1.
മഞ്ജു ഭാഷിണീ മണിയറവീണയില്‍
മയങ്ങിയുണരുന്നതേതൊരു ഗാനം
ഏതൊരു ഗീതം ഓ മഞ്ജുഭഷിണീ
നാദസിരകളില്‍ പ്രിയദര്‍ശനേ നിന്‍
മോതിര കൈവിരല്‍ തഴുകുമ്പോള്‍
താനേ പാടാത്ത തന്ത്രികളുണ്ടോ
താളം പിടിക്കാത്ത ഹൃദയമുണ്ടോ
ഓ മഞ്ജു ഭാഷിണീ
രാഗ സരസിതില്‍ പ്രാണസഖീ നിന്‍
രാജീവനയനങ്ങള്‍ വിടരുമ്പോള്‍
വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ
കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ
2.
ഇന്ദ്രവല്ലരി പൂചൂടിവരും
സുന്ദര ഹേമന്ത രാത്രി
എന്നെ നിന്‍മാറിലെ വനമാലയിലെ
മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
ഒഴുകുമീ വെണ്ണീലാപ്പാലരുവി
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാ മുരളിയാക്കൂ
എന്നെ നിന്‍ മായാമുരളിയാക്കൂ
ഉണരുമീ സര്‍പ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
മാരോത്സവങ്ങളില്‍ മെയ്യൊടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വനാക്കൂ
എന്നെ നിന്‍ ഗാനഗന്ധര്‍വനാക്കൂ
3.
മാണിക്യവീണയുമായെന്‍ മനസിന്റെ
താമരപ്പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്‍
വേദനയെന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ
എന്‍ മുഖം കാണുമ്പോള്‍
നിന്‍ കണ്‍ മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം
മഞ്ഞു പൊഴിഞ്ഞല്ലോ
മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍ വെയില്‍ വന്നല്ലോ
നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍
4.
സംഗമം സംഗമം
ത്രിവേണീ സംഗമം
ശൃംഗാരപദമാടും യാമം
മദാലസയാമം
ഇവിടെയോരോ ജീവിതരംഗവും
ഇണയെ തേടും രാവില്‍
നാണത്തില്‍ മുങ്ങിയ കയലിന്‍ കവിളില്‍
നഖചിത്രമെഴുതും രാവില്‍
നീയും ഞാനും നമ്മുടെ പ്രേമമവും
കൈമാറാത്ത വികാരമുണ്ടോ
ഇവിടെയോരോ മാംസപുഷ്പവും
ഇതളിട്ടുണരും രാവില്‍
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കാന്‍
ഉടയാട നെയ്യും രാവില്‍
നീയും ഞാനും നമ്മുടെ ദാഹവും
കൈമാറാത്ത രഹസ്യമുണ്ടോ
5.
യാമ ശംഖൊലി വാനിലുയര്‍ന്നു
സോമശേഖര ബിംബമുണര്‍ന്നു
നെറുകയില്‍ തൊഴുകൈ
താഅഴികക്കുടമേന്തി
ദേവാലയം പോലും
ധ്യാനിച്ചു നിന്നു
മഞ്ഞലയില്‍ കുളിരലയില്‍
മനസും ശരീരവും ശുദ്ധമാക്കി
മന്ദസമീരനില്‍ മന്ത്രങ്ങളും ചൊല്ലി
മല്ലികപൂത്താലമേന്തി
ഒരുങ്ങി പൂജക്കൊരുങ്ങി
ഈ മനോഹര തീരം
ഈ മനോഹര തീരം
പൊന്നിലയില്‍ കുങ്കുമവും
പൂവും പ്രസാദവും ചേര്‍ത്തൊരുക്കി
അകില്‍ പുക പൊങ്ങും മുകില്‍ മുറ്റമാകെ
അയിരം പൊങ്കാലയോടെ
വരുന്നു മെല്ലെ വരുന്നു
ആ ദിവാകര ബിംബം
ആ ദിവാകര ബിംബം
6.
മായാജാലക വാതില്‍ തുറക്കും
മധുര സ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികള്‍ നിങ്ങള്‍
മഞ്ജുഭാഷിണികള്‍
പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പങ്ങള്‍ നുള്ളി
ജപിച്ചെറിയുമ്പോള്‍
പൊയ്പ്പോയ വസന്തവും
വസന്തം നല്‍ കിയ
സ്വപ്നസഖിയുമെന്നില്‍
ഉണര്‍ന്നുവല്ലൊ
ഉണര്‍ന്നു വല്ലോ
തപ്തബാഷ്പ ജലകണങ്ങള്‍ നിങ്ങള്‍
സ്വപ്നങ്ങളാക്കി എനിക്കേകുമ്പോള്‍
മണ്ണോടു മണ്ണടിഞ്ഞ
പ്രണയപ്രതീഷകള്‍
സ്വര്‍ണ്ണമുളകള്‍ വീണ്ടും
അണിഞ്ഞു വല്ലോ
അണിഞ്ഞുവല്ലോ
7.
മാനത്തെക്കായലിന്‍
മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി
വന്നടുത്തു താമരക്കളിത്തോണി
തങ്കം നിനക്കുള്ള പുഷ്പക മലയുമായ്
സംക്രമ പൂനിലാവൊരുങ്ങി നില്‍പ്പൂ
നിന്‍ കിളി വാതിലില്‍ മയങ്ങി നില്‍പ്പൂ
മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാല്‍ മെരുങ്ങാത്ത
മാന്‍ കിടാവേ
ശ്രാവണ പഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂമണിമഞ്ചവും മടക്കി വച്ചു
കാര്‍ മുകില്‍ മാലകള്‍ മടങ്ങിയെത്തും
ഉണരുണരൂ ഉണരുണരൂ
മദനന്‍ വളര്‍ത്തുന്ന
മണിക്കിടാവേ
8.
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
ഹേമന്തയാമിനിതന്‍
മണ്‍ വിളക്കു പൊലിയാറായ്
മാകന്തശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്
തളിര്‍ മരമിളകി നിന്റെ തങ്കവള
കിലുങ്ങിയല്ലോ
പൂഞ്ചോലപ്പടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ
പലൊളീ ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ
9.
ഇന്ദുലേഖേ ഇന്ദുലേഖേ
ഇന്ദ്രസദസിലെ നൃത്തലോലേ
ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു
തീരാത്ത തീരാത്ത മോഹം
സ്വപ്നങ്ങളുറങ്ങാത്ത രാത്രി, ഇത്
ശരത്ക്കാല സുന്ദര രാത്രി
കാമുകന്‍ മാരും കാമുകിമാരും
രോമാഞ്ചമണിയുന്ന രാത്രി, സ്വര്‍ഗ്ഗീയ
രോമാഞ്ചമണിയുന്ന രാത്രി
നവഗ്രഹ വീഥിയിലൂടെ, ഒരു
നക്ഷത്ര നഗരത്തിലൂടെ
നന്ദന വനത്തില്‍ കതിര്‍ മണ്‍ധപത്തില്‍
നവ വധുവായ് നീ വന്നു, ആരുടെ
നവ വധുവായ് നീ വന്നു
10.
സന്ധ്യമയങ്ങും നേരം, ഗ്രാമ
ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗബന്ധുരേ നീ
എന്തിനീവഴി വന്നു
എനിക്കെന്തുനല്‍ കാന്‍ വന്നു
ഓ സന്ധ്യമ്യങ്ങും നേരം
കാട്ടുതാറാവുകള്‍ ഇണകളെ തിരയും
കായലിനരികിലൂടെ
കടത്തു തോണികളില്‍ ആളെക്കയറ്റും
കല്ലൊതുക്കുകളിലൂടെ
തനിച്ചു വരും താരുണ്യമേ
എനിക്കുള്ള മറുപടിയാണോ
നിന്റെ നാണം നിന്റെ നാണം
കാക്ക ചേക്കേറും കിളിമരത്തണലില്‍
കാതര മിഴികളോടെ
മനസിന്നുള്ളില്‍ ഒളിച്ചു പിടിക്കും
സ്വപ്ന രത്ന ഖനിയോടെ
ഒരുങ്ങി വരും സൌന്ദര്യമേ
എനിക്കുള്ള സമ്മതമാണോ
നിന്റെ മൌനം നിന്റെ മൌനം
Subscribe to:
Post Comments (Atom)
No comments:
Post a Comment