Saturday 5 June 2010

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍.

മലയാളത്തിലെ പ്രസിദ്ധമായ ഒരു പഴംചൊല്ലാണ് കാള പെറ്റു എന്നു കേള്ക്കുമ്പോഴേക്കും കയറെടുക്കുക എന്നത്. ഒരു സമൂഹമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കയറെടുക്കുന്നതിപ്പോള്‍ മുസ്ലിങ്ങളാണ്. അതു പോലെ ഒരു കയറെടുക്കലാണ്, ഞാന്‍ കുറച്ചു നാളുകള്ക്ക് മുമ്പ് വായിച്ച ഒരു ബ്ളോഗ്. അതിലെ ഒരു പരാമര്ശമാണു താഴെ കാണുന്നത്.

ഉദാഹരണമായി വിശുദ്ധ ഖുര്ആന് പറയുന്നു: "അവിശ്വാസികള് കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിപ്പിടിച്ചതായിരുന്നു. പിന്നെ നാം അവയെ വേര്പെടുത്തുകയും ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തില്നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ട് അവര് വിശ്വസിക്കുന്നില്ലേ?" ബിഗ്ബാoഗ് തിയറി പരികല്പ്പന പ്രകാരമുള്ള ഒരു പ്രപഞ്ചോല്ഭവത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.


ബിഗ് ബാംഗ് തീയറി എന്താണെന്ന് ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ഒരാള് ഇതു പോലെ ഒരസംബന്ധം എഴുതില്ല. ഇപ്പോഴും പൂര്ണ്ണമായി തെളിയിക്കപ്പെടാത്ത ഒരു ശാസ്ത്ര നിഗമനം മാത്രമാണ്, ബിഗ് ബാംഗ് തീയറി. പ്രപഞ്ചോല്‍പ്പത്തി നടന്നതെങ്ങനെയെന്ന അന്വേഷണം നൂന്റാണ്ടുകളായി ശാസ്ത്രം നടത്തുന്നുണ്ട്. പല നിഗമനങ്ങളിലൊന്നാണ് ബിഗ് ബാംഗ് തീയറി. ഭൂമിയും ആകാശവും ആദ്യം ഒട്ടിച്ചേര്ന്നിരുന്നു. അള്ളാ അതിനെ വേര്പെടുത്തി എന്ന തരത്തിലാണ് കല്ക്കി അത് പറയുന്നത്. ശുദ്ധ അസംബന്ധം എന്നേ അതിനെ വിശേഷിപ്പിക്കാനാകൂ. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഒന്നിച്ചു ചേര്ന്നിരുന്നു, അത് പിന്നീട് വേര്പെട്ടു എന്നല്ല ബിഗ് ബാംഗ് തീയറി പറയുന്നത്. ഒരു മഹാവിസ്ഫോടനത്തോടെ പ്രപഞ്ചം ഉണ്ടായി എന്നാണാ തീയറിയുടെ സത്ത. ആദ്യം പദാര്ത്ഥം തന്നെ ഉണ്ടായിരുന്നില്ല. സ്ഫോടനം എന്ന വാക്കുപോലും ഖുറാനില് ഇല്ല.
 
ആദ്യം മഹാസ്ഫോടനം. പിന്നീട് പ്രാപഞ്ചിക ശക്തികള് ഉണ്ടാകുന്നു. ഉയര്ന്ന ഊഷ്മാവിലുള്ള ആദ്യപ്രപഞ്ചം തണുത്തപ്പോള് അവിടവിടെ പദാര്ത്ഥം ഉണ്ടാകുന്നു. തണുത്തവ ഗ്രഹങ്ങളായും ഇപ്പോഴും തണുക്കാത്തവ നക്ഷത്രങ്ങളായും ഇരിക്കുന്നു. മഹാസ്ഫോടനത്തിന്റെ ശക്തിയാല് പ്രപഞ്ചത്തിലെ പദാര്ത്ഥ പിണ്ഡങ്ങള് അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഇതാണ്, ബിഗ് ബാംഗ് തീയറി ചുരുക്കിപ്പറഞ്ഞാല്.


പ്രപഞ്ചം ഉണ്ടായി 300000 വര്ഷങ്ങള് കഴിഞ്ഞാണ് ആറ്റം എന്ന പദാര്ത്ഥ കണിക ഉണ്ടായത്. ഇവ കൂടിച്ചേര്ന്നാണ് വിവിധ മൂലകങ്ങളും പദര്‍ത്ഥങ്ങളും പിന്നീട് വസ്തുക്കളും ഗ്രഹങ്ങളും നക്ഷത്രങ്ങളുമുണ്ടായത്. ഇതുപോലെയുണ്ടായ ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒരിക്കലും കൂടിച്ചേര്ന്നിരുന്നിട്ടില്ല. ബിഗ് ബാംഗ് തീയറി പ്രകാരം 5000 മില്യണ് വര്ഷങ്ങള്ക്കുമുമ്പാണ് സൂര്യന് ഉണ്ടായത്. 4800 മില്യണ് വര്ഷങ്ങള്ക്ക് മുമ്പ് ഭൂമിയും സൌരയൂധത്തിലെ മറ്റ് ഗ്രഹങ്ങളും.വ്യത്യസ്ഥ സ്ഥലങ്ങളിലാണിവയൊക്കെ ഉണ്ടായതെന്നാണ് ബിഗ് ബാംഗ് തീയറി പറയുന്നത്. ഇതൊക്കെ ഉണ്ടാകുന്നതിനു മുന്നേ അള്ളാ ഇതൊക്കെ ഒട്ടിച്ചു വച്ചിരുന്നു എന്നു പറയണമെങ്കില് തലക്കകത്ത് ശരിക്കും ചകിരിച്ചോറുതന്നെ വേണം.അള്ളാ കൂട്ടി ചേര്ത്തു വച്ചിരുന്നു എന്ന് തീവ്രവാദി മുസ്ലിങ്ങള് പറയുന്നത് ബിഗ് ബാംഗ് തീയറി അല്ല. അതിലേക്കുള്ള സൂചനപോലുമല്ല

ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും.

പ്രപഞ്ചത്തേക്കുറിച്ചുള്ള ഖുറാന് വിശദീകരണങ്ങള് രസാവഹമാണ്. മൊഹമ്മദ് ജീവിച്ച കാലത്തെ അറബികളുടെ വിശ്വാസം മുഴുവന് ആ വിശദീകരണങ്ങളിലുണ്ട്. നൂറ്റാണ്ടുകളോളം ആ വിശദീകരണങ്ങള് ആര്ക്കും മനസിലാകാതെയിരുന്നിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലാണ് അവക്കൊക്കെ വിചിത്രമായതും  മൊഹമ്മദ് സ്വപ്നം കാണാത്തതുമായ   പുതിയ കുറെ വിശദീകരണങ്ങള് നല്കപ്പെട്ടു തുടങ്ങിയത്. ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്. ഖുറാനിലെ വിചിത്രമായ ഭാഷ അവര്ക്കിഷ്ടമുള്ളതുപോലെ വളച്ചൊടിച്ച് പുതിയ പല അസംബന്ധങ്ങളും കൂട്ടിച്ചേര്ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്ത ഒന്നാണ് ഇസ്ലാമിക ബിഗ് ബാംഗ്.

മൊഹമ്മദ് ജനിച്ച ഖുറേഷി വര്ഗ്ഗത്തിന്റെ ചരിത്രം എന്താണെന്ന് ആര്ക്കുമറിയില്ല. മൊഹമ്മദ് നിരക്ഷരനായിരുന്നു എന്ന് മുസ്ലിങ്ങള് വളരെ അഭിമാനപൂര്വ്വം കൊട്ടിഘോഷിക്കാറുമുണ്ട്. പക്ഷെ അറേബ്യയില് ജീവിച്ചിരുന്ന മറ്റാളുകളൊക്കെ മൊഹമ്മദിനേപ്പോലെയും ഖുറേഷികളേപ്പൊലെയും ആയിരുന്നു എന്ന് ആരും വിശ്വസിക്കുകയില്ല.


ഖദീജയേപ്പോലെ സമ്പന്നയായ ഒരു വിധവ തന്റെ വ്യപാരത്തിന്റെ കണക്കുകളെല്ലാം നിരക്ഷരനും മന്ദബുദ്ധിയുമായ മൊഹമ്മദിനെ എല്പ്പിച്ചു എങ്കില് അവരുടെ ചിന്താശേഷിക്ക് കാര്യമായ എന്തോ തകരാറുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാന്. പക്ഷെ സുബോധമുള്ളവര് അങ്ങനെ അനുമാനിക്കാന് വഴിയില്ല.

അറേബ്യയില് നിന്നും സിറിയയിലേക്കു പോയിരുന്ന കച്ചവടക്കാരുടെ ഒട്ടകങ്ങളെ നയിക്കുകയായിരുന്നു മൊഹമ്മദിന്റെ ആദ്യകാല ജോലി. വിധവയായ ഖദീജയുടെ ഒട്ടകങ്ങളെ നയിച്ചു തുടങ്ങിയ ബന്ധം ഖദീജയെ വിവാഹം കഴിക്കുന്നതില് എത്തിച്ചേര്ന്നു.

ഇങ്ങനെയുള്ള അനേകം യത്രകളില് അറേബ്യക്കു പുറത്തുള്ള ആളുകളുമായി ഇടപഴകി അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ മൊഹമ്മദ് മനസിലാക്കി. വിദൂര ദേശത്തുള്ള ആളുകളുമായിപ്പോലും അറബികള്ക്ക് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. സുമേറിയായിലും ഈജിപ്റ്റിലുമുള്ള ആളുകള് വിശ്വസിച്ചിരുന്നത് ആകാശത്തിനും ഭൂമിക്കും പ്രത്യേക ദൈവങ്ങളുണ്ടായിരുന്നു എന്നും അവ രണ്ടും ആദ്യം ഒന്നിച്ചു ചേര്ന്നിരുന്നു എന്നുമായിരുന്നു.

അറേബ്യയിലും ചുറ്റുമുള്ള പേഗന് വിശ്വാസികളുടെ ധാരണയും അതായിരുന്നു. ആ ധാരണ മാത്രമാണ് മൊഹമ്മദിന്റെ ദൈവമായ അള്ളാക്കുമുണ്ടായിരുന്നത്. അറബികളുടെ ഒരു വിശ്വാസം ചൂണ്ടിക്കാണിച്ച് മൊഹമ്മദ് പറഞ്ഞതാണ്, അവിശ്വാസികള് കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിപ്പിടിച്ചതായിരുന്നു. പിന്നെ നാം അവയെ വേര്പെടുത്തുകയും ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തില്നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ട് അവര് വിശ്വസിക്കുന്നില്ലേ എന്ന്.
 
ഭൂമി ഉരുണ്ടാതാണെന്ന് നിനക്കറിയാന് പാടില്ലേ എന്ന് ഒരധ്യാപകന് വിദ്യാര്ത്ഥിയോടു ചോദിച്ചാല് അതിന്റെ വ്യാഖ്യാനം എല്ലാവര്ക്കും അറിയാവുന്ന ഒരു സംഗതി അധ്യാപകന് ചൂണ്ടിക്കാണിക്കുന്നു എന്നേ ഉള്ളു. അല്ലാതെ വിദ്യാര്ത്ഥിക്കറിയാത്ത എന്തോ മഹാ രഹസ്യം പറഞ്ഞു കൊടുക്കുന്നതല്ല.

16 comments:

kaalidaasan said...

സുമേറിയായിലും ഈജിപ്റ്റിലുമുള്ള ആളുകള് വിശ്വസിച്ചിരുന്നത് ആകാശത്തിനും ഭൂമിക്കും പ്രത്യേക ദൈവങ്ങളുണ്ടായിരുന്നു എന്നും അവ രണ്ടും ആദ്യം ഒന്നിച്ചു ചേര്ന്നിരുന്നു എന്നുമായിരുന്നു.


അറേബ്യയിലും ചുറ്റുമുള്ള പേഗന് വിശ്വാസികളുടെ ധാരണയും അതായിരുന്നു. ആ ധാരണ മാത്രമാണ് മൊഹമ്മദിന്റെ ദൈവമായ അള്ളാക്കുമുണ്ടായിരുന്നത്. അറബികളുടെ ഒരു വിശ്വാസം ചൂണ്ടിക്കാണിച്ച് മൊഹമ്മദ് പറഞ്ഞതാണ്, അവിശ്വാസികള് കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിപ്പിടിച്ചതായിരുന്നു. പിന്നെ നാം അവയെ വേര്പെടുത്തുകയും ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തില്നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ട് അവര് വിശ്വസിക്കുന്നില്ലേ എന്ന്.


ഭൂമി ഉരുണ്ടാതാണെന്ന് നിനക്കറിയാന് പാടില്ലേ എന്ന് ഒരധ്യാപകന് വിദ്യാര്ത്ഥിയോടു ചോദിച്ചാല് അതിന്റെ വ്യാഖ്യാനം എല്ലാവര്ക്കും അറിയാവുന്ന ഒരു സംഗതി അധ്യാപകന് ചൂണ്ടിക്കാണിക്കുന്നു എന്നേ ഉള്ളു. അല്ലാതെ വിദ്യാര്ത്ഥിക്കറിയാത്ത എന്തോ മഹാ രഹസ്യം പറഞ്ഞു കൊടുക്കുന്നതല്ല.

സന്തോഷ്‌ said...

That link is not working

error messege "Sorry, the blog at kalkkee.blogspot.com has been removed. "

YUKTHI said...

പ്രവാചകന്‍ അവരോടു പറയുക: രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനായ ദൈവത്തെ നിഷേധിക്കുകയും ഇതരന്മാരെ അവന് തുല്യരായി കല്‍പിക്കുകയുമാണോ നിങ്ങള്‍? (41:9)

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ള സകല വസ്തുക്കളെയും ആറുനാളുകളിലായി നാം സൃഷ്ടിച്ചു (50 :38)

രണ്ടു നാളോ ആറു നാളോ?

kaalidaasan said...

സന്തോഷ്,

ഞാന്‍ ഇതെഴുതുമ്പോള്‍ കല്‍ക്കിയുടെ ബ്ളോഗ് നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ കാണുന്നില്ല. അദ്ദേഹം ആ അവകാശവാദത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കാം.

kaalidaasan said...

യുക്തി,

വസ്തവത്തില്‍ ഇത് രണ്ടും ആറുമല്ല. ആറും എട്ടുമാണ്.ഖുറാനില്‍ കുറെ യേറെ സ്ഥലത്ത് ആറുനാളുകളിലായി പ്രപഞ്ചം സൃഷ്ടിച്ചു എന്നാണെഴുതിയിരിക്കുന്നത്. പക്ഷെ മറ്റൊരിടത്ത് എട്ടു നാളുകളിലായി സൃഷ്ടിച്ചു എന്നും.

7:54-56 സത്യത്തില്‍ നിങ്ങളുടെ നാഥന്‍ അല്ലാഹു മാത്രമാകുന്നു. ആറു നാളുകളിലായി വാന-ഭുവനങ്ങള്‍ സൃഷ്ടിച്ചവന്‍. അനന്തരം അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി.
7:7-8 അവനത്രെ, ആകാശലോകത്തെയും ഭൂമിയെയും ആറു നാളുകളില്‍ സൃഷ്ടിച്ചത്;-- അതിനു മുമ്പ് അവന്റെ സിംഹാസനം ജലത്തിന്‍ മീതെയായിരുന്നു.


ഇതേ പരാമര്‍ശം മറ്റ് പലയിടങ്ങളും കാണാം.10:3, 11:7, 25:59 എന്നിവയിലും ആറുനാളുകളിലായി പ്രപഞ്ചം സൃഷ്ടിച്ചു എന്നു വായിക്കാം.

41:9-12. പ്രവാചകന്‍ അവരോടു പറയുക: രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനായ ദൈവത്തെ നിഷേധിക്കുകയും ഇതരന്മാരെ അവന് തുല്യരായി കല്‍പിക്കുകയുമാണോ നിങ്ങള്‍? അവനാകട്ടെ, സര്‍വലോകങ്ങളുടെയും നാഥനാകുന്നു. അവന്‍ (ഭൂമിക്ക് ഉണ്മ നല്‍കിയ ശേഷം) അതില്‍ മീതെനിന്ന് പര്‍വതങ്ങളുറപ്പിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു. ചോദിക്കുന്നവര്‍ക്കൊക്കെയും1 അവരവരുടെ ആവശ്യത്തിനും താല്‍പര്യത്തിനും അനുസൃതമായ ആഹാരവിഭവങ്ങള്‍ അതിനകത്ത് ഒരുക്കിവെക്കുകയും ചെയ്തു. ഇതൊക്കെയും നാലു നാളുകളിലായി നടന്നു. പിന്നെ അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു.2 ആ ഘട്ടത്തില്‍ അത് പുകമയമായിരുന്നു. ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു: 'ഉണ്ടായിവരുവിന്‍; നിങ്ങള്‍ ഇച്ഛിച്ചാലും ഇല്ലെങ്കിലും.' അവ രണ്ടും പറഞ്ഞു: 'ഞങ്ങളിതാ ആജ്ഞാനുവര്‍ത്തികളായി വന്നിരിക്കുന്നു.' അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു.

2+4+2=8


ആദ്യം കുറേ പ്രാവശ്യം ആറുനാളുകളിലായി പ്രപഞ്ചം സൃഷ്ടിച്ചു എന്നു പറഞ്ഞിട്ട് അവസാനം എട്ടു നാളുകള്‍ കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു എന്നു പറഞ്ഞത് ഒരു പക്ഷെ ഓര്‍മ്മപ്പിശകാകാം. ആരുടെ ഓര്‍മ്മപ്പിശകെന്നു ചോദിച്ചാല്‍ അള്ളായുടെ എന്നു പറയേണ്ടിവരും. കാരണം ഖുറാന്‍ മുഴുവന്‍ അള്ളായുടെ വാക്കുകളാണല്ലോ. ദൈവത്തിന്റെ ഓര്‍മ്മപ്പിശകോ എന്നൊന്നും ചോദ്ക്കരുത്. മുസ്ലിം ദൈവം അങ്ങനെയാണ്. കുറച്ച് ഓര്‍മ്മക്കുറവൊക്കെ ഉണ്ട്.

kaalidaasan said...

യുക്തി,

സൃഷ്ടിയുടെ നാളുകളില്‍ മാത്രമല്ല വൈരുദ്ധ്യമുള്ളത്. അള്ളായുടെ ഒരു നാള്‍ മനുഷ്യരുടെ എത്ര ദിവസമാണെന്നതും ഖുറാനില്‍ തര്‍ക്ക വിഷയമാണ്. ഒരിടത്തു പറയുന്നു 50000 ദിവസമാണെന്ന്. മറ്റു രണ്ടിടത്തു പറയുന്നു 1000 വര്‍ഷമാണെന്ന്. ആര്‍ക്കാണു Confusion? അള്ളാക്കോ മൊഹമ്മദിനോ?

70:5. മലക്കുകളും റൂഹും1 അവങ്കലേക്ക് കയറിപ്പോകുന്നു;2 അമ്പതിനായിരമാണ്ട് ദൈര്‍ഘ്യമുള്ള ഒരു നാളില്‍.

32:5. നിങ്ങള്‍ എണ്ണുന്ന ഒരായിരം വര്‍ഷത്തിന്റെ ദൈര്‍ഘ്യമുണ്ടാനാളിന്1

22:47.പക്ഷേ, നിന്റെ നാഥങ്കലെ ഒരുനാള്‍, നിങ്ങള്‍ എണ്ണുന്ന ഒരു സഹസ്രാബ്ദം പോലെയാകുന്നു.

YUKTHI said...

കാട്ടിപരുത്തി ഒരു പെണ്‍കുട്ടിയെ / സ്ത്രീ പഠിപ്പിക്കാന്‍ ശ്രമിച്ചു... പഠിപ്പിക്കല്‍ മൂത്തപ്പോള്‍ ആ പെണ്‍കുട്ടി / സ്ത്രീ കാട്ടിപരുത്തിയെ പൊറോട്ട കീറും പോലെ കീറി.. ദാ ഇവിടെ

- സാഗര്‍ : Sagar - said...

അത്‌ പോലെ ഒരു ഐറ്റം ഇവിടെ യുമുണ്ട്.. വായിക്കുവിന്‍ ചിരിക്കുവിന്‍..

കാലം said...

ജബ്ബാറിനുള്ള കാട്ടിപരുത്തിയുടെ മറുപടികള്‍


1) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍



2) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-1



3) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-2



4) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-3



5) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-4



6) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-5



7) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-6



8) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-7



9) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-8



10) പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-9

kaalidaasan said...

സാഗര്‍,

ഇവരെഴുതുന്നത് വായിച്ചാല്‍ ചിരിക്കാനേ സമയമുള്ളു. ഇപ്പോള്‍ ഞാന്‍ ചിരിക്കുന്നത് അള്ളായുടെ പട്ടി ശേഖരത്തേക്കുറിച്ച് വായിച്ചിട്ടാണ്.

പിന്നെ ലത്തീഫ് എന്റെ ഒരു ലേഖനം സംഘപരിവാരികളാരോ പകര്‍ത്തിയതിന്റെ ലിങ്ക് നല്‍കി മറ്റ് പോസ്റ്റുകളില്‍ എന്തിനോ ശ്രമിക്കുന്നുണ്ട്. അത് കണ്ടും അല്‍പ്പം ചിരി വന്നു.

kaalidaasan said...

കാലം,

കാട്ടിപ്പരുത്തി എഴുതിയതിന്റെയൊക്കെ ലിങ്ക് ഇവിടെ ഇടുന്നതില്‍ എന്ത് കാര്യം?

ബിഗ് ബംഗ് തീയറിയേക്കുറിച്ച് ഖുറാനില്‍ ഒന്നും പറയുന്നില്ല. ഉണ്ടെന്ന് എഴുതുന്നവര്‍ക്ക് ആ തീയറി എന്താണെന്നും അറിയില്ല. ഇതേക്കുറിച്ച് കാലത്തിനെന്തെങ്കിലും പറയാനുണ്ടോ?

മുക്കുവന്‍ said...

വിധവയായ ഖദീജയുടെ ഒട്ടകങ്ങളെ നയിച്ചു തുടങ്ങിയ ബന്ധം ഖദീജയെ വിവാഹം കഴിക്കുന്നതില് എത്തിച്ചേര്ന്നു... നമ്മുടെ നാട്ടിലെ സംബന്ധവുമയി ഒരു നല്ല യോചിപ്പ് തോന്നിയത് കുറ്റമാണോ ആവോ?

kaalidaasan said...

കാലം,

കാട്ടിപ്പരുത്തി ദിവസം എന്നര്‍ത്ഥം വരുന്ന യോം എന്ന വാക്കില്‍ പിടിച്ചാണു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. അത് ദിവസമല്ല യുഗമാണെന്നു പറഞ്ഞാല്‍ 6 ദിവസത്തിന്റെയും 8 ദിവസത്തിന്റെയും കുടുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആകുമെന്നാണദ്ദേഹം കരുതുന്നത് സഹതപിക്കാതെ പറ്റില്ല.

മൊഹമ്മദ് ജീവിച്ചിരുന്ന കാലത്തും അതിനു തൊട്ടുള്ള കാലത്തും ജീവിച്ചവരില്‍ നിന്നും കേട്ട വസ്തുതകളുടെ അടിസ്ഥാനത്തിലാണ്, ഖുറാന്‍ വിശദീകരണങ്ങള്‍ എന്ന ഹദീസുകള്‍ എഴുതി വച്ചത്. അന്നത്തെ പ്രയോഗങ്ങളുടെ യധാര്‍ത്ഥ അര്‍ത്ഥം അറിയാവുന്ന ബുഖാരിയുള്‍പ്പടെയുള്ള ആളുകളാണിതൊക്കെ എഴുതിയത്. അവരൊക്കെ ഏക സ്വരത്തില്‍ യോം എന്ന അറബിവാക്ക് ദിവസം എന്ന അര്‍ത്ഥത്തിലാണുപയോഗിച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു. 1300 വര്‍ഷം ആ സാക്ഷ്യങ്ങള്‍ മുസ്ലിങ്ങളും ലോകം മുഴുവനും വിവസിച്ചു. അവര്‍ക്കില്ലാത കൃമികടിയാണ്‌ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച കുറെ വികല മനസുകള്‍ക്കുള്ളത്. കാട്ടിപ്പരുത്തിയും ആ വഴിയേ പോകുന്നു. യോം എന്നത് യുഗമാണെന്നു സ്ഥപിക്കാന്‍ കഴിഞ്ഞാല്‍ മൊഹമ്മദിന്റെ പൊട്ടത്തരത്തെ ന്യായീകരിക്കാന്‍ എളുപ്പമാണെന്നദ്ദേഹം കരുതുന്നു.


ഭൂമിയും അതിനു മുകളില്‍ ഏഴാകാശവും നിര്‍മ്മിച്ച അള്ളാക്ക് സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്നു എന്നു മനസിലായി ഖുറാന്‍ പ്രകാരം. പക്ഷെ ഭൂമി സഞ്ചരിക്കുന്നു എന്നു മാത്രം മനസിലായില്ല. അത് ഖുറാന്‍ എഴുതിയ കാലത്ത് ഭൂമിയില്‍ നില്‍ക്കുന്ന ആര്‍ക്കും ഉണ്ടായ തോന്നലായിരുന്നു. ഭൂമിയുടെ വെളിയില്‍ നില്‍ക്കുന്ന ആര്‍ക്കും ഭൂമി സഞ്ചരിക്കുന്നു എന്നെളുപ്പം മനസിലാകും. അള്ളാക്കത് മനസിലായില്ല എന്നതിന്റെ അര്‍ത്ഥം അള്ളായും ഭൂമിയില്‍ ഉണ്ടായിരുന്നു എന്നാണ്. ഭൂമിയില്‍ ഉണ്ടായിരുന്ന അള്ളായാണ്‌ മൊഹമ്മദ്.

kaalidaasan said...

കാഅലം,

കട്ടിപ്പരുത്തി എഴുതിയതിന്റെ ലിങ്കിവിടെ ഇട്ടതു കൊണ്ട് അതിലെ ചില പരമര്‍ശങ്ങളേക്കുറിച്ചല്‍പ്പം.

ഉത്തരം പറയാനില്ലാതെ വരുമ്പോള്‍ അദ്ദേഹമുപയോഗിക്കുന്ന ഒരു പ്രയോഗമാണ്, സുന്ദരമയ കാവ്യ ഭാവന. ആകാശത്തുനിന്നും വെള്ളം ഇറക്കി എന്നതിനെ ജബ്ബാര്‍ പരിഹസിച്ചപ്പോഴാണത്. അത് ശുദ്ധ അസംബന്ധമാണെന്ന് കാട്ടിപ്പരുത്തിക്കറിയാം. അപ്പോള്‍ അത് സുന്ദരമായ കവ്യഭാവനയായി. പക്ഷെ എല്ലാം അങ്ങനെയല്ല കെട്ടോ.
മൊഹമ്മദ് കരുതിയത് അള്ളാ ആകാശത്തിലെ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ച് അത് കുറേശെ കുറേശെ ഭൂമിയിലേക്ക് ഒഴിച്ചു കൊടുക്കുന്നു എന്നാണ്. ഭൂമിയിലെ ജലത്തേക്കുറിച്ച് സാമാന്യ വിവരമുള്ളവര്‍ അതിന്റെ ഉറവിടം ഭൂമിതന്നെയാണെന്നു മനസിലാക്കിയിട്ടുണ്ട്. മൊഹമ്മദ് ജീവിച്ച കാലത്ത് ആ അറിവുകളൊന്നും ഇല്ലായിരുന്നു. അതു കൊണ്ട് മറ്റെല്ലാരേയും പോലെ അദ്ദേഹവും ആകാശത്തു നിന്നാണു ജലം വരുന്നതെന്നു വിശ്വസിച്ചു. കാര്‍മേഘങ്ങളുണ്ടാകുന്നതും മഴ പെയ്യുന്നതും എങ്ങനെയെന്ന് ശാസ്ത്രം മനസിലാക്കിയത് അതിനും എത്രയോ കാലം കഴിഞ്ഞാണ്.

കാവ്യഭാവന ഉണ്ടയാലും ഇല്ലെങ്കിലും ഞാനിവിടെ പരാമര്‍ശിച്ച ബിഗ് ബാംഗ് തീയറിയേക്കുറിച്ച് കാട്ടിപ്പരുത്തിക്കും അശേഷം സംശയമില്ല. അതേക്കുറിച്ച് അദ്ദേഹം പറയുന്നതിതാണ്.

എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യം. ഖുര്‍‌ആനിന്റെ ദൈവികതക്കുള്ള ഏറ്റവും നല്ല തെളിവുകളില്‍ ഒന്ന്,

എല്ലാവരും അംഗീകരിക്കുന്ന ശാസ്ത്ര സത്യമാണ്‌ ബിഗ് ബാംഗ് തീയര്‍ എന്നൊക്കെ പറയാന്‍ കട്ടുപോത്തിന്റെ തൊലിക്കട്ടി പോരാ കാണ്ടാ മൃഗത്തിന്റെ തന്നെ വേണം.

kaalidaasan said...

ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ.

മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത തൂണുകള്‍ കൊണ്ട് ആകാശത്തെ തങ്ങിനിറുത്തുന്നു എന്ന മണ്ടത്തരം മൊഹമ്മദ് പറഞ്ഞതിനെ ന്യായീകരിക്കുവാനാണിത് അദ്ദേഹമെഴുതിയത്.
കാട്ടിപ്പരുത്തി ഇവിടെ താങ്ങിനിറുത്തുന്നു എന്ന വാക്കു മാറ്റി പകരം മാറ്റി നിറുത്തുന്നു എന്നാണെഴുതിയിരിക്കുന്നത്. വളച്ചൊടിക്കലിന്റെ മകുടോദാഹരണം. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഗോളങ്ങളാണെന്നും അവ പരപഞ്ചത്തില്‍ നിറുത്താതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നവയാണെന്നുമുള്ള അറിവു മനുഷ്യര്‍ നേടിയപ്പോഴാണ്, ഗുരിത്വാകര്‍ഷണമൊക്കെ അവര്‍ കണ്ടു പിടിച്ചത്. ഭൂമി ഒരു ഗോളമാണെന്ന അറിവുപോലുമില്ലാതിരുന്ന മൊഹമ്മദ് ഉദ്ദേശിച്ച തൂണുകള്‍ ഗുരുത്വാകര്‍ഷണം ആണത്രേ.

അടികൂടാന്‍ ശ്രമിക്കുന്ന ജബ്ബാറിനേയും കാട്ടിപ്പരുത്തിയേയും ആരെങ്കിലും മാറ്റി നിറുത്തിയാല്‍ അത് അവരില്‍ ഒരാളെ മറ്റൊരാളുടെ മുകളില്‍ താങ്ങി നിറുത്തുന്നതാണെന്നൊക്കെ പറയണമെങ്കില്‍ വിവരക്കേടിന്റെ മൂര്‍ദ്ധന്യാവസ്ഥ തന്നെ വേണം.
ആകാശം എന്ന് മൊഹമ്മദുദ്ദേശിച്ചത് മറ്റ് ഗ്രഹങ്ങളൊന്നുമല്ല. ആകാശമെന്നു സാധാരണ ആളുകള്‍ പറയുന്ന ഭൂമിക്കു മുകളില്‍ കാണപ്പെടുന്ന വെളുത്ത സംഗതിയാണ്. ഭൂമിക്കു മുകളിലുള്ള ഒരു വസ്തുവാണെന്നാണ്‌ പ്രാചീനകാലത്തു ജനങ്ങള്‍ കരുതിയിരുന്നത്. മൊഹമ്മദും അതേ കരുതിയുള്ളു. അത് ഭൂമിയെ മൂടി നില്‍ക്കുന്ന ഒരു മോന്തായമാണെന്ന അറിവേ മൊഹമ്മദിനുമള്ളാക്കും ഉണ്ടായിരുനുള്ളു. അറബികളുണ്ടാക്കുന്ന കൂടാരം പോലെ ഒന്ന്. അതിനു തൂണുകള്‍ ഉണ്ടായിരുന്നു. പക്ഷെ മൊഹമ്മദ് കണ്ട ഭൂമിയുടെ മൊന്തായം താങ്ങി നിറുത്താന്‍ തൂണുകള്‍ കണ്ടില്ല. ഉടനെ അത് കാണാന്‍ വയ്യാത്ത തൂണുകള്‍ എന്നാക്കി അദ്ദേഹം. കാട്ടിപ്പരുത്തി അത് ഗുരുത്വാകര്‍ഷണമെന്നാക്കി. എന്തൊരു ഭവനാവിലാസം!അവിടെ ഗ്രഹങ്ങളെ താങ്ങി നിറുത്തുന്ന കാര്യമൊന്നും മൊഹമ്മദ് പറഞ്ഞിട്ടില്ല. ആകാശം എന്ന ഒരു വസ്തുവുണ്ടെന്നും അതിനെ ഭൂമിയില്‍ വീഴാതെ മനുഷ്യര്‍ക്ക് കാണാന്‍ ആകാത്ത തൂണുകള്‍ കൊണ്ട് താങ്ങി നിറുത്തുന്നു എന്നും മാത്രമേ മൊഹമ്മദ് ഉദ്ദേശിച്ചിട്ടുള്ളു.

ബയാന്‍ said...

അപാര കാവ്യഭാവന ; മഴപെയ്യിച്ചതും ആകാശത്തെ താങ്ങുന്നതും കേട്ടപ്പോള്‍ ‘വള്ളിപുള്ളി‘ വിടാതെ വായിക്കപ്പെടുന്ന ഗ്രന്ഥത്തിന്റെ നര്‍മ്മഭാവന അതിശയിപ്പിക്കുന്നു. മാശാ അല്ലാ...