Thursday, 12 March 2009

നീര്‍വീഴ്ചയും, ജലദോഷവും, പിന്നെ സാധാരണ തണുപ്പും

കെട്ടുകണക്കിനു വൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങള്‍ പടച്ചു വിടുന്നതുകൊണ്ട്, ബ്ളോഗ് ലോകത്തെ അറിയപ്പെടുന്ന ഡോക്ടറാണ്, സൂരജ്. എഴുതി വിടുന്നതിലെ വിഡ്ഡിത്തം ആരെങ്കിലും ചോദ്യം ചെയ്താല്‍, വിതണ്ഡതാവാദം എന്നമുദ്ര കുത്തി കളിയാക്കാന്‍ അദ്ദേഹം ഒരിക്കലും മറക്കാറില്ല. തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കിയാല്‍ കണാകുണാ “അനുഭവശാസ്ത്രം” പറഞ്ഞോണ്ടിട്ടാല്‍ കമന്റ് ഞാന്‍ ഡിലീറ്റും ! എന്ന ഭീക്ഷണിയും അവയൊക്കെ ഡെലീറ്റ് ചെയ്യലും. സ്വന്തം വിഡ്ഡിത്തം ചൂണ്ടിക്കാണിച്ചാല്‍ അസഹിഷ്ണുത കാണിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. സ്തുതിപാഠകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അത് പതിന്‍മടങ്ങ് വര്‍ദ്ധിക്കും .

മലയാളത്തിലുള്ള ഒരു സാധാരണ പ്രയോഗത്തെ ഡോക്ടര്‍ കളിയാക്കി എഴുതി.

തലനീര് എന്നൊരു സാധനമേയില്ല മോഡേണ്‍ മെഡിസിനില്‍എന്നാല്‍ “ഇന്നലെ കുറേ വെയിലുകൊണ്ട് തലനീര് താഴ്ന്നതുകൊണ്ടാണ് എനിക്ക് ജലദോഷം വന്നത്” എന്ന് പറയുന്ന രോഗിയെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ തിരുത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുപോലെയുള്ള പഠന പിന്‍ബലങ്ങളില്ലാത്ത “ചുമ്മാ പ്രസ്താവനകള്‍” ശാസ്ത്രസംബന്ധിയായ ചര്‍ച്ചയില്‍ അംഗീകരിക്കാനും കഴിയില്ല.


സ്മാര്‍ത്ത വിചാരം നിലനിന്നിരുന്ന കാലത്ത് അവിഹിത ഗര്‍ഭം ധരിക്കുന്ന അന്തര്‍ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നതാണ്, സാധനം എന്ന വാക്കുപയോഗിച്ച്. മലയാളികള്‍ ഈ വാക്കുപയോഗിക്കുന്നത്, ഒരു വസ്തുവിനേക്കുറിച്ച് പറയുമ്പോഴാണ്. ഡോക്ടര്‍ക്ക് തലനീര്, എന്നു പറഞ്ഞാല്‍ ഒരു സാധനമാണ്. ശാസ്ത്രസംബന്ധിയായ ചര്‍ച്ചകളില്‍ ഉപയോഗിക്കാന്‍ പറ്റിയ വാക്കു തന്നെ.


മലയാളിയുടെ ഈ പ്രയോഗത്തെ അധിക്ഷേപിക്കുന്ന ഈ അഭിനവ സായിപ്പ് സാക്ഷാല്‍ സായിപ്പിന്റെ പ്രയോഗമായ Common Cold ഇങ്ങനെ അധിക്ഷേപിക്കുമോ? ഒരു സാധ്യതയും ഇല്ല. പൂവിട്ടു പൂജിക്കുന്ന സ്വന്തം നേതാവ് അഴിമതി കേസില്‍ പ്രതിയായപ്പോഴുള്ള അസ്ഖ്യത ബ്ളോഗില്‍ എല്ലായിടത്തും പ്രകടിപ്പിച്ചത്, കുത്തക മുതലാളിയായ ലാവലിനെ ന്യായീകരിച്ചുകൊണ്ടാണ്. ഇനിയും ഒപ്പിടാത്ത ഒരു കരാറും പൊക്കിപ്പിടിച്ച് നേതാവിനെയും ബഹുരാഷ്ട്ര കുത്തകയേയും വെള്ളപൂശുന്ന, ഈ ഉത്തരാധുനിക കമ്മൂണിസ്റ്റ് മറ്റുള്ളവരെ അധിക്ഷേപിക്കുന്നതില്‍ ആരും ഒരു അസ്വാഭാവികതയും കാണില്ല.

ഏതു സഹചര്യത്തിലാണ്, ജലദോഷം വരുന്നതെന്ന് ഒരു ഡോക്ടറായ സൂരജിനറിയാമെന്നാണ്, മറ്റുള്ളവര്‍ വിശ്വസിക്കുന്നത്. ജലദോഷം എന്ന പ്രയോഗം ഉണ്ടായതു തന്നെ ജലവുമായി ബന്ധപ്പെട്ടാണ്, ഈ അസുഖം വരുന്നതെന്നതു കൊണ്ടാണ്. മഴയും തണുപ്പും ആരംഭിക്കുമ്പോഴാണ്, ജലദോഷം വരുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ള സംഗതിയണ്. ഒരു വൈറസ് കാരണമാണീ അസുഖം ഉണ്ടാകുന്നതെങ്കിലും, മഴയും തണുപ്പും ഈ അസുഖം പരത്തുന്നതിലെ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് സുബോധമുള്ള ഒരു ഡോക്ടറും ഏതെങ്കിലും രോഗി ജലവുമായി ഇതിനെ ബന്ധപ്പെടുത്തിയാല്‍ അതിനെ കളിയാക്കില്ല. വെയിലുകൊണ്ട് തലയില്‍ നീരു താഴുന്നത് ഏതു നാട്ടിലാണെന്നൊന്നും ചോദിക്കരുത്. അത് സൂരജിന്റെ ഒരു ചുമ്മാ പ്രസ്താവനയായി എടുത്താല്‍ മതി. വെയിലു കൊണ്ടാല്‍ സാധാരണ, തലയിലെ ജലം ആവിയായി പോകയേ ഉള്ളു.


Common Cold എന്ന അസുഖത്തേക്കുറിച്ച് പ്രതിപാതിക്കുന്ന ഏത് വൈദ്യശാസ്ത്ര ഗ്രന്‍ഥത്തിലും, മഴയും തണുപ്പുമായി ഇതിനെ ബന്ധപ്പെടുത്തും. അതിനു കാരണം ശാസ്ത്ര പിന്‍ബലം തന്നെയാണ്. Common Cold എന്ന അസുഖത്തിന്റെ Aetiopathogenesis അറിയാത്ത സൂരജിനെ ആരെങ്കിലും മര്യാദപൂര്‍വം മുറിവൈദ്യന്‍ എന്നു വിളിച്ചാല്‍, അവരുടെ നേരെ ദേഷ്യപ്പെട്ടിട്ടു കാര്യമില്ല.


മഴ നനയുമ്പോഴാണ്, ജലദോഷം സാധാരണ വരാറുള്ളത്. ശീതമേഖലയിലുള്ള ഇംഗ്ളണ്ടില്‍ അത് തണുപ്പു കാലത്താണു കാണപ്പെടുന്നത്. അതു കൊണ്ട് അവര്‍ ആ അസുഖത്തെ സാധാരണ തണുപ്പ് എന്ന അര്‍ത്ഥം വരുന്ന Common Cold എന്നു വിളിക്കുന്നു. I have a Cold എന്ന് ഒരു രോഗി ഏതു ഡോക്ടറോടു പറഞ്ഞാലും, അത് തെളിവധിഷ്ഠിത വൈദ്യത്തിനു യോജിക്കില്ല, അതു കൊണ്ട് ഈ ചുമ്മ പ്രസ്താവന അംഗീകരിക്കില്ല എന്നും പറഞ്ഞു കളിയാക്കില്ല. പക്ഷെ സുബോധം നിറഞ്ഞുനില്‍ക്കുന്ന സൂരജിനേപ്പോലുള്ള ഡോക്ടര്‍മാര്‍ അതിനു ശ്രമിച്ചേക്കാം .

ശാസ്ത്രസംബന്ധിയായ ചര്‍ച്ചയെന്നും പറഞ്ഞു നടത്തുന്ന ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്നതോ? അന്ധവിശ്വാസങ്ങളുടെ ഒരു മലവെള്ളപ്പാച്ചിലും. വേദങ്ങളും , ഇതിഹാസങ്ങളും, ഉപനിഷത്തുക്കളും ഒക്കെയാണീ ബ്ളോഗില്‍, ശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവലംബിക്കുന്ന ശാസ്ത്ര ഗ്രന്‍ഥങ്ങള്‍ . അദ്ദേഹം ആരംഭിക്കുന്നതു തന്നെ ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ എന്ന ഒരു ശാസ്ത്രീയ പിന്‍ബലവുമില്ലാത്ത, പ്രസ്താവനവനയുമായിട്ടാണ്. പരിണാമ സിദ്ധാന്തം എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമല്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു അനുമാനം മാത്രമാണതിന്നും . ഇത് സത്യമാണെങ്കില്‍ തന്നെ, മനുഷ്യനു തൊട്ടു മുമ്പുള്ള ആള്‍ക്കുരങ്ങ് സസ്യഹാരിയായിരുന്നു എന്ന് ആര്‍ക്കും ഖണ്ധിതമായി പറയാന്‍ കഴിയില്ല. മനുഷ്യനോട് ഏറെ രൂപസാശ്യമുള്ള Intelligent Ape എന്നറിയപ്പെടുന്ന ഒറാങ് ഉട്ടാന്‍ എന്ന ആല്‍ക്കുരങ്ങ്, കീടങ്ങളെയും മത്സ്യങ്ങളെയും ഭക്ഷിക്കുന്ന ഒരു മിശ്രഭുക്കാണ്.


ഇനി സൂരജ് കളിയാക്കിയ ജലദോഷത്തിലേക്ക് തിരിച്ചു വരാം .

തലനീര്, ജലദോഷം എന്നീ വാക്കുകള്‍ മോഡേണ്‍ മെഡിസിനില്‍ കാണില്ല. പക്ഷെ Common Cold ഉണ്ടെന്ന്, ഏത് മുറിവൈദ്യനും അംഗീകരിക്കും. മോഡേണ്‍ മെഡിസിനും അപ്പുറം വേറെയും മെഡിസിന്‍ ഉണ്ടെന്ന് തിരിച്ചറിയുന്ന ഏത് മുറിവൈദ്യനും, ഈ വാക്കുകളെയൊക്കെ സാധനം എന്നു വിളിച്ച് കളിയാക്കില്ല. പടിഞ്ഞാറന്‍ നാടുകളില്‍ Alternate Medicines എന്നത് അംഗീകരിക്കപ്പെട്ട ശഖകളാണ്. Herbal medicine, Homeopathy, Acupuncture എന്നിവയെല്ലാം അതില്‍ ഉണ്ട്. Chinese Herbal Medicine വളരെ പ്രസിദ്ധമാണിന്ന്.

ഏത് മുറിവൈദ്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ആയുര്‍വേദം കേരളത്തിലെ പ്രധാനപ്പെട്ട ഒരു വൈദ്യശാഖയാണ്. തലനീര്, എന്ന വാക്കു അതിലെ കളിയാക്കപ്പെടാത്ത ഒരു പ്രയോഗവും. ആയൂര്‍വേദ ചികിത്സാരീതികള്‍ പടിഞ്ഞാറന്‍ നാടുകളില്‍ പോലും വളരെയധികം പ്രചാരം നേടുന്നുണ്ട്. കേരളത്തില്‍ വരുന്ന വളരെയധികം ടൂറിസ്റ്റുകള്‍ ഈ ചികിത്സകള്‍ക്ക് വിധേയരാകുന്നു. കേരളത്തില്‍ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ച ഒരു രംഗമാണ്, ആയുര്‍വേദം. ഈ യധാര്‍ത്ഥ്യങ്ങളൊക്കെ കണ്ടിട്ടും കേട്ടിട്ടും, അതിനെയൊക്കെ പരിഹസിക്കുന്നവരെ, കുഞ്ഞഹമ്മദിനേപ്പോലെ മന്ദബുദ്ധി എന്നൊന്നും ഞാന്‍ വിളിക്കില്ല. പക്ഷെ കൌശലക്കാരന്‍ എന്നു വിളിക്കും.


താന്‍ നില്‍ക്കുന്ന ഠാ വട്ടത്തിനപ്പുറം സത്യങ്ങളൊന്നുമില്ല എന്നു കരുതുന്നവരെ ആരും മന്ദബുദ്ധി എന്നു വിളിച്ചില്ലെങ്കിലും, ബുദ്ധിമാന്‍ എന്നു വിളിക്കില്ല.

തലയില്‍ നീരിറങ്ങിയത് കൊണ്ട് ജലദോഷം വന്നു, എന്ന ചുമ്മാ പ്രസ്താവന, ശാസ്ത്രസംബന്ധിയായ ചര്‍ച്ചയില്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മുറിവൈദ്യന്റെ അറിവിലേക്കായി ഒരു ഒരു ഗവേഷണ റിപ്പോര്‍ട്ട്.


Mothers 'were right' over colds

If your mother always warned you to wrap up warm to avoid catching a cold, it seems she may have had a point.

Scientists say they have the first proof that there really is a link between getting cold and catching one.

Staff at the Common Cold Centre in Cardiff took 180 volunteers and asked half of them to keep their bare feet in icy water for 20 minutes.

They found 29% developed a cold within five days, compared with only 9% in the control group not exposed to a chill.


Professor Ronald Eccles, director of the centre, said the study had shown, for the first time, a scientific link between chilling and viral infection - something previously dismissed by other studies.

"When colds are circulating in the community, many people are mildly infected but show no symptoms," Prof Eccles said.

"If they become chilled, this causes a pronounced constriction of the blood vessels in the nose and shuts off the warm blood that supplies the white cells that fight infection.

"The reduced defences in the nose allow the virus to get stronger and common cold symptoms develop.

"Although the chilled subject believes they have 'caught a cold' what has, in fact, happened is that the dormant infection has taken hold."

The Common Cold Centre, at Cardiff University, is the world's only centre dedicated to researching and testing new medicines for the treatment of flu and the common cold.


The research findings published in the medical journal, Family Practice say the fact that common colds are more prevalent in the winter could be related to an increased incidence of chilling causing more clinical colds.

But another explanation could be our noses are colder in winter.

"A cold nose may be one of the major factors that causes common colds to be seasonal," Prof Eccles explained.

"When the cold weather comes, we wrap ourselves up in winter coats to keep warm, but our nose is directly exposed to the cold air.

"Cooling of the nose slows down clearance of viruses from the nose and slows down the white cells that fight infection.

"Mothers can now be confident in their advice to children to wrap up well in winter."

8 comments:

kaalidaasan said...

ഏത് മുറിവൈദ്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ആയുര്‍വേദം കേരളത്തിലെ പ്രധാനപ്പെട്ട ഒരു വൈദ്യശാഖയാണ്. തലനീര്, എന്ന വാക്കു അതിലെ കളിയാക്കപ്പെടാത്ത ഒരു പ്രയോഗവും. ആയൂര്‍വേദ ചികിത്സാരീതികള്‍ പടിഞ്ഞാറന്‍ നാടുകളില്‍ പോലും വളരെയധികം പ്രചാരം നേടുന്നുണ്ട്. കേരളത്തില്‍ വരുന്ന വളരെയധികം ടൂറിസ്റ്റുകള്‍ ഈ ചികിത്സകള്‍ക്ക് വിധേയരാകുന്നു. കേരളത്തില്‍ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രപിച്ച ഒരു രംഗമാണ്, ആയുര്‍വേദം. ഈ യധാര്‍ത്ഥ്യങ്ങളൊക്കെ കണ്ടിട്ടും കേട്ടിട്ടും, അതിനെയൊക്കെ പരിഹസിക്കുന്നവരെ , കുഞ്ഞഹമ്മദിനേപ്പോലെ മന്ദബുദ്ധി എന്നൊന്നും ഞാന്‍ വിളിക്കില്ല. പക്ഷെ കൌശലക്കാരന്‍ എന്നു വിളിക്കും.


താന്‍ നില്‍ക്കുന്ന ഠാ വട്ടത്തിനപ്പുറം സത്യങ്ങളൊന്നുമില്ല എന്നു കരുതുന്നവരെ ആരും മന്ദബുദ്ധി എന്നു വിളിച്ചില്ലെങ്കിലും, ബുദ്ധിമാന്‍ എന്നു വിളിക്കില്ല.

വേണു venu said...

I read the article with great interest.
Tracking comments.

-: നീരാളി :- said...

സൂരജിന്റെ പോസ്‌റ്റുകളെല്ലാം അത്യധികം താല്‍പര്യത്തോടെ വായിക്കാറുണ്ട്‌. സത്യത്തോടും സയന്‍സിനോടുമുള്ള ആഭിമുഖ്യമാവാം അതിനു കാരണം. "ശാസ്‌ത്രം" എന്നത്‌ സാര്‍വ്വത്രികമായ അംഗീകാരം ലഭിക്കുന്ന ഒന്നാവുമ്പോള്‍ തന്നെ ഇന്ന്‌, പുതിയ മുതലാളിത്തവല്‍ക്കരണത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയും കാലത്ത്‌ ശാസ്‌ത്രം ആരുടെ കയ്യിലാണെന്നും അതിന്റെ പ്രയോഗമെന്താണെന്നും പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്‌.

മുന്‍പ്‌ സയന്‍സിന്റെ കണ്ടെത്തലുകളെല്ലാം മനുഷ്യസമൂഹത്തിന്‌ മൊത്തം അവകാശപ്പെട്ട ഒന്നായിരുന്നു. ഇന്ന്‌ ഒട്ടു മിക്ക കണ്ടെത്തലുകളും കച്ചവട താല്‍പര്യക്കാര്‍ മൂടി വെക്കുകയും വില്‍പന ചരക്കാക്കി മാറ്റുകയോ ആണ്‌. അതു കൊണ്ടുതന്നെ 'സത്യം' എന്ന രീതിയിലുള്ള ശാസ്‌ത്രത്തിന്റെ പ്രയോഗം സംശയകരമായ അവസ്ഥയിലേക്ക്‌ എത്തിച്ചേരുന്നു. ശരിയായ കണ്ടെത്തലുകള്‍ എന്താണെന്നു പോലും ജനങ്ങള്‍ക്ക്‌ അറിയാതെ പോവുന്നു.

മെഡിക്കല്‍ മേഘലയിലാണ്‌ ഇത്‌ ഏറെയുള്ളത്‌. മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട, അതിനെ പ്രതികൂലമായി ബാധിക്കുന്ന കണ്ടെത്തലുകള്‍ പലതും പൂഴ്‌ത്തി വെക്കപ്പെടുന്നുണ്ടോ എന്ന ഒരു സംശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇതും പറയുന്നത്‌. ഉദാഹരണമായി മൊബൈല്‍ ടവറുകളും പുതിയ മറ്റു സാങ്കേതിക വിദ്യകളും മനുഷ്യ ശരീരത്തില്‍ ഏതു തരത്തിലുള്ള മാറ്റമാണ്‌ ഉണ്ടാക്കുന്നത്‌ എന്ന്‌ തീര്‍ത്തു പറയാന്‍ ഇന്ന്‌ സയന്‍സിന്‌ പറ്റാത്തതിന്‌ കാരണം വന്‍കിട കമ്പനികളുടെ 'സയന്‍സും' ജനപക്ഷത്തു നില്‍ക്കുന്ന 'സയന്‍സും' തമ്മിലുള്ള താല്‍പര്യ വൈരുദ്ധ്യമാവാം. വന്‍കിട ബിസിനസ്സുകാര്‍ പടച്ചുവിടുന്ന 'ശാസ്‌ത്രം" ഒരു പക്ഷേ വളരെ കാലത്തിനു ശേഷമാവാം ആശാസ്‌ത്രീയമായിരുന്നു, ജനവിരുദ്ധമായിരുന്നു എന്ന്‌ ഏറ്റു പറയുക. അപ്പോഴേക്കാം ബാക്കി ഒന്നും ഉണ്ടായെന്നു വരില്ല.

ഈയൊരു പശ്ചാത്തലത്തിലാണ്‌ ഞാന്‍ കാളിദാസന്റെ വാക്കുകള്‍ക്ക്‌ വില കല്‍പിക്കുന്നത്‌. അനുഭവജ്ഞാനത്തെ അവഗണിക്കുന്നത്‌ ഒരിക്കലും ശാസ്‌ത്രമാവില്ല. കച്ചവടക്കാരന്റെ കച്ചവട ഗവേഷണ പ്രബന്ധങ്ങളും ശാസ്‌ത്രമാവാന്‍ തരമില്ല.

kaalidaasan said...

നീരജ് ,

സൂരജിന്റെ പോസ്റ്റുകള്‍ ഞാനും വായിക്കാറുണ്ട്. വിജ്ഞാനപ്രദമായ പലതും അതിലുണ്ട്. ചില പിശകുകളും ഉണ്ട്. അവിടെ ഞാന്‍ അധികം അഭിപ്രായങ്ങള്‍ എഴുതാറില്ല. എഴുതിയപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചും കണ്ടു. അടിസ്ഥാനമില്ലാത്ത ചിലത് അവിടെ കണ്ടപ്പോള്‍ പ്രതികരിച്ചതാണ്.

kaalidaasan said...

നീരജ്,

മുതലാളിത്തവല്‍ക്കരണത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയും കാലത്ത്‌ ശാസ്‌ത്രം ആരുടെ കയ്യിലാണെന്നും അതിന്റെ പ്രയോഗമെന്താണെന്നും പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്‌.

വളരെ വളരെ പ്രസക്തമായ ഒരു സംഗതിയാണിത്. മുതലാളിത്തം എല്ലാം സ്വകാര്യവത്കരിച്ചപ്പോള്‍ , ശാസ്ത്രഗവേഷണം പോലും കുത്തകകളുടെ നിയന്ത്രണത്തിലായി. പടിഞ്ഞാറന്‍ നാടുകളില്‍ മിക്കവറും എല്ലാ ഗവേഷണങ്ങളും മരുന്നു കമ്പനി കുത്തകകളുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണിന്ന്. അവരുടെ കച്ചവട താല്‍പ്പര്യത്തിനനുസരിച്ച് ഏത് ഗവേഷണവും അവര്‍ നടത്തും . അതിനു പറ്റിയ ഫലങ്ങള്‍ ഉണ്ടാക്കിയെടുക്കും . അതു പോലെയുള്ള ഒന്നായിരുന്നു വെളിച്ചെണ്ണയേക്കുറിച്ച് നടത്തിയ ഗവേഷണവും കണ്ടെത്തലും . അത് കാരണം കുറച്ചു പേരെങ്കിലും തെറ്റിദ്ധാരണക്കടിമപ്പെട്ടു എന്നതും നേര്. ഗവേഷണം മാത്രമല്ല കുത്തകകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്, മൂന്നാം ലോക രാജ്യങ്ങളിലെ സമ്പത്തും അവര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ ആര്യവേപ്പിന്റെയും വെച്ചൂര്‍ പശുക്കളുടെയും വരെ പേറ്റന്റ് അവര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതാണല്ലോ.

ഞാന്‍ സാമാന്യവത്കരിച്ചതല്ല. നല്ല നിലയില്‍ ഗവേഷണങ്ങള്‍ നല്ല ഉദ്ദേശ്യത്തോടുകൂടിയും നടക്കുന്നുണ്ട്.

kaalidaasan said...

വന്‍കിട ബിസിനസ്സുകാര്‍ പടച്ചുവിടുന്ന 'ശാസ്‌ത്രം" ഒരു പക്ഷേ വളരെ കാലത്തിനു ശേഷമാവാം ആശാസ്‌ത്രീയമായിരുന്നു, ജനവിരുദ്ധമായിരുന്നു എന്ന്‌ ഏറ്റു പറയുക.

ഇത് വളരെ ശരിയാണ്. കച്ചവട താല്‍പര്യം മുന്‍ നിര്‍ത്തി മുന്‍ നിര്‍ത്തി പല വിവരങ്ങളും ഇവര്‍ മറച്ചു വക്കാറുണ്ട്. ആവശ്യത്തിനു പണം ഉണ്ടാക്കി കഴിയുമ്പോളാണ്, പലപ്പോഴും പല വിവരങ്ങളും ജനങ്ങള്‍ മാനസിലാക്കുന്നത്. പിന്നീട് ഒരു പ്രശ്നമായി പലതും വിപണിയില്‍ നിന്നും പിന്‍വലിച്ചാലും അവര്‍ക്ക് കുഴപ്പമില്ല. അതുകൊണ്ടാണ്, ഡി ഡി റ്റിയും എന്‍ഡോസള്‍ഫാനും പോലുള്ള വിഷങ്ങള്‍ മുന്നാം ലോക വിപണികളില്‍ നിര്‍ബാധം വിറ്റഴിക്കപ്പെടുന്നതും പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും അപ്രത്യക്ഷമായതും .

kaalidaasan said...

Thanks very much Venu.

Anonymous said...

ശാസ്ത്രമാത്രാ വാദികളുടെ രോഗം.,.ഡോ.സൂരജിനും ഉണ്ടോ എന്ന് ആശങ്ക.