Tuesday 1 September 2009

ഓണാശംസകള്‍

ഓണം എന്ന ആഘോഷത്തിനു രണ്ടു തലമുണ്ട്. ഒന്ന് സമൃദ്ധിയുടെ ഓര്‍മ്മയും മറ്റൊന്ന്, ഹൈന്ദവ ആചാരവും. ഓണം മറ്റു പല ആചരങ്ങളും പോലെ ദ്രാവിഡരുടെ, അസുരന്‍മാരുടെ ആഘോഷമായിരുന്നു. ഇതിന്റെ ആരംഭം സമൃദ്ധിയുടെ അഘോഷമായിട്ടാണ്. അത് സനാതന മതത്തിന്റെ ഭഗമായിരുന്നില്ല. സനാതന മതം കേരളത്തില്‍ എതുന്നതിനും മുമ്പുള്ള കാലത്താണീ ആഘോഷം ഉണ്ടായത്. സനാതന മതം മുഖ്യമതമായി തീര്‍ന്നപ്പോള്‍ ഈ അഘോഷവും അതിന്റെ ഭാഗമായി. അതിനെ സാധൂകരിക്കാന്‍, ഹിന്ദു പുരാണത്തിലെ ഒരു കഥ ഇതുമായി ബന്ധിപ്പിച്ചു.

ഇതിലെ മതവുമായി ബന്ധപ്പെട്ടത് വെറും കെട്ടുകഥ മാത്രമായിട്ടേ ഞാന്‍ കരുതുന്നുള്ളു. വാമനന്‍ എന്ന ദൈവം, സല്‍ഭരണം നടത്തിയ ഒരു ചക്രവര്‍ത്തിയെ വധിക്കും എന്നു ഞാന്‍ കരുതുന്നില്ല. ഒരു പക്ഷെ വാമനന്‍ അധിനിവേശം നടത്തിയ സനാതന യോദ്ധാവായിരിക്കാം. ഈ വാമന കഥ മറ്റൊരു പുരാണ കഥയുമായി പൊരുത്തപ്പെടുന്നും ഇല്ല.

പരശുരാമന്‍ എന്ന ദൈവം മഴു എറിഞ്ഞു കടലില്‍ നിന്നുമുയര്‍ത്തി ക്കൊണ്ടു വന്നതാണു കേരളം എന്ന കഥ ഇതിനു നേരെ വിപരീതമാണ്. ദൈവം ​സൃഷ്ടിച്ച ഭൂമി അസുരന്‍മാരെ ഭരിക്കാന്‍ ഏല്‍പ്പിക്കുമെന്നത് യുക്തിക്കു നിരക്കുന്നതല്ല.

വാമനന്‍ ഒരു പക്ഷെ ഒരു സനാതന യോദ്ധാവായിരുന്നിരിക്കാം. അദ്ദേഹം മഹബലി എന്ന കേരള ചക്രവര്‍ത്തിയെ അധികാര ഭൃഷ്ടനാക്കിയിരിക്കാം. ആ സംഭവത്തെ പ്രതീകാത്മകമായി അവതരിപ്പിച്ച കഥയാണ്, വാമനാവതരം. അത് ഭൌതികമായ അധികാരം നേടിയ കഥ.

പരശുരാമന്‍ മഴു എറിഞ്ഞത് ആത്മീയമായി സനാതന മതം കേരളത്തില്‍ അധീശത്വം നേടിയതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.

അതിലപ്പുറം ഈ അഘോഷത്തിനു മതവുമായി ഒരു ബന്ധവുമില്ലെന്നാണു ഞാന്‍ കരുതുന്നത്.
 
ഓണം എന്ന ഐതീഹ്യവും ഓണം എന്ന ആചരവും വെവ്വേറെ കണാനാണ്, എനിക്ക് താല്‍പ്പര്യം.

ലോകത്തെ മിക്ക ജനതതികളും നഷ്ടസ്വര്‍ഗ്ഗങ്ങളെയോ, നഷ്ട സ്വപ്നങ്ങളെയോ ഒരുതരം ഗൃഹാതുരയോടെ ആഘോഷിക്കാറുണ്ട്. ഓണം അത്തരത്തിലുള്ള ഒന്നായിട്ടാണു ഞാന്‍ കാണുന്നത്. മാവേലി നാടു വാണ കാലം ഒരു പക്ഷെ വെറും ഒരു സ്വപ്നമായിരിക്കാം. കാരണം ഐതീഹ്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നല്ല ഒരു കാലത്തിന്റെ ഓര്‍മ്മയോ, അതേക്കുറിച്ചുള്ള ഒരു സ്വപ്നമോ അയിരിക്കാം ഈ ആഘോഷത്തിനു പിന്നില്‍.

ദ്രാവിഡരുടെ ഒരു ആഘോഷം സ്വന്തമാക്കാനായി, ഹിന്ദു മതക്കാര്‍ അതില്‍ അവതാരത്തിന്റെ ഒരു കല്‍പ്പന ചേര്‍ത്തു. അടിച്ചമര്‍ത്തിയ ദ്രാവിഡരെ അഘോഷങ്ങളുടെ ചുമതലയില്‍ നിന്നും മാറ്റി, അവരെ തമ്പ്രാക്കള്‍ക്ക് കാഴ്ചകളുമായി വരുന്ന സേവകരാക്കി മാറ്റി.

ഇതിലെ പരിണാമ ഗുപ്തി എന്താണെന്നു വച്ചാല്‍, കേരളത്തിനുള്ളില്‍ ഈ അഘോഷത്തിന്റെ സ്പിരിറ്റ് കുറഞ്ഞു വരുന്നു എന്നതാണ്. അവതാരമൂര്‍ത്തിയെ പൂജിച്ചു നടത്തുന്ന ഓണാഘോഷം ചുരുങ്ങിയ സ്ഥലങ്ങളിലേ ഉള്ളു. പൊതു ചടങ്ങുകളില്‍ വാമന മൂര്‍ത്തി  ആരാധിക്കപ്പെടുന്നില്ല.

കേരളത്തിനു പുറത്താണിപ്പോള്‍ ഓണാഘോഷം ഗംഭീരമായി നടത്തപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ എല്ലാ ജാതികളും മതസ്ഥരും കേരളത്തിന്റെ ദേശിയ ഉത്സവം എന്ന നിലയില്‍ മാത്രമേ ഇതിനെ കാണുന്നും അഘോഷിക്കുന്നുമുള്ളു. വാമന മൂര്‍ത്തിയൊന്നും അവരുടെ പൂക്കളങ്ങളില്‍ ഒട്ടും സ്വീകാര്യനല്ല. കേരളത്തിലുമതു പോലെ ഒരു കാലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

6 comments:

Anonymous said...

സാറേ ഈ ഓണം എന്നൊക്കെപ്പറയുന്നത് ആ ബ്രാഹമണ ലോബീന്റെ ഒരു കളിയല്ലേ, നമ്മള്‍ ഇങനെ ആശംസയൊക്കെ നേര്‍ന്നാല്‍ അതു വര്‍ഗ്ഗ സമരത്തിനിന്നുള്ള വ്യതിചലനമല്ലേ...

kaalidaasan said...

ഓണം ബ്രാഹമണ ലോബീന്റെ കളിയാണെന്നു കരുതുന്നവര്‍ക്ക് അങ്ങനെ യാകാം.

ഇന്‍ഡ്യയിലെ പല ദൈവങ്ങളെയും ആചാരങ്ങളെയും ബ്രാഹ്മണ മതം സ്വന്തമാക്കി. അതു പോലെ ഓണവും അവര്‍ സ്വന്തമാക്കി. അതൊക്കെ തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കാം കേരളത്തിനുള്ളിലുള്ളവര്‍ ഇതിനിപ്പോള്‍ വലിയ പ്രാധാന്യം നല്‍കാത്തത്.

Anonymous said...

ഓണം വാസ്തവത്തിൽ മാവേലിയുടെ രക്തസാക്ഷിദിനമാണ്.
ഈ ലേഖനം കാണുക

kaalidaasan said...

സത്യാന്വേഷി,

ഓണം മഹബലിയുടെ രക്തസാക്ഷിദിനമാണെന്ന അഭിപ്രായം ശരിയാണ്. പക്ഷെ അത് വാമനന്‍ മഹബലിയെ പതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്ന അര്‍ത്ഥത്തിലാണെന്നു തോന്നുന്നില്ല.

ഓണം എന്ന ആഘോഷത്തിനു രണ്ടു തലമുണ്ട്. ഒന്ന് സമൃദ്ധിയുടെ ഓര്‍മ്മയും മറ്റൊന്ന്, ഹൈന്ദവ ആചാരവും. ഓണം മറ്റു പല ആചരങ്ങളും പോലെ ദ്രാവിഡരുടെ, അസുരന്‍മാരുടെ ആഘോഷമായിരുന്നു. ഇതിന്റെ ആരംഭം സമൃദ്ധിയുടെ അഘോഷമായിട്ടാണ്. അത് സനാതന മതത്തിന്റെ ഭഗമായിരുന്നില്ല. സനാതന മതം കേരളത്തില്‍ എതുന്നതിനും മുമ്പുള്ള കാലത്താണീ ആഘോഷം ഉണ്ടായത്. സനാതന മതം മുഖ്യമതമായി തീര്‍ന്നപ്പോള്‍ ഈ അഘോഷവും അതിന്റെ ഭാഗമായി. അതിനെ സാധൂകരിക്കാന്‍, ഹിന്ദു പുരാണത്തിലെ ഒരു കഥ ഇതുമായി ബന്ധിപ്പിച്ചു.

ഇതിലെ മതവുമായി ബന്ധപ്പെട്ടത് വെറും കെട്ടുകഥ മാത്രമായിട്ടേ ഞാന്‍ കരുതുന്നുള്ളു. വാമനന്‍ എന്ന ദൈവം, സല്‍ഭരണം നടത്തിയ ഒരു ചക്രവര്‍ത്തിയെ വധിക്കും എന്നു ഞാന്‍ കരുതുന്നില്ല. ഒരു പക്ഷെ വാമനന്‍ അധിനിവേശം നടത്തിയ സനാതന യോദ്ധാവായിരിക്കാം. ഈ വാമന കഥ മറ്റൊരു പുരാണ കഥയുമായി പൊരുത്തപ്പെടുന്നും ഇല്ല.

പരശുരാമന്‍ എന്ന ദൈവം മഴു എറിഞ്ഞു കടലില്‍ നിന്നുമുയര്‍ത്തി ക്കൊണ്ടു വന്നതാണു കേരളം എന്ന കഥ ഇതിനു നേരെ വിപരീതമാണ്. ദൈവം ​സൃഷ്ടിച്ച ഭൂമി അസുരന്‍മാരെ ഭരിക്കാന്‍ ഏല്‍പ്പിക്കുമെന്നത് യുക്തിക്കു നിരക്കുന്നതല്ല.

വാമനന്‍ ഒരു പക്ഷെ ഒരു സനാതന യോദ്ധാവായിരുന്നിരിക്കാം. അദ്ദേഹം മഹബലി എന്ന കേരള ചക്രവര്‍ത്തിയെ അധികാര ഭൃഷ്ടനാക്കിയിരിക്കാം. ആ സംഭവത്തെ പ്രതീകാത്മകമായി അവതരിപ്പിച്ച കഥയാണ്, വാമനാവതരം. അത് ഭൌതികമായ അധികാരം നേടിയ കഥ.

പരശുരാമന്‍ മഴു എറിഞ്ഞത് ആത്മീയമായി സനാതന മതം കേരളത്തില്‍ അധീശത്വം നേടിയതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
അതിലപ്പുറം ഈ അഘോഷത്തിനു മതവുമായി ഒരു ബന്ധവുമില്ലെന്നാണു ഞാന്‍ കരുതുന്നത്.

kaalidaasan said...

ഓണം എന്ന ഐതീഹ്യവും ഓണം എന്ന ആചരവും വെവ്വേറെ കണാനാണ്, എനിക്ക് താല്‍പ്പര്യം.

ലോകത്തെ മിക്ക ജനതതികളും നഷ്ടസ്വര്‍ഗ്ഗങ്ങളെയോ, നഷ്ട സ്വപ്നങ്ങളെയോ ഒരുതരം ഗൃഹാതുരയോടെ ആഘോഷിക്കാറുണ്ട്. ഓണം അത്തരത്തിലുള്ള ഒന്നായിട്ടാണു ഞാന്‍ കാണുന്നത്. മാവേലി നാടു വാണ കാലം ഒരു പക്ഷെ വെറും ഒരു സ്വപ്നമായിരിക്കാം. കാരണം ഐതീഹ്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നല്ല ഒരു കാലത്തിന്റെ ഓര്‍മ്മയോ, അതേക്കുറിച്ചുള്ള ഒരു സ്വപ്നമോ അയിരിക്കാം ഈ ആഘോഷത്തിനു പിന്നില്‍.

ദ്രാവിഡരുടെ ഒരു ആഘോഷം സ്വന്തമാക്കാനായി, ഹിന്ദു മതക്കാര്‍ അതില്‍ അവതാരത്തിന്റെ ഒരു കല്‍പ്പന ചേര്‍ത്തു. അടിച്ചമര്‍ത്തിയ ദ്രാവിഡരെ അഘോഷങ്ങളുടെ ചുമതലയില്‍ നിന്നും മാറ്റി, അവരെ തമ്പ്രാക്കള്‍ക്ക് കാഴ്ചകളുമായി വരുന്ന സേവകരാക്കി മാറ്റി.

ഇതിലെ പരിണാമ ഗുപ്തി എന്താണെന്നു വച്ചാല്‍, കേരളത്തിനുള്ളില്‍ ഈ അഘോഷത്തിന്റെ സ്പിരിറ്റ് കുറഞ്ഞു വരുന്നു എന്നതാണ്. അവതാരമൂര്‍ത്തിയെ പൂജിച്ചു നടത്തുന്ന ഓണാഘോഷം ചുരുങ്ങിയ സ്ഥലങ്ങളിലേ ഉള്ളു. പൊതു ചടങ്ങുകളില്‍ വാമന മുര്‍ത്തി ആരാധിക്കപ്പെടുന്നില്ല.

കേരളത്തിനു പുറത്താണിപ്പോള്‍ ഓണാഘോഷം ഗംഭീരമായി നടത്തപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ എല്ലാ ജാതികളും മതസ്ഥരും കേരളത്തിന്റെ ദേശിയ ഉത്സവം എന്ന നിലയില്‍ മാത്രമേ ഇതിനെ കാണുന്നും അഘോഷിക്കുന്നുമുള്ളു. വാമന മൂര്‍ത്തിയൊന്നും അവരുടെ പൂക്കളങ്ങളില്‍ ഒട്ടും സ്വീകാര്യനല്ല. കേരളത്തിലുമതു പോലെ ഒരു കാലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Anonymous said...

ഹഹഹ...
ഉരുളുക, കൂട്ടിചേര്‍ക്കുക, വീണ്ടും കൂട്ടി ചേര്‍ക്കുക കഷ്ടം തന്നെ, കാ‍ളി(ഉരുളല്‍) ദാസാ‍