Wednesday, 9 December 2015

ഇൻഡ്യൻ ദേശീയത


ഇൻഡ്യൻ ദേശീയത
--------------------------------------

എന്താണ്  ഇൻഡ്യൻ ദേശീയത ? അങ്ങനെ ഒന്നുണ്ടോ?

അനേകം ഉപദേശീയതകളുടെ ഒരവിയലാണ് ഈ വിശേഷിപ്പിക്കപ്പെടുന്ന പ്രയോഗത്തിനുള്ളതെന്നാണു ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ ഇതോർക്കാൻ കാരണം സിനിമ നടൻ ആയ പ്രതാപ് പോത്തൻ എഴുതിയ ഒരഭിപ്രായമാണ് .ചെന്നൈയിൽ അടുത്ത നാളിൽ  വലിയ  വെള്ളപ്പൊക്കവും അതോടനുബന്ധിച്ച് വലിയ നാശനഷ്ടങ്ങളുമുണ്ടായി. കേരളവും തമിഴ് നാടും തമ്മിൽ നീണ്ടകാലമായുള്ള തർക്കവിഷയമാണു മുല്ലപ്പെരിയാർ അണക്കെട്ട്.50 വർഷത്തെ ആയുസ് നിശ്ചയിച്ച് പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണുത ഈ അണക്കെട്ടിനു 120 വർഷം പഴക്കമായി. അത് എപ്പോൾവേണമെങ്കിലും ഇടിഞ്ഞു വീഴാം എന്ന ആശങ്കയിൽ ആണു കേരളം. പക്ഷെ  അതൊരിക്കലും തകരില്ല എന്നും അനന്തകാലത്തോളം ഇതുപോലെ നിലനിൽക്കുമെന്നുമാണു തമിഴ് നാടിന്റെയും കേന്ദ്ര സർക്കാരിന്റെയും ഇൻഡ്യയിലെ പരമോന്നത നീതിപീഠത്തിന്റെയും നിലപാട്.കേരള ജനതയുടെ ന്യായമായ ആശങ്കക്ക് പുല്ലുവില ആണിവരൊക്കെ കൽപ്പിക്കുന്നതും. കേരള ജനതയോട് ഇൻഡ്യൻ ദേശീയത പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ പ്രത്യക്ഷ  ഉദാഹരണമാണിത്.  അനേകം മലയാളികൾക്ക് ഇതിൽ നിരാശയും സങ്കടവുമുണ്ട്. അതിലൊരാൾ തന്റെ സങ്കടവുംദേഷ്യവും പ്രകടിപ്പിച്ചപ്പോൾ ഇൻഡ്യൻ ദേശീയത എന്ന മിഥ്യയുടെ പിണിയാളായ പ്രതാപ് പോത്തൻ ഉപയോഗിക്കുന്ന ആർഷഭാരത സാംസ്കാരിക ഭാഷ ഓക്കാനമുണ്ടാക്കുന്നു.

അനേകം ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച ഒരു സിനിമ കുടുംബത്തിൽ ജനിച്ച് ചെന്നൈയിൽ വളർന്ന പ്രതാപ് പോത്തനു  ചെന്നൈയോട് സ്വാഭാവികമായും അടുപ്പമുണ്ടാകാം. അതുകൊണ്ട് വെള്ളപ്പൊക്കദുരിതത്തിൽ അദ്ദേഹം ആത്‌മാർത്ഥമായി ദുഖിക്കുന്നുമുണ്ടാകണം . കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‌ട്ടി ഉണ്ടാകാൻ പണം നൽകി എന്ന് മേനി നടിക്കുന്ന അദ്ദേഹം  തന്റെ പണം ദുരിതാശ്വാസത്തിനുപയോഗിക്കുന്നതിനെ  ആരും എതിർക്കയുമില്ല.

പക്ഷെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കീഴെ ആശങ്കയോടെ ജീവിക്കുന്ന ഒരാൾ പ്രകടിപ്പിച്ച രോഷത്തോടുള്ള പോത്തന്റെ പ്രതികരണം വിലകുറഞ്ഞതായി പോയി.

തമിഴ് നാടു മുഴുവൻ മലയാളിയുടെ ജീവനു വിലപറഞ്ഞപ്പോഴും കേരളം കഴിവിനപ്പുറം  ചെന്നൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി. പക്ഷെ തമിഴ് നാടു ചെയ്തതോ? മുല്ലപ്പെരിയാർ അണക്കെട്ടു നിറഞ്ഞു കവിഞ്ഞ് മലയാളിയുടെ നെഞ്ചിടിപ്പ് വർദ്ധിക്കുമ്പോഴും വെള്ളം കൊണ്ടുപോകാൻ കൂട്ടാക്കാതെ  അർമ്മാദിക്കയാണു ചെയ്തത്. എന്നിട്ട് യാതൊരു മുന്നറിയിപ്പും നൽകാതെ പെട്ടെന്നൊരു ദിവസം അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ട് ആഘോഷിച്ചു.

മലയാളി ഇൻഡ്യക്കാരനാണെന്ന് തമിഴൻ  കരുതുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ പെരുമാറില്ല. അപ്പോൾപിന്നെ ഇൻഡ്യൻ ദേശീയതക്കെന്തു പ്രസക്തി?      

ഇൻഡ്യയിലെ വിവിധ മത വിഭാഗങ്ങളും ഭാഷാ വിഭാഗങ്ങളും പ്രദേശങ്ങളും ഉയർത്തിപ്പിടിക്കുന്ന ദേശീയത എന്ന സങ്കൽപ്പത്തിനു വലിയ അർത്ഥ വ്യത്യാസങ്ങളുണ്ട്.സംഘ പരിവാർ   വിവക്ഷിക്കുന്ന ദേശീയത ഇടുങ്ങിയ ഹൈന്ദവ ദേശീയതയാണ്. ഇൻഡ്യക്കാരായ ക്രിസ്ത്യാനികളും മുസ്ലിങ്ങളും വിദേശികളാണെന്നു കരുതുന്ന ദേശീയതയേ അവർക്കുള്ളു. പാലസ്തീൻ ജന്മ ദേശമെന്നു കരുതുന്ന മുസ്ലിങ്ങൾക്കും  ഇൻഡ്യൻ ദേശീയത ഇല്ല. പൊതു അവധി ദിവസമായ ഈസ്റ്റർ ദിനത്തിൽ സർക്കാർ ജോലിക്കാർ   ഓഫീസുകളിൽ ഹാജരാകണമെന്ന് ശഠിക്കുന്ന ഭരണ കർത്താക്കൾ ഉയർ ത്തിപ്പിടിക്കുന്ന ദേശീയതക്കും കാര്യമായ എന്തോ കുഴപ്പമുണ്ട്. ഇതിനോടുള്ള പ്രതികരണമായിരുന്നു അടുത്ത നാളിൽ മിസോറം സംസ്ഥാനത്തു നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രത്തിലേക്കും അയച്ച ഒരു കത്ത്. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണു മിസോറം.  ക്രിസ്ത്യാനികൾ നോമ്പാചരിക്കുന്ന ഡിസംബർ മാസത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രത്തിൽ നിന്നോ പ്രമുഖ വ്യക്തികൾ  മിസോറം  സന്ദർശിക്കരുതെന്നായിരുന്നു  കത്തിലെ ഉള്ളടക്കം.  മഹാരാഷ്ട്രക്ക് പുറത്തുള്ളവരെ മുംബൈയിൽ നിന്നും പുറത്താക്കണമെന്നാണ് ശിവ സേനയുടെ നയം

അപ്പോൾ എന്താണ്  ഇൻഡ്യൻ ദേശീയത? സങ്കുചിത ചിന്താഗതികളുള്ള ഒരു ആൾക്കൂട്ടം മാത്രമാണിപ്പോൾ ഇൻഡ്യ. ഇതിൽ എന്തു ദേശീയതയാണുള്ളത്?   

2 comments:

kaalidaasan said...

അപ്പോൾ എന്താണ് ഇൻഡ്യൻ ദേശീയത? സങ്കുചിത ചിന്താഗതികളുള്ള ഒരു ആൾക്കൂട്ടം മാത്രമാണിപ്പോൾ ഇൻഡ്യ. ഇതിൽ എന്തു ദേശീയതയാണുള്ളത്?

Ananth said...

here is what is happening in nagaland......perhaps an evangelist like you would be dreaming of the day when this happens all over india.....if sonia family gets to rule india for long that day may not be far off.....even the chief secretary of kerala has been advocating to spread the gospel.....check this out

"
Rural Development celebrates pre-Christmas

December 19, 2015

Kohima, December 18 (MExN): The department of Rural Development celebrated pre-Christmas at a solemn service on December 16 at the RD Directorate, Kohima.

On the occasion, minister for RD & REPA, C L John thanked the Almighty for blessing everyone with good health throughout the year and making it possible for everyone to attend year end pre-Christmas service despite the many challenges faced. He recalled how Christianity first came to Nagaland and reminded there was no society, no peace or love before the message of Christ reached us.

“Nagas became one only after the advent of Christianity, in the name of Jesus Christ,” he maintained adding “because of the message of Christ, we are in the light and we could live together as one”. Reminding that Nagaland was dedicated as “Nagaland for Christ” by our forefathers and also the promise to send ten thousand missionaries to the world, the minister also urged upon all the officers of the department to sponsor atleast one missionary each to help fulfil that pledge.

................."