Tuesday, 15 January 2013

ബോംബ്



ലോക ക്രമത്തെ അപ്പാടെ മാറ്റി മറിച്ച സംഭവമായിരുന്നു, 9/11. ഇസ്ലാമിക ഭീകരര്‍ അന്ന്   അമേരിക്കയില്‍ ആക്രമണം നടത്തി. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയില്‍ ഉണ്ടായ ആ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു. അമേരിക്ക സഖ്യരാഷ്ട്രമെന്നു കരുതിയിരുന്ന സൌദി അറേബ്യന്‍ പൌരന്‍മാരാണാ അക്രമണം നടത്തിയത്. പണ്ട് അവിടെ പഠിക്കാന്‍ പോയ കുറച്ച് മുസ്ലിങ്ങള്‍ അല്‍ ഖയിദ എന്ന തീവ്രവാദ സംഘടനയീല്‍ ചേര്‍ന്ന ശേഷം  തിരികെ അമേരിക്കയില്‍ വന്നാണത് ചെയ്തതും. അതിനു ശേഷം അമേരിക്ക അവിടെ വരുന്ന എല്ലാവര്‍ക്കും കര്‍ശനമായ പരിശോധനകള്‍ ഏപ്പെടുത്തി തുടങ്ങി. മുസ്ലിങ്ങളാണെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യലും  ഉണ്ടാകുന്നു. അമേരിക്കക്കു  പിന്നാലെ ഇംഗ്ളണ്ടിലും സ്പെയിനിലും  മറ്റും  ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും  അവരുടെ രാജ്യത്ത് ചെല്ലുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു. ഒരു തരം തീവ്രവാദ സംശയരോഗമാണവര്‍ക്കിപ്പോള്‍. ലോകം മുഴുവന്‍ ഇപ്പോള്‍ ഇസ്ലാമിക ഭീകരതക്കെതിരെ ഒരവബോധമുണ്ടായിട്ടുണ്ട്. ഇതിനെ ഇസ്ലാമോഫോബിയ എന്നാണ്, മുസ്ലിങ്ങള്‍ വിശേഷിപ്പിക്കുന്നതും.

ഇന്‍ഡ്യയുടെ മുന്‍ പ്രസിഡണ്ട് അബ്ദുല്‍ കലാം, സൂപ്പര്‍ സ്റ്റാര്‍ ഷാ രുഖ് ഖാന്‍, മലയാള നടന്‍ മമ്മൂട്ടി എന്നീ മുസ്ലിങ്ങള്‍ക്കും, മുസ്ലിം പേരിനോട് സാമ്യമുള്ള കമല്‍ ഹാസന്‍ എന്ന ഹിന്ദുവിനും അമേരിക്കയില്‍ ചെന്നപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടി വന്നിട്ടുണ്ട്. മാമുക്കോയ എന്ന നടനും സമാനമായ അനുഭവം ഓസ്റ്റ്രേലിയയിലും ഉണ്ടായി.


എന്നാണമേരിക്ക ഇസ്ലാമിക ലോകത്തിന്റെ ശത്രു ആയത്? അരനൂറ്റാണ്ടു കാലം കാഷ്മീരിലെ ഇസ്ലാമിക ഭീകരര്ക്ക് ഐ എസ് ഐ വഴി അവര്‍  സഹായം നല്കി. ഇന്ഡ്യയെ അസ്ഥിരപ്പെടുത്താന് തന്നെയായിരുന്നു അത്. ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ എല്ലാ കൊള്ളരുതായ്മകള്ക്കും അവര്‍  കൂട്ടുനിന്നിട്ടുണ്ട്. മൂന്നു യുദ്ധങ്ങളില്‍  അവര്‍  പാകിസ്താനെ സഹായിച്ചു.  1971 ലെ യുദ്ധത്തില്‍  അവരുടെ ഏഴാം കപ്പല്‍  പടയെ ബംഗാള്‍  ഉള്ക്കടലിലേക്കയച്ച് ഐക്യ ദാര്ഡ്യം പ്രകടിപ്പിച്ചു.

സൌദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍  നിന്നുള്ള മുസ്ലിം യുവാക്കള്‍  അമേരിക്കയില്‍ പോയി നിര്ബാധം  പഠിച്ചിരുന്നു. അന്നൊക്കെ അവിടെ ഡ്രൈവിംഗ് ലൈസന്സ് നല്കിയുരുന്നത് ആജീവനാന്തമായിരുന്നു.ഡ്രൈവിംഗ് ലൈസന്സ് കാണിച്ചു കൊടുത്താല്‍  തോക്കു ലഭിക്കുന്ന രാജ്യമാണമേരിക്ക.  അവിടെ പഠനം അവസാനിപ്പിച്ച് പോന്ന സൌദി യുവക്കള്‍  ഭീകരാരയ ശേഷം തിരികെ വന്ന് അവിടെ തോക്കും  ഭീകരപ്രവര്ത്തനത്തിനു വേണ്ട മറ്റു പലതും വങ്ങിക്കൂട്ടിയത് ഇതുപോലെ ആജീവനാന്ത ലൈസന്സ് ഉപയോഗിച്ചായിരുന്നു. അന്നൊക്കെ അവിടെ യാത്രക്കാരുടെ ബന്ധുകള്ക്ക് വിമാനത്തിന്റെ അടുത്ത് വരെ പോകാനും അനുവാദമുണ്ടായിരുന്നു. സെക്യൂരിറ്റി പരിശോധനയൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. ഏറ്റവും സുരക്ഷിതമെന്ന അഹന്ത പോലും അവര്ക്കുണ്ടായിരുന്നു. ഈ അനുകൂല സാഹചര്യം ഇസ്ലാമിക ഭീകരര്‍  മുതലെടുത്തു. അവര്ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ അവര്  ദുരുപയോഗപ്പെടുത്തി. ഇപ്പോള്‍  മുസ്ലിം പേരുള്ള ആരു വന്നാലും അവര് സംശയിക്കുന്നു. അതിന്റെ കാരണം  ഈ പേരുകളിലുള്ള പല ഭീകരരും അവരുടെ ലിസ്റ്റിലുണ്ട്. അതുകൊണ്ടാണ്, ഖാന്‍  എന്ന പേരുള്ള ഷാ രുഖ് ഖാനെ സംശയിച്ചത്.

അമേരിക്ക ഇപ്പോള്‍  തീവ്രവാദ സംശയ രോഗത്തിന്റെ മൂര്ദ്ധന്യാവസ്ഥയിലാണ്. എല്ലാവരും ഒരു പോലെ മാന്യന്‍  മാരാകണമെന്നില്ല. ചിലര്‍  ഈ അവസ്ഥ ദുരുപയോഗം ചെയ്യുന്നു. 3000 അമേരിക്കാരെ കൊന്നവന്റെ ജാതിയല്ലേ, അല്പ്പം ഒന്നു ബുദ്ധിമുട്ടിച്ചേക്കാം എന്ന് ചിലര്‍  കരുതുന്നു. ആ ബുദ്ധിമുട്ടിക്കലിന്റെ ഇരകളാണ്, കലാമും, ഖാനും, കമല്‍ ഹാസനും. പാവം കമല്‍  ഹാസന്‍ , ഹാസന്‍  എന്ന പേര്, ഹസന്‍  എന്നവര്‍  വായിക്കുന്നു. ഏതെങ്കിലും ഹസന്‍  അവരുടെ ഭീകര ലിസ്റ്റിലുണ്ടാകും. അതിനു  ഹാസന്‍  പീഢിപ്പിക്കപ്പെടുന്നു. മുസ്ലിം പക്ഷത്തു നിന്നിരുന്ന ഒരു രാജ്യത്തെ  മുസ്ലിങ്ങള്ക്കെതിരാക്കിയത് മുസ്ലിങ്ങള്‍  തന്നെയാണ്.  കമല്‍  ഹാസന്‍  ഇനി ഒരിക്കലും അമേരിക്കയിലേക്ക് പോകില്ല എന്നു തീരുമാനിച്ചു. അതു പോലെ വേണമെങ്കില്‍  ഷാ രുഖ് ഖാനും മറ്റ്  മുസ്ലിം പേരുള്ളവര്ക്കും തീരുമാനിക്കാം.


ഈ പശ്ചാത്തലത്തിലാണ്, തങ്ങള്‍ ഭീകരരല്ല എന്നു തെളിയിക്കേണ്ട ബാധ്യത ചില മുസ്ലിങ്ങള്‍ ഏറ്റെടുത്തതും. ഷാ രുഖ് ഖാന്‍ അതിനു വേണ്ടി  My Name is Khan എന്ന സിനിമ നിര്‍മ്മിച്ച്, താന്‍ ഭീകരനല്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ടിനോട് പറഞ്ഞു. താനും ഭീകരനല്ല എന്നു തെളിയിക്കാന്‍ മമ്മൂട്ടിയും  Bombay March 12  എന്ന സിനിമയില്‍ അഭിനയിച്ചു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ്, Native Bapa എന്ന ഹിപ് ഹോപ് സംഗീത ആല്‍ബം.







ഈ ആല്‍ബത്തില്‍ അഭിനയിച്ച മാമുക്കോയ പറയുന്നത് അദ്ദേഹത്തിനും ഓസ്റ്റ്രേലിയയില്‍ മുസ്ലിമായതിന്റെ പേരില്‍ കൂടുതല്‍ പരിശോധനക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍



>>>>ഈ വിഷയം വളരെ സജീവമായി ചര്‍ച്ച ചെയ്യാനുള്ളതാണ്. കാരണം ഞാന്‍ പോലും ഓസ്റ്റ്രേലിയയില്‍ അനുഭവിച്ച ഒരു സംഭവമാണ്. രണ്ടുമൂന്നു കൊല്ലം മുമ്പ് ഞാന്‍  ഓസ്റ്റ്രേലിയയില്‍ പോയ സമയത്ത് എന്നെ അവിടെ ഇറങ്ങാന്‍ അനുവദിച്ചില്ല. മൂന്നു നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു മനസിലായത് പാസ്പോര്‍ട്ടില്‍ എന്റെ പേര്, മുസ്ലിം നെയിം ആയതുകൊണ്ടു മാത്രമാണ്. ഞങ്ങള്‍ തീവ്രവാദിയാണോ, കൊലപ്പുള്ളിയാണോ, കള്ളക്കടത്തു കാരനാണോ എന്നൊക്കെയാണു സംശയിക്കുന്നത്. എന്റെ പേര്, മൊഹമ്മദ് എന്ന് അതില്‍ കണ്ടതുകൊണ്ടു മാത്രമാണ്. പേരിന്റെ കരണത്താല്‍ ഒരു വിഭാഗം അടിച്ചമര്‍ത്തപ്പെടുകയാണ്. അതിനോട് പ്രതികരിക്കാന്‍ ആളില്ല ശക്തിയില്ല. മുസ്ലിങ്ങളായവരെല്ലാം ഇതിനെ എതിര്‍ക്കണം. തെറ്റു ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടുകയും വേണം.<<<<<

ഇത് മഹത്തായ കലാസൃഷ്ടി ആണെന്നാണു പലരും അഭിപ്രായപ്പെടുന്നത്. കലാപരമായി ശരാശരിയിലും താഴെ നില്‍ക്കുന്ന, അമേരിക്കന്‍ ഹിപ് ഹോപ് സംഗീതത്തിന്റെ അനുകരണമായ ഈ പ്രചരണ വീഡിയോ മഹത്തായതാണെന്ന് ഞാന്‍ കരുതുന്നില്ല.


മാത്രമല്ല അപകടകരമായ ചില സൂചനകളും ഇത് നല്‍കുന്നുണ്ട്.

1. ഇതിലെ പ്രമേയം  ഒരു നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മലയാളി മുസ്ലിം തീവ്രവാദിയുടെ കഥയാണിതില്‍ പറയുന്നത്. കാഷ്മീര്‍ മോചനത്തിനു വേണ്ടി  ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ക്കെതിരെ കാഷ്മീരില്‍ യുദ്ധം ചെയ്യാന്‍ പോയ ഒരു മലയാളി മുസ്ലിമിന്റെ കഥ. ഇത് ഇതിവൃത്തമാക്കിയ ഇതിന്റെ രചയിതാവ് ഉദ്ദേശിക്കുന്നതെന്താണ്? ഇതുപോലെ ചെയ്താല്‍ ആരും മുസ്ലിങ്ങളെ വിമര്‍ശിക്കരുതെന്നോ?

2. മാപ്പിള ലഹള എന്നാണീ ആല്‍ബം ഉണ്ടാക്കിയ സംഘത്തിന്റെ പേര്. ഈ പേരു തന്നെ അല്‍പ്പം കല്ലുകടിയാണ്. രണ്ടം ലോക മഹായുദ്ധാനന്തരം ഇസ്ലാമിക ഖലീഫയെ പുറത്താക്കിയതിനെതിരെ ഇന്‍ഡ്യയിലെ  മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധമായിരുന്ന ഖിലാഫത്ത് പ്രസ്ഥാനമണ്, മപ്പിള ലഹള എന്ന പേരില്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ച ലഹള മലബാറിലെ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിം പീഢനത്തില്‍ വരെ അത് ചെന്നെത്തി. ഈ ലഹള ഇന്‍ഡ്യന്‍  സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചില ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കാറുണ്ട്. ഈ പുതിയ മാപ്പിള ലഹളക്കാര്‍ എന്താണുദ്ദേശിക്കുന്നത്? സ്വാതന്ത്ര്യമാണെങ്കില്‍ ആരില്‍ നിന്നുള്ള സ്വാതന്ത്ര്യം? ഇന്‍ഡ്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണെങ്കില്‍ അതിന്റെ മറ്റൊരു പതിപ്പല്ലേ കാഷ്മീരിന്റെ സ്വാതന്ത്ര്യവും?

3. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങളും ചില പ്രശ്നങ്ങളുണ്ടാക്കും. ഇതിലെ അഭിനേതാക്കള്‍ ഉപോയോഗിക്കുന്ന ശിരോ വസ്ത്രം അറേബ്യന്‍ പുരുഷന്‍ മാര്‍ ഉപയോഗിക്കുന്നതാണ്. ലോക വ്യാപകമയി ഇസ്ലാമിക ഭീകരതയെ കുറിക്കാന്‍  ഉപയോഗിക്കുന്ന ഇതു തന്നെ മുസ്ലിങ്ങള്‍ ഭീകരരല്ല എന്ന പ്രചരണത്തിനുപയോഗിച്ചത് ശരിയാണെന്നു തോന്നുന്നില്ല.


4. അമേരിക്കന്‍ ഹിപ് ഹോപ് സംഗീതവും ഇംഗ്ളീഷ് ഭാഷയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. അമേരിക്കയും അമേരിക്കന്‍ സംസ്കാരവും മോശമാണെന്നു പ്രചരിപ്പിക്കുന്നവരാണ്, മിക്ക മുസ്ലിങ്ങളും. മലയാള വിവരണവും ഇംഗ്ലീഷ് വരികളും  മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നു.

5. ഇതിലെ  ബാപ്പയെ വിശേഷിപ്പിക്കുന്നത് Reluctant Secularist എന്നാണ്. ഇത് അറിയാതെ ഉപയോഗിച്ചതാണോ അതോ ബോധ പൂര്‍വം ആണോ?. രണ്ടായാലും ഇത് നല്‍കുന്ന സന്ദേശം അതീവ ഗുരുതരമാണ്. ഇതുപ്രകാരം ഇതിലെ ബാപ്പ Voluntary Secularist അല്ല. ആരോ നിര്‍ബന്ധിച്ചതുകൊണ്ട് Reluctant Secularist ആയിപ്പോയ ഹതഭാഗ്യനാണ്.


ഷാ രുഖ് ഖാന്‍ പണ്ട് Mu Name is Khan എന്ന സിനിമ നിര്‍മ്മിച്ചതുപോലെ ഇതും ഒരു publicity stunt മാത്രം. ഷാ രുഖ് ഖാന്‍ ഈ സിനിമ നിര്‍മ്മിച്ചത് കോടിക്കണക്കിനാളുകള്‍ കണ്ടു. എന്നിട്ട് ആര്‍ക്കെങ്കിലും ഇസ്ലമിക ഭീകരതയോടുള്ള നിലപാടു മാറിയോ?. ഇതിലെ കഥാപാത്രം അമേരിക്കന്‍ പ്രസിഡണ്ടിനോട് ഞാന്‍ ഭീകരനല്ല എന്നു പറഞ്ഞിട്ട് അദ്ദേഹത്തിനു മാനസാന്തരം വന്നോ? ഷാ രുഖിന്റെ ബാങ്ക് ബാലന്‍സ് കൂടി. മുസ്ലിങ്ങളുടെയൊക്കെ വിവരക്കേട് അദ്ദേഹം അതി സമര്‍ദ്ധമായി മുതലെടുത്തു. അതുപോലെ ഈ വീഡിയോ കൊണ്ടും ഒരു മാറ്റവും ഉണ്ടാകില്ല. ഇത് നിര്‍മ്മിച്ചവര്‍ക്ക് നാലു പുത്തന്‍ തടയും എന്നു മാത്രം.

ഇസ്ലാമോഫോബിയ എന്നു വിളിച്ചു കൂവുന്ന മുസ്ലിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഹിന്ദു ഇന്‍ഡ്യയില്‍ ഷാ രുഖ് ഖാനേപ്പോലുള്ള ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടായത് തന്നെ മുസ്ലിങ്ങളുടെ ഈ നിലപാടു തെറ്റാണെന്നു തെളിയിക്കുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല ഷാ രുഖിന്റെ സിനിമ കാണുന്നത്. ഇസ്ലാമോ ഫോബിയ ഉണ്ടായിരുന്നെങ്കില്‍ മുസ്ലിമായ ഷാ രുഖ് ഖാന്‍ ഇന്‍ഡ്യയില്‍ സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു സാദാ നടന്‍ പോലുമാകില്ലായിരുന്നു.

ഈ വീഡിയോ കണ്ടിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാ മാദ്ധ്യമങ്ങളിലും ഞങ്ങള്‍ തീവ്രവദികളല്ല എന്ന് മുസ്ലിങ്ങളൊക്കെ പറയുന്നുണ്ടല്ലോ. അതിന്റെ മറ്റൊരു പതിപ്പാണിതും. ഇത് കലാപരമായോ, ആശയം കൊണ്ടോ, പ്രമേയത്തിന്റെ മേന്മ കൊണ്ടോ ശരാശരിക്കും താഴെയാണ്.

അതില്‍ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണു താനും. മകന്‍ ഭീകരനോ കുറ്റവാളിയോ കൊള്ളരുതാത്തവനോ ആയാലും മരിച്ചു പോയാല്‍  ഒരച്ഛനും മകനെ തള്ളിപ്പറയില്ല. മകന്‍ വഴിതെറ്റിപ്പോകുന്നു എന്നു മനസിലാക്കുന്ന നിമിഷം നിയമത്തിനു പിടിച്ചു കൊടുത്ത് മാതൃകാപരമായ ശിക്ഷ മേടിച്ചു കൊടുത്തിരുന്നെങ്കില്‍ ഈ അച്ഛനും അമ്മക്കും മഹത്വമുണ്ടാകുമായിരുന്നു.

മയ്യത്തു കാണണ്ട എന്നു ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കു വേണ്ടി പറയുന്ന അച്ഛനും  അമ്മയും മനസില്‍ കരയുന്നുണ്ടാകും. (ഈ വീഡിയോയിലെ Reluctant Secularist ബാപ്പയും അതാണു ചെയ്യുന്നത്). ആത്മാര്‍ത്ഥമായാണ്, അവര്‍ അത് പറയുന്നതെങ്കില്‍ അവര്‍ക്ക് മനസിനെന്തോ കുഴപ്പമുണ്ട്. എത്ര കൊള്ളരുതാത്തവനായാലും  മകന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഏത് അമ്മയും കരയും. അതാണ്, മാതൃത്വം എന്നു പറയുന്നത്. അതിനപ്പുറം ഉള്ളത് വെറും അഭിനയം മാത്രം. ഈ വീഡിയോയില്‍ മാമുക്കോയ നടത്തുന്നതുപോലെ വെറും അഭിനയം.

ഈ Native Bapa  തന്റെ ഉപ്പ ഉപ്പൂപ്പമാര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ ആണെന്ന് പറയുന്നുണ്ട് . ആല്‍ബം നിര്‍മ്മിച്ചവരുടെ പേരായ മാപ്പിള ലഹള ആണുദ്ദേശിച്ചതെങ്കില്‍ അത് തികച്ചും അസ്ഥാനത്താണ്. കാരണം ഇതിലെ കേന്ദ്ര കഥാപാത്രത്തിന്റെ മകന്‍ ഇന്‍ഡ്യയില്‍ നിന്നും കാഷ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച ഇസ്ലാമിക തീവ്രവാദിയാണ്.  രാജ്യ സ്നേഹം കൊണ്ടായിരുന്നു മലബാറീലെ മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതെങ്കില്‍ അതില്‍ സത്യത്തിന്റെ കണിക അധികമില്ല. അന്ന് പാകിസ്താനു വേണ്ടി വാദിച്ച പാര്‍ട്ടിയിലെ അംഗങ്ങളാണു മലബാറില്‍ നിന്നുള്ള മുസ്ലിങ്ങളില്‍ ഏറിയ പങ്കും. അവര്‍ ഏത്  രാജ്യത്തിന്റെ  സ്നേഹികള്‍ ആണ്?  അങ്ങനെ ഉള്ളവര്‍ ഇവിടെ ബോംബ്‌ ഉണ്ടാക്കുന്നു,  പൊട്ടിക്കുന്നു.  മതത്തിന്റെ പേരില്‍ ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ചാകുന്നു, പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്ന  കള്ളനോട്ടുകള്‍ ഇന്‍ഡ്യയില്‍ വിതരണം ചെയ്യുന്നു. ആ നോട്ടിന്റെ ബലത്തില്‍ സ്വത്തുക്കള്‍ വാങ്ങി കൂട്ടുന്നു.  ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന അനേകം മുസ്ലിങ്ങളുണ്ട് ഇന്‍ഡ്യയിലിന്ന്. ഇതിനൊക്കെ എതിരെ ആണ്, ഒരു മുസ്ലിം പോരാടി രാജ്യ സ്നേഹം തെളിയിക്കേണ്ടത്. അല്ലാതെ ഞാന്‍ തീവ്രവാദിയല്ലാ എന്നു തെളിയിക്കാന്‍ വീഡിയോ ഉണ്ടാക്കുകയല്ല വേണ്ടത്.


 മുസ്ലിങ്ങള്‍ പറയുന്ന ഇസ്ലാമോഫോബിയ പൊതു സമൂഹത്തിലില്ല. ഉണ്ടെങ്കില്‍ എല്ലാ മുസ്ലിങ്ങളും  അതനുഭവിക്കുമായിരുന്നു. കേരളത്തില്‍  ദളിതനായ ഒരു വകുപ്പു മേധാവി വിരമിച്ചപ്പോള്‍ ചാണക വെള്ളം തളിച്ച് ഓഫീസും ഉപകരണങ്ങളും ചില സവര്‍ണ്ണര്‍ ശുദ്ധീകരിച്ചു. ഏതെങ്കിലും മുസ്ലിമിനാ അനുഭവം ഉണ്ടായിട്ടുണ്ടോ?

ഇസ്ലാമിക ഭീകരത ഒരു യാഥാര്‍ത്ഥ്യമാണ്. ഇസ്ലാം സമാധാനത്തിന്റെ മതമെന്നു മുസ്ലിങ്ങളൊക്കെ കൊട്ടിഘോഷിക്കുന്ന അതേ ഒച്ചയില്‍ ഇസ്ലാം സമാധാനത്തിന്റെ മതമല്ല എന്ന് ചില മുസ്ലിം പണ്ഡിതരും കൊട്ടിഘോഷിക്കുന്നു. മുസ്ലിം ഭീകരര്‍ സമൂഹത്തില്‍ വിതക്കുന്ന അസമാധാനം കാണുമ്പോള്‍ പൊതു ജനം അതിനെ വിമര്‍ശിക്കുന്നു. അതിനെയാണു മുസ്ലിങ്ങളൊക്കെ ഇസ്ലാമോഹോബിയ എന്ന് പറയുന്നത്.



ഇസ്ലാമിനെ സംശയവും പേടിയുമാണ്, പൊതു സമൂഹത്തിലുള്ളത് . ചൂടൂവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയാണിപ്പോള്‍ അമേരിക്കയിലും മറ്റ് പടിഞ്ഞാറന്‍  നാടുകളിലും ഉള്ളത്. ഇസ്ലാമിക ലോകത്ത് ദിവസം അഞ്ചുനേരം വീതം  നടക്കുന്ന പൊട്ടിത്തെറി  മനസിലാക്കാന്‍ ശേഷിയുള്ള ആരും മുസ്ലിങ്ങളെ പേടിക്കും. സഹ മുസ്ലിങ്ങളെ വെറുതെ കൊന്നൊടുക്കാന്‍ പേടിയില്ലാത്തവര്‍ മറ്റ് ജാതിക്കാരെ കൊല്ലില്ലേ എന്ന് ന്യായമായും അവര്‍ സംശയിക്കും. അതുകൊണ്ടാണു പലരും മുസ്ലിങ്ങളുടെ ചെയ്തികളെയും നിലപാടുകളെയും  വിമര്‍ശിക്കുന്നത്.

അമേരിക്കയില്‍ ചെല്ലുന്ന എല്ലാ മുസ്ലിം നാമധാരികളെയും അവര്‍  സംശയിക്കുന്നു. അതവരുടെ സുരക്ഷയുടെ   പ്രശ്നമാണത് . 9/11നു  മുന്നെ ഇതുപോലെ ആരെയും സംശയിച്ചിരുന്നില്ല. അതൊരു വക തീവ്രവാദ സംശയ രോഗത്തിന്റെ അവസ്ഥയില്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നു. ഇതില്‍ നിന്നും ഇനി ഒരു തിരിച്ചു പോക്കുണ്ടാകില്ല. ഇസ്ലാമികലോകം മാറില്ല. മുസ്ലിങ്ങളുടെ നിലപാടും മാറില്ല. അതുപോലെ ഇനി പടിഞ്ഞാറന്‍ നാടുകളുടെ മനോഭാവും  മാറില്ല. അതുകൊണ്ട് ഇതുമായി സമരസപ്പെട്ട് ജീവിക്കേണ്ടി വരും.

ആദ്യമാദ്യം അമേരിക്കയിലും  ബ്രിട്ടനിലും മാത്രം ഒതുങ്ങിനിന്ന ഈ ചിന്താഗതി ഇന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലേക്കും പടര്‍ന്നു പിടിച്ചിട്ടുണ്ട്. അതൊക്കെ ഇസ്ലാമിനെ വെറുക്കുന്നതല്ല. മുസ്ലിങ്ങളെ പേടിക്കുന്നതാണ്. ഇസ്ലാമില്‍ കാതലായ മാറ്റമുണ്ടായില്ലെങ്കില്‍ ഈ പേടി കൂടിക്കൂടി വരും. അതിന്റെ ഫലം ഇസ്ലാമിക ലോകത്തെ ഒരു പ്രശ്നവും പരിഹരിക്കാന്‍ പുറത്തുള്ളവര്‍ സമയം കളയില്ല എന്നതാണ്. മാത്രമല്ല പ്രശ്നങ്ങള്‍ ആളിക്കത്തിക്കാനും ശ്രമമുണ്ടാകും. പരസ്പരം വെട്ടി ചാകുന്നെങ്കില്‍ ആയിക്കോട്ടെ എന്നവര്‍ കരുതും. ഓരോ രാജ്യവും അവരവരുടെ സുരക്ഷയേ ഇനി നോക്കൂ. ഇന്‍ഡ്യക്ക് ഇന്‍ഡ്യയുടെ സുരക്ഷ നോക്കേണ്ടി വന്നപ്പോള്‍ പാലസ്തീന്‍ പ്രശ്നം  പോലും ഇന്‍ഡ്യ മറന്നു.












1,273 comments:

«Oldest   ‹Older   1201 – 1273 of 1273
മലക്ക് said...

ചാതുര്‍ വര്‍ണ്യ വ്യവസ്ഥിതി പരിശോദിക്കാം. വിശദീകരണത്തിനായി ഉദാഹരണമായി ഒരു നൂറു ഡോക്ടര്‍മാരെ എടുക്കാം. നൂറു ഡോക്ടര്‍മാരില്‍ ഇരുപത്തി അഞ്ചുപേര്‍ ജെനറല്‍ മെഡിസിന്‍, ഇരുപത്തി അഞ്ചു പേര്‍ സര്‍ജന്മാര്‍ ഇരുപത്തി അഞ്ചു പേര് ദന്ത ഡോക്ടര്‍മാര്‍ ഇരുപത്തി അഞ്ചു പേര്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍. എല്ലാവരും ഡോക്ടര്‍മാര്‍ തന്നെ.

ഇവിടെ

ജനറല്‍ മെഡിസിന്‍ = ബ്രാഹ്മണര്‍
സര്‍ജന്മാര്‍ = ക്ഷത്രിയര്‍
ദന്ത ഡോക്ടര്‍മാര്‍ = വൈശ്യര്‍
ആയുര്‍വേദ ഡോക്ടര്‍മാര്‍ = ശൂദ്രര്‍

മനസിലാക്കാന്‍ വെറും ഉദാഹരണം മാത്രം. എല്ലാവരും ഡോക്ടര്‍മാര്‍ തന്നെ. അവരുടെ തൊഴിലില്‍ അവര്‍ അഗ്രഗന്യര്‍.

ഇവിടെ ജനറല്‍ മെഡിസിന്‍ ചെയ്യുന്ന ആള്‍ ആയുര്‍വേദം ചികില്സിക്കാറില്ല. ആയുര്‍വേദ ഡോക്ടര്‍ സര്‍ജന്റെ കൂടെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റാറില്ല. ദന്ത ഡോക്ടര്‍ ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാറില്ല. അതായത് അവരുടെ തൊഴിലിനും കഴിവിനും പ്രഗല്ഭ്യത്തിനും അനുഷരിച്ച് അവരെ വേര്‍തിരിച്ചിരിക്കുന്നു.

ഇതുപോലെ ആളുകള്‍ക്ക് അറിയാവുന്ന തൊഴിലിനു അനുഷരിച്ച് നാല് വിഭാഗങ്ങള്‍ ആയി സമൂഹത്തെ വേര്‍തിരിച്ചു. അതിനു പല കാരണങ്ങള്‍ ഉണ്ട്. കൃഷി ചെയ്യുന്ന ഒരാള്‍ ക്ഷേത്രത്തില്‍ പൂജ ചെയ്താല്‍ ശരിയാവണം എന്നില്ല. അതുപോലെ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന ഒരാള്‍ കൃഷി ചെയ്താല്‍ ശരിയാകണം എന്നും ഇല്ല.

അതിനാല്‍ അതൊരു നല്ല വിഭജനം ആയിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ഒരു വിഭാഗം മറ്റു വിഭാഗങ്ങളില്‍ ആദിപത്യം സ്ഥാപിച്ചു. ജനറല്‍ മെഡിസിന്‍ ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ക്ക് ലഭിക്കുന്ന വില ആയിരിക്കില്ല ഒരു ദന്ത ഡോക്ടര്‍ക്ക് ലഭിക്കുന്നത്. അതുപോലെ ഒരു ബ്രാഹ്മണന് ലഭിക്കുന്ന പരിഗണന അല്ല ഒരു ശൂദ്രന് ലഭിച്ചത്.

ജനറല്‍ മെഡിസിന്‍ ചികിത്സിക്കുന്ന ഡോക്ടര്‍ ആയുര്‍വേദ ഡോക്ടറോഡു മത്സരിച്ചു ബിസിനസ് മുഴുവന്‍ പിടിച്ചെടുത്താലും ആയുര്‍വേദ ഡോക്ടര്‍ ഒരു ഡോക്ടര്‍ അല്ലാതാവില്ല. അതുപോലെ ബ്രാഹ്മണര്‍ മുഴുവന്‍ ആധിപത്യവും നേടിയാലും ശൂദ്രര്‍ ഹിന്ദുക്കള്‍ അല്ലാതാവില്ല.

ജനറല്‍ മെഡിസിന്‍ ചികിത്സിക്കുന്ന ഡോക്ടര്‍ അലോപ്പതി രീതിയും ആയുര്‍ വേദ ഡോക്ടര്‍ ചികിത്സിക്കുന്നത് ആയുര്‍വേദ രീതിയും ആണ്. രണ്ടും വ്യത്യസ്തമാണ് പക്ഷെ രണ്ടുപേരും ഡോക്ടര്‍മാര്‍ ആണ്. ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ ചികിത്സിക്കുന്ന അതേ പോലെ തന്നെ ആയുര്‍വേദ ഡോക്ടറും ചികിത്സിക്കണം എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്. അതുപോലെ ബ്രാഹ്മണര്‍ ആചരിക്കുന്ന രീതിയില്‍ പൂജകളും മറ്റും ചെയ്തില്ല എങ്കില് പോലും ‍ ശൂദ്രര്‍ ഹിന്ദുക്കള്‍ അല്ലാതാവില്ല. ഡോക്ടറെ സംബന്ധിച്ചു ചികിത്സിക്കുക എന്നതും മതത്തെ സംബന്ധിച്ചു വിശ്വസിക്കുക എന്നതും ആണ് പ്രധാനം. ശൂദ്രര്‍ ബ്രാഹ്മണന്‍ ആരാധിച്ചിരുന്ന ദൈവത്തെ വിശ്വസിച്ചിരുന്നോ എന്നത് മാത്രമാണ് പ്രധാനം. അവര്‍ വിശ്വസിച്ചിരുന്നു എങ്കില്‍ അവര്‍ ഹിന്ദുക്കള്‍ തന്നെ.

kochuvava said...

kaalidaasan said...>>>>>സവര്‍ണര്‍ അവരുടെ ദുരാചാരങ്ങളെ ന്യായീകരിക്കാന്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ എന്റെ അഭിപ്രായങ്ങള്‍ അല്ല എന്നു പലവുരു പറഞ്ഞിട്ടും താങ്കള്‍ക്കത്‌ ഉള്‍ക്കൊള്ളാനാവാത്തത് എന്റെ കുറ്റമല്ല -അതുകൊണ്ടു വീണ്ടും അതിലേക്കു കടക്കുന്നില്ല -<<<<

സവര്‍ണ്ണര്‍ അവരുടെ ദുരാചാരങ്ങളെ ന്യായീകരിക്കാന്‍ പലതും പറഞ്ഞിരുന്നു. പക്ഷെ ക്ഷേത്രത്തില്‍ കയറ്റാതിരിക്കാനുള്ള കാരണമായി അവര്‍ണ്ണര്‍ അശുദ്ധരായിരുന്നു എന്നു പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഭാഷ്യം ഞാന്‍ കേള്‍ക്കുന്നത് താങ്കളില്‍ നിന്നാണ്.


ഇതു തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞതും - താങ്കള്‍ സംസാരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അറിയാത്തത് മൂലം അബദ്ധങ്ങള്‍ പറയുന്നു എന്ന് - അയിത്തം എന്ന വാക്കിന്റെ വ്യുല്‍പത്തി ഒന്നന്വേഷിച്ചു നോക്കുക


താങ്കള്‍ അവര്‍ണ്ണരെ സവര്‍ണ്ണര്‍ തങ്ങളുടെ മതത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നില്ല. അതായിരുന്നു സത്യം എന്ന മുന്‍വിധിയോടെ ഈ വിഷയത്തെ സമീപിക്കുന്നതു മൂലം അതുകൊണ്ട് ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല എന്ന വാദത്തില്‍ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന രീതിയില്‍ ഉറച്ചു നില്‍ക്കുന്നു - ഇവിടെ ആദ്യം മനസിലാക്കെന്ട കാര്യം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല എന്നതു കൊണ്ട് ഹിന്ദുമത വിശ്വാസി അല്ല എന്നത് തെറ്റായ ധാരണ ആണെന്നുള്ള വസ്തുതയാണ് - വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതിന് ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന കാര്യം വീണ്ടും വീണ്ടും പറഞ്ഞിട്ടും അതൊന്നും അറിയേണ്ട കാര്യമില്ല എന്നു പറഞ്ഞു കണ്ണടച്ചിരുന്നാല്‍ തെറ്റായ നിഗമനങ്ങളില്‍ എത്തും അത്ര തന്നെ - പല കാരണങ്ങളാലും ദേഹം അശുദ്ധമാകുന്നു എന്നു കരുതപ്പെടുന്ന അവസരങ്ങളില്‍ ക്ഷേത്ര പ്രവേശനം നിഷിദ്ധമാണ് ഇതിനു ശരീരത്തിലെ മാലിന്യവുമായൊ കുളിക്കുന്നതുമായോ ഒന്നും ബന്ധമില്ല ഒരുദാഹരണം ഏറ്റവും അടുത്ത ബന്ധുക്കള്‍ മരിക്കുമ്പോള്‍ പുല കഴിയുന്നത്‌ വരെ ക്ഷേത്രപ്രവേശനം നിഷിദ്ധമാണ് - അങ്ങനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അതൊക്കെ ഞാന്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നതാണെന്നോ അതിനു പിന്നിലെ യുക്തി എന്താണെന്ന് എന്നോടു ചോദിക്കുന്നതോ ഒക്കെ താങ്കളുടെ അറിവിന്റെ പരിമിതിയെ കാണിക്കുന്നു എന്നു പറയുന്നതില്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല - എന്നാല്‍ ഇത്തരത്തില്‍ അവര്‍ണരെ ആകെ ആജീവനാന്തം അശുദ്ധി കല്‍പ്പിച്ചു അകറ്റി നിര്‍ത്തിയത് തെറ്റായിരുന്നു അങ്ങനെയുള്ള കാര്യത്തിനു മതപരമോ ആത്മീയമോ ആയ അടിസ്ഥാനമൊന്നും ഇല്ലായിരുന്നു എന്നതു കൊണ്ടു അവര്‍ണരുടെ ഇടയില്‍ കുറേ പെരെങ്കിലും വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവും ആയ ഉന്നമനം നേടിയെടുത്തപ്പോള്‍ അവര്‍ സംഘടിതരായി നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുത്തു എന്നുമാണ് ഞാന്‍ പറഞ്ഞത്

kaalidaasan said...

>>>>>വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും അടിസ്ഥാനമായി കാണുന്നത് കൊണ്ടാണ് അവര്‍ ഹിന്ദുക്കള്‍ ആകുന്നതു. എല്ലാ മനുഷ്യരെയും ജീവജാലങ്ങളെയും ഒരു മതത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും.<<<<<

ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്ന് വീരവാദം മുഴക്കിയതുകൊണ്ടെന്തു കാര്യം മലക്കേ? ഉള്‍കോള്ളേണ്ട സനതന ധര്‍മ്മം അവര്‍ണ്ണരെ ഉള്‍ക്കൊണ്ടില്ല. അതിനു പകരം അവരെ ആട്ടിപ്പായിച്ചു. ഇത് താങ്കള്‍ക്കറിയാം. പക്ഷെ അത് താങ്കള്‍ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അങ്ങനെ ഒന്നുണ്ടെന്ന അറിവു പോലുമില്ല എന്നു നടിക്കുന്നു. പിന്നെ താങ്കളെന്തിനാണിതുപോലെ തര്‍ക്കിക്കുന്നത്.

ഇവിടത്തെ ചോദ്യം, അവര്‍ണ്ണരെ സവര്‍ണ്ണര്‍ ഉള്‍ക്കൊണ്ടിരുനോ എന്നതാണ്. അതിന്റെ ഉത്തരം ഇല്ല എന്നും.
അവര്‍ണ്ണരെ സവര്‍ണ്ണര്‍ യാതൊരു തരത്തിലും ഉള്‍ക്കൊണ്ടിരുന്നില്ല. അതണു സത്യം. ഇതിനെ താങ്കളെത്ര ദുര്‍വ്യാഖ്യാനിച്ചാലും  ഇതിനു മാറ്റമില്ല മലക്കേ.

kaalidaasan said...

>>>>>എങ്കില്‍ എന്തുകൊണ്ട് പള്ളിയില്‍ കയറാന്‍ ദളിത്‌ ക്രിസ്തവരെ ക്രിസ്ത്യാനികള്‍ അനുവദിക്കുന്നില്ല? എന്തുകൊണ്ട് അവരെ ക്രിസ്ത്യാനി ആയി അന്ഗീകരിക്കുന്നില്ല? ക്രിസ്തു മതം ഒരു മതം അല്ലാത്തത് കൊണ്ടാണോ?<<<<<

സവര്‍ണ്ണ ക്രിസ്ത്യാനികളും  മതം മാറിയ സവര്‍ണ്ണരാണ്. അയിത്ത ചിന്ത അവരുടെ മനസിലും ഉണ്ട്. അതുകൊണ്ട്.

ഏത് മതത്തില്‍ ചേര്‍ന്നാലും  ഇവരില്‍ കുറച്ച് പേര്‍ക്ക് അയിത്ത ചിന്ത ഉണ്ട്. സനാതന മതത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മനസില്‍ ഉറച്ചു പോയ അയിത്ത ചിന്ത.

kaalidaasan said...

>>>>>മറ്റു മതങ്ങള്‍ എല്ലാം ഏതെങ്കിലും കാലത്ത് ഏതെങ്കിലുമൊരു വ്യക്തി ഉണ്ടാക്കിയിട്ടുള്ളതാണ് . ബുദ്ധമതം - ബുദ്ധ ഭഗവാന്‍ ഉണ്ടാക്കിയിട്ടുള്ളതാണ്
ക്രിസ്തു മതം ക്രിസ്തു ഉണ്ടാക്കിയതാണ്. ഇസ്ലാം മതം മുഹമ്മദ്‌ നബി ഉണ്ടാക്കിയതാണ്. ആ കാലത്തിന്‍റെയും അവരുടെയും പരിമിതികള്‍ ആ മതത്തില്‍ ഉണ്ടാവും. . <<<<<


ആരുണ്ടാക്കി എന്ന് വ്യക്തമായ അറിവില്ലത്തതുകൊണ്ട് പലര്‍ക്കും പലതും ഊഹിക്കാം. യഹൂദ മതം ആരാണുണ്ടാക്കിയതെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതിന്റെ അര്‍ത്ഥം അത് അപൌരുഷേയമാണെന്ന് എങ്ങനെ തീരുമാനിക്കും. എഴുതപ്പെട്ട ചരിത്രമുണ്ടെങ്കിലേ ഇതു പോലെ ആളുകളുടെ പേരുകള്‍ പറയാന്‍ ആകൂ. എഴുത്തൊക്കെ കണ്ടു പിടിക്കുന്നതിനുമുന്നേ ഉണ്ടായ മതങ്ങളേക്കുറിച്ചൊക്കെ അതുണ്ടായതിനും വളരെ കാലങ്ങള്‍ക്ക് ശേഷമാണ്, എഴുതപ്പെട്ടിരിക്കുക. അതിന്റെ അര്‍ത്ഥം അതിനൊക്കെ ഒരു സൃ ഷ്ടാവ് ഇല്ലെന്നല്ല.

ബുദ്ധമത്തിനും, ക്രിസ്തു മതത്തിനും ഇസ്ലാമിനും പരിധികളുണ്ടോ എന്നതല്ല ഇവിടത്തെ വിഷയം. സനാതന ധര്‍മ്മം അവര്‍ണ്ണരെ അവരുടെ മതത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതാണ്. അതിനു മതത്തിന്റെ ഉത്പത്തിയുമായി ബന്ധമില്ല.

kaalidaasan said...

>>>>>അതായത് അവര്ന്നര്‍ക്ക് മാത്രമല്ല സവര്ന്നര്‍ക്കും ഏകീകൃതമായ ഒരു മതം ഇല്ല. ആ വിശ്വാസങ്ങളും ആചാരങ്ങളും കാലാനുസൃതം മാറിക്കൊണ്ടിരിക്കും. <<<<<

അവര്‍ണ്ണര്‍ക്ക് ഏകീകൃതമായ മതമില്ല എന്നതിനോട് യോജിക്കുന്നു. പക്ഷെ സവര്‍ണ്ണര്‍ക്കില്ല എന്നതിനോട് വിയോജിക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി സവര്‍ണ്ണരുടെ സനാതന മതത്തിന്, ഏകീകൃതമായ വ്യവസ്ഥകളുണ്ട്. പൂജക്കും, ആരാധനക്കും, വ്യവസ്ഥകളുണ്ട്. ആചാരാനുഷ്ടാനങ്ങള്‍ക്ക് വ്യവസ്ഥകളുണ്ട്. മനുവിന്റെ കാലം ​മുതല്‍ മാറാതെ ഇരിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. താങ്കള്‍ക്കതറിയില്ല എന്നു കരുതി അതില്ല എന്നങ്ങ് തീരുമാനിക്കരുത്. ആകെക്കൂടി വന്ന മാറ്റം അവര്‍ണ്ണരെ ക്ഷേത്രത്തില്‍  കയറ്റാന്‍ അനുവദിച്ചു എന്നു മാത്രമാണ്.അവര്‍ണ്ണര്‍ അശുദ്ധരാണെന്ന വിശ്വാസം മാത്രമേ മാറിയിട്ടുള്ളൂ.

അമൃതാനന്ദമയിക്ക് സംസ്‌കൃതം  അറിയില്ല അതുകൊണ്ട് വേദങ്ങളുദ്ധരിക്കാന്‍ സാധിക്കുന്നില്ല. മയിയേക്കാള്‍ എത്രയോ വലിയ മനുഷ്യനായിരുന്നു നാരായണ ഗുരു. അദ്ദേഹത്തെ സവര്‍ണ്ണര്‍ നിലം തൊടീച്ചില്ല. മയി ജീവിക്കുന്നത് ഇപ്പോഴായത് അവരുടെ ഭാഗ്യം. 1936 നു മുന്നെ ആയിരുന്നെകില്‍ അവരുടെ അവസ്ഥ നാരയണന്റേതിനേക്കാള്‍ കഷ്ടമാകുമായിരുന്നു.

സായിപ്പിന്റെ കയ്യിലിരിക്കുന്ന ഡോളറുകള്‍  ഇന്‍ഡ്യയില്‍  കൊണ്ടു വന്ന് ഭൂമി വാങ്ങിക്കൂട്ടുകയും, പഞ്ച നക്ഷത്ര ആശുപത്രി നടത്തുകയും, ഭീമമായ ഫീസ് വാങ്ങി സ്വാശ്രയ സ്ഥപനങ്ങള്‍ നടത്തുകയും ഒക്കെ ചെയ്യുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപയേപ്പറ്റിയാണോ താങ്കളിതൊക്കെ പറയുന്നത്?

മയി," സനാതന ധര്‍മ്മത്തെ യുഗ ധര്‍മ്മം ആക്കി മാറ്റുന്നു. ഈ യുഗത്തില്‍ ആചരിക്കതക്ക വിധത്തില്‍ സനാതനധര്‍മ്മത്തെ വ്യാഖ്യാനിക്കുന്നു. അതിന്‍റെ ആചരണ രീതികള്‍ പറഞ്ഞു തരുന്നു. ഇതൊക്കെ സനാതന ധര്‍മ്മത്തിന്‍റെ മൂര്‍ത്തിമത് ഭാവമായി നിന്നുകൊണ്ട് അത് ഈ യുഗത്തില്‍ എങ്ങിനെ അനുഷ്ടിക്കണം എന്ന്പറഞ്ഞു തരുന്നു" എന്നൊക്കെ താങ്കള്‍ക്ക് തോന്നുന്നത് അവര്‍ ചെയ്യുന്നതെന്താണെന്ന അറിവില്ലാത്തതുകൊണ്ടാണ്.

അടുത്തകാലത്താണ്, അവരുടെ ആശ്രമത്തില്‍ വന്ന ഒരു മാനസിക രോഗിയെ അവരുടെ കണ്‍മുന്നിലിട്ട് തല്ലിക്കൊന്നത്. ഏത് ധര്‍മ്മത്തേക്കുറിച്ച് അവര്‍ വ്യാഖ്യാനിച്ചാലും മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ അവരുടെ കണ്‍മുനില്‍ ഇത് നടക്കില്ലായിരുന്നു. ഈ ഒറ്റ സംഭവം മതി അവരുടെ മനസിന്റെ ഇരുണ്ട വശം മനസിലാക്കാന്‍.., എന്നിട്ടതേക്കുറിച്ചൊരു ഖേദപ്രകടനം പോലും ഈ ധര്‍മ്മത്തിന്റെ മൂര്‍ത്തിമത്‌ഭാവത്തിന്റെ നാവില്‍ നിന്നും ഇതു വരെ പുറത്തു വന്നില്ല. അതിനെ ഞാന്‍ ധര്‍മ്മം എന്നു വിളിക്കില്ല. അധര്‍മ്മം എന്നേ വിളിക്കൂ.

സുനാമി പുനരധിവാസത്തിനുള്ള അവകാശത്തിനു വേണ്ടി റ്റെലിവിഷന്‍ ചാനലുകളില്‍ വരെ കിടന്ന് കടി പിടി കൂടിയ ഇവരുടെ ധര്‍മ്മത്തേക്കുറിച്ച് എനിക്ക് അവജ്ഞയേ ഉള്ളു. ഇവരേക്കാള്‍ എത്രയോ ധാര്‍മ്മികതയുണ്ട് അശരരണരെയും രോഗികളെയും പരിചരിച്ച് അവരുടെ ഇടയില്‍ ജീവിച്ച മദര്‍ തെരേസക്ക്. ഇന്‍ഡ്യാക്കര്‍ തൊടാന്‍ മടിക്കുന്ന കുഷ്ടരോഗികളെ പരിചരിക്കാന്‍ ഇന്‍ഡ്യയില്‍ വന്ന് സനാതന ധര്‍മ്മത്തിന്റെ കാവല്‍ ഭടന്‍മാരാല്‍ ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സിനും  ഇവരേക്കാള്‍ എത്രയോ വലിയ ധാര്‍മ്മികതയുണ്ട്?

kaalidaasan said...

>>>>>മാറ്റത്തിനനുസരിച്ചു ഓരോരുത്തര്‍ക്കും അവനവന്റെ കഴിവിനും പരിമിധിക്കും അനുസരിച്ചു ദൈവത്തെ സൃഷ്ടിക്കുവാനും ആരാധിക്കുവാനും ഉള്ള സ്വാതന്തൃം നല്‍കിയിട്ടുണ്ട്. അതിനാലാണ് സമുദ്രത്തെ മുക്കുവര്‍ കടലമ്മ എന്നും ബ്രാഹ്മണര്‍ വരുണന്‍ എന്നും മറ്റുള്ളവര്‍ വേറെ ഏതെങ്കിലും പേരിലും വിളിച്ചു ആരാധിക്കുന്നത്. <<<<<

കടലിനെ ദൈവമായി ആരാധിക്കാന്‍ ആരുടെയും അനുവാദമാവശ്യമില്ല. ലോകത്തെ എല്ലാ പ്രാചീന സമൂഹങ്ങളും  കടലിനെ ദൈവമായി ആരാധിച്ചിരുന്നു.

സനാതന ധര്‍മ്മത്തിന്റെ വരുണന്‍ ഒരു പുരുഷ ദൈവമാണ്. കടലമ്മ സ്ത്രീ ദൈവവും. ഇത് രണ്ടും ഒന്നാണെന്നൊക്കെ പറയുന്ന താങ്കള്‍ വളരെയേറെ പഠിക്കാനുണ്ട്.

ലോകം മുഴുവനുമുള്ള കടലിന്റെയും മഴയുടെയും വെള്ളത്തിന്റെയുമൊക്കെ ദേവതകളുടെ പേരുകള്‍ ഇവിടെയുണ്ട്.

List of water deities

ഇതനുസരിച്ച് ലോകം മുഴുവനും സവര്‍ണ്ണരുടെ സനാതന മതമാണെന്ന് താങ്കള്‍ ധരിച്ചു വച്ചോളൂ. കുര്‍ആന്‍ പറയുന്നത് അള്ളാ ആകാശത്തു നിന്നും മഴ പെയ്യിക്കുന്നു എന്നാണ്. ആ ദൈവവും കേരള മുക്കുവരുടെ കടലമ്മ ആണെന്നു പറഞ്ഞോളൂ. എനിക്കു യാതൊരു വിരോധവുമില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ നാവു പിഴുതെടുക്കാതെ നോക്കണമെന്നു മാത്രം.

ഇത്രയൊക്കെ എന്നോട് പറഞ്ഞ മലക്കിനോടൊരു ചോദ്യം. നേരത്തെ ചോദിച്ചതാണ്.

കബയുടെ മൂലക്കിരിക്കുന്ന കറുത്ത കല്ല്, ശിവലിംഗമാണെന്ന് ചിലര്‍ പറയുനതില്‍ എന്തെങ്കിലും കാര്യമുണ്ടോ?

Baiju Elikkattoor said...

"ജനറല്‍ മെഡിസിന്‍ = ബ്രാഹ്മണര്‍"

ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യന്ന ആളുടെ മകന് പന്ത്രണ്ടാം വയസ്സില്‍ ഉപനയനം കഴിഞ്ഞാല്‍ പിന്നെ കുഴലും എടുത്തു രോഗികളെ ചികിത്സിച്ചു തുടങ്ങാം അല്ലെ മലക്കേ..? കഷ്ടം..!!!


കെട്ടിപ്പിടിക്കുന്നതു ഒഴിച്ചാല്‍ എന്തൊക്കെയോ അവ്യക്തമായി പിറുപിറുക്കുകയോ മൂളുകയോ ഒക്കെ മാത്രം ചെയ്യാന്‍ അറിയുന്ന, ആരുടെ ഒക്കെയോ കൈയിലെ പാവയായ സ്ത്രീ "അമ്മ ചെയുന്നത് സനാതന ധര്‍മ്മത്തെ യുഗ ധര്‍മ്മം ആക്കി മാറ്റുകയാണ്" എന്നൊക്കെ എഴുതി വെക്കാന്‍ സാധാരണ വിവരക്കേട് പോര...!!!

kaalidaasan said...

>>>ഞാന്‍ ഡോക്ടരമാരുടെ കാര്യം മാത്രമാണല്ലോ പറഞ്ഞത്? അതില്‍ നാട്ടുകാരെ മുഴുവന്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. ഡോക്ടര്‍ എന്നത് ഹിന്ദു മത വിശ്വാസികളെ ആയും ഡോക്ടര്‍മാരില്‍ ഉള്ള വിഭാഗങ്ങള്‍ ഹിന്ദു മതത്തില്‍ ഉള്ള ജാതി ആയും ഊഹിച്ചു നൊക്കോ...<<<<

ചരിത്രം എനിക്ക് ഊഹിക്കേണ്ട അവശ്യമില്ല. വായിച്ചു മനസിലാക്കിയാല്‍ മതി.

ഞാന്‍ നാട്ടുകാരെ മുഴുവന്‍ ഉള്‍പ്പെടുത്തിയില്ലല്ലോ. ഡോക്ടറാകാന്‍ വേണ്ട യോഗ്യതകളേക്കുറിച്ചാണു പറഞ്ഞത്. വെറുതെ ഒരാള്‍ ഞാനും ഡോക്ടറാണെനു പറഞ്ഞാല്‍  ആവില്ല. അതിനു ചില നടപടിക്രമങ്ങളൊക്കെ ഉണ്ട്. അതോര്‍മ്മിപ്പിച്ചതേ ഉള്ളു.

ഡോക്ടറാകാന്‍ ചില യോഗ്യതകളോക്കെ വേണ്ടതുപോലെ സനാതന ധര്‍മ്മത്തിലെ അംഗങ്ങളാകാനും ചില യോഗ്യതകളൊക്കെ അതിന്റെ നേതാക്കള്‍ നിശ്ചയിച്ചിരുന്നു. അതിലെ പ്രധാന യോഗ്യത സവര്‍ണ്ണ ജാതിയില്‍ ജനിക്കുക എന്നതായിരുന്നു. ആവര്‍ണ്ണര്‍ക്കാ യോഗ്യതകള്‍ ഇല്ലാതിരുന്നതുകൊണ്ട് അവരെ അതില്‍ ഉള്‍പ്പെടുത്തിയില്ല.

kaalidaasan said...

>>>ഇതു തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞതും - താങ്കള്‍ സംസാരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അറിയാത്തത് മൂലം അബദ്ധങ്ങള്‍ പറയുന്നു എന്ന് - അയിത്തം എന്ന വാക്കിന്റെ വ്യുല്‍പത്തി ഒന്നന്വേഷിച്ചു നോക്കുക<<<<

അയിത്തം എന്ന വാക്കിന്റെ വ്യുല്‍പ്പത്തി അറിഞ്ഞിട്ടെന്തു കാര്യം.

അവര്‍ണ്ണരിലെ ചിലരും അയിത്തം ആചരിച്ചിരുന്നു. ഇപ്പോഴുമുണ്ട്. ചില ഗോത്രങ്ങള്‍ മറ്റ് ഗോത്രങ്ങളുമായി ബന്ധപ്പെടുന്നില്ല. അവര്‍ പരസ്പരം അയിത്തം ആചരിക്കുന്നു. അതൊക്കെ പരസ്പരം ബന്ധമില്ലാത്ത രണ്ടു ഗോത്രങ്ങള്‍ തമ്മിലാണ്. അവരാരും പറയില്ല ഞങ്ങള്‍ ഒരേ മത വിശ്വാസികളാണെന്ന്. അവരുടെ ആചാരനുഷ്ടാനങ്ങളും, ആരാധനയും ദൈവങ്ങളും പോലും വ്യത്യസ്ഥമാണ്.

മറ്റേ ഗോത്രം അശുദ്ധരായതുകൊണ്ട് ഞങ്ങളവരെ ഞങ്ങളുടെ അമ്പലത്തില്‍ കയറ്റുന്നില്ല എന്ന വിചിത്ര നിലപാടൊന്നും അവര്‍ക്കില്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നേ അവര്‍ പറയൂ.

താങ്കള്‍ കുറച്ചായല്ലോ അറിയാത്തതുമൂലം അബദ്ധങ്ങള്‍ ഞാന്‍ പറയുന്നു എന്ന്. ആയിരം വര്‍ഷം മുന്നെ ജീവിച്ചിരുന്ന സവര്‍ണ്ണന്റെ മനസിലേക്കെത്തിനോക്കാനുള്ള മാന്ത്രികവിദ്യയൊന്നും എനിക്കറിയില്ല. അതുകൊണ്ട് അബന്ധങ്ങളാണെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ.

അയിത്തം എന്താണെന്ന് ഞാന്‍ എന്റെ കണ്‍മുന്നില്‍ കാണുന്നുണ്ട്. അതനുഭവിച്ച ജാതികളിലെ പഠിപ്പുള്ളവര്‍ ഇതൊക്കെ ലോകത്തോട് പറയുനത് കേള്‍ക്കുന്നുമുണ്ട്. അംബെദ്ക്കറും കാഞ്ച ഇളൈയ്യയും ഈ വിഷയമൊകെ ആഴത്തില്‍ പഠിച്ച അവര്‍ണ്ണര്‍ തന്നെയാണ്. അവര്‍ പറയുന്നു അവര്‍ണ്ണര്‍ ഹിന്ദു മതതില്‍ ചേരുനതിനേക്കാള്‍ നല്ലത് ബുദ്ധമതത്തിലോ ക്രിസ്തുമതതിലോ ചേരുകയാണെന്ന്. അവരുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട ആവശ്യമില്ല. അവര്‍ അവരുടെ അനുഭവമാണു പറയുന്നത്. താങ്കളേപ്പോലെ വ്യുല്പത്തി അന്വേഷിച്ചു കണ്ടു പിടിച്ചല്ല. സവര്‍ണ്ണരെ അവര്‍ണ്ണര്‍ വിളിക്കുന്ന പേരു പോലും മനുവാദികള്‍ എന്നാണ്. ഇതൊന്നും  എന്റെ തോന്നലല്ല. ബി എസ് പി എന്ന ചാമര്‍ ജാതിയില്‍ പെട്ട മായവതി സവര്‍ണ്ണരെ വിളിക്കുന്ന പേരാണ്. അതു മനസിലാക്കാനുള്ള അറിവ് എനിക്കുണ്ട്. അത അബദ്ധമാണെന്നു താങ്കള്‍ പറയുന്നതില്‍ എനിക്കു വിരോധമില്ല.

അയിത്തത്തിന്റെ വ്യുല്‍പ്പത്തിയൊക്കെ നിശ്ചയമുള്ള വിവരം കൂടുതലുള്ള വ്യക്തിയാണല്ലോ താങ്കള്‍. എന്തുകൊണ്ടായിരുന്നു കേരള സെക്രട്ടേറിയറ്റിലെ ഒരു അവര്‍ണ്ണ ജാതിയില്‍ പെട്ട വകുപ്പു മേധാവി വിരമിച്ചപ്പോള്‍ ഓഫീസില്‍ ചാണക വെള്ളം തളിച്ചത്? എന്താണീ അയിത്തതിന്റെ വ്യുല്‍പ്പത്തി. ആ ആവര്‍ണ്ണനു ദേഹ ശുദ്ധി ഇല്ല എന്നാണോ? പണ്ട് സവര്‍ണ്ണര്‍ക്ക് തെറ്റിധാരണയായിരുന്നു എന്നല്ലേ താങ്കള്‍ പറഞ്ഞത്. ഈ സവര്‍ണ്ണന്റെ ധാരണക്കെന്തു പേരു താങ്കള്‍ വിളിക്കും?

വയലാര്‍ രവി എന്ന ഈഴവന്റെ മകന്റെ മകനു ഗുരുവായൂരില്‍ ചോറൂണു കൊടുത്തു കഴിഞ്ഞപ്പോള്‍ കെ കരുണാകരന്‍ എന്ന സവര്‍ണ്ണ പ്രഭു പറഞ്ഞത്, പുണ്യാഹം തളിക്കേണ്ടേ എന്നായിരുന്നു,. ഏത് തെറ്റിദ്ധാരണയുടെ പുറത്താണു കരുണാകരന്‍ അത് പറഞ്ഞത്?

kaalidaasan said...

>>>ഇവിടെ ആദ്യം മനസിലാക്കെന്ട കാര്യം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല എന്നതു കൊണ്ട് ഹിന്ദുമത വിശ്വാസി അല്ല എന്നത് തെറ്റായ ധാരണ ആണെന്നുള്ള വസ്തുതയാണ് - വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതിന് ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന കാര്യം വീണ്ടും വീണ്ടും പറഞ്ഞിട്ടും അതൊന്നും അറിയേണ്ട കാര്യമില്ല എന്നു പറഞ്ഞു കണ്ണടച്ചിരുന്നാല്‍ തെറ്റായ നിഗമനങ്ങളില്‍ എത്തും അത്ര തന്നെ -<<<<

അവര്‍ണ്ണരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് അവര്‍ക്ക് ദേഹ ശുദ്ധി ഇല്ലായിരുന്നു എന്ന തെറ്റായ ധാരണ കൊണ്ടാണ്, എന്നായിരുന്നു ആദ്യം താങ്കളുടെ നിലപാട്. ഇപ്പോള്‍ , ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല എന്നതു കൊണ്ട് ഹിന്ദുമത വിശ്വാസി അല്ല എന്നത് തെറ്റായ ധാരണ ആണ്, എന്നായിരിക്കുന്നു.

തെറ്റായ ധാരണ എന്ന പിടി വള്ളിയുണ്ടെങ്കില്‍ എളുപ്പം ജാമ്യം കിട്ടുമെന്നായിരിക്കും താങ്കളുടെ ധാരണ. ആയിക്കോളൂ.

ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല എന്ന ഒറ്റ കാരണമാണോ അവര്‍ണ്ണര്‍ സനാതന ധര്‍മ്മത്തിലെ അംഗങ്ങളല്ലായിരുന്നു എന്നതിനു ഞാന്‍ പറഞ്ഞത്? താങ്കള്‍ മറന്നു പോയെങ്കില്‍ ഒരിക്കല്‍ കൂടി പറയാം.

ഒരു വലിയ പറ്റം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും ആട്ടിപായിച്ച്, അവരെ അടിച്ചമര്‍ത്തി. അവരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല. ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ രൂപം ​പുറത്തുണ്ടാക്കി ആരാധിക്കാന്‍ അനുവദിച്ചില്ല. വഴി നടക്കാന്‍ അനുവദിച്ചില്ല. അടുത്തു വരാന്‍ അനുവദിച്ചില്ല. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഒന്നിലും അടുപ്പിച്ചില്ല. ഒരേ മത വിശ്വസികളാണെങ്കില്‍ ആരും ഇതുപോലെ ചെയ്യില്ല. സവര്‍ണ്ണമതത്തിലെ മറ്റ് ജാതികളായ ബ്രാഹ്മണരെയും, വൈശ്യരെയും, ക്ഷത്രിയരെയും, ശൂദ്രരെയും ഇതുപോലെ അവഹേളിച്ചില്ല. അവരെ എല്ലാറ്റിലും ഭാഗഭാക്കുകളാക്കി. ഈ സത്യം ഏത് സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയാലും മറഞ്ഞിരിക്കില്ല. ഇത് വിശ്വാസികള്‍ക്കുള്ള ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മാത്രമാണെന്ന് കൂടെക്കൂടെ പറയുന്ന താങ്കളുടെ അജണ്ട ശരിക്കും എന്താണ്?

മതം എന്നതിന്റെ വ്യല്‍പ്പത്തി ഒന്നു തെരഞ്ഞു നോക്കരുതോ? മതം എന്നു ഞാന്‍ മനസിലാക്കുന്നത് ഏതെങ്കിലും ഒരു ദൈവത്തിലോ, ഒരു പറ്റം ദൈവങ്ങളിലോ വിശ്വസിക്കുന്ന ഒരു പറ്റം ആളുകളുടെ കൂട്ടായ്മ എന്നാണ്. അതുകൊണ്ട് ദൈവത്തെ ആരാധിക്കാന്‍,(താങ്കള്‍ കുറെ ദിവസങ്ങളായി വളച്ചൊടിക്കുന്ന ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അല്ല) അനുവാദമില്ലാതിരുന്ന ഒരു പറ്റം മനുഷ്യരെ ആ മതത്തിലെ അംഗങ്ങളായി ഞാന്‍ കരുതുന്നില്ല. അത് അബദ്ധ ധാരണയാണെങ്കില്‍ അങ്ങനെ. സനാതന മതത്തിലെ ഒരു ദൈവത്തെയുമാരാധിക്കാന്‍ അനുവാദമില്ലാതിരുന്ന അവര്‍ണ്ണരെ ഞാന്‍ സനാതന മതത്തിലെ അംഗങ്ങളായി കരുതുന്നില്ല. താങ്കള്‍ കരുതുന്നു എങ്കില്‍ എനിക്ക് യാതൊരു വിരോധവുമില്ല. അത് എന്റെ അറിവില്ലായ്മയാണെന്നോ അബദ്ധ ധാരണയാണെന്നോ, കണ്ണടച്ചിരിക്കുന്നതാണെന്നോ ഒക്കെ താങ്കള്‍ കരുതിക്കോളൂ. ഈ ധരണ തല്‍ക്കാലം ​മാറ്റാന്‍ എനിക്കുദ്ദേശ്യമില്ല. താങ്കള്‍ ഇനിയും ക്ഷേത്രാചാരങ്ങള്‍ എന്ന പിടിവള്ളിയില്‍ കിടന്ന് ആടിക്കോളൂ.

kaalidaasan said...

>>>പല കാരണങ്ങളാലും ദേഹം അശുദ്ധമാകുന്നു എന്നു കരുതപ്പെടുന്ന അവസരങ്ങളില്‍ ക്ഷേത്ര പ്രവേശനം നിഷിദ്ധമാണ് ഇതിനു ശരീരത്തിലെ മാലിന്യവുമായൊ കുളിക്കുന്നതുമായോ ഒന്നും ബന്ധമില്ല ഒരുദാഹരണം ഏറ്റവും അടുത്ത ബന്ധുക്കള്‍ മരിക്കുമ്പോള്‍ പുല കഴിയുന്നത്‌ വരെ ക്ഷേത്രപ്രവേശനം നിഷിദ്ധമാണ് -<<<<

അപ്പോള്‍ അവര്‍ണ്ണര്‍ക്ക് എന്നും ആര്‍ത്തവം, പുല തുടങ്ങിയതുപോലുള്ള ദേഹ അശുദ്ധി ആണെന്നാണോ താങ്കള്‍ പറയുന്നത്?

ആര്‍ത്തവമുള്ള ബ്രാഹ്മണ സ്ത്രീയെ മറ്റ് സവര്‍ണ്ണരുടെ അടുത്തു വരുന്നതില്‍ നിന്നും വിലക്കിയിരുനോ? അവരെ പൊതു കിണറില്‍ നിന്നും വെള്ളമെടുക്കുന്നതില്‍ നിന്നും  വിലക്കിയിരുന്നോ? ബന്ധുക്കള്‍ മരിച്ച ക്ഷത്രിയരെ പൊതു വഴി നടക്കുന്നതില്‍ നിന്നും വിലക്കിയിരുന്നോ?

താങ്കള്‍ നേരത്തെ പറഞ്ഞത് മാലിന്യം, മദ്യം, മാംസം, മത്സ്യം എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് ദേഹ അശുദ്ധി ആണെന്ന് വിശ്വസിച്ചിരുന്നു എന്നായിരുന്നു. അതെഴുതിയപ്പോള്‍ താങ്കളുദ്ദേശിച്ച ഈ മാലിന്യം എന്ന വാക്ക് എന്തായിരുന്നു? ഒന്ന് വിശദീകരിക്കാമോ? ഇപ്പോള്‍ താങ്കള്‍ പറയുന്നു ശരീരത്തിലെ മാലിന്യമല്ല എന്ന്. അപ്പോള്‍ ആദ്യം പറഞ്ഞ മാലിന്യം എന്തായിരുന്നു? ശരീരത്തിലെ മാലിന്യമല്ലെങ്കില്‍ പിന്നെ, മനസിലെ മാലിന്യമല്ലേ?

kochuvava said...

അയിത്തം എന്താണെന്ന് ഞാന്‍ എന്റെ കണ്‍മുന്നില്‍ കാണുന്നുണ്ട്.

ഇത് ഞാന്‍ നേരത്തെ പറഞ്ഞിരുന്ന കാര്യം തന്നെ

ആദ്യമായി ബസു യാത്ര കഴിഞ്ഞെത്തിയ നിരക്ഷരകുക്ഷിയായ നമ്പൂരി പറയുന്നു - ഓ ഈ ബസോടിക്കാന്‍ കൂടുതലൊന്നും അറിയാനില്ല നില്‍കുമ്പോള്‍ അതിലെ ചരടില്‍ പിടിച്ചു രണ്ടു പ്രാവശ്യം വലിച്ചാല്‍ അതോടും ഓടുമ്പോള്‍ ഒരു പ്രാവശ്യം വലിച്ചാല്‍ അതു നില്കും അത്രന്നെ - ഇപ്പറഞ്ഞത്‌ അദ്ദേഹം നേരിട്ട് കണ്ടു മനസിലാക്കിയ സത്യം ആണെങ്കിലും ബസോടിക്കാന്‍ ആ അറിവ് അപര്യാപ്തമാണെന്നു മനസിലാക്കുന്നവര്‍ അങ്ങനെ പറയുന്നത് അബദ്ധമാണെന്നു തിരിച്ചറിയുമല്ലോ

താങ്കള്‍ കുറച്ചായല്ലോ അറിയാത്തതുമൂലം അബദ്ധങ്ങള്‍ ഞാന്‍ പറയുന്നു എന്ന്. ആയിരം വര്‍ഷം മുന്നെ ജീവിച്ചിരുന്ന സവര്‍ണ്ണന്റെ മനസിലേക്കെത്തിനോക്കാനുള്ള മാന്ത്രികവിദ്യയൊന്നും എനിക്കറിയില്ല. അതുകൊണ്ട് അബന്ധങ്ങളാണെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ.

ഞാന്‍ ഇവിടെ എഴുതിയ കാര്യങ്ങള്‍ വളരെ ലളിതങ്ങളായ , ഏതൊരു ഹിന്ദുമത വിശ്വാസിക്കും അറിയാവുന്ന , ചില വസ്തുതകള്‍ മാത്രമാണ് - അവയെ കുറിച്ചുള്ള താങ്കളുടെ അജ്ഞത ഞാന്‍ വീണ്ടും വീണ്ടും ചൂണ്ടിക്കാണിക്കുന്നത് താങ്കള്‍ക്കു ഒട്ടും തന്നെ രസിക്കുന്നില്ല എന്നു താങ്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നു - താങ്കളുടെ ബ്ലോഗില്‍ വന്നു താങ്കളെ വിമര്‍ശിക്കുന്നത് താങ്കളുടെ വീട്ടില്‍ വന്ന അതിഥി താങ്കളെ കുറ്റം പറയുന്നത് പോലെയാണ് - വിമര്‍ശനം ഒരു പരിധി കടന്നാല്‍ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതും സ്വാഭാവികം - അതിഥി യുടെ കടമ താന്‍ ചൂണ്ടി കാണിക്കുന്ന തെറ്റുകള്‍ ഉള്‍കൊള്ളുവാന്‍ ആതിഥെയന്‍ വൈമനസ്യം കാണിക്കുകയും വിമര്‍ശനത്തില്‍ അരോചകത്വം കാണിക്കുകയും ചെയ്‌താല്‍ പിന്നെ ഒട്ടും വൈകാതെ പുറത്തേക്കുള്ള വഴി സ്വയം കണ്ടെത്തുക എന്നതാണ് - അത് കൊണ്ടു ഇത്രയുമൊക്കെ എഴുതാന്‍ അവസരം തന്നതിന് നന്ദി പറഞ്ഞുകൊണ്ടു ഞാന്‍ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു .( ഈ കമന്റുകളില്‍ നിരവധി തവണ ഇതവസാനത്തെ കമന്റു എന്നൊക്കെ എഴുതിയിരുന്നു -എന്നിട്ട് വീണ്ടും മറ്റെന്തെങ്കിലും കൂടെ പറയാനായി തിരികെ എത്തി - ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു -അതിനുള്ള മാര്‍ഗം ഇനിയുള്ള കമന്റുകള്‍ വായിക്കാതിരിക്കുക എന്നതാണ് - വായിച്ചാല്‍ അല്ലേ എന്തെങ്കിലും പറയണമെന്ന തോന്നല്‍ ഉണ്ടാവൂ !! )

kaalidaasan said...

>>>>ജനറല്‍ മെഡിസിന്‍ = ബ്രാഹ്മണര്‍
സര്‍ജന്മാര്‍ = ക്ഷത്രിയര്‍
ദന്ത ഡോക്ടര്‍മാര്‍ = വൈശ്യര്‍
ആയുര്‍വേദ ഡോക്ടര്‍മാര്‍ = ശൂദ്രര്‍<<<<<


മനസിലാക്കാന്‍ വെറും ഉദാഹരണം മാത്രം. എല്ലാവരും ഡോക്ടര്‍മാര്‍ തന്നെ. അവരുടെ തൊഴിലില്‍ അവര്‍ അഗ്രഗന്യര്‍.

മനസിലാക്കാന്‍ ഞാന്‍ കുറച്ചു കൂടെ ഉദാഹരണങ്ങള്‍ തരാം. താങ്കളെഴുതിയതിന്റെ താഴെ എഴുതി ചേര്‍ക്കാന്‍.

നേഴ്സ്= ഈഴവര്‍ 
അസിസ്റ്റന്റ്= തീയന്‍ 
കമ്പൌണ്ടര്‍,=ചാന്നാന്‍ 
തൂപ്പുകാരന്‍,=പുലയന്‍ 
ടെക്നീഷ്യന്‍,=പറയന്‍ 
കക്കൂസ് കഴുകുന്നവര്‍,=ചാമര്‍ 

ഇവരുമൊക്കെ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരും രോഗികളെ പരിചരിക്കുന്ന അളുകളുമാണ്.

ഇപ്പറഞ്ഞവരെയൊന്നും സുബോധമുള്ള ആരും   ഡോക്ടര്‍മാര്‍ എന്നു വിളിക്കില്ല. പക്ഷെ  താങ്കളേപ്പോലുള്ളവര്‍ ഡോക്ടര്‍മാര്‍ എന്നു വിളിക്കുന്നു. പക്ഷെ എനിക്ക് അത്രത്തോളം  വിവരമില്ലാത്തതുകൊണ്ട് ഞാന്‍ അങ്ങനെ വിളിക്കുന്നില്ല.

kaalidaasan said...

>>>>ഞാന്‍ ഇവിടെ എഴുതിയ കാര്യങ്ങള്‍ വളരെ ലളിതങ്ങളായ , ഏതൊരു ഹിന്ദുമത വിശ്വാസിക്കും അറിയാവുന്ന , ചില വസ്തുതകള്‍ മാത്രമാണ് - അവയെ കുറിച്ചുള്ള താങ്കളുടെ അജ്ഞത ഞാന്‍ വീണ്ടും വീണ്ടും ചൂണ്ടിക്കാണിക്കുന്നത് താങ്കള്‍ക്കു ഒട്ടും തന്നെ രസിക്കുന്നില്ല എന്നു താങ്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നു - <<<<<

താങ്കളെഴുതിയത് സവര്‍ണ്ണര്‍ പണ്ട് ചെയ്ത ക്രൂരതകള്‍ക്ക് ഇപ്പോള്‍ അവര്‍ കണ്ടെത്തുന്ന ന്യായീകരണങ്ങളാണ്. അവര്‍ണ്ണരെയും മറ്റുള്ളവരെയും വിഡ്ഢികളാക്കാം എന്നുദ്ദേശിച്ച് പറഞ്ഞു പരത്തുന്ന അസത്യങ്ങള്‍,. തെറ്റു ചെയ്യുന്നവര്‍ യഥാര്‍ത്ഥ സത്യം ആരോടും പറയില്ല. പിടിച്ചു നില്‍ക്കാന്‍ വേണ്ടി തങ്ങള്‍ ചെയ്യുന്ന തെറ്റിനെ ശരിയാക്കാന്‍ പല വിധത്തിലും ന്യായീകരിക്കും. താങ്കള്‍ ചെയ്യുന്നതുമതു തന്നെ.

ഞാന്‍ താങ്കള്‍ പറഞ്ഞതിലും  ലളിതമായിട്ട് എഴുതിയത് എന്റെ കണ്‍മുന്നില്‍ കാണുന്നതും, അയിത്തം എന്താണെന്ന് നേരിട്ടനുഭവിച്ച അവര്‍ണ്ണ ജാതികളില്‍ ജനിച്ചു വളര്‍ണ്ണവര്‍  പറഞ്ഞതുമായ കാര്യങ്ങളാണ്. താങ്കള്‍ ഭാവനയില്‍ നിന്നും എഴുതുന്നതുപോലെ എഴുതിയവയല്ല. അത് മനസിലാക്കാന്‍ ഒരു വാക്കിന്റെയും വ്യുല്‍പ്പത്തി തേടിപ്പോകേണ്ട അവശ്യമില്ല. കാണാന്‍ രണ്ടു കണ്ണുകളും, കാണുന്നത് മനസിലാക്കാന്‍ അതിന്റെ പുറകില്‍ മറ്റൊരു അവയവവും, വായിച്ചു മാനസിലാക്കനുള്ള അക്ഷരാഭ്യാസവും മതി.

സവര്‍ണ്ണര്‍ അവര്‍ണ്ണരെ സ്വന്തം മതത്തിന്റെ ഭാഗമായി കണ്ടിരുന്നില്ല എന്നു ഞാന്‍ മനസിലാക്കിയത് ക്ഷേത്രപ്രവേശനം എന്ന ഒറ്റ വിഷയത്തെ അടിസ്ഥാനമാക്കി മാത്രമല്ല. ഒരു വലിയ പറ്റം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും ആട്ടിപ്പായിച്ച്, അവരെ അടിച്ചമര്‍ത്തി. അവരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല. ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ രൂപം ​ഉണ്ടാക്കി പുറത്തുവച്ച് ആരാധിക്കാന്‍ പോലും അനുവദിച്ചില്ല. വേദ പുസ്തകങ്ങള്‍  പഠിക്കാന്‍ അനുവദിച്ചില്ല. വഴി നടക്കാന്‍ അനുവദിച്ചില്ല. അടുത്തു വരാന്‍ അനുവദിച്ചില്ല. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഒന്നിലും അടുപ്പിച്ചില്ല. തുടങ്ങി അനേകം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒരേ മത വിശ്വാസവും ദൈവാരാധനയും നടത്തുന്നവരെ ആരും ഇതുപോലെ ചെയ്യില്ല.

താങ്കള്‍ വ്യല്‍പ്പത്തി തേടിപ്പോകുന്ന അയിത്തം കാരണമാണ്, അമ്പലത്തില്‍ പ്രവേശിപ്പിക്കാത്തതെങ്കില്‍, അവര്‍ണ്ണര്‍ക്കിഷ്ടമുള്ള അമ്പലമുണ്ടാക്കി, ഇഷ്ടമുള്ള ദൈവങ്ങളെ പ്രതിഷ്ടിച്ചാരാധിച്ചോട്ടേ , അശുദ്ധിയുള്ളവര്‍ ഞങ്ങളുടെ അടുത്തു നിന്നും ആരാധിക്കാതിരുന്നാല്‍ മതി എന്ന് സവര്‍ണ്ണര്‍ക്ക് തീരുമാനിക്കാമായിരുന്നു. പക്ഷെ അങ്ങനെ അല്ല ഉണ്ടായത്. ഞങ്ങളുടെ ദൈവങ്ങളെ അവര്‍ണ്ണര്‍ ആരാധിക്കുകയേ വേണ്ട എന്നല്ലേ? നാരായണ ഗുരു സവര്‍ണ്ണരുടെ ദൈവമായ ശിവനെ പ്രതിഷ്ടിച്ചപ്പോള്‍, അവര്‍ണ്ണന്‍ അവന്റെ അമ്പലത്തില്‍ പ്രതിഷ്ടിക്കുകയോ ആരാധിക്കുകയോ ചെയ്തോട്ടെ എന്നല്ല സവര്‍ണ്ണര്‍ പറഞ്ഞത്. അവര്‍ണ്ണന്‍ അത് ചെയ്യന്‍ പാടില്ല എന്നായിരുന്നു സവര്‍ണ്ണര്‍ പറഞ്ഞത്.

ഇന്നിപ്പോള്‍ അവര്‍ണ്ണര്‍  പലരും  മറ്റ് മതങ്ങള്‍ തേടിപ്പോകുന്നു. അതിന്റെ ഗൌരവം ബോധ്യമുള്ള സവര്‍ണ്ണര്‍ പരക്കം പായുന്നു. പിടിച്ചു നില്‍ക്കന്‍ വേണ്ടി ഏത് കച്ചിത്തുരുമ്പിലും കയറി പിടിക്കുന്നു. അതില്‍ ഒന്നാണു താങ്കളീ പറയുന്നതും. സവര്‍ണ്ണ മതത്തിന്റെ ഭാഗമായിരുന്നു തങ്ങളെന്ന് അവര്‍ണ്ണര്‍ സമ്മതിച്ചാലേ താങ്കളീ പറയുന്ന തൊടുന്യായത്തിനു വിശ്വാസ്യതയുള്ളു.

ഇതൊക്കെ എന്റെ അജ്ഞ്തയാണെങ്കില്‍ ആ അജ്ഞ്തയിലെനിക്കു യാതൊരു ബുദ്ധിമുട്ടും ഇല്ല. ഇത് ഞാന്‍ പല പ്രാവശ്യം ആവര്‍ത്തിച്ചതാണ്. എന്നിട്ടും താങ്കള്‍ക്കത് മനസിലാകുനില്ല എന്ന് നടിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ചോദിച്ച പല ചോദ്യങ്ങളില്‍ നിന്നും കൌശല പൂര്‍വം ഒഴിഞ്ഞു മാറുന്നു.

kaalidaasan said...

>>>> താങ്കളുടെ ബ്ലോഗില്‍ വന്നു താങ്കളെ വിമര്‍ശിക്കുന്നത് താങ്കളുടെ വീട്ടില്‍ വന്ന അതിഥി താങ്കളെ കുറ്റം പറയുന്നത് പോലെയാണ് - വിമര്‍ശനം ഒരു പരിധി കടന്നാല്‍ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതും സ്വാഭാവികം <<<<<

എന്റെ ബ്ളോഗില്‍ വന്ന് എന്നെ വിമര്‍ശിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല കൊച്ചു വാവ. വിമര്‍ശനം പരിധി കടന്നാല്‍ ആര്‍ക്കെങ്കിലും പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുക എന്റെ സ്വാഭവവുമല്ല. ഏത് വിമര്‍ശനത്തെയും സഹിഷ്ണുതയോടെ തന്നെ നേരിടുകയാണു ഞാന്‍ ചെയ്യാറുള്ളതും. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില കമന്റുകള്‍ നീക്കം ചെയ്യാറുണ്ട്. അഞ്ച് വര്‍ഷങ്ങളായി ഞാന്‍ ബ്ളോഗെഴുതന്‍ തുടങ്ങിയിട്ട്. പലരും  വിമര്‍ശിക്കാറുണ്ട്. വിമര്‍ശനത്തിനു ഞാന്‍ മറുപടിയും നല്‍കാറുണ്ട്. ആരുടെയും വിവരവും അജ്ഞതയും അളക്കാനല്ല ഞാന്‍ ബ്ളോഗെഴുതുനത്. എന്റെ അഭിപ്രായങ്ങള്‍ എഴുതനാണ്. അതിനെ ആര്‍ക്കും വിമര്‍ശിക്കാം. ഖന്ധിക്കാം. അതുകൊണ്ടാനു ചര്‍ച്ച ചെയ്യുന്നതും.

വ്യക്തിപരമായ അധിക്ഷേപങ്ങളെ ഞാന്‍ സാധാരണ അവഗണിക്കാറേ ഉള്ളു. അവര്‍ണ്ണരുടെ അവസ്ഥയേപ്പറ്റി അവരേക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള അംബെദ്ക്കര്‍ 50 വര്‍ഷം മുന്നെ പലതും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ കാഞ്ച ഇളൈയ്യയും മറ്റും എഴുതുന്നു. അതൊക്കെ സവര്‍ണ്ണരെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ എഴുതുനതുപോലെയല്ല. സ്വന്തമായി അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണത്. അത് ശരിയല്ല എന്നു പറയാന്‍ താങ്കള്‍ക്കു സ്വാതന്ത്ര്യമുള്ളതുപോലെ ശരി ആണെന്നു കരുതാന്‍ എനിക്കും സ്വാതന്ത്ര്യമുണ്ട്. അവര്‍ണ്ണരേക്കുറിച്ചുള്ള സവര്‍ണ്ണ ഭാഷ്യത്തേക്കാള്‍ കൂടുതല്‍ ആധികാരിത അവര്‍ണ്ണ ഭാഷ്യത്തിനു തന്നെയാണ്. അതുകൊണ്ടാണതൊക്കെ നിഷ്പക്ഷമതികള്‍  വിലമതിക്കുന്നതും.

എനിക്ക് അജ്ഞതയാണെന്ന് എഴുതുന്ന ഓരോ കമന്റിലും താങ്കളെഴുതിയിട്ടും ഞാന്‍ അതിനെ അവഗണിക്കുകയാണു ചെയ്തത്. ഞാന്‍ എന്റെ അഭിപ്രായം എഴുതുന്നു. താങ്കള്‍ തങ്കളുടേതും. ഇതൊക്കെ വായിക്കുന്നവര്‍ വെറും വിഡ്ഢികളൊന്നുമല്ല. ഇതൊക്കെ വായിക്കുമ്പോള്‍ മനസിലാക്കാനുള്ള ശേഷി ഉള്ളവര്‍ തന്നെയാണ്. അവര്‍ മനസിലാക്കട്ടെ. കൂടുതല്‍ അറിവു വേണ്ടവര്‍ അത് മറ്റിടങ്ങളില്‍ നിന്നും വായിച്ചു നേടട്ടെ.

അതുകൊണ്ട് വ്യക്തിപരമായ തലത്തിലേക്കൊക്കെ ഇതിനെ കൊണ്ടു പോകുന്നത് നല്ലതല്ല എന്നു മാത്രം പറയട്ടെ.

kaalidaasan said...

>>>>>ഇത് ഞാന്‍ നേരത്തെ പറഞ്ഞിരുന്ന കാര്യം തന്നെ

ആദ്യമായി ബസു യാത്ര കഴിഞ്ഞെത്തിയ നിരക്ഷരകുക്ഷിയായ നമ്പൂരി പറയുന്നു - ഓ ഈ ബസോടിക്കാന്‍ കൂടുതലൊന്നും അറിയാനില്ല നില്‍കുമ്പോള്‍ അതിലെ ചരടില്‍ പിടിച്ചു രണ്ടു പ്രാവശ്യം വലിച്ചാല്‍ അതോടും ഓടുമ്പോള്‍ ഒരു പ്രാവശ്യം വലിച്ചാല്‍ അതു നില്കും അത്രന്നെ - ഇപ്പറഞ്ഞത്‌ അദ്ദേഹം നേരിട്ട് കണ്ടു മനസിലാക്കിയ സത്യം ആണെങ്കിലും ബസോടിക്കാന്‍ ആ അറിവ് അപര്യാപ്തമാണെന്നു മനസിലാക്കുന്നവര്‍ അങ്ങനെ പറയുന്നത് അബദ്ധമാണെന്നു തിരിച്ചറിയുമല്ലോ<<<<<



താങ്കളേപ്പോലുള്ളവര്‍ക്ക് സവര്‍ണ്ണര് ചെയ്ത ക്രൂരത ഒരു നമ്പൂതിരി ഫലിതം മാത്രമാണ്. അതുകൊണ്ടാണ്, അവര്‍ണ്ണരേക്കുറിച്ച് ഞാന് പറഞ്ഞതൊക്കെ ഒരു നമ്പൂതിരി ഫലിതത്തിന്റെ ലെവലില് കാണുന്നതും.

താങ്കള് ഇന്‍ഡ്യയിലെ ഹിന്ദു മതത്തെ അളക്കുന്നത് കേരളം എന്ന ഇട്ടാവട്ടത്തിന്റെ അളവുകോലു വച്ചാണ്. അതുകൊണ്ടാണീ ഫലിതങ്ങളുടെ പിന്നാലെ പോകേണ്ടി വരുന്നത്. അയിത്തം എന്താണെന്നു കാണണമെങ്കില് താങ്കള് ഉത്തരേന്ത്യയിലെ ഗ്രമങ്ങള് കാണണം. അത് കണ്ടവരെ കളിയാക്കിയാല്‍, സ്വയം കണ്ടു എന്ന അര്‍ത്ഥം വരില്ല.

ആര്‍ത്തവകാലത്തു സ്ത്രീകളെ ക്ഷേത്രത്തില് കയറ്റാതിരിക്കുന്നപോലെയും, പുല കാലത്ത് ആളുകളെ ക്ഷേത്രത്തില് കയറ്റാതിരിക്കുന്നതുപോലെയും നിസാരാമായിരുന്നു, അവര്‍ണ്ണര് എന്നു മുദ്ര കുത്തി വലിയ ഒരു വിഭാഗം ജനങ്ങളെ സനാതന മതത്തിനു പുറത്തു നിറുത്തിയതെന്നു മനസിലാക്കുന്ന താങ്കള്‍ക്കാണീ നമ്പൂതിരി ഫലിതം കൂടുതല് യോജിക്കുക.

എഴുന്നേറ്റു നടക്കാന് പറ്റാത്ത വയസന്‍മാരെ മുതല് ഇന്നു ജനിക്കുന്ന അവര്‍ണ്ണരുടെ കുഞ്ഞിനെ വരെ സനാതന മതത്തില് നിന്നകറ്റി നിറുത്താന് കരണം, അവര്‍ക്ക് അശുദ്ധി ആയിരുന്നു എന്ന് ഒരു സവര്‍ണ്ണനും പറഞ്ഞിരുന്നില്ല. അവര്‍ണ്ണര്‍ക്കതിനുള്ള യോഗ്യത ഇല്ല എന്നു മാത്രമേ പറഞ്ഞിരുന്നുള്ളു. സനാതന മതത്തിന്റെ വേദപുസ്ത്കം വായിക്കുന്നത് കേള്‍ക്കുന്ന അവര്‍ണ്ണന്റെ ചെവിയില് ഈയം ഉരുക്കി ഒഴിച്ചവര്‍ക്ക് താങ്കളേക്കാള് അന്തസുണ്ട്. അവര് അതിന്, അശുദ്ധി ഒരു കാരണമായി പറഞ്ഞിരുന്നില്ല. അവര്‍ണ്ണര്‍ക്കതിനു യോഗ്യത ഇല്ല എന്നു മാത്രമേ പറഞ്ഞിരുന്നുള്ളു.

ഇന്നും ഇന്‍ഡ്യയുടെ പല ഗ്രാമങ്ങളിലും പണ്ടുണ്ടായിരുന്ന അതേ അയിത്തം ഉണ്ട്. അത് കണ്ണുകൊണ്ടു കാണുന്നവരെ താങ്കള്‍ക്ക് വിഢിയാക്കാന് പറ്റില്ല കൊച്ചു വാവേ. നമ്പൂതിരി ഫലിതം പറഞ്ഞാലൊന്നും ഈ അയിത്തം ഇല്ലാതാകയുമില്ല. ക്ഷേത്രത്തില് പ്രവേശിക്കാന് അനുവാദം കൊടുത്തിട്ടും, പല ഇടങ്ങളിലും അവര്‍ണ്ണരെ സവര്‍ണ്ണര് അതിനനുവദിക്കുന്നില്ല. അവര്‍ണ്ണരോട് ഇപ്പോഴും അയിത്തം കാണിക്കുന്നതൊന്നും താങ്കളുടെ ഒരു ഫലിതത്തിനും വിശദീകരിക്കാന് ആകില്ല. അത് ക്ഷേത്രാചാരം എന്ന ഉഡായിപ്പില് തളയ്ക്കാനും ആകില്ല.

മലക്ക് said...

ഞാന്‍ പറഞ്ഞത് ഡോക്ടര്‍മാരുടെ കാര്യം മാത്രം ഹിന്ദു വിശ്വാസത്തെ കണക്കില്‍ എടുത്തു പറഞ്ഞത്. എല്ലാ ഡോക്ടര്‍ മാരെയും ഒന്നിച്ചു എടുത്താല്‍ ഹിന്ദു വിശ്വാസി എന്ന് വിചാരിക്കുകയും ഡോക്ടര്‍മാരുടെ ഇടയില്‍ ഉള്ള തരം തിരിവ് ജാതി വ്യവസ്ഥയും ആയി താരതമ്യം ചെയ്യാന്‍ പറഞ്ഞതിന് - അതിനിടയില്‍ ആശുപത്രിയും നേഴ്സുമാരും അസിസ്റ്റന്റ് തൂപ്പുകാരന്‍ കക്കൂസ് കഴുകുന്നവര്‍ കമ്പൗന്ദരുമാരും ഒക്കെ തിരുകി കേറ്റി ഉദാഹരണം മനസിലായില്ല എന്ന് അഭിനയിക്കുന്നു. മം സാരമില്ല. മനസിലാകുന്നില്ലെങ്കില്‍ മനസിലാക്കണ്ട.

മലക്ക് said...

അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആയിരുന്നു എന്നതിന് തെളിവുകള്‍

1. ക്ഷേത്രങ്ങളില്‍ പ്രതിഷ്ടിച്ചിരുന്ന ദൈവങ്ങളില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളിലും അനുഷ്ടാനങ്ങളിലും അവര്‍ണര്‍ ഭയ ഭക്തി ബഹുമാന പൂര്‍വ്വം വിശ്വാസം അര്‍പ്പിച്ചിരുന്നു.
2. ഹിന്ദു എന്നതിന്റെ നിര്‍വചന പ്രകാരം അവര്‍ ഭാരത ഭൂമിയില്‍ ജനിച്ചു.
3. മാമോദീസ മുങ്ങി ക്രിസ്തു മതമോ സുന്നത് ചെയ്തു ഇസ്ലാം മതമോ അല്ലെങ്കില്‍ മറ്റു മതങ്ങളോ സ്വീകരിച്ചിരുന്നില്ല. അതായത് അവര്‍ മറ്റു മതങ്ങളില്‍ വിശ്വസിച്ചിരുന്നില്ല.
4. ഹിന്ദു എന്നത് മതം അല്ല. ഹിന്ദു ആകുവാന്‍ വേദ പഠനം നിര്‍ബന്ധമല്ല. ഹിന്ദു വിശ്വാസ പ്രകാരം പ്രപഞ്ചത്തിലെ എന്ത് വസ്തുവിലും ദൈവത്തെ കാണാം. അതിനാല്‍ എന്ത് വസ്തുവും ദൈവമായി ആരാധിക്കാം. അവര്ന്നരും ഹൈന്ദവ ആചാര പ്രകാരം വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു.
5. ആചാരങ്ങളും അനുഷ്ടാനങ്ങളും സനാതന ധര്‍മ്മം അനുശാസിക്കുന്ന രീതിയിലോ അതിനോട് സാമ്യമുള്ളതോ ആയിരുന്നു.
6. ശിവനെയോ വിഷ്ണുവിനെയോ ആരാധിക്കുന്നവര്‍ മാത്രമല്ല ഹിന്ദുക്കള്‍.ശിവനും വിഷ്ണുവും മറ്റു ദൈവ സങ്കല്‍പ്പങ്ങളും ഒരേ ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിച്ചു എന്ന് സനാതന മതം പഠിപ്പിക്കുന്നു.
7. സവര്‍ണ്ണ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാതിരുന്നത് ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അല്ല. അത് ഒരു തരം ചൂഷണം മാത്രമാണ്. ഇന്ന് ദളിത്‌ ക്രിസ്തവരോട് ക്രിസ്ത്യാനികള്‍ ചെയ്യുന്ന രീതിയില്‍ ഉള്ള ചൂഷണം. വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ല.
8. ക്ഷേത്രത്തില്‍ അകത്തു പ്രവേശനം ഇല്ലായിരുന്നു എങ്കിലും സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ അവര്ന്നര്‍ക്കും അര്‍ച്ചന പുഷ്പാഞ്ജലി ഒക്കെ കഴിപ്പിക്കാമായിരുന്നു. വിശ്വാസം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്. അകലെ മാറി നിന്നാണെങ്കിലും അവര്‍ണ്ണര്‍ അവ ചെയ്തിരുന്നു.
9. ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഹിന്ദു ആയി മാറില്ല. അതിനാല്‍ 1936 നു ശേഷം മാത്രമാണ് അവര്‍ ഹിന്ദുക്കള്‍ ആയതു എന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ക്ഷേത്ര പ്രവേശനം ലഭിച്ചത് കൊണ്ടല്ല അതിനു മുന്‍പും അവര്‍ ഹിന്ദുക്കള്‍ ആയതു കൊണ്ട് മാത്രമാണ് അവര്‍ ഹിന്ദു വിശ്വാസം പിന്തുടര്‍ന്നത്‌.
10. ജാതി വ്യവസ്ഥയില്‍ ഉള്ള പ്രതിഷേധം മൂലമാണ് അവര്‍ണ്ണര്‍ ക്രിസ്തു മതം സ്വീകരിക്കുവാന്‍ തയ്യാറായത്. അവര്‍ണ്ണര്‍ മതം ഇല്ലാത്തവര്‍ ആയിരുന്നു എങ്കില്‍ ഇതൊരു 'പ്രതിഷേധം' ആയി എടുക്കേണ്ട ആവശ്യം സവര്‍ണ്ണ വിഭാഗത്തിനു ഉണ്ടാവേണ്ടതല്ല. അവര്‍ ഹിന്ദുക്കള്‍ ആയിരുന്നതിനാല്‍ മാത്രമാണ് അതൊരു പ്രതിഷേധം ആയി മാറിയത്.


പലപ്രാവശ്യം വെണ്ടക്കാ മുഴുപ്പില്‍ എഴുതിയ ഈ തെളിവുകള്‍ എന്തെ താങ്കള്‍ക്കു ദഹിക്കാത്തത്? ഇവയ്ക്ക് മറുപടി ഒന്നും കണ്ടില്ലല്ലോ? വീരശൂര പരാക്രമി ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണോ?

മലക്ക് said...

ഇവിടത്തെ ചോദ്യം, അവര്‍ണ്ണരെ സവര്‍ണ്ണര്‍ ഉള്‍ക്കൊണ്ടിരുനോ എന്നതാണ്. അതിന്റെ ഉത്തരം ഇല്ല എന്നും. അവര്‍ണ്ണരെ സവര്‍ണ്ണര്‍ യാതൊരു തരത്തിലും ഉള്‍ക്കൊണ്ടിരുന്നില്ല. അതണു സത്യം. ഇതിനെ താങ്കളെത്ര ദുര്‍വ്യാഖ്യാനിച്ചാലും ഇതിനു മാറ്റമില്ല മലക്കേ.

അവര്ന്നരെ സവര്‍ണ്ണര്‍ പല പീടനങ്ങള്‍ക്കും വിധേയരാക്കിയിരുന്നു. ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഞാന്‍ പലപ്രാവശ്യം ഇവിടെ അഗീകരിക്കുകയും പറയുകയും ചെയ്തതാണ്.

ഞാന്‍ എതിര്‍ത്തത് അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നു അല്ലെങ്കില്‍ അവര്‍ ഹിന്ദു മതത്തിലെ അംഗങ്ങള്‍ അല്ലായിരുന്നു എന്ന താങ്കളുടെ തെറ്റിധാരണയെ ആണ്. പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്ത 'divide and rule' എന്ന വൃത്തികെട്ട ഏര്‍പ്പാട് ആണ് കാളിദാസന്‍ എന്ന് ബ്രാഹ്മണ പേരുള്ള അവര്‍ണ്ണ ക്രിസ്ത്യാനി എടുത്തു പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. താങ്കള്‍ വെറുതെ അതും ഇതും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നാല്‍ അവര്‍ ഹിന്ദുക്കള്‍ അല്ലാതെ ആവില്ല. അതിനു പല തെളിവുകളും എണ്ണി എണ്ണി മുകളില്‍ ഞാന്‍ തന്നിട്ടുണ്ട്. തെറ്റാണെങ്കില്‍ അത് ഘണ്ണിക്ക്. എന്നിട്ട് അവര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നു എന്നതിന് തെളിവ് വല്ലതും കയ്യില്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌.

മലക്ക് said...

സവര്‍ണ്ണ ക്രിസ്ത്യാനികളും മതം മാറിയ സവര്‍ണ്ണരാണ്. അയിത്ത ചിന്ത അവരുടെ മനസിലും ഉണ്ട്. അതുകൊണ്ട്.
ഏത് മതത്തില്‍ ചേര്‍ന്നാലും ഇവരില്‍ കുറച്ച് പേര്‍ക്ക് അയിത്ത ചിന്ത ഉണ്ട്. സനാതന മതത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മനസില്‍ ഉറച്ചു പോയ അയിത്ത ചിന്ത.



ഉവ്വ! ഉവ്വേ! അവിടെയും കുറ്റം സനാതന ധര്‍മ്മത്തിന്. എങ്കില്‍ അവര്‍ ക്രിസ്ത്യാനി ആയിട്ടില്ല അല്ലെ? ഹിന്ദുക്കള്‍ ഇപ്പോള്‍ തെറ്റ് തിരുത്തിയല്ലോ? പക്ഷെ ക്രിസ്തു മതത്തില്‍ ഹിന്ദുക്കള്‍ ഉപേക്ഷിച്ച ഇത്തരം കാര്യങ്ങള്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നു.

മലക്ക് said...

കടലിനെ ദൈവമായി ആരാധിക്കാന്‍ ആരുടെയും അനുവാദമാവശ്യമില്ല. ലോകത്തെ എല്ലാ പ്രാചീന സമൂഹങ്ങളും കടലിനെ ദൈവമായി ആരാധിച്ചിരുന്നു.
സനാതന ധര്‍മ്മത്തിന്റെ വരുണന്‍ ഒരു പുരുഷ ദൈവമാണ്. കടലമ്മ സ്ത്രീ ദൈവവും. ഇത് രണ്ടും ഒന്നാണെന്നൊക്കെ പറയുന്ന താങ്കള്‍ വളരെയേറെ പഠിക്കാനുണ്ട്.


പാവം ഇത്രയൊക്കെ മനസിലാക്കാനുള്ള കഴിവേ താങ്കല്‍ക്കുള്ളൂ എന്ന് കരുതി ഞാന്‍ ആസ്വസിച്ചോളാം. വരുണന്‍ ആണായാലും കടലമ്മ പെണ്ണായാലും ഒരു കടല്, ഉദാഹരണത്തിന് അറബി കടല്‍ എടുത്താല്‍ അത് ഒന്നേ ഉള്ളൂ. ആ കടലിനെ എങ്ങനെ വേണമെങ്കിലും കാണാനുള്ള സ്വാതന്ത്ര്യം ആണ് സനാതന ധര്‍മ്മത്തില്‍ ഉള്ളത്. അതായത് ഒരു ദൈവം പല പേരില്‍ അറിയപ്പെടുന്ന മതമാണ്‌ ഹിന്ദു മതം. അതിപ്പോള്‍ ശിവനോ വിഷ്ണുവോ ആയാലും മുത്തപ്പനും ചിരുതയും ആയാലും അങ്ങനെ തന്നെ. ഇതൊക്കെ മനസിലാക്കാന്‍ ആദ്യം ക്രിസ്തുമതം കുറച്ചു നേരത്തേക്കെങ്കിലും ഉപേക്ഷിക്കണം. എന്നിട്ട് മതം ഇല്ലാത്ത മനസുകൊണ്ട് വീക്ഷിക്കണം അപ്പോള്‍ അല്പം ബുദ്ധി എങ്കിലും ഉള്ളവര്‍ക്ക് മനസിലാകും.

മലക്ക് said...

ഇത്രയൊക്കെ എന്നോട് പറഞ്ഞ മലക്കിനോടൊരു ചോദ്യം. നേരത്തെ ചോദിച്ചതാണ്.

കബയുടെ മൂലക്കിരിക്കുന്ന കറുത്ത കല്ല്, ശിവലിംഗമാണെന്ന് ചിലര്‍ പറയുനതില്‍ എന്തെങ്കിലും കാര്യമുണ്ടോ?


ശിവലിംഗം ആണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചോട്ടെ. അതല്ല വെറും ഒരു കല്ലാണ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചോട്ടെ. എനിക്കോ സാക്ഷാല്‍ ശിവനെന്നോ അള്ളാ എന്നോ പല പേരില്‍ അറിയപ്പെടുന്ന ആ ദൈവത്തിനോ പരിഭവം ഒന്നും ഉണ്ടാവില്ല.

മലക്ക് said...

@Baiju
ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യന്ന ആളുടെ മകന് പന്ത്രണ്ടാം വയസ്സില്‍ ഉപനയനം കഴിഞ്ഞാല്‍ പിന്നെ കുഴലും എടുത്തു രോഗികളെ ചികിത്സിച്ചു തുടങ്ങാം അല്ലെ മലക്കേ..? കഷ്ടം..!!!

രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍ ആകണം. എന്താണ് ഉപനയം എന്ന് ആദ്യം മനസിലാക്ക്. ഉപനയനം ഒരു തുടക്കം മാത്രമാണ്. അതായത് ഡോക്ടര്‍ ആകാന്‍ പഠിക്കാന്‍ പോകുന്നു. പടുത്തം കഴിഞ്ഞു ചികിത്സിക്കാം.

മലക്ക് said...
This comment has been removed by the author.
Baiju Elikkattoor said...

"എന്താണ് ഉപനയം എന്ന് ആദ്യം മനസിലാക്ക്. ഉപനയനം ഒരു തുടക്കം മാത്രമാണ്. അതായത് ഡോക്ടര്‍ ആകാന്‍ പഠിക്കാന്‍ പോകുന്നു. പടുത്തം കഴിഞ്ഞു ചികിത്സിക്കാം."

ബ്രാഹ്മണന്‍ ആകാന്‍ ഡോക്ടര്‍ ആകാന്‍ വേണ്ട പോലെ അങ്ങനെ പഠിക്കാന്‍ ഒന്നും പോകേണ്ട ജനിക്കുന്നതെ ബ്രാഹ്മണന്‍ ആയി തന്നെ! പഠിക്കേണ്ടി ഇരുന്നെങ്കില്‍ സംസ്കൃതത്തിന്റെ abcd അറിയാന്‍ പാടില്ലാത്ത കണ്ടരരു മോഹനര് എങ്ങിനെ തന്ത്രി ആയി, എങ്ങിനെ ദേവസ്വം ബോര്‍ഡിന്റെ ഇന്റര്‍വ്യൂ പാനലില്‍ എത്തി. തന്ത്രി കുലത്തില്‍ ജനിച്ചു എന്നതല്ലേ അയ്യാളുടെ യോഗ്യത? ഈ ഒരു യോഗ്യത ഇല്ലാത്ത ഒരുവന് മറ്റു എന്തൊക്കെ യോഗ്യതകള്‍ ഉണ്ടെങ്കിലും തന്ത്രി ആകാന്‍ പറ്റുമോ, മലക്കേ?


മലക്ക് said...

@Baiju

ശബരിമല തന്ത്രിമാര്‍ വരുന്നത് താഴമണ്‍ കുടുംബത്തില്‍ നിന്നും ആണ്. അത് വിശ്വാസത്തിലും ആചാരത്തിലും അധിഷ്ടിതമാണ്. അതുകൊണ്ട് അതിനെ കുറിച്ചു ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. മറ്റൊരു കുടുംബത്തില്‍ നിന്നും ഒരാള്‍ തന്ത്രി ആയി വരുന്നതിനു ബഹു ഭൂരിപക്ഷം ഹിന്ദു ജനങ്ങള്‍ക്കും ആവശ്യം ഉണ്ടാകുകയും ആര്‍ക്കും എതിര്‍പ്പില്ലാതെ വരുകയും ചെയ്താല്‍ സംശയം വേണ്ട മറ്റു ആളുകളും ആ സ്ഥാനത്തു വരും. എന്തായാലും ഒരു ദളിത ക്രിസ്ത്തവന്‍ എന്തൊക്കെ കഴിവുണ്ടെങ്കിലും മാര്‍പ്പാപ്പ ഒന്നും ആകാന്‍ പോകുന്നില്ല.


Baiju Elikkattoor said...

"ശബരിമല തന്ത്രിമാര്‍ വരുന്നത് താഴമണ്‍ കുടുംബത്തില്‍ നിന്നും ആണ്."

ഹാ...ഹാ.... മലക്കേ, ഞാനും പറഞ്ഞതിന്റെ പൊരുള്‍ അത് തന്നെ.... താഴമണ്‍ ജനിക്കുന്ന ഏതു പൊട്ടനൊ പോഴനോ ആയാലും അയ്യാള്‍ തന്ത്രി തന്നെ! അല്ലേ?

"മറ്റൊരു കുടുംബത്തില്‍ നിന്നും ഒരാള്‍ തന്ത്രി ആയി വരുന്നതിനു ബഹു ഭൂരിപക്ഷം ഹിന്ദു ജനങ്ങള്‍ക്കും ആവശ്യം ഉണ്ടാകുകയും ആര്‍ക്കും എതിര്‍പ്പില്ലാതെ വരുകയും ചെയ്താല്‍ സംശയം വേണ്ട മറ്റു ആളുകളും ആ സ്ഥാനത്തു വരും. "

വെറുതെ പുളു അടിക്കാതെ. "മറ്റൊരു കുടുംബത്തില്‍" എന്ന് വച്ചാല്‍ മറ്റൊരു ബ്രാഹ്മണ കുടുംബത്തില്‍ എന്ന് മാത്രമോ അതോ നിങ്ങള്‍ പറയുന്ന "സനാതന ധര്‍മ്മത്തിന്റെ ഭാഗമായ അവര്‍ണ്ണരി"ല്‍ നിന്നും പരിഗണിക്കുമോ? കാക്ക മലര്‍ന്നു പറക്കണം അല്ലേ?!

ഒരു ദളിത്‌ ക്രിസ്ത്യന്‍ ചിലപ്പോള്‍ മാര്‍പാപ്പ ആയേക്കാം, എന്നാല്‍ ഒരു ദളിതന്‍ ഒരിക്കലും തന്ത്രി ആകില്ല, അല്ലെങ്കില്‍ ആക്കില്ല..!!!

kaalidaasan said...

>>>>>ഞാന്‍ പറഞ്ഞത് ഡോക്ടര്‍മാരുടെ കാര്യം മാത്രം ഹിന്ദു വിശ്വാസത്തെ കണക്കില്‍ എടുത്തു പറഞ്ഞത്. എല്ലാ ഡോക്ടര്‍ മാരെയും ഒന്നിച്ചു എടുത്താല്‍ ഹിന്ദു വിശ്വാസി എന്ന് വിചാരിക്കുകയും ഡോക്ടര്‍മാരുടെ ഇടയില്‍ ഉള്ള തരം തിരിവ് ജാതി വ്യവസ്ഥയും ആയി താരതമ്യം ചെയ്യാന്‍ പറഞ്ഞതിന് - അതിനിടയില്‍ ആശുപത്രിയും നേഴ്സുമാരും അസിസ്റ്റന്റ് തൂപ്പുകാരന്‍ കക്കൂസ് കഴുകുന്നവര്‍ കമ്പൗന്ദരുമാരും ഒക്കെ തിരുകി കേറ്റി ഉദാഹരണം മനസിലായില്ല എന്ന് അഭിനയിക്കുന്നു. മം സാരമില്ല. മനസിലാകുന്നില്ലെങ്കില്‍ മനസിലാക്കണ്ട..<<<<

താങ്കള്‍ പറഞ്ഞ ഉദാഹരണം ഒട്ടും യോജിക്കില്ല മലക്കേ.

ഇന്‍ഡ്യയില്‍ ജീവിച്ചവരുടെ കാര്യമാണല്ലോ ഡോക്ടര്‍മാരുടെ ഉപമയിലൂടെ താങ്കള്‍ പറഞ്ഞത്. അത് എല്ല ഇന്‍ഡ്യക്കാര്‍ക്കും യോജിക്കില്ല. സനാതന ധര്‍മ്മത്തിലെ അംഗങ്ങള്‍ക്ക് മാത്രം യോജിക്കും. അവര്‍ ക്ഷത്രിയരും, ബ്രാഹ്മണരും, വൈശ്യരും, ശൂദ്രരും ഒക്കെ ആയിരുന്നു. അതുകൊണ്ട് താങ്കളെന്താണു തെളിയിക്കാന്‍ ഉദ്ദേശിച്ചത്?

ഇവരില്‍ പെടാത്ത അനേകരുണ്ടായിരുന്നു അവരെക്കൂടി ഞാന്‍ താങ്കളുടെ ഉദാഹരണത്തിന്റെ കൂടെ കൂട്ടി. അത്രയേ ഉള്ളൂ.

ഡോക്ടര്‍മാരുടെ ഇടയിലെ തരം തിരിവ് സനാതന മതത്തിലെ തരം തിരിവിനോട് താങ്കള്‍ താരതമ്യം ചെയ്തോളു. എനിക്ക് വിരോധമില്ല. പക്ഷെ അതില്‍ എന്തിനാണവര്‍ണ്ണരെ തിരികി കയറ്റുന്നത്?

kaalidaasan said...

>>>>>പലപ്രാവശ്യം വെണ്ടക്കാ മുഴുപ്പില്‍ എഴുതിയ ഈ തെളിവുകള്‍ എന്തെ താങ്കള്‍ക്കു ദഹിക്കാത്തത്? ഇവയ്ക്ക് മറുപടി ഒന്നും കണ്ടില്ലല്ലോ? വീരശൂര പരാക്രമി ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണോ?<<<<

ഭാവനയെ ആരും തെളിവായി എടുക്കില്ല. അതുകൊണ്ട് താങ്കള്‍ വെണ്ടക്ക മുഴുപ്പിലോ മത്തങ്ങാ മുഴുപ്പിലോ എന്തു വേണമെങ്കിലും എഴുതിക്കോളൂ. താങ്കളെഴുതിയ രണ്ട് വെണ്ടക്കയോട് ഞാന്‍ പ്രതികരിക്കാം.

8. ക്ഷേത്രത്തില്‍ അകത്തു പ്രവേശനം ഇല്ലായിരുന്നു എങ്കിലും സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ അവര്ന്നര്‍ക്കും അര്‍ച്ചന പുഷ്പാഞ്ജലി ഒക്കെ കഴിപ്പിക്കാമായിരുന്നു. വിശ്വാസം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്. അകലെ മാറി നിന്നാണെങ്കിലും അവര്‍ണ്ണര്‍ അവ ചെയ്തിരുന്നു.

ക്ഷേത്രത്തിനടുത്തുള്ള വഴില്‍ കൂടി നടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന അവര്‍ണ്ണര്‍ എവിടെ നിന്നാണിതൊക്കെ ചെയ്തത് മലക്കേ? ഒരു കിലോമീറ്റര്‍ അകലെ നിന്നോ?

9. ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഹിന്ദു ആയി മാറില്ല. അതിനാല്‍ 1936 നു ശേഷം മാത്രമാണ് അവര്‍ ഹിന്ദുക്കള്‍ ആയതു എന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ക്ഷേത്ര പ്രവേശനം ലഭിച്ചത് കൊണ്ടല്ല അതിനു മുന്‍പും അവര്‍ ഹിന്ദുക്കള്‍ ആയതു കൊണ്ട് മാത്രമാണ് അവര്‍ ഹിന്ദു വിശ്വാസം പിന്തുടര്‍ന്നത്‌..

ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചത്കൊണ്ടു മാത്രം ഒരവര്‍ണ്ണനും ഹിന്ദുവാകില്ല. അതുകൊണ്ടാണിപ്പോഴുമവര്‍ അവഹേളിക്കപ്പെടുന്നത്. ഗത്യന്തരമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു എന്നു മാത്രമേ ഉള്ളു. അതാണ്, അംബെദ്ക്കര്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്നേ പറഞ്ഞതും, കാഞ്ച ഇളൈയ്യ ഇപ്പോള്‍ പറയുന്നതും. പക്ഷെ താങ്കള്‍ക്കൊന്നും അത് മനസിലാകുന്നില്ല.

kaalidaasan said...

>>>>>ഞാന്‍ എതിര്‍ത്തത് അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ അല്ലായിരുന്നു അല്ലെങ്കില്‍ അവര്‍ ഹിന്ദു മതത്തിലെ അംഗങ്ങള്‍ അല്ലായിരുന്നു എന്ന താങ്കളുടെ തെറ്റിധാരണയെ ആണ്. <<<<

ഞാന്‍ പറഞ്ഞ അവര്‍ണ്ണര്‍ സവര്‍ണ്ണരുടെ മതമായ സനാതന ധര്‍മ്മത്തിലെ അംഗങ്ങളല്ലായിരുന്നു എന്നാണ്. അതിന്റെ തെളിവായി പറഞ്ഞത് ഇതൊക്കെ.

സവര്‍ണ്ണരുടെ ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിച്ചില്ല. സവര്‍ണ്ണരുടെ വേദപുസ്തകങ്ങള്‍ പഠിക്കാന്‍ അനുവദിച്ചില്ല. വേദപുസ്തകം  വായിച്ചവരുടെ നാവു പിഴുതെടുക്കുകയും കേട്ടവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുകയും ചെയ്തു.

ഇതൊക്കെ എന്റെ തെറ്റിദ്ധാരണയല്ല. ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന യാഥാര്‍ത്ഥ്യമാണവ.

kaalidaasan said...

>>>>>പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്ത 'divide and rule' എന്ന വൃത്തികെട്ട ഏര്‍പ്പാട് ആണ് കാളിദാസന്‍ എന്ന് ബ്രാഹ്മണ പേരുള്ള അവര്‍ണ്ണ ക്രിസ്ത്യാനി എടുത്തു പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. <<<<

ബ്രാഹ്മണ പേരുള്ള അവര്‍ണ്ണ ക്രിസ്ത്യാനിയോ? ശോ എനിക്ക് വയ്യ. ഈ മലക്കിന്റെ ഒരു കാര്യമേ. കൊച്ചു കള്ളന്‍.,. അതും കണ്ടു പിടിച്ചു.

അപ്പോള്‍ കവി കാളിദാസന്‍ ഒരു ബ്രാഹ്മണനാണെന്നും കൂടി തീരുമാനിച്ചു കഴിഞ്ഞല്ലേ?

അപ്പോള്‍ ഈ ബ്രിട്ടീഷുകാരും സവര്‍ണ്ണരെയും അവര്‍ണ്ണരെയും തമ്മില്‍ തല്ലുകൂടിച്ചായിരുന്നു ഇന്‍ഡ്യ ഭരിച്ചിരുന്നത്. പുതിയ അറിവാണല്ലോ മലക്കെ.

എങ്കില്‍ ഈ അംബെദ്ക്കറും കാഞ്ച ഇളൈയ്യയും മായാവതിയുമൊക്കെ ചെയ്യുന്നത് എന്താണു മലക്കേ?

kaalidaasan said...

>>>>>അവിടെയും കുറ്റം സനാതന ധര്‍മ്മത്തിന്. എങ്കില്‍ അവര്‍ ക്രിസ്ത്യാനി ആയിട്ടില്ല അല്ലെ? ഹിന്ദുക്കള്‍ ഇപ്പോള്‍ തെറ്റ് തിരുത്തിയല്ലോ? പക്ഷെ ക്രിസ്തു മതത്തില്‍ ഹിന്ദുക്കള്‍ ഉപേക്ഷിച്ച ഇത്തരം കാര്യങ്ങള്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നു. <<<<

കുറ്റം സനാതന ധര്‍മ്മത്തിനു തന്നെ. അവരാണ്, അവര്‍ണ്ണരെ പീഢിപ്പിച്ചത്. അവര്‍ മതം മാറിയിട്ടും ആ പീഢനം തുടരുന്നു. അവര്‍ ക്രിസ്ത്യാനികളാണോ അല്ലയോ എന്നതൊന്നും എനിക്കറിയേണ്ട വിഷയമല്ല. അതൊക്കെ കണ്ടു പിടിക്കാഅന്‍ താങ്കള്‍ക്കല്ലേ കൂടുതല്‍ കഴിവ്. കണ്ടു പിടിച്ചോളു.

സനാതന ധര്‍മ്മം മാത്രമുള്ള കാലത്തും കുറച്ച് പേര്‍ അതിന്റെ അവര്‍ണ്ണവിരോധത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. അതുപോലെതന്നെ ഭൂരിഭാഗം പേരുയം ​അവര്‍ണ്ണവിരോധികളായിരുന്നു. അവര്‍ണ്ണരെ ഹിന്ദു മതത്തില്‍ ചേര്‍ത്തിട്ടും ഇക്കാലത്തും പലരും  അയിത്ത ചിന്ത പിന്തുടരുന്നു. അവരേപ്പോലുള്ളവര്‍  ഏത് മതത്തില്‍ ചേര്‍ന്നാലും ആ ചിന്ത കൊണ്ടു നടക്കും. ക്രിസ്തുമതത്തിലായാലും ഇസ്ലാമിലായാലും. ഹിന്ദുക്കള്‍ തെറ്റു തിരുത്തിയാല്‍ ഉടനെ മറ്റുള്ളവരും തിരുത്തണമെന്ന നിയമം വല്ലതുമുണ്ടോ? ഹിന്ദുമതതിലുള്ളവര്‍ ഭൂരിപക്ഷവും ഉപേക്ഷിച്ച ജീര്‍ണ്ണതകള്‍ കുറച്ചു ക്രിസ്ത്യാനികള്‍ ; തുടരുന്നു. അത് ശരി തന്നെയല്ലേ.

kaalidaasan said...

>>>>>പാവം ഇത്രയൊക്കെ മനസിലാക്കാനുള്ള കഴിവേ താങ്കല്‍ക്കുള്ളൂ എന്ന് കരുതി ഞാന്‍ ആസ്വസിച്ചോളാം. വരുണന്‍ ആണായാലും കടലമ്മ പെണ്ണായാലും ഒരു കടല്, ഉദാഹരണത്തിന് അറബി കടല്‍ എടുത്താല്‍ അത് ഒന്നേ ഉള്ളൂ. ആ കടലിനെ എങ്ങനെ വേണമെങ്കിലും കാണാനുള്ള സ്വാതന്ത്ര്യം ആണ് സനാതന ധര്‍മ്മത്തില്‍ ഉള്ളത്. അതായത് ഒരു ദൈവം പല പേരില്‍ അറിയപ്പെടുന്ന മതമാണ്‌ ഹിന്ദു മതം. <<<<

താങ്കളെങ്ങനെ ആസ്വദിച്ചാലും എനിക്ക് പ്രശ്നമില്ല. ആണിനെ പെണ്ണായി കരുതുന്നവര്‍ ആണ്, ഹിന്ദുക്കളെന്ന് തല്‍ക്കാലം ഞാന്‍ വിശ്വസിക്കുന്നില്ല. താങ്കളെങ്ങനെ വളച്ചൊടിച്ചാലും  വരുണനെന്ന സനാതന ധര്‍മ്മത്തിന്റെ ദൈവം അല്ല, കടലമ്മയെന്ന മുക്കുവരുടെ ദൈവം. അത് രണ്ടും വേറെ വേറെയാണ്.

kaalidaasan said...

>>>>>അതിപ്പോള്‍ ശിവനോ വിഷ്ണുവോ ആയാലും മുത്തപ്പനും ചിരുതയും ആയാലും അങ്ങനെ തന്നെ. ഇതൊക്കെ മനസിലാക്കാന്‍ ആദ്യം ക്രിസ്തുമതം കുറച്ചു നേരത്തേക്കെങ്കിലും ഉപേക്ഷിക്കണം. എന്നിട്ട് മതം ഇല്ലാത്ത മനസുകൊണ്ട് വീക്ഷിക്കണം അപ്പോള്‍ അല്പം ബുദ്ധി എങ്കിലും ഉള്ളവര്‍ക്ക് മനസിലാകും.<<<<

ഏത് മതത്തില്‍ നിന്നാലോചിച്ചാലും കടലമ്മയും വരുണനും ഒന്നാകില്ല. കടലിനെ ദേവതയായി കരുതുന്നതാണ്, മുക്കുവരുടെ കടലമ്മ. വരുണന്‍ എന്ന ദൈവം കടലിനെയും, വെള്ളത്തെയും, മഴയെയുമൊക്കെ നിയന്ത്രിക്കുന്ന ദേവനും. ഇത് മനസിലാക്കാന്‍ അല്‍പ്പം ചിന്താശേഷി മാത്രം മതി.

ശിവനും വിഷ്ണുവും മുത്തപ്പനും ചിരുതയുമൊക്കെ വേറെ വേറെ ആണെന്ന് ബുദ്ധമതം സ്വീകരിച്ച അംബെദ്ക്കറും, ഇന്നും  അവര്‍ണ്ണ മതത്തില്‍ വിശ്വസിക്കുന്ന കാഞ്ച ഇളൈയ്യയും പറയുന്നു. അതാണിവിടെ ഏകലവ്യനും പറഞ്ഞത്. അനേകം വര്‍ണ്ണരും അത് തന്നെ പറയുന്നു. ഞാന്‍ അത് പകര്‍ത്തി വയ്ക്കുന്നതേ ഉള്ളു. താങ്കള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. താങ്കള്‍ വിശ്വസിച്ചാലുമില്ലെങ്കിലും ഇതില്‍ മാറ്റമൊന്നും വരില്ല.

kaalidaasan said...

>>>>>ശിവലിംഗം ആണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചോട്ടെ. അതല്ല വെറും ഒരു കല്ലാണ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചോട്ടെ. എനിക്കോ സാക്ഷാല്‍ ശിവനെന്നോ അള്ളാ എന്നോ പല പേരില്‍ അറിയപ്പെടുന്ന ആ ദൈവത്തിനോ പരിഭവം ഒന്നും ഉണ്ടാവില്ല.<<<<

വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോട്ടെ എന്നത് ഉത്തരമല്ല.ശിവനെന്നോ അള്ളാ എന്നോ പല പേരില്‍ അറിയപ്പെടുന്ന ദൈവത്തിനോ പരിഭവം ഉണ്ടോ എന്നുമല്ല ചോദിച്ചത്. കടലമ്മയും  വരുണനും ഒന്നാണെന്ന് വീറോടെ വാദിക്കുന്ന മലക്കിനോടാണു ഞാന്‍ ചോദിച്ചത്. താങ്കളുടെ അഭിപ്രായമാണ്. അത് പറഞ്ഞാല്‍ അള്ള നരകത്തിലെ തീയിലിട്ടു ചുടും എന്ന പേടിയാണെങ്കില്‍ പറയേണ്ട.

ആരെന്തൊക്കെ വിശ്വസിച്ചാലും ഒരു ദൈവത്തിനും പരിഭവമുണ്ടാകില്ല. പരിഭവം മനുഷ്യര്‍ക്കാണ്. അവര്‍ണ്ണര്‍ ക്ഷേത്രത്തിലോ സവര്‍ണ്ണരുടെ വീട്ടിലോ പ്രവേശിച്ചാല്‍ ആശുദ്ധി ഉണ്ടാകുമെന്നു പറഞ്ഞത് ഒരു ദൈവവുമല്ല. മനുഷ്യരാണ്. അവര്‍ണ്ണര്‍ സനാതന മതത്തിന്റെ ഭാഗമല്ല എന്നവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഇത് ചെയ്തിട്ട് ശിവന്‍ മൂന്നാം കണ്ണു തുറന്ന് ആരെയും ഭസ്മമാക്കിയില്ല. ഇതൊക്കെ അന്ധമായ ചില വിശ്വാസങ്ങളാണ്. അതേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്.അനേകായിരം വര്‍ഷങ്ങള്‍ കബക്കുള്ളില്‍ അനേകം വിഗ്രഹങ്ങളെ ആരാധിച്ചിട്ടും അള്ള ഒന്നും ചെയ്തില്ല. അതുപോലെ കബയിലെ മൂലക്കിരിക്കുന്ന കല്ല്, ശിവലിംഗമാണെന്നു പറഞ്ഞാലും ഒന്നും ചെയ്യില്ല. പക്ഷെ അത് പറയാന്‍ താങ്കള്‍ക്ക് പേടിയാണെന്നു മാത്രം.

kaalidaasan said...

>>>>>ശിവലിംഗം ആണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചോട്ടെ. അതല്ല വെറും ഒരു കല്ലാണ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചോട്ടെ. എനിക്കോ സാക്ഷാല്‍ ശിവനെന്നോ അള്ളാ എന്നോ പല പേരില്‍ അറിയപ്പെടുന്ന ആ ദൈവത്തിനോ പരിഭവം ഒന്നും ഉണ്ടാവില്ല.<<<<

വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോട്ടെ എന്നത് ഉത്തരമല്ല.ശിവനെന്നോ അള്ളാ എന്നോ പല പേരില്‍ അറിയപ്പെടുന്ന ദൈവത്തിനോ പരിഭവം ഉണ്ടോ എന്നുമല്ല ചോദിച്ചത്. കടലമ്മയും  വരുണനും ഒന്നാണെന്ന് വീറോടെ വാദിക്കുന്ന മലക്കിനോടാണു ഞാന്‍ ചോദിച്ചത്. താങ്കളുടെ അഭിപ്രായമാണ്. അത് പറഞ്ഞാല്‍ അള്ള നരകത്തിലെ തീയിലിട്ടു ചുടും എന്ന പേടിയാണെങ്കില്‍ പറയേണ്ട.

ആരെന്തൊക്കെ വിശ്വസിച്ചാലും ഒരു ദൈവത്തിനും പരിഭവമുണ്ടാകില്ല. പരിഭവം മനുഷ്യര്‍ക്കാണ്. അവര്‍ണ്ണര്‍ ക്ഷേത്രത്തിലോ സവര്‍ണ്ണരുടെ വീട്ടിലോ പ്രവേശിച്ചാല്‍ ആശുദ്ധി ഉണ്ടാകുമെന്നു പറഞ്ഞത് ഒരു ദൈവവുമല്ല. മനുഷ്യരാണ്. അവര്‍ണ്ണര്‍ സനാതന മതത്തിന്റെ ഭാഗമല്ല എന്നവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഇത് ചെയ്തിട്ട് ശിവന്‍ മൂന്നാം കണ്ണു തുറന്ന് ആരെയും ഭസ്മമാക്കിയില്ല. ഇതൊക്കെ അന്ധമായ ചില വിശ്വാസങ്ങളാണ്. അതേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്.അനേകായിരം വര്‍ഷങ്ങള്‍ കബക്കുള്ളില്‍ അനേകം വിഗ്രഹങ്ങളെ ആരാധിച്ചിട്ടും അള്ള ഒന്നും ചെയ്തില്ല. അതുപോലെ കബയിലെ മൂലക്കിരിക്കുന്ന കല്ല്, ശിവലിംഗമാണെന്നു പറഞ്ഞാലും ഒന്നും ചെയ്യില്ല. പക്ഷെ അത് പറയാന്‍ താങ്കള്‍ക്ക് പേടിയാണെന്നു മാത്രം.

kaalidaasan said...

ഈ ദൈവം സനാതന ധര്‍മ്മത്തിലെ ഏത് ദൈവമാണു മലക്കേ?
ജഗതിയുടെ ആരോഗ്യത്തിനു വേണ്ടി കെട്ടിയാടിയ ഉഗ്രമൂര്‍ത്തി ആയ കാരഗുളികനു സനാതന ധര്‍മ്മത്തില്‍ പറയുന്ന പേരൊന്നു വെളിപ്പെടുത്തമോ.

ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാര ഗുളികന്‍ കെട്ടിയാടി

തൃക്കരിപ്പൂര്‍ : നടന്‍ ജഗതി ശ്രീകുമാറിന്‌ ആരോഗ്യം വീണ്ടുകിട്ടാന്‍ കാരഗുളികന്‍ കെട്ടിയാടി. ചീമേനിക്കടുത്ത കൊടക്കാട്‌ വലിയപൊയില്‍ കരുവത്തോട്‌ കാരഗുളികന്‍ ദേവസ്‌ഥാനത്താണു മലയാളത്തിന്റെ പ്രിയതാരത്തിന്റെ ആയുരാരോഗ്യത്തിനായി ഉഗ്രമൂര്‍ത്തിയായ കാര ഗുളികനെ കെട്ടിയാടിയത്‌. മൂന്നു ദിവസമായി നടന്നുവരുന്ന കളിയാട്ടത്തിന്റെ ഭാഗമായാണ്‌ അപൂര്‍വമായി കെട്ടിയാടാറുള്ള ഈ തെയ്ംയ അരങ്ങിലെത്തിയത്‌.
വാഹനാപകടത്തെത്തുടര്‍ന്നു രോഗശയ്യയിലായ ജഗതി ശ്രീകുമാര്‍ പൂര്‍ണ ആരോഗ്യത്തോടെ സിനിമാലോകത്തേക്കു തിരിച്ചുവരാന്‍ ആരാധകനായ വലിയ പൊയിലിലെ വ്യാപാരി രാമചന്ദ്രന്‍ മല്ലക്കരയുടെ നേര്‍ച്ചയായിരുന്നു ഇത്‌. . ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണു വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാരഗുളികന്‍ ക്ഷേത്ര തിരുമുറ്റത്തെത്തിയത്‌. പൊതു പണിമുടക്കു കാരണം വാഹനസൗകര്യം ഇല്ലാതിരിന്നിട്ടും നൂറുകണക്കിനാളുകള്‍ തെയ്യത്തെ കാണാനും അനുഗ്രഹം തേടാനും ക്ഷേത്രസന്നിധിയിലെത്തി.
രാമചന്ദ്രന്റെ സഹപാഠിയും സിനിമാ സംവിധായകനുമായ ശ്രീജിത്ത്‌ പലേരിയും സന്നിഹിതനായിരിന്നു. വെല്ലൂരിലെ ആശുപത്രിയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെയും കുടുംബാങ്ങളെയും കാരഗുളികന്‍ കെട്ടിയാടുന്ന കാര്യം ശ്രീജിത്ത്‌ പലേരി മുഖേന രാമചന്ദ്രന്‍ വിളിച്ചറിയിച്ചിരുന്നു. അടുത്ത വര്‍ഷം കാരഗുളികന്‍ കെട്ടിയാടുന്ന ദിവസം ജഗതിയെ ക്ഷേത്രത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രത്യാശയിലാണ്‌ രാമചന്ദ്രന്‍.

kaalidaasan said...

ഇന്‍ഡ്യയില്‍ സ്ഫോടനങ്ങള്‍ നടത്തിയിട്ട് ഇസ്ലാമിക രാജ്യങ്ങളില്‍ അഭയം തേടിയ മലയാളികള്‍.

ആദ്യ താവളം സൗദി, പിന്നെ പാകിസ്ഥാൻ

തി​രു​വ​ന​ന്ത​പു​രം: ഹൈദരാബാദ് സ്ഫോടനങ്ങളുടെ സൂത്രധാരനെന്നു കരുതുന്ന റിയാസും മലയാളികളായ സാ​ബിറും ബഷീറും ആദ്യം സൗ​ദിഅ​റേ​ബ്യ​യി​ൽ കഴിഞ്ഞ് തീ​വ്ര​വാ​ദ​ പ്ര​വ​ർ​ത്ത​ന​ങ്ങൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് ഇവിടെ നിന്ന് താവളം പാ​കി​സ്ഥാ​നി​ലാക്കി​. വ്യാജ പാസ്പോർട്ടുകളിൽ ഇടയ്ക്കിടെ ഇവർ വിദേശരാജ്യങ്ങൾ സന്ദർശിക്കും.

മും​ബ​യ് ആ​ക്ര​മ​ണ​ത്തി​ലെ പ്ര​ധാ​നി അ​ബു ജി​ൻ​ഡാ​ൽ, അ​ൻ​സാ​രി എ​ന്നി​വ​രെ സൗ​ദി പൊലീസ് പി​ടി​കൂ​ടി ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യി​രു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യും തീവ്രവാദക്കേസുകളിലെ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ഡി.​എ​ൻ.എ സാ​ന്പി​ളു​കൾ ശേ​ഖ​രി​ച്ച് ന​ൽ​കി​യാൽ പ​രി​ശോ​ധന ന​ട​ത്തിയ ശേ​ഷം കൈ​മാ​റാ​മെ​ന്ന് ധാരണയിലെത്തുകയും ചെയ്തതോടെയാണ് തീ​വ്ര​വാ​ദി​കൾ അ​വി​ടം വി​ട്ട​തെന്നാണ് സൂചന. മൂവരുടേയും ബന്ധുക്കളുടെ ഡി.​എ​ൻ.എ സാ​ന്പി​ളു​കൾ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. 2010 ജനുവരി 21ന് റാഞ്ചിയിൽ നിന്ന് ഷാരൂഖ് ഖാൻ എന്ന പേരിൽ റിയാസ് വ്യാജപാസ്പോർട്ട് സംഘടിപ്പിച്ചു. മറ്റ് പേരുകളിലും വ്യാജ പാസ്പോർട്ടുകളുമുണ്ട്.

പൊലീസിനെ വെട്ടിച്ച് സാബിർ

 ര​ണ്ടാ​യി​രാ​മാ​ണ്ട് ആ​ദ്യം ക​ണ്ണൂർ വി​ട്ടു.
 മും​ബ​യ്, ചെ​ന്നൈ, ഡ​ൽ​ഹി, കോ​യ​മ്പ​ത്തൂർ എ​ന്നി​വി​ട​ങ്ങ​ളിൽ തീ​വ്ര​വാദ പ്ര​വ​ർ​ത്ത​നം.
 കാ​ശ്മീർ റി​ക്രൂ​ട്ടിം​ഗ്, ബാം​ഗ്ളൂർ സ്ഫോ​ട​നം, കോ​യ​ന്പ​ത്തൂർ പ്ര​സ്ക്ള​ബ് ബോം​ബ് കേ​സ്, ഹൈ​ദ​രാ​ബാ​ദ് സ്ഫോ​ട​ന​ങ്ങ​ൾ, ഇ.​കെ. നാ​യ​നാർ വ​ധ​ശ്ര​മ​ക്കേ​സ് തു​ട​ങ്ങി ഒ​ട്ടു​മി​ക്ക തീ​വ്ര​വാ​ദ​ കേ​സു​ക​ളി​ലും പ്ര​തി. എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റ് സ്ഫോ​ട​ന​ത്തി​ന്റെ ആ​സൂ​ത്ര​കൻ.
 പാ​ക് പ​രി​ശീ​ല​ന​ത്തി​ന് കാ​ശ്മീ​രി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം സാ​ബി​റു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് എ​ൻ.​ഐ.എ.
 അ​തി​ർ​ത്തി ക​ട​ക്കാൻ കേ​ര​ള​ത്തിൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തിയ അ​ഞ്ച് മ​ല​യാ​ളി​ക​ളെ ക​ശ്മീ​രി​ലെ​ത്തി​ച്ചു. ഇ​വ​രിൽ നാ​ലു​പേർ സൈ​ന്യ​ത്തി​ന്റെ വെ​ടി​യേ​​​റ്റു മ​രി​ച്ച​പ്പോൾ സ​ഹോ​ദൻ ഷ​ബീ​റി​നൊ​പ്പം ഗ​ൾ​ഫി​ലേ​ക്ക്. ഇ​റാ​നി​ൽ മു​ംബ​യ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി ത​ഹാ​വൂർ റാ​ണ​യെ സ​ന്ദ​ർ​ശി​ച്ചു.
 റാ​ണ​യു​ടെ മു​റി​യിൽ നി​ന്ന് ഷ​മീർ എ​ന്ന​പേ​രി​ലു​ള്ള വ്യാജ ഇ​ന്ത്യൻ പാ​സ്‌​പോ​ർ​ട്ട് ല​ഭി​ച്ച​തോ​ടെ അ​മേ​രി​ക്കൻ അ​ന്വേ​ഷണ ഏ​ജ​ൻ​സി​യായ എ​ഫ്.​ബി.ഐ റാ​ണ​യെ ക​ണ്ട​ത് സാ​ബി​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
 ഐ.​എ​സ്.ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കീ​ഴിൽ ആ​യുധ പ​രി​ശീ​ല​നം. ഭൗ​മ​സ്ഥാന നി​ർ​ണ​യ​ത്തി​നു​ള്ള ഗ്ലോ​ബൽ പൊ​സി​ഷ​നിം​ഗ് സി​സ്​​റ്റം (​ജി.​പി.​എ​സ്), ര​ഹ​സ്യ ആ​ശയ വി​നി​മയ സം​വി​ധാ​നം തു​ട​ങ്ങി​യവ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തിൽ വി​ദ​ഗ്ദ്ധൻ.

പിടികിട്ടാപ്പുള്ളി ബഷീർ

 ആ​ലു​വാക്കാ​ര​നായ എ​യ്‌റോനോ​ട്ടി​ക്കൽ എ​ൻ​ജി​നി​യർ.
 സി​മി​യു​ടെ ആ​ദ്യ​കാല ദേ​ശീയ അ​ദ്ധ്യ​ക്ഷൻ.
 ഐ.​എ​സ്.ഐ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന യു​വാ​ക്ക​ൾ​ക്ക് വ്യോ​മാ​ക്ര​മ​ണ​ത്തി​നും മ​റ്റും പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
 ബാ​ബ്‌​റി മ​സ്ജി​ദ് ത​ക​ർ​ക്ക​പ്പെ​ട്ട​തി​ന്റെ പേ​രിൽ 1993ൽ മും​ബ​യിൽ 250 പേ​രു​ടെ ജീ​വ​നെ​ടു​ത്ത സ്ഫോ​ട​ന​പ​ര​ന്പ​ര​യി​ലെ പ്ര​ധാന പ്ര​തി.
 സ്ഫോ​ട​ന​ത്തി​നു​ശേ​ഷം ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്നു. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്റെ ഡി​-​ക​ന്പ​നി​യു​മാ​യി അ​ടു​ത്ത ബ​ന്ധം. പാ​കി​സ്ഥാൻ പാ​സ്പോ​ർ​ട്ടു​മാ​യി മി​ക്ക ഗ​ൾ​ഫ് നാ​ടു​ക​ളി​ലും നി​ത്യ​സ​ന്ദ​ർ​ശ​കൻ.
 ത​ടി​യ​ന്റ​വിട ന​സീ​റി​നെ​യും സ​ർ​ഫ്രാ​സ് ന​വാ​സി​നെ​യും പോ​ലു​ള്ള ​തീ​വ്ര​വാ​ദി​ക​ളെ ല​ഷ്കറെ തയ്​ബ​യി​ലേ​യ്ക്ക് റി​ക്രൂ​ട്ട് ചെ​യ്തു.

റിയാസിനു പങ്കുള്ള സ്ഫോടനങ്ങൾ

2007 നവംബർ ഉത്തർപ്രദേശ്, 2008 മുംബയ് സ്ഫോടന പരന്പര, 2008 മേയ് ജയ്‌പൂർ, 2008 ജൂലായ് 25 ബാംഗ്ളൂർ, 2008 ജൂലായിൽ അഹമ്മദാബാദ്, 2008 സെപ്തംബറിൽ ഡൽഹി, 2010 പൂനെ, 2011 വാരണാസി, 2010 ഏപ്രിൽ ബാംഗ്ളൂർ ചിന്നസ്വാമി സ്റ്റേഡിയം.

മലക്ക് said...

@ഡോക്ടര്‍മാരുടെ ഇടയിലെ തരം തിരിവ് സനാതന മതത്തിലെ തരം തിരിവിനോട് താങ്കള്‍ താരതമ്യം ചെയ്തോളു. എനിക്ക് വിരോധമില്ല. പക്ഷെ അതില്‍ എന്തിനാണവര്‍ണ്ണരെ തിരികി കയറ്റുന്നത്?

അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആണല്ലോ അതുകൊണ്ട് അവരെ തിരുകി കയറ്റേണ്ട ആവശ്യം ഒന്നും ഇല്ല.

മലക്ക് said...

ഭാവനയെ ആരും തെളിവായി എടുക്കില്ല. അതുകൊണ്ട് താങ്കള്‍ വെണ്ടക്ക മുഴുപ്പിലോ മത്തങ്ങാ മുഴുപ്പിലോ എന്തു വേണമെങ്കിലും എഴുതിക്കോളൂ.

അതെ അതുകൊണ്ട് താങ്കള്‍ പറയുന്നത് അവര്‍ണ്ണര്‍ ഉള്‍പ്പെടെ ഉള്ള ഹിന്ദുക്കള്‍ തെളിവായി എടുക്കില്ല. ഏതെങ്കിലും ഈഴവനെ വിളിച്ചു ചോദിച്ചു നോക്ക് അയാള്‍ ഹിന്ദു ആണോ എന്ന്. ഉത്തരം ഉറപ്പായും അതെ എന്ന് തന്നെയാവും.

മലക്ക് said...

----8. ക്ഷേത്രത്തില്‍ അകത്തു പ്രവേശനം ഇല്ലായിരുന്നു എങ്കിലും സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ അവര്ന്നര്‍ക്കും അര്‍ച്ചന പുഷ്പാഞ്ജലി ഒക്കെ കഴിപ്പിക്കാമായിരുന്നു. വിശ്വാസം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്. അകലെ മാറി നിന്നാണെങ്കിലും അവര്‍ണ്ണര്‍ അവ ചെയ്തിരുന്നു.----

@ക്ഷേത്രത്തിനടുത്തുള്ള വഴില്‍ കൂടി നടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന അവര്‍ണ്ണര്‍ എവിടെ നിന്നാണിതൊക്കെ ചെയ്തത് മലക്കേ? ഒരു കിലോമീറ്റര്‍ അകലെ നിന്നോ?


എത്ര അകലെ നിന്ന് ചെയ്തു എന്നത് പ്രസക്തമല്ല. ചെയ്തിരുന്നോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്. അവര്‍ ചെയ്തിരുന്നു. അതിനാല്‍ അവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു എന്ന് തന്നെ മനസിലാക്കേണ്ടത്.

മലക്ക് said...

----9. ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഹിന്ദു ആയി മാറില്ല. അതിനാല്‍ 1936 നു ശേഷം മാത്രമാണ് അവര്‍ ഹിന്ദുക്കള്‍ ആയതു എന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ക്ഷേത്ര പ്രവേശനം ലഭിച്ചത് കൊണ്ടല്ല അതിനു മുന്‍പും അവര്‍ ഹിന്ദുക്കള്‍ ആയതു കൊണ്ട് മാത്രമാണ് അവര്‍ ഹിന്ദു വിശ്വാസം പിന്തുടര്‍ന്നത്‌..-----

ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചത്കൊണ്ടു മാത്രം ഒരവര്‍ണ്ണനും ഹിന്ദുവാകില്ല. അതുകൊണ്ടാണിപ്പോഴുമവര്‍ അവഹേളിക്കപ്പെടുന്നത്. ഗത്യന്തരമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു എന്നു മാത്രമേ ഉള്ളു. അതാണ്, അംബെദ്ക്കര്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്നേ പറഞ്ഞതും, കാഞ്ച ഇളൈയ്യ ഇപ്പോള്‍ പറയുന്നതും. പക്ഷെ താങ്കള്‍ക്കൊന്നും അത് മനസിലാകുന്നില്ല.


ഇന്ന് അവര്‍ അവഹെളിക്കപ്പെടുന്നില്ല എന്നാണു നമ്മള്‍ പറഞ്ഞു വന്നത്. ഇന്ന് തൊട്ടു തീണ്ടായ്മ ഇല്ല. മാറ് മറക്കാന്‍ ആരുടേയും അനുവാദം വേണ്ട. വഴി നടക്കാം. ക്ഷേത്രത്തില്‍ പ്രവേശിക്കാം. അന്ന് ഉണ്ടായിരുന്നതിലും ഒരുപാട് ദൂരം സമൂഹം മുന്നോട്ടു പോയി. ഇന്ത്യന്‍ പ്രസിണ്ടന്റ് മുതല്‍ സുപ്രീം കോടതി ജഡ്ജി ആയി വരെ അവര്‍ണ്ണര്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സമൂഹത്തില്‍ നാനാ തുറകളില്‍ ഇന്ന് അവര്‍ണ്ണര്‍ ജാതി മത ഭേദമന്യേ പണി എടുക്കുന്നുണ്ട്. അവര്‍ണ്ണ ക്ഷേമത്തിനായി ഒരുപാട് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നും ഉണ്ട്. ഇതൊക്കെ ഗതികേട് കൊണ്ടാണെന്ന് ചെയ്യുന്നത് എന്ന് താങ്കള്‍ മാത്രമേ പറയൂ.

മലക്ക് said...

ഞാന്‍ പറഞ്ഞ അവര്‍ണ്ണര്‍ സവര്‍ണ്ണരുടെ മതമായ സനാതന ധര്‍മ്മത്തിലെ അംഗങ്ങളല്ലായിരുന്നു എന്നാണ്. അതിന്റെ തെളിവായി പറഞ്ഞത് ഇതൊക്കെ.
സവര്‍ണ്ണരുടെ ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിച്ചില്ല. സവര്‍ണ്ണരുടെ വേദപുസ്തകങ്ങള്‍ പഠിക്കാന്‍ അനുവദിച്ചില്ല. വേദപുസ്തകം വായിച്ചവരുടെ നാവു പിഴുതെടുക്കുകയും കേട്ടവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുകയും ചെയ്തു. ഇതൊക്കെ എന്റെ തെറ്റിദ്ധാരണയല്ല. ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന യാഥാര്‍ത്ഥ്യമാണവ.


ഒക്കെ ശരിയാണ്. പക്ഷെ അതുകൊണ്ട് അവര്‍ ഹിന്ദുക്കള്‍ അല്ലാതാവില്ല. താങ്കള് ഒരു‍ ഡോക്ടര്‍ അല്ലെ? നാളെ കുറെ ആളുകള്‍ വന്നു താങ്കളെ ചികിത്സിക്കാന്‍ അനുവദിക്കുന്നില്ല, പുസ്തകം വായിക്കാന്‍ സമ്മതിക്കുന്നില്ല, ഏതെങ്കിലും ഡോക്ടറുടെ ക്ലാസ് കേട്ടപ്പോള്‍ അവര്‍ പിടിച്ചു താങ്കളുടെ ചെവിയില്‍ ഈയം ഒഴിച്ചു. എന്തൊക്കെ ചെയ്താലും താങ്കള്‍ ഡോക്ടര്‍ അല്ലാതാവുമോ?

മലക്ക് said...

അപ്പോള്‍ ഈ ബ്രിട്ടീഷുകാരും സവര്‍ണ്ണരെയും അവര്‍ണ്ണരെയും തമ്മില്‍ തല്ലുകൂടിച്ചായിരുന്നു ഇന്‍ഡ്യ ഭരിച്ചിരുന്നത്. പുതിയ അറിവാണല്ലോ മലക്കെ.

Divide and Rule എന്നത് ബ്രിട്ടിഷുകാരുടെ അജണ്ട ആയിരുന്നു. അതുപോലെ ആണ് താങ്കള്‍ ശ്രമിക്കുന്നത് എന്നാണു ഞാന്‍ പറഞ്ഞത്. അല്ലാതെ സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് വേര്‍തിരിച്ചത് അവര്‍ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

മലക്ക് said...

കുറ്റം സനാതന ധര്‍മ്മത്തിനു തന്നെ. അവരാണ്, അവര്‍ണ്ണരെ പീഢിപ്പിച്ചത്. അവര്‍ മതം മാറിയിട്ടും ആ പീഢനം തുടരുന്നു. അവര്‍ ക്രിസ്ത്യാനികളാണോ അല്ലയോ എന്നതൊന്നും എനിക്കറിയേണ്ട വിഷയമല്ല. അതൊക്കെ കണ്ടു പിടിക്കാഅന്‍ താങ്കള്‍ക്കല്ലേ കൂടുതല്‍ കഴിവ്. കണ്ടു പിടിച്ചോളു.

അവര്‍ മതം മാറി ക്രിസ്ത്യാനി ആയിട്ടുണ്ടെങ്കില്‍ അവര്‍ ക്രിസ്ത്യാനി ആണെന്ന് അറിയുക തന്നെ വേണം. അത് താങ്കള്‍ മാത്രമല്ല അവരും മതം മാറ്റിയവരും ലോകവും അറിയണം. പള്ളിയില്‍ കയറ്റാതെ മാറ്റി നിര്‍ത്തപ്പെടുന്ന അവരുടെ വേദന ലോകം അറിയണം. അവരെ ക്രിസ്ത്യാനി ആയി അന്ഗീകരിക്കില്ലെങ്കില്‍ അവര്‍ക്ക് നേരിടേണ്ടി വന്ന മതം മാറ്റല്‍ എന്ന ചതിയുടെയും വഞ്ചനയുടെയും കഥ അവര്‍ മനസിലാക്കണം. താങ്കള്‍ക്കു അത് പ്രശനം അല്ലെങ്കിലും എനിക്ക് അത് പ്രശ്നമാണ്. അവര്‍ക്ക് സംവരണം കൊടുക്കണം അത് പഴയ അവര്‍ണ്ണര്‍ എന്ന ലേബലില്‍ അല്ല കൊടുക്കേണ്ടത് ക്രിസ്ത്യാനി എന്ന ലേബലില്‍ ആവണം.

മലക്ക് said...

സനാതന ധര്‍മ്മം മാത്രമുള്ള കാലത്തും കുറച്ച് പേര്‍ അതിന്റെ അവര്‍ണ്ണവിരോധത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. അതുപോലെതന്നെ ഭൂരിഭാഗം പേരുയം ​അവര്‍ണ്ണവിരോധികളായിരുന്നു. അവര്‍ണ്ണരെ ഹിന്ദു മതത്തില്‍ ചേര്‍ത്തിട്ടും ഇക്കാലത്തും പലരും അയിത്ത ചിന്ത പിന്തുടരുന്നു. അവരേപ്പോലുള്ളവര്‍ ഏത് മതത്തില്‍ ചേര്‍ന്നാലും ആ ചിന്ത കൊണ്ടു നടക്കും. ക്രിസ്തുമതത്തിലായാലും ഇസ്ലാമിലായാലും. ഹിന്ദുക്കള്‍ തെറ്റു തിരുത്തിയാല്‍ ഉടനെ മറ്റുള്ളവരും തിരുത്തണമെന്ന നിയമം വല്ലതുമുണ്ടോ? ഹിന്ദുമതതിലുള്ളവര്‍ ഭൂരിപക്ഷവും ഉപേക്ഷിച്ച ജീര്‍ണ്ണതകള്‍ കുറച്ചു ക്രിസ്ത്യാനികള്‍ ; തുടരുന്നു. അത് ശരി തന്നെയല്ലേ.

അപ്പോള്‍ ക്രിസ്തു മതം സ്വീകരിച്ചാലും ഹിന്ദു ആയി ജീവിക്കാം. അവര്‍ണ്ണ സവര്‍ണ്ണ വേര്‍തിരിവ് അവിടെയും പ്രയോഗിക്കാം. ക്രിസ്തു മതം സ്വീകരിച്ചവര്‍ ഇപ്പോഴും ഹിന്ദുക്കള്‍ തന്നെ ആണ് അല്ലെ? എങ്കില്‍ എന്തിനു ഇവര്‍ മതം മാറണം? മതം മാറിയപ്പോള്‍ പാല്‍പ്പൊടിയുടെയും ഡോളറിന്റെയും ഗുണവും നിറവും മാത്രമായിരുന്നു നോട്ടം എന്നാണോ? അതുപോലെ ഹിന്ദുക്കള്‍ തെറ്റ് തിരിത്തിയെന്നു താങ്കള്‍ സമ്മതിക്കുന്നു. നല്ല കാര്യം, ഇനി പ്രശനം ക്രിസ്തു മതത്തില്‍ മാത്രമാണ് അല്ലെ? എങ്കില്‍ എത്രയും വേഗം അവര്‍ണ്ണ ക്രിസ്ത്യാനികള ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകും എന്ന് ഭീഷണിപ്പെടുത്ത് അപ്പോള്‍ എങ്കിലും സവര്‍ണ്ണ ക്രിസ്ത്യാനികളുടെ കണ്ണ് തുറന്നാലോ?

മലക്ക് said...

@താങ്കളെങ്ങനെ ആസ്വദിച്ചാലും എനിക്ക് പ്രശ്നമില്ല. ആണിനെ പെണ്ണായി കരുതുന്നവര്‍ ആണ്, ഹിന്ദുക്കളെന്ന് തല്‍ക്കാലം ഞാന്‍ വിശ്വസിക്കുന്നില്ല. താങ്കളെങ്ങനെ വളച്ചൊടിച്ചാലും വരുണനെന്ന സനാതന ധര്‍മ്മത്തിന്റെ ദൈവം അല്ല, കടലമ്മയെന്ന മുക്കുവരുടെ ദൈവം. അത് രണ്ടും വേറെ വേറെയാണ്.

വരുണന്‍ ആണായാലും കടലമ്മ പെണ്ണായാലും കടലിനെ ആണ് ആരാധിക്കുന്നത്. കടലിനെ ആണായോ പെണ്ണായോ കാണാനോ കാണാതെ ഇരിക്കുവാണോ ഉള്ള സ്വാതന്ത്രം സനാതന ധര്‍മ്മത്തില്‍ ഉണ്ട്. അതുകൊണ്ട് അവ രണ്ടും വേറെ വേറെ ദൈവങ്ങള്‍ അല്ല. രണ്ടു പേരില്‍ ആരാധിക്കപ്പെടുന്ന ഒരേ ദൈവം ആണ്.

മലക്ക് said...

ശിവനും വിഷ്ണുവും മുത്തപ്പനും ചിരുതയുമൊക്കെ വേറെ വേറെ ആണെന്ന് ബുദ്ധമതം സ്വീകരിച്ച അംബെദ്ക്കറും, ഇന്നും അവര്‍ണ്ണ മതത്തില്‍ വിശ്വസിക്കുന്ന കാഞ്ച ഇളൈയ്യയും പറയുന്നു. അതാണിവിടെ ഏകലവ്യനും പറഞ്ഞത്. അനേകം വര്‍ണ്ണരും അത് തന്നെ പറയുന്നു. ഞാന്‍ അത് പകര്‍ത്തി വയ്ക്കുന്നതേ ഉള്ളു. താങ്കള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. താങ്കള്‍ വിശ്വസിച്ചാലുമില്ലെങ്കിലും ഇതില്‍ മാറ്റമൊന്നും വരില്ല.

ആരാധിക്കുന്നവരെ സംബന്ധിച്ചു ശിവനും വിഷ്ണുവും എല്ലാം വേറെ വേറെ ആണ്. പക്ഷെ ഹിന്ദു വിശ്വാസം അനുഷരിച്ച് ഇവ എല്ലാം പര ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിച്ച ചൈതന്യമാണ്. പ്രപഞ്ചത്തിലെ ഓരോ കണികയിലും ആ ദൈവ ചൈതന്യം കുടികൊള്ളുന്നു എന്നാണു ഹിന്ദു വിശ്വാസം.

മലക്ക് said...

വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോട്ടെ എന്നത് ഉത്തരമല്ല.ശിവനെന്നോ അള്ളാ എന്നോ പല പേരില്‍ അറിയപ്പെടുന്ന ദൈവത്തിനോ പരിഭവം ഉണ്ടോ എന്നുമല്ല ചോദിച്ചത്. കടലമ്മയും വരുണനും ഒന്നാണെന്ന് വീറോടെ വാദിക്കുന്ന മലക്കിനോടാണു ഞാന്‍ ചോദിച്ചത്. താങ്കളുടെ അഭിപ്രായമാണ്. അത് പറഞ്ഞാല്‍ അള്ള നരകത്തിലെ തീയിലിട്ടു ചുടും എന്ന പേടിയാണെങ്കില്‍ പറയേണ്ട.
ആരെന്തൊക്കെ വിശ്വസിച്ചാലും ഒരു ദൈവത്തിനും പരിഭവമുണ്ടാകില്ല. പരിഭവം മനുഷ്യര്‍ക്കാണ്. അവര്‍ണ്ണര്‍ ക്ഷേത്രത്തിലോ സവര്‍ണ്ണരുടെ വീട്ടിലോ പ്രവേശിച്ചാല്‍ ആശുദ്ധി ഉണ്ടാകുമെന്നു പറഞ്ഞത് ഒരു ദൈവവുമല്ല. മനുഷ്യരാണ്. അവര്‍ണ്ണര്‍ സനാതന മതത്തിന്റെ ഭാഗമല്ല എന്നവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഇത് ചെയ്തിട്ട് ശിവന്‍ മൂന്നാം കണ്ണു തുറന്ന് ആരെയും ഭസ്മമാക്കിയില്ല. ഇതൊക്കെ അന്ധമായ ചില വിശ്വാസങ്ങളാണ്. അതേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്.അനേകായിരം വര്‍ഷങ്ങള്‍ കബക്കുള്ളില്‍ അനേകം വിഗ്രഹങ്ങളെ ആരാധിച്ചിട്ടും അള്ള ഒന്നും ചെയ്തില്ല. അതുപോലെ കബയിലെ മൂലക്കിരിക്കുന്ന കല്ല്, ശിവലിംഗമാണെന്നു പറഞ്ഞാലും ഒന്നും ചെയ്യില്ല. പക്ഷെ അത് പറയാന്‍ താങ്കള്‍ക്ക് പേടിയാണെന്നു മാത്രം.


ഹ ഹ, അത് നല്ല കാര്യം. കബയില്‍ ഇരിക്കുന്ന കറുത്ത കല്ല്‌ ശിവലിംഗം ആണോ എന്ന് എനിക്ക് എങ്ങനെ അറിയാം? ശാസ്ത്രീയ പഠനം നടത്തിയാല്‍ പോലും അത് എങ്ങനെ അറിയാന്‍ കഴിയും? ശിവ ലിംഗം തന്നെ പല രീതിയില്‍ ഇല്ലേ? അതുപോലെ ശിവ ലിംഗത്തിന്റെ രൂപം ഉള്ള എല്ലാ കല്ലുകളും ശിവലിംഗം അല്ലല്ലോ?‍ അതുകൊണ്ട് ഞാന്‍ തന്ന രീതിയില്‍ ഉള്ള ഒരു ഉത്തരമേ എനിക്ക് തരാന്‍ കഴിയൂ.

ഇനി എനിക്ക് പേടി ഇല്ല എന്ന് കാണിക്കാന്‍ ഞാന്‍ വേണമെങ്കില്‍ പറയാം. കാബയില്‍ ഇരിക്കുന്ന കറുത്ത കല്ല്‌ ശിവ ലിംഗം തന്നെ.

മലക്ക് said...

ഈ ദൈവം സനാതന ധര്‍മ്മത്തിലെ ഏത് ദൈവമാണു മലക്കേ?
ജഗതിയുടെ ആരോഗ്യത്തിനു വേണ്ടി കെട്ടിയാടിയ ഉഗ്രമൂര്‍ത്തി ആയ കാരഗുളികനു സനാതന ധര്‍മ്മത്തില്‍ പറയുന്ന പേരൊന്നു വെളിപ്പെടുത്തമോ.


ഹിന്ദു വിശ്വാസം അനുസരിച്ചു ഓരോ ദേശത്തിനും ഭാഷക്കും ആളുകള്‍ക്കും അങ്ങനെ പലതിനും അനുസരിച്ചു പല രൂപങ്ങളിലും ഭാവങ്ങളിലും ദൈവത്തെ ആരാധിക്കും.

കാര ഗുളികന്‍ എന്നത് രൗദ്ര ഭാവം ഉള്ള ശിവന്‍ ആയി വിശ്വസിക്കുന്നു. ഗുളികന്‍ കെട്ടിയ ആളോട് ചോദിക്കൂ താങ്കള്‍ ഏത് മത വിശ്വാസി ആണെന്ന്. ഹിന്ദു എന്ന് ഉത്തരം കിട്ടും.

മലക്ക് said...

@Baiju : ഒരു ദളിത്‌ ക്രിസ്ത്യന്‍ ചിലപ്പോള്‍ മാര്‍പാപ്പ ആയേക്കാം, എന്നാല്‍ ഒരു ദളിതന്‍ ഒരിക്കലും തന്ത്രി ആകില്ല, അല്ലെങ്കില്‍ ആക്കില്ല..!!!

ഉവ്വാ! ഉവ്വാ... ദളിത്‌ ക്രിസ്തവരെ ആദ്യം പള്ളിയില്‍ കയറ്റ്. അത് കഴിഞ്ഞു പോരെ ഇതുപോലെ ഗീര്‍വാണം വിടുന്നത്? ക്രിസ്ത്യാനി അല്ലെന്നു പറഞ്ഞു സാദാ പള്ളിയില്‍ പോലും കയറാന്‍ അനുവാദം കിട്ടാത്ത ദളിതന്‍ മാര്‍പ്പാപ്പ ആകുമെന്ന്. ഭയങ്കരം തന്നെ.

Unknown said...

good......

Unknown said...

good......

kaalidaasan said...

>>അവര്‍ണ്ണര്‍ ഹിന്ദുക്കള്‍ ആണല്ലോ അതുകൊണ്ട് അവരെ തിരുകി കയറ്റേണ്ട ആവശ്യം ഒന്നും ഇല്ല.<<<

അവര്‍ണ്ണര്‍ ഇപ്പോള്‍ സനാതന ധര്‍മ്മത്തിലെ നാലു ജാതിക്കാരേപ്പോലെ ഹിന്ദുക്കളെനറിയപ്പെടുന്നു. 1936 വരെ ആയിരുന്നില്ല.

1936 ല്‍ തിരുകി കയറ്റിയതുകൊണ്ടാണവര്‍ ഹിന്ദുക്കളായത്. അല്ലെങ്കില്‍ അവര്‍ ഇന്നും  സനതന ധര്‍മ്മത്തിനു പുറത്തു തന്നെ നില്‍ക്കുമായിരുന്നു. അതാണിപ്പോള്‍ മലക്കും ചെയ്യുന്നത്.

kaalidaasan said...

>>അതെ അതുകൊണ്ട് താങ്കള്‍ പറയുന്നത് അവര്‍ണ്ണര്‍ ഉള്‍പ്പെടെ ഉള്ള ഹിന്ദുക്കള്‍ തെളിവായി എടുക്കില്ല. ഏതെങ്കിലും ഈഴവനെ വിളിച്ചു ചോദിച്ചു നോക്ക് അയാള്‍ ഹിന്ദു ആണോ എന്ന്. ഉത്തരം ഉറപ്പായും അതെ എന്ന് തന്നെയാവും.<<<

അവര്‍ണ്ണനായിരുന്ന അംബെദ്ക്കറും  ഇപ്പോഴും അവര്‍ണ്ണനായ കാഞ്ച ഇളൈയ്യയും പറഞ്ഞത് താങ്കള്‍ക്ക് മനസിലായിട്ടില്ല. ഈ വേദിയില്‍ തന്നെ ഏകലവ്യന്‍ പറഞ്ഞതും മനസിലായിട്ടില്ല. അതുകൊണ്ട് അത് മനസിലാക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ മനസിലായിക്കോളും.

ഏതെങ്കിലും ഈഴവനെ വിളിച്ച് ഇപ്പോള്‍ ചോദിച്ചാല്‍ ഹിന്ദു ആണെന്ന് പറയും. പക്ഷെ 1936 മുന്നെ ചോദിച്ചാല്‍ പറയില്ലായിരുനു. അതുകൊണ്ടാണ്, അവരുടെ സംഘടനയായ എസ് എന്‍ ഡി പി ഈഴവര്‍ ക്രിസ്തു മതത്തില്‍ ചേരണമെന്ന തീരുമാനം എടുത്തത്. സനാതനധര്‍മ്മക്കാര്‍ അവരെ അംഗീകരിക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു ആ തീരുമാനമെടുത്തതും.

kaalidaasan said...

>>എത്ര അകലെ നിന്ന് ചെയ്തു എന്നത് പ്രസക്തമല്ല. ചെയ്തിരുന്നോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്. അവര്‍ ചെയ്തിരുന്നു. അതിനാല്‍ അവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു എന്ന് തന്നെ മനസിലാക്കേണ്ടത്.<<<

എത്ര അകലെ നിന്നു ചെയ്തു എന്നത് പ്രസക്തമാണ്. അര്‍ച്ചന ചെയ്യുന്നത് ദൈവത്തെയാണെങ്കില്‍ അത് പ്രസക്തമാണ്. അര്‍ച്ചന ചെയ്യാന്‍ പോയിട്ട് സവര്‍ണ്ണരുടെ മതത്തിലെ ദൈവത്തേക്കുറിച്ച് അറിയാന്‍ പോലും അവര്‍ണ്ണരെ അനുവദിച്ചിരുന്നില്ല. അതായിരുന്നു സത്യം. അവര്‍ണ്ണര്‍ക്ക് വിശ്വാസമുണ്ടായിരുന്നു അവരുടെ ദൈവങ്ങളില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷെ ആ വിശ്വാസം സവര്‍ണ്ണരുടെ ദൈവത്തിലായിരുന്നില്ല.

kaalidaasan said...

>>ഇന്ന് തൊട്ടു തീണ്ടായ്മ ഇല്ല. മാറ് മറക്കാന്‍ ആരുടേയും അനുവാദം വേണ്ട. വഴി നടക്കാം. ക്ഷേത്രത്തില്‍ പ്രവേശിക്കാം. അന്ന് ഉണ്ടായിരുന്നതിലും ഒരുപാട് ദൂരം സമൂഹം മുന്നോട്ടു പോയി. ഇന്ത്യന്‍ പ്രസിണ്ടന്റ് മുതല്‍ സുപ്രീം കോടതി ജഡ്ജി ആയി വരെ അവര്‍ണ്ണര്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സമൂഹത്തില്‍ നാനാ തുറകളില്‍ ഇന്ന് അവര്‍ണ്ണര്‍ ജാതി മത ഭേദമന്യേ പണി എടുക്കുന്നുണ്ട്. അവര്‍ണ്ണ ക്ഷേമത്തിനായി ഒരുപാട് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നും ഉണ്ട്. ഇതൊക്കെ ഗതികേട് കൊണ്ടാണെന്ന് ചെയ്യുന്നത് എന്ന് താങ്കള്‍ മാത്രമേ പറയൂ.<<<

താങ്കളീ പറഞ്ഞ സംഗതികളൊക്കെ ഒരു പരിധി വരെ ശരിയാണ്. പക്ഷെ ഇതൊന്നും പൂര്‍ണ്ണമായും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ല. ഇന്നും പലയിഉടത്തും തൊട്ടുകൂടായ്മയുണ്ട്. പല ക്ഷേത്രങ്ങളിലും അവര്‍ണ്ണരെ പ്രവേശിപ്പിക്കുന്നില്ല. അവര്‍ണ്ണനെ പ്രസിഡണ്ടും സുപ്രീം കോട്തി ചീഫ് ജസ്റ്റിസും അക്കാതിരിക്കാന്‍ സവര്‍ണ്ണ ലോബി കളിച്ച കളികളൊക്കെ എല്ലാവര്‍ക്കും അറിയാം.

ഭരിക്കുന്ന സര്‍ക്കാര്‍ നിയമം മൂലം നിരോധിചതുകൊണ്ടാണ്, തൊട്ടുകൂടായ്മയൊകെ ഒരു പരിധി വരെ ഇപ്പോള്‍ സമൂഹത്തിലില്ലാത്താത്. അല്ലാതെ സവര്‍ണ്ണര്‍ സ്വമേധയാ എടുത്ത തീരുമനമയിരുന്നില്ല. 1936 ലെ ക്ഷേത്ര പ്രവേശനം തന്നെ ഒരു സര്‍ക്കാര്‍ ഉത്ത്രവായിരുന്നു. അല്ലാതെ ക്ഷേത്രം ഭരിച്ചിരുന്ന ബ്രാഹ്മണര്‍ സ്വയം എടുത്ത തീരുമാനമല്ലായിരുന്നു.

ഗതികേടുകൊണ്ടു തന്നെയാണ്,ഭൂരിഭാഗം സവര്‍ണ്ണരും അവര്‍ണ്ണരെ ഉള്‍ക്കൊള്ളുന്നത്. ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമില്‍ നിന്നും ബുദ്ധമത്തില്‍ നിന്നും  ഭീക്ഷണി ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നും അവര്‍ണ്ണര്‍ സവര്‍ണ്ണരുടെ മതത്തിനു പുറത്തു തന്നെ കിടക്കുമായിരുന്നു.

kaalidaasan said...

>>താങ്കള് ഒരു‍ ഡോക്ടര്‍ അല്ലെ? നാളെ കുറെ ആളുകള്‍ വന്നു താങ്കളെ ചികിത്സിക്കാന്‍ അനുവദിക്കുന്നില്ല, പുസ്തകം വായിക്കാന്‍ സമ്മതിക്കുന്നില്ല, ഏതെങ്കിലും ഡോക്ടറുടെ ക്ലാസ് കേട്ടപ്പോള്‍ അവര്‍ പിടിച്ചു താങ്കളുടെ ചെവിയില്‍ ഈയം ഒഴിച്ചു. എന്തൊക്കെ ചെയ്താലും താങ്കള്‍ ഡോക്ടര്‍ അല്ലാതാവുമോ?<<<

ഞാന്‍ ഡോക്ടര്‍ അകണമെങ്കില്‍ അതിനൊരു യോഗ്യത വേണം. അതുപോലെ അവര്‍ണ്ണര്‍ സനാതന ധര്‍മ്മത്തിന്റെ ഭാഗമാകണമെങ്കിലും അതിനുള്ള യോഗ്യത വേണമായിരുന്നു.

ഞാന്‍ ഡോക്ടര്‍ ആയത് ജന്മം കൊണ്ടല്ല. ഡോക്ടര്‍ ആകാനുള്ള അറിവൊക്കെ അഞ്ച് വര്‍ഷം പഠിച്ച് നേടി, പരീക്ഷ പാസായപ്പോഴാണ്. പരീക്ഷ പാസായിക്കഴിഞ്ഞാല്‍ ആരും വന്ന് താങ്കള്‍ ചികിത്സ ചെയ്യേണ്ട എന്നു പറയില്ല. പുസ്തകം വായിക്കരുതെന്നും പറയില്ല. പക്ഷെ പരീക്ഷ പാസാകാതെ ഡോക്ടറാണെന്ന് ഞാന്‍ അവകാശപ്പെട്ടാല്‍ പലരും വന്ന് ചികിത്സിക്കേണ്ട എന്നു പറയും. പരീക്ഷ പാസാകാത്ത ഒരാളെ ഡോക്ടര്‍മാര്‍ക്ക് അംഗീകാരം കൊടുക്കുന്ന അധികാരസ്ഥാപനമായ ഇന്‍ഡ്യന്‍ മെഡിക്കല്‍ കൌണ്‍സില്‍  ഡോക്ടറായി കണക്കാക്കില്ല. വ്യാജ ഡോക്ടര്‍മാരെ അധികാരികള്‍ പിടിച്ച് ജയിലിലിടുന്നതും  അതുകൊണ്ടാണ്. സനാതന ധര്‍മ്മത്തിന്റെ ഭാഗമാകാനുള്ള പരീക്ഷ(ജന്മം കൊണ്ട്) പാസാകാത്ത അവര്‍ണ്ണരെ, സവര്‍ണ്ണരുടെ മതത്തിന്റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. അത് ചെയ്തത് ഇതിനധികാരമുള്ള സ്ഥാപനമായിരുന്ന സനാതന ധര്‍മ്മം ആയിരുന്നു.

മെഡിക്കല്‍ കോളേജില്‍ ചേരാനുള്ള യോഗ്യത ഉണ്ടെങ്കില്‍ ആരും ഡോക്ടറുടെ ക്ളാസ് കേള്‍ക്കുമ്പോള്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കില്ല. അവര്‍ണ്ണര്‍ക്ക് വേദം കേള്‍ക്കാനുള്ള യോഗ്യത ഇല്ലായിരുന്നു. അതുകൊണ്ടണവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചത്.

ഡോക്ടര്‍ ആകാനുള്ള യോഗ്യത നേടികഴിഞ്ഞാല്‍ ആരെന്തു ചെയ്താലും  ഞാന്‍ ഡോക്ടര്‍ അല്ലാതാകില്ല. അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണരുടെ മതത്തിന്റെ ഭാഗമാകാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല. ശൂദ്രരായ നായന്‍മാര്‍ക്ക് ആ യോഗ്യത ഉണ്ടായിരുന്നു. അതുകൊണ്ട് ഏത് നായരുടെ വീട്ടില്‍ ജനിച്ചാലും സവര്‍ണ്ണമതത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് ഒരു നായര്‍  എന്തെങ്കിലും  ചെയ്താലോ നായരെ മറ്റാളുകള്‍ എന്തെങ്കിലും ചെയ്താലോ നായര്‍ സവര്‍ണ്ണരുടെ മതത്തിന്റെ ഭാഗമല്ലാതാകില്ലായിരുന്നു. അതുപോലെ ഒരവര്‍ണ്ണന്‍ എന്തു ചെയ്താലും സവര്‍ണ്ണമതത്തിന്റെ ഭാഗമാകില്ലായിരുന്നു. നാരായണന്‍ സ്വന്തം ശിവനെ പ്രതിഷ്ടിച്ചാരാധിച്ചിട്ടു പോലും  സവര്‍ണ്ണര്‍ അദ്ദേഹത്തെ സവര്‍ണ്ണ മതത്തിന്റെ ഭാഗമാക്കാതിരുന്നത് അതുകൊണ്ടാണ്. താങ്കള്‍ക്കിതൊക്കെ മനസിലായിട്ടും മനസിലാകാത്തതുപോലെ അഭിനയിക്കുന്നു. സവര്‍ണ്ണരുടെ മതത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ച നാരായണനെ ഒക്കെ സവര്‍ണ്ണര്‍ അവഹേളിക്കുകയാണുണ്ടായത്. അതില്‍ മനം നൊന്തായിരുന്നു അദ്ദേഹം സ്ഥാപിച്ച ഈഴവരുടെ സംഘടന ഈഴവരോട് ക്രിസ്തു മതത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തതും.

kaalidaasan said...

>>Divide and Rule എന്നത് ബ്രിട്ടിഷുകാരുടെ അജണ്ട ആയിരുന്നു. അതുപോലെ ആണ് താങ്കള്‍ ശ്രമിക്കുന്നത് എന്നാണു ഞാന്‍ പറഞ്ഞത്. അല്ലാതെ സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് വേര്‍തിരിച്ചത് അവര്‍ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.<<<

ഒട്ടും യോജിക്കാത്ത താരതമ്യം. ബ്രിടീഷുകാര്‍ക്ക് ഇന്‍ഡ്യ ഭരിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ടായിരിക്കാം അവര്‍ താങ്കളാരോപിക്കുന്ന എന്ന പരിപാടി നടപ്പാക്കിയത്. അതുപോലെ ഏവിടെ ഭരിക്കാനാണു ഞാന്‍ ശ്രമിക്കുന്നതെന്നു കൂടി പറയാമോ? അവര്‍ണ്ണര്‍ 1936 നു മുന്നെ സനാതന ധര്‍മ്മത്തിന്റെ ഭാഗമായിരുന്നില്ല എന്നു പറഞ്ഞാല്‍ എങ്ങനെ അത് ആളുകളെ ഭരിക്കാനുള്ള അജണ്ട ആകും? ഒന്നു വിശദീകരിക്കാമോ?

kaalidaasan said...

>>Divide and Rule എന്നത് ബ്രിട്ടിഷുകാരുടെ അജണ്ട ആയിരുന്നു. അതുപോലെ ആണ് താങ്കള്‍ ശ്രമിക്കുന്നത് എന്നാണു ഞാന്‍ പറഞ്ഞത്. അല്ലാതെ സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് വേര്‍തിരിച്ചത് അവര്‍ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.<<<

ഒട്ടും യോജിക്കാത്ത താരതമ്യം. ബ്രിടീഷുകാര്‍ക്ക് ഇന്‍ഡ്യ ഭരിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ടായിരിക്കാം അവര്‍ താങ്കളാരോപിക്കുന്ന Divide and Rule എന്ന പരിപാടി നടപ്പാക്കിയത്. അതുപോലെ ഏവിടെ ഭരിക്കാനാണു ഞാന്‍ ശ്രമിക്കുന്നതെന്നു കൂടി പറയാമോ? അവര്‍ണ്ണര്‍ 1936 നു മുന്നെ സനാതന ധര്‍മ്മത്തിന്റെ ഭാഗമായിരുന്നില്ല എന്നു പറഞ്ഞാല്‍ എങ്ങനെ അത് ആളുകളെ ഭരിക്കാനുള്ള അജണ്ട ആകും? ഒന്നു വിശദീകരിക്കാമോ?

kaalidaasan said...

>>അവര്‍ മതം മാറി ക്രിസ്ത്യാനി ആയിട്ടുണ്ടെങ്കില്‍ അവര്‍ ക്രിസ്ത്യാനി ആണെന്ന് അറിയുക തന്നെ വേണം. അത് താങ്കള്‍ മാത്രമല്ല അവരും മതം മാറ്റിയവരും ലോകവും അറിയണം. പള്ളിയില്‍ കയറ്റാതെ മാറ്റി നിര്‍ത്തപ്പെടുന്ന അവരുടെ വേദന ലോകം അറിയണം. <<<

താങ്കളറിയിച്ചോളൂ. അവര്‍ണ്ണര്‍ ക്രിസ്തു മതത്തില്‍ ചേരുന്നതും ഹിന്ദു മതത്തില്‍ ചേരുന്നതും ഇസ്ലാമില്‍ ചേരുന്നതും ബുദ്ധമതത്തില്‍ ചേരുന്നതും എനിക്ക് പ്രശ്നമല്ല എന്നാണു ഞാന്‍ പറഞ്ഞത്.ഏത് മതത്തില്‍ ചേര്‍ന്നാലും ഇന്നും സവര്‍ണ്ണ ചിന്ത മനസിലുള്ളവര്‍ പീഢനം തുടരുന്നു. ഈ പീഢിപ്പിക്കുന്നവര്‍ ഏത് മതത്തില്‍ ചേര്‍ന്നവരാണെന്ന് എനിക്കറിയേണ്ട എന്നാണു ഞാന്‍ പറഞ്ഞത്. ക്രിസ്ത്യാനിയായ സവര്‍ണ്ണന്‍ പീഢിപ്പിക്കുന്നതും, ഹിന്ദുവായ സവര്‍ണ്ണന്‍ പീഢിപ്പിക്കുന്നതും എനിക്ക് ഒരുപോലെയാണെന്നേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളൂ. സവര്‍ണ്ണരെന്നു പറയുന്നവര്‍ അവര്‍ണ്ണരെന്ന് ഇപ്പോഴും പറയുന്നവരെ പീധിപ്പിക്കുന്നതാണു ഞാന്‍ കാണുന്നത്. അതും മതം തിരിച്ച് താങ്കള്‍ കണ്ടോളൂ. അതൊക്കെ ലോകത്തെ മുഴുവന്‍ അറിയിച്ചോളൂ. അതുകൊണ്ട് എന്തെങ്കിലും ആത്മ സുഖം ലഭിക്കുന്നെങ്കില്‍ ലഭിക്കട്ടെ.

kaalidaasan said...

>>അപ്പോള്‍ ക്രിസ്തു മതം സ്വീകരിച്ചാലും ഹിന്ദു ആയി ജീവിക്കാം. അവര്‍ണ്ണ സവര്‍ണ്ണ വേര്‍തിരിവ് അവിടെയും പ്രയോഗിക്കാം. ക്രിസ്തു മതം സ്വീകരിച്ചവര്‍ ഇപ്പോഴും ഹിന്ദുക്കള്‍ തന്നെ ആണ് അല്ലെ? മാറണം?<<<

ക്രിസ്തു മതം സ്വീകരിച്ച അനേകര്‍ ഇപ്പോഴും രേഖകളില്‍ ഹിന്ദു ആണെന്ന് കാഞ്ച ഇളൈയ്യ പറഞ്ഞത് വായിച്ചില്ലേ. അവര്‍ ഹിന്ദുക്കളായി ജീവിക്കുന്നു. വിശ്വസിക്കുന്നത് ക്രിസ്തു മതത്തിലും. അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. വായിച്ചിട്ട് മനസിലായില്ലേ

kaalidaasan said...

>>എങ്കില്‍ എന്തിനു ഇവര്‍ മതം മതം മാറിയപ്പോള്‍ പാല്‍പ്പൊടിയുടെയും ഡോളറിന്റെയും ഗുണവും നിറവും മാത്രമായിരുന്നു നോട്ടം എന്നാണോ <<<

എന്തിനു മതം മാറുന്നു എന്ന് അവരോട് ചോദിച്ചു മനസിലാക്കുക. എനിക്കത് ഒരു പ്രശ്നമല്ലാത്തതുകൊണ്ട് ഞാനതേക്കുറിച്ച് അന്വേഷിക്കാറില്ല.

പാല്‍പ്പൊടിയുടെയും ഡോളറിന്റെയും ഗുണവും നിറവും മാത്രം നോക്കി മതം മാറിയാലും റിയാലിന്റെയും  ഈന്തപ്പഴത്തിന്റെയും  ഗുണവും നിറവും നോക്കി മതം മാറിയാലും എനിക്ക് പ്രശ്നമില്ല. വിശക്കുന്നവനു വിശപ്പു മാറ്റാന്‍  ഡോളറോ റിയാലോ, പാല്‍പ്പൊടിയോ ഈന്തപ്പഴമോ ഒക്കെ ഉപകരിക്കുമെങ്കില്‍ അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

kaalidaasan said...

>>വരുണന്‍ ആണായാലും കടലമ്മ പെണ്ണായാലും കടലിനെ ആണ് ആരാധിക്കുന്നത്. കടലിനെ ആണായോ പെണ്ണായോ കാണാനോ കാണാതെ ഇരിക്കുവാണോ ഉള്ള സ്വാതന്ത്രം സനാതന ധര്‍മ്മത്തില്‍ ഉണ്ട്. അതുകൊണ്ട് അവ രണ്ടും വേറെ വേറെ ദൈവങ്ങള്‍ അല്ല. രണ്ടു പേരില്‍ ആരാധിക്കപ്പെടുന്ന ഒരേ ദൈവം ആണ്.<<<

കടലിനെ ആരാധിക്കുന്നതും കടലിനെ നിയന്ത്രിക്കുന്ന ദേവനെ ആരാധിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള ശേഷി താങ്കള്‍ക്കില്ല.

ആണായാലും പെണ്ണായാലും ഒന്നു തന്നെ എന്ന് സുബോധമുള്ള ആരും പറയില്ല. അണിനെയും പെണ്ണിനെയും തിരിച്ചറിയാനുള്ള ശേഷി ജീവിവര്‍ഗ്ഗങ്ങള്‍ക്കെല്ലാമുണ്ട്. താങ്കള്‍ക്കതില്ലാതെ പോയത് ഏതായാലും മറ്റുള്ളവരുടെ കുറ്റമല്ല.

kaalidaasan said...

>>ആരാധിക്കുന്നവരെ സംബന്ധിച്ചു ശിവനും വിഷ്ണുവും എല്ലാം വേറെ വേറെ ആണ്. <<<

ആരാധിക്കുന്നവരുടെ കാര്യമാണു ഞാന്‍ പറഞ്ഞത്.

kaalidaasan said...

>>കബയില്‍ ഇരിക്കുന്ന കറുത്ത കല്ല്‌ ശിവലിംഗം ആണോ എന്ന് എനിക്ക് എങ്ങനെ അറിയാം? <<<

അതെ. അതു തന്നെയാണു ഞാന്‍ പറഞ്ഞതും. താങ്കള്‍ക്കറിയില്ല പക്ഷെ വരുണനും കടലമ്മയും ഒന്നാണെന്നറിയാം.

kaalidaasan said...



>>>കാബയില്‍ ഇരിക്കുന്ന കറുത്ത കല്ല്‌ ശിവ ലിംഗം തന്നെ.<<<

ഇപ്പോള്‍ ശരിക്കും മനസിലാകുന്നു. താങ്കളുടെ അജണ്ട. ആര്‍ക്കു വേണമെങ്കിലും ഇതുപോലെ പറയാം. പക്ഷെ അതുമായി ബന്ധപ്പെട്ടവര്‍ അതംഗീകരിക്കുന്നുണ്ടോ എന്നതാണു പ്രശ്നം. കബയിലെ കല്ല്, ശിവലിംഗമാണെന്നു താങ്കള്‍ പറഞ്ഞാല്‍ ഏതെങ്കിലും മുസ്ലിം അതംഗീകരിക്കുമോ? ഇല്ല. അതു തന്നെയാണു താങ്കളീ പറയുന്ന കടലമ്മയുടെ കാര്യത്തിലും ഉള്ളത്. അത് വരുണനാണെന്ന് താങ്കള്‍ പറഞ്ഞാലൊന്നും കടലമ്മയെ ആരാധിക്കുന്നാവര്‍ അതംഗീകരിക്കില്ല.

ഇപ്പോള്‍ കടലമ്മയെ ഒരു മുക്കുവനുമാരാധിക്കുന്നില്ല. ഹിന്ദു മതത്തില്‍ ചേര്‍ന്ന മുക്കുവരൊക്കെ സനാതന ധര്‍മ്മത്തിന്റെ ദൈവങ്ങളെ ആരാധിക്കുന്നു. ക്രിസ്തു മതത്തില്‍ ചേര്‍ന്ന മുക്കുവരൊക്കെ യേശുവിനെ ആരാധിക്കുന്നു. ഇസ്ലാമില്‍ ചേര്‍ന്ന മുക്കുവരൊക്കെ അള്ളായെ ആരാധിക്കുന്നു. ഇന്ന് കടലമമയെ ആര്‍ക്കും വേണ്ട.

കടലമ്മയാണു സനാതന ധര്‍മ്മത്തിലെ വരുണന്‍ എന്നു പറയുന്നത്, അറബികളുടെ ഗോത്ര ദൈവമായ അള്ളായാണ്, യഹൂദരുടെ ദൈവമായ യഹോവ എന്നു പറയുന്ന തമാശയേ താങ്കളീ പറയുന്നതിലുമുള്ളു.

kaalidaasan said...


>>>ഹിന്ദു വിശ്വാസം അനുസരിച്ചു ഓരോ ദേശത്തിനും ഭാഷക്കും ആളുകള്‍ക്കും അങ്ങനെ പലതിനും അനുസരിച്ചു പല രൂപങ്ങളിലും ഭാവങ്ങളിലും ദൈവത്തെ ആരാധിക്കും. <<<

എന്തിനാണു ഹിന്ദു മതത്തില്‍ മാത്രമിതൊതുക്കുന്നത്. ദേശത്തിനും ഭാഷക്കും  അനുസരിച്ച് ആളുകള്‍ ആരാധിക്കുന്ന യേശുവും, അള്ളായും, ബുദ്ധനും, നാരായണനും ഒക്കെ പല രൂപങ്ങളിലും ഭാവങ്ങളിലും ഉള്ള ഒരേയൊരു ദൈവമാണെന്നങ്ങ് പറയരുതോ?

യേശു എന്ന രൂപത്തില്‍ കുറച്ച് ഹിന്ദുക്കളാരാധിക്കുന്ന ഇതേ ദൈവത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കപ്പോള്‍  സംവരണം നിഷേധിക്കുന്നത് അനീതി അല്ലേ?

kaalidaasan said...


>>>ദളിത്‌ ക്രിസ്തവരെ ആദ്യം പള്ളിയില്‍ കയറ്റ്. അത് കഴിഞ്ഞു പോരെ ഇതുപോലെ ഗീര്‍വാണം വിടുന്നത്? ക്രിസ്ത്യാനി അല്ലെന്നു പറഞ്ഞു സാദാ പള്ളിയില്‍ പോലും കയറാന്‍ അനുവാദം കിട്ടാത്ത ദളിതന്‍ മാര്‍പ്പാപ്പ ആകുമെന്ന്. ഭയങ്കരം തന്നെ.<<<

സവര്‍ണ്ണ ചിന്ത ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന കുറച്ച് കോമരങ്ങള്‍ ക്രിസ്തു മതത്തിലുണ്ടെങ്കിലും, ഇന്‍ഡ്യയില്‍  അവര്‍ണ്ണ ജാതിക്കാരായ രണ്ട് കര്‍ദിനാള്‍മാര്‍ ഉണ്ട്. കര്‍ദ്ദിനാള്‍ ലൂര്‍ദ്ദ് സ്വാമിയും, കര്‍ദ്ദിനാള്‍ റ്റെലെസ്പോര്‍ ടോപ്പോയും. ഇവര്‍ക്ക് കര്‍ദ്ദിനാളകാമെങ്കില്‍ മാര്‍പ്പാപ്പ ആകാനും കഴിയും. എല്ലാ കര്‍ദ്ദിനാള്‍ മാരും മാര്‍പ്പാപ്പ ആകാന്‍ യോഗ്യതയുള്ളവരാണ്. മാര്‍പ്പാപ്പ ആകാന്‍ ബിഷപ്പായാലും മതി.

ആഫ്രിക്കയിലെ അവര്‍ണ്ണരുടെ ഇടയില്‍ അനേകം കര്‍ദ്ദിനാള്‍മാര്‍ ഉണ്ട്. അതേക്കുറിച്ച് ഇവിടെ വായിക്കാം.

Pope's Resignation An Opportunity For Africa's Cardinals

Will the Catholic Church Ever Have a Black Pope?

White Smoke and a Black Pope: Is Turkson the Church’s Future?

മലക്ക് said...

@എന്തിനാണു ഹിന്ദു മതത്തില്‍ മാത്രമിതൊതുക്കുന്നത്. ദേശത്തിനും ഭാഷക്കും അനുസരിച്ച് ആളുകള്‍ ആരാധിക്കുന്ന യേശുവും, അള്ളായും, ബുദ്ധനും, നാരായണനും ഒക്കെ പല രൂപങ്ങളിലും ഭാവങ്ങളിലും ഉള്ള ഒരേയൊരു ദൈവമാണെന്നങ്ങ് പറയരുതോ?

എന്തുകൊണ്ട് പറഞ്ഞു കൂടാ? ഇവര്‍ എല്ലാം ഒരേ ദൈവത്തിനെ പല രൂപങ്ങള്‍ തന്നെ. ഉദാഹരണത്തിന് യേശു എടുക്കാം. യേശു എങ്ങനെ ജനിച്ചു? മേരിയുടെയും ജോസപ്പിന്റെയും മകന്‍ ആയി ജനിച്ചു. മേരിയുടെ ശരീരത്തില്‍ യേശു എങ്ങനെ വന്നു? അണ്ഡവും ബീജവും തമ്മിലുള്ള സങ്കലത്തിന്റെ ഭലമായി. അണ്ഡവും ബീജവും എങ്ങനെ ഉണ്ടായി? അവര്‍ കഴിച്ച ഭക്ഷണവും അതുപോലെ പ്രകൃതിയില്‍ നിന്നും ലഭിച്ച പല സ്രോതസ്സുകളുടെ എനര്‍ജിയുടെ ഭലമായി. അപ്പോള്‍ അവര്‍ കഴിച്ച ഭക്ഷണത്തില്‍ യേശു ഉണ്ടായിരുന്നോ? ഭക്ഷണം എങ്ങനെ ഉണ്ടായി? ഏതെങ്കിലും ചെടിയില്‍ നിന്നോ? അപ്പോള്‍ യേശു ചെടി ആയിരുന്നോ? ചെടി എങ്ങനെ ഉണ്ടായി? മണ്ണില്‍ നിന്നും ധാതുക്കളും ലവനങ്ങളും സ്വീകരിച്ചു വളര്‍ന്ന വിത്തില്‍ നിന്നും, അപ്പോള്‍ യേശു മണ്ണില്‍ ഉണ്ടായിരുന്നോ? മണ്ണ് എങ്ങനെ ഉണ്ടായി? പല രീതിയില്‍ ഉണ്ടാവാം. അപ്പോള്‍ യേശു ഭൂമിയില്‍ ഏതോ ഒരു രൂപത്തില്‍ ഉണ്ടായിരുന്നോ? അപ്പോള്‍ ഭൂമി എങ്ങനെ ഉണ്ടായി? ബിഗ്‌ ബാങ്ങ് തിയറി അനുസരിച്ചോ? അപ്പോള്‍ ആദ്യ നെബുല എങ്ങനെ ഉണ്ടായി? യേശു ആ നെബുലയില്‍ ഉണ്ടായിരുന്നോ?

ഇതാണ് സനാതന ധര്‍മ്മം പറയുന്നത്. എല്ലായിടത്തും ദൈവം ഉണ്ട്. നാം എല്ലാം ആ ദൈവത്തിന്റെ പല രൂപങ്ങള്‍ മാത്രം. ഇന്നലെ മറ്റൊരു ജന്മം ഇന്ന് മനുഷ്യ ജന്മം നാളെ മറ്റൊരു ജന്മം. ഏറ്റവും ശ്രേഷ്ടം മനുഷ്യ ജന്മം ആണെന്നും. ശ്രേഷ്ടന്മാര്‍ അടുത്ത ജന്മം എടുക്കാതെ മോക്ഷ പ്രാപ്തി നേടും എന്നും അല്ലാത്തവര്‍ വീണ്ടും മറ്റു ജന്മങ്ങള്‍ എടുക്കുമെന്നും വിശ്വസിക്കുന്നു. അതിനാല്‍ സനാതന ധര്‍മ്മ വിശ്വാസ പ്രകാരം പ്രപഞ്ചം ആകെ നിറഞ്ഞു നില്‍ക്കുന്ന ഒരു ചൈതന്യമാണ് ദൈവം. ആ ദൈവത്തെ മനുഷ്യര്‍ പല പേരിലും രൂപത്തിലും ആരാധിക്കുന്നു. ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഇതാണ് പറയുന്നത്. ശ്രീ നാരായണ ഗുരു അവസാനം കണ്ണാടി പ്രതിഷ്ടിച്ച് ഇതാണ് ഉദേശിച്ചത്. ആ കണ്ണാടിയില്‍ നോക്കി സ്വന്തം ശരീരം കണ്ടു സ്വയം ദൈവത്തെ അറിയുക. ശബരിമലയില്‍ ചെന്നാല്‍ അവിടെ ശ്രീകോവിലിനു മുന്നില്‍ എഴുതി വച്ചിട്ടുണ്ട് തത്വമസ്സി എന്ന്. അതായത് അത് നീ ആകുന്നു എന്ന്. അതിനാല്‍ ദൈവം ഒന്നേ ഉള്ളൂ ആ ദൈവത്തെ പല രൂപത്തിലും ഭാവത്തിലും മനുഷ്യന് കഴിയുന്ന രീതിയില്‍ ആരാധിക്കുന്നു.

kaalidaasan said...

>>>എന്തുകൊണ്ട് പറഞ്ഞു കൂടാ? ഇവര്‍ എല്ലാം ഒരേ ദൈവത്തിനെ പല രൂപങ്ങള്‍ തന്നെ.<<<

ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്ത് നേട്ടം. അത് പ്രാവര്‍ത്തികമാക്കേണ്ടേ? ഹിന്ദു മതത്തിലെ ദൈവങ്ങളെ ആരധിക്കുനതുപ്പൊലെ ക്രിസ്തു മതത്തിലെ ദൈവത്തെ ആരധിക്കുനതും ഒരേ രീതിയി കാണുമ്പോഴല്ലേ ഈ അധര വിലാപത്തിനു പ്രസക്തിയുള്ളു.

ഹിന്ദു മതതിലെ ദൈവത്തെആരാധിക്കുന്ന അവര്‍ണ്ണര്‍ക്ക് സംവരണത്തിനര്‍ഹതയുണ്ടെങ്കില്‍ മറ്റേത് മതത്തിലെ ദൈവങ്ങളെയാരാധിച്ചാലും അവര്‍ക്ക് സംവരണത്തിനര്‍ഹതയുണ്ടാകേണ്ടേ? അതില്ല എന്നു താങ്കള്‍ തനെ പറയുമ്പോള്‍ തങ്കളുടെ അവകാശവാദങ്ങള്‍ നിലം പൊത്തുന്നു.

ഇപ്പോള്‍ കേരളത്തില്‍ കത്തി നില്‍ക്കുന്ന ഒരു വിവാദമുണ്ട്. കമല്‍ സംവിധനം ചെയ്ത സെല്ലുലോയിഡ് എന്ന സിനിമയെ സംബന്ധിച്ചാണത്. അതിലഭിനയിച്ച റോസി എന്ന ക്രിസ്ത്യന്‍ നടി അവര്‍ണ്ണ ജാതിയില്‍ പെട്ടതായിരുന്നു. അവര്‍ ഒരു നായ സ്ത്രീയുടെ വേഷം  വിഗത കുമാരന്‍ എന്നു പറഞ്ഞ സിനിമയില്‍ അവതരിപ്പിച്ചതിനെ എതിര്‍ത്തത് ക്രിസ്ത്യാനി സവര്‍ണ്ണരായിരുന്നില്ല. ഹൈന്ദവ സവര്‍ണ്ണരായിരുന്നു. ആ നടിയെ ആക്രമിച്ച് ആട്ടിയോടിച്ച് സിനിമയുടെ പ്രദര്‍ശനം അവര്‍ തടഞ്ഞു. അവര്‍ണ്ണ സ്ത്രീക്ക് നായര്‍ സ്ത്രീയായി അഭിനയിക്കാന്‍ പോലുമുള്ള അവകാശമില്ലായിരുന്നു എന്നാണവര്‍ പറഞ്ഞത്.

Unknown said...

Epic reply!!!

«Oldest ‹Older   1201 – 1273 of 1273   Newer› Newest»