Tuesday, 7 September 2010

മുസ്ലിങ്ങള്‍ വീണ്ടും മുഖം മൂടി ധരിക്കുന്നു

ഏതു കാര്യത്തിലും ഒരു മുഖം മൂടി ധരിക്കുക എന്നത് മുസ്ലിങ്ങളുടെ ജന്മ സ്വഭാവമാണ്. അന്യ മത നിന്ദയുടെ മകുടോദാഹരണമായ കുര്‍ആന്‍ മത സഹിഷ്ണുതയുടെ അവസാന വാക്കാണെന്നൊക്കെ അവര്‍ തട്ടിവിടും. പരിഷ് കൃത സമൂഹത്തിനൊരു തരത്തിലും അനുകരിക്കാന്‍ ആകാത്ത മൊഹമ്മദിനെ ഏറ്റവും ഉത്തമനായ പുരുഷന്‍ എന്നവര്‍ വിളിക്കും.

അയല വില്‍ക്കുന്ന ഒരു മമ്മദിനെകുറിച്ച് എഴുതിയാല്‍ ‍ അത് അവരുടെ മത സ്ഥാപകന്‍ മൊഹമ്മദാണെന്നു അവര്‍ ആണയിടും. എന്നിട്ട് അത് പ്രവാചക നിന്ദയാണെന്നു തീരുമാനിക്കും. മുസ്ലിങ്ങള്‍ ഒന്നടങ്കം ആണയിട്ടപ്പോള്‍ അതിന്റെ അര്‍ത്ഥം ശരിയായി ഉള്‍ക്കൊണ്ട യധാര്‍ത്ഥ മുസ്ലിങ്ങളില്‍ ചിലര്‍ ആ അധ്യാപകന്റെ കൈ വെട്ടി എടുത്തു.

ഇസ്ലാമിനെ ശരിക്കും പഠിച്ചവര്‍ അത് ഇസ്ലാമിലെ അംഗീകരിക്കപ്പെട്ട ശിക്ഷാരീതിയാണെന്നു മനസിലാക്കി. ലോകത്തിന്റെ പല ഭാഗത്തും മുസ്ലിങ്ങള്‍ ഇതു നടപ്പിലാക്കുന്നത് കാണുന്നവര്‍ അങ്ങനെയേ മനസിലാക്കൂ. പക്ഷെ മുഖം മൂടി ധരിച്ച മുസ്ലിങ്ങള്‍ അത് അംഗീകരിക്കില്ല അവരുടെ അഭിപ്രായങ്ങളില്‍ ചിലതാണു താഴെ.


നാജ് എന്ന മുസ്ലിം എഴുതിയത് ഇതാണ്.

ഒരു മനുഷ്യന്റെയും കയ്യും, തലയും ആരും എടുക്കരുത്, രാഷ്ട്രീയമായാലും, മതം ആയാലും. ഏതു തന്നെയായാലും അത് ഭീകരതയാണ്.


സുബൈര് എന്ന മുസ്ലിം എഴുതിയത് ഇങ്ങനെ.

ആലോചിച്ചു നോക്കൂ. മക്ക പ്രവാചകന് കീഴിലായി. തെന്നെ ആട്ടിയോടിച്ച, പരിസഹിച്ചു കല്ലെറിഞ്ഞ, തെന്നെ കൊല്ലാന്‍ ഗൂഡാലോചനനടത്തിയ, താന്‍ നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല തെന്റെ കഴുത്തില്‍ ചാര്‍ത്തിയ ഒരു ജനതയാണ് ഇന്ന് തെന്റെ കീഴില് വന്നിട്ടുള്ളത്‍. തെന്റെ സ്വന്തം പിതൃവ്യന്‍ ഹംസയെ കൊന്ന്ന വഹ്ഷി, ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദ്‌, സുമയ്യയെ മൃഗീയമായി വധിച്ചവര്‍, യാസിറിനെ കൊന്നവര്‍ . തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ട് തെന്നെയും അനുയായികളെയും പീഡിപ്പിച്ചവര്‍, എല്ലാവരും അവിടെയുണ്ട് പ്രവാചകന്വേണങ്കില്‍ പ്രതികാരം ചെയ്യാമായിരുന്നു. ആരുമില്ല എതിര്‍ക്കാന്‍. പക്ഷെ പ്രവാചകന്‍ അവരോടു ചോദിച്ചു, ഇന്ന് നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ? അവര്‍ പറഞ്ഞു നന്മ, കാരണം താങ്കള്‍ ഒരു മാന്യനും മാന്യന്റെ മകനുമാകുന്നു. മുഹമ്മദ്‌ പ്രതികരിച്ചു: ഇന്ന് യുസുഫ് നബി പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങള്‍ക്കെതിരെ പ്രതികാരമോന്നുമില്ല. രാജ്യത്തിന്‍റെ സമാധാനത്തിന് ഹാനികരമാകുന്ന വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ് അന്ന് പ്രവാചകന്‍ ശിക്ഷിച്ചത്. പ്രവാചകന്‍ ഒരുക്കലും സ്വന്തതിന് വേണ്ടി പ്രതികാരം ചെയ്തിട്ടില്ല. 

സുഹൈര് എഴുതിയത് ഇതാണ്.

ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില്‍ പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില്‍ നിന്നുതന്നെ ഇതിനുത്തരം ലഭിക്കും.

.......അബ്ദുല്ലാഹിബ്നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്ക്കും മാപ്പുനല്കി.

ലത്തീഫ് എന്ന മുസ്ലിം എഴുതിയത് ഇതാണ്.

പ്രവാചകനിന്ദ എന്ന ഒരു കുറ്റവും അതിന് കൈവെട്ടുക എന്ന ശിക്ഷയും ഇസ്‌ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ മതശിക്ഷ എന്നതിനെ പറയാന്‍ കഴിയൂ. അധ്യാപകന്‍ ചെയ്തത് അവിവേകം തന്നെയാണ് എന്ന നിഗമനത്തിലെത്താനെ സാധിക്കൂ. ആ അവിവേകത്തിന് ഇപ്പോള്‍ നാടിലെ നിയമവ്യവസ്ഥ നല്‍കിയ ശിക്ഷതന്നെ മതിയായതാണ്.

ലത്തീഫിന്റെ വിദ്ഗദ്ധ അഭിപ്രായത്തില്‍ പ്രവാചകനിന്ദ എന്ന ഒരു കുറ്റവും അതിന് കൈവെട്ടുക എന്ന ശിക്ഷയും ഇസ്‌ലാമിക പ്രമാണങ്ങളില്‍ മഷിയിട്ടു നോക്കിയാലും കണ്ടെത്താന്‍ ആകില്ല. കൈ വെട്ടിയെടുത്തിട്ട് അദ്ദേഹത്തിനു സോളിഡാരിറ്റിക്കാര്‍ ചോര നല്‍കിയത് വാനോളം പുകഴ്ത്തുന്നുമുണ്ട് അദ്ദേഹം. അധ്യാപകനു വേറെ പലരും, അറിയപ്പെടത്തവര്‍ ഉള്‍പ്പടെ ചോര നല്‍കിയിരുന്നു. അവരൊന്നും അവരുടെ സേവനം ഒരിടത്തും കൊട്ടിഘോഷിച്ചിട്ടില്ല. നിസ്കരിക്കുന്നുഎന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ നെറ്റി നിലത്തുരച്ച് പാടുണ്ടാക്കുന്ന ചെപ്പടി വിദ്യ പോലെ ഒന്നായിട്ടേ ഈ പ്രഘോഷണത്തെ ഞാന്‍ കാണുനുള്ളു.

പക്ഷെ കൈവെട്ടിയവരുടെ ആത്മീയ പ്രചോദനം ആയ തേജസ് എന്ന പ്രസിദ്ധികരണം ഈ അഭിപ്രായങ്ങളോട് ഒട്ടുമേ യോജിക്കുന്നില്ല. അവിടെ കണ്ട ചില അഭിപ്രായങ്ങള്‍.

"ഇസ്ലാമികചരിത്രത്തിലാവട്ടെ, പ്രവാചകനെ വിമര്‍ശിക്കുകയും അദ്ദേഹത്തിനെതിരായി കവിതയെഴുതുകയും പാടിനടക്കുകയും ചെയ്തവരെ എന്തു ചെയ്തുവെന്നതിന് നിരവധി തെളിവുകളുണ്ട്. മക്കാവിജയസമയത്ത് എവിടെ കണ്ടാലും കൊല്ലാന്‍ പ്രവാചകന്‍ കല്‍പ്പന നല്‍കിയ ആളുകള്‍ ചെയ്ത പ്രധാന കുറ്റം പ്രവാചകനിന്ദയായിരുന്നു."



"അധ്യാപകനു ചോര കൊടുക്കാന്‍ കുതിച്ചെത്തിയ സോളിഡാരിറ്റിക്കാര്‍ പ്രവാചകനിന്ദയ്ക്കു തന്നെയാണ് ചോരകൊടുത്തത്."
 
"പ്രവാചകന്‍ ഒരു സന്തുലിത മനുഷ്യനും മാര്‍ഗദര്‍ശിയുമായിരുന്നു. എല്ലാം വിട്ടുവീഴ്ച ചെയ്യുന്ന ഒരാളായിരുന്നു എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ചൂണ്ടിക്കാണിച്ച നാല് ഉദാഹരണങ്ങള്‍ക്കും ഒരു മറുവശമുണ്ട്. 1. പ്രവാചകന്റെ കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ട സംഭവം - കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ടവനോട് പ്രവാചകന്‍ പുഞ്ചിരിച്ചു എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. അത് ശരിയല്ല. പ്രവാചകന്‍ നമസ്്കാരത്തിലായിരിക്കേയാണ് അബൂജഹലിന്റെ ആഹ്വാനപ്രകാരം ഉഖ്്ബത്ബ്‌നു അബൂ മുഹീത് കുടല്‍മാല കൊണ്ടുവന്ന് പ്രവാചകന്റെ കഴുത്തിലിട്ടത്. പ്രവാചകന് സുജൂദില്‍ നിന്നെഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ചില സ്വഹാബിമാരൊക്കെ ഇത് കണ്ടെങ്കിലും അബുജഹലിനോടുള്ള പേടി കാരണം അവര്‍ അനങ്ങിയില്ല. അവസാനം ഫാത്വിമ(റ) വന്നാണ് കുടല്‍മാല എടുത്ത് മാറ്റിയത്. അത് കഴിഞ്ഞ് പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു- ഈ ഖുറൈശി പ്രമാണികളെ നീ വേണ്ടതു ചെയ്യ്(അല്ലാതെ അദ്ദേഹം പുഞ്ചിരിക്കുകയായിരുന്നില്ല). പിന്നീട് ഈ അബൂ മുഹീതിനെ ബദ്്‌റില്‍ പ്രത്യേകം തിരഞ്ഞ് പിടിച്ച് വെട്ടിക്കൊല്ലുകയും ചെയ്തു.(നൂറുല്‍ യഖീനില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്). 2. താഇഫില്‍ മാപ്പ് നല്‍കി- മക്കാ വിജയത്തിന് ശേഷം ഇതേ ത്വാഇഫില്‍ ചെന്ന് പ്രവാചകന്‍ യുദ്ധം ചെയ്തതായി ചരിത്രത്തില്‍ കാണുന്നു. പൊതുവേ സസ്യങ്ങളും മറ്റും നശിപ്പിക്കരുതെന്ന് ഉപദേശിക്കാറുള്ള പ്രവാചകന്‍ ഈ യുദ്ധത്തില്‍ മുന്തിരിത്തോട്ടങ്ങളും മറ്റും നശിപ്പിച്ചതായും ചരിത്രത്തിലുണ്ട്. ത്വഇഫിന്റെ ഒരു ഭാഗം മാത്രം ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നതിന്റെ ന്യായമെന്താണ്. 3. ജൂതപ്പെണ്‍കൊടി തലയില്‍ ചപ്പുചവറിട്ട സംഭവം -ആധികാരികമായ ഒരു ഗ്രന്ഥത്തിലും ഇങ്ങനെയൊരു സംഭവം കാണാനില്ല(ഉണ്ടെങ്കില്‍ ആരെങ്കിലും സൂചിപ്പിച്ചാല്‍ പരിശോധിക്കാം). ഇത് വ്യാജ ഹദീസാണെന്നാണ് പ്രമുഖ പണ്ഡിതരുടെ അഭിപ്രായം. ഈ ഹദീസ് വ്യാജമാണെന്ന് പ്രബോധനത്തില്‍ ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. മാത്രമല്ല സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്പോഴും ഇത് തെറ്റവാനാണ് സാധ്യത്. കാരണം കുറേ ദിവസം പ്രവാചകന്റെ തലയില്‍ പെണ്‍കുട്ടി ചപ്പുചവറിട്ടു എന്നാണ് ഇതു സംബന്ധിച്ച് വന്ന 'ഹദീസില്‍' കാണുന്നത്. ഒരോ ദിവസവും തലയില്‍ ചപ്പുചവറേറ്റു വാങ്ങാനായി പ്രവാചകന്‍ അതേ വഴിയിലൂടെ സഞ്ചരിച്ചു, ചപ്പുചവറിടുന്നത് കണ്ട് പ്രവാചകന്റെ കൂടെയുള്ളവര്‍ ഒന്നും മിണ്ടാതെ പോയി(പ്രവാചകന്റെ കൂടെ അനുചരന്‍മാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു) എന്നതൊക്കെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? 4. മക്കം ഫത്്ഹിന്നു ശേഷം പ്രവാചകന്‍ എല്ലാവര്‍ക്കും മാപ്പു നല്‍കി - ഇത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സമ്പൂര്‍ണമായി ഇസ്്‌ലാമിക ഭരണത്തിന് കീഴടങ്ങാന്‍ സന്നദ്ധരായവര്‍ക്കു മാത്രമേ പ്രവാചകന്‍ മാപ്പു നല്‍കിയുള്ളു. അല്ലാത്ത ഒരു വ്യക്തിയുടെ പേര് ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല. മറ്റുള്ളവര്‍ക്ക് മാപ്പ് നല്‍കിയ വേളയില്‍ പതിനാല് പേരെ പേരെടുത്ത് പറഞ്ഞ് കണ്ടിടത്തുവച്ച് കൊല്ലാന്‍ പ്രവാചകന്‍ ഉത്തരവിട്ടു. അവരെ കഅ്ബയുടെ മൂടുപടത്തിന് ചുവട്ടില്‍ നിന്നാണ് കണ്ടുകിട്ടുന്നതെങ്കിലും വധിക്കണമെന്നായിരുന്നു വിധി. ഇബ്്‌നു ഹിഷാം മുതലായവര്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ അവരുടെ ഓരോരുത്തരുടെയും വിശദവിവരങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്(സ്വഫിയ്യുര്‍റഹ്്മാന്‍ മുബാറക്്പുരി, മുഹമ്മദ് നബി(സ) ജീവചരിത്ര സംഗ്രഹം, പേ: 458). ഈ പേരെടുത്തു പറഞ്ഞവരില്‍ ഹംസ(റ)യുടെ ഘാതകന്‍ വഹ്്ശിയും കരള്‍ ചവച്ചുതുപ്പിയ ഹിന്ദും ഉള്‍പ്പെടും. എന്നാല്‍, രണ്ട് പേരും ഇസ്്‌ലാം സ്വീകരിച്ചതിനാലാണ് വെറുതെ വിട്ടത്. ഇക്കൂട്ടത്തില്‍ വധിക്കപ്പെട്ടരില്‍ ഭൂരിഭാഗം പ്രവാചക നിന്ദകരായിരുന്നു(കവിതയിലൂടെയും മറ്റും പ്രവാചകനെ നിന്ദിച്ചവര്‍) എന്നതായിരുന്നു വസ്തുത. കൈവെട്ടിനെ ന്യയീകരിക്കാത്തത് പോലെ തന്നെ പ്രവാചകനെ നിന്ദിച്ചയാള്‍ക്ക് രക്തം കൊടുക്കുന്നതിനെ ന്യായീകരിക്കാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനും സാധ്യമല്ല എന്നതു കൊണ്ടാണ് ഇത്രയും എഴുതുന്നത്. പ്രവാചകന്‍ സമ്പൂര്‍ണ മനുഷ്യനായിരുന്നു. മാപ്പ് കൊടുക്കേണ്ടിടത്ത് മാപ്പു കൊടുക്കുകയും ഇടപെടേണ്ടിടത്ത് ഇടപെടുകയും വാള്‍ ഉപയോഗിക്കേണ്ടിടത്ത് അതുപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാറ്റിനും മാപ്പ് കൊടുക്കുന്ന ഒരു സമൂഹത്തിന് നിലനില്‍ക്കാനാവില്ല എന്നത് കൊണ്ട് തന്നെയാണ് ആ നിലപാടെടുത്തത് എന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും."
 
 
"പ്രവാചക നിന്ത ക്ക് എന്ത് തന്നെ ആയാലും രക്തം കൊടുക്കാന്‍ പാടില്ല എന്ന് തന്നെ യാണ് എന്ടെയും വിശ്വാസം, പക്ഷെ കൈ വെട്ടിയതും ന്യായീ കരിക്കാന്‍ പറ്റില്ല. ഒരു കാര്യം ആലോചിച്ചു നോക്ക് എവിടെ നോക്കിയാലും പ്രകോപനം ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്, അത് തന്നെ യാണ് ഇവിടെയും ഉണ്ടായിട്ടുലത്, ക്രുസ്തയ്നികള്‍ മുസ്ലിംകള്‍ക്ക് എതിരെ കുറെ കാലങ്ങളായി അവര്‍ക്ക് ഗവന്മേണ്ടില്‍ ഉള്ള സ്വാധീനവും, ദ്രിസ്യ ശ്രവ്യ മദ്യമങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗിച്ച് പ്രകോപനം ഉണ്ടാക്കി കൊണ്ടിരികുകയാണ്, ഇതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് മുസ്ലിംകളുടെ ചിന്നങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്, ഇതിനെ ആശയ പരമായി നേരിടാന്‍ ത്ജസിനെ പോലുള്ള പത്രങ്ങള്‍ക്ക് കഴിയും,"
 
ഇത് രണ്ടു തരം ഇസ്ലാമുണ്ടെന്നതിന്റെ തെളിവ്. രണ്ടു കൂട്ടരും അവരുടെ വാദം കുര്‍ആനിലും ഹദീസുകളിലും ആധാരമാക്കുന്നു. തീവ്രവാദികളെയും ഭീകരവാദികളെയും മിതവാദി മുഖം മൂടിയിട്ടവരെയും ഒക്കെ സുഖിപ്പിക്കാന്‍ പാകത്തിലുള്ള ഒരു അവിയല്‍ പൊത്തകമാണീ കുര്‍ആന്‍ എന്ന് ഇതു വായിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും.
 
ലത്തീഫ് എന്ന മുസ്ലിമിന്‌ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മതി അധ്യാപകന്റെ ശിക്ഷയായിട്ട്. പക്ഷെ  ചില ജന്തുക്കള്‍ക്ക് അതു പോര. അധ്യാപകന്‍ തെണ്ടി കുത്തുപാളയെടുക്കണം. കൈ വെട്ടിയപ്പോള്‍ ഒരു അംഗമേ അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നുള്ളു. പക്ഷെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടപ്പോള്‍ ജീവിതമാര്‍ഗ്ഗം തന്നെയാണദ്ദേഹത്തിനു നഷ്ടപ്പെട്ടത്. ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്നു പഠിപ്പിച്ച ഒരു മഹാന്റെ അനുയായികള്‍ തന്നെയതു ചെയ്തു എന്നു വരുമ്പോള്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്നത് ശരിയായി. വലതു കൈ സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ അവസ്ഥ ആഘോഷിക്കുന്ന ഒരു പറ്റം ജന്തുക്കളെ കണ്ടോളൂ.


പ്രഫ. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ടത് സ്വാഗതാര്ഹം: മുസ്ലിം സംഘടനകള്.

മൂവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്നു നീക്കംചെയ്ത മാനേജ്മെന്റിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നു വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പ്രസ്താവിച്ചു.

 ക്രൈസ്തവ മേധാവികളും കോളജ് അധികൃതരും വസ്തുതകളുടെ അടിസ്ഥാനത്തില്‍ എടുത്ത ശക്തമായ തീരുമാനം സമൂഹത്തില്‍ ഗുണപരമായ ഫലമുണ്ടാക്കുമെന്നു മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം പി.കെ. സുലൈമാന്‍ മൌലവി, ജമാ അത്ത് കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍, കെ.എഫ്. അബ്ദുല്‍സലാം മൌലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അബൂബക്കര്‍ ഹുദവി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുല്‍ കരീം സഖാഫി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, എപി വിഭാഗം), കെ. യൂസഫ് ഉമരി (ജമാ അത്ത് ഇസ്ലാമി), എം. സലാഹുദീന്‍ മഅദനി (നദ്വത്തുല്‍ മുജാഹിദ്), നാസിറുദീന്‍ അന്‍വരി (കെഎന്‍എം) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
 
  ഇതേ അഭിപ്രായം തന്നെയാണു മറ്റ് പല മുസ്ലിങ്ങള്‍ക്കും.
 
  കുരുത്തം കെട്ടവന് എന്ന മുസ്ലിം എഴുതിയത് ഇതാണ്.


യുക്തിക്ക്‌ 'വാതം' പിടിച്ചവര്‍ക്ക്‌ കാര്യം മനസ്സിലായില്ലെങ്കിലും ക്രിസ്ത്യന്‍ മാനേജ്മെണ്റ്റിനു കീഴിലുള്ള കോളേജ്‌ അധിക്രിതര്‍ക്ക്‌ കാര്യം പിടികിട്ടി. ഇനി 'വാത'ക്കാര്‍ പുതിയ വല്ല വാദവുമായി വരുമായിരിക്കും അതോ കോളേജ്‌ അധിക്രിതരെയും മൌദൂദിയുമായി ചേര്‍ത്ത്‌ നാലു തെറി പറഞ്ഞ്‌ ആത്മ നിര്‍വ്രതി കൊള്ളൂമോ?

ഇതേക്കുറിച്ച് ഒരു ജോക്കര്‍ എഴുതിയത് വായിച്ചാലും.
 
ജോക്കര് എന്ന മുസ്ലിം എഴുതിയത് ഇതാണ്

ഇത് സഭയുടെ ഒരു മുഴം നീട്ടിയെറിയല്‍ പരിപാടിയാണ്.ജോസഫ് പ്രശ്നം ഈ സര്‍ക്കാറിന്റെ കാലത്ത് സജീവ പ്രശ്നമാക്കി നിലനിര്‍ത്തുകയും.ഇനി ജോഒസഫ് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ മാധ്യമങ്ങളില്‍ സജീവമായി നില നില്‍ക്കുകയും ചെയ്യും.

 അധ്യപകനെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിച്ചില്ലായിരുനെന്ന്കില്‍ ഈ ജോക്കര്‍ പറയുമായിരുന്നു, ആഗോള ക്രിസ്ത്യന്‍ സയണിസ്റ്റ് കമ്യുണിസ്റ്റു നിരീശ്വര യുക്തിവാദ ഗൂഡലോചനയുടെ ഭാഗമായി അധ്യാപകന്റെ പ്രവാചക നിന്ദ ശിക്ഷിക്കപ്പെടാതെ പോയി.

മറ്റൊരു ജോക്കറിന്‌ ഇടതുപക്ഷ ഗൂഡാലോചനയില്‍ അശേഷം സംശയമില്ല.

സഞ്ചാരി എന്ന മുസ്ലിം എഴുതിയത് ഇതാണ്.

മൌടുടിയെ അയളുടെ രാഷ്ട്രീയ, തീവ്രവാദ ആശയങ്ങള്‍ രുപപെടുതുന്നതില്‍ സ്വാധീനിച്ചത് ,,അയാളുടെ ചെറുപ്പത്തില്‍ അയാളെ സ്വാധീനിച്ച,
അയാള്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യുണിസ്റ്റ് ആശയങ്ങളായിരുന്നു. കമ്യുണിസ്റ്റ് ആശയങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിനെ ചെത്തിമിനുക്കാന്‍ ശ്രമിച്ചതിന്റെ ബാക്കി പത്രമാണ്‌ ജമാഅത്തെ ഇസ്ലാമി.
ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തില്‍ എല്ലാ നിലക്കും ഉത്തരവാദികള്‍ കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദികള്‍ മാത്രമാണ്.
ഈ വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കണമെങ്കില്‍ അത് കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദി കൂട്ട് കേട്ടിനോട് മാത്രമാവണം

എന്തേ മുസ്ലിങ്ങള്‍ ഇതു പോലെ വ്യത്യസ്ഥ മുഖം മൂടികള്‍ കൂടെ ക്കൂടെ അണിയുന്നു എന്നു ചോദിക്കരുത്. അതവരുടെ ജന്മനാ ഉള്ള സ്വാഭാവമായതുകൊണ്ടു മാത്രം.

വാല്‍ക്കഷ്ണം.
 
മൊഹമ്മദ് നബി ഒരു കുട്ടിയെ അടിച്ചു കൊന്നു.

തലക്കെട്ട് വായിച്ച് ആരും ഞെട്ടേണ്ട. ജമായത്തേ ഇസ്ലാമിയുടെ അത്തറു പൂശി പൌഡറിട്ട മുഖമായ മാധ്യമം ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണിത്.

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ അടിച്ചുകൊന്നു
Sunday, September 5, 2010
മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ജവഹര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മുന്‍തിഷയാണ് പ്രധാനാധ്യാപകന്‍ നബി മുഹമ്മദിന്റെ മര്‍ദനമേറ്റ് മരിച്ചത്. സെപ്റ്റംബര്‍ ഒന്നിനാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ അടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുന്‍തിഷ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

അയല വില്‍ക്കുന്ന ഒരു മൊഹമ്മദ് ഒരു സംഭാഷണ ശകലത്തിലെ കഥാപാത്രമായപ്പോള്‍ മതവികാരം പൊട്ടിയൊലിച്ച് കുത്തിയൊഴുകി എന്നു വിലപിച്ചതായിരുന്നു മാധ്യമം. ഈ വാചകങ്ങള്‍ കുത്തും കോമയും ഇടാന്‍ ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ എങ്ങനെയിരിക്കും?

408 comments:

«Oldest   ‹Older   401 – 408 of 408
kaalidaasan said...

സുബൈര്‍,

എഹ്‌ര്‍മാനെ ഉദ്ധരിച്ച് ഞാന്‍ താങ്കളോട് ഒരു ചോദ്യവും ചോദിച്ചിട്ടില്ല. യേശു മരിച്ചിട്ടില്ല എന്ന മുസ്ലിം വിശ്വാസത്തെ ചോദ്യം ചെയ്യുന്ന അദേഹത്തിന്റെ പരാമര്‍ശങ്ങളുണ്ട്. അതു കൂടി താങ്കള്‍ വിശ്വസിക്കുമോ എന്നു ചോദിച്ചത് ഉത്തരം പ്രതീക്ഷിച്ചുള്ള ഒരു ചോദ്യമല്ല. അങ്ങനെയും അദേഹമെഴുതിയിട്ടുണ്ട് എന്ന് ഓര്‍മ്മിപ്പിച്ചതാണ്. വിവേകാനനന്ദന്‍ മൊഹമ്മദിനേക്കുറിച്ച് നല്ലതു പറഞ്ഞു എന്ന് കൊട്ടിഘോഷിക്കുന്ന താങ്കള്‍ മൊഹമ്മദ് ഒരു മനോരോഗിയായിരുന്നു എന്ന പരാമര്‍ശം ഉള്‍ക്കൊള്ളുമോ എന്നു ചോദിച്ചതും ഇതുപോലെയാണ്.

Subair said...

ഇത് അപ്പ്രൂവ് ചെയ്യുമോ എന്നറിയില്ല.

കാളിദാസന്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച മറുപടി ഒരു പോസ്റ്റു ആയി എന്‍റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് വായിക്കാം.

കാളിദാസന്‍ അപ്പ്രൂവ് ചെയ്യാന്‍ വിസമ്മതിച്ച മറുപടി

ആ ബ്ലോഗ്‌ തുടങ്ങാന്‍ പ്രചോദനം നല്‍കിയതിന് കാളിദാസന് നന്ദി രേഖപ്പെടുത്തുന്നു. ഈ വാഗ്വാദത്തില്‍ കാളിദാസനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല എന്നാണു വിശ്വാസം, ഉണ്ടങ്കില്‍ ക്ഷമിക്കുക.

sajan jcb said...

സുബൈര്‍ , ഇത് തന്നെയാണ് താങ്കളോട് കാളിദാസന്‍ ആദ്യമേ ആവശ്യപ്പെട്ടത്. ഒരു ബ്ലോഗ്‌ എഴുതി ബൈബിളിലെ സംവാദം അങ്ങോട്ട് മാറ്റുവാന്‍. ഇപ്പോഴെങ്കിലും അതിനു തോന്നിയല്ലോ. ഗുഡ്‌.

kaalidaasan said...

സുബൈര്‍,

ഇവിടെ വ്യക്തിയേ സംബന്ധിച്ച യാതൊരു പ്രശ്നങ്ങളുമില്ല. അതു കൊണ്ട് വ്യക്തിപരമായി വേദനിപ്പിച്ചു എന്നു പറയുന്നതില്‍ കഴമ്പുമില്ല.

സുബൈര്‍ സുബൈറിന്റെ അഭിപ്രായങ്ങള്‍ എഴുതി. അവയില്‍ പലതിനെയും ഞാന്‍ വിമര്‍ശിച്ചു, എതിര്‍ത്തു, പരിഹസിച്ചു. അത് ഇവിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയും.

kaalidaasan said...

സാജന്‍,

സുബൈര്‍ ഇവിടെ വന്നത് ഒരു സംവാദത്തിനുമല്ല. അതിന്റെ ഉദ്ദേശ്യം എന്താണെന്ന് അദ്ദേഹം തന്റെ ബ്ളോഗില്‍ വ്യക്തമക്കിയിട്ടുണ്ട്.

അതിനെ ഒരു സംവാദം എന്ന് വിളിക്കാന്‍ കഴിയാത്തത് കൊണ്ട് തര്‍ക്കം എന്ന് വിളിക്കുന്നു, അദ്ദേഹത്തിന്‍റെ മുഖം മൂടിയഴിക്കുക എന്നതായിരുന്നു ആ തര്‍കത്തിന്‍റെ ഒരു ഉദ്ദേശം.

എന്റെ മുഖം മൂടി അഴിക്കാനാനായി തര്‍ക്കത്തിനാണദ്ദേഹം വന്നത്.

Uptv said...

ഞാന്‍ ഒരു മുസ്ലിം ആണ്
അതുകൊണ്ട് തന്നെ എനിക്ക് മറ്റു മതസ്തരോട് ഒരു ദേഷ്യവും ഇല്ല
ഭഗവത് ഗീത മുതല്‍ അതര്വ വേതം വരെ വച്ചിട്ടുമുണ്ട്
ഖുര്‍ആന്‍ പടിപിച്ചത് "ലാകും ധീനുകും വലിയ ദീന്‍"" എന്നാണ് എന്ന് വച്ചാല്‍ അവനന്റെ മതം അവനവനു വലുത്
സഹോതാരന്‍മാരെ അതുകൊണ്ട് നിങ്ങള്‍ ഇസ്ലാമിനെയൂ പ്രവച്ചകനെയോ പരിഹസിക്കരുത്
പ്രവാചകന്റെ പേരിലുള്ള കെട്ടുകഥകള്‍ മുകളില്‍ കണ്ടു ധെയവ് ചെയ്തു അത് വയ്ച്ചു വിശ്വസിക്കരുത് നിങ്ങള്‍ വിഡ്ഢി ആവും
കാളിദാസന്‍,വൃതാസുരന്‍ ,സന്തോഷ്‌, നിങ്ങള്‍ നല്ല ഹിന്ദുക്കള്‍ ആണെന്ന് തെളിയിക്കു

sathyadarsanam said...

അബുഹുറെയ്റ നിവേദനം: നബി പറഞ്ഞു: ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം കൈവിട്ടു പോയിട്ടുണ്ട്. അവര്‍ എന്തു ചെയ്തു എന്നറിയില്ല. അവരെ എലികളായിട്ടല്ലാതെ ഞാന്‍ കാണുന്നില്ല. നിങ്ങള്‍ കാണുന്നില്ലേ അവയ്ക്ക് ഒട്ടകത്തിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ അത് കുടിക്കുകയില്ല. ആടിന്‍റെ പാല് വെച്ച് കൊടുത്താല്‍ അവ കുടിക്കുകയും ചെയ്യും.'

അബുഹുറെയ്റ പറയുകയാണ്: ഞാന്‍ ഈ ഹദീസ് കഅ്ബിനോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: താങ്കള്‍ ഇത് അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കല്‍ നിന്നും കേട്ടിരുന്നുവോ?' ഞാന്‍ പറഞ്ഞു: 'അതെ, അദ്ദേഹം ഇത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.' ഞാന്‍ പറഞ്ഞു: അല്ലാതെ ഞാന്‍ തൌറാത്ത് പാരായണം ചെയ്യുമോ?' (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 53, ഹദീസ് നമ്പര്‍ 61).


"ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: 'ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?' നബി പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.' നബി പറഞ്ഞു: 'പറഞ്ഞുകൊള്ളുക.' അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: 'ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അവന്‍ ചോദിച്ചു: 'നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?' അദ്ദേഹം ചോദിച്ചു: 'എന്ത് പണയം തരണം?' അവന്‍ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകളെ പണയം തരണം.' അദ്ദേഹം പറഞ്ഞു: 'നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?' അപ്പോള്‍ അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞങ്ങളില് ഒരാളുടെ പുത്രന് ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.' അവന്‍ പറഞ്ഞു: 'ശരി, അങ്ങനെയാകട്ടെ.' ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

ജാബിര്‍ പറയുന്നു: 'അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ സുഫ്യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: 'രക്തം (തെടുന്നവന്റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.' അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.' മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. 'നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.' അദ്ദേഹം ചോദിച്ചു: 'അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?' അവന്‍ പറഞ്ഞു: 'ഓ, മണത്തോളൂ.' അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: 'ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.' അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍ .119 (1801).

Unknown said...

കൈ വെട്ടിയത് അവർക്ക് മതം അറിയില്ല എന്നത് കൊണ്ടാണ്..ഒരു യഥാർത്ഥ വിശ്വാസിയും ആരെയും ആക്രമിക്കാൻ ആഗ്രഹിക്കുന്നില്ല.

«Oldest ‹Older   401 – 408 of 408   Newer› Newest»