Saturday 29 November 2014

ഞാന്‍ ആരാണ്?



ഹൈന്ദവ വേദ പുസ്തകങ്ങളില്‍ ഒന്നായ മാര്‍ക്കണ്ടേയ പുരാണത്തിലെ പ്രധാന കഥാപാത്രമാണ്, മാര്‍ക്കണ്ടേയന്‍. അദ്ദേഹം ​പണ്ടൊരു ചോദ്യം ചോദിച്ചു. ഞാന്‍ ആരാണ്? അന്നദ്ദേഹത്തിനു കിട്ടിയ മറുപടി ആയിരുന്നു ത ത്വം അസി.

കഴിഞ്ഞ ആഴ്ച്ച ഇതുപോലെ ഒരു ചോദ്യം ഇന്‍ഡ്യയുടെ മനസാക്ഷിക്കുമുന്നില്‍ ഒരു സ്ത്രീ മുന്നോട്ടു വച്ചു. ഭാരതസ്ത്രീകള്‍  ഭാവ ശുദ്ധി നിറഞ്ഞു നില്‍ക്കുന്ന ഒരു സാധ്വി ആണത് ചോദിച്ചത്. പേര്, യശോദ ബെന്‍. യശോദ ബെന്‍ എന്ന പേര്, അടുത്തകാലത്താണ്, ഇന്‍ഡ്യക്കാര്‍ കേള്‍ക്കുന്നത് തന്നെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്, നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ആണ്, ആദ്യമായി നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യ മന്ത്രി യശോദ ബെന്‍ തന്റെ ഭാര്യ ആണെന്ന് സമ്മതിക്കുന്നത്.  ഇത്രകാലവും അദ്ദേഹം അത് സമ്മതിച്ചിരുന്നില്ല. മോദി അവിവാഹിതന്‍ ആണെന്നായിരുന്നു അദ്ദേഹം എല്ലാ വേദികളിലും പറഞ്ഞു നടന്നിരുന്നത്. "തനിക്ക് കുടുംബമില്ല അതുകൊണ്ട് അഴിമതി കാണിക്കില്ല "എന്നായിരുന്നു  മേനി നടിച്ചിരുന്നതും. മറ്റ് പല കാര്യത്തിലും കൊണ്ടു നടന്നിരുന്ന ഒരു കപട മുഖം ഇക്കാര്യത്തിലും അദ്ദേഹം കൊണ്ടു നടന്നു. പാവം ഇന്‍ഡ്യക്കാര്‍ അതൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ പൊടുന്നനെ അദ്ദേഹത്തിനു ഭാര്യ ഉണ്ടായി വന്നു. പക്ഷെ കുടുംബം ഉണ്ടോ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. യശോദ അദ്ദേഹത്തിന്റെ ഭാര്യയാണോ എന്നു ചോദിച്ചാല്‍ അതേ എന്നും അല്ല എന്നുമുള്ള ഉത്തരം ഒരേ സമയത്ത് ലഭിക്കും.തനി രാഷ്ട്രീയ ഉത്തരം.   യശോദ വിവാഹ മോചിത ആണോ  എന്നു ചോദിച്ചാലും ഈ രണ്ടുത്തരങ്ങളും ലഭിക്കും. ഭര്‍ത്താവുപേക്ഷിച്ചവളാണോ എന്നു ചോദിച്ചാലും ഇതേ രണ്ടുത്തരങ്ങള്‍ ലഭിക്കും.

മോദി യശോദയെ വിവാഹം  കഴിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷെ പ്രത്യേക കാരണമൊന്നും പറയാതെ അദ്ദേഹം അവരെ ഉപേക്ഷിച്ച് ഹിന്ദു വര്‍ഗ്ഗീയ സംഘടന ആയ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കാന്‍  പോയി. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വിവാഹം നിഷിദ്ധമായതുകൊണ്ട് താന്‍ വിവാഹിതനാണെന്ന കാര്യം അദ്ദേഹം മറച്ചു വച്ചു. തന്നെ വേണ്ടാത്ത മോദിക്ക് വേണ്ടി കാത്തിരിക്കുന്നത് ബുദ്ധി ശൂന്യത ആണെന്ന് തിരിച്ചറിയാന്‍ മാത്രം വിവേകം ഉണ്ടായിരുന്ന യശോദ അവരുടെ കുടുംബവീട്ടിലേക്കു പോയി. സഹോദരങ്ങളുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഭര്‍ത്താവു വേണ്ടെന്നു വയ്ക്കുന്ന വരും വിധവകളും ആയ  സവര്‍ണ്ണ സ്ത്രീകള്‍  തല മുണ്ഡനം ചെയ്ത് നന്ദാവനത്തില്‍ പോയി തെണ്ടി നടക്കുന്നതുപോലെ ഒന്നും ചെയ്യാന്‍ അവര്‍ പോയില്ല. പഠിച്ച് യോഗ്യത നേടി അദ്ധ്യാപിക ആയി ജോലി ചെയ്തു. വിരമിച്ച് സ്വസ്ഥ ജീവിതം നയിച്ചു. നരേന്ദ്ര മോദി അവരെ തിരിഞ്ഞു നോക്കിയുമില്ല. തന്റെ മുന്‍ ഭര്‍ത്താവ്, ഗുജറാത്ത് മുഖ്യമന്ത്രി  ആയപ്പോഴൊന്നും യശോദയുടെ ജീവിതത്തിന്റെ സ്വച്ഛത നഷ്ടപ്പെട്ടിരുന്നുമില്ല. പക്ഷെ അദ്ദേഹം പ്രധാന മന്ത്രി ആയപ്പോള്‍ ആ ജീവിതത്തിന്റെ താളം തെറ്റി. വീടിനു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍. എവിടെ പോയാലും സുരക്ഷാ ഉദ്യോഗസ്ഥര്‍.

ഇതിനൊരു വ്യക്ത വരുത്താന്‍ വേണ്ടി അവര്‍ മെഹ്സാന പോലീസ് സ്റ്റേഷനില്‍  വിവരാവകാശ നിയമപ്രകാരം ചില ചോദ്യങ്ങളുന്നയിച്ച് ഒരു പരാതി നല്‍കി.


View image on Twitter


കഴിഞ്ഞ നാലു പതിറ്റണ്ടോളമായി നിശബ്ദ ജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തിലെ സ്വകാര്യത ചിലര്‍ നശിപ്പിക്കുന്നു എന്നാണവരുടെ പരാതി. ഗുജറാത്ത് സര്‍ക്കാരിനോട് വിവരാവകാശ നിയമപ്രകാരം ചില ഉത്തരങ്ങളാണവര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാന ചോദ്യങ്ങള്‍ ഇവയാണ്.

ഞാന്‍ പൊതു ജനം ഉപയോഗിക്കുന്ന വാഹനമായ ബസില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ പിന്നാലെ കാറില്‍ സുരക്ഷാ ഉദ്യോഗ്സ്ഥര്‍ എന്നും പറഞ്ഞ് ചിലര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതിന്റെ  ഉദ്ദേശ്യം എന്താണ്?

ഇതുപോലെ സുരക്ഷ ലഭ്യമാക്കാന്‍  ഞാന്‍ ആരാണ്?

എന്താണീ protocol എന്ന ഉഡായിപ്പിന്റെ നിര്‍വചനം?

എന്തൊക്കെ ആണതിന്റെ പരിധിയില്‍ ഉള്ളത്?

വേറെ എന്തെല്ലാം അവകാശങ്ങളും ആനുകൂല്യങ്ങളും ആണ്, ഇതിന്റെ പേരില്‍ എനിക്ക് അനുവദിച്ചിരിക്കുന്നത്?

പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ എനിക്കുള്ള അവകാശങ്ങള്‍ എന്തൊക്കെ ആണ്?


യശോദ ആലോചിച്ചുറച്ചു തന്നെയാണിറങ്ങിയിരിക്കുന്നതെന്നു തോന്നുന്നു.  അവര്‍ അടിവരയിടുന്ന ആവശ്യങ്ങള്‍  ഇവയാണ്.

അവരുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വേണം.

ഭരണഘടന പ്രകാരം പ്രധാന മന്ത്രിയുടെ  ഭാര്യയുടെ സുരക്ഷ സംബന്ധിച്ചുള്ള വിശദമായ രേഖകളും വേണം.

സങ്കീര്‍ണ്ണമായ ഒരു വിവാദത്തിലേക്കും നിയമ പ്രശ്നങ്ങളിലേക്കും ചെന്നെത്താവുന്ന ചോദ്യങ്ങളാണിത്.

സുരക്ഷക്ക് വേണ്ടി  ഒരു സര്‍ക്കാര്‍ ഉത്തരവുണ്ടാകാന്‍ സാധ്യതയില്ല. മിക്കവാറും വാക്കാലുള്ള ഒരുത്തരവായിരിക്കാനാണു സാധ്യത.

പ്രധാനമന്ത്രിയുടെ ഭാര്യ എന്നു പറയുന്ന ഒരു സ്ത്രീ ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്ക്കുന്നു. കുറച്ചകലെ സുരക്ഷ എന്നും പറഞ്ഞ് കുറച്ചു പേര്‍ ഒരു കാറിലിരുന്ന് അവരെ  സദാ നിരീക്ഷിക്കുന്നു. ശുദ്ധ അസംബന്ധമല്ലേ ഇത്?

മറ്റൊരു പോസ്റ്റില്‍ ഞാന്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചപ്പോള്‍ ഒരു സംഘ പോരാളി എന്റെ നേരെ ആക്രോശിച്ചത് ഇപ്രകാരമായിരുന്നു.


>>>>>>First of all you should understand who you are and what you are talking about. 
You have just a hidden name and hidden agenda and the way you are blogging is as if you are above U.S. President. 
i.e. you trying to criticse the Indian Prime Minister for everything? Hey who are are you? it is not your job, mind your own business if any
<<<<<<
മോദിയുടെ ചാവേറുകള്‍  കരുതുന്നത് മോദിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്നാണ്. സംഘ പരിവാര്‍ ഹിറ്റ്ലറുടെ ആരാധകരാണെന്നത്  രഹസ്യമൊന്നുമല്ല. അപ്പോള്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ചിന്തകള്‍  അവരുടെ വാക്കുകളിലൂടെ പുറത്ത് വരുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യവുമല്ല.


ec-finds-over-3-lakh-bogus-voters-in-narendra-modis-varanasi-seat-counting-continues

മോദി ജനങ്ങളെ അതി സമര്‍ദ്ധമായി പറ്റിക്കുകയാണ്. യശോദ ഭാര്യ ആണെന്ന വിവരം മറച്ചു വച്ചതുപോലെ മറ്റ്   പലതും മറച്ചു വച്ച്  ദുരൂഹമായ പലതും ചെയ്യുന്നുണ്ട്. കുടുംബമില്ലാത്ത മോദിയുടെ ദത്തെടുത്ത കുടുംബം  അദാനിയുടേതാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്, മോദി ഉപയോഗിച്ച ഹെലിക്കോപ്റ്ററുകളൊക്കെ അദാനി സൌജന്യമായി നല്‍കിയതാണെന്നു കൂടെ ഓര്‍ക്കുക. റെയില്‍വേ വികസനത്തിന്, സര്‍ക്കാരിനു പണമില്ല എന്ന നുണ പറഞ്ഞ്  അധികാരമേറ്റെടുത്ത ഉടനെ റെയില്‍ നി രക്കുകൾ   കുത്തനെ കൂട്ടി, സാധങ്ങളുടെ വില കൂടാന്‍ നടപടി  എടുത്തു. അംബാനിയെ  സഹായിക്കാന്‍  ഗ്യാസ് വില കൂട്ടി, ഇന്ധന വില  കൂട്ടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില  30% കുറഞ്ഞപ്പോഴായിരുന്നു ഇത് ചെയ്തത് എന്നോര്‍ക്കുക. പണമില്ല എന്ന നുണ പൊതുജനങ്ങളോട് പറഞ്ഞ മോദി, താന്‍ ദത്തെടുത്ത കുടുംബമായ അദാനിക്ക്  പൊതു ഖജനാവില്‍  നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കി. അതും ഓസ്റ്റ്രേലിയയില്‍ പോയി  ബിസിനസ് നടത്താന്‍. ഇതിന്റെ അനേകം ഇരട്ടി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അദാനിക്ക് മോദി ഗുജറാത്തിലെ ഖജനാവില്‍ നിന്നും വായ്പ്പ ആയി നല്‍കിയിട്ട്ണ്ട്. അതില്‍ ഒറ്റ പൈസ പോലും അദാനി തിരിച്ചടച്ചിട്ടില്ല. ഈ വായ്പ്പയും തിരിച്ചടക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട ആവശ്യമില്ല.

തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ നാടു മുഴുവന്‍ പറഞ്ഞു നടന്നിരുന്നത്, അനേക കോടി കള്ളപ്പണം പല ഇന്‍ഡ്യക്കാരും വിദേശ ബാങ്കുകളില്‍  നിക്ഷേപിച്ചുട്ടുണ്ട് എന്നായിരുന്നു. അതൊക്കെ അധികാരം ലഭിച്ചാല്‍ 100 ദിവസത്തിനകം തിരികെ കൊണ്ടു വരും എന്നായിരുന്നു വീമ്പടിച്ചതും. ഓരോ ഇന്‍ഡ്യക്കാരനും 15 ലക്ഷം വീതം വിതരണം ചെയ്യും എന്നായിരുന്നു  പറഞ്ഞു നടന്നത്. ആ 15 ലക്ഷം പ്രതീക്ഷിച്ച്  പലരും മോദിയുടെ പാര്‍ട്ടിക്ക് വോട്ടും ചെയ്തു.  ആറു മാസം കഴിഞ്ഞിട്ടും ഒറ്റ പൈസ പോലും കൊണ്ടു വന്നില്ല. പല അക്കൌണ്ടുകളിലും ഉണ്ടായിരുന്ന കള്ളപ്പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് സാവാകാശവും ഒത്താശയും നല്‍കി, അവസാനം സുപ്രീം കോടതി കടുത്ത നിലപാടു സ്വീകരിച്ചപോള്‍ കാലി ആക്കിയ കുറച്ച്  അക്കൌണ്ടുകളുടെ ലിസ്റ്റ് കോടതിക്ക്  നല്‍കി കോടതിയേയും കബളിപ്പിച്ചു.

ചായ വിറ്റു നടന്ന ഒരു സാധാരണക്കാരനാണ്, താന്നെന്ന് വിനീതനായി അഭിനയിക്കുന്ന മോദി ഇന്‍ഡ്യ കണ്ട  ഏറ്റവും വലിയ കാപട്യമാണ്. ചായ  വിറ്റു നടന്ന മോദി ഇന്ന് അദാനിയേയും അംബാനിയേയും പോലുള്ള കോര്‍പ്പറേറ്റുകളുടെ ദാസനാണിന്ന്. മോദിയേക്കാളും  താഴ്ന്ന നിലയില്‍ ജീവിച്ച  അദാനിയുടെ കമ്പനി മോദിയുടെ  ബിനാമി കമ്പനി ആണെന്നു സംശയിക്കേണ്ട തരത്തിലാണ്, മോദി അദാനിയെ സഹായിക്കുന്നത്.

ഇപ്പോള്‍ പുറത്തു  വരുന്ന മറ്റൊരു വാര്‍ത്ത  അതീവ ഗുരുതരമായ ഒന്നാണ്. വാരാണസിയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ 3 ലക്ഷത്തിലധികം വ്യാജ വോട്ടര്‍ മാരെ കണ്ടെത്തി എന്നാണത്. എണ്ണം ഇനിയം ​കൂടാന്‍ സാധ്യത ഉണ്ടെനും പറയുന്നു.  അതില്‍ എന്തെങ്കിലും  വാസ്തവമുണ്ടെങ്കില്‍ മോദി കുതന്ത്രത്തിലൂടെ നേടിയ വിജയമാണ്, വാരാണസിയിലേതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഗുജറാത്തില്‍ നേടിയ വിജയങ്ങളും ഇതുപോലെ അല്ലെന്നാരു കണ്ടു?

EC finds over 3 lakh bogus voters in Narendra Modi’s Varanasi seat

Varanasi: In a stunning revelation in Indian politics, the Election Commission has so far traced 3,11,057 fake voters who casted their votes in Varanasi in the Lok Sabha election earlier this year. The district administration is expecting the number of fake voters to reach around 6,47,085 by the end of the examination process. It is to tell you that Varanasi is the LS constituency of Prime Minister Narendra Modi, who won from the seta with 3,71,784 votes.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മോദി എന്‍ സി പി എന്ന പാര്‍ട്ടിയെ വിശേഷിപ്പിച്ചത് Nationally Corrupt Party എന്നായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷമില്ലാതിരുന്ന  ബി ജെപിക്ക് എന്‍ സി പി നിരുപാധിക പിന്തുണ കൊടുത്തു. മോദി അത് സ്വീകരിക്കുകയും ചെയ്തു.  എന്‍ സി പി പിന്തുണയോടെ വിശ്വാസ വോട്ടും നേടി.  
  
ഭരണഘടനയുടെ 370 വകുപ്പ് എടുത്തു കളയണമെന്ന്  കാഷ്മീരിനു പുറത്ത് പറഞ്ഞു നടന്ന മോദി, ഇപ്പോള്‍ കാഷ്മീരിലെ തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഒരിടത്തും അത് പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല ഈ വകുപ്പ് എടുത്തു കളയാന്‍ ഉദ്ദേശ്യമില്ല എന്നു കൂടെ പറഞ്ഞു. 

ഇതുപോലെയുള്ള അനേകം കാപട്യങ്ങളുടെ ആകെത്തുകയാണു മോദി. 

യശോദ ബെന്‍ ഉയര്‍ത്തിയ നൈതിക പ്രശ്നത്തിലേക്ക് തിരികെ വരാം.

എന്തിനായിരുന്നു മോദി യശോദയെ ഉപേക്ഷിച്ചത്? ഇതൊരു നിയമ പ്രശ്നമായി വന്നാല്‍ മോദി ഉത്തരം പറയേണ്ടി വരും. ഇപ്പോള്‍ ഭാര്യ ആണെന്നു സമ്മതിക്കുന്ന യശോദയെ മോദിക്ക് സ്വീകരിക്കാന്‍ എന്താണു തടസം? സന്യാസി ആണെന്നു പറഞ്ഞ് തടിതപ്പാന്‍ സാധിക്കില്ല. ചെറുപ്പക്കാരി ആയ മറ്റൊരു പെണ്‍കുട്ടിയുമായി മോദിക്ക് അടുപ്പമുണ്ടായിരുന്നു. അവരെ നിരീക്ഷിക്കാന്‍ ഗുജറാത്ത് പോലീസിനെ ബാംഗളൂരിലേക്കുപോലും മോദി അയച്ചിട്ടുണ്ട്. സ്വന്തം ഭാര്യ അനാഥ ആയി ജീവിച്ച സമയത്ത്  മോദി മറ്റൊരു പെണ്‍കുട്ടിയുടെ പിന്നാലെ പോയത്  അത്ര നല്ല കാര്യമൊന്നുമല്ല.

യശോദ അവരുടെ പ്രാധാന്യം  അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുയാണു  ചെയ്യുന്നത്. മറ്റൊരു പ്രധാനമന്ത്രി ആയിരുന്ന രാജിവ് ഗാന്ധിയുടെ ഭാര്യക്ക് Z Category  സുരക്ഷ ഉള്ളപ്പോള്‍ മോദി ഭാര്യ ആണെന്നു സമ്മതിക്കുന്ന  തനിക്ക് എന്തുകൊണ്ട് അതുപോലെ സുരക്ഷ ഇല്ല എന്നാണവര്‍ ഭംഗ്യന്തരേണ ചോദിക്കുന്നത്. ഒന്നുകില്‍  അവര്‍ക്ക് Rule Book ല്‍ പറയുന്ന മുഴുവന്‍ സുരക്ഷയും നല്‍കണം. അല്ലെങ്കില്‍ ഒന്നും നല്‍കരുത്. വെറുതെ കുറച്ച് തടിമാടന്‍മാര്‍ അവര്‍ സഞ്ചരിക്കുന്നിടത്തെല്ലാം പുറകെ നടന്ന്  അവരെ അവഹേളിക്കുന്നത് ശരിയല്ല. 

ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്ക് ഭാര്യയുണ്ട്. പക്ഷെ കൂടെയില്ല. നാണം കെട്ട ഒരവസ്ഥയാണിത്. ഒന്നുകില്‍ മോദി ഔദ്യോഗികമായി ഇവരുമായുള്ള  വിവാഹബന്ധം  അവസാനിപ്പിക്കണം. എന്നു വച്ചാല്‍ മൊഴി ചൊല്ലണം.   അല്ലെങ്കില്‍ കൂടെ താമസിപ്പിക്കണം. കൂടെ താമസിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഒന്നുകില്‍ അതെന്തുകൊണ്ടാണെന്ന് ഇന്‍ഡ്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു പറ്റില്ലെങ്കില്‍ നിയമപരമായി തന്നെ പറഞ്ഞു വിടണം.

മനുഷ്യര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത ഒരു കാരണമില്ലാതെ ആയിരുന്നു മോദി അവരെ ഉപേക്ഷിച്ചത്. 


എന്തുകൊണ്ട് മോദിക്ക് തന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചു കൂടാ? അങ്ങനെ ചെയ്താല്‍ ആരെങ്കിലും അദ്ദേഹത്തെ കളിയാക്കുമോ? എനിക്കു തോന്നുന്നില്ല. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയേ ഉള്ളു.  ഓരോരുത്തരുടെയും ജീവിതത്തില്‍ പലതും സംഭവിക്കാറുണ്ട്. വിവേകമുള്ളവര്‍ അതൊക്കെ മറന്ന് മുന്നോട്ടു പോകുയാണു പതിവ്. മോദിക്ക് താന്‍ ചെയ്ത ഒരു തെറ്റെങ്കിലും തിരുത്താനുള്ള അവസരമാണിത്. പക്ഷെ അദ്ദേഹത്തിന്റെ അഹന്തയും ധാര്‍ഷ്ട്യവും അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. 

97 comments:

kaalidaasan said...

എന്തുകൊണ്ട് മോദിക്ക് തന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചു കൂടാ? അങ്ങനെ ചെയ്താല്‍ ആരെങ്കിലും അദ്ദേഹത്തെ കളിയാക്കുമോ? എനിക്കു തോന്നുന്നില്ല. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയേ ഉള്ളു. ഓരോരുത്തരുടെയും ജീവിതത്തില്‍ പലതും സംഭവിക്കാറുണ്ട്. വിവേകമുള്ളവര്‍ അതൊക്കെ മറന്ന് മുന്നോട്ടു പോകുകയാണു പതിവ്. മോദിക്ക് താന്‍ ചെയ്ത ഒരു തെറ്റെങ്കിലും തിരുത്താനുള്ള അവസരമാണിത്. പക്ഷെ അദ്ദേഹത്തിന്റെ അഹന്തയും ധാര്‍ഷ്ട്യവും അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല.

ajith said...

യശോദ ബെന്‍ എന്ന സ്ത്രീയുടെ ജീവന് സംഘപരിവാര്‍ ഒരു ഭീഷണി ആയേക്കാം

Baiju Elikkattoor said...

“Enigma wrapped in mystery “ എന്ന് മോഡിയെ വിശേഷിപ്പിച്ചാൽ ഒരു പക്ഷെ അത് ആ വിശേഷണത്തെ പരിഹസിക്കൽ ആവും ...!

ഹിന്ദു said...

@റെയില്‍വേ വികസനത്തിന്, സര്‍ക്കാരിനു പണമില്ല എന്ന നുണ പറഞ്ഞ് അധികാരമേറ്റെടുത്ത ഉടനെ റെയില്‍ നി രക്കുകൾ കുത്തനെ കൂട്ടി, സാധങ്ങളുടെ വില കൂടാന്‍ നടപടി എടുത്തു. അംബാനിയെ സഹായിക്കാന്‍ ഗ്യാസ് വില കൂട്ടി, ഇന്ധന വില കൂട്ടി.

പാവം ഈ ലോകത്തൊന്നും അല്ല ജീവിക്കുന്നതെന്ന് തോന്നുന്നു. താങ്കൾക്ക് വിവരം ഇല്ലെന്നു കരുതി എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്. മസിലു പിടിച്ചു നിന്നിരുന്ന പല പുലികളും എലികളായി മോഡിയുടെ കാലിൽ വീഴുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇത് ഇനിയും തുടരും. കേരളത്തിൽ ഉമ്മൻ ചാണ്ടി അത് നേരത്തെ തെളിയിച്ചു. ഇന്ന് വന്ന വാർത്ത ത്രിപുരയിൽ നിയമ സഭയെ അഭിസംബോധന ചെയ്യാനുള്ള ഇടതു പക്ഷത്തിന്റെ ക്ഷണം ആണ്.

മോഡി സർക്കാർ അധികാരത്തിൽ എത്തി ഓരോ മാസവും പണപ്പെരുപ്പ തോത് കുറഞ്ഞു കുറഞ്ഞു വരുന്നു. ഇന്ത്യയിലെ പണപ്പെരുപ്പ തോത് കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. ഇത് ഇനിയും തുടരും. അടുത്ത മൂന്നു വർഷം കൊണ്ട് ഇന്ത്യയിലെ ഗ്യാസ് പ്രൈസ് ഏഷ്യയിലെ ഏറ്റവും കുറവായി 5 ഡോളറിൽ എത്തും.

http://economictimes.indiatimes.com/industry/energy/oil-gas/lpg-rate-cut-by-rs-113-jet-fuel-prices-by-4-1-per-cent/articleshow/45334586.cms


@പണമില്ല എന്ന നുണ പൊതുജനങ്ങളോട് പറഞ്ഞ മോദി, താന്‍ ദത്തെടുത്ത കുടുംബമായ അദാനിക്ക് പൊതു ഖജനാവില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കി.

വായ്പ്പ നല്കിയോ? എപ്പോ? തെളിവ് കൂടി പ്രതീക്ഷിക്കുന്നു. അങ്ങനെ ഒരു സംഭവം ഒരിടത്തും വായിച്ചില്ലല്ലോ?

@അതും ഓസ്റ്റ്രേലിയയില്‍ പോയി ബിസിനസ് നടത്താന്‍.

എന്തെ ഓസ്ട്രെലിയ ബിസിനസ്സ് നടത്താൻ കൊള്ളില്ലേ?

@ഇതിന്റെ അനേകം ഇരട്ടി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അദാനിക്ക് മോദി ഗുജറാത്തിലെ ഖജനാവില്‍ നിന്നും വായ്പ്പ ആയി നല്‍കിയിട്ട്ണ്ട്. അതില്‍ ഒറ്റ പൈസ പോലും അദാനി തിരിച്ചടച്ചിട്ടില്ല. ഈ വായ്പ്പയും തിരിച്ചടക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട ആവശ്യമില്ല.

ഒറ്റ തവണ പോലും മുടക്കാതെ കൃത്യമായി ലോണ്‍ തിരിച്ച് അടക്കുന്ന ആളാണ്‌ അദാനി. വെറുതെ എരിവും പുളിവും ചേർക്കാൻ എഴുതി വിടാതെ.

kaalidaasan said...

>>>>പാവം ഈ ലോകത്തൊന്നും അല്ല ജീവിക്കുന്നതെന്ന് തോന്നുന്നു. താങ്കൾക്ക് വിവരം ഇല്ലെന്നു കരുതി എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്. <<<

താങ്കള്‍ ഇന്‍ഡ്യയിലാണു ജീവിക്കുന്നതെങ്കിലും ദേവ ലോകത്ത് ഉര്‍വശി മേനക രംഭ തിലോത്തമമാരുടെ നടനം അസ്വദിച്ചിരിക്കുന്നതുകൊണ്ട് ഒരു പക്ഷെ ഇന്‍ഡ്യയിലെ കാര്യം അറിയുന്നുണ്ടാകില്ല. അതുകൊണ്ടായിരിക്കും ഇന്ധനവിലയും റെയില്‍ നിരക്കും കൂട്ടിയ കാര്യം അറിയാതെ പോയത്. അതുകൊണ്ട് ഈ വാര്‍ത്ത ഒന്നു വായിക്കുക.

railway fare hike

NEW DELHI: The railways hiked fares of both passenger fares (14.2%) and freight (6.5%) on Friday, leading to furious uproar.

kaalidaasan said...

>>>>മസിലു പിടിച്ചു നിന്നിരുന്ന പല പുലികളും എലികളായി മോഡിയുടെ കാലിൽ വീഴുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇത് ഇനിയും തുടരും. കേരളത്തിൽ ഉമ്മൻ ചാണ്ടി അത് നേരത്തെ തെളിയിച്ചു. ഇന്ന് വന്ന വാർത്ത ത്രിപുരയിൽ നിയമ സഭയെ അഭിസംബോധന ചെയ്യാനുള്ള ഇടതു പക്ഷത്തിന്റെ ക്ഷണം ആണ്. <<<

ത്രിപുര സന്ദര്‍ശിക്കാന്‍ ചെന്ന ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ നിയമസഭയെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചത് സാമാന്യ മര്യാദ. മോദി പ്രധാന മന്ത്രി സ്താനത്തു നിന്നും ഇറങ്ങി ഒന്ന് ചെന്നു നോക്ക്. അപ്പോള്‍ ആരൊക്കെ പുലിയാണെന്നോ എലിയാണെന്നോ ഒക്കെ അറിയാം.

ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന മോദിക്ക് ഇന്‍ഡ്യയിലെ എത്ര സംസ്ഥന മുഖ്യമന്ത്രിമാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എന്ന് താങ്കളോര്‍മ്മിക്കുന്നുണ്ടോ? എന്‍ ഡി എ മുഖ്യമന്ത്രിമാര്‍ ആയിരുന നിതീഷ് കുമാറും  പ്രകാശ സിംഗ ബദലും മോദി അനഭിമതനാണെന്ന് പറഞ്ഞിട്ടുള്ളത് താങ്കള്‍  കേട്ടിട്ടുണ്ടാകില്ല.അ തിനുള്ള കേഴ്വിയൊന്നും താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

മോദി തെരഞ്ഞെടുപ്പു പ്രചരണത്തിനും കേരളത്തില്‍ വന്നിരുന്നു. അന്നും ഉമ്മന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. മോദിയെ ഉമ്മന്‍ ചാണ്ടി പോയി കെട്ടിപ്പിടിച്ചു എന്നൊക്കെ താങ്കള്‍ പറഞ്ഞു നടന്നോളൂ.

മോദി ഇന്‍ ഇന്‍ഡ്യ പ്രധാന മന്ത്രിയാതുകൊണ്ടാണ്, അമേരിക്ക വിസ നല്‍കിയത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പുറം കാലു കൊണ്ട് തട്ടിക്കളിക്കുമായിരുന്നു. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്ന സ്ഥാനത്തിനു നല്‍കുന്ന ആദരവും പരിഗണനയും മോദി എന്ന വ്യക്തിക്കു നല്‍കുന്നതാണെന്ന് ഏത് സംഘ്പരിവാരിക്കും  കരുതാന്‍  ആവകാശമുണ്ട്. പക്ഷെ എല്ലാവരും അതുപോലെ മന്തന്മാരല്ലല്ലോ.

ഇന്‍ഡ്യന്‍ പ്രധാന മന്ത്രിമരായിരുന്ന നെഹ്റുവിനെയും  ഇന്ദിരയേയും മറന്നിട്ട് ആഭ്യന്തര മന്ത്രി മാത്രമായിരുന്ന പട്ടേലിനെ ബഹുമാനിക്കുന്നവര്‍ക്ക് ഇതൊന്നും എളുപ്പത്തില്‍ മനസിലാകില്ല.

kaalidaasan said...

>>>>വായ്പ്പ നല്കിയോ? എപ്പോ? തെളിവ് കൂടി പ്രതീക്ഷിക്കുന്നു. അങ്ങനെ ഒരു സംഭവം ഒരിടത്തും വായിച്ചില്ലല്ലോ?
<<<


വേദങ്ങളിലൊന്നും ആര്യ എന്ന വാക്കില്ല എന്നു മനസിലാക്കിയിരിക്കുന്ന താങ്കള്‍ ഏത് വായിച്ചിതെന്തു ഗുണം. താങ്കള്‍  തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഒരു വാര്‍ത്ത ഇടന്നു.


Adani's Australian project gets $1 billion SBI loan

India's largest lender State Bank of India (SBI) has agreed to provide $1 billion, or Rs 6,100 crore, for the project, making it one of the largest extended facility by an Indian bank for an overseas project.

The move comes at a point of time when global banks - including the likes of Citigroup, Morgan Stanley, JP Morgan Chase, Goldman Sachs, Deutsche Bank, Royal Bank of Scotland, Barclays, Credit Agricole and HSBC - have decided to stay away from funding the project due to environmental reasons.

kaalidaasan said...

>>>>മോഡി സർക്കാർ അധികാരത്തിൽ എത്തി ഓരോ മാസവും പണപ്പെരുപ്പ തോത് കുറഞ്ഞു കുറഞ്ഞു വരുന്നു. ഇന്ത്യയിലെ പണപ്പെരുപ്പ തോത് കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. ഇത് ഇനിയും തുടരും. അടുത്ത മൂന്നു വർഷം കൊണ്ട് ഇന്ത്യയിലെ ഗ്യാസ് പ്രൈസ് ഏഷ്യയിലെ ഏറ്റവും കുറവായി 5 ഡോളറിൽ എത്തും
<<<


പണപ്പെരുപ്പ തോത് കുറഞ്ഞാലും കൂടിയാലും ഇന്‍ഡ്യയിലെ നിത്യോപയോഗ സാധാനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധം കൂടുകയാണ്. അതറിയാന്‍  പണപ്പെരുപ്പ തോതിന്റെ പിന്നാലെ അല്ല പോകേണ്ടത്. അടുത്തുള്ള ചന്തിയിലേക്കൊന്നു പോയാല്‍ മതി.

പത്ത് വര്‍ഷം മുന്നെ അധികാരത്തിലെത്തിയ മന്‍ മോഹന്‍ ഇതിലും മുന്തിയ നുണ പറഞ്ഞിട്ടുണ്ട്. അടുത്ത മൂന്നു വർഷം കൊണ്ട് ഇന്ത്യയിലെ ഗ്യാസ് പ്രൈസ് ഏഷ്യയിലെ ഏറ്റവും കുറവായി 5 ഡോളറിൽ എത്തുമെന്നു പറയാന്‍ താങ്കളാരാ കണിയാനാനോ? എത്തട്ടെ. എന്നിട്ടു മതിയില്ലേ?

വരും വര്‍ഷങ്ങളില്‍ ഇന്‍ഡ്യയില്‍ മാത്രമല്ല ലോകം മുഴുവനുമുള്ള എല്ലാ രാജ്യങ്ങളിലും ഇന്ധന വില കുറയാനാണെല്ലാ സാധ്യതയും. അത് മോദിയുടെ മിടുക്കൊന്നുമല്ല അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധന വില ഇടിയുന്നതുകൊണ്ടാണ്. ആറു മാസം മുന്നെ ബാരലിന്, 120 ഡോളര്‍ വിലയുണ്ടായിരുന ക്രൂഡ് ഓയിലിനിപ്പോള്‍ 77 ഡോളറെ ഉള്ളു. ഇനിയും അത് കുറയും. ഗ്യാസിന്റെ വിലയും കുറയും. ഇതൊക്കെ മനസിലാക്കാന്‍ ഇന്‍ഡ്യക്ക് പുറത്തു നടക്കുന്ന കാര്യങ്ങള്‍ കൂടി അറിയണം. വെറുതെ മോദി സ്തുതി പാടി നടന്നാല്‍ മാത്രം പോരാ.

ഇന്ന് അംബാനി ഇന്‍ഡ്യയില്‍ നിന്നു കുഴിച്ചെടുക്കുന്ന ഗ്യാസിന്, അമേരിക്കയില്‍ കുഴിക്കുന ഗ്യാസിന്റെ വിലയാണു മേടിക്കുന്നതെന്ന അസംബന്ധം താങ്കള്‍ക്കറിയുമോ ആവോ? അതും ഇന്നു വരെ ഒറ്റ പൈസ പോലും സര്‍ക്കാരിലേക്കു കൊടുക്കാതെ അംബാനി വിഴുങ്ങുന്നതണെന്നു കേട്ടിട്ടുണ്ടോ എന്തോ?

ഹിന്ദു said...

@അതുകൊണ്ടായിരിക്കും ഇന്ധനവിലയും റെയില്‍ നിരക്കും കൂട്ടിയ കാര്യം അറിയാതെ പോയത്.

ഞാൻ പറഞ്ഞത് പണപ്പെരുപ്പത്തിന്റെ കാര്യമാണ്. റെയിൽവെ നിരക്ക് കൂട്ടിയത് വിലകൂടാനുള്ള സാഹചര്യം ആയില്ല എന്നാണ് ഉദ്ദേശിച്ചത്. മോഡി സർക്കാർ അധികാരത്തിൽ എത്തി ഓരോ മാസവും പണപ്പെരുപ്പ തോത് കുറഞ്ഞു കുറഞ്ഞു വരുന്നു. ഇന്ത്യയിലെ പണപ്പെരുപ്പ തോത് കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. ഇത് ഇനിയും തുടരും. അടുത്ത മൂന്നു വർഷം കൊണ്ട് ഇന്ത്യയിലെ ഗ്യാസ് പ്രൈസ് ഏഷ്യയിലെ ഏറ്റവും കുറവായി 5 ഡോളറിൽ എത്തും.

ഹിന്ദു said...

@താങ്കള്‍ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഒരു വാര്‍ത്ത ഇടന്നു.

@Kalidaasan: India's largest lender State Bank of India (SBI) has agreed to provide $1 billion, or Rs 6,100 crore, for the project, making it one of the largest extended facility by an Indian bank for an overseas project.

എന്താണ് ആ വാർത്തയുടെ അർത്ഥം? 6100 കോടി കൊടുത്തു എന്നാണോ? MoU (Memorandum of Understanding) നടത്തി എന്നാണോ?

അതെ വാർത്തയിൽ അദാനി പറയുന്നത് ഇതാണ്.
"The MoU with SBI is a significant milestone in the development of our Carmichael mine,"

എന്താണ് SBI കൊടുത്ത MoU എന്ന് ആദ്യം മനസിലാക്ക്. എന്നിട്ടാവട്ടെ വിമർശനം. അതുപോലെ MoU വും Final Agreement തമ്മിലുള്ള വ്യത്യാസം എന്താണെന്നും മനസിലാക്ക്, എന്നിട്ടാവട്ടെ പൊട്ടത്തരങ്ങൾ എഴുതി വിടുന്നത്.

ഹിന്ദു said...

@പണപ്പെരുപ്പ തോത് കുറഞ്ഞാലും കൂടിയാലും ഇന്‍ഡ്യയിലെ നിത്യോപയോഗ സാധാനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധം കൂടുകയാണ്. അതറിയാന്‍ പണപ്പെരുപ്പ തോതിന്റെ പിന്നാലെ അല്ല പോകേണ്ടത്. അടുത്തുള്ള ചന്തിയിലേക്കൊന്നു പോയാല്‍ മതി.

ചന്തയിൽ പോയി നോക്കിയിട്ട് ഒരു സർക്കാരിനും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയില്ല. വേണമെങ്കില കടക്കാരെ രണ്ടു തെറി പറഞ്ഞു പോരാം എന്ന് മാത്രം. വിലക്കയറ്റം നിയന്ത്രിക്കണം എങ്കിൽ പണപ്പെരുപ്പ തോത് കുറയ്ക്കുക എന്ന മാർഗം തന്നെയാണ് ഉത്തമം.പണപ്പെരുപ്പ തോത് കുറയുമ്പോൾ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ ലോണ്‍ കൊടുക്കാൻ തയ്യാറാവും അപ്പോൾ രാജ്യത്ത് വ്യാവസായിക പുരോഗതി ഉണ്ടാവും വിലക്കയറ്റം നിയന്ത്രണ വിധേയമാകുകയും ചെയ്യും.

ഹിന്ദു said...

@അടുത്ത മൂന്നു വർഷം കൊണ്ട് ഇന്ത്യയിലെ ഗ്യാസ് പ്രൈസ് ഏഷ്യയിലെ ഏറ്റവും കുറവായി 5 ഡോളറിൽ എത്തുമെന്നു പറയാന്‍ താങ്കളാരാ കണിയാനാനോ? എത്തട്ടെ. എന്നിട്ടു മതിയില്ലേ?

ഞാൻ കണിയാൻ അല്ല. ഇത് ഇന്നലെ വന്ന വാർത്ത

http://www.financialexpress.com/article/economy/gas-price-in-india-to-dip-to-usd-5-in-3-yrs-goldman-sachs/14205/

Goldman Sachs

"While the Indian government introduced a new gas price regime in October, we believe clear direction is needed on gas pricing for higher-cost projects, such as deepwater, to induce more E&P capex," the global financial major said in a report.

ഹിന്ദു said...

@ഇന്ന് അംബാനി ഇന്‍ഡ്യയില്‍ നിന്നു കുഴിച്ചെടുക്കുന്ന ഗ്യാസിന്, അമേരിക്കയില്‍ കുഴിക്കുന ഗ്യാസിന്റെ വിലയാണു മേടിക്കുന്നതെന്ന അസംബന്ധം താങ്കള്‍ക്കറിയുമോ ആവോ? അതും ഇന്നു വരെ ഒറ്റ പൈസ പോലും സര്‍ക്കാരിലേക്കു കൊടുക്കാതെ അംബാനി വിഴുങ്ങുന്നതണെന്നു കേട്ടിട്ടുണ്ടോ എന്തോ?

ഇതിനിടയിൽ അംബാനി എവിടെ നിന്ന് വന്നു? ഈ അംബാനിക്ക് ഇടതുപക്ഷം കേരളത്തിന്റെ എന്തൊക്കെ എഴുതി കൊടുത്തു? കോണ്ഗ്രസ്സ് എന്തൊക്കെ കൊടുത്തു? ആരാണ് ഇദേഹത്തിനു ഗ്യാസ് കുഴിച്ചെടുക്കാൻ നദീതടം എഴുതി കൊടുത്തത്?

മുക്കുവന്‍ said...

hindu...

congress gave concession to Ambani.. now BJP give concession to Adani.. so you are happy.. koranu kanji kumbilil thanney...

dont be so slave to a party/religion. or are you part of adani itself!

kaalidaasan said...

>>>>യശോദ ബെന്‍ എന്ന സ്ത്രീയുടെ ജീവന് സംഘപരിവാര്‍ ഒരു ഭീഷണി ആയേക്കാം<<<<

അജിത്,

സംഘ പരിവാറു മാത്രമല്ല, മോദിയും ഭീഷണി ആയേക്കും. തന്റെ മുനില്‍ എന്തു പ്രതിബന്ധമുണ്ടായാലും അതിനെ ഒക്കെ ഉരുക്കു മുഷ്ടി കൊണ്ട് ഇല്ലാതാക്കലാണു മോദിയുടെ ശൈലി.

ഇവിടെ തന്നെ ഞന്‍ പരാമര്‍ശിച്ച യശോദയുടെകാര്യമോ വരാണസിയിലെ കള്ളവോട്ടുകളേക്കുറിച്ചോ സംഘ പരിവാരി ആയ ഹിന്ദു മിണ്ടുന്നില്ല. അദാനിക്ക് വിടു പണി ചെയ്യാനാണദേഹത്തിന്റെ ശ്രമം. ഹിന്ദുവിനേപ്പോലെ ഉള്ള മന്തന്മാരെ പറ്റിക്കാന്‍ വേണ്ടി ആയിരുന്നു അനേകം പേരെ മുസ്ലിം ഭീകരരെന്നും പറഞ്ഞ് തട്ടിക്കൊണ്ടു പോയി ഗുജറാത്തില്‍ വച്ച് മോദി വധിച്ചത്. ഇന്നും മോദി ചെയ്യുന്ന നാറിത്തരങ്ങളെ ഇവര്‍ അഭിമാനത്തോടെ നെഞ്ചിലേറ്റുന്നത് കാണുക.

ഇലക്ഷന്‍ കമ്മീഷന്റെ പരിശോധനാ ഫലം  മിക്കവാറും ഒതുക്കി കളയാനാണു സാധ്യത. എല്ലാറ്റിലും സംഘ പരിവാരികള്‍ നുഴഞ്ഞു കയറി നിയന്ത്രണം ഏറ്റെടുത്തു എന്നതാണത് തെളിയിക്കുന്നത്. മതേതരമായ എല്ലാ സ്ഥാപനങ്ങളും  ഇതുപോലെ ക്രമേണ നശിപ്പിക്കാനാണു സംഘ പരിവാര്‍ ശ്രമിക്കുന്നത്. ആനയുടെ തല വെട്ടി എടുത്ത് മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിച്ചാണ്, ഗണേശനെന്ന ഹിന്ദു ദൈവത്തെ ഉണ്ടാക്കിയതെന്നു പറയുന്നത് വിഡ്ഢിത്തമാണെന്നു പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ ശേഷി ഇല്ലാത്ത അടിമകളാണു സംഘപരിവാരികളൊക്കെ.

kaalidaasan said...

>>>>“Enigma wrapped in mystery “ എന്ന് മോഡിയെ വിശേഷിപ്പിച്ചാൽ ഒരു പക്ഷെ അത് ആ വിശേഷണത്തെ പരിഹസിക്കൽ ആവും ...!<<<<

baiju,

പരിഷ്കൃത ലോകത്ത് മറ്റെവിടെ ആയിരുന്നെങ്കിലും മോദിയേപ്പൊലെ ഒരാള്‍, രാഷ്ട്രീയത്തില്‍ പോയിട്ട് പൊതുജീവിതത്തില്‍ പോലുമുണ്ടാകുമായിരുന്നില്ല.

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റിച്ചാര്‍ഡ് നിക്സന്‍ ചെയ്ത തെറ്റ്, ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ ഓഫീസില്‍ നടത്തിയ ചാരപ്പണി അറിഞ്ഞിട്ടും അറിഞ്ഞിരുന്നില്ല എന്നു പറഞ്ഞ നിസാര കുറ്റമായിരുന്നു. മോദി എത്ര പേരെയാണ്, അന്യ സംസ്ഥാനത്തു നിന്നും തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയതെന്നു നോക്കുക. എന്നിട്ട് അവരൊക്കെ തന്നെ വധിക്കാന്‍ വന്ന ഭീകരരായിരുന്നു എന്ന കള്ളം പറഞ്ഞു പരത്തി. എന്നിട്ടും മോദി ചെയ്തതിനെ ന്യയീകരിക്കാന്‍ അനേകം സംഘികളുണ്ട് എന്നോര്‍ക്കുക.

തനിക്ക് ഭാര്യയോ കുടുംബമോ ഇല്ല എന്ന് നാട് നീളെ പറഞ്ഞു നടന്ന മോദിക്ക് പൊടുന്നനെ ഭാര്യ ഉണ്ടായി വന്നത് കണ്ടില്ലേ.

kaalidaasan said...

>>>>http://economictimes.indiatimes.com/industry/energy/oil-gas/lpg-rate-cut-by-rs-113-jet-fuel-prices-by-4-1-per-cent/articleshow/45334586.cms<<<

ഇതില്‍ എവിടെ ആണ്, ഇന്‍ഡ്യയിലെ ഗ്യാസ് വില മൂന്നു വര്‍ഷം കൊണ്ട് 5 ഡോളറില്‍ താഴെ എത്തുമെന്നു പറഞ്ഞിരിക്കുന്നത്.

ഇത് മോദിയുടെ നേട്ടമാണെന്നു പറയുന്ന മോദി ഭക്തന്‍ വായിച്ചിട്ടും മനസിലാകാതെ പോയ മറ്റ് പലതും  ഈ വാര്‍ത്തയിലുണ്ട്.

Price of non-subsidised cooking gas (LPG) was today cut by a steep Rs 113 per cylinder and that of jet fuel (ATF) by 4.1 per cent as international oil rates slumped to multi-year lows.

Brent, the benchmark grade for more than half of the world's oil, have dropped to USD 68.34 a barrel, the lowest level since October 2009. Prices declined 18 per cent last month and are 38 per cent lower in 2014.

സംസ്കൃ തം മാത്രം പഠിച്ചതുകൊണ്ട് ഇംഗ്ളീഷ് വായിച്ചാല്‍ മനസിലാകാന്‍ സാധ്യതയില്ല. അതുകൊണ്ട് ഇത് വായിക്കരുത്, എല്ലാം മോദി ഭഗവാന്റെ മായാജാലമാണെന്ന സ്വപ്നത്തില്‍ ജീവിക്കുക.

ഒറ്റ വര്‍ഷം കൊണ്ട് 40% വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുറഞ്ഞിട്ടും നക്കാപ്പിച്ച വിലക്കുറവേ ഇന്‍ഡ്യയില്‍  നടപ്പാക്കിയിട്ടുള്ളു. ഇതിന്റെ അര്‍ത്ഥമറിയാന്‍ വേദിക് മാത്സും മായാവിക്കഥകളും പഠിച്ചിരുന്നാല്‍ സാധിക്കില. തലക്കകത്ത് മറ്റൊരു പ്രവര്‍ത്തിക്കുന്ന അവയവം കൂടെ വേണം.

kaalidaasan said...

>>>>എന്തെ ഓസ്ട്രെലിയ ബിസിനസ്സ് നടത്താൻ കൊള്ളില്ലേ?<<<

ഏയ് ഓസ്റ്റ്രേലിയ വളരെ നല്ലതാണ്. ആര്‍ഷ ഭാരതത്തേക്കാള്‍ നല്ലതാണ്. അവിടെ തന്നെ പോയി ബിസിനസ് നടത്തണം.

അദാനി ഏത് നരകത്തിലും പോയി ബിസിനസ് നടത്തിക്കോട്ടേ. എനിക്ക് യാതൊരു എതിര്‍പ്പുമില്ല എതിര്‍ക്കുന്നത് ഇന്‍ഡ്യക്കാരുടെ വിയര്‍പ്പിന്റെ വില ആയ ഖജനാവിലെ പണം മോദി എന്ന കാപട്യം  അദാനിക്ക് ബിസിനസ് നടത്താന്‍ കൊടുക്കുന്നതിനെയാണ്. ഇന്‍ഡ്യക്കാരന്റെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരി സ്വരൂപിക്കുന്ന പണം കൊടുക്കുന്നതിനെ ആണ്. ഗുറാത്തിലെ പൊതു സ്വത്ത് എത്ര ആണ്, അദാനിക്ക് സൌജന്യമായി കൊടുത്തതെന്നൊക്കെ താങ്കള്‍ അറിയാന്‍ സാധ്യതയില്ല. അറിഞ്ഞാലും മോദിയെ സ്തുതിക്കയേ ഉള്ളു. പുണ്യ കര്‍മ്മം ചെയ്തു എന്നും പറഞ്ഞ്.

മോദി ലോകം മുഴുവന്‍  തെണ്ടി നടന്ന്, " ഇന്‍ഡ്യക്ക് പണമില്ലേ. അതുകൊണ്ട് സായിപ്പ് പണസഞ്ചിയുമായി പണം മുടക്കാന്‍ വരണമേ ", എന്ന് യാചിച്ചു നടക്കുന്നു. മന്‍ മോഹന്‍ സിംഗ് ഈ തെണ്ടലിനു പറഞ്ഞിരുന്ന ന്യായീകരണം, "ഇന്‍ഡ്യയില്‍ പണം കായ്ക്കുന്ന മരമില്ല" എന്നായിരുന്നു. "ബിസിനസുകാരൊക്കെ വന്ന് ബിസിനസ് ചെയ്തോളൂ. ഞാന്‍ എല്ലാ സൌജന്യങ്ങളും നല്‍കാം",  എന്നു മോദി പറഞ്ഞു നടക്കുമ്പോഴാണ്, പൊതു ഖജനാവിലെ പണം  അദാനിക്ക് വെറുതെ കൊടുക്കുന്നത്., ഇതിലെ അപഹാസ്യത മനസിലാക്കാന്‍ ഉള്ള വിവരം താങ്കള്‍ ഏഴു ജന്മം ജനിച്ചാലും ഉണ്ടാകാന്‍ പോകുന്നില്ല. അടിമക്ക് ഉടമയെ സ്തുതിക്കാനുള്ള വിവരമേ ഉണ്ടാകൂ.

kaalidaasan said...

>>>>ഒറ്റ തവണ പോലും മുടക്കാതെ കൃത്യമായി ലോണ്‍ തിരിച്ച് അടക്കുന്ന ആളാണ്‌ അദാനി. വെറുതെ എരിവും പുളിവും ചേർക്കാൻ എഴുതി വിടാതെ.
<<<


സംഘ പരിവാരി എന്ന നിലയില്‍ താങ്കള്‍  മോദിയെ സ്തുതിക്കുനതും ന്യയീകരിക്കുന്നതും  മനസിലാക്കാന്‍ പ്രയാസമില്ല. പക്ഷെ ഈ അദാനി ന്യയീകരണം എന്തിനാണ്? മണിക്കൂറിനാണോ അദാനി താങ്കള്‍ക്ക് കൂലി നല്‍കുന്നത്?

അദാനി ഒരു ലോണും തിരിച്ചടക്കുന്നില്ല, ഇപ്പോള്‍ അദാനീയുടെ കടം 65000 കോടി രൂപയാണ്.

The Adani group's massive debt, which at the end of the September quarter stood at around Rs 65,000 crore, is another factor that SBI seems to have overlooked, some analysts say.

Under fire for its plan to extend a $1 billion (over Rs 6,000 crore) credit facility to Adani group's Australian arm, State Bank of India on Thursday defended the move, saying it will result in an outgo of around $200 million (around Rs 1,200 crore).

Asked about the high level of debt with Adani, Bhattacharya said the group will shortly repay around $800 million it had received as credit facility earlier and the actual net outgo will be of the order of $200 million.


ഇപ്പോള്‍ കൊടുക്കുന്ന കടത്തിനു പറയുന്ന ന്യായീകരണം  ഇതിനു മുന്നെ എടുത്ത കടം തിരിച്ചടക്കാന്‍ ഈ 1 ബില്യണിലെ 800 മില്യന്‍ ഉപയോഗിക്കുമെന്നാണ്. അതുപോലെ ബാക്കി കടങ്ങളും തിരിച്ചടക്കാന്‍ അദാനിക്ക് ഇങ്ങനെ കടം  കൊടുത്തുകൊണ്ടേ ഇരിക്കുമെന്ന്. പണ്ട് ദ്രൌപദിക്ക് കൃ ഷ്ണന്‍ സാരികള്‍  കൊടുത്തുകൊണ്ടേ ഇരുന്ന പോലെ. മോദി സായിപ്പിന്റെ നാട്ടില്‍ തെണ്ടിക്കോണ്ടേ ഇരിക്കും എന്നു പറയുന്ന പോലെ.

kaalidaasan said...

>>>>ഞാൻ പറഞ്ഞത് പണപ്പെരുപ്പത്തിന്റെ കാര്യമാണ്. റെയിൽവെ നിരക്ക് കൂട്ടിയത് വിലകൂടാനുള്ള സാഹചര്യം ആയില്ല എന്നാണ് ഉദ്ദേശിച്ചത്.
<<<


വില കൂടാനുള്ള സാഹചര്യമുണ്ടായി എന്നു മാത്രമല്ല, എല്ലാ സാധനങ്ങളുടെയും വില കൂടി. കേരളത്തിലെ ബസ് റ്റാക്സി ഓട്ടോ നിരക്കുകള്‍  കുത്തനെ കൂടി. എല്ലാ നിത്യോപയോഗ സധനങ്ങളുടെയും  വില കൂടി. അത് അറിയാന്‍ ചന്തയില്‍ പോയി നോക്കണമെന്നാണു പറഞ്ഞത്. മോദി എഴുതി വിടുന്ന കള്ളക്കണക്കു മാത്രം നോക്കിയാല്‍ അത് മനസിലാകില്ല. താങ്കള്‍  ഇന്‍ഡ്യയിലാണു ജീവിക്കുന്നതെങ്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്ലെടുത്തു നോക്കിയാല്‍ മതി അത് മനസിലാകാന്‍.

kaalidaasan said...

>>>>എന്താണ് ആ വാർത്തയുടെ അർത്ഥം? 6100 കോടി കൊടുത്തു എന്നാണോ? MoU (Memorandum of Understanding) നടത്തി എന്നാണോ?
<<<


കൊടുക്കാന്‍ തീരുമാനമായി എന്നു പറഞ്ഞത് വെറുതെ തമാശ പറഞ്ഞതാണെന്ന് ഞാന്‍ കരുതിക്കോളാം. മോദി അമേരിക്കയിലും ഓസ്റ്റ്രേലിയയിലും പോയി പല MOU കളും ഒപ്പിട്ടപ്പോള്‍ സംഘികളൊക്കെ പറഞ്ഞതെന്തായിരുന്നോ അതേ ഞാനും പറഞ്ഞുള്ളു.

പണം  കൊടുക്കാന്‍ വേണ്ടിയാണ്, MOU ഒപ്പിടുന്നത്. അതാണ്, സാധാരണ ചിന്താശേഷി ഉള്ളവര്‍ മനസിലാക്കുക. ഒപ്പിട്ട നിമിഷം പണം കൊടുത്തില്ല എന്നു പറയാനുള്ള വിവരമേ താങ്കള്‍ക്കീ വിഷയത്തിലുള്ളു എന്നൊക്കെ പറയാതെ. നാണക്കേടല്ലേ അത്. മോദി മറ്റ് പലതും പറഞ്ഞ് മലക്കം മറിഞ്ഞപോലെ ഇതിലും മലക്കം മറിയും എന്നാണോ താങ്കള്‍ കരുതുന്നത്? ആളുകളെ പറ്റിക്കുന്നതുപോലെ ആണിതെന്നു താങ്കള്‍ കരുതുന്നെങ്കില്‍ കരുതിക്കോളൂ.

kaalidaasan said...

>>>>എന്താണ് SBI കൊടുത്ത MoU എന്ന് ആദ്യം മനസിലാക്ക്. എന്നിട്ടാവട്ടെ വിമർശനം. അതുപോലെ MoU വും Final Agreement തമ്മിലുള്ള വ്യത്യാസം എന്താണെന്നും മനസിലാക്ക്, എന്നിട്ടാവട്ടെ പൊട്ടത്തരങ്ങൾ എഴുതി വിടുന്നത്.
<<<


എന്താണാവോ ഈ final agreement ? അദാനിയില്‍ നിന്നും 1 ബില്യന്‍ SBI ക്ക് കൊടുക്കാനായിരിക്കുമോ?

എന്താണു തങ്കള്‍ പറയാന്‍ ശ്രമിക്കുന്നത്. അദാനിക്ക് 1 ബില്യന്‍, SBI   കൊടുക്കില്ല എന്നാണോ?

kaalidaasan said...

>>>>ചന്തയിൽ പോയി നോക്കിയിട്ട് ഒരു സർക്കാരിനും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയില്ല.
<<<


ചന്തയില്‍ പോയി നോക്കി വിലക്കയറ്റം പിടിച്ചു നിറുത്തണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അതിനു കഴിവുള്ളവര്‍ ഭരിക്കണം. കാപട്യങ്ങള്‍ ഭരിച്ചാല്‍ പോരാ.

ചന്തയില്‍ പോയി നോക്കാന്‍ പറഞ്ഞത് വില കൂടിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി ആണ്. വിലകൂടി എന്നു ഞാന്‍ പറഞ്ഞു. അതിന്റെ തെളിവായിട്ടാണ്, ചന്തയിലെ കാര്യം പറഞ്ഞത്.

kaalidaasan said...

>>>>Goldman Sachs

"While the Indian government introduced a new gas price regime in October, we believe clear direction is needed on gas pricing for higher-cost projects, such as deepwater, to induce more E&P capex," the global financial major said in a report.
<<<


മനോഹരമായ സ്വപ്നങ്ങള്‍ പലതും പലര്‍ക്കും കാണാന്‍ സ്വാതന്ത്ര്യമുണ്ട്. മന്‍ മോഹന്‍ സിംഗ് അധികാരത്തിലേറിയപ്പോള്‍ ഇതെ കണിയാന്‍  മറ്റ് പലതും  പറഞ്ഞിരുന്നു.

ഇതുപോലെയുള്ള വിദേശികളുടെ പിന്നാലെ എന്തിനു പോകുന്നു. 2004 ല്‍ KG Basin ഇല്‍ നിന്നും അംബാനി ഗ്യാസ് കുഴിച്ചെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്‍ഡ്യന്‍ സര്‍ക്കാരുമായി ഒരു കരറുണ്ടാക്കിയിരുന്നു. 17 വര്‍ഷത്തേക്ക് $2.34 എന്ന നിരക്കില്‍ ഗ്യാസ് ഇന്‍ഡ്യയില്‍ വിതരണം ചെയ്തോളാം എന്നായിരുനു കരാര്‍.

the gas pricing controversy

The first price of KG-D6 gas was 'discovered' in 2004, when Reliance bid and won a tender to supply gas to the public sector National Thermal Power Corporation (NTPC) for $2.34 per mmbtu (million metric British thermal units), for a period 17 years.

Around the same time, the Ambani bothers split. One of the terms of the split was Reliance (Mukesh Ambani) agreeing to supply gas to the power plants of Anil Ambani, at the same terms - $2.34 per mmbtu for 17 years.

But Reliance refused to supply gas to both and they separately took it to court. This, Reliance's critics say, was proof that it wanted a higher price.

അടുത്ത 7 വര്‍ഷത്തേക്കു വരെ $2.34 എന്ന നിരക്കില്‍  തന്നോളം എന്ന കരാര്‍ നടപ്പിലാക്കാന്‍ ശേഷിയുള്ള ഭരണാധികാരി ഭരിച്ചിരുന്നെങ്കില്‍ ഒരു കണിയാന്റെയും  പിന്നാലെ നടക്കേണ്ടിയിരുന്നില്ല. മോദിക്കും വേണമെങ്കില്‍ ഈ കരാര്‍ നടപ്പിലാക്കാന്‍ അംബാനിയോട് പറയാം. പക്ഷെ അതിന്, നട്ടെല്ല്, എന്ന ഒരു സാധനം കൂടി വേണം. പണയം വച്ച നട്ടെല്ലുകൊണ്ട് നടന്നിട്ട് 56 ഇഞ്ച് നെഞ്ചളവിന്റെ മഹത്വം കൊട്ടിപ്പാടിയിട്ട് കാര്യമില്ല.

അംബാനിയുടെ കമ്പനിയുടെ ഒരു ഭാഗമായ എന്ന Niko Resources, കമ്പനി ബംഗ്ളാദേശിനു ഇന്നും ഗ്യാസ് നല്‍കുന്നത് $2.4 -2.6 per million cubic feet എന്ന തുച്ചമായ നിരക്കിലാണെനു കൂടി ഓര്‍ക്കുക. ഗ്യാസ് കുഴിച്ചെടുക്കാന്‍ ഇന്‍ഡ്യയിലും  ബംഗ്ളാദേശിലും ചെലവു ഒന്നു തന്നെയാണ്.

kaalidaasan said...

>>>>ഇതിനിടയിൽ അംബാനി എവിടെ നിന്ന് വന്നു? ഈ അംബാനിക്ക് ഇടതുപക്ഷം കേരളത്തിന്റെ എന്തൊക്കെ എഴുതി കൊടുത്തു? കോണ്ഗ്രസ്സ് എന്തൊക്കെ കൊടുത്തു? ആരാണ് ഇദേഹത്തിനു ഗ്യാസ് കുഴിച്ചെടുക്കാൻ നദീതടം എഴുതി കൊടുത്തത്?
<<<


അംബാനി യൂണിറ്റ് ഒന്നിന്, ഒരു ഡോളര്‍ ചെലവില്‍ കുഴിച്ചെടുക്കുന്ന ഇന്‍ഡ്യയുടെ പൊതു സ്വത്തായ ഗ്യാസ് 7 ഡോളറിനാണിപ്പോള്‍ ഇന്‍ഡ്യക്ക് വില്‍ക്കുന്നത്. അതുകൊണ്ട് അംബാനിയും ഇതിലേക്ക് കയറി വന്നു.

കേരളത്തിന്റെ ഒരു പൊതു സ്വത്തും  ഇടതുപക്ഷം അംബാനിക്ക് എഴുതികൊടുത്തിട്ടില്ല.

ഒരേ നാണയത്തിന്റെ ഒരു വശമായ മന്‍ മോഹന്‍ സിംഗ് അംബാനിക്ക് പലതും കൊടുത്തു. മറു വശമായ മോദി അംബാനിക്കും അദാനിക്കും പലതും കൊടുക്കുന്നു. ഒരേ തൂവല്‍ പക്ഷികള്‍.

മന്‍ മോഹന്‍ സിംഗ് അനര്‍ഹമായ പലതും അംബാനിക്ക് കൊടുത്തു. മോദിക്ക് ഇന്‍ഡ്യയോടോ ഇന്‍ഡ്യക്കാരോടോ സ്നേഹമുണ്ടെങ്കില്‍ അതൊക്കെ തിരുത്തുകയാണു വേണ്ടത്. പക്ഷെ അതുണ്ടാകില്ല എന്നറിയാന്‍ ആരും പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ട. എന്‍  സി പി എന്ന പാര്‍ട്ടിയെ എന്നായിരുന്നു വിളിച്ച നടന്നത്. ഈ കാപട്യം യാതൊരു നാണവുമില്ലാതെ എന്‍ സി പിയുടെ പിന്തുണ സ്വീകരിച്ചു. താന്‍ പറയുന്നതും ചെയ്യുന്നതും രണ്ടാണെന്നു എന്നു തെളിയിച്ച ആളാണു മോദി. ഈ ഇരട്ടമുഖമുള്ള കാപട്യത്തെ അന്ധമായ ഭക്തികൊണ്ട് താങ്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.

ഹിന്ദു said...

@Mukkuvan: dont be so slave to a party/religion. or are you part of adani itself!

ഞാൻ ഏതെങ്കിലും ഒരു പാർട്ടിയെയോ മോഡിയേയോ പുകൾത്തിയതായി താങ്കള്ക്ക് തോന്നിയെങ്കിൽ അത് എൻറെ കുഴപ്പമല്ല. എൻറെ ഏത് വാക്കാണ്‌ താങ്കളെ അങ്ങനെ തോന്നിപ്പിച്ചത്? ഞാൻ പറഞ്ഞത് കാളിദാസൻ എന്നയാൾ എഴുതി വച്ച തെറ്റുകൾ മാത്രമാണ്.

കാളിദാസൻ പറഞ്ഞത് മോഡി 6000 കോടി SBI യിൽ നിന്നും അദാനിക്ക് കൊടുത്തു എന്നാണ്. അത് തെറ്റാണ്, കൊടുത്തിട്ടില്ല. കൊടുക്കാനുള്ള MoU മാത്രമേ ഉണ്ടാക്കിയുള്ളൂ. ചിലപ്പോൾ കൊടുക്കുമായിരിക്കും, ചിലപ്പോൾ കൊടുക്കില്ലായിരിക്കും. കൊടുത്താലും അത് ലോണ്‍ ആണ്. എടുത്ത ലോണുകൾ കൃത്യമായി അടക്കുന്ന ആളാണ്‌ അദാനി.

പിന്നീട് ഞാൻ പറഞ്ഞത് ഇന്ത്യയിലെ പണപ്പെരുപ്പ തോത് കുറഞ്ഞു വരുന്നു എന്നാണ്. അതും ശരിയാണ്.
കാളിദാസൻ എന്ന ബ്ലോഗർക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാനിച്ചപ്പോൾ ഞാൻ എന്തോ മോഡി ഭക്തൻ ആണെന്നും അദാനിയുടെ എജന്റ് ആണെന്നും ഒക്കെയുള്ള രീതിയിൽ മറുപടി പറയുന്ന കാളിദാസന്റെയും താങ്കളുടെയും മനോവേദന മറ്റെന്തോ ആണ്. ഒരുപക്ഷെ മോഡിക്ക് ഇത്ര ജന പിന്തുണ കിട്ടുന്നതിന്റെ അസൂയ ആവാം. അതിന് മരുന്നില്ല. കാളിദാസന്റെ മറുപടികൾ മോഡിയോ ബി ജെ പിയോ ചെയ്യുന്ന തെറ്റുകൾക്ക് ഞാൻ മറുപടി പറയണം എന്ന രീതിയിൽ ആണ്. ആ തെറ്റുകളെ ഞാൻ ന്യായീകരിച്ചതായി ആരെങ്കിലും തെളിയിച്ചാൽ ഞാൻ പ്രതികരിക്കാം.

ഹിന്ദു said...

@ഇത് മോദിയുടെ നേട്ടമാണെന്നു പറയുന്ന മോദി ഭക്തന്‍ വായിച്ചിട്ടും മനസിലാകാതെ പോയ മറ്റ് പലതും ഈ വാര്‍ത്തയിലുണ്ട്.

ഇപ്പോൾ ക്രൂഡ് ഓയിൽ വില കുറയുന്നത് മോഡിയുടെ നേട്ടമാണെന്ന് ഞാൻ എവിടെയാണ് പറഞ്ഞത്? പക്ഷെ മൂന്നു വർഷം കൊണ്ട് ഗ്യാസ് പ്രൈസ് 5$ ഇൽ നിലനിർത്തണം എങ്കിൽ നയപരമായ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അങ്ങനെ സംഭവിച്ചാൽ അത് സര്ക്കാരിന്റെ നേട്ടമാണ്. പണപ്പെരുപ്പ തോത് കുറക്കാൻ കഴിയുന്നതും സര്ക്കാരിന്റെ നേട്ടമാണ്.

ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന രീതിയിലുള്ള മറുപടികൾ ഒഴിവാക്കുക.

kaalidaasan said...

>>>>ഞാൻ ഏതെങ്കിലും ഒരു പാർട്ടിയെയോ മോഡിയേയോ പുകൾത്തിയതായി താങ്കള്ക്ക് തോന്നിയെങ്കിൽ അത് എൻറെ കുഴപ്പമല്ല.
<<<


താങ്കളിത് വരെ മോദിയെ പുകഴ്ത്തിയിട്ടേ ഇല്ല. അതൊക്കെ വായിക്കുന്നവരുടെ തോന്നലാണ്.

ഏതായലും ഞാന്‍ പുതിയ ഒരു വിമര്‍ശന ശൈലി പഠിച്ചു. ഇതാണോ വേദിക് ശൈലി?

kaalidaasan said...

>>>>കാളിദാസൻ പറഞ്ഞത് മോഡി 6000 കോടി SBI യിൽ നിന്നും അദാനിക്ക് കൊടുത്തു എന്നാണ്. അത് തെറ്റാണ്, കൊടുത്തിട്ടില്ല. കൊടുക്കാനുള്ള MoU മാത്രമേ ഉണ്ടാക്കിയുള്ളൂ. ചിലപ്പോൾ കൊടുക്കുമായിരിക്കും, ചിലപ്പോൾ കൊടുക്കില്ലായിരിക്കും. കൊടുത്താലും അത് ലോണ്‍ ആണ്. എടുത്ത ലോണുകൾ കൃത്യമായി അടക്കുന്ന ആളാണ്‌ അദാനി.
<<<


മുക്കുവന്‍ ചോദിച്ച അതേ ചോദ്യം ​ഞാനും ചോദിക്കട്ടെ. അദാനി താങ്കളുടെ ആരാണ്? മണിക്കൂര്‍ വച്ച് ശമ്പളം തരുന്ന അന്നദാതാവാണോ?

അദാനിക്ക് ഇപ്പോള്‍ 6500 കോടി രൂപയുടെ കടമുണ്ട്. ഇപ്പോള്‍ കൊടുക്കാന്‍ പോകുന്ന 6100 കോടിയില്‍ 80% അടക്കാത്ത കടം തിരിച്ചടക്കാനാണുപയോഗിക്കുക എന്നാണ്, യുടെ തലവന്‍  പറഞ്ഞത്. അത് എഴുതി വച്ചിരിക്കുന്നത് വായിച്ചിട്ട് തങ്കള്‍ക്ക് മനസിലായില്ലേ? അദാനി കൃത്യമായി ലോണ്‍ തിരിച്ചടക്കുന്നുണ്ടെങ്കില്‍ പിന്നെ ഈ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?
അദാനിക്ക് കടം തിരിച്ചടക്കാന്‍ ഇന്‍ഡ്യയുടെ ഖജനാവിലെ പണം കൊടുക്കണോ എന്നതാണു ചോദ്യം.

അദാനി കടം വേണമെന്ന് SBI യോട് പറഞ്ഞു. കൊടുക്കാമെന്ന് SBI യും പറഞ്ഞു. എന്നു വച്ചാല്‍ മോദി പറഞ്ഞു. അതില്‍ എന്താണു ദുരൂഹതയുള്ളത്?

അദാനിക്ക് ഈ പണം കൊടുക്കുമെന്ന് നൂറ്റൊന്നു ശതമാനം ഉറപ്പാണ്. തരഞ്ഞെടുപ്പു പ്രചരണത്തിന്, അദാനി വിമാനവും ഹെലികോപ്റ്ററുമൊക്കെ മോദിക്കു വിട്ടുകൊടുത്തത് മോദിയോട് താങ്കള്‍ക്കുള്ളതുപോലെ വെറുതെ ആരാധന മൂത്തൊന്നുമല്ല. ഗുജറാത്തില്‍ ഇതു വരെ ചെയ്തുകൊടുത്തതും ഇനി ഇന്‍ഡ്യയില്‍ ഒന്നാകെ ചെയ്തുകൊടുക്കാന്‍ പോകുന്നതുമായ പലതിലും പ്രതീക്ഷ അര്‍പ്പിച്ചാണ്,. മോദി ഇപ്പോള്‍ ഇന്‍ഡ്യക്കാരുടെ വയറ്റത്തടിച്ച് അതൊക്കെ തിരിച്ചു കൊടുക്കുന്നു. ഒരു വക barter സമ്പ്രദായം.

ഹിന്ദു said...

@എന്താണാവോ ഈ final agreement ? അദാനിയില്‍ നിന്നും 1 ബില്യന്‍ SBI ക്ക് കൊടുക്കാനായിരിക്കുമോ?
എന്താണു തങ്കള്‍ പറയാന്‍ ശ്രമിക്കുന്നത്. അദാനിക്ക് 1 ബില്യന്‍, SBI കൊടുക്കില്ല എന്നാണോ?

കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. അത് പിന്നീടുള്ള കാര്യമാണ്. താങ്കൾ ആളുകളെ പറ്റിച്ചത് ഇങ്ങനെ എഴുതിയാണ്.

"പണമില്ല എന്ന നുണ പൊതുജനങ്ങളോട് പറഞ്ഞ മോദി, താന്‍ ദത്തെടുത്ത കുടുംബമായ അദാനിക്ക് പൊതു ഖജനാവില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കി. അതും ഓസ്റ്റ്രേലിയയില്‍ പോയി ബിസിനസ് നടത്താന്‍. ഇതിന്റെ അനേകം ഇരട്ടി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അദാനിക്ക് മോദി ഗുജറാത്തിലെ ഖജനാവില്‍ നിന്നും വായ്പ്പ ആയി നല്‍കിയിട്ട്ണ്ട്. അതില്‍ ഒറ്റ പൈസ പോലും അദാനി തിരിച്ചടച്ചിട്ടില്ല. ഈ വായ്പ്പയും തിരിച്ചടക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട ആവശ്യമില്ല."

ഒരു ബില്യൻ ഡോളർ വായ്പ്പ നല്കിയെന്ന് താങ്കൾക്കു തെളിയിക്കാൻ പറ്റുമോ?

അദാനി ഒറ്റ പൈസ പോലും തിരിച്ചടച്ചില്ല എന്ന് താങ്കൾക്കു തെളിയിക്കാമോ?

അപ്പോൾ ആദ്യം തന്നെ പറയട്ടെ ഇല്ലാത്ത കാര്യങ്ങൾ ആണ് താങ്കള് എഴുതിയിരിക്കുന്നത്. മാനദഡാൻങൾ പാലിക്കാതെയും പ്രൊജക്റ്റ്‌ എന്തെന്നും അതുകൊണ്ട് ലോണ്‍ തിരച്ചു കിട്ടുമോ ഇല്ലയോ എന്ന് മനസിലാക്കാതെയും ഈ ലോണ്‍ SBI പാസാക്കി കൊടുക്കുകയാണെങ്കിൽ മാത്രം ഉന്നയിക്കേണ്ട വിഷയമാണിത്.

അത് ടെക്നിക്കൽ ഇഷ്യൂ. ഇനി താങ്കളുടെ സമാധാനത്തിന് എന്നെങ്കിലും ഈ ലോണ്‍ പാസാക്കി കൊടുത്താൽ എന്താകും എന്ന് നോക്കാം.

"This project has the potential to be the largest coal mine in Australia and one of the largest in the world," Queensland deputy premier Jeff Seeny said in a statement.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഘനന പ്രൊജക്റ്റ്‌ ആണ് അദാനി അപേക്ഷിച്ചത്. ഈ പ്രൊജക്റ്റ്‌ ഒസട്രലിയയിൽ ആണ്. 190 കണ്ടിഷനുകൾ ആണ്‍ അവിടെയുള്ള അധികാരികൾ മുന്നോട്ടു വച്ചത്. ഇതെല്ലാം അങ്ങീകരിച്ച് ഈ കോണ്ട്രാക്റ്റ് നേടിയെടുക്കാൻ പരിശ്രമിക്കുന്ന അദാനി ഓസ്ട്രലിയയുടെ പാരിസ്ഥിതിക അനുമതിക്ക് കാത്തിരിക്കുകയാണ്. വേണമെങ്കിൽ ഈ പ്രൊജക്റ്റ്‌ അദാനിക്കു കൊടുക്കാൻ തയ്യാറായ ഓസ്ട്രലിയക്കാരെ മുഴുവനും മോഡി എജെന്റ്റ് ആയും കരുതിക്കോളൂ.

ഇനി ലോണിലേക്ക് വരാം. 20 ബില്ല്യൻ ഡോളർ market capitalization ഉള്ള അദാനി കമ്പനിക്ക് 10 ബില്ല്യൻ ഡോളർ കടം ഉണ്ട്. debt/equity ratio നോക്കിയാൽ ഈ കമ്പനിക്ക് ഇപ്പോൾ ഏകദേശം 5 ബില്ല്യൻ ഡോളറോളം ആസ്തിയുണ്ട്. കമ്പനിയെ സംബന്ധിച്ചു അത് തികച്ചും ലാഭകരമായ അവസ്ഥയാണ്. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി ലോകത്തിലെ പല ബാങ്കുകളും പണം കടം കൊടുക്കാൻ തയാറാകാതെ പിന്മാറിയപ്പോൾ ഈ പ്രൊജക്റ്റ്‌ പണം ഇല്ല എന്ന കാരണത്താൽ നഷ്ടപ്പെടാതിരിക്കാൻ ഒരു ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പ്‌ മറ്റൊരു ഇന്ത്യൻ കമ്പനിയായ SBI യുടെ MoU നേടിയെടുത്തു. ഇപ്പോൾ ആസ്ട്രേലിയക്കാർക്ക് മനസിലായി ഈ പ്രൊജക്റ്റ്‌ അദാനിക്കു ചെയ്യാൻ കഴിയും എന്ന്. പണം ലഭിക്കുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യം.

പിന്നെ 10 ബില്ല്യൻ ഡോളർ ഇപ്പോൾ തന്നെ കടം എടുത്ത അദാനി ഏതെങ്കിലും ലോണ്‍ തിരിച്ചടക്കാൻ മടി കാണിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണു ഉത്തരം. കടത്തിൽ മുങ്ങി നിന്ന കിംഗ്‌ഫിഷർ ഉടമ വിജയ്‌ മല്ലയ്യക്ക് തിരിച്ച് കിട്ടാൻ സാധ്യത ഇല്ലെന്ന് അറിഞ്ഞിട്ടും കോടികൾ കടം കൊടുത്ത കോണ്ഗ്രസിന്റെ പാരമ്പര്യം പോലെ അല്ല ഇത്.

SBI ഒരു ബാങ്ക് ആണ്. ആവശ്യക്കാർക്ക് മാനധണ്ടങ്ങൾ അനുസരിച്ചു ലോണ്‍ കൊടുക്കുക എന്നത് ബാങ്കിന്റെ ബിസിനസ് ആണ്. അതിൽ നിന്നും കിട്ടുന്ന പലിശയാണ് ബാങ്കുകളുടെ വരുമാനം. അതുകൊണ്ട് SBI അവരുടെ ബിസിനസ് നോക്കുന്നു. പലിശ ഉൾപ്പെടെ കൃത്യമായി പണം തിരിച്ച് കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ ലോണ്‍ കൊടുക്കാൻ ഏതു ബാങ്കിനും തീരുമാനം എടുക്കാം.

പിന്നെ ഒന്നുകൂടിയുണ്ട് അദാനിക്ക് 10 ബില്ല്യൻ ഡോളർ കടം ഉണ്ട്. അതിൽ 60% അതായത് 6 ബില്ല്യൻ ഡോളർ ഇന്ത്യക്ക് പുറത്തുള്ള ബാങ്കുകളിൽ നിന്നും ആണ്. ഇത്രമാത്രം പണം അദാനിക്കു മറ്റു രാജ്യങ്ങളിൽ നിന്നും കിട്ടണം എങ്കിൽ മറ്റു രാജ്യങ്ങളിലും മോഡിമാർ ഉണ്ടാവും അല്ലെ?

kaalidaasan said...

>>>>പിന്നീട് ഞാൻ പറഞ്ഞത് ഇന്ത്യയിലെ പണപ്പെരുപ്പ തോത് കുറഞ്ഞു വരുന്നു എന്നാണ്. അതും ശരിയാണ്.
കാളിദാസൻ എന്ന ബ്ലോഗർക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാനിച്ചപ്പോൾ ഞാൻ എന്തോ മോഡി ഭക്തൻ ആണെന്നും അദാനിയുടെ എജന്റ് ആണെന്നും ഒക്കെയുള്ള രീതിയിൽ മറുപടി പറയുന്ന കാളിദാസന്റെയും താങ്കളുടെയും മനോവേദന മറ്റെന്തോ ആണ്
<<<


പണപ്പെരുപ്പം എന്ന വാക്കേ ഞാന്‍ ഉപയോഗിച്ചില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കൂടി എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ചരക്കു ഗതഗതത്തിന്, റെയില്‍ വേയെ ആശ്രയിക്കുന്ന ഇന്‍ഡ്യയില്‍ ചരക്കു കൂലി കൂടുമ്പോള്‍ വിലയും കൂടുമെന്നറിയാന്ന് ഹാര്‍വാര്‍ഡില്‍ പോയി എം ബി എ പഠിക്കേണ്ട ആവശ്യമില്ല.

ഇന്‍ഡ്യയില്‍ ഇന്ന് എല്ലാ സാധങ്ങളുടെയും വില കൂടികൊണ്ടിരിക്കുന്നു. ഒന്നിന്റെ എങ്കിലും വില കുറഞ്ഞതായി എന്റെ അനുഭവത്തില്‍ ഇല്ല. പണപ്പെരുപ്പം പോലുള്ള കടിച്ചാല്‍ പൊട്ടാത്ത വാക്കുകളല്ല പ്രധാനം. വില കുറയുന്നുണ്ടോ എന്നാണ്.

മോദി ചെയ്യുന്ന എല്ലാ ചെറ്റത്തരങ്ങളെയും പിന്തുണക്കുന്ന താങ്കളെ മോദി ഭക്തന്‍ എന്നു വിളിക്കുന്നതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല.

പുലി പോലെ നിന്ന ഉമ്മന്‍ ചാണ്ടിയും മണിക് സര്‍ക്കാരും എലി പോലെ മോദിയുടെ മുന്നില്‍ ചുരുണ്ടു കൂടി എന്നു പറഞ്ഞത് ഭക്തിയല്ലാതെ മറ്റെന്താണ്?

kaalidaasan said...

>>>>ഇപ്പോൾ ക്രൂഡ് ഓയിൽ വില കുറയുന്നത് മോഡിയുടെ നേട്ടമാണെന്ന് ഞാൻ എവിടെയാണ് പറഞ്ഞത്?
<<<


പണപ്പെരുപ്പം കുറഞ്ഞത് മോദിയുടെ നേട്ടമാണെന്നല്ലേ താങ്കളിവിടെ എഴുതിയത്? എങ്ങനെയാണു പണപ്പെരുപ്പം കുറഞ്ഞതെന്ന് ഒന്നു വിശദീകരിക്കാമോ?

kaalidaasan said...

>>>>ക്ഷെ മൂന്നു വർഷം കൊണ്ട് ഗ്യാസ് പ്രൈസ് 5$ ഇൽ നിലനിർത്തണം എങ്കിൽ നയപരമായ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അങ്ങനെ സംഭവിച്ചാൽ അത് സര്ക്കാരിന്റെ നേട്ടമാണ്.
<<<


താങ്കള്‍ക്ക് ബി ജെ പി എന്ന പാര്‍ട്ടിയേപ്പറ്റി ഉള്ള അറിവ് പരിതാപകരമാണല്ലോ. ഗ്യാസ് പ്രൈസ് 5$ ഇൽ നിലനിർത്തണം എന്നു പറയുന്നതിന്റെ മറ്റൊരു പേരാണ്, വില നിയന്ത്രണം എന്നത്. ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നത് കോഴിക്കു മുല വരുന്നതുപോലെ ആണെന്നു മത്രം പറയട്ടെ. ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം വരെ എടുത്തു കളയാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഈ ജന്തുക്കള്‍ ഗ്യാസ് വില നിയന്ത്രിക്കുമെനൊക്കെ സ്വപ്നം കാണുന്നവരുടെ തല പരിശോധിക്കേണ്ടതാണ്.

ഗ്യാസ് പ്രൈസ് 5 ഡോളറിലും താഴെ നിറുത്താം. അംബാനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കിയാല്‍. അംബാനിക്കു വാരിക്കോരി കൊടുത്തുകൊണ്ടിരുന്നല്‍ കുറയില്ല. ഒരു ഡോളര്‍ ചെലവില്‍ കുഴിച്ചെടുക്കുന്ന ഗ്യാസിന്, രണ്ടോ മൂന്നോ ഡോളര്‍ വിലയിട്ടാലും വന്‍ലാഭമാണ്. പക്ഷെ അതൊക്കെ അംഗീകരിക്കാനുള്ള കഴിവു കൂടെ വേണമെന്നു മാത്രം.

ഇപ്പോഴത്തെ സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ മോദി ആണ്. മോദി മാത്രം. എല്ലാ വകുപ്പിലും കയ്യിട്ടു വാരി തന്റെ ഏകാധിപത്യം അടിച്ചേല്‍പ്പിക്കലാണ്, മോദിയുടെ പണി. അപ്പോള്‍ മോദി എന്നു പറഞ്ഞാല്‍ പോരേ സര്‍ക്കാര്‍ എന്ന് എന്തിനു പറയണം. മന്ത്രിമാരൊക്കെ വെറും വിറകുവെട്ടികളും വെള്ളം കോരികളും നോക്കുകുത്തികളാണിന്ന്. മോദി ഉറങ്ങുന്നേ ഇല്ല എന്നാണ്, വെങ്കയ്യന്‍ പറയുന്നത്. ഉറക്കം നഷ്ടപ്പെട്ട ഒരാള്‍ ഇന്‍ഡ്യ ഭരിച്ചാല്‍ ഇതുപോലെ ഇരിക്കും.

kaalidaasan said...

>>>>ഒരു ബില്യൻ ഡോളർ വായ്പ്പ നല്കിയെന്ന് താങ്കൾക്കു തെളിയിക്കാൻ പറ്റുമോ?
<<<


എനിക്ക് താങ്കളുടെ മുന്നില്‍ ഒന്നും തെളിയിക്കേണ്ട ബാധ്യത ഇല്ല. അദാനിയും മോദിയും മേധാവിയും ഉണ്ടായിരുന്ന ഒരു വേദിയിലാണ്, അദാനിക്ക് 6100 കോടി രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചത്. അത് വേണമെങ്കില്‍ ,വിശ്വസിക്കുക. അല്ലെങ്കില്‍ തള്ളിക്കളയുക. അതെന്റെ പ്രശ്നമല്ല.

kaalidaasan said...

>>>>അദാനി ഒറ്റ പൈസ പോലും തിരിച്ചടച്ചില്ല എന്ന് താങ്കൾക്കു തെളിയിക്കാമോ?
<<<


ഇന്‍ഡ്യന്‍ ബാങ്കുകളില്‍ നിന്ന് അദാനി എടുത്ത ഏതെങ്കിലും വായ്പ്പ തിരിച്ചടച്ചതായി താങ്കള്‍ക്ക് തെളിയിക്കാന്‍ പറ്റുമോ?

അദാനിക്ക് ഇന്ന് 65000 കോടി രൂപ കടമുണ്ട് എന്നത് ലോകം മുഴുവന്‍ അറിയുന്ന സത്യമാണ്. അതിന്റെ റിപ്പോര്‍ട്ടാണു ഞാന്‍  ഇവിടെ പകര്‍ത്തിയതും. അതൊക്കെ താങ്കള്‍  വിശ്വസിക്കണമെന്നില്ല.

ഇത്രനാളും മോദിയെ വിമര്‍ശിക്കുമ്പോഴായിരുന്നു താങ്കള്‍  ചാടി വീണിരുന്നത്. ഇപ്പോള്‍ അദാനിയെ വിമര്‍ശിക്കുന്നതും താങ്കള്‍ക്ക് സഹിക്കാന്‍ ആകുന്നില്ല. അദാനി മോദിയുടെ ബിനാമി ആയതുകൊണ്ടാണോ?

kaalidaasan said...

>>>> മാനദഡാൻങൾ പാലിക്കാതെയും പ്രൊജക്റ്റ്‌ എന്തെന്നും അതുകൊണ്ട് ലോണ്‍ തിരച്ചു കിട്ടുമോ ഇല്ലയോ എന്ന് മനസിലാക്കാതെയും ഈ ലോണ്‍ SBI പാസാക്കി കൊടുക്കുകയാണെങ്കിൽ മാത്രം ഉന്നയിക്കേണ്ട വിഷയമാണിത്.
<<<


അദാനിക്ക് മാനദന്ധങ്ങള്‍  പാലിച്ചല്ലേ ഇത്രയും കാലം പലതും ചെയ്തു കൊടുത്തത്. സൌജന്യമായി സ്ഥലവും, വൈദ്യുതിയും, വെള്ളവും, നികുതി ഒഴിവാക്കലും ഒക്കെ ചെയ്തുകൊടുത്തപ്പോള്‍ ഇല്ലാതിരുന്ന എന്ത് അയോഗ്യതയാണിപ്പോള്‍  അദാനിക്കുള്ളത്?

SBI യുടെ തലവനും ഇന്‍ഡ്യന്‍ പ്രധാന്മന്ത്രിയും ഉള്ള വേദിയില്‍ പ്രഖ്യാപിച്ച തീരുമാനമാണിത്. ഓസ്ട്രേലിയയില്‍ പോയി ബിസിനസ് ചെയ്യാന്‍ എന്തിനാണ്, ഇന്‍ഡ്യന്‍ ബാങ്ക് പണം കടം കൊടുക്കുന്നത് എന്ന വിമര്‍ശനം ഉണ്ടായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി SBI മേധാവിയും  ബി ജെ പി നേതാക്കളും  പറയുന്നത് തൊള്ള തൊടാതെ വിഴുങ്ങി ഇവിടെ ഛര്‍ദ്ദിക്കുനതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല.

അദാനിക്ക് ലോണ്‍ കൊടുക്കാന്‍  അധികാരപ്പെട്ടവര്‍  തീരുമാനിച്ചു കഴിഞ്ഞു. ഇനി ചില കടലാസുകള്‍  ഒപ്പിടേണ്ട കാര്യമേ ഉള്ളു.

kaalidaasan said...

>>>> ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഘനന പ്രൊജക്റ്റ്‌ ആണ് അദാനി അപേക്ഷിച്ചത്. ഈ പ്രൊജക്റ്റ്‌ ഒസട്രലിയയിൽ ആണ്. 190 കണ്ടിഷനുകൾ ആണ്‍ അവിടെയുള്ള അധികാരികൾ മുന്നോട്ടു വച്ചത്. ഇതെല്ലാം അങ്ങീകരിച്ച് ഈ കോണ്ട്രാക്റ്റ് നേടിയെടുക്കാൻ പരിശ്രമിക്കുന്ന അദാനി ഓസ്ട്രലിയയുടെ പാരിസ്ഥിതിക അനുമതിക്ക് കാത്തിരിക്കുകയാണ്. വേണമെങ്കിൽ ഈ പ്രൊജക്റ്റ്‌ അദാനിക്കു കൊടുക്കാൻ തയ്യാറായ ഓസ്ട്രലിയക്കാരെ മുഴുവനും മോഡി എജെന്റ്റ് ആയും കരുതിക്കോളൂ. <<<

ഈ പ്രോജക്റ്റ് ആനയോ കുതിരയോ എന്നതൊന്നും എന്റെ പ്രശ്നമല്ല. അത് അദാനി ഭഗവാന്റെ ചെരുപ്പുനക്കികളുടെ പ്രശ്നം മാത്രം. ഓസ്ട്രേലിയയില്‍  ആനേകായിരം തൊഴില്‍  സാധ്യത ഉള്ള ഏത് പ്രോജക്റ്റിനും അവിടത്തെ സര്‍ക്കാര്‍ അനുമതി കൊടുത്തെന്നിരിക്കും.പ്രത്യേകിച്ച് സാമ്പത്തിക ഞെരുക്കമുള്ളപ്പോള്‍.

ഓസ്ട്രേലിയക്കാര്‍ക്ക് ജോലി ഉണ്ടാക്കിക്കൊടുക്കാന്‍ ദരിദ്ര രാജ്യമായ ഇന്‍ഡ്യയിലെ പ്രധാനമന്ത്രി എന്തിനാണ്, അദാനിക്ക് 6100 കോടി കൊടുക്കുന്നതെന്നാണു ഞാന്‍ ചോദിച്ചത്. അതിനു താങ്കള്‍ക്ക് മറുപടി ഉണ്ടോ? പണമില്ല എന്നു പറഞ്ഞ മോദിക്ക് ഈ പണമെവിടന്നാണു കിട്ടിയത്. യശോദ ബെന്‍ പണ്ട് സ്ത്രീധനമായി കൊടുത്തതാണോ?

മോദി ഇക്കാര്യത്തില്‍ അദാനിയുടെ ഏജന്റായിട്ടാണു പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡ്യയില്‍ തൊഴില്‍ സൃഷ്ടിക്കുന്ന ഒരു സംരംഭത്തിനു പണം മുടക്കുന്നത് മനസിലാക്കാം. പക്ഷേ ഓസ്ട്രേലിയയില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ മോദി എന്തിനു പണം മുടുക്കുന്നു. അപ്പോള്‍ മോദി അദാനിയുടെ ഏജന്റല്ലേ?

kaalidaasan said...

>>>> പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി ലോകത്തിലെ പല ബാങ്കുകളും പണം കടം കൊടുക്കാൻ തയാറാകാതെ പിന്മാറിയപ്പോൾ ഈ പ്രൊജക്റ്റ്‌ പണം ഇല്ല എന്ന കാരണത്താൽ നഷ്ടപ്പെടാതിരിക്കാൻ ഒരു ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പ്‌ മറ്റൊരു ഇന്ത്യൻ കമ്പനിയായ SBI യുടെ MoU നേടിയെടുത്തു. <<<

അപ്പോള്‍ അദാനി ഗ്രൂപ്പും SBI യും ഒരുപോലത്തെ കമ്പനികള്‍. മോദിയുടെ ഏറ്റവും വലിയ നേട്ടമായി ഇതിനെ വിലയിരുത്താം. മോദി അഞ്ചു വര്‍ഷം ഭരിച്ചു കഴിയുമ്പോഴേക്കും  അദാനി ഗ്രൂപ്പിന്റെ മറ്റൊരു ശാഖ ആയി SBI മാറിയേക്കാം.

രജാവിനേക്കാള്‍ രാജ ഭക്തി ആണല്ലോ ദാസനായ താങ്കള്‍ക്ക്, അദാനി ഗ്രൂപ്പിന്റെ വക്താവു പറഞ്ഞത് താങ്കള്‍ പറയുന്ന ഈ നുണയല്ല.

Adani

Refuting the charges, a senior official of Adani Group said: "There is already a couple of international banks which have already funded our acquisition of mines in Australia. I don't think it is for public consumption for us to tell which banks are currently considering the project in different stages of approval.

SBI would not certainly be just one bank when it comes to final financial closure of this project and you will see a very impressive list of international banks who are going to fund the project, the official added.

kaalidaasan said...

>>>> പിന്നെ 10 ബില്ല്യൻ ഡോളർ ഇപ്പോൾ തന്നെ കടം എടുത്ത അദാനി ഏതെങ്കിലും ലോണ്‍ തിരിച്ചടക്കാൻ മടി കാണിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണു ഉത്തരം. <<<

അദാനി അയാളുടെ സ്വത്തു വിറ്റ് ലോണ്‍ തിരിച്ചടക്കുകയല്ലേ ചെയ്തിരിക്കുന്നത്. താങ്കളൊക്കെ എന്തറിഞ്ഞിട്ടാണീ കള്ളനു വിടുപണി ചെയ്യുന്നത്. അയാള്‍ ബിസിനസ് നടത്തുന്നത് തറവാട്ടു സ്വത്തു കൊണ്ടുവന്നൊന്നുമല്ല. മോദിയേപ്പോലുള്ള രാജ്യ ദ്രോഹികള്‍ അയാള്‍ക്ക് വഴിവിട്ട് അധകാര ദുര്‍വിനിയോഗതിലൂടെ പൊതു സ്വത്ത് തീറെഴുതി കൊടുത്തിട്ടാണ്. ഇപ്പോള്‍ കൊടുക്കുന്നതുപോലെ പല പ്രാവശ്യം കടം  കൊടുത്തിട്ട് കെട്ടിപ്പൊക്കിയ സാമ്രാജ്യമാണത്. ഒരു ലോണ്‍ തിരിച്ചടക്കാനുള്ള കാലവധി കഴിയുമ്പോള്‍, കുറച്ച് എഴുതി തല്ലും. ബക്കി തിരിച്ചടക്കാന്‍  മോദിമാര്‍ മറ്റൊന്ന് തരപ്പെടുത്തി ക്കൊടുക്കും. പലിശ ഇല്ലാതെ ഇങ്ങനെ കടം കൊടുത്താല്‍ ആര്‍ക്കാണു രുചിക്കാത്തത്. പുതിയതിന്റെ കാലാവധി തീരുമ്പോള്‍ മറ്റൊന്ന് മോദിമാര്‍ തിരുമുല്‍കാഴ്ച്ച വയ്ക്കും. അങ്ങനെ വാങ്ങി വാങ്ങി ഇപ്പോള്‍ 65000 കോടി ഉണ്ട്. ആസ്തി എന്ന് താങ്കള്‍  മുകളില്‍ പറഞ്ഞത് മോദിയൊക്കെ ഇന്‍ഡ്യയിലെ പാവപ്പെട്ടവര്‍ക്ക് കൂടെ അവകാശപ്പെട്ടത് ചുളുവിലക്കും സൌജന്യമായും  എഴുതി കൊടുത്തതാണ്.

kaalidaasan said...

>>>> കടത്തിൽ മുങ്ങി നിന്ന കിംഗ്‌ഫിഷർ ഉടമ വിജയ്‌ മല്ലയ്യക്ക് തിരിച്ച് കിട്ടാൻ സാധ്യത ഇല്ലെന്ന് അറിഞ്ഞിട്ടും കോടികൾ കടം കൊടുത്ത കോണ്ഗ്രസിന്റെ പാരമ്പര്യം പോലെ അല്ല ഇത്.<<<

ഇതാണ്, മോദിയുടെ പാരമ്പര്യം. വായിച്ച് രസിക്കുക.

4 Gujarat CMs have given land to Adani

Records show the group first got wasteland in Mundra from the Congress-backed Chimanbhai Patel government in 1993 and then from another Congress-supported government headed by Shankersinh Vaghela in 1997.

The group subsequently got more wasteland from BJP governments headed by Keshubhai Patel in 1999 and Narendra Modi in 2005. While Gandhi has said that land given to Adani was of the size of Vadodara, the Ahmedabad-based group has got 7,350 hectares, as against Vadodara city's area of 15,900 hectares.

The largest chunk — 5,590 hectares at Rs 14.50 per sqm — was handed over to the group in 2005 by the Modi regime for development of an SEZ.

Adani Group got land at cheapest rates in Modi's Gujarat

The rates at which the Gautam Adani-promoted Adani Group bagged land from the Narendra Modi-led Gujarat government for its port and special economic zone (SEZ) project — between Re 1 and Rs 32 per square metre — were much lower than other companies that set up units in the state. Concessional pricing apart, the group did not face land acquisition hurdles, as the state allotted non-agricultural government land for Adani Port and Special Economic Zone (APSEZ), the country’s largest multi-product SEZ spread across 15,946.32 acres (6,456 hectares) in Kutch district’s Mundra block.

'Thousands of acres of land doled out to Adani by Modi govt on throwaway prices' -

The Narendra Modi government in Gujarat doled out thousands of acres of land worth crores of rupees to Adani group on throwaway prices, many a time breaching all rules and flouting norms, documents obtained through Right to Information (RTI) Act and released on Saturday by ANHAD – a New Delhi based NGO, said.

"The District Valuation Committee set up by the Gujarat Govt set the price very low so that land could be given at cheap rates. Even then the rates charged in most of the cases are much lower than the rates prescribed by the valuation committee", ANHAD said while releasing the documents.

Stating that documents will make clear where the corporate love for Modi is originating from and break the myth of good governance and transparency, ANHAD claimed, "The price of land charged from Adani was between Rs. 2.5- Rs 25 per sq meter when the market rate was between Rs 1000 to Rs.1,500 a square metre."

It also claimed that 5,46,56,819 sq mtr (5465 Hectare) of land was sold to Adani through 30 orders from 2005 to 2007 for SEZ. "All rules were bent backwards. Twenty five applications for land were submitted on two consecutive days – 22 & 23 /12/03 and the other five on 23/12/2003, 5/10/2004, 23/06/2006, 3/07/2006 and for the last application date is not available. -

kaalidaasan said...

Doing Big Business In Modi's Gujarat

Adani has, over the years, leased 7,350 hectares–much of which he got from 2005 onward–from the government in an area called Mundra in the Gulf of Kutch in Gujarat. FORBES ASIA has copies of the agreements that show he got the 30-year, renewable leases for as little as one U.S. cent a square meter (the rate maxed out at 45 cents a square meter). He in turn has sublet this land to other companies, including state-owned Indian Oil Co., for as much as $11 a square meter. Between 2005 and 2007 at least 1,200 hectares of grazing land was taken away from villagers.

On that cheap land Adani has built his cash cow–the country’s largest private port by volume–as well as a 4,620-megawatt coal-fired power plant.

Anand Yagnik, a lawyer representing some of the Mundra villagers, says, “The basic philosophy of a liberal economy is to allow market forces to play its role. Then why do you have to allocate scarce resources to industrial houses at throwaway prices when they have sufficient capital to pay market rates?”

All Along The Waterfront

Cheap land Adani has been accused of getting massive pieces of government land in Mundra dirt cheap (often as low as Rs 1 to Rs 16 per sq mt) when the official rates are much higher.
Green norms Another persistent charge is that the Modi government looked the other way while Adani built massive infrastructure projects in the state without getting green clearances.
CAG Scrutiny The CAG report on Gujarat reveals that the government was supplying expensive GSPC gas at cheap rates to the Adani group. Between 2006-09, this cost the exchequer Rs 70.5 crore.
Wharton withdrawal Adani withdrew its sponsorship for a Wharton Forum last year when the American university removed Modi as a keynote speaker as he did not want to get on the wrong side of Modi.
‘Jayanthi tax’ When Modi attacked former environment minister Jayanthi Natarajan, he was seen to be batting for the Adanis, whose special economic zone (SEZ) project in Mundra has run afoul of farmers and green rules.
Security Clearance Adani’s port project faced problems from the UPA government when it withheld security clearances following allegations of money-laundering and customs duty violations. It got clearance in 2013.
Karnataka Lokayukta In 2011, Justice Santosh Hegde faulted the Adani Group for illegal exports of wrongfully mined iron ore. He said the Adani group had paid many bribes

TEXT

The prices are ranging from Re1 to Rs32 per sq mt for the staggering 14,305 acres of land.
The state government has allotted a staggering 14,305 acres — equivalent to 5.78 crore square metres — of land in Kutch to billionaire Gautam Adani controlled Adani Group at prices ranging from Re1 to Rs32 per sq mt.

While these allegations have been doing rounds by opposition Congress since a few years now, this is the first time that the government has accepted this by releasing data in answer to a question in the state Assembly on Wednesday.

The information was provided by revenue minister Anandi Patel in reply to a question by Congress MLA from Karjan, Chandu Dabhi.
“The Adani Group has been allotted 14,305.49 acre land in Kutch for different companies. The land has been allotted at a price ranging from Re1 per sq mt to Rs32 per sq mt,” the revenue minister said.

kaalidaasan said...

>>>> പിന്നെ ഒന്നുകൂടിയുണ്ട് അദാനിക്ക് 10 ബില്ല്യൻ ഡോളർ കടം ഉണ്ട്. അതിൽ 60% അതായത് 6 ബില്ല്യൻ ഡോളർ ഇന്ത്യക്ക് പുറത്തുള്ള ബാങ്കുകളിൽ നിന്നും ആണ്. ഇത്രമാത്രം പണം അദാനിക്കു മറ്റു രാജ്യങ്ങളിൽ നിന്നും കിട്ടണം എങ്കിൽ മറ്റു രാജ്യങ്ങളിലും മോഡിമാർ ഉണ്ടാവും അല്ലെ?<<

താങ്കള്‍  പിന്നെയും പൊട്ടന്‍ കളിക്കുന്നു. സഹതാപം തോന്നുന്നു താങ്കളുടെ വക്ര ബുദ്ധിയോട്.

മറ്റ് രാജ്യങ്ങള്‍ക്ക് ഇഷ്ടം പോലെ പണമുണ്ട്. മോദി പോയി തെണ്ടിയ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഉള്ളവരുടെ കയ്യില്‍ പൂത്ത പണമുണ്ട്. അത് ആര്‍ക്കൊക്കെ കൊടുക്കണം എന്നത് അവരുടെ ഇഷ്ടം.

ഞാന്‍ പറഞ്ഞത് ഇന്‍ഡ്യ എന്ന ദരിദ്ര രാജ്യത്തേക്കുറിച്ചാണ്. 42% ആളുകള്‍  ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്ന ഇന്‍ഡ്യയേക്കുറിച്ച്. "ഇവിടെ മുതല്‍ മുടക്കാന്‍ ഞങ്ങളുടെ കയ്യില്‍ പണമില്ല, സഹായിക്കണേ" എന്നും പറഞ്ഞ് പിച്ചാ പാത്രവുമായി മോദി അടുത്തനാളിലാണ്, അമേരിക്കയില്‍  ചെന്ന് ഈ പണക്കാരുടെ കാലു പിടിക്കുന്നത് ലോകം കണ്ടത്. അങ്ങനെ ഉള്ള മോദി ഈ കോടിക്കണക്കിനു ദരിദ്രരുടെ വിയര്‍പ്പിന്റെ വിലയായ പണം, ഇന്‍ഡ്യയുടെ ദേശീയ ബാങ്കില്‍ പലരും നിക്ഷേപിച്ചിരിക്കുന്ന പണം അദാനി എന്ന ബിനാമിക്ക് വിദേശത്തു ബിസിനസ് ചെയ്ത് കൊള്ളലാഭമുണ്ടാക്കാന്‍ കൊടുക്കുന്ന വൃത്തികേടിനേപ്പറ്റിയാണു ഞാന്‍ എഴുതിയത്. അത് മനസിലാക്കാനുള്ള വിവേകം താങ്കള്‍ക്കില്ല.അതുകൊണ്ടാണിതുപോലെ പിച്ചും പേയും പറയുന്നത്. അദാനി മണിക്കൂര്‍ കണക്കിനു കൂലി തരുന്നതുകോണ്ടാണോ, മോദി ഇന്‍ഡ്യയെ കൊള്ളയടിച്ച് അദാനിക്ക് കാഴ്ച്ച വയ്ക്കുന്നതിനെ ഇത്ര വീറോടെ ന്യായീകരിക്കുന്നത്. അതോ മോദി ഭക്തി കൊണ്ടോ? ഇതാണോ താങ്കളൊക്കെ ആര്‍ എസ് എസ് ശാഖയില്‍ നിന്നും പഠിച്ച രാജ്യ സ്നേഹം?

അനേകം സംഘ പരിവാരികളുമായി ഞാന്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ ഒന്നിനെ ആദ്യമായി കണ്ടുമുട്ടുകയാണ്. കഷ്ടം.

മുക്കുവന്‍ said...

for a common man, SBI gives loan only 40% of the price of the investment. for Adani or Ambani this is not required.. they will give loan 150% loan for them... if the business fail, they will just bankrupt the business and move to other business.. just like Vijay Mallya...

instead of fighting for the poor idiots, try to get into the Elite groups.. :)

my view, Hindu is right on the track...

kaalidaasan said...

>>>>അതുകൊണ്ട് SBI അവരുടെ ബിസിനസ് നോക്കുന്നു. പലിശ ഉൾപ്പെടെ കൃത്യമായി പണം തിരിച്ച് കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ ലോണ്‍ കൊടുക്കാൻ ഏതു ബാങ്കിനും തീരുമാനം എടുക്കാം. <<<<

SBI അദാനിക്കു വേണ്ടി ബിസിനസ് നോക്കുന്ന കാര്യം തന്നെയാണു ഞാന്‍ പറഞ്ഞത്. SBI മേധാവിയെ അദാനിക്ക് വിടു പണി ചെയ്യിക്കാന്‍ ഓസ്ട്രേലിയയില്‍ കൊണ്ടു പോകേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല. അദാനി വന്‍ പുള്ളിയാണെന്നു ഓസ്ട്രേലിയന്‍ സര്‍ക്കാരിനു കാണിച്ചു കൊടുക്കാന്‍ വേണ്ടി ആയിരുന്നു മോദി അത് ചെയ്തത്. ഇന്‍ഡ്യയുടെ ദേശിയ ബാങ്കുപോലും ഓച്ചാനിച്ച് കാല്‍ക്കല്‍ ഇഴയുന്ന മഹാനാണ്, അദാനി എന്നു തെളിയിക്കലായിരുന്നു ഇതു വഴി മോദി ഉദ്ദേശിച്ചത്. അദാനിക്ക് അവശ്യമുള്ള പണം ഞാന്‍ നല്‍കുന്നു. അതുകൊണ്ട് അദാനിക്ക് പ്രൊജക്റ്റ് കൊടുക്കുന്നതിനു മടി കാണിക്കണ്ട എന്നാണു മോദി ഇതു വഴി പറഞ്ഞു കൊടുത്തത്. അദാനിക്ക് ലോണൊക്കെ പണ്ടേ ശരിയാക്കി വച്ചിരുന്നു.

ഇന്‍ഡ്യയില്‍ ദാരിദ്ര്യം കൊണ്ട് പഠിക്കാന്‍ ഗതിയില്ലാത്ത മിടുക്കരായ കുട്ടികള്‍  ഒരു ലോണിനപേക്ഷിച്ചാല്‍ നിഷ്കരുണം തള്ളിക്കളയുന്ന ദുഷ്ടന്മാരാണ്, അദാനിക്ക് കോടികള്‍  താലത്തില്‍ വച്ചു കൊടുക്കുന്നത്. കേരളത്തില്‍ SBI പോലുള്ളവര്‍  നിഷ്കരുണം ഭാവി തല്ലിക്കെടുത്തിയ ഒരു കുട്ടി ആത്മഹത്യ ചെയ്തതൊന്നും ഏതായാലും താങ്കള്‍ അറിഞ്ഞിട്ടുണ്ടാകില്ല. മോദിയുടെയും അദാനിയുടേയും അടിവസ്ത്രം അലക്കിക്കൊടുക്കുന സമയത്ത് അതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം.

ഇത് ബാങ്ക് തീരുമാനമാണെന്നൊക്കെ മോദി ഭക്തികൊണ്ട് താങ്കള്‍ക്ക് തോന്നുന്നതാണ്. ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഇന്‍ഡ്യയുടെ ദേശീയ ബാങ്കിനേക്കൊണ്ട്, ബിനാമി ആയ അദാനിക്ക് പണം കൊടുപ്പിക്കുന്നതാണിത്. അല്ലാതെ പലിശ ഉൾപ്പെടെ കൃത്യമായി പണം തിരിച്ച് കിട്ടും എന്ന് ഉറപ്പുണ്ടായിട്ട് ബാങ്കെടുത്ത തീരുമാനമൊന്നുമല്ല.

kaalidaasan said...

>>>>if the business fail, they will just bankrupt the business and move to other business.. just like Vijay Mallya..<<<<

mukkuvan,


വിജയ് മല്ല്യ മണ്ടനാണ്. ശബരിമലയില്‍ കൊണ്ട് പോയി പഴാക്കിക്കളഞ്ഞ സ്വര്‍ണ്ണം മോദിക്ക് കാഴ്ച്ച വച്ചിരുന്നെങ്കില്‍ കിംഗ് ഫിഷര്‍ പൂട്ടേണ്ടി വരില്ലായിരുന്നു. ഈ യുഗത്തില്‍ അയ്യപ്പനേക്കാള്‍ മുന്തിയ ദൈവം മോദിയാണെന്നിപ്പോള്‍ അദ്ദേഹം തിരിച്ചറിയുന്നുണ്ടാകും. അംബാനിയും അദാനിയും ഒരു ദൈവത്തിന്റെ പടിക്കെട്ടും സ്വര്‍ണ്ണം പൂശി പണം പാഴാക്കി കളയില്ല. ഈ യുഗത്തിലെ ദൈവം ആയ മോദിക്ക് ഹെലികോപ്റ്ററും  വിമാനവും  മറ്റ് അനുസാരികളും നല്‍കി പ്രീതിപ്പെടുത്തുന്നു. പകരം 6100 കോടികളൊക്കെ നിഷ്പ്രയാസം കീശയിലും ആക്കുന്നു.

ഫോര്ബ്സ് മാഗസിനിലെ വാര്‍ത്തയില്‍ പറയുന്നത് ഇതാണ്.

When his son was married in the coastal state of Goa last year, Indian billionaire Gautam Adani’s guest list included the richest man in the country and many a chief executive and top banker and bureaucrat. Most, however, just stopped by the night before to bless the happy couple and skipped the actual wedding. But one prominent friend stayed through all the ceremonies over a couple of days, genial and relaxed like a favorite uncle. It was Narendra Modi, chief minister of Adani’s home state of Gujarat.

രണ്ടു ദിവസം കുളിച്ചു താമസിച്ച് അദാനിയുടെ വീട്ടില്‍ മോദി എന്തൊക്കെ ആസ്വദിച്ചു എന്നത് മില്യണ്‍ ഡോളര്‍ ചോദ്യമായി അവശേഷിക്കും. മോദിക്ക് അദാനി ആരാണെന്നതിന്റെ സൂചന കൂടി ആണത്.

kaalidaasan said...

>>>>instead of fighting for the poor idiots, try to get into the Elite groups.. :)

my view, Hindu is right on the track.<<<<


mukkuvan,


അതെ ഹിന്ദു ശരിക്കുള്ള പാതയില്‍ തന്നെ. സംശയമില്ല.

പാവപ്പെട്ടവന്‍ കുത്തു പാളയെടുത്താലെന്താ. അദാനിയുണ്ടല്ലോ. അദാനിയെ എന്നാണവോ അടുത്ത അവതാരമായി പ്രഖ്യാപിക്കുന്നത്.

ഹിന്ദു said...

പാവം കുറെ നനഞ്ഞ പടക്കങ്ങൾ എറിഞ്ഞ് കത്തിക്കാൻ ശ്രമിക്കുകയാ. അതൊക്കെ ചെലവാകും കാര്യങ്ങൾ ഒക്കെ മനസിലാക്കാത്ത ആളുകളുടെ അടുത്ത്. എന്റെ അടുത്തു വേണ്ട. ഈ വിഷയങ്ങൾ ഒക്കെ എന്നേ കെട്ടടങ്ങി. കാളിദാസന് നേരം വെളുത്തു വരുന്നതെ ഉള്ളൂ. ഇതാണ് മോഡിയുടെ പാരമ്പര്യം എന്ന് പറഞ്ഞു കൊടുത്ത ലിങ്കിൽ ആദ്യം കൊടുത്ത് തുടങ്ങിയത് കോണ്ഗ്രസ് സർക്കാർ ആണെന്ന് മനസിലായില്ല അല്ലെ. ആ സാരമില്ല. താങ്കളും ഈ ആർട്ടിക്കിളുകളും പറയുന്ന പോലെ മോഡി കുറെ സ്ഥലം എഴുതി കൊടുത്തിരുന്നു എങ്കിൽ ആരെങ്കിലും പരാതിയുമായി കോടതിയിൽ പോകാതിരിക്കുമോ? പോയിരുന്നു, കേസ്സ് ഹൈക്കോടതിയും കടന്ന് സുപ്രീം കോടതി വരെ എത്തുകയും ചെയ്തു.



ഗുജറാത്ത് ഹൈക്കോടതി 22.06.2011 ലെ ഉത്തരവ് (The case number: SCA 7254/2008) പ്രകാരം ഗുജറാത്തു സര്ക്കാര് ആദാനിക്ക് സ്ഥലം കൊടുത്തതിൽ യാതൊരു തെറ്റും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ഇത് സുപ്രീം കോടതിയ്ൽ എത്തി. സുപ്രീം കോടതി 30 October 2012 [SLP (Civil) 26888/2011] പ്രഥമ ദൃഷ്ട്യാ കേസ്സ് തള്ളിക്കളഞ്ഞു.


സുപ്രീം കോടതി എന്തുകൊണ്ടാണ് കേസ് തള്ളിയത് എന്ന് മനസിലാക്കിയാൽ ഇതിൽ യാതൊരു അഴിമതിയോ നിയമ ലങ്ഘനമോ ഇല്ല എന്ന് മാത്രമല്ല വികസന ലക്‌ഷ്യം മാത്രമേ ഉള്ളൂ എന്ന് മനസിലാകും. അതിന് Section 108 of the Gujarat Panchayat Act, 1993 (GPA), Govenment of Gujarat resolutions (one, dated 30 December 1988 and another dated 27 January 1999) and the Supreme Court’s pronouncements എല്ലാം ചേർത്ത് വായിക്കേണ്ടി വരും

അദാനിക്ക് കൊടുത്ത സ്ഥലം ഗുജറാത്ത് ഗവണ്മെന്റിന്റെ പാട്ട വ്യവസ്ഥയിൽ പെടുന്ന സ്ഥലമാണ്. ആ സ്ഥലം Section 108(4) അനുസരിച്ച് ആവശ്യം വന്നാൽ ജനങളുടെ നന്മയെ ഉദ്ധേശിച്ച് സർക്കാരിന് എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാം. തനിക്കു കിട്ടിയ സ്ഥലം അദാനി പൂൾത്തി വക്കുകയോ മറിച്ചു വിൽക്കുകയോ ചെയ്തില്ല, മറിച്ചു മരുഭൂമി ആയി കിടന്നിരുന്ന അവിടെ അദ്ദേഹം ഒരു SEZ പണികഴിപ്പിച്ചു. ഈ SEZ, "Public Purpose" ആണെന്നും അതുവഴി ആ ഗ്രാമത്തിലെ എല്ലാവര്ക്കും തന്നെ തൊഴിൽ ലഭിക്കുമെന്നും രാജ്യ പുരോഗതിക്കു ഉതകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതുപോലെ തന്നെ ഈ സ്ഥലങ്ങൾ ഒന്നും അദാനിക്കു സ്വന്തം അല്ലെന്നും അദാനിയും ഗുജറാത്ത് സർക്കാരും തമ്മിലുള്ള ഉടമ്പടി പ്രകാരം എപ്പോൾ വേണമെങ്കിലും സർക്കാരിന് തിരിച്ചെടുക്കാം എന്നും സുപ്രീം കോടതി കണ്ടെത്തി. കേരളത്തിൽ പി സി ജോർജും ഗണേഷ്കുമാറും ഒക്കെ നെല്ലിയാമ്പതിയിലെ സർക്കാർ ഭൂമി കൈവശം വക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാഴ്ച ഒക്കെ കാണുന്ന താങ്കൾക്കു ഇതൊക്കെ അസല് തട്ടിപ്പാണെന്ന് തോന്നുന്നതിൽ അത്ഭുതം ഇല്ല.

cont....

ഹിന്ദു said...

ഇനി ചുരുങ്ങിയ വിലക്ക് കൊടുത്തെന്നു പറയുന്നത്. ഗുജറാത്തിൽ വ്യാവസായിക ആവശ്യത്തിന് 15 January 1998 വ്യവസ്ഥകൾ അനുസരിച്ച് സർക്കാർ ഭൂമി കൊടുക്കുന്നത് എങ്ങനെ ആണെന്ന് ആദ്യം നോക്കണം.

1) Collector of the area typically receives application for allotment of government land. Collector informs Deputy Town Planner (DTP) of the location and condition of the land. The price of the land is determined at this initial level by the Collector's office.

2) The DTP visits the land and (i) takes cognisance of sales that took place in adjoining areas in the past five years; and (ii) conducts an assessment of the technical aspects and determines a price at this level. In a sense, this entails considering the market price at the relevant time.

3) If the price is below Rs 15 lakh, the collector has the authority to allot the land and prescribe conditions.

4) If price is above Rs 15 lakh, a file is put before a District Valuation Committee (DVC - consisting of Collector and two other officials) which evaluates the file and pricing at the aforementioned levels.

5) If the DVC values land at a price greater than Rs 50 lakh, the entire file is sent to the Revenue Department which, in turn, sends file to the Chief Town Planner who evaluates it and suggests increase/decrease in price, if any.

6) The file is then presented before the State Pricing Committee (SPC - consisting of higher level bureaucrats of the revenue department, Urban Development & Urban Housing Department and the Finance Department). If the SPC also determines the value of the land to be above Rs 50 lakh, the file is sent to the state cabinet for a final decision.

അദാനി അപേക്ഷിച്ച രണ്ടു സ്ഥലത്തിനു SPC കണ്ടെത്തിയ വില സ്കൊയർ മീറ്ററിനു 4.25 ഉം 6.00 രൂപ ആയിരുന്നു. എന്നാൽ മൂന്നാമത്തെ സ്ഥലം മിനിസ്റ്റെർ കൌണ്‍സിലിന്റെ പരിഗണനക്ക് വന്നപ്പോൾ അത് 25 രൂപ ആക്കി ഉയർത്തി. 32 രൂപയ്ക്കു മുകളിലോ താഴെയോ ഏതെങ്കിലും ഒരു കമ്പനിക്കോ വ്യക്തിക്കോ ഗുജറാത്ത് സർക്കാർ ഭൂമി കൊടുത്തിട്ടുണ്ടെങ്കിൽ അത് താങ്കൾക്കു തെളിവായി കാണിക്കാം, ആര്ക്കും സുപ്രീം കോടതിയിൽ പോകാം. നിർഭാഗ്യവശാൽ താങ്കള് കൊടുത്തിരിക്കുന്ന ഒരു ആര്ട്ടിക്കിളിലും അങ്ങനെ ഒരു ഉദാഹരണം കാണിച്ചിട്ടില്ല.

എല്ലാത്തിനും ഉപരി താങ്കള് 'പാവങ്ങൾ' എന്ന് വിളിക്കുന്ന കുറെ ആളുകള് ഉണ്ടല്ലോ? ആ ഗണത്തിൽ പെടുന്നവർ ആയിരുന്നു മോഡിയും അദാനിയും ഒക്കെ. അവർ ഇന്ന് ഈ നിലയിൽ എത്തിയത് സ്വന്തം കഴിവ് കൊണ്ടാണ് 'അമൂൽ പാല്' കൊരിക്കുടിച്ചോ സ്വന്തം തറവാട് വിറ്റോ അവർക്ക് കാശൊന്നും കിട്ടിയിട്ടില്ല. പണം ഇല്ലാത്തവന് ബിസിനസ്സ് നടത്താൻ കടം വാങ്ങുക തന്നെയാണ് വഴി. ജനിക്കുമ്പോഴേ വായിൽ വെള്ളി കരണ്ടിയും വയറ് നറച്ച് പണവുമായി വന്നു ബിസിനസ്സ് ചെയ്ത് മുടിഞ്ഞ ഒരുപാട് ആളുകള് ഉണ്ട്. മോഡിയും അദാനിയും അത്തരക്കാർ അല്ല. ഇന്ത്യയിൽ കഴിവുള്ള ആർക്കും ഈ നിലയിലേക്ക് ഉയരാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണങ്ങൾ ആണ് രണ്ടുപേരും. തനിക്കു കിട്ടിയ ഒരു സ്ഥലവും അദാനി പാഴാക്കിയില്ല ഇന്ന് ആ മരുഭൂമിയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്രെഡ്‌ പോർട്ട്‌ ആണ്. എല്ലാത്തിനും ഉപരി അദാനിക്ക് കൊടുത്ത ആ സ്ഥലത്തിന്റെ എത്രയോ ഇരട്ടി റവന്യൂ വരുമാനം ഗുജറാത്ത് സർക്കാർ ആ ഒരു പോർട്ട്‌ കൊണ്ട് നേടും എന്ന് വിവരം ഉള്ളവർക്ക് മനസിലാക്കാവുന്നതെ ഉള്ളൂ.

ഹിന്ദു said...

@എനിക്ക് താങ്കളുടെ മുന്നില്‍ ഒന്നും തെളിയിക്കേണ്ട ബാധ്യത ഇല്ല.

വേണ്ട എന്റെ മുന്നിൽ തെളിയിക്കേണ്ട. താങ്കളുടെ ബ്ലോഗ്‌ വായിച്ച് തെറ്റിദ്ധരിക്കപ്പെട്ട വായനക്കാരെ താങ്കൾ ബഹുമാനിക്കുന്നു എങ്കിൽ അവരുടെ മുന്നില് തെളിയിക്ക്. അതല്ല താങ്കൾ എന്തെഴുതിയാലും എല്ലാവരും വിശ്വസിക്കണം എന്ന ധാര്ഷ്ട്യം ആണെങ്കിൽ അതിന് മരുന്നില്ല. താങ്കള് എഴുതിയിരുന്നത് ഇതാണ്

"പണമില്ല എന്ന നുണ പൊതുജനങ്ങളോട് പറഞ്ഞ മോദി, താന്‍ ദത്തെടുത്ത കുടുംബമായ അദാനിക്ക് പൊതു ഖജനാവില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കി. അതും ഓസ്റ്റ്രേലിയയില്‍ പോയി ബിസിനസ് നടത്താന്‍. ഇതിന്റെ അനേകം ഇരട്ടി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അദാനിക്ക് മോദി ഗുജറാത്തിലെ ഖജനാവില്‍ നിന്നും വായ്പ്പ ആയി നല്‍കിയിട്ട്ണ്ട്. അതില്‍ ഒറ്റ പൈസ പോലും അദാനി തിരിച്ചടച്ചിട്ടില്ല. ഈ വായ്പ്പയും തിരിച്ചടക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട ആവശ്യമില്ല."

ഒരു ബില്യൻ ഡോളർ വായ്പ്പ നല്കിയെന്ന് താങ്കൾക്കു തെളിയിക്കാൻ പറ്റുമോ?

അദാനി ഒറ്റ പൈസ പോലും തിരിച്ചടച്ചില്ല എന്ന് താങ്കൾക്കു തെളിയിക്കാമോ?

ഹിന്ദു said...

@അദാനിയും മോദിയും മേധാവിയും ഉണ്ടായിരുന്ന ഒരു വേദിയിലാണ്, അദാനിക്ക് 6100 കോടി രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചത്. അത് വേണമെങ്കില്‍ ,വിശ്വസിക്കുക. അല്ലെങ്കില്‍ തള്ളിക്കളയുക. അതെന്റെ പ്രശ്നമല്ല.

പിന്നെ എന്താണ് താങ്കളുടെ പ്രശ്നം? ഈ പ്രശ്നം താങ്കൾ ഈ പോസ്റ്റിൽ എഴുതിയിട്ടില്ലേ? താങ്കൾക്ക് അത് പ്രശ്നം അല്ലെങ്കിൽ ഇങ്ങനെ ഇല്ലാത്തത് എഴുതി വിടേണ്ട ആവശ്യം എന്താണ്?

@അദാനിക്ക് ലോണ്‍ കൊടുക്കാന്‍ അധികാരപ്പെട്ടവര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇനി ചില കടലാസുകള്‍ ഒപ്പിടേണ്ട കാര്യമേ ഉള്ളു.

അപ്പൊ കൊടുത്തിട്ടില്ല അല്ലെ? സമ്മതിക്കുന്നോ? "അദാനിക്ക് പൊതു ഖജനാവില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കി." പോലും.

ഹിന്ദു said...

അഴിമതി രഹിത ഭരണത്തിൽ ഇന്ത്യ നില മെച്ചപ്പെടുത്തി. ട്രാൻസ്പെരൻസി ഇന്റർനാഷണലിന്റെ പുതിയ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 85 ആണ്. കഴിഞ്ഞ തവണ 94 സ്ഥാനത്തായിരുന്നു. 175 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് തന്നെ സര്ക്കാരിന്റെ വലിയ വിജയം ആണ്. ഈ നില തുടർന്നാൽ അടുത്ത വര്ഷം നില ഇനിയും മെച്ചപ്പെടും.

http://www.businessworld.in/news/economy/india-now-perceived-a-little-less-corrupt-transparency-international/1647954/page-1.html

മുക്കുവന്‍ said...

Mr Hindu,

In Antz, film General Mandible give a speech to the workers.... it is very well fit for you.. and all of us...

you work hard and finish the "tunnel", then you will get one day vacation... :)

it is same case here too.. all slaves work hard, there is a gift waiting for you at the end.. one day vacation... :)

kaalidaasan said...

>>>>പാവം കുറെ നനഞ്ഞ പടക്കങ്ങൾ എറിഞ്ഞ് കത്തിക്കാൻ ശ്രമിക്കുകയാ. അതൊക്കെ ചെലവാകും കാര്യങ്ങൾ ഒക്കെ മനസിലാക്കാത്ത ആളുകളുടെ അടുത്ത്. എന്റെ അടുത്തു വേണ്ട.<<<

താങ്കളുടെ അടുത്തു വന്ന് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ മനസിലക്കിയ കാര്യങ്ങളാണിവിടെ എഴുതിയത്. അതപ്പാടെ ആരും വിശ്വസികണമെന്ന യാതൊരു നിര്‍ബന്ധവു എനിക്കില്ല. വിവരാവകാശ നിയമപ്രകരം ആര്‍ക്കും ലഭിക്കാവുന്ന വിവരങ്ങളാണിത്. ഗുജറാത്ത് നിയമസഭയില്‍ അവിടത്തെ മന്ത്രി പറഞ്ഞ കാര്യങ്ങളാണ്. അദാനിക്ക് പലതും സൌജന്യമായി കിട്ടി എന്നു കേള്‍ക്കുമ്പോഴേക്കും താങ്കളിത്ര ബേജറാകുന്നതെന്തിനാണ്. മോദി ഇന്‍ഡ്യക്കരുടെ പൊതു സ്വത്ത് മാന്സപുത്രനായ അദാനിക്ക് വെറുതെകൊടുക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഭക്തനു അലോസരമുണ്ടകുന്നത് മനസിലാകാന്‍ പ്രയാസമില്ല. അക്ഷെ അദാനിയെ ഇത്ര വീറോടെ ന്യയീകരിക്കുനത് മനസിലാക്കാന്‍ പ്രയാസമുണ്ട്. ഒരേ സമയം അദാനിയുടേ ആശ്രിതനും മോദിയുടെ ഭക്തനും ആയിരിക്കുമ്പോള്‍ താങ്കള്‍ക്കിതേ പറയാന്‍ സാധിക്കൂ.

kaalidaasan said...

>>>>കാളിദാസന് നേരം വെളുത്തു വരുന്നതെ ഉള്ളൂ. ഇതാണ് മോഡിയുടെ പാരമ്പര്യം എന്ന് പറഞ്ഞു കൊടുത്ത ലിങ്കിൽ ആദ്യം കൊടുത്ത് തുടങ്ങിയത് കോണ്ഗ്രസ് സർക്കാർ ആണെന്ന് മനസിലായില്ല അല്ലെ. <<<

കോണ്‍ഗ്രസും മോദിയും തമ്മില്‍ ഞാന്‍ യാതൊരു വ്യത്യാസവും കാണുന്നില്ല. മന്‍ മോഹന്‍ സിംഗ് ധനകാര്യമന്ത്രി ആയിരുന്നപ്പോള്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളാണ്, ഒരു പതിറ്റാണ്ടു കഴിഞ്ഞ് മുഖ്യ മന്ത്രി ആയപ്പോള്‍  മോദി ഗുജറാത്തില്‍ നടപ്പിലാക്കിയത്. സിംഗ് ആവിഷ്കരിച്ച നയം ഉണ്ടായിട്ടാണ്, മോദിക്ക് അദാനിക്കും അംബാനിക്കും മറ്റ് വരേണ്യ വര്‍ഗ്ഗത്തിനും  സര്‍ക്കാര്‍ സ്വത്ത് അടിച്ച് മാറ്റാന്‍ അവസരമുണ്ടാക്കികാന്‍ സാധിച്ചതും.

ഗുജറാത്തില്‍ മോദി അദാനിയെ സുഖിപ്പിച്ച് നടക്കുമ്പോള്‍ കേന്ദ്രത്തില്‍ മന്‍ മോഹന്‍ സിംഗ് അംബാനിയെ സുഖിപ്പിച്ചു നടക്കുകയായിരുന്നു. ഇന്‍ഡ്യയുടെ പൊതു സ്വത്തായ പ്രകൃതി വാതകം അംബാനിമാരുടെ തറവാട്ടു സ്വത്തു പോലെ ഉപയോഗിക്കാന്‍ അനുവാദം കൊടുത്തത് മന്‍ മോഹന്‍ സിംഗായിരുന്നു. അത് വീതെച്ചെടുക്കുന്നതില്‍ രണ്ട് അംബാനിമാരും തമ്മിലുണ്ടായ വഴക്ക് തീര്‍ക്കലായിരുന്നു സിംഗിന്റെ പ്രധാന പണിയും.

വിദേശത്തെ കള്ളപ്പണ നിക്ഷേപം ഇന്‍ഡ്യയിലേക്കു കൊണ്ടു വരാന്‍ സാധിക്കില്ല എന്നായിരുന്നു സിംഗിന്റെ നിലപാട്. അതേ നിലപാടാണ്, പ്രധാനമന്ത്രി ആയപ്പോള്‍ മോദിയുടേതും. കസേര കിട്ടാന്‍ ഇന്‍ഡ്യ മുഴുവന്‍ പേപ്പട്ടിയേപ്പോലെ കുരച്ചു നടന്നതൊക്കെ വെറും തട്ടിപ്പായിരുന്നു എന്ന് മനസിലാക്കാന്‍  ഉള്ള ശേഷി താങ്കള്‍ക്കില്ല. ഇന്‍ഡ്യയില്‍ പണം കായ്ക്കുന്ന മരമില്ല എന്നു വിലപിച്ച സിംഗ് ഐ സി സി ഐ ബാങ്ക് പൊളിയാന്‍ തുടങ്ങിയപ്പോള്‍ 1000 കോടി കൊടുത്തു സഹായിച്ചു. ബുള്ളറ്റ് ട്രെയിന്‍ മേടിക്കാന്‍ സര്‍ക്കാരിനു പണമില്ല എന്നും പറഞ്ഞ് നിരക്കുകള്‍  കുത്തനെ കൂട്ടി ഇന്‍ഡ്യക്കാരുടെ ജീവിതഭാരം കൂട്ടിയ മോദി ഇപ്പോള്‍ ഇന്‍ഡ്യക്ക് യാതൊരു വക ഗുണവും  ഇല്ലാത്തതും ഓസ്ട്രേലിയക്ക് ഗുണമുണ്ടാകുന്നതുമായ ഒരു പ്രോജക്റ്റിനു വേണ്ടി അദാനിക്ക് 6100 കോടി കൊടുക്കുന്നു. ഒരേ തൂവല്‍ പക്ഷികള്‍.

സിംഗിന്റെ നയങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ വീറോടെ മോദിയും  ബാജ്പെയിയും നടപ്പിലാക്കി. ഗുജറാത്തിലെ സര്‍ക്കാര്‍ ഭൂമി സൌജന്യമായി കൊടുത്തും വെള്ളവും വൈദ്യുതിയും വെറുതെ കൊടുത്തും നികുതി ഒഴിവാക്കിയും  കുറച്ച് കുത്തകകള്‍ക്ക് വ്യവസായം കെട്ടിപ്പൊക്കാന്‍ അനുവാദം കൊടുത്ത്, അവര്‍ക്ക് വേണ്ടി മുന്തിയ റോഡുകളൊക്കെ ഉണ്ടാക്കി, അതാണ്, വികസനനം ​എന്നാണ്, മോദി പറഞ്ഞു നടന്നതും താങ്കളേപ്പോലുള്ള ഭക്തര്‍ കൊട്ടിപ്പാടുന്നതും. ദിവസം 11 രൂപ വരുമാനമുള്ളവന്‍ പണക്കാരാനാണെന്ന് ഈ കാപട്യം പറഞ്ഞത് മാത്രം മതി ഇദ്ദേഹം നടത്തുന്ന തട്ടിപ്പ് മനസിലാക്കാന്‍. പക്ഷെ അത് മനസിലാക്കാനുള്ള ശേഷി ഉണ്ടാകണം.

ഇന്‍ഡ്യയിയില്‍ 11 രൂപ വരുമാന്മുള്ള ഒരാള്‍ ദാരിദ്ര്യ രേഖക്കു മുകളിലാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

മോദി വികസന നായകന്‍ എന്നു പറയുന്നത് ഒറ്റ കാരണം കൊണ്ടാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 1991 ല്‍ എടുത്ത നയപരമായ തീരുമാനം പരമാവധി പ്രയോജനപ്പെടുത്തിയിട്ടാണ്. അല്ലതെ മോദി ജനോപകാരപ്രധമായ ഒരു നയവും  ആവിഷ്കരിച്ചിട്ടല്ല. സധാരണക്കാരെ അവഹേളിക്കുന്ന ദാരിദ്ര്യ രേഖാ നിര്‍ണയം മാത്രം മതി അതിനു തെളിവായിട്ട്. മന്‍ മോഹന്‍ സിംഗ് പോലും ദാരിദ്ര്യരേഖ കണക്കാക്കാന്‍ ഉപയോഗിച്ച മാനദണ്ഡം 29 രൂപ വരുമാനമായിരുനു. മോദിയേക്കാള്‍ കുറച്ചു കൂടെ മനുഷ്യത്വം സിംഗിനുണ്ട്.

സിംഗും മോദിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്, ഇക്കാര്യം ഞാന്‍ എത്രയോ മുന്നെ ഈ വേദിയിലും പലയിടത്തും എഴുതിയിട്ടുണ്ട്. താങ്കള്‍ക്കിപ്പോഴായിരിക്കും നേരം വെളുത്തത്.

kaalidaasan said...

>>>>ഗുജറാത്ത് ഹൈക്കോടതി 22.06.2011 ലെ ഉത്തരവ് (The case number: SCA 7254/2008) പ്രകാരം ഗുജറാത്തു സര്ക്കാര് ആദാനിക്ക് സ്ഥലം കൊടുത്തതിൽ യാതൊരു തെറ്റും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ഇത് സുപ്രീം കോടതിയ്ൽ എത്തി. സുപ്രീം കോടതി 30 October 2012 [SLP (Civil) 26888/2011] പ്രഥമ ദൃഷ്ട്യാ കേസ്സ് തള്ളിക്കളഞ്ഞു. <<<

സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാങ്ങളെ ഒരു കോടതിയും റദ്ദാക്കാറില്ല. ഇന്‍ഡ്യയുടെ പൊതു മേഘല സഥാപനങ്ങള്‍ ചുളുവിലക്ക് കുത്തക വ്യവസായികള്‍ക്ക് കൊടുത്തപ്പോഴും കോടതി അതിലിടപെട്ടില്ല. സ്മാര്‍ട്ട് സിറ്റി എന്നും പറഞ്ഞ് കേരളത്തില്‍ വിലപിടിപ്പുള്ള ഭൂമി ഉമ്മന്‍ ചാണ്ടി സൌജന്യമായി ടീക്കോമിനു കൊടുത്തതിലും കോടതി ഇടപെട്ടില്ല. നിയമ പ്രശ്നങ്ങളിലേ കോടതി ഇടപെടാറുള്ളു.

ഗുജറാത്ത് പോലീസ് അന്വേഷിച്ചപ്പോഴോ ഗുജറാത്തിലെ കോടതികള്‍ വിചാരണ നടത്തിയപ്പോഴോ ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദി മന്ത്രി സഭയിലെ ആരും കുറ്റക്കാരല്ലായിരുന്നു. പക്ഷെ പ്രത്യേക അന്വേഷണ സംഗം അന്വേഷിച്ചപ്പോള്‍ പലരും കുറ്റക്കാരായി. മായ കോട്നാനി എന്ന മോദിയുടെ മന്ത്രി കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍  സുപ്രീം കോടതി ജഡ്ജി ആയിരുന്ന സദാശിവത്തിന്റെ കണ്ണില്‍ അമിത് ഷാ ഒരു തെറ്റും ചെയ്യാത്ത പഞ്ചപാവം  ആയിരുനു. മുംബൈ കോടതി അതേ കേസ് പരിഗണിച്ചപ്പോള്‍ അമിത് ഷാ പ്രതിയാണ്. അമിത് ഷാക്ക് വേണ്ടി കേസു വാദിച്ച ആളിപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാണ്. മോദി നല്‍കിയ പാരിതോഷികം. അതേ സമയം മോദിയെ വിചാരണ ചെയ്യാന്‍ ഉള്ള തെളിവുണ്ടെന്ന് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂരി ഗോപാല്‍ സുബ്രഹ്മണ്യം വഴിയാധാരവും. ഇന്‍ഡ്യന്‍ കോടതികളും ജഡ്ജിമാരുമൊക്കെ ഇതുപോലെ പലതുമാണ്.

മറ്റ് പലര്‍ക്കും കൊടുത്ത വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് ഭൂമി കൊടുത്തത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ആണെന്നു മനസിലാക്കാന്‍ സാധാരണ ബുദ്ധി മാത്രം മതി ഹിന്ദു, ഒരു കോടതി വിധിയും അന്വേഷിച്ചു പോകേണ്ടതില്ല.

125 വര്‍ഷം മുന്നെ അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണുത മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് പണിയുന്ന അണക്കെട്ടു പോലെ ശക്തമാണെന്നു പറയുന്ന കോടതിയെ ഒക്കെ തങ്കളാരാധിച്ചോളൂ. പക്ഷെ എനിക്കതിനു കഴിയില്ല. കോടതി പറഞ്ഞാലും പലതും തെറ്റാണെന്നു മനസിലാക്കാനുള്ള വിവേകം എനിക്കുണ്ട്. മുല്ലപ്പെരിയാറിനേക്കാള്‍ പുതിയ അണക്കെട്ടായിരുന്നു ഗുജറാത്തിലെ മോര്‍വി അണക്കെട്ട്. അത് തകര്‍ന്നതൊക്കെ അറിയാവുന്നവര്‍ക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാട് തെറ്റാണെന്ന് മനസിലാകും. എന്തുകൊണ്ട് കോടതി തമിഴ് നാടിനനുകൂലമായി നില്‍ക്കുന്നു എന്നറിയാന്‍ ചിന്താശേഷി ഉപയോഗിച്ചാല്‍ മതി. പണത്തിനു മീതെ പരുന്തും പറക്കില്ല.

ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയിലെ നാട്ടു രാജ്യങ്ങളുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കിയിട്ടും, കേരളത്തിലെ ഒരു രാജാവിനെ ഭീഷണിപ്പെടുത്തി ഉണ്ടാക്കിയ കരാറിന്, ഇപ്പോഴും നിയമ സാധുത ഉണ്ടെന്നു പറയുന്ന ഈ ആഭാസന്‍മാരുടെ തീരുമാനം ഞാന്‍ അംഗീകരിക്കുന്നില്ല. ബ്രിട്ടീഷുകാരെ ഇന്നും തെറി പറഞ്ഞു നടക്കുകയല്ലേ താങ്കളും മോദിയുമൊക്കെ. മോദിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഒരു നൂറ്റാണ്ടൂ മുന്നെ അധിനിവേശം നടത്തിയ ക്രിസ്ത്യാനികള്‍ ഉണ്ടാക്കിയ കരാര്‍ റദ്ദക്കുക. അതിന്, മോദിക്ക് ചങ്കൂറ്റമുണ്ടോ? മോദിയോട് അത് ചെയ്യാന്‍ പറയാന്‍ താങ്കളും മറ്റ് സംഘ പരിവാരികളും തയ്യാറാകുമോ? അങ്ങനെ ഉണ്ടായായാല്‍ അന്ന് ഇന്‍ഡ്യയിലെ കാക്കകള്‍ മുഴുവന്‍  മലര്‍ന്നു പറക്കും.

kaalidaasan said...

>>>>സുപ്രീം കോടതി എന്തുകൊണ്ടാണ് കേസ് തള്ളിയത് എന്ന് മനസിലാക്കിയാൽ ഇതിൽ യാതൊരു അഴിമതിയോ നിയമ ലങ്ഘനമോ ഇല്ല എന്ന് മാത്രമല്ല വികസന ലക്‌ഷ്യം മാത്രമേ ഉള്ളൂ എന്ന് മനസിലാകും. <<<

അഴിമതിക്കാരായ ജഡ്ജിമാര്‍ ഇതുപോലെ എത്ര കേസുകള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. റ്റാറ്റയും ബിര്‍ളയും ഹാരിസണുമൊക്കെ സര്‍ക്കാര്‍ ഭൂമി കയ്യേറി മറിച്ച് വിറ്റ് കൊള്ള ലാഭമുണ്ടാക്കാന്‍ കൂട്ടു നില്‍ക്കുന്നതും ഇതേ കോടതി തന്നെയാണ്. ഹാരിസന്‍ കയ്യേറിയ ഭൂമി ഏറ്റെടുത്തുകൊണ്ട് എത്ര തവണ സര്‍ക്കാര്‍ ഉത്തരവു വന്നു. എല്ലാം ഇതേ കോടതിയാണു തള്ളിയതും, കഴിഞ്ഞ ആഴച്ചയും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതും കോടതി തള്ളുമെന്ന് നൂറ്റൊന്നു ശതമാനവും ഉറപ്പാണ്.

മോദി ചെയ്തത് നിയമ ലംഘനമാണെന്നൊന്നും ഞാന്‍  പറഞ്ഞില്ല. സ്വജന പക്ഷപാതമാണ്. അഴിമതി ആണോ എന്നതൊന്നും ഒരിക്കലും പുറത്തു വരില്ല. ഇന്‍ഡ്യയില്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന കോടിക്കണക്കിനഴിമതിയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമേ ഇതു വരെ കോടതിക്ക് ബോധ്യമാകുന്ന വിധം തെളിയിക്കാന്‍  ആയിട്ടുള്ളൂ. കോടതിയില്‍ തെളിവുണ്ടെങ്കിലേ അഴിമതി ആകൂ എന്നത് താങ്കളുടെ നിലപാട്. എന്റെ നിലപാടതല്ല.

സര്‍ക്കാരിന്റെ ഭൂമി ഭരിക്കുന്നവര്‍ ആര്‍ക്ക് കൊടുക്കുന്നതിലും ഒരു നിയമ ലംഘനവുമില്ല. അദാനിക്ക് മോദി പലതും സൌജന്യമായി കൊടുക്കുന്നു. അദാനി മോദിക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു. അദാനിയുടെ മകന്റെ കല്യാണത്തിന്, മോദി രണ്ടു ദിവസം ഗോവയില്‍ അദാനിയുടെ ആഥിത്യം സ്വീകരിച്ച് താമസിച്ചതിലും ഒരു നിയമ ലംഘനവുമില്ല. പക്ഷെ താനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയുടെ ആഥിത്യം ഒരു മുഖ്യ മന്ത്രി സ്വീകരിക്കുന്നതില്‍ അനൌചിത്യമുണ്ട്. മോദിയില്‍ നിന്നും പക്ഷെ ഞാന്‍ ഒരൌചിത്യവും പ്രതീക്ഷിക്കുന്നില്ല, കാക്ക കുളിച്ചാല്‍ കൊക്കൊന്നുമാകില്ല.

മോദിക്ക് വികസന ലക്ഷ്യം മാത്രമേ ഉള്ളു. അദാനിയെ വികസിപ്പിക്കുക എന്ന ലക്ഷ്യം. ഇപ്പോള്‍  ഇന്‍ഡ്യയുടെ ദേശീയ ബങ്കില്‍ ഇന്‍ഡ്യക്കാര്‍ നിക്ഷേപിച്ച 6100 കോടി അദാനിക്ക് വ്യവസായം  നടത്താന്‍ കൊടുക്കുന്നതിലും അദാനിയെ വികസിപ്പിക്കുക എന്ന ലക്ഷ്യമേ ഉള്ളു. ആ പണം കൊണ്ട് ഇന്‍ഡ്യയില്‍ മുഴുവനുമുള്ള റെയില്‍ വേ സ്റ്റേഷനുകളില്‍ മനുഷ്യനു കയറാന്‍ സാധിക്കാത്ത വിധം പൊട്ടിപൊളിഞ്ഞ് കിടക്കുന്ന കക്കൂസുകളൊക്കെ പുതുക്കി പണിയാം. ഞാന്‍ വികസനം  എന്നു പറയുന്നത് ഇതൊക്കെ ആണ്. താങ്കള്‍ക്ക് വികസനം അദാനിക്ക് കൊള്ള ലഭമുണ്ടാക്കാന്‍ കൂട്ടു നില്‍ക്കുന്നതും.


അദാനി അയാളുടെ കയ്യില്‍ പണമുണ്ടെങ്കില്‍ ബിസിനസ് നടത്തട്ടെ. മോദിക്ക് എന്താണയാളുടെ ക്ഷേമത്തില്‍ ഇത്ര താല്‍പ്പര്യം. ഈ ഗൌതം അദാനി മോദിയുടേ മകനോ മറ്റോ ആണോ?

kaalidaasan said...

>>>>32 രൂപയ്ക്കു മുകളിലോ താഴെയോ ഏതെങ്കിലും ഒരു കമ്പനിക്കോ വ്യക്തിക്കോ ഗുജറാത്ത് സർക്കാർ ഭൂമി കൊടുത്തിട്ടുണ്ടെങ്കിൽ അത് താങ്കൾക്കു തെളിവായി കാണിക്കാം, ആര്ക്കും സുപ്രീം കോടതിയിൽ പോകാം. നിർഭാഗ്യവശാൽ താങ്കള് കൊടുത്തിരിക്കുന്ന ഒരു ആര്ട്ടിക്കിളിലും അങ്ങനെ ഒരു ഉദാഹരണം കാണിച്ചിട്ടില്ല.<<<

താങ്കള്‍ക്ക് ഇംഗ്ളീഷ് വായിച്ചിട്ട് മനസിലായില്ല. അതുകൊണ്ട് അവ ഒന്നുകൂടെ എഴുതാം.

The largest chunk — 5,590 hectares at Rs 14.50 per sqm — was handed over to the group in 2005 by the Modi regime for development of an SEZ.

The rates at which the Gautam Adani-promoted Adani Group bagged land from the Narendra Modi-led Gujarat government for its port and special economic zone (SEZ) project — between Re 1 and Rs 32 per square metre — were much lower than other companies that set up units in the state.

Stating that documents will make clear where the corporate love for Modi is originating from and break the myth of good governance and transparency, ANHAD claimed, "The price of land charged from Adani was between Rs. 2.5- Rs 25 per sq meter when the market rate was between Rs 1000 to Rs.1,500 a square metre."

Cheap land Adani has been accused of getting massive pieces of government land in Mundra dirt cheap (often as low as Rs 1 to Rs 16 per sq mt) when the official rates are much higher.

The information was provided by revenue minister Anandi Patel in reply to a question by Congress MLA from Karjan, Chandu Dabhi.
“The Adani Group has been allotted 14,305.49 acre land in Kutch for different companies. The land has been allotted at a price ranging from Re1 per sq mt to Rs32 per sq mt,” the revenue minister said.

ഇപ്പോഴത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയ ആനന്ദി പട്ടേല്‍ പണ്ട് ഗുജറാത്ത് നിയമസഭയില്‍ പറഞ്ഞതാണിത്. ഇതുപോലും താങ്കള്‍ക്ക് വിശ്വാസമാകുന്നില്ലെങ്കില്‍ എനിക്ക് കൂടുതലൊനും പറയാനില്ല.

kaalidaasan said...

>>>>എല്ലാത്തിനും ഉപരി താങ്കള് 'പാവങ്ങൾ' എന്ന് വിളിക്കുന്ന കുറെ ആളുകള് ഉണ്ടല്ലോ? ആ ഗണത്തിൽ പെടുന്നവർ ആയിരുന്നു മോഡിയും അദാനിയും ഒക്കെ. അവർ ഇന്ന് ഈ നിലയിൽ എത്തിയത് സ്വന്തം കഴിവ് കൊണ്ടാണ് 'അമൂൽ പാല്' കൊരിക്കുടിച്ചോ സ്വന്തം തറവാട് വിറ്റോ അവർക്ക് കാശൊന്നും കിട്ടിയിട്ടില്ല. <<<

അത് താങ്കളുടെ അഭിപ്രായം. അദാനിയേയും മോദിയേയും ഒരേ ശ്രേണിയില്‍ കെട്ടിയിരിക്കുന്നത് എനിക്ക് അനന്ദം  നല്‍കുന്നുണ്ട്.

മോദി ചായ വിറ്റു നടന്നവനും അദാനി ആക്രി കച്ചവടം നടത്തി നടന്നവനുമായിരുന്നു. കെട്ടിയ പെണ്ണിനെ പോറ്റാന്‍ ശേഷി ഇല്ലാത്ത നപുംസകം കൂടെ ആയിരുന്നു മോദി. തന്റെ പ്രത്യയശാസ്ത്രമായ ആര്‍ എസ് എസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ യശോദയെ നിഷ്കരുണം ഉപേക്ഷിച്ച ക്രൂരനും. ആര്‍ എസ് എസില്‍ പ്രവര്‍ത്തിച്ച് നേടിയ നേട്ടമാണു മോദിക്കുള്ളത്. കേശുഭായി പട്ടേലിനേപ്പോലുള്ളവര്‍ പടുത്തുയര്‍ത്തിയ ഗുജറാത്ത് ബി ജെ പിയില്‍ കുത്തിത്തിരിപ്പുണ്ടാക്കിയപ്പോള്‍ ഡെല്‍ഹിലേക്ക് നാടുകടത്തപ്പെട്ട മോദി ആര്‍ എസ് എസ് നേതാക്കളുടെ അടിവസ്ത്രം കഴുകി കൊടുത്തും കാലു തിരുമ്മിയും അവരുടെ പ്രീതി നേടി എടുത്ത് കേശുഭായിയെ പുറത്താക്കി നേടിയതാണു മുഖ്യ മന്ത്രി സ്ഥാനം. അല്ലാതെ വേറൊരു കഴിവും കൊണ്ടു നേടിയതല്ല. ഇന്‍ഡ്യയില്‍ ബി ജെ പി എന്ന പാര്‍ട്ടിക്ക് മേല്‍വിലാസ്മുണ്ടാക്കിക്കൊടുത്ത ആളായ അദ്വാനിയെ പണ്ട് വാമനന്‍  ബലിയെ പതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ പോലെ ചവുട്ടി താഴ്ത്തി അവഹേളിച്ച് നിശബ്ദനാക്കി നേടി എടുത്തതാണ്, ഇന്ന് പ്രധാന മന്ത്രി സ്ഥാനവും. ജിന്നയെ പുകഴ്ത്തി എന്ന കാരണവും ബാബ്രി മസ്ജിദ് പൊളിച്ചത് തെറ്റായി പോയി എന്നു പറഞ്ഞതുമാണ്, അദ്വാനി ചെയ്ത പൊറുക്കാനാവാത്ത തെറ്റുകള്‍. ഗുജറാത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത് സനാതന ധര്‍മ്മം സംരക്ഷിച്ചതുകൊണ്ട് മോദി ആര്‍ എസ് എസിന്, അദ്വാനിയേക്കാള്‍ സ്വീകാര്യനായി എന്നു മാത്രം.

ഗുജറാത്തില്‍ അധികാരം  ഏറ്റെടുത്ത ഉടനെ ആര്‍ എസ് എസിനെ പ്രീതിപ്പെടുത്താന്‍  ഗുജറാത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത് സ്ഥാനം ഉറപ്പിച്ചു. തീവ്ര ഹിന്ദുക്കള്‍  മോദിയെ പുതിയ അവതാരമായും കണ്ടു. അതുകൊണ്ട് കുറേക്കാലം ഗുജറാത്ത് ഭരിച്ചു. ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ ഏത് നീചനും ഭരിക്കാം. ഇടക്കിടക്ക് മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തി അവരൊക്കെ ഭീകരരാണെന്നു താങ്കളേപ്പോലെ ചിന്താശേഷി അദാനിക്കും മറ്റും  പണയം വച്ചവരെ തെറ്റിദ്ധരിപ്പിച്ചു. മന്ദബുദ്ധികള്‍ ആ നാടകത്തില്‍ തലകുത്തിവീണു. ഇന്നും മോദി ചെയ്തത് തെറ്റാണെന്ന് ഒറ്റ ഭക്തനും സമ്മതിക്കില്ല. താങ്കള്‍  പോലും ഇന്നു വരെ അത് പറഞ്ഞിട്ടില്ല.

മോദിയേക്കാളും കഴിവുള്ളവരാണ്, കേരളം ഭരിച്ചത്. അതുകൊണ്ട് കേരളം വികസനത്തിന്റെ എല്ലാ parameter കളിലും ഇന്‍ഡ്യയില്‍ ഒന്നാമതാണ്. മോദി 12 വര്‍ഷം ഭരിച്ച ഗുജറാത്ത് ഒന്നില്‍ പോലും  മുന്നിലില്ല. മോദിക്ക് കഴിവുണ്ടായിരുന്നെങ്കില്‍ മുന്നില്‍ വരണമായിരുന്നു.

kaalidaasan said...

ഇനി അദാനി എങ്ങനെ മഹാനായി എന്നു കൂടെ നോക്കാം. മോദിയേപ്പോലുള്ളവര്‍ അദാനിക്ക് നിസാര വിലക്ക് സര്‍ക്കര്‍ ഭൂമി കൊടുത്തു. അദാനി അത് മറിച്ചു കൊടുത്ത് കൊള്ള ലാഭം ഉണ്ടാക്കി.


FORBES ASIA has copies of the agreements that show he got the 30-year, renewable leases for as little as one U.S. cent a square meter (the rate maxed out at 45 cents a square meter). He in turn has sublet this land to other companies, including state-owned Indian Oil Co., for as much as $11 a square meter. Between 2005 and 2007 at least 1,200 hectares of grazing land was taken away from villagers.

ഒരു യു എസ് സെന്റിനു താഴെ വിലയുള്ള ഭൂമി അടിച്ചെടുത്ത്, 11 ഡോളറിനു കൊടുക്കുമ്പോള്‍ എന്തു ലാഭമുണ്ടാകുമെന്നൊക്കെ താങ്കള്‍ക്കേതായാലും ചിന്തിക്കാന്‍ ശേഷി ഉണ്ടാകില്ല. താനകള്‍ക്ക് കണക്കറിയുമെങ്കില്‍  കണക്കു കൂട്ടി നോക്കുക. ഒരു ഹെക്റ്റര്‍ എന്നു പറയുനത് 10000 സ്ക്വയര്‍ മീറ്ററാണ്. 1200 ഹെക്റ്റര്‍ എന്നത് 12000000 സ്ക്വയര്‍ മീറ്റര്‍ വരും. ഒരു സ്ക്വയര്‍ മീറ്ററിന്, 1 ഡോളര്‍ 9 സെന്റു പ്രകാരം അദാനിക്ക് കിട്ടിയത്, 1308000 ഡോളര്‍. ഇത് 1200 ഹെക്റ്റര്‍  മാത്രം ഉള്ള ഒരു ഇടപാടിന്റെ കഥ. ഇതുപോലെ അനേകം ഇടപാടുകളാണ്, മോദിയുടെ കൃപാകടക്ഷം കൊണ്ട് അദാനിയുടെ പോക്കറ്റിലായത്. 7350 ഹെക്റ്റര്‍ ഭൂമി അദാനിക്കിതുപോലെ മോദി കൊടുത്തു എന്നാണ്, ഔദ്യോഗിക രേഖകള്‍ പറയുന്നത്.


ഇത്രയൊക്കെ കിട്ടിയിട്ടും പിന്നെയും ഇന്‍ഡ്യയുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ നടക്കുന്ന ഈ ജന്തുവിനെ താങ്ങാന്‍ താങ്കള്‍ക്ക് ലജ്ജയില്ലേ ഹിന്ദു? മോദി താങ്കളുടെ ദൈവമായതുകൊണ്ട് മോദി ചെയ്യുന്ന നാറിത്തരങ്ങളെ താങ്ങുന്നത് മനസിലാക്കാം. പക്ഷെ ഈ കൊള്ളക്കാരന്‍ താങ്കളുടെ ആരാണ്?

മോദി വഴിവിട്ടും ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയും  അദാനിക്ക് വാരിക്കോരി കൊടുത്തു. അത് പോട്ടെ എന്നു വയ്ക്കാം. അതില്‍ നിന്നും കിട്ടിയ കൊള്ള ലാഭം കൊണ്ട് ബിസിനസ് നടത്തിയാല്‍ പോരേ ഈ കുളയട്ടക്ക്. ഞാനായിരുന്നു അദാനിയുടെ സ്ഥാനത്തെങ്കില്‍ പവപ്പെട്ട ഇന്‍ഡ്യക്കാരുടെ വയറ്റത്തടിക്കാന്‍ വീണ്ടും പൊതു ഖജനാവു കയ്യിട്ട് വാരാന്‍ പോകില്ല. അതിനു പണം ഉണ്ടായാല്‍ മാത്രം പോര. മറ്റൊന്നു കൂടെ ഉണ്ടാകണം. സംസ്കാരം. ആക്രിക്കച്ചവടം  നടത്തി നടന്നവന്‍ പണക്കാരനായാല്‍ സംസ്കാരം ഉണ്ടാകണമെന്നില്ല. ഒന്നുകില്‍ അതൊക്കെ പൈതൃകമായി കിട്ടണം. അല്ലെങ്കില്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് ഉണ്ടായി വരണം. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാലൊന്നും കിടക്കില്ല. അത് ഇഴഞ്ഞ് താഴേക്കു തന്നെ പോകും.


മോദിയും അദാനിയും അവരുടെ സംസ്കാരം കാണിക്കുന്നു. ഇവരുടെ മൂടു താങ്ങി താങ്കള്‍ താങ്കളുടെ സംസ്കാരവും കാണിക്കുന്നു.













ഹിന്ദു said...

@ഇന്‍ഡ്യയിയില്‍ 11 രൂപ വരുമാന്മുള്ള ഒരാള്‍ ദാരിദ്ര്യ രേഖക്കു മുകളിലാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മോദി വികസന നായകന്‍ എന്നു പറയുന്നത് ഒറ്റ കാരണം കൊണ്ടാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 1991 ല്‍ എടുത്ത നയപരമായ തീരുമാനം പരമാവധി പ്രയോജനപ്പെടുത്തിയിട്ടാണ്. അല്ലതെ മോദി ജനോപകാരപ്രധമായ ഒരു നയവും ആവിഷ്കരിച്ചിട്ടല്ല. സധാരണക്കാരെ അവഹേളിക്കുന്ന ദാരിദ്ര്യ രേഖാ നിര്‍ണയം മാത്രം മതി അതിനു തെളിവായിട്ട്. മന്‍ മോഹന്‍ സിംഗ് പോലും ദാരിദ്ര്യരേഖ കണക്കാക്കാന്‍ ഉപയോഗിച്ച മാനദണ്ഡം 29 രൂപ വരുമാനമായിരുനു. മോദിയേക്കാള്‍ കുറച്ചു കൂടെ മനുഷ്യത്വം സിംഗിനുണ്ട്.

താങ്കൾ വീണ്ടും ആളുകളെ പൊട്ടന്മാർ ആക്കാൻ നോക്കുകയാണോ? കേരളത്തിൻറെ കാര്യം എടുക്കാം, കേരളത്തിൽ ഏത് മന്ത്രി ആണ് ദാരിദ്ര രേഘ തീരുമാനിക്കുന്നത് എന്ന് താങ്കൾക്ക് അറിവുണ്ടോ? യദാർത്ഥത്തിൽ ഒരു സംസ്ഥാന സര്ക്കാരിനും ദാരിദ്ര രേഘ തീരുമാനിക്കാനുള്ള അധികാരം ഇല്ല. അത് ചെയ്യുന്നത് പ്ലാനിംഗ് കമ്മീഷൻ ആണ്. സംസ്ഥാന സർക്കാരുകൾ പ്ലാനിംഗ് കമ്മീഷൻ കൊടുക്കുന്ന രേഘ അനുസരിച്ച് പ്രവർത്തിക്കുന്നു മാത്രമേ ഉള്ളൂ. അപ്പോൾ ഗുജറാത്ത് സർക്കാർ ദാരിദ്ര രേഘ നിശ്ചയിച്ചൂ എന്നൊക്കെ വിളിച്ചു പറയുന്നത് മണ്ടത്തരം അല്ലെ? ഗുജറാത്ത് ഈ ദാരിദ്ര രേഘ ഉയർത്തണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. നടക്കാതെ വന്നപ്പോൾ മോഡി 2011 ഡിസംബറിൽ നടന്ന National Development Council മീറ്റിങ്ങിൽ മോഡി തന്നെ ഇത് ആവശ്യപ്പെട്ടു. ഇപ്പോൾ ഗുജറാത്തിൽ ഇത് റൂറൽ ഏരിയയിൽ Rs.31.06 and urban ഏരിയയിൽ Rs.38.4 ആണ്. ഇത് ഇനിയും ഉയർത്തണം എന്നാണ് ഗുജറാത്ത് സർക്കാരിന്റെ ആവശ്യം. എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ ദിവസം ഒരു 50 രൂപ എങ്കിലും ലഭിക്കാത്തവരെ ദാരിദ്ര രേഘക്ക് താഴെ നിലനിർത്തണം എന്നാണ്.

kaalidaasan said...

>>>>എല്ലാത്തിനും ഉപരി അദാനിക്ക് കൊടുത്ത ആ സ്ഥലത്തിന്റെ എത്രയോ ഇരട്ടി റവന്യൂ വരുമാനം ഗുജറാത്ത് സർക്കാർ ആ ഒരു പോർട്ട്‌ കൊണ്ട് നേടും എന്ന് വിവരം ഉള്ളവർക്ക് മനസിലാക്കാവുന്നതെ ഉള്ളൂ.<<<

വിവരമുള്ള താങ്കള്‍ പറയണം  ഗുജറാത്ത് സര്‍ക്കാര്‍ ഈ പോര്‍ട്ടില്‍ നിന്ന് ഇതുവരെ എത്ര കോടി വരുമാനമുണ്ടാക്കി എന്ന്.

ഞാനൊക്കെ അറിഞ്ഞിരിക്കുന്നത് ഇത് ഒരു SEZ ആണെന്നാണ്. എന്നു വച്ചാല്‍ നികുതിയൊക്കെ ഒഴിവാക്കി കൊടുത്തിരിക്കുന്ന പ്രത്യേക സമ്പത്തിക മേഘല എന്ന്. ഇതിന്റെ പേരു തന്നെ Adani Ports & Special Economic Zone Ltd എന്നാണ്. ഇനി മോദി ഭഗവാനു പ്രത്യേകമായി തിരുമുല്‍കാഴ്ച്ച വല്ലതും കൊടുത്തതിനേപ്പറ്റി ആണോ താങ്കള്‍ പറയുന്നതെന്ന് അറിഞ്ഞു കൂട.

ഏതായാലും അദാനിക്ക് കേന്ദ്ര റെവന്യൂ വകുപ്പ് 5500 കോടി പിഴയടക്കാന്‍ പറഞ്ഞുഇ കൊണ്ട് മെയ് മാസത്തില്‍ നോട്ടിസയച്ചിരുന്നു. കണക്കില്‍ തിരിമറി . അതിപ്പോള്‍ ഗോപി ആയെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട ആവശ്യമില്ല.

Adani Group gets Rs 5,500 crore tax notice

Read more at:
http://economictimes.indiatimes.com/articleshow/35286293.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst


The Directorate of Revenue Intelligence (DRI) has slapped a Rs 5,500-crore show-cause notice on Adani group for alleged over-valuation of capital equipment imports.

The show-cause notice was issued by the Mumbai office of DRI late last week, and agency sources said the notices were issued against three companies of the Ahmedabad-based Adani Group for alleged over-valuation by Rs 2,000 crore of capital equipments for its power projects.

kaalidaasan said...

>>>>വേണ്ട എന്റെ മുന്നിൽ തെളിയിക്കേണ്ട. താങ്കളുടെ ബ്ലോഗ്‌ വായിച്ച് തെറ്റിദ്ധരിക്കപ്പെട്ട വായനക്കാരെ താങ്കൾ ബഹുമാനിക്കുന്നു എങ്കിൽ അവരുടെ മുന്നില് തെളിയിക്ക്. അതല്ല താങ്കൾ എന്തെഴുതിയാലും എല്ലാവരും വിശ്വസിക്കണം എന്ന ധാര്ഷ്ട്യം ആണെങ്കിൽ അതിന് മരുന്നില്ല. താങ്കള് എഴുതിയിരുന്നത് ഇതാണ്<<<

താങ്കളെന്തിനാണ്, ഇത് വയിക്കുന്നവരേക്കുറിച്ച് ഇത്ര ഉത്ഖണ്ഠപ്പെടുന്നത്? ഞാന്‍ എഴുതിയത് വായിച്ചാല്‍ മനസിലാക്കാനുള്ള വിവരമുള്ളവര്‍ തന്നെയാണിത് വായിക്കുന്നത്. അവര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ ചോദിക്കും. പണ്ട് അവര്‍ണ്ണര്‍ക്ക് യാതൊന്നും മനസിലാക്കാന്‍ ശേഷി ഇല്ലായിരുന്നു എന്ന് സവര്‍ണ്ണര്‍ തീരുമാനിച്ചതുപോലെ ഇവരേക്കുറിച്ച് തീരുമാനിക്കാന്‍ താങ്കളെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല.

പണം  കൈമാറിയതിന്റെ രസീത് കണ്ടാലേ വിശ്വസിക്കൂ എങ്കില്‍ വിശ്വസിക്കണമെന്നില്ല. പണം കൈമാറാന്‍ ധാരണ പത്രം ഒപ്പിട്ടതു തന്നെയാണതിന്റെ തെളിവ്. ഇത് ഏതെങ്കിലും പദ്ധതി നടപ്പാക്കാനുള്ളതിന്റെ ധാരണാ പത്രമൊന്നുമല്ല. അദാനി ഈ പ്രോജക്റ്റ് ഏറ്റെടുക്കുന്നു എങ്കില്‍ പണം  നല്‍കുമെന്നാണതിന്റെ അര്‍ത്ഥം.

ഇനി പണം കൊടുക്കാതെ അദാനിയെ പറ്റിക്കലാണു മോദിയുടെ ഉദ്ദേശ്യമെങ്കില്‍ അത് പറയുക.

kaalidaasan said...

>>>>പിന്നെ എന്താണ് താങ്കളുടെ പ്രശ്നം? ഈ പ്രശ്നം താങ്കൾ ഈ പോസ്റ്റിൽ എഴുതിയിട്ടില്ലേ? താങ്കൾക്ക് അത് പ്രശ്നം അല്ലെങ്കിൽ ഇങ്ങനെ ഇല്ലാത്തത് എഴുതി വിടേണ്ട ആവശ്യം എന്താണ്? <<<

അദാനിക്ക് പണം കൊടുക്കാമെന്ന് ഒരു അന്താരാഷ്ട്ര വേദിയിലാണ്, മോദി പറഞ്ഞത്. താങ്കള്‍ അത് വിശ്വസിക്കുന്നില്ലെങ്കില്‍ അതെന്റെ പ്രശ്നമല്ല എന്നാണു ഞാന്‍ പറഞ്ഞത്.

ഹിന്ദു said...

@സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാങ്ങളെ ഒരു കോടതിയും റദ്ദാക്കാറില്ല. ഇന്‍ഡ്യയുടെ പൊതു മേഘല സഥാപനങ്ങള്‍ ചുളുവിലക്ക് കുത്തക വ്യവസായികള്‍ക്ക് കൊടുത്തപ്പോഴും കോടതി അതിലിടപെട്ടില്ല. സ്മാര്‍ട്ട് സിറ്റി എന്നും പറഞ്ഞ് കേരളത്തില്‍ വിലപിടിപ്പുള്ള ഭൂമി ഉമ്മന്‍ ചാണ്ടി സൌജന്യമായി ടീക്കോമിനു കൊടുത്തതിലും കോടതി ഇടപെട്ടില്ല. നിയമ പ്രശ്നങ്ങളിലേ കോടതി ഇടപെടാറുള്ളു.

മതിയല്ലോ? എന്തിനാണ് നിയമങ്ങൾ? എല്ലാവർക്കും തുല്യ നീതി ലഭിക്കാൻ. ആ സ്ഥിതിക്ക് നിയമ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാൽ മതി. നിയമം ലങ്ഘിച്ച് എന്തെങ്കിലും ചെയ്യുമ്പോൾ ആണ് അതിനെ അഴിമതി എന്നും മറ്റും വിളിക്കുന്നത്‌. ഉമ്മൻ ചാണ്ടി സലിം രാജിനും ഇതുപോലെ പലതും കൊടുത്തെന്നും നാട്ടിൽ പാട്ടുണ്ട്. മോഡി അങ്ങനെ വല്ലതും ചെയ്തോ എന്ന് അന്വേഷിക്ക്. ഉമ്മൻചാണ്ടി ടീ കോമിനു സ്മാർട്ട്‌ സിറ്റി തുടങ്ങാൻ സൗജന്യമായി ഭൂമി പാട്ടത്തിന് കൊടുത്താൽ എനിക്ക് പ്രശ്നം ഇല്ല. പക്ഷെ അവർക്ക് കൊടുത്ത പല ഉറപ്പുകളും പോളിച്ചെഴുതെണ്ടത് തന്നെ ആയിരുന്നു മാത്രമല്ല വർഷാ വര്ഷം സർകാരിന്റെ ഖജനാവിൽ പണം വരും എന്ന് ഉറപ്പാക്കുകയും വേണം. സ്മാര്ട്ട് സിറ്റി വരും വരും എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇത് വരെ ഒന്നും വന്നും ഇല്ല സർക്കാരിന് അമ്പേ നഷ്ടവും. ആ സ്ഥാനത്തു ഗുജറാത്ത് സർക്കാർ ഇത്തരം പ്രൊജക്റ്റ്‌ കളിലൂടെ എത്രമാത്രം റെവന്യൂ വരുമാനം വർദ്ധിപ്പിച്ചു എന്ന് നോക്ക്.

ഹിന്ദു said...

@125 വര്‍ഷം മുന്നെ അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണുത മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് പണിയുന്ന അണക്കെട്ടു പോലെ ശക്തമാണെന്നു പറയുന്ന കോടതിയെ ഒക്കെ തങ്കളാരാധിച്ചോളൂ. പക്ഷെ എനിക്കതിനു കഴിയില്ല. കോടതി പറഞ്ഞാലും പലതും തെറ്റാണെന്നു മനസിലാക്കാനുള്ള വിവേകം എനിക്കുണ്ട്. മുല്ലപ്പെരിയാറിനേക്കാള്‍ പുതിയ അണക്കെട്ടായിരുന്നു ഗുജറാത്തിലെ മോര്‍വി അണക്കെട്ട്. അത് തകര്‍ന്നതൊക്കെ അറിയാവുന്നവര്‍ക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാട് തെറ്റാണെന്ന് മനസിലാകും. എന്തുകൊണ്ട് കോടതി തമിഴ് നാടിനനുകൂലമായി നില്‍ക്കുന്നു എന്നറിയാന്‍ ചിന്താശേഷി ഉപയോഗിച്ചാല്‍ മതി. പണത്തിനു മീതെ പരുന്തും പറക്കില്ല.

ഇത് കോടതിയുടെ കുറ്റം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ അറിയും തിന്ന് ആശാരിച്ചിയെയും കടിച്ച് അധികാരികൾ എന്ന് പറഞ്ഞു കുറെ ക്ണാപ്പന്മാർ ഉണ്ട്. അവരുടെ താത്പര്യം ആണ്. മോഡിയെ പോലെ ഒരു നേതാവിനെ കേരളം ശരിക്കും മിസ്സ്‌ ചെയ്യുന്നു.

ഹിന്ദു said...

@മറ്റ് പലര്‍ക്കും കൊടുത്ത വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് ഭൂമി കൊടുത്തത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ആണെന്നു മനസിലാക്കാന്‍ സാധാരണ ബുദ്ധി മാത്രം മതി ഹിന്ദു, ഒരു കോടതി വിധിയും അന്വേഷിച്ചു പോകേണ്ടതില്ല.

ആരാണ് ഈ മറ്റു പലരും? അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും സുപ്രീം കോടതി ഇത് വെറുതെ തള്ളില്ല. മറ്റുള്ളവർക്ക് കൊടുത്ത വിലയിലും കുറച്ചാണ് അദാനിക്ക് കൊടുത്തതെങ്കിൽ അങ്ങനെ വില കൂട്ടി വാങ്ങേണ്ടി വന്നവർ ആരൊക്കെ ആണെന്ന് പറയണം. താങ്കൾ കുറെ നേരമായല്ലോ ഫോർബ്സ് മാഗസിൻ ഫോര്ബ്സ് മാഗസിൻ എന്ന് പറയുന്നു. അവരോടു എങ്കിലും അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് തെളിയിക്കാൻ പറ.

ഹിന്ദു said...

@മോദി ചെയ്തത് നിയമ ലംഘനമാണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. സ്വജന പക്ഷപാതമാണ്. അഴിമതി ആണോ എന്നതൊന്നും ഒരിക്കലും പുറത്തു വരില്ല. ഇന്‍ഡ്യയില്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന കോടിക്കണക്കിനഴിമതിയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമേ ഇതു വരെ കോടതിക്ക് ബോധ്യമാകുന്ന വിധം തെളിയിക്കാന്‍ ആയിട്ടുള്ളൂ. കോടതിയില്‍ തെളിവുണ്ടെങ്കിലേ അഴിമതി ആകൂ എന്നത് താങ്കളുടെ നിലപാട്. എന്റെ നിലപാടതല്ല.

ഇത് ഇന്നും ഇന്നലെയും ഒന്നും സംഭവിച്ച കാര്യം അല്ല. കേന്ദ്രത്തിൽ കോണ്ഗ്രസ് ഭരിച്ചിരുന്നപ്പോൾ നടന്ന കാര്യമാണ്. ഈ ഭൂമി കൊടുത്തപ്പോഴും അത് കഴിഞ്ഞു ഏതാണ്ട് 8-9 വർഷക്കാലം കോണ്ഗ്രസ് ഭരിച്ചു. അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. അന്വേഷിക്കുകയും ചെയ്തു. ഒന്നും കിട്ടാതിരുന്നപ്പോൾ താനേ പിൻവലിഞ്ഞു.

ഹിന്ദു said...

@മോദിക്ക് വികസന ലക്ഷ്യം മാത്രമേ ഉള്ളു. അദാനിയെ വികസിപ്പിക്കുക എന്ന ലക്ഷ്യം. ഇപ്പോള്‍ ഇന്‍ഡ്യയുടെ ദേശീയ ബങ്കില്‍ ഇന്‍ഡ്യക്കാര്‍ നിക്ഷേപിച്ച 6100 കോടി അദാനിക്ക് വ്യവസായം നടത്താന്‍ കൊടുക്കുന്നതിലും അദാനിയെ വികസിപ്പിക്കുക എന്ന ലക്ഷ്യമേ ഉള്ളു. ആ പണം കൊണ്ട് ഇന്‍ഡ്യയില്‍ മുഴുവനുമുള്ള റെയില്‍ വേ സ്റ്റേഷനുകളില്‍ മനുഷ്യനു കയറാന്‍ സാധിക്കാത്ത വിധം പൊട്ടിപൊളിഞ്ഞ് കിടക്കുന്ന കക്കൂസുകളൊക്കെ പുതുക്കി പണിയാം. ഞാന്‍ വികസനം എന്നു പറയുന്നത് ഇതൊക്കെ ആണ്. താങ്കള്‍ക്ക് വികസനം അദാനിക്ക് കൊള്ള ലഭമുണ്ടാക്കാന്‍ കൂട്ടു നില്‍ക്കുന്നതും.

മണ്ടൻ ആയ താങ്കളെ മരമണ്ടൻ എന്ന് വിളിക്കേണ്ടി വന്നതിൽ ഖേദം ഉണ്ട്. ആ പണം SBI യുടെ ലോണ്‍ കൊടുക്കാൻ വച്ചിരിക്കുന്ന പണമാണ്. നിക്ഷേപകർ നിക്ഷേപിച്ച ആ പണം ലോണ്‍ ആയി കൊടുത്ത് അതിന്റെ പലിശ വാങ്ങിയിട്ട് വേണം ബാങ്ക് നില നിന്നു പോകാൻ. അതെടുത്തു കക്കൂസും കുളിമുറിയും ഒക്കെ പണിതാൽ നിക്ഷേപകർ വന്നു ചോദിക്കുമ്പോൾ കക്കൂസിൽ പോയി കാര്യം സാധിക്കാൻ പറഞ്ഞാൽ മതിയോ? കക്കൂസും കുളിമുറിയും ഒക്കെ നന്നാക്കാൻ സർക്കാർ (SBI അല്ല) അടിസ്ഥാന സൗകര്യ വികസനത്തിന് മാറ്റി വച്ചിരിക്കുന്ന പണം എടുത്തു ചിലവാക്കുക. അതാണ്‌ ശരി.

ഹിന്ദു said...

@താങ്കള്‍ക്ക് ഇംഗ്ളീഷ് വായിച്ചിട്ട് മനസിലായില്ല. അതുകൊണ്ട് അവ ഒന്നുകൂടെ എഴുതാം.
“The Adani Group has been allotted 14,305.49 acre land in Kutch for different companies. The land has been allotted at a price ranging from Re1 per sq mt to Rs32 per sq mt,” the revenue minister said.
ഇപ്പോഴത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയ ആനന്ദി പട്ടേല്‍ പണ്ട് ഗുജറാത്ത് നിയമസഭയില്‍ പറഞ്ഞതാണിത്. ഇതുപോലും താങ്കള്‍ക്ക് വിശ്വാസമാകുന്നില്ലെങ്കില്‍ എനിക്ക് കൂടുതലൊനും പറയാനില്ല.


മാഷെ, താങ്കള് തെറ്റിദ്ധരിച്ചു. ഒരുപക്ഷെ ഞാൻ എഴുതിയതിൽ പിഴവുണ്ടാവാം. അദാനിക്കു വളരെ തുച്ഛമായ സംഘ്യക്കാണ് ഗുജറാത്ത് വ്യാവസായിക ആവശ്യത്തിന് സ്ഥലം കൊടുത്തത്. അത് ഞാൻ മുകളിൽ പറഞ്ഞിട്ടും ഉണ്ട്.

ഞാൻ എഴുതിയിരുന്നത് ഇതാണ്

"32 രൂപയ്ക്കു മുകളിലോ താഴെയോ ഏതെങ്കിലും ഒരു കമ്പനിക്കോ വ്യക്തിക്കോ ഗുജറാത്ത് സർക്കാർ ഭൂമി കൊടുത്തിട്ടുണ്ടെങ്കിൽ അത് താങ്കൾക്കു തെളിവായി കാണിക്കാം, ആര്ക്കും സുപ്രീം കോടതിയിൽ പോകാം. നിർഭാഗ്യവശാൽ താങ്കള് കൊടുത്തിരിക്കുന്ന ഒരു ആര്ട്ടിക്കിളിലും അങ്ങനെ ഒരു ഉദാഹരണം കാണിച്ചിട്ടില്ല."

ഇത് അദാനിക്കു മാത്രമായി അല്ല കൊടുത്തത് എന്നാണു ഞാൻ ഉദേശിച്ചത്. വേറെ ഏതെങ്കിലും കമ്പനി 32 രൂപയ്ക്കു മുകളിൽ കൊടുത്ത് സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തെളിവായി കോടതിയിൽ ഹാജരാക്കാം എന്നാണു ഞാൻ ഉദ്ദേശിച്ചത്. മറ്റുള്ളവർക്ക് വലിയ വിലയും അദാനിക്കു ചെറിയ വിലയും എന്നൊന്നും ഇല്ല. അപേക്ഷിച്ചാൽ ചിലപ്പോള താങ്കൾക്കും കിട്ടും ഇതേ വിലക്ക് അദാനിക്കു കൊടുത്ത പോലത്തെ കൃഷി ചെയ്യാൻ പറ്റാത്ത മരുഭൂമി സ്ഥലം. പക്ഷെ വ്യാവസായം തുടങ്ങുകയും പ്രവര്ത്തിക്കുകയും വേണം. ഇത്തരം നയങ്ങളിൽ ആകൃഷ്ടരായി കേരളത്തിലെ പല മന്ത്രിമാരും ശിങ്കിടികളും ഗുജറാത്തിൽ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ട്.

ഹിന്ദു said...

@ഒരു യു എസ് സെന്റിനു താഴെ വിലയുള്ള ഭൂമി അടിച്ചെടുത്ത്, 11 ഡോളറിനു കൊടുക്കുമ്പോള്‍ എന്തു ലാഭമുണ്ടാകുമെന്നൊക്കെ താങ്കള്‍ക്കേതായാലും ചിന്തിക്കാന്‍ ശേഷി ഉണ്ടാകില്ല. താനകള്‍ക്ക് കണക്കറിയുമെങ്കില്‍ കണക്കു കൂട്ടി നോക്കുക.

അദാനിയെന്നല്ല ആരായാലും ബിസിനസ് ചെയ്യുന്നത് ലാഭം ഉണ്ടാക്കാൻ ആണ്. പൊതു മേഘലാ സ്ഥാപനമായ 79% സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഇന്ത്യൻ ഓയിൽ കൊർപ്പറേഷൻ എന്തുകൊണ്ടാണ് ഇത്ര വില കൊടുത്ത് സ്ഥലം വാടകയ്ക്ക് എടുത്തത്? അത് മനസിലാക്കാൻ ഒരു ചെറിയ ഉദാഹരണം 2002 ഇലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ബിസിനസ് നോക്കിയാല മതി.

http://articles.economictimes.indiatimes.com/2002-10-09/news/27350585_1_ioc-kandla-bhatinda-pipeline-mundra-port

അതായത് അദാനി പോർട്ട്‌ വഴി ട്രെഡ്‌ നടത്തിയാൽ കൂടുതൽ ലാഭം പൊതുമേഘലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ആണ്. അദാനി ഗ്രൂപ്പ്‌ ഓരോ ടാങ്കിനും മറ്റെല്ലാ പോര്ട്ടുകളും ഇടുന്ന വില നിശ്ചയിച്ച് ബിസിനസ്സ് നടത്താൻ ആണ് മുന്നോട്ട് വന്നത്. പക്ഷെ ഇന്ത്യൻ ഓയിൽ കോർപ്പരേഷൻ അവരുടെ ലാഭം നോക്കി മറ്റൊരു ഉപാധി വച്ചു. അദാനി പോർട്ട്‌ വഴി അവരെ നേരിട്ട് ട്രേഡ് നടത്താൻ അനുവദിക്കുക, അതിനായി പോർട്ടിൽ ഒരു ഷോപ്പ് തുറക്കുക. അതിനായി സ്ഥലം അനുവദിക്കുക. അങ്ങനെ ആയാൽ അദാനി പോർട്ടിന് എന്താണ് ലാഭം? ഒന്നും ഇല്ല. പിന്നെ ഇത്രയും തുക മുടക്കി പോർട്ടും തുറന്നു വച്ചിരുന്നിട്ടു യാതൊരു കാര്യവുമില്ല. അതിനാൽ അങ്ങനെ ഒരു ബിസിനസ് ഡീലിങ്ങിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിശ്ചയിച്ച ഉപാധിയാണ് സ്ഥല വാടക എന്ന രീതിയിൽ നല്ലൊരു തുക പോർട്ടിന് നല്കുക എന്നത്. യദാർത്ഥത്തിൽ അദാനിക്ക് ഈ ഡീലിംഗ് നഷ്ടം ആണ് ഉണ്ടാക്കിയത്. മറ്റു തുറമുഘങ്ങൾ പോലെ ഒരു കണ്ടൈനറിനും ചാർജ് ഈടാക്കിയിരുന്നു എങ്കിൽ അടുത്ത കുറെ വർഷങ്ങൾ കൊണ്ട് ഇതിന്റെ എത്രയോ ഇരട്ടി അദാനി പോർട്ടിന് ലഭിക്കുമായിരുന്നു.

ഹിന്ദു said...

@ഞാനായിരുന്നു അദാനിയുടെ സ്ഥാനത്തെങ്കില്‍ പവപ്പെട്ട ഇന്‍ഡ്യക്കാരുടെ വയറ്റത്തടിക്കാന്‍ വീണ്ടും പൊതു ഖജനാവു കയ്യിട്ട് വാരാന്‍ പോകില്ല. അതിനു പണം ഉണ്ടായാല്‍ മാത്രം പോര. മറ്റൊന്നു കൂടെ ഉണ്ടാകണം. സംസ്കാരം. ആക്രിക്കച്ചവടം നടത്തി നടന്നവന്‍ പണക്കാരനായാല്‍ സംസ്കാരം ഉണ്ടാകണമെന്നില്ല. ഒന്നുകില്‍ അതൊക്കെ പൈതൃകമായി കിട്ടണം. അല്ലെങ്കില്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് ഉണ്ടായി വരണം. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാലൊന്നും കിടക്കില്ല. അത് ഇഴഞ്ഞ് താഴേക്കു തന്നെ പോകും.

ഞാനായിരുന്നെങ്കിൽ എന്നൊക്കെ വീമ്പ് പറയാൻ കൊള്ളാം. അദാനിയും മോഡിയും ഒക്കെ തുടങ്ങിയിടത്താണ് താങ്കൾ നിൽക്കുന്നത് എന്ന് കരുതിക്കോളൂ. താങ്കളെ ആരും തടയുന്നില്ല, അദാനിയെ പോലെ ലോകം മുഴുവൻ വ്യാപാരം നടത്തി കൈ നിറയെ സമ്പാദിച്ച് ആ പണം എന്ത് വേണമെങ്കിലും ചെയ്തു കൊള്ളൂ. ഇവിടുത്തെ പട്ടിണി പാവങ്ങള്ക്ക് വെറുതെ കൊടുത്തുകൊള്ളൂ. എല്ലാവരും താങ്കളെ അഭിനന്ദിക്കും, ഇഷ്ടപ്പെടും. ഇതൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആന വാ പൊളിക്കുന്നത് കണ്ടു ആട് വാ പൊളിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ. വയറു നിറയെ സംസ്കാരവും വിദ്യാഭ്യാസവും ഉള്ള ആൾ അല്ലെ? പറ്റുമെങ്കിൽ ഒരാൾക്ക്‌ എങ്കിലും ഒരു നല്ല ജോലി നൽകി ഒരു കുടുംബത്തെ രക്ഷപെടുത്താൻ കഴിയുമോ എന്നെങ്കിലും ശ്രമിക്ക്.

kaalidaasan said...

>>>>അഴിമതി രഹിത ഭരണത്തിൽ ഇന്ത്യ നില മെച്ചപ്പെടുത്തി. ട്രാൻസ്പെരൻസി ഇന്റർനാഷണലിന്റെ പുതിയ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 85 ആണ്. കഴിഞ്ഞ തവണ 94 സ്ഥാനത്തായിരുന്നു. 175 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് തന്നെ സര്ക്കാരിന്റെ വലിയ വിജയം ആണ്. <<<

ഭക്തന്‍ ഭക്തി മൂത്ത് മണ്ടത്തരം തട്ടിവിടുന്നതിനു മുന്നെ കൊടുത്തിരിക്കുന്ന ലിങ്കില്‍ എഴുതിയിരിക്കുന്നത് മുഴവനായി ഒന്നു വായിച്ചാല്‍ കൊള്ളം. സമയമില്ലെങ്കില്‍ ഞാന്‍ തന്നെ പകര്‍ത്താം.

"However, the data used for CPI mostly was collected prior to the change of government and therefore this will not reflect directly into any of the CPI sources," it said. -

അപ്പോള്‍ ഏത് സര്‍ക്കാരിന്റെ വലിയ വിജയം? തീര്‍ച്ചയായും മോദി സര്‍ക്കാരിന്റെ അല്ല. മോദി ആക്ഷേപിക്കുന്ന അമ്മയുടെയും മകന്റെയും സര്‍ക്കാരിന്റെ വിജയമാണത്.

ഇന്‍ഡ്യയില്‍ ബിസിനസ് നടത്താന്‍ വരുന്ന വിദേശികള്‍ക്ക് കാര്യം സാധിക്കാന്‍ പണം കൊടുക്കുന്നതിന്റെ തോതു കുറഞ്ഞു എന്നേ ഇംഗ്ളീഷ് ഭഷയില്‍ എഴുതി വച്ചിരിക്കുന്ന ഈ വാര്‍ത്തയില്‍ നിന്നും വിവരമുള്ളവര്‍ക്ക് മനസിലാക്കാന്‍ പറ്റൂ. താങ്കള്‍ക്ക് വിവരം കൂടിപ്പോയതുകൊണ്ട് മറ്റ് പലതും തോന്നുന്നു.

"A score increase on WEF suggested businesses in India were viewing the environment favourably with regards to their perception of corruption and bribery in the country," the report said.

To calculate India's position this year, 9 out of 12 independent data sources specialising in governance and business climate analysis were also used. These included the Bertelsmann Foundation, World Bank and the World Economic Forum. -

സാധാരണക്കാരായ ഇന്‍ഡ്യക്കാര്‍ നേരിടുന്ന അഴിമതി കൂടിയിട്ടേ ഉള്ളു. അത് കുറഞ്ഞതിന്റെ കണക്കു കൈവശമുണ്ടെങ്കില്‍ അതിവിടെ എഴുതുക.

kaalidaasan said...

>>>>താങ്കൾ വീണ്ടും ആളുകളെ പൊട്ടന്മാർ ആക്കാൻ നോക്കുകയാണോ? കേരളത്തിൻറെ കാര്യം എടുക്കാം, കേരളത്തിൽ ഏത് മന്ത്രി ആണ് ദാരിദ്ര രേഘ തീരുമാനിക്കുന്നത് എന്ന് താങ്കൾക്ക് അറിവുണ്ടോ? യദാർത്ഥത്തിൽ ഒരു സംസ്ഥാന സര്ക്കാരിനും ദാരിദ്ര രേഘ തീരുമാനിക്കാനുള്ള അധികാരം ഇല്ല. അത് ചെയ്യുന്നത് പ്ലാനിംഗ് കമ്മീഷൻ ആണ്. സംസ്ഥാന സർക്കാരുകൾ പ്ലാനിംഗ് കമ്മീഷൻ കൊടുക്കുന്ന രേഘ അനുസരിച്ച് പ്രവർത്തിക്കുന്നു മാത്രമേ ഉള്ളൂ. <<<

ഞാന്‍ ആരെയും പൊട്ടനാക്കുന്നില്ല താങ്കളുടെ ഭഗവാന്‍ ഈ വര്‍ഷം ആദ്യം  ഗുജറാത്തില്‍ ഇറക്കിയ സര്‍ക്കുലറില്‍ ;പറഞ്ഞ കാര്യമാണു ഞാന്‍ എഴുതിയത്. ദിവസം 10.8 രൂപ വരുമാനമുള്ള ഗുജറാത്തില്‍ ജീവിക്കുന്ന ഒരാള്‍  ദരിദ്രനല്ല എന്ന് മോദി തീരുമാനിച്ചു. മോദിക്കതിനധികാരമുണ്ടോ ഇല്ലയോ എന്നതല്ല വിഷയം.

Modi government raises the poverty line in Gujarat


The Gujarat government has set a new definition for the Below Poverty Line (BPL) category.

In its circular, the state's Food and Civil Supplies department said people earning above Rs 11 in rural areas and Rs 17 in urban areas daily will not be covered under the Below Poverty Line (BPL) category.

Individuals earning less than Rs 324 and Rs 501 per month in rural and urban areas, respectively, are eligible to be considered under the BPL category, media reports quoting the circular said, adding that the new guidelines were put up on its official website.

The circular, however, was not available on the Food and Civil Supplies department's website after the news spread about the new guidelines.
In 2011, Gujarat Chief Minister Narendra Modi and the Bharatiya Janata Party (BJP) had hit out at the Planning Commission for informing the Supreme Court that the poverty line for the urban and rural areas could be provisionally placed at Rs 965 per capita per month (around Rs 32 per day) and Rs 781 per capita per month (around Rs 26 per day), respectively.

ഏത് കമ്മീഷന്‍ കൊടുക്കുന്ന രേഖ വായിച്ചിട്ടായാലും  മനസില്‍ അല്‍പ്പമെങ്കിലും മനുഷ്യ പറ്റുള്ള ഒരാള്‍ക്ക് ഇത്ര നീചമായി ചിന്തിക്കാന്‍ ആകില്ല. ഒരാള്‍ക്ക് ദിവസം 11 രൂപ വരുമാനമുണ്ടെങ്കില്‍ അയാള്‍ ദരിദ്രനല്ല എന്നു തീരുമാനിച്ച അധമനാണു മോദി. അതേ ഞന്‍ പറഞ്ഞുള്ളു.

താങ്കളീ പറയുന്ന അതേ രേഖ അനുസരിച്ച് പ്ളാനിംഗ് കമ്മീഷന്‍ തീരുമാനിച്ചപ്പോള്‍ വരുമാനം  മോദി തീരുമാനിച്ചതിന്റെ മൂന്നിരട്ടി ആയിരുന്നു എന്നു കൂടെ ഓര്‍ക്കുക. അത് തന്നെ മുഴുത്ത ഒരു തമാശയാണ്. മോദി പറഞ്ഞത് അധമത്തവും.

ഹിന്ദു said...

@വിവരമുള്ള താങ്കള്‍ പറയണം ഗുജറാത്ത് സര്‍ക്കാര്‍ ഈ പോര്‍ട്ടില്‍ നിന്ന് ഇതുവരെ എത്ര കോടി വരുമാനമുണ്ടാക്കി എന്ന്.

വരുമാനം മാത്രമല്ല ഒരുപാട് പണം ഇന്ത്യ ഈ തുറമുഖം ഉള്ളത് കൊണ്ട് ലാഭിക്കുന്നും ഉണ്ട്. കൊച്ചി തുറമുഖം കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ കൊച്ചിയിലേക്ക് വരേണ്ട ചരക്കുകൾ എങ്ങനെ എത്തിക്കും? ഏതെങ്കിലും അടുത്ത തുറമുഖം വഴി റോഡ്‌ മാർഗം എത്തിക്കാം. അടുത്ത തുറമുഖത്ത് കപ്പൽ അടുപ്പിക്കണം. ചരക്ക് ഇറക്കി മറ്റു ചെറിയ ലോറികളിൽ കയറ്റണം ലോറികൾ ഡീസൽ അടിച്ച് ഓടിച്ചു കൊച്ചിയിൽ എത്തണം വീണ്ടും ചരക്ക് ഇറക്കണം, ലോറികൾ തിരിച്ചു പോകണം etc etc. ഇങ്ങനെ പല രീതിയിൽ ചെലവ് കൂടില്ലേ? അത് വെറുതെ പാഴായി പോകുന്ന തുകയാണ്. ഗുജറാത്തിലെ അദാനി പോർട്ട്‌ ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്ന പോർട്ട്‌ ആണ്. എന്തുകൊണ്ട് അത് വഴി വരുന്നു എന്ന് ചോദിച്ചാൽ ചെലവു കുറക്കാൻ എന്നാണു ഉത്തരം. അതായത് പാഴായി പോകേണ്ട ഒരുപാട് കോടികൾ ഇന്ത്യ ഇന്ന് ലാഭിക്കുന്നു. ആദാനി പോർട്ടിന് ഇന്ന് 185 മില്യൻ ടണ്ണ്‍ ചരക്കുകൾ ഒരു വര്ഷം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. അതായത് പണം ലാഭിക്കുക മാത്രമല്ല സമയ ലാഭവും ഉണ്ട്. അതുപോലെ 10400 പേര് നേരിട്ടും 30000 ഓളം പേര് അല്ലാതെയും അദാനി പോർട്ടിനെ ആശ്രയിച്ചു ജീവിക്കുന്നും ഉണ്ട്. വിഴിഞ്ഞം വന്നാൽ കേരളത്തിനും ഇങ്ങനെ കുറെ ലാഭം ഉണ്ട്.

kaalidaasan said...

>>>>മതിയല്ലോ? എന്തിനാണ് നിയമങ്ങൾ? എല്ലാവർക്കും തുല്യ നീതി ലഭിക്കാൻ. ആ സ്ഥിതിക്ക് നിയമ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാൽ മതി. നിയമം ലങ്ഘിച്ച് എന്തെങ്കിലും ചെയ്യുമ്പോൾ ആണ് അതിനെ അഴിമതി എന്നും മറ്റും വിളിക്കുന്നത്‌. <<<

അഴിമതിയേക്കുറിച്ചൊക്കെ താങ്കള്‍ക്ക് അപാര വിവരമണല്ലോ.. ഏത് ശാഅഖയില്‍ നിന്നാണീ നിര്‍വചനം പഠിച്ചത്? അഴിമതിയുടെ കണക്ക് സൂക്ഷിക്കുന്ന പറയുന്നതെങ്കിലുമൊന്ന് വയിച്ചിരുന്നെങ്കില്‍  ഇതുപോലെ മണ്ടത്തരം ​എഴുതേണ്ടി വരില്ലായിരുന്നു. ഇതു വരെ വായിച്ചിട്ടില്ലാത്തതുകൊണ്ട് ഞാന്‍ അതിവിടെ പകര്‍ത്തി വയ്ക്കാം.

Transperancy International


CORRUPTION

IS THE ABUSE OF ENTRUSTED POWER FOR PRIVATE GAIN. IT HURTS EVERYONE WHO DEPENDS ON THE INTEGRITY OF PEOPLE IN A POSITION OF AUTHORITY.

അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തുന്നതാണഴിമതി.

മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നത് അഴിമതി ആകുന്നത് അതുകൊണ്ടാണ്.

kaalidaasan said...

>>>>ഉമ്മൻ ചാണ്ടി സലിം രാജിനും ഇതുപോലെ പലതും കൊടുത്തെന്നും നാട്ടിൽ പാട്ടുണ്ട്. മോഡി അങ്ങനെ വല്ലതും ചെയ്തോ എന്ന് അന്വേഷിക്ക്. <<<

ഉമ്മന്‍ ചാണ്ടി സലിം രാജിനെന്തെങ്കിലും കൊടുത്തതായി എന്റെ അറിവില്‍ ഇല്ല. താങ്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അതിവിടെ എഴുതുക.

മോദി ചെയ്തതെന്താണെന്ന് ആര്‍ക്കും മനസിലാകും വിധം ഞാന്‍ ഇവിടെ എഴുതി. അത് അന്വേഷിച്ച് തന്നെയാണെഴുതിയത്. മോദി ഭക്തി കാരണം താങ്കള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.

kaalidaasan said...

>>>>ഇത് കോടതിയുടെ കുറ്റം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ അറിയും തിന്ന് ആശാരിച്ചിയെയും കടിച്ച് അധികാരികൾ എന്ന് പറഞ്ഞു കുറെ ക്ണാപ്പന്മാർ ഉണ്ട്. അവരുടെ താത്പര്യം ആണ്. മോഡിയെ പോലെ ഒരു നേതാവിനെ കേരളം ശരിക്കും മിസ്സ്‌ ചെയ്യുന്നു.<<<

താങ്കളെന്താണുദ്ദേശിക്കുന്നത്? ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത കാര്യം നേടണമെന്നാണോ?

125 വര്‍ഷം മുന്നെ 50 വര്‍ഷത്തെ ആയുസു നിശ്ചയിച്ച് പണുത അണക്കെട്ട് കാലഹരണപ്പെട്ടു. അത് പൊളിച്ചു കളയണം. ബ്രിട്ടീഷുകാര്‍ ഭീഷണിയിലൂടെ നിസഹായനായിരുന ഒരു രാജാവിനേക്കൊണ്ട് ഒപ്പിടുവിച്ച കരാറിന്, സ്വതന്ത്ര ഇന്‍ഡ്യയില്‍ പ്രസക്തിയില്ല. ഇതല്ലേ കേരളം  പറയുന്നത്? ഇതല്ലാതെ വേറെ എന്താണു കേരളം പറയേണ്ടി ഇരുന്നത്?

മോദിയേപ്പോലെ കേരളം ചെയ്തില്ല എന്നു പറയുന്നതില്‍ കാര്യമുണ്ട്. ജഡ്ജിമാരെ വിലക്കെടുക്കാനോ വിരമിച്ച് കഴിയുമ്പോള്‍ പദവികള്‍  നല്‍കി ആദരിക്കാനോ കേരളത്തിലാര്‍ക്കും സാധിക്കില്ല. അക്കാര്യത്തില്‍ കേരളം മോദിയെ മിസ് ചെയ്യുന്നുണ്ട്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കാമാണിത്. ഇതില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനും ഇന്‍ഡ്യന്‍ പ്രധാനമമന്ത്രിക്കുമാണ്. മോദിക്കീ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. പക്ഷെ വേണമെന്നു വിചാരിക്കണം.




kaalidaasan said...

>>>>ആരാണ് ഈ മറ്റു പലരും? അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും സുപ്രീം കോടതി ഇത് വെറുതെ തള്ളില്ല.<<<

മുകളില്‍ ഞാന്‍ കൊടുത്ത വാര്‍ത്തകളില്‍ അവരുടെ പേരുകളുണ്ട്. ഒന്നു കൂടെ വായിച്ചു നോക്കുക.

ഹിന്ദു said...

@അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തുന്നതാണഴിമതി. മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നത് അഴിമതി ആകുന്നത് അതുകൊണ്ടാണ്.

അത് തന്നെ ആണ് താങ്കളോട് ചോദിച്ചത്. മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുത്തെന്ന് വെറുതെ പറയാതെ മറ്റുള്ള ആർക്ക് കൊടുത്തു എന്ന് പറയാൻ. മോഡി അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തിയതായി എനിക്ക് തോന്നുന്നില്ല.

kaalidaasan said...

>>>>ഇത് ഇന്നും ഇന്നലെയും ഒന്നും സംഭവിച്ച കാര്യം അല്ല. കേന്ദ്രത്തിൽ കോണ്ഗ്രസ് ഭരിച്ചിരുന്നപ്പോൾ നടന്ന കാര്യമാണ്. ഈ ഭൂമി കൊടുത്തപ്പോഴും അത് കഴിഞ്ഞു ഏതാണ്ട് 8-9 വർഷക്കാലം കോണ്ഗ്രസ് ഭരിച്ചു. അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. അന്വേഷിക്കുകയും ചെയ്തു. ഒന്നും കിട്ടാതിരുന്നപ്പോൾ താനേ പിൻവലിഞ്ഞു.<<<

തമാശ ഇങ്ങനെയും പറയാമല്ലേ? ആരന്വേഷിച്ച കാര്യമാണു താങ്കള്‍ പറയുന്നത്.

ഇതുപോലെ കുത്തകകള്‍ക്ക് സര്‍ക്കാര്‍ സ്വത്ത് തീറെഴുതികൊടുക്കുന്ന കലാപരിപാടി തുടങ്ങിയത് കോണ്‍ഗ്രസാണ്. നരസിംഹറാവുവും അദ്ദേഹത്തിന്റെ ധന കാര്യമന്ത്രി മന്‍ മോഹന്‍ സിംഗുമാണിതിന്റെ ശില്‍പ്പികള്‍. പീന്നീടു വന്ന ബാജ്പെയ് സര്‍ക്കാര്‍ പൊതു സ്വത്ത് വില്‍പ്പനക്കു വേണ്ടി ഒരു വകുപ്പു തന്നെ ഉണ്ടാക്കി. അതിനു ശേഷം ഇതിന്റെ തലതൊട്ടപ്പനായ മന്‍ മോഹന്‍ സിംഗാണ്, 10 വര്‍ഷം ഭരിച്ചത്.

മോദി ചെയ്തതിനെ ഒക്കെ സിംഗ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളു. താങ്കള്‍  മനോരാജ്യം കാണുന്നതുപോലെ ഒന്നും അന്വേഷിച്ചില്ല.

ഹിന്ദു said...

@രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കാമാണിത്. ഇതില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനും ഇന്‍ഡ്യന്‍ പ്രധാനമമന്ത്രിക്കുമാണ്. മോദിക്കീ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. പക്ഷെ വേണമെന്നു വിചാരിക്കണം.

അതാണ്‌ മോഡി. ചാണ്ടിയും വീ എസ്സും കൂടി ഒന്ന് കാലിൽ വീണ് നോക്കാൻ പറ.

kaalidaasan said...

>>>>ആ പണം SBI യുടെ ലോണ്‍ കൊടുക്കാൻ വച്ചിരിക്കുന്ന പണമാണ്. നിക്ഷേപകർ നിക്ഷേപിച്ച ആ പണം ലോണ്‍ ആയി കൊടുത്ത് അതിന്റെ പലിശ വാങ്ങിയിട്ട് വേണം ബാങ്ക് നില നിന്നു പോകാൻ. <<<

ഇപ്പോള്‍ താങ്കള്‍ക്ക് വിവരമുണ്ടായി വരുന്നുണ്ട്. അദാനിക്ക് മോദി പണം നല്‍കാന്‍ തീരുമാനിച്ചു എന്നതിലേക്ക് കാര്യങ്ങളെത്തി.

നിക്ഷേപകരുടെ പണം തന്നെയാണ്, യില്‍ ഉള്ളത്. പക്ഷെ അത് അദാനിയേയും  അംബാനിയേയു പോലുള്ള കള്ളപ്പണക്കാരുടെ അല്ല. തുശ്ച്ച വരുമാനമുള്ള കോടികണക്കൈനാളുകള്‍  വയറു മുറുക്കി ഉടുത്ത് സ്വരൂപിച്ച പണമാണതിലെ ഏറിയ പങ്കും.. അത് അദാനി എന്ന മോദിയുടെ ഇഷ്ടക്കാരനു ഓസ്ട്രേലിയയില്‍ ബിസിനസ് നടത്താന്‍ കൊടുക്കുന്നതിന്റെ ആപഹാസ്യത ആണു ഞാന്‍  പാരമര്‍ശിച്ചത്.

അദാനിക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടിയ പലിശക്ക് ഈ പണം എടുക്കാന്‍ അനേകരുണ്ട്. വീടു വയ്ക്കാനും, പഠനത്തിനും, ജോലിക്കുമൊക്കെ വേണ്ടി. അവര്‍ക്ക് കൊടുക്കേണ്ട പണം അദാനിയേപ്പോലെ ഉള്ള ഒരു കള്ളനു കൊടുക്കുന്നതിനെയാണു ഞാന്‍ ചോദ്യം  ചെയ്തത്.

kaalidaasan said...

>>>>അതെടുത്തു കക്കൂസും കുളിമുറിയും ഒക്കെ പണിതാൽ നിക്ഷേപകർ വന്നു ചോദിക്കുമ്പോൾ കക്കൂസിൽ പോയി കാര്യം സാധിക്കാൻ പറഞ്ഞാൽ മതിയോ? കക്കൂസും കുളിമുറിയും ഒക്കെ നന്നാക്കാൻ സർക്കാർ (SBI അല്ല) അടിസ്ഥാന സൗകര്യ വികസനത്തിന് മാറ്റി വച്ചിരിക്കുന്ന പണം എടുത്തു ചിലവാക്കുക. അതാണ്‌ ശരി.<<<

അതെടുത്ത് അദാനിക്ക് കൊടുത്താല്‍ നിക്ഷേപകര്‍ വന്നു ചോദിക്കുമ്പോള്‍ ഓസ്ട്രേലിയയില്‍ പോയി മേടിച്ചോളാന്‍ പറയുമോ?

അദാനിക്ക് കൊടുക്കുന്നതിനേക്കാള്‍ നല്ലത് കക്കൂസും കുളിമുറിയും  പണിയുന്നതണെന്നാണു ഞാന്‍  പറഞ്ഞത്.

kaalidaasan said...

>>>>ഇത് അദാനിക്കു മാത്രമായി അല്ല കൊടുത്തത് എന്നാണു ഞാൻ ഉദേശിച്ചത്. വേറെ ഏതെങ്കിലും കമ്പനി 32 രൂപയ്ക്കു മുകളിൽ കൊടുത്ത് സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തെളിവായി കോടതിയിൽ ഹാജരാക്കാം എന്നാണു ഞാൻ ഉദ്ദേശിച്ചത്. <<<

താങ്കളെന്തിനാണ്, തെളിവ് കോടതി എന്നൊക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. അദാനിക്ക് മറ്റ് പലര്‍ക്കും കൊടുത്തതിനേക്കാള്‍ കുറഞ്ഞ വിലക്ക് ഭൂമി കൊടുത്തു എന്നതിന്റെ തെളിവു ഞാന്‍ നല്‍കി. അതും  ഒരു രൂപക്ക് വരെ അദാനിക്ക് ഭൂമി നല്‍കി എന്ന് ഗുജറാത്ത് നിയമസഭയില്‍ മോദിയുടെ മന്ത്രി സഭാംഗം പറഞ്ഞത് ഉദ്ധരിച്ചും. ഒരു രൂപക്ക് ഭൂമി കിട്ടിയ ഒരു കമ്പനിയെ മറ്റൊരു താങ്കള്‍ ചൂണ്ടിക്കാണിക്ക്.

kaalidaasan said...

>>>>ഇത് അദാനിക്കു മാത്രമായി അല്ല കൊടുത്തത് എന്നാണു ഞാൻ ഉദേശിച്ചത്. വേറെ ഏതെങ്കിലും കമ്പനി 32 രൂപയ്ക്കു മുകളിൽ കൊടുത്ത് സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തെളിവായി കോടതിയിൽ ഹാജരാക്കാം എന്നാണു ഞാൻ ഉദ്ദേശിച്ചത്. <<<

Adani Group got land at cheapest rates in Modi's Gujarat

The rates at which the Gautam Adani-promoted Adani Group bagged land from the Narendra Modi-led Gujarat government for its port and special economic zone (SEZ) project — between Re 1 and Rs 32 per square metre — were much lower than other companies that set up units in the state. Concessional pricing apart, the group did not face land acquisition hurdles, as the state allotted non-agricultural government land for Adani Port and Special Economic Zone (APSEZ), the country’s largest multi-product SEZ spread across 15,946.32 acres (6,456 hectares) in Kutch district’s Mundra block.

By comparison, other companies setting up facilities in the state paid much higher rates: Tata Motors was given 1,110 acres for its Nano car plant in Sanand (near Ahmedabad) at Rs 900 per sq mt, Ford India paid at Rs 1,100 per sq mt for 460 acres close by, while India’s largest carmaker, Maruti Suzuki, bought about 700 acres in Hansalpur at Rs 670 per sq mt. Among other industrial groups, K Raheja Corp was sold land at Rs 470 per sq mt, while TCS had to pay at Rs 1,100 per sq mt and Torrent Power at Rs 6,000 per sq mt. (one acre equals 4,046.86 square metres).

kaalidaasan said...

>>>>അപേക്ഷിച്ചാൽ ചിലപ്പോള താങ്കൾക്കും കിട്ടും ഇതേ വിലക്ക് അദാനിക്കു കൊടുത്ത പോലത്തെ കൃഷി ചെയ്യാൻ പറ്റാത്ത മരുഭൂമി സ്ഥലം. <<<

Doing Big Business In Modi's Gujarat

Between 2005 and 2007 at least 1,200 hectares of grazing land was taken away from villagers. Under Indian law land meant for grazing cattle can be used for something else only if it’s in excess. There’s a formula applied to calculate. Even then the village chief has to give permission to take the land. Villagers in Adani’s SEZ say their grazing land was signed away by earlier village chiefs without their knowledge. They have filed multiple cases in the Gujarat High Court to contest the government’s actions, going back to 2005 and even earlier. Several cases are still pending.

Gajendra Sinh Jadeja, the 28-year-old head of Navinal village, says the Gujarat government took some 930,770 square meters of his village’s grazing land for Adani’s SEZ. Adani got it for 19 cents a square meter.Traversing a couple of nearby barren fields, Jadeja says he had been growing alternately cotton, millet and castor there. Now patches of white salt are easily visible across stretches of the fields and have become a common sight across farms. “The saline water ruined the soil, and the poor production now is just not worth it,” he says.

The village of Zarapara with its 15,000 residents is one of the largest in the area. When the government allotted a thousand acres of its grazing land to the Adani SEZ, at roughly 19 cents a square meter, the villagers filed a case that reached India’s highest court, the Supreme Court. Before judgment there, an out-of court settlement was reached under which Adani Group was to offer villagers 400 acres of grazing land. The company says it has offered the land while the villagers say they haven’t received any so far.

Residents of Navinal Village, including the head Jadeja, filed in 2011 a petition in the Gujarat High Court after they lost their grazing land to the SEZ. In January the court declared the SEZ illegal and ordered the companies that had set up factories in there to stop all work. Reason: The SEZ had been built without getting an environmental clearance.

kaalidaasan said...

>>>>അദാനിയെന്നല്ല ആരായാലും ബിസിനസ് ചെയ്യുന്നത് ലാഭം ഉണ്ടാക്കാൻ ആണ്. <<<

അദാനി ബിസിനസ് നടത്തി പണമുണ്ടാക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല. അയാളുടെ കയ്യില്‍ ചെലവഴിക്കാന്‍ പണമുണ്ടെങ്കില്‍ അതു കൊണ്ട് എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഞാന്‍ ചോദ്യം ചെയ്തത് അയാള്‍ക്ക് ബിസിനസ് നടത്താന്‍ ഇന്‍ഡ്യക്കാരുടെ പൊതു സ്വത്ത് ഇന്‍ഡ്യന്‍ പ്രധാന മന്ത്രി അയാള്‍ക്ക് കൊടുക്കുന്നതിനെയാണ്. അയാളുടെ അടിച്ചു തളിക്കാരനായതുമൊണ്ട് ഈ ചോദ്യം താങ്കള്‍ക്ക് രുചിക്കുന്നില്ല.

kaalidaasan said...

>>>>ഞാനായിരുന്നെങ്കിൽ എന്നൊക്കെ വീമ്പ് പറയാൻ കൊള്ളാം. അദാനിയും മോഡിയും ഒക്കെ തുടങ്ങിയിടത്താണ് താങ്കൾ നിൽക്കുന്നത് എന്ന് കരുതിക്കോളൂ. താങ്കളെ ആരും തടയുന്നില്ല<<<

ഞാന്‍ അങ്ങനെ ചെയ്താലല്ലേ അത് തടയുന്ന പ്രശ്നമുള്ളു. ഇന്‍ഡ്യക്കാരുടെ പൊതു സ്വത്ത് നാണമില്ലാതെ അടിച്ചു മാറ്റാന്‍ എനിക്കുദ്ദേശ്യമില്ല. അതടിച്ചു മാറ്റുന്നതിനു താങ്കള്‍ക്കുദ്ദേശ്യമുള്ളതുകൊണ്ടാണ്, അടിച്ചെടുക്കുന്ന അദാനിയേയും അതിന്, ഒത്താശ ചെയ്യുന്ന മോദിയേയും ഇതുപോലെ വെള്ള പൂശുന്നത്.

kaalidaasan said...

>>>>വരുമാനം മാത്രമല്ല ഒരുപാട് പണം ഇന്ത്യ ഈ തുറമുഖം ഉള്ളത് കൊണ്ട് ലാഭിക്കുന്നും ഉണ്ട്. കൊച്ചി തുറമുഖം കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ കൊച്ചിയിലേക്ക് വരേണ്ട ചരക്കുകൾ എങ്ങനെ എത്തിക്കും? <<<

താങ്കളെന്തിനാണിപ്പോള്‍ ചരക്കിലേക്കു പോകുന്നത്? അദാനിയുടെ പോര്‍ട്ടില്‍ നിന്നും  ഗുജറാത്ത് സര്‍ക്കാരിനു കിട്ടിയ വന്‍ വരുമാനത്തിന്റെ കണക്കു കൊണ്ടു വരൂ. എന്തുകൊണ്ട് അതിനു സാധിക്കുന്നില്ല?

kaalidaasan said...

>>>>അത് തന്നെ ആണ് താങ്കളോട് ചോദിച്ചത്. മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുത്തെന്ന് വെറുതെ പറയാതെ മറ്റുള്ള ആർക്ക് കൊടുത്തു എന്ന് പറയാൻ. മോഡി അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തിയതായി എനിക്ക് തോന്നുന്നില്ല.<<<

പല ആവര്‍ത്തി ഞാന്‍  അതിവിടെ എഴുതി വച്ചു, എന്നിട്ടും താങ്കളോരു മന്തനായി അഭിനയിക്കുന്നു. ഇപ്പോഴെങ്കിലും വായിക്കുക.

By comparison, other companies setting up facilities in the state paid much higher rates: Tata Motors was given 1,110 acres for its Nano car plant in Sanand (near Ahmedabad) at Rs 900 per sq mt, Ford India paid at Rs 1,100 per sq mt for 460 acres close by, while India’s largest carmaker, Maruti Suzuki, bought about 700 acres in Hansalpur at Rs 670 per sq mt. Among other industrial groups, K Raheja Corp was sold land at Rs 470 per sq mt, while TCS had to pay at Rs 1,100 per sq mt and Torrent Power at Rs 6,000 per sq mt. (one acre equals 4,046.86 square metres).

kaalidaasan said...

>>>>അതാണ്‌ മോഡി. ചാണ്ടിയും വീ എസ്സും കൂടി ഒന്ന് കാലിൽ വീണ് നോക്കാൻ പറ.<<<

അപ്പോള്‍ അവതാരം തന്നെ. കാലില്‍ വീണാലേ ഭഗവാന്‍ കനിയൂ. മന്‍ മോഹന്‍ സിംഗ് ആയിരുന്നു ഈ മന്തനേക്കാള്‍ ഭേദമെന്നു തോന്നുന്നു.

kaalidaasan said...

>>>>>ഇതൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആന വാ പൊളിക്കുന്നത് കണ്ടു ആട് വാ പൊളിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ. വയറു നിറയെ സംസ്കാരവും വിദ്യാഭ്യാസവും ഉള്ള ആൾ അല്ലെ? <<<

അദാനിയേയും മോദിയേയും പോലുള്ള മദയാനകള്‍  വാ പൊളിക്കുന്നതു കണ്ട് അതുപോലെ വാ പൊളിക്കാന്‍ ഞാന്‍ താങ്കളുടെ നിലവാരമുള്ള ആളല്ല. സംഘ പരിവാരിയുമല്ല. അതിനൊക്കെ താങ്കളേപ്പോലുള്ള അടിമകളുണ്ട്.

എനിക്ക് ആവശ്യത്തിനു സംസ്കാരവും വിദ്യാഭ്യസവും ഉണ്ട്. അത് ചായ വിറ്റു നടന്നോ ആരെയെങ്കിലും തല്ലിക്കൊന്നോ കഴുത്തു വെട്ടിയോ നേടിയതല്ല. എന്റെ നാട്ടില്‍ ചായക്കട നടത്തുന്ന കേശവന്‍ നായര്‍ക്ക് മോദിയേക്കാള്‍ സംസ്കാരമുണ്ട്. സംസ്കാരം നിറഞ്ഞു തുളുമ്പുന്ന ഒരു ചരക്കിപ്പോള്‍ മോദിയുടെ പതാകാ വാഹക ആയി കേന്ദ്ര മന്ത്രി സഭയിലുണ്ട്. ആര്‍ഷ ഭരത സംസ്കാരം കവിഞ്ഞൊഴുകുന്ന മണിമുത്തുകളാണതിന്റെ വായില്‍ നിന്നും വരുന്നത്. ഇന്‍ഡ്യയിലെ ന്യൂന പക്ഷങ്ങള്‍ ജാര സന്തതികളാണെന്നാണീ ജന്തുവിന്റെ ഏറ്റവും പുതിയ കണ്ടു പിടുത്തം. ഇതുപോലെ ഉള്ള അവതാരങ്ങളെ ആണു താങ്കളുടെ ഭഗവാന്‍ കെട്ടിഎഴുന്നള്ളിച്ചു നടക്കുന്നത്. മോദിയുടെ സംസ്കാരം അത്രയൊക്കയേ ഉള്ളു. എന്റെ സംസ്കാരം അന്വേഷിച്ചു നടക്കുന്ന സമയത്ത് ഈ ജന്തുവിനെയും അതിനെ കൊണ്ടു നടക്കുന്ന മോദിയേയും  അല്‍പം സംസ്കാരം പഠിപ്പിച്ചാല്‍ നന്നായിരിക്കും. ഇന്‍ഡ്യ ഭരിക്കുന്ന മന്ത്രിമാരുടെ സംസ്കാരം ഇപ്പോള്‍ ലോകം മുഴുവന്‍ പാട്ടാണ്.

എട്ടാം ക്ളാസു പോലും പാസാകാത്ത മറ്റൊന്നാണ്, വിദ്യഭ്യാസ വകുപ്പ് ഭരിക്കുന്നത്. തന്റെ ജാതകം നോക്കാന്‍ സര്‍ക്കാര്‍ പണം മുടക്കി നൂറു കണക്കിനു കിലോമീറ്ററുകള്‍ പോയ ഇതൊക്കെ ഭരിക്കേണ്ട ഗതികേടിലാണ്, ഈ നൂറ്റാണ്ടിലെ ഇന്‍ഡ്യ. ഇനി ജ്യോതിഷമൊക്കെ സര്‍വകലാശാല പാഠ്യ വിഷയം ആകാന്‍ അധിക സമയം വേണ്ടി വരില്ല. ചൊവ്വയിലേക്ക് റോക്കറ്റയച്ചിട്ടു പോലും ചൊവ്വ ദോഷം പഠിക്കേണ്ടണ്ട ഗതികേടിലാണിപ്പോള്‍ ഇന്‍ഡ്യ. ചായ വിറ്റു നടന്നവനേക്കാളും എട്ടാം ക്ളാസില്‍ തോറ്റവളേക്കാളും വിദ്യാഭ്യാസം എനിക്കുണ്ട്. ചായ വിറ്റു നടന്നവന്‍  അവന്‍ പഠിച്ച തെരുവു സംസ്കാരം കാണിക്കുന്നു. അതുകൊണ്ടാണ്, ആനയുടെ തല വെട്ടി എടുത്ത് മനുഷ്യശരീരത്തില്‍ വച്ചു പിടിപ്പിച്ചു എന്നൊക്കെ തട്ടിവിടുന്നത്. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

ഇന്‍ഡ്യയില്‍ തൊഴിലില്ലാത്തവര്‍ക്ക് ജോലി ഉണ്ടാക്കിക്കൊടുക്കാനാണ്, മോദിയെ മുഖ്യമന്ത്രിയും  പ്രധാന മന്ത്രിയുമൊക്കെ ആക്കിയിരിക്കുന്നത്. എന്നെ പ്രധാന മന്ത്രി ആക്കിയാല്‍ ഞാന്‍ പലര്‍ക്കും ജോലി കൊടുക്കും. മോദിക്കതിനു കഴിവില്ല എന്നതിന്റെ തെളിവല്ലെ അദാനി ജോലി കൊടുക്കുന്നതിനെ വാഴ്ത്തുന്നത്? കഴിവുണ്ടെങ്കില്‍ മോദി ജോലി ഉണ്ടാക്കി കൊടുക്കണം. അദാനിക്ക് സൌജന്യമായി കൊടുക്കുന്ന ഭൂമിയും, തിരിച്ചു കിട്ടാത്ത വായ്പ ആയി കൊടുക്കുന്ന പണവും ഉപയോഗിച്ച് എന്തു കൊണ്ട് മോദിക്ക് ജോലി കൊടുത്തുകൂട? ഭരണാധികാരിയുടെ കടമ അതല്ലേ? പൊതു സ്വത്ത് സ്വാകര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കുന്നതും  അവര്‍ക്ക് അമിതലാഭമുണ്ടാക്കന്‍ കൂട്ടു നില്‍ക്കുനതുമല്ല ഭരണമെന്നു പറയുന്നത്. ഇപ്പോള്‍ മോദി ചെയ്യുന്നത് ഇടനിലക്കാരന്റെ പണിയാണ്. അതിനു ചായവിറ്റു നടന്നവന്റെ കഴിവും വിദ്യാഭ്യസവും പോലും ആവശ്യമില്ല. സ്കൂളില്‍ പോലുപോകാത്തവരാണ്, നാട്ടുമ്പുറത്തെ കൂട്ടിക്കൊടുപ്പുകാര്‍.

kaalidaasan said...

>>>>>പറ്റുമെങ്കിൽ ഒരാൾക്ക്‌ എങ്കിലും ഒരു നല്ല ജോലി നൽകി ഒരു കുടുംബത്തെ രക്ഷപെടുത്താൻ കഴിയുമോ എന്നെങ്കിലും ശ്രമിക്ക്. <<<

ഒരാള്‍ക്കല്ല പലര്‍ക്കും ജോലി കൊടുക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. മുകളില്‍ ഞാന്‍ പറഞ്ഞ കേശവന്‍  നയര്‍ അതിലൊരാളാണ്. അദ്ദേഹം ഒരു ചെറിയ ചായക്കട നടത്താന്‍  വേണ്ടി ബാങ്ക് വയ്‌പ്പ ചോദിച്ചപ്പോള്‍ പുറമ്പോക്കില്‍ കിടക്കുന്ന അദ്ദേഹത്തിനു ഈടു നല്‍കാന്‍ ആസ്തിയില്ല എന്നും പറഞ്ഞ് ബാങ്ക് അത് തള്ളിക്കളഞ്ഞു. രണ്ടു സ്കൂള്‍ കുട്ടികളും ഭാര്യയുമടങ്ങുന്ന രോഗി ആയ അദ്ദേഹത്തിനു മറ്റ് പണിക്കൊന്നും പോകാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ പുറമ്പോക്കില്‍ ചെറിയ ഒരു ചായക്കട നടത്താനുള്ള പണം ഞാന്‍ നല്‍കി. അദാനിക്കു മോദി കൊടുത്തപോലെ ബില്യനൊന്നുമല്ല. ഏതാനും ആയിരങ്ങള്‍. അതുകൊണ്ടദ്ദേഹം ചായക്കട നടത്തുന്നു. അവിടെ ഭാര്യയും അദ്ദേഹവും മുഴുവന്‍ സമയം ജോലി ചെയ്യുന്നു. കുട്ടികള്‍ സ്കൂളില്‍ പോയി വന്നാല്‍ സഹായിക്കുന്നു. ജീവിത ചെലവിനും അല്‍പ്പം മിച്ചം വയ്ക്കാനും അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. ഈ കേശവന്‍  നായര്‍ക്ക് രണ്ടു സെന്റ് സ്ഥലവും 5 ലക്ഷം രൂപയും നല്‍കിയാല്‍ ചുരുങ്ങിയത് പത്തു പേര്‍ക്കെങ്കിലും ജോലി കൊടുക്കാവുന്ന ഒരു ഹോട്ടല്‍ നടത്താന്‍ അദ്ദേഹത്തിനുകഴിവുണ്ട്. ഇന്‍ഡ്യയിലെ ഒരാള്‍ക്ക് പോലും ജോലി ലഭ്യത ഇല്ലാത്ത ഓസ്ട്രേലിയയില്‍ ബിസിനസ് നടത്താന്‍  ഇപ്പോള്‍ അദാനിക്ക് മോദി കൊടുക്കന്ന പണം ലക്ഷക്കണക്കിനു കേശവന്‍ നയാര്‍മാര്‍ക്ക് കൊടുത്താല്‍ അവര്‍ കോടിക്കണക്കിനു തൊഴില്‍ ഇന്‍ഡ്യയില്‍ ഉണ്ടാക്കും.

കഴിവുള്ള ഭരണാധികാരി ചെയ്യേണ്ടത് കേശവന്‍ നായരേപ്പോലുള്ള ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാഅണ്. ചായക്കട ഒരുദാഹരണം മാത്രം.അതുപോലെ നിസാര മുതല്‍ മുടക്കു കൊണ്ട് ചെയ്യാവുന്ന അനേകം സംരംഭങ്ങളുണ്ട്. അതൊക്കെ മനസിലാകാണമെങ്കില്‍ ആനയുടെ തല വെട്ടി മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കുന്ന മായാവി കഥകള്‍ വിശ്വസിച്ചും പ്രചരിപ്പിച്ചും നടക്കുന്ന അറിവു പോരാ. കുറഞ്ഞ പക്ഷം ചായക്കടയുടെ economics എങ്കിലും അറിഞ്ഞിരിക്കണം.

ഹരി said...

അണ്ണ'
കാളിദാസാ
ഇ തു പോലെ ഒരു ചേരിൽ കേരളത്തിൽ ഒരുത്തനുണ്ടായിരുന്നു
പിന്നീടാണ് ഞാൻ അറിഞ്ഞത് അവന്റെ പേരു മാത്രമെ ഉള്ളൂ ആള് മറ്റതാണെന്ന്
എന്തിരണ്ണാ
ഇത്ര വിരോദം
ഒന്നും നടക്കണില്ല അല്ലേ
ഇപ്പം നമ്മളും പടിച്ചണ്ണാ
എന്റെ കടുംബത്തിനെ
േ ദ്രാഹി ക്കണ കാര്യം ഞാൻ മനസ്സിലാക്കണ്ടേ
എന്നും പുരോഗമനം എന്ന് പറഞ്ഞ് പറ്റിക്കാൻ ഞാൻ അത്രയ്ക്കു മന്ദബുദ്ധിയാ?
അണ്ണാ
ഡി
സഹിക്കാൻ പറ്റണില്ല അല്ലേ
വാക്കുകളിൽ രോഷം കാണാം
സോറി
ഞങ്ങളും ഇപ്പം കാര്യം മനസിലാക്കി തടങ്ങി
ടry

ഹരി said...

അണ്ണ'
കാളിദാസാ
ഇ തു പോലെ ഒരു ചേരിൽ കേരളത്തിൽ ഒരുത്തനുണ്ടായിരുന്നു
പിന്നീടാണ് ഞാൻ അറിഞ്ഞത് അവന്റെ പേരു മാത്രമെ ഉള്ളൂ ആള് മറ്റതാണെന്ന്
എന്തിരണ്ണാ
ഇത്ര വിരോദം
ഒന്നും നടക്കണില്ല അല്ലേ
ഇപ്പം നമ്മളും പടിച്ചണ്ണാ
എന്റെ കടുംബത്തിനെ
േ ദ്രാഹി ക്കണ കാര്യം ഞാൻ മനസ്സിലാക്കണ്ടേ
എന്നും പുരോഗമനം എന്ന് പറഞ്ഞ് പറ്റിക്കാൻ ഞാൻ അത്രയ്ക്കു മന്ദബുദ്ധിയാ?
അണ്ണാ
ഡി
സഹിക്കാൻ പറ്റണില്ല അല്ലേ
വാക്കുകളിൽ രോഷം കാണാം
സോറി
ഞങ്ങളും ഇപ്പം കാര്യം മനസിലാക്കി തടങ്ങി
ടry

ഹരി said...

പോടാ
മറുപടി പോലും
അർഹിക്കുന്നില്ല

ഹരി said...

പോടാ
മറുപടി പോലും
അർഹിക്കുന്നില്ല