Thursday, 23 February 2012

മനുഷ്യനെ മയക്കുന്ന കറുപ്പ്


"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്" ആണെന്ന് കാള്‍ മാര്‍ക്സ് പറഞ്ഞതായി  പലരും പ്രചരിപ്പിക്കാറുണ്ട്. പക്ഷെ കേരളത്തിലെ മുസ്ലിങ്ങളിപ്പോള്‍ "മതം ഒരു കോമഡി ഷോ" ആണെന്ന് തെളിയിക്കുന്നു. അതും ഒരു മുടിയേചുറ്റിപ്പറ്റി ആണെന്നത് യതൊരു വിധ അത്ഭുതത്തിനും അവകാശമുള്ളതല്ല. അതിന്റെ കാരണം നിസാര വിഷയങ്ങളെ ഊതി വീര്‍പ്പിച്ച് വലുതാക്കുക   എന്നത് ഭൂരിഭാഗം മുസ്ലിങ്ങളുടെയും സ്വഭാവമാണെന്നതും. അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവവും, ഇ മെയില്‍ വിവാദവും,  അവസാനമായി മുടിയാട്ടവും അത് തെളിയിക്കുന്നു. മുസ്ലിം സമുദായത്തെ ബാധിക്കുന്ന അനേകം  വിഷയങ്ങളുള്ളപ്പോള്‍ ഒരു തലമുടിയാണിപ്പോള്‍ മുന്നണിയില്‍. അത് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ തലമുടിയാണെന്നൊരു കൂട്ടര്‍. അല്ല ഏതോ അറബി പ്പെണ്ണിന്റെ തലമുടിയാണെന്ന് മറ്റൊരു കൂട്ടര്‍. കഴിഞ്ഞ കുറെ മാസങ്ങളായി ഇതിനേപ്പറ്റി കേരളം മുഴുവന്‍ ചര്‍ച്ചകളും, പ്രദര്‍ശനങ്ങളും വെല്ലുവിളികളു ഒക്കെയായി രംഗം കൊഴുക്കുന്നു.

മൊഹമ്മദിന്റെ തലമുടി ആണെങ്കില്‍ കത്തില്ല, അതില്‍ ഈച്ച വന്നിരിക്കില്ല, അതിനു നിഴലുണ്ടാകില്ല എന്നൊക്കെയാണ്, മുസ്ലിങ്ങളൊക്കെ വിശ്വസിക്കുന്നത്. ഈ അന്ധവിശ്വാസങ്ങള്‍  അംഗീകരിക്കാത്ത ഒറ്റ മുസ്ലിമുമുണ്ടാകില്ല. കാന്തപുരം മുസല്യാരെ എതിര്‍ക്കുന്നവരുടെ അഭിപ്രായം ഇത് മൊഹമ്മദിന്റെ തലമുടി ആണെന്നതിനു  തെളിവില്ല എന്നു മാത്രമണ്. തെളിവുണ്ടായിരുന്നെങ്കില്‍ കാന്തപുരം പള്ളി പണിയുന്നതിനെയോ അതിനകത്തു വച്ച് ഈ മുടിയെ ആരാധിക്കുന്നതിനെയോ അവര്‍ എതിര്‍ക്കില്ലായിരുന്നു. അല്ലാതെ അതേചുറ്റിപറ്റിയുള്ള അന്ധവിശ്വാസങ്ങളോടുള്ള എതിര്‍പ്പല്ല. മൊഹമ്മനെ ചുറ്റിപ്പറ്റി അനേകം അന്ധവിശ്വാസങ്ങളുണ്ട്. അതിലൊന്നിനോടുപോലും ഒരു മുസ്ലിമിനും എതിര്‍പ്പില്ല. മൊഹമ്മദ് ഒറ്റ രാത്രി കൊണ്ട്, മക്കയില്‍ നിന്നും  ജെറുസലേമിലെത്തി അവിടെ നിന്നും സ്വര്‍ഗ്ഗത്തിലേക്കു പോയി പലതും അക്ണ്ടു എന്ന അന്ധവിശ്വാസത്തെ ഒറ്റ മുസ്ലിമും എതിര്‍ക്കാറില്ല.

ഈ തലമുടി  പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ച് ആര്‍ക്കും  അഭിപ്രായം പറഞ്ഞു പോകാന്‍ പാകത്തിലാക്കി വച്ചത്   മുസ്ലിങ്ങള്‍ തന്നെയാണ്. ഇതിന്റെ പേരില്‍ പൊതു സമ്മേളനം നടത്തിയതും, പൊതു വേദികളില്‍ ചര്‍ച്ച സംഘടിപ്പിച്ചതുമൊക്കെ അവരാണ്. തലമുടിക്ക് നിഴലുണ്ടോ എന്ന പ്രദര്‍ശനം നടത്തിയതും അവരൊക്കെകൂടിയാണ്. ഇതൊരു സാമൂഹ്യ വിഷയമാക്കി വളര്‍ത്തിയെടുത്തപ്പോള്‍ പൊതു രംഗത്തുള്ളവരും അഭിപ്രായം പറഞ്ഞു. സി പി എം സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം വന്നപ്പോള്‍  കാന്തപുരത്തിന്റെ ഫത്വ വരുന്നു.

തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതയ്ക്കു കാരണമാകും.മതപ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല.
തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.

കാന്തപുരത്തിന്റെ ഈ വിധ ധാര്‍ഷ്ട്യ പ്രകടനം  ഉണ്ടാകാന്‍ കാരണമായി പിണറായി വിജയന്‍ പറഞ്ഞത് ഇതായിരുന്നു.

മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ , മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. കത്തുമെന്ന് മറ്റൊരു കൂട്ടര്‍ . തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നത്. 


 കാന്തപുരം ഇതുപോലെ മുടിയഴിച്ചാടാന്‍ എന്താണുണ്ടായതെന്ന്  എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആരുടെയെങ്കിലും "തിരുകേശ"ത്തേപ്പറ്റി പിണറായി അഭിപ്രായം പറഞ്ഞതായി എനിക്ക് മനസിലായിട്ടുമില്ല. ഒരു മനുഷ്യന്റെ തലയിലുള്ള തലമുടിയേപ്പറ്റി മാത്രമാണ്, പിണറായി അഭിപ്രായം പറഞ്ഞത്. തലമുടി കത്തിച്ചാല്‍ കത്തുമെന്നത് ആര്‍ക്കുമറിയാവുന്ന സത്യവും. പല തോന്നലുകളോടും മുസ്ലിങ്ങള്‍ പൊതുവെ പ്രതികരിച്ചു കാണാറുണ്ട്. കാന്തപുരവും അത് ചെയ്യുന്നു. കാന്തപുരം കൊണ്ടു വന്നു വച്ചിരിക്കുന്ന  മുടിക്കെട്ട് മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ആണെന്നോ അല്ലെന്നോ പിണറായി പറഞ്ഞിട്ടില്ല. അത് മൊഹമ്മദിന്റെ ആയാലും അല്ലെങ്കിലും അത് പിണറായിയോ കേരളത്തെയോ ബാധിക്കില്ല. ആ മുടിക്കെട്ടിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പൊറാട്ടു നാടകത്തോടു മാത്രമേ പിണറായി പ്രതികരിച്ചുള്ളു. അത് പാടില്ല എന്നാണ്, കാന്തപുരം പ്രവാചകന്റെ ഫത്വ. തനിക്കൊരു മലക്ക് പ്രത്യക്ഷപ്പെട്ടു എന്നും പറഞ്ഞ് പണ്ട് മൊഹമ്മദ് അറേബ്യയില്‍ നടത്തിയ ഉഡായിപ്പും, ഇപ്പോള്‍ കാന്തപുരം നടത്തുന്ന ഉഡായിപ്പും ഒന്നു തന്നെ. രണ്ടും അന്ധ വിശ്വാസങ്ങള്‍. രണ്ടു പേരും സ്വപ്നം കണ്ടു എന്നവകാശപ്പെടുന്നു. ഒരാളുടെ സ്വപ്നം തൊള്ളതൊടാതെ വിഴുങ്ങുന്ന ഒരു വിഭാഗം മുസ്ലിങ്ങള്‍, മറ്റെയാളുടെ സ്വപ്നം തട്ടിപ്പാണെന്നു ശഠിക്കുന്നു.


  ഇന്‍ഡ്യ സൌദി അറേബ്യയാണെന്നോ ഇറാനാണെന്നോ ഒക്കെ കാന്തപുരം ഒരു നിമിഷം ചിന്തിച്ചു പോയിരിക്കാം. അവിടങ്ങളിലാണല്ലോ ഇസ്ലാമിനേക്കുറിച്ചും അതിന്റെ പ്രവാചകനേക്കുറിച്ചും  അഭിപ്രായം പറയാന്‍ താടി വച്ച സത്വങ്ങള്‍ക്ക് മാത്രം അവകാശമുള്ളത്. പക്ഷെ ഇന്‍ഡ്യ എന്ന  ജനാധിപത്യ രാഷ്ട്രത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ആര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പിണറായിയും അതെ ചെയ്തുള്ളൂ. അത് പാടില്ല എന്ന കാന്തപുരത്തിന്റെ ധാര്‍ഷ്ട്യം അനുവദിക്കാന്‍ പറ്റില്ല.

ഇതിലെ രസകരമായ വസ്തുത, ഇതു വരെ കാന്തപുരത്തെ ചീത്തവിളിച്ചു നടന്ന പല മുസ്ലിങ്ങളും ഇപ്പോള്‍ പിണറായിയില്‍ വര്‍ഗ്ഗീയത ആരോപിക്കുന്നു. പിണറായി അതിരു വിട്ടു എന്നും പറയുന്നു.  അവര്‍ സ്ഥിരമായി  അണിയാറുള്ള മുഖം മൂടി എടുത്തു മാറ്റി, വെറും മുസ്ലിമായി അവര്‍ അധപ്പതിക്കുന്നു. ഇവിടത്തെ ഗുണപാഠം ഇതാണ്, ഇരുമ്പു പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്. പിണറായി പറയുന്ന എല്ലാ കാര്യങ്ങളും  പറയുവാന്‍ അദ്ദേഹം  ഇരിക്കുന്ന സ്ഥാനത്ത് ഇരുന്നു പറയുവാന്‍   നമ്മുടെ രാജ്യത്തെ  ഭരണ ഘടന പ്രകാരം അവകാശമുണ്ടോ എന്നാണൊരു തീവ്ര മുസ്ലിം  ചോദി ക്കുന്നത്. എന്നു വച്ചാല്‍ ഇസ്ലാമിലെ അടിസ്ഥാനവിശ്വസങ്ങളില്‍ ഒന്നായ മൊഹമ്മദിന്റെ മുടി കത്തില്ല എന്ന അന്ധവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ പിണറായി വിജയന്, ഇന്‍ഡ്യന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ല എന്ന്. പുലിയുടെ പുള്ളി പെയിന്റടിച്ചു മറച്ചാലും മാഞ്ഞു പോകില്ല.

ഇതിന്‌ ഒറ്റവാക്കിലുള്ള ഉത്തരം ഉണ്ട് എന്നാണ്. ഇന്‍ഡ്യന്‍ ഭരണഘടന അതിനനുവാദം ​തരുന്നുണ്ട്. മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഏത് അന്ധവിശ്വാസത്തേപ്പറ്റിയും അഭിപ്രായം പറയാന്‍, ഏതൊരു ഇന്‍ഡ്യന്‍ പൌരനെയും   ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മുസ്ലിം പ്രവാചകന്റേതായാലും, തലമുടി കത്തിച്ചാല്‍ കത്തും എന്നു പറഞ്ഞാല്‍ ശിക്ഷിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ വകുപ്പില്ല. മൊഹമ്മദിന്റെ തലമുടി കത്തിച്ചാല്‍ കത്തില്ല എന്ന അന്ധവിശ്വാസമുള്ളവര്‍ക്ക് അത് ദഹിക്കില്ല.  പ്രശ്നം സഹിഷ്ണുതയുടേതാണ്. മൊഹമ്മദിന്റെ തലമുടി കത്തില്ല എന്നത് മുസ്ലിങ്ങളുടെ അന്ധവിശ്വാസം. നിരീശ്വരവാദികള്‍ എല്ലാ അന്ധവിശ്വാസങ്ങളെയും  എതിര്‍ക്കുന്നു. പിണറായി വിജയന്‍ ഇതിനെയും എതിര്‍ക്കുന്നു. പിണറായിക്ക് അത് പറയാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്നവരും കാന്തപുരവും തമ്മില്‍ യാതൊരു വിത്യാസവുമില്ല. തലമുടി മറയ്ക്കന്‍ ഒരു തലേക്കെട്ട് ഉണ്ടെന്നതു മാത്രമാണു വ്യത്യാസം.

 പല മാദ്ധ്യമങ്ങളിലൂടെയും  കാന്തപുരത്തെ സ്ഥിരമായി ആക്രമിച്ചവരില്‍ പലരുടെയും തനിനിറം പുറത്താക്കാന്‍ പിണറായി വിജയനായി. അതിനദ്ദേഹത്തെ അനുമോദിക്കാതെ വയ്യ. കാന്തപുരത്തെ വിമര്‍ശിച്ചിരുന്ന മറ്റ്  ചിലര്‍ ഇപ്പോള്‍ പിണറായിക്ക് സല്യൂട്ടടിക്കുന്നു. പിണറായി വിജയന്‍ പറഞ്ഞത് മുഴുവന്‍ മനസിലാക്കാതെയാണു പലരും ഇതില്‍ പിണറായിയുടെ പക്ഷം ചേരുന്നത്.   എല്ലാ   തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. നീണ്ട പ്രസംഗത്തിലെ വളരെ ചെറിയ ഒരു പരാമര്‍ശം മാത്രമായിരുന്നു മുടി വിവാദത്തേപ്പറ്റി പറഞ്ഞതും.

മതവിശ്വാസികളും മത നേതാക്കളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന  ഏത് വിഷയത്തേപ്പറ്റിയും അഭിപ്രായം പറയാന്‍  രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും അവകാശമുണ്ട്. അതിഷ്ടമില്ലെങ്കില്‍ മതനേതാക്കള്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കരുത്. തന്റെ വിശ്വാസവുമായി പ്രാര്‍ത്ഥിച്ചുകൊണ്ട്  സ്വന്തം സ്ഥാപനത്തില്‍ ഇരിക്കുക. കാന്തപുരമൊക്കെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ നല്‍കുന്ന സ്വാതന്ത്ര്യവും സൌകര്യവുമുപയോഗിച്ച് അനേകം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ചെയ്യുന്ന മിക്ക കാര്യങ്ങളേപ്പറ്റിയും കാന്തപുരം ഉള്‍പ്പടെയുള്ള മത നേതാക്കള്‍ അഭിപ്രായം പറയുന്നു. ഫത്വ ഇറക്കുന്നു. ഇടയലേഖനങ്ങള്‍ ഇറക്കുന്നു.

ഇപ്പോള്‍ കേരളത്തിലെ പ്രധാ ന  സംഭവങ്ങളിലൊന്നായ ഇറ്റാലിയന്‍ നാവികരുടെ വെടിവെയ്പ്പു കേസില്‍, കത്തോലിക്കാ സഭയുടെ നേതാവ് കര്‍ദ്ദിനാള്‍ ആലഞ്ചേരി അഭിപ്രായം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം തെറ്റായി  പ്രസിദ്ധികരിച്ചു എന്ന വാദം മുഖവിലക്കെടുത്താലും,  അദ്ദേഹം അഭിപ്രായം പറഞ്ഞു. അതൊരു രാഷ്ട്രീയ നിയമ വിഷയമായിട്ടും അഭിപ്രായം പറഞ്ഞു. അത് പാടില്ല എന്ന്  ഒരു രാഷ്ട്രീയക്കാരനും നിര്‍ബന്ധം പിടിക്കുന്നില്ല. അത് സ്വീകാര്യമാണോ അല്ലയോ എന്നതൊക്കെ വേറെ വിഷയം.

എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങള്‍ ഉണ്ടാകണം. ഒരു സ്വതന്ത്ര  സമൂഹത്തില്‍ അതൊക്കെ സാധാരണമാണ്. ഇസ്ലാം പോലുള്ള അടഞ്ഞ ഗുഹകളില്‍ അതുണ്ടാകില്ലായിരിക്കാം.

ഈ കാന്തപുരം ഹിന്ദു ദൈവമായ ഗണപതിയേക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇതാണ്. കാന്തപുരവും മറ്റൊരു മുസല്യാരും നടത്തുന്ന ചക്കളത്തിപ്പോരാട്ടത്തിലെ സംസാരം  ഇങ്ങനെ.
http://www.youtube.com/watch?v=5Ezt4r0Hw9U


ചില ഫോട്ടോയിലൊക്കെ കാണാറുണ്ട് ചില സാധനങ്ങള്‌. രണ്ടു കയ്യും, കയ്യിമ്മേല്‍ നിന്ന് വേറൊരു കയ്യും, മൂക്കിന്റെ അറ്റത്തു നിന്നു പാലം ഇങ്ങനെ. ഇങ്ങനത്തെയൊക്കെ കാണുന്നതുപോലെ. അതുപോലെയാണ്, ഈ രണ്ടു കയ്യും, അള്ളാക്കു രണ്ടു കയ്യും വലതുഭാഗത്താണെന്ന്. 

മറ്റേ മുസല്യാര്‍ വിശദീകരിക്കുന്നു. 

എന്നിട്ട് അദ്ദേഹം ഉദാഹരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഒരുപാടാളുകളുണ്ടല്ലോ. അവരാരാധിക്കുന്ന പല കയ്യുള്ള പിന്നെ മൂക്കിങ്ങനെ നീണ്ട, അങ്ങനെ ഒരു പ്രത്യേക കോലത്തിലുള്ള, ഒരു പ്രത്യേക  രൂപമുള്ള,ഒരാളാണ്, മുജാഹിദുകള്‍ വിശ്വസിക്കുന്ന അള്ളാ.


അനുയായികളോട് ഇന്ന ആള്‍ക്ക് വോട്ടു ചെയ്യണമെന്നും, വോട്ടെടുപ്പു കഴിഞ്ഞാല്‍  ഇന്ന ആള്‍ക്കാണു ഞങ്ങള്‍ വോട്ടു ചെയ്തതെന്നും പറഞ്ഞ്, രാഷ്ട്രീയത്തില്‍ ഇടപെടുന്നു, കാന്തപുരം. ഹിന്ദു ദൈവമായ ഗണപതിയെ അധിക്ഷേപിക്കുന്നു. ഇതിന്റെയൊന്നും പേരില്‍ ഇതു വരെ ആരും പ്രതിക്ഷേധിച്ചിട്ടില്ല. എന്നിട്ടും പിണറായി വിജയന്‍ അരുടെ ആയാലും തലമുടി കത്തുമെന്ന് പറഞ്ഞപ്പോള്‍, കാന്തപുരത്തിന്റെ നിയന്ത്രണം വിടുന്നു. മതവിഷയത്തേപ്പറ്റി മുസ്ലിങ്ങളല്ലാത്തവര്‍ അഭിപ്രായം പറയുവാന്‍ പാടില്ല എന്നു ശഠിക്കുന്നു. ഈ ധാര്‍ഷ്ട്യം ഏതായാലും കേരളത്തിലെ പ്രബുദ്ധരായ ജനത അനുവദിച്ച് തരില്ല.

കാന്തപുരം ഏത് തലമുടി കെട്ടിപ്പിടിച്ചിരുന്നാലോ, അത് മുസ്ലിം പ്രവാചകന്റെ ആണെന്നു പറഞ്ഞാലോ, അതിനു വേണ്ടി ഒരു പള്ളി പണുതാലോ പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ പ്രശ്നമുണ്ടാകില്ല. പക്ഷെ ആ തലമുടി കത്തില്ല എന്നും കത്തുമെന്നും പറഞ്ഞ് രണ്ടു വിഭാഗങ്ങള്‍ പൊതു വേദികളില്‍ ശണ്ഠകൂടുമ്പോള്‍, സുബോധമുള്ള ആരായാലും പ്രതികരിക്കും. അതു വേണ്ടെങ്കില്‍ ഇതുപോലുള്ള പൊറാട്ടു നാടകങ്ങള്‍ ആടാതിരിക്കുക.


 അന്ധവിശ്വാസങ്ങള്‍ക്കും  ആള്‍ ദൈവങ്ങള്‍ക്കും,  മതങ്ങളുടെ കൊള്ളരുതായ്മകള്‍ക്കും   എതിരെ ശക്തമായി നിലകൊള്ളേണ്ട പ്രസ്ഥാനമാണ്, സി പി എം. പക്ഷെ കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടായി  ഇതുപോലെയുള്ള നിലപാടുകള്‍  ആ പ്രസ്ഥാനത്തില്‍ നിന്നും അന്യമാകുകയും ചെയ്തു.  ഒറ്റപ്പെട്ട ചില അഭിപ്രായപ്രകടനങ്ങളുണ്ടായതും ചില ആള്‍ദൈവങ്ങള്‍ക്കെതിരെ നീക്കമുണ്ടായതും മറക്കുന്നില്ല. എന്‍ ഡി എഫ് പോലുള്ള തീവ്രവാദ സംഘടനകളുടെ തനി നിറം വി എസ് വ്യക്തമാക്കിയിരുന്നു. സന്തോഷ് മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടന്ന നീക്കം പാര്‍ട്ടി തന്നെ പരാജയപ്പെടുത്തുകയാണുണ്ടായത്.

പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ സെക്രട്ടറി ആയതുമുതല്‍ ഇസ്ലാം മത വിഭാഗത്തിലെ ചിലരോട്  സന്ധി ചെയ്തും സമരസപ്പെട്ടും തെരഞ്ഞെടുപ്പ് ലാഭത്തിനായി ഒരു പ്രത്യക്ഷ നിലപാടെടുത്തു. അതിലെ പ്രധാന നേതാക്കളായിരുന്നു കാന്തപുരവും മദനിയും. ഇപ്പോള്‍ മുസ്ലിം ലീഗ് വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഫാരീസ് അബൂബേക്കറിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിസന്ധി ഉണ്ടായതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തീവ്രവാദ ബന്ധം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നു.

ഇക്കാലങ്ങളില്‍  പാര്‍ട്ടി ഏതെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയുണ്ടായില്ല. ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരിക്കേണ്ട എസ് എഫ് ഐയും ഡി വൈ എഫ് ഐയും വരെ മുരടിക്കുന്നതാണ്, കേരളം കണ്ടത്. കള്ളക്കരച്ചിലും ക്യാപിറ്റല്‍ പണീഷ്മെന്റുമൊക്കെയാണവര്‍ക്കിപ്പോള്‍ പഥ്യം. ഇവരേക്കാളൊക്കെ ചുറുചുറുക്കോടെ ജനകീയ  വിഷയങ്ങളില്‍  എണ്‍പതുകളില്‍ എത്തിയ വി എസ് പങ്കെടുക്കുന്നതാണ്, അത്ഭുതത്തോടെ കേരളം കണ്ടത്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനം ​കഴിഞ്ഞപ്പോഴേക്കും പിണറായി വിജയനില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണുന്നു.  ചിരിച്ചു കൊണ്ട് പത്രക്കാരെ നേരിടുന്നു. കമ്യൂണിസ്റ്റുകാരനില്‍ നിന്നും വരേണ്ട ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ വരുന്നു. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളരേണ്ടത് കാന്തപുരവും മദനിയുമായി ഉള്ള ചങ്ങാത്തത്തിലൂടെ അല്ല. ഇതുപോലെ  സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്. ഇത് ഏതായാലും സ്വാഗതാര്‍ഹമായ നിലപാടുമാറ്റമാണ്.

44 comments:

kaalidaasan said...

കാന്തപുരം ഏത് തലമുടി കെട്ടിപ്പിടിച്ചിരുന്നാലോ, അത് മുസ്ലിം പ്രവാചകന്റെ ആണെന്നു പറഞ്ഞാലോ, അതിനു വേണ്ടി ഒരു പള്ളി പണുതാലോ പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ പ്രശ്നമുണ്ടാകില്ല. പക്ഷെ ആ തലമുടി കത്തില്ല എന്നും കത്തുമെന്നും പറഞ്ഞ് രണ്ടു വിഭാഗങ്ങള്‍ പൊതു വേദികളില്‍ ശണ്ഠകൂടുമ്പോള്‍ സുബോധമുള്ള ആരായാലും പ്രതികരിക്കും. അതു വേണ്ടെങ്കില്‍ ഇതുപോലുള്ള പൊറാട്ടു നാടകങ്ങള്‍ ആടാതിരിക്കുക.

Ajith said...

കഴിഞ്ഞ പാര്‍ട്ടി സമ്മേളനം ​കഴിഞ്ഞപ്പോഴേക്കും പിണറായി വിജയനില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണുന്നു. ചിരിച്ചു കൊണ്ട് പത്രക്കാരെ നേരിടുന്നു. കമ്യൂണിസ്റ്റുകാരനില്‍ നിന്നും വരേണ്ട ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ വരുന്നു. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളരേണ്ടത് കാന്തപുരവും മദനിയുമായി ഉള്ള ചങ്ങാത്തത്തിലൂടെ അല്ല. ഇതുപോലെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്. ഇത് ഏതായാലും സ്വാഗതാര്‍ഹമായ നിലപാടുമാറ്റമാണ്.
Conclusion well articulated, congratulation.
One silverlining is that the CPI-M central leadership conceived the dangers in the 'Ponnani model alliance' which is just meant to achieve short term result. CPI-M should look at a long term vision of consolidation of the working class among the Christian ,Muslim Faithfuls.

The impressive gains made by CPI-M during 2006 elections in Malapuram dist was not due to the ideological favour towards CPI-M, but due to a spectrum of local and international issues which could not be replicated in future.

ഷാജി എല്ലൂരാന്‍ said...

Blogger kaalidaasan said..."ആ തലമുടി കത്തില്ല എന്നും കത്തുമെന്നും പറഞ്ഞ് രണ്ടു വിഭാഗങ്ങള്‍ പൊതു വേദികളില്‍ ശണ്ഠകൂടുമ്പോള്‍ സുബോധമുള്ള ആരായാലും പ്രതികരിക്കും".
ഹ ഹ ഹ ഇത് കേട്ടാല്‍ തോന്നും കേരളത്തില്‍ സുബോധമുള്ളത് പിണറായിക്ക് മാത്രമാണെന്ന്.ഒന്ന് പോ കാളിദാസ.......

kaalidaasan said...

അജിത്,

താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ ഈ വിഷയത്തില്‍ കര്‍ശനമായ നിലപാടെടുത്തു എന്നു വേണം കരുതാന്‍.

യാതൊരു വിധ വര്‍ഗ്ഗീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ 1987 ല്‍ ഇടത് മുന്നണി അധികാരത്തില്‍ വന്നിരുന്നു. ഇപ്രാവശ്യം പി ജെ ജോസഫ് പിരിഞ്ഞ് പോയിട്ടും അധികാരത്തിന്റെ അടുത്തെത്തി. ജയിക്കാമായിരുന്ന തെരഞ്ഞെടുപ്പയിരുന്നു ഇത്. കുറഞ്ഞപക്ഷം വീരേന്ദ്ര കുമാറിന്റെ ജനതാ ദള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ കേവല ഭൂരിപക്ഷം ലഭിക്കുമായിരുന്നു. ജയികുമായിരുന്ന പല സീറ്റുകളിലും ഇടതുമുനണി സ്ഥാനാര്‍ത്ഥികള്‍  തോല്‍പ്പിക്കപ്പെട്ടു. അത് ചിലരുടെ ധാര്‍ഷ്ട്യം കൊണ്ടാണു സംഭവിച്ചതും.

kaalidaasan said...

ഷാജി,

കേരളത്തില്‍ സുബോധമുള്ളത് പിണറായിക്കു മാത്രമല്ല. അനേകം മുസ്ലിങ്ങള്‍ക്കുമുണ്ട്. അവരൊക്കെ പിണറായിക്ക് റെഡ് സല്യൂട്ട് അടിക്കുന്നു.

കൈയും കാലും പോയാല്‍ ജീവിതം തീര്‍ന്നു എന്നു കരുതുന്ന പലരും ഇതേ അഭിപ്രായമുണ്ടെങ്കിലും  പേടിച്ചു മിണ്ടാതിരിക്കുന്നു.

ഷാജി എല്ലൂരാന്‍ said...

kaalidaasan said...
1.പക്ഷെ കേരളത്തിലെ മുസ്ലിങ്ങളിപ്പോള്‍ "മതം ഒരു കോമഡി ഷോ" ആണെന്ന് തെളിയിക്കുന്നു.

ഒരു വിഭാഗം ആളുകള്‍ ചെയ്യുന്ന കൊപ്രായങ്ങള്ക്ക് കേരളത്തിലെ മുസ്ലിങ്ങളെ മൊത്തം പ്രതിക്കൂട്ടിലാക്കണോ കാളിദാസ?


2.അതിന്റെ കാരണം നിസാര വിഷയങ്ങളെ ഊതി വീര്പ്പിച്ച് വലുതാക്കുക എന്നത് ഭൂരിഭാഗം മുസ്ലിങ്ങളുടെയും സ്വഭാവമാണെന്നതും. അദ്ധ്യാപകന്റെ കൈ വെട്ടിയ സംഭവവും, ഇ മെയില്‍ വിവാദവും, അവസാനമായി മുടിയാട്ടവും അത് തെളിയിക്കുന്നു.

അവനവന്റെ മതത്തിന്റെ കാര്യം വരുമ്പോള്‍ ഓരോരുത്തരും പ്രതികരിക്കും. അത് സ്വാഭാവികം. മുസ്ലിങ്ങള്‍ പ്രതികരിക്കുമ്പോള്‍ മാത്രം അത് നിസാര വിഷയങ്ങളെ ഊതി വീര്പ്പിച്ച് വലുതാക്കുക എന്ന് പറയുന്നതില്‍ എന്ത് യുക്തി? വിവാദ അന്ത്യ അത്താഴ ചിത്രത്തിന് എതിരെ ക്രൈസ്തവ സഹോദരന്മാര്‍ റോഡില്‍ പ്രതിഷേധ പ്രകടനം നടത്തിയത് നാം കണ്ടതാണ്.യേശു വിപ്ലവകാരിയാനെന്നു പറഞ്ഞ മാര്ക്സിസ്റ്റ്‌ പാര്ട്ടി മതവികാരം വ്രണപ്പെടുത്തിയെന്ന് സഭാ മേധാവികളും ഒരു വിഭാഗം മാധ്യമങ്ങളും ആവലാതിയുയര്ത്തി.എം.എഫ്‌ ഹുസൈന്‍ സരസ്വതി ദേവിയുടെ നഗ്നചിത്രം വരച്ചതിനു സമാന പ്രതികരണങ്ങള്‍ ഹിന്ദു സഹോദരന്മാരും നടത്തിയിട്ടുണ്ട്.


3.മൊഹമ്മദിന്റെ തലമുടി ആണെങ്കില്‍ കത്തില്ല, അതില്‍ ഈച്ച വന്നിരിക്കില്ല, അതിനു നിഴലുണ്ടാകില്ല എന്നൊക്കെയാണ്, മുസ്ലിങ്ങളൊക്കെ വിശ്വസിക്കുന്നത്. ഈ അന്ധവിശ്വാസങ്ങള്‍ അംഗീകരിക്കാത്ത ഒറ്റ മുസ്ലിമുമുണ്ടാകില്ല.

കാളിദാസാ. ഞാനടക്കമുള്ള ബഹുപൂരിപക്ഷം മുസ്ലിങ്ങളും ഇത്തരം അന്ധവിശ്വാസങ്ങള്‍ അംഗീകരിക്കുന്നില്ല. മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കാണുന്ന വസ്തുവാണ് വിശുദ്ധ ഖുറാന്‍.അത് പോലും കത്തിച്ചാല്‍കത്തില്ല, അതില്‍ ഈച്ച വന്നിരിക്കില്ല, അതിനു നിഴലുണ്ടാകില്ല എന്നൊന്നും ലോകത്തൊരു മുസ്ലിമും അവകാശപ്പെടില്ല.പിന്നല്ലേ മുടി?നബിയാനെന്കിലും മരിച്ചു മണ്ണോടു ചേരും എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്‌.കാന്തപുരം അങ്ങനെ പറയുന്നത്, അയാളുടെ വിവരക്കേട്.മുസ്ലിങ്ങളെല്ലാം അന്ധവിശ്വാസികള്‍ ആണെന്ന താങ്കളുടെ കാഴ്ചപ്പാട് മാറ്റിയാല്‍ കൊള്ളാം..

ഷാജി എല്ലൂരാന്‍ said...

4.കാന്തപുരം മുസല്യാരെ എതിര്ക്കുന്നവരുടെ അഭിപ്രായം ഇത് മൊഹമ്മദിന്റെ തലമുടി ആണെന്നതിനു തെളിവില്ല എന്നു മാത്രമണ്. തെളിവുണ്ടായിരുന്നെങ്കില്‍ കാന്തപുരം പള്ളി പണിയുന്നതിനെയോ അതിനകത്തു വച്ച് ഈ മുടിയെ ആരാധിക്കുന്നതിനെയോ അവര്‍ എതിര്ക്കില്ലായിരുന്നു. അല്ലാതെ അതേചുറ്റിപറ്റിയുള്ള അന്ധവിശ്വാസങ്ങളോടുള്ള എതിര്പ്പില്ല.
എന്തിനും തെളിവ് വേണമല്ലോ.ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു കാര്യം ഇന്ന് അവകാശപ്പെടുമ്പോള്‍ അവര്‍ അതിനു തെളിവും തരാന്‍ ബാധ്യസ്തരല്ലേ? ഇനി തെളിവുണ്ടെങ്കില്‍ തന്നെ പ്രവാചകന്റെ തലമുടി എന്നതിലപ്പുറം അതിനു യാതൊരു വിധ ദിവ്യത്വവും ബഹുപൂരിപക്ഷം മുസ്ലിങ്ങളും അംഗീകരിച്ചു കൊടുക്കില്ല. കാന്തപുരം മുസല്യാരതിനെ ബിസിനസ് ആയാണ് കാണുന്നത്.പലവിധ മാറാ വ്യാധികള്‍ കൊണ്ട് നരകിക്കുന്ന പാവപ്പെട്ട ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു ആ മുടിയിട്ട വെള്ളം ഭീമമായ വിലക്ക് വില്ക്കുന്നു. കാന്തപുരം നല്ലവനാണ് എങ്കില്‍ ആ വെള്ളം ആ പാവപെട്ടവര്ക്ക് സൌജന്യമായി നല്കിയേനെ. (മൊഹമ്മദിന്റെ തലമുടി ആണെങ്കില്‍ കത്തില്ല, അതില്‍ ഈച്ച വന്നിരിക്കില്ല, അതിനു നിഴലുണ്ടാകില്ല –ഇതൊന്നും തെളിവായി എടുക്കാന്‍ പറ്റില്ല, അത് പ്രവാചകന്റെ തലമുടി ആണെങ്കില്‍ ആ “ചരിത്ര പ്രാധാന്യമുള്ള” വസ്തു ആരില്‍ നിന്നും, ഏതൊക്കെ വിധേന കാന്തപുരത്തിന് കിട്ടി? ഇതാണ് ചോദ്യം. ആരില്‍ നിന്ന് കിട്ടിയതാനെലും കാന്തപുരത്തിന് അത് തിരുകേശം എന്ന് തെളിയിക്കാന്‍ പറ്റില്ല. നാളെ ഞാന്‍ എന്റെ മുടി പറിച്ചു ഇത് പ്രവാചകന്റെ തലമുടി എന്ന് എനിക്ക് അവകാശപ്പെടാമല്ലോ?)

5.ഈ തലമുടി പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ച് ആര്ക്കും അഭിപ്രായം പറഞ്ഞു പോകാന്‍ പാകത്തിലാക്കി വച്ചത് മുസ്ലിങ്ങള്‍ തന്നെയാണ്.


മുസ്ലിങ്ങള്‍ എന്നത് കാന്തപുരം എന്ന് തിരുത്തി പറയാന്‍ അപേക്ഷ. കാളിദാസാ, കാന്തപുരത്തിനും കുറച്ചു ന്യൂനപക്ഷതിനുമല്ലാതെ ഈ വിഷയത്തില്‍ മിക്കവര്ക്കും താല്പര്യമില്ല.

6.ഇതൊരു സാമൂഹ്യ വിഷയമാക്കി വളര്ത്തി യെടുത്തപ്പോള്‍ പൊതു രംഗത്തുള്ളവരും അഭിപ്രായം പറഞ്ഞു. സി പി എം സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം വന്നപ്പോള്‍ കാന്തപുരത്തിന്റെ ഫത്വ വരുന്നു.ഇന്ത്യയില്‍ ആര്ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പിണറായിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ കാന്തപുരത്തിന് അവകാശമില്ല. മൌനം വിദ്വാന് ഭൂഷണം എന്ന് മനസ്സിലാകി പിണറായി മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. പിണറായിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല എന്ന് പിണറായി പറഞ്ഞിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ ക്രെഡിറ്റ്‌ എന്ന് തോന്നുന്നു.

7. തനിക്കൊരു മലക്ക് പ്രത്യക്ഷപ്പെട്ടു എന്നും പറഞ്ഞ് പണ്ട് മൊഹമ്മദ് അറേബ്യയില്‍ നടത്തിയ ഉഡായിപ്പും,

സഹോദരാ, ഇത്തരം പരാമര്ശങ്ങള്‍ ഒഴിവാക്കിയാല് നന്നായിരുന്നു.കുറച്ചു കൂടി നല്ല വാക്കുകള്‍ ഉപയോഗിക്കാമല്ലോ?

സി.ഐ.ഡി നെട്ടൂരാന്‍ said...

കാന്തപുരം ഗണപതി പ്രസംഗം: "രണ്ടു കയ്യും, കയ്യിമ്മേല്‍ നിന്ന് വേറൊരു കയ്യും, മൂക്കിന്റെ അറ്റത്തു നിന്നു പാലം ഇങ്ങനെ. ഇങ്ങനത്തെയൊക്കെ കാണുന്നതുപോലെ..." linked with ഷാജി എല്ലൂരാന്‍: "എം.എഫ്‌ ഹുസൈന്‍ സരസ്വതി ദേവിയുടെ നഗ്നചിത്രം വരച്ചതിനു സമാന പ്രതികരണങ്ങള്‍ ഹിന്ദു സഹോദരന്മാരും..."

അപ്പൊ കാന്തപുരത്തിന്റെ ഗണപതി പ്രസങ്ങത്തിനെതിരെ ഹിന്ദു സഹോദരന്മാര്‍ പ്രതികരിക്കാതിരുന്നതാണോ പ്രചോദനമായത്? ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ച് അടങ്ങിയിരുന്നത് അബദ്ധമായി എന്നാണോ പറഞ്ഞുവരുന്നത്?

സി.ഐ.ഡി നെട്ടൂരാന്‍ said...
This comment has been removed by the author.
ഷാജി എല്ലൂരാന്‍ said...

നെട്ടൂരാനെ,കാന്തപുരമായാലും മറ്റാരായാലും മറ്റു മതസ്ഥരുടെ വികാരം മാനിക്കാത്തവര്‍ "വെറുക്കപ്പെട്ടവര്‍" തന്നെ.

സി.ഐ.ഡി നെട്ടൂരാന്‍ said...

മറ്റു മതസ്ഥരുടെ വികാരം മാനിക്കാത്തവര്‍...
ഷാജിക്കാ.. അടുത്ത കാലത്ത് നടന്ന ഒരു സംഭാവംമാണ് ഇത്. കാളിദാസന്‍ കാണാതെപോയതാണോ എന്നറിയില്ല, കാണാതിരിക്കാന്‍ വഴിയില്ല. കഴിഞ്ഞ ജനുവരി 17 -ആം തിയതി, പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിനു മുന്‍പില്‍ വെച്ച് പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു പശുവിനെ കഴുത്തറത്ത് കൊന്ന സംഭവമാണ് ഞാന്‍ ഉദ്ദേശിച്ചത്. ചെയ്തവര്‍ ഇതു മതക്കാരാനെന്നും മറ്റു മതസ്ഥരുടെ വികാരം എങ്ങനെ മാനിക്കുന്നു എന്നും ഇവിടെനിന്നു മനസിലാകും. "ഇ-മെയില്‍ ചോര്‍ത്തല്‍" വിവാദം മാധ്യമം ആഴ്ചപ്പതിപ്പ് കൈകാര്യം ചെയ്തതുപോലെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ? പക്ഷെ "പുലരിയെ" പോലെ മറ്റു മതങ്ങളെ അഗാധമായി ബഹുമാനിക്കുന്ന ഒരാള്‍ ഈ വാര്‍ത്തയെ എങ്ങനെ പുന: പ്രസിദ്ധീകരിച്ചു എന്ന് നോക്കുക.. അമ്പലമുറ്റത്ത് രക്തം വീഴ്ത്തിയതല്ല, അതിന്റെ പേരില്‍ മുസ്ലീങ്ങളുടെ കടകള്‍ തകര്‍ത്തതാണ് പുലരി ഉയര്‍ത്തിക്കാനിക്കുന്നത്. എന്നിട്ടും നിങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നു, "സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സഹിഷ്ണുതയുടെ മതമെന്ന്!!!"

കാണുക...

kaalidaasan said...

>>>>>ഒരു വിഭാഗം ആളുകള്‍ ചെയ്യുന്ന കൊപ്രായങ്ങള്ക്ക് കേരളത്തിലെ മുസ്ലിങ്ങളെ മൊത്തം പ്രതിക്കൂട്ടിലാക്കണോ കാളിദാസ?<<<<<<<<

ഷാജി,

എല്ലാ വിഭാഗം മുസ്ലിങ്ങളും ഈ കോപ്രായത്തില്‍ ഭാഗഭാക്കാണ്. മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ തലമുടി കത്തില്ല എന്നത് എല്ലാ മുസ്ലിങ്ങളും വിശ്വസിക്കുന്ന അന്ധവിശ്വാസമാണ്.

kaalidaasan said...

>>>>>അവനവന്റെ മതത്തിന്റെ കാര്യം വരുമ്പോള്‍ ഓരോരുത്തരും പ്രതികരിക്കും. അത് സ്വാഭാവികം. മുസ്ലിങ്ങള്‍ പ്രതികരിക്കുമ്പോള്‍ മാത്രം അത് നിസാര വിഷയങ്ങളെ ഊതി വീര്പ്പിച്ച് വലുതാക്കുക എന്ന് പറയുന്നതില്‍ എന്ത് യുക്തി? <<<<<<<<

ഷാജി,

മുസ്ലിങ്ങള്‍ മാത്രമേ പ്രതികരിക്കാറുള്ളൂ എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മുസ്ലിങ്ങള്‍ പ്രതികരിക്കാറുള്ളത് മിക്കപ്പോഴും തോന്നലുകളോടാണെന്നു മാത്രം.

പിറ്റി കുഞ്ഞുമൊഹമ്മദ് എഴുതിയ ചില വരികള്‍ പകര്‍ത്തി വയ്ക്കുക മാത്രമേ ജോസഫ് സാര്‍ ചെയ്തുള്ളു. പക്ഷെ അദ്ദേഹം മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്ന് കേരളത്തിലെ എല്ലാ മുസ്ലിങ്ങളും  പ്രചരിപ്പിച്ചു. അതില്‍ നിന്നും ആവേശം കൊണ്ട ചിലര്‍ പ്രവാചക നിന്ദക്കുള്ള കുര്‍ആനിക ശിക്ഷ വിധിച്ച് അദ്ദേഹത്തിന്റെ കൈയും കാലും എതിര്‍ ദിശയില്‍  വെട്ടി ആ ശിക്ഷ നടപ്പിലാക്കി. അത് നിസാര വിഷയ്ത്തെ ഊതിവീര്‍പ്പിച്ച് വലുതാക്കിയതാണ്.

തീവ്രവാദം ബന്ധമുണ്ടെനു സംശയിച്ച ഒരാളുടെ കയ്യില്‍ നിന്നു കിട്ടിയ ഇ മെയില്‍  ഐ ഡികളേപ്പറ്റി പോലീസ് അന്വേഷണം നടത്തുന്നത് ഒരു സാധാരണ സംഭവം മാത്രമാണ്. അതിലെ അമുസ്ലിം പേരുകള്‍ ഒക്കെ വിട്ടു കളഞ്ഞ് അതിനെ മുസ്ലിങ്ങള്‍ക്കെതിരെ എന്നാക്കി മദ്ധ്യമം പ്രചരിപ്പിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും അതിനെ പര്‍വതീകരിച്ചു. ഇതും നിസാര സംഭവത്തെ ഊതി വീര്‍പ്പിച്ച് വലുതാക്കുന്നതാണ്.

എല്ലാ തലമുടിയും കത്തും എന്നതും മനുഷ്യനു മനസിലാകുന്ന സത്യമാണ്. അത് പറഞ്ഞപ്പോഴും കുറെയധികം മുസ്ലിങ്ങള്‍ അത് പ്രവാചകനെ അധിക്ഷേപിക്കുന്നതായി ചിത്രീകരിക്കുന്നു.

kaalidaasan said...

>>>>>വിവാദ അന്ത്യ അത്താഴ ചിത്രത്തിന് എതിരെ ക്രൈസ്തവ സഹോദരന്മാര്‍ റോഡില്‍ പ്രതിഷേധ പ്രകടനം നടത്തിയത് നാം കണ്ടതാണ്.യേശു വിപ്ലവകാരിയാനെന്നു പറഞ്ഞ മാര്ക്സിസ്റ്റ്‌ പാര്ട്ടി മതവികാരം വ്രണപ്പെടുത്തിയെന്ന് സഭാ മേധാവികളും ഒരു വിഭാഗം മാധ്യമങ്ങളും ആവലാതിയുയര്ത്തി.എം.എഫ്‌ ഹുസൈന്‍ സരസ്വതി ദേവിയുടെ നഗ്നചിത്രം വരച്ചതിനു സമാന പ്രതികരണങ്ങള്‍ ഹിന്ദു സഹോദരന്മാരും നടത്തിയിട്ടുണ്ട്.<<<<<<<<


ഷാജി,

ഇവരൊക്കെ പ്രതികരിച്ചു.

അന്ത്യ അത്താഴ ചിത്രവും, യേശുവിനെ വിപ്ളവകാരിയാക്കിയതും, ക്രൈസ്തവ പുരോഹിതന്‍മാര്‍ വരെ അനുകൂലിച്ച സംഭവമാണ്. അതുകൊണ്ട് ആ വിവദമൊക്കെ പെട്ടെന്നു കെട്ടടങ്ങി. സമാധാനപരമായി ചിലര്‍ പ്രതിഷേധിച്ചു. അത്രയേ ഉള്ളു.

സരസ്വതീ ദേവി ഹിന്ദു മതത്തിന്റെ ദൈവമാണ്. ഇതില്‍ പ്രതിഷേധിച്ചവരാരും അത് വരച്ച ഹുസൈന്റെ കൈ വെട്ടാനോ കാലു വെട്ടാനോ പോയില്ല. അവരും സമാധാനപരമായി പ്രതിഷേധിച്ചു.

മൊഹമ്മദ് എന്നു പേരുള്ള ഒരാളെ ദൈവം നായിന്റെ മോനേ എന്നു വിളിച്ച കല്‍പിത കഥയിലെ കഥാപാത്രം മുസ്ലിം പ്രവചകനാണെന്നു തോന്നി എല്ലാ മുസ്ലിങ്ങള്‍ക്കും. ഒരു മുസ്ലിം പുരോഹിതനും മുസ്ലിം നേതാവും അത് വെറും സാങ്കല്‍പ്പിക കഥാപാത്രമാണെന്നു പറഞ്ഞില്ല. യേശുവിനെ വിപ്ളവ്കാരിയായി ചിത്രീകരിച്ചതില്‍ ഒരപാകതയുമില്ല എന്നും, അന്ത്യ അത്താഴം വെറും ഒരു ചിത്രമാണെന്നും  പറഞ്ഞ ക്രൈസ്തവ പുരോഹിതരേപ്പോലെ, അല്‍പ്പം സഹിഷ്ണുത അന്ന് ഇവര്‍ കാണിച്ചിരുന്നെങ്കില്‍  ജോസഫ് സാറിനു കൈ നഷ്ടപ്പെടില്ലായിരുന്നു. അതിനു പകരം എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ ഞമ്മന്റെ പ്രവാശകനേ നിന്ദിച്ചേ എന്ന് മുക്രയിട്ടു. അത് വിശ്വസിച്ച് കുറച്ച് തീവ്ര മുസ്ലിങ്ങള്‍ അദ്ദേഹത്തിന്റെ കൈവെട്ടി എടുക്കുകയാണുണ്ടായത്. മൊഹമ്മദിനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ചവരെ കൊല്ലുകയാണു മുസ്ലിങ്ങള്‍ ചെയ്തത്. ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആരുടെയും കൈ വെട്ടി എടുത്തില്ല. ആരെയും കൊന്നില്ല.

മൊഹമ്മദ് എന്ന പേരുള്ള എല്ലാ കഥാപാത്രങ്ങളും മുസ്ലിം പ്രവാചകനാണെന്നൊക്കെ ധരിക്കാനുള്ള ചിന്തശേഷിയേ ഒരു ശരാശരി മുസ്ലിമിനുള്ളു. അതാണു മറ്റുള്ളവരും മുസ്ലിങ്ങളും തമ്മിലുള്ള വ്യത്യാസം.

kaalidaasan said...

>>>>>ഞാനടക്കമുള്ള ബഹുപൂരിപക്ഷം മുസ്ലിങ്ങളും ഇത്തരം അന്ധവിശ്വാസങ്ങള്‍ അംഗീകരിക്കുന്നില്ല. മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കാണുന്ന വസ്തുവാണ് വിശുദ്ധ ഖുറാന്‍.അത് പോലും കത്തിച്ചാല്‍കത്തില്ല, അതില്‍ ഈച്ച വന്നിരിക്കില്ല, അതിനു നിഴലുണ്ടാകില്ല എന്നൊന്നും ലോകത്തൊരു മുസ്ലിമും അവകാശപ്പെടില്ല.പിന്നല്ലേ മുടി?<<<<<<<<


ഷാജി,

വെറും കടലാസില്‍ അച്ചടിച്ച കുര്‍ആനും, മുസ്ലിം പ്രവാചകന്റെ മുടിയും ഒരേ തരത്തില്‍ കാണാന്‍ എനിക്കാകില്ല. കുര്‍ആന്‍ കത്തിച്ചാല്‍ കത്തും. ഇപ്പോള്‍ അഫ്ഘാനിസ്താനില്‍ ഒരു കുര്‍ആന്‍ കത്തിച്ചതിന്റെ പേരില്‍  മുസ്ലിങ്ങള്‍ പടവെട്ടി ചാകുന്നുണ്ട്.

മുസ്ലിം പ്രവാചകന്റെ മുടി കത്തിച്ചാല്‍ കത്തില്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടാകില്ല. പക്ഷെ ഭൂരിഭാഗം മുസ്ലിങ്ങളും ഇത് വിശ്വസിക്കുന്നു. ഒരു മുസ്ലിമും പരസ്യമായി, പ്രവാചകന്റെ മുടി കത്തിച്ചാല്‍ കത്തും, എന്ന് പറയുന്നില്ല. എന്തേ അത് പറയാത്തെ? താടി വച്ചതും തലപ്പാവു വച്ചതുമായ കാക്കത്തൊള്ളായിരം മുസ്ലിം പണ്ഡിതരുണ്ടല്ലോ കേരളത്തില്‍. ഇന്നു വരെ ഒരാള്‍ക്കും  ഇത് പറയാന്‍ ധൈര്യമുണ്ടായിട്ടില്ല. താങ്കള്‍ക്കാരേക്കൊണ്ടെങ്കിലുമൊന്നു പറയിക്കാമോ?

ഇപ്പോള്‍ ഈ വിവാദത്തിന്റെ രണ്ടു ചേരിയിലുമുള്ള സുന്നികളുടെ എല്ലാം അഭിപ്രായം, അത് കത്തില്ല എന്നു തന്നെയാണ്. അതുകൊണ്ടാണ്, അത് പ്രവാചകന്റെ മുടിയാണോ എന്നു തെളിയിക്കാന്‍ വേണ്ടി കത്തിച്ചു കാണിക്കാന്‍,  വെല്ലുവിളിക്കുന്നതും. കത്തും എന്നാണു വിശ്വസമെങ്കില്‍ ഈ വെല്ലുവിളിക്ക് പ്രസക്തിയില്ല.

kaalidaasan said...

>>>>>കാന്തപുരം അങ്ങനെ പറയുന്നത്, അയാളുടെ വിവരക്കേട്.മുസ്ലിങ്ങളെല്ലാം അന്ധവിശ്വാസികള്‍ ആണെന്ന താങ്കളുടെ കാഴ്ചപ്പാട് മാറ്റിയാല്‍ കൊള്ളാം..<<<<<<<<


ഷാജി,

കാന്തപുരത്തിനു മാത്രമല്ല ഇതുപോലുള്ള വിവരക്കേടുള്ളത്. എല്ലാ മുസ്ലിങ്ങള്‍ക്കുമുണ്ട്. ദൈവ വിശ്വാസികള്‍ ഒക്കെ അന്ധവിശ്വാസികളാണ്. അവര്‍ പലതും അന്ധമായി വിശ്വസിക്കുന്നു.

മൊഹമ്മദ് തന്റെ മുടി മുറിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു എന്ന് ഹദീസുകളില്‍ ഉണ്ട്. അദ്ദേഹത്തിന്റെ വിയര്‍പ്പ് ഭാര്യ ശേഖരിച്ചു വച്ചു എന്നും ഹദീസുകളില്‍ ഉണ്ട്. അവരൊക്കെ പറഞ്ഞു പരത്തിയതാണ്, മൊഹമ്മദിന്റെ മുടിക്ക് നിഴലുണ്ടാകില്ല എന്നും,ഈച്ച വന്നിരിക്കില്ല എന്നും, അത് കത്തിച്ചാല്‍ കത്തില്ല എന്നുമൊക്കെ. ഇവര്‍ തന്നെയാണ്, മൊഹമ്മദിനു മലക്ക് പ്രത്യക്ഷപ്പെട്ടു എന്നും പറഞ്ഞു പരത്തിയത്. ഇതൊക്കെ അന്ധവിശ്വാസം ​മാത്രമാണ്. മൊഹമ്മദ് പറഞ്ഞു. അതുകൊണ്ട് അന്നുള്ളവര്‍ വിശ്വസിച്ചു. കുര്‍ആന്‍ എന്ന പേരില്‍ ഇന്നു താങ്കള്‍ അന്ധമായി വിശ്വസിക്കുന്നതും അന്ന് മൊഹമ്മദ് പറഞ്ഞതായി ആളുകള്‍ പറഞ്ഞു നടന്നതാണ്. പിന്നിടവ കുര്‍ആന്‍ എന്ന പേരില്‍ ശേഖരിച്ചു. ഇപ്പോള്‍ അതൊക്കെ താങ്കളും വിശ്വസിക്കുന്നു. മലക്ക് പ്രത്യക്ഷപ്പെട്ടതിനു തെളിവുണ്ടോ എന്ന് അന്ന് ആരും അന്വേഷിച്ചില്ല. മൊഹമ്മദൊഴികെ ആരും അതിനൊന്നും സാക്ഷിയുമല്ല. ഇന്നും ആരും അന്വേഷിക്കുന്നില്ല. വെറും അന്ധമായ വിശ്വാസം. ഒരന്ധവിശ്വാസം ശരി മറ്റേത് തെറ്റ് എന്നത് എനിക്ക് സ്വീകാര്യമല്ല.

ഇസ്ലാം എന്നതുതന്നെ ഒരു മുഴുത്ത അന്ധവിശ്വാസമാണ്. മലക്ക് പ്രത്യക്ഷപ്പെട്ട് എഴുത്തും വായനയും അറിയാത്ത മൊഹമ്മദിനേക്കൊണ്ട് ഒരു പുസ്തകം വായിപ്പിച്ചു, ഒറ്റ രാത്രികൊണ്ട് മൊഹമ്മദ് മക്കയില്‍ നിന്ന് ജറുസലെം വരെ യാത്ര ചെയ്തു, അവിടെ നിന്നും സ്വര്‍ഗത്തിലേക്ക് പോയി തിരികെ വന്നു, മക്കയിലെ പള്ളി ആദം പണുതതാണ്, സ്വര്‍ഗ്ഗം അതിനു നേരെ മുകളിലാണ്, സംസം വെള്ളത്തിനു ദിവ്യശക്തിയുണ്ട്, ബൈബിളും തോറയും തിരുത്തിയതാണ്, തിരുത്താത്തത് എഴുതി സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചിട്ടുണ്ട്, കുര്‍ആന്‍ സ്വര്‍ഗത്തിലിരിക്കുന്ന പുസ്തകത്തിന്റെ കോപ്പിയാണ്, പന്നിയിറച്ചി തിന്നാല്‍ നരകത്തില്‍ പോകും, സ്വര്‍ഗത്തില്‍ ചെല്ലുന്നവര്‍ക്ക് ഹൂറിമാരെയും, മദ്യവും, ബാലന്‍മാരെയും ലഭിക്കും,മൊഹമ്മദാണ്, അവസാന പ്രവാചകന്‍,തുടങ്ങി അന്ധവിശ്വാസങ്ങളുടെ മഹാ കൂടാരമാണ്, ഇസ്ലാം. ഇതൊന്നും താങ്കള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ താങ്കള്‍ വിശ്വസിക്കുന്ന മതം ഇസ്ലാമല്ല.

kaalidaasan said...

>>>>>പലവിധ മാറാ വ്യാധികള്‍ കൊണ്ട് നരകിക്കുന്ന പാവപ്പെട്ട ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു ആ മുടിയിട്ട വെള്ളം ഭീമമായ വിലക്ക് വില്ക്കുന്നു. കാന്തപുരം നല്ലവനാണ് എങ്കില്‍ ആ വെള്ളം ആ പാവപെട്ടവര്ക്ക് സൌജന്യമായി നല്കിയേനെ...<<<<<<<<

ഷാജി,

അപ്പോള്‍ സൌജന്യമായി നല്‍കിയിരുന്നെങ്കില്‍ ആ വെള്ളം ആളുകള്‍ കൊണ്ടുപോയി കുടിക്കുന്നതില്‍ താങ്കളൊരു തെറ്റും കാണില്ല അല്ലേ?

ഹജ്ജിനു പോകുന്ന എല്ലാവരും മക്കയിലെ ഒരരുവിയിലെ വെള്ളം കൊണ്ടു പോയി സൂക്ഷിക്കുന്നു. എന്നിട്ടും അവകാശപ്പെടും മുസ്ലിങ്ങള്‍ അന്ധവിശ്വാസികളല്ല എന്ന്.

കാന്തപുരത്തിന്റെ മുതുകത്ത് കയറുന്നതിനു മുന്നേ ഈ വെള്ളം കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും അന്ധവിശ്വാസമാണെന്നും മുസ്ലിങ്ങള്‍ അത് ചെയ്യരുതെന്നും ആദ്യം പറ. പക്ഷെ അത് പറയാന്‍ മുസ്ലിമെന്നവകാശപ്പെടുന്ന ആര്‍ക്കും നാവു പൊന്തില്ല.

kaalidaasan said...

>>>>>അത് പ്രവാചകന്റെ തലമുടി ആണെങ്കില്‍ ആ “ചരിത്ര പ്രാധാന്യമുള്ള” വസ്തു ആരില്‍ നിന്നും, ഏതൊക്കെ വിധേന കാന്തപുരത്തിന് കിട്ടി? ഇതാണ് ചോദ്യം. ആരില്‍ നിന്ന് കിട്ടിയതാനെലും കാന്തപുരത്തിന് അത് തിരുകേശം എന്ന് തെളിയിക്കാന്‍ പറ്റില്ല. <<<<<<<<

ഷാജി,

ഇതേ ചോദ്യം താങ്കള്‍ ഇസ്ലാമിന്റെ ആരംഭം മുതലുള്ള എല്ലാ കാര്യങ്ങളോടും ചോദിച്ചു തുടങ്ങുക.

മക്ക ആദം പണുത പള്ളിയാണെന്നതിന്റെ തെളിവെന്താണ്? സംസം ഹാജിറക്ക് വേണ്ടി അള്ള നിര്‍മിച്ചതാണെന്നതിന്റെ തളിവെന്താണ്? യൂദയയില്‍ ജീവിച്ചിരുന്ന അബ്രാഹം മക്കയില്‍ വന്നു എന്നതിന്റെ തെളിവെന്താണ്? ഇതൊന്നും യാതൊരു തെളിവും കൂടാതെ തൊള്ളതൊടാതെ വിഴുങ്ങുന്ന താങ്കള്‍ എന്തിനാണിപ്പോള്‍ കാന്തപുരം പലതും തെളിയിക്കണമെന്നു വാശി പിടിക്കുന്നത്?

മൊഹമ്മദ് പറഞ്ഞ കുറെ കഥകള്‍ താങ്കള്‍ക്ക് സ്വീകാര്യമാണ്. അതുപോലെ കാന്തപുരം പറയുന്ന കുറെ കഥകള്‍ മറ്റ് ചിലര്‍ക്കും സ്വീകാര്യമാണ്. താങ്കളുടെ അന്ധമായ ചില വിശ്വാസങ്ങള്‍ പോലെയാണു ഇവരുടെ വിശ്വാസവും. താങ്കള്‍ക്ക് വേണ്ടെങ്കില്‍ സ്വീകരിക്കേണ്ട.

kaalidaasan said...

>>>>>മുസ്ലിങ്ങള്‍ എന്നത് കാന്തപുരം എന്ന് തിരുത്തി പറയാന്‍ അപേക്ഷ. കാളിദാസാ, കാന്തപുരത്തിനും കുറച്ചു ന്യൂനപക്ഷതിനുമല്ലാതെ ഈ വിഷയത്തില്‍ മിക്കവര്ക്കും താല്പര്യമില്ല. <<<<<<<<

ഷാജി,

അത് താങ്കളുടെ തോന്നലാണ്. മുസ്ലിങ്ങള്‍ ഭൂരിപക്ഷത്ത്നും ഇതില്‍ തല്‍പ്പര്യമുണ്ട്. എല്ലാ മുസ്ലിം നേതാക്കളുമിതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളിലൂടെ ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. ഇതില്‍ താല്‍പ്പര്യമുണ്ടായിട്ടു തന്നെയാണു താങ്കളും ഇവിടെ പ്രതികരിക്കുന്നത്.

kaalidaasan said...

>>>>>മൌനം വിദ്വാന് ഭൂഷണം എന്ന് മനസ്സിലാകി പിണറായി മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. പിണറായിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല എന്ന് പിണറായി പറഞ്ഞിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ ക്രെഡിറ്റ്‌ എന്ന് തോന്നുന്നു. <<<<<<<<

ഷാജി,

അത് താങ്കളുടെ അഭിപ്രായം. പക്ഷെ എന്റെ അഭിപ്രായം നേരെ മറിച്ചണ്. കന്തപുരത്തോട് വെറുപ്പുള്ള അനേകം മുസ്ലിങ്ങളും പിണറായി പ്രതികരിച്ചതിനെ അഭിനന്ദിക്കുന്നു.

പിണറായി ഇതേക്കുറിച്ച് പ്രതികരിച്ചതുകൊണ്ട് അദ്ദേഹത്തിനു ക്രെഡിറ്റ് കൂടി. മതങ്ങള്‍  സാമൂഹത്തില്‍ ഇറക്കിവിടുന്ന ഇതുപോലുള്ള ദുഷിപ്പുകളേക്കുറിച്ചൊക്കെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവര്‍ പ്രതികരിക്കണം. എങ്കിലേ പല മത നേതാക്കളുടെയും അഹന്ത ശമിക്കൂ. മത വിഷയങ്ങളിലിടപെടാന്‍ പല രാഷ്ട്രീയക്കാര്‍ക്കും പേടിയാണ്. അത് കാന്തപുരത്തേപ്പോലുള്ള വിഷജീവികള്‍ മുതലെടുക്കുന്നു. അതിനൊക്കെ നേരെ കണ്ണടക്കാന്‍ പ്രതിബദ്ധതയുള്ള രാഷ്ട്രീയക്കാര്‍ക്കാകില്ല. ശക്തമായ പ്രതികരണം കൊണ്ടേ ഇവരുടെയൊക്കെ അഹന്ത ശമിക്കൂ. കാന്തപുരം പിന്നീട് ഇതേക്കുറിച്ച് മിണ്ടിയതേ ഇല്ല. അതുപോലെ തന്നെയാണ്, യേശുവിനേക്കുറിച്ചുണ്ടായ വിവാദവും. ശക്തമായ നിലപാടുണ്ടായപ്പോള്‍ പ്രശ്നം വഷളാക്കാനിറങ്ങിയവര്‍ താനെ നിശബ്ദരായി.

kaalidaasan said...

>>>>>സഹോദരാ, ഇത്തരം പരാമര്ശങ്ങള്‍ ഒഴിവാക്കിയാല് നന്നായിരുന്നു.കുറച്ചു കൂടി നല്ല വാക്കുകള്‍ ഉപയോഗിക്കാമല്ലോ? <<<<<<<<

ഷാജി,

താങ്കളുടെ അന്ധമായ വിശ്വാസം മാറ്റി നിറുത്തി ചിന്തിക്കുമ്പോള്‍ കാന്തപുരം പറയുന്നതും പണ്ട് മൊഹമ്മദ് പറഞ്ഞതും വെറും ഉഡായിപ്പുകള്‍ മാത്രമാണ്. മൊഹമ്മദ് പ്രവാചകനാണെന്ന് താങ്കള്‍ അന്ധമായി വിശ്വസിക്കുന്നു. അല്ലാതെ താങ്കള്‍ക്കതിനു തെളിവൊന്നും ലഭിച്ചിട്ടില്ല.പക്ഷെ കാന്തപുരത്തോട് തെളിവു ചോദിക്കുന്നു. ഇതിനാണ്, ഇരട്ടത്താപ്പെന്നു പറയുന്നത്.

kaalidaasan said...

സി ഐ ഡി,

ആ സംഭവം ഞാന്‍ കാണാതെ പോയതൊന്നുമല്ല. പുലരിയൊക്കെ സമകാലീന മുസ്ലിങ്ങളുടെ അനുഛേദമാണ്. ക്ഷേത്രമുറ്റത്ത് വച്ച് പശുവിനെ അറുക്കുന്നതൊക്കെ, മനുഷ്യരെ അറുക്കുന്നതുപോലെ നിസാരമാണവര്‍ക്ക്. അത് തെറ്റായി പോയി എന്ന് ഒരു മുസ്ലിമും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ അതിന്റെ പേരില്‍ ഹിന്ദുക്കള്‍ കടകള്‍ തകര്‍ക്കുന്നതൊക്കെ വലിയ തെറ്റു തന്നെയാണവര്‍ക്ക്.

യൂറോപ്പില്‍ ആരോ ഒരു കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ ജിഹാദിനിറങ്ങിയ ഒരിന്‍ഡ്യന്‍ മുസ്ലിമും എം എഫ് ഹുസൈന്‍ സരസ്വതീ ദേവിയെ നഗ്നയായി ചിത്രീകരിച്ചത് തെറ്റാണ്, എന്ന് പറഞ്ഞിട്ടില്ല. ഷാജിയൊക്കെ ഇപ്പോള്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ വെറും മുഖം മൂടിയാണ്. ഇപ്പോള്‍ ചോദിച്ചാല്‍ അദ്ദേഹവും പറയും, ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്ന്. അതിന്റെ കൂടെ പറയും, കൈ വെട്ടിയത് ശരിയായില്ല. പക്ഷെ, പ്രവാചക നിന്ദക്ക് ഇസ്ലാമില്‍ എന്താണു ശിക്ഷ എന്നു ചോദിച്ചാല്‍, ബബ്ബബ്ബേ.

Vanaran said...

വിഗ്രഹാരാധന വളരെ നിന്ദ്യവും നികൃഷ്ടവുമാണെന്ന മട്ടില്‍ ഹിന്ദുക്കളെയും, ബുദ്ധന്മാരേയുമെല്ലാം പരമ പുച്ഛത്തോടെ അവമതിക്കുന്നവന്മാര്‍ ഇന്ന് മുടിപ്രസ്ഥാനവുമായി നടക്കുന്നതു കാണുമ്പോള്‍ ചിരിയടക്കാന്‍ കഴിയുന്നില്ല. എന്തൊരു വൈകൃതം !
"വിശേഷാല്‍ ഗ്രാഹ്യതേ ഇതി വിഗ്രഹ" എന്നതാണ് ഹിന്ദുക്കളുടെ നിര്‍വചനം. അതായത് പ്രത്യേകമായ അര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്ന ഒരു പ്രതീകത്തെയാണ് വിഗ്രഹം എന്നു വിളിക്കുന്നത്. വിഗ്രഹം ഒരു പ്രത്യേക വിഷയത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഉപാധിയാണ്. ചിലര്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്ന ഈ മുടിയും നിര്‍വഹിക്കുന്ന ധര്‍മ്മം അതുതന്നെയല്ലേ ? പ്രവാചകന്‍റെത് എന്നും പറഞ്ഞ് ഒരു ചിത്രം വരയ്ക്കുന്നതുപോലും കടുത്ത നിന്ദയായി കണക്കാക്കുന്ന കോമാളികള്‍, ഈ മുടി കാണിച്ച് ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്ക് ശിക്ഷയൊന്നും വിധിക്കുന്നില്ലേ ?

അലിഭായി said...

സാമാന്യ യുക്തിയെ സാമാന്യവല്‍ക്കരിച്ച് പറയുന്നത് മതദര്‍ശനങ്ങള്‍ക്ക് സ്വീകാര്യമല്ല,ഏതായാലും അത് ഇസ്ലാമിന് സ്വീകാര്യമല്ല.സാമാന്യ യുക്തിയെ സാമന്യവല്‍ക്കരിച്ചാണ് "എല്ലാ മുടിയും കത്തും അത് കൊണ്ട് പ്രവാചകന്‍റെ മുടിയും കത്തും" എന്ന അര്‍ത്ഥത്തില്‍ പിണറായി പറയുന്നത്.ഇവിടെ പ്രവാചകന്‍റെ മുടിയെ മറ്റുള്ളവരുടെ മുടിയുമായി സാമാന്യവല്‍ക്കരിക്കുകയാണ് പിണറായി ചെയ്തത്.അതെ സമയം ഉമ്മന്‍ ചാണ്ടി അതിന് തയ്യാറാവാതെ....പറയപ്പെടുന്ന മുടി പ്രവാചകന്‍റെതാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു.ഒരു പക്ഷെ അതിന് കാരണം,മുസ്ലിങ്ങളുടെ വിശ്വാസം അത് എന്ത് തന്നെയാണെങ്കിലും അതിനെ മാനിക്കണമെന്നു ഉമ്മന്‍ ചാണ്ടിക്ക് നിര്‍ബന്ധം ഉള്ളത് കൊണ്ടായിരിക്കാം.മുമ്പ് മകരവിളക്ക്‌ പ്രശനം ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായപ്പോള്‍ കോടതി ഇടപെട്ട സാഹചര്യത്തില്‍ ഈ കമ്മ്യുണ്ണിസ്റ്റ് നേതാക്കാള്‍ എന്തായിരുന്നു പറഞ്ഞതെന്ന് കാളിദാസന്‍ മറന്നിട്ടുണ്ടാവുമെങ്കിലും മുസ്ലിങ്ങള്‍ മറക്കുമെന്ന് തോന്നുന്നില്ല.ആ വിഷയം കൂടി ഓര്‍ത്ത്‌ കൊണ്ടായിരിക്കും വി.എസിന്‍റെ പൂര്‍ണ്ണ പിന്തുണയുള്ള പിണറായിയുടെ ഈ അനാവശ്യ ഇടപെടലുകളെ മുസ്ലിങ്ങള്‍ മനസ്സിലാക്കുക.

എ.പി ഉസ്താതിന്‍റെ കയ്യിലുള്ള മുടി പ്രവാചകന്‍റെ മുടിയാണെന്നോ പ്രവാചകന്‍റെ മുടി കത്തില്ലെന്നോ ഞാന്‍ വള്ളിക്കുന്നിന്‍റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്‌ സാമാന്യയുക്തിയെ സാമാന്യവല്‍ക്കരിക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ലെന്നായിരുന്നു.അത് ആട്ടിനെ പട്ടിയാക്കുന്ന കുയുക്തിയാണെന്ന അഭിപ്രായവും എനിക്കുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.ലളിതമായ ആ ഉദാഹരണം താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് സമ്മതിച്ചതില്‍ നിന്ന് താങ്കളുടെ യുക്തി ബോധത്തെ സംശയിക്കാതെയിരിക്കാനും കഴിയില്ല.

ആട്ടിനെ പട്ടിയാക്കുന്നതും ഒരു തരം സാമാന്യവല്‍ക്കരണമാണ്.ആട്ടിനും പട്ടിക്കും പൊതുവായുള്ള ചില ഗുണങ്ങള്‍(നാല് കാല് പിന്നെ വാല് പോലെ) മാത്രമെടുത്ത് ആട് തന്നെയാണ് പട്ടി എന്ന് പറയുന്നതും സാമാന്യ യുക്തിയെ സാമാന്യവല്‍ക്കരിച്ച് പറയുകയാണ്‌.ഇത് പോലെ എല്ലാ മനുഷ്യനുമുള്ള മുടിയെന്ന ഗുണത്തെ(Properties) പ്രവാചകന്‍റെ മുടിയുമായി സാമാന്യവല്‍ക്കരിക്കുകയാണ് പിണറായി ചെയ്യുന്നത്.ഇവിടെ ദിവ്യബോധനം ലഭിച്ചിരുന്ന പ്രവാചകന്‍റെ ശിരസ്സിലെ മുടിയാണെന്നതും പ്രവാചകന്‍റെ അസാധാരണത്വവും പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.ഇങ്ങനെ സാമാന്യയുക്തിയെ സാമാന്യവല്‍ക്കരിക്കുകയാണെങ്കില്‍ എല്ലാ മതത്തിലെയും പല വിശ്വാസങ്ങളെയും പരിഹസിക്കാന്‍ കഴിയും.

അലിഭായി said...

യൂറോപ്പില്‍ ആരോ ഒരു കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ ജിഹാദിനിറങ്ങിയ ഒരിന്‍ഡ്യന്‍ മുസ്ലിമും എം എഫ് ഹുസൈന്‍ സരസ്വതീ ദേവിയെ നഗ്നയായി ചിത്രീകരിച്ചത് തെറ്റാണ്, എന്ന് പറഞ്ഞിട്ടില്ല.>>>

എം.എഫ്‌ ഹുസൈന്‍ സരസ്വതി ദേവിയുടെ നഗ്ന ചിത്രം വരച്ചത് ഹിന്ദുക്കളുടെ വിശ്വാസത്തെ ബോധപൂര്‍വ്വം പരിഹസിക്കാനായിരുന്നെന്ന് താങ്കള്‍ കരുതുന്നുണ്ടോ....?.എങ്കില്‍ ആരാണ് സരസ്വതി ദേവി...?ഇവിടെ എവിടെയോ വായിച്ചു ഹിന്ദുമതത്തിലെ ദേവി ദേവന്മാര്‍ പ്രതീകങ്ങള്‍ ആണെന്ന്...അത് ശരിയാണെങ്കില്‍ സരസ്വതീ ദേവി വിദ്യാഭ്യാസത്തിന്‍റെ പ്രതീകമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
എം എഫ് ഹുസൈന്‍ ഒരു ചിത്രകാരനാണ്.ചിത്രകാരന്‍ ചിത്രകലയിലൂടെ പറയുന്നത് എല്ലാവര്‍ക്കും മനസ്സിലാവണമെന്നില്ല.പണ്ടെന്നോ ഡാവിഞ്ചി വരച്ച ചിത്രങ്ങള്‍ ഇപ്പോഴും വ്യാഖ്യാനിച്ച് തീര്‍ന്നിട്ടില്ല.

കുത്തഴിഞ്ഞ അഥവാ നഗ്നമാക്കപെട്ട വിദ്യാഭ്യാസത്തെ ചിത്രീകരിക്കാന്‍ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകത്തെ നഗ്നമാക്കി വരച്ചാല്‍ ആ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകമായി ആ ദേവിയെ അംഗീകരിക്കുന്നു എന്നാണു അതിന്‍റെ അര്‍ത്ഥം.അല്ലാതെ സരസ്വതീ ദേവിയെ വിദ്യാഭ്യാസത്തിന്‍റെ ദേവിയായി അഥവാ പ്രതീകമായി വിശ്വാസിക്കുന്നവരെ പരിഹസിക്കാന്‍ വേണ്ടി മെനകെട്ടിരുന്നു വരച്ചതാണ് ആ ചിത്രമെന്ന് ഞാന്‍ കരുതുന്നില്ല.

അലിഭായി said...

യൂറോപ്പില്‍ ആരോ ഒരു കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ ജിഹാദിനിറങ്ങിയ ഒരിന്‍ഡ്യന്‍ മുസ്ലിമും എം എഫ് ഹുസൈന്‍ സരസ്വതീ ദേവിയെ നഗ്നയായി ചിത്രീകരിച്ചത് തെറ്റാണ്, എന്ന് പറഞ്ഞിട്ടില്ല.>>>

എം.എഫ്‌ ഹുസൈന്‍ സരസ്വതി ദേവിയുടെ നഗ്ന ചിത്രം വരച്ചത് ഹിന്ദുക്കളുടെ വിശ്വാസത്തെ ബോധപൂര്‍വ്വം പരിഹസിക്കാനായിരുന്നെന്ന് താങ്കള്‍ കരുതുന്നുണ്ടോ....?.എങ്കില്‍ ആരാണ് സരസ്വതി ദേവി...?ഇവിടെ എവിടെയോ വായിച്ചു ഹിന്ദുമതത്തിലെ ദേവി ദേവന്മാര്‍ പ്രതീകങ്ങള്‍ ആണെന്ന്...അത് ശരിയാണെങ്കില്‍ സരസ്വതീ ദേവി വിദ്യാഭ്യാസത്തിന്‍റെ പ്രതീകമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
എം എഫ് ഹുസൈന്‍ ഒരു ചിത്രകാരനാണ്.ചിത്രകാരന്‍ ചിത്രകലയിലൂടെ പറയുന്നത് എല്ലാവര്‍ക്കും മനസ്സിലാവണമെന്നില്ല.പണ്ടെന്നോ ഡാവിഞ്ചി വരച്ച ചിത്രങ്ങള്‍ ഇപ്പോഴും വ്യാഖ്യാനിച്ച് തീര്‍ന്നിട്ടില്ല.

കുത്തഴിഞ്ഞ അഥവാ നഗ്നമാക്കപെട്ട വിദ്യാഭ്യാസത്തെ ചിത്രീകരിക്കാന്‍ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകത്തെ നഗ്നമാക്കി വരച്ചാല്‍ ആ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകമായി ആ ദേവിയെ അംഗീകരിക്കുന്നു എന്നാണു അതിന്‍റെ അര്‍ത്ഥം.അല്ലാതെ സരസ്വതീ ദേവിയെ വിദ്യാഭ്യാസത്തിന്‍റെ ദേവിയായി അഥവാ പ്രതീകമായി വിശ്വാസിക്കുന്നവരെ പരിഹസിക്കാന്‍ വേണ്ടി മെനകെട്ടിരുന്നു വരച്ചതാണ് ആ ചിത്രമെന്ന് ഞാന്‍ കരുതുന്നില്ല.

kaalidaasan said...

vanaran,

കാന്തപുരം കൊണ്ടു നടക്കുന്ന മുടിയെ എതിര്‍ക്കുന്നവര്‍ മുടി ആരാധനയെ എതിര്‍ക്കുന്നവരല്ല. അവര്‍ പറയുന്ന കാരണം, അത് മൊഹമ്മദിന്റെ മുടിയാണെന്നതിനു തെളിവില്ല എന്നു മാത്രമാണ്. മൊഹമ്മദിന്റെ ആണെന്നതിനു തെളിവുണ്ടെങ്കില്‍ ഇവരൊക്കെ അതിനെ ആരാധിക്കുമായിരുന്നു.

പിണറായി വിജയനെ ഇപ്പോള്‍ പിന്തുണക്കുന്നവരൊന്നും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടലല്‍ അത് ചെയ്തത്. കാന്തപുരത്തോടുള്ള വെറുപ്പിന്റെ പേരിലാണ്.

മറ്റുള്ളവരെ വിഗ്രഹാരാധകര്‍ എന്നു വിളിച്ചു കളിയാക്കുന്നവരൊക്കെ മൊഹമ്മദിന്റെ മുടിയെ ബഹുമാനിക്കുന്നതില്‍ പിന്നിലല്ല. മൊഹമ്മദിന്റെ ശവകുടീരം പോലും  മദീനയിലെ പള്ളിയുടെ ഉള്ളിലുണ്ട്. ഹജ്ജിനു പോകുന്നവര്‍ എല്ലാവരുമത് സന്ദര്‍ശിക്കാതെ മടങ്ങില്ല. ഹജ്ജിനു പോയി മടങ്ങി പോരുമ്പോള്‍  ഒരു പാത്രം സംസം (എന്ന അരുവിയിലെ) വെള്ളവും കൊണ്ടു പോരും. അതിനെ പവിത്രമായി സൂക്ഷിക്കുകയും ചെയ്യും.

kaalidaasan said...

അലിഭായ്,

ഇവിടെ വരുന്നതിനും അഭിപ്രായങ്ങള്‍ എഴുതുന്നതിനും സ്വാഗതം.

ഇസ്ലാമിക വിഷയത്തില്‍ ഞാന്‍ അഭിപ്രായം എഴുതാന്‍ തുടങ്ങിയാല്‍ സാധാരണയായി ബഷീര്‍ കമന്റ് ബോക്സ് അടയ്ക്കാറാണു പതിവ്. ഇത്തവണയും പതിവു തെറ്റിച്ചില്ല.

Vanaran said...

അലിഭായി, താങ്കള്‍ പറഞ്ഞു "കുത്തഴിഞ്ഞ അഥവാ നഗ്നമാക്കപെട്ട വിദ്യാഭ്യാസത്തെ ചിത്രീകരിക്കാന്‍ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകത്തെ നഗ്നമാക്കി വരച്ചാല്‍ ആ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകമായി ആ ദേവിയെ അംഗീകരിക്കുന്നു എന്നാണു അതിന്‍റെ അര്‍ത്ഥം."

മുസ്ലീങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ആത്മവികാസത്തിനു പല പടികള്‍ ഉണ്ടെന്ന് ഹിന്ദുക്കള്‍ അംഗീകരിക്കുന്നു. ചില പ്രത്യേക ചട്ടക്കൂടുകളില്‍ കയറിക്കൂടിയാല്‍ പിന്നെ എല്ലാം ശുഭം എന്ന വിശ്വാസം ഹിന്ദുക്കള്‍ക്കില്ല.ഹിന്ദുക്കള്‍ അവരുടെ ദേവീ ദേവന്മാരെ പരമാത്മാവിന്‍റെ അഥവാ ഈശ്വരന്‍റെ പ്രതീകമായിട്ടാണ് കാണുന്നത്. അപ്പോള്‍ ഹുസൈന്‍റെ ഈ സൃഷ്ടിയില്‍ (നിങ്ങളുടെ സൌകര്യത്തിന് നിങ്ങള്‍ കണ്ടെത്തിയ വ്യാഖ്യാനം അനുസരിച്ചു പോലും) കുത്തഴിഞ്ഞ വിദ്യാഭ്യാസത്തെയല്ല കുത്തഴിഞ്ഞ ഈശ്വരനെയാണ് ഹുസൈന്‍ വരച്ചു വച്ചത്. മുസ്ലീങ്ങള്‍ക്ക് അള്ളാ പോലെ ഹിന്ദുക്കള്‍ ആരാധിക്കുന്ന ദൈവമാണ് ഈ രൂപങ്ങളിലെല്ലാം. നിങ്ങളുടെ ഈ വ്യാഖ്യാനം നിങ്ങളുടേത് മാത്രമാണ്. അയാള്‍ പേരിനു പോലും ഒരു ക്ഷമാപണം നടത്തുകയോ, ചിത്രങള്‍ പിന്‍വലിക്കുകയോ ചെയ്തില്ല. ആ തെമ്മാടി സരസ്വതിയെ മാത്രമല്ല നഗ്നയാക്കി കാണിച്ചത്. ഹനുമാന്‍, സീത, ദുര്‍ഗ, ലക്ഷ്മി തുടങ്ങി ഒറ്റനവധി ഹിന്ദു ദേവ സങ്കല്‍പ്പങ്ങളെയും ഭാരത മാതാവിനെ തന്നെയും ഇങ്ങനെ ചിത്രീകരിച്ചിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ഈ ലിങ്കില്‍ നോക്കാം.
http://www.hindujagruti.org/activities/campaigns/national/mfhussain-campaign
എന്തെങ്കിലും പുതിയ വ്യാഖ്യാനങ്ങള്‍ ?
തീവ്രവാദി ആക്രമണം നടന്നതിനെ ചിത്രീകരിച്ചിരിക്കുന്നത് ഭാരതത്തിന്‍റെ rape ആയിട്ടാണ്. ഇതേ കലാ ബോധം സ്വന്തം വിശ്വാസങ്ങളുടെ നേര്‍ക്ക് പ്രയോഗിച്ച് കാണുന്നുമില്ല. മെക്കയിലും തീവ്രവാദി ആക്രമണം നടന്നിട്ടുണ്ട്. എന്തേ ഹുസൈന്‍ rape വരച്ചില്ല ?
അവന്‍ ഇന്‍ഡ്യന്‍ പിക്കാസോ ഒന്നുമല്ല, ഇന്ത്യന്‍ pig-ass-hole മാത്രമാണ്.

kaalidaasan said...

>>>>>ഇവിടെ പ്രവാചകന്‍റെ മുടിയെ മറ്റുള്ളവരുടെ മുടിയുമായി സാമാന്യവല്‍ക്കരിക്കുകയാണ് പിണറായി ചെയ്തത്.അതെ സമയം ഉമ്മന്‍ ചാണ്ടി അതിന് തയ്യാറാവാതെ....പറയപ്പെടുന്ന മുടി പ്രവാചകന്‍റെതാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു.ഒരു പക്ഷെ അതിന് കാരണം,മുസ്ലിങ്ങളുടെ വിശ്വാസം അത് എന്ത് തന്നെയാണെങ്കിലും അതിനെ മാനിക്കണമെന്നു ഉമ്മന്‍ ചാണ്ടിക്ക് നിര്‍ബന്ധം ഉള്ളത് കൊണ്ടായിരിക്കാം.<<<<<<<


അലിഭായ്,

ഉമ്മന്‍ ചാണ്ടിക്ക് ഭരണത്തില്‍ തുടരണമെങ്കില്‍ മുസ്ലിം ലീഗും അവരുടെ വോട്ടും വേണം. അതുകൊണ്ട് മുസ്ലിങ്ങളുടെ വിശ്വാസം എന്തു തന്നെയാണെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുന്നു. മുടി കത്തുമെന്നു പറഞ്ഞാല്‍ ഭൂരിഭാഗം മുസ്ലിങ്ങളുടെയും  വോട്ടും പോകും. കത്തില്ല എന്നു പറഞ്ഞാല്‍  വോട്ടു പോകില്ല. പക്ഷെ സ്വന്തം മനസാക്ഷിയെ വഞ്ചിക്കുകയാകും. അതുകൊണ്ട് അദ്ദേഹം അതേക്കുറിച്ച് പ്രതികരിക്കാന്‍ പേടിക്കുന്നു. പിണറായിക്ക് ആ പേടിയില്ലാത്തതിനാല്‍ അദ്ദേഹം പ്രതികരിച്ചു.

ആ മുടി മുസ്ലിം പ്രവാചകന്റെ ആയാലുമല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്കോ പിണറായിക്കൊ പ്രശ്നമില്ല. അത് മുസ്ലിം പ്രവാചകന്റെ ആണെന്ന് കുറച്ച് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതില്‍ പിണറായിക്കോ സി പി എമ്മിനോ എതിര്‍പ്പൊന്നുമില്ല.അത് കത്തില്ല എന്നു പറഞ്ഞതിനോടാണെതിര്‍പ്പ്. മുസ്ലിം പ്രവാചകന്‍ മനുഷ്യജാതിയില്‍ ജനിച്ചതാണെങ്കില്‍ അദ്ദേഹത്തിന്റെ മുടിയെ മറ്റുള്ളവരുടെ മുടിയുമായി സാമാന്യവല്‍ക്കരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

മുസ്ലിം പ്രവാചകന്റെ മുടിക്ക് എന്തോ പ്രത്യേകതയുണ്ടെന്നത് മുസ്ലിങ്ങളുടെ വിശ്വാസം. അതിന്റെ കാരണം അദ്ദേഹം അമാനുഷികനാണെന്ന ധാരണയും. പക്ഷെ എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ പറയും, എല്ലാ പ്രവാചകന്‍മാരും മനുഷ്യരാണെന്ന്. മുസ്ലിം പ്രവാചകന്‍ മനുഷ്യനാണെങ്കില്‍ അദ്ദേഹത്തിന്റെ മുടിയും കത്തണം. അതേ പിണറായി പറഞ്ഞുള്ളു. എല്ലാ മുടിയും കത്തും. മുസ്ലിം പ്രവാചകന്റെ മുടി കത്തില്ലെങ്കില്‍ അദ്ദേഹം മനുഷ്യനായിരിക്കാന്‍ ആകില്ല.

മനുഷ്യനായ മുസ്ലിം പ്രവാചകന്റെ മുടി കത്തില്ല എന്ന മുസ്ലിം അന്ധവിശ്വാസത്തെ ഉമ്മന്‍ ചാണ്ടി മാനിക്കുന്നുണ്ടാകാം.ഏതൊക്കെ അന്ധവിശ്വാസത്തെ മാനിക്കണമെന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. പക്ഷെ പിണറായി വിജയന്‍ ആ അന്ധവിശ്വാസത്തെ മാനിക്കുനില്ല.

kaalidaasan said...

>>>>>മുമ്പ് മകരവിളക്ക്‌ പ്രശനം ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായപ്പോള്‍ കോടതി ഇടപെട്ട സാഹചര്യത്തില്‍ ഈ കമ്മ്യുണ്ണിസ്റ്റ് നേതാക്കാള്‍ എന്തായിരുന്നു പറഞ്ഞതെന്ന് കാളിദാസന്‍ മറന്നിട്ടുണ്ടാവുമെങ്കിലും മുസ്ലിങ്ങള്‍ മറക്കുമെന്ന് തോന്നുന്നില്ല.ആ വിഷയം കൂടി ഓര്‍ത്ത്‌ കൊണ്ടായിരിക്കും വി.എസിന്‍റെ പൂര്‍ണ്ണ പിന്തുണയുള്ള പിണറായിയുടെ ഈ അനാവശ്യ ഇടപെടലുകളെ മുസ്ലിങ്ങള്‍ മനസ്സിലാക്കുക. <<<<<<<


അലിഭായ്,

മകരവിളക്ക് പ്രശ്നം ജനങ്ങളുടെ സുരക്ഷക്കൊന്നും ഭീക്ഷണിയല്ല. അത് കാണാന്‍ കാട്ടിലും മേട്ടിലും തടിച്ചു കൂടിയ ചിലര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു എന്നത് ശരിയാണ്. അതൊക്കെ അവരുടെ വ്യക്തിപരമായ വിഷയം. ഇതുപോലെ തിക്കിലും തിരക്കിലും പെട്ട് അനേകമാളുകള്‍  ലോകത്തിന്റെ പല ഭാഗത്തും മരിക്കാറുണ്ട്. ഹജ്ജിനു പോകുന്ന മുസ്ലിങ്ങള്‍ പല പ്രാവശ്യം മക്കയിലെ തിരക്കിലും തീപിടുത്തത്തിലും മരിച്ചിട്ടുണ്ട്. അവിടെ വച്ച് മരിച്ചാല്‍ നേരെ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നാണ്, മുസ്ലിം അന്ധവിശ്വാസം. അതൊക്കെ എങ്ങനെ സുരക്ഷക്ക് ഭീക്ഷണിയാകുമെന്ന് മനസിലാകുന്നില്ല. അവര്‍ ഏറ്റവും സുരക്ഷിത സ്ഥാനത്തേക്കല്ലേ പോകുന്നത്?

മകരവിളക്ക് പ്രശ്നത്തില്‍ കോടതി ഇടപെട്ടതിനേക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ ഒന്നും  പറഞ്ഞതായി ഞാന്‍ വായിച്ചിട്ടില്ല. മകരവിളക്ക് ദൈവീകമാണെന്ന് കുറച്ചു പേര്‍ വിശ്വസിക്കുന്നു. അതില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. കാന്തപുരത്തിന്റെ കയ്യിലുള്ള മുടി മുസ്ലിം പ്രവാചകന്റെ ആണെന്നു പറയുന്നതില്‍ എതിര്‍പ്പില്ലാത്തതുപോലെ.

മുസ്ലിങ്ങള്‍ ഈ വിഷയം ഏത് രീതിയില്‍ ഓര്‍ത്താലും അത് സി പി എമ്മിനോ കേരളത്തിലെ അമുസ്ലിങ്ങള്‍ക്കോ അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. മനുഷ്യനായ മുസ്ലിം പ്രവാചകന്റെ തലമുടി കത്തും എന്നു പറഞ്ഞതില്‍ അവര്‍ക്ക് പിണറായി വിജയനോട് യാതൊരു വെറുപ്പുമില്ല. പല മുസ്ലിങ്ങളും അദ്ദേഹത്തെ അഭിനന്ദിച്ചതൊക്കെ അവര്‍ കണ്ടതുമാണ്.

ഇതൊന്നുമോര്‍ക്കാനില്ലാതിരുന്ന കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും, അസംബ്ളി തെരഞ്ഞെടുപ്പിലും  കേരള മുസ്ലിങ്ങളുടെ സി പി എമ്മിനൊടുള്ള സമീപനം  കേരളം കണ്ടു. മനസിലാക്കി. ഇനി ഇവയൊക്കെ കൂടി ഓര്‍ത്താലും ഇതില്‍ കൂടുതലൊന്നും വരാനില്ല. അപ്പോള്‍ പിന്നെ ഓര്‍ക്കുന്നതോ ഓര്‍ക്കാത്തതോ പിണറായി വിജയനെയോ സി പി എമ്മിനെയോ ബാധിക്കില്ല. മുസ്ലിങ്ങള്‍ അര്‍ഹിക്കുന്ന പാര്‍ട്ടി മുസ്ലിം ലീഗും കുഞ്ഞാലിയേപ്പോലുള്ള നേതാക്കളുമാണ്. അല്ലെങ്കില്‍ ജമായത്തേ ഇസ്ലാമിയുടെയും, എന്‍ ഡി എഫിന്റെയും  ഒക്കെ രാഷ്ട്രീയപാര്‍ട്ടികളും. ഏത് വേണമെന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. ഏതിനെ തെരഞ്ഞെടുക്കാനും ഇന്‍ഡ്യന്‍ ജനാധിപത്യം കേരള മുസ്ലിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരുന്നുണ്ട്.

മനുഷ്യരുടെ മുറിച്ചു കളയുന്ന തലമുടിയും വെട്ടിക്കളയുന്ന നഖവും വേസ്റ്റ് ആണെന്നത് സാധാരണ മനുഷ്യര്‍ മനസിലാക്കുന്ന സത്യം മാത്രം. മുസ്ലിങ്ങള്‍ക്ക് അതൊക്കെ ദിവ്യമാണെന്നത് അവരുടെ വ്യക്തിപരമായ അന്ധവിശ്വാസം മാത്രം.

kaalidaasan said...

>>>>>എ.പി ഉസ്താതിന്‍റെ കയ്യിലുള്ള മുടി പ്രവാചകന്‍റെ മുടിയാണെന്നോ പ്രവാചകന്‍റെ മുടി കത്തില്ലെന്നോ ഞാന്‍ വള്ളിക്കുന്നിന്‍റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.<<<<<<<


അലിഭായ്,

കാന്തപുരത്തിന്റെ കയ്യിലുള്ളത് മുസ്ലിം പ്രവാചകന്റെ മുടിയാണോ അല്ലയോഎന്ന് പിണറായി വിജയനും പറഞ്ഞിട്ടില്ല. മനുഷ്യരുടെ തലമുടി കത്തിച്ചാല്‍ കത്തും എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളു. മുറിച്ചു കളയുന്ന മുടിയും നഖവും വേസ്റ്റാണെന്നും പറഞ്ഞു. അതിനോട് സമാന്യയുക്തിയും സുബോധവുമുള്ള എല്ലാ മനുഷ്യരും യോജിക്കുന്നു.

കാന്തപുരത്തിന്റെ കയ്യിലുള്ളത് മുസ്ലിം പ്രവാചകന്റെ മുടിയാണൊ അല്ലയോ എന്നത് മുസ്ലിങ്ങളുടെ അടുക്കള കാര്യം. അതില്‍ സുബോധമുള്ള മനുഷ്യരാരും ഇടപെടില്ല. ഇടപെട്ട വിഷയം മനുഷ്യരുടെ തലമുടി കത്തുമോ ഇല്ലയോ എന്നതിലാണ്. മുസ്ലിം പ്രവാചകന്‍ മനുഷ്യനാണോ അല്ലയോ എന്നതൊക്കെ മുസ്ലിങ്ങള്‍ തീരുമാനിക്കുക.

മുസ്ലിം പ്രവാചകന്‍ അള്ളാക്കും മുകളിലാണെന്നത് ഞാന്‍ മനസിലാക്കിയ സത്യമാണ്. അള്ള പോലും സലാത്ത് ചൊല്ലുന്നു കുര്‍ആന്‍ പ്രകാരം അദ്ദേഹത്തിന്. മുസ്ലിം പ്രവാചകന്‍ മനുഷ്യനല്ല എന്നും, അള്ളാക്കും മുകളിലുള്ള സൂപ്പര്‍ അള്ളായാണെന്നും, അദ്ദേഹത്തിന്റെ തലമുടി മനുഷ്യരുടേതു പോലെ കത്തില്ല എന്നുമൊക്കെ വിശ്വസിക്കുവാന്‍ താങ്കള്‍ക്കൊക്കെ ഉള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

kaalidaasan said...

>>>>>ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്‌ സാമാന്യയുക്തിയെ സാമാന്യവല്‍ക്കരിക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ലെന്നായിരുന്നു.<<<<<<<

അലിഭായ്,

ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് സി പി എമ്മിനെയൊ കേരളത്തിലെ മറ്റ് ജനങ്ങളെയോ ബാധിക്കുന്ന വിഷയമല്ല. അംഗീകരിക്കുന്നില്ലെങ്കില്‍ അംഗീകരിക്കേണ്ട. ഇസ്ലാമിന്റെയോ മുസ്ലിങ്ങളുടെ അംഗീകാരത്തിന്, ഈ വിഷയം ആരും സമര്‍പ്പിച്ചിട്ടുമില്ല.

kaalidaasan said...

>>>>>ഇവിടെ ദിവ്യബോധനം ലഭിച്ചിരുന്ന പ്രവാചകന്‍റെ ശിരസ്സിലെ മുടിയാണെന്നതും പ്രവാചകന്‍റെ അസാധാരണത്വവും പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.ഇങ്ങനെ സാമാന്യയുക്തിയെ സാമാന്യവല്‍ക്കരിക്കുകയാണെങ്കില്‍ എല്ലാ മതത്തിലെയും പല വിശ്വാസങ്ങളെയും പരിഹസിക്കാന്‍ കഴിയും.<<<<<<<

അലിഭായ്,

മുസ്ലിം പ്രവാചകനു ദിവ്യബോധനം  ലഭിച്ചു എന്നതും, ആ ശിരസ്സിലെ മുടിക്കും ദിവ്യത്വമുണ്ടെന്നതും, അദ്ദേഹം  മനുഷ്യനല്ല എന്നതുമൊക്കെ മുസ്ലിങ്ങളുടെ മാത്രം വിശ്വാസങ്ങളാണ്. അത് മറ്റുള്ളവരും കൂടി വിശ്വസിക്കണമെന്നു പറഞ്ഞാല്‍ അത് നടക്കാന്‍ പ്രയാസമാണ്.

എല്ലാ മതങ്ങളിലെയും സമാനമായ അന്ധവിശ്വസങ്ങളെയും ഒക്കെ സുബോധമുള്ള, അന്ധവിശ്വാസികളല്ലാത്ത ആളുകള്‍ പരിഹസിക്കും. യേശു ദൈവമാണെന്ന ക്രിസ്ത്യാനികളുടെ അന്ധവിശ്വാസത്തെ താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ പരിഹസിക്കാറില്ലേ? ഇതും അതുപോലെ എടുത്താല്‍ മതി. പരിഹസിക്കേണ്ടതിനെയൊക്കെ പരിഹസിക്കട്ടേ.

kaalidaasan said...

>>>>>കുത്തഴിഞ്ഞ അഥവാ നഗ്നമാക്കപെട്ട വിദ്യാഭ്യാസത്തെ ചിത്രീകരിക്കാന്‍ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകത്തെ നഗ്നമാക്കി വരച്ചാല്‍ ആ ചിത്രക്കാരന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രതീകമായി ആ ദേവിയെ അംഗീകരിക്കുന്നു എന്നാണു അതിന്‍റെ അര്‍ത്ഥം.അല്ലാതെ സരസ്വതീ ദേവിയെ വിദ്യാഭ്യാസത്തിന്‍റെ ദേവിയായി അഥവാ പ്രതീകമായി വിശ്വാസിക്കുന്നവരെ പരിഹസിക്കാന്‍ വേണ്ടി മെനകെട്ടിരുന്നു വരച്ചതാണ് ആ ചിത്രമെന്ന് ഞാന്‍ കരുതുന്നില്ല.<<<<<<<

അലിഭായ്,

താങ്കള്‍ കരുതില്ല. മുസ്ലിങ്ങളാരും കരുതില്ല. അതാണിസ്ലാം.

വിദ്യാഭ്യാസത്തിന്റെ പ്രതീകത്തെ നഗ്നമാക്കി വരച്ചു എന്നതെങ്കിലും താങ്കള്‍ മനസിലാക്കിയല്ലോ. ഇതിനെ നമുക്ക് മുസ്ലിം പ്രവചാകന്റെ കാര്യത്തിലും പ്രയോഗവത്കരിക്കാം.

ആ കാര്‍ട്ടൂണ്‍ വരച്ചത് ലോകം മുഴുവന്‍ മുസ്ലിം തീവ്രവാദികള്‍ ഭീകരാക്രമണങ്ങള്‍ നടത്തിയതിന്റെ വെളിച്ചത്തിലാണ്. ഈ ഭീകരരൊന്നും മുസ്ലിങ്ങളല്ല എന്നാണ്, കുറെയധികം മുസ്ലിങ്ങളുടെ വാദം, താങ്കളുള്‍പ്പടെ. എന്നു വച്ചാല്‍ ഈ ജന്തുക്കള്‍ ഇസ്ലാമിനെ നഗ്നമാക്കി ലോക തെരുവികളില്‍ വ്യഭിചരിക്കുന്നു എന്ന്. നഗ്നമാക്കപ്പെട്ട ഇസ്ലാമിന്റെ പ്രതീകമായ മൊഹമ്മദിനെ ഉപയോഗിച്ച് മറ്റ് ചിലരും ചില ചിത്രങ്ങള്‍ വരച്ചു. അതിന്റെ അര്‍ത്ഥവും മൊഹമ്മദിനെയും അവര്‍ അംഗീകരിച്ചു എന്നു തന്നെയല്ലേ?

താങ്കളുടെ വാദം കടമെടുത്ത് പറഞ്ഞാല്‍, നഗ്നമാക്കപ്പെട്ട ഇസ്ലാമിനെ ചിത്രീകരിക്കാന്‍ ചിത്രകാരന്‍, ഇസ്ലാമിന്റെ പ്രതീകത്തെ വരച്ചു. അല്ലാതെ മൊഹമ്മദിനെ, ഇസ്ലാമിന്റെ പ്രവചകനായി അഥവാ പ്രതീകമായി വിശ്വസിക്കുന്നവരെ പരിഹസിക്കാന്‍ വേണ്ടി മെനക്കെട്ടിരുന്നു വരച്ചതാണ് ആ ചിത്രമെന്ന് ഞാനും  കരുതുന്നില്ല. എന്തേ എനിക്കുമങ്ങനെ വ്യാഖ്യാനിച്ചു കൂടെ?

kaalidaasan said...

>>>>>എം.എഫ്‌ ഹുസൈന്‍ സരസ്വതി ദേവിയുടെ നഗ്ന ചിത്രം വരച്ചത് ഹിന്ദുക്കളുടെ വിശ്വാസത്തെ ബോധപൂര്‍വ്വം പരിഹസിക്കാനായിരുന്നെന്ന് താങ്കള്‍ കരുതുന്നുണ്ടോ....?.<<<<<<<

അലിഭായ്,

സരസ്വതീ ദേവിയെ നഗ്നയാക്കി വരച്ചാല്‍ കുറച്ച് ഹിന്ദുക്കളെങ്കിലും അതില്‍ പ്രതിഷേധിക്കും, എന്നു മനസിലാക്കാനുള്ള വിവേകമില്ലാത്ത ആളായിരുന്നു ഹുസൈന്‍ എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം മുസ്ലിം പ്രവാചകനെയോ അദ്ദേഹത്തിന്റെ ഭാര്യമാരെയോ ഇതുപോലെ നഗ്നരാക്കി വരച്ചിരുന്നു എങ്കില്‍, സരസ്വതിയെ വരച്ചത് ഹിന്ദുക്കളുടെ വിശ്വാസത്തെ ബോധപൂര്‍വ്വം പരിഹസിക്കാനായിരുന്നു എന്ന് ഹിന്ദുക്കളാരും  കരുതില്ലായിരുന്നു.

അതുപോലെ മൊഹമ്മദിനെ കഥാപത്രമാക്കി കാര്‍ട്ടൂണ്‍ വരച്ചതും മുസ്ലിം പ്രവാചകനെ ബോധപൂര്‍വം പരിഹസിക്കാനാണെന്നും ഞാന്‍ കരുതുന്നില്ല. കാരണം അതേ പത്രത്തിലും മറ്റ് പാശ്ചാത്യ പത്രങ്ങളിലും, ക്രൈസ്തവ ചിഹ്നങ്ങളെയും, വിശുദ്ധരെയുമൊക്കെ കഥാപാത്രങ്ങളാക്കി പല കാര്‍ട്ടൂണുകളം ​ വരാറുണ്ട്. ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ വിപത്ത് ഇസ്ലാമിക ഭീകരതയാണ്. അതിനെ കളിയാക്കാനാണു ആ കാര്‍ട്ടൂണുകള്‍ വരച്ചത്. മൊഹമ്മദ് ഇസ്ലാമിന്റെ പ്രതീകമായതുകൊണ്ട് അദ്ദേഹം അതിലെ കഥാപാത്രമായി എന്നു മാത്രം.

കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും കഥാപാത്രമാക്കി കാര്‍ട്ടൂണുകള്‍ വരക്കാറുണ്ട്. അതിലൊക്കെ ആ വ്യക്തികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണു ചിത്രീകരിക്കപ്പെടുന്നത്. അല്ലാതെ ആ വ്യക്തികളെ പരിഹസിക്കുന്നതല്ല. സി പി എം സമ്മേളനം നടക്കുമ്പോള്‍, " വി എസ് അച്യുതാനന്ദനെ പിണറായി വിജയനും, കൊടിയേരിയും കൂടി കുരിശില്‍ തറയ്ക്കുന്ന" ഒരു കാര്‍ട്ടൂണ്‍, കേരള കൌമുദിയില്‍ വന്നിരുന്നു. അത് ഇവരെ കളിയാക്കിയതാണെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ ഒരു സംഭവത്തെ ഹാസ്യാത്മകമായി ചിത്രീകരിച്ചതാണ്. അത് മനസിലാകണമെങ്കില്‍  വെറുതെ മനുഷ്യരൂപം ഉണ്ടായാല്‍ മാത്രം പോരാ, കുറച്ച് ആസ്വാദനശേഷി കൂടെ വേണം.

സരസ്വതിയെ നഗ്നയാക്കി വരച്ചതും, മൊഹമ്മദിനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ചതുമൊക്കെ ഒരേ തലത്തിലേ ഞാന്‍ കാണുന്നുള്ളു. പക്ഷെ താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ അത് കാണില്ല. സരസ്വതിയെ വരച്ചതിനെ ന്യയീകരിക്കുകയും, മൊഹമ്മദിനെ വരച്ചതിനെ എതിര്‍ക്കുകയും ചെയ്യുന്നു. പ്രശ്നം ഇരട്ടത്താപ്പാണ്.

ബോധപൂര്‍വം, എന്നത് താങ്കളേപ്പോലുള്ളവര്‍ ഇഷ്ടം പോലെ വളച്ചൊടിക്കുന്ന വാക്കാണ്. ജോസഫ് സാറിന്റെ കൈവെട്ട് മാമാങ്കത്തിലുമതാണു സംഭവിച്ചത്, "പി റ്റി കുഞ്ഞു മൊഹമ്മദ് എഴുതിയ ഒരു കല്‍പ്പിതകഥയിലെ ഭ്രാന്തന്‌ അതേ കുഞ്ഞു മൊഹമ്മദിന്റെ പേരിട്ടത്", ബോധപൂര്‍വമല്ല, എന്ന് ജോസഫ് സാര്‍, ആവര്‍ത്തിച്ചു പറഞ്ഞിട്ടും, താങ്കളേപ്പോലുള്ളവര്‍ അത് ബോധപൂര്‍വം എന്നാക്കി തീര്‍ത്തു. അവിടെയും നിറുത്തിയില്ല. അത് മുസ്ലിം പ്രവാചകന്‍ മൊഹമ്മദാണെനും ശഠിച്ചു. അതില്‍ ആവേശം കൊണ്ട്, ചില ഇസ്ലാമിക ഭീകരര്‍ അദ്ദേഹത്തിന്റെ കൈ വെട്ടി എടുക്കുകയും ചെയ്തു. ബോധപൂര്‍വമാണോ അല്ലയോ എന്നളക്കുന്നതിന്, ഇസ്ലാമില്‍ അളവുകോലു വേറെയാണ്. ആ അളവുകോലു വച്ചളക്കുമ്പോള്‍ ഹുസൈന്‍ ചെയ്തത് ബോധപൂര്‍വമല്ല. ബോധമില്ലാതെയാണ്. പക്ഷെ ഇസ്ലാമിന്റെ കാര്യത്തിലാകുമ്പോള്‍ എല്ലാം ബോധപുര്‍വവും. ഇസ്ലാം പൊതു ജനങ്ങളുടെ മദ്ധ്യത്തില്‍ പരിഹസിക്കപ്പെടാനുള്ള ഒരു കാരണം, ഈ ബോധപുര്‍വം അളക്കുന്ന അളവുകോലാണ്.

ramu said...

patiyuda val panthirandukollam kuzhalel itallam athu valanga erreikku

Vanaran said...

അലിഭായ്, എം എഫ് ഹുസൈന്‍ മുതല്‍ കാന്തപുരവും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള വിഡ്ഡിയായ പെണ്ണും വരെയുള്ള മുസ്ലീങ്ങള്‍ വെറുപ്പ് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. അതില്‍ വലിയൊരു പങ്കും തങ്ങളെ ഇങ്ങനെ ആക്കിത്തീര്‍ത്ത മതത്തിനാണ് അവര്‍ നേടിക്കൊടുക്കുന്നതും.
http://www.youtube.com/watch?v=3x1asHyRrto&feature=related
തന്‍റെ വിശ്വാസങ്ങളുടെ മഹത്വത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയാല്‍ പോരേ ? അത് മറ്റുള്ളവരെ അവഹേളിക്കാനുള്ള അവസരമാക്കി മാറ്റേണ്ടതുണ്ടോ ? അതുകൊണ്ടല്ലേ മറ്റുള്ളവര്‍ തിരിച്ചും മേക്കിട്ട് കയറുന്നത് ? വിഡ്ഢികള്‍ എന്നാണിത് തിരിച്ചറിയുക ?

സി.ഐ.ഡി നെട്ടൂരാന്‍ said...
This comment has been removed by the author.
സി.ഐ.ഡി നെട്ടൂരാന്‍ said...

Mr. Vaanar..
അതൊരു പെണ്ണ് തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ആകെമൊത്തം കറുപ്പ്, പോരാത്തതിന് കയ്യുറയും... ഒരു മുജാഹിദ്ദീന്‍ വേഷം കെട്ടിയതായിക്കൂടെ? ഇനി അതൊരു പെണ്ണ് തന്നെയാണെങ്കില്‍ അവളെ കാത്തിരിക്കുന്ന വിധി ഇതുപോലെയായിരിക്കും. നരകത്തില്‍ പെട്ടുപോയല്ലോ എന്നോര്‍ത്ത് പശ്ചാത്തപിക്കും... രക്ഷപെടാന്‍ ഒരു കച്ചിതുരുമ്പ് പോലും ഉണ്ടാകില്ല..

kaalidaasan said...

നെട്ടൂര്‍,

താങ്കള്‍ പറഞ്ഞതുപോലെ ഇതൊരു പെണ്ണുതന്നെയാണോ എന്നും സംശയിക്കാം. ലണ്ടനില്‍ ബോംബ് വച്ച ഒരു ഇസ്ലാമിക ഭീകരന്‍ പര്‍ദ്ദ ധരിച്ച്, മുഖസാമ്യമുള്ള സ്വന്തം സഹോദരിയുടെ പാസ്‌പോര്‍ട്ടുമായാണ്, രാജ്യം വിട്ടത്.

kaalidaasan said...

>>>>തന്‍റെ വിശ്വാസങ്ങളുടെ മഹത്വത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയാല്‍ പോരേ ? അത് മറ്റുള്ളവരെ അവഹേളിക്കാനുള്ള അവസരമാക്കി മാറ്റേണ്ടതുണ്ടോ ? അതുകൊണ്ടല്ലേ മറ്റുള്ളവര്‍ തിരിച്ചും മേക്കിട്ട് കയറുന്നത് ? വിഡ്ഢികള്‍ എന്നാണിത് തിരിച്ചറിയുക ?<<<<<<

വാനരന്‍,

തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നതിനേക്കാള്‍ ഇവര്‍ക്ക് താല്പര്യം, മറ്റ് വിശ്വാസികളുടെ വിശ്വാസം ഇവരുടെ വേദപുസ്തകം വച്ച് അളക്കുക എന്നതിലാണ്. ക്രിസ്ത്യാനികള്‍ക്ക് അവരുടെ വേദപുസ്തകവും ദൈവവുമുണ്ട്. പക്ഷെ അതിനവരെ ഒരു മുസ്ലിമും അനുവദിക്കില്ല. ഇവരുടെ പ്രവാചകന്‍ കണ്ട ദുസ്വപ്നത്തിനനുസരിച്ചായിരിക്കണം ക്രിസ്ത്യാനികളുടെ വേദപുസ്തകവും ദൈവവും എന്നതാണിവരുടെ നിലപാട്. ഇവരുടെ പുസ്തകം എഴുതിയതിനു ഏഴു നൂറ്റാണ്ടു മുന്നേ എഴുതിയ അവരുടെ വേദപുസ്തകം തിരുത്തിയതാണെന്ന കെട്ടുകഥയൊക്കെ ഇവര്‍ക്ക് തൊള്ളതൊടാതെ വിഴുങ്ങാനൊരു മടിയുമില്ല. എന്നിട്ടം ​മറ്റുള്ളവരെ അന്ധവിശ്വാസികള്‍ എന്നാക്ഷേപിക്കും.

മറ്റുള്ളവരെ അവഹേളിക്കാന്‍ ലഭിക്കുന്ന ഒരു സന്ദര്‍ഭവും ഇവര്‍ പാഴാക്കില്ല. എന്നിട്ട് ഇവരുടെ കൂടെയുള്ളവര്‍ നടത്തുന്ന അവഹേളനം ബോധപൂര്‍വമല്ല എന്നും സ്ഥാപിക്കാന്‍ ശ്രമിക്കും. അലിഭായിയൊക്കെ ഈ യഥാര്‍ത്ഥ ഇസ്ലാമിന്റെ വക്താവാണ്. ഇതൊന്നും ഇവര്‍ ഒരിക്കലും തിരിച്ചറിയാന്‍ പോകുന്നില്ല. അതാണ്, ഇസ്ലാമിന്റെ ഗതികേടും.

sathyadarsanam said...
This comment has been removed by the author.
sathyadarsanam said...

ali bhai said: ഇവിടെ ദിവ്യബോധനം ലഭിച്ചിരുന്ന പ്രവാചകന്‍റെ ശിരസ്സിലെ മുടിയാണെന്നതും പ്രവാചകന്‍റെ അസാധാരണത്വവും പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്

അലി ഭായ്‌,

മുഹമ്മദിന് എന്ത് അസാധാരണത്വമാണ് ഉണ്ടായിരുന്നത് എന്ന് താങ്കള്‍ വിശ്വസിക്കുന്ന മത ഗ്രന്ഥമായ ഖുറാന്‍ ഉപയോഗിച്ച് തെളിയിക്കാമോ? മക്കയിലെ ജനങ്ങള്‍ പലവട്ടം മുഹമ്മദിനോട്‌ ആവശ്യപ്പെടുന്നുണ്ട്, 'താങ്കള്‍ ഒരു ദൈവദൂതനാണെന്നു തെളിയിക്കുവാന്‍ ഒരത്ഭുതം ചെയ്തു കാണിക്കൂ' എന്ന്. എന്താണ് തങ്ങള്‍ക്കു വേണ്ട അത്ഭുതം എന്നും അവര്‍ പറയുന്നുണ്ട്: "ആകാശത്തു നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരിക" അല്ലെങ്കില്‍ "മരുഭൂമിയിലൂടെ ഒരു അരുവി ഒഴുക്കുക" അല്ലെങ്കില്‍ "താങ്കള്‍ക്ക് സ്വര്‍ണ്ണം കൊണ്ടൊരു കൊട്ടാരം നിര്‍മ്മിക്കുക" അല്ലെങ്കില്‍ "ചില മലക്കുകളെ പ്രത്യക്ഷപ്പെടുത്തിക്കാണിക്കുക" അല്ലെങ്കില്‍ "ആകാശത്തു നിന്ന് തീ ഇറക്കിക്കാണിക്കുക" അതുമല്ലെങ്കില്‍ "മരുഭൂമിയില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി കാണിക്കുക" തുടങ്ങിയവയായിരുന്നു.

ഈ ആവശ്യങ്ങള്‍ക്ക് നേരെ സഹതാപാര്‍ഹമായ വിധമുള്ള മുഹമ്മദിന്‍റെ മറുപടി "ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ ആണുള്ളത്, ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു സാധാരണ മനുഷ്യന്‍ മാത്രം" എന്നായിരുന്നു. മുഹമ്മദിനെക്കുറിച്ച് മുഹമ്മദ്‌ തന്നെ പറഞ്ഞിട്ടുള്ളതാണ് ഇതു.

എന്നാല്‍ പില്‍ക്കാല മുസ്ലീങ്ങള്‍ മുഹമ്മദിന് അത്യത്ഭുത ശക്തികള്‍ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ പല കഥകളും മെനഞ്ഞുണ്ടാക്കി. കാരണം, യെഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും പ്രവാചകന്മാര്‍ക്കു പല അത്ഭുതങ്ങളും ചെയ്യാനുള്ള ശക്തിയുണ്ടായിരുന്നു എന്ന തിരിച്ചറിവ് തന്നെ. 'തിരുത്തപ്പെട്ട ഗ്രന്ഥങ്ങള്‍' കൊണ്ടുവന്നവര്‍ക്ക് ഇത്ര ശക്തിയുണ്ടെങ്കില്‍ 'സ്വര്‍ഗ്ഗത്തിലെ സ്വര്‍ണ്ണ ഫലകത്തില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതി സൂക്ഷിച്ചിരിക്കുന്ന ഖുറാന്‍ ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവതരിപ്പിച്ച' ഞമ്മന്‍റെ നബി അത്ഭുതങ്ങള്‍ ചെയ്തില്ല എന്ന് വരുന്നത് കുറച്ചിലല്ലേ. ചന്ദ്രന്‍ പിളര്‍ന്ന കഥയൊക്കെ ഇങ്ങനെ വന്നതാണ്. അതിലെ ഒരു വേര്‍ഷനാണ് ഈ തിരുകേശവും.

താങ്കളെപ്പോലുള്ളവര്‍ ' പ്രവാചകന്‍റെ അസാധാരണത്വവും' എന്നൊക്കെ പറയുമ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ 'ഞാനൊരു സാധാരണ മനുഷ്യനല്ലേ' എന്ന, മുഹമ്മദിന്‍റെ നിസ്സഹായതയില്‍ നിന്നുളവായ നിലവിളിയാണ് ആദ്യം ഓര്‍ത്തുപോകുന്നത്. അതൊരു കുറ്റമല്ലല്ലോ...