Thursday, 23 July 2015

ഡംഭുമാമന്റെ അനന്തരവന്‍

ഡംഭുമാമന്റെ അനന്തരവന്‍
------------------------------------------------------------

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന  പൊറാട്ടു നാടകമാണ്. ബി ജെ പി നേതാവ് കെ സുരേന്ദ്രനും കോണ്‍ഗ്രസ് എം എല്‍ എ വി റ്റി ബലറാമും തമ്മിലുള്ള ചവിട്ടു നാടകം. തുടക്കം മോദി  കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച "അച്ചേ ദിന്‍" എന്നെത്തുമെന്നതിനെ ചൊല്ലിയാണ്. "മുത്തച്ഛാ ദിന്‍" ആയേ വരൂ എന്ന് അമിത് ഷാ പ്രഖ്യാപിച്ചതാണിപ്പോഴത്തെ പ്രശ്നം. അതേ സംബന്ധിച്ച് ഒരു ജനപ്രതിനിധി ഉപയോഗിക്കാവുന്ന മോശം പദപ്രയോഗങ്ങള്‍ വരെ ബലറാം നടത്തി. പണ്ട് സീതി ഹാജിയൊക്കെ ഈ നിലവാരത്തിലായിരുന്നു സംസാരിച്ചിരുന്നത്. പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടുണ്ടോ എന്ന് നിശ്ചയമില്ലാത്ത സീതി ഹാജിയും, അനേകം ബിരുദങ്ങളും റാങ്കുകളും സ്വന്തമായുണ്ടെന്ന് പറയപ്പെടുന്ന ബലറാമും ഒരേ തറ നിലവാരത്തിലെത്തി എന്നതു തന്നെ മോദി വിഭാവനം ചെയ്യുന്ന "അച്ചേദിന്‍" എത്തി എന്നതിന്റെ ലക്ഷണമാണ്.

ബലറാമിന്റെ ഇഷ്ട പദം "ചുനാവി ജുംല" ആണല്ലോ. മോദിയുടേത് "ചുനാവി ജുംല" ആണെന്ന ബലറാമിന്റെ അഭിപ്രായം  മുഖവിലക്കെടുത്തുകൊണ്ട്  നമുക്ക് മറ്റൊരു "ചുനാവി ജുംല"യേപ്പറ്റി ഓര്‍ത്തു നോക്കാം. 1967ല്‍ ബലറാമിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്‍ഡ്യയിലെ ദരിദ്രരെ കൂടെ നിറുത്താന്‍ ഇന്ദിരാ ഗാന്ധി അന്നൊരു മുദ്രവാക്യം മുഴക്കിയിരുന്നു. അതായിരുന്നു "ഗരീബീ ഹഠാവോ" എന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഗരീബി ഹഠ് ചെയ്തു ചെയ്ത്, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന രാജ്യമാണിപ്പോള്‍ ഇന്‍ഡ്യ. അന്ന് ഇന്ദിര മുഴക്കിയതും പിന്നീട് കോണ്‍ഗ്രസ്  ആവര്‍ത്തിച്ചതുമായ ഈ സാധനത്തെ എന്തു പേരിട്ടു വിളിക്കാമോ ആവോ!!

ഈ ചുനാവി ജുംലകളെ വിട്ടിട്ട് നമുക്ക് മറ്റൊരു ജുംലയിലേക്ക് വരാം. ബലറാം എം എല്‍ എ ആയി കഴിഞ്ഞപ്പോള്‍ മറ്റ് അഞ്ച് എം എല്‍ എ മാരോടൊപ്പം ചേര്‍ന്ന്  അദ്ദേഹം ഒരു കുറുമുന്നണി രൂപീകരിച്ചിരുന്നു. "ഹരിത എം എല്‍ എ മാര്‍" എന്ന പേരില്‍.  അവര്‍ Green thoughts Kerala എന്ന പേരില്‍ ഒരു ബ്ളോഗും  Face Book Page പേജും തുടങ്ങിയിരുന്നു.

"ഞങ്ങള്‍ മാറ്റം ആവശ്യപ്പെടുന്നു" എന്നായിരുന്നു ഈ എം എല്‍ എമാരുടെ നേതാവായ ബലറാം ആദ്യം നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. ഹരിത എം എല്‍ എ മാരില്‍ ഒരാള്‍ സരിത എം എല്‍ എ ആയി എന്ന് അടുത്ത കാലത്ത് കേരളം തിരിച്ചറിയുകയും ചെയ്തു. അതായിരുന്നോ ബലറാം ആവശ്യപ്പെട്ട മാറ്റം എന്നറിയണമെങ്കില്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും.

കേരളത്തെ ഹരിതാഭമാക്കിയേ അടങ്ങൂ എന്ന് വാശിപിടിച്ച് നടന്ന ബലറാം പ്രകൃ തി സംരക്ഷണത്തിനെന്തു ചെയ്തു എന്നു ചോദിക്കരുത്. അത് "ചുനാവിനു ശേഷമുള്ള വെറുമൊരു ജുംല ആയിരുന്നു" എന്ന മറുപടിക്കപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. ഇദ്ദേഹം പിന്തുണക്കുന്ന സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രകൃ തി നശീകരണത്തിനും ചൂട്ടുപിടിക്കുകയാണദ്ദേഹം ചെയ്തത്.

ബലറാമിന്റെ പ്രകൃതി സ്നേഹത്തെ പല വേദികളിലും പിന്തുണച്ച ഒരു വ്യക്തി ആയിരുന്നു ഞാന്‍. പിന്നീട് ബലറാമുമായി അഭിപ്രായ വ്യത്യാസമുണ്ടായ സംഭവം ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചപ്പോഴായിരുന്നു. ഹിന്ദു എം എല്‍ എ എന്നറിയപ്പെടാന്‍  ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം അതിനു പറഞ്ഞ ന്യായീകരണം.   Face Book വഴി ഇതദ്ദേഹം ന്യായീകരിച്ചപ്പോള്‍ ഞാനതിനെ ചോദ്യം ചെയ്ത് കുറച്ച് അഭിപ്രായങ്ങളെഴുതി. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം എടുത്തു കളഞ്ഞു. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ ബ്ളോഗിലൂടെ എഴുതിയിരുന്നു.

ഹരിതരാഷ്ട്രീയത്തിലെ പച്ചപ്പ്, അഥവാ ഹിന്ദു എം എല്‍ എ


ബലറാം ഏത് വഴിയിലൂടെ തൃത്താലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച് ലിസ്റ്റ് വെട്ടി ബലറാമിനെ ആരവിടെ പ്രതിഷ്ടിച്ചു എന്നതും  എല്ലാവര്‍ക്കും  അറിയാം. എം എല്‍ എ ആയികഴിഞ്ഞപ്പോള്‍ തൃ ത്താലയിലെ വോട്ടര്‍മാരുടെ മനോനില ബലറാം ശരിക്കും മനസിലാക്കി. ഉറപ്പിച്ചു നിറുത്താവുന്ന വോട്ടുകള്‍ തീവ്ര  മുസ്ലിങ്ങളുടേതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കെ സുരേന്ദ്രനോ ശശികല ടീച്ചറോ എതിരായി മത്സരിച്ചാല്‍ തീവ്ര ഹിന്ദു വോട്ടുകള്‍ അങ്ങോട്ടു പോകുമെന്ന് ബലറാമിനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അപ്പോള്‍ മുറുകെ പിടിക്കാവുന്ന വോട്ടുകള്‍  തീവ്ര  മുസ്ലിങ്ങളുടേതാണ്. തീവ്ര മുസ്ലിങ്ങള്‍ക്ക് പടച്ചോന്‍ ചിന്തിക്കുന്ന അവയവം ഒരു പ്രത്യേക സ്ഥാനത്ത് വച്ചിരിക്കുന്നതുകൊണ്ട്, തീവ്ര ഹിന്ദുക്കളെ എതിര്‍ത്ത് ഒരു വാക്കെങ്കിലും പറയുന്ന ഏത്  കോന്തനും അവര്‍ വോട്ടു ചെയ്യും. അതറിയുന്ന ബലറാം ആദ്യം ലഭിച്ച അവസരം തന്നെ തന്റെ  "പച്ചപ്പ്" പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചു. "ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്തല്‍, താന്‍  ഹിന്ദു എം എല്‍ എ ആയി മുദ്ര കുത്തപ്പെടു"മെന്നദ്ദേഹം വിലപിച്ചു. വിലാപത്തെ പിന്തുണക്കാന്‍  അനേകം തീവ്ര മുസ്ലിങ്ങളുണ്ടായി. ബാലരാമ  വിലാപം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു.

ഇപ്പോള്‍ വീണ്ടും ദേവസ്വം ബോര്‍ഡ് വിഷയം അദ്ദേഹം പൊടി തട്ടി എടുത്ത്  Face Book ല്‍ ഇട്ടലക്കുന്നുണ്ട്. "എന്തുകൊണ്ട് ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് കൊടുക്കേണ്ടതില്ല "എന്ന വിശദീകാരണമാണതിലൊക്കെ. ദേവസ്വം ബോര്‍ഡിനു  കീഴിലുള്ള ക്ഷേത്രങ്ങളൊക്കെ  സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്നാണദ്ദേഹം സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായ ദേവസ്വം ബോര്‍ഡിനെ തെരഞ്ഞെടുക്കന്‍ വോട്ടു ചെയ്യില്ല എന്ന് ഇദ്ദേഹം പണ്ട് വാശിപിടിച്ചതിനെ ഏത് തരം ജുംല എന്നു വിളിക്കാം?

ഇപ്പോള്‍ ഈ ദേവസ്വം ബോര്‍ഡ് പ്രശ്നം ഏതെങ്കിലും വേദിയില്‍ ആരെങ്കിലും ചര്‍ച്ച ചെയ്തതായി ഞാന്‍  കണ്ടില്ല.  പിന്നെ എന്തിനാണിപ്പോള്‍ ബലറാം ഇതെടുത്ത് വീശുന്നത്? തെരഞ്ഞെടുപ്പിന്, ഒരു വര്‍ഷം ഇല്ല. സുരേന്ദ്രനെ ഓരാവേശത്തിനു വെല്ലുവിളിക്കുകയും ചെയ്തു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രനു നിയമതടസമൊന്നുമില്ല. സുരേന്ദ്രന്‍ വെറുതെ ഒരു നോമിനേഷന്‍ കൊടുത്തു പോയാലും ബലരാമനു പോകേണ്ട പല വോട്ടുകളും താമരയില്‍ വീഴുമെന്ന തിരിച്ചറിവൊക്കെ ബലരാമനുണ്ട്. അതുകൊണ്ട് പല സെനാറിയോകളും  അദ്ദേഹം ഇപ്പോഴേ കണക്കുകൂട്ടുന്നു. എങ്ങാനും തോറ്റുപോയാല്‍ ഈ സെനാറിയോകളിലൊന്ന് രക്ഷക്കെത്തിയാലോ.

തൃത്താലയില്‍ നിലവിളക്ക് കത്തിക്കാനും ഈ "പച്ച" എം എല്‍ എ വിസമ്മതിച്ചല്‍ അതില്‍ അത്ഭുതം കൂറേണ്ട ആവശ്യമില്ല. "പച്ച" അസ്ഥിയില്‍ തന്നെ പിടിച്ചിരിക്കുന്നു.

ഡംഭുമാമന്റെ അച്ചാ ദിന്‍ മുത്തച്ഛാ ദിന്‍  ആയേ വരൂ എന്നു കേട്ടപ്പോഴേക്കും ബലരാമന്റെ  ബാല്യവും കൌമാരവും യൌവ്വനവും പകച്ചു പോയി എന്നാണദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയത്. ഡംഭുമാമന്റെ അച്ചാദിനത്തിനു കൊടിപിടിക്കുന്ന അദാനിക്ക് വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടി നല്‍കിയപ്പോള്‍ ബലരാമന്റെ ക്ഷുഭിത യൌവ്വനം പകച്ചതായി കണ്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ അനേകം അഴിമതി കണ്ടപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചു എന്നു തോന്നുന്നില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ജനപ്രതിനിധികള്‍ കടിക്കുകയും പിടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എം എല്‍ എ മാരും എം പി മാരും മന്ത്രിമാരും  സരിതയുടെ സരിത്തുമ്പില്‍ പിടിച്ച് കാബറെ ആടിയപ്പോഴു ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എല്ലാ മാഫിയകളും കേരളത്തെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ഹരിത എം എല്‍ എയുടെ ക്ഷുഭിത യൌവ്വനം പകച്ചേ ഇല്ല.

പക്ഷെ ഒരു ഹരിത എം എല്‍ എ സരിത എം എല്‍ എ ആയി മാറിയപ്പോഴും, ദേവസ്വം ബോര്‍ഡെന്ന സര്‍ക്കാര്‍ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വിസമ്മതിച്ച ബലരാമന്‍, അതേ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമാണെന്ന് സ്ഥപിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതുകാണുമ്പോഴും, ബാല്യ കൌമാര യൌവ്വന വാര്‍ദ്ധക്യങ്ങള്‍ ശരിക്കും പകച്ചു പോയി. എന്റെയല്ല. അഞ്ചു വര്‍ഷക്കാലാവധിയുള്ള കേരള നിയമസഭയുടെ. 

6 comments:

kaalidaasan said...

ഡംഭുമാമന്റെ അച്ചാ ദിന്‍ മുത്തച്ഛാ ദിന്‍ ആയേ വരൂ എന്നു കേട്ടപ്പോഴേക്കും ബലരാമന്റെ ബാല്യവും കൌമാരവും യൌവ്വനവും പകച്ചു പോയി എന്നാണദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയത്. ഡംഭുമാമന്റെ അച്ചാദിനത്തിനു കൊടിപിടിക്കുന്ന അദാനിക്ക് വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടി നല്‍കിയപ്പോള്‍ ബലരാമന്റെ ക്ഷുഭിത യൌവ്വനം പകച്ചതായി കണ്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ അനേകം അഴിമതി കണ്ടപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചു എന്നു തോന്നുന്നില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ജനപ്രതിനിധികള്‍ കടിക്കുകയും പിടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്തപ്പോഴും ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എം എല്‍ എ മാരും എം പി മാരും മന്ത്രിമാരും സരിതയുടെ സരിത്തുമ്പില്‍ പിടിച്ച് കാബറെ ആടിയപ്പോഴു ഈ ക്ഷുഭിത യൌവ്വനം പകച്ചില്ല. എല്ലാ മാഫിയകളും കേരളത്തെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ഹരിത എം എല്‍ എയുടെ ക്ഷുഭിത യൌവ്വനം പകച്ചേ ഇല്ല.

പക്ഷെ ഒരു ഹരിത എം എല്‍ എ സരിത എം എല്‍ എ ആയി മാറിയപ്പോഴും, ദേവസ്വം ബോര്‍ഡെന്ന സര്‍ക്കാര്‍ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വിസമ്മതിച്ച ബലരാമന്‍, അതേ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമാണെന്ന് സ്ഥപിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതുകാണുമ്പോഴും, ബാല്യ കൌമാര യൌവ്വന വാര്‍ദ്ധക്യങ്ങള്‍ ശരിക്കും പകച്ചു പോയി. എന്റെയല്ല. അഞ്ചു വര്‍ഷക്കാലാവധിയുള്ള കേരള നിയമസഭയുടെ.

ajith said...

ഒരു നുകത്തില്‍ കെട്ടാവുന്ന ജനുസ്സുകള്‍

മുക്കുവന്‍ said...

ഗരീബി ഹഠ് ! yes thats what they visioned. it took 60 years for them to do so...
chunavi jumla experts exposed in one year :)

uyirtheznettu udavaloori prayathna mudrayumayi.. thiriyum manava manoradhathil ...... ethuvethenno!

മുക്കുവന്‍ said...

Dowry, love affairs and impotency were among the reasons for the deaths of over 1,400 farmers in India this year, union Agriculture Minister Radha Mohan Singh said on Friday! another NERO!

kaalidaasan said...

മുക്കുവന്‍,

കര്‍ഷക ആത്മഹത്യ ആയിരുന്നു മോദിയുടെ ഒരു തുരുപ്പു ചീട്ട്. മോദി ഒരു വര്‍ഷം ഭരിച്ചിട്ടും കര്‍ഷക ആത്മഹത്യ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. മംഗോളിയക്ക് കൊടുത്ത 6400 കോടിയും  നേപ്പാളിനു കൊടുത്ത ഒരു ബില്യണും ഉണ്ടായിരുന്നെങ്കില്‍ കടക്കെണിയിലായ ഇന്‍ഡ്യയിലെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളി അവരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാമായിരുന്നു. അത് ചെയ്യണമെങ്കില്‍  ദേശ സ്നേഹമുള്ള മനുഷ്യര്‍ ഇന്‍ഡ്യ ഭരിക്കണം. മോദിയേപ്പോലുള്ള അഴകിയ രവണനില്‍ നിന്നുമത് പ്രതീക്ഷിക്കുന്നതു തന്നെ മണ്ടത്തരമാണ്. വെറുതെയല്ല ഇദ്ദേഹത്തെ ആരോ ലോകത്തെ ഏറ്റവും stupid ആയ നേതാക്കളില്‍ ഒരാളായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇപ്പോള്‍ ആശ്രിതര്‍ക്ക് മോദിയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത ഉണ്ട്. അതിനു കണ്ടുപിടിക്കുന്ന ന്യായീകരണങ്ങളാണീ ജന്തുവിന്റെ വായില്‍ നിന്നും വീണത്. ഇതുപോലെയുള്ള ജനുസുകളെ ഒക്കെ മോദി വ്യക്തിപരമായി തെരഞ്ഞെടുത്തവരാണെന്നു കൂടെ ഓര്‍ക്കുക.

ഇന്‍ഡ്യയിലെ കാര്‍ഷിക രംഗത്തിന്റെ നടു ഒടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മന്‍ മോഹന്‍ സിംഗിനാണ്. ഇന്‍ഡ്യന്‍ വിപണി വിദേശ കാര്‍ഷിക വിളകള്‍ക്ക് തുറന്നു കൊടുത്ത് ഇന്‍ഡ്യന്‍ കര്‍ഷകരുടെ വയറ്റത്തടിച്ചു. നിലവാരം കുറഞ്ഞ കര്‍ഷിക വിളകളൊക്കെ ഇറക്കുമതി ചെയ്ത് ഇന്‍ഡ്യയിലെ കാര്‍ഷിക രംഗം താറുമാറാക്കി. ഇനി ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കേരളത്തിലെ റബ്ബര്‍ കര്‍ഷകരായിരിക്കും.

വ്യവസായ കുത്തകകളുടെ താളത്തിനു തുള്ളുകയായിരുന്നു 10 വര്‍ഷം സിംഗ്. മോദിയും  അത് തുടരുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കും. ധാന്യപ്പുരകള്‍ നിറഞ്ഞിരിക്കുമ്പോഴും പട്ടിണി കൊണ്ട് ജനങ്ങള്‍ മരിക്കുന്ന ഏക രാജ്യം ഇന്‍ഡ്യയാണ്. ജനധിപത്യം ഇന്‍ഡ്യക്ക് സമ്മാനിച്ച ഏറ്റവും മഹത്തായ സംഭാവനയാണിത്. അനുഭവിക്കാതെ വയ്യ.

മുക്കുവന്‍ said...

I am pretty sure that Radha haven't seen a paddy field or any agriculture in his life.. he might be thinking that it is made in factories :) they dont have time for that. they have to find time for saving hema ,suhama and irani triangles.