Friday 20 December 2013

ഹരിത കേരളത്തിലെ രാജാക്കന്‍മാര്‍.




ഇതൊരു കിരീടത്തിന്റെ ചിത്രമാണ്. കിരീടം സാധാരണ വയ്ക്കുന്നത് രാജാക്കന്‍മാരും ചക്രവര്‍ത്തിമാരുമാരും.  കിരീടം അധികാരത്തിന്റെ ചിഹ്നം . രാജാവ് അധികാരമേറ്റെടുക്കുമ്പോള്‍ അതിനു "കിരീട ധാരണം" എന്നാണു പറയാറുള്ളതും.

ഇപ്പോള്‍ രാജഭരണമില്ലെങ്കിലും ചിലപ്പോഴൊക്കെ ഇത് പലരും സ്വയമണിയാറുണ്ട്. ചിലപ്പോള്‍ മറ്റുള്ളവരെ അണിയിക്കാറുമുണ്ട്. ദാ ഇതുപോലെ.




കിരീടം വയ്ക്കാത്ത രാജാക്കന്‍മാര്‍ എന്ന് പലരെയും പൊതുവെ വിളിക്കാറുമുണ്ട്. കിരീടം വയ്ക്കുന്നവരും അത് സ്വീകരിക്കുന്നവരും ഇപ്പോഴും ആ പഴയ കാല രാജഭരണത്തിന്റെ ഹാംഗ് ഓവറിലാണെന്നു പറയാം.  അധികാരം ഏല്‍പ്പിച്ചു കൊടുക്കുന്നതും അത്, സ്വീകരിക്കുന്നതും പ്രതീകാത്മകമായി അംഗീകരിക്കുന്ന  നടപടിയാണെന്നും പറയാം.

അതി വിചിത്രമായ ഒരു തര്‍ക്കം ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഈയിടെ അന്തരിച്ച മുന്‍കാല രാജകുടുംബത്തിലെ മാര്‍ത്താണ്ഡവര്‍മ്മയെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലക്ക് അവധി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണത്. അറിയപ്പെടുന്ന പ്രതികരണ തൊഴിലാളിയും, ഹരിത എം എൽ  എ  എന്ന്  അവകാശപ്പെടുന്ന ആളും   ആയ വി റ്റി ബലറാം ആണ്, ഈ വിവാദത്തിനു തുടക്കം കുറിച്ചതും. അദ്ദേഹം എഴുതിയ അഭിപ്രായം ഇതായിരുന്നു.

""""ശ്രീ മാർത്താണ്ഡ വർമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. എന്നാൽ പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതിൽക്കവിഞ്ഞ് ഒരിക്കൽ‌പ്പോലും ഈ നാടിന്റെ ഭരണാധികാരി അല്ലാതിരുന്ന അദ്ദേഹത്തിന്റെ മരണത്തേത്തുടർന്ന് തിരുവനന്തപുരത്ത് പൊതു അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രാജഭരണവും ഫ്യൂഡലിസവുമൊക്കെ കഴിഞ്ഞുപോയെന്നും ഇപ്പോൾ ഈ നാട്ടിൽ നിലനിൽക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയാണെന്നതും ഭരണാധികാരികൾ തന്നെ മറന്നുപോകുന്നത് ഉചിതമല്ല. “രാജാവ് നാടുനീങ്ങി” തുടങ്ങിയ തലക്കെട്ടുകൾ നാളത്തെ പത്രങ്ങളിൽ കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് തോന്നുന്നു.""""

ഇതു കേട്ട നൂറുകണക്കിനാരാധകര്‍ കോരിത്തരിച്ചു പോയി. സന്തോഷം കൊണ്ട് ഇരിപ്പുറക്കാതെ അവരൊക്കെ ചേര്‍ന്ന് ബലറാമിനെ വിപ്ളവനായകനായും വഴ്ത്തിപ്പാടി. ഒരാരാധകന്‍ ആരാധന മൂത്ത്, കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയോട് ഇപ്പോഴും പല വിഷയങ്ങളിലും എതിര്‍പുണ്ടെങ്കിലും.സാമൂഹിക ലിബറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും, ഇവയ്ക്കു സമൂഹമദ്ധ്യത്തില്‍ ഉറച്ചു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന എം.എല്‍.എമാര്‍ നമ്മുടെ നിയമസഭയില്‍ ഇരിക്കുന്നു എന്നതു സന്തോഷവും പ്രത്യാശയും നല്‍ക്കുന്നു, എന്നു കൂടി പറയുന്നു.

രാജഭരണത്തോടും രാജകുടുംബമെന്ന് പലരും വാഴ്ത്തിപ്പാടുന്ന ഈ കുടുംബത്തോടും,അവരുടെ അഹങ്കാരങ്ങളോടും ഒട്ടും യോജിപ്പില്ലാത്ത വ്യക്തിയാണു ഞാന്‍. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബത്തിന്റേതാണെന്നു പറഞ്ഞ മാര്‍ത്താണ്ഡവര്‍മ്മയോട് വെറുപ്പുമുണ്ട്. എങ്കിലും ബലറാം എന്ന കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞ അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് വാസ്തവത്തില്‍ അത്ഭുതം തോന്നി.

ഇവിടെ ബലറാം ഉന്നയിക്കുന്നത് മൂന്നു കാര്യങ്ങളാണ്.

1. മാര്‍ത്താണ്ഡ വര്‍മ്മ ഒരധികാര സ്ഥാനത്തും ഇരുന്നിട്ടില്ല. അതുകൊണ്ട് തിരുവനന്തപുരത്തിനവധി കൊടുത്തത് തെറ്റാണ്.

2. രാജഭരണവും ഫ്യൂഡലിസവും കഴിഞ്ഞു പോയെന്ന് ഇപ്പോഴത്തെ ഭരണാധികാരി ആയ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മറന്നു പോകുന്നു.

3. "രാജാവ് നാടു നീങ്ങി" എന്ന പേരില്‍ വാര്‍ത്തകള്‍ വരാനുള്ള സാധ്യതയുണ്ട്.

അധികാര സ്ഥാനത്തിരിക്കാത്ത പലരും മരിക്കുമ്പോള്‍,  നമ്മള്‍ പലപ്പോഴും അവധി കൊടുക്കാറുണ്ട്. സഞ്ചയ് ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ്, ഒരധികാര സ്ഥാനത്തും ഇരുന്നിട്ടില്ല. പക്ഷെ അദ്ദേഹം  മരിച്ചപ്പോള്‍ ഡെല്‍ഹിയില്‍ അവധി കൊടുത്തിരുന്നു. ദേശീയമായി ദുഖവും ആചരിച്ചിരുന്നു. വെറും എം പി മാത്രമായിരുന്ന അദ്ദേഹത്തിനെന്തിനാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്രയേറെ പ്രാധാന്യം കൊടുത്തത്? രാജഭരണത്തേക്കാള്‍ ക്രൂരമായി, ഒരു ജനതയുടെ മുഴുവന്‍ മനുഷ്യാവകാശങ്ങളും ലംഘിച്ചു കൊണ്ട്, ഒരു ചക്രവര്‍ത്തിനിയേപ്പോലെ ഭരിച്ച  പ്രധാനമന്ത്രി ആയിരുന്നു,  ഇന്ദിരാ ഗാന്ധി. അവർ പ്രഖ്യാപിച്ച  അടിയന്താരവസ്ഥയുടെ എല്ലാ ഉത്തരവാദിത്തങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടി വയ്ക്കുന്നത്  സഞ്ചയ് ഗാന്ധിയിലാണ്.  അദ്ദേഹത്തിന്റെ  ചരമ ദിനം ഇപ്പോഴും കോണ്‍ഗ്രസുകാര്‍ ആചരിക്കുന്നുണ്ട്. സഞ്ചയ് ഗാന്ധിയോട് ബലറാമിന്റെ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള സ്നേഹാദരം, തിരുവനന്തപുരത്തെ കുറച്ചു പേര്‍ ഈ രാജകുടുംബത്തോടും അതിലെ അംഗങ്ങളോടും  പ്രകടിപ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റാകുന്നതെങ്ങനെ?

കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ബലറാം അംഗമായ കോണ്‍ഗ്രസ്. ഈ സര്‍ക്കാരാണ്, അവധി കൊടുക്കാന്‍ തീരുമാനിച്ചത്. അതിനെതിരെ മുഖ്യ മന്ത്രിയോടോ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനോടോ ബലറാം പ്രതിഷേധം അറിയിച്ചതായി എങ്ങും കേട്ടില്ല. Face Book  ല്‍ പ്രതിഷേധിച്ചാല്‍ കുറച്ച് പേരുടെ കയ്യടി നേടാം എന്ന ഉദേശ്യമാണീ പ്രതിഷേധ നാടകത്തിന്റെ പിന്നിലുള്ളത്. അല്ലെങ്കില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് ഭരണ കക്ഷി എം എല്‍ എ ആയ ബലറാം തിരുത്തിക്കേണ്ടതായിരുന്നു.

ഇത് ബലറാമിന്റെ സ്ഥിരം നാടകമാണ്. ആറന്മുള വിമാത്താവള വിഷയത്തിലും ഇതേ നാടകം ബലറാം ആടിയിട്ടുണ്ട്. കേരള നിയമസഭയിലെ 72 എം എല്‍ എ മാര്‍  ഈ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒപ്പിട്ട നിവേദനത്തില്‍, അടുത്ത് ആളായി ഒപ്പിടാന്‍ തയ്യറാണെന്ന്,  തന്റെ മന്ദബുദ്ധി അനുയായികളോട് പറഞ്ഞ ആളാണീ ബലറാം.  ഇന്നു വരെ ആ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല  എന്നാണെന്റെ അറിവ് . ബലറാമിന്റെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആ പദ്ധതി  നടപ്പിലാക്കാന്‍  എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടു കഴിഞ്ഞു. ഇന്നു വരെ ഈ അനുയായി വൃന്ദങ്ങളൊന്നും എന്തുകൊണ്ടാണീ ജന വിരുദ്ധ നിലപാട് ബലറാമിന്റെ പാര്‍ട്ടി സ്വീകരിച്ചതെന്ന് ചോദിച്ചില്ല. ചോദിച്ചാലും  ബലറാം എന്ന കാപട്യം മറുപടി പറയുകയും ഇല്ല. ഇതുപോലുള്ള പ്രതിഷേധ നാടകം കണ്ട് സംതൃപ്തി അടയാനുള്ള വിവേകമേ ഈ അനുയായികള്‍ക്കുള്ളു.

വേറൊരു പ്രതിഷേധം കോഴിക്കോട് സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ആയിരുന്നു. അത് അനാവശ്യമാണെന്നതിൽ തർക്കമില്ല. ആ തീരുമാനത്തിന്റെ ന്യായാന്യായത മറന്നു കൊണ്ട് മറ്റൊരു കാര്യം ചിന്തിക്കാം. ഇന്ന് കേരളത്തിലെ ഒരു മന്ത്രിക്ക് നാല്‍പ്പതും അമ്പതും  പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുണ്ട്. അവരുടെ പ്രധാന പണി മന്ത്രിയേക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാന്‍  വരുന്നവരോട് കൈക്കൂലി മേടിക്കുക എന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ ഒരു സ്റ്റാഫ് ആംഗം ഒറ്റ വര്‍ഷം കൊണ്ട് കോടീശ്വരന്‍ ആയ സത്യം സോളാര്‍ വിഷയം ചര്‍ച്ച ചെയ്തപ്പോ ള്‍ പുറത്തു വന്നിട്ടുമുണ്ട്. ഇതുപോലെയുള്ള സാമൂഹ്യ ദ്രോഹികള്‍ക്ക്  ആജീവനാന്ത പെന്‍ഷനും ഇപ്പോള്‍ ലഭിക്കും. ഇതിനെതിരെ ബലറാം എപ്പോഴെങ്കിലും പ്രതിഷേധിച്ചതായി കേട്ടിട്ടില്ല. ഇതുപോലെയുള്ള ധൂര്‍ത്തും അഴിമതിയും നടക്കുമ്പോള്‍, അതിനെതിരെ ചെറുവിരല്‍ അനക്കാതെ, സാമൂതിരിയുടെ കുടുംബത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ചെറിയ ഒരു പെന്‍ഷന്‍ നല്‍കുന്നത് മഹാപരാധമാണോ? അതും മദ്രസയില്‍ കുര്‍ആന്‍ പഠിപ്പിക്കുന്ന മുസല്യാര്‍ക്ക് വരെ പെന്‍ഷനുള്ള ഒരു നാട്ടില്‍.

രാജഭരണവും ഫ്യൂഡലിസവുമൊക്കെ  അവസാനിച്ചതായി ബലറാം കേരളത്തിന്റെ ഭരണാധികാരി ആയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിക്കുന്നു. അതു വഴി കേരള ജനതയേയും ഓര്‍മ്മിപ്പിക്കുന്നു. ഇതൊന്നും അറിയാത്ത മന്ദബുദ്ധികളാണ്, കേരള ജനത  എന്നത് ബലറാമിന്റെ തോന്നലാണ്. "മാര്‍ത്താണ്ഡവര്‍മ്മ മരിച്ചപ്പോള്‍ അവധി കൊടുക്കുന്നതും, ചിലര്‍ അദ്ദേഹത്തെ രാജാവ് എന്ന് അഭിസംബോധന ചെയ്തതും, രാജഭരണവും ഫ്യൂഡലിസവുമൊക്കെ തിരിച്ചു വരുന്നതിന്റെ ലക്ഷണം"  ആയി കാണുന്നവര്‍ക്ക് ഒരു നല്ല നമസ്കാരം പറയട്ടെ.  എത്ര വെറുക്കപ്പെട്ട വ്യക്തിയാണെങ്കിലും ഒരാള്‍ മരിച്ചാൽ,   തലക്ക് വെളിവുള്ള ശത്രുക്കള്‍ പോലും അദ്ദേഹത്തെ കുത്തിനോവിക്കാന്‍ ശ്രമിക്കില്ല. അപവാദങ്ങളില്ലാതില്ല. അടുത്ത കാലത്ത് മാര്‍ത്താണ്ഡവര്‍മ്മയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വി എസ് അച്യുതാന്ദൻ   പോലും ഇക്കാര്യത്തില്‍  മൌനം പാലിച്ചു. പക്ഷെ രാജാവിനേക്കാള്‍ വലിയ രാജഭക്തി ഉള്ള ബലറാമിനാണു വലിയ കൃമികടി.

തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ രാജ ഭരണമേ അവസാനിച്ചുള്ളു. പകരം രാജ്യ ഭാരം ഏറ്റെടുത്ത, രാജകുടുംബത്തിന്റെ ഭരണം ഇപ്പോഴും തുടരുന്നു. നെഹ്രു ഗാന്ധി രാജകുടുംബത്തിന്റെ. ആദ്യം നെഹ്രു, പിന്നെ ഇന്ദിര, അതിനു ശേഷം രാജിവ്, രാജീവിനു ശേഷം സോണിയ ആകേണ്ടതായിരുന്നു. പക്ഷെ ബി ജെപിയുടെ എതിര്‍പ്പുകാരണം അത് നടന്നില്ല. വാ തുറന്നാൽ വിഡ്ഢിത്തം മാത്രം പറയുന്ന അടുത്ത കിരീടാവകാശി, രാഹുലനെ  അരിയിട്ട് വഴിച്ചത് കുറച്ചു നാളുകൾക്ക് മുന്നേ ആയിരുന്നു. നെഹ്രു ഗാന്ധി രാജകുടുംബത്തിന്റെ ഭരണത്തില്‍ ബലറാമിനൊന്നും യാതൊരു പ്രശ്നവുമില്ല.  അവിടെ സോണിയ എന്ന കിരീടം  വയ്ക്കാത്ത ചക്രവര്‍ത്തിനി പറയുന്ന ഒരു തിരു വാക്കിനും എതിര്‍വാ ഇല്ല. ബലറാം സോണിയയുടെ മുന്നില്‍ ഇരിക്കുക പോലുമില്ല. എന്നിട്ടാണ്, മാര്‍ത്താണ്ഡവര്‍മ്മയെ ആരോ രാജാവെന്നു വിളിച്ചപ്പോഴേക്കും ബലറാമിന്റെ ധാര്‍മ്മിക രോഷം അണപൊട്ടി ഒഴുകുന്നത്.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏത് രാജാവിനെയും ലജ്ജിപ്പിക്കുന്ന വിധത്തിലാണു ഭരിക്കുന്നത്. തന്റെ ഓഫീസിടപെട്ടു നടത്തിയ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തു വരുന്നു. ഉമ്മന്‍ ചാണ്ടി,  രാജാവിനേപ്പോലെയും,  തന്റെ സ്റ്റാഫ് അംഗങ്ങള്‍, ഫ്യൂഡല്‍ പ്രഭുക്കളെയും പോലെ ആണ്, കേരളം ഭരിച്ചത്. സലിം രാജെന്ന പ്രഭു, ഉമ്മൻ ചാണ്ടിയുടെ തണലിൽ  നടത്തിയ ഭൂമി തട്ടിപ്പൊക്കെ, പണ്ടത്തെ ഏത് പ്രഭുവിനെയും കടത്തി വെട്ടും. പണ്ട് രാജാക്കന്‍മാര്‍ എഴുന്നള്ളി ഇരുന്ന് പണക്കിഴി വിതരണം ചെയ്തിരുന്ന പോലെ ഉമ്മന്‍ ചാണ്ടി മഹാരാജാവ് പലയിടത്തും എഴുന്നള്ളി ഇരുന്ന് പണക്കിഴി വിതരണം ചെയ്യുന്നു. ഈ വര്‍ഷം വിതരണം ചെയ്ത പണക്കിഴിയുടെ മൂല്യം 17 കോടി രൂപ വരും. അതിനു വേണ്ടി ചെലവായത് വേറെ 10 കോടിയും. ഈ മഹാരാജാവ് എഴുന്നള്ളുമ്പോള്‍ ജില്ലയിലെ സകല പോലീസുദ്യോഗസ്ഥരും വലിയ ഒരു സംഘം പോലീസുകാരും അകമ്പടിക്കുണ്ടാകും. കൂടെ സര്‍ക്കാര്‍  ഉദ്യോഗസ്ഥരുടെ ഒരു പടയും. ജനങ്ങള്‍ക്ക് ഇതുപോലെ ദുരിതം ഉണ്ടാക്കുന്ന ഈ മാമാങ്കത്തിന്റെ  ഉദ്ദേശ്യം എന്താണ്? ഈ പരാതിക്കാരെ സകല ചെലവും നല്‍കി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കാന്‍ പോലും 10 കോടി രൂപ ചെലവു വരില്ല. പിന്നെ എന്തിനാണിങ്ങനെ ഒരു മുഖം കാണിക്കാന്‍ വേണ്ടിയുള്ള എഴുന്നള്ളത്ത്? താഴെ കാണുന്നതുപോലെയുള്ള ചില ചിരിപ്പിക്കലും കൂടെ ഉണ്ട്.



മുഖ്യമന്ത്രിയെ കാണുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു എന്നതാണാവസ്ഥ. ത്രിതല പഞ്ചായത്തുകളിലൂടെ അധികാര വികേന്ദ്രീകരണം ആണ് , ഇൻ ഡ്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. അതിനു കടകവിരുദ്ധമായി  മുഖ്യമന്ത്രി അധികാരകേന്ദ്രീകരണം നടത്തുകയാണ്. ജില്ലാ കളക്ടറുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും മുഖ്യമന്ത്രി സ്വയം ഏറ്റെടുക്കുന്നു . ഉമ്മന്‍ചാണ്ടി പണക്കിഴി വിതരണപരിപാടിക്ക് ഓടിനടക്കുന്നതുമൂലം ഭരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാത്ത അവസ്ഥയാണ്.

ഇരിക്കാന്‍ പാറ്റാതെയും, നടക്കാന്‍ പറ്റാതെയും, മാറാരോഗം  ബാധിച്ചും  കഷ്ടപ്പെടുന്നവരെയൊക്കെ താന്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ചുമന്നു കൊണ്ടു വന്നാലേ പണക്കിഴി നല്‍കൂ എന്നത്  ധാര്‍ഷ്ട്യമാണ്. ഏത് രാജാവിനെയും വെല്ലുന്ന ധാര്‍ഷ്ട്യം.

നിയമ സഭ മുതല്‍ ഗ്രാമസഭ വരെയുള്ള സകല ജനാധിപത്യ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി, അവിടെ ഇരിക്കുന്നവരൊക്കെ കഴിവു കെട്ടവരാണെന്നു സൂചിപ്പിച്ചുകൊണ്ട്,  ഈ മഹാരാജാവ് ചെയ്യുന്നതൊക്കെ, ബലറാമിനേപ്പോലുള്ള കാപട്യത്തിനു മനസിലാകാത്തതൊന്നുമല്ല. അദ്ദേഹത്തെ അന്ധമായി പിന്തുണക്കുന്ന അടിയാന്‍മാര്‍ക്ക് പക്ഷെ മനസിലാകുമെന്നു തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഈ സാമന്തനെ ഇതുപോലെ പുകഴ്ത്തില്ല.

അന്തരിച്ച മര്‍ത്താണ്ഡവര്‍മ്മയെ കളിയാക്കുന്ന പോലെയാണ്, രാജാവ് നാടുനീങ്ങി എന്ന ബലറാമിന്റെ പ്രയോഗം. രാജാവെന്ന പ്രയോഗവും നാടുനീങ്ങുന്നു എന്ന പ്രയോഗവും ബലറാമിനു രുചിക്കുന്നില്ല. ക്രൈസ്തവ സഭയിലെ ബിഷപ്പുമാരെ തിരുമേനി എന്നാണ്, വിശ്വാസികള്‍ അഭിസംബോധന  ചെയ്യാറുള്ളത്. അവര്‍ കടന്നു വരുമ്പോള്‍ ആദരം പ്രകടിപ്പിക്കുന്നത് കൈ മുത്തിക്കൊണ്ടുമാണ്. അവര്‍ മരിക്കുമ്പോള്‍ കാലം ചെയ്തു എന്നാണ്, സാധാരണ റിപ്പോര്‍ട്ട് ചെയ്യാറുള്ളതും. ഇനി മുതല്‍ ബലറാമിനെ പേടിച്ച് ഈ ആചാരങ്ങളൊക്കെ ക്രിസ്ത്യാനികള്‍ നിറുത്തേണ്ടി വരുമോ എന്തോ? കാന്തപുരം അബൂബേക്കര്‍ മുസല്യാരെ കൈ മുത്തിയാണ്, അനുയായികള്‍ എതിരേല്‍ക്കാറുള്ളതും. അതിനെതിരെ ബലറാമിന്റെ  ഒരു പ്രതിഷേധ നാടകം പ്രതീക്ഷിക്കാമോ എന്തോ.

ഈയിടെ അന്തരിച്ച ദക്ഷിണാമൂര്‍ത്തിയെ സ്വാമികള്‍ എന്നു ചേര്‍ത്താണു വിളിച്ചിരുന്നത്. എല്ലാ ഹൈന്ദവ സന്യാസിമാരെയും സ്വാമി എന്നാണു അഭിസംബോധന ചെയ്യുന്നതും. നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുദേവനെയും ബലറാം പടിയടച്ച് പിണ്ഡം വയ്ക്കുമോ എന്തോ.

"ബലറാം എന്ന എം.എല്‍.എ കേരള  നിയമസഭയില്‍ ഇരിക്കുന്നു എന്നതു സന്തോഷവും പ്രത്യാശയും നല്‍കുന്നു", എന്നാണ്, ഒരു ഭക്തന്‍ പാടിയത്. ഇതേ ബലറാം നിയമസഭയിലെ സ്പീക്കറെ അഭിസംബോധന ചെയ്യുന്നത്, സര്‍ എന്നാണ്. ഫ്യൂഡലിസത്തിന്റെ ഏറ്റവും വലിയ തിരുശേഷിപ്പാണീ അഭിസംബോധന. ബ്രിട്ടീഷ് രാജ്ഞി മാടമ്പിമാര്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന സ്ഥാനമാണ്, സര്‍ എന്നത്.  ഇങ്ങനെ  വിളിക്കാന്‍  യാതൊരു ഉളുപ്പുമില്ലാത്ത ബലറാമിന്, മാര്‍ത്താണ്ഡവര്‍മയെ ചിലര്‍ രാജാവെന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ഫ്യൂഡലിസം തിരിച്ചു വരുന്നതായി തോന്നുന്നു.

ഇതേ ബലറാമിന്റെ Face Book പേജിന്റെ നെറ്റിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ചിഹ്നമാണ്, ഞാന്‍ ആദ്യം സൂചിപ്പിച്ച കിരീടം. അലുക്കുകളിട്ട കുഞ്ഞു മെത്തയില്‍ ഭക്ത്യാദരങ്ങളോടെ ആണദ്ദേഹം ​അത് പ്രദര്‍ശിപ്പിക്കുന്നതും. ബലറാമിന്റെ  കാപട്യത്തിന്റെ മകുടോദാഹരണം പോലെ.


നാടോടുമ്പോള്‍ നടുവെ  ഓടാതെ, താന്‍  തിരിഞ്ഞോടി വ്യത്യസ്ഥനാകാന്‍ ശ്രമിക്കുന്നു എന്നാണ്, ആപ്ത വാക്യം. പക്ഷെ ബിംബം നാടുവാഴിത്തത്തിന്റെ തിരുശേഷിപ്പായ കിരീടമായി പോയി എന്നു മാത്രം. മാര്‍ത്താണ്ഡവര്‍മയെ ചീത്തപറയുമ്പോഴും രാജഭരണത്തിന്റെ തിരുശേഷിപ്പിനോടുള്ള അഭിവാഞ്ച മറക്കാന്‍ ആകുന്നില്ല. ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും കിരീടം തലയില്‍ വച്ചു. പക്ഷെ ബലറാം അത് തലയോട് ചേര്‍ത്തു വയ്ക്കുന്നു. കുറഞ്ഞ പക്ഷം ഒരു സിംഹവാലന്‍ കുരങ്ങിന്റെയോ, നീലഗിരി വരയാടിന്റെയോ ചിത്രമായിരുന്നു ഹരിത എം എല്‍ എക്കു യോജിക്കുക. രാജഭരണത്തിന്റെ മുദ്ര ആയ കിരീടം തന്നെ അദ്ദേഹം ​തെരഞ്ഞെടുത്തത് യാദൃ ഛികമാകാന്‍ വഴിയില്ല. 

മാര്‍ത്താണ്ഡ വര്‍മ്മ എന്ന ഈ രജകുടുംബംഗം കേരള രാഷ്ട്രീയത്തിലോ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലോ ഏതെങ്കിലും തരത്തില്‍ ഇടപെട്ടതായി ഞാന്‍ കേട്ടിട്ടില്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണാധികാരി എന്ന നിലയില്‍ അവിടെ കൂട്ടി വച്ചിരിക്കുന്ന സ്വത്തിന്റെ മേല്‍ അവകാശം ഉന്നയിച്ചതായി മാത്രമേ കേട്ടിട്ടുള്ളു. പിന്നെന്തിനിനാണ്, അദ്ദേഹത്തിന്റെ ശവത്തേപ്പോലും ഈ "അഭിനവ രാജാവ്", കുത്തിനോവിക്കുന്നതെന്ന് മനസിലാകുന്നില്ല.

ഇനി മറ്റൊരു ഹരിത എം എല്‍ എയുടെ വിഷയത്തിലേക്ക് വരാം. ബലറാമിനേപ്പോലെ ഹരിത രാഷ്ട്രീയമെന്ന കാപട്യം കൊണ്ടു നടക്കുന്ന വി ഡി സതീശനാണു കഥാപാത്രം. കാതിക്കുടത്ത് ചാലക്കുടി പുഴയെ മലിനീകരിക്കുന്ന നീറ്റാ ജലറ്റിന്‍ കമ്പനിക്കനുകൂലമായി നിന്നിട്ട്, ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ കെട്ടിപ്പിടിക്കുന്ന സതീശന്റെ ഇരട്ട മുഖത്തിനൊരു മുഖവുര ആവശ്യമില്ല. പക്ഷെ ഈ അഭിനവ രാജാവ്, ഒരു പ്രജയോട് കാണിക്കുന്ന അസഹിഷ്ണുത ഈ വീഡിയോയില്‍ നോക്കിയാല്‍ മനസിലാകും.









രണ്ടു കാലിനും സ്വാധീനമില്ലാത്ത ഒരു വൃദ്ധ ഏന്തി വലിഞ്ഞ് കൈ നീട്ടിയപ്പോള്‍, ഈ രാജാവു കൈ പിന്‍വലിക്കുന്നു. അവരെ പുച്ചത്തോടെ ഒന്ന് നോക്കിയിട്ട് സാമന്ത രാജാക്കന്‍മാരോടൊപ്പം മഹാരാജാവ് അകന്നു മാറി നടന്നു പോകുന്നു. വീഴുംമുൻപ് കൈ നീട്ടിയപ്പോൾ വി ഡി സതീശന്‍  കൈ വലിക്കുന്നു. തങ്ങള്‍ക്കുനേരേ നീട്ടിയ സ്ത്രീയുടെ കൈ ഖദര്‍ മുണ്ടില്‍  സ്പര്‍ശിക്കാതിരിക്കാന്‍  ശ്രദ്ധിച്ച്, ഒഴിഞ്ഞുമാറുന്നു രാജാക്കന്‍മാര്‍. ആ വൃദ്ധ  മറിഞ്ഞുവീണപ്പോഴും കരുണ കാട്ടുന്നില്ല. എന്നിട്ട് മഹാരാജാവു രോഷത്തോടെ ചോദിക്കുന്നു. ആരാണിവരെ ഇവിടേക്ക് കയറ്റി വിട്ടത് എന്നും. "രാജ സന്നിധിയില്‍ കടന്നു വരാന്‍ അര്‍ഹതയില്ലാത്ത ഈ പരിഷയെ ആരാണ്, കടത്തി വിട്ടത്"  എന്നാണ്, ഭ്രുത്യന്‍മാരോട് മഹാരാജാവു ക്രോധത്തോടെ ചോദിച്ചത്. ഒരാൾ വിഴുന്നത് കണ്ടാൽ  ഏത് മനുഷ്യനും ഒന്ന് സഹായിക്കാൻ വേണ്ടി  നീട്ടും.  ഇവർ മലയാളിയാണോ  എന്നായിരുന്നു മറ്റൊരു രാജാവ് ചോദിച്ചത്.  മഹാരാജാവിനോളം ക്രൂരത ഭ്രുത്യൻമാര്‍ക്കില്ലാത്തതുകൊണ്ട് അവര്‍ ആ സാധുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. 

ഈ സംഭവം  വിമര്‍ശനവിധേയമായപ്പോള്‍ ഒരു സാമന്ത രാജാവായ മുരളീധരന്‍ പ്രതികരിച്ചത് ഇങ്ങനെ. ആ വൃദ്ധ രേഖ മൂലമോ വാക്കാലോ ഒരു പരാതിയും നല്‍കിയില്ല. പരാതി കേള്‍ക്കാന്‍ പോലും കാത്തു നില്‍ക്കാതെ വില കൂടിയ വിദേശ കാറില്‍ എഴുന്നള്ളിയ ഈ രാജാവും, ഉമ്മന്‍ ചാണ്ടി മഹരാജാവിന്റെ നയം ആണു പിന്തുടര്‍ന്നത്. "മുഖം കാണിച്ച് പരാതി പറഞ്ഞാലേ  ചിന്നരാജാവു കനിയൂ. പണക്കിഴി തരൂ". വൃദ്ധ പരാതി പറഞ്ഞില്ല. അതുകൊണ്ട് പണക്കിഴിയും കൊടുത്തില്ല.

ജയിൽ പരിശോധനയ്ക്കിടെ പരാതി പറയാന്‍  വന്ന അസൂറാബീവിയെ അവഗണിച്ചുവെന്ന വാര്‍ത്ത  കെട്ടിച്ചമച്ചതാണ്   എ ന്ന്   സതീശന്‍ പിന്നീട്  ആരോപിച്ചു. അവിടെ പൊതുജനത്തിന് പരാതി പറയേണ്ട ആവശ്യം ഇല്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് പരാതിയില്ലായിരുന്നു. അസൂറാബീവിയുടെ  കൈ തന്റെ   പളപളത്ത ഖദര്‍ മുണ്ടില്‍ സ്പര്‍ശിക്കാതെ ഒഴിഞ്ഞു മാറിയ സതീശന്‍ പോയത് ഒമാനിലേക്കാണ്. ഒമാനിലാണെങ്കില്‍ ഇതുപോലെ അശ്രീകരങ്ങള്‍ ഉണ്ടാവില്ലല്ലോ. അവിടത്തെ രാജാവിന്റെ പരിരക്ഷയും കിട്ടും. അവിടെ നിന്ന്   ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 




അസൂറാ ബീവിയുടെ  ഭര്‍ത്താവ്, മയക്കുമരുന്നു കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയാണ്  എന്നു കൂടി സതീശന്‍ രാജാവു പറയുന്നു. അതിന്റെ വ്യംഗ്യാര്‍ത്ഥം, മയക്കു മരുന്നു കേസിലെ പ്രതിയുടെ ഭാര്യയെ അവഗണിച്ചതില്‍ യാതൊരു തെറ്റുമില്ല എന്നാണ്.

ഇതേ നിലപാട് സതീശന്‍ രാജാവ് വീണ്ടും തിരുത്തി. ആസൂറാ ബീവിയുടെ ഭര്‍ത്താവ് 4 കുട്ടികളെ പീഢിപ്പിച്ച പീഢന വീരന്‍ ആണെന്ന് ഇപ്പോള്‍ മാറ്റി പറയുന്നു. 





അസൂറാബീവിയെ അവഗണിച്ചു എന്ന വിഷയത്തിലേക്ക്, തന്റെ നിരപരാധിത്വം തെളിയിക്കാൻ  അവരുടെ ഭര്‍ത്താവിനെ വരെ സതീശന്‍ രാജാവിനു വലിച്ചിഴക്കാന്‍ മടിയില്ല. ഇതേ സതീശന്‍ ഒരിക്കല്‍ മറ്റൊരു ആക്ഷേപം പറഞ്ഞിരുന്നു. സോളാര്‍ കേസിലെ ഒരു ചര്‍ച്ചയില്‍,  വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചു എന്നായിരുന്നു അത്. 

ഒമാനിലിരുന്ന് സതീശന്‍ രാജാവു പറയുന്ന കരളലിയിക്കുന്ന പരാതി ശ്രദ്ധിക്കുക. Somebody wanted to discredit my social commitment. ആരോ തന്റെ സമൂഹിക പ്രതിബദ്ധത തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്.

ഈ രാജാവ് എന്താണു ചെയ്തതെന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടിട്ടും, ഇദ്ദേഹത്തിന്റെ ആശ്രിതര്‍ പറയുന്ന അഭിപ്രായം കേട്ടാല്‍, സുബോധമുള്ള ആരും ലജ്ജിച്ചു തല താഴ്ത്തും. രാജഭരണത്തിലേതിനേക്കാള്‍ തരം താണ സ്തുതി പാടല്‍.

ഇടുക്കിയില്‍ മലയിടിഞ്ഞപ്പോള്‍ സതീശന്‍ മഹാരാജാവിനുണ്ടായ വേദന നോക്കു. 


രണ്ടു കാലും ഇല്ലാത്ത ഒരു വയോധിക കൈ നീട്ടിയപ്പോള്‍ വെറുപ്പോടെ കൈ പിന്‍വലിച്ച, അവര്‍ തലയടിച്ച് വീണപ്പോള്‍ പുച്ഛത്തോടെ മാറിനടന്ന  ഇദ്ദേഹത്തോട് അവജ്ഞ തോന്നുന്നു.

അശരണയായ ഈ വൃദ്ധയോട് സർക്കാർ കാട്ടിയ ക്രൂരതകള്‍  ഇതിലും ഭീകരമാണ്.  സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത അസൂറാബീവി 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയിൽ അപേക്ഷിച്ചു.  രണ്ടുസെന്റ് ഭൂമി അനുവദിക്കുകയും ചെയ്തു, എവിടെയാണെന്നോ? കർണാടക അതിർത്തിയായ കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്ഗിൽ.  തനിക്ക് ഹോസ്ദുർഗ്ഗിലെ  ഭൂമി വേണ്ടെന്ന് അസൂറ കരഞ്ഞുപറഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥപ്രമാണിയുടേയും ഭരണാധികാരിയുടേയും കണ്ണുതുറന്നില്ല. ഒടുവിൽ കാസർകോട്ടെ ഭൂമി വേണ്ടെന്ന് അവർ അസൂറയിൽ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. ദിവസം ഒരു രൂപപോലും സ്വന്തം വരുമാനമില്ലാത്ത അസൂറാബീവി സർക്കാർ വരച്ച ദാരിദ്ര്യരേഖയുടെ മുകൾത്തട്ടിലാണ്. റേഷൻകാർഡ് ബി.പി.എല്‍ ആക്കി കിട്ടിയാൽ ഒരുരൂപയ്ക്ക് അരിയും ഗോതമ്പും  കിട്ടും.  കൊല്ലം കളക്ടറേറ്റിന്റെ പടിക്കെട്ടുകൾ ഇഴഞ്ഞുകയറി ഇടയ്ക്കിടെയെത്തുന്ന അസൂറാബീവിയെ ജില്ലാ കളക്ടറോ സപ്ളൈ ഓഫീസറോ ഇതുവരെ കണ്ടതായിപ്പോലും ഭാവിച്ചിട്ടേയില്ല. ഇതിനുള്ള സഹായംതേടിയായിരുന്നു അവര്‍ രാജാക്കന്‍മാരെ സമീപിച്ചത്. 

ജനങ്ങള്‍  തിരഞ്ഞെടുക്കുന്നത് മാന്ത്രിമാരെയോ എം എല്‍ എ  മാരേയോ അല്ല, ചക്രവര്‍ത്തിമാരെയും, മഹാരാജാക്കന്‍മാരെയും, സാമന്ത രാജാക്കന്‍മാരെയും ഒക്കെ ആണ്,  എന്നാണ് ഇവരുടെയൊക്കെ ഭാവം . ഇലക്ഷൻ സമയത്ത് വോട്ടിനു വേണ്ടി ജനങ്ങളുടെ വീടിന്റെ തിണ്ണ നിരങ്ങുന്ന ഇവര്‍  ജയിച്ചുകഴിഞ്ഞാല്‍  ജനങ്ങളെ പുറം കാലുകൊണ്ട് തട്ടിമാറ്റും. 

ഇവിടെ രാജഭരണമില്ല എന്ന് എങ്ങനെ പറയാന്‍ ആകും? കിരീടം സ്വപ്നം കാണുന്ന ബലറാം രാജാവും, പണക്കിഴി നല്‍കി പ്രജകളെ സന്തോഷിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി മഹാരാജാവും, അശരണര്‍, രക്ഷിക്കണേ  എന്നും പറഞ്ഞ്  കൈ നീട്ടുമ്പോള്‍, കൈ പന്‍വലിക്കുന്ന സതീശന്‍ മഹാരാജവും, വാക്കാലോ രേഖാ മൂലമൊ പരാതി നല്‍കിയില്ലെങ്കില്‍ തിരിഞ്ഞു നോക്കില്ല എന്നു പറയുന്ന മുരളീധരന്‍ രാജാവും നാടു ഭരിക്കുന്ന ഇവിടെയല്ലെ ശരിക്കുള്ള രാജഭരണവും ഫ്യൂഡലിസവും?





275 comments:

1 – 200 of 275   Newer›   Newest»
kaalidaasan said...

ഇവിടെ രാജഭരണമില്ല എന്ന് എങ്ങനെ പറയാന്‍ ആകും? കിരീടം സ്വപ്നം കാണുന്ന ബലറാം രാജാവും, പണക്കിഴി നല്‍കി പ്രജകളെ സന്തോഷിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി മഹാരാജാവും, അശരണര്‍ രക്ഷിക്കണേ എന്നും പറഞ്ഞ് കൈ നീട്ടുമ്പോള്‍, കൈ പന്‍വലിക്കുന്ന സതീശന്‍ മഹാരാജാവും, വാക്കാലോ രേഖാ മൂലമൊ പരാതി നല്‍കിയില്ലെങ്കില്‍ തിരിഞ്ഞു നോക്കില്ല എന്നു പറയുന്ന മുരളീധരന്‍ രാജാവും നാടു ഭരിക്കുന്ന ഇവിടെയല്ലെ ശരിക്കുള്ള രാജഭരണവും ഫ്യൂഡലിസവും?

ajith said...

കിരീടം സ്വപ്നം കാണുന്ന ഒരു മനുഷ്യന്‍ കിരീടം വച്ചിരുന്ന ഒരു മനുഷ്യനെ അസൂയയോടെ കുറ്റം പറയുന്നു.
(ഉമ്മന്‍ ചാണ്ടി രാജാവ് എക്സ് റേ ഫിലിം നോക്കുന്ന ഫോട്ടോ കലക്കി. ഡോക്ടര്‍ ആണല്ലേ? ആ നോട്ടം കണ്ടാല്‍ അറിയാം)

kaalidaasan said...

അജിത്,

കുറച്ചു പേരുടെ കയ്യടി നേടാനും തെരഞ്ഞെടുപ്പില്‍ വോട്ടു നേടാനും വേണ്ടി ഇവരൊക്കെ ആടുന്ന കപടനാടകങ്ങളാണിതൊക്കെ. ഇപ്പോള്‍ കേന്ദ്രത്തിലെ രാജാക്കന്‍മാര്‍ മറ്റൊരു നാടകം ആടുന്നു. അമേരിക്കയില്‍ താമസിക്കുന്ന ഒരു ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥ അമേരിക്കന്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ കേസില്‍ കുടുങ്ങിയപ്പോള്‍ ഈ രാജാക്കന്‍മാര്‍ക്കൊക്കെ എന്ത് പ്രജാസ്നേഹം!!. വാറന്‍ ആന്‍ഡേഴ്സന്‍ ആയിരക്കണക്കിന്, ഇന്‍ഡ്യക്കാരെ കൊന്നൊടുക്കിയിട്ടും അദ്ദേഹത്തെ ഒരു പോറല്‍  പോലും  ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അമേരിക്കയിലെ നിയമം ലംഘിച്ച ദേവയാനിയെ രക്ഷിക്കാന്‍ കിടന്ന് പെടുന്ന പാടു കണ്ടില്ലേ?

കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം ഇന്ത്യയിലേക്കു കൊണ്ടുവന്ന്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്ന പ്രവാസിയെ സഹായിക്കാന്‍ ഒരു ദേവയാനിയും ഉണ്ടാകില്ല. പ്രവാസിയുടെ ചെലവില്‍ വിദേശത്തേക്ക് അയക്കപ്പെട്ട ദേവയാനിമാര്‍ രാജ്ഞിമാരേപ്പോലെ ആണ്, എല്ലാ ഇന്‍ഡ്യന്‍ എംബസികളിലും പെരുമാറുന്നത്. ഒരു പ്രവാസിയെയും  സഹായിക്കുന്നില്ല. ന്യായമായ ആവശ്യങ്ങള്‍ പോലും മനപൂര്‍വ്വം താമസിപ്പിക്കുകയും ചുവപ്പ് നാടയുടെ കുരുക്കില്‍ അകപ്പെടുത്തുകയും ചെയ്യുന്ന ദേവയാനിമാരെ ആരു പിടിച്ച് അകത്തിട്ടാലും എനിക്ക് യാതൊരു വേദനയും തോന്നില്ല.

ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിദേശത്തെ ജയിലുകളില്‍ കിടക്കുന്നത്. അവരേക്കുറിച്ചൊന്നും ഓര്‍ക്കാത്ത കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായും നിയമലംഘനം നടത്തിയ ദേവയാനിയെ അറസ്റ്റ് ചെയ്തപ്പോഴേക്കും എന്തൊക്കെ പുകിലുകളാണുണ്ടാക്കുന്നതെന്ന് നോക്കുക. എത്ര പേര്‍ വിദേശത്ത് ജയിലുകളില്‍ കഴിയുന്നുണ്ട് എന്ന് ഇന്ത്യാ ഗവണ്‍മെന്റിനോ ബന്ധപ്പെട്ട മന്ത്രിക്കോ പോലും അറിയില്ല.

ഇന്ത്യയുടെ അഭിമാനം ലോക രാജ്യങ്ങളുടെ മുന്‍പില്‍ സംരക്ഷിക്കാനൊന്നുമല്ല ഇപ്പോള്‍ അമേരിക്കയെ പേടിപ്പിക്കാന്‍ ഇന്‍ഡ്യ ശ്രമിക്കുന്നതും. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഈ വിഷയം ആയുധമാക്കാതിരിക്കാന്‍ വേണ്ടിമാത്രം.

kaalidaasan said...

ദേവയാനിയെന്ന അഭിനവ രാജ്ഞി വീട്ടുവേലക്കാരിയെ ഒരടിമയേപ്പോലെയാണ്, കണ്ടിരുന്നതെന്ന് അവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം വിളിച്ചു പറയുന്നു.

Charge Sheet

ഇതിലെ ആരോപണങ്ങള്‍  തെറ്റാണെങ്കില്‍ അത് കോടതിയെ ബോധ്യപ്പെടുത്താന്‍ നല്ല ഒരു വക്കീലിനെ ഏര്‍പ്പാടക്കുകയാണ്, ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്.

Ananth said...

കിരീടം ചൂടുവാനുള്ള അടുത്ത ഊഴം കാത്തു നില്ക്കുന്ന മഹാന്‍ പറഞ്ഞത് കേട്ടല്ലോ ജനാധിപത്യ പരമായ അവകാശ സമരങ്ങളുടെ ഫലമായി ജനം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ബാധ്യസ്ഥരാണ് പോലും ......ഒരു വീട്ടമ്മയുടെ ചെറുത്തു നില്പിനോപ്പം സമൂഹ മനസാക്ഷി നില്കുന്നുവെന്നു കണ്ടു സമരക്കാര്‍ സ്ഥലവാസികള്‍ക്ക്‌ കുട്ടികളെ സ്കൂളില്‍ വിടാനുമോക്കെയായി വഴി കൊടുത്തത് തെറ്റായിപ്പോയെന്ന് കല്പന ....നാട്ടുകാരെ ബുദ്ധിമുട്ടിച്ചതിന് മാപ്പ് പറഞ്ഞ പ്രാദേശിക നേതാവിന് നേരെ അച്ചടക്ക നടപടി .....ഈ മാന്യദേഹം ഇപ്പോഴേ ഇങ്ങനെയൊക്കെ ആണെങ്കില്‍ കിരീടം ചൂടിക്കഴിഞ്ഞാല്‍ പിന്നെ എന്താവും നാട്ടുകാരുടെ ഗതി ? കേരളത്തിലും ചൂലിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരുന്നു .....ഇത്തരത്തിലുള്ള ഒരു ചിന്താധാര വളരെ ശക്തമായി നിലനില്കുന്നു എങ്കിലും അതിനൊരു സമൂര്‍ത്ത ഭാവം കൈവരിക്കാനും തക്ക നേതൃത്വത്തിന്റെ അഭാവമാണ് കേരള സമൂഹം നേരിടുന്ന വെല്ലുവിളി

Ananth said...

>>>ഇതിലെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അത് കോടതിയെ ബോധ്യപ്പെടുത്താന്‍ നല്ല ഒരു വക്കീലിനെ ഏര്‍പ്പാടക്കുകയാണ്, ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. <<<

In international diplomacy, you cannot take things on the face value…..there is some much deeper games being played out than the ostensible case of non payment of minimum wages to a domestic help or disclosure of false information etc…..which in any case would have been treated in a civil manner than the current criminal classification and the strip search, cavity search etc that took place because of it……in the normal course of things the alleged offences would have attracted the expulsion of the concerned diplomatic personnel as persona non grata and only in cases involving spying etc where the vital national interests are threatened , such rigorous course pursued…..but there is some other underlying fact related to indo- us relationship that is behind this and at the moment it is not in the public domain…..the very fact that the domestic help was reported as missing for several months and us authorities did not co-operate in the efforts to trace her, coupled with the fact that her family who were in India were spirited out of the country ( their visa was granted inspite of objections by india) just 2 days prior to the diplomats arrest and the manner of the arrest and subsequent treatment which is almost a deliberate provocation for a tit for tat response from india etc suggest such a possibility…..as such whatever we may comment on this issue would be like throwing stones in the dark

Ananth said...

here is a stone being thrown in the dark.....the italian mafia has penetrated almost all facets of american society including judiciary administration etc.....is it not possible the italian govt , having lost all their efforts to get their marines returned through diplomatic efforts, have applealed to their brotheren in america.....and in their turn mafia engineers this sort of a thing and now indian govt wants all cases against the diplomat dropped and sent back to india....a demand which may be met if india drops the cases against the marines and send them back to italy ?.....well...this is just a figment of imagination and not based on any news or reliable information...but then facts sometimes are stranger than fiction !

kaalidaasan said...

>>>കിരീടം ചൂടുവാനുള്ള അടുത്ത ഊഴം കാത്തു നില്ക്കുന്ന മഹാന്‍ പറഞ്ഞത് കേട്ടല്ലോ ജനാധിപത്യ പരമായ അവകാശ സമരങ്ങളുടെ ഫലമായി ജനം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ബാധ്യസ്ഥരാണ് പോലും <<<<

സമരങ്ങളുടെ ഫലമായി ജനം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ബാധ്യസ്ഥരാണെന്നല്ലല്ലോ പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി എന്ന മഹാരാജവില്‍ നിന്നും  ജനങ്ങളെ രക്ഷിക്കാന്‍  നടത്തുന്ന സമരങ്ങളില്‍ ചിലപ്പോള്‍ പൊതു ജനത്തിനു ബുദ്ധിമുട്ടുണ്ടാകും എന്നല്ലേ. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ ഒരു സമരവും ഒരിടത്തും നടക്കില്ല. ഇന്‍ഡ്യക്കാര്‍ സ്വാതന്ത്ര്യ സമരം നടത്തിയപ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. കുടികിടപ്പവകാശത്തിനു വേണ്ടി സമരം ചെയ്തപ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടായി.

ഉമ്മന്‍ ചാണ്ടിയുടെ വസതി ഉപരോധിച്ചു കൊണ്ട് ഒരു സമരം ഇടതുപക്ഷ്ക്കാര്‍ നടത്തിയപ്പോള്‍ പൊതു വഴി പോലീസ് കൊട്ടിയടച്ചു. അതിനെതിരെ ഒരു സ്ത്രീ പ്രതിഷേധിച്ചു. അതുമായി ഉണ്ടായ പ്രശ്നത്തില്‍ ഇടപെട്ടായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്.

kaalidaasan said...

>>>ഈ മാന്യദേഹം ഇപ്പോഴേ ഇങ്ങനെയൊക്കെ ആണെങ്കില്‍ കിരീടം ചൂടിക്കഴിഞ്ഞാല്‍ പിന്നെ എന്താവും നാട്ടുകാരുടെ ഗതി ? <<<<

ഇദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ കിരീടം ചൂടിക്കഴിഞ്ഞാല്‍ നാട്ടുകാരുടെ ഗതി കഷ്ടം തന്നെയാകും. പക്ഷെ സോളാര്‍ സമരം ഒരു പ്രഹസനാമാക്കി മാറ്റിയത് പിണറായി വിജയനാണ്. ഈ മന്ത്രി സഭയെ താഴെ ഇറക്കാന്‍ പിണറായി വിജയനുദ്ദേശമില്ല.

kaalidaasan said...

>>>കേരളത്തിലും ചൂലിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരുന്നു .....ഇത്തരത്തിലുള്ള ഒരു ചിന്താധാര വളരെ ശക്തമായി നിലനില്കുന്നു എങ്കിലും അതിനൊരു സമൂര്‍ത്ത ഭാവം കൈവരിക്കാനും തക്ക നേതൃത്വത്തിന്റെ അഭാവമാണ് കേരള സമൂഹം നേരിടുന്ന വെല്ലുവിളി<<<<

കേരളത്തിലും ചൂലിന്റെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നുണ്ട്. കേരള രാഷ്ട്രീയത്തെ അടിച്ചു വാരി വൃത്തിയാക്കാന്‍ ഉള്ള ഒരു നേതൃത്വത്തിന്റെ അഭാവവുമുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രതീഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രചാരം നേടുന്നുണ്ടെങ്കിലും, നേരെ ചൊവ്വേ മലയാളം സംസാരിക്കാന്‍ പറ്റുന്ന നേതാക്കളാരും അതിനില്ല. മലയാളികളെ അത്രക്കങ്ങ് വിശ്വസിക്കാനും പറ്റില്ല. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ ചൂലിനെ ആരാധിക്കുന്ന ഭൂരിഭാഗം പേരും ഒരു തെരഞ്ഞെടുപ്പു വരുമ്പോള്‍ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ക്കേ വോട്ടു ചെയ്യൂ.

അല്ലെങ്കില്‍ താങ്കള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ വി എസ് ആ നേതൃത്വം ഏറ്റെടുക്കണം. വി എസ് സിപി എമ്മില്‍ നിന്നും പുറത്തു വന്ന് ഒരു പുതിയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഒരു പക്ഷെ ഒറ്റക്ക് ഭൂരിപക്ഷം നേടാനുള്ള സാഹചര്യം ഇന്നുണ്ട്.

kaalidaasan said...

>>>which in any case would have been treated in a civil manner than the current criminal classification and the strip search, cavity search etc that took place because of it……<<<<

ഇതിനോട് എനിക്കു യോജിപ്പില്ല.

വിസ ലഭിക്കാന്‍ തെറ്റായ വിവരം നല്‍കുന്നതും, വിശ്വാസ വഞ്ചന കാണിക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെയാണ്.

മാസം 4500 ഡോളര്‍ ശമ്പളം കൊടുക്കാമെന്നും പറഞ്ഞ് വിസ സംഘടിപ്പിച്ചിട്ട്, മാസം  500 ഡോളര്‍ കൊടുക്കുന്നത് വിശ്വാസ വഞ്ചനയാണ്. അതെങ്ങനെ സിവില്‍ കേസായി പരിഗണിക്കും?

Strip search എന്നതിനെ നമ്മള്‍ അത്ര വലിയ പാതകമായി കാണന്നോ? ഇന്‍ഡ്യയിലെ ഏത് പോലീസ് സ്റ്റേഷനിലം ​എത്തിപ്പെടുന്ന സാധാരണക്കാരായ കുറ്റാരോപിതരെ അണ്ടര്‍ വയര്‍ മാത്രം  ഇടുവിച്ചാണ്, മാധ്യമങ്ങളുടെ മുന്നില്‍ പോലും അവതരിപ്പിക്കന്നത്. അപ്പോള്‍ പിന്നെ അതിനെതിരെ ശബ്ദമുയര്‍ത്താന്‍  നമുക്ക് ധാര്‍മ്മികമായ അവകാശമില്ല.

ഈ സ്ത്രീ ഇന്‍ഡ്യയില്‍ പോലും കള്ള സത്യവാംഗ്‌മൂലം നല്‍കി ഫ്ളാറ്റ് സ്വന്തമാക്കി എന്നാണു റിപ്പോര്‍ട്ട്. അനധികൃതമായി കേരളത്തില്‍ പോലും ഭൂമി വങ്ങിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു.

kaalidaasan said...

>>>in the normal course of things the alleged offences would have attracted the expulsion of the concerned diplomatic personnel as persona non grata and only in cases involving spying etc where the vital national interests are threatened , such rigorous course pursued<<<<

ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഒരു രാജ്യത്തു വച്ച് ഒരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ അവിടത്തെ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും. ഇവിടെ അമേരിക്കന്‍ സര്‍ക്കാരിന്റെ വിസ ചട്ടങ്ങളാണു ലംഘിച്ചത്. എല്ലാ രാജ്യങ്ങളിലും ഇതുപോലെ കുറ്റം ചെയ്താല്‍ ഒരേ തരത്തിലല്ല നേരിടേണ്ടി വരിക. ചില രാജ്യങ്ങളില്‍ വിസക്കു വേണ്ടി തെറ്റായ വിവരം നല്‍കിയാല്‍ വിസ റദ്ദാക്കി പറഞ്ഞു വിടാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കുറച്ചു കാലം ജയിലിലിട്ട് നാടു കടത്തുകയാണു പതിവ്.

ഇതില്‍ ഇപ്പോള്‍ കേസു ചാര്‍ജ് ചെയ്തിട്ടേ ഉള്ളു. അപ്പോഴേക്കും നമ്മള്‍ ഇത്രയേറെ വേവലാതിപ്പെടേണ്ടതുണ്ടോ? ഇന്‍ഡ്യക്കാരെ വെടി വച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ ഇപ്പോള്‍ ഡെല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍  ജോലി ചെയ്ത് സുഖമായി കഴിയുന്നു. അതുപോലെ എല്ലാവരും ചെയ്യുമെന്ന് പ്രതീഷിക്കുന്നത് മണ്ടത്തരമല്ലെ.

kaalidaasan said...

>>>but there is some other underlying fact related to indo- us relationship that is behind this and at the moment it is not in the public domain…..the very fact that the domestic help was reported as missing for several months and us authorities did not co-operate in the efforts to trace her<<<<

ഇത് താങ്കളുടെ തോന്നലാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. താങ്കള്‍  കരുതുമ്പോലെ വലിയ മാനങ്ങളൊന്നുമില്ല. കിട്ടുന്ന ഏതവസരത്തിലും ഇന്‍ഡ്യയെ നാണം കെടുത്തുക എന്നത് അമേരിക്കയുടെ സ്ഥിരം പരിപാടിയാണ്. നമുക്ക് നാണമില്ലാത്തതുകൊണ്ട് അതൊന്നും അത്ര കാര്യമാക്കാറില്ല. ദേവയാനിയുടെ വീട്ടില്‍ നിന്നും ഒളിച്ചോടിയ ആ വേലക്കാരി, നിയമ സഹായം തേടുകയാണുണ്ടായത്. അവരുടെ പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കിയ വക്കീലന്‍മാര്‍ അതിന്റെ അടിസ്ഥാനത്തില്‍ അധികാര സ്ഥാനങ്ങളില്‍ പരാതിയും നല്‍കി. അതേക്കുറിച്ച് വിശദമായി അന്വേഷിച്ചു തന്നെയാണിപ്പോള്‍ കേസെടുത്തിരിക്കുന്നതും.

ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെമെതിരെ പരാതികൊടുക്കുന്ന സാധാരണ ഇന്‍ഡ്യക്കാരും അവരുടെ കുടുംബവുമൊക്കെ നേരിടുന്ന ദുരിതമൊക്കെ ലോക പ്രസിദ്ധമാണ്. അതൊക്കെ അറിയാവുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഈ വേലക്കാരിയുടെ ബന്ധുക്കളെ ആ ദുരിതത്തില്‍ നിന്നു കൂടി സംരക്ഷിക്കാന്‍ തീരുമാനിച്ചു. അതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയേപ്പറ്റിയും അതെങ്ങനെ ഇവിടെ പ്രവര്‍ത്തിക്കുന്നു എന്നുമറിയുന്ന ആരും ഇതില്‍ അത്ഭുതപ്പെടുകയുമില്ല. ദേവയാനിയെ അറസ്റ്റ് ചെയ്താലോ ശിക്ഷിച്ചാലോ ഇന്‍ഡ്യയില്‍ ഉണ്ടാകാവുന്ന ഇതുപോലെയുള്ള വൈര്യനിര്യാതനം കൂടെ അവര്‍ മുന്‍കൂട്ടി കണ്ടു. അതിനെ നേരിടാനും തീരുമാനിച്ചു.

ഈ വീട്ടു വേലക്കാരിയുടെ ബന്ധുക്കള്‍ക്ക് വിസ കൊടുക്കുന്നതൊക്കെ അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണ്. ലോകം മുഴുവനുമുള്ള ഇതുപോലുള്ള അനേകായിരം ആളുകള്‍ക്ക് അവര്‍ വിസ നല്‍കി അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും അനുവദിച്ചിട്ടുണ്ട്. വിസ നല്‍കിയതിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യക്കെന്തായിരുന്നു കാരണം? ദേവയാനിയെ പീഢിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു ഈ എതിര്‍പ്പിന്റെ അടിസ്ഥാനമെങ്കില്‍ അന്നേ ദേവയാനിയെ ഇന്‍ഡ്യയിലേക്ക് മടക്കി വിളിക്കേണ്ടതായിരുന്നു. അങ്ങനെയല്ലെ പ്രജാ സ്നേഹമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

താങ്കളൊക്കെ കാണുന്ന ഒരു മാനവും ഈ വിഷയത്തിലില്ല. മൂന്നുമാസം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പിന്റെ മാനമേ ഇതിലുള്ളു. അല്ലായിരുന്നെങ്കില്‍ ദേവയാനിക്ക് വേണ്ടി ഇപ്പോള്‍ കാണിക്കുന്ന ആവേശമൊന്നും ഉണ്ടാകയുമില്ലായിരുന്നു.

kaalidaasan said...

>>>the italian mafia has penetrated almost all facets of american society including judiciary administration etc.....is it not possible the italian govt , having lost all their efforts to get their marines returned through diplomatic efforts, have applealed to their brotheren in america<<<<

ഇതുപോലെ spin ചെയ്ത് എത്ര അര്‍ത്ഥം വേണമെങ്കിലും ഈ വിഷയത്തില്‍ കുഴിച്ചെടുക്കാം. ഇത്ര നാളും കേട്ടിരുന്നത് യഹൂദ മാഫിയ ആണ്, അമേരിക്കയെ നിയന്ത്രിക്കുന്നതെന്നായിരുന്നു. ഇതിപ്പോള്‍ ആദ്യമായി കേള്‍ക്കുന്നതാണ്.

ഇറ്റലിയിലുള്ള മാഫിയകളുമായി അമേരിക്കന്‍ സര്‍ക്കാര്‍ പലപ്പോഴും സഹകരിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.

ഇതിലും  നേരെയുള്ള അര്‍ത്ഥം ഈ വിഷയത്തിലുള്ളപ്പോള്‍ എന്തിനിതുപോലെ ഭാവനയില്‍ നിന്നും പലതും കുഴിച്ചെടുക്കുന്നു?

ഇത് ആര്‍ക്കും മനസിലാകുന്ന മനുഷ്യാവകാശ ലംഘനമാണ്. ലോകം മുഴുവന്‍ മനുഷ്യാവകാശ ലംഘനത്തിനിരെ ശബ്ദമുയര്‍ത്തുന്ന അമേരിക്ക തങ്ങളുടെ ഭൂമിയില്‍ വച്ച് ഒരു വിദേശി മനുഷ്യാവകാശ ലംഘനം  നടത്തിയപ്പോള്‍ അതില്‍ ചാടി ഇടപെട്ടു. അതു മാത്രമേ ഈ പ്രശ്നത്തിലുള്ളൂ. മനുഷ്യാവകാശ ലംഘനം ഹോബി ആയി കൊണ്ടു നടക്കുന്ന ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് അതത്രക്കങ്ങ് ദഹിച്ചില്ല. അതിന്റെ തികട്ടലാണിപ്പോള്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍.

kaalidaasan said...

>>>and in their turn mafia engineers this sort of a thing and now indian govt wants all cases against the diplomat dropped and sent back to india....a demand which may be met if india drops the cases against the marines and send them back to italy ?<<<<

ഇത് തീവ്രവാദികള്‍ ചില നിരപരാധികളെ ബന്ദിയാക്കി ഭീകരരെ വിടുവിക്കുന്ന പോലെയാണല്ലോ.

ഇതിലെ പ്രധാന വിഷയം ദേവയാനി നിരപരാധി അല്ല എന്നതാണ്. ഇന്‍ഡ്യയില്‍ പല തട്ടിപ്പുകളും  നടത്തിയവരാണവര്‍, സ്വന്തം  പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണവ ചെയ്തതും. ഇന്‍ഡ്യയില്‍ വച്ചും അവര്‍ വീട്ടു ജോലിക്കാരെ ഇതുപോലെ ക്രൂരതക്ക് വിധേയരാക്കിയിട്ടുണ്ടാകും. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അധികാരികളുടെ വിടു പണി ചെയ്യുന്നതുകൊണ്ട് അതൊന്നും ഒരിക്കലും പുറം ലോകം അറിഞ്ഞിട്ടില്ല. അമേരിക്കയില്‍ ചെന്നപ്പോഴും ഇതൊക്കെ ആവര്‍ത്തിച്ചത് അവരുടെ ബുദ്ധിമോശം.

ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ഇനി ദേവയാനിയെ വിടുവിക്കാന്‍  ഉദ്ദേശിച്ച് ഇറ്റാലിയന്‍ നാവികരെ വെറുതെ വിട്ടാലും ദേവയാനിക്ക് ഈ കേസില്‍ നിന്നും ഊരിപ്പോരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അവിടത്തെ മനുഷ്യാവകാശ സംഘടനകളും അമേരിക്കന്‍ കോടതികളും അതിനു സമ്മതിക്കില്ല. അമേരിക്കയില്‍ വച്ച് മനുഷ്യാവകാശ ലംഘനം നടത്തിയ ഒരാളെ ശിക്ഷിക്കാന്‍ സാധിക്കില്ല എന്നത് ലോക വേദികളില്‍ അമേരിക്കക്ക് വലിയ അവമതിപ്പുണ്ടാക്കും. ഇന്‍ഡ്യയിലെ ഭരണ കര്‍ത്താക്കളേപ്പോലെ അല്ല അമേരിക്കയിലെ ഭരണ കര്‍ത്താക്കള്‍. അവര്‍ ചെയ്യുന്ന ഓരോ നടപടിക്കും കണക്കു പറയേണ്ടതുണ്ട്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക് ഇവിടത്തെ ഏതെങ്കിലും ഒരു കമ്മീഷന്റെ മുന്നില്‍ തെളിവു നല്‍കാന്‍  ഉള്ള ആര്‍ജ്ജവം ഉണ്ടോ? പക്ഷെ അതൊന്നുമല്ല അമേരിക്കയിലെ അവസ്ഥ. അമേരിക്കന്‍ പ്രസിഡണ്ടിനെ കുറ്റവിചാരണ ചെയ്യാനുള്ള സംവിധാനം അവിടെ ഉണ്ട്. കുറ്റം ചെയ്ത ദേവയാനിയെ ഒബാമ ഇടപെട്ട് രക്ഷപ്പെടുത്തിയാല്‍ റിപബ്ളിക്കന്‍ പാര്‍ട്ടി നിയന്ത്രിക്കുന്ന നിയമ നിര്‍മ്മാണ സഭ ഒബാമയെ കുറ്റവിചാരണ ചെയ്യും. അതില്‍ സംശയം വേണ്ട.

കുഞ്ഞുവര്‍ക്കി said...

ദേവയാനി വിഷയത്തിൽ ഇന്ത്യയുടെ നിലപാട് തികച്ചും അപമാനകരമാണ്. ദേവയാനിതീർച്ചയായും ശിക്ഷിക്കപ്പെടണം. ഇന്ത്യയിലെ ജനങ്ങൾക്ക്‌ അവരുടെ സ്റ്റാറ്റസ് അനുസരിച്ചാണ് നീതിലഭിക്കുക എന്ന് മറ്റു രാജ്യങ്ങളെ അറിയിക്കാൻ മാത്രമേ ഇപോലുള്ള ഇന്ത്യയുടെ കടുംപിടുത്തം കൊണ്ട് ഉപകരിക്കൂ. 500 ഡോളർ ഒരുമാസം അമേരിക്കയിൽ ശമ്പളം കൊടുക്കുക എന്നാൽ 500 രൂപ ഇന്ത്യയിൽ ഒരുമാസം ശമ്പളം കൊടുക്കുന്നതിനു തുല്യമാണ് . ഈ ക്രിമിനലിനുവേണ്ടി ബഹളംവെക്കുന്നത് നാണ ക്കെടുമാത്രമേ ഉണ്ടാക്കൂ.

kaalidaasan said...

കുഞ്ഞു വര്‍ക്കി,

ഇതിലെ ഭീതിജനകമായ അവസ്ഥ മറ്റൊന്നാണ്. അനന്തിവിടെ ദേവയാനി പീഢിപ്പിച്ച വേലക്കാരിയുടെ കുടുംബത്തെ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയി എന്ന് ആരോപിക്കുന്നു. അപ്പോള്‍ ആ സ്ത്രീയും ഇന്‍ഡ്യക്കാരിയല്ലെ? ഇവിടത്തെ സര്‍ക്കാരും ഉദ്യോഗസ്ഥ പ്രഭുക്കളും, മാദ്ധ്യമങ്ങളും, പൊതു ജനവും ഒക്കെ അവരുടെ കാര്യം ആലോചിക്കുന്നു പോലുമില്ല. ദേവയാനിക്കെതിരെ കേസെടുത്തു, അവരെ വിവസ്ത്രയാക്കി പരിശോധിച്ചു, അവരെ പീഢിപ്പിച്ചു എന്നൊക്കെ അലമുറയിടുന്ന എല്ലാവരും അവര്‍ പീഢിപ്പിച്ച ഒരു സാധു സ്ത്രീയുടെ കാര്യം അപ്പാടെ മറക്കുന്നു. അതിനൊരു കാരണമേ ഉള്ളു. പ്രധാന മന്ത്രി മുതല്‍ ദേവയാനി വരെയുള്ള അഭിനവ രാജക്കന്‍മാര്‍ക്കേ ഇന്‍ഡ്യയെന്ന ജനാധിപത്യത്തില്‍ വിലയുള്ളു എന്നാണ്. ഇവര്‍ക്കൊക്കെ എന്തുമാകാം. അവര്‍ക്ക് വേണ്ടി നിയമം വഴി മാറും. ചട്ടങ്ങള്‍ ലംഘിക്കപ്പെടും. പക്ഷെ ഈ വേലക്കാരിയുടെ കാര്യത്തിലോ? അവരെയും അവരുടെ കുടുംബത്തെയും കള്ള കേസുകള്‍ വരെ ഉണ്ടാക്കി പീഢിപ്പിക്കാന്‍ ഇന്‍ഡ്യന്‍ ജനാധിപത്യം കൂട്ടുനില്‍ക്കും. ഈ അവസ്ഥയില്‍ ഇന്നത്തെ അഭിനവ ഇന്‍ഡ്യന്‍ രാജാക്കന്‍മാരും പണ്ടത്തെ രാജാക്കന്‍മാരും തമ്മില്‍ എന്താണു വ്യത്യാസം?


kaalidaasan said...

>>>but then facts sometimes are stranger than fiction !<<<

കണ്‍മുന്നില്‍ കാണുന്ന facts കാണാതെ കണാപ്പുറങ്ങളിലെ facts നു പിന്നാലെ പോകുന്നത് ആശാസ്യമാണോ?

ദേവയാനിയെ അറസ്റ്റുചെയ്തത് വിസയിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചാണ്. അമേരിക്കയിലെ നിയമ പ്രകാരം മണിക്കൂറിനു 9.75 ഡോളറാണ് വീട്ടുവേലക്കാരിക്ക് കൊടുക്കേണ്ട മിനിമം വേതനം. ലേബർ കോണ്‍ട്രാക്റ്റിൽ ഈ വേതനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും, വെറും 3 ഡോളറാണ് വീട്ടുവേലക്കാരിക്ക് ദേവയാനി നല്‍കി വന്നിരുന്നത്. അവിടുത്തെ നിയമ പ്രകാരം 10 വർഷം വരെ തടവ്‌ ലഭിക്കുന്ന കുറ്റമാണിത്. വീട്ടുവേലക്കാരി പോലീസിൽ പരാതിനല്കുകയും പരാതി ശരിയാണ് എന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പൊലിസ് അവരെ അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്യുന്ന സമയത്ത് അവർ കുറ്റം സമ്മതിച്ചിരുന്നെങ്കില്‍  അവരെ നേരെ കോടതിയിൽ ഹാജരാക്കിയേനെ. ദേവയാനി കുറ്റം സമ്മതിച്ചില്ല എന്ന് മാത്രമല്ല അറസ്റ്റിനു വിസമ്മതിച്ചു. പൊലീസ് സ്റ്റേഷനിലെ സെല്ലിൽ കയറ്റുന്നതിനു മുമ്പ് സാധാരണ നടത്താറുള്ള ദേഹപരിശോധന അവർക്കും നടത്തി. കുറ്റം തെളിയിക്കപ്പെടാതെ തടവിൽ കഴിയുന്ന മറ്റു പ്രതികളുടെ കൂടെ അവരെയും താമസിപ്പിച്ചു. ഇന്ത്യയിൽ രാഷ്ട്രീയക്കാർക്കും ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കും എതിരെ പോലീസ് കേസു പോലും എടുക്കില്ല. കേസെടുക്കേണ്ട ഗതികേടുണ്ടായിപ്പോയാല്‍ പൊലീസ് കസ്റ്റഡിയിലും ജയിലിലും മറ്റും വി ഐ പി പരിഗണന കിട്ടുന്നു. അത് അമേരിക്കയില്‍ കിട്ടിയില്ല. അതല്ലെ facts?

നമ്മുടെ സാഹചര്യങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ അമേരിക്കൻ അധികൃതരുടെ നടപടി തീർത്തും അപലപനീയമാണെന്നു തോന്നും. പ്രത്യേകിച്ച് ദേവയാനിയേപ്പോലെയുള്ള കിരീടം വയ്ക്കാത്ത രജ്ഞിമാരെ പോലീസൊക്കെ പരവതാനി വിരിച്ചാണ്, ആനയിക്കുന്നതും സല്‍ക്കരിക്കുന്നതും. സുപ്രീം കോടതി ശിക്ഷിച്ച ബാലഷ്ണപിള്ളയെന്ന ചിന്ന രാജാവിനെ ഇല്ലാത്ത രോഗം പറഞ്ഞ് ആശുപത്രിയില്‍ പഞ്ചനക്ഷത്ര ലെവലിലായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന മഹാരാജാവ് പരിപാലിച്ചത്. മാരക രോഗമുണ്ടെന്ന് അവകാശപ്പെട്ട പിള്ളയിക്കിപ്പോള്‍ ഒരു ജലദോഷം പോലുമില്ല. ഇതു പോലെ നിയമവ്യവസ്ഥയെ വ്യഭിചരിക്കുന്ന ആഭാസന്‍മാരുടെ തലത്തില്‍ നിന്നാണ്, താങ്കളും ഈ വിഷയത്തെ അളക്കുന്നത്.

ഓരോ രാജ്യത്തും അവരുടെതായ എഴുതപ്പെട്ട നിയമങ്ങൾ ഉണ്ട്. ഇന്ത്യയിൽ നിയമങ്ങൾ ഉണ്ടെങ്കിലും അത് ദേവയനിയേപ്പോലുള്ളവര്‍ പാലിക്കാറില്ല എന്ന് വച്ച് എല്ലാ രാജ്യങ്ങളും അതേപോലെ ആയിരിക്കണമെന്ന് നമ്മൾക്ക് എങ്ങനെയാണ് വാശിപിടിക്കാൻ പറ്റും. ഭോപ്പാൽ വാതക ദുരന്തത്തിന് ഉത്തരവാദികളായവരെയും, ബോഫോർസ് കേസിലെ പ്രധാനപ്രതികളെയും, കടൽകൊല കേസ്സിലെ പ്രതികളെയുമൊക്കെ രാജ്യം വിടാൻ നമ്മുടെ സര്‍ക്കാരുകൾ അവസരം ഒരുക്കികൊടുത്തിട്ടുണ്ട്. അത് നമ്മുടെ കഴിവുകേട്‌.

ധാരാളം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട്. ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. തെറ്റ് ചെയ്തവരും നിരപരാധികളും എല്ലാം ഇതിലുള്‍പ്പെടും. ഇവരുടെയെല്ലാം ബന്ധുക്കൾ മുട്ടാത്ത വാതിലുകൾ ഇല്ല. ഇവരെയൊന്നും ആര്‍ക്കും തന്നെ വേണ്ട. കാരണം ഇവരൊക്കെ വെറും സാധാരണക്കാർ. അവരൊക്കെ ജയിലിൽ കിടന്നു നരകിച്ചാല്‍ ഇന്‍ഡ്യയിലെ അഭിനവ രാജാക്കന്‍മാര്‍ക്ക് യാതൊരു കുഴപ്പവുമില്ല. വീട്ടു ജോലിക്കാരിക്ക് നേരെ ചൊവ്വേ ശമ്പളം കൊടുക്കാത്ത ദേവയാനി രാജ്ഞിയെ അമേരിക്കന്‍ പോലീസ് പിടിച്ചപ്പോള്‍  ചിലര്‍ക്കൊക്കെ വലിയ വിഷമം ആയിപ്പോയി. അവരെ അറസ്റ്റ് ചെയ്ത രീതി നമ്മുടെ വീക്ഷണത്തിൽ തെറ്റാണെങ്കിലും, അമേരിക്കന്‍ വീക്ഷണത്തില്‍ ശരി തന്നെയാണ്. ദേവയാനി അമേരിക്കയില്‍ താമസിക്കുന്ന കാലത്തോളം ആ ശരിയെ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. ഒരു തൊഴിലാളിക്ക് നിശ്ചയിച്ച മിനിമം വേതനം പോലും നല്‍കാതെ വഞ്ചിക്കുന്നത് ഇന്‍ഡ്യയില്‍ സര്‍വ സാധാരണമാണ്. കേരളത്തിലെ സ്വകാര്യ സ്കൂളൂകളിലും കോളേജുകളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന അധ്യാപകരെയും നേഴ്സുമാരെയുമിതുപോലെ വഞ്ചിക്കുന്നത് സാധാരണമാണ്. പൊതു ജനം ഇതിനെതിരെ ശബ്ദിക്കാറുമില്ല. ഒരു പരിധി വരെ അനുകൂലിക്കുകയും ചെയ്യുന്നു. ഈ അനുകൂല മനോഭാവത്തിന്റെ മറ്റൊരു വശമാണ്, ദേവയാനിയുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്കാന്തിയും. ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ ഇപ്പോഴേ കിരീടം തയ്യാറാക്കി വച്ചിരിക്കുന്ന നരേന്ദ്ര മോദി വരെ ഈ കുറ്റവാളിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നു.

I can also throw another figment of imagination which is not based on any news or reliable information.

നരേന്ദ്ര മോദിക്ക് അമേരിക്ക ആവര്‍ത്തിച്ച് വിസ നിഷേധിച്ചതിന്റെ ചൊരുക്കു തീര്‍ക്കാനല്ലേ അദ്ദേഹം സത്യത്തിനു നേറെ കണ്ണടച്ച്, ദേവയാനിക്കു വേണ്ടി വാദിക്കുന്നത്?

kaalidaasan said...

മോഹന്‍ ലാല്‍ മഹാരാജാവ് ഡെല്‍ഹി തെരഞ്ഞെടുപ്പുഫലത്തേപറ്റി ഒരു തീട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നു.

Delhi – more a revelation than a revolution

അതിലെ ഒരു പ്രധാന പരാമര്‍ശം ഇതാണ്. ധര്‍മ്മം  മറന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള മറുപടിയാണു ഡല്‍ഹിയിലെ തോല്‍വി.

രാഷ്ട്രീയത്തിലെ ധര്‍മ്മം മറക്കുന്നവരേപ്പറ്റി മോഹന ലാലന്റെ വേവലാതി മനസിലാക്കാന്‍ ആകും. പക്ഷെ അദ്ദേഹം നടത്തുന്ന അധാര്‍മ്മിക പ്രവര്‍ത്തികളെ ആരു ശുദ്ധീകരിക്കും?

ആനക്കൊമ്പു സൂക്ഷിക്കുന്നത് ഇന്‍ഡ്യന്‍ നിയമമനുസരിച്ച് കുറ്റകരമാണ്. പക്ഷെ ആ കുറ്റം ചെയ്ത മോഹന്‍ ലാല്‍ ഇന്നും നിയമത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു. ദേവയാനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്ന അതേ കാര്യങ്ങളായിരുന്നു മോഹന്‍ ലാലിനെ രക്ഷിക്കാന്‍ അന്നത്തെ വനം മന്ത്രി ഗണേശന്‍ ചെയ്തതും. ഇന്‍ഡ്യയിലെ നീതി പീഠം പോലും ഇതില്‍ അനാസ്ഥ കാണിക്കുന്നു. അവസാനം ആ ആനക്കൊമ്പ് മറ്റാരുടെതോ ആണെന്ന കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയാണീ ധര്‍മ്മിഷ്ടന്‍ ചെയ്തതും. സിനിമാഭിനയത്തിലൂടെ നേടിയ കോടിക്കണക്കിനു പണത്തിനു ആദായനികുതി നല്‍കാതെ പല വെട്ടിപ്പുകളും നടത്തുന്നു. സ്വന്തം ഡ്രൈവറുടെ പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനിയുണ്ടാക്കി, നികുതി വെട്ടിക്കുന്നു. മഹാനടനായിരുന്ന തിലകന്, അഭിനയിക്കാനുള്ള അവകാശം ഈ ധര്‍മ്മിഷ്ടന്‍ നിഷേധിച്ചു. അതിനു കൂട്ടു നിന്ന ഇടവേള ബാബു സ്വര്‍ണം  കള്ളക്കടത്തിനു കൂട്ടുനിന്നതിന്, ഇപ്പോള്‍ അന്വേഷണത്തെ നേരിടുന്നു. കള്ളക്കടത്തു നടത്തിയ സ്വര്‍ണം വില്‍ക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ അംബാസഡറുമാണീ കാപട്യം. മാത്രമല്ല. കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്ന ബ്ളേഡു കമ്പനിക്കു വേണ്ടി പരസ്യം നല്‍കുന്നു. മനുഷ്യരെ മദ്യപനികളാക്കാന്‍ വേണ്ടി മദ്യ കമ്പനിക്കു വേണ്ടിയും  പരസ്യം ചെയ്യുന്നു. മദ്യം ഉപേക്ഷിക്കണമെന്നു പറഞ്ഞ മഹാത്മാ ഗാന്ധിയുടെ ,ധാര്‍മ്മികത ഉള്‍ചേര്‍ന്നാല്‍ മാത്രമേ രാഷ്ട്രീയം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകൂ, എന്ന വചകം അടര്‍ത്തിയെടുത്താണീ കാപട്യം രാഷ്ട്രീയത്തിലെ ധര്‍മ്മ ച്യുതിയേപ്പറ്റി വേവലാതിപ്പെടുന്നതും.

വേശ്യയുടെ ചാരിത്ര്യ പ്രസംഗം.

Ananth said...

>>>ഓരോ രാജ്യത്തും അവരുടെതായ എഴുതപ്പെട്ട നിയമങ്ങൾ ഉണ്ട്.<<<

yes of course...but when it comes to america, they recognise only their own laws.....when an employee attached to their diplomatic mission in pakistan committed murder and was arrested and charged remember the line the american govt took...

"The incident led to a diplomatic furor and deterioration in Pakistan–United States relations. A major focus of the incident was the U.S.'s assertion that Davis was protected under the principle of diplomatic immunity due to his role as an "administrative and technical official" attached to the Lahore consulate. The U.S. government claimed that Davis was protected under the Vienna Convention on Diplomatic Relations and demanded he be released from custody immediately. President Barack Obama asked Pakistan not to prosecute Davis and recognize him as a diplomat, stating, "There's a broader principle at stake that I think we have to uphold"

( Raymond Allen Davis incident)

in the present case also , it is not the culpability or otherwise of devyani that is relevant... that is not the issue, but the broader principle at stake, is what the indian govt is trying to uphold.....it is exactly similar to the position that the american govt took in the above incident, where the culpability was beyond any doubt.....

at least when it comes to international matters one ought to view things in a wider perspective , not through the prism of partisan politics....that is why you are seeking to link narendra modi's endorsement of the govt line with his being denied visa etc...btw, he was not "repeatedly" denied visa...he was denied visa in 2005 and he has not applied for one ever since....the present stand of the american govt is, let him apply for visa and we would take a decision at that time....though some or other lobbyist engaged by the upa or their sympathisers keep on raking up this issue on a regular basis purely as a PR exercise for the domestic media to pull down his image...an attempt that does not seem to be working with the indian public

മലക്ക് said...

കാളിദാസനും കുഞ്ഞു വര്ക്കിയും ഉള്പ്പെടെ പലരും എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഇന്ത്യൻ വനിതാ നയതന്ത്ര പ്രതിനിധിയുടെ കാര്യത്തിൽ അമേരിക്ക കാണിച്ചത് മഹാ തെണ്ടിത്തരം ആണ്. ദേവയാനിയുടെയും കുടുംബത്തിന്റെയും പൂർവ ചരിത്രങ്ങൾ ചികഞ്ഞെടുത്തു അതിൽ ചില മഞ്ഞപ്പത്ര അജണ്ടകളും നടപ്പാക്കി അവരെയും കുടുംബത്തെയും അധിഷേപിച്ച് പ്രശ്നത്തിന്റെ ഗൌരവം കുറക്കാൻ ചില അമേരിക്കൻ മൂട് താങ്ങികൾ ഫേസ്ബുക്കിലും മറ്റും സജീവമാണ്. ആയിക്കോട്ടെ. പക്ഷെ അമേരിക്കയെ ന്യായീകരിക്കുംപോഴും ഓരോ ഇന്ത്യാക്കാരനും ആത്മാഭിമാനം എന്നൊന്ന് ഇല്ലെ? അതോ അതൊന്നും ആര്ക്കും പ്രശനം അല്ലെ? നാണം എന്നൊന്നില്ലേ? ഇല്ലെങ്കിൽ കുഴപ്പമില്ല വേണ്ടുവോളും താങ്ങിക്കോളൂ...

പക്ഷെ എന്നെ സംബന്ധിച്ചു ദേവയാനി ഇന്ത്യയുടെ വനിതാ നയതന്ത്രപ്രതിനിധി ആണ്. അവരുടെ പൂർവ ചരിത്രം എന്തും ആയിക്കോട്ടെ. അവരുടെ ഉടു തുണി അഴിച്ച് പരിശോദിക്കുക എന്നാൽ ഇന്ത്യയുടെ തുണി ഉരിയുക എന്നതാണ് അർഥം. അങ്ങനെ ചെയ്തത് ന്യായീകരിക്കാൻ അവരുടെ പൂർവ ചരിത്രം അങ്ങനെ ആയിരുന്നു മറിച്ചായിരുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇനി അവർ കടുത്ത തെറ്റാണ് ചെയ്തത് എന്ന് വിചാരിക്കുക. ഒരു ഡിപ്ലോമാട്ടിനെ ഇങ്ങനെ ആണോ അറസ്റ്റ് ചെയ്യേണ്ടത്?

ഇനി വേതനം കുറച്ചു വീട്ടു ജോലിക്ക് നിരത്തിയത്. അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. വര്ഷങ്ങളായി അങ്ങനെ തന്നെ ആണെന്ന് അമേരിക്കക്കും അറിയാം. എന്നിട്ടും ഈ കേസ്സിൽ അവര്ക്ക് എന്താണ് ഇത്ര ചൊറിച്ചിൽ? അല്ലെങ്കിലും 6500 ഡോളർ വേതനം വാങ്ങുന്ന ഒരാൾക്ക്‌ ഒരിക്കലും 4500 ഡോളർ കൊടുത്ത് ഒരു വേലക്കാരിയെ നിർത്താൻ കഴിയില്ല. ദേവയാനിയുടെ ഭര്ത്താവിനു അമേരിക്ക വിസ കൊടുത്തത് എങ്ങനെ ആണെന്ന് അറിയാമോ? യാതൊരു നിയമവും നോക്കാതെ വളരെ രഹസ്യമായി. അതിൽ എന്താണ് അവര്ക്ക് കേസ്സില്ലാത്തത്?

ഇനി അവിടുത്തെ നിയമം ആണ് എന്ന് പറയുന്നത്. അവരുടെ നയ തന്ത്ര പ്രതിനിധികൾ ഇന്ത്യയിലെ നിയമം അനുസരിക്കുന്നുണ്ടോ? വേറെ ഏതെങ്കിലും രാജ്യത്തിന്റെ നിയമം അവർ അനുസരിക്കുമോ? ഇല്ല. അങ്ങനെ ഉള്ളപ്പോൾ അവരുടെ നിയമങ്ങള മാത്രം എല്ലാവരും അനുസരിക്കണം എന്ന് പറയുന്നത് ന്യായമല്ല. അതുപോല ഒരു ഡിപ്ലോമാറ്റിനെ അറസ്റ്റ് ചെയ്യുമ്പോൾ മിനിമം മാന്യത എങ്കിലും കാണിക്കാമായിരുന്നു. അത് പിന്നെ അവര്ക്ക് പണ്ടേ ഇല്ലല്ലോ.

ദേവയാനി ചെയ്തത് തെറ്റ് തന്നെ. പക്ഷെ അപമാനിക്കപ്പെട്ടത് ഇന്ത്യയുടെ നയ തന്ത്ര പ്രതിനിധി ആണ്. ആ പ്രശ്നം വെറും ഒരു തൊഴിൽ പ്രശ്നത്തിൽ കൂട്ടിച്ചേർത്തു വായിച്ചു നമ്മുടെ അഭിമാനം പണയപ്പെടുത്തരുത്.

kaalidaasan said...

>>>>but when it comes to america, they recognise only their own laws.....when an employee attached to their diplomatic mission in pakistan committed murder and was arrested and charged remember the line the american govt took...<<<<<

അമേരിക്ക അവരുടെ നിയമങ്ങള്‍ പോലും മറ്റ് ഇടങ്ങളില്‍ പാലിക്കില്ല എന്നതൊക്കെ ലോക പ്രസിദ്ധമല്ലെ. വാറന്‍ ആന്‍ഡേഴ്സന്‍ അമേരിക്കയിലായിരുന്നു യൂണിയന്‍ കര്‍ബൈഡ് പോലെ ഒരപകടമുണ്ടാക്കിയിരുന്നതെങ്കില്‍ അന്നേ അറസ്റ്റ് ചെയ്യപ്പെട്ട് ശിക്ഷിക്കപ്പെടുമായിരുന്നു. മറ്റ് രാജ്യങ്ങളില്‍ അമേരിക്കക്കാര്‍ എന്തു കുറ്റം ചെയ്താലും അവര്‍ രക്ഷപ്പെടുത്തും. അവര്‍ അതുപോലെ ഒരു തെറ്റു ചെയ്യുന്നതുകൊണ്ട് നമ്മളും അതാവര്‍ത്തിക്കണമെന്നു പറയുന്നത് മണ്ടത്തരമല്ലേ?

ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണമെന്ന് വാദിച്ച താങ്കളുടെ നിലപാട് ഇതൊക്കെ ആണെന്ന് സ്പഷ്ടം.

ഈ വിഷയത്തില്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല എന്നതല്ലേ സത്യം? പരാതിക്കാരി ഇപ്പോള്‍ അമേരിക്കയിലെ അഭയാര്‍ത്ഥി ആയി കഴിഞ്ഞു. ഇന്‍ഡ്യയില്‍ ഇത്രയേറെ പ്രശ്നമുണ്ടാക്കിയ ഈ കേസിലെ വാദിയെ അമേരിക്ക ഇന്‍ഡ്യയിലേക്ക് തിരികെ വിടില്ല. വെറുതെ നമുക്ക് തിണ്ണമിടുക്കുകൊണ്ട് ഒന്നും നേടാനില്ല.

അമേരിക്ക വലിയ വാദങ്ങളൊക്കെ നടത്തിയിട്ടും താങ്കളീ പറയുന്ന കേസില്‍ ഉണ്ടായത് ഇതാണ്.

Although the U.S. government contended that he was protected by diplomatic immunity because of his employment with the U.S. Consulate in Lahore, Davis was jailed and criminally charged by Pakistani authorities with double murder and the illegal possession of a firearm. A car coming to aid Davis killed a third Pakistani man in a "hit and run" while speeding on the wrong side of the road. On March 16, 2011, Davis was released after the families of the two killed men were paid $2.4 million in diyya (a form of monetary compensation or blood money). Judges then acquitted him on all charges and Davis immediately departed Pakistan.

പാകിസ്ഥാനിലെ ശരിയ നിയമപ്രകാരം blood money കൊടുത്തപ്പോള്‍ വിട്ടയച്ചു. അതുപോലെ അമേരിക്കന്‍ നീതി ന്യായവ്യവസ്ഥ ദേവയാനിയെ വിട്ടയച്ചാല്‍ അവര്‍ക്ക് രക്ഷപ്പെടാം.

kaalidaasan said...

>>>>in the present case also , it is not the culpability or otherwise of devyani that is relevant... that is not the issue, but the broader principle at stake, is what the indian govt is trying to uphold.....it is exactly similar to the position that the american govt took in the above incident, where the culpability was beyond any doubt.....<<<<<

ചെകുത്താനോട് വേദ തുന്നതുപോലെയാണിത്. അമേരിക്ക അതിന്റെ ചരിത്രം മുഴുവനും ഇതുപോലെ ഇരട്ടത്താപ്പുകളേ കാണിച്ചിട്ടുള്ളു. Broader principle at stakeഎന്നൊക്കെ പറഞ്ഞാല്‍ അവരതിനെ പുച്ഛിക്കും. Broader principleഒക്കെ ഈ സാമ്രാജ്യത്തിന്റെ സാമന്ത രാജ്യങ്ങള്‍ക്കുള്ളതാണ്. ഞങ്ങള്‍ക്കിഷ്ടമുള്ളത് ഞങ്ങള്‍ ചെയ്യും. ആരുണ്ട് ചോദിക്കാനെന്ന അഹങ്കാരമാണമേരിക്ക എന്ന രാജ്യത്തിന്. Broader principle എന്നൊക്കെ പറഞ്ഞ് അവരെ മുട്ടുകുത്തിക്കാമെന്നൊക്കെ കരുതുന്നവര്‍ക്ക് തെറ്റി.

യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യയില്‍ പരിസ്തിതി നാശമേ ഉണ്ടാക്കിയിട്ടില്ല എന്നായിരുന്നു അമേരിക്കന്‍ കോടതി പോലും പറഞ്ഞത്. പക്ഷെ ബ്രിട്ടീഷ് പെട്രോളിയം അമേരിക്കയില്‍ പരിസ്തിതി നാശമുണ്ടാക്കി എന്നതില്‍ അവര്‍ക്ക് സംശയമില്ല.

BP and Union Carbide: A Tale of American Hypocrisy

അമേരിക്ക അവര്‍ക്കിഷ്ടമില്ലാത്ത ഏത് ഭരണാധികാരിയേയും യുദ്ധ കുറ്റവാളി ആയി പ്രഖ്യാപിക്കും. ബലമായി പിടിച്ചു കൊണ്ടു പോയി വിചാരണയും ചെയ്യും. ഇതേ അമേരിക്ക ലോകം മുഴുവനും സമാനമായ മനുഷ്യാവകാശ ലംഘനവും യുദ്ധ കുറ്റവും ചെയ്യും. ബഷാര്‍ അല്‍ ആസാദിനെ ഇതേ രീതിയില്‍ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചിട്ട് നടന്നില്ല. അത് റഷ്യ ശക്തമായ നിലപാടെടുത്തതുകൊണ്ടാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ കൈ കൊട്ടി ചിരിച്ചവര്‍ ഇതൊക്കെ അനുഭവിക്കാതെ പറ്റില്ല.

അമേരിക്ക ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാം എന്നു കൂടെ പറയുന്ന അടിമകള്‍ക്ക് ഇതു തന്നെ വരണം. ഈ വിഷയത്തില്‍ അമേരിക്ക എന്തു ചെയ്താലും അത് നമുക്ക് പ്രതികൂലമായേ ബാധിക്കൂ. പാകിസ്ഥാനിലെ വിഷയമല്ല നമ്മള്‍ ചൂണ്ടിക്കാണിക്കേണ്ടതും. ഇന്‍ഡ്യയിലെ വിഷയമാണ്. യൂണിയന്‍ കാര്‍ബൈഡില്‍ നമ്മളുടെ നിലപാടിനെ ഇപ്പോള്‍ ദേവയാനി വിഷയത്തില്‍ നമ്മളെടുക്കുന്ന നിലപാടുകളെ പ്രതികൂലമായി ബാധിക്കും. ഇറ്റാലിയന്‍ നാവികരുടെ കാര്യത്തിലെ വിലപേശലാണിതെന്ന് താങ്കള്‍ വ്യാഖ്യാനിക്കുന്നില്ലേ? അതുപോലെ ദേവയാനി വിഷയം വച്ച് അമേരിക്കക്കും വില പേശാം. വേണമെങ്കില്‍ നാമ മാത്രമയ ശിക്ഷ നല്‍കി അവരുടെ വിസ റദ്ദാക്കി അവരെ നാടു കടത്താം. വീട്ടുവേലക്കാരിക്ക് നിഷേധിച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും കൊടുത്താല്‍ അവരുടെ പരാതിയും തീരും.

kaalidaasan said...

>>>>at least when it comes to international matters one ought to view things in a wider perspective , not through the prism of partisan politics....that is why you are seeking to link narendra modi's endorsement of the govt line with his being denied visa etc.<<<<<

നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചതുകൊണ്ടാണദ്ദേഹം ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ഞാന്‍ പറയില്ല. താങ്കള്‍ ഒരു ഭാവന ഉണ്ടാക്കിഅയ്തുപോലെ വേണമെങ്കില്‍ എനിക്കും അതുപോലെ ഭാവന ഉണ്ടാക്കിയെടുക്കാം എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.

മോദി കളിക്കുന്നത് രാഷ്ട്രീയമാണ്. അല്ലാതെ ദേവയാനിയോടുള്ള സ്നേഹമൊന്നുമല്ല. ബി ജെ പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആയ അദ്ദേഹം രാഷ്ട്രീയ കളിക്കുന്നു. കോണ്‍ഗ്രസിന്റെ പിടിപ്പുകേടെന്നു പറഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെയാണ്, കൊണ്‍ഗ്രസ് പാര്‍ട്ടി അമേരിക്കന്‍ എംബസിയുടെ മുന്നിലെ ബാരിക്കേടുകള്‍  നീക്കം  ചെയ്യുന്നതും, അമേരിക്കന്‍ എംബസി സ്റ്റാഫിന്റെ ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യുന്നതും. മൂന്നു മാസം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പാണിതിലെ കളികളുടെ പിന്നിലുള്ളത്.

kaalidaasan said...

>>>>btw, he was not "repeatedly" denied visa...he was denied visa in 2005 and he has not applied for one ever since....the present stand of the american govt is, let him apply for visa and we would take a decision at that time....<<<<<

8 വര്‍ഷമായി മോദി വിസക്കു വേണ്ടി പേപ്പര്‍ കൊടുത്തില്ല എന്നത് ശരിയാണ്. പല പ്രാവശ്യം അമേരിക്കയിലെ ബി ജെ പി ആരാധകര്‍ ക്ഷണിച്ചിട്ടും അദ്ദേഹം വിസക്ക് അപേക്ഷിച്ചില്ല. അതിന്റെ കാരണം താങ്കള്‍ക്ക് മനസിലായില്ലെങ്കിലും മറ്റ് പലര്‍ക്കും മനസിലാകുന്നുണ്ട്. മോദി അത്ര മണ്ടനൊനുമല്ല. ഈ വാര്‍ത്തള്‍ ഒക്കെ വയിക്കുന്ന സുബോധമുള്ള അരും അറിഞ്ഞു കൊണ്ട് വീണ്ടും നാണം കെടാനും പോകില്ല.

No entry for Modi into US: visa denied

Modi shall not be granted US visa: American official

US Congress resolution urges government to continue denying visa to Narendra Modi

No change in US policy on Modi visa issue

മോദിക്ക് ഭാവിയില്‍ വിസ കൊടുക്കുമോ ഇല്ലയോ എന്നു പറഞ്ഞു കൊണ്ടിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനു തലക്ക് ഓളവുമില്ല.

2002ല്‍ വിസ നിഷേധിച്ചപ്പോഴും അതിനു ശേഷം രണ്ടു വര്‍ഷങ്ങളും ഇന്‍ഡ്യ ഭരിച്ചിരുന്നത് ബി ജെപിയായിരുന്നു. മോദിക്ക് വിസ നിഷേധിച്ചത് പിന്‍വലിപ്പിക്കാന്‍ ബാജ്പെയി ശ്രമിച്ചില്ല.

UPA and their sympathisers ന്റെ PR exercise ആയാലും അല്ലെങ്കിലും, കഴിഞ്ഞ 8 വര്‍ഷങ്ങളായി അമേരിക്ക സന്ദര്‍ശിക്കാനുള്ള മോദിയുടെ മോഹം പൂവണിഞ്ഞിട്ടില്ല. രണ്ടു വാക്കുകള്‍  പറഞ്ഞാല്‍ അതിലൊന്ന് സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധവും ക്രൈസ്തവ പശ്ചാത്തലവും ഉള്‍പ്പെടുത്തുന്ന മോദിയെ കിട്ടാവുന്ന എല്ലാ സന്ദര്‍ഭത്തിലും,  UPA യേയും അവഹേളിക്കുന്നു. അവരുടെ എം പി മാര്‍ കൊടുക്കുന്ന മേമോറാണ്ഡം അമേരിക്ക വിശ്വസിക്കുന്നു. Tit for tat എന്നെടുത്താല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളു.

2002 ല്‍ ഉണ്ടായ സംഭവത്തില്‍ ഇന്നും മോദിക്ക് പശ്ചാത്താപമില്ല. അന്ന് കൊല്ലപ്പെട്ട മുസ്ലിങ്ങളെ താന്‍ സഞ്ചരിക്കുന്ന കാറിന്റെ അടിയില്‍ അകപ്പെടുന്ന പട്ടിക്കുട്ടികളോട് ഉപമിക്കുന്ന ക്രൂരതയെ ഇന്നുമുള്ളു.

kaalidaasan said...

>>>>കാളിദാസനും കുഞ്ഞു വര്ക്കിയും ഉള്പ്പെടെ പലരും എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഇന്ത്യൻ വനിതാ നയതന്ത്ര പ്രതിനിധിയുടെ കാര്യത്തിൽ അമേരിക്ക കാണിച്ചത് മഹാ തെണ്ടിത്തരം ആണ്.<<<<<

രണ്ട് ഇന്‍ഡ്യന്‍  മീന്‍പിടുത്തക്കാരെ വധിച്ച ഇറ്റലിയന്‍ നവികരെ ഇന്‍ഡ്യന്‍ നിയമനുസരിച്ച് വിചാരണ ചെയ്യണം എന്നു നിര്‍ബ്ബന്ധം പിടിച്ച മലക്ക് തന്നെയാണോ ഇതും പറയുന്നത്?

വനിതാ നയതന്ത്ര പ്രതിനിധി ആയാലും ഒരു രാജ്യത്തെ നിയമം അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അനന്തിവിടെ Diplomatic Immunity യുടെ കാര്യം പറഞ്ഞു. പക്ഷെ അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഉണ്ടാകുന്ന തെറ്റുകള്‍ക്കേ ഉള്ളു. Vienna Convention ന്റെ Article 31. 1c യില്‍ എഴുതിയിരിക്കുന്നത് ഇതാണ്. Actions not covered by diplomatic immunity: professional activity outside diplomat's official functions. വീട്ടു വേലക്കാരിക്ക് അര്‍ഹതപ്പെട്ട ശമ്പളം കൊടുക്കാതിരിക്കുന്നത് ദേവയാനിയുടെ വനിതാ നയതന്ത്ര പ്രതിനിധി എന്ന നിലയിലുള്ള ജോലിയുടെ ഭാഗമല്ല.

മണിക്കൂറിന്, 9.75 ഡോളര്‍ പ്രതിഫലം നല്‍കാമെന്നും പറഞ്ഞ് വീട്ടുവേലക്ക് കൊണ്ടു പോയിട്ട്, 3 ഡോളര്‍ കൊടുക്കുന്നതില്‍ താങ്കളൊരു തെണ്ടിത്തരവും കാണുന്നില്ലേ?

kaalidaasan said...

>>>>പക്ഷെ അമേരിക്കയെ ന്യായീകരിക്കുംപോഴും ഓരോ ഇന്ത്യാക്കാരനും ആത്മാഭിമാനം എന്നൊന്ന് ഇല്ലെ? അതോ അതൊന്നും ആര്ക്കും പ്രശനം അല്ലെ? നാണം എന്നൊന്നില്ലേ? <<<<<

ദേവയാനിയുടെയും കുടുംബത്തിന്റെയും പൂർവ ചരിത്രങ്ങൾ ചികഞ്ഞെടുത്ത് അവരെയും കുടുംബത്തെയും അധിഷേപിക്കുന്നുണ്ടെങ്കില്‍ അത് തെറ്റു തന്നെയാണ്. ഞാന്‍ അറിഞ്ഞ കാര്യം ദേവയാനി ആദര്‍ശ് ഫ്ളാറ്റ് വാങ്ങിയത്, കൃത്രിമത്തിലൂടേ ആണെന്നാണ്. ഈ അഴിമതിയേക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തിയ വിവരമാണത്. ഇക്കാര്യം പറയുമ്പോള്‍ നാണക്കേടുണ്ടാകുന്നു എങ്കില്‍ അതൊന്നും ചെയ്യാതിരിക്കുക.
തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കണമെന്നു പറഞ്ഞാല്‍ അതില്‍ എന്താണു നാണക്കേടുള്ളത്? ശിക്ഷിക്കുമ്പോഴല്ലെ ആത്മാഭിമാനം തോന്നേണ്ടത്?

താങ്കളീ പറയുന്ന ആത്മാഭിമാനം തന്നെയാണ്, ഇറ്റാലിയന്‍ നാവികരുടെ കാര്യത്തിലും ഇറ്റലിക്കാര്‍ കാണിച്ചത്. അവരുടെ അംബാസഡര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പുവരെ നടത്തിയിരുന്നു. അന്ന് പക്ഷെ അവരുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നല്ല താങ്കള്‍ വാദിച്ചത്. ഇറ്റാലിയന്‍ നാവികരെ ജയിലില്‍ അടച്ച്, ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷ കൊടുക്കണമെന്നായിരുന്നു.

സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നതാണോ മലക്കേ ആത്മാഭിമാനം?

ദേവയാനിയെ വിമര്‍ശിക്കുകയും അവരെ ശിക്ഷിക്കണമെന്നും പറയുന്നതില്‍  മഹാഭൂരിപക്ഷവും പ്രവാസികളാണെന്നോര്‍ക്കുക. എന്തുകൊണ്ടങ്ങനെ സംഭവിക്കുന്നു. കാരണം വളരെ വ്യക്തം. അമേരിക്കയും ഇറ്റലിയും ഉള്‍പ്പടെയുള്ള എല്ലാ രാജ്യങ്ങളും അവരുടെ വിദേശത്തുള്ള പൌരന്‍മാരുടെ ക്ഷേമം അന്വേഷിക്കുമ്പോള്‍ ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പൊതുവെ അവരെ അധിക്ഷേപിക്കുന്നു. ന്യായമായ അവശ്യങ്ങള്‍ പോലും നടത്തിക്കൊടുക്കുന്നില്ല. ഇപ്പോള്‍ അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവസരം വന്നപ്പോള്‍ അവര്‍ ദേഷ്യം പ്രകടിപ്പിക്കുന്നതാണെന്നു കരുതിയാല്‍ മതി.

സൌദി അറേബ്യയില്‍ വച്ച് എനിക്ക് ഉണ്ടായ ഒരനുഭവം പറയാം. ഞാന്‍ പാസ്പോര്‍ട്ട് പുതുക്കാനായി കൊടുത്തു. എംബസിയിലെ സ്റ്റാഫിന്റെ നോട്ടപ്പിശകു കൊണ്ട്, അതില്‍ ഒരക്ഷരത്തെറ്റു പറ്റി. പഴയ പാസ്‌പോര്‍ട്ടിലെ പേരു പകര്‍ത്തി വച്ചപ്പോള്‍ ഒരക്ഷരം വിട്ടുപോയി. അതൊന്നു മാറ്റി യെഴുതിക്കാന്‍ എനിക്ക് ഒരു മാസം നടക്കേണ്ടി വന്നു. ഓരോ പ്രാവശ്യം അന്വേഷിക്കുമ്പോഴും ഇതിനൊക്കെ കുറച്ച് സമയമെടുക്കുമെന്ന മറുപടിയാണു ഞാന്‍ കേട്ടത്. അത്രക്ക് കാര്യക്ഷമമാണ്, ദേവയാനിമാരുടെ പ്രകടനങ്ങള്‍. ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ആയിരക്കണക്കിനാളുകള്‍ ഇതുപോലെ ദിവസേന അധിക്ഷേപത്തിരയാകുന്നുണ്ട്. അവരൊക്കെ അവരുടെ ദേഷ്യം ​പ്രകടിപ്പിക്കുന്നു എന്നേ ഉള്ളൂ. മറ്റുള്ളവരുടെ ആത്മാഭിമാനം നിഷേധിച്ചവരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കുമില്ല എന്നോര്‍ക്കുക. എന്റെ പാസ്‌പോര്‍ട്ടിലെ അക്ഷരത്തെറ്റ് എംബസി ഉദ്യോഗസ്ഥര്‍ വരുത്തിയതായിരുന്നു. പഴയ പാസ്‌പ്പോര്‍ട്ടുമായി ഒത്തു നോക്കി, ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന ആ പ്രശ്നം പരിഹരിക്കാന്‍  അവര്‍ ഒരു മാസമെടുത്തു. എന്റെ അത്മാഭിമാനം ​ആരു സംരക്ഷിക്കും?

kaalidaasan said...

>>>>ഇനി അവർ കടുത്ത തെറ്റാണ് ചെയ്തത് എന്ന് വിചാരിക്കുക. ഒരു ഡിപ്ലോമാട്ടിനെ ഇങ്ങനെ ആണോ അറസ്റ്റ് ചെയ്യേണ്ടത്? <<<<<

ഒരു ഡിപ്ലോമാറ്റിനെ എങ്ങനെ ആണ്, അറസ്റ്റ് ചെയ്യേണ്ടത്? ദേവയാനി ഇപ്പോള്‍ വഹിക്കുന്ന ഡിപ്ളോമാറ്റിക് പോസ്റ്റിന്, പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയില്ല. അതുകൊണ്ടാണ്, അവരെ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുള്ള യു എന്‍ പോസ്റ്റിലേക്ക് മാറ്റി നിയമിച്ചതും. സാധാരണ ഡിപ്ളോമാറ്റിനെ ഇങ്ങനെയൊക്കെ ചെയ്യാം എന്ന് ഇന്‍ഡ്യ സമ്മതിക്കുന്നതിനു തുല്യമാണത്. അല്ലെങ്കില്‍ ഇപ്പോളീ പദവി മാറ്റത്തിന്റെ ആവശ്യവുമില്ലായിരുന്നു.

ഇന്‍ഡ്യന്‍ എംബസിയില്‍ വച്ച് ഒരു ദിപ്ളോമാറ്റിനെയെന്നല്ല. അവിടെ അഭയം തേടുന്ന അമേരിക്കക്കാരനെ വരെ അറസ്റ്റ് ചെയ്യാനാകില്ല. അവര്‍ പുറത്തിറങ്ങുമ്പോഴാണ്, അറസ്റ്റ് ചെയ്യാന്‍ ആകുക. അതുകൊണ്ട് കുട്ടിയെ സ്കൂളില്‍ കൊണ്ടു വിടാന്‍ പോയപ്പോള്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിനു വിധേയായാകാന്‍ വിസമ്മതിച്ചപ്പോള്‍ ബലമായി കയ്യാമം വച്ചു. അവരില്‍ ആരോപിക്കപ്പെട്ട കുറ്റം അവര്‍ നിഷേധിച്ചപ്പോള്‍ തടവില്‍ വച്ചു. തടവില്‍ വയ്ക്കുന്നതിനു പ്രാരംഭമായുള്ള ദേഹ പരിശോധന നടത്തുകയും ചെയ്തു.

സുഹൃദ്‌രാജ്യമായ ഇന്‍ഡ്യയുടെ നയതന്ത്ര പ്രതിനിധിയെ ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന ചോദ്യം ന്യായമാണ്. ഇന്‍ഡ്യയെ അങ്ങനെ പരിഗണന നല്‍കേണ്ട രാജ്യമായി അമേരിക്ക കരുതുന്നില്ല. ഇന്‍ഡ്യന്‍ വിപണിയും ഇന്‍ഡ്യക്കാരുടെ talent ഉം മാത്രമേ അവര്‍ക്ക് ആവശ്യമുള്ളു. ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് അത് ഇതു വരെ ബോധ്യപ്പെട്ടിട്ടിട്ടുമില്ല.

Ananth said...

>>>പാകിസ്ഥാനിലെ ശരിയ നിയമപ്രകാരം blood money കൊടുത്തപ്പോള്‍ വിട്ടയച്ചു. അതുപോലെ അമേരിക്കന്‍ നീതി ന്യായവ്യവസ്ഥ ദേവയാനിയെ വിട്ടയച്ചാല്‍ അവര്‍ക്ക് രക്ഷപ്പെടാം.<<<

what happened was that the american efforts to get their citizen released succeeded because of a political decision to short circuit the judicial process....had it been someone from indian diplomatic mission or for that matter any other nation, no amount of bloodmoney would have saved him from the hangmans noose.

similarly it looks like indian govt efforts are also bearing fruit....american govt has indicated to the indian origin attorney with a lot of jewish connection to chill.....if the immunity as a member of the un mission is recognised , she would be able to get her passport back to india....though the case in america would not be withdrawn and she would risk arrest if she returns ....(just like the maid against whom cases are pending in indian courts with arrest warrant)....if that happens the govt can pat itself on the back that they have succeeded in getting our girl back home safe, just like the american govt got their man home !! ( personally she would still have a problem as her husband is an american citizen of indian origin !)

kaalidaasan said...

>>>>ഇനി വേതനം കുറച്ചു വീട്ടു ജോലിക്ക് നിരത്തിയത്. അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. വര്ഷങ്ങളായി അങ്ങനെ തന്നെ ആണെന്ന് അമേരിക്കക്കും അറിയാം.<<<<<

അതുകൊണ്ട് ഒരിക്കലും ഇതിനെതിരെ നടപടി എടുക്കരുതെന്നാണോ?

ഇതു വരെ ആരും പരാതി പറഞ്ഞിട്ടില്ല. ഇപ്പോള്‍ പരാതി ഉണ്ടായി. പരാതി ഉണ്ടായപ്പോള്‍ നടപടിയും ഉണ്ടായി.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ എംബസികളില്‍ നിന്ന് അപ്രത്യക്ഷരായ വീട്ടുജോലിക്കാരുടെ എണ്ണം ഒരു ഡസനോളം വരുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ മുന്‍ യു എസ്‌ അംബാസിഡര്‍ മീരാശങ്കര്‍ 2011-ല്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നതിന്‌ ഒരു ദിവസം മുമ്പ്‌ ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരി ആരോടും പറയാതെ മുങ്ങി. അംബാസഡറുടെ കൂടെരണ്ടുവര്‍ഷവും ഒപ്പമുണ്ടായിരുന്ന ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ അമേരിക്കയില്‍ അനധികൃതമായി തങ്ങുകയാണ്. ഇത്തരത്തില്‍ തങ്ങുന്ന നിരവധി വീട്ടുജോലിക്കാര്‍ വേറെയുമുണ്ട്‌. വേലക്കാര്‍ക്കൊപ്പം സുരക്ഷയ്‌ക്കായി ഇന്ത്യയില്‍ നിന്നുകൊണ്ടുപോയ ഗാര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരെയും ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിഞ്ഞു കൊണ്ട് ഇതിനനുവദിക്കുന്നതാണ്. പലപ്പോഴും ഭാരിച്ച സംഖ്യ കൈകൂലി ആയി മേടിച്ചുകൊണ്ട്. ഇതൊക്കെ അമേരിക്കാര്‍ക്കും അറിയാം.

ഗള്‍ഫിലും വീട്ടു ജോലിക്കാര്‍ ഇതുപോലെ മുങ്ങാറുണ്ട്.

kaalidaasan said...

>>>>അല്ലെങ്കിലും 6500 ഡോളർ വേതനം വാങ്ങുന്ന ഒരാൾക്ക്‌ ഒരിക്കലും 4500 ഡോളർ കൊടുത്ത് ഒരു വേലക്കാരിയെ നിർത്താൻ കഴിയില്ല. ദേവയാനിയുടെ ഭര്ത്താവിനു അമേരിക്ക വിസ കൊടുത്തത് എങ്ങനെ ആണെന്ന് അറിയാമോ? യാതൊരു നിയമവും നോക്കാതെ വളരെ രഹസ്യമായി. അതിൽ എന്താണ് അവര്ക്ക് കേസ്സില്ലാത്തത്? <<<<<

അമേരിക്കയില്‍ നിലവിലുള്ള മിനിമം വേതനം കൊടുത്ത് ഒരു വേലക്കാരിയെ നിർത്താൻ കഴിയില്ലെങ്കില്‍ അത് ചെയ്യരുത്. ഇന്‍ഡ്യക്കാരായ ലക്ഷക്കണക്കിനാളുകള്‍ അമേരിക്കയില്‍ ജോലി ചെയ്ത് താമസിക്കുന്നുണ്ട്. അവരൊന്നും ഇന്‍ഡ്യയില്‍ നിന്നു വേലക്കാരികളെ കൊണ്ടു പോകുന്നില്ല. വീട്ടു ജോലികള്‍ ഒക്കെ സ്വന്തമായി ചെയ്യുന്നു. ഇന്‍ഡ്യയില്‍ അടിമകളേപ്പോലെ പണിയെടുപ്പിക്കുന്നതുപോലെ അമേരിക്കയിലും ചെയ്യാം എന്നു തീരുമാനിച്ചത് ദേവയാനിയുടെ ബുദ്ധി മോശം.

ദേവയാനിയുടെ ഭര്‍ത്താവിനു അമേരിക്ക വിസ കൊടുത്തത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. എങ്ങനെയാണതു കൊടുത്തതെന്ന് താങ്കള്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു. ഏത് നിയമം ലംഘിച്ചാണവര്‍ വിസ കൊടുത്തത്?

kaalidaasan said...

>>>>ഇനി അവിടുത്തെ നിയമം ആണ് എന്ന് പറയുന്നത്. അവരുടെ നയ തന്ത്ര പ്രതിനിധികൾ ഇന്ത്യയിലെ നിയമം അനുസരിക്കുന്നുണ്ടോ? വേറെ ഏതെങ്കിലും രാജ്യത്തിന്റെ നിയമം അവർ അനുസരിക്കുമോ? ഇല്ല. <<<<<

അമേരിക്കയുടെ നയ തന്ത്ര പ്രതിനിധികൾ ഇന്ത്യയിലെ നിയമം അനുസരിക്കുന്നില്ലെങ്കില്‍, അതനുസരിപ്പിക്കേണ്ടത് ഇന്‍ഡ്യന്‍ അധികാരികളുടെ കടമയാണ്. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന അടിമകള്‍ ഭരിച്ചാല്‍ ആരും നിയമം അനുസരിക്കില്ല.

kaalidaasan said...

>>>>ദേവയാനി ചെയ്തത് തെറ്റ് തന്നെ. പക്ഷെ അപമാനിക്കപ്പെട്ടത് ഇന്ത്യയുടെ നയ തന്ത്ര പ്രതിനിധി ആണ്. ആ പ്രശ്നം വെറും ഒരു തൊഴിൽ പ്രശ്നത്തിൽ കൂട്ടിച്ചേർത്തു വായിച്ചു നമ്മുടെ അഭിമാനം പണയപ്പെടുത്തരുത്. <<<<<

തെറ്റു ചെയ്യുന്നവരെ സാധാരണ എന്താണു ചെയ്യാറുള്ളത്? കേസെടുത്ത് ചോദ്യം ചെയ്ത്, വിചാരണ നടത്തി ശിക്ഷിക്കുകയല്ലേ? അപ്പോള്‍  ദേവയാനിയും ശിക്ഷിക്കപ്പെടേണ്ടതല്ലേ? ദേവയാനിയോട് നിങ്ങള്‍ തൊഴില്‍ നിയമവും വിസ ചട്ടങ്ങളും  ലംഘിച്ചിട്ടുണ്ട് എന്നും അതിനു ചോദ്യം ചെയ്യലിനു വിധേയയാകണം എന്നും  പോലീസ് പറഞ്ഞപ്പോള്‍, അതിനോട് സഹകരിക്കുന്നതിനു പകരം ​ചെറുത്തുനിന്നു. അപ്പോള്‍ പോലീസിനു ബലം പ്രയോഗിക്കേണ്ടി വന്നു. ഇന്‍ഡ്യയില്‍ ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലും നടക്കുന്നതാണിത്. അപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ ചെറുത്തപ്പോള്‍ കയ്യാമം  വയ്ക്കേണ്ടി വന്നു. പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോഴും അവര്‍ കുറ്റം നിഷേധിക്കുകയാണുണ്ടായത്. അതുകൊണ്ട് പോലീസ് ചെയ്യുന്ന സാധാരന നടപടി ക്രമം ആയ ലോക്കപ്പില്‍ ഇടേണ്ടി വന്നു. ലോക്കപ്പില്‍ ഇടുന്നതിനു മുന്നെ ഏത് പ്രതിയുടെയും ദേഹ പരിശോധന നടത്താറുണ്ട്. ഇതൊക്കെ നീതി ന്യായ വ്യവസ്ഥയുടെ ഭാഗമാണ്. ഇന്‍ഡ്യയില്‍ വച്ച് താങ്കള്‍ തെറ്റു ചെയ്താലും ഇതു തന്നെയാണു നടപടി ക്രമം. പക്ഷെ ദേവയാനിയേപ്പോലുള്ള രാജാക്കന്മാരും രാജ്ഞിമാരും തെറ്റു ചെയ്താല്‍ ഇതൊന്നും ഉണ്ടാകില്ല. മറ്റ് രാജ്യത്തും ഈ രാജ്ഞ് ഇത് പ്രതീക്ഷിച്ചു.

തെറ്റു ചെയ്തവരെ സംരക്ഷിക്കുമ്പോഴാണ്, അഭിമാനം പണയപ്പെടുന്നത്. ദേവയാനി തെറ്റു ചെയ്തിട്ടുണ്ടെന്ന് ബോധ്യമായ സ്ഥിതിക്ക് അവര്‍ വിചാരണ നേരിടട്ടെ. നീതി പീഠം വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെ.

മലക്ക് said...

@രണ്ട് ഇന്‍ഡ്യന്‍ മീന്‍പിടുത്തക്കാരെ വധിച്ച ഇറ്റലിയന്‍ നവികരെ ഇന്‍ഡ്യന്‍ നിയമനുസരിച്ച് വിചാരണ ചെയ്യണം എന്നു നിര്‍ബ്ബന്ധം പിടിച്ച മലക്ക് തന്നെയാണോ ഇതും പറയുന്നത്?

രണ്ടു ഇന്ത്യൻ മത്സ്യ തൊഴിലാളികളെ വിനോദത്തിനായി കൊന്ന രണ്ടു പീറ വിദേശ നാവികരെ ഇന്ത്യൻ ഡിപ്ലോമാറ്റിനോട് ഉപമിക്കാൻ ശ്രമിച്ച താങ്കളോട് എനിക്ക് സഹതാപം ഉണ്ട്. ഏതെങ്കിലും ഒരു രാജ്യത്ത് ഒരു രേഖയും ഇല്ലാതെ അതിക്രമിച്ചു കയറി ഒരാളെ കൊല്ലുന്നത് പോലെ ആണോ ദേവയാനിയുടെ കേസ്സ്? രണ്ടു സാഹചര്യങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയാത്തത്ത്ര അന്തരവും ഉണ്ട്.

മലക്ക് said...

@വനിതാ നയതന്ത്ര പ്രതിനിധി ആയാലും ഒരു രാജ്യത്തെ നിയമം അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

അവിടുത്തെ നിയമം അനുസരിക്കാൻ അവർ ബാധ്യസ്തർ തന്നെയാണ്. അതിൽ യാതൊരു തര്ക്കവും ഇല്ല. ദേവയാനി ചെയ്തത് തെറ്റാണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ? ആ തെറ്റിനെ ഞാൻ ഒരിക്കലും ന്യായീകരിക്കുന്നില്ല. അതെ സമയം ദേവയാനി ഇന്ത്യയുടെ ഡിപ്ലോമാട്ട് കൂടി ആണെന്ന കാര്യം അമേരിക്ക ഗൗനിച്ചില്ല. അതാണ്‌ പ്രശ്നം. അവരുടെ തുണി അഴിച്ചു പരിശോദിക്കാൻ അമേരിക്കക്ക് എന്താ ഇത്ര കഴപ്പ്?

മലക്ക് said...

@താങ്കളീ പറയുന്ന ആത്മാഭിമാനം തന്നെയാണ്, ഇറ്റാലിയന്‍ നാവികരുടെ കാര്യത്തിലും ഇറ്റലിക്കാര്‍ കാണിച്ചത്. അവരുടെ അംബാസഡര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പുവരെ നടത്തിയിരുന്നു. അന്ന് പക്ഷെ അവരുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നല്ല താങ്കള്‍ വാദിച്ചത്. ഇറ്റാലിയന്‍ നാവികരെ ജയിലില്‍ അടച്ച്, ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷ കൊടുക്കണമെന്നായിരുന്നു. സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നതാണോ മലക്കേ ആത്മാഭിമാനം?

അല്ല ആരാണ് ഈ ഇറ്റലി? അവർ എവിടെ എങ്കിലും പോയി കുത്തി ഇരുന്നാൽ എനിക്ക് എന്ത് ആത്മാഭിമാനം ആണ് ഉണ്ടാവുന്നത്? ഞാൻ എന്തിനാണ് അവരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്? അതൊക്കെ ചെയ്യുന്നത് അമേരിക്കക്കും ഇറ്റലിക്കും വേണ്ടി മാമാ പണി ചെയ്യുന്നവര അല്ലെ? ഞാൻ ഇന്ത്യാക്കാരൻ ആണ് ഇന്ത്യയുടെ അഭിമാനം ആണ് എന്റെ അഭിമാനം. മറ്റു രാജ്യങ്ങളുടെ ഉച്ചിഷ്ടവും അമേദ്യവും ഭക്ഷിക്കുന്നവർക്ക് ചിലപ്പോൾ അവർ എവിടെ എങ്കിലും പോയി കുത്തി ഇരിക്കുന്നുടെങ്കിൽ അതിൽ അഭിമാനം തോന്നാം.

മലക്ക് said...

@ദേവയാനിയെ വിമര്‍ശിക്കുകയും അവരെ ശിക്ഷിക്കണമെന്നും പറയുന്നതില്‍ മഹാഭൂരിപക്ഷവും പ്രവാസികളാണെന്നോര്‍ക്കുക.

ഓർത്തത്‌ കൊണ്ട് കാര്യമില്ലല്ലോ? കാരണം സത്യം അതല്ലാത്തത് കൊണ്ട്. ഞാനും ഒരു പ്രവാസി ആണ്. വളരെ വൈകി ആണെങ്കിലും ഇന്ത്യ സ്വീകരിച്ച നിലപാട് എനിക്ക് സന്തോഷം തരുന്നു. ഇതുപോലെ പണ്ടേ നാം പ്രതികരിച്ചിരുന്നു എങ്കിൽ പല രാജ്യങ്ങളിലും വെറുതെ അകത്തു കിടക്കുന്ന ഇത്രമാത്രം പ്രവാസികൾ ഉണ്ടാവില്ലായിരുന്നു. ചോദിക്കാനും പറയാനും ആളുണ്ടെന്നു വരുന്നത് എല്ലാ പ്രവാസികൾക്കും സന്തോഷം തരുന്ന കാര്യമാണ്. ഇവിടുത്തെ എല്ലാ പത്രങ്ങളിലും ഫ്രെണ്ട് പേജിൽ ആണ് ഇന്ത്യയുടെ നടപടികളെ കുറിച്ചു വാര്ത്ത വന്നത്. ഇന്ത്യയുടെ ഇത്തരം പ്രതികരണങ്ങൾ ഏറ്റവും കൂടുതൽ സഹായിക്കുന്നത് പ്രവാസികളെ ആണ്.

മലക്ക് said...

@സൌദി അറേബ്യയില്‍ വച്ച് എനിക്ക് ഉണ്ടായ ഒരനുഭവം പറയാം. ഞാന്‍ പാസ്പോര്‍ട്ട് പുതുക്കാനായി കൊടുത്തു. എംബസിയിലെ സ്റ്റാഫിന്റെ നോട്ടപ്പിശകു കൊണ്ട്, അതില്‍ ഒരക്ഷരത്തെറ്റു പറ്റി. പഴയ പാസ്‌പോര്‍ട്ടിലെ പേരു പകര്‍ത്തി വച്ചപ്പോള്‍ ഒരക്ഷരം വിട്ടുപോയി. അതൊന്നു മാറ്റി യെഴുതിക്കാന്‍ എനിക്ക് ഒരു മാസം നടക്കേണ്ടി വന്നു. ഓരോ പ്രാവശ്യം അന്വേഷിക്കുമ്പോഴും ഇതിനൊക്കെ കുറച്ച് സമയമെടുക്കുമെന്ന മറുപടിയാണു ഞാന്‍ കേട്ടത്. അത്രക്ക് കാര്യക്ഷമമാണ്, ദേവയാനിമാരുടെ പ്രകടനങ്ങള്‍. ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ആയിരക്കണക്കിനാളുകള്‍ ഇതുപോലെ ദിവസേന അധിക്ഷേപത്തിരയാകുന്നുണ്ട്. അവരൊക്കെ അവരുടെ ദേഷ്യം ​പ്രകടിപ്പിക്കുന്നു എന്നേ ഉള്ളൂ. മറ്റുള്ളവരുടെ ആത്മാഭിമാനം നിഷേധിച്ചവരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കുമില്ല എന്നോര്‍ക്കുക. എന്റെ പാസ്‌പോര്‍ട്ടിലെ അക്ഷരത്തെറ്റ് എംബസി ഉദ്യോഗസ്ഥര്‍ വരുത്തിയതായിരുന്നു. പഴയ പാസ്‌പ്പോര്‍ട്ടുമായി ഒത്തു നോക്കി, ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന ആ പ്രശ്നം പരിഹരിക്കാന്‍ അവര്‍ ഒരു മാസമെടുത്തു. എന്റെ അത്മാഭിമാനം ​ആരു സംരക്ഷിക്കും?


പാസ്പോർട്ടിൽ തെറ്റ് കയറി കൂടുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. മനുഷ്യ സഹജമായ തെറ്റുകള എവിടെയും ഉണ്ടാവാം. അങ്ങനെ ഉള്ള തെറ്റുകൾ കുറക്കേണ്ടത് വളരെ അത്യാവശ്യം തന്നെ. പക്ഷെ ഈ പറയുന്ന അമേരിക്കയും സൗദിയും ഉള്പ്പെടെ എല്ലാ രാജ്യങ്ങളുടെയും ഓഫീസര്മാര് ഇതുപോലെ തെറ്റുകള ഉണ്ടാക്കാറുണ്ട്.

പിന്നെ ഇഷ്യൂ ചെയ്ത പാസ്പോര്ട്ട് തിരുത്തുന്നത് പഴയ പാസ്പോര്ട്ടും ആയി ഒത്തു നോക്കി ചെയ്യാവുന്ന നിസ്സാര കാര്യമാണെന്ന് വിചാരിക്കരുത്. അങ്ങനെ തിരുത്താൻ കുറെ പ്രൊസീജറുകൾ ഉണ്ട്. അത് ഇന്ത്യൻ എംബസികളിൽ മാത്രമാണ് ഉള്ളത് എന്ന് താങ്കളുടെ തെറ്റിധാരണ ആണ്. ഒരു അമേരിക്കക്കാരൻ തന്റെ പാസ്പോര്ടിലെ തെറ്റ് തിരുത്താൻ അവരുടെ എംബസിയിൽ ചെന്നാലും കുറഞ്ഞത്‌ ഒന്നര മാസം സമയം എടുക്കും. അതിന്റെ പേരില് അമേരിക്കക്കാർ തങ്ങളുടെ ഉദ്യോഗസ്ഥരെ മറ്റു രാജ്യം ശിക്ഷിക്കുന്നത് കണ്ടു കയ്യടിക്കാറില്ല.

മലക്ക് said...

@സുഹൃദ്‌രാജ്യമായ ഇന്‍ഡ്യയുടെ നയതന്ത്ര പ്രതിനിധിയെ ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന ചോദ്യം ന്യായമാണ്. ഇന്‍ഡ്യയെ അങ്ങനെ പരിഗണന നല്‍കേണ്ട രാജ്യമായി അമേരിക്ക കരുതുന്നില്ല. ഇന്‍ഡ്യന്‍ വിപണിയും ഇന്‍ഡ്യക്കാരുടെ talent ഉം മാത്രമേ അവര്‍ക്ക് ആവശ്യമുള്ളു. ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് അത് ഇതു വരെ ബോധ്യപ്പെട്ടിട്ടിട്ടുമില്ല.

ഇപ്പോൾ ഇന്ത്യൻ അധികാരികല്ക്ക് മാത്രമല്ല ലോകം മുഴുവൻ ഉള്ള അധികാരികല്ക്ക് ബോധ്യം വന്നു തുടങ്ങിയിരിക്കുന്നു. ഇന്ത്യ വേണ്ട വിധം പരിഗണിക്കേണ്ട രാജ്യം ആണെന്ന് അവർ മനസിലാക്കട്ടെ. അതിനു ദേവയാനിയെ ശിക്ഷിച്ച് കൊള്ളാൻ പറഞ്ഞ് കൊണ്ടിരുന്നാൽ അവർ വീണ്ടും ഇത് തന്നെ ആവര്ത്തിക്കും. എങ്കിലും ഇന്ത്യയും ചൈനയും ഇടയ്ക്കു ഇടയ്ക്കു ഇതുപോലെ പ്രോവോക് ചെയ്യുക എന്നത് അവരുടെ രഹസ്യ അജണ്ടയും ആണ്.

Ananth said...

pls check out the following assessment of delhi situation in manorama....it seems a lot more people share similar views as i expressed in some earlier comments

"മറുഭാഗത്ത്‌ കോണ്ഗ്രസ് ഇതിനേക്കാള്‍ വലിയ വെല്ലുവിളി ആണ് നേരിടുന്നത് .ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ കോണ്ഗ്രസ് പ്രോത്സാഹിപ്പിച്ചിരുന്നു .ആം ആദ്മി ചോര്‍ത്തിയെടുക്കുക ബീ ജേ പീ വോട്ടുകളായിരിക്കും എന്നായിരുന്നു അന്നു കൊണ്ഗ്രസിന്റെ പ്രതീക്ഷ . പക്ഷേ ഫലം നേരേ മറിച്ചായിരുന്നു .ബീജേപീക്ക് സ്വന്തം വോട്ടുകള്‍ ഏറെക്കുറേ നിലനിര്‍ത്താനായി .കൊണ്ഗ്രസിന്റെ വോട്ടുകള്‍ക്കാണ് വന്‍ ചോര്‍ച്ച സംഭവിച്ചത് .ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണക്കുംപോഴും കൊണ്ഗ്രസിനു വലിയൊരു ഭീഷണിയുണ്‍ട് - സര്‍ക്കാരിന്റെ പ്രവര്‍ത്തനവും പ്രതിച്ഛായയും നന്നായാല്‍ കൊണ്ഗ്രസിന്റെ അടിത്തറയെയും ജനപിന്തുണ യെയും ആണ് അതു ബാധിക്കുക . പ്രതിപക്ഷത്തായതിനാല്‍ ബീജേപീ കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും "

വിസ്മയ വിജയം - ഇനി വൈരുദ്ധ്യങ്ങ ളുടെ കൂട്ടുകെട്ട്

കുഞ്ഞുവര്‍ക്കി said...

>>> അവരുടെ തുണി അഴിച്ചു പരിശോദിക്കാൻ അമേരിക്കക്ക് എന്താ ഇത്ര കഴപ്പ്? <<<

കുറ്റവാളികളെ അറസ്റ്റ് ചെയ്യുബോൾ ശരീര പരിശോധന അമേരിക്കയിലെ സാധാരണ രീതി മാത്രമാണ് . അത് അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യആണെങ്കിലും അമേരിക്കൻ പോലീസ് അത് ചെയ്യും. ഏതു വിധേനേം കാണിച്ച തെണ്ടിതരത്തരത്തിൽനിന്നും രക്ഷപെടാൻ ഈ സ്ത്രീ ഇന്ത്യൻ ജനതയും ഗവര്മെന്റിനെയും ഇതിൽ ഉള്പെടുത്തി തടിതപ്പാൻ നോക്കുകയാണ്.

20 വര്ഷമായി അമേരിക്കയിൽ ജീവിക്കുന്ന ഞാൻ പറയുന്നു 500 ഡോളർ അമേരിക്കയിൽ എത്ര ലുബ്ധിച്ചു ജീവിച്ചാലും ഒരാളുടെ രണ്ടാഴ്ചത്തെ ചിലവിനെ തികയൂ . ഇന്ത്യ രാജ്യത്തിന്റെ ചിലവിൽ അമേരിക്കയിൽ അടിമത്തം നടത്തുന്ന ഈ തെവിടിഷിയെ താങ്ങുന്നത് മൂലം രാജ്യത്തിന് അപമാനം മാത്രമാണ് നേട്ടം.
മറ്റൊന്ന് കൂടി സെർവ്വെന്റിനുല്ല അലവെൻസ് ഇന്ത്യൻ സര്ക്കാര് ഇവര്ക്ക് കൊടുക്കുന്നുണ്ട്അതടിച്ചുമാറ്റി നക്കാപിച്ച കൊടുത്തതാന് ഇതെല്ലാം ഉണ്ടായത്.



Ananth said...

>>>രണ്ടു വാക്കുകള്‍ പറഞ്ഞാല്‍ അതിലൊന്ന് സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധവും ക്രൈസ്തവ പശ്ചാത്തലവും ഉള്‍പ്പെടുത്തുന്ന മോദിയെ കിട്ടാവുന്ന എല്ലാ സന്ദര്‍ഭത്തിലും, UPA യേയും അവഹേളിക്കുന്നു. അവരുടെ എം പി മാര്‍ കൊടുക്കുന്ന മേമോറാണ്ഡം അമേരിക്ക വിശ്വസിക്കുന്നു.<<<

most politicians in america do not know who modi is and do not care either....india as a nation itself is very low on their list of priorities....check out the following on who all are really behind this game of visa ban etc...

U.S. Evangelicals, Indian Expats Teamed Up to Push Through Modi Visa Ban

മലക്ക് said...

@അമേരിക്കയില്‍ നിലവിലുള്ള മിനിമം വേതനം കൊടുത്ത് ഒരു വേലക്കാരിയെ നിർത്താൻ കഴിയില്ലെങ്കില്‍ അത് ചെയ്യരുത്. ഇന്‍ഡ്യക്കാരായ ലക്ഷക്കണക്കിനാളുകള്‍ അമേരിക്കയില്‍ ജോലി ചെയ്ത് താമസിക്കുന്നുണ്ട്. അവരൊന്നും ഇന്‍ഡ്യയില്‍ നിന്നു വേലക്കാരികളെ കൊണ്ടു പോകുന്നില്ല. വീട്ടു ജോലികള്‍ ഒക്കെ സ്വന്തമായി ചെയ്യുന്നു. ഇന്‍ഡ്യയില്‍ അടിമകളേപ്പോലെ പണിയെടുപ്പിക്കുന്നതുപോലെ അമേരിക്കയിലും ചെയ്യാം എന്നു തീരുമാനിച്ചത് ദേവയാനിയുടെ ബുദ്ധി മോശം.

ബുദ്ധി മോശം ആണെങ്കില ആ ബുദ്ധിമോശം ഏറ്റവും കൂടുതൽ കാണിക്കുന്നത് അമേരിക്കക്കാർ തന്നെയാണ്. വേലക്കാരി എന്നാൽ എന്താണ്? വേല ചെയ്യുന്ന ആൾ. അങ്ങനെ ആണെങ്കിൽ ബഹു ഭൂരിപക്ഷം ഇന്ത്യാക്കാരും ആമേരിക്കയിൽ പോകുന്നത് വേല ചെയ്യാൻ തന്നെ അല്ലെ? ഭൂരിപക്ഷവും തൊഴിലാളികൾ തന്നെ. എന്തിനാണ് അമേരിക്ക ഇത്രയധികം പേരെ ഇന്ത്യയില നിന്നും കൊണ്ടുപോകുന്നു? ബുദ്ധിയും വിവരവും മാത്രം അല്ല. കുറഞ്ഞ വേതനവും ഇതിൽ വലിയൊരു ഘടകം ആണ്. ഇങ്ങനെ കൊണ്ടുപോകുന്ന എല്ലാവര്ക്കും സായിപ്പുമാർ അവിടുത്തെ വേതനം കൊടുക്കാറുണ്ടോ? ഇല്ല. ഒരേ പണി ചെയ്യുന്ന അമേരിക്കക്കാരനും ഇന്ത്യാക്കാരനും ഒരേ വേതനം ആണോ? അല്ല. മറ്റു രാജ്യങ്ങളുടെ എംബസ്സികളും അവിടെ ഉണ്ടല്ലോ, അവിടുത്തെ ജീവിനക്കാരുടെ വീടുകളിലും ഇന്ത്യക്കാര് പണി എടുക്കുന്നുണ്ട്. എന്തുകൊണ്ട് ഇന്ത്യാക്കാരെ അവർ നിയമിച്ചിരിക്കുന്നു? വേറൊന്നും അല്ല കുറഞ്ഞ വേതനവും കൂടിയ ഔട്ട്‌പുട്ടും തന്നെ. അവര്ക്ക് കുറഞ്ഞ വേതനം കിട്ടുന്നുണ്ടോ? ഇല്ല. രേഖകളിൽ എല്ലാം ശരിയാവാം. ഇത് ഇന്ത്യക്കും അറിയാം അമേരിക്കക്കും അറിയാം. യടാര്തത്തിൽ ഇതൊക്കെ നിയമ വിരുദ്ധമാണ്. പക്ഷെ പലപ്പോഴും അധികൃതർ ഇതിനെതിരെ കണ്ണടക്കുന്നു. അതിനു പല കാരണങ്ങള ഉണ്ട്. പ്രധാന കാരണം ഇന്ത്യക്കും അമേരിക്കക്കും ഇതൊക്കെ കൊണ്ട് പ്രയോജനം ഉണ്ട് എന്നത് തന്നെ. ഇതൊക്കെ അറിഞ്ഞുകൊണ്ട് ദേവയാനിക്കെതിരെ അവർ കേസ്സെടുത്തെങ്കിൽ ഇതിനു പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ട്.

മലക്ക് said...

Kunju Varki @കുറ്റവാളികളെ അറസ്റ്റ് ചെയ്യുബോൾ ശരീര പരിശോധന അമേരിക്കയിലെ സാധാരണ രീതി മാത്രമാണ് . അത് അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യആണെങ്കിലും അമേരിക്കൻ പോലീസ് അത് ചെയ്യും. ഏതു വിധേനേം കാണിച്ച തെണ്ടിതരത്തരത്തിൽനിന്നും രക്ഷപെടാൻ ഈ സ്ത്രീ ഇന്ത്യൻ ജനതയും ഗവര്മെന്റിനെയും ഇതിൽ ഉള്പെടുത്തി തടിതപ്പാൻ നോക്കുകയാണ്.

അമേരിക്കൻ പ്രസിടെന്റിന്റെ ഭാര്യയെ തുണി അഴിച്ചോ തുണി ഉടുപ്പിച്ചോ അവർ പരിശോദിച്ചോട്ടെ. അതിൽ ആര്ക്കും ഒരെതിര്പ്പും ഇല്ല. പക്ഷെ ഒരു ഇന്ത്യൻ ഡിപ്ലോമാട്ടിന്റെ തുണി അഴിച്ചാൽ പ്രതികരിക്കാതെ ഇരിക്കാൻ നിവൃത്തി ഇല്ല. ഇയാളുടെ ഭാര്യ അയലോക്കത്തെ വീട്ടില് പോയി എന്തെങ്കിലും നിസ്സാര പ്രശനം കാണിച്ചാൽ അയലോക്കാൻകാരൻ തന്റെ ഭാര്യയെ ചെയ്യുന്നപോലെ ചെയ്താൽ അതും നിങ്ങൾ ഒക്കെ ന്യായീകരിക്കുമോ?

മലക്ക് said...

@20 വര്ഷമായി അമേരിക്കയിൽ ജീവിക്കുന്ന ഞാൻ പറയുന്നു 500 ഡോളർ അമേരിക്കയിൽ എത്ര ലുബ്ധിച്ചു ജീവിച്ചാലും ഒരാളുടെ രണ്ടാഴ്ചത്തെ ചിലവിനെ തികയൂ. ഇന്ത്യ രാജ്യത്തിന്റെ ചിലവിൽ അമേരിക്കയിൽ അടിമത്തം നടത്തുന്ന ഈ തെവിടിഷിയെ താങ്ങുന്നത് മൂലം രാജ്യത്തിന് അപമാനം മാത്രമാണ് നേട്ടം.
മറ്റൊന്ന് കൂടി സെർവ്വെന്റിനുല്ല അലവെൻസ് ഇന്ത്യൻ സര്ക്കാര് ഇവര്ക്ക് കൊടുക്കുന്നുണ്ട്അതടിച്ചുമാറ്റി നക്കാപിച്ച കൊടുത്തതാന് ഇതെല്ലാം ഉണ്ടായത്.


ഇരുപതു വര്ഷമായി അമേരിക്കയിൽ താമസിക്കുന്ന താങ്കൾക്കു അമേരിക്കയെ പറ്റി നല്ല വിവരം ഉണ്ട്. സമ്മതിച്ചു. 500 ഡോളർ അവിടെ വളരെ ചെറിയ ശമ്പളം ആണെന്നും അറിയാം. പക്ഷെ ഈ തുകക്ക് ഇന്ത്യയിൽ നിന്നും അമേരിക്കക്ക് വരാൻ ലക്ഷക്കണക്കിന്‌ ആളുകള് തയ്യാറാണ്. അതിൽ വളരെ കുറച്ചു പേർക്ക് പോകാൻ 'ഭാഗ്യം' ലഭിക്കുകയുള്ളൂ. ഇന്ത്യയിൽ നിന്നും കയറി പോരാൻ ഒരുപാട് വിട്ടു വീഴ്ചകൾ ചെയ്യാൻ തയ്യാറാകുന്നവർ അവിടെ എത്തിക്കഴിയുംപോൾ വേഷം മാറും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. രണ്ടു കൂട്ടരും തെറ്റുകാർ ആണ്. ദേവയാനിയെ വ്യക്തിപരമായി ഞാൻ ന്യായീകരിക്കില്ല. അവർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ അവർ ഇന്ത്യയുടെ ഡിപ്ലോമാട്ട് ആണല്ലോ? അതുകൊണ്ട് അവരെ ഉപേക്ഷിക്കാൻ കഴിയില്ല എന്ന് മാത്രമല്ല അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അഭിമാന പ്രശ്നവും കൂടിയാണ്.

Ananth said...

>>>
മോദിക്ക് ഭാവിയില്‍ വിസ കൊടുക്കുമോ ഇല്ലയോ എന്നു പറഞ്ഞു കൊണ്ടിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനു തലക്ക് ഓളവുമില്ല.<<<

they can continue to remain in denial like they did in the case of mandela, who was on their list of terrorists till 2008

"Until five years ago, Mandela and other members of the ANC remained on the US terror watch list because of their armed struggle against the apartheid regime, which yielded to majority rule in the mid-1990s.

The designation meant that the US State Department had to issue them with a waiver to enter the country for meetings such as the UN General Assembly, something former secretary of state Condoleezza Rice said she found “embarrassing.”"

Mandela, the man once branded a 'terrorist' by the US

and check out the comments after the following articles to see how some folks think of mandela and his past
Why Nelson Mandela was on a terrorism watch list in 2008

kaalidaasan said...

>>>>രണ്ടു ഇന്ത്യൻ മത്സ്യ തൊഴിലാളികളെ വിനോദത്തിനായി കൊന്ന രണ്ടു പീറ വിദേശ നാവികരെ ഇന്ത്യൻ ഡിപ്ലോമാറ്റിനോട് ഉപമിക്കാൻ ശ്രമിച്ച താങ്കളോട് എനിക്ക് സഹതാപം ഉണ്ട്. <<<<<

ദേവയാനി എന്ന ഐ എസ് എസ് കാരന്റെ മകള്‍. താങ്കളേപ്പോലുള്ളവര്‍ക്ക് മഹതി അയിരിക്കാം. പക്ഷെ എനിക്കങ്ങനെ അല്ല. അവര്‍ എനിക്ക് ഇന്‍ഡ്യക്കാരി മാത്രം. അവര്‍ അമേരിക്കയില്‍ ഒരു തെറ്റു ചെയ്തു. എനിക്ക് അവരുടെ പക്ഷം ചേരണമെന്നു തോന്നുന്നില്ല. ഇറ്റാലിയന്‍ നാവികരും ദേവയാനിയും  എനിക്ക് ഒരു പോലെ തെറ്റു ചെയ്തവര്‍ ആണ്. രണ്ടു പേരും വിദേശ രാജ്യത്തു പോയി കുറ്റം ചെയ്തവരാണ്. ഇറ്റാലിയന്‍ നാവികര്‍ തങ്കള്‍ക്ക് പീറ ആകുന്നതുപോലെ ദേവയാനി അമേരിക്കക്കാര്‍ക്കും പീറ ആണെന്നു മറക്കരുത്. അവിടത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടാണ്, അവരെ പോലീസ് അറസ്റ്റ് ചെയ്തതും. എന്നോട് സഹതപിച്ചാലൊന്നും ദേവയാനിക്കെതിരെ അവിടത്തെ നീതി പീഠം ചുമത്തിയ കുറ്റം ഇല്ലാതാകില്ല. അവരെ യു എന്നിലേക്ക് മാറ്റി നിയമിച്ചാലും ചെയ്തു പോയ തെറ്റിനു പരിരക്ഷ കിട്ടുകയും ഇല്ല.

മലക്ക് said...

@അവിടത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടാണ്, അവരെ പോലീസ് അറസ്റ്റ് ചെയ്തതും. എന്നോട് സഹതപിച്ചാലൊന്നും ദേവയാനിക്കെതിരെ അവിടത്തെ നീതി പീഠം ചുമത്തിയ കുറ്റം ഇല്ലാതാകില്ല. അവരെ യു എന്നിലേക്ക് മാറ്റി നിയമിച്ചാലും ചെയ്തു പോയ തെറ്റിനു പരിരക്ഷ കിട്ടുകയും ഇല്ല.

കൂടി പോയാൽ ജനുവരി 20 വരെ. അതിൽ കൂടുതൽ ഇന്ത്യയും അമേരിക്കയും ഇത് നീട്ടി കൊണ്ടുപോകില്ല. ദേവയാനി കൂളായി ഇറങ്ങി പോരുന്നത് നമുക്ക് കാണാം.

kaalidaasan said...

>>>>അതെ സമയം ദേവയാനി ഇന്ത്യയുടെ ഡിപ്ലോമാട്ട് കൂടി ആണെന്ന കാര്യം അമേരിക്ക ഗൗനിച്ചില്ല. അതാണ്‌ പ്രശ്നം. അവരുടെ തുണി അഴിച്ചു പരിശോദിക്കാൻ അമേരിക്കക്ക് എന്താ ഇത്ര കഴപ്പ്? <<<<<

ഇന്‍ഡ്യയുടെ ഡിപ്ളോമാറ്റ് ആണെന്നത് നിയമ ലംഘനം നടത്താനുള്ള ലൈസന്‍സ് അല്ല. ഡിപ്ളോമാറ്റിനെ നിയോഗിക്കുന്നത് ഇന്‍ഡ്യയുടെ താല്‍പ്പര്യം സംരക്ഷിക്കാനും, വിദേശത്തുള്ള ഇന്‍ഡ്യക്കാരുടെ ക്ഷേമത്തിനും വേണ്ടി ആണ്. വിസ കിട്ടാന്‍ കള്ള സത്യവാംമൂലം  നല്‍കുന്നതും, കുറഞ്ഞ കൂലിക്ക് അടിമയേപ്പോലെ പണിയെടുപ്പിക്കലും അല്ല ഇന്‍ഡ്യയുടെ താല്‍പ്പര്യം. അവര്‍ സ്വകാര്യ സുഖത്തിനു വേണ്ടിയാണ്, വേലക്കാരിയെ കൊണ്ടു പോയത്. അതിനു ഒരു ഡിപ്ളോമാറ്റിക് പരിരക്ഷയും ലഭിക്കില്ല. അതറിയാവുന്ന ഇന്‍ഡ്യന്‍ സര്‍ക്കാരാണ്, അവരെ ഇപ്പോള്‍ യു എന്നിലെ ഇന്‍ഡ്യന്‍ സംഘത്തിലെ സ്ഥിരാംഗമായി നിയമിച്ചത്. അതുകൊണ്ടൊന്നും ഈ കേസില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പേടാനും ആകില്ല. ഇനി കോടതിയില്‍ കേസു നടത്തുകയേ പറ്റൂ.കേസു പിന്‍വലിക്കണമെങ്കില്‍ സര്‍ക്കാരോ, പീഢിപ്പിക്കപ്പെട്ട വേലക്കാരിയോ കോടതിയില്‍ അപേക്ഷ കൊടുക്കണം. അപ്പോള്‍ കോടതിക്കതു സ്വീകാര്യമാകുകയാണെങ്കില്‍  അവര്‍ കേസ് റദ്ദാക്കും.

തുണിയഴിച്ചു പരിശോധിക്കാന്‍ ഇന്‍ഡ്യയിലെ പോലീസുകാര്‍ക്കുള്ള കഴപ്പ് മാത്രമേ അമേരിക്കന്‍ പോലീസിനും ഉള്ളു. ഇന്‍ഡ്യയിലെ ഏത് പോലീസ് സ്റ്റേഷനിലും ഒരു പെറ്റിക്കേസിലെ പ്രതിയായി ഒരാള്‍ ചെന്നാല്‍ ഉണ്ടാകുന്ന നടപടിക്രമമേ ഇതിലും ഉണ്ടായിട്ടുള്ളൂ.

ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരില്‍ നല്ലൊരു ശതമാനം നിരപരാധികള്‍ ആണെന്നും, ഭാഷ അറിയാത്തതു കാരണം കുടുങ്ങിപ്പോയവര്‍ ആണെന്നും, ഒരു റിപ്പോര്‍ട്ടില്‍ വായിക്കുകയുണ്ടായി.സൌദി അറേബ്യയിലെ ഒരബി സ്ത്രീ ഒരു സ്ത്രീ പ്രസവത്തോടെ മരിച്ചപ്പോള്‍, അവരുടെ ഭര്‍ത്താവിന്‍റെ പരാതി പ്രകാരം നാലു മലയാളി നഴ്സുമാര്‍ വളരെ കാലമായി സൌദിയില്‍ തടഞ്ഞു വയ്ക്കപ്പെട്ടിരിക്കുന്നു. ഇവരോടൊന്നും ഇല്ലാത്ത സഹതാപം ഡിപ്ളോമാറ്റായ ദേവയാനിയോട് എനിക്കു തോന്നുന്നില്ല.

kaalidaasan said...

>>>>അല്ല ആരാണ് ഈ ഇറ്റലി? അവർ എവിടെ എങ്കിലും പോയി കുത്തി ഇരുന്നാൽ എനിക്ക് എന്ത് ആത്മാഭിമാനം ആണ് ഉണ്ടാവുന്നത്? ഞാൻ എന്തിനാണ് അവരുടെ ആത്മാഭിമാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്? <<<<<

താങ്കള്‍ ഏറ്റെടുക്കണമെന്നു ഞാന്‍ പറഞ്ഞില്ല. ആ നാവികരുഎ അറസ്റ്റ് ചെയ്തപ്പോള്‍ ഇറ്റല്യുടെ ആത്മഭിമാനം നഷ്ടപ്പെട്ടേ എന്നും പറഞ്ഞ് അവരും  താങ്കളേപ്പോലെ വാദിക്കുന്നു, ഇടപെടുന്നു, കുത്തിയിരുപ്പു വരെ നടഥുന്നു. താങ്കല്‍ ദേവയാനിക്കു വേണ്ടി ചെയ്യുന്നതും അതു തന്നെ. പക്ഷെ എനിക്ക് ഇവര്‍ രണ്ടു പേരും കുറ്റം ചെയ്ത കുറ്റവാളികള്‍ ആണ്. അതേ ഞാന്‍ പറഞ്ഞുള്ളു. ഇന്‍ഡ്യക്കാരനായ താങ്കള്‍ ദേവയാനിയെ അറസ്റ്റ് ചെയ്തപോള്‍ ഇന്‍ഡ്യകരുടേ ആത്മഭിമാനം  പോയേ എന്നു വിലപിക്കുന്നു. ഇറ്റാലിയന്‍ നവികരെ അറസ്റ്റ് ചെയ്തപ്പോള്‍ ഇറ്റലിക്കാരും അതു തന്നെ പറഞ്ഞു. നാവികരെ പീറകളെന്നും ദേവയാനി ഇന്‍ഡ്യയുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന വീര വനിതയെന്നും, പറയുമ്പോള്‍ അവിടെ താങ്കള്‍ക്കൊരു ഇരട്ടാത്താപ്പുണ്ടെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ.

kaalidaasan said...

>>>>ഓർത്തത്‌ കൊണ്ട് കാര്യമില്ലല്ലോ? കാരണം സത്യം അതല്ലാത്തത് കൊണ്ട്. ഞാനും ഒരു പ്രവാസി ആണ്. വളരെ വൈകി ആണെങ്കിലും ഇന്ത്യ സ്വീകരിച്ച നിലപാട് എനിക്ക് സന്തോഷം തരുന്നു. ഇതുപോലെ പണ്ടേ നാം പ്രതികരിച്ചിരുന്നു എങ്കിൽ പല രാജ്യങ്ങളിലും വെറുതെ അകത്തു കിടക്കുന്ന ഇത്രമാത്രം പ്രവാസികൾ ഉണ്ടാവില്ലായിരുന്നു. <<<<<

ഇന്‍ഡ്യ സ്വീകരിച്ച നിലപാടിലെ പൊള്ളത്തരം താങ്കള്‍ക്ക് പിടികിട്ടുന്നില്ല. വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട ദേവയാനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ സര്‍ക്കാര്‍ സകല കഴിവും ഉപയോഗിച്ച് അവരെ രക്ഷിക്കാന്‍ നോക്കുന്നു. ഇതു തന്നെയാണ്, ഡെല്‍ഹിയില്‍ നടന്നതും. ദിവശേന നടക്കുന്ന സാധാരണക്കാരുടെ ബലാല്‍സംഗത്തോടോ കൊലയോടോ ഇതുപോലെ ആരും പ്രതിഷേധിക്കില്ല. വരേണ്യ വര്‍ഗം ആകുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ പലരുമുണ്ടാകും.ഇര സാധാരണക്കാരി ആണെങ്കില്‍ ഒരു മെഴുകുതിരിയും കത്തില്ല.

ഇര ദേവയാനി ആയപ്പോള്‍ സര്‍ക്കാര്‍ സടകുടഞ്ഞെണിറ്റു. സാധാരണക്കാര്‍ വിദേശ രാജ്യങ്ങളില്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാരും എംബസിയും ദേവയാനിമാരും അതിനൊക്കെ കൂട്ടു നില്‍ക്കും.

ഇത് ഡെല്‍ഹിയിലെ മെഴുകുതിരി കത്തിക്കല്‍ പോലെ ഒന്നു മാത്രമായി അവസാനിക്കും. ഒരു സാധാരണക്കാരന്റെ കാര്യത്തിലും  ഇന്‍ഡ്യന്സര്‍കാര്‍ ഒനും ചെയ്യില്ല. കാത്തിരുന്നു കാണാം. ഈ പ്രതികരണം മൂന്നു മാസം  കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചു മാത്രമാണ്. കോണ്‍ഗ്രസ് പണ്ടേ ദുര്‍ബല ആണ്., ഇപ്പോള്‍ കൂടെ ഗര്‍ഭിണിയും എന്ന അവസ്ഥയുണ്ടായി. ഇത് എങ്ങനെയെങ്കിലും പരിഹരിച്ചില്ലെങ്കില്‍ ബി ജെ പി ഇതിനെ തെരഞ്ഞെടുപ്പിലെ ആയുധമാക്കും. അതുകൊണ്ടുള്ള വെപ്രാളം മാത്രമാണ്, ഇന്‍ഡ്യന്‍ സര്‍ക്കാരിന്.

Ananth said...

>>>സാധാരണക്കാര്‍ വിദേശ രാജ്യങ്ങളില്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാരും എംബസിയും ദേവയാനിമാരും അതിനൊക്കെ കൂട്ടു നില്‍ക്കും.<<<

you still do not seem to understand the difference between the case of an ordinary citizen committing an offence in a foreign country getting arrested by the police there and a member of the diplomatic mission getting into a similar situation.....in the latter case the host country has to abide by certain protocols like vienna convention etc....in the instance i quoted earlier american govt also followed the exact line that the indian govt took here - in fact the fellow was more of a mercenary and eligible for diplomatic immunity only by stretching rules, still they invoked vienna convention and all...in the present instance because america happens to be the host country does not in any way dilute the logic of that argument.....in the case of the italian marines also ,the italian govt went to the extent that they did , to extricate them only because they are serving members of their national defence force chargesheeted for act that they committed in the course of the duties assigned to them in their official capacity....if the case involved ordinary citizens the response would have been entirely different.

it is a fact of life that in every country there are some sections of the society whom you can label as വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട ....either politicians or bureaucrats....for that matter , you being a doctor would enjoy more privileges than the nurse , attendant etc working in the same hospital....there is no point in them resenting you as belonging to വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട ...right?

Ananth said...

>>>തുണിയഴിച്ചു പരിശോധിക്കാന്‍ ഇന്‍ഡ്യയിലെ പോലീസുകാര്‍ക്കുള്ള കഴപ്പ് മാത്രമേ അമേരിക്കന്‍ പോലീസിനും ഉള്ളു.<<<

there is some confusion about what has really happened....in all cases of arrest, in the normal course they would conduct a strip search which is stictly visual and no touching is involved......in the cases involving drug trafficking, spying etc they conduct a cavity search , which is more invasive as it involves inserting probes in to body cavities like rectum vagina etc......davyani alleges that she was subjected to cavity search which the americans initially confirmed but now they say it was only a strip search and she has mistaken it for cavity search....if indeed she was subjected to cavity search that is absolutely unnecessary and objectionable in view of the charges levelled against her.

മുക്കുവന്‍ said...

Mr Malak:


"എന്തിനാണ് അമേരിക്ക ഇത്രയധികം പേരെ ഇന്ത്യയില നിന്നും കൊണ്ടുപോകുന്നു? ബുദ്ധിയും വിവരവും മാത്രം അല്ല. കുറഞ്ഞ വേതനവും ഇതിൽ വലിയൊരു ഘടകം ആണ്. ഇങ്ങനെ കൊണ്ടുപോകുന്ന എല്ലാവര്ക്കും സായിപ്പുമാർ അവിടുത്തെ വേതനം കൊടുക്കാറുണ്ടോ?" ??

do you have any proof for this statement? if you prove that you are underpaid you have right to complain in US and it will be resolved in a month or two.... if you dont know how US judiciary works, please do research a bit before making such nonsense in the blog.!!!

Why US is bringing people from other countries?

make the country the topmost powerful nation.

some of the types are:

1. highly educated personals
2. highly talented people from every sports and arts group.
3. Rich people who can invest a million cash.
4. amnesty.
5. Lottery.
6. family visas!!

no one is stopping you to do these sort of rules for any country.

make good rules, implement and follow it properly. that makes a great nation....


കുഞ്ഞുവര്‍ക്കി said...

>>> എന്തിനാണ് അമേരിക്ക ഇത്രയധികം പേരെ ഇന്ത്യയില നിന്നും കൊണ്ടുപോകുന്നു? ബുദ്ധിയും വിവരവും മാത്രം അല്ല. കുറഞ്ഞ വേതനവും ഇതിൽ വലിയൊരു ഘടകം ആണ്. ഇങ്ങനെ കൊണ്ടുപോകുന്ന എല്ലാവര്ക്കും സായിപ്പുമാർ അവിടുത്തെ വേതനം കൊടുക്കാറുണ്ടോ? ഇല്ല. ഒരേ പണി ചെയ്യുന്ന അമേരിക്കക്കാരനും ഇന്ത്യാക്കാരനും ഒരേ വേതനം ആണോ? അല്ല.<<<<

എന്ത് വിഡ്ഢിത്ത മാന് താങ്കൾ പറയുന്നത്?... താങ്കള് ഈ പറഞ്ഞത് ഗൾഫ്‌ നാടുകളിൽ നടക്കുന്ന കലാപരിപാടിയാണ് ഏതായാലും അമേരിക്കയിൽ ഇല്ല. ഒരേ ജോലി ചെയുന്ന അമേരിക്കക്കാരനും ഇന്ത്യാക്കാരനും അമേരിക്കയിൽ രണ്ടുവേതനം കൊടുത്താൽ അത് കൊടുക്കുന്നവനു ദേവയാനിയുടെ ഗതി വരും.

മലക്ക് said...

There are thousands of cases. Some are below

http://www.youtube.com/watch?v=tzUrb7zSQTQ

http://www.youtube.com/watch?v=AqRQurUZ0No

http://www.youtube.com/watch?v=WXw0PN_uS5U

http://www.youtube.com/watch?v=PLHfESCy0rs

http://www.youtube.com/watch?v=yBzBJsZahoc

http://www.youtube.com/watch?v=DwGBCpwjvRg

http://www.youtube.com/watch?v=549-Ep7WSvw

http://www.youtube.com/watch?v=Hn6nr2PviIU

http://www.youtube.com/watch?v=IPi9lhtalWM

കുഞ്ഞുവര്‍ക്കി said...

അമേരിക്കയിൽ ഒരേ ജോലിചെയുന്ന ഇന്ത്യക്കാരനും അമേരിക്കക്കാരനും രണ്ടു രീതിയിൽ പ്രതിഫലം കൊടുക്കുന്നു എന്ന് സാധൂകരിക്കാൻ താങ്കൾ അമേരിക്കയിലെ മറ്റുചില ദേവയാനിമാരുടെ ചരിത്രം പോസ്റ്റ്‌ ച്യ്തെതെന്തിനെന്നു മനസിലായില്ല? . താങ്കള് പോസ്റ്റ്‌ ചെയ്ത wage theft കൂടുതലും അമേരിക്കയിൽ നടത്തുന്നവർ ഇന്ത്യൻ വശജരോ ചൈനീസ്‌ വംശജറോ ആണ്. ആദ്യത്തെ രണ്ടു വീഡിയോ കണ്ടത്തിൽ ഇരകൾ അമേരിക്കക്കാർ തന്നെ. അത് കൊണ്ട് കൂടുതൽ കാണുന്നില്ല.

kaalidaasan said...

>>>>>പിന്നെ ഇഷ്യൂ ചെയ്ത പാസ്പോര്ട്ട് തിരുത്തുന്നത് പഴയ പാസ്പോര്ട്ടും ആയി ഒത്തു നോക്കി ചെയ്യാവുന്ന നിസ്സാര കാര്യമാണെന്ന് വിചാരിക്കരുത്. <<<<

പാസ്പോര്‍ട്ട് തിരുത്തുന്ന കാര്യമല്ലല്ലോ ഞാന്‍ പറഞ്ഞത്. പേരെഴുതിയപ്പോള്‍ പറ്റിയ അക്ഷരത്തെറ്റ് ശരിയാക്കുന്ന കാര്യമല്ലേ. പുതിയ ഒരു പാസ്‌പ്പോര്‍ട്ട് എടുക്കുമ്പോള്‍ ഉണ്ടാകുന്ന അക്ഷരത്തെറ്റു തിരുത്താന്‍ താങ്കളീ പറയുന്ന നീണ്ട പ്രൊസീജ്യറുണ്ടാകാം. ഇത് ഉള്ള പാസ്‌പ്പോര്‍ട്ട് പുതുക്കി എടുത്തപ്പോള്‍ പറ്റിയ അക്ഷരത്തെറ്റിന്റെ കാര്യമാണ്. അത് വളരെ നിസാര കാര്യം  തന്നെയാണ്. അക്ഷരത്തെറ്റ് മാറ്റാന്‍ ഒറ്റ പ്രൊസീജറേ ഉള്ളു. അക്ഷരാഭ്യാസമുള്ളവര്‍ അതെഴുതുക. താങ്കള്‍ക്കിപ്പോഴുള്ള പാസ്പ്പോര്‍ട്ടിലെ പേര്‍ മലക്ക് എന്നും പുതുക്കിയപ്പോള്‍ അത് മലാക്ക് എന്നും ആണെഴുതിയിരിക്കുന്നതെന്നു വയ്ക്കുക. അത് മലക്ക് ആക്കിക്കിട്ടാനുള്ള പ്രൊസീജ്യര്‍ ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഒന്നര മാസം എടുത്ത് ഇവരെന്താ ഡിക്ഷ്നറി പഠിക്കുകയാണോ? മലക്കെന്നതാണോ മലാക്കെന്നതാണോ ശരി എന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നോ?

എംബസിയിലെ ഉദ്യോഗസ്ഥരെ വെള്ള പൂശാന്‍ ഉള്ള താങ്കളുടെ ശ്രമം  ദയനീയമാണെന്നു പറയേണ്ടി വരുന്നു. ഇത് എംബസിയിലെ ഉദ്യോഗസ്ഥരുടെ കാര്യം മാത്രമല്ല. ഇന്‍ഡ്യന്‍ പ്രധാന മന്ത്രി മുതല്‍ വില്ലേജ് ഓഫീസിലെ ക്ളാര്‍ക്ക് വരെയുള്ളവരുടെ കാര്യമാണ്. ഒരപേക്ഷകന്റെ അര്‍ഹതപ്പെട്ട അവകാശം നിഷേധിക്കാന്‍  ഇവരൊക്കെ ഒറ്റക്കെട്ടാണ്. ഇതിനൊക്കെ എതിരെ ഉള്ള പ്രതിഷേധമാണിപ്പോള്‍ ഡെല്‍ഹിയില്‍ കാണുന്നതും.

kaalidaasan said...

>>>>>ഇപ്പോൾ ഇന്ത്യൻ അധികാരികല്ക്ക് മാത്രമല്ല ലോകം മുഴുവൻ ഉള്ള അധികാരികല്ക്ക് ബോധ്യം വന്നു തുടങ്ങിയിരിക്കുന്നു. <<<<

അത് താങ്കളുടെ തോന്നലല്ലേ? ഇത് ഇന്‍ഡ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നം മാത്രമാണ്. ലോകത്തുള്ള മറ്റൊരു രാജ്യവും ഇത് ശ്രദ്ധിക്കുന്നതുപോലുമില്ല. അമേരിക്കയില്‍ താമസിക്കുന്ന ഇന്‍ഡ്യക്കാര്‍ അമേരിക്കന്‍  നിയമം പാലിക്കാന്‍ ബാധ്യസ്ഥരല്ല എന്ന് തലക്ക് വെളിവുള്ള ആരും പറയുകയും  ഇല്ല.

നിയമ വാഴ്ച ഇല്ലാത്ത ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തു പോയി ദേവയാനി ഇത് ചെയ്തിരുന്നെങ്കില്‍ ഇതുപോലെ പുലി വലാകില്ലായിരുന്നു. നിയമ വാഴ്ചയുള്ള അമേരിക്കയില്‍ പോയി കള്ളത്തരം കാണിച്ചു. നിയമത്തിന്റെ പിടിയിലുമായി. നിയമ ലംഘനം നടത്തിയ ഒരാളുടെ വക്കാലത്തേറ്റെടുക്കാന്‍ എനിക്ക് ആകില്ല. ദേവയാനി അമേരിക്കയിലെ നിയമ വ്യവസ്ഥ അംഗീകരിച്ച് അതിലൂടെ കടന്നു വരട്ടെ. അതാണ്, നിയമവഴ്ച അംഗീകരിക്കുന്ന ആരും ചെയ്യേണ്ടത്. നിയമ വഴ്ചയെ വെല്ലുവിളിക്കുന്നത് ശരിയായ നിലപാടല്ല. രാജ്യ സ്നേഹം പറഞ്ഞ് എല്ലാ ക്രിമിനലുകള്‍ക്കും വേണ്ടി വാദിക്കുന്ന താങ്കളോടും എനിക്ക് സഹതാപമുണ്ട്. നാളെ ഇന്‍ഡ്യയില്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ എംബസി ഉദ്യോഗസ്ഥര്‍ ഇതുപോലെ നിയമലംഘനം നടത്തിയാല്‍ നമ്മളും ഇതുപോലെ തന്നെയാണു ചെയ്യേണ്ടത്. അതാണ്, ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സംഭവിച്ചത്. അവരെയും ദേവയാനിയേപ്പോലെ നിയത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നാണു താങ്കളുടെ നിലപാടെങ്കില്‍ അത് തെളിച്ചു പറയണം.

kaalidaasan said...

>>>>>pls check out the following assessment of delhi situation in manorama....it seems a lot more people share similar views as i expressed in some earlier comments<<<<

മനോരമയോട് ചോദിച്ചാല്‍ ഉമ്മന്‍ ചാണ്ടി പുണ്യാളനാണെന്നു വരെ പറയും. അതുകൊണ്ട് മനോരമയുടെ അസ്സെസ്മെന്റ് താങ്കളൊക്കെ വിശ്വസിച്ചോളു. ഇതേ കോണ്‍ഗ്ഗ്രസ് ആദ്യം പറഞ്ഞിരുന്നത് അണ്ണാ ഹസാരെയും കെജ്‌രിവാളും ബി ജെ പിയുടെ ആളുകളാണെന്നായിരുന്നു. ബി ജെ പി അവരുടെ സമരത്തിനാദ്യം പിന്തുണയും കൊടുത്തിരുന്നു.

ഇതുപോലെ ആര്‍ക്കും പല പല അഭിപ്രായങ്ങളും എഴുതാം. തെരഞ്ഞെടുപ്പു ഫലം കാണുന്ന ഏത് കണ്ണുപൊട്ടനും മനസിലാകുന്ന ചിലതുണ്ട്. കഴിഞ്ഞതവണ 43 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിനിത്തവണ 8 സീറ്റുകളേ ഉള്ളു. 40% വോട്ടുകളുണ്ടായിരുന്ന അവര്‍ക്ക് 25% വോട്ടുകളെ ഇപ്പോള്‍ കിട്ടിയുള്ളു. അതിന്റെ അര്‍ത്ഥം 15% വോട്ടുകല്‍ അവര്‍ക്ക് കുറഞ്ഞു എന്നാണ്. ബി ജെ പിക്ക് 36 % വോട്ടുകളുണ്ടായിരുന്നു ഇത്തവണ അത് 33% ആയി കുറഞ്ഞു. ആം ആദ്മി പര്‍ട്ടിക്ക് 30% വോട്ടുകളുണ്ട്. ഇത് ആകാശത്തു നിന്നും പൊട്ടി വീണതല്ല. മറ്റ് പാര്‍ട്ടികള്‍ക്ക് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളാണ്. കൂടുതലും  കോണ്‍ഗ്രസിനു പണ്ട് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളാണ്. ബി ജെ പി ജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വോട്ടുകള്‍  ആം ആദ്മി പാര്‍ട്ടിക്കു നല്‍കിയതാണെന്ന അതി വിചിത്രമായ ഒരു പ്രസ്താവാനയും താങ്കള്‍ നടത്തിയിരുന്നു.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കട്ടെ, ഞങ്ങള്‍ പിതുണക്കാം എന്നു പറഞ്ഞ ബി ജെ പി ഇപ്പോള്‍ അങ്കലാപ്പിലാണ്. ഇപ്പോള്‍ അവര്‍ ആരോപിക്കുന്നത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സഖ്യമുണ്ടാക്കിയിരിക്കുന്നു എന്നാണ്. ഈ അങ്കലാപ്പിനു കാരണവുമുണ്ട്. കുറച്ച് മാസങ്ങളാണെങ്കിലും ആം ആദ്മി ഭരിച്ച്, അവര്‍ വഗ്ദാനം ചെയ്ത കുറച്ചു കാര്യങ്ങളെങ്കിലും  നടപ്പിലാക്കിയാല്‍ അവരുടെ ജന പിന്തുണ കൂടും. ഇപ്പോള്‍ ബി ജെപിക്ക് കിട്ടിയ വോട്ടുകളില്‍ കുറച്ചെങ്കിലും അവര്‍ പിടിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്. അതവരുടെ ഉറക്കം കെടുത്തുന്നു. ആം ആദ്മി ഒളിച്ചോടുന്നു എന്ന ബി ജെപിയുടെ ആരോപണം എടുത്തെഴുതി താങ്കളും അവരെ കളിയാക്കിയിരുന്നു. അവര്‍ ഒളിച്ചോടിയില്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ പറഞ്ഞപോലെ ഭരണ പരമായ കുറെ തീരുമാനങ്ങള്‍ അവരെടുക്കും. ഡെല്‍ഹിയിലെ വി ഐ പി സംസ്കാരത്തിലായിരിക്കും  ആദ്യം പിടിമുറുക്കുക. പിന്നെ അനധികൃതമായി സര്‍ക്കാര്‍ ബംഗ്ളാവുകള്‍ തറവാട്ടു സ്വത്തു പോലെ പിടിച്ചടക്കി വച്ചിരിക്കുന്ന താപ്പാനകളെ അടിച്ച് പുറത്താക്കും. ചേരി പ്രദേശങ്ങളില്‍ സേവനങ്ങള്‍ എത്തിക്കും. കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ പണിയും. പാഴ്ചെലവുകള്‍ ഒഴിവാക്കും. വെള്ളവും  വൈദ്യുതിയും  മോഷ്ടിക്കുന്നവരുടെ വിവരം ഓഡിറ്റ് നടത്തി പുറത്തുകൊണ്ടു വരും. എന്നിട്ട് ഇതിന്റെ ബില്ലുകള്‍ കുറയ്ക്കും. ഇതിന്റെയൊക്കെ പേരില്‍ അവരുടെ സര്‍ക്കാരിനെ പുറത്താക്കിയാല്‍ അത് ജന മദ്ധ്യത്തില്‍ തുറന്നു കാട്ടും.

കോണ്‍ഗ്രസിനു ഡെല്‍ഹിയില്‍ ഇന്ന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടപ്പെടാനുള്ളത് ബി ജെപിക്കായിരിക്കും. അതവരുടെ പ്രതികരണത്തില്‍ നിന്നും  ആര്‍ക്കും മനസിലാക്കാം.

Ananth said...

>>>അനന്തിവിടെ Diplomatic Immunity യുടെ കാര്യം പറഞ്ഞു. പക്ഷെ അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഉണ്ടാകുന്ന തെറ്റുകള്‍ക്കേ ഉള്ളു<<<

transfer to un mission was done to ensure full immunity....but then america has claimed full immunity for its own consular staff in an earlier case ie iran standoff.....check this out

" the U.S. claims that its laws were broken, and since a consular officer does not have the full immunity of an accredited diplomat, Ms. Khobragade was not immune from either arrest or subsequent prosecution. This, though, is not what the U.S. argued as the applicable international law when its diplomatic and consular staff were taken hostage in Iran in 1979, and the government in Tehran threatened to prosecute them for acts that were, in its view, crimes in Iranian law. "

Breaching the Vienna Conventions

kaalidaasan said...

>>>>>most politicians in america do not know who modi is and do not care either....india as a nation itself is very low on their list of priorities....check out the following on who all are really behind this game of visa ban etc...
<<<<


മോദി ആരാണെന്ന് അമേരിക്കയിലെ ഭൂരിഭാഗം രാഷ്ട്രീയക്കാര്‍ക്കും അറിയില്ല എന്നൊക്കെ പറയല്ലേ. ഗുജറാത്ത് കൂട്ടക്കൊല നടന്നപ്പോള്‍ അത് ലോകം മുഴുവനും ചര്‍ച്ച ആയിരുന്നു. അമേരിക്കയുടെ നിയമ സഭ നിയമിച്ച കമ്മിറ്റിയായിരുന്നു മോദിയുടെ വിസ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത്.

താങ്കളിവിടെ തന്നിരിക്കുന്ന ലിങ്കിലും പറഞ്ഞിരിക്കുന്നത് നിയമനിര്‍മ്മാണ സഭ ആയ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പ്രമേയമാണ്, മോദിക്ക് വിസ നിഷേധിക്കാന്‍ കാരണമായതെന്നാണ്. മോദിയേപ്പറ്റി അറിയാത്ത ഈ രാഷ്ട്രീയക്കാര്‍ പാസാക്കിയ പ്രമേയത്തിന്റെ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം.

Text: H.Res.160 — 109th Congress (2005-2006)

മോദി ഗുജറാത്തിലും പുറത്തും നടത്തിയ മഹത്തായ കാര്യങ്ങളൊക്കെ ഈ പ്രമേയത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

kaalidaasan said...

>>>>>ബുദ്ധി മോശം ആണെങ്കില ആ ബുദ്ധിമോശം ഏറ്റവും കൂടുതൽ കാണിക്കുന്നത് അമേരിക്കക്കാർ തന്നെയാണ്. വേലക്കാരി എന്നാൽ എന്താണ്? വേല ചെയ്യുന്ന ആൾ. അങ്ങനെ ആണെങ്കിൽ ബഹു ഭൂരിപക്ഷം ഇന്ത്യാക്കാരും ആമേരിക്കയിൽ പോകുന്നത് വേല ചെയ്യാൻ തന്നെ അല്ലെ?
<<<<


അതെ. വേല ചെയ്യാന്‍ തന്നെ. അവര്‍ വേല ചെയ്യുന്നുണ്ട്. അതിനു പ്രതിഫലവും മേടിക്കുന്നുണ്ട്. പ്രതിഫലം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വേതനത്തിലും താഴെ ആണെങ്കില്‍  വേല ചെയ്യിക്കുന്നവന്‍ അകത്താകും. ദേവയാനിയുടെ കാര്യത്തിലും അതേ സംഭവിച്ചിട്ടുള്ളു. ദേവയാനി സംഗീതക്ക് ഈ കുറഞ്ഞ വേതനം കൊടുത്തിരുന്നെങ്കില്‍ ഈ കേസും അറസ്റ്റും ഒന്നുമുണ്ടാകില്ലായിരുന്നു.

kaalidaasan said...

>>>>>ബുദ്ധിയും വിവരവും മാത്രം അല്ല. കുറഞ്ഞ വേതനവും ഇതിൽ വലിയൊരു ഘടകം ആണ്. ഇങ്ങനെ കൊണ്ടുപോകുന്ന എല്ലാവര്ക്കും സായിപ്പുമാർ അവിടുത്തെ വേതനം കൊടുക്കാറുണ്ടോ? ഇല്ല. ഒരേ പണി ചെയ്യുന്ന അമേരിക്കക്കാരനും ഇന്ത്യാക്കാരനും ഒരേ വേതനം ആണോ? അല്ല.
<<<<


ആണെന്ന് ആരും പറഞ്ഞില്ലല്ലോ. ബുദ്ധിയും വിവരവും കൂടെ കുറഞ്ഞ വേതനവും തന്നെയാണ്. മണിക്കൂറില്‍ 50 ഡോളറില്‍ താഴെ വാങ്ങിച്ച് ഐ റ്റി വേല ചെയ്യാന്‍ ഒരു സായിപ്പും തയാറാകില്ല. പക്ഷെ 20 നൊ 30 നോ ഇതേ ജോലി ചെയ്യാന്‍ ധാരാളം  ഇന്‍ഡ്യക്കാര്‍ തയ്യാറാകുന്നുണ്ട്. അവര്‍ ജോലി സമ്പാദിക്കുന്നുമുണ്ട്. അതൊക്കെ അവരുടെ ഇഷ്ടം.

പക്ഷെ അവിടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഒരു കുറഞ്ഞ വേതനമുണ്ട്. മണിക്കൂറില്‍ 7.25 ഡോളറാണീ വേതനം. എന്നു വച്ചാല്‍ ഏത് ജോലി ചെയ്താലും ഈ വേതനമെങ്കിലും കൊടുത്തിരിക്കണം. അതില്‍ താഴെ കൊടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണവിടെ. അതിനു മുകളില്‍ എത്ര വേണമെങ്കിലും കീശയുടെ വലുപ്പമനുസരിച്ച് ഏത് മുതലാളിക്കും കൊടുക്കാം. ചിലര്‍ മണിക്കൂറിനു 100 ഡോളര്‍ വരെ കൊടുക്കും. സായിപ്പ് ചിലപ്പോള്‍ 50 ഡോളറില്‍ കുറഞ്ഞ വേതനത്തിനു ജോലി ചെയ്യില്ല. ഇന്‍ഡ്യക്കാരന്‍  വേണമെങ്കില്‍ 15 ഡോളറിനും അതൊക്കെ ചെയ്യും. പക്ഷെ 7.25 ഡോളറില്‍ താഴെ ആരു കൊടുത്താലും അതിനെ നിയമപരമായി ചോദ്യം ചെയ്യാം. അതിനുത്തരവാദിയെ ശിക്ഷിക്കുകയും ആകാം.

ദേവയാനി സംഗീതക്ക് മണിക്കൂറില്‍ 9 ഡോളര്‍ കൊടുക്കാമെന്നായിരുന്നു കരാറില്‍  പറഞ്ഞിരുന്നത്. 7 ല്‍ താഴെ കൊടുക്കാമെന്നായിരുന്നു കരാറെങ്കില്‍ വിസ ലഭിക്കില്ല. വിസ ലഭിക്കാന്‍ വേണ്ടി ശമ്പളം കൂട്ടി പറഞ്ഞു. പക്ഷെ കൊടുത്തത് 3 ഡോളറും. അതാണു പ്രശ്നമായത്.

kaalidaasan said...

>>>>>ഇതൊക്കെ അറിഞ്ഞുകൊണ്ട് ദേവയാനിക്കെതിരെ അവർ കേസ്സെടുത്തെങ്കിൽ ഇതിനു പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ട്.
<<<<


എന്തൊക്കെ ആലോചനയെന്ന് താങ്കളൊക്കെ ചേര്‍ന്ന് കണ്ടുപിടിക്കുക.
അമേരിക്ക എന്ന രാജ്യത്ത് ഒരു ജോലിക്കാരന്/ ജോലിക്കാരിക്ക് കൊടുക്കേണ്ട കുറഞ്ഞ വേതനം മണിക്കൂറില്‍ 7.25 ഡോളറാണ്. സംഗീത എന്ന ദേവയാനിയുടെ വേലക്കാരിക്ക് കൊടുത്തത് 3 ഡോളറാണ്. ഇത് സത്യമാണെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഒരു ഗൂഡാലോചനയും ഇല്ല. ഉണ്ടെങ്കില്‍ പോലും നിയമലംഘനം നടന്നു എന്ന നഗ്ന യാഥാര്‍ത്ഥ്യം ബക്കി നില്‍ക്കുന്നു. നിയമം അറിയുന്ന ജഡ്ജിക്ക് അത് ശിക്ഷിക്കപ്പെടേണ്ട കുറ്റമായിട്ട് തോന്നി. സുബോധവും അല്‍പ്പമെങ്കിലും ചിന്താശേഷിയുമുള്ള ഏതൊരാള്‍ക്കും അതേ തോന്നു. അതുകൊണ്ട് ദേവയാനിക്കെതിരെ ജഡ്ജി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇന്‍ഡ്യന്‍ എംബസിക്കുള്ളില്‍ അമേരിക്കന്‍ പോലീസിന്, അധികാരമില്ലാത്തതുകൊണ്ട്, പുറത്തു വച്ച് അവര്‍ അറസ്റ്റും ചെയ്തു. പിന്നെ ദേവയാനിയെ ഇതിന്റെ പേരില്‍ ശിക്ഷിക്കണോ വേണ്ടയോ എന്നതൊക്കെ അവിടത്തെ നീതി പീഠം തീരുമാനിക്കേണ്ട സംഗതിയാണ്. തെറ്റു ചെയ്യുന്ന വരേണ്യരില്‍ 99.9 % ഉം ശിക്ഷിക്കപ്പെടാതെ പോകുന്ന ഇന്‍ഡ്യയുടെ അവസ്ഥ വച്ച് ഇതിനെ സമീപിച്ചാല്‍ ദേവയാനിയെ ശിക്ഷിക്കുന്നത് കൊടിയ അപരാധമായി തോന്നും. പക്ഷെ താങ്കളേപ്പോലെ സാമൂഹ്യാവബോധമുള്ള ഒരാള്‍ക്ക് ഇങ്ങനെ തോന്നുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

kaalidaasan said...

>>>>>രണ്ടു കൂട്ടരും തെറ്റുകാർ ആണ്. ദേവയാനിയെ വ്യക്തിപരമായി ഞാൻ ന്യായീകരിക്കില്ല. അവർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
<<<<


സംഗീതക്ക് മണിക്കൂറില്‍ 9 ഡോളറില്‍ അധികം കൊടുക്കാമെന്നു കരാറുണ്ടാക്കുകയും, അത് വിസക്ക് വേണ്ടി അമേരിക്കന്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ട്, 3 ഡോളര്‍ കൊടുത്താല്‍ ആരാണു മലക്കേ തെറ്റുകാരി? സംഗീതയോ ദേവയാനിയോ?

ഇനി മൂന്നു ഡോളര്‍ മതി എന്ന് വാക്കാല്‍ സംഗീത സമ്മതിച്ചിരുന്നോ? ഉണ്ടെങ്കിലല്ലേ സംഗീതയും തെറ്റുകാരി ആകൂ?

kaalidaasan said...

>>>>>പക്ഷെ അവർ ഇന്ത്യയുടെ ഡിപ്ലോമാട്ട് ആണല്ലോ? അതുകൊണ്ട് അവരെ ഉപേക്ഷിക്കാൻ കഴിയില്ല എന്ന് മാത്രമല്ല അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അഭിമാന പ്രശ്നവും കൂടിയാണ്.
<<<<


ഇതു തന്നെയാണ്, ഇന്‍ഡ്യയുടെ ഗതികേട്. ബാല ഷ്ണ പിള്ള കേരള കോണ്‍ഗ്രസിന്റെ പ്രസിഡണ്ടാണ്, അതുകൊണ്ട് സുപ്രീം കോടതി ശിക്ഷിച്ചിട്ടും കേരള കോണ്‍ഗ്രസിനദ്ദേഹത്തെ ഉപേക്ഷിക്കാന്‍ ആയില്ല. അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ആ പാര്‍ട്ടിയുടെ അഭിമാന പ്രശ്നവും ആയി. രാജയെ 2 ജി സ്പെക്ട്രം അഴിമതികേസില്‍ ജയിലിലിട്ടത് ഡി എം കെയുടെ അഭിമാന പ്രശ്നമായി. ഇതുപോലെയുള്ള അഭിമാന പ്രശ്നമാണ്, ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ ഇറ്റലിക്കും ഉണ്ടായത്. പക്ഷെ നിയമം എന്നത് ആരുടെയെങ്കിലും അഭിമാന പ്രശ്നമാണോ എന്നു നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത്. എഴുതി വച്ചിരിക്കുന്ന നിയമ വ്യവസ്ഥ അനുസരിച്ചാണ്. നിര്‍ഭഗ്യവശാല്‍ താങ്കള്‍ക്കത് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.

മലക്ക് said...

@Kunju Varky


അമേരിക്കയിൽ ഒരേ ജോലിചെയുന്ന ഇന്ത്യക്കാരനും അമേരിക്കക്കാരനും രണ്ടു രീതിയിൽ പ്രതിഫലം കൊടുക്കുന്നു എന്ന് സാധൂകരിക്കാൻ താങ്കൾ അമേരിക്കയിലെ മറ്റുചില ദേവയാനിമാരുടെ ചരിത്രം പോസ്റ്റ്‌ ച്യ്തെതെന്തിനെന്നു മനസിലായില്ല?

വേജ് theft ഒരിക്കലും നടത്താത്ത രാജ്യമല്ല അമേരിക്ക എന്നു മനസിലാക്കാന്‌. നിയമങ്ങള എല്ലാം മിക്ക രാജ്യങ്ങളിലും ഉണ്ട്.


താങ്കള് പോസ്റ്റ്‌ ചെയ്ത wage theft കൂടുതലും അമേരിക്കയിൽ നടത്തുന്നവർ ഇന്ത്യൻ വശജരോ ചൈനീസ്‌ വംശജറോ ആണ്. ആദ്യത്തെ രണ്ടു വീഡിയോ കണ്ടത്തിൽ ഇരകൾ അമേരിക്കക്കാർ തന്നെ. അത് കൊണ്ട് കൂടുതൽ കാണുന്നില്ല.

ഇതൊക്കെ നടക്കുന്നത് അമേരിക്കയിൽ ആണോ? അത് നോക്ക് ആദ്യം. പിന്നെ അമേരിക്കൻ കമ്പനികൾ വെജ് തെഫ്റ്റ്‌ നടത്തുന്നില്ല എന്നൊക്കെ പറഞ്ഞു ചിരിപ്പിക്കാതെ...

http://www.dailykos.com/story/2013/12/13/1262460/-Domino-s-workers-fired-for-protesting-wage-theft-get-their-jobs-back#

ഈ അടുത്തു നടന്ന ഡൊമിനോസ് വേജ് theft സംഭവം. ഡൊമിനോസ് എവിടെ ഉള്ള കമ്പനി ആണ് മാഷേ?


http://www.risep-fiu.org/wp-content/uploads/2012/01/Wage-Theft_How-Millions-of-Dollars-are-Stolen-from-Floridas-Workforce_final.docx1.pdf

http://en.wikipedia.org/wiki/Income_inequality_in_the_United_States

http://wagetheft.org/wordpress/

http://www.equalvoiceforfamilies.org/wage-war-employers-stealing-millions-from-us-workers/

ലക്ഷക്കണക്കിന് ഇന്ത്യാക്കാർ അമേരിക്കയിൽ പണി എടുക്കുന്നുണ്ട്. ഇവര്ക്കെല്ലാം ശരിയായ ശമ്പളം ലഭിക്കുന്നുണ്ട് എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢി അല്ല ഞാൻ.

Ananth said...

>>>താങ്കളിവിടെ തന്നിരിക്കുന്ന ലിങ്കിലും പറഞ്ഞിരിക്കുന്നത് നിയമനിര്‍മ്മാണ സഭ ആയ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പ്രമേയമാണ്, മോദിക്ക് വിസ നിഷേധിക്കാന്‍ കാരണമായതെന്നാണ്.<<<

if you have read that article in full , you would know how the support of some members were arranged to ensure bipartisan nature......also it is a first hand report and it gives the current thinking among some of the sponsors too....check out

"But it came about from a highly unusual coalition made up of Indian-born activists, evangelical Christians, Jewish leaders and Republican members of Congress concerned about religious freedom around the globe."

"In the fall of 2002, an Indian-born, Washington-based evangelical Christian named John Prabhudoss led a delegation to riot-affected Ahmedabad that included two Republican congressmen, Joe Pitts of Pennsylvania and Mr. Wolf. Another person on the trip was Raju Rajagopal, an Indian-born retired health professional based in Berkeley, Calif."

"Mr. Prabhudoss focused on Washington. “If this was going to work, we had to make a legal and not a political argument as to why the United States should deny a visa to Modi,” he said. He zeroed in on the International Religious Freedom Act of 1998, which stipulates that no person who has violated religious freedom could enter the country.

He knew he could count on Mr. Pitts, the Republican lawmaker who accompanied him on a visit to Gujarat in 2002, but he had a tough time convincing Democrats to block Mr. Modi’s visa.

“We needed a Democrat so the White House could say there is bipartisan support against Modi,” Mr. Prabhudoss said. He hired two professional Democratic lobbyists to assist him with his efforts, for an amount Mr. Prabhudoss declined to disclose."


"Despite the success in denying Mr. Modi a United States visa, disillusionment quickly set in for Mr. Rajagopal, the retired California businessman who accompanied Mr. Prabhudoss to Gujarat in 2002.

“The frustrating thing was that the visa denial was probably the only thing really dealt a blow to Modi,” he said. “I just wish it had been brought about by a large, secular coalition. I am not so sure that is true. The thing that made a difference was the right-wing evangelical support.”

Mr. Prabhudoss acknowledged that evangelical support played a big part but said that Mr. Modi was denied a visa for other reasons as well."

"These days, however, religious freedom is no longer a foreign policy priority in Washington, and the strong evangelical Christian opposition to Mr. Modi has faded."

"Joseph Grieboski, the founder of the Institute on Religion and Public Policy in Virginia, who also was deeply involved in trying to block Mr. Modi’s visit, said that the mood has shifted now.

“When the U.S. denied Mr. Modi a visa in 2005, it was like the U.S. denying a visa to the governor of Iowa — no offense to Gujarat,” he said. “The U.S. did not see it as a big deal. And back then, it seemed clear to everyone in this town that Modi was involved in the riots. Now the picture is fuzzier, and many are intrigued by Modi.” "

Ananth said...

>>>കോണ്‍ഗ്രസിനു ഡെല്‍ഹിയില്‍ ഇന്ന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടപ്പെടാനുള്ളത് ബി ജെപിക്കായിരിക്കും.<<<

aap has already started showing signs of going the janta party way , an apprehension that i shared in an earlier comment....let us hope that they accommodate the disgruntled mla in the cabinet or as speaker or whatever and set sail on an even keel.....yes cong has nothing to lose now....they are at the rock bottom....in the event of a re-election they may only improve their tally from here on.....as for bjp their worry is about the mess they are going to inherit from the aap experiment....states economy would be wrecked by the attempt to implement some utopian schemes and they would be saddled with populist schemes that would be difficult to wriggle out of....yes they stand to lose some popularity then....

കുഞ്ഞുവര്‍ക്കി said...

മലക്ക് :
താങ്കൾ പറഞ്ഞ വിവരക്കേട് എങ്ങനെയും സ്ഥാപിക്കാനായി നെറ്റിൽ സെർച്ച്‌ ചെയ്തു കുറെ ലിങ്കുകൾ കൊണ്ട് ജയിക്കാൻ സ്രെമിക്കേണ്ട. താങ്കൾ ഇവിടെ പറഞ്ഞത് അമേരിക്കയിൽ ഒരേ ജോലിചെയുന്ന ഇന്ത്യക്കാരനും അമേരിക്കകാരനും രണ്ടു രീതിയിലാന്നു വേതനം എന്ന്.

കാളിദാസന്റെ ഈ ബ്ലോഗ്‌ വായിക്കുന്ന അനേകം അമേരിക്കാൻ ഇന്ത്യക്കാര് ഉണ്ടെന്നാണ് ഞാൻ കരുതുന്നത് അവരാരെങ്കിലും താങ്കള് പറഞ്ഞത് ശരി എന്ന് [പറയട്ടെ.

അതൊക്കെ പോട്ടെ അങ്ങനെ എന്റെ employer ർ ചെയ്താല്ൽ ഞാൻ രക്ഷപെട്ടു.
ദേവയാനിയുടെ വേലക്കാരി ഇനി കോടികൾ ഉണ്ടാക്കും. ദേവയാനിയെന്ന മോൾ ഉണ്ടാക്കിയ ഈകുടുക്കിൽ നിന്നും ഇനി ഇന്ത്യൻ സര്ക്കാര് ഊരനെമെങ്കിൽവേലക്കാരി പറയുന്ന കോടികൾ അവളുടെ അണ്ണാക്കിലേക്ക് തള്ളണം.

മലക്ക് said...

പാസ്പോര്‍ട്ട് തിരുത്തുന്ന കാര്യമല്ലല്ലോ ഞാന്‍ പറഞ്ഞത്. പേരെഴുതിയപ്പോള്‍ പറ്റിയ അക്ഷരത്തെറ്റ് ശരിയാക്കുന്ന കാര്യമല്ലേ.

രണ്ടും ഒന്ന് തന്നെ. എങ്ങനെയോ പാസ്പോർട്ടിൽ തെറ്റ് വന്നു. അത് ശരിയാക്കണം; എങ്കിൽ 'തിരുത്തൽ' എന്ന പ്രക്രിയ ചെയ്യണം.

അത് വെറുതെ തിരുത്തി കൊടുത്താൽ ഒരുപക്ഷെ നാളെ ആ ഉദ്യോഗസ്ഥന ജയിൽ വരെ പോകാം. ആ ഉദ്യോഗസ്ഥന് മുന്നില് ഉള്ള ചില കാര്യങ്ങൾ ഞാൻ പറയാം. താങ്കള് കൊണ്ടുവന്ന പഴയ പാസ്പോര്ട്ട് വ്യാജ പാസ്പോര്ട്ട് ആണോ എന്ന് അവർ ചെക്ക് ചെയ്യണം. പുതിയ പാസ്പോര്ട്ട് ഇഷ്യൂ ചെയ്തതാണോ എന്തിനു ചെയ്തു എവിടെ ചെയ്തു എപ്പോൾ ചെയ്തു ആര് ചെയ്തു എങ്ങനെ ചെയ്തു മുതലായ കാര്യങ്ങൾ മനസിലാക്കണം. തെറ്റായ പാസ്പോര്ട്ട് ഇഷ്യൂ ചെയ്തിട്ടു എത്ര നാൾ ആയി എന്ന് ചെക്ക് ചെയ്യണം. ഇതിനുള്ളിൽ ആ പാസ്പോര്ട്ട് എവിടെ എങ്കിലും ഉപയോഗിച്ചോ എന്ന് ചെക്ക് ചെയ്യണം(താങ്കളുടെ കയ്യിൽ ഉള്ളത് 'വ്യാജൻ' ആണ്). ഉണ്ടെങ്കിൽ എവിടെ എന്തിനു എന്ന് ചെക്ക് ചെയ്യണം. ഇതെല്ലാം മനസിലാക്കിയാൽ മാത്രം പോര അത് ഒഫിഷ്യൽ ആയി റെക്കോർഡ്‌ ചെയ്യണം. ശരിയാക്കാൻ ഉള്ള അപ്പ്രൂവൽ വാങ്ങണം. എല്ലാ ഡാറ്റാബേസ്ഉം അപ്ഡേറ്റ് ചെയ്യണം. അതായത് തെറ്റ് എങ്ങനെ വന്നാലും it must undergo official varification and approvals for updation.

kaalidaasan said...

>>>>>they can continue to remain in denial like they did in the case of mandela, who was on their list of terrorists till 2008
<<<<


മണ്ടേലയെ ഭീകരനെന്നു തന്നെയായിരുന്നു. അമേരിക്ക വിശേഷിപ്പിച്ചിരുന്നത്. അത് അമേരിക്ക പിന്താങ്ങിയ ഭരണ കൂടത്തിനെതിരെ സായുധ സമരം നയിച്ചതുകൊണ്ടും. മണ്ടേല ഇതൊക്കെ ചെയ്യുന്ന കാലത്തും അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരോടും അമേരിക്കയിലെ വരേണ്യ വര്‍ഗ്ഗം പെരുമാറിയിരുന്നത് അവജ്ഞയോടെ തന്നെ ആയിരുന്നു. ഈ അവജ്ഞകൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കയിലെ കറുത്തവരെ അടിച്ചമര്‍ത്തിയ ഭരണ കൂടത്തിന്റെ ഭാഗത്ത്, അമേരിക്ക നിന്നതും. പക്ഷെ മോദിക്ക് വിസ നിഷേധിച്ചത് ഇതുമായി ബന്ധപ്പെടുത്താന്‍  ആകില്ല. മോദി ഗുജറാത്തിലെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കുമ്പോള്‍ ഇന്‍ഡ്യ ഭരിച്ചിരുന്നത് ബി ജെ പി ആയിരുന്നു. ഈ ഭരണ കൂടം അമേരിക്കന്‍ ഭരണ കൂടത്തോട് വളരെ അടുത്തു പെരുമാറിയിരുന്നവരും, അഫ്ഘാനിസ്ഥാനെ അക്രമിക്കന്‍ ഇന്‍ഡ്യയിലെ സൈനിക താവളങ്ങള്‍ നല്‍കാം എന്നുവരെ വാഗ്ദാനം നല്‍കിയവരും ആയിരുന്നു.. അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ക്ക് മോദിയെ അറിയില്ല എന്നും മറ്റാരൊക്കെയോ അവരെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ട്, വിസ നിഷേധിച്ചു എന്നൊക്കെ ആണ്, താങ്കള്‍ പറഞ്ഞത്. ഇതു തന്നെയാണ്,സംഘ പരിവാറും പറയുന്നത്.

അവര്‍ മോദിക്കുള്ള വിസ നിഷേധം  തുടരുമോ എടുത്തു കളയുമോ എന്നതൊക്കെ ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളാണ്. പക്ഷെ ഇന്ന് മോദിക്ക് വിസ അവര്‍ നല്‍കില്ല. അതാണു സത്യം. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഐക്യരാഷ്ട്ര സഭാ സമ്മേളങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയെങ്കിലും  മോദിക്ക് വിസ നല്‍കേണ്ടതുണ്ട്.

kaalidaasan said...

>>>>>കൂടി പോയാൽ ജനുവരി 20 വരെ. അതിൽ കൂടുതൽ ഇന്ത്യയും അമേരിക്കയും ഇത് നീട്ടി കൊണ്ടുപോകില്ല. ദേവയാനി കൂളായി ഇറങ്ങി പോരുന്നത് നമുക്ക് കാണാം.
<<<<


ഇതിലും വലിയ തെറ്റു ചെയ്യുന്നവര്‍ ഇന്‍ഡ്യന്‍  ജയിലുകളില്‍ നിന്നും ഇതിലും കൂളായി ഇറങ്ങിപ്പോരുന്നു. അതുകൊണ്ട് ദേവയാനി ഇറങ്ങിപ്പോന്നാലും എനിക്ക് യാതൊരു അത്ഭുതവും തോന്നില്ല. പക്ഷെ അവര്‍ ചെയ്ത തെറ്റ് തെറ്റായി തന്നെ അവശേഷിക്കും.

മലക്ക് said...

Kunju Varki: താങ്കൾ പറഞ്ഞ വിവരക്കേട് എങ്ങനെയും സ്ഥാപിക്കാനായി നെറ്റിൽ സെർച്ച്‌ ചെയ്തു കുറെ ലിങ്കുകൾ കൊണ്ട് ജയിക്കാൻ സ്രെമിക്കേണ്ട. താങ്കൾ ഇവിടെ പറഞ്ഞത് അമേരിക്കയിൽ ഒരേ ജോലിചെയുന്ന ഇന്ത്യക്കാരനും അമേരിക്കകാരനും രണ്ടു രീതിയിലാന്നു വേതനം എന്ന്. കാളിദാസന്റെ ഈ ബ്ലോഗ്‌ വായിക്കുന്ന അനേകം അമേരിക്കാൻ ഇന്ത്യക്കാര് ഉണ്ടെന്നാണ് ഞാൻ കരുതുന്നത് അവരാരെങ്കിലും താങ്കള് പറഞ്ഞത് ശരി എന്ന് പറയട്ടെ.


ഹ ഹ.. ഞാൻ ജയിക്കാനായി പറഞ്ഞതാണെന്ന് കരുതണ്ട. ഞാൻ പറയുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തോറ്റു തരാൻ എനിക്ക് യാതൊരു മടിയും ഇല്ല.

അമേരിക്കയിൽ ജോലി കിട്ടിയിട്ടും വന്നിട്ടില്ലാത്ത എനിക്ക് അമേരിക്കയെ കുറിച്ച് അറിയാൻ നെറ്റ് സെർച്ച്‌ അല്ലാതെ വേറെ നിവൃത്തി ഇല്ല. അമേരിക്കയിൽ നിന്നുള്ളവർ തന്നെ പഠിച്ചു പറയുന്ന കാര്യങ്ങൾ അല്ലെ ഞാൻ തരുന്നത്? അവിടെ ഉള്ളവര തന്നെ അല്ലെ ആ ലിങ്കുകളിൽ എഴുതിയിരിക്കുന്നതും വീഡിയോകളിൽ പറയുന്നതും?

അമേരിക്കയിൽ ജോലി ചെയ്യുന്ന എന്റെ ചില ഫ്രെണ്ട്സ് പണ്ട് പറഞ്ഞത് ഇന്ത്യാക്കാർ ചില വിട്ടു വീഴ്ചക്ക് തയാറാകുന്നത് കൊണ്ട് അവരെ ജോലിക്ക് വെക്കാൻ സായിപ്പ്മാര്ക്ക് താത്പര്യം ആണെന്നാണ്‌. ഉദാഹരണം പറഞ്ഞത് വൈകിട്ട് അഞ്ചു മണി എന്നൊരു സമയം ഉണ്ടെങ്കിൽ സായിപ്പ് പൊടിയും തട്ടി എഴുന്നേറ്റു പോകും. പക്ഷെ ഇന്ത്യാക്കാർ യാതൊരു പ്രതിഭലവും ലഭിക്കില്ലെങ്കിലും കുറച്ചു കൂടി സമയം ഇരിക്കാൻ മടി കാണിക്കാറില്ല എന്നാണു. ഇവിടെ സായിപ്പ് ചൂഷണം ചെയ്തത് ഇന്ത്യാക്കാരന്റെ സമയം അല്ലെ? ഓവര ടൈം ചെയ്തതിനു അവനു കിട്ടേണ്ട പണം കൊടുക്കുന്നുണ്ടോ? ഇത് നിസ്സാരമായ ഒരു ഉദാഹരണം. ഇങ്ങനെ പല രീതിയിലും ഇന്ത്യാക്കാരെ അവർ ചൂഷണം ചെയ്യുന്നുണ്ട്. ഇന്ത്യക്കാര്ക്ക് അത് പുത്തരി അല്ലാത്തത് കൊണ്ട് കേസ്സിനോന്നും പോകില്ല. അവരുടെ രേഖകളിലും വരില്ല. ഇതൊക്കെ ഇന്ത്യക്കും അറിയാം അമേരിക്കക്കും അറിയാം. പക്ഷെ ദേവയാനിക്ക് മാത്രം പ്രശ്നം.

മലക്ക് said...

@Kalidasan: അതെ. വേല ചെയ്യാന്‍ തന്നെ. അവര്‍ വേല ചെയ്യുന്നുണ്ട്. അതിനു പ്രതിഫലവും മേടിക്കുന്നുണ്ട്. പ്രതിഫലം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വേതനത്തിലും താഴെ ആണെങ്കില്‍ വേല ചെയ്യിക്കുന്നവന്‍ അകത്താകും. ദേവയാനിയുടെ കാര്യത്തിലും അതേ സംഭവിച്ചിട്ടുള്ളു. ദേവയാനി സംഗീതക്ക് ഈ കുറഞ്ഞ വേതനം കൊടുത്തിരുന്നെങ്കില്‍ ഈ കേസും അറസ്റ്റും ഒന്നുമുണ്ടാകില്ലായിരുന്നു.

@Kunju Varkki അതൊക്കെ പോട്ടെ അങ്ങനെ എന്റെ employer ർ ചെയ്താല്ൽ ഞാൻ രക്ഷപെട്ടു.
ദേവയാനിയുടെ വേലക്കാരി ഇനി കോടികൾ ഉണ്ടാക്കും. ദേവയാനിയെന്ന മോൾ ഉണ്ടാക്കിയ ഈകുടുക്കിൽ നിന്നും ഇനി ഇന്ത്യൻ സര്ക്കാര് ഊരനെമെങ്കിൽവേലക്കാരി പറയുന്ന കോടികൾ അവളുടെ അണ്ണാക്കിലേക്ക് തള്ളണം.


ഞാൻ വീണ്ടും പറയുന്നു. ദേവയാനി ചെയ്തതിനെ ഞാൻ ഒരിക്കലും ന്യായീകരിച്ചിട്ടില്ല. അമേരിക്ക ഒരു ഇന്ത്യൻ ഡിപ്ലോമാറ്റിനോട് പ്രതികരിച്ച രീതി ആണ് പ്രശ്നം. ഇന്ത്യാക്കാർ വെറും ചണ്ണ തൂറികൾ ആണെന്നും അവരെ എന്ത് ചെതാലും ഒരു കുഴപ്പവും ഇല്ലെന്ന അവരുടെ കാഴ്ചപ്പാട് ആണ് മാറ്റേണ്ടത്. അമേരിക്കയിൽ പലയിടത്തും പല രീതിയിൽ ഇതേ പ്രശ്നങ്ങള നടക്കുന്നുണ്ട്. അതിനോട് കണ്ണടക്കുകയും സെയിം പ്രശ്നത്തിന് ഇന്ത്യൻ ഡിപ്ലോമാറ്റിനെ അറസ്റ്റ് ചെയ്യുകയും അതിനു ശേഷം ചെയ്ത ആഭാസ തരങ്ങളും ശരിയല്ല. ദേവയാനിയെ ഇനി എന്ത് ചെയ്യും? പത്തു വര്ഷം ജയിലിൽ ഇടുമോ? അമേരിക്കക്ക് അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ ചെയ്തു കാണിക്കട്ടെ.

kaalidaasan said...

>>>>>you still do not seem to understand the difference between the case of an ordinary citizen committing an offence in a foreign country getting arrested by the police there and a member of the diplomatic mission getting into a similar situation.....in the latter case the host country has to abide by certain protocols like vienna convention etc..
<<<<


ആദിഥേയ രാജ്യം വിയന്ന കണ്‍വെന്‍ഷന്റെ പ്രോട്ടോക്കോള്‍ ഒക്കെ പാലിക്കുന്നുണ്ട്. Vienna Convention on Diplomatic Relations ന്റെ Article 31.1c ഒന്നു കൂടെ വായിക്കുക.

Actions not covered by diplomatic immunity: professional activity outside diplomat's official functions.

നയതന്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തെറ്റുകളേ ഈ പരിരക്ഷയുടെ പരിധിയില്‍ വരൂ. ഐക്യരാഷ്ട്ര സഭ Vienna Convention on Diplomatic Relations നു പുറത്താണ്. അതുകൊണ്ടാണ്, ഇപ്പോള്‍ ദേവയാനിയെ ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്‍ഡ്യ മാറ്റി നിയമിച്ചതും.

Vienna Convention on Diplomatic Relations ന്റെ പേരും പറഞ്ഞ് വഴിയെ നടക്കുന്നവരെ കൊലപ്പെടുത്താന്‍ ഒരു ഡിപ്പ്ളോമാറ്റിനും അവകാശമില്ല. അതുകൊണ്ടാണ്, ഈ Vienna Convention on Diplomatic Relations എന്ന ഉഡായിപ്പെടുത്ത് അമേരിക്ക പാകിസ്ഥാനില്‍ അഭ്യാസം  നടത്തിയത് ഏശാതെ പോയതും. അപ്പോള്‍ ശരിയ നിയമത്തിലെ അതി വിചിത്രമായ ഒരു കച്ചിത്തുരുമ്പില്‍ പിടിച്ച് blood money എന്ന നഷ്ട പരിഹാരം കൊടുത്ത് രക്ഷപ്പെട്ടതും.

International maritime law പോലെയുള്ള protocol ല്‍ പിടിച്ചാണ്, ഇറ്റലി നാവികരെ രക്ഷപ്പെടുത്താന്‍ നോക്കിയത്. പക്ഷെ അതും  വിജയിച്ചില്ല.

ദേവയാനിയുടെ പദവിയോ ദേവയാനിയുടെ വിസയോ അല്ല ഇവിടത്തെ പ്രശ്നം. ഡിപ്ളോമാറ്റിക് പാസ്‌പ്പോര്‍ട്ടോ വിസയുമോ അല്ല. ദേവയാനിയുടെ വീട്ടു വേലക്കാരിക്ക് കൊടുത്ത അമേരിക്കന്‍ വിസയാണ്. അത് ലഭിക്കാന്‍  വേണ്ടി ദേവയാനി കള്ളം പറഞ്ഞു എന്നും, വീട്ടു വേലക്കാരിക്ക് മിനിമം വേതനം ​നല്‍കിയില്ല എന്നതുമാണ്. ഈ രണ്ടു വിഷയവും ഇന്‍ഡ്യയുടെ നയതന്ത്രവുമായി യാതൊരു തരത്തിലും ബ്വന്ധപ്പെട്ടതല്ല. അതുകൊണ്ട് Vienna Convention on Diplomatic Relations ന്റെ ഒരു പരിരക്ഷയും ദേവയാനിക്ക് ലഭിക്കില്ല.

Ananth said...

>>>ഇനി മൂന്നു ഡോളര്‍ മതി എന്ന് വാക്കാല്‍ സംഗീത സമ്മതിച്ചിരുന്നോ? ഉണ്ടെങ്കിലല്ലേ സംഗീതയും തെറ്റുകാരി ആകൂ?<<<

see what devyani's advocate says...it seems the figure of $4500 as salary promised to the maid is erroneous....it being the salary of devyani.....what they say is the agreed amount was $1560...of which 570 was paid to the family/husband in india in indian rs 30000 and remaining $1000 a month paid to her......(in addition, the maid did not have to pay any house rent,food.clothing, electricity and other utility expenses.....anybody staying usa could tell how much that would work out in new york )....now,let the courts decide the varacity of these claims.

consider the following statement by devyani's sister:
Devyani’s sister says nanny was treated like family
"Sharmistha said shortly after leaving her sister’s employment in June, Richard had resurfaced and asked Khobragade to meet her at an immigration lawyer's office and made three demands, including a payment of $10,000 in cash. "She faced Devyani across a negotiating table and made three demands which were to be complied with in return for not bringing a suit on Devyani: $10,000 in cash, a normal Indian passport (she was on a diplomatic passport which was revoked soon after she absconded) and immigration support."

She also said that at this meeting, Khobragade had been accompanied by other staff from the consulate, “so everything in this meeting can be verified and substantiated by a third party''. And it was on the basis of this meeting that a case of extortion, blackmail and breach of trust was registered against Richard in India and an arrest warrant had been issued by a magistrate. "

you can decide for yourself if the maid sangeetha richard is an innocent victim of exploitation or a fortune seeker out to get a greencard by hook or by crook


in any case , i think finally it would work out for the good of all....the maid and her family would eventually get american citizenship under witness protection scheme.....and devyani has already got a promotion !

Ananth said...

>>>അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ക്ക് മോദിയെ അറിയില്ല എന്നും മറ്റാരൊക്കെയോ അവരെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ട്, വിസ നിഷേധിച്ചു എന്നൊക്കെ ആണ്, താങ്കള്‍ പറഞ്ഞത്. ഇതു തന്നെയാണ്,സംഘ പരിവാറും പറയുന്നത്.<<<

Are you suggesting that Mr Zahir Janmohamed is spreading sangh parivar propaganda ?

check out his bio... here

and read his article on this issue
U.S. Evangelicals, Indian Expats Teamed Up to Push Through Modi Visa Ban

kaalidaasan said...

>>>>>transfer to un mission was done to ensure full immunity....but then america has claimed full immunity for its own consular staff in an earlier case ie iran standoff.....check this out
<<<<


അതൊന്നും നിയമത്തിന്റെ മുന്നില്‍ ഉയര്‍ത്താവുന്ന വിഷയമല്ല. കേസില്‍ പ്രതിയാകുന്നവരുടെ വക്കീലന്‍മാര്‍ ലഭ്യമായ എല്ലാ പഴുതുകളും  കക്ഷിയെ രക്ഷപെടുത്താന്‍ ഉപയോഗിച്ചു നോക്കും. പാകിസ്ഥാനിലും ഈ വിദ്യ പ്രയോഗിച്ചിരുന്നു. പക്ഷെ അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല.

kaalidaasan said...

>>>>>if you have read that article in full , you would know how the support of some members were arranged to ensure bipartisan nature......also it is a first hand report and it gives the current thinking among some of the sponsors too....check out
<<<<


അതില്‍ എന്താണിത്ര അതിശയിക്കാനിരിക്കുന്നത്? Lobbying എന്നത് അമേരിക്കയില്‍ ആദ്യമായി നടക്കുന്ന മഹാസംഭവമായാണല്ലോ താങ്കള്‍ അവതരിപ്പിക്കുന്നത്. ഇസ്രയേലിനുള്ള പിന്തുണയുടെ ഒരു കാരണം  യഹൂദ ലോബിയുടെ പ്രവര്‍ത്തനം ആണ്. ഇന്‍ഡ്യയുമായി ആണവ കാരാര്‍ ഉണ്ടാക്കിയതിനു പിന്നിലും ആണവ വ്യവസായ ലോബിയുണ്ട്. അതുപോലെ മോദിക്ക് വിസ നിഷേധിച്ചതിന്റെ പിന്നിലും സമ്മര്‍ദ്ദ ഗ്രൂപ്പുകളുണ്ട്. അതില്‍ യാതൊരു സംശയവുമില്ല.

ആര്‍ എസ് എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും  ക്രിസ്ത്യാനികളോടുള്ള നിലപാടൊക്കെ ലോക പ്രസിദ്ധമല്ലേ? മത പരിവര്‍ത്തനത്തേക്കുറിച്ച് മോദിക്കുള്ള നിലപാടുമിതു തന്നെയല്ലേ? അമേരിക്കയിലെ നിയമസഭാംഗങ്ങളെ മോദി നര നായാട്ടു നടത്തിയ ഗുജറാത്തില്‍ കൊണ്ടുപോയി സ്ഥിതി നേരിട്ട് മനസിലാക്കിച്ചു. അത് കണ്ടപ്പോള്‍ മോദിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഈ നിയമസഭാംഗങ്ങള്‍ക്ക് ഉറപ്പായി. അതവര്‍ ചെയ്തു.

രാഷ്ട്രീയ തീരുമാനത്തിനു നിയമപരമായി നില്‍നില്‍പ്പുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ്, മത സ്വാതന്ത്ര്യത്തിനെതിരെ മോദി എടുത്ത തീരുമാനം അവര്‍ ഉഅപ്യോഗിച്ചത്. മത പരിവര്‍ത്തനം നിരോധിക്കുന്നത് മത സ്വാതന്ത്ര്യത്തിന്റെ നിഷേധം ആണെനോര്‍ക്കുക. മോദിക്കെതിരെ നീങ്ങാന്‍ നിയമപരമായി തന്നെ വകുപ്പുണ്ടെന്നു മനസിലാക്കിയവര്‍ ആ വഴി സ്വീകരിച്ചു. രാഷ്ട്രീയ തീരുമാനമാണെങ്കില്‍, മൌഷ്യാവകാശത്തിന്റെ പേരില്‍ വിസ നിഷേധിക്കൈലെ ചോദ്യം ചെയ്യാം. അതുകൊണ്ട് നിയമപരമായി നിലനില്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദേവയാനിക്കെതിരെ കേസെടുക്കാന്‍ അമേരിക്കന്‍ നിയമത്തില്‍ വകുപ്പുണ്ട്. അതുപോലെ മോദിക്കെതിരെ നിലപാടെടുക്കാനും അമേരിക്കന്‍ നിയമത്തില്‍ വകുപ്പുണ്ട്.

മോദിയാണ്, ഗുജറാത്തിലെ അക്രമങ്ങള്‍ക്ക് പിന്നിലെന്ന് കേള്‍ക്കുമ്പോള്‍ ഇന്‍ഡ്യക്കാര്‍ക്ക് അത്ഭുതം തോന്നില്ല. ഭൂരിഭാഗം  ഇന്‍ഡ്യക്കാരും അതു തന്നെ വിശ്വസിക്കുന്നു. ഇതൊക്കെ അറിയാവുന്ന അമേരിക്കയിലെ കുറെയധികം പേര്‍ മോദിക്ക് അമേരിക്കന്‍ വിസ നിഷേധിക്കന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്‍ഡ്യയുമായി ബന്ധമുള്ളവര്‍ക്കേ സംഘപരിവാറിന്റെയും മോദിയുടെയും തനി നിറം അറിയൂ. അതവര്‍ അമേരിക്കന്‍ സമൂഹത്തെ അറിയിക്കുന്നു. ആരൊക്കെ ശ്രമിച്ചാലും വിസ നിഷേധിച്ചത് അമേരിക്കന്‍ കോണ്‍ഗ്രസാണെന്നു മറക്കരുത്. അത് രാഷ്ട്രീയ തീരുമാനം  തന്നെയായിരുന്നു.

ഖാന്ദമാലോക്കെ കണ്ട സുബോധമുള്ള ഏത് മനുഷ്യനും സംഘ പരിവാറിന്റെ അസഹിഷ്ണുത മനസിലാക്കും. അതൊക്കെ സ്വാഭാവികമാണ്.

kaalidaasan said...

>>>>>aap has already started showing signs of going the janta party way<<<<

ഈ പര്‍ട്ടിയില്‍ ചേര്‍ന്ന ഏക രാഷ്ട്രീയക്കാരനാണ്, ഇപ്പറഞ്ഞ എം എല്‍ എ. അദ്ദേഹം ​കോണ്‍ഗ്രസിന്റെ കൌണ്‍സിലര്‍ ആയിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യം അദ്ദേഹം കാണിച്ചു. അതൊക്കെ ആ പാര്‍ട്ടി പരിഹരിച്ചോളും. ഇത് ചൂണ്ടിക്കാണിച്ച് ഈ പാര്‍ട്ടി ചിന്നഭിന്നമാകും എന്നൊക്കെ മോഹിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്.

kaalidaasan said...

>>>>>in the event of a re-election they may only improve their tally from here on.....as for bjp their worry is about the mess they are going to inherit from the aap experiment...<<<<

എനിക്കിപ്പോള്‍ നല്ല ചിരി വരുന്നുണ്ട്. ഇതു വരെ ആം ആദ്മി ഒളിച്ചോടുന്നു എന്നായിരുന്നു താങ്കളുടെ പരാതി. ഇപ്പോള്‍ അവര്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇനി അവര്‍ ഉണ്ടാക്കാന്‍ പോകുന്ന mess ആയി പ്രശ്നം.

അപ്പോള്‍ ബി ജെപിക്ക് ഇപ്പോള്‍ ഇതാണു പ്രശ്നം. ഉപതെരഞ്ഞെടുപ്പുണ്ടായി അധികാരം കിട്ടുമ്പോള്‍ ആം ആദ്മി ഉണ്ടാക്കാന്‍ പോകുന്ന mess ആണു പ്രശ്നം. കോണ്‍ഗ്രസ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന mess നേക്കാളും വലിയ ഒന്നും ആം ആദ്മി ഉണ്ടാക്കില്ല.

Economy ക്ക് ഒന്നും സംഭവിക്കില്ല. ആം ആദ്മി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ economy രക്ഷപെടും. വര്‍ഷങ്ങളായി വെള്ളക്കരവും വൈദ്യുതി ബില്ലും വീട്ടു വാടകയും അടക്കാതിരിക്കുന്നവരില്‍ നിന്നും അതൊക്കെ പിരിച്ചെടുക്കും. അങ്ങനെയാണ്, ഏത് സര്‍ക്കാരിന്റെയും സമ്പത്തിക സ്ഥിതി നന്നാക്കുന്നത്.
താങ്കളൊക്കെ കരുതുന്നത് കെജ്‌രിവാളൊക്കെ ഭരണത്തേക്കുറിച്ച് ഒരു പിടിയുമില്ലാത്തവനാണെന്നാണ്. Indian Revenue Service ല്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത വ്യക്തിയാണ്, കെജ്‌രിവാള്‍.

ബി ജെ പിയെ വെട്ടിലാക്കാന്‍ വേണ്ടിയായിരുന്നു, പ്രശാന്ത് ഭൂഷന്‍, ജന ലോക് പാല്‍ ബില്‍ പാസാക്കുകയാണെങ്കില്‍  ആം ആദ്മി പാര്‍ട്ടി ബി ജെ പിയെ പിന്തുണക്കാം, എന്ന് ആദ്യമേ പറഞ്ഞത്. ബി ജെ പി ആ ചൂണ്ടയില്‍ ചാടിക്കയറി കൊത്തി. ഞങ്ങള്‍  സര്‍ക്കാരുണ്ടാക്കില്ല, പ്രശ്നാധിഷ്ടിത പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കാം എന്നവര്‍ പറഞ്ഞു. ബി ജെ പിയെയേയും കടത്തി വെട്ടി നിരുപാധിക പിന്തുണയയിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം ചെയതത്. പറഞ്ഞത്  മണ്ടത്തരമായി പോയി എന്നവര്‍ക്ക് മനസിലായി. ഇനി ആം ആദ്മി പാര്‍ട്ടി നികുതി കുടിശിഖ പിരിച്ചാല്‍ അതിനെതിരെ ശബ്ദിക്കാന്‍ ബി ജെപ്പിക്കാകില്ല. കോണ്‍ഗ്രസിനും ആകില്ല. രഹസ്യ മായി അവര്‍ പാര വയ്ക്കും. അപ്പോള്‍ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം.

ബി ജെപിയും കോണ്‍ഗ്രസും കരുതിയത്, ആം ആദ്മി പാര്‍ട്ടി ന്ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകില്ല എന്നായിരുന്നു. ഉടനെ ഉപതെരഞ്ഞെടുപ്പു വരും, ആം ആദ്മിയെ അവഹേളിക്കാന്‍ അവസരം വരുമെന്നൊക്കെ ഇവര്‍ കരുതി. പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു.

വക്കീല്‍ പരീക്ഷ പാസായി ഒരിക്കലും പ്രാക്റ്റീസു ചെയ്യാതെയോ, പരാജയപ്പെട്ടിട്ടോ രാഷ്ട്രീയത്തിലേക്ക് വന്ന വക്കീലല്ല പ്രശാന്ത് ഭൂഷന്‍. രാഷ്ട്രീയക്കാരുടെ കുരുട്ടു ബുദ്ധിയല്ല, പ്രശസ്തനായ വക്കീലിന്റെ കൂര്‍മ്മ ബുദ്ധിയാണദ്ദേഹത്തിന്.

kaalidaasan said...

>>>>>രണ്ടും ഒന്ന് തന്നെ. എങ്ങനെയോ പാസ്പോർട്ടിൽ തെറ്റ് വന്നു. അത് ശരിയാക്കണം; എങ്കിൽ 'തിരുത്തൽ' എന്ന പ്രക്രിയ ചെയ്യണം.<<<<

അത് താങ്കളുടെ അഭിപ്രായം പക്ഷെ എന്റേത് അതല്ല. ഒരു പാസ്‌പ്പോര്‍ട്ട് പുതുക്കുമ്പോള്‍ ചില അന്വേഷണങ്ങളൊക്കെ നടത്തേണ്ടതുണ്ട്. അതിനു ന്യായമായ സമയമെടുക്കുകയും ചെയ്യും. അങ്ങനെ എല്ലാ അന്വേഷണങ്ങളും നടത്തി പുതുക്കി തരുന്ന പാസ്‌പ്പോര്‍ട്ടില്‍ അക്ഷരത്തെറ്റു പറ്റിയാല്‍ തിരുത്താന്‍ ഒരു മിനിറ്റ് മാത്രം മതി. അതിനുള്ള മനസും കൂടെ വേണം. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യന്‍ എംബസിയില്‍ ഇരിക്കുന്ന ഭൂരിഭാഗം പേര്‍ക്കും ഈ മനസില്ല. അതുകൊണ്ടാണ്, പ്രവാസികള്‍ മിക്കവരും  ഇവരോട് വിരോധം വച്ചു പുലര്‍ത്തുന്നതും.

മലക്ക് said...

12 പാര്ട്ടി കളിൽ നിന്നും 65 മ്പ് മാര് അയച്ച കത്ത് ലഭിച്ച ശേഷം അമേരിക മോഡിയെ 2005 ൽ വിസ നൽകുന്നതിൽ നിന്നും വിലക്കിയത്. നരേന്ദ്ര മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിട്ടു എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. വിസ കൊടുക്കണമോ വേണ്ടയോ എന്ന് അമേരിക്കക്ക് തീരുമാനിക്കാം. അത് കിട്ടേണ്ടത് മോഡിയുടെ അവകാശം ഒന്നും അല്ല, അതിൽ ആകെ നോക്കേണ്ടത് അമേരിക്കൻ നിയമങ്ങള ആണ്. പക്ഷെ വിസ കിട്ടിയില്ല എന്ന പേരില് മോഡിക്ക് കിട്ടേണ്ട ഒരു വോട്ട് പോലും കുറഞ്ഞിട്ടില്ല ഇനിയൊട്ടു അതിന്റെ പേരില് കുറയാനും പോകുന്നില്ല. അമേരിക്കൻ വിസ ലഭിച്ചാൽ അതിന്റെ പേരില് മോഡിക്ക് കിട്ടേണ്ട വോട്ടും കൂടാൻ പോകുന്നില്ല. ഇനി എന്നെങ്കിലും വിസ കിട്ടുമോ എന്നും സംശയമാണ്. കിട്ടിയേക്കും ഒരുപക്ഷെ മോഡി പ്രധാന മന്ത്രി ആയാൽ. അതുപോലെ ഏതൊക്കെ അമേരിക്കന് വിസ കൊടുക്കണ്ട എന്ന് ഇന്ത്യക്കും തീരുമാനിക്കാം.

എന്തായാലും മോഡിയുടെ ഭരണത്തിൽ ഗുജറാത്തിൽ നിന്നും അമേരിക്കക്ക് കയറിപ്പോകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്ധിച്ചിട്ടുണ്ട്. അവരെ ഒന്നും വേണ്ട എന്ന് അമേരിക്ക എന്തായാലും തീരുമാനിച്ചു കളഞ്ഞില്ല. അമേരിക്കൻ കമ്പനികൾ വളരെയധികം ഇൻവെസ്റ്റ്‌മെന്റ് ഗുജറാത്തിൽ നടത്തുന്നും ഉണ്ട്. അതുകൊണ്ട് 'മോഡിയുടെ അമേരിക്കൻ വിസ' അത്ര വലിയ കാര്യം അല്ല. ഇപ്പോൾ മോഡിയെ കുറിച്ചു അമേരിക്കയുടെ അഭിപ്രായം വ്യക്തമാണ്. 'Incorruptable' in fact, "the lone honest Indian politician" എന്നാണു മോഡിയെ അമേരിക്ക വിശേഷിപ്പിക്കുന്നത്.

http://www.thehindu.com/news/the-india-cables/the-cables/article1559806.ece

kaalidaasan said...

>>>>>ഇന്ത്യാക്കാർ വെറും ചണ്ണ തൂറികൾ ആണെന്നും അവരെ എന്ത് ചെതാലും ഒരു കുഴപ്പവും ഇല്ലെന്ന അവരുടെ കാഴ്ചപ്പാട് ആണ് മാറ്റേണ്ടത്.<<<<

അമേരിക്കന്‍  നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടൊന്നും ഈ കാഴ്ചപ്പാടു മാറ്റാനാകില്ല. അതിനു വേണ്ടത് സമന്‍മാര്‍ എന്ന നിലയില്‍ ഉള്ള പെരുമാറ്റം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാക്കുകയാണു വേണ്ടത്. ഇരിക്കാന്‍  പറഞ്ഞാല്‍ മുട്ടിലിഴഞ്ഞോളാം എന്നു പറയുന്ന ഒരു സര്‍ക്കാരുള്ള നാടിനെ ആരും ബഹുമാനിക്കില്ല.

ബി ജെ പി നേതാവ്, യശ്വന്ത് സിന്‍ഹ ഒരു കാര്യം പറഞ്ഞിരുന്നു. ഇന്‍ഡ്യയില്‍ വരുന്ന സ്വവര്‍ഗ്ഗാനുരാഗികളായ അമേരിക്കക്കാരെ പിടിച്ച് കേസെടുത്ത് ജയില്‍ ഇടണമെന്ന്. ഇത് ചെയ്യാന്‍ ഇന്‍ഡ്യക്ക് ധൈര്യമില്ല. . വാറന്‍ ആന്‍ഡേഴ്സനെ പിടിച്ചു കൊണ്ടു വന്ന് ശിക്ഷിക്കാനോ, ഇന്‍ഡ്യയിലുള്ള ഇറ്റാലിയന്‍ നാവികരെ വേഗം വിചാരണ ചെയ്ത് ശിക്ഷിക്കാനോ ശേഷിയില്ല. ഇതൊന്നും നമ്മള്‍ ചെയ്യാത്തതുകൊണ്ട്, അമേരിക്കയില്‍  ഇന്‍ഡ്യക്കാര്‍ നടത്തുന്ന നിയമവിരുദ്ധമായ നടപടികളുടെ നേരെയും അവര്‍ കണ്ണടക്കണമെന്ന ആഗ്രഹത്തിലാണു നമുക്ക് പിഴക്കുന്നത്. അതല്ല ചെയ്യേണ്ടത് ഇന്‍ഡ്യയില്‍ തെറ്റു ചെയുന്നവരെ ഇന്‍ഡ്യയിലും അമേരിക്കയില്‍ തെറ്റു ചെയ്യുന്നവരെ അമേരിക്കയിലും ശിക്ഷിക്കട്ടെ എന്ന നിലപാടെടുത്തല്‍ ആത്മാഭിമാനവും  അന്തസും ഒക്കെ താനെ വന്നുകൊള്ളും. അമേരിക്കയെ ഭീഷണിപ്പെടുത്തി ആത്മാഭിമാനം സംരക്ഷിക്കാമെന്ന മോഹമൊക്കെ വെറും വ്യാമോഹമേ ആകൂ. സംഗീതയാണ്, ദേവയാനിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. അവര്‍ പരാതി പിന്‍വലിച്ചാല്‍ മാത്രമേ അവിടത്തെ സര്‍ക്കാരിനീ വിഷയത്തില്‍ എന്തെങ്കിലും  ചെയ്യാനും ആകൂ.

പത്തു വര്‍ഷം വരെ ജയിലില്‍ ഇടാവുന്ന കുറ്റമാണ്, എന്നു പറഞ്ഞാല്‍ പത്തു വര്‍ഷം ജയിലില്‍ ഇടുമെന്നല്ല അര്‍ത്ഥം. ചിലപ്പോള്‍ നാമ മാത്രമായ ശിക്ഷ നല്‍കും. ചിലപ്പോള്‍ വെറുതെ വിട്ടെന്നും വരും.

kaalidaasan said...

>>>>it is a fact of life that in every country there are some sections of the society whom you can label as വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട ....either politicians or bureaucrats....for that matter , you being a doctor would enjoy more privileges than the nurse , attendant etc working in the same hospital....there is no point in them resenting you as belonging to വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട ...right?
<<<


പൊതു സമൂഹത്തില്‍ ഇതുപോലെ ചില privileges ഒക്കെ ഉണ്ട്. എല്ലാ സമൂഹങ്ങളിലും ഉണ്ട്. രാജ്യങ്ങളിലുമുണ്ട്. പക്ഷെ നിയമത്തിന്റെ മുന്നില്‍ ഇതുണ്ടാകുമ്പോഴാണു പ്രശ്നം. അവിടെ privileges പാടില്ല. ഇവിടെ ദേവയാനി ഒരു തെറ്റു ചെയ്തു. അതുകൊണ്ട് അതിന്റെ ഉത്തരവാദിയുമവരാണ്. അവരെ രക്ഷപ്പെടുത്താന്‍ privileges ഒക്കെ എടുത്ത് വാദിക്കയല്ല വേണ്ടത്.

നിയമത്തിന്റെ മുന്നില്‍ പ്രത്യേക പരിഗണന ലഭിക്കുന്നവരെയാണു ഞാന്‍ വരേണ്യ വര്‍ഗ്ഗം എന്നു വിളിച്ചത്. ഡെല്‍ഹിയില്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് സിംഗപൂരില്‍ വരെ പ്രത്യേക ചികിത്സ ലഭിച്ചു. കേസിന്റെ വിചാരണ അതി വേഗം നടന്നു. ശിക്ഷയും വിധിച്ചു. പക്ഷെ സൂര്യ നെല്ലി പെണ്‍കുട്ടിയുടേതോ? ഇതാണ്, വരേണ്യരായ വര്‍ഗ്ഗവും വരേണ്യരല്ലാത്ത വര്‍ഗ്ഗവും തമ്മിലുള്ള വ്യത്യാസം.

ലാലു പ്രസാദ് യാദവ് അഴിമതി നടത്തിയോ എന്നു കണ്ടെത്താന്‍ 17 വര്‍ഷം എടുത്തു. അതേ സമയം 100 രൂപ കൈകൂലി മേടിക്കുന്ന വില്ലേജ് ഓഫീസര്‍ അഴിമതി നടത്തി എന്നു കണ്ടുപിടിക്കാന്‍ ഒരു മാസം പോലും എടുക്കില്ല.

Ananth said...

>>>>വക്കീല്‍ പരീക്ഷ പാസായി ഒരിക്കലും പ്രാക്റ്റീസു ചെയ്യാതെയോ, പരാജയപ്പെട്ടിട്ടോ രാഷ്ട്രീയത്തിലേക്ക് വന്ന വക്കീലല്ല പ്രശാന്ത് ഭൂഷന്‍. രാഷ്ട്രീയക്കാരുടെ കുരുട്ടു ബുദ്ധിയല്ല, പ്രശസ്തനായ വക്കീലിന്റെ കൂര്‍മ്മ ബുദ്ധിയാണദ്ദേഹത്തിന്.<<<

you have been expressing your admiration for the sharp intelligence of prashant bhushan on more than one occasion now.....and attributes it to his being an eminent lawyer......of course you are entitled to hold such an opinion and i have absolutely no objections to it....but it may not be out of place to put him in perspective.....in public life he is more known as the son of shanti bhushan....as a lawyer he is not in the class of jethmalani ,sighvi, jailely,sibal,salve etc.....he is known for the controversies that he gets into pretty often.....and his opinion of supporting bjp is not any "super strategem" to trap them as you make it out....you can check the net for his connections with bjp and how he is obliged to them for favours received in the past.....let us see how his tenure with aap pans out

kaalidaasan said...

>>>>see what devyani's advocate says...it seems the figure of $4500 as salary promised to the maid is erroneous....it being the salary of devyani.....what they say is the agreed amount was $1560...of which 570 was paid to the family/husband in india in indian rs 30000 and remaining $1000 a month paid to her......(in addition, the maid did not have to pay any house rent,food.clothing, electricity and other utility expenses.....anybody staying usa could tell how much that would work out in new york )....now,let the courts decide the varacity of these claims.
<<<


ഇത് ദേവയാനിയുടെ പക്ഷം.

ഇവിടത്തെ പ്രശ്നം ദേവയാനി സംഗീതക്ക് മിനിമം വേതനം നല്‍കിയില്ല എന്നതാണ്., അത് നല്‍കിയിട്ടുണ്ട് എന്ന് ദേവയാനി കോടതിയില്‍  തെളിയിച്ചാല്‍ പിന്നെ പ്രശ്നമൊനുമില്ല. അതിന്, ഇതുപോലെ കിടന്ന് ബഹളമുണ്ടാക്കേണ്ട കാര്യവുമില്ല. ഒരു പരാതി കിട്ടിയപ്പോള്‍ കോടതിക്ക് അതില്‍ കഴമ്പുണ്ടെന്നു തോന്നി. അവര്‍ക്ക് ലഭിച്ച രേഖകള്‍ പ്രകാരം  ദേവയാനി വാഗ്ദാനം ചെയ്തിരുന്ന മിനിമം വേതനം നല്‍കിയിട്ടില്ല.
ശമ്പളത്തിന്റെ മൂന്നിലൊന്ന് ഇന്‍ഡ്യയിലുള്ള ഭാര്‍ത്താവിനു കൊടുത്തു എന്നത് അമേരിക്കയില്‍ നിലനില്‍ക്കുന്ന വാദഗതി അല്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് അമേരിക്കയിലാണു ശമ്പളം  കൊടുക്കേണ്ടത്. ഇങ്ങനെയൊക്കെ വാദിക്കാന്‍ പോയാല്‍ ഒരു പക്ഷെ നികുതി വെട്ടിപ്പു കൂടെ ദേവയാനിയുടെ തലയില്‍ വച്ച് കൊടുക്കപ്പെട്ടേക്കും.

ദേവയാനിക്കു കൊടുത്ത $ 4500 ഇപ്പറഞ്ഞ house rent,food.clothing, electricity and other utility expenses, വകകളൊക്കെ ചേര്‍ത്താണോ, അതോ അതിനും പുറമെ ആണോ?

kaalidaasan said...

>>>>Are you suggesting that Mr Zahir Janmohamed is spreading sangh parivar propaganda ?
<<<


സംഘ പരിവാറിന്റെ പല ലേഖനങ്ങളിലും ഞാന്‍ ഇത് വായിച്ചിട്ടുണ്ട് എന്നേ പറഞ്ഞുള്ളു. മറ്റാര്‍ക്കൊക്കെ അതേ അഭിപ്രായമുണ്ടെന്നതിനു പ്രസക്തിയില്ല.

kaalidaasan said...

>>>>12 പാര്ട്ടി കളിൽ നിന്നും 65 മ്പ് മാര് അയച്ച കത്ത് ലഭിച്ച ശേഷം അമേരിക മോഡിയെ 2005 ൽ വിസ നൽകുന്നതിൽ നിന്നും വിലക്കിയത്. <<<

പക്ഷെ അനന്ത് പറയുന്നത്, U.S. Evangelicals and Indian Expats ആണ്, വിസ നിഷേധിക്കാന്‍ കാരണമെന്നാണ്.

ഇതില്‍ ഏതാണു ശരി?

kaalidaasan said...


>>>>ഇപ്പോൾ മോഡിയെ കുറിച്ചു അമേരിക്കയുടെ അഭിപ്രായം വ്യക്തമാണ്. 'Incorruptable' in fact, "the lone honest Indian politician" എന്നാണു മോഡിയെ അമേരിക്ക വിശേഷിപ്പിക്കുന്നത്.<<<

പക്ഷെ അനന്ത് പങ്കു വയ്ക്കുന്ന അഭിപ്രായം ഇങ്ങനെ.


Despite his rising profile in India, there is still little interest in Mr. Modi in Washington. This may be a harder pill for Mr. Modi to swallow: It is not that he is hated or loved in Washington; he is just not mentioned much.


ഇതില്‍ ഏതാണു ശരി?

Ananth said...

>>>സംഘ പരിവാറിന്റെ പല ലേഖനങ്ങളിലും ഞാന്‍ ഇത് വായിച്ചിട്ടുണ്ട് എന്നേ പറഞ്ഞുള്ളു. മറ്റാര്‍ക്കൊക്കെ അതേ അഭിപ്രായമുണ്ടെന്നതിനു പ്രസക്തിയില്ല.<<<

that is exactly the point where the relevance of Mr Zahir Janmohamed comes in.....you can check out his credentials....he was and still is in the forefront of hate-modi campaign for visa denial and even the recent wharton un-invite etc.....if what he has written in the recent article ( U.S. Evangelicals, Indian Expats Teamed Up to Push Through Modi Visa Ban )about how they achieved the visa ban sounds like sangh parivar propaganda....is it not likely that what sangh parivar was saying all along was the truth?

check out all his published articles here so that you would know where he stands

Ananth said...

>>>പക്ഷെ അനന്ത് പങ്കു വയ്ക്കുന്ന അഭിപ്രായം ഇങ്ങനെ.

Despite his rising profile in India, there is still little interest in Mr. Modi in Washington. This may be a harder pill for Mr. Modi to swallow: It is not that he is hated or loved in Washington; he is just not mentioned much.<<<

in the same article itself it is said that
"“When the U.S. denied Mr. Modi a visa in 2005, it was like the U.S. denying a visa to the governor of Iowa — no offense to Gujarat,” he said. “The U.S. did not see it as a big deal. And back then, it seemed clear to everyone in this town that Modi was involved in the riots. Now the picture is fuzzier, and many are intrigued by Modi.” "

mind you this is the shift in opinion by people who worked for the visa ban.....what malak quoted was the content of the cables sent to washington by the american consuls in india....their assessment of the man from close quarters.....you can decide to choose which one to believe

kaalidaasan said...

>>>>you have been expressing your admiration for the sharp intelligence of prashant bhushan on more than one occasion now<<<<<

ഇന്ദിര ഗാന്ധി, നെഹ്രുവിന്റെ മകള്‍ എന്നാണറിയപ്പെട്ടിരുന്നത്. പ്രശസ്തരായ പിതാക്കന്‍മാരുണ്ടെങ്കില്‍ മക്കളും അവരുടെ ലേബലില്‍ അറിയപ്പെടും.

ബി ജെ പിയുമായി പ്രശാന്ത് ഭൂഷനു ബന്ധമുണ്ടായിരിക്കാം. അതുപോലെ അം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തവരൊക്കെ നേരത്തെ മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുമാണ്. ആ പാര്‍ട്ടികളുടെ നിലപാടുകള്‍ ശരിയല്ല എന്നു മനസിലാക്കിയിട്ടാണവര്‍ ഇപ്പോള്‍ ആം ആദ്മിയെ പിന്തുണക്കുന്നതും.

kaalidaasan said...

>>>>that is exactly the point where the relevance of Mr Zahir Janmohamed comes in<<<<<

അമേരിക്കയിലെ ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യാനികള്‍  മോദിയുടെ വിസ നിഷേധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നല്ലേ താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? അത് ശരിയാണെന്നു ഞാന്‍ സമ്മതിച്ചല്ലോ. പിന്നെ എന്താണു പ്രശ്നം.

മലക്ക് ഇവിടെ എഴുതിയത് ഇന്‍ഡ്യയിലെ 12 പാര്‍ട്ടികളിലെ നിന്നും 65 എം പി മാര്‍  അയച്ച കത്ത് ലഭിച്ച ശേഷം അമേരിക്ക മോഡിയെ 2005 ൽ വിസ നൽകുന്നതിൽ നിന്നും വിലക്കി എന്നാണ്. അതിലും വാസ്തവമുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ അഹമ്മദാബാദു സന്ദര്‍ശിച്ച് സ്തിതിഗതികള്‍ നേരിട്ടു മനസിലാക്കുകയും ചെയ്തു. ഇതിന്റെ ഒക്കെ ഫലമണ്, മോദിക്ക് വിസ നിഷേധത്തിനു കാരണമായത്. താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോലെ അമേരിക്കയിലെ ലോബിയിംഗ് ഗ്രൂപ്പു മാത്രമല്ല, ഇന്‍ഡ്യയിലെ വിവിധ രാഷ്ട്രീയ സാമുദായിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും മോദി എന്ന വിവാദ പുരുഷനെതിരെ പ്രതികരിച്ചിട്ടുണ്ട്. അമേരിക്ക അദ്ദേഹത്തിനു വിസ കൊടുക്കുന്നതിനെതിരെ പ്രതിഷേധിച്ചിട്ടുമുണ്ട്. മോദിയെ അമേരിക്കന്‍ രാഷ്ട്രീയത്തിലെ മിക്കവര്‍ക്കും അറിയില്ല എന്നു താങ്കളോ Zahir Janmohamed ഓ പറഞ്ഞതിനുമടിസ്ഥാനമില്ല. മോദിയെ അവര്‍ക്കൊക്കെ അറിയാം.

ഈ അമേരിക്കന്‍ സര്‍ക്കാരുമായി, ബന്ധമില്ലാത്തഒരു എഴുത്തുകാരന്‍ മാത്രമാണ് Zahir Janmohamed. അദ്ദേഹം എഴുതുന്നത് അദ്ദേഹത്തിന്റെ അഭിപ്രയമായിട്ടേ കരുതാന്‍ പറ്റൂ. അദ്ദേഹം അമേരിക്കയിലെ ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യാനികളെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തി എഴുതിയപ്പോള്‍ അത് താങ്കള്‍ക്കിഷ്ടമായി. അതിലപ്പുറം പ്രസക്തി ഇതിനില്ല.

ഇന്‍ഡ്യയില്‍ നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരും ഗുജറാത്ത് കലാപത്തില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്നു വിശ്വസിക്കുന്നവരും അനേകരുണ്ട്. മുസ്ലിങ്ങളുണ്ട്, ക്രിസ്ത്യാനികളുണ്ട്, ഹിന്ദുക്കളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയും, സി പി എമ്മും  മറ്റനേകം പാര്‍ട്ടികളും ഇതേ ചിന്താഗതിക്കാരാണ്. അതുകൊണ്ട് മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത് അമേരിക്കയിലെ ഇവഞ്ചെലിക്കല്‍ ക്രിസ്ത്യാനികളുള്‍പ്പെടുന്ന ലോബിയിംഗ് ഗ്രൂപ്പിന്റെ മാത്രം പണിയാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ ഞാനില്ല.

kaalidaasan said...

>>>>yes they stand to lose some popularity then....<<<<<

ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുമ്പോള്‍ കുറച്ച് ജനപ്രീയത നഷ്ടപ്പെടും. ഏത് പാര്‍ട്ടിയെ സംബന്ധിച്ചും അതാണു വാസ്തവം. പക്ഷെ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസും ബി ജെപിയും ഒരു പോലെയാണ്. ആം ആദ്മി പാര്‍ട്ടി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജനുവരി 3 ന്, വിശ്വാസ വോട്ടു തേടും. പിന്നെ എന്തൊക്കെ സംഭവിച്ചാലും 6 മാസം കഴിഞ്ഞേ കോണ്‍ഗ്രസിനോ ബി ജെ പിക്കോ ഒരവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകൂ.

സൌജന്യമായി കുടി വെള്ളം കൊടുക്കുക, വൈദ്യുതി ബില്ലു കുറയ്ക്കുക, സ്കൂളുകള്‍ പണിയുക, വാടക കുടിശിഖ പിരിക്കുക, വി ഐ പി സംസ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ജനപ്രിയ നടപടികളുടെ പേരില്‍ അവിശ്വാസം അവതരിപ്പിച്ചാല്‍ അത് കോണ്‍ഗ്രസിനും ബി ജെപിക്കും ആത്മഹത്യാപരമായിരിക്കും. പിന്നീടു വരുന്ന പ്രശ്നം കഴിഞ്ഞ 15 വര്‍ഷത്തെ കോണ്‍ഗ്രസ് അഴിമതിയേപ്പറ്റി അന്വേഷിക്കുന്നതാണ്. അപ്പോള്‍ സ്വഭാവികമായും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും മുറുമുറുപ്പുണ്ടാകും. അവര്‍ അവിശ്വാസം കൊണ്ടു വന്നാല്‍ ബി ജെപിക്ക് അതിനെ പിന്താങ്ങാനാകില്ല. കോണ്‍ഗ്രസിന്റെ അഴിമതി അന്വേഷിക്കേണ്ടത് ബി ജെപിയുടേ കൂടെ ആവശ്യമണ്. അവിശ്വാസത്തെ പിന്തങ്ങിയാല്‍ ബി ജെപിയും കോണ്‍ഗ്രസിനേപ്പോലെ അഴിമതിക്കു കൂട്ടുനില്‍ക്കുന്നു എന്നു വരും. ലോക് പാല്‍ ബില്‍ പാസാക്കാന്‍ ഉത്സാഹം  കാണിച്ച രാഹുല്‍ ഗാന്ധി, അഴിമതിക്കെതിരെ ഡെല്‍ഹിയില്‍ ഒരന്വേഷണം വന്നാല്‍ അഴിമതിക്കാരയ കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും കരുതാനാകില്ല.

ഒരു ഉപതെരഞ്ഞെടുപ്പില്‍  ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ ബി ജെ പി ഈ സര്‍ക്കാരിനെ പുറത്താക്കു. അത് വരെ അവര്‍ കാത്തിരിക്കും. പക്ഷെ ആ സാധ്യത ഉണ്ടായാല്‍  ഭരണം ബി ജെ പിക്ക് ഒരു താലത്തില്‍ വച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ് കൂട്ടു നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

kaalidaasan said...

>>>>എന്തായാലും മോഡിയുടെ ഭരണത്തിൽ ഗുജറാത്തിൽ നിന്നും അമേരിക്കക്ക് കയറിപ്പോകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്ധിച്ചിട്ടുണ്ട്.<<<<<

വെറുതെയല്ല വികസന കാര്യത്തില്‍ ഗുജറാത്ത് നാലാം സ്ഥാനത്തേക്കും, കേരളം ഒന്നാം സ്ഥാനത്തേക്കും  വന്നത്. ഇത് തെളിയിക്കുന്നത് മോദിയുടെ വികസനം എന്ന മന്ത്രം വെറും തട്ടിപ്പാണെന്നതാണ്. ക്രമാതീതമായി അമേരിക്കയിലേക്ക് ഗുജറാത്തികള്‍ ജോലി തേടിപ്പോകുന്നു എങ്കില്‍ മോദി ഗുജറാത്തില്‍ ഒരു ചുക്കും ചെയ്യുന്നില്ല. ഇവര്‍ക്ക് ജോലി കൊടുക്കന്‍ മോദിക്കാകുന്നില്ല. മോദിയെ പുകഴ്ത്തുന്നവര്‍ ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ വിളിച്ചു പറയാതെ ഇരിക്കുക.

മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യയില്‍ നിന്നും അളുകള്‍ എവിടേക്ക് പോകുമോ ആവോ.

kaalidaasan said...

>>>>അവരെ ഒന്നും വേണ്ട എന്ന് അമേരിക്ക എന്തായാലും തീരുമാനിച്ചു കളഞ്ഞില്ല. അമേരിക്കൻ കമ്പനികൾ വളരെയധികം ഇൻവെസ്റ്റ്‌മെന്റ് ഗുജറാത്തിൽ നടത്തുന്നും ഉണ്ട്. <<<<<

ഇതിന്റെ ഉത്തരം അനന്ത് പല പ്രാവശ്യം ആവര്‍ത്തിച്ച് ഉദ്ധരിച്ച ലേഖനത്തില്‍ ഉണ്ട്.

“When the U.S. denied Mr. Modi a visa in 2005, it was like the U.S. denying a visa to the governor of Iowa — no offense to Gujarat,”

ഗുജറാത്തിനെതിരെ അമേരിക്കക്ക് യാതൊന്നുമില്ല. മോദിക്കെതിരെ മാത്രമാണ്. അത് മോദിയുടെ മത അസഹിഷ്ണുതയോടുള്ള പ്രതികരണവും. മോദിയെന്ന വ്യക്തിയാണു പ്രശ്നം.

ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ മുതലേ വ്യാവസയികമായി വളര്‍ച്ച പ്രാപിച്ചതായിരുന്നു ഗുജറാത്ത്. അവിടെ മോദി പറഞ്ഞു പരത്തുമ്പോലെ അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. മോദിയല്ല മറ്റാരു ഭരിച്ചാലും ഇതൊക്കെ ഉണ്ടാകുമായിരുന്നു. അമേരിക്കൻ കമ്പനികൾ വളരെയധികം ഇൻവെസ്റ്റ്‌മെന്റ് ഗുജറാത്തിൽ നടത്തിയിട്ടും ഗുജറാത്തി യുവാക്കള്‍ ക്രാമ്തീതമായി അമേരിക്കയിലേക്ക് ജോലി തേടിപ്പോകുന്നു എന്നു പറയുന്നതും താങ്കളാണ്., ഇതില്‍ അല്‍പ്പം കല്ലു കടിയില്ലേ?

kaalidaasan said...

>>>>നരേന്ദ്ര മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിട്ടു എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.<<<<<

എന്തു സംഭവിച്ചു എന്ന് മോദിയുടെ പ്രതികരണം വിളിച്ചു പറയുന്നു.

Mr. Modi called the visa denial in 2005 “an attack on Indian sovereignty” and raised the question, “Will India also consider what America has done in Iraq when it processes visa applications of Americans coming to India?”

മോദിക്കത് വലിയ അടിയായി പോയി എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും അത് തെളിയിക്കുന്നു. തനിക്ക് വിസ നിഷേധിച്ച രാജ്യത്തെ അവഗണിക്കാനുമല്ല അദ്ദേഹം തീരുമാനിച്ചതും. ലൂടെ നിശ്ചയിച്ചിരുന്ന പ്രസംഗം നടത്തി. അതൊക്കെ പക്ഷെ അമേരിക്ക ബ്ളോക്ക് ചെയ്തില്ല. മോദി എന്ന വ്യക്തി അമേരിക്കന്‍ മണ്ണില്‍ കാലു കുത്തേണ്ട എന്നവര്‍ തീരുമാനിച്ചു. അതുകൊണ്ട് മോദിക്ക് വോട്ടു കൂടുന്നോ കുറയുന്നുണ്ടോ എന്നൊന്നും അവര്‍ അന്വേഷിക്കുന്നുമില്ല. മന്‍ മോഹന്‍ ഭരിച്ചാലും മോദി ഭരിച്ചാലും ഇന്‍ഡ്യ അവരുടെ കാലില്‍ വീഴും എന്നവര്‍ക്ക് നല്ല ബോധ്യമുണ്ട്.

Ananth said...

>>>ഈ അമേരിക്കന്‍ സര്‍ക്കാരുമായി, ബന്ധമില്ലാത്തഒരു എഴുത്തുകാരന്‍ മാത്രമാണ് Zahir Janmohamed. അദ്ദേഹം എഴുതുന്നത് അദ്ദേഹത്തിന്റെ അഭിപ്രയമായിട്ടേ കരുതാന്‍ പറ്റൂ. അദ്ദേഹം അമേരിക്കയിലെ ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യാനികളെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തി എഴുതിയപ്പോള്‍ അത് താങ്കള്‍ക്കിഷ്ടമായി. അതിലപ്പുറം പ്രസക്തി ഇതിനില്ല.
<<<

"After Amnesty International, Janmohamed served as a senior foreign policy aide to Congressman Keith Ellison (D-MN). Janmohamed drafted speeches, legislation, op-eds, and constituent correspondence for the Congressman, and briefed the Congressman on events in the Middle East, South Asia, and Africa."

i do not think you are right in dismissing Zahir Janmohamed as just another writer...he has sufficient proximity to the higher echelons in washington ....and he has been successful in influencing the thinking of the powers that be there to some extent on the modi issue....where does he "blame" the evnjelicals in his article? all that he says is among others evanjelicals were a major influence in getting the visa ban, but he notes the current scene as
"These days, however, religious freedom is no longer a foreign policy priority in Washington, and the strong evangelical Christian opposition to Mr. Modi has faded."

he has no love lost for modi and all his articles including the one i quoted are aimed at building up public opinion against modi.....as such i see no reason to disbelieve him.

Ananth said...

>>>അമേരിക്കയിലെ ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യാനികള്‍ മോദിയുടെ വിസ നിഷേധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നല്ലേ താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? അത് ശരിയാണെന്നു ഞാന്‍ സമ്മതിച്ചല്ലോ. പിന്നെ എന്താണു പ്രശ്നം.<<<

none at all....but earlier you were suggesting that those were just canards spread by sangh parivar propaganda

Ananth said...

>>>മലക്ക് ഇവിടെ എഴുതിയത് ഇന്‍ഡ്യയിലെ 12 പാര്‍ട്ടികളിലെ നിന്നും 65 എം പി മാര്‍ അയച്ച കത്ത് ലഭിച്ച ശേഷം അമേരിക്ക മോഡിയെ 2005 ൽ വിസ നൽകുന്നതിൽ നിന്നും വിലക്കി എന്നാണ്. അതിലും വാസ്തവമുണ്ട്. <<<

NO...2005 visa ban was NOT a result of any petitions by mps.....that was just a PR exercise done in 2012...

"“We wish to respectfully urge you to maintain the current policy of denying Modi a visa to the United States,” the MPs belonging to 12 parties have said in identical letters to Obama.
One letter was signed by 25 Rajya Sabha members and the other by 40 Lok Sabha members written on 26 November and 5 December 2012 respectively and re-faxed to the White House on Sunday.

Mohammed Adeeb, Independent MP from Rajya Sabha, who took the initiative for this campaign, said they sent these letters to Obama again because of the current campaign and initiative being taken by Rajnath Singh for getting a US visa for Modi.
The signatories to the letters include Sitaram Yechury of CPI(M) and M P Achuthan of CPI, both Rajya Sabha members."

the whole thing became a scandal when most of the signatories including yechury denied having signed on any such thing

kaalidaasan said...

>>>>ഇപ്പോൾ മോഡിയെ കുറിച്ചു അമേരിക്കയുടെ അഭിപ്രായം വ്യക്തമാണ്. 'Incorruptable' in fact, "the lone honest Indian politician" എന്നാണു മോഡിയെ അമേരിക്ക വിശേഷിപ്പിക്കുന്നത്.<<<


അമേരിക്ക സര്‍ട്ടിഫിക്കറ്റ് നല്‍കിയാലൊന്നും മോദി മഹാന്‍ ആകില്ല. ഇപ്പോള്‍ മോദി ഗുജറാത്തില്‍  വല്ലഭ് ഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാന്‍ പോകുന്നു. 2800 കോടി രൂപ മുടക്കിയാണത് ചെയ്യുന്നത്. ഉത്തര്‍ പ്രദേശില്‍  മായാവതി ആനയുടെ പ്രതിമകള്‍ നാടു നീളെ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍  അഖിലേഷ് യാദവ് മോദിയെ കടത്തി വെട്ടാന്‍ ബുദ്ധന്റെ പ്രതിമ സ്ഥാപിക്കുന്നു. ഇവരൊക്കെ മത്സരിച്ച് പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍  ഇന്‍ഡ്യക്കര്‍ പട്ടിണി കിടന്ന് ചാകുന്നു.

ഇതു ചെയ്യുന്ന മോദിയെ ഞാന്‍ dishonest politician എന്നേ വിളിക്കു. അമേരിക്ക എത്ര പുകഴ്ത്തിപ്പറഞ്ഞാലും. Incorruptable ആയിട്ടുംlone honest Indian politician ആയിട്ടുംപക്ഷെ അമേരിക്ക വിസ കൊടുക്കില്ല. അതിന്റെ അര്‍ത്ഥം ഒരു വ്യക്തിയെ അളക്കുന്നത് ഇതിലപ്പുറം മറ്റെന്തൊക്കെയോ മാപിനി ഉപയോഗിച്ചാണെന്ന് വരുന്നു.

kaalidaasan said...

>>>>i do not think you are right in dismissing Zahir Janmohamed as just another writer<<<

അമേരിക്കന്‍ സര്‍ക്കാരുമായി, ബന്ധമില്ലാത്ത ഒരു എഴുത്തുകാരന്‍ എന്നാണു ഞാന്‍ പറഞ്ഞത്. ഒരു എം പിയുടെ ഉപദേഷ്ടാവെങ്ങനെ സര്‍ക്കാരിന്റെ ഭാഗമാകും?

kaalidaasan said...

>>>>where does he "blame" the evnjelicals in his article? all that he says is among others evanjelicals were a major influence in getting the visa ban<<<

Evanjelicals were not a major influence in getting the visa banഎന്നാണ്, ഇദ്ദേഹം പറയുന്നതെന്ന് ഞാന്‍ മനസിലാക്കിയില്ല. അതെന്റെ തെറ്റ്.

kaalidaasan said...

>>>>none at all....but earlier you were suggesting that those were just canards spread by sangh parivar propaganda<<<

ഞാന്‍ എഴുതിയത്, അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംഘ പരിവാര്‍ വിശ്വസിക്കുന്നു എന്നാണ്.

അതെങ്ങനെ canards spread by sangh parivar propaganda എന്നാകും?

I did not say that it is just a canard, but a fact.

മോദിയുടെ ക്രൈസ്തവ വിരുദ്ധ മത ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തി കാരണം, ഈ ക്രിസ്ത്യാനികള്‍ മോദിക്ക് വിസ കൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്തു. അത് സംഘ പരിവാറിനും അറിയാം.

Ananth said...

>>>>ഇദ്ദേഹം പറയുന്നതെന്ന് ഞാന്‍ മനസിലാക്കിയില്ല. അതെന്റെ തെറ്റ്.<<<

what i pointed out as your mistatke was
അദ്ദേഹം അമേരിക്കയിലെ ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യാനികളെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തി എഴുതിയപ്പോള്‍ അത് താങ്കള്‍ക്കിഷ്ടമായി

he did not " blame " evenjelicals ....in fact he was apportioning the major part of the credit in achieving the visa ban to them

i already pointed out in an earlier comment that "Incorruptable", "lone honest Indian politician" etc quoted by malak are contents of the leaked cables sent by the american consuls in india to washington ....they do not represent american govt views, but more like the feedback from the ground.....these inputs may be incorporated in their political assessment of modi .....of course you are free to differ with their assessment

i suppose i have made my points sufficiently clear and call it quits...

kaalidaasan said...

>>>>NO...2005 visa ban was NOT a result of any petitions by mps.....that was just a PR exercise done in 2012...<<<

അതില്‍ ഞാന്‍  ഒരു ചെറിയ തിരുത്ത് വരുത്തിയേക്കാം, ഇന്‍ഡ്യയിലെ 12 പാര്‍ട്ടികളില്‍  നിന്നും 65 എം പി മാര്‍ അയച്ച കത്ത് ലഭിച്ച ശേഷം അമേരിക്ക മോഡിക്ക് 2005 ൽ വിസ നൽകുന്നതിന്, ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരാന്‍ തീരുമാനിച്ചു. ഇപ്പോള്‍ തൃ പ്തി ആയിക്കാണുമല്ലോ.

kaalidaasan said...

>>>>the whole thing became a scandal when most of the signatories including yechury denied having signed on any such thing<<<

ഇതിനൊരു മറുവശമുണ്ട്. ഇതു കൂടെ വായിക്കുക.

Sitaram Yechury, others deny signing petition to Barack Obama on Modi visa, BJP seeks probe


In the morning, Yechury said, "I don't remember having signed any such letter... It suggests some cut-and-paste job... It is neither in my character nor in the principles of my party, CPI(M), to petition any sovereign country on matters that fall strictly within the sovereign domain of that country... It is this very principle that leads us to strongly oppose and denounce any external interference in India's internal affairs undermining its sovereignty."

However, Mohammad Adeeb, an Independent member of the Rajya Sabha and the primary mover of the alleged letter, said that Yechury had signed the letter "in front of me with his pen".

Adeeb, who spent the day appearing on television channels, declared, "I am ready to face any inquiry." He said he had spent three-four days to collect the signatures of the MPs. The letter, with the subject 'Human rights violations in the Indian state of Gujarat and the US policy on Chief Minister Narendra Modi', bore the signatures of 40 members of the Lok Sabha and 25 of the Rajya Sabha.

Ananth said...

>>>അതില്‍ ഞാന്‍ ഒരു ചെറിയ തിരുത്ത് വരുത്തിയേക്കാം, ഇന്‍ഡ്യയിലെ 12 പാര്‍ട്ടികളില്‍ നിന്നും 65 എം പി മാര്‍ അയച്ച കത്ത് ലഭിച്ച ശേഷം അമേരിക്ക മോഡിക്ക് 2005 ൽ വിസ നൽകുന്നതിന്, ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരാന്‍ തീരുമാനിച്ചു. ഇപ്പോള്‍ തൃ പ്തി ആയിക്കാണുമല്ലോ.<<<

no...that was a farce by some eccentric mp....he himself wrote a petition , wrote the names of some other mps and sent the fax.....most of the people whose names figured in that list later denied having signed any such thing.....so obviously such a dubious petition could not have influenced the american administration in their decision making process , which in case would have been required only if modi had applied for a visa anytime after 2005 and he did not.....that is why i said it was just a PR exercise

Ananth said...

>>>ഇതിനൊരു മറുവശമുണ്ട്. ഇതു കൂടെ വായിക്കുക.<<<

it boils down to ....whom do you consider as a credible person...sitaram yechury or Mohammad Adeeb.....i dont know about your choice but i consider sitaram yechury as a mature responsible politician not given to such theatrics

മലക്ക് said...

@ക്രമാതീതമായി അമേരിക്കയിലേക്ക് ഗുജറാത്തികള്‍ ജോലി തേടിപ്പോകുന്നു എങ്കില്‍ മോദി ഗുജറാത്തില്‍ ഒരു ചുക്കും ചെയ്യുന്നില്ല. ഇവര്‍ക്ക് ജോലി കൊടുക്കന്‍ മോദിക്കാകുന്നില്ല. മോദിയെ പുകഴ്ത്തുന്നവര്‍ ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ വിളിച്ചു പറയാതെ ഇരിക്കുക.

മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യയില്‍ നിന്നും അളുകള്‍ എവിടേക്ക് പോകുമോ ആവോ.


എനിക്ക് മോഡിയെ പുകൾത്തേണ്ട യാതൊരു ആവശ്യവും ഇല്ല. പക്ഷെ അമൂൽ ബെബിയെക്കാലും എന്തുകൊണ്ടും യോഗ്യൻ അദ്ദേഹം തന്നെ.

ഗുജറാത്തികൾ അമേരിക്കയിലേക്ക് ജോലി 'തേടി' പോകുന്നു എന്നാണോ ഞാൻ പറഞ്ഞത് എന്ന് ഒന്ന് കൂടി വായിച്ചു നോക്ക്. അങ്ങനെ ആര്ക്കെങ്കിലും ജോലി 'തേടി' വെറുതെ കയറി പോകാവുന്ന രാജ്യമാണോ അമേരിക്ക? ഇന്ത്യയില നിന്നും അമേരിക്കക്ക് പോകുന്ന ഭൂരിഭാഗം പേരും അവിടെ ജോലി ലഭിച്ചതിനു ശേഷം, അല്ലെങ്കിൽ ഇവിടുത്തെ ജോലിയുടെ ഭാഗമായി, അല്ലെങ്കിൽ ബിസിനസ് ആവശ്യത്തിന് അല്ലെങ്കിൽ വിസിടിങ്ങിനു അതും അല്ലെങ്കിൽ പഠനത്തിനു എന്നൊക്കെ ആണ് ഞാൻ വിചാരിച്ചതു. അങ്ങോട്ട്‌ ജോലി തേടി പോകാമെന്ന് ഇപ്പോഴാണ് അറിയുന്നത്. എങ്കിൽ കേരളത്തിൽ നാല്പ്പത് ലക്ഷത്തോളം ആളുകള് ജോലി ഇല്ലാതെ നടപ്പുണ്ട്. അവരെ അങ്ങോട്ട്‌ വിട്ടാലോ? എന്റെ കാളിദാസാ ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ വിളിച്ചു പറയാതെ ഇരിക്കുക.

ആദ്യം മോഡി പ്രധാന മന്ത്രി ആകട്ടെ അതിനു ശേഷം എങ്ങോട്ട് പോകണം എന്ന് ആലോചിച്ചാൽ പോരെ?

മലക്ക് said...

@ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ മുതലേ വ്യാവസയികമായി വളര്‍ച്ച പ്രാപിച്ചതായിരുന്നു ഗുജറാത്ത്. അവിടെ മോദി പറഞ്ഞു പരത്തുമ്പോലെ അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. മോദിയല്ല മറ്റാരു ഭരിച്ചാലും ഇതൊക്കെ ഉണ്ടാകുമായിരുന്നു. അമേരിക്കൻ കമ്പനികൾ വളരെയധികം ഇൻവെസ്റ്റ്‌മെന്റ് ഗുജറാത്തിൽ നടത്തിയിട്ടും ഗുജറാത്തി യുവാക്കള്‍ ക്രാമ്തീതമായി അമേരിക്കയിലേക്ക് ജോലി തേടിപ്പോകുന്നു എന്നു പറയുന്നതും താങ്കളാണ്., ഇതില്‍ അല്‍പ്പം കല്ലു കടിയില്ലേ?

ഛെ! ആ ക്രെഡിറ്റ് ബ്രിട്ടീഷ്കാര്ക്ക് കൊടുക്കാതെ. പണ്ട് പണ്ട് വളരെ പണ്ട് ഇന്ഡസ് വാലി സിവിലൈസെഷൻ ഒക്കെ ഉണ്ട്. അതിലും പണ്ട് 'ദ്വാരക' ഉണ്ട്.

http://news.bbc.co.uk/2/hi/south_asia/1768109.stm

അന്നൊന്നും മോഡി ഇല്ലായിരുന്നു. അപ്പോൾ മോഡി അല്ല മോഡിയെ പോലെ വേറെ ആരെങ്കിലും ഭരിച്ചാലും മതി എന്നത് ശരിയാണ്. പക്ഷെ ഇന്ന് ഈ കാലഘട്ടത്തിൽ വേറെ ആര് എന്നത് ഒരു ചോദ്യം ആണ്.

Note once again:അമേരിക്കയിലേക്ക് ജോലി 'തേടി' പോകുക അല്ല.

Ananth said...

അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്

and

അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംഘ പരിവാര്‍ വിശ്വസിക്കുന്നു

convey two different meanings....the former states a fact accepted by all whereas the latter suggests that it may not be a fact but a belief held by സംഘ പരിവാര്‍ ...that is why i wrote

you were suggesting that those were just canards spread by sangh parivar propaganda


but now that you have clarified that
I did not say that it is just a canard, but a fact.
that settles the matter....all is well that ends well !!

kaalidaasan said...

>>>>so obviously such a dubious petition could not have influenced the american administration in their decision making process , which in case would have been required only if modi had applied for a visa anytime after 2005 and he did not.....that is why i said it was just a PR exercise<<<<

വെറും PR exercise  ഒന്നുമല്ല. മോദിക്കു വിസ ലഭിക്കാന്‍ വേണ്ടി ബി ജെ പി നേതാവ് രാജ്നാഥ് സിംഗ് ചില നീക്കങ്ങള്‍ നടത്തിയപ്പോള്‍ അതിനു തടയിടാന്‍ വേണ്ടി ചെയ്തതായിരുന്നു അത്. അമേരിക്കയിലുള്ള ഗുജറാത്തികള്‍  കൂടെ കൂടെക്ഷണിക്കുന്നുണ്ടെങ്കിലും ഒരു വിസക്കപേക്ഷിക്കാന്‍  മോദികിപ്പോള്‍ പേടിയാണ്, വീണ്ടും നാണം കെടുത്തിയാലോ എന്ന പേടി.

kaalidaasan said...

>>>>it boils down to ....whom do you consider as a credible person...sitaram yechury or Mohammad Adeeb..<<<<

സീതാറാം യെച്ചൂരിയും അച്യുതനും ഉള്‍പ്പടെയുള്ള അനേകം എം പി മാര്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി മോദിയേപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നത് കേള്‍ക്കുന്ന ആരും. മൊഹമ്മദ് അദീബ് പറയുന്നതില്‍  സത്യമുണ്ടെന്ന് വിശ്വസിക്കും. ഇന്‍ഡ്യയിലെ മഹാ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും മോദിയെ പുഴുത്ത പട്ടിയേപ്പോലെ വെറുക്കുന്നു. ഏഴയലത്ത് അടുപ്പിക്കില്ല. ബി ജെ പിയുടെ സഖ്യകക്ഷി ആയ ജെ ഡി യു പോലും മോദിയെ അനഭിമതന്‍  ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവരൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത് credible ആണെങ്കില്‍ ഒരു പെറ്റീഷനില്‍ ഒപ്പിട്ടു എന്നു പറയുന്നതും  credible ആയി കരുതേണ്ടി വരും. അമേരിക്കന്‍ പ്രസിഡണ്ടിനയച്ച ഒരു പെറ്റീഷനില്‍ ഇദ്ദേഹം കള്ള ഒപ്പിട്ടു എങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയാണു വേണ്ടത്.

kaalidaasan said...

>>>>ഗുജറാത്തികൾ അമേരിക്കയിലേക്ക് ജോലി 'തേടി' പോകുന്നു എന്നാണോ ഞാൻ പറഞ്ഞത് എന്ന് ഒന്ന് കൂടി വായിച്ചു നോക്ക്. <<<<

താങ്കല്‍ എഴുതിയത് ഇതാണ്.

എന്തായാലും മോഡിയുടെ ഭരണത്തിൽ ഗുജറാത്തിൽ നിന്നും അമേരിക്കക്ക് കയറിപ്പോകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്ധിച്ചിട്ടുണ്ട്. അവരെ ഒന്നും വേണ്ട എന്ന് അമേരിക്ക എന്തായാലും തീരുമാനിച്ചു കളഞ്ഞില്ല.

അവര്‍ എന്തിനാണു പോകുന്നതെന്ന് താങ്കള്‍ പറഞ്ഞില്ല. അമേരിക്കക്ക് അവരെ വേണമെന്നാണു പറഞ്ഞതും? എന്തു ചെയ്യിക്കാനാണ്, അമേരിക്ക അവരെ സ്വഗതം ചെയ്യുന്നത്? ജോലി ചെയ്യിക്കാനാണെന്നാണു ഞാന്‍ മനസിലാക്കിയത്. അല്ലെങ്കില്‍ പിന്നെ എന്തിനാണെന്ന് താങ്കള്‍ പറയണം.

kaalidaasan said...

>>>>what i pointed out as your mistatke was
അദ്ദേഹം അമേരിക്കയിലെ ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യാനികളെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തി എഴുതിയപ്പോള്‍ അത് താങ്കള്‍ക്കിഷ്ടമായി

he did not " blame " evenjelicals ....in fact he was apportioning the major part of the credit in achieving the visa ban to them<<<<


എന്താണു താങ്കളുടെ പ്രശ്നമെന്നു സത്യമായിട്ടും എന്നിക്ക് മനസിലാകുന്നില്ല.

ആരാണ്, മോദിക്ക് വിസ നിഷേധിക്കാന്‍ പ്രവര്‍ത്തിച്ചത്. അവിടത്തെ ക്രൈസ്തവ ലോബിയോ അതോ രാഷ്ട്രീയക്കാരോ?

ഞാന്‍ മനസിലാക്കിയത് ഇന്‍ഡ്യയിലും അമേരിക്കയിലുമുള്ള ക്രൈസ്തവ ലോബി അതിശക്തമായി നടത്തി, രാഷ്ട്രീയ നേതക്കളേക്കൊണ്ട് രാഷ്ട്രീയ തീരുമാനം എടുപ്പിച്ചു. അത് മോദിയേക്കുറിച്ച് നന്നായി മനസിലാക്കിയിട്ടു തന്നെയാണ്. വിസ നിരോധനം അവര്‍ തുടരുന്നതും ഈ ന്റെ ഫലമായിട്ടു തന്നെയാണ്. വിസ നിഷേധികല്‍ എന്ന പ്രാവര്‍ത്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ക്രിസ്ത്യാനികള്‍ ആയിരുന്നു എന്നു പറയുന്നതിന്റെ മറ്റൊരു രൂപമല്ലേ അവരെ കുറ്റപ്പെടുത്തുക എന്നു പറയുന്നത്?

ഗുജറാത്തു കൂട്ടക്കൊലക്ക് പിന്നില്‍ മോദിയാണെന്നു പറയുന്നതിന്റെ മറ്റൊരു രൂപമല്ലേ, ഈ വിഷയത്തില്‍ മോദിയെ കുറ്റപ്പെടുത്തുന്നു എന്നു പറയുന്നതും. അതിന്റെ അര്‍ത്ഥം മോദിയാണതിന്റെ പിന്നിലെന്നാണ്, സാധാരണ മലയാളം പഠിച്ചവര്‍ക്ക് മനസിലാകുക.

മലക്ക് said...

അവര്‍ എന്തിനാണു പോകുന്നതെന്ന് താങ്കള്‍ പറഞ്ഞില്ല.

അതെ പറഞ്ഞില്ല. പറയാത്ത കാര്യം പറഞ്ഞു എന്ന് പറഞ്ഞു മറുപടി എഴുതിയത് താങ്കള് അല്ലെ? ഇത് താങ്കളുടെ സ്ഥിരം പരിപാടിയാണ്.

അമേരിക്കക്ക് അവരെ വേണമെന്നാണു പറഞ്ഞതും? എന്തു ചെയ്യിക്കാനാണ്, അമേരിക്ക അവരെ സ്വഗതം ചെയ്യുന്നത്? ജോലി ചെയ്യിക്കാനാണെന്നാണു ഞാന്‍ മനസിലാക്കിയത്. അല്ലെങ്കില്‍ പിന്നെ എന്തിനാണെന്ന് താങ്കള്‍ പറയണം.

അമേരിക്കക്ക് അവരെ വേണം എന്ന് പറഞ്ഞാൽ അവർ അമേരിക്കയിൽ ജോലി തേടി പോകുക എന്നാണോ അർഥം? ഒരു കമ്പനിക്കു ഒരു മാനേജരെ ആവശ്യം ഉണ്ട് എന്ന് പറഞ്ഞാൽ പണിയില്ലാതെ നടക്കുന്ന ആരൊക്കെയോ ആ കമ്പനിയിൽ ജോലി തേടി പോയി എന്ന് മനസിലാക്കാനുള്ള ബുദ്ധിയെ താങ്കൾക്കു ഉള്ളോ? അമേരിക്ക അവരെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞാൽ അവർ അമേരിക്കയിൽ ജോലി തേടി പോകുന്നു എന്നാണോ? സ്വാഗതം ചെയ്യുന്നത് എന്തിനും ആകാം. ചിലപ്പോൾ പ്രതിഭലം കൊടുത്ത് ജോലി ചെയ്യിക്കാൻ ആകാം. ചിലപ്പോൾ അവരുടെ പണം അവിടെ ഇൻവെസ്റ്റ്‌ ചെയ്തു ബിസിനസ് ചെയ്യാൻ ആവാം, ചിലപ്പോൾ ടൂറിസ്റ്റ് ആയിട്ടാവാം, ചിലപ്പോൾ അവിടെ നിന്നും ജോലിക്കാരെ ഇങ്ങോട്ട് കൊണ്ടുവരാൻ ആവാം അങ്ങനെ പല കാരണങ്ങള ഉണ്ടാവാം അതൊക്കെ പോകുന്നവരുടെ ഇഷ്ടം.

Ananth said...

>>>ഇന്‍ഡ്യയിലെ മഹാ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും മോദിയെ പുഴുത്ത പട്ടിയേപ്പോലെ വെറുക്കുന്നു. ഏഴയലത്ത് അടുപ്പിക്കില്ല.<<<

but what matters is... what majority of the people in india think of modi....we have to wait only for few more months.....i think it is this rabid opposition to him and total demonisation that has built him up( those who keep harping on 2002 have selective amnesia about the history of communal riots in india - but this modiphobia has reached such levels that any rational discussion of that topic is almost out of the question ) ......for a guy born in an obc family, who sold tea on a railway platform at age 10, to have come up to this level itself is a great thing.....that he is an able administrator and organisor is something even his opponents agree.....at least a vast majority of the people in his state should think very highly of him to give 3 consecutive terms as chief minister....i have neither love nor hate for modi.....same like the case with arvind kejriwal, i look forward to modis rise with a lot of hope and apprehension that is all....personally i doubt if he would make it to the post of pm

kaalidaasan said...

>>>>mind you this is the shift in opinion by people who worked for the visa ban.....what malak quoted was the content of the cables sent to washington by the american consuls in india....their assessment of the man from close quarters.....you can decide to choose which one to believe<<<<

ഇതു വച്ച് താങ്കളെന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

താങ്കളാദ്യം പറഞ്ഞു മോദിയേക്കുറിച്ച് അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ക്ക് ഒന്നും തന്നെ അറിയില്ല എന്ന്. അത് പൊട്ടത്തെറ്റ്. ഇന്‍ഡ്യയിലെ ഓരോ രാഷ്ട്രീയക്കാരെയും പറ്റി അവര്‍ക്ക് നല്ല അറിവുണ്ട്. ഇന്‍ഡ്യയിലെ അമേരിക്കന്‍ അംബാസഡര്‍മാര്‍ വളരെ കൃത്യമായ വിവരം  state department നു കൈമാറുന്നുണ്ട്. ഇതു വരെ രാഷ്ട്രീയക്കാര്‍ മാത്രം അറിഞ്ഞിരുന്ന ഇതില്‍ പലതും എഡ്വേര്‍ഡ് സ്നോഡന്‍ ഇപ്പോള്‍ പുറത്തു കൊണ്ടു വന്നിട്ടുമുണ്ട്.

“When the U.S. denied Mr. Modi a visa in 2005, it was like the U.S. denying a visa to the governor of Iowa — no offense to Gujarat,” he said. “The U.S. did not see it as a big deal. And back then, it seemed clear to everyone in this town that Modi was involved in the riots. Now the picture is fuzzier, and many are intrigued by Modi.” എന്നു പറഞ്ഞതിന്റെ അര്‍ത്ഥം താങ്കള്‍ വ്യാഖ്യാനിക്കുമ്പോലെ മോദിയേക്കുറിച്ചറിയില്ല എന്നതല്ല. മോദിയെ അവര്‍  അത്രയേ പരിഗണിക്കുന്നുള്ളു എന്നതാണ്.

എല്ലാവരും ജീവിത കാലം മുഴുവന്‍  ഒരേ അഭിപ്രായം ​വച്ചു കൊണ്ട് നടക്കില്ല. അതില്‍ മാറ്റമുണ്ടാകും. മോദിയോടുള്ള നിലപാടും മാറും. പക്ഷെ മോദിയേക്കുറിച്ച് പണ്ട് പറഞ്ഞതൊക്കെ ഇല്ല എന്നു തിരുത്തിക്കൊണ്ടല്ല അത് നടക്കുക. ഇന്നും അമേരിക്കന്‍ സര്‍ക്കാരിന്റെ മോദിയോടുള്ള നിലപാട് താങ്കളീ പറയുന്ന ലേഖനത്തില്‍ ഉണ്ട്.

“There’s no change in our longstanding visa policy,” said Marie Harf, a State Department spokeswoman. “He is welcome to apply for a visa and await a review like any other applicant.”

നാളെ ഈ നിലപാടു മാറിയേക്കാം. അതുപോലെ അമേരിക്കന്‍ ഇവാഞ്ചെലിസ്റ്റുകളുടെ നിലപാടും ഇപ്പോള്‍  മയപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യയിലെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്ന മോദിയോട് അവര്‍ക്ക് ചെയ്യാവുന്നത് വിസ നിഷേധിപ്പിക്കല്‍  മാത്രമായിരുന്നു. അതവര്‍ ചെയ്തു. മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അടി ആയി അത് ജീവിതാവസാനം വരെ നില്‍ക്കുകയും ചെയ്യും.

മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ അദ്ദേഹവുമായി അമേരിക്കക്കു സഹകരിക്കാതെ പറ്റില്ല. കാരണം അമേരിക്കക്ക് ഇന്‍ഡ്യയില്‍ ഇന്ന് വ്യാപാര താല്‍പ്പര്യങ്ങളുണ്ട്. എന്നു കരുതി മോദിയെ ഗുജറാത്ത് കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍  നിന്ന് exonerate ചെയ്യുകയും ഇല്ല. പ്രധാന മന്ത്രി ആയില്ലെങ്കില്‍ എന്ന നിലപാടും തുടരും.

നെല്‍സണ്‍ മണ്ടേല ഭീകര പ്രവര്‍ത്തികള്‍ ചെയ്തപ്പോള്‍  അദ്ദേഹത്തെ terrorist ആയി കരുതി. അതൊക്കെ നിറുത്തിയപ്പോള്‍ ആ പദവി പിന്നീട് നല്‍കിയില്ല. എന്നു കരുതി അന്ന് മണ്ടേല ചെയ്ത ഭീകര പ്രവര്‍ത്തികള്‍ ഭീകര പ്രവര്‍ത്തികളേ അല്ല എന്നൊന്നും അമേരിക്ക പറയില്ല.

ഇവാഞെലിസ്റ്റുകളുടെ കര്യം വിട്ടുകള. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി മോദിയെ വിളിച്ചത് mouth ka saudaagar എന്നായിരുന്നു.

kaalidaasan said...

>>>>ഛെ! ആ ക്രെഡിറ്റ് ബ്രിട്ടീഷ്കാര്ക്ക് കൊടുക്കാതെ. പണ്ട് പണ്ട് വളരെ പണ്ട് ഇന്ഡസ് വാലി സിവിലൈസെഷൻ ഒക്കെ ഉണ്ട്. അതിലും പണ്ട് 'ദ്വാരക' ഉണ്ട്.

http://news.bbc.co.uk/2/hi/south_asia/1768109.stm<<<<


അവിടേക്കൊക്കെ പോകാനിത്തിരി ബുദ്ധിമുട്ടല്ലേ മലക്കേ. നമുക്ക് മറ്റ് ചിലയിടത്തേക്കു പോകാം, ബി ജെ പി എന്ന പാര്‍ട്ടിക്ക് രഥമുരുട്ടിയും ബാബ്രി മസ്ജിദ് പൊളിച്ചും ഇന്‍ഡ്യയില്‍ ഒരസ്തിത്വം ഉണ്ടാക്കിക്കൊടുത്ത നേതാവാണ്, അദ്വാനി. അദ്ദേഹം ​പറയുന്നത് താങ്കള്‍ കേട്ടിട്ടുണ്ടോ?

അദ്വാനി ഇല്ലായിരുന്നെങ്കില്‍ മോദിക്ക് ഒരു ഹിന്ദുത്വ അജണ്ടയും നടപ്പാക്കാനുള്ള അവസരം  ഉണ്ടാകില്ലായിരുന്നു എന്നു കൂടെ ഓര്‍ക്കുക.

Ananth said...

>>>ഇവാഞെലിസ്റ്റുകളുടെ കര്യം വിട്ടുകള. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി മോദിയെ വിളിച്ചത് mouth ka saudaagar എന്നായിരുന്നു.<<<

that evanjelicals and sonia have similar feelings about modi says more about sonia than modi....as for the usage of 'mouth ka sudaagar' it was the assessment of the party later that it may have resulted in modi getting a big advantage by polarising voters.....apart from that, look at the irony of rajiv gandhis widow saying that....in gujrat 2002 two communities clashed with each other and hundreds of deaths happened on both sides...whereas in 1984 it was just targeted killing of one community and three times as many people lost lives on one side as the number of deaths in gujrat on both sides together .....so it is a case of pot calling kettle black

kaalidaasan said...

>>>>അന്നൊന്നും മോഡി ഇല്ലായിരുന്നു. അപ്പോൾ മോഡി അല്ല മോഡിയെ പോലെ വേറെ ആരെങ്കിലും ഭരിച്ചാലും മതി എന്നത് ശരിയാണ്. പക്ഷെ ഇന്ന് ഈ കാലഘട്ടത്തിൽ വേറെ ആര് എന്നത് ഒരു ചോദ്യം ആണ്.<<<<

ആ ചോദ്യത്തിനുത്തരവും ഉണ്ട്. ചൌഹാന്‍, അദ്വാനി, ജൈറ്റ്ലി, സുഷമ സ്വരാജ് , യശ്വന്ത് സിന്ഹ തുടങ്ങി അനേകം പേര്‍  ബി ജെ പി ക്യാമ്പിലും ഉണ്ട്. ഇന്ന് ഇന്‍ഡ്യയിലുള്ള ഏറ്റവം ​നല്ല ഭരണ കര്‍ത്താക്കള്‍  ചൌഹാനും  നിതീഷ് കുമാറുമാണ്. അവര്‍ക്ക് വേണ്ടി പക്ഷെ ചാവേറുകള്‍ ഇല്ല.

Ananth said...

>>>ചൌഹാന്‍, അദ്വാനി, ജൈറ്റ്ലി, സുഷമ സ്വരാജ് , യശ്വന്ത് സിന്ഹ തുടങ്ങി അനേകം പേര്‍ ബി ജെ പി ക്യാമ്പിലും ഉണ്ട്.<<<

i think raj nath singh stands a chance....he has a good track record as up cm.....in case nda does not get enough numbers and if they end up needing a 'mukhota' like vajpayee, i suppose modi himself might propose rajnath singh

മലക്ക് said...

അദ്വാനി ഇല്ലായിരുന്നെങ്കില്‍ മോദിക്ക് ഒരു ഹിന്ദുത്വ അജണ്ടയും നടപ്പാക്കാനുള്ള അവസരം ഉണ്ടാകില്ലായിരുന്നു എന്നു കൂടെ ഓര്‍ക്കുക.

അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ. എന്താണ് ഈ ഹിന്ദുത്വ അജണ്ട? ഹിന്ദുക്കൾക്ക് എന്ത് അജണ്ട ഉണ്ടെന്നാണ് താങ്കള് പറയുന്നത്? മോഡി അതിൽ ഏതൊക്കെ അജണ്ട ആണ് നടപ്പാക്കിയത്? മോഡിയും അദ്വാനിയും നടപ്പാക്കുന്നത് എന്തോ അതാണോ ഹിന്ദുത്വ അജണ്ട?

kaalidaasan said...

>>>>അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്

and

അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംഘ പരിവാര്‍ വിശ്വസിക്കുന്നു

convey two different meanings....the former states a fact accepted by all whereas the latter suggests that it may not be a fact but a belief held by സംഘ പരിവാര്‍ ...that is why i wrote<<<<


ആദ്യത്തേത് fact ആണെങ്കില്‍ അതെ സംഗതി ഇന്‍ഡ്യയിലൊരാള്‍ പറയുമ്പോള്‍ belief ആയി മാറില്ല. ഞാന്‍ പ്രയോഗിക്കുന്ന വാക്കുകളില്‍ പിടിച്ച് ഞാന്‍ എഴുതുന്നതില്‍  വൈരുദ്ധ്യം ഉണ്ടെന്ന് സ്ഥാപിക്കലാണല്ലോ എല്ലാ ചര്‍ച്ചകളുടെയും അവസാനം താങ്കള്‍ ചെയ്യാറുള്ളത്. അത് തുടര്‍ന്നും ചെയ്യുക..

വിശ്വസിക്കുന്ന കാര്യങ്ങളാണ്, സാധാരണ മനുഷ്യര്‍ പ്രചരിപ്പിക്കുക. ഒരു പക്ഷെ താങ്കള്‍ക്ക് വിശ്വാസമില്ലാത്ത കാര്യങ്ങളായിരിക്കും താങ്കളൊക്കെ പ്രചരിപ്പിക്കുക. എനിക്കതില്‍ യാതൊരു എതിര്‍പ്പുമില്ല.

സംഘ പരിവാറിന്റെ നിലപാട് ഈ ലേഖനത്തില്‍ വായിക്കാം.

Anti Modi Campaign from the US: Who, Why, How?

kaalidaasan said...

>>>>so it is a case of pot calling kettle black<<<<

But still kettle is black.

മലക്ക് said...

നാളെ ഈ നിലപാടു മാറിയേക്കാം. അതുപോലെ അമേരിക്കന്‍ ഇവാഞ്ചെലിസ്റ്റുകളുടെ നിലപാടും ഇപ്പോള്‍ മയപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യയിലെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്ന മോദിയോട് അവര്‍ക്ക് ചെയ്യാവുന്നത് വിസ നിഷേധിപ്പിക്കല്‍ മാത്രമായിരുന്നു. അതവര്‍ ചെയ്തു. മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അടി ആയി അത് ജീവിതാവസാനം വരെ നില്‍ക്കുകയും ചെയ്യും.

ഒന്ന് പോ കാളിദാസാ, അമേരിക്കൻ വിസ കിട്ടി ഇല്ലെങ്കിൽ ജീവിതാവസാനം വരെ നീണ്ടു നില്ക്കുന്ന അടി ആണെന്ന്... ഹ ഹാ ഹാ... അയ്യോ ചിരിക്കാൻ വയ്യേ!!!!

kaalidaasan said...

>>>>അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ. എന്താണ് ഈ ഹിന്ദുത്വ അജണ്ട? <<<<

മുഴുവനായി വിശദീകരിക്കന്‍ സാധിക്കില്ല. ചില ലക്ഷണങ്ങള്‍ പറയാം.

1. ഇന്‍ഡ്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇന്‍ഡ്യക്കു പുറത്തുള്ളവരെ ആത്മീയ നേതാക്കളായി കരുതരുത്.

2. അയോധ്യയിലെയും ദ്വാരകയിലും സോമ്നാഥിലെയും മുസ്ലിം പള്ളികള്‍ പൊളിച്ചു മറ്റി ക്ഷേത്രങ്ങളാക്കണം

3. ഹിന്ദുക്കള്‍ ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും പരിവര്‍ത്തനം ​ചെയ്യാന്‍ പാടില്ല.

4. പശുക്കളെ വധിക്കാന്‍ പാടില്ല.

മലക്ക് said...

ആ ചോദ്യത്തിനുത്തരവും ഉണ്ട്. ചൌഹാന്‍, അദ്വാനി, ജൈറ്റ്ലി, സുഷമ സ്വരാജ് , യശ്വന്ത് സിന്ഹ തുടങ്ങി അനേകം പേര്‍ ബി ജെ പി ക്യാമ്പിലും ഉണ്ട്. ഇന്ന് ഇന്‍ഡ്യയിലുള്ള ഏറ്റവം ​നല്ല ഭരണ കര്‍ത്താക്കള്‍ ചൌഹാനും നിതീഷ് കുമാറുമാണ്. അവര്‍ക്ക് വേണ്ടി പക്ഷെ ചാവേറുകള്‍ ഇല്ല.

ആരുടെ കൂടെ ജനം നില്ക്കുന്നോ അയാളാണ് യടാര്ത നേതാവ്. നേതാവ് എന്നാൽ ഭരണ കർത്താവ്‌ മാത്രം ആയാൽ പോര. അത് പോലെ തിരിച്ചും. തനിക്കു വേണ്ടി കൂടെ നില്ക്കുന്നവരെ ഉണ്ടാക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല.

മഹാത്മാ ഗാന്ധി നല്ല നേതാവായിരുന്നു നല്ല ഭരണ കർത്താവ്‌ ആയിരുന്നോ എന്ന് സംശയമാണ്. കേജരിവാൾ നേതാവാണ്‌ പക്ഷെ ഭരണ കാര്യത്തിൽ അദ്ദേഹത്തിന്റെ മിടുക്ക് ഇനി കാണാൻ ഇരിക്കുന്നത്തെ ഉള്ളൂ. അതുപോലെ ആണ് നരേന്ദ്ര മോഡി. അദ്ദേഹം രണ്ടു കാര്യങ്ങളിലും മോശമല്ല (അത്യുഗ്രൻ എന്നൊന്നും ഞാൻ പറയുന്നില്ല). ഇത് രണ്ടും ഇല്ലാത്ത ആളാണ്‌ രാഹുൽ ഗാന്ധി.

ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്ക. ആ മസ്സിൽ പവര് കാണിച്ചാണ് അവർ പലതും നേടുന്നതും. പക്ഷെ അമേരിക്കൻ പ്രസിടന്റ്റ് ആയ ഒബാമ ലോകത്തെ ഏറ്റവും നല്ല ഭരണ കര്ത്താവ് അല്ല. പല നല്ല കാര്യങ്ങളിലും അമേരിക്ക ഒന്നാം സ്ഥാനത്തും അല്ല. എന്നിട്ടും ലോകത്തിന്റെ നെറുകയിൽ അമേരിക്ക ഇരിക്കാൻ സഹായിക്കുന്നത് എന്താവും? ആകെ മൊത്തം കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ അമേരിക്ക ഒന്നാമതു ആണെന്ന് തോന്നുന്നു. അത് തന്നെയേ മോഡിയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ.

മലക്ക് said...

@മുഴുവനായി വിശദീകരിക്കന്‍ സാധിക്കില്ല. ചില ലക്ഷണങ്ങള്‍ പറയാം.
1. ഇന്‍ഡ്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇന്‍ഡ്യക്കു പുറത്തുള്ളവരെ ആത്മീയ നേതാക്കളായി കരുതരുത്.
2. അയോധ്യയിലെയും ദ്വാരകയിലും സോമ്നാഥിലെയും മുസ്ലിം പള്ളികള്‍ പൊളിച്ചു മറ്റി ക്ഷേത്രങ്ങളാക്കണം
3. ഹിന്ദുക്കള്‍ ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും പരിവര്‍ത്തനം ​ചെയ്യാന്‍ പാടില്ല.
4. പശുക്കളെ വധിക്കാന്‍ പാടില്ല.



കൊള്ളാമല്ലോ? എന്നിട്ട് എന്തെ ഇതൊന്നും നടക്കാത്തത്? ആരാണ് ഹിന്ദുക്കളെ ഹിന്ദുത്വ അജണ്ട നടത്താൻ അനുവദിക്കാത്തത്? ക്രിസ്ത്യാനികൾ ആണോ? അതോ മുസ്ലീങ്ങൾ ആണോ? അതോ വേറെ ഏതെങ്കിലും മതസ്ഥർ ആണോ? അതോ വേറെ ഏതെങ്കിലും രാജ്യം ആണോ? പുറത്തു നിന്നും ആരെങ്കിലും ആണോ?

അതോ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ തന്നെ ആണോ?

ആണെങ്കിൽ ഇതാവില്ലല്ലോ കാളിദാസാ ഹിന്ദുത്വ അജണ്ട?

Ananth said...
This comment has been removed by the author.
Ananth said...

>>>But still kettle is black.<<<

no...kettle is clean and shiny....it is pot's own sooty reflection that it sees...


"Oho!" said the pot to the kettle;
"You are dirty and ugly and black!
Sure no one would think you were metal,
Except when you're given a crack."

"Not so! not so!" kettle said to the pot;
"'Tis your own dirty image you see;
For I am so clean – without blemish or blot –
That your blackness is mirrored in me."


be that as it may.....modi/bjp has to answer for just 2002 riots ....what about sonia/congress....not just 1984 ... check the net for a list of riots that happened while cong was in power

Ananth said...

looks like the devyani case is turning out to be a comedy of errors......first what the attorney claimed as salary promised to the maid turns out to be the employers salary ! now the morons who ordered a transfer to the un mission in a hurry in order to ensure full immunity have found out from the official records of un that she was already a part of the un mission since sept...meaning she already had full diplomatic immunity at the time arrest....in that case devyani is going to be hot potato for the overzealous attorney preeth bharara

Ananth said...

>>>ആദ്യത്തേത് fact ആണെങ്കില്‍ അതെ സംഗതി ഇന്‍ഡ്യയിലൊരാള്‍ പറയുമ്പോള്‍ belief ആയി മാറില്ല.<<<

അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്
എന്നത് ഒരു വസ്തുത തന്നെ ( I did not say that it is just a canard, but a fact. )എന്ന് താങ്കള്‍ പറഞ്ഞതോടെ ആ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചിരിക്കുന്നു

ഇനി വ്യാകരണവും അര്‍ത്ഥവും വ്യാഖ്യാനവും എന്ന വിഷയമാവാം

യേശു മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു എന്നു കൃസ്ത്യാനികള്‍ വിശ്വസിക്കുന്നു

എന്ന് ഇന്ത്യാക്കാരനൊ മറ്റാരു തന്നെയോ പറഞ്ഞാലും അതു അര്‍ത്ഥമാക്കുന്നത് "യേശു മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു " എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുത ആണെന്നല്ല - അക്കാര്യം കൃസ്ത്യാനികളുടെ മാത്രം ഒരു വിശ്വാസം ആണെന്ന് ഉള്ളതാണ്

ഈ രീതിയില്‍ "അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നു സംഘ പരിവാര്‍ വിശ്വസിക്കുന്നു " എന്നു താങ്കളെഴുതിയതു , അക്കാര്യം സംഘ പരിവാര്‍കാരുടെ മാത്രം ഒരു വിശ്വാസം ആണെന്ന് ഉള്ളതാണ് സൂചിപ്പിക്കുന്നത് എന്നാണു ഞാന്‍ ചൂണ്ടി ക്കാട്ടിയത്

kaalidaasan said...

>>>ഒന്ന് പോ കാളിദാസാ, അമേരിക്കൻ വിസ കിട്ടി ഇല്ലെങ്കിൽ ജീവിതാവസാനം വരെ നീണ്ടു നില്ക്കുന്ന അടി ആണെന്ന്... ഹ ഹാ ഹാ... അയ്യോ ചിരിക്കാൻ വയ്യേ!!!!<<<<

ചിരിക്കണമെന്നില്ല.

മോദി എന്ന വ്യക്തിക്കു വിസ നിഷേധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് “an attack on Indian sovereignty”എന്നായിരുന്നു. അത് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാഞ്ഞിട്ടാണെന്നു ഞാന്‍ മനസിലാക്കിക്കോളാം.

kaalidaasan said...

>>>ആരുടെ കൂടെ ജനം നില്ക്കുന്നോ അയാളാണ് യടാര്ത നേതാവ്. നേതാവ് എന്നാൽ ഭരണ കർത്താവ്‌ മാത്രം ആയാൽ പോര. അത് പോലെ തിരിച്ചും. തനിക്കു വേണ്ടി കൂടെ നില്ക്കുന്നവരെ ഉണ്ടാക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. <<<<

ജനം ​കൂടെ നില്‍ക്കുന്നവര്‍ തന്നെയാണു യഥാര്‍ത്ഥ നേതാവ്. ഗുജറാത്തില്‍ കുറച്ചു പേര്‍ കൂടെ നില്‍ക്കുന്നു എന്നത് യഥാര്‍ത്ഥ നേതാവാണെന്നതിന്റെ തെളിവല്ല.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മോദി വലിയ പ്രചാരണം നടത്തിയിട്ടും അവിടെ ബി ജെ പി പരാജയപ്പെട്ടു. ഡെല്‍ഹിയില്‍  മോദി റാ;ലി നടത്തിയ നാലിടത്തും ബി ജെ പി പരാജയപ്പെട്ടു. അതേ സമയം നല്ല ഭരണം കാഴ്ച വച്ച മദ്ധ്യപ്രദേശിലും ചത്തീസ്‌ഗഡിലും ബി ജെ പി ജയിക്കുകയും ചെയ്തു.

നല്ല ഭരണം എന്നു പറയുന്നത് കുറച്ച് വികസന പ്രവര്‍ത്തനം നടത്തലല്ല. നല്ല ഭരണ കര്‍ത്താവെന്ന് മോദിയെ കുറച്ചു പേര്‍ പാടിപുകഴ്ത്തുന്നുണ്ടെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനല്ല. ബി ജെ പിക്കുള്ളില്‍ പോലും അദ്ദേഹത്തെ പ്രധാന മന്ത്രി ആക്കുന്നതില്‍ എതിര്‍പ്പുണ്ട്.

എല്ലാ വിഭാഗം ജനങ്ങളെയും മോദിക്ക് കൂടെ നിറുത്താന്‍ ആകുന്നില്ല.

kaalidaasan said...

>>>ആകെ മൊത്തം കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ അമേരിക്ക ഒന്നാമതു ആണെന്ന് തോന്നുന്നു. അത് തന്നെയേ മോഡിയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ.<<<<

മസില്‍ പവര്‍ കാണിച്ച് അമേരിക്ക പലരെയും അടിച്ചമര്‍ത്തുന്നു. മോദിയും ചെയ്യുന്നു.മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും ഞങ്ങള്‍ക്ക് സുഖമായി കഴിയണം എന്ന ധാര്‍ഷ്ട്യമാണ്, അമേരിക്കക്ക്. ഗതികേടുകൊണ്ട് പലര്‍ക്കും അമേരിക്കയുടെ മേല്‍ക്കോയ്മ അംഗീകരിക്കേണ്ടി വരുന്നു. അതേ ഗതികേടുകൊണ്ട് പലര്‍ക്കും മോദിയേയും അംഗീകരിക്കേണ്ടി വരുന്നു. അമേരിക്ക പൂര്‍ണ്ണ മത സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ മോദി അതനുവദിക്കുന്നില്ല.

മൂന്നാം ലോക രാജ്യങ്ങള്‍ പലതും അമേരിക്കയെ പേടിച്ചു കഴിയുമ്പോള്‍, ഇന്‍ഡ്യയിലെ മത ന്യൂന പക്ഷങ്ങള്‍ മോദിയെ പേടിച്ചു കഴിയുന്നു.

kaalidaasan said...

>>>അതോ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ തന്നെ ആണോ?

ആണെങ്കിൽ ഇതാവില്ലല്ലോ കാളിദാസാ ഹിന്ദുത്വ അജണ്ട?<<<<


ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ തന്നെയാണ്. ഗോള്‍വാക്കറുടെയും ഹെഡ്ഗേവറിന്റെയും, വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും, ബജ്‌രംഗ് ദളിന്റെയും, ആര്‍ എസ് എസിന്റെയും  ഒക്കെ നയങ്ങളെയാണു ഹിന്ദുത്വ എന്നു വിളിക്കുന്നത്. ഭൂരിഭാഗം ​ഹിന്ദുക്കളും ഇതിനെ പിന്തുണക്കാത്തതുകൊണ്ട്, ബി ജെ പിക്ക് ഈ ഹിന്ദുത്വ ഇന്‍ഡ്യയില്‍ നടപ്പിലാക്കാന്‍ ഇതു വരെ സാധിച്ചില്ല. ഒറ്റകു ഭൂരിപക്ഷം ലഭിക്കുന്ന അവസ്ഥ ഉണ്ടായാല്‍  അവര്‍ ബാബ്രി മസ്ജിദ് ഇരുന്ന സ്ഥലത്ത് രാമ ക്ഷേത്രം പണിയും.

ഗുജറാത്തില്‍ നടന്നത് ഭാവിയില്‍ ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ ഡ്രസ് റെഹേഴ്സല്‍ ആയിരുന്നു.

kaalidaasan said...

>>>be that as it may.....modi/bjp has to answer for just 2002 riots ....what about sonia/congress....not just 1984 ... check the net for a list of riots that happened while cong was in power<<<

ഇതായിരുന്നു താങ്കളുദ്ദേശിച്ചതെങ്കില്‍  ആ ഉപമ അസ്ഥാനത്താണ്. ഇവിടെ പറയുന്നത് ബി ജെ പിയുടെ മുഖം clean and shiny ആണെന്നല്ല. 2002 കൂട്ടക്കൊലയുടെ കറുപ്പ് അവരുടെ മുഖത്തുണ്ടെന്നു തന്നെയാണ്. ഖന്ദമാല്‍, സംഝോത്ഥ, മക്ക മസ്ജിദ് തുടങ്ങി മറ്റി ചില കറുപ്പുകള്‍ കൂടി വേറെ. അപ്പോള്‍ pot calling kettle black ആണെന്നുള്ള വ്യാഖ്യാനം ദുര്‍വ്യാഖ്യാനമാണെന്നു വരുന്നു. ആരുടെ മുഖതത്താണു കൂടുതല്‍ കറുപ്പെന്നതു മാത്രമേ പ്രശ്നമുള്ളു.

Ananth said...

>>>ഗുജറാത്തില്‍ നടന്നത് ഭാവിയില്‍ ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ ഡ്രസ് റെഹേഴ്സല്‍ ആയിരുന്നു.<<<

2002 riots was not the only hindu-muslim riots in the history of gujarat.....everytime it happened there would be recriminations about who started it who abetted it etc.....it happened within a few months of modi assuming power and the accusation against him is that he could not ( or deliberately did not ) bring it under control soon enough.....but that has to be seen in the background of how long it took for the previous riots to be brought under control......in any case what is important is that such a thing never happened again and the state has moved on - yes there is a very small section of people who have made a career out keeping the memory of that riot alive and not letting the wounds heal .....the current scenario is that, opinions like these have gained currency-
1 "Under Mr Modi's stewardship, Gujarat has been recording scorching double-digit growth, prompting even The Economist magazine to call it India's Guangdong. Its manufacturing-driven, job-intensive economy, many believe, is touted as a model for the Indian economy."
2 "Despite some controversies, Narendra Modi is among the best CMs in India & probably the 1st CM of Gujarat who came from a humble background & work for common people of the state, unlike the usual feudal rulers of Gujrat- the Patels. Even now Gujarat is one of the most backward states- so far poverty, hunger & education is concerned. We can debate on Godhra, but we can not deny his ability as a CM."

the modi hype is based on selling this vision....the development and stability that gujarat witnessed post 2002 under modi could be replicated in the rest of india....let us see if the majority of indian public would buy that line in the next elections or opt for those who project the vision that what modi stands for is what happened in 2002 and that is what is going to happen on an all india scale if he comes to power at the centre.

Ananth said...

>>>വിസ നിഷേധികല്‍ എന്ന പ്രാവര്‍ത്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ക്രിസ്ത്യാനികള്‍ ആയിരുന്നു എന്നു പറയുന്നതിന്റെ മറ്റൊരു രൂപമല്ലേ അവരെ കുറ്റപ്പെടുത്തുക എന്നു പറയുന്നത്?

ഗുജറാത്തു കൂട്ടക്കൊലക്ക് പിന്നില്‍ മോദിയാണെന്നു പറയുന്നതിന്റെ മറ്റൊരു രൂപമല്ലേ, ഈ വിഷയത്തില്‍ മോദിയെ കുറ്റപ്പെടുത്തുന്നു എന്നു പറയുന്നതും. അതിന്റെ അര്‍ത്ഥം മോദിയാണതിന്റെ പിന്നിലെന്നാണ്, സാധാരണ മലയാളം പഠിച്ചവര്‍ക്ക് മനസിലാകുക.<<<

അല്പം കൂടെ മലയാള പാഠം ആവാം
എന്തെങ്കിലും തെറ്റായ ഒരു കാര്യം ചെയ്തു എന്ന് ആരോപിക്കുന്നതിനെ യാണ് കുറ്റപ്പെടുത്തുക എന്നു പറയുന്നത് - ഗുജറാത്തു കൂട്ടക്കൊല ഒരു തെറ്റായ ഒരു കാര്യം ആയതു കൊണ്ടു ആണ് "ഗുജറാത്തു കൂട്ടക്കൊലക്ക് പിന്നില്‍ മോദിയാണെന്നു പറയുന്നതിന്റെ മറ്റൊരു രൂപമല്ലേ, ഈ വിഷയത്തില്‍ മോദിയെ കുറ്റപ്പെടുത്തുന്നു എന്നു പറയുന്നതും".......എന്നാല് ഗുജറാത്തു വികസനത്തിന്‌ പിന്നില്‍ മോദിയാണെന്നു പറയുന്നതിനു പകരമായി ഗുജറാത്തു വികസനത്തിന്‌ മോദിയെ കുറ്റപ്പെടുത്തുന്നു എന്നു പറയാറില്ല

ഞാന്‍ പറഞ്ഞ കാര്യം വിസ നിഷേധികല്‍ എന്ന പ്രാവര്‍ത്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തുക സംഘ പരിവാരുകാരെപോലെ "വിസ നിഷേധികല്‍ " ഒരു "തെറ്റായ ഒരു കാര്യം" ആയി കാണുന്നവരാണ് എന്നാല്‍ Zahir Janmohamed വിസാ നിഷേധത്തിന് വേണ്ടി യത്നിക്കുകയും അതൊരു നേട്ടമായി കാണുകയും ചെയ്യുന്നു അതുകൊണ്ടു അതു നേടിയെടുക്കുന്നതിനു ക്രിസ്ത്യാനികള്‍ ഗണ്യമായ വഹിച്ചു എന്നാണു അദ്ദേഹം പറയുന്നത് അല്ലാതെ അതിന് അവരെ കുറ്റപ്പെടുത്തുക അല്ല

ഇപ്പോഴെങ്കിലും സാധാരണ മലയാളം കാര്യം പഠിച്ചവര്‍ക്ക് മനസിലായി കാണുമെന്നു കരുതുന്നു

Ananth said...

>>>ഇന്ന് ഇന്‍ഡ്യയിലുള്ള ഏറ്റവം ​നല്ല ഭരണ കര്‍ത്താക്കള്‍ ചൌഹാനും നിതീഷ് കുമാറുമാണ്. അവര്‍ക്ക് വേണ്ടി പക്ഷെ ചാവേറുകള്‍ ഇല്ല. <<<

ഇക്കാര്യത്തില്‍ യോജിക്കുന്നു ....പിന്നെ താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നരേന്ദ്ര മോഡിയും ഇവരേക്കാള്‍ ഒട്ടും മോശമല്ലാത്ത ഒരു ഭരണ കര്‍ത്താവ് ആണെന്നുള്ളതും ഒരു വസ്തുത തന്നെ .....എന്നിട്ടുമെന്തേ അദ്ദേഹം മറ്റു നേതാക്കളെക്കാള്‍ ഉയര്‍ന്നു കാണപ്പെടുന്നു?അദ്ദേഹത്തിനു വേണ്ടി ചാവേറുകള്‍ ആവാന്‍ ആളുണ്ടാവുന്നു ?....2002 നു ശേഷം ഒരു പറ്റം ആളുകള്‍ നടത്തി വരുന്ന hate modi campaign ആണതിന് കാരണം എന്നു കാണാം ......ഒരേ നിരപ്പിലൊഴുകുന്ന നദികളിലൊന്നിനു കുറുകേ എത്ര ഉയരത്തില്‍ തടയണ ഉയര്‍ത്തുന്നുവൊ അത്രയും ശക്തി യുള്ള ഒരു ഊര്‍ജ സംഭരണി ആയി അത് മാറുമ്പോള്‍ ഒപ്പമായിരുന്ന മറ്റു നദികളേക്കാളൊക്കെ ഉന്നതമായ ഒരു തലം ആര്‍ജിക്കുന്നതു പോലെയുള്ള ഒരു കാര്യമാണിവിടെയും സംഭവിച്ചത് .....മോഡി അധികാരത്തില്‍ വന്നാല്‍ രാജ്യം വിട്ടുപോകും എന്നു പറയുന്നവര്‍ അങ്ങനെ ചെയ്യാന്‍ ജനങ്ങളെ വെല്ലുവിളിക്കുക ആണ് ......മോഡി വന്നു എന്നു കരുതി ആകാശം ഇടിഞ്ഞു വീഴാനൊന്നും പോവുന്നില്ല ....അദ്ദേഹം വന്നിട്ട് എന്തോ മഹാ കാര്യം ചെയ്യാനും പോവുന്നില്ല ......താങ്കള്‍ സൂചിപ്പിച്ചതു പോലെ ഗുജറാത്തിലെ വികസനമൊക്കെ മോഡി ഇല്ലെങ്കിലും നടക്കുമായിരുന്നു ഒരു പക്ഷെ അദ്ദേഹം അതിനൊരു രാസ ത്വരകം പോലെ അനുകൂലമായ സാഹചര്യം ഉണ്ടാക്കിയിരിക്കാം ....എന്നു വച്ച് അതേകാര്യം അഖിലേന്ത്യാ തലത്തില്‍ നടപ്പാക്കാനൊന്നും പറ്റും എന്നു ഞാന്‍ കരുതുന്നില്ല .....പിന്നെ പ്രതീക്ഷിക്കാവുന്നത് മന്‍ മോഹന സിംഹത്തിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ച , അതിനെക്കാളും വളരെ ചെറിയ അളവിലുള്ള അഴിമതി , ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങളില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യാത്ത ,സായിപ്പിനെ കാണുമ്പൊള്‍ കവാത്ത് മറക്കാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍- ഏതാണ്ട് ഇന്ദിരാ ഗാന്ധിയുടെ കാലത്തിനു സമാനമായത് -.......അതു പറഞ്ഞപ്പോള്‍ സ്വന്തമായി ഭരണം നടത്താനുള്ള ഭൂരിപക്ഷം കിട്ടിയാല്‍ മോഡിയുടെ രീതികള്‍ വച്ച് ഇന്ദിരയെ പോലെ ഒരു ഏകാധിപത്യ പ്രവണത യിലേക്ക് വഴുതി പോവുമോ എന്ന ആശങ്കയും ഉണ്ട്

Ananth said...

i wonder if this piece of news tucked away in the back pages bear some linkage to the devyani saga.....an american ship and crew arrested off tuticorin under suspicious circumstances some 2 months back got bail as authorities fail to submit chargesheet.....

Crew of US ship get bail
Thursday, Dec 26, 2013, 22:49 IST | Agency: IANS


also read

Arrest of US ship's crew by India inappropriate, says its owner Advanfort


Report of suicide bid underscores desperation of US ship's crew jailed in India

kaalidaasan said...

>>>>യേശു മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു എന്നു കൃസ്ത്യാനികള്‍ വിശ്വസിക്കുന്നു

എന്ന് ഇന്ത്യാക്കാരനൊ മറ്റാരു തന്നെയോ പറഞ്ഞാലും അതു അര്‍ത്ഥമാക്കുന്നത് "യേശു മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു " എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുത ആണെന്നല്ല - അക്കാര്യം കൃസ്ത്യാനികളുടെ മാത്രം ഒരു വിശ്വാസം ആണെന്ന് ഉള്ളതാണ് <<<<<



യേശു മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു എന്നു കൃസ്ത്യാനികള്‍ വിശ്വസിക്കുന്നത് പൂര്‍ണ്ണ ബോധ്യത്തോടെ സത്യമാണെന്നു താന്നെയാണ്. അതുപോലെ മോദിക്ക് വിസ നിഷേധിച്ചതിന്റെ പിന്നില്‍ അമേരിക്കയിലെയും ഇന്‍ഡ്യയിലെയും ക്രിസ്ത്യാനികള്‍ ആണെന്ന് സംഘ പരിവാര്‍ വിശ്വസിക്കുന്നതും സത്യമാണെന്ന് പൂര്‍ണ്ണ ബോധ്യത്തോടെയാണ്. അത് എത്ര പേര്‍ അംഗീകരിക്കുന്നുണ്ട് എന്നതൊന്നും പ്രസക്തവുമല്ല.

ഇതുപോലെ മറ്റ് പലതും സംഘ പരിവാറിന്റെ വിശ്വാസ സത്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സോണിയ ഗാന്ധി വത്തിക്കാന്റെ ഏജന്റാണെന്നും, ഇന്‍ഡ്യയെ ക്രൈസ്തവ വത്കരിക്കലാണവരുടെ ലക്ഷ്യമെന്നും  അവര്‍ വിശ്വസിക്കുന്നു. സംഘ പരിവാറിലെ ഭൂരിഭാഗം പേരും സോണിയയെ അന്റോണിയോ മൈനോ എന്നാണു വിളിക്കുന്നതും.

kaalidaasan said...

>>>>in any case what is important is that such a thing never happened again and the state has moved on - yes there is a very small section of people who have made a career out keeping the memory of that riot alive and not letting the wounds heal .....the current scenario is that, opinions like these have gained currency-<<<<<

സംഘ പരിവാറും പറയുന്നത് ഇതു തന്നെ. ഇന്‍ഡ്യയില്‍ പല ഹിന്ദു മുസ്ലിം  ലഹള ഉണ്ടായതുപോലെ ഒന്ന് എന്ന്. ജനങ്ങള്‍ അതൊക്കെ മറക്കണം. പക്ഷെ കുറച്ചു പേര്‍ മറക്കാന്‍ സമ്മതിക്കുന്നില്ല എന്ന്.

ജനങ്ങള്‍ ഒരു പക്ഷെ മറക്കുമായിരിക്കും. പക്ഷെ മോദിക്കുപോലും അതില്‍ വലിയ പശ്ചാത്താപമില്ല. കാറില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ അടിയില്‍ അകപ്പെട്ട് ചത്തുപോകുന്ന പട്ടിക്കുട്ടിയോടായിരുന്നു മോദി ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളെ ഉപമിച്ചത്. മോദിക്ക് മുസ്ലിങ്ങളോടുള്ള നിലപാട് ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു. മോദിയുടെ ഭാഗത്ത് അക്ഷന്തവ്യമായ വീഴ്ച പറ്റിയിട്ടുണ്ട്. അദ്ദേഹം പല അക്രമങ്ങളുടെ നേരെയും കണ്ണടച്ചതായി മന്ത്രിമാരും ഉദ്യോഗസ്ഥരും സുപ്രീം കോടതി നിയമിച്ച അന്വേഷണ കമ്മീഷനോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. അന്നത്തെ പ്രധാന മന്ത്രി ബാജ് പെയി മോദിയുടെ നിലപാടില്‍ പ്രതിഷേധിച്ച്, അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ പോലും ആലോചിച്ചിരുന്നു. ഇന്ന് മോദി വെറുക്കുന്ന അദ്വാനി ആയിരുന്നു അന്നതിനു തടയിട്ടത്. ബി ജെ പി തന്നെ അവരുടെ ഒരു സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആലോചിച്ചു എന്നതിന്റെ ഗൌരവം താങ്കള്‍ക്കുള്ളാന്‍ ആകുന്നുണ്ടോ എന്തോ? മോദിക്കീ കലാപത്തിലുള്ള പങ്കിനേപ്പറ്റി ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ബാജ് പെയിയുടെ തീരുമാനം.

പല ഹിന്ദു മുസ്ലിം ലഹളകളും ഉണ്ടായിട്ടുണ്ടെങ്കിലും  അന്നൊന്നും ഒരു സര്‍ക്കാരും കലാപകാരികളെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. ഗുജറാത്തില്‍ മൂന്നു ദിവസം സര്‍ക്കാര്‍  സംവിധാനത്തെ മനപൂര്‍വം നിഷ്ക്രിയമാക്കി, കലാപകാരികളെ അഴിഞ്ഞാടാന്‍ അനുവദിച്ചു. അതാണീ ലഹള മറ്റ് ലഹളകളില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നതും.

kaalidaasan said...

>>>>the current scenario is that, opinions like these have gained currency-
1 "Under Mr Modi's stewardship, Gujarat has been recording scorching double-digit growth, prompting even The Economist magazine to call it India's Guangdong. Its manufacturing-driven, job-intensive economy, many believe, is touted as a model for the Indian economy."
2 "Despite some controversies, Narendra Modi is among the best CMs in India & probably the 1st CM of Gujarat who came from a humble background & work for common people of the state, unlike the usual feudal rulers of Gujrat- the Patels. Even now Gujarat is one of the most backward states- so far poverty, hunger & education is concerned. We can debate on Godhra, but we can not deny his ability as a CM."<<<<<


ഇതില്‍ നിന്നും താങ്കള്‍ എന്താണു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്?

Under Mr Modi's stewardship, Gujarat has been recording scorching double-digit growth, എന്നെഴുതിയതിന്റെ താഴെ Even now Gujarat is one of the most backward states- so far poverty, hunger & education is concerned എന്നു കൂടെ എഴുതുന്നതിലെ ഫലിതം പക്ഷെ താങ്കള്‍ക്ക് മനസിലാകുന്നില്ല.

Poverty, hunger & education ആണ്, ഇന്‍ഡ്യയുടെ പ്രശ്നം. പന്ത്രണ്ടു വര്‍ഷം മോദി ഗുജറാത്ത് ഭരിച്ചിട്ടും ഇതാണ്, ഇപ്പോഴും ഗുജറാത്തിന്റെ പ്രശ്നം. ഗുജറാത്ത് manufacturing-driven, job-intensive economy ആയിട്ടും മോദിയുടെ ഭരണത്തില്‍ അമേരിക്കയിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം ക്രമാതീത്മായി വര്‍ദ്ധിച്ചു എന്നാണ്, മലക്ക് അഭിപ്രായപ്പെടുന്നത്. ഇവര്‍ എന്തിനാണു കൂട്ടത്തോടെ അമേരിക്കയിലേക്ക് പോകുന്നതെന്ന് മലക്ക് പറയുന്നില്ല.

Ananth said...

>>>>ഇതില്‍ നിന്നും താങ്കള്‍ എന്താണു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്?<<<<

that was in response to your statement "ഗുജറാത്തില്‍ നടന്നത് ഭാവിയില്‍ ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ ഡ്രസ് റെഹേഴ്സല്‍ ആയിരുന്നു." I quoted from a bbc article to show divergent opinions about the current state of affairs in gujarat - one appreciative of the industrial growth and another expressing faith in modis administrative ability even while social inequalities are still to be tackled. What i pointed out was that you are ( along with the hate modi campaigners) equating modi with what happened in 2002 and are projecting a repeat of that ....while the modi supporters, who have built up a lot of hype around him being the symbol of stability and progress that the state achieved in the post 2002 period, are offering a repeat of this on a national level...... let us see which of these prospective scenarios have more subscribers among the larger population on a country wide scale in the coming general election.

Ananth said...

>>>യേശു മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു എന്നു കൃസ്ത്യാനികള്‍ വിശ്വസിക്കുന്നത് പൂര്‍ണ്ണ ബോധ്യത്തോടെ സത്യമാണെന്നു താന്നെയാണ്. <<<

please remember that i am trying to explain a grammatical point on interpretation -( why am i reminded of prof joseph of thodupuzha !!)

ok....i have absolute agreement with the above statement that christians believe with conviction that it is a truth - the point i made was , it is still a belief exclusive to christians and others do not accept it as a fact.

similarly sangh parivar may believe as truth many of the things that you mentioned but that does not mean others also accept those as truth

so when you say മോദിക്ക് വിസ നിഷേധിച്ചതിന്റെ പിന്നില്‍ അമേരിക്കയിലെയും ഇന്‍ഡ്യയിലെയും ക്രിസ്ത്യാനികള്‍ ആണെന്ന് സംഘ പരിവാര്‍ വിശ്വസിക്കുന്നതും സത്യമാണെന്ന് പൂര്‍ണ്ണ ബോധ്യത്തോടെയാണ്., it still suggests that it may not be a fact that is accepted by all.....that is why i quoted Zahir Janmohamed who is not at all a sangh parivar member but a firm hate modi campaigner.

Ananth said...

>>>കാറില്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ അടിയില്‍ അകപ്പെട്ട് ചത്തുപോകുന്ന പട്ടിക്കുട്ടിയോടായിരുന്നു മോദി ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളെ ഉപമിച്ചത്. <<<<

താങ്കളിത് പലവുരു പറഞ്ഞതു കൊണ്ടു ഒരു വിശദീകരണം ആവാം .......ആലങ്കാരികമായി പറയുന്ന കാര്യങ്ങളെ അറിവില്ലായ്മ മൂലമോ ബോധപൂര്‍വമോ ദുര്‍ വ്യാഖ്യാനം ചെയ്യുന്നതിന് ഉത്തമോദാഹരണമാണിത് .....ഇവിടെ ഉപമ അല്ല അര്‍ത്ഥാപത്തി ആണ് .... അര്‍ത്ഥാപത്തി അതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം .....അപ്പക്കോലെലി തിന്നു പോല്‍ അപ്പത്തിന്‍ കഥയെന്തു ചൊല്‍വാന്‍ ....എന്ന രീതിയില്‍ ....നമ്മളോടിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ വാഹനത്തിനടിയില്‍ ഒരു പട്ടിക്കുട്ടി അകപ്പെട്ടാല്‍ പോലും നമുക്ക് അതിയായ ദുഃഖം ഉണ്ടാവും അപ്പോള്‍ പിന്നെ ഇത്രയധികം ജീവഹാനി ഉണ്ടായ ഒരു ദുരന്ത ത്തിന്റെ കാര്യം പറയാനുണ്ടോ .....എന്ന് 2002 ലെ കലാപത്തെ കുറിച്ച് ഖേദം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയി പറഞ്ഞതിനെ ആണ് ഇപ്രകാരം "മുസ്ലിങ്ങളെ പട്ടിക്കുട്ടിയോട് ഉപമിച്ചത് " ആക്കി മാറ്റിയത്

kaalidaasan said...

>>>>>അല്പം കൂടെ മലയാള പാഠം ആവാം
എന്തെങ്കിലും തെറ്റായ ഒരു കാര്യം ചെയ്തു എന്ന് ആരോപിക്കുന്നതിനെ യാണ് കുറ്റപ്പെടുത്തുക എന്നു പറയുന്നത് <<<


തെറ്റായ കാര്യത്തിനു തന്നെയാണു കുറ്റപ്പെടുത്തല്‍ ഉണ്ടാകുന്നത്. തെറ്റും ശരിയും പല കാര്യത്തിലും ആപേക്ഷികമാണ്. ഗുജറാത്തില്‍ നടന്ന കൂട്ടക്കൊല സംഘ പരിവാറിന്റെ ഭാഗത്തു നിന്നും നോക്കുമ്പോള്‍ ശരിയാണ്. പക്ഷെ ഇന്‍ഡ്യയിലെയും ലോകത്തിലെയും ഭൂരിഭാഗം പേരുടെയും  അഭിപ്രായത്തില്‍ തെറ്റായിരുന്നു. അതുകൊണ്ടാണ്, മോദിയെ കുറ്റപ്പെടുത്തിയതും.

മോദിക്ക് വിസ നിഷേധിച്ചത് തെറ്റായി പോയി എന്നത് സംഘപരിവാറിന്റെ അഭിപ്രായം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ക്രൈസ്തവ അതീവ്രവദികളായിരുന്നു എന്നു പറയുന്നത് അവരെ കുറ്റപ്പെടുത്തലല്ലേ? അത് പ്രധാനമായും ചെയ്യുന്നത് സംഘ പരിവറും. Zahir Janmohamed പറയുന്നത്, വിസ നിഷേധിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ക്രൈസ്തവ തീവ്രാവാദികള്‍ അന്നെടുത്ത നിലപാടു മാറ്റി. ഇപ്പോള്‍ അവര്‍ക്ക് അതില്‍ വലിയ എതിര്‍പ്പില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെപ്പോലെ ഇവരും തുടര്‍ന്നും എതിര്‍ക്കണമെന്നല്ലേ? അപ്പോള്‍ അദ്ദേഹം ക്രൈസ്തവ തീവ്രവാദികളെ കുറ്റപ്പെടുത്തുക തന്നെയല്ലേ? അതോ നിലപാടു മാറ്റിയതില്‍ അഭിനന്ദിക്കുകയാണോ? എന്നെ മലയാളം പഠിപ്പിക്കുന്നതിനു മുന്നെ ഇത് പഠിച്ചാല്‍ നന്നായിരുന്നു.

മോദിയെ വെള്ള പൂശാന്‍ ഉദ്ദേശിച്ചാണ്, താങ്കളിതൊക്കെ പകര്‍ത്തി വച്ചതും. മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ക്രൈസ്തവ തീവ്രവാദികള്‍ പോലും നിലപാടു മാറ്റി. പിന്നെ മറ്റുള്ളവര്‍ മോദിയെ എന്തിനു തുടര്‍ന്നും എതിര്‍ക്കണം എന്നു തന്നെയല്ലേ താങ്കള്‍ പറഞ്ഞു വരുന്നത്?

kaalidaasan said...

>>>>>എന്നിട്ടുമെന്തേ അദ്ദേഹം മറ്റു നേതാക്കളെക്കാള്‍ ഉയര്‍ന്നു കാണപ്പെടുന്നു?അദ്ദേഹത്തിനു വേണ്ടി ചാവേറുകള്‍ ആവാന്‍ ആളുണ്ടാവുന്നു ?....2002 നു ശേഷം ഒരു പറ്റം ആളുകള്‍ നടത്തി വരുന്ന hate modi campaign ആണതിന് കാരണം എന്നു കാണാം ..<<<

ആരാണു മോദിയെ ഉയര്‍ത്തി കാണിക്കുന്നത്? പ്രധാനമായും രണ്ടു കൂട്ടരാണ്. ഒന്ന് സംഘ പരിവാര്‍. ആര്‍ എസ് എസും, വിശ്വ ഹിന്ദു പരിഷത്തും, ബജ്‌രംഗ് ദളും അദ്ദേഹത്തെ ഉയര്‍ത്തി കാണിക്കുന്നു. അതിന്റെ കാരണം മുസ്ലിങ്ങളെ നേരിടാന്‍ മോദിയോളം കഴിവുള്ള ബി ജെ പി നേതാവ് ഇന്ന് ഇന്‍ഡ്യയില്‍ ഇല്ല എന്നതാണ്. അതുകൊണ്ടാണ്, മാന്യനും മിതഭാഷിയും, കാര്യ ശേഷിയും ഭരണ ശേഷിയുമുള്ള, എതിരാളികള്‍ക്ക് പോലും ബഹുമാനം തോന്നുന്ന ആളുമായ ചൌഹാനെക്കാളും മേലെ മോദിയെ അവര്‍ പ്രതിഷ്ഠിച്ച് അദ്ദേഹത്തെ മഹത്വവത്കരിക്കുന്നത്. ആര്‍ എസ് എസ് അദ്വാനിയെ എതിര്‍ക്കാനുള്ള ഏക കാരണം അദ്ദേഹം ഇപ്പോള്‍ മുസ്ലിങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്നു എന്നതാണ്. ജിന്നയെ മതേതരവാദി എന്നു വിളിച്ചത് ആര്‍ എസ് എസിനു ക്ഷമിക്കാന്‍ ആകില്ല. ഹിന്ദുത്വ മന്ത്രം കൊണ്ട് ബി ജെ പിക്ക് ഇതില്‍ കൂടുതല്‍ വളരാന്‍ ആകില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്, അദ്വാനി നിലപാട് മാറ്റിയത്. രഥമുരുട്ടിയും പള്ളിപൊളിച്ചും നടന്നാല്‍ ഹിന്ദുക്കളുടെ നേതാവെന്നതിനപ്പുറം വളരാനാകില്ല. അതിനു മറ്റ് പലതും വേണ്ടി വരും. പ്രായേണ മിതവാദ നിലപാടെടുക്കുന്ന മുസ്ലിം ലീഗിനു കേരളത്തിലെ മൂന്നിലൊന്ന് മുസ്ലിങ്ങളെ മാത്രമേ ആകര്‍ഷിക്കാന്‍ അയിട്ടുള്ളു. അതു തന്നെയേ ബി ജെപിയുടെ കാര്യത്തിലും ഉണ്ടാകൂ. മത രാഷ്ട്രീയത്തിനതിലപ്പുറം വളാരാനും ആകില്ല.

രണ്ടാമത്തെ കൂട്ടര്‍ കുറച്ച് മദ്ധ്യവര്‍ഗ്ഗവും. അവരുടെ കാഴ്ചപ്പാടില്‍ വികസനം എന്നു പറഞ്ഞാല്‍ പടിഞ്ഞാറന്‍ നാടുകളില്‍ കാണുന്നതാണ്. കുറച്ച് റോഡുകളും, വിമാനത്താവളങ്ങളും, കെട്ടിടങ്ങളും,ഒക്കെ ഉണ്ടായാല്‍ വികസനമായി എന്നവര്‍ കരുതുന്നു. ഇവരെ സംബന്ധിച്ച് മതേതര നിലപാടോ, രാഷ്ട്രീയപാര്‍ട്ടികളുടെ രാഷ്ട്രീയമോ ഒന്നുമല്ല. പ്രധാനം. എങ്ങനെയെങ്കിലും അമേരിക്കക്കൊപ്പം  എത്തുക എന്നതാണ്. ഇന്‍ഡ്യയില്‍ പട്ടിണി കിടക്കുന്നവരൊന്നും ഇവരുടെ ചിന്താ മണ്ഢലത്തിലേ ഇല്ല. ഇപ്പോള്‍ മോദി 2800 കോടി രൂപ ചെലവാക്കി പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാന്‍ പോകുന്നു. ഇന്നലെ 1700 ട്രക്കുകളാണ്, മോദി flag off ചെയ്ത് ഇരുമ്പു ശേഖരിക്കാന്‍ വിട്ടത്. ഇതുപോലെയുള്ള അസംബന്ധങ്ങളെ ഇവരൊന്നും എതിര്‍ക്കുകയും ഇല്ല. കോണ്‍ഗ്രസ് മറന്ന പട്ടേലിനെ ഞാന്‍ ആദരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ്, മോദി ശ്രമിക്കുന്നത്.

താങ്കളേപ്പോലുള്ളവര്‍ക്ക് 2002 ലെ സംഭവം മറ്റേത് ഹിന്ദു മുസ്ലിം  ലഹള പോലെ ഒന്നു മാത്രമാണ്. പക്ഷെ മറ്റ് പലര്‍ക്കും അതല്ല. സ്വതന്ത്ര ഇന്‍ഡ്യയുടെ ഏറ്റവും വലിയ മുറിവുകള്‍ മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചതും, ബാബ്രി മസ്ജിദ് തകര്‍ത്തതും, പിന്നെ ഗുജറാത്ത് സംഭവവുമാണ്. ഈ സംഭവത്തില്‍ മോദിക്കുള്ള പങ്ക് ബാജ് പെയിയുടെ നിലപാടില്‍ നിന്നും ആര്‍ക്കും മനസിലാക്കാം. അതിനെതിരെ പലരും  പ്രതികരിക്കുന്നു. അവരുടെ ഇടപെടല്‍  കൊണ്ടാണ്, മോദിയുടെ അന്നത്തെ പല സഹ പ്രവര്‍ത്തകരെയും പല കേസുകളിലും  അന്വേഷണ ഏജന്‍സികളും കോടതിയും കുറ്റക്കാരായി കണ്ടെത്തിയത്. അല്ലെങ്കില്‍ ഇവരൊക്കെ ഇന്നും  മോദിയുടെ വല കൈകളും, മനസാക്ഷി സൂക്ഷിപ്പുകാരും ഒക്കെ ആയി തുടര്‍ന്നേനെ. മോദിക്കു വേണ്ടി പല വ്യാജ ഏറ്റുമുട്ടലുകളും നടത്തി മോദിയെ ഹിന്ദുത്വയുടെ ഏക രക്ഷകന്‍ ആയി കൊണ്ടാടാന്‍ സംഘ പരിവാറിനവസരം ഉണ്ടാക്കികൊടുക്കുകയും ചെയ്യുമായിരുന്നു. അതൊക്കെ തുറന്നു കാട്ടുന്നതിനെ hate modi campaign എന്നു വിളിക്കുന്നത് മോദിയോടുള്ള ആരാധന കൊണ്ടാണെന്നു പറയേണ്ടി വരും. മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത് ഇതേ hate modi campaign ആണെന്നാണു താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. അതിനു വേണ്ടി, അമേരിക്കയിലെ ഭൂരിഭാഗം രാഷ്ട്രീയക്കാര്‍ക്കും മോദിയെ അറിയില്ല എന്ന തമാശ വരെ താങ്കള്‍ പറയുന്നു.

Ananth said...

>>>>സ്വതന്ത്ര ഇന്‍ഡ്യയുടെ ഏറ്റവും വലിയ മുറിവുകള്‍ മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചതും, ബാബ്രി മസ്ജിദ് തകര്‍ത്തതും, പിന്നെ ഗുജറാത്ത് സംഭവവുമാണ്<<<

അടിയന്തിരാവസ്ഥയും 1984 ലെ സിക്കു വംശഹത്യയും ഒക്കെ ഇപ്പോഴത്തെ സോണിയാ ഭക്തിയില്‍ മറന്നു പോയതായിരിക്കും

Ananth said...

>>>എന്നെ മലയാളം പഠിപ്പിക്കുന്നതിനു മുന്നെ ഇത് പഠിച്ചാല്‍ നന്നായിരുന്നു.<<<

ഇങ്ങനെ ഇങ്ങനെ ഉരുണ്ടു കളിക്കുന്നത് കൊണ്ടു താങ്കള് ആദ്യം പറഞ്ഞ കാര്യം മാറുന്നില്ല

വിസ നിഷേധിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതു ക്രൈസ്തവ തീവ്രാവാദികള്‍ ആണെന്ന് Zahir Janmohamed നെ ഉദ്ധരിച്ചു ഞാന്‍ പറഞ്ഞപ്പോള്‍ അക്കാര്യം "അത് ശരിയാണെന്നു ഞാന്‍ സമ്മതിച്ചല്ലോ. പിന്നെ എന്താണു പ്രശ്നം." എന്നാണു താങ്കള് പ്രതികരിച്ചത്

പക്ഷേ ".but earlier you were suggesting that those were just canards spread by sangh parivar propaganda" എന്നു ചൂണ്ടി കാട്ടിയതിനു മറുപടി ആയി
"ഞാന്‍ എഴുതിയത്, അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംഘ പരിവാര്‍ വിശ്വസിക്കുന്നു എന്നാണ്."
താങ്കളുടെ തന്നെ അഭിപ്രായത്തില്‍ "ഇതുപോലെ മറ്റ് പലതും സംഘ പരിവാറിന്റെ വിശ്വാസ സത്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സോണിയ ഗാന്ധി വത്തിക്കാന്റെ ഏജന്റാണെന്നും, ഇന്‍ഡ്യയെ ക്രൈസ്തവ വത്കരിക്കലാണവരുടെ ലക്ഷ്യമെന്നും അവര്‍ വിശ്വസിക്കുന്നു" എന്നും ഒക്കെ പറയുന്നത് അക്കാര്യങ്ങള്‍ താങ്കളും സമ്മതിക്കുന്നു എന്ന അര്‍ത്ഥത്തിലാണോ എടുക്കേണ്ടത് ?
അപ്പോള്‍ സംഘപരിവാറുകാര് വിശ്വസിക്കുന്നതു കൊണ്ടു മാത്രം വസ്തുത ആവില്ല ....മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ Zahir Janmohamed ന്റെ അഭിപ്രായത്തെ കൂടുതല്‍ വിശ്വാസയോഗ്യമായി ഈ വിഷയത്തി ല്‍ ഞാന്‍ കാണുന്നു എന്നതിന് "അദ്ദേഹം അമേരിക്കയിലെ ഇവാഞ്ചെലിക്കല്‍ ക്രിസ്ത്യാനികളെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തി എഴുതിയപ്പോള്‍ അത് താങ്കള്‍ക്കിഷ്ടമായി" എന്നു പറഞ്ഞ താങ്കളിപ്പോള്‍ വിസ നിഷേധിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ക്രൈസ്തവ തീവ്രാവാദികള്‍ അന്നെടുത്ത നിലപാടു മാറ്റി യതിനെ കുറിച്ച് "അദ്ദേഹം ക്രൈസ്തവ തീവ്രവാദികളെ കുറ്റപ്പെടുത്തുക തന്നെയല്ലേ? " എന്നു പറഞ്ഞു ഉരുണ്ടു കളിക്കുന്നു .... ഇനിയിപ്പോ വിസാ നിഷേധിക്കലിന് ക്രൈസ്തവ തീവ്രവാദികളുടെ പങ്കിനെ പറ്റി എന്നപോലെ അവരുടെ ഇപ്പോഴത്തെ നിലപാട് മാറ്റവും ഒരു statement of fact എന്ന നിലയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ കൊടുത്തിരിക്കുന്നത് അല്ലാതെ കുറ്റപ്പെടുത്തുക ഒന്നുമല്ല - വേണമെങ്കില്‍ ഒരിക്കല്‍ കൂടി വായിച്ചു നോക്കുക

U.S. Evangelicals, Indian Expats Teamed Up to Push Through Modi Visa Ban

ഒരു കാര്യം വ്യക്തം - ഉറങ്ങുന്ന ആളിനെ ഉണര്‍ത്താന്‍ പറ്റും ഉറക്കം നടിക്കുന്ന ആളിനെ വിളിച്ചുണര്‍ത്താന്‍ സാധിക്കുകയില്ല
അതുകൊണ്ടു തന്നെ കൂടുതല്‍ വിശദീകരണങ്ങള്‍ ഒരു വ്യര്‍ത്ഥവ്യായാമമാണെന്ന് ഞാന്‍ മനസിലാക്കുന്നു.
എന്നിരുന്നാലും താങ്കള്‍ക്കു ഇഷ്ടമില്ലാത്ത കമന്റുകള്‍ delete ചെയ്തു കളയാതെ ചര്‍ച്ചയില്‍ ഏര്‍പ്പെടുവാനുള്ള സഹിഷ്ണുത കാണിച്ചതിന് താങ്കളോട് നന്ദി രേഖപ്പെടുത്തുന്നു

മലക്ക് said...

http://www.mathrubhumi.com/story.php?id=417907

http://www.mathrubhumi.com/story.php?id=417935

ഇപ്പോൾ എന്ത് പറയുന്നു അമേരിക്കൻ സപ്പൊർട്ടെർസ്? അമേരിക്കക്ക് കാര്യം മനസിലായി തുടങ്ങി കാളിദാസനു മനസിലാകുമോ ആവോ? ഒരേ തെറ്റ് ചെയ്ത ഇന്ത്യാക്കാർക്ക് കുറഞ്ഞ വേതനം കൊടുക്കുന്ന അമേരിക്കൻ ഡിപ്ലോമാറ്റുകളെ അറസ്റ്റ് ചെയ്ത് തുണി അഴിച്ചു പരിശോടിക്കുമോ എന്ന് കൂടി നമുക്ക് നോക്കാം.

മലക്ക് said...

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും നരേന്ദ്ര മോഡി അടുത്ത പ്രധാന മന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നു. അതാണ്‌ യാദാർത്ഥ്യം. മതത്തിന്റെ അടിസ്ഥാനത്തിൽ മോഡി കുറച്ചു പേർക്ക് സ്വീകാര്യൻ അല്ലായിരിക്കും പക്ഷെ മതം എന്നത് അടുത്ത തെരഞ്ഞെടുപ്പിൽ വളരെ ചെറിയ ഒരു വിഷയം മാത്രമാണ്. ഏറ്റവും പ്രധാന വിഷയം അഴിമതി ആണ്. അടുത്തത് തൊഴിൽഇലായ്മ, പിന്നെ സ്ത്രീ സുരക്ഷ. അതിനു ശേഷമേ ഈ പറയുന്ന കാര്യങ്ങൾ ഒക്കെ വരുകയുള്ളൂ. ആദ്യം വരുന്ന കാര്യങ്ങളിൽ മോദി പരാജയം ആണോ എന്ന് പരിശോദിക്കുക. പരാചിതൻ അല്ലെങ്കിൽ മോദി തന്നെ അധികാരത്തിൽ വരും അല്ലെങ്കിൽ ആ സ്ഥാനത്തിൽ കണ്ണ് നട്ടിരിക്കുന്ന ചില പ്രാദേശിക പാർട്ടികൾ ഉണ്ട് അവര്ക്കുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. രാഹുൽ ഗാന്ധി പ്രതിപക്ഷത്ത് ഇരിക്കട്ടെ. അഞ്ചു വര്ഷം ഭരണം പഠിക്കട്ടെ അഞ്ചു വര്ഷം കഴിഞ്ഞു ഭാഗ്യം ഉണ്ടെങ്കിൽ പ്രധാന മന്ത്രി ആകാം. അത് തന്നെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെ ഉയരത്തി പിടിക്കുന്നത്‌ കൊണ്ട് കോണ്ഗ്രസ് ഉദ്ദേശിക്കുന്നതും.

Unknown said...

<>

ഈ വിവരം "മലക്കിനു" എവിടെ നിന്നും കിട്ടി, ബി.ജെ.പി ക്കു പോലും അതില്‍ സംശയം ഉണ്ട്‌ അതാണല്ലൊ അവരിപ്പോള്‍ 272+ എന്ന പുതിയ ഒരു കാംബയിനുമായി നീങ്ങുന്നതു.

Unknown said...

>>അന്നത്തെ പ്രധാന മന്ത്രി ബാജ് പെയി മോദിയുടെ നിലപാടില്‍ പ്രതിഷേധിച്ച്, അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ പോലും ആലോചിച്ചിരുന്നു. ഇന്ന് മോദി വെറുക്കുന്ന അദ്വാനി ആയിരുന്നു അന്നതിനു തടയിട്ടത്. ബി ജെ പി തന്നെ അവരുടെ ഒരു സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആലോചിച്ചു എന്നതിന്റെ ഗൌരവം താങ്കള്‍ക്കുള്ളാന്‍ ആകുന്നുണ്ടോ എന്തോ? മോദിക്കീ കലാപത്തിലുള്ള പങ്കിനേപ്പറ്റി ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ബാജ് പെയിയുടെ തീരുമാനം.>>

കാളിദാസന്‍, പലറ്‍ക്കും മറുപടിയായി താങ്കളുടെ ഈ ഒരു കമന്‍റു മാത്രം മതി.

മലക്ക് said...

@Baiju Khan
ഈ വിവരം "മലക്കിനു" എവിടെ നിന്നും കിട്ടി, ബി.ജെ.പി ക്കു പോലും അതില്‍ സംശയം ഉണ്ട്‌ അതാണല്ലൊ അവരിപ്പോള്‍ 272+ എന്ന പുതിയ ഒരു കാംബയിനുമായി നീങ്ങുന്നതു.

ബൈജു, അല്ലെങ്കിലും BJP ഒറ്റയ്ക്ക് 272 സീറ്റ് ഒന്നും പിടിക്കാൻ പോകുന്നില്ല. നരേന്ദ്ര മോഡിക്ക് പ്രധാന മന്ത്രി ആകാൻ 272 സീറ്റുകൾ മുഴുവനായി പിടിക്കണം എന്നില്ല. ഇരുന്നൂറിനു മുകളിൽ എത്ര സീറ്റ് പിടിച്ചാലും അദ്ദേഹം പ്രധാന മന്ത്രി ആകും എന്നത് ഏകദേശം ഉറപ്പാണ്. പക്ഷെ ഇരുന്നൂറിൽ താഴെ ആണെങ്കിൽ മോദിയുടെ കാര്യം പരുങ്ങലിൽ ആകും. പ്രത്യേകിച്ച് അദ്വാനി മത്സരിക്കും എന്ന് അറിയിച്ച സ്ഥിതിക്ക്. ചെറിയ പാര്ട്ടികളെ തട്ടിക്കൂട്ടി ഒരു മന്ത്രിസഭ ഉണ്ടാക്കാൻ മോടിയെക്കാൾ കഴിയുക അദ്വാനിക്ക് ആകും.

Ananth said...

>>>അന്നത്തെ പ്രധാന മന്ത്രി ബാജ് പെയി മോദിയുടെ നിലപാടില്‍ പ്രതിഷേധിച്ച്, അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ പോലും ആലോചിച്ചിരുന്നു.<<<<

ഇങ്ങനെ പല myth കളും പ്രചരിപ്പിക്കപ്പെടുന്നുന്ടു .....പട്ടിക്കുട്ടിയുടെ കാര്യത്തിലെന്നപോലെ സത്യം വിശദീകരിക്കപ്പെടുന്നില്ല

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന രാജധര്‍മ്മത്തില്‍ വീഴ്ച സംഭവിച്ചു എന്നതിനാല്‍ അതിന്റെ ധാര്മിക ഉത്തരവാദിത്വം ഏറ്റെടുത്തു മോദി രാജി വെച്ച് മറ്റൊരാള്‍ ആ സ്ഥാനത്ത് വരണം എന്ന് വാജ്പയീ അഭിപ്രായപ്പെട്ടിരുന്നു ( അല്ലാതെ സര്‍ക്കാരിനെ പിരിച്ചു വിടണം എന്ന തരത്തില്‍ യാതൊരു നീക്കവും ഉണ്ടായിരുന്നില്ല - ഇനി അത് തന്നെയാണ് ഉദ്ദേശിച്ചത് എന്നു പറഞ്ഞു ഉരുളാന്‍ നോക്കേണ്ട - ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടുന്നതും ഒരു മുഖ്യമന്ത്രി രാജി വച്ച് അയാളുടെ പാര്‍ട്ടിയിലെ മറ്റൊരാള്‍ ആ സ്ഥാനത്ത് വരുന്നതും ഒരേ കാര്യമല്ല ) ഏതൊരു ജനാധിപത്യ പാര്‍ട്ടിയിലെയും പോലെ ബീ ജേ പീ യിലും അക്കാര്യം ചര്ച്ച ചെയ്യപ്പെട്ടു അദ്വാനിയുടെ നേതൃത്വത്തില്‍ ഉള്ള ഭൂരിഭാഗം അത്തരമൊരു നീക്കത്തിന് എതിരായിരുന്നു അത് കൊണ്ട്ട് അത് നടന്നില്ല ഇക്കാര്യം ചര്‍ച്ച ചെയ്ത ഗോവാ സമ്മേളനത്തില്‍ തന്നെ വാജ്പയീ ജിഹാദി തീവ്രവാദികള്‍ക്കെതിരെയുള്ള പ്രസംഗ മാണ് നടത്തിയതും

പിന്നെ അന്ന് mentor ആയിരുന്ന അദ്വാനി ഇന്ന് മോഡിക്ക് ഒപ്പം അല്ല എന്നത് രാഷ്ട്രീയത്തില്‍ അത്ര പുതിയ കാര്യമൊന്നുമല്ല ....ഒരു കാലത്ത് പിണറായിയെ സെക്രട്ടറി സ്ഥാനത്ത് വരെ ഉയര്‍ത്തി കൊണ്ടു വന്ന mentor ആയ അച്ചുതാനന്ദനും ആയി ഇപ്പോഴത്തെ ബന്ധം ഒരുദാഹരണം മാത്രം

Unknown said...

<>

ആനന്ദ്‌, തങ്കള്‍ പറഞ്ഞതില്‍ ഒരു വൈരുദ്ധ്യം കാണുന്നുണ്ട്‌, രജധര്‍മത്തില്‍ വീഴ്ച വരുത്തിയെന്നു പറഞ്ഞാല്‍ അന്നത്തെ അവിടുത്തെ രാജാവ്‌ മോഡിയാണെന്നതു കൊണ്ടു തന്നെ നേരിട്ടുള്ള കുറ്റാരോപണമാണു, അല്ലാതെ മറ്റാരോ ചെയ്ത കുറ്റത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടുന്ന ബലിയാടല്ല മോഡി.
പ്രധാന മന്ത്രിയായിരിക്കെ ക്രുത്യമായ വിവരങ്ങള്‍ വെച്ചാണു വാജ്പയി ആ പ്രസ്താവന നടത്തുന്നതു, അങ്ങനെ വരുമ്പോള്‍ രജധര്‍മത്തില്‍ വീഴ്ച്ച വരുത്തി എന്നാരോപിക്കപ്പെടുന്ന ഒരു വ്യക്തി ഇന്നിപ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയാകാന്‍ യോഗ്യന്‍ ആണെന്നു പറയുന്നതു നമ്മുടെ ജനാധിപത്യത്തിന്‍റെ അപചയമാണു കാണിക്കുന്നതു.

Unknown said...

<< ഇങ്ങനെ പല myth കളും പ്രചരിപ്പിക്കപ്പെടുന്നുന്ടു .....പട്ടിക്കുട്ടിയുടെ കാര്യത്തിലെന്നപോലെ സത്യം വിശദീകരിക്കപ്പെടുന്നില്ല >>
ശരിയാണു മിത്തുകളാണു പ്രചരിപ്പിക്കപ്പെടുന്നതു !! കാര്‍ യാത്രക്കാരനു വേദനയുണ്ടാകുമെന്നു മുന്‍പു പറഞ്ഞു, 2002 ല്‍ തനിക്കുണ്ടായ മാനസിക വിഷമത്തെപ്പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ മോഡി വീണ്ടും പറഞ്ഞു, അതു കൊണ്ടൊക്കെ തന്നെയാണല്ലൊ ദുരിത ബാധിതര്‍ക്കു നീതി ലഭിക്കാന്‍ സുപ്രീം കോടതിവരേയും തുടര്‍ച്ചയായി പോകേണ്ടിവരുന്നതു, വധ ശിക്ഷക്കു തൊട്ടു താഴെ ദീര്‍ഘകാല ശിക്ഷ വിധിക്കപ്പെട്ട മായ കൊദുനാനിക്കു മോഡി സര്‍ക്കാരില്‍ വനിത ശിശു ക്ഷേമ വകുപ്പു ലഭിച്ചതു, സര്‍ക്കാരിനെതിരെ തെളിവുമായി വരുന്നവരെ തുടര്‍ച്ചയായി പീഡിപ്പിക്കുന്നതു.
2002 ല്‍ മോഡി വല്ലാതെ വേദനിച്ചിരുന്നു എന്നതു "myth" അല്ല എന്ന്‌ ജനങ്ങളൊടു പറയാന്‍ വല്ലാതെ ബുദ്ധിമുട്ടും.

Ananth said...

@ Baiju Khan

ഒരു രാഷ്ട്രീയ കക്ഷിയുടെ അംഗ ങ്ങളെല്ലാവരും തന്നെ എല്ലാ കാര്യത്തിലും ഏകാഭിപ്രായം പുലര്‍ത്തുക എന്നത് ജനാധിപത്യത്തില്‍ അസംഭാവ്യമാണ് ....അന്നത്തെ ബീ ജേ പീ യിലെ മിതവാദികളുടെ മുഖം project ചെയ്തിരുന്ന വാജപെയിയും കടുത്ത ഹൈന്ദവ നിലപാട് ഉള്ളവരുടെ വക്താവായി അറിയപ്പെട്ടിരുന്ന അദ്വാനിയും യഥാര്‍ത്ഥ ഹൈന്ദവ തീവ്രവാദം ഒക്കെ ജനസംഘം സ്ഥാപിച്ച ബല രാജ് മധോക്കിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോഴേ ഉപേക്ഷിച്ചിരുന്നു .....പിന്നീടിങ്ങോട്ട് ഇവരുടെ നിലപാടുകളെല്ലാം തന്നെ ജനത്തിന് സ്വീകാര്യമായ ഒരു കക്ഷിയായി വളരുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടുള്ള good cop bad cop എന്ന ഒരു അടവു നയത്തിന്റെ ഭാഗമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ....അയോധ്യ പ്രശ്നത്തിലും മോദിയുടെ രാജിക്കാര്യത്തിലുമെല്ലാം ഇപ്പറഞ്ഞ രീതിയിലുള്ള നിലപാടുകള്‍ വാജ്പേയിക്ക് ഒരു wider acceptability നേടികൊടുത്തത് ഒരു deliberate image building exercise ന്റെ ഭാഗമായിട്ടാണ് .....അല്ലാതെ പ്രധാന മന്ത്രി എന്ന നിലയില്‍ എന്തെങ്കിലും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലൊന്നും ആണെന്നതിന് തെളിവൊന്നുമില്ല .....ഒരു തീവണ്ടി അപകടം ഉണ്ടായാല്‍ ആ വകുപ്പിന്റെ മന്ത്രി ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജി വെക്കുന്നത് ജനത്തിന് സുരക്ഷ കൊടുക്കുക എന്ന രാജ ധര്‍മം പാലിക്കാന്‍ കഴിഞ്ഞില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ്.....അല്ലാതെ മന്ത്രി നേരിട്ട് എന്തെങ്കിലും കുറ്റം ചെയ്തത് കൊണ്ടല്ല ...അതേ രീതിയില്‍ രണ്ടു വിഭാഗം ആളുകള്‍ ഏറ്റുമുട്ടി ഇരുഭാഗത്തും നൂറു കണക്കിന് ജീവഹാനി സംഭവിച്ചപ്പോള്‍ ജനത്തിന്റെ ജീവന്‍ സംരക്ഷിക്കുക എന്ന രാജ ധര്‍മം പാലിക്കുന്നതില്‍ വീഴ്ച ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജി വെക്കുന്നത് നന്നായിരിക്കും എന്നു പറഞ്ഞത് ....അല്ലാതെ നേരിട്ട് എന്തെങ്കിലും കുറ്റം ചെയ്തത് കൊണ്ടല്ല.....മോഡിയെ നേരിട്ട് കുറ്റം ചാര്‍ത്താനുള്ള നിയമപരമായ മാര്‍ഗങ്ങളിലൂടെയുള്ള ശ്രമങ്ങ ളെല്ലാം വ്യവഹാര വ്യവസായികള്‍ ഇത്രകാലം നടത്തിയിട്ടും വിജയിക്കാത്തത് അതു കൊണ്ടു തന്നെയാണ് ....പിന്നെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ടെന്ന വാദം ഗുജറാത്തിലെ ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ല എന്നു മൂന്നു തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ കാണിക്കുന്നു ....ഇനിയിപ്പോള്‍ ഇന്ത്യയൊട്ടാകെ ഉള്ള ജനത്തിന്റെ അഭിപ്രായം അധികം വൈകാതെ നമുക്കറിയാമല്ലോ ....പിന്നെ നിങ്ങള് വാഹനം ഓടിക്കുന്ന വ്യക്തി ആണെങ്കില്‍ നിങ്ങളോടിക്കുന്ന വണ്ടി ഇടിച്ചു ഒരാള്‍ മരിച്ചെന്നു കരുതി നിങ്ങളെ പിന്നീട് ആജീവനാന്തം വണ്ടി ഓടിക്കുന്നതില്‍ നിന്നും വിലക്കും എന്നാണോ കരുതുന്നത് ? അങ്ങനെ ഒന്നുമില്ല നിങ്ങളുടെ license ഇല് ഒരു entry വരും അത്രതന്നെ ......അതുപോലെ ഒരിക്കല് രാജധര്‍മത്തില്‍ വീഴ്ച്ച വരുത്തി എന്നാരോപിക്കപ്പെടുന്ന ഒരു വ്യക്തി ഇന്ത്യന്‍ പ്രധാന മന്ത്രിയാകാന്‍ യോഗ്യന്‍ ആണോ എന്നു തീരുമാനിക്കുക ഇന്ത്യയിലെ ജനങ്ങളുടെ ഒരു prerogative ആണ് ....അത് എന്ത് രീതിയിലായാലും മുന്‍ വിധികളൊന്നും കൂടാതെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്ത ....അല്ലാതെ വരുമ്പോഴാണ് ജനാധിപത്യത്തിന്‍റെ അപചയമാവുന്നത്

Ananth said...

In his no-holds-barred memoir My Country My Life, Advani for the first time admits that he had differences with Vajpayee on Modi's resignation as he felt that the Gujarat Chief Minister was "unfairly targeted".


The Leader of the Opposition also recounts his journey from New Delhi to Goa with Vajpayee on a special aircraft in April, 2002 to attend the party's National Executive. They were accompanied by Jaswant Singh and Arun Shourie.

"Early on during the two-hour journey, the discussion veered around to Gujarat. There was a long spell of silence as Atalji went into a contemplative mood, which was broken by Singh asking him. 'What do you think Atalji?"

"Atalji replied, 'kam se kam isteefa ka offer to karte' (Modi should have at least offered to resign)."


Advani said although he felt that Modi's resignation would not help and was not sure whether the National Executive would accept the offer, he asked the Gujarat Chief Minister to offer to step down as soon as he arrived in Goa.

Modi complied and offered to tender his resignation at the National Executive meeting after recounting in great detail the whole sequence of events and the background of communal tension in Gujarat.

"The moment Modi said that, the meeting hall reverberated with a thunderous response from the hundred-odd members of the party's top decision making body and special invitees: 'Isteefa mat do, isteefa mat do (don't resign)," Advani says.

"I then separately ascertained the views of senior leaders of the party on this matter. Each one of them, without exception said, 'No he must not resign," the former Deputy Prime Minister recollects.

"Thus ended the debate inside the party on an issue that had generated deeply divided opinions in Indian society and polity," he notes.

Ananth said...

modi it seems started cutting the umbilical cord to the hardcore hindutwa outfits right from his second term ie after the riots...check this out...

" Togadia was one of the few leaders who were kept in the loop by Advani when the decision was taken to make Modi the CM in October 2001. Togadia agreed to the change and got his right-hand man Gordhan Zadaphia inducted as minister of state for home. Togadia had a substantial say in postings of saffronised police officers, many of whom played a dubious role in the post-Godhra riots in February-March 2002.

But things changed when Modi became CM for the second time. He dropped Zadaphia from the council of ministers in a clear signal to Togadia that his interference in governance would no longer be tolerated. Consultations with Togadia and other Sangh Parivar outfits stopped.

In fact, many of them were targeted. A Togadia aide, Ashwin Patel, was booked for sedition for sending an SMS which challenged Modi's Hindutva credentials. The Bharatiya Kisan Sangh was evicted from its government quarters for launching a farmers' agitation.

The relationship came under further strain when, under pressure from the Supreme Court, the Modi government was forced to reopen the riot cases and start arresting the VHP and Bajrang Dal workers who had led the mobs.

On Modi's instructions, VHP workers protesting against Advani's remarks in praise of Jinnah in Pakistan were brutally beaten up by the police in Ahmedabad. The government also demolished nearly 200 temples in Gandhinagar, which provoked the VHP stalwart, Ashok Singhal to compare Modi with Ghazni.

Strangely, while Singhal patched up with Modi, Togadia remains stubbornly opposed to the Parivar's endorsement of Modi's national ambitions. His speeches are getting shriller by the day as pressure mounts on the Sangh Parivar to declare Modi a PM candidate at 'Sangam', the venue of the Kumbh. Togadia is trying to bring the Ram Mandir issue back to the centre-stage of BJP's politics, even as Modi is trying to distance himself from core Hindutva issues for the sake of wider national acceptance. "

Unknown said...

<< good cop bad cop എന്ന ഒരു അടവു, deliberate image building exercise
തുടങ്ങിയ അമ്പുകൾ പലരും വാജ്പയിയുടെ നേരെ തൊടുക്കുന്നു എങ്കിലും അദ്ധേഹത്തിന്റെ ആത്മാർത്തതയിൽ വിശ്വസിക്കാൻ തക്ക കാരണങ്ങളുണ്ടെന്ന് ജനങ്ങൾക്ക്‌ തോന്നിയതുകൊണ്ടാണ് wider acceptability കിട്ടിയത്. എന്നാൽ കഴിഞ്ഞ 10 ലധികം വർഷങ്ങളായിട്ടും രജധർമത്തിൽ വീഴ്ച പറ്റിയെന്നു സമ്മതിക്കാനോ, അല്ലെങ്കിൽ അക്കാലത്ത് ദുരിതം അനുഭവിച്ചവർക്കു നീതി ലഭിക്കുമെന്ന് ഉറപ്പു വരുത്താനോ ഉള്ള ഒരു ശ്രമവും മോഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കലാപത്തിനു ശേഷം ഏതാണ്ട് 6 വർഷങ്ങൾക്ക് ശേഷമാണ് ഒരേ സമയത്ത് നടന്ന 9 കേസ്സുകളിൽ പുനരന്വേഷണത്തിനു സുപ്രീം കോടതിയുടെ നിർദ്ധേശ പ്രകാരം SIT വരുന്നത്. ശിക്ഷിക്കപ്പെട്ട ചിലരെപ്പോലും പ്രതിയാക്കുന്നത് പിന്നീടായിരുന്നുവല്ലോ? ഒരിക്കൽ മാത്രമല്ലല്ലോ തുടര്ച്ചയായി രജധർമത്തിൽ വീഴ്ച വരുത്തുന്നതല്ലേ നാം കാണുന്നത്. ഈ കാലയളവിൽ തെളിവുകളും സാക്ഷികളും മോഡിയുടെ അധീനതയിലായിരുന്നല്ലോ, മോഡിയുടെ മേൽ കുറ്റം ചാർത്താനുള്ള വ്യവഹാര വ്യവസായികളുടെ ശ്രമങ്ങൾ ഇതുവരെയും വിജയിക്കാതിരുന്നത് മോഡി കുറ്റക്കാരനല്ല എന്ന ഒറ്റ കാരണം കൊണ്ടാണെന്ന് എല്ലാവര്ക്കും വിശ്വസിക്കാൻ ആവുന്നതല്ല.
മൂന്നു തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിഞ്ഞത് കലാപത്തിന്റെ ധാർമിക ഉത്തരവാദിത്തം മോഡിക്കില്ലെന്നു ഭൂരിപക്ഷം ജനങ്ങളും കരുതുന്നത് കൊണ്ടാണോ? മറിച്ച് അമരക്കാരനായി മോഡി നിന്നതുകൊണ്ടാവില്ലേ? തുടങ്ങി എത്രയോ ചോദ്യങ്ങള്ക്ക് ഇന്നും വിശ്വസനീയമായ ഉത്തരം കിട്ടാത്തതുകൊണ്ടാണ് വജ്പയിക്ക് ലഭിച്ച wider acceptability മോഡിക്ക് കിട്ടാതെ വരുന്നത്. ഇനി അഥവാ പ്രധാന മന്ത്രി ആയാൽ തന്നെയും മുഴുവൻ പ്രദേശങ്ങളെയും എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കാൻ മോഡിക്കാവില്ലന്നതും തീർച്ചയാണ്, അവിടെയാണ് ജനാധിപത്യത്തിന്റെ അപചയം നാം കാണുന്നത്.

kaalidaasan said...

>>>> 2002 ലെ കലാപത്തെ കുറിച്ച് ഖേദം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയി പറഞ്ഞതിനെ ആണ് ഇപ്രകാരം "മുസ്ലിങ്ങളെ പട്ടിക്കുട്ടിയോട് ഉപമിച്ചത് " ആക്കി മാറ്റിയത്<<<<

മുസ്ലിങ്ങളെ പട്ടിക്കുട്ടികളോടുപമിച്ചു എന്നാരും ആക്കിയിട്ടില്ല. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളെയാണു പട്ടിക്കുട്ടികളോടുമിച്ചത്. ഗോദ്ര സംഭവത്തിന്റെപേരും പറഞ്ഞ് വിദൂര ദേശങ്ങളിലെ അയല്‍വാസികളായ മുസ്ലിങ്ങളെ ഹിന്ദു തീവ്രവദികള്‍ തല്ലിക്കൊല്ലുകയാണുണ്ടായത്. അങ്ങനെ കൊല്ലപ്പെട്ട മുസ്ലിങ്ങളെ കാറിന്റെ അടിയില്‍ അകപ്പെടുന്ന പട്ടിക്കുട്ടികളോടുപമിക്കുന ഒരു മനസിന്റെ കിടിലത പക്ഷെ താങ്കള്‍ക്ക് മനസിലാകുന്നില്ല. ആലങ്കാരികമായി തന്നെയാണ്, മോദി ഇത് പറഞ്ഞത്. അതിനെ മനസിലാക്കുന്നവര്‍ക്ക് അറിവില്ലായ്മ ആണെന്നു പറയുന്നത് മോദി ഭക്തി കൊണ്ടുള്ള ആരാധനയാണെന്നേ ഞാന്‍ പറയൂ.ഇതില്‍  ദുര്‍ വ്യാഖ്യാനത്തിന്റെ ഒരു പ്രശ്നവുമില്ല.

2002 ലെ കലാപത്തെ കുറിച്ച് ഖേദം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു മാത്രം പറഞ്ഞാല്‍ മതി ആയിരുന്നു. അവിടെ കാറും പട്ടിക്കുട്ടിയും കടന്നു വന്നതിന്റെ യുക്തി മനസിലാക്കാന്‍  ബുദ്ധിമുട്ടുണ്ട്.

ബാബ്രി മസ്ജിദ് തകര്‍ത്തതിനു ധര്‍മ്മിക മായ ഉത്തരവാദിത്തം തനിക്കും കൂടെ ഉണ്ട്, അത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ സംഭവമാണെന്ന് അദ്വാനി പറഞ്ഞിട്ടുണ്ട്. അതുപോലെ ഒന്ന് ഇന്നു വരെ മോദിയില്‍ നിന്നുണ്ടായിട്ടില്ല.

kaalidaasan said...

>>>> അടിയന്തിരാവസ്ഥയും 1984 ലെ സിക്കു വംശഹത്യയും ഒക്കെ ഇപ്പോഴത്തെ സോണിയാ ഭക്തിയില്‍ മറന്നു പോയതായിരിക്കും<<<<

അടിയന്തിരാവസ്ഥയും 1984 ലെ സിക്കു വംശഹത്യയും ഒക്കെ ഇന്‍ഡ്യയുടെ മുറിവുകല്‍ തന്നെയാണ്. പക്ഷെ എനെറ്റ് അഭിപ്രായത്തില്‍ അതിലും വലിയ മുറിവാണ്, ഗുജറാത്ത് കൂട്ടക്കൊല.

Ananth said...

>>>ഇനി അഥവാ പ്രധാന മന്ത്രി ആയാൽ തന്നെയും മുഴുവൻ പ്രദേശങ്ങളെയും എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കാൻ മോഡിക്കാവില്ലന്നതും തീർച്ചയാണ്,<<<

this is what i said...മുന്‍ വിധികളൊന്നും കൂടാതെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്ത .i don't know if he is going to make it to the post of pm at all....i have serious doubts about bjp getting sufficient numbers to make him pm......but in case the people of india do give them sufficient support to make him the pm, the democratic norm is to accept that verdict....to say in advance that he is not acceptable even if people vote him to power, we would migrate etc is what may term as ജനാധിപത്യത്തിന്റെ അപചയം

Ananth said...

>>>ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളെയാണു പട്ടിക്കുട്ടികളോടുമിച്ചത്.<<<

as already clarified it was in answer to the question if he has regrets about the 2002 riots.....you seem to forget that the victims of the riots were not only muslims....

(As per figures given by the Union Minister of State for Home Shriprakash Jaiswal, who belongs to the Congress Party, in Parliament on 11 May 2005, 790 Muslims and 254 Hindus were killed in the riots, 2548 people were injured and 223 people were missing. This was in a WRITTEN REPLY to a question asked by a Congress member on the religion wise casualties in Gujarat...read in full here)

>>>അവിടെ കാറും പട്ടിക്കുട്ടിയും കടന്നു വന്നതിന്റെ യുക്തി മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.<<<

അര്‍ത്ഥാപത്തി അതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം .....അപ്പക്കോലെലി തിന്നു പോല്‍ അപ്പത്തിന്‍ കഥയെന്തു ചൊല്‍വാന്‍ ....എന്ന രീതിയില്‍ ....നമ്മളോടിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ വാഹനത്തിനടിയില്‍ ഒരു പട്ടിക്കുട്ടി അകപ്പെട്ടാല്‍ പോലും നമുക്ക് അതിയായ ദുഃഖം ഉണ്ടാവും അപ്പോള്‍ പിന്നെ ഇത്രയധികം ജീവഹാനി ഉണ്ടായ ഒരു ദുരന്ത ത്തിന്റെ കാര്യം പറയാനുണ്ടോ .....എന്ന് 2002 ലെ കലാപത്തെ കുറിച്ച് ഖേദം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയി പറഞ്ഞതിനെ ആണ് ഇപ്രകാരം "മുസ്ലിങ്ങളെ പട്ടിക്കുട്ടിയോട് ഉപമിച്ചത് " ആക്കി മാറ്റിയത്.....i think this is fairly simple for anyone to grasp

Ananth said...

>>>>മൂന്നു തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിഞ്ഞത് കലാപത്തിന്റെ ധാർമിക ഉത്തരവാദിത്തം മോഡിക്കില്ലെന്നു ഭൂരിപക്ഷം ജനങ്ങളും കരുതുന്നത് കൊണ്ടാണോ? <<<<

if majority of the people held modi responsible for the carnage, morally or legally, do you think they would have voted for him ?

>>>>മറിച്ച് അമരക്കാരനായി മോഡി നിന്നതുകൊണ്ടാവില്ലേ?<<<<

are you suggesting that the three elections in which modi won impressive victories, were not free and fair or that he being the incumbent somehow rigged the outcome? if that were the case, don't you think the ruling central govt and the election commission would have brought it to light or the army of hate-modi cottage industrialists who are putting everything connected to modi under the scanner would have been shouting that from the rooftops ?

Unknown said...

ഗുജറാത്തില്‍ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ സ്ഥാനാര്‍ത്തി പട്ടികയില്‍ ന്യുന പക്ഷത്തില്‍ നിന്നു ആരും ഉണ്ടായിരുന്നില്ല. അതു സ്വാഭാവികം മാത്രമാണു എന്നാലും ഒരു പ്രധാന കാരണമായി പറയുന്നതു കേശുഭായി പട്ടേലിന്‍റെ ജി പി പി യിലേക്കു ഹിന്ദു വോട്ടുകള്‍ പോകാതിരിക്കാനുള്ള ഒരു തന്ത്രമായിരുന്നു അതു എന്നാണു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മിത്ത്‌ എന്നോ സത്യമെന്നൊ ഒക്കെ മാറി മാറി പറയുന്ന വികസന മോഡലല്ല മറിച്ചു തീവ്ര ഹിന്ദുവത തന്നെയാണു മോഡിയുടെ അധികാരത്തിനു കാരണമാകുന്നതു.

Ananth said...

>>>ഗുജറാത്തില്‍ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ സ്ഥാനാര്‍ത്തി പട്ടികയില്‍ ന്യുന പക്ഷത്തില്‍ നിന്നു ആരും ഉണ്ടായിരുന്നില്ല. അതു സ്വാഭാവികം മാത്രമാണു എന്നാലും ഒരു പ്രധാന കാരണമായി പറയുന്നതു കേശുഭായി പട്ടേലിന്‍റെ ജി പി പി യിലേക്കു ഹിന്ദു വോട്ടുകള്‍ പോകാതിരിക്കാനുള്ള ഒരു തന്ത്രമായിരുന്നു അതു എന്നാണു. <<<

now you are clutching at the straws.....ultimately every party decides their list of candidates based on one factor - winnability....perhaps bjp could not get any winnable candidates from minority community and perhaps they did not want to include some name just for tokenism to deflect these kind of allegations....and the results validate their premise in this respect....as for keshubhai patels party....i have a strong suspicion that modi and patel were hand in glove in cheating cong....cong fellows put a lot of hope on keshubhai pulling down modi and took it easy.....if such a thing is true , sure modi did have an unfair advantage !!

kaalidaasan said...

>>>> താങ്കളിപ്പോള്‍ വിസ നിഷേധിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ക്രൈസ്തവ തീവ്രാവാദികള്‍ അന്നെടുത്ത നിലപാടു മാറ്റി യതിനെ കുറിച്ച് "അദ്ദേഹം ക്രൈസ്തവ തീവ്രവാദികളെ കുറ്റപ്പെടുത്തുക തന്നെയല്ലേ? " എന്നു പറഞ്ഞു ഉരുണ്ടു കളിക്കുന്നു .... <<<<

ആ ലേഖനം വായിച്ചപ്പോള്‍ എനിക്കു മനസിലായത് ഇതാണ്.

മോദിക്ക് വിസ നിഷേധിക്കാന്‍ കാരണം അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളായിരുന്നു. മറ്റ് രാജ്യങ്ങളിലെ മത സ്വാതന്ത്ര്യമൊന്നും വിസ നിഷേധിക്കുന്ന കാലത്ത് അമേരിക്കയ്ക്ക് വലിയ പ്രശ്നമൊന്നുമല്ലായിരുന്നു. പക്ഷെ മോദിയുടെ കാര്യത്തില്‍ കലഹരണപ്പെട്ട ആ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്ന് വിസ നിഷേധിച്ചു. അതിനേപ്പറ്റി പറഞ്ഞത് മോഡിക്ക് വിസ നിഷേധിച്ചത് അല്‍പ്പം വളഞ്ഞ വഴിയിലൂടെ ആയിരുന്നു എന്നു തന്നെയല്ലേ? അതവരെ പുകഴ്ത്തി പറഞ്ഞതാണെന്നു മനസിലാക്കാനുള്ള അത്ര വിവരം എനിക്കില്ല. എന്റെ തെറ്റു ഞാന്‍ സമ്മതിക്കുന്നു.

Unknown said...

Anand,

All my comments are based on facts and with clear points (I think so). Now you said, “clutching at straws” to me. On the contrary I think you are “grasping at straws”. Let others judge where those idioms suit.
--<>-- There are couple of Muslim MLAs in Gujarat, sure not from BJP. Gujarat has at least 15 assembly segments, where Muslims have a decisive presence. Still BJP could not find a “winnable” minority candidate. --<>-- Here comes the truth!! that shows why Modi is in power again and again!

Ananth said...

>>>അതവരെ പുകഴ്ത്തി പറഞ്ഞതാണെന്നു മനസിലാക്കാനുള്ള അത്ര വിവരം എനിക്കില്ല. എന്റെ തെറ്റു ഞാന്‍ സമ്മതിക്കുന്നു.<<<

i think i have already dealt with this...ഉറങ്ങുന്ന ആളിനെ ഉണര്‍ത്താന്‍ പറ്റും ഉറക്കം നടിക്കുന്ന ആളിനെ വിളിച്ചുണര്‍ത്താന്‍ സാധിക്കുകയില്ല ....in any case, all this discussion is about grammar and interpretation as you have already agreed to my contention which was that modi visa ban was orchestrated mainly by the evangelical christian groups in america...

and you did not answer this query..

വിസ നിഷേധിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതു ക്രൈസ്തവ തീവ്രാവാദികള്‍ ആണെന്ന് Zahir Janmohamed നെ ഉദ്ധരിച്ചു ഞാന്‍ പറഞ്ഞപ്പോള്‍ അക്കാര്യം "അത് ശരിയാണെന്നു ഞാന്‍ സമ്മതിച്ചല്ലോ. പിന്നെ എന്താണു പ്രശ്നം." എന്നാണു താങ്കള് പ്രതികരിച്ചത്

പക്ഷേ ".but earlier you were suggesting that those were just canards spread by sangh parivar propaganda" എന്നു ചൂണ്ടി കാട്ടിയതിനു മറുപടി ആയി
"ഞാന്‍ എഴുതിയത്, അമേരിക്കയിലെ ക്രൈസ്തവ തീവ്രവാദികളാണ്, മോദിക്ക് വിസ നിഷേധിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംഘ പരിവാര്‍ വിശ്വസിക്കുന്നു എന്നാണ്.അതെങ്ങനെ canards spread by sangh parivar propaganda എന്നാകും?

I did not say that it is just a canard, but a fact."

in that case,

താങ്കളുടെ തന്നെ അഭിപ്രായത്തില്‍ "ഇതുപോലെ മറ്റ് പലതും സംഘ പരിവാറിന്റെ വിശ്വാസ സത്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സോണിയ ഗാന്ധി വത്തിക്കാന്റെ ഏജന്റാണെന്നും, ഇന്‍ഡ്യയെ ക്രൈസ്തവ വത്കരിക്കലാണവരുടെ ലക്ഷ്യമെന്നും അവര്‍ വിശ്വസിക്കുന്നു" എന്നും ഒക്കെ പറയുന്നത് അക്കാര്യങ്ങള്‍ താങ്കളും സമ്മതിക്കുന്നു എന്ന അര്‍ത്ഥത്തിലാണോ എടുക്കേണ്ടത് ?

Ananth said...

myth: 2002ല്‍ വിസ നിഷേധിച്ചപ്പോഴും അതിനു ശേഷം രണ്ടു വര്‍ഷങ്ങളും ഇന്‍ഡ്യ ഭരിച്ചിരുന്നത് ബി ജെപിയായിരുന്നു. മോദിക്ക് വിസ നിഷേധിച്ചത് പിന്‍വലിപ്പിക്കാന്‍ ബാജ്പെയി ശ്രമിച്ചില്ല.

fact:vajpayee was no longer the pm when visa ban happened in 2005

myth: പ്രധാന മന്ത്രി ബാജ് പെയി മോദിയുടെ നിലപാടില്‍ പ്രതിഷേധിച്ച്, അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ പോലും ആലോചിച്ചിരുന്നു.

fact: ധാര്മിക ഉത്തരവാദിത്വം ഏറ്റെടുത്തു മോദി രാജി വെച്ച് മറ്റൊരാള്‍ ആ സ്ഥാനത്ത് വരണം എന്ന് വാജ്പയീ അഭിപ്രായപ്പെട്ടിരുന്നു ( അല്ലാതെ സര്‍ക്കാരിനെ പിരിച്ചു വിടണം എന്ന തരത്തില്‍ യാതൊരു നീക്കവും ഉണ്ടായിരുന്നില്ല - ഇനി അത് തന്നെയാണ് ഉദ്ദേശിച്ചത് എന്നു പറഞ്ഞു ഉരുളാന്‍ നോക്കേണ്ട - ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടുന്നതും ഒരു മുഖ്യമന്ത്രി രാജി വച്ച് അയാളുടെ പാര്‍ട്ടിയിലെ മറ്റൊരാള്‍ ആ സ്ഥാനത്ത് വരുന്നതും ഒരേ കാര്യമല്ല ) ഏതൊരു ജനാധിപത്യ പാര്‍ട്ടിയിലെയും പോലെ ബീ ജേ പീ യിലും അക്കാര്യം ചര്ച്ച ചെയ്യപ്പെട്ടു അദ്വാനിയുടെ നേതൃത്വത്തില്‍ ഉള്ള ഭൂരിഭാഗം അത്തരമൊരു നീക്കത്തിന് എതിരായിരുന്നു അത് കൊണ്ട്ട് അത് നടന്നില്ല

myth: 2002 ല്‍ ഉണ്ടായ സംഭവത്തില്‍ ഇന്നും മോദിക്ക് പശ്ചാത്താപമില്ല. അന്ന് കൊല്ലപ്പെട്ട മുസ്ലിങ്ങളെ താന്‍ സഞ്ചരിക്കുന്ന കാറിന്റെ അടിയില്‍ അകപ്പെടുന്ന പട്ടിക്കുട്ടികളോട് ഉപമിക്കുന്ന ക്രൂരതയെ ഇന്നുമുള്ളു.

fact: അര്‍ത്ഥാപത്തി അതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം .....അപ്പക്കോലെലി തിന്നു പോല്‍ അപ്പത്തിന്‍ കഥയെന്തു ചൊല്‍വാന്‍ ....എന്ന രീതിയില്‍ ....നമ്മളോടിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ വാഹനത്തിനടിയില്‍ ഒരു പട്ടിക്കുട്ടി അകപ്പെട്ടാല്‍ പോലും നമുക്ക് അതിയായ ദുഃഖം ഉണ്ടാവും അപ്പോള്‍ പിന്നെ ഇത്രയധികം ജീവഹാനി ഉണ്ടായ ഒരു ദുരന്ത ത്തിന്റെ കാര്യം പറയാനുണ്ടോ .....എന്ന് 2002 ലെ കലാപത്തെ കുറിച്ച് ഖേദം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയി പറഞ്ഞതിനെ ആണ് ഇപ്രകാരം "കൊല്ലപ്പെട്ട മുസ്ലിങ്ങളെ പട്ടിക്കുട്ടിയോട് ഉപമിച്ചത് " ആക്കി മാറ്റിയത്

myth: most comments on 2002 riots mention only muslims killed...and the figures range from thousands, 2000, 5000 etc

fact: As per figures given by the Union Minister of State for Home Shriprakash Jaiswal, who belongs to the Congress Party, in Parliament on 11 May 2005, 790 Muslims and 254 Hindus were killed in the riots, 2548 people were injured and 223 people were missing. This was in a WRITTEN REPLY to a question asked by a Congress member on the religion wise casualties in Gujarat

Ananth said...

@ Baiju Khan

i agree with you....everyone thinks that he himself comments based on facts and present clear and cogent logic....no problem with readers judging for themselves either.....in fact that is the whole purpose of engaging in this exercise.....ie, presenting diverse points of view on a particular topic so that it would help those who go through these to become aware of sevaral new facts/opinions and may be able to form an informed opinion on that issue.....now, as for the gujarat assembly elections, i am at a loss to figure out how the 15 assembly segments where muslim votes are decisive (or whether bjp puts up minority community members as candidates or not ) would hold the key for modi winning impressive wins again and again in the 182 member assembly....whatever it is they must be doing something right there, for they won all the 5 seats where re-elections were held 4 of them cong sitting seats !

തീവ്ര ഹിന്ദുവത തന്നെയാണു മോഡിയുടെ അധികാരത്തിനു കാരണമാകുന്നതു.

is this what you call തീവ്ര ഹിന്ദുവത തന്നെയാണു

"On Modi's instructions, VHP workers protesting against Advani's remarks in praise of Jinnah in Pakistan were brutally beaten up by the police in Ahmedabad. The government also demolished nearly 200 temples in Gandhinagar, which provoked the VHP stalwart, Ashok Singhal to compare Modi with Ghazni."

Ananth said...

wish you all a very happy and prosperous new year

For everybody in the world
whatever colour their skin may be
whatever their religion may be
whatever their situation may be
good health, lots of love,possibilities.....and peace !!

kaalidaasan said...

>>>>ഇപ്പോൾ എന്ത് പറയുന്നു അമേരിക്കൻ സപ്പൊർട്ടെർസ്? അമേരിക്കക്ക് കാര്യം മനസിലായി തുടങ്ങി കാളിദാസനു മനസിലാകുമോ ആവോ? <<<<

അമേരിക്കക്കു എന്ത് കാര്യം മനസിലായി എന്നാണു താങ്കള്‍ പറയുന്നത്? അവസാനം ഞാന്‍ വായിച്ച വാര്‍ത്ത ഇതാണ്.

http://www.mangalam.com/latest-news/134306

ദേവയാനി ഖൊബ്രഗഡെ: അമേരിക്ക വീണ്ടും ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയുടെ അറസ്‌റ്റില്‍ അമേരിക്ക വീണ്ടും ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്‌ഥാനപതി നാന്‍സി പവലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതേസമയം ദേവയാനിക്കെതിരേയുള്ള കേസ്‌ തുടരുമെന്നാണ്‌ സൂചനകള്‍.
ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ പ്രശ്‌ന പരിഹാരശ്രമങ്ങള്‍ക്ക്‌ വലിയ തിരിച്ചടിയായതില്‍ അമേരിക്കയ്‌ക്ക് ഖേദമുണ്ടെന്ന്‌ നാന്‍സി പവല്‍ വ്യക്‌തമാക്കി. അതേസമയം വിവാദത്തില്‍ നിരുപാധികം മാപ്പ്‌ പറയണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. നയതന്ത്ര പരിരക്ഷ കിട്ടുന്ന പദവിയിലേക്ക്‌ മാറ്റിയിട്ടുണ്ടെങ്കിലും ദേവയാനിക്കെതിരായ കേസ്‌ നിയമങ്ങള്‍ പാലിച്ചുള്ളതാണെന്ന്‌ ആവര്‍ത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌.

തല്‍ക്കാലം നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നാലും പിന്നീട്‌ യുഎസിലേക്കു മടങ്ങിയെത്തിയാല്‍ അറസ്‌റ്റ് ഉണ്ടാകുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌. നേരത്തേ ഈ വിഷയത്തില്‍ അമേരിക്ക ഒരു തവണ ഖേദം പ്രകടിപ്പിച്ചിരുന്നു.


വീട്ടുവേലക്കാരിക്ക് വിസ ലഭ്യമാക്കാന്‍ വേണ്ടി കള്ളം പറഞ്ഞു എന്നാണ്, ദേവയാനിയുടെ പേരിലുള്ള കേസ്. കൂടിയ വേതനം നല്‍കാമെന്നു പറഞ്ഞിട്ട് കുറഞ്ഞ വേതനമ നല്‍കി വഞ്ചിച്ചു എന്നത് വേറെ. അമേരിക്കന്‍ ഡിപ്ളോമാറ്റുകള്‍ ആരെങ്കിലും ഇതുപോലെ കള്ളം പറയുകയോ, വാഗ്ദാനം ചെയ്ത വേതനം നല്‍കാതെ വിശ്വാസ വഞ്ചന കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് തുണിയഴിച്ച് പരിശോധിക്കണം. പക്ഷെ അതിന്, ഇന്‍ഡ്യക്കു ധൈര്യമുണ്ടോ?

kaalidaasan said...

>>>>ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും നരേന്ദ്ര മോഡി അടുത്ത പ്രധാന മന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നു. അതാണ്‌ യാദാർത്ഥ്യം. <<<<

തമാശ ഇങ്ങനെയും പറയാം അല്ലേ? ഭൂരിഭാഗം എന്നു പറഞ്ഞാല്‍ എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?

താങ്കളീ പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമല്ലോ.

kaalidaasan said...

>>>>( അല്ലാതെ സര്‍ക്കാരിനെ പിരിച്ചു വിടണം എന്ന തരത്തില്‍ യാതൊരു നീക്കവും ഉണ്ടായിരുന്നില്ല - ഇനി അത് തന്നെയാണ് ഉദ്ദേശിച്ചത് എന്നു പറഞ്ഞു ഉരുളാന്‍ നോക്കേണ്ട - ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടുന്നതും ഒരു മുഖ്യമന്ത്രി രാജി വച്ച് അയാളുടെ പാര്‍ട്ടിയിലെ മറ്റൊരാള്‍ ആ സ്ഥാനത്ത് വരുന്നതും ഒരേ കാര്യമല്ല ) <<<<

മുഖ്യമന്ത്രി മാറുമ്പോള്‍ സര്‍ക്കാര്‍ തന്നെ ഇല്ലാതാകുമെന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിലെ അടിസ്ഥാന സത്യമാണ്. അത് പിരിച്ചു വിട്ടായാലും രാജിവച്ചിട്ടായാലും. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിനെ മാറ്റുന്നത് ഭരണഘടയിലെ വകുപ്പു പ്രയോഗിച്ചാണെന്ന് തെറ്റിദ്ധരിച്ചത് താങ്കളുടെ പ്രശ്നം.

മോദിയെ മാറ്റാനുള്ള നീക്കം പാര്‍ട്ടിയില്‍ ഉണ്ടായി. താങ്കള്‍ എന്തൊക്കെ വ്യാഖ്യാനങ്ങള്‍ അതിനു നല്‍കിയാലും. ബാജ് പെയി അതേക്കുറിച്ച് പാര്‍ട്ടി ഭാരവാഹികളോട് ആലോചിച്ചിരുന്നു എന്നാണു പറഞ്ഞത്. മുഖ്യമന്ത്രിയെ മാറ്റുക എന്നു പറഞ്ഞാല്‍ മന്ത്രി സഭയെ മാറ്റുക എന്നു തന്നെയാണര്‍ത്ഥം. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തം ആണു ഇതുപോലെ മാറ്റാനുള്ള കാരണവും. അദ്വാനിയുടെ നേതൃത്വത്തില്‍ ഉള്ള ഭൂരിഭാഗം അത്തരമൊരു നീക്കത്തിന് എതിരായിരുന്നു എന്നു തെളിയിക്കുന്നത്, ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയെ ബി ജെ പിയിലെ ഭൂരിഭാഗത്തെയും സന്തോഷിപ്പിച്ചു എന്നാണ്.

"ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന രാജധര്‍മ്മത്തില്‍ വീഴ്ച സംഭവിച്ചു" എന്നതൊക്കെ മാന്യമായ തരത്തിലുള്ള അഭിപ്രായപ്രകടനമാണ്. മോദിക്ക് വിസ നിഷേധിക്കാന്‍ വേണ്ടി, "മത അസ്വതന്ത്ര്യം ഉറപ്പു വരുത്തുന്നതില്‍ മോദി പരാജയപ്പെട്ടു", എന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതുപോലെ. അതൊക്കെ വ്യംഗ്യമായ രീതിയില്‍ മോദി സര്‍ക്കാരിനീ കൂട്ടക്കൊലയിലുള്ള പങ്കാണു വെളിപ്പെടുത്തുന്നത്. പിന്നീട് വിവിധ അന്വേഷണ ഏജന്‍സികള്‍ ആ മന്ത്രിസഭയിലെ അനേകം മന്ത്രിമാരെയും പോലീസു ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുത്തത് ഇത് ശരി വയ്ക്കുന്നു.

kaalidaasan said...

>>>>അല്ലാതെ പ്രധാന മന്ത്രി എന്ന നിലയില്‍ എന്തെങ്കിലും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലൊന്നും ആണെന്നതിന് തെളിവൊന്നുമില്ല ....<<<<

PR exercise എന്നും image building exercise എന്നുമൊക്കെ പറഞ്ഞ് താങ്കളെന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

പ്രധാന മന്ത്രി ആയിരുന്ന ബാജ്പെയിക്ക് ഒരു വിവരവും  ലഭിച്ചിരുന്നില്ല എന്ന് ഉറപ്പിച്ചു പറയാന്‍ താങ്കളെന്താ അദ്ദേഹത്തിന്റെ ഉപദേഷ്ടാവോ അഭ്യന്തര വകുപ്പ് സെക്രട്ടറിയോ ആയിരുന്നോ?

ബാജ്പെയിയുടെ image building exercise എന്ന് ഇവിടെ പരാമര്‍ശിച്ചതുകൊണ്ട് മറ്റൊരു image building exercise നേപ്പറ്റി സൂചിപ്പിക്കാം. മുസ്ലിം തീവ്രവാദികളില്‍ നിന്നും ഇന്‍ഡ്യയെ രക്ഷിക്കാനുള്ള അവതാരമാണു മോദി എന്നു വരുത്തിത്തീര്‍ക്കാന്‍ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ ഒരെണ്ണം ഇപ്പോള്‍ പുറത്തായിട്ടുണ്ട്. ഒരു മുസ്ലിമിനെ മോദിയുടെ പോലീസ് വധിച്ചു. അതിന്റെ തെളിവു നശിപ്പിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയേയും വധിച്ചു. അതിന്റെ പേരില്‍ എത്ര പോലീസുകാരാണിപ്പോള്‍  അഴിയെണ്ണുന്നതെന്ന് താങ്കള്‍ക്കറിയുമോ എന്തോ.

kaalidaasan said...

>>>>പിന്നെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ടെന്ന വാദം ഗുജറാത്തിലെ ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ല എന്നു മൂന്നു തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ കാണിക്കുന്നു <<<<

ഭൂരിഭാഗം ജനങ്ങള്‍ തീരുമാനിച്ചാല്‍ എല്ലാം ശരി എന്ന് വിശ്വസിക്കാനുള്ള താങ്കളുടെ നിലപാടിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

1984 ലെ സിഖ് വംശഹത്യ എന്നെ താങ്കളോര്‍മ്മിപ്പിച്ചിരുന്നല്ലോ. അതിന്റെ പ്രണേതക്കളായ കോണ്‍ഗ്രസ് നേതാക്കള്‍ നയിച്ച തെരഞ്ഞെടുപ്പില്‍ ഡെല്‍ഹിയിലെ 7 സീറ്റുകളിലും അന്ന് കോണ്‍ഗ്രസ് വിജയിച്ചു. അതു വച്ച് ആ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിനൊരു പങ്കുമില്ല എന്നു കൂടി താങ്കള്‍ വായിച്ചെടുക്കുമോ?

kaalidaasan said...

>>>>പിന്നെ നിങ്ങള് വാഹനം ഓടിക്കുന്ന വ്യക്തി ആണെങ്കില്‍ നിങ്ങളോടിക്കുന്ന വണ്ടി ഇടിച്ചു ഒരാള്‍ മരിച്ചെന്നു കരുതി നിങ്ങളെ പിന്നീട് ആജീവനാന്തം വണ്ടി ഓടിക്കുന്നതില്‍ നിന്നും വിലക്കും എന്നാണോ കരുതുന്നത് ? <<<<

ഇല്ല വിലക്കില്ല. നിശ്ചയമായും അതിനു നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും. പക്ഷെ മോദിയുടെ കാര്യത്തില്‍ അങ്ങനെ വല്ലതും ഉണ്ടായോ?

ഗുജറാത്തില്‍ നടന്ന മുസ്ലിം കൂട്ടക്കൊലയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ രാജി വയ്ക്കുന്നു, എന്നു പറഞ്ഞ് മോദി മാറിനിന്നിരുന്നു എങ്കില്‍ മോദിയുടെ മേലുള്ള കളങ്കം ഒരു പരിധി വരെ കഴുകി കളയപ്പെടുമായിരുന്നു. അത് അദ്ദേഹത്തിനു ലഭിച്ച ശിക്ഷ ആയി പൊതു ജനം കരുതുകയും ചെയ്യുമായിരുന്നു.

kaalidaasan said...

>>>>"Atalji replied, 'kam se kam isteefa ka offer to karte' (Modi should have at least offered to resign)."

Advani said although he felt that Modi's resignation would not help and was not sure whether the National Executive would accept the offer, he asked the Gujarat Chief Minister to offer to step down as soon as he arrived in Goa. <<<<


ഞാന്‍ രാജിവയ്ക്കാം എന്നു പോലും മോദി പറഞ്ഞില്ല. അതെങ്കിലും ബജ് പെയ് പ്രതീഷിച്ചിരുന്നു. ധാര്‍മ്മികത ഏഴയലത്തുകൂടി കടന്നു പോകാത്ത ഒരാളില്‍ നിന്നും അത് പ്രതീഷിക്കുന്നതു തന്നെ ബുദ്ധിമോശമാണ്. വിഷയം കിരീടം തന്നെ. ഒരിക്കല്‍ കിരീടം ഊരി വച്ചാല്‍ പിന്നെ അത് മടക്കിക്കിട്ടുക പ്രയാസമാണെന്ന് മോദിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് രാജി സന്നദ്ധത പോലും അദ്ദേഹം പ്രകടിപ്പിച്ചില്ല. പിന്നീട് പാര്‍ട്ടിക്കുള്ളില്‍  സമ്മര്‍ദ്ധമേറിയപ്പോള്‍ ഒരു വഴിപാടു പോലെ അത് പറഞ്ഞു. നാഷനല്‍ എക്സെക്യൂട്ടീവിലെ തീവ്രവദികള്‍ അതിനനുവദിക്കില്ല എന്ന് ഉറപ്പായ ശേഷം മാത്രമാണിത് ഉണ്ടായതെന്നോര്‍ക്കുക.

ഗോവിന്ദാചാര്യ ബി ജെ പിയിലെ ബാജ് പെയിയുടെ സ്ഥാനം ശരിക്കും വിലയിരുത്തിയിട്ടുണ്ട്. തീവ്ര ഹിന്ദുത്വയ്ക്ക് മറയിടാനുള്ള മുഖം മൂടി.

kaalidaasan said...

>>>>modi it seems started cutting the umbilical cord to the hardcore hindutwa outfits right from his second term ie after the riots...check this out... <<<<

ഇതിനുള്ള മറുപടി താങ്കള്‍ ഉദ്ധരിച്ച അവസാന വാചകത്തിലുണ്ട്.

Modi is trying to distance himself from core Hindutva issues for the sake of wider national acceptance.

ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല, ഇന്‍ഡ്യയുടെ മനസാക്ഷിയെ മത്രമല്ല, ലോകത്തിന്റെ മനസാക്ഷിയെ കൂടെ ഞെട്ടിച്ചു. ലോക വ്യാപകമായി മോദി വിമര്‍ശിക്കപ്പെട്ടു. ബി ജെ പിക്കുള്ളില്‍ മാത്രമല്ല. ബി ജെപിക്കു പുറത്തുള്ള സഖ്യ കക്ഷികളും മോദിയെ വിമര്‍ശിച്ചു. അകാലി ദളും, ജെ ഡിയുവും, ബി ജെഡിയും മോദി അസ്വീകാര്യേന്നു പരസ്യമായി തന്നെ പറഞ്ഞു. ഇതിന്റെയൊക്കെ പ്രത്യാഘാതം മനസിലാക്കിയ മോദിക്ക് മുഖം മിനുക്കേണ്ട ഗതികേടുണ്ടായി. അപ്പോള്‍ നടത്തിയ ആയിരുന്നു പൊതു സ്ഥലം കയ്യേറി നിര്‍മ്മിച്ച കുറെ അപ്രധാന അമ്പലങ്ങള്‍ പൊളിച്ചു നീക്കിയത്. പക്ഷെ പല പ്രധാന അമ്പ്ലങ്ങളും ഇതുപോലെ പൊതു സ്ഥലം കയ്യേറി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും  നടത്തിയിട്ടുണ്ട്. അതൊക്കെ പൊളിച്ച് നീക്കാനുള്ള ആര്‍ജ്ജവം മോദി കാണിച്ചില്ല. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം എന്നു പറഞ്ഞതുപോലെ, വികസന നായകന്‍ എന്ന ലക്ഷ്യവും, image building exercise ഉം.

kaalidaasan said...

>>>>മുന്‍ വിധികളൊന്നും കൂടാതെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്ത <<<<

ഇത് ജനാധിപത്യത്തേക്കുറിച്ചുള്ള അജ്ഞതയാണെന്നു പറയേണ്ടി വരും. പര്‍ലമെന്ററി ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പിനേപ്പറ്റിയാണു താങ്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കു ഭൂരിപക്ഷം ലഭിച്ച് മോദി പ്രധാന മന്ത്രി ആയാല്‍ അത് ഇന്‍ഡ്യ അംഗീകരിക്കും. അതില്‍  സംശയവുമില്ല. മോദി ഗുജറാത്തു ഭരിച്ച പോഎ ഇന്‍ഡ്യ ഭരിക്കുകയും ചെയ്യും. മുസ്ലിം കൂട്ടക്കൊലയും അമ്പലങ്ങള്‍  പൊളിച്ചു മാറ്റലുമൊക്കെ ഉണ്ടാകാം. എന്നു കരുതി മോദി വിമര്‍ശിക്കപ്പെടരുതെന്നത് ഫാസിസ്റ്റ് നിലപാടാണ്. ജനാധിപത്യത്തില്‍ ഓരോ വ്യക്തിയും വിമര്‍ശിക്കപ്പെടണം. ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും തല നാരിഴ കീറി പരിശോധിക്കപ്പെടണം. അതാണു ജനാധിപത്യത്തിന്റെ അന്തസത്ത.

2002 ലെ മുസ്ലിം  കൂട്ടക്കൊല ജനങ്ങള്‍ മറക്കണം എന്നതാണ്, ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നിലപാട്.

kaalidaasan said...

>>>>as already clarified it was in answer to the question if he has regrets about the 2002 riots.....you seem to forget that the victims of the riots were not only muslims....<<<<

അതൊന്നും മറന്നിട്ടില്ല. അതോര്‍ത്താലൊന്നും മോദി ഈ കലാപത്തിനു നല്‍കിയ മൌനാനുവാദം മറച്ചു വയ്ക്കാനാകില്ല. ഗോദ്ര സംഭവം  ഉണ്ടായപ്പോള്‍ മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം  അയല്‍ക്കാര്‍ പോലും ദൂരെ എവിടെയോ ഉണ്ടായ ഒരുസംഭവത്തിന്റെ പേരില്‍  തങ്ങളെ വകവരുത്തുന്നത് കണ്ട് പകച്ചു പോയ മുസ്ലിങ്ങള്‍ ആദ്യം പരിഭ്രമിച്ചു. പിന്നീടവര്‍ തിരിച്ചടിക്കാന്‍ ആരംഭിച്ചു. അത് മനുഷ്യ സഹജമാണ്. ആരും കൊല അന്തസായി അങ്ങ് സ്വീകരിക്കുകയൊന്നുമില്ല. കഴിവുള്ള വിധം ചെറുത്തു നില്‍ക്കും പ്രത്യാക്രമിക്കും. ഗുജറാത്തിലും അതുണ്ടായി. കുറച്ച് ഹിന്ദുക്കളും കൊല്ലപ്പെട്ടു. ആദ്യം നിഷ്ക്രിയമായിരുന്ന് മുസ്ലിം കൊല ആസ്വദിച്ച മോദിക്ക് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടാന്‍ തുടങ്ങിയപ്പോള്‍ ബോധോദയമുണ്ടായി. പിന്നീട് കലാപം അടിച്ചമര്‍ത്തേണ്ടത് മോദിയുടെ ബാധ്യതയും  ആയി. അപ്പോള്‍ പോലീസിന്റെ വെടിയേറ്റു പോലും  പല ഹിന്ദുക്കളും കൊല്ലപ്പെട്ടു. മുസ്ലിങ്ങള്‍ മുന്‍ പി നോക്കാതെ തിരിച്ചടിക്കുന്നതില്‍ ഹിന്ദുക്കളേക്കാള്‍ കേമന്‍മരാണെന്നോര്‍ക്കുക.

മുംബൈ കലാപത്തിനറുതി വരുത്തിയത് ദാവൂദ് ഇബ്രാഹിം നടത്തിയ സ്ഫോടന പരമ്പര ആണെന്നത് മറക്കരുത്.

kaalidaasan said...

>>>>.i think this is fairly simple for anyone to grasp<<<<

മോദി ഭക്തി കൊണ്ട് താങ്കളതിനെ നിസാരവത്കരിക്കുന്നു. പക്ഷെ എനിക്കങ്ങനെ കാണാന്‍ ആകില്ല.

മോദി ഹിന്ദിയില്‍  ഉപയോഗിച്ച പ്രയോഗം kuththe ka bachcha എന്നായിരുന്നു. മോദിയുടെ ദ്വയാര്‍ത്ഥം താങ്കള്‍ക്കൊക്കെ മനസിലാകാതെ പോകുന്നതോ അതോ മനസിലാകുന്നില്ല എന്നു നടിക്കുന്നതോ?

kaalidaasan said...

>>>>if majority of the people held modi responsible for the carnage, morally or legally, do you think they would have voted for him ?<<<<

സംഘ പരിവാര്‍ പിന്തുണക്കാരായ ഭൂരിപക്ഷം വോട്ടര്‍ മാര്‍ മോദിയുടെ ചെയ്തിയെ അംഗീകരിച്ചു എന്നു മാത്രമേ അതിനര്‍ത്ഥമുള്ളു. ഒരു നടപടിയുടെ ശരിയും തെറ്റും ഭൂരിപക്ഷഭിപ്രായത്തിലല്ല തീരുമാനിക്കേണ്ടത്. തീവ്ര ഹിന്ദുക്കളുടെ ഒരു സമ്മേളനത്തില്‍ മഥുരയിലെ മസ്ജിദ് പൊളിച്ചു മാറ്റണോ എന്ന ചോദ്യമുണ്ടായാല്‍ 100% പേരും അതിനെ അനുകൂലിക്കും. എന്നു വച്ച് അത് ശരിയാകുമോ?

Ananth said...

>>>>തങ്ങളെ വകവരുത്തുന്നത് കണ്ട് പകച്ചു പോയ മുസ്ലിങ്ങള്‍ ആദ്യം പരിഭ്രമിച്ചു. പിന്നീടവര്‍ തിരിച്ചടിക്കാന്‍ ആരംഭിച്ചു. അത് മനുഷ്യ സഹജമാണ്. ആരും കൊല അന്തസായി അങ്ങ് സ്വീകരിക്കുകയൊന്നുമില്ല. കഴിവുള്ള വിധം ചെറുത്തു നില്‍ക്കും പ്രത്യാക്രമിക്കും.<<<<

ഇതേ ന്യായം ഹിന്ദുക്കള്‍ക്കും ബാധകമല്ലേ ? ഗുജറാത്തിലെ കലാപത്തിനു തുടക്കമിട്ടത് ഗൊധ്രയില്‍ 58 കര്‍സേവകരെ ചുട്ടു കൊന്നതിനു താങ്കള്‍ പറയുന്നത് പോലെ "മനുഷ്യസഹജമായ തിരിച്ചടി " നല്കുന്നതിലൂടെയാണ് . അത് കൊണ്ടു ഒരു കൂട്ടര് കൊന്നത് ന്യായം മറു കൂട്ടര് കൊന്നത് അന്യായം എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല ......mob fury ഇളക്കി വിട്ടു കഴിഞ്ഞാല്‍ പിന്നെ അനിയന്ത്രിതമായ അക്രമങ്ങള്‍ ഉണ്ടാവും അത് രണ്ടു ഭാഗത്തു നിന്നും ഉണ്ടായി ഇരു ഭാഗത്തും നൂറു കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയതിനാല്‍ കൂടുതല്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു ......വസ്തുത ഇതായിരിക്കെ ഏകപക്ഷീയമായ വിലയിരുത്തലുകള്‍ നടത്തുന്നത് താങ്കളുടെ മുന്‍വിധിയോടെ സമീപനത്തിന്റെ ഭാഗമാണ് - .....എന്തായാലും മുംബൈയില്‍ ദാവൂദ് ഇബ്രാഹിം സ്ഫോടന പരമ്പര നടത്തിയതിനെ പോലും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന താങ്കളോട് ഇതൊക്കെ പറയുന്നതിലൊരു കാര്യവുമില്ല ....പിന്നെ അപ്പറയുന്ന കലാപം 1993 ലായിരുന്നു അതിലും 900 ത്തിലധികം ആളുകള് കൂടുതലും മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശരദ് പവാറിനെ ആരും പ്രതിക്കൂടിലാക്കാത്തത് അദ്ദേഹം സ്പോടന പരമ്പരയെകുറിചു കള്ളം പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചത് കൊണ്ടാവും ...

"On 11 July 2006, the Chief Minister of Maharashtra during the blasts, Sharad Pawar, admitted, on record, that he had "deliberately misled" people following the 1993 Bombay blasts by saying there were "12 and not 11" explosions, adding the name of a Muslim-dominated locality to show that people from both communities had been affected. He tried to justify this deception by claiming that it was a move to prevent communal riots by falsely portraying that both Hindu and Muslim communities in the city had been affected adversely. He also admits to lying about evidence recovered and misleading people into believing that some of it pointed to the Tamil Tigers as possible suspects."

Ananth said...

>>>ഒരു നടപടിയുടെ ശരിയും തെറ്റും ഭൂരിപക്ഷഭിപ്രായത്തിലല്ല തീരുമാനിക്കേണ്ടത്. <<<

ഇപ്പറയുന്നത്‌ അടിസ്ഥാനപരമായി ശരിയാണ് എങ്കിലും ഒരു ജനാധിപത്യ സമൂഹത്തില്‍ ഭൂരിപക്ഷത്തിനു മുന്‍ഗണന നല്കപ്പെടുന്നു ......നിയമപരമായ ഒരു വിഷയം സമൂഹത്തിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം നോക്കി അല്ല തീര്‍പ്പ് കല്‍പ്പിക്കുന്നത് ....ന്യായാധിപന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ....അവിടെയും ഒരു ഡിവിഷന്‍ ബഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായാല്‍ ഭൂരിപക്ഷത്തിന്റെ നിലപാട് അംഗീകരിക്കപ്പെടുന്നു .......മറ്റൊരു തലത്തില്‍ നോക്കിയാല്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ നിയമം എന്നതു തന്നെ സമൂഹത്തിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം അനുസരിച്ച് നിലനില്ക്കുന്ന ഒന്നാണെന്നും കാണാം .......ഈ അടുത്ത കാലത്ത് വളരെ ചര്‍ച്ചാ വിഷയമായ ഒരു വിധി ആയിരുന്നുവല്ലോ IPC 377 പുനസ്ഥാപിച്ചത് ......സ്വവര്‍ഗ രതി നിയമവിരുദ്ധം ആക്കുന്ന ആ വകുപ്പ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു ......എന്നാല്‍ പുതുതായി നിയമങ്ങള്‍ ഉണ്ടാക്കുവാനോ നിലവിലുള്ളവയെ റദ്ദു ചെയ്യുകയോ ഭേദഗതി വരുത്തുകയോ ഒക്കെ ചെയ്യാനുള്ള അധികാരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന നിയമനിര്‍മാണ സഭയായ പാര്‍ലമെന്റിനു മാത്രമാണെന്നും കോടതികള്‍ നിലവിലുള്ള നിയമം വ്യാഖ്യാനിച്ചാല്‍ മതി എന്നും പറഞ്ഞു കൊണ്ടു സുപ്രീം കോടതി ആ ഹൈക്കോടതി വിധി റദ്ദു ചെയ്തു ....സ്വവര്‍ഗരതിക്കാരെ അനുകൂലിക്കുന്ന ഒരു പാടു പ്രമുഖരും സംഘടനകളുമൊക്കെ സുപ്രീം കോടതിയെ വിമര്‍ശിച്ചു രംഗത്ത്‌ വന്നിരുന്നു ....സ്വവര്ഗ രതിയുടെ കാര്യത്തില്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന അഭിപ്രായക്കാര്‍ ചെയ്യേണ്ടത് അതിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തില്‍ ബോധവല്‍കരണം നടത്തുകയും ഭൂരിപക്ഷ അഭിപ്രായം അതിനു അനുകൂലമായി ഉണ്ടാക്കുകയും ആണ് (അത് സാധിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാവാം സുപ്രീം കോടതിയു ടെ മേല്‍ കുതിര കയറുന്നത് ) btw ഹൈക്കോടതി വിധി നിയമനിര്‍മാണ സഭകളുടെ അധികാരത്തില്‍ നടത്തിയ കടന്നു കയറ്റം ആയി കാണുന്ന സുപ്രീം കോടതി വിധി judicial activism നിയന്ത്രിക്കുന്നതിലെക്കുള്ള ഒരു സ്വാഗതാര്‍ഹമായ ചുവടുവയ്പാട്ടാണ് എനിക്ക് തോന്നുന്നത്

Ananth said...

>>>>2002 ലെ മുസ്ലിം കൂട്ടക്കൊല ജനങ്ങള്‍ മറക്കണം എന്നതാണ്, ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നിലപാട്.<<<<

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടാനിടയായ , സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഏതാനും ദിവസങ്ങളില്‍ നടന്ന , ഹിന്ദു -മുസ്ലീം വര്‍ഗീയ കലാപത്തെ മുസ്ലീം കൂട്ടക്കൊല ആയി ചിത്രീകരിക്കുന്നതും കാലമെത്ര കഴിഞ്ഞാലും ജനം അതൊന്നും മറക്കാന്‍ പാടില്ലെന്ന് വാശിപിടിക്കുന്നതും എന്തായാലും ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നവരല്ല

kaalidaasan said...

>>>താങ്കളുടെ തന്നെ അഭിപ്രായത്തില്‍ "ഇതുപോലെ മറ്റ് പലതും സംഘ പരിവാറിന്റെ വിശ്വാസ സത്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സോണിയ ഗാന്ധി വത്തിക്കാന്റെ ഏജന്റാണെന്നും, ഇന്‍ഡ്യയെ ക്രൈസ്തവ വത്കരിക്കലാണവരുടെ ലക്ഷ്യമെന്നും അവര്‍ വിശ്വസിക്കുന്നു" എന്നും ഒക്കെ പറയുന്നത് അക്കാര്യങ്ങള്‍ താങ്കളും സമ്മതിക്കുന്നു എന്ന അര്‍ത്ഥത്തിലാണോ എടുക്കേണ്ടത് ?<<<<

ഞാന്‍ എഴുതുന്നതിന്റെ ചില വാലും തലയും എടുത്തെഴുതി താങ്കള്‍  പലതും സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സംഘ പരിവാറിന്റെ ഈ വക വിശ്വാസങ്ങളൊന്നും ഞാന്‍ അംഗീകരിക്കുന്നില്ല. മോദിക്ക് വിസ നിഷേധിച്ചത് ക്രൈസ്തവ തീവ്രവാദികളുടെ നേട്ടമായും ഞാന്‍ കരുതുന്നില്ല. അവര്‍ lobbying നടത്തിയിട്ടുണ്ട്. മോദി വിസക്കപേക്ഷിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട് എന്നത് മാത്രം  ശരിയാണ്. അല്ലാതെ താങ്കള്‍ കരുതുമ്പോലെ യാതൊരു വിവരവുമില്ലാത്ത അമേരിക്കന്‍ രാഷ്ട്രീയക്കാരെ ഇവര്‍ സ്വാധീനിച്ചതുകൊണ്ടാണ്,. മോദിക്ക് വിസ നിഷേധിച്ചതെന്ന് ഞാന്‍ കരുതുന്നില്ല. മോദിക്ക് വിസ നിഷേധിച്ചത് അമേരിക്കന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം ആയിരുന്നു. അതിന്റെ കാരണം ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല മാത്രമായിരുന്നു. അല്ല എന്ന് ഇന്നു വരെ അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. മത സ്വാതന്ത്ര്യമായിരുന്നു വിഷയെമെങ്കില്‍  മത പരിവര്‍ത്തന നിയമം പാസാക്കിയ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും വിസ നിഷേധിക്കപ്പെടുമായിരുന്നു.

Zahir Janmohamed എഴുതിയത്, മോദിക്കെതിരെ വന്‍ പ്രചരണം നടത്തിയവര്‍ ഇപ്പോള്‍ അത് ചെയ്യുന്നില്ല എന്നാണ്. താങ്കള്‍ അതുദ്ധരിച്ചതിന്റെ ഉദ്ദേശ്യം, മോദിക്ക് വിസ നിഷേധിച്ചത് തെറ്റായി പോയി എന്നു സ്ഥാപിക്കാന്‍ വേണ്ടി ആയിരുന്നു. പക്ഷെ ഇന്നും അമേരിക്കന്‍ സര്‍ക്കാര്‍ അവരുടെ നയം തിരുത്തിയിട്ടില്ല. മോദി വിസക്കപേക്ഷിച്ചാല്‍ മറ്റേത് അപേക്ഷയും പോലെ അപ്പോള്‍ പരിഗണിക്കും. പക്ഷെ വിസ നിഷേധിച്ചത് തെറ്റായിപോയി എന്നവര്‍ ഇതു വരെ പറഞ്ഞിട്ടില്ല.ഇന്‍ഡ്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി അമേരിക്കയുടെ കണ്ണില്‍ പ്രത്യേകം പരിഗണികപ്പെടേണ്ട വ്യക്തിയുമല്ല. സംഘ പരിവാറിന്റെ poster boy ആണെന്നത് ബി ജെ പിയുടെ ആഭ്യന്തര വിഷയം മാത്രം. ഭൂരിഭാഗം ഇന്‍ഡ്യക്കാര്‍ അദ്ദേഹത്തെ ഇന്നും സംശയത്തോടെ വീക്ഷിക്കുന്നു. അത് അദ്ദേഹത്തിന്റെ മാത്രം കുഴപ്പം കൊണ്ടും.

ക്രിസ്ത്യാനികളേപ്പറ്റി ഒരു സംഘ പരിവാറുകാരന്റെ അഭിപ്രായം ഇതാണ്.

TEXT

വളരെ നല്ല തീരുമാനാം ,ക്ഷേത്രങ്ങളുടെ പരിസരത്ത് മത പരിവര്തനതിനായി പുസ്തകങ്ങള വിതരണം ചെയ്യുക , ഹൈന്ദവ ദേവതകളെയും ആചാരങ്ങളെയും , അധിക്ഷേപിച്ചു , പണം കൊടുത്തും അല്ലാതെയും പ്രലോഭിപ്പിച്ചു മതം മാറ്റുക , തുടങ്ങിയ വിക്രിയകൾ ഈ 'evangelical, പെന്തകൊസ്തുമാർ തുടങ്ങിയിട്ട് കാലം കുറെ ആയി , സോനിയ മദാമ്മയുടെ നേതൃത്വത്തിൽ ഈ 'industrial, scale, ' മതം മാറ്റത്തിന്റെ ശക്തി കൂടി , സോണിയുടെ സുഹൃത്തായിരുന്ന Y, സാമുവേൽ രാജശേഖര രേഡി (YSR,)ആന്ദ്ര മുഖ്യ മന്ത്രി ആയിരുന്നപ്പോൾ തിരുപ്പതി ദേവ സ്ഥാനത്തിനു തൊട്ടു മുമ്പില വരെ മതം മാറ്റത്തിനായി ശാസ്താവിന്റെ ഭക്തർക്ക്‌ ബൈബില് വിതരണം ചെയ്യുക ഉണ്ടായി , പെന്തകൊസ്തുകാരൻ ആയ മുഖ്യ മന്ത്രി തിരുപ്പതിയ്ലെ കാണിക്ക പണം മതം മട്ട പ്രവര്ത്തനത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തു , ഭാരതീയരുടെ അസ്ഥിത്വം വരെ തകര്ക്കുന്ന ഈ evangelists' നു എതിരായി ഹിന്ദുക്കൾ നിയമപരമായോ , അല്ലാതെയോ അതി ശക്തമായി രംഗത്ത് വരേണ്ടിയിരിക്കുന്നു . എന്നാൽ പുരാതന കാലം മുതലേ ഇവിടെയുള്ള നമ്മുടെ സംസ്കരതോട് ഇഴുകി ചേര്ന്ന കത്തോലിക് ,, സുറിയാനി , തുടങ്ങിയ ക്രൈസ്തവ വിഭാഗങ്ങലക്ക് ഒരു അസ്വാരസ്യവും ഉണ്ടാകാതെ സൂക്ഷിക്കുകയും വേണം , ഇന്നലെ പൊട്ടി മുളച്ച ഈ പെന്ത കൊസ്തു വിഭാഗങ്ങളുമായി അവരെ 'compare, ചെയ്യാൻ പറ്റില്ല

kaalidaasan said...

>>>ഇതേ ന്യായം ഹിന്ദുക്കള്‍ക്കും ബാധകമല്ലേ ? ഗുജറാത്തിലെ കലാപത്തിനു തുടക്കമിട്ടത് ഗൊധ്രയില്‍ 58 കര്‍സേവകരെ ചുട്ടു കൊന്നതിനു താങ്കള്‍ പറയുന്നത് പോലെ "മനുഷ്യസഹജമായ തിരിച്ചടി " നല്കുന്നതിലൂടെയാണ് . <<<<

ഗോധ്രയില്‍ 58 കര്‍സേവകരെ ചുട്ടു കൊന്നവരെ കൊല്ലുക തന്നെ വേണം. അവര്‍ ആരായാലും. പക്ഷെ അതല്ലല്ലോ ഗുജറത്തില്‍ ഉണ്ടായത്. ഗോധ്രയില്‍ നിന്നും നൂറു കണക്കിനു കിലോമീറ്റര്‍ അകലെയുള്ളവരെ കൊല്ലുന്നതിന്റെ ന്യായീകരണം എന്താണ്?

ഒരു ട്രെയിനിലെ ഒരു ബോഗിയില്‍ ഉണ്ടായ തീപിടുത്തം ആരുടെ നടപടി ആയാലും അവരെ നിയമത്തിന്റെ മുന്നില്‍  കൊണ്ടു വന്ന് ശിക്ഷിക്കുക എന്നതാണ്, ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരിയുടെ കടമ. ഇത് ചെയ്ത അക്രമികള്‍ക്ക് ഗോധ്രയിലെ ഹിന്ദു സമൂഹം  "മനുഷ്യസഹജമായ തിരിച്ചടി " നല്‍കിയാലും അതിനെ അത്രയധികം കുറ്റപ്പെടുത്താനും ആകില്ല. പക്ഷെ അതാണോ ഗുജറാത്തില്‍ ഉണ്ടായത്? അതിനു പകരം മുസ്ലിങ്ങളാണ്, ഈ അക്രമത്തിനു പിന്നിലെന്ന് ഉടന്‍ തന്നെ തീരുമാനിച്ച്, ഗുജറാത്തിലെ മുഴുവന്‍ മുസ്ലിങ്ങളും അതിനുത്തരവദികളാണെന്നു മുദ്ര കുത്തി, ആ സംസ്ഥാനത്തെ എല്ലാ മുസ്ലിങ്ങളെയും  ആക്രമിക്കുക അല്ലേ ഉണ്ടായത്? ഇത് പരിഷ്കൃത സമൂഹത്തിലെ ഒരു ജനതക്കു ചേര്‍ന്നതല്ല. തീവ്ര ഹിന്ദുക്കള്‍ അത് ചെയ്തപ്പോള്‍ അതിനു മൌനാനുവാദം നല്‍കുന്നത് ജനാധിപത്യ രാജ്യത്തെ ഒരു മുഖ്യ മന്ത്രിക്കും ചേര്‍ന്നതല്ല.

ഗോധ്രയില്‍ എന്താണു വാസ്തവത്തില്‍ സംഭവിച്ചതെന്ന് ഇന്നും വ്യക്തമായിട്ടില്ല. 1500 പേര്‍ ഗൂഡാലോചന നടത്തി ഗോധ്രയില്‍ തടിച്ചു കൂടി ട്രെയിന്‍ ആക്രമിക്കാന്‍ പ്ളാന്‍ ചെയ്തു എന്നത് പോലീസോ ഇന്റെലിജന്‍സോ അറിഞ്ഞില്ല എന്നത് വിശ്വസനീയവുമല്ല.

kaalidaasan said...

>>>.എന്തായാലും മുംബൈയില്‍ ദാവൂദ് ഇബ്രാഹിം സ്ഫോടന പരമ്പര നടത്തിയതിനെ പോലും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന താങ്കളോട് ഇതൊക്കെ പറയുന്നതിലൊരു കാര്യവുമില്ല ....പിന്നെ അപ്പറയുന്ന കലാപം 1993 ലായിരുന്നു അതിലും 900 ത്തിലധികം ആളുകള് കൂടുതലും മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശരദ് പവാറിനെ ആരും പ്രതിക്കൂടിലാക്കാത്തത് അദ്ദേഹം സ്പോടന പരമ്പരയെകുറിചു കള്ളം പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചത് കൊണ്ടാവും ...<<<<

മുംബൈയില്‍ ദാവൂദ് ഇബ്രാഹിം സ്ഫോടന പരമ്പര നടത്തിയതിനെ ഞാന്‍  ന്യായീകരിച്ചെന്നോ!! നല്ല തമാശ ആണല്ലോ.

1993 ലെ മുംബൈ കലാപം നടക്കുമ്പോള്‍ ശരദ് പവാര്‍ മുഖ്യമന്ത്രി ആയിരുന്നില്ല. കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്നു. അന്ന് സുധാകര്‍ നായിക്കായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി. 1992 ഡിസംബറില്‍ ബാബ്രി മസ്ജിദ് തകര്‍ത്ത ഹിന്ദു തീവ്രവാദികള്‍ അത് മുംബൈയില്‍ ആഘോഷിച്ചത് ,മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുകൂടെ വിജയയാത്ര നടത്തിക്കൊണ്ടായിരുന്നു. പ്രകോപനപരമായ മുദ്രവാക്യം വിളികളും  അക്രമങ്ങളും നടത്തി അവര്‍ മുന്നേറി. മുസ്ലിങ്ങളും പ്രതിഷേധിച്ചു. അതങ്ങനെ ഒരു കപാപമായി മാറി. വീണ്ടും ജനുവരിയില്‍ ഇതാവര്‍ത്തിച്ചു. കലാപം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സുധാകര്‍ നായിക്കിനെ മാറ്റി ശരദ് പവാറിനെ അന്നത്തെ പ്രധാന മന്ത്രി നരസിംഹറാവു മഹാരാഷ്ട്രയിലേക്കയക്കുകയാണുണ്ടായത്. (2002 ല്‍ ബാജ് പെയി ഉദ്ദേശിച്ചതും ഇതുപോലെ ഒരു നടപടി ആയിരുന്നു. പക്ഷെ ഹിന്ദു തീവ്രവാദികള്‍ അതനുഅവദിച്ചില്ല.)

ശരദ് പവാര്‍ കലാപകാരികളെ സഹായിക്കുന്ന നിലപാടെടുത്തിരുന്നു എങ്കില്‍ അദ്ദേഹത്തെയും പ്രതികൂട്ടിലാക്കിയേനെ. കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി നിര്‍ദോഷമായ ഒരു കള്ളം പറഞ്ഞത് വച്ച് ശരദ് പവാറിനെ കുറ്റപ്പെടുത്താന്‍ ഞാനില്ല. കലാപം അടിച്ചമര്‍ത്താനേ ശരദ് പവാര്‍  ശ്രമിച്ചുള്ളു. മോദിയേപ്പോലെ കലാപകാരികള്‍ക്ക് ആവേശം പകരാനൊന്നും പവര്‍ ശ്രമിച്ചില്ല.

ഡിസംബറിലും ജനുവരിയിലും കലാപം നടത്തിയ ഹിന്ദു തീവ്രവാദികള്‍ വീണ്ടും ഒന്നു കൂടെ ആവര്‍ത്തിക്കാതിരുന്നതിന്റെ കാരണം ദാവൂദ് ഇബ്രാഹിം നടത്തിയ സ്ഫോടനങ്ങളാണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതിന്റെ അര്‍ത്ഥം ഞാന്‍ ദാവൂദ് ഇബ്രഹിമിനെ ന്യായീകരിച്ചതല്ല. ബാബ്രി മസ്ജിദ് തകര്‍ത്താലോ, മുസ്ലിങ്ങള്‍ക്കെതിരെ സംഘടിത അകമം നടത്തിയാലോ മുസ്ലിങ്ങളെ പാഠം പഠിപ്പിക്കാം എന്നു കരുതുന്നത് മൌഡ്യമായിരിക്കും എന്നതിന്റെ തെളിവാണ്, മുംബൈ സ്ഫോടനവും, കോയംബത്തൂര്‍ സ്ഫോടനവുമൊക്കെ. ഇങ്ങനെ പരസ്പരം കൊന്ന് വിനോദിക്കാനാണ്, ഈ രണ്ടു മതത്തിലെയും തീവ്ര വിശ്വാസികള്‍ക്കും  ഇഷ്ടമെങ്കില്‍ അവര്‍ അര്‍മാദിക്കട്ടേ എന്നു പറയാനേ എനിക്കു കഴിയൂ.

kaalidaasan said...

>>>ഇപ്പറയുന്നത്‌ അടിസ്ഥാനപരമായി ശരിയാണ് എങ്കിലും ഒരു ജനാധിപത്യ സമൂഹത്തില്‍ ഭൂരിപക്ഷത്തിനു മുന്‍ഗണന നല്കപ്പെടുന്നു ..<<<<

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മയാണിത്. വിദ്യാഭ്യാസപരമായി ഭൂരിപക്ഷവും പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തിലെ ഭൂരിപക്ഷം പേരും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ എളുപ്പമാണ്. ഇതുപോലെയുള്ള തെറ്റിദ്ധരിപ്പിക്കലാണ്, ബി ജെ പി എന്ന പര്‍ട്ടിയുടെ ഊര്‍ജ്ജവും. 500 വര്‍ഷങ്ങള്‍ മുന്നെ അമ്പലം നശിപ്പിച്ചായിരുന്നു ബബര്‍ മസ്ജിദ് പണുതതെന്ന് ഈ വിവരദോഷികളെ വിശ്വസിപ്പിക്കാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ടായിരുന്നു അദ്വാനി രഥമുരുട്ടി നടന്നപ്പോള്‍ അതില്‍ ആവേശം കൊണ്ട് അനേകം ഹിന്ദുക്കള്‍ ബി ജെ പി പക്ഷത്തേക്ക് മാറിയതും. ബി ജെപിയിലെ ഭൂരിപക്ഷം പേരും ഒരു പക്ഷെ മുഴുവന്‍ പേരും  ബാബ്രി മസ്ജിദ് പൊളിച്ചു കളഞ്ഞത് ശരി ആണെന്നു വിശ്വസിക്കുന്നു. അതു തന്നെയാണ്, ഗുജറാത്ത് കൂട്ടക്കൊലയുടെ കാര്യവും. മോദി ചെയ്തത് ശരി ആണെന്ന് അവിടത്തെ ഭൂരിപക്ഷവും വിശ്വസിക്കുന്നു. കുറെ വ്യാജ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിച്ച്, കുറച്ചു പേരെ കൊന്നൊടുക്കി, അവരൊക്കെ തന്നെ വധിക്കാന്‍  വന്ന മുസ്ലിം ഭീകരരാണെന്ന പ്രചരിപ്പിച്ച് ഈ ഹിന്ദുക്കളെ മോദി കയ്യിലെടുത്ത്, അവരുടെ വോട്ടുകള്‍  സ്ഥിരമായി ലഭിക്കാന്‍  വേണ്ട കഥകള്‍ ചമക്കുന്നു. gimmick കള്‍  കാണിക്കുന്നു. ഇതില്‍ confusion ഉണ്ടാക്കാന്‍ വേണ്ടി താങ്കള്‍ നിയമനിര്‍മ്മാണത്തിന്റെ കഥ വിളമ്പേണ്ടിയിരുന്നില്ല.

«Oldest ‹Older   1 – 200 of 275   Newer› Newest»