Monday, 26 March 2012

യു ഡി എഫിന്റെ മഞ്ഞളാം കുഴികള്‍ 


കഴിഞ്ഞ ഒരു വര്‍ഷമായി കേരള രാഷ്ട്രീയത്തിലെ പ്രധാന വിനോദം  മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയാണ്. പ്രവാചക തുല്യനായ  പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചു പോയതാണ്. ഇനി അത് മാറ്റാന്‍ ആകൂല്ല. മുസ്ലിങ്ങള്‍ക്ക് മറ്റാനാകാത്തത് മുസ്ലിം പ്രവാചകന്റെ വാക്കുകള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഈ പുതിയ പ്രവാചകന്റെ വാക്കും മാറ്റാന്‍ ആകില്ല.

എന്റെ അഭിപ്രായത്തില്‍ ലീഗിനു അഞ്ചു മന്ത്രി മാര്‍ക്കല്ല, ആറു മന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്.  അതിന്റെ കാരണങ്ങള്‍ ഇവയും.

1. കോണ്‍ഗ്രസിനു 38 എം എല്‍ എ മാരേ ഉള്ളു. അവര്‍ക്ക്  10 മന്ത്രിമാരുണ്ട്. അങ്ങനെ വരുമ്പോള്‍ 19 എം എല്‍ എ മാര്‍ക്ക് അഞ്ചു മന്ത്രിമാര്‍ എന്നതിനു ന്യായമുണ്ട്. എന്നിട്ടും ഒരു  എം എല്‍ എ കൂടുതലും. അപ്പോള്‍ ആറു മന്ത്രിമാര്‍ എന്നതില്‍ യാതൊരു അധികപ്രസംഗവുമില്ല.

2. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ലീഗ് ചോദിച്ചതിലും ഒരു സീറ്റു കൂടുതല്‍ മത്സരിക്കാന്‍ നല്‍കി. അപ്പോള്‍ അഞ്ചു മന്ത്രിമാരെ ചോദിച്ചാല്‍ ആറു  നല്‍കണം. ഉമ്മന്‍ ചാണ്ടി പാഞ്ചാലിയേപ്പോലെ ആണ്, ചോദിക്കുന്നതിലും കൂതുതല്‍ നല്‍കും. പക്ഷെ അത് മുസ്ലിങ്ങള്‍ക്ക് മാത്രമാണെന്നോര്‍ക്കുക. ക്രിസ്ത്യാനിയായ മാണി ചോദിച്ചതിന്റെ പകുതിയേ നല്‍കിയുള്ളൂ. മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷം അര്‍ഹിക്കുന്നതിലും കൂടുതല്‍ പിടിച്ചു പറിക്കുന്നു എന്നത് ആന്റണിയുടെ മാത്രം പിന്തിരിപ്പന്‍ അഭിപ്രായം. ഉമ്മന്‍ ചാണ്ടിക്കങ്ങനെ ഒന്നുമില്ല. ഉമ്മന്‍ ചാണ്ടിക്കു മാത്രമല്ല, ചെന്നിത്തലയും പരസ്യമായി പറഞ്ഞത്, ലീഗ് അഞ്ച് മന്ത്രി മാരെ ചോദിച്ചത് തികച്ചം ​ന്യായമെന്നു തന്നെയാണ്. രഹസ്യമായി മറ്റ് പലതും പറയുന്നുണ്ട്. പക്ഷെ അതിനെ ആരും ഗൌനിക്കേണ്ടതില്ല.

പാവം ലീഗ്. മലപ്പുറത്ത് സ്വന്തം അണികള്‍ നാലു സീറ്റു കൂട്ടി യു ഡി എഫിനെ അധികാരത്തിലെത്തിച്ചിട്ടും ഇടതുപക്ഷത്തു നിന്നും ചാടി വന്ന അലിയെ മന്ത്രിയാക്കിയില്ലെങ്കില്‍  എങ്ങനെ മനസമാധാനമായി പച്ച ലഡ്ഡുവും  പച്ചബിരിയാണിയും കഴിക്കും? മന്ത്രിസ്ഥാനം കൊടുക്കാം എന്നു മോഹിപ്പിച്ച് അലിയെ ചാടിച്ചു കൊണ്ടു വരുമ്പോള്‍ കുഞ്ഞാലിയുടെ മനസില്‍ ഉണ്ടായിരുന്നത് മറ്റ് ചിലതൊക്കെയായിരുന്നു. മുനീറിനെ മലപ്പുറത്തു നിനും ഓടിച്ച് കോഴിക്കോട്ടു കൊണ്ടു പോയി തോല്‍പ്പിക്കാം എന്ന മോഹം പൂവണിഞ്ഞില്ല. അതുകൊണ്ട് അലിക്ക് മന്ത്രിസ്ഥാനം കൊടുക്കാനും പറ്റിയില്ല. അലി വന്നില്ലായിരുന്നെങ്കിലും ജയിക്കാമായിരുന്നു. വേലിയില്‍ കിടന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ച അവസ്ഥയുമായി.

ജയിച്ചാല്‍ മന്ത്രി സ്ഥാനം ഉറപ്പ് എന്നു പറഞ്ഞായിരുന്നു അനൂപിനെ മോഹിപ്പിച്ചതും. ഇപ്പോള്‍ ലീഗിന്റെ അഞ്ചില്‍ തട്ടി അതും നീണ്ടുപോകുന്നു. മന്ത്രിസ്ഥാനം കൊടുത്താലും എന്തെങ്കിലും അപ്രധാന വകുപ്പ് നല്‍കി ഒതുക്കാനാണു സാധ്യത. റ്റി എം ജേക്കബിന്, മന്ത്രിസ്ഥാനം പോലും നിഷേധിച്ച ചരിത്രമുണ്ട്, ഉമ്മന്‍ ചാണ്ടിക്ക്. അപ്പോള്‍ മകനെ എങ്ങനെ സത്കരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

കൊട്ടാരക്കര ഗണേശന്റെ കാര്യം അപ്പാടെ കുഴഞ്ഞ് മറിഞ്ഞു കിടക്കുന്നു. ഒറ്റ എം എല്‍ എ ആയതുകൊണ്ട് മന്ത്രിയായിപ്പോയതാണദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അദ്ദേഹത്തെ വേണ്ട. മന്ത്രിസ്ഥാനം പോലും വേണ്ട എന്നതാണ്, അച്ഛന്റെ നിലപാട്. എന്തൊരു ത്യാഗ മനോഭാവം. ജയിലില്‍ കിടന്നാല്‍ ആരും ത്യാഗിയായി പോകുമെന്ന് തോന്നുന്നു.

അച്ഛനെ തള്ളിയാലും മകനെ ചാണ്ടി തള്ളില്ല. പിന്നെ അച്ഛനു പ്രയോഗിക്കാവുന്ന  തന്ത്രം തെരഞ്ഞെടുപ്പ് അസാധുവാക്കി പാഠം പഠിപ്പിക്കുക എന്നതു മാത്രം. വിപ്പ് ലംഘിച്ചു എന്നും പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതിപ്പെട്ടാല്‍, നിയമസഭാംഗത്വം നഷ്ടപ്പെടാം. പണ്ട് പിള്ളക്കങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പി ജെ ജോസഫിന്റെ പാര്‍ട്ടിയില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടെടുത്തപ്പോള്‍ അദ്ദേഹത്തിനു നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. മകന്റെ അംഗത്വവും അതുപോലെ നഷ്ടപ്പെടുത്താം. പക്ഷെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ജയിച്ചു വരും എന്നതാണു മകന്റെ നിലപാട്.

സാധാരണ പാര്‍ട്ടിക്കാരൊക്കെ കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ എങ്ങനെയെങ്കിലും മേടിച്ചെടുക്കാനാണു ശ്രമിക്കുക. ഇവിടെ ഒരു പാര്‍ട്ടി ആകെയുള്ള ഒരു മന്ത്രിയെ തന്നെ വേണ്ട എന്നാണാവശ്യപ്പെടുന്നത്. പിള്ളയും പിള്ളയുടെ പിള്ളയും തമ്മിലുള്ള കുടുംബവഴക്കില്‍ ബുദ്ധിമുട്ടുന്നത് ഉമ്മന്‍ ചാണ്ടിയാണ്. വളഞ്ഞ വഴിയിലൂടെ മൂത്തപിള്ളയെ ജയിലില്‍ നിന്നും മോചിപ്പിച്ചത് മണ്ടത്തരമായി എന്നിപ്പോള്‍ അദ്ദേഹത്തിനു തോന്നുണ്ടാകും. ജയിലില്‍ കിടന്നിരുന്നെങ്കില്‍ ഈ വക അലമ്പൊന്നും ഉണ്ടാകില്ലായിരുന്നു. മൂത്ത കൊമ്പനാണോ ഇളയ കൊമ്പനാണോ തലയെടുപ്പ് എന്നതാണു തര്‍ക്കം. പത്തനാപുരത്ത് രണ്ടു കൊമ്പന്‍മാരും കൊമ്പു കോര്‍ത്ത് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.

ഈ കുഴികളൊക്കെ ചാടിക്കടന്നു വേണം ഇനി നെയ്യാറ്റിന്‍കരയിലേക്ക് പോകാന്‍ . സെല്‍വരാജിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാം എന്നതാണു കരാര്‍.,. അത് പാലിക്കാതെ പറ്റില്ല. തങ്ങള്‍ പറഞ്ഞത് മറ്റാനാകില്ല എന്നതുപോലെ, ഉമ്മന്‍ അത് പറഞ്ഞു പോയി. ഇനി മാറ്റാന്‍ ആകില്ല. ഉറച്ച യു ഡി എഫ് മണ്ഡലത്തില്‍ ഇടതുപക്ഷത്തു നിന്നും  ചാടി വന്നയാളെ സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിക്കേണ്ട ഗതികേടിലാണു  കോണ്‍ഗ്രസ് പാര്‍ട്ടി.  ഉറച്ച മണ്ഡലമായ കണ്ണുരും ഇതുപോലൊരു ഗതികേടുണ്ടായി. സി പി എമ്മില്‍ നിന്നു  ചാടി വന്ന അബ്ദുള്ളക്കുട്ടിയെ ചുമക്കേണ്ടി വന്നു. അബ്ദുള്ളക്കുട്ടി ഇല്ലെങ്കിലും കണ്ണൂര്, കോണ്‍ഗ്ഗ്രസ് ജയിക്കുമായിരുന്നു എന്നതൊന്നും  കോണ്‍ഗ്രസിനു പ്രശ്നമല്ല.

ഇപ്പോള്‍ മന്ത്രിസഭയില്‍ ആകെയുള്ള 19 പേരില്‍ 10 പേരും ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരാണ്. ക്യബിനറ്റ് റാങ്കുള്ള  ചീഫ് വിപ്പും നൂനപക്ഷസമുദായത്തില്‍ നിന്നാണ്. അനൂപും അലിയും കൂടി മന്ത്രിമാരാകുമ്പോള്‍ അവരുടെ സംഖ്യ 12 ആകും. അങ്ങനെ പണ്ട് ആന്റണി പറഞ്ഞത് അപ്പാടെ അന്വര്‍ത്ഥമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ ഭീക്ഷണിയിലൂടെ പലതും നേടി എടുക്കുന്നു. മറ്റെന്തൊക്കെ തള്ളിക്കളഞ്ഞാലും അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ മുസ്ലിം ലീഗ് ഭീക്ഷണിപ്പെടുത്തുന്നുണ്ട് എന്നത്  ആര്‍ക്കം ​നിഷേധിക്കാനാകില്ല.6 comments:

kaalidaasan said...

എന്റെ അഭിപ്രായത്തില്‍ ലീഗിനു അഞ്ചു മന്ത്രിമാരല്ല, ആറു മന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്.

Ajith said...

Yes they deserve . Its a fundemental democratic tenet that power representation should reflect demographic distribution.

I think this issue will get sorted out somehow, as the continuation of the government is sacrosanct for everyone in the front, remember the diagonaly opposite DMK-PMK and BJP cobbled and completed the term during the NDA rule(1999 - 2004)

kaalidaasan said...

Ajith,

Sure. They will sort it out somehow. Most probably Muslim League will back out. If League does not get another minister, they will get some other lucrative gain. It is just flexing the muscle to get political and unpolitical gains.

Umman Chandy does not have the guts to deal this issue in Congress' advantage. He could very well use the ice cream case to rein in the poison Kunjaalikutty. But he won't. Both Kerala Congress and League will get undeserving gains as usual. League is far ahead in this ridiculous manipulation.

Continuation of the government is sacrosanct for Kunjnjaalikkutty in particular. He knows that very well. He will resort to all sorts of unethical and dubious plays in this drama.

vrajesh said...

മുസ്ളിം മന്ത്രിമാര്‍ കൂടുതലായാല്‍ എന്താണ്‍ പ്രശ്നം?ആര്ക്ക്കാണ്‍ പ്രശ്നം?ഇവിടെയുള്ള കപടമതേതരത്വമാണ്‍ പ്രശ്നമുണ്ടാക്കുന്നത്..

kaalidaasan said...

മുസ്ലിം മന്ത്രിമാര്‍ കൂടുതലായാല്‍ ചില പ്രശ്നങ്ങളുണ്ട്. ജനധിപത്യത്തില്‍ എല്ലാവര്‍ക്കും അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭികണമെന്നതാണു തത്വം.ആര്‍ക്കെങ്കിലും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ലഭിക്കുമ്പോള്‍ അത് ജനാധിപത്യത്തിന്റെ അന്തസത്തക്കു നിരക്കുന്നതല്ല.

ഇപ്പോള്‍ ലീഗു ഭരിക്കുന്ന വകുപ്പുകളില്‍ ലീഗിന്റെ സര്‍വാധിപത്യമാണ്. വിദ്യാഭ്യാസ വകുപ്പില്‍ യോഗ്യത പോലും നോക്കാതെ മുസ്ലിങ്ങളെ തിരുകി കയറ്റുന്നതാണിപ്പോള്‍ കാണുന്നത്.

മതാധിഷ്ടിത പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രി ഉണ്ടാകുന്നതിലും ചില പ്രശ്നങ്ങളുണ്ട്.

മഞ്ഞളാം കുഴി അലി മന്ത്രിയാകുമെന്നും  അദ്ദേഹത്തിന്റെ വകുപ്പ് ഏതണെന്നും  പാണക്കാട്ടു തങ്ങളാണു പ്രഖ്യാപിച്ചത്. ഈ തങ്ങള്‍ക്കങ്ങനെ ഒരധികാരവും ഇന്‍ഡ്യന്‍ ഭരണ ഘടന നല്‍കുന്നില്ല. മന്ത്രി ആരെന്നും വകുപ്പ് ഏതെന്നും പ്രഖ്യാപിക്കാന്‍ ഭരണഘടന അധികാരപ്പെടുത്തിയ സ്ഥാപനങ്ങള്‍ ഇന്‍ഡ്യയിലുണ്ട്. അതാണു പ്രശ്നം.

ഇപ്പോള്‍ ലീഗ് പറയുന്നത് തങ്ങള്‍ പ്രഖ്യാപിച്ചു പോയി. ഇനി അതില്‍ നിന്നും പിന്നാക്കം പോകാന്‍ ആകൂല്ല, എന്നാണ്. ഇത് ഭീക്ഷണിയിലൂടെ കാര്യം സാധിക്കുന്നതിനു തുല്യമാണ്. തങ്ങളോട് ആരും ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. തങ്ങളോ ലീഗോ ഇതില്‍ നിന്നും പിന്നാക്കം പോയാല്‍ ആകാശം ഇടിഞ്ഞു വീഴുകയും ഇല്ല. തങ്ങളെന്തോ അപ്രമാദിത്തമുള്ള പ്രവാചകനാണെന്ന ലീഗു വിശ്വാസം കേരള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണു ഇപ്പോള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളെ പ്രവാചകനായി അംഗീകരിച്ചാലും കേരള ജനത അംഗീകരിക്കില്ല.

kaalidaasan said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11303015&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@


ഉമ്മന്‍ ചാണ്ടി കുഞ്ഞാപ്പയെ കടത്തി വെട്ടി. കുഞ്ഞാപ്പയുടെ അതേ അടവ് തന്നെ എടുത്ത് തടുക്കുന്നു. കുഞ്ഞാപ്പയുടെ ഹൈക്കമാണ്ട് പ്രഖ്യാപിച്ച അഞ്ചാം മന്ത്രി വേണമോ എന്ന് ഇനി ചാണ്ടിയുടെ ഹൈക്കമാണ്ട് തീരുമാനിക്കും. എന്നു വച്ചാല്‍ ചാണ്ടി തന്നെ തീരുമാനിക്കും. ആ തീരുമാനമിപ്പോള്‍ പറയാന്‍  പേടിയുള്ളതുകൊണ്ടാണിങ്ങനെ ഒരു വളഞ്ഞ വഴി ചാണ്ടി തേടുന്നതും. ആ തീരുമാനം നാലു വര്‍ഷം കൂടെ നീട്ടിക്കൊണ്ടു പോകാനുള്ള വിദ്യയൊക്കെ ഈ ഹൈക്കമാണ്ടിനറിയാം. ഇനി ലീഗുകാര്‍ കിടന്ന് കാറിയാല്‍, പ്രശ്നം ഹൈക്കമാണ്ടിന്റെ മുന്നിലാണ്, അവര്‍  തീരുമാനിക്കട്ടെ എന്നു പറഞ്ഞ് തടി കയിച്ചലാക്കാം. എന്താണാ തീരുമാനമെന്ന് തലയില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ ഏത് കൊഞ്ഞാണനും പുടി കിട്ടും.
ഉമ്മന്‍ ബുദ്ധിമാനാണ്. ആന്റണിയേപ്പോലെ അത്ര നിഷ്കളങ്കനുമല്ല.

കുഞ്ഞാപ്പക്കും ഇത് ആശ്വാസമായിരിക്കും. നെയ്യപ്പം തിന്നല്‍ രണ്ടു ഗുണം എന്നു പറഞ്ഞതുപോലെ. അലിയെ അതിസമര്‍ദ്ധമായി ഒഴിവാക്കാം. ലീഗിന്റെ അണികളെ പറഞ്ഞു പറ്റിക്കാന്‍ ഒരു പിടിവള്ളിയുമായി.

ഉമ്മന്റെ അടുത്ത അങ്കം മാണിയുമായിട്ടാണ്. രാജ്യ സഭാ സീറ്റു കൂടിയേ തീരൂ എന്നാണു നിലപാട്. 10 വര്‍ഷമായി കോഴിക്കു മുല വരുന്ന പോലെയാണ്, കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാസീറ്റ്. രണ്ട് സീറ്റ് ഒന്നിച്ചു വന്നാല്‍ ഒന്ന് മാണിക്കെന്നത് 10 വര്‍ഷം മുമ്പുള്ള വാഗ്‌ദാനമാണ്. അഞ്ചാം മന്ത്രിയെ കിട്ടിയില്ലെങ്കില്‍ കുഞ്ഞാപ്പക്കോ ലീഗിനോ ഒന്നും ചെയ്യാനില്ല. പോകാന്‍ ഒരിടവുമില്ല. സഹിച്ച് കഴിയേണ്ടി വരും. പക്ഷെ മാണിക്കങ്ങനെയുള്ള എടങ്ങേറൊന്നുമില്ല. ചാടി ചെന്നാല്‍ ഇപ്പോഴുള്ളതിലും ആനുകൂല്യങ്ങള്‍ ഇടതുപക്ഷം നല്‍കും. പി സി ജോര്‍ജൊഴികെ ആരു വന്നാലുമവര്‍ സ്വീകരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍പ്പാണ്. 4 എം എല്‍ എ മര്‍ കയ്യാലപ്പുറത്താണിരുപ്പ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നഷ്ടം ഉമ്മനു തന്നെ.