Thursday, 10 December 2015

ജനുവരി മുതൽ നവംബർ വരെ

ജനുവരി മുതൽ നവംബർ വരെ

ജനുവരി മുതൽ നവംബർ വരെ  നീണ്ട കാലയളവൊന്നുമല്ല. പക്ഷെ  ഈ പത്തു മാസത്തിനുള്ളിൽ വലിയ മാറ്റങ്ങൾ ലോകത്തുണ്ടായി.

ജനുവരിയിൽ ആയിരുന്നു പാരീസിലെ ഒരു പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനത്തേക്ക് ഇസ്ലാമിക ഭീകരർ ഇരച്ചു കയറി കുറച്ചു പേരെ വെടി വച്ചു കൊന്നത്. അന്നത് പക്ഷെ കുറച്ചു  മതഭ്രാന്തന്മാർ ചെയ്ത ഒറ്റപ്പെറ്റ സംഭവമായി ഭൂരിപക്ഷം ഫ്രഞ്ചുകാരും  വിലയിരുത്തി. അതല്ല ഇസ്ലാം എന്നായിരുന്നു മുസ്ലിങ്ങൾ  പ്രചരിപ്പിച്ചതും പലരും വിശ്വസിച്ചതും. സിറിയയിലും ഇറാക്കിലും ഒക്കെ ഇസ്ലാമിക ഭീകരർ അനേകം ക്രൂരതകൾ   ചെയ്തപ്പോഴും പൊതുസമൂഹമൊരളവു വരെ മുസ്ലിങ്ങളെ മുഴുവൻ കുറ്റപ്പെടുത്തിയില്ല. പക്ഷെ നവംബറിൽ പാരിസിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം ചിത്രമാകെ മാറ്റി മറിച്ചു.

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും അപ്പോസ്തലന്മാരായ ഫ്രഞ്ചുകാർ മനുഷ്യാവകശമൊക്കെ തൽക്കാലത്തേക്കു മാറ്റി വച്ചിട്ട് രാജ്യത്ത്  അടിയന്തരാവസ്ഥ അങ്ങ് പ്രഖ്യാപിച്ചു.നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ  ആരും ചെയ്യുന്നതേ ഫ്രാൻസും ചെയ്തുള്ളു. ഫ്രാൻസിൽ പിന്നീടു നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇസ്ലാമിനെ തുറന്നെതിർക്കുന്ന രാഷ്ട്രീയ പാർട്ടി ഗണ്യമായ  നേട്ടങ്ങൾ:ഉണ്ടാക്കി.

അതിനു  ശേഷമായിരുന്നു അമേരിക്കയിൽ കുടിയേറി പാർത്ത ഒരു മുസ്ലിം ദമ്പതികൾ സ്വന്തം സഹപ്രവർത്തകരെ തന്നെ അള്ളാക്കു വേണ്ടി വധിച്ചതും. ഈ ദമ്പതികളേപ്പറ്റി പലർക്കും നല്ലതേ പറയാനുണ്ടായിരുനുള്ളു. ദൈവ വിശ്വാസികൾ. നല്ല സ്വഭാവമുള്ളവർ. "സമാധാനമതം' എന്ന് തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന   ഇസ്ലാമിന്റെ ശരിക്കുള്ള അനുയായികൾ. ഇത് വിളിച്ചു പറയുന്ന വലിയ ഒരു സത്യമുണ്ട്. മിതവാദികളെന്ന് നടിക്കുന്ന പല മുസ്ലിങ്ങളുടെയും മുഖം മുടിക്ക് പിന്നിൽ ഒരു ഭീകരൻ ഒളിഞ്ഞിരിപ്പുണ്ട്.

  ഇറാനിലെ ഇസ്ലാമിക ഭരണകൂടം പീഢിപ്പികുന്നു എന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ കുടിയേറിയ  മിതവാദ മുഖം മൂടി ധരിച്ചിരുന്ന ഒരു  മുസ്ലിം പെട്ടെന്നൊരു ദിവസം ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും പിടിച്ച് കുറച്ചു പേരെ ബന്ദികളാക്കി.  രണ്ടു പേരെ വധിച്ചു.   കാശ്മീരിൽ ഇൻഡ്യൻ സൈന്യം  പീഢിപ്പിക്കുന്ന പാവം മുസ്ലിങ്ങളാണെന്നു ഭാവിച്ച് ഇംഗ്ലണ്ടിൽ കുടിയേറിയ പാകിസ്താനികളുടെ കുട്ടികളായിരുന്നു ലണ്ടണിൽ ബോംബ് വച്ചവർ. ഇപ്പോൾ യൂരോപ്പിലേക്കു കുടിയേറുന്ന മുസ്ലിങ്ങൾ അവിടെ എന്തൊക്കെ നാശം വിതക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി ഇരിക്കുന്നു.  

ലോകം ഈ യാഥാർത്ഥ്യം പതിയെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. യുറോപ്പിൽ പലയിടത്തും മുസ്ലിം ആരാധനാലയങ്ങളിൽ നടത്തിയ റെയിഡുകളിൽ ഞെട്ടിക്കുന്ന സത്യങ്ങളാണു പുറത്ത് വരുന്നത്. വൻ ആയുധ ശേഖരങ്ങളും ഭീകരപ്രവർത്തനങ്ങളെ ന്യായീകരിക്കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലഘുലേഖകളും  അവിടെ നിന്നും പിടിച്ചെടുക്കപ്പെട്ടു.

  അതിനിടയിൽ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ആയ റൊണാൾഡ് ട്രമ്പ്‌ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. മുസ്ലിങ്ങളെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും തടയണമെന്ന്. അദ്ദേഹം അത് പറ ഞ്ഞതിൽ  തെറ്റൊന്നുമില്ല.   എന്നും പറഞ്ഞിതു വരെ മുടി വച്ച ഒരു സത്യമാണദ്ദേഹം പറഞ്ഞത്. അമേരിക്കയിലെ ഭൂരിഭാഗം പേരും ഇതിനോടു യോജിക്കുന്നതായിട്ടാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നതും.

സിറിയയിൽ നിന്നും അഭയാർത്ഥി പ്രവാഹമുണ്ടായപ്പോൾ മുസ്ലിം അഭയാർത്ഥികളെ വേണ്ട എന്ന്  പല യുറോപ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയും പറഞ്ഞതും ഇതേ കാരണം കൊണ്ടാണ്.  ഫ്രാൻസിൽ മൂന്നു മോസ്കുകൾ അടച്ചു പൂട്ടി കഴിഞ്ഞു. ഇനിയും അനേകം എണ്ണങ്ങൾ പൂട്ടാനാണു സാധ്യത.

ഇസ്ലാമിക ഭീകരത ഇന്ന് ലോകം നേരിടുന്ന യാഥാർത്ഥ്യമാണ്. പക്ഷെ എങ്ങനെ അതിനെ പരാജയപ്പെടുത്തുമെന്ന് ആർക്കും ഒരു രൂപവുമില്ല.  അതിന്റെ അടിസ്ഥാന കാരണം ഇസ്ലാം എന്ന മതം തീവ്രവും ഭീകരവും ആണെന്നതാണ്. ഏഴാം നൂറ്റാണ്ടിൽ മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകൻ   സ്ഥാപിച്ച മതത്തിന്റെ ശരിക്കുള്ള രൂപമാണിപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ  ഇറാക്കിലും സിറിയയിലും ഉള്ളത്.

ഇസ്ലാമിക ഭീകരതയുടെ ഉറവിടം സൗദി അറേബ്യയും പാകിസ്ഥാനുമാണ് . പണം നൽകി സഹായിക്കുന്നത് സൗദി അറേബ്യയും ഖത്തറും.  വെള്ളവും വളവും കൊടുക്കുന്നത് പാകിസ്ഥാനും.  എല്ലാ ഭീകരരും പരിശീലനം നേടുന്നത് പാകിസ്താനിലെ മദ്രസകളിൽ നിന്നാണ്. ഇതിനിടയിൽ ഒളിഞ്ഞു നിന്ന് കളിക്കുന്ന രാഷ്ട്രം തുർക്കിയും. പടിഞ്ഞാറൻ നാടുകളിൽ നിന്നുള്ള 27000 ജിഹാദികൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഖിലാഫത്തിന് വേണ്ടി ഇപ്പോൾ പടവെട്ടുന്നു. ഇവരൊക്കെ തുർക്കി വഴിയാണ് ഇറാക്കിലേക്കും സിറിയയിലേക്കും പോകുന്നതും തിരികെ വരുന്നതും. ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ വാങ്ങി അവർക്ക് പണം കൊടുത്ത് സഹായിക്കുന്നതും തുർക്കിയാണ്; 

ഇസ്ലാമിക ഭീകരതയെ ഇത്രയധികം വളരാൻ സഹായിച്ചത് അമേരിക്കയുടെ വികൾ നയങ്ങളാണെന്നതിൽ സംശയമില്ല. മുസ്ലിങ്ങളുടെ മനശാസ്ത്രം മനസിലാക്കുന്നതിൽ അമേരിക്ക തീർത്തും പരാജയപ്പെട്ടു എന്ന് പറയാം. മനുഷ്യാവകാശങ്ങൾക്ക് ഒട്ടുംവില കൽപ്പികാത്ത എഴാം നൂറ്റാണ്ടിലെ അറേബ്യയിൽ ഉണ്ടായിരുന്ന ഗോത്ര വ്യവസ്ഥ തന്നെയാണവർക്ക് ഏറ്റവും യോജിച്ചത്. പടിഞ്ഞാറൻ നാടുകളിൽ കുടിയേറി പാർത്ത മുസ്ലിങ്ങളുടെ മനോഭാവം തന്നെ  അതിനു സാക്ഷി.ജനധിപത്യം  വേണ്ട,  ശരിയ മതി എന്നാണവരിൽ ഭൂരിഭാഗം പേരും ശഠിക്കുന്നതും. ഈ സത്യം മനസിലാക്കാതെ മുസ്ലിങ്ങൾക്ക് ജനാധിപത്യം വിതരനാം  ചെയ്യാൻ  പോയിടത്താണമേരിക്കക്ക് തെറ്റിയത്. മുസ്ലിങ്ങൾക്ക് പറ്റിയത് ഒന്നുകിൽ സൗദി അറേബ്യ പോലെയുള്ള . അല്ലെങ്കിൽ സദ്ദാം ഹുസൈനേപ്പൊലുള്ള ഏകാധിപതികൾ.

സദ്ദാം ക്രൂരനാണ് . സ്വന്തം ജനതയെ അടിച്ചമർ ത്തുന്ന ഭികരനാണ്. മനുഷ്യാവകാശ ലംഘനം നടത്തുന്ന ഏകാധിപതി  ആണ്. എന്നൊക്കെ ആയിരുന്നു അമേരിക്ക  പറഞ്ഞു നടന്നതും അദ്ദേഹത്തെ പുറത്താക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചതും. പക്ഷെ സൗദി അറേബ്യയിൽ ഉള്ള അത്ര മനുഷ്യാവകാശ ലംഘനമൊന്നും സദ്ദാം നടത്തിയിട്ടില്ല. സദ്ദാമിനെ പുറത്താക്കി അമേരിക്ക  ജനാധിപത്യം ഉരുട്ടിക്കൊടുത്ത ഇറാക്കിന്റെ ഇന്നത്തെ അവസ്ഥ ആരിലും സഹതാപമുണ്ടാക്കും. അഫ്ഘാനിസ്ഥാനിൽ നിന്നും അമേരിക്ക ഒന്നും പഠിച്ചില്ല. ഇറാക്കിൽ നിന്നും പഠിച്ചിട്ടില്ല. അതിന്റെ പ്രത്യക്ഷ  തെളിവ് സിറിയയിലെ ആസാദിനെതിരെ അമേരിക്ക നടത്തുന്ന ആക്രോശങ്ങൾ. സദ്ദാം ചെയ്ത  ക്രൂരതകളുടെ പതിന്മടങ്ങ് ക്രൂരതകളാണിപ്പോൾ ഇറാക്കിൽ ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടം  ചെയ്തു കൂട്ടുന്നത്.  

ഏകാധിപതികൾ ചെയ്യുന്നതൊക്കെ ഒരേ തരത്തിലുള്ള കാര്യങ്ങളാണ്. ജനങ്ങളവരെ  സ്തുതിക്കണം . അവർ പറയുന്നതൊക്കെ അനുസരിക്കണം. കക്കൂസുകളിൽ വരെ അവരുടെ ചിത്രം പതിച്ച് ആദരം പ്രകടിപ്പിക്കണം. അതോക്കെ  ചെയ്യുന്നവർക്ക് ഒന്നും പേടിക്കണ്ട . സംരക്ഷിക്കപ്പെടും. എതിർക്കുന്നവർ   പീഢിപ്പിക്കപ്പെടും. വധിക്കപ്പെടും. ജനാധിപത്യം പൂത്തുലഞ്ഞു നിൽക്കുന്ന ഇൻഡ്യയിലെ സംസ്ഥാനമായ തമിഴ് നാട്ടിലെ അവസ്ഥയും  ഇത് തന്നെയല്ലേ?    മുട്ടിലിഴയുന്ന സഹപ്രവർത്തകരും അനുയായികളും,. അമ്മയുടെ ചിത്രം പോക്കറ്റിലിട്ടു നടക്കുന്നവരും.



ചെന്നൈ ദുരന്തത്തിൽ സഹായിക്കാനായി അന്യനാട്ടുകാർ   നൽകുന്ന ദുരിതാശ്വാസ പൊതികളിൽ വരെ ജയലളിതയുടെ ചിത്രം പതിക്കപ്പെടുന്ന ജനാധിപത്യവ്യം കക്കൂസിൽ വരെ അസാദിന്റെയോ കിം ഉൽ സോംഗിന്റെയോ ചിത്രം പതിപ്പിക്കപ്പെടുന്ന ഏകാധിപത്യവും തമ്മിൽ എന്ത് വ്യത്യാസം? തമിഴ് നാട് ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കിൽ   കരുണാനിധിയേയും മറ്റ് എതിരാളികളെയും ജയലളിത തുരുങ്കിലടക്കുകയോ വെടി വച്ചു കൊല്ലുകയോ ചെയ്യുമായിരുന്നു.

പറഞ്ഞു വന്നത് ഇതാണ് . ഇസ്ലാമിക രാജ്യങ്ങൾ അവർക്കിഷ്ടമുള്ള ഭരണകൂടത്തെ തീരുമാനിച്ചോട്ടെ. മറ്റുള്ളവർക്ക് സമാധാനമുണ്ടാകാനുള്ള ഏറ്റവും നല്ല വഴി അതാണ്‌ . ഇസ്ലാം എന്നത് മത  ഭികരതയാണ് . അതുള്ള ഇടങ്ങളിൽ ഒന്നും സമാധാനാമില്ല. ചെല്ലുന്ന ഇടങ്ങളിലും ഉള്ള സമാധാനം ഇല്ലാതാക്കും.

ഒരു കാര്യം തീർച്ച ആയി. ഇസ്ലാം എന്ന മതഭീകരതയെ ഇന്ന് കൂടുതൽ പേർ തിരിച്ചറിഞ്ഞു തുടങ്ങി. മിതവാദ ഇസ്ലാം എന്ന ഒന്നില്ല. അത് മനസിലാക്കുന്നവർ മുസ്ലിങ്ങൾ അവരുടെ രാജ്യത്തേക്ക് വരണ്ട എന്ന് തുറന്നു പറയുന്നു. ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്ലാമുമായി ലോകം നീണ്ട ഒരു യുദ്ധത്തിലേക്കാണു പൊയ്ക്കൊണ്ടിരിക്കുന്നത്. ആര് ജയിക്കുമെന്ന് കാത്തിരുന്നു കാണാം.




Wednesday, 9 December 2015

ഇൻഡ്യൻ ദേശീയത


ഇൻഡ്യൻ ദേശീയത
--------------------------------------

എന്താണ്  ഇൻഡ്യൻ ദേശീയത ? അങ്ങനെ ഒന്നുണ്ടോ?

അനേകം ഉപദേശീയതകളുടെ ഒരവിയലാണ് ഈ വിശേഷിപ്പിക്കപ്പെടുന്ന പ്രയോഗത്തിനുള്ളതെന്നാണു ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ ഇതോർക്കാൻ കാരണം സിനിമ നടൻ ആയ പ്രതാപ് പോത്തൻ എഴുതിയ ഒരഭിപ്രായമാണ് .



ചെന്നൈയിൽ അടുത്ത നാളിൽ  വലിയ  വെള്ളപ്പൊക്കവും അതോടനുബന്ധിച്ച് വലിയ നാശനഷ്ടങ്ങളുമുണ്ടായി. കേരളവും തമിഴ് നാടും തമ്മിൽ നീണ്ടകാലമായുള്ള തർക്കവിഷയമാണു മുല്ലപ്പെരിയാർ അണക്കെട്ട്.50 വർഷത്തെ ആയുസ് നിശ്ചയിച്ച് പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണുത ഈ അണക്കെട്ടിനു 120 വർഷം പഴക്കമായി. അത് എപ്പോൾവേണമെങ്കിലും ഇടിഞ്ഞു വീഴാം എന്ന ആശങ്കയിൽ ആണു കേരളം. പക്ഷെ  അതൊരിക്കലും തകരില്ല എന്നും അനന്തകാലത്തോളം ഇതുപോലെ നിലനിൽക്കുമെന്നുമാണു തമിഴ് നാടിന്റെയും കേന്ദ്ര സർക്കാരിന്റെയും ഇൻഡ്യയിലെ പരമോന്നത നീതിപീഠത്തിന്റെയും നിലപാട്.കേരള ജനതയുടെ ന്യായമായ ആശങ്കക്ക് പുല്ലുവില ആണിവരൊക്കെ കൽപ്പിക്കുന്നതും. കേരള ജനതയോട് ഇൻഡ്യൻ ദേശീയത പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ പ്രത്യക്ഷ  ഉദാഹരണമാണിത്.  അനേകം മലയാളികൾക്ക് ഇതിൽ നിരാശയും സങ്കടവുമുണ്ട്. അതിലൊരാൾ തന്റെ സങ്കടവുംദേഷ്യവും പ്രകടിപ്പിച്ചപ്പോൾ ഇൻഡ്യൻ ദേശീയത എന്ന മിഥ്യയുടെ പിണിയാളായ പ്രതാപ് പോത്തൻ ഉപയോഗിക്കുന്ന ആർഷഭാരത സാംസ്കാരിക ഭാഷ ഓക്കാനമുണ്ടാക്കുന്നു.

അനേകം ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച ഒരു സിനിമ കുടുംബത്തിൽ ജനിച്ച് ചെന്നൈയിൽ വളർന്ന പ്രതാപ് പോത്തനു  ചെന്നൈയോട് സ്വാഭാവികമായും അടുപ്പമുണ്ടാകാം. അതുകൊണ്ട് വെള്ളപ്പൊക്കദുരിതത്തിൽ അദ്ദേഹം ആത്‌മാർത്ഥമായി ദുഖിക്കുന്നുമുണ്ടാകണം . കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‌ട്ടി ഉണ്ടാകാൻ പണം നൽകി എന്ന് മേനി നടിക്കുന്ന അദ്ദേഹം  തന്റെ പണം ദുരിതാശ്വാസത്തിനുപയോഗിക്കുന്നതിനെ  ആരും എതിർക്കയുമില്ല.

പക്ഷെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കീഴെ ആശങ്കയോടെ ജീവിക്കുന്ന ഒരാൾ പ്രകടിപ്പിച്ച രോഷത്തോടുള്ള പോത്തന്റെ പ്രതികരണം വിലകുറഞ്ഞതായി പോയി.

തമിഴ് നാടു മുഴുവൻ മലയാളിയുടെ ജീവനു വിലപറഞ്ഞപ്പോഴും കേരളം കഴിവിനപ്പുറം  ചെന്നൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി. പക്ഷെ തമിഴ് നാടു ചെയ്തതോ? മുല്ലപ്പെരിയാർ അണക്കെട്ടു നിറഞ്ഞു കവിഞ്ഞ് മലയാളിയുടെ നെഞ്ചിടിപ്പ് വർദ്ധിക്കുമ്പോഴും വെള്ളം കൊണ്ടുപോകാൻ കൂട്ടാക്കാതെ  അർമ്മാദിക്കയാണു ചെയ്തത്. എന്നിട്ട് യാതൊരു മുന്നറിയിപ്പും നൽകാതെ പെട്ടെന്നൊരു ദിവസം അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ട് ആഘോഷിച്ചു.

മലയാളി ഇൻഡ്യക്കാരനാണെന്ന് തമിഴൻ  കരുതുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ പെരുമാറില്ല. അപ്പോൾപിന്നെ ഇൻഡ്യൻ ദേശീയതക്കെന്തു പ്രസക്തി?      

ഇൻഡ്യയിലെ വിവിധ മത വിഭാഗങ്ങളും ഭാഷാ വിഭാഗങ്ങളും പ്രദേശങ്ങളും ഉയർത്തിപ്പിടിക്കുന്ന ദേശീയത എന്ന സങ്കൽപ്പത്തിനു വലിയ അർത്ഥ വ്യത്യാസങ്ങളുണ്ട്.സംഘ പരിവാർ   വിവക്ഷിക്കുന്ന ദേശീയത ഇടുങ്ങിയ ഹൈന്ദവ ദേശീയതയാണ്. ഇൻഡ്യക്കാരായ ക്രിസ്ത്യാനികളും മുസ്ലിങ്ങളും വിദേശികളാണെന്നു കരുതുന്ന ദേശീയതയേ അവർക്കുള്ളു. പാലസ്തീൻ ജന്മ ദേശമെന്നു കരുതുന്ന മുസ്ലിങ്ങൾക്കും  ഇൻഡ്യൻ ദേശീയത ഇല്ല. പൊതു അവധി ദിവസമായ ഈസ്റ്റർ ദിനത്തിൽ സർക്കാർ ജോലിക്കാർ   ഓഫീസുകളിൽ ഹാജരാകണമെന്ന് ശഠിക്കുന്ന ഭരണ കർത്താക്കൾ ഉയർ ത്തിപ്പിടിക്കുന്ന ദേശീയതക്കും കാര്യമായ എന്തോ കുഴപ്പമുണ്ട്. ഇതിനോടുള്ള പ്രതികരണമായിരുന്നു അടുത്ത നാളിൽ മിസോറം സംസ്ഥാനത്തു നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രത്തിലേക്കും അയച്ച ഒരു കത്ത്. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണു മിസോറം.  ക്രിസ്ത്യാനികൾ നോമ്പാചരിക്കുന്ന ഡിസംബർ മാസത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രത്തിൽ നിന്നോ പ്രമുഖ വ്യക്തികൾ  മിസോറം  സന്ദർശിക്കരുതെന്നായിരുന്നു  കത്തിലെ ഉള്ളടക്കം.  മഹാരാഷ്ട്രക്ക് പുറത്തുള്ളവരെ മുംബൈയിൽ നിന്നും പുറത്താക്കണമെന്നാണ് ശിവ സേനയുടെ നയം

അപ്പോൾ എന്താണ്  ഇൻഡ്യൻ ദേശീയത? സങ്കുചിത ചിന്താഗതികളുള്ള ഒരു ആൾക്കൂട്ടം മാത്രമാണിപ്പോൾ ഇൻഡ്യ. ഇതിൽ എന്തു ദേശീയതയാണുള്ളത്?   

Thursday, 15 October 2015

ഗ്രീസും നേപ്പാളും പിന്നെ കേരളവും.

ഗ്രീസും നേപ്പാളും പിന്നെ കേരളവും.

ഈ മൂന്നു പ്രദേശങ്ങളും  തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. പക്ഷെ പരോഷമായി ഉണ്ട്. ഇത് മൂന്നും മൂന്നു തരത്തിലുള്ള ഭീക്ഷണികളെ അടുത്ത് കാലത്ത് നേരിട്ടു. ഗ്രീസിന്റേത് സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. നേപ്പാളിന്റേത് നിലനില്‍പ്പിന്റേതും, കേരളത്തിന്റേത് ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെയും.

ഗ്രീസ് കഴുത്തറപ്പന്‍ പലിശ വാങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. വേള്‍ഡ് ബാങ്കും ഐ എം എഫും കടം കൊടുത്തു, പലിശക്ക് വീണ്ടും കടം കൊടുത്ത് അവസാനം പലിശ പോലും തിരിച്ചടയ്ക്കാന്‍ സാധിക്കാതെ പാപ്പരാക്കിയ രാജ്യം. അവിടത്തെ ജനത ധീരമായ ഒരു നിലപാടെടുത്തു. മുതലാളിയെ പടിക്കു പുറത്താക്കി കമ്യൂണിസ്റ്റുകാരനെ ഭരണം  ഏല്‍പ്പിച്ചു. ഗ്രീസ് കടക്കെണിയില്‍ നിന്നുഎങ്ങനെ കര കയറുമെന്ന് ഇപ്പോഴും തീര്‍ച്ചയില്ല. പക്ഷെ  കണ്ണില്‍ ചോരയില്ലാത്ത മുതലാളിയുടെ തീട്ടൂരം അപ്പാടെ വേണ്ട എന്നവര്‍ വിധി എഴുതി

നേപ്പാള്‍ ലോകത്തെ ഏക ഹിന്ദു രാജ്യമായിരുന്നു. അവിടെ ചൈനയെന്ന കമ്യൂണിസ്റ്റു രാഷ്ട്രത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്വാധീനമുണ്ട്. എങ്കിലും  അവര്‍ എപ്പോഴും ഇന്‍ഡ്യയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്നു പോയ അവരെ സഹായിക്കാന്‍ ഇന്‍ഡ്യ വലിയ തുക സംഭാവന നല്‍കി. അതിന്റെ ഉപകാരസ്മരണ പ്രതിക്ഷിച്ചായിരുന്നു മോദി ഇരുന്നത്. ആ ഹുങ്കിന്റെ  വെളിച്ചത്തില്‍ അവരുണ്ടാക്കിയ ഭരണ ഘടനയില്‍ കുറെ  മാറ്റം വരുത്തണമെന്ന കര്‍ശനമായ നിര്‍ദ്ദേശം  ഡേല്‍ഹിയില്‍ നിന്നു പോയി. പക്ഷെ നേപ്പാള്‍ അത് തള്ളിക്കളഞ്ഞു. ഞങ്ങളുടെ രാജ്യത്തെ ഭരണഘടന എങ്ങനെ വേണമെന്നു ഞങ്ങള്‍ തീരുമാനിച്ചോളാമെന്ന് അവര്‍ തുറന്നു പറഞ്ഞു. പ്രകോപിതനായ മോദി  തിരിച്ചടിച്ചത് അവരെ ശ്വാസം മുട്ടിച്ച് വരുതിയിലാക്കാനായിരുന്നു. നേപ്പാളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കടത്ത്  അതിര്‍ത്തിയില്‍ മോദി തടഞ്ഞു. നേപ്പാള്‍ വരുതിയിലാകുമെന്ന് മോദി കരുതി. പക്ഷെ നേപ്പാള്‍ തിരിച്ചടിച്ചത് ഒരു കമ്യൂണിസ്റ്റുകാരനെ പ്രധാന മന്ത്രി ആക്കിക്കൊണ്ടായിരുന്നു.

പ്രതിസന്ധി ഘട്ടത്തെ നേരിട്ടപ്പോള്‍ ഈ രണ്ടു രാജ്യങ്ങളും കമ്യൂണിസ്റ്റുകാരുടെ നേരെ തിരിഞ്ഞു.

കേരളം ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലൂടെ കടന്നു പോകുന്നു. തീവ്ര ഹിന്ദുത്വക്ക് കടന്നു വരന്‍ ഇതു വരെ ഇവിടെ സാധിച്ചിരുന്നില്ല. അതിനു വേണ്ടി അവര്‍ പഠിച്ച പണി മുഴുവന്‍  നോക്കി. എന്നിട്ടും രക്ഷയുണ്ടായില്ല. അപ്പോഴാണ്, വെള്ളാപ്പള്ളി നടേശനെന്ന ഈഴവ പ്രമാണിയെ ചൂണ്ടയിട്ടും ഭീക്ഷണിപ്പെടുത്തിയും വരുതിയിലാക്കിയത്. വെള്ളാപ്പള്ളി കുറച്ചു നാളായിട്ട് മത ന്യൂന പക്ഷങ്ങള്‍ എല്ലാം തട്ടിയെടുക്കുന്നേ എന്ന മുറവിളി കൂട്ടി നടക്കുകയായിരുന്നു. സംഘ പരിവാറിനു വേണ്ടതും അതായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞതിനൊക്കെ പൊടിപ്പും തൊങ്ങലും വച്ച് അവര്‍ പ്രചരണം കൊടുത്തു.  ശശികലയേപ്പോലുള്ള ഹിന്ദു തീവ്രവാദികളോടൊപ്പം മതേതര മുഖം മൂടി ധരിക്കുന്ന പലരും ചേരുന്നതും കേരളം കണ്ടു. വെള്ളാപ്പള്ളിയെ ഡെല്‍ഹിയിലേക്ക് വിളിച്ച് സത്കരിച്ചു. ഭീക്ഷണിപ്പെടുത്തി. വരുതിയിലുമാക്കി. വെള്ളാപ്പള്ളി ഇപ്പോള്‍ നായാടി മുതല്‍ നമ്പൂരിയെ വരെ തടുത്തു കൂട്ടി ഒരു ഹിന്ദു പാര്‍ട്ടി ഉണ്ടാക്കാനുള്ള തീവ്ര യത്നത്തിലാണ്. ഉമ്മന്‍ ചാണ്ടി വെള്ളാപ്പള്ളിക്ക് അതിനു  വേണ്ട സകല ഒത്താശയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായ സി പി എമ്മിനെ ഇല്ലാതാക്കാന്‍ വെള്ളാപ്പാള്ളിയേയും ബി ജെപിയേയും കൂട്ടു പിടിച്ചു. കേരളത്തില്‍ ഇപ്പോള്‍ മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്നാണദ്ദേഹം പറഞ്ഞു നടക്കുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലായിരുന്നു ആദ്യം  ഈ പ്രചരണം തുടങ്ങിയതും. സി പി എമ്മിന്റെ ഈഴവ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ഒക്കെ ബി ജെ പിയും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും കൊണ്ടു പോയാല്‍ ആ വിടവില്‍  നിഷ്പ്രയാസം ജയിച്ചു കയറാമെന്ന സൃഗാല ബുദ്ധി ആണിതിന്റെ പിന്നില്‍.

സംഘ പരിവാറിനെ കേരളത്തില്‍ ഇതു വരെ തടഞ്ഞു നിറുത്തിയത് സി പി എം ആയിരുന്നു. യുഡി എഫിനെ ആക്രമിക്കുന്നതിനേക്കാളും സംഘ പരിവാരികള്‍ സി പി എമ്മിനെ ആക്രമിക്കാനാണ്, അവരുടെ സമയം മുഴുവന്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ എല്ലാ സംഘ പരിവാര്‍ പിന്തുണക്കാരും ഇതാണു ചെയ്തു കൊണ്ടിരിക്കുന്നതും. കോണ്‍ഗ്രസിനെ എളുപ്പം പരാജയപ്പെടുത്താമെന്നവര്‍ക്കറിയാം. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകളൊക്കെ ഇപ്പോള്‍ ബി ജെപിയുടെ കാല്‍ക്കീഴിലായി കഴിഞ്ഞു. അവര്‍ക്ക് ബാലികേറാമലകള്‍ കേരളവും  ബംഗാളും ത്രിപുരയുമണ്. അതിന്റെ ഗൌരവം അവര്‍ക്ക് നന്നായി അറിയാം.

ഒരു മാസത്തിനുള്ളില്‍ പഞ്ചായത്  തെരഞ്ഞെടുപ്പും ആറുമാസത്തിനുള്ളില്‍ നിയമ സഭാ തെരഞ്ഞെടുപ്പും വരും. കേരള ജനത എന്തു തീരുമാനിക്കും. അവര്‍ നേപ്പാളും ഗ്രീസും തെളിച്ച പാതയിലൂടെ പോകുമോ അതോ മറ്റ് വഴികള്‍  തേടുമോ? കാത്തിരുന്നു കാണാം. ഒരു കാര്യം തീര്‍ച്ചയാണ്. രണ്ടു മുന്നണികളെ മാറി മാറി ജയിപ്പിക്കുന്ന അവസ്ഥയില്‍ നിന്നും വ്യതിചലിച്ച്  ശക്തമായ ത്രികോണ മത്സരം പല മണ്ഡലങ്ങളിലും ഉണ്ടാകും.

മലയാളി അഭിപ്രായ സ്വാതത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും, ഭക്ഷണ സ്വാതന്ത്ര്യത്തിനും ഒക്കെ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍  ചാണ്ടിയുടെ കെണിയില്‍ വീഴരുത്. ഇടതുപക്ഷത്തെ ജയിപ്പിക്കണം. ഇന്ന് ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിച്ചാല്‍ നാളെ സംഘ പരിവാറിനെ ജയിപ്പിക്കേണ്ട ഗതി കേടു വരും. ഭാവി നിങ്ങളുടെ കയ്യിലാണ്. അക്ളാക്കിന്റെയും പന്‍സാരുയുടെയും നബോല്‍ക്കറുടെയും സുധീന്ദ്ര കുല്‍ക്കര്‍ണിയുടെയും ഗതി മലയാളത്തിലെ പ്രഗത്ഭര്‍ക്ക് വരണോ? ഉത്തരം  പറയേണ്ടത്  പ്രബുദ്ധരായ മലയാളികളാണ്.

Friday, 9 October 2015

ഗോവധ നിരോധനവും  ഇറച്ചിയുദ്ധവും  പിന്നെ കേരളവും.


എന്താണ്, ഗോവധ നിരോധനം?

 ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണിത്. ഇതിന്റെ പേരില്‍ ഒരു മുസ്ലിമിനെ ഉത്തര്‍ പ്രദേശില്‍ കുറച്ച് ഹിന്ദു മത ഭ്രാന്തന്മാര്‍  കൊലപ്പെടുത്തുകയുണ്ടായി.  ഒരു പശുവിനെ കാണാതാവുകയും അതിനെ ഒരു മുസ്ലിം മോഷ്ടിച്ചെടുത്ത് കൊന്നു തിന്നുകയും ചെയ്തു എന്ന ഊഹാപോഹത്തില്‍ നിന്നാണാ കൊലപാതകം ഉണ്ടായത്. ആ മുസ്ലിമിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി പശുവിന്റേതല്ല ആടിന്റേതായിരുന്നു എന്നാണിപ്പോള്‍ തെളിയുന്നത്.
സമൂഹത്തില്‍ ബോധപൂര്‍വ്വമായി മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ഒരു പറ്റം ആളുകള്‍ ശ്രമിക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്.

ഗോവധനിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും വീറോടെ വാദിക്കുന്നുണ്ട്. അനുകൂലിക്കുന്നവര്‍ തീവ്ര  ഹിന്ദുക്കളും എതിര്‍ക്കുന്നവര്‍ മറ്റുള്ളവരും.

ഗോവധം ഇന്‍ഡ്യയില്‍ നിരോധിക്കണമെന്ന് ഇന്‍ഡ്യന്‍  ഭരണ ഘടനയില്‍ എഴുതി വച്ചിട്ടുണ്ട് എന്ന് പറയുന്നത് തെറ്റല്ലേ. ഇന്‍ഡ്യന്‍ ഭരണഘടനയിലെ  Article 48 ലെ,  Directive Principles of State Policy എന്ന വകുപ്പില്‍ എഴുതി ചേര്‍ത്തിരിക്കുന്നത് ഇതാണ്.

"The State shall endeavor to organize agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter of cows and calves and other milch and drought cattle."

ഇത് വളരെ ഏറെ വളച്ചൊടിക്കപ്പെട്ടും വക്രീകരിച്ചും പലരും അവരുടെ വാദഗതിക്ക് ബലം നല്‍കാന്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇതില്‍ അഭയം തേടുന്ന ഹിന്ദു തീവ്രവാദികള്‍ അവകാശപ്പെടുന്ന ഉദ്ദേശ്യമാണോ ഈ ഭരണ ഘടന പരാമര്‍ശത്തിനുള്ളത്. പശു അവര്‍ക്ക് പുണ്യ മൃഗമാണ്. അതുകൊണ്ട് അവര്‍ അതിനെ കൊല്ലുന്നതിനെ എതിര്‍ക്കുന്നു. ഇന്‍ഡ്യന്‍ ഭരണഘടന ശില്‍പ്പികള്‍ ഗോവധം നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഈ കാരണം കൊണ്ടല്ല. അത് തികച്ചും സാമ്പത്തിക കാരണം കൊണ്ടാണ്.

പശുവിനെയും പശുവിന്റെ കുട്ടികളെയും കൊല്ലുന്നത് നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ ഉദ്ദേശ്യം മതപരമല്ല. പശുക്കളെ വളര്‍ത്തി തന്നെ കുടുംബം പുലര്‍ത്തിയിരുന്ന അനേകരുണ്ടായിരുന്നു ഇന്‍ഡ്യയില്‍. ഇന്നുമുണ്ട്. പശുവിന്റെ പാല്‍ വീട്ടാവശ്യത്തിനും കടകളില്‍  കൊടുത്ത് പണമുണ്ടാക്കാനുമുപയോഗിച്ചിരുന്നു. പശുവിന്റെ കുട്ടികളെ വിറ്റ്  പണം  സമ്പാദിച്ചിരുന്നു.

കാര്‍ഷിക രാജ്യമായ ഇന്‍ഡ്യയിലെ കാര്‍ഷിക അഭി  വൃദ്ധിക്ക് വേണ്ടിയും  കൂടെ വിഭാവനം ചെയ്ത ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വമാണ്, ഗോവധം നിരോധിക്കുന്നതിനു ശ്രമിക്കണമെന്നത്. കാര്‍ഷിക വൃത്തിക്ക് മൃഗങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്താണ്, ഭരണ ഘടന എഴുതിയുണ്ടാക്കിയത്. നിലമുഴുവാന്‍  കൂടുതലും ഉപയോഗിച്ചിരുന്നത് കാളകളെ ആയിരുന്നു.  വംശ വര്‍ദ്ധനയും സംരക്ഷണവും മാത്രമായിരുന്നു ഇതിന്റെ ഉദ്ദേശ്യം. പശുക്കളെ ഒക്കെ വധിച്ചാല്‍ പിന്നെ കാളകള്‍ക്ക് ക്ഷാമമുണ്ടാകും. അതൊഴിവാക്കാനായിരുന്നു ഈ നിര്‍ദ്ദേശം വച്ചതും.

ഗോവധം നിരോധിച്ചില്ലെങ്കിലും സാധാരണ മനുഷ്യര്‍  വളര്‍ത്തുന്ന പശുക്കളെ അവയുടെ ആരോഗ്യമുള്ള നാളുകളില്‍ ആരും വധിക്കാറില്ല. ഇറച്ചി തിന്നുന്നവര്‍ പോലും അത് ചെയ്യാറില്ല. അത് മത പരമായ വിശ്വാസം കൊണ്ടുമല്ല. ക്രിസ്ത്യാനികളും  മുസ്ലിങ്ങളും പശുക്കളെ വളര്‍ത്താറുണ്ട്. ഇവരും മച്ചി പശുക്കളെയും   കറവ വറ്റിയ പശുക്കളെയുമേ ഇറച്ചി വെട്ടുകാര്‍ക്ക് വില്‍ക്കാറുള്ളു. വളരെ അപൂര്‍വ്വമായി പണത്തിനാവശ്യം വരുമ്പോള്‍ മറിച്ചു ചെയ്യാറുണ്ടെന്നത് വിസ്മരിക്കുന്നില്ല.  അതിനൊന്നും മതപരമായ കാരണവുമില്ല. മതാതീത കാരണമാണുള്ളത്.

പശുക്കളെയും കാളകളെയും വധിക്കുന്നതിനെ എതിര്‍ക്കുന്നവരോട്  പണ്ട് സുപ്രീം കോടതി ഒരു ചോദ്യം ചോദിച്ചിരുന്നു. ഇവയുടെ ആരോഗ്യം നശിച്ചു കഴിഞ്ഞാല്‍ അവയെ എന്തു ചെയ്യണം? അന്ന് പക്ഷെ അവര്‍ക്കുത്തരമുണ്ടായില്ല. അപ്പോള്‍ കോടതി നടത്തിയ നിരീക്ഷണം ഇതായിരുന്നു.

"A total ban [on cattle slaughter] was not permissible if, under economic conditions, keeping useless bull or bullock be a burden on the society and therefore not in the public interest."

ഇപ്പോള്‍ ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും  പശുവിനെയും കാളകളെയും കൊല്ലുന്നത് നിരോധിക്കുന്ന നിയമമുണ്ട്. പലയിടത്തും പശുവിനെ കൊല്ലുന്നതു മാത്രം നിരോധിച്ചിരിക്കുന്നു.




അടുത്ത കാലത്ത് മഹാരാഷ്ട്ര മാട്ടിറച്ചി അപ്പാടെ നിരോധിക്കുന്ന നിയമം നടപ്പിലാക്കി. അതേതുടര്‍ന്നാണ്, ഇതൊരു ഇറച്ചിയുദ്ധത്തിലേക്ക് കേരളത്തെ നയിച്ചത് . സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു. അതിനു ബദലായി തീവ്ര ഹിന്ദുക്കള്‍ പന്നി ഫെസ്റ്റിവല്‍ നടത്തുന്നു. ഇതാഘോഷിക്കാന്‍ പ്രശ്നത്തിന്റെ രണ്ടു ഭാഗത്തുമുള്ളവര്‍ അമിതാവേശം കാണിക്കുന്നു. ഭീതി ജനകമായ അവസ്ഥയാണിത്.

വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം ആ അവസ്ഥയിലേക്ക് തിരിച്ചു പോകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ജാതി മത ശക്തികള്‍ അവരുടെ പിടി മുറുക്കുന്നു. സമുദായ നേതാക്കളായ വെള്ളാപ്പള്ളിയും കാന്തപുരവും രാഷ്ട്രീയ പാര്‍ട്ടികള്‍  രൂപീകരിക്കുന്നു. കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് യതൊരു പങ്കുമുണ്ടായിരിക്കില്ല എന്ന് അദ്ദേഹം പറയുന്നു. സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ  ഫോട്ടോ പതിപ്പിക്കാതെ സി പി എം പോലും പോസ്റ്റര്‍ അടിച്ചിറക്കുന്നു. പുരോഗമന പ്രസ്ഥാനമായ എസ് എഫ് ഐ ആയിരുന്നു ഈ മുഖമില്ലാത്ത പോസ്റ്ററുകളുടെ ആദ്യ പ്രണേതാക്കള്‍. ഇപ്പോള്‍ സി പി എമ്മും അതേറ്റെടുത്തിരിക്കുന്നു. മുസ്ലിം ലീഗും പിന്നിലല്ല.






അതെ. കേരളം അതിവേഗം ഭ്രാന്താലയമായി മാറുകയാണ്. തീവ്ര ജാതി മത ശക്തികള്‍ സമൂഹത്തിലെ എല്ലാ രംഗങ്ങളും കയ്യടക്കിക്കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ്  എന്ന മതരാഷ്ട്രീയ പാര്‍ട്ടിയും വെള്ളപ്പള്ളി എന്ന ജാതിക്കോമരവും കാന്തപുരമെന്ന സ്ത്രീ വിരുദ്ധ പിന്തിരിപ്പന്‍ മുസ്ലിമും ഇതൊക്കെ ചെയ്യുന്നതില്‍ അത്ഭുതമില്ല. പക്ഷെ സി പി എം പോലുള്ള പുരോഗമന പ്രസ്ഥാനം ​ഇതേ വഴി പോകുന്നത് ഭീതിതമായ ഒരു വഴിത്തിരിവാണ്.  

Sunday, 6 September 2015

മൃദു ഹിന്ദുത്വ



മൃദു ഹിന്ദുത്വ
-------------------------

ഇടതുപക്ഷ ചിന്താഗതിക്കാരനും സി പി എമ്മിലെ പടലപിണക്കത്തില്‍ വി എസ് അച്യുതാന്ദനെ പ്രകടമായി എതിര്‍ക്കുന്ന ആളുമാണ്, ശ്രീ സെബിന്‍ ജേക്കബ്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ദയനീയമായി പരാജയപ്പെട്ടു. അന്ന്  വി എസ് അച്യുതാനന്ദന്‍ സി പി എമ്മിന്റെ തോല്‍വിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ചിരിച്ചു എന്നായിരുന്നു പിണറായി വിജയന്റെ  ഭക്തരൊക്കെ പാടി നടന്നത്.

2009 ജൂണ്‍ മാസത്തില്‍  സെബിന്‍  ജേക്കബ് എഴുതിയ ഒരു ലേഖനത്തില്‍  വി എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചില  വാചകങ്ങള്‍ ഉണ്ടായിരുന്നു. ഇതാണത്.

ആ ചിരി നിലനില്‍ക്കണേ ദൈവമേ..

""""ഇടതുപക്ഷത്തു് മൃദുഹൈന്ദവതയോ എന്നു് അമ്പരക്കേണ്ടതില്ല. വിഎസ് വളര്‍ത്തിയെടുത്ത ഈ കൊടിയ വിപത്തിനെ പാര്‍ട്ടി നേരിട്ടേ മതിയാകൂ. അലസമധുരമയ അമ്പലവാസി സംസ്കാരം പാര്‍ട്ടിക്കുള്ളില്‍ അടിഞ്ഞുകൂടുകയാണു്. അതു് മുസ്ലീംവിരുദ്ധവും ക്രിസ്ത്യന്‍വിരുദ്ധവുമാണു്. അതു് ഉറപ്പായും സമൂഹവിരുദ്ധവുമാണു്. ആരോ പറഞ്ഞതുപോലെ സ്വാത് ഇതാ ഇവിടെ തന്നെയുണ്ടു്.""""

വായിക്കുന്നവര്‍ക്ക് അര്‍ത്ഥം  ശരിക്കും പിടി കിട്ടിയിരിക്കുമല്ലോ. ഇടതുപക്ഷത്ത് മൃദുഹൈന്ദവതയുണ്ട്. അത് കൊടിയ വിപത്താണ്. വി എസ് ആണത് വളര്‍ത്തി എടുത്തത്. അതു വഴി സി പി എമ്മിനുള്ളില്‍ അമ്പലവാസി സംസ്കാരം അടിഞ്ഞു കൂടുകയാണ്. അതിനെ സ്വാതിനോട് ഉപമിക്കാം. സ്വാത് എന്നു പറയുന്നത് പാകിസ്താനിലെ സ്വാത് താഴ്വരയാണ്. അവിടമാണ്, ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമെന്നാണ്, റിപ്പോര്‍ട്ടുകള്‍. വി എസ് കാരണം സി പി എമ്മിലും അതു വഴി കേരളത്തിലും തീവ്രഹൈന്ദവത ഊയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നു എന്നായിരുന്നു സെബിന്‍ ഉത്ബുദ്ധരായ മലയാളികളെ ഓര്‍മ്മിപ്പിച്ചത്.

ഇതോര്‍മ്മിപ്പിക്കാന്‍ ഉള്ള കാരണം മറ്റൊന്നാണ്. സി പി എം സെക്രട്ടറി ആയിരുന്ന വിജയന്‍ മദനി എന്ന മുസ്ലിം തീവ്രവാദിയെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും നടക്കുന്നത് ശരിയായ സമീപനമല്ല എന്ന് വി എസ് ഓര്‍മ്മപ്പെടുത്തിയതായിരുന്നു. മദനിയുമായുള്ള ചങ്ങാത്തം ശരിയായില്ല എന്ന് പിന്നീട് സി പി എം തന്നെ സമ്മതിച്ചതാണെന്നോര്‍ക്കുക.

 മദനിയേപ്പൊലുള്ള തീവ്ര മുസ്ലിങ്ങള്‍ ഒരിക്കലും  കമ്യൂണിസ്റ്റാശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കില്ല എന്ന് തീര്‍ച്ചയുള്ള ഒരു കമ്യൂണിസ്റ്റുകാരനും  മുസ്ലിം തീവ്രവാദികളുടെ കൂട്ടുപിടിക്കാന്‍ പോകില്ല. പക്ഷെ വിജയനേപ്പോലെ കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നവര്‍ക്ക് അതിനോട് യോജിപ്പില്ലായിരുന്നു.

സെബിന്‍ ഈ പ്രവചനം നടത്തിയിട്ട് ഇപ്പോള്‍ 7 വര്‍ഷം പിന്നിട്ടിരിക്കുന്നു. അതിനു ശേഷം സി പി എമ്മില്‍  വളരെയധികം മാറ്റങ്ങളുണ്ടായി. വിജയന്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി. വിജയനെ എന്നും പിന്തുണച്ചിരുന്ന  പ്രകാശ് കാരാട്ട് കേന്ദ്ര സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. വി എസിനെ മിക്കപ്പോഴും  സഹായിച്ചിരുന്ന സീതാറാം യച്ചൂരി സെക്രട്ടറി ആയി. വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ദുശാഠ്യത്തില്‍ നിന്നും കേരള സി പി എം പതുക്കെ മാറി. ഇപ്പോഴും വി എസിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറല്ലെങ്കിലും വി എസിനെ പുറത്തു കളഞ്ഞാല്‍ ദൂര വ്യപകമായ ഭവിഷ്യത്തുണ്ടാകുമെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തി ചേര്‍ന്നു.

സെബിന്‍ പ്രവചിച്ചത് അക്ഷരം പ്രതി ശരിയായി വരുന്ന സൂചനകളാണിപ്പോള്‍ കാണുന്നത്. സെബിനെയും കടത്തി വെട്ടി കേരളത്തില്‍ മൃദുഹൈന്ദവതയല്ല തീവ്ര ഹൈന്ദവത തന്നെ ശക്തി പ്രാപിക്കുന്ന കാഴ്ച്ചയാണ്, കേരളം അത്ഭുതത്തോടെ കാണുന്നത്. സി പി എമ്മിനു പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ഹൈന്ദവ വോട്ടുകളില്‍ പലതും ഇപ്പോള്‍ ബി ജെപിയിലേക്കു പോകുന്നു. അത്  പിണറായി വിജയന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.  വെള്ളാപ്പള്ളി നടേശനെതിരെ കൊടുവാളും കൊണ്ട് നടക്കുന്നതിന്റെ പിന്നിലെ രഹസ്യം അതു തന്നെയാണ്.

പിണറായി വിജയന്റെ വികല നയങ്ങള്‍ സി പി എമിന്റെ ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് വി എസ് ഒരു പറ്റിറ്റാണ്ടു മുന്നെ മുന്നറിയിപ്പു നല്‍കിയതാണ്. അതിനെയായിരുന്നു സെബിനൊക്കെ വി എസ് ഇടതുപക്ഷത്ത് മൃദുഹൈന്ദവതയെ വളര്‍ത്തി എടുത്തു എന്ന കള്ളം പറഞ്ഞധിഷേപിച്ചത്. ബി ജെപിയിലേക്ക് പോകുന്ന വോട്ടുകളില്‍ ഭൂരിഭാഗവും ഇന്ന് ഇടതുപക്ഷത്തു വരേണ്ട വോട്ടുകളാണെന്ന് യാഥാര്‍ത്ഥ്യം ഇപ്പൊഴെങ്കിലും സെബിനേപ്പോലുള്ളവര്‍ അംഗീകരിക്കില്ലെങ്കിലും ഇതാണു വാസ്തവം.

വി എസിനൊരു സ്ഥാനവും ഇല്ലാത്ത കേരള സി പി എം ഇപ്പോള്‍ മൃദുഹൈന്ദവതയും കടന്ന് തീവ്ര ഹൈന്ദവതയുടെ ആള്‍ക്കാരയി മാറുന്ന കാഴ്ച്ചയാണ്,  കേരളം കാണുന്നത്. കമ്യൂണിസ്റ്റുകാരുടെ കുട്ടികളെ ഹിന്ദു ദൈവമായ ശ്രീഷ്ണന്റെ വേഷം കെട്ടിച്ച് കേരളത്തില്‍ പലയിടത്തും ഘോഷയാത്ര നടത്തുന്നു.

ഇതിനൊരു കാരണമേ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയുന്നുള്ളു. വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍  ഡി പി യെ ബി ജെ പി പാളായത്തിലേക്ക് നയിക്കുന്നതാണത്. അതു വഴി കുറെ ഈഴവ വോട്ടുകളെങ്കിലും ബി ജെ പിയിലേക്ക് പോകുമെന്ന് തീര്‍ച്ചയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അത് കണ്ടു.  അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍  ജയിക്കേണ്ടിയിരുന്ന സി പി എം തോറ്റു പോയി. സി പി എമ്മിനു കിട്ടേണ്ടിയിരുന്ന ഈഴവ വോട്ടുകള്‍ പലതും ബി ജെ പി സ്ഥാനാര്‍ത്ഥി രാജഗോപാലിനു പോയി. തെരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ ചേര്‍ന്ന  യോഗത്തില്‍ ഇ പി ജയരാജന്‍ പറഞ്ഞ ഒരഭിപ്രായത്തിന്റെ റിപ്പോര്‍ട്ടുകള്‍  വായിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.  "  ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ  പാർട്ടി ക്ക് ഭൂരിപക്ഷവർഗ്ഗീയത കളിക്കേണ്ടി വരും " ആ കളിയാണിപ്പോള്‍ ശ്രീഷ്ണ ജയന്തി ആഘോഷത്തിന്റെ പേരില്‍ നടത്തിയ വേഷം കെട്ടല്‍.

സി പി എമ്മിന്റെ ഉറച്ച വോട്ടുകളില്‍ ഭൂരിഭാഗവും ഹൈന്ദവ വോട്ടുഅക്ളാണ്. കൂടുതലും ഈഴവ സമുദായത്തിന്റേതാണ്.  ഇതില്‍ ഇന്നു കുറച്ച് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയിട്ടുണ്ട് എന്നതില്‍ വാസ്തവമുണ്ട്. പക്ഷെ അതിനെ നേരിടാന്‍ സി പി എം ഇതുപോലെ തരം താഴേണ്ട ആവശ്യമുണ്ടോ? ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന പാര്‍ട്ടി ശ്രീഷ്ണ ജയന്തി ആഘോഷിക്കുന്നതില്‍ അല്‍പ്പം പന്തികേടില്ലേ?

ഒരു മതത്തിന്റെയും  ജാതിയുടെയും കൂട്ടു പിടിക്കാതെ 1987 ല്‍ ഇടതുമുന്നണി കേരളത്തില്‍ അധികരത്തിലേറിയിട്ടുണ്ട്. ആ നിലപ്ടാണ്, സി പി എമ്മും ഇടതു പാര്‍ട്ടികളും എടുക്കേണ്ടത്. ഡെല്‍ഹിയില്‍ ആം ആദ്മിയെ പിന്തുണക്കാന്‍ പരസ്യമായി വന്ന ജാതി മത ശക്തികളോട് ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ അവശ്യമില്ല, ഡെല്‍ഹിയിലെ ജനങ്ങളുടെ വോട്ടുകള്‍ മതി  എന്നു പറഞ്ഞ കെജ്‌രിവാളിന്റെ ആര്‍ജ്ജവം പോലും കാണിക്കാന്‍ ഇന്ന് സി പി എമ്മില്‍ ആരുമില്ല. അതാണു സി പി എമ്മിന്റെ അപചയം. സി പി എമ്മിനോടൊപ്പം ഇടതുപക്ഷ മനസുള്ള കേരളീയരുടെയും ഗതികേടാണിത്.

ഒരു ജാതിയുടെയും മത ശക്തികളുടെയും കൂട്ടുപിടിക്കാതെ 1987 ല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനും ഇപ്പോൾ ഡെല്‍ഹില്‍ കേജ്‌രിവാളിനും ജയിക്കാമെങ്കില്‍  എന്തിനു വെള്ളാപ്പള്ളിയുടെ നിലപാടിൽ വിളറി പിടിക്കണം? സത്യസന്ധമായ രാഷ്ട്രീയ നിലപാടും ജനങ്ങളെ വെറുപ്പിക്കാത്ത അവരെ പുലഭ്യം പറയാത്ത നേതാക്കളും ഉണ്ടെങ്കിൽ ഏതു പാര്‍ട്ടിയേയും  ജനങ്ങള്‍  വിജയിപ്പിക്കും.

സി പി എം സംവദിക്കേണ്ടത്  ജനങ്ങളോടാണ്. ജാതി മത ശക്തികളോടല്ല. അങ്ങനെ ഒരു നിലപാട് സി പി എം എടുത്തപ്പോഴൊക്കെ ജനങ്ങള്‍ സി പി എമ്മിന്റെ കൂടെ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കുകയും ചെയ്യും. അത് തിരിച്ചറിയാതെ പോയാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരിക സി പി എം തന്നെയായിരിക്കും.

Friday, 21 August 2015

നരേന്ദ്ര മോദിയും സഞ്ചീവ് ഭട്ടും പിന്നെ ഓണവും



നരേന്ദ്ര മോദിയും സഞ്ചീവ് ഭട്ടും  ഓണവും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവും ഇല്ല. പക്ഷെ ഇവ ഒക്കെ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.

അസുര ചക്രവര്‍ത്തി ആയിരുന്ന ബലിയെ ആര്യന്മാരുടെ അവതാരമെന്നു പറയുന്ന വാമനന്‍ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്ന് സനാതനികള്‍ എഴുതിയ  കഥയാണല്ലൊ ഓണക്കാലത്ത് മലയാളികളൊക്കെ ഓര്‍മ്മിക്കുന്നു എന്നു നടിക്കുന്നത്. അസുരന്മാരെയൊക്കെ നികൃഷ്ടജീവികളായിട്ടാണ്, ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും രേഖപ്പെടുത്തി വച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡമെന്നൊക്കെ വിളിക്കുന്ന ബാഹു ബലി എന്ന സമകാലീന ചലചിത്രത്തിലും അസുരരെ നികൃഷ്ടരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്.  അതില്‍ ചരിത്രത്തിന്റെ  അംശമുണ്ട്. പക്ഷെ ചരിത്രം എപ്പോഴും വിജയിക്കുന്നവന്റെ ഭാഷയത്തിലാണെഴുതപ്പെടുക.

വാമനന്‍ എന്നു വിളിക്കപ്പെടുന്ന വിഷ്ണുവിന്റെ അവതാരത്തെ പൂജിക്കുന്ന ഓണാഘോഷം ശുദ്ധ അസംബമാണെന്നാണെന്റെ പക്ഷം. മാവേലി നാടു വാണീടും കാലം എന്ന ഓണപ്പാട്ടിന്റെ പൂര്‍ണ്ണരൂപമാണതിന്റെ അടിസ്ഥാനം. ഇതാണാ പൂര്‍ണ്ണ രൂപം.

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല'
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ 
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത് 
എത്ര നൂറ്റാണ്ടുകള നമ്മളേവം 
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം

"""എഴുതിയത് - സഹോദരൻ അയ്യപ്പൻ
സഹോദരന്റെ പദ്യകൃതികൾ - ഡ് ച് ബുക്സ് പബ്ലിഷ് ചെയ്തത് - 1981
പ്രൊഫ്‌ . എം കെ സാനു എഡിറ്റ്‌ ചെയ്തത് ."""

സനാതനികള്‍ ഇന്‍ഡ്യയിലേക്ക് വരുന്നതിനു മുന്നെ അവര്‍ വസിച്ചിരുന്നത് ഇറാനിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇറാനിയന്‍ പുരാണങ്ങളില്‍ അസുരരെ നല്ലവരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ദേവന്മാരെ നികൃഷ്ടരായിട്ടും. ഇറാനോട് ചേര്‍ന്നു കിടക്കുന്ന ഇന്‍ഡ്യയിലും അസുരര്‍ നല്ലവരായിരുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ്, ബലി എന്ന അസുര ചക്രവര്‍ത്തിയുടെ ചരിത്രം. ചതിയിലൂടെ ബലിയുടെ രാജ്യം ആര്യന്മാര്‍ കീഴടക്കിയതിന്റെ കഥയാണ്, ഓണത്തോടനുബന്ധിച്ചുള്ള ആര്യ ഭാഷ്യം. ഇറാനില്‍ നിന്നും  അസുരര്‍ പുറത്താക്കിയ ദേവന്മാർ എന്ന ആര്യന്മാര്‍, ഇന്‍ഡ്യയിലെ അസുരരെ കീഴടക്കി. ഇന്‍ഡ്യയുടെ തെക്കേയറ്റത്തുണ്ടായിരുന്ന ബലിയുടെ സാമ്രാജ്യവും അവര്‍ കീഴടക്കി. ഇന്‍ഡ്യയിലെ ആദിമ നിവാസികളെ അവരുടെ മതത്തിനു പുറത്തു നിറുത്തി. അവകാശങ്ങള്‍ നിഷേധിച്ചു. തൊട്ടുകൂടാത്തവരെന്നു മുദ്ര കുത്തി സമൂഹത്തിന്റെ പുറം പോക്കുകളിലേക്ക് ആട്ടിയോടിച്ചു. അതിന്റെ കാരണം ആര്യന്മാരുടെ കുടിലതയെ  അസുരര്‍ എതിര്‍ത്തു  എന്നതു മാത്രമായിരുന്നു.

ഈ ഓണക്കാലത്തും ഇതിന്റെ തനിയാവര്‍ത്തനം ഉണ്ടായിരിക്കുന്നു. അതരങ്ങേറിയത് ഗുജറാത്തിലാണ്. നരേന്ദ്ര മോദി ഭരിച്ച് സ്വര്‍ഗ്ഗമാക്കി എന്ന് ഭക്തര്‍ പാടി നടക്കുന്ന ഗുജറാത്തില്‍. മോദി മുഖ്യ മന്ത്രി ആയി അധികാരമേറ്റെടുത്ത ഉടനെ തന്നെ അവിടെ ഒരു കൂട്ടക്കൊല അരങ്ങേറി. ആയിരക്കണക്കിനു നിരപരാധികളായ മുസ്ലിങ്ങളെ സനാതന ധര്‍മ്മികളെന്ന് സ്വയം വിളിക്കുന്ന ഹിന്ദുക്കള്‍ കൊലപ്പെടുത്തി. അതിനു മോദി എന്ന അധികാരി മൌനാനുവാദം കൊടുത്തു. ബാബു ബജ്‌രംഗി എന്ന സനാതന ഹിന്ദുവിന്റെ വാക്കുകള്‍ അതിന്റെ തെളിവാണ്.



ആര്‍ എസ് എസ്  എന്ന തീവ്ര ഹിന്ദു സംഘടനയുടെ വിശ്വസ്ഥ പോരാളി ആയിട്ടായിരുനു നരേന്ദ്ര മോദി എന്ന ഹിന്ദു തന്റെ ജീവിതം ആരംഭിച്ചത്. സ്വയം സേവകൻ  ആകാന്‍ വേണ്ടി, വിവാഹം കഴിച്ച ഭാര്യയെ വരെ ഉപേക്ഷിച്ച ആര്‍ എസ് എസ് ഭക്തനായിരുന്നു അദ്ദേഹം.

ബാബു ബജ്‌രംഗി  മുകളിലത്തെ  വീഡിയോയില്‍ പറയുന്ന അതേ കാര്യം ഇന്‍ഡ്യയിലെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ പറയാന്‍ ധൈര്യം കാണിച്ച പോലീസ് ഓഫീസറാണ്, സഞ്ചീവ് ഭട്ട്. അന്നുമുതലേ അദ്ദേഹം മോദിയുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തിന്,ഹരേന്‍ പാണ്ഡ്യ എന്ന മോദി മന്ത്രിസഭാംഗത്തിന്റെ ഗതി വരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഭാഗ്യവശാല്‍ അതുണ്ടായില്ല. ഇപ്പോള്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് അഭിനവ സനാതനി തന്റെ ഫാസിസം  ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്ലിം വിരോധത്തിന്റെയും  ഫാസിസ്റ്റ് തത്വ സംഹിതയുടെയും മൂശയില്‍ വാര്‍ത്തെടുത്ത ആര്‍ എസ് എസ് കാരനായ മോദി സഞ്ചീവ്  ഭട്ടിനോട് ഇത് ചെയ്തതില്‍ ഒട്ടും അത്ഭുതപ്പെടേണ്ട ആവശ്യമില്ല.

നരേന്ദ്ര മോദിക്കെതിരെയുള്ള സഞ്ജീവ് ഭട്ടിന്റെ നിലപാടിനു രണ്ടു പതിറ്റാണ്ടിലപ്പുറം  പഴക്കമുണ്ട്. ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊല ആസൂത്രണം ചെയ്തതും  നടപ്പിലാക്കിയതും ആരായിരുന്നു എന്ന കാര്യം വളരെ വ്യക്തമാണ്. മോദി അവര്‍ക്ക് വേണ്ട സകല ഒത്താശയും ചെയ്തു. നിരപരാധികളും നിസ്സഹായരുമായ ഇരകള്‍ക്ക് ഇതു വരെ ഒരു നീതിയും കിട്ടിയില്ല.  കൊലയാളികളെ നിരപരാധികളാക്കാനുള്ള പ്രഹസനങ്ങളായിരുന്നു വിചാരണകളൊക്കെ.  ദുരിതാശ്വാസക്യാമ്പുകളെന്ന പേരിലുള്ള ചേരികളുണ്ടാക്കി കൂട്ടക്കൊലയുടെ ഇരകളെ  പൊതു സമൂഹത്തില്‍ നിന്നം ​ഇപ്പോഴും മാറ്റി നിറുത്തിയിരിക്കുന്നു. പണ്ട് ആര്യന്മാര്‍ വന്ന് ദ്രാവിഡരെ മാറ്റി നിറുത്തിയതുപോലെ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് അവരിന്നും അലയുകയാണ്.  അവരില്‍ ചിലരുടെ എങ്കിലും നീതിക്കു വേണ്ടി പോരാടുന്ന ടീസ്റ്റ സെത്തല്‍ വാദിനേപ്പൊലുള്ളവരെ മോദി ഇന്നും പീഢിപ്പിക്കുന്നു.

ഗുജറാത്ത കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനെ  നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവില്ലെന്നാണ്, മോദി ഭക്തര്‍ ഇപ്പോഴും വാദിക്കുന്നത് . ഗോധ്ര  സംഭവത്തിനു ശേഷം നടന്ന  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സഞ്ചീവ് ഭട്ടും പങ്കെടുത്തിരുന്നു. അദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 'ഹിന്ദുക്കള്‍ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ, നിങ്ങളത് തടയേണ്ട എന്ന് ഞാന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദി പോലീസ് ഉദ്യേഗസ്ഥരോട് പറഞ്ഞു'. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത്  കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ  പ്രോസിക്യൂട്ടു ചെയ്യണമെന്നും ഉള്ള വാദങ്ങള്‍ ഉണ്ടായി. പക്ഷെ ഒന്നും നടന്നില്ല.

അനുമതിയില്ലാതെ അവധിയെടുത്തതിനും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും സഞ്ജീവ് ഭട്ടിനെ 2011-ല്‍  സസ്‌പെന്‍ഡ് ചെയ്തു.  കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ആര്യന്മാർ ദ്രാവിഡരെ കീഴടക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന ഈ ഓണക്കാലത്ത്  തന്നെ അത് നടപ്പിലാക്കി.

സഞ്ചീവ് ഭട്ട് ഒരു പ്രതീകമാണ്., വരാന്‍ ഇരിക്കുന്ന കാലത്തിന്റെ സൂചന. പാര്‍ട്ടി കെട്ടിപ്പടുത്ത അദ്വാനിയെ തഴഞ്ഞ് മോദിയെ ആര്‍ എസ് എസ് ഉയര്‍ത്തി ക്കാട്ടിയതു മുതല്‍ ഈ സൂചന വ്യക്തമായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതു മുതല്‍ മോദി ആര്‍ എസ് എസിന്റെ അജണ്ട നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ഇന്‍ഡ്യയിലെ ജനങ്ങളില്‍ സാമുദായിക ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ മോദി തെരഞ്ഞെടുത്ത പല ബി ജെ പി എം പി മാരും പലതും വിളിച്ചു പറഞ്ഞിട്ടുണ്ട്. ബി ജെ പി എം പി മാരൊക്കെ വെറുതെ വിടുവായത്തം പറഞ്ഞതല്ല. ആര്‍ എസ് എസിന്റെ ശക്തമായ പിന്തുണയോടെ തന്നെയാണവര്‍ അതൊക്കെ പറഞ്ഞത്. മോദി അതിനോടും മൌനം പാലിച്ചു. ഗുജറാത്ത് കൂട്ടക്കൊല നടന്ന അവസരത്തില്‍ മൌനാനുവാദം കൊടുത്തതുപോലെ തന്നെ. ഇന്നും മോദി അവരെ തള്ളിപറഞ്ഞിട്ടില്ല. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്കിനേപ്പറ്റി പറഞ്ഞിട്ടുള്ള എല്ലാവരെയും മോദി നിശബ്ദരാക്കുകയോ, പീഢിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു.  ടീസ്റ്റ സെത്തല്‍വാദും സഞ്ചീവ് ഭട്ടുമാണ്, അതിലെ അവസാനത്തെ ഇരകള്‍.

ഇന്നിപ്പോള്‍ ഇന്‍ഡ്യയിലെ എല്ലാ രംഗങ്ങളിലും ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്ന വിനീത ദാസന്‍ മാത്രമണു മോദി. ആലങ്കാരികമായി പറഞ്ഞാല്‍ കുങ്കുമം ചുമക്കുന്ന കഴുത. ഇന്‍ഡ്യയില്‍ വല്ലപ്പോഴും വന്നു പോകുന്ന അഴകിയ രാവണന്‍ മാത്രം. ഭരിക്കാന്‍ ഇവിടെ ആര്‍ എസ് എസ് ഉണ്ട്. പിന്നെ ഞാനെന്തിനു വെറുതെ മെനക്കെടണം എന്നതാണ്, മോദിയുടെ നിലപാട്.

അദാനിക്കും അംബാനിക്കും ഇന്‍ഡ്യയുടെ സ്വത്തുക്കളൊക്കെ ചൂക്ഷണം ചെയ്യാന്‍ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുക. ബാക്കി ഉള്ളത് വിദേശ രാജ്യങ്ങള്‍ക്ക് കൊടുക്കുക എന്നതാണു മോദിയുടെ നയം. ആര്‍ എസ് എസിനു വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിനപ്പുറം ഇന്‍ഡ്യയിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഉത്ഖണ്ഠയൊന്നുമില്ല. മോദിക്കുമില്ല. 

Thursday, 6 August 2015

ശീലാവതികളും രക്തസാക്ഷികളും.


ശീലാവതികളും രക്തസാക്ഷികളും.
-------------------------------------------------------

ക്രിക്കറ്റ് എന്ന കളി തന്നെ ഇപ്പോള്‍ എനിക്കിഷ്ടമല്ല. പണ്ടും അത്ര വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇന്‍ഡ്യയിലെ ക്രിക്കറ്റ് കളി. ഐ പി എല്‍ എന്ന കെട്ടു കാഴ്ച്ച ഇന്‍ഡ്യയിലെ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വേദിയാണ്. അതിനെ ആരാധിക്കാനും പിന്തുണക്കാനും ഇന്‍ഡ്യയില്‍ അനേകരുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറൊക്കെ  കോടിക്കണക്കിനിന്‍ഡ്യക്കാരുടെ ദൈവം പോലുമാണ്. നികുതി വെട്ടിക്കാന്‍ ശ്രമം നടത്തിയ അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിക്കുകയും ചെയ്തപ്പോള്‍ എല്ലാം പൂര്‍ത്തി ആയി. മറ്റൊരു ദൈവമായ ധോണിയുടെ സ്വന്തം ടീമിനെ സുപ്രീം കോടതി രണ്ടു വര്‍ഷത്തേക്ക് വിലക്കിയതും അടുത്ത കാലത്താണ്.

ഒത്തുകളിക്കാന്‍ പണം വാങ്ങി എന്ന ആരോപണം നേരിടുന്ന ശ്രീശാന്തിനെ അടുത്ത നാളില്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. ഒരു കുരങ്ങിന്റെ ഭാവഹാവാദികളോടെ കളിക്കളത്തില്‍ പെരുമാറുന്ന ഇദ്ദേഹത്തെ ഒരു മാന്യനായി കാണാനും സാധിക്കില്ല.  മറ്റൊരു ഇന്‍ഡ്യന്‍ കളിക്കാരനായ ഹര്‍ഭജന്‍ സിംഗിന്റെ തല്ലു മേടിക്കേണ്ട തരത്തിലാണിദ്ദേഹത്തിന്റെ കളിക്കളത്തിലെ പെരുമാറ്റം.



അര്‍ത്ഥരാത്രിയില്‍ ഇദ്ദേഹം ഏതോ സ്ത്രീയുടെ കൂടെ പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഇടനാഴിയിലൂടെ അലഞ്ഞു നടക്കുന്ന വീഡിയോ ചിത്രങ്ങളൊക്കെ പലരും കണ്ടതാണ്. ശ്രീശാന്തിന്റെ ശീലാവതി ആയ ഭാര്യയേപ്പറ്റി ഉള്ള ഒരു വാര്‍ത്ത അടുത്തിടെ കേട്ടു. ശ്രീശാന്ത്  ജയിലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പുരാണങ്ങളിലെ ശീലാവതിയേപ്പോലെ കൊട്ടാരത്തിലെ അടുക്കളയിലെ തറയില്‍ കിടന്നുറങ്ങി എന്ന് ശ്രീശാന്ത് പറയുകയും ശീലാവതി ആയ ഭാര്യ അതിനെ ശരി വയ്ക്കുകയും ചെയ്തു.

സ്ത്രീകള്‍ ശീലാവതികളായിരിക്കണമെന്ന ഒരു പൊതു ബോധം മനപ്പൂര്‍വം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം ആണതെന്ന ഒരു വ്യാഖ്യാനം ഇപ്പോള്‍ വായിക്കാനിടയായി. അടുത്ത നാളുകളില്‍ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പ്രീത ജി  നായർ  ആണിത് പ്രചരിപ്പിക്കുന്നതും.


ശീലാവതി എന്നത് പൊതു ബോധമാണെന്നു പറയുമ്പോള്‍  മറ്റ് പല ചോദ്യങ്ങളുമുണ്ടാകുന്നു. പ്രീത വിശ്വസിക്കുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റു പ്രസ്ഥാനമാണല്ലോ. അതിലെ രക്തസാക്ഷിത്തവും, ശീലാവതി ചമയലിന്റേതു പോലെ ഉള്ള ഒരു പൊതു ബോധമാണ്. പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലി അര്‍പ്പിക്കലൊക്കെ എന്തോ മഹത്തായ പ്രവര്‍ത്തി ആയി ഈ പാര്‍ട്ടി കൊണ്ടാടുന്നു. ശീലാവതി ചമയാന്‍ കുറച്ച് സ്ത്രീകളുള്ളതുപോലെ, ജീവന്‍ വെടിയാന്‍ തയ്യാറായി ചാവേറുകളായി കുറച്ച് യുവാക്കള്‍ ഈ പാര്‍ട്ടിക്കുമുണ്ട്. ശീലാവതി പൊതു ബോധം സ്ത്രീവിരുദ്ധമാകുന്നതുപോലെ,  പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആകുന്നത് മനുഷ്യത്വ വിരുദ്ധമാണ്.

പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ വെടിയുന്നതും ഭര്‍ത്താവിനു വേണ്ടി  അടുക്കളയിലെ തറയില്‍ കിടന്നുറങ്ങുന്നതും ഒരേ പൊതു ബോധം തന്നെയല്ലേ? പാര്‍ട്ടിക്ക് വേണ്ടി എന്നും പറഞ്ഞ് വെട്ടിയും കുത്തിയും ചാകുന്നതിന്റെയും കൊല്ലുന്നതിന്റെയും  അത്ര നികൃഷ്ടത ശ്രീശാന്തിന്റെ ഭാര്യ കെട്ടിയാടിയ ശീലാവതി വേഷത്തിനുണ്ടോ?

കേരളത്തിലെ സി പി എം ന്യൂ ജെനറേഷന്‍ ആയി മാറിയപ്പോള്‍ കൊല്ലുന്നതൊക്കെ ക്വട്ടേഷന്‍ നല്‍കി ഇവന്റ് മാനേജ്മെന്റിനെ ഏല്‍പ്പിച്ചു. പണ്ടൊക്കെ മണിയാശാന്‍ പറഞ്ഞപോലെ വണ്‍ റ്റു ത്രീ എന്നും പറഞ്ഞ് നേരിട്ടങ്ങ് കൊല്ലുകയായിരുന്നു. ഇപ്പോള്‍ അതിനു പകരം ക്വട്ടേഷന്‍ നല്‍കി ആണു ചെയ്യുന്നത് . റ്റി പി ചന്ദ്രശേഖരനെ വധിച്ചപോലെ. ഇനി ചാവേറാകാനും ക്വട്ടേഷന്‍ നല്‍കുന്ന കാലം വരുമോ എന്തോ.  ശീലാവതി വേഷം കെട്ടാനും ക്വട്ടേഷന്‍  പിടിക്കാന്‍ സ്ത്രീകളുണ്ടായേക്കാം. ന്യൂ ജെനെറേഷന്‍ കാലമല്ലേ?

Wednesday, 29 July 2015

ഇന്‍ഡ്യയില്‍ സംഘപരിവാറിനെ വളര്‍ത്തിയതാര്?


അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെതിരെ ഉണ്ടായ ഏറ്റവും വലിയ ആരോപണം അദ്ദേഹം സംഘപരിവാറിന്റെ വളര്‍ച്ചയില്‍ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ്.

ഈ ആരോപണം ശക്തമായി ഉന്നയിക്കുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരും അനുഭാവികളും  ആണ്. അവരില്‍ ഒരാളുടെ അഭിപ്രായം ല്‍ കിടക്കുന്നത് ഇങ്ങനെ.




ജീവികളെ വളര്‍ത്തുക എന്ന് കേട്ടിട്ടുണ്ട്. ഒരാശയത്തെ മറ്റൊരാള്‍ക്ക് വളര്‍ത്താന്‍ സാധിക്കുമോ? സംശയമാണ്.

അബ്ദുല്‍ കലാം എന്ന ശാസ്ത്രജ്ഞന്‍ ഇന്‍ഡ്യന്‍ പ്രസിഡണ്ടായ ശേഷമാണ്, അദ്ദേഹം സംഘ പരിവാറിനനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന ചില നിലപാടുകളെടുത്തത്. ഹൈന്ദവ നേതാക്കളുമായി സഹവസിക്കുക, ഹൈന്ദവ പുണ്യപുരുഷന്മാരെ സന്ദര്‍ശിക്കുക, ഹിന്ദു മതത്തെ പുച്ഛിക്കാതിരിക്കുക തുടങ്ങിയ ചില ചെയ്തികളൊക്കെ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതൊക്കെ ചെയ്യുന്ന  അനേകം മറ്റ് മതസ്ഥരുണ്ട്. പക്ഷെ അവരൊന്നും സംഘപരിവാറിനെ വളര്‍ത്തുന്നു എന്ന പഴി കേള്‍ക്കേണ്ടി വന്നിട്ടില്ല. ബി ജെ പി എന്ന പാര്‍ട്ടി കലാമിനെ പ്രസിഡണ്ടാക്കി എന്ന ഒറ്റ കാരണത്താലാണദ്ദേഹം ഈ പഴി കേള്‍ക്കേണ്ടി വന്നത്. സി പി എം നിറുത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു എന്നത് ഈ പഴിയുടെ ആക്കം കൂട്ടുന്നു.


കലാം പ്രസിഡണ്ടാകുന്നത് 2002 ല്‍ ആയിരുന്നു. 1996ല്‍ തന്നെ ബി ജെ പി ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിരുന്നു. ഈ വളര്‍ച്ചയില്‍ കലമാണോ അതോ മറ്റ് വല്ലവരുമാണോ വലിയ പങ്കു വഹിച്ചിട്ടുള്ളത്. ഇന്‍ഡ്യയിലെ സംഘ പരിവാറിന്റെ ചരിത്രമൊന്നു പരിശോധിക്കാം 

1906 ല്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ താല്‍പര്യങ്ങള്‍ അസംരക്ഷിക്കാന്‍ വേണ്ടി മുസ്ലിം ലീഗ് എന്ന ഒരു മുസ്ലിം സംഘടന രൂപീകരിച്ചിരുന്നു. 1909ല്‍ ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക Electorate അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ചു. ഈ രണ്ട് സംഭവങ്ങളും മുസ്ലിം പ്രീണനമാണെന്ന്  ധരിച്ച കുറച്ച് ഹിന്ദുക്കള്‍  മതാടിസ്ഥനത്തില്‍ സംഘടിക്കുവാന്‍  തീരുമാനിച്ചു. അതിന്റെ ഫലമായി  ഹിന്ദു മഹാ സഭ എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടു. പക്ഷെ ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണനം ആയിരുന്നു അവരുടെ തുരുപ്പു ചീട്ട്. ഹിന്ദു മഹാസഭയുടെ ഉയര്‍ന്ന നേതാവായിരുന്ന ഹെഡ്ഗേവാര്‍ സംഘടന ഉപേക്ഷിച്ച് കുറച്ചു കൂടെ തീവ്ര നിലപാടുകളുള്ള ആര്‍ എസ് എസ് എന്ന സംഘടന രൂപീകരിച്ചു. 

1925 ല്‍ ആയിരുന്നു ആര്‍ എസ് എസ് എന്ന ഹിന്ദു സംഘടന രൂപം കൊണ്ടത്. തീവ്ര ഹൈന്ദവതയും ഇസ്ലാം വിരോധവുമായിരുന്നു അവരുടെ മുഖ മുദ്ര. ഹിന്ദു മഹാസഭയേക്കാള്‍ വളരെ വേഗം ആര്‍ എസ്  എസ് വളര്‍ന്നു. ഇന്നത്തെ ബി ജെ പി നേതാക്കളില്‍ ബഹു ഭൂരിപക്ഷവും ആര്‍ എസ് എസ് എന്ന സംഘടനയിലൂടെ വളര്‍ന്നു വന്നവരാണ്.

1940 കളില്‍ മുസ്ലിം ലീഗ് പ്രത്യേക മുസ്ലിം രാഷ്ട്രത്തിനു വേണ്ടിയുള്ള നിലപാടു കടുപ്പിച്ചു. ആര്‍ എസ് എസ് അത് ശരിക്കും മുതലെടുത്ത് കൂടുതല്‍ വളര്‍ന്നു. ഗന്ധിജിയുടെ കോണ്‍ഗ്രസ് വ്യക്തമായ മുസ്ലിം പ്രീണനം നടത്തിയതൊക്കെ ആര്‍ എസ് എസിനു വളരാന്‍ സഹായകമായി. ഗാന്ധി വധത്തോടെ ഹിന്ദു മഹസഭ ജനങ്ങളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു. ഇത് മനസിലാക്കിയ ശ്യാമപ്രസാദ് മുഖര്‍ജി 1951 ൽ  ഹിന്ദു മഹാസഭ വിട്ട് ഭാരതീയ ജനസംഘമെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍ എസ് എസ് ആയിരുന്നു ഈ സംഘടനയുടെ പ്രധാന ഊര്‍ജ്ജം. ഹിന്ദു മഹാസഭയും ആര്‍ എസ് എസും മുന്നോട്ട് വച്ച ഹിന്ദുത്വ തന്നെ ആയിരുന്നു ജന സംഘത്തിന്റെ ആശയവും. 

ആര്‍ എസ് എസിന്റെ രാഷ്ട്രീയ മുഖം ​ആയിരുന്നു ജന സംഘം. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന പല കോണ്‍ഗ്രസ് നേതാക്കളും ജന സംഘത്തില്‍ ചേര്‍ന്നു. 1967 ലെ തെരഞ്ഞെടുപ്പോടു കൂടി ജന സംഘം വലിയ നേട്ടങ്ങളുണ്ടാക്കി. പ്രത്യേകിച്ചും ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍. മുസ്ലിം വിരോധം, പാകിസ്ഥാന്‍  വിരോധം, ചൈന വിരോധം, കമ്യൂണിസ്റ്റു വിരോധം എന്നിവയായിരുന്നു ജനസംഘത്തിന്റെ പ്രധാന നയങ്ങള്‍.

ജയപ്രകാശ്  നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിര ഭരണത്തിനെതിരെ ഒരു ജനകീയ നീക്കമുണ്ടായപ്പോള്‍ 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപ്പോള്‍ മറ്റ് പ്രതിപക്ഷ നേതാക്കളോടൊപ്പം ജന സംഘം നേതാക്കളും ജയിലില്‍ അടക്കപ്പെട്ടു.  1977ല്‍ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴേക്കും ജയിലില്‍ കിടന്നിരുന്ന നേതാക്കളൊക്കെ ചേര്‍ന്ന് ഒരു കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുടെ രൂപ രേഖ തയ്യാറാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരുമിച്ച് മത്സരിച്ചു. എന്നു വച്ചാല്‍ ജന സംഘവും സി പി എമ്മും ഒറ്റ മുന്നണിയായി ഇന്‍ഡ്യ മുഴുവന്‍ മത്സരിച്ചു. 

കലാം എന്ന വ്യക്തിയെ ഇന്‍ഡ്യ അറിയുന്നതിനും വളരെ മുന്നെ സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടി ജന സംഘത്തിന്, ഇന്‍ഡ്യയില്‍ മേല്‍ വിലാസമുണ്ടാക്കിക്കൊടുക്കാന്‍ കാരണമായി. കേരളത്തില്‍  രണ്ടു മണ്ഡലങ്ങളില്‍ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് കമ്യൂണിസ്റ്റു നേതാക്കള്‍ വോട്ടു പിടിച്ചു.  കമ്യൂണിസ്റ്റുകാര്‍ വോട്ടു ചെയ്തു. കേന്ദ്രത്തില്‍ ജനസംഘം ഉള്‍പ്പെട്ട മുന്നണി അധികാരത്തിലെത്തി. പിന്നീട് ഈ മുന്നണിയിലെ കക്ഷികളൊക്കെ ലയിച്ച് ജനതാ പാര്‍ട്ടി  എന്ന ഒറ്റ പാര്‍ട്ടിയുമായി. സി പി എം ഈ പാര്‍ട്ടിയുമായുള്ള ബന്ധം തുടര്‍ന്നും കൊണ്ടുപോയി. 1980 ല്‍ ഈ പാര്‍ട്ടി ശിഥിലമായപ്പോള്‍ പഴയ ജനസംഘം നേതാക്കളൊക്കെ ചേര്‍ന്ന് ബി ജെ പി എന്ന പാര്‍ട്ടി രൂപീകരിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രമേ ഈ പാര്‍ട്ടിക്ക് ലഭിച്ചുള്ളു. ഇന്ദിര വധത്തിന്റെ  സഹതാപത്തില്‍ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും അടി പതറിയപ്പോള്‍ ബി ജെ പിക്കും അടി പതറി. പക്ഷെ 1989 ആയപ്പോഴേക്കും അവര്‍ ശക്തിയായി തന്നെ തിരിച്ചു വന്നു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതിരുന്ന പാര്‍ലമെന്റില്‍ ഇടതുപക്ഷവും ബി ജെ പിയും വി പി സിംഗിനെ പുറത്തു നിന്നും പിന്തുണച്ചു. ഉത്തര്‍ പ്രദേശ് ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും അവര്‍ അധികാരത്തിലെത്തി. 

1992ല്‍ ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ ഹിന്ദു വികാരം കൂടുതല്‍ ഉണര്‍ന്നു. 

പിന്നീട് പല തെരഞ്ഞെടുപ്പുകളിലൂടെയും കടന്ന് 1996 ആയപ്പോഴേക്കും ബി ജെ പി പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷി ആയി തീര്‍ന്നിരുന്നു. അതു വരെയുള്ള ബി ജെപിയുടെ വളര്‍ച്ചയില്‍ കലാമിന്റെ പങ്കെന്താണെന്ന് എനിക്ക് ഒട്ടും മനസിലാകുന്നില്ല. ഒരു പങ്കുമില്ല എന്നു തന്നെയാണെന്റെ പക്ഷം. പാര്‍ലമ്നെറ്റില്‍ ഏറ്റവും വലിയ കക്ഷി ആയി തീര്‍ന്ന ഒരു പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുക എന്നത് സ്വാഭാവിക സംഭവവികാസമാണ്.

കോണ്‍ഗ്രസിന്റെ കെടു കാര്യസ്ഥതയും ജീര്‍ണ്ണതയും ബി ജെപ്പിക്ക് വളരാന്‍ സഹായകമായി. ബാബ്രി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ശിലാന്യാസത്തിനു തുറന്നു കൊടുത്തതൊക്കെ അവര്‍ അവരുടെ നേട്ടമായി കൊണ്ടാടി. അതൊക്കെ വിശ്വസിക്കാനും അംഗീകരിക്കാനും കൂടുതല്‍ ഹിന്ദുക്കള്‍ തയ്യാറായി. അദ്വാനി രഥമുരുട്ടി നടന്ന് ഹിന്ദു വകാരം ഉണര്‍ത്തി. ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍ കൂടുതല്‍ ഹിന്ദുക്കള്‍ ബി ജെപി പക്ഷത്തേക്കു ചാഞ്ഞു.കോണ്‍ഗ്രസിന്റെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും കമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും ചില നയങ്ങളും ബി ജെ പിയുടെ വളര്‍ച്ചക്ക് കരണമായി.

ഇതു വരെ കോണ്‍ഗ്രസ് ശക്തമായിരുന്ന സംസ്ഥാനങ്ങളിലാണ്, ബി ജെ പി വളര്‍ന്നത്. ഇപ്പോള്‍ മറ്റിടങ്ങളിലേക്കും ബി ജെ പി പടര്‍ന്നു കയറുന്നുണ്ട്.

കേരളത്തില്‍ പോലും കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ നിന്നും ബി ജെപിയിലേക്ക് ആളുകള്‍ ചേക്കേറുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരാണ്, കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സി പി എമ്മിന്റെ നെടും തൂണ്. ഇന്ന് പക്ഷെ ഈഴവര്‍ക്ക് ബി ജെ പി ചതുര്‍ത്ഥിയൊന്നുമല്ല. വെള്ളാപ്പള്ളി നടേശന്‍ ബി  ജെ പിയുമായി കൈ കോര്‍ത്തു കഴിഞ്ഞു. ആ വഴി കുറച്ച് ഈഴവരെങ്കിലും ബി ജെ പി പക്ഷത്തേക്ക് മാറുമെന്ന് തീര്‍ച്ചയാണ്. 

ഈ മനം മാറ്റത്തിന്, പിണറായി വിജന്റെ നേതൃത്വത്തില്‍ എടുത്ത പല നടപടികളും കാരണമായിട്ടുണ്ടെന്ന് പറയാതെ വയ്യ. ന്യൂന പക്ഷ പ്രീണനം എന്നു വ്യാഖ്യനിക്കാവുന്ന പല നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. 

സി പി എമ്മിനു വേണ്ടി വര്‍ഷങ്ങള്‍ പണിയെടുത്ത, തല്ലുകൊണ്ട പാര്‍ട്ടി അംഗങ്ങളെ ഇളിഭ്യരാക്കി എറണാകുളത്തും പത്തനം  തിട്ടയിലും ഇടുക്കിയിലും ചാലക്കുടിയിലും പൊന്നാനിയിലുമൊക്കെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സ്ഥനാര്‍ത്ഥികളാക്കിയതൊക്കെ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഷമമുണ്ടാക്കിയിട്ടുണ്ട്. ന്യൂന പക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന് എതിരാളികള്‍ക്ക് വ്യഖ്യാനിക്കാവുന്ന തരത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. റ്റി പി ചന്ദ്രശേഖരനേപ്പോലെ കറകളഞ്ഞ  കമ്യൂണിസ്റ്റുകാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. പല സി പി എം നേതാക്കളുടെയും  ജീവിത രീതി കമ്യൂണിസ്റ്റുകാര്‍ക്ക് യോജിക്കുന്നതരത്തിലല്ലാതായി. പുച്ഛവും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റം. അസഭ്യമായ പദപ്രയോഗങ്ങള്‍. ഇതൊക്കെ പലരെയും പാര്‍ട്ടിയില്‍ നിന്നകറ്റി. അവരില്‍ പലരും ബി ജെപിയോട് അനുഭാവം പ്രകടിപ്പിക്കാനും തുടങ്ങി. 

അപ്പോള്‍ ബി ജെ പി വളരാന്‍ കലാമിനേക്കാളും കൂടുതല്‍ സഹായം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍, പ്രത്യേകിച്ച് സി പി എം ചെയ്തിട്ടുണ്ട്. പക്ഷെ കമ്യൂണിസ്റ്റുകാര്‍ ആരും തന്നെ ഇത് സമ്മതിക്കില്ല.




Thursday, 23 July 2015

ഡംഭുമാമന്റെ അനന്തരവന്‍

ഡംഭുമാമന്റെ അനന്തരവന്‍
------------------------------------------------------------

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന  പൊറാട്ടു നാടകമാണ്. ബി ജെ പി നേതാവ് കെ സുരേന്ദ്രനും കോണ്‍ഗ്രസ് എം എല്‍ എ വി റ്റി ബലറാമും തമ്മിലുള്ള ചവിട്ടു നാടകം. തുടക്കം മോദി  കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച "അച്ചേ ദിന്‍" എന്നെത്തുമെന്നതിനെ ചൊല്ലിയാണ്. "മുത്തച്ഛാ ദിന്‍" ആയേ വരൂ എന്ന് അമിത് ഷാ പ്രഖ്യാപിച്ചതാണിപ്പോഴത്തെ പ്രശ്നം. അതേ സംബന്ധിച്ച് ഒരു ജനപ്രതിനിധി ഉപയോഗിക്കാവുന്ന മോശം പദപ്രയോഗങ്ങള്‍ വരെ ബലറാം നടത്തി. പണ്ട് സീതി ഹാജിയൊക്കെ ഈ നിലവാരത്തിലായിരുന്നു സംസാരിച്ചിരുന്നത്. പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടുണ്ടോ എന്ന് നിശ്ചയമില്ലാത്ത സീതി ഹാജിയും, അനേകം ബിരുദങ്ങളും റാങ്കുകളും സ്വന്തമായുണ്ടെന്ന് പറയപ്പെടുന്ന ബലറാമും ഒരേ തറ നിലവാരത്തിലെത്തി എന്നതു തന്നെ മോദി വിഭാവനം ചെയ്യുന്ന "അച്ചേദിന്‍" എത്തി എന്നതിന്റെ ലക്ഷണമാണ്.

ബലറാമിന്റെ ഇഷ്ട പദം "ചുനാവി ജുംല" ആണല്ലോ. മോദിയുടേത് "ചുനാവി ജുംല" ആണെന്ന ബലറാമിന്റെ അഭിപ്രായം  മുഖവിലക്കെടുത്തുകൊണ്ട്  നമുക്ക് മറ്റൊരു "ചുനാവി ജുംല"യേപ്പറ്റി ഓര്‍ത്തു നോക്കാം. 1967ല്‍ ബലറാമിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്‍ഡ്യയിലെ ദരിദ്രരെ കൂടെ നിറുത്താന്‍ ഇന്ദിരാ ഗാന്ധി അന്നൊരു മുദ്രവാക്യം മുഴക്കിയിരുന്നു. അതായിരുന്നു "ഗരീബീ ഹഠാവോ" എന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഗരീബി ഹഠ് ചെയ്തു ചെയ്ത്, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന രാജ്യമാണിപ്പോള്‍ ഇന്‍ഡ്യ. അന്ന് ഇന്ദിര മുഴക്കിയതും പിന്നീട് കോണ്‍ഗ്രസ്  ആവര്‍ത്തിച്ചതുമായ ഈ സാധനത്തെ എന്തു പേരിട്ടു വിളിക്കാമോ ആവോ!!

ഈ ചുനാവി ജുംലകളെ വിട്ടിട്ട് നമുക്ക് മറ്റൊരു ജുംലയിലേക്ക് വരാം. ബലറാം എം എല്‍ എ ആയി കഴിഞ്ഞപ്പോള്‍ മറ്റ് അഞ്ച് എം എല്‍ എ മാരോടൊപ്പം ചേര്‍ന്ന്  അദ്ദേഹം ഒരു കുറുമുന്നണി രൂപീകരിച്ചിരുന്നു. "ഹരിത എം എല്‍ എ മാര്‍" എന്ന പേരില്‍.  അവര്‍ Green thoughts Kerala എന്ന പേരില്‍ ഒരു ബ്ളോഗും  Face Book Page പേജും തുടങ്ങിയിരുന്നു.

"ഞങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു" എന്നായിരുന്നു ഈ എം എല്‍ എമാരുടെ നേതാവായ ബലറാം ആദ്യം നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. ഹരിത എം എല്‍ എ മാരില്‍ ഒരാള്‍ സരിത എം എല്‍ എ ആയി എന്ന് അടുത്ത കാലത്ത് കേരളം തിരിച്ചറിയുകയും ചെയ്തു. അതായിരുന്നോ ബലറാം ആവശ്യപ്പെട്ട മാറ്റം എന്നറിയണമെങ്കില്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും.

കേരളത്തെ ഹരിതാഭമാക്കിയേ അടങ്ങൂ എന്ന് വാശിപിടിച്ച് നടന്ന ബലറാം പ്രകൃ തി സംരക്ഷണത്തിനെന്തു ചെയ്തു എന്നു ചോദിക്കരുത്. അത് "ചുനാവിനു ശേഷമുള്ള വെറുമൊരു ജുംല ആയിരുന്നു" എന്ന മറുപടിക്കപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. ഇദ്ദേഹം പിന്തുണക്കുന്ന സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രകൃ തി നശീകരണത്തിനും ചൂട്ടുപിടിക്കുകയാണദ്ദേഹം ചെയ്തത്.

ബലറാമിന്റെ പ്രകൃതി സ്നേഹത്തെ പല വേദികളിലും പിന്തുണച്ച ഒരു വ്യക്തി ആയിരുന്നു ഞാന്‍. പിന്നീട് ബലറാമുമായി അഭിപ്രായ വ്യത്യാസമുണ്ടായ സംഭവം ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചപ്പോഴായിരുന്നു. ഹിന്ദു എം എല്‍ എ എന്നറിയപ്പെടാന്‍  ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം അതിനു പറഞ്ഞ ന്യായീകരണം.   Face Book വഴി ഇതദ്ദേഹം ന്യായീകരിച്ചപ്പോള്‍ ഞാനതിനെ ചോദ്യം ചെയ്ത് കുറച്ച് അഭിപ്രായങ്ങളെഴുതി. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം എടുത്തു കളഞ്ഞു. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ ബ്ളോഗിലൂടെ എഴുതിയിരുന്നു.

ഹരിതരാഷ്ട്രീയത്തിലെ പച്ചപ്പ്, അഥവാ ഹിന്ദു എം എല്‍ എ


ബലറാം ഏത് വഴിയിലൂടെ തൃത്താലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച് ലിസ്റ്റ് വെട്ടി ബലറാമിനെ ആരവിടെ പ്രതിഷ്ടിച്ചു എന്നതും  എല്ലാവര്‍ക്കും  അറിയാം. എം എല്‍ എ ആയികഴിഞ്ഞപ്പോള്‍ തൃ ത്താലയിലെ വോട്ടര്‍മാരുടെ മനോനില ബലറാം ശരിക്കും മനസിലാക്കി. ഉറപ്പിച്ചു നിറുത്താവുന്ന വോട്ടുകള്‍ തീവ്ര  മുസ്ലിങ്ങളുടേതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കെ സുരേന്ദ്രനോ ശശികല ടീച്ചറോ എതിരായി മത്സരിച്ചാല്‍ തീവ്ര ഹിന്ദു വോട്ടുകള്‍ അങ്ങോട്ടു പോകുമെന്ന് ബലറാമിനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ മുറുകെ പിടിക്കാവുന്ന വോട്ടുകള്‍  തീവ്ര  മുസ്ലിങ്ങളുടേതാണ്. തീവ്ര മുസ്ലിങ്ങള്‍ക്ക് പടച്ചോന്‍ ചിന്തിക്കുന്ന അവയവം ഒരു പ്രത്യേക സ്ഥാനത്ത് വച്ചിരിക്കുന്നതുകൊണ്ട്, തീവ്ര ഹിന്ദുക്കളെ എതിര്‍ത്ത് ഒരു വാക്കെങ്കിലും പറയുന്ന ഏത്  കോന്തനും അവര്‍ വോട്ടു ചെയ്യും. അതറിയുന്ന ബലറാം ആദ്യം ലഭിച്ച അവസരം തന്നെ തന്റെ  "പച്ചപ്പ്" പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചു. "ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്തല്‍, താന്‍  ഹിന്ദു എം എല്‍ എ ആയി മുദ്ര കുത്തപ്പെടു"മെന്നദ്ദേഹം വിലപിച്ചു. വിലാപത്തെ പിന്തുണക്കാന്‍  അനേകം തീവ്ര മുസ്ലിങ്ങളുണ്ടായി. ബാലരാമ  വിലാപം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു.

ഇപ്പോള്‍ വീണ്ടും ദേവസ്വം ബോര്‍ഡ് വിഷയം അദ്ദേഹം പൊടി തട്ടി എടുത്ത്  Face Book ല്‍ ഇട്ടലക്കുന്നുണ്ട്. "എന്തുകൊണ്ട് ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് കൊടുക്കേണ്ടതില്ല "എന്ന വിശദീകാരണമാണതിലൊക്കെ. ദേവസ്വം ബോര്‍ഡിനു  കീഴിലുള്ള ക്ഷേത്രങ്ങളൊക്കെ  സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്നാണദ്ദേഹം സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായ ദേവസ്വം ബോര്‍ഡിനെ തെരഞ്ഞെടുക്കന്‍ വോട്ടു ചെയ്യില്ല എന്ന് ഇദ്ദേഹം പണ്ട് വാശിപിടിച്ചതിനെ ഏത് തരം ജുംല എന്നു വിളിക്കാം?

ഇപ്പോള്‍ ഈ ദേവസ്വം ബോര്‍ഡ് പ്രശ്നം ഏതെങ്കിലും വേദിയില്‍ ആരെങ്കിലും ചര്‍ച്ച ചെയ്തതായി ഞാന്‍  കണ്ടില്ല.  പിന്നെ എന്തിനാണിപ്പോള്‍ ബലറാം ഇതെടുത്ത് വീശുന്നത്? തെരഞ്ഞെടുപ്പിന്, ഒരു വര്‍ഷം ഇല്ല. സുരേന്ദ്രനെ ഓരാവേശത്തിനു വെല്ലുവിളിക്കുകയും ചെയ്തു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രനു നിയമതടസമൊന്നുമില്ല. സുരേന്ദ്രന്‍ വെറുതെ ഒരു നോമിനേഷന്‍ കൊടുത്തു പോയാലും ബലരാമനു പോകേണ്ട പല വോട്ടുകളും താമരയില്‍ വീഴുമെന്ന തിരിച്ചറിവൊക്കെ ബലരാമനുണ്ട്. അതുകൊണ്ട് പല സെനാറിയോകളും  അദ്ദേഹം ഇപ്പോഴേ കണക്കുകൂട്ടുന്നു. എങ്ങാനും തോറ്റുപോയാല്‍ ഈ സെനാറിയോകളിലൊന്ന് രക്ഷക്കെത്തിയാലോ.

തൃത്താലയില്‍ നിലവിളക്ക് കത്തിക്കാനും ഈ "പച്ച" എം എല്‍ എ വിസമ്മതിച്ചല്‍ അതില്‍ അത്ഭുതം കൂറേണ്ട ആവശ്യമില്ല. "പച്ച" അസ്ഥിയില്‍ തന്നെ പിടിച്ചിരിക്കുന്നു.

ഡംഭുമാമന്റെ അച്ചാ ദിന്‍ മുത്തച്ഛാ ദിന്‍  ആയേ വരൂ എന്നു കേട്ടപ്പോഴേക്കും ബലരാമന്റെ  ബാല്യവും കൌമാരവും യൌവ്വനവും പകച്ചു പോയി എന്നാണദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയത്. ഡംഭുമാമന്റെ അച്ചാദിനത്തിനു കൊടിപിടിക്കുന്ന അദാനിക്ക് വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടി നല്‍കിയപ്പോള്‍ ബലരാമന്റെ ക്ഷുഭിത യൌവ്വനം പകച്ചതായി കണ്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ അനേകം അഴിമതി കണ്ടപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചു എന്നു തോന്നുന്നില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ജനപ്രതിനിധികള്‍ കടിക്കുകയും പിടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എം എല്‍ എ മാരും എം പി മാരും മന്ത്രിമാരും  സരിതയുടെ സരിത്തുമ്പില്‍ പിടിച്ച് കാബറെ ആടിയപ്പോഴു ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എല്ലാ മാഫിയകളും കേരളത്തെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ഹരിത എം എല്‍ എയുടെ ക്ഷുഭിത യൌവ്വനം പകച്ചേ ഇല്ല.

പക്ഷെ ഒരു ഹരിത എം എല്‍ എ സരിത എം എല്‍ എ ആയി മാറിയപ്പോഴും, ദേവസ്വം ബോര്‍ഡെന്ന സര്‍ക്കാര്‍ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വിസമ്മതിച്ച ബലരാമന്‍, അതേ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമാണെന്ന് സ്ഥപിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതുകാണുമ്പോഴും, ബാല്യ കൌമാര യൌവ്വന വാര്‍ദ്ധക്യങ്ങള്‍ ശരിക്കും പകച്ചു പോയി. എന്റെയല്ല. അഞ്ചു വര്‍ഷക്കാലാവധിയുള്ള കേരള നിയമസഭയുടെ. 

Monday, 13 July 2015

പ്രോട്ടോക്കോള്‍



ഇപ്പോള്‍ വര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സംഭവം ""ഋഷിരാജ് സിംഗ് രമേശ് ചെന്നിത്തലയെ അവഹേളിച്ചു പ്രോട്ടോക്കോള്‍ ലംഘിച്ചു"" എന്ന വാര്‍ത്തയാണല്ലോ. ഇത് സംബന്ധമായി എം എല്‍ എ ശ്രീ വി റ്റി ബല്‍ റാമും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ബാബു പോളും എഴുതിയ അഭിപ്രായങ്ങള്‍ വായിക്കാനിടയായി.

ബല്‍  റാമും ബാബു പോളും പറയുന്നതിനോട് യോജിക്കാന്‍ ആകില്ല. ഋഷിരാജ് സിംഗ് രമേശ് ചെന്നിത്തലയെ അവഹേളിച്ചു എന്ന് എന്തടിസ്ഥാനത്തിലാണ്, ബല്‍ റാം  പറയുന്നത്? പിന്നിലൂടെ വരുന്ന രമേശ് ചെന്നിത്തലയെ വേദിക്കു പിന്നില്‍ നിന്ന പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നു. അതവരുടെ ജോലിയുടെ ഭാഗം. അഥിതി ആയി മുന്നില്‍ ഇരിക്കുന്ന സിംഗ് രമേശിനെ കാണുന്നില്ല. അതുകൊണ്ട് സല്യൂട്ട് ചെയ്യുന്നില്ല. ഇതില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനമാണുള്ളത്? ഏത് പ്രോട്ടോക്കോളിലാണ്, സല്യൂട്ട് എന്ന വാക്കെഴുതി വച്ചിട്ടുള്ളത്?

അഡീഷണല്‍ ചീഫ് സെക്രട്ടറി ആയി വിരമിച്ച മുതിര്‍ന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ബാബു പോള്‍ എഴുതിയ  """അയാൾ അധികാര പരിധി ലംഘിച്ചോ എന്ന് എനിക്കറിയില്ല. പ്രോട്ടോക്കോൾ എന്താണെന്നും അറിയില്ല"""" എന്ന വാചകം അദ്ദേഹം വഹിച്ചിരുന്ന പദവിക്ക് യോജിക്കുന്നതല്ല. ഇതുപോലെ ഉയര്‍ന്ന പദവി വഹിച്ചിട്ടുള്ള ഒരാള്‍ക്ക് ഇതിലെന്തെങ്കിലും അധികാര പരിധി ലംഘനമോ പ്രോട്ടോക്കോള്‍ ലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് തീര്‍ച്ചയായും അറിയേണ്ടതാണ്. ഈ പരാമര്‍ശം മിതമായ ഭാഷയില്‍ പറഞ്ഞാല്‍   വളരെ മോശമായി പോയി.

ജനങ്ങള്‍ ഇതാഘോഷിക്കുന്നു എന്ന ബാബു പോളിന്റെ അഭിപ്രായം മ്ളേഛമായി പോയി. ആരും ഇതാഘോഷിക്കുന്നില്ല. രാജ്യത്തെ ഭൂരിഭാഗം ജനതക്കും ഇപ്പറഞ്ഞ പ്രോട്ടോക്കോള്‍ എന്ന സാധനം  എന്താണെന്നറിയില്ല. അവര്‍ക്കറിയാവുന്നത്, തങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭൂരിഭാഗവും അഹം ഭാവികളും അധികാര ദുര മൂത്തവരും, അഴിമതക്കാരും ഒക്കെ ആണെന്നാണ്. സരിത എന്ന ഒരു ദുര്‍നടപ്പുകാരി സ്ത്രീ ഒരു ലിസ്റ്റ് എടുത്ത് വീശുമ്പോഴേക്കും മൂത്രമൊഴിക്കുന്നവരാണിന്ന് കേരളത്തെ ഭരിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളില്‍ ഭൂരിഭാഗവും.

ഋ ഷിരാജ് സിംഗ് എന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി കേരളത്തിലെ സാധാരണക്കാര്‍ക്ക് പോലും സുപരിചിതനാണ്. അതിന്റെ കാരണം അദ്ദേഹം ​ഏറ്റെടുക്കുന്ന ജോലി നല്ല രീതിയില്‍ ചെയ്യുന്നതുകൊണ്ടും. ഇപ്പോള്‍ അദ്ദേഹം വഹിക്കുന്ന പദവിയില്‍ ഇരുന്നു കൊണ്ട് കേരളത്തിലെ മതസമുദായിക നേതാക്കളും വന്‍ കിട ബിസിനസുകാരും നടത്തുന്ന വൈദ്യുതി മോഷണം കണ്ടു പിടിച്ചു.   അത് പൊതു ജന മദ്ധ്യത്തില്‍ വാര്‍ത്ത ആകുകയം ​ചെയ്തു. ഒരു കൂലിപ്പണിക്കാരന്‍ കറണ്ട് ബില്ലടയ്ക്കന്‍ ഒരു ദിവസം താമസിച്ചാല്‍ അവന്റെ ഫ്യൂസൂരുന്ന അധികാരി  വര്‍ഗ്ഗം ഈ വന്‍ കിടക്കാരുടെ മോഷണത്തിനു നേരെ കണ്ണടക്കുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന മന്ത്രിമാരുടെ അറിവോടും ഒത്താശയോടും കൂടെ ആണിതൊക്കെ നടക്കുന്നത്. ഇത് ഒരു ജനാധിപത്യത്തില്‍ ഒരു ജനപ്രതിനിധിയും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് ബാബു പോളിനെയും ബലറാമിനെയും ആരും ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യമില്ല.

രമേശ് ചെന്നിത്തലയെ അപമാനിച്ചതോ അവഹേളിച്ചതോ ആരും അഘോഷിക്കുന്നില്ല. ഉണ്ടെന്ന് ബാബു പോളിനു തോന്നുന്നത് ഒരു പക്ഷെ ബുദ്ധി ശരിക്കും പ്രവര്‍ത്തിക്കാത്തതോ ഉമ്മന്‍ ചാണ്ടിയോടുള്ള അമിത ആരാധനയോ ആയിരിക്കാം. വൈദ്യുതി മോഷ്ടിക്കുന്ന വന്‍ കിടക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഭരണ നേതൃത്വത്തോടുള്ള പ്രതിഷേധമാണിത്. അല്ലാതെ ഇതില്‍ ജനാധിപത്യത്തെ അവഹേളിക്കലോ സിംഗിനെ ആരാധിക്കലോ ഇല്ല.

ബാബു പോളിനെയും ബല്‍റാമിനെയും  ഫ്രഞ്ച് വിപ്ളവത്തിന്റെ ചരിത്രം ആരും പഠിപ്പിക്കേണ്ടതില്ല. ജനാധിപത്യത്തിനു വേണ്ടി ഫ്രാന്‍സിലെ ആളുകള്‍ അന്നത്തെ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായിരുന്നു അത്. ഇന്നും ലോകം മുഴുവന്‍ സുബോധമുള്ള ആളുകള്‍ ആ വിപ്ളവത്തെ ആരാധാനയോടെ കാണുന്നുണ്ട്.

മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍   ഉദ്ധരിച്ച ബലറാമിനെ മറ്റൊരു പ്രോട്ടോക്കോള്‍ ലംഘനം ഓര്‍മ്മപ്പെടുത്തട്ടെ. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ വ്യക്തി ആയിരുന്നു മഹാത്മാ ഗാന്ധി. അന്ന്  ഇന്‍ഡ്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒരു വിധം എല്ലാ പ്രോട്ടോക്കോളുകളും അദ്ദേഹം ലംഘിച്ചിട്ടുണ്ട്. ബാബു പോള്‍ അതൊക്കെ മറന്നാലും ബല്‍റാം അത് മറക്കാന്‍ പാടില്ലാത്തതാണ്.

ഋഷി രാജ് സിംഗിനെ ആരെങ്കിലും വെള്ള പൂശുന്നു എങ്കില്‍ അതിനൊരു കാരണമുണ്ട്. ബല്‍റാം ഉള്‍പ്പടെയുള്ള ഭരണ കര്‍ത്താക്കള്‍ ചെയ്തുകൂട്ടുന്ന വൃത്തികേടുകളും കൊള്ളരുതായ്മകളും നിയമ ലംഘനങ്ങളും അതു ഖജനാവിനുണ്ടാക്കുന്ന നഷ്ടങ്ങളും ഒക്കെ കാണുമ്പോള്‍ സ്വഭാവികമായി ഉണ്ടാകുന്ന പ്രതികരണമാണത്. അതിനുള്ള പരിഹാരം അവരെ പുലഭ്യം പറയലല്ല. ജനപ്രതിനിധിളുടെ ഒക്കെ ഭാഗത്തുണ്ടാകുന്ന വീഴ്കള്‍ പരിഹരിക്കലാണ്.

ബാര്‍ കോഴ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എടുത്ത നിലപാട് ശരി ആണെന്ന് ബല്‍റാമിനു നെഞ്ചത്ത് കൈ വച്ച് പറയാന്‍ സാധിക്കുമോ? ആള്‍ ദൈവങ്ങള്‍ക്കും മത സ്ഥപനങ്ങള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും പണക്കാര്‍ക്കും വൈദ്യുതി ഇളവുകള്‍ നല്കുന്ന സര്‍ക്കാര്‍ നടപടി ശരി ആണെന്നു പറയാന്‍ സാധിക്കുമോ? അത് ശരിയല്ല  എന്നാണു ബല്‍റാമിനു തോന്നുന്നതെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തെ ബല്‍റാമിനു പിന്തുണക്കേണ്ടി വരും. പ്രോട്ടോക്കോള്‍ അധികാര പരിധി എന്നൊക്കെ ഉള്ള ഉഡായിപ്പുകളൊക്കെ പലതും മൂടി വയ്ക്കാനുള്ള കവചങ്ങള്‍ മാത്രമാണ്.

ബല്‍റാമിനേപ്പോലുള്ളവരെ പ്രതിനിധികളായി തെരഞ്ഞെടുത്തു എന്ന ഒരു തെറ്റു മാത്രമേ പൊതു ജനം ചെയ്തിട്ടുള്ളു. അത് എന്തും ചെയ്യാനുള്ള അനുമതി ആയി നിങ്ങളൊക്കെ കരുതുന്നു. ശാലൂ മേനോന്റെയും സരിതയുടെയും തട്ടിപ്പുകള്‍ക്ക് കുടപിടിക്കാനല്ല നിങ്ങളെ തെരഞ്ഞെടുക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. നിങ്ങള്‍ നിങ്ങളുടെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ അവരുടെ പ്രതിഷേധം ഇതുപോലെ പ്രകടിപ്പിക്കുന്നു. ചെന്നിത്തലയും താങ്കളും ഉള്‍പ്പെടുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ്, ഋഷിരാജ് സിംഗിനെ അനുകൂലിച്ചും സല്യൂട്ടടിച്ചുമവര്‍ പ്രകടിപ്പിക്കുന്നത്. ഇതേ സല്യൂട്ട് ചെന്നിത്തലക്ക് അവര്‍ നല്‍കുമായിരുന്നു. പക്ഷെ അദ്ദേഹം അതര്‍ഹിക്കുന്നില്ല. അതൊക്കെ മനസിലാക്കേണ്ടത് ബല്‍റാമിനേപ്പോലുള്ള ജന പ്രതിനിധികളാണ്.




 ചെന്നിത്തല കടന്നു വന്നപ്പോള്‍ ഋഷിരാജ്‌ സിംഗ്‌ എഴുന്നേറ്റു നിന്ന്  സല്യൂട്ട് ചെയ്തില്ല എന്നതിനെ പലരും വളച്ചൊടിച്ച് , ജനങ്ങളെ അപമാനിച്ചു എന്ന തരത്തിലാക്കി. ഇന്ദിരയാണ്, ഇന്‍ഡ്യ എന്ന് പണ്ടൊരു കോണ്‍ഗ്രസ് നേതാവു പറഞ്ഞതാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. രമേശ് ചെന്നിത്തല എന്ന മന്ത്രിയെ അപമാനിച്ചപ്പോള്‍ ജനങ്ങളെ അപമാനിച്ചു എന്നു പറയുന്നതിന്റെ പിന്നിലെ ചേതോവികാരവും ഈ മനോഭാവത്തില്‍ നിന്നുണ്ടാകുന്നതാണ്.  

സല്യൂട്ട് എന്നത് പോലീസ് സേനയുടെ ഭാഗമായ അഭിവാദ്യ രീതിയല്ല. അത് പട്ടാളത്തിലെ രീതിയാണ്. പൊതു ജന സേവന വകുപ്പായ പോലീസില്‍ സല്യൂട്ടിനു പ്രസക്തിയില്ല. പണ്ടത്തെ   ബ്രിട്ടീഷ്‌ പട്ടാള രീതികളുടെ അനുകരണമാണത്. ഇത് ഇന്‍ഡ്യയില്‍ വേണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. 

പൊലീസുകാർ മേലാളന്മാരെ സല്യൂട്ട്‌ ചെയ്യണമെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയിലോ മറ്റേതെങ്കിലും  നിയമത്തിലോ ഉള്ളതായി കേട്ടിട്ടില്ല. സല്യൂട്ടിന്റെ ആചാരരീതികൾ വിവരിക്കുന്ന നിയമമാണു  പ്രോട്ടോക്കോൾ എന്ന രീതിയിലാണിപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.  ഉദ്യോഗസ്ഥന്മാരുടേയും ജനപ്രതിനിധികളുടേയും Relative Hierarchy വിവരിക്കുന്ന രേഖയാണ്, പ്രോട്ടോക്കോള്‍. 

സിവിൽ സർവ്വീസ്‌ പരീക്ഷകളുടെ എല്ലാ കടമ്പകളും കടന്ന് അര്‍ഹിക്കുന്ന  അധികാരസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥനാണ്, ഋഷിരാജ്‌ സിംഗ്‌. തനിക്ക് ലഭിച്ച എല്ലാ പദവികളിലും ശോഭിച്ച വ്യക്തിയും.  ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി എന്ന് നിസംശയം പറയാവുന്ന വ്യക്തി. മറ്റൊരു ഉദ്യോഗസ്ഥനും ഇതുപോലെ പൊതു ജനങ്ങളുടെ ആദരം പിടിച്ചു പറ്റിയ ചരിത്രം കേരളത്തില്‍ കേട്ടിട്ടില്ല. 

രാഷ്ട്രീയ ഗുരു ആയിരുന്ന കരുണാകരന്റെ സേവകനായി രാഷ്ട്രീയം ആരംഭിച്ച് എം എല്‍ എ യും മന്ത്രിയും എം പിയുമൊക്കെ  ആയി തീര്‍ന്ന വ്യക്തിയാണ്, രമേശ് ചെന്നിത്തല.  കരുണാകരന്റെ നല്ലകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാലു വാരി മറുകണ്ടം ചാടി വീണ്ടും സ്ഥാമാനങ്ങള്‍ നേടി എടുത്തു.  ഇപ്പോള്‍ ആഭ്യന്തര മന്ത്രി ആകാന്‍ വേണ്ടി നായര്‍ കാര്‍ഡിറക്കിയും കളിച്ച മാന്യ ദേഹം.  താക്കോല്‍ സ്ഥാനത്ത് നായരില്ലേ എന്ന് സുകുമാരന്‍  നായരേക്കൊണ്ട് പറയിപ്പിച്ച് താക്കോള്‍ സ്ഥാനമെന്ന ആഭ്യന്തര വകുപ്പ് നേടി എടുത്ത മഹാന്‍. ഇതുപോലെ ഉള്ള ഒരാളെ  ഋഷിരാജ്‌ സിംഗ്‌ അവഹേളിച്ചു എന്നാണിപ്പോള്‍ സംസാര വിഷയം. 

ഈ  നടന്ന സംഭവവും അതുണ്ടാക്കിയ പ്രതികരണങ്ങളും ചില ചിന്തകളിലേക്ക് വഴി വയ്ക്കുന്നു. ഏറ്റവും കുത്തഴിഞ്ഞ  രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വകപ്പാണ്, കേരളത്തിലെ വൈദ്യുതി  വകുപ്പ്. അടിക്കടി വര്‍ദ്ധിപ്പിക്കുന്ന  നിരക്കും കൂടെക്കൂടെയുള്ള  പവര്‍ കട്ടും, നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുന്ന ഒരു മന്ത്രിയും. ഇവിടെയാണ്,  ഋഷിരാജ്‌ സിംഗ്‌ എന്ന് ഉദ്യോഗസ്ഥനെ വിജിലന്‍സ് ഓഫീസറായി നിയമിച്ചത്. അദ്ദേഹം പലരുടെയും  വെട്ടിപ്പുകള്‍  കണ്ടു പിടിച്ചു.  അതില്‍ ആള്‍ ദൈവങ്ങളുണ്ട്, മത സ്ഥാപനങ്ങളുണ്ട്, ജന പ്രതിനിധികള്‍  വരെ ഉണ്ട്. ഇവരൊന്നും വര്‍ഷങ്ങളായി ബില്ലടയ്ക്കുന്നില്ല. പലരും  വളഞ്ഞ വഴിയിലൂടെ വൈദ്യുതി മോഷ്ടിക്കുകയും ചെയ്യുന്നു. ഇത് പലതും  ഋഷിരാജ്‌ സിംഗ്‌ കണ്ടു പിടിച്ചു.  സ്വാഭാവികമയി അദ്ദേഹം  പലരുടെയും കണ്ണിലെ കരടായി.  വൈദ്യുതി  മോഷണങ്ങള്‍ കണ്ടെത്താനും തടയാനും പൊതുഖജനാവിന്റെ നഷ്ടം നികത്താനും ഋഷിരാജ്‌ സിംഗ്‌  നടപടി എടുത്തത് പലര്‍ക്കും സുഖിച്ചില്ല.  താന്‍ ചെയ്യുന്ന എല്ലാ ജോലികളും നിയമം  മുന്‍നിര്‍ത്തി ചെയ്യുക എന്നതാണ്,  സത്യസന്ധനായ ഈ ഉദ്യോഗസ്ഥന്റെ രീതി.  ഇത്  പൊതുജനം തലകുലുക്കി സമ്മതിക്കുന്ന വസ്തുതയാണ്.  ഇദ്ദേഹത്തെ കൂടെ ക്കൂടെ തസ്തിക മാറ്റി ആണ്, അധികാരി വര്‍ഗ്ഗം  പകരം വീട്ടിയത്. ഇപ്പോഴും മാറ്റി. അതില്‍ ചെന്നിത്തലക്കും പങ്കുണ്ട്. അതും ഒരു പക്ഷെ ഈ പ്രശ്നത്തിന്റെ ഇടക്കുണ്ടാകാം.  

 ഒരു ജന പ്രതിനിധിയെ ഒരു ഉദ്യോഗസ്ഥൻ ബഹുമാനിച്ചില്ല എന്ന ഒരു  വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സന്തോഷം തോന്നുന്നെങ്കിൽ അതിനൊരര്‍ത്ഥമേ ഉള്ളു.  ജനങ്ങൾക്ക്  ജന പ്രതിനിധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണതിന്റെ അര്‍ത്ഥം. 

മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.  എന്നെ ഋഷിരാജ്‌ സിംഗ്‌ അപമാനിച്ചതായി എനിക്ക് തോന്നിയില്ല. രമേശ് ചെന്നിത്തലയെ അപമാനിച്ചതായും തോന്നിയില്ല. കൊളോണിയല്‍ ഭരണത്തിന്റെ  Hang Over ല്‍ ഇപ്പോഴും ജീവിക്കുന്നവര്‍ക്ക് തോന്നുന്നുണ്ടാകാം.

ഋഷിരാജ്‌ സിംഗിനെ വിമര്‍ശിക്കാന്‍ സി പി എമ്മിലെ ഒരു വിഭാഗം മുന്നിലുണ്ട്. അതിന്റെ കാരണം മറ്റൊന്നാണ്. മൂന്നാര്‍ കയേറ്റം ഒഴിപ്പിക്കാന്‍ വി എസ് നിയോഗിച്ച മൂന്നു പൂച്ചകളില്‍ ഒരാളായിരുന്നല്ലോ അദ്ദേഹം. അപ്പോള്‍ പിന്നെ എന്തിര്‍ക്കാതെ വയ്യ. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചപ്പോള്‍ തോന്നാത്ത സങ്കടം ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തലയുടെ മുന്നില്‍ ഋഷിരാജ്‌ സിംഗ്  കുനിഞ്ഞില്ല എന്നതിലുള്ള ചീഞ്ഞഴുകിയ രാഷ്ട്രീയം തിരിച്ചറിയാതെ പോകരുത്. 

Friday, 10 July 2015

ഇന്നത്തെ ടോണിക്



പണ്ട് മെഡിക്കല്‍ കോളേജില്‍  എം ബി ബി എസ് കഴിഞ്ഞ കാലം.  House Surgeoncy സമയത്ത് നടന്നിരുന്ന ഒരു കാര്യമാണു പറഞ്ഞു വരുന്നത്. അന്നൊക്കെ House Surgeonsനെ മാത്രം ലക്ഷ്യം വച്ച് മരുന്നു കമ്പനികള്‍ Medical Representatives കളെ നിയമിച്ചിരുന്നു. അദ്ധ്യാപകര്‍ക്കും മറ്റും വമ്പന്‍ സമ്മാനങ്ങള്‍ നല്‍കി അവരെ കയ്യിലെടുക്കുന്ന കൂടെ House Surgeon മാരെ കയ്യിലെടുക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ടവരായിരുന്നു ഈ Medical Representatives. അവര്‍ എന്തെങ്കിലും ചെറിയ സമ്മാനങ്ങള്‍ കൊണ്ടു വന്നു തരും. ആദ്യമായി അതൊക്കെ കിട്ടുമ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. പ്രത്യുപകാരമായി സാധാരണ ചെയ്യാറുണ്ടായിരുന്നത് മലയാളികളുടെ ഒരു ചെറിയ ദൌര്‍ബല്യത്തെ ചൂക്ഷണം ചെയ്യലും. ഭൂരിഭാഗം രോഗികള്‍ക്കും ഒരു ടോണിക്ക് കൂടെ കിട്ടിയാല്‍ വലിയ സന്തോഷമാണ്. ചെറിയ അസുഖങ്ങളുമായി  OP യില്‍ വരുന്നവരെ സാധാരണ House Surgeon മാരാണു നോക്കാറുള്ളതും  ചികിത്സ നിശ്ചയിക്കുന്നതും. ഏകദേശം പകുതിയോളം House Surgeon മാര്‍ ഓരോ ദിവസവും ഏതെങ്കിലും  OP യില്‍ ഉണ്ടാകുമെന്നറിയുന്ന മരുന്നു കമ്പനികള്‍  ടോണിക് വിറ്റഴിക്കാന്‍ കയ്യിലെടുക്കുന്നത്  House Surgeonമാരെ തന്നെയായിരുന്നു. ഓരോ House Surgeonമാരും പത്തു രോഗികള്‍ക്ക് വീതം ഒരു ദിവസം  ടോണിക്ക് കുറിച്ചു കൊടുത്താല്‍ ഒരു മാസം അത് വലിയ Turn Over ഉണ്ടാക്കും.

ആ അവസ്ഥയില്‍ സാധാരണ ഞങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഒരു routine ഉണ്ടായിരുന്നു. ഒരു ദിവസം  എല്ലാ രോഗികള്‍ക്കും House Surgeon മാരുടെ വക ഒറ്റ ടോണിക് എന്ന ഒരു തീരുമാനത്തിലെത്തും. Mess ലെ ബോര്‍ഡില്‍ "ഇന്നത്തെ ടോണിക്" എന്ന തലക്കെട്ടില്‍ അതെഴുതിയും വയ്ക്കും. അങ്ങനെ അനേകം മരുന്നു കമ്പനികളെ അന്നൊക്കെ സഹായിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ടോണിക് കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല എന്നു മനസിലായപ്പോള്‍ ടോണിക് കുറിക്കുന്നത് മുഴുവനായി നിറുത്തുകയും ചെയ്തു.

ഇപ്പോള്‍ ഈ കഥ ഓര്‍ക്കാന്‍ കാരണം  ഇന്‍ഡ്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശന പ്രേമമാണ്. ഓരോ ദിവസവും ഉണരുമ്പോള്‍ ഇന്ന്  പോകേണ്ട വിദേശ രാജ്യം ഏതെന്നാണദ്ദേഹം ചിന്തിക്കുന്നതെന്നു തോന്നുന്നു. അധികാരമേറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും 20 ല്‍ അധികം വിദേശ രാജ്യങ്ങള്‍  അദ്ദേഹം സന്ദര്‍ശിച്ചു കഴിഞ്ഞു. നിത്യവും യോഗ ചെയ്യുന്നതുപോലെ വിദേശ സന്ദര്‍ശനവും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി  കഴിഞ്ഞു എന്നു തോന്നുന്നു. 12 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സാധിക്കാതിരുന്ന മോഹം സാക്ഷാത്കരിക്കുമ്പോലെ ആണിപ്പോള്‍ മോദിയുടെ ഒടുങ്ങാത്ത വിദേശ സന്ദര്‍ശനം. എന്താണദേഹം ലക്ഷ്യം വയ്ക്കുന്നതെന്ന്  നിശ്ചയമില്ല. വിദേശത്തു ചെന്ന് എന്തൊക്കെ പറഞ്ഞാലും  ഇന്‍ഡ്യയെ ഒരു മൂന്നാം ലോക ദരിദ്ര രാജ്യമായിട്ടാണ്, മറ്റുള്ളവര്‍ കരുതുക. ഇപ്പോള്‍ അതിന്റെ കൂടെ തീവ്ര ഹിന്ദുത്വ അഴിഞ്ഞാടുന്ന ന്യൂന പക്ഷ വിരുദ്ധ  രാജ്യമെന്ന പട്ടവും ചാര്‍ത്തി കിട്ടിയിട്ടുണ്ട്. ഈ ഹിന്ദു തീവ്രവാദികളെ നിലക്ക് നിറുത്താന്‍ ഇതു വരെ മോദി ഒനും ചെയ്തു കണ്ടില്ല. ലോകത്ത്  ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന ഇന്‍ഡ്യയില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി തോന്നുന്നുമില്ല. എല്ലാ അധികാരവും തന്നിലേക്ക്  കേന്ദ്രീകരിച്ച്, മറ്റ് മന്ത്രിമാരെ വെറും വിറകു വെട്ടികളും വെള്ളം കോരികളും ആക്കി അപഹാസ്യരാക്കുന്നു.

അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി ആയുധമാക്കി അധികാരത്തിലേറിയ വ്യക്തിയാണ്, മോദി. പക്ഷെ  അഴിമതിക്കാര്യത്തില്‍ ബി ജെപിക്കാര്‍ കോണ്‍ഗ്രസിനെ കടത്തി വെട്ടുന്ന കാഴ്ച്ചയാണിപ്പോള്‍ കാണുന്നതും.  ബി ജെ പി സര്‍ക്കാരുകളുടെ അനേകം അഴിമതികളുടെ കഥകളാണു ദിവസേന പുറത്തു വരുന്നത്. അതില്‍ രണ്ടെണ്ണം സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.

മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെട്ട Vyapam അഴിമതി ആണൊന്ന്. ഇതിലെ പ്രധാന വസ്തുത ഇതുമായി ബന്ധപ്പെട്ട അനേകം പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു എന്നതാണ്. ഇതൊരു പുതിയ സംഭവവികാസമാണ്. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഇതു വരെ ഉണ്ടാകാത്ത ഒന്ന്. ഇതിനു മുന്നെ നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ട ചില ഒറ്റപ്പെട്ട ദുരൂഹ മരണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ പേര്‍ മരിക്കുന്നത് ഇതാദ്യമാണ്. ഈ അഴിമതി മറ്റേത് അഴിമതിയേയും കടത്തിവെട്ടുന്നതാണ്, എന്നതിന്റെ സാക്ഷ്യപത്രമാണി സംഭവഗതികള്‍.

രണ്ടാമത്തേത് സുഷമ സ്വരാജ് ഉള്‍പ്പെട്ട ലളിത് മോദി വിവാദമാണ്. ഇന്‍ഡ്യയില്‍ സാമ്പതിക കുറ്റകൃത്യം നടത്തിയിട്ട് വിദേശത്തേക്ക് രക്ഷപ്പെട്ട ഒരു വ്യക്തിക്ക് ഇന്‍ഡ്യന്‍ വിദേശ കാര്യമന്ത്രി തന്നെ വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നു. രാജ്യ ദ്രോഹ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണിത്. ഇന്‍ഡ്യയില്‍ തടവില്‍ കഴിയുന്ന മദനി എന്ന Exതീവ്രവാദിക്ക്  ജാമ്യം പോലും നിഷേധിക്കണമെന്നു വാശിപിടിക്കുന്ന ബി ജെ പി യുടെ മന്ത്രിയാണു സുഷമ എന്നു കൂടെ ഓര്‍ക്കുക.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും  ​തമ്മില്‍ വ്യത്യാസമില്ല എന്നാണിപ്പോള്‍ ഇന്‍ഡ്യക്കാര്‍ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യം. അതവരെ ഒരു തരത്തിലും  അലോസരപ്പെടുത്തുന്നില്ല എന്നതിന്റെ സാക്ഷ്യപത്രമാണ്, കേരളത്തിലെ അരുവിക്കര തെരഞ്ഞെടുപ്പു ഫലവും.

ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും മോദി എന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഇതേക്കുറിച്ച് യാതൊന്നും പ്രതികരിക്കുന്നില്ല എന്നത്  അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്നാണദ്ദേഹത്തിന്റെ മനോഭാവമെന്നു തോന്നുന്നു. അതോ അദ്ദേഹത്തിന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണോ?

റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയേപ്പറ്റി  കേട്ടിട്ടുണ്ട്.  ഇന്‍ഡ്യ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുമ്പോള്‍ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തി സായൂജ്യമടയുന്ന ഒരു പ്രധാനമന്ത്രി ഇന്‍ഡ്യയില്‍ ആദ്യമാണ്.

ഇന്ന് ലോകത്തുള്ള ഏറ്റവും മെച്ചപ്പെട്ട ഭരണ സംവിധാനം ജനധിപത്യമാണെന്നാണു പറയപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ചീഞ്ഞളിഞ്ഞ മുഖമാണിന്ന് ഇന്‍ഡ്യ. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തും ചെയ്യാം എന്ന അവസ്ഥയാണിവിടെ.

Thursday, 2 July 2015

ഒരു പ്രതിക്രിയവാദിയുടെ താത്വികമായ അവലോകനം

ഒരു പ്രതിക്രിയവാദിയുടെ താത്വികമായ അവലോകനം.
-----------------------------------------------------------------------------------

അരുവിക്കര തെരഞ്ഞെടുപ്പു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം വിജയിച്ചു.

തന്ത്രം തുടങ്ങിയത് മാണി ഇടതു മുന്നണിയിലേക്ക് ചാഞ്ചാടാന്‍ തുടങ്ങിയപ്പോഴായിരുന്നു. ബാര്‍ കോഴ കേസില്‍ മാണി കോഴ വാങ്ങി എന്ന ആരോപണം ഉണ്ടായപ്പോള്‍ തന്നെ ഉമ്മന്‍ തന്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. കേസെടുക്കാന്‍ തീരുമാനിച്ചു. മാണിയുടെ എടുത്തു ചാട്ടം അവസാനിപ്പിക്കാനുള്ള ഷോക്ക് ട്രീറ്റ്മെന്റ് മാത്രമായിരുന്നു കേസ്. മാണിക്കെതിരെ  കുറ്റപത്രം ഉണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്നവരൊന്നും കരുതിയിട്ടുണ്ടാകില്ല.

സോളാര്‍ വിഷയം മുതല്‍ അനേകം പ്രശ്നങ്ങളില്‍ ആടിയുലഞ്ഞു നിന്ന ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ പിടി വള്ളി ആയിരുന്നു ബാര്‍ കോഴ കേസ്. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം  എന്നു  പറഞ്ഞപോലെ മാണിയെ കുരുക്കിയിടുകയും, അതു വഴി അരുവിക്കര കടക്കുകയും ചെയ്യാം എന്നായിരുന്നു സൃഗാല ബുദ്ധിയിലെ കുതന്ത്രം. വോട്ടെടുപ്പു കഴിയും വരെ അഴിമതിക്കെതിരെ നിലകൊള്ളുന്നു എന്ന പ്രതീതി ഉണ്ടാക്കി. "സ്വന്തം മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ വരെ കേസെടുക്കുന്ന സത്യവാന്‍" ആണു താനെന്ന്  അരുവിക്കരയിലെ വോട്ടര്‍മാരെ പറഞ്ഞു പറ്റിച്ചു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ മാണിക്കെതിരെ തെളിവില്ല എന്നും പ്രഖ്യാപിച്ചു. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്താന്‍ മുഖം മൂടി അണിഞ്ഞു നടന്ന ഉമ്മനെ വിശ്വസിച്ച കുറച്ച് അരുവിക്കരക്കാരെങ്കിലും  മണ്ടന്മാരായി.

തോറ്റ പാര്‍ട്ടിക്കാരില്‍ ബി ജെ പിക്കാര്‍ക്ക് പെരുത്ത് സന്തോഷമാണ്. പക്ഷെ സി പി എമ്മില്‍ നിരാശയും. നിരാശ പല രൂപത്തില്‍ പുറത്തു വരുന്നു.  "ഭരണ വിരുദ്ധ വോട്ടുകള്‍  ചിതറിപ്പോയതും,  കള്ളും പണവും ഒഴുക്കിയതു"മാണ്, തോല്‍ക്കാന്‍ കാരണമെന്ന്  കോടിയേരി. "61 % വോട്ടുകള്‍  യു ഡി എഫിന്, എതിരായിരുന്നു" എന്ന് കണക്കുകള്‍  സഹിതം തോമസ് ഐസക്ക്.പിണറായി വിജയന്റെ അഭിപ്രായമാണ്, യഥാര്‍ത്ഥത്തില്‍ ഞെട്ടലുണ്ടാക്കിയത്. "മിമിക്രി കാണാന്‍  കൂടുന്ന ആളുകള്‍ വോട്ടായി മാറില്ല"  എന്നത് ചക്കളത്തി പോരാട്ടാമായി തള്ളിക്കളയാം.  പക്ഷെ, """ദുര്‍ബല ജനവിഭാഗങ്ങളും നിര്‍ധനരായ പട്ടികജാതി വിഭാഗങ്ങളും മണ്ഡലത്തിലേറെയാണ്. ദുഷ്ടമനസ്സുകള്‍ക്ക് ഇത്തരക്കാരെ എങ്ങിനെ ഉപയോഗിക്കണമെന്ന് അറിയാം. അതിനായി സ്വാഭാവിക ജനവിധി അട്ടിമറിക്കുന്ന സ്ഥിതിയാണുണ്ടായത് """എന്ന പ്രഖ്യാപനം ഒരു കമ്യൂണിസ്റ്റ് നേതാവില്‍ നിന്നും  ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എന്തുകൊണ്ട് സി പി എം വിജയിച്ചില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം  വിജയന്‍ പറയുന്നതു തന്നെയാണ്. ദുര്‍ബലരും നിര്‍ധനരും ആയ ജന വിഭാഗങ്ങള്‍ ഇപ്പോള്‍ സി പി എം എന്ന പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുന്നില്ല. അവരെ അണിനിരത്താന്‍ വേണ്ടി അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സി പി എമ്മിന്റെ നേതാക്കള്‍ക്ക് സമയമില്ല. തന്റെ കാര്യ സാധ്യത്തിനായി സരിത എന്ന സംസ്കാര ശൂന്യയായ സ്ത്രീയും, കോഴ കൊടുത്തു എന്ന്  സ്വയം അവകാശപ്പെടുന്ന ഒരു മദ്യരാജാവും പറയുന്നത് കേട്ട് എടുത്ത് ചാടാനേ അവര്‍ക്ക് സമയമുള്ളു.

പണ്ടൊക്കെ കമ്യൂണിസ്റ്റുപാര്‍ട്ടി ദുര്‍ബലരുടെയും  നിര്‍ദ്ധനരുടെയുമൊക്കെ കൂടെ ആയിരുന്നു. അന്നൊക്കെ ദുര്‍ബലര്‍ക്കും നിര്‍ധനര്‍ക്കും ഉള്ള നിര്‍വചനവും വേറെ ആയിരുന്നു. ഉത്തരാധുനിക കാലഘട്ടത്തില്‍ ആ നിര്‍വചനം ആക്കെ മാറിപ്പോയി. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയ ശേഷം പാര്‍ട്ടി,  "ദുര്‍ബലരും നിര്‍ധനരും,പീഢിതരുമായ"  ഫാരിസ് അബൂബേക്കറിന്റെയും, സാന്റിയാഗോ മാര്‍ട്ടിന്റെയുയും, ലിസ് ചാക്കോയുടെയും, ചാക്കു രാധാകൃഷ്ണന്റെയുമൊക്കെ കൂടെ ആണ്.

എന്തുകൊണ്ട് ദുര്‍ബലരും നിര്‍ധനരും ഇന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നില്ല എന്ന് അന്വേഷിക്കാന്‍  ആര്‍ജ്ജവമുള്ള ഒരാളും ഇന്ന് സി പി എമ്മിലില്ല. അതിനു ശേഷി ഉണ്ടായിരുന്ന നേതാക്കളെ ഒക്കെ നിരനിര ആയി വെട്ടി നിരത്തി , അവഹേളിച്ചു, പീഢിപ്പിച്ചു, നിശബ്ദരാക്കി. പുറത്താക്കി, ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. എന്നിട്ട് പാര്‍ട്ടി കയ്യടക്കി വച്ചിരിക്കുന്ന ഒരു ലോബി ചെയ്തു കൂട്ടുന്ന കന്നം തിരിവുകളുടെ ഫലമാണിപ്പോള്‍ പാര്‍ട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മനം മടുത്ത് പലരും പാര്‍ട്ടി വിടുന്നു. നിര്‍ജീവമാകുന്നു. പക്ഷെ അതൊന്നും തിരിച്ചറിയാനോ പരിഹരിക്കാനോ വിജയന്‍ ഉള്‍പ്പടെയുള്ള ഒരു നേതാവിനും സമയമില്ല. താഴെ തട്ടിലുള്ള ജന വിഭാഗങ്ങള്‍ക്ക് കുറച്ചെങ്കിലും സ്വീകാര്യനായ വി എസിനെ ഒക്കെ ഇട്ട്  വട്ടു തട്ടുന്നതു കാണുന്ന സാധാരണക്കാര്‍ ഈ പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ല എന്ന് ഈ കശ്മലന്മാര്‍ക്ക് ഇനിയും മനസിലാകുന്നില്ല.

വിജയന്‍ വോട്ടര്‍ പട്ടിക വച്ച് കണക്കുകൂട്ടല്‍ നടത്തുമ്പോള്‍ ,ഉമ്മന്‍ ചാണ്ടി മലകയറി ആദിവാസികളുടെ കൂടെ കപ്പ തിന്നുകയായിരുന്നു. അവരെ എങ്ങനെ കയ്യിലെടുക്കാമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതദ്ദേഹം ചെയ്തു. അവരെ കയ്യിലെടുക്കേണ്ടി ഇരുന്ന വിജയന്‍ കഴിഞ്ഞ 10 വര്‍ഷം  വി എസിനെ എങ്ങനെ പാര്‍ട്ടിയില്‍ നിന്നും കളയാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഒരു വേദിയിലും പ്രത്യക്ഷപ്പെടാതെ താഴെ തട്ടില്‍ വലിയ പ്രവര്‍ത്തനം നടത്തി ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകളൊക്കെ ഉറപ്പാക്കിയത് വിജയനാണെന്നാണു സംസാരം. വിജയനെ കൂടാതെ കണ്ണൂര്‍ ലോബി മുഴുവനും അരുവിക്കര ഏറ്റെടുത്തു. മണ്ഡലത്തിലെ പരിചയസമ്പന്നരായ നേതാക്കളെയും പ്രവര്‍ത്തകരെയും  തഴഞ്ഞു. വി എസ് അരുവിക്കര വഴി വരേണ്ട എന്ന് ആദ്യം തന്നെ  തീരുമാനിച്ചു. തീരുമാനം ദുരൂഹ കാരണങ്ങളാല്‍ പിന്നീട് മാറ്റിയെങ്കിലും, അതൊന്നും അരുവിക്കരയില്‍ വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. ഒരു തെരഞ്ഞെടുപ്പു ജയിക്കാന്‍ പാര്‍ട്ടി വോട്ടുകള്‍  മാത്രം മതി എന്ന ധാര്‍ഷ്ട്യം കാരണം പാര്‍ട്ടി അനുഭാവി വോട്ടുകള്‍ ആരും ശ്രദ്ധിച്ചില്ല. അതൊക്കെ കൊണ്ടു വരാന്‍ ശേഷിയുള്ള പ്രാദേശിക നേതാക്കളെ അവഗണിക്കുകയും ചെയ്തു. കണ്ണൂരില്‍ കിടക്കുന്ന ഇ പി ജയരാജനും, പി ജയരാജനും, എം സ്വരാജുമൊക്കെ ചെന്ന് അരുവിക്കരയിലെ പാര്‍ട്ടി അംഗങ്ങളല്ലത്തവരോട്  വോട്ടു ചോദിച്ചാല്‍ ,  പോയി പണിനോക്കാന്‍ അവര്‍ പറയുമെന്ന് ഇവര്‍ക്കൊന്നും ഇതു വരെ മനസിലായിട്ടില്ല. ഇനി മനസിലാകാനും പോകുന്നില്ല.

ഒരു ഉപതെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി സി പി എം ഒലിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും നല്ല അടിത്തറ ഉണ്ട്. ദുര്‍ബലരും നിര്‍ധനരും പാര്‍ട്ടിയില്‍ നിന്നും അകന്നു പോയി എന്ന തിരിച്ചറിവ് വിജയനുണ്ടായത് ശുഭ സൂചന ആണ്. തിരിച്ചറിവുണ്ടായതുകൊണ്ടായില്ല. അവരെ എങ്ങനെ വീണ്ടും പാര്‍ട്ടിയോടടുപ്പിക്കാം എന്നതിലാണു കാര്യം. അതിനു പാര്‍ട്ടിയുടെ നയങ്ങളും സമീപനങ്ങളും  ലക്ഷ്യവും മാറണം. അതേറ്റെടുക്കാന്‍  ശേഷിയും തന്റേടവും ഉള്ള നേതൃത്വം പാര്‍ട്ടിക്കു വേണം. എങ്കില്‍ ഈ ജന വിഭാഗങ്ങള്‍ വീണ്ടും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കും.

ജനതാദളും ആര്‍ എസ് പിയും ഇടതു മുന്നണി വിട്ടു പോകാന്‍ കാരണം വിജയന്‍  എന്ന് ഒറ്റ ആളുടെ ധാര്‍ഷ്ട്യമാണ്. ആര്‍ എസ് പി കൂടെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അരുവിക്കരയിലെ ഫലം മറ്റൊന്നാകുമായിരുന്നു. 

Sunday, 28 June 2015

ലൈംഗിക ന്യൂന പക്ഷം



അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃ തമാക്കിക്കൊണ്ട് അവിടത്തെ സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ അതില്‍ മിക്കതിലും ഒരു തെറ്റിദ്ധാരണ കടന്നു കൂടുന്നതായി കാണുന്നു. സ്വവര്‍ഗ്ഗ പ്രേമികളെയും, സ്വവര്‍ഗ്ഗ സ്നേഹികളെയും, സ്വവര്‍ഗ്ഗ ലൈംഗികതിയില്‍ ഏര്‍പ്പെടുന്നവരെയും  ലൈംഗിക ന്യൂന പക്ഷമായി ചിത്രീകരിച്ചു കാണുന്നു. അത് ശരിയല്ല.

യഥാര്‍ത്ഥത്തില്‍ ലൈംഗിക ന്യൂന പക്ഷം എന്നു വിളിക്കേണ്ടത് പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള രണ്ടു ലിംഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തവരെയാണ്.  ശാരീരികമായി പുരുഷത്വവും സ്ത്രീത്വവും പൂര്‍ണ്ണമായി രൂപപ്പെടാത്തവരെയാണ്, ഈ വകുപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്.

പുരുഷനു പുരുഷനോടും സ്ത്രീക്ക് സ്ത്രീയോടും ഇഷ്ടം തോന്നുന്നവരൊക്കെ ന്യൂനപക്ഷമാണെന്നതിന്, ആധികാരികമായ ഒരു തെളിവുമില്ല. സ്വവര്‍ഗ്ഗ ലൈംഗികതയിലും  വിവാഹത്തിലും  ഏര്‍പ്പെടുന്നവ രില്‍ ബഹുഭൂരിപക്ഷവും  പുര്‍ണ്ണമായും സ്ത്രീയോ അല്ലെങ്കില്‍ പുരുഷനോ ആണെന്നതാണു സത്യം. അവരെ ലൈംഗിക ന്യൂന പക്ഷമായി എങ്ങനെ  വിലയിരുത്താനാകും?

സ്വവര്‍ഗ്ഗ ലൈംഗികത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.  അതിനു മനുഷ്യ ചരിത്രത്തോളം പഴക്കവുമുണ്ട്. ഭൂരിഭാഗവും മനുഷ്യരുടെയും ലൈംഗികത  ജനിതകമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. ജീവിതത്തിന്റേ എതെങ്കിലും കാലഘട്ടത്തില്‍ സ്വവര്‍ഗ്ഗത്തോട് ഭൂരിപക്ഷം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഇഷ്ടമോ അഭിനിവേശമോ ഒക്കെ ഉണ്ടാകാറുണ്ട്. അത്  വെറുതെ ഒരുമിച്ചു നടക്കണമെന്ന ആഗ്രഹമായിരിക്കാം. അടുത്തിടപഴകാനുള്ള ആഗ്രഹമായിരിക്കാം. സ്പര്‍ശനത്തിനുള്ള ആഗ്രഹമായിരിക്കാം. ഒരുമിച്ച് കിടന്നുറങ്ങാനുള്ള ആഗ്രഹമായിരിക്കാം. ഇതില്‍ ഭൂരിഭാഗത്തിലും ലൈംഗികത ഒരു ഘടകമാകണമെന്നില്ല. ലൈംഗികത കടന്നു വരുന്നത് ഈ  അവസ്ഥയുടെ മൂര്‍ദ്ധ്യനത്തിലാണ്.

സ്വവര്‍ഗ്ഗ ആകര്‍ഷണത്തെ  ഇടക്കലാത്ത് മാനസിക രോഗമായി കണ്ടിരുന്നു. പ്രത്യേകിച്ച് മതം ഇതില്‍ ഇടപെട്ട് ചില നിബന്ധനകള്‍ ഉണ്ടാക്കിയപ്പോള്‍. യഹൂദ ചരിത്രത്തിലെ സോദോം ഗൊമോറ കഥകളൊക്കെ അങ്ങനെ കടന്നു വന്നവയാണ്. പക്ഷെ ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ഈ നിലപാടിനു ശാസ്ത്രീയമായ പിന്‍ബലമില്ലാതെ വന്നു. ഒരു മാനസിക രോഗമോ,  പെരുമാറ്റ വ്യതിചലനമോ, സാഹചര്യ സൃഷ്ടിയോ എന്നതില്‍ നിന്നും  ഇതൊരു സ്വാഭാവിക പ്രക്രിയ ആണെന്ന നിലപാടിലേക്ക് വൈദ്യശാസ്ത്രം എത്തി ചേര്‍ന്നു. അപ്പോഴാണ്, പല സമൂഹങ്ങളും ഇതിനെ സ്വാഗതം ചെയ്തു തുടങ്ങിയത്. അതിന്റെ ഏറ്റവും അവസനാന ഉദാഹരണമാണ്, ഇപ്പോള്‍ അമേരിക്കയിലെ സുപ്രീം കോടതി വിധിയും.


പാപ്പുവ ന്യൂ ഗിനി എന്ന രാജ്യത്തെ ഒരു ഗോത്രത്തില്‍ ഇപ്പോഴും പുരുഷ സ്വവര്‍ഗ്ഗ ലൈംഗികത  ഒരു ആണ്‍കുട്ടിയുടെ വളര്‍ച്ചയിലെ സ്വാഭാവികമായ ഒരു ഘട്ടമായിട്ടാണു കണക്കാക്കപ്പെടുന്നത്..

സ്വവര്‍ഗ്ഗ ലൈംഗികതയേക്കുറിച്ച് ആധികാരികമായ പല പഠനങ്ങളും നടന്നിട്ടുണ്ട്. അവയൊക്കെ താഴെ കാണുന്ന ലിങ്കുകളില്‍ വായിക്കാം.

 What do different culturestell us about homosexuality?

Saint Aelred the Queer

Tuesday, 23 June 2015

ഓരോരോ യോഗങ്ങള്‍

ഓരോരോ യോഗങ്ങള്‍
-----------------------------------------------------------------
യോഗ ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്നമാണ്. ഐക്യരാഷ്ട്ര സഭ ഇതുപോലെ അനേകം പ്രഖ്യാപനങ്ങള്‍ നടത്താറും ലോകം മുഴുവന്‍ ആചരിക്കാറുമുണ്ട്. പക്ഷെ ഇന്നു വരെ ഒരു രാജ്യത്തെ ഭരണാധികാരിയും ഇതൊക്കെ ഇതുപോലെ ആഘോഷമാക്കി മാറ്റി മേനി നടിച്ച് കണ്ടിട്ടില്ല. അല്‍പ്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രിക്കും കുടപിടിക്കും എന്ന തരത്തിലാണ്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അവസ്ഥ.
മോദി അധികാരമേറ്റിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഐക്യരാഷ്ട്ര സഭ ഇപ്പോള്‍ യോഗ ദിനമായി ആഘോഷിച്ച പോലെ അവരുടെ എല്ലാ ദിനങ്ങളും കഴിഞ്ഞ ഒരു വര്‍ഷം ആഘോഷിച്ചിട്ടുമുണ്ട്. പക്ഷെ മോദി അതൊന്നും അഘോഷിച്ചതായി കണ്ടില്ല. അപ്പോള്‍ ഈ യോഗ ആഘോഷത്തിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്.
അനേകം പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന ഒരു ദരിദ്ര രാജ്യമാണ്, ഇന്‍ഡ്യ. അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്‍ഡ്യയിലെ ഒരു പ്രശ്നമെങ്കിലും പരിഹരിക്കാനുള്ള രൂപ രേഖ തയ്യാറാക്കുകയോ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റിനെ വരെ നോക്കുകുത്തിയാക്കി ഏകാധിപതിയേപ്പൊലെ തന്നിഷ്ടം നടപ്പിലാക്കുകയാണു മോദി ചെയ്തു കൊണ്ടിരിക്കുന്നത്. തീവ്ര ഹിന്ദുക്കളെ കയറൂരി വിടുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് 19 ലോക രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. മംഗോളിയ പോലെ ഇന്‍ഡ്യയുമായി പ്രത്യേകിച്ച് ബന്ധമില്ലാത്ത രാജ്യങ്ങള്‍ക്ക് പണക്കിഴികളും നല്‍കി കഴിഞ്ഞു. ഇഷ്ട തോഴനായ അദാനിക്ക് ഓസ്ട്രേലിയയില്‍ ഖനി മേടിക്കാന്‍ ഇന്‍ഡ്യയിലെ നികുതി ദായകരുടെ പണം നല്‍കാനും തീരുമാനമായി. വിദേശത്തു പോകുമ്പോഴൊക്കെ കുത്തക മുതലാളിമാരെ മാത്രം കൂടെ കൊണ്ടു പോകുന്നു. അധികാരം മുഴുവന്‍ തന്നിലേക്ക് കേന്ദ്രീകരിക്കുന്നു. പണ്ട് ഇന്ദിര ഗാന്ധി ചെയ്തപോലെ എല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നു. അദ്വാനി പറയുന്നതില്‍ കാര്യമുണ്ട്. മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണോ ഇന്‍ഡ്യ പോകുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി ഇരിക്കുന്നു. വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നു. കേസെടുക്കുന്നു. കള്ളക്കേസുകളെടുക്കുന്നു. ഡെല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.
മോദി വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുമ്പോള്‍ കെജ്‌രിവാള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മോദിയുടെ കഴിവു കേട് മറ്റുള്ളവര്‍ തിരിച്ചറിയുന്നു എന്ന കുറ്റബോധം അദ്ദേഹത്തെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ്, ഒരു ജനാധിപത്യ രാജ്യത്തിലെ ഭരണാധികാരി എങ്ങനെ ഭരിക്കണം എന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന കെജ്‌രിവാളിനെ എല്ലാ തരത്തിലും ശ്വാസം മുട്ടിക്കാന്‍ മോദി ശ്രമിക്കുന്നതും.
മോദിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു വിദേശത്തുള്ള കള്ളപ്പണം കൊണ്ടു വരും എന്നത്. അതിലേറെ പ്രസക്തം ഓരോ ഇന്‍ഡ്യക്കാരനും 15 ലക്ഷം രൂപ വച്ച് നല്‍കുമെന്നായിരുന്നു. കള്ളപ്പണമന്വേഷിച്ച് മോദി ഇപ്പോള്‍ 19 രാജ്യങ്ങളില്‍ അലഞ്ഞു കഴിഞ്ഞു. ഇന്‍ഡ്യയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന ഏറ്റവും വലിയ പ്രസ്ഥാനം ഐ പി എല്‍ എന്ന കെട്ടു കാഴ്ച്ചയാണ്. അതിന്റെ ആദ്യ കാല സാരഥി ലളിത് മോദിയും നരേന്ദ്ര മോദിയുടെ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും തമ്മിലുള്ള ഇടപാടുകളൊക്കെ ഇപ്പോള്‍ പരസ്യമായി കഴിഞ്ഞിരിക്കുന്നു.
അടിയന്തരാവസ്ഥയിലേക്ക് ഇനി അധിക ദൂരമൊന്നും ബാക്കിയില്ല. ഇന്ദിരാ ഗാന്ധി ജനാധിപത്യം അട്ടിമറിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പക്ഷെ ഇപ്പോള്‍ ജനാധിപത്യം മാത്രമല്ല അട്ടിമറിക്കപ്പെടുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്‍ഡ്യ പിന്തുടരുന്ന മത സഹിഷ്ണുതയും കൂടി മോദി അട്ടിമറിക്കുകയാണ്.
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുന്നു. ജനത മൂന്നാം കിട ആകുമ്പോള്‍ അവര്‍ക്ക് ഏഴാം കിട നേതാക്കളെയും ലഭിക്കും.


Monday, 22 June 2015

നിലവിളക്കും മമ്മൂട്ടിയും 



അടുത്ത കാലത്ത് മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്, ഒരു പൊതു ചടങ്ങില്‍ കേരള വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് നിലവിളക്ക് കൊളുത്താന്‍ മടിച്ചതും, നടന്‍ മമ്മൂട്ടി അതിനെ പരസ്യമായി വിമര്‍ശിച്ചതുമൊക്കെ.

അഗ്നി എന്നത് ഹിന്ദുക്കളുടെ ഒരു ദൈവമായതുകൊണ്ട് നിലവിളക്ക് കൊളുത്തിയാല്‍ അഗ്നിയെ ആരാധിക്കലാണെന്ന്  അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാകും. അബ്ദു റബ്ബ് മാത്രമല്ല മറ്റ് പല മുസ്ലിങ്ങളും നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചിട്ടുണ്ട്. അന്നും ഇതൊക്കെ ചര്‍ച്ച ആയിരുന്നു. നിലവിളക്ക് കത്തിച്ചാല്‍ അതിന്റെ പേരില്‍ മുസ്ലിം ദൈവമായ അള്ളാ ഇവരെയൊക്കെ ചത്തു കഴിയുമ്പോള്‍ തീയിലിട്ട് ചുടുമെന്ന് ഇവര്‍ക്ക് പേടിയുണ്ടാകും. അവര്‍ ആ പേടിയില്‍ ജീവിച്ചോട്ടെ.

പക്ഷെ മമ്മൂട്ടി അബ്ദു റബ്ബിനെ ഉപദേശിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമല്ല എന്നു ശഠിക്കുന്ന മമ്മൂട്ടി  പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ  ചില ദൃശ്യങ്ങളുടെ ചിത്രങ്ങളാണു താഴെ.





















കേരളത്തില്‍ നിലവിളക്ക് കൊളുത്തുന്നത് ഒരു മതത്തിന്റെയും  ആചാരമല്ല എന്നു തീര്‍ച്ചയുള്ള മമ്മൂട്ടി. മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്. മലയാളികളില്‍  മുസ്ലിങ്ങള്‍ മാത്രമേ ഇടത്തോട്ട് മുണ്ടുടുക്കാറുള്ളു. എന്തുകൊണ്ട് മമൂട്ടിക്കും മറ്റ് മലയാളികളേപ്പോലെ വലത്തോട്ട് മുണ്ടുടുത്തു കൂടാ? അദ്ദേഹം അഭിനയിച്ചിട്ടുള്ള അനേകം സിനിമകളില്‍ അദ്ദേഹം വലത്തോട്ട് മുണ്ടുടുത്തിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനു വലത്തോട്ട് മുണ്ടുടുക്കാന്‍ അറിയാമെന്നു തന്നെയാണ്.

പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം മുസ്ലിം രീതി ആയ ഇടത്തോട്ടു തന്നെ മുണ്ടുടുക്കുന്നു. പൊതു വേദികളില്‍ ഇടത്തോട്ട് തന്നെ മുണ്ടുടുത്ത് പ്രത്യക്ഷപ്പെടുന്നു. റബ്ബിന്റെ കാര്യവും ഇതു തന്നെ. വ്യക്തിപരമായി അദ്ദേഹം നിലവിളക്ക് കൊളുത്താന്‍ ഇഷ്ടപ്പെടുന്നില്ല. പൊതു വേദിയില്‍ അത് ചെയ്യാനും തയ്യാറല്ല. രണ്ടു പേരുടെയും നിലപാടില്‍ ഞാന്‍ യാതൊരു വ്യത്യാസവും കാണുന്നില്ല.

ഈ കുറിപ്പ് റബ്ബിനെ ന്യായീകരിക്കുന്നതല്ല. മമ്മൂട്ടിയെ വിമര്‍ശിക്കുന്നതാണ്.

മമ്മൂട്ടി വിവാദമുണ്ടാക്കിയ ചടങ്ങില്‍ പോലും അദ്ദേഹം മുണ്ടുടുത്തിരിക്കുന്നത് ഇടത്തോട്ടാണ്.



നിലവിളക്ക് ഒരു മതത്തിന്റെയും ദൈവമല്ല. അഗ്നി ഹിന്ദുക്കളുടെ ഒരു ദൈവമാണ്. തീ ഉപയോഗിക്കാത്ത ഒരു ജനതയുമില്ല.  ഹിന്ദുക്കളുടെ ദൈവമായ അഗ്നി ഞങ്ങള്‍ക്കാര്‍ക്കും വേണ്ട എന്നു പറയാനുള്ള ആര്‍ജ്ജവം ഒരു മുസ്ലിമിനും ഇല്ല.

അഗ്നിയെ ആരാധിക്കുന്ന ഹിന്ദു നിലവിളക്കിലെ അഗ്നിയെ മാത്രമല്ല ഏത് തരത്തിലുള്ള അഗ്നിയേയും ആരാധിക്കുന്നുണ്ട്. പണ്ടു കാലത്ത് നിലവിളക്കൊക്കെ സവര്‍ണ്ണ ഹിന്ദുക്കളുടെ ആഢ്യത്വത്തിന്റെ ചിഹ്ന്നമായിരുന്നു. സവര്‍ണ്ണരായ പണക്കാര്‍ മാത്രമേ അതുണ്ടാക്കിയിരുന്നുള്ളു. അവരുടെ ആരാധനാലയങ്ങളില്‍ ഉപയോഗിച്ചിരുന്നുള്ളു. ഇന്ന് പക്ഷെ പക്ഷെ അവര്‍ണ്ണരും മറ്റ മത വിശ്വാസികളുമൊക്കെ ഇത് ഒരു സാധാരണ കാഴ്ച്ച വസ്തു പോലെ സ്വീകരണ മുറികളില്‍ വയ്ക്കുന്നു. വിവാഹം പോലുള്ള പല ചടങ്ങുകളിലും കത്തിക്കുന്നു. പല മുസ്ലിം പള്ളികളിലും നിലവിളക്കുപയോഗിക്കുന്നുമുണ്ട്. അനേകം ക്രൈസ്തവ ദേവാലയങ്ങളിലും ഇത് കാണുന്നുമുണ്ട്.

അബ്ദു റബ്ബ് എന്ന മുസ്ലിം ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഉടനെ അഗ്നിയെ ആരാധിച്ചു എന്നു തീരുമാനിക്കുന്ന മുസ്ലിം ദൈവത്തെ ഓര്‍ത്ത് സഹതാപം മാത്രം തോന്നുന്നു.



Saturday, 30 May 2015

എന്തുകൊണ്ട് എഴുതുന്നില്ല.


----------------------------------------

പലരില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി ലഭിക്കുന്ന ചോദ്യമാണിത്. ഇ മെയിലിലൂടെയും നേരിട്ടും ഈ ചോദ്യം വരുന്നുണ്ട്. ചോദിക്കുന്നവരില്‍ സൈബര്‍ സുഹൃ ത്തുക്കളുണ്ട്. അഭ്യുദയകാംഷികളുണ്ട്. പിന്തുണക്കാരുണ്ട്. നിഷ്പക്ഷരുണ്ട്. എതിരാളികളും കൊടിയ ശത്രുക്കളും വരെ ഉണ്ട്. ഒരു മാസത്തോളമായി മൌനത്തിലായിരുന്നു. ബ്ളോഗിലും  face book ലും.

കഴിഞ്ഞ ഒരു വര്‍ഷമായി  കുടുംബത്തില്‍ നിന്നും മാറി ദൂരെ ഒരു സ്ഥലത്ത് ജോലി ചെയ്യേണ്ടി വന്നു. മാസത്തിലൊരിക്കലേ  കുടുംബാംഗങ്ങളെ കാണാന്‍ സാധിച്ചിരുന്നുള്ളു. സ്കൈപ്പിലൂടെ എല്ലാ ദിവസവും കാണാറുണ്ടായിരുന്നെങ്കിലും  ഏകാന്തത വളരെ ഏറെ വീര്‍പ്പുമുട്ടിച്ചു. ആശ്വാസമായി ഒന്നു രണ്ട് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. സഹോദരങ്ങളേപ്പോലെ  അടുത്തു പെരുമാറിയിരുന്നവര്‍. ജോലി സ്ഥലത്ത് ചെറിയ ചില പ്രശ്നങ്ങളുണ്ടായി. അതിറിയുന്ന ആത്മാര്‍ത്ഥ സുഹൃത്ത് സാന്ത്വനമായി കൂടെ നിന്നു.  ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടാക്കാതെ തന്നെ കൂടെ ഉണ്ടായിരുന്നു. ഒരു സഹോദരനേപ്പോലെ എല്ലാ സഹായങ്ങളും ചെയ്തു തന്നു.

പക്ഷെ ചില തെറ്റിദ്ധാരണകളുണ്ടായി. എല്ലാം തകിടം മറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നു. സ്വപ്നത്തില്‍ പോലും കരുതാത്ത ആരോപണങ്ങളുണ്ടായി. തെറ്റിദ്ധരിക്കപ്പെടുന്ന സൌഹൃദം മനസിന്റെ വിങ്ങലാണ്. ആ വിങ്ങലിലാണു ഞാനിപ്പോള്‍. ഒന്നും എഴുതാന്‍  തോന്നുന്നില്ല. പഴയ ഒറ്റപ്പെടലിലേക്ക് തിരിച്ചു പോകുന്നതുപോലെ. കുറച്ചു കാലത്തേക്കെങ്കിലും ആ പഴയ ദു:ഖപൂര്‍ണ്ണമായ ഏകാന്തത തിരിച്ചു കിട്ടുക. അത് എന്റേത് തന്നെയെന്ന് തിരിച്ചറിയുക. അതെപ്പോഴും എന്നോടു കൂടി ഉണ്ടായിരുന്നെന്നും. ഇപ്പോള്‍ അത് മാത്രം.

കാലം മായ്ക്കാത്ത മുറിവുകളില്ല. ഈ മുറിവും കാലം മായ്ക്കുമെന്നും തെറ്റിധാരണകള്‍  അകലുമെന്നും പ്രതീക്ഷിക്കുന്നു. 

Thursday, 9 April 2015

താത്രിക്കുട്ടി


ശ്രീ മാടമ്പ് കുഞ്ഞുകുട്ടന്‍ ഭ്രുഷ്ട് എന്ന പേരില്‍ ഒരു നോവലെഴുതിയിട്ടുണ്ട്. അതിലെ ഒരു വാചകം ഇങ്ങനെയാണ്.

താത്രിക്കുട്ടി ഇമകള്‍  കൂട്ടിത്തല്ലിയപ്പോള്‍ നലുകെട്ടിന്റെ അസ്തിവാരമിളകി.

ഭ്രുഷ്ട് എന്ന നോവലിലെ പ്രധാന കഥപാത്രമാണ്, താത്രിക്കുട്ടി. നമ്പൂതിരി ജാതിയില്‍ പണ്ട് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട നോവലാണത്. പിഴച്ചു പോകുന്ന അന്തര്‍ജനത്തെ വിചാരണ ചെയ്ത് പടിയടച്ച് പിണ്ഡം വയ്ക്കുന്ന നടപടിയെ സ്മാര്‍ത്ത വിചാരമെന്നായിരുന്നു വിളിച്ചിരുന്നത്. ചെറുപ്രായത്തില്‍ വയസനായ നമ്പൂരിക്ക് വേളി കഴിക്കാന്‍ നിന്നുകൊടുക്കേണ്ടി വന്ന ചെറുപ്പക്കാരി ആയ താത്രിക്കുട്ടിക്ക് മറ്റ പല നമ്പൂരിമാര്‍ക്കും കീഴ്പ്പെടേണ്ടി വന്നു. അതിനേത്തുടര്‍ന്നായിരുന്നു സ്മാര്‍ത്ത വിചാരം  നടത്തിയതും താത്രിക്കുട്ടിയെ പടിയടച്ച് പിണ്ഡം വച്ചതും. അന്ന് പക്ഷെ തത്രിക്കുട്ടി പറഞ്ഞ പേരുകള്‍ കേട്ട് നാലുകെട്ട് ആടിയിലഞ്ഞു.

ഇന്ന് കേരളത്തിലും ഒരഭിനവ താത്രിക്കുട്ടി അവതരിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ തന്റെ സാരിത്തുമ്പില്‍ കെട്ടി വലിച്ചു നടക്കുന്ന സരിത നായര്‍. ഉമ്മന്‍ ചാണ്ടിയുമായുള്ള സൌഹൃ ദം മുതലെടുത്ത് വന്‍ തട്ടിപ്പു നടത്തിയ വ്യക്തിയാണീ താത്രിക്കുട്ടി. അവര്‍ ഇടക്കിടക്ക് ചില കടലാസുകള്‍ വീശി കാണിക്കും. അപ്പോള്‍ കേരള മന്ത്രിസഭയുടെ അസ്തിവാരം ഇളകയൊന്നുമില്ല. ഇളകാന്‍ അതിന്, അസ്തിവാരമില്ല എന്നതു തന്നെ.പക്ഷെ താത്രികുട്ടി കടലാസു വീശുമ്പോള്‍ കോടികള്‍ തത്രിക്കുട്ടിയുടെ ഖജനാവിലേക്ക് ഒഴുകി എത്തും. മന്ത്രിമാരും രാഷ്ട്രിയക്കാരും അഴിമതിയിലൂടെ സമ്പാദിച്ച കള്ളപ്പണവും സിനിമാ നടന്മാര്‍ നികുതി വെട്ടിപ്പിലൂടെ അടിച്ചു മാറ്റുന്ന കള്ളപ്പണവും അങ്ങനെ സരിതയുടെ ഖജനാവിലേക്ക് ഒഴുകുന്നു.

ഏറ്റവും ഒടുവില്‍  താത്രിക്കുട്ടി വീശിയ കടലാസില്‍ കേരള രാഷ്ട്രീയ സിനിമാ രംഗത്തെ പല പ്രമുഖരുടെയും പേരുകള്‍ ഉണ്ട്. ഇവരൊക്കെ താത്രിക്കുട്ടിയെ പീഢിപ്പിച്ചു എന്നാണിവരുടെ ആക്ഷേപം. പീഢനത്തിനു പുതിയ നിര്‍വചനം അങ്ങനെ ഉണ്ടായി.തട്ടിപ്പു നടത്താന്‍ വേണ്ടി ഈ സ്ത്രീ പലര്‍ക്കും സ്വയം കാഴ്ച്ച വച്ചിട്ടുണ്ടാകാം. അതിന്റെ മറവില്‍ പലരെയും അവര്‍ മനപ്പൂര്‍വം ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഭീക്ഷണിപ്പെടുത്തുന്നുമുണ്ടാകാം.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരായ പലരെയും ഇതുപോലെ ബ്ലാക് മെയില്‍ ചെയ്തിട്ടും ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയും ലിസ്റ്റില്‍ ഉണ്ടാകുമോ എന്തോ.

കേരള രാഷ്ട്രീയം ഇത്രയേറെ മലീമസമായ ഒരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല.

Saturday, 21 March 2015

ധാര്‍മ്മികത അവിടെയും ഇവിടെയും 



ശ്രീ കെ എം മാണിക്ക് വിശേഷണങ്ങള്‍ അനവധിയുണ്ട്.
തുടര്‍ച്ചയായി കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന വ്യക്തി. ഒരേ മണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. അധ്വാന വര്‍ഗ്ഗ സിദ്ധാന്തം എന്ന പേരില്‍ ഒരു പുതിയ സാമ്പത്തിക ശാസ്ത്രം അവതരിപ്പിച്ച വ്യക്തി. സി പി എം  എന്ന പാര്‍ട്ടിയുടെ പ്ളീനത്തില്‍ വരെ വരവേല്‍ക്കപ്പെട്ട  വലതു പക്ഷ രാഷ്ട്രീയക്കാരന്‍. ഏറ്റവും കൂടുതല്‍ പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച മന്ത്രി. പതിമൂന്നാമത്തെ ബജറ്റ് ഒരു പതിമൂന്നാം തീയതി അവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായ വ്യക്തി. പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ച് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കും നാണക്കേടിനും ഇടയാക്കിയ വ്യക്തി. പട്ടങ്ങള്‍ അങ്ങനെ നിരവധിയാണ്.

പതിമൂന്നാമത്തെ ബജറ്റ്  അവതരിപ്പിക്കാന്‍ പക്ഷെ മൂന്നു പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹത്തിനു വലിയ മനോവേദന ഉണ്ടാക്കിയതായി പത്രങ്ങളിലുടെ കേരളീയരോട് അദ്ദേഹം പരിഭവം പറയുകയും ചെയ്തു.

സാധാരണ മനുഷ്യര്‍ പ്രാര്‍ത്ഥിക്കുന്നത് ഏതെങ്കിലും കാര്യസാധ്യത്തിനോ വിപത്തുകളില്‍ നിന്നും രക്ഷക്കോ ഒക്കെ ആണ്. മാണി ഇത്തവണ പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചത് ഇതു വരെ താന്‍ നടത്തിയ കള്ളത്തരങ്ങളൊക്കെ അതി സമര്‍ദ്ധമായി മറച്ചു പിടിക്കാന്‍ സഹായിച്ച ദൈവം ഇത്തവണയും   തന്റെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ സഹായിക്കണേ എന്നായിരിക്കാം.അല്ലാതെ ദിവസങ്ങള്‍ക്ക് മുന്നെ തയ്യാറാക്കിയ സാമ്പത്തിക രേഖ നിയമസഭയില്‍ പോയി നിന്ന് വായിക്കാന്‍ പ്രത്യേക അനുഗ്രഹത്തിന്റെ ആവശ്യമൊന്നുമില്ല. ബാര്‍ അടയ്ക്കാനും തുറക്കാനും കോഴ വാങ്ങി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അസ്തമന വേളയില്‍ അകപ്പെട്ട നാണക്കേടില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണേ എന്നോ താന്‍ നടത്തിയ മറ്റ് കള്ളക്കളികള്‍ ആരും കണ്ടുപിടിക്കരുതേ എന്നോ ആയിരിക്കാം മാണി പ്രാര്‍ത്ഥികാന്‍ ഉദ്ദേശിച്ചിരിക്കുക. അല്ലാതെ ഒരു പേപ്പര്‍ വായിക്കാന്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ഇന്ന് ബജറ്റ് അവതരിപ്പിക്കല്‍ ഒരു തമാശയാണ്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികത ഉണ്ടായിരുന്ന കാലത്ത് ബജറ്റ് നിര്‍ദ്ദേശങ്ങളൊക്കെ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. അതിന്റെ കാരണം ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സമ്മര്‍ദ്ധ ശക്തികള്‍ക്ക് മാറ്റിക്കാന്‍ അന്നൊന്നും സാധിച്ചിരുന്നില്ല എന്നതാണ്. പക്ഷെ  തങ്ങളെ ദോഷമായി ബാധിക്കുന്ന ഏത് നിര്‍ദ്ദേശങ്ങളും പണക്കൊഴുപ്പു കൊണ്ട് ആര്‍ക്കും മാറ്റിക്കാന്‍ സാധിക്കുന്ന ആസുരകാലമാണിപ്പോള്‍.  അപ്പോള്‍ രഹസ്യമായാലും പരസ്യമായാലും നടക്കേണ്ടതൊക്കെ നടക്കും.

മാണിയുടെ ഇത്തവണത്തെ ബജറ്റവതരണം മാദ്ധ്യമങ്ങളും ജനങ്ങളും ഒരുത്സവം പോലെ ആഘോഷിച്ചു. നിയമസഭയില്‍ അക്ഷാര്‍ത്ഥത്തില്‍ തന്നെ ഒരു യുദ്ധമുണ്ടായി. ഒരു ജന പ്രതിനിധി പിന്‍വാതിലൂടേ കള്ളനേപ്പോലെ പതുങ്ങി വന്ന്  മറ്റുള്ളവരുടെ കണ്ണു വെട്ടിച്ച് സുരക്ഷാഭാടന്മാരുടെ അകമ്പടിയോടെ രണ്ടുമൂന്നു വാചകങ്ങള്‍ വായിച്ച് എന്തോ മഹകാര്യം ​സാധിച്ചപോലെ ലഡ്ഡുവിതരണം ചെയ്ത് ആഘോഷിച്ചു. മറ്റ് ചില ജന പ്രതിനിധികള്‍ തെരുവു നായ്ക്കളേപ്പോലെ ഓരിയിട്ട് അതിനു താളം പിടിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നൊക്കെ തെറ്റായി ധരിച്ചു വച്ചിരിക്കുന്ന നിയമസഭയില്‍ സ്ത്രീപീഢനം വരെ നടന്നു.

ഇതൊക്കെ  കഴിഞ്ഞ് മാണി ഒരു പ്രസ്താവന നടത്തി. ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലും താന്‍ രാജി വയ്ക്കില്ല എന്നായിരുന്നു അത്. ധാര്‍മ്മികത എന്നോ നഷ്ടപ്പെട്ട ഒരു ആസുരലകാലത്ത്  മാണിയേപ്പോലെ ഒരാളില്‍ നിന്നും ധാര്‍മ്മിക പ്രതീക്ഷിക്കുന്നത് അതിമോഹമായിരിക്കും.

മാണി അംഗമായിരിക്കുന്ന കത്തോലിക്കാ സഭയിലെ ഒരു ആത്മീയ നേതാവുണ്ട് മറ്റൊരു രാജ്യത്ത്. അദ്ദേഹത്തിന്റെ പേരില്‍ ഒരാരോപണം ഉണ്ടായി. അദ്ദേഹം പൊതു മുതല്‍ മോഷ്ടിച്ചു എന്നോ കോഴ വാങ്ങി എന്നോ അല്ല. ലോകം മുഴുവന്‍ കത്തോലിക്കാ സഭക്ക് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവത്തോടനുബന്ധിച്ചാണത്. ഒരു പുരോഹിതന്‍  നടത്തിയ ബാല പീഢനത്തിന്റെ സത്യാവസ്ഥ മറച്ചു പിടിച്ചു എന്നാണാ ആരോപണം. അതുണ്ടായപ്പോള്‍ അദ്ദേഹം താന്‍ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്തു  നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ഇറക്കിയ പത്രക്കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

Statement from Archbishop Philip Wilson

 I intend to take some leave to consult with a wide range of people in response to the information I have received today. 

അതു കേട്ടാല്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ തലയറഞ്ഞു ചിരിക്കും. മണ്ടനെന്ന് ആ പുരോഹിത ശ്രേഷ്ടനെ വിളിക്കും.

കേരള സംസ്ഥാന രാഷ്ട്രീയംഏറ്റവും  ജീർണിച്ച   അവസ്ഥയിൽ ആണിന്ന്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പടെ  അഞ്ചു മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ്‌ വകുപ്പ്‌  പരിശോധന പ്രഹസനം നടത്തുകയാണിപ്പോള്‍.  മാണിക്കും മറ്റ്‌ മൂന്നു മന്ത്രിമാർക്കുമെതിരെ "കേസ്‌ "രജിസ്റ്റർ ചെയ്ത്‌ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.  ബാർ ഉടമകളിൽ നിന്ന്‌ പണം വാങ്ങിയെന്നും ബജറ്റ് വിറ്റ് പണം മേടിച്ചു എന്നുമുള്ള ആരോപണം നേരിടുന്ന  മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും സമരം ചെയ്യുകയാണ്‌. അത് കൂടുതല്‍ ശക്തി പ്രാപിക്കാനാണു സാധ്യത. പ്രത്യേകിച്ചും അടുത്തു തന്നെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അവസ്ഥയില്‍. ഇതിനു മുന്നെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള എല്ലാ സമരങ്ങളും ഒത്തു തീര്‍ത്ത് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന ആരോപണമുണ്ട്. പക്ഷെ ഈ സമരം കോടിയേരി ഒത്തു തീര്‍പ്പാക്കുമെന്ന് കരുതാന്‍ വയ്യ.

ഇത്രയേറെ മന്ത്രിമാർ അഴിമതി ആരോപണം നേരിട്ട ഒരു കാലഘട്ടം സംസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ല. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തവര്‍ക്ക്  മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുടെ സഹായം ലഭിച്ചിരുന്നു. പ്രതികൾ പരാതിപ്പെട്ടവർക്ക്‌ പണം തിരികെ നൽകി മിക്ക കേസുകളും ഒത്തുതീർപ്പാക്കി. ഇതുപോലെ കേസുകൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്‌ ചൂണ്ടിക്കാട്ടി അന്ന്‌ രാജിവെക്കാതിരുന്നതിനെ ഉമ്മന്‍ ചാണ്ടി ന്യായീകരിക്കുന്നു. കേസുകളൊക്കെ തേച്ചു മായിച്ചു കളഞ്ഞാല്‍ സ്റ്റാഫംഗങ്ങളുടെ അഴിമതികളുടെ  ധാർമ്മികമായ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാം എന്നാണ്, ഉമ്മന്‍ ചാണ്ടി കരുതുന്നത്.

 മാണി പണം ചോദിച്ചു വാങ്ങിയെന്ന്‌ പറഞ്ഞത്‌ രാഷ്ട്രീയ എതിരാളികളല്ല. ഒരു മദ്യ  വ്യവസായിയാണ്‌. മന്ത്രിക്ക്‌ കൊടുത്തെന്ന്‌ പറയപ്പെടുന്നതിനേക്കാളേറെ പണം ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അംഗങ്ങളിൽ നിന്ന്‌ പിരിച്ചതിനു തെളിവുണ്ട്. ഈ പണം  ആര്‍ക്കൊക്കെ നല്‍കി എന്നത് അന്വേഷണത്തിലൂടെ വെളിപ്പെടേണ്ട കാര്യമാണ്. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്കെതിരെയും  ഉദ്യോഗസ്ഥർക്ക്‌ നീങ്ങാനാകില്ല. അതുകൊണ്ട് മാണി  മന്ത്രിസ്ഥാനം ​രാജിവെച്ച്‌ അന്വേഷണം നേരിടുന്നതാണു നല്ലത്‌. മാണി  പണം വാങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ ഭാരവാഹികള്‍ പറയുന്നു.

50 വര്‍ഷത്തെ  രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ്‌ മാണി അഴിമതി ആരോപണം നേരിടുന്നത്‌. അന്വേഷണോദ്യോഗസ്ഥർ മാണിയെ  ചോദ്യം ചെയ്യുന്നതിനു മുമ്പ്‌ ഉമ്മന്‍ ചണ്ടിയും രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്‌ ക്ലീൻ ചിറ്റ്‌ നല്‍കിയതില്‍ അത്ഭുതമില്ല. പക്ഷെ ആദര്‍ശ ധീരനെന പട്ടം സ്വയം അണിഞ്ഞു നടക്കുന്ന വിം എം സുധീരന്‍ അത് ചെയ്തത് അത്ഭുതപ്പെടുത്തുന്ന സംഭവവികാസമാണ്. തന്റെ മുഖ്യ മന്ത്രി പദം നിലനിറുത്താന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി മാണിക്കെതിരെ വിജിലന്‍സിനേക്കൊണ്ട് കേസെടുപ്പിക്കും. എന്നിട്ട് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. സുധീരനും ആ വഴിയെ പോകുന്നത് ആശ്ചര്യത്തോടെയേ കണ്ടുനില്‍ക്കാന്‍ സാധിക്കുന്നുള്ളു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ സീറ്റാണോ സുധീരന്റെ ലക്ഷ്യമെന്ന് കാലം തെളിയിക്കും. പക്ഷെ മാണി ഒരു ബാധ്യത ആയി മാറുമെന്ന് സുധീരനും കോണ്‍ഗ്രസും മനസിലാക്കാന്‍ അധിക നാള്‍ വേണ്ടി വരില്ല.

 കെ എം മാണി ഇപ്പോള്‍ എത്തി നില്‍ക്കുന്ന അവസ്ഥയെ കാവ്യ നീതി എന്നു വിശേഷിപ്പിക്കാം. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന കെ എം ജോര്‍ജിനെ പിന്നില്‍ നിന്നും കുത്തി പാര്‍ട്ടി പിളര്‍ത്തി നേതാവായ വ്യക്തിയാണദ്ദേഹം. ആ സംഭവം കെ എം ജോര്‍ജിന്റെ അകാല ചരമത്തില്‍ വരെ ചെന്നെത്തി. ചുണ്ടിനും കപ്പിനുമിടയില്‍ രണ്ടു പ്രാവശ്യം മാണിക്ക് കേരള മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടു. ഇപ്പോള്‍ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലത്ത് ഏറ്റവം ​വലിയ നാണക്കേടും പേറി ജീവിക്കേണ്ട ഗതികേടിലുമായി. ഇതൊക്കെ കാലം കരുതി വച്ചിരിക്കുന്ന തിരിച്ചടികളാണ്. അവസാനം മാണി ഒരു ബാലകൃഷ്ണപിള്ള ആയി മാറുന്ന കാഴ്ചയും കേരളം കാണേണ്ടി വരുന്ന ലക്ഷണമാണിപ്പോള്‍.