Monday 9 April 2012

ചത്ത കുതിര



ജവഹര്‍ലാല്‍ നെഹ്രു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നായിരുന്നു. അതിന്റെ കാരണം  ലീഗിന്‌ ഇന്‍ഡ്യയില്‍ പ്രസക്തി അവസാനിച്ചതും. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു മുസ്ലിം ലീഗിനുണ്ടായിരുന്നത്. ഇന്‍ഡ്യയെ വിഭജനത്തിലേക്ക് നയിച്ചത്  ആ ലക്ഷ്യം ആയിരുന്നു. അതിനപ്പുറം ലീഗിന്‌ സ്വതന്ത്ര ഇന്‍ഡ്യയില്‍  യാതൊരു പ്രസക്തിയും ഇല്ല.   മുസ്ലിം ലീഗിന്റെ നയങ്ങളില്‍ വിശ്വസിച്ചിരുന്ന മുസ്ലിങ്ങള്‍ വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോകേണ്ടിയിരുന്നു. ഇന്‍ഡ്യയില്‍ തുടര്‍ന്നും ജീവിക്കാന്‍  തീരുമാനിച്ച മുസ്ലിങ്ങള്‍  മുസ്ലിം ലീഗിനെ പാകിസ്താനിലേക്ക് കയറ്റി അയച്ചിട്ട് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേരുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അത് ചെയ്യാതെ  ആ ചത്ത കുതിരക്ക് കൃത്രിമമായി ജീവന്‍ നിലനിറുത്തി  കുറച്ചു മുസ്ലിങ്ങള്‍ പരിപാലിച്ചു. ഇപ്പോള്‍ ആ ചത്ത കുതിര ചീഞ്ഞു നാറുന്നു. കേരള രാഷ്ട്രീയത്തെയും  ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും ആ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിക്കുന്നു.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ആണെന്ന് അവര്‍ പോലും അവകാശപ്പെടുന്നില്ല. മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന എന്നാണവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് യാതൊരു വിധ രാഷ്ട്രീയ നയപരിപാടികളും  ഇല്ല.  രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പുരോഗതിക്ക് വേണ്ട ഒരു നയവും ഇവരുടെ ലക്ഷ്യങ്ങളിലില്ല. ഈ സംഘടനയുടെ വെബ് സൈറ്റ് വായിച്ചാല്‍ ഇത്ബോധ്യമാകും. മുസ്ലിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുക എന്നതിനപ്പുറം  ഒരു ലക്ഷ്യവും ഈ സംഘടനക്കില്ല.


ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്ത് പ്രവര്‍ത്തിക്കേണ്ട ഒരു സംഘടനയാണിത്. ഇന്‍ഡ്യ പോലെ ഒരു ബഹുസ്വര മതേതര ജനാധിപത്യ സമൂഹത്തില്‍  ഇത്
ഒരപഭ്രംശമാണ്. മലപ്പുറം ജില്ലയില്‍ വ്യാപകമായും കോഴിക്കോട്  കാസര്‍ഗോഡ് ജില്ലകളിലെ ചില പോക്കറ്റുകളിലും മാത്രം സ്വാധീനമുള്ള ഈ  മത സംഘടന കേരളത്തിലെ മുസ്ലിങ്ങളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. തെക്കന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഇതിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലായതുകൊണ്ടു മാത്രം ഈ മത സംഘടനക്ക് കുറച്ച് സീറ്റുകള്‍ ലഭിക്കുന്നു. അങ്ങനെ  ലഭിച്ച 20 സീറ്റിന്റെ ബലത്തിലാണിവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വരെ അധിക്ഷേപിക്കുന്നത്. മുസ്ലിങ്ങളുടെ മാത്രം വോട്ടു കൊണ്ടാണ്,  ഈ സീറ്റുകള്‍ നേടിയതെന്നാണിവരുടെ ഹുങ്കും. ഒറ്റക്ക് മത്സരിച്ചാല്‍ രണ്ടോ മൂന്നോ സീറ്റില്‍ ഈ സംഘടന ഒതുങ്ങും. എങ്കിലും ഇതിനു ധാര്‍ഷ്ട്യത്തിനു കുറവില്ല. ഉമ്മന്‍ ചാണ്ടി ദാസ്യവേല ചെയ്യുന്നതുകൊണ്ട് കോണ്‍ഗ്രസിനെ പോലും പുലഭ്യം പറയുന്നു ഇതിന്റെ ചില നേതാക്കള്‍. ചത്ത കുതിര എന്ന വിശേഷണം അക്ഷരം പ്രതി ശരിയാണിതിന്റെ കാര്യത്തില്‍.


ഇപ്പോള്‍ ഈ ചത്ത കുതിര കേരള രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും ബന്ദിയാക്കി വച്ച് വിലപേശുന്നു. അതിന്റെ കാരണം ഈ ചത്ത കുതിരയെ നയിക്കുന്ന ഒരു കോമാളിയാണ്. ഈ കോമാളി നടത്തിയ ഒരു പ്രഖ്യാപനം കേരള ജനത അംഗീകരിക്കണം എന്ന ധാര്‍ഷ്ട്യം ഇപ്പോള്‍ കേരള ഭരണം തന്നെ സ്തംഭിപ്പിച്ചിരിക്കുന്നു. ഇടതുപക്ഷത്തു നിന്ന് കാലു മാറി വന്ന മഞ്ഞളാം കുഴി അലിയെ മന്ത്രിയായി ഈ കോമാളി പ്രഖ്യാപിച്ചതാണു ഈ പ്രശ്നങ്ങള്‍ക്കൊക്കെ  കാരണം. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ആസക്തി കാരണം ഉമ്മന്‍ ചാണ്ടിക്ക് ഈ പ്രഖ്യാപനത്തില്‍ അശേഷം ബുദ്ധിമുട്ടുണ്ടായില്ല. കോണ്‍ഗ്രസിലെ ആര്‍ക്കുമുണ്ടായില്ല. ഉമ്മന്‍ ചാണ്ടി പല പ്രാവശ്യം പറഞ്ഞു, മുസ്ലിം ലീഗിന്‌ അഞ്ചുമന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്. യു ഡി എഫിന്റെ അപ്രഖ്യാപിത ലീഡര്‍ പി സി ജോര്‍ജ് പറഞ്ഞു, ലീഗിന്‌ ഏഴു മന്ത്രിമാര്‍ക്ക് വരെ അര്‍ഹതയുണ്ട്.  കെ എം മാണി പറഞ്ഞു ലീഗിന്റെ ആവശ്യം തികച്ചും ന്യായം. ഷിബു ബേബി ജോണ്‍ പറഞ്ഞു, ആര്‍ എസ് പിക്ക് രണ്ട് എം എല്‍ എ മാരുണ്ടായിരുന്നെങ്കില്‍ രണ്ട് മന്ത്രി മന്ത്രിമാരെ ചോദിച്ചേനേ. രമേശ് ചെന്നിത്തല പറഞ്ഞു, ലീഗിന്റെ ആവശ്യം ന്യായം.  പക്ഷെ അവര്‍ ഇതുവരെ ഔദ്യോഗികമായി അത് ആവശ്യപ്പെട്ടിട്ടില്ല.

ഭരണം  ഒരു വര്‍ഷം ആയപ്പോള്‍  എന്തോ വെളിപാടുണ്ടായതുപോലെ കോണ്‍ഗ്രസുകാരൊക്കെ ഒന്നായി കോറസു പാടുന്നു. ലീഗിന്‌ അഞ്ചുമന്ത്രിമാരെ കൊടുക്കാന്‍ ആകില്ല. അത് സാമുദായിക സമ വാക്യങ്ങള്‍ തെറ്റിക്കും. അടുത്തനാളില്‍ നടന്ന കെ പി സി സി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി ലീഗിന്റെ ആവശ്യം അംഗീകരിക്കാന്‍ ആകില്ല എന്നു  പറഞ്ഞു. എം ഐ ഷാനവാസ് എടുത്തു പറ ഞ്ഞു,  ലീഗിന്റെ ധര്‍ഷ്ട്യം അംഗീകരിച്ചാല്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി ആയിരിക്കും. ഇതേ ഷാനവാസ് പുറത്തിറങ്ങി പറഞ്ഞത്, ലീഗ് യു ഡി എഫിന്റെ നട്ടെല്ലാണെന്ന്.

വാസ്തവത്തില്‍ ഇവരൊക്കെക്കൂടി കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.

ലീഗ് കഴിഞ്ഞ ഒരു വര്‍ഷമായി പല വേദികളിലും പരസ്യമായി ഇത് പറയുന്നു.  ഔദ്യോഗികമായി ആവശ്യപ്പെട്ടില്ല എന്നു രമേശ് ചെന്നിത്തല പറയുന്നത് പച്ചക്കള്ളമാണ്. എങ്കില്‍ നുണ പറയുന്നത് ആരാണ്. ഇല്ലാത്ത ഒരാവശ്യമാണോ തികച്ചും ന്യായമെന്ന് ഉമ്മന്‍ ചാണ്ടി നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്നത്? വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

കഴിഞ്ഞ വര്‍ഷം യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍  ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാര്‍ വേണമെന്ന് ശഠിച്ചിരുന്നതായി കേട്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പാണക്കാട്ട് തങ്ങളാണ്, മഞ്ഞളാം കുഴി അലി ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ വകുപ്പ് പാര്‍ലമെന്ററി കാര്യമാണെന്നും പരസ്യമായി പ്രഖ്യാപിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ, ഇപ്പോള്‍ ലീഗിന്റെ മേല്‍ കുതിര കയറുന്ന ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ ആ കോമാളിയുടെ പ്രഖ്യാപനം ശരിയായില്ല എന്നു പറഞ്ഞില്ല.

ഈ തങ്ങള്‍ മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ നേതാവു മാത്രമാണ്.  മുസ്ലിങ്ങളെ സംബന്ധിച്ച്  അവഗണിക്കാനാകാത്തത്   മറ്റൊരു തങ്ങളുടെ വാക്കുകള്‍ ആണ്. അതവരുടെ പ്രവാചകന്‍ മൊഹമ്മദ് തങ്ങള്‍. ഈ മലപ്പുറം തങ്ങളും മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന ഒരു അന്ധവിശ്വാസം ചില മുസ്ലിങ്ങള്‍ക്കുണ്ട്. അതു കൊണ്ട് ഈ തങ്ങളെയും അവര്‍ പ്രവാചകന്റെ ശ്രേണിയിലേക്ക് ഉയര്‍ത്തി പ്രതിഷ്ടിക്കുന്നു. അണികളും നേതാക്കളും എല്ലാം ഏക സ്വരത്തില്‍ തങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ നടക്കണം എന്നു വാശിപിടിക്കുന്നു. പക്ഷെ തങ്ങളേക്കൊണ്ട്, കുഞ്ഞാലി എന്ന പെണ്‍വാണിഭക്കാരന്‍ ഇത് പറയിക്കുന്നതാണെന്നു മനസിലാക്കാനുള്ള ബുദ്ധി വികാസം ഈ അണികളില്‍ ആര്‍ക്കുമില്ല. മുസ്ലിം ലീഗ് എന്ന മത സംഘടനക്കുള്ളില്‍ അതൊക്കെ നടക്കുന്നുണ്ടാകും.പക്ഷെ കേരള സര്‍ക്കാരില്‍ അത് നടക്കണോ? പ്രബുദ്ധരായ കേരള ജനത അതിനനുവദിക്കണോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.

പാണക്കാട്ട് തങ്ങളെന്ന മുസ്ലിം മത നേതാവിന്റെ ഫത്വ കേരള ജനത അനുസരിക്കണം എന്ന  ലീഗിന്റെ ധര്‍ഷ്ട്യമാണീ പ്രശ്നത്തിന്റെ കാതല്‍. തങ്ങള്‍ പ്രഖ്യാപിച്ച് പോയി. അത് മുസ്ലിം ലീഗിനവഗണിക്കാന്‍ ആകില്ല.  അതുകൊണ്ട്, കേരള ജനതയും അംഗീകരിക്കണം എന്നതാണിതിന്റെ വിവക്ഷ. അത് വഴി ഇതൊരു രാഷ്ട്രീയ വിഷയം എന്നതിനപ്പുറം മത പരമായ പരിവേഷം കൂടി മുസ്ലിം ലീഗ് നല്‍കി. അതിന്റെ ചുവടു പിടിച്ച് എന്‍ എസ് എസ്, എസ് എന്‍   ഡി പി എന്നീ ഹൈന്ദവ സംഘടനകളും ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. രാഷ്ട്രീയം മാത്രമാകേണ്ടിയിരുന്ന ഒരു വിഷയം അങ്ങനെ സാമുദായികം കൂടി ആയി തീര്‍ന്നു.


ഇത് സാമുദായികമായ വിഷയമാക്കിയത് മുസ്ലിം ലീഗ് എന്ന മത സംഘടനയാണ്.
ലീഗിന്റെ ധാര്‍ഷ്ട്യവും അഹന്തയുമാണി വിഷയം സാമുദായികമാക്കി വളര്‍ത്തിയത്. കോണ്‍ഗ്രസോ യു ഡി എഫോ അറിയാതെ അഞ്ചാം മന്ത്രിയെയേയും അദ്ദേഹത്തിന്റെ വകുപ്പും പ്രഖ്യാപിച്ചത് തങ്ങളായിരുന്നു. ഒരുമതസംഘടനയുടെ നേതാവിനങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ ആരും അധികാരം നല്‍കിയിട്ടില്ല. ആരാണ്‌ മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കേണ്ടതെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ട്. അതിനെ ബഹുമാനിക്കാന്‍ തയ്യാറല്ലാത്ത മുസ്ലിം ലീഗെന്ന മതസംഘടനക്ക് ഇന്‍ഡ്യ പോലുള്ള ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തന സ്വതന്ത്ര്യം പോലും അനുവദിക്കാന്‍ നിയമപരമായി  പാടില്ലാത്തതാണ്.

ഇതുപോലെ ഭരണഘടന വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട്  തങ്ങള്‍ പറഞ്ഞത് മാറ്റാനാകില്ല എന്ന നിലപാടും എടുത്തു. തങ്ങള്‍ പ്രവാചകന്‍ പറഞ്ഞാല്‍ മാറ്റാനാകില്ല എന്നത് മുസ്ലിം ലീഗെന്ന മത സംഘടനയുടെ അഭ്യന്തര കാര്യം മാത്രമാണ്. പക്ഷെ ആ മത വിഷയം കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണിത് സാമുദായികമായി മാറാന്‍ കാരണം. എന്നിട്ടിപ്പോള്‍ മറ്റുള്ളവര്‍ സാമുദായികമായി കാണുന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആകില്ല.  മുസ്ലിം ലീഗിനെന്തും  സാമുദായികമാക്കാം.  പക്ഷെ മറ്റുള്ളവര്‍ക്കതിനോട് പ്രതികരിക്കാന്‍ പാടില്ല  എന്ന ധാര്‍ഷ്ട്യവും അംഗീകരിക്കാന്‍ ആകില്ല.  പെണ്‍വാണിഭത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ പീഡിപ്പിക്കപ്പെട്ടതുപോലെ താനും പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിലപിച്ചത്. മുസ്ലിം മത വികരം ഉപയോഗപ്പെടുത്തി തന്നെയാണു മുസ്ലിം ലീഗ് മലപ്പുറത്ത് ആധിപത്യം നേടിയത്. അല്ലാതെ എന്തെങ്കിലും രാഷ്ട്രീയ നയങ്ങളുടെ പേരിലല്ല.

 സാമുദായികമായി ഒരു പ്രശ്നം അവതരിപ്പിച്ചാല്‍ പ്രതികരണവും  സാമുദായികമായെന്നിരിക്കും. അത് ഇഷ്ടമില്ലെങ്കല്‍ ഇതുപോലെയുള്ള തമാശകള്‍ പൊതു ജന മദ്ധ്യത്തില്‍ അവതരിപ്പിക്കാതിരിക്കുക.






ഈ വിഷയം ഇത്രത്തോളം വഷളാക്കിയത് ഉമ്മന്‍ ചാണ്ടി എന്ന ഒരാള്‍ മാത്രമാണ്. ഇത്രക്ക് കഴിവു കെട്ട ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല. ലീഗിന്റെ ആവശ്യം ന്യായമെന്ന്  മുഖ്യമന്ത്രി. അന്യായമെന്ന് മറ്റ് കോണ്‍ഗ്രസുകാര്‍ എല്ലാം. അതിന്റെ അര്‍ത്ഥം ഇതു വരെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം കോണ്‍ഗ്രസ് മുഖ്യമന്ത്രി തേടിയില്ല എന്നാണ്. ഇത് ഇങ്ങനെ വളരാന്‍ അനുവദിച്ച് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്ക് മാത്രമാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും ലീഗിന്റെ അവകാശവാദത്തിനെതിരെ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ബി ജെ പി ഇത് ഒരു രാഷ്ട്രീയ വിഷയമായി പ്രചാരണം ആരംഭിച്ചും കഴിഞ്ഞു.


പിറവത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അനൂപ് ജേക്കബ് മന്ത്രിയാകും എന്ന് യു ഡി എഫിലെ എല്ലാ നേതാക്കളും പറഞ്ഞു പരത്തി. ഉമ്മന്‍ ചാണ്ടി  പ്രസംഗിച്ച എല്ലാ വേദികളിലും ഇത് പറഞ്ഞിട്ടുണ്ട്.ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്ചകളായി. ഇത് വരെ അനൂപ് മന്ത്രിയായിട്ടില്ല. ലീഗൊഴികെ ഒരു കക്ഷിയും അതിനെ എതിര്‍ക്കുന്നതായി സൂചന പോലുമില്ല. എന്തുകൊണ്ട് അത് നടക്കുന്നില്ല എന്നതിനൊരു വിശദീകരണം ഇന്നു വരെ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസുകാരോ  പറയുന്നുമില്ല. മന്ത്രിയാകാന്‍ വേണ്ടി പാണക്കാട്ടേക്ക് തീര്‍ത്ഥയാത്ര വരെ അനൂപ് നടത്തി. അതിന്റെ അര്‍ത്ഥം ലീഗാണതിനെ എതിര്‍ക്കുന്നതെന്നാണ്. ഇപ്പോള്‍ എന്‍ എസ് എസും എസ് എന്‍ ഡിപിയും  കേരളത്തിലെ  മറ്റ് ജനങ്ങളും  ​അത്    മനസിലാക്കി കഴിഞ്ഞു.  മറ്റൊരു മന്ത്രിയുടെ സത്യപ്രതിജ്ഞ വരെ മുടക്കാന്‍ തക്ക വിധത്തില്‍ ഈ  മുസ്ലിം ലീഗെന്ന  വര്‍ഗ്ഗീയ സംഘടന  കേരളീയ സമൂഹത്തെ ബന്ദിയാക്കുന്നു എന്നത് പ്രബുദ്ധരായ കേരള ജനതയെ  അത്ഭുതപ്പെടുത്തി തുടങ്ങി. ചത്തു പോയി എന്നു നെഹ്രു വിശേഷിപ്പിച്ച ഒരു  മതസംഘടന നെഹ്രുവിന്റെ ശിഷ്യന്റെ കഴുത്തിനു പിടിക്കുന്നു. അതിലൂടെ സര്‍വ്വ   കോണ്‍ഗ്രസുകാരുടെയും  കഴുത്തിനു പിടിക്കുന്നു.

മതേതരത്തമോ ജനാധിപത്യമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മുസ്ലിം വര്‍ഗ്ഗിയ സംഘടന, മതേതരത്തവും ജനാധിപത്യവും ഉണ്ടെന്ന് നടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ബന്ദിയാക്കിയിരിക്കുന്നു. ഇത് ഹിന്ദു വര്‍ഗ്ഗിയ പാര്‍ട്ടിക്ക് വളരാനുള്ള വളക്കൂറുള്ള സംഭവവികാസമാണ്.  ഹൈന്ദവ വര്‍ഗ്ഗീയത കേരളത്തില്‍ വളര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും ആയിരിക്കും.

മഞ്ഞളാം കുഴി എന്ന കാലു മാറ്റക്കാരനെ മന്ത്രിയാക്കാനാണീ വൃത്തികെട്ട രാഷ്ട്രീയ നാടകം ആടുന്നത്. ഇപ്പോള്‍ തന്നെ മലപ്പുറം ജില്ലയില്‍ നിന്നും 4 മന്ത്രിമാര്‍ ഉണ്ട്. കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ  ജില്ലകളില്‍ നിന്നും മന്ത്രിമാര്‍ ആരുമില്ല. അലി കൂടി മന്ത്രിയായാല്‍ മലപ്പുറം ജില്ലക്ക് 5 മന്ത്രിമാര്‍ ആകും. ഇത്രയധികം മന്ത്രിമാര്‍ ഉണ്ടാകാന്‍ ഈ ജില്ലക്ക് എന്ത് മഹത്വമാണുള്ളത്? മത സംഘടനയായ മുസ്ലിം ലീഗിന്റെ കേന്ദ്രം എന്നതിനപ്പുറം മലപ്പുറം ജില്ലക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമുദായികഭൂപടത്തില്‍ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല.


ജനപ്രാതിനിത്യം എന്നു പറഞ്ഞാല്‍ അത് മത സാമുദായിക പ്രാതിനിത്യം മാത്രമല്ല. പ്രദേശിക പ്രാതിനിത്യവും കൂടി ഉണ്ട്. എങ്കിലേ ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകൂ.


19 comments:

kaalidaasan said...

ജനപ്രാതിനിത്യം എന്നു പറഞ്ഞാല്‍ അത് മത സാമുദായിക പ്രാതിനിത്യം മാത്രമല്ല. പ്രദേശിക പ്രാതിനിത്യവും കൂടി ഉണ്ട്. എങ്കിലേ ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകൂ.

anushka said...

ഒരു മുസ്ലിം കൂടി മന്ത്രിയായാല്‍ കേരളത്തിന്റെ സാമുദായിക സമവാക്യം തെറ്റുമെന്നു പറഞ്ഞു നടക്കുന്നവരില്‍ കമ്യൂണിസ്റ്റുകാരുമുണ്ട്.പുറത്ത് എന്തെല്ലാം പറഞ്ഞാലും മാര്‍ക്സിസ്റ്റ് വിഷജീവികളുടെ തലയില്‍ കൊടും വര്‍ഗീയതയാണ്. കേരളസമൂഹത്തെ വിഷലിപ്തമാക്കുന്ന ഇവരെയൊക്കെ തല്ലിക്കൊല്ലണം.അതിനു ശേഷം മതി മുസ്ലിങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നതെന്ന് തുറന്നു പറയുന്ന ആളുകളുടെ നേരെ കല്ലെറിയാന്‍..

നിന്റപ്പൻ said...

ഹിന്ദുത്വ വർഗീയതയുടെ മൊത്തക്കച്ചവടം മാർക്സിസ്റ്റുകാർ ഏറ്റെടുത്തിരിക്കുന്നതുകൊണ്ടാണ് ബിജെപിയ്ക്ക് പോലും ഇവിടെ രക്ഷയില്ലാത്തത്. ആർ.എസ്.എസുകാർ കൂട്ടത്തോടെ ബി.ജെപി.യെ വിട്ട് മാർക്സിസ്റ്റുപാർട്ടിയെ കൂട്ടുപിടിക്കുന്നത് ചുമ്മാതല്ല. അമൃതാ ടിവിയും മാതൃഭൂമിയുമൊക്കെ പെട്ടെന്ന് മാർക്സിസ്റ്റ് അനുഭാവികളായതു കണ്ടോ?

UDF (72)

Muslim: 27
Hindu: 26
Christian: 19

LDF (68)

Hindu: 50
Muslim: 9
Christian: 9

kaalidaasan said...

>>>>>ഒരു മുസ്ലിം കൂടി മന്ത്രിയായാല്‍ കേരളത്തിന്റെ സാമുദായിക സമവാക്യം തെറ്റുമെന്നു പറഞ്ഞു നടക്കുന്നവരില്‍ കമ്യൂണിസ്റ്റുകാരുമുണ്ട്.പുറത്ത് എന്തെല്ലാം പറഞ്ഞാലും മാര്‍ക്സിസ്റ്റ് വിഷജീവികളുടെ തലയില്‍ കൊടും വര്‍ഗീയതയാണ്. കേരളസമൂഹത്തെ വിഷലിപ്തമാക്കുന്ന ഇവരെയൊക്കെ തല്ലിക്കൊല്ലണം.<<<<<<<

ഒരു മുസ്ലിം കൂടി മന്ത്രിയായാല്‍ കേരളത്തിന്റെ സാമുദായിക സമവാക്യം തെറ്റുമെന്നു ആരും പറഞ്ഞിട്ടില്ല. മുസ്ലിം ലീഗ് എന്ന സാമുദയിക സംഘടനയില്‍ നിന്നും ഒരു മുസ്ലിം കൂടി മന്ത്രിയായാല്‍ കേരളമന്ത്രിസഭയുടെ സാമുദായിക സമവാക്യം തെറ്റുമെന്നു പറയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കമാണ്. ഈ വിഷയം ഹൈക്കമന്റിലെത്തിയപ്പോള്‍ അവരും ഇത് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ താങ്കളാദ്യം സോണിയ ഗാന്ധി മുതലുള്ളവരെ തല്ലികൊല്ലാന്‍ തുടങ്ങുക. കൊല്ലണ്ട, മുരളീധരനെയോ ചെന്നിത്തലയെയൊ സുധീരനെയോ ഒന്ന് തല്ലിയാലെങ്കിലും മതി. എന്നിട്ടും താങ്കള്‍ക്ക് ജീവന്‍ ബാക്കിയുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറഞ്ഞതിനേപ്പറ്റി പ്രതികരിക്കാം.

കൊടും വര്‍ഗ്ഗീയത അല്ലെങ്കിലും saaമാന്യം നല്ല വര്‍ഗ്ഗീയതയുള്ള വിഷ ജീവി, മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള മുസ്ലിങ്ങളുടെ പാര്‍ട്ടിയായ മുസ്ലിം  ലീഗാണ്. മതേതരമായ കേരള സമൂഹത്തില്‍ ഒരു മത വിഭാഗത്തിനു വേണ്ടിയുള്ള പാര്‍ട്ടി കല്ലുകടിയാണ്. മുസ്ലിം ലീഗിലുള്ളതിനേക്കാള്‍ മുസ്ലിങ്ങള്‍ മറ്റ് പാര്‍ട്ടികളിലുണ്ട്. അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. നെഹ്രു ചത്ത കുതിര എന്നു വിശേഷിപ്പിച്ച ഈ വിഷ ജന്തുവിന്റെ മയ്യത്തടക്കാന്‍ സമയമായി.

കേരള സമൂഹത്തെ ഇന്ന് വിഷലിപ്തമാക്കുന്നത് ഈ വിഷമാണ്. പാണക്കാട്ട് പ്രവാചകന്‍ എന്തോ പറഞ്ഞെന്നും അത് നടന്നേ മതിയാകൂ എന്ന വാശിയുമാണീ പ്രശ്നത്തിന്റെ കാരണം. സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്ന പാണക്കാടനെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമയമായി. കോണ്‍ഗ്രസ് പാര്‍ട്ടിക്കും കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും അതിനുള്ള ധൈര്യമുണ്ടോ എന്നേ അറിയേണ്ടൂ. പാണന്‍ തല്‍ക്കാലം കേരളത്ത്ന്റെ കാര്യം തീരുമാനിക്കേണ്ട എന്നു പറയാന്‍ ഉമ്മനു നാവു പൊന്താത്തതാണീ വിഷ്യത്തെ ഇത്രയേറെ സങ്കീര്‍ണ്ണമാക്കിയത്.

Ajith said...

"കേരളസമൂഹത്തെ വിഷലിപ്തമാക്കുന്ന ഇവരെയൊക്കെ തല്ലിക്കൊല്ലണം". There is a point here , They have played both sides when ever it suites them during 1987 it the Hindu brand, in 2004-2006 its the other way(Muslim).. KEN, Pokker ,Madani etc play the lead roles.
@നിന്റപ്പൻ ,

Not only Amruta , sometimes we can see Madhyamam and thejas also donning leftist roles

kaalidaasan said...

>>>>>ഹിന്ദുത്വ വർഗീയതയുടെ മൊത്തക്കച്ചവടം മാർക്സിസ്റ്റുകാർ ഏറ്റെടുത്തിരിക്കുന്നതുകൊണ്ടാണ് ബിജെപിയ്ക്ക് പോലും ഇവിടെ രക്ഷയില്ലാത്തത്. ആർ.എസ്.എസുകാർ കൂട്ടത്തോടെ ബി.ജെപി.യെ വിട്ട് മാർക്സിസ്റ്റുപാർട്ടിയെ കൂട്ടുപിടിക്കുന്നത് ചുമ്മാതല്ല. അമൃതാ ടിവിയും മാതൃഭൂമിയുമൊക്കെ പെട്ടെന്ന് മാർക്സിസ്റ്റ് അനുഭാവികളായതു കണ്ടോ?<<<<<<<

എന്റപ്പന്‍,

ഹിന്ദുത്വ വര്‍ഗ്ഗീയത എന്നത് എന്താണെന്നൊക്കെ അറിയണമെങ്കില്‍ താങ്കളൊക്കെ ഗുജറാത്തില്‍ പോയി ജീവിക്കണം. ഇന്‍ഡ്യന്‍ മുസ്ലിങ്ങളെ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ഗാന്ധിജിയുടെ നാട്ടില്‍. അവിടെ ശബ്ദം പോലുമില്ലാതെ കുറെ മുസ്ലിം ജീവികള്‍ ജീവിക്കുന്നുണ്ട്. എപ്പോഴാണ്, ഹിന്ദുത്വ ശൂലവും കുത്തി വരുന്നതെന്ന് പേടിച്ച്. ആ അവസ്ഥ കേരളത്തല്‍ ഇല്ലാത്തതിനു താങ്കളൊക്കെ നന്ദി പറയേണ്ടത് ഇവിടത്തെ ഹിന്ദുക്കളോടാണ്.

ഹിന്ദുത്വ വര്‍ഗ്ഗീയത കേരളത്തിലേക്ക് വരാത്തത് മാര്‍ക്സിറ്റുകാര്‍ ഇവിടെ ഉണ്ടായതുകൊണ്ടു കൂടിയാണ്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മാത്രവും. ഹിന്ദുത്വ വര്‍ഗ്ഗീയതയേക്കാള്‍ നല്ലത് മതേതര കേരളമാണെന്ന അവരുടെ നിശ്ചയം കാരണമാണത്. അല്ലാതെ മുസ്ലിം ലീഗിനെയോ കോണ്‍ഗ്രസിനെയൊ പേടിച്ചല്ല. ബംഗാളിലും ത്രിപുരയിലും അതുകൊണ്ടു തന്നെയാണ്, ഹിന്ദുത്വ വര്‍ഗ്ഗീയതക്ക് കാലുകുത്താന്‍ ഇതു വരെ കഴിയാത്തതും. ബംഗാളില്‍ രണ്ടു പ്രാവശ്യം തുടര്‍ച്ചയായി മമത ബാനര്‍ജി ഭരിക്കട്ടെ അപ്പോള്‍ കാണാം അവിടെയും ഹിന്ദുത്വ വര്‍ഗ്ഗിയത പടര്‍ന്ന് കയറുന്നത്.

കേരളത്തിലെ ഒരു മുസ്ലിമിനെയും  മുസ്ലിമായതുകൊണ്ട് ഒരു ഹിന്ദുവും തല്ലികൊല്ലുന്നില്ല. പക്ഷെ താങ്കളേപ്പൊലുള്ളവര്‍ അതിനുള്ള വഴിമരുന്നിടുന്നുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചാല്‍ ഇവിടെ വളരുന്നത് ഹിന്ദുത്വ വര്‍ഗ്ഗീയത ആയിരിക്കും. ഗുജറാത്തിലൊക്കെ മുസ്ലിങ്ങളെ അള്ളായുടെ ഹൂറിമാരുടെ അടുത്തേക്ക് നിരനിരയായി അയച്ച അതേ ഹിന്ദുത്വ വര്‍ഗ്ഗീയത. അതുണ്ടാകുമ്പോഴേ താങ്കള്‍ക്ക് മാര്‍ക്സിറ്റു പാര്‍ട്ടിയുടെ വില അറിയൂ.

താങ്കളൊക്കെ ഇസ്ലാമിന്റെ പേരിലാണ്, മുസ്ലിം ലീഗിന്‌ വോട്ടു ചെയ്യുന്നത്. അല്ലാതെ ആ സംഘടനയുടെ ഏതെങ്കിലും നയപരിപാടിയുടെ പേരിലല്ല. ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് ഹിന്ദുക്കള്‍ വോട്ടു ചെയ്യുന്നതും അതേ മത അടിസ്ഥാനത്തിലാണ്. ഇസ്ലാമിക വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ ലീഗിനെ പിന്തുണക്കാന്‍ മുസ്ലിങ്ങള്‍ക്കവകാശമുള്ളതുപോലെ ഹൈന്ദവ വര്‍ഗ്ഗീയതയുടെ പേരില്‍ ഹിന്ദുക്കള്‍ക്കും  അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയെ പിന്തുണക്കാന്‍ അവകാശമുണ്ട്. താങ്കളുടെ ഇസ്ലാമിക വര്‍ഗ്ഗീയതക്ക് പ്രത്യേക കൊമ്പോ വാലോ ഇല്ല. എല്ലാ വര്‍ഗ്ഗീയതയും ഒന്നു തന്നെ.

ഇസ്ലാമിക വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നവരെ എല്ലാം ഹിന്ദുത്വയുടെ വക്താക്കളായി മുദ്രകുത്തുന്നത് താങ്കളേപ്പോലുള്ളവരുടെ അന്ധതയാണ്. ചില മാര്‍ക്സിസ്റ്റുകാര്‍ക്കുമിതെ അസുഖമുണ്ട്. പ്രത്യേകിച്ച് വി എസിനെ എതിര്‍ക്കുന്ന മാര്‍ക്സിസിറ്റുകാര്‍ക്ക്. മദനി എന്ന മുസ്ലിം തീവ്രവാദിയുടെ തോളില്‍ കയ്യിട്ട് നടന്നതിനെ എതിര്‍ത്തതുകൊണ്ടാണത് സംഭവിച്ചതും.

kaalidaasan said...

>>>>>UDF (72)

Muslim: 27
Hindu: 26
Christian: 19

LDF (68)

Hindu: 50
Muslim: 9
Christian: 9<<<<<<<


എന്റപ്പന്‍,

ഇടതുപക്ഷത്തെ ഹൈന്ദവ പേരുള്ള എല്ലാവരെയും ഹിന്ദുക്കളായി മുദ്രകുത്തിയിട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ മൊത്തക്കച്ചവടക്കാരാണെന്നു പറയുന്ന അന്ധതക്കൊരു നല്ല നമസ്കാരം. താങ്കളാരെയാണു വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?

ജനതാ ദളിലും എന്‍ സി പിയിലും സ്വതന്ത്രരും ആയ ചുരുക്കം ചില എം എല്‍ എ മാരൊഴികെ ഇടതുപക്ഷത്തെ ആരും ദൈവവിശ്വാസികളോ മത വിശ്വാസികളോ അല്ല എന്ന് താങ്കളൊഴികെ എല്ലാ മലയാളികള്‍ക്കും അറിയാം.

താങ്കള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ പിണിയാളായതുകൊണ്ട്, മറ്റുള്ളവരെ അതേ അളവുകോല്‍ വച്ചളക്കുന്നു. മുസ്ലിം ലീഗിലുള്ള മുസ്ലിങ്ങളെല്ലാവരും ഹിന്ദു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തിരുന്നെങ്കില്‍  യു ഡി എഫിനു ഇപ്പോഴുള്ളതിലും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമായിരുന്നു. ഹിന്ദു സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലങ്ങളില്‍ പലതിലും ലീഗിന്റെ വോട്ടുകള്‍ മുഴുവന്‍  യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല എന്നത് വാസ്തവമാണ്. മുസ്ലിമായതുകൊണ്ടു മാത്രം കളം മാറി മുസ്ലിങ്ങള്‍ വോട്ടു ചെയ്തിട്ടുമുണ്ട്. കെ റ്റി ജലീല്‍ ജയിച്ചത് അങ്ങനെയാണ്. നഗ്നമായ വര്‍ഗ്ഗീയത. രാഷ്ട്രീയമൊന്നുമല്ല അത്.

ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇടതുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നുണ്ട്. ഹിന്ദുക്കളെ അപേക്ഷിച്ച് ക്രിസ്ത്യാനികളും മുസ്ലിങ്ങളും കുറച്ചു പേരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളായുള്ളു. അത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഫലിക്കും. മത്സരിപ്പിക്കാന്‍ വേണ്ടി മുസ്ലിങ്ങളെയോ ക്രിസ്ത്യാനികളെയോ വാടകക്ക് എടുക്കുന്ന ഏര്‍പ്പാട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കില്ല. അത് ലീഗിനാണുള്ളത്. സംവരണ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍  ദളിതരെ വാടകക്കെടുക്കുന്ന പോലെ. ഇതുപോലെ വാടക്കെടുത്ത ഒരു രാമനെയും ഒരിക്കലും ലീഗ് മന്ത്രിയാക്കിയിട്ടില്ല. മന്ത്രി സ്ഥാനത്തേക്ക് ഞമ്മന്റെ ജാതിയെ മാത്രമേ പരിഗണിച്ചിട്ടുള്ളു. എന്നും.

kaalidaasan said...

>>>>There is a point here , They have played both sides when ever it suites them during 1987 it the Hindu brand, in 2004-2006 its the other way(Muslim).. KEN, Pokker ,Madani etc play the lead roles.<<<<<


Ajith,

There is no point in what you try to say. In 1987 L D F came into power without any minority party support. Both majority community and minority community supported L D F.

KEN and Pokkar are C P M members. For the past many decades they are in the party. In 2004 and 2006 L D F did not have any pact with Madani. Then even Malappuram Muslims did vote for L D F. L D F got Manjeri lok sabha seat in 2004. and 5 assembly seats in 2006. Even then majority support was from Hindus.

In 2009 Pinarayi Vijayan had a pact with Madani, which majority of Keralites did not agree with. The result was a complete rout of L D F. In 2011 L D F got rid of Madani and they came very near to power securing 68 seats.

kaalidaasan said...

>>>>Not only Amruta , sometimes we can see Madhyamam and thejas also donning leftist roles<<<<<


Ajith,

This totally invalidates what nintappan said.

The opinion that Madhyamam and Thejas are playing Hinduthva, it does not even stand the merit to be scrutinized.

Donning leftist role is not playing Hinduthva. It is because the mind set of Keralites is leftist. Even Congress can not drift away from that. Even when Congress PM is actively pursuing a Capitalist pathway, Congress in Kerala is averse to that. Madhyamam and Thejas know that mindset of Keralites. So they are compelled to pursue a leftist path.

Unknown said...

ഹ ഹ ഹ എത്ര എത്ര മനോഹരമായ തെറിയഭിഷേകങ്ങൾ.വിത്തുഗുണം പത്ത് ഗുണം.ഇൺഗിനെ മോങ്ങാതെ ഒരനേഷണം നടത്തി കുറ്റക്കാരെ കണ്ട്പിടിച്ച് നടപടിയേടുക്കാൻ ആവശ്യപ്പെട്.പ്രതിപക്ഷം ചെരക്കാനാണോ അസംബ്ലിയിൽ പോയത്
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രം എന്ന് എവിടെ പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമാക്കമോ ?
പലവുരു ആവർത്തിക്കപ്പെട്ട ഒരു വചനം ചത്ത കുതിര എന്നതാണ്.നെഹ്രു ലീഗിനെപറ്റി പറഞ്ഞ വാക്ക് അന്നത്തെ കാലഘട്ടത്തിൽ പ്രസക്തമായിരിക്കാം എന്നാൽ ഇന്നത്തെ കാലത്ത് അത് ആവർത്തിക്കുന്നത് സൂക്ഷിച്ചു വേണം,കാരണം അങ്ങ് ഡൽഹിയിൽ വരെ മുസ്ലിം ലീഗിന്ന് മന്ത്രിസ്ഥനം ലഭിച്ചു കഴിഞ്ഞു.അത് കൊണ്ട് തന്നെ നെഹ്രുവിന്റെ വാക്കിന്ന് പഴയ ചാക്കിന്റെ വിലപോലുമുണ്ടായില്ല എന്ന് സാരം.
ഇതു നിശ്പക്ഷമായികാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ നല്ല ഒരു പോസ്റ്റ് ആകുമായിരുന്നു.എന്നാൽ മുൻ വിധിയോടെ ലീഗ് വിരോധം ചർദ്ദിക്കാനായി മാത്രം പേനയെടുത്തപ്പോൾ ഉണ്ടയ ഒരു പോസ്റ്റ് മാത്രമാണെന്ന് വായിച്ചപ്പോൾ മനസ്സിലായി.
കുഞ്ഞാലിക്കുട്ടിയെ പെൺ വാണിഭക്കാരൻ എന്ന് വിധിക്കാൻ ഇയാൾ ആരാ സുപ്രീം കോടതി ജഡ്ജിയോ..?അരോപണ വിധേയനായ എന്നെഴുതിയാൽ അത് മനസ്സിലാകാമായിരുന്നു.
ഈ മലപ്പുറം തങ്ങളും മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന ഒരു അന്ധവിശ്വാസം ചില മുസ്ലിങ്ങള്‍ക്കുണ്ട്. എന്ന വാക്കിനെ അല്ലെന്ന് സമർഥികാൻ താങ്കൾക്കാവുമോ എന്ന് മാത്രം ചോദിക്കട്ടെ.
മുസ്ലിം ലീഗിന്ന് അഞ്ച് മന്ത്രിസ്ഥാന്ം ഉണ്ടായാൽ ഇവിടെ സാമുദായിക അസന്തുലിതാവസ്ഥയുണ്ടാകുമെന്നൊക്കെയാണു ചിലരുടെ വാദം.കഴിഞ്ഞ ഇടത് ഗവണ്മെന്റ് രണ്ട് മുസ്ലിം മന്ത്രിമാരെ മാത്രം കേരളത്തിന്ന് നൽകിയപ്പോൾ ഇവരുടേയൊക്കെ സന്തുലിതാവസ്ഥക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.ഇപ്പോൽ രാജ്യ സഭയിലേക്ക് രണ്ട് ക്രിസ്ത്യാനികളെ തിരൺജെടുത്തപ്പോൾ അവിടെത്തെ സന്തുലിതാവസ്ഥയെപറ്റി പറയാൻ ഒരു ചാവാലിപട്ടിയും ഇല്ല. ലീഗിന്നു ഒരു മന്ത്രി കൂടിയാൽ മാത്രം ആകാശം ഇടിഞ്ഞുവീഴും പോലും .ലീഗിന്റെ കയ്യിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റ് കോൺഗ്രസ്സ് കൈക്കലാക്കിയപ്പോൾ എന്തേ ആരും ശബ്ദിക്കാതിരുന്നത്.ലീഗിന്ന് കുറഞ്ഞാലും കുഴപ്പമില്ല.കൂടാതിരുന്നാൽ മതിയെന്നർഥം.
കേരളത്തിൽ അഭ്യന്തര വകുപ്പും,ഉപ മുഖ്യ മന്ത്രി സ്ഥനവും മാത്രമല്ല,സ്പീകർ സ്ഥാനവും മുഖ്യമന്ത്രി സ്ഥനവും വരെ കൈകാര്യം ചെയ്തവരാണു ലീഗുകാർ അന്നൊന്നും അതിന്റെ പേരിൽ ഒരു സമുദ്ദയവും പരഭവിച്ചതായി കേട്ടിട്ടില്ല.എന്നാൽ ഇന്ന് ലീഗിന്റെ അടിത്തറയിലെ ശക്തിയിൽ വിറളിപൂണ്ട ചിലരുടേ അസഹിഷ്ണുത മാത്രമാണു അഞ്ചാം മന്ത്രി വിവാദത്തിന്ന് പിന്നിൽ.
ഉമ്മൺ ചാണ്ടിയും,ആര്യാടനും,ഷാനവാസുമൊക്കെ പറയുന്ന തരത്തിൽ മാത്രം കാര്യങ്ങൾ നടക്കണമെങ്കിൽ കേരളത്തിൽ ആകെ 140 സീറ്റ് ഉണ്ടെന്നതും അതിൽ ഭരിക്കാൻ 70-ൽ കൂടുതൽ സീറ്റ് വേണമെന്നതും അവർ ഓർത്തുവെക്കേണ്ടതുണ്ട്.അതിന്ന് മറവി സംഭവിക്കുംബോഴാണു പിച്ചും പേയും വിളിച്ച് പറയുന്നത്

Unknown said...

ചത്തകുതിര പീന്നീട് ഉണർന്ന സിംഹമായപ്പോൾ പലർക്കും ഹാലിളക്കവും തുടങ്ങി
...........................

പലവുരു ആവർത്തിക്കപ്പെട്ട ഒരു വചനം ചത്ത കുതിര എന്നതാണ്.നെഹ്രു ലീഗിനെപറ്റി പറഞ്ഞ വാക്ക് അന്നത്തെ കാലഘട്ടത്തിൽ പ്രസക്തമായിരിക്കാം എന്നാൽ ഇന്നത്തെ കാലത്ത് അത് ആവർത്തിക്കുന്നത് സൂക്ഷിച്ചു വേണം,കാരണം അങ്ങ് ഡൽഹിയിൽ വരെ മുസ്ലിം ലീഗിന്ന് മന്ത്രിസ്ഥനം ലഭിച്ചു കഴിഞ്ഞു.അത് കൊണ്ട് തന്നെ നെഹ്രുവിന്റെ വാക്കിന്ന് പഴയ ചാക്കിന്റെ വിലപോലുമുണ്ടായില്ല എന്ന് സാരം.
ഇതു നിശ്പക്ഷമായികാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ നല്ല ഒരു പോസ്റ്റ് ആകുമായിരുന്നു.എന്നാൽ മുൻ വിധിയോടെ ലീഗ് വിരോധം ചർദ്ദിക്കാനായി മാത്രം പേനയെടുത്തപ്പോൾ ഉണ്ടയ ഒരു പോസ്റ്റ് മാത്രമാണെന്ന് വായിച്ചപ്പോൾ മനസ്സിലായി.
കുഞ്ഞാലിക്കുട്ടിയെ പെൺ വാണിഭക്കാരൻ എന്ന് വിധിക്കാൻ ഇയാൾ ആരാ സുപ്രീം കോടതി ജഡ്ജിയോ..?അരോപണ വിധേയനായ എന്നെഴുതിയാൽ അത് മനസ്സിലാകാമായിരുന്നു.
ഈ മലപ്പുറം തങ്ങളും മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന ഒരു അന്ധവിശ്വാസം ചില മുസ്ലിങ്ങള്‍ക്കുണ്ട്. എന്ന വാക്കിനെ അല്ലെന്ന് സമർഥികാൻ താങ്കൾക്കാവുമോ എന്ന് മാത്രം ചോദിക്കട്ടെ.
മുസ്ലിം ലീഗിന്ന് അഞ്ച് മന്ത്രിസ്ഥാന്ം ഉണ്ടായാൽ ഇവിടെ സാമുദായിക അസന്തുലിതാവസ്ഥയുണ്ടാകുമെന്നൊക്കെയാണു ചിലരുടെ വാദം.കഴിഞ്ഞ ഇടത് ഗവണ്മെന്റ് രണ്ട് മുസ്ലിം മന്ത്രിമാരെ മാത്രം കേരളത്തിന്ന് നൽകിയപ്പോൾ ഇവരുടേയൊക്കെ സന്തുലിതാവസ്ഥക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.ഇപ്പോൽ രാജ്യ സഭയിലേക്ക് രണ്ട് ക്രിസ്ത്യാനികളെ തിരൺജെടുത്തപ്പോൾ അവിടെത്തെ സന്തുലിതാവസ്ഥയെപറ്റി പറയാൻ ഒരു ചാവാലിപട്ടിയും ഇല്ല. ലീഗിന്നു ഒരു മന്ത്രി കൂടിയാൽ മാത്രം ആകാശം ഇടിഞ്ഞുവീഴും പോലും .ലീഗിന്റെ കയ്യിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റ് കോൺഗ്രസ്സ് കൈക്കലാക്കിയപ്പോൾ എന്തേ ആരും ശബ്ദിക്കാതിരുന്നത്.ലീഗിന്ന് കുറഞ്ഞാലും കുഴപ്പമില്ല.കൂടാതിരുന്നാൽ മതിയെന്നർഥം.
കേരളത്തിൽ അഭ്യന്തര വകുപ്പും,ഉപ മുഖ്യ മന്ത്രി സ്ഥനവും മാത്രമല്ല,സ്പീകർ സ്ഥാനവും മുഖ്യമന്ത്രി സ്ഥനവും വരെ കൈകാര്യം ചെയ്തവരാണു ലീഗുകാർ അന്നൊന്നും അതിന്റെ പേരിൽ ഒരു സമുദ്ദയവും പരഭവിച്ചതായി കേട്ടിട്ടില്ല.എന്നാൽ ഇന്ന് ലീഗിന്റെ അടിത്തറയിലെ ശക്തിയിൽ വിറളിപൂണ്ട ചിലരുടേ അസഹിഷ്ണുത മാത്രമാണു അഞ്ചാം മന്ത്രി വിവാദത്തിന്ന് പിന്നിൽ.
ഉമ്മൺ ചാണ്ടിയും,ആര്യാടനും,ഷാനവാസുമൊക്കെ പറയുന്ന തരത്തിൽ മാത്രം കാര്യങ്ങൾ നടക്കണമെങ്കിൽ കേരളത്തിൽ ആകെ 140 സീറ്റ് ഉണ്ടെന്നതും അതിൽ ഭരിക്കാൻ 70-ൽ കൂടുതൽ സീറ്റ് വേണമെന്നതും അവർ ഓർത്തുവെക്കേണ്ടതുണ്ട്.അതിന്ന് മറവി സംഭവിക്കുംബോഴാണു പിച്ചും പേയും വിളിച്ച് പറയുന്നത്

kaalidaasan said...

>>>>>ഹ ഹ ഹ എത്ര എത്ര മനോഹരമായ തെറിയഭിഷേകങ്ങൾ.വിത്തുഗുണം പത്ത് ഗുണം.ഇൺഗിനെ മോങ്ങാതെ ഒരനേഷണം നടത്തി കുറ്റക്കാരെ കണ്ട്പിടിച്ച് നടപടിയേടുക്കാൻ ആവശ്യപ്പെട്.പ്രതിപക്ഷം ചെരക്കാനാണോ അസംബ്ലിയിൽ പോയത്
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രം എന്ന് എവിടെ പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമാക്കമോ ?<<<<<




എന്തിനേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടുപിടിക്കുന്ന കാര്യമാണു താങ്കള്‍ പറയുന്നത്?

പ്രതിപക്ഷത്തിനെ പോലീസ് വകുപ്പ് ഏല്‍പ്പിക്കുക. അപ്പോള്‍ കാണാം അന്വേഷിച്ച് കുറ്റക്കാരെ കണ്ടുപിടിക്കുന്നത്.

ബഷീറിനെതിരെയുള്ള കേസ് പിന്‍വലിച്ചതും, കുഞ്ഞാലിക്കുട്ടി നിയമവ്യ്വസ്ഥയെ വ്യഭിചരിച്ചു എന്ന് അളിയന്‍ വെളിപ്പെടുത്തിയിട്ടും തെളിവില്ല എന്നു പറഞ്ഞ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നവര്‍ തന്നെ വേണം അന്വേഷിച്ച് നടപടി എടുക്കാന്‍  വെല്ലുവിളിക്കുന്നത്.

അന്വേഷിപ്പിക്കേണ്ട നിയമ വ്യവസ്ഥയേക്കൊണ്ട് അന്വേഷിപ്പിക്കും. നടപടിഎടുപ്പിക്കും. ഉമ്മനും കുഞ്ഞാലിയും കൂടി പിള്ളയെ വെറുതെ വിട്ടിട്ടും ശിക്ഷിപ്പിച്ചത് കണ്ടില്ലേ. അതുപോലെ പലതും നടക്കും.

kaalidaasan said...

>>>>>പലവുരു ആവർത്തിക്കപ്പെട്ട ഒരു വചനം ചത്ത കുതിര എന്നതാണ്.നെഹ്രു ലീഗിനെപറ്റി പറഞ്ഞ വാക്ക് അന്നത്തെ കാലഘട്ടത്തിൽ പ്രസക്തമായിരിക്കാം എന്നാൽ ഇന്നത്തെ കാലത്ത് അത് ആവർത്തിക്കുന്നത് സൂക്ഷിച്ചു വേണം,കാരണം അങ്ങ് ഡൽഹിയിൽ വരെ മുസ്ലിം ലീഗിന്ന് മന്ത്രിസ്ഥനം ലഭിച്ചു കഴിഞ്ഞു.അത് കൊണ്ട് തന്നെ നെഹ്രുവിന്റെ വാക്കിന്ന് പഴയ ചാക്കിന്റെ വിലപോലുമുണ്ടായില്ല എന്ന് സാരം.<<<<<


ഇന്നും  അത് പ്രസക്തമാണ്. കേരളത്തിലുള്ളതിന്റെ പത്തിരട്ടി മുസ്ലിങ്ങള്‍ കേരളത്തിനു പുറത്തുണ്ട്. അവരൊന്നും മുസ്ലിം ലീഗില്‍ ഇല്ല. അതിന്, ഇന്നത്തെ ഇന്‍ഡ്യയില്‍ പ്രസക്തി ഇല്ല എന്ന തിരിച്ചറിവുകൊണ്ടു തനെയാണവര്‍ ഇതിനെ ഉപേക്ഷിച്ചതും. കേരളം എന്ന ഇട്ടാവട്ടത്തിലെ മലപ്പുറം എന്ന ഗുഹയിലെ കുറച്ചു പേരേ മുസ്ലിമ്ലീഗ് എന്ന പേരിലുള്ളു. ലീഗിലുള്ളതിനേക്കാള്‍ കേരള മുസ്ലിങ്ങള്‍ മറ്റ് പാര്‍ട്ടികളിലുണ്ട്. മുന്നണി ആയി മത്സരിച്ച് കുറച്ച് സീറ്റു നേടി, കേരളത്തിലെ മറ്റ് സമുദയക്കാരുടെ മേല്‍ കുതിര കയറുന മുസ്ലിം ലീഗ് ഇന്നും ചത്ത കുതിരയല്ല. ചത്ത കുതിരയുടെ പ്രേതം. ഗംഗ എന്ന പേര്യും, നിലവിളക്കു കത്തിക്കുന്നതും ഹറാമാണെന്നു കരുതുന്ന ഇത് പ്രേതത്തേക്കാളും താണ നിലയിലാണ്.

കേരളത്തിലും ഡെല്‍ഹിയിലും മന്ത്രി സ്ഥാനം പിടിച്ച് മേടിക്കുക എന്നതാണല്ലോ മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ ലക്ഷ്യം. അപ്പോള്‍ പിന്നെ പൊതു സ്വത്തൊക്കെ അടിച്ച് മാറ്റാന്‍ എളുപ്പമാണല്ലോ. കടലാസു സംഘടനകളുടെ പേരിലാണല്ലോ കോഴിക്കോട് സര്‍വകലാശാലയുടെ സ്ഥലം ​അടിച്ചു മാറ്റാന്‍ ശ്രമിച്ചത്.

kaalidaasan said...

>>>>>ഇതു നിശ്പക്ഷമായികാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ നല്ല ഒരു പോസ്റ്റ് ആകുമായിരുന്നു.എന്നാൽ മുൻ വിധിയോടെ ലീഗ് വിരോധം ചർദ്ദിക്കാനായി മാത്രം പേനയെടുത്തപ്പോൾ ഉണ്ടയ ഒരു പോസ്റ്റ് മാത്രമാണെന്ന് വായിച്ചപ്പോൾ മനസ്സിലായി.
കുഞ്ഞാലിക്കുട്ടിയെ പെൺ വാണിഭക്കാരൻ എന്ന് വിധിക്കാൻ ഇയാൾ ആരാ സുപ്രീം കോടതി ജഡ്ജിയോ..?അരോപണ വിധേയനായ എന്നെഴുതിയാൽ അത് മനസ്സിലാകാമായിരുന്നു.<<<<<



കഷ്ടിച്ച് ഭരിക്കാന്‍ മാത്രം ഭൂരിപക്ഷമുള്ള ഒരു മുന്നണിയെയും മുഖ്യമന്ത്രിയേയും ഭീക്ഷണിയിലൂടെ ബന്ധിയാക്കി നടത്തിയ പിടിച്ചു പറിയെ എങ്ങനെ ആണു നിശ്പശമായി വിലയിരുത്തേണ്ടത്?

ലീഗ് നടത്തിയ പിടിച്ച് പറി മുന്‍വിധിയോടെ തന്നെയാണു ഞാന്‍ സമീപിച്ചത്. ഇതിനു പിന്‍വിധിയൊന്നും വേണ്ട. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏക കണ്ഠമായ അഭിപ്രായം ലീഗിന്, അഞ്ചാമതൊരു മന്ത്രിയെ കൊടുക്കേണ്ട എന്നായിരുന്നു. അതിനെ അട്ടിമറിച്ചാണ്, ലീഗ് മന്ത്രി സ്ഥാനം നേടിയത്. അതേക്കുറിച്ചാണു ഞാന്‍ എഴുതിയതും.

കുഞ്ഞാലി പെണ്‍വാണിഭക്കരനാണെന്ന് ഞാന്‍ വിധിക്കേണ്ട അവശ്യമില്ല. കേരളത്തിലെ പൊതു സമൂഹത്തിനു ബോധ്യമുള്ള കാര്യമാണ്. പീഠിപ്പിക്കപ്പെട്ട പെണ്‍കുട്ടി സ്വമേധയാ കേരളീയ പൊതു സമൂഹത്തോട് പറഞ്ഞതാണത്. അത് കേസായപ്പോള്‍ എങ്ങനെയാണു കുഞ്ഞാലി നീതി ന്യായ വ്യവസ്ഥയെ വിലക്കെടുത്തതെന്ന് അതിനൊക്കെ കൂട്ടു നിന്ന അദ്ദേഹത്തിന്റെ അളിയന്‍ റൌഫും കേരള പൊതു സമൂഹത്തോട് പറഞ്ഞതാണ്. ഇനി കുഞ്ഞലി മാനാംചിറ മൈതാനത്തില്‍  താങ്കളെ സാക്ഷി നിറുത്തി വ്യഭിചരിച്ചാലേ വിശ്വാസമകൂ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കാം. അതു വരെ ആരോപണ വിധേയന്‍ എന്നൊക്കെ ഉരുവിടുകയും ചെയ്യാം.

ഇതൊന്നും രാഷ്ട്രീയ ശത്രുക്കള്‍ ആരോപിച്ചതല്ല. പീഡനത്തിനിരയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയും, എല്ലാ ചെറ്റത്തരത്തിനും കുഞ്ഞാലിക്ക് കൂട്ടു നിന്ന സ്വന്തം അളിയനും പറഞ്ഞവയാണ്. ഇതൊക്കെ മതി കുഞ്ഞാലി പെണ്‍വാണിഭക്കാരനാണെന്ന് വിധിക്കാന്‍.

പി ശശിയെ സി പി എം പുറത്താക്കിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തി സംസ്ഥാന നേതാക്കള്‍ നേരിട്ട് കണ്ടിട്ടൊന്നുമല്ല. ഇരയായവര്‍ പറഞ്ഞതു കേട്ടിട്ടാണ്.

kaalidaasan said...

>>>>>ഈ മലപ്പുറം തങ്ങളും മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന ഒരു അന്ധവിശ്വാസം ചില മുസ്ലിങ്ങള്‍ക്കുണ്ട്. എന്ന വാക്കിനെ അല്ലെന്ന് സമർഥികാൻ താങ്കൾക്കാവുമോ എന്ന് മാത്രം ചോദിക്കട്ടെ.<<<<<

ഒരു വിശ്വാസത്തെ അതല്ല എന്ന് എങ്ങനെയാണു സമര്‍ദ്ധിക്കുന്നത്? അള്ള താങ്കളുടെ ദൈവമാണെന്ന വിശ്വാസം അല്ല എന്ന് ആര്‍ക്കാണു സമര്‍ദ്ധിക്കാന്‍ ആകുക. തങ്ങളുടെ കുടുംബക്കാര്‍ അറേബ്യയില്‍ നിന്നും അഭയാര്‍ത്ഥികളായി കേരളത്തില്‍ കുടിയേറി പാര്‍ത്തതാണെന്ന് തങ്ങള്‍ മാര്‍ ആവകാശപ്പെടുന്നു. മറ്റ് ചില മുസ്ലിങ്ങള്‍ പറഞ്ഞു പരത്തുന്നു. ഇത് യാതൊരു അടിസ്ഥ്ഹാനവുമില്ലാത്ത വെറും അന്ധവിശ്വാസമാണ്. അറേബ്യയില്‍ നിന്നും മുസ്ലിങ്ങള്‍ പലായനം ചെയ്യാന്‍ അവിടെ ഒരു കാലത്തും മുസ്ലിം പീഠനം നടന്നതായി ചരിത്ര രേഖകളില്ല. എങ്കില്‍ താങ്കള്‍ പറ. എന്തുകൊണ്ടാണ്, തങ്ങളുടെ കുടുംബം അറേബ്യയില്‍ നിന്നും കേരളത്തിലേക്ക് ഓടിപ്പോന്നത്?

തങ്ങള്‍  മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന അന്ധവിശ്വാസമാണ്, അവര്‍ക്ക് ലീഗെന്ന മത സംഘടനയുടെ പ്രസിഡണ്ട് സ്ഥാനം പിന്തുടര്‍ച്ചയായി നല്‍കുന്നത്. അല്ലാതെ അതിനു വേറെ കാരണമൊന്നുമില്ല. അതുകൊണ്ടാണ്, തങ്ങള്‍ പറഞ്ഞു പോയി ഇനി മറ്റാനാകില്ല എന്ന അസംബന്ധം കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതും.

kaalidaasan said...

>>>>>മുസ്ലിം ലീഗിന്ന് അഞ്ച് മന്ത്രിസ്ഥാന്ം ഉണ്ടായാൽ ഇവിടെ സാമുദായിക അസന്തുലിതാവസ്ഥയുണ്ടാകുമെന്നൊക്കെയാണു ചിലരുടെ വാദം.കഴിഞ്ഞ ഇടത് ഗവണ്മെന്റ് രണ്ട് മുസ്ലിം മന്ത്രിമാരെ മാത്രം കേരളത്തിന്ന് നൽകിയപ്പോൾ ഇവരുടേയൊക്കെ സന്തുലിതാവസ്ഥക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.ഇപ്പോൽ രാജ്യ സഭയിലേക്ക് രണ്ട് ക്രിസ്ത്യാനികളെ തിരൺജെടുത്തപ്പോൾ അവിടെത്തെ സന്തുലിതാവസ്ഥയെപറ്റി പറയാൻ ഒരു ചാവാലിപട്ടിയും ഇല്ല. <<<<<


ഈ വാദം ആദ്യം ഉയര്‍ത്തിക്കൊണ്ടു വന്നത് ലീഗു കൂടെ അംഗമായ യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. വി എം സുധീരന്‍, റ്റി എന്‍ പ്രതാപന്‍, മുരളീധരന്‍ തുടങ്ങിയ നേതാക്കളാണിത് പരസ്യമായി പറഞ്ഞതും. കോണ്‍ഗ്രസിലെ ഏക കണ്ഠമായ അഭിപ്രായമതായിരുനു. കോണ്‍ഗ്രസിലെ മുസ്ലിങ്ങളായ ആര്യാടന്‍ മൊഹമ്മദും, എം ഐ ഷാനവസും, വര്‍ക്കല കഹാറുമൊക്കെയാണ്, മുസ്ലിം ലീഗിന്‌ അഞ്ച് മന്ത്രിസ്ഥാന്ം ഉണ്ടായാൽ ഇവിടെ സാമുദായിക അസന്തുലിതാവസ്ഥയുണ്ടാകുമെന്നു പറഞ്ഞത്. അതില്‍ അത്ര വലിയ അസ്ഖ്യതയുണ്ടെങ്കില്‍ അവരോടൊപ്പ ഭരിക്കാനാകില്ല എന്നും പറഞ്ഞ് ഇറങ്ങിപ്പോകണം. പക്ഷെ ഇറങ്ങിപ്പോയാല്‍ പൊതു സ്വത്ത് അടിച്ചു മാറ്റല്‍ നടക്കില്ലല്ലോ.

ഇടതു മുന്നണി ഭരിച്ചപ്പോല്‍ മന്ത്രി സ്ഥാനങ്ങള്‍ കൊടുക്കാന്‍ മുസ്ലിം എം എല്‍ എ മാര്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. ഉള്ളതിനാനുപതികമായി കൊടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഷാനവാസും, മുല്ലപ്പള്ളിയും, പി റ്റി തോമസും ഒക്കെ എം പി മാരാണ്. രജ്യസഭയിലേക്കയാലുമം ​ലോക് സഭയിലേക്കായാലും അവര്‍ എല്ലാ സമുദായക്കാരെയും സ്ഥാനാര്‍ത്ഥികള്‍  ആക്കാറുമുണ്ട്. മന്ത്രിമാരാക്കാറുണ്ട്. പക്ഷെ ലീഗോ? മുസ്ലിങ്ങളെ അല്ലാതെ ആരെയെങ്കിലും സ്ഥാനര്‍ത്ഥികളാക്കാറുണ്ടോ? എന്തെങ്ക്ലും സ്ഥാനങ്ങള്‍ നല്‍കാറുണ്ടോ. സംവരണ മണ്ഡലം മത്സരിക്കാന്‍ ലഭിക്കുമ്പോള്‍ ഒരു രാമനെ സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേടുള്ളതൊഴിച്ചാല്‍ എന്നാണു മുസ്ലിം ലീഗ് ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയേയൊ സ്ഥാഅനര്‍ത്തി ആക്കിയിട്ടുള്ളത്?

kaalidaasan said...

>>>>>ലീഗിന്റെ കയ്യിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റ് കോൺഗ്രസ്സ് കൈക്കലാക്കിയപ്പോൾ എന്തേ ആരും ശബ്ദിക്കാതിരുന്നത്.ലീഗിന്ന് കുറഞ്ഞാലും കുഴപ്പമില്ല.കൂടാതിരുന്നാൽ മതിയെന്നർഥം.<<<<<


പണ്ട് പ്രവാചകന്, കുര്‍ആന്‍ ഇറക്കിക്കിട്ടിയതു പോലെ അള്ള സ്വര്‍ഗത്തില്‍ നിന്നും ഇറക്കിത്തന്നതല്ലേ ഇപ്പറഞ്ഞ രാജ്യസഭാസീറ്റും.

രാജ്യസഭാ സീറ്റു കൊണ്ടുപോയെങ്കില്‍ പകരം രാജ്യസഭാ സീറ്റു മേടിക്കണം. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടു ചെയ്ത് പ്രതിക്ഷേധിക്കണം.
ഇതിനു മുന്നെ ഒരിക്കലും ലീഗിന്‌ അഞ്ച് മന്ത്രിസ്ഥാനങ്ങളുണ്ടായിട്ടില്ലല്ലോ. പിന്നെ എങ്ങനെയാണിപ്പോള്‍ അഞ്ച് മന്ത്രി സ്ഥാനങ്ങള്‍ കടന്നു വന്നത്?

kaalidaasan said...

>>>>>കേരളത്തിൽ അഭ്യന്തര വകുപ്പും,ഉപ മുഖ്യ മന്ത്രി സ്ഥനവും മാത്രമല്ല,സ്പീകർ സ്ഥാനവും മുഖ്യമന്ത്രി സ്ഥനവും വരെ കൈകാര്യം ചെയ്തവരാണു ലീഗുകാർ അന്നൊന്നും അതിന്റെ പേരിൽ ഒരു സമുദ്ദയവും പരഭവിച്ചതായി കേട്ടിട്ടില്ല.എന്നാൽ ഇന്ന് ലീഗിന്റെ അടിത്തറയിലെ ശക്തിയിൽ വിറളിപൂണ്ട ചിലരുടേ അസഹിഷ്ണുത മാത്രമാണു അഞ്ചാം മന്ത്രി വിവാദത്തിന്ന് പിന്നിൽ.<<<<<


ലീഗിനര്‍ഹതപ്പെട്ടത് മുമ്പൊക്കെ തന്നിട്ടുണ്ട്. അതുകൊണ്ട് ആരും പരിഭവിച്ചില്ല. അര്‍ഹതയില്ലാത്തത് തന്നെയാണ്, അഞ്ചാമത്തെ മന്ത്രി സ്ഥാനം. അതുകൊണ്ട് പ്രതിഷേധിക്കുന്നു. കാലു മാറാന്‍ അലിക്ക് ലീഗ് വാഗ്ദാനം ചെയ്തതൊക്കെ ലീഗിന്റെ അഭ്യന്തര പ്രശ്നം. അതിന്റെ പേരില്‍ ഭൂരിപക്ഷ സമുദായത്തെ വെറുപ്പിക്കുന്നതൊക്കെ ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്തും എന്നതൊക്കെ താങ്കളേപ്പൊലുള്ള വര്‍ഗ്ഗീയ വാദികള്‍ക്ക് മനസിലാകുന്നില്ല. നെയ്യാറ്റിന്‍കരയൊക്കെ നല്‍കുന്ന സൂചന കാണമെങ്കില്‍ കണ്ടോളൂ. കുറച്ച് കഴിയുമ്പോള്‍ ഒരു നരേന്ദ്ര മോദിയൊക്കെ കേരളം ഭരിക്കും. അപ്പോഴേ കോയമാര്‍ പാഠം പഠിക്കൂ.

എന്താണു ലീഗിന്റെ താങ്കളിപ്പോള്‍ കൊട്ടിപ്പാടുന്ന അടിത്തറ? മറ്റുള്ള സമുദായങ്ങളൊക്കെ ജനന നിയന്ത്രണം നടത്തി ജനസംഖ്യ കുറച്ചപ്പോള്‍ മലപ്പുറം ജില്ലയിലെ ലീഗിന്റെ അടിത്തറ പെറ്റു പെരുകി. മറ്റുള്ള ഇടങ്ങളില്‍  സീറ്റുകള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് 4 സീറ്റുകള്‍ കൂടി. അങ്ങനെ കൂടിയില്ലായിരുന്നെകില്‍ ഭരണം ഇടതു മുന്നണി കൊണ്ടു പോയേനേ. ഇതു പോലെ അടിത്തറ ശക്തി മറ്റുള്ളവര്‍ക്കും വേണമെങ്കില്‍  കൂട്ടാം. പക്ഷെ അവരൊക്കെ ജീവിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിലെ മനുഷ്യരായിട്ടാണ്. മലപുറത്തേപ്പോലെ പ്രാകൃത രൂപത്തിലല്ല. അതുകൊണ്ട് ശക്തിയേക്കുറിച്ച് അധികം വചാലനാകാതെ കോയാ.

ജനസംഖ്യ കൂട്ടി ഉണ്ടാക്കിയ നാലു സീറ്റിന്റെ വര്‍ദ്ധനവല്ലേ താങ്കളീ പൊക്കിപിടിക്കുന്ന അടിത്തറ. കേരളത്തിലെ പകുതി മുസ്ലിങ്ങളുടെ പോലും പിന്തുണ മുസ്ലിം ലീഗ് എന്ന മത സംഘടനക്കില്ലല്ലോ.

kaalidaasan said...

>>>>>ഉമ്മൺ ചാണ്ടിയും,ആര്യാടനും,ഷാനവാസുമൊക്കെ പറയുന്ന തരത്തിൽ മാത്രം കാര്യങ്ങൾ നടക്കണമെങ്കിൽ കേരളത്തിൽ ആകെ 140 സീറ്റ് ഉണ്ടെന്നതും അതിൽ ഭരിക്കാൻ 70-ൽ കൂടുതൽ സീറ്റ് വേണമെന്നതും അവർ ഓർത്തുവെക്കേണ്ടതുണ്ട്.അതിന്ന് മറവി സംഭവിക്കുംബോഴാണു പിച്ചും പേയും വിളിച്ച് പറയുന്നത്<<<<<


അവര്‍ പറയുന്നതൊന്നും കേള്‍ക്കേണ്ട. അവര്‍ പറയുമ്പോലെ നടക്കുകയും വേണ്ട. ഹിന്ദുക്കളുടെ താല്‍പ്പര്യം കോണ്‍ഗ്രസിനം ​മറ്റ് പാര്‍ട്ടികള്‍ക്കും സംരക്ഷിക്കാന്‍ ആകില്ലെങ്കില്‍ അവര്‍ വേറെ രക്ഷകനെ നോക്കും. അത്രയേ ഉള്ളു. അതിനവര്‍ 140 എന്നോ 70 എന്നൊന്നും നോക്കില്ല. ലീഗിന്റെ നാലും മൂന്നേഴു മുസ്ലിങ്ങള്‍ വിചാരിച്ചാലൊന്നും ബി ജെപിയെ തടയാന്‍ ആകില്ല. അവരെ ഇതു വരെ തടഞ്ഞു നിറുത്തിയത് ഹിന്ദുക്കളുടെ മഹാമനസ്കതയണെന്നു കരുതിയാല്‍ മതി. അത് എക്കാലവും  ഉണ്ടാകുമെന്നൊന്നും കരുതേണ്ട.

എന്‍ എസ് എസും എസ് എന്‍ ഡി പിയും ഒക്കെ ബി ജെ പിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഭൂരിപക്ഷ സമുദായം പതുക്കെ ബി ജെപിയിലൊക്കെ രക്ഷകനെ കണ്ടു തുടങ്ങും. ലീഗെന്ന മുസ്ലിം സംഘടന അവരെ അവിടേക്ക് ഓടിച്ചു കയറ്റും. കോണ്‍ഗ്രസ് മുസ്ലിം പ്രീണനം തുടരുമ്പോള്‍ കോണ്‍ഗ്രസിലെ ഹിന്ദുക്കള്‍ ബി ജെ പിയിലേക്കാണു പോകുക. ഉത്തരേന്ത്യ കണ്ടതതാണ്. തൊട്ടടുത്ത് കര്‍ണാടക വരെ അവരെത്തി കഴിഞ്ഞു. കേരളത്തിലേക്കവരെ എത്തിക്കുന്നതിന്റെ കേളികൊട്ടാണ്, ഇപ്പോള്‍ ലീഗിന്റെ ധാര്‍ഷ്ട്യം.


നെയ്യാറ്റിന്‍കരയൊക്കെ നല്‍കുന്ന സൂചന കാണണമെങ്കില്‍ കണ്ടോളൂ. കുറച്ച് കഴിയുമ്പോള്‍ ഒരു നരേന്ദ്ര മോദിയൊക്കെ കേരളം ഭരിക്കും. അപ്പോഴേ കോയമാര്‍ പാഠം പഠിക്കൂ. അപ്പോഴറിയാം ആരാണ്, പിച്ചും പേയും പറയുന്നതെന്ന്. ബി ജെ പി ഭരിച്ചാലും  കോണ്‍ഗ്രസിനു ബുദ്ധിമുട്ടൊന്നുമില്ല. ഇടതു പക്ഷം ഭരിക്കരുതേ എന്നവര്‍ക്കുള്ളു.


കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല മതാടിസ്ഥാനത്തില്‍ സംഘടിക്കാവൂ. ഹിന്ദുക്കള്‍ക്കും ആകാം. മുസ്ലിം ലീഗ് എന്ന മുസ്ലിം മത സംഘടന ഹിന്ദുക്കളേക്കൊണ്ട് അത് ചെയ്യിക്കും.