Saturday 24 March 2012

ഫലശ്രുതി


പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു ഡി എഫ് ജയിച്ചു. അതും  നല്ല ഭൂരിപക്ഷത്തോടെ. പല വിശകലങ്ങളുമുണ്ടായി.  എല്‍ ഡി എഫ് പരാജയപ്പെട്ടതിനു പല വിശദീകരണങ്ങളുമുണ്ടായി.

അതില്‍ പ്രധാനപ്പെട്ടത്  "പിറവം പരമ്പരാഗത യു ഡി എഫ് മണ്ഡലമായിരുന്നു. അതുകൊണ്ട് അവര്‍ ജയിച്ചു" എന്നതാണ്. എന്നു വച്ചാല്‍  പരമ്പരാഗത യു ഡി എഫ് മണ്ഡലങ്ങളില്‍, എല്‍ ഡി എഫിനു ജയിക്കേണ്ട എന്നാണര്‍ത്ഥം. അതപ്പാടെ വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം ഇവിടെ ജയിക്കാന്‍ വേണ്ടിതന്നെയാണ്, എണ്ണയിട്ട യന്ത്രം പോലെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ ഡി എഫിന്റെയും വിശേഷിച്ച് സി പി എമ്മിന്റെയും സര്‍വസന്നാഹങ്ങളും  ഇവിടെ ഉപയോഗപെടുത്തിയിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് പോലെയാണീ തെരഞ്ഞെടുപ്പിനെ സി പി എം നേരിട്ടത്. യു ഡി എഫും അത് തന്നെ ചെയ്തു.

എറണാകുളം  ജില്ലയിലോ അടുത്ത ജില്ലകളിലോ ഈ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ആരുമില്ലാത്തതുപോലെ കണ്ണൂരുനിന്നും പല നേതാക്കളെയും ഇറക്കുമതി ചെയ്താണീ അങ്കം അവര്‍ വെട്ടിയതും. പക്ഷെ അതുകൊണ്ട് ഗുണം ഒന്നും ഉണ്ടായില്ല എന്നു മാത്രം.

കഴിഞ്ഞതെരഞ്ഞെടുപ്പിനേക്കാള്‍ എല്‍ ഡി എഫിന്, 4000 വോട്ടുകളും യു ഡി എഫിനു 16000 വോട്ടുകളും കൂടുതല്‍ ഇത്തവണ കിട്ടി. എന്നു വച്ചാല്‍ ഇത്തവണ കൂടുതലായി ചെയ്യപ്പെട്ട  20000 വോട്ടുകളില്‍ അഞ്ചിലൊന്നേ  എല്‍ ഡിഫിന്, ആകര്‍ഷിക്കാന്‍ ആയുള്ളു. ഇതില്‍ കഴിഞ്ഞ തവണ വോട്ടു ചെയ്യാതിരുന്നവരുണ്ട്. പുതുതായി വോട്ടവകാശം ലഭിച്ചവരുണ്ട്.

എന്തുകൊണ്ടായിരിക്കാം ഇത് സംഭവിച്ചത്?


 ഒരു പരമ്പരാഗത യു ഡി എഫ് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ എല്‍ ഡി എഫിനു വോട്ടു ചെയ്യണമെങ്കില്‍ അതിനു പല കാരണങ്ങളുമുണ്ട്.

2006 ലെ തെരഞ്ഞെടുപ്പില്‍ റ്റി എം ജേക്കബ് പരാജയപ്പെടാനും 2011ല്‍ കഷ്ടിച്ച് കടന്നു കൂടാനുമുണ്ടായ  കാരണം, അദ്ദേഹത്തിന്റെ ഡി ഐ സി ബന്ധം കാരണം കോണ്‍ഗ്രസുകാര്‍ക്കുണ്ടായ നീരസമാണെന്നൊക്കെ വെറും അടിസ്ഥാനമില്ലാത്ത ഉപരിപ്ളവമായ  വിശദീകരണമാണ്. 2006 ലെ തെരഞ്ഞെടുപ്പില്‍  വി എസിനെ മുഖ്യമന്ത്രിയാക്കാന്‍ കേരളത്തിലെ ജനത ആഗ്രഹിച്ചു. എല്‍ ഡി എഫ് തരംഗമുണ്ടായി. റ്റി എം ജേക്കബ് മാത്രമല്ല. മറ്റ് പല പ്രമുഖ യു ഡി എഫ് നേതാക്കളും അന്ന് പരാജയപ്പെട്ടു. യു ഡി എഫിന്റെ ഉറച്ച പല മണ്ഡലങ്ങളും അന്ന് സി പി എമ്മിനെ ജയിപ്പിച്ചു. മലപ്പുറം ജില്ലയില്‍ പോലും മുസ്ലിം ലീഗിന്റെ അത്ര സീറ്റുകള്‍ ഇടതുപക്ഷം നേടി.  2011ല്‍ വി എസിനെ ആരോഗ്യപരമായ കരണങ്ങളാല്‍  സി പി എം ഒഴിവാക്കുകയും പിന്നീട്, പോളിറ്റ് ബ്യൂറോ ഇടപെട്ട് മത്സരിപ്പിക്കുകയും ചെയ്തപ്പോള്‍ ജനങ്ങളില്‍ സന്ദേഹമുണ്ടായി.  ചെറുപ്പക്കാരായ പല നേതാക്കളേക്കാളും ചുറുചുറുക്കോടെ കേരളം മുഴുവന്‍ ഓടി നടന്ന വി എസിനു ആരോഗ്യമില്ലെന്നു പറഞ്ഞവരുടെ തല പരിശോധിക്കണമെന്ന് വോട്ടര്‍മാരില്‍ ഒരു വിഭാഗം കരുതിയിരിക്കാം. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. നിയോജക മണ്ഢല പുനര്‍നിര്‍ണ്ണയം നടന്നില്ലായിരുന്നെങ്കില്‍  മലപ്പുറത്ത് നാലു സീറ്റുകള്‍  അധികം വരില്ലായിരുന്നു. മറ്റ് പല ജില്ലകളിലും സീറ്റുകള്‍ കുറയില്ലായിരുന്നു. അത് സഹായിച്ചത് യു ഡി എഫിനെയാണ്. ഉറച്ച ഇടതുപക്ഷ മണ്ഡലങ്ങളെന്നു കരുതിയിരുന്ന പല മണ്ഡലങ്ങളും  പിടിപ്പുകേടും മറ്റ് പല അനാവശ്യ പ്രവണതകളും കൊണ്ട് ഇടപക്ഷത്തിനു നഷ്ടപ്പെട്ടു. പാറശാല പോലെ. ജയിക്കേണ്ടിയിരുന്ന ഒരു തെരഞ്ഞെട്പ്പ് അങ്ങനെ എല്‍ ഡി എഫ് തോറ്റു.  പലയിടത്തും യു ഡി എഫ് നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു. അതില്‍ ഒരു മണ്ഡലം പിറവവുമായിരുന്നു. ഈ യാഥര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നവരാണ്, ഡി ഐ സി വിഷയം പിറവത്തുന്നയിക്കുന്നതും.

പിറവത്തെ വോട്ടര്‍മാരെ യു ഡി എഫിനനുകൂലമായി ചിന്തിക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചതിനു പല കാരണങ്ങളുമുണ്ട്.

ഒരു ഭരണമാറ്റം ഇപ്പോള്‍ സി പി എം ആഗ്രഹിക്കുന്നില്ല എന്നതാണതില്‍ പ്രധാനം. വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും  മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും പിണറായി വിജയയനതില്‍ വിജയിച്ചില്ല. അദ്ദേഹത്തെ ഒറ്റുകാരന്‍  എന്നും വര്‍ഗ്ഗവഞ്ചകന്‍ എന്നും ചതിയന്‍ എന്നുമൊക്കെ കേന്ദ്ര നേതാക്കളുടെ മുന്നില്‍ വച്ച് ശിങ്കിടികളേക്കൊണ്ട് പറയിപ്പിച്ചിട്ടും, അദ്ദേഹത്തിനു ക്യാപിറ്റല്‍ പണീഷ്മെന്റ് നല്‍ക്കണമെന്നാഗ്രഹിച്ചിട്ടും നടന്നില്ല.  ഒരു ഭരണമാറ്റമുണ്ടായാല്‍ വി എസ് തന്നെ വീണ്ടും മുഖ്യമന്ത്രി ആകുമെന്ന സത്യം പിണറായിക്കു സഹിക്കാന്‍ ആകുന്നില്ല. അതുകൊണ്ട് ഭരണമാറ്റം ഉണ്ടാകില്ല എന്നും, ഉമ്മന്‍ ചാണ്ടിസര്‍ക്കാരിനെ മറിച്ചിടില്ല എന്നും  പല പ്രാവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.പിന്നെന്തിന്‌ പിറവത്തെ വോട്ടര്‍മാര്‍  എം ജെ ജേക്കബിനെ ജയിപ്പിക്കണം എന്ന് ആലോചിച്ചു.  അനൂപ് ജയിച്ച് വന്നാല്‍ മന്ത്രി ആണെന്ന ഉറപ്പുണ്ട്. ഒരു എം എല്‍ എക്ക് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കര്യങ്ങള്‍ ഒരു മന്ത്രിക്ക്  ചെയ്യാനാകും എന്നറിയാന്‍ ആരും സ്റ്റഡി ക്ളാസിലൊന്നും പോകേണ്ട. ഒരു പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യേണ്ടിയിരുന്ന നിഷ്പക്ഷരായ പലരും  ​ഈ സാഹചര്യത്തില്‍  യു ഡി എഫിനു വോട്ടു ചെയ്തു. അതിനവരെ കുറ്റം പറയേണ്ടതുമില്ല. അങ്ങനെ എല്‍  ഡി  എഫിനു വരേണ്ടിയിരുന്ന പല വോട്ടുകളം ​യു ഡി എഫിനു പോയി. അതിനുത്തരവാദി പിണറായി വിജയന്‍ മാത്രം. നിഷ്പക്ഷ വോട്ടര്‍മാരെ  ഇടതുപക്ഷത്തുനിന്ന് അകറ്റിയത് പിണറായി വിജയന്റെ ആ ഒറ്റ പ്രസ്താവനയാണ്. പല ജനവിരുദ്ധ നയങ്ങളം ​നടപ്പിലാക്കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള പ്രതിക്ഷേധമൊക്കെ അവര്‍ തല്‍ക്കാലം മറന്നു. അവര്‍ ചിന്തിച്ചത് പ്രയോഗികമായിട്ടായിരുന്നു. വോട്ട് വെറുതെ പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണവര്‍ കരുതിയത്. നിഷപക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പിണറയി വിജയനു സാധിക്കാത്തത് അദ്ദേഹത്തിന്റെ പോരായ്മ തന്നെയാണ്.വെറുതെ വോട്ട് ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍ അവര്‍ വോട്ടു ചെയ്യില്ല. അതിന്റെ കാരണം കൂടി അവര്‍ക്ക് ബോദ്ധ്യപ്പെടണം. നിര്‍ഭാഗ്യവശാല്‍ പിണറായി വിജയനതിനു കഴിയാതെ പോയി.

ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന, ജന ജീവിതം ദുസഹമാക്കുന്ന ഒരു സര്‍ക്കാരിനെ പുറത്താക്കുക എന്നതാണ്, പ്രതിബദ്ധതയുള്ള ഒരു പ്രതിപക്ഷത്തിന്റെ കടമ. അവര്‍ അത് മറന്നാല്‍ പിന്നെ എന്തിനു വോട്ടര്‍മാര്‍ അതോര്‍ക്കണം? സെല്‍വരാജിന്റെ കാര്യത്തില്‍ സംഭവിച്ചതിലും ഈ വിഷയം ഉണ്ട്. അച്ചടക്കത്തിന്റെ വാള്‍മുനയിലാണദ്ദേഹം. പാറശാലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കെട്ടി വച്ച് അ ദ്ദേഹത്തെ ക്യാപിറ്റല്‍ പണീഷ്മെന്റിനു വിധേയനാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉമ്മന്‍ ചാണ്ടിയെ അഞ്ചുവര്‍ഷവും ഭരിക്കാന്‍ അനുവദിക്കലാണു പിണറായി വിജയന്റെ ഉദ്ദേശ്യം. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ എന്തായാലും സെല്‍വരാജിനു സീറ്റു കിട്ടില്ല. മാത്രമല്ല രാഷ്ട്രീയ വനവാസവും വിധിച്ചേക്കാം. ഇപ്പോള്‍ പുറത്തു ചാടുന്നതാണു ബുദ്ധി എന്നദ്ദേഹം ചിന്തിച്ചു. പുറത്ത് ചാടി. ഇനി യു ഡി എഫ് സ്വതന്ത്രനായി നെയ്യാറ്റിന്‍കരയില്‍ മത്സരിക്കും. മറ്റൊരു ഉറച്ച യു ഡി എഫ് മണ്ഡലമായ നെയ്യാറ്റിന്‍കരയില്‍..  ഇനി കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ തോല്‍പ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം.

എറണാകുളത്തെ സി പി എമ്മിനുള്ളിലെ പ്രശ്നങ്ങളും ,നിഷ്പക്ഷവോട്ടുകളും കുറച്ച് പാര്‍ട്ടി വോട്ടുകളും, നഷ്ടമാക്കുന്നതിലേക്ക് നയിച്ചു. വി എസിനു ശക്തമായ സ്വാധീനമുള്ള ജില്ലയാണ്, എറണാകുളം. അനാശാസ്യത്തിലേര്‍പ്പെട്ട ജില്ല സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണു പിണറായി വിജയന്റേത്. അതിഷ്ടപ്പെടാത്ത അനേകം പാര്‍ട്ടി അംഗങ്ങളം ​അനുഭാവികളും ജില്ലയിലുണ്ട്. പിറവത്തുണ്ട്. ജില്ലസെക്രട്ടറിക്ക് ഗത്യന്തരമില്ലാതെ മാറിനില്‍ക്കേണ്ടി വനപ്പോള്‍, കണ്ണൂരു നിന്നൊരാളെ അവിടെ പ്രതിഷ്ടിച്ചു. അതൊന്നും സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. പാര്‍ട്ടി അംഗങ്ങള്‍ അച്ചടക്കത്തിന്റെ പേരില്‍ ഇതൊക്കെ അനുസരിച്ചാലും, അനുഭാവികളും, നിഷ്പക്ഷരും അംഗീകരിക്കില്ല. അതൊക്കെ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടിയില്‍ പ്രതിഫലിക്കും.

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ മൊത്തം ചുമതല കണ്ണൂരുനിന്നുള്ള നേതാക്കളെ ആണേല്‍പ്പിച്ചതും. അവിടെ തന്നെ ആദ്യ ചുവടു പിഴച്ചു. എറണാകുളം ജില്ലയില്‍ കഴിവുള്ള നേതാക്കളുണ്ട്. അവരെ ഏല്‍പ്പിച്ചില്ല.  സമീപ ജില്ലയിലുണ്ട്  വൈക്കം വിശ്വനും, സുരേഷ് കുറുപ്പും. അവരെ ഏല്‍പ്പിച്ചില്ല.  ഒരു ഇവന്റ് മാനേജ്മെന്റ് നടത്തുന്നതുപോലെ, പുറത്തു നിന്നുള്ളവരെ ആണിതേല്‍പ്പിച്ചതും. കണൂരുള്ളവര്‍ക്ക് പിറവത്തെ  വോട്ടര്‍മാരെ എങ്ങനെ അറിയാനാണ്. അത് യു ഡി എഫിനു വിമര്‍ശിക്കാനും വോട്ടര്‍മാര്‍ക്ക് എതിരാകാനും കാരണമായി. നിഷ്പക്ഷ വോട്ടര്‍മാര്‍ക്ക് കണ്ണൂരു നിന്നുള്ള പാര്‍ട്ടി നേതാക്കളോട് യാതൊരു മമതയുമില്ല. കുറച്ച് വെറുപ്പുമുണ്ട് എന്നതൊക്കെ യാഥാര്‍ത്ഥ്യമാണ്. അതൊന്നും പിണറായി വിജയനോ കൂടെയുള്ളവരോ അംഗീകരിക്കില്ല.  താഴെ തട്ടില്‍ നിന്നും നേതാക്കള്‍ എത്ര അകന്നു നില്‍ക്കുന്നു എന്നതിന്റെ തെളിവാണത്.  സത്യം പറഞ്ഞാല്‍ ക്രൂശിക്കും, നോട്ടപ്പുള്ളിയാക്കും, ശിക്ഷിക്കും, പുറത്താക്കും എന്നതാണിപ്പോള്‍ സി പി എമ്മിനുള്ളിലെ അവസ്ഥ. കുറഞ്ഞപക്ഷം അധിക്ഷേപിക്കുകയെങ്കിലും ചെയ്യും. വി എസിനെ ഒറ്റുകാരന്‍ എന്നും വര്‍ഗ്ഗവഞ്ചകന്‍ എന്നും ചതിയനെന്നുമൊക്കെ വിളിച്ചാക്ഷേപിച്ചപ്പോള്‍, അത് ശരിയായ നടപടി അല്ല എന്നു പറഞ്ഞ കൃഷ്ണപ്രസാദിനെ, വയനാടു ജില്ലയുടെ വലുപ്പം ​പറഞ്ഞായിരുന്നു പിണറായി വിജയന്‍ അധിക്ഷേപിച്ചത്. അതുകൊണ്ട് ആരും സത്യം പറയാന്‍ ധൈര്യപ്പെടുന്നില്ല. മിണ്ടാതിരുന്ന് തടി കയിച്ചലാക്കുന്നു.  സെല്‍വരാജിന്റെ നീക്കങ്ങള്‍ പാര്‍ട്ടി അറിയാതെ പോയത് ഈ അകല്‍ച്ച കാരണമാണ്. രാജിവച്ചു കഴിഞ്ഞിട്ടേ പാര്‍ട്ടി നേതാക്കള്‍ അതറിഞ്ഞുള്ളു.

പക്ഷെ ഇതൊന്നും പിണറായി വിജയന്‍ അംഗീകരിക്കില്ല.  അതുകൊണ്ട് സംസ്ഥാന നേതാക്കളും അംഗീകരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വി.എസ്സിന്റെ ചിത്രം വച്ച പോസ്റ്റര്‍ പതിപ്പിച്ചും അദ്ദേഹത്തെ സ്വന്തം മണ്ഡലങ്ങളില്‍  കൊണ്ടുപോയി പ്രചാരണം നടത്തിയും വിജയം നേടിയവര്‍  പോലും പാർട്ടി സമ്മേളനത്തിൽ അദ്ദേഹത്തെ അധിക്ഷേപിച്ചു. പാർട്ടി കേന്ദ്ര നേതൃത്വം പോലും  വിജയത്തില്‍ വി എസിനുള്ള  പങ്കിനെ  അംഗീകരിച്ചിട്ടും പിണറായി വിജയനതംഗീകരിക്കാന്‍ മടിയാണ്. അതാണിപ്പോള്‍ പിണറായി വിജയന്‍ നയിക്കുന്ന കേരള സി പി എം. അതുകൊണ്ട് അവര്‍ പിറവം പരാജയത്തിനു കാരണങ്ങള്‍ വേറെ കണ്ടുപിടിക്കുന്നു. മദ്യം പണം, ജാതി മത ശക്തികള്‍ എന്നൊക്കെ  പറഞ്ഞു കൊണ്ടിരിക്കും. യേശുവിനെ വിപ്ളവനായകാനായും, കമ്യൂണിസ്റ്റായും അവതരിപ്പിക്കുന്നതും ഇതേ മത ശക്തിയെ പ്രീണിപ്പിക്കാന്‍ അല്ലേ എന്നു ചോദിച്ചാല്‍, ഉത്തരം ഉണ്ടാകില്ല.

7 comments:

kaalidaasan said...

പക്ഷെ ഇതൊന്നും പിണറായി വിജയന്‍ അംഗീകരിക്കില്ല. അതുകൊണ്ട് സംസ്ഥാന നേതാക്കളും അംഗീകരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വി.എസ്സിന്റെ ചിത്രം വച്ച പോസ്റ്റര്‍ പതിപ്പിച്ചും അദ്ദേഹത്തെ സ്വന്തം മണ്ഡലങ്ങളില്‍ കൊണ്ടുപോയി പ്രചാരണം നടത്തിയും വിജയം നേടിയവര്‍ പോലും പാർട്ടി സമ്മേളനത്തിൽ അദ്ദേഹത്തെ അധിക്ഷേപിച്ചു. പാർട്ടി കേന്ദ്ര നേതൃത്വം പോലും വിജയത്തില്‍ വി എസിനുള്ള പങ്കിനെ അംഗീകരിച്ചിട്ടും പിണറായി വിജയനതംഗീകരിക്കാന്‍ മടിയാണ്. അതാണിപ്പോള്‍ പിണറായി വിജയന്‍ നയിക്കുന്ന കേരള സി പി എം. അതുകൊണ്ട് അവര്‍ പിറവം പരാജയത്തിനു കാരണങ്ങള്‍ വേറെ കണ്ടുപിടിക്കുന്നു. മദ്യം പണം, ജാതി മത ശക്തികള്‍ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും. യേശുവിനെ വിപ്ളവനായകാനായും, കമ്യൂണിസ്റ്റായും അവതരിപ്പിക്കുന്നതും ഇതേ മത ശക്തിയെ പ്രീണിപ്പിക്കാന്‍ അല്ലേ എന്നു ചോദിച്ചാല്‍, ഉത്തരം ഉണ്ടാകില്ല.

anushka said...

എല്ലാ കുഴപ്പങ്ങളും ഒരാളുടെ തലയിലും എല്ലാ നല്ല കാര്യങ്ങളും മറ്റൊരാളുടെ തലയിലും ഇടുന്നത് യുക്തിക്കു നിരക്കുന്നതല്ല..സിന്ന്ധു ജോയിയെ അഭിസാരിക എന്നൊക്കെ വിളിച്ച കിഴവന്റെ കാമഭ്രാന്തൊക്കെ എത്ര വോട്ടുകള്‍ നഷ്ടപ്പെടുത്തിയീരിക്കും?

Jyothis Narayanan said...

"നിഷപക്ഷ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പിണറയി വിജയനു സാധിക്കാത്തത് അദ്ദേഹത്തിന്റെ പോരായ്മ തന്നെയാണ്"
അതിനു ആള്‍ കൂടത്തിന്റെ മനശാസ്ത്രത്തിന്റെ ഒപ്പം ബ ബ പറഞ്ഞാല്‍ മാത്രംമതി ....CPI നേതാക്കള്‍ക്ക് വരെ അത് അറിയാം .... അങ്ങനെ ആവാത്തിടത്തോളം കാലം നിഷപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കുന്ന , സമൂഹത്തിന്റെ ആശയങ്ങളെ നിര്‍ണയിക്കുന്ന പ്രതിലോമ ശക്തികളുടെ(ഇനി അവര്‍ ആണോ ശെരി, ആ ) പിന്തുണ പിണറായിക്ക് കിട്ടില്ല. രസകരമാണ് കാര്യങ്ങള്‍ ...

kaalidaasan said...

>>>എല്ലാ കുഴപ്പങ്ങളും ഒരാളുടെ തലയിലും എല്ലാ നല്ല കാര്യങ്ങളും മറ്റൊരാളുടെ തലയിലും ഇടുന്നത് യുക്തിക്കു നിരക്കുന്നതല്ല..<<<<

താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. സി പി എമ്മിനുള്ളിലെ എല്ലാ കുഴപ്പങ്ങളുമിപ്പോള്‍ വി എസിന്റെ തലയില്‍ ആണ്, ഇട്ടിരിക്കുന്നത്. അത് യുക്തിക്ക് നിരക്കുന്നതല്ല എന്നു മാത്രമല്ല, സുബോധത്തിനും നിരക്കുന്നതല്ല.

kaalidaasan said...

>>>സിന്ന്ധു ജോയിയെ അഭിസാരിക എന്നൊക്കെ വിളിച്ച കിഴവന്റെ കാമഭ്രാന്തൊക്കെ എത്ര വോട്ടുകള്‍ നഷ്ടപ്പെടുത്തിയീരിക്കും?<<<<

ഇതൊരു കൊട്ടാരക്കര ഗണേശ ലെവലിലുള്ള പ്രസ്താവനയാണല്ലോ.

സിന്ധു ജോയിയെ വി എസ് അഭിസാരിക എന്നു വിളിച്ചിട്ടില്ല. യു ഡി എഫ് ആ പെണ്‍കുട്ടിയെ ഉപയോഗിച്ച ശേഷം തള്ളികളഞ്ഞതിനേപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ഒരു ഉപമ ഉപയോഗിച്ചു. നിര്‍ഭാഗ്യവശാല്‍ താങ്കളേപ്പൊലുള്ളവര്‍ക്ക് അത് മനസിലാക്കന്‍ ശേഷിയില്ല. എല്‍ ഡി എഫിനു ലഭിക്കേണ്ടിയിരുന്ന നിഷ്പക്ഷ വോട്ടുകളൊന്നും അതു വഴി നഷ്ടപ്പെട്ടിട്ടില്ല. നിഷ്പക്ഷരായി നില്‍ക്കുന്നവര്‍ക്ക് വി എസ് പറഞ്ഞതെന്താണെന്നു മനസിലായിട്ടുണ്ട്. അവര്‍ വോട്ടു ചെയ്യുന്നത് ഇതുപോലെ അപ്രസക്ത വിഷയങ്ങളിലൂന്നിയുമല്ല. അവര്‍ വിലയിരുത്തുന്നത് രാഷ്ട്രീയമാണ്. മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നെങ്കില്‍ അവര്‍ എല്‍ ഡി എഫിനു വോട്ടു ചെയ്യുമായിരുന്നു. അതില്ല എന്നു മനസിലായപ്പോള്‍ വോട്ടു പാഴാക്കിയില്ല.

kaalidaasan said...

>>>>>അതിനു ആള്‍ കൂടത്തിന്റെ മനശാസ്ത്രത്തിന്റെ ഒപ്പം ബ ബ പറഞ്ഞാല്‍ മാത്രംമതി ....CPI നേതാക്കള്‍ക്ക് വരെ അത് അറിയാം .... അങ്ങനെ ആവാത്തിടത്തോളം കാലം നിഷപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കുന്ന , സമൂഹത്തിന്റെ ആശയങ്ങളെ നിര്‍ണയിക്കുന്ന പ്രതിലോമ ശക്തികളുടെ(ഇനി അവര്‍ ആണോ ശെരി, ആ ) പിന്തുണ പിണറായിക്ക് കിട്ടില്ല. രസകരമാണ് കാര്യങ്ങള്‍ ...<<<<<<


ജ്യോതിസ്,

കാര്യങ്ങള്‍ അത്ര രസകരമൊന്നും അല്ല. പ്രതിലോമ ശക്തികളുടെ പിന്തുണ തേടി പിണറായി വിജയനോ സി പി എമ്മോ പോകരുത്. ജനങ്ങളുടെ പിന്തുണയാണു തേടേണ്ടത്. അതിനു കുറുക്കു വഴികളില്ല. മുസ്ലിങ്ങളുടെ പിന്തുണ തേടാന്‍, മദനിയുടെ കാലു തിരുമ്മരുത്. മദനിയെ പ്രീണിപ്പിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികളെ വരെ പിണറായി വിജയനകറ്റി. സി പി ഐയിലും ജനതാദളിലും വെറുപ്പുണ്ടാക്കി. വീരേന്ദ്ര കുമാറിനെ പുറം തള്ളി. വിരേന്ദ്ര കുമാര്‍ കൂടെയുണ്ടായിരുനെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുനണി അധികാരത്തില്‍ വരുമായിരുന്നു. ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ചെന്നപ്പോള്‍ മലപ്പുറം ജില്ലയിലെ മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോട് ചായ്‌വ് കാണിച്ചിരുന്നു. അതുകൊണ്ടാണ്, 2006 ല്‍ മലപ്പുറത്ത് അഞ്ച് സീറ്റുകള്‍ ലഭിച്ചത്. മദനിയെ കൊണ്ടു നടന്നപ്പോള്‍ മിതവാദികളായ മുസ്ലിങ്ങളും മറ്റ് സമുദായക്കാരും  അകന്നു.

കേരള സമൂഹത്തിന്റെ ആശയങ്ങളെ നിയന്ത്രിക്കാന്‍ സി പി എമ്മിനാകുന്നില്ല. പക്ഷെ പ്രതിലോമ ശക്തികള്‍ക്കാകുന്നുണ്ട് എന്നത് സി പി എമ്മിന്റെ പോരായ്മയല്ലേ?

എന്താണീ പ്രതിലോമശക്തി എന്ന് താങ്കളുദ്ദേശിക്കുന്നത്? സാന്റിയാഗോ മാര്‍ട്ടിനും, ഫാരിസ് അബൂബേക്കറും, ലിസ് ചാക്കോയും, പഞ്ചനക്ഷത്ര ഹോട്ടലും, മണിച്ചനും, ഏഷ്യാനെറ്റും, മണല്‍ മാഫിയയുമൊക്കെ ഈ പ്രതിലോമ ശക്തികളില്‍ ഉള്‍പ്പെടുമോ എന്തോ.

Ajith said...

Time ia turning for better with Pinarayi, he is off the hook in Lavlin probe while his detractor is at the recieving end of many probe.

So why not wait for another 4 years were with obstacles will naturaly wither out for Pinarayi. At the moment there are little chances that Kodiyeri,SRP or others will usurp him .