Saturday, 20 June 2009

കപട കമ്യൂണിസ്റ്റിന്റെ, ധാര്‍ഷ്ട്യത്തിന്റെ തികട്ടലുകള്‍

വെള്ളം എന്തിനൊക്കെ ഉപയോഗിക്കാം ?

കുടിക്കാനും, ഭക്ഷണം പാകം ചെയ്യാനും, കുളിക്കാനും, പല്ലുതേക്കാനും, താടിവടിക്കാനും ഒരു പരിധിവരെ കളിക്കാനും ഉപയോഗിക്കാം. പക്ഷെ കുളിക്കാതെ, പല്ലുതേക്കാതെ, താടിവടിക്കാതെ, ഒരു പേക്കോലത്തേപ്പോലെ നടക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിന്‌ വെള്ളം , അനുഭൂതികളിലാറാടി തിമര്‍ക്കാനും കൂടി ഉള്ളതാണ്. പ്രസ്ഥാനം എന്നു വിളിക്കപ്പെടുന്ന നേതാവ്, അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇദ്ദേഹം നടത്തുന്ന ഈ കസര്‍ത്ത്, സുബോധമുള്ള മനുഷ്യരെ കൊഞ്ഞനം കുത്തുന്നതായിപ്പോയി.


ആരാണ്‌ അനുഭൂതികളില്‍ ആറാടി തിമിര്‍ക്കുന്നത്? രണ്ടുനേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഏതായാലും അനുഭൂതികളില്‍ ആറാടി തിമിര്‍ക്കാന്‍, 500 രൂപ ചെലവാക്കി പറശിനിക്കടവിലെ വിസ്മയ പാര്‍ക്കില്‍ പോകാന്‍ സാധ്യതയില്ല. അവര്‍ കൂടിവന്നാല്‍ ഒരു സിനിമക്കോ, ഉത്സവത്തിനോ പെരുന്നാളിനോ പോകും. കമ്യൂണിസം പ്രസംഗിക്കുകയും, കള്ളപ്പണം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരും, കമ്യൂണിസ്റ്റല്ലാത്തവരും,‍ ഒരു പക്ഷെ ഇത്രയധികം പണം ചെലവാക്കി അനുഭൂതികളിലാറാടി തിമിര്‍ക്കാന്‍ പോയേക്കാം.


കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍, ശുദ്ധജലം പാഴാക്കാന്‍ സുബോധമുള്ളവര്‍ അനുവദിക്കില്ല. ചില രാജ്യങ്ങളില്‍ ശുദ്ധജലം തോട്ടം നനക്കുക, വാഹനം കഴുകുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് നിയമവിരുദ്ധം പോലുമാണ്. കേരളത്തില്‍ കുടിവെള്ളക്ഷാമം വലിയ ഒരു സാമൂഹ്യപ്രശ്നം തന്നെയാണെന്ന് കുഞ്ഞഹമ്മദ് ഒഴികെയുള്ള എല്ലാവര്‍ക്കും അറിയാം. ഒരു ബഹുരാഷ്ട്ര കുത്തക, കേരളത്തിലെ ഒരു പ്രദേശത്ത് സൃഷ്ടിച്ച കുടിവെള്ള പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധപോലും നേടുകയുണ്ടായി.

വേനല്‍ക്കാലത്ത് കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കുടി വെള്ള ക്ഷാമമുണ്ട്. അത് കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന ഈ വരേണ്യവര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരന്‍ പറയുന്നത് കേട്ടാലും!!

ഭൂമിയിലെ വെള്ളം പാരിസ്ഥിതിക അവബോധം ഉള്‍ക്കൊള്ളുന്ന സര്‍വ മനുഷ്യര്‍ക്കും കുടിക്കാനും, കുളിക്കാനും, കളിക്കാനും, അനുഭൂതികളിലാറാടി തിമര്‍ക്കാനും ഉള്ളതാണ്.


വെള്ളം പാഴാക്കരുത് എന്നു പറഞ്ഞാല്‍, കുഞ്ഞഹമ്മിദിനേപ്പോലുള്ള ജീവികള്‍ മനസിലാക്കുന്നതിങ്ങനെ, വെള്ളം തൊട്ട് കളിയ്ക്കേണ്ട അതിനു വിപണിമൂല്യമുണ്ട് !!!. മനസിന്റെ സമനിലതെറ്റിയാല്‍ ഇതിലപ്പുറം പിച്ചും പേയും പറയും. ഈ കപടബുദ്ധിജീവി അവിടെയും നിറുത്തുന്നില്ല.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മഹത്തായ മേയ്‌ദിന മുദ്രാവാക്യത്തിലെ വിനോദം എന്നതിന്റെ ഉത്തരാധുനിക വിവര്‍ത്തനമാണ്, എട്ടു മണിക്കൂര്‍ അനുഭൂതികളിലാറാടി തിമിര്‍ക്കുക!!. അത് പറ്റുമെങ്കില്‍ പറശിനിക്കടവിലെ വിസ്മയ പാര്‍ക്കില്‍ തന്നെ വേണം .


കെ ഇ എന്‍ കുഞ്ഞഹമ്മദ് കേരളത്തിലെ അറിയപ്പെടുന്ന പാദ സേവകനാണ്. പിണറായി വിജയനെ വിമര്‍ശിക്കുന്നവരെ പുലഭ്യം പറയുക എന്നതാണ്, ഈ കൂലിപ്പടയാളിയുടെ പ്രധാന ജോലി. പുരോഗമന കലാ സാഹിത്യത്തിന്റെ ഈ ഭാരവാഹി, സഹിത്യത്തിനെന്തു സംഭാവന നല്‍കിയെന്നു ചോദിച്ചാല്‍, പാഴൂര്‍ പടിപ്പുരയില്‍ അന്വേഷിക്കേണ്ടി വരും . പിണറായി വിജയനോടുള്ള വിധേയത്വം കാരണം അദ്ദേഹം അന്ധനുമാണ്. സ്വന്തം ജന്മിക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, പ്രതികരിക്കാതിരുന്നവര്‍ക്ക് മന്ദബുദ്ധിപ്പട്ടം ചാര്‍ത്തിക്കൊടുത്ത് അടുത്തിടെ അദ്ദേഹം പ്രസിദ്ധനാവുകയും ചെയ്തു. പിണറായി വിജയന്റെയും കൂടെയുള്ളവരുടെയും മുതലാളിത്ത അഭിനിവേശത്തേ വിമര്‍ശിച്ച് ധാരാളം ലേഖനങ്ങള്‍ വരുമ്പോള്‍ വിനീത ദാസന്‍ അതിനെതിരെ പ്രതികരിക്കുന്നു, തമ്പുരാനിസത്തിന്റെ തികട്ടലുകള്‍ എന്ന ലേഖനത്തിലൂടെ. ജന്മി നടത്തുന്ന പഞ്ചനക്ഷത്ര ഹോട്ടലിനേയും, അമ്യൂസ്മെന്റ് പാര്‍ക്കിനേയും, ജന്മിയുടെയും കൂട്ടാളികളുടെയും ഉത്തരാധുനിക കമ്യൂണിസത്തിന്റെ ലേബലൊട്ടിച്ച മുതലാളിത്തതിന്റെ മറ്റ് തിരുശേഷിപ്പുകളെയും, വെള്ള പൂശാനുള്ള വ്യഗ്രതയില്‍ അദ്ദേഹം മാര്‍ക്സിസത്തിനു പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്നു. ഓലമേഞ്ഞ ഓഫീസുകള്‍ ശ്രേഷ്ടമാണെന്നോ, ഓടിട്ട ഓഫീസുകള്‍ മ്ളേഛമാണെന്നോ ഈ നൂറ്റാണ്ടില്‍ ആരും പറഞ്ഞതായി കേട്ടിട്ടില്ല. പതിവുപോലെ ഭാവനയില്‍ നിന്നും ഇദ്ദേഹം പലതും സൃഷ്ടിച്ചെടുക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ സ്വന്തം അധികാരിക്കും, അധികാരിയുടെ ധാര്‍ഷ്ട്യങ്ങള്‍ക്കും കണക്കിനു ചീത്തകേള്‍ക്കേണ്ടി വന്നതില്‍ ഇദ്ദേഹം ഏറെ ക്ഷുഭിതനുമാണ്. അധികാരിയുടെ പല നടപടികളും പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചതായിട്ടാണ്, പത്ര റിപ്പോര്‍ട്ടുകള്‍ . അതാണിപ്പോള്‍ പലതിനെയും ന്യായീകരിച്ചു കൊണ്ട് കൂലിപ്പടയാളി പടവാളുമായി ഇറങ്ങിയിരിക്കുന്നത്.

പിണറായി വിജയന്റെ ഇരുനിലവീടിനേക്കുറിച്ച് ബ്ളോഗുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതിനെ ന്യായീകരിക്കാന്‍, പാര്‍ട്ടിക്ക് ഇരുനില ഓഫീസുണ്ടായതിനേക്കുറിച്ചാണദ്ദേഹം എഴുതുന്നത്. പാര്‍ട്ടിക്ക് ബഹുനില ഓഫീസ് വര്‍ഷങ്ങളായിട്ടുണ്ട്. അതേക്കുറിച്ച് ഇന്നു വരെ ആരും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. വൈദ്യുതി ക്ഷാമം ഉള്ള സമയത്ത് ഓഫീസ് ശീതീകരിച്ചതിനേക്കുറിച്ച് ആക്ഷേപം കേട്ടിരുന്നു.

സമരങ്ങളും സംഘര്‍ഷങ്ങളും കത്തിനില്‍ക്കുന്ന കാലത്ത് ജനം ചെയ്യേണ്ടതെന്തെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത് കേട്ടാലും!!

പിണറായി വിജയന്‍ പണ്ടൊരിക്കല്‍ മാതൃഭൂമി പത്രാധിപരെ എടോ എന്നു വിളിച്ചതും ഇപ്പോള്‍ പല വേദികളിലും ചര്‍ച്ചാ വിഷയമാണ്. പിണറായി പ്രതിരോധത്തിലാകുമ്പോള്‍,സേവകരെല്ലാം ന്യായീകരിക്കണമല്ലോ. അതിന്റെ ഉദാഹരണമാണ്, കുഞ്ഞഹമദിന്റെ എടാപോടോ കണ്ണുപൊത്തിക്കളി.

മുതലാളി പണ്ട് എടാഎന്നും പോടാ എന്നും വിളിച്ചതിന്റെ ചൊറിച്ചില്‍ മാറ്റാന്‍, ഇന്ന് പകരമായി മുതലാളിയെ എടാ എന്നും പോടാ എന്നും വിളിക്കുന്നതാണ്, കരുത്തു നേടുന്നതിന്റെ ലക്ഷണമെന്നു വിചാരിക്കുന്ന ഈ ജീവിയോട് നമുക്ക് സഹതപിക്കാം. എടാ പോടോ എന്നു വിളിച്ചാണു വര്‍ഗ്ഗസമരം നടത്തേണ്ടതെന്ന്, പിണറായിയുടെ ഈ പൃഷ്ടം താങ്ങി പറയുമ്പോള്‍, കാള്‍ മാര്‍ക്സ് സ്വന്തം ശവക്കല്ലറയില്‍ കിടന്നു ഞെരങ്ങുന്നുണ്ടാകും . കള്ളു ചെത്തി നടന്ന കാലത്ത് പിണറായിയെ ഏതെങ്കിലും മുതലാളി ഏടോ എന്നു വിളിച്ചിട്ടുണ്ടോ എന്നറിയില്ല. കുഞ്ഞഹമ്മദിനേപ്പോലുള്ള പുരാതന ജീവികള്‍ അങ്ങനെ അവകാശപ്പെടുമ്പോള്‍ മറ്റുള്ളവര്‍ അവിശ്വസിക്കേണ്ട. പാവം പിണറായി , തലമുറകളായി നിലനില്‍ക്കുന്ന മാനസിന്റെ കലിപ്പ് മാറ്റാനും, നാവിന്റെ ചൊറിച്ചില്‍ തീര്‍ക്കാനും, എടോ എന്ന് എല്ലാവരെയും വിളിച്ചോട്ടേ. വേണമെങ്കില്‍ വി എസ് അച്യുതനന്ദനോടുള്ള ദേഷ്യം തീര്‍ക്കാനും, അദ്ദേഹത്തെയും എടോ എന്നു വിളിച്ചോട്ടേ. പക്ഷെ അത് വര്‍ഗ്ഗ സമരമാണെന്നും പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിക്കല്ലേ.

മന്ദബുദ്ധി വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് താങ്കള്‍ പണ്ടൊരിക്കല്‍ കേരളിയരെ പഠിപ്പിച്ചു. നികൃഷ്ടജീവി എന്നത് വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് പ്രസ്ഥാനം തന്നെ പഠിപ്പിച്ചു. പോട പുല്ലേ എന്നതും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് വേറൊരു വിശ്വസ്തദാസന്‍ ജയരാജനും പഠിപ്പിച്ചു. സുധാകരമന്ത്രി വര്‍ഗ്ഗ സമരത്തിന്റെ ഭാഗമായി പഠിപ്പിച്ച ആസനത്തില്‍ കുന്തം കയറ്റുക തുടങ്ങിയ വാക്കുകളുടെ അറപ്പു മാറ്റാന്‍, ഒരു ഗംഗാജലത്തിനും ആവില്ല. ഇപ്പോള്‍ എടോ എന്നതും പോട എന്നതും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് കേരളീയര്‍ മനസിലാക്കി.

ഇനിയും വര്‍ഗ്ഗസമരത്തിന്റെ മറ്റു ഭാഗങ്ങള്‍ ആ നാറുന്ന മാറാപ്പില്‍ ഉണ്ടോ?

10 comments:

kaalidaasan said...

വെള്ളം എന്തിനൊക്കെ ഉപയോഗിക്കാം ?

കുടിക്കാനും, ഭക്ഷണം പാകം ചെയ്യാനും, കുളിക്കാനും, പല്ലുതേക്കാനും, താടിവടിക്കാനും ഒരു പരിധിവരെ കളിക്കാനും ഉപയോഗിക്കാം. പക്ഷെ കുളിക്കാതെ, പല്ലുതേക്കാതെ, താടിവടിക്കാതെ, ഒരു പേക്കോലത്തേപ്പോലെ നടക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിന്‌ വെള്ളം , അനുഭൂതികളിലാറാടി തിമര്‍ക്കാനും കൂടി ഉള്ളതാണ്. പ്രസ്ഥാനം എന്നു വിളിക്കപ്പെടുന്ന നേതാവ് അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇദ്ദേഹം നടത്തുന്ന ഈ കസര്‍ത്ത് സുബോധമുള്ള മനുഷ്യരെ കൊഞ്ഞനം കുത്തുന്നതായിപ്പോയി.

മന്ദബുദ്ധി വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് താങ്കള്‍ പണ്ടൊരിക്കല്‍ കേരളിയരെ പഠിപ്പിച്ചു. നികൃഷ്ടജീവി എന്നത് വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് പ്രസ്ഥാനം തന്നെ പഠിപ്പിച്ചു. പോട പുല്ലേ എന്നതും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് വേറൊരു വിശ്വസ്തദാസന്‍ ജയരാജനും പഠിപ്പിച്ചു. സുധാകരമന്ത്രി വര്‍ഗ്ഗ സമരത്തിന്റെ ഭാഗമായി പഠിപ്പിച്ച ആസനത്തില്‍ കുന്തം കയറ്റുക തുടങ്ങിയ വാക്കുകളുടെ അറപ്പു മാറ്റാന്‍, ഒരു ഗംഗാജലത്തിനും ആവില്ല. ഇപ്പോള്‍ എടോ എന്നതും പോട എന്നതും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് കേരളീയര്‍ മനസിലാക്കി.

ഇനിയും വര്‍ഗ്ഗസമരത്തിന്റെ മറ്റു ഭാഗങ്ങള്‍ ആ നാറുന്ന മാറാപ്പില്‍ ഉണ്ടോ?

mirchy.sandwich said...

കുഞ്ഞമ്മദിനെപ്പോലുള്ള ആസനം താങ്ങികളുടെ ജല്പനങ്ങക്കെല്ലാം മറുപടി പറയാന്‍ നോക്കിയാല്‍ പിന്നെ മറ്റൊന്നിനും നേരമുണ്ടാകില്ല. സി പി എം മന്ദബുദ്ധി വൃന്ദത്തിനകത്തെ ഈ എന്‍ ഡി എഫ് റിക്രൂട്ടിന്റെ നിലപാടുമാറ്റങ്ങളിലെ ഉളുപ്പില്ലായ്മ അറപ്പുളവാക്കുന്നതാണ്. പിണറായി തമ്പ്രാന്റെ വാടാ പോടാ വിളികളിലും സുധാകര മഹാകവിയുടെ ഭരണിപ്പാട്ടുകളിലും വാമൊഴി വഴക്കത്തിന്റെ കസ്തൂരി ഗന്ധം മണത്തെടുക്കുന്ന കുഞ്ഞമ്മദ് അച്യുതാനന്ദറ്റെ കുരങ്ങന്‍ പരാമര്‍ശത്തോട് പ്രതികരിച്ചതു കണ്ടില്ലേ. സ്തുതി പാഠകനായി ജീവിച്ചതു കൊണ്ട് കുഞ്ഞമ്മദിനുണ്ടായ നേട്ടങ്ങള്‍ മലബാറുകാര്‍ക്കെങ്കിലും നന്നായി അറിയാം. തന്റെ തമ്പ്രാനൊഴികെയുള്ളവര്‍ക്കെല്ലാമെതിരെയുള്ള ഈ ഉറഞ്ഞു തുള്ളല്‍ തന്നെയാണ് ഇസ്ലാമിതര മതാചാരങ്ങള്‍ക്കെതിരെയും ഇങ്ങേര്‍ സ്വീകരിക്കുന്നതെന്നു കണ്ടിട്ടുണ്ടോ. അന്ധവിശ്വാസ്ത്തിന്റെയും ദുരാചാരങ്ങളുടെയും എച്ചില്‍ തൊട്ടിയില്‍ സ്വന്തം സമുദായം ചീഞ്ഞു നാറുമ്പോഴും അതിനെതിരെ ചെറുവിരല്‍ പോലും അനക്കാതെ ഓണം പോലുള്ള മതേതര മുഖമുള്ള ആഘോഷങ്ങള്‍ക്കെതിരെ ഇയാള്‍ വാളെടുത്ത് തുള്ളുന്നതിനു പിന്നില്‍ ഒന്നുമില്ലെന്നോ. ഓണത്തിനെതിരെ ആഞ്ഞടിച്ച സായ്‌വ് പെരുന്നാള്‍ നോമ്പില്‍ പുരോഗമന, ആരോഗ്യ സംരക്ഷണ മുഖമാണ് കണ്ടത്. മംഗളത്തിലെഴുതിയ ലേഖനം വായിച്ചിട്ടുണ്ടാകുമല്ലോ. നോമ്പുകാലത്ത് ഒരു ചായക്കട പോലും തുറക്കാന്‍ സമ്മതിക്കാത്തതിനെയും നിര്‍ബന്ധിത നോമ്പിനെയും എല്ലാം ഇങ്ങേര്‍ എത്ര ലളിതമായാണെന്നോ തലോടി വിടുന്നത്.

kaalidaasan said...

മിര്‍ച്ചി സാന്‍വിച്,

കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്ന പാദസേവകന്‍ മറുപടി അര്‍ഹിക്കുന്നില്ല. അദ്ദേഹത്തേപ്പോലുള്ള വികലമനസുള്ളവര്‍ പറഞ്ഞു പരത്തുന്ന അസം ബന്ധങ്ങള്‍ മറ്റുള്ളവരെ മനസിലാക്കിക്കാന്‍ മാത്രമാണു ഞാന്‍ ഇതെഴുതിയത്.

താങ്കള്‍ ചൂണ്ടിക്കാണിച്ചപോലെ അദ്ദേഹത്തിന്റെ കണ്ണിനു ഭാഗികമയ കഴ്ചയേ ഉള്ളു. ഹൈന്ദവ ബിംബങ്ങളെ അവഹേളിച്ചും ഇസ്ലാമിക ബിംബങ്ങളെ മഹത്വവല്‍കരിച്ചും, തീവ്ര ഇസ്ലാമിന്റെ വക്താവായി മാറുകയാണദ്ദേഹം. ഇതിന്റെ മറ്റൊരു രൂപമാണ്, മദനി എന്ന മത തീവ്രവാദിയെ പിണറായി രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്. പിണറായി ഒരു പടി കൂടി കടന്നിട്ടുമുണ്ട്. മറ്റൊരു പ്രബല ന്യൂനപക്ഷ സമുദായമായ ക്രൈസ്തവരെയും, അവരുടെ നേതാക്കളെയും കിട്ടുന്ന എല്ലാ വേദികളിലും അവഹേളിക്കുന്നു. ഇതുപോലെയുള്ള ഇസ്ലാമികത സി പി എമ്മില്‍ വലിച്ചു കൊണ്ടു വന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പിണറായിക്ക് ഒഴിഞ്ഞുമാറാനാവില്ല. മുസ്ലിം മത തീവ്രവദിയായ മദനിയെ എതിര്‍ത്തു എന്നതു കൊണ്ട്, വി എസിനെ, സെബിനേയും മാരീചനേയും പോലുള്ളവര്‍ ഹിന്ദുത്വത്തിന്റെ വക്താവായി ചിത്രീകരിക്കാറുണ്ട്. മുസ്ലിം മത തീവ്രവാദിയെ ആദരിച്ചാനയിച്ച്, തെരഞ്ഞെടുപ്പു സഖാവാക്കിയ പിണറായിയെ എന്തു വിളിക്കണം ?

vrajesh said...

സ്വന്തം വ്യക്തിജീവിതത്തില്‍ വിപ്ലവകരമായി പലതും ചെയ്യുകയും അതിനു വേണ്‍റ്റി പലതും ത്യജിക്കേണ്‍റ്റി വരികയും ചെയ്ത വ്യക്തിയാണ്‌ കെ.എ.എന്‍..,ഒന്നും നഷ്ടപ്പെടുത്താതെ ബ്ലോഗില്‍ ലേഖനം പടച്ചു വിടാന്‍ ആര്‍ക്കും കഴിയും.

kaalidaasan said...

വ്രജേഷ് ,

കെ ഇ എന്‍ വ്യക്തി ജീവിതത്തില്‍ എന്തൊക്കെ വിപ്ളവകരമായ കാര്യങ്ങള്‍ ചെയ്തു എന്നതല്ല ഞാനിവിടെ പരാമര്‍ശിച്ചത്. ഹൈന്ദവ ബിംബങ്ങളെ അധിക്ഷേപിക്കുകയും ഇസ്ലാമിക ബിംബങ്ങളെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. വ്രജേഷിനാവം.

എടാ പോടാ എന്നു വിളിക്കുന്നത് വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്നു എനിക്കുള്‍ക്കൊള്ളാനാവില്ല. സുബോധമുള്ള ആര്‍ക്കും അതാവില്ല.
വ്രജേഷിനത് വിശ്വസിക്കാം. വര്‍ ഗ്ഗ സമരമാണെന്നു പറഞ്ഞ് കാണുന്ന എല്ലാവരെയും അങ്ങനെ വിളിക്കാം .

mirchy.sandwich said...

കുഞ്ഞമ്മദിനെ ആരു വിമര്‍ശിച്ചാലും അങ്ങേരുടെ ചങ്ങാതിമാര്‍ രംഗത്തു വരുന്നത് ഈ സഭവം പൊക്കിപ്പിടിച്ചാണ്. എന്താണ് ഈ ത്യാഗം എന്നറിഞ്ഞാലേ സംഗതിയുടെ ഗൌരവം പിടികിട്ടൂ. ഒരു നമ്പൂതിരി പെണ്‍കുട്ടിയെ പ്രേമിച്ചു കല്യാണം കഴിച്ചത്രേ. കേരളത്തില്‍ നമ്പൂതിരിമാര്‍ 99 ശതമാനവും അത്താഴപ്പട്ടിണിക്കാരായെങ്കിലും സാമൂഹികമായി പിന്നോട്ടു തള്ളപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഒരു നമ്പൂതിരി പെണ്ണിനെ കല്യാണം കഴിക്കുക എന്നത് അത്ര വലിയ സാഹസമോ ത്യാഗമോ ആണെന്ന് വ്യാഖ്യാനിച്ചെടുക്കാന്‍ അസ്സാമാന്യ വൈഭവം വേണം. ഒരു പുലയിയെയോ പറയിയെയോ ആയിരുന്നെങ്കില്‍ പിന്നെയും സമ്മതിക്കാം. എന്നാലും പെണ്ണുകെട്ടലിനെ വരെ ത്യാഗത്തിന്റെ പട്ടികയില്‍ പെടുത്തി ബയോഡാറ്റ വികസിപ്പിക്കുന്നതിനെ എന്ത് വാമൊഴി വഴക്ക പ്രയോഗത്തിലൂടെയാണ് അനുമോദിക്കുക. ഇനിയും എന്തൊക്കെയാ ത്യാഗ പുസ്തകത്തില്‍ എന്നു ചോദിച്ചു പോകരുത്. ആരാധകര്‍ കോപിക്കും. സ്വ സമുദായത്തിലെ അനാചാരങ്ങള്‍ പൊളിച്ചടുക്കാനുള്ള ആദ്യ ചുവടായിരുന്നു ഇതെങ്കില്‍ പിന്നീടങ്ങോട്ട് എത്ര ചുവടു വെച്ചു..? നാട്ടില്‍ പൊസ്റ്ററൊട്ടിച്ചു നടക്കുന്ന സാദാ ഡിഫിക്കാരനു പോലും എന്‍ഡീഫ് ഭീഷണിയുയരുമ്പോള്‍ സായ്‌വ് എങ്ങനെയാണ്‍ അവരുടെ അത്താഴ ചര്‍ച്ചാവേളകളിലെ സ്ഥിറ്രം ക്ഷണിതാവാകുന്നതു..?ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാരുടെ പ്രിയനായി അവരുടെ കോളേജില്‍ തന്നെ തുടരുന്നതും സാഹസമായി ആരാധകവൃന്ദം വാഴ്ത്തിപ്പാടുമോ നാളെ.

mirchy.sandwich said...

കുഞ്ഞമ്മദിനെ ആരു വിമര്‍ശിച്ചാലും അങ്ങേരുടെ ചങ്ങാതിമാര്‍ രംഗത്തു വരുന്നത് ഈ സഭവം പൊക്കിപ്പിടിച്ചാണ്. എന്താണ് ഈ ത്യാഗം എന്നറിഞ്ഞാലേ സംഗതിയുടെ ഗൌരവം പിടികിട്ടൂ. ഒരു നമ്പൂതിരി പെണ്‍കുട്ടിയെ പ്രേമിച്ചു കല്യാണം കഴിച്ചത്രേ. കേരളത്തില്‍ നമ്പൂതിരിമാര്‍ 99 ശതമാനവും അത്താഴപ്പട്ടിണിക്കാരായെങ്കിലും സാമൂഹികമായി പിന്നോട്ടു തള്ളപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഒരു നമ്പൂതിരി പെണ്ണിനെ കല്യാണം കഴിക്കുക എന്നത് അത്ര വലിയ സാഹസമോ ത്യാഗമോ ആണെന്ന് വ്യാഖ്യാനിച്ചെടുക്കാന്‍ അസ്സാമാന്യ വൈഭവം വേണം. ഒരു പുലയിയെയോ പറയിയെയോ ആയിരുന്നെങ്കില്‍ പിന്നെയും സമ്മതിക്കാം. എന്നാലും പെണ്ണുകെട്ടലിനെ വരെ ത്യാഗത്തിന്റെ പട്ടികയില്‍ പെടുത്തി ബയോഡാറ്റ വികസിപ്പിക്കുന്നതിനെ എന്ത് വാമൊഴി വഴക്ക പ്രയോഗത്തിലൂടെയാണ് അനുമോദിക്കുക. ഇനിയും എന്തൊക്കെയാ ത്യാഗ പുസ്തകത്തില്‍ എന്നു ചോദിച്ചു പോകരുത്. ആരാധകര്‍ കോപിക്കും. സ്വ സമുദായത്തിലെ അനാചാരങ്ങള്‍ പൊളിച്ചടുക്കാനുള്ള ആദ്യ ചുവടായിരുന്നു ഇതെങ്കില്‍ പിന്നീടങ്ങോട്ട് എത്ര ചുവടു വെച്ചു..? നാട്ടില്‍ പൊസ്റ്ററൊട്ടിച്ചു നടക്കുന്ന സാദാ ഡിഫിക്കാരനു പോലും എന്‍ഡീഫ് ഭീഷണിയുയരുമ്പോള്‍ സായ്‌വ് എങ്ങനെയാണ്‍ അവരുടെ അത്താഴ ചര്‍ച്ചാവേളകളിലെ സ്ഥിറ്രം ക്ഷണിതാവാകുന്നതു..?ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാരുടെ പ്രിയനായി അവരുടെ കോളേജില്‍ തന്നെ തുടരുന്നതും സാഹസമായി ആരാധകവൃന്ദം വാഴ്ത്തിപ്പാടുമോ നാളെ.

kaalidaasan said...

മിര്‍ച്ചി സന്‍വിച്ച്,

നമ്പൂതിരി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതും ഒരു പക്ഷെ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായിട്ടായിരിക്കാം. 20/20 എന്ന സിനിമയില്‍ ഒരു നായരേക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച്, അതാസ്വദിക്കുന്ന ഒരാളെ ചിത്രീകരിച്ചിട്ടുണ്ട്. കുഞ്ഞഹമ്മദിന്റെ മുന്‍ തലമുറക്കാരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന നമ്പൂതിരിമാര്‍ക്ക്, ഇന്ന് അദ്ദേഹം കൊടുത്ത മറുപടി ആയിട്ട് ഈ വിവാഹത്തെ കാണാം . അവഹേളിച്ച നമ്പൂതിരിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്ണിനെ കെട്ടി , പകരം വീട്ടി. മുന്‍ തലമുറക്കാരെ എടോ എന്നു വിളിച്ചവരുടെ, പിന്തലമുറക്കാരെ എടോ എന്നു വിളിച്ച്, പിണറായി വര് ഗ്ഗ സമരം നടത്തിയ പോലെ.

പുലയിയെയും പറയിയേയും കെട്ടുന്നതെങ്ങനെ വര്‍ഗ്ഗ സമരമാകും? കുഞ്ഞഹമ്മദിനേപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരെല്ലായിരുന്നോ അവരും? മുറ്റത്തു പോലും കയറ്റാതിരുന്ന നമ്പൂതിരിയുടെ പെണ്ണിനെ തന്നെ കെട്ടിയാലല്ലേ വര്‍ഗ്ഗസമരമാകൂ?

ആരാധകവൃന്ദത്തിന്റെ കഴുകന്‍ കണ്ണുകള്‍ സ്വന്തം വിഭാഗത്തിലുള്ള ആരുടെ മേലും ഒരിക്കലും പതിയില്ലല്ലോ. ആ ഭാഗത്തുള്ളവര്‍ എന്ത് അച്ചടക്ക ലംഘനം നടത്തിയാലും, ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാരുടെ പ്രിയനായി നടന്നാലും, മുതലാളിത്തത്തിന്റെ പിണിയാളായാലും, അഴിമതി നടത്തിയാലും, അതൊക്കെ പൊറുക്കാവുന്ന നോട്ടപ്പിശകേ ആകുന്നുള്ളു. നോട്ടപ്പിശകുപോലുമല്ല. മദനിയുടെ കൂടാരത്തില്‍ നേതാവു നില്‍ ക്കുമ്പോള്‍ പാദസേവകന്‍ എന്‍ ഡി എഫിന്റെ കൂടാരത്തില്‍ . അതും കാലോചിതമായ മാറ്റം !!!

Anonymous said...

ഇവന്മാരെ പോലെ ഉള്ളവര്‍ ആണ് കമ്മ്യു‌നിസത്തെ നശിപികുനത്..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വളരെ നന്നായി,
പതിരില്ലാത്ത ഈ ലേഖനം.