Monday, 19 March 2012

മൈദ ; മിഥ്യയും സത്യവുംഇതിന്റെ തലക്കെട്ട് കടം കൊണ്ടതാണ്.

മൈദ സത്യവും മിഥ്യയും എന്ന പേരില്‍ ശ്രീ കെ പി സുകുമാരന്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. പക്ഷെ അവിടെ ആദ്യം  അഭിപ്രായങ്ങള്‍ എഴുതാന്‍ അനുവദിച്ചിച്ചിരുന്നില്ല. പിന്നീട് അനുവദിക്കുകയും ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. വിചിത്രമെന്നു പറയട്ടെ ഇപ്പോള്‍ വീണ്ടും കമ്ന്റ് ഓപ്ഷന്‍ എടുത്തു കളഞ്ഞിരിക്കുന്നു. കുറച്ചു  ദിവസങ്ങള്‍ക്ക് മുമ്പെ മൈദയേപ്പറ്റി തന്നെ മറ്റൊരു ലേഖനം അദ്ദേഹം എഴുതിയിരുന്നു. പലരും  ​അഭിപ്രായങ്ങള്‍ എഴുതിയ ആ പോസ്റ്റ് നീക്കം ചെയ്തിട്ടാണു പുതിയ പോസ്റ്റ് എഴുതിയിരുന്നതും.

പ്രകൃതിജീവനക്കാര്‍ പരത്തുന്ന ഒരു ലഘുലേഖയാണു വിഷയം. മൈദ ആരോഗ്യകരമായ ഭക്ഷണമാണോ എന്ന ചോദ്യത്തിനു  പ്രകൃതിജീവനക്കാരുടെ ഭാഗത്തു നിന്നും ഉള്ള ചില അഭിപ്രായങ്ങളാണു ശ്രീ സുകുമാരന്റെ ലേഖനത്തിനടിസ്ഥാനം. ആ ലഘുലേഖയിലേത് പലതും അതിശയോക്തിപരമായിട്ടു തന്നെയാണ്. പക്ഷെ അതിനോടുള്ള സുകുമാരന്റെ പ്രതികരണം അര്‍ത്ഥ സത്യങ്ങളും അസത്യങ്ങളും നിറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അവയില്‍ ചിലതിനോടുള്ള പ്രതികരണമാണീ പോസ്റ്റ്.

ശ്രീ സുകുമാരന്‍ പരാമര്‍ശിച്ച ചില വിഷയങ്ങളിലേക്ക്.

>>>>>മൈദയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഒന്ന് അത് ഗോദമ്പില്‍ നിന്ന് ആട്ടയും മറ്റും ഉണ്ടാക്കി ബാക്കി വരുന്ന വേസ്റ്റ് അല്ലെങ്കില്‍ ചണ്ടിയാണ് എന്നതാണ്.  പിന്നെ പറയുന്നത് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നുമില്ല എന്നതാണ്.<<<<<<<<

ഇത് രണ്ടും ആരുടെ ഭാഗത്തുനിന്നുണ്ടായതാണെങ്കിലും അതിശയോക്തിപരമായ പരാമര്‍ശങ്ങളാണ്. മൈദ വെറും ചണ്ടിയാണെന്നോ, മൈദയില്‍ പോക്ഷകങ്ങള്‍ ഒന്നുമില്ല എന്നോ ആരെങ്കിലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പക്ഷെ ഒന്നുണ്ട്. പോക്ഷകങ്ങള്‍ കൂടുതലുള്ള ഭാഗങ്ങളൊക്കെ നീക്കം ചെയ്ത് ബാക്കി വരുന്നതാണു മൈദ. അതില്‍ ഭൂരിഭാഗവും അന്നജം മാത്രമേ ഉള്ളു.


അതിന്റെ ഘടന ഇങ്ങനെ.


ഇതിലെ Endosperm എന്ന ഭാഗമാണ്, മൈദയില്‍ 99%. മറ്റുള്ളഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ്.

White flour uses only the endosperm, while whole wheat flour combines all three layers.

Unlike traditional stone mills that slowly ground flour, modern, high-temperature, and high-speed roller mills are designed for mass production. The roller mill-produced flour is virtually all starch and retains only a small fraction of the nutrients originally found in wheat.

With the bran and germ removed, white flour essentially becomes a form of sugar. The nutrients lost in the refining process include:
• Almost all of the vitamin E
• 50 percent of the unsaturated fatty acids
• 50 percent of the calcium
• 70 percent of the phosphorus
• 80 percent of the iron
• 90 percent of the magnesium
• 50 to 80 percent of the B vitamins

Even commercial whole wheat flour loses a fair amount of nutritional value due to aggressive processing.


White flour


75% of the wheat grain is extracted. Most of the bran and the germ are sifted away leaving mostly the endosperm. This results in a loss of  22 vitamins/minerals, and dietary fiber.
At present 38 states in USA require the  white flour to be enriched with iron and the B vitamins thiamin, riboflavin, and niacin. In India, no products are enriched in this manner at present.

മൈദ വെറും ചണ്ടി മാത്രമല്ല. പക്ഷെ  മറ്റ് പോക്ഷകങ്ങളില്‍ ഭൂരിഭാഗവും നീക്കം ചെയ്ത് 77-85%  അന്നജവും 15-23 % പ്രോട്ടീനും  മാത്രമേ മൈദയിലുള്ളു. ഈ പ്രോട്ടീന്‍ ശരീരത്തിനു പ്രത്യേകിച്ചു ഗുണമുള്ളതുമല്ല. കപ്പ തിന്നുന്ന ഗുണമേ മൈദ തിന്നാല്‍ ലഭിക്കൂ.  അതിലപ്പുറം പോക്ഷകഗുണമൊന്നും മൈദയില്‍ ഇല്ല.

സുകുമാരന്‍ എഴുതുന്നു. 

>>>>>ഗോതമ്പില്‍ നിന്ന് മൈദയുണ്ടാക്കുന്നത് പ്രധാനമായും സാംസ്കാരിക - രുചി ശീലങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് അതിനുള്ള ഉത്തരം. മൈദ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ഗോദമ്പ് മാവ് കൊണ്ട് ഉണ്ടാക്കാന്‍ പറ്റില്ല. ബേക്കറി ഉല്പന്നങ്ങള്‍ എല്ലാം മൈദ ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കുന്നത്. നമ്മള്‍ സാധാരണ കഴിക്കുന്ന ബ്രഡ് അഥവാ റൊട്ടിയുടെ കാര്യം എടുക്കാം.  മൈദ കൊണ്ട് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് ആണ് എല്ലാവര്‍ക്കും ഇഷ്ടം. ആട്ട കൊണ്ടു ഉണ്ടാക്കുന്ന ബ്രൌണ്‍ റൊട്ടിയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല.  ബേക്കറിയില്‍ പോയാല്‍ വൈറ്റ് റൊട്ടി മാത്രമേ ആളുകള്‍ വാങ്ങുകയുള്ളൂ. ഗോദമ്പ് മാവ് കൊണ്ടോ ആട്ട കൊണ്ടോ ഉണ്ടാക്കാന്‍ കഴിയാത്ത പല പലഹാരങ്ങള്‍ മൈദ കൊണ്ട് ഉണ്ടാക്കാന്‍ കഴിയും. അത്കൊണ്ടാണ് മൈദയെ All purpose flour എന്നു പറയുന്നത്.<<<<<< 


ഗോതമ്പില്‍ നിന്നും മൈദ ഉണ്ടാക്കുന്നതിന്, സംസ്കാരമായോ രുചിയുമായോ യാതൊരു ബന്ധവുമില്ല. കാട്ടുജാതിക്കാര്‍ അല്ലാത്ത മനുഷ്യരുടെ പ്രധാന ആഹാരം ഇന്ന് സ്റ്റാര്‍ച്ച് അടങ്ങിയ ധാന്യങ്ങളാണ്. ഓരോ പ്രദേശത്തും വളരുന്ന ധാന്യങ്ങള്‍ അവര്‍ ആഹരിക്കുന്നു. കേരളത്തില്‍ ചരിത്രാതീത കാലം മുതലേ നെല്ല് കൃഷി ചെയ്യുന്നു. അതുകൊണ്ട് അരി പ്രധാന ആഹാരമായി. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പ് കൃഷി ചെയ്യുന്നു. അതുകൊണ്ട് ഗോതമ്പ് പ്രധാന ആഹാരമായി. അരികൊണ്ട്, ചോറും മറ്റ് പലഹാരങ്ങളുമുണ്ടാക്കുന്നതുപോലെ,  ഗോതമ്പു കൊണ്ടും പല പലഹാരങ്ങളുമുണ്ടായി. അരി കൊണ്ട് പുട്ടുണ്ടാക്കുന്നു എന്നതുപോലെ ഗോതമ്പു കൊണ്ട് ഉണ്ടാക്കിയ ഒരു വിഭവം മാത്രമാണ്‌ പൊറോട്ട. 

മനുഷ്യരുടെ ആഹാരരീതി ലഭ്യതയും ശീലവുമായി ബന്ധപ്പെട്ടതാണ്. കേരളത്തില്‍ തന്നെയുള്ള പണക്കാര്‍ ദിവസവും മാംസം കഴിക്കുന്നു. പണമില്ലാത്തവര്‍  കഴിക്കുന്നില്ല. കടല്‍ തീരത്തു ജീവിക്കുന്നവര്‍ മത്സ്യം കൂടുതല്‍ കഴിക്കുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചപ്പാത്തിയോ പോറോട്ടയോ കേരളത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.  ഗോതമ്പില്‍ നിന്നു മൈദ ഉണ്ടാക്കിയിരുന്നില്ല എന്നു കരുതി അവര്‍ സംസ്കാരികമായി വ്യത്യസ്ഥരായിരുന്നു എന്നോ രുചികരമായ ഭക്ഷണം അവര്‍ കഴിച്ചിരുന്നില്ല എന്നോ അര്‍ത്ഥമില്ല. രുചി ആപേക്ഷികം മാത്രമാണ്. മലയാളികള്‍ക്ക് രുചികരമായ ഭക്ഷണം പഞ്ചാബികള്‍ക്ക് രുചികരമായി തോന്നില്ല. മസാല ചേര്‍ത്ത  കറി സായിപ്പിനു രുചികരമായി തോന്നില്ല. മുതിര്‍ന്നവരുടെ ഭക്ഷണത്തിന്റെ രുചി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു വരില്ല.  പക്ഷെ കഴിച്ച് ശീലിക്കുമ്പോള്‍ രുചികരമായി തോന്നും. നല്ല എരിവുള്ള ഭക്ഷണം കഴിച്ചാല്‍ സായിപ്പിനു പെട്ടെന്ന് അസിഡിറ്റി ഉണ്ടാകാം. പക്ഷെ ഭൂരിഭാഗം മലയാളികള്‍ക്കും ഉണ്ടാകില്ല.

ഗോതമ്പ് പൊടിച്ച് ബ്ളീച്ച് ചെയ്യാതെ ഉണ്ടാക്കുന്ന  പൊറോട്ടക്ക് രുചിയില്ല. പക്ഷെ ബ്ളീച്ച്  ചെയ്തുണ്ടാക്കുന്നതിനു രുചിയുണ്ട് എന്നാണു സുകുമാരന്റെ അഭിപ്രായം. എന്നു വച്ചാല്‍ അത് കൃത്രിമമായി ഉണ്ടാക്കുന്ന രുചിയാണെന്ന്. 

രുചികരമായ ഭക്ഷണം ആളുകള്‍ ഇഷ്ടപ്പെടും. പക്ഷെ അതൊക്കെ എപ്പോഴും ആരോഗ്യകരമായിക്കൊള്ളണമെന്നില്ല. കൊച്ചുകുട്ടികള്‍ക്ക് ഏറ്റവും രുചികരമായത് ചോക്ളേറ്റായിരിക്കും. എന്നു കരുതി ആരുമവര്‍ക്ക് ദിവസേന ചോക്ളേറ്റ് കൊടുക്കാറില്ല. വൈറ്റ് ബ്റെഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് അതിന്റെ പോക്ഷകത്തേക്കുറിച്ച് ശരിയായ ധാരണയില്ല. ഇഷ്ടപ്പെടുന്നതിനെ ഒക്കെ അനുവദിക്കുകയുമംഗീകരിക്കുകയും ചെയ്യുക എന്നത് ശരിയായ സമീപനവുമല്ല.

ബ്ളീച്ച് ചെയ്ത് വെളുപ്പിച്ച് കിട്ടുന്ന മൈദയെയാണ്, all purpose flour എന്നു വിളിക്കുന്നത് എന്ന അഭിപ്രായം   സുകുമാരന്റെ വിവരക്കേടാണെന്ന് പറയേണ്ടി വരും. All purpose flour എന്നത് പൊറോട്ട ഉണ്ടാക്കുന്ന മൈദയല്ല. ഒരു പ്രത്യേക രീതിയില്‍  ഉണ്ടാക്കുന്ന ഗോതമ്പു പൊടിയാണ്. 

മൈദ  ലഭിക്കുന്നത് ഗോതമ്പിലെ  Endosperm പൊടിച്ചെടുത്തിട്ടാണ്. അത് പൊടിച്ചെടുക്കുമ്പോള്‍ ഇളം മഞ്ഞനിറമുണ്ടതിന്. അതിന്‌ ആകര്‍ഷകമായ  വെളുത്തനിറമുണ്ടാക്കാനും മാര്‍ദ്ദവമുണ്ടാക്കാനും  രണ്ടു രീതികള്‍ ഉപയോഗിക്കുന്നുണ്ട്. വെറുതെ കുറച്ചു നാളുകള്‍ സൂക്ഷിച്ചു വയ്ക്കുക. അല്ലെങ്കില്‍ ബ്ളീച്ച് ചെയ്ത് ഉടന്‍ ഉപയോഗിക്കുക.   മാര്‍ദ്ദവം ആവശ്യമുള്ളത് കേക്കുകളും മറ്റ് പലഹാരങ്ങളും ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. 

പണ്ടൊക്കെ ആളുകള്‍  മൈദ വെറുതെ സൂക്ഷിച്ചു വച്ച് മാര്‍ദ്ദവവും വെളുത്ത നിറവുമുണ്ടാക്കി, കേക്കുകളും മറ്റും ഉണ്ടാക്കിയിരുന്നു. ഇന്ന് പക്ഷെ കച്ചവട താല്‍പ്പര്യം മുന്നിലേക്ക് വന്നപ്പോള്‍ സൂക്ഷിച്ചു വയ്ക്കുന്നില്ല. ഉടന്‍ ബ്ളീച്ച് ചെയ്ത് വെളുത്ത നിറവും  മാര്‍ദ്ദവവുമുണ്ടാക്കി വിറ്റഴിച്ച് അമിത ലാഭം നേടുന്നു. 

മൈദ ബ്ളീച്ച് ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ അനേകമുണ്ട്.  പ്രധാനപ്പെട്ടവ

ഇതില്‍ Chlorineഉം Chlorine dioxide ഉം മൈദയിലുള്ള പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിച്ച് അലോക്സന്‍  എന്ന രാസവസ്തു ഉണ്ടാകുന്നു. ഈ രാസവസ്തു കുത്തിവച്ചാല്‍ എലികളില്‍ പ്രമേഹമുണ്ടാകുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷെ മനുഷ്യരില്‍ ഇത് സംബന്ധിച്ച ഒരു പഠനവും നടത്തിയിട്ടില്ല. നടത്താന്‍ ബുദ്ധിമുട്ടുമാണ്. മനുഷ്യരില്‍ പരീക്ഷണം നടത്താത്തതുകൊണ്ട്,  ഈ വസ്തു മനുഷ്യരില്‍ പ്രമേഹമുണ്ടാക്കും എന്നതിനു തെളിവില്ല. ഈ അവസ്ഥയാണ്, വ്യവസായ ലോബി ചൂക്ഷണം ചെയ്യുന്നത്. 

അലോക്സാനെ രക്ഷപ്പെടുത്താന്‍ വ്യവസായ ലോബിയും അവരുടെ പിണിയാളുകളും  പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം സുകുമാരനും ആവര്‍ത്തിക്കുന്നുണ്ട്.

>>>>ഗോതമ്പ് മാവ് കുറെ നാള്‍ വെച്ചുകൊണ്ടിരുന്നാലും അന്തരീക്ഷവായുവിലെ ഓക്സിജനുമായുള്ള സമ്പര്‍ക്കത്തില്‍ മാവിലെ കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറും. അതായത് മാവ്‌ ബ്ലീച്ച് ചെയ്താല്‍ മാത്രമല്ല, ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്നതാണു വസ്തുത.<<<<<<

ഗോതമ്പ് പൊടിച്ചു മൈദ എടുത്ത് വച്ചിരുന്നാല്‍ അതില്‍ അന്തരീക്ഷവായുവിലെ ഓക്സിജന്‍ പ്രവര്‍ത്തിച്ച് ചില മാറ്റങ്ങളുണ്ടാകും. അലോക്സന്‍ ചെറിയ അളവില്‍ ഉണ്ടാകും. പക്ഷെ അത് ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതുപോലെ പൂര്‍ണ്ണമോ വ്യാപകമോ അല്ല. ആരും ഒരു കാലാവസ്ഥയിലും ഇതുപോലെ ഗോതമ്പു പൊടിച്ച് അന്തരീക്ഷവായുവുമായി പ്രതിപ്രവര്‍ത്തിക്കാന്‍ തുറന്നു വയ്ക്കാറില്ല. അടച്ച് വായുവും പ്രാണികളും കടക്കാതെ സൂക്ഷിക്കുകയാണു പതിവ്. ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്ന വാദത്തിന്‌ അത്രവലിയ പ്രസക്തിയില്ല. ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിന്റെ വളരെ ചെറിയ അംശമേ ഉണ്ടാകൂ.


കുറെ നാള്‍ ശേഖരിച്ചു വയ്ക്കുമ്പോള്‍ സ്വാഭാവികമായി മാര്‍ദ്ദവമുണ്ടാകുന്ന മൈദയിലും അലോക്സന്‍ ഉണ്ട് എന്ന് സമ്മതിച്ചാല്‍ തന്നെ,  അത് ഒരിക്കലും പ്രമേഹമുണ്ടാക്കില്ല എന്ന് തീര്‍ത്തു പറയാന്‍ സാധിക്കുമോ? ഈ വിഷയത്തില്‍ ഫലപ്രദമായ ഒരു പഠനവും നടന്നിട്ടില്ല എന്നതാണു സത്യം. പഠനത്തിലൂടെ തെളിവു ലഭിച്ചില്ലെങ്കില്‍, വൈദ്യശാസ്ത്രം അംഗീകരിക്കില്ല. ആധുനിക വൈദ്യശാസ്ത്രത്തിനങ്ങനെ ഒരു കുഴപ്പമുണ്ട്. തെളിവു ലഭിക്കുന്നതു വരെ പലതും സുരക്ഷിതമാണെന്ന് പറഞ്ഞു കൊണ്ടിരിക്കും.


സുകുമാരന്‍ തുടരുന്നു. 

>>>>>>അലോക്സാന്‍  രാസസ്ഥിരത ഇല്ലാത്ത  (Chemical stability) ഒരു വസ്തുവാണ്‌. ദ്രാവകരൂപത്തില്‍ ഒന്നര മിനിറ്റ് ആണതിന്റെ  അര്‍ദ്ധായുസ്സ്. അതായത് ദ്രാവകാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സാധനം അലോക്സാനിക് ആസിഡ് ആയി വിഘടിച്ചുപോകുമെന്നര്‍ത്ഥം. അതായത് മൈദയിലുള്ള അലോക്സാന്‍ വെള്ളം തട്ടിയാല്‍ വേഗം തന്നെ അലോക്സാനിക് ആസിഡ് ആയി മാറുന്നു എന്നര്‍ത്ഥം.<<<<<< 

അടിസ്ഥാനരഹിതമായ ഒരു പ്രസ്താവനയാണിത്.  അലോക്സന്റെ  രാസ സ്ഥിരത ദ്രവരൂപത്തിലാണോ  അല്ലയോ എന്നതിനെ ആശ്രയിച്ചല്ല. മീഡിയത്തിന്റെ  pH (parameter for measuring acidity) അനുസരിച്ചാണ്. കൂടിയ  pH ല്‍ അതിനു സ്ഥിരത ഇല്ല. കുറഞ്ഞ  pHല്‍ അതിനു സ്ഥിരതയുണ്ട്. അലോക്സാന്റെ സ്ഥിരത സംബന്ധിച്ച് നടത്തിയിട്ടുള്ള ഗവേഷണഫലം ലഭ്യമാണ്. 

Although  Dixon  and  Zerfas    reviewed  the  literature  and  concluded 
that  alloxan  was  stable  at  pH  7.0,  others   found  alloxan  to  be  un- 
stable  in  neutral  and  alkaline  solutions.
At  room  temperature  at  pH  7.4 the  half   life  of  alloxan  was  2.2  minutes. 


pH കുറയുന്തോറും അലോക്സന്റെ രാസ സ്ഥിരത വര്‍ദ്ധിക്കുന്നു. 

മൈദയില്‍ വെള്ളം ചേര്‍ത്തു കുഴയ്ക്കുമ്പോള്‍ അലോക്സന്‍ അലോക്സാനിക് അസിഡ് ആകും എന്നു പറയുന്നത് തെറ്റാണ്. മൈദ കേക്കുണ്ടാക്കാനായി പുളിപ്പിക്കുമ്പോള്‍ അതിന്റെ  p H കൂടും. സാധാരണ യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിക്കുന്ന ഗോതമ്പ് മാവിന്റെ pH,  5.9 മുതല്‍ 6.5 വരെ ആണ്. ഈ pH ല്‍ അലോക്സാന്‌ സ്ഥിരത കുറവാണ്.  അത് പെട്ടെന്നു നശിക്കും. പക്ഷെ പൊറോട്ട ഉണ്ടാക്കാനായി കുഴയ്ക്കുമ്പോഴോ അത് വേവിക്കുമ്പോഴോ, ഭക്ഷിച്ച് വയറ്റില്‍ ചെല്ലുമ്പോഴോ അലോക്സന്‍ നശിക്കുന്നില്ല. ആമാശയത്തിലെ  ശരാശരി  pH, 2 ആണ്. ഈ pH ല്‍ അലോക്സന്‍ ശരീരത്തിലേക്ക് അഗികരണം ചെയ്യപ്പെടാന്‍ മാത്രം  സ്ഥിരതയുള്ള വസ്തുവാണ്. 

അലോക്സന്‍ മനുഷ്യന്റെ ആമാശയത്തില്‍ നിന്നും എത്രത്തോളം ആഗികരണം ചെയ്യപ്പെടും എന്നോ അത് ഏത് തരത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്നൊ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. പക്ഷെ പ്രമേഹമുള്ള  കുട്ടികളുടെ രക്തത്തില്‍ അലോക്സാന്റെ അംശം കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Alloxan is a well-known and universally used agent for evoking experimental diabetes through its toxic effect on the B cells of the Langerhans islets. In our study, blood levels of alloxan in children with insulin-dependent diabetes mellitus were investigated. The observations were made in 68 children aged 6–15 years and in a control group of 44 healthy children in the same age range. Alloxan levels were estimated spectrophotometrically. The mean level of alloxan in blood from children with insulin-dependent diabetes mellitus was 8.76±9.64 mgrg/ml and in blood from healthy children was 1.53±1.10 mgrg/ml. 
The difference was statistically significant.


എലികളില്‍ മാത്രമല്ല, മനുഷ്യരിലും പ്രമേഹമുണ്ടാകുന്നതില്‍ അലോക്സന്, ഒരു പങ്കുണ്ടെന്നാണീ നിരീക്ഷണങ്ങള്‍ നല്‍കുന്ന സൂചന. അലോക്സന്‍ എലികളില്‍ പ്രമേഹമുണ്ടാക്കും എന്നു തെളിഞ്ഞതുകൊണ്ട്, അലോക്സന്‍  നല്‍കി ആരും മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തുനിയില്ല. മനുഷ്യശരീരത്തില്‍ രാസ വസ്തുക്കള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് മനസിലാക്കാനാണ്, എലികളിലും മറ്റും പരീക്ഷണങ്ങള്‍ നടത്താറുള്ളത്. എലികളിലും ഗിനി പന്നികളിലുമൊക്കെ സുരക്ഷിതമാണെന്ന് തെളിഞ്ഞതിനു ശേഷമേ മനുഷ്യരില്‍ ഏത് രാസവസ്തുവും പരീക്ഷിക്കൂ. 


സുകുമാരന്‍ തുടര്‍ന്നെഴുതുന്നു. 

>>>>>യു,എസ്സ്.ഏ. , ക്യാനഡ , ആസ്ത്രേലിയ, ചൈന , ന്യൂസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട്.<<<<<< 


ഈ പ്രസ്താവന പൂര്‍ണ്ണമായും ശരിയല്ല. തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 

ചൈന ഒരു വര്‍ഷം മുന്നേ  ഇത് നിരോധിച്ചു. 

BEIJING - Chinese authorities have banned the production of two food additives commonly used to "bleach" flour, said the Ministry of Health Tuesday.
The two additives, benzoyl peroxide and calcium peroxide, were banned because "there is no need to use them in flour processing anymore" as the country's processing techniques and wheat planting had improved, the ministry said in a statement on its website.

ഇംഗ്ളണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ നിരോധിച്ചു. 

Flour is no longer bleached in the UK. The bleaching of flour with benzoyl peroxide was permitted until 1997.
രാസവസ്തുക്കളുപയോഗിച്ച് ഗോതമ്പ് പൊടി ബ്ളീച്ച്  ചെയ്യുന്ന രീതി  യൂറോപ്യന്‍  യൂണിയന്‍ പൂര്‍ണ്ണമായും നിരോധിച്ചു.  ഈ വക കാര്യങ്ങളില്‍ യു എസ് എ ഒരു പടി പിന്നിലാണെന്നും. അമേരി ക്കയില്‍ പോലും ബ്ളീച്ച് ചെയ്ത ഗോതമ്പു പൊടിയുടെ പുറത്ത്  Bleached എന്നെഴുതി വയ്ക്കണമെന്ന നിയമമുണ്ട്. അതിന്റെ അര്‍ത്ഥം അവര്‍ ഇത് അത്ര സുരക്ഷിതമായി കരുതുന്നില്ല എന്നാണ്.  


ബ്ളീച്ച് ചെയ്ത ഗോതമ്പു പൊടി ഉപയോഗിച്ചു തന്നെ ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം അടിയന്തരമായ അവസ്ഥ ഇല്ല. പൂര്‍ണ്ണമായും സുരക്ഷിതമാണ്, ബ്ളീച്ചിംഗ് എന്ന് തെളിഞ്ഞിട്ടുമില്ല. അല്‍പ്പം രുചിക്കു വേണ്ടി ബ്ളീച്ച് ചെയ്ത പൊടി ഉപയോഗിക്കുന്നത് അരോഗ്യകരമല്ല എന്നു തന്നെയാണെന്റെ അഭിപ്രായം. അതിനെതിരെ പ്രകൃതിജീവനക്കാര്‍ ലഘുലേഖ ഇറക്കുന്നതിനെ കുറ്റം പറയാനും ആകില്ല. അവര്‍ എഴുതുന്ന എല്ലാറ്റിനോടും യോജിക്കാന്‍ ആകില്ലെങ്കിലും ചിലതിനോട് യോജിക്കേണ്ടതുണ്ട്. അതില്‍ ഓന്നാണ്, ബ്ളീച്ച് ചെയ്ത മൈദ ഉപയോഗിക്കുന്നത് ഹാനികരമാണ്, എന്ന നിലപാട്. മൈദയില്‍ പോക്ഷകാംശം കുറവാണെന്ന നിലപാടും ശരിയാണ്. മൈദക്കെതിരെ മാത്രമേ അവര്‍ നിലപാടെടുക്കുന്നുള്ളൂ. ഗോതമ്പ് മുഴുവനായും പൊടിച്ച ആട്ടക്കെതിരെ ഒന്നും പറയുന്നില്ല.


ബ്ളീച്ച് ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ ഭൂരിഭാഗവും ആരോഗ്യത്തിനു ഹാനികരമാണ്. ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അലോക്സന്, പ്രമേഹരോഗവുമായി ബന്ധവും ഉണ്ട്. ഇതൊക്കെ അറിഞ്ഞു കൊണ്ട്, ഇങ്ങനെ ബ്ളീച്ച് ചെയ്ത മൈദ തന്നെ ഉപയോഗിക്കണോ എന്നത് ഓരോരുത്തരുടെയും ഇഷ്ടം. അതിലെ അപകട സാധ്യത ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ അവരോട് കയര്‍ക്കാതെ എങ്കിലും ഇരിക്കാന്‍ പാടില്ലേ? 

16 comments:

kaalidaasan said...

ബ്ളീച്ച് ചെയ്ത ഗോതമ്പു പൊടി ഉപയോഗിച്ചു തന്നെ ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം അടിയന്തരമായ അവസ്ഥ ഇല്ല. പൂര്‍ണ്ണമായും സുരക്ഷിതമാണ്, ബ്ളീച്ചിംഗ് എന്ന് തെളിഞ്ഞിട്ടുമില്ല. അല്‍പ്പം രുചിക്കു വേണ്ടി ബ്ളീച്ച് ചെയ്ത പൊടി ഉപയോഗിക്കുന്നത് അരോഗ്യകരമല്ല എന്നു തന്നെയാണെന്റെ അഭിപ്രായം. അതിനെതിരെ പ്രകൃതിജീവനക്കാര്‍ ലഘുലേഖ ഇറക്കുന്നതിനെ കുറ്റം പറയാനും ആകില്ല. അവര്‍ എഴുതുന്ന എല്ലാറ്റിനോടും യോജിക്കാന്‍ ആകില്ലെങ്കിലും ചിലതിനോട് യോജിക്കേണ്ടതുണ്ട്. അതില്‍ ഓന്നാണ്, ബ്ളീച്ച് ചെയ്ത മൈദ ഉപയോഗിക്കുന്നത് ഹാനികരമാണ്, എന്ന നിലപാട്. മൈദയില്‍ പോക്ഷകാംശം കുറവാണെന്ന നിലപാടും ശരിയാണ്. മൈദക്കെതിരെ മാത്രമേ അവര്‍ നിലപാടെടുക്കുന്നുള്ളൂ. ഗോതമ്പ് മുഴുവനായും പൊടിച്ച ആട്ടക്കെതിരെ ഒന്നും പറയുന്നില്ല.

ബ്ളീച്ച് ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ ഭൂരിഭാഗവും ആരോഗ്യത്തിനു ഹാനികരമാണ്. ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അലോക്സന്, പ്രമേഹരോഗവുമായി ബന്ധവും ഉണ്ട്. ഇതൊക്കെ അറിഞ്ഞു കൊണ്ട്, ഇങ്ങനെ ബ്ളീച്ച് മൈദ തന്നെ ഉപയോഗിക്കണോ എന്നത് ഓരോരുത്തരുടെയും ഇഷ്ടം. അതിലെ അപകട സാധ്യത ആരെങ്കിലും ​ചൂണ്ടിക്കാണിക്കുമ്പോള്‍ 
അവരോട് കയര്‍ക്കാതെ ഇരിക്കുകയെങ്കിലും ചെയ്തു കൂടെ?

Manoj മനോജ് said...

ഗവേഷണ രംഗത്തെ കുറിച്ച് ചിലത് മാത്രം ചൂണ്ടികാട്ടുന്നു.... സെല്ലുകളില്‍ പരീക്ഷണം നടത്തിയതിനു ശേഷം മാത്രമേ എലികളില്‍ പരീക്ഷണത്തിന്‌ സമ്മതിക്കൂ... അതും കഴിഞ്ഞു പല കടമ്പകളും കടന്നു വേണം മനുഷ്യരില്‍ പരീക്ഷിക്കുവാന്‍... സെല്ലുകളില്‍ നടത്തിയ പരീക്ഷണ ഫലത്തില്‍ മനുഷ്യരില്‍ ആലോക്സാന്‍ ആഗിരണം ചെയ്യപ്പെടില്ല.. GLUT2 glucose transporter ന്റെ എക്സ്പ്രേക്ഷന്‍ മനുഷ്യരില്‍ തീരെ കുറവാണ് എന്നാല്‍ എലികളില്‍ കൂടുതലും.... മനുഷ്യ pancreatic islets, nude എലികളില്‍ പ്രവേശിപ്പിച്ചു പരീക്ഷണം നടത്തിയപ്പോള്‍ അവയ്ക്ക് പ്രമേഹം ഉണ്ടായില്ല എന്നതിനും തെളിവുകള്‍ ഉണ്ട്!!!

പിന്നെ കാളിദാസന്‍ കൊടുത്ത റഫറന്‍സ്, അവര്‍ കൂടുതല് പഠനം നടത്തുന്നു എന്ന് പറയുന്നുണ്ട് പക്ഷെ പിന്നീട് ഒന്നും പബ്ലിഷ് ചെയ്തില്ല.. എന്ത് കൊണ്ട് അവര്‍ തുടര്‍ന്നു പരീക്ഷണം നടത്തിയില്ല എന്നറിയില്ല.. അതിനാല്‍ തന്നെ ആ പഠനം സ്വീകരിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല... പിന്നീട് വന്ന മറ്റൊരു പഠനമാണ് ഞാന്‍ നേരത്തെ പറഞ്ഞ സെല്ലുകളില്‍ നടത്തിയവ... http://www.springerlink.com/content/mc2guf8tmuntqhy8/

kaalidaasan said...

>>>>സെല്ലുകളില്‍ പരീക്ഷണം നടത്തിയതിനു ശേഷം മാത്രമേ എലികളില്‍ പരീക്ഷണത്തിന്‌ സമ്മതിക്കൂ... അതും കഴിഞ്ഞു പല കടമ്പകളും കടന്നു വേണം മനുഷ്യരില്‍ പരീക്ഷിക്കുവാന്‍... സെല്ലുകളില്‍ നടത്തിയ പരീക്ഷണ ഫലത്തില്‍ മനുഷ്യരില്‍ ആലോക്സാന്‍ ആഗിരണം ചെയ്യപ്പെടില്ല.. GLUT2 glucose transporter ന്റെ എക്സ്പ്രേക്ഷന്‍ മനുഷ്യരില്‍ തീരെ കുറവാണ് എന്നാല്‍ എലികളില്‍ കൂടുതലും.... മനുഷ്യ pancreatic islets, nude എലികളില്‍ പ്രവേശിപ്പിച്ചു പരീക്ഷണം നടത്തിയപ്പോള്‍ അവയ്ക്ക് പ്രമേഹം ഉണ്ടായില്ല എന്നതിനും തെളിവുകള്‍ ഉണ്ട്!!!<<<<<

മനോജ്,

പരീക്ഷണങ്ങളുടെ രീതികളോക്കെ ശരി തന്നെ. പക്ഷെ അതൊക്കെ മരുന്നുകളുടെ പരീക്ഷണമാണ്.

വേര്‍തിരിച്ചെടുത്ത human pancreatic സെല്ലുകളിലോ അല്ലെങ്കില്‍ എലികളില്‍ transplant ചെയ്ത human pancreatic സെല്ലുകളിലോ പരീക്ഷണം നടത്തുന്നതും  മനുഷ്യ ശരീരത്തില്‍ പരീക്ഷണം നടത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

പരീക്ഷിച്ചു നോക്കാന്‍ അലോക്സന്‍ ഒരു മരുന്നൊന്നുമല്ല. അലോക്സന്‍ പ്രമേഹമുണ്ടാക്കുമോ എന്നതാണു വിഷയം. റേഡിയേഷന്‍ ക്യാന്‌സറുണ്ടാക്കും എന്നു മനസിലാക്കിയത് ആരിലും റേഡിയേഷന്‍  നല്‍കി പരീക്ഷിച്ചിട്ടല്ല. റേഡിയേഷന്റെ പര്‍ശ്വഫലം എന്നരീതില്‍  കണ്ടെത്തിയതാണ്.

മനുഷ്യ pancreatic islets, nude എലികളില്‍ പ്രവേശിപ്പിച്ചു പരീക്ഷണം നടത്തിയപ്പോള്‍ അവയ്ക്ക് പ്രമേഹം ഉണ്ടായില്ല എന്നത്, ഈ സെല്ലുകള്‍ മനുഷ്യശരീരത്തില്‍  ആയിരിക്കുമ്പോള്‍ പ്രമേഹം ഉണ്ടാകില്ല എന്നതിന്റെ തെളിവല്ല.

പ്രമേഹമുള്ള കുട്ടികളില്‍ അലോക്സാന്റെ അളവ് സാധാരണയില്‍ നിന്നും ആറിരട്ടി കൂടുതല്‍ കണ്ടു എന്നത് അലോക്സനും പ്രമേഹവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചന തന്നെയാണ്. മറിച്ച് തെളിയിക്കപ്പെടുന്നതു വരെ അലോക്സാനെ സംശയത്തിന്റെ നിഴലില്‍ നിറുത്തേണ്ടി വരുന്നു.

It is better to be on the safer side.

kaalidaasan said...

>>>>പിന്നെ കാളിദാസന്‍ കൊടുത്ത റഫറന്‍സ്, അവര്‍ കൂടുതല് പഠനം നടത്തുന്നു എന്ന് പറയുന്നുണ്ട് പക്ഷെ പിന്നീട് ഒന്നും പബ്ലിഷ് ചെയ്തില്ല.. എന്ത് കൊണ്ട് അവര്‍ തുടര്‍ന്നു പരീക്ഷണം നടത്തിയില്ല എന്നറിയില്ല.. അതിനാല്‍ തന്നെ ആ പഠനം സ്വീകരിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല... <<<<<

മനോജ്,

അവര്‍ ഒരു നിരീക്ഷണമാണു നടത്തിയത്. അല്ലാതെ പരീക്ഷണമല്ല.

കൂടുതല്‍ പഠനം നടത്തിയില്ല എന്നതിനു പല കാരണങ്ങളുമുണ്ടാകാം. ഈ വക പരീക്ഷണങ്ങള്‍ക്കൊക്കെ പണം നല്‍കുന്നത് സാധാരണ വ്യവസായ ലോബിയാണ്. അവരുടെ താല്‍പര്യത്തിനു ഹാനികരം എന്നു തോന്നുന്ന ഒന്നിനുമവര്‍ സഹായം നല്‍കാറില്ല. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിനു ഹാനികരമല്ല, എന്നു തെളിയിക്കാന്‍ വേണ്ടി ഇന്‍ഡ്യന്‍ വ്യവസായ ലോബി എത്രമാത്രം പണം ചെലവാക്കി എന്നതൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം.

എലികളില്‍ transplant ചെയ്ത സെല്ലുകളില്‍ അലോക്സന്‍ act ചെയ്തില്ല എന്നു തെളിയിച്ചതുകൊണ്ട്, അവര്‍ നടത്തിയ നിരീക്ഷണത്തിന്റെ ഗൌരവം ഇല്ലാതാകില്ല. പ്രമേഹമുള്ള കുട്ടികളിലും  അലോക്സന്റെ അളവ് സാധരണപോലെയാണെന്നു തെളിയിച്ചാലേ, അവര്‍ നടത്തിയ നിരീക്ഷണം സ്വീകരിക്കാതിരിക്കാന്‍ ആകൂ? അല്ലെങ്കില്‍ മറ്റെന്തു കാരണം കൊണ്ട് ഈ കുട്ടികളില്‍ അലോക്സന്റെ അളവു കൂടുതല്‍ കാണുന്നു എന്ന് തെളിയിക്കണം.

അലോക്സന്‍ സുരക്ഷിതമാണ്, എന്ന് ശക്തിയുക്തം വാദിക്കുന്ന സൂരജ് എഴുതുന്നു.

തവിക്കണക്കിനു ചോറ്, അതിന്റെ കൂടെ പരിപ്പ്, നെയ്യ്, പല പ്രാവശ്യം ചൂടാക്കിയ എണ്ണയില്‍ വറുത്ത പപ്പടം, എണ്ണ ചേര്‍ത്തിളക്കിയ അവിയല്‍, അസിഡിറ്റിയും പുളിച്ചുതികട്ടലും കൂട്ടുന്ന സാമ്പാറും രസവും. പിന്നെ ചിപ്സ്, വറ്റല്‍, ചക്കവരട്ടി, ശര്‍ക്കരയുപ്പേരി, അരിമുറുക്ക്, വാഴയ്ക്കാബജി.... ഒരു കഷണം മാംസം പോലുമില്ലെങ്കിലും ഇതുണ്ടാക്കുന്ന "over nourishment" കൊണ്ട് മലയാളികളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നു.

മലയാളികള്‍ ഇതുപോലെ ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ സമ്പന്നരായതെന്നാണ്? ഒരമ്പതു വര്‍ഷം മുന്നേ ഇതൊന്നും ഭൂരിഭാഗം  മലയാളികള്‍ക്കും പ്രാപ്യമായിരുന്നില്ല. ഒരു തവി ചോറും ഉപ്പും മാത്രമേ അവനു പ്രപ്യമായിരുന്നുള്ളു. പക്ഷെ അന്ന് ഇതൊക്കെ പ്രാപ്യമായിരുന്ന ഒരു ചെറിയ ന്യൂനപക്ഷം ഉണ്ടായിരുന്നു. ഇതൊക്കെ മൂക്കുമുട്ടെ തിന്ന് നേരമ്പോക്കും മുറുക്കലും മാത്രമായി, മേലനങ്ങാതെ ജീവിച്ച ആഡ്യന്‍മാരായ ജന്മികള്‍. പക്ഷെ അവര്‍ക്കൊക്കെ ഈ പ്രമേഹം ​ഉണ്ടായിരുന്നതായി രേഖകളില്ല.

മറ്റ് ആളുകള്‍ ഇതൊക്കെ തിന്നാന്‍ തുടങ്ങിയപ്പോള്‍ പ്രമേഹമുണ്ടാകുന്നു എങ്കില്‍, അതിനു വേറെയും കാരണങ്ങള്‍ ഉണ്ട്. നമുക്കൊക്കെ അംഗീകരിക്കാന്‍ മടിയുള്ള മറ്റ് ചില കാരണങ്ങള്‍. സൌകര്യ പൂര്‍വം നമ്മളൊക്കെ അതിനു നേരെ കണ്ണടക്കുന്നു.

Manoj മനോജ് said...

കാളിദാസൻ പറഞ്ഞത് ശരിയാകാം... ആ പ്രൊജക്റ്റ് സ്പോണസർ ചെയ്തവർ പിന്നീട് സപ്പോർട്ട് ചെയ്തില്ല എന്ന് തോന്നുന്നു... കാരണം ഒരു ഇന്റർവ്യൂവിൽ ആ പ്രൊജക്റ്റ് ചെയ്ത പി.എച്ച്.ഡി.ക്കാരൻ ഫണ്ടിങ്ങ് പുതുക്കി കിട്ടുമോ എന്ന് ആകുലപ്പെടുന്നത് കാണാം...

“അല്ലെങ്കില്‍ മറ്റെന്തു കാരണം കൊണ്ട് ഈ കുട്ടികളില്‍ അലോക്സന്റെ അളവു കൂടുതല്‍ കാണുന്നു എന്ന് തെളിയിക്കണം.“

അത് തന്നെയാണു ഞാനും പറഞ്ഞ് വെച്ചത്. അവർ തുടർന്ന് പഠനം നടത്തുമെന്ന് പറഞ്ഞിട്ട് എന്ത് കൊണ്ട് അതിനു കഴിഞ്ഞില്ല. എന്ത് കൊണ്ട് ഇതിനെ തുടർന്ന് മറ്റാരും ഫോളോ അപ്പ് ചെയ്തില്ല!!!!

മനുഷ്യ സാമ്പിളുകൾ അനലൈസ് ചെയ്ത് കണ്ടെത്തുന്നതിൽ തെറ്റുകൾ സംഭവിക്കാമെന്ന് ഇടയ്ക്ക് ഹൈ ഇമ്പാക്റ്റ് ജേർണലുകളിൽ നിന്ന് ചില പ്രസിദ്ധീകരണങ്ങൾ പിന്വലിക്കുന്നതിൽ നിന്ന് നമുക്ക് കാണുവാൻ കഴിയും...

ഈ ഒരു പബ്ലിക്കേഷനിൽ മാത്രമേ രക്തത്തിൽ അലോക്സാൻ കണ്ടതായി കാണുവാൻ കഴിഞ്ഞതുള്ളൂ... എന്ത് കൊണ്ട് മറ്റൊന്ന് വന്നില്ല എന്ന് തീർച്ചയില്ല!!!

കമ്പനികൾ ഗവേഷണങ്ങൾക്ക് നൽകുന്ന ശതമാനം വളരെ കുറവാണു എന്നാൽ ഗവേഷകർക്ക് കിട്ടുന്ന ഫണ്ടിൽ ഭൂരിഭാഗവും ഗവണ്മെന്റ് പണം ആണു എന്നതിനാൽ സ്വതന്ത്രമായി പ്രൊജക്റ്റുകൾ ചെയ്യുന്നവർ ധാരാളമുണ്ട്... ജേർണലുകളിൽ ഭൂരിഭാഗവും നമ്മുടെ സ്പോൺസർ ആരെന്ന് പറയണം... വായിക്കുന്നവർക്ക് അപ്പോൾ ന്യൂട്രൽ നിലപാട് അറിയുവാൻ കഴിയും...

ഗ്യൂട്ട്2 എക്സ്പ്രെഷൻ മനുഷ്യരിൽ കുറവാണെന്നതിനു വളരെ ഏറെ തെളിവുകൾ ഉണ്ട്. കോശങ്ങളിൽ പരീക്ഷണം നടത്തിയ പരിമിതമായ അറിവു വെച്ച് പറയുകയാണെങ്കിൽ അങ്ങിനെ എങ്കിൽ അലോക്സാൻ കടന്ന് കയറുവാൻ ബുദ്ധിമുട്ട് തന്നെയാണു.... സാധാരണ ഇങ്ങനെയുള്ള കോശങ്ങളിൽ കുറവുള്ളതിന്റെ അളവ് കൃത്രിമമായി കൂട്ടി അങ്ങിനെ കിട്ടുന്ന കോശങ്ങളിൽ പരീക്ഷണം നടത്തിയാൽ നമ്മുടെ നിഗമനങ്ങളെ പരീക്ഷിക്കുവാൻ കഴിയും.... അതാണു ഞാൻ ചൂണ്ടി കാണിച്ചവർ ചെയ്തതും..

കാളിദാസൻ പറയുന്നത് പോലെ പ്രമേഹമുള്ളവരിൽ എന്താണു സംഭവിക്കുന്നത് എന്നത് ഒരു പക്ഷേ പ്രശ്നമുണ്ടാകാം. കാരണം രോഗാവസ്ഥയിലുള്ളത് പോലെയല്ല ആരോഗ്യമുള്ള സമയത്ത്. കോശങ്ങളിൽ വളരെയേറെ രാസമാറ്റങ്ങൾ നടക്കുന്ന സമയമാണു. പ്രത്യേകിച്ച് പ്രമേഹരോഗികളുടെ കോശങ്ങളിൽ ഓക്സിജന്റെ റിയാക്റ്റീവ് സ്പീഷീസുകൾ അനിയന്ത്രിതമായി ഉണ്ടാകുന്നു എന്നതിനാൽ‌... എന്നാൽ ആരോഗ്യമുള്ള ഒരാളിലാകുമ്പോൾ ... കേരളത്തിൽ ആർക്കാണു ആരോഗ്യമുള്ളത് അല്ലേ ;))

പണ്ട് പ്രമേഹമുണ്ടായിരുന്നില്ല എന്ന് ഉറപ്പിച്ച് പറയുവാൻ എനിക്കാവില്ല കാരണം അന്ന് ഇന്നത്തെ പോലെ എളുപ്പത്തിൽ കണ്ടെത്തുവാൻ കഴിയുമായിരുന്നോ? ഒരു പരിശോധനയും നടത്താത്തവർ സുഖമായി ജീവിക്കുകയും ഒടുവിൽ പെട്ടെന്ന് അസുഖമായി പരിശോധിക്കുമ്പോൾ ക്യാൻസർ അവസാന സ്റ്റേജിൽ ആണെന്ന് അറിയുകയും ചെയ്യുന്നത് ഇപ്പോഴും ഒരു പതിവ് അനുഭവം തന്നെയല്ലേ!! പരിശോധിക്കാത്തവരാകട്ടെ ക്യാൻസർ ആണെന്ന് അറിയാതെയും മരിക്കുന്നു.

നമ്മുടെ സൌകര്യത്തിനായി നാം ആധുനിക ശാസ്ത്രം ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ ഭൂരിഭാഗവും നമ്മുടെ ശരീരത്തിനു ഹാനികരമാണെന്നും അത് കണ്ട്പിടിച്ച് വരുമ്പോഴേയ്ക്കും പലരും രോഗത്തിനു അടിമപ്പെട്ടിട്ടുണ്ടാകും എന്ന് വീശ്വസിക്കുന്ന എനിക്ക് അത് കൊണ്ട് തന്നെ കാളിദാസൻ അവസാനം പറഞ്ഞതിനെ എതിർക്കുവാൻ കഴിയില്ല. പ്രമേഹത്തെ പറ്റി തന്നെ പറയാം. ഇന്നും എന്ത് കൊണ്ട് എന്നതിനു പൂർണത വന്നിട്ടില്ല. പുതിയ പുതിയ സിഗ്നൽ മെക്കാനിസങ്ങൾ അത് കൊണ്ട് തന്നെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു....

കാളിദാസൻ ചൂണ്ടി കാട്ടിയത് പോലെ കോശങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുമ്പോൾ വിജയിക്കണമെന്നില്ല. കാരണം ചുറ്റുപാടുകളെ നിയന്ത്രിച്ച് നമുക്ക് വേണ്ടപ്പെട്ടത് മാത്രം നൽകി കൊണ്ടാണു പരീക്ഷണങ്ങൾ നടക്കുക. എന്നാൽ മനുഷ്യ ശരീരത്തിൽ അതല്ലല്ലോ സ്ഥിതി. ഇതേ പ്രശ്നം തന്നെയാണു എലികളിൽ നടത്തി കിട്ടുന്ന പരീക്ഷണങ്ങളിലും... അതിനാൽ തന്നെയാണു ഈ രണ്ട് ഘട്ടവും വിജയിച്ച് കഴിഞ്ഞിട്ടും മനുഷ്യരിൽ ട്രയൽ നടത്തുമ്പോൾ പല മരുന്നുകളും പരാജയപ്പെടുന്നത്. ഇനി ട്രയൽ വിജയിച്ചാലും പ്രശ്നങ്ങളാണു. ഒരു പ്രദേശത്തുള്ളവരെ പോലെയല്ലല്ലോ ഭൂമിയിലെ മറ്റിടങ്ങളിൽ ഉള്ളത്. അതിനാൽ ലോകവിപണിയിൽ വരുമ്പോൾ പല പ്രശ്നങ്ങളും നേരിട്ട് ഒടുവിൽ പിന്വലിക്കേണ്ടി വരുന്നു...

ഇനി മരുന്ന് മാത്രമല്ല ഞാൻ പറഞ്ഞ പോലെ പരീക്ഷിക്കുന്നത്. ക്യാൻസർ എന്ത് കൊണ്ട് വരുന്നു. അല്ലെങ്കിൽ പ്രമേഹം എന്ത് കൊണ്ട് ഉണ്ടാകുന്നു എന്നൊക്കെ പരീക്ഷിക്കുന്നത് ആദ്യം കോശങ്ങളിലും പിന്നീട് എലികളിലും ആണു....

റേഡിയേഷൻ അടിച്ചാൽ ക്യാൻസർ ഉണ്ടാകുമെന്നത് നേരിട്ട് അനുഭവിച്ചത് കൊണ്ട് തന്നെയാണു നമുക്ക് അറിയുവാൻ കഴിഞ്ഞത്. എന്നാൽ അത് എങ്ങിനെ സംഭവിക്കുന്നു, ഏതെല്ലാം റേഡിയേഷനുകൾ ക്യാൻസർ ഉണ്ടാക്കും എന്നതൊക്കെ ലാബുകളിൽ നിന്നു തന്നെയാണു വന്നത്. ടെസ്റ്റ് ട്യൂബിൽ ഡി.എൻ.എ. സൊലൂഷൻ എടുത്ത് കോട്ടയം റബർ ബോർഡിലെ ഗാമ സോർഴ്സിൽ കൊണ്ടു പോയി വെച്ച് ഡി.എൻ.എ.യ്ക്ക് എന്തെല്ലാം സംഭവിക്കുന്നു എന്നതിൽ നിന്നാണു എന്റെ ഗവേഷണം ആരംഭിച്ചത് തന്നെ ;)

kaalidaasan said...

>>>>>റേഡിയേഷൻ അടിച്ചാൽ ക്യാൻസർ ഉണ്ടാകുമെന്നത് നേരിട്ട് അനുഭവിച്ചത് കൊണ്ട് തന്നെയാണു നമുക്ക് അറിയുവാൻ കഴിഞ്ഞത്. എന്നാൽ അത് എങ്ങിനെ സംഭവിക്കുന്നു, ഏതെല്ലാം റേഡിയേഷനുകൾ ക്യാൻസർ ഉണ്ടാക്കും എന്നതൊക്കെ ലാബുകളിൽ നിന്നു തന്നെയാണു വന്നത്.<<<<<

മനോജ്,

റേഡിയേഷൻ അടിച്ചാൽ ക്യാൻസർ ഉണ്ടാകുമെന്നത് തികച്ചും അവിചരിതമായി മനസിലാക്കിയതാണ്. ആരിലും പരീക്ഷണം നടത്തി മനസിലാക്കിയതല്ല.

അത് എങ്ങിനെ സംഭവിക്കുന്നു, ഏതെല്ലാം റേഡിയേഷനുകൾ ക്യാൻസർ ഉണ്ടാക്കും എന്നതൊക്കെ പിന്നീട് പരീക്ഷണങ്ങളില്‍ കൂടിയാണു മനസിലാക്കന്‍ സാധിച്ചത്. അതിന്റെ ചരിത്രം ഇങ്ങനെ.

http://lowdose.energy.gov/links/history_brief.aspx

Soon after the discovery of radiation, scientists became aware that it could cause biological damage and therefore the amount of exposure needed to be quantified, evaluated, and controlled. Evidence of such damage was established when Becquerel developed skin lesions from radium carried in his pocket. Injury to the reproductive organs was observed in 1903, followed closely by impairments in tissues that produce blood cells. In 1927 an early geneticist, H. J. Muller, found that X rays induced mutations in fruit flies. Bone cancer was observed in 1929 in workers who painted radium dials on clocks. These health problems triggered many animal studies to understand the dramatic biological effects induced by high doses of radiation and stimulated a rapid increase in radiation research.

http://www.cancer.org/Cancer/CancerCauses/OtherCarcinogens/MedicalTreatments/radiation-exposure-and-cancer

Does ionizing radiation cause cancer?

Ionizing radiation is a proven human carcinogen (cancer causing agent). The evidence for this comes from many different sources, including studies of atomic bomb survivors in Japan, people exposed during the Chernobyl nuclear accident, people treated with high doses of radiation for cancer and other conditions, and people exposed to high levels of radiation at work, such as uranium miners.

Most studies on radiation and cancer risk have looked at people exposed to very high doses of radiation in the settings above. It is harder to measure the much smaller increase in cancer risk that might come from much lower levels of radiation exposure. Most studies have not been able to detect an increased risk of cancer among people exposed to low levels of radiation. For example, people living at high altitudes, who are exposed to more natural background radiation from cosmic rays than people living at sea level, do not have noticeably higher cancer rates.

kaalidaasan said...

>>>>>ഗ്യൂട്ട്2 എക്സ്പ്രെഷൻ മനുഷ്യരിൽ കുറവാണെന്നതിനു വളരെ ഏറെ തെളിവുകൾ ഉണ്ട്. കോശങ്ങളിൽ പരീക്ഷണം നടത്തിയ പരിമിതമായ അറിവു വെച്ച് പറയുകയാണെങ്കിൽ അങ്ങിനെ എങ്കിൽ അലോക്സാൻ കടന്ന് കയറുവാൻ ബുദ്ധിമുട്ട് തന്നെയാണു.... <<<<<

മനോജ്,


പരിമിതമായ അറിവു വച്ച് ഇതുപോലെ ഖണ്ടിതമായി പറയുന്നത് യുക്തിസഹമല്ല.

മനുഷ്യരില്‍ കുറവാണെന്നതിനു യാതൊരു തെളിവുമില്ല. മനുഷ്യ കോശങ്ങള്‍ ലാബറട്ടറിയിലെ കൃത്രിമപരിതസ്ഥിതിയില്‍ വച്ച് പരീക്ഷച്ചപ്പോള്‍ കുറവണെന്നു കണ്ടതേ ഉള്ളു. മനുഷ്യരില്‍ ഒരു പരീക്ഷണവും നടത്തി കുറവാണെന്നു കണ്ടെത്തിയിട്ടില്ല.

വേര്‍തിരിച്ചെടുത്ത കോശങ്ങളിലും, എലികളില്‍ മാറ്റി വയ്ക്കപ്പെട്ട കോശങ്ങളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലമേ ഉള്ളു. അത് വച്ചുള്ള അനുമാനമാണു താങ്കളീ പറയുന്നത്.

ഇതു സംബന്ധിച്ചു വന്ന ഒരു ലേഖനത്തിലെ പ്രസക്തഭാഗം ഇങ്ങനെ.

http://www.springerlink.com/content/mc2guf8tmuntqhy8/

While rodents are particularly prone to diabetogenic action of these two diabetogens, humans are considered to be resistant. Human panceatic beta cells in contratst to rodent cells have been shown to be resistant to the toxic action of streptozotocin and alloxan in vitro.

kaalidaasan said...

>>>>>പണ്ട് പ്രമേഹമുണ്ടായിരുന്നില്ല എന്ന് ഉറപ്പിച്ച് പറയുവാൻ എനിക്കാവില്ല കാരണം അന്ന് ഇന്നത്തെ പോലെ എളുപ്പത്തിൽ കണ്ടെത്തുവാൻ കഴിയുമായിരുന്നോ? ഒരു പരിശോധനയും നടത്താത്തവർ സുഖമായി ജീവിക്കുകയും ഒടുവിൽ പെട്ടെന്ന് അസുഖമായി പരിശോധിക്കുമ്പോൾ ക്യാൻസർ അവസാന സ്റ്റേജിൽ ആണെന്ന് അറിയുകയും ചെയ്യുന്നത് ഇപ്പോഴും ഒരു പതിവ് അനുഭവം തന്നെയല്ലേ!! . <<<<<

മനോജ്,

പണ്ട് പ്രമേഹമുണ്ടായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്. ഒരു പ്രത്യേക തരത്തിലുള്ള ആഹാരരീതികൊണ്ടാണ്, ഇപ്പോള്‍ മലയാളികള്‍ക്ക് പ്രമേഹമുണ്ടാകുന്നതെന്ന അഭിപ്രായത്തോടു പ്രതികരിച്ചതേ ഉള്ളു. ഈ ആഹാരരീതി പ്രമേഹമുണ്ടാക്കുന്നു എങ്കില്‍, പണ്ട് ഈ വിഭാഗങ്ങളില്‍ വ്യാപകമായി പ്രമേഹമുണ്ടാകേണ്ടിയിരുന്നു.
പ്രമേഹമുണ്ടായാല്‍ പെട്ടെന്നൊരു ദിവസം ആരും മരിച്ചു പോകില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മുന്തിയ ചികിത്സ തേടാന്‍ മാത്രം പണക്കാരായിരുന്ന ആളുകളേകുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. അവരില്‍ പലരും വാര്‍ദ്ധ്യക്യത്തിലെത്തിയപ്പോഴേക്കും പ്രമേഹം കണ്ടെththaaനുള്ള പരിശോധനകളും വ്യാപകമയിട്ടുണ്ടായിരുന്നു. അന്നും ഇവരില്‍ വ്യാപകമായ തോതില്‍ പ്രമേഹമുണ്ടായിരുന്നു എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.

Type 2 Diabetes ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം ജനിതകം ആണെന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ട്. ഒരേ തരം ഭക്ഷണവും ജീവിത രീതികളുമുള്ള എല്ലാവരിലും ഒരു പോലെ പ്രമേഹമുണ്ടാകുന്നില്ല. Genetically susceptible ആയിട്ടുള്ളവരില്‍ എളുപ്പത്തില്‍  പ്രമേഹവുമുണ്ടാകുന്നു.

kaalidaasan said...

>>>>>കാളിദാസൻ ചൂണ്ടി കാട്ടിയത് പോലെ കോശങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുമ്പോൾ വിജയിക്കണമെന്നില്ല. കാരണം ചുറ്റുപാടുകളെ നിയന്ത്രിച്ച് നമുക്ക് വേണ്ടപ്പെട്ടത് മാത്രം നൽകി കൊണ്ടാണു പരീക്ഷണങ്ങൾ നടക്കുക. എന്നാൽ മനുഷ്യ ശരീരത്തിൽ അതല്ലല്ലോ സ്ഥിതി. ഇതേ പ്രശ്നം തന്നെയാണു എലികളിൽ നടത്തി കിട്ടുന്ന പരീക്ഷണങ്ങളിലും <<<<<

മനോജ്,

എലികളില്‍ നടത്തിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും മനുഷ്യശരീരത്തില്‍ 
നടത്തുമ്പോഴുണ്ടാകുന്നതാകണമെന്നില്ല. അലോക്സന്‍ വിഷയത്തില്‍ തന്നെ എലികളില്‍ pancreatic cell കള്‍ക്കുണ്ടാകുന്ന മാറ്റം മാത്രമേ പരീക്ഷിച്ചിട്ടുള്ളു. പക്ഷെ മനുഷ്യരില്‍ Type 2 Diabetes ഉണ്ടാകുന്നതിന്, അനേകം  mechanisms ഉണ്ട്. Pancreatic beta cell injury വഴി ഇന്‍സിലിന്‍ ഉത്പാദനം കുറയുന്നത് അതില്‍ ഒന്നു മാത്രമാണ്.

http://www.ncbi.nlm.nih.gov/pmc/articles/PMC1526773/

Type 2 Diabetes results from a complex physiologic process that includes the pancreatic beta cells, peripheral glucose uptake in muscle, the secretion of multiple cytokines and hormone-like molecules from adipocytes, hepatic glucose production, and likely the central nervous system. Consistent with the complex web of physiologic defects, the emerging picture of the genetics will involve a large number of risk susceptibility genes, each individually with relatively small effect (odds ratios below 1.2 in most cases).

The recent global epidemic of T2DM almost certainly indicates the importance of environmental triggers such as sedentary lifestyle and dietary changes over last several decades. Nonetheless, T2DM is among many complex diseases for which a genetic contribution is well accepted. Despite the diverse phenotypic nature of T2DM, twin and family studies, and the wide spectrum of diabetes prevalence across populations provide convincing evidence for an important role of identification of the genetic etiology of T2DM has proved challenging.

kaalidaasan said...

>>>>>ഇനി മരുന്ന് മാത്രമല്ല ഞാൻ പറഞ്ഞ പോലെ പരീക്ഷിക്കുന്നത്. ക്യാൻസർ എന്ത് കൊണ്ട് വരുന്നു. അല്ലെങ്കിൽ പ്രമേഹം എന്ത് കൊണ്ട് ഉണ്ടാകുന്നു എന്നൊക്കെ പരീക്ഷിക്കുന്നത് ആദ്യം കോശങ്ങളിലും പിന്നീട് എലികളിലും ആണു....<<<<<

മനോജ്,

ഈ പ്രസ്താവനയോട് യോജിക്കാന്‍ ആകുന്നില്ല. റേഡിയേഷന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന്, ഒരു പരീക്ഷണത്തിലൂടെയും അല്ല കണ്ടെത്തിയത്. റേഡിയേഷനു വിധേയരായവരില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത് കണ്ടപ്പോള്‍ മനസിലാക്കിയതാണ്.

അലോക്സന്‍ എലികളില്‍ പ്രമേഹമുണ്ടാക്കുമെന്ന വിവരം, അത് ഏതു രീതിയില്‍ പ്രമേഹമുണ്ടാക്കുന്നു എന്നറിയാന്‍ വേണ്ടിയല്ല പരീക്ഷിച്ചതും. പ്രമേഹത്തിനുള്ള മരുന്ന്പരീക്ഷിക്കാന്‍ കൃത്രിമമായി എലികളില്‍ പ്രമേഹമുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു അത് പ്രയോഗിച്ചതും. പിന്നീട് പ്രമേഹത്ത്ന്റെ pathophysiology മനസിലാക്കാന്‍ അതുപയോഗിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇന്നും പ്രമേഹ മരുന്ന് പരീക്ഷണം ആണ്, അതിന്റെ ഉദ്ദേശ്യം തന്നെ. അലോക്സന്‍ ഗോതമ്പ് ബ്ളീച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്നു എന്നതൊക്കെ അതിനും  വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണു കണ്ടെത്തിയതും.

Manoj മനോജ് said...

കാളിദാസൻ 21 March 2012 02:06 ക്വോട്ട് ചെയ്ത എന്റെ കമന്റും കാളിദാസൻ പറഞ്ഞതും ഒന്ന് തന്നെയല്ലേ!!! ഞാൻ പറയാൻ ശ്രമിച്ചത് തന്നെയാണു കാളിദാസൻ പറയുന്നതും. താങ്കൾക്ക് മനസ്സിലാകാഞ്ഞത് എന്റെ വിവരണകഴിവിന്റെ പ്രശ്നം തന്നെയാണു :)

ഞാൻ പറഞ്ഞത് പോലെയുള്ള കടമ്പകൾ ഉള്ളതിനാൽ പല പരീക്ഷണങ്ങളും നടത്തുക ഇന്വിട്രോ ആയിട്ടായിരിക്കും. പരീക്ഷണ കോശങ്ങൾ തന്നെ പല വിധമുണ്ട്. അതിൽ ഒന്നായ പ്രൈമറി കോശങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നതിലൂടെ വളരെ എളുപ്പം കാര്യങ്ങൾ പഠിക്കാം :) ഹൃദയത്തിൽ നിന്നുള്ള കോശങ്ങൾ ഇടിക്കുന്നതും, ട്രക്കിയയിൽ നിന്നുള്ള കോശങ്ങളിൽ സീലിയകൾ ചലിക്കുന്നതും ടിഷ്യൂ കൾച്ചർ ഡിഷിൽ കാണാൻ കഴിയും. ഇപ്പോൾ 3 ഡൈമഷനിൽ കോശങ്ങൾ വളർത്തി പരീക്ഷണം നടത്തുന്ന വിദ്യയും എത്തി കഴിഞ്ഞു!!

പിന്നെ പരിമിതമായ അറിവിൽ പറഞ്ഞത് :) കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് കോശങ്ങളിൽ ഇല്ലാത്ത സാധനങ്ങൾ അടിച്ച് കയറ്റിയും ഉള്ള സാധനങ്ങളെ ഡിലീറ്റ് ചെയ്തും പരീക്ഷണങ്ങൾ നടത്തുണ്ടെങ്കിലും ഞാൻ ബയോളജിയിൽ അല്ല ഡിഗ്രി എടുത്തത് എന്നതിനാൽ അങ്ങിനെയുള്ളവരെ പോലെ തറപ്പിച്ച് പറയുവാൻ കഴിയില്ലല്ലോ ;)

പിന്നെ ഹിരോഷിമയിലും മറ്റും പറയുന്ന ക്യാൻസർ എക്സാജിറേഷൻ ആണെന്നും സയന്റിഫിക്ക് പ്രൂഫ് ഇല്ല എന്നും ഇപ്പോൾ വാദങ്ങൾ പുറത്ത് വരുന്നുണ്ട് ;)റേഡിയേഷൻ മ്യൂട്ടേഷൻ കണ്ടിട്ടുള്ള എനിക്ക് പക്ഷേ ആ വാദം തീരെ ദഹിച്ചിട്ടില്ല...

പിന്നെ കാളിദാസൻ അവസാനം പറഞ്ഞതിനെ പറ്റി... ക്യാൻസർ റേഡിയേഷൻ വഴി മാത്രമല്ലല്ലോ ഉണ്ടാകുന്നത് ;) അത് കൊണ്ടാണു “ഇനി മരുന്ന് മാത്രമല്ല ഞാൻ പറഞ്ഞ പോലെ പരീക്ഷിക്കുന്നത്. ക്യാൻസർ എന്ത് കൊണ്ട് വരുന്നു. അല്ലെങ്കിൽ പ്രമേഹം എന്ത് കൊണ്ട് ഉണ്ടാകുന്നു എന്നൊക്കെ പരീക്ഷിക്കുന്നത് ആദ്യം കോശങ്ങളിലും പിന്നീട് എലികളിലും ആണു....” എന്ന് എഴുതിയത്. ഉദാ രണ്ട് കുത്ത് ആണു ക്യാൻസരും പ്രമേഹവും, അതിന്റെ കൂടെ ആസ്തമ, വൈറൽ ബാധ, ഹൃദയ തകരാറ് തുടങ്ങിയവയും കൂട്ടാം :)

എല്ലാ രോഗങ്ങളെയും പറ്റി ഒറ്റ വാക്കിൽ പറയാൻ പറഞ്ഞാൽ ഞാൻ പറയുക ശരീരത്തിൽ കോശങ്ങളിൽ നടക്കുന്ന സിഗ്നലിങ്ങിൽ ഏതെങ്കിലും വിധത്തിൽ തകരാറു സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണു രോഗം എന്ന്.... ആ സിഗ്നലിങ്ങിനെ ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നതിനെ കുറിച്ചും അതിനെ മറി കടക്കുവാൻ എങ്ങിനെ കഴിയും എന്നതിനെ കുറിച്ചും ഉള്ള അന്വേഷണങ്ങളാണു നടക്കുന്നത് :)

പിന്നെ ഞാൻ കഴിഞ്ഞ കമന്റിൽ 1994ലെ പബ്ലിക്കേഷനു ശേഷം എന്ത് കൊണ്ട് മറ്റുള്ളവർ ഫോളോ അപ്പ് ചെയ്തില്ല എന്ന് ചോദിച്ചിരുന്നു. 2009ൽ റഷ്യയിൽ നിന്ന് ഒരു പഠനം കൂടിയുണ്ട്.
Title: Measurement of the endogenous alloxane in human blood; Korzhenevskii; Biomeditsinskaia Khimiia; Volume: 55 Issue: 3 (2009-05-01) p. 343-349

ഇതിന്റെ ഫുൾ ടെക്സ്റ്റ് കിട്ടിയിട്ടില്ല.... എങ്കിലും അപ്പ്ഡേറ്റ് എന്ന നിലയിൽ ഇവിടെ കിടക്കട്ടെ :)

മറ്റൊന്നു കൂടി 2011ൽ മറ്റൊരു പഠനത്തിൽ തൈറോയ്ഡ് രോഗികളിൽ പ്രമേഹം വരുന്നത് ഗ്ലൂട്ട്2 എക്സ്പ്രെഷൻ കൂടുന്നത് കൊണ്ടാണോ എന്ന് സംശയം പ്രകടിപ്പിച്ച് ഒരു പബ്ലിക്കേഷൻ കണ്ടിരുന്നു.... അവർക്ക് ഉറപ്പില്ലാത്തതിനാലാണു ഞാൻ അത് പറയാതിരുന്നത്.... എന്നെങ്കിലും അത് അപ്പ്ഡേറ്റ് ആയാൽ ഈ പോസ്റ്റിൽ തന്നെ കമന്റായി ഇട്ടേക്കാം :)

ചുരുക്കത്തിൽ 1994ലെയും 2009ലെയും പബ്ലിക്കേഷനുകൾ മാറ്റി നിറുത്തിയാൽ പുറത്ത് വന്നിട്ടുള്ള പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നത് അലോക്സാൻ എലികളിൽ ചെയ്യുന്നത് പോലെ മനുഷ്യരിൽ പ്രമേഹം ഉണ്ടാക്കുവാൻ കഴിയില്ല എന്നല്ലേ....

kaalidaasan said...

>>>>>ഞാൻ പറഞ്ഞത് പോലെയുള്ള കടമ്പകൾ ഉള്ളതിനാൽ പല പരീക്ഷണങ്ങളും നടത്തുക ഇന്വിട്രോ ആയിട്ടായിരിക്കും. പരീക്ഷണ കോശങ്ങൾ തന്നെ പല വിധമുണ്ട്. അതിൽ ഒന്നായ പ്രൈമറി കോശങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നതിലൂടെ വളരെ എളുപ്പം കാര്യങ്ങൾ പഠിക്കാം :) ഹൃദയത്തിൽ നിന്നുള്ള കോശങ്ങൾ ഇടിക്കുന്നതും, ട്രക്കിയയിൽ നിന്നുള്ള കോശങ്ങളിൽ സീലിയകൾ ചലിക്കുന്നതും ടിഷ്യൂ കൾച്ചർ ഡിഷിൽ കാണാൻ കഴിയും. ഇപ്പോൾ 3 ഡൈമഷനിൽ കോശങ്ങൾ വളർത്തി പരീക്ഷണം നടത്തുന്ന വിദ്യയും എത്തി കഴിഞ്ഞു!! <<<<<


മനോജ്,

പരീക്ഷണ കോശങ്ങള്‍ എത്ര വിധമുണ്ടെന്നോ അതിലൊക്കെ എങ്ങനെ പരീക്ഷണം നടത്തുന്നു എന്നതിലൊന്നും എനിക്ക് അഭിപ്രായവ്യത്യാസമില്ല.

എല്ലാ കടമ്പകളും കടന്ന് ഒരു മരുന്നോ മറ്റ് രസവസ്തുവോ സുരക്ഷിതം ആണെന്നു പറയണമെങ്കില്‍, എല്ലാ കടമ്പകളും കടന്ന് മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചു തെളിയണമെന്നേ ഞാന്‍ പറഞ്ഞുള്ളു. ഒരു മരുന്ന് കോശങ്ങളോ പരീക്ഷണ ജീവികളിലോ സുരക്ഷിതമാണെന്നു കണ്ടാലും, മനുഷ്യരില്‍ പരീക്ഷിച്ച് സുരക്ഷിതത്ത്വം  ഉറപ്പു വരുത്തിയിട്ടേ മനുഷ്യര്‍ക്ക് നല്‌കാന്‍ തുടങ്ങൂ.

അലോക്സന്റെ കാര്യത്തില്‍ മനുഷ്യരില്‍ ഒരു പരീക്ഷണവും നടത്തിയിട്ടില്ല. മനുഷ്യനില്‍ നിന്നും isolate ചെയ്ത pancreatic beta cell കളില്‍ പരീക്ഷിച്ചു, transplant ചെയ്ത cell കളില്‍ പരീക്ഷിച്ചു എന്നതൊന്നും അതിനുള്ള തെളിവല്ല. അലോക്സന്‍ മനുഷ്യരില്‍ പ്രമേഹമുണ്ടാക്കില്ല എന്നതിന്റെ അസന്ദിഗ്ദ്ധമായ തെളിവ്, മനുഷ്യരില്‍ നിന്നുള്ള പരീക്ഷണ കണ്ടെത്തലുകളാണ്.

അലോക്സാന്‍ അത്രക്ക് സുരക്ഷിതമാണെന്ന് ഉറപ്പാണെങ്കില്‍ അത് കൊടുത്ത് ഒരു പരീക്ഷണം നടത്തി തെളിവു നല്‍കുകയല്ലേ വേണ്ടത്?

kaalidaasan said...

>>>>>പിന്നെ ഹിരോഷിമയിലും മറ്റും പറയുന്ന ക്യാൻസർ എക്സാജിറേഷൻ ആണെന്നും സയന്റിഫിക്ക് പ്രൂഫ് ഇല്ല എന്നും ഇപ്പോൾ വാദങ്ങൾ പുറത്ത് വരുന്നുണ്ട് ;)റേഡിയേഷൻ മ്യൂട്ടേഷൻ കണ്ടിട്ടുള്ള എനിക്ക് പക്ഷേ ആ വാദം തീരെ ദഹിച്ചിട്ടില്ല...<<<<<


മനോജ്,

എത്ര എക്സാജെറേഷന്‍ ഉണ്ടായാലും  റേഡിയേഷന്‍ ക്യാന്‍സറുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.

kaalidaasan said...

>>>>>പിന്നെ കാളിദാസൻ അവസാനം പറഞ്ഞതിനെ പറ്റി... ക്യാൻസർ റേഡിയേഷൻ വഴി മാത്രമല്ലല്ലോ ഉണ്ടാകുന്നത് ;) അത് കൊണ്ടാണു “ഇനി മരുന്ന് മാത്രമല്ല ഞാൻ പറഞ്ഞ പോലെ പരീക്ഷിക്കുന്നത്. ക്യാൻസർ എന്ത് കൊണ്ട് വരുന്നു. അല്ലെങ്കിൽ പ്രമേഹം എന്ത് കൊണ്ട് ഉണ്ടാകുന്നു എന്നൊക്കെ പരീക്ഷിക്കുന്നത് ആദ്യം കോശങ്ങളിലും പിന്നീട് എലികളിലും ആണു....” എന്ന് എഴുതിയത്. ഉദാ രണ്ട് കുത്ത് ആണു ക്യാൻസരും പ്രമേഹവും, അതിന്റെ കൂടെ ആസ്തമ, വൈറൽ ബാധ, ഹൃദയ തകരാറ് തുടങ്ങിയവയും കൂട്ടാം :) <<<<<


മനോജ്,

ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങളൊന്നും ഇവിടെ പരാമര്‍ശിച്ച വിഷയവുമായി ബന്ധമുള്ളതല്ല.

റേഡിയേഷന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നത് ഒരു പരീക്ഷണവും നടത്തി കണ്ടെത്തിയതല്ല എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. റേഡിയേഷനു വിധേയരായവരില്‍ അവിചാരിതമായി അത് കണ്ടപ്പോള്‍  മനസിലായ സത്യമാണത്. അതിനുള്ള തെളിവുകളാണു ഞാന്‍ പരാമര്‍ശിച്ചതും.

ക്യാന്‍സര്‍ റേഡിയേഷനിലൂടെ ഉണ്ടാകുമോ എന്ന് പരീക്ഷിക്കാന്‍ സുബോധമുള്ള ആരും  മനുഷ്യര്‍ക്കോ മറ്റ് ജീവികള്‍ക്കോ റേഡിയേഷന്‍ നല്‍കില്ല.

kaalidaasan said...

>>>>>ചുരുക്കത്തിൽ 1994ലെയും 2009ലെയും പബ്ലിക്കേഷനുകൾ മാറ്റി നിറുത്തിയാൽ പുറത്ത് വന്നിട്ടുള്ള പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നത് അലോക്സാൻ എലികളിൽ ചെയ്യുന്നത് പോലെ മനുഷ്യരിൽ പ്രമേഹം ഉണ്ടാക്കുവാൻ കഴിയില്ല എന്നല്ലേ.... <<<<<

മനോജ്,

അല്ലല്ലോ. അത് ഒരു അനുമാനം മാത്രമാണെന്നാണെന്റെ അഭിപ്രായം.

മനുഷ്യശരീരത്തില്‍ അലോക്സന്‍ കൊടുത്തുള്ള ഒരു പരീക്ഷണവും നടത്തിയിട്ടില്ല. റേഡിയേഷന്‍ നല്‍കി ക്യാന്‍സറുണ്ടാക്കാത്തതുപോലെ.

വെള്ളം തട്ടുമ്പോള്‍ അലോക്സന്‍ പെട്ടെന്ന് നശിച്ചു പോകും, എന്ന സുകുമാരന്റെ പരാമര്‍ശത്തിനോടുള്ള പ്രതികരണം എന്ന നിലയിലാണു ഞാനാ കണ്ടെത്തലുകളേപ്പറ്റി പറഞ്ഞതും. പ്രമേഹമൂള്ള ആളുകളില്‍ അലോക്സന്റെ അളവു വളരെ കൂടുതലാണെന്നത് നിസാരമായി തള്ളിക്കളയാന്‍ ആകില്ല. കൂടുതല്‍ കണ്ടെത്തലുകളും പരീക്ഷണങ്ങളും നടത്തിയിട്ടില്ല എന്നതൊന്നും അത് തള്ളിക്കളയാനുള്ള ന്യായീകരണവുമല്ല.

അലോക്സാൻ എലികളിൽ ചെയ്യുന്നത് പോലെ മനുഷ്യരിൽ പ്രമേഹം ഉണ്ടാക്കുവാൻ കഴിയില്ല, എന്നു അസന്ദിഗ്ദ്ധമായി പറയണമെങ്കില്‍, അത് മനുഷ്യര്‍ക്ക് കൊടുത്ത് പ്രമേഹം ഉണ്ടാക്കില്ല എന്ന് തെളിയിക്കണം.

മരുന്നുകളൊക്കെ ആദ്യം കോശങ്ങളില്‍ പരീക്ഷിക്കും. പിന്നീട് എലികളിലും ഗിനി പന്നികളിലും പരീക്ഷിക്കും. അതൊക്കെ പലപ്രാവശ്യം ചെയ്ത്, സുരക്ഷിതമാണെന്നു തോന്നുമ്പോളാണ്, volunteer ആയിട്ടുള്ള മനുഷ്യരില്‍ പരീക്ഷിക്കുക. അതിലും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍  രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കാന്‍ തുടങ്ങും. അതിലും സുരക്ഷിതമാണെന്ന് കണ്ടാലേ അത് വ്യാപകമായി ഉപയോഗിക്കൂ.

ഇതുപോലെ പല പരീക്ഷണങ്ങളും  നടത്തി "സുരക്ഷിതമെന്നു തെളിഞ്ഞ" ഒരു മരുന്ന് കൊടുത്തപ്പോള്‍ സംഭവിച്ചത് ഇതായിരുന്നു.

http://www.dailymail.co.uk/health/article-379904/Drug-test-volunteers-end-intensive-care.html

Drug test volunteers end up in intensive care

Six men were seriously ill in hospital last night after taking part in a trial for an experimental leukaemia drug.

The men - who were completely healthy before they took part - had an adverse reaction to the drug and were admitted to intensive care on Monday.
The new treatment was being developed for patients with chronic inflammatory conditions and leukaemia.

The trial at Northwick Park Hospital, in North-West London, was immediately suspended by Britain's drug safety watchdog, the Medicines and Healthcare products Regulatory Agency.

K.P. Sukumaran said...

ഭക്ഷ്യോപയോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് മൈദ. അറബ് രാജ്യങ്ങളിലെ ജനകീയാ‍ഹാരമായ കുബ്ബൂസ് ഉണ്ടാക്കുന്നത് കുബ്ബൂസ് കൊണ്ടാണ്.

http://www.youtube.com/watch?v=2AOvYLmT_yA