമായിരുന്നു. താഴ്ന്ന ജാതികളായ അവര്‍ണ്ണര്‍ക്ക് അങ്ങനെ പ്രത്യേക മതമൊന്നുമുണ്ടായിരുന്നില്ല. ഓരോ സ്ഥലത്തും ജീവിച്ചവര്‍ക്ക് അവരുടേതായ ദൈവങ്ങളേ ഉണ്ടായിരുന്നുള്ളു. അവര്‍ണ്ണരുടെ ഇടയിലും സവര്‍ണ്ണരുടെ ഇടയിലും ജാതികളുണ്ടായിരുന്നു. ജാതികള്‍ ഉണ്ടായിരിക്കുന്നതല്ല ജാതി വ്യവസ്ഥ. ജാതി വ്യവസ്ഥ എന്നു പറയുന്നത് സവര്‍ണ്ണര്‍ അവര്‍ണ്ണരെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച വ്യവസ്ഥിതിയാണ്. ഈ അടിച്ചമര്‍ത്തലിനു വേണ്ടി ജാതി വിവേചനം അവര്‍ ഉപയോഗിച്ചു.
ഹിന്ദുക്കള്‍ എന്നു ഞാന്‍ ഉദ്ദേശിച്ചത് ഹൈന്ദവ വേദപുസ്തകങ്ങളായി കണക്കാക്കപ്പെടുന്ന വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിക്കുന്ന ദൈവങ്ങളെ ആരാധിക്കുന്നവരെയാണ്. അവരെയാണ്, മനു നാലു വര്‍ണ്ണങ്ങളായി തിരിച്ചത്. ഇവരെ സവര്‍ണ്ണരെന്നും ഉയര്‍ന്ന ജാതിക്കാരെന്നും വിളിച്ചു. അവര്‍ണ്ണരെ താഴ്ന്ന ജാതിക്കാരെന്നും വിളിച്ചു.
ജാതി എന്നത് ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന മനുഷ്യരെ തരം തിരിക്കാന്‍ ഉപയോഗിച്ചിരുന്ന പേരുകളാണ്. അല്ലാതെ ഹിന്ദുമതം എന്ന മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ഉദ്ദേശിച്ചല്ല. സവര്‍ണ്ണരിലും അവര്‍ണ്ണരിലും അതുണ്ടായിരുന്നു. ചില അവര്‍ണ്ണരുടെ ഇടയില്‍ ഉച്ച നീചത്വങ്ങളുമുണ്ടായിരുന്നു. ഇവരൊക്കെ ഹിന്ദു മതത്തിലെ ജാതികളാണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്.
ഹിന്ദുക്കള്‍ എന്നത് സൈന്ധവ നദീതടത്തില്‍ ജീവിച്ച ആളുകളെ പരാമര്‍ശിക്കാന്‍ പേര്‍ഷ്യന്‍ ഭാഷയിലുള്ള വാക്കാണ്. അത് ഒരു മതത്തെ കുറിക്കുന്ന വാക്കല്ല. മതം സനാതന ധര്‍മ്മം എന്ന പേരില്‍ അറിയപ്പെടുന്ന സവര്‍ണ്ണരുടെ മതമാണ്. അവര്‍ണ്ണരൊന്നും ഇതിന്റെ ഭാഗമായിരുന്നില്ല 1936 വരെ.
നാടോടുംപാ നടുവേ ഓടുവാ - ഇസ്ലാമിക തീവ്രവാദം ഒരു ബയ്ക്കാക്കിയ സിതിക്കിനി നൊമക്കു ഇന്തുക്കടെ കാര്യം എട്ക്കാം
ഇക്കാര്യത്തീ കാളിയണ്ണ ന്റെ കാഴ്ചപ്പാടു ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനമാ - ഇന്തുക്കടെ ദൈവ സങ്കല്പ തെക്കുറിചെല്ലാം മലക്ക് വളരെ വ്യക്തമായ ധാരണ കാണിക്കുന്നു -പുരാതന കാലം മൊതല്‍ 1936 വരെ അവര്‍ണരോക്കെ മതം ഇല്ലാത്ത ആളോള്‍ ആയിരുന്നൂ എന്നൊക്കെ പറഞ്ഞാ അതൊക്കെ ബല്യ അബദ്ധങ്ങള്‍ ആണ് കേട്ടാ
ഏകലവ്യനും കണ്ണാടീ നോക്കി സ്വയം അറിയേണ്ടിയിക്കുന്നു - അവര്‍ണനാരുന്ന ഏകലവ്യന്‍ ഗുരുസ്ഥാനീയന്‍ കാണിക്കുന്ന ത് കൊനുഷ്ടാന്നു അറിഞ്ജോന്ടു തന്നെ വെരലു മുറിച്ചു കൊടുക്കുന്നത് എന്തോന്ടാ ഓന്‍ ഇന്തുവായോണ്ടു തന്നെ - അല്ലാരുന്നെ ഒരുകാലത്തും അങ്ങനെ ചെയ്യൂല്ല കൂട്ടരേ ( കര്‍ണനെ ബണ്ട് കുത്തീപ്പോ ഓന്റെ എനം തിരിച്ചറിഞ്ഞ പോലെ)
അദുപൊലെ മതം മാറിക്കഴിഞ്ഞാലും സംഭരണം ബേണം എന്നത് മതം മാറ്റലുകാരുടെ ഒരാവിശ്യം എന്നല്ലാതെ അതിലൊരു ഞായോം ഇല്ല - ജാതി വെത്യാസം ഇല്ലാത്ത ഒരു മതത്തില്‍ നിന്നോന്ടു പൂര്‍വാശ്രമത്തിന്റെ അവകാശങ്ങള്‍ ആഗ്രഹിക്കുന്നത് ആ പുതിയ മതത്തില്‍ ജാതിവ്യവസ്ഥകള്‍ കൊണ്ടുവരാനല്ലേ ഒതകൂ - അദൊണ്ട് അങ്ങനെ ശെയ്യുന്നത് മതം മാറാതെ നില്‍കുന്ന അര്‍ഹരായവര്‍ക്കും നല്ലതല്ല പുത്യ മതത്തില്‍ നേരത്തെ മുതലേ ഒള്ള ആളോള്‍ക്കും നല്ലതല്ല
ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ എന്ന് പല പ്രാവശ്യം ഞാന്‍ ഉദ്ദേശ്ശിച്ചത് ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകളെ തന്നെ ആണ്.
ഈ പറഞ്ഞത്, താങ്കള്‍, ഞാന്‍ പറഞ്ഞത് അംഗീകരിക്കുന്നു എന്നതിന് തെളിവാണ്. അതായത് കാണിച്ചായിരുന്നു താങ്കള്‍ ഹിന്ദു എന്ന് വിളിച്ചത് എന്ന്. എന്നാല്‍ അത് തെറ്റായിരുന്നു. അവര്ന്നരും ഹിന്ദുക്കള്‍ തന്നെ ആയിരുന്നു. ഇപ്പോഴും ആണ്.
ജാതി വ്യവസ്ഥ എന്നത് സനാതന ധര്‍മ്മമെന്ന ഹിന്ദു മതത്തിലെ അംഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയല്ല. പക്ഷെ ഹിന്ദു മതമെന്ന ഏകീകൃത മതവും അതിന്റെ ദൈവങ്ങളും ം ഉയര്‍ന്നജാതികളുടേതു മാത്രമായിരുന്നു. താഴ്ന്ന ജാതികളായ അവര്‍ണ്ണര്‍ക്ക് അങ്ങനെ പ്രത്യേക മതമൊന്നുമുണ്ടായിരുന്നില്ല.
ഹിന്ദുക്കള്‍ എന്നത് സൈന്ധവ നദീതടത്തില്‍ ജീവിച്ച ആളുകളെ പരാമര്‍ശിക്കാന്‍ പേര്‍ഷ്യന്‍ ഭാഷയിലുള്ള വാക്കാണ്. അത് ഒരു മതത്തെ കുറിക്കുന്ന വാക്കല്ല.
ഇപ്പോള്‍ കുറച്ചു കൂടി കാര്യങ്ങളിലേക്ക് അടുത്തു. സനാതന ധര്‍മ്മം എന്ന ചിന്താ ധാരയെ ആണ് ഹിന്ദു മതം എന്ന് വിളിച്ചത്. യദാര്ഥത്തില്‍ ഹിന്ദു എന്നത് ഒരു 'മതം' അല്ല. സനാതന ധര്‍മം എന്നതാണ് ശരി. പക്ഷെ മതം എന്ന വ്യവസ്ഥിതി പാശ്ചാത്യര്‍ കൊണ്ടുവന്നതിനാല്‍ ഹിന്ദു എന്നത് ഒരു മതം ആയി അന്ഗീകരിക്കേണ്ട അവസ്ഥ ആണ് ഉണ്ടായത്.
ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അൽ- ഹിന്ദ് ‘’’al-Hind’’’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു.
അപ്പോള്‍ സിന്ധു നദിയുടെ ഇപ്പുറം താമസിച്ചിരുന്ന സവര്‍ണ്ണര്‍ മാത്രമായി എങ്ങനെയാണ് ഹിന്ദുക്കള്‍ ആകുന്നത്? അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ അല്ല എന്ന് എങ്ങനെ പറയുവാന്‍ കഴിയും?
ജാതി എന്നത് ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന മനുഷ്യരെ തരം തിരിക്കാന്‍ ഉപയോഗിച്ചിരുന്ന പേരുകളാണ്. അല്ലാതെ ഹിന്ദുമതം എന്ന മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ഉദ്ദേശിച്ചല്ല. സവര്‍ണ്ണരിലും അവര്‍ണ്ണരിലും അതുണ്ടായിരുന്നു. ചില അവര്‍ണ്ണരുടെ ഇടയില്‍ ഉച്ച നീചത്വങ്ങളുമുണ്ടായിരുന്നു. ഇവരൊക്കെ ഹിന്ദു മതത്തിലെ ജാതികളാണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്.
ജാതി എന്നത് ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന മനുഷ്യരെ തരം തിരിക്കാന്‍ ഉപയോഗിച്ചിരുന്ന പേരുകളാണ്. ശരിയാണ്, ചുരുക്കി പറഞ്ഞാല്‍ ഹിന്ദുക്കളെ തരം തിരിക്കാന്‍ ഉപയോഗിച്ചിരുന്നത്. അവര്‍ണ്ണര്‍ എന്നതും സവര്‍ണ്ണര്‍ എന്നതും ജാതി വ്യവസ്ഥ തന്നെയാണ്. വളരെ ലളിതമായി പറഞ്ഞാല്‍ തൊലി വെളുത്തവര്‍ സവര്‍ണ്ണര്‍ തൊലി കറുത്തവര്‍ അവര്‍ണ്ണര്‍. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ അറിവുള്ളതാണ്.
>>>>അതുകൊണ്ട് ഞാന്‍ ഇപ്പോഴും പറയുന്നു അവര്‍ ഹിന്ദുക്കള്‍ ആയിരുന്നു. <<<<
അറബി ഭാഷയില്‍ ഇന്‍ഡ്യയെ അല്‍ ഹിന്ദ് എന്നാണു വിളിക്കുക. ഇന്‍ഡ്യക്കാരെ ഹിന്ദി എന്നും. ആ അര്‍ത്ഥത്തില്‍ എല്ലാ ഇന്‍ഡ്യക്കാരും ഹിന്ദുക്കളാണ്.
പക്ഷെ സനാതന ധര്‍മ്മമെന്ന ഹിന്ദു മതത്തിലെ അംഗങ്ങളില്‍ 1936 വരെ അവര്‍ണ്ണര്‍ ഉണ്ടായിരുന്നില്ല.
>>>>അനുകൂലിക്കുന്ന സാഹചര്യത്തില്‍ ആ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാന്‍ കൂടി സപ്പോര്‍ട്ട് ചെയ്യ്. പാവം പലസ്തീന്‍കാര്‍ അവര് ശരീരത്തില്‍ ബോംബ് വച്ചുകെട്ടി ആത്മഹത്യ ചെയ്തുകൊണ്ട് ആണെങ്കിലും ഈ സ്വാതന്ത്ര്യ സമരം വിജയിക്കാന്‍ ആശംസിക്കൂ.<<<<
എല്ലാവരും ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ആതമഹത്യ ചെയ്യുകയാണെങ്കില്‍ പിന്നെ എന്തിനാണൊരു രാജ്യം. അങ്ങ മരിച്ചാല്‍ പോരേ.
ഇതുപോലെ ഒരു സ്വാതന്ത്ര്യ സമരത്തെ എനിക്കനുകൂലിക്കാന്‍ പറ്റില്ല;. സ്വാതന്ത്ര്യം വേണ്ടത് ജീവിക്കണമെന്ന ആഗ്രഹമുള്ളവര്‍ക്കാണ്. മരിക്കാന്‍ നടക്കുന്നവര്‍ക്ക് സ്വാതന്ത്ര്യം ആയാലും അടിമത്തമായാലും ഒന്നു തന്നെ.
അടിമത്തതത്തില്‍ ജനിച്ചു വളര്‍ന്നവരുടെയും അഭയാര്‍ത്ഥികളായി അലയുന്നവരുടെയും മാനസിക അവസ്ഥ എനിക്ക് മനസിലാകും. പക്ഷെ അവര്‍ക്കു വേണ്ടി എന്ന പേരില്‍ ലോകം മുഴുവന്‍ നാശം വിതക്കുന്ന ജിഹാദികളുടെ മാനസൈക അവസ്ഥ എനിക്ക് പിടികിട്ടുന്നില്ല. പാലസ്തീനികളുടെ സ്വതന്ത്ര്യ സമരം ഈ ജിഹാദില്‍ മുങ്ങിപ്പോകുന്നു.
>>>>ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? ഇസ്രയേല്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്നതിന്റെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷെ അതിന്റെ പേരില്‍ അമേരിക്ക മറ്റു രാജ്യങ്ങളുടെ കോണകം അന്വേഷിക്കരുത്. ഇസ്രായേലിനു സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ അവിടെ നേരിട്ട് പോയി യുദ്ധം ചെയ്തു കൊള്ളണം. <<<<
അമേരിക്കക്ക് പാലസ്തീനെ തോല്‍പ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലല്ലേ അവിടെ പോയി യുദ്ധം ചെയ്യേണ്ടതുള്ളു. പാലസ്തീനെ നേരിടാനുള്ള ശക്തി ഇപ്പോള്‍ ഇസ്രായേലിനില്ലേ? പിന്നെ എന്തിനാണവിടെ അമേരിക്ക ചെന്ന് യുദ്ധം ചെയുന്നത്? അമേരിക്കയെ ആക്രമിച്ചത് പാലസ്തീനല്ല. അല്‍ ഖയിദയാണ്. അതുകൊണ്ടാണ്, അവരുടെ താവളമായിരുന്ന അഫ്ഘാനിസ്താനെ ആക്രമിച്ചത്. അവര്‍ക്ക് അഭയം കൊടുത്ത താലിബാനെ പുറത്താക്കിയതും. പാല്സ്തീനികള്‍ അമേരിക്കയെ ആക്രമിച്ചാല്‍ അമേരിക്ക അവിടെ പോയി യുദ്ധം ചെയ്യും.
അമേരിക്ക ഇസ്രായേലിനെ പിന്തുണക്കന്നതിനനേകം കരണങ്ങളുണ്ട്. പ്രധാനമായും അമേരിക്കയിലെ യഹൂദ ലോബിയാണ്. അവര്‍ക്ക് ഭരണ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് അവരുടെ താല്‍പ്പര്യം നടപ്പാകുന്നു. ഇന്‍ഡ്യന്‍ ഭരണ രംഗത്ത് അംബാനിമാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ളതുപോലെ.
അദുപൊലെ മതം മാറിക്കഴിഞ്ഞാലും സംഭരണം ബേണം എന്നത് മതം മാറ്റലുകാരുടെ ഒരാവിശ്യം എന്നല്ലാതെ അതിലൊരു ഞായോം ഇല്ല - ജാതി വെത്യാസം ഇല്ലാത്ത ഒരു മതത്തില്‍ നിന്നോന്ടു പൂര്‍വാശ്രമത്തിന്റെ അവകാശങ്ങള്‍ ആഗ്രഹിക്കുന്നത് ആ പുതിയ മതത്തില്‍ ജാതിവ്യവസ്ഥകള്‍ കൊണ്ടുവരാനല്ലേ ഒതകൂ - അദൊണ്ട് അങ്ങനെ ശെയ്യുന്നത് മതം മാറാതെ നില്‍കുന്ന അര്‍ഹരായവര്‍ക്കും നല്ലതല്ല പുത്യ മതത്തില്‍ നേരത്തെ മുതലേ ഒള്ള ആളോള്‍ക്കും നല്ലതല്ല
കൊച്ചുവാവക്ക് കാര്യം പിടികിട്ടി. പക്ഷെ കാളിദാസന് മനസിലായില്ല എന്ന് അഭിനയിക്കുന്നു. ഓരോ വ്യക്തിക്കും അവനു ഇഷ്ടമുള്ള മതത്തില്‍ വിസ്വസിക്കുവാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യം തരുന്നുണ്ട്. ഹിന്ദു ആയോ, ക്രിസ്ത്യാനി ആയോ, മുസ്ലീം ആയോ, മറ്റു മതം കൊണ്ടോ, അതോ നിരീശ്വര വാദി ആയോ ജീവിക്കാം. ഏത് വിശ്വാസം വേണമെന്ന് അവരവര്‍ക്ക് തീരുമാനിക്കാം. പക്ഷെ മതം മാറിയിട്ടും പഴയ മതത്തിലെ ആനുകൂല്യങ്ങള്‍ പറ്റുവാന്‍ ചോദിക്കുന്നതില്‍ ന്യായമില്ല. ക്രിസ്ത്യാനി ആകുക ആണെങ്കില്‍ ക്രിസ്ത്യാനി ആയി തന്നെ ജീവിക്കുക. അല്ലാതെ ഒരു തരം സങ്കര ഇനം ആയി മാറരുത്. ആളെ കൂട്ടാന്‍ മതം മാറ്റിയിട്ടു അവര്‍ണ്ണര്‍ ആയി തന്നെ കഴിഞ്ഞു കൊള്ളണം, വേണമെങ്കില്‍ സംവരണം ചോദിച്ചു വാങ്ങിക്കോണം, ചത്തു കഴിഞ്ഞാല്‍ തെമ്മാടി കുഴിയെ കിട്ടൂ എന്നൊക്കെ പറയുമ്പോള്‍ ആണ് ഇതിലെ ഗൂഡ താത്പര്യം പുറത്തു വരുന്നത്.
എല്ലാവരും ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ആതമഹത്യ ചെയ്യുകയാണെങ്കില്‍ പിന്നെ എന്തിനാണൊരു രാജ്യം. അങ്ങ മരിച്ചാല്‍ പോരേ. ഇതുപോലെ ഒരു സ്വാതന്ത്ര്യ സമരത്തെ എനിക്കനുകൂലിക്കാന്‍ പറ്റില്ല;. സ്വാതന്ത്ര്യം വേണ്ടത് ജീവിക്കണമെന്ന ആഗ്രഹമുള്ളവര്‍ക്കാണ്. മരിക്കാന്‍ നടക്കുന്നവര്‍ക്ക് സ്വാതന്ത്ര്യം ആയാലും അടിമത്തമായാലും ഒന്നു തന്നെ. അടിമത്തതത്തില്‍ ജനിച്ചു വളര്‍ന്നവരുടെയും അഭയാര്‍ത്ഥികളായി അലയുന്നവരുടെയും മാനസിക അവസ്ഥ എനിക്ക് മനസിലാകും. പക്ഷെ അവര്‍ക്കു വേണ്ടി എന്ന പേരില്‍ ലോകം മുഴുവന്‍ നാശം വിതക്കുന്ന ജിഹാദികളുടെ മാനസൈക അവസ്ഥ എനിക്ക് പിടികിട്ടുന്നില്ല. പാലസ്തീനികളുടെ സ്വതന്ത്ര്യ സമരം ഈ ജിഹാദില്‍ മുങ്ങിപ്പോകുന്നു.
താങ്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരം ഓര്‍ക്കുന്നുണ്ടോ? ഒരുപാട് ആളുകള്‍ അന്ന് ജീവന്‍ വെടിഞ്ഞിരുന്നു. അവര്‍ക്ക് ജീവിക്കാന്‍ താത്പര്യം ഇല്ലായിരുന്നോ? ആ ഓര്‍മ്മ ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു. പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം എന്നാണു. ഇസ്രയേല്‍ ഇന്ന് പലസ്തീന് മേല്‍ ഏല്‍പ്പിച്ചിരിക്കുന്ന ആ പാരതന്ത്ര്യം മരണത്തെക്കാള്‍ ഭയാനകമായി അവര്‍ കാണുന്നു അതില്‍ ഒരു തെറ്റും ഇല്ല. ആ സ്വാതന്ത്ര്യം ലഭിക്കുവാന്‍ സ്വന്തം ജീവന്‍ ബലി കൊടുക്കുവാന്‍ അവര്‍ക്ക് മടിയില്ല. മറ്റു രാജ്യങ്ങളില്‍ ജിഹാദ് നടത്തുന്നത് ശരിയല്ല എന്നാണു എന്റെയും അഭിപ്രായം ഞാന്‍ സമ്മതിച്ചിരുന്നല്ലോ?
അമേരിക്ക ഇസ്രായേലിനെ പിന്തുണക്കന്നതിനനേകം കരണങ്ങളുണ്ട്. പ്രധാനമായും അമേരിക്കയിലെ യഹൂദ ലോബിയാണ്. അവര്‍ക്ക് ഭരണ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് അവരുടെ താല്‍പ്പര്യം നടപ്പാകുന്നു. ഇന്‍ഡ്യന്‍ ഭരണ രംഗത്ത് അംബാനിമാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ളതുപോലെ.
താങ്കള്‍ ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് ലോബിയുടെ കാര്യം പറയുന്നത്. ലോകത്തെ സമാധാനം തകര്‍ക്കണം എന്ന് അമേരിക്കക്ക് ഉദ്ദേശം ഇല്ല പക്ഷെ അവിടുത്തെ ആയുധ ലോബിക്ക് ഉണ്ടാവും എന്നാണു ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നു ഇസ്രയേലിനെ സഹായിക്കുന്നത് അമേരിക്ക അല്ല യഹൂദ ലോബി ആണ്. അതായത് തെറ്റ് ചെയ്യുന്നത് അമേരിക്ക അല്ല അവിടുത്തെ ലോബികള്‍ ആണ്. ഒരാള്‍ ഒരാളെ കുത്തി കൊന്നിട്ട് കൊല ചെയ്തത് ഞാന്‍ അല്ല എന്റെ കൈകള്‍ ആണ് എന്ന് പറയുന്ന പോലെ അല്ലെ ഇത്? ലോബികളെ നിലക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാര്‍ വല്ല പാവയോ മറ്റോ ആണോ? ഇങ്ങനെ ആണെങ്കില്‍ നാളെ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചിട്ടു, അത് ചെയ്തത് ഇന്ത്യ അല്ല ഇന്ത്യയിലെ അംബാനി പോലുള്ള ലോബികള്‍ ആണെന്ന് പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ.
>>>>ചാതുര്‍ വര്ന്യ പ്രകാരം ജോലികള്‍ ചെയ്യുന്ന പണിക്കാരെ ശൂദ്രര്‍ എന്നാണു വിളിച്ചിരുന്നത്. <<<<
അല്ല. ചാതുര്‍ വര്‍ണ്യ പ്രകാരം ജോലികള്‍ ചെയ്തിരുന്ന എല്ലാ പണിക്കാരെയും ശൂദ്രര്‍ എന്നു വിളിച്ചിരുന്നില്ല. ശൂദ്രരും അവരേക്കാളുയര്‍ന്ന ജാതിക്കാരുടെ പണികളൊക്കെ ചെയ്തിരുന്നു. അവരുടെ വീടുകളിലും അവര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. പിന്നീടിവരില്‍ പലരും മറ്റ് പിന്നാക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടു എന്നത് ശരിയാണ്.
മനു അവര്‍ണ്ണര്‍ എന്നു വിളിച്ചവര്‍ തൊട്ടുകൂടാത്തവരായിരുന്നു. ശൂദ്രരില്‍ ചിലര്‍ ഒരു പക്ഷെ ഇവരുമായി സഹവസിച്ചിട്ടുണ്ടാകാം. ഇടപഴകിയിട്ടുണ്ടാകാം. പക്ഷെ ശുദ്രരെ അടുപ്പിക്കുന്ന ബ്രാഹ്മണരും ക്ഷത്രിയരും അവര്‍ണര്‍ എന്ന തൊട്ടുകൂടാത്തവരെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല.
പാടത്തും പറമ്പിലും പണിയെടുത്തിരുന്ന അവര്‍ണ്ണരുടെയൊക്കെ പണിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ശൂദ്രരില്‍ ചിലരെ മേല്‍നോക്കികള്‍ എന്നു വിളിച്ചു. അവരാണ്, മേനോക്കി എന്ന പേരില്‍ അറിയപ്പെട്ടവര്‍,. പിന്നീടത് ശൂദ്രരിലെ ഒരു അവാന്തര ജാതി പോലും ആയി.
>>>>പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യം പറഞ്ഞത് ജോലികള്‍ ചെയ്തിരുന്ന ഇഴവര് മുതല്‍ താഴോട്ടുള്ള ജാതികള്‍ ഇതില്‍ പെടും അല്ലാതെ അവര്‍ണ്ണര്‍ അല്ല എന്ന് പറയുവാന്‍ ആണ്. അപ്പോഴും അവര്‍ ഹിന്ദുക്കള്‍ തന്നെ. <<<<
അമ്പലം മാത്രമല്ല. സവര്‍ണ്ണരുടെ വീടുകളും പണുതിരുന്നത് അവര്‍ണ്ണരും കൂടിയാണ്. അതുകൊണ്ടൊന്നും അവര്‍ണ്ണര്‍ ഹിന്ദു മതത്തിന്റെ ഭാഗമാകില്ല. ഹിന്ദു മതം എന്ന പേരുപോലും അവര്‍ ഉപയോഗിച്ചിരുന്നില്ല സനാതന ധര്‍മ്മം എന്നാണവര്‍ ഉപയോഗിച്ചിരുന്നത്.
താങ്കള്‍ വെറുതെ സത്യം വളച്ചൊടിക്കുകയാണ്. മതം എന്നു പറഞ്ഞാല്‍ ഒരുദൈവത്തെ അല്ലെങ്കില്‍ ഹിന്ദുമതത്തിലേപ്പോലെ ഒരു പറ്റം ദൈവങ്ങളെ ആരാധിക്കുന്ന, ആരാധനാലയങ്ങളില്‍ പ്രവേശനമുള്ള ഒരു പറ്റം ആളുകളുടെ കൂട്ടത്തെയാണ്. മുസ്ലിം എന്നറിയപ്പെടുന്ന താങ്കള്‍ക്കത് മനസിലാകാത്തതല്ല.
സനാതന ധര്‍മ്മം എന്നറിയപ്പെട്ടിരുന്ന ഹിന്ദു മതത്തിലെ ദൈവങ്ങളെ ആരാധിക്കാനോ അമ്പലങ്ങളില്‍ പ്രവേശിക്കാനോ അനുവാദമില്ലാതിരുന്ന അവര്‍ണ്ണരെ ആ മതത്തില്‍ ഉല്‍പ്പെടുത്താന്‍ എനിക്കാകില്ല. താങ്കളുടെ അജണ്ട വേറെന്തോ ആണ്. താങ്കള്‍ക്കിഷ്ടമുള്ളത് വിശ്വസിച്ചോളൂ.
മനു അവര്‍ണ്ണര്‍ എന്നു വിളിച്ചവര്‍ തൊട്ടുകൂടാത്തവരായിരുന്നു. ശൂദ്രരില്‍ ചിലര്‍ ഒരു പക്ഷെ ഇവരുമായി സഹവസിച്ചിട്ടുണ്ടാകാം. ഇടപഴകിയിട്ടുണ്ടാകാം. പക്ഷെ ശുദ്രരെ അടുപ്പിക്കുന്ന ബ്രാഹ്മണരും ക്ഷത്രിയരും അവര്‍ണര്‍ എന്ന തൊട്ടുകൂടാത്തവരെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല.
മനു എഴുതി വച്ചിരുന്ന നിയമങ്ങള്‍ ആയിരുന്നു ഹിന്ദു മതം എന്ന് വിശ്വസിക്കുന്നത് ആദ്യ തെറ്റ്. കാരണം മനു സ്മൃതി എഴുതുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഹിന്ദു മതം എന്ന സനാതന ധര്‍മ്മം ഉണ്ടായിരുന്നു. മനു സ്മൃതിക്കു മുന്‍പ് 'മാനവധർമ്മസൂത്രം' ആയിരുന്നു ഉണ്ടായിരുന്നത്. മനുവിന്റെ നിയമങ്ങള്‍ ആയിരുന്നു 1936 വരെ തുടര്‍ന്ന് പോന്നത് എന്നത് അതിലും വലിയ തെറ്റ്. ശങ്കരാചാര്യരുടെ 'ശങ്കരസ്മൃതികൾ' വരുമ്പോള്‍ മനു സ്മൃതിയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. ചാതുര്‍ വര്‍ണ്യം എന്ന വ്യവസ്ഥിതി പോലും ചര്‍ച്ചക്ക് വന്നത് താങ്കള്‍ പറഞ്ഞത് കൊണ്ടാണ്. ഹിന്ദു മതത്തെ അളക്കാന്‍ ചാതുര്‍ വര്‍ണ്യം പോരാതെ വരും.
>>>>പക്ഷെ ഹിന്ദുക്കളുടെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമായാണ് ദൈവത്തെ കാണുന്നത്. ഈ പ്രപഞ്ചം തന്നെ ദൈവമായി കാണുന്നു. അതിനാല്‍ ഹിന്ദു, ഈ പ്രപഞ്ചത്തിലെ എന്തിനെ ആരാധിച്ച്ചാലും അതില്‍ ദൈവത്തെ കാണുന്നു എന്ന് വേണം പറയാന്‍. അല്ലാതെ ഹിന്ദു ദൈവത്തെ ആരാധിച്ചാല്‍ ഹിന്ദു ആകും എന്നല്ല. <<<<
എങ്കില്‍ പിന്നെ അള്ളായും യേശുവും യഹോവയും മുസ്ലിങ്ങളും ക്രിസ്ത്യാനികളും യഹൂദരും ഒക്കെ ഹിന്ദു മതത്തിന്റെ ഭാഗമാണ്. ക്രിസ്ത്യാനിക്ക് സംവരണം കൊടുക്കുന്നതില്‍ യാതൊരു എതിര്‍പ്പും തോന്നേണ്ടതില്ല.
>>>>തെറ്റ്! വേദങ്ങളിലും പുരാണങ്ങളിലും പറയുന്നത് അനുസരിച്ചാണെങ്കില്‍ ദൈവങ്ങള്‍ ഇല്ല. ദൈവം! ഏക വചനം ആണ്. ഒരു ദൈവമേ ഉള്ളൂ...അത് ഓം കാരമാണ്. ആ ഒരു ദൈവത്തിന്റെ പല രൂപ ഭാവങ്ങള്‍ ആണ് ഇന്ന് പലരും ആരാധിക്കുന്ന ദൈവങ്ങള്‍.<<<<
ഒന്നെങ്കില്‍ ഒന്ന്. എനിക്കതില്‍ എതിര്‍പ്പില്ല. പല പേരുകളിലും അവര്‍ക്ക് ദൈവങ്ങളുണ്ട്. ബ്രഹ്മാവും വിഷ്ണുവും പരമേശ്വരനും ഒക്കെ അവരുടെ ദൈവങ്ങളാണെന്നാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഇതൊക്കെ ഒന്നാണെങ്കിലും എനിക്ക് വിരോധമില്ല. ഇതൊക്കെ പുരാണങ്ങളിലെ. വേദങ്ങളില്‍ അഗ്നി തൊട്ട് മറ്റനേകം ദൈവങ്ങളുമുണ്ട്.
>>>>അപ്പോള്‍ സിന്ധു നദിയുടെ ഇപ്പുറം താമസിച്ചിരുന്ന സവര്‍ണ്ണര്‍ മാത്രമായി എങ്ങനെയാണ് ഹിന്ദുക്കള്‍ ആകുന്നത്? അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ അല്ല എന്ന് എങ്ങനെ പറയുവാന്‍ കഴിയും? <<<<
സനാതനികള്‍ മധ്യേഷ്യയില്‍ നിന്നും വന്നവരാണെന്നും കരുതപ്പെടുന്നുണ്ട്. ഇന്‍ഡ്യയിലെ ആദിമ നിവാസികളായ ദ്രാവിഡരെ അവര്‍ തെക്കോട്ടോടിച്ചു. അങ്ങനെയാണു ദ്രാവിഡനാടുകളുണ്ടായത്. അവരുടെ ഭാഷയും വേറെയായിരുന്നു. അതില്‍ നിന്നാണ്, തമിഴും മലയാളവും തെലുങ്കും കന്നടയുമുണ്ടായത്. സനാതനികളുടെ ഭാഷയായിരുന്ന സംസ്ക്രുതത്തില്‍ നിന്നും മറ്റ് ഭാഷകളുണ്ടായി. പിന്നീടെപ്പോഴോ ദ്രാവിഡ്രരെ ഹിന്ദുക്കളാക്കി. അവരുടെ ദൈവങ്ങളെയൊക്കെ ദത്തെടുത്ത് സനാതന മതത്തിലെ ദൈവങ്ങളുടെ അവതാരമക്കി മാറ്റി. കാല ക്രമേണ എല്ലാ ഇന്‍ഡ്യക്കാരെയും പുറത്തുള്ളാവര്‍ ഹിന്ദുക്കളെന്നു വിളിച്ചു. ഹിന്ദു മതമെന്ന പേര്‍ ഏതെങ്കിലും ഹൈന്ദവ വേദ പുസ്തകത്തില്‍ ഇല്ല്ല. അത് ബ്രിട്ടീഷുകാരോ മുഗളരോ ഉപയോഗിച്ച പേരായായിരിക്കാനാണു സാധ്യത.
>>>>താങ്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരം ഓര്‍ക്കുന്നുണ്ടോ? ഒരുപാട് ആളുകള്‍ അന്ന് ജീവന്‍ വെടിഞ്ഞിരുന്നു. അവര്‍ക്ക് ജീവിക്കാന്‍ താത്പര്യം ഇല്ലായിരുന്നോ? <<<<
ഇപ്പോള്‍ താങ്കള്‍ റിയാസിന്റെ കുപ്പായത്തില്‍ കയറി.
അവരാരും ജിഹാദികള്‍ ചെയുന്നതുപോലെ ആത്മ ഹത്യ ചെയ്തതല്ല. എതിരാളികല്‍ കൊന്നതാണ്.
താങ്കള്‍ വെറുതെ സത്യം വളച്ചൊടിക്കുകയാണ്. മതം എന്നു പറഞ്ഞാല്‍ ഒരുദൈവത്തെ അല്ലെങ്കില്‍ ഹിന്ദുമതത്തിലേപ്പോലെ ഒരു പറ്റം ദൈവങ്ങളെ ആരാധിക്കുന്ന, ആരാധനാലയങ്ങളില്‍ പ്രവേശനമുള്ള ഒരു പറ്റം ആളുകളുടെ കൂട്ടത്തെയാണ്. മുസ്ലിം എന്നറിയപ്പെടുന്ന താങ്കള്‍ക്കത് മനസിലാകാത്തതല്ല.
ഹ ഹ ഹാ.. താങ്കള്‍ക്ക് ദേഷ്യം വന്നു തുടങ്ങിയോ? ഏത് സത്യമാണ് കാളിദാസ ഞാന്‍ വളച്ചോടിച്ചത്? വന്നു വന്നു മതം എന്താണെന്ന് കൂടി ഞാന്‍ പറഞ്ഞു തരണോ? പക്ഷെ ഇസ്ലാമിനെ കുറിച്ച് ഇത്ര 'ജ്ഞാനമുള്ള' താങ്കള്‍ക്കു അതൊരു കുറച്ചില്‍ ആകില്ലെങ്കില്‍ പറഞ്ഞു തരാം.
"ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദൈവങ്ങളിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദൈവങ്ങളോടോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്ഥിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദേശിക്കുന്നു."
അവര്‍ണ്ണര്‍ എന്ന് താങ്കള്‍ വിളിക്കുന്നവര്‍ക്ക് സവര്‍ണ്ണ അമ്പലങ്ങളില്‍ ഇരിക്കുന്ന ശിവനെയോ വിഷ്ണുവിനെയോ വിശ്വാസം ആയിരുന്നു. അവര്‍ക്കും ഹിന്ദുക്കളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടായിരുന്നു. ഈ രീതിയില്‍ നോക്കിയാലും അവര്‍ ഹിന്ദുക്കള്‍ തന്നെ.
>>>>ലോകത്തെ സമാധാനം തകര്‍ക്കണം എന്ന് അമേരിക്കക്ക് ഉദ്ദേശം ഇല്ല പക്ഷെ അവിടുത്തെ ആയുധ ലോബിക്ക് ഉണ്ടാവും എന്നാണു ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നു ഇസ്രയേലിനെ സഹായിക്കുന്നത് അമേരിക്ക അല്ല യഹൂദ ലോബി ആണ്. അതായത് തെറ്റ് ചെയ്യുന്നത് അമേരിക്ക അല്ല അവിടുത്തെ ലോബികള്‍ ആണ്. <<<<
അമേരിക്ക അല്ലെന്ന് താങ്കളെങ്ങനെയാണു ഗണിച്ചെടുത്തത്. അമേരിക്ക എന്തുകൊണ്ട് ഇസ്രായേലിന്റെ പക്ഷത്തു നില്‍ക്കുന്നു എന്നതിന്റെ കാരണമാണു ഞാന്‍ പറഞ്ഞത്. മനസിലായില്ലെങ്കില്‍ വേണ്ട.
>>>>മനു എഴുതി വച്ചിരുന്ന നിയമങ്ങള്‍ ആയിരുന്നു ഹിന്ദു മതം എന്ന് വിശ്വസിക്കുന്നത് ആദ്യ തെറ്റ്. <<<<
അത് താങ്കളുടെ എഴുതാപ്പുറം വായന. മനുവിന്റെ സംഹിതക്ക് മുന്നേ സനാതന ധര്‍മ്മം എന്തായിരുന്നു എന്നതിനു പ്രസക്തിയില്ല. മനുവിന്റെ സംഹിതയാണ്, സനാതന ധര്‍മ്മത്തിന്റെ ഏറ്റവും പുതിയ നിയമാവലി ഉണ്ടാക്കിയത്. അതാണു ചാതുര്‍വര്‍)ണ്യം. അതുപയോഗിച്ചായിരുന്നു അവര്‍ണ്ണരെന്ന ഒരുവിഭഗാത്തെ ഉണ്ടാക്കി, അടിച്ചമര്‍ത്തിയത്. അതാണിന്‍ഡ്യക്ക് പകര്‍ന്നു കിട്ടിയത്.
>>>>ഹ ഹ ഹാ.. താങ്കള്‍ക്ക് ദേഷ്യം വന്നു തുടങ്ങിയോ? ഏത് സത്യമാണ് കാളിദാസ ഞാന്‍ വളച്ചോടിച്ചത്? വന്നു വന്നു മതം എന്താണെന്ന് കൂടി ഞാന്‍ പറഞ്ഞു തരണോ? പക്ഷെ ഇസ്ലാമിനെ കുറിച്ച് ഇത്ര 'ജ്ഞാനമുള്ള' താങ്കള്‍ക്കു അതൊരു കുറച്ചില്‍ ആകില്ലെങ്കില്‍ പറഞ്ഞു തരാം. <<<<
ഏത് മതത്തിനും ഒരു ദൈവമുണ്ടെന്നും, ആ മതത്തിലെ വിശ്വാസികള്‍ ആരാധനാലയത്തില്‍ ആ ദൈവത്തെ ആരാധിക്കുന്നു എന്നതുമായ സത്യം.
മതമെന്താണെന്നു താങ്കള്‍ പറഞ്ഞു തരേണ്ട ആവശ്യമില്ല. അത് ഇസ്ലാം എന്ന മതത്തില്‍ കൂടി ഞാനും മറ്റുള്ളവരും മനസിലാക്കുന്നു. അതിന്റെ മഹാ പൈതൃകം ഇന്ന് വിതക്കുന്ന വിഷത്തേപ്പറ്റിയല്ലേ ഈ പോസ്റ്റ് തന്നെ.
>>>>അവര്‍ണ്ണര്‍ എന്ന് താങ്കള്‍ വിളിക്കുന്നവര്‍ക്ക് സവര്‍ണ്ണ അമ്പലങ്ങളില്‍ ഇരിക്കുന്ന ശിവനെയോ വിഷ്ണുവിനെയോ വിശ്വാസം ആയിരുന്നു. അവര്‍ക്കും ഹിന്ദുക്കളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടായിരുന്നു. ഈ രീതിയില്‍ നോക്കിയാലും അവര്‍ ഹിന്ദുക്കള്‍ തന്നെ.<<<<
അവര്‍ണ്ണ അമ്പലങ്ങളില്‍ വിഷ്ണുവോ ശിവനോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ്, ശ്രീനാരയണ ഗുരു ശിവനെ പ്രതിഷ്ടിച്ചത്. അവര്‍ണ്ണനു ശിവനെ പ്രതിഷ്ടിക്കാന്‍ അര്‍ഹതയില്ല എന്നു പറഞ്ഞ് അതിനെ സവര്‍ണ്ണര്‍ എതിര്‍ത്തപ്പോള്‍ താന്‍ പ്രതിഷ്ടിച്ചത് ഈഴവ ശിവനെ ആണെന്ന് അദ്ദേഹം പറഞ്ഞതും. ശിവനെ ആണെന്നല്ല പറഞ്ഞത്. ഈഴവ ശിവനെ. അതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലാക്കാന്‍ പറ്റുമോ?
അത് താങ്കളുടെ എഴുതാപ്പുറം വായന. മനുവിന്റെ സംഹിതക്ക് മുന്നേ സനാതന ധര്‍മ്മം എന്തായിരുന്നു എന്നതിനു പ്രസക്തിയില്ല. മനുവിന്റെ സംഹിതയാണ്, സനാതന ധര്‍മ്മത്തിന്റെ ഏറ്റവും പുതിയ നിയമാവലി ഉണ്ടാക്കിയത്. അതാണു ചാതുര്‍വര്‍)ണ്യം. അതുപയോഗിച്ചായിരുന്നു അവര്‍ണ്ണരെന്ന ഒരുവിഭഗാത്തെ ഉണ്ടാക്കി, അടിച്ചമര്‍ത്തിയത്. അതാണിന്‍ഡ്യക്ക് പകര്‍ന്നു കിട്ടിയത്.
ഞാന്‍ വെറുതെ പറഞ്ഞതല്ല. ഏറ്റവും പുതിയതും ഏറ്റവും പഴയതും മനു സ്മൃതി അല്ല. മനു സ്മൃതി മാത്രം വച്ച് ഹിന്ദു മതത്തെ അളക്കുന്നതും ശരിയല്ല. മനുസ്മൃതിക്ക് അവലംബമായിട്ടുള്ള മാനവധർമ്മസൂത്രത്തിലെ വരികളാണ് മഹാഭാരതത്തിൽ കാണപ്പെടുന്നത് എന്നും മഹാഭാരതത്തിലുള്ള ഉദ്ധരിച്ചിട്ടുളള പല പദ്യങ്ങളും ഇന്നത്തെ മനുസ്മൃതിയിൽ ഇല്ല എന്നതും മഹാഭാരത കാലത്തിനുശേഷമായിരിക്കാം മനുസ്മൃതി ക്രോഡീകരിക്കപ്പെട്ടത് എന്ന ഗവേഷകന്മാർ തെളിയിക്കുന്നു. കൂടതെ പഴയ ധർമ്മ സൂത്രങ്ങളിലൊന്നും ലേഖനവിദ്യ (എഴുത്ത്) യെക്കുറിച്ച് ഒരു പരാമർശവുമില്ലെങ്കിലും ഈ സ്മൃതിയിൽ വ്യവഹാരാദ്ധ്യായത്തിൽ നിർബന്ധിച്ചെഴുതിയ രേഖയെക്കുറിച്ചും രാജകീയശാസനങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നതിനാൽ ഇതിന് അതിപ്രാചീനത്വം കല്പിക്കാനാവില്ലെങ്കിലും ചില ചരിത്രകാരന്മാർ കരുതുന്നപോലെ ക്രിസ്തുവിന് മുന്പ് രണ്ടാം നൂറ്റാണ്ടിലെങ്കിലും എഴുതപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.
അവര്‍ണ്ണ അമ്പലങ്ങളില്‍ വിഷ്ണുവോ ശിവനോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ്, ശ്രീനാരയണ ഗുരു ശിവനെ പ്രതിഷ്ടിച്ചത്. അവര്‍ണ്ണനു ശിവനെ പ്രതിഷ്ടിക്കാന്‍ അര്‍ഹതയില്ല എന്നു പറഞ്ഞ് അതിനെ സവര്‍ണ്ണര്‍ എതിര്‍ത്തപ്പോള്‍ താന്‍ പ്രതിഷ്ടിച്ചത് ഈഴവ ശിവനെ ആണെന്ന് അദ്ദേഹം പറഞ്ഞതും. ശിവനെ ആണെന്നല്ല പറഞ്ഞത്. ഈഴവ ശിവനെ. അതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലാക്കാന്‍ പറ്റുമോ?
അത് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. കേരളത്തില്‍ ജാതി വ്യവസ്ഥ നില നിന്നിരുന്നു, താഴ്ന്ന ജാതിക്കാര്‍ക്ക് ശിവനെ പ്രതിഷ്ടിക്കുവാനോ ആരാധിക്കുവാണോ അവകാശം ഉണ്ടായിരുന്നില്ല. പക്ഷെ വിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ഹിന്ദു ആയ ശ്രീ നാരായണ ഗുരു ഹിന്ദു ആയ ഈഴവര്‍ക്ക് വേണ്ടി ശിവനെ പ്രതിഷ്ടിച്ചു. ചോദിക്കാന്‍ ചെന്ന ബ്രഹ്മനരോട് താന്‍ പ്രതിഷ്ടിച്ചതു ഈഴവ ശിവനെ ആണെന്ന് പറഞ്ഞു.
ഇതില്‍ എവിടെ ആണ് ഈഴവര്‍ ഹിന്ദു അല്ലാതാവുന്നത്?
>>>>പക്ഷെ ഹിന്ദുക്കളുടെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമായാണ് ദൈവത്തെ കാണുന്നത്. ഈ പ്രപഞ്ചം തന്നെ ദൈവമായി കാണുന്നു. അതിനാല്‍ ഹിന്ദു, ഈ പ്രപഞ്ചത്തിലെ എന്തിനെ ആരാധിച്ച്ചാലും അതില്‍ ദൈവത്തെ കാണുന്നു എന്ന് വേണം പറയാന്‍. അല്ലാതെ ഹിന്ദു ദൈവത്തെ ആരാധിച്ചാല്‍ ഹിന്ദു ആകും എന്നല്ല. <<<<
എങ്കില്‍ പിന്നെ അള്ളായും യേശുവും യഹോവയും മുസ്ലിങ്ങളും ക്രിസ്ത്യാനികളും യഹൂദരും ഒക്കെ ഹിന്ദു മതത്തിന്റെ ഭാഗമാണ്.
ചരിത്രത്തിന്റെ നെല്ലും പതിരും തെരയുന്നത് പലപ്പോഴും പാഴ്വേലയാണ് കൂട്ടരേ കാരണം ചരിത്രം എന്നത് തന്നെയൊരു കഥയാണ് വിജയിച്ചോരുടെ പാഷ്യം - തോറ്റവര്‍ പഴയ കഥകളൊക്കെ മറന്നും പോവുന്നു
പ്രപഞ്ചത്തെയും അതിലെ എന്തിലും ഏതിലും ദൈവത്തെ കാണുന്ന ഇന്തുക്കലുടെ ദൈവസങ്കല്പത്തിന് സമാനമായിരുന്നുവല്ലാ അരെബിയാവില് ഇസ്ലാം വരണേനു മുന്നേ ഒണ്ടാരുന്ന ഗോത്ര ങ്ങള്ടെ വിശ്വാസോം ആചാരോം ഒക്കെ ഓര് സമയം അല്ലെങ്കി കാലം എന്ന അമൂര്‍ത്ത സങ്കല്പത്തെ ആരാധിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രതീകാത്മകമായ 360 മൂര്‍തികളീ ഒന്നാണല്ല ഇന്നിപ്പോ കാബായിലിരിക്കുന്ന കറുത്ത കല്ല് ( ഒരുടെ ചാന്ദ്ര മാസ കണക്കില്‍ ഒരു വര്‍ഷ കാലം 360 ദെവസാരുന്നല്ലാ -ഇസ്ലാം ഇന്നും ചന്ദ്ര മാസ കണക്കു ഉപയോഗിക്കുന്നതും യാദൃശ്ചികമല്ലല്ലാ ) ഇന്തുക്കലുടെ പോലെ പുഴയില്‍ മുങ്ങി കുളിച്ചു ദേഹശുദ്ധി വരുത്തിയ ശേഷം ഈറനോടെ നടന്നു വന്നു ആരാധനാ മൂര്‍ത്തിയെ പ്രദക്ഷണം വച്ചിട്ട് തൊഴുതു വണങ്ങുന്നത് ഗോത്രാചാരങ്ങള്‍ ആയിരുന്നു അതിന്റെയൊക്കെ തിരുശേഷിപ്പ് തന്നെ അല്ലേ ലക്ഷോപലക്ഷം ജനം ഭക്ത്യാദരപൂര്‍വം അനുഷ്ടിക്കുന്ന വിശുദ്ധ ഹജ് കര്‍മവും ?
ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ കേവലം പ്രതീകാത്മകം ആണെന്നും അദൊക്കെ ഞാന്‍ ആരാണെന്ന് തിരിച്ചറിയാനുള്ള ആത്മീയ യാത്രയെ കാണിക്കുന്നൂ എന്നും ആ തലത്തില്‍ ഭാഷയും ആചാരങ്ങളുമൊക്കെ അപ്രസക്തമാണെന്നും തിരിച്ചറിയുന്നോര്‍ക്കു ദൈവത്തിനു അറബി അല്ലെങ്കി സംസ്കൃതം മാത്രേ മനസ്സിലാവൂ എന്നൊക്കെ പറെന്നതിന്റെ പൊള്ളത്തരം /തട്ടിപ്പ് മനസ്സിലാവും - പിന്നെ ഞാന്‍ എന്നതീ ദേഹമാണെന്ന തെറ്റിധാരണയില്‍ അതിന്റെ സുഖഭോഗത്തിന് വേണ്ടിയോള്ള പാച്ചില്‍ തന്നെയല്ലേ എല്ലാ അക്രമങ്ങള്‍ക്കും കാരണം - അമേരിക്കെന്റെം തിരിച്ചും ?
ഓ എനക്ക് തെറ്റിപ്പോയി നിങ്ങാ എല്ലാം ജാതീ മതം ചരിത്രം പൂമിശാസ്ത്രം ഒക്കെ ചര്‍ച്ച ചെയ്യണേന്റെ എടേല്‍ ആത്മീയതെടെ പരിപ്പ് വേവുകേലാന്നു തിരിച്ചറിയാനോള്ള വെഹരം ഇല്ലാന്ന് കൂട്ടിക്കൊളീ
എങ്കില് പിന്നെ അള്ളായും യേശുവും യഹോവയും മുസ്ലിങ്ങളും ക്രിസ്ത്യാനികളും യഹൂദരും ഒക്കെ ഹിന്ദു മതത്തിന്റെ ഭാഗമാണ്.
'ഹിന്ദു മതത്തിന്റെ' ഭാഗമാണ് എന്ന് പറയാന്‍ കഴിയില്ല. കാരണം മതത്തില്‍ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും സ്ഥായിയായ സ്ഥാനമുണ്ട്. എന്നാല്‍ ഹിന്ദു ദൈവ സങ്കല്പ്പത്തില്‍ ഇവരെ എല്ലാം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നു എന്ന് പറയാം. ശങ്കരാചാര്യരുടെ അദ്വൈത സിന്ധാന്തവും ശ്രീ നാരായണ ഗുരു എഴുതിയ
"ശ്രീ ബുദ്ധന്‍, ഭഗവാന്, ക്രിസ്തു, അള്ളാ, ശ്രീ പരമേശ്വരന്‍, ശ്രീ കൃഷ്ണന്‍ എന്നീ പേരോതി അങ്ങേ വാഴ്ത്തുന്നു മാനുഷര്‍"
എന്ന വരികളും ഉദാഹരണം. ഞാന്‍ മാത്രമാണ് ദൈവം എന്നെ ആരാധിക്കൂ എന്ന് ഹിന്ദു വിശ്വാസ പ്രകാരം ദൈവം പറയുന്നില്ല. മറിച്ചു നാം എല്ലാം ദൈവത്തിന്റെ ഭാഗമാണ്, ദൈവം എല്ലായിടത്തും ഉണ്ട് എന്ന തത്വമാണ് പറഞ്ഞിരിക്കുന്നത്.
>>>>അത് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. കേരളത്തില്‍ ജാതി വ്യവസ്ഥ നില നിന്നിരുന്നു, താഴ്ന്ന ജാതിക്കാര്‍ക്ക് ശിവനെ പ്രതിഷ്ടിക്കുവാനോ ആരാധിക്കുവാണോ അവകാശം ഉണ്ടായിരുന്നില്ല.<<<<
അതേ ഞാനും പറഞ്ഞുള്ളു ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാര്‍ക്കുണ്ടായിരുന്നില്ല. ആരാധിക്കാന്‍ അവകാശമില്ലാത്തവര്‍ മതത്തിന്റെ ഭാഗമായിരുന്നു എന്ന് താങ്കള്‍ കരുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല.
>>>>'ഹിന്ദു മതത്തിന്റെ' ഭാഗമാണ് എന്ന് പറയാന്‍ കഴിയില്ല. കാരണം മതത്തില്‍ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും സ്ഥായിയായ സ്ഥാനമുണ്ട്. <<<<
മതത്തില്‍ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും സ്ഥായിയായ സ്ഥാനമുണ്ട് എങ്കില്‍ അവര്‍ണ്ണരൊന്നും ഹിന്ദു മതത്തിന്റെ ഭാഗമല്ലായിരുന്നു.
>>>>ഇന്തുക്കടെ ദൈവ സങ്കല്പ തെക്കുറിചെല്ലാം മലക്ക് വളരെ വ്യക്തമായ ധാരണ കാണിക്കുന്നു -പുരാതന കാലം മൊതല്‍ 1936 വരെ അവര്‍ണരോക്കെ മതം ഇല്ലാത്ത ആളോള്‍ ആയിരുന്നൂ എന്നൊക്കെ പറഞ്ഞാ അതൊക്കെ ബല്യ അബദ്ധങ്ങള്‍ ആണ് കേട്ടാ
<<<<
കൊച്ചു വാവ,
സനാതന ഹിന്ദുക്കളുടെ ദൈവസങ്കല്‍പ്പത്തേക്കുറിച്ച് എനിക്ക് പരാതിയില്ല. ഞാന്‍ പറഞ്ഞത് അവര്‍ണ്ണരുടെ ദൈവവിശ്വസത്തേക്കുറിച്ചാണ്. അവര്‍ണ്ണര്‍ മതമില്ലാത്തവരോ ദൈവങ്ങളില്ലാത്തവരോ ആയിരുന്നില്ല. പക്ഷെ അവര്‍ണ്ണരുടെ ദൈവങ്ങള്‍ സനാതന ധര്‍മ്മത്തിലെ ദൈവങ്ങളായിരുന്നില്ല. അതേ ഞാന്‍ പറഞ്ഞുള്ളു. കേരളത്തില്‍ തന്നെ അവരുടെ ദൈവങ്ങള്‍ മാടന്‍, തെയ്യം, ചാത്തന്‍, ശാസ്താവ്, തുടങ്ങിയ ലോക്കല്‍ ദൈവങ്ങളായിരുന്നു. ആതൊരിക്കലും സനാതന മതത്തിന്റെ ദൈവങ്ങളായിരുന്നില്ല.
1936 നു മുന്നെ സവര്‍ണ്ണരുടെ ഒരു ദൈവത്തെയും ആരാധിക്കാനുള്ള അവകാശം ആവര്‍ണ്ണര്‍ക്കില്ലായിരുന്നു. എന്നു കരുതി സനാതന മതത്തിലെ ദൈവങ്ങളേക്കുറിച്ചൊന്നും അവര്‍ക്കറിവില്ലായിരുന്നു എന്ന അര്‍ത്ഥമില്ല. ഉണ്ടായിരുന്നു. നാരായണ ഗുരുവിനേപ്പോലുള്ളവര്‍ അതൊക്കെ പഠിച്ചിരുന്നു. പക്ഷെ അദ്ദേഹത്തെ ഒന്നും ഒരിക്കലും ഒരമ്പലത്തിലും കയറ്റിയില്ല. 1936 നു മുന്നെ പല അവര്‍ണ്ണരും സനാതന ധര്‍മ്മത്തിന്റെ ഭാഗമാകാന്‍ അഗ്രഹിച്ചിരുന്നു. പക്ഷെ സനാതനികള്‍ അവരെ അടുപ്പിച്ചില്ല. അതിലൊക്കെ അരിശം പൂണ്ടാണ്, നാരായണ ഗുരു ശിവനെ സ്വന്തം നിലയില്‍ പ്രതിഷ്ടിച്ചത്.
ഇതൊക്കെ ചെയ്തതിനു ശേഷവും ഈഴവരെ സനാതനികള്‍ ഗൌനിച്ചില്ല. അവഗണനയില്‍ മനം മടുത്ത് എസ് എന്‍ ഡി പി യോഗം ക്രിസ്തുമതം സ്വീകരിക്കാന്‍ ഈഴവരെ ആഹ്വാനം ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവര്‍ ഒന്നടങ്കം ക്രിസ്തു മതം സ്വീകരിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിനേക്കുറിച്ച് ബോധവാനായ ദിവാന്‍ സി പി ആയിരുന്നു മഹാരാജവിനേകൊണ്ട് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്.
>>>>അദുപൊലെ മതം മാറിക്കഴിഞ്ഞാലും സംഭരണം ബേണം എന്നത് മതം മാറ്റലുകാരുടെ ഒരാവിശ്യം എന്നല്ലാതെ അതിലൊരു ഞായോം ഇല്ല - ജാതി വെത്യാസം ഇല്ലാത്ത ഒരു മതത്തില്‍ നിന്നോന്ടു പൂര്‍വാശ്രമത്തിന്റെ അവകാശങ്ങള്‍ ആഗ്രഹിക്കുന്നത് ആ പുതിയ മതത്തില്‍ ജാതിവ്യവസ്ഥകള്‍ കൊണ്ടുവരാനല്ലേ ഒതകൂ - അദൊണ്ട് അങ്ങനെ ശെയ്യുന്നത് മതം മാറാതെ നില്‍കുന്ന അര്‍ഹരായവര്‍ക്കും നല്ലതല്ല പുത്യ മതത്തില്‍ നേരത്തെ മുതലേ ഒള്ള ആളോള്‍ക്കും നല്ലതല്ല
<<<<
കൊച്ചു വാവ,
സംവരണം കൊടുക്കുന്നത് മതത്തിന്റെ പേരിലല്ല.
ഇപ്പോള്‍ ഹിന്ദു മതത്തിന്റെ ഭാഗമായിരിക്കുന്ന അവര്‍ണ്ണര്‍ക്കെന്തിനാണു സംവരണത്തിന്റെ ആവശ്യം? താങ്കളൊന്നു വിശദീകരിക്കാമോ?
ജാതി ഉണ്ടാകുന്നതും ജാതി വ്യവസ്ഥയും തമ്മില്‍ യാതൊരു ബന്ധവുമില്ല. സനാതന മതം ഇന്‍ഡ്യയില്‍ പിടിമുറുക്കുന്നതിനു മുന്നേ ഇവിടെ ജാതി ഉണ്ടായിരുന്നു. മനുവിന്റെ നിയമ സംഹിത സനാതന മതത്തിന്റെ നിയമാവലി ആകുനതിനും മുന്നേ ജാതി ഉണ്ടായിരുന്നു. അവര്‍ണ്ണരുടെ ഇടയിലും ജാതി ഉണ്ട്. ജാതി ഉള്ളതുകൊണ്ട് ജാതി വ്യവസ്ഥ ഉണ്ടാകില്ല.
ചില ജാതിക്കാര്‍ മുന്തിയവരാണെന്ന് സ്വയം അങ്ങ് തീരുമാനിച്ച് അത് ദൈവീക നിശ്ചയമാണെന്നു പ്രചരിപ്പിച്ച് മറ്റ് ചിലരെ അടിച്ചമര്‍ത്തിയതിനെയാണു ജാതി വ്യവസ്ഥ എന്നു പറയുന്നത്. അടിച്ചമര്‍ത്തല്‍ ഇല്ലെങ്കില്‍ ജാതികൊണ്ട് ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. പെരുന്നയിലെ സുമുകമാരന്‍ നായരാണെന്നോ വെള്ളാപ്പള്ളി ഈഴവനാണെന്നോ സ്വയം വിളിച്ചാലൊന്നും അത് സമൂഹത്തെയോ മനുഷ്യരെയോ ബാധിക്കില്ല. പക്ഷെ ഈഴവനായതുകൊണ്ട് വെള്ളാപ്പള്ളി നായരേക്കാള്‍ താഴ്ന്നവനാണെന്നും, വെള്ളാപ്പള്ളിക്ക് അമ്പലത്തില്‍ പ്രവേശനമില്ല എന്നും, തന്റെ ദാസ്യ വേല ചെയ്തോളണമെന്നും, തന്റെ അടുത്തു പോലും വരാന്‍ പാടില്ല എന്നും സുകുമാരന്‍ പറയുമ്പോഴാണു പ്രശ്നം. അതാണു ജാതി വ്യവസ്ഥ.
@അതേ ഞാനും പറഞ്ഞുള്ളു ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാര്‍ക്കുണ്ടായിരുന്നില്ല. ആരാധിക്കാന്‍ അവകാശമില്ലാത്തവര്‍ മതത്തിന്റെ ഭാഗമായിരുന്നു എന്ന് താങ്കള്‍ കരുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല.
@മതത്തില്‍ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും സ്ഥായിയായ സ്ഥാനമുണ്ട് എങ്കില്‍ അവര്‍ണ്ണരൊന്നും ഹിന്ദു മതത്തിന്റെ ഭാഗമല്ലായിരുന്നു.
താങ്കള്‍ അവര്‍ണ്ണര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈഴവര്‍ മുതല്‍ താഴേക്കുള്ള ജാതി ആളുകളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും സനാതന ധര്‍മ പ്രകാരം ആയിരുന്നു എന്ന് മനസിലാക്കുക. അവര്‍ വിഗ്രഹാരാധന, പൂജ, മന്ത്രോച്ചാരണം എന്ന് വേണ്ട പലതും ചെയ്തിരുന്നു. അതായത് അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും സനാതന ധര്‍മ വിശ്വാസ പ്രകാരം തന്നെ ആയിരുന്നു. ശിവനെയോ വിഷ്ണുവിനെയോ ആരാധിക്കാന്‍ കഴിഞ്ഞില്ല എന്നത് ജാതീയമായ വേര്‍തിരിവും സവര്‍ണ്ണ വിഭാഗത്തിന്റെ അടിച്ചമര്‍ത്തും മൂലമാണ്. അല്ലാതെ അവര്‍ ഹിന്ദുക്കള്‍ അല്ലാതിരുന്നത് മൂലമല്ല.
ഇനി ഇതിലും താങ്കള്‍ക്കു തൃപ്തി വരുന്നില്ലെങ്കില്‍ ഹിന്ദു വിശ്വാസ പ്രകാരം ഉള്ള പല ആചാരങ്ങളും അനുഷ്ടാനങ്ങളും കടമെടുക്കുകയും ഇമ്പ്ലിമെന്റ്റ് അതിനു മുകളില്‍ കുരിശു വക്കുകയും ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ ക്രിസ്ത്യാനി വിഭാഗം ക്രിസ്താനികള്‍ അല്ല എന്ന് എനിക്ക് വാദിക്കേണ്ടി വരും.
ഇത്രേമൊക്കെ ചര്‍ച്ചകളു നടതിയതീന്നു എനക്ക് മനസ്സിലായ കാര്യം ഇസ്ലാമിക സമൂഹത്തിലെ ഭൂരിപക്ഷം റിയാസുമാരാണ് മതത്തിലുള്ള അന്ധമായ വിശ്വാസോം പൈത്രുകതിലോള്ള മിഥ്യാഭിമാനാവുമൊക്കെ കാരണം തീവ്രവാദികള്‍ കാണിക്കുന്ന കൊള്ള രുതായ്മകളോട് എത്രയൊക്കെ അമര്‍ഷമുണ്ടെങ്കിലും മതത്തെ മറ്റുള്ളോരു വിമര്‍ശിക്കുന്നത് ഇബ ര്‍ക്ക് സഹിക്കൂല്ല ഒടനെ ചാടി വീണു ഒച്ചേം ബഹളോം ഒക്കെ ഒണ്ടാക്കി കളയും - ഇബരില്‍ വിദ്യാഭ്യാസോം സാമ്പത്തിക നിലേം ഒള്ള നൊമ്മടെ ചങ്ങായിയെപ്പോലുള്ളോര് ഒരു കാലത്തും തീവ്രവാദി ആവൂല്ല ന്നാല്‍ ഇക്കൂട്ടരില്‍ വിദ്യാഭ്യാസോം സാമ്പതികോം ഇല്ലാത്ത അപ്പാവികള്‍ അജ്മല്‍ കസബിനെ പോലെ ബലിയാടുകള്‍ ആവേം ശെയ്യും
പച്ചേങ്കി മലക്കിനെ പോലുള്ളൊരു അപൂര്‍വമാണ് കേട്ടാ എല്ലാ മതങ്ങടേം കൊണദോഷങ്ങള്‍ ഒക്കെ നന്നായി മനസ്സിലാക്കിയിട്ടുള്ള ഉയര്‍ന്ന വിദ്യാഭ്യാസോം സാമ്പതികോം ഒക്കെ ഒള്ള ഇബ രില്‍ ചിലരാണ് സാഹചര്യം ഒത്തു വന്നാല്‍ മൊഹമ്മദ് അട്ടമാരും ഖാലിദു മാരും ഒക്കെ ആവുന്നത് കാരണം എഴാം നൂറ്റാണ്ടിലെ കിത്താബില്‍ എയ്തി ബചെക്കണ സുബര്‍ക്കതിനോന്നുമല്ല ഓരെ സംബന്ധിച്ചിടത്തോളം തീവ്രവാദം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് അമേരിക്കയെന്ന ഗോലിയാത്തിനെ നേരിടുന്ന ദാവീദുമാരായിട്ടാണവര് സൊയം കാണണത് മതത്തിന്റെ മേലങ്കി ഒരു രാസത്വരകം പോലെ ഓര് ഉപയോഗിക്കുന്നു ( തീവ്രവാദം എങ്ങനെ രാഷ്ട്രീയപ്രവര്‍ത്തനം ആവുമെന്ന് ചെഗുവേരെടെ പടം പൂവിട്ടു പൂജിക്കുന്നോരോടു പറഞ്ഞു മനസ്സിലാക്കണ്ട കാര്യമില്ലല്ലാ ) പക്ഷെ എത്രയൊക്കെ ഉദാത്തമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആയാലും അധമമായ മാര്‍ഗം ഫലപ്രാപ്തി തരൂല്ല എന്ന ചരിത്രത്തിന്റെ പാഠം ഉള്‍കൊള്ളാന്‍ എവര് മറന്നു പോകുന്നൂ എന്ന് മാത്രം - ഒന്നും വേണ്ട ജീവിതത്തിലും വീക്ഷണത്തിലുമൊക്കെ വിരല്‍തുമ്പു വരെ മതേതരന്‍ ആയിരുന്ന ജിന്ന സ്വപ്നം കണ്ട രാഷ്ട്രം എവിടെ - ഇന്നത്തെ പാകിസ്ഥാന്‍ എവിടെ - പിന്നെ മറ്റൊരു കാര്യം ലക്ഷ്യങ്ങാ ഒരിക്കലും തീരാനും പോണില്ലല്ല പലതീന്‍ കയ്ഞ്ഞാ കാശ്മീര് അദും കയ്ഞ്ഞാ ച്ച്ച്ന്യാ അങ്ങനെ അങ്ങനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഒരറുതി ഒരു കാലത്തും വരാനും പോണില്ല
അദോന്ടു കഥയറിയാതെ ആട്ടം കാണുന്ന നിരപരാധികള്‍ - തീവ്ര വാദികളെ ഒറ്റപ്പെടുത്തുകയും മതത്തിന്റെ മൊഴികള്‍ കാലത്തിനും ദേശതിനുമൊക്കെ നിരക്കാത്ത രീതയില്‍ വ്യാഖ്യാനം ചെയ്യുന്നത് വിലക്കണം - എന്നൊക്കെ ആഗ്രഹിക്കുന്നത് പൂച്ചക്ക് മണി കെട്ടണം എന്ന എലികളുടെ ആഗ്രഹം പോലാവാനേ വഴീള്ളൂ - പിന്നെ കാളിയണ്ണന്‍ പറഞ്ഞ പോലെ ഇദൊക്കെ ആയിട്ടങ്ങു സമരസ പെട്വാ അത്രന്നെ
കാളിയണ്ണന്‍ മുസ്ലീങ്ങടെ കിതാബോക്കെ കൂലങ്കഷമായി പഠിച്ചപോലെ ഇന്തുക്കടെ ദൈവ സങ്കല്പത്തെ ഉള്‍കൊള്ളാന്‍ ശ്രമിച്ചാല്‍ ഇന്നത്തെ കാഴ്ചപ്പാടിന് മാറ്റം ഒണ്ടാവും അദൊന്നും വാഗ്വാദങ്ങളീ കൂടെ നേടാന്‍ പറ്റുന്ന കാര്യമല്ല സ്വയം കണ്ടെത്തണം എന്നേ ഞാന്‍ പറേണൊള്ളൂ
കൊച്ചു വാവയോടു പറഞ്ഞതില്‍ എനിക്ക് എതിര്‍പ്പുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ഏക ദൈവം ആണെങ്കിലും ആ ദൈവത്തിനെ മുപ്പത്തി മുക്കോടി ഉപ ദൈവങ്ങള്‍ ആയി കണ്ടു വിവിധ വിഭാഗം ആളുകള്‍ പൂജിക്കുന്നു എന്ന് മനസിലാക്കുക. പക്ഷെ താങ്കളുടെ വാദം പൊളിക്കാന്‍ അവിടെ വരെ പോകേണ്ട ആവശ്യം ഇല്ല. മാടന്‍, തെയ്യം, ചാത്തന്‍, ശാസ്താവ്, മുത്തപ്പന്‍ മുതലായ ദൈവങ്ങളെ ശിവന്റെയോ വിഷ്ണുവിന്റെയോ അവതാരമായോ അല്ലെങ്കില്‍ മറ്റൊരു രൂപമായോ ആണ് അവര്‍ണ്ണര്‍ ആരാധിച്ചിരുന്നത്. പക്ഷെ അവരുടെ ജീവിത രീതിയില്‍ ഉള്ള വ്യത്യാസങ്ങള്‍ മുഖേന ഒരുപാട് അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ആരാധന ക്രമത്തില്‍ കടന്നു കൂടുകയാണ് ഉണ്ടായത്. എങ്കിലും എങ്ങനെ ആരാധിച്ചാലും എന്ത് അനുഷ്ടിചാലും സനാതന ധര്‍മ്മ പ്രകാരം എല്ലാ വിശ്വാസങ്ങളും എത്തിച്ചേരുന്നത് ഒരിടത്ത് തന്നെയാണ്. ഈ ജ്ഞാനം സവര്ന്നര്‍ക്കും അവര്ന്നര്‍ക്കും പറഞ്ഞു കൊടുക്കുക ആണ് ശ്രീനാരായണ ഗുരു ചെയ്തത്. അപ്പോള്‍ സ്വാഭാവികമായും പല അനാചാരങ്ങളും അപ്രത്യക്ഷമായി. ഇതൊക്കെ കൊണ്ടാണ് ഞാന്‍ പറയുന്നത് അവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ എന്ന്.
@സനാതനികള്‍ മധ്യേഷ്യയില്‍ നിന്നും വന്നവരാണെന്നും കരുതപ്പെടുന്നുണ്ട്. ഇന്‍ഡ്യയിലെ ആദിമ നിവാസികളായ ദ്രാവിഡരെ അവര്‍ തെക്കോട്ടോടിച്ചു. അങ്ങനെയാണു ദ്രാവിഡനാടുകളുണ്ടായത്. അവരുടെ ഭാഷയും വേറെയായിരുന്നു. അതില്‍ നിന്നാണ്, തമിഴും മലയാളവും തെലുങ്കും കന്നടയുമുണ്ടായത്. സനാതനികളുടെ ഭാഷയായിരുന്ന സംസ്ക്രുതത്തില്‍ നിന്നും മറ്റ് ഭാഷകളുണ്ടായി. പിന്നീടെപ്പോഴോ ദ്രാവിഡ്രരെ ഹിന്ദുക്കളാക്കി. അവരുടെ ദൈവങ്ങളെയൊക്കെ ദത്തെടുത്ത് സനാതന മതത്തിലെ ദൈവങ്ങളുടെ അവതാരമക്കി മാറ്റി. കാല ക്രമേണ എല്ലാ ഇന്‍ഡ്യക്കാരെയും പുറത്തുള്ളാവര്‍ ഹിന്ദുക്കളെന്നു വിളിച്ചു. ഹിന്ദു മതമെന്ന പേര്‍ ഏതെങ്കിലും ഹൈന്ദവ വേദ പുസ്തകത്തില്‍ ഇല്ല്ല. അത് ബ്രിട്ടീഷുകാരോ മുഗളരോ ഉപയോഗിച്ച പേരായായിരിക്കാനാണു സാധ്യത.
സനാതനികള്‍ അല്ല. ആര്യന്മാര്‍. ആര്യന്മാര്‍ ആണ് വിദേശത്തു നിന്നും വന്നു എന്ന് മാക്സ് മുള്ളര്‍ ഇന്ത്യന്‍ ഹിസ്റ്ററി എഴുതി വച്ചിരിക്കുന്നത്. അതാണ് ആര്യന്‍ ഇന്വാന്ഷന്‍ തിയറി. പക്ഷെ ഈ തിയറി തെറ്റാകാം എന്ന് മാക്സ് മുള്ളര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ ശാസ്ത്രീയ പഠനങ്ങള്‍ അടിവരയിട്ടു തെളിയിക്കുന്നത് ആര്യന്മാര്‍ എന്നൊരു കൂട്ടര്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നാണ്. ഇതൊരു വിശ്വാസം അല്ല ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയപ്പോള്‍ കണ്ടെത്തിയ വസ്തുതകള്‍ ആണ്. ആര്യന്മാര്‍ ഇന്ത്യയില്‍ വന്നിട്ടില്ലെങ്കില് താങ്കള്‍ ഈ പറഞ്ഞതെല്ലാം തെറ്റാണ്.
>>>>താങ്കള്‍ ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് ലോബിയുടെ കാര്യം പറയുന്നത്. ലോകത്തെ സമാധാനം തകര്‍ക്കണം എന്ന് അമേരിക്കക്ക് ഉദ്ദേശം ഇല്ല പക്ഷെ അവിടുത്തെ ആയുധ ലോബിക്ക് ഉണ്ടാവും എന്നാണു ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നു ഇസ്രയേലിനെ സഹായിക്കുന്നത് അമേരിക്ക അല്ല യഹൂദ ലോബി ആണ്. അതായത് തെറ്റ് ചെയ്യുന്നത് അമേരിക്ക അല്ല അവിടുത്തെ ലോബികള്‍ ആണ്.
<<<<
ഇത് താങ്കളുടെ അധിക വായനയാണെന്നു പറയട്ടെ.
ആയുധമുണ്ടാക്കുന്നത് ലോകത്തിലെ വന്‍വ്യവസായമാണ്. അമേരിക്കയിലും അതുണ്ട്. അവര്‍ അയുധം ഉണ്ടാക്കും. കയറ്റി അയക്കും. പണം ഉള്ളവര്‍ അതൊക്കെ വാങ്ങും. ഏതെങ്കിലും രാജ്യത്തിനകത്തു യുദ്ധം ചെയ്യാനാണോ അത് വാങ്ങുന്നതെന്ന് വ്യവസായികള്‍ നോക്കില്ല. ബോഫോര്‍സ് തോക്ക് ഇന്‍ഡ്യന്‍ സര്‍ക്കാരിനും ജിഹാദികള്‍ക്കും വാങ്ങാം. ആരു വാങ്ങുന്നതിലും അതുണ്ടാക്കുന്നവര്‍ക്ക് വിരോധമില്ല. ഐ എസ് ഐ പോലുള്ള ഏജന്‍സികളണ്, ആയുധം വാങ്ങി ജിഹാദികള്‍ക്ക് നല്‍കുന്നത്. ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ബോഫോര്‍സ് തോക്കു വാങ്ങി ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്നു. ജിഹാദികള്‍ക്ക് അത് ഐ എസ് ഐ വഴി വാങ്ങി ബാബ്രി മസ്ജിദ് തകര്‍ത്ത സംഘ പരിവാരികള്‍ക്കെതിരെയും പ്രയോഗിക്കാം. ഇന്‍ഡ്യ ആക്രമിക്കാന്‍ വരുന്ന ശത്രു രാജ്യത്തിനെതിരെ പ്രയോഗിച്ചാല്‍ സമാധാനം തകരില്ല. അത് സ്വയരക്ഷയാണ്. പക്ഷെ ജിഹാദികളതു സംഘ പരിവാരികള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ സമാധാനം തകരുന്നു. ജിഹാദികളും സംഘപരിവാറും അതു വാങ്ങി പരസ്പരം പാഠം പഠിപ്പിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ സമാധാനം തകരില്ല. ഇസ്ലാമിക രാജ്യത്തെ മറ്റ് മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ ജിഹാദികള്‍ ഇറങ്ങുന്നില്ലെങ്കില്‍ ഇസ്ലാമിക ലോകത്തും അസമാധാനമുണ്ടാകില്ല. വില്‍ക്കുന്നവരേക്കാള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കേണ്ടത് വാങ്ങുന്നവരാണ്.
ഇസ്രായേലിനെ സഹായിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് യഹൂദ ലോബിതന്നെയാണ്. അതുപോലെ ആയുധങ്ങള്‍ ഉണ്ടാക്കി കയറ്റി അയക്കാനുള്ള അവകാശത്തിനു വേണ്ടിയം സമ്മര്‍ദ്ദം ചെലുത്തുന്നത് വ്യവസായ ലോബിയാണ്. ജോര്‍ജ് ബുഷിനു പുണ്യം കിട്ടാനൊന്നുമല്ല അദ്ദേഹം ഇന്‍ഡ്യയുമായി ആണവകരാറും വ്യാപാര കരാറും ഉണ്ടാക്കിയത്. അത് അമേരിക്കയിലെ വ്യവസായ ലോബിക്കു വേണ്ടിയാണ്.
ജിഹാദികള്‍ ആയുധം വാങ്ങി ജിഹാദു നടത്തും എന്നു പേടിച്ച് ലോകത്തൊരിടത്തും ആയുധമുണ്ടാക്കുന്നതു നിറുത്താന്‍ ആകില്ല. ആയുധം വാങ്ങി ജിഹാദു നടത്തില എന്ന് ജിഹാദികള്‍ തീരുമാനിച്ചാല്‍ ഇസ്ലാമിക ലോകത്തെ അസമാധാനം ഇല്ലാതാകും.
>>>>താങ്കള്‍ അവര്‍ണ്ണര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈഴവര്‍ മുതല്‍ താഴേക്കുള്ള ജാതി ആളുകളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും സനാതന ധര്‍മ പ്രകാരം ആയിരുന്നു എന്ന് മനസിലാക്കുക. അവര്‍ വിഗ്രഹാരാധന, പൂജ, മന്ത്രോച്ചാരണം എന്ന് വേണ്ട പലതും ചെയ്തിരുന്നു.
<<<<
മക്കയിലെ കബയിലും അറബികള്‍ വിഗ്രഹങ്ങളെ വച്ച് ആരാധിച്ചിരുന്നു. അമ്പലത്തിലെ ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതുപോലെ കബക്കു ചുറ്റും വലം വച്ച് ആരാധിച്ചിരുന്നു. ഇന്നും മുസ്ലിങ്ങള്‍ അത് ചെയ്യുന്നു. കബയുടെ മൂലയിലെ കറുത്ത കല്ലിനെ ചുംബിക്കുന്നു. മന്ത്രോച്ചാരണവും നടത്തുന്നു. ഇതും വിഗ്രഹാരാധന, പൂജ, മന്ത്രോച്ചാരണം എന്നിവയില്‍ വരില്ലേ? എങ്കില്‍ മുസ്ലിങ്ങളും സനാതന ധര്‍മ്മപ്രകാരം ആചരങ്ങളും അനുഷടാനങ്ങളും നടത്തുകയല്ലേ? അപ്പോള്‍ മുസ്ലിങ്ങളും സനാതന ഹിന്ദുക്കളാണോ?
കബയിലെ കറുത്ത കല്ല്, ശിവലിംഗമാണെന്നൊക്കെ അരോ എഴുതിയത് വായിച്ചിട്ടുണ്ട്.
ഈഴവരുടെ മാത്രമല്ല, പ്രചീന മതങ്ങളിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ ഒന്നു പോലെയായിരുന്നു.
ആയുധമുണ്ടാക്കുന്നത് ലോകത്തിലെ വന്‍വ്യവസായമാണ്. അമേരിക്കയിലും അതുണ്ട്. അവര്‍ അയുധം ഉണ്ടാക്കും. കയറ്റി അയക്കും. പണം ഉള്ളവര്‍ അതൊക്കെ വാങ്ങും. ഏതെങ്കിലും രാജ്യത്തിനകത്തു യുദ്ധം ചെയ്യാനാണോ അത് വാങ്ങുന്നതെന്ന് വ്യവസായികള്‍ നോക്കില്ല.
ആയുധം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും വന്‍ വ്യവസായം തന്നെ. സമ്മതിക്കുന്നു. പക്ഷെ അത് അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കും മാത്രം അവകാശപ്പെട്ടത് ആകുന്നതു എങ്ങനെ? ഇറാന്‍ ആയുധം ഉണ്ടാക്കുവാന്‍ പാടില്ല എന്ന് അമേരിക്ക പറയുന്നത് എന്തുകൊണ്ട്? അവര്‍ക്ക് എന്താ ആയുധം ഉണ്ടാക്കി കൂടെ? വ്യവസായം ചെയ്തു കൂടെ?
ആയുധം ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്കയില്‍ താങ്കള്‍ കുറ്റം ഒന്നും കാണുന്നില്ലെങ്കില്‍ ഇറാനിലും കുറ്റം കാണില്ലല്ലോ. പക്ഷെ അമേരിക്ക അതില്‍ കുറ്റം കാണും.
>>>>മാടന്‍, തെയ്യം, ചാത്തന്‍, ശാസ്താവ്, മുത്തപ്പന്‍ മുതലായ ദൈവങ്ങളെ ശിവന്റെയോ വിഷ്ണുവിന്റെയോ അവതാരമായോ അല്ലെങ്കില്‍ മറ്റൊരു രൂപമായോ ആണ് അവര്‍ണ്ണര്‍ ആരാധിച്ചിരുന്നത്.
<<<<
അത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഇന്നും വടക്കേ മലബാറില്‍ വളരെയധികം തെയ്യങ്ങളുണ്ട്. ഒരു ദൈവത്തിന്റെയും അവതാരമല്ലാത്തവ. ഭക്തര്‍ തടിച്ചു കൂടുന്ന പല ലോക്കല്‍ ദൈവങ്ങളെയും സനാതനികള്‍ അവരുടെ ഏതെങ്കിലും ദൈവത്തിന്റെ അവതാരമാക്കി മാറ്റിയിട്ടുണ്ട്. അത് പിരിഞ്ഞു കിട്ടുന്ന പണത്തില്‍ കണ്ണുവച്ചാണ്. ശബരിമലയിലെ ആരാധകരില്‍ ഭൂരിഭാഗവും പണ്ടത്തെ അവര്‍ണ്ണരാണെന്നോര്‍ക്കുക. ശിവന്‍ പോലും ദ്രാവിഡ ദൈവമായിരുന്നു എന്ന് പല പണ്ഡിതരും അവകാശപ്പെടുന്നുണ്ട്. വേദങ്ങളിലൊരിടത്തും ശിവനേപ്പറ്റി പരാമര്‍ശമില്ല.
ശൈലേന്‍ ദേബ്നാഥ് എന്ന പണ്ഡിതന്റെ അഭിപ്രായം ഇതാണ്.
"The evolution of the concept of Shiva is the most fascinating one and Shiva’s place is unique among the Hindu pantheon. It is only Shiva again whose origin can be traced in the pre-Aryan period and whose worship pervaded to all nooks and corners of India, North and South equally. Shiva thus had non-Aryan origin and Aryan manifestations in different forms including that of the Vedic Rudra (the power of destruction) though the original meaning has not yet been lost. Most probably the authors of the Indus Valley Civilization had the credit of developing the concept of Shiva as the source of all things in their known universe. The idea of Shiva had been associated with the flourishing of the Harappan culture; and significantly the name of the place was also after another name of Shiva, i.e. ‘Hara’ (Shiva) and ‘appa’ (papa or father) and jointly Harappa (Father Shiva).Among the seals excavated in the sites of the civilization the figure of Shiva augur prominently. It’s a matter of interest that even afterwards the culture too has been named “Harappan culture” by the historians trying to write its history. Thus in Shiva we find the unity of pre-Aryan, Aryan and post-Aryan religious development and an evolution of synthesis. In the name of Shiva culturally India stands together."
ഞാന്‍ പറഞ്ഞതെന്ത് താങ്കള്‍ കേട്ടതെന്തു? മാടന്‍, തെയ്യം, ചാത്തന്‍, ശാസ്താവ്, മുത്തപ്പന്‍ മുതലായ ദൈവങ്ങളെ ശിവന്റെയോ വിഷ്ണുവിന്റെയോ അവതാരമായോ അല്ലെങ്കില്‍ മറ്റൊരു രൂപമായോ ആണ് അവര്‍ണ്ണര്‍ ആരാധിച്ചിരുന്നത്. എന്ന് പറഞ്ഞാല്‍, ശിവന്‍ ആകാം വിഷ്ണു ആകാം അല്ലെങ്കില്‍ അതുപോലെ മറ്റൊരു സങ്കല്പം ആകാം. എല്ലാം എത്തിച്ചേരുന്നത് ഒരിടത്ത് തന്നെ. അതാണ് ഓംകാരം അല്ലെങ്കില്‍ പരബ്രഹ്മം എന്നൊക്കെയുള്ള പേരുകളില്‍ അറിയപ്പെടുന്നത്.
താങ്കള്‍ ഇപ്പോഴും ശിവന്‍ അല്ലെങ്കില്‍ വിഷ്ണു ഇവര്‍ മാത്രം ആണ് ഹിന്ദു ദൈവങ്ങള്‍ എന്നും ഇവരെ ആരാധിക്കുന്നവര്‍ മാത്രമാണ് ഹിന്ദുക്കള്‍ എന്നും തെറ്റായി ധരിച്ചു വച്ചിരിക്കുന്നു. അതാണ് പ്രശ്നം.
>>>>സനാതനികള്‍ അല്ല. ആര്യന്മാര്‍. ആര്യന്മാര്‍ ആണ് വിദേശത്തു നിന്നും വന്നു എന്ന് മാക്സ് മുള്ളര്‍ ഇന്ത്യന്‍ ഹിസ്റ്ററി എഴുതി വച്ചിരിക്കുന്നത്. അതാണ് ആര്യന്‍ ഇന്വാന്ഷന്‍ തിയറി. പക്ഷെ ഈ തിയറി തെറ്റാകാം എന്ന് മാക്സ് മുള്ളര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ ശാസ്ത്രീയ പഠനങ്ങള്‍ അടിവരയിട്ടു തെളിയിക്കുന്നത് ആര്യന്മാര്‍ എന്നൊരു കൂട്ടര്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നാണ്. ഇതൊരു വിശ്വാസം അല്ല ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയപ്പോള്‍ കണ്ടെത്തിയ വസ്തുതകള്‍ ആണ്. ആര്യന്മാര്‍ ഇന്ത്യയില്‍ വന്നിട്ടില്ലെങ്കില് താങ്കള്‍ ഈ പറഞ്ഞതെല്ലാം തെറ്റാണ്.
<<<<
ആര്യന്‍മാരുടെ മതമായിരുന്നു സനാതന ധര്‍മ്മം.
ശാസ്ത്രീയ പഠനങ്ങള്‍ അടിവരയിട്ട് ഒന്നും തെളിയിക്കുന്നില്ല ഇതൊക്കെ ചില മാത്രമാണ്. അതൊക്കെ ശരിയാകാം തെറ്റാകാം.
വേദ കാലത്തിനും മുമ്പുള്ള കാലത്തായിരുന്നു ഹാരപ്പ സംസ്കാരം. അതേതായാലും ശസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിഹാസങ്ങളും പുരാണങ്ങളും ആര്യന്‍മാരും ദ്രാവിഡരുമായി നടന്ന യുദ്ധങ്ങളുടെ കഥയാണു പറയുന്നത്. അവ വെറും കഥകളല്ലെങ്കില്‍ ഇതൊക്കെ നടന്ന സംഭവങ്ങളാണ്.
ആര്യന്‍മാര്‍ ഇവിടെ വന്നതാണോ ഇവിടെ ഉണ്ടായതാണോ എന്നതിനേക്കാള്‍ പ്രധാനം വേദങ്ങള്‍ എവിടെ വച്ച് എഴുതപ്പെട്ടു എന്നതിനാണ്.
ഹാരപ്പയില്‍ നിന്നും കിഴിച്ചെടുക്കപ്പെട്ട പുരാവസ്തുക്കളിലൊന്നും സനാതന ധര്‍മ്മത്തിന്റെ സൂചനകളൊന്നുമില്ല. അത് തെളിയിക്കുന്നത് ഒന്നുകില്‍ ഈ മത വിശ്വാസികള്‍ അതിനു ശേഷം ഇവിടെ വന്നവരാണ്. അല്ലെങ്കില്‍ അതിനു ശേഷം ഉണ്ടായ മതമാണെന്നാണ്.
ഞാന്‍ പറഞ്ഞതിന്, ആര്യന്‍മാര്‍ ഇവിടെ വന്നതാണോ അല്ലയോ എന്നതുമായി ബന്ധമില്ല. ഈ സനാതന ധര്‍മ്മത്തിനും മുന്നെ ഇന്‍ഡ്യയില്‍ മറ്റ് പല ധര്‍മ്മങ്ങളുമുണ്ടായിരുന്നു. അവര്‍ണ്ണരെന്ന് സനാതനികള്‍ വിളിച്ച മനുഷ്യരുടേതായിട്ട്. അവരുടെ ദൈവങ്ങളില്‍ പെട്ടതാണീ തെയ്യങ്ങളേപ്പോലുള്ളതൊക്കെ.
>>>>പക്ഷെ അത് അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കും മാത്രം അവകാശപ്പെട്ടത് ആകുന്നതു എങ്ങനെ? ഇറാന്‍ ആയുധം ഉണ്ടാക്കുവാന്‍ പാടില്ല എന്ന് അമേരിക്ക പറയുന്നത് എന്തുകൊണ്ട്? അവര്‍ക്ക് എന്താ ആയുധം ഉണ്ടാക്കി കൂടെ? വ്യവസായം ചെയ്തു കൂടെ?
<<<<
ആയുധം ഉണ്ടാക്കുന്നത് അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഞാന്‍ എവിടെയാണു പറഞ്ഞത്. താങ്കള്‍ പലതും പരാമര്‍ശിക്കാന്‍ അമേരിക്കയെ ഉപയോഗിച്ചു. അതുകൊണ്ടാണ്, ഞാനും ഉപയോഗിച്ചത്.
ഇറാന്‍ ആയുങ്ങളുണ്ടാക്കുന്നുണ്ട്. തോക്കുണ്ടാക്കുന്നുണ്ട്, ബോംബുണ്ടാക്കുന്നുണ്ട്, മിസൈല്‍ ഉണ്ടാക്കുന്നുണ്ട്. അതവര്‍ ജിഹാദികള്‍ക്ക് വില്‍ക്കുന്നുമുണ്ട്. ഹെസ്ബൊള്ളക്കും ഹമാസിനും ഇറാനാണ്, ആയുധങ്ങള്‍ നല്‍കുന്നത്.
അണ്വായുധം ഉണ്ടാക്കാന്‍ പാടില്ല എന്ന് അമേരിക്ക പറയുന്നു. അത് അവരുടെ രാഷ്ട്രീയം. എന്നു കരുതി ഇറാന്‍ അണ്വായുധമുണ്ടാക്കതിരിക്കയൊന്നുമില്ല. അമേരിക്കക്ക് ഉണ്ടാക്കാമെങ്കില്‍ ഇറനുമുണ്ടാക്കാം. ഇസ്രയേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റും എന്ന ഭീക്ഷണിയൊക്കെ ഇറാന്‍ നടത്തുന്നുണ്ട്. അതില്‍ അമേരിക്കക്കും ഇസ്രായേലിനും പേടിയുണ്ട്. മുന്‍ പിന്‍ നോക്കാത്ത ജിഹാദികളാരെങ്കിലും ഇതെടുത്ത് പ്രയോഗിച്ചാലോ എന്ന പേടിയുണ്ട്. മരിക്കാന്‍ വൃ തമെടുത്തിരിക്കുന്ന ജന്തുക്കള്‍ക്ക് എന്തുമാകാമല്ലോ.
>>>>ഞാന്‍ പറഞ്ഞതെന്ത് താങ്കള്‍ കേട്ടതെന്തു? മാടന്‍, തെയ്യം, ചാത്തന്‍, ശാസ്താവ്, മുത്തപ്പന്‍ മുതലായ ദൈവങ്ങളെ ശിവന്റെയോ വിഷ്ണുവിന്റെയോ അവതാരമായോ അല്ലെങ്കില്‍ മറ്റൊരു രൂപമായോ ആണ് അവര്‍ണ്ണര്‍ ആരാധിച്ചിരുന്നത്.
<<<<
താങ്കള്‍ പറഞ്ഞതിനോട് യോജിക്കാന്‍ ആകാത്തതുകൊണ്ടല്ലേ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞത്. ഇന്ന് പല ദ്രാവിഡ ദൈവങ്ങളും സനാതന ധര്‍മ്മത്തിലെ ദൈവങ്ങളുടെ അവതാരമാണ്. പക്ഷെ ആദ്യം അങ്ങനെ ആയിരുന്നില്ല. അതൊക്കെ അവര്‍ണ്ണരുടെ സ്വന്തം ദൈവങ്ങളായിരുന്നു.
>>>>താങ്കള്‍ ഇപ്പോഴും ശിവന്‍ അല്ലെങ്കില്‍ വിഷ്ണു ഇവര്‍ മാത്രം ആണ് ഹിന്ദു ദൈവങ്ങള്‍ എന്നും ഇവരെ ആരാധിക്കുന്നവര്‍ മാത്രമാണ് ഹിന്ദുക്കള്‍ എന്നും തെറ്റായി ധരിച്ചു വച്ചിരിക്കുന്നു. അതാണ് പ്രശ്നം.<<<<
അത് താങ്കളുടെ തോന്നലാണു മലക്കേ. ശിവനേക്കുറിച്ചും വിഷ്ണുവിനേക്കുറിച്ചും പരാമര്‍ശിച്ചതുകൊണ്ട് എനിക്കതു മാത്രമേ അറിയൂ എന്നത് താങ്കളുടെ തോന്നലാണ്.
വേദ കാലഘട്ടത്തില്‍ വിഷ്ണു സനാതനികളുടെ അപ്രധാന ദൈവം മാത്രമായിരുന്നു. ശിവന്‍ ദൈവമേ അല്ലായിരുന്നു. ശിവന്‍ അതിനു മുന്നേ ദ്രാവിഡരുടെ ദൈവമായിരുന്നു. പിന്നീടാണു ശിവനെ ഒക്കെ അവര്‍ സ്വന്തമാക്കിയത്. വിഷ്ണുവിനു പ്രമോഷന്‍ കൊടുത്ത് പ്രധാന ദൈവമാകിയത്.
അറബികളുടെ minor ദൈവമായിരുന്ന അള്ളാക്ക് മുസ്ലിം പ്രവാചകന്‍ പ്രമോഷന്‍ കൊടുത്ത് പ്രധാന ദൈവവും ഏക ദൈവവും ആക്കിയതുപോലെ ഒരു മാറ്റിമറിക്കല്‍.
വേദകാലത്തെ ഹിന്ദു ദൈവങ്ങളേക്കുറിച്ചൊക്കെ ഇവിടെ വായിക്കാം.
The Vedic Pantheon
ഹാരപ്പയില്‍ നിന്നും കിഴിച്ചെടുക്കപ്പെട്ട പുരാവസ്തുക്കളിലൊന്നും സനാതന ധര്‍മ്മത്തിന്റെ സൂചനകളൊന്നുമില്ല. അത് തെളിയിക്കുന്നത് ഒന്നുകില്‍ ഈ മത വിശ്വാസികള്‍ അതിനു ശേഷം ഇവിടെ വന്നവരാണ്. അല്ലെങ്കില്‍ അതിനു ശേഷം ഉണ്ടായ മതമാണെന്നാണ്.
ഹാരപ്പന്‍ സംസ്കാരം ഉണ്ടാകുന്നതിനു മുന്പേ ശിവനെ ആരാധിച്ചിരുന്നു. അതായത് സനാതന ധര്‍മ്മം ഉണ്ടായിരുന്നു എന്ന്. ഹാരപ്പന് സംസ്കാരത്തില്‍ നിന്നും ശിവ പ്രതിമകള്‍ കണ്ടെത്തിയിട്ടുണ്ട്. അതായത് ഇന്ഡസ് വാലി സംസ്കാരത്തിന് മുന്‍പേ, വേദങ്ങള്‍ രചിക്കപ്പെടുന്നതിനും മുന്‍പേ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന സനാതന ധര്‍മ്മം ഉണ്ടായിരുന്നു. ഹിന്ദുക്കള്‍ ഇന്നും തുടര്‍ന്ന് പോരുന്ന പല ആചാരങ്ങളും അന്ന് മുതലേ ഉണ്ട്.
ആര്യന്മാര്‍ എന്ന വംശം ആണ് 1500 BC കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ഹിന്ദു എന്ന മതം കൊണ്ടുവന്നത് എന്ന് താങ്കളെ പോലെ പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒരു പക്ഷെ നമ്മുടെ സ്കൂളുകളില്‍ ഇന്ന് വരെ പടിപ്പിച്ചിരുന്നതും ഇതൊക്കെ തന്നെ. ഇത് 1848 ല്‍ മാക്സ് മുള്ളര്‍ എഴുതിയ ഇന്ത്യയുടെ ഹിസ്റ്ററി അനുസരിച്ച് ആണ്. മാക്സ് മുള്ളര്‍ തന്നെ തന്റെ അനുമാനങ്ങള്‍ തെറ്റാവാം എന്ന് സമ്മതിച്ചിട്ടുണ്ട്. അതായത് ഇന്ത്യയില്‍ ഉണ്ടായിരുന്ന പല ആചാരങ്ങളും അനുഷ്ടാനങ്ങളും വിദേശ സംഭാവന ആണെന്നും അതിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്നവര്‍ വെറും കാട്ട് വാസികളെ പോലെ ജീവിച്ചിരുന്നവര്‍ ആയിരുന്നു എന്നും ആണ് മാക്സ് മുള്ളര്‍ പറഞ്ഞു വച്ചതും ഇവിടെ ഉള്ളവര്‍ വിശ്വസിച്ചതും. ആര്യന്മാര്‍ വന്നാണ് ഇവിടെ ഉള്ള കാട്ട് വാസികളെ (ദ്രാവിടരെ) പലതും പഠിപ്പിച്ചത് എന്നാണ് വിശ്വസിച്ചത്.
ഇത് തെറ്റാവാം ശരിയാവാം, സംവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. പക്ഷെ തെറ്റാണ് എന്നാണു ഇന്ന് പുറത്തു വരുന്ന പല പഠനങ്ങളും തെളിയിക്കുന്നത്.
'ദ്വാരക' എന്ന പട്ടണം ഏകദേശം 7500 വര്‍ഷത്തോളം പഴക്കമുള്ളത് എസ് ആര്‍ റാവു, ഗുജറാത്തില്‍ കടലിന്റെ അടിയില്‍ നിന്നും കണ്ടെത്തി. അതില്‍ നിന്നും കിട്ടിയ ഒരു ചെമ്പ് മണിയുടെ പഴക്കം കാര്‍ബണ്‍ ഡേറ്റിംഗ് വഴി നിര്ന്നയിച്ച്ചപ്പോള്‍ മനസിലായത് അത് അയ്യായിരത്തില്‍ അധികം വര്ഷം പഴക്കം ഉള്ളതായാണ്. ഈ പട്ടണത്തിന്റെ ദ്രിശ്യങ്ങള്‍ യു ടുബില്‍ ഇഷ്ടം പോലെ വീഡിയോകള്‍ കാണാം. അയ്യായിരത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെമ്പുകൊണ്ട് മണി, ആയുധങ്ങളും ഉണ്ടാക്കിയവര്‍ കാട്ടുവാസികള്‍ ആണെന്നും വിവര ദോഷികള്‍ ആയിരുന്നു എന്നും വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ആ കാട്ട് വാസികളെ (ദ്രാവിഡ വംശത്തെ) വെറും 1500 BC യില്‍ ആര്യന്മാര്‍ എന്ന വംശം വന്നു പലതും പഠിപ്പിച്ചു എന്നൊക്കെ പറയുമ്പോള്‍ എന്തോ പ്രശനം തോന്നുന്നില്ലേ? അത് പോലെ തന്നെ ജനിതക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആര്യന്‍ എന്നോ ദ്രാവിഡന്‍ എന്നോ വ്യത്യാസം ഇന്ത്യയില്‍ ഇല്ലായിരുന്നു എന്നാണു. ബ്രിട്ടിഷുകാരുടെ 'divide and rule' എന്ന ബുദ്ധിയില്‍ ജനിച്ച ചരിത്രം അല്ലെ ഇത് ? ഇന്ന് ഈ ചരിത്രം തിരുത്താന്‍ അവര്‍ തന്നെ മുന്‍കൈ എടുക്കുന്നത് വളരെ ആശ്വാസം തരുന്ന ഒന്നാണ്. അവര് ഇന്ന്‍ ഓപ്പണ്‍ മൈന്‍ഡ് ആണ്. ഇവിടെ ഉള്ളവര്‍ക്ക് അതുകൂടി ഒന്ന് മനസിലായാല്‍ മതി.
@ അത് താങ്കളുടെ തോന്നലാണു മലക്കേ. ശിവനേക്കുറിച്ചും വിഷ്ണുവിനേക്കുറിച്ചും പരാമര്‍ശിച്ചതുകൊണ്ട് എനിക്കതു മാത്രമേ അറിയൂ എന്നത് താങ്കളുടെ തോന്നലാണ്.
വേദ കാലഘട്ടത്തില്‍ വിഷ്ണു സനാതനികളുടെ അപ്രധാന ദൈവം മാത്രമായിരുന്നു. ശിവന്‍ ദൈവമേ അല്ലായിരുന്നു. ശിവന്‍ അതിനു മുന്നേ ദ്രാവിഡരുടെ ദൈവമായിരുന്നു. പിന്നീടാണു ശിവനെ ഒക്കെ അവര്‍ സ്വന്തമാക്കിയത്. വിഷ്ണുവിനു പ്രമോഷന്‍ കൊടുത്ത് പ്രധാന ദൈവമാകിയത്.
താങ്കള്‍ ശിവനെ കുറിച്ചും വിഷ്ണുവിനെ കുറിച്ചും പറയുന്നത് കൊണ്ട് താങ്കള്‍ക്കു അത് മാത്രമേ അറിയൂ എന്ന് ഞാന്‍ വിചാരിക്കുന്നില്ല. വിചാരിക്കുകയും ഇല്ല. അത് പോലെ എനിക്ക് എല്ലാം അറിയാമെന്നും ഞാന്‍ വിചാരിക്കില്ല. അറിയാവുന്നത് പറയുന്നു അത്ര മാത്രം. പഠിക്കുക പഠിച്ചു കൊണ്ടേ ഇരിക്കുക അതാണ് ശരി എന്ന് എനിക്ക് തോന്നുന്നു.
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം വേദങ്ങള്‍ തന്നെ. പക്ഷെ വേദങ്ങള്‍ മാത്രമാണോ എന്ന് ചോദിച്ചാല്‍ അല്ല. വേദങ്ങളില്‍ പറയുന്നവര്‍ മാത്രമാണ് ഹിന്ദു ദൈവങ്ങള്‍ എന്ന് വിചാരിക്കരുത്. അതുപോലെ വേദങ്ങളില്‍ എല്ലാം ഉണ്ട് എന്നും വിചാരിക്കരുത്. അങ്ങനെ ഒരു ഹിന്ദു ജ്ഞാനിയും പറയുകയും ഇല്ല. പുരാണങ്ങളും ഉപനിഷത്തുക്കളും എന്ന് വേണ്ട പല തരത്തിലുള്ള രണ്ടായിരത്തില്‍ അധികം പുസ്തകങ്ങള്‍ പല കാലഘട്ടങ്ങളില്‍ ആയി എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതികൊണ്ടും ഇരിക്കുന്നു. അതുകൊണ്ട് വേദങ്ങളില്‍ ദൈവങ്ങള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു തര്‍ക്കിച്ചാല്‍ അതൊക്കെ സനാതന ധര്‍മ്മത്തെ സംബന്ധിച്ച് ശരിയാകണം എന്നില്ല. പഴയത് തെറ്റാണെന്ന് മനസിലായാല്‍ ഉപേക്ഷിക്കുവാനും പുതിയത് സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് ഉണ്ട്. ഭഗവത് ഗീത ഉപദേശിച്ചു ശ്രീകൃഷ്ണന്‍ പറയുന്നതും അതുതന്നെ. വിമര്‍ശിക്കുവാന്‍ വേണ്ടി പഠിക്കുവാനും തനിക്കു ശരി എന്ന് തോന്നുന്നത് ചെയ്യുവാനും.
>>>ഹാരപ്പന്‍ സംസ്കാരം ഉണ്ടാകുന്നതിനു മുന്പേ ശിവനെ ആരാധിച്ചിരുന്നു. അതായത് സനാതന ധര്‍മ്മം ഉണ്ടായിരുന്നു എന്ന്. ഹാരപ്പന് സംസ്കാരത്തില്‍ നിന്നും ശിവ പ്രതിമകള്‍ കണ്ടെത്തിയിട്ടുണ്ട്. അതായത് ഇന്ഡസ് വാലി സംസ്കാരത്തിന് മുന്‍പേ, വേദങ്ങള്‍ രചിക്കപ്പെടുന്നതിനും മുന്‍പേ ഹിന്ദു എന്ന് വിളിക്കപ്പെടുന്ന സനാതന ധര്‍മ്മം ഉണ്ടായിരുന്നു. ഹിന്ദുക്കള്‍ ഇന്നും തുടര്‍ന്ന് പോരുന്ന പല ആചാരങ്ങളും അന്ന് മുതലേ ഉണ്ട്.<<<<
വേദങ്ങള്‍ രചിക്കപ്പെടുന്നതിനു മുന്നേ ഹിന്ദു എന്നു വിളിക്കുന്നവരോ സനാതന ധര്‍മ്മമോ ഉണ്ടായിരുന്നില്ല. മറ്റ് പല മനുഷ്യരും ഉണ്ടായിരുന്നു.
സനാതന ധര്‍മ്മം എന്നു വിളിക്കുന്നത് വേദങ്ങളെ അടിസ്ഥാനപ്രമാണമാക്കിയ ജനപദം പിന്തുടര്‍ന്ന ആരാധനാ രീതിയേയാണ്. അത് വേദങ്ങളുണ്ടായതിനു ശേഷമേ ഉണ്ടായിട്ടുള്ളു. വേദങ്ങള്‍ ഇന്‍ഡ്യയില്‍ ഉണ്ടായതായാലും ഇന്‍ഡ്യക്കു പുറത്തു വച്ചുണ്ടായതായാലും. ഈ വേദങ്ങളില്‍ ഒരിടത്തും ശിവന്‍ എന്ന ഒരു ദൈവത്തേക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതിന്റെ അര്‍ത്ഥം വേദങ്ങളുണ്ടിയവര്‍ക്ക് അങ്ങനെ ഒരു ദൈവം ഇല്ലായിരുന്നു എന്നാണ്. വേദങ്ങളുണ്ടാക്കിയ കാലത്തിനു മുന്നെ ശിവന്‍ ഉണ്ടായിരുന്നെങ്കില്‍ വേദങ്ങളുണ്ടാക്കിയ ആളുകള്‍ അന്ന് ഇന്‍ഡ്യയില്‍ ഇല്ലായിരുന്നു അല്ലെങ്കില്‍ വേദങ്ങളുണ്ടാക്കുമ്പോള്‍ ശിവന്‍ എന്ന ദൈവത്തെ ആരാധിച്ചിരുന്നവര്‍ ആ മത വിശ്വാസത്തിനു പുറത്തായിരുന്നു എന്നാണ്.
മുസ്ലിം പ്രവാചകന്‍ ഇസ്ലാം എന്ന മതം ഉണ്ടാക്കിയപ്പോള്‍ അറേബ്യയിലെ അറബികളുടെ പല ആചാരങ്ങളും തന്റെ പുതിയ മതത്തിന്റെ ഭാഗമാക്കി. ഇസ്ലാം ഉണ്ടാകുന്നതിനും മുന്നെ അറേബ്യയില്‍ ജീവിച്ചിരുന്ന മനുഷ്യരില്‍ പലരും ഹജ്ജ് എന്ന കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ കബക്കു ചുറ്റും വലം വച്ചിരുന്നു. കബ്ബക്കുള്ളില്‍ അനേകം വിഗ്രഹങ്ങളെ ആരാധിച്ചുമിരുനു. അതിന്റെ അര്‍ത്ഥം അറേബ്യയിലെ ജനങ്ങള്‍ മുസ്ലിങ്ങളായിരുന്നു എന്നല്ല. ഇസ്ലാം അറേബ്യയിലെ അറബികളുടെ ചില ആരാധാന രീതികള്‍ സ്വീകരിച്ചു എന്നേ ഉള്ളു. അതുപോലെ ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ പല ആചാരനുഷടാനങ്ങളും സനാതന ധര്‍മ്മം സ്വീകരിച്ചിട്ടുണ്ട്. അത് പുറമെ നിന്നും വന്നതാണെങ്കിലും ഇവിടെ ഉണ്ടായതാണെങ്കിലും.
>>>അതായത് ഇന്ത്യയില്‍ ഉണ്ടായിരുന്ന പല ആചാരങ്ങളും അനുഷ്ടാനങ്ങളും വിദേശ സംഭാവന ആണെന്നും അതിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്നവര്‍ വെറും കാട്ട് വാസികളെ പോലെ ജീവിച്ചിരുന്നവര്‍ ആയിരുന്നു എന്നും ആണ് മാക്സ് മുള്ളര്‍ പറഞ്ഞു വച്ചതും ഇവിടെ ഉള്ളവര്‍ വിശ്വസിച്ചതും. ആര്യന്മാര്‍ വന്നാണ് ഇവിടെ ഉള്ള കാട്ട് വാസികളെ (ദ്രാവിടരെ) പലതും പഠിപ്പിച്ചത് എന്നാണ് വിശ്വസിച്ചത്. <<<<
താങ്കള്‍ ഇതിഹസങ്ങളും പുരാണങ്ങളും വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇതുപോലെ ഒരു മണ്ടത്തരം വിളിച്ചു പറയില്ല. ഇവ വെറും ഭാവനകള്‍ അല്ലെങ്കില്‍ ഇതില്‍ പറഞ്ഞിരിക്കുന്ന കുറച്ചു മനുഷ്യര്‍ ജീവിച്ചിരുന്നിട്ടുണ്ട്. കാട്ടാളരെന്നും, രാക്ഷസരെന്നും,ദസ്യുക്കള്‍ എന്നും, അസുരര്‍ എന്നും ഒക്കെ വിളിക്കപ്പെടുന്ന അനേകരേപ്പറ്റി പറയുന്നുണ്ട്. അവരില്‍ പലരും രാജാക്കന്‍മാരും ചക്രവര്‍ത്തികളും ഒക്കെ ആയിരുന്നു. ഇവരെയൊക്കെ സനാതന ധര്‍മ്മത്തിലെ രാജാക്കന്‍മാരും ദേവന്‍മാരും ഒക്കെ നിരന്തരമായി യുദ്ധങ്ങള്‍ ചെയ്ത് തോല്‍പ്പിക്കുന്നുണ്ട് . മഹാവിഷ്ണുവിന്റെ മിക്ക അവതാരങ്ങളും ഇവരില്‍ ആരെയെങ്കില്യും തട്ടുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടായതാണ്. ഇവരെ വിളിച്ചിരുന്നത് ധര്‍മ്മ വിരോധികളെന്നും, യജ്ഞ വിരോധികളെന്നും, ദേവസ്ഥാനം മോഹിക്കുന്നവരെന്നും, ബ്രാഹ്മണ വിരോധികളെന്നും ഒക്കെയായിരുന്നു. മഹഭാരതയുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെടുന്ന ഒരു രാക്ഷസ കുമാരനെ യജ്ഞ വിരോധി ആയതുകൊണ്ട് താന്‍ തനെ വധിക്കുമായിരുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്.
ഇത് മാക്സ് മ്യൂളര്‍ പറയേണ്ട ആവശ്യമില്ല., അല്‍പ്പം ചിന്താശേഷി ഉള്ളവര്‍ക്ക് മനസിലാക്കാവുന്നതേ ഉള്ളു. രാക്ഷസരെ കൊല്ലുന്ന പല സനാതന അവതാരങ്ങളുടെയും ചിത്രങ്ങളുള്ള കലണ്ടറുകളുണ്ട്. അവയിലെ രാക്ഷസരെ കണ്ടാല്‍ തെക്കേ ഇന്‍ഡ്യക്കാരുടെ, പ്രത്യേകിച്ച് തമിഴരുടെ ഛായയാണുള്ളത്. അത് വെറുതെ
യാദൃഛികമായി സംഭവിച്ചതല്ല. തമിഴ് നാട്ടില്‍ അടുത്തകാലം വരെ രാവണ ലീല കൊണ്ടാടിയിരുന്നു. അത് സനാതന വിരോധം കൊണ്ട് നടത്തിയ ആഭാസത്തരമൊന്നുമല്ല. അവരുടെ ചരിത്രത്തെ അവര്‍ ഓര്‍ക്കുന്നതാണ്.
വേദങ്ങള്‍ ഇന്‍ഡ്യയില്‍ ഉണ്ടായതായാലും ഇന്‍ഡ്യക്കു പുറത്തു വച്ചുണ്ടായതായാലും. ഈ വേദങ്ങളില്‍ ഒരിടത്തും ശിവന്‍ എന്ന ഒരു ദൈവത്തേക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതിന്റെ അര്‍ത്ഥം വേദങ്ങളുണ്ടിയവര്‍ക്ക് അങ്ങനെ ഒരു ദൈവം ഇല്ലായിരുന്നു എന്നാണ്. വേദങ്ങളുണ്ടാക്കിയ കാലത്തിനു മുന്നെ ശിവന്‍ ഉണ്ടായിരുന്നെങ്കില്‍ വേദങ്ങളുണ്ടാക്കിയ ആളുകള്‍ അന്ന് ഇന്‍ഡ്യയില്‍ ഇല്ലായിരുന്നു അല്ലെങ്കില്‍ വേദങ്ങളുണ്ടാക്കുമ്പോള്‍ ശിവന്‍ എന്ന ദൈവത്തെ ആരാധിച്ചിരുന്നവര്‍ ആ മത വിശ്വാസത്തിനു പുറത്തായിരുന്നു എന്നാണ്.
പക്ഷെ ശിവന്‍ വേദങ്ങളില്‍ ഉണ്ടല്ലോ കാളിദാസാ...
1) വേദങ്ങളിലെ ഒരു പ്രധാന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. Rig Veda (7-59-12), from Sukla Yajur Veda (3-60) and also from The Krishna Yajur Veda (Taittiriya Samhita) 1.8.6.i.
"तर्यम्बकं यजामहे सुगन्धिं पुष्टिवर्धनम
उर्वारुकमिवबन्धनान मर्त्योर्मुक्षीय माम्र्तात"
'OM. Tryambakam yajamahe
Sugandhim pushti-vardhanam
Urvarukamiva bandhanan
Mrityor mukshiya mamritat'
'OM. We worship and adore you, O three-eyed one, O Shiva. You are sweet gladness, the fragrance of life, who nourishes us, restores our health, and causes us to thrive. As, in due time, the stem of the cucumber weakens, and the gourd if freed from the vine, so free us from attachment and death, and do not withhold immortality.'
2) ശിവന്റെ മറ്റൊരു പേരാണ് രുദ്രന്‍. ഈ 'രുദ്രന്‍' എന്ന പേര് വേദങ്ങളില്‍ മാത്രമല്ല അനേകം ഹിന്ദു പുസ്തകങ്ങളിലും ശിവനെ പരാമര്‍ശിച്ചു പറയുന്നുണ്ട്. വേദങ്ങളില്‍ ഏകദേശം എഴുപത്തി അഞ്ചു ഇടങ്ങളില്‍ ശിവനെ കുറിച്ച് പരാമര്‍ശം ഉണ്ട്. ഇന്നും ഈ പേര് ശിവനെ പരാമര്‍ശിച്ചു ഉപയോഗിക്കുന്നുണ്ട്.
RV 1.114 is an appeal to Rudra for mercy, where he is referred to as "mighty Rudra, the god with braided hair."
In Rig Veda 7.46, Rudra is described as armed with a bow and fast-flying arrows.
The hymn says Rudra discharges "brilliant shafts which run about the heaven and the earth" (RV 7.46.3), which may be a reference to the destructive power of lightning.
Rudra was believed to cause disease, and when people recovered from them or were free of them, that too was attributed to the agency of Rudra. He is asked not to afflict children with disease (RV 7.46.2)
To keep villages free of illness is at RV 1.114.1.
He is said to have healing remedies (RV 1.43.4),
As the best physician of physicians is at RV 2.33.4,
As possessed of a thousand medicines is at RV 7.46.3.
Rig Veda 7.40.5:
Rudra is mentioned along with a litany of other deities in Rig Veda 7.40.5. Here is the reference to Rudra, whose name appears as one of many gods who are called upon:
This Varuna, the leader of the rite, and the royal Mitra and Aryaman, uphold my acts, and the divine unopposed Aditi, earnestly invoked: may they convey us safe beyond evil. I propitiate with oblations the ramifications (vayāh) of that divine attainable Vishnu, the showerer of benefits. Rudra, bestow upon us the magnificence of his nature. The Aśvins have come down to our dwelling abounding with (sacrificial) food.
Rig Veda 6.49.10:
The RV 6.49.10 calls Rudra as " The Father of the Universe". (bhuvanasya pitarah)
भुवनस्य पितरं गीर्भिराभी रुद्रं दिवा वर्धया रुद्रमक्तौ |
बर्हन्तं रष्वमजरं सुषुम्नं रधग घुवेम कविनेषितासः ||
bhuvanasya pitaram ghīrbhirābhī rudram divā vardhayā rudramaktau |
brhantam rshvamajaram sushmnam rdhagh ghuvema kavineshitās
'Rudra by day, Rudra at night we honour with these our songs, the Universe's Father.
Him great and lofty, blissful, undecaying let us call specially as the Sage impels us '
Rig Veda 2.33.9:
The RV 2.33.9 calls Rudra as "The Lord or Sovereign of the Universe" (īśānādasya bhuvanasya)
सथिरेभिरङगैः पुरुरूप उग्रो बभ्रुः शुक्रेभिः पिपिशेहिरण्यैः |
ईशानादस्य भुवनस्य भूरेर्न वा उ योषद रुद्रादसुर्यम ||
sthirebhiranghaih pururūpa ughro babhruh śukrebhih pipiśehiranyaih |
īśānādasya bhuvanasya bhūrerna vā u yoshad rudrādasuryam ||
'With firm limbs, multiform, the strong, the tawny adorns himself with bright gold decorations:
The strength of Godhead never departs from Rudra, him who is Sovereign of this world, the mighty.'
>>>അയ്യായിരത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെമ്പുകൊണ്ട് മണി, ആയുധങ്ങളും ഉണ്ടാക്കിയവര്‍ കാട്ടുവാസികള്‍ ആണെന്നും വിവര ദോഷികള്‍ ആയിരുന്നു എന്നും വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ആ കാട്ട് വാസികളെ (ദ്രാവിഡ വംശത്തെ) വെറും 1500 BC യില്‍ ആര്യന്മാര്‍ എന്ന വംശം വന്നു പലതും പഠിപ്പിച്ചു എന്നൊക്കെ പറയുമ്പോള്‍ എന്തോ പ്രശനം തോന്നുന്നില്ലേ? <<<<
ഇവര്‍ കാട്ടുവാസികള്‍ ആണെന്നും വിവര ദോഷികള്‍ ആയിരുന്നു എന്നും പറയുന്നത് ആരാണ്? സനാതന ധര്‍മ്മത്തിന്റെ പിണിയാളുകളല്ലേ? പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ ഇതാണു പറയുന്നത്. മാക്സ് മ്യൂളര്‍ ഇത് പകര്‍ത്തി വച്ചിട്ടേ ഉള്ളു.
സനാതനികളെ ആര്യന്‍മാര്‍ എന്നും അവര്‍ ജീവിച്ച സ്ഥലം ആര്യാവര്‍ത്തമെന്നുമൊക്കെ അവര്‍ തന്നെയാണവകാശപ്പെടുന്നത്. അല്ലാതെ മാക്സ് മ്യൂളരോ മറ്റുള്ളവരോ അല്ല.
ഇന്‍ഡ്യയിലെ ആദിമനിവാസികളെ കാട്ടുവാസികള്‍ എന്നും വിവര ദോഷികള്‍ എന്നും വിളിച്ചതിനു സമാനമായിട്ടുള്ളത് മുസ്ലിങ്ങളുടെ നിലപാടാണ്. ഖുറേഷികളും മറ്റ് അറബികളുമൊക്കെ തനി കാടന്‍മാര്‍ ആയിരുന്നു എന്നും അവരെ സംസ്കാരസമ്പന്നരാക്കിയത് മൊഹമ്മദും ഇസ്ലാമുമാണെന്നും പറയുന്ന തമാശയേ ഇതിലുമുള്ളു. ചില മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത് 23 വര്‍ഷം കൊണ്ട് ജാഹിലിയ എന്ന അന്ധകാരത്തില്‍ ജീവിച്ചവരെ സംസ്കാരത്തിന്റെ പരകോടിയില്‍ ഇസ്ലാം എത്തിച്ചു എന്നാണ്. അന്ന് അറേബ്യയില്‍ ജീവിച്ചിരുന്നവര്‍ ഇന്ന് അവിടെ ജീവിക്കുന്ന മുസ്ലിങ്ങളേക്കാള്‍ എത്രയോ സംസ്കാര സമ്പന്നര്‍ ആയിരുന്നു. സഹിഷ്ണുക്കള്‍ ആയിരുന്നു? എല്ലാ മത വിശ്വാസികളുടെയും ദൈവങ്ങളെ ആരാധിക്കാന്‍ അവര്‍ അനുവദിച്ചിരുന്നു. ഒരു ആരാധനാലയത്തില്‍ തന്നെ എല്ലാ ദൈവങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നു. ഇതുപോലെ ഹൃദയ വിശാലത ഇന്നത്തെ അറേബ്യയില്‍ ഉണ്ടോ? മത സ്വാതന്ത്ര്യമുണ്ടോ? മറ്റ് മത വിശ്വാസികളെ സ്വന്തം വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാന്‍ പോലും അനുവദിക്കാത്ത കട്ടാളരല്ലേ ഇന്നത്തെ മുസ്ലിങ്ങള്‍? മതം മാറിയാല്‍ കഴുത്തു വെട്ടിക്കൊല്ലുന്ന ദുഷ്ടന്‍മാരല്ലേ അവര്?
4) Yajur Veda:
In the various recensions of the Yajur Veda is included a litany of stanzas praising Rudra: (Maitrāyanī-Samhitā 2.9.2, Kāthaka-Samhitā 17.11, Taittirīya-Samhitā 4.5.1, and Vājasaneyi-Samhitā 16.1–14). This litany is subsequently referred to variously as the Śatarudriyam, the Namakam (because many of the verses commence with the word namah [`homage`]), or simply the Rudram. This litany was recited during the agnicayana ritual ("the piling of Agni"), and it later became a standard element in Rudra liturgy.
5) Atharva Veda:
A selection of these stanzas, augmented with others, is included in the Paippalāda-Samhitā (PS)of the Atharva Veda (PS 14.3—4). This selection, with further additions PS at the end, circulated more widely as the Nīlarudram (or Nīlarudra Upanishad).
വേദങ്ങളുണ്ടാക്കിയ കാലത്തിനു മുന്നെ ശിവന്‍ ഉണ്ടായിരുന്നെങ്കില്‍ വേദങ്ങളുണ്ടാക്കിയ ആളുകള്‍ അന്ന് ഇന്‍ഡ്യയില്‍ ഇല്ലായിരുന്നു അല്ലെങ്കില്‍ വേദങ്ങളുണ്ടാക്കുമ്പോള്‍ ശിവന്‍ എന്ന ദൈവത്തെ ആരാധിച്ചിരുന്നവര്‍ ആ മത വിശ്വാസത്തിനു പുറത്തായിരുന്നു എന്നാണ്.
ഇതുപോലെ മണ്ടത്തരങ്ങള്‍ പറയുമ്പോള്‍ മുന്‍പ് പറഞ്ഞ മണ്ടത്തരങ്ങളും പൊളിഞ്ഞു പോയത് താങ്കള്‍ ശ്രദ്ധിച്ചില്ല. വേദങ്ങളില്‍ ശിവന്‍ ഇല്ല അതുകൊണ്ട് ശിവനെ ആരാധിച്ചവര്‍ സനാതന ധര്‍മ്മത്തില്‍ പെട്ടവര്‍ അല്ല എന്നാണു താങ്കള്‍ പറയാന്‍ ശ്രമിച്ചത്. ഇത് ഇപ്പം പറഞ്ഞ മണ്ടത്തരം. ഇതേ ശിവനെ ആരാധിക്കാന്‍ കഴിയാത്ത അവര്ന്നരെ അല്ലെ 1936 നു മുന്പ് അവര്‍ണ്ണര്‍ എന്ന് വിളിച്ചു അവര്‍ ഹിന്ദുക്കള്‍ അല്ല എന്ന് താങ്കള്‍ പറഞ്ഞിരുന്നത്? ഇത് അടുത്ത മണ്ടത്തരം. എങ്കില്‍ ശിവനെ ആരാധിച്ചിരുന്ന സവര്ണ്ണ വിഭാഗത്തെയും താങ്കള്‍ ഹിന്ദുക്കളുടെ പട്ടികയില്‍ ചേര്‍ക്കുവാന്‍ കഴിയുമായിരുന്നോ എന്നത് എന്റെ സംശയം. വെറും സംശയം മാത്രം. കഴിയും എന്നാണു എന്റെ ഉത്തരം.
>>>സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം വേദങ്ങള്‍ തന്നെ. പക്ഷെ വേദങ്ങള്‍ മാത്രമാണോ എന്ന് ചോദിച്ചാല്‍ അല്ല. വേദങ്ങളില്‍ പറയുന്നവര്‍ മാത്രമാണ് ഹിന്ദു ദൈവങ്ങള്‍ എന്ന് വിചാരിക്കരുത്. <<<<
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം വേദങ്ങള്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവുമില്ല. ഈ വേദങ്ങളുടെ വിശദീകരണങ്ങളാണ്, വേദാംഗങ്ങള്‍.,. അതില്‍ ഉപനിഷത്തുക്കളുണ്ട്, ഇതിഹാസങ്ങളുണ്ട്, പുരാണങ്ങളുണ്ട്, മറ്റനേകം പുസ്തകങ്ങളുണ്ട്.
വേദ കാലത്തെ ദൈവങ്ങള്‍ മാത്രമാണ്, അന്നത്തെ സനാതന ധര്‍മ്മത്തിലെ ദൈവങ്ങള്‍, അതില്‍ ശിവന്‍ ഇല്ലെങ്കില്‍ അദ്ദേഹം അക്കാലത്തെ സനാതന ധര്‍മ്മത്തിലെ ദൈവം ആയിരുന്നില്ല.
സനാതന ധര്‍മ്മത്തില്‍ പിന്നീട് പല ദൈവങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. അതുപോലെ കൂട്ടി ചേര്‍ക്കപ്പെട്ട ഒരു ദൈവമാണ്, ശിവന്‍,. അയ്യപ്പന്‍, സുബ്രഹ്മണ്യം തുടങ്ങി അനേകം പേരെ അതുപോലെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വേദങ്ങളൊക്കെ ഇന്‍ഡ്യയില്‍ പ്രചാരത്തിലാകുന്നതിനു മുന്നേ ഈ ദൈവങ്ങളുണ്ടായിരുന്നു.
@വേദ കാലത്തെ ദൈവങ്ങള്‍ മാത്രമാണ്, അന്നത്തെ സനാതന ധര്‍മ്മത്തിലെ ദൈവങ്ങള്‍, അതില്‍ ശിവന്‍ ഇല്ലെങ്കില്‍ അദ്ദേഹം അക്കാലത്തെ സനാതന ധര്‍മ്മത്തിലെ ദൈവം ആയിരുന്നില്ല.
ശിവന്‍ ഉണ്ടല്ലോ, താങ്കള്‍, ഞാന്‍ തന്ന മറുപടി ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
സനാതന ധര്‍മ്മത്തില്‍ പിന്നീട് പല ദൈവങ്ങളും ഉണ്ടായി വന്നിട്ടുണ്ട്. അതുപോലെ കൂട്ടി ചേര്‍ക്കപ്പെട്ട ഒരു ദൈവമാണ്, ശിവന്‍,. അയ്യപ്പന്‍, സുബ്രഹ്മണ്യം തുടങ്ങി അനേകം പേരെ അതുപോലെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വേദങ്ങളൊക്കെ ഇന്‍ഡ്യയില്‍ പ്രചാരത്തിലാകുന്നതിനു മുന്നേ ഈ ദൈവങ്ങളുണ്ടായിരുന്നു.
ദൈവങ്ങള്‍ കൂട്ടി ചേര്‍ക്കപ്പെട്ടു എന്ന് പരയുകയല്ല വേണ്ടത്. കാലാ കാലങ്ങളില്‍ ഓരോ ദൈവങ്ങള്‍ അല്ലെങ്കില്‍ ഒരു ദൈവത്തിന്റെ അവതാരങ്ങള്‍ പല രൂപങ്ങള് മനുഷ്യരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചു ഉണ്ടായി എന്ന് വേണം പറയാന്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ഇനി നാളെ വേറൊരു ദൈവമോ അവതാരമോ ഉണ്ടാവും സംശയമില്ല. അതുകൊണ്ടൊന്നും താങ്കള്‍ പറയുന്ന അവര്‍ണ്ണ ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ അല്ലാതാവില്ല.
"പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ."
അര്‍ഥം: സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.
എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്ക് ഈ മാറ്റങ്ങളോ ദൈവങ്ങളെയോ അവതാരങ്ങളെയോ ഉള്‍ക്കൊള്ളാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അത് ഹിന്ദു മതം എന്ന് വിളിക്കുന്ന സനാതന ധര്‍മ്മത്തിന്റെ മാത്രം പ്രത്യേകതയാണ്.
>>>>'OM. Tryambakam yajamahe
Sugandhim pushti-vardhanam
Urvarukamiva bandhanan
Mrityor mukshiya mamritat'
'OM. We worship and adore you, O three-eyed one, O Shiva. You are sweet gladness, the fragrance of life, who nourishes us, restores our health, and causes us to thrive. As, in due time, the stem of the cucumber weakens, and the gourd if freed from the vine, so free us from attachment and death, and do not withhold immortality.'<<<<<
താങ്കള്‍ നല്‍കിയിരിക്കുന്ന വിവരണത്തിലേ ശിവന്‍ എന്ന പേരുള്ളു. സ്ലോകത്തിലില്ല.
ശിവന്‍ എന്ന പേരില്ലെങ്കില്‍ ആ പേരിനോട് സാമ്യമുള്ള ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സംശയത്തിന്റെ അനുകൂല്യം നല്‍കാമായിരുന്നു.
>>>>ശിവന്റെ മറ്റൊരു പേരാണ് രുദ്രന്‍. ഈ 'രുദ്രന്‍' എന്ന പേര് വേദങ്ങളില്‍ മാത്രമല്ല അനേകം ഹിന്ദു പുസ്തകങ്ങളിലും ശിവനെ പരാമര്‍ശിച്ചു പറയുന്നുണ്ട്. വേദങ്ങളില്‍ ഏകദേശം എഴുപത്തി അഞ്ചു ഇടങ്ങളില്‍ ശിവനെ കുറിച്ച് പരാമര്‍ശം ഉണ്ട്. ഇന്നും ഈ പേര് ശിവനെ പരാമര്‍ശിച്ചു ഉപയോഗിക്കുന്നുണ്ട്.<<<<<
പല പുരാണങ്ങളിലും ശിവന്‍ രുദ്രനാണെന്ന പരാമര്‍ശമുണ്ട്. പക്ഷെ അതൊക്കെ ശിവനെ ഹിന്ദു ദൈവമാക്കിയെടുത്ത ശേഷം എഴുതപ്പെട്ടവയാണ്.
വേദങ്ങളില്‍ പറയുന്ന രുദ്രന്റെ ഭാവങ്ങള്‍ ശിവന്റെ ഭാവങ്ങളോട് സാമ്യമുണ്ട്. അതുകൊണ്ട് രുദ്രന്‍ ശിവന്‍ ആകില്ല.
ഹിന്ദു പുരാണങ്ങളില്‍ പറയുന്ന കാമദേവനു സമാനനായ ദേവന്‍ ഗ്രീക്ക് പുരാണങ്ങളിലുണ്ട്. അതുകൊണ്ട് കാമ ദേവന്‍ തന്നെ ആകില്ലല്ലോ. വരുണന്‍ ഹിന്ദു മതത്തില്‍ മഴ പെയ്യിക്കുന്ന ദേവനാണ്, . അള്ളാ മഴ പെയ്യിക്കുന്നുണ്ട് എന്ന് കുര്‍ആനില്‍ പറയുന്നുണ്ട്. അതുകൊണ്ട് വരുണന്‍ തന്നെയാണോ അള്ളാ.
ശിവനെ ഹിന്ദു ദൈവം ആക്കിയ ശേഷം വേദങ്ങളിലുള്ള രുദ്രനാണ്, ശിവന്‍ എന്നൊക്കെ പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. അതുപോലെ ആര്‍ക്കും ചെയ്യാം.
ബ്രഹ്മാവ് വിഷ്ണു പരമേശ്വരന്‍ എന്ന ത്രിമൂര്‍ത്തി സങ്കല്‍പ്പമൊക്കെ ഹിന്ദു മതത്തില്‍ പിന്നീടു ചേര്‍ക്കപ്പെട്ട ദൈവ സങ്കല്‍പ്പങ്ങളാണ്. വേദങ്ങളില്‍ വിഷ്ണുവിനെ ഒരപ്രധാന ദൈവമായിട്ടേ പരാമര്‍ശിക്കുന്നുള്ളു. അതില്‍ പറയുന്ന ബ്രഹ്മന്‍ വിഷ്ണുവിനെയോ പരമേശ്വരനേപ്പോലെയോ ഒരു ദൈവം പോലുമല്ല.
>>>>ഇതുപോലെ മണ്ടത്തരങ്ങള്‍ പറയുമ്പോള്‍ മുന്‍പ് പറഞ്ഞ മണ്ടത്തരങ്ങളും പൊളിഞ്ഞു പോയത് താങ്കള്‍ ശ്രദ്ധിച്ചില്ല. <<<<<
ഞാന്‍ പറഞ്ഞത് മണ്ടത്തരങ്ങളല്ല. ഒന്നും പൊളിഞ്ഞു പോയിട്ടും ഇല്ല.
സനാതന ധര്‍മ്മമെന്നു പറയുന്ന വേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മതത്തിന്റെ ഇന്‍ഡ്യയിലെ അരംഭത്തിനു മുന്നേ ശിവന്‍ എന്ന ദേവ സങ്കല്‍പ്പം ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു. ഈ ശിവന്‍ സനാതന ധര്‍മ്മത്തിലെ ദൈവം അല്ല. അതിന്റെ തെളിവ്, വേദങ്ങളിലൊരിടത്തും ശിവന്‍ എന്ന പേരോ അതിനോട് സാമ്യമുള്ള പേരുകളോ ഇല്ല. രുദ്രന്‍ എന്ന പേരും ശിവന്‍ എന്ന പേരും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.
ഇതില്‍ നിന്നും അല്‍പ്പമെങ്കിലും ചിന്താശേഷിയുള്ളവര്‍ മനസിലാക്കുന്ന രണ്ടു സാധ്യതകള്‍ ഇവയാണ്.
1. വേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സനാതത ധര്‍മ്മം ഇന്‍ഡ്യയില്‍ ഉടലെടുത്തതല്ല.
2. ഇന്‍ഡ്യയില്‍ ഉടലെടുത്തതാണെങ്കില്‍ അതുണ്ടായ സമയത്ത് ശിവന്‍ എന്ന ദൈവം സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല.
താങ്കള്‍ നല്‍കിയിരിക്കുന്ന വിവരണത്തിലേ ശിവന്‍ എന്ന പേരുള്ളു. സ്ലോകത്തിലില്ല.
ശിവന്‍ എന്ന പേരില്ലെങ്കില്‍ ആ പേരിനോട് സാമ്യമുള്ള ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സംശയത്തിന്റെ അനുകൂല്യം നല്‍കാമായിരുന്നു.
എന്റെ പോന്നു കാളിദാസാ! ഞാന്‍ പറഞ്ഞത് മഹാ മൃത്യുഞ്ജയ മന്ത്രമാണ്. മൃത്യുഞ്ജയ മന്ത്രത്തില്‍ ആരോടാണ് പ്രാര്തിക്കുന്നത് എന്ന് താങ്കള്‍ ഏതെങ്കിലും ഹിന്ദു പുരോഹിതനോട് ചോദിച്ചു മനസിലാക്ക്. ഇന്നും ഇന്ത്യയിലെ എല്ലാ ശിവ ക്ഷേത്രങ്ങളിലും പ്രാര്‍ത്തിക്കുന്ന ONE OF THE MOST IMPORTANT മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.
"ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം ഉർവാരുകമിവ ബന്ധനാന് മൃത്യോർമുക്ഷീയ മാമൃതാത്"
എന്ന മന്ത്രം.
ഇക്കണക്കിനു പിതാവിനും പുത്രനും പരിശുധാത്മാവിനും എന്നൊക്കെ ക്രിസ്ത്യാനികള്‍ പ്രാര്ഥിക്കുമ്പോള്‍ താങ്കള്‍ പറയുമല്ലോ അതില്‍ തന്റെ പിതാവും പുത്രനും ഒക്കെയാണ് ആണ് യേശു എന്നൊരു പെരില്ലാതതുകൊണ്ട് യേശു അല്ല എന്ന്?
>>>>വേദങ്ങളില്‍ ശിവന്‍ ഇല്ല അതുകൊണ്ട് ശിവനെ ആരാധിച്ചവര്‍ സനാതന ധര്‍മ്മത്തില്‍ പെട്ടവര്‍ അല്ല എന്നാണു താങ്കള്‍ പറയാന്‍ ശ്രമിച്ചത്. ഇത് ഇപ്പം പറഞ്ഞ മണ്ടത്തരം. ഇതേ ശിവനെ ആരാധിക്കാന്‍ കഴിയാത്ത അവര്ന്നരെ അല്ലെ 1936 നു മുന്പ് അവര്‍ണ്ണര്‍ എന്ന് വിളിച്ചു അവര്‍ ഹിന്ദുക്കള്‍ അല്ല എന്ന് താങ്കള്‍ പറഞ്ഞിരുന്നത്? ഇത് അടുത്ത മണ്ടത്തരം. <<<<<
വേദങ്ങളില്‍ ശിവന്‍ ഇല്ലാത്തതുകൊണ്ട് ശിവനെ ആരാധിച്ചവര്‍ സനാതന ധര്‍മ്മത്തില്‍ പെട്ടവര്‍ അല്ല എന്നല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്. വേദകാലത്ത് ശിവന്‍ സനാതന ധര്‍മ്മത്തിലെ ദൈവമല്ലായിരുന്നു എന്നാണ്. ഇപ്പോഴും പറയുന്നു. ശിവനെ സനാതന ധര്‍മ്മത്തിന്റെ ദൈവമായി അംഗീകരിച്ചതിനു ശേഷം സനാതനികളൊക്കെ ശിവനെ ആരാധിച്ചിരുന്നു.
ഇന്‍ഡ്യയിലെ ആദിമ നിവാസികള്‍ ആരാധിച്ചിരുന്ന പല ദൈവങ്ങളെയും സനാതന മതം സ്വന്തമാക്കി. അതില്‍ ഒന്ന് ശിവന്‍ ആയിരുന്നു. ശിവനെ അവര്‍ സ്വന്തമാക്കിയ ഉടനെ മനു ആശാന്‍ തന്റെ കിരാത നിയമങ്ങളെഴുതി എന്നതൊക്കെ താങ്കളുടെ തെറ്റിദ്ധാരണയാണ്. ശിവനെ സ്വന്തമാക്കി എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ശിവനെ ആരാധിച്ചിരുന്നതും അല്ലാത്തതുമായ സകല ആദിവാസികളെയും സനാതന മതത്തിന്റെ ഭാഗമാക്കി എന്ന അര്‍ത്ഥമില്ല. ശിവനെ ആരാധിച്ചിരുന്ന കുറച്ചു പേരെയോ മുഴുവനായോ സ്വന്തമാക്കിയിരിക്കാം. പണ്ട് ശിവനെ ആരാധിച്ചിരുന്ന എല്ലാവരും ഇന്ന് അവര്‍ണ്ണരാണെന്നും അതിനര്‍ത്ഥമില്ല.
ഇന്നത്തെ അവര്‍ണ്ണര്‍ ആരും ഒരു പക്ഷെ പണ്ട് ശിവനെ ആരാധിച്ചിരുന്നില്ല. അതൊക്കെ അറിയാന്‍ നമുക്കാര്‍ക്കും ഭൂതകാലത്തിലേക്ക് തിരികെ പോകാനും ആകില്ല. ശിവന്‍ അവര്‍ണ്ണരുടെ ദൈവമാണെന്ന് ഞാന്‍ പറഞ്ഞതുപോലെയാണു താങ്കളുടെ വ്യാഖ്യാനം. ഇന്നത്തെ അവര്‍ണ്ണര്‍ പണ്ട് ശിവനെ ആരാധിച്ചിരുന്നവരാണെന്ന ഒരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. ശിവനേപ്പോലെ അനേകം ദൈവങ്ങള്‍ സനാതന ധര്‍മ്മമുണ്ടാകുന്നതിനും മുന്നേ ഉണ്ടായിരുന്നു. സനാതനികള്‍ സ്വന്തമാക്കിയ ദൈവങ്ങളുടെ ഉദാഹരണമെന്ന നിലയിലേ ഞാനിത് പരാമര്‍ശിച്ചുള്ളു.
സനാതന മതത്തിന്റെ അറിയപ്പെടുന്ന ചരിത്രത്തില്‍ മുഴുവന്‍ ഒരു കൂട്ടം ആളുകളെ ഈ ധര്‍മ്മത്തിനു പുറത്തു നിറുത്തിയിരുന്നു. അതിന്റെ മാനദണ്ഡമെന്തായിരുന്നു എന്നെനിക്കറിയില്ല. പക്ഷെ അന്നവരെ അടിച്ചമര്‍ത്തിയിരുന്നോ എന്നതൊന്നും ഉറപ്പിച്ചു പറയാന്‍ ആകില്ല. അവര്‍ സനാതന ധര്‍മ്മത്തിന്റെ ഭാഗമായിരുന്നില്ല എന്ന് ഉറപ്പായും പറയാം.
മനു ജീവിച്ചിരുന്നത് എ ഡി 500 ല്‍ ആണെന്നു വരെ അഭിജ്ഞ മതമുണ്ട്. അന്നാണു സനാതന മതത്തിന്റെ ഭാഗമല്ലാതിരുന്ന കുറച്ചു പേരെ അവര്‍ണ്ണര്‍ എന്നു മുദ്ര കുത്തുന്ന ഈ നിയമമുണ്ടായത്. സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല എന്നതിനൊപ്പം അവര്‍ണ്ണര്‍ക്ക് എല്ലാ വിധ അവകാശങ്ങളും നിഷേധിക്കപ്പെട്ടു. അന്ന് ഇതുപോലെ മുദ്രകുത്തപ്പെട്ട എല്ലാ സമുദായങ്ങളും പണ്ട് ശിവനെ ആരാധിച്ചിരുന്ന സമുദായങ്ങളായിരുന്നു എന്ന ഒരര്‍ത്ഥവും ഞാന്‍ പറഞ്ഞതിനില്ല.
രണ്ടും രണ്ടു കാര്യങ്ങളാണ്. മനു ഉണ്ടാക്കിയ നിയമവും ശിവന്‍ എന്ന ദൈവവും തമ്മില്‍ യാതൊരു ബന്ധവുമില്ല.
>>>>ദൈവങ്ങള്‍ കൂട്ടി ചേര്‍ക്കപ്പെട്ടു എന്ന് പരയുകയല്ല വേണ്ടത്. കാലാ കാലങ്ങളില്‍ ഓരോ ദൈവങ്ങള്‍ അല്ലെങ്കില്‍ ഒരു ദൈവത്തിന്റെ അവതാരങ്ങള്‍ പല രൂപങ്ങള് മനുഷ്യരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചു ഉണ്ടായി എന്ന് വേണം പറയാന്‍. <<<<<
ശിവനും സുബ്രഹ്മണ്യനും അയ്യപ്പനുമൊക്കെ വേദ കാലത്തിനും മുമ്പുള്ള ദൈവങ്ങളാണ്. അവരെ പിന്നീട് സനാതന മതത്തിന്റെ ഭാഗമാക്കിയപ്പോള്‍ അവരെ അവതാരങ്ങളാക്കുന്ന കഥകളുമുണ്ടാക്കി. അതേ ഉള്ളു. അതിനെ ഞാന്‍ കൂട്ടിച്ചേര്‍ത്താതാണെന്ന് കരുതുന്നു. താങ്കള്‍ക്കവ ഉണ്ടായതാണെന്നു വിശ്വസിക്കാം.
ഒരേ ദൈവത്തെ ചുറ്റിപ്പറ്റി അനേകം കഥകളുണ്ടാകുന്നു. അയ്യപ്പന്റെ ഉത്ഭവത്തെപ്പറ്റിയും അനേകം കഥകളുണ്ട്. അതിലൊരു കഥ വിഷ്ണുവും ശിവനും ലൈംകിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഉണ്ടായ കുട്ടിയാണെന്നാണ്.
മുന്നൂറിലധികം രാമായണങ്ങള്‍ ഇന്‍ഡ്യയുടെ വിധ ഭാഗങ്ങളില്‍ പ്രാചാരത്തിലുണ്ട്. സനാതനികളുടെ രാമായണത്തില്‍ രാമന്‍ അയോധ്യ എന്ന വലിയ ഒരു രാജ്യത്തെ ചക്രവര്‍ത്തിയാണ്. ആന്ധ്രയില്‍ പ്രചരിക്കുന്ന രാമായണത്തില്‍ രാമന്‍ ഒരു ആദിവാസി ഗോത്രത്തലവന്‍ മാത്രമാണ്. അതിനെ അടിസ്ഥാനമാക്കിയാണ്, അരവിന്ദന്‍ കാഞ്ചന സീത എന്ന സിനിമയുണ്ടാക്കിയതും.
ഹിന്ദു പുരാണങ്ങളില്‍ പറയുന്ന കാമദേവനു സമാനനായ ദേവന്‍ ഗ്രീക്ക് പുരാണങ്ങളിലുണ്ട്. അതുകൊണ്ട് കാമ ദേവന്‍ തന്നെ ആകില്ലല്ലോ. വരുണന്‍ ഹിന്ദു മതത്തില്‍ മഴ പെയ്യിക്കുന്ന ദേവനാണ്, . അള്ളാ മഴ പെയ്യിക്കുന്നുണ്ട് എന്ന് കുര്‍ആനില്‍ പറയുന്നുണ്ട്. അതുകൊണ്ട് വരുണന്‍ തന്നെയാണോ അള്ളാ.
ഒരേ ദൈവം പല പേരില്‍ അറിയപ്പെടുന്നതില്‍ എനിക്ക് വിരോധം ഒന്നും ഇല്ല. ഞാന്‍ പറഞ്ഞല്ലോ, ഹിന്ദു വിശ്വാസ പ്രകാരം ഒരു ദൈവം പല പല രൂപങ്ങളിലും ഭാവങ്ങളിലും മാനവര്‍ പൂജിക്കുന്നു. ഏതു രൂപമായാലും ഭാവം ആയാലും ആ പര ബ്രഹ്മ ചൈതന്യത്തെ ആണ് പൂജിക്കുന്നത്. ശങ്കരാചാര്യര്‍, വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയവര്‍ പറയുന്നതും ഇതൊക്കെ തന്നെ.
താങ്കള്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് വീണ്ടും വീണ്ടും പോയിക്കൊണ്ടിരിക്കുന്നു. മഴ പെയ്യിക്കുന്നത് വരുണന്‍ അല്ല. വരുണന്‍ സമുദ്രത്തിന്റെ അല്ലെങ്കില്‍ ജലത്തിന്റെ ദേവനാണ്. ഇന്ദ്രന്‍ ആണ് മഴ പെയ്യിക്കുന്നത്.
വരുണന്‍ അള്ളാ അല്ല. അള്ളാ എന്ന് മുസ്ലീങ്ങള്‍ വിളിക്കുന്നത് ആ ഒരേ ഒരു ദൈവത്തെ ആണ്. അള്ളാ എന്ന് മുസ്ലീങ്ങള്‍ വിളിക്കുന്നതും പര ബ്രഹ്മം അല്ലെങ്കില്‍ ഓംകാരം എന്ന് ഹിന്ദുക്കള്‍ വിളിക്കുന്നതും ഒരാളെ ആണോ എന്ന് ചോദിച്ചാല്‍ ഞാന്‍ സമ്മതിക്കാം, എനിക്ക് പ്രശ്നമില്ല.
>>>>എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്ക് ഈ മാറ്റങ്ങളോ ദൈവങ്ങളെയോ അവതാരങ്ങളെയോ ഉള്‍ക്കൊള്ളാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അത് ഹിന്ദു മതം എന്ന് വിളിക്കുന്ന സനാതന ധര്‍മ്മത്തിന്റെ മാത്രം പ്രത്യേകതയാണ്. <<<<<
മാറ്റങ്ങളോ ദൈവങ്ങളെയോ അവതാരങ്ങളെയോ ഉള്‍ക്കൊള്ളാന്‍ മടികാണിക്കാത്ത സനാതന ധര്‍മ്മം, കുറച്ച് മനുഷ്യ ജീവികളെ അവര്‍ണ്ണര്‍ എന്നു മുദ്ര കുത്തി അവകാശങ്ങളൊക്കെ നിഷേധിച്ച് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയോടിച്ചു. എല്ലാം ഉള്‍ക്കൊള്ളുന്നവരില്‍ നിന്നും ഇതുപോലെ ഒരു ക്രൂരത ആരും പ്രതീഷിക്കുന്നില്ല.
മാറ്റങ്ങളെയും ദൈവങ്ങളെയും അവതാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ കാണിച്ച ശുഷ്കാന്തിയുടെആയിരത്തിലൊന്ന് ഈ സഹ ജീവികളെ ഉള്‍ക്കൊള്ളാന്‍ കാണിച്ചിരുന്നെങ്കില്‍ എത്രയോ നല്ലതായിരുന്നു.
@ശിവനും സുബ്രഹ്മണ്യനും അയ്യപ്പനുമൊക്കെ വേദ കാലത്തിനും മുമ്പുള്ള ദൈവങ്ങളാണ്.
ഇതില്‍ ശിവന്റെ കാര്യം ശരിയാണ്. വേദങ്ങള്‍ എഴുതപ്പെടുന്നതിനും, എഴുത്ത് ഭാഷ ഉണ്ടാകുന്നതിനും മുന്‍പ് ശിവന്‍ ദൈവമാണ്. സുബ്രഹ്മണ്യന്റെ കാര്യം എനിക്ക് അറിയില്ല. അറിയാത്ത കാര്യം പറയുന്നത് ശരിയല്ലല്ലോ. പിന്നീടുള്ളത് അയ്യപ്പന്‍. അയ്യപ്പന്‍, ഈ അടുത്ത കാലത്ത് അവതരിച്ചതാണ്. പന്തളം കൊട്ടാരത്തിലെ രാജാവിന് വനത്തില്‍ നിന്നും ലഭിച്ച ശിശു ആണ് അയ്യപ്പന്‍. ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് അയ്യപ്പന്‍ എന്നത് ഒരു ഐതിഹ്യം ആണ്. ഐതിഹ്യങ്ങള്‍ ശരിയാവാം തെറ്റാവാം. താങ്കള്‍ ഉദ്ധേഷിച്ചതു ഒരുപക്ഷേ ധര്‍മ്മ ശാസ്താവ് ആവും. അയ്യപ്പന്‍ ധര്‍മ്മ ശാസ്താ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്ന് എന്നാണു വിശ്വാസം.
മാറ്റങ്ങളോ ദൈവങ്ങളെയോ അവതാരങ്ങളെയോ ഉള്‍ക്കൊള്ളാന്‍ മടികാണിക്കാത്ത സനാതന ധര്‍മ്മം, കുറച്ച് മനുഷ്യ ജീവികളെ അവര്‍ണ്ണര്‍ എന്നു മുദ്ര കുത്തി അവകാശങ്ങളൊക്കെ നിഷേധിച്ച് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയോടിച്ചു. എല്ലാം ഉള്‍ക്കൊള്ളുന്നവരില്‍ നിന്നും ഇതുപോലെ ഒരു ക്രൂരത ആരും പ്രതീഷിക്കുന്നില്ല. മാറ്റങ്ങളെയും ദൈവങ്ങളെയും അവതാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ കാണിച്ച ശുഷ്കാന്തിയുടെആയിരത്തിലൊന്ന് ഈ സഹ ജീവികളെ ഉള്‍ക്കൊള്ളാന്‍ കാണിച്ചിരുന്നെങ്കില്‍ എത്രയോ നല്ലതായിരുന്നു.
ഈ കാര്യത്തില്‍ താങ്കളോട് ആയിരം പ്രാവശ്യം ഞാന്‍ യോജിക്കുന്നു.
@വേദങ്ങളില്‍ ശിവന്‍ ഇല്ലാത്തതുകൊണ്ട് ശിവനെ ആരാധിച്ചവര്‍ സനാതന ധര്‍മ്മത്തില്‍ പെട്ടവര്‍ അല്ല എന്നല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്. വേദകാലത്ത് ശിവന്‍ സനാതന ധര്‍മ്മത്തിലെ ദൈവമല്ലായിരുന്നു എന്നാണ്. ഇപ്പോഴും പറയുന്നു. ശിവനെ സനാതന ധര്‍മ്മത്തിന്റെ ദൈവമായി അംഗീകരിച്ചതിനു ശേഷം സനാതനികളൊക്കെ ശിവനെ ആരാധിച്ചിരുന്നു.
വേദങ്ങളില്‍ ശിവന്‍ ഉള്ളതുകൊണ്ട് ഇനിയും ഈ കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ പ്രശസ്തി ഇല്ല;
ഇന്‍ഡ്യയിലെ ആദിമ നിവാസികള്‍ ആരാധിച്ചിരുന്ന പല ദൈവങ്ങളെയും സനാതന മതം സ്വന്തമാക്കി. അതില്‍ ഒന്ന് ശിവന്‍ ആയിരുന്നു. ശിവനെ അവര്‍ സ്വന്തമാക്കിയ ഉടനെ മനു ആശാന്‍ തന്റെ കിരാത നിയമങ്ങളെഴുതി എന്നതൊക്കെ താങ്കളുടെ തെറ്റിദ്ധാരണയാണ്.
ഈ സ്വന്തമാക്കി സ്വന്തമാക്കി എന്ന് താങ്കള്‍ ഉദെഹ്ഷിക്കുന്നതു എന്താണ്? സനാതന മതം സ്വന്തമാക്കി എന്ന് പറയാതെ. സനാതന ധര്‍മ്മം എന്നത് ആദിമ മനുഷ്യന്‍ ആചരിച്ചിരുന്ന അനുഷ്ടാനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും തുടര്‍ച്ചയാണ്. ഇന്നും തുടര്‍ന്ന് പോരുന്നു. അവിടെ സ്വന്തമാക്കല്‍ എന്നൊന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഇന്നുള്ള പല മതങ്ങളും ആ സ്വന്തമാക്കലിലേക്ക് പോകുമല്ലോ? ശിവനെ സ്വന്തമാക്കിയപ്പോള്‍ ആണ് മനു സ്മൃതി അതും കിരാത നിയമം ഒക്കെ എഴുതിയത് എന്നൊക്കെ ഞാന്‍ എപ്പോഴ് പറഞ്ഞു? എനിക്കറിയില്ല. മനുസ്മൃതി എഴുതുന്നതിനു മുന്‍പും പിന്‍പും അതുപോലുള്ള ബുക്കുകള്‍ എഴുതിയിരുന്നു, അതിനാല്‍ മനു സ്മൃതി ആണ് അവസാന വാക്ക് എന്ന് പറയാന്‍ കഴിയില്ല എന്നാണു ഞാന്‍ പറഞ്ഞത്.
@എങ്കില് പിന്നെ അള്ളായും യേശുവും യഹോവയും മുസ്ലിങ്ങളും ക്രിസ്ത്യാനികളും യഹൂദരും ഒക്കെ ഹിന്ദു മതത്തിന്റെ ഭാഗമാണ്. ക്രിസ്ത്യാനിക്ക് സംവരണം കൊടുക്കുന്നതില്‍ യാതൊരു എതിര്‍പ്പും തോന്നേണ്ടതില്ല.
ക്രിസ്ത്യാനിക്ക് സംവരണം കൊടുക്കുന്നതില്‍ എനിക്ക് ഒരെതിര്‍പ്പും ഇല്ല കാളിദാസാ. വേണ്ട എന്ന് പണ്ട് പറഞ്ഞത് ആരാണാവോ? പക്ഷെ മതം മാറിയിട്ട് പഴയ മതത്തിന്റെ പേരില്‍ കിട്ടിയിരുന്ന സംവരണം തുടര്‍ന്നും വേണം എന്ന് പറയുമ്പോഴേ പ്രശ്നം ഉള്ളൂ.
>>>
ഏകലവ്യനും കണ്ണാടീ നോക്കി സ്വയം അറിയേണ്ടിയിക്കുന്നു - അവര്‍ണനാരുന്ന ഏകലവ്യന്‍ ഗുരുസ്ഥാനീയന്‍ കാണിക്കുന്ന ത് കൊനുഷ്ടാന്നു അറിഞ്ജോന്ടു തന്നെ വെരലു മുറിച്ചു കൊടുക്കുന്നത് എന്തോന്ടാ ഓന്‍ ഇന്തുവായോണ്ടു തന്നെ - അല്ലാരുന്നെ ഒരുകാലത്തും അങ്ങനെ ചെയ്യൂല്ല കൂട്ടരേ ( കര്‍ണനെ ബണ്ട് കുത്തീപ്പോ ഓന്റെ എനം തിരിച്ചറിഞ്ഞ പോലെ) >>>
കൊച്ചു വാവ ,
താങ്കള്‍ പറയുന്നത് ഗുരുവിനു വേണ്ടി ഏകലവ്യന്‍ വിരല്‍ മുറിച്ചു കൊടുത്തതും, കര്‍ണന്റെ തുടയില്‍ വണ്ട് കുത്തിയപ്പോള്‍ ഗുരുവിന്റെ ഉറക്കത്തിനു വിഘ്നം വരാതെ വേദന സഹിച് ഇരുന്നതും അവര്‍ ഹിന്ദു ആയതുകൊണ്ടാണ് എന്നാണോ ?
ഈ പറഞ്ഞതിന്റെ അര്‍ഥം ഒരാള്‍ ഹിന്ദു ആണെങ്കില്‍ ഏതു വേദനയും സഹിക്കാന്‍ പ്രാപ്തനാണ് എന്നാണോ ? ഇതിനൊക്കെ എന്ത് മറുപടി ആണ് താങ്കള്‍ക്കു തരേണ്ടത് ? ഞാന്‍ പറഞ്ഞത് അവര്‍ണ്ണര്‍ അല്ലെങ്കില്‍ അധസ്ഥിത വര്‍ഗ്ഗക്കാര്‍ ഹിന്ദു ആയിരുന്നില്ല എന്നുള്ളതാണ് അതിനു കാളിദാസന്‍ തന്നെ ഒരുപാട് വിശദീകരിച്ചു തന്നിട്ടും ഉണ്ട്. താങ്കള്‍ വേണമെങ്കില്‍ വായിച്ചു മനസിലാക്കി കൊള്ളുക ..അഹിന്ദുക്കള്‍ ആയവരെ ആയിരുന്നു പണ്ട് കാലത്ത് അമ്പലങ്ങളില്‍ കയറ്റത്തെ ഇരുന്നത്. അവര്‍ണ്ണര്‍ അഹിന്ദു ആയിരുന്നത് കൊണ്ട് അമ്പലങ്ങളില്‍ കയറാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ഇന്നും ഗുരുവായൂരില്‍ കയറാന്‍ അഹിന്ദുക്കളെ അനുവദിക്കില്ല.പക്ഷെ ഇന്ന് ദളിതര്‍ ഹിന്ദു മതത്തില്‍ തളചിട പ്പെടുന്നതിനാല്‍ അന്യമതസ്ഥര്‍ക്ക് അത് ഇപ്പോള്‍ ബാധകമാകുന്നു എന്ന് മാത്രം.
ഇന്തുത്വ മെന്താ ന്നു കാളിയണ്ണന്‍ എയ്തുന്നതു ബായ്ച്ചു മനസിലാക്കണോര്‍ക്ക് ഗുരു ഭക്തി എന്ന ആശയത്തിന് ഇന്തുത്വത്തിലുള്ള പ്രാധാന്യം മനസിലാകാതെ പോണത് സോബാവികം
അവര്‍ണരെന്നു പറേന്നോരുടെ ആദിദ്രാവിഡശൈവഭക്തിമാര്‍ഗോം സവര്‍ണരെന്നു പറേന്നോരുടെ വൈഷ്ണവ ആരാധനയുമൊക്കെ ഇന്തുത്വത്തിന്റെ അന്തര്‍ധാരകളായി അലിഞ്ഞൊന്നായതു എവെര് ചെകഞ്ഞോണ്ടിരിക്കുന്ന ചരിത്ര തിനുമൊക്കെ എത്രയോ മുന്നേ ആണ് - പിന്നാ 1936 വരെ ഭാരതത്തിലെ അവര്‍ണര്‍ക്കൊന്നും മതമില്ലാരുന്നു എന്ന് പറേന്നെ
പിന്നെ ഏതേലും അമ്പലത്തീ കേറ്റാത്തോണ്ട് ഇന്തുവല്ല എന്നൊക്കെ പറെണത് ശബരിമലെ പെണ്ണുങ്ങളെ കേറ്റാത്തോണ്ടു സ്ത്രീകളൊന്നും അയ്യപ്പഭക്തരല്ല എന്ന് പറേന്നപോലെ പോലേ ഒള്ളൂ
ഞാമ്പറഞ്ഞാരുന്നല്ലാ ചരിത്രം വിജയിച്ചോരു പറേന്ന കഥയാണെന്ന് - അദോണ്ട് ഇന്തുത്വം എന്താന്നു മനസ്സിലാക്കാന്‍ ആ ചരിത്രമൊക്കെ ചെകേന്നത് ഭൂപടം നോക്കിയിട്ട് പുതിയ ദ്വീപു വല്ലോം കണ്ടു പിടിക്കാന്‍ പറ്റുമോന്നു ശ്രമിക്കുന്ന പോലാ അദിനു അറിയാത്ത കടലീ പോയി നോക്കണം അദാ ഞാന്‍ കാളിയണ്ണനോട് വാഗ്വാദതിലൂടെ അല്ല സ്വയം കണ്ടെത്തെണ്ട കാര്യമാ അദെന്നു പറഞ്ഞേ
പിന്നെ മതം മാറ്റാന്‍ നടക്കുന്നോര്‍ക്ക് ഇത്തരം പ്രചരണം പ്രയോജനപ്പെടും - ലക്ഷ്യമിടുന്ന സമൂഹത്തെ നിങ്ങള്‍ മതം ഇല്ലാത്തവരാണെന്നു വിശ്വസിപ്പിച്ചാല്‍ പിന്നെ പുതിയ മതം സ്വീകരിക്കുന്നതില്‍ എതിര്‍പ്പ് ഇല്ലാതാവും എന്നവര്‍ കണക്കു കൂട്ടുന്നു -അദും ഇന്തുത്വതെ കുറിച്ചുള്ള ഓരുടെ അജ്ഞത കൊണ്ടാ - സത്യത്തീ ഏതു മതം സ്വീകരിക്കുന്നതും അവനവന്റെ സ്വാതന്ത്ര്യമാ ഇന്ത് വിന് - മോക്ഷമാര്‍ഗം ഏതു വേണേലും ആവാം - പിന്നെ അവനവനെ കണ്ടെത്തുന്നതിനു സാഗര സമാന വിസ്തൃതി ഉള്ള ഇന്തുത്വമാനൊ വരിഞ്ഞു കെട്ടിയ ഇടത്തോട് പോലെ ഇടം വലം തിരിയാന്‍ അനുവദിക്കാത്ത മറ്റു മതങ്ങളാണോ ഉചിതം എന്നെല്ലാം തീരുമാനിക്കാന്‍ അവനവന്റെ ഇഷ്ടം പോലെ പറ്റും എന്ന കാര്യം പോലും ഉള്‍കൊള്ളാന്‍ മറ്റു മതക്കാര്‍ക്ക് കഴിയുന്നില്ലാ എന്നതാണ് വസ്തുത
പിന്നെ പ്രചരണങ്ങളില്‍ അകപ്പെട്ടു സ്വത്വം മറന്നു പോയൊരു - മതം മാറ്റല് കാരുടെ കൂടെ പോയിട്ടായാലും സ്വയം കണ്ടെത്താന്‍ ഓരുക്കും കഴിയട്ടെ എന്നാശംസിക്കുന്നു
>>>പക്ഷെ മതം മാറിയിട്ട് പഴയ മതത്തിന്റെ പേരില്‍ കിട്ടിയിരുന്ന സംവരണം തുടര്‍ന്നും വേണം എന്ന് പറയുമ്പോഴേ പ്രശ്നം ഉള്ളൂ.<<<<
അതിനു മതത്തിനാണോസംവരണം?.. മലക്കിനിത്രേം പറഞ്ഞിട്ടും മനസിലായില്ലേ?.
നൂറ്റാണ്ടുകല്‍ സമൂഹത്തിന്റെ പുറബോക്കിലേക്ക് ആട്ടിയോടിക്കപെതടത്തിന്റെ ഫലമായി psychological damage സംഭവിച്ച ഈ മനുഷ്യരെ സമൂഹത്തിന്റെ പൊതു ധാരയിലേക്ക് എത്തിക്കാന്‍ ഉള്ള പദ്ധതിയല്ലേ? സംവരണം. അതെങ്ങനെ മതത്തിന്റെ പേരില്‍ ആവും?.
>>>>>വേദങ്ങളില്‍ ശിവന്‍ ഉള്ളതുകൊണ്ട് ഇനിയും ഈ കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ പ്രശസ്തി ഇല്ല;<<<<<<
വേദങ്ങളില്‍ ഒരിടത്തും ശിവന്റെ പേരോ അതിനോട് സാമ്യമുള്ള ഏതെങ്കിലും പേരോ ഇല്ല. അതേ സമയം മറ്റ് ദൈവങ്ങളുടെ പേരുകളൊക്കെ ഇന്നത്തേപ്പോലെ തന്നെ ഉണ്ട്. അതു കൊണ്ട് അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
കാളിദാസാ അങ്ങനെ ശിവന് പല പേരുകളും രൂപങ്ങളും ഉണ്ട്. വേദങ്ങളില്‍ രുദ്രന്‍ എന്ന് വിളിക്കുന്നു. അതിനു ഞാന്‍ പല ശ്ലോകങ്ങളും തെളിവുകളായി തന്നില്ലേ? താങ്കള്‍ 'ശിവ അഷ്ടോത്തക ശത നാമാവലി' എന്ന് കേട്ടിട്ടുണ്ടോ? അതില്‍ ശിവന്റെ 108 നാമങ്ങള്‍ ചൊല്ലിയാണ് പൂജിക്കുന്നത്. അതുകൊണ്ട് ശിവനെ, ശിവന്‍ എന്ന് തന്നെ വിളിച്ചു പൂജിക്കണം എന്നോ എഴുതുമ്പോള്‍ ശിവന്‍ എന്ന് തന്നെ എഴുതണമെന്നോ പറഞ്ഞാല്‍ ശരിയാകില്ല.
ഉദാഹരണത്തിന് ചില പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
ശിവന്‍, മഹാദേവന്‍, നീല കണ്‍ണ്ടന്, പശുപതി, രുദ്രന്‍, നടരാജന്‍, ഹരന്‍, കൈലാസ നാഥന്‍, മഹാ മൃത്യുന്ജയന്‍.... അങ്ങനെ അങ്ങനെ ആയിരത്തില്‍ പരം പേരുകളില്‍ ശിവന്‍ അറിയപ്പെടുന്നുണ്ട്.
കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെ വായിക്കാം
http://www.harekrsna.de/1000Shiva.htm
http://www.indif.com/nri/names/shivnames.asp
ഈ പേരുകള്‍ ഒക്കെ കാലാകാലങ്ങളായി ഒരേ ശിവനെ വിളിക്കുവാന്‍ ഉപയോഗിച്ചു വന്നതാണ്. ഇനിയും പേരുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും അതുകൊണ്ടൊന്നും അതിനു മുന്‍പ് വേറെ പേര് വിളിച്ചവര്‍ ഒന്നും ഹിന്ദുക്കള്‍ അല്ലാതാവില്ല.
താങ്കള്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം തരൂ..
1. വേദങ്ങളില്‍ പറയുന്ന മൃത്യുഞ്ജയ മന്ത്രം ആരോട് പ്രാര്തിക്കുന്നതായി കരുതപ്പെടുന്നു?
2. കര്‍ത്താവേ എന്ന് വിളിക്കുന്ന ദൈവം ബൈബിളില്‍ എവിടെ എങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ കര്‍ത്താവ് ആര്? അങ്ങനെ ഒരു ദൈവത്തെ എവിടെയാണ് പറഞ്ഞിട്ടുള്ളത്? മലയാള ഭാഷയില്‍ കര്‍ത്താവ് ഉണ്ട് ഇനി ആ കര്‍ത്താവ് ആണോ ഈ കര്‍ത്താവ്?
ഞാന്‍ ഒരുപാട് തെളിവുകള്‍ താങ്കള്‍ക്കു തന്നു, ഉത്തരം മുട്ടുമ്പോള്‍ തിരിച്ചു കൊഞ്ഞനം കുത്തിക്കൊണ്ടു ഇരിക്കുന്നത് അത്ര നല്ലതല്ല.
അതിനു മതത്തിനാണോസംവരണം?.. മലക്കിനിത്രേം പറഞ്ഞിട്ടും മനസിലായില്ലേ?. നൂറ്റാണ്ടുകല്‍ സമൂഹത്തിന്റെ പുറബോക്കിലേക്ക് ആട്ടിയോടിക്കപെതടത്തിന്റെ ഫലമായി psychological damage സംഭവിച്ച ഈ മനുഷ്യരെ സമൂഹത്തിന്റെ പൊതു ധാരയിലേക്ക് എത്തിക്കാന്‍ ഉള്ള പദ്ധതിയല്ലേ? സംവരണം. അതെങ്ങനെ മതത്തിന്റെ പേരില്‍ ആവും?.
ഇത്രയും പറഞ്ഞിട്ട് ഒന്നും മനസിലാകാത്ത കുഞ്ഞു വര്‍ക്കിക്ക് മനസിലാകുന്ന രീതിയില്‍ ഇനി ഒരു ഉദാഹരണം പറഞ്ഞു തരാം.
ഒരുവന്‍ ഒരു വാടക വീട്ടില്‍ കഴിയുന്നു. ഇവനെ പറഞ്ഞു ചാക്കിട്ടു വേറൊരുവന്‍ വേറൊരു വാടക വീട്ടിലേക്കു കൊണ്ടുപോകുന്നു. അവിടെ ചെന്നപ്പോള്‍ അവന്‍ കാര്യം മനസിലായി പഴയ വീട്ടില്‍ ആയിരുന്നു എങ്കില് ഇലട്രിസിറ്റിയും വെള്ളവും വെറുതെ കിട്ടുമായിരുന്നു എന്ന്. അവന്‍ ചെന്ന് കൂട്ടികൊണ്ട് പോയവന്റെ അടുത്തു കാര്യം പറഞ്ഞു. അപ്പോള്‍ കൂട്ടികൊടുപ്പ്കാരന്‍ തന്റെ വീട്ടില്‍ വെള്ളവും ഇലട്രിസിറ്റിയും കൊടുവരാന്‍ ശ്രമിക്കാതെ കൂട്ടിക്കൊണ്ടു പോയവന്റെ പഴയ വീട്ടില്‍ നിന്നും കരന്റിനും വെള്ളത്തിനും വേണ്ടി പാലം വലിക്കാന് ശ്രമിക്കുന്നു. അത്രയെ പ്രശ്നം ഉള്ളു. എനിക്ക് തോന്നുന്നു ഇതൊരു വൃത്തികെട്ട പണി ആണെന്ന്.
കുഞ്ഞു വര്‍ക്കിക്ക് മനസിലായി എന്ന് പ്രതീക്ഷിക്കുന്നു.
@Ekalavyan v
@ഞാന്‍ പറഞ്ഞത് അവര്‍ണ്ണര്‍ അല്ലെങ്കില്‍ അധസ്ഥിത വര്‍ഗ്ഗക്കാര്‍ ഹിന്ദു ആയിരുന്നില്ല എന്നുള്ളതാണ് അതിനു കാളിദാസന്‍ തന്നെ ഒരുപാട് വിശദീകരിച്ചു തന്നിട്ടും ഉണ്ട്. താങ്കള്‍ വേണമെങ്കില്‍ വായിച്ചു മനസിലാക്കി കൊള്ളുക ..അഹിന്ദുക്കള്‍ ആയവരെ ആയിരുന്നു പണ്ട് കാലത്ത് അമ്പലങ്ങളില്‍ കയറ്റത്തെ ഇരുന്നത്. അവര്‍ണ്ണര്‍ അഹിന്ദു ആയിരുന്നത് കൊണ്ട് അമ്പലങ്ങളില്‍ കയറാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ഇന്നും ഗുരുവായൂരില്‍ കയറാന്‍ അഹിന്ദുക്കളെ അനുവദിക്കില്ല.പക്ഷെ ഇന്ന് ദളിതര്‍ ഹിന്ദു മതത്തില്‍ തളചിട പ്പെടുന്നതിനാല്‍ അന്യമതസ്ഥര്‍ക്ക് അത് ഇപ്പോള്‍ ബാധകമാകുന്നു എന്ന് മാത്രം.
കാളി അണ്ണന്‍ എന്ത് വിശദീകരിച്ചു എന്നാണു താങ്കള്‍ പറയുന്നത്. അദ്ദേഹം തരുന്നത് വിശദീകരണം അല്ല. വെറും പറച്ചില്‍ മാത്രമാണ്. അവര്ന്നരെ അമ്പലത്തില്‍ കയറ്റിയിരുന്നില്ല അതുകൊണ്ട് അവര്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല എന്ന വെറും വാക്ക്.
ഇന്ന് മക്കയില്‍ അന്യ മതസ്ഥരെ കയറ്റില്ല. ഇനി ഭാവിയില്‍ എന്നെങ്കിലും കയറാന്‍ അനുവദിക്കും എന്ന് വയ്ക്കുക. എങ്കില്‍ എല്ലാവരും മുസ്ലീങ്ങള്‍ ആയി മാറുമോ? അതുപോലെ ഗുരുവായൂരില്‍ അഹിന്ദുക്കളെ കയറ്റില്ല ഇനി നാളെ അത് അനുവദിച്ചാല്‍ അഹിന്ദുക്കള്‍ എല്ലാം ഹിന്ദുക്കള്‍ ആയി മാറുമോ? താങ്കളുടെ കാളി അണ്ണന്റെ കണ്ടുപിടുത്തം അനുഷരിച്ച് മാറെണ്ടതാണ്.
<<<>>>
ശരിയാ സംഭരണം മതത്തിന്റെ പേരിലല്ല ജാതീടെ പേരിലാ കൊടുക്കുന്നത് ( അവര്‍ണരായ എല്ലോരുടേം കുടുമങ്ങാ പീടനമോന്നും എറ്റുകാണുവേല അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞു ചാടിവീണോരുടെ കുടുമങ്ങാ നല്ല നെലേലോക്കെ തന്നെ കയ്ഞ്ഞു കൂടിയത് പചെങ്കി അതൊന്നും വേര്‍ തിരിച് അറിയാന്‍ നടപ്പൊള്ള കാര്യല്ലാതോന്ടു ഓരോ ജാതിക്കാര്‍ക്ക് മൊത്തം കൊടുക്കണ് )
ഇനീപ്പോ എന്തുവാ ഈ ജാതീ ? മതം എന്ന കുപ്പായത്തിനു കീഴെ ഇടണ ഒരു അണ്ടര്‍ വെയര്‍ അത്രന്നെ
ഇന്തു എന്ന കുപ്പായത്തിന് കീഴെ ബ്രാമണ്ണാന്‍ തൊട്ടു പറയന്‍ പുലയന്‍ എന്നിങ്ങനെ എത്രയെത്ര അണ്ടര്‍ വെയറുകള്‍
ക്രിസ്ത്യാനി എന്ന കുപ്പായത്തിനു കീഴെയും ഉണ്ട് - കാതൊലിക്കാ പ്രോടസ്ടന്റ്റ് അന്ഗ്ലിക്കാന്‍ തൊട്ട് പെന്തകൊസ്തു സെവെന്തു ഡേ ക്കാര് പ്രത്യക്ഷ രക്ഷാ സഭക്കാര് എന്നിങ്ങനെ എന്തെല്ലാം
മുസ്ലീം എന്ന കുപ്പായത്തിനു കീഴിലും ഒണ്ടല്ലോ - സുന്നി ഷിയാ അഹമടിയ എന്നെല്ലാം
ഇതിലിപ്പോ ഒരു കുപ്പായം മാറി വേറൊന്നു ധരിക്കുമ്പോ അതിനു പറഞ്ഞിട്ടൊള്ള അണ്ടര്‍ വെയറു മാത്രേ പാടുള്ളൂ - കുപ്പായം മാറീട്ടു പഴേ അണ്ടര്‍ വെയര്‍ ധരിക്കാംപറ്റൂല്ല കൂട്ടരേ
ബ്രാഹ്മണന് ആ ജാതിയില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന അവകാശങ്ങള്‍ മതം മാറി ക്രിസ്ത്യാനി യോ മുസ്ലീമോ ആയിക്കഴിഞ്ഞിട്ടും ലഭിക്കണം എന്നു പറഞ്ഞാല്‍ അതെത്ര കണ്ടു ഭോഷ്കായി തോന്നുന്നുവോ അത് തന്നെയേ ഒള്ളൂ പുലയന്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ആയ ശേഷം പുലയന്‍ എന്ന നിലയില്‍ കിട്ടിയിരുന്ന അവകാശങ്ങള്‍ ലഭിക്കണം എന്ന് പറേന്നത് ( പുലയന്‍ എന്നേന്റെ സ്ഥാനത് സംഭരണത്തിന് അര്‍ഹരായ ഏതു ജാതിപ്പേര് വേണേലും ചേര്‍ത്തോ )
ഇതീ കൂടുതല്‍ വ്യക്തമായി എന്നാ പറയാനാ - പിന്നെ ഒന്നൊന്ടു ഒറങ്ങുന്നോരെയേ വിളിച്ചൊണത്താന്‍ പറ്റൂ ഒറക്കം നടിക്കാന്നോരു അത് തൊടരുവേ ഒള്ളൂ
"അപ്പോള്‍ കൂട്ടികൊടുപ്പ്കാരന്‍ തന്റെ വീട്ടില്‍ വെള്ളവും ഇലട്രിസിറ്റിയും കൊടുവരാന്‍ ശ്രമിക്കാതെ കൂട്ടിക്കൊണ്ടു പോയവന്റെ പഴയ വീട്ടില്‍ നിന്നും കരന്റിനും വെള്ളത്തിനും വേണ്ടി പാലം വലിക്കാന് ശ്രമിക്കുന്നു."
ഹോ! ഇതൊക്കെ ഏതു കോത്തഴാത്തു നടക്കും.
സംവരണത്തെ പറ്റി മനസ്സിലാക്കാന്‍ അത്ര വലിയ പുത്തി ഒന്നും വേണ്ട. സംവരണം ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ല എന്ന് ആദ്യം മനസ്സിലാക്കുക. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പുറമ്പോക്കില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹത ഉണ്ട്. നീതി നിഷേധിക്കപ്പെട്ടവര്‍ ചിലര്‍ അന്നത്തെ സാഹചരിയത്തില്‍ തീണ്ടലും തൊടീലും ഇല്ലാത്ത മതത്തില്‍ ചേര്‍ന്നത് സ്വാഭാവികം. അതിനര്‍ത്ഥം അവരുടെ അവശതകള്‍ എല്ലാം പരിഹരിക്കപ്പെട്ടു എന്നാണോ? അപ്പോള്‍, സാമൂഹിക ക്ഷേമത്തിനും തുല്യതക്കും വേണ്ടിയുള്ള സംവരണത്തിന് ക്രിസ്ത്യാനി ആയി എന്ന ഒറ്റ കാരണം കൊണ്ട് അവര്‍ക്ക് അര്‍ഹത ഇല്ലേ? പട്ടിണിക്കാരനും അടിച്ചമര്‍ത്തപ്പെട്ടവനും സാമൂഹിക നീതിയേക്കാളിലും വലുതല്ല പൈതൃകവും മണ്ണാങ്കട്ടയും.
>>>>>ഈ സ്വന്തമാക്കി സ്വന്തമാക്കി എന്ന് താങ്കള്‍ ഉദെഹ്ഷിക്കുന്നതു എന്താണ്? സനാതന മതം സ്വന്തമാക്കി എന്ന് പറയാതെ. സനാതന ധര്‍മ്മം എന്നത് ആദിമ മനുഷ്യന്‍ ആചരിച്ചിരുന്ന അനുഷ്ടാനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും തുടര്‍ച്ചയാണ്. ഇന്നും തുടര്‍ന്ന് പോരുന്നു. അവിടെ സ്വന്തമാക്കല്‍ എന്നൊന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഇന്നുള്ള പല മതങ്ങളും ആ സ്വന്തമാക്കലിലേക്ക് പോകുമല്ലോ? <<<<<
ഈ ആദിമ മനുഷ്യന്‍ ഇന്‍ഡ്യയില്‍ മാത്രമേ ഉള്ളോ. അറേബ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഇവരൊന്നും ഉണ്ടായിരുന്നില്ലേ? അപ്പോള്‍ എല്ലാവരും സനാതന ധര്‍മ്മത്തിലെ അംഗങ്ങളാണോ?
സനാതന ധര്‍മ്മം എന്നത് ആദിമ മനുഷ്യന്‍ ആചരിച്ചിരുന്ന അനുഷ്ടാനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും തുടര്‍ച്ചയൊന്നുമല്ല. ഇപ്പോള്‍ ഹിന്ദു മതം എന്നറിയപ്പെടുന്ന മതത്തിനു പണ്ട് പറഞ്ഞിരുന്ന പേരാണ്. വേദങ്ങള്‍ അടിസ്ഥാനമാക്കിയ മത സംഹിതക്കു പറഞ്ഞിരുന്ന പേരാണ്. മത സംഹിത എന്നു പറയുനത് വെറും ആചരങ്ങളും അനുഷ്ടാനങ്ങളും പ്രാര്‍ത്ഥനകളും മാത്രമല്ല. അതിനൊരു ദൈവമുണ്ട്. ആ ദൈവത്തെ ആരാധിക്കാനുള്ള രീതികളുണ്ട്, ചടങ്ങുകളുണ്ട്. ഇതൊക്കെ ആകുമ്പോഴേ മത സംഹിത ആകൂ.
ഈ മതം ഉണ്ടായതോ ഇന്‍ഡ്യയില്‍ വന്നതോ ആയ സമയത്ത് ഇന്‍ഡ്യയിലെ മറ്റ് ജന പഥങ്ങള്‍ക്ക് അവരുടേതായ ആചാരാനുഷ്ടാനങ്ങളും ദൈവങ്ങളുമുണ്ടായിരുന്നു. ഇതില്‍ പലതും സനാതന ധര്‍മ്മവും സ്വന്തമാക്കിയിട്ടുണ്ട്.
താങ്കള്‍ക്കെളുപ്പം മനസിലാകുന്ന ഉദാഹരണം പറയാം. അറേബ്യയിലെ ആദിമ നിവാസികളായ അറബികളുടെ ആചാരമായിരുന്നു ഹജ്ജ്. മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് ഇസ്ലാം എന്ന മതം ഉണ്ടാക്കിയപ്പോള്‍ ഹജ്ജ് എന്ന ആചാരവും ഇസ്ലാമിന്റെ നിയമവലിയില്‍ ഉള്‍പ്പെടുത്തി. യഹൂദരുടെയും ക്രിസ്ത്യാനികളുടെഉയും പുണ്യപുരുഷന്‍മാരെയും ഇസ്ലാമിന്റെ സ്വത്താക്കി. ഇതേ ഇന്‍ഡ്യയിലും സംഭവിച്ചുള്ളൂ.
ഇവിടേക്കു വന്ന ക്രിസ്തു മതവും ഇസ്ലാമും ഇവിടത്തെ ഹിന്ദുക്കളുടെ പല ആചാര്ങ്ങളും അനുഷ്ടാനങ്ങളും സ്വീകരിച്ചു. നിലവിളക്ക് കത്തിക്കുക എന്ന ഇവിടെ ഉണ്ടായിരുന്ന ആചാരം ഉള്‍ക്കൊള്ളാന്‍ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. മുഹൂര്‍ത്തം നോക്കുക, ശകുനം നോക്കുക എന്നി ആചാരങ്ങളും പല ക്രിസ്ത്യാനികളും ഇന്നും പിന്തുടര്‍നു വരുന്നു. ഇപ്പോഴും നാളിലും നക്ഷത്രഫലത്തിലും ഒക്കെ വിശ്വസിക്കുന്ന അനേകരുണ്ട്. അതിന്റെ അര്‍ത്ഥം ഇവര്‍ ഹിന്ദു മത വിശ്വാസികളായി എന്നല്ല.
@Baiju: സംവരണത്തെ പറ്റി മനസ്സിലാക്കാന്‍ അത്ര വലിയ പുത്തി ഒന്നും വേണ്ട. സംവരണം ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ല എന്ന് ആദ്യം മനസ്സിലാക്കുക.
സംവരണം ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ല എന്ന് വെറുതെ അങ്ങ് പറഞ്ഞാല്‍ മതിയോ? അങ്ങനെ പറഞ്ഞ ഉടനെ മനസിലാക്കി അംഗീകരിക്കാന്‍ എനിക്ക് മനസില്ല. ഇന്ത്യയില്‍ സംവരണം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെയാണ്.
ഈ ആദിമ മനുഷ്യന്‍ ഇന്‍ഡ്യയില്‍ മാത്രമേ ഉള്ളോ. അറേബ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഇവരൊന്നും ഉണ്ടായിരുന്നില്ലേ? അപ്പോള്‍ എല്ലാവരും സനാതന ധര്‍മ്മത്തിലെ അംഗങ്ങളാണോ?
അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും സനാതന ധര്‍മ്മ വിശ്വാസ പ്രകാരം ആയിരുന്നെങ്കില്‍ അവരും സനാതന വിശ്വാസികള്‍ തന്നെ. എന്നാല്‍ ഹിന്ദുക്കള്‍ എന്ന് വിദേശികളാല്‍ വിളിക്കപ്പെട്ട ജനത അല്ല.
താങ്കള്‍ക്കെളുപ്പം മനസിലാകുന്ന ഉദാഹരണം പറയാം. അറേബ്യയിലെ ആദിമ നിവാസികളായ അറബികളുടെ ആചാരമായിരുന്നു ഹജ്ജ്. മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് ഇസ്ലാം എന്ന മതം ഉണ്ടാക്കിയപ്പോള്‍ ഹജ്ജ് എന്ന ആചാരവും ഇസ്ലാമിന്റെ നിയമവലിയില്‍ ഉള്‍പ്പെടുത്തി. യഹൂദരുടെയും ക്രിസ്ത്യാനികളുടെഉയും പുണ്യപുരുഷന്‍മാരെയും ഇസ്ലാമിന്റെ സ്വത്താക്കി. ഇതേ ഇന്‍ഡ്യയിലും സംഭവിച്ചുള്ളൂ.
അങ്ങനെ സ്വന്തമാക്കണം എങ്കില്‍ മുഹമ്മദിനെ പോലെയോ യേശുവിനെ പോലെയോ ഒരു പ്രവാചകന്‍ ഹിന്ദു മതത്തിലും ഉണ്ടായിരുന്നിരിക്കണം. എങ്കില്‍ ആരാണത്? അങ്ങനെ ഒരാള്‍ ഇല്ലാത്തിടത്തോളം കാലം സ്വന്തമാക്കല്‍ അല്ല ഒരു സമൂഹത്തില്‍ മുഴുവനായി കാലങ്ങള്‍ കൊണ്ടുണ്ടായ മാറ്റങ്ങള്‍ ആകണം അവയൊക്കെ.
മത സംഹിത എന്നു പറയുനത് വെറും ആചരങ്ങളും അനുഷ്ടാനങ്ങളും പ്രാര്‍ത്ഥനകളും മാത്രമല്ല. അതിനൊരു ദൈവമുണ്ട്. ആ ദൈവത്തെ ആരാധിക്കാനുള്ള രീതികളുണ്ട്, ചടങ്ങുകളുണ്ട്. ഇതൊക്കെ ആകുമ്പോഴേ മത സംഹിത ആകൂ.
ഇസ്ലാമിനെയും ക്രിസ്ത്യാനിയെയും സംബന്ധിച്ച് ഈ വിശദീകരണം ശരിയാണ്. പക്ഷെ ഹിന്ദുവിനെ സംബന്ധിച്ചു തെറ്റാണ്. ഹിന്ദുക്കളെ സംബന്ധിച്ച് ഒരു ദൈവത്തിനു മുപ്പത്തി മുക്കോടി ഉപദൈവങ്ങളും, അനേകം ആചാരങ്ങളും അനുഷ്ടാനങ്ങളും ചടങ്ങുകളും എല്ലാം ഉണ്ട്. ഓരോ ഹിന്ദുവിനും അവനു വേണ്ട ആചാരങ്ങളും അനുഷ്ടാനങ്ങളും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.
ഇവിടേക്കു വന്ന ക്രിസ്തു മതവും ഇസ്ലാമും ഇവിടത്തെ ഹിന്ദുക്കളുടെ പല ആചാര്ങ്ങളും അനുഷ്ടാനങ്ങളും സ്വീകരിച്ചു. നിലവിളക്ക് കത്തിക്കുക എന്ന ഇവിടെ ഉണ്ടായിരുന്ന ആചാരം ഉള്‍ക്കൊള്ളാന്‍ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. മുഹൂര്‍ത്തം നോക്കുക, ശകുനം നോക്കുക എന്നി ആചാരങ്ങളും പല ക്രിസ്ത്യാനികളും ഇന്നും പിന്തുടര്‍നു വരുന്നു. ഇപ്പോഴും നാളിലും നക്ഷത്രഫലത്തിലും ഒക്കെ വിശ്വസിക്കുന്ന അനേകരുണ്ട്. അതിന്റെ അര്‍ത്ഥം ഇവര്‍ ഹിന്ദു മത വിശ്വാസികളായി എന്നല്ല.
ഇവയില്‍ ഒക്കെ വിശ്വസിക്കുന്നവരെ അല്ലെ വിശ്വാസി എന്ന് പറയുന്നത്? വിശ്വാസം ഇല്ലാതെയാണ് ഇവയൊക്കെ ചെയ്യുന്നത് എങ്കില്‍ അതില്‍ എന്തോ ഗൂഡ ലക്‌ഷ്യം ഉണ്ടാവും അല്ലെങ്ങില്‍ തലയ്ക്കു സ്ഥിരത ഉണ്ടാവില്ല. അതുകൊണ്ട് ഇതൊക്കെ ചെയ്യുന്നു എങ്കില്‍ ഹിന്ദു മത വിശ്വാസി ആയി എന്ന് തന്നെയാണ്. അതുകൊണ്ട് ഹിന്ദു മത വിശ്വാസി ആയില്ല എന്നല്ല ഹിന്ദു മതം സ്വീകരിച്ചിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത്.
>>>>>ക്രിസ്ത്യാനിക്ക് സംവരണം കൊടുക്കുന്നതില്‍ എനിക്ക് ഒരെതിര്‍പ്പും ഇല്ല കാളിദാസാ. വേണ്ട എന്ന് പണ്ട് പറഞ്ഞത് ആരാണാവോ? പക്ഷെ മതം മാറിയിട്ട് പഴയ മതത്തിന്റെ പേരില്‍ കിട്ടിയിരുന്ന സംവരണം തുടര്‍ന്നും വേണം എന്ന് പറയുമ്പോഴേ പ്രശ്നം ഉള്ളൂ.<<<<<
താങ്കള്‍ പഴയ മതം പഴയ മതം എന്ന് കൂടെക്കൂടെ പറയുന്നു. ഒന്നുകില്‍ താങ്കള്‍ വെറും മന്ദ ബുദ്ധി അല്ലെങ്കില്‍ വലിയ കൌശലക്കാരന്‍. അവര്‍ണ്ണരെ ഹിന്ദു മതത്തിന്റെ ആലയില്‍ കെട്ടിയേ അടങ്ങൂ എന്ന വാശിയാണു താങ്കള്‍ക്ക്. അതുകൊണ്ട് ഈ അഭ്യാസം തുടരുക. എനിക്ക് താല്പ്പര്യമില്ല.
മുസ്ലിങ്ങള്‍ക്ക് സംവരണം കിട്ടുമ്പോള്‍ പിന്നെ ക്രിസ്ത്യാനിക്ക് കൊടുക്കുന്നതിനെ എതിര്‍ക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടൊരു സൌജന്യം പോലെ പറയുന്നതില്‍ കാര്യമില്ല. ക്രിസ്ത്യാനികള്‍ക്ക് മതം എന്ന പേരില്‍ മുസ്ലിങ്ങള്‍ക്ക് ലഭിക്കുമ്പോലെ സംവരണം കൊടുക്കണമെന്ന അഭിപ്രായം എനിക്കില്ല.
അവര്‍ണ്ണര്‍ എന്തുകൊണ്ട് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് പോകേണ്ടീ വന്നു എന്നത് ഞാന്‍ ആര്‍ക്കും മനസിലാക്കാന്‍ പറ്റും വിധം വളരെ വ്യക്തമായി വിശദീകരിച്ചു. ആ കാരണം കൊണ്ടാണ്, അവര്‍ക്ക് സംവരണം കൊടുക്കുന്നത്. അല്ലാതെ അവര്‍ ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന വിഷയത്തെ അടിസ്ഥാനമാക്കിയല്ല. അവര്‍ ഏത് മതത്തിന്റെ ഭാഗമായലും സംവരണം കൊടുക്കണമെന്നാണെന്റെ അഭിപ്രായം. ഇതും മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
മുസ്ലിങ്ങളേപ്പോലെ മതം മാറിയവര്‍ തന്നെയാണ്, ക്രിസ്ത്യാനികളും. അവരോ അവരുടെ പൂര്‍വികരോ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന പല മതങ്ങളുടെയും ജാതികളുടെയും ഭാഗമായിരുന്നു. മതം അടിസ്ഥാനമാക്കിയല്ല സംവരണം കൊടുക്കേണ്ടത്. അതിനെ മതവുമായി കൂട്ടിക്കുഴക്കേണ്ട ആവശ്യവുമില്ല. ജാതി മാത്രമാണ്, സംവരണത്തിന്റെ അടിസ്ഥാനം. ഇന്‍ഡ്യന്‍ ഭരണഘടന ഹിന്ദു എന്ന വാക്കു പോലും ഉപയോഗിച്ചിട്ടില്ല. പട്ടികജാതി എന്നും പട്ടിക വര്‍ഗ്ഗം എന്നും മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
ഇന്‍ഡ്യയിലെ ക്രിസ്ത്യാനികള്‍ ഇവിടത്തെ ആദിമ നിവാസികള്‍ മതം മാറിയവരാണ്. ഇന്നത്തെ ക്രിസ്ത്യാനികളുടെ പൂര്‍വികരൊക്കെ ഒരു കാലത്ത് ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന മറ്റ് മത വിശ്വാസികളായിരുന്നു. അവര്‍ക്കൊക്കെ സംവരണം കൊടുക്കണമെന്ന് അഭിപ്രായം എനിക്കില്ല.
1936 ല്‍ ഹിന്ദു മതതിന്റെ ഭാഗമായ അവര്‍ണ്ണര്‍ക്ക് കൊടുക്കുന്ന സംവരണത്തിന്റെ ആനുകൂല്യം മറ്റേത് മതത്തില്‍ ചേര്‍ന്ന അവര്‍ണ്ണര്‍ക്കും കൊടുക്കണം എന്നാണെന്റെ അഭിപ്രായം. ഇതില്‍ കൂടുതായി ഈ വിഷയത്തേക്കുറിച്ച് എനിക്ക് പറയാനില്ല.
Saudi preacher gets fine and short jail term for raping and killing daughter
https://rt.com/news/saudi-preacher-fine-rape-333/
http://www.965malls.com/not-a-horror-movie/?utm_source=rss&utm_medium=rss&utm_campaign=not-a-horror-movie
മുസ്ലിങ്ങള്‍ക്ക് സംവരണം കിട്ടുമ്പോള്‍ പിന്നെ ക്രിസ്ത്യാനിക്ക് കൊടുക്കുന്നതിനെ എതിര്‍ക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടൊരു സൌജന്യം പോലെ പറയുന്നതില്‍ കാര്യമില്ല. ക്രിസ്ത്യാനികള്‍ക്ക് മതം എന്ന പേരില്‍ മുസ്ലിങ്ങള്‍ക്ക് ലഭിക്കുമ്പോലെ സംവരണം കൊടുക്കണമെന്ന അഭിപ്രായം എനിക്കില്ല.
അതെന്താ കാളിദാസാ അങ്ങനെ? സൗജന്യം പോലെ ഒന്നുമല്ല ഞാന്‍ പറഞ്ഞത്. സൌജന്യം തരാന്‍ ഞാന്‍ ആളുമല്ല. ക്രിസ്ത്യാനികളും കൂടി വാങ്ങട്ടെന്നെ.
ആ, ഇനി വേണ്ടെങ്കില്‍ വേണ്ട. വേണ്ടെന്നു പറഞ്ഞിട്ട് ഇനി മുസ്ലീങ്ങള്‍ വാങ്ങുന്നു എന്നൊക്കെ പരാതി പറയരുത്.
>>>>>പിന്നെ ഏതേലും അമ്പലത്തീ കേറ്റാത്തോണ്ട് ഇന്തുവല്ല എന്നൊക്കെ പറെണത് ശബരിമലെ പെണ്ണുങ്ങളെ കേറ്റാത്തോണ്ടു സ്ത്രീകളൊന്നും അയ്യപ്പഭക്തരല്ല എന്ന് പറേന്നപോലെ പോലേ ഒള്ളൂ <<<<<
കൊച്ചു വാവ,
താങ്കളുടെ ഈ താരതമ്യം അത്ഭുതപ്പെടുത്തുന്നു. ചില പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നില്ല. ആര്‍ത്തവ കാലത്ത് അവരെ പല ഹിന്ദു വീടുകളിലും അടുക്കളയില്‍ കയറ്റാറില്ല. ഇതൊക്കെ താങ്കള്‍ക്കറിയാത്തതല്ല.
അയ്യപ്പന്‍ അവിവാഹിതനയ ദൈവം ആയിരുന്നു. അതുകൊണ്ട് കുട്ടികളുണ്ടാകുന്ന പ്രായത്തിലുള്ള സ്ത്രീകളെ അടുത്ത് കണ്ടാല്‍ മൂപ്പര്‍ക്ക് പല വിചാരമുണ്ടാകാം എന്ന പേടിയാണിതിനു പിന്നില്‍. അല്ലത്തെ സ്ത്രീകള്‍ അയ്യപ്പ ഭക്തരല്ലാത്തതുകൊണ്ടല്ല.
1936 നു മുന്നെ ഉള്ള അവര്‍ണ്ണര്‍ക്ക് മതമില്ല എന്നാരും പറഞ്ഞില്ലല്ലോ. ഏകലവ്യന്‍ പറഞ്ഞതുപോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാത്ത അമ്പലങ്ങളില്‍ ഇവരെ പ്രവേശിപ്പിച്ചില്ല. 1936 നു മുന്നെ അവര്‍ണ്ണര്‍ക്കും, മുസ്ലിങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും അമ്പലങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. അതിന്റെ അര്‍ത്ഥം അവര്‍ അഹിന്ദുക്കളായിരുന്നു എന്നു മാത്രമാണ്. അല്ലാതെ വേറൊരര്‍ത്ഥവും അതിനില്ല. ചരിത്രം ചികഞ്ഞാലൊന്നും അതിനു വേറെ ഒരര്‍ത്ഥവും കണ്ടെത്താനാകില്ല.
1936 ല്‍ ഹിന്ദു മതതിന്റെ ഭാഗമായ അവര്‍ണ്ണര്‍ക്ക് കൊടുക്കുന്ന സംവരണത്തിന്റെ ആനുകൂല്യം മറ്റേത് മതത്തില്‍ ചേര്‍ന്ന അവര്‍ണ്ണര്‍ക്കും കൊടുക്കണം എന്നാണെന്റെ അഭിപ്രായം. ഇതില്‍ കൂടുതായി ഈ വിഷയത്തേക്കുറിച്ച് എനിക്ക് പറയാനില്ല.
ഈ 1936 ഉം ഹിന്ദു മതവും അവര്ന്നരും ഒക്കെ വന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഈ വിഷയം തര്‍ക്കിക്കേണ്ടി വന്നത്. ക്രിസ്ത്യാനികള്‍ അവശത അനുഭവിക്കുന്നു, അതുകൊണ്ട് സംവരണം കിട്ടേണ്ടവര്‍ ആണ് എന്ന് നേരെ അങ്ങ് പറഞ്ഞാല്‍ പോരെ? ഇതിന്റെ ഇടയില്‍ ഹിന്ദു മതവും അവര്ന്നരും 1936 ഉം ഒക്കെ തിരുകി കേറ്റി ഹിന്ദുക്കളുടെ തലയില്‍ വച്ചു കൊടുക്കുന്ന തന്ത്രം ആണ് മനസിലാകാത്തത്.
>>>>>പിന്നെ മതം മാറ്റാന്‍ നടക്കുന്നോര്‍ക്ക് ഇത്തരം പ്രചരണം പ്രയോജനപ്പെടും - ലക്ഷ്യമിടുന്ന സമൂഹത്തെ നിങ്ങള്‍ മതം ഇല്ലാത്തവരാണെന്നു വിശ്വസിപ്പിച്ചാല്‍ പിന്നെ പുതിയ മതം സ്വീകരിക്കുന്നതില്‍ എതിര്‍പ്പ് ഇല്ലാതാവും എന്നവര്‍ കണക്കു കൂട്ടുന്നു -അദും ഇന്തുത്വതെ കുറിച്ചുള്ള ഓരുടെ അജ്ഞത കൊണ്ടാ <<<<<
കൊച്ചു വാവ,
കുറച്ചു മുമ്പു വരെ റിയാസ് പറഞ്ഞിരുന്നത് പാല്‍പ്പൊടിയും, ഡോളറും, ജോലിയും, വിസയുമൊക്കെ വാഗ്ദാനം ചെയ്ത് മതം മാറ്റുന്നു എന്നായിരുന്നു. ഇപ്പോള്‍ താങ്കള്‍ പറയുന്നു മതമില്ലാത്തവരാണെന്ന് വിശ്വസിപ്പിച്ചാണവരെ മതം മാറ്റുന്നതെന്നും.
ഈ രണ്ടു വാദങ്ങളും പൊളിച്ചടുക്കുന്നത് അംബേദ്കറും എസ് എന്‍ ഡി പി എന്ന ഈഴവ സംഘടനയുമാണ്. അംബേദ്ക്കര്‍ ബുദ്ധ മതത്തില്‍ ചേര്‍ന്നത് അവര്‍ണ്ണര്‍ക്ക് മതമില്ല എന്നാരെങ്കിലും പ്രചരണം നടത്തിയതുകൊണ്ടല്ല. ഹിന്ദു മതത്തില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ബുദ്ധമതത്തില്‍ ചേരുന്നതാണെന്നദ്ദേഹത്തിനു ബോധ്യമായതുകൊണ്ടാണ്. ഇന്നും അനേകം അവര്‍ണ്ണര്‍ ബുദ്ധ മതത്തില്‍ ചേരുന്നുണ്ട്.
എസ് എന്‍ ഡി പി യോഗം കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരാന്‍ തീരുമാനിച്ചത് മതമില്ലാത്തവരണെന്ന് ആരെങ്കിലും പ്രചരണം നടത്തിയതുകൊണ്ടായിരുന്നില്ല. സവര്‍ണ്ണരുടെ ക്രൂരതകളില്‍ പ്രതിഷേധിച്ചായിരുന്നു. പ്രധാനമായും അമ്പലങ്ങളില്‍ പ്രവേശിപ്പിക്കാതെ അഹിന്ദുക്കളായി കരുതിയതുകൊണ്ടാണ്.
>>>>കാളിദാസാ അങ്ങനെ ശിവന് പല പേരുകളും രൂപങ്ങളും ഉണ്ട്. വേദങ്ങളില്‍ രുദ്രന്‍ എന്ന് വിളിക്കുന്നു. <<<<<
ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണമായ വേദങ്ങളില്‍ ശിവന്‍ എന്ന പേരില്ല. ശിവനെ ശിവന്‍ എന്നു വിളിച്ചാല്‍ മതി. വളച്ചു കെട്ടി രുദ്രന്‍ എനു വിളിക്കേണ്ട ആവശ്യമില്ല. മറ്റ് ദൈവങ്ങള്‍ക്കൊക്കെ മറ്റ് പേരുകളുണ്ടാകുന്നത് പുരാണങ്ങളിലാണ്. വേദങ്ങളില്‍ ശിവന്‍ എന്ന പേരില്ലെങ്കില്‍ ശിവന്‍ എന്ന ദൈവം അന്ന് ഹിന്ദു മതത്തിന്റെ ദൈവം ആയിരുന്നില്ല.
താങ്കളുടെ ഈ താരതമ്യം അത്ഭുതപ്പെടുത്തുന്നു.
ക്ഷേത്രങ്ങളീ പല കാരണം കൊണ്ടും പ്രവേശനം നിഷേധിക്കപ്പെടാം എന്ന് ചൂണ്ടിക്കാണിച്ചതല്ലേ - അതുകൊണ്ടു മാത്രം അഹിന്ദു ആവുന്നില്ല എന്നും
പിന്നെ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നില്ല എന്നതു കൊണ്ടു പ്രവേശനം നിഷേധിക്കപ്പെടുന്നവരെല്ലാം അഹിന്ദുക്കള്‍ ആണെന്ന് പറയുന്നത് പട്ടിയെ അവിടെ കയറ്റില്ല അദൊണ്ട് അവിടെ കയറ്റാത്തവരെല്ലാം പട്ടിയാന്നു പറേന്ന പോലാ
1936 നു മുന്നെ ഉള്ള അവര്‍ണ്ണര്‍ക്ക് മതമില്ല എന്നാരും പറഞ്ഞില്ലല്ലോ.
എന്തായാലും ക്രിസ്ത്യാനികളോ മുസ്ലീമോ ആരുന്നില്ലല്ലോ - അപ്പോപിന്നെ ഓര് അഹിന്ദുക്കളാരുന്നു പറേമ്പം മറ്റെന്താ അര്‍ഥം ?
ഈ രണ്ടു വാദങ്ങളും പൊളിച്ചടുക്കുന്നത് അംബേദ്കറും എസ് എന്‍ ഡി പി എന്ന ഈഴവ സംഘടനയുമാണ്. അംബേദ്ക്കര്‍ ബുദ്ധ മതത്തില്‍ ചേര്‍ന്നത് അവര്‍ണ്ണര്‍ക്ക് മതമില്ല എന്നാരെങ്കിലും പ്രചരണം നടത്തിയതുകൊണ്ടല്ല. ഹിന്ദു മതത്തില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ബുദ്ധമതത്തില്‍ ചേരുന്നതാണെന്നദ്ദേഹത്തിനു ബോധ്യമായതുകൊണ്ടാണ്. ഇന്നും അനേകം അവര്‍ണ്ണര്‍ ബുദ്ധ മതത്തില്‍ ചേരുന്നുണ്ട്.
എസ് എന്‍ ഡി പി യോഗം കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരാന്‍ തീരുമാനിച്ചത് മതമില്ലാത്തവരണെന്ന് ആരെങ്കിലും പ്രചരണം നടത്തിയതുകൊണ്ടായിരുന്നില്ല. സവര്‍ണ്ണരുടെ ക്രൂരതകളില്‍ പ്രതിഷേധിച്ചായിരുന്നു. പ്രധാനമായും അമ്പലങ്ങളില്‍ പ്രവേശിപ്പിക്കാതെ അഹിന്ദുക്കളായി കരുതിയതുകൊണ്ടാണ്.
ഞാമ്പറഞാരുന്നല്ലാ ഇന്തുക്കള്‍ക്ക് ഏതു മതവും സ്വീകരിക്കാന്‍ സ്വാതത്ര്യമൊണ്ടെന്നു - ആരും കയ്യോ കാലോ കയ്തോ ബെട്ടാനോന്നും ബരൂല്ല - ജാതി സ്പര്‍ധ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടു പലരും ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതും ഒന്ട്ട് - അദിലൊന്നും ഒരു കൊയപ്പോമില്ല താനും - അംബേദ്‌കര്‍ ബുദ്ധമതം സ്വീകരിച്ചു - ഇല്ലായിരുന്നെങ്കില്‍ ഒരു ഇന്തുവായി മരണം വരെ തോടര്‍ന്നെനെ അല്ലാതെ ഇന്ത് മതത്തില്‍ ചേരണ്ട കാരിയം ഒന്നും ഇല്ല - അദുപൊലെ ഈഴവരും മതം മാറും എന്ന് പറഞ്ഞതല്ലാതെ മാറിയില്ല അദുകൊന്ടു ഓര് ഇന്തുക്കളായി തൊടരുന്നു അല്ലാതെ 1936 ഇല്‍ അവരെ ഇന്ത് മതത്തീ ചെര്‍ക്കുവേം ഒന്നും അല്ല ഒണ്ടായത്
നിങ്ങാ പറഞ്ഞ രണ്ടു കാരിയങ്ങാ മാത്രമാ അബദ്ധ മാന്നു ഞാമ്പറഞ്ഞത്
അവര്‍ണര്‍ 1936 വരെ അഹിന്ദുക്കള്‍ ആയിരുന്നു എന്നതും
മതം മാറിക്കഴിഞ്ഞാല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും അവകാശപ്പെടാന്‍ അര്‍ഹരാണ് എന്നതും
അതിനൊള്ള കാരണങ്ങള്‍ പറയുവേം ചെയ്തു - ഇനിയിപ്പോ സത്തിയമായിട്ടും നിങ്ങക്ക് മനസ്സിലാഞ്ഞിട്ടാണോ എന്ന കാര്യം എനക്കറിയില്ല - ഇതൊക്കെ മതം മാറ്റലുകാരു ഉപയോഗിക്കുന്ന പ്രചരണങ്ങള്‍ ആണെന്നല്ലാതെ - നിങ്ങാ ഒരു മതം മാറ്റല് കാരന്‍ ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല ഒരു വിഞ്ഞാന കുതുകി ആണെന്നും പുതിയ അറിവുകളുടെ വെളിച്ചത്തില്‍ പഴയ അപിപ്രായം തിരുത്തുവാന്‍ മടിയില്ലാത്ത ആളാന്നും എനക്കറിയാം അദുകൊന്റാ ഞാമ്പറഞ്ഞേ നിങ്ങാ വന്നു ഇന്തുക്കടെ ദൈവസങ്കല്‍പം ഉള്‍കൊള്ളാന്‍ കഴിഞ്ഞാ നിങ്ങടെ ഈ കാഴ്ചപ്പാടിന് മാറ്റം വരുമെന്നും അദു വന്നു സൊയം കണ്ടെത്താന്‍ ശ്രമിക്കണമെന്നും
ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണമായ വേദങ്ങളില്‍ ശിവന്‍ എന്ന പേരില്ല. ശിവനെ ശിവന്‍ എന്നു വിളിച്ചാല്‍ മതി. വളച്ചു കെട്ടി രുദ്രന്‍ എനു വിളിക്കേണ്ട ആവശ്യമില്ല. മറ്റ് ദൈവങ്ങള്‍ക്കൊക്കെ മറ്റ് പേരുകളുണ്ടാകുന്നത് പുരാണങ്ങളിലാണ്. വേദങ്ങളില്‍ ശിവന്‍ എന്ന പേരില്ലെങ്കില്‍ ശിവന്‍ എന്ന ദൈവം അന്ന് ഹിന്ദു മതത്തിന്റെ ദൈവം ആയിരുന്നില്ല.
ദാ വീണ്ടും, അപ്പോള്‍ താങ്കള്‍ക്കു നേരത്തെ പറഞ്ഞ പോലെ താത്പര്യം ഇല്ലാഞ്ഞിട്ടല്ല. ഉത്തരം ഇല്ലാഞ്ഞിട്ടാണ്. ഇതേ വിഷയം വീണ്ടും എടുത്തിട്ടത് കൊണ്ട് തീര്‍ച്ചയായും താങ്കള്‍ ഞാന്‍ നേരത്തെ ചോദിച്ച രണ്ടു ചോദ്യങ്ങള്‍ക്ക് മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു.
1. വേദങ്ങളില്‍ പറയുന്ന മൃത്യുഞ്ജയ മന്ത്രം ആരോട് പ്രാര്തിക്കുന്നതായി കരുതപ്പെടുന്നു?
2. 'കര്‍ത്താവേ' എന്ന് വിളിക്കുന്ന ദൈവം ബൈബിളില്‍ എവിടെ എങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ കര്‍ത്താവ് ആര്? അങ്ങനെ ഒരു ദൈവത്തെ എവിടെയാണ് പറഞ്ഞിട്ടുള്ളത്? മലയാള ഭാഷയില്‍ കര്‍ത്താവ് ഉണ്ട് ഇനി ആ കര്‍ത്താവ് ആണോ ഈ കര്‍ത്താവ്?
@വളച്ചു കെട്ടി രുദ്രന്‍ എനു വിളിക്കേണ്ട ആവശ്യമില്ല.
വളച്ചു കേട്ടനമോ അതോ നേരെ എഴുതണമോ എന്നതൊക്കെ എഴുതുന്നവരുടെ അല്ലെങ്കില്‍ വിശ്വസിക്കുന്നവരുടെ സ്വാതന്ത്ര്യം അല്ലെ? വേദങ്ങള്‍ എഴുതിയപ്പോള്‍ ശിവനെ 'രുദ്രന്‍' എന്ന് വിളിക്കാനാണ് അവര്‍ താത്പര്യപ്പെട്ടിരുന്നത്. അതില്‍ ശിവന്‍ എന്ന് തന്നെ എഴുതണം എന്നൊക്കെ പറയാന്‍ എനിക്കോ താങ്കള്‍ക്കോ അധികാരം ഇല്ല. അതുകൊണ്ട് വളച്ചു കെട്ടി എഴുതാന്‍ പാടില്ലായിരുന്നു എന്നൊക്കെ ഇപ്പോള്‍ ഇരുന്നു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
@മറ്റ് ദൈവങ്ങള്‍ക്കൊക്കെ മറ്റ് പേരുകളുണ്ടാകുന്നത് പുരാണങ്ങളിലാണ്. വേദങ്ങളില്‍ ശിവന്‍ എന്ന പേരില്ലെങ്കില്‍ ശിവന്‍ എന്ന ദൈവം അന്ന് ഹിന്ദു മതത്തിന്റെ ദൈവം ആയിരുന്നില്ല.
അല്ലല്ലോ, പേരുകള്‍ ഒക്കെ എപ്പോള്‍, ഏതു സമയത്തും, എവിടെ വച്ച് വേണമെങ്കിലും ഉണ്ടാവാം. ഗുരുവായൂരപ്പന്‍, വൈക്കത്തപ്പന്‍, ഏറ്റുമാനൂരപ്പന്‍, തിരുനക്കരയപ്പന്‍, ചോറ്റാനിക്കര അമ്മ, പളനി ആണ്ടവന്‍, മധുര മീനാക്ഷി തുടങ്ങിയ പേരുകള്‍ ഉദാഹരണം. ഈ പേരുകള്‍ ഒന്നും വേദങ്ങളില്‍ പറയുന്നില്ല. അപ്പോള് താങ്കളുടെ അഭിപ്രായ പ്രകാരം ഈ ദൈവങ്ങള്‍ ഒന്നും ഹിന്ദു മതത്തിന്റെ ഭാഗം അല്ല അല്ലെ?
>>>
കാളി അണ്ണന്‍ എന്ത് വിശദീകരിച്ചു എന്നാണു താങ്കള്‍ പറയുന്നത്. അദ്ദേഹം തരുന്നത് വിശദീകരണം അല്ല. വെറും പറച്ചില്‍ മാത്രമാണ്. അവര്ന്നരെ അമ്പലത്തില്‍ കയറ്റിയിരുന്നില്ല അതുകൊണ്ട് അവര്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല എന്ന വെറും വാക്ക്.
>>>
അങ്ങനെ യാണെങ്കില്‍ നമ്മള്‍ എല്ലാവരും പറയുന്നത് "പറച്ചില്‍ " മാത്രമല്ലേ ?
സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, ദളിതുകള്‍ ഹിന്ദു മതത്തെ ഇനി അങ്ങീകരിക്കില്ല , ഇവര്‍ ഭൂരിപക്ഷത്തിന്റെ ചങ്ങല ക്കെട്ടുകളില്‍ നിന്നും രക്ഷപെടും ...! അങ്ങനെ യാകുംപോള്‍ ഹിന്ദുമതം ന്യൂനപക്ഷം ആകും എന്ന് മുന്‍കൂട്ടി ചിന്തിക്കുന്നവര്‍ക്കും ഇതൊക്കെ വെറും വാക്കായി തോന്നും ..പറഞ്ഞിട്ട് കാര്യമില്ല ..!
എസ് എന്‍ ഡി പി യോഗം കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരാന്‍ തീരുമാനിച്ചത് മതമില്ലാത്തവരണെന്ന് ആരെങ്കിലും പ്രചരണം നടത്തിയതുകൊണ്ടായിരുന്നില്ല. സവര്‍ണ്ണരുടെ ക്രൂരതകളില്‍ പ്രതിഷേധിച്ചായിരുന്നു. പ്രധാനമായും അമ്പലങ്ങളില്‍ പ്രവേശിപ്പിക്കാതെ അഹിന്ദുക്കളായി കരുതിയതുകൊണ്ടാണ്.
അഹിന്ദുക്കള്‍ ആയതു കൊണ്ടല്ല. തങ്ങള്‍ ഹിന്ദുക്കള്‍ ആയിട്ടും അവര്‍ണ്ണര്‍ എന്ന് മുദ്ര കുത്തി കിട്ടേണ്ട അവകാശങ്ങള്‍ കിട്ടുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ്. അങ്ങനെ കുറെ പേര്‍ ക്രിസ്തു മതം അല്ലെങ്കില്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അപകടം മണത്തിട്ടോ വിവരം വച്ചിട്ടോ സവര്‍ണ്ണ വിഭാഗം ഹിന്ദു മതത്തില്‍ തന്നെ നിന്ന ആളുകളുടെ അവകാശങ്ങള്‍ അന്ഗീകരിച്ചു കൊടുത്ത് പ്രശ്നം ഒരു പരിധി വരെ പരിഹരിച്ചു. ഇസ്ലാം സ്വീകരിച്ചവരെയും മുസ്ലീങ്ങള്‍ ആനുകൂല്യം നേടിയെടുത്തു സംരക്ഷിച്ചു.
പക്ഷെ കുറെ ആളുകള്‍ പലതും പ്രതീക്ഷിച്ചു ക്രിസ്തു മതത്തിലേക്ക് പോയിരുന്നില്ലേ? അവരുടെ കാര്യമാണല്ലോ ഇവിടെ പ്രശ്നം. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ തന്നെ പറയുന്നു 1936 കഴിഞ്ഞു എഴുപത്തി ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ ഒന്നും രക്ഷപെട്ടിട്ടില്ല അവരുടെ അവസ്ഥ പഴയത് തന്നെ എന്ന്. അത് കൊണ്ട് അവര്‍ക്ക് 1936 നു ഹിന്ദു മതത്തില്‍ തന്നെ നിന്നവര്‍ക്ക് കൊടുത്ത അതെ ആനൂകൂല്യങ്ങള്‍ വേണമെന്ന്. അപ്പോള്‍ ഒരു ചോദ്യം അവിടെ ഇല്ലേ? അവര്‍ ക്രിസ്തു മതം സ്വീകരിച്ചത് മണ്ടത്തരം ആയിരുന്നോ?
അതും പോട്ടെ, ഇനി എങ്കിലും അവരെ സംരക്ഷിക്കേണ്ടത് ആരാണ്? ഒന്നെങ്കില്‍ ക്രിസ്ത്യാനികള്‍ തന്നെ സംരക്ഷിക്കണം അല്ലെങ്കില്‍ അവര്‍ ക്രിസ്താനികള്‍ ആണെന്ന് പറഞ്ഞു തന്നെ ആനുകൂല്യം വാങ്ങണം. ആദ്യം പറഞ്ഞത് ആണെങ്കില്‍ കയ്യില്‍ നിന്നും പണം ഇറക്കണം. രണ്ടാമത്തേത് ആണെങ്കില്‍ പണം ഇറക്കണ്ട പക്ഷെ അഭിമാനം പോകുമോ എന്ന ഭയം. ഇതിനു രണ്ടിനും ക്രിസ്ത്യാനികള്‍ തയാറല്ല.
>>>>ഇന്ന് മക്കയില്‍ അന്യ മതസ്ഥരെ കയറ്റില്ല. ഇനി ഭാവിയില്‍ എന്നെങ്കിലും കയറാന്‍ അനുവദിക്കും എന്ന് വയ്ക്കുക. എങ്കില്‍ എല്ലാവരും മുസ്ലീങ്ങള്‍ ആയി മാറുമോ? അതുപോലെ ഗുരുവായൂരില്‍ അഹിന്ദുക്കളെ കയറ്റില്ല ഇനി നാളെ അത് അനുവദിച്ചാല്‍ അഹിന്ദുക്കള്‍ എല്ലാം ഹിന്ദുക്കള്‍ ആയി മാറുമോ? താങ്കളുടെ കാളി അണ്ണന്റെ കണ്ടുപിടുത്തം അനുഷരിച്ച് മാറെണ്ടതാണ്.<<<<<
അമ്പലത്തില്‍ കയറുന്നതിനെ മക്ക എന്ന പട്ടണത്തില്‍ കയറുന്നതിനോട് താരതമ്യം ചെയ്യുന്ന താങ്കള്‍ക്ക് ഒരു നല്ല നമസ്കാരം. പക്ഷെ ഇത് വളരെ പ്രസക്തമാണ്. ഇന്ന് ഇന്‍ഡ്യയിലെ ചില ഹിന്ദു അമ്പലങ്ങളിലേ അഹിന്ദുക്കള്‍ക്ക് പ്രവേശമനമില്ലാത്തതുള്ളൂ. അമ്പലം ഇരിക്കുന്ന പട്ടണങ്ങളില്‍ അതില്ല. ഇസ്ലാമിന്റെ കേന്ദ്രം എന്നു വിളിക്കാവുന്ന മക്ക എന്ന പട്ടണത്തില്‍ അന്യ മതവിശ്വാസികള്‍ക്ക് പ്രവേശനമില്ല. ഇതുപോലെ തന്നെ 1936 നു മുന്നെ അമ്പലം ഇരിക്കുന്ന പട്ടണങ്ങളിലും അവര്‍ണ്ണര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പണ്ടത്തെ ഹിന്ദുമതവും ഇന്നത്തെ ഇസ്ലാമും ഒരു പോലെ. സവര്‍ണ്ണര്‍ അവര്‍ണ്ണരുടെ മേല്‍ മാത്രം ഈ കുടിലത നടപ്പാക്കിയപ്പോള്‍ ഇസ്ലാം എല്ലാ അമുസ്ലിങ്ങളുടെ മേലും അത് നടപ്പാക്കുന്നു.
ഇന്നത്തെ മക്കയും മദീനയും പണ്ടത്തെ ഇന്‍ഡ്യ മുഴുവനും ഒരു പോലെയായിരുന്നു. മക്കയിലും മദീനയിലും അന്യ മതവിശ്വാസികളെ അകറ്റി നിറുത്തുന്നു. അറിയാതെ പ്രവേശിക്കുന്നവരെ കഠിനമായി ശിക്ഷിക്കുന്നു. സവര്‍ണ്ണരുടെ ഇടങ്ങളില്‍ പ്രവേശിച്ചിരുന്ന അവര്‍ണ്ണര്‍ക്കും ഇതായിരുന്നു ഗതി. മക്കയിലും മദീനയിലും മുസ്ലിമല്ലാത്തവര്‍ക്കുണ്ടാകുന്ന അതേ അനുഭവമായിരുന്നു അവര്‍ണ്ണര്‍ക്ക് പണ്ട് ഇന്‍ഡ്യ മുഴുവനും. മക്കയിലും മദീനയിലും ഇപ്പോള്‍ പ്രവേശിപ്പിക്കാത്തവര്‍ മുസ്ലിങ്ങളല്ല. അതുപോലെ സവര്‍ണ്ണ ഇടങ്ങളിലും അവരുടെ ആരാധനാലയത്തിലും പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ ഹിന്ദുക്കളുമായിരുന്നില്ല.
മക്കയിലോ കബയിലോ പ്രവേശിപ്പിക്കാതെ ഇരിക്കുന്നതാരെയാണ്? മുസ്ലിമിനെയോ അമുസ്ലിമിനെയോ? ഇതിന്റെ ഉത്തരം കണ്ടെത്താനുള്ള ശേഷിയുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞത് മനസിലാകും.
.
>>>>ഇതിലിപ്പോ ഒരു കുപ്പായം മാറി വേറൊന്നു ധരിക്കുമ്പോ അതിനു പറഞ്ഞിട്ടൊള്ള അണ്ടര്‍ വെയറു മാത്രേ പാടുള്ളൂ - കുപ്പായം മാറീട്ടു പഴേ അണ്ടര്‍ വെയര്‍ ധരിക്കാംപറ്റൂല്ല കൂട്ടരേ<<<<<
കുപ്പായം ഏതായാലും അണ്ടര്‍ വെയര്‍ ഒന്നു തന്നെ മതി. ആണുങ്ങള്‍ പാന്റിട്ടാലും മുണ്ടുടുത്താലും ബര്‍മുഡ ഇട്ടാലും, നിക്കറിട്ടാലും അണ്ടര്‍ വെയര്‍ ഒന്നു തന്നെ. പെണ്ണുങ്ങള്‍ സാരി ഉടുത്താലും, പാവട ഇട്ടാലും, ചുരി ദാര്‍ ധരിച്ചാലും, പര്‍ദ്ദ ഇട്ടാലും അണ്ടര്‍ വെയര്‍ ഒന്നു തന്നെ മതി. മാറുന്നത് കുപ്പായമാണ്. അണ്ടര്‍ വെയറല്ല.
മക്കയിലും മദീനയിലും ഇപ്പോള്‍ പ്രവേശിപ്പിക്കാത്തവര്‍ മുസ്ലിങ്ങളല്ല. അതുപോലെ സവര്‍ണ്ണ ഇടങ്ങളിലും അവരുടെ ആരാധനാലയത്തിലും പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ ഹിന്ദുക്കളുമായിരുന്നില്ല.
എനിക്ക് മക്കയില്‍ അമുസ്ലീങ്ങളെ കയറ്റാന്‍ അനുവാദം കിട്ടിയാല്‍ കയറണം എന്ന് ആഗ്രഹം ഉള്ളവരെ ഞാന്‍ കയറ്റും അതിനു യാതൊരു സംശയവും വേണ്ട. അത് പോലെ ഞാന്‍ പറഞ്ഞത് ഇതല്ലല്ലോ?
താങ്കള്‍ പറയുന്ന പോലെ 1936 നു മുന്പ് അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നു. അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം കിട്ടിയതോടെ ഹിന്ദുക്കള്‍ ആയി മാറി എന്ന്.
അപ്പോള്‍ മക്കയില്‍ അല്ലെങ്കില്‍ കാബയില്‍ കയറാന്‍ അനുവാദം ഇല്ലാത്തത് കൊണ്ടാണോ പലരും മുസ്ലീങ്ങള്‍ ആകാതെ ഇരിക്കുന്നത്? അനുവാദം കിട്ടിയാല്‍ എല്ലാ മനുഷ്യരും മുസ്ലീങ്ങള്‍ ആയി മാറുമോ?
>>>>ബ്രാഹ്മണന് ആ ജാതിയില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന അവകാശങ്ങള്‍ മതം മാറി ക്രിസ്ത്യാനി യോ മുസ്ലീമോ ആയിക്കഴിഞ്ഞിട്ടും ലഭിക്കണം എന്നു പറഞ്ഞാല്‍ അതെത്ര കണ്ടു ഭോഷ്കായി തോന്നുന്നുവോ അത് തന്നെയേ ഒള്ളൂ പുലയന്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ആയ ശേഷം പുലയന്‍ എന്ന നിലയില്‍ കിട്ടിയിരുന്ന അവകാശങ്ങള്‍ ലഭിക്കണം എന്ന് പറേന്നത്<<<<<
ഒരു ഭോഷ്ക്കുമില്ല കൊച്ചു വാവേ. പുലയന്‍ എന്തുകൊണ്ട് പുലയനായി ഇരുന്നു എന്ന ഭൂതകാലത്തിനാണു സംവരണം കൊടുക്കുന്നത്. നമ്പൂതിരിക്കില്ലാത്ത സംവരണത്തിന്റെ മാനദണ്ഡം അവന്‍ പുലയന്‍ ആയിരുന്നു എന്നതാണ്. കാരണം പുലയന്റെ അവകാശങ്ങളൊക്കെ നിഷേധിച്ച് അവനെ നികൃഷ്ടജീവിയായി സഹസ്രാബ്ദങ്ങളോളം കരുതിയിരുന്ന പണ്ടത്തെ അവസ്ഥക്കാണ്, സംവരണം കൊടുക്കുന്നത്. അല്ലാതെ ഇന്ന് അവകാശം നിഷേധിക്കുന്നതിനല്ല. ഇന്ന് പുലയനെ നമ്പൂതിരി അമ്പലത്തില്‍ കയറ്റാതിരിക്കുന്നില്ല. അടുത്തു വന്നാല്‍ അശുദ്ധമാകുമെന്നു വിലപിക്കുന്നില്ല. സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കുന്നില്ല. പിന്നെന്തിനാണ്, പുലയനിന്നു സംവരണം കൊടുക്കേണ്ട ആവശ്യം?
അതിനൊരു കാരണമേ ഉള്ളു. പണ്ട് അവന്റെ പൂര്‍വികരെ ഇതുപോലുള്ള നീചതക്കു വിധേയരാക്കിയിരുന്നു. ഹിന്ദു മതത്തില്‍ ചേര്‍ന്ന അവര്‍ണ്ണന്റെ ഭൂതകാലം ഇപ്പോഴും തെളിഞ്ഞിരിക്കുന്നു, ക്രിസ്തു മതത്തില്‍ ചേര്‍ന്ന അവര്‍ണ്ണന്റെ ഭൂതകാലം മാഞ്ഞു പോയി എന്നൊക്കെ പറയുന്നതാണു ഭോഷ്ക്ക്. അത് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ക്രൂരതയാണ്. താങ്കള്‍ക്കൊന്നും അത് സാങ്കല്‍പ്പിക പെയിന്റടിച്ച് മായ്ക്കാനുമാകില്ല.
ഹിന്ദു കുപ്പായമിട്ട പുലയനു സംവരണം കൊടുക്കുന്നത് അവന്റെ പൂര്‍വികരെ അടിച്ചമര്‍ത്തിയിരുന്നതുകൊണ്ടാണ്. അതു തന്നെയാണ്, ക്രിസ്തു മതത്തില്‍ ചേര്‍ന്ന പുലയന്റെ പുര്‍വികരോടും സവര്‍ണ്ണര്‍ ചെയ്തത്.
>>>> ക്രിസ്ത്യാനികള്‍ അവശത അനുഭവിക്കുന്നു, അതുകൊണ്ട് സംവരണം കിട്ടേണ്ടവര്‍ ആണ് എന്ന് നേരെ അങ്ങ് പറഞ്ഞാല്‍ പോരെ? <<<<<
അപ്പോള്‍ ഇതായിരുന്നു താങ്കളുടെ പ്രശ്നം. ഇപ്പോഴാണു മനസിലായത്. ഇവിടെ എഴുതുന്നതൊന്നും വായിച്ചിട്ടു മനസിലാകുന്നില്ല അല്ലേ. അപ്പോ ശരി.
@കുപ്പായം ഏതായാലും അണ്ടര്‍ വെയര്‍ ഒന്നു തന്നെ മതി. ആണുങ്ങള്‍ പാന്റിട്ടാലും മുണ്ടുടുത്താലും ബര്‍മുഡ ഇട്ടാലും, നിക്കറിട്ടാലും അണ്ടര്‍ വെയര്‍ ഒന്നു തന്നെ. പെണ്ണുങ്ങള്‍ സാരി ഉടുത്താലും, പാവട ഇട്ടാലും, ചുരി ദാര്‍ ധരിച്ചാലും, പര്‍ദ്ദ ഇട്ടാലും അണ്ടര്‍ വെയര്‍ ഒന്നു തന്നെ മതി. മാറുന്നത് കുപ്പായമാണ്. അണ്ടര്‍ വെയറല്ല.
മ്ഹെഹ്! അപ്പൊ അണ്ടര്‍ വയര് കുപ്പായം അല്ലെ? ഇത് മാറ്റെണ്ടാത്ത സാധനം ആയിരുന്നോ?
>>>> ക്രിസ്ത്യാനികള്‍ അവശത അനുഭവിക്കുന്നു, അതുകൊണ്ട് സംവരണം കിട്ടേണ്ടവര്‍ ആണ് എന്ന് നേരെ അങ്ങ് പറഞ്ഞാല്‍ പോരെ? <<<<<
അപ്പോള്‍ ഇതായിരുന്നു താങ്കളുടെ പ്രശ്നം.
അതെ ഇത് തന്നെയാണ് എന്റെ പ്രശ്നം. സംവരണം വേണമെങ്കില്‍ ക്രിസ്ത്യാനി ആയി തന്നെ വാങ്ങുക. ക്രിസ്ത്യാനികള്‍ക്ക് സംവരണം കൊടുക്കുന്നതില്‍ എനിക്ക് ഒരു എതിര്‍പ്പും ഇല്ല.
>>>> ക്ഷേത്രങ്ങളീ പല കാരണം കൊണ്ടും പ്രവേശനം നിഷേധിക്കപ്പെടാം എന്ന് ചൂണ്ടിക്കാണിച്ചതല്ലേ - അതുകൊണ്ടു മാത്രം അഹിന്ദു ആവുന്നില്ല എന്നും <<<<<
എങ്കില്‍ താങ്കള്‍ പറയൂ എന്താണ്, അവര്‍ണ്ണരെ സവര്‍ണ്ണ ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണം? പല കാരണങ്ങലുണ്ടെങ്കില്‍ ഒരു കാരണം പറയൂ.
>>>> വേദങ്ങളില്‍ പറയുന്ന മൃത്യുഞ്ജയ മന്ത്രം ആരോട് പ്രാര്തിക്കുന്നതായി കരുതപ്പെടുന്നു?<<<<<
ശിവനോട് പ്രാര്‍ത്ഥിക്കുന്നതല്ല. ശിവനെന്ന വാക്ക് ആ മന്ത്രത്തിലില്ല.
>>>> 'കര്‍ത്താവേ' എന്ന് വിളിക്കുന്ന ദൈവം ബൈബിളില്‍ എവിടെ എങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ കര്‍ത്താവ് ആര്? അങ്ങനെ ഒരു ദൈവത്തെ എവിടെയാണ് പറഞ്ഞിട്ടുള്ളത്? മലയാള ഭാഷയില്‍ കര്‍ത്താവ് ഉണ്ട് ഇനി ആ കര്‍ത്താവ് ആണോ ഈ കര്‍ത്താവ്?<<<<
കര്‍ത്താവ് എന്നത് മലയാളികള്‍ ദൈവത്തെ വിളിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ്.
കര്‍ത്താവിനേപ്പോലെ വേദങ്ങളില്‍ ഒരേയൊരു ദൈവമേ ഉള്ളു എങ്കില്‍ താങ്കളുടെ ചോദ്യത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ട് ഇത് മറുപടി അര്‍ഹിക്കുന്നില്ല. വേദങ്ങളില്‍ പറയുന്ന അഗ്നിയും വരുണനും രുദ്രനും വിഷ്ണുവുമൊക്കെ ഒരേയൊരു ദൈവത്തിന്റെ പല പേരുകളാണെങ്കില്‍ പ്രസക്തിയുണ്ട്. അല്ലെങ്കില്‍ ഇല്ല.
>>>> അഹിന്ദുക്കള്‍ ആയതു കൊണ്ടല്ല. തങ്ങള്‍ ഹിന്ദുക്കള്‍ ആയിട്ടും അവര്‍ണ്ണര്‍ എന്ന് മുദ്ര കുത്തി കിട്ടേണ്ട അവകാശങ്ങള്‍ കിട്ടുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ്. <<<<<
ആ അവകാശങ്ങളൊക്കെ ഒന്ന് അക്കമിട്ടു നിരത്താമോ?
>>>> എനിക്ക് മക്കയില്‍ അമുസ്ലീങ്ങളെ കയറ്റാന്‍ അനുവാദം കിട്ടിയാല്‍ കയറണം എന്ന് ആഗ്രഹം ഉള്ളവരെ ഞാന്‍ കയറ്റും അതിനു യാതൊരു സംശയവും വേണ്ട. അത് പോലെ ഞാന്‍ പറഞ്ഞത് ഇതല്ലല്ലോ? <<<<<
താങ്കള്‍ എന്തു ചെയ്യും എന്നത് എനിക്കറിയേണ്ട. അതിനു ഞാന്‍ ഒരു വിലയും കല്‍പ്പിക്കുന്നുമില്ല. അതിവിടെ പ്രസക്തവുമല്ല. ഇസ്ലാം എന്ന മതം ചെയ്യുന്നതിനാണു പ്രസക്തി. ഇപ്പോള്‍ ഇസ്ലം എന്ന മതം ചെയ്യുന്നതാണ്. ഇതായിരുന്നു പണ്ട് ഹിന്ദു എന്ന മതവും ചെയ്തത്.
>>>> വേദങ്ങളില്‍ പറയുന്ന മൃത്യുഞ്ജയ മന്ത്രം ആരോട് പ്രാര്തിക്കുന്നതായി കരുതപ്പെടുന്നു?<<<<<
<<>>
താങ്കളുടെ അരിവില്ലായ്മ എന്റെ കുറ്റമല്ല. ശിവനോടുള്ള പ്രാര്‍ത്ഥന തന്നെയാണിത്
http://www.mahamrityunjaya.com/about.php
http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE_%E0%B4%AE%E0%B5%83%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%AF_%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82
http://en.wikipedia.org/wiki/Mahamrityunjaya_Mantra
>>>> 'കര്‍ത്താവേ' എന്ന് വിളിക്കുന്ന ദൈവം ബൈബിളില്‍ എവിടെ എങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ കര്‍ത്താവ് ആര്? അങ്ങനെ ഒരു ദൈവത്തെ എവിടെയാണ് പറഞ്ഞിട്ടുള്ളത്? മലയാള ഭാഷയില്‍ കര്‍ത്താവ് ഉണ്ട് ഇനി ആ കര്‍ത്താവ് ആണോ ഈ കര്‍ത്താവ്?<<<<
@@@@@@കര്‍ത്താവ് എന്നത് മലയാളികള്‍ ദൈവത്തെ വിളിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ്. കര്‍ത്താവിനേപ്പോലെ വേദങ്ങളില്‍ ഒരേയൊരു ദൈവമേ ഉള്ളു എങ്കില്‍ താങ്കളുടെ ചോദ്യത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ട് ഇത് മറുപടി അര്‍ഹിക്കുന്നില്ല. വേദങ്ങളില്‍ പറയുന്ന അഗ്നിയും വരുണനും രുദ്രനും വിഷ്ണുവുമൊക്കെ ഒരേയൊരു ദൈവത്തിന്റെ പല പേരുകളാണെങ്കില്‍ പ്രസക്തിയുണ്ട്. അല്ലെങ്കില്‍ ഇല്ല.
വേദങ്ങളില്‍ പറയുന്നത് ഒരു ദൈവം ആണെന്നാണ് അപ്പോള്‍ ചോദ്യം പ്രസക്തം ആണ്.
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ചോദിച്ചോട്ടെ .
ഇടതുപക്ഷ പ്രത്യയശാസ്ത്രം അനുസരിച്ച് സംഘടിത തൊഴിലാളി വര്‍ഗം തോക്കിന്‍ കുഴലിലൂടെ അധികാരം പിടിച്ചെടുക്കുക എന്നതാണ് അവരുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്ന വഴി . അത് അത് പോലെ പാലിക്കുന്ന അഥവാ നടപ്പാക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ് വിഭാഗങ്ങള്‍ ഭാരതത്തില്‍ തന്നെയുണ്ട് . എന്ന് കരുതി ഇവിടുത്തെ വി എസ് മുതല്‍ സാധാരണ പ്രവര്‍ത്തകന്‍ വരെയുള്ളവര്‍ തോക്കുമായി അധികാരം പിടിച്ചടുക്കാന്‍ നടക്കുന്നവര്‍ ആണ് എന്ന് പറയുന്ന പോലെയല്ലേ ഈ ചര്‍ച്ചയില്‍ താങ്കള്‍ അത്യന്തം സ്വീകരിച്ച നിലപാട് ? (നാളെ തൊഴിലാളി വര്‍ഗ്ഗം ശക്തി പ്രാപിച്ചു അധികാരം പിടിച്ചെടുക്കാന്‍ മാത്രം ശക്തര്‍ ആയാല്‍ ഇവരാരും അതിനെ എതിര്‍ക്കും എന്നും ഞാന്‍ കരുതുന്നില്ല) .ഇനി കാലാനുസൃതമായി പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റം വന്നു എന്ന് കരുതി ഇവരാരും കമ്മ്യുണി സ്റ്റ് മാനിഫെസ്റ്റ , ദാസ് ക്യപിറ്റല് ഇവയെ ഒക്കെ തള്ളി പറയുകയോ തിരുത്തുകയോ ചെയ്തിട്ടില്ല . അങ്ങനെ ചെയ്യണം എന്ന് വാശി പിടിക്കുന്നവര്‍ തീര്‍ച്ചയായും നിക്ഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുതുന്നവര്‍ ആണെന്ന് അവര്‍ മാത്രമേ പറയു .
മതവിശ്വാസം പോലെയാണോ രാഷ്ടീയ വിശ്വാസം എന്ന് ചോദിക്കാം .ഒരു ഉദാഹരണമായി കാണുന്നതില്‍ ഉപരിയായി ഇടതു പക്ഷക്കാരനു മതം എന്നത് അവന്‍റെ രാഷ്ടീയ വിശ്വാസം എന്നാണ് ഞാന്‍ മനസിലാക്കുന്നത്
ഇതിനോടൊപ്പം താങ്കളുടെ വിശ്വാസത്തിലും (താങ്കള്‍ക്ക് താല്പര്യമുള്ള വിശ്വാസത്തിലും എന്ന് വായിക്കുക) നടക്കുന്ന , നടന്നിരുന്ന നൂറു കാര്യങ്ങള്‍ ഇവിടെ പലരും പോസ്റ്റ് ചെയ്തു . അവയൊന്നും താങ്കള്‍ക്ക് പ്രസക്തം അല്ല . വസ്തുതകള്‍ പ്രസക്തം അല്ല എന്ന് സ്വയം വിശ്വസിക്കുന്നത് വളരെ എളുപ്പമുള്ള പരിപാടിയാണ്.
നമ്മുടെ നാട് ഓരോ ദിവസം കഴിയുമ്പോളും കൂടതല്‍ ജീവിക്കാന്‍ പറ്റാത്ത ഒരു സ്ഥലമായി മാറുന്നതിനു കാരണം ഇവിടുത്തെ സാധാരണ
മുസല്‍മാനോ,ഹിന്ദുവോ, ക്രിസ്ത്യാനിയോ അല്ല. മറിച്ചു ഇതില്‍ നിന്നൊക്കെ സുരക്ഷിതമായ അകലത്തില്‍ ഇരുന്നു അന്യന്‍റെ വിശ്വാസത്തില്‍ മാത്രം സമകാലീന പ്രശ്നങ്ങള്‍ കാണുന്ന നിക്ഷ്പക്ഷര്‍ ആണ് എന്നേ ഞാന്‍ പറയു .
അന്യമത വിശ്വാസത്തെ കുറിച്ചുള്ള താങ്കളുടെ ചോദ്യങ്ങള്‍ക്ക് താങ്കള്‍ തന്നെ ഉത്തരം പറയുകയും വേറൊരു രീതിയില്‍ ചിന്തിക്കുന്നവര്‍ താങ്കളെ പറ്റിക്കാനായി അഭിനയിക്കുകയും ആണെന്ന് ഉറപ്പിച്ചു പറയുകയുമാണല്ലോ ഇവിടത്തെ പരിപാടി . എന്നാല്‍ അതിനൊപ്പം തന്നെ താങ്കള്‍ക്ക് താത്പര്യമുള്ള ള വിശ്വാസത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും താങ്കള്‍ മറുപടി തന്നിട്ടില്ല എന്നതും ഓര്‍മ്മിക്കുമല്ലോ .സ്വന്തം കണ്ണിലെ കമ്പ് എടുത്തിട്ട് അപരന്‍റെ കണ്ണിലെ കരടു എടുക്കാന്‍ പറഞ്ഞ ആരോ ആ വിശ്വാസത്തിന്റെ ഭാഗം ആയിരുന്നു എന്നാണ് ഓര്‍മ്മ !!!
കൂടാതെ അംബേദ്‌കര്‍ ബുദ്ധ മതത്തില്‍ ചേര്‍ന്ന് വഴികാണിച്ചു എന്നൊക്കെയുള്ള ശുദ്ധ മണ്ടത്തരങ്ങളും താങ്കള്‍ ഇവിടെ വിളിച്ച് . അംബേദ്‌കര്‍ ബുദ്ധ മതത്തില്‍ ചേര്‍ന്നിട്ട് ഹിന്ദു മതത്തിലെ ജാതിയില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ബുദ്ധ മതത്തിനും വേണം എന്ന് പറയുകയാരുന്നില്ല . പക്ഷെ മതം മാറി ആകുന്ന ഒരുവന്‍ മുട്ടിപ്പായില്‍ കേഴുന്നത് വേണ്ടിയാണ് രണ്ടും തമ്മിലെ വത്യാസം താങ്കള്‍ക്കും അറിയാം. പക്ഷെ കണ്ണിലെ കോല്‍ മാറ്റാന്‍ താങ്കള്‍ക്ക് താത്പര്യമില്ല എന്ന് മാത്രം
മലക്ക് ..
>>>
ഇന്ന് മക്കയില്‍ അന്യ മതസ്ഥരെ കയറ്റില്ല. ഇനി ഭാവിയില്‍ എന്നെങ്കിലും കയറാന്‍ അനുവദിക്കും എന്ന് വയ്ക്കുക. എങ്കില്‍ എല്ലാവരും മുസ്ലീങ്ങള്‍ ആയി മാറുമോ? >>>
ഇത് മലക്ക് എഴുതിയ കമന്റ് ആണ്. ഞാന്‍ പറഞ്ഞതും എനിക്ക് പറയാനുള്ളതും അത് തന്നെയാണ്
"ഇന്നലെകളില്‍ അവര്‍ണ്ണരെ അമ്പലങ്ങളില്‍ കയറ്റിയില്ല എന്നാല്‍ 1936 മുതല്‍ കയറ്റി...
എന്ന് കരുതി അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആകുമോ ? ? ? ? "
@Ekalavyan....
"ഇന്നലെകളില്‍ അവര്‍ണ്ണരെ അമ്പലങ്ങളില്‍ കയറ്റിയില്ല എന്നാല്‍ 1936 മുതല്‍ കയറ്റി...
എന്ന് കരുതി അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആകുമോ ? ? ? ? "
അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആയിരുന്നു എന്ന് തന്നെയാണ് ഞാന്‍ ഇത് വരെ പറഞ്ഞു കൊണ്ടിരിന്നതും ഇപ്പോള്‍ പറയുന്നതും. അമ്പലത്തില്‍ കയറ്റി എന്ന കാരണം കൊണ്ട് ഒരിക്കലും ഒരു അഹിന്ദു ഹിന്ദു ആകില്ല. അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നു എന്ന് കാളിദാസന്‍ ആണ് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ചോദ്യം അങ്ങോട്ട് ചോദിക്ക്.
ചരിത്രകാരനും ചിന്തകനും എഴുത്തുകാരനുമായ ടി എച് പി ചെന്താരശ്ശേരി പറയുന്നത് ഇങ്ങനെ
1881 ലെ സെന്‍സസിന്റെ സൌകര്യാര്‍ത്ഥം വര്‍ഗീകരണം എന്നൊരു പ്രക്രിയയുടെ ഭാഗമായി അന്ന് വരെ ഹിന്ദു മതത്തിന്റെ ഭാഗമായി കാണാന്‍ കൂട്ടകാതിരുന്നവരെ അധികാരികള്‍ മുന്‍ കൈ എടുത്തു ഹിന്ദു മതത്തില്‍ ചേര്‍ക്കുകയാണ് ഉണ്ടായത്.
അതുപോലെ തന്നെ അവര്ന്നരെ കുറിച്ചും അധസ്ഥിതരെ കുറിച്ചും വളരെ ആഴത്തിലും വ്യക്തമായും പഠിച്ച ആരും തന്നെ അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആയിരുന്നു എന്ന് പറയുന്നില്ല .കാഞ്ച ഐലയ്യ എന്നാ ദളിത് എഴുത്തുകാരന്‍ "എന്ത്കൊണ്ട് ഞാന്‍ ഒരു ഹിന്ദു അല്ല "എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഡോ. ബാബസഹേബ് അംബേദ്‌കര്‍ ജീവിച്ച കാലം മുഴുവനും പറഞ്ഞതും അത് തന്നെയാണ്.KK കൊച്ചും ഇ എം സലീംകുമാരും ഉള്‍പ്പടെയുള്ള ദളിത് എഴുത്തുകാര്‍ എല്ലാം പറയുന്നത് അധസ്ഥിത വര്‍ഗ്ഗങ്ങള്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല എന്ന് തന്നെയാണ്.
മലക്ക്...
മനസിലായിട്ടും മനസിലാകാത്തത് പോലെ നടിക്കുകയനെന്നരിയാം എങ്കിലും ഒന്നുകൂടി പറയാം . കാളിദാസന്‍ മാത്രമല്ല വിവരമുല്ലവരെല്ലാം പറയുന്നതും അത് തന്നെയാണ്
"അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല "..
ഇന്ന് മക്കയില്‍ അന്യ മതസ്ഥരെ കയറ്റില്ല. ഇനി ഭാവിയില്‍ എന്നെങ്കിലും കയറാന്‍ അനുവദിക്കും എന്ന് വയ്ക്കുക. എങ്കില്‍ എല്ലാവരും മുസ്ലീങ്ങള്‍ ആയി മാറുമോ?
.ഇത് മലക്ക് എന്ന താങ്കള്‍ പറഞ്ഞ കാര്യം ആണ് .താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ആണ് ഞാന്‍ പറഞ്ഞത് .അത് മനസിലാക്കാന്‍ താങ്കള്‍ക്കു കഴിവില്ലതത്തിനു ഞാന്‍ എന്ത് പറയാന്‍ ?..
ഞാന്‍ അതിനു പറഞ്ഞ മറുപടി ഇതാണ്
"ഇന്നലെകളില്‍ അവര്‍ണ്ണരെ അമ്പലങ്ങളില്‍ കയറ്റിയില്ല എന്നാല്‍ 1936 മുതല്‍ കയറ്റി...
എന്ന് കരുതി അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആകുമോ ? ? ? ?"
ഇത് തന്നെയാണ് ഞാനും കാളിദാസനും പറഞ്ഞത്
"അവര്‍ണ്ണര്‍ ഒരിക്കലും ഹിന്ദുക്കള്‍ ആയിരുന്നില്ല"..
@Ekalavyan
ഹിന്ദുക്കള്‍ അല്ലാത്തവരെ അല്ല അമ്പലത്തില്‍ കയറ്റാതെ ഇരുന്നത്. ഹിന്ദുക്കളെ തന്നെ ആയിരുന്നു. ഉദാഹരണത്തിന് ശ്രീനാരായണ ഗുരുവും ഈഴവരും. കാളിദാസനും താങ്കളും അവര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നു എന്ന വിവരക്കേട് പറഞ്ഞു കൊണ്ടേ ഇരുന്നോ...
അമ്പലത്തില്‍ കയറ്റിയപ്പോള്‍ അല്ല അവര്‍ ഹിന്ദുക്കള്‍ ആയതു അതിനു മുന്‍പേ അവര്‍ ഹിന്ദുക്കള്‍ ആയിരുന്നു. അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല എന്ന് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. കുറെ ബുക്കുകള്‍ ഇറങ്ങി എന്നത് കൊണ്ട് അവര്‍ ഹിന്ദുക്കള്‍ ആകില്ല എന്ന് പറയാന്‍ കഴിയില്ല. നമുക്ക് വേണ്ടത് തെളിവുകള്‍ ആണ്. അതുപോലെ ഒരാള്‍ ഒരു ഹിന്ദു ആകുവാനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.
See u after 2 days...bye
മനസിലായില്ല എങ്കില്‍ വിശദമായി പറയാം ..!
"ഇന്ന് മക്കയില്‍ അന്യ മതസ്ഥരെ കയറ്റില്ല. ഇനി ഭാവിയില്‍ എന്നെങ്കിലും കയറാന്‍ അനുവദിക്കും എന്ന് വയ്ക്കുക. എങ്കില്‍ എല്ലാവരും മുസ്ലീങ്ങള്‍ ആയി മാറുമോ? "
(പറഞ്ഞത് മലക്ക് ).....>>>
"ഇന്നലെകളില്‍ അവര്‍ണ്ണരെ അമ്പലങ്ങളില്‍ കയറ്റിയില്ല എന്നാല്‍ 1936 മുതല്‍ കയറ്റി...
എന്ന് കരുതി അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആകുമോ??"
(പറഞ്ഞത് ഏകലവ്യന്‍ )...>>>
ഇനി വിവരിച് പറയാം ..
--------------------------------------------------------------------
ഇന്ന് മക്കയില്‍ അന്യ മതസ്ഥരെ കയറ്റില്ല.(പറഞ്ഞത് മലക്ക് ).
ഇന്നലെകളില്‍ അവര്‍ണ്ണരെ അമ്പലങ്ങളില്‍ കയറ്റിയില്ല(പറഞ്ഞത് ഏകലവ്യന്‍ )
-------------------------------------------------------------------------------------------------------------
ഇനി ഭാവിയില്‍ എന്നെങ്കിലും കയറാന്‍ അനുവദിക്കും എന്ന് വയ്ക്കുക.(പറഞ്ഞത് മലക്ക് ).
എന്നാല്‍ 1936 മുതല്‍ കയറ്റി...(പറഞ്ഞത് ഏകലവ്യന്‍ )
-------------------------------------------------------------------------------------------------------------
എങ്കില്‍ എല്ലാവരും മുസ്ലീങ്ങള്‍ ആയി മാറുമോ? (പറഞ്ഞത് മലക്ക് ).
എന്ന് കരുതി അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആകുമോ (പറഞ്ഞത് ഏകലവ്യന്‍ )
-------------------------------------------------------------------------------------------------------
അതായത് താങ്കള്‍ പറയുന്നത് പോലെ യാണെങ്കില്‍ മക്കയില്‍ ഇനി ഭാവിയില്‍ എന്നെങ്കിലും അന്യ മതസ്ഥരെ കയറ്റിയാല്‍ അവര്‍ മുസ്ലീം ആകില്ല എന്ന് തന്നെയാണ് ..
അതാണ് ഞാനും പറഞ്ഞത് അമ്പലത്തില്‍ കയറ്റി എന്നത് കൊണ്ട് അവര്‍ണ്ണര്‍ ഒരിക്കലും ഹിന്ദു ആകില്ല...
അതാണ് ഞാനും പറഞ്ഞത് അമ്പലത്തില്‍ കയറ്റി എന്നത് കൊണ്ട് അവര്‍ണ്ണര്‍ ഒരിക്കലും ഹിന്ദു ആകില്ല...
അതിനു മുന്‍പും ആയിരുന്നില്ല ...!!!
>>>ക്രിസ്ത്യാനി എന്ന കുപ്പായത്തിനു കീഴെയും ഉണ്ട് - കാതൊലിക്കാ പ്രോടസ്ടന്റ്റ് അന്ഗ്ലിക്കാന്‍ തൊട്ട് പെന്തകൊസ്തു സെവെന്തു ഡേ ക്കാര് പ്രത്യക്ഷ രക്ഷാ സഭക്കാര് എന്നിങ്ങനെ എന്തെല്ലാം.>>>
എന്റെ കൊച്ചു വാവേ ,
ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ പറയുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ പഠിച്ചിട്ട് പറഞ്ഞാല്‍ പോരേ ?
പ്രത്യക്ഷ രക്ഷാ സഭക്കാര് ക്രിസ്ത്യാനികള്‍ ആണെന്നുള്ള വിവരക്കേട് ആരാണ് പറഞ്ഞു തന്നത് ? പൊയ്കയില്‍ ശ്രീ കുമാര ദേവന്‍ എന്നാ പൊയ്കയില്‍ യോഹന്നാന്‍ ആദ്യമൊക്കെ ക്രിസ്തു മതത്തില്‍ വിശ്വസിച്ചിരുന്നു എന്നത് സത്യം തന്നെ.അവര്‍ വെള്ള വസ്ത്രം ആണ് ധരിക്കുന്നത് ..ആഭാരങ്ങള്‍ ഉപയോഗിക്കാറില്ല എന്ന് കരുതി ക്രിസ്തു മതത്തില്‍ ആകണം എന്നുണ്ടോ..? താങ്കള്‍ പറഞ്ഞത് PRDS അറിയണ്ട ..ഓടിച്ചിട്ട് അടിക്കും അവര്‍ ..
വിശദ വിവരങ്ങള്‍ ഇവിടെയുണ്ട് ..
http://www.prds.in/content.php?page_id=5
>>>
കുറെ ബുക്കുകള്‍ ഇറങ്ങി എന്നത് കൊണ്ട് അവര്‍ ഹിന്ദുക്കള്‍ ആകില്ല എന്ന് പറയാന്‍ കഴിയില്ല.
>>>
അങ്ങനെയാണെങ്കില്‍ താങ്കള്‍ ഉദ്ധരിച്ച ശ്ലോകങ്ങള്‍ ഏതോ പുരാണ ഗ്രന്ഥങ്ങളില്‍ നിന്നും ഉള്ളതല്ലേ ? മണ്ണില്‍ നിന്നും കിളിച്ചു വന്നതൊന്നും അല്ലല്ലോ ..ഉവ്വോ ..? താങ്കളുടെ അഭിപ്രായത്തില്‍ ഗാന്ധിയുടെ "സത്യാന്വേഷണ പരീക്ഷണങ്ങള്‍ "
എന്ന ബുക്ക് വെറും കള്ളമല്ലേ ..? ഗീതയും ബൈബിളും ഒക്കെ കള്ളമാണല്ലോ ..!
അങ്ങനെ എങ്കില്‍ ഇവരെയൊക്കെ എന്തുകൊണ്ട് പലരും മഹാന്‍മാരായി കണക്കാക്കുന്നു ? മാക്സ് മുല്ലരെ കുറിച്ചും വിശുദ്ധ ഖുറാന്‍ നെ കുറിച്ചും വിവരിച്ചു തന്നെ വാക്കുകള്‍ ചര്ധിക്കുന്നുണ്ടയിരുന്നല്ലോ.അതൊക്കെ ഈ പറയുന്ന ബുക്കുകളില്‍ ഉണ്ടായിരുന്നതല്ലേ ..മാക്സ് മുള്ളറും നബിയും ഒന്നും വന്നു ചെവിയില്‍ പറഞ്ഞതല്ലല്ലോ ..അല്ലേ ..അപ്പോള്‍ അതിനെയൊക്കെ വിശ്വസിക്കാം എന്നാണോ ..? അതോ മല്ക്കിന്റെ പുസ്തകങ്ങള്‍ വിശ്വാസിക്കവുന്നതും ബാക്കിയുള്ളവ കള്ളവും എന്നാണോ ?മലക്കെ ..താങ്കളില്‍ നിന്നും കുറച്ചുകൂടി വ്യക്തിത്വം ഉള്ള കമന്റുകള്‍ പ്രതീക്ഷിക്കുന്നു ..
പകരം ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുതുകയല്ല വേണ്ടത് ..!!
ക്രിസ്ത്യാനി എന്ന കുപ്പായത്തിനു കീഴെയും ഉണ്ട് - കാതൊലിക്കാ പ്രോടസ്ടന്റ്റ് അന്ഗ്ലിക്കാന്‍ തൊട്ട് പെന്തകൊസ്തു സെവെന്തു ഡേ ക്കാര് പ്രത്യക്ഷ രക്ഷാ സഭക്കാര് എന്നിങ്ങനെ എന്തെല്ലാം.>>>
എന്റെ കൊച്ചു വാവേ ,
ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ പറയുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ പഠിച്ചിട്ട് പറഞ്ഞാല്‍ പോരേ ?
പ്രത്യക്ഷ രക്ഷാ സഭക്കാര് ക്രിസ്ത്യാനികള്‍ ആണെന്നുള്ള വിവരക്കേട് ആരാണ് പറഞ്ഞു തന്നത് ? പൊയ്കയില്‍ ശ്രീ കുമാര ദേവന്‍ എന്നാ പൊയ്കയില്‍ യോഹന്നാന്‍ ആദ്യമൊക്കെ ക്രിസ്തു മതത്തില്‍ വിശ്വസിച്ചിരുന്നു എന്നത് സത്യം തന്നെ.അവര്‍ വെള്ള വസ്ത്രം ആണ് ധരിക്കുന്നത് ..ആഭാരങ്ങള്‍ ഉപയോഗിക്കാറില്ല എന്ന് കരുതി ക്രിസ്തു മതത്തില്‍ ആകണം എന്നുണ്ടോ..? താങ്കള്‍ പറഞ്ഞത് PRDS അറിയണ്ട ..ഓടിച്ചിട്ട് അടിക്കും അവര്‍ ..
>>>നിങ്ങാ പറേന്നത് ഞാന്‍ മുഖവിലക്കെടുക്കുന്നു. എന്നാ ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാരിയതില്‍ ഇവരുടെ വിശ്വാസതിനോ അല്ലാതതിണോ എത്രത്തോളം പ്രസക്തി ഉണ്ടെന്നു മനസ്സിലാക്കാനുള്ള വെഹരം ഒന്റെന്നു കരുതുന്നതും എന്റെ വിവരക്കേടാവുമോ
അപ്പോള്‍ ഇപ്പോള്‍ ഇവിടെ തര്‍ക്കം അവര്‍ണ്ണന്‍ ഹിന്ദു ആണോ അല്ലയോ എന്നാണ് അല്ലേ ?
അവര്‍ണ്ണന്‍ ഹിന്ദു തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതിനു ഞാന്‍ കാണുന്ന കാരണം<> ഹിന്ദു മതത്തെ ഭാരതത്തില്‍ ഉള്ള മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ക്ഷേത്ര - വിഗ്രഹ ആരാധന ആണ് .അവര്‍ണ്ണ വിഭാഗങ്ങളില്‍ ഇവ രണ്ടും പണ്ട് മുതലേ ഉണ്ടായിരുന്നു എന്നതാണ് പിന്നെ അവര്‍ണ്ണന്‍ ഹിന്ദു അല്ല എന്ന് വാദിക്കുന്നവര്‍ റിയാസ് ഇവിടെ പറഞ്ഞത് പോലെ പാല്പോടിക്ക് പൈത്രുകം വിറ്റ ചളിപ്പു മാറ്റാന്‍ പുലംബുന്നതാകാനേ വഴിയുള്ളൂ
ഇനി ഞാന്‍ കുറെ സമയമായി ചോദിക്കുന്നതും കാളിദാസന്‍ ഉത്തരം തരാത്തതുമായ ചോദ്യം ഒരിക്കല്‍ കൂടി
ക്രിസ്തു മതത്തില്‍ ജാതി ഉണ്ടോ? അതായിത് ക്രിസ്ത്യന്‍ സുന്നി ക്രിസ്ത്യന്‍ ഈഴവന്,ക്രിസ്ത്യന്‍ നായര്‍ ,ക്രിസ്ത്യന്‍ ഷിയാ തുടങ്ങിയവ ഉണ്ടോ ?
ഈ ചോദ്യത്തിന് മുന്നില്‍ എന്താണാവോ ധീരനും ജ്ഞാനിയും ആയ കാളിദാസന്‍ ഒളിച്ചോടുന്നത് ?
>>>>അതെ ഇത് തന്നെയാണ് എന്റെ പ്രശ്നം. സംവരണം വേണമെങ്കില്‍ ക്രിസ്ത്യാനി ആയി തന്നെ വാങ്ങുക. ക്രിസ്ത്യാനികള്‍ക്ക് സംവരണം കൊടുക്കുന്നതില്‍ എനിക്ക് ഒരു എതിര്‍പ്പും ഇല്ല.<<<<
ക്രിസ്ത്യാനികള്‍ക്ക് ഒരു മതം എന്ന നിലയില്‍ സംവരണം കൊടുക്കേണ്ട ആവശ്യമില്ല എന്നു ഞാന്‍ പറഞ്ഞല്ലോ. അവര്‍ ആവശ്യപ്പെടുന്നുമില്ല. അവര്‍ ആവശ്യപ്പെടുമ്പോള്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം.
ഭൂതകാലത്തില്‍ അവര്‍ണ്ണരായിരുന്നതുകൊണ്ട് നീതി നിഷേധിക്കപ്പെട്ടവരേക്കുറിച്ച് മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അവര്‍ ഏത് മതത്തില്‍ ചേര്‍ന്നാലും സംവരണത്തിനര്‍ഹതയുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. കാരണം സംവരണം കൊടുക്കുന്നത് ഇപ്പോള്‍ ചേര്‍ന്നിരിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.
>>>>താങ്കളുടെ അരിവില്ലായ്മ എന്റെ കുറ്റമല്ല. ശിവനോടുള്ള പ്രാര്‍ത്ഥന തന്നെയാണിത്<<<<
ശിവനോടുള്ള പ്രാര്‍ത്ഥനയാണെന്നത് താങ്കളുടെ തോന്നലാണ്. ആരൊക്കെയോ വളച്ചൊടിച്ച് ഇല്ലാത്ത അര്‍ത്ഥം നല്‍കിയത് വായിച്ചതുകൊണ്ടുള്ള വിവരക്കേട്. കുര്‍ആനില്‍ ആര്‍ക്കും മനസിലാകും വിധം അന്യ മത വിശ്വാസികളെ കൊന്നൊടുക്കണമെന്നു പറഞ്ഞിരിക്കുന്നത് വളച്ചൊടിച്ച് ഇല്ലാത്ത അര്‍ത്ഥം നല്‍കുന്നതു സ്ഥിരമായി വായിക്കുന്നതുകൊണ്ടാണിത് സംഭവിച്ചതും.
മൃത്യുഞ്ജയ മന്ത്രത്തിലെ ത്രയംബകം എന്ന വാക്ക് ശിവനെ പ്രതിനിധീകരിക്കുന്നു എന്ന വ്യാഖ്യാനത്തെ ചുറ്റിപ്പറ്റിയാണു താങ്കളിതു പോലെ വാശിപിടിക്കുന്നത്. ഈ വാക്കിന്റെ ശരിക്കുള്ള അര്‍ത്ഥം ഹിന്ദു പണ്ഡിതര്‍ പറയുന്നത് ഇങ്ങനെയാണ്.
The Mahamrityunjaya Mantra
'Tryambakam' means three eyes. The supreme Divinity has three eyes. The Third Eye is the eye of Omniscience, the eye of infinite Knowledge, unending Knowledge, knowledge of the supreme Truth, knowledge of every kind. It is an overwhelming fullness of Knowledge, indescribable Knowledge, the fire of infinite Knowledge. It sees everywhere at the same time, knows everything at once.
For a human being it is impossible to recognise two things within the same moment. Even if you think you recognise two, three or more things at once, it is just an illusion. Intelligence works at indescribable speed, jumping from one object to the other. The Divinity however knows innumerable things at the same time. For human reason this is a feat beyond imagination, exceeding its capacity to grasp.
Mahamrityunjaya Mantra
Tryambakam: Trya means three. Ambakam means eyes. It means the three eyes of the Absolute, which are the processes of creation, existence, and dissolution, as well as the other triads, which are part of AUM. The three "eyes" means experiencing these three stages and triads at one time, from the higher, all pervasive vantage point of the Absolute.
>>>>വേദങ്ങളില്‍ പറയുന്നത് ഒരു ദൈവം ആണെന്നാണ് അപ്പോള്‍ ചോദ്യം പ്രസക്തം ആണ്.<<<<
ശിവന്‍ മൃത്യുഞ്ജയ മന്ത്രത്തില്‍ പറയുന്ന The supreme Divinity ആണെങ്കിലേ താങ്കളീ പറയുന്നതിനു പ്രസക്തിയുള്ളു. ഹിന്ദു മതതിലെ The supreme Divinity ശിവന്‍ ആണോ?
>>>>ഇടതുപക്ഷ പ്രത്യയശാസ്ത്രം അനുസരിച്ച് സംഘടിത തൊഴിലാളി വര്‍ഗം തോക്കിന്‍ കുഴലിലൂടെ അധികാരം പിടിച്ചെടുക്കുക എന്നതാണ് അവരുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്ന വഴി .<<<<
അത് താങ്കളുടെ തോന്നലണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രം എന്നു താങ്കളുദ്ദേശിക്കുന്ന പ്രത്യയശാസ്ത്രം Communist Manifesto ആണ്, അത് ഇവിടെ ഉണ്ട്.
Manifesto of the Communist Party
അത് വായിച്ചിട്ട് ഇതില്‍ എവിടെയാണ്, സംഘടിത തൊഴിലാളി വര്‍ഗം തോക്കിന്‍ കുഴലിലൂടെ അധികാരം പിടിച്ചെടുക്കണമെന്ന നിര്‍ദ്ദേശമുള്ളത് എന്നുപറഞ്ഞു തരിക.
>>>>അത് അത് പോലെ പാലിക്കുന്ന അഥവാ നടപ്പാക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ് വിഭാഗങ്ങള്‍ ഭാരതത്തില്‍ തന്നെയുണ്ട് . എന്ന് കരുതി ഇവിടുത്തെ വി എസ് മുതല്‍ സാധാരണ പ്രവര്‍ത്തകന്‍ വരെയുള്ളവര്‍ തോക്കുമായി അധികാരം പിടിച്ചടുക്കാന്‍ നടക്കുന്നവര്‍ ആണ് എന്ന് പറയുന്ന പോലെയല്ലേ ഈ ചര്‍ച്ചയില്‍ താങ്കള്‍ അത്യന്തം സ്വീകരിച്ച നിലപാട് ?<<<<
മാവോ ചൈനയില്‍ അധികാരം പിടിച്ചെടുത്തതുപോലെ അധികാരം പിടിച്ചെടുക്കണമെന്ന് വാദിക്കുന്ന മാവോയിസ്റ്റുകള്‍ ഇന്‍ഡ്യയില്‍ ഉണ്ട്. അതുപോലെ മൊഹമ്മദ് അറേബ്യയില്‍ അധികാരം പിടിച്ചെടുത്തതുപോലെ ലോകം മുഴുവനും കീഴടക്കി അധികാരം പിടിച്ചെടുക്കണമെന്നു വാദിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന അസംഖ്യം ഇസ്ലാമിക ഭീകരര്‍ ലോകം മുഴുവനുമുണ്ട്. അതിനവര്‍ക്ക് പ്രചോദനം നല്‍ക്കുന്ന അനേകം ആയത്തുകള്‍ ഇസ്ലാമിക വേദ പുസ്തകമായ കുര്‍ആനില്‍ ഉണ്ട്. ഇതുപോലെ ജിഹാദിനിറാങ്ങാത്ത അനേകം മുസ്ലിങ്ങളുണ്ട്. ജിഹാദിനിറങ്ങുന്നവരുമുണ്ട്. അവര്‍ കാരണമ എല്ലാ മുസ്ലിങ്ങളും സംശ്യത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. കുര്‍ആനില്‍ ഞാന്‍ പറഞ്ഞതുപോലെ ഒന്നുമില്ല എന്നു വാദിക്കുന താങ്കളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. അവരേക്കുറിച്ചാണു ഞാന്‍ ഈ ചര്‍ച്ചയില്‍ മുഴുവന്‍ പറഞ്ഞത്. അതില്‍ താങ്കളില്ലെങ്കില്‍ എന്തിനാണിത്ര പരവേശം?
>>>>നമ്മുടെ നാട് ഓരോ ദിവസം കഴിയുമ്പോളും കൂടതല്‍ ജീവിക്കാന്‍ പറ്റാത്ത ഒരു സ്ഥലമായി മാറുന്നതിനു കാരണം ഇവിടുത്തെ സാധാരണ
മുസല്‍മാനോ,ഹിന്ദുവോ, ക്രിസ്ത്യാനിയോ അല്ല. മറിച്ചു ഇതില്‍ നിന്നൊക്കെ സുരക്ഷിതമായ അകലത്തില്‍ ഇരുന്നു അന്യന്‍റെ വിശ്വാസത്തില്‍ മാത്രം സമകാലീന പ്രശ്നങ്ങള്‍ കാണുന്ന നിക്ഷ്പക്ഷര്‍ ആണ് എന്നേ ഞാന്‍ പറയു .<<<<
നമ്മുടെ നാട് ഓരോ ദിവസം കഴിയുമ്പോളും കൂടതല്‍ ജീവിക്കാന്‍ പറ്റാത്ത ഒരു സ്ഥലമായി മാറുന്നതിനു കാരണം ഇവിടുത്തെ സാധാരണ മുസല്‍മാനോ, ഹിന്ദുവോ, ക്രിസ്ത്യാനിയോ ആണെന്നാരാണു പറഞ്ഞത്?
നമ്മുടെ നാട് ഓരോ ദിവസം കഴിയുമ്പോളും കൂടതല്‍ ജീവിക്കാന്‍ പറ്റാത്ത ഒരു സ്ഥലമായി മാറുന്നതിനു കാരണം ബോംബും വാളും കുന്തവുമായി ജിഹാദിനിറങ്ങുന്നവരും, പാകിസ്താനില്‍ അച്ചടിക്കുന്ന കള്ള നോട്ട് ഇന്‍ഡ്യയില്‍ കൊണ്ടു വന്ന് വിതരണം ചെയ്യുന്നവരും, മാന്യമായി വസ്ത്രം ധരിച്ചില്ല എന്നും പറഞ്ഞ് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നവരും , കള്ളപ്പണക്കാരും, കള്ളക്കടത്തുകാരും, അസംഖ്യം മാഫിയകളും, കൂടെ പാവങ്ങളെ മറന്ന് പണക്കാരുടെ പക്ഷത്തു നില്‍ക്കുന്ന സര്‍ക്കാരുമാണ്.
അതില്‍ കൂടുതലായി അന്യന്‍റെ വിശ്വാസത്തില്‍ ആരെങ്കിലും സമകാലീന പ്രശ്നങ്ങള്‍ കാണുമ്പോള്‍ അവരുടെ കൈയ്യും കാലും എതിര്‍ദിശയില്‍ ഛേദിക്കണമെന്ന കുര്‍ആനിലെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഇറങ്ങുന്ന ജിഹാദികളുമാണ്.
>>>>അന്യമത വിശ്വാസത്തെ കുറിച്ചുള്ള താങ്കളുടെ ചോദ്യങ്ങള്‍ക്ക് താങ്കള്‍ തന്നെ ഉത്തരം പറയുകയും വേറൊരു രീതിയില്‍ ചിന്തിക്കുന്നവര്‍ താങ്കളെ പറ്റിക്കാനായി അഭിനയിക്കുകയും ആണെന്ന് ഉറപ്പിച്ചു പറയുകയുമാണല്ലോ ഇവിടത്തെ പരിപാടി . <<<<
അന്യ മതവിശ്വാസങ്ങളേക്കുറിച്ച് അവരുടെ വേദപുസ്തകങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് മനസിലായ കാര്യങ്ങളാണു ഞാന്‍ ഇവിടെ എഴുതുന്നത്.
വേറൊരു രീതിയില്‍ ചിന്തിക്കുന്നവര്‍ എന്നെ പറ്റിക്കാനായി അഭിനയിക്കുകയാണെന്ന് ഞാന്‍ പറഞ്ഞില്ല. ശരിയ നിയമം വേണമെന്നു മനസില്‍ പറയുകയും ഇന്‍ഡ്യയില്‍ വേണ്ട എന്ന അര്‍ത്ഥം വരുന്ന രീതിയില്‍ അഴകൊഴമ്പന്‍ നയം പിന്തുടരുന്നവരും അഭിനയിക്കുക തന്നെയാണ്. ഏകീകൃത സിവില്‍ കോഡ് വേണമെന്ന അഭിപ്രായമുണ്ടാകുമ്പോള്‍ തന്നെ അതിനെ ഇവരൊക്കെ ഒന്നായി എതിര്‍ക്കുന്നത് ഈ അഭിനയമാണെന്ന് ഞാന്‍ വീണ്ടും പറയുന്നു. അല്ലെങ്കില്‍ മുസ്ലിം ശരിയ നിയമ അനുസരിക്കാന്‍ ബാധ്യസ്ഥനല്ല എന്ന് താങ്കളും റിയാസും മറ്റ് മുസ്ലിങ്ങളും പറയണം. അത് പറയാത്തിടത്തോളം താങ്കളൊക്കെ അഭിനയിക്കുകയാണെന്നേ ഞാന്‍ പറയൂ.
>>>>ഞാന്‍ നേരത്തെ ശബരിമലെ പെണ്ണുങ്ങളെ കേറ്റാത്ത കാര്യം പറഞ്ഞാരുന്നല്ലാ അദു പോലെ തന്നെ രജസ്വല ആയ സ്ത്രീകള്‍ ഒരു ക്ഷേത്രത്തിലും പ്രവേശിക്കുന്നത് അനുവദിക്കുന്നില്ല - ഓരുക്ക് ദേഹശുദ്ധി ഇല്ല എന്ന സങ്കല്‍പം ആണതിന് പിന്നില്‍ അവര്‍ണരുടെ മേല്‍ അശുദ്ധി ആരോപിച്ചു സവര്‍ണര്‍ തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തി <<<<
എനിക്കതിശയം തോന്നുന്നു കൊച്ചു വാവേ. രജസ്വല ആയ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തപോലെയുള്ള അശുദ്ധി കാരണം, അവര്‍ണ്ണര്‍ എന്ന് മുദ്ര കുത്തപ്പെട്ട ഒരു വലിയ സമൂഹത്തിനെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ അകറ്റിനിറുത്താന്‍ ഉപയോഗിച്ചതിനെ താങ്കള്‍ എന്തു ലാഘവത്തോടെയാണു സമീപിക്കുന്നത്? കഷ്ടം.
അതെ കൊച്ചു വാവേ. അവര്‍ണ്ണരുടെ മേല്‍ അശുദ്ധി ആരോപിച്ചു. അത് താങ്കള്‍ പറയുമ്പോലെ വെറും ആരാധനാലയങ്ങളില്‍ കയറുന്നതില്‍ നിന്നും അകറ്റിനിര്‍ത്തിയത് മാത്രമല്ല. സവര്‍ണ്ണന്റെ വീടുകളില്‍ കയറാന്‍ അനുവദിച്ചില്ല. സവര്‍ണ്ണന്‍ നടക്കുന്ന പൊതു വഴികളില്‍ നടക്കാന്‍ അനുവദിച്ചില്ല. അറിയാതെ എങ്ങാനും കയറിപ്പോയാല്‍ ഓഹോയ് ഓഹോയ് എന്ന് ശബ്ദമുണ്ടാക്കി, സവര്‍ണ്ണന്‍ അങ്ങത്തക്ക് മുനറിയിപ്പു കൊടുക്കണംഎന്നു പോലും നിയമമുണ്ടാക്കി. അടുത്തു ചെന്ന് അശുദ്ധമാക്കിയാലോ എന്ന പേടികൊണ്ട്. പൊതുകിണറുകളില്‍ നിന്നും വെള്ളം കുടിക്കാന്‍ അനുവദിച്ചില്ല. ഭക്ഷണം നല്‍കിയതുപോലും നിലത്ത് കുഴിച്ച കുഴിയില്‍ ഇലവച്ച്.
ഇത് ദൈവിക നിര്‍ദ്ദേശമാണെന്നാണ്, സവര്‍ണ്ണര്‍ പറഞ്ഞു പരത്തിയതും.
സവര്‍ണ്ണന്‍ കയറുന്ന അമ്പലത്തില്‍ കയറ്റിയില്ല എന്ന ഒരു കുറ്റിക്കു ചുറ്റും താങ്കളും മലക്കും കിടന്ന് കറങ്ങുന്നു. അതിനു കാരണവും കണ്ടുപിടിച്ചിരിക്കുന്നു. അശുദ്ധി പോലും അശുദ്ധി.
സവര്‍ണ്ണരുടെ ഒരാചാരവും അനുഷ്ടിക്കാന്‍ അവര്‍ണ്ണരെ സമ്മതിച്ചില്ല. അവരുടെ ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിച്ചില്ല. വേദ പുസ്തകങ്ങള്‍ പഠിക്കാന്‍ അനുവദിച്ചില്ല. പൂജ ചെയ്യാന്‍ അനുവദിച്ചില്ല. ബിംബങ്ങള്‍ പ്രതിഷ്ടിക്കാന്‍ അനുവദിച്ചില്ല. ഹിന്ദുമത്തില്‍ ഉണ്ടായിരുന്നു എന്ന് താങ്കള്‍ ശഠിക്കുന്ന ഈ അശരണര്‍ക്ക് ഒരു ഹിന്ദു ദൈവത്തിന്റെയും പ്രതിമ ഉണ്ടാക്കി, സ്വന്തം കുടികളില്‍ പോലും ആരാധിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിന്റെ അര്‍ത്ഥം സാധാരണ ബുദ്ധിക്ക് മനസിലാകുന്നത് ഇവരൊന്നും ആ മതത്തിലെ അംഗങ്ങളായിരുന്നില്ല എന്നു മാത്രമാണ്. അസാധാരണ ബുദ്ധിയുള്ള താങ്കളും മലക്കും മറിച്ചു ചിന്തിക്കുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.
സ്വന്തമായി ശിവപ്രതിഷ്ട നടത്തിയ ശ്രീനാരായണനോട് സവര്‍ണ്ണര്‍ പറഞ്ഞത് തന്നെ മതി, മലക്കു പറയുന്ന വിഡ്ഢിത്തം ആര്‍ക്കും മനസിലാക്കാന്‍,. ജന്മനാ അശുദ്ധിയുള്ള അവര്‍ണ്ണര്‍ ഞങ്ങളുടെ അമ്പലത്തില്‍ കയറാതിരുന്നാല്‍ മതി. വേറെ അമ്പലമുണ്ടാക്കുന്നതോ ശിവനെയോ വിഷ്ണുവിനെയോ പ്രതിഷ്ടിക്കുകയോ പൂജിക്കുകയോ ഒക്കെ ചെയ്തോട്ടെ ,എന്നല്ല സവര്‍ണ്ണര്‍ തീരുമാനിച്ചത്. അതും പാടില്ല എന്നായിരുന്നു. ഇതില്‍ നിന്നും കൊച്ചു വാവക്കും മലക്കിനും ഒന്നും മനസിലാകുന്നില്ലെങ്കില്‍ ഞാനീ വിഷയത്തില്‍ നിസഹായനാണെന്നു മാത്രം പറയട്ടെ. താങ്കള്‍ ഇഷ്ടമുള്ളത് വിശ്വസിച്ചു കൊള്ളു.
ഇനിയും ഇതാവര്‍ത്തിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ്.
>>>
അവര്‍ണ്ണന്‍ ഹിന്ദു തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.അതിനു ഞാന്‍ കാണുന്ന കാരണം<> ഹിന്ദു മതത്തെ ഭാരതത്തില്‍ ഉള്ള മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ക്ഷേത്ര - വിഗ്രഹ ആരാധന ആണ് .അവര്‍ണ്ണ വിഭാഗങ്ങളില്‍ ഇവ രണ്ടും പണ്ട് മുതലേ ഉണ്ടായിരുന്നു എന്നതാണ്
>>>
ഇന്ത്യയില്‍ ഒരുപാട് ബുദ്ധ ക്ഷേത്രങ്ങള്‍ ഉണ്ട്. ശ്രീ ബുദ്ധന്റെ വിഗ്രഹത്തെ ആരാധിക്കുകയും ചെയ്യുന്നുണ്ട് . ഇവര്‍ ഹിന്ദു ആണെന്നാണോ പറയുന്നത് ?
ക്രിസ്തു മതക്കാര്‍ കുരിശിനെ ആരാധിക്കുന്നുണ്ട് .കുരിശില്‍ ഏറ്റിയ കൃസ്തുവിനെയും ആരാധിക്കുന്നുണ്ട്. മറിയതിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ പ്രതിമകള്‍ ചില പള്ളികളില്‍ കാണാം ..ഇതൊക്കെ ഇവര്‍ ഹിന്ദു ആയതു കൊണ്ടാണോ ?
കാളിദാസന്‍ തന്നെ പറഞ്ഞിട്ടുണ്ട്, മക്കയിലെ ക അബയിലെ കറുത്ത കല്ലിനെ കുറിച്ച് .
ഈ കല്ലിനെ ആരാധിക്കുന്നവര്‍ ഹിന്ദുക്കള്‍ ആണോ ..?
അത് കൊണ്ടൊന്നും അല്ല ഇവരെല്ലാം ദൈവതിന്റെ സങ്കല്‌പ്പമായി ആണ് (ശ്രീ ബുദ്ധനെ ഒഴിച് ) ഈ വിഗ്രഹങ്ങളെ കാണുന്നത്. അതുകൊണ്ട് അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു . അവര്‍ണ്ണര്‍ മാടനെയും മറുതയും വിഗ്രഹങ്ങള്‍ ആയി ആരാധിച്ചിരുന്നു എന്ന് കരുതി ഹിന്ദു ആയിരുന്നു എന്ന് പറയാന്‍ പറ്റുമോ ?
>>>
പിന്നെ അവര്‍ണ്ണന്‍ ഹിന്ദു അല്ല എന്ന് വാദിക്കുന്നവര്‍ റിയാസ് ഇവിടെ പറഞ്ഞത് പോലെ പാല്പോടിക്ക് പൈത്രുകം വിറ്റ ചളിപ്പു മാറ്റാന്‍ പുലംബുന്നതാകാനേ വഴിയുള്ളൂ
>>>
അതെ ..! ഇത് വാദം തന്നെയാണ് .പല ചരിത്രകാരന്മാരും പറഞ്ഞ സത്യവുമാണ്. പക്ഷെ അസഹിഷ്ണുക്കള്‍ ആയ പലര്‍ക്കും അംഗീകരിക്കാം ബുദ്ധിമുട്ടാണെന്നും അറിയാം എന്നാലും ഒരു സന്തോഷമുണ്ട് .ഇന്നലെകളില്‍ തൊടാന്‍ മടിചിരുന്നവര്‍, കണ്ടാല്‍ തന്നെ ആയിത്തമാനെന്നു ബ്രഷ്ടു കല്‍പ്പിച്ചു അകലത്തില്‍ നിര്തിയവരെ അയാന്കാളിയും ബാബാസഹെബ് അംബേദ്‌കറും പൊയ്കയില്‍ അപ്പച്ചനെയും പോലെയുള്ള മനുഷ്യ സ്നേഹികള്‍ ജീവിതകാലം മുഴുവന്‍ സവ്ര്ന്നതയോട് പോരാടി, മനുഷ്യരാണെന്ന് പറയിപ്പിച്ച "അവര്‍ന്നരെ" ഏറ്റെടുക്കുവാന്‍ ഇന്ന് സംഗപരിവാറുകാരനും സവര്ന്നരും മുന്‍കൈ എടുത്തു ഹിന്ദു മതത്തില്‍ തലച്ചിടുവാനും , ഹിന്ദു ഭൂരിപക്ഷത്തെ നില നിര്‍ത്തുവാനും കാണിക്കുന്ന ആര്‍ജവത്വവും കാണുമ്പോള്‍....... .. നിങ്ങള്‍ അവരെ ഇന്നെങ്കിലും മനുഷ്യര്‍ ആണെന്ന് അന്ഗീകരിച്ചല്ലോ..പക്ഷെ കാര്യങ്ങലെകുരിച് അറിയുന്ന അവര്‍ണ്ണര്‍ ഒരിക്കലും അങ്ങീകരിക്കില്ല "തങ്ങള്‍ ഹിന്ദു ആണെന്ന് "...!
>>>>അത്തരം അയിത്തം തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ എന്നിങ്ങനെയുള്ള ദുരാചാരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഒക്കെ ഉള്ള മേധാവിത്വം നിലനിര്‍ത്തുക എന്നതിലേക്കായി നടപ്പാക്കിയ നയപരിപാടി എന്നതില്‍ കവിഞ്ഞു മതവിശ്വാസവുമായോ ആത്മീയതയുമായൊ ഒരു അടിസ്ഥാനവും ഇല്ലാത്ത ഏര്‍പ്പാടായിരുന്നത് കൊണ്ടു തന്നെ അധസ്ഥിതര്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും ശക്തി ആര്‍ജിച്ച സാഹചര്യം ഉണ്ടായപ്പോള്‍ അതൊക്കെ ഒന്നൊന്നായി പൊളിച്ചടുക്കി അത്രന്നെ <<<<
തികച്ചും അസത്യമായ ഒരു പ്രസ്താവനയാണു താങ്കളിപ്പോള്‍ നടത്തിയത്. അധസ്ഥിതര്‍ രാഷ്ട്രീയമായോ സാമ്പത്തികമായോ സാമൂഹ്യമായോ ഒരു വിധ ശക്തിയും ആര്‍ജിക്കാത്ത 1936 ല്‍ ആയിരുന്നു അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുത്തത്. അതിന്റെ കാരണം അധസ്തിതരെ ഹിന്ദു മതത്തില്‍ ചേര്‍ക്കണമെന്ന ഗൂഡ ഉദ്ദേശ്യം മൂലവും.
അധസ്ഥിതര്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും ശക്തി ആര്‍ജിച്ച സാഹചര്യം ഉണ്ടായി എന്നു താങ്കള്‍ പറയുന്നത് ശരിയാണെങ്കില്‍ പിന്നെ ഈ അധസ്ഥിതര്‍ക്ക് ഇനിയും സംവരണം കൊടുക്കുന്നത് എന്തിനാണ്?
അയിത്തം തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ എന്നിങ്ങനെയുള്ള ദുരാചാരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഒക്കെ ഉള്ള മേധാവിത്വം നിലനിര്‍ത്തന്‍ വേണ്ടി തന്നെയാണ്, സവര്‍ണ്ണര്‍ അടിച്ചേല്‍പ്പിച്ചത്. ഒരു മതവിശ്വാസത്തിലും ആത്മീയതയിലും അതിനു ന്യായീകരണവുമില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ സനാതന മതത്തിന്റെ നിയമാവലിയായി മനു എന്ന ബ്രാഹ്മണനാണത് രൂപപ്പെടുത്തിയത്. അതിനെ ഏതായാലും ഏത് പെയിന്റടിച്ചാലും മായിക്കാന്‍ ആകില്ല.
>>>>അമ്പലത്തീ പോയാലും ഇല്ലേലും ഇന്തു ഇന്തു തന്നെ എന്നു മനസ്സിലാക്കാന്‍ ഇന്തുത്വതെ ക്രിസ്തു മതതിന്റെം ഇസ്ലാമിന്റെം അളവുകോല് കൊണ്ടു അളന്നിട്ടു അന്ധന്‍ ആനയേ വര്‍ണിക്കുന്ന പോലെ ഓരോന്ന് പറേന്ന ആളോള്‍ക്ക് കയ്യൂല്ല കൂട്ടരേ<<<<
അമ്പലത്തില്‍ ഒരാള്‍ സ്വയം പോകാതിരിക്കുന്നതും, ഒരു പറ്റം ആളുകളെ അശുദ്ധരെന്നും പറഞ്ഞ് അമ്പലത്തില്‍ കയറ്റാതിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് കൊച്ചു വാവേ. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കത് മനസിലാകുന്നില്ല. അത് മനസിലാക്കാന്‍ ക്രിസ്തു മതത്തിന്റെയോ ഇസ്ലാമിന്റെയോ അളവു കോലൊന്നും വേണ്ട.
ഹിന്ദു എന്താണെന്ന് ഇവിടെ ഞാന്‍ പറഞ്ഞിട്ടില്ല. ഹിന്ദു മതം എന്നുദ്ദേശിക്കുനത് ബ്രാഹ്മണ്യം നേതൃത്വം കൊടുത്തിരുന്ന സനാതന ധര്‍മ്മമാണ്. അതിന്, അതിന്റേതായ ആചാരരീതികളും, നിയമാവലികളും,ആരാധനാലയങ്ങളുമ്മുണ്ടായിരുന്നു. അതില്‍ ഒന്നും അവര്‍ണ്ണനെ ഭാഗഭാക്കാക്കിയിരുന്നില്ല. അതിന്റെ നേരെയുള്ള അര്‍ത്ഥം അവര്‍ണ്ണര്‍ ഈ ധര്‍മ്മത്തിലെ അംഗങ്ങളായിരുന്നില്ല എന്നു മാത്രമാണ്.
എങ്കില്‍ താങ്കള്‍ പറയൂ എന്താണ്, അവര്‍ണ്ണരെ സവര്‍ണ്ണ ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണം? പല കാരണങ്ങലുണ്ടെങ്കില്‍ ഒരു കാരണം പറയൂ.
ഞാന്‍ നേരത്തെ ശബരിമലെ പെണ്ണുങ്ങളെ കേറ്റാത്ത കാര്യം പറഞ്ഞാരുന്നല്ലാ അദു പോലെ തന്നെ രജസ്വല ആയ സ്ത്രീകള്‍ ഒരു ക്ഷേത്രത്തിലും പ്രവേശിക്കുന്നത് അനുവദിക്കുന്നില്ല - ഓരുക്ക് ദേഹശുദ്ധി ഇല്ല എന്ന സങ്കല്‍പം ആണതിന് പിന്നില്‍
അതുപോലെ തന്നെ അവര്‍ണരുടെ മേല്‍ അശുദ്ധി ആരോപിച്ചു സവര്‍ണര്‍ തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തി - ഇതിനടിസ്ഥാനം മദ്യം മത്സ്യം മാംസം മാലിന്യം എന്നിവയുമായ ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അവരുടെ തൊഴിലിന്റെ ഭാഗമായി ദേഹശുദ്ധി ഇല്ലാത്തവരാകുന്നു എന്ന തെറ്റായ ധാരണ യാണ് - ജാതി എന്നത് ഒരേ തൊഴിലില് ഏര്‍പ്പെട്ടിരിക്കുന്നവരെ നിര്‍വചിക്കാനുന്റാക്കിയ ഒരു തരം തിരിവ് എന്ന നിലക്ക് ചില ജാതിക്കാര്‍ ഇത്തരത്തില്‍ അശുദ്ധരാവുന്നു എന്നു പറഞ്ഞു തങ്ങള്‍ പവിത്രം എന്ന് കരുതുന്ന ഇടങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തി
അത്തരം അയിത്തം തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ എന്നിങ്ങനെയുള്ള ദുരാചാരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഒക്കെ ഉള്ള മേധാവിത്വം നിലനിര്‍ത്തുക എന്നതിലേക്കായി നടപ്പാക്കിയ നയപരിപാടി എന്നതില്‍ കവിഞ്ഞു മതവിശ്വാസവുമായോ ആത്മീയതയുമായൊ ഒരു അടിസ്ഥാനവും ഇല്ലാത്ത ഏര്‍പ്പാടായിരുന്നത് കൊണ്ടു തന്നെ അധസ്ഥിതര്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും ശക്തി ആര്‍ജിച്ച സാഹചര്യം ഉണ്ടായപ്പോള്‍ അതൊക്കെ ഒന്നൊന്നായി പൊളിച്ചടുക്കി അത്രന്നെ ( ക്രിസ്തു മതത്തിലും ഒരു കാലത്ത് മേധാവിത്വം നിലനിര്‍ത്തലിന്റെ ഭാഗമായിട്ട് സ്വതന്ത്ര ചിന്തയെയും ശാസ്ത്രപുരോഗതിയെയും ഒക്കെ കെട്ടി വരിഞ്ഞു നിര്‍ത്തിയിരുന്ന ഒരു കാലം ഒന്ടാരുന്നല്ലാ - അവിടെയും അതൊക്കെ തെറ്റാണെന്ന് കാലം തെളിയിച്ചപ്പോള്‍ ചട്ടക്കൂടുകള്‍ പൊളിഞ്ഞു വീഴുകയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ മേധാവിത്വം കയ്യാളിയിരുന്നവര്‍ നിര്‍ബന്ധിതര്‍ ആവുകയും ആണുന്റായത് )
അമ്പലത്തീ പോയാലും ഇല്ലേലും ഇന്തു ഇന്തു തന്നെ എന്നു മനസ്സിലാക്കാന്‍ ഇന്തുത്വതെ ക്രിസ്തു മതതിന്റെം ഇസ്ലാമിന്റെം അളവുകോല് കൊണ്ടു അളന്നിട്ടു അന്ധന്‍ ആനയേ വര്‍ണിക്കുന്ന പോലെ ഓരോന്ന് പറേന്ന ആളോള്‍ക്ക് കയ്യൂല്ല കൂട്ടരേ
ഞാന്‍ ഒരു കാര്യം കൂട്ടിചെര്‍ക്കാനായി മുന്‍ കമന്റു ഡിലീറ്റ് ചെയ്തു കഴിഞ്ഞാണ് നിങ്ങാ മറുവോടി എയ്തയ് കണ്ടത് .
ഇന്തുമതം എന്താണെന്ന് നിങ്ങാ ഇദുവരെ മനസിലാക്കിയില്ല എന്ന് മാത്രേ നിങ്ങള് പറേന്നതിന്നു എനക്ക് മനസ്സിലാവുണൊള്ളൂ അദു നിങ്ങളെ മനസ്സിലാക്കിക്കണം എന്ന ബാശിയോന്നും എനക്കില്ല കേട്ടാ ഈ വിഷയത്തീ എനക്ക് പറയനോള്ളത് പറഞ്ഞു കയ്ഞ്ഞെക്കണ് - ബീണ്ടും ബീണ്ടും ഒരേ കാരിയം തിരിച്ചും മറിച്ചും പറഞ്ഞോണ്ടിരുന്നിട്ടൊരു കാരിയോമില്ലാതോന്ടു ഞാന്‍ കാളിയന്നന്റെ അടുത്ത ലേഖനം കാത്തിരിക്കുന്നു
>>>>ഹിന്ദു മതത്തെ ഭാരതത്തില്‍ ഉള്ള മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ക്ഷേത്ര - വിഗ്രഹ ആരാധന ആണ് .അവര്‍ണ്ണ വിഭാഗങ്ങളില്‍ ഇവ രണ്ടും പണ്ട് മുതലേ ഉണ്ടായിരുന്നു എന്നതാണ് <<<<
അപ്പോള്‍ മക്കയിലെ കബ്ബ എന്ന അമ്പലത്തില്‍ 300 ല്‍ പരം വിഗ്രഹങ്ങളെ വച്ച് ആരാധിച്ചിരുന്ന ഖുറേഷികളും ഹിന്ദുക്കളല്ലായിരുന്നോ? കബ എന്ന ശ്രീകോവിലിനു ചുറ്റും ഏഴുവട്ടം പ്രദക്ഷിണം വച്ചിരുന്ന അവര്‍ ഹിന്ദുക്കളല്ലായിരുന്നോ? അവിടെയിരിക്കുന്ന കറുത്ത കല്ലിനെ,(ശിവലിംഗമാണെന്ന് ചില ഹിന്ദുക്കള്‍ അവകാശപ്പെടുന്നുണ്ട്) ചുംബിച്ച് ആരാധിച്ചവര്‍ ഹിന്ദുക്കളല്ലായിരുന്നോ?
>>>>ക്രിസ്തു മതത്തില്‍ ജാതി ഉണ്ടോ? അതായിത് ക്രിസ്ത്യന്‍ സുന്നി ക്രിസ്ത്യന്‍ ഈഴവന്,ക്രിസ്ത്യന്‍ നായര്‍ ,ക്രിസ്ത്യന്‍ ഷിയാ തുടങ്ങിയവ ഉണ്ടോ ? <<<<
ജാതി ലോകത്തെ എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നതാണ്. ഇപ്പോഴും പല സമൂഹങ്ങളിലും ഉണ്ട്. അവര്‍ണ്ണരുടെ ഇടയിലുണ്ട്. സവര്‍ണ്ണരുടെ ഇടയിലുമുണ്ട്.
മുസ്ലിങ്ങളിലെ സുന്നികളും, ഷിയകളും,അഹമ്മദിയകളും ഒക്കെ ജാതി ആണെങ്കില്‍, അതു പോലെ തന്നെ ക്രിസ്തുമതത്തിലും ഉണ്ട്.
ക്രിസ്തുമതത്തിലെ ഒരു വിഭാഗം പ്രാര്‍ത്ഥിക്കുന്ന ദേവാലയത്തില്‍ മറ്റ് വിഭാഗങ്ങള്‍ ബോംബ് വച്ച് ആളുകളെ കൊല്ലുന്നില്ല. പക്ഷെ ഷിയ മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന മോസ്കില്‍ സുന്നി മുസ്ലിം ബോംബ വച്ച് പ്രാര്‍ത്ഥിക്കുന്നവരെ കൊല്ലുന്നു. ഇതിനു സമാനമായ അസംബന്ധം പണ്ട് സവര്‍ണ്ണ ഹിന്ദുക്കള്‍ നടപ്പാക്കിയിട്ടുണ്ട്. ബോംബ് വച്ചല്ലെങ്കിലും അമ്പലത്തില്‍ കയറിയ അവര്‍ണ്ണനെ തിളച്ച എണ്ണയിലിടുകയും കൊല്ലുകയും ഒക്കെ ചെയ്തിരുന്നു. വേദം കേട്ടാല്‍ പോലും ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചിരുന്നു. ബോംബ് വച്ച് സ്വയം ചാകാനുള്ള അത്രയും ബുദ്ധി മാന്ദ്യം അവര്‍ക്കുണ്ടായിരുന്നില്ല.മാത്രമല്ല ചത്തു കഴിയുമ്പോള്‍ അവരുടെ ഒരു ദൈവവും അവര്‍ക്ക് വയസൊത്ത മാദകത്തിടമ്പുകളെയോ, മൊഞ്ചുള്ള ബാലന്‍മാരെയോ, മദ്യപ്പുഴകളെയോ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നില്ല. അതുകൊണ്ടവര്‍ക്ക് ചാകാന്‍ പേടിയായിരുന്നു.
"ഞങ്ങളുടെ ദൈവത്തെ ആരാധിക്കാന്‍ അവകാശമില്ല ",എന്നും പറഞ്ഞ് അവര്‍ണ്ണനെ പീഢിപ്പിച്ചിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ അവര്‍ണ്ണരെ ഹിന്ദുക്കളായി കാണുന്നു. ഇന്‍ക്വിസിഷന്‍ പോലുള്ള കിരാത നടപടികള്‍ ചെയ്തിരുന്ന ക്രിസ്ത്യാനികള്‍ ഇപ്പോള്‍ അതൊക്കെ നിറുത്തി. ചെയ്തുകൂട്ടിയ തെറ്റിനൊക്കെ മനുഷ്യരാശിയോട് മാപ്പു ചോദിക്കുന്നു. ഇപ്പോഴും മാറാതെ ഇരിക്കുന്നത് മുസ്ലിങ്ങള്‍ മാത്രമാണ്. ഷിയകള്‍ സുന്നികളെ കൊല്ലുന്നു. സുന്നികള്‍ ഷിയകളെ കൊല്ലുന്നു. ഷിയകളും സുന്നികളും കൂടി അഹമ്മദിയകളെ കൊല്ലുന്നു. ഇവര്‍ മൂന്നുകൂട്ടരും കൂടി മറ്റ് മത വിശ്വസികളെ കൊല്ലുന്നു. ലോകത്ത് അശാന്തി വിതക്കുന്നു. ഇതിന്റെ ഫലമായി നിരപരാധികളായ മുസ്ലിങ്ങളെ വരെ മറ്റുള്ളവര്‍ സംശയിക്കുന്നു.
>>>>ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ചോദിച്ചോട്ടെ .<<<<
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ നടക്കുന്ന സമയത്ത് കാക്കത്തൊള്ളായിരം ഇസ്ലാമിക ഭീകരര്‍ ലോകം മുഴുവന്‍ വിതക്കുന്ന ഭീകരത ഇസ്ലാമിനുണ്ടാക്കുന്ന നാണക്കേടിന്റെ കണക്കെടുക്കുക. എങ്ങനെ സാധുക്കളായ മുസ്ലിങ്ങള്‍ക്കീ നാണക്കേടില്‍ നിന്നും രക്ഷപ്പെടാം എന്നും ചിന്തിക്കുക.
ഇസ്ലാമിക ഭീകരര്‍ സാധാരണ മുസ്ലിങ്ങള്‍ക്കുണ്ടാക്കുന്ന നാണക്കേടാണീ പോസ്റ്റിന്റെ വിഷയം.
തികച്ചും അസത്യമായ ഒരു പ്രസ്താവനയാണു താങ്കളിപ്പോള്‍ നടത്തിയത്. അധസ്ഥിതര്‍ രാഷ്ട്രീയമായോ സാമ്പത്തികമായോ സാമൂഹ്യമായോ ഒരു വിധ ശക്തിയും ആര്‍ജിക്കാത്ത 1936 ല്‍ ആയിരുന്നു അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുത്തത്
കയ്ഞ്ഞൂ ന്നു പറഞ്ഞിട്ട് പിന്നേം എയ്തണത് ക്ഷമീര് കേട്ടാ
നിങ്ങാ തന്നെ പറഞ്ഞാരുന്നല്ലാ ഈഴൊരു മതം മാറും എന്ന് പറഞ്ഞ കൊണ്ടാ ക്ഷേത്ര പ്രവേശനം അനുവദിച്ചേ എന്ന് - അദന്നെ എന്താ കാണിക്കണേ - ഓര് സംഘടിതരായി വിലപേശി ഒരു അവകാശം നേടിയെടുതൂ - അങ്ങനെ സംഘടിക്കാന്‍ കഴിഞ്ഞത് എന്തോന്ടാ ഓരില്‍ കൊറേ പേര്‍ക്കെങ്കിലും വിദ്യാഭ്യോസോം സാമ്പത്തിക നെലേം ഒക്കെ ഒന്ടായതു കൊണ്ടു -
മാറ് മറക്കാനും മാല ഇടാനും ഒക്കെ ഇദുപൊലെ ഓരോരോ അവകാശങ്ങള്‍ നേടിയെടുത്ത തിലെ ഒരു പടി എന്നേ ഒള്ളൂ ഇദും
പിന്നെ ഒരു മതം മാറും എന്നു പറഞ്ഞതല്ലാതെ മാറീല്ല അദൊണ്ട് ഇന്തുവായി തുടരുന്നു എന്ന് പറഞ്ഞാ എന്താ അര്‍ഥം അദിനു മുന്നേയും ഇന്തു തന്നെ പിന്നെ നാരായണ ഗുരുവിനും ഏറെ മുന്നേ ക്ഷേത്രം നിര്‍മിച്ച വേലായുധ പണിക്കരുടെ കാര്യമൊക്കെ ചരിത്രം മറന്നു പോയി എന്ന് വച്ച് നിങ്ങാ പറേണ പോലെ 1936 വരെ അധസ്ഥിതരോക്കെ മതം ഇല്ലാത്തോരായിരുന്നു എന്നത് ശുദ്ധ അസംബന്ധ മാണെന്ന് മനസിലാക്കാന്‍ വലിയ പുത്തി ഒന്നും ബേന്ടാ .
ക്ഷേത്ര പ്രവേശനത്തെ മതം മാറ്റലും ഒന്നും ആയീട്ടു ബന്ധപ്പെടുത്താതെ തന്നെ അതിന്റെ ചരിത്ര പശ്ചാത്തലം മനസിലാക്കുവാന്‍ ഉതകുന്ന ഈ താളുകള്‍ ഒന്ന് വായിച്ചു നോക്കീന്‍
നോക്കുവിന്‍ സഖാക്കളേ നമ്മള്‍ വന്ന വീഥിയില്‍
ബല്യ വിപ്ലവ നേതാവ് നമ്പൂരീടെ നെലപാടുകള്‍ എങ്ങനോന്റാരുന്നു ?
>>>>നിങ്ങാ തന്നെ പറഞ്ഞാരുന്നല്ലാ ഈഴൊരു മതം മാറും എന്ന് പറഞ്ഞ കൊണ്ടാ ക്ഷേത്ര പ്രവേശനം അനുവദിച്ചേ എന്ന് - അദന്നെ എന്താ കാണിക്കണേ - ഓര് സംഘടിതരായി വിലപേശി ഒരു അവകാശം നേടിയെടുതൂ - <<<
സംഘടിച്ച് ഹിന്ദുമതത്തില്‍ ചേരാനുള്ള അവകാശം നേടിയെടുത്തു എന്നു തന്നെയല്ലേ താങ്കള്‍ പറയുന്നത്.
അവര്‍ണ്ണര്‍ സംഘടിച്ച് ഒരവകാശവും നേടിയെടുത്തില്ല. അവര്‍ണ്ണര്‍ക്ക് ഹിന്ദു മതത്തില്‍ ഒരിക്കലും ചേരാനാകില്ല എന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഈഴവര്‍ സ്വന്തം വഴി നോക്കാന്‍ തീരുമാനിച്ചു. അതില്‍ വിറളി പിടിച്ച സവര്‍ണ്ണര്‍ അവരെ ഹിന്ദു മതത്തിലും ചേര്‍ത്തു. ഈഴവ പ്രമാണിമാരുടെ സംഘടനയാണാ തീരുമാനം എടുത്തത്. അത് അവര്‍ണ്ണര്‍ സംഘടിച്ച് അവകാശം നേടിഎടുത്തതാണെന്നൊക്കെ ദുര്‍വ്യാഖ്യാനിക്കല്ലെ. അവര്‍ണ്ണരിലെ മറ്റൊരു വിഭാഗവും ആ തീരുമാനത്തിലെ പങ്കാളികളല്ല.
സംഘടിതരായി വിലപേശി ഒരു അവകാശം നേടിയെടുക്കുന്നു എന്നു പറയുമ്പോള്‍ സാധാരണ മനസിലാകുന്ന ഒരര്‍ത്ഥമുണ്ട്.തൊഴിലാളികളൊക്കെ സംഘടിച്ച് അവകാശം നേടി എടുക്കാറുണ്ട്. അതുപോലെ അവര്‍ണ്ണര്‍ ഹിന്ദുവാകാനുള്ള അവകാശം നേടി എടുത്തു എന്നൊക്കെ ഞാനേതായാലും വിശ്വസിക്കുന്നില്ല.
സംഘടിതരായി വിലപേശി ഒരു അവകാശം നേടിയെടുക്കുന്നു എന്നു പറയുമ്പോള്‍ സാധാരണ മനസിലാകുന്ന ഒരര്‍ത്ഥമുണ്ട്.തൊഴിലാളികളൊക്കെ സംഘടിച്ച് അവകാശം നേടി എടുക്കാറുണ്ട്. അതുപോലെ അവര്‍ണ്ണര്‍ ഹിന്ദുവാകാനുള്ള അവകാശം നേടി എടുത്തു എന്നൊക്കെ ഞാനേതായാലും വിശ്വസിക്കുന്നില്ല.
മാറു മറക്കാനും മാല ഇടാനും എന്നപോലെ വഴി നടക്കാനും അമ്പലത്തീ പ്രവേശിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുത്തു എന്നാണു പറഞ്ഞത് -അതില്‍ മതം മാറ്റം എന്നു പറഞ്ഞതൊക്കെ വാദപ്രതിവാദങ്ങളുടെ ഭാഗം എന്നല്ലാതെ അതിനൊക്കെ മുന്നേ തന്നെയുള്ള സാഹചര്യം കണ്ടില്ലെന്നു നടിക്കുന്നത് നിങ്ങടെ ഇഷ്ടം - അല്ലാതെ ഹിന്ദു മതത്തില്‍ ചേര്‍ക്കണം എന്നാവശ്യപ്പെട്ടു ആരും ഒരു പ്രക്ഷോഭവും നടത്തിയിട്ടില്ല ആരെയും പുതിയതായി ഹിന്ദുമതത്തില്‍ ചേര്‍ത്തിട്ടുമില്ല - എത്ര ഗവേഷണം വേണേലും നടത്തി നോക്കിക്കോ - ഞാനീ പറഞ്ഞ കാര്യങ്ങളീ നിങ്ങക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ - അത്രന്നെ
എനി ഈഴവരുടെ കാര്യം വേറെ അവര്‍ അവര്‍ണരല്ല എന്നൊക്കെ പറഞ്ഞു ഉരുണ്ടു കളിക്കേണ്ട ഈഴവര്‍ക്ക് മാത്രമായിട്ടൊന്നുമല്ല അവകാശങ്ങള്‍ അംഗീകരിച്ചു കൊടുത്തത് - എല്ലാ ഹിന്ദു മത വിശ്വാസികള്‍ക്കും വേണ്ടി ആയിരുന്നു.
അഹിന്ദുക്കളെ കേറ്റാത്ത പോലെ അവര്‍ണനെയും ക്ഷേത്രത്തില്‍ കയറ്റിയില്ല അതുകൊണ്ടു അവര്‍ണന്‍ അഹിന്ദുവാന്നാരുന്നല്ലൊ എകലവ്യന്റെയുമൊക്കെ വാദം - എന്നാല്‍ അങ്ങനെയല്ല ഹിന്ദുവാണെങ്കിലും ചില ജാതിക്കാരെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ദേഹശുദ്ധി ഇല്ലാത്തവരെന്നു അരോപിച്ചാണങ്ങനെ ചെയ്തന്നൊക്കെ ഞാന്‍ നേരത്തെ പറഞ്ഞാരുന്നല്ലാ
എന്നാല്‍ ഒരു കാര്യം ഓര്‍മ്മിക്കുക എന്തിനാരുന്നു വൈക്കം സത്യഗ്രഹോമോക്കെ ? വഴി നടക്കാനോള്ള അവകാശത്തിന് - അതിനു കാരണമെന്താരുന്നു - അഹിന്ദുക്കള്‍ക്ക് - നസ്രാനിക്കും മുസല്‍മാനും നടക്കാന്‍ അനുവദനീയമായ വഴികള്‍ ഹിന്ദുക്കളിലെ അവര്‍ണവിഭാഗത്തിന് നിഷിദ്ധ മായിരുന്നത് കൊണ്ടു - അപ്പോള്‍ അവര്‍ണരെ അഹിന്ദു ആയി അന്നും കണ്ടിരുന്നില്ല എന്നല്ലേ അതില്‍ നിന്നും വ്യക്തമാവുന്നത്
>>>>>മാറു മറക്കാനും മാല ഇടാനും എന്നപോലെ വഴി നടക്കാനും അമ്പലത്തീ പ്രവേശിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുത്തു എന്നാണു പറഞ്ഞത് -അതില്‍ മതം മാറ്റം എന്നു പറഞ്ഞതൊക്കെ വാദപ്രതിവാദങ്ങളുടെ ഭാഗം എന്നല്ലാതെ അതിനൊക്കെ മുന്നേ തന്നെയുള്ള സാഹചര്യം കണ്ടില്ലെന്നു നടിക്കുന്നത് നിങ്ങടെ ഇഷ്ടം .<<<<
അതിനു മുന്നെ ഉള്ള സാഹചര്യങ്ങള്‍ മാത്രമേ ഞാന്‍ കണ്ടുള്ളു.
മാറുമറയ്ക്കാനോ മാല ഇടാനോ, വഴി നടക്കാനോ, ആരാധനാലയങ്ങളില്‍ കയറാനോ, വേദ പുസ്തകങ്ങള്‍ വായിക്കാനോ, ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാനോ, അവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കാനോ അനുവദിക്കാത്ത സാഹചര്യമാണു ഞാന്‍ കണ്ടതും.
ഒരു മതത്തിലെ അംഗങ്ങളാണെങ്കില്‍ ഇതൊക്കെ എല്ലാ അംഗങ്ങള്‍ക്കും അവകാശപെട്ടതാണ്. കുറച്ചു പേര്‍ക്ക് അത് നിഷേധിക്കുന്നു എങ്കില്‍ അവരാ മതത്തിലെ അംഗങ്ങളല്ല. അതാണു സാമാന്യ യുക്തി മനുഷ്യരെ മനസിലാക്കിക്കുന്നത്.
>>>>>എന്നാല്‍ അങ്ങനെയല്ല ഹിന്ദുവാണെങ്കിലും ചില ജാതിക്കാരെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ദേഹശുദ്ധി ഇല്ലാത്തവരെന്നു അരോപിച്ചാണങ്ങനെ ചെയ്തന്നൊക്കെ ഞാന്‍ നേരത്തെ പറഞ്ഞാരുന്നല്ലാ<<<<
ദേഹ ശുദ്ധി എന്നതുകൊണ്ട് താങ്കളെന്താണുദ്ദേശിക്കുന്നത്?
ദേഹ ശുദ്ധി എന്നതൊക്കെ ആരെ പറ്റിക്കാന്‍ പറയുന്ന തന്ത്രമാണു കൊച്ചു വാവേ. ഇപ്പറയുന്ന സവര്‍ണ്ണരും കുളിച്ച് ദേഹ ശുദ്ധി വരുത്തിയിട്ടല്ലേ അമ്പലത്തില്‍ കയറുന്നത്? അവര്‍ണ്ണര്‍ കുളിച്ച് ദേഹ ശുദ്ധി വരുത്തിയാല്‍ അമ്പലത്തില്‍ കയാറാനും ആരാധിക്കാനും അനുവദിക്കുമായിരുന്നോ? ഇല്ലല്ലോ.
ശ്രീനാരയണന്‍ ഏത് ബ്രാഹ്മണനും കുളിച്ച് ദേഹ ശുദ്ധി വരുത്തുമ്പോലെ പുഴയില്‍ കുളിച്ചു കയറിയാണ്, ശിവനെ പ്രതിഷ്ടിച്ചത്. എന്നിട്ടും സവര്‍ണ്ണര്‍ അത് സമ്മതിച്ചില്ല. ശ്രീനാരായണനു ദേഹ ശുദ്ധി ഇല്ലാത്തതുകൊണ്ടാണനുവദിക്കാത്തതെന്നും പറഞ്ഞില്ല. അവര്‍ണ്ണന്, അതിനുള്ള അവകാശമില്ല എന്നും പറഞ്ഞായിരുന്നു. അതുകൊണ്ട് താങ്കളീ പറയുന്ന ദേഹ ശുദ്ധി ശുദ്ധ ഭോഷ്ക്കാണ്.
ഒരു വലിയ സമുദായം മുഴുവനും ദേഹ ശുദ്ധി ഇല്ലാത്തവരായിരുന്നു എന്നൊക്കെ പറയാന്‍ താങ്കള്‍ക്ക് ലജ്ജ തോന്നുന്നില്ലേ കൊച്ചു വാവേ? അന്ന് സവര്‍ണ്ണരെന്നു മേനി നടിച്ചിരുന്ന പലരേക്കാളും ദേഹ ശുദ്ധി ഉള്ളവരായിരുന്നു അവര്‍ണ്ണര്‍.
അവര്‍ണര്‍ സവര്‍ണ്ണരുടെ എത്ര അടി അകലത്തില്‍ നില്‍ക്കണമായിരുന്നു എന്ന് താങ്കള്‍ക്കറിയുമോ? ഒരു മീറ്റര്‍ അകലെ ദേഹ ശുദ്ധി ഇല്ലാത്ത ഒരാള്‍ വന്നു നിന്നാല്‍ താങ്കളുടെ ദേഹം അശുദ്ധമാകുമോ? താങ്കള്‍ക്കിപ്പോള്‍ ഉള്ള സാമന്യ ബോധം ഉപയോഗിച്ച് ചിന്തിച്ചാല്‍ മതി.
പറമ്പിലും പാടത്തും പണിയെടുക്കുന്നവര്‍ക്ക് എന്ത് അശുദ്ധിയാണു താങ്കള്‍ കാണുന്നത്? മണ്ണും ചെളിയുമാണോ? ഭൂമിയെ ദേവിയായി ആരാധിക്കുന്ന സവര്‍ണ്ണര്‍ക്ക് എങ്ങനെ ശരീരത്തില്‍ മണ്ണു പുരണ്ടവര്‍ക്ക് അശുദ്ധി ഉണ്ടെന്ന് നടിക്കാനാകും?
>>>>>അഹിന്ദുക്കള്‍ക്ക് - നസ്രാനിക്കും മുസല്‍മാനും നടക്കാന്‍ അനുവദനീയമായ വഴികള്‍ ഹിന്ദുക്കളിലെ അവര്‍ണവിഭാഗത്തിന് നിഷിദ്ധ മായിരുന്നത് കൊണ്ടു - അപ്പോള്‍ അവര്‍ണരെ അഹിന്ദു ആയി അന്നും കണ്ടിരുന്നില്ല <<<<
അഹിന്ദുകളായ നസ്രാണിക്കും മുസല്‍മാനും വഴി നടക്കാന്‍ അനുവദമുണ്ടായിരുന്നു. അവര്‍ണ്ണര്‍ക്കില്ലായിരുന്നു. അതിന്റെ അര്‍ത്ഥം അവര്‍ണ്ണര്‍ ഈ അഹിന്ദുക്കളിലും താഴെ ആയിരുന്നു എന്നല്ലേ? അവര്‍ണ്ണര്‍ ഹിന്ദുക്കളായിരുന്നെകില്‍ നസ്രാണിക്കും മുസല്‍മാനും മേലെ ആകേണ്ടതായിരുന്നു. നസ്രാണിയേയും മുസല്‍മാനെയും പ്രവേശിപ്പിക്കാത്ത ഹിന്ദു അമ്പലത്തില്‍ പ്രവേശിപ്പിക്കുമായിരുന്നു.
ദേഹ ശുദ്ധി എന്നതുകൊണ്ട് താങ്കളെന്താണുദ്ദേശിക്കുന്നത്?
ഞാന്‍ നേരത്തെ ശബരിമലെ പെണ്ണുങ്ങളെ കേറ്റാത്ത കാര്യം പറഞ്ഞാരുന്നല്ലാ അദു പോലെ തന്നെ രജസ്വല ആയ സ്ത്രീകള്‍ ഒരു ക്ഷേത്രത്തിലും പ്രവേശിക്കുന്നത് അനുവദിക്കുന്നില്ല - ഓരുക്ക് ദേഹശുദ്ധി ഇല്ല എന്ന സങ്കല്‍പം ആണതിന് പിന്നില്‍
അതുപോലെ തന്നെ അവര്‍ണരുടെ മേല്‍ അശുദ്ധി ആരോപിച്ചു സവര്‍ണര്‍ തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തി - ഇതിനടിസ്ഥാനം മദ്യം മത്സ്യം മാംസം മാലിന്യം എന്നിവയുമായ ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അവരുടെ തൊഴിലിന്റെ ഭാഗമായി ദേഹശുദ്ധി ഇല്ലാത്തവരാകുന്നു എന്ന തെറ്റായ ധാരണ യാണ് - ജാതി എന്നത് ഒരേ തൊഴിലില് ഏര്‍പ്പെട്ടിരിക്കുന്നവരെ നിര്‍വചിക്കാനുന്റാക്കിയ ഒരു തരം തിരിവ് എന്ന നിലക്ക് ചില ജാതിക്കാര്‍ ഇത്തരത്തില്‍ അശുദ്ധരാവുന്നു എന്നു പറഞ്ഞു തങ്ങള്‍ പവിത്രം എന്ന് കരുതുന്ന ഇടങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തി
പിന്നെ ഇത് സവര്‍ണര്‍ പറഞ്ഞിരുന്ന ന്യായം ആണെന്നല്ലാതെ എന്റെ അഭിപ്രായമാണെന്നൊ ഇതൊക്കെ ശരിയാണെന്നോ ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ -ഞാന്‍ എന്താ പറഞ്ഞത്
അത്തരം അയിത്തം തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ എന്നിങ്ങനെയുള്ള ദുരാചാരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഒക്കെ ഉള്ള മേധാവിത്വം നിലനിര്‍ത്തുക എന്നതിലേക്കായി നടപ്പാക്കിയ നയപരിപാടി എന്നതില്‍ കവിഞ്ഞു മതവിശ്വാസവുമായോ ആത്മീയതയുമായൊ ഒരു അടിസ്ഥാനവും ഇല്ലാത്ത ഏര്‍പ്പാടായിരുന്നത് കൊണ്ടു തന്നെ അധസ്ഥിതര്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും ശക്തി ആര്‍ജിച്ച സാഹചര്യം ഉണ്ടായപ്പോള്‍ അതൊക്കെ ഒന്നൊന്നായി പൊളിച്ചടുക്കി അത്രന്നെ ( ക്രിസ്തു മതത്തിലും ഒരു കാലത്ത് മേധാവിത്വം നിലനിര്‍ത്തലിന്റെ ഭാഗമായിട്ട് സ്വതന്ത്ര ചിന്തയെയും ശാസ്ത്രപുരോഗതിയെയും ഒക്കെ കെട്ടി വരിഞ്ഞു നിര്‍ത്തിയിരുന്ന ഒരു കാലം ഒന്ടാരുന്നല്ലാ - അവിടെയും അതൊക്കെ തെറ്റാണെന്ന് കാലം തെളിയിച്ചപ്പോള്‍ ചട്ടക്കൂടുകള്‍ പൊളിഞ്ഞു വീഴുകയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ മേധാവിത്വം കയ്യാളിയിരുന്നവര്‍ നിര്‍ബന്ധിതര്‍ ആവുകയും ആണുന്റായത് )
അതിന്റെ അര്‍ത്ഥം അവര്‍ണ്ണര്‍ ഈ അഹിന്ദുക്കളിലും താഴെ ആയിരുന്നു എന്നല്ലേ?
ശരിയാണ് ഹിന്ദുക്കളിലെ സവര്‍ണ ജാതിക്കാര്‍ ഹിന്ദുക്കളിലെ അവര്‍ണ ജാതിക്കാരക്ക് അഹിന്ദുക്കള്‍ക്കുള്ള സ്ഥാനം പോലും കൊടുത്തില്ല എന്ന അവകാശ ലംഘനം ആരും നിഷേധിക്കുന്നില്ല അത് കൊണ്ടു അവര്‍ണരെ അഹിന്ദുവായി കണ്ടില്ല എന്ന വസ്തുതയ്ക്ക് മാറ്റം വരുന്നില്ലല്ലോ - ഞാന്‍ പറഞ്ഞതെന്തുവാ
എന്തിനാരുന്നു വൈക്കം സത്യഗ്രഹോമോക്കെ ? വഴി നടക്കാനോള്ള അവകാശത്തിന് - അതിനു കാരണമെന്താരുന്നു - അഹിന്ദുക്കള്‍ക്ക് - നസ്രാനിക്കും മുസല്‍മാനും നടക്കാന്‍ അനുവദനീയമായ വഴികള്‍ ഹിന്ദുക്കളിലെ അവര്‍ണവിഭാഗത്തിന് നിഷിദ്ധ മായിരുന്നത് കൊണ്ടു - അപ്പോള്‍ അവര്‍ണരെ അഹിന്ദു ആയി അന്നും കണ്ടിരുന്നില്ല എന്നല്ലേ അതില്‍ നിന്നും വ്യക്തമാവുന്നത്
"ബീണ്ടും ബീണ്ടും ഒരേ കാരിയം തിരിച്ചും മറിച്ചും പറഞ്ഞോണ്ടിരുന്നിട്ടൊരു കാരിയോമില്ലാതോന്ടു ഞാന്‍ കാളിയന്നന്റെ അടുത്ത ലേഖനം കാത്തിരിക്കുന്നു" എന്ന് പറഞ്ഞിട്ടും ഇത്രേമൊക്കെ എയ്തി - ഇനി നിര്‍ത്തുവാ -സ്വന്തം വാദം തെറ്റാണെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടും അതുമിതും പറയുന്ന റിയാസിന്റെ നിലവാരത്തിലേക്ക് നിങ്ങാ മാറിക്കാണുന്നതില്‍ ദുഃഖമുണ്ടെങ്കിലും -
മതവ്യത്യാസങ്ങള്‍ മതില്‍ക്കെട്ടുകള്‍ ആയി കണ്ടാല്‍ ഹിന്ദുമതം എന്ന മതിലിനുള്ളില്‍ സവര്‍ണന്‍ അവര്‍ണ്ണനെ താഴെ കിടത്തി അവന്റെ മുകളില്‍ നില്‍കുന്ന അവസ്ഥ ആയിരുന്നു മതിലിനു വെളിയിലുള്ള നസ്രാണിയും മുസല്‍മാനും സവര്‍ണനു സമന്‍മാരായിരുന്നപ്പോള്‍ സവര്‍ണന്റെ കാല്‍ കീഴെ കിടന്ന അവര്‍ണന്റെ സ്ഥാനം നസ്രാണിയും മുസല്മാനെയും കാള്‍ താഴെ ആയിരുന്നു എന്ന് വ്യക്തം - എന്നാല്‍ അവര്‍ണ്ണന്‍ അവകാശങ്ങള്‍ നേടിയെടുത് സവര്‍ണനെ തള്ളി മാറ്റി എഴുന്നെറ്റു നിന്ന് സവര്‍ണനും അവര്‍ണനും തോളോട് തോള്‍ ചേര്‍ന്ന് നില്‍കുന്ന ഇന്നത്തെ അവസ്ഥയില്‍ -പോരായ്മകള്‍ ഉണ്ട് -ഇനിയും പൂര്‍ണമായും സമൂഹ്യസമത്വം ആയിട്ടില്ല എന്ന് വരുകിലും - വെളിയില്‍ നില്‍കുന്ന ആള്‍ക്കാര്‍ പഴയ കഥകള്‍ പറഞ്ഞു അവരെ തമ്മിലടിപ്പിക്കാനും മതിലു ചാടിക്കാനുമോക്കെ ശ്രമിക്കുന്നത് തിരിച്ചറിയാനോള്ള വെഹരമോക്കെ ഇന്തുക്കള്‍ക്കുന്ടു കേട്ടാ
>>>>>അതുപോലെ തന്നെ അവര്‍ണരുടെ മേല്‍ അശുദ്ധി ആരോപിച്ചു സവര്‍ണര്‍ തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തി - ഇതിനടിസ്ഥാനം മദ്യം മത്സ്യം മാംസം മാലിന്യം എന്നിവയുമായ ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അവരുടെ തൊഴിലിന്റെ ഭാഗമായി ദേഹശുദ്ധി ഇല്ലാത്തവരാകുന്നു എന്ന തെറ്റായ ധാരണ യാണ് <<<<
മദ്യം മത്സ്യം മാംസം എന്നിവ തിന്നുമ്പോള്‍ ഉണ്ടാകാത്ത എന്തശുദ്ധിയാണ്, ഇതുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുണ്ടാകുക?
ഈതൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുടെ ദേഹ അശുദ്ധി കാരണമാണ്, ഇവരെ അമ്പലത്തില്‍ കയറ്റാതിരുന്നതെന്ന് എവിടെ നിന്നും താങ്കള്‍ക്ക് കിട്ടിയ അറിവാണ്?
തെറ്റായ ധാരണ എന്നത് താങ്കളുടെ വളച്ചൊടിക്കല്‍,. ഈ നൂറ്റാണ്ടിലിരിക്കുമ്പോള്‍ ഇതുപോലെ പല തോന്നലുകളും ഉണ്ടാകും. പക്ഷെ അങ്ങനെആയിരുന്നില്ല നൂറ്റാണ്ടുകള്‍ക്ക് മുമ്പു ജീവിച്ചവരുടെ കാര്യം.
സവര്‍ണ്ണരുടെ ധാരണ ശരിയായിരുന്നു. അത് താങ്കള്‍ പറയുമ്പോലെ ചില തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുനവരുടെ ദേഹ അശുദ്ധി അല്ല. സവര്‍ണ്ണരൊക്കെ ബ്രഹ്മാവിന്റെ ചില ശരീര ഭാഗങ്ങളില്‍ നിന്നും ജനിച്ചവരാണെന്ന സനാതന ധര്‍മ്മത്തിന്റെ പഠിപ്പിക്കലായിരുന്നു അതിന്റെ കാരണം.
താങ്കള്‍ ഇറച്ചി വെട്ടുന്ന പണി ചെയ്യുന്നു എങ്കില്‍ ദേഹ അശുദ്ധി താങ്കള്‍ക്കു മാത്രമല്ലേ ഉണ്ടാകുക? താങ്കളുടെ വീട്ടിലുള്ള എല്ലാവര്‍ക്കും എങ്ങനെയാണു ദേഹ അശുദ്ധി ഉണ്ടാകുക? എഴുനേറ്റു നടക്കാന്‍ പറ്റാത്ത താങ്കളുടെ മുത്തച്ഛനും മുത്തശ്ശിക്കും, രണ്ടു മൂന്നും വയസുള്ള കുട്ടികള്‍ക്കുമെങ്ങനെ ദേഹ അശുദ്ധി വരുന്നു?
>>>>>എന്തിനാരുന്നു വൈക്കം സത്യഗ്രഹോമോക്കെ ? വഴി നടക്കാനോള്ള അവകാശത്തിന് - അതിനു കാരണമെന്താരുന്നു - അഹിന്ദുക്കള്‍ക്ക് - നസ്രാനിക്കും മുസല്‍മാനും നടക്കാന്‍ അനുവദനീയമായ വഴികള്‍ ഹിന്ദുക്കളിലെ അവര്‍ണവിഭാഗത്തിന് നിഷിദ്ധ മായിരുന്നത് കൊണ്ടു - അപ്പോള്‍ അവര്‍ണരെ അഹിന്ദു ആയി അന്നും കണ്ടിരുന്നില്ല എന്നല്ലേ അതില്‍ നിന്നും വ്യക്തമാവുന്നത് <<<<
വൈക്കം സത്യഗ്രഹം വഴി നടക്കാനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി ആയിരുന്നു. അതുപോലെ പല കാര്യങ്ങള്‍ക്ക് വേണ്ടിയും സത്യഗ്രഹം ഉണ്ടായിട്ടുണ്ട്. അവര്‍ണ്ണരെ വഴി നടക്കാന്‍ പോലും അനുവദിക്കാത്ത നീചതയായിരുന്നു സവര്‍ണ്ണര്‍ക്കുണ്ടായിരുന്നത്. ഒരേ മത വിശ്വാസികളായിരുന്നെങ്കില്‍ ഒരിക്കലും ഇതുപോലെ ഒരു ക്രൂരത കാണിക്കില്ലായിരുന്നു.
നസ്രണിക്കും മുസല്‍ മാനും അനുവദിച്ച സ്വാതന്ത്ര്യം പോലും അവര്‍ണ്ണര്‍ക്കനുവദിച്ചില്ല. അതൊക്കെ കൊണ്ടാണ്, അവര്‍ണ്ണര്‍ ഹിന്ദു മത വിശ്വാസികളല്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞത്.
>>>>>എന്നാല്‍ അവര്‍ണ്ണന്‍ അവകാശങ്ങള്‍ നേടിയെടുത് സവര്‍ണനെ തള്ളി മാറ്റി എഴുന്നെറ്റു നിന്ന് സവര്‍ണനും അവര്‍ണനും തോളോട് തോള്‍ ചേര്‍ന്ന് നില്‍കുന്ന ഇന്നത്തെ അവസ്ഥയില്‍ -പോരായ്മകള്‍ ഉണ്ട് -ഇനിയും പൂര്‍ണമായും സമൂഹ്യസമത്വം ആയിട്ടില്ല എന്ന് വരുകിലും - വെളിയില്‍ നില്‍കുന്ന ആള്‍ക്കാര്‍ പഴയ കഥകള്‍ പറഞ്ഞു അവരെ തമ്മിലടിപ്പിക്കാനും മതിലു ചാടിക്കാനുമോക്കെ ശ്രമിക്കുന്നത് തിരിച്ചറിയാനോള്ള വെഹരമോക്കെ ഇന്തുക്കള്‍ക്കുന്ടു കേട്ടാ<<<<
പഴയ ചരിത്രം കേള്‍ക്കുമ്പോള്‍ നാണക്കേടുണ്ടാകുക സ്വാഭാവികമാണ്. എന്തു ചെയ്യാം. ഇസ്ലാമിക ഭീകരര്‍ എന്നു കേള്‍ക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്കും ഇതുപോലെ നാണക്കേടുണ്ടാകും. നാളെ എല്ലാ ഇസ്ലാമിക ഭീകരരും മാനസാന്തരപ്പെട്ട് സമാധാന ദൂതരായാലും ഈ ചരിത്രം മുസ്ലിങ്ങളെ പലരും ഓര്‍മ്മിപ്പിച്ചു എന്നിരിക്കും. അതൊക്കെ സ്വാഭാവികമാണ്.
ഭൂതകാലം അപ്പാടെ മറക്കാന്‍ എളുപ്പം സാധിക്കില്ല. പതുക്കെയേ പറ്റൂ. ഇടക്കൊക്കെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. അവര്‍ണ്ണര്‍ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നില്ല എന്ന് പറയുന്നത് അവര്‍ണ്ണര്‍ തന്നെയാണ്. ഏകലവ്യനേപ്പോളുള്ളവര്‍ അത് എത്രയോ നാളുകളായി പറയുന്നു. ഇന്‍ഡ്യയിലെ അവര്‍ണ്ണരുടെ ഏറ്റവും തിളങ്ങുന നേതാവായ അംബെക്കറൊക്കെ അത് എത്രയോ വേദികളില്‍ പറഞ്ഞിട്ടുണ്ട്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള അടി എന്നും നടക്കുന്ന സംഭവമാണ്., സവര്‍ണ്ണന്‍ ഇപ്പോഴും നാടു വാഴുന്ന ഉത്തരേന്ത്യയില്‍ അതൊക്കെ നിത്യ സംഭവമാണ്. ഇതില്‍ കൂടുതല്‍ തമ്മിലടി ഹിന്ദു മതത്തിനു പുറത്തുള്ളവര്‍ ഇത് പറയുമ്പോഴും ഉണ്ടാകില്ല.
താങ്കളീ പറയുന്ന ഹിന്ദുക്കള്‍ക്കൊരു ബെഹരവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴും ബ്രാഹ്മണന്‍ തന്നെ പൂജാരി ആകണമെന്നു പറഞ്ഞു നടക്കില്ല. എന്തുകൊണ്ട് ഒരു നായരോ, ക്ഷത്രിയനോ വൈശ്യനോ പൂജാരി ആകുന്നില്ല? കേരളത്തിലെ അറിയപ്പെടുന്ന ഒരമ്പലത്തിലും ഒരവര്‍ണ്ണനെ പൂജാരി ആക്കില്ല. അതിനു തന്ത്രി കുടുംബങ്ങള്‍ തന്നെയുണ്ട്. ഇന്നും ജാതി പിശാച് ഒഴിവാക്കാനാകാത്ത ഈ ഇന്തുക്കള്‍ ഇവിടെ ഒരു മാറ്റവും കൊണ്ടു വരില്ല. ഇന്നും ജനനമാണ്, ജാതി തീരുമാനിക്കുന്നത്. ഇതേ ജനനം കൊണ്ട് അവര്‍ണ്ണന്റെ ജാതി തീരുമാനിച്ചവര്‍ കൂടുതല്‍ പറയണമെന്നില്ല.ബെഹരം കൂടുതലുണ്ടെന്ന് നടിക്കുന്ന ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനായ നായര്‍ക്കും ജാതി വേണ്ട, ഹിന്ദു എന്ന ഒറ്റ ജാതി മതി എന്ന് തീരുമാനിക്കാന്‍ പറ്റുമോ? എങ്കില്‍ ആദ്യം അത് ചെയ്യുക. എന്നിട്ട് ബെഹരമുണ്ടെന്ന് പറയുക. അപ്പോഴേ ബെഹരത്തിനൊരര്‍ത്ഥമുണ്ടാകൂ.
അവര്‍ണ്ണനും സവര്‍ണ്ണനും ഇവിടെ തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്നില്ല. എന്‍ എസ് എസ് എസും എസ് എന്‍ ഡി പിയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഒന്നിച്ചു നില്‍ക്കുന്നത് സവര്‍ണ്ണനും അവര്‍ണ്ണനും തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതല്ല. മുസ്ലിം ലീഗിനെ നേരിടാന്‍ ഉണ്ടാക്കിയ അവസരവാദ കൂട്ടുകെട്ടു മാത്രമാണത്. പണ്ടുമിതുപോലെ കൂടിയ അനുഭവം കേരളീയരുടെ മുന്നിലുണ്ട്.
ഏകലവ്യനേപ്പോളുള്ളവര്‍ അത് എത്രയോ നാളുകളായി പറയുന്നു. ഇന്‍ഡ്യയിലെ അവര്‍ണ്ണരുടെ ഏറ്റവും തിളങ്ങുന നേതാവായ അംബെക്കറൊക്കെ അത് എത്രയോ വേദികളില്‍ പറഞ്ഞിട്ടുണ്ട്.
ഏകലവ്യന്‍ അംബദ്കരെയും കാഞ്ച എലയ്യയും ഒന്നും ശരിയായി മനസ്സിലാക്കാത്തത് എന്റെ കുറ്റമല്ലല്ലാ -
അവര്‍ണര്‍ ഹിന്ദുക്കള്‍ തന്നെയെന്നു അംബദ്കരുടെ പൊത്തകം ഉത്തരിച്ചു കാണിച്ചാല്‍ മറ്റൊരു ഉരുണ്ടു കളിയാവും പ്രതികരണം - ഓര് രണ്ടും ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിച്ചവരും ഈ വിഷയത്തില്‍ രാഷ്ട്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നിലാപാടെടുക്കുന്നോരും ആണ് എന്തായാലും കൂടുതല്‍ പുത്തി പരമായ ഒരു ചര്‍ച്ചക്കുള്ള ബെഹരം ഒന്നും എനക്കില്ലാതോന്ടു അതബിടെ നിക്കട്ടെ
1936 വരെ അവര്‍ണര്‍ക്ക് മതമില്ലായിരുന്നു ( അഹിന്ദു ആയിരുന്നു പക്ഷെ നസ്രാണിയോ മുസ്ലീമോ ബുദ്ധമതക്കാരോ ഒന്നും ആയിരുന്നില്ല ! ) എന്ന വാദം തെറ്റായിരുന്നു എന്നും അവരെ അഹിന്ദു ആയി കണ്ടിരുന്നില്ല എന്ന വസ്തുത യാണ് ഞാന്‍ വ്യക്തമാക്കിയത് - ഇതുവരെ ഞാന്‍ ഇവിടെ എഴുതിയ കമന്റുകള്‍ വായിക്കുന്നവര്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായ രൂപീകരണത്തില്‍ അവ സഹായകമായിട്ടുണ്ടാവും എന്നേ എനക്ക് പറയാനുള്ളൂ - നിങ്ങാ ഉരുണ്ടുകളി തോടര്‍ന്നോളൂ
ഹിന്ദു എന്ന ഒറ്റ ജാതി മതി എന്ന് തീരുമാനിക്കാന്‍ പറ്റുമോ? എങ്കില്‍ ആദ്യം അത് ചെയ്യുക. എന്നിട്ട് ബെഹരമുണ്ടെന്ന് പറയുക. അപ്പോഴേ ബെഹരത്തിനൊരര്‍ത്ഥമുണ്ടാകൂ.
ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതങ്ങളും -മുസ്ലീങ്ങളും നസ്രാണികളും മറ്റുള്ളോരും ഒക്കെ - അവരവരുടെ അവാന്തര വിഭാഗങ്ങളെ സമന്വയിപ്പിച്ച് ഒന്നാകുന്ന ഒരു നല്ല കാലം വരണം എന്നാണെന്റെ ആഗ്രഹം - എന്തായാലും ഞങ്ങടെ മതത്തീ സവര്‍ണരും അവര്‍ണരും തോളോടു തോള്‍ നിക്കുന്നത് ആ ദിശയിലേക്കുള്ള ഒരു ആദ്യപടിയായി ഞങ്ങാ കാണുന്നു - നിങ്ങാ വന്നു നിങ്ങടെ മതത്തിലും അങ്ങനെ ബല്ലോം ശെയ്യാന്‍ നോക്കീന്‍
ഇനീപ്പോ അടിയന്‍ വിട കൊള്ളുന്നു
>>>>>ഏകലവ്യന്‍ അംബദ്കരെയും കാഞ്ച എലയ്യയും ഒന്നും ശരിയായി മനസ്സിലാക്കാത്തത് എന്റെ കുറ്റമല്ലല്ലാ -
അവര്‍ണര്‍ ഹിന്ദുക്കള്‍ തന്നെയെന്നു അംബദ്കരുടെ പൊത്തകം ഉത്തരിച്ചു കാണിച്ചാല്‍ മറ്റൊരു ഉരുണ്ടു കളിയാവും പ്രതികരണം - ഓര് രണ്ടും ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിച്ചവരും ഈ വിഷയത്തില്‍ രാഷ്ട്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നിലാപാടെടുക്കുന്നോരും ആണ് എന്തായാലും കൂടുതല്‍ പുത്തി പരമായ ഒരു ചര്‍ച്ചക്കുള്ള ബെഹരം ഒന്നും എനക്കില്ലാതോന്ടു അതബിടെ നിക്കട്ടെ.<<<<
ബുദ്ധിപരമായ ചര്‍ച്ചയൊന്നും വേണ്ട കൊച്ചു വാവേ. ഇവര്‍ ഹിന്ദുമതത്തേക്കുറിച്ച് പറഞ്ഞതൊക്കെ ഒന്നു വായിച്ചാല്‍ മതി. ഏകലവ്യന്‍ മനസിലാക്കിയില്ല എന്നു പറയുന്നതിനു മുന്നേ താങ്കള്‍ക്ക് മനസിലാകാന്‍ വേണ്ടി ഞാന്‍ എലൈയ്യയുടെ കുറെ വാചകങ്ങളിവിടെ പകര്‍ത്തി വയ്ക്കാം.
The Rediff Interview/Dr Kancha Ilaiah
My criticism has grown out of my experiences and convictions in life. The Hindu religion and the Hindutva movement describe all Sudras, Chandalas and Adivasis as Hindus. That is wrong. I come from an Other Backward Class family called the Kurumas. The question is if I am a Hindu, my parents should have known that they were part of a particular religion. But they never knew whether they belonged to the Hindu religion.
Hinduism never initiated me or my people into its religion. We do not wear the threads, we cannot become temple priests, we do not have childhood formations like Brahminical children. Moreover, if I belong to Hinduism, I should share the food habits and ritual symbols of that religion. We do not share them also.
Yes, I hate Hinduism. Hinduism is not ours, it is against us. If we have to become Hindus, the Brahmins will have to change the entire religious texts, our food habits, our gods and goddesses and images. I am angry at the Hindu gods.
"Let The Hindus Also Do
Missionary Work"
And Hindu spiritual fascism leads to political fascism as well. So, obviously, the complete liberation for the Dalit-Bahujans must start with renunciation of Hinduism that has kept them as slaves for centuries and accepting one of the three democratic spiritual cultures, Christianity, Islam or Buddhism. And this is precisely what is happening in India today. I regard this as a very welcome development, which needs to be speeded up. I personally don’t describe myself as a secularist. I am a spiritual democrat, and I realise that my people, the Dalit-Bahujans of this country, are also desperately in search of spiritual democracy, which cannot be found in Hinduism, which is its complete opposite.
So, conversion to Christianity, Islam or Buddhism is a must for our people. Let these three religions and their followers work among our people in a democratic manner.
The Earthy Pundit
"Just as the Brahmins are shouting Hinduise India, we should shout Dalitise India. Shout that we hate Hinduism, we hate Brahmanism. Capture the Hindu temples by expelling the Brahmins from them." "The hated must hate. They must become powerful and organised. I want to create anger." "Hindu goddesses are sex symbols, Hindu gods are violent. The Dalitbahujan way of life by contrast is progressive and radical, rooted in hard work, in gods who are loving and production-oriented."
Kancha Ilaiah
As Dr.Ambedkar says, Hindutva is nothing but Brahminism. And whether you call it Hindutva or Arya Dharma or Sanatana Dharma or Hindusim, Brahminism has no organic link with Dalit-Bahujan life, world-views, rituals and even politics. To give you just one example, in my childhood many of us had not even heard of the Hindu gods, and it was only when we went to school that we learnt about Ram and Vishnu for the very first time. We had our own goddesses, such as Pochamma and Elamma, and our own caste god, Virappa. They and their festivals played a central role in our lives, not the Hindu gods. At the festivals of our deities, we would sing and dance--men, women and all-- and would sacrifice animals and drink liquor, all of which the Hindus consider ‘polluting’.
Interview with Dr Kancha Ilaiah
But Hinduism created a system where it stagnated and millions of people are now untouchables. And we have a population of Tribals also. So the untouchables are about 180 million, the Tribals are about 80 million, so in all it works about 250 million people outside the village system itself, and then we have this Sutra caste of about 500 million. So in effect we have about 750 million people are completely discriminated, they can’t have education on par with the Brahmans, priests and the business communities. So even now the country is in their hands. These people have no religious rights. The right of religion is completely negated for them.
കൂടുതല്‍ അറിയാന്‍ താഴെയുള്ള ലിങ്കുകള്‍ കൂടി വായിക്കുക.
Kancha Ilaiah
The State of Dalit Mobilization:
>>>>>1936 വരെ അവര്‍ണര്‍ക്ക് മതമില്ലായിരുന്നു ( അഹിന്ദു ആയിരുന്നു പക്ഷെ നസ്രാണിയോ മുസ്ലീമോ ബുദ്ധമതക്കാരോ ഒന്നും ആയിരുന്നില്ല ! ) എന്ന വാദം തെറ്റായിരുന്നു എന്നും അവരെ അഹിന്ദു ആയി കണ്ടിരുന്നില്ല എന്ന വസ്തുത യാണ് ഞാന്‍ വ്യക്തമാക്കിയത് <<<<
1936 വരെ അവര്‍ണര്‍ക്ക് മതമില്ലായിരുന്നു എന്ന് ആരും വാദിച്ചില്ല. ഇനിയും വാദിക്കില്ല. അവര്‍ക്ക് മതമുണ്ടായിരുന്നു. ഒറ്റ മതമല്ല. അനേകം മതങ്ങളുണ്ടായിരുന്നു. അനേകം ദൈവങ്ങളുണ്ടായിരുന്നു. പക്ഷെ അതില്‍ ഒന്നു പോലും സനാതന ധര്‍മ്മമെന്ന ഹിന്ദുമതത്തിന്റെ ദൈവങ്ങളായിരുന്നില്ല. അതുകൊണ്ടാണവര്‍ ഹിന്ദുമതത്തിലെ അംഗങ്ങളായിരുന്നില്ല എന്നു പറഞ്ഞത്. ഈ വസ്തുകളൊക്കെ കാഞ്ച എലൈയ്യ അനേകം ഉദഹരണങ്ങള്‍ സഹിതം പലയിടത്തും എഴുതിയിട്ടുണ്ട്. ചിലത് ഇവയാണ്.
Kancha Ilaiah
We had our own goddesses, such as Pochamma and Elamma, and our own caste god, Virappa. They and their festivals played a central role in our lives, not the Hindu gods. Our relations with our deities were transactional and they were rooted in the production process. For instance, our goddess Kattamma Maisa. Her responsibility is to fill the tanks with water. If she does it well, a large number of animals are sacrificed to her. If in one year the tanks dry up, she gets no animals. You see, between her and her Dalit-Bahujan devotees there is this production relation which is central. Likewise, in the case of Virappa, the caste deity of the Kuruma shepherds. His task is to ensure the well-being of the animals. If the flock increases he is offered many sheep as a sacrifice, but if a disease strikes the flock, he gets nothing. Our gods, like us, are productive beings. This is not the case with the Brahminical deities, who have nothing to do with the productive process, but are frozen in the scriptural texts as an external agency. So you can see how the Dalit-Bahujan religion and Brahminism are two distinct and mutually opposed religio-cultural formations, two completely different religions.
In fact, many Dalit communities preserve traditions of the Hindu gods being their enemies. In Andhra, the Madigas enact a drama which sometimes goes on for five days. This drama revolves around Jambavanta, the Madiga hero, and Brahma, the representative of the Brahmins. The two meet and have a long dialogue. The central argument in this dialogue is about the creation of humankind. Brahma claims superiority for the Brahmins over everybody else, but Jambavanta says, ‘No, you are our enemy’. Brahma then says that he created the Brahmins from his mouth, the Kshatriyas from his hands, the Vaishyas from his thighs, the Shudras from his feet to be slaves for the Brahmins, and of course the Dalits, who fall out of the caste system, have no place here.
But Brahminism has consistently sought to subvert these religious forms by injecting notions of ‘purity’ and ‘pollution’, hierarchy and untouchability even among the Dalit-Bahujans themselves, while at the same time discounting our religious traditions by condemning them as ‘polluting’ or by Brahminising them.
അവര്‍ണ്ണരെ അഹിന്ദുക്കളായിട്ടേ സവര്‍ണ്ണര്‍ കരുതിയിരുന്നുള്ളു. അതുകൊണ്ടാണവര്‍ സവര്‍ണ്ണ മതത്തേക്കുറിച്ചു പഠിപ്പിക്കാതിരുന്നത്. സവര്‍ണ്ണ ആരാധനാലയങ്ങളില്‍ കയറ്റാതിരുന്നത്. സവര്‍ണ്ണന്‍ നടക്കുന്ന നിരത്തില്‍ കൂടി നടക്കാന്‍ അനുവദിക്കാതിരുന്നത്. ഏത് മതത്തിലെ പുരോഹിതനും അധ്യാപകനും ആ മതത്തിലെ അംഗങ്ങളെ മതത്തിന്റെ തത്വങ്ങള്‍ പഠിപ്പിക്കും. അതാണു സാധാരണ മതം എന്ന സ്ഥാപനത്തേക്കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ മനസിലാക്കുന്ന കേവല സത്യം. ഹിന്ദു മതം അവര്‍ണ്ണരെ പഠിപ്പിക്കുന്നതുപോയിട്ട് ദേഹം മുഴുവന്‍ അശുദ്ധി ആണെന്നും പറഞ്ഞ് അവരെ ആട്ടിയോടിക്കുകയാണു ചെയ്തത്. അവര്‍ണ്ണരുടെ ശരീരത്തിലേ അശുദ്ധി ഉണ്ടായിരുന്നുള്ളു. പക്ഷെ സവര്‍ണ്ണരുടെ മനസിലായിരുന്നു അശുദ്ധി. സ്ത്രീയുടെ ശരീരം മുഴുവന്‍ നഗ്നതയാണെന്നു പറയുന്ന ഇസ്ലാമിക കാഴ്ചപ്പാടും ഇതും തമ്മില്‍ വലിയ വ്യത്യാസമില്ല.
>>>>>സ്വന്തം വാദം തെറ്റാണെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടും അതുമിതും പറയുന്ന റിയാസിന്റെ നിലവാരത്തിലേക്ക് നിങ്ങാ മാറിക്കാണുന്നതില്‍ ദുഃഖമുണ്ടെങ്കിലും - <<<<
എന്റെ വാദം തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല കൊച്ചു വാവേ. അവര്‍ണ്ണര്‍ക്ക് മതമില്ലായിരുന്നു എന്ന് ഞാന്‍ വാദിക്കുന്നു എന്നാണു താങ്കളാരോപിക്കുന്നത്. അവര്‍ണ്ണര്‍ക്ക് അവരുടേതായ മതമുണ്ടായിരുന്നു ദൈവങ്ങളുണ്ടായിരുന്നു. പക്ഷെ അത് സനാതന മതമോ അവരുടെ ദൈവങ്ങളോ ആയിരുന്നില്ല. ഇന്‍ഡ്യയിലെ അവര്‍ണ്ണരേക്കുറിച്ച് പഠിച്ചിട്ടുള്ള അളുകള്‍ക്കൊക്കെ അതറിയാം.
റിയാസിന്റെ പാല്‍പ്പൊടി നിലവരമൊക്കെ ഇത് വായിക്കുന്ന എല്ലാവരും മനസിലാക്കിയിട്ടുണ്ട്. എല്ലാ മുസ്ലിങ്ങളും ഭീകരരാണെന്ന് ഞാന്‍ പറഞ്ഞു എന്നാണദ്ദേഹത്തിന്റെ നിലപാട്. അതുപോലെ അവര്‍ണ്ണര്‍ക്ക് മതമില്ലായിരുന്നു എന്ന് ഞാന്‍ പറയുന്നു എന്നാണു താങ്കളുടെ നിലപാട്. ഇത് രണ്ടും ശരിയാണോ എന്ന് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ. ഞാന്‍ എഴുതിയതൊക്കെ ഇവിടെ തന്നെയുണ്ട്.
മഹാ പൈതൃകം ഉണ്ടെന്ന് അവകാശപ്പെടുന്ന മുസ്ലിങ്ങളേപ്പറ്റി കാഞ്ച എലൈയ്യ പറയുന്നത് ഇപ്രകാരമാണ്.
Kancha Ilaiah
It is important to remember that Dalit-Bahujans and Muslims, particularly indigenous converts who form the vast majority of the Muslim population, share much in common in terms of culture. Both belong, in contrast to the Hindus, to a meat-eating culture, and in a society where what you eat determines, in a very major way, your social status, this is crucial.
റിയാസിന്റെ പാല്‍പ്പൊടി ഡോളര്‍ തിയറിയേപ്പറ്റി കാഞ്ച എലൈയ്യ പറയുന്നതിപ്രകാരം.
Kancha Ilaiah
When I am writing or speaking to the West I have been accused to be a sympathiser to the mission work, which is seen as negative. The British come and give the Tribals some pounds and the US come and give dollars to the lower castes, and they complain. But the upper castes come to the UK to earn pounds and they send this back to India and their children are becoming hugely rich with chauffeur-driven cars and swimming pools and air-conditioned houses. The pound comes to the rich but then how can they say it cannot come to the poor. So I have been asking the Christian world to give our children the Bible and pound, so that some health and wealth of Jesus can come to them. Jesus should bring wealth to India also. Please come and give both.
We have asked for equality for generations and they will not allow us to learn from them, and so we ask for people to do anything they can for us. Send books, health books, education books, and distribute the book of Genesis in millions of copies so that people will know that God created all humans equal.
This liberation of the masses in India should be the burden of every Christian.
>>>>>ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതങ്ങളും -മുസ്ലീങ്ങളും നസ്രാണികളും മറ്റുള്ളോരും ഒക്കെ - അവരവരുടെ അവാന്തര വിഭാഗങ്ങളെ സമന്വയിപ്പിച്ച് ഒന്നാകുന്ന ഒരു നല്ല കാലം വരണം എന്നാണെന്റെ ആഗ്രഹം - എന്തായാലും ഞങ്ങടെ മതത്തീ സവര്‍ണരും അവര്‍ണരും തോളോടു തോള്‍ നിക്കുന്നത് ആ ദിശയിലേക്കുള്ള ഒരു ആദ്യപടിയായി ഞങ്ങാ കാണുന്നു - നിങ്ങാ വന്നു നിങ്ങടെ മതത്തിലും അങ്ങനെ ബല്ലോം ശെയ്യാന്‍ നോക്കീന്‍ <<<<
ഇതാണു ശരിക്കും റിയാസ് മോഡല്‍,. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ ഉടന്‍ മറുപടിയായി ക്രിസ്തുമതത്തെ വിമര്‍ശിക്കും. ഹിന്ദുക്കള്‍ അവര്‍ണ്ണരോട് ചെയ്യുന്ന ക്രൂരതകളേപ്പറ്റി പറയുമ്പോള്‍ നിങ്ങാ വന്നു നിങ്ങടെ മതത്തിന്റെ കാര്യം നോക്കിന്‍, എന്നും.
എല്ലാ മതങ്ങളും അവരവരുടെ അവാന്തര വിഭാഗങ്ങളെ സമന്വയിപ്പിച്ച് ഒന്നായിട്ടൊന്നും ഒരു കാര്യവുമില്ല. അത് നല്ല കാലവുമല്ല. മതങ്ഗള്‍ ജനങ്ഗലുടെ ഭാഗദേയം നിര്‍ണ്ണയിക്കാതിരിക്കുനതണു നല്ല കാലം. അവാന്തര വിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതോ സമന്വയിപ്പിക്കാത്തതോ മതങ്ങളുടെ സ്വകാര്യതയാണ്. അതൊന്നുമല്ല മതങ്ങള്‍ കൊണ്ടുള്ള പ്രശ്നം. അത് സഹിഷ്ണുതയുടേതാണ്. മതം മാറാന്‍ അധികാരികളുടെ അനുവാദം വേണമെന്നു പറയുന്നത് അസഹിഷ്ണുതയാണ്. ഇക്കാര്യത്തില്‍ സംഘപരിവാറും ഇസ്ലാമും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. ഓരോരുത്തര്‍ക്കുമിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴേ ഇപ്പറഞ്ഞ നല്ല കാലം വരൂ. ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ. മതം എപ്പോഴും സ്വകാര്യത ആയിരിക്കണം.
സവര്‍ണരും അവര്‍ണരും തോളോടു തോള്‍ നിക്കുന്നു എന്നതൊക്കെ താങ്കളേപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നതാണ്. സവര്‍ണ്ണരും അവര്‍ണ്ണരും എല്ലായിടത്തും നിരന്തരം കലഹിക്കുന്നു. അതൊക്കെ അവര്‍ണ്ണനേതാക്കളായ കാഞ്ച എലൈയ്യയേപ്പോലുള്ളവര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്.
Kancha Ilaiah
It is obvious that the real threat that Brahminism faces is not from the Muslims or Christians but from the growing awakening of the Dalit-Bahujans, who now refuse to accept Brahminical supremacy. And that is why Dalit-Bahujan wrath is being craftily sought to be displaced from their real oppressors onto imaginary enemies in the form of Muslims and Christians.
@Ekalavyan:
അതാണ് ഞാനും പറഞ്ഞത് അമ്പലത്തില്‍ കയറ്റി എന്നത് കൊണ്ട് അവര്‍ണ്ണര്‍ ഒരിക്കലും ഹിന്ദു ആകില്ല...
അതിനു മുന്‍പും ആയിരുന്നില്ല ...!!!
അമ്പലത്തില്‍ കയറ്റി എന്ന കാരണം കൊണ്ട് ഒരിക്കലും അവര്‍ണ്ണര്‍ ഹിന്ദു ആകില്ല. മക്കയില്‍ കയറ്റി എന്ന കാരണം വന്നാല്‍ ഒരിക്കലും ഒരു അമുസ്ലീം മുസ്ലീം ആകില്ല. ഇത് തന്നെയാണ് ഞാനും പറഞ്ഞത്. പക്ഷേ താങ്കളുടെ രണ്ടാമത്തെ വരിയില്‍ ആണ് പ്രശ്നം. അതിനു മുന്‍പ് അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആയിരുന്നില്ല എന്ന വരിയില്‍.
എവിടെ എന്റെ ചോദ്യം ഇതാണ്, അതിനു മുന്‍പ് അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നു എങ്കില്‍ അമ്പലത്തില്‍ കയറ്റിയപ്പോള്‍ അവര്‍ എങ്ങനെ ഹിന്ദുക്കള്‍ ആയി?
അതായത് അവര്‍ണ്ണര്‍ എന്നവരും ഹിന്ദുക്കള്‍ തന്നെ ആയിരുന്നു. അമ്പലത്തില്‍ കയറാന്‍ അനുവദിക്കാതെ അകറ്റി നിര്‍ത്തിയിരുന്ന ഹിന്ദുക്കള്‍.
@ice-2000
ക്രിസ്തു മതത്തില്‍ ജാതി ഉണ്ടോ? അതായിത് ക്രിസ്ത്യന്‍ സുന്നി ക്രിസ്ത്യന്‍ ഈഴവന്,ക്രിസ്ത്യന്‍ നായര്‍ ,ക്രിസ്ത്യന്‍ ഷിയാ തുടങ്ങിയവ ഉണ്ടോ ?
ഈ ചോദ്യത്തിന് മുന്നില്‍ എന്താണാവോ ധീരനും ജ്ഞാനിയും ആയ കാളിദാസന്‍ ഒളിച്ചോടുന്നത് ?
അങ്ങനെ ഉണ്ട് എന്നാണു കാളിദാസന്‍ വാദിക്കുന്നത്.
കാളിദാസന്: മൃത്യുഞ്ജയ മന്ത്രം ശിവനെ പ്രാര്തിക്കുന്നത് തന്നെയാണ്. ഇപ്പോഴും എല്ലാ ശിവ ക്ഷേത്രങ്ങളിലും ധാരയുടെ സമയം മൃത്യുഞ്ജയ ഹോമം നടത്താറുണ്ട്. ഇതൊക്കെ ശിവനെ പ്രാതിക്കുവാന്‍ അല്ല എന്ന് പറഞ്ഞു താങ്കള്‍ ഹിന്ദു ക്ഷേത്രാചാരങ്ങളെയും വിശ്വാസികളെയും വെല്ലു വിളിക്കുകയാണോ?
ക്രിസ്ത്യാനികള്‍ക്ക് ഒരു മതം എന്ന നിലയില്‍ സംവരണം കൊടുക്കേണ്ട ആവശ്യമില്ല എന്നു ഞാന്‍ പറഞ്ഞല്ലോ. അവര്‍ ആവശ്യപ്പെടുന്നുമില്ല. അവര്‍ ആവശ്യപ്പെടുമ്പോള്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം.
ഭൂതകാലത്തില്‍ അവര്‍ണ്ണരായിരുന്നതുകൊണ്ട് നീതി നിഷേധിക്കപ്പെട്ടവരേക്കുറിച്ച് മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അവര്‍ ഏത് മതത്തില്‍ ചേര്‍ന്നാലും സംവരണത്തിനര്‍ഹതയുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. കാരണം സംവരണം കൊടുക്കുന്നത് ഇപ്പോള്‍ ചേര്‍ന്നിരിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.
അവിടെയാണ് പ്രശ്നം, ക്രിസ്ത്യാനിക്ക് വേണ്ട. പക്ഷെ പണ്ട് ഹിന്ദു ആയിരുന്നവര്‍ക്ക് വേണം.
ഞാന്‍ പണ്ട് ക്രിക്കറ്റ് കളിച്ചിരുന്നു, അന്ന് ക്രിക്കറ്റ് കൊള്ളില്ല എന്ന് വിചാരിച്ചു ഫുട്ബാള്‍ കളിക്കാന്‍ പോയി. ഫുട്ബോള്‍ കളിച്ചു തുടങ്ങിയപ്പോള്‍ ആണ് അറിയുന്നത് ഇപ്പോള്‍ ക്രിക്കറ്റു കളിക്കുന്നവര്‍ക്ക് ബാറ്റും ബോളും ഒക്കെ ഫ്രീ ആയി ലഭിക്കുന്നു എന്ന്. പണ്ട് ക്രിക്കറ്റ് കളിച്ചിരുന്നല്ലോ? ഇപ്പോള്‍ കളിക്കുന്നില്ലെങ്കിലും എനിക്ക് ബാറ്റും ബോളും ഫ്രീ ആയി വേണം എന്ന് ചോദിക്കുന്ന പോലുണ്ട്. ഏതു കളി കളിച്ചാലും ബാറ്റും ബോളും കിട്ടാന്‍ അവകാശം ഉണ്ടെന്നാണ് താങ്കള്‍ പറയുന്നത്. ചിരിക്കുവാന്‍ അല്ലാതെ എന്ത് ചെയ്യാം?
ആരാണ് ഹിന്ദു?
"Aaasindo Sindhu Paryantham Yasyabharatha Bhoomikah
Mathrubhuh Pithrubhoochaiva sah Vai Hindurithismrithaah"
-From Vishnu Purana, Padma Purana and the Bruhaspati Samhita
സപ്ത സിന്ധു മുതല്‍ സിന്ദ് മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലാമോ മാതൃ ഭൂമിയും പിതൃ ഭൂമിയും ആയിട്ടുള്ളത്, അവരാണ് ഹിന്ദുക്കള്‍ ആയി അറിയപ്പെടുന്നത്.
"Himalayam Samaarafya Yaavat Hindu Sarovaram
Tham Devanirmmitham desham Hindustanam Prachakshathe"
ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെ ദൈവ നിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് പറയപ്പെടുന്നു.
@Kancha Ilaiah "When I am writing or speaking to the West I have been accused to be a sympathiser to the mission work, which is seen as negative. The British come and give the Tribals some pounds and the US come and give dollars to the lower castes, and they complain. But the upper castes come to the UK to earn pounds and they send this back to India and their children are becoming hugely rich with chauffeur-driven cars and swimming pools and air-conditioned houses. The pound comes to the rich but then how can they say it cannot come to the poor. So I have been asking the Christian world to give our children the Bible and pound, so that some health and wealth of Jesus can come to them. Jesus should bring wealth to India also. Please come and give both.
We have asked for equality for generations and they will not allow us to learn from them, and so we ask for people to do anything they can for us. Send books, health books, education books, and distribute the book of Genesis in millions of copies so that people will know that God created all humans equal.
This liberation of the masses in India should be the burden of every Christian."
ഇദ്ദേഹം പറഞ്ഞു തരുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രിട്ടിഷ്കാര്‍ പൌണ്ട് കൊടുക്കുന്നു കൂടെ ബൈബിളും. അമേരിക്കക്കാര് ഡോളറും കൂടെ ബൈബിളും. ഇദ്ധെഹവും വാങ്ങിയിട്ടുണ്ട് പണവും ബൈബിളും.
അതുപോലെ വേറൊരു കാര്യം പറയുന്നത് സവര്‍ണ്ണ വിഭാഗം UK യില്‍ പോയി സമ്പാദിച്ച് അവരുടെ മക്കളെ വലിയ പണക്കാരായി വളര്‍ത്തുന്നു എന്നതാണ്.
ഒന്നാമതായി ശ്രദ്ധിക്കേണ്ടത്, വേണമെങ്കില്‍ UK യില്‍ പോകാന്‍ ദളിതര്‍ക്കും കഴിയും. സമ്പാദിക്കാം അവരുടെ മക്കള്‍ക്ക് കൊടുക്കാം. രണ്ടാമതായി UK യില്‍ പോയവര്‍ അവിടെ പണം മരത്തില്‍ നിന്നും വെറുതെ പറിച്ചെടുക്കുക അല്ല. അവരുടെ രാജ്യത്തിന് വേണ്ടി ജോലി ചെയ്തതിന്റെ പ്രതിഭലം ആണ് കിട്ടുന്നത്. അത് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
UK യും അമേരിക്കയും ഇവരുടെ പ്രശ്നങ്ങള്‍ ഇത്രമാത്രം കണ്ടറിഞ്ഞു സഹായിക്കുന്നു എന്നത് വലിയ ആശ്വാസം തരുന്നതാണ്. പക്ഷെ അവര്‍ അതിനു പ്രതിഭലം ചോദിക്കുന്നും ഉണ്ട് അതിനാണ് ബൈബിലിനുള്ളില്‍ പണം വച്ച് കൊടുക്കുന്നത്.
പിന്നെ ജീസസ് പണം നല്‍കും എന്നൊക്കെ വിചാരിക്കുന്നത് മണ്ടത്തരമാണ്. അദ്ദേഹത്തെ വിശ്വസിച്ചു 1936 നു മുന്‍പ് ക്രിസ്തു മതം സ്വീകരിച്ചവര്‍ ഇന്നും പട്ടിണിക്കാര്‍ ആണെന്നാണ് കാളിദാസന്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിലപിക്കുന്നത്. അതുകൊണ്ട് ദളിതര്‍ ഓര്‍ക്കുക ഈ സഹായങ്ങള്‍ ഒക്കെ ക്രിസ്തുമതം സ്വീകരിക്കുന്നത് വരെയേ ഉള്ളൂ. അത് കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ളത് തെമ്മാടിക്കുഴി മാത്രമാണ്.
അതുപോലെ ഹിന്ദുക്കള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ദളിതരെ ഇങ്ങനെ പിന്തള്ളി കളയരുത്. അവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. അവരുടെ കൈ പിടിച്ചുയര്‍ത്തെണ്ടത് ആവശ്യമാണ്.
പിന്നെ ക്രിസ്ത്യാനികള്‍ ഇന്ത്യ സമ്പന്നം ആക്കും എന്നൊക്കെ വിചാരിക്കരുത്. വളരെ സമ്പന്നമായിരുന്ന ഇന്ത്യ പാപ്പരാകാന്‍ പ്രധാന കാരണം അവര്‍ ആയിരുന്നു. പ്രധാനമായും ബ്രിട്ടിഷുകാര്‍.
kaalidaasan said...>>>>>
ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനായ നായര്‍ക്കും ജാതി വേണ്ട, ഹിന്ദു എന്ന ഒറ്റ ജാതി മതി എന്ന് തീരുമാനിക്കാന്‍ പറ്റുമോ? എങ്കില്‍ ആദ്യം അത് ചെയ്യുക
8 February 2013 05:00
kaalidaasan said...
>>>>>അവാന്തര വിഭാഗങ്ങളെ സമന്വയിപ്പിക്കുന്നതോ സമന്വയിപ്പിക്കാത്തതോ മതങ്ങളുടെ സ്വകാര്യതയാണ്.
8 February 2013 16:39
ദാ ഇദന്നെ ഞാമ്പറഞ്ഞ ഉരുണ്ടുകളി - എന്താ സൊന്തം നിലപാടെന്ന് കണ്ടെത്തീട്ടു പോരേ മറ്റുള്ളോരെ ഉപദേശിക്കല്‍
പിന്നെ എകലവ്യന്മാരും എലയ്യാമാരും അപരിചതരൊന്നുമല്ല - മനുഷ്യ ചരിത്രത്തിലെ വളരെയധികം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള കഥാ പാത്രങ്ങള്‍ തന്നെ -
ഒരു കുടുംബത്തിലെ മക്കളില്‍ ഒരാള്‍ സഹോദരന്മാര്‍ എന്നെ ദ്രോഹിച്ചു എന്നും അതിനു അച്ഛനും അമ്മയും കൂട്ടു നിന്നു എന്നും പറഞ്ഞു വീടു വിട്ടുപോവുകയും താനനുഭവിച്ച യാതനകളില്‍ നിന്നും ഉളവായ വെറുപ്പും വിദ്വേഷവും ഒക്കെ കാരണം അവര്‍ എന്റെ അച്ഛനും അമ്മയും ഒന്നും അല്ല അവരുമായി തനിക്കൊരു ബന്ധവുമില്ല എന്നൊക്കെ പറയുകയും കരുതുകയും ചെയ്താലും അച്ഛനും അമ്മയ്ക്കും അത് മകന്‍ അല്ലാതെ വരുമോ ? പിന്നെ ഇവരുടെ കുടുംബ വീട് ചുള് വിലക്ക് വാങ്ങാന്‍ താല്പര്യമുള്ള ചില അയല്‍ക്കാര്‍ ഇപ്പോള്‍ സൌഹാര്‍ദ്ദ ത്തില്‍ കഴിയുന്ന സഹോദരങ്ങളെ തമ്മില്‍ തല്ലിച്ച് കലഹം ഉണ്ടാക്കാന്‍ നടത്തുന്ന കുത്തിത്തിരുപ്പ് ശ്രമങ്ങളില്‍ ഈ പിണങ്ങി പോയ മകനെ കരുവാക്കുന്നതും ഒക്കെ സാധാരണ നടക്കുന്ന കാര്യങ്ങള്‍ തന്നെ -
മനുഷ്യ ചരിത്രം തന്നെ ഇതുപോലെയുള്ള തനിയാവര്‍ത്തനങ്ങളുടെ ഒരു തുടര്‍ കഥ യല്ലേ - ഇന്നത്തെ പീഡിതന്‍ നാളത്തെ പീഡകന്‍ ആവുന്നതും ഒക്കെ - അപ്പോള്‍ പിന്നെ ചരിത്രം കേട്ടിട്ട് നാണിക്കെന്ട ഒരാവശ്യവും എനിക്കില്ലാത്തത് കൊണ്ടാണല്ലോ ഞാന്‍ തന്നെ അതൊക്കെ പറഞ്ഞത് - പിന്നെ റിയാസിനോടു പറഞ്ഞ ഒരു കാര്യം ആവര്‍ത്തിക്കട്ടെ എന്റെ പൂര്‍വികര്‍ എന്തോ നല്ല കാര്യം ചെയ്ത കേമന്മാര്‍ ആയിരുന്നു എന്നതു കൊണ്ട് ഞാനും കേമന്‍ എന്നൊക്കെയുള്ളത് ഒരു മിഥ്യാ ധാരണ യാണ് - അതുപോലെ തന്നെ എന്റെ പൂര്‍വികര്‍ ചെയ്തിട്ടുള്ള തിന്മകള്‍ എന്റെ കുറ്റവും അല്ല അതില്‍ ഞാന്‍ ലജ്ജിക്കേന്ട ആവശ്യവുമില്ല - ഇന്ന് ഒരാള്‍ വീട്ടിനും നാട്ടിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നുവോ എന്നതില്‍ മാത്രമാണ് കാര്യം
>>>>>അവിടെയാണ് പ്രശ്നം, ക്രിസ്ത്യാനിക്ക് വേണ്ട. പക്ഷെ പണ്ട് ഹിന്ദു ആയിരുന്നവര്‍ക്ക് വേണം. <<<<
അവിടെ ഒരു പ്രശ്നവുമില്ല. ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ സംവരണം കൊടുക്കണമെന്നല്ല പറഞ്ഞത്. അവര്‍ണ്ണ ജാതി എന്നു മുദ്ര കുത്തി പീഢിപ്പിച്ചവര്‍ക്ക് സംവരണം കൊടുക്കണമെന്നാണ്. ഹിന്ദു മതത്തിലുള്ള ആവര്‍ണ്ണര്‍ക്ക് കൊടുക്കാമെങ്കില്‍ മറ്റ് മതങ്ങളിലുള്ള അവര്‍ണ്ണര്‍ക്കും കൊടുക്കാം. ഇന്ന് പീഢിപ്പിക്കുന്നതിനല്ല സംവരണം കൊടുക്കുന്നത് പൂര്‍വികരെ പണ്ടു പീഢിപ്പിച്ചതിനാണ്. ഹിന്ദു അവര്‍ണ്ണര്‍ക്ക് അതിനര്‍ഹതയുണ്ടെങ്കില്‍ മറ്റേത് അവര്‍ണ്ണര്‍ക്കും അതിനര്‍ഹതയുണ്ട്.
>>>>>സപ്ത സിന്ധു മുതല്‍ സിന്ദ് മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലാമോ മാതൃ ഭൂമിയും പിതൃ ഭൂമിയും ആയിട്ടുള്ളത്, അവരാണ് ഹിന്ദുക്കള്‍ ആയി അറിയപ്പെടുന്നത്.<<<<
സപ്ത സിന്ധു മുതല്‍ സിന്ദ് മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും, ജൈനമത വിശ്വാസികള്‍ക്കും, പാഴ്സികള്‍ക്കും ഒക്കെ മാതൃ ഭൂമിയും പിതൃ ഭൂമിയും ആണ്. ഇവരൊക്കെ ഹിന്ദുക്കള്‍ ആണെങ്കില്‍ അവര്‍ണ്ണരും ഇതുപോലെ ഹിന്ദുക്കളാണ്. സനാതന ധര്‍മ്മം പിന്തുടരുന്ന വേദങ്ങള്‍ വേദ പുസ്തകങ്ങളാക്കിയ മതവിശ്വാസികളില്‍ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ പെടില്ല. അതിന്റെ കാരണം ഇവരുടെ ദൈവങ്ങള്‍ വേറെയാണ്. അതായിരുന്നു അവര്‍ണ്ണരുടെ കാര്യത്തിലും ഉണ്ടായിരുന്നത്.
>>>>>ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെ ദൈവ നിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് പറയപ്പെടുന്നു.<<<<
അതുകൊണ്ടെന്താണു പ്രശ്നം. ഈ ഹിന്ദുസ്ഥാനത്തില്‍ തന്നെയാണ്, ബുദ്ധ മതവും ജൈനമതവും പാഴ്സി മതവും ഇസ്ലാമും ക്രിസ്തുമതവുമൊക്കെ ഉള്ളത്. ഈ മതങ്ങളൊന്നും സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല, അതുപോലെ അവര്‍ണ്ണരും സനാതന ധര്‍മ്മത്തിന്റെ ഭാഗമായിരുന്നില്ല.
@അവിടെ ഒരു പ്രശ്നവുമില്ല. ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ സംവരണം കൊടുക്കണമെന്നല്ല പറഞ്ഞത്. അവര്‍ണ്ണ ജാതി എന്നു മുദ്ര കുത്തി പീഢിപ്പിച്ചവര്‍ക്ക് സംവരണം കൊടുക്കണമെന്നാണ്. ഹിന്ദു മതത്തിലുള്ള ആവര്‍ണ്ണര്‍ക്ക് കൊടുക്കാമെങ്കില്‍ മറ്റ് മതങ്ങളിലുള്ള അവര്‍ണ്ണര്‍ക്കും കൊടുക്കാം. ഇന്ന് പീഢിപ്പിക്കുന്നതിനല്ല സംവരണം കൊടുക്കുന്നത് പൂര്‍വികരെ പണ്ടു പീഢിപ്പിച്ചതിനാണ്. ഹിന്ദു അവര്‍ണ്ണര്‍ക്ക് അതിനര്‍ഹതയുണ്ടെങ്കില്‍ മറ്റേത് അവര്‍ണ്ണര്‍ക്കും അതിനര്‍ഹതയുണ്ട്.
വിവിധ സഭകള്‍ ദളിതരെ മറ്റ് ക്രൈസ്തവരെപ്പോലെ അംഗീകരിച്ചിട്ടില്ല. സവര്‍ണ ക്രിസ്ത്യന്‍ പള്ളികളില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവംപോലുമുണ്ടായിട്ടുണ്ട്. അതായത് അവര്‍ ഇന്നും പീഡിപ്പിക്കപ്പെടുന്നു. അവരെ ക്രിസ്തു മതത്തിലെ അവര്‍ണ്ണര്‍ ആയി തന്നെ മുദ്രകുത്തി ഒരിടത്ത് ഒതുക്കി കെട്ടിയിരിക്കുന്നു. അപ്പോള്‍ ക്രിസ്ത്യാനികള്‍ ആദ്യം വേണ്ടത് അവരെ യദാര്‍ത്ഥ ക്രിസ്ത്യാനി ആയി അഗീകരിക്കുകയാണ്. സവര്‍ണ്ണ ഹിന്ദുക്കള്‍ അവര്ന്നരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിച്ച പോലെ ദളിത് ക്രൈസ്തവരെ പള്ളികളില് കയറ്റാന്‍ യാതൊരു വിമ്മിഷ്ടവും കാണിക്കാതിരിക്കട്ടെ. അതുപോലെ അവര്‍ മരിച്ചു കഴിയുമ്പോള്‍ തെമ്മാടിക്കുഴി അല്ല കൊടുക്കേണ്ടത്. ഇന്ന് പീഢിപ്പിക്കുന്നതിനല്ല സംവരണം കൊടുക്കുന്നത് പൂര്‍വികരെ പണ്ടു പീഢിപ്പിച്ചതിനാണ് എന്ന് പറയുന്നു. അപ്പോള്‍ ഇന്ന് പീഢിപ്പിക്കുന്നതിനു എന്താണ് പരിഹാരം?
>>>>>UK യും അമേരിക്കയും ഇവരുടെ പ്രശ്നങ്ങള്‍ ഇത്രമാത്രം കണ്ടറിഞ്ഞു സഹായിക്കുന്നു എന്നത് വലിയ ആശ്വാസം തരുന്നതാണ്. പക്ഷെ അവര്‍ അതിനു പ്രതിഭലം ചോദിക്കുന്നും ഉണ്ട് അതിനാണ് ബൈബിലിനുള്ളില്‍ പണം വച്ച് കൊടുക്കുന്നത്. <<<<
പാല്‍പ്പൊടിയും വിസയും ഡോളറും അവര്‍ണ്ണര്‍ക്ക് നല്‍കുന്നതിനെ റിയാസാണിവിടെ പുച്ചത്തോടെ പരാമര്‍ശിച്ചത്.
ബൈബിളിനുള്ളില്‍ വച്ചു പണം നല്‍ക്കുന്നതിലും അവര്‍ണ്ണനായ കാഞ്ച ഇളൈയ്യക്ക് യാതൊരു വിധ നാണക്കേടും ഉണ്ടാക്കുന്നില്ല എന്നാണദ്ദേഹം പറയുന്നത്. എന്നു വച്ചാല്‍ അനേകായിരം അവര്‍ണ്ണര്‍ക്ക് അതില്‍ യാതൊരു പ്രശ്നവുമില്ല എന്നാണ്. പ്രശ്നം റിയാസിനേപ്പോലുള്ളവര്‍ക്കാണെന്നു മാത്രം.
ഹിന്ദു വേദങ്ങള്‍ പഠിച്ചാല്‍ നാക്കു പിഴുതെടുക്കുകയും ഈയം ചെവിയില്‍ ഉരുക്കി ഒഴിക്കുകയും ചെയ്തിരുന്ന സവര്‍ണ്ണരോടുള്ള പ്രതിഷേധമാണ്, ബൈബിള്‍ ചോദിച്ചു വാങ്ങുന്നതിലൂടെ ഇളൈയ്യ പ്രകടിപ്പിക്കുന്നതും.
ദിവസം 29 രൂപ ഉണ്ടെങ്കില്‍ ചത്തുപോകാതെ ജീവന്‍ നിലനിറുത്താം എന്നാണ്, ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നിലപാട്. അപ്പോള്‍ ഒരു ഡോളര്‍ ഉണ്ടെങ്കില്‍ രണ്ടു ദിവസം ജീവിക്കാം. ഡോളര്‍ കൊടുക്കുന്നവര്‍ അവരെ ഡോളര്‍ കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന മത വിശ്വാസം കൂടി ഡോളറിനൊപ്പം പരിചയപ്പെടുത്തുന്നു. അതില്‍ യാതൊരു എതിര്‍പ്പും ഇളൈയ്യ എന്ന അവര്‍ണ്ണനില്ല. പിന്നെ താങ്കള്‍ക്കൊക്കെ എന്താണു പ്രശ്നം?
കുര്‍ആനോടൊപ്പം റിയാല്‍ കൊടുക്കുന്നത് നാണക്കേടാണെന്നു തോന്നുന്നവര്‍ അത് കൊടുക്കേണ്ട.
@സപ്ത സിന്ധു മുതല്‍ സിന്ദ് മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും, ജൈനമത വിശ്വാസികള്‍ക്കും, പാഴ്സികള്‍ക്കും ഒക്കെ മാതൃ ഭൂമിയും പിതൃ ഭൂമിയും ആണ്. ഇവരൊക്കെ ഹിന്ദുക്കള്‍ ആണെങ്കില്‍ അവര്‍ണ്ണരും ഇതുപോലെ ഹിന്ദുക്കളാണ്. സനാതന ധര്‍മ്മം പിന്തുടരുന്ന വേദങ്ങള്‍ വേദ പുസ്തകങ്ങളാക്കിയ മതവിശ്വാസികളില്‍ ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ പെടില്ല. അതിന്റെ കാരണം ഇവരുടെ ദൈവങ്ങള്‍ വേറെയാണ്. അതായിരുന്നു അവര്‍ണ്ണരുടെ കാര്യത്തിലും ഉണ്ടായിരുന്നത്.
ഹിന്ദു വിശ്വാസ പ്രകാരം ജന്മം കൊണ്ട് അവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ. മാമോദീസ മുക്കി ക്രിസ്ത്യാനി ആയും സുന്നത്ത് ചെയ്തു മുസ്ലീം ആയും ഒക്കെ മറ്റു മതങ്ങള്‍ സ്വീകരിക്കുകയോ സ്വീകരിക്കാതെ ഇരിക്കുകയോ ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ഹിന്ദു അല്ലാതാവുന്നു.
അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആണെന്നതിന് ഉള്ള 10 തെളിവുകള്‍ ചുവടെ ചേര്‍ക്കുന്നു.
1. ക്ഷേത്രങ്ങളില്‍ പ്രതിഷ്ടിച്ചിരുന്ന ദൈവങ്ങളില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു.
2. ഹിന്ദു എന്നതിന്റെ നിര്‍വചന പ്രകാരം അവര്‍ ഭാരത ഭൂമിയില്‍ ജനിച്ചു.
3. മാമോദീസ മുങ്ങി ക്രിസ്തു മതമോ സുന്നത് ചെയ്തു ഇസ്ലാം മതമോ അല്ലെങ്കില്‍ മറ്റു മതങ്ങളോ സ്വീകരിച്ചിരുന്നില്ല.
4. ഹിന്ദു എന്നത് മതം അല്ല. ഹിന്ദു ആകുവാന്‍ വേദ പഠനം നിര്‍ബന്ധമല്ല. ഹിന്ദു വിശ്വാസ പ്രകാരം പ്രപഞ്ചത്തിലെ എന്ത് വസ്തുവിലും ദൈവത്തെ കാണാം. അതിനാല്‍ എന്ത് വസ്തുവും ദൈവമായി ആരാധിക്കാം.
5. ആചാരങ്ങളും അനുഷ്ടാനങ്ങളും സനാതന ധര്‍മ്മം അനുശാസിക്കുന്ന രീതിയിലോ അതിനോട് സാമ്യമുള്ളതോ ആയിരുന്നു.
6. ശിവനെയോ വിഷ്ണുവിനെയോ ആരാധിക്കുന്നവര്‍ മാത്രമല്ല ഹിന്ദുക്കള്‍.
7. സവര്‍ണ്ണ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാതിരുന്നത് ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.
8. ക്ഷേത്രത്തില്‍ അകത്തു പ്രവേശനം ഇല്ലായിരുന്നു എങ്കിലും സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ അവര്ന്നര്‍ക്കും അര്‍ച്ചന പുഷ്പാഞ്ജലി ഒക്കെ കഴിപ്പിക്കാമായിരുന്നു. വിശ്വാസം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്.
9. ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഹിന്ദു ആയി മാറില്ല. അതിനാല്‍ 1936 നു ശേഷം മാത്രമാണ് അവര്‍ ഹിന്ദുക്കള്‍ ആയതു എന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ക്ഷേത്ര പ്രവേശനം ലഭിച്ചത് കൊണ്ടല്ല അതിനു മുന്‍പും അവര്‍ ഹിന്ദുക്കള്‍ ആയതു കൊണ്ട് മാത്രമാണ് അവര്‍ ഹിന്ദു വിശ്വാസം പിന്തുടര്‍ന്നത്.
10. ജാതി വ്യവസ്ഥയില്‍ ഉള്ള പ്രതിഷേധം മൂലമാണ് അവര്‍ണ്ണര്‍ ക്രിസ്തു മതം സ്വീകരിക്കുവാന്‍ തയ്യാറായത്. അവര്‍ണ്ണര്‍ മതം ഇല്ലാത്തവര്‍ ആയിരുന്നു എങ്കില്‍ ഇതൊരു പ്രതിഷേധം ആയി എടുക്കേണ്ട ആവശ്യം സവര്‍ണ്ണ വിഭാഗത്തിനു ഉണ്ടാവേണ്ടതല്ല. അവര്‍ ഹിന്ദുക്കള്‍ ആയിരുന്നതിനാല്‍ മാത്രമാണ് അതൊരു പ്രതിഷേധം ആയി മാറിയത്.
ഹിന്ദു വേദങ്ങള്‍ പഠിച്ചാല്‍ നാക്കു പിഴുതെടുക്കുകയും ഈയം ചെവിയില്‍ ഉരുക്കി ഒഴിക്കുകയും ചെയ്തിരുന്ന സവര്‍ണ്ണരോടുള്ള പ്രതിഷേധമാണ്, ബൈബിള്‍ ചോദിച്ചു വാങ്ങുന്നതിലൂടെ ഇളൈയ്യ പ്രകടിപ്പിക്കുന്നതും.
ദിവസം 29 രൂപ ഉണ്ടെങ്കില്‍ ചത്തുപോകാതെ ജീവന്‍ നിലനിറുത്താം എന്നാണ്, ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നിലപാട്. അപ്പോള്‍ ഒരു ഡോളര്‍ ഉണ്ടെങ്കില്‍ രണ്ടു ദിവസം ജീവിക്കാം. ഡോളര്‍ കൊടുക്കുന്നവര്‍ അവരെ ഡോളര്‍ കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന മത വിശ്വാസം കൂടി ഡോളറിനൊപ്പം പരിചയപ്പെടുത്തുന്നു. അതില്‍ യാതൊരു എതിര്‍പ്പും ഇളൈയ്യ എന്ന അവര്‍ണ്ണനില്ല. പിന്നെ താങ്കള്‍ക്കൊക്കെ എന്താണു പ്രശ്നം?
അതെ അതൊരു പ്രതിഷേധം മാത്രമാണ്. അല്ലാതെ ക്രിസ്തു മതത്തിന്റെ ചന്തം കണ്ടു കൂടെ പോകുന്നത് ഒന്നും അല്ല. അങ്ങനെ കൂടെ പോരുന്നവര്‍ നാളെ ഇതുപോലെ ക്രിസ്തു മതത്തിലും പ്രതിഷേധിച്ചു പണത്തിനു വേണ്ടി വേറെ മതം സ്വീകരിക്കും എന്നതിലും യാതൊരു സംശയവും ഇല്ല. കാരണം നാണം ഇല്ലാത്ത സ്ഥിതിക്ക് അവര്‍ക്കൊന്നും ഇതില്‍ ഒരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ? പിന്നെ അമേരിക്കയോ UK യോ പണം കൊടുക്കുന്നതിലോ ക്രിസ്തു മത വിശ്വാസം പ്രച്ചരിപ്പിക്കുന്നതിലോ എനിക്ക് എതിരുപ്പോന്നും ഇല്ല കേട്ടോ. പാവപ്പെട്ടവന്റെ പട്ടിണി മാറുന്നതാണ് ഏത് വിശ്വാസത്തെക്കാളും വലുത് എന്നാണു ഞാന്‍ കരുതുന്നത്. അതുകൊണ്ട് എത്ര ഡോളര്‍ വേണമെങ്കിലും വാങ്ങാന്‍ ഞാനും തയ്യാര്‍, ബൈബിള്‍ എത്ര വേണമെങ്കിലും പഠിക്കാനും തയാര്, പക്ഷെ മതം മാറാന് മാത്രം പറയരുത്.
അപ്പോ അങ്ങനയാ കാര്യങ്ങടെ കെടപ്പ് -അല്ലിയോ -അദായതു ഹിന്ദു മതത്തിന്റെ കാര്യം പൊതു കാര്യം മറ്റൊള്ളതെല്ലാം സ്വകാര്യോം
ഹിന്ടുക്കടെ അവാന്തര വിഭാഗങ്ങള്‍ തമ്മില്‍തല്ലു നിര്‍ത്തി ഒന്നാകണമെന്നു പറയുന്ന ഉപദേശി -
ഇസ്ലാമിലെ സുന്നികളും ഷിയാകളും അഹമാദീയകളും -
നസ്രാനികളിലെ കത്തോലിക്കരും അല്ലാതൊരും തമ്മിലും കത്തോലിക്കരീ തന്നെ റോമന്‍ സിറിയന്‍ ലാറ്റിന് എന്നിങ്ങനെയും അല്ലാതോരുടെ എടെ മാറു തോമ ചാക്കോവാ എന്നിങ്ങനെയും ചാക്കോവായീ പാതി അറുക്കീസും അല്ലാത്ത വിഭാഗോം പിന്നെ എവരെല്ലാം പാരമ്പര്യമില്ല എന്ന് പുച്ചിക്കു ന്ന പെന്തക്കോസ് സെവെന്തു ഡേ യഹോവ സാക്ഷി -
എന്നിങ്ങനെയുള്ളവരും എല്ലാം അതോടൊപ്പം 'തമ്മിലടി ' നിര്‍ത്തി ഒന്നാകട്ടെ എന്ന് ഞാന്‍ ആശംസിച്ചപ്പോള്‍ എന്താ പറേന്നത്
അതൊന്നും വേണ്ട - അതൊക്കെ ഞങ്ങടെ സ്വകാര്യത യില്‍ കൈ കടത്താന്‍ വരുന്നതാ -
സഹിഷ്ണുത വേണം കേട്ടാ ന്നൊരു ഉപദേശോം - എങ്ങനോന്ടു
ദൈവ സങ്കല്പത്തിലും ആചാരനുഷ്ടാനങ്ങളിലും ഇത്രയധികം വൈവിധ്യവും സ്വാതന്ത്ര്യവും വിശ്വാസികള്‍ക്ക് നല്‍കുന്ന ഹിന്ദുമതം ആത്മ സാക്ഷാത്കാരമെന്ന ലക്ഷ്യത്തില്‍ എത്താന്‍ ഒരേയൊരു മാര്‍ഗ മാത്രമേ ഒള്ളൂ എന്നു കരുതുന്നില്ല - ആത്മ സാക്ഷാത്കാരം നേടുവാന്‍ അവനവന്റെ യുക്തിക്കനുസ്രുതമായ ഏതു മാര്‍ഗവും സ്വീകരിക്കുവാന്‍ ഹിന്ദു മത വിശ്വാസിക്ക് സ്വാതന്ത്ര്യം ഉണ്ട് - അത് ഒരു പക്ഷെ മറ്റു മത വിശാസങ്ങളിലേക്ക് മാറിയിട്ടാണെങ്കില്‍ പോലും - മറ്റു ഹിന്ദു മത വിശ്വാസികള്‍ അങ്ങനെ മതം മാറുന്നവരെ തല്ലാനോ കൊല്ലാനോ വരുന്നില്ല - ഏതൊരാള്‍ക്കും ഹൈന്ദവ ദര്‍ശനങ്ങള്‍ ഉള്‍കൊണ്ട് അതിനനുസൃതമായി ജീവിക്കുന്നതിനു പ്രയാസമില്ലെങ്കിലും ഒരു ഹിന്ദു മത വിശ്വാസിയും മറ്റു മതക്കാരെ ഇതിലേക്ക് മാറ്റിയെടുക്കുന്നത് തങ്ങളുടെ ലക്ഷ്യമായി കാണുന്നില്ല - അങ്ങനെ ഇതില്‍ നിന്നും മാറിപ്പോവുന്നതിനു ഒരു തടസ്സവും പറയാത്ത , ഇതിലേക്കു മാറ്റിയെടുക്കാന്‍ ഒരു ശ്രമവും നടത്താത്ത ഹിന്ദു മതത്തെ കാള്‍ സഹിഷ്ണുത മറ്റാര്‍ക്കാണ് അവകാശപ്പെടാന്‍ കഴിയുക
എന്നാല്‍ ഒരു വിശുദ്ധ ഗ്രന്ഥ ത്തില്‍ എഴുതി യിരിക്കുന്നതോ ഏതോ ദൈവ ദൂതന്‍ പറഞ്ഞിട്ടുള്ളതോ മാത്രമാണ് ആത്മ സാക്ഷാത്കാരതിലേക്കുള്ള ഏക മാര്‍ഗം എന്നു വിശ്വസിക്കുന്ന മതങ്ങള്‍ ദൈവ സങ്കല്പവും ആചാരാനുഷ്ടാനങ്ങളും ഒക്കെ കര്‍ശനമായി ചിട്ടപ്പെടുത്തുകയും കൂട്ടം തെറ്റി മേയുന്നവരെ വേട്ടയാടുകയും ചെയ്യുന്നു . എന്നിരുന്നാലും അത്തരം മതവിശ്വാസികളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ഗ്രന്ഥത്തില്‍ പറഞ്ഞവ അല്ലെങ്കില്‍ ദൈവദൂതന്റെ സന്ദേശം ഇവയൊക്കെ ആത്മ സാക്ഷാത്കാരതിനായിട്ടുള്ള മാര്‍ഗം ആയിട്ടോ നല്ല ജീവിതം നയിക്കാനുള്ള മാര്‍ഗദീപം ആയിട്ടോ ഉള്‍കൊണ്ട് സഹിഷ്ണുതയോടെ ജീവിക്കുന്നു . എന്നാല്‍ അവരില്‍ ചെറിയൊരു വിഭാഗം ആളുകള്‍ തങ്ങള്‍ ശരിയെന്നു കരുതുന്ന മതത്തിലേക്ക് മറ്റു മതക്കാരെ മാറ്റിയെടുക്കുന്നത് ജീവിത ലക്ഷ്യമായി കാണുന്നു - അവരാണ് അസഹിഷ്ണുതയുടെ ആള്‍രൂപം എന്ന് അല്പം ചിന്തിച്ചാല്‍ വ്യക്തമാവും - മറ്റു മതത്തില്‍ പെട്ട ഒരു വ്യക്തിയെയോ ഒരു സമൂഹത്തെയോ ഒരു രാഷ്ട്രത്തെ ആകെതന്നെയോ ഇവരുടെ മതത്തിലേക്ക് മാറ്റി കഴിഞ്ഞാല്‍ ഇനി മതിയാക്കാം എന്ന് കരുതുമോ - ഇല്ലേയില്ല ലോകത്ത് ഒരു മനുഷ്യനെങ്കിലും തങ്ങളുടെ മതത്തില്‍ അല്ലാതെ ഉള്ളടത്തോളം കാലം മതം മാറ്റാനുള്ള ഉദ്യമങ്ങള്‍ അവര്‍ നിര്‍ത്തുകയില്ല - എന്നു വെച്ചാല്‍ അവരുടെ പരമമായ ലക്‌ഷ്യം മറ്റു മതങ്ങളെ എല്ലാം ഇല്ലാതാക്കുക എന്നത് തന്നെ - ഇത്തരം കൊടിയ കുടിലത മനസില്‍ കൊണ്ടുനടക്കുന്ന മതം മാറ്റലുകാര്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഉപദേശിമാര്‍ക്ക് സഹിഷ്ണുത എന്ന വാക്ക് ഉച്ചരിക്കാന്‍ പോലുമുള്ള ധാര്‍മിക അവകാശം ഉണ്ടോ ?
>>>>>പിന്നെ ജീസസ് പണം നല്‍കും എന്നൊക്കെ വിചാരിക്കുന്നത് മണ്ടത്തരമാണ്. അദ്ദേഹത്തെ വിശ്വസിച്ചു 1936 നു മുന്‍പ് ക്രിസ്തു മതം സ്വീകരിച്ചവര്‍ ഇന്നും പട്ടിണിക്കാര്‍ ആണെന്നാണ് കാളിദാസന്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിലപിക്കുന്നത്. അതുകൊണ്ട് ദളിതര്‍ ഓര്‍ക്കുക ഈ സഹായങ്ങള്‍ ഒക്കെ ക്രിസ്തുമതം സ്വീകരിക്കുന്നത് വരെയേ ഉള്ളൂ. അത് കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ളത് തെമ്മാടിക്കുഴി മാത്രമാണ്. <<<<
യേശുവില്‍ വിശ്വസിക്കുന്ന അനേകര്‍ യേശു ഉപദേശിച്ചതുപോലെ പാവങ്ങളെ സഹായിക്കുന്നു. പടിഞ്ഞാറന്‍ നാടുകളിലെ മുന്തിയ പണക്കാരൊക്കെ മില്യണ്‍ കണക്കിനു ഡോളറുകളാണ്, ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മൂന്നം ലോക രാജ്യങ്ങളില്‍ ചെലവഴിക്കുന്നത്. താങ്കളേപ്പോലുള്ളവര്‍ക്ക് അതൊക്കെ അജ്ഞാതമാണ്. അതുകൊണ്ടാണ്, ജീസസ് പണം നല്‍കുന്നു എന്ന് മനസിലാക്കി അതിനെ പുച്ഛിക്കുന്നത്.
യേശുവിനെ വിശ്വസിച്ചു 1936 നു മുന്‍പ് ക്രിസ്തു മതം സ്വീകരിച്ചവര്‍ ഇന്നും പട്ടിണിക്കാര്‍ ആണെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ക്രിസ്തുമതം സ്വീകരിച്ച അവര്‍ണ്ണര്‍ക്ക് സംവരണം കൊടുക്കണമെന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. സംവരണം കൊടുക്കുന്നത് പട്ടിണി മാറ്റാനൊന്നുമല്ല. സമൂഹത്തില്‍ നിഷേധിക്കപ്പെട്ട സ്ഥാനമാനങ്ങള്‍ കൊടുക്കുന്നതാണത്.
ആദിവാസി മേഘലകളില്‍ ഒക്കെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവിടത്തെ ആളുകള്‍ക്ക് പല സഹായങ്ങളും ചെയ്യുന്നുണ്ട്. അത് ക്രിസ്തു മതം സ്വീകരിക്കുന്നവര്‍ക്ക് മാത്രമല്ല. എല്ലാവര്‍ക്കും അതൊക്കെ നല്‍കുന്നുണ്ട്. കേരളത്തിനു പുറത്തുള്ള ആദിവാസി മേഘല ഇന്നു വരെ കാണാത്ത താങ്കളേപ്പോലുള്ളവര്‍ക്ക് അറിയില്ല. കാഞ്ച ഇളൈയ്യയൊക്കെ അവരുടെ ഇടയില്‍ ആണു ജനിച്ചു വളര്‍ന്നത്. അതുകൊണ്ട് അവര്‍ക്ക് ലഭിക്കുന്ന ഓരോ ഡോളറിന്റെയും വില ദ്ദേഹത്തിനറിയാം. തിന്നു മദിച്ചു നടക്കുന്ന താങ്കള്‍ക്കൊന്നും ആദിവാസികളുടെ വിശപ്പിന്റെ വില അറിയില്ല. അതുകൊണ്ടാണ്, അര്‍ത്ഥമറിയാത്ത തെമ്മാടിക്കുഴി പോലുള്ള അസംബന്ധം താങ്കളിവിടെ വിളമ്പുന്നതും. മദര്‍ തെരേസയേപ്പോലുള്ളവര്‍ ചെയ്യുന്ന സേവനത്തിന്റെ മഹത്വം മനസിലാക്കിയ ജോതി ബസുവിനേപ്പോലുള്ള നിരീശ്വരവാദികള്‍ വരെ അവരെയൊക്കെ അതിന്റെ പേരില്‍ പിന്തുണച്ചിട്ടുമുണ്ട്.
ക്രിസ്തുമതം സ്വീകരിച്ചു കഴിഞ്ഞാല്‍ സഹായങ്ങള്‍ ഇല്ല തെമ്മാടിക്കുഴി മാത്രമേ ഉളൂ എന്നൊക്കെ താങ്കള്‍ക്ക് ദളിതര്‍ ഓര്‍മ്മിപ്പിക്കാം. അവരെ അതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കാം. ആരും കയ്യോ കാലോ കഴുത്തോ വെട്ടാനൊന്നും വരില്ല. തെമ്മാടിക്കുഴി ചത്തു കഴിഞ്ഞുള്ള വിഷയമല്ലേ. ജീവിച്ചിരിക്കുമ്പോള്‍ ബോംബ് പൊട്ടി ചിതറിത്തെറിക്കയൊന്നുമില്ലല്ലോ.
>>>>>അതുപോലെ ഹിന്ദുക്കള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ദളിതരെ ഇങ്ങനെ പിന്തള്ളി കളയരുത്. അവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. അവരുടെ കൈ പിടിച്ചുയര്‍ത്തെണ്ടത് ആവശ്യമാണ്.<<<<
അപ്പോള്‍ ഹിന്ദുക്കള്‍ ദളിതരെ പിന്തള്ളി എന്നത് വാസ്തവമാണല്ലേ. അതുകൊണ്ടാണിപ്പോള്‍ അവര്‍ക്ക് ക്രിസ്ത്യാനികളുടെ ഡോളറിന്റെ പിന്നാലെ പോകേണ്ടി വന്നത്. ഡോളറു തന്നെ വേണമെന്ന ഒരു വാശിയും അവര്‍ക്കില്ല. രൂപാ കൊടുത്താലും മതി. റിയാലു കൊടുത്താലുംമതിയാകും. കയ്യിലുണ്ടെങ്കില്‍ കൊണ്ടു പോയി കൊടുക്കുക.
ഇന്‍ഡ്യക്കാര്‍ തന്നെ കൈ പിടിച്ചുയര്‍ത്തുമെങ്കില്‍ ഒരു ദളിതനും ആരുടെയും ഡോളറിന്റെ പിന്നാലെ പോകില്ല. പക്ഷെ ഇന്നും ദളിതനെ തൊട്ടുകൂടാത്തവനായി ഇന്‍ഡ്യക്കാര്‍ പലരും കരുതുന്നു. കൈ പിടിച്ചുയര്‍ത്തേണ്ടവര്‍ തന്നെ ചവുട്ടി താഴ്ത്തുന്നു. അവകാശങ്ങള്‍ നിഷേധിക്കുന്നു. അപ്പോള്‍ പിന്നെ നീണ്ടു വരുന്ന ഏത് കയ്യിലും അവര്‍ കയറിപ്പിടിക്കുന്നു. അതില്‍ പരിഭവിച്ചിട്ടോ ഡോളറിനെ കുറ്റം പറഞ്ഞിട്ടോ അത് കൊടുക്കുന്നവരെ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല.
>>>>>പിന്നെ ക്രിസ്ത്യാനികള്‍ ഇന്ത്യ സമ്പന്നം ആക്കും എന്നൊക്കെ വിചാരിക്കരുത്. <<<<
ഇന്‍ഡ്യയെ സമ്പന്നമാക്കേണ്ടത് ഇന്‍ഡ്യക്കാരാണ്,ക്രിസ്ത്യാനികളും, മുസ്ലിങ്ങളും, ഹിന്ദുക്കളും മതവിശ്വാസമില്ലാത്തവരുമൊക്കെയായ ഇന്‍ഡ്യക്കാര്‍,. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇന്‍ഡ്യ ഭരിക്കുന്നവര്‍ പാവങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നേ ഇല്ല. അവര്‍ക്കുള്ള സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും ഒക്കെ നിറുത്തലാക്കി പണക്കാര്‍ക്ക് മാത്രമായി സബ്‌സിഡികളും ആനുകൂല്യങ്ങളും നല്‍കുന്നു. പാവപ്പെട്ടവന്റെ ഭൂമി പിടിച്ചെടുത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ആദിവാസികളും ദളിതരുമൊക്കെ വിദേശികളുടെ ഡോളറിനെ ആശ്രയിക്കേണ്ടി വരുന്നു. എ ഡി ബിയും വേള്‍ഡ് ബാങ്കും ഐ എം എഫും തരുന്ന ഡോളറുകള്‍ക്ക് അയിത്തമില്ലെങ്കില്‍ ക്രിസ്ത്യാനികളുടെ ഡോളറിനും അയിത്തം കല്‍പ്പിക്കേണ്ട ആവശ്യമില്ല. അത് ഇന്‍ഡ്യയെ സമ്പന്നമാക്കാനൊന്നുമല്ല. ഒരു നേരത്തെ വിശപ്പു മാറ്റാന്‍ അതുപകരിക്കുമെങ്കില്‍ അതാണേറ്റവും നല്ലത്.
>>>>>ദാ ഇദന്നെ ഞാമ്പറഞ്ഞ ഉരുണ്ടുകളി - എന്താ സൊന്തം നിലപാടെന്ന് കണ്ടെത്തീട്ടു പോരേ മറ്റുള്ളോരെ ഉപദേശിക്കല്‍ <<<<
ഇതില്‍ എവിടെ ഉരുണ്ടുകളി? ജാതി ഉണ്ടായിരിക്കുന്നതും ഇല്ലാതിരിക്കുന്നതും എനിക്ക് പ്രശ്നമല്ല എന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞില്ലേ? പിന്നെ കൊച്ചു വാവ എവിടന്നാണ്, ഉരുണ്ടു കളി കണ്ടെത്തിയത്?
സവര്‍ണ്ണനെയും അവര്‍ണ്ണനെയും സമന്വയിപ്പിക്കുക എന്നത് ശുദ്ധ ഭോഷ്കാണ്. ഒരു സമന്വയവും നടക്കുന്നില്ല. അവര്‍ണ്ണനു വേണ്ടത്, സവര്‍ണ്ണനോടൊപ്പം തുല്യതയാണ്. ഹിന്ദു മതത്തില്‍ അതുണ്ടാകില്ല എന്നു മനസിലായപ്പോഴാണ്, അംബെകറും ഇളൈയ്യയും ഈ സമന്വയ തട്ടിപ്പൊക്കെ ഉപേക്ഷിച്ചത്. ഹിന്ദു മതം അവര്‍ണ്ണനു വേണ്ട എന്നു തീരുമാനിച്ചത്. അതിന്റെ കാരണമൊക്കെ അവര്‍ ആര്‍ക്കും മനസിലാകും വിധം വിശദീകരിച്ചിട്ടുണ്ട്. കൊച്ചു വാവക്കതുള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഞാന്‍ ഉരുണ്ടു കളിക്കുന്നു എന്നൊക്കെ തോന്നുന്നു.
വെറുതെ മനുഷ്യരെ പറ്റിക്കാന്‍ സമന്വയിപ്പിക്കലെന്നൊക്കെ പറഞ്ഞു നടക്കാതെ ഹിന്ദു സവര്‍ണ്ണ മേലാക്കന്‍മാര്‍ ജാതി വേണ്ട എന്ന് തീരുമാനിക്കുക. അതിനു സാധിക്കില്ല. അതുകൊണ്ട് ഈ സമന്വയിപ്പിക്കലിനു ഞാന്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല.
>>>>>പിന്നെ എകലവ്യന്മാരും എലയ്യാമാരും അപരിചതരൊന്നുമല്ല - മനുഷ്യ ചരിത്രത്തിലെ വളരെയധികം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള കഥാ പാത്രങ്ങള്‍ തന്നെ - <<<<
അതുപോലെ തന്നെ ബ്രാഹ്മണരും സവര്‍ണ്ണരും ചിരപരിചിതര്‍ തന്നെയാണ്. എക്കാലവും അവരുണ്ടാകും. വകുപ്പു മേധാവിയായ അവര്‍ണ്ണന്‍ വിരമിക്കുമ്പോള്‍ ചാണകവെള്ളം തളിച്ച് ഓഫീസു ശുദ്ധമാക്കുന്ന സവര്‍ണ്ണനും എന്നുമുണ്ടാകും. കേരള സെക്രട്ടേറിയറ്റില്‍ മദ്യവും മത്സ്യവും മാംസവും മാലിന്യവും കൈകാര്യം ചെയ്യലായിരുന്നില്ല ഈ വകുപ്പ് മേധാവിയുടെ പണി. കേരളം ഭരിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് താങ്കളാദ്യം പറഞ്ഞ മത്സ്യ, മദ്യ,മാംസ, മാലിന്യ അസംബന്ധമൊന്നുമല്ല ആവര്‍ണ്ണനെ അകറ്റി നിറുത്തിയ,
നികൃഷ്ടനായി കണ്ടതിന്റെ കാരണം. സവര്‍ണ്ണന്റെ മനസിലെ അഴുക്കാണ്. എത്ര കഴുകിയാലും പോകാത്ത അഴുക്ക്. ഈ അഴുക്കുള്ളിടത്തോളം ഇളയ്യമാരും ഏകലവ്യന്‍മാരും ഉണ്ടാകും. സംശയം വേണ്ട.
>>>>>മനുഷ്യ ചരിത്രം തന്നെ ഇതുപോലെയുള്ള തനിയാവര്‍ത്തനങ്ങളുടെ ഒരു തുടര്‍ കഥ യല്ലേ - ഇന്നത്തെ പീഡിതന്‍ നാളത്തെ പീഡകന്‍ ആവുന്നതും ഒക്കെ - അപ്പോള്‍ പിന്നെ ചരിത്രം കേട്ടിട്ട് നാണിക്കെന്ട ഒരാവശ്യവും എനിക്കില്ലാത്തത് കൊണ്ടാണല്ലോ ഞാന്‍ തന്നെ അതൊക്കെ പറഞ്ഞത് <<<<
ചരിത്രം കേട്ട് നാണിക്കേണ്ട ആവശ്യം താങ്കള്‍ക്കുണ്ടാകില്ല. കാരണം അവര്‍ണ്ണര്‍ക്കൊക്കെ അശുദ്ധി ആയിരുന്നു എന്നല്ലേ ഇപ്പോഴും താങ്കളുടെ അഭിപ്രായം. മാംസ, മത്സ്യ, മദ്യ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും റ്റോയിലറ്റ് ഒക്കെ ശുചിയാക്കുന്നവര്‍ക്കും അശുദ്ധി ഉണ്ടെന്നല്ലേ താങ്കളുടെ അഭിപ്രായം. അതുകൊണ്ട് ഒരു നാണവും താങ്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല . പക്ഷെ ഇന്‍ഡ്യയില്‍ സവര്‍ണ്ണര്‍ അവര്‍ണ്ണരോട് ചെയ്ത ക്രൂരത ഓര്‍ക്കുമ്പോള്‍ അല്‍പമെങ്കിലും സങ്കടം തോന്നേണ്ടതാണ്. ഒരു വലിയ വിഭാഗം ജനത അശുദ്ധരായിരുന്നു എന്നൊക്കെ പറയുന്ന താങ്കള്‍ക്ക് പശ്ചാത്താപമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഞാന്‍ താങ്കളോട് നാണിക്കാന്‍ പറയുന്നുമില്ല.
എന്റെ കാര്യം പറയാം. ഇന്‍ഡ്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ലജ്ജിച്ചു തല താഴ്ത്തുനു. ശ്രീബുദ്ധനും ഗാന്ധിജിയും പോലുള്ള മഹാത്മാക്കള്‍ ജനിച്ച മഹത്തായ പൈതൃ കമുള്ള ഈ ഭൂമിയില്‍ ഇതുപോലെ
നികൃഷ്ടജീവികള്‍ ഉണ്ടായിരുന്നല്ലോ എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ചു തല താഴ്ത്തുന്നു. കാരണം എന്റെ ഭൂമിയുടെ മുഖത്തെ കറുത്ത പാടാണത്.
പീഢിതര്‍ പിഢകരൊക്കെ ചിലപ്പോള്‍ ആകാറുണ്ട്. പക്ഷെ ഇന്‍ഡ്യയില്‍ പീഢിപ്പിക്കപ്പെട്ട അവര്‍ണ്ണര്‍ക്ക് ഇന്ന് പീഢകരെ പീഢിപ്പിക്കണമെന യാതൊരു ഉദ്ദേശ്യവുമില്ല. അവര്‍ക്ക് നിഷേധിക്കപ്പെട്ടത് കൊടുക്കണമെന്നു മാത്രമേ പറയുന്നുള്ളു. പക്ഷെ പീഢിപ്പിക്കപ്പെട്ടവര്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്നു പോയതുകൊണ്ട് അത് കൊടുക്കാന്‍ പടില്ല എന്നു പറയുനത് ഒരു തരം സാഡിസമാണ്.
അവര്‍ണ്ണര്‍ ഒരു സവര്‍ണ്ണനെയും പീഢിപ്പിക്കാന്‍ പോകുന്നില്ല. പിന്നെ ഒരു സ്വതന്ത്ര രാജ്യത്തെ പൌരന്‍മാരായി കഴിഞ്ഞിട്ടും പണ്ടത്തെപ്പോലെ പീഢിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ അവര്‍ തിരിച്ചടിച്ചേക്കും. കാരണം നമ്പൂതിരിയുടെ ശാപത്തെ പേടിയുള്ള ക്ഷത്രിയനല്ല ഇന്ന് ഭരിക്കുന്നത്. അതുകൊണ്ടാണ്, ഫൂലന്‍ ദേവിയൊക്കെ നിയമം കയ്യിലെടുത്ത് പീഢകരെ വകവരുത്തിയത്. പണ്ടത്തെ
പീഢകപൈതൃകം ഇന്നും മനസില്‍ ഏറ്റി നടക്കുന്നവരുള്ളപ്പോള്‍ ഫൂലന്‍ ദേവിമാരും ഉണ്ടാകും. അതൊക്കെ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പീഢകര്‍ പീഢന മനസില്‍ നിന്നും മോചനം നേടിയേ പറ്റൂ.
>>>>>അതുപോലെ തന്നെ എന്റെ പൂര്‍വികര്‍ ചെയ്തിട്ടുള്ള തിന്മകള്‍ എന്റെ കുറ്റവും അല്ല അതില്‍ ഞാന്‍ ലജ്ജിക്കേന്ട ആവശ്യവുമില്ല -<<<<
താങ്കള്‍ ലജ്ജിക്കേണ്ടെങ്കില്‍ ലജ്ജിക്കേണ്ട. പക്ഷെ എനിക്ക് ലജ്ജ തോന്നുന്നുണ്ട്. അത് എന്തുകൊണ്ടെന്ന് ഞാന്‍ വിശദീകരിക്കുകയും ചെയ്തു.
താങ്കളുടെ പൂര്‍വികര്‍ ചെയ്ത തിന്മയുടെ പ്രായശ്ചിത്തമായിട്ടാണ്, അന്ന് ആ തിന്മകളുടെ ഫലം അനുഭവിച്ച അവര്‍ണ്ണവരുടെ പിന്മുറക്കാര്‍ക്ക് ഇന്ന് സംവരണം പോലുള്ള ആനുകൂല്യം കൊടുക്കുന്നത്. ഇന്ന് ഹിന്ദു മതത്തിലുള്ളവരും ക്രിസ്തു മതത്തില്‍ ഉള്ളവരും ഒക്കെ അവരുടെ പിന്‍മുറക്കാരാണ്. ഹിന്ദു മത്തിലുള്ളവര്‍ക്കെതിരെ താങ്കളോ മറ്റ് സവര്‍ണ്ണരോ പണ്ടത്തേപ്പോലെ തിന്‍മകള്‍ പ്രവര്‍ത്തിക്കുന്നുമില്ല. എങ്കിലും അവര്‍ക്ക് സംവരണം കൊടുക്കണമെന്ന് താങ്കള്‍ വാദിക്കുന്നു. പക്ഷെ ക്രിസ്തു മതത്തിലുള്ളവര്‍ക്ക് അവരുടെ പൂര്‍വികരോട് ചെയ്ത തിന്മകളുടെ പ്രായശ്ചിത്തമായി ഇതേ ആനുകൂല്യം കൊടുക്കരുതെന്ന് താങ്കള്‍ വാദിക്കുന്നു. പ്രകടമായ ഇരട്ടത്താപ്പല്ലേ അത്.
>>>>>വിവിധ സഭകള്‍ ദളിതരെ മറ്റ് ക്രൈസ്തവരെപ്പോലെ അംഗീകരിച്ചിട്ടില്ല. സവര്‍ണ ക്രിസ്ത്യന്‍ പള്ളികളില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവംപോലുമുണ്ടായിട്ടുണ്ട്. അതായത് അവര്‍ ഇന്നും പീഡിപ്പിക്കപ്പെടുന്നു. -<<<<
ഇതൊക്കെ സത്യമാണ്. ആവര്‍ണ്ണരോടുള്ള മനോഭാവം ഇന്നും മുഴുവനായും മാറിയിട്ടില്ല. സവര്‍ണ ക്രിസ്ത്യന്‍ പള്ളികളില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നുണ്ടെങ്കില്‍ അവരെ ക്രിസ്ത്യാനികളായി സവര്‍ണ്ണര്‍ അംഗീകരിക്കുന്നില്ല. അത് അവരുടെ സനാതന
പൈതൃകം തന്നെയാണ്.
അവര്‍ ഇന്നും പീഢിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് സംവരണം പോലുള്ള ആനുകൂല്യം കോടുക്കണം.
@യേശുവില്‍ വിശ്വസിക്കുന്ന അനേകര്‍ യേശു ഉപദേശിച്ചതുപോലെ പാവങ്ങളെ സഹായിക്കുന്നു. പടിഞ്ഞാറന്‍ നാടുകളിലെ മുന്തിയ പണക്കാരൊക്കെ മില്യണ്‍ കണക്കിനു ഡോളറുകളാണ്, ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മൂന്നം ലോക രാജ്യങ്ങളില്‍ ചെലവഴിക്കുന്നത്. താങ്കളേപ്പോലുള്ളവര്‍ക്ക് അതൊക്കെ അജ്ഞാതമാണ്. അതുകൊണ്ടാണ്, ജീസസ് പണം നല്‍കുന്നു എന്ന് മനസിലാക്കി അതിനെ പുച്ഛിക്കുന്നത്.
ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിനു ആര്‍ക്കാണ് എതിര്‍പ്പ്? അത് നല്ലതെന്നെ ഞാന്‍ പറയൂ. പക്ഷെ യേശുവില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. വിശ്വസിക്കാത്തവരും ചെയ്യുന്നുണ്ട്. മുകളില്‍ പറഞ്ഞ വാചകത്തില്‍ 'ജീവ കാരുണ്യം' എന്നത് 'മത പരിവര്‍ത്തനം' എന്ന് മാറി പോകാതിരുന്നാല്‍ മതി. ഞാന്‍ പുചിച്ഛതായി തോന്നിയെങ്കില്‍ അത് മത പരിവര്‍ത്തനത്തെ ആണ് എന്ന് മനസിലാക്കൂ..
ആദിവാസി മേഘലകളില്‍ ഒക്കെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവിടത്തെ ആളുകള്‍ക്ക് പല സഹായങ്ങളും ചെയ്യുന്നുണ്ട്. അത് ക്രിസ്തു മതം സ്വീകരിക്കുന്നവര്‍ക്ക് മാത്രമല്ല. എല്ലാവര്‍ക്കും അതൊക്കെ നല്‍കുന്നുണ്ട്.
അതിലും എനിക്ക് എതിര്‍പ്പൊന്നും ഇല്ല. സഹായങ്ങള്‍ ക്രിസ്തു മതം സ്വീകരിക്കുന്നവര്‍ക്കോ സ്വീകരിച്ച്ചവര്‍ക്കോ കൊടുത്തിട്ട് പ്രയോജനം ഇല്ലാതത്തു കൊണ്ട് സ്വീകരിക്കാന്‍ സാദ്യത ഉള്ളവര്‍ക്ക് കൊടുക്കുന്നു എന്നൊന്നും അല്ലല്ലോ ഉദ്ദേശിച്ചത് അല്ലെ?
കേരളത്തിനു പുറത്തുള്ള ആദിവാസി മേഘല ഇന്നു വരെ കാണാത്ത താങ്കളേപ്പോലുള്ളവര്‍ക്ക് അറിയില്ല. കാഞ്ച ഇളൈയ്യയൊക്കെ അവരുടെ ഇടയില്‍ ആണു ജനിച്ചു വളര്‍ന്നത്. അതുകൊണ്ട് അവര്‍ക്ക് ലഭിക്കുന്ന ഓരോ ഡോളറിന്റെയും വില ദ്ദേഹത്തിനറിയാം. തിന്നു മദിച്ചു നടക്കുന്ന താങ്കള്‍ക്കൊന്നും ആദിവാസികളുടെ വിശപ്പിന്റെ വില അറിയില്ല.
ഇതിനിടയില്‍ ജ്യോതിഷവും തുടങ്ങിയോ? കേരളത്തിനു പുറത്തുള്ള ആദിവാസി മേഖല ഞാന്‍ കണ്ടിട്ടില്ലെന്ന് താങ്കള്‍ക്കു എങ്ങനെ അറിയാം? ഞാന്‍ തിന്നു മദിച്ചു നടക്കുകയാണെന്ന് എങ്ങനെ കണ്ടുപിടിച്ചു?
മദര്‍ തെരേസയേപ്പോലുള്ളവര്‍ ചെയ്യുന്ന സേവനത്തിന്റെ മഹത്വം മനസിലാക്കിയ ജോതി ബസുവിനേപ്പോലുള്ള നിരീശ്വരവാദികള്‍ വരെ അവരെയൊക്കെ അതിന്റെ പേരില്‍ പിന്തുണച്ചിട്ടുമുണ്ട്.
ദാ കിടക്കുന്നു. മദര്‍ തെരേസ്സ! അത് 'വേ' ഇത് 'റെ'. മദര്‍ തെരെസ്സയെ പോലെ യദാര്‍ത്ഥ ക്രിസ്ത്യാനികളുടെ കാര്യമേ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറയുന്നതും നമ്മള്‍ പറഞ്ഞു വന്നതും ഇപ്പോള്‍ അവര്‍ണ്ണര്‍ ആണെന്ന് പറഞ്ഞു മാറ്റി നിര്‍ത്തപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ (ഡൂപ്ലിക്കെറ്റ് ക്രിസ്ത്യാനികളുടെ) കാര്യമല്ലേ? അവര്‍ക്ക് പഴയ ഹിന്ദു അവര്‍ണ്ണര്‍ എന്ന ലേബലില്‍ സംവരണം വേണ്ട കാര്യം അല്ലെ?
>>>>>ഹിന്ദു വിശ്വാസ പ്രകാരം ജന്മം കൊണ്ട് അവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ. മാമോദീസ മുക്കി ക്രിസ്ത്യാനി ആയും സുന്നത്ത് ചെയ്തു മുസ്ലീം ആയും ഒക്കെ മറ്റു മതങ്ങള്‍ സ്വീകരിക്കുകയോ സ്വീകരിക്കാതെ ഇരിക്കുകയോ ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ഹിന്ദു അല്ലാതാവുന്നു.<<<<
ഇത് താങ്കള്‍ ഛര്‍ദ്ദിച്ചത് വിഴുങ്ങലായി പോയി. താങ്കള്‍ പറഞ്ഞ നിര്‍വചനത്തില്‍ മത വിശ്വാസം എന്ന വാക്കു പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന പലരും ഹിന്ദുക്കള്‍ അല്ല എന്ന് താങ്കള്‍ തന്നെ പറയുന്നു. അതാണു ഞാനും പറഞ്ഞത്. പണ്ട് ഹിന്ദുസ്ഥാനില്‍ ജീവിച്ച അവര്‍ണ്ണര്‍ ഹിന്ദു മത വിശ്വാസികളായിരുന്നില്ല. അവര്‍ക്ക് ഹിന്ദു അമ്പലങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിക്കാനോ പ്രതിഷ്ടിക്കാനോ അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ജീവിച്ച സ്ഥലം ഹിന്ദുസ്ഥാന്‍ ആയതുകൊണ്ട് പുറമേക്ക് ഹിന്ദുക്കളെന്ന് അറിയപ്പെട്ടു. പക്ഷെ ഹിന്ദുക്കളുടെ മതത്തിലെ അംഗങ്ങളായിരുന്നില്ല.
>>>>>അല്ലാതെ ക്രിസ്തു മതത്തിന്റെ ചന്തം കണ്ടു കൂടെ പോകുന്നത് ഒന്നും അല്ല. അങ്ങനെ കൂടെ പോരുന്നവര്‍ നാളെ ഇതുപോലെ ക്രിസ്തു മതത്തിലും പ്രതിഷേധിച്ചു പണത്തിനു വേണ്ടി വേറെ മതം സ്വീകരിക്കും <<<<
പണം മോഹിച്ച് പോകുന്നവര്‍ നാളെ കൂടുതല്‍ പണം നല്‍കിയാല്‍ അവരുടെ കൂടെയും പോകും. പോകട്ടെ. അതില്‍ എന്തിനാണു താങ്കളിത്ര വിഷമിക്കുന്നത്. ജീവിതം അത്രക്ക് കഷ്ടത്തിലായതുകൊണ്ടാണ്, പാല്‍പ്പൊടിക്കു വേണ്ടിയും മതം മാറുന്നത്. ഈ കഷ്ടപ്പാട്, ഇവിടത്തെ സവര്‍ണ്ണന്റെ സൃഷ്ടിയാണ്. സവര്‍ണ്ണന്‍ സമ്പത്തെല്ലാം പിടിച്ചു പറിച്ച്, അവര്‍ണ്ണരെ പട്ടിണിപ്പാവങ്ങളാക്കി. ഒരു നേരത്തെ ആഹാരം പോലും ഇലാത്തവന്‍ ജീവന്‍ നിലനിറുത്താന്‍ കാണുന്ന കച്ചിത്തുരുമ്പില്‍ കയറി പിടിക്കുന്നു. താങ്കളേപ്പോലുള്ള കാപട്യങ്ങള്‍ക്ക് അവര്‍ണ്ണര്‍ക്കീ ഗതി വരുത്തിയരെ കുറ്റം പറയാന്‍ മനസു വരുന്നില്ല. കാരണം സവര്‍ണ്ണ ജാഡ ഇപ്പോഴും മനസിലുണ്ട്. വിട്ടു പോകുന്നില്ല. ഇസ്ലാമില്‍ ചേര്‍ന്നിട്ടും അത് പറിച്ചെറിയാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഒരു നേരത്തെ ആഹാരം കൊടുക്കുന്നരെ പുലഭ്യം പറയുന്നു.
ഇത് താങ്കള്‍ ഛര്‍ദ്ദിച്ചത് വിഴുങ്ങലായി പോയി. താങ്കള്‍ പറഞ്ഞ നിര്‍വചനത്തില്‍ മത വിശ്വാസം എന്ന വാക്കു പോലും ഉണ്ടായിരുന്നില്ല.
ഒരു വിഴുങ്ങലും ഇല്ല. ഞാന്‍ പറഞ്ഞത് എന്റെ നിര്‍വചനവും അല്ലായിരുന്നു. വിഷ്ണു പുരാണത്തിലും പത്മ പുരാണത്തിലും ബ്രുഹസ്പദി സംഹിതയിലും പറയുന്ന നിര്‍വചനം ആയിരുന്നു. അതിനാല്‍ അതിനു വില കൊടുക്കുക.
"Aaasindo Sindhu Paryantham Yasyabharatha Bhoomikah
Mathrubhuh Pithrubhoochaiva sah Vai Hindurithismrithaah"
-From Vishnu Purana, Padma Purana and the Bruhaspati Samhita
സപ്ത സിന്ധു മുതല്‍ സിന്ദ് മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലാമോ മാതൃ ഭൂമിയും പിതൃ ഭൂമിയും ആയിട്ടുള്ളത്, അവരാണ് ഹിന്ദുക്കള്‍ ആയി അറിയപ്പെടുന്നത്.
"Himalayam Samaarafya Yaavat Hindu Sarovaram
Tham Devanirmmitham desham Hindustanam Prachakshathe"
ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെ ദൈവ നിര്‍മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് പറയപ്പെടുന്നു.
പണം മോഹിച്ച് പോകുന്നവര്‍ നാളെ കൂടുതല്‍ പണം നല്‍കിയാല്‍ അവരുടെ കൂടെയും പോകും. പോകട്ടെ. അതില്‍ എന്തിനാണു താങ്കളിത്ര വിഷമിക്കുന്നത്.
പണത്തിനു വേണ്ടി ഇപ്പോള്‍ നില്‍ക്കുന്ന മതത്തെ കുറിച്ചും പോകേണ്ട മതത്തെ കുറിച്ചും മനസിലാക്കാതെ ഇങ്ങനെ പോകേണ്ടി വരുന്നതില്‍ എനിക്ക് വലിയ വിഷമം ഉണ്ട് കാളിദാസ. കിണറ്റില്‍ നിന്നും എടുത്തു ചാടുന്നത് പൊട്ടക്കിണറ്റിലേക്ക് ആണല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലും വിഷമം. ഇവര്‍ക്ക് നാളെ തിരിച്ചു പോയിടത്ത് തന്നെ എത്തിച്ചെരനമല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലും വിഷമം. അതൊരു കുറ്റമാണോ?
ജീവിതം അത്രക്ക് കഷ്ടത്തിലായതുകൊണ്ടാണ്, പാല്‍പ്പൊടിക്കു വേണ്ടിയും മതം മാറുന്നത്. ഈ കഷ്ടപ്പാട്, ഇവിടത്തെ സവര്‍ണ്ണന്റെ സൃഷ്ടിയാണ്. സവര്‍ണ്ണന്‍ സമ്പത്തെല്ലാം പിടിച്ചു പറിച്ച്, അവര്‍ണ്ണരെ പട്ടിണിപ്പാവങ്ങളാക്കി. ഒരു നേരത്തെ ആഹാരം പോലും ഇലാത്തവന്‍ ജീവന്‍ നിലനിറുത്താന്‍ കാണുന്ന കച്ചിത്തുരുമ്പില്‍ കയറി പിടിക്കുന്നു. താങ്കളേപ്പോലുള്ള കാപട്യങ്ങള്‍ക്ക് അവര്‍ണ്ണര്‍ക്കീ ഗതി വരുത്തിയരെ കുറ്റം പറയാന്‍ മനസു വരുന്നില്ല. കാരണം സവര്‍ണ്ണ ജാഡ ഇപ്പോഴും മനസിലുണ്ട്. വിട്ടു പോകുന്നില്ല. ഇസ്ലാമില്‍ ചേര്‍ന്നിട്ടും അത് പറിച്ചെറിയാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഒരു നേരത്തെ ആഹാരം കൊടുക്കുന്നരെ പുലഭ്യം പറയുന്നു.
ശരിയാണ്, പക്ഷെ മതം മാറല്‍ ഇതിനൊരു പരിഹാരം അല്ല എന്നാണല്ലോ നാം മനസിലാക്കുന്നത്. ഹിന്ദു മതത്തിലെ അവര്‍ണ്ണര്‍ ക്രിസ്തു മതത്തില്‍ ചെല്ലുമ്പോള്‍ അവിടെയും അവര്‍ണ്ണര്‍. ഹിന്ദു ആയി നിന്നിരുന്നെങ്കില്‍ കുറച്ചു ആനുകൂല്യങ്ങള്‍ എങ്കിലും കിട്ടിയേനെ. ക്രിസ്തു മതത്തില്‍ ചെല്ലുമ്പോള്‍ അതും കൂടി ഇല്ലാതാവും.
ഇവര്‍ക്ക് പട്ടിണിയും ദാരിദ്രവും ആണ് പ്രശ്നം എങ്കില്‍ ഒരിക്കലും മതം മാറാന്‍ പോകരുത് എന്നാണു എനിക്ക് മനസിലാകുന്നത്. കാരണം ഹിന്ദു മതത്തില്‍ നില്‍ക്കുമ്പോള്‍ സംവരണം ലഭിക്കും. കൂടാതെ പാല്‍പ്പൊടിയും ഡോളറും ലഭിക്കും. ക്രിസ്തു മതത്തിലേക്ക് പോയോ? അപ്പോള്‍ തീരും ഇതെല്ലാം.
ചരിത്രം കേട്ട് നാണിക്കേണ്ട ആവശ്യം താങ്കള്‍ക്കുണ്ടാകില്ല. കാരണം അവര്‍ണ്ണര്‍ക്കൊക്കെ അശുദ്ധി ആയിരുന്നു എന്നല്ലേ ഇപ്പോഴും താങ്കളുടെ അഭിപ്രായം. മാംസ, മത്സ്യ, മദ്യ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും റ്റോയിലറ്റ് ഒക്കെ ശുചിയാക്കുന്നവര്‍ക്കും അശുദ്ധി ഉണ്ടെന്നല്ലേ താങ്കളുടെ അഭിപ്രായം. അതുകൊണ്ട് ഒരു നാണവും താങ്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല . പക്ഷെ ഇന്‍ഡ്യയില്‍ സവര്‍ണ്ണര്‍ അവര്‍ണ്ണരോട് ചെയ്ത ക്രൂരത ഓര്‍ക്കുമ്പോള്‍ അല്‍പമെങ്കിലും സങ്കടം തോന്നേണ്ടതാണ്. ഒരു വലിയ വിഭാഗം ജനത അശുദ്ധരായിരുന്നു എന്നൊക്കെ പറയുന്ന താങ്കള്‍ക്ക് പശ്ചാത്താപമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഞാന്‍ താങ്കളോട് നാണിക്കാന്‍ പറയുന്നുമില്ല.
>>>>പിന്നെ ഇത് സവര്‍ണര്‍ പറഞ്ഞിരുന്ന ന്യായം ആണെന്നല്ലാതെ എന്റെ അഭിപ്രായമാണെന്നൊ ഇതൊക്കെ ശരിയാണെന്നോ ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ
പലവുരു തിരുത്തീട്ടും മറ്റുള്ളവര്‍ പറഞ്ഞതായി ഞാന്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ എന്റെ അഭിപ്രായങ്ങള്‍ ആണെന്ന് വരുത്തീട്ടു അവയ്ക്ക് മറുപടി പറയുന്നത് നീങ്ങള്‍ക്ക് കാര്യം മനസിലാവാഞ്ഞിട്ടൊന്നുമല്ല - എന്റെതായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നിങ്ങളുടെ പക്കല്‍ മറുപടി ഇല്ലാഞ്ഞിട്ടാന്നു ഞാന്‍ മനസിലാക്കുന്നു
പിന്നെ ചരിത്ര ത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ടു മുന്നോട്ടു പോവുകയാണ് വേണ്ടത്
അതിനു മുന്‍തലമുറകളുടെ പാപഭാരങ്ങളുടെ ഭാണ്ടകെട്ടു ഉപേക്ഷിക്കണം എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്
ഇതെല്ലാവര്‍ക്കും ബാധകമാണ് -
ഇന്നത്തെ ഹിന്ദുമതകാര്‍ക്ക് അവര്‍ണരോടു കാട്ടിയ ചരിത്രപരമായ അനീതിയുടെ പാപഭാരം ചുമക്കേണ്ട ഒരു കാര്യവുമില്ല
ഇന്നത്തെ ഇന്ത്യയിലെ മുസല്‍മാനു - മുഹമ്മദ് ഗസ്നി ഘോറി ബാബര്‍ എന്നു തുടങ്ങി ആക്രമണങ്ങളുടെയും മതംമാറ്റലുകലുടെയും ചരിത്രം മറക്കപ്പെടേണ്ട ഒന്നാണ്
ക്രി സ്തുമത വിശ്വാസിക്ക് അവരുടെ മതപ്രചാരകാരായ പൂര്‍വികര്‍ ലോകത്തിന്റെ പലഭാഗത്തും (അമേരിക്ക ആഫ്രിക്ക ഏഷ്യ ) നടത്തിയ വംശീയഹത്യകളുടെ ചരിത്രമൊക്കെ ഇതിനകം മറന്നിട്ടുള്ളത് കൊണ്ടു / അല്ലെങ്കില്‍ ചരിത്രത്തില്‍ നിന്നും മായിച്ചു കളഞ്ഞിട്ടുള്ളത് കൊണ്ടു ഒരു പാപഭാരവും ഉണ്ടാവില്ലല്ലോ
Post a Comment