Friday 28 June 2013

രാഷ്ട്രീയ വിഷാദ രോഗം 




മുസ്ലിം ലീഗ് എന്ന മത സംഘടന  ശ്രേഷ്ട ഭാഷ ആയ മലയാളത്തിനു പുതിയ സംഭാവന നല്‍കിയിരിക്കുന്നു. രാഷ്ട്രീയ വിഷാദ രോഗം. പ്രശസ്ത ഭാഷാപണ്ഡിതന്‍ കെ പി എ മജീദിന്റെ വക ആണാ സംഭാവന. കേരള രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ മലീമസമാക്കുന്ന മുസ്ലിം ലീഗിന്റെ ചില നടപടികളെ  വി എസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചപ്പോഴായിരുന്നു ആ പ്രയോഗമുണ്ടായത്. വി എസിനു രാഷ്ട്രീയ വിഷാദരോഗമാണെന്ന്. 

മജീദിനു മാത്രമല്ല ഈ അഭിപ്രായമുള്ളത്. മൊഹമ്മദ് ബഷീര്‍ ഇത് ഇംഗ്ളീഷില്‍ ആക്കി പറഞ്ഞത് ഇങ്ങനെ. രാഷ്ട്രീയ പ്രതിയോഗികള്‍ക്കുനേരെ ക്രൂരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം ആനന്ദിക്കുന്ന ‘പൊളിറ്റിക്കല്‍ സാഡിസ്റ്റ്’ ആണ് വി.എസ്.  

കുഞ്ഞാലിക്കുട്ടി ഇതിന്റെ അറബി പരിഭാഷ പറഞ്ഞില്ല. അതിനു പകരം ​മരവിച്ച ഹൃദയവുമായി നടക്കുന്നു എന്നാണു പറഞ്ഞത്. എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നു തന്നെ.

മുസ്ലിം ലീഗ് ഇതുപോലെ നിയന്ത്രണം വിടാന്‍ ഉണ്ടായ കാരണം, വി എസ് ചില കാര്യങ്ങള്‍ പറഞ്ഞതാണ്. ഇവ മര്‍മ്മത്തുതന്നെ കൊണ്ടു എന്നതിന്റെ തെളിവാണ്, മജീദിന്റെയും  ബഷീറിന്റെയും കുഞ്ഞാലിയുടെയും പ്രതികരണങ്ങളൊക്കെ. മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് തങ്ങള്‍ പക്ഷെ, വി എസ് പറഞ്ഞത് മറുപടി  അര്‍ഹിക്കുന്നില്ല എന്നു പറഞ്ഞ് തടി കയിച്ചലാക്കി. മറുപടി ഇല്ലാത്തതുകൊണ്ട് മൌനം വിദ്വാനു ഭൂക്ഷണം.

ലീഗുകാരെ ഇത്രയേറെ അലോസരപ്പെടുത്താനുണ്ടായ കാരണം വി എസ് പറഞ്ഞ കാര്യങ്ങളുടെ ഗൌരവം തന്നെയാണ്. സമകാലിന കേരളീയ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തെ ഇത്രയേറേ മലിനപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗ് എന്ന മത സംഘടനക്ക് വലിയ പങ്കുണ്ട്.

ഇതാണ്, വി എസിന്റെ പ്രസ്താവന.

മുസ്ലിം ലീഗ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണം അന്വേഷിക്കാന്‍  സര്ക്കാര്‍  തയാറാകണം. ആയുധ ഇടപാട് കേസില്‍  അബ്ബാസ് സേട്ടിനെ കസ്റ്റഡിയില്‍  എടുത്തേക്കുമെന്ന ഘട്ടത്തിലാണ് അദ്ദേഹം മരിച്ചത്. 

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ. അബ്ദുള്‍  റഷീദിനെ ചട്ടം ലംഘിച്ച് മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചു.  ഇന്ത്യയില്‍  ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഈ തസ്തികയില്‍  നിയമിക്കുന്നത്.   ഇദ്ദേഹത്തെ മറയാക്കി പാസ്പോര്‍ട്ട് തിരുത്തി പെണ്‍വാണിഭത്തിനുവേണ്ടി മനുഷ്യക്കടത്തും മറ്റു ക്രിമിനല്‍  നടപടികളും നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍  ഒരു ഡി വൈ .എസ്.പിയുടെ നേതൃത്വത്തില്‍  ചുരുങ്ങിയ കാലയളവില്‍  പാസ്പോര്‍ട്ട് തിരുത്തിയ 137 കേസുകള്‍  പോലീസ് രജിസ്റ്റര്‍  ചെയ്തു. ഇതോടെ അബ്ദുള്‍  റഷീദിന്റെ കൈയില്‍  കേസുകള്‍  ഒതുങ്ങില്ലെന്നു മനസിലാക്കിയ കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും കഴിഞ്ഞവര്‍ഷം  ഡിസംബര്‍  12ന് ഒരു യോഗം വിളിച്ചു. ഈ യോഗത്തിന്റെ മിനിട്സില്‍  മന്ത്രിമാര്‍  പേരുവച്ചിട്ടില്ല. കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ ശകാരിച്ച മന്ത്രിമാര്‍  മേലില്‍  കേസെടുക്കാന്‍  പാടില്ലെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നിയമപ്രകാരം റദ്ദാക്കിയ പാസ്പോര്ട്ട് തിരിച്ചു നല്‍കരുതെന്നാണ് വ്യവസ്ഥയെങ്കിലും, കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍  പുതുക്കുന്നതുപോലെ ഇതും പുതുക്കി നല്‍കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. മറ്റു പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കൊന്നും ബാധകമല്ലാത്ത നിര്‍ദേശമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം നല്‍കിയിരിക്കുന്നത്. പതിനാറും ഇരുപതും വയസുള്ള പെണ്‍കുട്ടികളെ മുപ്പതു വയസിനുമേലുണ്ടെന്നു കാട്ടി ഹൗസ് മെയ്ഡ് വിസയില്‍  ഗള്‍ഫിലേക്കു കടത്തുകയാണ്.  ഇവയില്‍  ഭൂരിപക്ഷവും പെണ്‍കടത്തിനു വേണ്ടിയുള്ളതാണ്.  ഇതു സംബന്ധിച്ച് സി.ബി.ഐ. കേസെടുത്ത് അന്വേഷിക്കുകയാണ്. പാസ്പോര്‍ട്ട് തിരുത്താന്‍  രണ്ട് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് രേഖാമൂലം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് വ്യക്തമാക്കണം. രാജ്യദ്രോഹകരമായ ഈ വിഷയം സംബന്ധിച്ച് പ്രതിരോധമന്ത്രി ആന്റണിക്കും പ്രധാനമന്ത്രി മന്‍മോഹന്‍  സിംഗിനും കത്തയക്കും. 

ഇതൊരു പെണ്‍കടത്ത് വിഷയം മാത്രമല്ല. പാകിസ്താനില്‍  അച്ചടിച്ച കള്ളനോട്ടുകള്‍  കടത്താനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇതൊരു മറയാണ്.  കരിപ്പൂര്‍  വിമാനത്താവളത്തിലൂടെ കള്ളനോട്ട് ഒഴുകുന്നതു സംബന്ധിച്ച കേസ് എന്.ഐ.എ. അന്വേഷിക്കണമെന്ന് ഞാന്‍  മുമ്പും ആവശ്യപ്പെട്ടിട്ടുള്ളതാണ്.  അബ്ബാസ് സേട്ടിന്റെ മരണവും ആയുധ ഇടപാടിലെ കേസന്വേഷണത്തിന്റെ കണ്ടെത്തലുകളും പാസ്പോര്‍ട്ട്  ഓഫീസിനു നല്‍കിയ വഴിവിട്ട നിര്‍ദ്ദേശവും ഗൗരവമായി അന്വേഷിക്കണം. 

മുസ്ലിം വിവാഹം രജിസ്റ്റര്‍  ചെയ്യാനുളള പ്രായപരിധി പതിനാറാക്കുന്നതിലൂടെ ശൈശവ വിവാഹത്തിന് അനുമതി നല്‍കുന്നു.  1957 ലെ മുസ്ലിം വിവാഹ നിയമം പരാമര്‍ശിച്ചാണ് ഈ വിധത്തില്‍  സര്ക്കുലര്‍  ഇറക്കിയിരിക്കുന്നത്.  എന്നാല്‍  ഇത്തരമൊരു നിയമം നിലവിലില്ല എന്നതാണ് വസ്തുത.


വി എസിനെ   ‘പൊളിറ്റിക്കല്‍ സാഡിസ്റ്റ്’ എന്നു  വിളിച്ച മുഹമ്മദ് ബഷീര്‍, അദ്ദേഹത്തെ കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന ജോലി ചെയ്യുന്ന ആളെന്നും വിശേഷിപ്പിച്ചു. ഇക്കാര്യത്തില്‍  അദ്ദേഹത്തിനു കൂട്ട് തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്ന കള്ള സന്യാസിയാണ്. കഴിഞ്ഞദിവസം അദ്ദേഹം സെക്രട്ടേറിയറ്റ് നടയില്‍  ഒരു ക്ളോസറ്റ് കൊണ്ടു വന്ന് വച്ചു.   അതില്‍ വി എസ് എന്നെഴുതി വച്ച് തന്റ്രെ മനസിലെ കക്കൂസ് മാലിന്യം തുറന്നു വിട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിച്ചു എന്നായിരുന്നു ഈ കള്ള സ്വാമിയുടെ  പരാതി.  ഇദ്ദേഹത്തിന്റെ കള്ളക്കളികള്‍ തന്റെ ഭരണ കാലത്ത് വി എസ് പുറത്താക്കിയതിന്റെ ദേഷ്യമാണീ കള്ള സ്വാമിക്ക്. ഉമ്മന്‍ ചണ്ടിയുടെ ഭരണത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും സ്വൈര്യവിഹാരം നടത്താന്‍  സാധിക്കുന്നതിന്റെ ഉപകാരസ്മരണ കൂടി ആകാം അത്. ബഷീറും ഇദ്ദേഹത്തിന്റെ തലത്തോളം ഉയരുന്നുണ്ട്. അദ്ദേഹം അവിടെയും നിറുത്തുന്നില്ല. മലപ്പുറം ജില്ലയില്‍, ലീഗിന്റെ മന്ത്രി മുന്‍മകൈ എടുത്ത് നിയമിച്ച പാസ്‌പോര്‍ട്ട് ഓഫീസര്‍ വന്‍ക്രമക്കേടുകല്‍ നടത്തുന്നു എന്നത് വിഎസിന്റെ കണ്ടു പിടുത്തമല്ല. അതേക്കുറിച്ച് അന്വേഷിച്ച സി ബി ഐയുടെ കണ്ടെത്തലാണ്. വി എസ് അത് പറഞ്ഞത് മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്നതാണെന്ന് ബഷീര്‍ പറയുന്നു. ബഷീറ്ന്റെ വാക്കുകള്‍ ഇതാണ്.   മുസ്ലിം ലീഗ് സമാന്തര ഭരണസംവിധാനം ഉണ്ടാക്കിയിട്ടില്ല. എക്കാലത്തും സമൂഹത്തിന്റെ  മുഖ്യധാരയില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍.,..  വി.എസ് ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചുപോയവരുടെ ആത്മാക്കളെയും വേട്ടയാടുകയാണ്. മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് മനുഷ്യക്കടത്ത് കേന്ദ്രമായെന്ന് ആരോപിക്കുന്നതിന് പിന്നില്‍ മലപ്പുറം ജില്ലയെ ചളിവാരിത്തേക്കാനുള്ള ശ്രമമാണ്. മലപ്പുറത്തെക്കുറിച്ച് വി.എസ് മുമ്പും ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. 

മലപ്പുറം ജില്ലയേക്കുറിച്ച് വി എസ് മാത്രമല്ല വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇന്‍ഡ്യ വിഷനില്‍ മലപ്പുറത്തുനിന്നുള്ള ഫൌസിയ എന്ന മുസ്ലിം  റിപ്പോര്‍ട്ടര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ടത് അവിടത്തെ മുസ്ലിം പെണ്‍കുട്ടികള്‍ വലിയ ഒരു ശതമാനം  ചെറിയ പ്രായത്തില്‍ വിവാഹിതരാകുന്നു എന്നായിരുന്നു. ഇത് പറഞ്ഞതിനു മുസ്ലിങ്ങള്‍ അവരുടെ നേരെ ഉറഞ്ഞു തുള്ളി. അവരെ വേശ്യ എന്നു വരെ വിളിച്ചു. അന്നവര്‍ പറഞ്ഞത് സത്യമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹപ്രായമായ 18 വയസില്‍ താഴെ മലപ്പുറം ജില്ലയിലെ 25% പെണ്‍കുട്ടികല്‍ വിവാഹം ചെയ്യപ്പെടുന്നുണ്ട് എന്നാണാ കണക്ക്. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ ഇപ്പോള്‍ ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഒരു സര്‍ക്കുലര്‍ ഇറക്കി.  16 വയസിനു മുകളില്‍  വിവാഹിതരായ  മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്തു കൊടുക്കണം എന്നാണാ സര്‍ക്കുലര്‍,. അതിനു വേണ്ടി എം കെ മുനീര്‍ എന്ന മുസ്ലിം മന്ത്രി കൂട്ടുപിടിച്ചത് ഇന്‍ഡ്യയില്‍ ഇല്ലാത്ത ഒരു നിയമമാണ്. ഇല്ലാത്ത നിയമം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെയും നിയമസംവിധാനത്തെയും തെറ്റിദ്ധരിപ്പിച്ച് ശരിയ നിയമത്തിനനുസൃതമായി ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നവരെ സുബോധമുള്ള ആരും, മതേതരരായോ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍കുന്നവരോ ആയി കാണില്ല. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവര്‍ ഇന്‍ഡ്യന്‍  പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ആണു അനുസരിക്കുന്നത്. ജമൈക്കന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ അല്ല. 

മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്നത്  ഒരു കവി ഭാവനയാണ്. മുസ്ലിം ലീഗിലെ മന്തന്‍മാര്‍ അത് സത്യമാണെന്ന് വിശ്വസിക്കുന്നു. അത് മറ്റുള്ളവരും വിശ്വസിക്കണമെന്നു ശഠിക്കുന്നു. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ കുറച്ച് അധികാര സ്ഥാനങ്ങള്‍ നേടിയാലൊന്നും മതേതരരോ, സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവരോ ആകില്ല.


ബഷീറിനേപ്പോലുള്ളവരെ വിളിക്കേണ്ട പേര്, പൊളിറ്റിക്കല്‍ ഇസ്ലാമിക ടെററിസ്റ്റ് എന്നാണ്. കോണ്‍ഗ്രസിനും  മറ്റ് യുഡി എഫ് പാര്‍ട്ടികള്‍ക്കും മതേതരത്തം  ഉള്ളതുകൊണ്ട്, തങ്ങള്‍ക്കും അത് താനെ വന്നു ചേരുമെന്നാണീ  ഭീകരന്‍ കരുതുന്നത്. ഇവരേക്കാള്‍ ആര്‍ജ്ജവം എന്‍ ഡി എഫ്, പോപ്പുലർ  ഫ്രണ്ട്, ജമയത്തേ ഇസ്ലാമി തുടങ്ങിയ മുസ്ലിം സംഘടനകള്‍ക്കുണ്ട്. കുറഞ്ഞ പക്ഷം ലീഗിനേപ്പോലെ ഒരു മതേതര മുഖം മൂടി അവര്‍ ധരിക്കുന്നില്ല. ഇസ്ലാമിക മുഖം അവര്‍ തുറന്നു തന്നെ വച്ചിരിക്കുന്നു. മുസ്ലിം ലീഗ് ഒരു മുഴുത്ത കാപട്യമാണ്. മതേതര വഞ്ചിയില്‍ കയറിപ്പറ്റി  വളഞ്ഞ വഴിയിലൂടെ ഇസ്ലാമിക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന കാപട്യം.

മുസ്ലിം ലീഗിന്റെ നേതാക്കളായ ഇ അഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ അതീവ ഗുരുതരമായ അരോപണമാണു വി എസ് ഉന്നയിച്ചിരിക്കുന്നത്. കള്ളത്തരം കാണിച്ചതിനു പിടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കാന്‍ ഈ അഹമ്മദും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടു എന്നത് ദേശദ്രോഹമാണ്. റദ്ദാക്കിയ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കാന്‍ ഈ അഹമ്മദിന്റെ മന്ത്രാലയം രേഖാമൂലം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പുമായാണ്, വി എസ് പത്രസമ്മേളനം നടത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ. അബ്ദുൾ  റഷീദാണ്, ഈ ഉത്തരവനുസരിച്ച് പല പാസ്‌പോര്‍ട്ടുകളും പുതുക്കി നല്‍കിയത്. പാസ്‌പോര്‍ട്ട് ഒഫിസറായി നിയമനം നല്‍കാന്‍ സാധ്യതയില്ലാത്ത ഒരു തസ്തികയിലാണ്, അബ്ദുള്‍ റഷീദ് ജോലി ചെയ്തിരുന്നത്. 









കുഞ്ഞാലിക്കുട്ടി അബ്ദൂള്‍ റഷീദിനേക്കുറിച്ചുള്ള ആരോപണത്തോട് പ്രതികരിച്ചത് ഇങ്ങനെ. 

മലപ്പുറം പാസ്പോര്ട്ട് ഓഫിസര്‍  എന്റെ  ഗണ്‍മാന്‍  ആയിരുന്നത് പത്ത് വര്‍ഷം  മുമ്പാണ്. അദ്ദേഹം പ്രമോഷന്‍  കിട്ടിയും ടെസ്റ്റ് എഴുതിയും എവിടെയെങ്കിലും എത്തിയിരിക്കും. ഞാന്‍  അത് എന്തിന് നോക്കണം. ദശകങ്ങള്‍ക്ക്  മുമ്പ് വി.എസ്. അച്യുതാനന്ദന്‍  എന്തായിരുന്നു തൊഴിലെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

ദശകങ്ങള്‍ക്ക് മുമ്പ്  വി എസിന്, എന്തായിരുന്നു തൊഴിലെന്ന് ആരും അന്വേഷിക്കേണ്ട കാര്യമില്ല. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവര്‍ക്ക് അതറിയാം.

നിലവിലില്ലാത്ത ഒരു നിയമത്തെ അടിസ്ഥാനമാക്കി മന്ത്രി സഭ പോലുമറിയാതെ  ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കുലര്‍ ലീഗ് ഭരിക്കുന്ന വകുപ്പ് ഇറക്കിയിരുന്നു. കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അറിയാതെ ഇതുപോലെ  നിയമ ലംഘനം നടത്തുന്നവരെ സമാന്തര സര്‍ക്കാര്‍ എന്നു വിളിക്കുന്നതില്‍ എന്താണു തെറ്റുള്ളത്.

വയസു തിരുത്തി പാസ്‌പോര്‍ട്ട് എടുക്കുന്നത് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വളരെ വ്യാപകമായി ഉള്ള സംഗതിയാണ്. പണ്ടൊക്കെ എസ് എസ് എല്‍ സി പോലും പാസാകാത്ത മുസ്ലിം ആണ്‍കുട്ടികള്‍ വയസു കൂട്ടി കാണിച്ച്  പാസ്‌പോര്‍ട്ടെടുത്ത് ഗള്‍ഫിലേക്ക് പോയിരുന്നു. ഇപ്പോള്‍  പെണ്‍കുട്ടികളും വയസ് കൂട്ടി കാണിച്ച് പാസ്‌പോര്‍ട്ടെടുത്ത്  ഗള്‍ഫിലേക്ക് പോകുന്നുണ്ട്. നിയമപരമായ വിവാഹ പ്രായത്തിനു മുന്നെ വിവാഹം കഴിക്കുന്നതുപോലെ ഈ പെണ്‍കുട്ടികള്‍ക്കും വ്യാജ ജനനത്തീയതി വച്ച് പാസ്‌പോര്‍ട്ടെടുക്കുന്നു. ലീഗിന്റെ  അടുത്ത ആളായ  പാസ്‌പോര്‍ട്ട് ഓഫീസര്‍ അതിന്, ഒത്താശ ചെയ്തുകൊടുക്കുന്നു. 

 മലപ്പുറം ആംഡ് റിസര്‍വ്  പോലീസില്‍  അസിസ്റ്റന്റ് കമാന്ഡന്റായിരുന്ന കെ. അബ്ദുള്‍  റഷീദ്, 2011 ഓഗസ്റ്റിലാണു മലപ്പുറത്ത് പാസ്പോര്ട്ട് ഓഫീസറായി ചുമതലയേറ്റത്. നേരത്തേ   കുഞ്ഞാലിക്കുട്ടിയുടെയും  കെ.പി.എ. മജീദിന്റെയും ഗണ്‍മാനായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചാണ് ആംഡ് റിസര്‍വ്  പോലീസില്‍  അസിസ്റ്റന്റ് കമാന്ഡന്റായത്.
കേന്ദ്രസര്‍വീസില്‍  ക്ലാസ് ഒന്ന് ഓഫീസറായി മൂന്നു വര്‍ഷമെങ്കിലും ജോലിചെയ്തവരാണു സാധാരണ പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കപ്പെടാറുള്ളത്.  സംസ്ഥാന തസ്തികയിലുള്ളവരെ  നിയമിക്കാറില്ല. ഈ തസ്തികയിലേക്കു പരിഗണിക്കുമ്പോള്‍  കേരള പോലീസിലെ ഡി വൈ എസ്പി  റാങ്ക് മാത്രമാണ് അബ്ദുള്‍ റഷീദിനുണ്ടായിരുന്നത്. ഇയാളെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസില്‍ നിന്നു നേരിട്ടു നിയമിക്കുകയായിരുന്നു. ലീഗിന്റെ താല്‍പ്പര്യപ്രകാരമാണ് അബ്ദുള്‍  റഷീദിനെ നിയമിച്ചതെന്നത് വളരെ സ്പഷ്ടമാണ്.  

മലപ്പുറം പാസ്പോര്ട്ട് ഓഫീസിലും സേവാകേന്ദ്രത്തിലും പാസ്പോര്ട്ട് ഓഫീസറുടെയും ഏജന്റുമാരുടെയും വീടുകളിലും സി.ബി.ഐ  റെയ്ഡ് നടത്തിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അബ്ദുള്‍  റഷീദിനെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുമുണ്ട്.  അബ്ദുള്‍  റഷീദിന്റെ ഭാര്യ മുസ്ലിം ലീഗ് നേതാവും എടയൂര്‍  പഞ്ചായത്ത് മുന്‍  പ്രസിഡന്റുമാണ്.

കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലേക്ക് കള്ളക്കടത്തും കള്ളനോട്ട് കടത്തും വ്യാപകമായി നടക്കുന്നുണ്ട്.  നിസാര ശമ്പളത്തിനു ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ പലരും കേരളത്തില്‍ കണക്കില്ലാതെ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നു. ഇതൊക്കെ കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്താണ്? ഇതിന്റെയൊക്കെ സ്രോതസുകള്‍ അന്വേഷിക്കേണ്ടതുണ്ട്. മുസ്ലിങ്ങള്‍ക്ക് മാത്രം ഇത്രയധികം പണം ഗള്‍ഫില്‍ ഉണ്ടാക്കാന്‍ പറ്റുന്നതെങ്ങനെയെന്ന് അന്വേഷിക്കണം.

വര്‍ഷം തോറും 50000 കോടി രൂപ ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നു എന്ന് വീമ്പടിക്കുന്നവരൊന്നും  ഇത് എങ്ങനെ ആരുണ്ടാക്കുന്നു എന്നന്വേഷിക്കാറില്ല. ഇതില്‍ ഭൂരിഭാഗവും കള്ളപ്പണമാണ്.  കൂടെ പാകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ള നോട്ടുകളും ഉണ്ട്. ഇത് കടത്താന്‍ കൂട്ടു നില്‍കുന്നവരില്‍ ഭൂരിഭാഗവും  മുസ്ലിങ്ങളാണെന്നതില്‍ അത്ഭുതത്തിനവകാശമില്ല. ഇന്‍ഡ്യയോടുള്ളതിനേക്കാള്‍ കൂറ്, പാകിസ്താനോടുള്ളപ്പോള്‍ ഇതല്ലേ ചെയ്യാന്‍ പറ്റൂ. പാകിസ്ഥാനില്‍ നവാസ് ഷെറിഫ് എന്ന മുസ്ലിം ലീഗുകാരന്‍ പ്രധാനമന്ത്രി ആയി സ്ഥാനമേറ്റപ്പോള്‍ കേരളത്തിലെ മുസ്ലിം ലീഗ് അദ്ദേഹത്തിനഭിവാദ്യം അര്‍പ്പിച്ചു കൊണ്ട്  മലപ്പുറത്ത് ഒരു ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 


പാകിസ്താന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ അടിക്കുന്ന ഇന്‍ഡ്യന്‍ രൂപ എങ്ങനെ കേരളത്തിലേക്ക് വരുന്നുഎന്നതിന്റെ സൂചന ഈ ഫ്ളക്സ് ബോര്‍ഡ് കാണിച്ചു തരുന്നുണ്ട്. 

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും ദേശ ദ്രോഹികള്‍ക്കും  എതിരെ വി എസ് പറയുന്നത് , മുസ്ലിം ലീഗിനെ അലോസരപ്പെടുത്തുന്നു. അതിന്റെ ആഴം എത്രയുണ്ടെന്ന് ലീഗു കാരുടെ പ്രതികരണത്തില്‍ നിന്നും വ്യക്താമാകുന്നു.

ഗുരുതരമായ പല ആരോപണങ്ങളും വി എസ് ഉന്നയിച്ചിട്ടും അതിനോടൊന്നും പ്രതികരിക്കാതെ,  ലീഗു നേതാക്കള്‍  ഒറ്റ ആരോപണത്തോടാണു പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ   പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, അബ്ബാസ് സേഠിനേക്കുറിച്ചുള്ള ആരോപണത്തിലാണ്, ലീഗ് നേതാക്കള്‍ കയറി പിടിച്ചിരിക്കുന്നത്. അദ്ദേഹം മരിച്ചു പോയതുകൊണ്ട് ആ വഴി അല്‍പ്പം സഹതാപം നേടാനുള്ള ശ്രമം കൂടി ഉണ്ട്. പ്രതിരോധ ആയുധ ഇടപാട് കേസില് ആരോപണ വിധേയനായിരുന്നു ഈ അബ്ബാസ് സേഠ്. അദ്ദേഹത്തെ ഏതുനിമിഷവും കസ്റ്റഡിയിലെടുത്തേക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് മരണം സംഭവിച്ചത്. അതുകൊണ്ട് ഈ മരണവും  ഗൗരവതരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണു ലീഗിനു പ്രശ്നമെന്ന് മനസിലാകുന്നില്ല.

അബ്ദുള്‍  റഷീദിന്റെ നിയമനത്തിലെ ക്രമക്കേടുകള്‍  സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  നേരത്തെ അബ്ദുള്‍  റഷീദിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍  അനധികൃതമായി സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപ സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന്  ഇദ്ദേഹത്തിന്റെ  ബാങ്ക് അക്കൗണ്ടുകള്‍  സി.ബി.ഐ മരവിപ്പിക്കുകയും ചെയ്തു..

 വി എസ് അച്യുതാനന്ദനെ ഞെരമ്പു രോഗി എന്നാണ്, കേരളം ​ കണ്ട ഏറ്റവും വലിയ ഞെരമ്പു രോഗി ആയ ഗണേശന്‍ വിളിച്ചത്. ഇദ്ദേഹവുമായി ബന്ധമുള്ള സ്ത്രീകളുടെ എണ്ണം എത്രയാണെന്ന് ആര്‍ക്കും നിശ്ചയമില്ല.  ഉമ്മന്‍ ചണ്ടിയുടെ ഓഫിസിലെയും സെക്രട്ടേറിയറ്റിലെയും നിത്യസന്ദര്‍ശക ആയിരുന്ന സരിത വരെ, ഗണേശന്റെ കാമുകി ആയിരുന്നു എന്നാണിപ്പോള്‍ അറിയുന്നത്. ഗണേശന്റെ സരിത ബന്ധം ഉമ്മന്‍ ചാണ്ടിയുമായി  അവരുടെ മറ്റൊരു കാമുകന്‍ സംസാരിച്ചിരുന്നു എന്നും അറിയുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടി അത് പുറത്തു പറയില്ല.

മജീദുള്‍പ്പടെയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിഷാദരോഗം പിടിപെടാന്‍ അധികം താമസമില്ല. മുനീറിന്, ഇപ്പോള്‍ തന്നെ വിഷാദരോഗമുണ്ടെന്ന്  തീര്‍ച്ചയായിട്ടുണ്ട്. അല്ലെങ്കില്‍ ജമൈക്കന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണെന്ന് അദ്ദേഹത്തിനു തോന്നില്ല. ഈ രോഗ ലക്ഷണത്തെ വൈദ്യശാസ്ത്രം  Hallucination എന്നാണു വിളിക്കുക. Schizophrenia എന്ന മാനസിക വിഭ്രാന്തിയുടെ ലക്ഷണമാണത്. അബ്ദുള്‍ റഷീദ് എങ്ങനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിതനായി എന്ന് സി ബി ഐ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ ആര്‍ക്കൊക്കെ വിഷാദരോഗം പിടിപെടുമെന്ന് കാത്തിരുന്നു കാണാം.



27 comments:

kaalidaasan said...

മജീദുള്‍പ്പടെയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിഷാദരോഗം പിടിപെടാന്‍ അധികം താമസമില്ല. മുനീറിന്, ഇപ്പോള്‍ തന്നെ വിഷാദരോഗമുണ്ടെന്ന് തീര്‍ച്ചയായിട്ടുണ്ട്. അല്ലെങ്കില്‍ ജമൈക്കന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണെന്ന് അദ്ദേഹത്തിനു തോന്നില്ല. ഈ രോഗ ലക്ഷണത്തെ വൈദ്യശാസ്ത്രം Hallucination എന്നാണു വിളിക്കുക. Schizophrenia എന്ന മാനസിക വിഭ്രാന്തിയുടെ ലക്ഷണമാണത്. അബ്ദുള്‍ റഷീദ് എങ്ങനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിതനായി എന്ന് സി ബി ഐ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ ആര്‍ക്കൊക്കെ വിഷാദരോഗം പിടിപെടുമെന്ന് കാത്തിരുന്നു കാണാം.

ഡിങ്കന്‍ നായര്‍ said...

no other way. v s has the guts to criticise iuml.but in the case of pinarayi ,-he keeps perfect silence against iuml.congress cant do anything against muslim league because of majority problem in legislative assembly.have you watch varanthyam program by advocate jayashankar in indiavision? once he said that ,around 12 years ago there was a deal between pinarayi and kunhalikutty .that is to join iuml in to ldf.for this pinarayi and p sasi try to cancel the ice cream parlour case against kunhalikutty.but this thing never happend.but pinarayi nowitself think that oneday iuml may join in ldf , and ldf can rule kerala continuously like in bengal or tripura.


if anyone criticise iuml ,all their leaders interpret it as an attack against muslims.

i think within 20 to 30 years a new state will form with muslim majority .v s once said it in his press conference based on the intelligence report.but all muslim organisations criticised sharply against v s.

muslims in kerala support one of the following parties.iuml,inl,pdp jih,sdpi..at the same time christians and hindus support cpim cpi or congress..

do you think kerala congress is a counter part of muslim league ?

Blogreader said...

After Shri panakkad shihab Ali thangal passed away, leagu become a collection of anti social elements. This is evident if you look at the developments in municipalities in malappuram . There is pure discrimination constructing roads or other infrastructure based on the community. League and other Muslim parties does not have rights to criticise modi or anyone. If they get power in Kerala they will slaughter everyone else other than Muslim

ajith said...

എന്നാലും രാഷ്ട്രീയക്കളികള്‍ എല്ലാവിധതെറ്റുകുറ്റങ്ങളെയും മാച്ചുകളയും

kaalidaasan said...

>>>have you watch varanthyam program by advocate jayashankar in indiavision? once he said that ,around 12 years ago there was a deal between pinarayi and kunhalikutty <<<

ഡിങ്കന്‍,

അത് ശരിയാണ്. അന്ന് ലീഗിനെ യു ഡി എഫില്‍ നിന്നും  പുറത്തു ചാടിച്ചിരുന്നു. വിജയന്‍ മുന്‍ കൈ എടുത്തായിരുന്നു അത് ചെയ്തത്. പക്ഷെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കം സി പി എമ്മിനുള്ളിലും സി പി ഐയിലും വ്യാപകമായ എതിര്‍പ്പിനു വഴി വച്ചു. അങ്ങനെ ലീഗ് വീണ്ടും യു ഡി എഫിലേക്ക് തിരിച്ചു പോയി.

വിജയന്റെ മോഹം നടക്കാന്‍ പോകുന്നില്ല. സി പി എം അതുപോലെ ഒരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ല. പി ഡി പിയുമായുള്ള സഖ്യം  സി പി എമ്മിനെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്.

kaalidaasan said...

>>>if anyone criticise iuml ,all their leaders interpret it as an attack against muslims. <<<

ഡിങ്കന്‍,

ലീഗ് നേതാക്കള്‍ മാത്രമല്ല, ലീഗിനെ എതിര്‍ക്കുന്നു എന്നു നടിക്കുന്ന ജമായത്തേ ഇസ്ലാമി പോലുള്ളവരും അത് ചെയ്യുന്നുണ്ട്. ഈ വ്യക്തി ഒരു ജമായത്ത് പിന്തുണക്കാരനാണ്. അദ്ദേഹം ​എഴുതിയിരിക്കുന്നത് വയിച്ചു നോക്കു.

പതിയെ പതിയെ എല്ലാ മുസ്ലിങ്ങളും ഒരു ലെവലിലേക്ക് എത്തിച്ചേരുന്നു.

kaalidaasan said...

>>>i think within 20 to 30 years a new state will form with muslim majority .v s once said it in his press conference based on the intelligence report.but all muslim organisations criticised sharply against v s. <<<

ഡിങ്കന്‍,

വി എസ് പറഞ്ഞത് ശരിതന്നെയാണ്. ഇന്നത്തെ മലപ്പുറം ജില്ലയിലെ ജന സംഖ്യ 41 ലക്ഷമാണ്. ഗോവ സംസ്ഥാനത്ത് 14 ലക്ഷമേ ഉള്ളു. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് ചില മുസ്ലിം തീവ്രവാദസംഘടനകള്‍ പ്രചരണം നടത്തിയിട്ടുണ്ട്. വി എസ് അത് പരസ്യമാക്കിയപ്പോള്‍ എല്ലാ മുസ്ലിങ്ങളും അതിനെതിരെ രംഗത്തു വന്നു.

ഇപ്പോള്‍ മലപ്പുറം ജില്ല വിഭജിക്കാനാണ്, ലീഗ് ശ്രമിക്കുന്നത്. അപ്പോള്‍ രണ്ടു ജില്ലകളില്‍ കൂടി അവര്‍ക്ക് ഭൂരിപക്ഷമാകും. ജില്ലാടിസ്ഥാനത്തില്‍ ലഭിക്കുന്ന പണം ഇരട്ടിയാകുകയും ചെയ്യും.

kaalidaasan said...

>>>muslims in kerala support one of the following parties.iuml,inl,pdp jih,sdpi..at the same time christians and hindus support cpim cpi or congress. <<<

ഡിങ്കന്‍,

മുസ്ലിങ്ങളെല്ലാവരും ഈ പാര്‍ട്ടികളെ പിന്തുണക്കുന്നില്ല. ലീഗിന്, കേരളത്തില്‍ 8% വോട്ടുകളേ ഉള്ളു. 24% മുസ്ലിങ്ങളിലെ മൂന്നിലൊന്നിന്റെ പിന്തുണയേ അവര്‍ക്കുള്ളു. മറ്റ് സംഘടനകളിലുള്ളവരും രഹസ്യമായി ലീഗിനെ പിന്തുണക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ കൂടി ഒരു പക്ഷെ 2% മുസ്ലിങ്ങളുടെ പിന്തുണ ഉണ്ടാകാം. വ്യക്തമായ കണക്കുകള്‍ ഇല്ല.

രാഷ്ട്രീയത്തിലെ മതസാമുദായിക വീതം വയ്പ്പാണ്, ലീഗിനെ വളര്‍ത്തുന്നത്. കോണ്‍ഗ്രസിലോ യു ഡി എഫിലെ മറ്റ് പാര്‍ട്ടികളിലോ പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും  ഉയര്‍ന്നു വരാനോ സ്ഥാനമാനങ്ങള്‍ ലഭിക്കാനോ സാധ്യതാ കുറവാണ്. മഞ്ഞളാം കുഴി അലിക്ക് ഇടപക്ഷത്തായിരുന്നപ്പോള്‍ എം എല്‍ എ വരെ ആകാനേ സാധിച്ചുള്ളു. പക്ഷെ ലീഗിലെത്തിയപ്പോള്‍ ഉടനെ മന്ത്രി ആയി.

മുസ്ലിം ലീഗെന്ന മത സംഘടന, എന്‍ എസ് എസുപോലെയോ എസ് എന്‍ ഡി പി പോലെയോ സാമുദായിക കാര്യങ്ങള്‍ നോക്കി നടക്കുന്നതാണു നല്ലത്. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചെയ്തു കൂട്ടുന്ന എല്ലാ നാറിത്തരങ്ങള്‍ക്കും എല്ലാ മുസ്ലിങ്ങളും ഉത്തരം പറയേണ്ട അവസ്ഥയാണിന്നുള്ളത്. പക്ഷെ മുസ്ലിങ്ങള്‍ക്ക് ഞമ്മന്റെ ജാതി എന്ന ചിന്തയുള്ളതുകൊണ്ട്, ;ലീഗിനെ അവര്‍ പിന്തുണക്കും. ഇപ്പറഞ്ഞ ജമായത്തേഇസ്ലാമിയും, പി ഡി പിയും, എസ് ഡി പി ഐയുമൊക്കെ പല കാര്യങ്ങളിലും ലീഗിന്റെ കൂടെയാണ്.

kaalidaasan said...

>>>do you think kerala congress is a counter part of muslim league ? <<<

ഡിങ്കന്‍,

ഞാന്‍ അങ്ങനെ കരുതുന്നില്ല. കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ പര്‍ട്ടി ആണെന്ന് പറയപ്പെടുന്നുണ്ട്. അതിലെ ഭൂരിഭാഗം പേരും  ക്രിസ്ത്യാനികളാണെന്നത് ശരിയാണ്. പക്ഷെ അവര്‍ ലീഗിനേപ്പോലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യുന്നതായി എന്റെ അറിവില്‍ ഇല്ല.

കേരള കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു മന്നത്ത് പത്മനാഭന്‍,. ഈയിടെ അന്തരിച്ച നാരായണക്കുറുപ്പും, ബാലകൃഷ്ണപിള്ളയും  അന്ന് കൂടെയുണ്ടായിരുന്നു.

kaalidaasan said...

>>>എന്നാലും രാഷ്ട്രീയക്കളികള്‍ എല്ലാവിധതെറ്റുകുറ്റങ്ങളെയും മാച്ചുകളയും<<<

അജിത്,

രാഷ്ട്രീയ കളികള്‍ പല തെറ്റുകളും മായിച്ചു കളഞ്ഞേക്കും. അതീവ ഗുരുതരമായ ആരോപണമാണിപ്പോള്‍ ലീഗിനെതിരെ ഉണ്ടായിരിക്കുന്നത്. ആരോപണം മറുപടി അര്‍ഹിക്കുന്നില്ല എന്ന് പാണക്കാടന്‍ പറഞ്ഞിട്ടും, ഇതേ പാണക്കാടന്റെ അദ്ധ്യക്ഷതയില്‍ ലീഗിനു സംസ്‌ഥാന പ്രവര്‍ത്തക സമിതിയോഗം ചേരേണ്ടി വന്നു. എന്നിട്ട് എല്ലാ ആരോപണങ്ങള്‍ക്കും  മറുപടിയും വന്നു. ഇതാണു മറുപടി.

പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെട്ട മാഫിയാസംഘങ്ങളുടെ പിന്തുണയോടെ പ്രത്യേക അജന്‍ഡയുമായാണ്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരേ ആരോപണമുന്നയിക്കുന്നത്. വി.എസിനു പിന്നിലുള്ള മാഫിയാസംഘങ്ങളെ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന ലീഗ്‌ സംസ്‌ഥാന പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.

ലീഗിനെതിരേ ആരോപണങ്ങളുന്നയിച്ച വി.എസിന്‌ പ്രത്യേക അജന്‍ഡയുണ്ട്.അദ്ദേഹം വെറുതെ പത്രസമ്മേളനം നടത്തുകയായിരുന്നില്ല.

2006 മുതല്‍ 2009 വരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഓഫീസറായി ജോലിചെയ്‌ത ഉദ്യോഗസ്‌ഥനാണ്‌ അജന്‍ഡയ്‌ക്കുപിന്നിലുള്ളത്. ഇയാളുടെ പേര്‌ പറയുന്നില്ല. ഇദ്ദേഹം കരിപ്പൂരില്‍ എമിഗ്രേഷന്‍ ഓഫീസറായിരുന്ന കാലയളവില്‍ 120 പേര്‍ക്കെതിരേ എമിഗ്രേഷന്‍ ഉദ്യോഗസ്‌ഥര്‍ കേസെടുത്തിരുന്നു. പാസ്‌പോര്‍ട്ടില്‍ ജനനതീയതി തിരുത്തിയെന്നതായിരുന്നു കേസ്. നിയമപ്രകാരം 5000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റത്തിനു ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ഉദ്യോഗസ്‌ഥര്‍ കേസെടുത്തിരുന്നത്. . ഇതിനെതിരേ ലീഗും മാധ്യമപ്രവര്‍ത്തകരും ശബ്‌ദമുയര്‍ത്തിയിരുന്നു. കേസെടുത്ത സാഹചര്യത്തില്‍ നിരവധിപേര്‍ക്ക്‌ ജോലിസാധ്യത നഷ്‌ടമായി. കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഈ വിഷയം കൊണ്ടുവന്നത്‌ ലീഗാണ്. അന്ന്‌ ഡല്‍ഹിയില്‍ചേര്‍ന്ന പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍ പ്രത്യേക നിബന്ധനകള്‍ പ്രകാരം പാസ്‌പോര്‍ട്ടുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നതാണ്. ഇതെല്ലാം അറിയാവുന്ന വി.എസ്‌, പെണ്‍കുട്ടികളെ വിദേശത്തേക്ക്‌ കയറ്റിയയ്‌ക്കാന്‍ ലീഗ്‌ കൂട്ടുനിന്നുവെന്നാണ്‌ ആരോപിച്ചത്. അന്ന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതില്‍ ഒറ്റ പെണ്‍കുട്ടിയുമില്ല.

അടിസ്‌ഥാനരഹിതമായ ആരോപണങ്ങളില്‍ കാലിടറി പോകുന്നവരല്ല ലീഗ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന അബ്ബാസ്‌ സേട്ടിനെകുറിച്ചുള്ള വി.എസിന്റെ പരാമര്‍ശം അടിസ്‌ഥാനരഹിതമാണ്. ഒരു മനുഷ്യനും ഈ രീതിയില്‍ ആരോപണം ഉന്നയിക്കില്ല.


കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായി അബ്‌ദുള്‍റഷീദിനെ നിയമിച്ചതില്‍ എല്ലാ മാനദണ്ഡങ്ങളും പാര്‍ട്ടി പാലിച്ചിട്ടുണ്ട്‌..,. ഗണ്‍മാന്‍മാര്‍ മന്ത്രിയുടെ കാലഘട്ടത്തിലേക്കു മാത്രമാണ്‌.,. അതുകഴിഞ്ഞാല്‍ പഴയജോലിയിലേക്ക്‌ പോവുകയാണു ചെയ്യുന്നത്. രാജ്യത്തെ പലയിടങ്ങളിലും പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍മാരായിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ജലന്ധര്‍ എന്നിവിങ്ങളിലെല്ലാം പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍മാര്‍.

kaalidaasan said...

സി ബി ഐ അറിയിപ്പ്.

മലപ്പുറത്തെ പാസ്പോർട്ട് ക്രമക്കേട്: ഡൽഹിയിലെ ഉന്നതന് പങ്ക്


കരിപ്പൂർ വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തിലും, മലപ്പുറം പാസ്പോർട്ടാഫീസിലെ ക്രമക്കേടുകളിലും ഡൽഹിയിലെ ഒരുന്നത ഉദ്യോഗസ്ഥന് പങ്കുണ്ട്. കേന്ദ്ര വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് രാജ്യത്തെ പാസ്പോർട്ടാഫീസുകളുടെ ചുമതലയുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമായി ഇയാൾ നൽകിയ ഉത്തരവ് മറയാക്കിയാണ് മലപ്പുറത്തെ റീജിയണൽ പാസ്പോർട്ടാഫീസർ കൃത്രിമം കാട്ടിയ പാസ്‌പോർട്ടുമായി വന്ന നിരവധി പേരെ രക്ഷിച്ചത്. കഴിഞ്ഞ ഡിസംബറിൽ മലപ്പുറത്തെത്തിയ ഈ ഉദ്യോഗസ്ഥൻ മലബാറിലെ റീജിയണൽ പാസ്‌പോർട്ടാഫീസർമാരുടെ യോഗം വിളിച്ചിരുന്നു. കൃത്രിമം കണ്ടെത്തി എമിഗ്രേഷൻ വിഭാഗം പിടിച്ചെടുക്കുന്ന പാസ്‌പോർട്ടുകളിൽ നടപടി സ്വീകരിക്കേണ്ടെന്നും പുതുക്കി തിരിച്ചു നൽകാനും ഉദ്യോഗസ്ഥൻ ഉത്തരവ് നൽകി.

പാസ്‌പോർട്ടിൽ കൃത്രിമം കണ്ടെത്തിയാൽ അന്വേഷണത്തിന് വിടണമെന്നാണ് പാസ്‌പോർട്ട് മാന്വൽ നിർദ്ദേശിക്കുന്നത്. പാസ്‌പോർട്ട് തിരിച്ചുകൊടുക്കാനോ പുതുക്കാനോ പാടില്ല. ഇതിന് വിരുദ്ധമായാണ് കോഴിക്കോട്, മലപ്പുറം ഓഫീസുകൾക്ക് മാത്രമായി ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രത്യേക ഉത്തരവ് നൽകിയത്. ഈ ഉത്തരവിന്റെ മറവിൽ ഡിസംബറിന് ശേഷം അമ്പതോളം പാസ്‌പോർട്ടുകൾ നടപടിയെടുക്കാതെ പുതുക്കി നൽകിയതായാണ് വിവരം. കൃത്രിമ പാസ്‌പോർട്ടുകൾ പിടികൂടിയ എമിഗ്രേഷനിലെ ഒരു ഉദ്യോഗസ്ഥനെ ഡിസംബറിൽ നടന്ന യോഗത്തിൽ ഈ ഉന്നതൻ ശാസിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുജോലിക്കെന്ന പേരിൽ ഗൾഫിലേക്ക് പോകാൻ വയസ് തിരുത്തിയ സ്ത്രീകളാണ് ഇവരിലേറെയും. ഏജന്റുമാരും മനുഷ്യക്കടത്ത് സംഘങ്ങളും സംഭവത്തിനു പിന്നിലുണ്ട്. വിശദമായ പരിശോധന നടത്തിവരുകയാണ്.

Noufal said...

നിങ്ങൾ കൊടുത്ത പൊസ്റ്ററിലെ യഥാര്ത വസ്തുത ഈ ലിങ്കിലുണ്ട്.

https://plus.google.com/u/0/106449735999538779566/posts/VuqDwbVr7Bp

Noufal said...

അവാസ്തവ കാര്യങ്ങള്‍ വി.എസ്.അച്യുതാനന്ദനെക്കൊണ്ട് എഴുതി വായിപ്പിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മലപ്പുറം പാസ്പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിനെ ഉള്‍പ്പെടുത്തി വി.എസ് ഉന്നയിച്ച ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് നേതാക്കള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാന്‍ റഷീദിനെ പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതിനെ കുറിച്ച പരാമര്‍ശങ്ങള്‍ അവാസ്തവമാണ്.
മന്ത്രിയുടെ ഗണ്‍മാന്‍ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞാല്‍ തിരിച്ച് പഴയ തസ്തികയിലേക്ക് പോവുക സാധാരണമാണ്. ഇന്ത്യയില്‍ മലപ്പുറത്ത് മാത്രമാണ് പൊലീസ് ഓഫിസര്‍ പാസ്പോര്‍ട്ട് ഓഫിസറായി വന്നത് എന്ന വി.എസിന്‍െറ ആരോപണം തെറ്റാണ്. മുംബൈ, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ജലന്ധര്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസുകാര്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാരായി വന്നിട്ടുണ്ട്. പാസ്പോര്‍ട്ട് തിരുത്തി പെണ്‍വാണിഭവും മനുഷ്യക്കടത്തും നടത്തി എന്നാണ് മറ്റൊരു ഗുരുതര ആരോപണം. വയസ്സ് തിരുത്തലുമായി ബന്ധപ്പെട്ട് 120 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് വിവരാവകാശ രേഖകള്‍ അടിസ്ഥാനമാക്കി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതിലൊന്നിലും സ്ത്രീകളില്ല. ജനന തീയതി തിരുത്തിയവരെ പാസ്പോര്‍ട്ട് നിയമത്തിന് വിരുദ്ധമായി ഒരു ഡിവൈ.എസ്.പി ക്രിമിനല്‍ കേസില്‍പെടുത്തി ജയിലിലടച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അവിദഗ്ധരും പാവപ്പെട്ടവരുമായ യുവാക്കള്‍ ഗള്‍ഫില്‍ ജോലി കിട്ടാന്‍ വേണ്ടി നടത്തിയ കൃത്രിമമായിരുന്നു വയസ്സ് തിരുത്തല്‍. പരാതി ഉയര്‍ന്നപ്പോള്‍ ദല്‍ഹിയില്‍ വകുപ്പുതല യോഗം ചേര്‍ന്ന് കുറ്റക്കാര്‍ക്ക് പിഴയിട്ട് പാസ്പോര്‍ട്ട് തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ ദല്‍ഹിയില്‍ ഗൂഢാലോചന നടത്തി എന്നാണ് വി.എസ് ദുര്‍വ്യാഖ്യാനിച്ചത്. പേഴ്സനല്‍ സ്റ്റാഫിനെ ഉപയോഗിച്ച് തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് ലീഗ് മന്ത്രിമാരെക്കുറിച്ച് വി.എസിനുള്ള മറ്റൊരു പരാതി. ഇത് അദ്ദേഹത്തിന്‍െറ പാരമ്പര്യമാണെന്ന് ഇ.ടി കുറ്റപ്പെടുത്തി. ജോസ് തെറ്റയില്‍ രാജിവെക്കണമോ എന്ന ചോദ്യത്തിന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മതി രാജിയെന്ന് നേതാക്കള്‍ പറഞ്ഞു.
മലപ്പുറം ജില്ലാ കമ്മിറ്റി ആരംഭിച്ച ‘ബൈത്തുറഹ്മ’ ഭവന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് കോഴിക്കോട്ട് നടത്താന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഉത്തരാഖണ്ഡ് ദുരിതബാധിതരെ സഹായിക്കാന്‍ ജൂലൈ ഒന്നിന് മുസ്ലിംലീഗ് ധനശേഖരണം നടത്തും. പാര്‍ട്ടി ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്‍കാനും തീരുമാനിച്ചു.
http://www.madhyamam.com/news/232323/130629

kaalidaasan said...

>>>>>നിങ്ങൾ കൊടുത്ത പൊസ്റ്ററിലെ യഥാര്ത വസ്തുത ഈ ലിങ്കിലുണ്ട്.

https://plus.google.com/u/0/106449735999538779566/posts/VuqDwbVr7Bp<<<<<


ഇതിലേതാണ്, ഒറിജിനല്‍? ഏതാണു വ്യാജം. എങ്ങനെ അത് കണ്ടെത്തി?

താങ്കള്‍ ഒറിജിനല്‍ എന്നു പറയുന്നത് വ്യജമായിക്കൂടേ?

kaalidaasan said...

>>>>>അവാസ്തവ കാര്യങ്ങള്‍ വി.എസ്.അച്യുതാനന്ദനെക്കൊണ്ട് എഴുതി വായിപ്പിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.<<<<<

ഏത് സര്‍ക്കാര്‍ അന്വേഷിക്കണം? അമേരിക്കന്‍ സര്‍ക്കാരോ?

കേരളം ഭരിക്കുന്നത് മുസ്ലിം  ലീഗാണെന്ന് ഒരു മന്ത്രി പറയുന്നു. അത്രയില്ലെങ്കിലും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു ഭരണമാണ്, കേരളത്തിലുള്ളത്. കേന്ദ്ര ഭരണത്തിലും  ലീഗിനു സ്വധീനമുണ്ട്. ഇഷ്ടമുള്ള ആളെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കാനുള്ള സ്വാധീനമുണ്ടെങ്കില്‍ ഇതൊക്കെ അന്വേഷിക്കാനും കഴിയും.

വെറുതെ വീണിടത്തു കിടന്നുരുളാതെ അന്വേഷിച്ച് ഈ റാക്കറ്റിനെ പുറത്തുകൊണ്ടു വരിക.

ഐസ് ക്രീം കേസുണ്ടായപ്പോള്‍ മുതല്‍ വി എസിന്റെ പിന്നില്‍ റക്കറ്റുണ്ടെന്ന തമാശ ലീഗ് പറയുന്നുണ്ട്. ഭരിക്കുന്ന സമയത്തൊന്നും ഇതേക്കുറിച്ചന്വേഷിച്ച് ഈ റാക്കറ്റിനെ പുറത്തുകൊണ്ടു വരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

kaalidaasan said...

>>>>>മന്ത്രിയുടെ ഗണ്‍മാന്‍ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞാല്‍ തിരിച്ച് പഴയ തസ്തികയിലേക്ക് പോവുക സാധാരണമാണ്. ഇന്ത്യയില്‍ മലപ്പുറത്ത് മാത്രമാണ് പൊലീസ് ഓഫിസര്‍ പാസ്പോര്‍ട്ട് ഓഫിസറായി വന്നത് എന്ന വി.എസിന്‍െറ ആരോപണം തെറ്റാണ്. മുംബൈ, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ജലന്ധര്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസുകാര്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാരായി വന്നിട്ടുണ്ട്. <<<<<

വി എസിന്റെ ആരോപണത്തിനുള്ള മറുപടി അല്ല ഇത്. സംസ്ഥാന കേഡറിലുള്ള പോലീസ് ഉദ്യോഗസ്ഥരെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിക്കാറില്ല എന്നാണു വി എസ് പറഞ്ഞത്. കേന്ദ്ര സര്‍വീസില്‍ ഉള്ളവരെയാണു പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കാറുള്ളത്. ആ മാനദണ്ഡം മറികടന്നാണ്, കേരള കേഡറിലുള്ള റഷീദിനെ ലീഗിന്റെ അടുത്ത ആളാണെന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചത്.

Pasposrt Officer, Recruitment


മലക്ക് said...

അച്ചുതാനന്തന്റെ ആരോപനങ്ങല്ക്ക് കൃത്യമായ മറുപടി നൽകാൻ ലീഗ് ഇതുവരെ തയാറായിട്ടില്ല. അതിനു പകരം അദ്ദേഹം കിളവനാനെന്നും സ്വന്തം പാര്ട്ടിക്കു പോലും വേണ്ടാത്തവാൻ ആണെന്നും ഒക്കെ പറഞ്ഞ് ഒഴിയാനാണ് നോക്കുന്നത്. ലീഗ് ഒരുകാര്യം മറക്കരുത്, അച്ചുതാനന്തൻ പ്രതിപക്ഷ നേതാവാണ്‌. പ്രതിപക്ഷ നേതാവ് ഒരു ആരോപണം ഉന്നയിച്ചാൽ അതിന് കൃത്യമായ മറുപടി നൽകുക. അതാണ്‌ ജനാദിപത്യ മര്യാദ. മറുപടി ഇല്ലെങ്കിൽ ആരോപണം എല്ലാം സത്യമാണ്.

kaalidaasan said...

ഇപ്പോള്‍ കോണ്‍ഗ്രസിനും ലീഗ് ബാധ്യതായി മാറിയിരിക്കുന്നു. കെ പി സി സി പ്രസിഡണ്ടാണു പറയുന്നത്. അതിനെ അനുകൂലിച്ചു കൊണ്ട് മുരളീധരനും ആര്യാടനും  രംഗത്തു വന്നിരിക്കുന്നു.

മുന്നണിയില്‍ തുടരണോ വേണ്ടയോ എന്നതാണിപ്പോള്‍ ചിന്തയത്രെ. മുന്നണിയില്‍ തന്നെ തുടരും. കൂടുതല്‍ പലതും പിടിച്ചു മേടിച്ചുകൊണ്ട് തുടരും. ഉമ്മന്‍ ചാണ്ടിയോട് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുമെന്ന് ലീഗിനു നന്നായി അറിയാം. ലീഗിനേക്കാള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു ബാധ്യത ഉമ്മന്‍ ചാണ്ടിയാണ്. രമേശനും മുരളിയും ആര്യാടനുമൊക്കെ അത് തുറന്നു പറയുന്ന കാലം വരും.

മണിയും ഇപ്പോള്‍ ലീഗിന്റെ കളി കളിച്ചു തുടങ്ങി. പടനായരെ വിമര്‍ശിച്ച് ചന്ദ്രിക ലേഖനം എഴുതിയപ്പോള്‍ അത് ലീഗിന്റെ അഭിപ്രായമല്ല എന്ന് മാറ്റിപ്പറഞ്ഞപോലെ, മാണിയും പറഞ്ഞു തുടങ്ങി. പ്രതിഛയയില്‍ ഉമ്മന്‍ പരോക്ഷമായി വിമര്‍ശിക്കുന്ന ലേഖനം  വന്നപ്പോള്‍ അത് പാര്‍ട്ടി നിലപാടല്ല എന്ന് മാണിയും പറയുന്നു.

മലക്ക് said...

എനിക്ക് തോന്നുന്നത് ഉമ്മൻ ചാണ്ടി എത്രയും വേഗം രാജി വച്ച് അന്വേഷണം നേരിടുക തന്നെയാണ് ഉചിതം. അതാണ്‌ മാന്യത.

അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നുള്ളത് വേറെ കാര്യം, രാജി വച്ചാലും ഇല്ലെങ്കിലും ചാണ്ടിയുടെ കണ്ണീര് കാണണം. രാജി വച്ചാൽ UDF ന് അധികാരത്തിൽ തുടരാം. ഇല്ലെങ്കിൽ ചീട്ടു കൊട്ടാരം തകരാൻ അധികം നാൾ വേണ്ടി വരില്ല. അപ്പോൾ എല്ലാവര്ക്കും കൂടി ഒന്നിച്ച് ഭരണം ഒഴിയാം. അപ്പോൾ ചാണ്ടിയുടെ മാത്രമല്ല പലരുടെയും കൂട്ടക്കരച്ചിൽ കേള്ക്കാം.

ചില സംശയങ്ങൾ ബാക്കി. കേസ്സിലെ രണ്ടാം പ്രതിയുമായി ഡിങ്കൊൽഫി ഉള്ള ആളാണ്‌ ജോപ്പനും മറ്റു സ്റ്റാഫ്‌ അംഗങ്ങളും അയാള് അകത്തു പോയി. ഒന്നാം പ്രതിയുമായി ഡിങ്കൊൽഫി ഉള്ള ആളാണ്‌ ഉമ്മൻ ചാണ്ടി, അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ. എന്താ രണ്ടു കൂട്ടര്ക്കും രണ്ടു നീതി ആണോ?

അതുപോലെ ജോപ്പനില്ലാത്ത എന്ത് സ്വാധീനമാണ് ശാലുവിനുള്ളത്? ഞാൻ വിചാരിച്ചതു പീ സീ ജോര്ജ് UDF ലെ താരം ആണെന്നാണ്‌. പക്കേങ്കിൽ ശാലു മേനോന്റെ അടുത്ത് ജോര്ജിനും രക്ഷയില്ല.

ചന്ദ്രശേഖരന്‍ വധക്കേസില്‍, കുഞ്ഞനന്തന്‍ പോയ വഴിയിലെ ആലയില്‍ കെട്ടിയ പശുപോലും പ്രതിയെ ഒളിപ്പിച്ച കേസില്‍ പ്രതിയാണ്. ആ രീതിയിൽ അന്വേഷിച്ചാൽ ഭരണത്തിൽ ഇരിക്കുന്ന എത്രയെണ്ണം ഇപ്പോൾ പ്രതി ആയേനെ? ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഫേസ് ബുക്കില്‍ എഴുതിയാല്‍ സസ്പെന്‍ഷന്‍.

മലക്ക് said...

@മണിയും ഇപ്പോള്‍ ലീഗിന്റെ കളി കളിച്ചു തുടങ്ങി. പടനായരെ വിമര്‍ശിച്ച് ചന്ദ്രിക ലേഖനം എഴുതിയപ്പോള്‍ അത് ലീഗിന്റെ അഭിപ്രായമല്ല എന്ന് മാറ്റിപ്പറഞ്ഞപോലെ, മാണിയും പറഞ്ഞു തുടങ്ങി. പ്രതിഛയയില്‍ ഉമ്മന്‍ പരോക്ഷമായി വിമര്‍ശിക്കുന്ന ലേഖനം വന്നപ്പോള്‍ അത് പാര്‍ട്ടി നിലപാടല്ല എന്ന് മാണിയും പറയുന്നു.

ഉമ്മൻചാണ്ടി ലീഗിന് മന്ത്രിസഭയിൽ നൽകുന്ന പ്രാതിനിധ്യം കുറെക്കാലമായി കേരളാ കോൺഗ്രസിന് ഇഷ്ടപ്പെടുന്നില്ല. ലീഗും കോൺഗ്രസും ഒന്നിച്ചുനിന്നാൽ തങ്ങൾക്ക് മുന്നണിയിൽ വലിയ പ്രാധാന്യം ലഭിക്കുകയില്ലെന്ന് അറിയാവുന്ന കേരളാ കോൺഗ്രസിന് ഐ-ഗ്രൂപ്പ് ശക്തി പ്രാപിക്കുന്നതിനോട് താല്പര്യമാണ്. എ-ഗ്രൂപ്പിന്റെ പല നേതാക്കളും കേരളാ കോൺഗ്രസിന്റെ തട്ടകങ്ങളിലെ പ്രമുഖന്മാരുമാണ്. അവർക്കിട്ടും തോണ്ടാൻ കിട്ടുന്ന അവസരമാണ് പാർട്ടിക്കിത്. പാർട്ടി പ്രസിദ്ധീകരണത്തിൽ ഒന്ന് 'ഇട്ടു'നോക്കിയതും അതുകൊണ്ടുതന്നെ. പിന്നെ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിലായി കെ.എം. മാണിയുടെ കമന്റ്. കേരള കോൺഗ്രസിൽ നേതാക്കളുടെ പൊക്കവും തടിയും വരെ നിശ്ചയിക്കുന്ന മാണിസാർ അറിയാതെ പാർട്ടി പ്രസിദ്ധീകരണത്തിൽ രാഷ്ട്രീയ വാർത്ത വന്നുവെന്ന് ഒരു എ​ നേതാവും വിശ്വസിക്കുകയില്ല. പ്രത്യേകിച്ച് പി.സി ജോർജ് കാടിളക്കി വെടിവെപ്പു നടത്തുന്പോൾ.

kaalidaasan said...

ഉമ്മന്‍ ചാണ്ടി രാജിവയ്ക്കാന്‍ ഇന്നത്തെ നിലയില്‍ സാധ്യതയില്ല. കുറച്ചു കൂടി നാറാനുണ്ട്.

വി എസിനെ വയസന്‍ എന്നു വിളിച്ച മുസ്ലിം ലീഗിലെ മൊഞ്ചുള്ള പുയാപ്ള കെ പി എ മജീദ് രമേശിനെ വിശേഷിപ്പിച്ചത് വഴിപോക്കനെന്ന്.

മുസ്ലിം ലീഗിന് മറ്റൊരിടമില്ലെന്നു കരുതരുത്.വഴിപോക്കര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ലീഗ്. ഇടമില്ലാത്തവര്‍ക്ക് ഇടം കൊടുക്കുന്ന പാര്‍ട്ടിയാണ് ലീഗ്.

രാഷ്ട്രീയ ശിഖണ്ഠി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആഭ്യന്തര മന്ത്രി തെറ്റയില്‍ എവിടെ എന്നു ചോദിച്ചതിനേപ്പറ്റി പറഞ്ഞത് ഇങ്ങനെ.

ജോസ് തെറ്റയിലിനെ കാണാനില്ല എന്ന വാര്‍ത്തയെ കുറിച്ച് ഒന്നും പറയുന്നില്ല. ഒരു എംഎല്‍എ മുങ്ങി എന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ.

പിന്നെ ഈ മന്ത്രിക്കെന്താണു പണി? മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചു പോലും കോഴകൈമാറ്റം നടക്കുന്നു. മുഖ്യ മന്ത്രിയുടെ സഹായികളൊക്കെ കൂടെ തട്ടിപ്പു നടത്തുന്നു. പോലീസിനെ ഭരിക്കുന്ന അഭ്യന്ത്രമന്ത്രിക്ക് ഒന്നും അറിയില്ല. ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത ഒരാളെ അറസ്റ്റ് ചെയ്യന്‍ പോലും ഇദ്ദേഹത്തിന്റെ പോലീസിനു കഴിയുന്നില്ല. ജനങ്ങള്‍ അതു കൂടി വിലയിരുത്തുമെന്ന് ഈ അടിമക്കു മനസിലാകുന്നില്ല. കഷ്ടം.

kaalidaasan said...

പാസ്‌പോർട്ട് തട്ടിപ്പ്: റഷീദിനെ സഹായിച്ചവരിലേക്കും സി.ബി.ഐ അന്വേഷണം


കൊച്ചി: കൃത്രിമം നടത്തിയതും വ്യാജവുമായ പാസ്‌പോർട്ടുകൾ നടപടിയെടുക്കാതെ തിരിച്ചു നൽകുന്നതിന് മലപ്പുറം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ അബ്‌ദുൾ റഷീദിന് ഒത്താശ ചെയ്‌ത മറ്റു ജീവനക്കാരിലേക്കും സി.ബി.ഐ അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ ഉന്നത ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. റഷീദിന്റെ 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

കൃത്രിമം കാട്ടിയതിന് പിടികൂടുന്ന പാസ്‌പോർട്ടുകൾ പുതുക്കി നൽകാൻ നിയമം അനുശാസിക്കുന്നില്ല. ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം. മലപ്പുറത്ത് ഇത്തരം പാസ്‌പോർട്ടുകൾ തിരികെ നൽകാനും പുതുക്കാനും റീജി​യണൽ പാസ്‌പോർട്ട് ഓഫീസർ അബ്‌ദുൾ റഷീദ് നേരിട്ട് ഇടപെട്ടതായി​ സി.ബി.ഐക്ക് തെളി​വു ലഭിച്ചിട്ടുണ്ട്. ഓഫീസിലും റഷീദിന്റെ വീട്ടിലും നടത്തിയ പരിശോധനകളിൽ ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചു. റഷീദിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങളും അനധികൃത ഇടപാടിന്റെ സൂചനകളാണ്. റഷീദിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന വഴികളും അന്വേഷി​ക്കുന്നുണ്ട്.

റഷീദിന്റെ ഔദ്യോഗിക നടപടികളാണ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. ഓഫീസിൽ റഷീദിന്റെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഒത്താശ നൽകിയ ചി​ല ജീവനക്കാരി​ൽ നി​ന്ന് വിവരങ്ങൾ ശേഖരിച്ചു. ക്രമക്കേടിന് കൂട്ടുനിന്നവരും കേസിൽ പ്രതികളായേക്കും.

പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള സൂക്ഷ്‌മമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. നിയമപരമായി നിലനിൽപ്പില്ലാത്ത പാസ്‌പോർട്ടുകൾ എമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്ത് നൽകിയിട്ടും തുടർനടപടി സ്വീകരിക്കാതെ തിരിച്ചുനൽകിയത് സംബന്ധിച്ചാണ് പ്രധാന അന്വേഷണം. എമിഗ്രേഷൻ വിഭാഗം ക്രമക്കേട് കണ്ടെത്തിയ 137 പാസ്‌പോർട്ടുകൾ നടപടി സ്വീകരിക്കാതെ തിരിച്ചു നൽകിയിട്ടുണ്ട്. ഇവയിൽ വ്യാജ പാസ്‌പോർട്ടുകളുമുണ്ട്. ഓരോ പാസ്‌പോർട്ടി​ന്റെയും വിശദാംശം ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജനനത്തീയതി തിരുത്തി​യതാണ് ഇവയി​ലേറെയും. ഇതി​ന്റെ ഉടമകൾ ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കു പോയ സ്ത്രീകളാണ്. യഥാർത്ഥ ഉടമയുടെ ചിത്രം മാറ്റി വ്യാജ പാസ്‌പോർട്ടുകൾ സൃഷ്‌ടിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് കുറ്റവാളികൾ കടന്നിരിക്കാനും ഇടയുണ്ട്. മനുഷ്യക്കടത്തിനായും ഇത്തരം പാസ്‌പോർട്ടുകൾ ഉപയോഗിച്ചതായി​ സൂചന ലഭിച്ചു. ഇവ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ.

Noufal said...

ജന്മഭൂമി പത്രം പോലും ആ ശ്രമത്തെ എങ്ങിനെയാണ് റിപ്പോർട്ട്‌ ചെയ്തതെന്ന് അറിയുക , അതെങ്കിലും താങ്കളുടെ കണ്ണ് തുറപ്പിചെങ്കിൽ
പാസ്പോര്‍ട്ട്‌ പരാതികള്‍ക്ക്‌ പരിഹാരം കാണാന്‍ കേന്ദ്രസംഘം മലപ്പുറത്ത്‌.
മലപ്പുറം: പാസ്പോര്‍ട്ട്‌ കേസുകളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന പരാതികള്‍ നേരിട്ട്‌ മനസിലാക്കുന്നതിനും പരിഹാരങ്ങള്‍ക്കും വേണ്ടി കേന്ദ്ര ഉന്നതതല സംഘം നാളെ മലപ്പുറത്തെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്‌, കേന്ദ്രപാസ്പോര്‍ട്ട്‌ ഓഫീസര്‍ വസന്ത്‌ ഗുപ്ത, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ മലപ്പുറത്തെത്തുന്നത്‌.

പാസ്പോര്‍ട്ട്‌ കേസുമായി ബന്ധപ്പെട്ട്‌ ആയിരക്കണക്കിന്‌ പരാതികളാണ്‌ ഉയര്‍ന്നുവരുന്നത്‌. അശ്രദ്ധമൂലമോ അറിവില്ലായ്മമൂലമോ സംഭവിച്ച പിഴവുകള്‍മൂലം ദീര്‍ഘകാലമായി നിയമ നടപടി നേരിടേണ്ടിവന്നവരുടെയും പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരുടെയും വിദേശ രാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്ന ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെടുന്നവരുടെയും കേസുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ്‌ വിദേശകാര്യ സഹമന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും മലപ്പുറത്തെത്തുന്നത്‌. നാളെ ഉച്ചക്ക്‌ ഒരു മണിമുതല്‍ മലപ്പുറം ടൗണ്‍ഹാളിലാണ്‌ സംഘത്തിന്റെ സിറ്റിംഗ്‌. പാസ്പോര്‍ട്ടുമായും മറ്റു വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട്‌ വിവിധ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സിറ്റിംഗില്‍ പരാതി നല്‍കാം. പരാതികള്‍ ഇംഗ്ലീഷിലാണ്‌ തയ്യാറാക്കികൊണ്ടുവരേണ്ടത്‌. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പാസ്പോര്‍ട്ട്‌ കേസിലെ ഇരകളുമായി നടത്തിയ ഉറപ്പിനെ തുടര്‍ന്നാണ്‌ സിറ്റിംഗ്‌.
http://www.janmabhumidaily.com/jnb/News/83960

Noufal said...

മലപ്പുറത്ത് ഒരിടത്തും സംഘികളും സഖാക്കളും തിരിയിട്ട് തിരഞ്ഞിട്ടു പോലും കണ്ടെത്താനാവാത്ത ആ പോസ്റ്റർ ,അതിന്റെ ബാക്ക് ഗ്രൗണ്ടിൽ നിന്ന് തന്നെ അത് കേരളത്തിൽ അല്ലെന്നു വ്യക്തമാവും എന്നിരിക്കെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അതെ വിഡ്ഢിത്തം ആവർത്തിക്കുന്ന താങ്കളോട് സഹതപിക്കുക മാത്രമേ നിവൃത്തിയുള്ളൂ

Ajith said...

For Tirur district

http://marunadanmalayali.com/index.php?page=newsDetail&id=17478

kaalidaasan said...

>>>>ജന്മഭൂമി പത്രം പോലും ആ ശ്രമത്തെ എങ്ങിനെയാണ് റിപ്പോർട്ട്‌ ചെയ്തതെന്ന് അറിയുക , അതെങ്കിലും താങ്കളുടെ കണ്ണ് തുറപ്പിചെങ്കിൽ

പാസ്പോര്‍ട്ട്‌ പരാതികള്‍ക്ക്‌ പരിഹാരം കാണാന്‍ കേന്ദ്രസംഘം മലപ്പുറത്ത്‌.<<<<


ചുവട്,

കണ്ണു തുറക്കേണ്ടത് എന്റെയല്ല. താങ്കളേപ്പോലുള്ളവരുടെ ആണ്.

പാസ്പോര്‍ട്ട്‌ പരാതികള്‍ക്ക്‌ പരിഹാരം കാണാന്‍ കേന്ദ്രസംഘം മലപ്പുറത്തോ കോഴിക്കോട്ടോ വരുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

മലപ്പുറത്തും കോഴിക്കോട്ടും ഒരു പ്രത്യേക തരത്തിലുള്ള പാസ്‌പ്പോര്‍ട്ട് പ്രശ്നമുണ്ടായി. കൃത്രിമം കാണിച്ച് കുറച്ചു പേര്‍ പാസ്‌പ്പോര്‍ട്ട് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നോമിനി ആയി പാസ്‌പ്പോര്‍ട്ട് ഓഫീസറായ ഗണ്‍മാന്‍ ഒത്താശ ചെയ്താണ്, ഈ പാസ്‌പ്പോര്‍ട്ട് ഒക്കെ ഉണ്ടാക്കിയതും. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം  കണ്ടു പിടിച്ച് കേസെടുക്കാന്‍ വേണ്ടി പോലീസിനു കൈമാറിയ ഈ പാസ്പ്പോര്‍ട്ടുകള്‍ ഉടമ്സ്തര്‍ക്ക് തിരികെ നല്‍കാന്‍  ഈ അഹമ്മദ് എന്ന മുസ്ലിം ലീഗ് മന്ത്രി കോഴിക്കോട്ടെയും മലപ്പുറത്തെയും  പാസ്‌പ്പോര്‍)ട്ട് ഓഫീസര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയിരുന്നു.ഞാന്‍ എഴുതിയത് ഈ ശ്രമത്തേക്കുറിച്ചായിരുന്നു. ജന്മ ഭൂമി പത്രം ഈ ശ്രമത്തേക്കുറിച്ചല്ല എഴുതിയത്.

kaalidaasan said...

>>>>മലപ്പുറത്ത് ഒരിടത്തും സംഘികളും സഖാക്കളും തിരിയിട്ട് തിരഞ്ഞിട്ടു പോലും കണ്ടെത്താനാവാത്ത ആ പോസ്റ്റർ ,അതിന്റെ ബാക്ക് ഗ്രൗണ്ടിൽ നിന്ന് തന്നെ അത് കേരളത്തിൽ അല്ലെന്നു വ്യക്തമാവും എന്നിരിക്കെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അതെ വിഡ്ഢിത്തം ആവർത്തിക്കുന്ന താങ്കളോട് സഹതപിക്കുക മാത്രമേ നിവൃത്തിയുള്ളൂ<<<<

ചുവട്,

താങ്കള്‍ക്ക് സഹതപിക്കാന്‍ വേറൊരു ഫോട്ടോ കൂടി ഞാന്‍ ഈ പോസ്റ്റില്‍ ഇടുന്നു. ഈജിപ്റ്റ് പ്രസിഡണ്ടായിരുന്ന മൊഹമ്മദ് മുര്‍സിയെ അവിടത്തെ പട്ടാളം പുറത്താക്കിയപ്പോള്‍ എറണാകുളം  ജില്ലയിലെ ചില മുസ്ലിങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് പ്രകടനം നടത്തിയപ്പോള്‍ പിടിച്ച പോസ്റ്ററിന്റെ ചിത്രമാണിത്.

ഞങ്ങള്‍ മുര്‍സിയുടെ കൂടെയാണ്, എന്ന്. എങ്കില്‍  ഈ മുസ്ലിങ്ങള്‍ എന്തിനു കേരളത്തില്‍ ജീവിക്കുന്നു. മുര്‍സിയുടെ നാട്ടിലേക്ക് പൊയ്ക്കൂടെ?